|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1765.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശ്ശാല
ആര്‍.ടി.ഒ. ടെസ്റ്റിംഗ്
ഗ്രൗണ്ടിലേയ്ക്കുള്ള റോഡിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത റോഡ് എത്രയും വേഗം
നവീകരിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കാമോ; വിശദവിവരം
അറിയിക്കാമോ;
(
ബി )
പാറശ്ശാല
ആര്‍.ടി.ഒ. ടെസ്റ്റിംഗ്
ഗ്രൗണ്ടിനെ മോഡല്‍ ടെസ്റ്റിംഗ്
ഗ്രൗണ്ട് ആയി
ഉയര്‍ത്തുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ
പുരോഗതി അറിയിക്കാമോ;
(
സി )
പാറശ്ശാല
ആര്‍.ടി.ഒ. ടെസ്റ്റിംഗ്
ഗ്രൗണ്ടിലെ അടിസ്ഥാന സൗകര്യ
വികസനവുമായി ബന്ധപ്പെട്ട് 2016
മുതല്‍ നടപ്പിലാക്കിയിട്ടുള്ള
പദ്ധതികളുടെ വിശദവിവരം,
ചെലവഴിച്ച തുക, പദ്ധതിയുടെ
നിലവിലെ സ്ഥിതി ഉള്‍പ്പെടെയുള്ള
വിവരങ്ങള്‍ അറിയിക്കാമോ?
1766.
ഡോ.
എം.കെ . മുനീർ
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്കൂൾ ബസ്സുകൾ സർവ്വീസ്
നടത്തുന്നത് സംബന്ധിച്ച് പുതിയ
നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രധാന നിർദ്ദേശങ്ങൾ
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
നിർദ്ദേശങ്ങൾ
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പാക്കാൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1767.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
സ്വിഫ്റ്റ് കമ്പനി ആരംഭിച്ചത്
എന്നാണ്; ഇതിനായി സർക്കാരും
കെ.എസ്.ആർ.ടി. സി- യും മുടക്കിയ
തുക എത്രയാണ്; ഇതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കെ
സ്വിഫ്റ്റ് ബസ്സുകൾ ആരംഭിച്ചതു
മുതൽ നാളിതുവരെ എത്ര സർവീസുകൾ
നടത്തിയിട്ടുണ്ട് ; ഇതിൽ
നിന്നും ലഭിച്ച ആകെ വരുമാനം
എത്ര ; നാളിതുവരെ എത്ര തുക
ചെലവു വന്നിട്ടുണ്ട്;
വിശദമാക്കുമോ;
(
സി )
കെ
സ്വിഫ്റ്റിന്റെ വരുമാനത്തിൽ
നിന്നും നിശ്ചിത ശതമാനം തുക കെ.
എസ്. ആർ. ടി. സി. ക്ക് നൽകാൻ
വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കിൽ
അതിന്റെ വിശദാംശം നൽകുമോ;
(
ഡി )
കെ.
എസ്. ആർ. ടി. സി-യുടെ
എന്തെല്ലാം സൗകര്യങ്ങൾ കെ
സ്വിഫ്റ്റിനുവേണ്ടി
ഉപയോഗിക്കുന്നുണ്ട് എന്നതിന്റെ
വിശദവിവരം ലഭ്യമാക്കുമോ ?
1768.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിയമപ്രകാരം
വാഹനങ്ങളുടെ വേഗപരിധി
എത്രയെന്ന്
നിശ്ചയിച്ചിട്ടുണ്ടോ; ഓരോ
വാഹനത്തിന്റെയും വേഗപരിധി
സംബന്ധിച്ച് വിശദാംശം നല്‍കുമോ;
(
ബി )
മുഖ്യമന്ത്രി,
മന്ത്രിമാര്‍, ഡി.ജി.പി, ചീഫ്
സെക്രട്ടറി തുടങ്ങിയവര്‍
ഉപയോഗിക്കുന്ന ഔദ്യോഗിക
വാഹനങ്ങള്‍ക്ക് വേഗപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
വി.വി.ഐ.പി.കള്‍ക്ക്
യാത്ര ഒരുക്കുന്ന അവസരത്തില്‍
പൊതുജനങ്ങള്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി ഗതാഗത
വകുപ്പ് എന്തെങ്കിലും
ക്രമീകരണങ്ങൾ ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
1769.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുഗതാഗത
സൗകര്യങ്ങളുടെ അപര്യാപ്തത
അനുഭവപ്പെടുന്ന
ഗ്രാമപഞ്ചായത്തിലെയും മലയോര
മേഖലയിലെയും സാമൂഹികമായി
പിന്നോക്കം നില്‍ക്കുന്ന
പ്രദേശങ്ങളിലെയും പൊതുഗതാഗത
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
പുതിയതായി പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
1770.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങളുടെ
എണ്ണം നിയന്ത്രിക്കുന്നതിന്
സര്‍ക്കാര്‍ എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
1771.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വാഹന അപകടങ്ങള്‍
കുറയ്ക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
കഴിഞ്ഞ
ഒരു വര്‍ഷം എത്ര വാഹന
അപകടങ്ങളാണ് റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ?
1772.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം റോഡ് സേഫ്റ്റി ഫണ്ട്
ഉപയോഗിച്ച് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളത്; ജില്ല
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(
ബി )
റോഡ്
സേഫ്റ്റി ഫണ്ടില്‍
ഉള്‍പ്പെടുത്തി പദ്ധതികൾ
അനുവദിക്കുന്നതിനായി കോട്ടയം
ജില്ലയില്‍ നിന്ന് പുതിയ
പ്രെപ്പോസലുകൾ ലഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
1773.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
ഒ . ആർ. കേളു
ശ്രീ.
പി.പി. സുമോദ്
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്കൂൾ വിദ്യാർത്ഥികളുടെ
സുരക്ഷിത യാത്ര
ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി
വിദ്യാ വാഹൻ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇതനുസരിച്ച് സംസ്ഥാനത്തെ മുഴുവൻ
സ്കൂളുകളുടെയും വാഹന പരിശോധനാ
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
മുഴുവൻ
സ്കൂൾ വാഹനങ്ങളിലും വെഹിക്കിൾ
ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം,
സ്പീഡ് ഗവർണർ എന്നിവ
ഘടിപ്പിച്ചിട്ടുണ്ടോ എന്ന്
ഉറപ്പുവരുത്തുന്നതിനായി നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
സ്കൂൾ
വിദ്യാർത്ഥികളുടെ വാഹനയാത്ര
സുരക്ഷിതമാക്കാൻ മറ്റെന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദാംശങ്ങൾ നൽകാമോ?
1774.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യെ കൂടുതല്‍ ലാഭത്തിലാക്കാൻ ഈ
സര്‍ക്കാർ സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാമെന്ന്
അറിയിക്കുമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
യെ കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
രണ്ട്
ലക്ഷം കോടി രൂപ വരെ മുതൽമുടക്ക്
വരുന്ന സിൽവർ ലൈൻ പദ്ധതിക്ക്
വേണ്ടി കെ.എസ്.ആര്‍.ടി.സി- യെ
തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ
നടക്കുന്നതെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1775.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
ജീവനക്കാര്‍ക്ക് ശമ്പളവും
പെന്‍ഷനും നല്‍കുന്നതിന് ഈ
സർക്കാർ അധികാരമേറ്റതിന് ശേഷം
എത്ര കോടി രൂപയാണ് ഇതിനോടകം
കെ.എസ്.ആർ.ടി.സി.-യ്ക്ക്
കൈമാറിയതെന്ന് അറിയിക്കാമോ;
(
ബി )
കെ.എസ്.ആർ.ടി.സി.-യുടെ
തനത് വരുമാനം ഉപയോഗിച്ച്
ജീവനക്കാരുടെ ശമ്പളവും മുന്‍
ജീവനക്കാരുടെ പെന്‍ഷനും
നല്‍കാന്‍ കഴിയില്ലേയെന്ന്
വ്യക്തമാക്കാമോ;
(
സി )
കെ.എസ്.ആർ.ടി.സി.-യുടെ
തനത് വരുമാനം
ഉയര്‍ത്തുന്നതിനും,
കാലാനുസൃതമായ മാറ്റം വരുത്തി
ഷെഡ്യുളുകള്‍
പുന:ക്രമീകരിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(
ഡി )
കെ.എസ്.ആർ.ടി.സി.
ക്ക് സ്വന്തമായുള്ള സ്ഥലം
ഉപയോഗപ്പെടുത്തി കൂടുതല്‍
വരുമാനം കണ്ടെത്തുന്നതിനും
ടിക്കറ്റ് ഇതര വരുമാനം
ഉയര്‍ത്തുന്നതിനും എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
1776.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍ സര്‍വ്വീസ്
നടത്തിയിരുന്ന
കണ്ണൂര്‍-പഴയങ്ങാടി-പിലാത്തറ-പയ്യന്നൂര്‍
റൂട്ടില്‍ ഇപ്പോള്‍ എത്ര ബസ്
സര്‍വ്വീസ് നടത്തുന്നുണ്ട്;
നിര്‍ത്തിവച്ച സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
ട്രെയിന്‍
യാത്രക്കാര്‍ക്കാരുടെ
സൗകര്യാര്‍ത്ഥം ആരംഭിച്ച
കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍-കാഞ്ഞങ്ങാട്
ബസ് സര്‍വ്വീസ്
പുനരാരംഭിച്ചിട്ടുണ്ടോ;
(
സി )
പയ്യന്നൂര്‍
ഡിപ്പോയില്‍ നിന്ന് രാവിലെ
അഞ്ച് മണിക്ക് പുറപ്പെട്ട്
പഴയങ്ങാടി വഴി കണ്ണൂര്‍
റെയില്‍വേ സ്റ്റേഷനില്‍ രാവിലെ
ആറ് മണിക്ക് എത്തിച്ചേരുന്ന
കെ.എസ്.ആര്‍.ടി.സി. ബസ്
ഇപ്പോള്‍ സര്‍വ്വീസ്
നടത്തുന്നുണ്ടോ; ഇല്ലെങ്കില്‍
സര്‍വ്വീസ് നടത്താന്‍ നടപടി
സ്വീകരിക്കുമോ?
1777.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
മലപ്പുറം ഡിപ്പോയിലെ കണ്ടക്ടറായ
ശ്രീ.വി.എം.കൃഷ്ണദാസ്
(പി.എഫ്.ഐ.ഡി.68158)
ഡ്യൂട്ടിക്കിടയില്‍ ബസില്‍
വീണുണ്ടായ അപകടത്തെത്തുടർന്ന്
പ്രസ്തുത കാലയളവിലെ അവധി
സ്പെഷ്യല്‍ ഡിസബിലിറ്റി ലീവായി
പരിഗണിക്കുന്നതിന് നല്‍കിയ
അപേക്ഷ നിരസിച്ചിട്ടുണ്ടോ ;
അര്‍ഹതപ്പെട്ട അപേക്ഷ
നിരസിക്കാനിടയായ സാഹചര്യം
അറിയിക്കുമോ;
(
ബി )
പ്രസ്തുത
അപേക്ഷ നിരസിച്ചതിനെതിരെ
അപേക്ഷകന്‍ വകുപ്പ്
മന്ത്രിയ്ക്ക് നല്‍കിയ
അപേക്ഷയുടെ അടിസ്ഥാനത്തിൽ,
അതിന്മേൽ തുടര്‍നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
24.02.2022 ലെ
241/VIP/2022/M(TRANS) നമ്പര്‍
കത്ത് പ്രകാരം
കെ.എസ്.ആര്‍.ടി.സി.
എം.ഡി.യ്ക്ക് നല്‍കിയ
നിര്‍ദ്ദേശത്തിന്മേല്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് അറിയിക്കുമോ ;
(
സി )
പ്രസ്തുത
നിർദ്ദേശത്തിന്മേൽ നാളിതുവരെ
നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
കാലതാമസത്തിന് കാരണമെന്തെന്ന്
അറിയിക്കുമോ; സമയബന്ധിതമായി
അപേക്ഷ പരിഗണിയ്ക്കുന്നതിന്
വേണ്ട നിര്‍ദ്ദേശം നല്‍കുമോ?
1778.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം-പെങ്ങാമുക്ക്
സര്‍വ്വീസ് പുനരാരംഭിക്കണം എന്ന
നിവേദനം ലഭ്യമായിട്ടുണ്ടാേ;
സര്‍വ്വീസ് പുനരാരംഭിക്കാന്‍
നടപടി സ്വീകരിക്കുമാേ?
1779.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ ഗതാഗത ക്ലേശം
പരിഹരിക്കുന്നതിനായി മലപ്പുറം-
ചട്ടിപ്പറമ്പ് – വട്ടപ്പറമ്പ്
–കാടാമ്പുഴ – വെട്ടിച്ചിറ –
വളാഞ്ചേരി, കോട്ടയ്ക്കല്‍ -
ഇന്ത്യാനൂര്‍- ചൂനൂര്‍-
കോല്‍ക്കളം – ആക്കപ്പറമ്പ് –
ചേങ്ങോട്ടൂര്‍ - ചട്ടിപ്പറമ്പ്
– മലപ്പുറം , പെരിന്തല്‍മണ്ണ-
പടപ്പറമ്പ് – ചേണ്ടി – എടയൂര്‍
- വളാഞ്ചേരി , പെരിന്തല്‍മണ്ണ –
വളാഞ്ചേരി – മുക്കിലപ്പീടിക –
പേരശ്ശന്നൂര്‍- എടച്ചലം
–കുറ്റിപ്പുറം എന്നീ
റൂട്ടുകളില്‍
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വ്വീസ് ആരംഭിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ആവശ്യത്തിന്‍മേല്‍ സ്വീകരിച്ച
നടപടി എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
സി )
ഗതാഗത
ക്ലേശമേറെയുള്ള പ്രസ്തുത
റൂട്ടുകളില്‍ സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1780.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
നഗരസഭാ പ്രദേശത്ത് നിലവിലുള്ള
ബസ്റ്റാന്റിന്റെ ഒരു ഭാഗത്ത്
കെ.എസ്.ആര്‍.ടി.സി ഡിപ്പോ
തുടങ്ങുന്നതിനാവശ്യമായ നടപടി
സ്വീകരിക്കാമോ?
1781.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പള
പ്രതിസന്ധി പരിഹരിക്കുന്നതിന്
വേണ്ടി കോര്‍പ്പറേഷന് നല്‍കിയ
സാമ്പത്തിക സഹായങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.യെ
ലാഭത്തിലാക്കാന്‍ വേണ്ടി
സര്‍ക്കാര്‍ നടപ്പിലാക്കുന്ന
നൂതന പദ്ധതികള്‍ വിശദമാക്കാമോ?
1782.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കരയിലുള്ള
കെ.എസ്.ആര്‍.ടി.സി. റീജിയണല്‍
വര്‍ക്ക് ഷോപ്പ്
നവീകരിക്കുന്നതിന് സ്വീകരിച്ച
നടപടി വിശദമാക്കുമാേ?
1783.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
സാമ്പത്തികവർഷത്തിൽ കെ. എസ്.
ആര്‍. ടി. സി. യുടെ ടിക്കറ്റിതര
വരുമാനം എത്രയായിരുന്നുവെന്നു
വ്യക്തമാക്കാമോ;
(
ബി )
ടിക്കറ്റിതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന് കെ.
എസ്. ആര്‍. ടി. സി.
സ്വീകരിച്ചിട്ടുള്ള പദ്ധതികള്‍
വ്യക്തമാക്കാമോ?
1784.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
ജില്ലാ ഓഫീസ് കാസർഗോഡ് നിന്ന്
കാഞ്ഞങ്ങാട് സബ് ഡിപ്പോയിലേക്ക്
മാറ്റാൻ ഉത്തരവ്
ഇറക്കിയിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഉത്തരവ് റദ്ദ് ചെയ്ത് ജില്ലാ
ഓഫീസ് കാസർഗോഡ് തന്നെ
നിലനിർത്താൻ തീരുമാനിച്ചിരുന്നോ
എന്ന് വ്യക്തമാക്കാമോ; എങ്കിൽ
അത് സംബന്ധിച്ച
തീരുമാനത്തിന്റെയും
ഉത്തരവിന്റെയും പകർപ്പ്
ലഭ്യമാക്കാമോ?
1785.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
റോജി എം. ജോൺ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ലാഭകരമായ ദീര്‍ഘദൂര
സര്‍വ്വീസുകള്‍ നടത്തുവാന്‍
മാത്രമായി
കെ.എസ്.ആര്‍.ടി.സി.യുടെ കീഴില്‍
കെ-സ്വിഫ്റ്റ് കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കമ്പനി രൂപീകരിക്കുന്നതുവഴി
ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.യെ
സ്വകാര്യവല്‍ക്കരിക്കുവാനുള്ള
നീക്കമാണ് ഇതിലുള്ളതെന്ന ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വെളിപ്പെടുത്താമോ;
(
ഡി )
പൊതു
ഗതാഗതം കുത്തക കമ്പനികള്‍ക്ക്
വിട്ടുകൊടുക്കുന്ന നടപടിയാണ്
ഇതെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
1786.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
ഗോവിന്ദ പൈ ഗവ. കോളേജിന് സമീപം
കെ.എസ്.ആർ.ടി.സി. ബസ്സുകൾക്ക്
സ്റ്റോപ്പില്ലാത്തതിനാൽ
വിദ്യാർത്ഥികളും അധ്യാപകരും
മറ്റു ജീവനക്കാരും ബുദ്ധിമുട്ട്
അനുഭവിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്ഥലത്ത് ബസ്സുകൾക്ക്
സ്റ്റോപ്പ് അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
1787.
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
യുടെ ഇന്ധനച്ചെലവ്
കുറയ്ക്കുന്നതിന്റെ ഭാഗമായി
സി.എൻ.ജി. ബസ്സുകൾ വാങ്ങുവാൻ
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
സി.എൻ.ജി.
ഇന്ധനം ഉപയോഗിക്കുന്നതിലൂടെ
ഇന്ധനച്ചെലവ് എത്രത്തോളം
കുറയ്ക്കുവാൻ കഴിയുമെന്നാണ്
കരുതുന്നതെന്ന് അറിയിക്കാമോ;
(
സി )
ബസ്സുകൾക്ക്
സി.എൻ.ജി.
ലഭിക്കുന്നതിനാവശ്യമായ
സ്റ്റേഷനുകൾ
പ്രവർത്തിപ്പിക്കുന്നതിന്
എന്തെല്ലാം ക്രമീകരണങ്ങളാണ്
ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1788.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ നിലമ്പൂർ കെ.എസ്.
ആർ.ടി.സി. ഷോപ്പിംഗ് കോംപ്ലക്സ്
പാട്ടക്കരാർ വ്യവസ്ഥയിൽ
ഏറ്റെടുത്ത് നടത്തുന്നതിന്
നിലമ്പൂർ മർക്കന്റയിൽ സഹകരണ
സംഘവുമായി
ധാരണയിലെത്തിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ; വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സംഘവുമായി കെ. എസ്.ആർ.ടി.സി
കരാറിലേർപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ; ഇതുവരെയും
കരാറിലേർപ്പെടാത്തത് കാരണം
ഷോപ്പിംഗ് കോംപ്ലക്സ്
അന്യാധീനപ്പെട്ട് കിടക്കുന്നതു
വഴി സർക്കാരിന് സാമ്പത്തിക
നഷ്ടമുണ്ടാകുന്ന വിവരം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ ;
സാമ്പത്തിക പ്രതിസന്ധിയുള്ള
കോർപ്പറേഷൻ ഇക്കാര്യം
പരിഗണിക്കുമോ എന്ന്
വിശദമാക്കാമോ ?
1789.
ശ്രീ.
പി.വി.അൻവർ
ശ്രീ
കെ ആൻസലൻ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യ്ക്ക്
വരുമാനവും പൊതുജനങ്ങള്‍ക്ക്
സൗകര്യവും ലഭ്യമാക്കുക എന്ന
ലക്ഷ്യത്തോടെ നടപ്പാക്കിയ
ഷോപ്പ് ഓണ്‍ വീല്‍സ് പദ്ധതിയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
ഇതുവഴി എന്തൊക്കെ കാര്യങ്ങളാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.യെ
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി മറ്റെന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്;
ലക്ഷ്യപ്രാപ്തി കൈവരിക്കാന്‍
എത്രത്തോളം കഴിഞ്ഞിട്ടുണ്ട്;
വിശദാംശങ്ങള്‍ നല്‍കാമോ?
1790.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
അന്തർസംസ്ഥാന സര്‍വ്വീസ്
നടത്തുന്നതിനുള്ള റൂട്ട്
പെര്‍മിററ് സംബന്ധിച്ച്
ഏതെല്ലാം സംസ്ഥാനങ്ങളുമായി
ധാരണയുണ്ടാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
ഇതു
സംബന്ധിച്ച് ഓരോ സംസ്ഥാനവുമായി
ഉണ്ടാക്കിയിട്ടുള്ള ധാരണയുടെ
വിശദവിവരം വെളിപ്പെടുത്തുമോ;
(
സി )
01.07.1976-ലെയും
30.06.1976-ലെയും
ധാരണാപത്രങ്ങള്‍ എത്ര തവണ
മാറ്റം വരുത്തിയിട്ടുണ്ട്;
വിശദമാക്കാമോ;
(
ഡി )
കെ-സ്വിഫ്റ്റ്
പദ്ധതി നിലവില്‍ വരുന്ന
സാഹചര്യത്തില്‍ ധാരണാപത്രം
പുതുക്കേണ്ടതുണ്ടോ;
വിശദമാക്കാമോ;
(
ഇ )
കെ.എസ്.ആർ.ടി.സി.
നിലവിൽ നടത്തുന്ന അന്തർസംസ്ഥാന
സര്‍വ്വീസുകള്‍ ലാഭകരമാണോ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
1791.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യുടെ ദീര്‍ഘദൂര സര്‍വ്വീസ്
നടത്തിപ്പില്‍ എന്തെങ്കിലും
പ്രതിസന്ധി
നേരിടുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇത്തരം
സര്‍വ്വീസുകള്‍ നടത്തുവാന്‍
മാത്രമായി ഒരു പ്രത്യേക കമ്പനി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.
യെയും നിലവിലെ തൊഴിലാളികളെയും
ഇത് എപ്രകാരം ബാധിയ്ക്കുമെന്ന്
പഠിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(
ഡി )
തൊഴിലാളികളുടെ
ആനുകൂല്യങ്ങളും അവകാശങ്ങളും
നിഷേധിക്കാനാണ് ഇത്തരത്തിൽ
പൊതുമേഖലാ സ്ഥാപനത്തെ സ്വതന്ത്ര
കമ്പനിയായി വിഭജിച്ചതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ഇ )
പിൻവാതിൽ
നിയമനത്തിനാണ് പുതിയ കമ്പനി
രൂപീകരിച്ചതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
എഫ് )
കെ-സ്വിഫ്റ്റ്
കമ്പനിയിലെ തൊഴിലാളികളുടെ ജോലി
വ്യവസ്ഥയും അവകാശങ്ങളും
വിശദമാക്കാമോ?
1792.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
നിന്നും നിര്‍ത്തിവച്ചിരുന്ന
കിള്ളി-മണലി- മേച്ചിറ വഴിയുള്ള
സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കാമോ; പ്രദേശവാസികളുടെ
ആശങ്കകള്‍ക്ക് പരിഹാരം കാണുമോ;
വിശദാംശം ലഭ്യമാക്കാമോ?
1793.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്ഥലപരിമിതി
മൂലം പ്രയാസമനുഭവപ്പെടുന്ന
സര്‍ക്കാര്‍ സ്കൂളുകളില്‍
ക്ലാസ്സ് മുറികള്‍
സജ്ജമാക്കുന്നതിന്
കെ.എസ്.ആർ.ടി.സി. ബസ്സുകള്‍
ലഭിക്കുന്നതിനുള്ള നടപടിക്രമം
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം എവിടെയെല്ലാം
ബസ്സുകള്‍
അനുവദിച്ചിട്ടുണ്ടെന്ന കാര്യം
വ്യക്തമാക്കുമോ?
1794.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.
എസ്. ആര്‍. ടി. സി വേണാട്
ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക്
കണ്‍സെഷന്‍ അനുവദിക്കുന്നതിനായി
പകല്‍കുറി എച്ച്.എസ്സ്.എസ്സ്
ഭാരവാഹികള്‍ സമര്‍പ്പിച്ച
നിവേദനത്തിന്‍മേല്‍ നടപടി
സ്വീകരിക്കാമോ?
1795.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022
മെയ് 31 വരെയുള്ള
കെ.എസ്.ആര്‍.ടി.സി.യുടെ ആകെ
സഞ്ചിത നഷ്ടം എത്ര രൂപയെന്ന്
വിശദമാക്കാമാേ;
(
ബി )
പ്രസ്തുത
നഷ്ടം നികത്താന്‍
സ്വീകരിച്ചിരിക്കുന്ന
പദ്ധതികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമാേ;
(
സി )
നിലവില്‍
കെ.എസ്.ആര്‍.ടി.സി. യുടെ ശരാശരി
ദെെനംദിന കളക്ഷന്‍ എത്രയെന്ന്
അറിയിക്കാമാേ; ഒരു ദിവസത്തെ
ശരാശരി ചെലവ് എത്ര രൂപയാണ്;
വ്യക്തമാക്കാമാേ;
(
ഡി )
ഗ്യാരന്റി
കമ്മീഷനായി കെ.എസ്.ആര്‍.ടി.സി.
സര്‍ക്കാരിന് അടയ്ക്കേണ്ട തുക
എത്രയെന്ന് വിശദമാക്കാമാേ?
1796.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോവിഡ്
നിയന്ത്രണങ്ങളുടെ ഭാഗമായി
ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി.
ഡിപ്പോയില്‍
നിർത്തലാക്കിയിരുന്ന സർവ്വീസുകൾ
എല്ലാം പുനരാരംഭിക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
കെ.എസ്.ആർ.ടി.സി.
മാത്രം സർവ്വീസ് നടത്തിയിരുന്ന
റൂട്ടുകളിലെ ജനങ്ങളുടെ
യാത്രാക്ലേശം പരിഹരിക്കാനായി,
പ്രസ്തുത സർവ്വീസുകൾ
അടിയന്തരമായി പുനരാരംഭിക്കാൻ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
പൂഞ്ഞാർ
മണ്ഡലത്തിലെ ജനങ്ങളുടെ
രാത്രിയാത്രാ ക്ലേശം
പരിഹരിക്കുന്നതിനായി
ഈരാറ്റുപേട്ട ഡിപ്പോയിലേക്ക്
ഉണ്ടായിരുന്ന നൈറ്റ് സ്റ്റേ
ബസ്സുകൾ
പുനരാംഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1797.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അർബൻ
മെട്രോ ട്രാൻസ്‌പോർട്
അതോറിറ്റിയുടെ കൊച്ചിയിലെ
പ്രവർത്തനം എന്ന് പൂർണതോതിൽ
ആരംഭിക്കുവാൻ കഴിയുമെന്ന്
വ്യക്തമാക്കുമോ ;
(
ബി )
അതോറിറ്റിയിൽ
നിലവിൽ എത്ര ജീവനക്കാർ
ഉണ്ടെന്നും ആവശ്യമായ ജീവനക്കാരെ
നിയമിക്കുവാൻ എന്ത് നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ ?
1798.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ
കോവിഡിന് ശേഷമുള്ള ഒരു ദിവസത്തെ
ശരാശരി വരുമാനം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഡിപ്പോയില്‍ നിന്നും നിലവില്‍
എത്ര ഷെഡ്യൂള്‍ ഓപ്പറേറ്റ്
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഡിപ്പോയിലെ ഏറ്റവും വരുമാനമുള്ള
ഷെഡ്യൂള്‍ ഏതാണെന്ന്
വ്യക്തമാക്കാമോ?
1799.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ സഹകരണത്തോടെ
ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതി
എവിടെയെല്ലാം ആരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
ലാഭകരമല്ലാത്ത
റൂട്ടുകളില്‍
കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ്
നിര്‍ത്തലാക്കിയതുമൂലം പ്രസ്തുത
റൂട്ടുകളില്‍ ഗ്രാമവണ്ടി പദ്ധതി
നടപ്പിലാക്കുന്നത്
പ്രായോഗികമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കാമോ;
(
സി )
കോവിഡ്‍മൂലം
നിര്‍ത്തലാക്കിയ പല ബസ്
സര്‍വ്വീസുകളും ആദിവാസി
മേഖലയിലേയും ഒറ്റപ്പെട്ട
സ്കൂള്‍ മേഖലയിലേയും
വിദ്യാര്‍ത്ഥികള്‍ക്കും
പൊതുജനങ്ങള്‍ക്കും വലിയ
ബുദ്ധിമുട്ടുകള്‍
ഉണ്ടാക്കുന്നുവെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1800.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജെ.എൻ.എൻ.യു.ആർ.എം.
പദ്ധതി പ്രകാരം എത്ര ലോ ഫ്ലോർ
ബസ്സുകളാണ് കെ.എസ്.ആർ.ടി.സി.
നാളിതുവരെ വാങ്ങിയിട്ടുള്ളത്;
ഏതൊക്കെ കമ്പനികളുടെ എത്ര വീതം
ബസ്സുകളാണ് കോർപ്പറേഷൻ
സ്വന്തമാക്കിയിട്ടുള്ളത്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ബി )
ആയതിൽ
എത്ര ബസ്സുകളാണ് നിലവിൽ
നിരത്തുകളിൽ ഓടിക്കുന്നതിനായി
ഉപയോഗിക്കുന്നതെന്ന്
അറിയിക്കാമോ;
(
സി )
പ്രവർത്തനക്ഷമമല്ലാത്ത
ലോ ഫ്ലോർ ബസ്സുകൾ സ്ക്രാപ്പ്
ചെയ്യുന്നതിന് കോർപ്പറേഷൻ
തീരുമാനിക്കുകയുണ്ടായോ; എങ്കിൽ
എത്ര ലോ ഫ്ലോർ ബസ്സുകളാണ്
ഇപ്രകാരം സ്ക്രാപ്പ്
ചെയ്യുന്നതിനായി
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ബസ്സുകൾ
സ്ക്രാപ്പ് ചെയ്യുന്നത്
സംബന്ധിച്ച്
കെ.എസ്.ആർ.ടി.സി.-യിൽ
നിലവിലുള്ള മാനദണ്ഡങ്ങൾ
എന്തൊക്കെയാണ്; വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
1801.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022
ജനുവരി മുതല്‍ മെയ് വരെ സർവീസ്
നടത്തിയ വകയിൽ ഓരോ മാസവും
കെ.എസ്.ആര്‍.ടി.സി. യ്ക് ലഭിച്ച
വരുമാനം വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവിലെ ഓരോ മാസത്തേയും
ശമ്പളച്ചെലവും ഇന്ധനച്ചെലവും
വ്യക്തമാക്കാമോ;
(
സി )
2022
ജനുവരി മുതല്‍ മെയ് വരെ ഓരോ
മാസത്തേയും ശമ്പളം ഏത്
ദിവസത്തിലാണ് വിതരണം ചെയ്തു
തുടങ്ങിയത്; വ്യക്തമാക്കാമോ;
(
ഡി )
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാരുടെ ശമ്പളം മാസത്തിലെ
ഏതു തീയതിയിലാണ് വിതരണം
ചെയ്യേണ്ടതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
എല്ലാ
മാസവും 5-ാം തീയതിയ്ക്കകം
ശമ്പളം നല്‍കാമെന്ന്
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാര്‍ക്ക് സര്‍ക്കാര്‍
ഉറപ്പു നല്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1802.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം കെ.എസ്.ആര്‍.ടി.സി -ക്കായി
എത്ര പുതിയ ബസുകൾ
വാങ്ങിയിട്ടുണ്ട് ; ആയതിനു
ചെലവഴിച്ച തുക എത്ര;
(
ബി )
കെ.എസ്.ആര്‍.ടി.സി.
യുടെ പ്രതിദിന നഷ്ടവും പ്രതിദിന
വരുമാനവും എത്ര രൂപയാണെന്ന്
വെളിപ്പെടുത്തുമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തിൽ
വന്നതിനു ശേഷം വിവിധ
ഇനങ്ങളിലായി
കെ.എസ്.ആര്‍.ടി.സി- യ്ക്ക്
ആകെ എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
ഡി )
ജന്‍റം
സർവീസിനായി ലഭിച്ച ബസ്സുകളും
സ്കാനിയ പോലുള്ള ബസ്സുകളും
എത്രയാണെന്ന് അറിയിക്കാമോ;
യഥാസമയം മെയിന്റനൻസ്
ഇല്ലാതിരുന്നതു മൂലം എത്രയെണ്ണം
നശിക്കുന്നുണ്ട് എന്നും
ആയിനത്തിലുളള നഷ്ടം എത്രയെന്നും
അറിയിക്കുമോ ;
(
ഇ )
കെ.എസ്.ആര്‍.ടി.സി-യെ
രക്ഷപെടുത്തുന്നതിനു
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാം; വിശദാംശം നൽകുമോ ?
1803.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022
-23 സാമ്പത്തിക വർഷത്തിൽ
കെ.എസ്.ആർ.ടി.സി.-യ്ക്ക്
വകയിരുത്തിയ ബഡ്ജറ്റ് വിഹിതം
എത്രയാണ്; ആയതിൽ നിന്നും 2022
മേയ് 31 വരെ അനുവദിച്ച തുക
എത്രയാണ്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കഴിഞ്ഞ
സർക്കാരിന്റെ കാലത്തും ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷവും കെ.എസ്.ആർ.ടി.സി. എത്ര
പുതിയ ബസ്സുകൾ
വാങ്ങിയിട്ടുണ്ട്; ഇതിനായി എത്ര
തുക ചെലവഴിച്ചു; വിശദമാക്കുമോ?
1804.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി.ഉമ
തോമസ്
ശ്രീമതി
കെ.കെ.രമ
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യില്‍
പ്രതിസന്ധി തുടർന്നാൽ ഒരു
വിഭാഗം ജീവനക്കാരെ
പിരിച്ചുവിടുമെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഇത്
സംബന്ധിച്ച വകുപ്പുമന്ത്രിയുടെ
പ്രസ്താവന സർക്കാരിന്റെ
തീരുമാനത്തിന്റെ
അടിസ്ഥാനത്തിലാണോ എന്ന്
വ്യക്തമാക്കാമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.യിലെ
നിലവിലെ പ്രതിസന്ധിയുടെ കാരണം
സർക്കാർ പഠന
വിധേയമാക്കിയിട്ടുണ്ടോ;
(
ഡി )
എങ്കിൽ
പ്രസ്തുത പ്രതിസന്ധി
പരിഹരിക്കാൻ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1805.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
കാലത്ത് നിര്‍ത്താലാക്കിയ
കുണ്ടറ നിയോജകമണ്ഡലത്തിലെ എത്ര
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകളാണ്
പുനരാരംഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലേയ്ക്കായി പുതുതായി
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനുളള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1806.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യിലെ
തൊഴിലാളി സംഘടനകൾ സമരത്തിലാണ്
എന്നത് സർക്കാർ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
പ്രസ്തുത
സമരങ്ങൾ തീർക്കാൻ സ്വീകരിച്ച
നടപടികൾ അറിയിക്കാമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാർക്ക് സമയബന്ധിതമായി
ശമ്പളം ലഭ്യമാക്കാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
1807.
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
മുന്‍ എം. പാനല്‍
ജീവനക്കാരനായിരുന്ന കോട്ടയം
ബ്രഹ്മമംഗലം സ്വദേശി തൂങ്ങി
മരിച്ച സംഭവം ഗൗരവത്തോടെ
കാണുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
കെ-സ്വിഫ്റ്റ്
കമ്പനി തുടങ്ങുമ്പോൾ മുൻ എം.
പാനൽ ജീവനക്കാർക്ക് മുൻഗണന
നൽകുമെന്ന് ഉറപ്പ് നൽകിയത്
പാലിക്കാൻ
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇല്ലെങ്കിൽ
ആയതിന്റെ കാരണം വിശദമാക്കാമോ?
1808.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.-യിൽ
നിന്ന് പിരിച്ചുവിട്ട എം. പാനൽ
ജീവനക്കാർക്ക് കെ-സ്വിഫ്റ്റിൽ
ജോലി നൽകുമെന്ന്
മുഖ്യമന്ത്രിയും
കെ.എസ്.ആർ.ടി.സി. എം.ഡി.യും
പ്രഖ്യാപിച്ചത് സർക്കാർ
തീരുമാനത്തിന്റെ
അടിസ്ഥാനത്തിലാണോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ആയത്
നടപ്പിലാക്കാൻ
സാധിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
എം.
പാനലുകാരെ ഒഴിവാക്കി
കെ-സ്വിഫ്റ്റിലേക്ക് ജീവനക്കാരെ
തെരഞ്ഞെടുക്കാൻ കാരണം പകുതി
കൂലി നൽകി ജോലിയെടുപ്പിക്കാനാണ്
എന്ന ആരോപണം
വസ്തുതാപരമാണോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കെ.എസ്.ആർ.ടി.സി.
യിലെ തൊഴിലാളികൾക്ക്
നൽകുന്നതിന്റെ പകുതി മാത്രം
കൂലി നൽകിയാണോ കെ-സ്വിഫ്റ്റ്
പ്രവർത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1809.
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
ജീനക്കാർക്ക് എല്ലാ മാസവും
നിശ്ചിത ദിവസങ്ങളിൽ ശമ്പളം
വിതരണം ചെയ്യുന്നത് പോലെ
കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ
ശമ്പളം വിതരണം ചെയ്യാൻ
കഴിയുന്നുണ്ടോ; ഇല്ലായെങ്കിൽ
കാരണം വിശദമാക്കുമോ;
(
ബി )
എല്ലാ
മാസവും അഞ്ചാം തീയതിക്ക് മുൻപ്
ശമ്പളം വിതരണം ചെയ്യണമെന്ന
കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ
ആവശ്യം നടപ്പാക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ശമ്പള
വിതരണത്തിനാവശ്യമായ തുക
ലഭിക്കും വിധം സർവ്വീസുകൾ
പുന:ക്രമീകരിക്കാൻ നടപടി
സ്വീകരിക്കുമോ?
1810.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുമേഖലാ
പെട്രോളിയം കമ്പനികള്‍
കെ.എസ്.ആര്‍.ടി.സി.ക്ക് ഡീസൽ
നൽകുമ്പോൾ ഒരു ലിറ്റര്‍ ഡീസലിന്
മുകളിൽ വിപണി നിരക്കിനേക്കാള്‍
എത്ര രൂപയാണ് അധികം ഈടാക്കി
വരുന്നത്; വിശദമാക്കാമോ;
(
ബി )
ഇതിനെതിരെ
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍ വിശദമാക്കാമോ;
നടപടികള്‍ക്ക് ശേഷമുള്ള സ്ഥിതി
വിശദമാക്കാമോ?
1811.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യുടെ
വയനാട് ജില്ലാ ഓഫീസ്
കൽപ്പറ്റയിൽ നിന്നും സുൽത്താൻ
ബത്തേരിയിലേക്ക് മാറ്റാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
ഇതിന്റെ
ഭാഗമായി ഉദ്യോഗസ്ഥരെ കൽപ്പറ്റ,
മാനന്തവാടി ഡിപ്പോകളിൽ നിന്നും
സുൽത്താൻ ബത്തേരിയിലേക്ക് സ്ഥലം
മാറ്റിയിട്ടുണ്ടോ; വിശദാംശങ്ങൾ
നൽകാമോ;
(
സി )
കോഴിക്കോട്
നിന്ന് രാത്രികാലങ്ങളിൽ
വയനാട്ടിലേക്ക് ആവശ്യത്തിന്
കെ.എസ്.ആർ.ടി.സി. ബസ് സർവീസ്
ഇല്ല എന്നത് സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത് പരിഹരിക്കാൻ
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1812.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴിക്കാേട്
മണ്ഡലത്തിലൂടെയുള്ള
കെ.എസ്.ആർ.ടി.സി. ബസ്
സർവീസുകളിൽ എത്രയെണ്ണം കാേവിഡ്
സാഹചര്യത്തില്‍
നിര്‍ത്തലാക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ;
(
ബി )
അതിൽ
പുനരാരംഭിച്ച സര്‍വ്വീസുകള്‍
എത്ര എണ്ണമുണ്ട്; വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ;
(
സി )
പുനരാരംഭിക്കാന്‍
ബാക്കിയുള്ള സര്‍വ്വീസുകള്‍
എത്രയും പെട്ടെന്ന്
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമാേ?
1813.
ശ്രീ
. മഞ്ഞളാംകുഴി അലി
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യുടെ
പ്രവർത്തനം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി സി.എൻ.ജി. ബസ്സുകൾ
വാങ്ങുന്നതിന് എന്തെല്ലാം
നടപടികൾ ഇതിനകം
സ്വീകരിച്ചിട്ടുണ്ട്;
(
ബി )
ഇതിനായി
എന്തു തുക ചെലവാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(
സി )
പ്രസ്തുത
ബസ്സുകൾ വാങ്ങുന്നതിനായി
വായ്പയെടുക്കുന്ന തുകയുടെ
തിരിച്ചടവ് കാലാവധി
എപ്രകാരമാണ്; വിശദമാക്കുമോ?
1814.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
തിരുവനന്തപുരം നഗരത്തിൽ
നടപ്പിലാക്കിയ സിറ്റി
സര്‍ക്കുലര്‍ ബസ് സര്‍വ്വീസ്
വിജകരമാണോ; വ്യക്തമാക്കാമോ;
(
ബി )
വീതികുറഞ്ഞതും
തിരക്കേറിയതുമായ നഗര
റോഡുകളിലൂടെ വലിപ്പമേറിയ സിറ്റി
സര്‍ക്കുലര്‍ ബസ്സുകള്‍
സര്‍വ്വീസ് നടത്തുന്നതുമൂലം
ഗതാഗത കുരുക്ക് രൂക്ഷമാകുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
സി )
സിറ്റി
സര്‍ക്കുലര്‍ സര്‍വ്വീസിനായി
വലിപ്പം കുറഞ്ഞ ബസ്സുകള്‍
ഉപയോഗിക്കുന്ന കാര്യം
പരിഗണിക്കുമോ?
1815.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ബോണ്ട് അടിസ്ഥാനത്തില്‍ നിലവിൽ
എത്ര സര്‍വ്വീസുകളാണ് നടത്തി
വരുന്നതെന്ന് വ്യക്തമാക്കാമോ;
(
ബി )
ഏതെല്ലാം
ജില്ലകളിലെ സ്കൂളുകൾക്കാണ്
ബോണ്ട് സര്‍വ്വീസ്
അനുവദിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(
സി )
തിരുവനന്തപുരം
ജില്ലയിലെ സ്കൂളുകളില്‍ ബോണ്ട്
സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സ്കൂളുകളിലെന്ന്
വ്യക്തമാക്കാമോ?
1816.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവളം
മണ്ഡലത്തിലെ വിഴിഞ്ഞം
കെ.എസ്.ആർ.ടി.സി. കെട്ടിടം
പുതുക്കി പണിയുന്നതിനായി ഡിപ്പോ
നവീകരണത്തിനുള്ള പ്ലാൻ ഫണ്ടിൽ
നിന്നും മൂന്നു കോടി രൂപ
അനുവദിക്കാൻ
അഭ്യർത്ഥിച്ചുകൊണ്ട് നൽകിയ
14.03.2022-ലെ കത്തിന്മേൽ
എന്തൊക്കെ നടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
1817.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനിടയില്‍
ഇരിക്കൂര്‍ മണ്ഡലത്തിലൂടെ
സര്‍വ്വീസ് നടത്തിയിരുന്ന എത്ര
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വ്വീസുകളാണ്
നിര്‍ത്തലാക്കിയത്;
നിർത്തലാക്കിയ സര്‍വ്വീസുകളുടെ
റൂട്ട്, സമയം എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
പ്രസ്തുത
സര്‍വ്വീസുകള്‍
പുന:സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1818.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മൂന്നാർ
കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ
നിന്നും തമിഴ്‍നാട്ടിലേക്ക്
കെ-സ്വിഫ്റ്റ് സർവ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1819.
ഡോ.
എൻ. ജയരാജ്
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുനലൂര്‍-മൂവാറ്റുപുഴ
സംസ്ഥാന പാതയിലൂടെ
കെ.എസ്.ആര്‍.ടി.സി. നിലവില്‍
എത്ര അന്തര്‍ജില്ലാ സര്‍വീസ്
നടത്തുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പാതയുടെ ഭൂരിഭാഗവും ഉന്നത
നിലവാരത്തില്‍ പുനരുദ്ധാരണം
പൂര്‍ത്തിയായ സാഹചര്യത്തില്‍
പുനലൂര്‍ മുതല്‍ മൂവാറ്റുപുഴ
വരെ അന്തര്‍ജില്ലാ സര്‍വീസ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കാമോ?
1820.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിൽ
കോഴിക്കോട്-ചെമ്മാട്-തിരൂർ
റൂട്ടിലൂടെ കെ.എസ്.ആർ.ടി.സി
നടത്തിയിരുന്ന രണ്ട് സർവീസുകൾ
നിർത്തി വെച്ചത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സർവീസ് പുന:സ്ഥാപിക്കുന്നതിന്
സർക്കാർ നടപടി സ്വീകരിക്കുമോ ?
1821.
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാെല്ലം
ജില്ലയില്‍ കാെല്ലത്തിനും
കരുനാഗപ്പള്ളിയ്ക്കും ഇടയില്‍
സൂപ്പര്‍ ഫാസ്റ്റിന് ഫെയര്‍
സ്റ്റേജ് അനുവദിച്ചിട്ടുണ്ടാേ;
സൂപ്പര്‍ ഫാസ്റ്റിന്
കാെല്ലത്തിനും
കരുനാഗപ്പള്ളിയ്ക്കും ഇടയിലുള്ള
സ്റ്റോപ്പുകള്‍
ഏതാെക്കെയാണെന്ന്
വ്യക്തമാക്കാമോ?
1822.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരിന്തല്‍മണ്ണ
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
നിന്നും കൂടുതല്‍ ദീര്‍ഘദൂര
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ;
(
ബി )
ഇതിനായി
കൂടുതല്‍ ബസ് അനുവദിക്കുമോ
എന്ന് വ്യക്തമാക്കുമോ?
1823.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരില്‍
നിന്ന് തൃശ്ശൂര്‍, എറണാകുളം,
തിരുവനന്തപുരം ഭാഗത്തേക്ക്
ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി.
ദീര്‍ഘദൂര ബസ്സുകള്‍
ഇല്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
അനേകം
യാത്രക്കാര്‍ക്ക് നിത്യേന
കോട്ടക്കലിലോ കുറ്റിപ്പുറത്തോ
പോയി ബസ്സുകളെ ആശ്രയിക്കേണ്ടി
വരുന്നതും രാത്രി യാത്രകൾക്ക്
പ്രയാസം നേരിടേണ്ടി വരുന്നതും
കണക്കിലെടുത്ത് പ്രസ്തുത
റൂട്ടുകളിൽ ദീര്‍ഘദൂര ബസ്സ്
അനുവദിക്കുന്നത് പരിഗണിക്കുമോ?
1824.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവമ്പാടി
കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ
നിര്‍മ്മാണം എം.എൽ.എ. ആസ്‌തി
വികസന പദ്ധതിയിൽ ഉള്‍പ്പെടുത്തി
പുതുക്കിയ ഭരണാനുമതി
ലഭ്യമാക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അടിയന്തര
തീരുമാനത്തിനായി നടപടികള്‍
സ്വീകരിക്കുമോ?
1825.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊന്‍കുന്നം
കെ എസ് ആര്‍ ടി സി ഡിപ്പോയില്‍
എത്ര ബസും എത്ര സര്‍വീസുമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഡിപ്പോയിൽ നിന്നും ലോക്ഡൗണിന്
മുന്‍പ് നടത്തിയിരുന്ന
സര്‍വീസുകളുടെ എണ്ണം
വ്യക്തമാക്കാമോ;
(
സി )
കോവിഡ്
സാഹചര്യത്തില്‍ അവയില്‍
എത്രയെണ്ണം നിര്‍ത്തിയെന്നും
എത്രയെണ്ണം
പുനഃസ്ഥാപിച്ചുവെന്നും
അറിയിക്കാമോ;
(
ഡി )
ഒന്‍പത്
വര്‍ഷത്തിലധികം ലാഭകരമായി
നടത്തിയിരുന്ന സൂപ്പര്‍ഫാസ്റ്റ്
സര്‍വീസുകളും കോവിഡ്
സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ
സര്‍വീസുകളില്‍ ഉള്‍പ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ എത്രയും വേഗം
പുനഃസ്ഥാപിച്ച് പ്രദേശത്തെ
രൂക്ഷമായ യാത്രാക്ലേശം
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ഇ )
പൊന്‍കുന്നം
ഡിപ്പോയില്‍ കൂടുതല്‍ ബസുകള്‍
അനുവദിച്ച് സര്‍വീസുകള്‍
കാര്യക്ഷമമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1826.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പമ്പുകളുൾപ്പെടെയുള്ള
കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ
റീട്ടയിൽ ഫ്യുവൽ ഔട്ട്‍ലെറ്റുകൾ
ആരംഭിക്കുന്നതിനുള്ള
പദ്ധതിയുണ്ടോ; വിശദമാക്കാമോ;
(
ബി )
കോതമംഗലം
ഡിപ്പോയിൽ റീട്ടെയിൽ ഫ്യുവൽ
ഔട്ട്‍ലെറ്റ്
ആരംഭിക്കുന്നതിനുവേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1827.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹരിപ്പാട്
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
നിന്നും എത്ര ഡ്രെവര്‍മാരെയാണ്
വര്‍ക്കിംഗ് അറേഞ്ച്‌മെന്റ്
പ്രകാരം ആലപ്പുഴ ജില്ലയിലെ
മറ്റ് ഡിപ്പോകളിലേക്ക്
മാറ്റിയിട്ടുളള്ളത്;
(
ബി )
കഴിഞ്ഞ
നാലു വർഷത്തിനുള്ളിൽ ഹരിപ്പാട്
ഡിപ്പോയില്‍ നിന്നും
വെട്ടിക്കുറച്ചിട്ടുള്ള
സര്‍വ്വീസുകള്‍ ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(
സി )
ആയാപറമ്പ്
- വടക്കേക്കര തെക്ക് ബസ്
സര്‍വ്വീസ്
നിറുത്തലാക്കിയതുമൂലം ജനങ്ങള്‍
അഭിമുഖീകരിക്കുന്ന
യാത്രാപ്രതിസന്ധി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത റൂട്ടില്‍
അടിയന്തിരമായി സര്‍വ്വീസ്
ആരംഭിക്കുന്നതിനുളള നടപടി
സ്വീകരിക്കുമോ?
1828.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പെരുമ്പാവൂര്‍
കെ.എസ്.ആര്‍.ടി.സി. ബസ്
സ്റ്റാന്റ് കം ഷോപ്പിംഗ്
കോംപ്ലക്സില്‍ കഴിഞ്ഞ ഇരുപത്
വര്‍ഷമായി മെയിന്റനന്‍സ് പോലും
നടന്നിട്ടില്ലെന്ന വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത കെട്ടിടം
നവീകരിക്കുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദീകരിക്കാമോ?
1829.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മൂലം അരൂര്‍ മണ്ഡലത്തില്‍
നിര്‍ത്തിവച്ച കെ.എസ്.ആർ.ടി.സി.
സര്‍വ്വീസുകള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
നിര്‍ത്തിവച്ച
സര്‍വ്വീസുകളില്‍ ഏതെല്ലാം
സര്‍വ്വീസുകള്‍
പുനരാരംഭിച്ചെന്ന്
വിശദമാക്കാമോ;
(
സി )
പുനരാരംഭിക്കാത്ത
സര്‍വ്വീസുകള്‍ ഏതെല്ലാമെന്നും
ആയതിന്റെ കാരണവും വിശദമാക്കാമോ?
1830.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി
കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ
ശോചനീയാവസ്ഥ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ഡിപ്പോയുടെ ശോചനീയാവസ്ഥ
പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ച്
കൊണ്ട് 10.11.2021-ന് വകുപ്പ്
മന്ത്രിക്ക് നൽകിയ കത്ത്
19.11.2021-ലെ
1101/വി.ഐ.പി./2021 എം.
നമ്പറായി കെ.എസ്.ആർ.ടി.സി.
എം.ഡി.-യ്ക്ക് അയച്ച്
നൽകിയിട്ടും നാളിതു വരെയായി
പ്രശ്നം പരിഹരിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
10.11.2021-ൽ
വകുപ്പ് മന്ത്രിക്ക് കത്ത്
നൽകുമ്പോളുണ്ടായിരുന്ന കുഴികൾ
എട്ടുമാസം കൊണ്ട് വളരെ വലുതായി
മാറിയത് വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
ഡിപ്പോയുടെ ശോചനീയാവസ്ഥ
പരിഹരിക്കാൻ എത്ര രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയത്; നിർമ്മാണ കരാർ
നൽകിയെങ്കിൽ ആർക്കാണ് നൽകിയത്;
പ്രവൃത്തി വൈകുന്നതിന്റെ
കാരണവും ഇപ്പോഴത്തെ അവസ്ഥയും
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
ഡിപ്പോയുടെ ശോചനീയാവസ്ഥ
പരിഹരിക്കുവാൻ സത്വര നടപടി
സ്വീകരിക്കുമോ?
1831.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ
കം ഷോപ്പിംഗ് കോംപ്ലക്സ്
നിർമ്മാണം പാതിവഴിയിൽ
നിലച്ചിട്ടുള്ള കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തി സംബന്ധിച്ച്
എന്തെല്ലാം തുടർ നടപടികളാണ്
വകുപ്പ് തലത്തിൽ
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയിൽ ഇനിയും
പൂർത്തീകരിക്കാനുള്ള ജോലികൾ
എന്തെല്ലാമാണ്; കരാറുകാരന്
നൽകാനുള്ള മുഴുവൻ കുടിശ്ശികയും
വിതരണം ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ഡി )
പ്രവൃത്തി
ആരംഭിച്ച് ആറര വർഷം പിന്നിട്ട
സാഹചര്യത്തിൽ കാലതാമസം കൂടാതെ
സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച്
എത്രയും വേഗം പണികൾ
പൂർത്തീകരിക്കാൻ നിർദ്ദേശം
നൽകുമോ?
1832.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡിന്റെ
പശ്ചാത്തലത്തില്‍
തൊട്ടില്‍പ്പാലം ഡിപ്പോയില്‍
നിന്ന് നിർത്തിവെച്ച
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വീസുകളിൽ ഏതൊക്കെയാണ്
പുനരാരംഭിക്കാനുള്ളത് എന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
സര്‍വീസുകള്‍ പുനരാരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ?
1833.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
വ്യാപനത്തിന് മുൻപ് കാഞ്ഞങ്ങാട്
കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ
നിന്നും സർവ്വീസ് നടത്തിയിരുന്ന
റൂട്ടുകൾ ഏതെല്ലാമായിരുന്നു;
(
ബി )
കോവിഡ്
മഹാമാരിക്ക് ശേഷം നിർത്തലാക്കിയ
സർവ്വീസുകൾ ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(
സി )
കോവിഡിന്
ശേഷം ഏതെല്ലാം സർവ്വീസുകളാണ്
നിലവിൽ ഓപ്പറേറ്റ് ചെയ്ത്
കൊണ്ടിരിക്കുന്നതെന്ന്
വിശദമാക്കാമോ?
1834.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022
-23 വർഷത്തെ ബജറ്റിൽ അനുവദിച്ച
ഒരു കോടി രൂപ ചെലവഴിച്ച്
മഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി.
ബസ്സ് ഡിപ്പോ നിർമ്മാണം
ആരംഭിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ;
(
ബി )
മുനിസിപ്പാലിറ്റിയുടെ
കീഴിലെ മഞ്ചേരി ഐ.ജി.ബി.റ്റി.
സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി
സ്റ്റേഷൻ മാസ്റ്റർ ഓഫീസ്
ആരംഭിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
1835.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
കെ.എസ്.ആർ.ടി.സി. സബ്
ഡിപ്പോയുടെ ഉടമസ്ഥതയിലുള്ള
സ്ഥലത്ത് മൊബിലിറ്റി ഹബ്
അനുവദിയ്ക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
ഉണ്ടെങ്കില്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നും എന്തെല്ലാം
സംവിധാനങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍ വിഭാവനം
ചെയ്തിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
1836.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ വൈപ്പിന്‍
കരയില്‍ സബ് ആർ.ടി. ഓഫീസ്
നിര്‍ദ്ദേശിക്കപ്പെട്ടിരുന്നോ;
(
ബി )
പ്രസ്തുത
പ്രൊപ്പോസല്‍ പരിഗണനയില്‍
ഉണ്ടോ;
(
സി )
വൈപ്പിന്‍കരയില്‍
നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന
സബ് ആര്‍.ടി.ഓഫീസ്
അനുവദിക്കുന്നതിനായി നടപടി
സ്വീകരിക്കുമോ;
(
ഡി )
പ്രസ്തുത
വിഷയം സംബന്ധിച്ച്
01.04.2022-ന് ബഹു. ഗതാഗത
വകുപ്പുമന്ത്രിക്ക് സ്ഥലം
എം.എല്‍.എ. നല്‍കിയ കത്തില്‍
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ?
1837.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍കരയില്‍
നിന്നുള്ള ബസുകളുടെ
നഗരപ്രവേശനത്തെ സംബന്ധിച്ച്
നാറ്റ്പാക് റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റിപ്പോര്‍ട്ടിന്മേല്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
എങ്കില്‍
സ്വീകരിച്ചിട്ടുള്ളതും
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതുമായ നടപടികൾ
എന്തെന്ന് വിശദമാക്കാമോ;
(
ഡി )
വൈപ്പിന്‍
നിവാസികളുടെ യാത്രാക്ലേശം
കണക്കിലെടുത്ത് പ്രസ്തുത
റിപ്പോര്‍ട്ടിന്മേല്‍ നടപടി
സ്വീകരിക്കുമോ?
1838.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരത്ത്
ഒരു സബ് ആര്‍.ടി.ഒ.
അനുവദിക്കുവാന്‍ പഠനം
നടത്തിയിട്ടുണ്ടോ;
(
ബി )
നാദാപുരത്ത്
സബ് ആര്‍.ടി.ഒ. അനുവദിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
1839.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അന്യ
സംസ്ഥാനങ്ങളിൽ നിന്ന് ചരക്ക്
കയറ്റി വരുന്ന വാഹനങ്ങളുടെയും
കോഴി കയറ്റി വരുന്ന
വാഹനങ്ങളുടെയും പുറകുവശത്തെ
നമ്പർ പ്ലേറ്റ് കൃത്യമായി കാണാൻ
കഴിയാത്ത വിധത്തിലാണ്
സ്ഥാപിച്ചിരിക്കുന്നത് എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
നമ്പർ
പ്ലേറ്റ് കൃത്യമായി കാണാത്തവിധം
സ്ഥാപിച്ചതിന്റെ പിഴയായി ചരക്കു
വാഹനങ്ങളിൽ നിന്നുമാത്രം മാസം
തോറും ശരാശരി എത്ര രൂപ ഫൈൻ
ഈടാക്കുന്നുണ്ട്;
(
സി )
ചരക്കു
വാഹനങ്ങളിൽ നമ്പർ പ്ലേറ്റ്
കൃത്യമായി സ്ഥാപിക്കാത്തതിന്റെ
അടിസ്ഥാനത്തിൽ ഈ സർക്കാർ
അധികാരത്തിൽ വന്നതിനുശേഷം എത്ര
കേസുകളിൽ പിഴ
ചുമത്തിയിട്ടുണ്ട്?
1840.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതുതായി ജോയിന്റ് ആര്‍.ടി.
ഓഫീസ് ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
കുന്ദമംഗലത്ത്
ജോയിന്റ് ആര്‍.ടി. ഓഫീസ്
നിലവിലില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഉണ്ടെങ്കിൽ
കുന്ദമംഗലത്ത് ജോയിന്റ്
ആര്‍.ടി. ഓഫീസ്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1841.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
താലൂക്കിൽ ജോയിന്റ് ആർ.ടി.
ഓഫീസ് ഇല്ലാത്തത് സർക്കാറിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്‌തുത ഓഫീസ്
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
1842.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
റോജി എം. ജോൺ
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആര്‍.ടി. ഓഫീസുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും അഴിമതി
വിമുക്തമാക്കുന്നതിനും
സ്വീകരിച്ചുവരുന്ന നടപടികള്‍
അറിയിക്കാമോ;
(
ബി )
കൈക്കൂലിയും
ഏജന്റുമാരെയും ഒഴിവാക്കാന്‍
സാധിക്കുന്ന സ്ഥിതി
സംജാതമായിട്ടുണ്ടോ; പ്രസ്തുത
ഓഫീസുകൾ
ആധുനികവത്കരിക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(
സി )
മാനന്തവാടിയിൽ
ആർ.ടി. ഓഫീസ് ജീവനക്കാരിയെ
ആത്മഹത്യ ചെയ്ത നിലയിൽ
കണ്ടെത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ഡി )
ഓഫീസിൽ
കൈക്കൂലി വാങ്ങാൻ കൂട്ട്
നിൽക്കാത്തതിനാൽ ഉദ്യോഗസ്ഥർ
ഒറ്റപ്പെടുത്തിയതിനെ തുടർന്നാണ്
ജീവനക്കാരി ആത്മഹത്യ ചെയ്തതെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേൽ
കുറ്റക്കാർക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ഇ )
ഇത്തരം
സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ
നടപടികൾ സ്വീകരിക്കുമോ?
1843.
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതിയ
വാഹനങ്ങളുടെ രജിസ്ട്രേഷന്‍
സംബന്ധിച്ച് പ്രത്യേക സംവിധാനം
നടപ്പാക്കിയിട്ടുണ്ടാേ; വാഹന
രജിസ്ട്രേഷനും അനുബന്ധ
സേവനങ്ങള്‍ക്കുമായി ആധാര്‍
അധിഷ്ഠിത ഫേസ് ലെസ് സംവിധാനം
നടപ്പാക്കുന്നതിലൂടെ വാഹന
ഉടമകള്‍ക്ക് എന്തെല്ലാം
സേവനങ്ങളാണ് ലഭ്യമാകുക;
വിശദമാക്കാമാേ;
(
ബി )
പ്രവാസി
മലയാളികള്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
ഡ്രെെവിംഗ് ലെെസന്‍സ്
പുതുക്കുന്നതിനും ലെെസന്‍സ്
സംബന്ധമായ മറ്റ് സേവനങ്ങള്‍
ലഭിക്കുന്നതിനുമുള്ള
നടപടിക്രമങ്ങളില്‍
മാറ്റംവരുത്തിയിട്ടുണ്ടാേ;
വിശദാംശങ്ങള്‍ നല്‍കാമാേ;
(
സി )
ഡ്രെെവിംഗ്
ലെെസന്‍സുകളും രജിസ്ട്രേഷന്‍
സര്‍ട്ടിഫിക്കറ്റുകളും ഡെലിവറി
ചെയ്യുന്നതിനായി പുതിയ പദ്ധതി
ആരംഭിച്ചിട്ടുണ്ടാേ;
വിശദാംശങ്ങള്‍ നല്‍കാമാേ?
1844.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ
വടവുകോട്-പുത്തന്‍കുരിശ്
ഗ്രാമപഞ്ചായത്തിലെ
പുറ്റുമാനൂരില്‍ നിര്‍മ്മിച്ച
ഓട്ടോമേറ്റഡ് ഡ്രെെവിംഗ്
ടെസ്റ്റ് ട്രാക്ക് സംവിധാനം
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ കാരണം
എന്തെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സംവിധാനത്തിന്റെ പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1845.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അടുത്ത
വർഷം മുതൽ രാജ്യമൊട്ടാകെ
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ്
സ്റ്റേഷനുകൾ ആരംഭിക്കാൻ കേന്ദ്ര
സർക്കാർ തീരുമാനിച്ചിരിക്കുന്ന
സാഹചര്യത്തിൽ സംസ്ഥാനത്തു ഇത്
പൊതു മേഖലയിൽ മാത്രമായിട്ടാണോ
അതോ സ്വകാര്യ
പങ്കാളിത്തത്തോടെയാണോ
ആരംഭിക്കുന്നത് എന്നത്
സംബന്ധിച്ചു സർക്കാർ നയപരമായ
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സ്വകാര്യ
പങ്കാളിത്തത്തോടെയാണെങ്കിൽ
അതിനുള്ള നിബന്ധനകൾ,
നടപടിക്രമങ്ങൾ എന്നിവ
വിശദമാക്കാമോ?
1846.
ശ്രീ
ജി എസ് ജയലാൽ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡുകളിലെ ഗതാഗത കുരുക്കുകൾ
അനുദിനം വർദ്ധിച്ചുവരുന്ന
സാഹചര്യത്തിൽ
ചരക്കുനീക്കത്തിനായി
ജലഗതാഗതത്തെ
ആശ്രയിക്കുന്നതിനുളള സാധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
താരതമ്യേന
മലിനീകരണവും ചെലവും കുറഞ്ഞ
ജലഗതാഗത സംവിധാനത്തിലൂടെ
ചരക്കുഗതാഗതത്തെ
പ്രോത്സാഹിപ്പിക്കുന്നതിനായി
പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
ദേശീയ
ജലപാതയുടെ സാധ്യതകൾ പരമാവധി
പ്രയോജനപ്പെടുത്തിക്കൊണ്ട്
ജലമാർഗ്ഗമുള്ള
ചരക്കുനീക്കത്തിന് ബാർജ് സർവീസ്
ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(
ഡി )
വലിയ
കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള
സാധന സാമഗ്രികൾ കയറ്റിക്കൊണ്ടു
പോകുവാൻ ഉതകുന്ന തരത്തിലുള്ള
സോളാർ ഇലക്ട്രിക് റോ-റോ സർവീസ്
ആരംഭിക്കുന്നതിനെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
|
|
|
|
|
|
|
|