|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 7th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 7th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*151.
ശ്രീ.
ആന്റണി ജോൺ
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഡിജിറ്റല്‍
സാങ്കേതികവിദ്യാധിഷ്ഠിത വിജ്ഞാന
വ്യവസായങ്ങള്‍ക്ക് പിന്തുണ
ലഭ്യമാക്കി അത്തരം
വ്യവസായങ്ങളുടെ
വിപുലീകരണത്തിനായി ഡിജിറ്റല്‍
സയന്‍സ് പാര്‍ക്ക്
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം അറിയിക്കാമോ;
(
ബി )
അനുബന്ധമേഖലകളെ
കൂടി ഉള്‍പ്പെടുത്തിക്കൊണ്ട്
വിവര സാങ്കേതികവിദ്യാ വ്യവസായം
പ്രോത്സാഹിപ്പിക്കുന്ന നയം
പ്രാവര്‍ത്തികമാക്കുന്നതിന്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
സി )
തൊഴില്‍രഹിതരായ
അഭ്യസ്തവിദ്യര്‍ക്ക്
അത്യന്താധുനിക ഡിജിറ്റല്‍
നെെപുണ്യ വികസനത്തിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*152.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊച്ചി
മെട്രോയുടെ രണ്ടാം ഘട്ടമായ
ഇന്‍ഫോപാര്‍ക്കിലേക്കുള്ള
പാതയ്ക്ക് അനുമതി
നല്‍കുന്നതില്‍ കേന്ദ്ര
സര്‍ക്കാര്‍ കാലതാമസം
വരുത്തിയതും അംഗീകൃത
എസ്റ്റിമേറ്റ് തുക
വെട്ടിക്കുറച്ചതും പദ്ധതിയെ
എപ്രകാരം ബാധിക്കാനിടയുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
മറ്റ്
സംസ്ഥാനങ്ങളിലെ മെട്രോ
നിര്‍മ്മാണത്തിനായി കേന്ദ്ര
സര്‍ക്കാര്‍ ഉയര്‍ന്ന തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
കേന്ദ്ര
സര്‍ക്കാരിന്റെ പ്രസ്തുത
നിലപാട് കാരണം വളരെ കുറഞ്ഞ പലിശ
നിരക്കിൽ ലഭിക്കുമായിരുന്ന
വായ്പ നല്‍കുന്നതില്‍ നിന്ന്
ഫ്രഞ്ച് വികസന ബാങ്ക്
പിന്മാറിയത് പദ്ധതിയെ
പ്രതികൂലമായി
ബാധിക്കാനിടയുണ്ടോ;
(
ഡി )
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ് മെട്രോ
പദ്ധതി പുനഃക്രമീകരിക്കേണ്ട
സാഹചര്യമുണ്ടോയെന്ന്
അറിയിക്കുമോ?
*153.
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യവസ്തുക്കളില്‍
ആരോഗ്യത്തിന് ഹാനികരമായ
രീതിയില്‍ മായം
ചേര്‍ക്കുന്നതായുളള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
എല്ലാ
ജില്ലകളിലും സഞ്ചരിക്കുന്ന
ഭക്ഷ്യ പരിശോധനാ ലാബുകള്‍
നിലവിലുണ്ടോ; എങ്കില്‍ ആയതിന്റെ
പ്രവര്‍ത്തനം ജനങ്ങള്‍ക്ക്
വേണ്ടത്ര
പ്രയോജനകരമാകുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
ഭക്ഷ്യ
സുരക്ഷ ഉറപ്പാക്കാന്‍
നടപ്പിലാക്കിയ സമ്പൂര്‍ണ്ണ
ഭക്ഷ്യ സുരക്ഷാ
ഗ്രാമപഞ്ചായത്തുകള്‍ എന്ന
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ; ഈ
പദ്ധതി കൂടുതല്‍
പഞ്ചായത്തുകളിലേക്ക്
വ്യാപിപ്പിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
കേരളത്തെ
ഒരു മാതൃകാ ഭക്ഷ്യ സുരക്ഷാ
സംസ്ഥാനമാക്കി മാറ്റുക എന്ന
സര്‍ക്കാരിന്റെ ലക്ഷ്യം
സാക്ഷാത്കരിക്കുന്നതിനായി
നിലവില്‍ എന്തെല്ലാം ഇടപെടല്‍
നടത്തിയിട്ടുണ്ട്;
വിശദമാക്കാമോ?
*154.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റെയില്‍വേ
എന്ന വിഷയം ഭരണഘടനയുടെ ഏഴാം
പട്ടികയിലെ യൂണിയന്‍
ലിസ്റ്റില്‍
ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍
റെയില്‍വേ പദ്ധതികള്‍ക്ക്
കേന്ദ്ര സര്‍ക്കാരിന്റെ
അംഗീകാരം ആവശ്യമാണെന്നത്
വസ്തുതയാണോ;
(
ബി )
സിൽവർ
ലൈൻ പദ്ധതിക്ക് കേന്ദ്ര
സർക്കാരിന്റെ അംഗീകാരം
ലഭിക്കുന്നതിന് മുൻപ്
പദ്ധതിയുടെ പ്രവർത്തനങ്ങളുമായി
മുന്നോട്ട് പോകാനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(
സി )
സിൽവർ
ലൈൻ പദ്ധതിയുടെ ഡി.പി.ആർ.
അപൂർണ്ണമാണ് എന്ന് കേന്ദ്ര
സർക്കാർ സംസ്ഥാനത്തെ
അറിയിച്ചിട്ടുണ്ടോ; എങ്കിൽ
ഡി.പി.ആർ. അംഗീകരിക്കുന്നതിന്
മുൻപ് ഭൂമി ഏറ്റെടുക്കൽ
നടപടികളുമായി മുന്നോട്ട് പോയത്
കാരണം സംസ്ഥാന ഖജനാവിന് വലിയ
സാമ്പത്തിക നഷ്ടം
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*155.
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
വി ശശി
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുസ്ഥലങ്ങളിലും സ്വകാര്യ
ഇടങ്ങളിലും സൈബര്‍ ഇടങ്ങളിലും
സ്ത്രീകള്‍ക്ക് സുരക്ഷ
ഒരുക്കുന്നതിന്
സ്വീകരിച്ചിട്ടുളള നടപടികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
സ്ത്രീ
പീഡനം തടയുന്നതിനും സ്ത്രീ
സുരക്ഷ
ഉറപ്പുവരുത്തുന്നതിനുമുള്ള
നിയമങ്ങൾ കർശനമായി
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സ്ത്രീകൾക്കെതിരായ
കുറ്റകൃത്യങ്ങളില്‍ വേഗത്തിൽ
നീതി ലഭ്യമാക്കുന്നതിനായി
പ്രത്യേക കോടതികൾ
പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
(
ഡി )
ഗാർഹിക
പീഡനം, സ്ത്രീധനം എന്നിവയുമായി
ബന്ധപ്പെട്ട പരാതികൾ
കാര്യക്ഷമമായി കൈകാര്യം
ചെയ്യുന്നതിന് സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
സ്ത്രീകൾക്കും
കുട്ടികൾക്കും നേരെയുള്ള സൈബർ
കുറ്റകൃത്യങ്ങൾ തടയുന്നതിനായി
സൈബർ ക്രൈം പ്രിവെൻഷൻ
എഗെയിൻസ്റ്റ് വിമൻ ആൻഡ് ചിൽഡ്രൻ
പ്രോജക്ട്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
*156.
ശ്രീ
സജി ചെറിയാൻ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇന്റര്‍നെറ്റ് അവകാശമായി
പ്രഖ്യാപിച്ചുകൊണ്ട്
പാവപ്പെട്ടവര്‍ക്ക് സൗജന്യമായും
മറ്റുള്ളവര്‍ക്ക് മിതമായ
നിരക്കിലും ഗുണമേന്മയുള്ള
ഇന്റര്‍നെറ്റ് ലഭ്യത
സാര്‍വത്രികമാക്കുന്നതിനുദ്ദേശിച്ചുള്ള
കെ-ഫോണ്‍ പദ്ധതിയുടെ നിലവിലെ
പുരോഗതി അറിയിക്കാമോ;
(
ബി )
സുശക്തമായ
ഡിജിറ്റല്‍ പശ്ചാത്തല സൗകര്യം
ഒരുക്കുന്നതിന് പ്രസ്തുത
പദ്ധതിയിലൂടെ ചെയ്തിട്ടുള്ള
കാര്യങ്ങള്‍ വിശദമാക്കാമോ;
(
സി )
ഡിജിറ്റല്‍
വിടവില്ലാതെ ഡിജിറ്റല്‍
സമ്പദ്ഘടന രൂപപ്പെടുത്തുന്നതിന്
കെ-ഫോണ്‍ പദ്ധതിയുടെ പ്രാധാന്യം
അറിയിക്കാമോ?
*157.
ശ്രീ
എം മുകേഷ്
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
എം രാജഗോപാലൻ
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തലശ്ശേരിയില്‍
ലഹരി വില്പനയെ എതിര്‍ത്തതിന്റെ
പേരില്‍ ഉണ്ടായ ഇരട്ട
കൊലപാതകത്തിന്റെ
പശ്ചാത്തലത്തില്‍ ലഹരി
വില്പനക്കാരുടെയും ലഹരി
കടത്തുകാരുടെയും
പ്രവർത്തനങ്ങള്‍ കർശനമായി
തടയുന്നതിന് ആഭ്യന്തര വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
മറ്റ്
സംസ്ഥാനങ്ങളില്‍ നിന്ന്
മയക്കമരുന്നെത്തിക്കുന്ന
കുറ്റവാളികള്‍ക്കെതിരെ സ്വത്ത്
കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള
കര്‍ശന നടപടിക്ക് നിര്‍ദേശം
നല്‍കിയിട്ടുണ്ടോ;
(
സി )
മയക്കുമരുന്ന്
കുറ്റകൃത്യത്തില്‍
ആവര്‍ത്തിച്ച്
പിടിക്കപ്പെടുന്നവരെ കരുതല്‍
തടങ്കലില്‍
പാര്‍പ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ?
*158.
ശ്രീ.
പി.വി.അൻവർ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളില്‍ ഫയലുകൾ
കെട്ടിക്കിടക്കുന്നില്ലെന്നുറപ്പ്
വരുത്തുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
സിറ്റിസണ്‍സ്
പോര്‍ട്ടലിലൂടെ അപേക്ഷ
സ്വീകരിക്കുന്ന പദ്ധതിയുടെ
സ്വീകാര്യത
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ലഭിച്ച
അപേക്ഷകളെത്രയെന്നും
അതിലെത്രയെണ്ണം
തീര്‍പ്പാക്കിയെന്നുമുള്ള
കണക്ക് ലഭ്യമാണോ; എങ്കിൽ
അറിയിക്കാമോ;
(
സി )
നഗരസഭകളുടെ
സേവനങ്ങള്‍ ഓണ്‍ലെെൻ സംവിധാനം
മുഖേന നല്‍കുന്ന പ്രവൃത്തിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*159.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിശപ്പുരഹിത
കേരളം സൃഷ്ടിക്കുന്നതിനും
ഭക്ഷ്യ ഭദ്രത
ഉറപ്പുവരുത്തുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(
ബി )
റേഷന്‍
കാര്‍ഡ് ആധാര്‍ കാര്‍ഡുമായി
ബന്ധിപ്പിച്ചതിലൂടെ മുന്‍ഗണനാ
കാര്‍ഡ് ലഭിക്കാന്‍
അര്‍ഹതയുള്ളവരുടെ എണ്ണം
എത്രയെന്ന് തിട്ടപ്പെടുത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇതിന്റെയടിസ്ഥാനത്തില്‍
മുന്‍ഗണനാ കാര്‍ഡിന്റെ എണ്ണം
വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
സി )
റേഷന്‍
കാര്‍ഡ് സംബന്ധിച്ചുള്ള
പൊതുജനങ്ങളുടെ പരാതി
പരിഹരിക്കാന്‍ എന്ത്
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്; ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
പുതുതായി എത്ര മുന്‍ഗണനാ
കാര്‍ഡുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
*160.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയില്‍
ശിശുമരണങ്ങൾ ആവർത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
അട്ടപ്പാടിയിലെ
ശിശുമരണങ്ങൾ തടയാന്‍ നടപടികൾ
എടുത്തിട്ടും 2022 സെപ്റ്റംബർ
മാസത്തിൽ രണ്ട് കുഞ്ഞുങ്ങൾ
മരണമടഞ്ഞ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
അട്ടപ്പാടിയിലെ
ശിശുമരണങ്ങളുടെ
കാരണങ്ങളെക്കുറിച്ച്
ഏതെങ്കിലും തരത്തിലുള്ള പഠനം
നടത്തിയിട്ടുണ്ടോ; എങ്കില്‍
ആയത് സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
*161.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
പി.പി. സുമോദ്
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യവിഷബാധ
ആവര്‍ത്തിക്കാതിരിക്കാന്‍
സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍
നടത്തിയിരുന്നോ; നല്ല ഭക്ഷണം
നാടിന്റെ അവകാശം എന്ന
ക്യാമ്പയിന്‍
സംഘടിപ്പിച്ചിരുന്നോ;
(
ബി )
ഹോട്ടലുകളും
ബേക്കറികളും പഴച്ചാര്‍
വില്‍ക്കുന്ന കടകളും ഉള്‍പ്പെടെ
ഭക്ഷ്യ സ്ഥാപനങ്ങളെല്ലാം
രജിസ്ട്രേഷനോ ലൈസന്‍സോ
നേടിയിട്ടുണ്ടെന്ന് ഉറപ്പ്
വരുത്താന്‍ സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(
സി )
വഴിയോരത്തുള്ള
തട്ടുകടകള്‍ വൃത്തിയുള്ള
രീതിയില്‍
പ്രവര്‍ത്തിക്കുന്നുവെന്നുറപ്പ്
വരുത്താന്‍ പ്രത്യേകം
നടപടിയെടുത്തിരുന്നോ;
(
ഡി )
പ്രവര്‍ത്തന
മികവിന്റെ ഫലമായി ഭക്ഷ്യ
സുരക്ഷാ വകുപ്പിന്
ദേശീയതലത്തില്‍ അംഗീകാരം
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
*162.
ശ്രീമതി
കെ.കെ.രമ
ശ്രീ
സി ആര്‍ മഹേഷ്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
രാഷ്ട്രീയ പാർട്ടികളെ മറയാക്കി
ലഹരി മാഫിയ
പ്രവർത്തിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
തലശ്ശേരിയിൽ
രണ്ട് പേരെ കൊലപ്പെടുത്തിയ
കേസിലെ ലഹരി മാഫിയ സംഘത്തിലെ
പ്രധാന പ്രതി ലഹരി വിരുദ്ധ
ക്യാമ്പയിനില്‍ അടക്കം
പങ്കെടുത്തതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
സി )
ലഹരി
മാഫിയ രാഷ്ട്രീയ പാർട്ടികളെ
മറയാക്കി നടത്തുന്നതായി
പറയപ്പെടുന്ന പ്രവർത്തനം തടയാൻ
കൈകൊണ്ട നടപടികൾ വിശദമാക്കാമോ?
*163.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സിന്തറ്റിക്ക് ഡ്രഗ്സിന്റെ
വ്യാപനം സമൂഹത്തിന്
ഭീഷണിയാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവമായി
കാണുന്നുണ്ടോ;
(
ബി )
സിന്തറ്റിക്ക്
ഡ്രഗ്സിന്റെ വര്‍ദ്ധിച്ചുവരുന്ന
ഉപയോഗം നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
സി )
മെഡിക്കല്‍
സ്റ്റോറുകളിൽ ലഭിക്കുന്ന
റോഹിപ്‍നോള്‍ പോലുള്ള
മരുന്നുകളെ മദ്യത്തില്‍
കലര്‍ത്തി ഉപയോഗിക്കുന്നവരുടെ
എണ്ണം കൂടിയതായി
ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് തടയാൻ എന്തൊക്കെ
മുന്‍കരുതൽ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്നറിയിക്കാമോ;
(
ഡി )
ബാറുകള്‍ക്ക്
വ്യാപകമായി ലൈസന്‍സ് നല്‍കിയത്
സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത
കൂടുന്നതിനും അതുവഴി മദ്യം
ഉപയോഗപ്പെടുത്തി
നിര്‍മ്മിക്കുന്ന സിന്തറ്റിക്ക്
ഡ്രഗ്സിന്റെ വ്യാപനത്തിനും
കാരണമായിട്ടുണ്ടെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
*164.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരത്തും
കോഴിക്കോട്ടും ലെെറ്റ്
മെട്രോ പദ്ധതിക്ക് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇതിനാവശ്യമായ സമഗ്ര ഗതാഗത
പദ്ധതി തയ്യാറാക്കുന്നതിനുള്ള
നടപടി ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
കൊച്ചി
മെട്രോയുടെ രണ്ടാം ഘട്ട പദ്ധതി
പ്രവര്‍ത്തനം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദമാക്കാമോ;
(
സി )
പ്രസ്തുത
മെട്രോ പദ്ധതികള്‍
പ്രാവര്‍ത്തികമാകുന്നതോടെ
പൊതുഗതാഗത രംഗത്തും പൊതു
വികസന മേഖലയിലും എന്തെല്ലാം
മാറ്റങ്ങള്‍
പ്രതീക്ഷിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
*165.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
കെ ആൻസലൻ
ശ്രീ.
എച്ച്. സലാം
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജീവിതശൈലീ രോഗങ്ങള്‍
നിയന്ത്രിക്കുന്നതിന്റെ ഭാഗമായി
അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്
ക്യാമ്പയിനിന്റെ ഭാഗമായി
വീടുകളിലെത്തി രോഗ സാധ്യതാ
നിര്‍ണ്ണയം നടത്തിയിരുന്നോ;
സര്‍വേയില്‍ കണ്ടെത്തിയ പ്രധാന
കാര്യങ്ങള്‍ അറിയിക്കാമോ;
(
ബി )
ജീവിതശൈലീ
രോഗ നിയന്ത്രണത്തിന്റെ ഭാഗമായി
പ്രമേഹത്തിന്റെ
സങ്കീര്‍ണ്ണതകള്‍
ഒഴിവാക്കുന്നതിന് എല്ലാ
ജില്ലകളിലും 360 ഡിഗ്രി
മെറ്റബോളിക് സെന്ററുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
(
സി )
ഏറെ
വ്യാപകമായിട്ടുള്ള
രക്താതിമര്‍ദം മറ്റ്
രോഗാവസ്ഥകളിലേക്ക് കടക്കാതെ
നിയന്ത്രിക്കുന്നതിന്
സൗജന്യമായി മരുന്ന്
നല്‍കുന്നുണ്ടോ;
(
ഡി )
ജീവിത
ശൈലിയില്‍ വരുത്തേണ്ട
ക്രമീകരണങ്ങള്‍ സംബന്ധിച്ച്
വ്യാപകമായ പ്രചാരണത്തിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
*166.
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
എം. എം. മണി
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2018-ലെ
പ്രളയബാധിതർക്ക് സംസ്ഥാന
സർക്കാർ മുഖേന സൗജന്യമായി
നല്‍കിയ അരിയുടെ വില
അടിയന്തരമായി നല്‍കണമെന്ന്
കേന്ദ്ര സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
ബി )
ദുരന്തകാലത്ത്
സഹായിക്കുന്നതിലും വികസന
പദ്ധതികള്‍ അനുവദിക്കുന്നതിലും
കേന്ദ്ര സര്‍ക്കാര്‍ വിവേചനം
പുലര്‍ത്തുന്നതായുള്ള
ആശങ്കകള്‍ക്ക്
അടിസ്ഥാനമുള്ളതായി
കരുതുന്നുണ്ടോ; വ്യക്തമാക്കാമോ;
(
സി )
വിവിധ
വികസന പദ്ധതികള്‍
മുന്‍ഗണനാടിസ്ഥാനത്തില്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന് സർക്കാർ
നടത്തുന്ന പ്രവര്‍ത്തനങ്ങൾ
വിശദമാക്കാമോ?
*167.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴിമതിയുമായി
ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ്
ആന്റ് ആന്റി കറപ്ഷൻ
ബ്യൂറോയ്ക്ക്
തുടർനടപടിയ്ക്കായി കൈമാറാതെ
ആഭ്യന്തര വകുപ്പ്
തടഞ്ഞുവെച്ചതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഫയലുകൾ
കൈമാറാത്തത് വിജിലൻസ്
ബ്യൂറോയുടെ ദൗത്യനിർവ്വഹണത്തെ
പ്രതികൂലമായി ബാധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
കേന്ദ്ര
വിജിലൻസ് കമ്മീഷന്റെ മാതൃകയിൽ
സംസ്ഥാന വിജിലൻസ് കമ്മീഷൻ
രൂപീകരിക്കണമെന്ന ഭരണപരിഷ്കാര
കമ്മീഷന്റെ ശിപാർശയിന്മേൽ
ഇതിനകം സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
*168.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മുപ്പത്തി അഞ്ച് ശതമാനത്തിലേറെ
പേർക്ക് ജീവിതശൈലീ രോഗമായ
പ്രമേഹം ഉളളതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
പ്രമേഹം
തുടക്കത്തിലെ കണ്ടെത്തുന്നതിനും
പ്രമേഹത്തെ തുടർന്നുണ്ടാകുന്ന
സങ്കീർണ്ണ രോഗങ്ങൾ
നിയന്ത്രിക്കുന്നതിനും
ഏതെങ്കിലും പദ്ധതി സർക്കാർ
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം അറിയിക്കുമോ;
(
സി )
ഡയബറ്റിക്
ചികിത്സാ സൗകര്യങ്ങൾ കൂടുതൽ
വർദ്ധിപ്പിക്കാൻ നടപടി
സ്വീകരിക്കുമോ?
*169.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭരണ
നിര്‍വഹണം കാര്യക്ഷമവും
സുതാര്യവും
അഴിമതിരഹിതവുമാക്കുന്നതില്‍
ഇ-ഗവേണന്‍സിന്റെ പ്രാധാന്യം
കണക്കിലെടുത്ത് സംസ്ഥാനത്ത്
ഇ-ഗവേണന്‍സ് സമ്പ്രദായം
സാര്‍വത്രികമാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
പൗരകേന്ദ്രീകൃതമായ ഇ-ഗവേണന്‍സ്
സംവിധാനത്തിന് രാജ്യത്തെ
ഏറ്റവും മികച്ച ഇ-സേവന
ദാതാവിനുളള പുരസ്കാരം
ലഭിച്ചിരുന്നോ;
(
സി )
കെ-ഫോണ്‍
സജ്ജമാക്കിയത് വഴി
പൗരകേന്ദ്രീകൃത ഇ-സേവന രീതി
കൂടുതല്‍
ശാക്തീകരിക്കാനാകുമെന്ന്
കരുതുന്നുണ്ടോ; പദ്ധതിയുടെ
ആദ്യഘട്ടത്തിലെ ഗുണഭോക്താക്കളെ
നിര്‍ണ്ണയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*170.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്ണെണ്ണ
ഉള്‍പ്പെടെയുള്ള സംസ്ഥാന റേഷന്‍
വിഹിതത്തില്‍ കേന്ദ്ര സർക്കാർ
വലിയ തോതിലുള്ള കുറവ്
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഉപഭോക്തൃ
സംസ്ഥാനമായ കേരളത്തിന്റെ റേഷന്‍
വിഹിതത്തില്‍ വരുത്തുന്ന കുറവ്
മൂലം സംസ്ഥാനത്തിനുണ്ടാകുന്ന
ആശങ്ക കേന്ദ്ര സർക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
മണ്ണെണ്ണ
വിഹിതത്തിൽ കേന്ദ്ര സർക്കാർ
വരുത്തുന്ന കുറവും മണ്ണെണ്ണയുടെ
വിലവര്‍ദ്ധനവും മത്സ്യബന്ധന,
കാര്‍ഷിക മേഖലകളെ പ്രതികൂലമായി
ബാധിക്കാതിരിക്കുന്നതിന്
എന്തെല്ലാം മുന്‍കരുതല്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(
ഡി )
സംസ്ഥാനത്തിന്റെ
ആവശ്യങ്ങള്‍ക്കനുസൃതമായ
അളവിലുളള റേഷന്‍ മണ്ണെണ്ണ
വിഹിതം സംസ്ഥാനത്തിന്
ലഭ്യമാക്കണമെന്ന് കേന്ദ്ര
സർക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
*171.
ശ്രീ.
എ. രാജ
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
24 ശതമാനത്തിലേറെ പേര്‍ പ്രമേഹ
രോഗികളാണെന്ന ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഡയബറ്റീസിന്റെയും
ഐ.സി.എം.ആര്‍.-ന്റെയും പഠന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ പ്രമേഹ
രോഗമുള്‍പ്പെടെ ജീവിതശെെലീ
രോഗം നിയന്ത്രിക്കുന്നതിന്
എന്തൊക്കെ പദ്ധതികളും
പ്രവര്‍ത്തനങ്ങളുമാണ്
സര്‍ക്കാര്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(
സി )
നിലവില്‍
ജീവിതശെെലീ രോഗങ്ങള്‍
നിയന്ത്രിക്കുന്നതിനായി
നടപ്പിലാക്കി വരുന്ന പദ്ധതികളും
പ്രവര്‍ത്തനങ്ങളും
വിശദീകരിക്കാമോ;
(
ഡി )
പ്രസ്തുത
രോഗങ്ങള്‍ക്കുളള മരുന്നുകള്‍
സര്‍ക്കാര്‍ ആശുപത്രികളില്‍
നല്‍കി വരുന്നത് നിലവിലെ
ആവശ്യങ്ങള്‍ക്കനുസരിച്ച്
ഊര്‍ജ്ജിതപ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ?
*172.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
നജീബ് കാന്തപുരം
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിവിധ
സർക്കാർ സേവനങ്ങൾക്ക് പണം
അടയ്ക്കേണ്ടി വരുമ്പോൾ ഓൺലൈൻ
സംവിധാനം വഴി പണമിടപാട്
നടത്തണമെന്ന് വിജിലൻസ് വകുപ്പ്
നിർദേശം നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
കൂടുതല്‍
മേഖലകളില്‍ ഇത്തരത്തിലുള്ള
ഓൺലൈൻ പണമിടപാട് നടത്തണമെന്ന
നിര്‍ദേശം നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
മോട്ടോർ
വാഹന വകുപ്പിൽ ചില ഓൺലൈൻ
സേവനങ്ങളില്‍ അഴിമതി
തുടരുന്നതായുള്ള ആക്ഷേപം
വിജിലൻസ് വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന്മേൽ എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*173.
ശ്രീ
വി ജോയി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീമതി
യു പ്രതിഭ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണം, എക്സൈസ്
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മൂവായിരത്തി
അറുനൂറ് കാേടി രൂപയുടെ അമൃത്
രണ്ടാം ഘട്ട പദ്ധതിയെക്കുറിച്ച്
വിശദമാക്കാമാേ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ എന്തെല്ലാം
പ്രവൃത്തികള്‍ക്കാണ് മുന്‍ഗണന
നല്‍കാനുദ്ദേശിക്കുന്നത്;
സാര്‍വത്രിക ശുദ്ധജല ലഭ്യതയും
ദ്രവമാലിന്യ സംസ്കരണവും
ലക്ഷ്യമിടുന്നുണ്ടാേ; ഇതുവരെ
എത്ര പ്രാേജക്ടുകള്‍
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
സി )
അമൃത്
ഒന്നാംഘട്ടം പദ്ധതിയുടെ നിലവിലെ
പുരാേഗതി അറിയിക്കാമാേ?
*174.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിതരണ വകുപ്പിന്റെ
കീഴിലുളള റേഷൻ കടകൾ, മാവേലി
സ്റ്റോറുകൾ, സപ്ലൈകോ
ഔട്ട്‍ലെറ്റുകൾ, ഗോഡൗണുകൾ
എന്നിവയുടെ പ്രവർത്തനം
പരിശോധിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(
ബി )
പരിശോധനയില്‍
കണ്ടെത്തുന്ന
ക്രമക്കേടുകൾക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വെളിപ്പെടുത്താമോ;
(
സി )
പാചക
വാതകത്തിന്റെയും പെട്രോൾ
പമ്പുകളിലെയും അളവുകള്‍
പരിശോധിക്കാറുണ്ടോ; എങ്കില്‍
പരിശോധനയില്‍ കണ്ടെത്തിയ
ക്രമക്കേടുകൾക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*175.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ത്രിതല പഞ്ചായത്തുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
സ്വീകരിക്കുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
ത്രിതല
പഞ്ചായത്തുകളുടെ ഇതുവരെയുള്ള
പ്രവര്‍ത്തനം വിലയിരുത്താനും
കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും ആവശ്യമായ
നിര്‍ദേശങ്ങള്‍
സമര്‍പ്പിക്കാന്‍ ഒരു വിദഗ്ദ്ധ
സമിതിയെ നിയോഗിക്കുന്ന കാര്യം
പരിഗണിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
*176.
ശ്രീ
ഡി കെ മുരളി
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ആശുപത്രികളില്‍ കരള്‍
മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ
ആരംഭിച്ചിട്ടുണ്ടാേ; എങ്കിൽ
പ്രസ്തുത ശസ്ത്രക്രിയയ്ക്കുള്ള
സൗകര്യങ്ങൾ ഇപ്പാേള്‍ ഏതാെക്കെ
ആശുപത്രികളിലാണ് ഉള്ളത്; മറ്റ്
ആശുപത്രികളില്‍ ഈ സൗകര്യങ്ങൾ
ഏര്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടാേ; വിശദാംശം
നൽകാമോ;
(
ബി )
പ്രസ്തുത
ശസ്ത്രക്രിയയ്ക്കായി പ്രത്യേക
ട്രാന്‍സ്‍പ്ലാന്റ് ടീമിനെ
നിയാേഗിച്ചിട്ടുണ്ടാേയെന്നും
അവര്‍ക്ക് പ്രത്യേക പരിശീലനം
ലഭ്യമാക്കിയിട്ടുണ്ടാേയെന്നും
മറ്റെന്തെല്ലാം സൗകര്യങ്ങളും
സജ്ജീകരണങ്ങളുമാണ് ഇതിന്റെ
ഭാഗമായി
ഏർപ്പെടുത്തിയിട്ടുള്ളതെന്നും
വിശദമാക്കാമാേ;
(
സി )
സര്‍ക്കാര്‍
ആശുപത്രികളില്‍ കരള്‍
മാറ്റിവെയ്ക്കല്‍
ശസ്ത്രക്രിയയ്ക്കുള്ള
സൗകര്യങ്ങൾ
ഏര്‍പ്പെടുത്തുന്നതിലൂടെ
സാധാരണക്കാരായ രാേഗികള്‍ക്കും
ചികിത്സാ രംഗത്തും ആരാേഗ്യ
മേഖലയിലും എന്തെല്ലാം
നേട്ടങ്ങള്‍
പ്രതീക്ഷിക്കുന്നുവെന്ന്
വിശദമാക്കാമാേ?
*177.
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
അബ്ദുല്‍ ഹമീദ് പി
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2017-ൽ
പൂർത്തിയാക്കാൻ
ഉദ്ദേശിച്ചിരുന്ന കോവളം-ബേക്കൽ
ജലപാതയുടെ നിർമ്മാണം നിലവിൽ ഏത്
ഘട്ടത്തിലാണ്; വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ജലപാത നിർമ്മാണത്തിലെ തടസ്സങ്ങൾ
എന്തെല്ലാമാണ്; അവ തരണം ചെയ്യാൻ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
സി )
ഈ
പദ്ധതി എന്നത്തേക്ക്
പൂർത്തീകരിക്കാൻ സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
*178.
ശ്രീ.
എം. എം. മണി
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇലട്രാേണിക്സ്
സംവിധാനത്തിലൂടെ രാേഗീ സൗഹൃദ
ചികിത്സ ഉറപ്പാക്കുന്നതിന്റെ
ഭാഗമായി ആരംഭിച്ച ഇ-ഹെല്‍ത്ത്
സംവിധാനം എല്ലാ സര്‍ക്കാര്‍
ആശുപത്രികളിലും
ഏര്‍പ്പെടുത്തിയിട്ടുണ്ടാേ; ഇത്
എപ്പാേള്‍ പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും ഇപ്പാേള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സംവിധാനത്തിലൂടെ ഓണ്‍ലെെന്‍
അപ്പാേയ്‍മെന്റ്,
കണ്‍സള്‍ട്ടേഷന്‍,
പ്രിസ്‍ക്രിപ്ഷന്‍,
ലാബ്പരിശാേധന തുടങ്ങിയ
സേവനങ്ങള്‍ ലഭ്യമാക്കാന്‍
കഴിഞ്ഞിട്ടുണ്ടാേ;
മറ്റെന്തെല്ലാം സേവനങ്ങള്‍
പ്രസ്തുത സംവിധാനം വഴി
ലഭ്യമാകും; വിശദാംശം നൽകാമോ?
*179.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാമ്പത്തിക
കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി
വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍
അവയെ നിയന്ത്രിക്കുന്നതിന്
നിലവിലെ സംവിധാനങ്ങള്‍
ശക്തിപ്പെടുത്തേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പണമിടപാടുകളും
കടമെടുപ്പുകളും ഇൻഷുറൻസുകളും ധന
മാനേജ്‌മെന്റും
ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന
നിലവിലെ സാഹചര്യത്തിൽ
ഉപഭോക്താക്കൾക്ക് ഡിജിറ്റൽ
പ്ലാറ്റ്ഫോമുകളിൽ സുരക്ഷ
ഒരുക്കുന്നതിന് എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
അനധികൃത
നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള
പ്രചരണങ്ങൾ കർശനമായി
നിരീക്ഷിക്കുന്നതിനും
തടയുന്നതിനും എന്തെല്ലാം
നടപടികൾ സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ഡി )
സാമ്പത്തിക
കുറ്റകൃത്യങ്ങൾ ഫലപ്രദമായി
കൈകാര്യം ചെയ്യുന്നതിനായി
പോലീസിൽ പ്രത്യേക വിഭാഗം
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
അനധികൃത
നിക്ഷേപ പദ്ധതികൾ
നിരോധിക്കുന്നതിനും നിക്ഷേപങ്ങൾ
സ്വീകരിച്ചശേഷം
കടന്നുകളയുന്നവരുടെ സ്വത്തുവകകൾ
കണ്ടുകെട്ടുന്നതിനും
സംസ്ഥാനത്ത് ചട്ടങ്ങൾ
നിലവിലുണ്ടോ; വിശദമാക്കാമോ?
*180.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
പി.വി.അൻവർ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആധുനിക ശാസ്ത്ര,
സാങ്കേതികശാസ്ത്ര സംവിധാനങ്ങള്‍
ഉപയോഗപ്പെടുത്തി നഗരങ്ങളിലെ
മാലിന്യ സംസ്കരണ സംവിധാനം
ശക്തിപ്പെടുത്തുന്നതിന്
പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത പദ്ധതി
പ്രാവര്‍ത്തികമാകുന്നതോടെ
മാലിന്യ സംസ്കരണ മേഖലയില്‍
എന്തെല്ലാം മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ഖരമാലിന്യ
സംസ്കരണ കേന്ദ്രങ്ങളുടെ വികസനം,
പരമ്പരാഗത മാലിന്യ സംസ്കരണം ,
സംസ്കരിക്കാനാകാത്ത
ഖരമാലിന്യങ്ങളുടെ` പരിപാലനം,
മാലിന്യത്തില്‍ നിന്നും മൂല്യ
വര്‍ദ്ധിത ഉല്പന്നങ്ങളുടെ
നിര്‍മ്മാണം എന്നിവ പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
നടപ്പാക്കുന്നുണ്ടോ; വിശദാംശം
നല്‍കാമോ?
|
|
|
|
|
|
|
|