|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*271.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യിൽ
ഉന്നതതല ഓഡിറ്റ് വേണമെന്നുള്ള
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
മൂവായിരത്തി
അഞ്ഞൂറ് കോടി രൂപയുടെ നിലവിലെ
നഷ്ടം നികത്താതെ ലാഭകരമായി
മുന്നോട്ട് പോകാൻ
കെ.എസ്.ആർ.ടി.സി.യ്ക്ക്
സാധിക്കില്ല എന്നത് വസ്തുതയാണോ;
വ്യക്തമാക്കുമോ;
(
സി )
എങ്കില്‍
പ്രസ്തുത നഷ്ടം നികത്താൻ
കെ.എസ്.ആർ.ടി.സി. സർക്കാരിൽ
നിന്നും സഹായം തേടിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
*272.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി.ഉമ
തോമസ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പച്ചക്കറി ഉല്പാദനത്തില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനും നല്ല ഭക്ഷണം
ഉറപ്പ് വരുത്തുന്നതിനുമായി
പുരയിട കൃഷിയുടെ ഭാഗമായുളള
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി നടപ്പാക്കുന്നുണ്ടോ;
(
ബി )
മാര്‍ക്കറ്റ്
ആവശ്യകത അനുസരിച്ച് പച്ചക്കറി
ഉല്പാദനം ക്രമീകരിക്കുന്നതിന്
പച്ചക്കറി ഉല്പാദന കലണ്ടര്‍
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
പച്ചക്കറി
കൃഷിക്കായി പ്രത്യേക കാര്‍ഷിക
മേഖലകള്‍ നിലവിലുണ്ടോ;
വ്യക്തമാക്കാമോ?
*273.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തുടരെയുണ്ടാകുന്ന കാലാവസ്ഥ
വ്യതിയാനവും പ്രകൃതി
ക്ഷോഭങ്ങളും മൂലം വിളനാശം
സംഭവിച്ച കർഷകർക്ക് അർഹമായ
നഷ്ടപരിഹാരം യഥാസമയം
നൽകുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
മുൻകാലങ്ങളെ അപേക്ഷിച്ച്
കർഷകർക്ക് കൂടുതൽ തുക
നഷ്ടപരിഹാരമായി അനുവദിക്കാൻ
കഴിഞ്ഞിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
കൃഷിനാശം
ഉണ്ടായാൽ കർഷകർക്ക് കാലതാമസം
കൂടാതെ നഷ്ടപരിഹാരം നൽകുന്നതിന്
ഇൻഷുറൻസ് വ്യവസ്ഥകൾ
പരിഷ്കരിക്കുമോ; വിശദമാക്കാമോ;
(
ഡി )
കൃഷിനാശം
വിലയിരുത്തി റിപ്പോർട്ട്
അയക്കുന്നതിനായി മൊബൈല്‍ ആപ്പ്
ഉള്‍പ്പെടെയുളള നവീന
സാങ്കേതികവിദ്യകള്‍
ഉപയോഗിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
*274.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അന്യാധീനപ്പെട്ട
വഖഫ് വസ്തുവകകൾ തിരിച്ച്
പിടിക്കുന്നതിനായി വഖഫ്
വസ്തുവകകളുടെ വിശദാംശം അടങ്ങിയ
ലിസ്റ്റ് റവന്യൂ വകുപ്പിന്
കൈമാറണമെന്ന് നിർദ്ദേശം
നൽകിയിരുന്നോ; ഇക്കാര്യത്തിൽ
വഖഫ് ബോർഡ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
അനധികൃത
കയ്യേറ്റം തടയുന്നതിനും
ഒഴിപ്പിക്കുന്നതിനും വഖഫ്
ചട്ടങ്ങളിൽ ഭേദഗതി
വരുത്തിയിട്ടുണ്ടോ; എങ്കില്‍
എന്തെല്ലാം മാറ്റങ്ങളാണ്
വരുത്തിയതെന്ന് അറിയിക്കാമോ;
(
സി )
കോവിഡ്
കാലഘട്ടത്തിൽ ടാറ്റയുമായി
ചേർന്ന് കാസർഗോഡ് ആശുപത്രി
നിർമ്മാണത്തിന് ഏറ്റെടുത്ത വഖഫ്
ബോർഡിന്റെ സ്ഥലത്തിന് പകരം
ഭൂമി നൽകുമെന്ന സർക്കാർ
വാഗ്ദാനം പാലിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
*275.
ശ്രീ
വി കെ പ്രശാന്ത്
ഡോ.കെ.ടി.ജലീൽ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റോഡുകൾക്ക് ഉൾക്കൊള്ളാവുന്ന
പരിധിക്കപ്പുറമുള്ള വാഹന
സാന്ദ്രതയും വർദ്ധിച്ച
തോതിലുള്ള വാഹനപ്പെരുപ്പവും
അപകടം വര്‍ദ്ധിപ്പിക്കുകയും
സഞ്ചാരം ദുഷ്കരമാക്കുകയും
ചെയ്യുന്നത് കണക്കിലെടുത്ത്
പൊതു ഗതാഗത സംവിധാനം
കാര്യക്ഷമമാക്കാന്‍ വേണ്ട
ഇടപെടല്‍ നടത്തുന്നുണ്ടോ; പൊതു
വാഹനങ്ങളില്‍ വെഹിക്കിള്‍
ട്രാക്കിംഗ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആകെ
വാഹനങ്ങള്‍ എത്രയെന്നും അവയില്‍
നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്ന
സ്റ്റേജ് ക്യാരേജുകള്‍,
കെ.എസ്.ആര്‍.ടി.സി.യുടെയും
സ്വകാര്യ വാഹനങ്ങളും ഉള്‍പ്പെടെ
എത്രയെന്നുമുള്ള ക്രോഡീകരിച്ച
കണക്ക് ലഭ്യമാണോ; എങ്കില്‍
നല്‍കാമോ;
(
സി )
പൊതു
ഗതാഗതം പ്രോത്സാഹിപ്പിക്കുന്ന
തരത്തില്‍ സംസ്ഥാനത്ത് സമഗ്ര
ഗതാഗത നയം രൂപീകരിക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ പുരോഗതി
അറിയിക്കാമോ?
*276.
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ മേഖലയെ
ലോകോത്തര
നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി
നൂതന വിജ്ഞാന ശാഖകളില്‍
ഫ്രാന്‍സ്, ജപ്പാന്‍, അമേരിക്ക
തുടങ്ങിയ വികസിത
രാജ്യങ്ങളുമായുള്ള
സഹകരണത്തിന്റെ സാധ്യത
തേടുന്നുണ്ടോ; വ്യക്തമാക്കാമോ;
(
ബി )
ജ്ഞാന
സമൂഹ സൃഷ്ടിയെന്ന
ലക്ഷ്യത്തിനനുരൂപമായി
സര്‍വകലാശാല നിയമങ്ങളും പരീക്ഷ
സംവിധാനവും പരിഷ്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി
രൂപീകരിച്ച കമ്മീഷനുകള്‍
പ്രവര്‍ത്തനം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രഖ്യാപിത
ലക്ഷ്യം കൈവരിക്കത്തക്ക
രീതിയില്‍ ഉന്നത
വിദ്യാഭ്യാസത്തിന്റെ ഘടനയും
ഉള്ളടക്കവും
പരിഷ്കരിക്കുന്നതിന് നിയമിച്ച
ഉന്നത വിദ്യാഭ്യാസ പരിഷ്കരണ
കമ്മീഷന്‍ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*277.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശ്രീനാരായണ
ഗുരു ഓപ്പൺ സർവ്വകലാശാലയുടെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സർവ്വകലാശാലയില്‍ കൂടുതല്‍
തൊഴിലധിഷ്ഠിത ഷോര്‍ട്ട് ടേം
കോഴ്സുകള്‍ ആരംഭിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
വിദേശങ്ങളില്‍
ഉള്‍പ്പെടെ പ്രസ്തുത
സർവ്വകലാശാലയ്ക്ക് പഠന
കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
*278.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മൃഗ സംരക്ഷണ മേഖലയില്‍
നടപ്പിലാക്കി വരുന്ന സംരംഭകത്വ
വികസന പരിപാടികള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
അലങ്കാര
പക്ഷികള്‍, മുയലുകള്‍,
നായ്ക്കള്‍ എന്നിവയുടെ പരിപാലനം
സംരംഭകത്വ സ്വഭാവത്തിലേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കാമോ;
(
സി )
ആട്,
പശു, പോത്ത് എന്നിവയുടെ
ഫാമുകള്‍ നടത്തുന്നതിനുള്ള
നിബന്ധനകള്‍ വിശദമാക്കാമോ;
ഇതിനായി സബ്‌സിഡിയോ പ്രോത്സാഹന
നടപടികളോ നിലവിൽ
നടപ്പിലാക്കുന്നുണ്ടോ എന്ന്
അറിയിക്കാമോ;
(
ഡി )
എങ്കിൽ
പ്രസ്തുത പ്രോത്സാഹന നടപടിക്ക്
മാധ്യമങ്ങളിലൂടെ എത്രമാത്രം
പ്രചാരം നൽകുന്നുണ്ടെന്ന്
വിശദമാക്കാമോ; പ്രചാരണ
പ്രവർത്തനങ്ങള്‍
ഊര്‍ജ്ജിതമാക്കാന്‍ നടപടി
സ്വീകരിക്കാമോ?
*279.
ശ്രീമതി
ദെലീമ
ശ്രീ
കെ ആൻസലൻ
ശ്രീ
ഒ . ആർ. കേളു
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷിക ഉല്പാദക സംഘടനകളുടെ
രൂപീകരണം
വ്യാപിപ്പിച്ചുകൊണ്ടും
നിലവിലുള്ളവയെ
ശാക്തീകരിച്ചുകൊണ്ടും ഉല്പാദനം
മുതല്‍ വിപണനം വരെയുള്ള
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കി കര്‍ഷകരുടെ
വരുമാനം വര്‍ദ്ധിപ്പിക്കാന്‍
പദ്ധതിയുണ്ടോ;
(
ബി )
വാണിജ്യ
സംഘടന എന്ന നിലയില്‍ ഇവയുടെ
പ്രവര്‍ത്തനം ഏത്
തരത്തിലാണെന്ന് വ്യക്തമാക്കാമോ;
(
സി )
പൊതു
ബ്രാന്‍ഡ് രൂപീകരിച്ച്
കാര്‍ഷിക ഉല്പാദക സംഘടനകൾ മുഖേന
മികച്ച വിപണി ഇടപെടലിന്
സാധ്യതയുണ്ടോ; വ്യക്തമാക്കാമോ;
(
ഡി )
കാര്‍ഷിക
മേഖലയിലെ മൂല്യ വര്‍ദ്ധിത
ഉല്പന്നങ്ങൾ നിര്‍മ്മിക്കുന്ന
സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ
നടത്തുന്ന പ്രവര്‍ത്തനങ്ങൾ
വിശദമാക്കാമോ?
*280.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡപകടങ്ങൾ വർദ്ധിച്ച്
വരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
റോഡപകടങ്ങൾ കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
(
സി )
റോഡപകടങ്ങൾ
നിയന്ത്രിക്കുന്നതുമായി
ബന്ധപ്പെട്ട് പൊതു ജനങ്ങൾക്ക്
ബോധവൽക്കരണം നടത്തുന്നതിന്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
വിഷ
ദ്രാവകങ്ങൾ, അപകടകരമായ
രാസവസ്തുക്കൾ എന്നിവ
കൊണ്ടുപോകുന്ന വാഹനങ്ങൾക്ക്
പ്രത്യേക നിയന്ത്രണങ്ങൾ
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*281.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാരിസ്ഥിതിക
പ്രാധാന്യവും ഭക്ഷ്യ സുരക്ഷയും
കണക്കിലെടുത്ത് നെല്‍കൃഷി
പ്രോത്സാഹിക്കുന്നതിനായി
നടപ്പിലാക്കുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
സുസ്ഥിര
നെല്‍കൃഷി വികസന പദ്ധതിയില്‍
ഉല്പാദനോപാധികള്‍ക്ക് സഹായം
നല്‍കിവരുന്നുണ്ടോ; നെല്‍വയല്‍
ഉടമകള്‍ക്ക് നല്‍കിവന്നിരുന്ന
റോയല്‍റ്റി തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(
സി )
സംസ്ഥാനത്ത്
നെല്ലിന്റെ താങ്ങുവില
വര്‍ദ്ധിപ്പിച്ചിരുന്നോ;
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന
നിരക്കിലാണോ സംഭരണവില
നിശ്ചയിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ഡി )
നെല്ലുല്പാദന
ബോണസ്സായും കാര്‍ഷിക
യന്ത്രോപകരണങ്ങള്‍
വാങ്ങുന്നതിനും സഹായം
നല്‍കുന്നുണ്ടോ;
വ്യക്തമാക്കാമോ?
*282.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉപഭോക്താക്കള്‍ക്ക് വിഷരഹിതമായ
പച്ചക്കറി ലഭ്യമാക്കുന്നതിനും
കര്‍ഷകര്‍ക്ക് ന്യായ വില
ലഭ്യമാക്കുന്നതിനും സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
ജൈവ ഉല്പന്നങ്ങള്‍ക്ക് വിദേശ
വിപണി നേടിയെടുക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
സി )
സംസ്ഥാനത്ത്
ജൈവം എന്ന ലേബലിൽ
ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന
പച്ചക്കറിയും പഴവും
ഓര്‍ഗാനിക്കാണോ എന്ന്
സര്‍ട്ടിഫൈ ചെയ്യുന്നതിനുള്ള
സംവിധാനം നിലവിലുണ്ടോ; വിശദാംശം
നൽകാമോ?
*283.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
ഡി കെ മുരളി
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്ഷീര മേഖലയിലെ ഉല്പാദനച്ചെലവ്
കൂടുന്നതിനുള്ള കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
കന്നുകാലികള്‍ക്കാവശ്യമായ
പരുഷാഹാരത്തിന്റെ ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വെളിപ്പെടുത്താമോ;
(
സി )
ക്ഷീരോല്പാദകരുടെ
കൂട്ടായ്മ, എസ്.എച്ച്.ജി.,
മറ്റ് സന്നദ്ധ സംഘങ്ങള്‍
എന്നിവയിലൂടെ പൊതു, സ്വകാര്യ,
വ്യക്തിഗത മേഖലയിലുള്ള
തരിശുഭൂമികളിലും ഉപയോഗശൂന്യമായ
സ്ഥലങ്ങളിലും
വാണിജ്യാടിസ്ഥാനത്തില്‍
തീറ്റപ്പുല്‍ കൃഷി
വ്യാപിപ്പിക്കുന്നതിനുള്ള
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയ്ക്കായി നല്‍കിവരുന്ന
സഹായങ്ങള്‍ വ്യക്തമാക്കുമോ?
*284.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
പി.വി.അൻവർ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റോഡപകടങ്ങളില്‍ ഭൂരിഭാഗവും
ഗതാഗത നിയമ ലംഘനം മൂലമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
അപകടകരമായ
രീതിയില്‍ വാഹനം
ഓടിക്കുന്നതുള്‍പ്പെടെയുള്ള
ഗതാഗത നിയമ ലംഘനങ്ങള്‍
കണ്ടുപിടിക്കാൻ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
സംവിധാനം ഉള്ള ക്യാമറ ശൃംഖല
പ്രാവര്‍ത്തികമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
സംസ്ഥാനത്ത്
റോഡപകടങ്ങൾ കൂടുതല്‍
ഉണ്ടാകുന്നതായി
കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ
സുരക്ഷിതമാക്കാൻ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
വാഹനങ്ങൾ
ലൈറ്റ് ഡിം
ചെയ്യാതിരിക്കുന്നതും
തീവ്രപ്രകാശമുള്ള ലൈറ്റുകള്‍
ഉപയോഗിക്കുന്നതും അപകടങ്ങൾക്ക്
മുഖ്യ കാരണമാകുന്നതിനാൽ അവ
കര്‍ശനമായി തടയുന്നതിന് വേണ്ട
നടപടികൾ സ്വീകരിക്കുമോ?
*285.
ശ്രീ
എം മുകേഷ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കായിക മേഖലക്ക് ദിശാബോധം
പകരുന്നതിന് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
കായിക
മേഖലയില്‍ കിഫ്ബി
ഫണ്ടുള്‍പ്പെടെ
ഉപയോഗിച്ചുകൊണ്ട് നടത്തുന്ന
അടിസ്ഥാന സൗകര്യ വികസന
പദ്ധതികളുടെ പുരോഗതി
അറിയിക്കാമോ;
(
സി )
കായിക
അടിസ്ഥാന സൗകര്യങ്ങളുടെ
നിര്‍മ്മാണത്തിനും
പരിപാലനത്തിനും
രൂപീകരിച്ചിട്ടുള്ള സ്പോര്‍ട്സ്
കേരള ഫൗണ്ടേഷന്റെ പ്രവര്‍ത്തനം
വ്യക്തമാക്കാമോ?
*286.
ശ്രീ
വി ജോയി
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഞ്ചിക്കോട്
കോച്ച് ഫാക്ടറി, നേമം കോച്ചിംഗ്
ടെര്‍മിനല്‍ എന്നീ പദ്ധതികളില്‍
നിന്നും പിന്മാറുകയും ശബരി
റെയില്‍ പദ്ധതി ദീര്‍ഘകാലമായി
അനുമതി നല്‍കാതെ നീട്ടിക്കൊണ്ട്
പോകുന്നതും ഉള്‍പ്പെടെയുള്ള
വികസന വിരുദ്ധ നടപടികള്‍
തിരുത്താന്‍ റെയില്‍വേ
മന്ത്രാലയത്തോട് ആവശ്യപ്പെടുമോ;
(
ബി )
അങ്കമാലി-എരുമേലി
പാതയുടെ പകുതി ചെലവ്
വഹിക്കാമെന്ന വ്യവസ്ഥ സംസ്ഥാനം
അംഗീകരിച്ചതിനെത്തുടര്‍ന്ന്
ഉണ്ടായിട്ടുള്ള പുരോഗതി
അറിയിക്കാമോ; പുതുക്കിയ
എസ്റ്റിമേറ്റ് റെയില്‍വേയുടെ
അനുമതിയ്ക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
എസ്റ്റിമേറ്റിന്റെ വിശദാംശം
അറിയിക്കാമോ;
(
സി )
ഗുരുവായൂര്‍-തിരുനാവായ
പാത, എറണാകുളം-ഷൊര്‍ണ്ണൂര്‍
മൂന്നാം പാത എന്നിവയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ?
*287.
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇറച്ചി, മുട്ട ഉല്പാദനത്തിൽ
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി മീറ്റ്
സ്ട്രാറ്റജിക് പ്ലാൻ നടപ്പിൽ
വരുത്തുന്നതിന്
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കാമോ;
(
ബി )
പൊതുമേഖല
സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ്
ഓഫ് ഇന്ത്യയുടെ
ഉല്പന്നങ്ങള്‍ക്ക് ആഭ്യന്തര,
അന്തർദേശീയ വിപണി
കണ്ടെത്തുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
അന്തർദേശീയ
വിപണികളിൽ ഉല്പന്നങ്ങളുടെ
ഗുണനിലവാരവും സുരക്ഷിതത്വവും
കൂടുതൽ പരിഗണിക്കപ്പെടുന്നതിനാൽ
മീറ്റ് പ്രോഡക്ട്സ് ഓഫ്
ഇന്ത്യയുടെ മാംസ ഉല്പന്നങ്ങളുടെ
ഗുണനിലവാര പരിശോധന
കാര്യക്ഷമമായി നടത്തുന്നതിന്
എന്തെല്ലാം സംവിധാനങ്ങളാണ്
നിലവിലുളളതെന്ന് അറിയിക്കാമോ;
(
ഡി )
മീറ്റ്
പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ
ഉല്പന്നങ്ങൾ ഹോം ഡെലിവറിയായി
എത്തിക്കുന്നത് പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
*288.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീമതി.ഉമ
തോമസ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധിയുടെ കാലഘട്ടത്തിൽ
ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ
കുറവായതിനാൽ ഉന്നത വിദ്യാഭ്യാസ
മേഖലയിൽ പ്രതിസന്ധി ഉണ്ടായതായി
പറയപ്പെടുന്നത് ഗൗരവത്തോടെ
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
ഇതുസംബന്ധിച്ച് എന്തൊക്കെ
പരിഹാര നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
അദ്ധ്യാപന, പഠന പ്രക്രിയ
ഡിജിറ്റൈസ് ചെയ്യുന്ന പ്രവൃത്തി
കാര്യമായ പുരോഗതി
കൈവരിച്ചിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
വേഗത്തിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
സർവ്വകലാശാലകളും
കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും ലേണിങ്
മാനേജ്മെന്റ് സിസ്റ്റം
സ്ഥാപിക്കുവാൻ
സാധിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
*289.
ശ്രീ.
എച്ച്. സലാം
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
വി ജോയി
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ മേഖലയിലെ
എന്‍റോള്‍മെന്റ് റേഷ്യോ
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ; ഇത്
അഖിലേന്ത്യ ശരാശരിയിലും
കൂടുതലാണോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
എന്‍റോള്‍മെന്റ് റേഷ്യോ
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി സര്‍വകലാശാലകളില്‍
ബിരുദ, ബിരുദാനന്തര ബിരുദ
സീറ്റുകളും ഗവേഷണ ഗൈഡുകളുടെ
എണ്ണവും ഗവേഷണ സീറ്റുകളും
വര്‍ദ്ധിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
സര്‍വ്വകലാശാലകള്‍ക്കുള്ളില്‍
ഇന്റര്‍ യൂണിവേഴ്സിറ്റി
സെന്ററുകളും സ്കൂളുകളും
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
എന്തൊക്കെ കാര്യങ്ങളാണ് ഇതുവഴി
ലക്ഷ്യമിടുന്നത്; വിശദമാക്കാമോ?
*290.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാർഷിക മേഖലയിൽ നിന്നുള്ള മൊത്ത
മൂല്യവർദ്ധന കുറഞ്ഞുവരുന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വനമേഖലയുമായി
ചേർന്ന് കിടക്കുന്ന
കൃഷിഭൂമിയുള്ള കർഷകർക്ക്
വന്യജീവി ആക്രമണത്തിൽ നിന്നും
വിള സംരക്ഷണം ലഭിക്കാത്തത്
ഇതിന് കാരണമായി കരുതുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
2013-14
കാലയളവില്‍ 12.37
ശതമാനമായിരുന്ന കാർഷിക മേഖലയിലെ
മൂല്യവർദ്ധന 2021-ൽ 8.03
ശതമാനമായി കുറഞ്ഞതിന്റെ
കാരണങ്ങൾ പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
എങ്കിൽ
കാർഷിക മേഖലയെ
പുനരുജ്ജീവിപ്പിക്കാൻ
എന്തെല്ലാം സമഗ്ര പദ്ധതികളാണ്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
*291.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതു ഗതാഗതം ശക്തിപ്പെടുത്താന്‍
സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ലാഭത്തില്‍
ഓടിയിരുന്നതും ജനങ്ങള്‍ക്ക്
വളരെ ഉപകാരപ്രദവുമായിരുന്ന
നിര്‍ത്തലാക്കിയ
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
*292.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
എം. എം. മണി
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍ക്കും
സംസ്ഥാനത്തിനുള്ളിലെ ദീര്‍ഘദൂര
യാത്രകള്‍ക്കും സ്വകാര്യ
കോണ്‍ട്രാക്ട് വാഹനങ്ങൾ അമിത
ചാര്‍ജ് ഈടാക്കുകയും
യാത്രക്കാര്‍ക്ക് വേണ്ട
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താതിരിക്കുകയും
യാത്രക്കാരോട് അപമര്യാദയായി
പെരുമാറുകയും ചെയ്യുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ദീര്‍ഘദൂര,
അന്തര്‍ സംസ്ഥാന യാത്രക്കായി
കിടക്കയാത്രയുൾപ്പടെയുള്ള
മികച്ച യാത്രാ സൗകര്യങ്ങളോടെ
കെ-സ്വിഫ്റ്റ് സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
നിലവില്‍ എത്ര ബസ്സുകളാണ്
പ്രസ്തുത സര്‍വ്വീസ്
നടത്തുന്നതെന്ന് അറിയിക്കാമോ;
(
സി )
അയല്‍
സംസ്ഥാന നഗരങ്ങൾ ഉള്‍പ്പെടെ
പ്രധാന നഗരങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട് കൂടുതല്‍
ബസ് സര്‍വ്വീസ് ആരംഭിക്കുന്ന
കാര്യം
പരിശോധിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(
ഡി )
സര്‍വ്വീസ്
നവീകരണത്തിന്റെ ഭാഗമായി
കെ.എസ്.ആര്‍.ടി.സി.യില്‍
ഇ-ഗവേണന്‍സ്
നടപ്പിലാക്കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
*293.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
മുഴുവന്‍ ഷെഡ്യൂളുകളുടെയും
ഡ്യൂട്ടി പാറ്റേണ്‍
ഏകീകരിക്കുന്നതിനും
ഷെഡ്യൂളുകള്‍ ശാസ്ത്രീയമായി
പരിഷ്കരിച്ച് ജീവനക്കാരുടെ
വിഭവശേഷി പൂര്‍ണ്ണമായി
ഉപയോഗപ്പെടുത്തുന്നതിനും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.യുടെ
ഫ്ളീറ്റ് യൂട്ടിലൈസേഷന്‍ നിലവിൽ
എത്രയാണ്; അത് ദേശീയ
ശരാശരിയിലേക്ക്
വര്‍ദ്ധിപ്പിക്കുന്നതിനായി
കെ.എസ്.ആര്‍.ടി.സി.
നടപ്പിലാക്കിയ പരിഷ്കരണം
ഫലപ്രദമാണോ;
(
സി )
പഴക്കംചെന്ന
സൂപ്പര്‍ ക്ലാസ്സ് ബസ്സുകള്‍
മാറ്റുന്നതിനും പുതിയ
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനുമായി ബസ്സുകള്‍
വാങ്ങുന്നതിന് പദ്ധതിയുണ്ടോ
എന്ന് വ്യക്തമാക്കാമോ; വിശദാംശം
നൽകാമോ?
*294.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
വി ശശി
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാർഷികോല്പന്നങ്ങളില്‍ നിന്ന്
മൂല്യവർദ്ധിത ഉല്പന്നങ്ങൾ
നിർമ്മിക്കുന്നതിന് എന്തെല്ലാം
സഹായ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ
നിർമ്മാണത്തിനും അതുവഴി സുസ്ഥിര
കാർഷിക വികസനത്തിനുമായി അഗ്രോ
പാർക്കുകൾ സ്ഥാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
മൂല്യവർദ്ധിത
ഉല്പന്നങ്ങൾക്ക് വിപണി
കണ്ടെത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
വ്യക്തമാക്കാമോ?
*295.
ശ്രീ
എം രാജഗോപാലൻ
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉല്പന്നങ്ങളുടെ
വിലസ്ഥിരതയില്ലായ്മ, ന്യായമായ
വരുമാനം ലഭിക്കാത്തത്,
വരുമാനത്തിലെ സുസ്ഥിരതയില്ലായ്മ
എന്നിവ യുവജനങ്ങളെ
കാര്‍ഷികവൃത്തി
ഉപജീവനോപാധിയാക്കുന്നതില്‍
നിന്ന് വിമുഖരാക്കുന്നത്
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിക്കുമെന്ന്
അറിയിക്കാമോ;
(
ബി )
കൃഷിയിലെ
നൂതന സാങ്കേതികവിദ്യകള്‍
കര്‍ഷകരിലേക്കെത്തിക്കുന്നതിനും
കാര്‍ഷിക
യന്ത്രവല്‍ക്കരണത്തിനും
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത്;
(
സി )
കാര്‍ഷിക
മേഖലയില്‍ ചെറുകിട, ഇടത്തരം
മൂല്യവര്‍ദ്ധന സംരംഭങ്ങളും
കാര്‍ഷികോല്പന്നങ്ങളുടെ
സംസ്കരണവും
വ്യാപിപ്പിക്കുന്നതിനുള്ള
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ?
*296.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിരവധി ഇറച്ചിക്കടകൾ
തുറസ്സായതും വൃത്തിഹീനവുമായ
അന്തരീക്ഷത്തിൽ
പ്രവർത്തിക്കുന്നതും
മാലിന്യസംസ്കരണത്തിന് ഫലപ്രദമായ
മാർഗ്ഗങ്ങൾ ഇല്ലാതിരിക്കുന്നതും
മൃഗസംരക്ഷണ വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
സുരക്ഷിതവും
ആരോഗ്യകരവുമായ മാംസ
ഉല്പാദനത്തിന് കശാപ്പ്
പ്രവർത്തനങ്ങൾ, മൂല്യവർദ്ധനവ്
എന്നീ മേഖലകളിൽ ശാസ്ത്രീയ
അടിസ്ഥാന സൗകര്യങ്ങൾ
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ;
(
സി )
ശുദ്ധവും
ആരോഗ്യകരവുമായ മാംസ
ഉല്പാദനത്തിന് പര്യാപ്തമായ
രീതിയിൽ ഈ മേഖലയെ
നവീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
*297.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കാര്‍ഷിക
സ്വയംപര്യാപ്തമാക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കുമോ;
(
ബി )
കാര്‍ഷിക
മുന്നേറ്റത്തിന്റെ ആവശ്യകത
ബോധ്യപ്പെടുത്തുന്നതിന്
സ്കൂള്‍, കോളേജ് തലങ്ങളില്‍
ഉള്‍പ്പെടെ പ്രത്യേക
പരിപാടികള്‍ നടപ്പാക്കുമോ;
(
സി )
തോട്ടങ്ങളില്‍
ഇടവിളയായി കാര്‍ഷിക
ഉല്പന്നങ്ങള്‍ കൃഷി
ചെയ്യുന്നതിന് കൃഷി വകുപ്പ്
നടപടികള്‍ സ്വീകരിക്കുമോ;
വിശദാശം ലഭ്യമാക്കുമോ?
*298.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ഡോ
സുജിത് വിജയൻപിള്ള
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സർവ്വകാലശാല നാക് എ പ്ലസ് പ്ലസ്
അക്രഡിറ്റേഷൻ നേടി രാജ്യത്തെ
മികച്ച പത്ത് സർവ്വകലാശാലകളിൽ
ഒന്നാമതായി മാറിയത് ഉന്നത
വിദ്യാഭ്യാസ രംഗത്ത്
കുതിച്ചുചാട്ടം
സൃഷ്ടിക്കുകയെന്ന ഈ
സർക്കാരിന്റെ പ്രഖ്യാപിത
ലക്ഷ്യത്തിലേയ്ക്കുള്ള മികച്ച
ചുവടുവയ്പായി കണക്കാക്കാമോ;
(
ബി )
സംസ്ഥാനത്തെ
സർവ്വകലാശാലകളുടെ അക്കാദമിക
രംഗത്തെ മികവിനായി എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്;
അദ്ധ്യാപക ഒഴിവുകൾ
നികത്തുന്നതിനും അദ്ധ്യാപകരുടെ
സ്വയം നവീകരണ
പ്രവർത്തനങ്ങൾക്കും പരിശീലന
പരിപാടി സംഘടിപ്പിക്കുന്നുണ്ടോ;
(
സി )
കഴിഞ്ഞ
സർക്കാരിന്റെയും ഈ
സർക്കാരിന്റെയും കാലത്ത്
സർവ്വകലാശാലകളുടെ അടിസ്ഥാന
സൗകര്യ നവീകരണത്തിനും
വികസനത്തിനും കിഫ്ബി മുഖേനയും
ബജറ്റിലൂടെയും അനുവദിച്ച
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ?
*299.
ശ്രീ
എ കെ എം അഷ്റഫ്
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുവിപണിയിൽ
വിൽപന നടത്തുന്ന പച്ചക്കറികളിൽ
അനുവദനീയ പരിധിക്ക് മുകളിൽ
കീടനാശിനി അംശം ഉളളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ജൈവ
പച്ചക്കറികൾ എന്ന ലേബലിൽ
വിപണനം നടത്തുന്ന
പച്ചക്കറികളിലും കീടനാശിനി അംശം
ഉളളതായ റിപ്പോർട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പച്ചക്കറി
കൃഷിയിൽ കീടനാശിനികളുടെ ഉപയോഗം
നിയന്ത്രിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
*300.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ രംഗത്ത്
നടത്താനുദ്ദേശിക്കുന്ന
പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട്
നടക്കുന്ന പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
വിശദാംശം നല്‍കാമോ;
(
ബി )
പഠനത്തോടൊപ്പം
വരുമാനം എന്ന ആശയവുമായി
ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
(
സി )
കലാലയങ്ങളില്‍
ലിംഗനീതിയും സാമൂഹ്യനീതിയും
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
|
|
|
|
|
|
|
|