UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6229.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. 20.10.2021-ൽ പ്രസിദ്ധീകരിച്ച സഹകരണ വകുപ്പ് ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിൽ നിന്നും നാളിതുവരെ എത്ര ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികയിലെ എല്ലാ ഒഴിവുകളും പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യുന്നതിനും കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
6230.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക ഉല്പാദനം, സംഭരണം, സംസ്കരണം, വിപണനം എന്നിവയിൽ മുന്നേറ്റമുണ്ടാക്കുന്നതിനും സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
6231.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ മുഖേന സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര കര്‍ഷകര്‍ക്ക് സഹകരണ സ്ഥാപനങ്ങള്‍ മുഖേന വായ്പ ലഭ്യമാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
6232.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലയിലെ പുന്നപ്ര സാഗര സഹകരണ ആശുപത്രിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഈ ആശുപത്രിയുടെ വരുമാനം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആശുപത്രിക്ക് കേപ്പ് വഴി നല്‍കിയിട്ടുള്ള സാമ്പത്തിക സഹായത്തിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ആശുപത്രിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ സംവിധാനത്തിന് ആവശ്യമായ പുതിയ ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ആശുപത്രിയിലെ കാലപ്പഴക്കം വന്ന മെഡിക്കല്‍ എക്വിപ്മെന്റുകൾ മാറ്റി പുതിയത് വാങ്ങുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഇ )
പുന്നപ്ര സാഗര സഹകരണ ആശുപത്രിയില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന കരാര്‍ ജോലിക്കാരെയും മുന്‍പ് സ്ഥിരപ്പെടുത്തിയപ്പോള്‍ വിട്ടുപോയവരെയും സ്ഥിരപ്പെടുത്തുവാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( എഫ് )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സാഗര സഹകരണ ആശുപത്രിയില്‍ നടത്തിയിട്ടുള്ള താൽക്കാലികവും സ്ഥിരവും ആയ നിയമനങ്ങളുടെയും നിയമനരീതിയുടെയും വിശദാംശം ലഭ്യമാക്കുമോ?
6233.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും അവയ്ക്ക് അംഗീകാരം ലഭിക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
വിവിധ മേഖലകളിലായി എത്ര സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
( സി )
സഹകരണ സംഘം നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിന് ഉദ്ദേശ്യമുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
6234.
ശ്രീ സി ആര്‍ മഹേഷ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ മെഡിക്കൽ കോളേജുകൾ സർക്കാർ മെഡിക്കൽ കോളേജുകളാക്കി മാറ്റുന്നതിനോടനുബന്ധിച്ച് സഹകരണ മെഡിക്കൽ കോളേജുകളിലെ ജീവനക്കാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് ഉൾക്കൊള്ളിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
കണ്ണൂർ സഹകരണ മെഡിക്കൽ കോളേജ് സർക്കാർ മെഡിക്കൽ കോളേജാക്കി മാറ്റുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് ഓപ്ഷൻ വ്യവസ്ഥകൾക്ക് അനുസൃതമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് വരുന്നതിനുള്ള സാഹചര്യം ഉണ്ടായിരുന്നതുപോലെ എറണാകുളം സഹകരണ മെഡിക്കൽ കോളേജ് ഏറ്റെടുത്തപ്പോൾ ജീവനക്കാരെ പ്രസ്തുത വകുപ്പിലേക്ക് ഉൾക്കൊള്ളിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
എറണാകുളം സഹകരണ മെഡിക്കൽ കോളേജ് സർക്കാർ മെഡിക്കൽ കോളേജാക്കി മാറ്റിയപ്പോൾ മിനിസ്റ്റീരിയൽ ജീവനക്കാരെ മാത്രം മാനദണ്ഡ പ്രകാരമല്ലാതെ സ്ഥാനക്കയറ്റ തസ്തികകളിലേക്ക് ഉൾക്കൊള്ളിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
6235.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക മേഖലയിലെ ഉല്‍പാദനം, സംഭരണം, സംസ്കരണം, വിപണനം എന്നിവയില്‍ ഇടപെട്ട് പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുവാനും വൈവിധ്യവൽക്കരണത്തിലൂടെ അധിക വരുമാനം ലഭ്യമാക്കുവാനും സഹകരണ വകുപ്പ് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6236.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിൽ നിന്ന് ലോണെടുത്ത് തിരിച്ചടവിൽ മുടക്കം വരുത്തിയവർക്ക് പലിശയിൽ ഇളവ് നൽകുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ലോണെടുത്തയാൾ മരണപ്പെട്ടാൽ പ്രസ്തുത ലോൺ എഴുതി തള്ളുന്നതിന് എന്തെല്ലാം പദ്ധതികൾ ഉണ്ട്; പ്രസ്തുത പദ്ധതികൾ എല്ലാ ലോണുകൾക്കും ബാധകമാക്കുമോയെന്ന് വ്യക്തമാക്കുമോ?
6237.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ കേന്ദ്രം രൂപീകരിക്കുന്ന ദേശീയതല സഹകരണ സംഘങ്ങളില്‍ അംഗത്വമെടുക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോയെന്നും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നടപടി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
6238.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ സഹകരണ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് അറിയിക്കുമോ; പ്രസ്തുത സ്ഥാപനങ്ങളിലെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പർ എന്നിവ ലഭ്യമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ കരാ‍ര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്രസേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍, അതിനാവശ്യമായ മുന്നുപാധികള്‍/രേഖകള്‍ ഏതൊക്കെയെന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
6239.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (എം.ആര്‍.) വകുപ്പ് സ.ഉ.(പി) നം.3/2017 ഉഭപവ. തീയതി 25/02/2017 പ്രകാരം സംസ്ഥാന സഹകരണ വകുപ്പില്‍ 2023 ഏപ്രില്‍ 30 ന്‌ മുന്‍പ്‌ ഓണ്‍ലൈനായി പൊതുസ്ഥലംമാറ്റം പൂര്‍ത്തീകരിക്കുമോ; പൊതു സ്ഥലംമാറ്റത്തിനായി ജീവനക്കാരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എന്നാണെന്ന് അറിയിക്കാമോ;
( ബി )
സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം നടപ്പിലാക്കുന്നതില്‍ എന്തെങ്കിലും തടസം നിലവിലുണ്ടോ എന്നറിയിക്കാമോ;
( സി )
2021, 2022 വര്‍ഷങ്ങളിൽ സഹകരണ വകുപ്പ് പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകൾക്കെതിരെ വകുപ്പിനെ എതിര്‍കക്ഷിയാക്കി ജീവനക്കാര്‍ അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണലിലോ കേരള ഹൈക്കോടതിയിലോ കേസുകൾ ഫയൽ ചെയ്തിട്ടുണ്ടോ; എങ്കിൽ എത്ര കേസുകൾ ഫയൽ ചെയ്തിട്ടുണ്ട് എന്നത് സംബന്ധിച്ച വിശദാംശം അറിയിക്കാമോ?
6240.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളുടെ അതിവിപുലമായ ശൃംഖല ഉപയോഗിച്ച് മത്സ്യം, പച്ചക്കറി, മാംസം എന്നിവയുടെയും പാല്‍ ഉല്പപ്പന്നങ്ങളുടെയും പഞ്ചായത്തുതല വില്പപ്പന കേന്ദ്രം ആരംഭിക്കുവാനും അതുവഴി സുരക്ഷിത ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6241.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ഓഡിറ്റ് കൂടുതൽ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച ടീം ഓഡിറ്റ് സംവിധാനം സംസ്ഥാനത്ത് പൂർണ്ണമായും നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ; ഈ സംവിധാനം സംസ്ഥാനത്ത് പൂർണ്ണമായും നടപ്പിലാക്കാന്‍ കൂടുതൽ ഓഡിറ്റർമാരെ ആവശ്യമായി വരുമോ; എങ്കിൽ എത്ര ഓഡിറ്റർമാരെ അധികമായി വേണ്ടി വരുമെന്ന് വ്യക്തമാക്കാമോ;
( ബി )
സഹകരണ ഓഡിറ്റ് കാര്യക്ഷമമായി നടത്താൻ താലൂക്ക് തലത്തിലുള്ള സംവിധാനം എന്താണ്; ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലുമുണ്ടോ; ഇല്ലെങ്കിൽ നിലവിലില്ലാത്ത താലൂക്കുകൾ ഏതൊക്കെയാണെന്നും അവിടങ്ങളിൽ കൂടി പ്രസ്തുത സംവിധാനം ഏർപ്പെടുത്തുവാൻ നടപടി സ്വീകരിക്കുമോയെന്നും അറിയിക്കാമോ;
( സി )
സഹകരണ വകുപ്പിലെ ജനറൽ വിഭാഗത്തിൽ ഭരണപരമായ കാര്യങ്ങൾ നിറവേറ്റുന്നതിനും ഇൻസ്പെക്ഷൻ നടത്തുന്നതിനുമായി മതിയായ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർമാർ നിലവിലുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർമാരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്നും ഇത് പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയതിട്ടുണ്ടോ എന്നും ഇല്ലെങ്കിൽ കാരണം എന്താണെന്നും വ്യക്തമാക്കാമോ;
( ഇ )
സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകൾ എത്രയെന്നും പ്രസ്തുത ഒഴിവുകൾ നികത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ?
6242.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വെെപ്പിന്‍ മണ്ഡലത്തില്‍ നിന്ന് വിദ്യാതരംഗിണി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായ്പ അനുവദിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും എത്ര തുക വായ്പയായി അനുവദിച്ചുവെന്നും വിശദമാക്കാമോ?
6243.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസ്ക് ഫണ്ട് ലഭിക്കുന്നതിന് അപേക്ഷ ഫോറം ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
വായ്പ കുടിശിക ഉള്ളവർക്ക് റിസ്ക് ഫണ്ട് ആനുകൂല്യം നൽകുന്നുണ്ടോ; ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിബന്ധന നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ വിശദാംശം നൽകാമോ;
( സി )
റിസ്ക് ഫണ്ടിന് അർഹതപ്പെട്ടവരിൽ ബഹുഭൂരിപക്ഷം പേരും പ്രസ്തുത പദ്ധതിയെ കുറിച്ച് അറിവില്ലാത്തവരാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
സഹകരണ ബാങ്ക് അധികൃതർ പലപ്പോഴും റിസ്ക് ഫണ്ട് അപേക്ഷകൾ നൽകുന്നത് നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തെ മറികടക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ?
6244.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹകരണ വകുപ്പിൽ എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ എന്ന് അറിയിക്കാമോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
അംഗ സമാശ്വാസ നിധിയെക്കുറിച്ച് വിശദമാക്കാമോ?
6245.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ കൈവശമുള്ള മിച്ചഫണ്ട് ഉപയോഗിച്ച് പശ്ചാത്തല വികസന പദ്ധതികളും ലൈഫ് പദ്ധതി ഉള്‍പ്പെടെയുള്ള സാമൂഹ്യ സേവന വികസന പദ്ധതികളും ആസൂത്രണം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
6246.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലയളവില്‍ നാളിതുവരെ റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ വിവിധ സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്നും സഹകരണ ബോര്‍ഡിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവയില്‍ എത്ര അപേക്ഷകളിന്മേൽ തീര്‍പ്പ് കല്പിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ആനുകൂല്യം ലഭ്യമായവരുടെ എണ്ണവും അനുവദിച്ച തുകയും സഹകരണ സംഘങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് ലഭ്യമാക്കുമോ;
( സി )
ആനുകൂല്യം ലഭ്യമാക്കുവാന്‍ ശേഷിക്കുന്ന അപേക്ഷകരുടെ എണ്ണവും ആയത് അനുവദിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണവും വിശദമാക്കുമോ;
( ഡി )
പ്രസ്തുത ഫണ്ട് വിതരണം ചെയ്യുന്നതിന് നിലവില്‍ കാലതാമസം നേരിടുന്നുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ; അര്‍ഹരായിട്ടുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും റിസ്ക് ഫണ്ട് ആനുകൂല്യം കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6247.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മെമ്പര്‍ റിലീഫ് ഫണ്ട് പദ്ധതി പ്രകാരം 2021-22, 2022-23 എന്നീ വര്‍ഷങ്ങളില്‍ അരുവിക്കര മണ്ഡലത്തിലെ സഹകരണ സംഘങ്ങള്‍ ചെലവഴിച്ച തുക എത്രയാണെന്ന് അറിയിക്കാമോ; വിശദമാക്കുമോ?
6248.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ നിന്ന് റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് സഹകരണ ബോര്‍ഡ് മുമ്പാകെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവയില്‍ എത്ര അപേക്ഷകളിന്മേല്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ആനുകൂല്യം ലഭിച്ചവരുടെ എണ്ണവും തുകയും സഹകരണ സംഘങ്ങള്‍ തിരിച്ച് ലഭ്യമാക്കാമോ?
6249.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആലത്തൂര്‍ മണ്ഡലത്തിലെ വിവിധ സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി സഹകരണ ബോര്‍ഡില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേൽ എത്ര പേര്‍ക്ക് റിസ്ക് ഫണ്ട് ആനുകൂല്യം ലഭ്യമായിട്ടുണ്ടെന്നും ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
മേല്‍ സൂചിപ്പിച്ച അപേക്ഷകളിൽ ഇനി ആനുകൂല്യം ലഭിക്കാനുള്ളവരുടെ പേരുവിവരം ലഭ്യമാക്കുമോ; വിശദമാക്കാമോ?
6250.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതി സഹകരണ വകുപ്പില്‍ നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത ഫണ്ട് മുഖേന എത്ര പദ്ധതികള്‍ക്ക് എത്ര രൂപ വീതം അനുവദിച്ച് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
6251.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ നവകേരളീയം പദ്ധതി പ്രകാരം എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവയില്‍ എത്രയെണ്ണം തീര്‍പ്പാക്കിയെന്നും പഞ്ചായത്ത് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ എത്ര പേര്‍ക്ക് നവകേരളീയം പദ്ധതിയുടെ ആനുകൂല്യം ലഭിച്ചുവെന്ന് വിശദമാക്കാമോ?
6252.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ഏപ്രിൽ മുതൽ 2023 ഫെബ്രുവരി വരെ മണ്ണാർക്കാട് മണ്ഡലത്തിലെ സഹകരണ ബാങ്കുകളിൽ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട് എന്നതിന്റെ വിശദാംശം ബാങ്ക് അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളിൽ എത്ര പേർക്ക് റിസ്ക് ഫണ്ടിൽ നിന്നും ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നുള്ള വിവരം ബാങ്ക് തിരിച്ച് ലഭ്യമാക്കാമോ?
6253.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ല സഹകരണ ബാങ്കുകൾ കേരള ബാങ്ക് ആക്കി മാറ്റിയതിന് ശേഷം കർഷകർക്കും വ്യാപാരികൾക്കും നൽകിവരുന്ന ഏതെങ്കിലും വായ്പ നിർത്തലാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
6254.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്ന് വായ്‌പ എടുത്ത് തിരിച്ചടക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി നീട്ടിക്കൊണ്ടുള്ള സഹകരണ വകുപ്പിന്റെ ഉത്തരവ്, ബാങ്ക് അധികാരികൾ അംഗീകരിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കോവിഡും പ്രളയവും മറ്റ് പ്രയാസങ്ങളും കാരണം വായ്‌പ തിരിച്ചടവ് സാധ്യമല്ലാത്ത സാഹചര്യത്തിൽ പലിശ കുറച്ചുകൊണ്ട് തിരിച്ചടവ് പ്രോത്സാഹിപ്പിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
ജപ്തി നടപടികൾ താല്‍ക്കാലികമായി നിർത്തിവയ്ക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം നൽകുമോ എന്ന് വ്യക്തമാക്കാമോ?
6255.
ശ്രീ. എം.വിജിന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. ടി. എ. റഹീം
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ നിക്ഷേപം കേരള വികസനത്തിന് എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്ത് സഹകരണ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം സഹകരണ ബാങ്കുകളും സംഘങ്ങളുമാണ് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമാകുന്നതെന്നും എത്ര രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
യുവജനങ്ങളെ കൂടുതലായി സഹകരണ മേഖലയിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശ നിരക്കിൽ പ്രത്യേക വര്‍ദ്ധനവ് ഉണ്ടോ; നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ സഹകരണ ബാങ്കുകള്‍ മറ്റ് ബാങ്കുകളേക്കാൾ മുന്നിലാണോ; വിശദമാക്കാമോ?
6256.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുള്ള തൃശൂര്‍ ജില്ലയിലെ അടാട്ട് ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിലെ നാളിതുവരെയുള്ള വോട്ടവകാശമുള്ള ഓഹരി ഉടമകളുടെ പേര് വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഭരണം നിലവില്‍ വന്നതിനുശേഷം പുതുതായി അംഗത്വം നല്‍കിയ വോട്ടവകാശമുള്ള ഓഹരി ഉടമകളുടെ പേരുവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഭരണം നിലവില്‍ വന്നതിനുശേഷം നീക്കം ചെയ്ത വോട്ടവകാശമുള്ള ഓഹരി ഉടമകളുടെ പേരുവിവരം ലഭ്യമാക്കുമോ?
6257.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന ഗസറ്റഡ് ഓഫീസേഴ്സ് സഹകരണ സംഘത്തിന്റെ ബോർഡ്‌ മെമ്പർമാർ ആരെല്ലാമാണെന്നും ഇവരുടെ കാലാവധി എന്ന് അവസാനിക്കുമെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ നിലവിലുള്ള സഹകാരികളുടെ പേരുവിവരം, ഔദ്യോഗിക മേല്‍വിലാസം എന്നിവ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിൽ അംഗത്വം ലഭിക്കുന്നതിനുള്ള നടപടിക്രമം എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
നിലവിലുള്ള ബോർഡ്‌ മെമ്പർമാരെ കൂടാതെ മറ്റ് ഏതെങ്കിലും വ്യക്തികൾക്ക് പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ അധികാരം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത സ്ഥാപനത്തിൽ നിലവിൽ അംഗത്വം നല്‍കാതെ മാറ്റി വച്ചിരിക്കുന്ന എത്ര അപേക്ഷകൾ ഉണ്ട്; വിശദമാക്കാമോ;
( എഫ് )
പ്രസ്തുത സ്ഥാപനത്തിന്റെ ബൈലോയുടെ പകർപ്പ് ലഭ്യമാക്കുമോ?
6258.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര മോട്ടോര്‍ ട്രാൻസ്പോർട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; ഡീസല്‍, സ്പെയര്‍ പാർട്സുകൾ എന്നിവയുടെ വില വര്‍ദ്ധനവ് കാരണം പ്രസ്തുത സൊസൈറ്റികൾ ബുദ്ധിമുട്ട് നേരിടുന്നത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന് പരിഹാര നടപടികള്‍ ആലോചിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6259.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ വർഷങ്ങളെ അപേക്ഷിച്ച് 2021-22, 2022-23 എന്നീ സാമ്പത്തിക വർഷങ്ങളിൽ സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിൽ കുറവ് വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കുമോ?
6260.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതൊക്കെ സഹകരണ സംഘങ്ങളാണ് സോഷ്യൽ സെക്യൂരിറ്റി മിഷൻ കമ്പനിക്ക് വായ്‌പ നൽകിയിരിക്കുന്നത് എന്ന് അറിയിക്കാമോ?
6261.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ മൂന്നാറില്‍ ഗിരിജന്‍ സൊസെെറ്റി എന്ന പേരില്‍ സഹകരണ സംഘം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത സംഘം എന്ന് മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സഹകരണ സംഘത്തിലെ അംഗങ്ങള്‍ ആരൊക്കെയെന്ന് അറിയിക്കുമോ?
6262.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ഓമശ്ശേരി റീജിയണല്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നല്‍കിയ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
ഇത്തരം സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ്, ഷെയര്‍ എന്നിവ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
പ്രവര്‍ത്തനം അനുസരിച്ച് ക്ലാസിഫിക്കേഷന്‍ നടത്തുന്നതിനും അതിനനുസൃതമായി സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിക്കുന്നതിനും വേതനഘടന നിശ്ചയിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
6263.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോഷ്യൽ സെക്യൂരിറ്റി മിഷൻ കമ്പനിക്ക് വായ്‌പ ഇനത്തിൽ ആകെ നൽകിയ തുകയും ഓരോ സഹകരണ സംഘങ്ങൾ നൽകിയ തുകയും സംബന്ധിച്ചുള്ള വിവരം ലഭ്യമാക്കാമോ?
6264.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി ഒ എസ് അംബിക
ശ്രീ. എം.വിജിന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങളിലെ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സാധ്യമാക്കുന്നതിനായി സഹകരണ വിജിലന്‍സിന് പോലീസ് അധികാരം നല്‍കി ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
സഹകരണ സംഘങ്ങളുടെ ഭരണ സമിതികളുടെ ഭാഗത്ത് നിന്നും ക്രമക്കേടുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;
( സി )
സംഘങ്ങളുടെ നിഷ്ക്രിയ ആസ്തി കുറച്ചുകൊണ്ടുവരുന്നതിന് കുടിശിക നിവാരണ യജ്ഞം നടത്തിയിരുന്നോ; വ്യക്തമാക്കുമോ?
6265.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളുടെ ഓരോ വര്‍ഷത്തെയും കണക്കുകള്‍ അതതു വര്‍ഷം തന്നെ ഓഡിറ്റ് നടത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഒന്നില്‍ കൂടുതല്‍ ശാഖകളുള്ള സഹകരണ സംഘങ്ങളുടെ ഓഡിറ്റ് നടത്തുന്നതിന് എത്ര ഓ‍ഡിറ്റര്‍മാരെയാണ് നിയമിക്കുന്നതെന്നും ഒന്നില്‍ കൂടുതല്‍ ഓഡിറ്റര്‍മാരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ;
( സി )
ഓഡിറ്റിൽ ക്രമക്കേടുകള്‍ കണ്ടെത്തിയാൽ അത് സംബന്ധിച്ച റിപ്പോര്‍ട്ട് രഹസ്യമായി ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കണമെന്ന ചട്ടം കൃത്യമായി പാലിക്കാത്ത ഓഡിറ്റര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6266.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ 2022 ഏപ്രില്‍ 1 മുതല്‍ നാളിതുവരെ മുൻ വർഷങ്ങളേക്കാൾ നിക്ഷേപം വർദ്ധിച്ച സഹകരണ സംഘങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കാമോ?
6267.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോട്ട് നിരോധനം, പ്രളയം, കോവി‍ഡ് എന്നിവ മൂലം സഹകരണ സംഘങ്ങള്‍ക്കുണ്ടായിട്ടുള്ള പ്രതിസന്ധി തരണം ചെയ്യുവാന്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ;
( ബി )
ഗ്രാമീണ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന സഹകരണ ധനകാര്യ സ്ഥാപനങ്ങളെ രക്ഷപ്പെടുത്താന്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരുമോ;
( സി )
സഹകരണ സംഘം സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന ആസൂത്രിതമായ ക്രമക്കേടുകള്‍ക്ക് നേരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുവാനും സ്ഥാപനങ്ങളെ രക്ഷപ്പെടുത്തുവാനും നടപടി സ്വീകരിക്കുമോ?
6268.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നെല്ല് സംഭരിക്കുന്നതിന് സഹകരണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇവ എവിടെയൊക്കെയാണ് സ്ഥാപിച്ചിട്ടുള്ളതെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത സഹകരണ സംഘങ്ങള്‍ രൂപീകരിച്ചിട്ടില്ലെങ്കില്‍ ആയത് രൂപീകരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
6269.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ യുവ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കോഴിക്കോട് ജില്ലയിലെ യുവ സഹകരണ സംഘങ്ങള്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് ഏതെങ്കിലും അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( സി )
യുവ സഹകരണ സംഘങ്ങള്‍ക്ക് നല്‍കിവരുന്ന സഹായങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം അറിയിക്കാമോ?
6270.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളിൽ നിന്നും നല്‍കുന്ന പ്രതിമാസ സ്റ്റേറ്റ്മെന്റ് പ്രകാരം സഹകരണ സംഘങ്ങളുടെ മൊത്തം നിക്ഷേപത്തിൽ കഴിഞ്ഞ വർഷം എത്ര ശതമാനത്തിന്റെ കുറവുണ്ടായെന്ന് വ്യക്തമാക്കാമോ?
6271.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ബി.സി. വിഭാഗക്കാർ എത്ര സഹകരണ സംഘങ്ങൾ ആരംഭിച്ചിട്ടുണ്ട്; ആയതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
സഹകരണ സംഘങ്ങളിലെ ബോർഡ്‌ അംഗങ്ങൾക്ക് ഓണറേറിയം ഇനത്തില്‍ എത്ര രൂപ വീതമാണ് നൽകിവരുന്നതെന്ന് അറിയിക്കാമോ;
( ഡി )
സർവീസ് സഹകരണ സംഘങ്ങളിലെ ബോർഡ്‌ അംഗങ്ങൾക്ക് ഓണറേറിയം വാങ്ങുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; എങ്കിൽ വിശദമാക്കാമോ?
6272.
ശ്രീ എം വിൻസെൻറ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ഏപ്രില്‍ 1 മുതല്‍ നാളിതുവരെയുള്ള കാലയളവിൽ ഒരു ശതമാനം അധിക പലിശ നല്‍കി സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
സ്ഥിരനിക്ഷേപങ്ങള്‍ക്ക് പ്രസ്തുത സ്ഥാപനം നല്‍കുന്ന പലിശ നിരക്ക് നിലവില്‍ എത്രയാണെന്ന് കാലയളവ് ഉൾപ്പെടെ വിശദമാക്കാമോ;
( സി )
2021-22 കാലയളവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയുടെ സ്ഥിരനിക്ഷേപത്തില്‍ എത്ര കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായെന്ന് അറിയിക്കുമോ;
( ഡി )
31.03.2022 -ല്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയുടെ സ്ഥിരനിക്ഷേപം എത്രയായിരുന്നുവെന്നും നിലവിൽ എത്രയാണെന്നും അറിയിക്കാമോ?
6273.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോഷ്യൽ സെക്യൂരിറ്റി മിഷൻ കമ്പനിക്ക് സഹകരണ സംഘങ്ങൾ വായ്പ ഇനത്തിൽ നൽകിയ തുക എപ്രകാരം തിരിച്ചടയ്ക്കാനാണ് സർക്കാർ വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ?
6274.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുള്ള ത്രിവേണി സ്റ്റോറുകളിൽ ആവശ്യത്തിലധികം തൊഴിലാളികൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇതുമൂലം സ്ഥാപനം ലാഭകരമായിട്ടാണോ പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കുമോ; ഇവരെ നിലനിര്‍ത്തുന്നതിനും സ്ഥാപനം കൂടുതല്‍ ലാഭകരമാക്കുന്നതിനും എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
2016 മുതൽ 2022 വരെയുള്ള കാലയളവിൽ കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചിത ലാഭം/സഞ്ചിത നഷ്ടം എത്രയെന്നും സര്‍ക്കാരില്‍ നിന്നും ലഭിച്ച ധനസഹായം എത്രയെന്നും വിശദമാക്കുമോ;
( ഡി )
പ്രസ്തുത കാലഘട്ടത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ?
6275.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ സഹകരണ സംഘങ്ങളുടെ കീഴില്‍ എത്ര നീതി മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ?
6276.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി രജിസ്ട്രേഷന് നിലവിൽ ഓഫീസുകളിൽ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
6277.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രജിസ്ട്രേഷന്‍ വകുപ്പില്‍ നടപ്പിലാക്കിയിട്ടുള്ള പരിഷ്കാരങ്ങള്‍ വിശദമാക്കാമോ;
( ബി )
രജിസ്ട്രേഷന്‍ വകുപ്പിലെ എന്തെല്ലാം സേവനങ്ങളാണ് നിലവില്‍ ഓണ്‍ലെെന്‍ മുഖാന്തിരം ലഭ്യമാക്കുന്നതെന്ന് അറിയിക്കാമോ;
( സി )
രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്ന് 2020-21, 2021-22, 2022-23 വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ള വരുമാനം എത്രയാണെന്ന് അറിയിക്കാമോ?
6278.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലാന്‍ഡ് ബാങ്കിൽ നിന്നും അനുവദിച്ച ഭൂമിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എത്ര തുക ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
അത്തരത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ലാന്‍ഡ് ബാങ്കില്‍ നിന്നും ലഭിക്കുന്ന ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6279.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പില്‍ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
6280.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി രജിസ്ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ഭൂമിയുടെ ക്രയവിക്രയം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
6281.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പിന് കീഴിലുള്ള ഓഫീസുകളിലെ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
രജിസ്ട്രേഷന്‍ വകുപ്പ് വഴി എന്തെല്ലാം സേവനങ്ങളാണ് ഓണ്‍ലൈനായി നല്‍കുന്നതെന്ന് വിശദമാക്കാമോ?
6282.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാരം സ്വയം തയ്യാറാക്കുന്നതിനുള്ള നിയമ ഭേദഗതി ജനങ്ങള്‍ എത്രത്തോളം പ്രയോജനപ്പെടുത്തിയെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് മുൻ വര്‍ഷം നടത്തിയ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങളില്‍ എത്ര ശതമാനം ആളുകൾ സ്വയം തയ്യാറാക്കിയ ആധാരം ഉപയോഗിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
സ്വയം ആധാരം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ആശങ്ക അകറ്റാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് വിശദമാക്കാമോ?
6283.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടച്ചേരി രജിസ്ട്രഷന്‍ ഓഫീസ് കെട്ടിടനിര്‍മ്മാണത്തിന് വേണ്ടി പഞ്ചായത്ത് വകുപ്പില്‍ നിന്നും ഭൂമി ലഭ്യമാക്കുന്ന വിഷയത്തില്‍ നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
ഭൂമി എന്നത്തേക്ക് ലഭ്യമാക്കുവാൻ സാധിക്കുമെന്ന് വിശദമാക്കുമോ?
6284.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ ഐ.ജി. ഓഫീസിൽ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സംവിധാനത്തിൽ നാളിതുവരെ ഹാജർ രേഖപ്പെടുത്താത്ത എത്ര ജീവനക്കാർ ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാർ പഞ്ചിംഗ് സിസ്റ്റം വഴി ഹാജർ രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും ഇവർക്കെതിരെ വകുപ്പ് തലത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?
6285.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളുടെ പരിധിയിലുള്ള വില്ലേജുകൾ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത സബ് രജിസ്ട്രാർ ഓഫീസുകളിൽ 2021 -22, 2022 -23 വർഷങ്ങളിൽ നടന്ന ഭൂമി രജിസ്ട്രേഷനുകളുടെ എണ്ണം ഓഫീസ് തിരിച്ച് വ്യക്തമാക്കുമോ;
( ഇ )
മഞ്ചേശ്വരം, ബദിയടുക്ക എന്നീ സബ് രജിസ്ട്രാർ ഓഫീസുകളുടെ കീഴിലുള്ള വില്ലേജുകൾ ഉൾപ്പെടുത്തി കുമ്പളയിൽ പുതിയ സബ് രജിസ്ട്രാർ ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
6286.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ വകുപ്പിൽ അവസാനമായി കമ്പ്യൂട്ടറുകൾ വിതരണം ചെയ്തത് എന്നാണെന്ന് അറിയിക്കാമോ;
( ബി )
കമ്പ്യൂട്ടറുകൾ വിതരണം ചെയ്യുന്നതിന് ഏതെങ്കിലും ഏജൻസിക്ക് തുക കൈമാറിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഏജൻസി അവ യഥാസമയം വിതരണം ചെയ്യാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;
( സി )
നിലവിൽ രജിസ്ട്രേഷൻ വകുപ്പിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളുടെ കാലപ്പഴക്കം സംബന്ധിച്ച വിവരം ലഭ്യമാക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.