|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*301.
ശ്രീമതി
ദെലീമ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന് ഏകീകൃത
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ
രൂപീകരണം എപ്രകാരം
പ്രയോജനപ്പെടുമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
(
ബി )
ഓരോ
തദ്ദേശ സ്വയംഭരണ
സ്ഥാപനത്തിന്റെയും ജില്ല
ഒന്നാകെയുമുള്ള പദ്ധതി ആസൂത്രണം
കൂടുതല്‍ കാര്യക്ഷമവും
ഫലപ്രദവുമാക്കാന്‍ ഏകീകൃത
തദ്ദേശ സ്വയംഭരണ വകുപ്പ്
രൂപീകരണത്തിലൂടെ സാധ്യമാകുമോ
എന്ന് അറിയിക്കാമോ;
(
സി )
സംസ്ഥാന
സര്‍ക്കാരിന്റെയും കേന്ദ്ര
സര്‍ക്കാരിന്റെയും വിവിധ
പ്രാദേശിക വികസന പദ്ധതികളുടെ
നിര്‍വ്വഹണം കാലവിളംബം
ഒഴിവാക്കി കാര്യക്ഷമവും
ഫലപ്രദവുമാക്കുന്നതിന് പുതിയ
സംവിധാനത്തിലൂടെ സാധ്യമാകുമോ;
വിശദമാക്കുമോ?
*302.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-ൽ
മുഖ്യമന്ത്രി യു.എ.ഇ. സന്ദർശനം
നടത്തിയ വേളയിൽ കേരളത്തിൽ
നിന്ന് നയതന്ത്ര ചാനൽ മുഖേന
മുഖ്യമന്ത്രിക്ക് അയച്ചതായി
പറയപ്പെടുന്ന ബാഗേജ്
മുഖ്യമന്ത്രിയോ
അദ്ദേഹത്തിനുവേണ്ടി
മറ്റാരെങ്കിലുമോ
കൈപ്പറ്റിയിരുന്നോയെന്ന്
വ്യക്തമാക്കാമോ; വിശദാംശം
നൽകുമോ;
(
ബി )
എങ്കില്‍
മുഖ്യമന്ത്രിക്ക് ബാഗേജ്
അയയ്ക്കുന്നതിനായി നയതന്ത്ര
ചാനൽ തെരഞ്ഞെടുക്കാനുള്ള കാരണം
വ്യക്തമാക്കുമോ;
(
സി )
മറ്റൊരു
രാജ്യത്തിന്റെ നയതന്ത്ര ചാനൽ
വഴി ബാഗേജ് കൊടുത്തയക്കുമ്പോൾ
പാലിക്കേണ്ട നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്നും പ്രസ്തുത
നടപടിക്രമങ്ങൾ ഇക്കാര്യത്തിൽ
പാലിച്ചിരുന്നോയെന്നും
വിശദമാക്കാമോ?
*303.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
എം രാജഗോപാലൻ
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മതേതര
ജനാധിപത്യ മൂല്യങ്ങളെ
ദുര്‍ബലപ്പെടുത്തുന്ന
തരത്തിലുള്ള കേന്ദ്ര ഭരണ
നേതൃത്വത്തിന്റെ
നയപരിപാടികളില്‍ നിന്ന്
പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട്
ഒരു കൂട്ടരും അത്തരക്കാരെ
എതിര്‍ക്കാനെന്ന വ്യാജേന
മറ്റൊരു കൂട്ടരും സമൂഹത്തില്‍
അരക്ഷിതാവസ്ഥ സൃഷ്ടിച്ച്
വര്‍ഗ്ഗീയതയും തീവ്രവാദവും
വളര്‍ത്താന്‍ സംസ്ഥാനത്ത്
നടത്തുന്നതായി പറയപ്പെടുന്ന
പ്രവര്‍ത്തനങ്ങള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
നിയന്ത്രിക്കുന്നതിന് ശക്തമായ
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഒരു
സംഘടന മൂവായിരത്തിലധികം പേരെ
സായുധ പരിശീലനം നല്‍കി
അക്രമോത്സുകരാക്കിയിട്ടുണ്ടെന്ന്
പറയപ്പെടുന്ന വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍ തീവ്രവാദ
പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കുന്നതിന് പ്രത്യേകം
ജാഗ്രത പുലര്‍ത്തുമോ;
(
സി )
നെയ്യാറ്റിന്‍കരയില്‍
ഒരു സംഘടനയുടെ കൂട്ട
മാര്‍ച്ചില്‍ പെണ്‍കുട്ടി
വാളേന്തി പ്രകടനം നടത്തിയതും
വാളേന്തിയത് സ്വയരക്ഷയ്ക്ക്
വേണ്ടിയാണെന്ന് ഒരു കേന്ദ്ര
സഹമന്ത്രി
പ്രസ്താവിച്ചതുമായുള്ള
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍
പരിശോധന നടത്തി മാതൃകാപരമായ
നടപടി ഉറപ്പാക്കുമോ?
*304.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
സി എച്ച് കുഞ്ഞമ്പു
ഡോ.കെ.ടി.ജലീൽ
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവാസികളുടെ പ്രശ്നങ്ങളില്‍
കാര്യക്ഷമവും ഫലപ്രദവുമായ
ഇടപെടല്‍ നടത്തുന്നതിന്
അവരെക്കുറിച്ചുള്ള കൃത്യമായ
വിവരങ്ങള്‍ ലഭിക്കേണ്ടത്
അനിവാര്യമായതിനാല്‍ സമഗ്രമായ
വിവര ശേഖരണം നടത്തുന്നതിന്
പദ്ധതിയുണ്ടോ;
(
ബി )
പ്രവാസികളുടെ
സുരക്ഷയ്ക്കും ക്ഷേമത്തിനുമുള്ള
സര്‍ക്കാരിന്റെ
പ്രവര്‍ത്തനങ്ങളെ
ദുര്‍ബലപ്പെടുത്തുന്ന
തരത്തിലുള്ള ഇടപെടലുകള്‍ ചില
പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍
നടത്തുന്നതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്തരത്തിലുള്ള
പ്രവര്‍ത്തനങ്ങളെ അതിജീവിച്ച്
ആഗോളതലത്തിലുള്ള പ്രവാസികളുടെ
സംരക്ഷണത്തിനായി ലോക കേരള സഭ
വിജയകരമായി നടത്താനായിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(
സി )
വിദേശ
രാജ്യങ്ങളിലേയ്ക്ക്, വിശേഷിച്ച്
മധ്യപൂര്‍വ്വേഷ്യന്‍
രാജ്യങ്ങളിലേയ്ക്ക്
അടിമപ്പണിയ്ക്കായി
കടത്തുന്നതായുള്ള വാര്‍ത്തകളുടെ
അടിസ്ഥാനത്തില്‍ അത്തരം
സംഘങ്ങളെ കര്‍ശനമായി
നിയന്ത്രിക്കുന്നതിന് വകുപ്പ്
മുന്‍കൈ എടുക്കുമോ;
സംസ്ഥാനത്തുള്ള സര്‍ക്കാര്‍
അംഗീകൃത റിക്രൂട്ട്മെന്റ്
ഏജന്‍സികളെക്കുറിച്ച്
ജനങ്ങള്‍ക്ക് വിവരം
ലഭ്യമാക്കാനും വ്യാജ
ഏജന്‍സികളുടെ കെണിയില്‍
വീഴാതിരിക്കുന്നതിനും ആവശ്യമായ
നടപടികള്‍ സ്വീകരിക്കുന്നുണ്ടോ?
*305.
ശ്രീ.
കെ. ബാബു (നെന്മാറ)
ഡോ
സുജിത് വിജയൻപിള്ള
ശ്രീ
ഡി കെ മുരളി
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേശീയ
കുടുംബാരോഗ്യ സര്‍വ്വേപ്രകാരം
സംസ്ഥാനത്ത് സ്ത്രീകളില്‍ 38
ശതമാനവും പുരുഷന്‍മാരില്‍ 36.5
ശതമാനവും അമിത
വണ്ണമുള്ളവരാണെന്ന കണ്ടെത്തലിനെ
തുടര്‍ന്ന് ജീവിതശൈലി രോഗ
നിയന്ത്രണത്തിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
30 വയസ്സിന്
മുകളിലുള്ളവരുടെയെല്ലാം വിവരം
ശേഖരിച്ച് ജീവിതശൈലി രോഗ
രജിസ്‍ട്രി
തയ്യാറാക്കുന്നുണ്ടോ; ഇതിന്റെ
അടിസ്ഥാനത്തിലുള്ള
തുടര്‍പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(
സി )
മൊബൈല്‍
ആപ്ലിക്കേഷനുപയോഗിച്ച്
ജീവിതശൈലി രോഗ നിര്‍ണയത്തിന്
പദ്ധതിയുണ്ടോ; എങ്കില്‍ ഇതിന്റെ
നേട്ടങ്ങള്‍ എന്തൊക്കെയെന്ന്
അറിയിക്കാമോ?
*306.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെ വിദേശ
സന്ദർശനവേളയിൽ
അദ്ദേഹത്തിനുവേണ്ടി യു.എ.ഇ.
കോൺസുലേറ്റ് മുഖേന
ബാഗ്/പാക്കേജ് അയച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ; എങ്കിൽ
പ്രസ്തുത ബാഗ്/പാക്കേജ്
കൈപ്പറ്റിയത് ആരാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
മുഖ്യമന്ത്രിയ്ക്ക്
ബാഗ്/പാക്കേജ് അയക്കുന്നതിന്
നയതന്ത്ര ചാനൽ
തിരഞ്ഞെടുക്കാനുള്ള കാരണം
വ്യക്തമാക്കുമോ;
(
സി )
മറ്റൊരു
രാജ്യത്തിന്റെ നയതന്ത്ര ചാനൽ
വഴി ബാഗ്/പാക്കേജ്
കൊടുത്തയക്കുമ്പോൾ പാലിക്കേണ്ട
നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
*307.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
വി ജോയി
ശ്രീ
എം മുകേഷ്
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ ജലപാതകളെ തമ്മില്‍
ബന്ധിപ്പിച്ചുകൊണ്ടും
ഇവയില്ലാത്ത സ്ഥലങ്ങളില്‍ പുതിയ
കനാലുകള്‍ നിര്‍മ്മിച്ചുകൊണ്ടും
സൃഷ്ടിക്കാനുദ്ദേശിക്കുന്ന
കോവളം-ബേക്കല്‍ വെസ്റ്റ്
കോസ്റ്റ് ജലപാത പദ്ധതിക്കായി
പ്രതീക്ഷിക്കുന്ന ആകെ ചെലവ്
എത്രയാണെന്ന് അറിയിക്കാമോ;
(
ബി )
കൊല്ലം-കോട്ടപ്പുറം
സെക്ടര്‍ ദേശീയ ജലപാതയായി
ഉയര്‍ത്തുന്ന പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടോ;
(
സി )
എങ്കിൽ
ഏതെല്ലാം മേഖലകളിലാണ് പുതിയതായി
കനാല്‍
നിര്‍മ്മിക്കേണ്ടതായിട്ടുള്ളതെന്നും
അവയുടെ നിര്‍മ്മാണ പുരോഗതിയും
അറിയിക്കാമോ;
(
ഡി )
വെസ്റ്റ്
കോസ്റ്റ് ജലപാതയ്ക്കായി ഒഴിപ്പിക്കേണ്ടി
വരുന്ന വീടുകളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
ജലപാതയ്ക്കായി സ്ഥലം
ഏറ്റെടുക്കുന്നതിന് പാക്കേജ്
തയ്യാറാക്കിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
*308.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
എം.പി. യുടെ കൽപ്പറ്റയിലെ ഓഫീസ്
അടിച്ച് തകർത്ത കേസ്സിൽ അന്വേഷണ
ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഈ
സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനും
ഇന്റലിജൻസിനും വീഴ്ച ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
ഓഫീസ്
തകർത്ത സംഭവത്തിലെ പ്രതികളെ
മുഴുവൻ കണ്ടെത്തി അറസ്റ്റ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
പ്രതികളുടെ രാഷ്ട്രീയ ബന്ധം
വ്യക്തമാക്കുമോ?
*309.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീമതി
കെ.കെ.രമ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രി യു.എ.ഇ.
സന്ദർശിച്ച അവസരത്തിൽ യു.എ.ഇ.
കോൺസുലേറ്റ് ഉദ്യോഗസ്ഥർ മുഖേന
മുഖ്യമന്ത്രിക്ക് ബാഗേജ് അയച്ച്
നൽകിയിട്ടുണ്ടോ; എങ്കിൽ ബാഗേജ്
കൈപ്പറ്റിയത് ആരാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
എങ്കില്‍
മുഖ്യമന്ത്രിക്ക് ബാഗേജ്
അയയ്ക്കുന്നതിന് വേണ്ടി
നയതന്ത്ര ചാനൽ
തെരഞ്ഞെടുക്കാനുള്ള കാരണം
വ്യക്തമാക്കുമോ;
(
സി )
എങ്കില്‍
ഈ ബാഗേജ് കോൺസുലേറ്റിലെ
ജീവനക്കാർ ആരിൽ നിന്ന്
വാങ്ങണമെന്നാണ്
നിർദ്ദേശിച്ചതെന്ന്
വ്യക്തമാക്കാമോ?
*310.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പോലീസ് സേനയെ
ശാക്തീകരിക്കുന്നതിന്റെ ഭാഗമായി
അടിസ്ഥാന സൗകര്യ
വിപുലീകരണത്തോടൊപ്പം ആധുനിക
സാങ്കേതിക വിദ്യകളുടെയും
നൂതനോപകരണങ്ങളുടെയും പ്രയോഗം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
പോലീസ് സ്റ്റേഷനുകള്‍ക്കെല്ലാം
സ്വന്തം കെട്ടിടം എന്ന ലക്ഷ്യം
കൈവരിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(
ബി )
ക്രമസമാധാന
പാലനവും കുറ്റാന്വേഷണവും
വേര്‍തിരിച്ചത് പോലീസ് സേനയുടെ
പ്രവര്‍ത്തന മികവ്
വര്‍ദ്ധിപ്പിക്കാന്‍
സഹായകരമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
സാമ്പത്തിക
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
പറയപ്പെടുന്ന പശ്ചാത്തലത്തില്‍
സാമ്പത്തിക കുറ്റകൃത്യാന്വേഷണ
വിഭാഗം പ്രത്യേകമായി
രൂപീകരിച്ചിട്ടുണ്ടോ?
*311.
ശ്രീമതി
യു പ്രതിഭ
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
വര്‍ഷത്തെ ബജറ്റില്‍ നെല്ലിന്റെ
സംഭരണ വില 28.20 രൂപയായി
പ്രഖ്യാപിച്ചിരുന്നോ;
നെല്ലിന്റെ സംഭരണ വില
കുറച്ചതായി ചില മാധ്യമങ്ങള്‍
വാര്‍ത്ത നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
പ്രഖ്യാപിത വിലയില്‍
സര്‍ക്കാര്‍ എന്തെങ്കിലും കുറവ്
വരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
രാജ്യത്ത്
നെല്ലിന് ഏറ്റവും ഉയര്‍ന്ന
സംഭരണ വില നല്‍കുന്നത്
കേരളത്തിലാണോ എന്ന്
അറിയിക്കാമോ; അയല്‍
സംസ്ഥാനങ്ങളിലെ സംഭരണ വില
എത്രയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഭൂമി
പാട്ടത്തിനെടുത്ത് കൃഷി
ചെയ്യുന്നവര്‍ക്ക് പ്രതിസന്ധി
സൃഷ്ടിക്കാത്ത രീതിയിലാണോ സംഭരണ
നിബന്ധനകള്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
*312.
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെ യു.എ.ഇ.
സന്ദർശന വേളയിൽ യു.എ.ഇ.
കോൺസുലേറ്റ് മുഖേന
മുഖ്യമന്ത്രിക്ക് അയച്ചതായി
പറയപ്പെടുന്ന ബാഗേജ്
മുഖ്യമന്ത്രിയോ അദ്ദേഹത്തിന്
വേണ്ടി മറ്റാരെങ്കിലുമോ
കൈപ്പറ്റിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; വിശദാംശം
നൽകാമോ;
(
ബി )
എങ്കില്‍
മുഖ്യമന്ത്രിക്ക് ബാഗേജ്
അയക്കുന്നതിന് വേണ്ടി മറ്റൊരു
രാജ്യത്തിന്റെ കോൺസുലേറ്റിന്റെ
സഹായം തേടിയത് എന്തിനാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ബാഗേജ് കൊടുത്തുവിട്ടത്
ആരാണെന്ന് വ്യക്തമാക്കാമോ?
*313.
ശ്രീ
എം രാജഗോപാലൻ
ശ്രീ
വി ജോയി
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേശീയ
ജലപാത-3 എന്നത്തേക്ക്
പൂർത്തിയാക്കാൻ കഴിയുമെന്ന്
അറിയിക്കാമോ; വിശദാംശം നൽകാമോ;
(
ബി )
ദേശീയ
ജലപാതയിൽ ഉൾപ്പെടാത്ത മറ്റ്
ഭാഗങ്ങൾ ജലപാത നിലവാരത്തിലേക്ക്
വികസിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
അറിയിക്കാമോ; വിശദാംശം നൽകാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ പൂർത്തീകരണം
സംസ്ഥാനത്തിന്റെ ഗതാഗത,
വിനോദസഞ്ചാര, വാണിജ്യ
മേഖലകളിലും പൊതു വികസനത്തിലും
ഏതെല്ലാം രീതിയിൽ
സഹായകരമാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
*314.
ശ്രീമതി
കെ.കെ.രമ
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്വർണ്ണക്കടത്ത്
കേസിലെ പ്രധാന പ്രതിയെ
പാലക്കാട്ടെ താമസസ്ഥലത്ത്
നിന്നും വിജിലൻസ് സംഘം
കസ്റ്റഡിയിൽ എടുത്തിരുന്നോ;
എങ്കിൽ ഏതു കേസിന്റെ
അനേഷണവുമായി
ബന്ധപ്പെട്ടായിരുന്നു
കസ്റ്റഡിയിൽ എടുത്തതെന്ന്
വിശദമാക്കാമോ;
(
ബി )
ഒരു
കേസിലെ പ്രതിയെ കസ്റ്റഡിയിൽ
എടുക്കുമ്പോൾ പാലിക്കണമെന്ന്
സുപ്രീം കോടതി
നിർദ്ദേശിച്ചിട്ടുള്ള
നടപടിക്രമങ്ങൾ ഈ കേസിൽ
പാലിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രതിയുടെ ഫോൺ
പിടിച്ചെടുക്കുന്നതിനും
കസ്റ്റഡിയിൽ എടുക്കുന്നതിനും
മുൻപ് നോട്ടീസ് നൽകിയിട്ടുണ്ടോ;
എങ്കിൽ അതിന്റെ തീയതി അടങ്ങുന്ന
വിശദാംശങ്ങൾ നൽകാമോ;
(
ഡി )
പ്രസ്തുത
പ്രതിയെ ചോദ്യം
ചെയ്തിരുന്നോയെന്ന്
വ്യക്തമാക്കാമോ?
*315.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
തങ്ങൾക്ക് ലഭിക്കേണ്ട വിവിധ
നികുതികൾ പിരിച്ചെടുക്കുന്നതിൽ
വീഴ്ച വരുത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
നികുതികൾ കൃത്യമായി
പിരിച്ചെടുത്ത് തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ സാമ്പത്തിക
പുരോഗതി ഉറപ്പ്
വരുത്തുന്നതിനായി എന്തെല്ലാം
നിർദ്ദേശങ്ങളാണ്
നൽകിയിരിക്കുന്നത്;
(
സി )
നികുതി
പിരിവിന്റെ പുരോഗതി
മനസ്സിലാക്കുന്നതിന് എന്തെല്ലാം
സംവിധാനങ്ങളാണ് നിലവിലുളളതെന്ന്
വിശദമാക്കുമോ?
*316.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
വി ശശി
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗുണനിലവാരമുള്ളതും കൃത്യമായ
അളവിലുള്ളതുമായ
ഭക്ഷ്യധാന്യങ്ങളും മറ്റ്
ഉപഭോക്തൃ ഉല്പന്നങ്ങളും
ജനങ്ങൾക്ക് ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്താൻ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കൺസ്യൂമർ
പ്രൊട്ടക്ഷൻ നിയമത്തിൽ
അനുശാസിക്കുന്നതനുസരിച്ച്
ഉപഭോക്താക്കൾക്ക് അവരുടെ
അവകാശങ്ങൾ പൂർണ്ണമായും
ലഭ്യമാകുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഉപഭോക്തൃകാര്യ
വകുപ്പിനെ ഭക്ഷ്യ, പൊതുവിതരണ
വകുപ്പിനോട് ചേർത്തുകൊണ്ട്
ഭക്ഷ്യ,പൊതുവിതരണ,
ഉപഭോക്തൃകാര്യ വകുപ്പ് എന്ന
പേരിൽ പുനഃസംഘടിപ്പിക്കാന്‍
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
കൺസ്യൂമർ
പ്രൊട്ടക്ഷൻ സംബന്ധിച്ച കേസുകൾ
ഓൺലൈനായി ഫയൽ
ചെയ്യുന്നതുൾപ്പെടെ ഉപഭോക്തൃ
തര്‍ക്കപരിഹാര ഫോറങ്ങളുടെ
പ്രവർത്തനം
പരിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*317.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
ലൈഫ് പദ്ധതി സംബന്ധിച്ച്
മുഖ്യമന്ത്രിയുടെ മുൻ
പ്രിൻസിപ്പൽ സെക്രട്ടറി
ഉൾപ്പെടെയുള്ളവർക്കെതിരെ
ആരോപിക്കപ്പെട്ട
ക്രമക്കേടുകളെപ്പറ്റി വിജിലൻസ്
അന്വേഷണം നടത്തിയിരുന്നോ;
പ്രസ്തുത അന്വേഷണ റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
അന്വേഷണ റിപ്പോർട്ടിലെ പ്രധാന
കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇല്ലെങ്കിൽ
അന്വേഷണം
പൂർത്തീകരിക്കുന്നതിലുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ;
(
സി )
പ്രളയ
ദുരിതബാധിതരായ ജനങ്ങളുടെ പേരിൽ
സമാഹരിച്ച പണം തട്ടിയെടുത്തതായി
കണ്ടെത്തിയിട്ടുണ്ടെങ്കില്‍
കുറ്റക്കാരെ മാതൃകാപരമായി
ശിക്ഷിക്കുവാൻ അടിയന്തര നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
*318.
ശ്രീ.
എം.വിജിന്‍
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
ഐ ബി സതീഷ്
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ്
ഓഫ് അഡ്മിനിസ്ട്രേറ്റീവ്
റിഫോംസ് ആൻഡ് പബ്ലിക്ക്
ഗ്രിവൻസസ് നടത്തിയ പഠനപ്രകാരം
ഇ-ഗവേണൻസ് സേവനം പ്രദാനം
ചെയ്യുന്നതിൽ കേരളം ദേശീയ
തലത്തിൽ ഒന്നാം സ്ഥാനത്താണെന്ന്
കണ്ടെത്തിയിരുന്നോ;
(
ബി )
ഭരണം
ജനങ്ങളിലേക്കെത്തിക്കുക എന്ന
ലക്ഷ്യത്തോടെ ആവശ്യമുള്ള
സേവനങ്ങൾ സമയ നഷ്ടമില്ലാതെ
ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്
സംസ്ഥാനത്ത്
ഏർപ്പെടുത്തിയിട്ടുള്ള ആധുനിക
സാങ്കേതിക വിദ്യാധിഷ്ഠിത
സംവിധാനത്തെക്കുറിച്ച്
വിശദമാക്കാമോ;
(
സി )
ഓഫീസുകളിൽ
കയറിയിറങ്ങാതെ ജനങ്ങൾക്ക്
ആവശ്യമുള്ള സേവനങ്ങൾ പരമാവധി
ഓൺലൈൻ വഴി സൗജന്യമായി
ലഭ്യമാക്കാനായിട്ടുണ്ടോ;
വിശദമാക്കാമോ?
*319.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആദിവാസി
മേഖലകളിൽ മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും ഉപയോഗം
വർദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(
ബി )
മദ്യവും
മയക്കുമരുന്നും നൽകി ആദിവാസി
വിഭാഗങ്ങളെ ചൂഷണം ചെയ്യുന്നതായി
എക്സൈസ് വകുപ്പിന് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(
സി )
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
ഉപയോഗത്തിൽ നിന്ന് അവരെ
പിന്തിരിപ്പിക്കുന്നതിന്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
*320.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വയോജനങ്ങളുടെ എണ്ണം വർദ്ധിച്ച്
വരുന്ന സാഹചര്യത്തിൽ
വയോജനങ്ങളുടെ ആരോഗ്യ
പരിപാലനത്തിന് പര്യാപ്തമായ
രീതിയിലുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സമഗ്ര
പാലിയേറ്റീവ് വയോജന
പരിചരണത്തിന് അരികെ എന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
മെഡിക്കല്‍,
നേഴ്‌സിംഗ് കോളേജുകളിലെ
വിദ്യാര്‍ത്ഥികള്‍ക്കുളള
പാഠ്യപദ്ധതിയില്‍ പാലിയേറ്റീവ്
പരിചരണം
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സ്ക്കൂള്‍,
കോളേജ് വിദ്യാര്‍ത്ഥികളുടെ
ആഭിമുഖ്യത്തില്‍ ജില്ലകളില്‍
പാലിയേറ്റീവ് കെയര്‍ ഇന്‍
ക്യാമ്പസ് പ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നുണ്ടോ;
വിശദമാക്കാമോ?
*321.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എല്ലാ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെയും കീഴില്‍
ആധുനിക പൊതു ശ്മശാനങ്ങള്‍
നിലവിലുണ്ടോ;
(
ബി )
മലിനീകരണ
തോത് തീരെക്കുറഞ്ഞ അത്യാധുനിക
ഇലക്ട്രിക്കല്‍, ഗ്യാസ് പൊതു
ശ്മശാനങ്ങള്‍ എല്ലാ തദ്ദേശ
സ്ഥാപനങ്ങളുടെയും കീഴില്‍
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
വീടുകളിൽ
മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള
സഹചര്യം കുറഞ്ഞുവരുന്നതിനാൽ
പൊതു ശ്മശാനങ്ങള്‍
സ്ഥാപിക്കുന്നത് സംബന്ധിച്ച
നിലവിലുള്ള ചട്ടങ്ങളില്‍ ഭേദഗതി
വരുത്തി അതിനായി പ്രത്യേക
കര്‍മ്മ പദ്ധതി രൂപീകരിക്കുവാൻ
നടപടി സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
*322.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മാലിന്യ സംസ്കരണം
കാര്യക്ഷമമാക്കുന്നതിന്
മാലിന്യമുക്ത കേരളം പദ്ധതിയുടെ
നിയമാവലി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കാമോ;
(
ബി )
നിലവിലുള്ള
മാലിന്യ സംസ്കരണ സംവിധാനങ്ങള്‍
ശക്തിപ്പെടുത്തുന്നതിനും
നഗരസഭകളിലെ ഖരമാലിന്യം
ശാസ്ത്രീയവും പരിസ്ഥിതി
സൗഹൃദവുമായി സംസ്കരിക്കാനുമായി
ആരംഭിച്ചിട്ടുള്ള ഖരമാലിന്യ
പരിപാലന പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
(
സി )
നഗരസഭകളിലെയും
മുനിസിപ്പല്‍
കോര്‍പ്പറേഷനുകളിലെയും
മാലിന്യത്തിന്റെ അളവും തരവും
തിട്ടപ്പെടുത്തി
അതിനനുസരിച്ചുള്ള സംസ്കരണ
രീതികള്‍ ആവിഷ്കരിക്കാന്‍ നടപടി
ആരംഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*323.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
നഗരസഭകളിലെ സേവനങ്ങള്‍
പൂര്‍ണ്ണമായും ഓണ്‍ലൈനാക്കാന്‍
തീരുമാനിച്ചിരുന്നോ; എങ്കില്‍
ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(
ബി )
പഞ്ചായത്തുകളില്‍
കെട്ടിട നിര്‍മ്മാണത്തിനുള്ള
അനുമതി ലഭ്യമാക്കുന്നതിന്
കാലതാമസം നേരിടുന്നുണ്ടോ;
സംയോജിത തദ്ദേശ സ്വയംഭരണ
വകുപ്പിനും തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കുമായി പുതിയ
സോഫ്റ്റ്‍വെയര്‍
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(
സി )
ഇന്‍ഫര്‍മേഷന്‍
കേരള മിഷന്റെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കി തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളെ കടലാസ്
രഹിതമാക്കാനുള്ള പ്രവര്‍ത്തനം
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*324.
ശ്രീ
കെ ആൻസലൻ
ശ്രീ.
പി.വി.അൻവർ
ശ്രീ.
എം.വിജിന്‍
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഞ്ച്
വര്‍ഷത്തിനകം സംസ്ഥാനത്തെ
പൂര്‍ണ്ണമായും മാലിന്യ
മുക്തമാക്കുന്നതിന്റെ ഭാഗമായി
എല്ലാ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലും മലിനജല
സംസ്കരണത്തിന് പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; മലിനജല
സംസ്കരണ പ്ലാന്റ്
നിര്‍മ്മിക്കുന്നതിനും അതിന്റെ
പരിപാലനത്തിനുമായി പുതിയതായി
സംവിധാനമൊരുക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
ബി )
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിലൂടെ
എന്തൊക്കെ കാര്യങ്ങളാണ്
ലക്ഷ്യമിടുന്നത്; വിശദമാക്കാമോ?
*325.
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്ത്രീകളുടെയും
കുട്ടികളുടെയും വിദ്യാഭ്യാസ,
സാമൂഹിക, സാംസ്കാരിക,
സാമ്പത്തിക ഉന്നമനത്തിനുവേണ്ടി
കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച
സംസ്ഥാന സാമൂഹ്യ ക്ഷേമ
ബോര്‍ഡിന്റെ പ്രവര്‍ത്തനം
സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണമായി
നിര്‍ത്തലാക്കുന്നതിന് കേന്ദ്ര
വനിതാ-ശിശു വികസന മന്ത്രാലയം
തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം
നൽകാമോ;
(
ബി )
സംസ്ഥാന
സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ
തുടര്‍ പ്രവര്‍ത്തനവും
ബോര്‍ഡിനെ സംസ്ഥാന സര്‍ക്കാര്‍
ഏറ്റെടുത്ത് നടത്തുന്നത്
സംബന്ധിച്ച തീരുമാനവും കേന്ദ്ര
വനിതാ-ശിശു വികസന മന്ത്രാലയത്തെ
അറിയിക്കണമെന്ന
നിര്‍ദ്ദേശത്തിന്‍മേല്‍
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
സ്ത്രീകളുടെയും
കുട്ടികളുടെയും ക്ഷേമത്തിനും
ഉന്നമനത്തിനുമായുള്ള കേന്ദ്ര
സര്‍ക്കാര്‍ പദ്ധതികള്‍
നടപ്പിലാക്കേണ്ട പ്രസ്തുത
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം
കേന്ദ്ര സര്‍ക്കാര്‍
നിര്‍ത്തലാക്കുന്നതായി
പറയപ്പെടുന്ന സാഹചര്യത്തില്‍
പ്രസ്തുത സ്ഥാപനത്തെ
പൂര്‍ണ്ണമായും ഏറ്റെടുത്ത്
പുന:സംഘടിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*326.
ഡോ
സുജിത് വിജയൻപിള്ള
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കുട്ടികളുടെ ആത്മഹത്യാ നിരക്കിൽ
ഉണ്ടാകുന്ന വർദ്ധനവ്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇന്റർനെറ്റിന്റെയും
സ്മാർട്ട് ഫോണിന്റെയും
നിയന്ത്രണ വിധേയമല്ലാത്ത ഉപയോഗം
ഇതിന് കാരണമായിട്ടുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ; ആത്മഹത്യാ
പ്രവണതയ്ക്ക് പിന്നിൽ
മറ്റെന്തൊക്കെ
കാരണങ്ങളാണുള്ളതെന്ന് വിശകലനം
ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി )
കുട്ടികൾക്ക്
മാനസിക പിന്തുണ നൽകി ആത്മഹത്യകൾ
തടയുന്നതിനായി എന്തൊക്കെ
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന് വിശദമാക്കാമോ;
(
സി )
വിദ്യാഭ്യാസം,
ആരോഗ്യം തുടങ്ങി മറ്റ്
വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട്
ഇതിനായി പ്രത്യേക പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
*327.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
ആന്റണി ജോൺ
ശ്രീമതി
യു പ്രതിഭ
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഞ്ച്
വർഷത്തിനകം സംസ്ഥാനത്തെ
പൂർണ്ണമായും മാലിന്യ
മുക്തമാക്കുകയെന്ന ലക്ഷ്യം
കൈവരിക്കുന്നതിന് നടത്തുന്ന
പ്രവർത്തനങ്ങൾ വിശദമാക്കാമോ;
(
ബി )
ജലസ്രോതസ്സുകളുടെ
മലിനീകരണത്തിന്റെ മുഖ്യ
കാരണങ്ങളിലൊന്ന് ശാസ്ത്രീയമായി
സംസ്കരിക്കാത്ത ദ്രവ
മാലിന്യമാണെന്നതിനാൽ എല്ലാ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും
മലിനജല സംസ്കരണത്തിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(
സി )
ലോക
ബാങ്ക് സഹായത്തോടെയും സ്വകാര്യ
മേഖലയുടെ പങ്കാളിത്തത്തോടെയും
മാലിന്യ സംസ്കരണ പദ്ധതികൾ
വിപുലീകരിക്കാൻ
പരിപാടിയുണ്ടോയെന്ന്
അറിയിക്കാമോ?
*328.
ശ്രീ.
എം. എം. മണി
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
ഡി കെ മുരളി
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിപണിയിലെ വിലയേക്കാള്‍
കൂടുതല്‍ വില നല്‍കി
നെല്‍കര്‍ഷകരില്‍ നിന്നും
സപ്ലൈകോ മുഖേനയുള്ള നെല്ല്
സംഭരണത്തിന് സ്ഥിരം സംവിധാനം
ഒരുക്കുന്നത് പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(
ബി )
നടപ്പ്
വര്‍ഷത്തില്‍ കഴിഞ്ഞ
വര്‍ഷത്തെക്കാള്‍ സംഭരണ
വിലയില്‍ വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ; നെല്ലിന്
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന
സംഭരണ വിലയേക്കാള്‍ കൂടുതല്‍
സംസ്ഥാന സര്‍ക്കാര്‍
നല്‍കുന്നുണ്ടോ; എങ്കിൽ
ആയതിന്റെ വിശദാംശം നല്‍കാമോ;
കര്‍ഷകര്‍ക്ക് നല്‍കുന്ന
വിലയില്‍ അടുത്ത വര്‍ഷം
വര്‍ദ്ധനവ് വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
നടപ്പ്
വർഷത്തില്‍ കര്‍ഷകരില്‍ നിന്നും
എത്രത്തോളം നെല്ല് സംഭരിക്കാന്‍
ഇതിനകം കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ന്യായ
വിലയ്ക്ക് കര്‍ഷകരില്‍ നിന്നും
നെല്ല് സംഭരിക്കുന്നത് വഴി
നെല്‍കൃഷി മേഖലയില്‍ എന്തെല്ലാം
മാറ്റങ്ങളാണ്
ലക്ഷ്യമിടുന്നതെന്ന്
വിശദമാക്കാമോ?
*329.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ലോക്കപ്പ്
മർദ്ദനം ഉൾപ്പെടെയുളള
മനുഷ്യാവകാശങ്ങൾ
ലംഘിച്ചിട്ടുണ്ടോ എന്ന്
പരിശോധിക്കുന്നതിനായി പോലീസ്
സ്റ്റേഷനുകളിൽ സി.സി.ടി.വി.
ക്യാമറകൾ സ്ഥാപിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇതിനായി എന്തെല്ലാം നടപടികൾ
ഇതിനകം സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തെ
എല്ലാ പോലീസ് സ്റ്റേഷനുകളിലും
എന്നത്തേക്ക് സി.സി. ടി. വി.
ക്യാമറകൾ സ്ഥാപിക്കാൻ
കഴിയുമെന്ന് വിശദമാക്കുമോ?
*330.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
എം. എം. മണി
ശ്രീ
എം നൗഷാദ്
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആരാേഗ്യ
വകുപ്പിന് കീഴില്‍ കേരള
സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി
രൂപീകൃതമായതിന് ശേഷം വിവിധ
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്
നല്‍കിവരുന്ന സൗജന്യ
ചികിത്സയുടെ വിവരങ്ങള്‍
ലഭ്യമാക്കാമാേ; കഴിഞ്ഞ വര്‍ഷം
ആകെ എത്ര രൂപയുടെ സൗജന്യചികിത്സ
നല്‍കിയെന്നതിന്റെ കണക്കു
ലഭ്യമാണോ; അതിലേയ്ക്കുള്ള
സർക്കാർ വിഹിതം എത്രയെന്ന്
അറിയിക്കാമാേ;
(
ബി )
സര്‍ക്കാരിന്റെ
നിരന്തര ഇടപെടലിലൂടെ കാസ്പ്
പദ്ധതിക്ക് കീഴില്‍ ശ്രീചിത്ര
ഇന്‍സ്റ്റിറ്റ്യൂട്ടിനെ
ഉള്‍പ്പെടുത്താനായിട്ടുണ്ടാേ;
മികച്ച സ്വകാര്യ ആശുപത്രികളെ
കൂടി പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
എത്ര
കുടുംബങ്ങള്‍ക്ക് കാസ്പ് പദ്ധതി
പ്രകാരം ആരോഗ്യസുരക്ഷ
നല്‍കാനായിട്ടുണ്ടെന്ന കണക്ക്
ലഭ്യമാണോ; എങ്കില്‍ നല്‍കുമോ;
(
ഡി )
കാസ്പ്
പദ്ധതി ആരംഭിച്ചതിനുശേഷം
കാരുണ്യ ബെനവലന്റ് പദ്ധതി
തുടരുന്നുണ്ടാേ; പ്രസ്തുത
പദ്ധതി പരിഷ്കരിച്ചിട്ടുണ്ടാേ
എന്ന് അറിയിക്കാമോ?
|
|
|
|
|
|
|
|