UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
12.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3714.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുളള കോച്ചിംഗ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുളള എത്ര കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
3715.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യർത്ഥികൾക്കായി വിതരണം ചെയ്യുന്ന സ്കോളർഷിപ്പുകൾ ഏതൊക്കെയാണെന്നും ഓരോ വിദ്യാർത്ഥിക്കും നൽകുന്ന തുക എത്രയാണെന്നും അപേക്ഷിക്കാനുളള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ബി )
എത്ര പേർ ഈ സ്കോളർഷിപ്പുകൾക്കു അർഹരാണെന്നും ഈ സാമ്പത്തിക വർഷത്തെ സ്കോളർഷിപ്പുകൾ എപ്പോൾ വിതരണം ചെയ്യുമെന്നും എത്ര തുക ഇതിനു വേണ്ടി വരുമെന്നും ജില്ല തിരിച്ചു വ്യക്തമാക്കാമോ?
3716.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ ന്യൂനപക്ഷ പരിശീലന കേന്ദ്രം അനുവദിക്കുന്നതിന് പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പരിശീലന കേന്ദ്രം എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വിശദമാക്കുമോ?
3717.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയ്ക്കുവേണ്ടി സമര്‍പ്പിച്ചിരിക്കുന്ന പ്രവൃത്തികൾ എന്താെക്കെയാണെന്ന് അറിയിക്കാമോ; ഇതില്‍ ഏതാെക്കെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് വര്‍ഷവും നിയോജകമണ്ഡലവും തിരിച്ച് വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3718.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് പി.എം.ജെ.വി.കെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി കോട്ടയം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ലഭിച്ച പ്രോജക്ട് പ്രൊപ്പാേസലുകളുടെ വിശദാംശം ലഭ്യമാക്കാമാേ;
( ബി )
ഇപ്രകാരം ലഭിച്ച പ്രാെപ്പാേസലുകള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടാേ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമാേ?
3719.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്രസ്സ അധ്യാപക ക്ഷേമനിധി ബോർഡിലേക്ക് കഴിഞ്ഞ ഒമ്പത് വർഷമായി ഗ്രാന്റ് അനുവദിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ബോര്‍ഡിന് അവസാനമായി ഗ്രാന്റ് നൽകിയതെന്നാണെന്നും തുക എത്രയെന്നും വെളിപ്പെടുത്തുമോ; 2016-ലെ സർക്കാർ വന്നശേഷം ഇതുവരെ ഇതിനായി ഓരോ വർഷവും അനുവദിച്ച ബജറ്റ് വിഹിതം എത്രയെന്ന് അറിയിക്കുമോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത ബോര്‍ഡില്‍ ഇപ്പോൾ എത്ര അംഗങ്ങൾ ഉണ്ട്; അംശദായ ഇനത്തിൽ അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന വരവ് എത്ര; വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ പ്രസ്തുത ബോര്‍ഡില്‍ നിന്നും നൽകി വരുന്ന വിവിധയിനം ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; ഒരു വർഷം ഇതിനായി എന്ത് തുക ചെലവ് വരുന്നുണ്ട്; വിശദാംശം നൽകുമോ;
( ഇ )
പ്രസ്തുത ബോർഡിലേക്ക് സർക്കാർ ഗ്രാന്റ് എന്നത്തേക്ക് അനുവദിക്കുമെന്ന് വെളിപ്പെടുത്തുമോ?
3720.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനായി ഓരോ വര്‍ഷവും വകയിരുത്തിയ തുക, കേന്ദ്ര വിഹിതം എന്നിവ എത്രയാണെന്നും അവയില്‍ ഓരോ വര്‍ഷവും ചെലവഴിച്ച തുക/വിതരണം ചെയ്ത തുക എന്നിവ എത്രയാണെന്നും വിശദമാക്കുമോ?
3721.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കലിന്റെ 50% വരെ വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പിലെ പദ്ധതികൾ മുൻഗണനാ അടിസ്ഥാനത്തിൽ പുനഃക്രമീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ; ഇതു സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
3722.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എവിടെയെല്ലാമാണ് ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്; 2016-ന് ശേഷം പുതിയതായി എത്ര കോച്ചിംഗ് സെന്ററുകള്‍ ആരംഭിച്ചുവെന്നും, അവ എവിടെയെല്ലാമാണ് ആരംഭിച്ചതെന്നും വിശദമാക്കുമോ;
( ബി )
2016-ന് ശേഷം ഏതെങ്കിലും ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം കോച്ചിംഗ് സെന്ററുകളാണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഓരോ വര്‍ഷവും സംസ്ഥാനത്തെ വിവിധ ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം സംബന്ധിച്ച വിവരം കോച്ചിംഗ് സെന്ററുകളുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
3723.
ഡോ. കെ. ടി. ജലീൽ
ശ്രീ വി ജോയി
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രെെമറി വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്കൂളുകളില്‍ കായികവകുപ്പു മുഖേന പ്രത്യേക പദ്ധതി നടപ്പാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എന്തൊക്കെ കാര്യങ്ങളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ഫുട്‍ബോള്‍ പരിശീലനം നല്‍കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
3724.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ സിവിൽ സർവീസ് മത്സരങ്ങൾക്കായി പരിശീലകന്‍, മാനേജർ എന്നിവരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് നിലവിൽ സർക്കാർ ഉത്തരവുണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
2022-23, 2023-24, 2024-25 വർഷങ്ങളിൽ അന്തർദേശീയ സിവിൽ സർവീസ് മത്സരങ്ങളിൽ വിവിധ കായിക ഇനങ്ങളിലായി കേരളത്തെ പ്രതിനിധീകരിച്ചു പോയ ഉദ്യോഗസ്ഥരുടെ പേരുവിവരം ലഭ്യമാക്കാമോ;
( സി )
നിലവിലെ സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഒരു ഉദ്യോഗസ്ഥന് എത്ര തവണ കേരളത്തെ പ്രതിനിധീകരിച്ച് അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനാവുമെന്ന് വ്യക്തമാക്കാമോ;
( ഡി )
നിർദ്ദിഷ്ട യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥർ കേരള ടീമിന്റെ മാനേജരായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതു പരിശോധിക്കുവാൻ സംവിധാനം എന്തെങ്കിലും നിലവിലുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
3725.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ 2016 മുതല്‍ 2025 വരെ എന്തെല്ലാം പദ്ധതികളാണ് കായിക വകുപ്പ് അനുവദിച്ചിട്ടുള്ളതെന്നും അവയിൽ ഏതെല്ലാം പദ്ധതികൾ പൂര്‍ത്തിയായിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നിലവില്‍ എന്തെല്ലാം പദ്ധതികളാണ് പരിഗണനയിലിരിക്കുന്നതെന്നും അവയിൽ ഏതെല്ലാം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും വിശദമാക്കാമോ?
3726.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്തില്‍ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി പ്രകാരം പൊതു കളിസ്ഥലം നിര്‍മ്മിക്കുന്നതിനായി പഞ്ചായത്ത് ഒരേക്കര്‍ ഇരുപത്തിയൊൻപത് സെന്റ് ഭൂമി വാങ്ങി നല്‍കിയിരുന്ന പ്രവൃത്തിയുടെ നിലവിലെ പുരോഗതി സംബന്ധിച്ച വിവരം വിശദമാക്കാമോ;
( ബി )
കടുത്തുരുത്തി മണ്ഡലത്തിലെ കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്തില്‍ സര്‍ക്കാര്‍ ഉത്തരവ് നം.232/2024/S&YA പ്രകാരം 19/09/2024-ല്‍ അനുവദിച്ച ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി പ്രകാരമുള്ള കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് സ്റ്റേഡിയത്തിന് എം.എൽ.എ-യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉൾപ്പെടുത്തി അമ്പത് ലക്ഷം രുപ അനുവദിച്ചിരുന്നതിന്മേലുള്ള എസ്റ്റിമേറ്റുും ഡി.പി.ആറും കായിക വകുപ്പ് തയ്യാറാക്കിയിട്ടുണ്ടോ; ഈ പദ്ധതിക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദീകരിക്കാമോ;
( സി )
പ്രസ്തുത പദ്ധതി എപ്പോൾ ആംരംഭിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
3727.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിൽ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തിയൂര്‍ പഞ്ചായത്ത് എച്ച്.എസില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ പുരോഗതി സംബന്ധിച്ച വിശദവിവരം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാം പ്രവൃത്തികളാണ് ഉള്‍പ്പെട്ടിട്ടുളളതെന്ന് വ്യക്തമാക്കാമോ?
3728.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് മണ്ഡലത്തില്‍നിന്നും നിര്‍ദ്ദേശിച്ചിട്ടുളള വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപ്പഞ്ചായത്തുകളിലെ കാളവയല്‍ ഗ്രൗണ്ടിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഗ്രൗണ്ടിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കുവാനാകുമെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വിഷയത്തിൽ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3729.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരത്തില്‍ കായിക പ്രോത്സാഹനത്തിന് കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
കോഴിക്കോട് കൂടുതല്‍ കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കുമോ?
3730.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരൂര്‍ മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചോയെന്ന് വിശദമാക്കാമോ?
3731.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരാഖണ്ഡില്‍ വച്ച് നടന്ന മുപ്പത്തിയെട്ടാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒരു ടീം പരസ്പര ധാരണ പ്രകാരം ഹരിയാനയ്ക്ക് സ്വര്‍ണ്ണ മെഡല്‍ നല്‍കി വെള്ളി മെഡല്‍ സ്വീകരിട്ടുണ്ടോ; എങ്കില്‍ ഏതു കായിക ഇനത്തിലാണ് ഇപ്രകാരം മെഡല്‍ സ്വീകരിച്ചിട്ടുള്ളത്; ഇത് സംബന്ധിച്ച് വ്യക്തമായ രേഖകള്‍ ലഭിച്ചിട്ടുണ്ടോ; പ്രസ്തുത കായിക താരങ്ങള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു; വിശദാംശം നല്‍കുമോ?
3732.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ കായികവകുപ്പിനു കീഴില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവ ഓരോന്നിന്റെയും നിര്‍മ്മാണപുരോഗതി സംബന്ധിച്ച വിവരവും അറിയിക്കുമോ?
3733.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ കായിക വകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരാേ പദ്ധതിക്കും വകയിരുത്തിയിട്ടുള്ള തുക എത്രയാണെന്നും വിശദമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരം വിശദമാക്കാമാേ?
3734.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗ്രാമീണ യുവജന ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കായിക വകുപ്പ് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം ക്ലബ്ബുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും കായിക പരിപാടികളുടെ സംഘാടനത്തിനുമായി ധനസഹായം നല്‍കുന്നതിന് പദ്ധതികളുണ്ടോയെന്ന് വ്യക്തമാക്കാമോ?
3735.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ കായിക വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3736.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാട്ടിലെ കളിസ്ഥലങ്ങളുടെ അഭാവംമൂലം പുതുതലമുറയ്ക്ക് കായികക്ഷമത നഷ്ടപ്പെടുകയും അവർ മൊബൈൽ ഗെയിമുകളിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനായി ഒഴിഞ്ഞു കിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ ഉടമസ്ഥരുടെ സമ്മതത്തോടെ താൽക്കാലിക കളിസ്ഥലങ്ങളാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത കളിസ്ഥലങ്ങൾ തയ്യാറാക്കുമ്പോൾ വനിതകൾക്ക് കൂടി പ്രാപ്യമായ രീതിയിൽ ക്രമീകരിക്കുവാൻ മുൻകൈയെടുക്കുമോ; വ്യക്തമാക്കാമോ?
3737.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എം.വിജിന്‍
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായികമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം കളിക്കളങ്ങളുടെയും സ്റ്റേഡിയങ്ങളുടെയും പരിപാലനത്തിനായി കായിക വകുപ്പിന് കീഴില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടന്നുവരുന്നത്; വിശദാംശം ലഭ്യമാക്കാമോ?
3738.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളും അനുവദിച്ച തുകയും അവയുടെ നിലവിലെ പുരോഗതിയും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3739.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും നിലവാരമുളള പരിശീലകരുടെ സേവനം ലഭ്യമാക്കുന്നതിനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
കായിക മേഖലയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
3740.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കായിക വികസനവുമായി ബന്ധപ്പെട്ട് കേരള ഒളിമ്പിക് അസോസിയേഷന്‍ നിര്‍വ്വഹിക്കുന്ന പങ്ക് എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കായിക വികസനത്തിന് സഹായകമായ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് അസോസിയേഷന്‍ നിലവില്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ദേശീയ ഗെയിംസിൽ വിജയം കൈവരിക്കാൻ ശേഷിയുള്ള അത്‌ലറ്റുകളെ വാർത്തെടുക്കുന്നതിൽ കേരള ഒളിമ്പിക് അസോസിയേഷന്‍ പരാജയപ്പെട്ടു എന്നത് വസ്തുതയാണോ; ഒളിമ്പിക് അസോസിയേഷന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുമോ?
3741.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍നിന്നും ഒരു കോടി രൂപ അനുവദിച്ച് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ നിര്‍വഹണ ഏജന്‍സിയായി നടപ്പിലാക്കുന്ന മലമ്പുഴ മണ്ഡലത്തിലെ പടലിക്കാട് ജി.എൽ.പി.എസ്. ഗ്രൗണ്ട് നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവില്‍ അംഗീകരിച്ചിട്ടുളള എസ്റ്റിമേറ്റില്‍ ഭേദഗതികള്‍ വരുത്തുന്നുണ്ടോ; വ്യക്തമാക്കാമോ?
3742.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോളർ സ്പോർട്സ് (സ്കേറ്റിംഗ്) മത്സരങ്ങൾക്ക്/പരിശീലനത്തിന് അടിസ്ഥാന  സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി Banked Track & Road Circuit നിർമ്മിക്കുന്നതിനായി നിവേദനം ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ; ഇതിനായി സ്വീകരിച്ച നടപടിയുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
റോളർ സ്പോർട്സ് പരിശീലനത്തിനായി Banked Track & Road Circuit നിർമ്മിക്കുന്നതിനായി കായിക യുവജന കാര്യാലയം/സ്പോർട്സ് കേരള ഫൗണ്ടേഷൻ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; അവയുടെ പുരോഗതി സംബന്ധിച്ച വിശദവിവരങ്ങൾ  ലഭ്യമാക്കുമോ;
( സി )
ഇപ്രകാരം Banked Track & Road Circuit നിർമ്മിക്കുന്നതിനായി 2025-26 വർഷത്തെ ബഡ്ജറ്റിൽ  എത്ര തുകയാണ് വകയിരുത്തിട്ടുള്ളതെന്ന് അറിയിക്കാമോ; ഇല്ലെങ്കിൽ ഇതിനായി നടപടി സ്വീകരിക്കുമോ? 
3743.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒളിംപിക്സ് മാതൃകയിൽ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985-ന് ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണ് ഇക്കഴിഞ്ഞ മുപ്പത്തിയെട്ടാമതു ദേശീയ ഗെയിംസിൽ ഉണ്ടായത് എന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ദേശീയ ഗെയിംസിൽ കേരളത്തിന്റെ മോശം പ്രകടനത്തിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോയെന്നും ഭാവിയിൽ പ്രകടനം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
3744.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ സിവിൽ സർവീസ് മത്സരങ്ങൾക്ക് കേരള ടീമിന്റെ പരിശീലകരായി സ്പോർട്സ് കൗൺസിലിൽ നിന്നുള്ള പരിശീലകരെ കോച്ച് ആയി നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ആലപ്പുഴ ജില്ലയിലെ രാജാ കേശവദാസ് സിമ്മിംഗ് പൂളിന്റെ പരിശീലകൻ കുട്ടികള്‍ക്ക് നീന്തൽ പരിശീലനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പരിശീലകനെതിരെ എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കാമോ;
( സി )
2024-25 വർഷത്തെ സിവിൽ സർവീസ് മത്സരങ്ങൾ നടത്തിയത് വഴി സ്പോർട്സ് കൗൺസിലുകൾക്ക് എത്ര രൂപ ലഭിച്ചിട്ടുണ്ട്; ഓരോ കായിക ഇനങ്ങൾക്കും ലഭിച്ച തുകയുടെ കണക്കുകൾ ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
2024-ൽ തൃശൂർ ജില്ലയിൽ നടന്ന റവന്യൂ ജില്ലാ നീന്തൽ മത്സരങ്ങളുടെ സർട്ടിഫിക്കറ്റും മെഡലും എല്ലാ കായിക താരങ്ങൾക്കും ലഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
3745.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ഗെയിംസില്‍ ഉള്‍പ്പെടെയുള്ള ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ പോകുന്ന കേരള താരങ്ങള്‍ക്ക് റെയില്‍വെ ടിക്കറ്റില്‍ നിലവില്‍ കണ്‍സഷന്‍ അനുവദിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ പോകുന്ന കായിക താരങ്ങള്‍ക്ക് റെയില്‍വേ ടിക്കറ്റില്‍ കണ്‍സഷന്‍ അനുവദിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3746.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?
3747.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പോർട്സ് കൗൺസിൽ ജീവനക്കാർക്കും പെൻഷൻകാർക്കും പത്താം ശമ്പള പരിഷ്ക്കരണ കുടിശിക എന്നത്തേക്ക് വിതരണം ചെയ്യാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
3748.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിൽ മുഖ്യമന്ത്രിയുടെ നൂറ്ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച അണ്ടര്‍ 14 ഗേള്‍സ് ഫുട്ബോള്‍ ടീം നാളിതുവരെ കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കാമോ;
( ബി )
എറണാകുളം പനമ്പിള്ളി നഗറിലെ കൗണ്‍സില്‍ ഹോസ്റ്റലില്‍ പ്രാക്ടീസ് ചെയ്തിരുന്നതും നിരവധി നേട്ടങ്ങള്‍ കൈവരിച്ചതുമായ പ്രസ്തുത ടീമിലെ അഞ്ച് താരങ്ങളെ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിനെതിരെ താരങ്ങള്‍ നല്‍കിയ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരാതിയില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
പ്രസ്തുത താരങ്ങളെ തിരികെ എറണാകുളത്തേക്ക് തന്നെ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3749.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കായികമേഖലയിൽ പ്രധാന പങ്കു വഹിച്ചുവരുന്ന സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനം നിർത്തലാക്കാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എൻ.ഐ.എസ്. ഡിപ്ലോമ നേടിയ പരിശീലകർ വിരമിക്കുമ്പോള്‍ പകരം പുതിയ പരിശീലകരെ നിയമിക്കാറുണ്ടോ; എങ്കിൽ അതിന്റെ മാനദണ്ഡങ്ങൾ വിശദമാക്കുമോ?
3750.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തെ ബജറ്റില്‍ 1.5 കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട് ഗവണ്‍മെന്റ് ഹൈസ്കൂള്‍ സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നിലച്ചിരിക്കുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പുനരാരംഭിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( സി )
നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രസ്തുത സ്റ്റേഡിയം എന്നത്തേയ്ക്ക് തുറന്നുനല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3751.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ ഒരു കോടി രൂപ വിനിയോഗിച്ച് ഭരണിക്കാവ് ഗവ.എൽ.പി.എസില്‍ നിര്‍മ്മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും എൺപത് ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കണ്ടല്ലൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
നിലവില്‍ ഭരണാനുമതി ലഭിച്ച തുക വിനിയോഗിച്ച് പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അധിക തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3752.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളേജില്‍ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു സ്റ്റേഡിയം നിർമ്മിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
3753.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റില്‍ മൂന്ന് കോടി രൂപ വകയിരുത്തി നിര്‍മ്മാണം ആരംഭിച്ച മലമ്പുഴ മണ്ഡലത്തിലെ മരുതറോഡ് ടെക്നിക്കല്‍ ഹൈസ്കൂള്‍ സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തികൾ നിലച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പുനരാരംഭിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്റ്റേഡിയം എന്നത്തേയ്ക്ക് തുറന്നുനല്‍കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
3754.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് കാട്ടാക്കട പഞ്ചായത്തിലെ അമ്പലത്തിന്‍കാല സ്റ്റേഡിയം നവീകരിക്കുന്നതിന്റെ ടെൻഡർ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനം എത്രയും വേഗത്തില്‍ ആരംഭിക്കന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
3755.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തെ ബഡ്ജറ്റില്‍ 10 കാേടി രൂപ വകയിരുത്തിയിട്ടുള്ളതും സ്പാേര്‍ട്ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് വകുപ്പിന് നിര്‍വ്വഹണ ചുമതല നല്‍കിയിട്ടുള്ളതുമായ ഒറ്റപ്പാലം ഭിന്നശേഷി സൗഹൃദ സ്റ്റേഡിയ നിര്‍മ്മാണ പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടാേ;
( ബി )
ഭരണാനുമതി ലഭിച്ചിട്ടും പ്രസ്തുത പ്രവൃത്തി ആരംഭിക്കുവാന്‍ കാലതാമസമെടുക്കുന്നത് എന്തുകൊണ്ടാണ്; പ്രസ്തുത പ്രവൃത്തി ത്വരിതഗതിയില്‍ ആരംഭിക്കാന്‍ നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമാേ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമാേ?
3756.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണിന്റെ ക്ഷാമം മൂലം സംസ്ഥാനത്ത് കളിസ്ഥലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?
3757.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനായി ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( സി )
സാങ്കേതിക തടസ്സങ്ങള്‍ നീക്കി പ്രസ്തുത സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3758.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി ഗവണ്‍മെന്റ് കോളേജിന് അനുവദിച്ച സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ?
3759.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ വർഷത്തെ ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനത്ത് നിലവിൽ ഹാജിമാർക്കായി എന്തെല്ലാം സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഹജ്ജ് കമ്മിറ്റി ആസ്ഥാനത്ത് വനിതാ ബ്ലോക്കിനായി എത്ര ചതുരശ്ര അടിയുള്ള ബിൽഡിംഗാണ് നിർമ്മിച്ചിട്ടുള്ളതെന്നും ഇതിനുവേണ്ടി ഇതിനകം എത്ര രൂപ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കെട്ടിട നിർമ്മാണത്തിനായി ടെൻഡർ വിളിച്ചിരുന്നോയെന്നും ഇതിന്റെ പ്രവൃത്തി ആരാണ് നടത്തിയതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഇ )
ഈ ബിൽഡിംഗ് നിർമ്മാണത്തിന് വേണ്ടി സംസ്ഥാന സർക്കാരിൽ നിന്നോ കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ നിന്നോ വിഹിതം ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഓരോരുത്തരും നൽകിയ വിഹിതത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ഹാജിമാർക്ക് കേരളത്തിലെ മറ്റ് എംബാർക്കേഷൻ സെന്ററില്‍ നിന്ന് യാത്ര ചെയ്യുന്ന ഹാജിമാരെക്കാളും എത്ര രൂപ അധികം നൽകേണ്ടതായി വരുന്നു; ഇത് കുറയ്ക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായി കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
3760.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പാതയുടെ നിർമ്മിതി മൂലം എത്ര പേരുടെ തൊഴിൽ നഷ്ടപ്പെടുമെന്ന് കണക്കാക്കിയിട്ടുണ്ടോ. വിശദമാക്കാമോ;
( ബി )
സിൽവർ ലൈൻ പദ്ധതിമൂലം മുറിച്ചു മാറ്റപ്പെടുന്ന വൃക്ഷലതാദികളിൽ ഉൾപ്പെടുന്ന ഗ്രീനറി നഷ്ടവും ഇതുമൂലം ഉണ്ടാകുന്ന കാർബൺ സിങ്കും കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ കണക്ക് വ്യക്തമാക്കുമോ.;
( സി )
സിൽവൻ ലൈൻ റെയിൽപ്പാതയുടെ ഏറ്റവും പുതിയ അലൈൻമെന്റ് എന്നാണ് തയ്യാറാക്കിയിട്ടുള്ളത്; ഇതിന്റെ ഹാർഡ് കോപ്പി ജില്ല തിരിച്ച് ലഭ്യമാക്കുമോ?
3761.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1981-ല്‍ എറണാകുളത്ത് സ്ഥാപിതമായ ലാേക്കാേഷെഡിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമാേ;
( ബി )
2021-ല്‍ 5 ഇലക്ട്രിക് ഉള്‍പ്പെടെ 72 ലാേക്കാേമോട്ടീവ് വരെ പരിപാലിച്ച് വന്നിരുന്ന പ്രസ്തുത ഷെഡില്‍ നിന്നും ലാേക്കാേമോട്ടീവുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ട്രാന്‍സ്ഫഫര്‍ ചെയ്തിട്ടുണ്ടാേ; ഉണ്ടെങ്കിൽ ഇതിന്റെ ഭാഗമായി ലാേക്കോഷെഡിലെ താെഴിലാളികളെ ട്രാന്‍സ്ഫഫര്‍ ചെയ്തിട്ടുണ്ടാേയെന്ന് വ്യക്തമാക്കാമാേ;
( സി )
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലേക്കു് ഗുഡ്സ്/ഷണ്ടിങ്ങ് ആവശ്യത്തിലേക്ക് ദിനംപ്രതി ലാേക്കാേമോട്ടീവുകള്‍ നല്കിവരുന്നതും പ്രസ്തുത ഡിവിഷനുകളിലെ ഇൻസ്‌പെക്ഷൻ കാർ (ടവർ വാഗൺസ്‌) പരിപാലിക്കുന്നതുമായ ലാേക്കാേഷെഡ് ഷിഫ്റ്റ് ചെയ്യാതെ എറണാകുളത്ത് തന്നെ നിലനിര്‍ത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമാേ; വിശദമാക്കാമാേ?
3762.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈനിന്റെ ഡി.പി.ആറിനൊപ്പം സമർപ്പിച്ചിട്ടുള്ള സിൽവർ ലൈൻ അലൈൻമെൻറ് 2020-നു ശേഷം പുതുക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
സിൽവർ ലൈനിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നും സ്റ്റാൻഡേർ‍ഡ് ഗേജിനു പകരം ബ്രോഡ്ഗേജ് പാത നിർമ്മിക്കണമെന്നും കേന്ദ്ര സർക്കാർ/റെയിൽവെ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് കത്തുകൾ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത കത്തിന്റെ പകർപ്പും, അതിന് സർക്കാർ മറുപടി നല്കിയിട്ടുണ്ടെങ്കിൽ ആയതിന്റെ പകർപ്പും ലഭ്യമാക്കുമോ;
( ഡി )
അലൈൻമെൻറ് പ്രകാരം സില്‍വർ ലൈൻ എത്ര നദികളുടെയും, കായലുകളുടെയും, തോടുകളുടേയും, അരുവികൾ ഉൾപ്പടെയുള്ള നീർച്ചാലുകളുടെയും, ശുദ്ധജല തടാകങ്ങളുടേയും മുകളിൽ കൂടി കടന്നുപോകുമെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇവയുടെ ഇനം തിരിച്ചുള്ള കണക്കുകൾ വിശദമാക്കാമോ;
( ഇ )
സിൽവർ ലൈൻ എത്ര ഗ്രാമീണ റോഡുകളുടെയും, മറ്റ് ഗ്രാമീണ നടപ്പാതകളുടെയും മുകളിൽ കൂടി കടന്നുപോകുമെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമൊ;
( എഫ് )
സിൽവർ ലൈൻ എത്ര ദൈർഘ്യത്തിലുള്ള നെൽപ്പാടങ്ങൾ, ചതുപ്പുനിലങ്ങൾ, കണ്ടൽക്കാടുകൾ എന്നിവയുടെ മുകളിൽ കൂടി കടന്നുപോകുമെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കാമോ ;
( ജി )
സിൽവർ ലൈൻ ഏതെല്ലാം പൈതൃക-സംരക്ഷിത പ്രദേശങ്ങൾ, പക്ഷിസങ്കേതങ്ങൾ എന്നിവയുടെ മുകളിൽ കൂടി കടന്നുപോകുമെന്ന് വ്യക്തമാക്കുമോ?
3763.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-റെയിൽ ലിമിറ്റഡിൽ നിലവിൽ എത്ര ജീവനക്കാരുണ്ട്; അവരുടെ പേര്, തസ്തിക, വിദ്യാഭ്യാസ യോഗ്യത, സ്ഥിര ജീവനക്കാരാണോ, താല്ക്കാലിക ജീവനക്കാരാണോ, ശമ്പളം, എത്ര വർഷമായി കെ-റെയിലിൽ ജോലി ചെയ്യുന്നു എന്നിവ സംബന്ധിച്ച വിശദാംശം നൽകാമോ;
( ബി )
കെ-റെയിൽ ആരംഭിച്ചതുമുതൽ നാളിതുവരെ ഏതൊക്കെ സർക്കാർ/അർദ്ധ സർക്കാർ/പൊതു മേഖലാ സ്ഥാപനങ്ങളുടെ കൺസൾട്ടൻസി കരാറുകൾ ചെയ്തിട്ടുണ്ട് എന്നതിന്റെ (കരാറിന്റെ തുക, തീയതി, സ്ഥാപനത്തിന്റെ പേര് എന്നിവ ഉൾപ്പെടെ) വിശദാംശം നൽകാമോ; പ്രസ്തുത കരാറുകളിൽ അല്ലാതെ മറ്റേതെങ്കിലും കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( സി )
കെ-റെയിലിന്റെ പ്രവർത്തന ലാഭം എത്രയെന്നും നഷ്ടത്തിലാണെങ്കിൽ പ്രതിവർഷ നഷ്ടം എത്രയെന്നും വ്യക്തമാക്കാമോ?
3764.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം - കാസര്‍ഗോഡ് സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി ഗതാഗത സർവ്വേ, ടോപ്പോഗ്രാഫിക്കല്‍ സർവ്വേ, ജിയോഗ്രാഫിക്കല്‍ സർവ്വേ, ജിയോടെക്നിക്കല്‍ സർവ്വേ, ഹൈഡ്രോളജിക്കല്‍ സർവ്വേ, സോഷ്യല്‍ ഇംപാക്‌ട് സർവ്വേ, എന്‍വിയോണ്‍മെന്റ് ഇംപാക്‌ട് സർവ്വേ (റാപ്പിഡ് എന്‍വിയോണ്‍മെന്റ് സ്റ്റഡി അല്ലാതെ) എന്നിവ നടത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പഠനങ്ങൾ നടത്തിയ ഏജൻസികളുടെ പേരും, ഓരോ പഠനവും പൂർത്തിയാക്കി റിപ്പോര്‍ട്ട് നൽകിയ തീയതിയും, ഓരോ പഠനത്തിനും നല്കിയിരുന്ന തുകയും വ്യക്തമാക്കാമോ; ഇവയുടെ സർവ്വെ/പഠന റിപ്പോർട്ടുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
ട്രോപ്പോഗ്രാഫിക്കല്‍ സർവ്വെയും അനുബന്ധമായിട്ടുള്ള അലൈൻമെന്റ് മാപ്പും ഭൂതലത്തിലെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണോ തയ്യാറാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ; വിശദമാക്കാമോ;
( ഡി )
ജിയോഗ്രാഫിക്കൽ -ജിയോ ടെക്നിക്കൽ - ഹൈഡ്രോളജിക്കൽ സർവ്വേകൾ നിർദ്ദിഷ്ട അലൈൻമെന്റിൽ പറയുന്ന ഭൂതലത്തിൽ (ലിഡാർ രീതിയിലല്ലാതെ) നേരിട്ട് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണോ തയ്യാറാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ; വിശദമാക്കാമോ;
( ഇ )
ട്രോപ്പോഗ്രഫിക്കല്‍ സർവ്വേ, ജിയോഗ്രഫിക്കൽ സർവ്വേ, ജിയോ ടെക്നിക്കൽ സർവ്വേ, ഹൈഡ്രോളജിക്കൽ സർവ്വേ എന്നീ പഠനങ്ങൾ പദ്ധതി കടന്നുപോകുന്ന പതിനൊന്നു ജില്ലകളിലും നടത്തിയിട്ടുണ്ടോയെന്നും, ഓരോ ജില്ലകളിലും എത്രയിടങ്ങളിൽ വീതം നടത്തിയിട്ടുണ്ട് എന്നും വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.