UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5870.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിൽ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി നിയമപ്രകാരം ക്ഷേമനിധിയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതുമായ അപേക്ഷകരുടെ എണ്ണം ഗ്രാമപഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
5871.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട നഗരസഭയില്‍ മരണപ്പെട്ടവര്‍ക്ക് സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്തത് സംബന്ധിച്ച് വകുപ്പ് തല അന്വേഷണം നടത്തിയിട്ടുണ്ടോ; കുറ്റക്കാർക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പത്തനംതിട്ട നഗരസഭയിൽ മരണപ്പെട്ട എത്ര പേര്‍ക്ക് പ്രസ്തുത പെൻഷൻ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്; ഈ ഇനത്തിൽ ആകെ എത്ര തുക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്; ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ ആരൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?
5872.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന് കരുനാഗപ്പള്ളി ബ്ലോക്ക് പ‍‍ഞ്ചായത്തിന്റെ രണ്ട് നില കെട്ടിടം വിട്ടുനല്‍കുന്നതിനായി അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
5873.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ഏതൊക്കെ അംഗീകൃത ഏജന്‍സികളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായുളള മണ്ണ് പരിശോധനയും സ്ട്രക്ച്ചറല്‍ ഡിസെെനിംഗും നടത്തുന്നത് എന്ന് അറിയിക്കാമോ;
( ബി )
ടെന്‍ഡര്‍ ഇല്ലാതെ ഇത്തരം പ്രവൃത്തികള്‍ പ്രസ്തുത ഏജന്‍സികളെ നേരിട്ടേല്‍പ്പിക്കാന്‍ സാധിക്കുമോ; വിശദമാക്കാമോ?
5874.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമവികസന വകുപ്പിൽ പി.എ.യു.,എ.ഡി.സി., ഇ.റ്റി.സി., തുടങ്ങിയ ഓഫീസുകളിൽ മൂന്ന് വർഷത്തിലധികമായി ജോലി ചെയ്തുവരുന്ന ക്ലാർക്ക്, സീനിയർ ക്ലാർക്ക്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലുള്ള ജീവനക്കാർ ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രത്യേക പരിഗണന അർഹിക്കുന്ന ജീവനക്കാർ ഒഴികെയുള്ളവർ എത്ര വർഷമായി പ്രസ്തുത ഓഫീസുകളിൽ തുടരുന്നുവെന്നറിയിക്കുമോ;
( സി )
ഇവരുടെ വകുപ്പിലെ ആകെ സേവന ദൈർഘ്യവും ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസുകളിലെ സേവനകാലവും എത്ര എന്നറിയിക്കുമോ;
( ഡി )
ക്ലാർക്ക് തസ്തികയിൽ നിന്നും സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് പ്രൊമോഷൻ ലഭിച്ചപ്പോഴും പ്രസ്തുത സ്ഥാപനങ്ങളിൽ തന്നെ തുടരുന്ന ജീവനക്കാർ ആരൊക്കെയെന്ന് അറിയിക്കുമോ;
( ഇ )
പൊതുസ്ഥലം മാറ്റത്തിന് മേൽ ജീവനക്കാരുടെ ക്ലാർക്ക്, സീനിയർ ക്ലാർക്ക് തസ്തികയിലെ സേവനകാലം പ്രത്യേകമായാണോ കണക്കാക്കുന്നതെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
( എഫ് )
എല്ലാ ജീവനക്കാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനം ഉറപ്പാക്കുന്ന വിധത്തിൽ സ്ഥലംമാറ്റ മാനദണ്ഡം പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5875.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ടാറ്റാ ട്രസ്റ്റ് ഗവ. ആശുപത്രിയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് കാസര്‍ഗോഡ് ഡെവലപ്മെന്റ് പാക്കേജില്‍ നിന്ന് എത്ര തുക അനുവദിച്ചിട്ടുണ്ട്; അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം ടെന്‍ണ്ടര്‍ ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5876.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവ് നായ്ക്കളെ ഫീഡ് ചെയ്യുന്നതിനായി എന്തെങ്കിലും മാര്‍ഗ നിര്‍ദേശങ്ങള്‍ വകുപ്പ് നല്‍കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നായ്ക്കളെ ഫീഡ് ചെയ്യുന്നതിനെതിരെ എന്തെങ്കിലും നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
നായ്ക്കളെ ഫീഡ് ചെയ്യുന്നവരെ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം നിലവിലുണ്ടോ;
( ഡി )
നായ്ക്കളെ ഫീഡ് ചെയ്യുന്നവരുടെ സഹകരണം വന്ധ്യംകരണ പദ്ധതിയില്‍ ഏതെങ്കിലും തരത്തില്‍ സഹായകരമാവുന്നുണ്ടോ എന്ന് വിശദമാക്കാമോ?
5877.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉറവിടമാലിന്യ സംസ്കരണ പദ്ധതികള്‍ക്കായി എന്തൊക്കെ സഹായങ്ങളാണ് തദ്ദേശസ്വയംഭരണ വകുപ്പ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ജെെവ മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള കമ്പോസ്റ്റ് ബിന്‍, ബയോഗ്യാസ്, മണ്ണിര കമ്പോസ്റ്റ് എന്നിവ സംസ്ഥാനത്ത് ത്രിതല മേഖലകളില്‍ വ്യാപകമാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
5878.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഖരമാലിന്യ സംസ്കരണം ഊര്‍ജ്ജിതമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
5879.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന മുളിയൂര്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് നിലവില്‍ കേസുകളുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്റ്റേഡിയം പഞ്ചായത്തിന് വീണ്ടെടുക്കുന്നതിനുള്ള തുടര്‍ നടപടികള്‍ വിശദമാക്കുമോ?
5880.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനസാന്ദ്രതയും നഗരസ്വഭാവത്തോടു കൂടിയതുമായ കോസ്റ്റൽ റെഗുലേഷൻ സോൺ - III ൽ ഉൾപ്പെട്ട തീരദേശ ഗ്രാമപഞ്ചായത്തുകളെ സി.ആർ.ഇസഡ് - II ലേക്ക് ഉൾപ്പെടുത്തുന്നതിന് എത്ര പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരുന്നത്;
( ബി )
കണ്ണൂർ ജില്ലയിലെ ഏതൊക്കെ പഞ്ചായത്തുകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്;അറിയിക്കാമോ;
( സി )
ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ കോപ്പി ലഭ്യമാക്കുമോ?
5881.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ രാമന്തളി-തൊട്ടിപ്പാലം റോഡ്, ചുമടുതാങ്ങി-കിരാലിക്കുന്ന് റോഡ് എന്നീ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനായി 28.11.2022-ലെ ഡി.ബി2/396/22/ ത.സ്വ.ഭ.വ നമ്പര്‍ പ്രകാരം തദ്ദേശസ്വയംഭരണ ചീഫ് എഞ്ചിനീയര്‍ക്ക് അയച്ച കത്തിന്മേല്‍ മറുപടി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡുകള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
5882.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്രഹ്മപുരം ഖരമാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് മാലിന്യ ശേഖരണം, പ്ലാന്റ് നടത്തിപ്പ്, പ്ലാസ്റ്റിക് വില്പന, മണ്ണടിക്കൽ എന്നിവയുടെ നിലവിലെ കരാർ നൽകിയിട്ടുള്ളത് ആർക്കൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കരാറിലെ പ്രധാന വ്യവസ്ഥകൾ എന്തൊക്കെയാണെന്നും കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ ഉള്ള ശിക്ഷ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
മേൽപ്പറഞ്ഞ കരാറുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ?
5883.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പേവിഷബാധ പ്രതിരോധ കുത്തിവെയ്പ് പരിപാടിയുടെ പുരോഗതി സംബന്ധിച്ച വിവരം ലഭ്യമാക്കാമോ?
5884.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന പുരസ്‌കാരങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍, അവാര്‍ഡ് നിര്‍ണ്ണയിക്കുന്നതിനുള്ള സമിതി, അപേക്ഷിക്കേണ്ട രീതി എന്നിവയുടെ വിശദാംശം അറിയിക്കാമോ;
( ബി )
പുരസ്‌കാരം നല്‍കുന്നതിന് പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പൊതുജനാഭിപ്രായംകൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കാന്‍ നടപടി സ്വീകരിക്കാമോ?
5885.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താെഴിലുറപ്പ് തൊഴിലാളികള്‍ക്കായുള്ള ക്ഷേമനിധിയില്‍ അംഗങ്ങളാവുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന 55 വയസിന് മുകളിലുള്ളവര്‍ക്ക് ക്ഷേമനിധിയില്‍ അംഗങ്ങളാകുവാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഒരു വിഭാഗം 55 വയസിന് മുകളില്‍ ആയതിനാല്‍ ഇവര്‍ക്കായി ക്ഷേമനിധിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
5886.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോയെന്നും പ്രവൃത്തികള്‍ പൂർത്തീകരിച്ചിട്ടുണ്ടോയെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതുവായ നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ടോയെന്നും ഏതെല്ലാം ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും വിശദമാക്കുമോ?
5887.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ആകെ റോഡുകള്‍ അവയുടെ ദൈർഘ്യം എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ ആസ്തി വികസന രജിസ്റ്ററിലെ പേരുകള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡുകളില്‍ 2020-21, 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ നവീകരിച്ചതും, നവീകരിക്കുന്നതിനായി തെരഞ്ഞെടുത്തതുമായ റോഡുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
5888.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 2021 ഡിസംബര്‍ 2-ന് ചേര്‍ന്ന യോഗ തീരുമാന പ്രകാരം ബാലുശ്ശേരി ഭക്ഷ്യ സംസ്കരണകേന്ദ്രം ബ്ലോക്ക് പഞ്ചായത്തിന് കൈമാറാന്‍ തീരുമാനിച്ചിരുന്നോ; വിശദാംശം അറിയിക്കുമോ; പ്രസ്തുത യോഗത്തിന്റെ മിനിട്സ് ലഭ്യമാക്കാമോ; പ്രസ്തുത തീരുമാനം നടപ്പിലാക്കാന്‍ കാലതാമസം നേരിട്ടത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ?
5889.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം ചെലവഴിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഏതൊക്കെ പദ്ധതികള്‍ക്ക് പ്രസ്തുത തുക ഉപയോഗിക്കാമെന്നും വിശദമാക്കാമോ;
( ബി )
തനത് വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം തുക അതത് സ്ഥാപനങ്ങള്‍ക്ക് നിരന്തര വരുമാനദായകമായ പദ്ധതികള്‍ക്ക് മൂലധനമായി ഉപയോഗിക്കാന്‍ നിര്‍ബന്ധമാക്കുന്നതിന് ചട്ടം ഭേദഗതി വരുത്താമോ;
( സി )
വരുമാനദായകമായ പദ്ധതികള്‍ കൂടുതല്‍ സ്ഥാപിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിന് കര്‍മ്മപദ്ധതി ആവിഷ്‌കരിക്കാമോ?
5890.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഞ്ച, നിലം, വയൽ എന്നീ തരം ഭൂമികളിൽ നിർമ്മിച്ച ധാരാളം വർഷം പഴക്കമുള്ള വീടുകളുടെ ഓണർഷിപ്പ് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
ഇത്തരം കെട്ടിടങ്ങളുടെ ഓണർഷിപ്പ് മാറ്റുന്നതിന് ഏതെല്ലാം രേഖകളാണ് സമര്‍പ്പിക്കേണ്ടത്; ഭൂമിയുടെ പത്ത് ശതമാനം വില ഫീസ് അടച്ച് തരം മാറ്റിയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
കെട്ടിടങ്ങളുടെ ഓണർഷിപ്പ് മാറ്റുന്നതിന് കൈവശാവകാശ സർട്ടിഫിക്കറ്റ് നിർബന്ധമാണോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
കൈവശാവകാശ സർട്ടിഫിക്കറ്റിൽ ഭൂമിയുടെ തരം, നഞ്ച, നിലം, വയൽ എന്നാണെങ്കിൽ ഓണർഷിപ്പ് മാറ്റി നൽകാൻ പാടില്ലെന്ന് ഉത്തരവുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഇ )
2008 ന് ശേഷം വയൽ നികത്തി വീട് വയ്ക്കുന്നവർക്കും തണ്ണീർ തട സംരക്ഷണ നിയമം വരുന്നതിന് മുമ്പ് നിയമാനുസൃതം കെട്ടിടം നിർമ്മിച്ച് നമ്പർ അനുവദിച്ചവർക്കും നഞ്ച/ വയൽ എന്നീ തരം ഭൂമിയുടെ കാര്യത്തിൽ ഒരേ നിയമമാണോ; വിശദാംശം ലഭ്യമാക്കാമോ?
5891.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ സ്കൂളുകളില്‍ വാട്ടര്‍ ടെസ്റ്റിംഗ് ലാബ് സ്ഥാപിയ്ക്കുന്നതിന് ഹരിതകേരളം മിഷന്റെ ആവശ്യപ്രകാരം ഏഴര ലക്ഷം രൂപ എം.എല്‍.എ.എസ്.ഡി.എഫ്-ല്‍ നിന്നും അനുവദിച്ച് പത്ത് മാസങ്ങള്‍ക്ക് ശേഷവും ഭരണാനുമതി ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
5892.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാചകവാതക വിലക്കയറ്റം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഹോട്ടലുകളിലും വീടുകളിലും ഭാഗികമായി വിറകടുപ്പുകള്‍ ഉപയോഗിച്ച് തുടങ്ങിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സാഹചര്യത്തില്‍ പുകയില്ലാത്ത വിറകടുപ്പുകള്‍, പുകയില്ലാത്ത ഇരട്ട അടുപ്പുകള്‍ തുടങ്ങിയവ സ്ഥാപിച്ച് പരിസ്ഥിതിക്കും ഊര്‍ജസംരക്ഷണത്തിനും ഗുണകരമാകുന്നതരത്തിലുള്ള പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സബ്സിഡി നിരക്കില്‍ പുകയില്ലാത്ത അടുപ്പുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമോയെന്ന് അറിയിക്കുമോ?
5893.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതുസര്‍വീസിന്റെ ഭാഗമായി നിലവില്‍ വന്ന റൂള്‍ ഭേദഗതിക്ക് ശേഷം വകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ക്ക് ഇന്റർ ട്രാൻസ്‌ഫെറബിൾ പോളിസി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ; 2023 ഏപ്രില്‍ 1 മുതല്‍ ഇന്റർ ട്രാൻസ്‌ഫെറബിൾ പോളിസി നടപ്പാകുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമോ; വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ സമാന തസ്തിക / ശമ്പള സ്കെയിലിലുള്ള ജീവനക്കാരെ അഞ്ച് വകുപ്പുകളില്‍ പരസ്പരം മാറ്റി നിയമിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് ജീവനക്കാര്‍ക്ക് ഗുണകരമാകുമോ; വ്യക്തമാക്കാമോ;
( സി )
ഇന്റർ ട്രാൻസ്‌ഫെറബിൾ പോളിസി ഫലപ്രദമായി നടപ്പിലാക്കുന്നതിന് വകുപ്പിലെ മുഴുവന്‍ ജീവനകാര്‍ക്കും സ്പാര്‍ക്ക്, ജി.പി.എഫ് എന്നീ സര്‍വീസ് ടൂളുകള്‍ ഏകീകരിച്ച് നല്‍കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ; ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിലുള്ള ഇആർഎ3/84/22 എന്ന ഫയലില്‍ അടിയന്തരമായി തീര്‍പ്പ്‌ കല്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
5894.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇനി ഞാനൊഴുകട്ടെ എന്ന പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ എത്ര കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍ വീണ്ടെടുത്തു;
( ബി )
ഏത് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കിലോമീറ്റര്‍ ജലസ്രോതസ്സുകളെ വീണ്ടെടുത്തത്;
( സി )
തിരുവനന്തപുരം ജില്ലയില്‍ വീണ്ടെടുത്ത ജലസ്രോതസ്സുകളുടെ വിശദാംശം വ്യക്തമാക്കാമോ?
5895.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് ഈ സർക്കാരിന്റെ കാലത്തും കഴിഞ്ഞ സർക്കാരിന്റെ കാലത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയത് എന്നതിന്റെ വിശദവിവരം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതികളെല്ലാം പൂർത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ അവയ്ക്കായി വകയിരുത്തിയതും ചെലവഴിച്ചതുമായ തുകയുടെ വിശദവിവരം ലഭ്യമാക്കുമോ;
( സി )
ഈ പദ്ധതികളിലൂടെ കൈവരിച്ച നേട്ടങ്ങളുടെ വിശദാംശം അറിയിക്കാമോ?
5896.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടത്തിവരുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ പുരോഗതി ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ?
5897.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മുനിസിപ്പാലിറ്റിയിലൂടെ കടന്നുപോകുന്ന കോട്ടത്തോട് മാലിന്യമുക്തമാക്കുവാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത കോട്ടത്തോടിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുവാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( സി )
കോട്ടത്തോട് ശുചീകരണവുമായി ബന്ധപ്പെട്ട് ശുചിത്വമിഷൻ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
5898.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ളതും വാട്ടര്‍ അതോറിറ്റി പെെപ്പുകള്‍ സ്ഥാപിക്കുന്നതിനായി പൊളിച്ചതുമായ റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡുകള്‍ സമയബന്ധിതമായി ഗതാഗത യോഗ്യമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
5899.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതി മുഖേനയാണോ വീട് നല്‍കുന്നത്; എങ്കിൽ അർഹതാ മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
ഒരേ വീട്ടില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സാഹചര്യത്തില്‍ ലൈഫ് പദ്ധതി പ്രകാരം ഇവര്‍ക്ക് വീട് ലഭിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ അര്‍ഹതപ്പെട്ട എസ്.സി., എസ്.ടി. വിഭാഗത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ലൈഫ് മിഷന്‍ പദ്ധതി നിലവില്‍ വന്നതിനുശേഷം എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് നാളിതുവരെ വീടുകൾ നിർമ്മിച്ച് നൽകിയ ഇനത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ഇതിനായി എത്ര തുക വകുപ്പ് കൈമാറിയിട്ടുണ്ടെന്നും ജില്ല തിരിച്ച് വിശദാംശം നല്‍കുമോ?
5900.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
5901.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ നടത്തിപ്പ് ചുമതല നൽകിയിട്ടുള്ളത് ആർക്കാണ്; പ്രസ്തുത കരാറിന്റെ വിശദാംശം വ്യക്തമാക്കുമോ; കരാറിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
കരാർ കാലാവധി അവസാനിച്ചാൽ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
മാലിന്യ പ്ലാന്റിൽ തീപിടിത്തം ഉണ്ടായതിനാൽ കരാർ പുതുക്കുന്ന നടപടിക്രമങ്ങൾ വൈകാൻ സാധ്യതയുണ്ടോ; തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ നിലവിൽ പ്രവർത്തിക്കുന്ന കരാർ കമ്പനിക്ക് കാലാവധി നീട്ടി നൽകിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5902.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് മണ്ഡലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നിർവഹണം നടത്തുന്നതിനായി ഭരണാനുമതി ലഭിച്ച സ്കൂൾ കെട്ടിടങ്ങളുടെ വിശദവിവരം നൽകാമോ;
( ബി )
പ്രസ്തുത സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തിനായി ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
5903.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുചിത്വ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?
5904.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണത്തിനായി സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് പുതുതായി ഖരമാലിന്യ പ്ലാന്റുകൾ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( സി )
തളിപ്പറമ്പ് മണ്ഡലത്തിൽ ഖരമാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കാമോ?
5905.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊങ്ങാട് മണ്ഡലത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നാളിതുവരെ എത്ര വീടുകള്‍ അനുവദിച്ചിട്ടുണ്ട്; എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; വിശദാംശം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
5906.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം ഉണ്ടായതിനാൽ കൊച്ചി നഗരത്തിൽ പുക നിറഞ്ഞ് ജനജീവിതം പ്രതിസന്ധിയിലായത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രസ്തുത പ്ലാന്റിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള എന്ത് സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്;
( സി )
പ്രസ്തുത സംവിധാനം ഏർപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിൽ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?
5907.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിക്കോട് മണ്ഡലത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും എത്ര വീടുകള്‍ പൂര്‍ത്തീകരിക്കുവാന്‍ ബാക്കിയുണ്ടെന്നും പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( ബി )
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള ലിസ്റ്റില്‍ എത്ര ഗുണഭോക്താക്കള്‍ നിലവിലുണ്ടെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കുമോ?
5908.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം ഉണ്ടായാൽ ഫയർഫോഴ്സ് വാഹനങ്ങൾക്ക് കടന്നു വരാൻ കഴിയുന്ന രീതിയിൽ വഴിയൊരുക്കണം എന്ന നിർദ്ദേശം പാലിക്കപ്പെടാതിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്ലാന്റിൽ തീപിടുത്തം ഉണ്ടായാൽ വേഗത്തിൽ പരിഹാരം കാണുവാൻ കഴിയുന്ന വിധം അഗ്നി സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് ഫയർഫോഴ്സ് കൊച്ചി കോർപ്പറേഷന് റിപ്പോർട്ട് നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റിപ്പോർട്ട് നൽകിയത് എന്നാണെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത റിപ്പോർട്ടിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
5909.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിശദാംശവും അവയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവയും ലഭ്യമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്രസേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ ഏതൊക്കെയാണെന്നും പ്രസ്തുത സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള മുന്നുപാധികള്‍/രേഖകള്‍ ഏതൊക്കെയെന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
5910.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിലെ വിതുര ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വിതുര സബ് ട്രഷറിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള 7 സെന്റ് ഭൂമി വിട്ട് നല്‍കുന്നതിന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം ഉചിത മാര്‍ഗ്ഗേണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച ഫയലിന്റെ (ഫയല്‍ നമ്പര്‍: 400231/ഡി.ജി.പി.എം 09/ജനറൽ /2022/984/(1), തീയതി:21/12/2022, വിതുര ജി.പി.) ഇപ്പോഴത്തെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമി വിട്ടു നല്‍കുന്നതിന് തടസ്സമുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
5911.
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി യൂണിടാക്കും യു.എ.ഇ. കോണ്‍സുലേറ്റും തമ്മിൽ നിർമ്മാണ കരാറിൽ ഏർപ്പെട്ട കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ഒരു വിദേശ കോണ്‍സുലേറ്റിന് അധികാരം നൽകിയിട്ടുണ്ടോ;
( സി )
സര്‍ക്കാരുമായി യാതൊരു കരാറുമില്ലാതെ സർക്കാർ ഭൂമിയിൽ കെട്ടിടം നിര്‍മ്മിക്കാന്‍ യൂണിടാക്കിന് അധികാരമുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5912.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉൾപ്പെടുത്തിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഓരോ പ്രവൃത്തിയുടെ പുരോഗതിയും വിശദമാക്കുമോ?
5913.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ട് എത്ര ഗഡുക്കളായിട്ടാണ് ഈ സാമ്പത്തിക വർഷം വിതരണം ചെയ്തിട്ടുള്ളത് എന്നും ഇവ ഏതെല്ലാം മാസങ്ങളിലാണ് വിതരണം ചെയ്തിട്ടുള്ളത് എന്നും വ്യക്തമാക്കുമോ;
( ബി )
2023 മാർച്ച് ഒന്നാം തീയതി വരെ അവസാന ഗഡു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ടോ;
( സി )
സാമ്പത്തിക വർഷത്തിന്റെ അവസാന ആഴ്ചകളിൽ ഈ ഫണ്ട് ലഭിച്ചാൽ ഇവ എങ്ങനെയാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിക്കുക എന്ന് വിശദമാക്കുമോ;
( ഡി )
ബാക്കി വരുന്ന തുക ചെലവഴിക്കുന്നതിന് സമയം നീട്ടി കൊടുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ഇ )
തദ്ദേശസ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടുകൾ സമയബന്ധിതമായി ലഭിച്ച് പദ്ധതി പൂർത്തീകരണം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5914.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതു സര്‍വ്വീസ് രൂപീകരണവുമായി ബന്ധപ്പെട്ട് സീനിയറായ ജീവനക്കാരന്‍ അതേ റാങ്ക് ലിസ്റ്റില്‍ നിന്നോ അതിന്റെ അടുത്ത റാങ്ക് ലിസ്റ്റില്‍ നിന്നോ സര്‍വീസില്‍ കയറിയ ജൂനിയറായ ജീവനക്കാരന്റെ കീഴില്‍ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
5915.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പിലാക്കിയ ജനകീയ ഹോട്ടലുകളുടെ പ്രവർത്തനത്തെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഹോട്ടലുകളിലെ ജീവനക്കാര്‍ക്ക് കോവിഡ് കാലത്തും അതിനുശേഷവും ശമ്പളം ലഭ്യമാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ജനകീയ ഹോട്ടലുകൾക്ക് സർക്കാരും പഞ്ചായത്തുകളും ധനസഹായം നൽകുന്നുണ്ടോയെന്നും സബ്സിഡി ഇനത്തില്‍ റേഷന്‍കടകള്‍, സപ്ലൈകോ എന്നിവ മുഖേന സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
കോവിഡ് സമയത്ത് രൂപീകരിച്ച ജനകീയ ഹോട്ടലുകളിൽ ജീവനക്കാര്‍ക്ക് പണിയെടുത്ത സമയത്തെ ശമ്പളം പോലും ലഭിച്ചിട്ടില്ലാത്ത കാര്യം പരിശോധിക്കുമോ;
( ഇ )
കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തിലെ ജനകീയ ഹോട്ടലുകളില്‍ ജോലി ചെയ്ത കുടുംബശ്രീ പ്രവര്‍ത്തകുരുടെ വേതനവും അവര്‍ക്ക് ചെലവായ തുകയും നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ ആയത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
5916.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സെറിബ്രൽ പാൾസി, ഓട്ടിസം, മാനസിക വെല്ലുവിളി, ബഹുവൈകല്യം എന്നീ അവസ്ഥകളാൽ ദുരിതമനുഭവിക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മെഡിക്കൽ ബോർഡുകൾ പൊതുവേ താൽക്കാലിക ഡിസബിലിറ്റി സർട്ടിഫിക്കറ്റുകളാണ് നൽകുന്നത് എന്നിരിക്കെ പഞ്ചായത്ത് ഡയറക്ടറുടെ 01.11.2022ലെ പി.എ.എൻ./15050/2019-ഡി.ബി.റ്റി.1(ഡി.പി.) എന്ന കത്തിലുള്ള നിർദ്ദേശത്തെ തുടർന്ന് ഇവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ (വികലാംഗ പെൻഷൻ) നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മേൽ പറഞ്ഞിട്ടുള്ള രോഗാവസ്ഥകൾക്ക് 18 വയസ്സിന് ശേഷം മാത്രമാണ് മെഡിക്കൽ ബോർഡുകൾ പെർമനന്റ് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത് എന്നത് കണക്കിലെടുത്ത് പഞ്ചായത്ത് ഡയറക്ടറുടെ മേൽപ്പറഞ്ഞ നിർദ്ദേശത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി പുതിയ നിർദ്ദേശം നൽകുന്നതിന് സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കാമോ;
( സി )
കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഭിന്നശേഷിക്കാരുടെ അവകാശ ചട്ടങ്ങൾ 2017 ലെ ചട്ടം 18, 19 എന്നിവ അനുസരിച്ച് പഞ്ചായത്ത് ഡയറക്ടറുടെ മേൽപരാമർശിത നിർദ്ദേശം ചട്ടവിരുദ്ധമല്ലേ എന്നത് പരിശോധിച്ച് മറുപടി നൽകാമോ?
5917.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സർക്കാർ ഭൂമിയിൽ ഫ്ലാറ്റ് നിര്‍മ്മിക്കാന്‍ യൂണിടാക്കിന് അനുമതി നൽകിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി യൂണിടാക്ക് നിര്‍മ്മിക്കുന്ന ഫ്ലാറ്റിന്റെ നിർമ്മാണ പുരോഗതി 2020-ൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ വിലയിരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
പണി ആരംഭിക്കുനതിന് മുൻപ് യൂണിടാക്കിന് ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയ കരാർ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ കരാറിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭൂമിയിൽ ഫ്ലാറ്റ് പണിയാൻ മതിയായ അധികാരങ്ങൾ പ്രസ്തുത സ്ഥാപനത്തിന് ലഭ്യമായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയിരുന്നോ; വിശദാംശം ലഭ്യമാക്കാമോ?
5918.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലെ പ‍ഞ്ചായത്തുകളില്‍ 2022 -23 -ൽ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഈ പദ്ധതി പ്രകാരം അരുവിക്കര നിയമസഭാ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയിട്ടുള്ള നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?
5919.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലാളികളുടെ ദൗർലഭ്യം സംസ്ഥാനത്തെ കാർഷിക മേഖലയിലെ പ്രധാന പ്രതിസന്ധിയായി തീർന്നിട്ടുണ്ട് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കാർഷിക മേഖലയിലെ സമഗ്ര വികസനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ലേബർ ബാങ്കുകൾ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇത്തരത്തിൽ ഒരു മാതൃകാ പദ്ധതി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രാദേശിക തലത്തിൽ തൊഴിലാളികളെ കണ്ടെത്തി കാർഷിക മേഖലയിലെ ജോലികൾക്കായി ഡേറ്റാ ബാങ്ക് തയ്യാറാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ഓരോ പഞ്ചായത്തിലെയും തൊഴിലാളികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി മൊബൈൽ ആപ്പ് തയ്യാറാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
5920.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി വിഭാഗത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ലഭിച്ചിരുന്ന വികലാംഗ പെൻഷൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ 1.11. 2022-ലെ ഉത്തരവുപ്രകാരം പെർമനന്റ് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഉള്ളവർക്കും സ്ഥിരം വൈകല്യം എന്ന് രേഖപ്പെടുത്തിയ യുണീക്ക് ഡിസെബിലിറ്റി കാർഡ് ഉള്ളവർക്കും മാത്രമായി ചുരുക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
2016-ലെ റൈറ്റ്സ് ഓഫ് പേഴ്‍സൻസ് വിത്ത് ഡിസെബിലിറ്റീസ് (ആർ.പി.ഡബ്ല്യു.ഡി) നിയമ പ്രകാരം അപേക്ഷകന് പതിനെട്ട് വയസ്സ് കഴിഞ്ഞാൽ മാത്രമേ മെഡിക്കൽ ബോർഡിൽ നിന്നും പെർമനന്റ് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കുകയുള്ളൂ എന്ന ചട്ടം നിലനിൽക്കെ പഞ്ചായത്ത് അഡിഷണൽ ഡയറക്ടറുടെ അശാസ്ത്രീയമായ ഉത്തരവ് പതിനായിരക്കണക്കിന് ഗുണഭോക്താക്കളുടെ പെൻഷൻ നിഷേധിക്കപ്പെടുന്നതിന് കാരണമാകുമെന്ന് കരുതുന്നുണ്ടോ; പ്രസ്തുത ഉത്തരവ് പുനഃപരിശോധിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5921.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ ഏതെല്ലാം റോഡുകള്‍ക്കാണ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമായതെന്നും ഇതില്‍ സാങ്കേതിക അനുമതി ലഭ്യമായി പ്രവൃത്തി പൂര്‍ത്തികരിച്ചവ ഏതെല്ലാമെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ സാങ്കേതിക അനുമതി ലഭ്യമാകാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ; സാങ്കേതിക അനുമതി ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
സാങ്കേതിക അനുമതി ലഭ്യമായിട്ടില്ലാത്ത പ്രവൃത്തികള്‍ സംബന്ധിച്ച ഫയലുകള്‍ നിലവില്‍ ഏത് കാര്യാലയത്തിന്റെ പരിഗണനയിലാണെന്ന് അറിയിക്കുമോ; പ്രസ്തുത ഫയലുകളുടെ നോട്ട് ഫയലിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
5922.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആയിട്ടുള്ളതും എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് നിര്‍വ്വഹിക്കുന്നതിന് 2016-17-ല്‍ ഭരണാനുമതി ലഭിച്ചതുമായ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി പേ വാര്‍ഡ് നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി എത്ര നിലയുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അസ്ഥിവാരമാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
5923.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ആറാലുംമൂട് കന്നുകാലി മാര്‍ക്കറ്റിന്റെ സ്ഥലത്ത് സിനിമാ തിയേറ്റര്‍ (കെ.എഫ്.ഡി.സി.) സമുച്ചയം നിര്‍മ്മിക്കുന്നതിനായി നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്റെ കത്തുപ്രകാരം (ഫയൽ നം . ആർ ഇ 1/199/2022) സ്ഥലം കെെമാറ്റം ചെയ്യാന്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
5924.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനസ്സോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് ആദ്യമായി ഭൂമി സംഭാവന നല്‍കിയ വ്യക്തി ആരാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലേക്ക് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഭൂമി സംഭാവന നല്‍കിയിട്ടുണ്ടോ; എങ്കില്‍ അത് എവിടെയാണെന്നും എത്ര സെന്റ് സ്ഥലമാണെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഇതുവരെ ആകെ എത്ര സെന്റ് സ്ഥലം ആണ് ലഭിച്ചതെന്ന് അറിയിക്കാമോ;
( ഡി )
പാവുമ്പ പൊയ്കതറയില്‍ ബിനോയ് എന്നയാൾ വിട്ട് നല്‍കിയ ഭൂമിയില്‍ എത്ര പേര്‍ക്കാണ് വീടൊരുങ്ങുന്നതെന്നും അവ ആര്‍ക്കെല്ലാമാണെന്നും അറിയിക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിയിലൂടെ ലഭിച്ച ഭൂമിയില്‍ വീട് വച്ച് നൽകുന്നതിനായി ലൈഫ് മിഷൻ എത്ര പേരുമായി ഇതുവരെ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിക്കാമോ?
5925.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ ഏതെങ്കിലും ഗ്രാമപഞ്ചായത്തുകളില്‍ എ.ഇ., ഓവര്‍സിയര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
5926.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ റൂൾസ്‌ സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സർവീസ് സംഘടനകളുമായി ചർച്ച നടത്തിയിരുന്നോ; ചർച്ചയിൽ എന്തെല്ലാം ഉറപ്പുകൾ ആണ് നൽകിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
സ്പെഷ്യൽ റൂൾസ്‌ സംബന്ധിച്ച പരാതി പരിഹാര സംവിധാനം എന്നാണ് നിലവിൽ വന്നിട്ടുള്ളത്; പ്രസ്തുത സമിതിയില്‍ അംഗങ്ങൾ ആരൊക്കെയെന്നും സമിതി യോഗം ചേര്‍ന്നിട്ടുണ്ടോ എന്നും അറിയിക്കുമോ; യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പരാതി പരിഹാര സംവിധാനത്തിൽ ലഭിക്കുന്ന പരാതികൾ തീർപ്പാക്കുന്നത് ഏത് വിധത്തിലാണെന്ന് വിശദമാക്കുമോ; ഒരു പരാതി ലഭിച്ചാൽ ആയത് എത്ര നാളുകള്‍ക്കുള്ളില്‍ തീര്‍പ്പാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
നാളിതുവരെ എത്ര പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ആയതിന്മേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെ എന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
5927.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ വിശദവിവരം പഞ്ചായത്ത് അടിസ്ഥാനത്തിൽ നൽകുമോ;
( ബി )
മതിയായ ജീവനക്കാർ ഇല്ലാത്തതുമൂലം പല പഞ്ചായത്തുകളിലും ജനങ്ങൾക്ക് നൽകേണ്ട സേവനത്തിനും പദ്ധതി നിർവ്വഹണത്തിനും കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
5928.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരണപ്പെടുന്ന ആളുകളെ സാമൂഹ്യ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ ആരാണ്; വിശദമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ മരണപ്പെട്ട എത്ര ആളുകൾക്ക് മരണാനന്തരം പെൻഷൻ നൽകിയതായി കണ്ടെത്തിയിട്ടുണ്ട് ; ഈ ഇനത്തിൽ ആകെ എത്ര തുക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്; ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ ആരൊക്കെയാണെന്ന് വിശദമാക്കുമോ?
5929.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
09.02.2022-ലെ സ.ഉ.(സാധാ) നം. 869/22/ധന. പ്രകാരം ഭരണാനുമതി ലഭിച്ചതും എല്‍.എസ്.ജി.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കീഴില്‍ വരുന്നതുമായ കേരളശ്ശേരി ഹൈസ്കൂള്‍ റോഡ് നവീകരണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
5930.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനം ഗുണകരമാണെങ്കിലും തുടക്കത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഫയൽ കൈകാര്യം ചെയ്യുന്നതിനേയും ജീവനക്കാരുടെ ജോലി ക്രമീകരണങ്ങളെയും ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഗ്രാമവികസന വകുപ്പില്‍ മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് അനുവദിച്ച് ഉത്തരവായതില്‍ തുക അനുവദിക്കാന്‍ ബാക്കിയുണ്ടോ; എങ്കില്‍ ഏത് വര്‍ഷം വരെയെന്ന് വിശദമാക്കുമോ;
( സി )
ഗ്രാമവികസന വകുപ്പിന്റെ 17.08.2022-ലെ സി.ആർ.ഡി /3149/2022/എസ്റ്റാ -സി 1 ഉത്തരവ് പ്രകാരം അനുവദിച്ച മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് തുക അനുവദിക്കുന്നതിന് തടസങ്ങൾ നിലവിലുണ്ടോ; ഇല്ലെങ്കില്‍ എപ്പോള്‍ അനുവദിക്കാനാവുമെന്ന് വിശദമാക്കുമോ?
5931.
ശ്രീ . പി . ഉബൈദുള്ള
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്രമികളായ തെരുവുനായ്ക്കക്കളെയും പേപ്പട്ടികളെയും കൊല്ലുന്നതിന് എന്തെങ്കിലും നിയമ തടസ്സമുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ഇക്കാര്യങ്ങളിൽ സുപ്രീം കോടതിയുടെ അനുമതി തേടിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
5932.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
5933.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവ് മുതല്‍ നാളിതുവരെ വര്‍ക്കല മണ്ഡലത്തില്‍ എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കി വരുന്ന പ്രവൃത്തികളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍വഹിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ പുരോഗതി വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ ഭരണാനുമതി ലഭിച്ചവയില്‍ സാങ്കേതികാനുമതി ലഭിക്കേണ്ടതും ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കേണ്ടതുമായവ ഏതെല്ലാമെന്ന് വിശദമാക്കാമോ?
5934.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ ബഹുനില കെട്ടിടങ്ങളും ഫ്ലാറ്റുകളും പണിയുന്നതിന് അനുമതി നല്‍കുമ്പോള്‍ ഉറവിട മാലിന്യ സംസ്ക്കരണത്തിനുള്ള സംവിധാനം കൂടി പ്ലാനില്‍ ഉണ്ടാകണമെന്ന ചട്ടം നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ?
5935.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിദരിദ്ര വിഭാഗത്തില്‍പ്പെടുന്ന എത്ര കുടുംബങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
അതിദരിദ്രരില്‍പ്പെട്ട തൊഴില്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് അനുയോജ്യമായ സംവിധാനമൊരുക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( സി )
അതിദരിദ്ര കുടുംബങ്ങള്‍ക്ക് വാസസ്ഥലവും അവകാശ രേഖയും ഉറപ്പുവരുത്തുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും ജീവിക്കാന്‍ മാര്‍ഗമില്ലാത്തവരെ ഷെല്‍ട്ടര്‍ ഹോമുകളിൽ സംരക്ഷിക്കുന്നതിന് പദ്ധതിയുണ്ടോയെന്നും വ്യക്തമാക്കാമോ?
5936.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ ശേഖരം സ്മാര്‍ട്ടാക്കുന്നതിനുള്ള ഹരിതമിത്രം ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്‍ എത്ര ജില്ലകളിൽ നടപ്പിലാക്കിയിട്ടുണ്ട്;
( ബി )
ചവറ നിയോജക മണ്ഡലത്തിലെ ഏതൊക്കെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്?
5937.
ശ്രീ. എം. എം. മണി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന് ശേഷം ലൈഫ് പദ്ധതിയില്‍ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങളെ കുറിച്ച് വിശദമാക്കാമോ; എത്ര വീടുകളുടെ നിര്‍മ്മാണമാണ് ഈ വര്‍ഷം ഏറ്റെടുത്തിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിന് ലൈഫ് മിഷന്‍ യു.എ.ഇ. റെഡ് ക്രെസന്റുമായി കരാറിലേര്‍പ്പെടുകയോ ആരെയെങ്കിലും നിര്‍മ്മാണത്തിനായി ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ടോഎന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഭവന നിര്‍മ്മാണത്തിന് ലൈഫ് മിഷന്‍ ഏതെങ്കിലും വിദേശ ഏജന്‍സിയില്‍ നിന്ന് തുക കൈപ്പറ്റിയിട്ടുണ്ടോ; ഇത് സംബന്ധിച്ച് ഇ.ഡി. ലൈഫ് മിഷന്റെ കണക്ക് പരിശോധിക്കുന്നുവെന്ന് പറയപ്പെടുന്നതിന് എന്തെങ്കിലും നിയമ പിന്‍ബലമുള്ളതായി കരുതുന്നുണ്ടോ; വ്യക്തമാക്കാമോ?
5938.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയുടെ ഭാഗമായി സർക്കാർ ഭൂമിയിൽ ഫ്ലാറ്റ് നിർമ്മിക്കാന്‍ കരാർ കമ്പനികളെ തെരഞ്ഞെടുത്ത പ്രക്രിയ വിശദമാക്കാമോ;
( ബി )
ലൈഫ് പദ്ധതിയുപിരിവ് (എ) -യുടെ സാരാംശം S. 324 (എ), (ഡി) എന്നിവയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചട്ടം 36 (2) (എം) പ്രകാരം ഭാഗമായി സർക്കാർ ഭൂമിയിൽ ഫ്ലാറ്റ് നിർമ്മിക്കാന്‍ കമ്പനികളെ തെരഞ്ഞെടുത്തതിന് ശേഷം അവരുമായി കരാറിൽ ഏർപ്പെടാറുണ്ടോ; വ്യക്തമാക്കാമോ;
( സി )
വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഭൂമിയില്‍ യൂണിടാക്കിന് നിർമ്മാണം നടത്താന്‍ അനുവാദം നല്‍കിയത് ഏത് കരാറിന്റെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കാമോ?
5939.
ശ്രീമതി.ഉമ തോമസ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി യൂണിട്ടാക്ക് എന്ന സ്ഥാപനത്തിന് സർക്കാർ ഭൂമിയിൽ കെട്ടിടം നിര്‍മ്മിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നൽകിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത അനുമതി സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കാമോ;
( സി )
സര്‍ക്കാരുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണോ യൂണിട്ടാക്കിന്‌ തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നൽകിയതെന്ന് വ്യക്തമാക്കാമോ;
( ഡി )
അല്ലെങ്കിൽ കരാറില്ലാതെ സർക്കാർ ഭൂമിയിൽ കെട്ടിടം പണിയാൻ യൂണിട്ടാക്കിന്‌ തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നൽകിയതിന്റെ കാരണം വിശദമാക്കാമോ?
5940.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാടക നിയമം എന്നാണ് നടപ്പിലാക്കിയത് എന്ന് വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര ഹൗസിംഗ് ആന്റ് അർബൻ അഫയേഴ്‌സ് മന്ത്രാലയം മോഡൽ ടെനൻസി ആക്ട് ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ ഇത് സംസ്ഥാനത്ത് നിയമമാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണവും എന്നത്തേക്ക് നിയമമാക്കും എന്നും വ്യക്തമാക്കുമോ?
5941.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റതിന് ശേഷം ബഡ്ജറ്റിൽ പൂഞ്ഞാര്‍ മണ്ഡലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് വഴി അനുവദിച്ചിട്ടുള്ള പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ പൂർത്തിയാക്കാത്തവയുടെ വിവരങ്ങളും അതിന്റെ കാരണവും അറിയിക്കാമോ?
5942.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രാെജക്റ്റില്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി നഗരസഭയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
നഗരസഭയിലെ വേസ്റ്റ് മാനേജ്മെന്റിനായി പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് തയ്യാറാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( സി )
നഗരസഭയിലെ വേസ്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഏജന്‍സി പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; എങ്കില്‍ വിശദവിവരം നല്‍കുമോ?
5943.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സേവനം നല്‍കുന്ന ത്രിതല പഞ്ചായത്ത് ജീവനക്കാര്‍ക്ക് അവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;
( ബി )
എല്ലാ ജീവനക്കാര്‍ക്കും നിശ്ചിത ഇടവേളയില്‍ പരിശീലനം നല്‍കുന്നതിന് നടപടികള്‍ ഉണ്ടാകുമോ, എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇങ്ങനെ പരിശീലനം നല്‍കുന്നതിന് കിലയുടെ ബ്രാഞ്ചുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ജനങ്ങള്‍ക്ക്‌ ഏറ്റവും വേഗം സേവനം ലഭ്യമാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5944.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമവികസന വകുപ്പില്‍ ഒരു ജീവനക്കാരന്റെ സർവീസ് റെഗുലറൈസ് ചെയ്യുന്നതിനുള്ള മാനദണ്ഡം എന്തൊക്കെയാണ്;
( ബി )
ഗ്രാമവികസന കമ്മീഷണര്‍ നിയമനാധികാരി ആയിട്ടുള്ള തസ്തികകളിൽ സർവീസിൽ പ്രവേശിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും സർവീസ് റെഗുലറൈസ് ചെയ്യപ്പെടാത്ത ജീവനക്കാർ ആരൊക്കെയാണെന്നും ആയതിന്റെ കാലതാമസത്തിന് കാരണമെന്തെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത ജീവനക്കാരുടെ സർവീസ് അടിയന്തിരമായി റെഗുലറൈസ് ചെയ്യുന്നതിനും പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5945.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ റൂൾസ്‌ സംബന്ധിച്ച് വകുപ്പ് മന്ത്രി സർവീസ് സംഘടനകളുമായി ചർച്ച നടത്തിയിരുന്നോ; എങ്കിൽ ചർച്ചയിൽ എന്തെല്ലാം ഉറപ്പുകൾ നൽകിയിട്ടുണ്ടെന്ന് അറിയിക്കുമോ; ഉറപ്പുകളുടെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്ന് വിശദമാക്കുമോ;
( ബി )
സ്പെഷ്യൽ റൂൾസ്‌ സംബന്ധിച്ച പരാതി പരിഹാര സംവിധാനം എന്നാണ് നിലവിൽ വന്നത് ; പ്രസ്തുത സംവിധാനത്തിൽ ലഭിക്കുന്ന പരാതികൾ തീർപ്പാക്കുന്നത് ഏതു വിധത്തിലാണെന്നും ഒരു പരാതി തീര്‍പ്പാക്കുന്നതിനുള്ള കാലയളവ് എത്രയെന്നും വിശദമാക്കുമോ;
( സി )
പരാതി പരിഹാര സംവിധാനത്തില്‍ നാളിതുവരെ എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; പരാതികളുടെ വിശദാംശവും ആയതിന്മേല്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ?
5946.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണവും അധികാരവും ഉദ്യോഗസ്ഥരെയും നല്‍കും എന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്ര തവണ പദ്ധതി വിഹിതം വെട്ടിക്കുറച്ചുവെന്നും പദ്ധതി വിഹിതം വെട്ടിക്കുറച്ചത് വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഭേദഗതിയും റദ്ദാക്കലും നടത്തേണ്ട സാഹചര്യമുണ്ടായിട്ടുണ്ടോയെന്നും അറിയിക്കുമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ചിരുന്ന ഏതെങ്കിലും ചുമതലകള്‍ സര്‍ക്കാരോ മറ്റേതെങ്കിലും ഏജന്‍സിയോ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ടോയെന്നും ഇതിനായി കേരള പഞ്ചായത്ത് രാജ് ആക്ട് കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവ ഭേദഗതി ചെയ്തിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( ഡി )
ഈ സര്‍ക്കാരിന്റെ കാലത്ത് തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ പുതിയതായി എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
5947.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പില്‍ വിവിധ തസ്തികകളിലായി എത്ര ഒഴിവുകളാണ് ഉള്ളതെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ ഒഴിവുകള്‍ നികത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
5948.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ ചെമ്മനാട് പഞ്ചായത്തില്‍ പ്രീഫാബ് ടെക്നോളജി ഉപയോഗിച്ചുള്ള ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിന്റെ നിര്‍മ്മാണ പ്രവൃത്തി എന്നാണ് ആരംഭിച്ചിട്ടുള്ളതെന്നും എന്ന് പൂര്‍ത്തിയാക്കാനാണ് എഗ്രിമെന്റ് പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളതെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( സി )
നിലവില്‍ ഇതിന്റെ പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാകും എന്ന് അറിയിക്കാമോ?
5949.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിക്കോട് പ‍ഞ്ചായത്തിലെ ഓവര്‍സിയറുടെ ഒഴിവ് നികത്തിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് നികത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
5950.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ശുചിത്വ മിഷന്‍ ബ്ലോക്ക് പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; ഇല്ലെങ്കിൽ അനുമതി നൽകുമോ എന്നറിയിക്കാമോ;
( ബി )
പ്രസ്തുത യൂണിറ്റ് രൂപീകരണത്തിന് ശുചിത്വ മിഷന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
5951.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ (ഡി.സി) വകുപ്പിന്റെ 2069/2020/ത.സ്വ.ഭ.വ നമ്പര്‍ ഉത്തരവ് പ്രകാരം ഭരണാനുമതി ലഭിച്ച ഒറ്റപ്പാലത്തെ സാംസ്കാരിക നിലയത്തിന്റെ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് എന്നത്തേക്ക് സാങ്കേതിക അനുമതി ലഭ്യമാക്കുവാന്‍ സാധിക്കുമെന്ന് എന്ന് അറിയിക്കുമോ?
5952.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവര്‍ഷക്കെടുതികളില്‍ നാശം സംഭവിച്ച റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉള്‍പ്പെടുത്തി 2019-20 മുതല്‍ 2021-22 വരെ ഭരണാനുമതി ലഭിച്ച പൂഞ്ഞാർ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഏതെല്ലാം റോഡുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; പൂര്‍ത്തീകരിക്കാന്‍ അവശേഷിക്കുന്നവ ഏതെല്ലാമാണ്; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വിശദമാക്കുമോ?
5953.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി നല്‍കിയ ആരോഗ്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലെ പഴയ നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി പുതിയ നിര്‍മ്മിതികള്‍ ഉണ്ടാക്കുന്നതിന് തടസ്സങ്ങള്‍ നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അധികാര കൈമാറ്റത്തിന് ശേഷവും പഴയ നിര്‍മ്മിതികള്‍ പൊളിക്കാന്‍ ബന്ധപ്പെട്ട മാതൃവകുപ്പിന്റെ അനുമതി വേണമെന്ന് വിദ്യാഭ്യാസ വകുപ്പോ ആരോഗ്യവകുപ്പോ നിര്‍ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഭരണഘടനാ ഭേദഗതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമായ അധികാരം ഇല്ലാതാക്കുന്ന നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
കോഴിക്കോട് ഒളവണ്ണ സി.എച്ച്.സി. യില്‍ ഭരണാനുമതി നല്‍കിയ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കാന്‍ ആരോഗ്യവകുപ്പ് ഉന്നയിച്ച തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
കാലഹരണപ്പെട്ട ഒളവണ്ണ സി.എച്ച്.സി. യിലെ കെട്ടിടം പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
5954.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ലെ ബഡ്ജറ്റിൽ ഇരുപത് ശതമാനം തുക വകയിരുത്തിയിട്ടുള്ള മാവേലിക്കര മണ്ഡലത്തിലെ ആധുനിക പൊതുശ്മശാനത്തിന്റെ പ്രവൃത്തിക്ക് ഭരണാനുമതി നല്കുുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
5955.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർഷങ്ങളായി നീരൊഴുക്കുള്ള പൊതുതോടുകളുടെ ഉടമസ്ഥാവകാശം ആർക്കാണെന്ന് വിശദമാക്കാമോ;
( ബി )
തിരൂരങ്ങാടി മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്തിൽപ്പെട്ട കാളം തിരുത്തി തൊട്ടുമ്പുറം തോട് ആസ്തി രജിസ്റ്ററിൽ ചേര്‍ക്കുന്നതിന് എന്തെങ്കിലും നിർദേശം സർക്കാർ നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
5956.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കാച്ചാണി കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിന് സ്വന്തമായി കെട്ടിടം പണിയുന്നതിന് പൊതുമാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന ഭൂമിയില്‍ നിന്നും എട്ട് സെന്റ് ഭൂമി വിട്ടു കൊടുക്കുന്നതിനായി പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം തിരുവനന്തപുരം ഡി.ഡി.പി. ഓഫീസില്‍ സമര്‍പ്പിച്ചിട്ടുള്ള ഫയലിന്റെ (ഫയല്‍ നമ്പര്‍ എ 2-1/18, തീയതി 13/10/2021, അരുവിക്കര ജി.പി.) ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി കൈമാറ്റം ചെയ്യുന്നതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അറിയിക്കാമോ?
5957.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുമതി ലഭിച്ച വാമനപുരം മണ്ഡലത്തിലെ ഏതെല്ലാം റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അവയ്ക്കോരോന്നിനും അനുവദിച്ച തുക എത്രയാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള ഏതെങ്കിലും റോഡിന്റെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാക്കാനുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ പുതുതായി റോഡുകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?
5958.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ത്രിതല പഞ്ചായത്തുകളുടെ തനത് വരുമാനം വര്‍ദ്ധപ്പിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ;
( ബി )
കൂടുതല്‍ ഷോപ്പിംഗ്‌ കോംപ്ലക്സുകള്‍, ആറ്റില്‍ നിന്നും മണല്‍ വാരുന്നതിനുള്ള അനുമതി, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കല്‍, ഓപ്പണ്‍ സ്റ്റേഡിയങ്ങള്‍ മോടി പിടിപ്പിച്ച് വാടകയ്ക്ക് നല്‍കല്‍ തുടങ്ങിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
5959.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭയിലെ പൊതുമരാമത്ത് റോഡുകളില്‍ നഗരസഭ പാര്‍ക്കിംഗ് ഫീസ്‌ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
റോഡ്‌ ടാക്സ് അടച്ച് വാഹനം വാങ്ങി ഉപയോഗിക്കുന്ന പൊതു ജനങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഫീസ്‌ ഈടാക്കുന്നത് ഉചിതമാണോ എന്ന് വ്യക്തമാക്കാമോ; ഏതൊക്കെ വാഹനങ്ങൾക്ക് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതില്‍ നിന്ന് ഇളവ്‌ അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ 5 വര്‍ഷ കാലയളവിൽ പ്രതിമാസം എത്ര രൂപയാണ് തിരുവനന്തപുരം നഗരസഭ പാർക്കിംഗ് ഫീസ് ഇനത്തിൽ പിരിച്ചെടുത്തത് ; വ്യക്തമാക്കാമോ; ഫീസ് ഈടാക്കാന്‍ എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
5960.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
15.08.2022 ലെ 186/2022/തസ്വഭവ ഉത്തരവ് പ്രകാരം അനുമതി ലഭ്യമായിട്ടുള്ള കൊച്ചി സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഏകോപനത്തിനും മോണിറ്ററിംഗിനുമായി രൂപീകരിച്ചിട്ടുള്ള ജനറല്‍ ബോഡിയിലേയും ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയിലേയും അംഗങ്ങള്‍ ആരെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതി ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ എം.എല്‍.എ. മാരെ ജനറല്‍ ബോഡിയിലും പ്രൊജക്റ്റ് ഇംബ്ലിമേന്റേഷന്‍ കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
കൊച്ചി നഗര സുസ്ഥിര വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി 23.11.2021-ന് ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ എന്തെല്ലാമെന്നും യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ;
( ഇ )
ഈ പദ്ധതി നടപ്പിലാക്കുന്നതിനായി എസ്.പി.വി. രൂപീകരിച്ചിട്ടുണ്ടോ; ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
5961.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
20.03.1991-ലെ ജി.ഒ (എം.എസ്) നമ്പർ 103/91 എൽ.എ.ഡി. ഉത്തരവ് പ്രകാരം സെൻട്രൽ സിറ്റി ഓഫ് കൊച്ചിക്കായി അനുവാദം നൽകിയ ജനറൽ ടൗൺ പ്ലാനിംഗ് സ്കീമായ സ്ട്രക്ചർ പ്ലാൻ ഫോർ സെന്‍ട്രൽ സിറ്റി കൊച്ചി പദ്ധതി പ്രകാരം നിലവിൽ എന്തെല്ലാം പ്രവൃത്തികളാണ് പദ്ധതി പ്രദേശങ്ങളിൽ വിഭാവനം ചെയ്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും പ്രസ്തുത പ്രവൃത്തികൾ ഏതെല്ലാം പഞ്ചായത്തുകളിലാണ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
വൈപ്പിൻ മണ്ഡലത്തിലെ വൈപ്പിൻ - പള്ളിപ്പുറം റോ‍ഡ് കടന്നുപോകുന്ന ആറ് പഞ്ചായത്തുകളിൽ ഉൾപ്പെട്ടിട്ടുള്ള എളങ്കുന്നപ്പുഴ, ഞാറക്കൽ ഗ്രാമപഞ്ചായത്തുകളിലെ റോഡിനിരുവശവും ഈ പദ്ധതി പ്രകാരം വീതി കൂട്ടുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വീതി കൂട്ടുന്നതിനായുള്ള പ്രൊപ്പോസൽ സമർപ്പിക്കപ്പെട്ടിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
എളങ്കുന്നപ്പുഴ, ഞാറക്കൽ ഗ്രാമപഞ്ചായത്തുകളിലെ വൈപ്പിൻ - പള്ളിപ്പുറം റോഡിന് ഇരുവശവുമുള്ള കെട്ടിടങ്ങളുടെ നിർമ്മാണം, പുനർനിർമ്മാണം, വസ്തുവകകളുടെ കൈമാറ്റം തുടങ്ങിയ കാര്യങ്ങളിൽ ഈ പദ്ധതി പ്രകാരം നിയന്ത്രണങ്ങൾ ഉണ്ടോ; എങ്കിൽ എന്തെല്ലാം കാര്യങ്ങൾക്കാണ് നിയന്ത്രണമെന്നും നിയന്ത്രണങ്ങളുടെ ഉദ്ദേശ്യലക്ഷ്യം എന്താണെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ പ്ലാൻ പ്രകാരം മേൽ പഞ്ചായത്തുകളിൽ യാതൊരു പദ്ധതികളും വിഭാവനം ചെയ്തിട്ടില്ലെങ്കിൽ ഈ പദ്ധതി പ്രകാരമുള്ള നിയന്ത്രണങ്ങളിൽ കാലോചിതമായ മാറ്റം വരുത്താൻ നടപടി സ്വീകരിക്കുമോ; എങ്കിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
5962.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ എതെല്ലാം പരിശീലനങ്ങൾ ആണ് നടത്തുന്നതെന്നും പ്രസ്തുത പരിശീലനങ്ങൾക്കുള്ള റിസോഴ്സ് പേഴ്സൺമാരെ തെരഞ്ഞെടുക്കുന്നത് ഏത് വിധത്തിലാണെന്നും വ്യക്തമാക്കുമോ;
( ബി )
കില ആസ്ഥാനത്തിന് വെളിയിൽ എവിടെയെല്ലാമാണ് പരിശീലനങ്ങൾ നടത്താറുള്ളതെന്നും ആയതിന് ഏതെല്ലാം വിധത്തിലാണ് ചെലവുണ്ടാകുന്നതെന്നും അറിയിക്കുമോ;
( സി )
എന്നുവരെയുള്ള പരിശീലങ്ങളുടെ ചെലവുകളും റിസോഴ്സ് പേഴ്സൺമാരുടെ ഓണറേറിയവും യാത്രാബത്തയുമാണ് നാളിതുവരെ നൽകിയിട്ടുള്ളത്; കുടിശിക എന്നത്തേക്ക് കൊടുത്തുതീർക്കാൻ കഴിയുമെന്ന് അറിയിക്കുമോ?
5963.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവതലമുറയെ അടിമകളാക്കുന്ന മയക്കുമരുന്ന് ലോബിയെ അമര്‍ച്ച ചെയ്യാനായി എക്സ്സൈസ് വകുപ്പിനെ ശക്തിപ്പെടുത്താന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?
5964.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ നിന്നും 31.08.1994-ല്‍ വിരമിക്കുകയും 20.09.2003-ല്‍ മരണപ്പെടുകയും ചെയ്ത സത്യശീലന്‍ എന്നയാളുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഡി. സുഷമ 02.12.2021-ല്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എക്സൈസ് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍വീസ് ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത വിഷയത്തിന്മേല്‍ ആറ്റിങ്ങല്‍ സബ് ട്രഷറി ഓഫീസര്‍ മാമല റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് അയച്ച 27.05.2022-ലെ പെന്‍ 10/22-23 നമ്പര്‍ കത്തിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
5965.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂൾ പരിസരം കേന്ദ്രീകരിച്ചുളള ലഹരി വിൽപ്പന തടയാൻ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശക്തിപ്പെടുത്തുവാനായി എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; അറിയിക്കുമോ;
( ബി )
ഡ്രഗ് ഫ്രീ ക്യാമ്പസ് എന്ന പ്രവർത്തനത്തിന്റെ പുരോഗതി വിശദമാക്കാമോ?
5966.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മയക്കുമരുന്ന് ഉപയോഗവും വില്പനയുമായി ബന്ധപ്പെട്ട കുറ്റവാളികളെ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതിന് ശക്തമായ നടപടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;
( ബി )
ഇതിനായി എന്തെല്ലാം നടപടികളാണ് നടപ്പാക്കുവാന്‍ തീരുമാനിച്ചിട്ടുളളത് എന്നറിയിക്കാമോ?
5967.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി കേന്ദ്രത്തില്‍ 2021-22, 2022-23 വര്‍ഷങ്ങളില്‍ നടത്തിയ വികസന പ്രവൃത്തികള്‍ ഏതൊക്കെയെന്നും വിനിയോഗിച്ച തുക എത്രയെന്നും വിശദമാക്കുമോ?
5968.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ‍ജൂണ്‍ മുതല്‍ 2022 വരെ എക്സൈസ് വകുപ്പ് പിടിച്ചെടുത്ത കഞ്ചാവ് എം.ഡി.എം.എ. മറ്റ് മയക്കുമരുന്നുകള്‍ എന്നിവയുടെ അളവ് സഹിതമുള്ള വിവരം ഇനം തിരിച്ച് ലഭ്യമാക്കാമോ?
5969.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 സെപ്തംബര്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ലഹരി ഉപയോഗം, ലഹരിക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇനം/ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
യുവാക്കള്‍ക്കിടയിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി കെെക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് എന്തെല്ലാം നടപടികളാണ് ഇനി ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.