UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3940.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളിലാണ് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് പ്രസ്തുത മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുത്ത പുതിയ ആശുപത്രികള്‍ ഏതെല്ലാമാണെന്നും ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി രോഗികള്‍ക്ക് എത്രത്തോളം ഉപകാരപ്രദമാണ് എന്നുള്ളത് സംബന്ധിച്ച്‌ പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3941.
ശ്രീ ഡി കെ മുരളി
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബി.പി.എല്‍., എ.പി.എല്‍. വ്യത്യാസമില്ലാതെ പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ചികിത്സാ സഹായ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം എത്ര പേര്‍ക്ക് ചികിത്സ സഹായം അനുവദിച്ചിട്ടുണ്ടെന്ന വിശദാംശം ലഭ്യമാണോ;
( ബി )
പ്രസ്തുത പദ്ധതിയനുസരിച്ച് ഏതൊക്കെ അസുഖങ്ങള്‍ക്ക് ഏതൊക്കെ ആശുപത്രികളിലാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്; പദ്ധതി നടപ്പാക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
3942.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ ഏതെല്ലാം ആരോഗ്യ കേന്ദ്രങ്ങളിലാണ് ഇ-ഹെല്‍ത്ത് സംവിധാനം നിലവില്‍ വന്നിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളില്‍ ഇ-ഹെല്‍ത്ത് പദ്ധതി പ്രകാരം എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടി ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുമോ; വിശദവിവരം ലഭ്യമാക്കാമോ?
3943.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ല്‍ രൂപീകരിച്ച പാലിയേറ്റീവ് നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് വിശദമാക്കുമോ;
( ബി )
പാലിയേറ്റീവ് സെന്ററുകള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
3944.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം മുകേഷ്
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ‌-ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തിയത് വഴി രോഗികള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളില്‍ എന്തെല്ലാം തരത്തിലുള്ള മികവ് കെെവരിക്കാനാകുമെന്നാണ് പ്രതിക്ഷിക്കുന്നത്;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഓണ്‍ലെെന്‍ ഒ.പി. ഏര്‍പ്പെടുത്തിയത് രോഗികള്‍ക്ക് സമയം ലാഭിക്കാനും ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും വഴിയൊരുക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
രോഗികള്‍ക്ക് ലബോറട്ടറി പരിശോധനാ ഫലം മൊബെെല്‍ ഫോണിലുടെ ലഭ്യമാക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( ഡി )
ഇ‌-ഹെല്‍ത്ത് സംവിധാനം ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമത പകരുമോയെന്ന് വ്യക്തമാക്കുമോ?
3945.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നടത്തിപ്പുകാരായ കാസ്പ്(കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) ന് സാങ്കേതിക സഹായത്തിനായി ഏതൊക്കെ സ്ഥാപനങ്ങളുമായി കരാറിൽ (എം.ഒ.യു.) ഏർപ്പെട്ടിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കാസ്പ്/പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (പി.എം.ജെ.എ.വൈ) ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ലോക ബാങ്ക് നടപ്പാക്കുന്ന ഡയഗ്നോസിസ് റിലേറ്റഡ് ഗ്രൂപ്പ്(ഡി.ആർ.ജി.) പ്രോജക്ടിന്റെ വിശദാംശം നൽകുമോ; ഏതൊക്കെ ആശുപത്രികളിൽ ആണ് ഡി.ആർ.ജി. പ്രോജക്റ്റ് നടപ്പാക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
ബിൽ ആൻഡ് മെലിൻഡാ ഗേറ്റ്സ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന വിവിധ സ്ഥാപനങ്ങൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കൂടെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിന്റെ വിശദാംശം നൽകാമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങൾക്ക് കാസ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എന്തെല്ലാം വിവരങ്ങളാണ്‌ കൈമാറിയിട്ടുള്ളത് എന്നത് വ്യക്തമാക്കാമോ;
( ഇ )
ഈ സ്ഥാപനങ്ങളുടെ കൺസൾട്ടന്റുകൾക്ക് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഓഫീസിൽ പ്രവർത്തിക്കാൻ ആരോഗ്യ വകുപ്പ് അനുമതി നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
3946.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും മെഡിസെപ് സംവിധാനം ലഭ്യമല്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മെ‍‍ഡിസെപ് സൗകര്യം ലഭ്യമല്ലാത്ത ആശുപത്രികളില്‍ ചികിത്സിക്കുന്നവര്‍ക്ക് ബില്ലുകള്‍ റീ-ഇംബേഴ്സ് ചെയ്യുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത സംവിധാനം ഏത് തരം ആശുപത്രികളില്‍ ചികിത്സിക്കുന്നവര്‍ക്കാണ് ലഭ്യമാകുന്നത്; വിശദാംശം ലഭ്യമാക്കുമോ?
3947.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ കൊഴുവനാല്‍ പഞ്ചായത്തില്‍ വയലില്‍ ഹൗസ് 10/256-ല്‍ താമസക്കാരിയായ ശ്രീമതി സ്മിത ആന്റണിയുടെ കുട്ടികളുടെ അപൂര്‍വ്വരോഗത്തിന്റെ ചികിത്സ സഹായത്തിനായി സമര്‍പ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷ തീര്‍പ്പാക്കിയില്ലെങ്കില്‍ കുട്ടികളുടെ അപൂര്‍വ്വ രോഗാവസ്ഥ പരിഗണിച്ച് ചികിത്സ സഹായം എത്രയും വേഗം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ആദിവാസികള്‍ക്കും സിക്കിള്‍ സെല്‍ അനീമിയ രോഗികൾക്കുമായി നടപ്പാക്കിയ പദ്ധതികള്‍
3948.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ആദിവാസികള്‍ക്കായി 2016 മുതൽ നാളിതുവരെ ആരോഗ്യ വകുപ്പ് എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിലെ സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ക്കായുളള പെന്‍ഷന്‍ ഇനത്തില്‍ 2016 മുതൽ നാളിതുവരെ എത്ര രൂപ നല്‍കിയിട്ടുണ്ട്; വിശദാംശം നല്‍കുമോ?
3949.
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൃതസഞ്ജീവനി പദ്ധതി ആരംഭിച്ചത് എന്നാണ്; പ്രസ്തുത പദ്ധതിയിലൂടെ നാളിതുവരെ എത്ര അവയവ മാറ്റ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്; സർക്കാർ പൊതുമേഖലാ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി എത്ര വീതം അവയവ മാറ്റ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്; ഏറ്റവും കൂടുതൽ അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയ ആശുപത്രി ഏതാണ്; വ്യക്തമാക്കുമോ;
( ബി )
അവയവ മാറ്റത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികളിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എത്ര രോഗികൾ ഉണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എത്ര രോഗികൾക്ക് സംസ്ഥാനത്ത് നാളിതുവരെ അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്; പ്രസ്തുത രോഗികളുടെ ശസ്ത്രക്രിയകളിൽ എത്രയെണ്ണം സർക്കാർ ആശുപത്രികളിലും എത്രയെണ്ണം സ്വകാര്യ ആശുപത്രികളിലും നടന്നു എന്ന് വ്യക്തമാക്കുമോ;
( ഡി )
സാധാരണക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്നതിന് സംസ്ഥാനത്തെ സർക്കാർ പൊതുമേഖലാ ആശുപത്രികളിൽ അവയവ മാറ്റ ശസ്ത്രക്രിയ സൗകര്യം ഏർപ്പെടുത്തുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് നേടിയെടുക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3950.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെ എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും പുതുതായി എന്തെല്ലാം സേവനങ്ങളാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും അറിയിക്കുമോ; വിശദാംശം നൽകാമോ?
3951.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനാരോഗ്യ കേഡർ നടപ്പാക്കാൻ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നും ആയത് എന്ന് മുതൽ നടപ്പാക്കാനാണ് ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സംവിധാനം നിലവിൽ വരുമ്പോൾ ഏതൊക്കെ തസ്തികകളാണ് സംസ്ഥാന, ജില്ല തലത്തിൽ പുതിയതായി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3952.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിലവില്‍ എത്ര രോഗികള്‍ക്കാണ് സേവനം ലഭ്യമാക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ ഏതൊക്കെ ആശുപത്രികളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കി വരുന്നത്; വ്യക്തമാക്കാമോ?
3953.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേയ്ക്ക് (വിവ) കേരളം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ?
3954.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതിർന്ന പൗരന്മാർക്ക് ആർ.എസ്.ബി.വൈ. ഇൻഷുറൻസ് സ്കീമിലൂടെ ചികിത്സ നൽകിയിരുന്നത് സ്വാഗതാർഹമാണെങ്കിലും 24.1.2023 ലെ കേന്ദ്ര ഉത്തരവ് പ്രകാരം നിർബന്ധിത ബയോമെട്രിക് രേഖയുള്ളവർക്ക് മാത്രമേ ചികിത്സ നൽകാനാകൂ എന്ന രീതി നിഷ്കർഷിച്ചത് പാവങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ടോ; എങ്കിൽ പ്രസ്തുത രീതി പുന:പരിശോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ നടപടി സ്വീകരിക്കുമോ;
( ബി )
മുൻപ് എടുത്ത ബയോമെട്രിക് തിരിച്ചറിയൽ രേഖ പ്രായാധിക്യം കൊണ്ട് പുതുതായി എടുക്കുന്നതുമായി സാമ്യമുള്ളതല്ല എന്ന കാരണം പറഞ്ഞ് ചികിത്സ നിഷേധിക്കുന്നത് പുനഃപരിശോധിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3955.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവദാന പദ്ധതിയായ മൃതസഞ്ജീവനി സംസ്ഥാനത്ത് എന്നാണ് ആരംഭിച്ചതെന്നും അവയവമാറ്റം നടത്താൻ ആഗ്രഹിക്കുന്നവർ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്നുമുള്ള വിവരം നല്കാമോ;
( ബി )
മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന രോഗികളിൽ നിന്നും രജിസ്ട്രേഷൻ ഫീസ് ഈടാക്കുന്നുണ്ടെങ്കിൽ എ.പി.എൽ., ബി.പി.എൽ. വിഭാഗക്കാരിൽ നിന്ന് ഉൾപ്പെടെ ഈടാക്കിവരുന്ന ഫീസ് നിരക്കുകൾ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
അവയവങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള രോഗി അവയവം സ്വീകരിക്കുന്നതിന് മുൻപ് തന്നെ മരണപ്പെടുകയാണെങ്കിൽ രജിസ്ട്രേഷൻ ഫീസായി ഈടാക്കിയിട്ടുള്ള തുക രോഗിയുടെ ബന്ധുക്കൾക്ക് തിരികെ നൽകാറുണ്ടോ;
( ഡി )
മൃതസഞ്ജീവനി പദ്ധതി ആരംഭിച്ചത് മുതൽ നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള ആകെ രോഗികളുടെ എണ്ണവും അവർ അപേക്ഷിച്ച വർഷവും അവയവവും തിരിച്ചുള്ള കണക്കും ലഭ്യമാക്കുമോ;
( ഇ )
ഇതേ കാലയളവിൽ രജിസ്ട്രേഷൻ ഫീ ഇനത്തിലും മറ്റ് ഫീസിനങ്ങളിലും ആയി മൃതസഞ്ജീവനി മുഖേന പിരിച്ചെടുത്ത ആകെ തുക എത്രയെന്നും ഓരോ വർഷവും പിരിച്ച ഫീസും ഓരോ അവയവത്തിനും പിരിച്ച ഫീസും തിരിച്ചുള്ള കണക്കുകളും ലഭ്യമാക്കുമോ;
( എഫ് )
അവയവ സ്വീകർത്താക്കളിൽ നിന്നും ഈടാക്കുന്ന ഫീസ് തുക എന്തൊക്കെ ആവശ്യങ്ങൾക്കായാണ് വിനിയോഗിക്കുന്നതെന്നും പ്രസ്തുത തുക ഏതൊക്കെ തരത്തിൽ കൈകാര്യം ചെയ്യപ്പെടുന്നു എന്നതും സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ജി )
അവയവ സ്വീകർത്താക്കളിൽ നിന്നും ഫീസ് ഈടാക്കരുത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ടോ; എങ്കിൽ കേന്ദ്ര നിർദ്ദേശപ്രകാരം അവയവ സ്വീകർത്താക്കളിൽ നിന്ന് രജിസ്ട്രേഷൻ ഫീസ് ഈടാക്കുന്നത് നിർത്തിവയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3956.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രതിവർഷം പതിനായിരക്കണക്കിന് കാൻസർ രോഗികളാണ് പുതുതായി രജിസ്റ്റർ ചെയ്യുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വർദ്ധിച്ചുവരുന്ന ഈ രോഗത്തെ തടയുന്നതിനായി കാൻസർ സ്ട്രാറ്റജി ആക്ഷൻ പ്ലാൻ നടപ്പിലാക്കി വരുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് കാൻസർ രോഗ നിയന്ത്രണ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കാൻസർ കെയര്‍ ബോർഡ് രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
നിലവിലുള്ള റീജിയണൽ കാൻസർ സെന്ററുകളെയും മെഡിക്കൽ കോളേജുകളിലെ കാൻസർ ചികിത്സ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3957.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി മണലൂര്‍ മണ്ഡലത്തിലെ ചൂണ്ടല്‍, അരിമ്പൂര്‍, പാവറട്ടി, കണ്ടാത്തശ്ശേരി എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഓരോന്നിനും എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്നും പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടപ്പാക്കുന്നതെന്നും വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി, ഓരോ ആരോഗ്യ കേന്ദ്രത്തിലെയും പ്രവൃത്തികളുടെ നിര്‍വ്വഹണ ഏജന്‍സി എന്നിവ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് എം.എല്‍.എ. ഫണ്ട് അനുവദിച്ചതെന്നും എത്ര തുക വീതമാണ് അനുവദിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകും എന്ന് അറിയിക്കാമോ?
3958.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളും അവയുടെ പുരോഗതിയും വിശദമാക്കാമോ?
3959.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളെയാണ് നവീകരിച്ചിട്ടുള്ളതെന്നും അതിനായി എത്ര തുകയാണ് ചെലവഴിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ?
3960.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജക മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി പ്രകാരം നടപ്പിലാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
3961.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൺ ഹെൽത്ത് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനുള്ള മാർഗരേഖയുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കുവേണ്ടി എത്ര തുകയാണ് ആരോഗ്യ വകുപ്പ് മാറ്റിവച്ചിരിക്കുന്നതെന്നും പദ്ധതിക്കുവേണ്ടി വിദേശ ഏജൻസികളുടെ ഫണ്ടിംഗ് ഉണ്ടോയെന്നും അറിയിക്കാമോ;
( സി )
പദ്ധതിയുടെ നടത്തിപ്പ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നും മാറ്റി സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിനെ ഏൽപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന് നിർദേശം നൽകിയിട്ടുണ്ടോ;
( ഡി )
വൺ ഹെൽത്ത് പദ്ധതിക്കുവേണ്ടി ആരോഗ്യ വകുപ്പിൽ പുതിയ സെൽ രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം നൽകുമോ?
3962.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി.പി. സുമോദ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി നടപ്പാക്കി വരുന്ന ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും സമിതി രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
വികസന, ക്ഷേമ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് രൂപീകരിച്ചിട്ടുളള മൂന്നാം നൂറ് ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി ആരോഗ്യ മേഖലയിലെ പദ്ധതികള്‍ക്ക് ആര്‍ദ്രം മിഷന്‍-2 പ്രകാരം മുന്‍ഗണന നിശ്ചയിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
ആരോഗ്യ രംഗം രോഗീ സൗഹാര്‍ദ്ദമാക്കുന്നത് ലക്ഷ്യമിട്ട് നടപ്പാക്കിയിട്ടുളള ആര്‍ദ്രം മിഷന്‍ ഒന്നാം ഘട്ട പദ്ധതി പ്രകാരം നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കെെവരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
3963.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഡയാലിസിസ് യൂണിറ്റുകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത താലൂക്ക് ആശുപത്രികളില്‍ അവ അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഉയര്‍ന്ന നിലവാരമുളള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും രോഗീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുളള പരിപാടികളുടെ വിശദവിവരം നല്‍കുമോ;
( ഡി )
ആരോഗ്യ മേഖലയുടെ ഉന്നമനത്തിനായുള്ള ആർദ്രം പദ്ധതിയുടെ പുരോഗതി അറിയിക്കാമോ; പ്രാഥമിക തലത്തില്‍ രോഗനിര്‍ണ്ണയം സാധ്യമാക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളും രോഗനിര്‍ണ്ണയത്തിന് വേണ്ടിവരുന്ന ലബോറട്ടറി സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് എത്ര മാത്രം സാധ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3964.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രണ്ടുനേരം ഒ.പി. യും മരുന്നും ലാബും ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; സംസ്ഥാനത്ത് എത്ര കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഇത് നടപ്പാക്കിയെന്നും ഇനി എത്ര കേന്ദ്രങ്ങളില്‍ നടപ്പിലാക്കാന്‍ ബാക്കിയുണ്ടെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി സംസ്ഥാനത്ത് മുഴുവന്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം അധിക സൗകര്യങ്ങള്‍ ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും ഏര്‍പ്പെടുത്തേണ്ടി വരും; ഇതിനായി 2023-24 ബജറ്റില്‍ എത്ര തുക നീക്കി വച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
3965.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ നിയോജക മണ്ഡലത്തിലെ മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നതിന് ഏതെല്ലാം പദ്ധതി പ്രകാരം എത്ര രൂപ വീതം അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഐസോലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കുമെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സി ഏതാണെന്ന് അറിയിക്കാമോ?
3966.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോമ്പൗണ്ടില്‍ കാരുണ്യ മെഡിക്കല്‍ ഡിപ്പോ ആരംഭിക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത മെഡിക്കല്‍ ഡിപ്പോയുടെ ഭാഗമായി ചില്ലറ വില്‍പ്പന കേന്ദ്രം ആരംഭിക്കുന്നത് പരിഗണിക്കാമോ?
3967.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ നൂറനാട് ലെപ്രസി സാനറ്റോറിയത്തിന്റെ ഉടമസ്ഥതയില്‍ എത്ര ഏക്കര്‍ സ്ഥലം ഉണ്ടെന്നും അവ എന്തെല്ലാം ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലം ഏതെല്ലാം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കുമോ?
3968.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിലവിൽ നടന്നുവരുന്ന നിർമ്മാണ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ വിശദാംശം ലഭ്യമാക്കാമോ?
3969.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മംഗൽപാടി താലൂക്ക് ആസ്ഥാന ആശുപത്രി അപ്ഗ്രേഡ് ചെയ്തത് ഏത് വർഷമാണെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകൾ ലഭ്യമാക്കുമോ;
( ബി )
താലൂക്ക് ആസ്ഥാന ആശുപത്രിയായി ഉയർത്തിയതിന് ശേഷം പ്രസ്തുത ആശുപത്രിയിൽ അധികമായി ഉണ്ടായ സൗകര്യങ്ങളും സേവനങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ആശുപത്രിയിൽ നിലവിലുള്ള തസ്തികകളുടെ വിശദവിവരം ലഭ്യമാക്കുമോ; ഒഴിഞ്ഞ് കിടക്കുന്ന തസ്തികകൾ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ഡി )
ഈ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരുടെ വിശദവിവരം ലഭ്യമാക്കുമോ; ഇവർക്ക് ശമ്പളം നൽകുന്നത് എങ്ങിനെയാണെന്ന് വിശദമാക്കുമോ;
( ഇ )
പ്രസ്തുത ആശുപത്രിയിലെ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന എല്ലാ സേവനങ്ങളുടെയും ചികിത്സ സൗകര്യങ്ങളുടെയും വിശദവിവരം ലഭ്യമാക്കുമോ;
( എഫ് )
ആശുപത്രിയിൽ പൊതുജനങ്ങൾക്കായി ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന ചികിത്സ സൗകര്യങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ജി )
രോഗനിർണ്ണയത്തിനായി പ്രസ്തുത ആശുപത്രിയിൽ എന്തൊക്കെ സംവിധാനങ്ങള്‍ ആണ് ഉള്ളതെന്നും താലൂക്ക് ആസ്ഥാന ആശുപത്രിയെന്ന നിലയിൽ ഇതിനായി എന്തൊക്കെ അധിക സൗകര്യങ്ങളാണ് ഏർപ്പെടുത്തേണ്ടത് എന്നും വിശദമാക്കുമോ; മതിയായ ചികിത്സ സൗകര്യമില്ലാത്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ആശുപത്രിയിൽ കൂടുതൽ ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3970.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ പാങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള മുല്ലപ്പള്ളി, സൗത്ത് പാങ്ങ് സബ്സെന്ററുകള്‍ പൊളിച്ചുമാറ്റുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ സമര്‍പ്പിച്ചിട്ടും അനുമതി നല്‍കിയിട്ടില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത സബ് സെന്ററുകൾ പൊളിച്ചുമാറ്റുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
3971.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാങ്ങാട്ടുപറമ്പ ഇ. കെ. നായനാര്‍ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ അനുവദിക്കപ്പെട്ട തസ്തികകളുടെയും നിലവിലുള്ള ജീവനക്കാരുടെയും വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ ജൂനിയര്‍ സൂപ്രണ്ട്/സീനിയര്‍ സൂപ്രണ്ട് തസ്തിക ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
പ്രസ്തുത ആശുപത്രിയില്‍ റേഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുന്നത് പരിഗണിക്കുമോ?
3972.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ 2022 നവംബറില്‍ അനുവദിക്കപ്പെട്ട കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് തസ്തികകളിലേക്ക് കണ്‍സള്‍ട്ടന്‍റ് നിയമനം നടത്തുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത തസ്തികകളിലെ കണ്‍സള്‍ട്ടന്‍റ് നിയമനം എന്നത്തേക്ക് പൂര്‍ത്തിയാക്കാനാകും; വിശദമാക്കാമോ?
3973.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കാമോ;
( ബി )
ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി ഏതെല്ലാം പുതിയ തസ്തികകളാണ് മണ്ഡലത്തിലെ ഹെല്‍ത്ത് സെന്ററുകളില്‍ സൃഷ്ടിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കാമോ?
3974.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിതുര താലൂക്ക് ആശുപത്രിയിലെ ഗെെനക്കോളജി ഒ.പി. ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ കാര്യക്ഷമമായിട്ട് പ്രവര്‍ത്തിക്കുന്നില്ല എന്നത് വസ്തുതയാണോ;
( ബി )
ആണെങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
3975.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
തീരദേശവാസികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് വേളി പി.എച്ച്.സി. യുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
മെഡിക്കല്‍ കോളേജ് മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
പുലയനാര്‍കോട്ട ഡയബറ്റിക് സെന്ററിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ഇ )
തിരുവനന്തപുരം ശ്രീ. അവിട്ടം തിരുനാള്‍ ആശുപത്രിയുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( എഫ് )
പുലയനാര്‍കോട്ട നെഞ്ച് രോഗ ആശുപത്രിയുടെ വികസനത്തിന് കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ജി )
തിരുവനന്തപുരം റീജിയണൽ ക്യാന്‍സര്‍ സെന്ററിന്റെ വികസനത്തിന് കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
3976.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി താലൂക്ക് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് എത്ര കോടി രൂപയുടെ ധനാനുമതിയാണ് ലഭിച്ചിട്ടുള്ളത്; എന്തൊക്കെ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കാലപ്പഴക്കം വന്ന കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് മൂലം രോഗികള്‍ക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് സ്വീകരിച്ച നടപടികൾ അറിയിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികൾ പൂര്‍ത്തിയായിട്ടുണ്ടോ; എത്ര തവണയാണ് പ്രസ്തുത പ്രവൃത്തി ടെണ്ടര്‍ ചെയ്തിട്ടുള്ളത്; ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
3977.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വ്വേദം എന്നീ വിഭാഗങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളുടെ/ഡിസ്പെന്‍സറികളുടെ വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പുതുതായി എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
3978.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം സി.എച്ച്.സി. നവീകരണ മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിന് നബാര്‍ഡ് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സി.എച്ച്.സി. നവീകരണത്തിന് നബാര്‍ഡ് ധനസഹായം ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
3979.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് മെഷീനുകളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഡയാലിസിസ് മെഷീനുകളുടെ കൃത്യമായ വിവരം ലഭ്യമാണോ; ജില്ലകളും ആശുപത്രികളും തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇത്തരത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന ഡയാലിസിസ് മെഷീനുകൾ, രോഗികളുടെ ആധിക്യം പരിഗണിച്ച് തിരൂരങ്ങാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3980.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ സർക്കാർ ആശുപത്രികളില്‍ ഹോസ്‍പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-II തസ്തികയിലും പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലും എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
3981.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയില്‍ ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇപ്പോള്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നതെന്ന് അറിയിക്കുമോ;
( ബി )
കിഡ്നി സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് നിയോജക മണ്ഡല ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ഡയാലിസിസ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചാല്‍ അവയുടെ പ്രവര്‍ത്തനം ആരോഗ്യ വകുപ്പ് മുഖേനയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയോ ഏറ്റെടുക്കുവാന്‍ സര്‍ക്കാരിന് കഴിയുമോ; ഇക്കാര്യത്തില്‍ അനുകൂലമായ തുടര്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3982.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒളവണ്ണ സി.എച്ച്.സി. യിൽ ഐസൊലേഷൻ വാർഡ് സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ പദ്ധതിക്ക് എത്ര രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം പൊളിച്ചുനീക്കുന്നതിൽ എന്തെങ്കിലും തടസ്സം നിലവിലുണ്ടോയെന്ന് അറിയിക്കുമോ;
( സി )
40 വർഷം പഴക്കമുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തുകയും കാലപ്പഴക്കം കാരണം തകർച്ച ഭീഷണി നേരിടുകയും ചെയ്യുന്ന പ്രസ്തുത കെട്ടിടം പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കുമോ?
3983.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കോങ്ങാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കുന്ന പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
3984.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി നിയോജക മണ്ഡലത്തിലെ സൗത്ത് കൊടുവള്ളി ആരോഗ്യ ഉപകേന്ദ്രം കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ അപേക്ഷയിൽ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്‌ വ്യക്തമാക്കുമോ;
( ബി )
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ 20.09.2022-ലെ സി1/15589/2022 നമ്പർ ഫയലിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
3985.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്ക് ആശുപത്രിയിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കിഫ്ബി പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവൃത്തികൾ ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ; മറ്റ് പ്രവൃത്തികൾ എന്നത്തേക്ക് ആരംഭിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഡി )
എത്ര തുകയുടെ പദ്ധതിയാണ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( ഇ )
പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
3986.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തില്‍ ഫാമിലി വെല്‍നെസ് സെന്ററാക്കി ഉയര്‍ത്തിയിട്ടുള്ള ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഏതൊക്കെയാണ്; പഞ്ചായത്ത് തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വെല്‍നെസ് സെന്ററുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാണോയെന്നും ആവശ്യമായ ജിവനക്കാരെ നിയമിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
വെല്‍നെസ് സെന്റര്‍ മുഖേന എന്തെല്ലാം സൗകര്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതെന്ന വിവരം അറിയിക്കാമോ?
3987.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പുതിയ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (Sewage Treatment Plant) സ്ഥാപിക്കുന്നതിന് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; ഏത് ഫണ്ടില്‍ നിന്നാണ് പ്രസ്തുത തുക അനുവദിച്ചത്; പ്ലാന്റ് സ്ഥാപിക്കുന്നതിന് ഇതുവരെ എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് അധികമായി വേണ്ടിവരുന്ന തുക എങ്ങനെ ലഭ്യമാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്; ഇതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ; ഇത് സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണുള്ളതെന്ന് അറിയിക്കാമോ;
( സി )
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുവദിച്ച തുക മാര്‍ച്ച് 31-നകം ചെലവഴിക്കാന്‍ കഴി‍‍ഞ്ഞില്ലെങ്കില്‍ നഷ്ടമാകുമെന്നിരിക്കെ അധിക തുക ലഭ്യമാക്കി പ്ലാന്റ് സ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3988.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ വടാട്ടുപാറ പ്രദേശത്ത് പുതുതായി പി.എച്ച്.സി. ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആവശ്യത്തിന്മേൽ സ്വീകരിച്ചിട്ടുള്ള തുടർനടപടി വിശദമാക്കാമോ;
( സി )
അഞ്ച് വാർഡുകൾ ഉൾക്കൊള്ളുന്നതും പതിനായിരത്തിൽ അധികം ജനസംഖ്യയുള്ളതും രണ്ട് ആദിവാസി ഊരുകളുമുള്ള പ്രസ്തുത പ്രദേശം വനമേഖല ആണെന്നത് കൂടി കണക്കിലെടുത്ത് വടാട്ടുപാറയിൽ പ്രൈമറി ഹെൽത്ത് സെന്റർ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ?
3989.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എത്ര തുകയാണ് ഇതിനായി ചെലവഴിക്കുകയെന്നും പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏത് ആരോഗ്യ സ്ഥാപനത്തിലാണ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് അറിയിക്കുമോ; ആയതിനായി എന്തെല്ലാം നടപടിക്രമങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് വിശദമാക്കുമോ?
3990.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം സി.എച്ച്.സി. യില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ഇനിയും ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
3991.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയ ട്രോമാ കെയര്‍ സെന്ററിന്റെ നിര്‍മ്മാണം ആരംഭിച്ചത് ഏത് വര്‍ഷമാണെന്നും എത്ര കോടി രൂപയാണ് പ്രസ്തുത പദ്ധതിയ്ക്കായി അനുവദിച്ചതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ കരാര്‍ ലഭിച്ചിട്ടുള്ളത് ആര്‍ക്കാണെന്നും നിര്‍മ്മാണച്ചുമതല ആര്‍ക്കാണെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ചും എത്ര ശതമാനം നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയാക്കിയെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ അവശേഷിക്കുന്ന നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണത്തില്‍ എന്തെങ്കിലും തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ തടസ്സങ്ങള്‍ നീക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
3992.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ നിയോജക മണ്ഡലത്തിലെ വെങ്കിടങ്ങ്, പാലാഴി, വാക, നെന്മിനി എന്നീ സബ് സെന്ററുകളുടെ അപ്ഗ്രഡേഷന്‍ പദ്ധതികള്‍ക്കായി എന്‍.എച്ച്.എം., എം.എല്‍.എ. ഫണ്ട് എന്നിവയിൽ നിന്നും എത്ര തുക വീതമാണ് ലഭ്യമായിട്ടുള്ളതെന്നും പ്രസ്തുത കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന പ്രവൃത്തികള്‍ എന്തൊക്കെയാണെന്നും പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും പ്രവൃത്തികളുടെ നിര്‍വ്വഹണ ഏജന്‍സികള്‍ ഏതെല്ലാമാണെന്നും ഏതെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും അവ എന്ന് പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കാമോ?
3993.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറെ വനമേഖലയുള്ള കോതമംഗലം മണ്ഡലത്തിൽ സർക്കാർ തലത്തിൽ വിഷ ചികിത്സയ്ക്കുള്ള സൗകര്യം ഇല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വനമേഖലയിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് സഹായകരമാകും വിധം സർക്കാർ തലത്തിൽ വിഷ ചികിത്സയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3994.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയക്കായി രജിസ്റ്റർ ചെയ്യുന്ന ആളുകളിൽ നിന്നും ഫീസ് ഈടാക്കുന്നുണ്ടോ; എങ്കിൽ ഏത് നിരക്കിൽ ആണ് ഫീസ് ഈടാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഏത് നിയമത്തിന്റെ/ഗൈഡ് ലൈനിലെ വ്യവസ്ഥകൾ അനുസരിച്ചാണ് ഇപ്രകാരം ഫീസ് ഈടാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
ഇപ്രകാരം ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണോ; എങ്കിൽ ആയത് അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3995.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അഞ്ചാംപനി വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അഞ്ചാംപനി പടരാതിരിക്കുന്നതിന് എന്തെല്ലാം പ്രതിരോധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
3996.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര താലൂക്ക് ആശുപത്രികളില്‍ ആണ് ഡയാലിസിസ് സെന്ററുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് അറിയിക്കാമോ;
( ബി )
വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കീഴില്‍ നിലവിലുള്ള ഡയാലിസിസ് സെന്ററുകള്‍ പരിമിതമായതിനാല്‍ ഡയാലിസിസ് സെന്റര്‍ സംവിധാനം നിലവില്‍ ഇല്ലാത്ത താലൂക്ക് ആശുപത്രികളില്‍ ആയത് അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
3997.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ അപകടത്തിൽപ്പെട്ട് കൈയ്യോ കാലോ മുറിച്ച് മാറ്റപ്പെട്ടവർ എത്ര പേരുണ്ടെന്ന വിവരം ശേഖരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത വിവരം ശേഖരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഇപ്രകാരം അവയവങ്ങൾ മുറിച്ച് മാറ്റിയവരുടെ തുടർ ചികിത്സക്കും പുനരധിവാസത്തിനുമായി എന്തെങ്കിലും സഹായം നൽകുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞവർക്ക് കൃത്രിമ കാൽ ഉൾപ്പെടെയുള്ള അവയവങ്ങൾ നിർമ്മിച്ച് നൽകുന്നതിന് സംസ്ഥാനത്ത് ഏതെങ്കിലും സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടോ; എങ്കിൽ അവ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ഡി )
വിദേശ കമ്പനികളിൽ നിന്നും വാങ്ങുന്ന കൃത്രിമ കാൽ പരിചരണത്തിന് ഭീമമായ തുക ഓരോ വർഷവും ചെലവഴിക്കേണ്ടി വരുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്തരക്കാർക്ക് കൃത്രിമ കാൽ വയ്ക്കുന്നതിന് സർക്കാർ സഹായം നൽകുന്നുണ്ടോ; ഇല്ലെങ്കിൽ ആയതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3998.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവരിൽ നിന്ന് ലാബ് ടെസ്റ്റുകള്‍, എക്സ്-റേ, സ്കാനിംഗ് തുടങ്ങിയവക്ക് വ്യത്യസ്ത രീതിയിലുള്ള നിരക്കുകള്‍ ഈടാക്കുന്നതായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ സ്വകാര്യ ആശുപത്രികളിൽ വിവിധ ചികിത്സ സംവിധാനങ്ങള്‍ക്ക് പല വിധത്തിൽ ചാർജ് ഈടാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ സ്വീകരിച്ച നടപടികളുടെ വിശദാംശം നൽകാമോ; ഇല്ലെങ്കിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ഡി )
സ്വകാര്യ ആശുപത്രികളിലെ വിവിധതരം ചികിത്സകളുടെ ഗുണനിലവാരത്തെക്കുറിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
3999.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാർ ലിങ്കുമായി ബന്ധപ്പെട്ട അപ്‌ഡേഷൻ നടത്താതുമൂലം സംസ്ഥാനത്തെ ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഗുണഭോക്താക്കൾ ആശുപത്രിയിൽ എത്തുമ്പോൾ മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന വിവരം അറിയുന്നത് എന്ന സാഹചര്യത്തിൽ അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുവാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
ആരോഗ്യ ഇൻഷുറൻസ് കാർഡ്, കുടുംബത്തിലുള്ള എല്ലാവർക്കും പുതുക്കുന്നതിനുള്ള അവസരം നൽകുകയോ ആയതിന് അക്ഷയ സെന്ററുകൾക്ക് ലോഗിൻ നൽകുകയോ ചെയ്ത് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4000.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളില്‍ കാണപ്പെടുന്ന കണ്‍ജെനിറ്റൽ അഡ്രീനല്‍ ഹൈപ്പര്‍പ്ലാസിയ, അപൂര്‍വ രോഗത്തിനുള്ള ചികിത്സ സഹായ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത രോഗത്തെ പട്ടികയിൽ ഉള്‍പ്പെടുത്തി രോഗം ബാധിക്കുന്നവര്‍ക്ക് ചികിത്സ സഹായം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4001.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ പഴമ്പാലക്കോട് ഗവൺമെന്റ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച ഹോസ്റ്റല്‍ കെട്ടിടം വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുന്നതിനായി സജ്ജമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കിൽ പ്രസ്തുത സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4002.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവയവ കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള മൃതസഞ്ജീവനി പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുപോകാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേരളത്തിലെ എൺപത് ശതമാനം അവയവമാറ്റ ശസ്ത്രക്രിയകളും വൻകിട സ്വകാര്യ ആശുപത്രികളിലാണോ നടക്കുന്നത്; എങ്കിൽ സാധാരണക്കാർക്ക് ഇത്തരം സൗകര്യങ്ങൾ അപ്രാപ്യമാകുന്നത് ഒഴിവാക്കാൻ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർക്കാർ, പൊതുമേഖല ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയ സംവിധാനം ഏർപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ പ്രത്യേകം ഗ്രാന്റ് നൽകുന്നുണ്ടോ; എങ്കിൽ പ്രസ്തുത ഗ്രാന്റിന് അപേക്ഷ നൽകിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
ഇല്ലെങ്കിൽ പൊതുമേഖലയിലെ ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാർ ഗ്രാന്റ് നേടിയെടുക്കുന്നതിന് നാളിതുവരെ അപേക്ഷ നൽകാത്തതിന്റെ കാരണം അറിയിക്കുമോ; ഇക്കാര്യത്തിൽ അടിയന്തരമായി തുടർനടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4003.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പേ വിഷബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം ജില്ല അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
വാക്സിന്റെ കുറവുമൂലം യഥാസമയം പ്രതിരോധ കുത്തിവയ്‍പ് നടത്താന്‍ കഴിയാത്ത സ്ഥിതി ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കാമോ?
4004.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാന്‍സര്‍ രോഗികളുടെ ചികിത്സാ ചെലവുകള്‍ ഗണ്യമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായി എന്തെങ്കിലും നടപടി പരിഗണനയിലുണ്ടോ;
( ബി )
സംസ്ഥാനത്തെ കാന്‍സര്‍ രോഗികളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( സി )
മലപ്പുറം ജില്ലയില്‍ കാന്‍സര്‍ രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
4005.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാവപ്പെട്ട ജനങ്ങള്‍ക്ക്‌ വലിയ ആശ്വാസമായ കാരുണ്യ ഫാർമസികളില്‍ മരുന്ന് ലഭ്യത ഉറപ്പുവരുത്താന്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന്‌ വ്യക്തമാക്കാമോ;
( ബി )
സര്‍ക്കാര്‍ ആശുപത്രികളിലെ വിവിധ ഉപകരണങ്ങള്‍ കേടാകുമ്പോൾ തന്നെ നന്നാക്കി ഉപയോഗപ്രദമാക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
4006.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മെഡിക്കല്‍ കോളേജ് ജില്ലാ ആശുപത്രി ആയിരുന്ന ഘട്ടത്തില്‍ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന നിയമിതരായി ഇപ്പോഴും പ്രസ്തുത സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ എണ്ണം, തസ്തിക, ശമ്പളം എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത ജീവനക്കാർക്ക് ശമ്പളം നല്‍കുന്നതിനായി ഒരു മാസം ആകെ എത്ര രൂപ ആവശ്യമായിട്ടുണ്ടെന്നും ഈ തുക എങ്ങനെയാണ് കണ്ടെത്തുന്നതെന്നും വ്യക്തമാക്കാമോ?
4007.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുതായി അനുവദിച്ച വകുപ്പുകളും അവയിൽ ഓരോന്നിലും അനുവദിച്ച തസ്തികകളും ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മെഡിക്കല്‍ കോളേജില്‍ അനുവദിച്ച തസ്തികകള്‍ ഒഴി‍ഞ്ഞുകിടക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
അനുവദിച്ച തസ്തികകളില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റിൽ ജോലി ചെയ്യുന്ന ജീവനക്കാരുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4008.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയതിന് ശേഷം പ്രസ്തുത സ്ഥാപനത്തില്‍ വിവിധ ഏജന്‍സികള്‍ മുഖാന്തിരം ചെലവഴിച്ച തുകയും നടപ്പിലാക്കിയ പദ്ധതികളും സംബന്ധിച്ച് വിശദമാക്കാമോ;
( ബി )
2016-ന് ശേഷം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എം.എല്‍.എ യുടെ എ.‍ഡി.എഫ്., എസ്.ഡി.എഫ്. പദ്ധതികള്‍ പ്രകാരം അനുവദിച്ച തുകയും പദ്ധതികളുടെ പേരും വ്യക്തമാക്കാമോ;
( സി )
ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന് കീഴില്‍ ജോലി ചെയ്യുന്ന മാനന്തവാടി മെഡിക്കല്‍ കോളേജിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരുവിവരം തസ്തികയും ശമ്പള സ്കെയിലും തിരിച്ച് ലഭ്യമാക്കാമോ?
4009.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നാണ് സ്ഥാപിച്ചതെന്നും മെഡിക്കല്‍ കോളേജ് ആയി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ എത്ര വകുപ്പുകള്‍ അവിടെ ഉണ്ടായിരുന്നുവെന്നും അറിയിക്കാമോ;
( ബി )
നിലവിൽ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്ര വകുപ്പുകളിലായി എത്ര ഡോക്ടര്‍മാരുടെ തസ്തികയാണ് അനുവദിച്ചിട്ടുള്ളതെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( സി )
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ തസ്തികകളില്‍ ഏതെങ്കിലും ഒഴിഞ്ഞ് കിടക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത മെഡിക്കല്‍ കോളേജില്‍ നിലവിൽ അനുവദിച്ചിട്ടുള്ള തസ്തികകള്‍ (ഡോക്ടര്‍മാരൊഴികെയുള്ള) ഏതൊക്കെയാണെന്നും ഇതില്‍ ഒഴിവുള്ള തസ്തികകള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ഇ )
ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( എഫ് )
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ ബെഡ്ഡുകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ അധികമായി വേണ്ടിവരുന്ന മെഡിക്കല്‍, പാരാ മെഡിക്കല്‍ ജീവനക്കാരുടെ എണ്ണം കണക്കാക്കിയിട്ടുണ്ടോ; ഇവരുടെ നിയമനത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4010.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ നിന്നും ഇടനിലക്കാർ മരുന്നുകൾ വാങ്ങി പുറത്ത് കൊണ്ടുപോകുന്നതായുള്ള ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; ഇതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
( സി )
മയക്കുമരുന്നിന് സമാനമായ മരുന്നുകൾ വൻതോതിൽ പുറത്തേക്ക് വാങ്ങിക്കൊണ്ടുപോയി ലഹരി മരുന്നായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനായി എക്സൈസ്, പോലീസ് വിഭാഗങ്ങൾക്ക് വിവരം കൈമാറിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
4011.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ രോഗികള്‍ക്ക് മതിയായ കിടക്കകള്‍ ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിലവില്‍ ഓരോ മെഡിക്കല്‍ കോളേജിലും എത്ര കിടക്കകള്‍ വീതമുണ്ടെന്നും ഏകദേശം എത്ര കിടക്കകളുടെ കുറവാണുളളതെന്നും അറിയിക്കാമോ;
( ബി )
മെഡിക്കല്‍ കോളേജുകളില്‍ മതിയായ കിടക്കകള്‍ ഇല്ലാത്തത് കാരണം രോഗികള്‍ നിലത്ത് കിടക്കേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പകര്‍ച്ച വ്യാധികളും കൊവിഡ് സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു കിടക്കയില്‍ ഒന്നിലധികം രോഗികളെ കിടത്തുന്നതായി ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ രോഗികളെ കിടത്തേണ്ടി വന്നിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും രോഗികളെ കിടത്താന്‍ മതിയായ കിടക്കകളും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4012.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ ഒ . ആർ. കേളു
ശ്രീമതി യു പ്രതിഭ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാതൃ, ശിശു മരണനിരക്കിലും മറ്റ് ആരോഗ്യ വികസന സൂചികകളിലും വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന മികവ് സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്ത് കെെവരിക്കാന്‍ കഴിഞ്ഞ സാഹചര്യത്തിൽ പ്രസ്തുത നേട്ടം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് അതിവിദഗ്ധ ചികിത്സാ സൗകര്യവും ഗവേഷണ നേട്ടങ്ങളും വിപുലീകരിക്കുന്നതിന് അനിവാര്യമായ എയിംസ് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് പുലര്‍ത്തുന്ന വിവേചനപൂര്‍ണ്ണമായ നടപടി തിരുത്താന്‍ ആവശ്യപ്പെടുമോ;
( ബി )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ?
4013.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മരുന്ന് സംഭരണ-വിതരണ വിഭാഗത്തിലുള്ള സീനിയർ ആയ അസിസ്റ്റന്റ് മാനേജര്‍ക്ക് ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുവാൻ 10.05.2022-ലെ ഡയറക്ടർ ബോർഡ് യോഗത്തിൽ (നം.68.19) തീരുമാനമെടുത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഭാഗത്തിൽ 03.10.2011-ന് ജോലിയിൽ പ്രവേശിച്ച ബിരുദാനന്ദര ബിരുദം യോഗ്യതയുള്ള വ്യക്തി അസിസ്റ്റന്റ് മാനേജർ ആയി ഉണ്ടായിരിന്നിട്ടും സീനിയോരിറ്റിയുള്ള അദ്ദേഹത്തെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാതെ ഡിപ്ലോമ യോഗ്യതയും 18.08.2012-ന് മാത്രം അസിസ്റ്റന്റ് മാനേജർ ആയി ജോലിയിൽ പ്രവേശിച്ചതുമായ വ്യക്തിക്ക് സൂപ്പര്‍വൈസറി പോസ്റ്റായ ഡെപ്യൂട്ടി മാനേജർ തസ്റ്റികയിലേക്ക് സ്ഥാനക്കയറ്റം നൽകുവാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ;
( സി )
ബോർഡ് തീരുമാനത്തിൽ ശമ്പള വർദ്ധനവ് പ്രതിപാദിക്കാതെ ഡെപ്യുട്ടി മനേജരുടെ കൺസോളിഡേറ്റഡ് പേ മുപ്പതിനായിരം രൂപയില്‍ നിന്നും നാല്‍പ്പതിനായിരത്തി അഞ്ഞൂറ് രൂപ ആയി അനുവദിച്ച് നൽകാനിടയായ സാഹചര്യം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ബോർഡ് റെസൊല്യൂഷൻ പ്രകാരം അസിസ്റ്റന്റ് മാനേജർ ആയ വ്യക്തിക്ക് ഡെപ്യൂട്ടി മാനേജർ ആയി സ്ഥാനക്കയറ്റം നൽകുന്ന കാര്യം പരാമർശിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്തുത സ്ഥാനകയറ്റം റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ നിവേദനം സമര്‍പ്പിച്ചിട്ടും ആയത് നടപടിയൊന്നും സ്വീകരിക്കാതെ മാറ്റിവച്ചിരിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിവേദനത്തിന്മേലുള്ള നടപടി ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
4014.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ജോലി ചെയ്തിരുന്ന ഫാർമസിസ്റ്റിന് തിരുവനന്തപുരം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലേക്ക് വർക്കിംഗ് അറേഞ്ച്മെന്റിൽ നൽകിയ നിയമനം പ്രസ്തുത ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഇത്തരത്തിൽ വർക്കിംഗ് അറേഞ്ച്മെന്റിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റി നിയമനം നൽകുമ്പോൾ നിലവിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേക്ക് പുതിയ നിയമനം നൽകാൻ സാധിക്കുകയില്ല എന്നതിനാൽ പ്രസ്തുത രീതിയിലുള്ള നിയമനം സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തീരദേശ മേഖലയിലെ വളരെ തിരക്കേറിയ പ്രസ്തുത ആശുപത്രിയിലെ ഫാർമസിസ്റ്റിനെ വർക്കിംഗ് അറേഞ്ച്മെന്റിൽ തിരുവനന്തപുരം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്ക് മാറ്റി നിയമിച്ച സാഹചര്യത്തിൽ ആശുപത്രിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്, പകരം നിയമനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത വർക്കിംഗ് അറേഞ്ച്മെന്റ് ഉത്തരവ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കും വിധം ഇപ്രകാരം വർക്കിംഗ് അറേഞ്ച്മെന്റിൽ ജീവനക്കാരിയെ മാറ്റി നിയമിച്ചത് നീതിയുക്തമായ നടപടിയാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ?
4015.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിഡ്-ലെവൽ സർവീസ് പ്രൊവൈഡർ ജീവനക്കാരുടെ സേവനം സബ് സെന്ററുകളിലേക്ക് കൂടി ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4016.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മെഡിക്കൽ കൗൺസിലിൽ എത്ര സ്ഥിരം ജീവനക്കാരും എത്ര താല്ക്കാലിക ജീവനക്കാരും ഉണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
എത്ര താല്ക്കാലിക ജീവനക്കാരെ 1998-ലും 2018-ലും സ്ഥിരപ്പെടുത്തിയെന്ന് വ്യക്തമാക്കുമോ; ഏത് ചട്ടം അനുസരിച്ചാണ് ജീവനക്കാരെ പ്രസ്തുത വര്‍ഷങ്ങളില്‍ സ്ഥിരപ്പെടുത്തിയതെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച രേഖകൾ ലഭ്യമാക്കുമോ;
( സി )
മെഡിക്കൽ കൗൺസിലിൽ നിയമനങ്ങൾ നടത്തുന്നതിനായി സ്പെഷ്യൽ റൂൾ നിലവിൽ വന്നിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
അന്യത്രസേവന വ്യവസ്ഥയിൽ രജിസ്ട്രാർ ഉൾപ്പെടെ എത്ര ജീവനക്കാരാണ് നിലവിൽ കൗൺസിലിൽ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
4017.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ (ഫൈലേറിയ) തസ്തിക എന്നുമുതലാണ് ഒഴിഞ്ഞ് കിടക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഒഴിവുള്ള പ്രസ്തുത തസ്തികയിൽ നിയമനം നടത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള ഹയർ ഡി.പി.സി. യുടെ തീയതി നിശ്ചയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
4018.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷമായിട്ടും ആരോഗ്യ വകുപ്പ് ഡയറക്ടറെ നിയമിക്കാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തതമാക്കുമോ;
( ബി )
പ്രസ്തുത നിയമനത്തിനായി രൂപീകരിച്ച കമ്മിറ്റി ആരോഗ്യ വകുപ്പിന് നിയമന ശിപാർശ കൈമാറിയിട്ടുണ്ടോ;
( സി )
പുതിയ ആരോഗ്യ വകുപ്പ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ വിശദമാക്കുമോ?
4019.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ തലത്തില്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഇതുമൂലം ഭക്ഷ്യസുരക്ഷ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുളള ഗൗരവതരമായ കാര്യങ്ങള്‍ നേരിടുന്നതില്‍ ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( സി )
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II-ന്റെ എല്ലാ ഒഴിവുകളും പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഓരോ ജില്ലയിലും നിലവിലുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് I, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II ഒഴിവുകളെ സംബന്ധിച്ച് ഓഫീസ് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
4020.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലെ വിവിധ തസ്തികകളിലായി അനുവദിക്കപ്പെട്ട ജീവക്കാരുടെ എണ്ണം തസ്തിക തിരിച്ച് വിശദമാക്കാമോ;
( ബി )
ഇതിൽ ഏതൊക്കെ കേന്ദ്രങ്ങളിൽ ഏതെല്ലാം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നതെന്നും ആയവ നികത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്നും അറിയിക്കാമോ?
4021.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
205/2020 കാറ്റഗറി പ്രകാരമുള്ള ദന്തല്‍ ഹൈജീനിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചത് എപ്പോഴാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാറ്റഗറിയില്‍ പി.എസ്.സി. പരീക്ഷ തീയതി നിശ്ചയിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( സി )
പ്രസ്തുത തസ്തികയില്‍ എത്ര ഒഴിവുകളാണ് നിലവില്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ?
4022.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ അരൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തിക നിലവിലില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുളളവര്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയയായ അരൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തിക അടിയന്തരമായി അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
4023.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മകള്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് മരണപ്പെട്ടത് സംബന്ധിച്ച് കോങ്ങാട് കാക്കറത്ത് വീട്ടില്‍ ശ്രീ. ഹരിദാസ് സമര്‍പ്പിച്ച പരാതിയിന്മേല്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്) അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?
4024.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആശുപത്രികളിൽ നിന്നും ജനന സർട്ടിഫിക്കറ്റ് നൽകുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കളമശ്ശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ; പ്രസ്തുത അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിക്കുന്നതുപോലെയുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം സുതാര്യവും കാര്യക്ഷമവും ആക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4025.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി കാലത്ത് ചൈനയില്‍ നിന്നും മടങ്ങി വന്ന 2016 ബാച്ച് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളില്‍, കോഴ്സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ സമര്‍പ്പിച്ചവര്‍ എത്ര പേരാണെന്ന് വ്യക്തമാക്കാമോ;
( ബി )
അവര്‍ക്ക് സംസ്ഥാനത്ത് ഇന്റേണ്‍ഷിപ്പിനുള്ള അവസരം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4026.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാൻ ഫാർമ്മ എന്ന സ്ഥാപനത്തിൽ നിന്നും വാങ്ങിയ പി.പി.ഇ കിറ്റിന് ടെക്നിക്കല്‍ ഇവാലുവേഷന്‍ കമ്മിറ്റി നൽകിയ അംഗീകാരത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച കമ്മിറ്റിയുടെ മീറ്റിംഗിന്റെ മിനിട്ട്സിന്റെ പകർപ്പ് ലഭ്യമാക്കാമോ?
4027.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിലെ വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഡി.എച്ച്.എസ്. ല്‍ ഉള്‍പ്പെടെ ഫയല്‍ അദാലത്തുകള്‍ രണ്ട് മാസത്തിലൊരിക്കല്‍ നടത്തി പരാതികള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നിട്ടും തപാലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലതാമസം വരുന്നതായ ആക്ഷേപം പരിഹരിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?
4028.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.ഒ.(ആർടി)നം.838/2020/എച്ച് &എഫ്ബ്ല്യൂഡി തീയതി 07.05.2020 പ്രകാരം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് അനുവദിച്ച 73.96 കോടി രൂപയുടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകൾ എന്നാണ് സമർപ്പിച്ചതെന്ന് വ്യക്തമാക്കാമോ; അവയുടെ പകർപ്പ് ലഭ്യമാക്കാമോ?
4029.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ആരോഗ്യ വകുപ്പില്‍ നിന്നുള്ള ധനസഹായത്തിന്ശ്രീ. റോഷന്‍ മാത്യൂ, കമുകും പാറയില്‍ വീട്, ഉഴവൂര്‍ ഈസ്റ്റ് പി.ഒ., മീനച്ചല്‍, കോട്ടയം എന്ന വ്യക്തി ആരോഗ്യ വകുപ്പ് മന്ത്രിക്ക് 29/11/21 ന് നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഇത്തരം ശസ്ത്രക്രിയകള്‍ക്ക് ആരോഗ്യ വകുപ്പ് എന്തെല്ലാം സഹായമാണ് രോഗികള്‍ക്ക് നല്‍കുന്നത് എന്ന് വ്യക്തമാക്കാമോ; ആയതിനുളള മാനദണ്ഡം വിശദമാക്കുമോ;
( സി )
പ്രസ്തുത അപേക്ഷ പരിഗണിച്ചിട്ടില്ലെങ്കില്‍ ശിപാര്‍ശ ചെയ്ത എം.എല്‍.എ. യ്ക്ക് മറുപടി നല്‍കിയിട്ടുണ്ടോ; അപേക്ഷകനെ വിവരം അറിയിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
4030.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം പരിഗണിച്ച് ഈ രംഗത്ത് പുരസ്കാരം ഏര്‍പ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ;
( ബി )
ഗവേഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തലത്തില്‍ ഓഫീസ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
സന്നദ്ധ സംഘടനകള്‍ക്ക് ഈ മേഖലയില്‍ എന്തെങ്കിലും സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
4031.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ കീഴില്‍ എത്ര വാഹനങ്ങളാണ് വിവിധ സ്ഥലങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുന്നതെന്നും ഏതെല്ലാം വാഹനങ്ങള്‍ എത്ര നാളായി ഉപയോഗശൂന്യമായി കിടക്കുന്നുവെന്നും അറിയിക്കാമോ;
( ബി )
ഇവ യഥാസമയം നടപടികള്‍ പൂര്‍ത്തിയാക്കി ലേലം ചെയ്ത് നല്‍കാത്തതെന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത വാഹനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4032.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റെപ്സ് ഓയില്‍ ഫീല്‍ഡ് ആന്റ് എക്യുപ്മെന്റ് ട്രേഡിംഗ് എല്‍.എല്‍.സി. യിൽ നിന്നും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ എന്‍-95 മാസ്ക് വാങ്ങിയതിന് ആരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നൽകിയതെന്ന വിവരം നൽകാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
4033.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ അതിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കാന്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഓഫീസില്‍ പൂര്‍ണ്ണ തോതില്‍ ഇ-ഓഫീസ് സംവിധാനം എപ്പോള്‍ മുതല്‍ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
4034.
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിലവിലുള്ള ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റി നിലവില്‍ വന്ന തീയതി അറിയിക്കാമോ; പ്രസ്തുത സൊസൈറ്റിയിലെ ആകെയുള്ള അംഗങ്ങളുടെ പേരുവിവരം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഏത് പാര്‍ട്ടിയുടെ നോമിനി എന്നിവ വ്യക്തമാക്കാമോ;
( ബി )
നിലവിലുള്ള എച്ച്.ഡി.എസ്. കമ്മിറ്റി രൂപീകരിച്ചതിന് ശേഷം നാളിതുവരെ ഏതൊക്കെ തീയതികളില്‍ എത്ര മീറ്റിംഗുകള്‍ നടന്നിട്ടുണ്ട് എന്നും പ്രസ്തുത മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിന് ആര്‍ക്കൊക്കെയാണ് അറിയിപ്പ് നല്‍കിയിട്ടുള്ളതെന്നും മീറ്റിംഗുകളില്‍ ആരൊക്കെ പങ്കെടുത്തുവെന്നും വ്യക്തമാക്കുമോ;
( സി )
ഇപ്രകാരം നടന്നിട്ടുള്ള ഓരോ മീറ്റിംഗുകളുടെയും മിനിറ്റ്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
നിലവിലുള്ള എച്ച്.ഡി.എസ്. മുഖേന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏതെങ്കിലും തസ്തികകളിലേക്ക് നിയമനങ്ങള്‍ നടന്നിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ തസ്തികകളിലേക്കാണ് നിയമനം നടത്തിയതെന്ന് അറിയിക്കാമോ;
( ഇ )
നിയമനം ലഭിച്ചവരുടെ പേരുവിവരം, തസ്തിക, വേതനം എന്നിവയുടെ വിശദവിവരം ലഭ്യമാക്കുമോ; പ്രസ്തുത നിയമനത്തിന് ഇന്റര്‍വ്യൂ നടത്തിയതും നിയമനം അംഗീകരിച്ചതും ആരെല്ലാമാണെന്നും വ്യക്തമാക്കുമോ;
( എഫ് )
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ബൈലായുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
4035.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിന് ഗവേഷണ പ്രവർത്തനങ്ങൾക്കായി നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും നാളിതുവരെ എത്ര ഫണ്ട് ലഭിച്ചിട്ടുണ്ട്; വര്‍ഷം തിരിച്ചുള്ള വിശദാംശം നല്‍കാമോ;
( ബി )
ഗവേഷണത്തിന് ലഭിച്ച ഫണ്ടിൽ എത്ര തുക ഇത് വരെ ചെലവഴിച്ചിട്ടുണ്ട്; വര്‍ഷം തിരിച്ചുള്ള വിശദാംശം നല്‍കാമോ?
4036.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റെപ്സ് ഓയില്‍ ഫീല്‍ഡ് ആന്റ് എക്യുപ്മെന്റ് ട്രേഡിംഗ് എല്‍.എല്‍.സി. യിൽ നിന്നും എന്‍ 95 മാസ്ക് വാങ്ങിയ നടപടിയിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ടി.ഡി.എസ്. ഈടാക്കിയിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
ടി.ഡി.എസ്. ഈടാക്കിയിട്ടില്ലയെങ്കിൽ ആയതിന്റെ കാരണം വിശദമാക്കാമോ?
4037.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍ മുൻ ജനറൽ മാനേജരെ ശ്രീ ചിത്രയിൽ മാസ്റ്റേഴ്സ് ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്.) കോഴ്സ് ചെയ്യുന്നതിന് സ്പോൺസർ ചെയ്തിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിനായി എത്ര രൂപയാണ് അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച ഉത്തരവുകളുടെ പകർപ്പുകള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വ്യക്തിയെ ഏത് മാനദണ്ഡ പ്രകാരമാണ് സ്പോൺസർ ചെയ്യുന്നതിന് തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വ്യക്തിയെ തെരെഞ്ഞെടുക്കുന്നതിന് മറ്റ് ശിപാർശകള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ പ്രസ്തുത ശിപാർശയുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
ഈ വ്യക്തിയെ തെരെഞ്ഞെടുത്തതിന്റെ നടപടിക്രമങ്ങൾ വിശദമാക്കാമോ; തെരെഞ്ഞെടുപ്പ് സംബന്ധിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
4038.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
07.05.2020 ലെ സ.ഉ.(സാധാ) നം. 838/2020/എച്ച് & എഫ്.ഡബ്ള്യൂ.ഡി. പ്രകാരം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് അനുവദിച്ച 73.96 കോടി രൂപ സർക്കാർ എന്നാണ് നൽകിയതെന്ന് വ്യക്തമാക്കാമോ?
4039.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും അനുവദിച്ച തുകയുടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
4040.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡ് സർജ് എന്ന സ്ഥാപനത്തിൽ നിന്നും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് എൻ 95 മാസ്ക് വാങ്ങിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പർച്ചേസ് സംബന്ധിച്ച കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ നോട്ട് ഫയൽ ലഭ്യമാക്കാമോ;
( സി )
മെഡ് സർജ് എന്ന സ്ഥാപനം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന് അയച്ച ഇ-മെയിലുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പർച്ചേസ് സംബന്ധിച്ച ബില്ലുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
മെഡ് സർജ് എന്ന സ്ഥാപനം ഏതൊക്കെ ദിവസങ്ങളിൽ എത്ര മാസ്‌ക്കുകൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന് നൽകി എന്ന വിവരം ലഭ്യമാക്കാമോ?
4041.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡിൽ നിന്നും പി.പി.ഇ. കിറ്റ് വാങ്ങിയ ഇനത്തിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സമർപ്പിച്ച ബി3/130/2020-ഹെല്‍ത്ത് നമ്പർ ഫയലിൽ അമ്പതിനായിരം പി.പി.ഇ. കിറ്റ് 7.5 കോടി രൂപയ്ക്ക് വാങ്ങുന്നതിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടോ;
( ബി )
പ്രസ്തുത തുക എങ്ങനെ വിനിയോഗിച്ചുവെന്ന് വ്യക്തമാക്കുമോ; തുക വിനിയോഗിച്ചത് സംബന്ധിച്ച ബില്ലിന്റെ പകർപ്പ് ലഭ്യമാക്കാമോ?
4042.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡിൽ നിന്നും എൻ-95 മാസ്ക് വാങ്ങിയ ഇനത്തിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അംഗീകാരത്തിനായി സമർപ്പിച്ച ബി3/130/2020-ഹെല്‍ത്ത് നമ്പർ ഫയലിൽ സർക്കാർ ഒരു ലക്ഷം എൻ-95 മാസ്കിനായി 1.8 കോടി രൂപയുടെ അംഗീകാരം നൽകിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത തുക എങ്ങനെ വിനിയോഗിച്ചുവെന്ന് വ്യക്തമാക്കാമോ; തുക വിനിയോഗിച്ചത് സംബന്ധിച്ച ബില്ലുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
4043.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും എത്ര തുക അനുവദിച്ചു എന്ന വിവരം തീയതി അടിസ്ഥാനത്തിൽ നൽകാമോ;
( ബി )
ഇതിൽ എത്ര തുകയ്ക്ക് ആരോഗ്യ വകുപ്പ് യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകി എന്ന് വ്യക്തമാക്കാമോ?
4044.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിമൽ ഫയർ കൺട്രോൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് എൻ 95 മാസ്ക് വാങ്ങിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പർച്ചേസ് സംബന്ധിച്ച് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ നോട്ട് ഫയൽ ലഭ്യമാക്കാമോ;
( സി )
വിമൽ ഫയർ കൺട്രോൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന് അയച്ച ഇ-മെയിലുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പർച്ചേസ് സംബന്ധിച്ച ബില്ലുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
വിമൽ ഫയർ കൺട്രോൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഏതൊക്കെ ദിവസങ്ങളിൽ എത്ര മാസ്‌ക്കുകൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന് നൽകി എന്ന വിവരം ലഭ്യമാക്കാമോ?
4045.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കെമിക്കല്‍ എക്സാമിനേഷന്‍ ലാബുകളുടെ പ്രവര്‍ത്തനവും അവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ചും സര്‍ക്കാര്‍ തലത്തില്‍ പരിശോധന നടത്തിയിട്ടുണ്ടോ; എങ്കില്‍ നിലവിലുളള സംവിധാനം പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
സാംപിളുകള്‍ സമയബന്ധിതമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ;
( സി )
കോടതി വ്യവഹാരങ്ങളിന്മേല്‍ അടിയന്തര തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി നിലവിലുള്ള ലബോറട്ടറികളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; പുതിയ ലാബുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4046.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടം നിലവില്‍ വന്നത് എന്നാണെന്ന് അറിയിക്കാമോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ചട്ടം പരിഷ്കരിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ചട്ടം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം മാറ്റങ്ങളാണ് വകുപ്പുതലത്തില്‍ നിര്‍ദ്ദേശിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത വിഷയം സംബന്ധിച്ച് സ്കൂള്‍ തലം മുതല്‍ ബോധവല്‍ക്കരണം നടത്തുന്നതിന് ചട്ടത്തില്‍ വ്യവസ്ഥ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
4047.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പകര്‍ച്ച വ്യാധികള്‍, വിവിധയിനം ജലജന്യ രോഗങ്ങള്‍ എന്നിവ മൂലവും വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയുടെ കുറവ് മൂലവും വര്‍ദ്ധിച്ചുവരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫാമിലി ഹെല്‍ത്ത് സെന്ററുകള്‍ വഴി ബോധവൽക്കരണ പരിപാടികള്‍ നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജൂനിയര്‍ പബ്ലിക് ഹെൽത്ത് നഴ്സുമാരെ ഉപയോഗപ്പെടുത്തി സമൂഹത്തിലെ രോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനും പദ്ധതി നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
4048.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ടീച്ചിങ് സ്റ്റാഫിന്റെ കുറവുണ്ടോ; വിശദമാക്കുമോ;
( ബി )
നിലവിൽ വിദ്യാർത്ഥികൾക്ക് ആനുപാതികമായ ടീച്ചിങ് സ്റ്റാഫ് എല്ലാ മെഡിക്കൽ കോളേജുകളിലും ഉണ്ടോയെന്ന് അറിയിക്കുമോ?
4049.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പൂർണ്ണ തോതിൽ സജ്ജമാക്കാൻ എപ്പോൾ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ പ്രസ്തുത സ്ഥാപനത്തിൽ പ്രതിദിനം എത്ര ഐ.പി./ ഒ.പി. രോഗികൾ ഉണ്ടെന്ന് അറിയിക്കാമോ?
4050.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പള്ളിക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴില്‍ പുളിയം പറമ്പ് സബ്സെന്റര്‍ അനുവദിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ ശിപാര്‍ശ ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
4051.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ മുതുവല്ലൂർ ഗ്രാമപഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?
4052.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ തടയുന്നതിന് ആയുര്‍വേദത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ആയുര്‍വേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂള്‍ തലം മുതല്‍ ബോധവത്കരണം നടത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
4053.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ ആയുർവേദ ആശുപത്രി ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രദേശത്ത് താലൂക്ക് ആയുർവേദ ആശുപത്രി എപ്പോൾ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
4054.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ മേഖലയിൽ എത്ര യുനാനി ആശുപത്രികൾ നിലവിലുണ്ടെന്നും അവ എവിടെയൊക്കെയാണ് സ്ഥിതി ചെയ്യുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ആശുപത്രികളിൽ എന്തൊക്കെ ചികിത്സ സൗകര്യങ്ങളാണ് നിലവിലുള്ളത് എന്നും പുതുതായി എന്തൊക്കെ സൗകര്യങ്ങളാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നത് എന്നും വിശദമാക്കുമോ;
( സി )
മഞ്ചേശ്വരം മണ്ഡലത്തിലെ മൊഗ്രാലിൽ സ്ഥിതി ചെയ്യുന്ന യുനാനി ആശുപത്രിയെ കിടത്തി ചികിത്സ സൗകര്യമുള്ള ആശുപത്രിയായി ഉയർത്തുന്നത് സംബന്ധിച്ച് സ്ഥലം എം.എൽ.എ. നൽകിയ നിവേദനത്തിന്മേൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( ഡി )
മൊഗ്രാൽ യുനാനി ആശുപത്രി അപ്ഗ്രേഡ് ചെയ്ത് മികച്ച ചികിത്സ സൗകര്യം ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4055.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ദൗർലഭ്യം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ കാരണം എന്താണെന്ന് വിശദമാക്കുമോ;
( ബി )
തിരുവനന്തപുരം ജനറൽ ആശുപത്രി, പേരൂർക്കട ജില്ല ആശുപത്രി എന്നിവിടങ്ങളിൽ മരുന്നുകൾക്ക് ദൗർലഭ്യം ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
പാന്റാപ്രസോള്‍, അസിക്ളോഫിനാക്, ആന്റിബയോട്ടിക്കായ സെഫോടാക്ക്സിം, അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളവർക്കുള്ള പാൻഗ്രാഫ്, മോഫിറ്റല്‍ 500എം.ജി. തുടങ്ങിയ മരുന്നുകൾക്ക് ദൗർലഭ്യം ഉണ്ടോയെന്ന് വിശദമാക്കുമോ;
( ഡി )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് വിതരണ ഏജൻസികൾക്ക് എത്ര രൂപയാണ് കുടിശിക നൽകാനുള്ളതെന്ന് വ്യക്തമാക്കുമോ?
4056.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്താനും വിശപ്പ് രഹിത ബാല്യം എന്ന സുസ്ഥിര വികസനലക്ഷ്യം കൈവരിക്കുന്നതിനുമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്ന് വിശദമാക്കാമോ;
( ബി )
നിര്‍ഭയ പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ 2021-2022 വര്‍ഷങ്ങളില്‍ സര്‍ക്കാരിന് എത്രത്തോളം പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
4057.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിത ശിശു വികസന വകുപ്പ് പാലക്കാട് ജില്ലയില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ വിവരം നല്‍കാമോ?
4058.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജക മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടം ഇല്ലാത്ത എത്ര അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുമോയെന്ന് വ്യക്തമാക്കുമോ?
4059.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ നിയോജക മണ്ഡലത്തിൽ സ്വന്തമായി സ്ഥലമുണ്ടായിട്ടും വാടക കെട്ടിടങ്ങളിലും ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന അങ്കണവാടികൾ ഏതെല്ലാമെന്ന് പഞ്ചായത്ത് അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;
( ബി )
വികസന പ്രവർത്തനങ്ങൾക്കായി തനത് വരുമാനം കണ്ടെത്തുവാൻ പഞ്ചായത്തുകൾ വിഷമിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നോ പ്രത്യേക വികസന നിധിയിൽ നിന്നോ തുക വിനിയോഗിച്ച് സ്വന്തമായി സ്ഥലമുള്ള അങ്കണവാടികളെ സ്മാർട്ട് അങ്കണവാടി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകുവാൻ നടപടി സ്വീകരിക്കുമോ;
( സി )
ഇതു സംബന്ധിച്ച് എം.എൽ.എ. 20.08.2022-ന് ബഹു. മന്ത്രിക്ക് നൽകിയ കത്തിൽ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ; വനിത ശിശുവികസന ഡയറക്ടർ ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കാമോ?
4060.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കണവാടികളിലെ സേവന നിലവാരം പരിശോധിക്കുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
അങ്കണവാടികളിൽ ശൗചാലയ സൗകര്യം, കളിസ്ഥലം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
അങ്കണവാടികളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
4061.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ എത്ര അങ്കണവാടികളാണ് പ്രവര്‍ത്തിക്കുന്നതെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ബി )
സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാതെ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ ഏതെല്ലാം എന്ന് വ്യക്തമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മണ്ഡലത്തിലെ അങ്കണവാടികള്‍ നവീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
4062.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നിന്നും സ്മാര്‍ട്ട് അംഗനവാടികള്‍ക്കുള്ള എത്ര പ്രൊപ്പോസലുകളാണ് നിലവില്‍ ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ എത്ര അംഗനവാടികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ; ഇതിൽ സ്വന്തം കെട്ടിടമുള്ളത്, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നിങ്ങനെ തരം തിരിച്ച് വിവരം തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലപ്പുഴ നിയോജക മണ്ഡലത്തില്‍ എത്ര സ്മാര്‍ട്ട് അംഗനവാടികളാണ് അനുവദിച്ചതെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
4063.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
4064.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര താലൂക്കില്‍ ചെട്ടിക്കുളങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13-ല്‍ സ്വന്തമായി സ്ഥലമുള്ള 66-ാം നമ്പര്‍ അംഗന്‍വാടിയ്ക്ക് (ഐ.സി.ഡി.എസ്. മാവേലിക്കര) പുതിയ കെട്ടിടത്തിന് ഭരണാനുമതി ലഭിക്കുന്നതിന് നല്‍കിയ പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്നും ആയതിന്റെ നിലവിലെ പുരോഗതി സംബന്ധിച്ചും വ്യക്തമാക്കാമോ?
4065.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ ഇരിമ്പിളിയം പഞ്ചായത്തിലെ മുപ്പത്തിയാറാം നമ്പര്‍ അംഗനവാടിയ്ക്ക് കെട്ടിടം അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ വനിത ശിശു വികസന ഡയറക്ടറേറ്റില്‍ ലഭ്യമായിട്ടുണ്ടോ; പ്രസ്തുത അംഗനവാടിയ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമുള്ള തുക വകയിരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടം ഇല്ലാത്തതും എന്നാല്‍ സ്ഥലമുള്ളതുമായ അംഗനവാടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സ്മാര്‍ട്ട് അംഗനവാടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മ്മിക്കുന്നതിനായി പ്രസ്തുത മണ്ഡലത്തില്‍ നിന്നും പ്രൊപ്പോസലുകള്‍ ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
എങ്കിൽ ആയതിന്‍മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
4066.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അംഗന്‍വാടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
അംഗന്‍വാടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ വഹിക്കേണ്ട പങ്ക് എന്താണെന്ന് അറിയിക്കാമോ; ആയത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കാമോ;
( സി )
ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ മുഴുവന്‍ സമയ ഫീല്‍ഡ് ജീവനക്കാര്‍ ആണോയെന്നും ഇവരുടെ ഓഫീസ് വര്‍ക്ക്, ഫീല്‍ഡ് വര്‍ക്ക് എന്നിവ ടൂര്‍ ഡയറി അടിസ്ഥാനത്തില്‍ പരിശോധിക്കുന്നതിന് ജില്ല അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ഡി )
ഇപ്രകാരം പരിശോധിക്കുന്നതിന് കോഴിക്കോട് ജില്ലയില്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?
4067.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹോട്ടൽ, ബേക്കറി ജീവനക്കാർക്കും പാചക തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇപ്രകാരം നിർബന്ധമായും ഹെൽത്ത് കാർഡ് ഉണ്ടായിരിക്കേണ്ട എത്ര ജീവനക്കാർ സംസ്ഥാനത്തുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്;
( സി )
പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണെന്നും ഈ ഉത്തരവ് പ്രകാരം എന്ന് മുതൽക്കാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയധികം തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നൽകുന്നതിനായി എന്തൊക്കെ പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഇ )
പരിശോധന കൂടാതെ ഹെൽത്ത് കാർഡുകൾ നൽകിയ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തിലുള്ള എത്ര കേസുകളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( എഫ് )
ഹെൽത്ത് കാർഡ് കൈവശമില്ലാത്തതിന്റെ പേരിൽ ഇതിനോടകം എത്രപേരുടെ പേരിലാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്ന് ജില്ല തിരിച്ചുള്ള എണ്ണം ലഭ്യമാക്കുമോ;
( ജി )
പരാതികള്‍ക്ക് ഇടനല്‍കാതെ കുറ്റമറ്റ രീതിയിൽ ഹെൽത്ത് കാർഡുകൾ നൽകുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4068.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ സുരക്ഷ പരിശോധന ശക്തമാക്കിയ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ഉദ്യോഗസ്ഥര്‍ക്ക് വാഹനം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4069.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചിപ്സ്, വറ്റൽ തുടങ്ങിയ എണ്ണ പലഹാരങ്ങൾ തയ്യാറാക്കുന്ന കടകളിൽ തിളച്ച എണ്ണയിൽ പ്ലാസ്റ്റിക് കവറുകൾ ഇട്ടുരുക്കിയ ശേഷം പലഹാരങ്ങൾ വറുത്ത് കോരിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ;
( സി )
ആരോഗ്യത്തിന് ഹാനികരമായ പ്ലാസ്റ്റിക് പോലെയുള്ള പദാർത്ഥങ്ങൾ ഭക്ഷ്യ ഉല്‍പ്പന്നങ്ങൾ തയ്യാറാക്കുന്ന വേളയിൽ ചേർക്കുന്നതിനെതിരെ കർശന നിയമ നടപടി സ്വീകരിക്കുമോ;
( ഡി )
ബേക്കറി ഉൾപ്പന്നങ്ങൾ ചൂടോടെ പ്ലാസ്റ്റിക് കവറുകളിലും പ്രിന്റ് ചെയ്ത ന്യൂസ് പേപ്പറിലും പൊതിഞ്ഞ് നൽകുന്ന കടക്കാർക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4070.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യവിഷബാധ തടയുന്നതിനായി ഹോട്ടലുകള്‍, കാറ്ററിംഗ് സര്‍വീസുകള്‍ എന്നിവയ്ക്കായി എന്തെല്ലാം പുതിയ മാനദണ്ഡങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
4071.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യവിഷബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നവരുൾപ്പെടെ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഭക്ഷ്യ സുരക്ഷാ പരിശീലനം നൽകാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം നൽകുമോ?
4072.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ബ്രാന്‍ഡുകളിലായി വില്പനയ്ക്കെത്തുന്ന ഭക്ഷ്യവസ്തുക്കൾ, കറി പൗഡറുകൾ എന്നിവയിൽ മായം കലർത്തുന്നതിനെതിരെ കർശന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിയമ നിർമ്മാണം നടത്തുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനകളിൽ എന്തെല്ലാം മാരകമായ വിഷപദാർഥങ്ങളാണ് പ്രധാനമായും ഭക്ഷണത്തിൽ ചേർത്തതായി കണ്ടെത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ?
4073.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വില്‍പ്പനയ്ക്ക് എത്തുന്ന മത്സ്യത്തില്‍ മായം കണ്ടെത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തുന്ന മത്സ്യങ്ങള്‍ പരിശോധിക്കാന്‍ നിലവില്‍ എന്തൊക്കെ സൗകര്യങ്ങളാണ് ലഭ്യമായിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
മത്സ്യത്തിലെ മായം കണ്ടെത്താൻ നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഈ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
4074.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയെ തുടര്‍ന്ന് പൂട്ടുന്ന ഭക്ഷ്യ നിര്‍മ്മാണ, വിതരണ സ്ഥാപനങ്ങള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നിലവില്‍ എന്തെല്ലാം വ്യവസ്ഥകളാണ് പാലിക്കേണ്ടതെന്ന് വ്യക്തമാക്കുമോ;
( ബി )
ഭക്ഷ്യസുരക്ഷയുടെ പരിശോധനയ്ക്ക് നിലവില്‍ മറ്റ് ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
ഭക്ഷ്യ നിര്‍മ്മാണ, വിതരണ സ്ഥാപനങ്ങളില്‍ മാനദണ്ഡ പ്രകാരം നിര്‍ദ്ദിഷ്ട ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് ആഴ്ചയില്‍ ഒരിക്കലെങ്കിലും പരിശോധന നടത്തുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമോ;
( ഡി )
പ്രസ്തുത പരിശോധനയിലൂടെ ഓരോ സ്ഥാപനത്തിനും ഹൈജീന്‍ റേറ്റിങ് ഏര്‍പ്പെടുത്തുന്നതിനും പ്രസ്തുത റേറ്റിങ് അതത് സ്ഥാപനം ബോര്‍ഡ് വച്ച് പ്രദര്‍ശിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4075.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോട്ടലുകളിലും മറ്റ് റസ്‌റ്റോറന്റുകളിലും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 2020 മുതൽ ഇതുവരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ഇപ്രകാരം നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്നും ഭക്ഷ്യസുരക്ഷ ശക്തമാക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കാലയളവിൽ പൂർണമായും ലൈസൻസ് റദ്ദ് ചെയ്ത് അടച്ച് പൂട്ടിയ എത്ര ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ ഉണ്ടെന്ന് വ്യക്തമാക്കാമോ; ആയതിന്റെ ജില്ല തിരിച്ചുള്ള കണക്കും സ്ഥാപനങ്ങളുടെ പേര് വിവരങ്ങളും ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കാലയളവിൽ ഭക്ഷ്യസുരക്ഷ പരിശോധനയുടെ ഭാഗമായി ഈടാക്കിയ പിഴ എത്രയാണെന്നും ആയതിന്റെ ജില്ല തിരിച്ചുള്ള കണക്കും ലഭ്യമാക്കാമോ?
4076.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള പരിശോധനയില്‍ എത്ര ഹോട്ടലുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
എണ്ണ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്ന കുടില്‍ വ്യവസായങ്ങളിലും ഇത്തരം പരിശോധനകള്‍ നടത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.