|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*121.
ശ്രീമതി
കെ.കെ.രമ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യെ
വിഭജിച്ച് കെ-സ്വിഫ്റ്റ് എന്ന
പേരില്‍ ഒരു ഗതാഗത കമ്പനി
രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം വെളിപ്പെടുത്തുമോ;
(
ബി )
പ്രസ്തുത
കമ്പനിയുടെ കീഴില്‍ പുതിയ
ബസ്സുകള്‍ വാങ്ങുന്നതിനും പുതിയ
തസ്തികകള്‍ സൃഷ്ടിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്; വിശദാംശം
നൽകാമോ;
(
സി )
നിലവില്‍
നഷ്ടത്തില്‍ പ്രവർത്തിക്കുന്ന
കെ.എസ്.ആര്‍.ടി.സി.യെ
ലാഭകരമാക്കുന്നതിന് പകരം
കെ-സ്വിഫ്റ്റ് എന്ന പേരില്‍
പുതിയ കമ്പനി രൂപീകരിച്ചത്
കെ.എസ്.ആര്‍.ടി.സി.യുടെ
തകര്‍ച്ചക്ക് ആക്കം കൂട്ടുമെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
*122.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
എം മുകേഷ്
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
വാങ്ങുന്ന ഡീസലിന് വിപണി
വിലയെക്കാള്‍ എത്ര രൂപ അധികമായി
നല്‍കേണ്ടി വരുന്നുണ്ടെന്നും
പ്രതിമാസം ശരാശരി എത്ര രൂപയുടെ
അധിക ചെലവാണ് ഈ ഇനത്തില്‍
ഉണ്ടാകുന്നതെന്നും അറിയിക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍ക്ക് സ്വകാര്യ
പമ്പുകളില്‍ നിന്ന് ഇന്ധനം
നിറയ്ക്കുന്ന കാര്യം
പ്രായോഗികമാണോയെന്ന്
വെളിപ്പെടുത്താമോ;
(
സി )
കിഫ്ബി
ഫണ്ടുപയോഗിച്ച് പുതിയ
സി.എന്‍.ജി. ബസ്സുകള്‍
വാങ്ങാന്‍ തീരുമാനമായിട്ടുണ്ടോ;
(
ഡി )
നിലവിലുള്ള
ഡീസല്‍ ബസ്സുകള്‍
സി.എന്‍.ജി.യിലേക്ക് മാറ്റുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*123.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസത്തിന്റെ
ഘടനയും ഉള്ളടക്കവും
പരിഷ്‌കരിക്കുന്നതിന് ഉന്നത
വിദ്യാഭ്യാസ പരിഷ്‌കാര കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത കമ്മീഷന്റെ പഠന
റിപ്പോര്‍ട്ടുകള്‍ ലഭ്യമാണോ;
വിശദമാക്കാമോ;
(
ബി )
ക്ലാസുകളില്‍
നേരിട്ടുള്ള വിദ്യാഭ്യാസവും
കോവിഡ് കാലത്ത് നടത്തിയ
ഓണ്‍ലൈന്‍ വിദ്യാഭ്യാസവും
സംയോജിപ്പിച്ചുള്ള ടീച്ചിങ്
-ലേണിങ് സമ്പ്രദായം
പഠനാനുഭവത്തെ എങ്ങനെ
ബാധിക്കുമെന്ന് പഠിക്കാന്‍
പ്രസ്തുത കമ്മീഷനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
പരിഷ്‌കരണത്തിലൂടെ
അദ്ധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
വിഷയ-ശാഖാന്തരമില്ലാതെ അറിവും
നൈപുണ്യവും നേടിയെടുക്കാവുന്ന
വിധത്തില്‍ പാഠ്യപദ്ധതി
രൂപപ്പെടുത്തുന്നതിന്
ലക്ഷ്യമിട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
യൂ
ട്യൂബ് വഴിയുള്ളത് ഉൾപ്പെടെ
ഓണ്‍ലൈനായി ക്ലാസുകള്‍
ലഭ്യമാകുന്നത് ക്ലാസ് മുറികളിലെ
നേരിട്ടുള്ള അദ്ധ്യാപനത്തെ
എങ്ങനെയെല്ലാം
സ്വാധീനിക്കുന്നുണ്ടെന്ന്
കണ്ടെത്തുവാന്‍ പ്രസ്തുത
കമ്മീഷന് നിര്‍ദ്ദേശം നല്‍കുമോ?
*124.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എച്ച്. സലാം
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ ദേശീയ
വിദ്യാഭ്യാസ നയത്തിന്റെ ഫലമായി
ഉന്നത വിദ്യാഭ്യാസം
പണമുള്ളവര്‍ക്ക് മാത്രമായി
പരിമിതപ്പെടുത്തുന്നുവെന്ന
ആശങ്ക നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സാഹചര്യത്തില്‍ പുതിയ
നയത്തിന്റെ ചുവടുപിടിച്ച്
യു.ജി.സി.
പുറത്തിറക്കിയിരിക്കുന്ന
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പരിശോധന വിധേയമാക്കിയിരുന്നോ;
(
ബി )
അക്കാദമിക്
ബാങ്ക് ഓഫ് ക്രെഡിറ്റ് സംവിധാനം
എല്ലാ കോളേജുകളെയും
സര്‍ട്ടിഫിക്കറ്റ്
അനുവദിക്കാന്‍
അധികാരത്തോടുകൂടിയ സ്വയംഭരണ
കോളേജുകള്‍ ആയി
പരിവര്‍ത്തിപ്പിക്കാന്‍
നിര്‍ബന്ധിതമാക്കുമെന്ന ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
നാല്
വര്‍ഷ ബിരുദം ആരംഭിക്കുന്നതും
ഏത് സമയവും കോഴ്സ്
പൂര്‍ത്തിയാക്കാതെ
പുറത്തുപോകാമെന്നതും
അത്തരക്കാര്‍ക്ക്
സര്‍ട്ടിഫിക്കറ്റോ ഡിപ്ലോമയോ
ലഭിക്കുമെന്നതും താഴ്ന്ന
വരുമാനക്കാര്‍ കോഴ്സ്
പൂര്‍ത്തിയാക്കാതെ
കൊഴിഞ്ഞുപോകുന്ന നിരക്ക്
വര്‍ദ്ധിപ്പിക്കാനിടയാക്കുമെന്ന
ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കേന്ദ്ര സര്‍ക്കാരിന്റെ
പ്രസ്തുത നയം തിരുത്താന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*125.
ശ്രീ
വി ജോയി
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ട്രെയിൻ ഗതാഗതത്തിന്റെ ശരാശരി
വേഗത 40-50 കിലോമീറ്റർ
മാത്രമാണെന്നത് വസ്തുതയാണോ;
വണ്ടികളുടെ വേഗതക്കുറവും
ആവശ്യത്തിന് വണ്ടികൾ
ഇല്ലെന്നതും സംസ്ഥാനത്ത്
ട്രെയിൻ യാത്രാദുരിതം
സൃഷ്ടിക്കുന്നതിന് പരിഹാരമായി
റെയിൽവേയുടെ സഹകരണത്തോടെ
സംസ്ഥാനം സ്വന്തം നിലയിൽ വേഗ
പാതകൾ നിർമ്മിക്കാനുള്ള
പദ്ധതിയുടെ ആവശ്യകത ജനങ്ങളെ
ബോധ്യപ്പെടുത്തുന്നതിന്
വിപുലമായ പ്രചരണ പ്രവർത്തനങ്ങൾ
നടത്തുമോ;
(
ബി )
റെയിൽ
പാതയിരട്ടിപ്പ് 615 കിലോമീറ്റർ
പൂർത്തിയായിട്ടും യാത്രാ
വേഗത്തിൽ യാതൊരു
വർദ്ധനവുമില്ലെന്നത്
യാഥാർത്ഥ്യമാണോ;
(
സി )
ട്രെയിൻ
വേഗതക്കുറവിന് കാരണം പാതയിലെ
വളവുകൾ ആണെന്നതും കഴിഞ്ഞ 45
വർഷത്തിനുള്ളിൽ ഇത്തരം വളവുകളിൽ
ഒന്ന് പോലും
നിവർത്തപ്പെട്ടില്ലെന്നതും
സിൽവർ ലൈനിന്റെ ആവശ്യകത
വർദ്ധിപ്പിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
*126.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
പി.പി. സുമോദ്
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവകേരളം
എന്ന ലക്ഷ്യം
യാഥാര്‍ത്ഥ്യമാക്കുന്നതിന് ചാലക
ശക്തിയാകുംവിധം സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസരംഗം
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്തുന്നതിന്
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
ശാസ്ത്ര,
സാങ്കേതികശാസ്ത്ര രംഗത്തെ
വളര്‍ച്ചയും പഠന ഗവേഷണ
പ്രവര്‍ത്തനങ്ങളും
സമന്വയിപ്പിക്കുന്നതിന് നൂതന
പഠന വകുപ്പുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
സര്‍വ്വകലാശാലകള്‍ക്കുള്ളില്‍
ഓട്ടോണമസ് ഇന്റര്‍
യൂണിവേഴ്സിറ്റി സെന്ററുകളും
സ്കൂളുകളും സ്ഥാപിക്കാനുളള
പ്രവര്‍ത്തനത്തിന്റെ പുരോഗതി
അറിയിക്കാമോ?
*127.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
വി ശശി
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കർഷകരുടെ വരുമാനത്തിൽ അഞ്ചുവർഷം
കൊണ്ട് അന്‍പത് ശതമാനം വർദ്ധന
സൃഷ്ടിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികൾ
വിശദമാക്കാമോ;
(
ബി )
കാർഷിക
ഉല്പാദനക്ഷമത
വർദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം സഹായങ്ങളാണ്
കർഷകര്‍ക്ക് നൽകിവരുന്നത്;
വിശദമാക്കാമോ;
(
സി )
മൂല്യവർദ്ധിത
ഉല്പന്നങ്ങൾ
ഉല്പാദിപ്പിക്കുന്നതിന് കർഷകരെ
പ്രാപ്തരാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികൾ
വിശദമാക്കാമോ;
(
ഡി )
ഓരോ
വിളയുടെയും
ഉല്പാദനക്ഷമതയ്‌ക്ക് ടാർജറ്റ്
നിശ്ചയിച്ചിട്ടുണ്ടോ; ടാർജറ്റ്
കൈവരിക്കുന്നതിനായി
ശാസ്ത്രീയമായ എന്തെല്ലാം
ഇടപെടലുകളാണ്
നടത്താനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
*128.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ-സ്വിഫ്റ്റ്
കമ്പനിയ്ക്കുവേണ്ടി 455 കോടി
രൂപയുടെ കിഫ്ബി വായ്പ
ഉപയോഗിച്ച് 700 സി.എൻ.ജി.
ബസ്സുകൾ വാങ്ങുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
ഇതര
സംസ്ഥാനങ്ങൾ ഇത്തരം ബസ്സുകൾ
നഷ്ടമെന്ന് കണ്ടെത്തി
ഉപേക്ഷിച്ചതാണെന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(
സി )
സി.എൻ.ജി.
ബസ്സുകൾ വാങ്ങുന്നതിന് മുന്‍പ്
വിശദ പഠനം നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം അറിയിക്കുമോ?
*129.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാലുല്പാദനത്തില്‍
സ്വയംപര്യാപ്തതയ്ക്ക്
അടുത്തെത്താന്‍ കഴിഞ്ഞ നേട്ടം
സുസ്ഥിരമാക്കുന്നതിനും
ക്ഷീരോല്പാദനത്തിലെ ചെലവു
കുറയ്ക്കുന്നതിനും ക്ഷീരസംഭരണം
കാര്യക്ഷമമാക്കുന്നതിനും
മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍
വ്യാപിപ്പിക്കുന്നതിനും
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(
ബി )
കന്നുകാലികള്‍ക്കും
ക്ഷീര കര്‍ഷക കുടുംബങ്ങള്‍ക്കും
ഇന്‍ഷുറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
തീറ്റപ്പുല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
നല്‍കിവരുന്ന സഹായങ്ങള്‍
എന്തെല്ലാമാണ്;
(
ഡി )
മൃഗചികിത്സ
സൗകര്യങ്ങള്‍ പര്യാപ്തമായ
തോതില്‍ വിപുലപ്പെടുത്തുന്നതിന്
ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ
അറിയിക്കാമോ?
*130.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
എം നൗഷാദ്
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
പുനരുദ്ധാരണത്തിനായി പ്രൊഫ.
സുശീല്‍ ഖന്ന റിപ്പോർട്ടിലെ
ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍
നടപടികള്‍ സ്വീകരിച്ചിരുന്നോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാർക്ക് നിലവില്‍ യഥാസമയം
ശമ്പളം നല്‍കാന്‍ കഴിയാത്ത
സാമ്പത്തിക സ്ഥിതി
സംജാതമായിട്ടുണ്ടോ
എന്നറിയിയ്ക്കുമോ;
(
സി )
പ്രതിവാഹന
ജീവനക്കാരുടെ എണ്ണവും
ഇന്ധനക്ഷമതയും ദേശീയ
ശരാശരിയിലേക്കുയര്‍ത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
(
ഡി )
നിലവില്‍
ആകെയുള്ള വാഹനങ്ങളുടേയും
അവയില്‍ ഓപ്പറേറ്റ്
ചെയ്യുന്നവയുടേയും ആകെ
ജീവനക്കാരുടേയും എണ്ണം
എത്രയെന്ന് അറിയിക്കാമോ;
(
ഇ )
വാഹന
വിനിയോഗം മെച്ചപ്പെടുത്തി
സര്‍വ്വീസ് വിപുലീകരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
*131.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മൃഗസംരക്ഷണ മേഖലയുമായി
ബന്ധപ്പെട്ട് രാത്രികാലങ്ങളിൽ
ചികിത്സാ സേവനം കർഷകർക്ക്
ആവശ്യമായി വരുന്ന സാഹചര്യങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
അടിയന്തര
സാഹചര്യങ്ങളിൽ കർഷകരുടെ
വീട്ടുപടിക്കൽ മൃഗചികിത്സാ
സേവനം ലഭ്യമാക്കുന്നതിനുളള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ പ്രവർത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
മൃഗ
സംരക്ഷണ മേഖലയിലെ കർഷകർക്ക് ഏറെ
ആശ്വാസകരമാകുന്ന ഈ പദ്ധതി
കൂടുതല്‍ സേവനങ്ങൾ ഉൾപ്പെടുത്തി
വിപുലപ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*132.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
മുരളി പെരുനെല്ലി
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നാളികേരത്തിന്റെ വിലയിടിവ്
കര്‍ഷകരെ കടുത്ത
ദുരിതത്തിലാക്കിയിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം ഇടപെടല്‍
നടത്തിവരുന്നുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പച്ചത്തേങ്ങയ്ക്കുള്ള
വിപണി വില 26 രൂപയില്‍ താഴെ
മാത്രമായിരിക്കെ കിലോയ്ക്ക് 32
രൂപ നിരക്കില്‍ പച്ചത്തേങ്ങ
സംഭരിക്കാനുള്ള സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(
സി )
താങ്ങുവിലയ്ക്ക്
കൊപ്ര സംഭരിക്കുന്നതില്‍,
കേരഫെഡിനെ നാഫെഡ് ഒഴിവാക്കിയത്
കര്‍ഷകര്‍ക്ക് പ്രതിസന്ധി
സൃഷ്ടിച്ചിട്ടുള്ളതിനാല്‍ പകരം
ഏര്‍പ്പെടുത്തുന്ന
ക്രമീകരണങ്ങള്‍ അറിയിക്കാമോ?
*133.
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാർഷിക മേഖല ആശ്രയിക്കുന്ന പൊതു
കമ്പോളങ്ങളെയും അവയുടെ
പ്രവർത്തന രീതികളെയും
കുറിച്ചുള്ള സമഗ്രമായ സർവ്വേ
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സർവ്വേയുടെ പ്രധാന
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
സർവ്വേയിലൂടെ സംസ്ഥാനത്തെ
കർഷകരുടെ ഉല്പന്നങ്ങൾക്ക്
അനുയോജ്യമായ വിപണി കണ്ടെത്തുവാൻ
കഴിയുമോ; വിശദമാക്കാമോ;
(
ഡി )
കാർഷിക
വിപണിയെക്കുറിച്ചുളള വിവര
ശേഖരണംവഴി വിപണിക്ക്
അനുയോജ്യമായ ഉല്പന്നങ്ങള്‍
ഏതെല്ലാമാണെന്ന് കർഷകർക്ക്
അവബോധം നൽകുന്നതിന്
കഴിയുമോയെന്ന് വ്യക്തമാക്കാമോ?
*134.
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യെ
ലാഭത്തിലാക്കുന്നതിനുളള
നിർദ്ദേശങ്ങൾ
സമർപ്പിക്കുന്നതിനായി നിയമിച്ച
പ്രൊഫ.സുശീൽ ഖന്നയുടെ
റിപ്പോർട്ടിലെ പ്രധാന
നിർദ്ദേശങ്ങൾ
എന്തെല്ലാമായിരുന്നു;
(
ബി )
ഇവയിൽ
ഏതെല്ലാം നിർദ്ദേശങ്ങൾ
നടപ്പിലാക്കിയെന്ന്
വെളിപ്പെടുത്താമോ;
(
സി )
പ്രസ്തുത
നിർദ്ദേശങ്ങൾ പൂർണ്ണമായി
നടപ്പിലാക്കാൻ കഴിയാത്തതിന്റെ
കാരണം പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കുമോ;
(
ഡി )
കെ.എസ്.ആർ.ടി.സി.യെ
ലാഭകരമാക്കാൻ എന്തെങ്കിലും
പുതിയ നിർദ്ദേശങ്ങളുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
*135.
ശ്രീ.
എം. എം. മണി
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഭക്ഷ്യ
സ്വയംപര്യാപ്തതയിലെത്തിക്കുകയെന്ന
ലക്ഷ്യത്തോടെ എല്ലാ
കുടുംബങ്ങളെയും കൃഷിയിലേക്ക്
ആകര്‍ഷിക്കുന്നതിന് ഞങ്ങളും
കൃഷിയിലേക്ക് എന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
കര്‍ഷകര്‍ക്ക്
മാന്യമായ വരുമാനം ഉറപ്പാക്കി
കൃഷിയെ മുഖ്യ ഉപജീവന
മാര്‍ഗ്ഗമായി
രൂപപ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോ;
(
സി )
ശാസ്ത്രീയ
കൃഷിമുറകള്‍
വ്യപകമാക്കുന്നതിനൊപ്പം വിപണന
ശൃംഖല വിപുലീകരിച്ച്
വിളവെടുപ്പുകാലത്തുണ്ടാകുന്ന
വിലയിടിവ് തടയുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ?
*136.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീമതി
യു പ്രതിഭ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ട്രാൻസ്ജെൻഡറുകൾക്കായുള്ള ക്ഷേമ
പ്രവർത്തനങ്ങൾ
ഏകോപിപ്പിക്കുന്നതിനായി
പ്രത്യേക ആക്ഷൻ പ്ലാൻ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
വീട്ടിൽ
നിന്ന് പുറത്താക്കപ്പെട്ട
നിരാലംബരായ ട്രാൻസ്ജെൻഡറുകൾക്ക്
സ്വന്തമായി ജീവിതോപാധി
കണ്ടെത്തുന്നതിനും
ട്രാൻസ്ജെൻഡറുകളെ സമൂഹത്തില്‍
അംഗീകാരം ലഭിക്കുന്ന തൊഴിൽ
ചെയ്ത് ജീവിക്കാന്‍
പ്രാപ്തരാക്കുന്നതിനുമുള്ള
പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നല്‍കാമോ?
*137.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
വി ശശി
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്ഷീര സഹകരണ സംഘങ്ങളുടെ
അടിസ്ഥാന സൗകര്യങ്ങൾ
വികസിപ്പിച്ചുകൊണ്ട്
മെച്ചപ്പെട്ട സേവനങ്ങൾ
കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള
പദ്ധതികൾ പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
എല്ലാ
ക്ഷീര സംഘങ്ങളിലും പാൽ
സംഭരണത്തിനുള്ള ആധുനിക
സൗകര്യങ്ങൾ ഏര്‍പ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
ക്ഷീര
കര്‍ഷകര്‍ക്ക് ആവശ്യമായ
എന്തെല്ലാം ഉല്പാദനോപാധികളും
ആധുനിക സാങ്കേതികവിദ്യ
പരിശീലനവുമാണ് ക്ഷീര സംഘങ്ങള്‍
വഴി നല്‍കിവരുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
മികച്ച ക്ഷീര സംഘങ്ങളെ
കണ്ടെത്തി പുരസ്കാരം
നൽകുന്നതിന് പദ്ധതിയുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
*138.
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി.വി.അൻവർ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യുടെ
ശരാശരി പ്രതിമാസ ചെലവ്
എത്രയെന്ന് ഇനം തിരിച്ച്
അറിയിക്കാമോ; മേയ് മാസത്തെ
വരുമാനം എത്രയായിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
(
ബി )
സർവ്വീസ്
വിപുലീകരിച്ച് പ്രതിദിന കളക്ഷൻ
പത്ത് കോടി രൂപയായി
വർദ്ധിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കുന്നുണ്ടോ;
(
സി )
സർവ്വീസ്
വൈവിധ്യവൽക്കരണത്തിലൂടെ കൂടുതൽ
യാത്രക്കാരെ ആകർഷിക്കുന്നതിന്
സാധ്യമായിട്ടുണ്ടോ;
(
ഡി )
ടിക്കറ്റിതര
വരുമാന വർദ്ധനവിനായി എന്തെല്ലാം
മാർഗ്ഗങ്ങളാണ്
അവലംബിച്ചിട്ടുള്ളത്; ശരാശരി
പ്രതിമാസ ടിക്കറ്റിതര വരുമാനം
എത്രയാണെന്ന് വെളിപ്പെടുത്താമോ?
*139.
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീമതി
സി. കെ. ആശ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാ വയോജനങ്ങൾക്കും സാമൂഹ്യ
സുരക്ഷ ഉറപ്പുവരുത്തുന്നതിനായി
നടപ്പിലാക്കിവരുന്ന പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
വയോജന
ക്ഷേമത്തിനായി ആവിഷ്കരിച്ച
വയോമിത്രം പദ്ധതിയുടെ പ്രവർത്തന
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി പഞ്ചായത്ത്
പരിധികളിലേക്ക് കൂടി
വ്യാപിപ്പിക്കുന്നത്
ഉള്‍പ്പെടെയുളള വിപുലീകരണ
നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
വയോമിത്രം
പദ്ധതി വഴി വയോജനങ്ങൾക്ക്
നൽകുന്ന സേവനങ്ങൾ മെച്ചപ്പെട്ട
രീതിയിൽ ലഭ്യമാക്കുന്നതിനായി
വയോമിത്രം സോഫ്റ്റ്‌വെയർ
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*140.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ലോക്ഡൗണിനെ
തുടര്‍ന്ന് നിര്‍ത്തിവച്ച എല്ലാ
സര്‍വ്വീസുകളും പുനരാരംഭിക്കാൻ
കെ.എസ്.ആര്‍.ടി.സി.യ്ക്ക്
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
നിര്‍ത്തിവച്ച
എല്ലാ സര്‍വ്വീസുകൾകളും
പുനരാരംഭിക്കാൻ സാധിക്കാത്തത്
കെ.എസ്.ആര്‍.ടി.സി.യുടെ നിലവിലെ
സാമ്പത്തിക പ്രതിസന്ധിക്ക്
ആക്കം കൂട്ടി എന്നത്
വസ്തുതയാണോ;
(
സി )
ലോക്ഡൗൺ
സമയത്ത് ബസ്സുകൾ റൊട്ടേഷൻ
അടിസ്ഥാനത്തിൽ
ഉപയോഗിച്ചുകൊണ്ടിരുന്നത്
നിർത്തലാക്കാനുള്ള കാരണം
വെളിപ്പെടുത്താമോ;
(
ഡി )
ഡീസൽ
ബസ്സുകൾ ദീർഘനാൾ
ഓടിക്കാതിരുന്നാല്‍
തകരാറിലാകുമെന്നിരിക്കെ
റൊട്ടേഷൻ സംവിധാനം
അവസാനിപ്പിച്ചത് മൂലം നിരവധി
ബസ്സുകൾ നശിച്ചു പോയതായി
പറയപ്പെടുന്ന സാഹചര്യം
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ഇ )
എങ്കില്‍
ഇത് കെ.എസ്.ആര്‍.ടി.സി.യുടെ
ഭാഗത്തുനിന്നുള്ള
വീഴ്ചയാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*141.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
പി. ടി. എ. റഹീം
ശ്രീമതി
ദെലീമ
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വയോജനങ്ങൾക്ക് മരുന്നും മറ്റ്
അനുബന്ധ സാമഗ്രികളും
വീട്ടിലെത്തിച്ച് നൽകുന്നതിനായി
കാരുണ്യ @ ഹോം എന്ന പ്രത്യേക
പദ്ധതി ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പദ്ധതി വഴി
വയോജനങ്ങൾക്ക് എന്തെല്ലാം
സേവനങ്ങളും സൗകര്യങ്ങളും
ആനുകൂല്യങ്ങളുമാണ്
ലഭ്യമാക്കുന്നത്; വിശദമാക്കാമോ;
(
ബി )
മുതിർന്ന
പൗരന്മാരുടെ പ്രധാന ആവശ്യങ്ങളായ
കൃത്രിമ ദന്തങ്ങൾ, ശ്രവണ
സഹായികൾ എന്നിവ നൽകുന്നതിനുള്ള
പ്രത്യേക പദ്ധതികൾ നിലവിലുണ്ടോ;
വിശദാംശം നൽകാമോ;
(
സി )
വയോജനങ്ങളെ
പരിചരിക്കുന്ന സാന്ത്വന
പ്രവർത്തകർക്ക് ആവശ്യമായ
പരിശീലനം നൽകുന്നതിനുള്ള
കോഴ്സുകൾ ആരംഭിക്കുന്ന കാര്യം
വകുപ്പിന്റെ പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
*142.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രകൃതി ദുരന്തം,
വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ
മൂലമുണ്ടാകുന്ന കൃഷി നാശത്തിന്
വിള ഇൻഷുറൻസ് പദ്ധതി പ്രകാരം
നൽകുന്ന നഷ്ടപരിഹാര തുക
ലഭിക്കുന്നതിന് കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
(
ബി )
ഈ
പദ്ധതി പ്രകാരം ഇനിയും
കൊടുത്തു തീർക്കാനുളള
നഷ്ടപരിഹാര തുക
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
*143.
ശ്രീ
കെ ആൻസലൻ
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2011-12
-ല്‍ അനുവദിച്ച് 2019-ല്‍
തറക്കല്ലിട്ട നേമം കോച്ച്
ടെര്‍മിനല്‍ പദ്ധതി
ഉപേക്ഷിച്ചതായുള്ള വാര്‍ത്തയുടെ
നിജസ്ഥിതി അറിയിക്കാമോ;
(
ബി )
തിരുവനന്തപുരം
സെന്‍ട്രല്‍ സ്റ്റേഷനിൽ
യാര്‍ഡിന്റെ അപര്യാപ്തത കൊണ്ട്
ആവശ്യത്തിന് തീവണ്ടികള്‍
അനുവദിക്കാനാകില്ലെന്ന
റെയിൽവേയുടെ നിലപാട്
സംസ്ഥാനത്തെ റെയില്‍വേ
വികസനത്തെ പ്രതികൂലമായി
ബാധിക്കുമെന്നതിനാല്‍ പ്രസ്തുത
തീരുമാനം പുന:പരിശോധിക്കാന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
സി )
നേമം
ടെര്‍മിനലിനായി സ്ഥലം
ലഭ്യമാകാത്ത സ്ഥിതി
ഉണ്ടായിരുന്നോ;
(
ഡി )
സില്‍വര്‍
ലൈന്‍ ഉള്‍പ്പെടെയുളള
കെ-റെയില്‍ പദ്ധതികള്‍ക്ക്
റെയില്‍വേ മന്ത്രാലയം അനുമതി
നല്‍കാത്തതും റെയില്‍വേ
നേരിട്ട് വികസനം നടത്താത്തതും
സംസ്ഥാനത്ത് റെയില്‍വേ വികസനം
അസാധ്യമാക്കുന്നതിനാൽ കേന്ദ്ര
സർക്കാരിന്റെ ഈ അവഗണന
തിരുത്താന്‍ വേണ്ട സമ്മര്‍ദ്ദം
ചെലുത്തുന്നുണ്ടോ?
*144.
ശ്രീ
എം നൗഷാദ്
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ രംഗത്ത്
ബൃഹത്തായ മാറ്റങ്ങള്‍
കൊണ്ടുവരുന്നതിന് സമഗ്രമായ
പദ്ധതികള്‍ ആവിഷ്കരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ; ഇതുവഴി
എന്തൊക്കെ കാര്യങ്ങളാണ്
ലക്ഷ്യമിടുന്നത്; വിശദാംശം
നൽകാമോ;
(
ബി )
അറിവ്
നിരന്തരം സൃഷ്ടിക്കുന്നതിനും
അത് നാടിന്റെ സാമ്പത്തിക,
സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക
പുരോഗതിക്ക്
പ്രയോജനപ്പെടുത്തുന്നതിനും
ഉതകുന്ന എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
*145.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വഖഫ്
ബോർഡ് നിയമനങ്ങൾ
പി.എസ്.സി.യ്ക്ക് വിടാനുളള
നിയമത്തിൽ ഭേദഗതി വരുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ഇതുസംബന്ധിച്ച്
വിവിധ മുസ്ലീം സംഘടനകളുമായി
മുഖ്യമന്ത്രി ചർച്ച
നടത്തിയിരുന്നോ;
(
സി )
പ്രസ്തുത
ചർച്ചകളുടെ അടിസ്ഥാനത്തിൽ
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
*146.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യുടെ
പ്രവര്‍ത്തന നഷ്ടം
കുറയ്ക്കുന്നതിന് സർക്കാർ
നടത്തിവരുന്ന ഇടപെടലുകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
സ്ഥാപനത്തിന്റെ
പ്രവര്‍ത്തന കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
നടത്തുന്ന
സാങ്കേതികവിദ്യാധിഷ്ഠിതമായവ
ഉള്‍പ്പെടെയുള്ള
നവീകരണങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാര്‍ക്ക് എല്ലാ മാസവും
അഞ്ചാം തീയതിക്കകം ശമ്പളം
നല്‍കാമെന്ന് ഉറപ്പ്
നല്‍കിയിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ജീവനക്കാർക്ക് എല്ലാ മാസവും
അഞ്ചാം തീയതിക്കകം ശമ്പളം നൽകാൻ
സാധിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ഇ )
കെ.എസ്.ആർ.ടി.സി.യില്‍
ശമ്പളവും പെന്‍ഷനും എല്ലാ
മാസവും അഞ്ചാം തീയതിക്ക് മുൻപ്
നൽകാൻ നടപടികൾ സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
*147.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
ഡി കെ മുരളി
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മൂന്ന്
വർഷത്തിലധികമായി പാൽ വിലയിൽ
വർദ്ധനവുണ്ടാകാത്ത സാഹചര്യത്തിൽ
കാലിത്തീറ്റയുടെ വിലയും
മൃഗചികിത്സാചെലവും
വർദ്ധിക്കുന്നത് ക്ഷീരകര്‍ഷകരെ
പ്രതിസന്ധിയിലാക്കുമെന്നതിനാല്‍
ഗുണമേന്മയുള്ള കാലിത്തീറ്റ
ലഭ്യമാക്കുന്നതിനും
കാലിത്തീറ്റയുടെ വില
വര്‍ദ്ധിപ്പിക്കാതിരിക്കുന്നതിനും
കേരള ഫീഡ്സും മില്‍മയും
തീരുമാനിച്ചിട്ടുണ്ടോ;
ഉത്തരേന്ത്യയില്‍ നിന്നും
വെെക്കാേല്‍ ലഭ്യമാക്കാൻ
ആലാേചിക്കുന്നുണ്ടാേയെന്ന്
അറിയിക്കാമോ;
(
ബി )
ക്ഷീരാേല്പാദക
സഹകരണ സംഘങ്ങളില്‍ പാല്‍
നല്‍കുന്നവര്‍ക്ക് വര്‍ഷം
മുഴുവന്‍ സബ്സിഡി നല്‍കി ക്ഷീര
കര്‍ഷകര്‍ക്ക് ആശ്വാസമേകാനുള്ള
പദ്ധതി ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ; എങ്കിൽ
വിശദാംശം അറിയിക്കുമാേ;
(
സി )
ഉല്പാദന
ക്ഷമത വര്‍ദ്ധിപ്പിച്ച്
ഉല്പാദനച്ചെലവ് കുറയ്ക്കാന്‍
ജനിതക മേന്മയുള്ള
കന്നുകുട്ടികളെ
സൃഷ്ടിക്കുന്നതിന്
പദ്ധതിയുണ്ടാേ; വിശദാംശം
നൽകുമോ?
*148.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റബ്ബര്‍
കയറ്റുമതി
വര്‍ദ്ധിപ്പിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
സ്വാഭാവിക
റബ്ബറിന്റെ ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
സി )
റബ്ബറിന്റെ
വിലസ്ഥിരത ഉറപ്പാക്കുന്നതിനായി
രാജ്യത്തെ ടയര്‍ വ്യവസായ
മേഖലയില്‍ സ്വാഭാവിക റബ്ബര്‍
തന്നെ ഉപയോഗിക്കണമെന്ന
നിര്‍ദ്ദേശം നടപ്പിലാക്കാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
എങ്കില്‍
ഇക്കാര്യത്തില്‍ കേന്ദ്ര
സർക്കാർ നിലപാട്
അറിയിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*149.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണ
വികസനത്തിനും കാര്‍ഷിക വൃത്തി
പ്രോത്സാഹിപ്പിക്കുന്നതിനുമായി
കൃഷിയിടാസൂത്രണാധിഷ്ഠിത ഉല്പാദന
പരിപാടികള്‍ നടപ്പാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കൃഷിയിടാസൂത്രണാധിഷ്ഠിത
ഉല്പാദന പരിപാടികളില്‍ ഉല്പാദന
പൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍
കൂടി ഏറ്റെടുക്കുന്ന തരത്തില്‍
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
കൃഷി
ഭവനുകള്‍ക്ക് പുറമെ മറ്റ്
ഏതെങ്കിലും സ്ഥാപനത്തെ കൂടി ഈ
പരിപാടിയുടെ നടത്തിപ്പുമായി
ബന്ധപ്പെട്ട് ഏകോപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*150.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പച്ചക്കറി വിലക്കയറ്റം
നിയന്ത്രിക്കുന്നതിനായി
ഉല്പാദനം വർദ്ധിപ്പിച്ച് സ്വയം
പര്യാപ്തത കൈവരിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
വിളവെടുപ്പ്
സമയത്തുണ്ടാകുന്ന വിലയിടിവ്
വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി
വ്യാപനത്തിന് തടസ്സമാകുന്നത്
പരിഹരിക്കുന്നതിന് പച്ചക്കറി,
പഴം, കിഴങ്ങ് വർഗ്ഗങ്ങൾ
എന്നിവയ്ക്ക് താങ്ങുവില
ഏർപ്പെടുത്തിയത്
പ്രയോജനപ്രദമായിട്ടുണ്ടോ; വിള
സംഭരണം കാര്യക്ഷമമാക്കാൻ
നടപടിയെടുത്തിട്ടുണ്ടോ;
(
സി )
സംസ്ഥാനത്തെ
പ്രതിവർഷ പച്ചക്കറി ആവശ്യകതയും
ഉല്പാദനവും എത്രയെന്ന്
അറിയിക്കാമോ?
|
|
|
|
|
|
|
|