STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*181.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി.വി.അൻവർ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമേഖല സ്ഥാപനങ്ങളുടെശാക്തീകരണത്തിന്  നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാന പൊതുമേഖല വ്യവസായ സ്ഥാപനങ്ങളുടെ സമഗ്ര പുനഃസംഘടനയും ആധുനികീകരണവും സാധ്യമാക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഏര്‍പ്പെടുത്തിയ വിദഗ്ദ്ധ സമിതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രധാന നിര്‍ദ്ദേശങ്ങള്‍ അറിയിക്കാമോ;
( സി )
പൊതു മേഖലയുടെ പുനഃസംഘടനയ്ക്ക് റിയാബിന് വിപുലമായ അധികാരങ്ങള്‍ നല്‍കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാധികാരം നല്‍കുന്നതിനായി തൊഴിലാളികളുടെയും ജീവനക്കാരുടെയും നിയമനത്തിന് പ്രത്യേകം ബോര്‍ഡ് രൂപീകരിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*182.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീമതി ഒ എസ് അംബിക
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച ട്രാന്‍സ്ഗ്രിഡ് പദ്ധതിക്കെതിരെ അന്നത്തെ പ്രതിപക്ഷ നേതാവ് ലോകായുക്തയില്‍ സമര്‍പ്പിച്ച ഹര്‍ജി നിരസിക്കുകയുണ്ടായോയെന്ന് അറിയിക്കാമോ;
( ബി )
ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ഇതുവരെ കൈവരിച്ച പുരോഗതി അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി മലബാര്‍ മേഖലയിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി ആവിഷ്കരിച്ച കാസര്‍ഗോഡ്-വയനാട് വൈദ്യുതി ഇടനാഴി പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*183.
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകൾക്ക് അനുകൂലമല്ലാത്തതായി പറയപ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരായി ജനകീയ പ്രതിരോധം ഉയര്‍ത്തുവാന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ ഭേദഗതിയില്‍ സഹകരണ സംഘങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകള്‍ക്കെതിരെ സംസ്ഥാനം എന്തെല്ലാം ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( സി )
ആദായ നികുതി നിയമത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് പ്രതികൂലമായ വകുപ്പുകള്‍ക്കെതിരെ സംസ്ഥാനം എന്തെല്ലാം ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
പൊതു-സ്വകാര്യ മേഖലകൾക്കൊപ്പം മൂന്നാമത്തെ മേഖലയായി സഹകരണ മേഖലയെ വളർത്തിയെടുക്കാൻ നടപടികൾ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*184.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയെ ശാക്തീകരിക്കുന്നതിനും സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിൽ ആധുനികീകരണവും പ്രൊഫഷണലിസവും നടപ്പാക്കി വാണിജ്യ ബാങ്കുകളെക്കാൾ മികച്ച സേവനം നൽകുന്നതിന് പ്രാപ്തരാക്കുന്നതിനും നടത്തുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിന് ഏകീകൃത സോഫ്‍റ്റ്‍വെയർ നിർമ്മിക്കാനുള്ള പ്രവർത്തനം നടക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ സുതാര്യത ഉറപ്പാക്കി ജനവിശ്വാസം ഊട്ടിയുറപ്പിക്കാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*185.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദ്ദീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ സാമ്പത്തിക നില ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതായി റിസർവ്വ് ബാങ്ക് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ പൊതുകടം നിശ്ചിത ക്രമത്തിൽ നിലനിർത്തണമെന്ന നിർദ്ദേശം പ്രസ്തുത റിപ്പോർട്ടിലുണ്ടോ;
( സി )
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി റവന്യൂ ചെലവുകൾ കുറയ്ക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
*186.
ശ്രീ ഡി കെ മുരളി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഊര്‍ജ്ജ കേരള മിഷന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സൗര പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; പ്രസ്തുത പദ്ധതിയില്‍ ഇതുവരെ കെെവരിക്കാനായ നേട്ടം അറിയിക്കാമാേ;
( ബി )
പുരപ്പുറ സൗരാേര്‍ജ്ജ നിലയങ്ങളില്‍ നിന്നും എത്ര മെഗാവാട്ട് വെെദ്യുതി ഉല്പാദനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്; എത്ര വീടുകള്‍ക്ക് മുകളില്‍ സൗരാേര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കാനായി എന്നതിന്റെയും ആകെ ഉല്പാദന ശേഷിയുടെയും കണക്ക് ലഭ്യമാണാേ; മറ്റ് സൗരാേര്‍ജ്ജ ഉല്പാദകര്‍ വഴി എത്ര മെഗാവാട്ട് ശേഷി സ്ഥാപിതമായെന്ന് അറിയിക്കാമോ;
( സി )
ഫ്ലാേട്ടിംഗ് സാേളാര്‍ നിലയങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പുരാേഗതി അറിയിക്കാമാേ?
*187.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ നിഷ്‌ക്രിയ ആസ്തികള്‍ ഉപയോഗിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പും കൃഷി വകുപ്പുമായി ചേര്‍ന്ന് പദ്ധതികൾ നടപ്പാക്കുന്നതിന് എന്തെങ്കിലും ആലോചനകള്‍ നടന്നിട്ടുണ്ടോ; ഇത് പ്ലാനിങ് ബോര്‍ഡിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ കൂടി സഹകരിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
സംസ്ഥാനത്ത് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങളുടെ നിഷ്‌ക്രിയ ആസ്തികള്‍ ഉപയോഗിക്കുന്നതിലൂടെ മെച്ചമുണ്ടാകുമെന്ന് വിശകലനം ചെയ്തിട്ടുണ്ടോ; ഇതിന് എന്തൊക്കെ നിബന്ധനകളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്‌;
( ഡി )
കാര്‍ഷിക മേഖലയുടെ വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണമേഖലയും കൃഷി വകുപ്പും സംയുക്തമായി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഒരു സംയുക്ത സമിതിയെ നിയോഗിക്കാമോ?
*188.
ശ്രീ കെ ആൻസലൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇത്തവണത്തെ സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ ലക്ഷ്യമിട്ടതിലും 21 ശതമാനം അധികം നിക്ഷേപം സമാഹരിക്കാനായത് സഹകരണ മേഖലയിലുള്ള ജനവിശ്വാസം നിലനിര്‍ത്താനായതിന്റെ പ്രതിഫലനമായി വിലയിരുത്തുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും കുറ്റമറ്റതാക്കുന്നതിന് നിയമ പരിഷ്കാരങ്ങളും ആധുനികീകരണവും ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*189.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. പി. ടി. എ. റഹീം
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആധാരം രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സമയ നഷ്ടമില്ലാതെ ലഭ്യമാക്കാന്‍ സ്വീകരിച്ചിട്ടുള്ള ആധുനികീകരണ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
ഹാജരാക്കുന്ന ദിവസം തന്നെ ആധാരം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി തിരികെ നല്‍കുന്നതിനും ആധാര പകര്‍പ്പുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനും സാധ്യമായിട്ടുണ്ടോ;
( സി )
സബ്‍രജിസ്ട്രാര്‍ ഓഫീസുകളെല്ലാം കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനും ഓഫീസുകളുടെ നവീകരണം പൂര്‍ത്തിയാക്കുന്നതിനും കഴിഞ്ഞിട്ടുണ്ടോ; ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനത്തിലെ പുരോഗതി അറിയിക്കാമോ?
*190.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. പി.പി. സുമോദ്
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ള സ്റ്റാര്‍ട്ട്- അപ്പുകള്‍ എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; കഴിഞ്ഞ സര്‍ക്കാര്‍ 2016-ല്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ സ്റ്റാര്‍ട്ട്- അപ്പുകളിലെ നിക്ഷേപം എത്രയായിരുന്നു; വിശദമാക്കുമോ;
( ബി )
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്റ്റാര്‍ട്ട്- അപ്പുകളില്‍ നിന്ന് ടെണ്ടറിലൂടെയുള്ള പൊതു സംഭരണ പരിധി വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടോ;
( സി )
ടെക്നോളജി സംരംഭങ്ങളിലും സ്റ്റാര്‍ട്ട്- അപ്പുകളിലും നിക്ഷേപം സമാഹരിക്കുന്നതിനായി സംഘടിപ്പിച്ച ഇഗ്‍നൈറ്റ് 2022-ന്റെ ഭാഗമായി ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ വിശദീകരിക്കാമോ?
*191.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നത് എപ്രകാരമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന നിരവധി കെട്ടിടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഈ സാഹചര്യത്തിൽ പ്രസ്തുത പ്രവൃത്തികളുടെ പരിശോധന കർശനമാക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
തൃശൂർ ചെമ്പൂച്ചിറയിൽ സ്‌കൂൾ കെട്ടിടത്തിന്റെ രണ്ടാം നില ബലക്ഷയത്തെ തുടർന്ന് പൂര്‍ണ്ണമായി പൊളിച്ചു നീക്കേണ്ടിവന്നത് കിഫ്‌ബി പരിശോധന വിഭാഗത്തിന് പറ്റിയ വീഴ്ച മൂലമാണോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇത്തരത്തിൽ ക്രമക്കേട് നടത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
*192.
ഡോ. എം.കെ . മുനീർ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖല വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി നിയോഗിച്ച സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സമിതിയുടെ പ്രധാന നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പൊതുമേഖല സ്ഥാപനങ്ങളെ സ്വയം പര്യാപ്തമാക്കാനും അവയുടെ സ്വയംഭരണ അവകാശം സംരക്ഷിക്കാനും സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*193.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ ഒ . ആർ. കേളു
ശ്രീ ഐ ബി സതീഷ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെദ്യുതി പ്രസരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഈ സര്‍ക്കാര്‍ ആവിഷ്കരിച്ച ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിക്കെതിരെ രാഷ്ട്രീയ പ്രേരിതമായി ചിലര്‍ നടത്തിയിട്ടുള്ള ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിലെ വസ്തുത വിശദമാക്കുമോ?
*194.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി ചോർച്ച വ്യാപകമാണെന്ന അക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ജി.എസ്.ടി. വകുപ്പിന് പുതിയ ഓഡിറ്റ് വിഭാഗം രൂപീകരിക്കുവാനും ഇന്റലിജൻസ് വിഭാഗം ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ;
( സി )
സ്ക്വാഡുകൾ വാഹനങ്ങളെ പിന്തുടർന്ന് പിടിക്കുന്നതിന് പകരം ഇന്റലിജൻസ് സംവിധാനം ശക്തമാക്കാനും ഇ–വേ ബില്ലിന്റെ കൃത്യമായ പരിശോധന നടത്താനും നടപടികൾ സ്വീകരിക്കുമോ;
( ഡി )
നടപ്പിലാക്കി അഞ്ചു വർഷം കഴിഞ്ഞിട്ടും ജി.എസ്.ടി. നടത്തിപ്പിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതില്‍ വകുപ്പ് വീഴ്ച വരുത്തിയതായി വിലയിരുത്തുന്നുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
*195.
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ ഗുണ​മേന്മ പരിശോധിക്കുന്നതിന് നിലവിൽ സംവിധാനം ഉണ്ടോ;
( ബി )
കഴിഞ്ഞ വർഷം നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഗുണനിലവാര പരിശോധനയിൽ അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് ഏതെങ്കിലും കെട്ടിടം ​​പൊളിക്കേണ്ടി വന്നിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
*196.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥർ നിരന്തരം തടസ്സങ്ങൾ സൃഷ്ടിച്ച് ബോർഡിന്റെ ദൈനംദിന പ്രവർത്തനം തടസ്സപ്പെടുത്തുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
ബോർഡിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വന്നിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
ഉദ്യോഗസ്ഥർ അച്ചടക്കം പാലിക്കുന്നതിനും മെച്ചപ്പെട്ട സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
*197.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊട്ടിവീഴുന്ന വൈദ്യുതി ലൈനിൽ നിന്നും ഷോ​ക്കേറ്റുള്ള അപകടങ്ങൾ വർദ്ധിച്ച് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ വൈദ്യുതി ബോർഡിന് ഉണ്ടാകുന്നതായി പറയപ്പെടുന്ന വീഴ്ച പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( സി )
അപകടമരണം സംഭവിക്കുന്നവരുടെ ആശ്രിതർക്ക് അർഹമായ സാമ്പത്തിക സഹായം നൽകുമോ?
*198.
ശ്രീമതി യു പ്രതിഭ
ശ്രീ വി ജോയി
ശ്രീ. എച്ച്. സലാം
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ വ്യവസായ രംഗത്ത് 2017-ല്‍ ആരംഭിച്ച രണ്ടാം കയര്‍ പുന:സംഘടനയുടെ ഫലമായുണ്ടായ ഉണര്‍വ്വ് നിലനിര്‍ത്താനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( ബി )
കയര്‍ഫെഡിന്റെ വിറ്റുവരവില്‍ റെക്കോഡ് വര്‍ദ്ധനവുണ്ടാക്കാനായിട്ടുണ്ടെങ്കിലും പര്യാപ്തമായ തോതില്‍ ഓര്‍ഡര്‍ ഇല്ലാത്തതും ഉല്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നതും കയര്‍ സംഘങ്ങളെയും ചെറുകിട ഉല്പാദകരെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത് പരിഹരിക്കുന്നതിനും തൊണ്ടിന്റെ ലഭ്യത ആവശ്യാനുസരണം ഉറപ്പാക്കുന്നതിനും ഇടപെടല്‍ ഉണ്ടാകുമോ;
( സി )
കയര്‍ മേഖലയിലെ പ്രതിസന്ധി പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ടോ?
*199.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എം. എം. മണി
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനായിരം കോടിയുടെ നിക്ഷേപവും പതിനൊന്നായിരത്തില്‍ അധികം തൊഴില്‍ അവസരങ്ങളും പ്രതീക്ഷിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ;
( ബി )
കൊച്ചി ബി.പി.സി.എല്‍. വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ആ സ്ഥാപനം മുഖ്യ നിക്ഷേപകരായി ആവിഷ്കരിച്ചിട്ടുള്ള പെട്രോ കെമിക്കല്‍ പാര്‍ക്കിനെ ഏത് തരത്തിൽ ബാധിക്കാനിടയുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
പെട്രോ കെമിക്കല്‍ വ്യവസായങ്ങളുടെ അസംസ്കൃത വസ്തുക്കളുടെ നിര്‍മ്മാണം ലക്ഷ്യമിട്ടുകൊണ്ട് 2019-ല്‍ തറക്കല്ലിട്ട പതിനൊന്നായിരത്തി ഒരുനൂറ്റി മുപ്പതു കോടി രൂപയുടെ പോളിയോള്‍സ് പദ്ധതിയില്‍ നിന്ന് ബി.പി.സി.എല്‍. പിന്മാറിയത് പെട്രോ കെമിക്കല്‍ പാര്‍ക്കിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ടോ; വിശദമാക്കാമോ?
*200.
ശ്രീ. പി. ടി. എ. റഹീം
ശ്രീ . കെ .ഡി .പ്രസേനൻ
ഡോ സുജിത് വിജയൻപിള്ള
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി മാറ്റുന്നതിന്റെ ഭാഗമായി ആരംഭിച്ച ബി ദ നമ്പർ വൺ ക്യാമ്പയിനിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശങ്ങൾ വ്യക്തമാക്കാമോ;
( ബി )
കേരള ബാങ്ക് രൂപീകരണത്തിനുശേഷം നിഷ്ക്രിയ ആസ്തി കുറയ്ക്കൽ, ബിസിനസ്സ് നിക്ഷേപം, അക്കൗണ്ടുകളുടെ എണ്ണം, വായ്പ തുടങ്ങിയ മേഖലകളിൽ എത്രത്തോളം വളർച്ചയുണ്ടായിട്ടുണ്ട്; ഇത് സംസ്ഥാനത്തെ ജനങ്ങൾക്ക് എത്രത്തോളം ഉപകാരപ്രദമായിട്ടുണ്ട്; വിശദാംശങ്ങൾ നൽകാമോ?
*201.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉല്പന്ന വൈവിധ്യവൽക്കരണം, സാങ്കേതിക വിദ്യയുടെ ആധുനികവൽക്കരണം എന്നിവയിലൂടെ സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പൊതുമേഖല സ്ഥാപനങ്ങളുടെ ഉല്പന്ന വൈവിധ്യവൽക്കരണം, ആധുനികവൽക്കരണം എന്നിവയ്ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
സാങ്കേതികവിദ്യ, വിപണനം എന്നീ കാര്യങ്ങളിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലുമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുവാൻ എന്തെല്ലാം പരിഷ്കാരങ്ങളാണ് ഏർപ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
*202.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൗരോർജ്ജ മേഖലയിലെ സംരംഭകർക്കായി പദ്ധതികള്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സൗരോർജ്ജ മേഖലയിലെ സംരംഭകർക്കായി അനെർട്ട് വഴി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ജനങ്ങളെ കൂടുതലായി സൗരോർജ്ജ പദ്ധതികളിലേക്ക് ആകർഷിക്കാനായി വിപുലമായ പ്രചാരണ പരിപാടി തയാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*203.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കിയില്‍ രണ്ടാമത്തെ ജലവൈദ്യുത നിലയം സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ; പ്രസ്തുത പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പദ്ധതി ആരംഭിക്കുന്നതിനായി ഇനി ഏതെല്ലാം ഏജന്‍സികളുടെ അംഗീകാരം ആവശ്യമാണെന്ന് അറിയിക്കാമോ; അവ എന്നത്തേക്ക് ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്; ആയതിന് വേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്ന വൈദ്യുതിയുടെ അളവ് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഒന്നാം ഘട്ടം സ്ഥാപിച്ച് 50 വര്‍ഷത്തിലധികമായ സാഹചര്യത്തില്‍ രണ്ടാം ഘട്ടത്തിലൂടെയുള്ള ഉല്പാദനം എത്രയും വേഗം ആരംഭിക്കാന്‍ നടപടി സ്വീകരിക്കാമോ?
*204.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസർവ് ബാങ്ക് നിർദ്ദേശപ്രകാരം സാമ്പത്തിക വിദഗ്ധർ തയ്യാറാക്കിയ ലേഖനത്തിൽ കടബാധ്യതകൾ വർദ്ധിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ശ്രീലങ്കയുടെ സാമ്പത്തിക തകർച്ച ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
സംസ്ഥാനത്ത് കടത്തിന്റെ വളർച്ച കഴിഞ്ഞ അഞ്ചുവർഷമായി ആഭ്യന്തര ഉല്പാദന വളർച്ചയെ മറികടന്നിരിക്കുന്നുവെന്ന് ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന സാഹചര്യത്തെ എങ്ങനെ മറികടക്കാനാകും എന്നാണ് കണക്കാക്കിയിട്ടുള്ളത്; വിശദാംശം നൽകുമോ;
( സി )
നികുതി വരുമാനത്തിൽ ഉണ്ടായ വലിയ കുറവും ധനകാര്യ മാനേജ്മെന്റില്‍ ഉണ്ടായതായി പറയപ്പെടുന്ന പാളിച്ചകളും മൂലമുള്ള സാമ്പത്തിക സമ്മർദ്ദം അതിജീവിക്കുന്നതിന് എന്തൊക്കെ തിരുത്തൽ നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*205.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഏറ്റെടുക്കുന്ന തൊഴിൽ സംരംഭങ്ങൾക്ക് പലിശ സബ്സിഡി നൽകുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സംരംഭകന്റെ വരുമാനം പരിഗണിക്കാതെ 10 ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പകൾക്ക് പരമാവധി സബ്സിഡി അനുവദിക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
ജനറൽ വിഭാഗം, മറ്റു സംവരണ വിഭാഗം, പാടശേഖര സമിതി എന്നീ കാറ്റഗറി അനുസരിച്ച് സബ്സിഡി നൽകുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ത്രിതല പഞ്ചായത്തുകളിലെ സൂക്ഷ്മ, ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് സബ്സിഡി അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ;
( ഇ )
പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഏറ്റെടുക്കുന്ന വ്യവസായങ്ങള്‍ക്ക് സ്റ്റാർട്ടപ്പ് മിഷന്റെയും ഗവേഷണ സ്ഥാപനങ്ങളുടെയും സാങ്കേതികവിദ്യ കൈമാറ്റം സാധ്യമാകുമോ എന്നറിയിക്കാമോ ?
*206.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് എല്ലാതരത്തിലുമുള്ള വ്യവസായങ്ങളുടെ ക്ലസ്റ്റര്‍ രൂപീകരിച്ചും വ്യവസായ കുതിപ്പിന് വഴിയൊരുക്കുന്നതിനായി ആസൂത്രണം ചെയ്തിട്ടുള്ള കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തിയിട്ടുണ്ടോ;
( ബി )
ഏറ്റെടുത്ത ഭൂമിയില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത വ്യവസായ ഇടനാഴിയില്‍ ആരംഭിക്കാവുന്ന വ്യവസായങ്ങളുടെ സാധ്യതകള്‍ സംബന്ധിച്ച പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടോ; ഏതൊക്കെ തരത്തിലുള്ള വ്യവസായങ്ങളുടെ ക്ലസ്റ്ററുകള്‍ വികസിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*207.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ഗ്യാരണ്ടി നിന്ന വകയിൽ വിവിധ സ്ഥാപനങ്ങൾ എടുത്തിട്ടുളള തുക സർക്കാരിന് വായ്പ എടുക്കാനുളള തുകയിൽ നിന്ന് കുറവു ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടോ;
( ബി )
ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി എപ്രകാരം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*208.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കും വികസന പദ്ധതികള്‍ക്കുവേണ്ട ഭൂമി ഏറ്റെടുക്കലിനുമായി നാളിതുവരെ കിഫ്ബി അനുവദിച്ച എഴുപതിനായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി രണ്ട് കോടിയില്‍ പരം രൂപയുടെ പദ്ധതി നിലവിൽ ഏത് ഘട്ടത്തിലാണ് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നിര്‍വ്വഹണത്തിനായി ഇതുവരെയുള്ള ധനവിനിയോഗം എത്രയാണെന്നും അവ പ്രധാനമായും ഏതൊക്കെ മേഖലകളിലാണ് ചെലവഴിച്ചതെന്നും അറിയിക്കാമോ;
( സി )
കിഫ്ബി സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച് വിശദമാക്കുമോ; പൊതു ഏജന്‍സികളുടെ ബജറ്റ് ബാഹ്യ വിഭവ സമാഹരണം സര്‍ക്കാരിന്റെ പൊതു കടത്തില്‍പ്പെടുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*209.
ശ്രീ. കെ. ജെ. മാക്‌സി
ഡോ.കെ.ടി.ജലീൽ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ കേരള ബാങ്ക് കെെവരിച്ചിട്ടുള്ള നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടാേ; വിശദമാക്കുമാേ;
( ബി )
സംസ്ഥാനത്തെ വായ്പേതര സഹകരണ സംഘങ്ങളുടെ സംരക്ഷണത്തിന് കേരള ബാങ്ക് മുഖേന പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടാേ; വ്യക്തമാക്കുമാേ?
*210.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൈദ്യുതി മേഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ വൈദ്യുതി ഉല്പാദനം ഉൾപ്പെടെയുള്ള രംഗങ്ങളിൽ സ്വീകരിച്ച ഉന്നമന നടപടികൾ വിശദമാക്കാമോ;
( ബി )
ഇടുക്കി എക്സ്റ്റൻഷൻ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാം ഘട്ട അനുമതി ലഭ്യമായിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരിസ്ഥിതി ആഘാതം പരമാവധി കുറച്ച് ഇടുക്കി എക്സ്റ്റൻഷൻ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.