|
THIRTEENTH KLA -
10th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*241
|
ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍ നടപടി
ശ്രീ. കെ. വി. വിജയദാസ്
,, ഇ. പി. ജയരാജന്‍
,, ബാബു എം. പാലിശ്ശേരി
,, പി. ശ്രീരാമകൃഷ്ണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഇപ്പോള്‍ നടക്കുന്നുണ്ടോ; ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)എന്‍.എച്ച്. 47, എന്‍.എച്ച്. 17 എന്നിവ ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന് ഇതിനകം സ്ഥലം അക്വയര്‍ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ദേശീയപാതയുടെ വീതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍നിന്നും ലഭിച്ച ഉറപ്പ് എന്തൊക്കെയായിരുന്നു;
(ഡി)റോഡുവികസനപ്രവര്‍ത്തനങ്ങള്‍ എന്നു പൂര്‍ത്തിയാക്കാമെന്നു കരുതുന്നു?
|
*242 |
പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ ഭൂമിയുടെ രേഖകള്‍
ശ്രീ. സി. മമ്മൂട്ടി
,, റ്റി. എ. അഹമ്മദ് കബീര്‍
,, വി. എം. ഉമ്മര്‍ മാസ്റ്റര്
,, കെ. എം. ഷാജി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ ഭൂമി, കെട്ടിടങ്ങള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സര്‍ക്കാരിന്‍റെ നയം എന്താണെന്ന് വ്യക്തമാക്കുമോ;
(ബി) സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ വസ്തുവകകളുടെ രേഖകളുടെ പ്രാഥമിക കസ്റ്റോഡിയനായി ചുമതല നല്‍കിയിട്ടുള്ളത് ആര്‍ക്കൊക്കെയാണെന്നും, പ്രസ്തുത രേഖകളുടെ കണ്‍സോളിഡേറ്റ് ചെയ്ത വിവരങ്ങള്‍ എവിടെയെല്ലാം സൂക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;
(സി) പാട്ടക്കാലാവധി കഴിഞ്ഞ വസ്തുവകകളുടെ പൂര്‍ണ്ണമായ വിവരം ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ഡി) പാട്ടത്തിന് നല്‍കിയ വസ്തുവകകളുടെ അടിസ്ഥാന രേഖകളില്‍ കൃത്രിമം നടത്തിയും, രേഖകള്‍ നശിപ്പിച്ചും, വ്യാജ ഉടമസ്ഥാവകാശം നേടി, കൈമാറ്റം ചെയ്യപ്പെട്ട പൊതുമുതലുകളെ സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ?
|
*243 |
റേഷന്‍ വിതരണത്തിലെ അപാകതകള്‍
ശ്രീ. എ.കെ. ബാലന്
,, കെ.കെ. നാരായണന്‍
ശ്രീമതി കെ.കെ. ലതിക
ശ്രീ. ബി.ഡി. ദേവസ്സി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഭക്ഷ്യവസ്തുക്കളുടെ അലോട്ട്മെന്‍റില്‍ കേന്ദ്രം കുറവ് വരുത്തിയിട്ടുണ്ടോ; എങ്കില്‍ എപ്പോഴെല്ലാം;
(ബി)റേഷന്‍ ഷോപ്പുകളിലെത്തുന്ന ദുര്‍ബലവിഭാഗക്കാര്‍ സ്റ്റോക്കില്ലെന്ന പല്ലവി കേള്‍ക്കേണ്ടിവരുന്നതും കബളിപ്പിക്കപ്പെടുന്നതും അറിയാമോ?
|
*244 |
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാള ഭാഷ നിര്‍ബന്ധമാക്കല്‍
ശ്രീ. ബി. സത്യന്‍
,, കെ. രാധാകൃഷ്ണന്
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. എ. പ്രദീപ്കുമാര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)മലയാളം പഠിപ്പിക്കാത്ത അണ്‍ എയ്ഡഡ് -സിബി.എസ്.ഇ-ഐ.സി.എസ്.ഇ സ്കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ;
(സി)മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ;
(ഡി)സംസ്ഥാനത്തെ കേന്ദ്രീയവിദ്യാലയങ്ങളില്‍ മലയാളം സിലബസിലുള്‍പ്പെടുത്തി പഠിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടോ?
|
*245 |
പ്ലാസ്റ്റിക്ക് പാഴ്വസ്തുക്കള്‍ ഉപയോഗിച്ചുള്ള റോഡു നിര്‍മ്മാണം
ശ്രീ. എം. വി. ശ്രേയാംസ് കുമാര്
,, പി. സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്‍
താഴെ കാണുന്ന ചോദ്യത്തിന് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
പ്ലാസ്റ്റിക്ക് പാഴ്വസ്തുക്കള്‍ ഉപയോഗിച്ചുള്ള റോഡു നിര്‍മ്മാണത്തിന് നിലവില്‍ എന്തു സംവിധാനമാണ് പൊതുമരാമത്ത് വകുപ്പിനുള്ളത്; വ്യക്തമാക്കുമോ?
|
*246 |
സുരക്ഷായനം 2012 അന്താരാഷ്ട്ര ശില്‍പശാല
ശ്രീ. എ. റ്റി. ജോര്‍ജ്
,, ബെന്നി ബെഹനാന്
,, വി. ഡി. സതീശന്
,, എം. പി. വിന്‍സെന്‍റ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത് സുരക്ഷായനം 2012 അന്താരാഷ്ട്ര ശില്‍പശാല സംഘടിപ്പിക്കുകയുണ്ടായോ; വിശദമാക്കാമോ;
(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ആയതു വഴി കൈവരിക്കാനുദ്ദേശിച്ചത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി) എന്തെല്ലാം വിഷയങ്ങളാണ് ഇതില്‍ ചര്‍ച്ച ചെയ്യപ്പെ ട്ടത്; വിശദമാക്കാമോ;
(ഡി) എന്തെല്ലാം തുടര്‍നടപടികളാണ് ഇതിന്മേല്‍ കൈക്കൊണ്ടിട്ടുള്ളത്; വ്യക്തമാക്കാമോ?
|
*247 |
സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം
ശ്രീ. കെ. സുരേഷ് കുറുപ്പ്
'' എം.എ. ബേബി
'' ആര്‍. രാജേഷ്
'' വി. ശിവന്‍കുട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണ പ്രവര്‍ത്തന ങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താനുണ്ടായ സാഹചര്യമെന്താണെന്ന് വ്യക്തമാക്കുമോ; ഇതുനു മുന്പ് പാഠ്യപദ്ധതി പരിഷ്കരണം നടന്നത് ഏത് വര്‍ഷത്തിലാണെന്ന് വെളിപ്പെടുത്താമോ;
(ബി)പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള നയരേഖ സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ; ഇതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടോ;
(സി)പരിഷ്കരണം സംബന്ധിച്ച് വിദഗ്ദ്ധസമിതി അംഗങ്ങള്‍ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് പരിശോധിക്കുകയുണ്ടായോ;
(ഡി)കരിക്കുലം കമ്മിറ്റിയേയും വിദ്യാഭ്യാസ വിദഗ്ദ്ധരേയും മറികടന്നുള്ള പാഠ്യപദ്ധതി പരിഷ്കരണം സ്കൂളുകളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെ പിറകോട്ടടിപ്പിക്കുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ;
(ഇ)ഈ സാഹചര്യത്തില്‍ അക്കാദമിക് പിന്‍ബലമില്ലാത്ത പാഠ്യ പദ്ധതി പരിഷ്കരണ നടപടികള്‍ പുന:പരിശോധിക്കുന്നതിനും പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത് നിര്‍ത്തിവെപ്പിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ?
|
*248 |
ഹയര്‍സെക്കണ്ടറി പാഠപുസ്തകങ്ങളുടെ പരിഷ്ക്കരണം
ശ്രീ. സി. പി. മുഹമ്മദ്
'' കെ. അച്ചുതന്
'' വര്‍ക്കല കഹാര്
'' കെ. ശിവദാസന്‍ നായര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഹയര്‍സെക്കണ്ടറി പാഠപുസ്തകങ്ങള്‍ പരിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇത് സംബന്ധിച്ച് കരിക്കുലം കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പ്രസ്തുത പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത് ആരാണെന്ന് വ്യക്തമാക്കുമോ;
(ഡി)എന്ന് മുതലാണ് പുതിയ പാഠപുസ്തകങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനുദ്ദേശിക്കുന്നത്?
|
*249 |
ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള റേഷന്‍ വിതരണം
ശ്രീ. വി. ശശി
,, സി. ദിവാകരന്
,, ജി.എസ്. ജയലാല്‍
ശ്രീമതി ഗീതാ ഗോപി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വികലാംഗര്‍, വൃദ്ധര്‍ എന്നിവര്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍ തുടങ്ങി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളിലെയും അന്തേവാസികള്‍ക്ക് പൊതുവിതരണ സന്പ്രദായത്തിന്‍റെ ഭാഗമായി അവശ്യവസ്തുക്കള്‍ അനുവദിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം സാധനങ്ങള്‍ എത്ര അളവില്‍ വീതം എന്ത് വിലയ്ക്ക് നല്‍കുന്നുണ്ടെന്ന് വിശദമാക്കുമോ;
(ബി)ഈ സാധനങ്ങള്‍ ലഭിക്കുന്നതിനുള്ള പെര്‍മിറ്റ് യഥാസമയം ലഭിക്കുന്നില്ലെന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ യഥാസമയം പെര്‍മിറ്റ് നല്‍കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ?
|
*250 |
സപ്ലൈകോയുടെ സാധനങ്ങളുടെ വില
ശ്രീ. എ. പ്രദീപ്കുമാര്
,, കോടിയേരി ബാലകൃഷ്ണന്‍
,, ജെയിംസ് മാത്യു
പ്രൊഫ. സി. രവീന്ദ്രനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സപ്ലൈകോ പൊതുവിതരണ ശൃംഖലയിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ദ്ധിപ്പിക്കുകയുണ്ടായോ;
(ബി) ഏതെല്ലാം വസ്തുക്കള്‍ക്ക് എത്ര ശതമാനം നിരക്കിലാണ് വില വര്‍ദ്ധനവ് എന്ന് വെളിപ്പെടുത്താമോ;
(സി) പൊതുവിപണിയില്‍ വിലനിലവാരം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസമേകേണ്ട മാവേലി സ്റ്റോറുകളിലും മറ്റും ഭക്ഷ്യ വസ്തുക്കള്‍ക്ക് വില വര്‍ദ്ധിപ്പിച്ച നടപടി ഉചിതമാണെന്ന് കരുതുന്നുണ്ടോ;
(ഡി) വില വര്‍ദ്ധിപ്പിച്ച നടപടി പുന:പരിശോധിക്കുന്നതിനും കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ പൊതുവിതരണ ശൃംഖല വഴി കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ?
|
*251 |
ഫ്രീ റവന്യൂ സര്‍വ്വെ അദാലത്തുകള്‍
ശ്രീ. കെ. മുരളീധരന്
,, ജോസഫ് വാഴക്കന്
,, കെ. ശിവദാസന്‍ നായര്
,, എം. എ. വാഹീദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് എല്ലാ ജില്ലകളിലും ഫ്രീ റവന്യൂ സര്‍വ്വേ അദാലത്തുകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ:
(ബി)പ്രസ്തുത സംവിധാനം മുഖേന എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിച്ചിരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)അദാലത്തിലൂടെ എത്ര ശതമാനം പരാതികള്‍ പരിഹരിക്കുകയുണ്ടായി; വിശദമാക്കുമോ;
(ഡി)പരിഹരിക്കാത്ത പരാതികളിന്മേല്‍ എന്തെല്ലാം തുടര്‍ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
*252 |
ഒരുരൂപ, രണ്ട് രൂപ നിരക്കിലുള്ള അരി വിതരണം
ശ്രീ. സി. എഫ്. തോമസ്
,, റ്റി. യു. കുരുവിള
,, തോമസ് ഉണ്ണിയാടന്
,, മോന്‍സ് ജോസഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)1 രൂപ, 2 രൂപ നിരക്കിലുള്ള അരി വിതരണം കാര്യക്ഷമമായി നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെന്ന് വ്യക്തമാക്കാമോ;
(ബി)പൊതുവിതരണ സംവിധാനം വഴി നല്‍കുന്ന അവശ്യ വസ്തുക്കള്‍ കൃത്യമായി ജനങ്ങള്‍ക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്?
|
*253 |
കലോല്‍സവ മത്സരങ്ങളില്‍ അനാരോഗ്യപ്രവണതകള്‍
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. മാത്യു റ്റി. തോമസ്
,, സി. കെ. നാണു
,, ജോസ് തെറ്റയില്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സ്കൂള്‍ കലോല്‍സവ മത്സരങ്ങളില്‍ അപ്പീലുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അപ്പീലുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിനുള്ള കാരണം വിലയിരുത്തിയിട്ടുണ്ടോ;
(സി)മത്സരങ്ങളിലെ അനാരോഗ്യ പ്രവണതകള്‍ തടയുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
|
*254 |
പൊതുമരാമത്ത് വകുപ്പില്‍ ഇ-പേമെന്‍റ് സംവിധാനം
ശ്രീ. ബെന്നി ബെഹനാന്
'' ജോസഫ് വാഴക്കന്‍
'' ഡൊമിനിക് പ്രസന്‍റേഷന്‍
'' കെ. ശിവദാസന്‍ നായര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പൊതുമരാമത്ത് വകുപ്പില്‍ ഇ-പേമെന്‍റ് സംവിധാനം നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതിന്‍റെ രൂപീകരണം വഴി നേടാ നുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സംവിധാനം വഴി ലഭ്യമാക്കുന്നത്;
(ഡി)ആരെല്ലാമാണ് ഈ സംവിധാനത്തിന്‍റെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*255 |
ഹരിത നിര്‍മ്മാണ നയം
ശ്രീ. ലൂഡി ലൂയിസ്
,, റ്റി. എന്‍. പ്രതാപന്
,, ആര്‍. സെല്‍വരാജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ഹരിത നിര്‍മ്മാണ നയത്തിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത നയത്തിന്‍റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(സി)സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)പ്രസ്തുത നയം നടപ്പാക്കാന്‍ എന്തൊക്കെ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
|
*256 |
എയ്ഡഡ് സ്കൂള്‍ പ്രധാനാധ്യാപകര്‍ക്ക് ശന്പളം മാറാന്‍ അധികാരം
ശ്രീ. എം. പി. വിന്‍സെന്‍റ്
,, വര്‍ക്കല കഹാര്
,, വി. റ്റി. ബല്‍റാം
,, കെ. മുരളീധരന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)എയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് ശന്പളം മാറാന്‍ അധികാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഏതെല്ലാം ജീവനക്കാരുടെ ശന്പളം മാറാനാണ് ഇത്തരത്തില്‍ അധികാരം നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഇതുകൊണ്ടുണ്ടായ സൌകര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ഡി)ഇത് സംബന്ധിച്ച് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*257 |
സ്വകാര്യ സര്‍വ്വകലാശാലകള്‍
ശ്രീ. ആര്‍. രാജേഷ്
,, ജി. സുധാകരന്
,, പി. ശ്രീരാമകൃഷ്ണന്
,, റ്റി. വി. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ ; വിശദമാക്കാമോ ;
(ബി)സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് കോഴ്സ് തുടങ്ങുന്നതിന് സര്‍ക്കാര്‍ കോളേജുകള്‍ വിട്ടു നല്കുന്നതിന് നീക്കം നടക്കുന്നുണ്ടോ ;
(സി)വിദേശ സര്‍വ്വകലാശാലകളുടെ അന്താരാഷ്ട്ര കോഴ്സുകള്‍ സംസ്ഥാനത്ത് തുടങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കാമോ ;
(ഡി)സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നതും വിദേശ സര്‍വ്വകലാശാലകള്‍ക്ക് കോഴ്സ് നടത്തുന്നതിന് അനുമതി നല്‍കുന്നതും സംസ്ഥാനത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയെ എങ്ങിനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ ?
|
*258 |
സ്കൂള്‍ പാഠപുസ്തകങ്ങളിലെ ലിപി പരിവര്‍ത്തനം
ശ്രീമതി ഗീതാ ഗോപി
ശ്രീ. ഇ. ചന്ദ്രശേഖരന്
,, കെ. രാജു
,, പി. തിലോത്തമന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സ്കൂള്‍ പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നുമുതലാണ് ആരംഭിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
(ബി)ലിപിമാറ്റം സംബന്ധിച്ച് വിദഗ്ദ്ധ സമിതിയെ റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
(സി)ലിപിമാറ്റം സംബന്ധിച്ചുള്ള കരിക്കുലം കമ്മിറ്റിയുടെ ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കുമോ;
(ഡി)ലിപിമാറ്റം എത്ര കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
|
*259 |
ലൈബ്രറി കൌണ്‍സില്‍ നേരിടുന്ന പ്രതിസന്ധി
ശ്രീ. കെ. കെ. നാരായണന്‍
,, കോടിയേരി ബാലകൃഷ്ണന്
,, കെ. വി. അബ്ദുള്‍ ഖാദര്
,, വി. ചെന്താമരാക്ഷന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ലൈബ്രേറിയന്മാര്‍ക്ക് നല്‍കുന്ന അലവന്‍സ് കൃത്യമായി നല്‍കാന്‍ കഴിയാത്തത് ലൈബ്രറികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നത് വിലയിരുത്തപ്പെട്ടിട്ടുണ്ടോ;
(ബി) ഈ സാന്പത്തിക വര്‍ഷം നാളിതുവരെ എന്തു തുകയാണ് കൌണ്‍സിലിന് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി) പൊതുഗ്രന്ഥശാലാ സംവിധാനമാകെ സ്തംഭിക്കാനിടവരുത്തുന്ന ഗ്രന്ഥശാലാ കൌണ്‍സിലിനോടുള്ള സര്‍ക്കാരിന്‍റെ പ്രതികൂല സമീപനം തിരുത്തുന്നതിനും, അര്‍ഹമായതും നിയമസഭ പാസ്സാക്കിയിട്ടുള്ളതുമായ ഗ്രാന്‍റ് ഉടന്‍ വിതരണം ചെയ്യുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ?
|
*260 |
ആറന്മുള വിമാനത്താവള നിര്‍മ്മാണ കന്പനിക്കായി സര്‍ക്കാര്‍ ഭൂമി
ശ്രീ. സി.കെ. സദാശിവന്‍
'' എസ്. രാജേന്ദ്രന്
ശ്രീമതി പി.അയിഷാ പോറ്റി
ശ്രീ. രാജു എബ്രഹാം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആറന്മുള വിമാനത്താവള നിര്‍മ്മാണ കന്പനിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)ഭൂമി സര്‍ക്കാര്‍ അധീനതയിലുളള മിച്ചഭൂമിയാണോ; വ്യക്തമാക്കാമോ;
(സി)ഭൂപരിഷ്ക്കരണ നിയമത്തിലെ വ്യവസ്ഥ പ്രകാരമാണോ ഇത് നല്‍കുന്നത്;
(ഡി)സ്വകാര്യ ആവശ്യങ്ങള്‍ക്ക് മിച്ചഭൂമി നല്‍കുന്നതിന് നിയമം അനുവദിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ നിയമവിരുദ്ധമായ തീരുമാനം പിന്‍വലിക്കുമോ?
|
*261 |
രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍
ശ്രീ. ജി. എസ്. ജയലാല്‍
,, മുല്ലക്കര രത്നാകരന്
,, ഇ. കെ. വിജയന്
,, ചിറ്റയം ഗോപകുമാര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) റൂസ ഫണ്ടിങ്ങിനായി അംഗീകരിച്ച പദ്ധതികളില്‍ ഭൂരിഭാഗവും സംസ്ഥാനത്തിന് ലഭിക്കാന്‍ സാദ്ധ്യതയില്ലെന്നുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഈ പദ്ധതി പ്രകാരം ഹയര്‍ എഡ്യൂക്കേഷന്‍ കൌണ്‍സിലുകള്‍ രൂപീകരിക്കേണ്ടതുണ്ടോ; ഈ കൌണ്‍സിലുകളുടെ പ്രവര്‍ത്തനം ഏതു രീതിയിലാണെന്ന് വിശദമാക്കുമോ ?
|
*262 |
പി.ഡബ്ല്യൂ.ഡി. മാന്വല്‍ പരിഷ്ക്കരണം
ശ്രീ. പി.എ. മാധവന്
,, ഹൈബി ഈഡന്
,, തേറന്പില്‍ രാമകൃഷ്ണന്
,, പാലോട് രവി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പി.ഡബ്ല്യൂ.ഡി. മാന്വല്‍ കാലോചിതമായി പരിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം മാറ്റങ്ങളാണ് പരിഷ്ക്കരിച്ച മാന്വലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പൊതുമരാമത്ത് വകുപ്പിന്‍റെ ആധുനികവത്ക്കരണത്തിന് ഇത് എത്രമാത്രം സഹായകരമാകും എന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)പരിഷ്ക്കരിച്ച മാന്വല്‍ പ്രാബല്യത്തില്‍ വരുത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*263 |
തൊണ്ട് സംഭരണ പദ്ധതി
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, വര്‍ക്കല കഹാര്
,, ഐ. സി. ബാലകൃഷ്ണന്
,, ഷാഫി പറന്പില്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പരിഷ്ക്കരിച്ച തൊണ്ട് സംഭരണ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)തൊണ്ട് സംഭരണം ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി പ്രകാരം എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
*264 |
ഇ-ജില്ലാ പ്രോജക്ട് പദ്ധതി
ശ്രീ. പാലോട് രവി
,, തേറന്പില്‍ രാമകൃഷ്ണന്‍
,, വി. ഡി. സതീശന്
,, എ. പി. അബ്ദുള്ളക്കുട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)റവന്യൂവകുപ്പിന്‍റെ നേതൃത്വത്തില്‍ ഇ-ജില്ലാ പ്രോജക്ട് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കാമോ ;
(ബി)പ്രസ്തുത പദ്ധതി മുഖേന എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;
(സി)കോമണ്‍ സര്‍വ്വീസ് സെന്‍ററുകള്‍ മുഖേന സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടിയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിട്ടുള്ളത് ; വ്യക്തമാക്കുമോ ;
(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കാമോ ?
|
*265 |
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യാന്‍ പദ്ധതി
ശ്രീ. ആര്‍. സെല്‍വരാജ്
,, എ. റ്റി. ജോര്‍ജ്
,, റ്റി. എന്‍. പ്രതാപന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)എന്തെല്ലാം വിവരങ്ങളാണ് ഡിജിറ്റൈസ് ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
*266 |
മരാമത്ത് പണികള്‍ക്ക് കരാറുകാര്‍ ഗ്യാരന്‍റി നല്‍കണമെന്ന വ്യവസ്ഥ
ശ്രീ. ജോസ് തെറ്റയില്
,, മാത്യു. റ്റി. തോമസ്
,, സി. കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മരാമത്ത് പണികള്‍ക്ക് കരാറുകാര്‍ ഗ്യാരന്‍റി നല്‍കണമെന്ന വ്യവസ്ഥ നിലവിലുണ്ടോ;
(ബി)വ്യവസ്ഥകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(സി)കാലാവധിക്കുള്ളില്‍ പണി പൂര്‍ത്തിയാക്കാതെ അകാരണമായി പണി നീട്ടിക്കൊണ്ടുപോകുന്ന കരാറുകാര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പണികളില്‍ വീഴ്ച വരുത്തുന്ന കരാറുകാരെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
*267 |
വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം
ശ്രീ. സണ്ണി ജോസഫ്
,, പി. സി. വിഷ്ണുനാഥ്
,, ജോസഫ് വാഴക്കന്
,, ഹൈബി ഈഡന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)റേഷന്‍ സാധനങ്ങളുടെ വിതരണത്തിനായി വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും വിശദമാക്കുമോ;
(സി)പൊതുവിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും കടത്തികൊണ്ടുപോകുന്നത് ഒഴിവാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സംവിധാനത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി ഏതെല്ലാം ഏജന്‍സികളാണ് സഹകരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ ?
|
*268 |
ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പുതിയ നിയമം
ശ്രീ. പി. ഉബൈദുള്ള
,, എന്‍. എ. നെല്ലിക്കുന്ന്
,, വി.എം. ഉമ്മര്‍ മാസ്റ്റര്
,, കെ. മുഹമ്മദുണ്ണി ഹാജി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേന്ദ്ര ഗവണ്‍മെന്‍റ് പാസ്സാക്കിയ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പരിശോധിച്ചിട്ടുണ്ടോ;
(ബി)നിലവിലുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമവ്യവസ്ഥകളുമായി അതില്‍ പ്രകടമായിട്ടുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)കേന്ദ്ര നിയമവ്യവസ്ഥകള്‍ക്കനുസൃതമായി സംസ്ഥാന നിയമത്തില്‍ മാറ്റം ആവശ്യമാണെന്നു കരുതുന്നുണ്ടോ; എങ്കില്‍ അതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
|
*269 |
ദേശീയ വിദ്യാഭ്യാസ പദ്ധതി
ശ്രീ. റ്റി. യു. കുരുവിള
,, തോമസ് ഉണ്ണിയാടന്
,, മോന്‍സ് ജോസഫ്
,, സി. എഫ്. തോമസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ദേശീയ വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
|
*270 |
ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ കന്പനിയുടെ ഭൂമി
ശ്രീ. ബി.ഡി.ദേവസ്സി
'' ഇ.പി.ജയരാജന്
'' പി.കെ.ഗുരുദാസന്‍
'' കെ.കെ.ജയചന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ കന്പനിയുടെ ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ നിലവിലെ അവസ്ഥയെന്താണ്; വ്യക്തമാക്കാമോ;
(ബി)ഇതു സംബന്ധിച്ച് കോടതികളില്‍ നടക്കുന്ന കേസ്സുകളില്‍ സംസ്ഥാനത്തിന്‍റെ താല്പര്യം സംരക്ഷിക്കാന്‍ കഴിയുന്നുണ്ടോ;
(സി)കന്പനി കോടതികളില്‍ തെളിവിനായി നല്‍കിയിട്ടുളള ഭൂരേഖകള്‍ വിജിലന്‍സ് വകുപ്പ് പരിശോധിക്കുകയുണ്ടായോ; രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ടോ;
(ഡി)ഇത് സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് റവന്യൂ വകുപ്പിന് ലഭിച്ചിട്ടുണ്ടോ;
(ഇ)വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യാജരേഖ ചമക്കുന്നതിലും തെറ്റായ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിലും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പങ്കുളളതായി പരാമര്‍ശമുണ്ടോ; വിശദമാക്കാമോ;
(എഫ്)ഇതു സംബന്ധിച്ച് റവന്യൂവകുപ്പ് സ്വീകരിച്ച നടപടി എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
|
<<back |
|