UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 17.03.2025  UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4059.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് വകുപ്പിന് സ്വന്തമായിട്ടുള്ള 94 വാഹനങ്ങൾക്ക് സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ തസ്തികകൾ ഇല്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് അറിയിക്കാമോ?
4060.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ്‌ വകുപ്പിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന വനിതകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവരുടെ തസ്തിക തിരിച്ചുള്ള എണ്ണം ലഭ്യമാക്കാമോ;
( സി )
എക്സൈസ്‌ സ്റ്റേഷനുകളിൽ വനിതാ ജീവനക്കാർക്ക് പ്രത്യേകം ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
മദ്യവും മയക്കു മരുന്നും വ്യാപകമായ ഈ കാലഘട്ടത്തിൽ എക്സൈസ്‌ വകുപ്പിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന വനിതകളുടെ എണ്ണം പര്യാപ്തമാണോയെന്ന് അറിയിക്കാമോ;
( ഇ )
എക്സൈസ്‌ വകുപ്പിൽ വനിതകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4061.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിന്തറ്റിക് ഡ്രഗ്സിന്റെ ഉപഭോഗം വർദ്ധിച്ച്‌ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തേയ്ക്ക് സിന്തറ്റിക് ഡ്രഗ്സ് എത്തുന്നതിന്റെ ഉറവിടം കണ്ടെത്തിയിട്ടുണ്ടോ; ഏതൊക്കെ തരത്തിലുള്ള സിന്തറ്റിക് ഡ്രഗ്സ് ആണ് സംസ്ഥാനത്ത് ഉപയോഗിച്ച് വരുന്നതായി കണ്ടെത്തിയിട്ടുള്ളത്; വിശദാംശം നൽകുമോ;
( സി )
ഇത്തരം ലഹരികളുടെ ഉപഭോഗം നിയന്ത്രിക്കുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
4062.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി മുതൽ 2025 ഫെബ്രുവരി വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ലഹരി കേസുകളുടെ എണ്ണം വർഷം തിരിച്ച് വ്യക്തമാക്കുമോ; ഇക്കാലയളവിൽ പിടികൂടിയ ലഹരി വസ്തുക്കളുടെ മൂല്യം ഇനവും ജില്ലയും തിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത കേസുകളിൽ വിദ്യാർത്ഥികളും യുവജനങ്ങളും പ്രതികളായിട്ടുള്ള കേസുകളുടെ എണ്ണവും ശതമാനവും പ്രധാനമായും അവർ ഉപയോഗിക്കുന്ന ലഹരി വസ്തുക്കളുടെ തരവും ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് ലഹരിയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം വർധിച്ചുവരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത കേസുകളിലെ പ്രതികൾക്ക് നൽകുന്ന പരമാവധി ശിക്ഷ എന്താണ്; വിശദാംശം നൽകുമോ;
( ഡി )
സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ സ്വീകരിച്ച പുതിയ നടപടികൾ എന്തൊക്കെയാണ്; വിശദാംശം നൽകുമോ?
മദ്യഷാപ്പുകളുടെ വിവരങ്ങൾ
4063.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ ഇന്നുവരെ സംസ്ഥാനത്ത് ആരംഭിച്ച മദ്യഷാപ്പുകളുടെയും അടച്ചു പൂട്ടിയ മദ്യഷാപ്പുകളുടെയും വിവരങ്ങൾ ജില്ലകളും സ്ഥലങ്ങളുടെ പേരുകളും തിരിച്ചു വിശദമാക്കാമോ?
4064.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ ഓരോവർഷവും പ്രായപൂർത്തിയാകാത്തവർ പ്രതികളായ എത്ര ലഹരിക്കടത്ത് കേസുകൾ, ലഹരി ഉപയോഗിച്ച കേസുകൾ എന്നിവ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എത്ര കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഇത്തരം കുറ്റവാളികൾക്ക് ലഭിച്ചിട്ടുള്ള പരമാവധി ശിക്ഷ എന്താണെന്നും എത്ര പേരെ കുറ്റവിമുക്തരാക്കിയിട്ടുണ്ടെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
ലഹരിക്കടത്തിന് കുട്ടികളെ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്ന ഗുരുതരമായ സാഹചര്യത്തിൽ എന്തൊക്കെ പ്രതിരോധ നടപടികളാണ് എക്സൈസ് വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
4065.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ എക്സൈസ്‌ ഓഫീസില്‍ ഡ്രൈവര്‍ തസ്തിക ഇല്ലാത്തതും, ഇക്കാരണത്താൽ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഡ്രൈവര്‍ തസ്തിക സൃഷ്ടിച്ച് നിയമനം നടത്താത്തതിന്റെ കാരണവും ഇക്കാര്യത്തില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ;
( സി )
പെരിന്തല്‍മണ്ണ എക്സൈസ്‌ ഓഫീസില്‍ ഡ്രൈവര്‍ നിയമനം എപ്പോള്‍ നടത്തുമെന്ന് വ്യക്തമാക്കുമോ?
4066.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് എക്സെെസ് റേഞ്ച് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമാേ;
( ബി )
പ്രസ്തുത ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിലേയ്ക്ക് ഗുരുവായൂര്‍ വില്ലേജിലെ ഇരിങ്ങപ്പുറത്തുള്ള റവന്യൂ വകുപ്പിന്റെ ഭൂമി അനുവദിച്ചുകിട്ടുന്നതിനായി നാളിതുവരെ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമാേ;
( സി )
2025-26 വര്‍ഷത്തെ ബജറ്റില്‍ പ്രസ്തുത ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഒരു കാേടി രൂപ അനുവദിച്ച സാഹചര്യത്തില്‍ ഭൂമി കെെമാറ്റ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമാേ; വിശദമാക്കാമാേ?
4067.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരി മാഫിയകളെ തടയുന്നതിനും ലഹരി ഉപയാേഗം നിയന്ത്രിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമാേ?;
( ബി )
ഈ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ലഹരി ഉപയാേഗം സംബന്ധിച്ച എത്ര കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമാേ?
4068.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം മണ്ഡലത്തിൽ ലഹരി നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവർത്തനങ്ങളാണ് എക്സൈസ് വകുപ്പ് മുഖേന നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന സ്വരക്ഷ ക്ലബ്ബുമായി ബന്ധപ്പെട്ട് ലഹരി നിർമ്മാർജ്ജനത്തിനും കുട്ടികളുടെ സുരക്ഷയ്ക്കുമായി എന്തെല്ലാം പ്രവർത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ?
4069.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ ഓരോ വർഷവും സംസ്ഥാനത്ത് എത്ര ലഹരി കടത്ത് കേസുകൾ പിടികൂടിയിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികളെ കുറ്റവിമുക്തർ ആക്കിയിട്ടുണ്ടെന്നും എത്ര കേസുകളിൽ ലഹരിയുടെ ഉറവിടം കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ?
4070.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി വസ്തുക്കളുടെ ഉപയോഗം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് 2011 മുതല്‍ 2024 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ കണക്ക് ജില്ല, വര്‍ഷം, ലഹരി ഉല്‍പന്നങ്ങളുടെ തരം എന്നിവ തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ കണക്ക് ജില്ല, വര്‍ഷം എന്നിവ തിരിച്ച് വ്യക്തമാക്കുമോ;
( സി )
ലഹരി വസ്തുക്കളുടെ ഉപയോഗം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് 2011 മുതല്‍ 2024 വരെയുള്ള കാലയളവില്‍ തമിഴ്‌നാട്, കര്‍ണാടക, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ കണക്ക് എക്‌സൈസ് വകുപ്പില്‍ ലഭ്യമാണോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
4071.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്കിലെ വിവിധ മേഖലകളില്‍ രാസലഹരി ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വ്യാപനം കര്‍ശനമായി തടയുന്നതിന് എക്സൈസ് വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനാവശ്യമായ നടപടികള്‍ ഉറപ്പുവരുത്തുമോ; വ്യക്തമാക്കാമോ?
4072.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിസ്റ്റില്ലറികളും ബ്രൂവറികളും ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും എന്തെല്ലാമാണ്; വിശദാംശം നൽകാമോ;
( ബി )
മുൻ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് സംസ്ഥാനത്ത് ഇതുവരെ എത്ര ഡിസ്റ്റില്ലറികൾക്കും ബ്രൂവറികൾക്കുമാണ് അനുമതി നൽകിയിട്ടുള്ളതെന്ന വിശദവിവരം നൽകാമോ;
( സി )
2016 മുതലുള്ള മദ്യനയങ്ങളിൽ ഡിസ്റ്റില്ലറികളും ബ്രൂവറികളും ആരംഭിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ഡി )
മദ്യവർജ്ജനം സർക്കാർ നയമാണോ; എങ്കിൽ സംസ്ഥാനത്ത് കൂടുതൽ ബാറുകളും ഡിസ്റ്റില്ലറികളും ബ്രൂവറികളും അനുവദിച്ച് മദ്യോപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി സർക്കാർ നയത്തിന് അനുസൃതമാണോ; വിശദമാക്കാമോ?
4073.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താലൂക്ക് വിഭജനത്തിന്റെ ഭാഗമായി പുനലൂര്‍ താലൂക്ക് രൂപീകരിച്ചപ്പോള്‍ പുനലൂരില്‍ ഉണ്ടായിരുന്ന എക്സൈസ് റേഞ്ച് ഓഫീസ് നഷ്ടപ്പെട്ടതിനാല്‍ പുതിയ റേഞ്ച് ഓഫീസുകൾ അനുവദിക്കുമ്പോൾ പുനലൂരിന് പ്രഥമ പരിഗണന നൽകുമോ; ഇവിടെ പുതിയ എക്സൈസ് റേഞ്ച് ഓഫീസ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ടും പ്രൊപ്പോസലും വകുപ്പ് തയ്യാറാക്കിയിട്ടുണ്ടോ; ആയതിന്റെ പകര്‍പ്പ് നല്‍കാമോ;
( ബി )
പുനലൂര്‍ സര്‍ക്കിള്‍ പരിധിയില്‍ കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കഞ്ചാവ്, പുകയില, വ്യാജ മദ്യ, ലഹരി കേസുകള്‍ എത്രയാണെന്ന് വിശദമാക്കാമോ;
( സി )
തമിഴ്‍നാട് അതിർത്തി ഗ്രാമമായ ആര്യങ്കാവിൽ റിപ്പോർട്ട് ചെയ്യുന്ന ലഹരി കടത്തു കേസുകൾ, തൊണ്ടി മുതലുകള്‍ എന്നിവ അറുപത് കിലോമീറ്റർ അകലെയുള്ള അഞ്ചൽ എക്സൈസ് റേഞ്ച് ഓഫീസിൽ കൈകാര്യം ചെയ്യേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സംസ്ഥാന അതിർത്തിയിൽ പരിശോധന സംഘങ്ങളെ വെട്ടിച്ചു കടന്നുപോകുന്ന വാഹനങ്ങൾ പിന്തുടരുന്നതിന് അഞ്ചൽ എക്സൈസ് റേഞ്ചിൽ നിന്നും സംഘം പോകേണ്ടതുണ്ട് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
2023-24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പുനലൂർ എക്സൈസ് കോംപ്ലക്സ് കെട്ടിട നിർമ്മാണത്തിന് 3.5 കോടി വകയിരുത്തുകയും ഇവിടെ പുതിയ എക്സൈസ് സർക്കിൾ ഓഫീസ്, പുതിയ എക്സൈസ് റേഞ്ച് ഓഫീസ്, വിമുക്തി ട്രെയിനിങ് സെൻറർ, ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിനായുള്ള നടപടി ആരഭിച്ചിട്ടുള്ള സാഹചര്യത്തിലും അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത നിലയില്‍ റെയ്‍ഞ്ച് ഓഫീസും സർക്കിൾ ഓഫീസും ഒരേ സ്ഥലത്ത് പ്രവർത്തിക്കുന്നതിനാല്‍ രണ്ട് ഓഫീസുകൾക്കും പൊതുവായി ഉപയോഗിക്കാൻ കഴിയുന്ന തസ്തികകൾ പൊതുവായി ഉപയോഗിച്ച് കൊണ്ടും വകുപ്പിൽ നിലവിലുള്ള തസ്തികകൾ പുനർവിന്യാസത്തിലൂടെ ഉപയോഗപ്പെടുത്തിയും പുനലൂരിന് നഷ്ടപ്പെട്ട എക്സൈസ് റേഞ്ച് ഓഫീസ് വീണ്ടും പ്രവര്‍ത്തനം ആരഭിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4074.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് മദ്യ നിർമ്മാണ യുണിറ്റിനായി ഓരോ ഘട്ടത്തിനും പ്രതിദിനം എത്ര ലിറ്റർ വെള്ളം വേണ്ടിവരുമെന്നാണ് ഒയാസിസ്‌ കമ്പനി സർക്കാരിനെ അറിയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
4075.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ശ്രീമതി കെ. കെ. രമ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിന്തറ്റിക് ലഹരിയുടെ വ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കൊച്ചിയിൽ ലഹരിക്ക് അടിമയായ പന്ത്രണ്ടു വയസ്സുകാരൻ പത്തു വയസ്സുകാരിയായ സഹോദരിക്ക് എം.ഡിഎം.എ ലഹരി നൽകിയതടക്കം കുട്ടികളിലെ ലഹരി ഉപയോഗം സംബന്ധിച്ച സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
4076.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് എത്ര എക്സൈസ്‌ റേഞ്ച് ഓഫീസുകളാണ് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ പുതിയ എക്സൈസ്‌ ഓഫീസുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?
4077.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികൾ ഉൾപ്പെട്ട ലഹരി കേസുകൾ വർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ സർക്കാരിന്റെ കാലത്ത് എത്ര കുട്ടികൾക്കെതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ലഹരി കടത്തുകാരായി കുട്ടികളെ ഉപയോഗിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കുട്ടികളെ ഇതിനായി ഉപയോഗിക്കുന്ന സംഘങ്ങൾക്കെതിരെ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
കുട്ടികൾക്കിടയിലെ ലഹരി ഉപയോഗവും ലഹരി കച്ചവടവും തടയുന്നതിന് പുതിയതായി എന്തെങ്കിലും കർമ്മ പരിപാടികൾ സർക്കാരിന്റെ പരിഗണനയിൽ ഉണ്ടോ ; വ്യക്തമാക്കുമോ?
4078.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് നഗരത്തിലെ പ്രധാന വിദ്യാലയത്തില്‍ പത്താം ക്ലാസിലെ യാത്രയയപ്പിന് ലഹരിപാർട്ടിയടക്കമുള്ള സംഭവങ്ങൾ ഉണ്ടായത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
വിമുക്തി പദ്ധതിക്ക് ജില്ലകളിൽ കേ‍ാ-ഒ‍ാർഡിനേറ്റർമാര്‍ ഇല്ലാത്ത സാഹചര്യം നിലവിലുണ്ടോ; ഇത് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമോ?
4079.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി നഗരം മയക്കുമരുന്നിന്റെ ഹബായി മാറുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി വ്യക്തമാക്കുമോ;
( ബി )
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വകുപ്പിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുമോ;
( സി )
എക്സൈസ് ഇൻസ്പെക്ടർ തസ്തികയിലുള്ള എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ ജില്ലാ മേധാവിയുടെ തസ്തിക എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ തസ്തികയാക്കി ഉയർത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
4080.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭിന്നശേഷി  സൗഹൃദമാക്കുന്നതിനുള്ള പരിശീലനങ്ങൾ കില നൽകുന്നുണ്ടോ; വിശദാംശങ്ങൾ നൽകുമോ;
( ബി )
കിലയിലും കിലയുടെ കേന്ദ്രങ്ങളിലും ഭിന്നശേഷി വിഭാഗത്തിലുള്ള  ജീവനക്കാർ ജോലിചെയ്യുന്നുണ്ടോ; ഈ സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാണോയെന്ന് വ്യക്തമാക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പരിശീലനങ്ങൾ നല്‍കുന്ന കിലയും കിലയുടെ കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമല്ല എന്നുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കിലയും കിലയുടെ കേന്ദ്രങ്ങളും നാളിതുവരെ ഭിന്നശേഷി സൗഹൃദമാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ഇ )
കിലയും കിലയുടെ കേന്ദ്രങ്ങളും ഭിന്നശേഷി  സൗഹൃദമാക്കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
4081.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരിക്കാനിടയായ സാഹചര്യം എന്താണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത അതോറിറ്റി മൂന്നാര്‍ മേഖലയില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; ഇതിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
അതോറിറ്റിയിലെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് അറിയിക്കാമോ?
4082.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി നിയമം നിലവിൽ വന്നത് എന്നാണ്; നാളിതുവരെ എത്ര തൊഴിലാളികൾ പ്രസ്തുത ക്ഷേമനിധിയില്‍ അംഗത്വം സ്വീകരിച്ചിട്ടുണ്ട്;
( ബി )
അംശദായ ഇനത്തിലും മറ്റ് വിഹിതങ്ങളായും എത്ര തുക പിരിച്ചെടുത്തിട്ടുണ്ട്; എത്ര രൂപയുടെ ആനുകൂല്യങ്ങൾ നാളിതുവരെ വിതരണം ചെയ്തിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ക്ഷേമനിധിയുടെ പ്രവർത്തനങ്ങൾക്ക് നിലവിലെ സർക്കാര്‍ ഓരോ സാമ്പത്തിക വർഷവും വകയിരുത്തിയ തുക എത്രയാണ്; ചെലവഴിച്ച തുക എത്രയാണ്; വകയിരുത്തിയതിന്റെ എത്ര ശതമാനം ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കുമോ?
4083.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇൻഫർമേഷൻ കേരള മിഷനിൽ നിലവിൽ എത്ര ജീവനക്കാർ ജോലി ചെയ്യുന്നുവെന്നും ഓരോ വിഭാഗത്തിലും എത്ര പേർ വീതം ജോലി ചെയ്യുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജിവനക്കാരുടെ ശമ്പള പരിഷ്കരണം ഏറ്റവും ഒടുവിൽ നടന്നത് എപ്പോഴാണ്; ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടേോ; എങ്കിൽ എന്നാണ് കമ്മിറ്റി രൂപീകരിച്ചതെന്നും കമ്മിറ്റി റിപ്പോർട്ട് ലഭ്യമാക്കിയിരുന്നോയെന്നും അറിയിക്കുമോ;
( സി )
കെ-സ്മാർട്ട് പദ്ധതി പഞ്ചായത്തുകളിൽ കൂടി നടപ്പാക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ ജോലിഭാരംകൂടി കണക്കിലെടുത്ത് ശമ്പള പരിഷ്കരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
4084.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്ഥാപനങ്ങളിലെ കണ്ടിജന്റ് ജീവനക്കാരുടെ സ്പെഷ്യൽ റൂൾസ്‌ നാളിതുവരെ നടപ്പാക്കിയിട്ടില്ല എന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തിൽ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ; സ്പെഷ്യൽ റൂൾസ്‌ തയ്യാറാക്കി നടപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
4085.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിലവില്‍ ആകെ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുവെന്നും ഓരോ വിഭാഗത്തിലും എത്രപേര്‍ വീതം ജോലി ചെയ്യുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഏറ്റവും ഒടുവില്‍ നടന്നത് എപ്പോഴാണ്; ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് രൂപീകരിച്ചത്; പ്രസ്തുത കമ്മിറ്റി റിപ്പോര്‍ട്ട് ലഭ്യമാക്കിയിരുന്നോ; വ്യക്തമാക്കുമോ;
( സി )
കെ-സ്മാര്‍ട്ട് പദ്ധതി പഞ്ചായത്തുകളില്‍ കൂടി നടപ്പാക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ ജോലിഭാരം കണക്കിലെടുത്ത് ശമ്പള പരിഷ്കരണത്തിനുളള നടപടി സ്വീകരിക്കുമോ?
4086.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
LSGD യുടെ കീഴിലുള്ള റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഇനിഷ്യല്‍ ലെവലും ഫൈനല്‍ ലെവലും ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ക്ക് എഴുതി റിപ്പോര്‍ട്ട് ചെയ്യുന്ന നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇത്തരം നടപടിക്രമങ്ങള്‍ വേഗതയിലാക്കുമോ, വിശദമാക്കാമോ?
4087.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ തമ്മാനിമറ്റം തൂക്കുപാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണത്തിലെ സിവില്‍, മെക്കാനിക്കല്‍ പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികളുടെ വിശദാംശവും അവയ്‌ക്ക് ഓരോന്നിനും എത്ര തുക വീതം ചെലവഴിക്കുന്നു എന്നതും വ്യക്തമാക്കാമോ;
( സി )
ടെണ്ടര്‍ നടപടികള്‍ ഉടനടി പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4088.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുനിരത്തുകളിൽ അനധികൃത ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നത് തടയുന്നത് സംബന്ധിച്ച ബഹു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് രാഷ്ട്രീയ സാമൂഹ്യ ബഹുജന സാംസ്കാരിക സംഘടനകളുടെ അറിയിപ്പുകൾ, വ്യക്തിഗത ചരമ അറിയിപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള ബാനറുകൾക്കും ബോർഡുകൾക്കും തദ്ദേശ സ്ഥാപനങ്ങൾ പിഴ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിരോധനത്തെ തുടർന്ന് ബന്ധപ്പെട്ട വ്യക്തികളും സംഘടനകളും നേരിടുന്ന പ്രയാസങ്ങളും ഈ മേഖലയിലെ സംരംഭകരും തൊഴിലാളികളും നേരിടുന്ന ബുദ്ധിമുട്ടുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ബഹു. ഹൈക്കോടതി ഉത്തരവിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ വരുന്ന സ്ഥലങ്ങളിൽ മിതമായ നിരക്കിൽ നിശ്ചിത ഫീസ് ഈടാക്കി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ ഇപ്രകാരമുള്ള അറിയിപ്പുകൾ താല്‍ക്കാലികമായി സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നതിന് നിയമനിർമ്മാണം ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
4089.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷം വിവിധ തദ്ദേശ സ്ഥാപനങ്ങൾക്ക് എത്ര തുക വകയിരുത്തിയിരുന്നുവെന്നും ഇതിൽ എത്ര ഗഡുക്കളായി എത്ര തുക ഏതെല്ലാം ഇനത്തിൽ അനുവദിച്ചുവെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
സാമ്പത്തിക വർഷാവസാനത്തില്‍ തുക അനുവദിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾക്ക് ചെലവഴിക്കാന്‍ ബുദ്ധമുട്ടുണ്ടാക്കുമെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
തദ്ദേശ സ്ഥാപനങ്ങൾക്ക് ബജറ്റിൽ വകയിരുത്തിയ തുക വെട്ടിക്കുറയ്ക്കാതെ സമയ ബന്ധിതമായി നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
4090.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്മാര്‍ട്ടിലൂടെ നാളിതുവരെ ആകെ എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുളളത്; എത്ര അപേക്ഷകള്‍ കെ-സ്മാര്‍ട്ടിലൂടെ തീര്‍പ്പാക്കിയിട്ടുണ്ട്; വ്യക്തമാക്കാമോ?
ഉമ്മളത്തൂര്‍ - വെള്ളിപറമ്പ് റോഡ് നിർമ്മാണം
4091.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉമ്മളത്തൂര്‍-വെള്ളിപറമ്പ് റോഡിന്റെ സ്ഥലമേറ്റെടുപ്പിന്റെ വിശദാംശങ്ങളും പ്രസ്തുത പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നതിന് സ്വീകരിച്ച നടപടികളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
4092.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പയ്യന്നൂർ മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി എത്ര റോഡുകൾക്ക് തുക അനുവദിച്ചിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
പി.എം.ജി.എസ്.വൈ. പദ്ധതിയിൽ കേന്ദ്രവിഹിതവും സംസ്ഥാന വിഹിതവും എത്ര ശതമാനം വീതമാണെന്ന് വ്യക്തമാക്കാമോ;
( സി )
അഞ്ച് വർഷത്തെ മെയിന്റനൻസിനായി സംസ്ഥാന ഗവൺമെന്റ് നീക്കിവെക്കുന്ന തുക എത്രയാണെന്ന് അറിയിക്കാമോ?
4093.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
27.10.2022-ലെ സര്‍ക്കാര്‍ ഉത്തരവ് (അച്ചടി) നമ്പര്‍ 74/2022/തസ്വഭവ ഗസറ്റിലെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ റൂള്‍ 12(4) ക്ലോസ് വിശദമാക്കാമോ;
( ബി )
പ്രസ്തുത ക്ലോസ് പ്രകാരം 27.10.2022-ന് ശേഷം പി.എസ്.സി. അഡ്വെെസ് പ്രകാരം നിയമനം ലഭിച്ച ജീവനക്കാരനെ വേക്കന്‍സി മുന്‍പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന കാരണത്താല്‍ പഴയ വകുപ്പിലെ സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ; സാധിക്കുമെങ്കില്‍ കാരണം വിശദമാക്കാമോ?
4094.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ വാതില്‍പ്പടി സേവനം നടപ്പിലാക്കിവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ; പ്രസ്തുത സേവനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
4095.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയില്‍ വീട് നിര്‍മ്മാണത്തിന് അര്‍ഹത ലഭിക്കുന്നതിന് കൈവശ ഭൂമിയുടെ പരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയിലുള്ള താമസക്കാര്‍ക്ക് എത്ര സെന്റ് വീതമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പുതുതായി രൂപീകരിക്കപ്പെട്ടതും ഗ്രാമീണ സ്വഭാവമുള്ളതുമായ നഗരസഭകളില്‍ അഞ്ച് സെന്റില്‍ അല്‍പം മാത്രം കൂടുതലുള്ള ഭൂമി കൈവശമുണ്ട് എന്നതിന്റെ പേരില്‍ ഭവന നിര്‍മ്മാണ ധനസഹായം നിഷേധിക്കപ്പെട്ട ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് വീടിനുള്ള സഹായം ലഭ്യമാക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; വിശദമാക്കാമോ?
4096.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്മാര്‍ട്ട് വന്നതിന് ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനാവകാശ നിയമ പ്രകാരമുള്ള സമയ നിബന്ധന പാലിച്ച് സേവനങ്ങള്‍ നല്‍കുന്നതിന് പ്രയാസം നേരിടുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സേവനാവകാശ നിയമ പ്രകാരമുള്ള സമയക്രമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം നിലവിലുണ്ടോ; എങ്കില്‍ എന്ത് സംവിധാനമാണ് നിലവിലുള്ളത്; വിശദമാക്കാമോ?
4097.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റിൽ 20% ടോക്കണ്‍ പ്രൊവിഷന്‍ അനുവദിച്ചിട്ടുള്ളതും തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്നതുമായ കോങ്ങാട് മണ്ഡലത്തിലെ പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ?
4098.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും സമര്‍പ്പിക്കപ്പെട്ട പി.എം.ജി.എസ്.വൈ. പ്രൊപ്പോസലുകള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കുമോ?
4099.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022, 2022-2023, 2023-2024 വര്‍ഷങ്ങളില്‍ വര്‍ക്കല മണ്ഡലത്തില്‍ എം.എല്‍.എ. ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയതും എല്‍.എസ്.ജി.ഡി. നിര്‍വ്വഹണ ഏജന്‍സിയായിട്ടുളളതുമായ പ്രവൃത്തികളുടെ ടെണ്ടര്‍ സേവിംഗ്സ് തുക എത്രയെന്ന് വിശദമാക്കാമോ?
4100.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം വിഭാവനം ചെയ്യുന്ന സംരംഭക വികസന പരിപാടികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നിലവിലുള്ള കേരള പഞ്ചായത്ത് രാജ് (ഫാക്ടറികൾ, വ്യാപാര സ്ഥാപനങ്ങൾ, സംരംഭക പ്രവർത്തനങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവയ്ക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങളിൽ സമഗ്രമാറ്റം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പുതിയ വൻകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പഞ്ചായത്തിന്റെ ലൈസൻസ് വേണമെന്ന നിലവിലുള്ള ചട്ടം ഇളവ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറിയിലുള്‍പ്പെടുന്ന സംരംഭങ്ങൾക്ക് വീടുകളിലുൾപ്പെടെ പ്രവര്‍ത്തിക്കാന്‍ ലൈസൻസ് നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
നിലവിലെ ലൈസൻസ് നൽകൽ ചട്ടങ്ങള്‍ പ്രകാരം പല പുതിയകാല സംരംഭങ്ങൾക്കും ലൈസൻസ് നൽകാൻ സാധിക്കാത്ത സ്ഥിതിയുണ്ടോ; നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളിൽ നിന്ന് അനായാസം ലൈസൻസ് ലഭിക്കുന്നതിന് വ്യവസ്ഥകള്‍ കൊണ്ടുവരുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
4101.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പില്‍ നടപ്പിലാക്കിയ കെ-സ്മാര്‍ട്ടിലൂടെ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ത്രിതല പഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് നടപ്പിലാക്കുമോ; വിശദമാക്കാമോ?
4102.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
27.10.2022 ലെ സർക്കാർ ഉത്തരവ് നം.(പി)74/2022/എല്‍.എസ്.ജി.ഡി. ഗസറ്റിലെ എല്‍.എസ്.ജി.ഡി. സ്പെഷ്യല്‍ റൂള്‍ 3 പ്രകാരം 27.10.2022-ന് ശേഷം സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ ഇന്റർ സീനിയോറിറ്റി ലിസ്റ്റ് പ്രത്യേകം തയ്യാറാക്കിയിട്ടുണ്ടോ; നിലവില്‍ ഏതെങ്കിലും തസ്തികയുടെ ഇന്റർ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; പ്രസ്തുത ക്ലോസിലെ Appointment by different methods എന്നതിലെ Different methods എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇന്റഗ്രേഷന് മുമ്പുണ്ടായിരുന്ന വകുപ്പിലെ ജീവനക്കാരന്‍ താഴ്ന്ന തസ്തികയില്‍ നിന്നും തസ്തികമാറ്റം വഴി ഉയര്‍ന്ന തസ്തികയിലേക്ക് മാറിയാല്‍ ഇന്റഗ്രേഷന് ശേഷമുള്ള നിയമനമായി കണക്കാക്കി, എല്‍.എസ്.ജി.ഡി. സ്പെഷ്യല്‍ റൂള്‍ 3 പ്രകാരം ഇന്റർ സീനിയോറിറ്റിയില്‍ ഉള്‍പ്പെടുത്തിയാണോ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കേണ്ടതെന്ന് വ്യക്തമാക്കുമോ;
( സി )
ഇന്റഗ്രേഷന് ശേഷം തസ്തികമാറ്റം വഴി ഒരു തസ്തികയില്‍ നിന്നും മറ്റ് തസ്തികയിലേയ്ക്ക് നിയമിതരായ ജീവനക്കാരെ നിലവിലെ പഴയ വകുപ്പിലെ സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ?
4103.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുനിസിപ്പൽ കോമൺ സർവീസിൽ ജോലി നോക്കിയിരുന്നതും തദ്ദേശ സ്വയംഭരണ വകുപ്പ് പൊതു സർവീസിന്റെ ഭാഗമായി തനതു ഫണ്ട്‌ ഇല്ലാത്ത സ്ഥാപനങ്ങളിൽ (പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോർപറേഷൻ ഒഴികെയുള്ള) സ്ഥലം മാറ്റം ലഭിച്ച് അവിടെ നിന്നും വിരമിച്ചവർക്ക്‌ പത്തു മാസത്തിലേറെ കഴിഞ്ഞിട്ടും പെൻഷനോ പെൻഷൻ ആനുകൂല്യങ്ങളോ ലഭിക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരക്കാരുടെ പെൻഷൻ വിഹിതം ഒടുക്കുന്നതിനായി ക്രോസ്സ് മാപ്പിങ് വഴി ശീർഷകം അനുവദിച്ച് ബജറ്റിൽ നടപ്പുവർഷം ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ധനകാര്യ(പെൻഷൻ-ബി) വകുപ്പിന്റെ 25/02/2025-ലെ പെൻ-ബി 1/21/2025-ധന(ഇ -3055559) നമ്പർ കത്തിൽ പരാമർശിച്ചിട്ടുള്ള പ്രകാരം 18/05/2023-ൽ നടന്ന യോഗ തീരുമാനത്തിനനുസരിച്ച് നൽകിയ നിർദ്ദേശം അടങ്ങിയ കത്തിന്റെ നമ്പർ, തീയതി എന്നിവ അറിയിക്കാമോ;
( സി )
മുനിസിപ്പൽ കോമൺ സർവീസിൽ നിന്നും തനതുഫണ്ട്‌ ഇല്ലാത്ത വകുപ്പുകളിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്ന ജീവനക്കാരുടെ പെന്‍ഷന്‍ കോൺട്രിബ്യൂഷന്‍, നിർദ്ദേശപ്രകാരം മുനിസിപ്പൽ പെൻഷൻ ഫണ്ടിൽ അടയ്ക്കാനായി ഏത് ബജറ്റ് ഹെഡിൽ നിന്നാണ് തുക പിൻവലിക്കേണ്ടതെന്ന് അറിയിക്കാമോ?
4104.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിട നിര്‍മ്മാണങ്ങള്‍ റെഗുലറൈസ് ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കിയോ എന്ന് വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ റെഗുലറൈസ് ചെയ്യുന്നതിനായി ലഭിച്ച അപേക്ഷകളിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
4105.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിതകർമ്മസേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലസ്റ്റിക് മാലിന്യങ്ങൾ റോഡിന്റെ വശങ്ങളിലാണ് നിലവിൽ സൂക്ഷിക്കുന്നതെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങൾ വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സുരക്ഷിതമായി വയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കാൻ നിർദ്ദേശം നൽകുമോയെന്ന് അറിയിക്കുമോ?
4106.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കണ്ടിജൻ്റ് ജീവനക്കാർക്ക് സ്പെഷ്യൽ റൂൾസ് തയ്യാറാക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
സ്പെഷ്യൽ റൂൾസ് തയ്യാറാക്കാത്തത് മൂലം പ്രസ്തുത വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം, തസ്തികമാറ്റം എന്നിവ നടപ്പാക്കുന്നതിന് തടസ്സങ്ങൾ നേരിടുന്നുണ്ടോ; മറ്റ് വകുപ്പുകളിൽ കണ്ടിജന്റ് വിഭാഗം ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് നൽകുന്ന പത്ത് ശതമാനം സംവരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകാൻ കഴിയാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കണ്ടിജൻ്റ് ജീവനക്കാർക്ക് സ്പെഷ്യൽ റൂൾസ് തയ്യാറാക്കുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
4107.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോംസ്റ്റേകൾ നടത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് ലഭിക്കുന്നതിന് ഐ.എൽ.ജി.എം.എസ്. പോർട്ടലിൽ സർവീസ്ഡ് വില്ല എന്ന വാക്ക് ഇല്ലാത്തതിനാൽ അനുമതി നൽകാൻ സാധിക്കുന്നില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ച് കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയുടെ നിവേദനം ലഭിച്ചിട്ടുണ്ടോ; പ്രസ്തുത അപേക്ഷയിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;
( സി )
ഇക്കാര്യത്തിൽ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട മീറ്റിങ്ങുകൾ നടന്നിട്ടുണ്ടോയെന്ന് അറിയിക്കുമോ; വിശദാംശം നൽകുമോ;
( ഡി )
ഹോംസ്റ്റേകൾക്ക് ലൈസൻസ് ലഭ്യമാകുന്ന രീതിയിൽ ഐ.എൽ.ജി.എം.എസ്. പോർട്ടലിൽ സർവീസ്ഡ് വില്ല എന്ന വാക്ക് കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4108.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നടുവണ്ണൂരില്‍ നിര്‍മ്മിക്കുന്ന ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് പുനരാരംഭിക്കാനാവുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി നിലവില്‍ എത്ര കോടി രൂപയാണ് അധികമായി നിര്‍മ്മാണ ഏജന്‍സി ആവശ്യപ്പെട്ടിട്ടുള്ളത്; പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ നിലവില്‍ എവിടെയാണുള്ളത്; വിശദമാക്കാമോ?
4109.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊർണ്ണൂർ മണ്ഡലത്തിലെ ചെർപ്പുളശ്ശേരി, ഷൊർണ്ണൂർ മുനിസിപ്പാലിറ്റികളിലും മറ്റ് പഞ്ചായത്തുകളിലുമായി അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസീയർ എന്നീ തസ്തികകളില്‍ സ്ഥിരം ജീവനക്കാരുടെ എത്ര ഒഴിവുകളുണ്ടെന്ന വിശദാംശം മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളിൽ സ്ഥിരം ജീവനക്കാരെ എന്നത്തേക്ക് നിയമിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
4110.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ എം.എല്‍.എ.യുടെ 2016-17 വര്‍ഷത്തെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കണ്ടാണശ്ശേരി പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പുതുക്കിയ ഭരണാനുമതിക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രവൃത്തിക്ക് പുതുക്കിയ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4111.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മുന്‍പില്‍ താല്‍ക്കാലിക ഷീറ്റിടുന്നത് പ്രത്യേക നിര്‍മ്മിതിയായി കണക്കാക്കാതിരിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ; ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?
4112.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലേക്ക് അനുവദിച്ച ഗ്രാമീണ റാേഡുകളുടെ പ്രവൃത്തികള്‍ അടിയന്തരമായി തുടങ്ങുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമാേ;
( ബി )
ഈ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം നല്കിയിട്ടുള്ളതെന്ന് വിശദമാക്കുമാേ?
4113.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തെ ബജറ്റില്‍ ഇരുപത് ശതമാനം തുക വകയിരുത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കേണ്ട നെന്മാറ മണ്ഡലത്തിലെ എലവഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വട്ടേക്കാട്-പനങ്ങാട്ടിരി റാേഡ്, കരിങ്കുളം-പാറശ്ശേരി റാേഡ്, കാെടുവായൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷി ഭവന്‍ കെട്ടിടം, പല്ലശ്ശന ഗ്രാമ പഞ്ചായത്തിലെ പല്ലാവൂര്‍ത്രയം സാംസ്കാരിക കേന്ദ്രം എന്നീ പദ്ധതികള്‍ നാളിതുവരെ തു‌ടങ്ങാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കുമാേ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കുമെന്ന് അറിയിക്കുമാേ?
4114.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നാവായിക്കുളം ഗവണ്‍മെന്റ് ഹൈസ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുവേണ്ടി നിലവിലെ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് 08.08.2019-ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്.) നം. 104/2019/തസ്വഭവ.- ന്റെ അടിസ്ഥാനത്തില്‍ അനുമതി നല്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4115.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 , 2022 , 2023, 2024 കാലയളവിൽ സംസ്ഥാനത്ത് ആരംഭിച്ച എം.എസ്.എം.ഇ.കളുടെ ലിസ്റ്റ് തദ്ദേശ സ്വയംഭരണ വകുപ്പിൽ ലഭ്യമാണോ; എങ്കിൽ എം.എസ്.എം.ഇ.കളുടെ പേര്, വിലാസം, തുടങ്ങിയ തീയതി എന്നീ വിവരങ്ങൾ അടങ്ങുന്ന ലിസ്റ്റ് നൽകാമോ?
4116.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് തുണയായി സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി., എസ്.പി. ഓഫീസുകളിലും കുടുംബശ്രീ എക്സ്റ്റൻഷൻ സെന്ററുകൾ ആരംഭിക്കുന്നതിന് തീരുമാനമായിട്ടുണ്ടോ; എങ്കിൽ അതിന്റെ പ്രവർത്തന രീതി വിശദമാക്കാമോ;
( ബി )
പ്രസ്തുത സെന്ററുകളിൽ നിയമിക്കുന്ന ജീവനക്കാരുടെ തസ്തികകളും അതിനുള്ള യോഗ്യതകളും നിയമന രീതിയും ശമ്പളവും വിശദമാക്കാമോ?
4117.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി സബ് ട്രഷറി കെട്ടിട നിര്‍മ്മാണത്തിനായി ഗ്രാമ വികസന വകുപ്പിന്റെ കൈവശമുള്ള കുറ്റിപ്പുറം ബ്ളോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ഉള്‍പ്പെട്ട ഭൂമി ലഭ്യമാക്കണമെന്ന വിഷയത്തിന്മേല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച ആർസി3/1564/2019 നമ്പര്‍ ഫയലില്‍ ഗ്രാമ വികസന കമ്മീഷണറേറ്റ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
4118.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വർഷത്തെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ദേവികുളം മണ്ഡലത്തില്‍ അനുവദിച്ച ഗ്രാമീണ റോഡ് പ്രവൃത്തികളുടെ വിശദാംശം പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിലവില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തൊക്കെയെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
4119.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിമാരുടെ എത്ര തസ്തികകളാണ് സംസ്ഥാനത്ത് ആകെ ഉള്ളതെന്നും നിലവിൽ എത്ര ഒഴിവുകളുണ്ടെന്നും വകുപ്പ് സംയോജനത്തിലൂടെ ഇതരവകുപ്പുകളിൽ നിന്നും നിയമിച്ച എത്ര പേർ നിലവിൽ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിമാരായി ജോലി ചെയ്യുന്നുണ്ടെന്നും അറിയിക്കാമോ;
( ബി )
നേരിട്ടുള്ള നിയമനത്തിലൂടെ പ്രവേശിച്ച എത്ര പേരാണ് ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി/സീനിയർ സൂപ്രണ്ട്/സമാന തസ്തികകളിൽ ജോലി ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി തസ്തികയിലേക്കുള്ള നിയമനത്തിന് പബ്ലിക് സർവീസ് കമ്മീഷൻ ഇന്റർവ്യു നടത്തി ലിസ്റ്റ് പബ്ലിഷ് ചെയ്യാതിരുന്നിട്ടും 59 ഒഴിവുകൾ നികത്താതെ നേരിട്ടുള്ള നിയമനത്തിനായി ഒഴിച്ചിട്ടിരിക്കുന്നതിന്റെ കാരണമെന്താണെന്ന് വിശദമാക്കാമോ;
( ഡി )
നിലവിലുള്ള ഒഴിവുകൾ സ്ഥാനക്കയറ്റത്തിലൂടെ നികത്തണമെന്ന് ഏതൊക്കെ സർവീസ് സംഘടനകളാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതിന്മേൽ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങളും അപേക്ഷയുടെ പകർപ്പ് സഹിതം ലഭ്യമാക്കാമോ;
( ഇ )
പി.എസ്.സി. ലിസ്റ്റ് നിലവിലില്ലാത്തതിനാൽ സെക്രട്ടറി തസ്തിക സ്ഥാനക്കയറ്റത്തിലൂടെ നികത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( എഫ് )
ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഇടപെടൽ ഇക്കാര്യത്തിലുണ്ടെന്ന്‌ ആക്ഷേപം ഉയർന്നിട്ടുണ്ടോ; എങ്കിൽ ആയത് പരിശോധിച്ച് പഞ്ചായത്ത് സെക്രട്ടറിമാരുടെ പ്രൊമോഷൻ നടപടികൾ വേഗത്തിലാക്കാൻ തുടർനടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4120.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ റോഡ് നവീകരണത്തിനായി വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും 2024-25 വര്‍ഷം ഏതെല്ലാം പ്രവൃത്തികളാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോയെന്നും ഓരോ പ്രവ‍ൃത്തിക്കും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും അറിയിക്കുമോ;
( സി )
ഗ്രാമീണ റോഡുകളുടെ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വിശദമാക്കാമോ?
4121.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ജുഡീഷ്യൽ മെമ്പർ തസ്തികയിൽ നിലവിൽ ഒഴിവുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ തസ്തികയിലേക്കുള്ള നിയമനത്തിനായി ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് ഹൈക്കോടതിയിൽ നിന്ന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; നിയമന നടപടികൾ വൈകിയെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
ദ റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡവലപ്മെന്റ്) ആക്ട് പ്രകാരം കേരള റിയല്‍ എസ്റ്റേറ്റ് അപ്പലെറ്റ് ട്രൈബ്യൂണലിന്റെ ജുഡീഷ്യൽ മെമ്പർ ആകുന്നതിന് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ എന്തെല്ലാമാണ്; ഇത് സർക്കാർ ഭേദഗതി ചെയ്തിട്ടുണ്ടോ; എങ്കില്‍ ഇതിനാധാരമായ സാഹചര്യം അറിയിക്കാമോ; ഭേദഗതി ചെയ്ത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
4122.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്നതും 2023-24 വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ചതുമായ പത്തിരിപ്പാല സ്കൂള്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം അറിയിക്കാമോ?
4123.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും സ്പാര്‍ക്ക് അധിഷ്ഠിത പ്ലാറ്റ്‌ഫോം, ഏകീകൃത പി.എഫ്. എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഇ.ആർ.എ.3/84/22 എന്ന ഫയലിന്മേൽ പരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
ജീവനക്കാരുടെ സ്പാര്‍ക്ക്, ജി-സ്പാര്‍ക്ക് ഡേറ്റയുടെ ഇന്റര്‍ ട്രാന്‍സ്ഫറബിലിറ്റി സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്‍ അഭിപ്രായം ലഭ്യമാക്കുവാന്‍ ധനവകുപ്പ് ആവശ്യപ്പെട്ട പ്രകാരമുള്ള റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; ലഭിച്ചിട്ടില്ലെങ്കില്‍ ആയതിന്റെ വിശദീകരണം നല്‍കാമോ;
( സി )
പ്രസ്തുത വിഷയത്തില്‍ അടിയന്തിര പരിഹാരം കാണാൻ ധനവകുപ്പുമായി യോജിച്ച് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4124.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷൻ സമ്പൂർണ്ണ ഭവന പദ്ധതിക്കായുള്ള 4515-00-102-49 നമ്പർ ബജറ്റ് ശീർഷകത്തിലേക്ക് 2021-22 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും വകയിരുത്തിയ തുകയും അനുവദിച്ച തുകയും ചെലവഴിച്ച തുകയും വകയിരുത്തിയതിന്റെ എത്ര ശതമാനം ചെലവഴിച്ചു എന്നതും സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
4125.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തുടങ്ങിയ സംരംഭങ്ങളുടെ കണക്ക് തിട്ടപ്പെടുത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേൺസിനെ നിയമിച്ചിട്ടുണ്ടോ; എങ്കിൽ ഇവർക്ക് നൽകുന്ന വേതനം എത്രയാണെന്ന് വ്യക്തമാക്കാമോ?
4126.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; ഓരോ സംരംഭത്തിനും നല്‍കിയ തുക വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംരംഭങ്ങളുടെ ഏതെങ്കിലും ഉല്പന്നം ബ്രാന്‍ഡ് ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മണ്ഡലത്തില്‍ ഇക്കാലയളവില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ എത്ര പേര്‍ക്ക് വിവിധ നെെപുണ്യ പരിശീലനങ്ങള്‍ നല്‍കിയെന്ന് വിശദമാക്കാമോ?
4127.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വലുതും ചെറുതുമായി എത്ര മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ എവിടെയെല്ലാമാണെന്നും വെളിപ്പെടുത്തുമോ;
( ബി )
സംസ്ഥാനത്ത് പ്രതിദിനം ഉല്പാദിപ്പിക്കപ്പെടുന്ന അജൈവ മാലിന്യങ്ങളുടെ വിശദാംശം അറിയിക്കുമോ; ഇത്രയും മാലിന്യം ശേഖരിക്കാൻ നിലവിലുള്ള സംവിധാനം എന്താണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത സംവിധാനത്തില്‍ എന്തെങ്കിലും പോരായ്മകൾ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച് പഠനം നടത്തുമോ;
( ഡി )
പ്രസ്തുത പഠനത്തിൽ പര്യാപ്തമല്ലെന്ന് കണ്ടെത്തുന്നപക്ഷം അതു പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
4128.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിൽ 2021 ഏപ്രിൽ മാസത്തിന് ശേഷം തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ ഫണ്ടിനം, ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ 2016 മെയ് മാസം മുതൽ 2025 മാർച്ച് മാസം വരെ എം.എൽ.എ. എ.ഡി.എഫ്., എസ്.ഡി.എഫ്. എന്നിവ മുഖേന അനുമതി ലഭ്യമായ പദ്ധതികളില്‍ ഇനിയും പൂർത്തിയാക്കാത്തതും നടപ്പിലാക്കാത്തതുമായ പ്രവൃത്തികൾ ഏതൊക്കെയാണ്; ആയതിനുള്ള കാരണം വ്യക്തമാക്കാമോ?
4129.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം എത്ര പേര്‍ തൊഴില്‍ എടുക്കുന്നുണ്ടെന്നും ഇവര്‍ക്ക് ശരാശരി എത്ര തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അറിയിക്കാമോ?
4130.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന വിതരണം മുടങ്ങിയിട്ടുണ്ടോ; എങ്കില്‍ എത്ര മാസത്തെ വേതനമാണ് മുടങ്ങിയിട്ടുള്ളതെന്നും വേതനം മുടങ്ങാനുള്ള കാരണം എന്താണെന്നും വിശദമാക്കുമോ;
( ബി )
മുടങ്ങിയ വേതനം എപ്പോള്‍ വിതരണം ചെയ്യുമെന്ന് അറിയിക്കുമോ?
4131.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മണ്ഡലത്തിലെ കോന്തുരുത്തിപ്പുഴയുടെ കരകളിലും മറ്റുമായി വര്‍ഷങ്ങളായി താമസിച്ചിരുന്നവരുടെ പുനരധിവാസം സംബന്ധിച്ച നടപടിക്രമങ്ങൾ ഏതുവരെയായെന്ന് അറിയിക്കുമോ;
( ബി )
ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളെ സംബന്ധിച്ച വിവരം വ്യക്തമാക്കുമോ; വിശദാംശം നൽകുമോ?
4132.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുള്ള വിവിധ തസ്തികകളിൽ ഒഴിവുകൾ നിലനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സാങ്കേതിക വിഭാഗം ജീവനക്കാരുടെ എൻ.ജെ.ഡി. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം നേരിടുന്നുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമോ; വിശദമാക്കാമോ?
4133.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിലെ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷയില്‍ മിശ്രവിവാഹിതര്‍ക്ക് എന്തൊക്കെ ഇളവുകള്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
മിശ്രവിവാഹിതരായ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാര്‍ക്ക് ഒരേ ഓഫീസില്‍ എത്ര വര്‍ഷം വരെ തുടരാനാകും എന്ന് വ്യക്തമാക്കാമോ?
4134.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 2024-25 സാമ്പത്തിക വർഷം വിവിധ പദ്ധതികൾക്കായി അനുവദിച്ച തുക സംബന്ധിച്ച വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
2024-25 സാമ്പത്തിക വർഷം പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് വിവിധ പദ്ധതികൾക്കായി അനുവദിച്ചിട്ടുള്ള തുകയില്‍ ഇനി ചെലവഴിക്കാൻ ബാക്കിയുണ്ടോയെന്നും, അനുവദിച്ചിട്ടുള്ള തുകയിൽ ഇനി എത്ര തുക ബാക്കി നല്‍കാനുണ്ടെന്നും അറിയിക്കുമോ;
( സി )
2025-26 സാമ്പത്തിക വർഷം മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നീക്കി വയ്ക്കപ്പെട്ടിട്ടുള്ള തുക എത്രയാണെന്ന് അറിയിക്കുമോ?
4135.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
20.01.2025 ലെ സ.ഉ.(കൈ) നം. 14/25/എല്‍.എസ്.ജി.ഡി. പ്രകാരം കോങ്ങാട് മണ്ഡലത്തില്‍ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച വിവരം ലഭ്യമാക്കാമോ?
4136.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി വര്‍ക്കല മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
4137.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് മണ്ഡലത്തിലെ ഭരണാനുമതി ലഭ്യമായ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ പഞ്ചായത്ത്/നഗരസഭ അടിസ്ഥാനത്തിലുള്ള പുരോഗതി അറിയിക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
4138.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അവതരിപ്പിച്ച സംസ്ഥാന ബജറ്റുകളില്‍ ആലത്തൂര്‍ മണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍വഹണ ചുമതലയില്‍പ്പെട്ട ഏതെല്ലാം പ്രവൃത്തികളാണുള്ളതെന്ന് വര്‍ഷം, എസ്റ്റിമേറ്റ്, നീക്കിയിരുപ്പ് തുക എന്നിവ തിരിച്ച് വിശദമാക്കാമാേ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതിനെല്ലാമാണ് ഭരണാനുമതി ലഭിച്ചതെന്ന് വ്യക്തമാക്കാമാേ; അവയുടെ പ്രവര്‍ത്തന പുരാേഗതി വിശദമാക്കുമാേ;
( സി )
മറ്റ് പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്തെന്ന് വിശദമാക്കുമാേ?
4139.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കുന്ന പ്രവർത്തനങ്ങൾ വിശദമാക്കുമോ;
( ബി )
കെട്ടിട നിർമ്മാണ ചട്ടത്തില്‍ ജനോപകാരപ്രദമായ മാറ്റങ്ങള്‍ വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട വ്യവസായ-വാണിജ്യ മേഖലയെ സംബന്ധിച്ച ചട്ടങ്ങളിൽ നടത്തിയ കാലോചിതമായ പരിഷ്കാരങ്ങളെപ്പറ്റി വിശദമാക്കുമോ;
( ഡി )
പഞ്ചായത്തുകളിൽക്കൂടി കെ-സ്മാർട്ട് നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഇ )
1996-ലെ കേരള പഞ്ചായത്ത് രാജ് (ഫാക്ടറികൾക്കും വ്യാപാരങ്ങൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും മറ്റ് സേവനങ്ങൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങളിൽ സമഗ്രമായ മാറ്റം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( എഫ് )
നിലവിൽ പുതിയ കാലത്തെ പല സംരംഭങ്ങൾക്കും ലൈസൻസ് നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടോ; എങ്കില്‍ ആയത് പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ജി )
കുടിൽ വ്യവസായങ്ങൾക്കും വീടുകളിലെ മറ്റ് വാണിജ്യ സേവന പ്രവർത്തനങ്ങൾക്കും ലൈസൻസ് നൽകാൻ വ്യവസ്ഥയില്ലാത്ത സാഹചര്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
4140.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യഥാസമയം നടത്താതെ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4141.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021–22 സാമ്പത്തിക വർഷം മുതൽ 2024–25 വരെ ഓരോ വർഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വസ്തു നികുതിയായി എത്ര രൂപ വീതമാണ് പിരിച്ചെടുത്തത്; കുടിശ്ശികയിനത്തില്‍ തുക ലഭിക്കാനുണ്ടോ; എങ്കില്‍ ഇക്കാര്യത്തിൽ എന്ത് നടപടികളാണ് സ്വീകരിച്ച് വരുന്നത്; വിശദമാക്കുമോ;
( ബി )
വസ്തുനികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ സർവീസ് ചാർജ് ഈടാക്കി വരുന്നുണ്ടോ; എങ്കിൽ എത്ര രൂപയാണ് ഈയിനത്തിൽ പിരിച്ചെടുക്കുന്നത്; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് വസ്തുനികുതിയുടെ പരിധിയിൽ വരുന്ന എത്ര കെട്ടിടങ്ങൾക്ക് വേക്കൻസി റമിഷൻ പ്രകാരം ഇളവ് നൽകിയിട്ടുണ്ട്; ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ?
4142.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
4143.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇൻഫർമേഷൻ കേരള മിഷൻ ജീവനക്കാർക്ക് സ്പെഷ്യൽ റൂൾ നിലവിലുണ്ടോ; പ്രസ്തുത ജീവനക്കാരെ നിയമിക്കുന്നത് ഏത് റൂൾ അടിസ്ഥാനപ്പെടുത്തിയാണ്; ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ഇൻഫർമേഷൻ കേരള മിഷനിൽ ആകെ എത്ര സ്ഥിരം ജീവനക്കാർ ഉണ്ട്; പ്രസ്തുത ജീവനക്കാരുടെ പേരും തസ്തികയും ശമ്പള സ്കെയിലും തരം തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( സി )
ഇൻഫർമേഷൻ കേരള മിഷനിലെ കോൺട്രാക്ട്, ഡെയിലി വേജസ് ജീവനക്കാർ എത്രയാണ്; പ്രസ്തുത ജീവനക്കാരുടെ പേരും തസ്തികയും ശമ്പളവും തരംതിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ഡി )
ഇതിൽ 10 വർഷം പൂർത്തിയായ എത്ര ജീവനക്കാരാണുള്ളത്; ഇവരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4144.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാക്കോയി പാലത്തിന്റെ നിലവിലെ നിര്‍മ്മാണ പുരോഗതിയും പ്രസ്തുത നിര്‍മ്മാണ പ്രവർത്തനം എന്ന് പൂര്‍ത്തിയാകുമെന്നും വ്യക്തമാക്കാമോ?
4145.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള പുഴപ്പുറമ്പോക്ക് ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനം, ഭൂമി കെെമാറ്റം എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പുഴപ്പുറമ്പോക്ക് ഭൂമിയില്‍ ജലഗതാഗതം, വിനോദസഞ്ചാരം എന്നീ ആവശ്യങ്ങള്‍ക്ക് വികസന പ്രവര്‍ത്തനം നടത്തുന്നതിന് അനുമതി നല്‍കുന്നത് പരിഗണിക്കുമോ?
4146.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ വിവിധ ഓഫീസുകളിലായി ഏതെല്ലാം തസ്തികകളിലാണ് നിലവില്‍ ഒഴിവുകളുള്ളതെന്ന് വിശദമാക്കുമാേ;
( ബി )
പ്രസ്തുത തസ്തികകളില്‍ നിയമനം നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമാേ?
4147.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചൂണ്ടല്‍ പഞ്ചായത്ത് 15-ാം വാര്‍ഡിലെ ചോട്ടിലപ്പാറ പാലം നിര്‍മ്മാണ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ അടങ്കല്‍ തുക, കരാര്‍ വച്ച തീയതി, നിര്‍മ്മാണം ആരംഭിച്ച തീയതി എന്നിവ അറിയിക്കാമോ;
( സി )
പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
4148.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത് തലത്തിലെ ഇ-സേവനങ്ങളെ കുറിച്ച് ഓരോ കുടുംബത്തിലും ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന് വേണ്ടി പ്രത്യേകം പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കിൽ ഇങ്ങനെയൊരു പദ്ധതി പ്രാബല്യത്തില്‍ വരുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കുമോ;
( ബി )
നിലവിൽ കെട്ടിട നികുതി അടച്ച രസീത് നഷ്ടപ്പെട്ടാല്‍ ആയതിന്റെ പകർപ്പ് നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് മാത്രമേ സാധിക്കുന്നുള്ളൂ എന്നതുകൊണ്ട് അത്യാവശ്യക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
4149.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബജറ്റില്‍ അനുവദിച്ചിട്ടുളള കുണ്ടറ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്റെ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് കുണ്ടറ, ഇളംമ്പളളൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ; ആയതിനായി ചേർന്നിട്ടുള്ള യോഗനടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
4150.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ വേളം ഗ്രാമപഞ്ചായത്തിലെ അരമ്പോല്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചയുടനെ നിലച്ചുപോയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി അടിയന്തരമായി പുനരാരംഭിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമോ; വിശദമാക്കാമോ?
4151.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-ലെ സെൻസസിൽ കുണ്ടറ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി ജനസംഖ്യ തെറ്റായി രേഖപ്പെടുത്തിയത് മൂലം പട്ടികജാതി പദ്ധതി വിഹിതത്തിൽ കുറവ് വന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
ഗ്രാമപഞ്ചായത്തുകളിൽ നികത്തേണ്ടതായ ജനപ്രതിനിധികളുടെ എണ്ണം നിശ്ചയിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് വിജ്ഞാപനം ഇറക്കിയപ്പോൾ, സെൻസസിലുണ്ടായ അപാകത മൂലം പട്ടികജാതി വനിതകൾക്ക് സംവരണം ചെയ്യേണ്ട രണ്ട് സ്ഥാനങ്ങൾ കുണ്ടറ ഗ്രാമപഞ്ചായത്തിൽ നഷ്ടപെട്ട സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
4152.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23ലെ ബജറ്റിൽ പദ്ധതിയുടെ 20% തുക അനുവദിച്ച മണലൂർ മണ്ഡലത്തിലെ വാടാനപ്പള്ളി പഞ്ചായത്തിലെ ബീച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രം ലഭിച്ചിട്ടില്ലാത്തതിനാൽ പ്രസ്തുത പദ്ധതി ഇതുവരെ ആരംഭിക്കാനായിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിരാക്ഷേപ പത്രം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മണലൂർ എം.എൽ.എ സമർപ്പിച്ച കത്ത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ (ആർ.ഇ) വകുപ്പിന്റെ പരിഗണനയിലുള്ള ആർ.ഇ2/380/2023/ത.സ്വ.ഭ.വ നമ്പർ ഫയലിന്മേൽ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
പദ്ധതിക്കു വേണ്ട നിരാക്ഷേപ പത്രം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
4153.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്ത് വകുപ്പിലെ ജീവനക്കാരുടെ എണ്ണം കാലോചിതമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പഞ്ചായത്ത് വകുപ്പില്‍ പുതുതായി തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; തദ്ദേശ പൊതു സര്‍വ്വീസ് രൂപീകരിക്കപ്പെട്ട സന്ദര്‍ഭത്തില്‍ പഞ്ചായത്ത് വകുപ്പിലെ എത്ര തസ്തികകള്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്; വിശദാംശം നല്‍കാമോ?
4154.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ പരിപാലന നിയമം നടപ്പിലാക്കിയ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളില്‍നിന്നും മൂന്നിരട്ടി കെട്ടിട നികുതി ഈടാക്കുന്നുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അധിക നികുതി ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4155.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ആന്‍ഡ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് സ്കൂളധികൃതര്‍ നല്‍കിയ കത്തിന്മേല്‍ മുനിസിപ്പാലിറ്റി സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത വൃക്ഷങ്ങള്‍ മുറിച്ചു നീക്കാത്തതിനാല്‍ കിഫ്ബി പദ്ധതി പ്രകാരം അനുവദിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണം തടസ്സപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
4156.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ നടപ്പാക്കുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
4157.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുനിസിപ്പാലിറ്റിക്ക് കിട്ടേണ്ട ഏതെങ്കിലും തുകയുടെ കാര്യത്തിൽ കുടിശ്ശികയായ തീയതി മുതൽ മൂന്ന് കൊല്ലം കഴിഞ്ഞതിന് ശേഷം പ്രസ്തുത തുക ഈടാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാൻ പാടില്ലെന്ന് കേരള മുനിസിപ്പാലിറ്റി ആക്ടിലെ 539-ാം വകുപ്പ് പ്രകാരം വ്യവസ്ഥ ചെയ്തിരിക്കെ, നികുതിയായി കിട്ടാനുള്ള തുക സംബന്ധിച്ച് വർഷങ്ങളായി കക്ഷികൾക്ക് അറിയിപ്പോ നോട്ടീസോ നൽകാതിരിക്കുകയും നാല് മുതൽ പത്ത് വർഷം വരെയുള്ള കുടിശ്ശികയായി ഭീമമായ തുക അടയ്ക്കാൻ കെട്ടിട ഉടമകളോട് നോട്ടീസ് മുഖേന ആവശ്യപ്പെടുകയും ചെയ്യുന്ന കൊടുവള്ളി നഗരസഭയുടെ നടപടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
യഥാസമയം നികുതി പരിഷ്കരണം നടത്താത്തത് മൂലം പ്രസ്തുത നഗരസഭയില്‍ നികുതി ഈടാക്കുന്നതില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; ആയതിന് ഉദ്യോഗസ്ഥതല വീഴ്ച കാരണമായിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ?
4158.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം ശരിയായ രീതിയിൽ നടക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകളിൽ വേസ്റ്റ് മാനേജ്മെന്റിന് ഉപയോഗിക്കുന്ന കാലഹരണപ്പെട്ട എത്ര വാഹനങ്ങളാണുള്ളത്; പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഓഫീസുകളുടെ പ്രവർത്തന പരിധിയിൽ തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്തെല്ലാം പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഓഫീസുകളിൽ ഉപയോഗശൂന്യമായ ഓഫീസ് ഉപകരണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് മൂലം ജീവനക്കാരും പൊതുജനങ്ങളും ബുദ്ധിമുട്ട് നേരിടുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അവ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.