UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
19.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4648.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം ബാലുശ്ശേരി മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പിന് കീഴിലെ ഏതെല്ലാം പ്രവൃത്തികൾ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്; ഗ്രാമപ്പഞ്ചായത്തുകള്‍ തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പിന് കീഴിൽ ഏതെല്ലാം പ്രവൃത്തികളാണ് നടന്നുവരുന്നതെന്നും ഇവ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
4649.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോജക്ടിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
അട്ടപ്പാടിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ കൃഷിക്കും ശുദ്ധജലത്തിനും വേണ്ടിയുള്ള പ്രസ്തുത പദ്ധതി പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
4650.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ മണ്ഡലത്തിൽ വിവിധ ഇറിഗേഷൻ വകുപ്പുകൾ മേജർ, മൈനർ, അഡീഷണൽ മെക്കാനിക്കൽ വിഭാഗങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതികൾ, അവയുടെ അടങ്കൽ തുക, പദ്ധതി പുരോഗതി എന്നിവ ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
കടപ്പുറം, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തുകളിൽ ഉപ്പ് വെള്ളം തടയുന്നതിന് ഏതെല്ലാം സ്ഥലങ്ങളിലാണ് സ്ലുയിസ് നിർമ്മിക്കേണ്ടതെന്ന് ഇറിഗേഷൻ വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
4651.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി പട്ടാമ്പി മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഇല്ലെങ്കില്‍ മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമോ; വ്യക്തമാക്കുമോ?
4652.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ ഏറനാട് മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് മുഖേന നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളുടെ പേര്, ഭരണാനുമതി നൽകിയ തുക, പദ്ധതികളുടെ പുരോഗതി എന്നിവയെപ്പറ്റിയുള്ള വിശദാംശം ലഭ്യമാക്കുമോ?
4653.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ ജലസേചന വകുപ്പിന്റെ കീഴില്‍ നടക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ?
4654.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ 2020-21 വര്‍ഷം മുതല്‍ നാളിതുവരെ ജലവിഭവ വകുപ്പ് മുഖേന നടപ്പിലാക്കുന്നതിനായി ബജറ്റില്‍ അനുവദിച്ച വിവിധ പദ്ധതികളുടെ വിശദ വിവരം ലഭ്യമാക്കുമോ?
4655.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ പുഴകളും ജലാശയങ്ങളും മലിനമാകാതെ സംരക്ഷിക്കാനും കയ്യേറ്റങ്ങൾ തടയാനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നടത്തിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ?
4656.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ തിരുനെല്ലി പതിനാറാം ഡിവിഷനില്‍ ടെക്നിക്കല്‍ ഹൈസ്കൂളിന് സമീപം എന്‍.എച്ച്.766-നോടും മൂന്നര സെന്റ് കോളനിയോടും ചേര്‍ന്നുള്ള നടവഴിയും കള്‍വര്‍ട്ടും തകര്‍ന്നതിനെ തുടര്‍ന്ന് തോടിന്റെ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ആവശ്യകത, സ്വഭാവം, ഫണ്ടിന്റെ ലഭ്യത, പൊതു ഉപയോഗം എന്നിവ പരിഗണിച്ച് ഉചിതമായ ശീർഷകത്തിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി കോഴിക്കോട് മൈനർ ഇറിഗേഷൻ സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയറുടെ കാര്യാലയത്തിൽ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
എങ്കില്‍ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കുമോ?
4657.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ കെ വിജയൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നദീതടങ്ങളിലെ ജലസന്തുലിതാവസ്ഥ വിലയിരുത്തിക്കൊണ്ട് ഹൈഡ്രോമേറ്റഡ് ശൃംഖലയുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ ജലസ്രോതസ്സുകളിലും ജലസംഭരണികളിലുമുള്ള ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ?
4658.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്കലും ചെളിയും മണലും നിറഞ്ഞതിനാല്‍ നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നതും അതിനാൽ വെള്ളപ്പൊക്കമുണ്ടായി നാശനഷ്ടങ്ങളുണ്ടാകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തിരുവമ്പാടി മണ്ഡലത്തില്‍ ഇത്തരത്തിലുള്ള എത്ര പ്രദേശങ്ങളില്‍ ഇവ നീക്കം ചെയ്യുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
മഴക്കാലത്തിന് മുൻപ് തന്നെ ഇത്തരം പ്രദേശങ്ങളിലെ എക്കലും ചെളിയും മണലും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
4659.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം മണ്ഡലത്തില്‍ റിവർ മാനേജ്മെന്റ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഏതൊക്കെ പ്രവൃത്തികളാണ് നിലവില്‍ നടന്നുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
4660.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരത്തിലൂടെ കടന്നു പോകുന്ന പൂനൂര്‍ പുഴയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ പൂനൂര്‍ പുഴ സംരക്ഷണത്തിനുവേണ്ടി പാര്‍ശ്വഭിത്തി കെട്ടുന്നതിനും മാലിന്യം നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കുമോ?
4661.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ നടപ്പാക്കിവരുന്ന ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ വിശദാംശം നൽകാമോ; ഓരോ പ്രവൃത്തിയുടെയും പുരോഗതി വ്യക്തമാക്കാമോ;
( ബി )
തോട് നവീകരണം, പാർശ്വഭിത്തി സംരക്ഷണം, തടയണ നിർമ്മാണം, കനാൽ നിർമ്മാണം എന്നിവയ്ക്ക് വേണ്ടി പ്രൊപ്പോസലുകൾ സമർപ്പിച്ച പുതിയ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഉത്തരവുകളുടെ പകർപ്പുകൾ സഹിതം വിശദാംശം നൽകാമോ?
4662.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ ഏതൊക്കെ തോടുകളുടെ സംഭരണ ശേഷിയാണ് മണ്ണ് മൂടിക്കിടന്ന് കുറഞ്ഞുപോയതെന്ന് വിശദമാക്കാമോ;
( ബി )
ഇത്തരം തോടുകൾ കണ്ടെത്തുന്നത് ഏത് രേഖകൾ പരിശോധിച്ചാണെന്നും ഇവയുടെ വിശദാംശം മൈനർ ഇറിഗേഷൻ വകുപ്പിന്റെ രേഖകളിൽ സൂക്ഷിക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇത്തരം തോടുകൾ ജലസംഭരണ യോഗ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്നത് വിശദമാക്കാമോ;
( ഡി )
കുടിവെള്ള ലഭ്യത കുറയുന്ന സാഹചര്യത്തിൽ ഇത്തരം തോടുകൾ നികത്തപ്പെടാതെ സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
4663.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം നഗരസഭയിലെ മലയിന്‍കീഴ് ആനക്കല്ല് ഭാഗത്ത് പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായുളള അക്വാഡക്റ്റ് കാലപ്പഴക്കം മൂലം അപകടാവസ്ഥയില്‍ ആണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോതമംഗലം നാട്ടുകാണി റോഡിന് കുറുകെ കടന്നുപോകുന്ന ഈ അക്വാഡക്റ്റിന്റെ ഉയരക്കുറവുമൂലം പ്രസ്തുത റോഡിലൂടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിന് തടസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
അക്വാഡക്റ്റിന്റെ ഉയരം കൂട്ടുകയോ അല്ലെങ്കില്‍ അക്വാഡക്റ്റിന് പകരമായി ഈ പ്രദേശത്ത് കനാല്‍ നിര്‍മ്മിക്കുകയോ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4664.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ പ്ലാന്‍ ഫണ്ട് 2024-25 ല്‍ ഉള്‍പ്പെടുത്തിയ കോട്ടായി-അയ്യന്‍കുളം നവീകരണം നിലവില്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
4665.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ കൃഷിഭവന്‍ പരിധിയില്‍ നെല്‍കൃഷിയും പച്ചക്കറി കൃഷിയും വിപുലപ്പെടുത്തുന്നതിനായി കൃഷിഭവന്റെ പരിധിയിലുള്ള ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിച്ച് പുതിയ കൈത്തോടുകളും നീര്‍ച്ചാലുകളും ചിറകളും നിര്‍മ്മിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്യുന്നതുള്‍പ്പടെയുള്ള ഒരു സമഗ്ര ജലസേചന പദ്ധതി ആവിഷ്കരിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രൊപ്പോസലിന്മേൽ ജലവിഭവ വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
4666.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ നിയാേജക മണ്ഡലത്തില്‍ കൂടി കടന്നുപാേകുന്ന കല്ലട ഇറിഗേഷന്‍ പ്രോജക്ട് കനാല്‍ വഴി വേനല്‍ കാലത്ത് ജലം ഒഴുക്കി വിടുന്നതിനായി കനാല്‍ വൃത്തിയാക്കുന്നതിനും അറ്റകുറ്റപണികള്‍ നടത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദമാക്കാമാേ;
( ബി )
വരുന്ന മാസങ്ങളില്‍ വരള്‍ച്ച രൂക്ഷമാകുമെന്നതിനാല്‍ ചവറ ഭാഗത്തെ പ്രസ്തുത കനാലില്‍ കൂടി ജലം ഒഴുക്കി വിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമാേ?
4667.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ലയിലെ കോൾനിലങ്ങൾ സംരക്ഷിക്കുന്നതിനും ഉപ്പുവെള്ളം കയറി നെൽകൃഷി നശിക്കുന്നതൊഴിവാക്കുന്നതിനും കോൾച്ചാലുകളിലെ ചണ്ടിയും കുളവാഴയും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിന് 2024-25 സാമ്പത്തിക വർഷത്തിൽ എത്ര തുക വകയിരുത്തിയെന്ന് അറിയിക്കാമോ;
( ബി )
കോൾച്ചാലുകളിലെ ചണ്ടിയും കുളവാഴയും നീക്കം ചെയ്യുന്നതിന് തൃശ്ശൂർ ജില്ലയിൽ നടപ്പിലാക്കിയ പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾക്ക് നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം നൽകാമോ?
4668.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴശ്ശി കനാല്‍ കടന്നുപോകുന്ന വിവിധ പ്രദേശങ്ങളില്‍ ചോര്‍ച്ചയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിച്ച് കനാലിനെ പൂര്‍ണ തോതില്‍ ജലവിതരണത്തിന് സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4669.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.സി. കനാല്‍ നെടുമുടിവരെ നീട്ടി നദിയുമായി സംയോജിപ്പിക്കുവാനുള്ള സ്വാമിനാഥന്‍ കമ്മീഷന്റെ ശിപാര്‍ശ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4670.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഡാം സേഫ്റ്റി അതോറിറ്റി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ എന്തൊക്കെയാണ്; ഇവയിൽ ഏതൊക്കെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കുമോ?
4671.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ പ്ലാന്‍ ഫണ്ട് 2024-25 ല്‍ ഉള്‍പ്പെടുത്തിയ അയ്യപ്പന്‍ കുടം ഡാം അഭിവൃദ്ധിപ്പെടുത്തല്‍ പദ്ധതി നിലവില്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
4672.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ വന്ന ശേഷം ഏതെല്ലാം ഡാമുകളിലാണ് കേരള ഡാം സുരക്ഷ അതോറിറ്റി നേരിട്ട് പരിശോധന നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഡാം സുരക്ഷ സംബന്ധിച്ച വിശദമായ പഠനത്തിനായി ഏതെല്ലാം ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
പഠന റിപ്പോര്‍ട്ടിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തില്‍ ഡാം സുരക്ഷ അതോറിറ്റി നല്‍കിയ ശിപാര്‍ശകൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ?
4673.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനും വൈദ്യുതി ഉല്പാദനത്തിനും സ്രോതസ്സായ പെരുവണ്ണാമൂഴി ഡാമിന്റെ സംഭരണശേഷി എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ഡാമിന്റെ സംഭരണശേഷി കുറയുന്നത് പ്രസ്തുത ഡാമിനെ ആശ്രയിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികളെ ഭാവിയില്‍ ബാധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ഡാമില്‍ അടിഞ്ഞുകൂടുന്ന മണലും ചെളിയും മാറ്റുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ?
4674.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ ചകിണിയാം തടം ഭാഗത്ത് കളത്തുകടവ് തോടിന് കുറുകെയുള്ള ചകിണിയാം തടം ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള നിജസ്ഥിതി വ്യക്തമാക്കാമോ; ബ്രിഡ്ജ് നിർമ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4675.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ പുഞ്ചപ്പാടം തോട്, പൈങ്കണ്ണൂര്‍ തോട് എന്നിവയുടെ സംരക്ഷണ ഭിത്തി നിര്‍മ്മാണവും തോടുകളുടെ നവീകരണവും എന്ന പ്രവൃത്തി നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; ആയതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന്മേല്‍ ചീഫ് എഞ്ചിനീയര്‍ (ജലസേചനം) സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ കോട്ടക്കല്‍ മണ്ഡലത്തില്‍ തോടുകള്‍ക്ക് സംരക്ഷണ ഭിത്തി കെട്ടുന്നതിനായി എത്ര പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കപ്പെട്ടിട്ടുണ്ടെന്നും ഇവയിൽ എത്ര പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടെന്നും വിശദമാക്കാമോ?
4676.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ പ്ലാന്‍ ഫണ്ട് 2024-25 ല്‍ ഉള്‍പ്പെടുത്തിയ കൊന്നഞ്ചേരി-കക്കത്തോട് ബണ്ട് നിര്‍മ്മാണ പ്രവൃത്തി നിലവില്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
4677.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ കടൽഭിത്തികളും പുലിമുട്ടുകളും രൂക്ഷമായ കടൽക്ഷോഭത്തെ പ്രതിരോധിക്കുന്നതിന് പര്യാപ്തമല്ലായെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തിൽ കടൽഭിത്തികളും പുലിമുട്ടുകളും നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
4678.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ തീരദേശ പഞ്ചായത്തായ എറിയാട് ഗ്രാമപഞ്ചായത്തിലെ തീരശോഷണം ഒഴിവാക്കാന്‍ എടുത്ത നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
എറിയാട് ഗ്രാമപഞ്ചായത്തിലെ കടലോര പ്രദേശങ്ങളിലെ തീരശോഷണം ഒഴിവാക്കാൻ ചെന്നൈ ഐ.ഐ.റ്റി.യുടെ സഹായത്തോടെ പുലിമുട്ട് നിര്‍മ്മിക്കാന്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പഠന റിപ്പോര്‍ട്ടിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
തീരശോഷണം രൂക്ഷമായ എറിയാട് ഗ്രാമപഞ്ചായത്തിലെ തീര പ്രദേശത്ത് പുലിമുട്ട് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
4679.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ കടൽക്ഷോഭം തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് ഏതെങ്കിലും വിദഗ്ധസംഘം പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
4680.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ മേപ്പാടം മുതാരുകുളമ്പ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിലവില്‍ ഏതുഘട്ടത്തിലാണ്; വ്യക്തമാക്കാമോ?
4681.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മൈനര്‍ ഇറിഗേഷന്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്ന് തുടര്‍നടപടികള്‍ക്കായി ഡാം സേഫ്റ്റി അതോറിട്ടിക്ക് കൈമാറിയ പൂമല ഡാമിന്റെ സ്പില്‍വേക്ക് സമീപം സ്‍റ്റീല്‍ പാലം നിര്‍മ്മിക്കുന്നതിന് തൃശൂർ ഡി.ടി.പി.സി. നല്‍കിയ അപേക്ഷയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
4682.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നിരവധി ഗ്രാമപഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ ഉപ്പുവെളളം കയറുന്നത് തടയുന്നതും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭയെയും കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതുമായ നിര്‍ദിഷ്ട ഉളിയത്ത് കടവ് ആര്‍.സി.ബി. പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസ്തുത ഡി.പി.ആര്‍.-ന് ഭരണാനുമതി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പ്രസ്തുത പദ്ധതിയ്ക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4683.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം പ്രതിവർഷം എത്ര എം.സി.എഫ്.ടി. ജലമാണ് സംസ്ഥാനത്തിന് ലഭിക്കേണ്ടതെന്ന് വ്യക്തമാക്കാമോ; 2021 മുതൽ പ്രസ്തുത കരാർ പ്രകാരമുള്ള ജലം ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കരാർ പ്രകാരം ജലം ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളതെങ്കിൽ ഇതിനെതിരെ എന്തെങ്കിലും നിയമ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാകുമോ?
4684.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ കാേള്‍ നിലങ്ങളിലെ ചാലുകളില്‍ അടിഞ്ഞ് കൂടിയ ചണ്ടിയും കുളവാഴയും നീക്കം ചെയ്യുന്നതിന് 2024-25 വര്‍ഷത്തെ എം & ആർ ഓഫ് അദർ ഇറിഗേഷൻ വർക്സ് ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമാേ;
( ബി )
പ്രസ്തുത ഓരാേ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയാണെന്നും പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടാേയെന്നും വിശദമാക്കാമോ?
4685.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തിലെ മാത്തേരി മുതല്‍ പുന്തല വരെയും പുന്നപ്ര മുതല്‍ ആലപ്പുഴ വരെയുമുള്ള തീരപ്രദേശത്തെ പുലിമുട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ?
4686.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെണ്മണി വില്ലേജിൽ വരട്ടാർ നദിക്ക് കുറുകെയായുള്ള ബണ്ടിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയത പ്രദേശവാസികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രസ്തുത വിഷയത്തിൽ സർക്കാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
ഗൗരവമായ ഇടപെടൽ നടത്തി പ്രശ്ന പരിഹാരത്തിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4687.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ കുടിവെള്ള വിതരണത്തിനായി വാമനപുരം നദിയില്‍ സ്ഥാപിച്ചിട്ടുള്ള മിനി ചെക്ക് ഡാമുകളുടെയും കിണറുകളുടെയും വിവരം നല്‍കാമോ;
( ബി )
പ്രസ്തുത നദിയില്‍ നിന്നുള്ള ജലം ഏതെല്ലാം കുടിവെള്ള പദ്ധതികള്‍ വഴി എത്ര കുടുംബങ്ങള്‍ക്കാണ് ലഭ്യമാക്കുന്നത്; വിശദമാക്കാമോ;
( സി )
വേനല്‍ക്കാലത്ത് പ്രസ്തുത നദി വറ്റി വരളുന്നതുമൂലം ജല ലഭ്യതയ്ക്ക് മറ്റെന്തെങ്കിലും ബദല്‍ മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
കടുത്ത ജലക്ഷാമം മുന്‍നിര്‍ത്തി നിര്‍ത്തിവെച്ചിട്ടുള്ള വാമനപുരം ഇറിഗേഷന്‍ പ്രോജക്ട് പുനരുജ്ജീവിപ്പിക്കാന്‍ ആലോചനയുണ്ടോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ?
4688.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ 2022-23 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ഉപ്പുവെള്ള പ്രതിരോധ ബണ്ടുകളുടെ നിര്‍മ്മാണ പുരോഗതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ;
( സി )
കണ്ണപുരം ഗ്രാമപ‍‍‍ഞ്ചായത്തിലെ പുഞ്ചവയലിലെ നെല്‍കൃഷിയും പാടങ്ങള്‍ക്ക് സമീപത്തെ പറമ്പുകളിലെ ഫലവൃക്ഷത്തൈകളും ഉപ്പ് വെള്ളം കയറി നശിക്കുന്നത് കണക്കിലെടുത്ത് ആയത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
4689.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ മേഖലയിലെ വേലിയേറ്റം മൂലമുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
4690.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പുഴകളുടെ തീരങ്ങളില്‍ കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നതിനും അവയുടെ അതിര്‍ത്തിയില്‍ സംരക്ഷണഭിത്തി കെട്ടുന്നതിനും ജലവിഭവ വകുപ്പ് എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇതുസംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകളോ സര്‍ക്കുലറുകളോ നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
കൈപ്പമംഗലം മണ്ഡലത്തിലെ മൈനർ, മേജ‍ർ ഇറിഗേഷന്‍ പദ്ധതികൾ
4691.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിൽ മൈനർ, മേജ‍ർ ഇറിഗേഷന്‍ വിഭാഗങ്ങളുടെ ഏതെല്ലാം പ്രവൃത്തികൾക്കാണ് നിലവിൽ ഭരണാനുമതി ലഭിച്ചതെന്ന് പഞ്ചായത്ത് അടിസ്ഥാനത്തിൽ അറിയിക്കാമോ; പ്രസ്തുത ഭരണാനുമതിയുടെ പകർപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( സി )
മണ്ഡലത്തിൽ മൈനർ, മേജ‍ർ ഇറിഗേഷന്‍ വിഭാഗങ്ങൾക്ക് കീഴിൽ മുൻ സർക്കാരിന്റെ കാലയളവിൽ അനുമതി ലഭിച്ചതും വിവിധ ഘട്ടങ്ങളിലായി പ്രവൃത്തി പുരോഗമിച്ചുവരുന്നതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
4692.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രൗണ്ട് വാട്ടറിന്റെ അളവിൽ വർഷാവർഷം കുറവ് അനുഭവപ്പെടുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്; വിശദവിവരം ലഭ്യമാക്കുമോ;
( സി )
മഴവെള്ളം ഉപയോഗയോഗ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
4693.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ളക്ഷാമം രൂക്ഷമായ കുട്ടനാട്ടിൽ കൂടുതൽ കുഴൽക്കിണറുകൾ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( ബി )
കുഴൽക്കിണർ നിർമ്മിക്കുന്നതിന് അനുമതി വേഗത്തില്‍ ലഭ്യമാക്കുവാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
കുട്ടനാട്ടിൽ നിർമ്മിക്കുന്ന കുഴൽക്കിണറുകൾക്ക് കൂടുതൽ സബ്സിഡി നൽകാൻ നടപടി ഉണ്ടാകുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
4694.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിൽ നടന്ന നവകേരള സദസിൽ ഉയർന്നുവന്ന വിവിധ ജല സംരക്ഷണ പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കപ്പെട്ടിട്ടുണ്ടോ; ആയതിന്മേൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ; പ്രസ്തുത പദ്ധതികളുടെ വിശദാംശങ്ങൾ അറിയിക്കാമോ?
4695.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രോജക്ടുകളില്‍ റോഡ്‌ റെസ്റ്റോറേഷന്‍ ചാര്‍ജ് കൂടി ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയായ നിരവധി ഗ്രാമപഞ്ചായത്തുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി പൊളിച്ച റോഡുകള്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
കടുത്തുരുത്തി മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയുടെ ഭാഗമായി സഞ്ചാരയോഗ്യമല്ലാതായ റോഡുകള്‍ നവീകരിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഏതെല്ലാം റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചു എന്ന് വ്യക്തമാക്കാമോ?
4696.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലിനമാക്കപ്പെട്ട ജലസ്രോതസ്സുകൾ ഉണ്ടെങ്കിൽ അവ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ജലസ്രോതസ്സുകൾ മലിനമാക്കുന്നതുമായി ബന്ധപ്പെട്ട് 2021 മുതൽ നാളിതുവരെ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത പരാതികളിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
4697.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാരിന്റെ കാലത്ത് ജലവിഭവ വകുപ്പ് മുഖേന നടപ്പിലാക്കുന്നതിനായി കോങ്ങാട് മണ്ഡലത്തില്‍ അനുവദിച്ചിട്ടുളള പദ്ധതികള്‍ ഏതെല്ലാമെന്നും ഓരോ പദ്ധതിക്കും എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്നും ഓരോ പ്രവൃത്തിയുടെയും പുരോഗതി സംബന്ധിച്ച വിശദാംശവും ലഭ്യമാക്കാമോ?
4698.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജകമണ്ഡലത്തിലെ തഴക്കര കുടിവെളള പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തത പദ്ധതിയുമായി ബന്ധപ്പെട്ട് ശുദ്ധജല ടാങ്കിന്റെ നിര്‍മ്മാണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
തഴക്കര ഗ്രാമപ്പഞ്ചായത്തിലെ കന്നിമേല്‍ കുടിവെളള പദ്ധതിയുമായി ബന്ധപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
4699.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ അതിയന്നൂര്‍, തിരുപുറം, ചെങ്കല്‍, കാരോട്, കുളത്തൂര്‍, നെയ്യാറ്റിന്‍കര നഗരസഭ എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിന് ജല്‍ജീവന്‍ പദ്ധതി പ്രകാരം ഓരേ പ്രദേശത്തും ഭരണാനുമതി പ്രകാരം അനുവദിച്ച തുക എത്രയെന്ന് വിശദമാക്കാമോ?
4700.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ജീവൻ മിഷനിൽ ഉൾപ്പെടുത്തി പാറശ്ശാല നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി എത്ര ഗാർഹിക കണക്ഷനുകൾ ലഭ്യമാക്കാനുണ്ടെന്നും ആയതിലേക്കായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നുമുള്ള വിവരം പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
പാറശ്ശാല മണ്ഡലത്തിൽ ജൽജീവൻ മിഷന്റെ പുരോഗതി പഞ്ചായത്തടിസ്ഥാനത്തിൽ അറിയിക്കാമോ; പദ്ധതി എന്നത്തേയ്ക്ക് പൂർത്തീകരിക്കാനാകും എന്നുള്ള വിവരം ലഭ്യമാക്കാമോ;
( സി )
പാറശ്ശാല നിയോജകമണ്ഡലത്തിൽ കേരള വാട്ടർ അതോറിറ്റി മുഖേന നടപ്പിലാക്കി വരുന്നതും അനുമതി ലഭിച്ചിട്ടുള്ളതുമായ പദ്ധതികളുടെ പ്രവർത്തന പുരോഗതി, അനുവദിച്ച തുക, തൽസ്ഥിതി ഉൾപ്പടെയുള്ള വിശദാംശങ്ങൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ഡി )
ജൽജീവൻ മിഷനിൽ ഉൾപ്പെടുത്തി കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനും കേടായ പൈപ്പ്‌ലൈനുകൾ റിപ്പയർ ചെയ്യുന്നതിനുമായി വിവിധ പി.ഡബ്ല്യൂ.ഡി., പഞ്ചായത്ത് റോഡുകൾ വെട്ടിപ്പൊളിച്ച ശേഷം അവ റിപ്പയർ ചെയ്ത് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇനിയും റിപ്പയർ ചെയ്യാനുള്ള റോഡുകളുടെ പ്രവർത്തനം എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് അറിയിക്കാമോ?
4701.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് സംസ്ഥാന/ജില്ലാ തലങ്ങളിൽ വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ നിലവിലെ ജില്ലാതല പ്രവൃത്തികളുടെ പുരോഗതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി കേന്ദ്രസർക്കാർ നീട്ടി നൽകിയിട്ടുള്ള കാലയളവിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിലവിൽ കേന്ദ്ര വിഹിതത്തിന് ആനുപാതികമായി സംസ്ഥാനം നൽകേണ്ട വിഹിതം ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കുടിശിക നൽകാത്തത് കാരണം പല കരാറുകാരും പ്രവൃത്തി ചെയ്യുന്നതിന് തയ്യാറാകുന്നില്ലെന്നതും പലരും നിർദ്ദിഷ്ട കാലയളവിൽ പ്രവൃത്തി പൂർത്തിയാക്കാത്തതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നൽകാനുള്ള കുടിശിക നൽകുന്നതിന് സത്വരനടപടി സ്വീകരിക്കുമോ;
( ഇ )
മലപ്പുറം ജില്ലയിലെ ജൽജീവന്‍ മിഷൻ പ്രവർത്തനങ്ങളെ സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നതിന് മന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മറ്റു വകുപ്പ് തലവന്മാരുടെയും യോഗം വിളിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4702.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽജീവൻ മിഷന്റെ പുരോഗതിയിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്നത് വസ്തുതയാണോ; എങ്കിൽ ഇതിന്റെ കാരണം വിശദമാക്കാമോ?
4703.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ നിയോജക മണ്ഡലത്തില്‍ ജല്‍ജീവന്‍ മിഷന്റെ കീഴില്‍ ചെയ്തിട്ടുള്ള പ്രവൃത്തികളുടെ പുരാേഗതി സംബന്ധിച്ച് പഞ്ചായത്ത് തിരിച്ചുള്ള വിശദാംശം നല്‍കാമാേ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഭാഗമായി പെെപ്പുകള്‍ സ്ഥാപിച്ചതുമൂലം പഞ്ചായത്ത് റാേഡുകള്‍ക്കുണ്ടായ കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വ്വ സ്ഥിതിയിലാക്കിയിട്ടുണ്ടാേയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എത്ര വീടുകളില്‍ കുടിവെള്ളം എത്തിക്കാനായെന്നും ഇനി എത്ര വീടുകളില്‍ കുടിവെള്ളം എത്തിക്കാന്‍ ബാക്കിയുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ഡി )
അവശേഷിക്കുന്ന പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനുകുമെന്ന് വ്യക്തമാക്കാമോ?
4704.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റി എ.ഡി.ബി.യുടെ സഹായത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമായി കൊച്ചിയിൽ നടപ്പിലാക്കുന്ന 24*7 കുടിവെള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത് ഏത് സ്ഥാപനമാണ്; എത്ര കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത്;
( ബി )
പ്രസ്തുത എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ച ഷെഡ്യൂൾ ഓഫ് റേറ്റിന് വ്യത്യസ്തമായ നിരക്കിൽ ഉള്ളതാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എസ്റ്റിമേറ്റിന്റെ പകർപ്പ് ലഭ്യമാക്കുമോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
കൊച്ചി നഗരത്തിലെ ജലവിതരണം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുമ്പോൾ നിലവിൽ ഇതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ പുനർവിന്ന്യാസം ഏത് രീതിയിൽ നടപ്പിലാക്കുമെന്ന് വ്യക്തമാക്കുമോ?
4705.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ താന്നിക്കോട് മല കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന കുടിവെളള പദ്ധതിയുടെ നിലവിലുളള സ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് നടപടികള്‍ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; ഭൂമിയേറ്റെടുക്കലിന് ഏതൊക്കെ ഗ്രാമപ്പഞ്ചായത്തുകളാണ് തുക നല്‍കിയിട്ടുളളത്; ഏതൊക്കെ ഗ്രാമപ്പഞ്ചായത്തുകളാണ് തുക ലഭ്യമാക്കാന്‍ ബാക്കിയുളളത്; വ്യക്തമാക്കുമോ;
( സി )
പണം നല്‍കുന്നതില്‍ ഏതെങ്കിലും തദ്ദേശസ്ഥാപനം വിമുഖത പ്രകടിപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4706.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽജീവൻ പദ്ധതിയുടെ ഭാഗമായി ആലുവ മണ്ഡലത്തിൽ കുഴിച്ച ഏതെല്ലാം റോഡുകൾ പൂർവ്വസ്ഥിതിയിലാക്കാനുണ്ടെന്ന് പഞ്ചായത്തടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;
( ബി )
റോഡുകൾ പൂർവ്വസ്ഥിതിയിലാക്കിയതിന് കരാറുകാർക്ക് എത്ര തുകയാണ് കുടിശികയായി നൽകാനുള്ളതെന്ന് പഞ്ചായത്തടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കുടിശിക കൊടുത്തുതീർക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
4707.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കൽ മണ്ഡലത്തിലെ ഇരിമ്പിളിയം-എടയൂർ-വളാഞ്ചേരി കുടിവെള്ള പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ; പദ്ധതി എന്നത്തേയ്ക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയം പഞ്ചായത്തിൽ രണ്ടാം ഘട്ട പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിശദമാക്കുമോ;
( സി )
എടയൂർ പഞ്ചായത്തിലെ താണിയപ്പന്‍കുന്ന് പ്രദേശത്ത് ജൽജീവന്‍ മിഷന്റെ ഭാഗമായി കഞ്ഞിപ്പുര-കാടാമ്പുഴ-വട്ടപ്പറമ്പ് റോഡിലും കഞ്ഞിപ്പുര-കൂടാരമടം-പള്ളിക്കണ്ടം റോഡിലും പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിയുടെ തൽസ്ഥിതി അറിയിക്കുമോ; പ്രസ്തുത റോഡുകളില്‍ പൈപ്പ് സ്ഥാപിക്കുന്നതിനായുള്ള ബാങ്ക് ഗ്യാരണ്ടി തുക പി.ഡബ്ള്യൂ.ഡി-യ്ക്ക് അടവാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
4708.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിൽ ഉപ്പുവെള്ളം കയറിയ സാഹചര്യത്തിലും കുടിവെള്ള ലഭ്യത കുറഞ്ഞ സാഹചര്യത്തിലും ബുദ്ധിമുട്ടുന്ന കുട്ടനാടൻ ജനതയ്ക്ക് കുടിവെള്ളം എത്തിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കുട്ടനാടിന്റെ വിവിധ മേഖലകളിൽ കുടിവെള്ളം എത്തിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ സജ്ജമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
4709.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുത്തിയ തോട്, തുറവൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ തീരദേശ മേഖലകളില്‍ ജപ്പാന്‍ കുടിവെള്ളം ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നിരന്തരമായി തീരദേശ മേഖലകളില്‍ കുടിവെള്ളം ലഭിക്കാതിരിക്കുന്ന വിഷയത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
4710.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016-ന് ശേഷം എത്ര തവണ വെള്ളക്കരം വര്‍ദ്ധിപ്പിച്ച് ഉത്തരവ് നല്‍കിയിട്ടുണ്ട്; ഓരോ തവണയും എത്ര രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചത്; ഇത് വഴി ഓരോ തവണയും എത്ര തുക അധികമായി ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് എത്ര രൂപയുടെ വെള്ളക്കര കുടിശ്ശിക പിരിച്ചെടുക്കാനുണ്ട്; വന്‍ തുക കുടിശ്ശിക വരുത്തിയ സര്‍ക്കാ‍ര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയുടെ വിശദാംശം കുടിശ്ശിക തുക ഉള്‍പ്പടെ ലഭ്യമാക്കുമോ;
( സി )
കുടിശ്ശിക ഒടുക്കാത്തതിന്റെ പേരില്‍ ഏതെങ്കിലും സര്‍ക്കാ‍ര്‍ വകുപ്പുകളുടെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ സ്വകാര്യ കമ്പനികളുടെയോ കണക്ഷന്‍ കട്ട് ചെയ്തിട്ടുള്ള കേസുകള്‍ ഉണ്ടോ; എങ്കില്‍ ഒരു വര്‍ഷത്തിനിടയിലുള്ള ഇത്തരം കേസുകളുടെ വിശദാംശം ലഭ്യമാക്കുമോ?
4711.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ കുടിവെള്ള പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; പല പദ്ധതികളും കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
4712.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തില്‍ ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
മട്ടന്നൂര്‍ മണ്ഡലത്തിലെ കിഫ്ബി മുഖേന നടന്നുവരുന്ന കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
4713.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തിലെ ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടോ; ഉണ്ടെങ്കില്‍ പഞ്ചായത്ത് തിരിച്ച് വിശദാംശം നല്‍കാമോ;
( സി )
ഉടുമ്പന്‍ചോല മണ്ഡലത്തിൽ ജല്‍ജീവന്‍ പദ്ധതി പ്രകാരം നാളിതുവരെ എത്ര കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്; പഞ്ചായത്ത് തിരിച്ച് വിശദാംശം നല്‍കാമോ;
( ഡി )
ഉടുമ്പന്‍ചോല മണ്ഡലത്തിലെ ജല്‍ജീവന്‍ പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തീകരണ തീയതി നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ?
4714.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ജീവന്‍ മിഷൻ മുഖേന നിലവില്‍ എത്ര ശതമാനം ഗ്രാമീണ കുടുംബങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതൊക്കെ നിയമസഭാ മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും ഗ്രാമീണ കണക്ഷനുകളുടെ കവറേജ് നൂറു ശതമാനമെന്ന ലക്ഷ്യം കെെവരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കുമോ?
4715.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ജീവന്‍ പദ്ധതിയുടെ എരമം-കുറ്റൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ജലസ്രോതസ്സായി കണ്ടെത്തിയ തുമ്പത്തടം കിണര്‍ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പദ്ധതി തുടങ്ങാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4716.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ നൂതനമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുവാന്‍ വാട്ടര്‍ അതോറിറ്റി നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ?
4717.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലപ്പഴക്കം ചെന്ന പൈപ്പുകളും മോട്ടോറുകളും മാറ്റിസ്ഥാപിക്കാത്തതുമൂലം ജലവിതരണത്തിലുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഈ മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാം;
( ബി )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികൾ ഏതൊക്കെയെന്നും ഏതൊക്കെ പദ്ധതികള്‍ ഇതിനകം കമ്മീഷന്‍ ചെയ്തുവെന്നും വിശദമാക്കാമോ;
( സി )
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ അമൃതില്‍ ഉള്‍പ്പെട്ട ജലവിതരണ പദ്ധതികളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ; ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വേണ്ടത്ര വേഗതയില്ലായെന്ന ആക്ഷേപം പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?
4718.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ കുടിവെള്ള കണക്ഷനുവേണ്ടി നിലവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നുള്ള വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
നിലവിലെ അപേക്ഷകളില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കുവാന്‍ സാധിക്കാത്ത അപേക്ഷകളുടെ എണ്ണം എത്രയാണെന്നും അതിന്റെ കാരണം എന്താണെന്നും തദ്ദേശ സ്വയംഭരണ സഥാപനങ്ങള്‍ തിരിച്ച് ലഭ്യമാക്കാമോ?
4719.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽജീവൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള എത്ര റോഡുകളില്‍ കുഴിയെടുത്തിരുന്നുയെന്ന് ഗ്രാമപഞ്ചായത്ത് തിരിച്ച് വിവരം നൽകുമോ?
4720.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ കുടിവെളള ക്ഷാമം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിന് കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രശ്‍നം പരിഹരിക്കുന്നതിന് നിലവിൽ നടപ്പിലാക്കിവരുന്നതും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളളതുമായ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
കുടിവെളളക്ഷാമം പരിഹരിക്കുന്നതിനായി എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിലും വാട്ടർ അതോറിറ്റി മധ്യമേഖല ചീഫ് എൻജിനീയറുടെ സാന്നിദ്ധ്യത്തിലും ചേർന്ന വിവിധ യോഗങ്ങളിലെ തീരുമാനപ്രകാരമുള്ള പ്രവൃത്തികള്‍ എപ്പോൾ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
4721.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലെെന്‍ ഇടുന്നതിന് വള്ളിക്കുന്ന് മണ്ഡലത്തില്‍ നിലവില്‍ എത്ര റോഡുകള്‍ പൊളിച്ചിട്ടിരിക്കുകയാണ്; അവയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത റോഡുകള്‍ റീസ്റ്റോര്‍ ചെയ്യാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
റീസ്റ്റോറേഷനു വേണ്ടി ലഭിച്ച ഫണ്ടുപയോഗിച്ച് ഗതാഗതയോഗ്യമല്ലാത്ത റോഡിന്റെ ഫുള്‍ വിഡ്ത്തില്‍ റീസ്റ്റോര്‍ ചെയ്യാന്‍ പാടില്ല എന്ന നിയമം നിലവിലുണ്ടോ;
( ഡി )
ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കായി പൊളിച്ച റോഡുകളുടെ റീസ്‌റ്റോറേഷനു വേണ്ടി വകയിരുത്തിയ തുക റോഡുകളുടെ പരിപാലന ചുമതലയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയാല്‍ പൈപ്പ് ലെയിന്‍ സ്ഥാപിക്കാന്‍ പൊളിച്ച ഭാഗം ജല്‍ജീവന്‍ മിഷന്‍ ഫണ്ട്‌ ഉപയോഗിച്ചും ശേഷിക്കുന്ന ഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ്‌ സംരക്ഷണ ഫണ്ട്‌ ഉപയോഗിച്ചും ഫുള്‍ വിഡ്ത്തില്‍ റെസ്റ്റോര്‍ ചെയ്യുവാന്‍ സാധിക്കും എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
4722.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല്‍ജീവന്‍ മിഷൻ പദ്ധതിയുൾപ്പെടെ പൈപ്പിലൂടെയുള്ള കുടിവെള്ള വിതരണം വ്യാപകമായതോടെ പൈപ്പ് ലൈനുകൾ പല സ്ഥലത്തും പൊട്ടിയൊലിച്ച് കുടിവെള്ളം പാഴായി പോകുന്ന സംഭവങ്ങൾ വർദ്ധിച്ച് വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ ഇത് തടയുന്നതിനും പൈപ്പുകളിലെ ചോർച്ച വേഗത്തിൽ പരിഹരിക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
കുടിവെള്ള കണക്ഷൻ വർദ്ധിച്ചതിനനുസരിച്ച് വാട്ടർ അതോറിറ്റിയുടെ മെയിന്റനന്‍സ് വിഭാഗത്തില്‍ കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പൈപ്പ് പെട്ടുന്നതും കുടിവെള്ള വിതരണം തടസ്സപ്പെടുന്നതും പൊതുജനങ്ങൾക്ക് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക സംവിധാനവും അവ കുറ്റമറ്റ രീതിയിൽ പരിഹരിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ വാട്ടർ അതോറിറ്റിയുടെ ആസ്ഥാനത്ത് പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
4723.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് മണ്ഡലത്തിൽ ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കുത്തിപ്പൊളിച്ച റോഡുകൾ ഏതൊക്കെയാണെന്ന് മുൻസിപ്പാലിറ്റി/പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകൾ കുത്തിപ്പൊളിച്ചത് കാരണം പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്തുകൾക്കും ഉണ്ടായ നഷ്ടം എത്രയാണെന്ന് റോഡുകൾ തിരിച്ച് വ്യക്തമാക്കാമോ;
( സി )
റോഡുകൾ കുത്തിപ്പൊളിച്ച് പൈപ്പ് സ്ഥാപിച്ചു കഴിഞ്ഞാൽ പ്രസ്തുത റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കേണ്ട ഉത്തരവാദിത്വം ആരുടെതാണെന്ന് വ്യക്തമാക്കാമോ?
4724.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്‌ മൂലത്തറ ഡാമിൽ നിന്നും ഓരോ ജലവർഷവും പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം കേരളത്തിന്‌ ലഭിക്കുന്ന 7.25 ടി.എം.സി. ജലത്തിൽനിന്നും എത്ര അളവാണ് ആര്‍.ബി. കനാലിലൂടെ വിതരണം ചെയ്യുന്നതെന്ന് അറിയിക്കുമോ;
( ബി )
2010-11 മുതൽ 2023-24 വരെയുള്ള ഓരോ ജലവർഷവും ആര്‍.ബി. കനാൽ വഴി എത്ര ദിവസം വീതം ജലവിതരണം നടത്തിയിട്ടുണ്ടെന്നും; വിതരണം നടത്തിയ ജലത്തിന്റെ അളവും ലഭ്യമാക്കുമോ;
( സി )
മൂലത്തറ ഡാമിൽ നിന്നും ചിറ്റൂർ പുഴ പ്രദേശങ്ങളിൽ ജലവിതരണം നടത്തിവരുന്നത് ഏത് ഉത്തരവ് പ്രകാരമാണെന്ന് വ്യക്തമാക്കാമോ?
4725.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നഗരസഭ കുടിവെള്ള പദ്ധതിയുടെ ഭാഗമായ ഉന്നതതല ജലസംഭരണിയുടെ നിര്‍മ്മാണം, ഗാര്‍ഹിക കണക്ഷനുകൾ നല്‍കല്‍, പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കായി തയ്യാറാക്കിയ 132.65 കോടി രൂപയുടെ പ്രൊപ്പോസല്‍ നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രൊപ്പോസല്‍ നബാര്‍ഡിന്റെ പദ്ധതിയിലോ മറ്റേതെങ്കിലും പദ്ധതികളിലോ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4726.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരന്തരം പൈപ്പ് പൊട്ടല്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും കാലപ്പഴക്കം ചെന്ന സിമന്റ് പൈപ്പ് ലൈനുകള്‍ മാറ്റി ജലവിതരണ ശൃംഖല കാര്യക്ഷമമാക്കുന്നതിനും പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
കിഫ്ബിയുടെ സാമ്പത്തിക സഹായം ഇക്കാര്യത്തിനായി തേടിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
കിഫ്ബിയുടെ അനുമതി ലഭിച്ച ശുദ്ധജല പദ്ധതികളുടെ വിശദാംശവും ആകെ എത്ര തുകയാണ് കിഫ്ബി വഴി ലഭിച്ചതെന്നുമുള്ള വിശദാംശവും വ്യക്തമാക്കാമോ;
( ഡി )
ഇതില്‍ ഏതൊക്കെ പദ്ധതികളുടെ പ്രവര്‍ത്തനം ഇതിനകം പൂർത്തീകരിച്ചു എന്നറിയിക്കാമോ?
4727.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ ഗാര്‍ഹിക ആവശ്യത്തിനു് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം വീടുകളിലെത്തി പരിശോധിക്കാന്‍ സംവിധാനം ഏർപ്പെടുത്തുമോ; വിശദാംശം വ്യക്തമാക്കുമോ?
4728.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലായി ജൽജീവന്‍ മിഷന്‍ നടത്തി വരുന്ന പ്രവൃത്തികളുടെ പുരോഗതി പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഭാഗമായ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെയും വാട്ടര്‍ ടാങ്കുകളുടെയും നിര്‍മ്മാണ പ്രവർത്തന പുരോഗതി വിശദമാക്കാമോ?
4729.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുപ്പള്ളി മണ്ഡലത്തിലെ ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ നിലവിലെ നിര്‍വഹണ പുരാേഗതി, പ്രതീക്ഷിക്കുന്ന പൂര്‍ത്തീകരണ തീയതി എന്നീ വിശദാംശം പഞ്ചായത്ത് അടിസ്ഥാനത്തില്‍ നല്‍കാമാേ;
( ബി )
ജൽജീവൻ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രസ്തുത മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ഏതെല്ലാം റോഡുകളാണ് ജല അതോറിറ്റി ഏറ്റെടുത്തിട്ടുള്ളത്; ഇതിൽ ഏതെല്ലാം റോഡുകളിൽ പ്രവ‍ൃത്തി പൂ‍ര്‍ത്തികരിച്ചിട്ടുണ്ട്; പൈപ്പ് ലൈൻ പ്രവൃത്തികൾ പൂ‍‍ര്‍ത്തികരിച്ച ശേഷം ഏതൊക്കെ റോഡുകളിൽ റീസ്റ്റോറേഷൻ നടത്താനുണ്ടെന്നും റീസ്റ്റോറേഷൻ നടത്തിയ ശേഷം പൊതുമരാമത്തിന് കൈമാറിയ റോഡുകൾ ഏതൊക്കെയാണെന്നുമുള്ള വിവരം നൽകാമോ;
( സി )
ഇതിൽ ജല അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് റീസ്റ്റോറേഷൻ നടത്താനുള്ള റോഡുകൾ ഏതൊക്കെയെന്നും ഇതിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ടോയെന്നുമുള്ള വിശദാംശം നല്‍കുമോ;
( ഡി )
ഫണ്ട് ലഭ്യമല്ലാത്ത പക്ഷം റോഡുകൾ റീസ്റ്റോറേഷൻ നടത്തുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4730.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തില്‍ മൂഴിക്കല്‍ പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ ഭൂമി കളിസ്ഥലം നിര്‍മ്മിക്കുന്നതിനായി ലഭ്യമാക്കുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികളാണ് പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
4731.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരാറുകാര്‍ക്ക് പണം നല്‍കാതിരുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ ജൽജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലായ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പാതി വഴിയിലായ പദ്ധതി പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ;
( സി )
തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്തെന്നും ഇവ പൂർത്തീകരിച്ച് എപ്പോള്‍ കുടിവെള്ളം വിതരണം നിർവഹിക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
4732.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നദിയിലെ ജല വിതരണ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ; പ്രസ്തുത പദ്ധതികളിലൂടെ വര്‍ഷം മുഴുവനും സുഗമമായ ജല വിതരണം ഉറപ്പാക്കാന്‍ കഴിയുന്നുണ്ടോ;
( ബി )
വാമനപുരം നദിയിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി അണക്കെട്ട് നിര്‍മ്മിക്കുന്നത് വകുപ്പിന്റെ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
4733.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽജീവൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നാദാപുരം മണ്ഡലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള എത്ര റോഡുകൾ കുഴിച്ചിരുന്നുവെന്ന് ഗ്രാമപഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
ഇതിൽ എത്ര റോഡുകൾ ജലവിഭവ വകുപ്പ് നേരിട്ട് പുനരുദ്ധരിച്ചിട്ടുണ്ടെന്നും ശേഷിക്കുന്നവ എന്നത്തേക്ക് പുനരുദ്ധരിക്കുമെന്നും അറിയിക്കുമോ?
4734.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തങ്ങളുടേതല്ലാത്ത കാരണത്താൽ വാട്ടർ അതോറിറ്റിയുടെ വെള്ളക്കര കുടിശ്ശിക ഈടാക്കപ്പെട്ട സാഹചര്യം ഉണ്ടായാൽ ഉപഭോക്താവ് സമീപിക്കേണ്ടത് ഏതൊക്കെ ഓഫീസുകളെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് ശ്രീ.സുബൈർ വൈദ്യർകണ്ടി, കുറ്റ്യാടി സമർപ്പിച്ച നിവേദനത്തിൽ ആശ്വാസകരമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4735.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ മുനിസിപ്പൽ പരിധിയിൽ വരുന്ന കോട്ടാശ്ശേരി, മൂച്ചിക്കുണ്ട് പട്ടികജാതി നഗറുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് നിലവിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് വാട്ടർ അതോറിറ്റിയും അമുത് പദ്ധതിയും വിഭാവനം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ പ്രദേശങ്ങളിൽ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കുന്നതിന് നിലവിലുള്ള പദ്ധതികൾ പര്യാപ്തമാണോയെന്ന് വ്യക്തമാക്കുമോ;
( സി )
ഈ രണ്ട് പ്രദേശങ്ങളിലെ മുഴുവൻ വീടുകളിലും നിലവിലെ പദ്ധതികളിൽ നിന്നും കുടിവെള്ളം എത്തിക്കും എന്നത് ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
4736.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാം; ഓരോ പ്രവൃത്തിയും എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വിശദമാക്കാമോ?
4737.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരുവിക്കര മണ്ഡലത്തിലെ എത്ര വീടുകളിലാണ് നാളിതുവരെ കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുള്ളതെന്നും ഇതില്‍ എത്ര ശതമാനം വീടുകളില്‍ കുടിവെള്ളം എത്തിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് തിരിച്ച് അറിയിക്കുമോ?
4738.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ ആരംഭിച്ച വിവിധ കുടിവെള്ള പദ്ധതികളുടെ നിജസ്ഥിതി വ്യക്തമാക്കാമോ; പുതിയ കുടിവെള്ള പദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഏതെങ്കിലും കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുവാന്‍ കാലതാമസം നേരിടുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ?
4739.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട പഞ്ചായത്തിലെ പല ഭാഗത്തും കുടിവെള്ളം ലഭിക്കുന്നില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കിള്ളിപ്പാറയിൽ നിന്നും കാട്ടാക്കട വഴി നെയ്യാറ്റിൻകരയിലേക്കു കൊണ്ടു പോകുന്ന കുടിവെള്ളം തൂങ്ങാംപാറ വച്ചിട്ടുള്ള വാൽവ് കൺട്രോൾ ചെയ്തു കാട്ടാക്കട നിവാസികൾക്ക് നൽകണമെന്ന മുൻകാല തീരുമാനങ്ങൾ നടപ്പിലാക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഇതിനായുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.