UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

923.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെട്ട ഓരോ നിയമസഭാ മണ്ഡലങ്ങളിലും 2006-2011 , 2011-2016 , 2016-2021 എന്നീ കാലയളവുകളിൽ മൈനര്‍/മേജര്‍ ഇറിഗേഷന്‍ വകുപ്പ് വഴി നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും ഓരോ പ്രവൃത്തിയ്ക്കും അനുവദിച്ച തുക എത്രയെന്നും മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ?
924.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 മുതലുണ്ടായ കാലവര്‍ഷക്കെടുതികളുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നദികളുമായി ബന്ധപ്പെട്ട ഡാമുകള്‍, ചെക്ക് ഡാമുകള്‍ എന്നിവയില്‍ അടിഞ്ഞു കൂടിയ മണല്‍/ചെളി എന്നിവയുടെ അളവ് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമാേ;
( ബി )
പ്രസ്തുത മണല്‍/ചെളി എന്നിവ കടത്തി അമിത വിലയ്ക്കുവിറ്റ് ലാഭം കാെയ്യുന്ന ലാേബികളുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് തടയാന്‍ സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമാേ;
( സി )
പ്രസ്തുത നദികളിലെയും നദീതടങ്ങളിലെയും മണല്‍/ചെളി എന്നിവയ്ക്ക് നിരീക്ഷണം ശക്തമാക്കാനും അനധികൃത കടത്ത് ഇല്ലാതാക്കാനും അവ ശേഖരിച്ച് ന്യായവിലയില്‍ പാെതുജനങ്ങള്‍ക്കുനല്കി സര്‍ക്കാര്‍ മുതല്‍ സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമാക്കാനും എന്ത് നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കുമാേ?
925.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ജലസേചന പദ്ധതിയില്‍ നിലവില്‍ എന്തെല്ലാം നവീകരണ പ്രവൃത്തികളാണ് നടക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സപ്പോര്‍ട്ടിംഗ് ഡാമിന്റെ പ്രവൃത്തിക്കായി എത്ര കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ?
926.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തിൽ ചെറുകിട ഇറിഗേഷൻ വകുപ്പിന് കീഴിൽ നടപ്പിലാക്കി വരുന്ന പദ്ധതികളും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( ബി )
അനുമതി ലഭിച്ചിട്ടും ഇനിയും ആരംഭിച്ചിട്ടില്ലാത്ത പദ്ധതികൾ ഉണ്ടെങ്കിൽ അവ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
927.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2006 മുതല്‍ 2016 വരെ ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ കുട്ടനാട് പാക്കേജ് വഴി നടപ്പിലാക്കിയ പദ്ധതികള്‍ക്ക് അനുവദിച്ച തുക എത്രയെന്ന് വിശദമാക്കാമോ?
928.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വര്‍ഷം കോഴിക്കോട് ജില്ലയില്‍ ചെറുകിട ജലസേചന/ ജലസേചന വകുപ്പുകള്‍ അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോന്നിനും എത്ര തുകയാണ് അനുവദിച്ചതെന്നും അവയുടെ നിലവിലെ അവസ്ഥ എന്താണെന്നും വ്യക്തമാക്കുമോ?
929.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ഇടത്തരം ജലസേചന പദ്ധതിയായ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിലെ ചേരമംഗലം പദ്ധതി (ആനിക്കട്ടിന്റെയും മറ്റ് നിര്‍മ്മാണങ്ങളുടെയും നവീകരണം), മൂലത്തറ വലതുകര കനാല്‍ ദീര്‍ഘിപ്പിക്കല്‍ പദ്ധതി (വരട്ടയാര്‍ മുതല്‍ വേലന്‍ താവളം വരെ) എന്നിവയുടെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ;
( സി )
ഭാരതപ്പുഴ നദീതടത്തിലെ ചിറ്റൂര്‍പ്പുഴ ജലസേചന പദ്ധതിയുടെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ?
930.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴുവന്നൂര്‍ പഞ്ചായത്തിലെ കാരമൂട് ലിഫ്റ്റ് ഇറിഗേഷന്‍ സ്കീമില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി സമര്‍പ്പിച്ച എസ്റ്റിമേറ്റിന് അംഗീകാരം ലഭ്യമായിട്ടുണ്ടോ ;
( ബി )
നൂറുകണക്കിന് ഏക്കര്‍ സ്ഥലത്തെ ജലസേചനം ഉറപ്പ് വരുത്തുന്ന പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?
931.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട് കാരിക്കോട് ഡിസ്ട്രിബ്യൂട്ടറി കനാലിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരത്തിനായി സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
ശ്രീ കെ.പി. ജോസഫ്, ശ്രീമതി ഏലിയാമ്മാ ജോസഫ്, കൈയ്യൂരിക്കല്‍ വീട്, കാരിക്കോട്, മുളക്കുളം, കോട്ടയം നല്‍കിയിരുന്ന അപേക്ഷയില്‍ എം.വി.ഐ.പി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
932.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരതപ്പുഴ-ചൂലന്നൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് തരൂര്‍ എം.എല്‍.എ. നല്‍കിയ 26/7/2021 ലെ 01/pjct/MLA Tarur/2021/TVM നമ്പർ കത്തിന്മേല്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
933.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ വരന്തരപ്പിള്ളി പഞ്ചായത്തിലെ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീകരിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ തടസ്സങ്ങള്‍ നീക്കി പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിനാവശ്യമായ അടിയന്തര നടപടി സ്വകരിക്കുമോ?
934.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിലൂടെ കടന്ന് പോകുന്ന വലിയ തോട് പാർശ്വഭിത്തി കെട്ടി മാലിന്യങ്ങൾ ഒഴിവാക്കി സംരക്ഷിക്കുന്നതിനായി നഗര സഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;
( ബി )
ഏതെല്ലാം സംരക്ഷണ പ്രവൃത്തികളാണ് പ്രസ്തുത പദ്ധതി പ്രകാരം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ ;
( സി )
പ്രസ്തുത കേന്ദ്രാവിഷ്കൃത പദ്ധതിയുടെ നടത്തിപ്പ് എപ്രകാരമാണെന്ന് വിശദമാക്കുമോ ?
935.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ ജലവിഭവ വകുപ്പ് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതും നടപ്പിലാക്കിയതുമായ പ്രവൃത്തികളുടെ വിശദവിവരവും തുകയും ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം നല്‍കുമോ;
( സി )
തടയണ നിര്‍മ്മാണം, പാര്‍ശ്വഭിത്തി സംരക്ഷണം, തോട് നവീകരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവയില്‍ പ്രൊപ്പോസലുകള്‍ നല്‍കിയ പുതിയ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഭരണാനുമതി ലഭ്യമാക്കി പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ തുടങ്ങാനാകുമെന്ന് വ്യക്തമാക്കാമോ?
936.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ നിലവില്‍ അനുവദിച്ചിട്ടുള്ളതും നടപ്പാക്കിവരുന്നതുമായ മൈനര്‍-മേജര്‍ ഇറിഗേഷന്‍ പദ്ധതികളും അവയ്ക്കനുവദിച്ചിരിക്കുന്ന തുകയും വെളിപ്പെടുത്താമോ;
( ബി )
ഓരോ പദ്ധതിയുടെയും പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ; സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം വരുന്നതിന്റെ കാരണം അറിയിക്കാമോ?
937.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട പഞ്ചായത്തിലെ ആമച്ചല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് വൈദ്യുത കണക്ഷന്‍ ലഭ്യമായിട്ടുണ്ടോ ; ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പഞ്ചായത്തിന്റെയും കെ.എസ്.ഇ.ബി. യുടെയും അഭിപ്രായം വിശദീകരിക്കാമോ?
938.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 ആഗസ്റ്റില്‍ തകര്‍ന്ന അമരവിള-പുല്ലാമല ബണ്ട് പുനർനിര്‍മ്മിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച ഓരോ നടപടിയും തീയതി സഹിതം വ്യക്തമാക്കാമോ;
( ബി )
ബണ്ട് തകര്‍ന്നിട്ട് 3 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയും പുനർനിര്‍മ്മാണം നടത്താന്‍ കഴിയാത്ത സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ബണ്ട് പുനർനിര്‍മ്മിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണവും നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
939.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാലിന്യം പേറി ഒഴുകുന്ന കനാലുകള്‍, നദികള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ മാലിന്യ മുക്തമാക്കുന്നതിനും നവീകരിക്കുന്നതിനുമായി നവകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം നദികളെയും കനാലുകളെയും മറ്റ് ജലസ്രോതസുകളെയുമാണ് നവകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ ;
( സി )
തലസ്ഥാനത്തെ ആമയിഴഞ്ചാന്‍ തോട്, പാര്‍വതി പുത്തനാര്‍ എന്നിവ മാലിന്യമുക്തമാക്കി നവീകരിക്കുന്നതിനും സൗന്ദര്യവല്‍ക്കരിക്കുന്നതിനും എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; ഇതിനായി ഭൂമി ഏറ്റെടുക്കേണ്ടതുണ്ടോ; എങ്കിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ സര്‍വ്വേ നമ്പര്‍ ഏതെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( ഡി )
പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കില്‍ പ്രവൃത്തി എപ്പോള്‍ ആരംഭിക്കുമെന്നും എത്ര സമയം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?
940.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ പ്രളയ കാലത്ത് ഉണ്ടാകുന്ന കനത്ത ആഘാതം ലഘൂകരിക്കാന്‍ ആറുകളിലും തോടുകളിലും അടിഞ്ഞു കൂടിയ എക്കലും മണ്ണും നീക്കം ചെയ്യുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
അടുത്ത മണ്‍സൂണിന് മുന്‍പ് ഇക്കാര്യത്തില്‍ എന്തൊക്കെ അടിയന്തര നടപടി സ്വീകരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ആറുകളിലെ മണല്‍ വാരല്‍ നിശ്ചിത സമയത്തേക്ക് ഗ്രാമപഞ്ചായത്തുകളെ ഏല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
941.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉരുൾപൊട്ടലും പ്രളയവും കാരണം നിലമ്പൂര്‍ മണ്ഡലത്തിലെ ചാലിയാര്‍ പുഴ, പുന്നപ്പുഴ, കരിമ്പുഴ എന്നിവയില്‍ ചെളിയും മണലും അടിഞ്ഞ് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടിട്ടുള്ള വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മേല്‍ നദികളില്‍ അടിഞ്ഞിട്ടുള്ള ചെളിയുടെയും മണലിന്റെയും അളവ് തിട്ടപ്പെടുത്തുകയോ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ അടുത്ത മഴക്കാലത്തിന് മുന്‍പായി ചെളിയും മണലും നീക്കം ചെയ്ത് പുഴകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കാമോ; ചെറിയ മഴയില്‍ പോലും പ്രളയസാധ്യത ഉള്ളതിനാൽ ഇക്കാര്യം ഗൗരവപൂര്‍വ്വം പരിഗണിക്കുമോ;
( ഡി )
ചെളിയും മണലും നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് പ്രാദേശിക തലത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് തടസ്സങ്ങളുണ്ടോ; ഇതിനായി നടപടി സ്വീകരിക്കുമോ?
942.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ ഏതെല്ലാം കായല്‍/കനാലുകളിൽ പ്രളയ ശേഷം എക്കല്‍/ചെളി വന്നടിഞ്ഞ് ആഴം കുറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ കായല്‍/കനാലുകളിൽ ചെളിയും മണ്ണും നീക്കം ചെയ്ത് ആഴം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
943.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയിട്ടുള്ള വാളയാര്‍ കനാലുകളുടെ നവീകരണം-ഒന്നാം ഘട്ടം എന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് 17.12.2021 ലെ റസീറ്റ് നം.5745268 പ്രകാരം ലഭിച്ചതിന്മേല്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട വകുപ്പിലെ ഫയല്‍ നമ്പര്‍, ഫയലിന്റെ നാള്‍വഴി നടപടിക്രമം എന്നിവ അറിയിക്കാമോ?
944.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ മാവുള്ള പൊയില്‍ വി.സി.ബി. യ്ക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റ് ഭരണാനുമതിക്കായി 2017 ല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഭരണാനുമതി നല്‍കാന്‍ തടസ്സം എന്താണ് എന്ന് വ്യക്തമാക്കാമോ?
945.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി നിയോജകമണ്ഡലത്തിലെ നരിക്കുനി ഗ്രാമപഞ്ചായത്തിലെ തെലശ്ശേരി കുളം നവീകരണം സംബന്ധിച്ച പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ?
946.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കനോലി കനാല്‍ നവീകരണത്തിനുളള പദ്ധതി തയ്യാറാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
947.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം പ്രദേശങ്ങളില്‍ കായല്‍/കനാലില്‍ നിന്നും ഉപ്പുവെള്ളം കയറുന്നത് മൂലം ജനങ്ങള്‍ ദുരിതത്തിലായിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഏതെല്ലാം പ്രദേശങ്ങളിലാണ് നിലവില്‍ കായല്‍/കനാലിന്റെ പാര്‍ശ്വഭിത്തി സംരക്ഷണത്തിനായി പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന വിവരം ലഭ്യമാക്കുമോ;
( സി )
ഉപ്പുവെള്ളം കയറുന്നതുമൂലം വീടുകള്‍ക്കും കൃഷിക്കും നാശനഷ്ടം സംഭവിക്കുന്നവര്‍ക്ക് എന്തെല്ലാം നഷ്ടപരിഹാരമാണ് നല്‍കുന്നതെന്ന വിവരം ലഭ്യമാക്കാമോ?
948.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കനാല്‍ നവീകരണത്തിനായി എത്ര കോടി രൂപയാണ് വകയിരുത്തിയിട്ടുളളതെന്ന് അറിയിക്കാമോ;
( ബി )
കനാല്‍ നവീകരണത്തിനായി എന്തൊക്കെ പ്രവൃത്തികളാണ് നടന്നുവരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തി വന്നിരുന്ന കനാലിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ഇപ്പോള്‍ നടക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തിക്ക് ആവശ്യമുളള ഫണ്ട് വകയിരുത്തിയിട്ടുണ്ടോ?
949.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴശ്ശി ജലസേചന പദ്ധതിയുടെ കീഴിലുള്ള കനാലുകളില്‍ വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം സമീപ പ്രദേശങ്ങളിലെ കൃഷി നശിച്ചുപോകന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
വെള്ളം ഇല്ലാതെ കാടുമൂടി കിടക്കുന്നതിനാല്‍ കനാലില്‍ മാലിന്യങ്ങള്‍ തള്ളുന്നതുമൂലം ജനങ്ങൾക്ക് വളരെയധികം പ്രയാസമുണ്ടാകുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
950.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ കാര്‍ഷിക മേഖലയിലെ ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി കുറ്റ്യാടി ഇറിഗേഷന്‍ കനാലുകളിലേക്ക് വെള്ളം എന്ന് എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
കനാലുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ്; ഇതില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗിക്കാന്‍ പദ്ധതിയുണ്ടോ എന്നറിയിക്കാമോ;
( സി )
യഥാസമയം കനാല്‍ വൃത്തിയാക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ ജലം കൃഷി സ്ഥലത്ത് എത്തുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നേരിടുന്നുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നത് എന്നറിയിക്കാമോ;
( ഇ )
കനാല്‍ വൃത്തിയാക്കുന്നതിന് സമയക്രമം നിലവില്‍ ഉണ്ടോ; എങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
951.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട സര്‍വ്വേ നടപടികളുടെ ഭാഗമായി അതിര്‍ത്തി നിര്‍ണ്ണയിച്ച് കല്ലുകള്‍ സ്ഥാപിക്കുന്നതിനായി എത്ര തുകയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്; ഭരണാനുമതി ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സര്‍വ്വേ നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
952.
ശ്രീ .പി. കെ. ബഷീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതാധികാര സമിതി നിശ്ചയിച്ച റൂള്‍ കര്‍വിന് അനുസൃതമായി മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് നിലനിര്‍ത്തുന്നതിനായി കഴിഞ്ഞ വര്‍ഷം ഡാമില്‍ നിന്നും ജലം തുറന്നു വിട്ടിരുന്നോ;
( ബി )
‍ഡാം തുറക്കുന്നതിന് പന്ത്രണ്ട് മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കുന്നതിനും രാത്രിയില്‍ ഡാം തുറക്കില്ല എന്ന കാര്യത്തിലും ഇരുസംസ്ഥാനങ്ങളുമായി ധാരണ ഉണ്ടാക്കിയിരുന്നോ;
( സി )
പ്രസ്തുത ധാരണ ലംഘിച്ച് രാത്രികാലങ്ങളില്‍ ജലം ഒഴുക്കി വിട്ടതിനെത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്താനും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഡി )
ഡാം മേഖലയില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
953.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂകമ്പ സാധ്യതാ പ്രദേശമെന്ന് നിരവധി പഠനങ്ങളിലൂടെ കണ്ടെത്തിയ വടക്കാഞ്ചേരി-വരവൂര്‍-തലശ്ശേരി മേഖലകള്‍ ഉള്‍പ്പെടുന്ന വടക്കാഞ്ചേരി മണ്ഡലത്തിലെ വാഴാനി ഡാമിനോട് ചേര്‍ന്ന് സീസ്മോഗ്രാഫ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
954.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാർ നദീതീരത്തെ ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾ കർവിന് ഭേദഗതി വരുത്താൻ സാധിക്കാത്തതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത വിഷയത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന തുടർനടപടികൾ എന്തെല്ലാം?
955.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ കാരിച്ചാല്‍ കടവ് ചെക്ക്ഡാം-കം‌-സ്ലൂയിസ് ബ്രിഡ്ജ് പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകും എന്ന് വ്യക്തമാക്കാമാേ?
956.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ പാണ്ടിക്കാട്, കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവുന്നതിന് ഒറവംപുറത്ത് തടയണ നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
പുഴങ്കാവ് തടയണയുടെ പ്രവൃത്തി വേഗത്തിൽ പൂർത്തികരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
957.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി പുഴയോരം ഇടിഞ്ഞ് വീണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കുറ്റ്യാടി പുഴയോരത്തെ ഇടിഞ്ഞുവീഴുന്ന ഭാഗങ്ങള്‍ കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; ഈ വിഷയം സംബന്ധിച്ച് ശ്രീ കെ.പി. ബാലകൃഷ്ണന്‍, കോവുപ്പുറത്ത് ഹൗസ്, പാലയാട്ട് നട, ശ്രീ കെ.പി. വിപിന്‍ കുമാര്‍, പാലയാട്ടു നട, ശ്രീമതി സജീന അറക്കല്‍, കുറ്റ്യാടി, ശ്രീ ഗോപാലന്‍, മണിയൂര്‍ എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
തകര്‍ന്ന കുറ്റ്യാടി പുഴയോര ഭാഗങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിനായി ഇറിഗേഷന്‍ വകുപ്പ് വഴി സമര്‍പ്പിക്കപ്പെട്ട പ്രോജക്ടുകളില്‍ ഏതൊക്കെ പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭ്യമായിട്ടുണ്ട്; വിശദവിവരങ്ങള്‍ നല്‍കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തി കാലവര്‍ഷത്തിനുമുമ്പ് നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ?
958.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കഴിഞ്ഞ ഒക്ടോബർ മാസമുണ്ടായ പ്രളയത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ നദികളുടെയും തോടുകളുടെയും തീരമിടിഞ്ഞ് വ്യാപകമായി നാശനഷ്ടം സംഭവിച്ചിട്ടുള്ളതിനാൽ പ്രസ്തുത പ്രദേശങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( ബി )
പ്രളയ ദുരന്തനിവാരണ പദ്ധതിയെന്ന നിലയിൽ പ്രസ്തുത പ്രവൃത്തികൾക്കായി പ്രത്യേക പാക്കേജ് അനുവദിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
959.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുട്ടനാട് മേഖലയിലെ പാടശേഖരങ്ങളുടെ പുറംബണ്ടുകളുടെ ബലക്ഷയമുള്ള ഭാഗങ്ങള്‍ ബലപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
കൊയ്യാന്‍ പാകമായ നെല്ലുപോലും മട വീണ് നശിക്കുന്നതിന് പരിഹാരമായി കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുന്നതിനായി ഒരു പ്രത്യേക പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
960.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവര്‍ഷ സമയത്ത് ഇടിഞ്ഞുവീണതും നിലവില്‍ ഭീഷണി നേരിടുന്നതുമായ ചാലിയാർ പുഴയോരം കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തി ഏതെല്ലാം ഭാഗങ്ങളിലാണ് നടന്നുവരുന്നതെന്ന് അറിയിക്കാമോ; ഇതിന് വേണ്ടി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും ഏതിലെല്ലാം തീരുമാനമെടുത്തിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
മലപ്പുറം ജില്ലയിലെ വാഴക്കാട്, വാഴയൂർ, ചീക്കോട് പഞ്ചായത്തുകളിൽ ജനങ്ങളുടെ സുരക്ഷിതത്വം പരിഗണിച്ച് അടുത്ത കാലവര്‍ഷത്തിന് മുന്‍പായി പുഴയോരം ഇടിഞ്ഞു വീഴാന്‍ സാധ്യതയുളള ഭാഗങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിന് പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദവിവരം അറിയിക്കാമോ?
961.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്യാശ്ശേരി മണ്ഡലത്തിലെ കടലാക്രമണം രൂക്ഷമായ മാടായി, മാട്ടൂല്‍ ഗ്രാമപഞ്ചായത്തുകളിലെ കടല്‍ഭിത്തി പുനരുദ്ധാരണത്തിനായി 2019-20 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പതിനാറ് കോടി രൂപയുടെ പ്രവൃത്തിയുടെ നിര്‍മ്മാണപുരോഗതി അറിയിക്കുമോ?
962.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തിലെ കൊളാവിപ്പാലം കടപ്പുറത്ത് പുലിമുട്ട് നിര്‍മ്മാണത്തിന് മുന്നോടിയായി സി.ഡബ്ല്യൂ.പി.ആർ.എസ്. നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് വകുപ്പില്‍ ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടിനെ അധികരിച്ച് പുലിമുട്ട് നിര്‍മ്മാണത്തിനുളള പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനുവേണ്ടി വകുപ്പില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ;
( സി )
പുലിമുട്ട് നിര്‍മ്മാണത്തിന്റെ വിശദമായ പദ്ധതി രേഖ എത്ര സമയത്തിനുളളില്‍ തയ്യാറാക്കി ഭരണാനുമതിക്ക് സമര്‍പ്പിക്കാമെന്നാണ് കരുതുന്നത്; വിശദമാക്കാമോ?
963.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന തീരമേഖലകളില്‍ ശാശ്വത പ്രതിരോധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 16 ഹോട്ട് സ്പോട്ടുകളില്‍ കൊയിലാണ്ടി മണ്ഡലത്തിലെ കാപ്പാട് ഉള്‍പ്പെട്ടിട്ടുണ്ടോ; അറിയിക്കാമോ;
( സി )
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതിന് പഠനത്തിനായി നിശ്ചയിച്ച ഏജന്‍സി ഏതെന്ന് വ്യക്തമാക്കാമോ;
( ഡി )
കാപ്പാട് തീരത്തെ സംബന്ധിച്ച് പ്രസ്തുത ഏജന്‍സിയുടെ പഠനം നടന്നുകഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
പഠനം ആരംഭിച്ചിട്ടില്ലെങ്കിൽ അടിയന്തരമായി ആരംഭിക്കാനുളള നടപടി സ്വീകരിക്കുമോ; വിശദീകരിക്കാമോ?
964.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയതലത്തില്‍ വളരെ പ്രശസ്തമായ സാങ്കേതിക സ്ഥാപനങ്ങളുടെ സഹായത്തോടെ 5300 കോടി രൂപയുടെ തീരദേശ സംരക്ഷണ പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയതിന്റെ വിശദാംശങ്ങളും കൈവരിച്ച പുരോഗതിയും വ്യക്തമാക്കാമോ?
965.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ തെക്കന്‍ ഭാഗങ്ങളായ ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ്, നീലേശ്വരം തീരദേശ പ്രദേശങ്ങളില്‍ മുമ്പുണ്ടാകാത്ത തരത്തില്‍ ഉപ്പ് വെള്ളം കയറി കുടിവെള്ളക്ഷാമവും കാര്‍ഷിക മേഖലയ്ക്ക് നാശനഷ്ടവും ഉണ്ടാകുന്ന കാര്യം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ സമയബന്ധിതമായ നടപടികള്‍ ഉണ്ടാകുമോ; വ്യക്തമാക്കാമോ?
966.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ കടൽഭിത്തി നിർമ്മിക്കുന്നതിന് 2021-22 വർഷത്തെ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് നിലവിൽ ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; പദ്ധതി നിർവ്വഹണം ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ?
967.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലാക്രമണവും വേലിയേറ്റവും മൂലം നിലനില്പിന് തന്നെ ഭീഷണി നേരിടുന്ന ദ്വീപ് മണ്ഡലമായ വെെപ്പിന്‍ കരയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഈ പ്രദേശത്ത് കടല്‍ ഭിത്തിയും പുലിമുട്ടും പാര്‍ശ്വഭിത്തികളും കെട്ടുന്നതിനും എക്കലും ചെളിയും നീക്കം ചെയ്യുന്നതിനും തുക വകയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
വെെപ്പിന്‍ കരയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്തും കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന മണ്ഡലം എന്ന പരിഗണന നല്‍കിയും ടി പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്താനും ദ്വീപിന്റെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കാനും നടപടി സ്വീകരിക്കുമോ;
( ഡി )
കടല്‍ഭിത്തിയും പുലിമുട്ടും പാര്‍ശ്വഭിത്തികളും നിര്‍മ്മിക്കുക, കായലുകളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും ചെളിയും ദ്വീപിന്റെ വികസനത്തിന് ഉപയുക്തമാവുന്ന തരത്തില്‍ വിനിയോഗിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകളില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
968.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മലപ്പുറം നിയോജകമണ്ഡലത്തിൽ മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ വിഭാഗങ്ങളിലായി എത്ര പ്രവൃത്തികൾക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്;
( ബി )
ഓരോന്നിനും അനുവദിച്ച തുകയും അവ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നും വിശദീകരിക്കാമോ;
( സി )
മലപ്പുറം വലിയതോട് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടോ; ആയതിന് വകുപ്പ് തലത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
969.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് പമ്പ ത്രിവേണിയിൽ ഞുണങ്ങാറിന് കുറുകെ ജലസേചനവകുപ്പ് നിർമ്മിച്ച പാലം ഉദ്ഘാടനം ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തകർന്നുവീണ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിർമ്മാണത്തിന് എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും നിർമ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും വ്യക്തമാക്കാമോ?
970.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തിലെ ചെറുപുഴയില്‍ നിര്‍മ്മിച്ച ഉടുമ്പനാശ്ശേരി ചിറയുടെയും മേല്‍പ്പാലത്തിന്റെയും കാലപ്പഴക്കം കാരണം വെള്ളം സംഭരിച്ചുനിർത്താൻ കഴിയാത്തവിധം ബലക്ഷയം സംഭവിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പദ്ധതി നവീകരിക്കാത്തത് കാരണം കര്‍ഷകരും പാലത്തിലൂടെ യാത്ര ചെയ്യേണ്ടി വരുന്നവരും വളരെയധികം ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് നവീകരിയ്ക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പ്രദേശത്തെ നെല്‍കൃഷിയ്ക്കും മറ്റ് കൃഷികള്‍ക്കും കുടിവെള്ളത്തിനും ആശ്രയമായ ഈ പദ്ധതി അടിയന്തരമായി നവീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുമോ?
971.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിത്താരി നദിക്ക് കുറുകെ റെഗുലേറ്റർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
972.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ അരുണാപുരം റെഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
973.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ ഷിരിയ പുഴയ്ക്ക് കുറുകെ നബാർഡിന്റെ ധനസഹായത്തോടെ നിർമ്മിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവൃത്തി എപ്പോൾ തുടങ്ങുമെന്ന് വിശദമാക്കുമോ; പ്രസ്തുത പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പദ്ധതിയുടെ നിർവ്വഹണം നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;
( സി )
കുമ്പള പുഴയ്ക്ക് കുറുകെ കഞ്ചികട്ടയിൽ നിർമ്മിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് നബാർഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
974.
ശ്രീമതി യു പ്രതിഭ
ശ്രീ. എച്ച്. സലാം
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടപ്പളളി സ്പില്‍വേയുടെ കാലപ്പഴക്കവും ഭൗതിക നിലവാരവും സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
സ്പില്‍വേയുടെ സുരക്ഷയും ഷട്ടറുകളുടെ പ്രവര്‍ത്തനവും കുറ്റമറ്റതാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( സി )
സ്പില്‍വേയുടെ മുകളിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ വികസനവും തീരശോഷണവും കണക്കിലെടുത്ത് നിലവിലുളളതിന് സമാന്തരമായി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതും ടൂറിസത്തിനും ഗതാഗത വികസനത്തിനും ഗുണകരമാകുന്ന തരത്തിലും പുതിയ സ്പില്‍വേയുടെ സാധ്യത ആരായുന്നതിന് നടപടി സ്വീകരിക്കുമോ?
975.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ ആറ്റപ്പിള്ളിയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അപ്രോച്ച് റോഡിന്റെ അപാകതകള്‍ പരിഹരിച്ച് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുന്നതിനും റെഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവര്‍ത്തനസജ്ജമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനായി സമര്‍പ്പിച്ചിട്ടുള്ള എസ്റ്റിമേറ്റിന് അടിയന്തരമായി അനുമതി നല്‍കി റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
976.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷൻ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളത്;
( ബി )
31.01.2022 വരെ റിട്ടയർമെന്റ് വഴിയും പ്രമോഷൻ വഴിയും ഉള്ള അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ എത്ര ഒഴിവുകൾ പി.എസ്.സി. യ്ക്ക് റിപ്പോർട്ട് ചെയ്യേണ്ടതായിട്ടുണ്ട്;
( സി )
പ്രസ്തുത ഒഴിവുകൾ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നികത്തുവാൻ നടപടി സ്വീകരിക്കുമോ?
977.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ടില്‍ നിലവിൽ എത്ര ജീവനക്കാരാണ് ജോലി ചെയ്തുവരുന്നത്; വ്യക്തമാക്കാമോ;
( ബി )
ഇപ്പോള്‍ നടന്നുവരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആവശ്യമായ എണ്ണം ജീവനക്കാരെ നിയമിക്കുമോ;
( സി )
പ്രസ്തുത പ്രോജക്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് അറിയിക്കുമോ?
978.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ മംഗലം, ചേരാമംഗലം ഡാമുകളില്‍ എഞ്ചിനീയര്‍മാരുടെയും തേഡ് ഗ്രൂപ്പ് സ്റ്റാഫുകളുടെയും കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മേല്‍ ജീവനക്കാരുടെ കുറവ് സമയബന്ധിതമായി നികത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
979.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ ഉണ്ടായിട്ടുള്ള മണലൂര്‍ മണ്ഡലത്തിലെ ഏനാമാക്കല്‍, ഇടിയഞ്ചിറ റെഗുലേറ്ററുകളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ഓരോന്നിനും സിവില്‍, മെക്കാനിക്കല്‍ പ്രവൃത്തികള്‍ക്കായി എത്ര തുക വീതമാണ് അനുവദിച്ചത്;
( ബി )
പ്രസ്തുത റെഗുലേറ്ററുകളുടെ നവീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നവീകരണ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ;
( ഡി )
കോള്‍ നിലയങ്ങളില്‍ ഉപ്പുവെള്ളം കയറി കൃഷിനാശം ഒഴിവാക്കുന്നതിനായി പ്രസ്തുത റെഗുലേറ്ററുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ?
980.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ നിന്ന് 2020-21, 2021-22 വര്‍ഷത്തില്‍ മേജര്‍, മൈനര്‍ വിഭാഗങ്ങളിലായി ഭരണാനുമതിയ്ക്കായി ജലവിഭവ വകുപ്പില്‍ ലഭിച്ച പ്രൊപ്പോസലുകള്‍ ഏതെല്ലാം; അതില്‍ എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
സര്‍ക്കാര്‍ അനുമതിയ്ക്കായി അയച്ച പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ; ഭരണാനുമതി ലഭിച്ച പദ്ധതികളുടെ നിലവിലെ പുരോഗതി വിശദമാക്കുമോ;
( സി )
ഇരിമ്പിളിയം-എടയൂര്‍-വളാഞ്ചേരി കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
981.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുഴ സംരക്ഷണഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ നിന്നും 2020-21, 2021-22 വർഷങ്ങളിൽ സമര്‍പ്പിച്ച എസ്റ്റിമേറ്റുകളില്‍ എത്ര എണ്ണത്തിന് ഭരണാനുമതി നല്കിയിട്ടുണ്ട്; അവ എതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
എത്ര പ്രൊപ്പോസലുകള്‍ക്ക് നിലവില്‍ ഭരണാനുമതി നല്‍കാനുണ്ടെന്ന് അറിയിക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ക്ക് അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ;
( സി )
വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കോതത്തോട്–പങ്ങാടിച്ചിറ തോട് സൈഡ് കെട്ടലും വി.സി.ബി. നിര്‍മ്മാണവും, പൊന്‍മള ഗ്രാമ പഞ്ചായത്തിലെ പെരിങ്ങല്‍ച്ചിറ വി.സി.ബി. നിര്‍മ്മാണം, വളാഞ്ചേരി–ഇരിമ്പിളിയം-കുറ്റിപ്പുറം-പുഞ്ചപ്പാടം തോട് സൈഡ് കെട്ടലും വി.സി.ബി. നിർമ്മാണവും, കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പൈങ്കണ്ണൂര്‍-പുഞ്ചപ്പാടം തോട് സൈഡ് കെട്ടലും വി.സി.ബി. നിര്‍മ്മാണവും എന്നീ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
982.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ 2021 ഒക്ടോബർ മാസമുണ്ടായ പ്രളയത്തിൽ മീനച്ചിലാർ, മണിമലയാർ, പമ്പ, പുല്ലകയാർ, അഴുതയാർ, എരുമേലി വലിയതോട് എന്നീ നദികളിലും അവയുടെ പോഷക നദികളിലും ചെക്ക് ഡാമുകളിലും നദികളോടനുബന്ധിച്ചുള്ള കുടിവെള്ള പദ്ധതികളുടെ ജലസ്രോതസ്സുകളിലും അടിഞ്ഞുകൂടിയ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
983.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തില്‍ മെെനര്‍ ഇറിഗേഷന്‍ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണ്;
( ബി )
ഓരാേ പദ്ധതിയുടെയും നിലവിലെ സ്ഥിതിയും പൂര്‍ത്തീകരണ തീയതിയും അറിയിക്കാമാേ?
984.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടപ്പള്ളി സ്പില്‍വേയുടെ പ്രവര്‍ത്തനം സുഗമമാക്കാൻ എന്തെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളത്; ഓരോ പ്രവൃത്തിയും തുകയും ഇപ്പോഴത്തെ ഭൗതിക നിലവാരവും വിശദമാക്കാമോ;
( ബി )
ഓരുവെള്ളം കുട്ടനാട്ടിലേക്ക് കയറാതിരിക്കുന്നതിന് സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുന്നതിന് സ്വീകരിക്കാനാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ?
985.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ പരവൂർ കായലിന്റെ നിലനിൽപ്പിന് ഭീഷണിയായ മണൽ കൂനകൾ അടിയന്തരമായി നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തികൾ സംബന്ധിച്ച് മേജർ ഇറിഗേഷൻ സി.ഇ. യ്ക്ക് സമർപ്പിച്ചിരുന്ന എസ്റ്റിമേറ്റ് സഹിതമുള്ള ഡബ്ല്യു3-33552/2018/എഎസ്/പിബി-11 തീയതി 01.01.2021 എന്ന നമ്പർ ഫയലിന്റെ നിലവിലെ സ്ഥിതി എന്താണെന്നും പ്രസ്തുത ഫയലിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്നും വിശദമാക്കാമോ?
986.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നതിനെപ്പറ്റി ജലവിഭവ വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ പഠന റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഭൂഗര്‍ഭ ജലത്തിന്റെ അളവ് സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
987.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗാര്‍ഹികാവശ്യത്തിനായി കുഴല്‍ കിണറുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
കുഴല്‍ കിണറുകള്‍ സ്ഥാപിക്കുന്നതിന് ഈ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച അപേക്ഷകളുടെ എണ്ണവും അവയില്‍ തീര്‍പ്പ് കല്‍പ്പിച്ചവയുടെ എണ്ണവും ജില്ല തിരിച്ച് ലഭ്യമാക്കുമോ?
988.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തമിഴ്നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ ജലം തുറന്നുവിടുന്നത് ബഹുമാനപ്പെട്ട സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്നതിലും ഷട്ടറുകൾ തുറക്കുന്നതിനുള്ള സമയം, തുറന്നുവിടുന്ന വെള്ളത്തിന്റെ തോത് എന്നിവ നിശ്ചയിക്കാൻ സംയുക്ത സമിതി രൂപീകരിക്കണമെന്ന ആവശ്യം നേടിയെടുക്കുന്നതിലും പരാജയപ്പെടാൻ ഇടയായിട്ടുണ്ടോ; എങ്കില്‍ കാരണം എന്താണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
989.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിൽ നിലവിൽ എത്ര വാഹനങ്ങളുണ്ടെന്ന വിവരം നൽകാമോ;
( ബി )
2016 മുതൽ നാളിതുവരെ എത്ര വാഹനങ്ങൾ വാങ്ങിയെന്ന് വർഷവും ഇനവും തിരിച്ച് വ്യക്തമാക്കാമോ?
990.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ജലസംരക്ഷണത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
എങ്കില്‍ ഏതൊക്കെ പദ്ധതികളാണ് പരിഗണനയിലുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഇതിന്റെ തുടര്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
991.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന പഞ്ചായത്തുകള്‍ക്കും ഗുണഭോക്താക്കള്‍ക്കും വിഹിതം നല്‍കുന്നതില്‍ നിന്നും ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
ഇല്ലെങ്കിൽ ഇളവുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
992.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 31.01.2022 വരെ എത്ര കുടിവെള്ള കണക്ഷനുകള്‍ ഓരോ പഞ്ചായത്തിലും നല്‍കിയിട്ടുണ്ട്; പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും; വിശദമാക്കാമോ?
993.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ഗ്രാമപഞ്ചായത്തുകളിലായി എത്ര ഗാര്‍ഹിക കണക്ഷനുകള്‍ ലഭ്യമാക്കാനുണ്ടെന്നും ആയതിലേക്കായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ പഞ്ചായത്തടിസ്ഥാനത്തിലുള്ള ജലജീവന്‍ പദ്ധതിയുടെ പുരോഗതി അറിയിക്കാമോ; പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തില്‍ കേരള വാട്ടര്‍ അതോറിറ്റി മുഖേന നടപ്പിലാക്കിവരുന്നതും അനുമതി ലഭിച്ചിട്ടുള്ളതുമായ പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി, അനുവദിച്ച തുക, തല്‍സ്ഥിതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ഡി )
ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനും കേടായ പൈപ്പ് ലൈനുകള്‍ റിപ്പയര്‍ ചെയ്യുന്നതിനും വിവിധ പി.ഡബ്യൂ.ഡി., പഞ്ചായത്ത് റോഡുകള്‍ എന്നിവ വെട്ടിപ്പൊളിച്ച ശേഷം റിപ്പയര്‍ ചെയ്ത് നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ; ഇനിയും റിപ്പയര്‍ ചെയ്യാനുള്ള റോഡുകളുടെ പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
994.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ എത്ര പഞ്ചായത്തുകളിലാണ് കുടിവെളളം എത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ആകെ നിര്‍മ്മാണ ചെലവ് എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതിയുടെ സ്ഥല നിര്‍ണ്ണയം, മറ്റ് സാങ്കേതിക നടപടികള്‍ എന്നിവയില്‍ ഇതുവരെയുണ്ടായ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
995.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ച തലശ്ശേരി-കൂത്തുപറമ്പ് സംയുക്ത കുടിവെള്ള പദ്ധതിയ്ക്കുള്ള വാട്ടര്‍ ടാങ്ക് ചൊക്ലി സര്‍ക്കാര്‍ കോളേജില്‍ നിര്‍മ്മിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി വാങ്ങുന്നത് സംബന്ധിച്ച ഫയലില്‍ സ്വീകരിച്ച നടപടികള്‍ ഫയല്‍ നമ്പര്‍ സഹിതം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് അവശേഷിക്കുന്ന നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ?
996.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തഴക്കര കുടിവെളള പദ്ധതിക്ക് ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
997.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ കുടിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഭാഗമായി ചപ്പാരപ്പടവ് പുഴക്കരയില്‍ സ്ഥാപിക്കേണ്ട കിണറിന്റെ നിര്‍മ്മാണ പ്രവൃത്തി വൈകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
998.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തിൽ മേജർ ഇറിഗേഷന്റെ കീഴിൽ പ്ലാൻ, നോൺ പ്ലാൻ ഇനത്തിൽ 2021-22 വർഷം അനുവദിച്ചതും പൂർത്തീകരിച്ചതുമായ പദ്ധതികളുടെ വിശദാംശം നൽകുമോ;
( ബി )
2022-23 വർഷത്തെ ആക്ഷൻ പ്ലാനിൽ മണ്ഡലത്തിൽ നിന്ന് ഉൾപ്പെടുത്തിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
നിലവിൽ വകുപ്പിന്റെ പരിഗണനയിലിരിക്കുന്ന പദ്ധതികളുടെ വിശദാംശം അറിയിക്കുമോ?
999.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തിലെ രാമപുരം കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്നും പ്രസ്തുത പദ്ധതിയ്ക്ക് കാലതാമസം നേരിടാനുള്ള കാരണവും വ്യക്തമാക്കാമോ?
1000.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ മിഷൻ പദ്ധതിയിലൂടെ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ എത്ര വീടുകളിൽ കുടിവെള്ളം ലഭ്യമാക്കിയെന്നും ഇതിനായി എത്ര തുക ചെലവഴിച്ചുവെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
( ബി )
മണ്ഡലത്തിലെ ജലജീവൻ പദ്ധതി നിലവിൽ ഏത് ഘട്ടത്തിലാണെന്നും ഇനി നടപ്പിലാക്കാനുള്ള പ്രവൃത്തിയുടെ വിവരങ്ങളും വിശദമാക്കുമോ?
1001.
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല്‍ജീവന്‍ മിഷന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( ബി )
പദ്ധതി നിര്‍വ്വഹണം സുതാര്യമാക്കുന്നതിനായി പ്രതിവാര പുരോഗതി വെബ്‌സെെറ്റില്‍ നല്‍കുന്നുണ്ടോ; പദ്ധതി നിര്‍വ്വഹണ സംവിധാനം വിശദമാക്കാമോ; നിര്‍വ്വഹണ സഹായത്തിന് ഏജന്‍സികളെ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഇവയുടെ പങ്കെന്താണെന്നറിയിക്കാമോ;
( സി )
സ്രോതസ്സുകളില്‍ നിന്നുളള സുസ്ഥിര ജലലഭ്യത ഉറപ്പാക്കിയശേഷമാണോ പദ്ധതി നിര്‍വ്വഹണത്തിന് അംഗീകാരം നല്‍കുന്നത്; സ്രോതസ്സുകളുടെ സംരക്ഷണത്തിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടാേ; വിശദമാക്കാമോ?
1002.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജകമണ്ഡലത്തിലെ മേൽമുറി കുടിവെള്ള പദ്ധതി, ഇരുമ്പുഴി കരുമാഞ്ചേരി പറമ്പ് കുടിവെള്ള പദ്ധതി എന്നിവ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇരു പദ്ധതിക്കും ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമോ?
1003.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം നിയാേജകമണ്ഡലത്തിൽ ജലവിഭവ വകുപ്പിന്റെ കീഴില്‍ എത്ര പദ്ധതികളാണ് നടന്നുവരുന്നത്; അവയുടെ പുരോഗതി വിശദമാക്കാമാേ?
1004.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടമലയാർ പ്രോജക്ടിന് കീഴിൽ അങ്കമാലി മണ്ഡലത്തിലെ ചാലക്കുടി, പിറവം എന്നിവിടങ്ങളില്‍ എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ നേതൃത്വത്തിൽ 2021-2022 കാലഘട്ടത്തിൽ പ്ലാൻ, നോൺ പ്ലാൻ ഇനത്തിൽ നടന്നുവരുന്ന പ്രവൃത്തികളുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
2022-23 സാമ്പത്തിക വർഷം ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന മണ്ഡലത്തിലെ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1005.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ എലവഞ്ചേരി, പല്ലശ്ശന സമഗ്ര കുടിവെള്ള പദ്ധതിപ്രവൃത്തികൾ ഏതുഘട്ടത്തിലാണ് എന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദീകരിക്കുമോ?
1006.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിക്കൂര്‍ മണ്ഡലത്തില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പല്‍ മേഖലകളില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വ്യക്തമാക്കാമോ;
( സി )
പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും എത്ര തുകയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1007.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ജലജീവന്‍ മിഷന്റെ കീഴിലുള്ള പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പദ്ധതിയിൽ ലക്ഷ്യമിട്ട കണക്ഷന്റെ എണ്ണം, ഇതുവരെ നല്‍കിയ കണക്ഷനുകള്‍, നല്‍കാന്‍ ബാക്കിയുള്ള കണക്ഷനുകള്‍, ഇവ എന്നത്തേക്ക് നല്‍കാനാകും തുടങ്ങിയ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1008.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതി പ്രവൃത്തികള്‍ക്കായി കോഴിക്കോട് ജില്ലയില്‍ നിന്നും ഏതെല്ലാം പഞ്ചായത്തുകളാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് വിശദമാക്കാമോ;
( ബി )
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ജലജീവന്‍ പദ്ധതി നടപ്പിലാക്കുന്നതിന് ഓരോ പഞ്ചായത്തിലും എത്ര തുകയുടെ വീതം പ്രോജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ നിലവിലുള്ള സ്ഥിതി വിശദമാക്കാമോ?
1009.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട് റോഡില്‍ നടത്തുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുക അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പദ്ധതി പ്രകാരം പ്രസ്തുത റോഡിലെ ഏതെല്ലാം സ്ഥലങ്ങളില്‍ പൈപ്പിടല്‍, റെസ്റ്റോറേഷന്‍ പ്രവൃത്തികൾ പൂര്‍ത്തീകരിച്ചുവെന്നും ഏതെല്ലാം സ്ഥലങ്ങളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡിലെ ശേഷിക്കുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും പ്രവ‍ൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്നും അറിയിക്കാമോ?
1010.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലജീവന്‍ മിഷന്‍ മുഖേന പ്രവൃത്തി നടന്നുവരുന്ന കുടിവെള്ള വിതരണ പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ; പ്രസ്തുത പദ്ധതികള്‍ എത്ര സമയം കൊണ്ട് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
1011.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ കോട്ടക്കല്‍ നഗരസഭയിലെ കുടിവെള്ള പദ്ധതിയുടെ ഡി‌.പി‌.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
കുറ്റിപ്പുറം പഞ്ചായത്തിനും സമീപ പഞ്ചായത്തുകള്‍ക്കുമായി ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
കോട്ടക്കല്‍ നഗരസഭയില്‍ ഉപരിതല ജല സംഭരണികളുടെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ?
1012.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ ജലജീവൻ മിഷൻ പദ്ധതി പ്രകാരം ഏതൊക്കെ പഞ്ചായത്തുകളിലാണ് കുടിവെളള കണക്ഷൻ നൽകിയിട്ടുളളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നൽകിയിട്ടുളള കുടിവെളള കണക്ഷന്റെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് നൽകാമോ;
( സി )
പദ്ധതി പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുളള എല്ലാ ഉപഭോക്താക്കൾക്കും കണക്ഷൻ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടും കണക്ഷൻ ലഭിക്കാത്ത ഉപഭോക്താക്കളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
( ഇ )
അപേക്ഷ സമർപ്പിച്ചിട്ടും എല്ലാ അപേക്ഷകര്‍ക്കും നാളിതുവരെ കണക്ഷൻ അനുവദിക്കാൻ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
1013.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ സീതാര്‍കുണ്ട് മിനി ഡൈവേർഷൻ പദ്ധതിയുടെ ആവശ്യകത സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി തുടങ്ങുന്നതിനായി നിലവില്‍ എന്തെല്ലാം നടപടിക്രമങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
1014.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ ജലജീവന്‍ പദ്ധതി ഏതെല്ലാം പഞ്ചായത്തുകളിലാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( സി )
പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ട് അനുവദിക്കുന്നതാരാണെന്ന് അറിയിക്കാമോ;
( ഡി )
പദ്ധതി മുഖേന ജലവിതരണം എന്നത്തേക്ക് നടത്താന്‍ കഴിയുമെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ?
1015.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നാളിതുവരെ എത്ര കുടുംബങ്ങള്‍ക്കാണ് കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുള്ളതെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പുതുതായി കണക്ഷൻ എടുക്കുന്നതിന് എത്ര അപേക്ഷകളാണ് ലഭ്യമായിട്ടുള്ളത്; പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?
1016.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയെ അമൃത്-2 പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; എങ്കിൽ ഇതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കാമോ?
1017.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ തീരപ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനായി നിലവിലുള്ള പദ്ധതികളുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ?
1018.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണം, പൊതുമരാമത്ത് എന്നീ വകുപ്പുകളുമായി സഹകരിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതില്‍ ജലവിഭവ വകുപ്പ് നേരിടുന്ന പ്രതിസന്ധികളും നിയന്ത്രണങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവ പരിഹരിക്കുവാന്‍ ജീവനക്കാര്‍ക്ക് ജലവിഭവ വകുപ്പില്‍ നിന്നോ വാട്ടര്‍ അതോറിറ്റിയില്‍ നിന്നോ എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ അവ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1019.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പെെപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും പെെപ്പ് ലെെനുകള്‍ നീളം കൂട്ടുന്നതിനുമുളള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിലേക്കായി പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പടെയുളള മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വകുപ്പുകള്‍ തമ്മിലുളള ഏകോപന സംവിധാനം നടപ്പാക്കുമോ എന്ന് വ്യക്തമാക്കാമോ?
1020.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ള വിതരണ മേഖലയില്‍ വാട്ടര്‍ ചാര്‍ജിനത്തില്‍ വന്‍കിട-ചെറുകിട മേഖലയില്‍ പിരിഞ്ഞുകിട്ടേണ്ട കുടിശിക തുക എത്രയെന്ന് ഇനം തിരിച്ച് ലഭ്യമാക്കുമാേ;
( ബി )
പ്രസ്തുത കുടിശിക തുക പിരിച്ചെടുക്കുന്നത് കാര്യക്ഷമമാക്കാനും അതുവഴി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനുമായി സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമാേ;
( സി )
കുടിശിക സംബന്ധിച്ച് വന്‍കിട/ഇടത്തരം/ചെറുകിട മേഖലയിലെ ഉപഭാേക്താക്കളുടെ ആശങ്കകള്‍ എന്തെല്ലാമാണെന്നും ആയത് പരിഹരിക്കാൻ സ്വീകരിച്ചുവരുന്ന പ്രധാന നടപടികളും വിശദമാക്കാമാേ?
1021.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാട്ടര്‍ ചാര്‍ജ് ഈടാക്കുന്നതിനുള്ള നിലവിലെ സംവിധാനം വ്യക്തമാക്കാമോ;
( ബി )
മൊബൈല്‍ ഫോണ്‍ മുഖേന ബില്ല‍് നല്‍കുന്ന നടപടി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1022.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിലെ കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനായി ഏന്തെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ പദ്ധതികളെന്ന് അറിയിക്കാമോ;
( സി )
കുണ്ടറ മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളാണ് പ്രസ്തുത പദ്ധതികളുടെ ഗുണഭോക്താക്കളെന്ന് വ്യക്തമാക്കാമോ?
1023.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുപ്പിവെളളക്കച്ചവടത്തിലെ സ്വകാര്യ കമ്പനികളുടെ കടന്നുകയറ്റവും അമിതവില ഈടാക്കലും തടയുന്നതിന് മുന്‍ സര്‍ക്കാരും നിലവിലെ സര്‍ക്കാരും സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ജലലഭ്യതയുളള സംസ്ഥാനത്ത് സ്വകാര്യമേഖലയുടെ കടന്നുകയറ്റവും അമിതവില ഈടാക്കലും തടയുവാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 13/- രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെളളം ജലവിഭവ വകുപ്പ് വഴി ലഭ്യമാക്കാന്‍ സ്വീകരിച്ചുവരുന്ന പ്രധാന നടപടികള്‍ വിശദമാക്കുമോ;
( സി )
മേല്‍ പ്രഖ്യാപനത്തിലൂടെയുള്ള സേവനം സപ്ലെെകോ വഴിയും മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേനയും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1024.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരസഭകളിലും കോര്‍പ്പറേഷനുകളിലും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിന് ജലജീവന്‍ പദ്ധതിക്ക് സമാനമായി ഏതെങ്കിലും പദ്ധതി നിലവിലുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ചെലവ് വഹിക്കുന്നത് ഏതെല്ലാം ഏജന്‍സികളാണെന്നും എത്ര വീതമാണെന്നും വിശദമാക്കാമോ; പദ്ധതി എപ്പോള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ;
( സി )
അമൃത് പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത പദ്ധതി ഏത് പ്രദേശങ്ങള്‍ക്കായുള്ളതാണെന്ന് വിശദമാക്കാമോ?
1025.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ടാപ്പ് പദ്ധതി എന്താണെന്ന് വിശദീകരിക്കാമോ;
( ബി )
പൊതുജനങ്ങള്‍ക്ക് പ്രസ്തുത പദ്ധതി കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്;
( സി )
എവിടെയെല്ലാമാണ് പദ്ധതി നിലവില്‍ നടപ്പാക്കിയിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
കൂടുതല്‍ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കാമോ?
1026.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല അതോറിറ്റിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന ക്വാളിറ്റി & കോസ്റ്റ് ബേസ്ഡ് സിസ്റ്റം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ക്വാളിറ്റി & കോസ്റ്റ് ബേസ്ഡ് സിസ്റ്റം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ അനുമതി നല്‍കിയിട്ടുണ്ടോ;
( സി )
ജല അതോറിറ്റിയിലെ പ്രവൃത്തികള്‍ പ്രസ്തുത സിസ്റ്റം മുഖേന നടപ്പാക്കാന്‍ കരാര്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പൊതുമരാമത്ത് വകുപ്പ് മാന്വലില്‍ ഇല്ലാത്ത ഇത്തരം സംവിധാനത്തിലൂടെ കരാര്‍ നല്‍കിയതിനെക്കുറിച്ച് വകുപ്പ് തലത്തിലോ മറ്റ് തരത്തിലോ ഉള്ള അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
1027.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡുകള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി എത്ര തുകയാണ് പൊതുമരാമത്ത് വകുപ്പിലേക്ക് അടച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ ഓരോ റോഡിനും അടച്ച തുക, അടച്ച തീയതി എന്നിവ പട്ടികയായി നല്‍കാമോ;
( സി )
തുക അടയ്ക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയ കത്തുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
1028.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കിഫ്ബി പദ്ധതികളായ കാരോട്-പൊഴിയൂര്‍, അതിയന്നൂര്‍-കോട്ടുകാല്‍ കുടിവെള്ള പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ?
1029.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യാന്തര നിലവാരത്തിലുള്ള പഠനം നടത്തുന്നതിന് തയ്യാറാകുമോ;
( ബി )
എങ്കിൽ പ്രസ്തുത കാര്യത്തിനായി നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെ എന്ന് വ്യക്തമാക്കുമോ?
1030.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയതിന് ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നുവിട്ടത് എന്ന് തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തിൽ കോടതിയിൽ വസ്തുതകൾ ബോധ്യപ്പെടുത്തുവാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
സംയുക്ത സാങ്കേതിക ഓൺസൈറ്റ് സമിതി രൂപവത്കരിക്കണമെന്ന ആവശ്യം സാധൂകരിക്കുന്നതിനായി കേരളം മുന്നോട്ടുവച്ച വാദഗതികളും വസ്തുതകളും എന്തൊക്കെയെന്ന് വ്യക്തമാക്കാമോ; ഇക്കാര്യത്തിൽ അനുകൂല തീരുമാനം നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ടോ; അറിയിക്കാമോ?
1031.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര അണക്കെട്ടുകളുടെ സുരക്ഷാപരിശോധനയാണ് ലോക ബാങ്കിന്റെ സഹായത്തോടെ കഴിഞ്ഞ വർഷം പൂർത്തീകരിച്ചിട്ടുള്ളത്; ഏതൊക്കെ അണക്കെട്ടുകളാണ് അവയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ അറിയിക്കുമോ;
( ബി )
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തുവാൻ സാധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
1032.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 ജൂൺ മുതൽ നാളിതുവരെ മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തമിഴ്നാട് എത്ര തവണ തുറന്നു വിട്ടിട്ടുണ്ട്; ഓരോ സന്ദർഭത്തിലും ഇതിനെതിരായി എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
സ്പിൽവേ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് ജാഗ്രതാനിർദ്ദേശങ്ങൾ യഥാസമയം ജനങ്ങളിലെത്തിക്കുന്നതിന് എന്ത് സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്;
( സി )
2020 ഡിസംബർ 31 ന് തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ തുറന്നുവിട്ടപ്പോൾ പെരിയാറിന്റെ തീരത്തുള്ളവർ മുന്നറിയിപ്പ് ലഭിക്കാതെ പരിഭ്രാന്തിയിൽ ആകുവാൻ ഇടയായ സാഹചര്യം വ്യക്തമാക്കുമോ?
1033.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യുവാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നതിനായി ജലവിഭവ വകുപ്പ് എന്തൊക്കെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് തമിഴ്നാട് ശരിയായ കണക്കുകൾ കേരളവുമായി പങ്കുവയ്ക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് എന്ത് സംവിധാനമാണ് സംസ്ഥാനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
അണക്കെട്ടിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുമ്പോഴും തമിഴ്നാട് യഥാസമയം ജാഗ്രതാ മുന്നറിയിപ്പ് നൽകാതിരിക്കുകയും 144 അടി വരെ ജലനിരപ്പുയർന്നതിനുശേഷമാണ് പലപ്പോഴും ഷട്ടർ തുറക്കുകയും ചെയ്യുന്നതിനാല്‍ പെരിയാറിന്റെ തീരത്തുള്ളവർ അപകട ഭീതിയിൽ ആയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതൊഴിവാക്കാൻ വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
1034.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ കുളങ്ങള്‍ നവീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഏതെല്ലാം കുളങ്ങളാണ് നവീകരിക്കുന്നത്; വിശദമാക്കുമോ;
( ബി )
ഇതിനായി എത്ര തുക ചെലവഴിച്ചുവെന്നും ഇവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ?
1035.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ ഭൂതത്താന്‍കെട്ട് പാലത്തിന് സമീപം പുഴയിലേക്ക് ഇറങ്ങുവാനുളള പടവുകളില്‍ മണല്‍ അടിഞ്ഞുകൂടിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2018-ലെ പ്രളയം മൂലം ഏകദേശം 100 മീറ്ററോളം ദൂരത്തില്‍ പടവുകള്‍ മണല്‍ നിറഞ്ഞ് മൂടിയിട്ടുളളത് നാളിതുവരെ നീക്കം ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
അടിഞ്ഞുകൂടിയിട്ടുളള മണല്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1036.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്കരണം അവസാനമായി നടപ്പിലാക്കിയത് എന്നാണ്; വ്യക്തമാക്കാമോ;
( ബി )
ശമ്പളപരിഷ്കരണം ഉടനെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ?
1037.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്താനായി എന്തെങ്കിലും നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പുതിയ കുടിവെള്ള കണക്ഷൻ, സീവറേജ് കണക്ഷൻ എന്നിവയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ഉപഭോക്തൃ സേവനങ്ങൾ ഡിജിറ്റൽ ആക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
1038.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിൽ നിലവിൽ എത്ര താത്കാലിക/കരാർ ജീവനക്കാരുണ്ട് എന്ന വിവരം നൽകാമോ;
( ബി )
ഇതിൽ എത്രപേരെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
മറ്റ് ഏതൊക്കെ വഴിയാണ് ഇവരെ നിയമിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ?
1039.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പൊതുടാപ്പുകള്‍ക്ക് ഉയര്‍ന്ന തോതിലുള്ള ബില്‍ കുടിശ്ശിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവില്‍ തദ്ദേശസ്ഥാപനങ്ങളുടെ അധികാര പരിധിയിലുള്ള ഉപയോഗശൂന്യമായ പൊതുടാപ്പുകള്‍ വിച്ഛേദിക്കാന്‍ ആവശ്യപ്പെട്ടിട്ടും വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിച്ചിട്ടില്ലാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദീകരിക്കാമോ;
( സി )
പിറവം നിയോജകമണ്ഡലത്തില്‍ മണീട് ഗ്രാമപഞ്ചായത്തിലെ പൊതുടാപ്പുകള്‍ക്ക് നല്‍കിയ ബില്‍ കുടിശ്ശിക തുകയില്‍ വന്ന അപാകതകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത പഞ്ചായത്തിലെ ഉപയോഗപ്രദമല്ലാത്ത ടാപ്പുകള്‍ക്ക് ഈടാക്കിയിട്ടുള്ള ഡിമാന്റ് ഒഴിവാക്കി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1040.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയുടെ പലഭാഗങ്ങളിലും വിശിഷ്യ കാസർകോട് നഗരസഭ പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ വെള്ളം ലീക്ക് ചെയ്ത് നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ ലീക്കേജ് ഏതെല്ലാം പ്രദേശങ്ങളിൽ/പോയിന്റുകളിൽ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ലീക്കേജിന്റെയും ആയത് പരിഹരിക്കാത്തതിന്റെയും കാരണം വിശദമാക്കാമോ;
( സി )
ലീക്കേജ് ഇല്ലാതാക്കാന്‍ ബൃഹദ് പദ്ധതി ആവശ്യമുണ്ടോയെന്നും എങ്കിൽ അതിന് പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണെന്നും അറിയിക്കാമോ;
( ഡി )
വെള്ളം പാഴായിപ്പോകുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമോ; വിശദമാക്കാമോ?
1041.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും കുടിവെള്ളം എത്തിക്കുന്നതിനും വേണ്ടി ചീക്കോട് കുടിവെള്ള പദ്ധതി/ജലജീവൻ മിഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രോജക്ടുകളില്‍ ഗ്രാമീണ റോഡുകൾ പുനഃസ്ഥാപിക്കുന്നതിന് പരിമിതമായ തുകയാണ് ഉൾപ്പെടുത്തിയത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നിലവില്‍ പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയായ നിരവധി ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി പൊളിച്ച റോഡുകള്‍ പുനസ്ഥാപിക്കാത്തതിനാല്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പൈപ്പ് ഇടുന്നതിന് വേണ്ടി പൊളിച്ച ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമാക്കുവാൻ ആവശ്യമായ അധിക ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
1042.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മീറ്ററിലെ തകരാറും പെെപ്പ് പാെട്ടിയതുമൂലവും അരൂര്‍ മണ്ഡലത്തിലെ കുടിവെള്ള ഉപഭോക്താക്കളുടെ ബില്‍ തുക ക്രമാതീതമായി വര്‍ദ്ധിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ എത്ര പേര്‍ക്കാണ് ഇപ്രകാരം അഡീഷണല്‍ ബില്‍ ലഭിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമാേ;
( സി )
പ്രസ്തുത പരാതി പരിഹരിക്കുന്നതിനായി വകുപ്പിന്റെ നേതൃത്വത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമാേ; വ്യക്തമാക്കുമോ?
1043.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേത്രക്കുളങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുകുളങ്ങളുടെ നവീകരണത്തിനായി 2016 മുതല്‍ 2021 വരെ ആലപ്പുഴ ജില്ലയില്‍ അനുവദിച്ച പദ്ധതികളും തുകയും വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ; ഇവയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഇവയില്‍ ഇനിയും ആരംഭിക്കാത്തതും പൂര്‍ത്തീകരിക്കാത്തതുമായ പദ്ധതികള്‍ റദ്ദ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതുകുളങ്ങള്‍ നവീകരിക്കുമ്പോള്‍ വാട്ടര്‍ ഷെയര്‍ എഗ്രിമെന്റ് വെയ്ക്കേണ്ടതുണ്ടോ; ഇതിനുള്ള വ്യവസ്ഥകള്‍ വിശദമാക്കാമോ;
( ഡി )
വാട്ടര്‍ ഷെയര്‍ എഗ്രിമെന്റ് ആകാത്തതുമൂലം ഏതെങ്കിലും ക്ഷേത്രക്കുളങ്ങളുടെ നവീകരണം സാദ്ധ്യമാകാതെ വന്നിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
1044.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ പുരോഗതി അറിയിക്കുമോ;
( ബി )
പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( സി )
പദ്ധതി എന്നത്തേക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് വ്യക്തമാക്കാമോ?

 





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.