ഐ.ടി.
വികസനം
2259.
ശ്രീ.എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.ടി. വികസനം
നഗരങ്ങളിലും
ഗ്രാമങ്ങളിലും
എത്തിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
ഏതെല്ലാം പദ്ധതികളാണ്
ഇതിനായി
പ്രയോജനപ്പെടുത്തുന്നതെന്നു
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ഡി)
ആരുടെയൊക്കെ
സഹായമാണ് പദ്ധതി
നടത്തിപ്പിനായി
സ്വീകരിച്ചിട്ടുളളത്?
ലഭിച്ച
കേന്ദ്ര വ്യവസായ പദ്ധതികൾ
2260.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം കേന്ദ്ര
സര്‍ക്കാരില്‍നിന്നും
എന്തെല്ലാം വ്യവസായ
പ്രോജക്ടുകളാണ്
നേടിയെടുക്കാന്‍
കഴിഞ്ഞിട്ടുള്ളത് ;
(ബി)
ഇതിന്റെ
ഭാഗമായി എന്തെല്ലാം
നേട്ടങ്ങളാണ്
സംസ്ഥാനത്ത്
ഉണ്ടാക്കിയെടുക്കാന്‍
കഴിഞ്ഞിട്ടുള്ളത് ;
വിശദവിവരം നല്‍കുമോ ?
കശുവണ്ടിപ്പരിപ്പ്
കയറ്റുമതി
2261.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14,
2014-15 എന്നീ
വര്‍ഷങ്ങളില്‍
കശുവണ്ടിപ്പരിപ്പ്
കയറ്റുമതി സംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
2013-14,
2014-15എന്നീ
വര്‍ഷങ്ങളില്‍
കയറ്റുമതിയിലൂടെ ലഭിച്ച
വരുമാനം
എത്രയെന്നറിയിക്കാമോ;
(സി)
2013-14,
2014-15എന്നീ
വര്‍ഷങ്ങളില്‍ ആഭ്യന്തര
വിപണനവും ലഭിച്ച തുകയും
സംബന്ധിച്ച വിശദമായ
വിവരം ലഭ്യമാക്കാമോ;
2013-14, 2014-15
സാമ്പത്തിക വര്‍ഷം
തോട്ടണ്ടി ഇറക്കുമതി
സംബന്ധിച്ച സ്ഥിതിവിവരം
ലഭ്യമാക്കുമോ?
എ. എസ്.എ
പി. പദ്ധതി
2262.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ
സംരംഭങ്ങളിലേക്ക് പുതിയ
തലമുറയെ ആകര്‍ഷിക്കുന്ന
വിധത്തില്‍ വിദ്യാഭ്യാസ
വകുപ്പ്
നടപ്പിലാക്കുന്ന എ.
എസ്.എ പി.പദ്ധതികൊണ്ട്
ചെറുകിട വ്യവസായ
മേഖലക്ക് ഉണ്ടാവുന്ന
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
വ്യവസായ വികസന
കേന്ദ്രങ്ങള്‍ക്ക്
അനുബന്ധമായി എ. എസ്.എ
പി. കേന്ദ്രങ്ങള്‍
ആരംഭിക്കുന്നകാര്യം
പരിഗണിക്കാമോ?
കേരള
കരകൗശന വികസന
കോര്പ്പറേഷൻ ജനറല്‍
മാനേജര്‍ നിയമനം
2263.
ശ്രീ.കെ.അച്ചുതന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
തസ്തികളില്‍ മാത്രമേ
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ നിയമനം
അനുവദിക്കുവാന്‍
പാടുള്ളൂ എന്ന
സര്‍ക്കാര്‍ ഉത്തരവ്
നിലനില്‍ക്കെ
ഹിന്ദുസ്ഥാന്‍
ലാറ്റക്സില്‍ സെയില്‍സ്
ഓഫീസര്‍ എന്ന താഴ്ന്ന
തസ്തികയില്‍ 2470-5495
ശമ്പള സ്കെയിലില്‍ ജോലി
ചെയ്തിരുന്ന ശ്രീ.
എസ്.എം. ആരിഫിനെ ഏത്
നിയമ പ്രകാരമാണ് കേരള
കരകൗശന വികസന
കോര്‍പ്പറേഷനിലെ
12600-15600 ശമ്പള
സ്കെയിലിലുള്ള
എക്സിക്യൂട്ടീവ്
തസ്കികയായ ജനറല്‍
മാനേജര്‍
(മാര്‍ക്കറ്റിംഗ്) ആയി
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
നിയമിക്കുവാന്‍ 2000
ല്‍ സംസ്ഥാന
സര്‍ക്കാര്‍ അനുമതി
നല്‍കിയത് ;
(ബി)
ഈ
നിയമനത്തിന്
സര്‍ക്കാര്‍ തലത്തില്‍
ആരാണ് അനുമതി നല്‍കിയത്
എന്ന് വിശദീകരിക്കാമോ;
(സി)
ഈ
കോര്‍പ്പറേഷനിലെ
ക്ലാസ്സ് നാല്
ഒഴിച്ചുള്ള തസ്തികയിലെ
വിദ്യാഭ്യാസ യോഗ്യത
കേരള യൂണിവേഴ്സിറ്റി
അംഗീകരിച്ചതായിരിക്കണമെന്ന്
കോര്‍പ്പറേഷന്റെ
സ്പെഷ്യല്‍ റൂളില്‍
വ്യവസ്ഥ ചെയ്തിരിക്കെ
കേരള യൂണിവേഴ്സിറ്റി
അംഗീകരിക്കാത്ത ശ്രീ.
എസ്. എം. ആരിഫിന്റെ
വിദ്യാഭ്യാസ യോഗ്യത
നിയമനത്തിനായി എങ്ങനെ
അംഗീകരിക്കപ്പെട്ടന്ന്
വിശദമാക്കാമോ;
(ഡി)
ശ്രീ.
എസ്. എം. ആരിഫിന്
പരസ്യത്തില്‍
നിഷ്കര്‍ഷിച്ചിരുന്ന
പ്രകാരമുള്ള
പ്രവര്‍ത്തി പരിചയമില്ല
എന്ന് കോര്പ്പറേഷന്
സര്‍ക്കാരിനെ
അറിയിച്ചിട്ടും
ഇദ്ദേഹത്തെ സേവനത്തില്‍
നിന്നും പിരിച്ച്
വിടാത്തത് എന്ത്
കൊണ്ടാണെന്ന്
വിശദീകരിക്കാമോ;
(ഇ)
കോര്‍പ്പറേഷന്റെ
ജനറല്‍ മാനേജര്‍
(മാര്‍ക്കറ്റിംഗ്) എന്ന
നിലയില്‍ കച്ചവടം
വര്‍ദ്ധിപ്പിക്കുവാന്‍
ഇദ്ദേഹം സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(എഫ്)
കച്ചവടം
കുറവായതിനാല്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
കോര്‍പ്പറേഷന്റെ
ഷോറൂമുകള്‍
ലാഭത്തിലാക്കുവാന്‍
മാര്‍ക്കറ്റിംഗ്
വിഭാഗത്തിന്റെ തലവന്‍
എന്ന നിലയില്‍ ശ്രീ.
എസ്. എം. ആരിഫ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ജി)
കേരള
യൂണിവേഴ്സിറ്റി
അംഗീകരിച്ച വിദ്യാഭ്യാസ
യോഗ്യതയും
നിയമനത്തിനായി നടത്തിയ
പരസ്യത്തില്‍
നിഷ്കര്‍ഷിച്ചതനുസരിച്ചുള്ള
പ്രവര്‍ത്തി പരിചയവും
ഇല്ലാത്തതിനാല്‍ ശ്രീ.
എസ്. എം. ആരിഫിനെ
കരകൗശല വികസന
കോര്‍പ്പറേഷന്റെ ജനറല്‍
മാനേജര്‍
(മാര്‍ക്കറ്റിംഗ്)
സ്ഥാനത്ത് നിന്നും
നീക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
വിഭവ
സമ്പത്ത് വിനിയോഗിക്കാവുന്ന
സംരംഭങ്ങള്‍
2264.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിഭവ സമ്പത്തുകളെ
പൂര്‍ണ്ണമായും
വിനിയോഗിക്കാവുന്നതും
കാര്‍ഷിക മേഖലയെയും
പരമ്പരാഗത തൊഴില്‍ /
വ്യവസായ മേഖലകളെയും
പരിപോഷിപ്പിക്കാവുന്നതുമായ
എത്ര സംരംഭങ്ങള്‍ ഈ
സര്‍ക്കാര്‍
ആരംഭിച്ചുവെന്ന് പറയാമോ
;
(ബി)
ഇതില്‍
സര്‍ക്കാര്‍ മേഖലയില്‍
എത്ര , പൊതുമേഖലയില്‍
എത്ര,
സ്വകാര്യമേഖലയില്‍ എത്ര
എന്ന് ജില്ല തിരിച്ച്
കണക്ക് നല്‍കുമോ ;
(സി)
ഇവയ്ക്ക്
സര്‍ക്കാര്‍
നല്‍കിയിട്ടുള്ള
ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്നും എത്ര
വീതമെന്നും
വിശദമാക്കുമോ ?
യുവജന
സംരംഭകത്വ പരിപാടി
T 2265.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നവരത്ന പദ്ധതിയില്‍
ആരംഭിച്ച യുവജന
സംരംഭകത്വ പരിപാടിയുടെ
ഭാഗമായി എന്തെല്ലാമാണ്
നടന്നതെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ഇനത്തില്‍ എത്ര തുക
ഇതവരെ
ചെലവഴിച്ചിട്ടുണ്ട് ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എത്ര യുവജന സംരംഭങ്ങള്‍
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടെന്നും
ധനസഹായമായി എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
റിയാബ്
2266.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായവകുപ്പിനുകീഴിലുള്ള
RIAB (Restructuring
and Internal Audit
Body) എന്ന
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
സ്ഥാപനത്തില്‍
എത്ര പേര് ജോലി
ചെയ്യുന്നുണ്ടെന്നും
അവരുടെ തസ്തികയുടെ
പേരും ശമ്പളവും നിയമന
രീതിയും എത്ര
കാലത്തേക്കാണ്
നിയമിച്ചിരിക്കുന്നതെന്നും
ഇനം തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
ശമ്പളം
ഉള്‍പ്പെടെ RIAB ന്റെ
ഒരു മാസത്തെ ചെലവ്
എത്രയെന്ന്
വിശദമാക്കുമോ ?
റിയാബ്
നിയമനം
2267.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതൊക്കെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
എം.ഡി.മാരെ
തെരഞ്ഞെടുക്കാന്‍
റിയാബ് (RIAB)
വിജ്ഞാപനം ഇറക്കിയെന്ന്
വിശദമാക്കുമോ;
(ബി)
മേല്‍
വിഷയത്തില്‍ എത്ര തവണ
വിജ്ഞാപനം
ഇറക്കിയെന്നും ഓരോ
തവണയും എത്ര പേരെ
സെലക്ട് ചെയ്തുവെന്നും
അവരെ ഏതൊക്കെ
സ്ഥാപനങ്ങളില്‍
നിയമിച്ചുവെന്നും
വ്യക്തമാക്കുമോ?
അരൂര്‍
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
2268.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ
വകുപ്പ് വഴി അരൂര്‍
മണ്ഡലത്തില്‍
എന്താെക്കെ വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിരിക്കുന്നതെന്ന്
വിശദമാക്കുമോ ?
സിഡ്കോ
സംരംഭങ്ങളും നിയമനങ്ങളും
2269.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം സിഡ്കോയുടെ
മേല്‍നോട്ടത്തില്‍
തുടങ്ങിയ സംരംഭങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിലേയ്ക്കായി
എത്ര ജീവനക്കാരെ
പുതിയതായി
നിയമിച്ചിട്ടുണ്ടെന്നും
ഏതെല്ലാം
തസ്തികകളിലേക്കാണ്
നിയമിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ ;
(സി)
സിഡ്കോയില്‍
നിയമനത്തിന് സംവരണ
വ്യവസ്ഥ പാലിക്കാറുണ്ടോ
; ഉണ്ടെങ്കില്‍ അത്
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ ?
മൂടാടി
കെല്‍ട്രോണ്‍ യൂണിറ്റ്
2270.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കൊയിലാണ്ടി നിയോജക
മണ്ഡലത്തിലെ മൂടാടി
കെല്‍ട്രോണ്‍
യൂണിറ്റില്‍
നടപ്പിലാക്കിയ വികസന
പദ്ധതികള്‍
വിശദീകരിക്കുമോ;
(ബി)
മൂടാടി
യൂണിറ്റിന്റെ
വികസനവുമായി
ബന്ധപ്പെട്ട്
നല്കിയിട്ടുളള നിവേദനം
പരിശോധിച്ചിട്ടുണ്ടോ;
(സി)
എന്തെല്ലാം
പുതിയ പദ്ധതികളാണ്
ഇവിടെ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൊച്ചി
മംഗലപുരം ഗ്യാസ് പെെപ്പ്
ലെെന്‍
2271.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
മംഗലപുരം ഗ്യാസ്
പെെപ്പ് ലെെന്‍
പദ്ധതിക്കായി കണ്ണൂര്‍
ജില്ലയില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
ഇതിനുവേണ്ടി
ഭൂമി
നഷ്ടപ്പെടുന്നവർക്കുള്ള
നഷ്ടപരിഹാരം
സംബന്ധിച്ച് അന്തിമ
തിരുമാനമെടുത്തിട്ടുണ്ടോ
; വിശദാംശം നല്‍കുമോ ?
ആലപ്പുഴ
ജില്ലയില്‍ പുതുതായി
വ്യവസായ സ്ഥാപനങ്ങള്‍
2272.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ആലപ്പുഴ ജില്ലയില്‍
വ്യവസായ സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
മേഖലകളില്‍; വിശദാംശം
നല്‍കാമോ;
(ബി)
ഇല്ലെങ്കില്‍
പുതിയ വ്യവസായങ്ങള്‍
തുടങ്ങുന്നതിനുള്ള
സാധ്യതയെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ;
(സി)
ആലപ്പുഴ
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
പൊതു മേഖലാ
സ്ഥാപനങ്ങളില്‍
ലാഭത്തില്‍
/നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്രയെന്നു
വ്യക്തമാക്കമോ?
വ്യവസായ
വകുപ്പില്‍
ഹെഡ്ക്ലാര്‍ക്ക് നിയമനം
2273.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പില്‍ ജെ.ഡി.സി.
യോഗ്യതയുള്ള സീനിയര്‍
യു.ഡി. ക്ലാര്‍ക്കുമാരെ
ഒഴിവാക്കി ജൂനിയര്‍
യു.ഡി.
ക്ലാര്‍ക്കുമാര്‍ക്ക്
ഹെഡ്ക്ലാര്‍ക്കായി
പ്രമോഷന്
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍,
ഇതുമായി ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഉത്തരവ്
നിലവില്‍ ഉണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് വകുപ്പിലെ
ഏതെങ്കിലും ജീവനക്കാര്‍
പരാതി
നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഇ)
തെറ്റായി
ഇറക്കിയ പ്രമോഷന്
ഉത്തരവ്
പുന:പരിശോധിച്ച്
തിരുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
വ്യവസായ
എസ്റ്റേറ്റുകളില്‍ ഭൂമി
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
2274.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
എസ്റ്റേറ്റുകളില്‍ ഭൂമി
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇപ്രകാരം
ഭൂമി അനുവദിക്കുന്നതിന്
മുന്‍ഗണനാ ലിസ്റ്റ്
തയ്യാറാക്കുന്നുണ്ടോ;
(സി)
മുന്‍ഗണനാ
ലിസ്റ്റ് മറികടന്ന്
കേരളത്തില്‍
എവിടെയെല്ലാം ഭൂമി
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ
; അതിനിടയായ സാഹചര്യം
വ്യക്തമാക്കുമോ ?
വ്യവസായ
എസ്റ്റേറ്റുകളില്‍ ഭൂമി
അനുവദിക്കുന്നതിനുള്ള
അധികാരം
2275.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
എസ്റ്റേറ്റുകളില്‍ ഭൂമി
അനുവദിക്കുന്നതിനുള്ള
അധികാരം വ്യവസായ
കേന്ദ്രം ജനറല്‍
മാനേജര്‍മാരില്‍
നിന്നും മാറ്റി
ഡയറക്ടര്‍ നേരിട്ടു
നടത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതുമൂലം
ചെറുകിട
വ്യവസായികള്‍ക്കുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇൗ ബുദ്ധിമുട്ടുകള്‍
ഒഴിവാക്കുന്നതിനുള്ള
സത്വര നടപടികള്‍
സ്വീകരിക്കുമോ ?
കശുവണ്ടി
വികസന കോര്‍പ്പറേഷന്റെ
പദ്ധതി ചെലവ്
2276.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തികവര്‍ഷം
കശുവണ്ടി വികസന
കോര്‍പ്പറേഷന്റെ പദ്ധതി
ചെലവ് എത്ര; പ്രസ്തുത
തുക എന്തിനെല്ലാം
വേണ്ടി വിനിയോഗിച്ചു
എന്നറിയിക്കാമോ;
(ബി)
ഗ്രാറ്റുവിറ്റി
കുടിശ്ശിക എത്രയെന്ന്
അറിയിക്കുമോ ; പ്രസ്തുത
തുക കൊടുത്തു
തീര്‍ക്കാന്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
കൊരട്ടി
കിന്‍ഫ്ര പാര്‍ക്കിന്റെ
വികസനം
2277.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
കിന്‍ഫ്ര
പാര്‍ക്കിനോട്
ചേര്‍ന്നു ഗവണ്മെന്റ്
ഓഫ് ഇന്ത്യാ
പ്രസ്സിന്റെ
ഉടമസ്ഥതയിലുളള സ്ഥലം
കിന്‍ഫ്രയുടെ
വികസനത്തിനായി
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇതിനാവശ്യമായ അടിയന്തിര
നടപടി സ്വീകരിക്കുമോ?
പൊതുമേഖല
സ്ഥാപനങ്ങളിലെ എം.ഡി.
മാര്‍
2278.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ
വകുപ്പിന് കീഴില്‍
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങളില്‍
എം.ഡി.മാരെ
നിയമിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
നിയമിതരായ എം.ഡി.
മാരില്‍ റിയാബ് (RIAB)
വഴി നിയമിച്ചവര്‍
എത്ര;ഇവരിൽ 70 വയസു
കഴിഞ്ഞവർ
ആരെങ്കിലുമുണ്ടോ
;ഉണ്ടെങ്കില്‍ അവര്‍
ആരെല്ലാമെന്നും
ഏതൊക്കെ
സ്ഥാപനങ്ങളിലാണ്
നിയമിക്കപ്പെട്ടിട്ടുളളതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
എം.ഡി മാരില്‍ വിദൂര
വിദ്യാഭ്യാസം വഴി എം.
ബി. എ. നേടിയവര്‍ എത്ര
പേരുണ്ടെന്ന്
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങൾ
2279.
ശ്രീ.എളമരം
കരീം
,,
ബാബു എം. പാലിശ്ശേരി
,,
എസ്.ശർമ്മ
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രതിസന്ധി നേരിടുന്ന
സമാന സ്വഭാവമുള്ള
പൊതുമേഖലാ സ്ഥാപനങ്ങളെ
സംയോജിപ്പിക്കുന്നതിനായുള്ള
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച തുടര്‍
നടപടികളെന്തെന്നും
ഏതെല്ലാം സ്ഥാപനങ്ങളുടെ
കാര്യത്തിലെന്നും
വെളിപ്പെടുത്താമോ;
(സി)
നിര്‍ദ്ദേശങ്ങള്‍
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പുരോഗതിയ്ക്ക്
പ്രയോജനപ്പെടുമെങ്കില്‍
ആയത്
നടപ്പാക്കുന്നതിലുള്ള
നിലപാട്
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
2280.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ലാഭത്തിലും നഷ്ടത്തിലും
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
തരംതിരിച്ചുള്ള
വിശദാംശം നല്‍കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നഷ്ടത്തിൽ
പ്രവൃത്തിച്ചു
പോന്നിരുന്ന ഏതെങ്കിലും
പൊതുമേഖലാ സ്ഥാപനങ്ങള്‍
ലാഭത്തിലാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ ;
എങ്കിൽ വിശദാംശം
നല്‍കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
ലാഭത്തിലായിരുന്ന എത്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
നഷ്ടത്തിലായിട്ടുണ്ട് ;
വിശദവിവരം നല്‍കുമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഓഹരികള്‍
2281.
ഡോ.ടി.എം.തോമസ്
ഐസക്
പ്രൊഫ.സി.രവീന്ദ്രനാഥ്
,,
രാജു എബ്രഹാം
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഓഹരികള്‍
വിറ്റഴിക്കുന്നത്
സംബന്ധിച്ച നിലപാട്
എന്തെന്നും, ഇതിന്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തായിരിക്കുമെന്നും
വ്യക്തമാക്കുമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഓഹരികള്‍
വിറ്റഴിക്കുന്നത്
സംബന്ധിച്ച് പൊതു ചെലവ്
അവലോകന സമിതിയുടെ
നിര്‍ദ്ദേശങ്ങള്‍
സ്വകാര്യവല്‍ക്കരണത്തിന്റെ
ഭാഗമാണെന്ന വിമര്‍ശനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
പൊതുമേഖലയില്‍
നിന്നുളള
സര്‍ക്കാരിന്റെ
പിന്‍വാങ്ങല്‍
ദൂരവ്യാപക
പ്രത്യാഘാതങ്ങള്‍
ഉണ്ടാക്കുമോ;
വിശദമാക്കുമോ ?
ചേര്‍ത്തല
ഓട്ടോകാസ്റ്റ് ലിമിറ്റഡ്
2282.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
ഓട്ടോകാസ്റ്റ്
ലിമിറ്റഡിന്റെ 2009-10
മുതല്‍ 2013-14
വരെയുള്ള വര്‍ഷങ്ങളിലെ
വാര്‍ഷിക വിറ്റുവരവും
ലാഭനഷ്ടക്കണക്കും
വ്യക്തമാക്കുമോ;
(ബി)
ചേര്‍ത്തല
ഓട്ടോകാസ്റ്റ്
ലിമിറ്റഡിന്റെ
പ്രവര്‍ത്തനത്തിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര തുക
നല്‍കിയെന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഓട്ടോകാസ്റ്റ്
ലിമിറ്റഡില്‍
ഉപയോഗിക്കുന്ന അസംസ്കൃത
വസ്തു ഏതെന്നും ഇതിന്റെ
സംഭരണം ഏതു
രീതിയിലാണെന്നും
വ്യക്തമാക്കുമോ;
(ഡി)
ഓട്ടോകാസ്റ്റ്
ലിമിറ്റഡിലേക്ക് പഴയ
ഇരുമ്പ് സാധനങ്ങള്‍
വാങ്ങി
സംഭരിക്കുമ്പോള്‍
സംസ്കരിച്ചാല്‍ ടണ്ണിന്
ലഭിക്കുന്ന യീല്‍ഡ്
സംബന്ധിച്ച് നിബന്ധന
വച്ചിട്ടുണ്ടോ;
(ഇ)
2009-10
മുതല്‍ 2013-14
വരെയുള്ള വര്‍ഷങ്ങളില്‍
സംഭരിച്ച ഇരുമ്പില്‍
നിന്നും
സംസ്കരിച്ചപ്പോള്‍
കിട്ടിയ യീല്‍ഡ് എത്ര
വീതമെന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
പദ്ധതി
2283.
ശ്രീ.വര്‍ക്കല
കഹാര്‍
,,
വി.റ്റി.ബല്‍റാം
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങളെ
ലാഭത്തിലാക്കാന്‍
കര്‍മ്മപദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
വിശദമാക്കുമോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും
ഉല്‍പ്പാദനത്തിനനുസരിച്ച്
തൊഴിലാളികള്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കുന്നതിനും
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്തെല്ലാം;
വിശദമാക്കുമോ ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്നുള്ള
ലാഭവിഹിതവും
2284.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംഭരണാധികാരമുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
സര്‍ക്കാരിന്റെ
മുതല്‍മുടക്കിന്
കിട്ടുന്ന ലാഭവും
ലാഭവിഹിതവും ഇനത്തില്‍
2014-15 സാമ്പത്തിക
വര്‍ഷം ഇതുവരെ എന്തു
തുക ലഭിക്കുകയുണ്ടായി ;
പ്രതീക്ഷിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ?
ലാഭകരമായി
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
2285.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലാഭകരമായി
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്നറിയിക്കുമോ;
(ബി)
ലാഭകരമായി
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാര്‍ അവാര്‍ഡ്
നല്‍കാറുണ്ടോ;
(സി)
ഇല്ലെങ്കില്‍
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കുപ്പികളിൽ
വെള്ളം വിതരണം ചെയ്യുന്ന
കമ്പനികൾ
T 2286.
ശ്രീ.സി.ദിവാകരന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുപ്പിവെള്ളം വിതരണം
ചെയ്യുന്ന എത്ര
കമ്പനികളുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
കുപ്പിവെള്ള
വിതരണ കമ്പനികളുടെമേല്‍
എന്തെങ്കിലും
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; എങ്കിൽ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
എമര്‍ജിംഗ്
കേരള സംഗമം
2287.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
,,
ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിക്ഷേപം
ആകര്‍ഷിക്കാനായി
നടത്തിയ എമര്‍ജിംഗ്
കേരള സംഗമം
പരാജയപ്പെട്ടതായി
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍ ഇതു
സംബന്ധിച്ച് സംസ്ഥാന
വ്യവസായ വികസന
കോര്പ്പറേഷന് വ്യവസായ
വകുപ്പിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ ;
(ബി)
സംസ്ഥാന
വ്യവസായ വികസന
കോര്പ്പറേഷന് ഇതു
സംബന്ധിച്ച് വ്യവസായ
വകുപ്പിന് നല്കിയ
റിപ്പോര്‍ട്ടിലെ വിശദ
വിവരങ്ങള്‍
വെളിപ്പെടുത്തുമോ ?
പഴയന്നൂര്‍
വ്യവസായ പാര്‍ക്കില്‍
അടിസ്ഥാന സൗകര്യങ്ങള്‍
2288.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍
സിഡ്കോയ്ക്ക് വ്യവസായ
പാര്‍ക്ക്
സ്ഥാപിക്കുവാന്‍
പഴയന്നൂര്‍
ഗ്രാമപഞ്ചായത്ത്
സൗജന്യമായി എത്ര
ഭൂമിയാണ് നല്‍കിയതെന്ന്
പറയാമോ;
(ബി)
തുടര്‍ന്ന്
പഴയന്നൂര്‍ വ്യവസായ
പാര്‍ക്കില്‍ സിഡ്കോ
എത്ര പ്ലോട്ടുകള്‍
ചെറുകിട
വ്യവസായികള്‍ക്ക്
അനുവദിച്ചു
നല്‍കിയെന്നും അതില്‍
നിന്നും എത്ര തുക
ലഭിച്ചുവെന്നും
പറയാമോ;
(സി)
ഇൗ
തുകയില്‍ വ്യവസായ
പാര്‍ക്കിനാവശ്യമായ
റോഡ്, വെെദ്യുതി
തുടങ്ങിയ അടിസ്ഥാന
സൗകര്യങ്ങള്‍
ലഭ്യമാക്കുവാന്‍
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
വ്യവസായ
പാര്‍ക്ക് പ്രവര്‍ത്തനം
ആരംഭിച്ച് വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും ഇനിയും
അടിസ്ഥാനസൗകര്യങ്ങള്‍
പൂര്‍ത്തിയാക്കാത്തത്
വ്യവസായ സംരംഭകര്‍ക്ക്
ബുദ്ധിമുട്ടുകള്‍
സൃഷ്ടിക്കുന്നതായി
പരാതികള്‍
ലഭിച്ചിട്ടുണ്ടോ:
(ഇ)
എങ്കില്‍
പരാതി പരിഹരിച്ച്
വ്യവസായ പാര്‍ക്കില്‍
അടിസ്ഥാന സൗകര്യങ്ങള്‍
പൂര്‍ണ്ണമായും
നടപ്പിലാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ വ്യവസായ
വകുപ്പിന്റെ അധീനതയിലുള്ള
സ്ഥലങ്ങൾ
2289.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ വ്യവസായ
വകുപ്പിന്റെ
അധീനതയിലുള്ള
സ്ഥലങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
മണ്ഡലത്തില്‍
വകുപ്പിന്റെ
അംഗീകാരത്തോടെ
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
മണ്ഡലത്തില്‍ സ്ഥലം
അനുവദിക്കുന്നതിനായി
കഴിഞ്ഞ 4
വര്‍ഷത്തിനുള്ളില്‍
വ്യവസായ വകുപ്പില്‍
(ആലപ്പുഴ) ലഭ്യമായ
അപേക്ഷകള്‍ എത്ര എണ്ണം
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
അനുവദിച്ച
സ്ഥലങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന മികവ്
വിലയിരുത്തല്‍
2290.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന മികവ്
വിലയിരുത്താന്‍
റേറ്റിംഗ് സമ്പ്രദായം
നടപ്പിലാക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതിയും
വിശദമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതിനായി
സഹകരിക്കുന്നത്;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
2291.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴില്‍
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളുണ്ട്; അവയിൽ
എത്രയെണ്ണം ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നു;
അവ ഏതെല്ലാം;
വിശദമാക്കാമോ?
മട്ടന്നൂര്‍
കിന്‍ഫ്രാ വ്യവസായ
പാര്‍ക്ക്
2292.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
വെളിയാം പറമ്പിലെ
കിന്‍ഫ്രാ വ്യവസായ
പാര്ക്കിന് എത്ര
ഹെക്ടര്‍ സ്ഥലം
ഏറ്റെടുക്കുകയുണ്ടായി;
(ബി)
എത്ര
ഭൂവുടമകളുടെ പക്കല്‍
നിന്നുമാണ് സ്ഥലം
ഏറ്റെടുത്തിട്ടുള്ളത്;
(സി)
എത്ര
ഭൂവുടമകള്‍ക്ക് സ്ഥലം
ഏറ്റെടുത്തതിനുള്ള
നഷ്ടപരിഹാര തുക
നല്‍കിയെന്നും എത്ര തുക
ഇതിനായി
വിനിയോഗിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
എത്ര ഭൂവുടമകള്‍ക്കാണ്
നഷ്ടപരിഹാര തുക
നല്‍കാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാര തുക
നല്കുവാന് കാലതാമസം
നേരിടുന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(എഫ്)
നഷ്ടപരിഹാര തുക
നല്കുവാനുള്ള
ഭൂവുടമകള്‍ക്ക്
എപ്പോള്‍ നഷ്ടപരിഹാര
തുക നല്‍കും എന്ന്
വ്യക്തമാക്കുമോ?
കാക്കഞ്ചേരി
കിന്‍ഫ്രാ ഫുഡ്പാർക്കിൽ
സ്വര്‍ണ്ണാഭരണ നിര്‍മ്മാണ
യൂണിറ്റ്
2293.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കാക്കഞ്ചേരി
കിന്‍ഫ്രാ ഫുഡ്പാർക്കിൽ
സ്വര്‍ണ്ണാഭരണങ്ങള്‍
നിര്‍മ്മിക്കുന്ന
യൂണിറ്റിന് സ്ഥലം
നല്കിയിട്ടുണ്ടേോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്വര്‍ണ്ണാഭരണ
നിര്‍മ്മാണ പ്ലാന്റില്‍
നിന്നുണ്ടാകുന്ന
മാലിന്യങ്ങള്വഴിയുളള
പരിസരമലിനീകരണം
ഇല്ലാതാക്കാന്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ; ആയത്
പര്യാപ്തമാണോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്ലാന്റില്‍
നിന്നുളള
ഖര-ദ്രാവക-വാതക
മാലിന്യങ്ങള്‍
നിയന്ത്രിക്കാനുളള
സംവിധാനം സംബന്ധിച്ച്
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
പാര്‍ക്കില്‍ ഇതിനകം
ആരംഭിച്ച മറ്റ്
യൂണിറ്റുകള്‍
ഏതെല്ലാമാണ്;
ഭക്ഷ്യവസ്തുക്കള്‍
ഉല്പാദിപ്പിക്കുന്ന
യൂണിറ്റുകള്‍ എത്ര;
(ഇ)
അവയുടെ
പ്രവര്‍ത്തനത്തിനും
അവിടങ്ങളിലെ
ഉല്പന്നങ്ങളെയും
പ്രതികൂലമായി
ബാധിക്കുന്നതാണോ
നിര്‍ദ്ദിഷ്ട
സ്വര്‍ണ്ണാഭരണ
നിര്‍മ്മാണ
യൂണിറ്റ്പദ്ധതി;
വിശദമാക്കാമോ;
(എഫ്)
ഇത്
സംബന്ധമായി ഉണ്ടായ
പരാതികള്‍ ഏതൊക്കെയാണ്;
അവയിന്മേല് സ്വീകരിച്ച
നടപടികള്‍
വെളിപ്പെടുത്താമോ;
(ജി)
ഏത്
തരം വ്യവസായങ്ങളെ
ലക്ഷ്യമാക്കിക്കൊണ്ടാണ്
പ്രസ്തുത പാര്‍ക്ക്
ആരംഭിച്ചിട്ടുണ്ടായിരുന്നത്
; വിശദാംശം നല്‍കുമോ?
മട്ടന്നൂര്‍
വെള്ളിയാംപറമ്പിലെ
കിന്‍ഫ്ര വ്യവസായ
പാര്‍ക്ക്
2294.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
വെള്ളിയാംപറമ്പിലെ
കിന്‍ഫ്രാ വ്യവസായ
പാര്ക്കിന് വ്യാവസായ
വകുപ്പിന്റെ ഭരണാനുമതി
ലഭിച്ചത് എത് ഉത്തരവു
പ്രകാരമാണ്;
(ബി)
വ്യവസായ
പാര്‍ക്കിന്റെ
പ്രോജക്ട്
റിപ്പോര്‍ട്ട് പ്രകാരം
എത്ര തുകയുടെ
എസ്റ്റിമേറ്റിനാണ്
അംഗീകാരം
നല്‍കിയിട്ടുള്ളത്;
(സി)
എത്ര
തുകയുടെ
കേന്ദ്രധനസഹായത്തിനുള്ള
പ്രോജക്ടാണ് ഇതുമായി
ബന്ധപ്പെട്ടു
സമര്‍പ്പിച്ചിട്ടുള്ളത്;
(ഡി)
കേന്ദ്രധനസഹായത്തിനുള്ള
പ്രോജക്ട്
സമര്പ്പിച്ചതെപ്പോഴാണ്
;
(ഇ)
ഇതിന്മേല്
കേന്ദ്രഗവണ്മെന്റ്
കൈക്കൊണ്ട നടപടികള്‍
വ്യക്തമാക്കുമോ;
(എഫ്)
ഇതിനോടകം
സംസ്ഥാന ഗവണ്മെന്റ്
എത്ര തുക മട്ടന്നൂര്‍
കിന്‍ഫ്രാ വ്യവസായ
പാര്ക്കിന്
അനുവദിച്ചിട്ടുണ്ട് ;
(ജി)
മട്ടന്നൂര്‍
കിന്‍ഫ്രാ വ്യവസായ
പാര്‍ക്കിന്റെ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏതു
എട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
സിഡ്ക്കോയിലെ
നിയമനം
2295.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിഡ്കോയില്‍ പി.എസ്.സി
വഴിയല്ലാതെ അണ്
സ്കില്‍ഡ് വര്‍ക്കര്‍
തസ്തികയില്‍
നിയമനത്തിനായി അപേക്ഷ
ക്ഷണിച്ചിരുന്നോ;
(ബി)
ഇതിനായിട്ടുള്ള
നടപടി ക്രമങ്ങള്‍
പൂര്ത്തീയാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുമോ;
അതില്‍ നിന്ന് എത്ര
ഒഴിവുകളിലേയ്ക്കാണ്
നിയമനം നടത്താന്‍
ഉദ്ദേശിക്കുന്നത്?
അങ്കമാലിയിലെ
കിന്‍ഫ്രാ വ്യവസായ
പാര്‍ക്
2296.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലിയില്‍
സ്ഥാപിക്കുന്നതിനായി
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
കിന്‍ഫ്രാ വ്യവസായ
പാര്‍ക്കിനായി ഭൂമി
ഏറ്റെടുക്കുന്നതിനെതിരെ
ഹെെക്കോടതിയില്‍ ഫയല്‍
(ഡബ്ല്യൂ.പി.(സി.)33795/2010)ചെയ്ത
കേസിലെ സ്റ്റേ ഉത്തരവ്
ഒഴിവാക്കി
കിട്ടുന്നതിനായി
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്നു
വിശദമാക്കുമോ ?
കശുവണ്ടിയുടെ
അനധികൃത കുടിവറുപ്പ്
2297.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടിയുടെ
അനധികൃത കുടിവറുപ്പ്
നടത്തുന്നത്
തടയുന്നതിന് വേണ്ടി
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
അനധികൃത
കുടി വറുപ്പ് നടത്തുന്ന
എത്ര സ്ഥാപനങ്ങള്‍
ഉണ്ടെന്ന് പരിശോധിച്ച്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
മാനേജമെന്റുകൾക്കെതിരെ
കശുവണ്ടി
അണ്‍രജിസ്റ്റേര്‍ഡ്
കാഷ്യൂനട്ട് ഫാക്ടറീസ്
പ്രൊഹിബിഷന്‍
(അമന്റ്മെന്റ്) ആക്ട്
അനുസരിച്ച് സ്വീകരിച്ച
നടപടി വിശദമാക്കാമോ?
കാപെക്സിന്റെ
കശുവണ്ടി ഫാക്ടറികള്‍
T 2298.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വിലക്കു വാങ്ങിയ
കാപെക്സിന്റെ 10
കശുവണ്ടി ഫാക്ടറികളും
അതിന്റെ ഭൂമിയും
ഉടമസ്ഥര്‍ക്ക് മടക്കി
നല്‍കണമെന്ന സുപ്രീം
കോടതി വിധിയിലേക്കു
നയിക്കപ്പെട്ട സാഹചര്യം
വ്യക്തമാക്കുമോ;
ഇക്കാര്യത്തില്‍
വസ്തുതകള്‍ യഥാവിധി
സുപ്രീംകോടതിയെ
ധരിപ്പിക്കുന്നതിനായി
വിധിക്കെതിരെ
പുനഃപരിശോധനാ ഹര്‍ജി
നല്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
എങ്കില്‍ അതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ?
ചെറുവണ്ണൂര്‍
സ്റ്റീല്‍ കോംപ്ലക്സ്
2299.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുവണ്ണൂര്‍
സ്റ്റീല്‍
കോംപ്ലക്സില്‍
2011-12, 2012-13,
2013-14 വര്‍ഷങ്ങളില്‍
പ്രവര്‍ത്തനശേഷി
ഉപയോഗം എത്ര ശതമാനം
വീതമാണ്;വിശദമാക്കുമോ ;
(ബി)
പ്രസ്തുത വര്‍ഷങ്ങളില്‍
എത്ര ടണ്‍ വീതം
സ്റ്റീല്‍ ഉല്പാദനം
നടന്നു;
(സി)
പ്രവര്‍ത്തനശേഷി
പൂര്‍ണ്ണമായി
ഉപയോഗപ്പെടുത്താന്‍
കഴിഞ്ഞിട്ടില്ലെങ്കില്‍,
കാരണം വിശദമാക്കുമോ ;
കാപ്പക്സിന്റെ
കശുവണ്ടി ഫാക്ടറികള്‍
2300.
ശ്രീ.എം.എ.ബേബി
,,
പി.കെ.ഗുരുദാസന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാപ്പക്സിന്റെ
കശുവണ്ടി ഫാക്ടറികള്‍
മുന്‍ ഉടമകള്‍ക്ക്
തിരിച്ചു നല്‍കണമെന്ന
സുപ്രീംകോടതി വിധി
വരാനുണ്ടായ സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിധി മൂലം ഈ മേഖലയില്‍
ഉണ്ടായ പ്രതിസന്ധിയും
ആശങ്കയും
വിലയിരുത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
സുപ്രീം
കോടതി വിധിക്ക് റിവ്യൂ
ഹര്‍ജി നല്‍കണമെന്ന
ആവശ്യത്തിന്മേൽ
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ;
ഇതിനായി എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ
വ്യക്തമാക്കുമോ;
(ഡി)
കശുവണ്ടി
വ്യവസായം
സംരക്ഷിക്കുന്നതിനും
സുപ്രീംകോടതി വിധിയെ
തുടര്‍ന്നുണ്ടായ
പ്രതിസന്ധി
പരിഹരിക്കുന്നതിനും
കാപ്പക്സ് ഫാക്ടറികള്‍
പൊതുമേഖലയില്‍
നിലനിര്‍ത്തുന്നതിനും
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കെൽട്രോണിന്റെ
നവീകരണം
2301.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണിന്റെ
നവീകരണത്തിനായി
നടപ്പാക്കിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഗുണനിലാരമുള്ള
കമ്പ്യൂട്ടർ , മൊബൈല്‍
ഫോണ്‍ തുടങ്ങിയ
ഇലക്ട്രോണിക്സ്
ഉപകരണങ്ങളുടെ വിപുലമായ
ഉല്പാദന യൂണിറ്റ്
ആരംഭിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ട്രിവാന്‍ഡ്രം
സ്പിന്നിംഗ് മില്‍
2302.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രിവാന്‍ഡ്രം
സ്പിന്നിംഗ് മില്‍
പ്രവര്‍ത്തനം
പുനരാരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നുമുതലാണ്;
(ബി)
പ്രവര്‍ത്തനം
പുനരാരംഭിച്ച ശേഷമുള്ള
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഒടുവിലെ
വര്‍ഷത്തെ ലാഭം / നഷ്ടം
എത്രയാണ്;
(സി)
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
വിപുലമാക്കുന്നതിനും
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്?
കശുവണ്ടി
വികസന കോര്പ്പറേഷന്,
CAPEX
2303.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെകാലത്ത്
കശുവണ്ടി വികസന
കോര്പ്പറേഷന്, CAPEX
എന്നീ സ്ഥാപനങ്ങളില്‍
എത്ര ജീവനക്കാരെ
നിയമിച്ചു എന്നും എത്ര
ജീവനക്കാർ വിരമിച്ചു
എന്നുമുള്ള വിവരം
സെക്ഷന്‍ തിരിച്ചു
ലഭ്യമാക്കാമോ;
KSCDC,
CAPEX എന്നീ
സ്ഥാപനങ്ങളിലെ തൊഴില്‍
ദിനങ്ങള്‍
2304.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-ല്‍
കശുവണ്ടി വികസന
കോര്പ്പറേഷന്, CAPEX
എന്നീ സ്ഥാപനങ്ങളിലെ
ആകെ തൊഴില്‍ ദിനങ്ങള്‍
എത്രയെന്നറിയിക്കാമോ;
(ബി)
2015
ജനുവരി, ഫെബ്രുവരി
മാസങ്ങളിലെ KSCDC,
CAPEX എന്നീ
സ്ഥാപനങ്ങളിലെ തൊഴില്‍
ദിനങ്ങള്‍ എത്ര;
(സി)
സ്വകാര്യ
ഫാക്ടറികളിലെ തൊഴില്‍
ദിനങ്ങള്‍ സംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കാമോ?
മെറ്റല്‍ ക്രഷര്‍
യൂണിറ്റുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
ആവശ്യമായ ലെെസന്‍സുകള്‍
2305.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മെറ്റല്‍ ക്രഷര്‍
യൂണിറ്റുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
വേണ്ടുന്ന
ലെെസന്‍സുകള്‍
എന്തൊക്കെയാണ്;
ഏതൊക്കെ
ഡിപ്പാര്‍ട്ടുമെന്റുകളില്‍
നിന്നാണ് ഇവ ഓരോന്നും
ലഭിക്കുന്നതെന്ന്
ഇനംതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
ലെെസന്സുകളോടുകൂടി
സംസ്ഥാനത്ത് എത്ര
ക്രഷറുകളാണ്
പ്രവര്‍ത്തിച്ചുവരുന്നത്;
ഇവയുടെ പേര്, ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
അനധികൃതമായി
ഏതെങ്കിലും ക്രഷറുകള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കിൽ അവയ്ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
കസ്തൂരിരംഗന്‍
റിപ്പോര്‍ട്ട്
നടപ്പാക്കുമ്പോള്‍,
പശ്ചിമഘട്ട മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ക്രഷറുകളുടെ
പ്രവര്‍ത്തനാനുമതി
സംബന്ധിച്ച് എന്തു
നിലപാടാണ് സ്വീകരിക്കുക
എന്ന് വ്യക്തമാക്കാമോ;
(ഇ)
ക്രഷറുകളുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കുന്നതിനും
നിയമവിധേയമായ അളവിലും,
രീതിയിലുമാണ് ഖനനം
നടക്കുന്നതെന്ന്
ഉറപ്പുവരുത്തുന്നതിനും
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
നടപടി സ്വീകരിക്കുമോ;
(എഫ്)
ക്രഷറുകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച്
പരാതിയുണ്ടാകുന്നപക്ഷം,
ഇത് പരിശോധിക്കുവാനും
തീരുമാനമെടുക്കുന്നതിനും
ഏതൊക്കെ
ഉദ്യോഗസ്ഥര്‍ക്കാണ്
അധികാരമുളളത്?
വന
മേഖലയിലെ ക്വാറികള്‍
T 2306.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനഭൂമിക്കടുത്ത്
പ്രവര്‍ത്തിക്കുന്ന 70
ക്വാറികള്‍
ഏതെല്ലാമാണ്;
ക്വാറികള്‍ക്ക്
ലൈസന്‍സ് ലഭിക്കാന്‍
ഉടമകള്‍ ഹാജരാക്കിയ
ഭൂരേഖകള്‍ ഏതെല്ലാം;
അവയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ക്വാറി ഉടമകളുടെ പേര്
വിവരം ലഭ്യമാക്കാമോ?
മെെനിംഗ്
ആന്റ് ജിയോളജി
വകുപ്പില്‍ ഇ ഗവേണന്‍സ്
പദ്ധതി
2307.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെെനിംഗ്
ആന്റ് ജിയോളജി
വകുപ്പില്‍ ഇ ഗവേണന്‍സ്
പദ്ധതി തുടങ്ങിയത് ഏത്
വര്‍ഷത്തിലാണ് ;
(ബി)
പ്രസ്തുത
ഇ ഗവേണന്‍സ് പദ്ധതിയുടെ
പ്രത്യേകതകള്‍
എന്താെക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി
നാളിതുവരെ എത്ര രൂപ
ചെലവഴിച്ചു എന്ന്
അറിയിക്കാമോ;
(ഡി)
ഏത്
ഏജന്‍സിയാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നത് ;
പ്രസ്തുത ഏജന്‍സി വഴി
മെെനിംഗ് ആന്റ്
ജിയോളജി വകുപ്പില്‍
എത്ര ഉദ്യോഗസ്ഥര്‍ക്ക്
പരിശീലനം നല്കി ;
ആര്‍ക്കൊക്കെ പരിശീലനം
നല്കി ;
പരിശീലനത്തിനായി
നാളിതുവരെ എത്ര രൂപ
ചെലവഴിച്ചു ;
(ഇ)
പ്രസ്തുത
പദ്ധതി എന്നാണ്
പൂര്‍ത്തിയാക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
(എഫ്)
ക്വാറി
മേഖലയില്‍
പണിയെടുക്കുന്ന
അഭ്യസ്തവിദ്യരല്ലാത്ത
വിഭാഗങ്ങള്‍ക്ക് ഇ
ഗവേണന്‍സ് പദ്ധതി
പ്രായോഗികമാണോ എന്ന്
പഠനം നടത്തിയിട്ടുണ്ടോ
;
(ജി)
ഇൗ
വകുപ്പിലെ ഇ ഗവേണന്‍സ്
പദ്ധതി
പരാജയപ്പെടാതിരിക്കാന്‍
മുന്‍കരുതലുകള്‍
എടുത്തിട്ടുണ്ടോ ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
വകുപ്പിലെ ഇ ഗവേണന്‍സ്
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണ് ;
ക്ലേയ്സ്
ആന്റ് സിറാമിക്
പ്രോഡക്ട് ലിമിറ്റഡ്
കമ്പനി
2308.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ക്ലേയ്സ് ആന്റ്
സിറാമിക് പ്രോഡക്ട്
ലിമിറ്റഡ് കമ്പനി
കാസര്‍ഗോഡ് ജില്ലയിലെ
തലയടുക്കത്ത് GO(MS)
111/2004/1D തീയതി
25.09.2004 ഉത്തരവില്‍
വ്യവസ്ഥ ചെയ്ത പ്രകാരം
മെെനിംഗ് ലീസ് ഡീഡ്
തയ്യാറാക്കിയിരുന്നോ;
തയ്യാറാക്കിയിരുന്നുവെങ്കില്
ആയതിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
ഉത്തരവില്‍ വ്യവസ്ഥ
ചെയ്ത പ്രകാരം മെെനിംഗ്
പ്ലാന്‍ തയ്യാറാക്കി
അംഗീകാരം
വാങ്ങിയിരുന്നുവോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പും
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(സി)
മെെനിംഗ്
പ്രദേശത്തിന്റെ
കഡസ്ട്രല്‍ മാപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
കളിമണ്ണ്
ഖനനാനുമതി
2309.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓടു
വ്യവസായത്തിനാവശ്യമായ
കളിമണ്ണ് ഖനനം
ചെയ്യാന്‍ അനുമതി
നല്‍കുന്നത്
സംബന്ധിച്ച് എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
കളിമണ്ണ്
ഖനനാനുമതി എപ്പോള്‍
നല്‍കാനാകുമെന്ന്
വ്യക്തമാക്കുമോ?
കൈത്തറിസഹകരണ
സംഘങ്ങള്‍ക്ക് റിബേറ്റ്
ഇനത്തിലുള്ള കുടിശ്ശിക
തുക
2310.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
രംഗത്തെ സഹകരണ
സംഘങ്ങള്‍ക്ക് റിബേറ്റ്
ഇനത്തില്‍ തുക
കുടിശ്ശികയുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുടിശ്ശിക
വിതരണം ചെയ്യാന്‍
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
കുടിശ്ശിക തുക
എന്നത്തേക്ക് വിതരണം
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോേ?
ഇ-
ഡിസ്ത്രിക്റ്റ് പദ്ധതി
2311.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം ജില്ലകളിലാണ്
ഇ ഡിസ്ത്രിക്റ്റ്
പദ്ധതി
നടപ്പാക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി നല്കുന്ന
സേവനങ്ങളെക്കുറിച്ചും
സൗകര്യങ്ങളെക്കുറിച്ചും
അവലോകനം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഇ-ഗവേണന്‍സ്
പദ്ധതി
2312.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-ഗവേണന്‍സ് പദ്ധതിയുടെ
പുരോഗതി തൃപ്തികരമാണോ;
(ബി)
പദ്ധതിയുടെ
ഭാഗമായി അടിസ്ഥാന
സൗകര്യ വികസനം,
പരിപാലനം എന്നിവയുടെ
പുരോഗതി
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
ഭാഗമായുള്ള വിര്‍ച്വല്‍
ഐ.ടി. കേഡറിന്റെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ?
ഇ-പെയ്മെന്െറ്
ഗേറ്റ് വേ
2313.
ശ്രീ.ലൂഡി
ലൂയിസ്
,,
എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-പെയ്മെന്െറ്
ഗേറ്റ് വേ നിലവില്‍
വന്നിട്ടുണ്ടോ ;
(ബി)
ഇതിന്റെ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
സേവനങ്ങള്ക്കാവശ്യമായി
വരുന്ന പണമിടപാടുകള്‍
ഓണ്‍ലൈനായി നടത്താന്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഇതിലുള്ളത് ;
വിശദമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഇ-ഡിസ്ട്രിക്ട്
പബ്ലിക് പോർട്ടൽ
2314.
ശ്രീ.സണ്ണി
ജോസഫ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ടി.എന്‍. പ്രതാപന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-ഡിസ്ട്രിക്ട്
പബ്ലിക് പോർട്ടൽ
സംവിധാനത്തിന് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
സേവനങ്ങള്‍
ഓണ്‍ലൈനിലൂടെ
ലഭിക്കാന്‍ എന്തെല്ലാം
സംവിധാനങ്ങളാണ് ഇതില്‍
ഒരുക്കിയിരിക്കുന്നത് ;
(ഡി)
പ്രസ്തുത
സംവിധാനം വഴി
എന്തെല്ലാം സേവനങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ?
ലേണ്‍ ടു
കോര്‍ഡ് പദ്ധതി
2315.
ശ്രീ.വി.ഡി.സതീശന്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലേണ്‍ ടു കോര്‍ഡ്
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
പുതുതലമുറയ്ക്ക്
ഐ.റ്റി. വിദ്യാഭ്യാസം
ഏറ്റവും സുഗമമായ
രീതിയിലും ചെലവ് കുറഞ്ഞ
വിധത്തിലും നേടുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വിവിധ
വെബ് സൈറ്റുകളുടെ സംയോജനം
2316.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ഡൊമിനിക് പ്രസന്റേഷന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സേവനങ്ങള്‍
ലഭ്യമാക്കുന്ന
നിലവിലുളള വിവിധ വെബ്
സൈറ്റുകളെ
സംയോജിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
ആരുടെ
സഹായത്തോടുകൂടിയാണ് ഇത്
പ്രാവര്‍ത്തികമാക്കുന്നത്;
(ഡി)
ഇതിനായി
ഐ.ടി. വകുപ്പ്
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
അക്ഷയ
സെന്ററുകള്‍
2317.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
അനുവദിച്ച അക്ഷയ
സെന്ററുകള്‍ എത്രയെന്നു
വ്യക്തമാക്കുമോ;
അക്ഷയ
സെന്ററുകള്‍
2318.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തില്‍ മലപ്പുറം
ജില്ലയില്‍ പുതുതായി
എത്ര അക്ഷയ
കേന്ദ്രങ്ങളാണ്
അനുവദിച്ചിട്ടുള്ളത്
എന്നും ഏതെല്ലാം
പ്രദേശങ്ങളിലാണ്
അനുവദിച്ചിട്ടുള്ളത്
എന്നും വിശദമാക്കാമോ;
അക്ഷയ
കേന്ദ്രങ്ങള്‍
2319.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
നിയോജകമണ്ഡലത്തില്‍
എത്ര അക്ഷയ
കേന്ദ്രങ്ങള്‍ നിലവില്‍
പ്രവര്‍ത്തിക്കുന്നു ;
അവ ഏതൊക്കെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പരിധിയിലാണെന്നും
വ്യക്തമാക്കാമോ ;
(ബി)
അക്ഷയകേന്ദ്രങ്ങള്‍ക്ക്
അനുമതി
നല്‍കുന്നതിനുള്ള
മാനദണ്ഡമെന്താണ്;
വിശദമാക്കാമോ ;
മലപ്പുറം
ജില്ലയില്‍ ഐ.ടി.
പാര്‍ക്ക്
2320.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ഐ.ടി.
പാര്‍ക്ക്
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
എവിടെയാണ്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും,
ഇതിനായി എത്ര ഏക്കര്‍
സ്ഥലം
വേണ്ടിവരുമെന്നും, എത്ര
രൂപ
നീക്കിവെച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
കണ്ടെത്തിയ ഭൂമിയുടെ
100 ഏക്കര്‍
ചുറ്റളവില്‍ പട്ടികജാതി
കോളനി ഉള്‍പ്പടെ
200ലധികം വീടുകളും,
കുടുംബ ശ്മശാനങ്ങളും,
ക്ഷേത്രങ്ങളും,
തണ്ണീര്‍ത്തടങ്ങളും,
വഖഫ് ഭൂമിയും ഉണ്ടെന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
(ഡി)
റോഡ്
ലെവലില്‍ നിന്നും 200
അടി താഴ്ചയുള്ള ഈ
മലഞ്ചരുവില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ചെലവ് കൂടും എന്ന്
ഐ.റ്റി. വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
സ്ഥലത്തിനു പകരമായി
എടവണ്ണ പഞ്ചായത്തിലെ
പെരകമണ്ണ വില്ലേജില്‍
100 ഏക്കര്‍ സ്ഥലം
ഭൂവുടമകള്‍ വിട്ടു
നല്കാന്
തയ്യാറാണെന്നുള്ള വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
സര്‍ക്കാര്‍
കണ്ടെത്തിയ ഭൂമിയുടെ
വിലയെക്കാളും കുറഞ്ഞ
വിലയും,
നിര്‍മ്മാണച്ചെലവ്
കുറഞ്ഞതുമായ, പകരം
നിര്‍ദ്ദേശിക്കപ്പെട്ട
സ്ഥലം ഐ.റ്റി.
പാര്‍ക്കിനായി
പരിഗണിക്കുന്നത്
ലാഭകരമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ജി)
സര്‍ക്കാര്‍
കണ്ടെത്തിയ
സ്ഥലത്തിലൂടെ 220
കെ.വി. ലൈന്‍ കടന്നു
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ 220 കെ. വി.
ലൈനിനു താഴെ നിര്‍മ്മാണ
പ്രവൃത്തനങ്ങള്‍
നടത്താന്‍ സാധിക്കാത്ത
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
ഇതിന് മുന്‍പ് മറ്റു
സ്ഥലങ്ങളില്‍ ഐ.റ്റി
പാര്‍ക്കിനായി പ്രാഥമിക
സര്‍വ്വെകള്‍
നടത്തിയിട്ടുണ്ടായിരുന്നോ;
എങ്കിൽ ആ സ്ഥലങ്ങള്‍
എന്തുകൊണ്ടാണ്
പരിഗണിക്കാതിരുന്നത്
എന്ന് വ്യക്തമാക്കാമോ?
കൂട്ടായി
ആസ്ഥാനമാക്കി അക്ഷയ
കേന്ദ്രങ്ങള്‍
2321.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തവനൂര്‍
മണ്ഡലത്തിലെ മംഗലം
പഞ്ചായത്തില്‍ എത്ര
അക്ഷയ കേന്ദ്രങ്ങളാണ്
നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
മംഗലം
പഞ്ചായത്തിലെ കൂട്ടായി
ആസ്ഥാനമാക്കി ഒരു അക്ഷയ
കേന്ദ്രം കൂടി
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ഇതിനായി
ഏതെങ്കിലും അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ?
പുറക്കാട്
ഐ.ടി പാര്‍ക്ക്
2322.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുറക്കാട്
ഐ.ടി പാര്‍ക്ക്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(സി)
ഐ.ടി
പാര്‍ക്ക്
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സേവനങ്ങള്‍ക്ക് ഓണ്‍
ലൈന്‍ സംവിധാനം
2323.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ നല്കുന്ന
എല്ലാ
സേവനങ്ങള്‍ക്കുമുള്ള
അപേക്ഷ ഓണ്‍ലൈനായി
സമര്‍പ്പിക്കുന്നതിനുള്ള
സംവിധാനം നിലവില്‍
ലഭ്യമാണോ;
(ബി)
ഇല്ലായെങ്കില്‍
ഇത്തരമൊരു സംവിധാനം
ഒരുക്കുന്നതിനുളള
തടസ്സങ്ങള്‍
എന്തെല്ലാമാണ്;
(സി)
സര്‍ക്കാര്‍
സേവനങ്ങള്‍ക്കുള്ള
എല്ലാ അപേക്ഷാ
ഫോറങ്ങളും സര്‍ക്കാര്‍
വെബ് സൈറ്റില്‍
നിലവില്‍ ലഭ്യമാണോ;
(ഡി)
ഇല്ലായെങ്കില്‍
ഇത്തരം എല്ലാ അപേക്ഷാ
ഫോറങ്ങളും സര്‍ക്കാര്‍
വെബ് സൈറ്റില്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
സര്‍ക്കാര്‍
സേവനങ്ങളെല്ലാം ഒരു
വെബ് സൈറ്റുവഴി
ലഭ്യമാക്കുന്നതിന്
നിലവിലുള്ള ഒന്നിലധികം
വെബ് സൈറ്റുകളെ
സംയോജിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ഈ സംവിധാനത്തില്‍ എല്ലാ
വകുപ്പുകളെയും
ഉള്‍പ്പെടുത്തി
വിപുലമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?