മത്സ്യത്തൊഴിലാളികള്‍ക്ക്
വീടുകള്‍ നിര്‍മ്മിക്കുവാന്‍
പദ്ധതികള്‍
*301.
ശ്രീ.ആര്
. സെല്‍വരാജ്
,,
ബെന്നി ബെഹനാന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത്
മത്സ്യത്തൊഴിലാളികള്‍ക്ക്
വീടുകള്‍ നിര്‍മ്മിച്ച്
നല്കുവാന് എന്തെല്ലാം
കര്‍മ്മ പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
ഇൗ
ലക്ഷ്യം
നിറവേറ്റുന്നതിന്
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(സി)
മത്സ്യത്തൊഴിലാളികള്‍ക്ക്
വീട് വച്ച്
നല്കുന്നതില്
എ്രതമാത്രം പുരോഗതി
കെെവരിച്ചിട്ടുണ്ട്?
കരിപ്പൂര്‍
വിമാനത്താവളത്തിലെ വെടിവയ്പ്
*302.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ഇ.പി.ജയരാജന്
,,
പി.ശ്രീരാമകൃഷ്ണന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
കരിപ്പൂര്‍
വിമാനത്താവളത്തിലുണ്ടായ
വെടിവയ്പ്പും
സംഘര്‍ഷവും അനുബന്ധ
സംഭവങ്ങളും സംബന്ധിച്ച
പോലീസ് അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ
; വിശദമാക്കാമോ ;
(ബി)
വിമാനത്താവളത്തിന്റെയും
യാത്രക്കാരുടെയും
സുരക്ഷയ്ക്കായി
നിലകൊള്ളേണ്ടവര്‍
തമ്മിലുണ്ടായ
സംഘര്‍ഷത്തിന്റെ
കാരണങ്ങള്‍
എന്തായിരുന്നു എന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
(സി)
കേന്ദ്രവ്യവസായ
സംരക്ഷണ സേനയും
എയര്‍പോര്‍ട്ട്
ജീവനക്കാരും അഗ്നിശമന
സേനയും തമ്മില്‍
മാസങ്ങളായി
നിലനിന്നിരുന്ന
പ്രശ്നങ്ങള്‍
സംബന്ധിച്ച്
സര്‍ക്കാരിന്
ഇന്റലിജന്‍സ് വിഭാഗം
നേരത്തെ തന്നെ
റിപ്പോര്‍ട്ടു
നല്കിയിട്ടുണ്ടായിരുന്നോ
; ഇതേത്തുടര്‍ന്ന്
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടായിരുന്നോ
; ഇല്ലെങ്കില്‍
പ്രസ്തത റിപ്പോര്‍ട്ട്
അവഗണിക്കാന്‍
കാരണമെന്തായിരുന്നു ;
(ഡി)
പ്രസ്തുത
സംഭവം സംബന്ധിച്ച്
സംസ്ഥാന സര്‍ക്കാര്‍
വിളിച്ചു ചേര്‍ത്ത
യോഗത്തിലെ
തീരുമാനങ്ങള്‍
വിശദമാക്കാമോ ?
കേസ്സുകള്‍
വേഗത്തില്‍
തീര്‍പ്പാക്കുന്നതിന് നടപടി
T *303.
ശ്രീ.ജി.സുധാകരന്
,,
കോടിയേരി ബാലകൃഷ്ണന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടതികളില്‍
വര്‍ഷങ്ങളായി
കേസ്സുകള്‍
തീര്‍പ്പാകാതെ
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ ഇതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
നീതി
വൈകുന്നത്
മൂലമുണ്ടാകാവുന്ന
പ്രതിസന്ധികള്‍
എന്തെല്ലാമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
വിവിധ
തലങ്ങളില്‍
അദാലത്തുകളും മറ്റും
നടത്തിയാല്‍
പരിഹരിക്കാന്‍ കഴിയുന്ന
കേസ്സുകള്‍
വര്‍ഷങ്ങളായി
കെട്ടികിടക്കുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ഡി)
ഗ്രാമകോടതികള്‍
സ്ഥാപിക്കുന്നതടക്കം
കേസ്സുകള്‍ വേഗത്തില്‍
തീര്‍പ്പാക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് ;
കേസ്സുകള്‍
തീര്‍പ്പാക്കുന്നത്
ത്വരിതപ്പെടുത്താന്‍
വേണ്ട അടിസ്ഥാന
സൗകര്യമൊരുക്കുന്നതില്‍
വീഴ്ച
വരുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
സ്വതന്ത്ര
വിജിലന്‍സ് സംവിധാനം
*304.
ഡോ.കെ.ടി.ജലീല്‍
ശ്രീ.എ.കെ.ബാലന്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
സംവിധാനത്തെ സ്വതന്ത്ര
അധികാരത്തോടെ
പരിഷ്കരിക്കാന്‍ കേരള
ഹൈക്കോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് സമഗ്രമായ
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
ഹൈക്കോടതി അമിക്കസ്
ക്യൂറിയെ
നിയോഗിച്ചിട്ടുള്ളതായി
അറിയാമോ;
ഇക്കാര്യത്തില്‍
വിജിലന്‍സ് ഡയറക്ടറുടെ
അഭിപ്രായം കോടതി
ആരായുകയുണ്ടായോ;
(സി)
വിജിലന്‍സ്
ശരിയായ നിലയിലും
സ്വതന്ത്രമായും
പ്രവര്‍ത്തിക്കാന്‍
സാധിക്കാത്തതിനാല്‍
സാധാരണക്കാരന് നീതി
ലഭിക്കുന്നില്ലെന്ന്
കോടതി
നിരീക്ഷിക്കാനിടയായ
സാഹചര്യം
എന്തായിരുന്നു;
വിശദമാക്കാമോ;
(ഡി)
കോടതി
നിര്‍ദ്ദേശത്തില്‍
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കാമോ?
പിടിച്ചെടുത്തതും
ഉപേക്ഷിച്ച നിലയില്‍
കണ്ടെടുത്തതുമായ വാഹനങ്ങള്‍
*305.
ശ്രീ.പി.ഉബൈദുള്ള
,,
കെ.എന്‍.എ.ഖാദര്‍
,,
സി.മമ്മൂട്ടി
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേസുകളുമായി
ബന്ധപ്പെട്ട്
പിടിച്ചെടുത്തതും
ഉപേക്ഷിച്ച നിലയില്‍
കണ്ടെടുത്തതും
ഉപയോഗയോഗ്യമല്ലാതായിത്തീര്ന്നതുമായ
പോലീസിന്റെ
അധീനതയിലുള്ള വിവിധതരം
വാഹനങ്ങള്‍ ലേലം
ചെയ്യാന്‍ മെറ്റല്‍
സ്ക്രാപ് ട്രേഡിംഗ്
കോര്‍പ്പറേഷനെ
ഏല്പിച്ചിട്ടുണ്ടോ ;
എങ്കില്‍ അതു
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ ;
(ബി)
ഇതിനായി
സ്ക്രാപ് ഡമ്പിംഗ്
കേന്ദ്രങ്ങള്‍
ഉണ്ടാക്കുന്നുണ്ടോ ;
എങ്കില്‍ എവിടെയെല്ലാം
;
(സി)
എക്സൈസ്,
വനം തുടങ്ങിയ
വകുപ്പുകള്‍
കേസുകളുമായി
ബന്ധപ്പെട്ട്
പിടിച്ചെടുത്തിട്ടുള്ള
വാഹനങ്ങളെ പ്രസ്തുത
സംവിധാനം വഴി ഡിസ്പോസ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ അതു
സംബന്ധിച്ച്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ?
മറൈന്‍
ആംബുലന്‍സ് ബോട്ട് .
*306.
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷയ്ക്കായി മറൈന്‍
ആംബുലന്‍സ് പദ്ധതി
ആരംഭിക്കാനുള്ള
തീരുമാനം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
അത്യാധുനിക
മറൈന്‍ ആംബുലന്‍സ്
ബോട്ട് വാങ്ങുന്നതിന്
എത്ര തുക അനുവദിച്ചു;
എത്ര ബോട്ടുകള്‍
വാങ്ങി;
(സി)
ഇത്തരം
ആംബുലന്‍സ്
ബോട്ടുകളില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാരിന്റെ
സമയബന്ധിത പദ്ധതികൾ
*307.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
ശേഷിക്കുന്ന കാലയളവില്‍
നടപ്പിലാക്കുന്നതിനായി
ആസൂത്രണം ചെയ്തിട്ടുള്ള
സമയബന്ധിത പദ്ധതികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതൊക്കെ
മേഖലകളുടെ വികസനമാണ്
ഇതിലൂടെ
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ ?
എയര്‍
കേരള വിമാന സര്‍വ്വീസ്
*308.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി.ദിവാകരന്
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയര്‍
കേരള വിമാന സര്‍വ്വീസ്
തുടങ്ങാനുള്ള
ലൈസന്‍സിന് കേരളം
ഔദ്യോഗികമായി വ്യോമയാന
മന്ത്രാലയത്തിന് അപേക്ഷ
നല്‍കിയിട്ടുണ്ടോ ;
(ബി)
വിമാന
സര്‍വ്വീസ്
തുടങ്ങുന്നതിന്
നിലവിലുണ്ടായിരുന്ന
വ്യവസ്ഥകള്‍ എന്തെല്ലാം
; ഈ വ്യവസ്ഥകളില്‍
എന്തെങ്കിലും ഇളവുകള്‍
കേന്ദ്ര ഗവണ്മെന്റ്
അനുവദിച്ചിട്ടുണ്ടോ ;
(സി)
പ്രസ്തുത
പദ്ധതിയില്‍
സര്‍ക്കാര്‍ ഓഹരി എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ ?
വിഴിഞ്ഞം
ഇ.പി.സി. ടെണ്ടര്‍ നടപടികള്‍
*309.
ശ്രീ.എ.എം.
ആരിഫ്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
കെ.കെ.നാരായണന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട തുറമുഖ
പദ്ധതിയുടെ ഇ.പി.സി.
ടെണ്ടര്‍
ക്ഷണിച്ചതിനുശേഷം
ആര്.എഫ്.ക്യു (Request
for
Qualification)യില്‍
ഏതെല്ലാം ഘട്ടങ്ങളില്‍
എന്തെല്ലാം മാറ്റങ്ങള്‍
വരുത്തുകയുണ്ടായിട്ടുണ്ട്;
(ബി)
ഓരോ
ഘട്ടത്തിലും വരുത്തിയ
മാറ്റങ്ങളും അതിനുള്ള
കാരണങ്ങളും
വിശദമാക്കാമോ; ആരുടെ
ആവശ്യപ്രകാരമായിരുന്നു
ഈ മാറ്റങ്ങള്‍
എന്നറിയിക്കുമോ;
(സി)
ലീസ്
എഗ്രിമെന്റിനു പകരം
ലൈസന്‍സ് എഗ്രിമെന്റ്
മതി എന്ന്
തീരുമാനിച്ചത് ആരുടെ
ശിപാര്‍ശയിന്മേലാണ്,
എപ്പോഴായിരുന്നു;
ലൈസന്‍സ് എഗ്രിമെന്റ്
വഴി എന്തെല്ലാം
നേട്ടങ്ങളാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
ലൈസന്‍സ്
എഗ്രിമെന്റ് കാലാവധി
തീരുന്നത് ഏത്
തീയതിയിലായിരിക്കും;
അന്നുമുതല്‍ പദ്ധതി
നടത്തിപ്പ്
പൂര്‍ണ്ണമായും
സംസ്ഥാനത്തിനു
നിക്ഷിപ്തമാകുമോ; അതു
സംബന്ധമായ കരാറിലെ
വ്യവസ്ഥകള്‍
വിശദമാക്കാമോ?
സ്പോര്‍ട്സ്
സ്ക്കൂളുകളുടെ പ്രവര്‍ത്തനം
*310.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
സ്ക്കൂളുകളുടെ
പ്രവര്‍ത്തനത്തെക്കുറിച്ചും
സൗകര്യങ്ങളെക്കുറിച്ചും
വിദ്യാര്‍ത്ഥികളുടെ
ശാരീരിക, മാനസിക
സുരക്ഷയ്ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങളെക്കുറിച്ചും
പരിശോധിക്കാന്‍
നിലവിലുള്ള
സംവിധാനത്തെക്കുറിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതുപ്രകാരം
ഏറ്റവും ഒടുവില്‍
നടത്തിയ പരിശോധനയുടെ
വിശദവിവരം നല്‍കാമോ ;
(സി)
കടുത്ത
മത്സര സാഹചര്യങ്ങളും
സഹവിദ്യാര്‍ത്ഥികളില്‍
നിന്നും അധ്യാപകരില്‍
നിന്നുമുള്ള
പെരുമാറ്റവും
കുട്ടികളില്‍ മാനസിക
സമ്മര്ദ്ദമുണ്ടാക്കുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അത്തരം
സാഹചര്യങ്ങള്‍
ഒഴിവാക്കാനുള്ള
പ്രായോഗിക
നടപടികളെക്കുറിച്ച്
ആലോചിക്കുമോ?
തുറമുഖ
പദ്ധതികള്‍ പൊതുമേഖലയില്‍
*311.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
എം.എ.ബേബി
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
തുറമുഖ പദ്ധതികള്‍
പൊതുമേഖലയില്‍
മാത്രമായിരിക്കണമെന്ന
പാര്‍ലമെന്ററി
സ്റ്റാന്റിംഗ്
കമ്മിറ്റിയുടെ തീരുമാനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; രാജ്യത്തെ മുഴുവന്‍
തുറമുഖ പദ്ധതികളെയും
സംബന്ധിച്ച്
പഠിച്ചതിനുശേഷമാണ്
ഇത്തരമൊരു തീരുമാനം
കമ്മിറ്റി
എടുത്തിട്ടുള്ളതെന്നറിയാമോ
;
(ബി)
സംസ്ഥാനത്ത്
പുതിയ തുറമുഖ
പദ്ധതികളുടെ
കാര്യത്തില്‍ ഇത്
ബാധകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കാമോ ;
(സി)
വിഴിഞ്ഞം
പദ്ധതി പൊതുമേഖലയ്ക്ക്
നല്‍കണമെന്ന നിലപാടാണ്
സ്റ്റാന്റിംഗ്
കമ്മിറ്റിയില്‍
സംസ്ഥാനത്ത് നിന്നുള്ള
പ്രമുഖ
രാഷ്ട്രീയപാര്‍ട്ടി
പ്രതിനിധികള്‍
എടുത്തതെന്ന കാര്യം
അറിയാമോ ?
ദേശീയ
പോലീസ് കമ്മീഷന്
റിപ്പോര്‍ട്ടും സുപ്രീം കോടതി
വിധിയും
*312.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
വി.എസ്.സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പോലീസ് കമ്മീഷന്റെ
ഏഴാമത് റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍ എല്ലാ
സംസ്ഥാനങ്ങളും
നടപ്പാക്കണമെന്ന
സുപ്രീം കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ അവ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
ശുപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
വകുപ്പുകളുടെ
ഏകോപനത്തിന് ഉന്നതതല സമിതി
*313.
ശ്രീ.എം.എ.
വാഹീദ്
,,
ബെന്നി ബെഹനാന്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വകുപ്പുകളുടെ
ഏകോപനത്തിന് ഉന്നതതല
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
സര്‍ക്കാരിന്റെ
വികസന പദ്ധതികള്‍
നടപ്പാക്കുമ്പോള്‍
വകുപ്പുകള്‍ തമ്മില്‍
തര്‍ക്കമുണ്ടായാല്‍ അവ
പരിഹിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് സമിതിയുടെ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്?
പി.എസ്.സി
യില്‍ ജീവനക്കാരുടെ ലഭ്യത
*314.
ശ്രീ.റ്റി.യു.
കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൂടുതല്‍
നിയമനങ്ങള്‍ നടത്തല്‍ ,
നിയമന വെരിഫിക്കേഷന് ,
യൂണിഫോമ്ഡ്
ഫോഴ്സിലേക്ക് വര്‍ഷാ
വര്‍ഷം പരീക്ഷ നടത്തി
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കല്‍
ഉള്‍പ്പെടെയുള്ള അധിക
ജോലികള്‍ പി.എസ്.സി
യ്ക്ക് ചെയ്യേണ്ടി
വരുമ്പോള്‍
അതിനനുസൃതമായി
ജീവനക്കാരില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആവശ്യമായ
ജീവനക്കാരെ
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ ;
(ബി)
പി.എസ്.സി
യുടെ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
സമയബന്ധിതമായി
നടപ്പാക്കുന്നതിനും
ആവശ്യത്തിന്
ജീവനക്കാരെയും മറ്റ്
ഭൗതിക സാഹചര്യങ്ങളും
ലഭ്യമാക്കുമോ ;
വിശദാംശം നല്‍കുമോ?
സാഫ്
ഗെയിംസ് കേരളത്തിൽ.
*315.
ശ്രീ.സാജു
പോള്‍
,,
വി.ശിവന്‍കുട്ടി
,,
വി.ചെന്താമരാക്ഷന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാഫ്
ഗെയിംസിന് കേരളം
വേദിയാകുമോ; സാഫ്
ഗെയിംസ് അധികൃതരില്‍
നിന്നും
ഇക്കാര്യത്തില്‍ ലഭിച്ച
ഉറപ്പും കായിക
മന്ത്രാലയം നടത്തിയ
തയ്യാറെടുപ്പുകളും
സംബന്ധിച്ച്
വിശദമാക്കാമോ; ഏതൊക്കെ
തീയതികളിലാണ് സാഫ്
ഗെയിംസ്
നടത്താനുദ്ദേശിക്കുന്നത്;
ഇതിനായുള്ള ചെലവുകള്‍
വഹിക്കുന്നത്
ആരായിരിക്കും;
(ബി)
കഴക്കൂട്ടത്തെ
ഗ്രീന്‍ഫീല്‍ഡ്
സ്റ്റേഡിയം
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത് സാഫ്
ഗെയിംസ് വേദി
സംസ്ഥാനത്തിന്
നഷ്ടപ്പെടുത്താനിടയുണ്ടോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
*316.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
പൂര്‍ണ്ണ
ഉടമസ്ഥതയിലുള്ള ലാന്റ്
ലോര്‍ഡ് മോഡലില്‍
വിഴിഞ്ഞം തുറമുഖ പദ്ധതി
വികസിപ്പിക്കുന്നതിന്
എന്തെങ്കിലും തടസ്സം
ഉണ്ടായിരുന്നുവോ;
വിശദമാക്കാമോ;
(ബി)
പദ്ധതി
പൂര്‍ണ്ണതോതില്‍
സംസ്ഥാനത്തിന്റെ
ഉടമസ്ഥതയിലായിരുന്നുവെങ്കില്
വരുമാനവും ലാഭവും
പൂര്‍ണ്ണമായും
സര്‍ക്കാരില്‍ വന്നു
ചേരുമായിരുന്നില്ലേ;
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ പദ്ധതി
നടപ്പിലാക്കാനാവശ്യമായ
തുക ബാങ്കുകളുടെ
കണ്‍സോര്‍ഷ്യം വഴി
സമാഹരിക്കുന്നതിനായി
ബാങ്കുകൾ സന്നദ്ധത
അറിയിച്ചിട്ടുണ്ടായിരുന്നുവോ;
(സി)
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ തുറമുഖം
വികസിപ്പിക്കാനും
അതിന്റെ ടെര്‍മിനല്‍
ഉള്‍പ്പെടുന്ന
പ്രവര്‍ത്തനത്തില്‍
മാത്രം പി.പി.പി.
മോഡലില്‍ പങ്കാളിയെ
കണ്ടെത്താനും പരിശ്രമം
നടത്തുകയുണ്ടായോ;
പദ്ധതി പി.പി.പി.
മോഡലിലേക്ക് മാറ്റാനും,
അദാനി മാത്രം
പങ്കെടുത്ത ബിഡില്‍
തീരുമാനം എടുക്കാനും,
ഇതിനു മുമ്പ്
അദാനിയുമായി ചര്‍ച്ച
നടത്താന്‍ മുഖ്യമന്ത്രി
ധൃതി കാണിക്കുകയും
ചെയ്ത പശ്ചാത്തലം
എന്തായിരുന്നു;
ടെണ്ടറില്‍ ക്വാട്ട്
ചെയ്ത ഒരു സ്വകാര്യ
സ്ഥാപനവുമായി അന്തിമ
തീരുമാനം
എടുക്കേണ്ടുന്നവര്
തന്നെ ചര്‍ച്ചയില്‍
ഏര്‍പ്പെടുന്നത്
നിയമാനുസൃതമായിരുന്നുവോ;
(ഡി)
സര്‍ക്കാര്‍
അംഗീകരിച്ച അദാനി
പോര്‍ട്ട്സിന്റെ ബിഡ്
രേഖകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
ലോകത്ത്
ഒരു
സ്ഥലത്തിനുമില്ലാത്ത
സവിശേഷത പ്രകൃതിദത്തമായ
വിഴിഞ്ഞത്തിനുണ്ടെന്നിരിക്കെ,
അദാനിയുടെ ബിഡ്,
അവസാനത്തെ അവസരമാണെന്ന
നിലപാട്
സ്വീകരിച്ചതെന്തുകൊണ്ട്?
എക്സെെസ്
വകുപ്പിലെ
കമ്പ്യൂട്ടര്‍വത്ക്കരണം
*317.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സെെസ്
വകുപ്പ്
കമ്പ്യൂട്ടര്വത്ക്കരിക്കുവാന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
എക്സെെസ്
ഹെഡ്ക്വാര്‍ട്ടേഴ്സിന്
റെയ്ഞ്ച്, ഡിവിഷന്
ഓഫീസുകളുമായി നേരിട്ട്
ബന്ധപ്പെടുന്നതിന്
പുതിയ കമ്പ്യൂട്ടര്‍
നെറ്റ് വര്‍ക്ക്
സ്ഥാപിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
എക്സെെസ്
സംബന്ധമായ ഇടപാടുകള്‍
പൂര്‍ണ്ണമായും
ഓണ്‍ലെെന്‍
വഴിയാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
അപകടരഹിത
സംസ്ഥാനം
*318.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ബെന്നി ബെഹനാന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
അപകടരഹിത
സംസ്ഥാനമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്
;
(ബി)
ഈ
ലക്ഷ്യം
കൈവരിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
രൂപീകരിച്ചിട്ടുള്ളത് ;
(സി)
ഏതെല്ലാം
വകുപ്പുകളുടെ സഹായമാണ്
ഇതിനുവേണ്ടി
ഉപയോഗിക്കുന്നത് ;
(ഡി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
?
സംവരണത്തോത്
വര്‍ദ്ധിപ്പിക്കല്‍
T *319.
ശ്രീ.ബി.സത്യന്
,,
കെ.രാധാകൃഷ്ണന്
,,
പുരുഷന് കടലുണ്ടി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള നിയമന
സംവരണത്തോത്
വര്‍ദ്ധിപ്പിക്കാന്‍
ദേശീയ പട്ടികജാതി
കമ്മീഷന്
ആവശ്യപ്പെട്ടിട്ടുണ്ടോ
;
(ബി)
കമ്മീഷന്റെ
ശിപാര്‍ശയുടെ വിശദവിവരം
അറിയിക്കാമോ ; അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ ;
(സി)
നിലവിലുള്ള
സംവരണത്തോത്
ജനസംഖ്യാനുപാതികമാണോ ;
വ്യക്തമാക്കാമോ?
ആദിവാസികള്‍
ശേഖരിക്കുന്ന വനവിഭവങ്ങള്‍
*320.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.ശശി
,,
മുല്ലക്കര രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍
ശേഖരിക്കുന്ന
വനവിഭവങ്ങള്‍ ഏതെല്ലാം
;
(ബി)
ആദിവാസികളുടെ
സഹകരണ സംഘങ്ങള്‍ക്ക്
വനവിഭവങ്ങള്‍ ശേഖരിച്ചു
വില്ക്കാന് അനുമതി
നിഷേധിച്ചിട്ടുണ്ടോ ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ ?
റിംഗ്സിന്
വല ഉപയോഗിച്ചുള്ള മത്സ്യ
ബന്ധനം
*321.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിംഗ്സിന്
വല (താങ്ങുവല)
ഉപയോഗിച്ച് കടലിലെ
പൊടിമീനടക്കം
കോരിയെടുത്ത് മത്സ്യ
സമ്പത്തിന് വന്‍ ഭീഷണി
ഉണ്ടാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
ഒഴുക്കുവല
ഉപയോഗിക്കുമ്പോള്‍ 500
കുതിരശക്തിയുള്ള
എഞ്ചിന് ഘടിപ്പിച്ച
വള്ളങ്ങളിലുള്ള
തൊഴിലാളികള്‍ അടക്കം
കൊല്ലിവലകള്
ഉപയോഗിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
റിംഗ്സിന്
വല
കോരിയെടുക്കുന്നവയില്
ആവശ്യമില്ലാത്തത്
കടലില്‍
തള്ളുന്നതിനാല്‍, ചത്ത
മീന്‍ തിന്നാനെത്തുന്ന
കടല്‍മാക്രി , വല
കടിച്ചുമുറിക്കുന്നതിനാല്
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
വല നഷ്ടമാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന് എന്തു
പരിഹാരമാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ്
സംവിധാനം
*322.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍
പൊതുജനങ്ങള്‍ക്ക് ഫയല്‍
സംബന്ധമായ വിവരം
നല്കുവാനും അപേക്ഷ
സ്വീകരിക്കുവാനും
ഫ്രണ്ട് ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്തുമോ ;
(ബി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
ഓഫീസുകളില്‍
എത്തുന്ന
പൊതുജനങ്ങള്‍ക്ക്
സെക്ഷനുകളില്‍
കയറിയിറങ്ങിയുള്ള
ബുദ്ധിമുട്ട്
ഒഴിവാക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും എതിരായുള്ള
കുറ്റകൃത്യങ്ങള്‍
*323.
ശ്രീ.പുരുഷന്
കടലുണ്ടി
,,
സി.കെ സദാശിവന്
,,
കെ.വി.വിജയദാസ്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
എതിരായുള്ള
കുറ്റകൃത്യങ്ങള്‍
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുറ്റകൃത്യം
ചെയ്തവര്‍ക്കെതിരെയുള്ള
കേസുകളില്‍
നിയമപ്രകാരമുള്ള
അധികാരം
പ്രയോഗിക്കേണ്ടവരെ
അതില്‍ നിന്നും
തടയുന്നതായ സംഭവങ്ങള്‍
ആവര്‍ത്തിച്ചുണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു മൂലം കുറ്റവാളികള്‍
ശിക്ഷിക്കപ്പെടാതെ
പോകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്ത്രീകള്‍ക്കെതിരായി
കുറ്റം ചെയ്തതായി
ആരോപിക്കപ്പെട്ടവരെ
രക്ഷപ്പെടുത്തുവാന്‍
സഹായിക്കുകയോ ആശ്രയം
നല്‍കുകയോ ചെയ്തതായുള്ള
കേസുകള്‍
ഉണ്ടായിട്ടുണ്ടോ;
ഇത്തരക്കാര്‍ക്കുള്ള
ശിക്ഷ എന്താണെന്ന്
വിശദമാക്കാമോ?
പി.എസ്.സി.യുടെ
പ്രവര്‍ത്തനങ്ങള്‍
*324.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.യുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
തൊഴിലന്വേഷകര്‍ക്ക്
എത്രയും വേഗം ജോലി
നല്‍കുന്നതിനുളള
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാം ;
വിശദാംശം ലഭ്യമാക്കുമോ
?
ജനമൈത്രി
പോലീസ്
*325.
ശ്രീ.സി.ദിവാകരന്
,,
കെ.അജിത്
,,
കെ.രാജു
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനമൈത്രി പോലീസ്
സംവിധാനം ആരംഭിച്ചത്
എന്നു മുതലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജനമൈത്രി
പോലീസ്
സംവിധാനത്തെക്കുറിച്ച്
മുംബൈ ടാറ്റാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് സോഷ്യല്‍ സയന്‍സസ്
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ പഠന
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ജനമൈത്രി
പോലീസ്
സംവിധാനത്തെക്കുറിച്ച്
2013-ല്‍ ഏതെങ്കിലും
തരത്തിലുള്ള പഠനം
നടത്തിയിട്ടുണ്ടോ;
ജനമൈത്രിയുടെ
ഭാഗമായുള്ള
പ്രവര്‍ത്തനങ്ങള്‍
കുറഞ്ഞുവരുന്നതായി
പഠനത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
സ്മൈല്‍
പദ്ധതി
*326.
ശ്രീ.വി.റ്റി.ബല്‍റാം
,,
കെ.അച്ചുതന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്മൈല്‍
പദ്ധതിയ്ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക്
പ്രഥമ ശുശ്രൂഷയും
അടിയന്തര വൈദ്യസഹായവും
ലഭ്യമാക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(ഡി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്?
ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം
*327.
ശ്രീ.കെ.രാജു
,,
പി.തിലോത്തമന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സീനിയോറിറ്റിക്കു
പകരം പെര്‍ഫോര്‍മന്‍സ്
പരിഗണിച്ച് സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
സ്ഥാനക്കയറ്റം
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എന്തെല്ലാം
മാനദണ്ഡങ്ങള്‍ക്ക്
വിധേയമായിട്ടാണ്
ഉദ്യോഗസ്ഥരുടെ മികവും
കാര്യപ്രാപ്തിയും
വിലയിരുത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വകുപ്പുകളുടെ
കാര്യശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
പരിഷ്കാരങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി
-പാഴ്സല്‍ കൊറിയര്‍
സര്‍വ്വീസുകള്‍
*328.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
അന്‍വര്‍ സാദത്ത്
,,
ടി.എന്‍. പ്രതാപന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പാഴ്സല്‍ കൊറിയര്‍
സര്‍വ്വീസുകള്‍
തുടങ്ങുന്നകാര്യം
പരിഗണനയിലുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
കോര്‍പ്പറേഷന്റെ
സാമ്പത്തിക
പ്രതിസന്ധിക്ക് പരിഹാരം
കാണാന്‍ ഇത് എത്രമാത്രം
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിച്ചിട്ടുള്ളത് ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
മോട്ടോര്‍
വാഹനവകുപ്പിലെ ഹെല്‍പ്പ്
ലൈന്‍ സംവിധാനം
*329.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യാത്രയ്ക്കിടയില്‍
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
വയോജനങ്ങള്ക്കുമെതിരെ
ഉണ്ടാകുന്ന
അതിക്രമങ്ങളും
കുറ്റകൃത്യങ്ങളും
തടയാന്‍ മോട്ടോര്‍
വാഹനവകുപ്പ് ഹെല്‍പ്പ്
ലൈന്‍ സംവിധാനം
ഒരുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
ഹെല്‍പ്പ്
ലൈനിന്റെ പ്രവര്‍ത്തന
രീതി വിശദമാക്കാമോ ;
(സി)
ഹെല്‍പ്പ്
ലൈന്‍ വഴി നല്കുന്ന
പരാതികള്‍ക്ക് പരിഹാരം
കാണുന്നതിന് എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിരിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇവയുടെ
പ്രവര്‍ത്തനം
മോണിറ്റര്‍ ചെയ്യാന്‍
സ്വീകരിച്ചിട്ടുള്ള
സംവിധാനം എന്തെല്ലാമാണ്
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ഇന്‍ഷ്വറന്‍സ്
*330.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഇന്‍ഷ്വറന്‍സ് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കുന്നതിനുളള
ധനസമാഹരണം എങ്ങനെ
കണ്ടെത്താനാണ്
തീരുമാനിച്ചിട്ടുളളത്;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം
തയ്യാറെടുപ്പുകള്‍
ഭരണതലത്തില്‍
നടത്തിയിട്ടുണ്ട്?