|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 9th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
695.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം ആലത്തൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കിയതും,
നടപ്പിലാക്കി വരുന്നതുമായ
വൈദ്യുത പദ്ധതികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
696.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
കണക്ഷൻ നൽകുന്നത് ഉൾപ്പെടെയുള്ള
സേവനങ്ങൾക്ക് നിരക്ക് വർദ്ധനവ്
ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ്
റെഗുലേറ്ററി കമ്മീഷനെ
സമീപിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ; ഏതൊക്കെ
സേവനങ്ങൾക്കുള്ള നിരക്ക്
വർധിപ്പിക്കണം എന്നാണ് ബോർഡ്
ആവശ്യപ്പെട്ടിട്ടുള്ളത്;
പ്രസ്തുത സേവനങ്ങളുടെ
നിലവിലുള്ള നിരക്കും ബോർഡ്
ആവശ്യപ്പെട്ടിട്ടുള്ള
വർദ്ധനവിന് ശേഷമുള്ള നിരക്കും
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
ബി )
ഇതിനുമുമ്പ്
സേവനങ്ങളുടെ നിരക്ക്
വർധിപ്പിച്ചത് എന്നാണ്;
പ്രസ്തുത നിരക്ക് വർദ്ധനയുടെ
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
തുടർച്ചയായി നിരക്ക് വർദ്ധനവ്
ഉണ്ടാകുന്നത് ഉപഭോക്താക്കൾക്ക്
വലിയ ബാധ്യത ഉണ്ടാക്കും
എന്നതിനാൽ നിലവിൽ
ആവശ്യപ്പെട്ടിട്ടുള്ള നിരക്ക്
വർദ്ധന ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ;
(
സി )
വൈദ്യുത
വാഹനങ്ങൾക്കായി വൈദ്യുതി ബോർഡ്
തയ്യാറാക്കിയ ചാർജിങ്
സ്റ്റേഷനുകൾ പുതുതലമുറ ഇ -
വാഹനങ്ങൾക്ക് അനുയോജ്യമല്ല
എന്നതിനാൽ പ്രതിസന്ധി
ഉണ്ടായിട്ടുണ്ടോയെന്നും എത്ര
ചാർജിങ് സ്റ്റേഷനുകളാണ്
വൈദ്യുതി ബോർഡ് നിലവിൽ
സ്ഥാപിച്ചിട്ടുള്ളത് എന്നും
എത്ര എണ്ണത്തിന്റെ പണി
പുരോഗമിക്കുന്നുണ്ട് എന്നും
ചാർജിങ് സ്റ്റേഷനുകളുടെ
നിർമ്മാണത്തിനായി നാളിതുവരെ
എത്ര തുക ചെലവഴിച്ചിട്ടുണ്ട്
എന്നും ഏത് ഏജൻസിയാണ് ചാർജിങ്
സ്റ്റേഷനുകളുടെ നിർമ്മാണ
പ്രവർത്തനം നിർവഹിക്കുന്നത്
എന്നും അറിയിക്കാമോ;
(
ഡി )
മേൽപ്പറഞ്ഞ
ചാർജിങ് സ്റ്റേഷനുകൾ
നിർമ്മിക്കുന്നതിന് മുൻപായി
സംസ്ഥാനത്തെ വാഹന വിപണിയുടെ
സാധ്യതകൾ സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടെങ്കില്‍ പഠന
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ; ഇല്ലെങ്കിൽ
ഇത്തരത്തിലുള്ള ഒരു പഠനം
നടത്താതെ ഇങ്ങനെ ഒരു പ്രോജക്ട്
നടപ്പിലാക്കാൻ ഇടയായ സാഹചര്യം
എന്താണെന്ന് വ്യക്തമാക്കുമോ;
(
ഇ )
മേൽപ്പറഞ്ഞ
പ്രകാരം ചാർജിങ് സ്റ്റേഷനുകൾ
നിർമ്മിച്ചതിലൂടെ ഉണ്ടായ നഷ്ടം
ബന്ധപ്പെട്ടവരിൽ നിന്നും
ഈടാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; നിലവിലെ
പ്രതിസന്ധി ഏത് രീതിയിൽ
പരിഹരിക്കാൻ സാധിക്കുമെന്നാണ്
സർക്കാർ കരുതുന്നത്; വിശദാംശം
നല്‍കുമോ?
697.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി
മണ്ഡലത്തിൽ വിവിധ ഇലക്ട്രിക്കൽ
സെക്ഷന് കീഴിൽ കഴിഞ്ഞ രണ്ട്
വർഷത്തിനിടയിൽ നടന്ന വിവിധ
സിസ്റ്റം ഇംപ്രൂവ്മെന്റ്,
വോൾട്ടേജ് ഇംപ്രൂവ്മെന്റ്
പ്രവൃത്തികൾ ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഇനത്തിൽ പുതിയ പദ്ധതികൾ
ഏതെല്ലാമാണ് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(
സി )
കേന്ദ്രാവിഷ്കൃതമായ
ഏതെങ്കിലും പദ്ധതികളിൽ
ഉൾപ്പെടുത്തി കൊണ്ടോട്ടി
മണ്ഡലത്തിലെ വൈദ്യുതി നവീകരണ
പ്രവൃത്തികൾക്ക് എതെങ്കിലും
പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
698.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക്
പുതുതായി വൈദ്യുതി കണക്ഷന്‍
നല്‍കുന്നതിന് ഫീസ്
ഈടാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
സാമ്പത്തികമായി
പിന്നാക്കം നില്‍ക്കുന്ന
കുടുംബങ്ങള്‍ക്ക് വൈദ്യുതി
കണക്ഷന്‍ നല്‍കുന്നതിന്
ഇലക്ട്രിക് പോസ്റ്റ്
ആവശ്യമാണെങ്കില്‍ വകുപ്പ് തുക
ഈടാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍
എത്രയാണെന്ന് വിശദാംശങ്ങള്‍
നല്‍കാമോ;
(
സി )
പുതിയ
ഇലക്ട്രിക് പോസ്റ്റ്
സ്ഥാപിക്കുന്നതിന് ബോര്‍ഡ്
ഉപഭോക്താവില്‍ നിന്നും
ഈടാക്കുന്ന ഫീസ് നിരക്ക്
വിശദമാക്കാമോ?
699.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ വെെദ്യുതി വകുപ്പ്
നടപ്പിലാക്കി വരുന്ന
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
എന്താണെന്നും ആയതിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
കേന്ദ്രാവിഷ്കൃത
നവീകരണ വിതരണ മേഖല പദ്ധതി
(ആർ.ഡി.എസ്.എസ്.) യിൽ
ഉള്‍പ്പെടുത്തിയ പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കാമോ?
700.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതൽ നാളിതുവരെ വൈദ്യുതി
ബോർഡിന്റെ പൊതുസംവിധാനങ്ങളിൽ
നിന്ന് ഷോക്കേറ്റ് മരിച്ചവരുടെ
ആകെ എണ്ണം എത്രയാണ്; വർഷം,
സ്ഥിര ജീവനക്കാർ, താൽക്കാലിക
ജീവനക്കാർ, മറ്റുള്ളവർ
എന്നിങ്ങനെ തരംതിരിച്ചുള്ള
എണ്ണം അറിയിക്കുമോ;
(
ബി )
ഈ
കാലയളവിൽ മേൽ പറഞ്ഞ രീതിയിൽ
പരിക്കേറ്റവരുടെ എണ്ണം
എത്രയാണെന്നും ഇതിൽ ഗുരുതര
പരിക്കേറ്റവർ എത്രയാണെന്നും
വർഷം, സ്ഥിര ജീവനക്കാർ,
താൽക്കാലിക ജീവനക്കാർ,
മറ്റുള്ളവർ എന്നിങ്ങനെ
തരംതിരിച്ചുള്ള എണ്ണവും
അറിയിക്കുമോ;
(
സി )
അപകടമരണങ്ങളുടെ
കാരണങ്ങൾ കണ്ടെത്തുന്നതിനായി
അന്വേഷണം നടത്തുന്നതിന് ബോർഡ്
വിജിലൻസിനെ
ചുമതലപ്പെടുത്തുകയുണ്ടായോ;
എങ്കിൽ അപകടങ്ങളുടെ കാരണങ്ങൾ
എന്തെല്ലാമാണെന്നാണ്
അന്വേഷണത്തിൽ
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
വൈദ്യുത
അപകടങ്ങളിൽ പരുക്കേൽക്കുകയോ
മരണപ്പെടുകയോ ചെയ്യുന്ന ബോർഡിലെ
സ്ഥിരം ജീവനക്കാർക്ക് എന്തൊക്കെ
നഷ്ടപരിഹാരങ്ങളാണ് ബോർഡിൽ
നിന്നും അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
വൈദ്യുതാപകടങ്ങളിൽ
പരിക്കേൽക്കുകയോ മരണപ്പെടുകയോ
ചെയ്യുന്ന താൽക്കാലിക
ജീവനക്കാർക്കും മറ്റു
സാധാരണക്കാർക്കും ബോർഡിൽ
നിന്നും അനുവദിക്കുന്ന
നഷ്ടപരിഹാരങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
701.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുത ഉപഭോഗം മിതപ്പെടുത്തി
ഊര്‍ജ്ജസംരക്ഷണം
നടപ്പിലാക്കാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും,
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്നും
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്ത്
നിലവില്‍ വൈദ്യുതിയുടെ ആഭ്യന്തര
ഉല്പാദനം എത്രയെന്നും, ഏതൊക്കെ
സ്രോതസ്സുകളില്‍ നിന്നാണ്
ഉല്പാദനം നടത്തുന്നതെന്നും
അറിയിക്കാമോ;
(
സി )
അന്യസംസ്ഥാനങ്ങളില്‍
നിന്നും നിലവില്‍ എത്ര
വൈദ്യുതിയാണ് വാങ്ങുന്നതെന്നും
ഇതിനായി എത്ര തുകയാണ് പ്രതിദിനം
ചെലവഴിക്കുന്നതെന്നും
അറിയിക്കാമോ?
702.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്മാർട്ട്
മീറ്റർ പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് കെ.എസ്.ഇ.ബി.
തൊഴിലാളി സംഘടനകളുമായി ചർച്ച
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
പ്രസ്തുത യോഗ തീരുമാനങ്ങളുടെ
പകർപ്പ് ലഭ്യമാക്കുമോ;
(
ബി )
സ്മാർട്ട്
മീറ്റർ പദ്ധതി
നടപ്പിലാക്കുന്നത് സംബന്ധിച്ച്
തൊഴിലാളി സംഘടനകൾ ബദൽ
നിർദ്ദേശങ്ങൾ
സമർപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
നിർദ്ദേശങ്ങളുടെ പകർപ്പ്
ലഭ്യമാക്കുമോ?
703.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗാര്‍ഹിക ഉപഭോക്താക്കള്‍
ഉപയോഗിക്കുന്ന വൈദ്യുതിക്കുള്ള
സര്‍ചാര്‍ജ്ജ്
വർദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കിൽ
ഇത് ഉപഭോക്താക്കള്‍ക്കു് വലിയ
സാമ്പത്തിക ബാധ്യത
ഉണ്ടാക്കുമെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(
ബി )
സര്‍ചാര്‍ജ്ജ്
കൂട്ടിയിട്ടുണ്ടെങ്കില്‍ ആയത്
എത്രയാണെന്ന് വ്യക്തമാക്കാമോ ?
704.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ മുളക്കുളം
പഞ്ചായത്തിലെ പെരുവ സെക്ഷനിലെ
ഉപഭോക്താക്കൾ അനുഭവിക്കുന്ന
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന് കാരിക്കോട്
കേന്ദ്രമായി ഒരു സബ്സ്റ്റേഷന്‍
പണിയണമെന്ന കടുത്തുരുത്തി,
മുളക്കുളം, തലയോലപ്പറമ്പ്,
വെള്ളൂര്‍ പഞ്ചായത്തുകളുടെ
ആവശ്യത്തിന്മേൽ സ്വീകരിച്ച
നടപടികളുടെ വിശദാംശം
അറിയിക്കാമോ;
(
ബി )
മരങ്ങാട്ടുപള്ളി
പഞ്ചായത്തിലെ കെ.എസ്.ഇ.ബി.
സെക്ഷനിലെ ഉപഭോക്താക്കളുടെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന് മോനിപ്പള്ളി
പ്രദേശത്ത് ഒരു
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് വകുപ്പു
മന്ത്രിക്ക് നല്‍കിയ
നിവേദനത്തിന്മേല്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
സി )
മേല്‍
സൂചിപ്പിച്ച രണ്ട്
ആവശ്യങ്ങളുടെയും റിപ്പോര്‍ട്ട്
ബന്ധപ്പെട്ടവര്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
705.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെട്രോൾ,
ഡീസൽ വാഹനങ്ങൾക്ക് പകരം
ഇലക്ട്രിക്കൽ വാഹനങ്ങൾ
ഉപയോഗിക്കുന്ന രീതി
പ്രോത്സാഹിപ്പിക്കുന്നതിന്
വേണ്ടി കെ.എസ്.ഇ.ബി
സ്ഥാപിച്ചിരിക്കുന്ന റീച്ചാർജ്
സ്റ്റേഷനുകൾ കാടുപിടിച്ചു
കിടക്കുന്ന അവസ്ഥ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രശ്നം പരിഹരിക്കുവാൻ
എന്തെല്ലാം നടപടികൾ
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
706.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.
എസ്. ഇ. ബി. മീറ്റർ റീഡർ റാങ്ക്
ലിസ്റ്റിൻെറ കാലാവധി
അവസാനിക്കാൻ മാസങ്ങൾ മാത്രമുള്ള
സാഹചര്യത്തിൽ മീറ്റർ റീഡർ
നിയമനം നടത്തുന്നതിന്
കെ.എസ്.ഇ.ബി.ക്ക് നിർദ്ദേശം
നൽകുമോ; വ്യക്തമാക്കാമോ;
(
ബി )
സ്മാർട്ട്
മീറ്റർ പദ്ധതി ഉപേക്ഷിച്ച
സാഹചര്യത്തിൽ തടഞ്ഞുവച്ച മീറ്റർ
റീഡർ നിയമനം നടത്താൻ കെ. എസ്.
ഇ. ബി. ക്ക് നിർദ്ദേശം നൽകുമോ?
707.
ശ്രീ.
ടി. വി. ഇബ്രാഹിം
ഡോ.
എം. കെ. മുനീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുത
മേഖലയിൽ സ്മാർട്ട് മീറ്റർ
സ്ഥാപിക്കുന്നതിനുള്ള ടെൻഡർ
നടപടികൾ ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(
ബി )
സ്മാർട്ട്
മീറ്റർ സ്ഥാപിക്കുന്നത് വൈദ്യുത
മേഖലയുടെ സ്വകാര്യവൽക്കരണത്തിന്
കാരണമാകുമെന്ന് കരുതുന്നുണ്ടോ;
(
സി )
സ്മാർട്ട്
മീറ്റർ സ്ഥാപിക്കാതിരുന്നാൽ
വൈദ്യുത മേഖലയ്ക്ക് നൽകിവരുന്ന
ഗ്രാൻറിൽ കുറവു വരുത്തുമെന്ന്
കേന്ദ്രസർക്കാർ
അറിയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
വൈദ്യുത
വിതരണ ശൃംഖലയുടെ വികസനവും
നവീകരണവും എപ്രകാരം മുന്നോട്ടു
കൊണ്ടുപോകാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
708.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
ഷാഫി പറമ്പിൽ
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ-ഫോൺ
പദ്ധതിയുടെ സുപ്രധാന ഘടകമായ
ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറുകൾ (
ഒ.പി.ജി.ഡബ്ല്യു.) കേബിളുകൾ
ഇന്ത്യൻ നിർമ്മിതമാണോയെന്ന്
കെ.എസ്.ഇ.ബി.
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കേബിളുകൾ കെ-ഫോണിനായി നൽകിയ ബെൽ
കൺസോർഷ്യം പാർട്ണറായ എൽ.എസ്.
കേബിൾ എന്ന സ്ഥാപനത്തിൽ
കെ.എസ്.ഇ.ബി. പരിശോധന
നടത്തിയിരുന്നോ; എങ്കിൽ
കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
സ്ഥാപനത്തിന് ഒ.പി.ജി.ഡബ്ല്യു.
കേബിളുകൾ നിർമ്മിക്കാനുള്ള
സംവിധാനമില്ലെന്ന് കെ-ഫോൺ
പദ്ധതിയിലെ പാർട്ണറായ
കെ.എസ്.ഇ.ബി.
കണ്ടെത്തിയിട്ടുണ്ടോ;
(
ഡി )
ഒ.പി.ജി.ഡബ്ല്യു.
കേബിളുകളുടെ
നിർമ്മാതാക്കളിൽനിന്ന് 25
വർഷത്തെ വാറന്റി
ഉറപ്പാക്കണമെന്ന ടെൻഡർ വ്യവസ്ഥ
പാലിച്ചിട്ടുണ്ടോ എന്ന പരിശോധന
കെ.എസ്.ഇ.ബി. നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
709.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ വൈദ്യുതി ലൈൻ
വലിക്കുന്നതിനുള്ള കേബിള്‍, എ.
ബി. സി. കേബിള്‍ മറ്റ് അനുബന്ധ
സാമഗ്രികള്‍ എന്നിവയുടെ കുറവ്
രൂക്ഷമായിരിക്കുകയാണെന്ന വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വോള്‍ട്ടേജ്
ക്ഷാമം, പുതിയ പ്രവൃത്തികളുടെ
കുറവ്, നവീകരണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി നടപ്പിലാക്കാൻ
സാധിക്കാത്ത അവസ്ഥ എന്നിവ
മറികടക്കുവാന്‍ അടിയന്തരമായി എ.
ബി. സി. കേബിള്‍ അടക്കമുള്ള
സാമഗ്രികളുടെ ലഭ്യത
ഉറപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിഷയത്തിന്മേൽ സര്‍ക്കാരില്‍
നല്‍കിയ നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
710.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.
എസ്. ഇ. ബി. സബ് ഡിവിഷന്‍ ഓഫീസ്
ഇല്ലാത്ത മലയോര താലൂക്ക്
എന്നത് പരിഗണിച്ചു
വെള്ളരിക്കുണ്ട് താലൂക്ക്
കേന്ദ്രീകരിച്ച് ഒരു സബ്
ഡിവിഷന്‍ ഓഫീസ് ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
711.
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ-ഫോൺ
പദ്ധതിയുടെ സുപ്രധാനഘടകമായ
ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറുകൾ
അഥവാ ഒ.പി.ജി.ഡബ്ല്യു കേബിളുകൾ
സംബന്ധിച്ച് കെ.എസ്.ഇ.ബി. യിൽ
നിന്നും സി.എ.ജി. അഭിപ്രായങ്ങൾ
തേടിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
പ്രസ്തുത രേഖകളുടെ പകർപ്പ്
ലഭ്യമാക്കാമോ?
712.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ നിലവില്‍ എത്ര സബ്
സ്റ്റേഷനുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ എവിടെയൊക്കെയാണ്
സജ്ജമാക്കിയിട്ടുള്ളതെന്നും
അറിയിക്കാമോ;
(
ബി )
ജില്ലയില്‍
എവിടെയൊക്കെയാണ് പുതുതായി സബ്
സ്റ്റേഷന്‍ പണി
ആരംഭിച്ചിട്ടുള്ളതെന്നും ആയത്
എന്ന് പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും അറിയിക്കാമോ?
713.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യ്ക്ക്
നിലവില്‍ വിവിധ
സര്‍ക്കാര്‍/പൊതുമേഖല
സ്ഥാപനങ്ങള്‍, സ്വകാര്യ
സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍
നിന്നും വ്യക്തികളിൽ നിന്നും
വൈദ്യുതി ചാർജ്
കുടിശ്ശികയിനത്തിൽ എത്ര തുക
ലഭിക്കുവാൻ ഉണ്ട്; വിശദവിവരം
നൽകുമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം കുടിശികയിനത്തിൽ
എത്ര തുക പിരിച്ചെടുക്കാൻ
സാധിച്ചിട്ടുണ്ട്; വിശദാംശം
നല്‍കുമോ;
(
സി )
സ്വകാര്യ-വൻകിട
ഉപഭോക്താക്കള്‍, സര്‍ക്കാര്‍
സ്ഥാപനങ്ങള്‍, പൊതുമേഖല
സ്ഥാപനങ്ങള്‍ ഇവയില്‍
നിന്നുമുള്ള ഭീമമായ വൈദ്യുതി
ചാർജ്ജ് കുടിശിക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്; വിശദാംശം
നൽകുമോ?
714.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
മേഖലയില്‍ ടോട്ടക്സ്
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി
നടപ്പാക്കാന്‍ സംസ്ഥാന
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പാക്കുന്നതു മൂലം
വൈദ്യുതി ഉപഭോക്താക്കള്‍ക്ക്
ഏതു തരത്തിലുള്ള അധിക തുകയാണ്
അടയ്ക്കേണ്ടി വരുന്നത്;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി നടപ്പാക്കുന്നതു മൂലം
സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്ന
അധിക ചെലവ് എത്രയാണെന്ന്
വിശദമാക്കാമോ?
715.
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തില്‍ വന്നതിന്
ശേഷം ഏതൊക്കെ ജലവൈദ്യുത
പദ്ധതികളാണ് കമ്മീഷന്‍
ചെയ്തിട്ടുള്ളത്; ഏതൊക്കെ
പദ്ധതികളാണ് കമ്മീഷന്‍
ചെയ്യാന്‍
തയാറായിട്ടുള്ളതെന്നും അവ
ഒരോന്നും എന്നത്തേക്ക്
കമ്മീഷന്‍ ചെയ്യാനാകുമെന്നും
വിശദമാക്കാമോ;
(
ബി )
ജലവൈദ്യുത
പദ്ധതികള്‍ കൂടുതലായി
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി
കേന്ദ്രസർക്കാരിന്റെ സഹായം
ലഭ്യമാണോയെന്ന് വിശദമാക്കാമോ;
(
സി )
വൈദ്യുതി
വകുപ്പിനു കീഴില്‍ നിലവിലുള്ള
ഡാമുകളില്‍ ഫ്ലോട്ടിംഗ്
സൗരോർജ്ജ പ്ലാന്റുകള്‍ കൂടി
സ്ഥാപിച്ച് കൂടുതല്‍ വൈദ്യുതി
ഉത്പാദിപ്പിക്കാന്‍ നടപടി
സ്വീകരിക്കാമോ?
716.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്മാർട്ട്
മീറ്റർ പദ്ധതി
നടപ്പാക്കുന്നതിനായി ലഭിക്കുന്ന
കേന്ദ്ര സഹായം എത്രയാണെന്ന്
വ്യക്തമാക്കാമോ; ഈ പദ്ധതി
നടപ്പാക്കുന്നതിന് സംസ്ഥാന
സർക്കാർ ചെലവ് വഹിക്കേണ്ടതായി
വരുന്നുണ്ടോ; എങ്കിൽ ഏതൊക്കെ
മേഖലയിലാണെന്ന് വിശദമാക്കാമോ; ഈ
തുക എങ്ങനെ കണ്ടെത്തുവാനാണ്
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നത് മൂലം
കെ.എസ്.ഇ.ബി.യ്ക്ക് ഉണ്ടാകുന്ന
നേട്ടങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച് എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; എങ്കില്‍ പഠന
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നത്
കെ.എസ്.ഇ.ബി.യെ ഏതെങ്കിലും
തരത്തിൽ ദോഷകരമായി
ബാധിക്കുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച് എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
പഠന റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ഡി )
സ്മാർട്ട്
മീറ്റർ പദ്ധതി
നടപ്പിലാക്കുന്നതിൽ നിന്നും
സർക്കാർ പിന്മാറിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
717.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.സ്മാർട്ട്
മീറ്റർ സംവിധാനം
നടപ്പിലാക്കിയാൽ മൊബൈൽ ഫോൺ
സേവനങ്ങൾക്ക് സമാനമായി
പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ്
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍ സാധിക്കുമോ;
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
അടച്ചിട്ടിരിക്കുന്ന
വീടുകൾക്ക് മിനിമം ചാർജ്
ഈടാക്കുന്ന സംവിധാനം
കെ.എസ്.ഇ.ബി. നിലവിൽ
തുടരുന്നുണ്ടോ; സ്മാർട്ട്
മീറ്റർ സ്ഥാപിക്കുമ്പോൾ
ഇപ്രകാരം ചാർജ് ഈടാക്കുന്നത്
ഒഴിവാക്കാൻ സാധിക്കുമോ;
വിശദാംശം നൽകുമോ?
718.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംരക്ഷ
സോഫ്റ്റ്‌വെയർ മുഖേന ഓൺലൈനായി
നൽകുന്ന സേവനങ്ങൾ എന്തെല്ലാം;
വിശദമാക്കുമോ;
(
ബി )
ഏത്
സ്ഥാപനമാണ് പ്രസ്തുത
സോഫ്റ്റ്‌വെയർ നിർമ്മിച്ചത്;
ഇതിനായി എത്ര തുക ചെലവഴിച്ചു;
വിശദമാക്കുമോ?
719.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരുവണ്ണാമൂഴി
ജലവൈദ്യുത പദ്ധതിയുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി എപ്പോള്‍ കമ്മീഷന്‍
ചെയ്യുമെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി വഴി ഓരോ ദിവസവും എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
720.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
സ്മാര്‍ട്ട്
മീറ്ററിന് സ്ഥാപിക്കുന്നതിന്
എത്ര രൂപയാണ് ചെലവ്
എന്നറിയിക്കാമോ; ഏതൊക്കെ
കമ്പനികളുടെ മെഷീന്‍ ആണ്
ഉപയോഗിക്കുന്നത്;
ഗുണഭോക്താക്കള്‍ക്ക്
മീറ്ററുകള്‍ തെരഞ്ഞെടുക്കാനുള്ള
അവസരം നല്‍കുന്നുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
സ്മാര്‍ട്ട്
മീറ്റര്‍ ലഭ്യമാക്കുന്നതിന്
കെ.എസ്.ഇ.ബി. ടെണ്ടര്‍
ക്ഷണിച്ചിട്ടുണ്ടോ; ഈ
ടെന്‍ഡറില്‍ നിന്നും
കെ.എസ്.ഇ.ബി.
പിന്‍മാറിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
സ്മാര്‍ട്ട്
മീറ്റര്‍ പദ്ധതി എന്നു മുതല്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്?
721.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
വൈദ്യുതി ബോര്‍ഡ് കുടിശിക
പിരിച്ചെടുക്കുവാന്‍ ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(
ബി )
വൈദ്യുതി
ബോര്‍ഡിന് ലഭിക്കാനുള്ള
കുടിശ്ശിക എത്രയാണെന്നും പദ്ധതി
വഴി കുടിശിക
പിരിച്ചെടുക്കുവാന്‍ ബോര്‍ഡ്
എന്തെല്ലാം ഇളവുകളാണ് നല്‍കാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
സി )
പരമാവധി
ഇളവുകള്‍ നല്‍കിയിട്ടും കുടിശിക
തുക നല്‍കാന്‍ തയ്യാറാകാത്ത
ഉപഭോക്താക്കൾക്കെതിരെ കര്‍ശന
നടപടികള്‍ സ്വീകരിക്കുവാന്‍
തയ്യാറാകുമോ; വിശദമാക്കാമോ?
722.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീവാംപ്‌ട്
ഡിസ്‌ട്രിബ്യൂഷന്‍ സെക്ടർ
സ്‌കീമിൽ ഉൾപ്പെടുത്തിയ
കാസർഗോഡ് നിയോജകമണ്ഡലത്തിലെ
പ്രവൃത്തികൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതിക്ക് ആവശ്യമായ തുക
എത്രയാണെന്നും പദ്ധതി ഇനി
നടപ്പിലാക്കുമോ എന്നും എങ്കിൽ
എപ്പോൾ പൂർത്തീകരിക്കാൻ
കഴിയുമെന്നും വ്യക്തമാക്കാമോ;
(
സി )
ഈ
പദ്ധതിയിൽ പ്രസ്തുത
നിയോജകമണ്ഡലത്തിലെ എത്ര
ട്രാൻസ്ഫോർമറുകൾ
ഉൾപ്പെട്ടിട്ടുണ്ടെന്നും
അതിനാവശ്യമായി വരുന്ന തുക
എത്രയാണെന്നും വ്യക്തമാക്കാമോ;
(
ഡി )
മൊഗ്രാൽ
പൂത്തൂർ പഞ്ചായത്തിലെ
കോട്ടക്കുന്നില്‍ റീവാംപ്‌ട്
ഡിസ്‌ട്രിബ്യൂഷന്‍ സെക്ടർ
സ്‌കീമിൽ ട്രാൻസ്‌ഫോർമർ
ഉൾപ്പെട്ടിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍
ആയത് സ്ഥാപിക്കാൻ വേണ്ടി വരുന്ന
ചെലവ് എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
പദ്ധതി ഉപേക്ഷിക്കുന്ന പക്ഷം
മറ്റേതെങ്കിലും പദ്ധതിയിൽ
ഉൾപ്പെടുത്തി കോട്ടക്കുന്നിൽ
ട്രാൻസ്ഫോർമർ സ്ഥാപിക്കുമോ
എന്ന് വ്യക്തമാക്കാമോ?
723.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുത
പദ്ധതിയിൽ ഉൾപ്പെടുത്തി
മഞ്ചേശ്വരം മണ്ഡലത്തിൽ 2023 -
24 വർഷം നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികൾ എപ്പോൾ
പൂർത്തീകരിക്കുമെന്ന്
വിശദമാക്കാമോ?
724.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന പ്രധാനമന്ത്രി
കിസാൻ ഊർജ്ജ സുരക്ഷാ ഇവം ഉത്താൻ
മഹാഭിയാൻ (പിഎം-കുസും പദ്ധതി)
പ്രകാരം 2022 - 2023 സാമ്പത്തിക
വര്‍ഷം വടക്കാഞ്ചേരി
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍ വിശദമാക്കാമോ?
725.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരമേറ്റശേഷം
നാളിതുവരെ പൂഞ്ഞാർ മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന വൈദ്യുത
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്കായി അനുവദിച്ച
തുക, പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്നിവ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
726.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
വിതരണ രംഗം
നവീകരിക്കുന്നതിനുള്ള
രണ്ടാംഘട്ട പദ്ധതിക്കായി എത്ര
കോടി രൂപയുടെ പ്രോജക്ട് ആണ്
തയ്യാറാക്കിയിട്ടുള്ളത്; ഇതിൽ
എത്ര കോടി രൂപയാണ് കേന്ദ്ര
സഹായമായി ലഭിക്കുന്നത്;
പ്രസ്തുത ഗ്രാന്റ്
തിരിച്ചടയ്ക്കേണ്ടാത്ത ഗ്രാന്റ്
ആണോ; വിശദാംശം നൽകുമോ;
(
ബി )
സ്മാർട്ട്
മീറ്റർ പദ്ധതി
നടപ്പിലാക്കിയില്ലെങ്കിൽ
വൈദ്യുതി വിതരണ രംഗം
നവീകരിക്കുന്നതിനുള്ള
രണ്ടാംഘട്ട ഗ്രാന്റ് ലഭിക്കാത്ത
സാഹചര്യം നിലവിലുണ്ടോ; എങ്കിൽ
എത്ര കോടി രൂപയുടെ ഗ്രാന്റ് ആണ്
ഈ രീതിയിൽ നഷ്ടമാവുക; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഇപ്രകാരം
കേന്ദ്രത്തിന്റെ
തിരിച്ചടയ്ക്കേണ്ടാത്ത ഗ്രാന്റ്
നഷ്ടമായാൽ കേന്ദ്ര സഹായം
ഇല്ലാതെ ഒറ്റയ്ക്ക് വൈദ്യുതി
വിതരണ രംഗം നവീകരിക്കേണ്ടതിന്
വരുന്ന ബാദ്ധ്യത
ഉപഭോക്താക്കളുടെ മേൽ ചുമത്താൻ
സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നൽകുമോ?
727.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പുരപ്പുറ സോളാര്‍ പദ്ധതി
വിപുലീകരിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പുരപ്പുറ
സോളാര്‍ പദ്ധതിക്ക് കേന്ദ്ര
സംസ്ഥാന സര്‍ക്കാരുകള്‍
നല്‍കുന്ന സബ്സിഡി
വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകള്‍
ഉള്‍പ്പെടെയുള്ള വലിയ
സ്ഥാപനങ്ങളില്‍ സോളാര്‍ പദ്ധതി
നടപ്പാക്കുന്നതിന് സ്വീകരിച്ചു
വരുന്ന നടപടികള്‍ വിശദമാക്കാമോ?
728.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
തുടങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കാമോ; ഇതുവഴി അധികമായി
എത്ര വൈദ്യുതി
ഉല്പാദിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ട്
എന്നറിയിക്കാമോ?
729.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ പടനിലം ക്ഷേത്രം,
ചുനക്കര തിരുവെെരൂര്‍ മഹാദേവ
ക്ഷേത്രം എന്നിവിടങ്ങളില്‍
യു.ജി/എ.ബി.സി. കേബിള്‍
സ്ഥാപിക്കാന്‍ 2022-23
ബഡ്ജറ്റില്‍ തുക വകയിരുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിക്കുള്ള എസ്റ്റിമേറ്റ്
ഉള്‍പ്പെടെ തയ്യാറാക്കി
നല്കിയിട്ടും ഭരണാനുമതി
ലഭ്യമായിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
ഭരണാനുമതി
ലഭിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കുമോ?
730.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
മണ്ഡലത്തില്‍ ദ്യുതി പദ്ധതി
പ്രകാരം നടന്നുവരുന്ന
പ്രവൃത്തികള്‍ ഏതൊക്കെയാണ്;
അവയ്ക്ക് അനുവദിച്ചിട്ടുളള തുക
എത്രയാണ് ; അവയുടെ പുരോഗതി
എന്തെന്ന് വിശദമാക്കാമോ?
731.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രകൃതിക്ഷോഭം
മൂലം ഉറുമി ചെറുകിട ജലവൈദ്യുത
പദ്ധതിയില്‍ എന്തൊക്കെ
നാശനഷ്ടമാണ് ഉണ്ടായത്; ആയതിന്റെ
തോത് എത്രയാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പുനഃരാംഭിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
732.
ശ്രീ
വി ശശി
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
വാഹനങ്ങളുടെ ഉപയോഗം
വ്യാപിപ്പിക്കുക എന്ന സർക്കാർ
നയം നടപ്പിലാക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനമൊട്ടാകെ
വൈദ്യുത വാഹന ചാർജിംഗ്
സ്റ്റേഷനുകളുടെ ശ്യംഖല
സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സംസ്ഥാനമൊട്ടാകെ
ചാർജിംഗ് സ്റ്റേഷനുകളുടെ ശ്യംഖല
സ്ഥാപിക്കാൻ കെ.എസ്.ഇ.ബി.
യ്ക്കും അനെര്‍ട്ടിനും
സാധിച്ചിട്ടുണ്ടോ; സംസ്ഥാനത്തെ
വൈദ്യുതവാഹനങ്ങളുടെ എണ്ണം
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്
പത്തിരട്ടിയോളമായി
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാനമൊട്ടാകെ
ചാർജിംഗ് സ്റ്റേഷനുകൾ വരുന്നത്
വൈദ്യുതിയുടെ ആവശ്യകതയിൽ വൻ
വർദ്ധനവ് ഉണ്ടാക്കുമെന്നത്
കണക്കിലെടുത്ത് സൗരോർജ്ജ
പാനലുകൾ ഉപയോഗപ്പെടുത്തുന്ന
ചാർജിംഗ് സ്റ്റേഷനുകൾ
സ്ഥാപിക്കുന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്തു
നിലവിലുള്ള വൈദ്യുത ചാർജിംഗ്
സ്റ്റേഷനുകളിൽ ഉപയോഗിക്കുന്ന
സാങ്കേതിക സംവിധാനം രാജ്യത്ത്
പ്രചാരത്തിലുള്ള
വൈദ്യുതവാഹനങ്ങൾക്ക്
അനുയോജ്യമല്ല എന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യം പരിശോധിച്ച് ആവശ്യമായ
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ?
733.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരിങ്ങല്‍കുത്ത്
ചെറുകിട ജലവൈദ്യുത പദ്ധതിയുടെ
നിലവിലെ സ്ഥാപിതശേഷി
എത്രയെന്നും പ്രതിവര്‍ഷം എത്ര
യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(
ബി )
പെരിങ്ങല്‍കുത്തില്‍
1 x 24 എം. ഡബ്ല്യൂ. ന്റെ പുതിയ
പദ്ധതിയുടെ നിർവ്വഹണം നിലവില്‍
ഏതു ഘട്ടത്തിലാണ്;
(
സി )
ഇതിലൂടെ
എത്ര യൂണിറ്റ് അധിക വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനാണ്
ലക്ഷ്യമിടുന്നത്; വിശദമാക്കുമോ?
734.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തെരുവ്
വിളക്കുകളുടെ വൈദ്യുതി ഉപയോഗം
കുറയ്ക്കുന്നതിനും
ശാസ്ത്രീയമാക്കുന്നതിനുമായി
നടപ്പിലാക്കിയ നിലാവ് പദ്ധതി
നിലവിലുണ്ടോയെന്ന് അറിയിക്കാമോ;
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയില്‍ ഏതൊക്കെ
ഗ്രാമപഞ്ചായത്തുകളിലാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ?
735.
ശ്രീ.
യു. എ. ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
നഗരസഭയിലെ പുല്ലൂർ ഏറാമ്പ്ര
പ്രദേശത്ത് നിലനിൽക്കുന്ന
രൂക്ഷമായ വോൾട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന് പ്രസ്തുത
പ്രദേശത്ത് ട്രാൻസ്ഫോർമർ
സ്ഥാപിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
736.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പവർ
ഫിനാൻസ് കോർപ്പറേഷന്റെ
കണക്കനുസരിച്ച് കെ. എസ്. ഇ. ബി.
യുടെ ഒരു വർഷത്തെ പ്രസരണ വിതരണ
നഷ്ടം എത്രയാണ്; ഇത്
കുറയ്ക്കുന്നതിനായി എന്തൊക്കെ
പദ്ധതികളാണ് നടപ്പാക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(
ബി )
സ്മാർട്ട്
മീറ്റർ പദ്ധതി പ്രസരണ വിതരണ
നഷ്ടം കുറയ്ക്കുന്നതിനുള്ള
നടപടികളുടെ ഭാഗമാണെങ്കിൽ
ഏതൊക്കെ രീതിയിലാണ് പ്രസരണ
വിതരണ നഷ്ടം പ്രസ്തുത പദ്ധതി
മുഖേന കുറയ്ക്കുവാൻ
സാധിക്കുന്നതെന്നു
വ്യക്തമാക്കുമോ;
(
സി )
വൈദ്യുതി
വിതരണ ശൃംഖല നവീകരിക്കുന്നതിന്
കേന്ദ്ര സർക്കാർ വിളിച്ച
യോഗത്തിൽ സംസ്ഥാനത്തിന്റെ
പ്രതിനിധികളെ
പങ്കെടുപ്പിക്കാത്തത് സ്മാർട്ട്
മീറ്റർ
സ്ഥാപിക്കാത്തതിനാലാണോയെന്ന്
വ്യക്തമാക്കുമോ?
737.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയിലെ അതിരപ്പിള്ളി,
മലക്കപ്പാറ തുടങ്ങിയ
മലയോരപ്രദേശങ്ങളിലേയ്ക്കുള്ള
വൈദ്യുതി വിതരണ ശൃംഖലയില്‍
മരങ്ങളും മരച്ചില്ലകളും വീണ്
വൈദ്യുതി തടസ്സമുണ്ടായി
ദിവസങ്ങളോളം വൈദ്യുതി
മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
പ്രദേശങ്ങളിലെ വൈദ്യുതി
തടസ്സവും വോള്‍ട്ടേജ് ക്ഷാമവും
പരിഹരിക്കുന്നതിന്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന നടപടികള്‍
വ്യക്തമാക്കാമോ;
(
സി )
അതിരപ്പിള്ളിയില്‍
സബ്സ്റ്റേഷന്‍ സ്ഥാപിച്ച് ഈ
പ്രശ്നത്തിന് ശാശ്വത
പരിഹാരമുണ്ടാക്കുന്ന കാര്യം
പരിഗണിക്കുമോ?
738.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തെരഞ്ഞെടുത്ത 100 പട്ടികവര്‍ഗ്ഗ
ഗോത്ര ഊരുകളില്‍ വൈദ്യൂതി
എത്തിക്കാനുള്ള പദ്ധതിയുടെ
വിശദാംശം അറിയിക്കാമോ;
പദ്ധതിയുടെ പുരോഗതി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
മലപ്പുറം
ജില്ലയിലെ ഏതെല്ലാം
പട്ടികവര്‍ഗ്ഗ ഗോത്ര
ഊരുകളിലാണ് പദ്ധതി
നടപ്പിലാക്കിയതെന്നും ഊരുകളുടെ
പേരുള്‍പ്പടെയുള്ള
വിശദാംശങ്ങളും ഓരോ ഊരിനും
ചെലവഴിക്കേണ്ട തുകയും
വ്യക്തമാക്കാമോ; ഏത്
മാര്‍ഗ്ഗത്തിലാണ് ഈ
ഊരുകളിലേക്ക് വൈദ്യുതി
എത്തിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ജില്ലയില്‍ ഇനിയും വൈദ്യൂതി
എത്താത്ത എത്ര പട്ടികവര്‍ഗ്ഗ
ഗോത്ര ഊരുകളുണ്ടെന്ന്
വിശദീകരിക്കാമോ?
739.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍
മണ്ഡലത്തില്‍ ചെറായി -
ഞാറക്കല്‍ 110 KV ഡി.സി. ലൈന്‍
(14.1 കി. മി.) നിര്‍മ്മാണ
പ്രവൃത്തിയുടെയും ഞാറയ്ക്കല്‍
66 KV സബ് സ്റ്റേഷന്‍ 110 KV
ലെവല്‍ ആയി ശേഷി
വര്‍ദ്ധിപ്പിക്കുന്ന
പ്രവൃത്തിയുടേയും നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ എപ്പോഴത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ?
740.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
നിയോജക മണ്ഡലത്തിൽ പുതിയ സബ്
സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്
പരിഗണനയിൽ ഉണ്ടോ;
(
ബി )
വിശദ
വിവരങ്ങൾ ലഭ്യമാക്കുമോ?
741.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിൽ കരിമ്പ
ഗ്രാമപഞ്ചായത്തിലെ
ഇടക്കുറിശ്ശി, ശിരുവാണി,
ചെറിയകപ്പടം മേഖലകളിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ?
742.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്മാർട്ട്
മീറ്റർ പദ്ധതി
ഉപേക്ഷിക്കുന്നതിന് കെ. എസ്. ഇ.
ബി. തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇപ്രകാരം ഒരു തീരുമാനം
എടുക്കുവാനുണ്ടായ സാഹചര്യങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി ഉപേക്ഷിക്കുമ്പോൾ
കേന്ദ്രസർക്കാരിൽ നിന്നും
ലഭിക്കേണ്ട ഏതൊക്കെ
ഇനങ്ങളിലുള്ള എത്ര വീതം
ഫണ്ടുകളാണ് സംസ്ഥാനത്തിന്
നഷ്ടമാകാൻ ഇടവരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സ്മാർട്ട്
മീറ്റർ പദ്ധതിക്കായി സംസ്ഥാന
വൈദ്യുതി ബോർഡ് ഇതിനോടകം
ചെലവഴിച്ച ആകെ തുക എത്രയാണ്;
ഇനം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ഇ )
സ്മാർട്ട്
മീറ്റർ പദ്ധതി ടോട്ടക്സ്
രീതിയിൽ മാത്രമേ നടപ്പാക്കാനാകൂ
എന്ന് കേന്ദ്ര സർക്കാർ
നിഷ്കർഷിച്ചിരുന്നോ; ടോട്ടക്സ്
മാതൃകയിൽ നടപ്പാക്കുമ്പോൾ
വൈദ്യുത വിതരണ സംവിധാനത്തിൽ
എന്തെല്ലാം മാറ്റങ്ങളാണ്
ഉണ്ടാകുക; വിശദാംശം
ലഭ്യമാക്കാമോ?
743.
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്ന ശേഷം
നാളിതുവരെ എത്ര തവണ
വൈദ്യുതനിരക്ക്
വർധിപ്പിച്ചിട്ടുണ്ട്; ഓരോ
തവണയും വര്‍ദ്ധിപ്പിച്ച നിരക്ക്
എത്രയാണ്; ഈ ഇനത്തിൽ എത്ര
രൂപയുടെ അധിക വരുമാനം
കെ.എസ്.ഇ.ബി.ക്ക്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ വന്ന ശേഷം
നാളിതുവരെ എത്ര തവണ വൈദ്യുത
സർചാർജ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്; ഓരോ
തവണയും വർദ്ധിപ്പിച്ച നിരക്ക്
എത്രയാണ്; ഈ ഇനത്തിൽ എത്ര
രൂപയുടെ അധിക വരുമാനം
കെ.എസ്ഇ.ബിക്ക്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
744.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മെയ് മുതല്‍ നാളിതുവരെ എത്ര തവണ
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന
നടപ്പാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ ഓരോ വര്‍ഷവും
ഗാര്‍ഹിക, ഗാര്‍ഹികേതര
നിരക്കുകള്‍ യൂണിറ്റിന് എത്ര
രൂപ വീതമാണ്
വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്ന
വിശദവിവരം ലഭ്യമാക്കാമോ;
(
സി )
ചാര്‍ജ്ജ്
വര്‍ദ്ധനവിലൂടെ
കെ.എസ്.ഇ.ബി.യ്ക്ക് ലഭിക്കുന്ന
അധികവരുമാനം എത്രയെന്ന്
വിശദമാക്കാമോ;
(
ഡി )
കെ.എസ്.ഇ.ബി.
യുടെ ഇപ്പോഴത്തെ സാമ്പത്തിക
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ?
745.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്മാർട്ട്
മീറ്റർ പദ്ധതി
നടപ്പിലാക്കുന്നത് സംബന്ധിച്ച്
കേന്ദ്രസർക്കാർ എന്തെങ്കിലും
നിര്‍ദ്ദേശം നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദീകരിക്കാമോ;
(
ബി )
സ്മാർട്ട്
മീറ്റർ പദ്ധതി
നടപ്പിലാക്കാതിരുന്നാൽ
ഏതെങ്കിലും തരത്തിലുള്ള
കേന്ദ്രസർക്കാർ ഗ്രാന്‍ഡ്
സംസ്ഥാനത്തിന് നഷ്ടപ്പെടുമോ;
ആണെങ്കിൽ എത്ര തുകയാണ് ഈ
ഇനത്തില്‍ നഷ്ടമാവുകയെന്ന്
വിശദീകരിക്കാമോ?
746.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര തുകയാണ് വൈദ്യുതി ബില്‍
കുടിശ്ശികയായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തുക പിരിച്ചെടുക്കാനായി
വൈദ്യുതി ബോര്‍ഡ് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
747.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ വൈദ്യുതി
ലഭിച്ചിട്ടില്ലാത്ത വീടുകളുടെ
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത ലിസ്റ്റ്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
വീടുകള്‍ക്ക് വൈദ്യുതി
നല്‍കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ;
(
സി )
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന് ശേഷം
ആലത്തൂര്‍ മണ്ഡലത്തില്‍
പുതുതായി എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും
അപേക്ഷകളിന്മേല്‍ എന്ത് നടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കുമോ?
748.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിൽ കെ.എസ്ഇ.ബി.
നടപ്പിലാക്കിവരുന്ന പദ്ധതികൾ
ഏതെല്ലാമാണെന്നും അവയുടെ
വിശദാംശവും നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ പുതുതായി
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
പദ്ധതികൾ എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
749.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം പദ്ധതിയുടെ
ഭാഗമായി എത്ര വീടുകള്‍ക്ക്
വൈദ്യുതി കണക്ഷന്‍
നല്‍കിയിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
മണ്ഡലത്തില്‍
വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത
വീടുകളുടെ എണ്ണം പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കുമോ;
പ്രസ്തുത വീടുകള്‍ക്ക് കണക്ഷന്‍
ലഭ്യമാക്കുന്നതിന് എത്ര തുക
ചെലവാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍
വിശദാംശം നൽകാമോ?
750.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പീക്ക്
സമയം ഒഴിവാക്കി ഉപയോഗിക്കുന്ന
വൈദ്യുതിക്ക് നിരക്കിൽ ഇളവ്
നൽകുവാൻ നിലവിൽ വ്യവസ്ഥ ഉണ്ടോ;
എങ്കിൽ ഇപ്രകാരം ഇളവ്
നൽകുന്നുണ്ടോ; 2023 ജൂൺ
മാസത്തിലെ വൈദ്യുതി
ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ
ഇപ്രകാരം എത്ര രൂപയുടെ ഇളവ്
ഉപഭോക്താക്കൾക്ക് അനുവദിച്ചു
നൽകിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
ബി )
മേൽപ്പറഞ്ഞ
പ്രകാരം അർഹതപ്പെട്ട ഇളവ്
ഉപഭോക്താക്കൾക്ക് നൽകുവാൻ
സാധിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ; ടൈം സോൺ റീഡിങ്
സാധ്യമാകുന്ന സ്മാർട്ട്
മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ
അര്‍ഹമായ ഇളവ്
ഗുണഭോക്താക്കൾക്ക്
ലഭ്യമാക്കുവാൻ സാധിക്കുമോ;
വിശദാംശം വ്യക്തമാക്കാമോ?
751.
ശ്രീ.
എം. എം. മണി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രണ്ടായിരത്തി
ഇരുപത്തി ഏഴോടുകൂടി സംസ്ഥാനത്തെ
വൈദ്യുതി ആവശ്യകതയുടെ അന്‍പതു
ശതമാനവും പുനരുപയോഗ ഊര്‍ജ്ജ
സ്രോതസ്സുകളില്‍ നിന്നും
കണ്ടെത്തുകയെന്ന ലക്ഷ്യം
പുര്‍ത്തിയാക്കുന്നതിനായി ഈ
മേഖലയില്‍ സര്‍ക്കാര്‍
നടത്തുന്ന ഇടപെടലുകള്‍
സംബന്ധിച്ച് വിശദീകരിക്കാമോ;
(
ബി )
ഈ
ദിശയിലേയ്ക്കുള്ള പ്രധാന
പ്രവര്‍ത്തനമെന്ന നിലയില്‍
നടപ്പാക്കുന്ന സൗര പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
സോളാര്‍
സിറ്റി പദ്ധതി
പുര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കുമോ?
752.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ നിലവില്‍ എത്ര
സോളാര്‍ പാര്‍ക്കുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഇതിലൂടെ എത്ര മെഗാവാട്ട്
വെെദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
പുതുതായി
എത്ര സോളാര്‍
പാര്‍ക്കുകള്‍ക്കാണ് അനുമതി
നല്‍കിയിട്ടുള്ളതെന്നും അവ
ഏതൊക്കെ പഞ്ചായത്തുകളിലാണ്
അനുവദിച്ചതെന്നും അറിയിക്കാമോ?
753.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വീടുകളില്‍
സൗരോര്‍ജ്ജ പാനല്‍ സ്ഥാപിച്ച്
അധികമായി ഉത്പാദിപ്പിക്കുന്ന
വൈദ്യുതി ബോര്‍ഡിനു തന്നെ
തിരിച്ച് നല്‍കാന്‍ കഴിയുന്ന
പദ്ധതി നിലവിലുണ്ടോ;
(
ബി )
ഈ
പദ്ധതിക്ക് സര്‍ക്കാര്‍ സബ്സിഡി
നല്‍കി വരുന്നുണ്ടോ;
(
സി )
ഗുരുവായൂര്‍
മണ്ഡലത്തില്‍ ഈ പദ്ധതിയില്‍
ഗുണഭോക്താക്കള്‍ ഉണ്ടോയെന്ന്
അറിയിക്കാമോ?
754.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലത്ത്
സൗരോര്‍ജ്ജത്തില്‍ നിന്നും എത്ര
മെഗാവാട്ട് വൈദ്യുതി
ഉത്പാദിപ്പിക്കാന്‍
കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ;
(
ബി )
സൗരോര്‍ജ്ജത്തില്‍
നിന്നും 1000 മെഗാവാട്ട്
വൈദ്യുതി ലഭ്യമാക്കാനുള്ള
പദ്ധതിക്കായി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നത് എന്ന്
വിശദമാക്കാമോ?
755.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സൗരോര്‍ജ്ജം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്;
വിശദമാക്കുമോ;
(
ബി )
സര്‍ക്കാര്‍,
പൊതുമേഖലാ സ്ഥാപനങ്ങളില്‍
വൈദ്യുതി ഉപയോഗത്തിന് അതാത്
ഇടങ്ങളില്‍ തന്നെ സോളാര്‍
പാനലുകള്‍ സ്ഥാപിച്ച്
ഊര്‍ജ്ജോത്പാദനം നടത്തി
സ്വയംപര്യാപ്തത കൈവരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(
സി )
കൂത്തുപറമ്പ്
മണ്ഡലത്തിലെ വിവിധ ആരോഗ്യ
കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള
സ്ഥാപനങ്ങളില്‍ ഇത്തരം സോളാര്‍
പാനല്‍ സ്ഥാപിക്കാനുള്ള
നടപടികള്‍ സ്വീകരിക്കാമോ;
വിശദമാക്കുമോ;
(
ഡി )
നിലവില്‍
കൂത്തുപറമ്പ് മണ്ഡലത്തിലെ
ഏതെങ്കിലും സ്ഥാപനങ്ങളില്‍
ഇത്തരം പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടിയായിട്ടുണ്ടോ; എങ്കില്‍
ഏതൊക്കെ സ്ഥാപനങ്ങളിലാണെന്ന്
വിശദമാക്കുമോ?
756.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുരപ്പുറ
സോളാർ പദ്ധതി കൈപ്പമംഗലം
മണ്ഡലത്തിൽ വ്യാപകമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
സാമ്പത്തികമായി
പിന്നാക്കം നിൽക്കുന്ന
കുടുംബങ്ങൾക്ക് ഉചിതമായ
ആനുകൂല്യങ്ങൾ നൽകി പദ്ധതിയുടെ
ഉപഭോക്താക്കളാക്കാനുള്ള നടപടികൾ
എന്തെങ്കിലും പരിഗണയിലുണ്ടോ;
വ്യക്തമാക്കുമോ ?
757.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്മാർട്ട്
മീറ്റർ പദ്ധതി നടപ്പാക്കുന്നത്
വൈദ്യുതി മോഷണവും മീറ്ററുകളിലെ
കൃത്രിമവും കണ്ടെത്തുന്നതിന്
അനുയോജ്യമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം നൽകാമോ;
(
ബി )
വൈദ്യുതി
മോഷണം കണ്ടെത്തുന്നതിന് നിലവിൽ
കെ. എസ് . ഇ .ബി. യിൽ എന്ത്
സംവിധാനമാണ്
ഏർപ്പെടുത്തിയിട്ടുള്ളത്; ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം എത്ര വൈദ്യുതി
മോഷണ കേസുകൾ
കണ്ടെത്തിയിട്ടുണ്ട്; ഇതിന്റെ
പിഴ ഇനത്തിൽ എത്ര തുക
ഈടാക്കിയിട്ടുണ്ട്; വിശദാംശം
നൽകുമോ?
758.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വൈദ്യുതി അപകടങ്ങള്‍
കുറയ്ക്കുന്നതിനുവേണ്ടി ഈ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
759.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തെരുവ്
വിളക്കുകള്‍ മാറ്റി എല്‍.ഇ.ഡി.
ലൈറ്റുകള്‍ സ്ഥാപിക്കുന്ന
നിലാവ് പദ്ധതിയില്‍ ഒറ്റപ്പാലം
മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തുകള്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഒറ്റപ്പാലം
മുനിസിപ്പാലിറ്റി
ഉള്‍പ്പെട്ടിട്ടുണ്ടോ;
അറിയിക്കുമോ?
760.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്ദമംഗലത്തെ
കെ.എസ്. ഇ.ബി. സെക്ഷന്‍ ഓഫീസ്
കെട്ടിടം നിര്‍മ്മിക്കാന്‍
ശിലാസ്ഥാപനം നടത്തിയത്
എന്നാണെന്ന് വ്യക്തമാക്കാമോ;
(
ബി )
ഈ
ഓഫീസിനായുള്ള കെട്ടിടത്തിന്റെ
പ്രവൃത്തി ആരംഭിക്കാന്‍
സാധിച്ചിട്ടില്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
വാടക
കെട്ടിടത്തിലാണ് ഇപ്പോഴും
ഓഫീസ്
പ്രവര്‍ത്തിക്കുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
കുന്ദമംഗലം
മിനി സിവില്‍ സ്റ്റേഷനില്‍
ഓഫീസിനുള്ള സ്ഥലം
ലഭ്യമാക്കിയിട്ടും അങ്ങോട്ട്
മാറ്റാതിരിക്കുന്നതിനുള്ള കാരണം
വ്യക്തമാക്കാമോ?
761.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ പാടിയോട്ടുചാല്‍
കെ.എസ്.ഇ.ബി. സെക്ഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് പുതുക്കിയ ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
സാങ്കേതിക
നടപടികള്‍ പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ പ്രവൃത്തികള്‍
എപ്പോള്‍ തുടങ്ങാന്‍
കഴിയുമെന്ന് അറിയിക്കാമോ?
762.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023-24
വര്‍ഷത്തെ ബഡ്ജറ്റില്‍ കെ.എസ്.
ഇ. ബി. യ്ക്ക് സ്വന്തമായി
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
വകയിരുത്തിയ തുക എത്രയാണെന്ന്
അറിയിക്കാമോ;
(
ബി )
പട്ടാമ്പി
മണ്ഡലത്തില്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന വിളയൂര്‍
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
763.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുനലൂർ
കെ.എസ്.ഇ.ബി. സബ്സ്റ്റേഷനിൽ
നിന്ന് പുനലൂരിൽ നിർമാണം നടന്നു
വരുന്ന റെയില്‍വേ സബ്സ്റ്റേഷനിൽ
വൈദ്യുതി എത്തിക്കുന്നതിന്
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ
സമർപ്പിച്ച 27.5 കോടിയുടെ
അടങ്കലിന് കെ.എസ്.ഇ.ബി. അനുമതി
നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി )
പുനലൂർ
- ചെങ്കോട്ട റെയില്‍ പാത
വൈദ്യുതീകരണം പൂർത്തിയാക്കി,
പാത കമ്മീഷൻ ചെയ്യുന്നതിന്
കൊല്ലം റെയിൽവേ ട്രാക്ഷൻ
സബ്സ്റ്റേഷനിൽ എന്നത്തേക്ക്
വൈദ്യുതി നൽകാനാവുമെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
വിഷയത്തിൽ റെയിൽ
ഉദ്യോഗസ്ഥരുടെയും , വകുപ്പ്
മന്ത്രിയുടെയും എം.എൽ.എ.യുടെയും
സാന്നിധ്യത്തിൽ 7
മാസങ്ങൾക്കുമുമ്പ് ചേർന്ന
യോഗത്തിലെ തീരുമാനം അനുസരിച്ച്
കൈക്കൊണ്ടിട്ടുള്ള തുടർനടപടികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
764.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ
വിവിധ സ്ഥലങ്ങളില്‍
നിലനില്‍ക്കുന്ന വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
മണിയൂരിലെ
സബ്സ്റ്റേഷന്‍
നിര്‍മ്മിക്കുന്നതുവഴി ഏതൊക്കെ
പ്രദേശങ്ങളിലെ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കാന്‍
സാധിക്കുമെന്നറിയിക്കാമോ;
(
സി )
മണിയൂരിലെ
സബ്സ്റ്റേഷന്‍
നിര്‍മ്മാണത്തിന്റെ നിലവിലെ
അവസ്ഥ എന്താണെന്ന്
വിശദമാക്കാമോ?
765.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊന്നാനി
മണ്ഡലത്തിലെ ചങ്ങരംകുളം മേഖലയിൽ
രൂക്ഷമായ വോൾട്ടേജ് ക്ഷാമം
പരിഹരിക്കുവാന്‍ ഒരു വൈദ്യുതി
സബ് സ്റ്റേഷന്‍ പണിയുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന് സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ?
766.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2010-ല്‍
വൈദ്യുതി ബോര്‍ഡ് ആവിഷ്കരിച്ച
നെല്ലിക്കാപറമ്പ് സബ്സ്റ്റേഷന്‍
ഇനിയും
പ്രവര്‍ത്തനമാരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(
ബി )
സബ്സ്റ്റേഷന്‍
ആരംഭിക്കുന്നതിനുള്ള അടിയന്തര
നടപടികള്‍ സ്വീകരിക്കാമോ?
767.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ കടമ്പഴിപ്പുറം
ഗ്രാമപഞ്ചായത്തില്‍ ഇറിഗേഷന്‍
വകുപ്പിന്റെ സ്ഥലം കെ.എസ്.ഇ.ബി.
സബ് സ്റ്റേഷന്‍
നിര്‍മ്മാണത്തിന്
വിട്ടുനല്‍കുന്നതുമായി
ബന്ധപ്പെട്ട ഫയല്‍ നിലവില്‍ ഏത്
ഘട്ടത്തിലാണ് എന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലം കെ. എസ്. ഇ. ബി. യ്ക്ക്
വിട്ടു നല്‍കുന്നതിന് ഇറിഗേഷന്‍
വകുപ്പിന്റെ എന്‍.ഒ.സി.
ലഭിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
768.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തിലെ ആര്യന്‍കോട്,
കള്ളിക്കാട്, പെരുങ്കടവിള,
വെള്ളറട, ഒറ്റശേഖരമംഗലം,
അമ്പൂരി എന്നീ മലയോര
പഞ്ചായത്തുകളിലെ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിനായി
ഒറ്റശേഖരമംഗലം കേന്ദ്രമാക്കി
ഒരു 110 കെ.വി. സബ്സ്റ്റേഷന്‍
സ്ഥാപിക്കണം എന്ന്
ആവശ്യപ്പെട്ട്
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്‍മേല്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(
ബി )
സബ്
സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി
ഭൂമി ഏറ്റെടുക്കൽ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഒറ്റശേഖരമംഗലം ഗവ: സ്കൂളിനു
സമീപം കണ്ടെത്തിയ ഭൂമി
പദ്ധതിയ്ക്ക് അനുയോജ്യമാണോ;
വിശദമാക്കുമോ;
(
സി )
പദ്ധതി
ആരംഭിക്കുന്നതിന്റെ ഭാഗമായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണ്; നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും ചെലവ്
എത്ര പ്രതീക്ഷിക്കുന്നുവെന്നും
വെളിപ്പെടുത്തുമോ; വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
സബ്സ്റ്റേഷന്റെ
നിര്‍മ്മാണം എത്രയും വേഗം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
769.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കരിന്തളം
400 കെ.വി. സബ്സ്റ്റേഷൻ,
ഉഡുപ്പി - കാസർഗോഡ് 400 കെ.വി.
ലൈൻ നിർമ്മാണം എന്നിവയുടെ
പുരോഗതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിർമ്മാണത്തിനായി
സ്ഥലം ഉടമകൾക്ക് നൽകിയ
നഷ്ടപരിഹാരം സംബന്ധിച്ച്
വിശദാംശം ലഭ്യമാക്കാമോ?
770.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടിക്കാട്
ഭാഗത്ത് 110 കെ.വി. സബ്
സ്റ്റേഷന്‍ സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഉണ്ടെങ്കില്‍
പ്രസ്തുത പ്രൊപ്പോസലുമായി
ബന്ധപ്പെട്ട് നിലവിലെ സ്ഥിതി
വിവരങ്ങള്‍ എന്താണെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി വേഗത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
771.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ നിര്‍ദ്ദിഷ്ട
വെന്നിയൂർ കെ.എസ്.ഇ.ബി.
സബ്സ്റ്റേഷന്റെ കപ്പാസിറ്റി
എത്രയാണ്; ആയതിന്റെ നിർമ്മാണ
പുരോഗതിയുടെ വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
772.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
ഹൈഡല്‍ ടൂറിസം സെന്ററില്‍
കഴിഞ്ഞ രണ്ട്
വര്‍ഷത്തിനുള്ളില്‍ നടന്ന വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഇതിന്റെ
ഫലമായി ലഭിച്ച വരുമാനത്തിന്റെ
വിശദാംശങ്ങള്‍ നല്‍കാമോ?
773.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യുടെ ശൃംഖലയുമായി
ബന്ധപ്പെടുത്താതെ വൈദ്യുതി
ഉല്പാദിപ്പിച്ച്
ഉപയോഗിക്കുന്നതിന് അനെർട്ട്
മുഖേനയോ ഏതെങ്കിലും ഏജന്‍സി
മുഖേനയോ സ്വകാര്യ
വ്യക്തികള്‍ക്ക്
സാധിക്കുമോയെന്ന് അറിയിക്കാമോ;
(
ബി )
അത്തരം
ഉല്പാദനവും ഉപയോഗവും
എവിടെയെല്ലാം
നടക്കുന്നുണ്ടെന്ന്
അറിയിക്കാമോ; ആയതിനായി
എന്തൊക്കെ അനുമതികളാണ് സ്വകാര്യ
വ്യക്തികള്‍
കരസ്ഥമാക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(
സി )
കാറ്റ്,
സൗരോർജ്ജം എന്നിവ മുഖേന
ഉല്പാദിപ്പിക്കുന്ന വൈദ്യുതി
കെ.എസ്.ഇ.ബി. യുടെ ശൃംഖലയുമായി
ബന്ധിപ്പിക്കാതെ
ഉപയോഗിക്കുന്നതിന് എന്തെങ്കിലും
നിയമ തടസ്സങ്ങൾ ഉണ്ടോയെന്ന്
വിശദമാക്കാമോ?
774.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
സർക്കാർ വകുപ്പുകൾ കുടിശിക
ഇനത്തിൽ വൈദ്യുതി ബോർഡിന്
നൽകാനുള്ള തുക എത്രയാണ്
എന്നതിന്റെ വിശദാംശം വകുപ്പ്
തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
കുടിശിക
തുകയുടെ പേരിൽ പോലീസ് വകുപ്പും
വൈദ്യുതി ബോർഡും തമ്മിലുള്ള
തർക്കം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ;
(
സി )
വൈദ്യുതി
കുടിശിക തുക ബന്ധപ്പെട്ട
വകുപ്പുകളിൽ നിന്നും
പിരിച്ചെടുക്കുവാൻ വൈദ്യുതി
ബോർഡ് സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
775.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തില്‍ നിലവില്‍ ഏതൊക്കെ
സ്ഥലങ്ങളിലാണ് ഇലക്ട്രിക്
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തു
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം
വര്‍ദ്ധിക്കുന്നതു കാരണം
പുതുതായി ചാര്‍ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
എങ്കിൽ
കുറ്റ്യാടി മണ്ഡലത്തില്‍
ഏതൊക്കെ സ്ഥലങ്ങളിലാണ്
പുതുതായി ഇലക്ട്രിക് ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
776.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ പഞ്ചമി
സ്‌കൂള്‍ പരിസരം, കക്കൂത്ത്,
കുരുവമ്പലം, ചെറുകര, ഏലംകുളം,
കട്ടുപ്പാറ, താഴേക്കോട്,
മാട്ടറക്കല്‍, അരക്കുപറമ്പ്,
പുത്തൂര്‍, ഒടമല, കുറ്റിപ്പുളി
ഭാഗങ്ങളില്‍ ഏറെക്കാലമായി
വോള്‍ട്ടേജ് പ്രശ്‌നം
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
അത് പരിഹരിക്കുന്നതിന് എന്ത്
നടപടിയാണ് കെ.എസ്.ഇ.ബി.
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
സി )
പ്രശ്‌നത്തിന്റെ
ശാശ്വത പരിഹാരത്തിന് എന്ത്
നടപടികള്‍ കൈക്കൊള്ളാനാണ്
കെ.എസ്.ഇ.ബി.
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
777.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
മണ്ഡലത്തിലേയ്ക്കായി
സ്ഥാപിച്ചിട്ടുളള ഇലക്ട്രിക്
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍
എവിടെയൊക്കെയാണെന്നും
(പോസ്റ്റ് നമ്പര്‍ സഹിതം)
ആയതിന്റെ പ്രവര്‍ത്തന പുരോഗതി
എന്തെന്നും വിശദമാക്കാമോ?
778.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ വെന്നിയൂർ
കെ.എസ്.ഇ.ബി. ഗസ്റ്റ് ഹൗസിന്റെ
നിർമ്മാണ പുരോഗതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നിർമ്മാണത്തിന്
എന്തെങ്കിലും തടസ്സങ്ങൾ
നിലവിലുണ്ടോ എന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുടെ നിർമ്മാണവുമായി
ബന്ധപ്പെട്ട് നിലവിൽ
പൂർത്തീകരിച്ച നടപടികളും ഇനി
പൂർത്തീകരിക്കാനുള്ള നടപടികളും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തിയുടെ നിർമ്മാണം
എന്നേക്ക് ആരംഭിക്കാൻ
ആകുമെന്നും, എന്നേക്ക്
പൂർത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ?
779.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാരമ്പര്യേതര ഊര്‍ജ്ജ
സ്രോതസ്സുകളായി
ഗണിക്കപ്പെടുന്നത് ഏതെല്ലാം
സ്രോതസ്സുകളില്‍ നിന്നുള്ള
ഊര്‍ജ്ജമാണെന്ന് അറിയിക്കുമോ;
(
ബി )
ഇവയെ
പ്രോല്‍സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതിയുടെ
പൂര്‍ണ്ണമായ വിശദാംശം നല്‍കുമോ;
ഇതിനായി എംപാനല്‍ ചെയ്യപ്പെട്ട
ഏജന്‍സികള്‍ ഏതെല്ലാമാണ്; ജില്ല
തിരിച്ച് അറിയിക്കുമോ?
780.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍
ഓഫീസുകളിലും സ്കൂളുകളിലും
സോളാര്‍ പാനല്‍ ചെയ്യുന്ന
പദ്ധതിയുടെ പൂര്‍ണ്ണ വിവരം
ലഭ്യമാക്കാമോ;
(
ബി )
നിലവില്‍
സോളാര്‍ പാനല്‍ ചെയ്ത ഓഫീസുകൾ
/ സ്‌കൂളുകൾ, ഇനി ചെയ്യാനുളളവ,
അനുമതി ലഭിയ്ക്കാനുളളവ, ഇതുവഴി
ലഭ്യമാക്കുന്ന വെെദ്യുതി എന്നിവ
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
|
|
|
|
|
|
|
|