UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5455.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. മുഖേന വിനോദസഞ്ചാര യാത്രകള്‍ നടപ്പാക്കിയതിന് ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണം ഉണ്ടാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളേയും വിനോദസഞ്ചാര കേന്ദ്രങ്ങളേയും ബന്ധപ്പെടുത്തി ടൂര്‍ പാക്കേജുകള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5456.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ പാലാ പുലിയന്നൂര്‍ പാലത്തിനുസമീപം നിരന്തരമായി വാഹനാപകടം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത വാഹനാപകടം ഒഴിവാക്കാന്‍ ശാസ്ത്രീയപഠനം നടത്തി പരിഹാരം കാണുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
തുടര്‍ച്ചയായ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസ്തുത സ്ഥലത്ത് വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
5457.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടോറസ് മാതൃകയിലുള്ള വാഹനങ്ങള്‍ റോഡ് ഗതാഗതത്തിന് എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം വാഹനങ്ങള്‍ ഭാരം കയറ്റി പോകുന്ന സമയത്ത് ബാലന്‍സ് ലഭിക്കാന്‍ വേണ്ടി റോഡിന് നടുവിലൂടെ സഞ്ചരിക്കുന്നതിനാല്‍ മറ്റ് വാഹനങ്ങള്‍ക്ക് അപകടം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനായി എന്തെങ്കിലും സമയക്രമം ഇത്തരം വണ്ടികള്‍ക്ക് കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ?
5458.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളും ഓരോന്നിനും ചെലവാക്കുന്ന തുകയും അറിയിക്കാമോ?
5459.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ ബസ്‍ സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന ഒ.എന്‍.വി. റോഡില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് പോലീസുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
5460.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റോഡ് സേഫ്റ്റി ഫണ്ടില്‍ ഉള്‍പ്പെടുത്തി കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നിന്നും പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയോജക മണ്ഡലത്തില്‍ റോഡ് സേഫ്റ്റി ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?
5461.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 'സേഫ് കേരള പദ്ധതി' നടപ്പിലാക്കി വരുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം വിഭാവനം ചെയ്ത നടപടികള്‍ എന്തെല്ലാമായിരുന്നെന്ന് വ്യക്തമാക്കാമോ;
( സി )
നിലവില്‍ 'സേഫ് കേരള' പദ്ധതി പ്രകാരം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത പദ്ധതിക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
5462.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി ആപ്ലിക്കേഷനായ സവാരി ഇപ്പോള്‍ പ്രവര്‍‌ത്തന ക്ഷമമാണോ; ഏത് ഏജന്‍സിയാണ് പ്രസ്തുത പദ്ധതി നടത്തിവരുന്നത്; ഇതുവഴി ടാക്സികള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഓരോ ജില്ലയിലും എത്ര ടാക്സികളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; പദ്ധതി ആരംഭിച്ച ശേഷം എത്ര യാത്രക്കാര്‍ ഇത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
ഈ ആപ്ലിക്കേഷനുവേണ്ടി എത്ര തുക ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
ഈ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
5463.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്കായി എല്ലാ പ്രവർത്തി ദിനങ്ങളിലും സർവീസ് നടത്തുന്നതിന് സ്വകാര്യ കോൺട്രാക്ട് ബസുകൾക്ക് നൽകിയിരുന്ന അനുമതി പിൻവലിച്ചു എങ്കിലും ആയത് ലംഘിച്ച് കോൺട്രാക്ട് ബസുകൾ നിലവിൽ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഈ നിയമ ലംഘനം തടയുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( സി )
ഇപ്രകാരമുള്ള നിയമ ലംഘനം തടയുന്നതിനായി വ്യാപകമായ പരിശോധനകൾ നടത്തുന്നതിന് തയാറാകുമോയെന്ന് വ്യക്തമാക്കുമോ?
5464.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേരള സവാരി എന്ന പേരില്‍ ഓണ്‍ലൈന്‍ ടാക്സി സംവിധാനം ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതിയില്‍ എത്ര ടാക്സികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നാളിതുവരെയായി എത്ര സവാരി നടത്തിയിട്ടുണ്ടെന്നും അറിയിക്കുമോ;
( സി )
കേരള സവാരിയില്‍ ഓണ്‍ലൈന്‍ ടാക്സി വിളിക്കുമ്പോള്‍ കിട്ടാറില്ല എന്നതും യൂബര്‍, ഓല പോലുള്ള ഓണ്‍ലൈന്‍ ടാക്സികളെ സഹായിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നുമുള്ള വ്യാപക പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ കേരള സവാരി പദ്ധതി കുറ്റമറ്റതാക്കി പരമാവധി ടാക്സികള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനും ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
5465.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോ‍ർപ്പറേഷൻ (കെ.ടി.ഡി.എഫ്.സി.) പ്രവർത്തനമാരംഭിച്ചത് എന്നുമുതലാണെന്നും അതിന്റെ സ്ഥാപിത ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ബി )
കെ.ടി.ഡി.എഫ്.സി. ആരംഭിച്ചത് മുതൽ ഓരോ വർഷത്തിലും ഉണ്ടായ ലാഭം/നഷ്ടം എത്രവീതമാണെന്ന് അറിയിക്കാമോ;
( സി )
നിലവിൽ കെ.ടി.ഡി.എഫ്.സി. നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ സ്ഥാപനം നഷ്ടത്തിലായതിനുള്ള കാരണങ്ങൾ എന്തെല്ലാമായിരുന്നുവെന്നാണ് വിലയിരുത്തിയിട്ടുള്ളതെന്നത് വ്യക്തമാക്കുമോ;
( ഡി )
സാമ്പത്തിക ബാധ്യതയെ തുടർന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ നിന്നും കെ.ടി.ഡി.എഫ്.സി. യ്ക്ക് റിസർവ് ബാങ്കിന്റെ വിലക്കുണ്ടായിട്ടുണ്ടോ;
( ഇ )
ഈ വിലക്ക് മറികടക്കുന്നതിനായി കെ.ടി.ഡി.എഫ്.സി. യും കെ.എസ്.ആർ.ടി.സി. യും തമ്മിൽ ഭൂമി കൈമാറ്റം നടത്തുന്നതിനായി സർക്കാർ അനുമതി തേടുകയുണ്ടായോയെന്ന് വ്യക്തമാക്കുമോ;
( എഫ് )
എങ്കിൽ കെ.എസ്.ആർ.സി.യുടെ കൈവശമുള്ള ഏതൊക്കെ ഭൂമികളാണ് ഇപ്രകാരം കെ.ടി.ഡി.എഫ്.സി. യ്ക്ക് കൈമാറുന്നതിനായി ആലോചിക്കുന്നതെന്ന വിശദാംശങ്ങൾ ലഭ്യമാക്കുമോ?
5466.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.റ്റി.സി.യുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
തൃപ്തികരമായ സേവനം കാഴ്ചവെയ്ക്കുന്ന ജീവനക്കാര്‍ക്ക് പ്രോത്സാഹനം നല്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് പ്രത്യേക ഗ്രേഡിംഗ് നല്‍കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
5467.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികള്‍ക്ക് ബസുകളില്‍ കണ്‍സഷന്‍ അനുവദിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണോ പ്രസ്തുത തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
അണ്‍ എയ്ഡഡ് സ്കൂളുകളിലും സ്വാശ്രയ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ബി‌.പി‌.എല്‍. പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമേ ഇനി കണ്‍സഷന്‍ അനുവദിക്കുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുണ്ടോ;
( സി )
കണ്‍സഷന്‍ പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തുവാനും നിരക്കിളവ് സ്വാശ്രയ കോളേജുകളിലെ എ.പി‌.എല്‍. പരിധിയില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കേണ്ടതില്ലെന്നുമുള്ള നിര്‍ദേശങ്ങള്‍ കെ.എസ്.ആര്‍.ടി.സി. മുന്നോട്ടുവച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കാനിടയായ സാഹചര്യം വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്ത് നിലവില്‍ കണ്‍സഷന്‍ ലഭിച്ചുവന്നിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ക്കും തുടര്‍ന്നും കണ്‍സഷന്‍ അതേപടി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5468.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ്
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യുടെ ആഭിമുഖ്യത്തിലുള്ള പൊതുഗതാഗത സംവിധാനം ഫലപ്രദമാകുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
കെ.എസ്.ആർ.ടി.സി. -യ്ക്ക് നിശ്ചിത ഷെഡ്യൂളുകളും സമയക്രമവും പാലിക്കുവാൻ കഴിയുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
കെ.എസ്.ആർ.ടി.സി. സർവീസുകളെ ആശ്രയിക്കുന്ന മേഖലകളിൽ ശാസ്ത്രീയമായി ഷെഡ്യൂളുകൾ പരിഷ്കരിച്ചും സമയക്രമം പൂർണ്ണമായും പാലിച്ചും സർവീസ് നടത്തുന്നതിന് ആവശ്യമായ നിർദേശം നൽകുമോയെന്ന് വ്യക്തമാക്കുമോ?
5469.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷത്തിൽ കെ.എസ്.ആർ.ടി.സി.-യ്ക്ക് പദ്ധതി വിഹിത‌മായി അനുവദിച്ച തുക എത്രയാണ്; ഇതിന്റെ വിനിയോഗം സംബന്ധിച്ച വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത സാമ്പത്തിക വർഷത്തിൽ കെ.എസ്.ആർ.ടി.സി.-യ്ക്ക് അനുവദിച്ച വായ്പ വിഹിതത്തിൽ നിന്നും നാളിതുവരെ എത്ര കോടി രൂപ കൈപ്പറ്റിയിട്ടുണ്ട്; കൈപ്പറ്റിയ തുക ചെലവഴിച്ചതിന്റെ വിശദാംശം നൽകുമോ?
5470.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.-യ്ക്ക് കഴി‍ഞ്ഞ 16 മാസത്തെ വരുമാന കണക്ക് മാസം തിരിച്ച് ലഭ്യമാക്കാമോ; കെ.എസ്.ആര്‍.ടി.സി.യെ ലാഭത്തിലാക്കുവാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; ഇതിന് പ്രയോജനം ലഭിച്ചതായി വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ആര്‍.ടി.സി.യിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും യഥാസമയം ശമ്പളവും പെന്‍ഷനും നല്‍കുവാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
ചില പ്രധാന കേന്ദ്രങ്ങളിലെ സ്ഥലവും കെട്ടിടവും കെ.ടി.ഡി.എഫ്.സി.-യ്ക്ക് കൈമാറുവാന്‍ തീരുമാനം എടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ഓരോ ഡിപ്പോയ്ക്കും ഓപ്പറേറ്റിംംഗ് സെന്ററുകള്‍ക്കും പ്രതിമാസം കളക്ട് ചെയ്യേണ്ടതായ തുക സംബന്ധിച്ച് പുതിയ നിര്‍ദേശം നല്‍കിയിട്ടുണ്ടോ; പ്രതിദിന കളക്ഷനിലൂടെ ലഭിക്കുന്ന തുക ശമ്പള ഇനത്തില്‍ ജീവനക്കാര്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുമോയെന്ന് വ്യക്തമാക്കുമോ?
5471.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനുകളില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള സ്റ്റാളുകള്‍, നിര്‍മ്മാണം പൂര്‍ത്തിയായ ഷോപ്പിംഗ് കോംപ്ലക്സുകള്‍ മുതലായവ എന്നു മുതലാണ് ഒഴിഞ്ഞു കിടക്കുന്നതെന്നുള്ള വിവരം സ്റ്റേഷനുകള്‍ തിരിച്ച് വിശദമാക്കാമോ;
( ബി )
ഓരോ സ്റ്റാളുകൾക്കും, ഷോപ്പിംഗ് കോംപ്ലക്സുകൾക്കും ലൈസന്‍സിയെ കണ്ടെത്തുന്നതിനായി ലേലം/ടെണ്ടര്‍ നടപടികൾ ഏതെല്ലാം തീയതികളില്‍ നടത്തുകയുണ്ടായെന്ന് വ്യക്തമാക്കാമോ;
( സി )
ഒഴിഞ്ഞു കിടക്കുന്ന സ്റ്റാളുകൾക്കും, ഷോപ്പിംഗ് കോംപ്ലക്സുകൾക്കും അടിയന്തരമായി ലൈസന്‍സിയെ കണ്ടെത്തുക വഴി കെ.എസ്സ്.ആര്‍.ടി.സി.-യ്ക്ക് വരുമാനം ഉറപ്പാക്കുമോയെന്ന് വ്യക്തമാക്കുമോ?
5472.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ യാത്രയ്ക്കായി ഓഫീസ് ബസ്സ് സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ ബസ് വിട്ട് നൽകുവാൻ കെ.എസ്.ആർ.ടി.സി. തയ്യാറാകുമോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ഇങ്ങനെ കെ.എസ്.ആർ.ടി.സി.യുടെ ബസ് ലഭിക്കുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിൽ ഏതൊക്കെ സ്ഥാപനങ്ങൾക്ക് ഇങ്ങനെ കെ.എസ്.ആർ.ടി.സി. ബസ് വിട്ട് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
5473.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യെ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളും ധനസഹായങ്ങള്ളും സംബന്ധിച്ച വിശദവിവരം അറിയിക്കാമോ?
5474.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ബസുകളിൽ യാത്രക്കാരോട് മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലഘട്ടം മുതൽ നാളിതുവരെ ഇപ്രകാരം എത്ര ഉദ്യോഗസ്ഥർക്കെതിരെ കെ.എസ്.ആര്‍.ടി.സി. നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( സി )
കെ.എസ്.ആര്‍.ടി.സി.-യിൽ ഡ്രൈവർ-കം-കണ്ടക്ടർ തസ്തികയിൽ നിയമനം നടത്തുന്നത് കൂടുതൽ പ്രയോജനകരമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ; ഇത് സംബന്ധിച്ച് എന്തെങ്കിലും റിപ്പോർട്ട് കെ.എസ്.ആര്‍.ടി.സി. സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
5475.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യാത്രാ ഫ്യൂവൽസ് പദ്ധതിയിലൂടെ കെ.എസ്.ആര്‍.ടി.സി.യ്ക്ക് നാളിതുവരെ എത്ര രൂപ ലാഭം ഉണ്ടായിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
യാത്രാ ഫ്യൂവൽസിലെ ജീവനക്കാർക്ക് ഏത് സ്ഥാപനത്തിൽ നിന്നാണ് ശമ്പളം നൽകുന്നത്; വിശദവിവരം ലഭ്യമാക്കാമോ;
( സി )
യാത്രാ ഫ്യൂവൽസ് പദ്ധതി ഏതൊക്കെ ഡിപ്പോകളിലാണ് ആരംഭിച്ചിട്ടുളളതെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വിശദമാക്കാമോ?
5476.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കർണ്ണാടക ഇന്റർ സ്റ്റേറ്റ് എഗ്രിമെന്റ് പ്രകാരം എത്ര ബസ്സുകളാണ് കാസർഗോഡ് - മംഗലാപുരം റൂട്ടിൽ സർവീസ് നടത്തേണ്ടത് എന്ന് വ്യക്തമാക്കാമോ; ഇപ്പോൾ എത്ര ബസ്സുകൾ എത്ര ട്രിപ്പ് സർവീസ് നടത്തുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത എഗ്രിമെന്റ് പ്രകാരം കാസർഗോഡ് - മംഗലാപുരം റൂട്ടിൽ സർവീസ് നടത്താനാവശ്യമായ ബസ്സുകൾ കാസർഗോഡ് ഡിപ്പോയിൽ ലഭ്യമാണോ എന്ന് വ്യക്തമാക്കാമോ;
( സി )
കാസർഗോഡ് ജില്ലയിൽ കെ.എസ്.ആര്‍.ടി.സി. യിൽ ബദലി തൊഴിലാളി നിയമനത്തിൽ സീനിയോറിറ്റി മറികടന്ന് നിശ്ചിത യോഗ്യത ഇല്ലാത്തവരെ നിയമിച്ചതായി പരാതി ലഭിച്ചിട്ടുണ്ടോ; ഇതിൽ എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ;
( ഡി )
കാസർഗോഡ് ഡിപ്പോയിൽ കോവിഡിന് മുൻപ് ഉണ്ടായിരിന്ന എല്ലാ സർവീസും നിലവിൽ ഓപ്പറേറ്റ് ചെയ്യുന്നുണ്ടോ എന്നും എത്ര സർവീസ് ഇനിയും പുനരാരംഭിക്കാനുണ്ട് എന്നും വ്യക്തമാക്കാമോ?
5477.
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി.ഉമ തോമസ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.-യ്ക്ക് സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ബസുകൾ സ്വിഫ്റ്റ് കമ്പനി കെ.എസ്.ആര്‍.ടി.സി. യ്ക്ക് തന്നെ വാടകയ്ക്ക് നൽകി എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;കെ;
( ബി )
ഇത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. യും കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് കമ്പനിയും തമ്മിൽ വാടക കരാറില്‍ ഏർപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത കരാറിൽ സ്വിഫ്റ്റ് കമ്പനിയില്‍ നിന്നും ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സി. വാടകയ്ക്ക് എടുക്കുന്നു എന്നാണോ രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ഡി )
കെ.എസ്.ആര്‍.ടി.സി. വാങ്ങിയ ബസിന് കെ.എസ്.ആര്‍.ടി.സി. തന്നെ വാടക നൽകണം എന്ന വ്യവസ്ഥ പ്രസ്തുത കരാറിന്റെ ഭാഗമായുണ്ടോ എന്ന് വിശദമാക്കാമോ?
5478.
ശ്രീ എം വിൻസെൻറ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ പ്രവര്‍ത്തിച്ചിരുന്ന വര്‍ക്ക് ഷോപ്പുകള്‍ നിര്‍ത്തലാക്കി ഡിസ്ട്രിക്റ്റ് കോമൺ പൂള്‍ എന്ന സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത സംവിധാനം നടപ്പിലാക്കാനുണ്ടായ സാഹചര്യം വിശദമാക്കുമോ;
( സി )
തകരാറിലാകുന്ന ബസ്സുകള്‍ ഒരു ഡിപ്പോയില്‍ നിന്നും കിലോമീറ്ററുകളോളം കൊണ്ടുപോയി ഡി.സി.പി. സ്ഥിതി ചെയ്യുന്ന ഡിപ്പോകളിലെത്തിച്ച് അറ്റകുറ്റപ്പണി ചെയ്യേണ്ടിവരുന്നത് കാരണമുണ്ടാകുന്ന അധിക ഡീസല്‍ ഉപയോഗവും സമയ നഷ്ടവും നിമിത്തം കെ.എസ്.ആര്‍.ടി.സി.യ്ക്ക് നഷ്ടം സംഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
5479.
ശ്രീ. റോജി എം. ജോൺ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യും സ്വിഫ്റ്റ് കമ്പനിയും തമ്മിൽ ബസുകളുടെ വാടക സംബന്ധിച്ച് കരാറില്‍ ഏർപ്പെട്ടിട്ടുണ്ടോ;
( ബി )
കെ.എസ്.ആര്‍.ടി.സി. യ്ക്കും സ്വിഫ്റ്റിനും വേണ്ടി എം.ഡി. എന്ന നിലയിൽ ഒരേ വ്യക്തിയാണ് ഒപ്പുവച്ചിരിക്കുന്നത് എന്നത് വസ്തുതയാണോ;
( സി )
പ്രസ്തുത കരാർ നിയമപരമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് നിയമ വകുപ്പിന്റെ ഉപദേശം തേടിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
5480.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കുറവ് ബസുകൾ പൊതുഗതാഗതത്തിനായുള്ളത് കേരളത്തിലാണെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പൊതു, സ്വകാര്യ മേഖലകളുടെ ഏകോപനത്തിലൂടെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താൻ കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേയ്ക്ക് കൂടുതലായി ആകർഷിക്കുന്നതിന് വികസിത രാജ്യങ്ങളുടെ മാതൃകയിൽ ഒറ്റ ടിക്കറ്റിൽ ഒന്നിലധികം യാത്രാ മാർഗങ്ങൾ കോർത്തിണക്കുന്ന സംവിധാനം ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;?
5481.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന്റെ എല്ലാ മാസത്തെയും വരവ് ചെലവ് കണക്കുകളുടെ വിശദരൂപം ലഭ്യമാക്കാമോ;
( ബി )
കെ-സ്വിഫ്റ്റിന് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് 1961 ബാധകമാണോയെന്നത് വ്യക്തമാക്കാമോ;
( സി )
കെ-സ്വിഫ്റ്റിന്റെ ബസുകൾ മെയിന്റനൻസ് ചെയ്ത വകയിൽ ആ കമ്പനി കെ.എസ്.ആർ.ടി.സി. യ്ക്ക് എത്ര രൂപ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; കുടിശികയുണ്ടെങ്കിൽ വ്യക്തമാക്കാമോ;
( ഡി )
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകളുടെ ഉപയോഗം മൂലം കെ.എസ്.ആർ.ടി.സി. യ്ക്ക് നാളിതുവരെ എത്ര രൂപ ലാഭം ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഇ )
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിലെ ഓപ്പറേറ്റിങ് ജീവനക്കാർക്ക് ഏതു സ്ഥാപനത്തിൽ നിന്നാണ് ശമ്പളം നൽകുിവരുന്നതെന്ന് വ്യക്തമാക്കുമോ;
( എഫ് )
കെ.എസ്.ആർ.ടി.സി. യുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള ചുമതല കെ-സിഫ്റ്റിനെ ഏല്പിച്ചിട്ടുണ്ടോ; ഇനിയും പുതിയ റൂട്ടുകള്‍ നല്‍കാന്‍ ഉദ്ദേശിക്കന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ജി )
കെ.എസ്.ആർ.ടി.സിയുടെ സ്ഥലം, ഡിപ്പോ, ബസ് സ്റ്റാന്റ്, മറ്റ് സൗകര്യങ്ങൾ മുതലായവ ഉപയോഗിക്കുന്നതിനായി കെ-സ്വിഫ്റ്റ് കെ.എസ്.ആർ.ടി.സി. യ്ക്ക് വാടക നല്‍കുന്നുണ്ടോ; ആയതിനായി കെ.എസ്.ആർ.ടി.സി. യും കെ-സ്വിഫ്റ്റും തമ്മില്‍ ഏതെങ്കിലും കരാറുണ്ടാക്കിയിട്ടുണ്ടോ; ഇത്തരത്തില്‍ വാടക ഇനത്തില്‍ കെ-സ്വിഫ്റ്റ് കെ.എസ്.ആർ.ടി.സി. യ്ക്ക് നാളിതുവരെ എത്ര തുക നല്‍കിയിട്ടുണ്ടെന്നും ഇനിയും കുടിശികയായി എന്തു തുക നല്കാനുണ്ടെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ?
5482.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമസഭയില്‍ ജോലി നോക്കുന്നവരുടെ വിശദവിവരം ലഭ്യമാക്കാമോ; ഇത്തരം ജീവനക്കാരുടെ പേ-ഫിക്സേഷന്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന അറിയിപ്പ് നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും കെ.എസ്.ആര്‍.ടി.സി.യ്ക്ക് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണെന്ന് വ്യക്തമാക്കുമോ; അറിയിപ്പിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; പ്രസ്തുത അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റിന് മറുപടി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
5483.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ട് വര്‍ഷവും അതില്‍ കൂടുതലും ഹോം ഡിപ്പോയില്‍ നിന്നും മാറി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന കെ.എസ്.ആർ.ടി.സി. ജീവനക്കാര്‍ക്ക് ഒഴിവുകളുണ്ടായിട്ടും സ്ഥലംമാറ്റം ലഭിക്കാതിരിക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തിലുള്ള ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5484.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പ്രവർത്തനം മെച്ചപ്പെടുത്തി വരുമാനം വർദ്ധിപ്പിക്കാനുളള ശ്രമങ്ങൾ യൂണിയനുകളും ജീവനക്കാരും ചേർന്ന് നിരുത്സാഹപ്പെടുത്തുന്നതായി കരുതുന്നുണ്ടോ;
( ബി )
അതുകൊണ്ടാണോ കെ.എസ്.ആർ.ടി.സി.യിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാന്‍ കഴിയാതിരുന്നതെന്ന് വ്യക്തമാക്കുമോ?
5485.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും വിവിധ ഇനങ്ങളിലേക്ക് അടയ്ക്കുന്നതിന് എത്ര വീതം തുകകള്‍ ഏതു നിരക്കിലാണ് പിടിക്കുന്നതെന്ന വിവരം ഇനം തിരിച്ച് അറിയിക്കുമോ;
( ബി )
പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കും സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതിയിലേക്കുമുൾപ്പെടെ ഇപ്രകാരം ജീവനക്കാരിൽ നിന്നും പിടിച്ച തുക യഥാസമയത്ത് തന്നെ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറാത്ത സാഹചര്യം നിലവിലുണ്ടോ;
( സി )
എങ്കിൽ ഇപ്രകാരം പിടിച്ചിട്ടുള്ളതിൽ ആകെ എത്ര തുകയാണ് കെ.എസ്.ആര്‍.ടി.സി. ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറാതെ കൈവശം സൂക്ഷിച്ചിട്ടുള്ളത്; ഇനം തിരിച്ചുള്ള കണക്ക് അറിയിക്കുമോ;
( ഡി )
ഈ തുകകൾ കുടിശ്ശികയാക്കുന്നതുമൂലം ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങളിൽ എന്തൊക്കെ നഷ്ടങ്ങളാണ് ഉണ്ടാകുന്നതെന്ന് വിശദമാക്കുമോ;
( ഇ )
ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും കെ.എസ്.ആര്‍.ടി.സി. പിടിച്ച തുക ആറുമാസത്തിനകം അതത് പദ്ധതികളുടെ അക്കൗണ്ടുകളിലേയ്ക്ക് അടയ്ക്കണമെന്നും ശമ്പളത്തിൽ നിന്നും പിടിച്ച തുക വക മാറ്റി ചെലവഴിക്കുന്നത് അനുവദിക്കാനാവില്ല എന്നും ഹൈക്കോടതി ഉത്തരവിടുകയുണ്ടായോ;
( എഫ് )
എങ്കിൽ ഈ തുകകൾ എന്നത്തേയ്ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അടയ്ക്കാൻ കഴിയുമെന്ന് അറിയിക്കുമോ?
5486.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. സർക്കാർ ജീവനക്കാർക്കായി ബസ് ഓൺ ഡിമാൻഡ് (BOND) എന്ന പേരിൽ ഇപ്പോഴും സർവീസ് നടത്തുന്നുണ്ടോ;
( ബി )
സർക്കാർ ജീവനക്കാർക്ക് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് വഴി എത്ര ബസുകൾ വാടകയ്ക്ക് നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
( സി )
ബസ് ഓൺ ഡിമാൻഡ് സർവീസ് ആവശ്യപ്പെട്ട് ലഭിച്ച എല്ലാ അപേക്ഷകളിലും കെ.എസ്.ആര്‍.ടി.സി. യ്ക്ക് ബസ് അനുവദിക്കാൻ കഴിഞ്ഞിട്ടുണ്ടോ; നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ഡി )
കോവിഡ് മഹാമാരിയെ തുടർന്ന് നിറുത്തിവച്ചിരുന്ന കെ.എസ്.ആര്‍.ടി.സി. സർവീസുകൾ എല്ലാം പുന:സ്ഥാപിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദീകരിക്കാമോ?
5487.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ ഡീസൽ എത്തിക്കുന്നതിൽ ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ എവിടെയെല്ലാമാണ് ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുള്ളത്;
( ബി )
കൃത്യ അളവിൽ ഡീസൽ നൽകാത്തതിനാൽ ഉണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ;
( സി )
ഡീസൽ അടിക്കുന്നതിൽ കുറവ് ഉണ്ടായത് കണ്ടുപിടിക്കുന്നതിൽ ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
5488.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ ടൂറിസ്റ്റുകള്‍ വന്നെത്തുന്ന കാലയളവില്‍ സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ആയത് വിനോദ സഞ്ചാരവകുപ്പുമായി കൂടിയാലോചിച്ച് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5489.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി നിയോജക മണ്ഡലത്തിലെ അങ്കമാലി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ ശോചനീയാവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നാളിതുവരെയായി ആയതിന് പരിഹാരമുണ്ടാകാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായുള്ള പദ്ധതിയ്ക്ക് അടിയന്തരമായി ഭരണാനുമതി നല്‍കുമോ; നല്‍കിയിട്ടുണ്ടെങ്കില്‍ ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
കെ.എസ്.ആര്‍.ടി.സി.യുമായി ബന്ധപ്പെട്ട് അങ്കമാലി ഡിപ്പോയില്‍ ഏതെങ്കിലും പുതിയ സംരംഭം ആരംഭിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ; വിശദാംശം നല്‍ക്കുമോ;
( ഡി )
പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ നിലവില്‍ അങ്കമാലി ഡിപ്പോയില്‍ നിന്നും നടന്നുവരുന്ന ഹ്രസ്വദൂര, ദീര്‍ഘദൂര സര്‍വ്വീസുകളിലേതെങ്കിലും വിധത്തിലുള്ള മാറ്റമോ തടസ്സമോ ഉണ്ടാകുന്നതിന് സാധ്യതയുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ഇ )
അങ്കമാലി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ പുതുതായി നടപ്പിലാക്കുന്ന പരിഷ്കാരങ്ങള്‍ സംബന്ധിച്ച് ജനപ്രതിനിധികളുടെ യോഗം വിളിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ; വിശദാംശം ലഭ്യമാക്കുമോ?
5490.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ വടക്കഞ്ചേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോ നവീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
5491.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജക മണ്ഡലത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും കോവിഡ് രോഗബാധയുടെ കാലത്ത് നിർത്തിവച്ചിരുന്ന കെ.എസ്.ആര്‍.ടി.സി. സർവീസുകൾ നിലവിൽ നടത്തുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
നിർത്തിവച്ചവയില്‍ ഏതൊക്കെ സർവീസുകൾ പുനരാരംഭിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സർവീസുകൾ എന്നത്തേയ്ക്ക് പുനരാരംഭിക്കാൻ കഴിയുമെന്ന് അറിയിക്കുമോ; പുനരാരംഭിക്കാൻ കഴിയില്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
5492.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും എത്ര സര്‍വീസുകള്‍ നിര്‍ത്തലാക്കി എന്നുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
ഇതില്‍ എത്ര ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചുവെന്നും പുനരാരംഭിക്കാനുള്ളവ എത്രയെന്നും അവ ഏതാെക്കെയെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിലൂടെ പൊതുജനങ്ങള്‍ക്കുണ്ടായ യാത്രാക്ലേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
നിര്‍ത്തിവച്ച ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5493.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സാഹചര്യം മൂലം ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവയില്‍ ഏതെല്ലാം സര്‍വീസുകള്‍ പുനരാരംഭിച്ചുവെന്നും ബാക്കിയുളളവ പുനരാരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത നിയോജക മണ്ഡലത്തിലൂടെ പുതിയ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
5494.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ ഏതെല്ലാം ഗ്രാമപ‍ഞ്ചായത്തുകളിലാണ് ഗ്രാമവണ്ടി സര്‍വീസുകള്‍ ആരംഭിച്ചിട്ടുള്ളത്; പ്രസ്തുത സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ഏതെല്ലാം പഞ്ചായത്തുകളില്‍ നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ?
5495.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ബഡ്ജറ്റിൽ അനുമതി നൽകി ഇരുപത് ശതമാനം ഫണ്ട് അനുവദിച്ചിട്ടുള്ള ചിറ്റൂർ കെ.എസ്.ആർ.ടി.സി. യാർഡ് നിർമ്മാണം എന്ന പ്രവൃത്തി ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5496.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മനാടായ നെയ്യാറ്റിന്‍കരയില്‍ നിന്നും അദേഹം അന്ത്യവിശ്രമം കൊള്ളുന്ന കണ്ണൂര്‍ പയ്യാമ്പലത്തേയ്ക്ക് നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്നും സര്‍വീസ് നടത്തിയിരുന്ന ബസ് നിര്‍ത്തലാക്കിയതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
നെയ്യാറ്റിന്‍കര - പയ്യാമ്പലം ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കുമോ?
5497.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള പൂപ്പലത്ത് കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച് നല്‍കിയ നിവേദനത്തിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലത്ത് സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
5498.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജക മണ്ഡലത്തിലെ തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്നും വിവിധ വിനോദസഞ്ചാര മേഖലകളിലേക്ക് ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
5499.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അങ്കമാലി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും ഹൃസ്വദൂര, ദീര്‍ഘദൂര സര്‍വീസുകള്‍ പുതുതായി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത ഡിപ്പോയില്‍ നിലവില്‍ ഉണ്ടായിരുന്ന ഏതെങ്കിലും ഹൃസ്വദൂര ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കുകയോ സമയക്രമത്തിലോ, റൂട്ടിലോ പുന:ക്രമീകരണം നടത്തുകയോ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നിലവില്‍ പ്രസ്തുത ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഹൃസ്വദൂര, ദീര്‍ഘദൂര സര്‍വീസുകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര ബസുകളാണ് പ്രസ്തുത ഡിപ്പോയ്ക്ക് നല്‍കിയതെന്ന് വിശദമാക്കുമോ;
( ഇ )
പ്രസ്തുത ഡിപ്പോയില്‍ നിലവിലുള്ള സ്പെയര്‍പാര്‍ട്ട്സുകളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5500.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 544-ല്‍ പുതുക്കാട്, കെ.എസ്.ആർ.ടി.സി.യുടെ ഉടമസ്ഥതയിലുള്ള വാണിജ്യ പ്രാധാന്യമുള്ള സ്ഥലത്ത് ''മൊബിലിറ്റി ഹബ്ബ്'' സ്ഥാപിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും, എന്നത്തേയ്ക്ക് ആരംഭിക്കുവാന്‍ കഴിയും എന്നുമുള്ള വിവരങ്ങളും അറിയിക്കാമോ?
5501.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോ കെട്ടിടത്തിന്റെ ശോചനീയാവസ്ഥയ്ക്കും അപകടാവസ്ഥയ്ക്കും പരിഹാരമായി സമഗ്രവികസനത്തിനായി കിഫ്ബി ധനസഹായത്തോടെ പ്രഖ്യാപിക്കപ്പെട്ട പദ്ധതി അനിശ്ചിതമായി നീളുന്നതിനാല്‍ ഡിപ്പോ കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് നിലവില്‍ ഗ്യാരേജ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ഡിപ്പോ ടെര്‍മിനല്‍ നിയോജക മണ്ഡല ആസ്തി വികസന നിധിയില്‍ നിന്നും ആവശ്യമായ തുക വിനിയോഗിച്ച് നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസല്‍ അനുകൂലമായി പരിഗണിക്കുവാന്‍ കഴിയുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കിഫ്ബിയുടെ ധനസഹായത്തോടെയുള്ള വാണിജ്യ സമുച്ചയം ഉള്‍പ്പെടെയുള്ള വികസന പദ്ധതി നടപ്പിലാക്കുന്നതിനായി നിലവിലുള്ള ഡിപ്പോ കെട്ടിടം പൊളിച്ച് മാറ്റേണ്ടി വരുന്ന സാഹചര്യത്തില്‍ ഡിപ്പോയുടെ പ്രവര്‍ത്തനത്തിന് പകരം സംവിധാനം ആവശ്യമാകയാല്‍ ,സമഗ്ര വികസന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഗ്യാരേജ് നില്‍ക്കുന്ന സ്ഥലത്ത് ഡിപ്പോ ടെര്‍മിനല്‍ നിര്‍മ്മിക്കുന്ന കാര്യം അനുകൂലമായി പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5502.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ നിയോജക മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സഹകരണ മീഡിയ പ്രൊഡക്ഷൻ ഹൗസ് ആയ അയ്കൂപ്സ് യുവ സഹകരണ സംഘത്തിന്റെ ഓഫീസ് വ്യത്യസ്തമായി പ്രവർത്തിപ്പിക്കുന്നതിന് ലോഫ്ലോർ ബസ് ലഭ്യമാക്കുന്നതിന് വേണ്ട സഹായം നല്‍കുമോയെന്ന് വ്യക്തമാക്കുമോ?
5503.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് എത്ര ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവ സ്ഥാപിക്കുന്നതിനായി എത്ര തുകയാണ് ചെലവ് വന്നിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത ക്യാമറകൾ വഴിയായി നാളിതുവരെ എത്ര നിയമലംഘനങ്ങൾക്ക് കേസെടുത്തിട്ടുണ്ടെന്നും നാളിതുവരെയായി എത്ര തുക പിഴയായി ഈടാക്കിയിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ;
( ഡി )
മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് എത്ര സ്പീഡ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവയിൽ എത്രയെണ്ണം നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ; ഈ ക്യാമറകൾ വഴി നാളിതുവരെ ഈടാക്കിയ പിഴ തുകയും വ്യക്തമാക്കുമോ?
5504.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികൾക്ക് യാത്രാ സൗകര്യം ഉറപ്പു വരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകള്‍ സ്വന്തമായി വാങ്ങിയ പല വാഹനങ്ങളും കാലപ്പഴക്കത്താൽ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ എത്ര സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകള്‍ക്കാണ് നിലവില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യത്തിനായി വാഹനസൗകര്യമുള്ളതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത വാഹനങ്ങളെല്ലാം നിലവില്‍ ഗതാഗതയോഗ്യമാണോ എന്ന് ഉറപ്പാക്കാൻ പരിശോധന നടത്തിയിട്ടുണ്ടോ; എങ്കിൽ അതിലെത്ര വാഹനങ്ങൾ ഗതാഗത യോഗ്യമല്ലാത്തതായി കണ്ടെത്തുകയുണ്ടായി; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഗതാഗതയോഗ്യമല്ലാത്ത സ്കൂള്‍ വാഹനങ്ങൾ സ്കൂളുകളിൽ നിന്ന് ഒഴിവാക്കുന്നതിനായി എന്ത് നടപടിയാണ് സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയുക എന്ന് വിശദീകരിക്കാമോേ?
5505.
ശ്രീ. അൻവർ സാദത്ത്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്ന് ഓഫീസുകളിൽ പ്ലാസ്റ്റിക്‌ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കാൻ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തിക്കൊണ്ട് 2018 മാര്‍ച്ച്‌ മാസത്തിൽ സര്‍ക്കാർ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ;
( ബി )
ടെണ്ടര്‍ പ്രക്രിയ മുഖേനയാണോ പ്രസ്തുത സ്ഥാപനത്തെ പ്ലാസ്റ്റിക്‌ കാർഡ് ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കുന്നതിന് തെരഞ്ഞെടുത്തത്; അല്ലെങ്കില്‍ പ്രസ്തുത സ്ഥാപനത്തിന് ഈ ചുമതല നല്‍കിയത് എന്ത് മാനദണ്ഡപ്രകാരമാണെന്ന് വ്യക്തമാക്കുമോ;
( സി )
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എത്ര ഡ്രൈവിംഗ് ലൈസന്‍സുകൾ അച്ചടിച്ചു നല്‍കിയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തിക്കായി ഊരാളുങ്കല്‍ സൊസൈറ്റിക്ക് മോട്ടോര്‍ വാഹന വകുപ്പ് എത്ര തുകയാണ് നല്‍കിയതെന്ന് അറിയിക്കുമോ;
( ഡി )
ഗുണമേന്മയില്ലാത്തതുകൊണ്ട് പ്രസ്തുത ഡ്രൈവിംഗ് ലൈസന്‍സിന് പകരം ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കേണ്ടതായി വന്നിട്ടുണ്ടോ; അപ്രകാരമുണ്ടായിട്ടുണ്ടെങ്കിൽ സര്‍ക്കാരിന് എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് വ്യക്തമാക്കുമോ?
5506.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് വിതരണം ചെയ്യുന്ന ‍ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡിന്റെ ഗുണനിലവാരം കുറവാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് പരിഹരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ?
5507.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഗതാഗത വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണ് ; അവയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവ ലഭ്യമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്ര സേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ; ഉണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍, പ്രസ്തുത സേവനങ്ങള്‍ ലഭ്യമാകുന്നതിന് സമർപ്പിക്കേണ്ട രേഖകൾ, സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എന്നിവ വിശദമാക്കാമോ?
5508.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഒരു ആർ.ടി. ഓഫീസ് ആരംഭിക്കണമെന്ന ആവശ്യത്തിന്മേൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
5509.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ ജോയിന്റ് ആര്‍.ടി.ഒ. 2016 മുതല്‍ നാളിതുവരെ നല്‍കിയ പുതിയതും കാലാവധി കഴിഞ്ഞു പുതുക്കിയതുമായ ഡ്രെെവിംഗ് ലെെസന്‍സുകളുടെ വിശദവിവരം ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ലെെറ്റ് വെഹിക്കിള്‍, ഹെവി വെഹിക്കിള്‍ എന്നിങ്ങനെ ഇനവും വര്‍ഷവും തിരിച്ച് ലഭ്യമാക്കാമോ?
5510.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആകെ എത്ര ആംബുലന്‍സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ജില്ലാ അടിസ്ഥാനത്തില്‍ ആര്‍.ടി.ഒ. ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഏതെല്ലാം മോഡല്‍ വാഹനങ്ങള്‍ക്കാണ് ആംബുലന്‍സ് ആയി സേവനം നടത്താന്‍ അനുമതി നല്‍കുന്നത്;
( സി )
ആംബുലന്‍സുകളുടെ ഗുണനിലവാരം/പ്രവര്‍ത്തനക്ഷമത സംബന്ധിച്ച് കൃത്യമായി പരിശോധന നടത്താറുണ്ടോ;
( ഡി )
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാറുണ്ടോ?
5511.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍നിന്ന് വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് പുതുക്കിയ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
5512.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലഗതാഗത വകുപ്പില്‍ യൂണിഫോം ഏകീകരണം നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
യൂണിഫോം ഏകീകരണം നടപ്പിലാക്കുന്നതിന് മുന്‍പ് ഓരോ കാറ്റഗറിയിലും ഉപയോഗിച്ചിരുന്ന യൂണിഫോം ഏതെല്ലാമായിരുന്നുവെന്നും അതിന് പകരം പുതുതായി ഏര്‍പ്പെടുത്തിയ യൂണിഫോം ഏതെല്ലാമെന്നും കാറ്റഗറി തിരിച്ച് വിശദമാക്കാമോ;
( സി )
ബോട്ടുകള്‍ തകരാറിലാകുമ്പോഴും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴും നിരന്തരം വെള്ളത്തില്‍ ഇറങ്ങേണ്ടി വരുന്ന ലാസ്‍കര്‍ തസ്തികയിലെ ജീവനക്കാര്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന യൂണിഫോം കോഡ് വളരേയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.