UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

734.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മണ്ണും വീടും പദ്ധതി പ്രകാരം എത്ര പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കിയെന്ന് വിശദമാക്കാമാേ;
( ബി )
തൃശൂര്‍ ജില്ലയില്‍ എത്ര കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമാേ?
735.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിലെ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ മൂവേരിക്കര വാര്‍ഡില്‍ 1991-92 കാലഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതര്‍ക്കായി പട്ടികജാതി വികസന വകുപ്പ് മുഖേന ആവിഷ്കരിച്ച പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിലെ ഒന്‍പത് പേര്‍ക്ക് ഭൂമിയും സര്‍ക്കാര്‍ ഗ്രാന്റ് ഉപയോഗിച്ച് വീടും നല്‍കിയെങ്കിലും നാളിതുവരെ പട്ടയം നല്‍കിയിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ടി പദ്ധതി പ്രകാരം ഭൂമി ലഭിച്ചവരില്‍ ആരൊക്കെ നിലവില്‍ ഇവിടെ താമസിക്കുന്നുണ്ടെന്നും അല്ലാത്തവര്‍ എത്രപേരുണ്ടെന്നുമുള്ള വിവരം നല്‍കാമോ;
( സി )
ഇവരില്‍ എത്രപേര്‍ പട്ടയത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രസ്തുത പദ്ധതി പ്രകാരം ഭൂമി ലഭിച്ച ഇവിടത്തെ സ്ഥിരതാമസക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് സ്വീകരിച്ച നടപടികളും പട്ടയം എപ്പോള്‍ നല്‍കാനാകുമെന്നും ആയതിന്റെ നിലവിലെ സ്ഥിതിയും അറിയിക്കാമോ;
( ഡി )
പ്രസ്തുത വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് അവിടുത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് യഥാര്‍ത്ഥ ഉടമകള്‍ക്ക് പട്ടയം നല്‍കാനും ബാക്കിയുള്ള ഭൂമി ഏറ്റെടുത്ത് ടി പഞ്ചായത്തിലെ ഭൂരഹിതരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കി ലൈഫ് പദ്ധതി മുഖേനയോ മണ്ണും വീടും പദ്ധതി മുഖേനയോ വീട് നിര്‍മ്മിച്ചു നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?
736.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പ് ലൈഫ് ഭവന പദ്ധതിയിലേക്ക് നാളിതുവരെ എത്ര തുക കൈമാറിയിട്ടുണ്ട്; വര്‍ഷാടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗങ്ങള്‍ക്ക് നാളിതുവരെ എത്ര വീടുകള്‍ നല്‍കിയിട്ടുണ്ടെന്ന് വര്‍ഷാടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
പട്ടികജാതി വികസന വകുപ്പു മുഖേന ഭൂരഹിതരായ ആളുകള്‍ക്ക് ഭൂമി വാങ്ങുന്നതിനും ഭവനരഹിതരായ ആളുകള്‍ക്ക് വീട് നല്‍കുന്നതിനുമുള്ള പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ?
737.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ ഓരോ സാമ്പത്തിക വർഷവും പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പ് മുഖേന എത്ര ഭവനങ്ങൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്; ജില്ല തിരിച്ച് വിശദാംശം നൽകുമോ;
( ബി )
ലൈഫ് മിഷൻ മുഖേന കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എത്ര പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകിയിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ; എങ്കിൽ ജില്ല തിരിച്ച് വിശദാംശം നൽകുമോ;
( സി )
ലൈഫ് മിഷൻ മുഖേന 2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകിയിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ?
738.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി നിലവില്‍ വന്നതോടെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വകുപ്പ് നിര്‍ത്തലാക്കിയ ഭവന നിര്‍മ്മാണ ധന സഹായ വിതരണ പദ്ധതി പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
739.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷൻ പ്രകാരം ഭവനം ലഭിക്കുന്നതിനായി നിലവിൽ എത്ര പട്ടികജാതി-പട്ടികവർഗ്ഗ കുടുംബങ്ങൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന കണക്ക് വകുപ്പിൽ ലഭ്യമാണോയെന്ന് അറിയിക്കാമോ;
( ബി )
2020-21 സാമ്പത്തിക വർഷത്തിൽ ലൈഫ് മിഷൻ മുഖേന എത്ര പട്ടികജാതി-പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകിയിട്ടുണ്ടെന്ന കണക്ക് വകുപ്പിൽ ലഭ്യമാണോ; എങ്കിൽ ജില്ലതിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
740.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 കാലയളവില്‍ ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍, പട്ടികജാതി വിഭാഗത്തിലെ ഭൂരഹിതര്‍ക്ക് ഭവനനിര്‍മ്മാണത്തിനായുളള ഭൂമി വാങ്ങുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചു; എത്ര പേര്‍ക്ക് ഭൂമി നല്‍കാന്‍ കഴിഞ്ഞു; വിശദമാക്കാമോ;
( ബി )
ഈ കാലയളവിൽ ഭാഗികമായി നിര്‍മ്മിച്ച ഭവനങ്ങളുടെ പൂര്‍ത്തീകരണം, ദുര്‍ബലമായവയുടെ നവീകരണം, പഠനമുറികളുടെ നിര്‍മ്മാണം എന്നിവയ്ക്ക് എത്ര അപേക്ഷ പട്ടികജാതി വിഭാഗത്തില്‍ നിന്നും ലഭിച്ചു; എത്രയെണ്ണം നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ?
741.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലപ്പഴക്കം കൊണ്ട് ദുര്‍ബലമായ വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗക്കാര്‍ക്കായി എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ എന്നറിയിക്കാമോ;
( ബി )
സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത പട്ടികജാതി വിഭാഗക്കാര്‍ക്ക് സ്ഥലം വാങ്ങാന്‍ ഫണ്ട് അനുവദിക്കാന്‍ കഴിയുമോ എന്നറിയിക്കാമോ?
742.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി നിയോജകമണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിതർ , ഭവനരഹിതര്‍, നിലവിലെ വീട് അപകടാവസ്ഥയിലായവർ എന്നിവരെ സംബന്ധിച്ച കണക്കുകള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും പുതിയ ഭവനത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവയിൽ എത്രപേര്‍ക്ക് ധനസഹായം നൽകിയിട്ടുണ്ടെന്നുമുള്ള കണക്കുകള്‍ നല്‍കാമോ;
( സി )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പുതിയ ഭവനം നിർമിക്കുന്നതിനും വീടുകള്‍ക്ക് അറ്റകുറ്റപണികള്‍ നടത്തുന്നതിനും ഏതൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
743.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാർ പട്ടയം ലഭിക്കുന്നതിന് വേണ്ടി സമർപ്പിച്ച അപേക്ഷകളില്‍ ഇനിയും എത്രയെണ്ണം തീർപ്പാക്കാനുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ട എത്രപേർക്ക് മുൻസര്‍ക്കാരിന്റെ കാലം മുതല്‍ ഇപ്പോൾ വരെ പട്ടയം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ?
744.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സങ്കേതങ്ങളില്‍ നടപ്പിലാക്കുന്ന പരിപാടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ ഈ പദ്ധതി പ്രകാരം പുതിയതായി അനുവദിച്ച സെറ്റില്‍മെന്റുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഓരോ സെറ്റില്‍മെന്റിലും അനുവദിച്ച തുക എത്രയാണെന്നും എന്തൊക്കെ പരിപാടികളാണ് നടപ്പിലാക്കുന്നതെന്നും വിശദമാക്കുമോ?
745.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കോളനികളുടെ വികസന പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
നിലവിലുള്ള പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
746.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആവശ്യത്തിന് ഗതാഗത സൗകര്യം ഇല്ലാതെ ഒറ്റപ്പെട്ട എത്ര ആദിവാസി ഊരുകൾ സംസ്ഥാനത്ത് നിലവിലുണ്ട്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഊരുകളിലേക്ക് ഭക്ഷണസാധനങ്ങളും അടിയന്തര വൈദ്യസഹായവും ഉൾപ്പെടെയുള്ള കാര്യങ്ങള്‍ എത്തിച്ചു നൽകുന്നതിന് വകുപ്പ് തലത്തിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
747.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കോളനികളുടെ വികസനത്തിനായുള്ള അംബേദ്കര്‍ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തികള്‍ നടക്കുന്ന ചവറ മണ്ഡലത്തിലെ കോളനികളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;
( ബി )
ഇതിനായി അനുവദിച്ച തുകയില്‍ ഓരോ കോളനിയ്ക്കും എത്ര രൂപ ചെലവഴിച്ചു എന്ന് അറിയിയ്ക്കുമോ?
748.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തുര്‍ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമസമഗ്ര പദ്ധതി പ്രകാരം ഏതെല്ലാം കോളനികളുടെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വിശദീകരിക്കാമോ; ഇനി ഏതെല്ലാം പൂര്‍ത്തീകരിക്കാനുണ്ടെന്ന് അറിയിക്കാമോ?
749.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ നിയോജകമണ്ഡലത്തില്‍ എത്ര പട്ടികവര്‍ഗ്ഗ കോളനികളുണ്ടെന്നും അവ ഏതൊക്കെയാണെന്നും പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ ?
750.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതിയിലൂടെ കോഴിക്കോട് ജില്ലയിലെ എത്ര പട്ടികജാതി കോളനികളിലാണ് നവീകരണ പ്രവൃത്തികള്‍ നടന്നുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ കോളനിയിലെയും വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ?
751.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നായാടി വിഭാഗക്കാരുടെ കോളനി വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദ വിവരങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ഗുരുവായൂര്‍ മണ്ഡലത്തിലെ നായാടി വിഭാഗക്കാരുടെ കോളനി വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( സി )
ഗുരുയായൂര്‍ മണ്ഡലത്തില്‍ നായാടി വിഭാഗക്കാരായ എത്ര കുടുംബങ്ങള്‍ വീട് ഇല്ലാത്തവരായി ഉണ്ടെന്നും അവരുടെ വീട് നിര്‍മ്മാണത്തിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്നും വിശദമാക്കാമോ?
752.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ അംബേദ്കര്‍ സെറ്റില്‍മെന്റ് ഗ്രാമം പദ്ധതിയുടെ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലുള്ള കോളനികളുടെ പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
753.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തില വള്ളിക്കോട്-മൂര്‍ത്തിമുരുപ്പ് കോളനി, ചിറ്റാര്‍-മണക്കയം കോളനി എന്നീ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
754.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി താമരശ്ശേരി എളോത്ത് കണ്ടി എ.കെ.ജി കോളനിയിലെ വിവിധ പദ്ധതികള്‍ക്കും നെരൊമ്പാറ കോളനിയുടെ റിവെെസ്ഡ് എസ്റ്റിമേറ്റ് അംഗീകാരത്തിനും കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സമര്‍പ്പിച്ച ഫയലിൻ മേല്‍ പട്ടികജാതി വികസന ഡയറക്ടറേറ്റ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ; ഇതു സംബന്ധിച്ച ഡയറക്ടറേറ്റിലെ ഫയല്‍ നമ്പര്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നടത്തിപ്പിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
755.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തില്‍ അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പൊന്‍മള പഞ്ചായത്തിലെ തെക്കേക്കര കോളനി, ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടി- പോക്കാട്ടുകുഴി കോളനി, എടയൂര്‍ പഞ്ചായത്തിലെ പൊറ്റെക്കളംപടി കോളനി എന്നിവയുടെ നവീകരണം സംബന്ധിച്ച വിശദമായ വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കോളനികളുടെ നവീകരണപ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?
756.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ അനുവദിച്ച അംബേദ്കര്‍ ഗ്രാമം പദ്ധതിയിലുള്‍പ്പെട്ട കോളനി നവീകരണ പ്രവൃത്തികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
ഓരോ കോളനിയ്ക്കും അനുവദിച്ച തുക എത്രയാണെന്നും അതു വിനിയോഗിച്ച് പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്നും വിശദമാക്കാമോ;
( സി )
ഇനി പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്നും വിശദമാക്കാമോ ; ഒരോ പ്രവൃത്തിയും ഏതു വര്‍ഷത്തിലാണ് തുടങ്ങിയതെന്നും വ്യക്തമാക്കാമോ?
757.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര കോളനി വികസന പദ്ധതി പ്രകാരം കാസർഗോഡ് ജില്ലയിൽ എത്ര പട്ടികജാതി - പട്ടികവർഗ്ഗ കോളനികളാണ് 2016 മുതൽ ഇതുവരെയും 1 കോടി രൂപ പദ്ധതി ആവിഷ്കരിച്ചത്; ഓരോ പദ്ധതികളുടെയും നിർവഹണ ഏജൻസി ഏതെന്ന് നിയോജകമണ്ഡലം തിരിച്ച് വിശദമാക്കാമോ;
( ബി )
ഇതിൽ ഏതെല്ലാം പദ്ധതികളാണ് പൂർത്തീകരിക്കാനുള്ളത്; അത് പൂർത്തീകരിക്കാനുള്ള കാലതാമസം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
ഏതെങ്കിലും പദ്ധതി നിർവ്വഹണം സംബന്ധിച്ച് ക്രമക്കേടുകൾ ഉണ്ടായതായോ ഇത് സംബന്ധിച്ച പരാതികൾ ഉണ്ടായതായോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഉണ്ടെങ്കിൽ ആയതിൽ എന്തു നടപടികളാണ് സ്വീകരിച്ചത്; വ്യക്തമാക്കുമോ;
( ഇ )
ഇനിയും പദ്ധതി പ്രകാരം പ്രവർത്തി ആരംഭിക്കാത്ത ഏതെല്ലാം കോളനികളാണ് ഉള്ളതെന്നും ആയതിന്റെ നിർവ്വഹണ ഏജൻസി ഏതാണെന്നും പറയാമോ?
758.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ എത്ര പട്ടികജാതി കോളനികളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കോളനികളുടെ പേര് വിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കോമോ?
759.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉഴവൂര്‍ ഗ്രാമ പ‍‍‍ഞ്ചായത്ത് ആറാം വാര്‍ഡിലെ കല്ലട കോളനി നിവാസികളുടെ വീടുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഈ കോളനിയിലെ സ്ഥിരതാമസക്കാരായ അന്തേവാസികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി സ്വീകരിക്കുമോ;
( സി )
ഈ കോളനി നിവാസികള്‍ക്ക് പട്ടയം നല്‍കുന്നതിന് കേരളാ സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിന്റെ അനുവാദം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ഈ കോളനിയില്‍ വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്ക് പട്ടയം നല്കാൻ നടപടി സ്വീകരിക്കുമോ; യഥാര്‍ത്ഥ ഉടമകളുടെ പിന്നാ ക്കാവസ്ഥ മാറിയതിനാല്‍ അവര്‍ക്ക് പകരം വന്നവര്‍ക്ക് ഉടമസ്ഥാവകാശം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
760.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമ പദ്ധതി പ്രകാരം അരൂര്‍ മണ്ഡലത്തിലെ പാണാവള്ളി പഞ്ചായത്തിലെ പാെറ്റേത്തറ കാേളനി നവീകരണവുമായി ബന്ധപ്പെട്ട്, ബാലന്‍സ് തുക ചെലവഴിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയുടെ ഇപ്പാേഴത്തെ അവസ്ഥ വിശദമാക്കാമാേ;
( ബി )
പ്രസ്തുത അപേക്ഷയിന്മേൽ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കാമാേ?
761.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ എസ്.സി., എസ്.ടി. കോളനികളുടെ വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഓരോ കോളനികളിലുമുള്ള വീടുകളുടെ എണ്ണം, കുടിവെള്ള ലഭ്യത, ജലസ്രോതസ്സുകളുടെ തരം എന്നിവ വിശദമാക്കാമോ;
( സി )
പ്രസ്തുത കോളനികളില്‍ വീടില്ലാത്തവരുടെയും വാസയോഗ്യമായ വീടില്ലാത്തവരുടെയും വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിലെ കുടിവെള്ളവും വൈദ്യുതി സൗകര്യങ്ങളില്ലാത്ത കോളനികളുടെ പേരുവിവരങ്ങളും വീടുകളുടെ എണ്ണവും കോളനിയും പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;
( ഇ )
റോഡ് സൗകര്യമില്ലാത്തതും ഗതാഗത യോഗ്യമല്ലാത്ത റോഡുകളുള്ളതുമായ കോളനികളുടെ വിശദവിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;
( എഫ് )
പ്രസ്തുത കോളിനികളിലേക്കുള്ള തകരാറിലായ ഏതെല്ലാം റോഡുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്താനുണ്ടെന്നും ഏതെല്ലാം റോഡുകളുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
762.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ ഏതെല്ലാം പട്ടികവര്‍ഗ്ഗ കോളനികളിലാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്നും, കോളനികളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ എന്നും അറിയിക്കാമോ;
( ബി )
ഏത് ഏജന്‍സിയെയാണ് പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികൾ ഏല്‍പ്പിച്ചതെന്നും ആയത് എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അറിയിക്കാമോ?
763.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള എത്ര അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന കണക്ക് പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പിൽ ലഭ്യമാണോ; എങ്കിൽ വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ കേസുകളിൽ എത്രയെണ്ണത്തിൽ കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത വിഭാഗങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
764.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയിലെ പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ എസ്.സി., എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവാസി നൽകിയ ഭൂമിയിൽ വീട് നിർമ്മിക്കുന്നതിനോ അതിർത്തി കെട്ടിത്തിരിക്കുന്നതിനോ അനുവദിക്കാത്തതായ സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംഭവം സർക്കാർ ഗൗരവത്തിൽ എടുക്കാത്തതിനാൽ എസ്.സി./ എസ്.ടി. കമ്മിഷൻ നിയമ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടുവെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കിൽ പോലീസ് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
765.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി കെ.കെ.രമ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിങ്ങമ്മല, വിതുര ഗ്രാമപ്പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത സംഭവങ്ങളെ തുടർന്ന് സമാന സംഭവങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( സി )
ആദിവാസി ഊരുകളിലെ പെൺകുട്ടികളെ ലഹരി മാഫിയ സംഘങ്ങൾ ലക്ഷ്യമിടുന്നു എന്ന കാര്യം അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ ഇത് തടയുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
766.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ സി ആര്‍ മഹേഷ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിങ്ങമ്മല, വിതുര ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ ആദിവാസി ഊരുകളിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ ഇത്തരം ഊരുകളിൽ പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ കൗൺസലിങ് വിദഗ്ധരുടെ സഹായം തേടാൻ വകുപ്പ് മുൻകൈയെടുക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
സമാനമായ സംഭവങ്ങൾ തടയാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണം നടത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ സ്വീകരിക്കുമോ;
( സി )
അത്യാവശ്യ സമയത്ത് നിയമ സഹായം തേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള സാഹചര്യം ഒരുക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമോയെന്ന് വ്യക്തമാക്കാമോ?
767.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ ആദിവാസി ഊരുകളില്‍ അ‍ഞ്ച് ആദിവാസി പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ആദിവാസി ഊരുകള്‍ക്ക് പുറത്തുള്ളവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും അവിടെ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
കുട്ടികള്‍ മരിച്ച കുടുംബങ്ങള്‍ക്ക് എന്തെല്ലാം ധനസഹായം നല്‍കിയെന്ന് വ്യക്തമാക്കുമോ?
768.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ വിതുര, പെരിങ്ങമ്മല പഞ്ചായത്തുകളിലായി കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരായ എത്ര വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കാമോ;
( ബി )
എന്തെല്ലാം കാരണങ്ങളാണ് ഇത്തരം ആത്മഹത്യകളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മദ്യം - മയക്കുമരുന്ന് ഉപയോഗവും മൊബൈല്‍ ഫോണ്‍ ദുരുപയോഗവും തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
769.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഗ്രാന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദ വിവരം അറിയിക്കുമോ?
770.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജകമണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാര്‍ഷിക കോളേജ് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളേജിനായി എന്തെല്ലാം നടപടികളാണ് നിലവിൽ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
771.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ഐ.ഐ.ടി. ഉള്‍പ്പടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഗോത്ര വിദ്യര്‍ത്ഥികൾ പഠനം പൂര്‍ത്തിയാക്കാതെ പാതിവഴിയിൽ അവസാനിപ്പിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഈ പ്രവണത തടയുന്നതിന് വകുപ്പ് തലത്തില്‍ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
772.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക സമുദായ ക്ഷേമ വകുപ്പിന്റെ 2021-22 വര്‍ഷത്തെ ഓവര്‍സീസ് സ്കോളര്‍ഷിപ്പിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
2021-22 വര്‍ഷത്തെ ഓവര്‍സീസ് സ്കോളര്‍ഷിപ്പ് നല്‍കുന്നതിനുളള നടപടിക്രമങ്ങളുടെ തല്‍സ്ഥിതി വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അടിയന്തരമായി സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
773.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളേജുകളില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ലംപ്‍സം ഗ്രാന്റ് കുടിശ്ശികയായ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കുമോ;
( സി )
ലംപ്‍സം ഗ്രാന്റ് വിതരണം ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാമോ?
774.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള കൊടക്കാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ എസ്.എസ്.എല്‍.സി. വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50 കിലോമീറ്ററിലധികം യാത്ര ചെയ്ത് +2 കോഴ്സ് പഠിക്കാന്‍ പോകേണ്ട അവസ്ഥ പരിഹരിക്കാന്‍ ഇവിടെ തന്നെ +2 കോഴ്സ് ആരംഭിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ; കൊടക്കാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ വര്‍ഷം തന്നെ +2 കോഴ്സ് ആരംഭിക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാകുമോ എന്ന് വ്യക്തമാക്കാമോ?
775.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ഗ്രാന്റ് വിതരണം ചെയ്യുന്നതില്‍ കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിദ്യാര്‍ത്ഥികള്‍ക്ക് അതാത് അധ്യയന വര്‍ഷങ്ങളില്‍ തന്നെ ധനസഹായം അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ചികിത്സാ ധനസഹായമുള്‍പ്പെടെയുള്ള ധനസഹായങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനും ആയത് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ?
776.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി പ്രകാരം കുന്നത്തുനാട് മണ്ഡലത്തില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്ര പേര്‍ക്ക് പഠനമുറി നിര്‍മ്മിച്ച് നല്‍കിയെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നിര്‍മ്മിച്ച പഠനമുറികളുടെ എണ്ണവും ചെലവഴിച്ച തുകയും പഞ്ചായത്ത് അടിസ്ഥാനത്തില്‍ തരംതിരിച്ച് വ്യക്തമാക്കാമോ?
777.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഐ.ടി.ഐ. / ഐ.ടി.സി.കള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അവയുടെ നിലവിലെ സ്ഥിതി, നടത്തുന്ന കോഴ്സുകള്‍, അദ്ധ്യാപകരുടെയും ജീവനക്കാരുടെയും എണ്ണം എന്നിങ്ങനെ ഇനം തിരിച്ച് വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങള്‍ സ്വന്തം കെട്ടിടങ്ങളില്‍ ആണോ പ്രവര്‍ത്തിക്കുന്നത്?
778.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന് കീഴിൽ നിലവിൽ എത്ര സർക്കാർ ഐ.ടി.ഐ.കൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
വകുപ്പിനുകീഴിൽ പുതുതായി ഐ.ടി.ഐ.കൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
മഞ്ചേരി മണ്ഡലത്തിൽ പട്ടികജാതി വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന പാണ്ടിക്കാട് ഗവൺമെന്റ് ഐ.ടി.ഐ.യിൽ ഏതെങ്കിലും ട്രേഡുകൾ പുതുതായി ആരംഭിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
പാണ്ടിക്കാട് ഐ.ടി.ഐ.യിൽ ഇലക്ട്രീഷൻ ട്രേഡ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
779.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് പറയാമോ?
780.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗവിഭാഗക്കാർക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആശുപത്രികളിൽ ആരംഭിച്ച ധന്വന്തരി സെന്ററുകള്‍ എത്രയെന്നും അവ ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികളിൽ പ്രവര്‍ത്തിക്കുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സെന്ററുകളിലോരോന്നിലും എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളതെന്നും അവിടെ നല്‍കിവരുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്നും വിശദീകരിക്കാമോ;
( സി )
ഓരോ ധന്വന്തരി സെന്ററുകളിലും വിവിധ വിഭാഗങ്ങളിലായി എത്ര ജീവനക്കാരുണ്ടെന്നും അവയിൽ പട്ടിക വിഭാഗങ്ങളില്‍പ്പെട്ട എത്ര ജീവനക്കാരുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
ചികിത്സാരംഗത്ത് ഉണ്ടായിട്ടുള്ള മുന്നേറ്റം കണക്കിലെടുത്ത് ധന്വന്തരി സെന്ററുകളിൽ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമോ?
781.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വികസന വകുപ്പിൽ ലിംഗ്വിസ്റ്റിക് മൈനോരിറ്റീസ് ലാംഗ്വേജ് ടെസ്റ്റ് - തമിഴ് പാസ്സായ ഉദ്യോഗസ്ഥർ നിലവിലുണ്ടോയെന്ന് അറിയിക്കാമോ; ഉണ്ടെങ്കിൽ അവരുടെ പട്ടിക ലഭ്യമാക്കാമോ;
( ബി )
ഇവർക്ക് 3.10.1962-ലെ സ.ഉ. (No.506/PD) അനുസരിച്ച് നിയമാനുസൃതം അർഹമായ പ്രത്യേക സ്ഥാനക്കയറ്റം നൽകിട്ടുണ്ടോ; എങ്കില്‍ എത്ര പേർക്ക് സ്ഥാനക്കയറ്റം നൽകിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
സ്ഥാനക്കയറ്റം നൽകിയിട്ടില്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ?
782.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിവർത്തിത ക്രിസ്ത്യാനികൾക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ക്കായി പ്രത്യേക സംവരണം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പരിവർത്തിത ക്രിസ്ത്യാനികൾക്ക് മാത്രം സംവരണം പരിമിതപ്പെടുത്തി നല്‍കുമോ;
( സി )
പരിവർത്തിത ക്രിസ്ത്യാനികൾക്ക് പ്രത്യേക സംവരണം ജനസംഖ്യാ ആനുപാതികമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
783.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1993-ലെ സംസ്ഥാന പിന്നാക്ക കമ്മീഷൻ നിയമത്തിലെ പതിനൊന്നാം വകുപ്പ് പ്രകാരം സംസ്ഥാനത്തെ സാമൂഹിക സാമ്പത്തിക ജാതി സർവ്വേ നടത്തി ആറുമാസത്തിനകം സംവരണ പട്ടിക പുനപരിശോധിക്കണമെന്നുളള ഹൈക്കോടതിയുടെ വിധി നടപ്പിൽവരുത്താൻ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പിന്നാക്ക വിഭാഗക്കാരുടെ സോഷ്യോ ഇക്കണോമിക് സ്റ്റഡി നടത്തണം എന്നുള്ള WP(C) 19937/2019 നമ്പർ കേസിലെ 8/9/2020-ലെ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( സി )
ഓരോ പത്തുവർഷം കൂടുമ്പോഴും സംവരണ പട്ടിക പുനപരിശോധിച്ച് പുതിയ പിന്നാക്ക വിഭാഗങ്ങളെ ഉൾപ്പെടുത്തി പട്ടിക പൂർണമാക്കണം എന്നുള്ള 1992-ലെ സുപ്രീം കോടതി വിധി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
സർക്കാർ അർദ്ധ സർക്കാർ എയ്ഡഡ് മേഖലകളിലെ ജീവനക്കാരുടെ പിന്നാക്ക വിഭാഗ പ്രാതിനിധ്യം സംബന്ധിച്ച കണക്കുകൾ തയ്യാറാക്കാൻ കേരള സർക്കാർ ആരംഭിച്ച വെബ്സൈറ്റിൽ ഇതുവരെ ഏതൊക്കെ വകുപ്പുകളിൽ നിന്നുള്ള ജീവനക്കാരുടെ ജാതി തിരിച്ചുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ; അതിനു തയ്യാറാവാത്ത വകുപ്പുകൾക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ഇ )
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ആരംഭിച്ച വെബ് പോർട്ടലിൽ ജീവനക്കാരുടെ ജാതി, ഉപജാതി, പൊതു വിവരങ്ങൾ ചേർക്കുന്നത് സംബന്ധിച്ച് നാളിതുവരെ ഏതൊക്കെ വകുപ്പുകളിൽ നടപടി പൂർത്തീകരിച്ചിട്ടുണ്ട്; വകുപ്പ് തിരിച്ച് വിശദ പട്ടിക ലഭ്യമാക്കുമോ?
784.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സർവ്വീസിലെ വിവിധ വകുപ്പുകളിൽ എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്കുള്ള സംവരണം ഉറപ്പാക്കുന്നതിനും ആവശ്യമെങ്കിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നതിനുമായി ചുമതലപ്പെടുത്തിയിട്ടുള്ള പൊതുഭരണ എംപ്ലോയ്മെന്റ് എ, ബി സെക്ഷനുകൾ സംയോജിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാന സർക്കാർ സർവീസിലെ ഏതൊക്കെ വകുപ്പുകളിലാണ് എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്ക് ആനുപാതികമായ സംവരണം നിലവിൽ ലഭ്യമായിട്ടില്ലാത്തത്; പ്രസ്തുത കണക്ക് പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പിൽ ലഭ്യമാണോ; എങ്കിൽ ഏതൊക്കെ വകുപ്പുകൾ ആണെന്ന് വ്യക്തമാക്കുമോ;
( സി )
നിലവിൽ സംസ്ഥാനത്തെ ഏതൊക്കെ വകുപ്പുകളിലാണ് എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് പ്രാതിനിധ്യം നൽകുന്നതിനായി സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തുവാൻ നിർദേശം നൽകിയിട്ടുള്ളത്; ഏതൊക്കെ വകുപ്പുകൾ ഇതനുസരിച്ച് സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തിയിട്ടുണ്ട്; വിശദമായ വിവരം പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പില്‍ ലഭ്യമാണോ; വ്യക്തമാക്കുമോ;
( ഡി )
മേൽപ്പറഞ്ഞ കാര്യങ്ങളിലുള്ള ചുമതലകൾ നിറവേറ്റിയിരുന്ന പൊതുഭരണ എ, ബി വിഭാഗങ്ങൾ സംയോജിപ്പിച്ചത് സർക്കാർ സർവ്വീസിൽ എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അർഹതപ്പെട്ട സംവരണം ഉറപ്പാക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന് വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ; ഈ കാര്യത്തിൽ എന്തൊക്കെ തുടർ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കുമോ?
785.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ ആവശ്യമുള്ള ജീവനക്കാരില്ലാത്തതിനാല്‍ വിവിധ പദ്ധതികളുടെ നിർവ്വഹണം തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ഭൂമി വാങ്ങൽ, വിവാഹ ധനസഹായം, പഠന മുറി ഒരുക്കൽ എന്നീ പദ്ധതികളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ധനവിനിയോഗം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
പദ്ധതികളുടെ നിർവ്വഹണം സുഗമമാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുമോ?
786.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി രൂപീകരിക്കപ്പെട്ട മുനിസിപ്പാലിറ്റികളിൽ പട്ടികജാതി വികസന ഓഫീസ‍ർ തസ്തിക ഇല്ലാത്തതിനാൽ പട്ടികജാതി വിഭാഗക്കാർക്കുളള പദ്ധതി നിർവ്വഹണത്തിൽ തടസ്സം നേരിടുന്നുണ്ടെന്നുള്ള വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനായി സംസ്ഥാനതല കോ-ഓ‍ർഡിനേഷൻ കമ്മിറ്റിയിലെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്ക് അധികച്ചുമതല നൽകിയിട്ടുണ്ടോ;
( സി )
പ്രസ്തുത മുനിസിപ്പാലിറ്റികളിൽ പട്ടികജാതി വികസന ഓഫീസർ തസ്തിക സൃഷ്ടിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ഡി )
പട്ടികജാതി വികസന ഓഫീസർ തസ്തികയില്ലാത്ത ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോർപ്പറേഷനുകളുടെ ജില്ല തിരിച്ചുളള എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ; ലിസ്റ്റ് ലഭ്യമാക്കുമോ;
( ഇ )
പട്ടികജാതി വിഭാഗക്കാർക്കുളള പദ്ധതി നിർവ്വഹണത്തിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിന് മൂവാറ്റുപുഴ നഗരസഭ ഉൾപ്പടെ പുതുതായി രൂപീകരിക്കപ്പെട്ട സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോർപ്പറേഷനുകളിലും പട്ടികജാതി വികസന ഓഫീസർ തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
787.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പ്രൊമോട്ടര്‍മാരുടെ തെരെഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചു കൊണ്ട് 22.01.2022 -ല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പ്രൊമോട്ടര്‍മാരുടെ ഉയര്‍ന്ന പ്രായപരിധി 30 വയസ്സായി നിശ്ചയിച്ചതിനാല്‍ നിലവിലുള്ള പ്രൊമോട്ടര്‍മാര്‍ ഭൂരിപക്ഷവും പുറത്താകുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അനുഭവസമ്പത്തുള്ള പ്രൊമോട്ടര്‍മാരുടെ സേവടി നം ഉറപ്പുവരുത്തുന്നതിനായി പ്രൊമോട്ടര്‍മാരുടെ ഉയര്‍ന്ന പ്രായപരിധി 40 വയസായി നിശ്ചയിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
788.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എസ്.സി./എസ്.ടി. പ്രമോട്ടർ മാരായി നിയമനം ലഭിക്കുന്നത്തിനുള്ള പ്രായപരിധി കുറച്ചിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരം ഒരു തീരുമാനം എടുക്കുന്നതിനു ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
നിശ്ചയിച്ചിട്ടുള്ള പ്രായപരിധിയേക്കാള്‍ പ്രായമുള്ള എത്ര ആളുകളാണ് നിലവിൽ എസ്.സി./എസ്.ടി. പ്രമോട്ടർമാർ ആയി പ്രവര്‍ത്തിക്കുന്നത്; വർഷങ്ങളായി ഈ മേഖലയിൽ ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നവർക്ക് തൊഴിൽ നഷ്ടം ഉണ്ടാകുന്ന ഈ സാഹചര്യം ഒഴിവാക്കുന്നതിന് നടപടികള്‍‌ സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
789.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വികസന വകുപ്പിൽ നിലവിലുള്ള ആയ തസ്തികയുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ; ഇത് സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ആയമാരുടെ ജോലി സമയം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ/സർക്കുലറുകൾ എന്നിവയുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പട്ടികവർഗ്ഗ വികസന വകുപ്പിൽ വിദ്യാർത്ഥി - ആയ അനുപാതം നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; ഇല്ലെങ്കിൽ വിദ്യാർത്ഥി - ആയ അനുപാതം നിശ്ചയിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും പ്രപ്പോസൽ സർക്കാരിന്റെ പരിഗണനയിലുണ്ടോ;
( ഡി )
ആയമാരുടെ ജോലി സമയം സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങളില്ലാത്തതിനാല്‍ ആഴ്ചയിൽ തുടർച്ചയായി 6 ദിവസം 24 മണിക്കൂറും ഹോസ്റ്റലുകളിൽ തങ്ങി ജോലി ചെയ്യേണ്ട സ്ഥിതിവിശേഷം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ഇ )
ജീവനക്കാരുടെ ജോലി സമയം സംബന്ധിച്ച് ബഹു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബുണൽ ഓ.എ 2048 /2016 എന്ന കേസിൽ 22.3.2017-ൽ പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ ആയമാരുടെ ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കാമോ?
790.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണാനുമതി ലഭിച്ച മുരുകന്‍കുന്ന് കുടിവെളള പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
791.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍ക്ക് സംസ്ഥാന ബജറ്റ് വിഹിതം, കേന്ദ്ര വിഹിതം എന്നി ഇനങ്ങളിൽ എത്ര തുകയാണ് ലഭ്യമായിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഈ കാലയളവില്‍ ലഭിച്ച തുകയില്‍ നിന്ന് എത്ര തുക ചെലവഴിച്ചെന്ന് വിശദമാക്കാമോ;
( സി )
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന എന്തെല്ലാം വ്യക്തിഗത ആനൂകൂല്യങ്ങളാണ് നിലവില്‍ നല്‍കി വരുന്നതെന്ന് വിശദമാക്കാമോ?
792.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ വിവിധ കോളനികളുടെ നവീകരണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ?
793.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജക മണ്ഡലത്തിലെ ആവണിപ്പാറപ്പാലത്തിന്റെ നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയിരുന്നോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണത്തിന് തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
794.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി അനുവദിക്കുന്ന ഫണ്ടുകള്‍ സമയബന്ധിതമായി ചെലവഴിക്കുന്നതിനും ഇത്തരം ഫണ്ടുകള്‍ ലാപ്സാകാതിരിക്കാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
795.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വികസനത്തിനായി കോര്‍പ്പസ് ഫണ്ട്, പൂള്‍ ഫണ്ട് എന്നീ ഇനങ്ങളിലായി 2016-17 മുതല്‍ 2020-21 വരെയുള്ള 5 വര്‍ഷക്കാലം ബഡ്ജറ്റില്‍ ഓരോ വര്‍‍ഷവും എത്ര തുക നീക്കി വച്ചു; അതില്‍ എത്ര തുക ചെലവഴിച്ചു; വിശദമാക്കാമോ;
( ബി )
ഇതില്‍ നിന്നും ഡെപ്പോസിറ്റ് വര്‍ക്കുകള്‍ക്കായി ഓരോ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവദിച്ച തുക വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ; അതോടൊപ്പം ചെലവഴിച്ച തുകയും ഭൗതിക നേട്ടവും വെളിപ്പെടുത്താമോ?
796.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ ഏതൊക്കെ എസ്.സി. കോളനികളുടെ പുനരുദ്ധാരണ പ്രവൃത്തികളാണ് വകുപ്പിന്റെ ഫണ്ടുപയോഗിച്ചു നടപ്പിലാക്കി വരുന്നതെന്ന് പഞ്ചായത്ത് തിരിച്ച് വിശദവിവരങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ അവസ്ഥ എന്തെന്നും അവയുടെ കാലതാമസം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്നും അറിയിക്കുമോ;
( സി )
ഏതൊക്കെ ഏജന്‍സികള്‍ വഴിയാണ് ഇത്തരം പ്രവൃത്തികള്‍ നടപ്പിലാക്കുന്നത്; ഇത്തരം ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; അറിയിക്കാമോ?
797.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോര്‍പ്പസ് ഫണ്ട് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പട്ടികജാതി ജനസംഖ്യക്ക് ആനുപാതികമായാണോ ഫണ്ട് അനുവദിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
( സി )
എറണാകുളം ജില്ലയില്‍ 2020‌-21, 2021-22 എന്നീ കാലഘട്ടങ്ങളില്‍ കോര്‍പ്പസ് ഫണ്ടിലൂടെ അനുവദിച്ച പ്രവൃത്തികളും തുകയും സംബന്ധിച്ച വിശദാംശങ്ങള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ഡി )
വെെപ്പിന്‍ നിയോജക മണ്ഡലത്തില്‍ 2021-22 വര്‍ഷത്തില്‍ സമര്‍പ്പിച്ച പദ്ധതികള്‍ ഏതെല്ലാം; അനുവദിച്ച പദ്ധതികള്‍ ഏതെല്ലാം?
798.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജകമണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ചിറ്റാര്‍- കാരികയം-ചതുരക്കളളിപ്പാറ കുടിവെളള പദ്ധതി നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
799.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കുന്നതിനായി എത്ര പ്രപ്പോസലുകളാണ് ലഭിച്ചിട്ടുള്ളതെന്നും അവ ഏതൊക്കെയെന്നും വ്യക്തമാക്കുമോ;
( ബി )
ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും, അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ;
( സി )
ഇത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
800.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് പട്ടികജാതി ക്ഷേമ വകുപ്പ് തയ്യാറാക്കിയ ഓഡിറ്റ് റിപ്പോർട്ടിൽ കൃത്രിമം നടന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
വ്യാജ അക്കൗണ്ടുകളിലൂടെ ഗുണഭോക്താക്കൾ അല്ലാത്തവരുടെ പേരിൽ വൻതോതിൽ പണം തട്ടിയെടുത്തത് മറച്ചുവയ്ക്കുന്ന രീതിയിൽ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയതായി വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണം നടത്തുവാൻ തയ്യാറാകുമോ; വിശദാംശം നൽകുമോ?
801.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ചെയ്യാത്ത പണികളുടെ പേരിൽ കോടികൾ തട്ടിയെടുത്ത അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
ദേവസ്വം മരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പാലിക്കാതെ നടക്കാത്ത നിർമാണങ്ങളുടെ പേരിൽ 100 കോടി രൂപയോളം തട്ടിയെടുത്തത് യഥാസമയം കണ്ടെത്താൻ സാധിക്കാതെയിരുന്നത് വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും വീഴ്ചയല്ലേ; ഇക്കാര്യത്തിൽ ഉത്തരവാദികളായവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
മേല്പറഞ്ഞ പ്രകാരമുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് യാതൊരു പരിശോധനകളും കൂടാതെ ദേവസ്വം ബോർഡ് ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയത് എങ്ങനെയാണെന്ന് അന്വേഷിച്ചിട്ടുണ്ടോ; ഇക്കാര്യത്തിൽ ഉത്തരവാദികളായ ബോർഡ് അംഗങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
802.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ നഗരസഭകളിൽ പട്ടികജാതി ക്ഷേമ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത ഫണ്ട് വിനിയോഗത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനു വേണ്ടി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ഇതിൽ എത്ര കേസുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
803.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലും സ്കോളർഷിപ്പുകൾ നൽകുന്നതിലും വ്യാപകമായി കൈക്കൂലി കൈപ്പറ്റുന്നതായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗത്തിലെ അർഹതപ്പെട്ടര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അവര്‍ക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് എന്തെങ്കിലും കർമ്മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
ആനുകൂല്യ വിതരണം സുതാര്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
804.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിൽ ആരുടെയൊക്കെ അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് കണ്ടെത്തിയിട്ടുളളത് ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കേസിൽ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
( സി )
ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുള്ളതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
805.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വികസന വകപ്പിന്റെ ഫണ്ട് ഉപയോഗിച്ച് സ്കൂളുകൾ , അങ്കണവാടികൾ എന്നിവയ്ക്ക് കെട്ടിട നിർമ്മാണത്തിനും മറ്റു ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള പദ്ധതി നിലവിലുണ്ടോ; എങ്കിൽ ഇതിന്റെ മാനദണ്ഡങ്ങളും വിശദവിവരങ്ങളും വ്യക്തമാക്കുമോ;
( ബി )
അമ്പത് ശതമാനത്തോളം പട്ടികവർഗ്ഗ വിഭാഗങ്ങളിലെ കുട്ടികൾ പഠിക്കുന്ന കാസർഗോഡ് ജില്ലയിലെ ജി.എച്ച്.എസ്. എസ്,പഡ്രെ സ്കൂളിന് പട്ടികവർഗ്ഗ വികസന ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കാൻ നടപടി സ്വീകരിക്കുമോ?
806.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ആക്രമണംമൂലം മരണമടഞ്ഞ പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്;
( ബി )
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും സംരക്ഷണം നല്‍കുവാന്‍ എന്തെങ്കിലും പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടാേ?
807.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് (2016-17 മുതല്‍ 2020-21വരെ) വര്‍ഷം പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പുമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായത്തിനായി എത്ര പേര്‍ അപേക്ഷ നൽകിയിട്ടുണ്ടെന്നും അതില്‍ എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
അവര്‍ക്കായി എത്ര രൂപയുടെ ചികിത്സാ ധനസഹായം അനുവദിക്കുകയുണ്ടായി എന്ന് വ്യക്തമാക്കാമോ?
808.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പട്ടികജാതി വിഭാഗത്തിന്റെ ചികിത്സാ ധനസഹായത്തിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ എത്ര പേർക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും എത്ര രൂപ ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
809.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗങ്ങളിൽ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് വേണ്ടി ഏതെങ്കിലും തരത്തിലുള്ള സഹായം അനുവദിക്കാറുണ്ടോ ; ഉണ്ടെങ്കിൽ വിശദമാക്കാമോ ?
810.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ ആദിവാസികളുടെ ഏക ആശ്രയമായ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ സി.ടി സ്കാന്‍, വെന്റിലേറ്റര്‍ സൗകര്യമുളള ആംബുലന്‍സ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നവജാത ശിശുക്കള്‍ക്കുളള വെന്റിലേറ്റര്‍, നവജാത ശിശുക്കള്‍ക്കുളള ഡോക്ടര്‍, പീഡിയാട്രിക് ഐ.സി.യു, ഹൃദ്രോഗ വിദഗ്ദ്ധന്‍, കാത് ലാബ് സൗകര്യം എന്നിവ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പുമായി ചേർന്നുകൊണ്ട് നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രധാനപ്പെട്ട ആശുപത്രിയായിട്ടും കോട്ടത്തറ ആശുപത്രിയില്‍ ലോടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ മാത്രമാണുളളതെന്നതിനാൽ സ്കാനിംഗ് അടക്കമുള്ള ടെസ്റ്റുകൾ നടത്താൻ സാധിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ;
( ഡി )
കോട്ടത്തറ ട്രൈബൽ ആശുപത്രി വികസിപ്പിക്കുന്നതിനു പകരം പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രി വികസിപ്പിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കാമോ?
811.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ചെലേബ്ര ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കള്ളിക്കുഴമ്പില്‍ പട്ടികജാതി ശ്മശാനം വക ഭൂമി പൊതു ജനങ്ങള്‍ക്ക് ഗുണകരമാകും വിധം റോഡ്‌ നിര്‍മ്മാണത്തിന് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ്‌ നിര്‍മ്മാണത്തിന് ശ്മശാനം വക ഭൂമി വിട്ട് നല്‍കുന്നതിനുള്ള ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള അനുമതി നല്‍കുമോ; വ്യക്തമാക്കാമോ?
812.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി സഹകരണ സംഘങ്ങള്‍ എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാത്ത സംഘങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
പ്രസ്തുത സംഘങ്ങളെ പ്രവര്‍ത്തനസജ്ജമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
813.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ ഒ . ആർ. കേളു
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയില്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തയുടന്‍ തന്നെ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടിരുന്നോ;
( ബി )
ഭാരക്കുറവോടുകൂടി ജനിക്കുന്ന കുട്ടികളാണ് മരണത്തിന് കീഴ്പെടുന്നതെന്നതിനാല്‍ മാതാവിന് ശരിയായ രീതിയില്‍ പോഷകാഹാരവും വെെദ്യപരിശോധനയും ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ നടപടിയെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനു പ്രദേശവാസികളെ സാമ്പത്തികമായി സ്വയംപര്യപ്തരാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
814.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതി മുഖേന 2016-21 കാലഘട്ടത്തിൽ അനുവദിച്ചിട്ടുളളതും പൂർത്തിയാക്കിയതുമായ പദ്ധതികൾ പഞ്ചായത്ത്, വാർഡ്, പദ്ധതി നടപ്പാക്കിയ പ്രദേശം എന്നിങ്ങനെ തരം തിരിച്ച് വിശദമാക്കാമോ;
( ബി )
2021-22 സാമ്പത്തിക വർഷത്തേയ്ക്ക് അനുവദിച്ചിട്ടുളള പദ്ധതികൾ ഏതൊക്കെയെന്ന് പഞ്ചായത്ത് അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതികളുടെ ഇപ്പോഴത്തെ പ്രവർത്തന പുരോഗതി വിലയിരുത്താമോ?
815.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പുകളിലൂടെ ഡി.ആര്‍.എഫ്. (ഡിസ്‌ട്രെസ്സ് റിലീഫ് ഫണ്ട് )-ല്‍ നിന്ന് വാമനപുരം നിയോജക മണ്ഡലത്തില്‍ എത്രപേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ധനസഹായമായി നൽകിയ തുകയെത്ര ,എത്രപേർക്ക് നൽകി എന്നീ വിവരങ്ങൾ പഞ്ചായത്ത്/വില്ലേജ് തിരിച്ച് നല്‍കാമോ?
816.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിൽ 2021 നവംബർ മാസത്തിൽ ഒരാഴ്ചയ്ക്കിടയിൽ അഞ്ചോളം ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അതീവ ഗുരുതര സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നവജാതശിശുക്കള്‍ക്കും ഗര്‍ഭിണികളായ അമ്മമാര്‍ക്കും വേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടും ശിശുമരണത്തിന്റെ തോത് വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച് വിശദ പഠനം നടത്തി ആവശ്യമായ നടപടികള്‍ കൈക്കൊളളുമോ;
( സി )
2011 -2016 കാലഘട്ടത്തിൽ നടപ്പിലാക്കിയ സമൂഹ അടുക്കള, ജനനി ജന്മരക്ഷ ഉള്‍പ്പെടെയുളള നിരവധി പദ്ധതികള്‍ അട്ടിമറിച്ചതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് അട്ടപ്പാടിയില്‍ ശിശുമരണം വര്‍ദ്ധിക്കുവാനുളള കാരണമായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പൂര്‍ണ്ണതോതില്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ലഭിക്കുന്നില്ല എന്നത് ശരിയാണോ; എങ്കില്‍ ഇക്കാര്യത്തില്‍ നടക്കുന്നതായി പറയപ്പെടുന്ന ക്രമക്കേട് കണ്ടെത്തി പദ്ധതികളുടെ പൂര്‍ണ്ണ പ്രയോജനം ആദിവാസികള്‍ക്ക് ലഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?
817.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കുണ്ടംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന സാവിത്രിഭായി ഫൂലെ മെമ്മോറിയല്‍ സ്കൂളിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഭരണാനുമതി നല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;
( ബി )
ഈ സാമ്പത്തിക വര്‍ഷം തന്നെ ഭരണാനുമതി നല്‍കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?
818.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയോജകമണ്ഡലത്തില്‍ ആതവനാട് ഗ്രാമപഞ്ചായത്തില്‍ കുറുമ്പത്തൂര്‍ വില്ലേജില്‍ പട്ടിക വര്‍ഗ്ഗ വകുപ്പിന്റേതായ എത്ര സ്ഥലമുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലത്ത് പട്ടികവര്‍ഗ്ഗമുള്‍പ്പെടെ പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്പോര്‍ട്സ് സ്കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
819.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിത നിലവാരം സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ആദിവാസികള്‍ക്കായി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളിലെ അഴിമതിയാണ് അവരുടെ ജീവിത നിലവാരം താഴോട്ട് പോയതിന്റെ പ്രധാന കാരണം എന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആദിവാസികള്‍ക്കായി 2011 - 16 -ലെ സർക്കാർ പ്രഖ്യാപിച്ച നിരവധി പദ്ധതികളില്‍ ചിലത് ഇപ്പോൾ മുടങ്ങിയിട്ടുണ്ടോ; എങ്കില്‍ ഇവ പുനരാരംഭിക്കാൻ നടപടികൾ സ്വീകരിക്കുമോ;
( ഡി )
അട്ടപ്പാടി മേഖലയില്‍ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഇ )
അട്ടപ്പാടി മേഖലയില്‍ പദ്ധതികള്‍ നടപ്പിലാക്കിയത് സംബന്ധിച്ച പരാതികളില്‍ എന്തെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
820.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിവിധ ആദിവാസി ഊരുകളിൽ ലഹരിമാഫിയ പിടിമുറുക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവരുടെ ചൂഷണങ്ങൾക്ക് വിധേയമായും ലഹരിക്ക് അടിമപ്പെട്ടും മരണപ്പെട്ടവരുടെ കണക്ക് ലഭ്യമാണോ; എങ്കിൽ വ്യക്തമാക്കുമോ;
( ബി )
ലഹരി മാഫിയയുടെ പ്രവർത്തനം പ്രതിരോധിക്കുന്നതിൽ ട്രൈബൽ ഓഫീസർമാരും, എസ് .ടി. പ്രൊമോട്ടർമാരും ഫലപ്രദമായ സാമൂഹ്യ ഇടപെടലുകൾ നടത്തുന്നുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
തിരുവനന്തപുരം പെരിങ്ങമലയിൽ 5 ആദിവാസി പെൺകുട്ടികളുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആദിവാസി ഊരുകളിലെ ലഹരി മാഫിയയുടെ ഇടപെടൽ തടയുന്നതിന് ഫലപ്രദമായ നടപടികൾ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
821.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തില്‍ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട എത്ര പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിച്ചത് ;
( ബി )
മാനന്തവാടി മണ്ഡലത്തില്‍ എത്ര ആദിവാസി കുടുംബങ്ങള്‍ക്ക് പുതിയ സ്ഥലവും വീടും പ്രസ്തുത പദ്ധതിയിലൂടെ ലഭിച്ചുവെന്ന് വ്യക്തമാക്കാമാേ ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റവും കൂടുതല്‍ എത്ര അളവ് സ്ഥലം വാങ്ങിയെന്നും ഏറ്റവും കുറവ് എത്ര അളവ് സ്ഥലം വാങ്ങിയെന്നും വ്യക്തമാക്കാമാേ ?
822.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക വര്‍ഗ ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിക്കുന്ന ഫണ്ട് അര്‍ഹമായ കരങ്ങളില്‍ എത്തുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഭാഗത്തിനായി എന്തെല്ലാം പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്; വിശദമാക്കാമോ;
( സി )
ആദിവാസി കോളനികളിലേക്കുള്ള റോഡ്, വൈദ്യുതി ,വെള്ളം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി 2016 മുതല്‍ നാളിതു വരെയായി അനുവദിച്ച തുകയും അതിന്‍പ്രകാരം പൂര്‍ത്തീകരിച്ച പ്രവൃത്തികളും ഏതെല്ലാമെന്ന് ജില്ല തിരിച്ചു വെളിപ്പെടുത്തുമോ;
( ഡി )
ഭൂരഹിതരും ഭൂമിയുള്ളവരുമായ ആദിവാസികൾക്ക് വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിയിന്‍ കീഴില്‍ എത്ര കുടുംബങ്ങള്‍ക്ക് വീട് വച്ച് നൽകിയെന്നും ഓരോ വീടിനും സ്ഥലം വാങ്ങുന്നതിനും അനുവദിച്ച തുക എത്രയാണെന്നും അറിയിക്കാമോ;
( ഇ )
പാതി വഴിയില്‍ ഉപേക്ഷിച്ച ഏറനാട് മണ്ഡലത്തിലെ ചാലിയാര്‍ പാലക്കയം ആദിവാസി കോളനി റോഡ് നിര്‍മാണം പൂർത്തീകരിക്കുന്നതിനായി വര്‍ക്കിങ് കമ്മിറ്റി തയാറാക്കിയ എസ്റ്റിമേറ്റിന്മേൽ എന്ത് തുടര്‍നടപടി സ്വീകരിച്ചുവെന്നും എപ്പോള്‍ പൂർത്തീകരിക്കുമെന്നും അറിയിക്കാമോ?
823.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നതെന്ന് വിശദികരിക്കാമോ;
( ബി )
ഏറനാട് നിയോജകമണ്ഡലത്തിലെ വിവിധ പട്ടികജാതി - പട്ടികവര്‍ഗ കോളനി പ്രദേശങ്ങളുടെ വികസനത്തിനും ഉന്നമനത്തിനുമായി നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്നും പ്രസ്തുത പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ പട്ടികജാതി -പട്ടികവര്‍ഗ കോളനികളുടെ വികസനത്തിനായി പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ ?
824.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് നഗരസഭയുടെ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് പാലക്കാട് മെഡിക്കല്‍ കോളേജിന് കീഴിലുളള സ്ഥലമല്ലാതെ മറ്റേതെങ്കിലും സ്ഥലം നഗരസഭ കണ്ടെത്തി ശിപാര്‍ശ ചെയ്തിട്ടുണ്ടോ ;
( ബി )
പട്ടികജാതി വകുപ്പിന് കീഴിലുളള പാലക്കാട് മെഡിക്കല്‍ കോളേജിന്റെ തുടര്‍വികസനത്തിനും നഴ്സിംഗ് കോളേജ്, ഡന്റല്‍ കോളേജ്, ഫാര്‍മസി കോളേജ്എന്നിവയുടെ നിര്‍മ്മാണത്തിനും ആവശ്യമായ ഭൂമി നിലവിലില്ലെന്നുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?
825.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പ്രത്യേക കര്‍മപദ്ധതികൾ എന്തെങ്കിലും ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ കര്‍മപദ്ധതിയുടെ ഭാഗമായി ഡീ-അഡിക്ഷന്‍ സെന്ററുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കല്‍,ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തല്‍, ഹൈ റിസ്ക് കാറ്റഗറിയിലുളളവര്‍ക്ക് പ്രത്യേക പരിചരണം, കൃത്യമായ ഫണ്ട് വിനിയോഗം, പ്രത്യേകമായ ആരോഗ്യപദ്ധതികള്‍ എന്നിവ കാര്യക്ഷമമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( സി )
പദ്ധതിയുടെ ഭാഗമായി മറ്റെന്തെല്ലാം കാര്യങ്ങളാണ് പരിഗണിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
826.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതൽ നാളിതുവരെ അട്ടപ്പാടിയിൽ ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മുഖേന ഏതൊക്കെ പദ്ധതികളിൽ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്;
( ബി )
ആദിവാസി വിഭാഗങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന തുക ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് എന്ത് സംവിധാനമാണ് നിലവിലുള്ളത്; വ്യക്തമാക്കാമോ;
( സി )
അട്ടപ്പാടി മേഖലയിൽ ശിശുമരണങ്ങളും മറ്റും നിരന്തരം ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രസ്തുത പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായ സാഹചര്യം പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
827.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ പട്ടികജാതി പട്ടികവര്‍ഗ്ഗ കാേളനികളിലും ഓണ്‍ലെെന്‍ പഠന സൗകര്യം ലഭ്യമാക്കുന്ന ഒരു പ്രാദേശിക പഠന കേന്ദ്രം ആരംഭിക്കുവാന്‍ ആലാേചിക്കുന്നുണ്ടാേ;
( ബി )
നിലവില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത എസ്.സി. എസ്.ടി. കാേളനികളില്‍ വിവിധ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സഹകരിച്ച് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമാേ?
828.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തെ അംബേദ്ക്കർ ഗ്രാമ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ മണ്ഡലത്തിലെ കൊളാടി പറമ്പ് പട്ടികജാതി കോളനിയില്‍ ഇതുവരെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഇവയിൽ 21.02.2020-ല്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തി നടപ്പിലാക്കാത്തതിന്റെ കാരണങ്ങൾ വിശദമാക്കാമോ?
829.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് മെട്രിക്ക് സ്കോളര്‍ഷിപ്പ് വിതരണത്തിലുണ്ടായ തടസ്സം അറിയിക്കാന്‍ നടപടിയെടുത്തിരുന്നോ;
( ബി )
പിന്നാക്ക വിഭാഗ വികസന വകുപ്പിനു കീഴിലുള്ള ഓഫീസുകള്‍ വിപുലീകരിച്ച് കാര്യക്ഷമത ഉറപ്പു വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമാണ്; പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് എല്ലാ ജില്ലകളിലും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഓഫീസുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ?
830.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മണ്ഡലത്തിലെ പള്ളിപ്രം, വലിയന്നൂര്‍ എന്നീ കോളനികളെ അംബേദ്ക്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന നിർമ്മാണ പ്രവർത്തികള്‍ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ;
( ബി )
പ്രസ്തുത കോളനിയുടെ നിർമ്മാണം പുരോഗമിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കാമോ ?
831.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വഴി എന്തൊക്കെ ധനസഹായങ്ങളാണ് നല്കിവരുന്നതെന്നും, എത്ര രൂപയാണ് ധനസഹായമെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മിശ്രവിവാഹ ധനസഹായം വഴി എന്തൊക്കെ ആനുകൂല്യങ്ങൾ ആണ് കിട്ടുന്നത് എന്ന് വ്യക്തമാക്കാമോ; ആര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും, എന്തൊക്കെ രേഖകളാണ് അപേക്ഷകര്‍ ഹാജരാക്കേണ്ടതെന്നും ഇതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( സി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ പ്രസ്തുത മിശ്രവിവാഹ ആനുകൂല്യത്തിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ആയതില്‍ എത്ര അപേക്ഷകര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ ;
( ഡി )
നിലവില്‍ ഏത് തീയതി മുതലുള്ള അപേക്ഷകളിന്മേലാണ് ധനസഹായം വിതരണം ചെയ്യാന്‍ ബാക്കിയുള്ളതെന്ന് വിശദമാക്കാമോ ?
832.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന മാനന്തവാടി മണ്ഡലത്തിലെ വിവിധ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളുടെ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമാേ; പ്രവൃത്തി പൂര്‍ത്തീകരിച്ച സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രവൃത്തിപൂര്‍ത്തീകരിക്കാത്ത സ്ഥലങ്ങള്‍ ഏതൊക്കെയെന്നും ആയതിന്‍റ കാരണവും വ്യക്തമാക്കാമാേ?
833.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ്പോക്ക് തടയുവാൻ സ്വീകരിച്ച് വരുന്ന നടപടികൾ വ്യക്തമാക്കാമോ; ഇത്തരത്തിൽ കൊഴിഞ്ഞ്പോക്ക് കൂടുതലുള്ളത് ഏതെല്ലാം ജില്ലകളിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ശാസ്ത്ര വിഷയങ്ങളോട് ആദിവാസി പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് വിമുഖതയുണ്ടോ; വ്യക്തമാക്കുമോ;
( സി )
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികളെ നേരത്തെ വിവാഹം കഴിപ്പിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമോ?
834.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനിൽ നിലവിൽ എത്ര പരാതികൾ തീർപ്പുകൽപ്പിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ; കമ്മീഷന്റെ ശിപാർശകള്‍ യഥാസമയം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് എന്ത് സംവിധാനമാണ് നിലവിലുള്ളത്;
( ബി )
2020 ജനുവരി മുതൽ നാളിതുവരെ കമ്മീഷൻ എത്ര സിറ്റിംഗുകൾ നടത്തിയിട്ടുണ്ട്; പരാതികളിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമോ?
835.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് നിയോജകമണ്ഡലത്തിൽ പട്ടികജാതി - പട്ടികവർഗ്ഗ കോളനികളിൽ 2007 മുതൽ നാളിതുവരെ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ കോളനി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം പദ്ധതി പ്രകാരം ഏത് വർഷം എത്ര രൂപയാണ് അനുവദിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
അനുവദിച്ച തുകയിൽ എത്ര രൂപ ചെലവഴിച്ചു; ഏതെല്ലാം പ്രവൃത്തികൾ ചെയ്തു തീർത്തു; ഇനി ചെയ്യാൻ ബാക്കിയുള്ള പ്രവൃത്തികൾ ഏതെല്ലാം; കോളനി തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ബാക്കിയുള്ള പ്രവൃത്തികൾ ഇനി ചെയ്യുമോ എന്നും ഇല്ലെങ്കിൽ ചെയ്യാതിരിക്കാനുള്ള കാരണമെന്താണെന്നും അവശേഷിക്കുന്ന പ്രവൃത്തികൾക്ക് വീണ്ടും തുക അനുവദിക്കുമോ എന്നും വ്യക്തമാക്കാമോ?
836.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷനിൽ നിലവിൽ എത്ര പരാതികൾ തീർപ്പുകൽപ്പിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ; കമ്മീഷന്റെ ശിപാർശകള്‍ യഥാസമയം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് എന്ത് സംവിധാനമാണ് നിലവിലുള്ളത്;
( ബി )
2020 ജനുവരി മുതൽ നാളിതുവരെ കമ്മീഷൻ എത്ര സിറ്റിംഗുകൾ നടത്തിയിട്ടുണ്ട്; പരാതികളിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമോ?
837.
ശ്രീ. എം. എം. മണി
ശ്രീ വി ജോയി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തോടുള്ള അവഗണന കാരണം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ഉന്നമനത്തിനായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളില്‍ കുറവുണ്ടാകുമോ; വിശദമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ അവഗണന കാരണം പട്ടികജാതി,പട്ടികവര്‍ഗ്ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുവാനുദ്ദേശിച്ചിരുന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമോ; വ്യക്തമാക്കാമോ;
( സി )
കേന്ദ്രവിഹിതത്തില്‍ കുറവുള്ളപ്പോഴും ഈ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ കാര്യ പ്രവര്‍ത്തനങ്ങള്‍ യാതൊരു കുറവും വരുത്താതെ മുന്നോട്ടു കൊണ്ടു പോകുവാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ?
838.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ ;
( ബി )
പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പുകള്‍ കാലോചിതമായി വര്‍ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
839.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക സമുദായങ്ങളുടെ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ ;
( ബി )
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, പിന്നാക്ക സമുദായത്തില്‍പ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വിശദമാക്കാമോ ;
( സി )
പ്രസ്തുത വിഷയം സംബന്ധിച്ച് ദില്‍ഷാദ് എം, മയ്യിത്താഴ പി.ഒ, മയ്യന്നൂര്‍‍ സമര്‍പ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ ?
840.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്, മലപ്പുറം, കൊല്ലം, ഇടുക്കി എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ച് താമസിക്കുന്ന പട്ടികജാതിക്കാരിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വേടര്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍, ചക്ലിയാര്‍ എന്നീ വിഭാഗക്കാരുടെ പുനരധിവാസത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി 2021-22 -ല്‍ നടപ്പാക്കിയ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടി സ്വീകരിച്ച് വരുന്നു; വിശദമാക്കാമോ?
841.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി.പി. സുമോദ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി ക്ഷേമ ഫണ്ട് വിനിയോഗത്തില്‍ ചിലയിടങ്ങളില്‍ ക്രമക്കേടു കണ്ടെത്തിയ സാഹചര്യത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ, വികസന ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമോ;
( ബി )
എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വികസന, ക്ഷേമ പദ്ധതികള്‍ അര്‍ഹരിലേക്കെത്തുന്നുവെന്ന് ഉറപ്പാക്കാന്‍ നിലവില്‍ എന്തൊക്കെ സംവിധാനങ്ങളുണ്ടെന്ന് അറിയിക്കാമോ;
( സി )
വ്യക്തിഗത ആനുകൂല്യങ്ങള്‍ അര്‍ഹരിലേക്കേത്തുന്നുവെന്നും അനര്‍ഹര്‍ കെെക്കലാക്കുന്നില്ലെന്നും ഉറപ്പു വരുത്താന്‍ എസ്.സി., എസ്.ടി. പ്രൊമോട്ടര്‍മാരുടെ സേവനം വിനിയോഗിക്കുന്നുണ്ടോ; ഇവരുടെ കാര്യശേഷി ഉയര്‍ത്താനായി പരിശീലന പരിപാടികള്‍ ഉണ്ടോയെന്നറിയിക്കുമോ?
842.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസനവുമായി ബന്ധപ്പെട്ടുള്ള കോര്‍പ്പസ് ഫണ്ട്, പൂള്‍ ഫണ്ട് എന്നീ ഇനങ്ങളിലായി 2016-17 മുതല്‍ 2020- 21 വരെയുള്ള ബഡ്ജറ്റില്‍ എത്ര തുക വീതം ഓരോ വര്‍ഷവും നീക്കി വച്ചു; ഇതില്‍ നിന്നും എത്ര തുക ചെലവഴിച്ചു; വിശദമാക്കാമോ;
( ബി )
ഡെപ്പോസിറ്റ് വര്‍ക്കുകള്‍ക്കായി ഓരോ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓരോ വര്‍ഷവും എത്ര തുക അനുവദിച്ചുവെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ; അതോടൊപ്പം ചെലവഴിച്ച തുകയും ഭൗതിക നേട്ടവും വെളിപ്പെടുത്താമോ?
843.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട കൊടകര, ചേര്‍പ്പ്, ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലുള്ള ഏതെല്ലാം പട്ടിക ജാതി കോളനികളിലാണ് അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി അനുവദിച്ചിട്ടുള്ളത്; ഇവിടത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;
( ബി )
പറപ്പൂക്കര പഞ്ചായത്തിലെ കോംഗോത്ര പട്ടിക ജാതി കോളനിയില്‍ അനുവദിച്ച പ്രസ്തുത പദ്ധതി ഇനിയും ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിർമ്മാണ ഏജന്‍സിയായ ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങള്‍ മൂലം പ്രസ്തുത നിര്‍മ്മാണം ഇനിയും ആരംഭിക്കാത്ത സാഹചര്യത്തില്‍, ഈ പദ്ധതിക്ക് അനുവദിച്ച ഫണ്ട് നഷ്ടപ്പെടാതെ, നിര്‍മ്മാണ ഏജന്‍സിയെ മാറ്റുന്നതിനോ , അല്ലെങ്കില്‍ അനുവദിച്ച ഏജന്‍സിയെ കൊണ്ട് പ്രസ്തുത പ്രവൃത്തി നടപ്പാക്കുന്നതിനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
844.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്ന് ലോണെടുക്കുകയും കോവി‍ഡ് പ്രതിസന്ധി മൂലം തിരിച്ചടവ് മുടങ്ങുകയും ചെയ്തവര്‍ക്ക് വായ്പ തിരിച്ചടക്കാന്‍ പ്രത്യേക ഇളവുകള്‍ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിലവിലുണ്ടോ; ഉണ്ടെങ്കിൽ ആയത് പ്രകാരം എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കി വരുന്നത്;
( സി )
മാരക രോഗബാധിതരായവര്‍ക്ക് വായ്പാ കുടിശ്ശിക തീര്‍ക്കുന്നതില്‍ പ്രത്യേക ഇളവ് നല്‍കുന്നുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
845.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ക്കും മറ്റുമായി സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടുണ്ടോ; ക്ഷേത്രങ്ങളിലെ ചുമര്‍ ചിത്രങ്ങള്‍, ദാരുശില്പങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അപൂര്‍വ്വനിര്‍മ്മിതികള്‍ സംരക്ഷിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ?
846.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തു വരുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുമോ ;
( ബി )
നിലവിൽ അന്യത്ര സേവന വ്യവസ്ഥയിൽ ദേവസ്വം വിജിലൻസിൽ പ്രവർത്തിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചയച്ചതിന്റെ കാരണം വ്യക്തമാക്കുമോ ;
( സി )
2018 -2019 വര്‍ഷത്തിലെ ശബരിമല തീർത്ഥാടന സമയത്ത് നിലയ്ക്കലിൽ ദേവസ്വം മെസ്സിന്റെ പേരിലെ പണം തട്ടിപ്പ്, മാവേലിക്കര ഡിവിഷനിൽ ചെയ്യാത്ത മരാമത്ത് പണിക്ക് പണം എഴുതി കൊടുക്കൽ, ശംഖുംമുഖം ക്ഷേത്രത്തിൽ തിരുവാഭരണത്തിന്റെ ഭാഗം കാണാതായത് തുടങ്ങിയ ക്രമക്കേടുകളുടെ അന്വേഷണം എവിടെയെത്തിയെന്ന് എന്ന് വ്യക്തമാക്കുമോ ?
847.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം വകുപ്പിന് കീഴില്‍ വിവിധ ദേവസ്വങ്ങളിലായി എത്ര ക്ഷേത്രങ്ങള്‍ നിലവിലുണ്ട് ; അവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ വകുപ്പു സ്വീകരിച്ചു വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം ; വ്യക്തമാക്കുമോ ;
( ബി )
ദേവസ്വത്തിനു കീഴിലുളള ക്ഷേത്രങ്ങളില്‍ ക്ഷേത്ര ചടങ്ങുകളിലും പൂജാവിധികളിലും ചില പ്രശ്നങ്ങള്‍ ഈയടുത്തകാലത്ത് ഉണ്ടാകുന്നു എന്നത് വകുപ്പു പരിശോധിച്ചിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;
( സി )
പ്രസ്തുത പ്രശ്നങ്ങളുണ്ടാകാതിരിക്കാനായി എല്ലാ ദേവസ്വം ബോര്‍ഡുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ഒരു ഏകീകൃത ആചാരപ്രക്രിയ നടപ്പാക്കാനും അവ കാലാനുസൃതമാക്കാനും എന്തു നടപടികള്‍ സ്വീകരിച്ചു വരുന്നു ; വ്യക്തമാക്കുമോ ?
848.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കോളേജുകളില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ ; ഏതെല്ലാം വര്‍ഷങ്ങളില്‍ എത്ര പ്രാവശ്യം അപേക്ഷ ക്ഷണിച്ചിട്ടുണ്ട് ; വ്യക്തമാക്കാമോ ;
( ബി )
അതിന്‍പ്രകാരം എത്ര അപേക്ഷകള്‍ കിട്ടിയിട്ടുണ്ട് ; അപേക്ഷാ ഫീസായി എത്ര തുക ലഭിച്ചിട്ടുണ്ട് ; വ്യക്തമാക്കാമോ ;
( സി )
നിയമന നടപടികള്‍ സ്വീകരിക്കുവാന്‍ വൈകുന്നതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ ;
( ഡി )
ഈ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് വ്യക്തമാക്കാമോ ?
849.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂര്‍ ദേവസ്വം ബാേര്‍ഡിന്റെ കീഴിലുള്ള തുറവൂര്‍ ക്ഷേത്രത്തില്‍ നിലവില്‍ എത്ര സ്ഥിരം ജീവനക്കാര്‍ ഉണ്ടെന്ന് വിശദമാക്കാമാേ;
( ബി )
താല്‍ക്കാലികമായി ഏതാെക്കെ തസ്തികകളില്‍ നിയമനം നടത്തിയിട്ടുണ്ട്; വ്യക്തമാക്കാമാേ;
( സി )
അടിച്ചുതളി ജാേലി ചെയ്യുന്ന താല്‍കാലിക ജീവനക്കാര്‍ക്ക് മിനിമം കൂലി പാേലും കാെടുക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; എങ്കില്‍ ആയത് വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമാേ?
850.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോർഡിൽ പട്ടികവിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നതിനുള്ള വ്യവസ്ഥ ദേവസ്വം റിക്രൂട്ട്മെന്റ് റൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; ഇല്ലായെങ്കിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമോ;
( ബി )
ദേവസ്വം ബോർഡിൽ പട്ടികവിഭാഗക്കാരുടെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് കേരള പട്ടികജാതി പട്ടികവർഗ്ഗ ഗോത്ര കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കോപ്പി ലഭ്യമാക്കാമോ?
851.
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കൊട്ടാരക്കര ഗ്രൂപ്പില്‍പ്പെട്ട പി. ഡി. പട്ടാഴി ദേവസ്വത്തില്‍ ക്ഷേത്ര സംരക്ഷണ സമിതിയ്ക്ക് ദേവസ്വം ബോര്‍ഡ് അംഗീകാരമോ രജിസ്ട്രേഷനോ നല്‍കിയിട്ടുണ്ടായിരുന്നോ എന്ന് വ്യക്തമാക്കാമോ ; ഉണ്ടെങ്കില്‍ രജിസ്ട്രേഷന്‍ നമ്പര്‍, അംഗീകാരം നല്‍കിയ തീയതി , ബൈലോ, മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ്ണമായ വിശദാംശങ്ങള്‍ പകര്‍പ്പ് സഹിതം വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത രജിസ്ട്രേഷന്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടോ ; ആയതിന് ദേവസ്വം ബോര്‍ഡ് അനുമതി ഉത്തരവ് നല്‍കിയിട്ടുണ്ടോ ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;
( സി )
നിലവിലുണ്ടായിരുന്ന സമിതി പിരിച്ചുവിട്ടിട്ടുണ്ടെങ്കില്‍ എന്ന് പിരിച്ചുവിട്ടുവെന്നും, എന്ത് കാരണത്താലാണെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസുകള്‍ ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ ; ഇപ്പോള്‍ ക്ഷേത്രഭരണത്തിന്റെ ചുമതല ആർക്കാണെന്ന് വ്യക്തമാക്കുമോ ;
( ഡി )
സമിതി നാട്ടുകാരില്‍നിന്നും പിരിച്ചെടുത്ത തുകയുടെ കണക്കുകള്‍ ദേവസ്വം ബോര്‍ഡ് പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങളും ഇതില്‍ ലക്ഷക്കണക്കിനു രൂപ ഏതെങ്കിലും ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളതായി ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങളും അറിയിക്കുമോ ;
( ഇ )
ഇപ്രകാരമുള്ള മുഴുവന്‍ തുകയും ദേവസ്വം ബോര്‍ഡിലേക്ക് മുതല്‍ക്കൂട്ടാന്‍ ബോര്‍ഡ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ പ്രസക്തമായ രേഖകള്‍ സഹിതം വിശദമാക്കുമോ ?
852.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂർ ദേവസ്വവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് വിഭാഗം പരിശോധിക്കുന്നതും സംസ്ഥാന ആഭ്യന്തര വിജിലൻസ് വകുപ്പ് പരിശോധിക്കുന്നതുമായ കേസുകളുടെ ഇനം തിരിച്ച പട്ടിക ലഭ്യമാക്കുമോ;
( ബി )
ഏതെല്ലാം കേസുകളാണ് സംസ്ഥാന വിജിലൻസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിജിലൻസ് ഏതെങ്കിലും ഉദ്യോഗസ്ഥനെ പ്രതിയാക്കി കേസെടുത്തിട്ടുണ്ടോ; എങ്കില്‍ എന്നാണ് കേസെടുത്തതെന്നും ബോർഡിനെ എന്നാണ് അറിയിച്ചതെന്നും വിശദമാക്കുമോ;
( ഡി )
കേസെടുത്തിട്ടുണ്ടെങ്കില്‍ പ്രസ്തുത വിഷയത്തില്‍ ബോർഡ് സ്വീകരിച്ച നടപടി വിശദമാക്കാമോ; വിഷയം പരിശോധിച്ച് വരികയാണെങ്കിൽ പരിശോധന എപ്പോൾ കഴിയുമെന്ന് വ്യക്തമാക്കുമോ?
853.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാരണാസി കാശിവിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ സ്ഥലവും സത്രവും സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ദേവസ്വം ബോര്‍ഡ് അധികൃതര്‍ സത്രം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ടോയെന്നും എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;
( സി )
കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് പ്രസ്തുത സത്രത്തില്‍ താമസ സൗകര്യത്തിന് മുന്‍ഗണന നൽകാറുണ്ടോയെന്നും ഓണ്‍ലൈനില്‍ റിസർവേഷൻ സൗകര്യം ലഭ്യമാക്കുമോയെന്നും അറിയിക്കാമോ?
854.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിലെ ഓഡിറ്റ് നടപടികൾ പൂർത്തീകരിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഓഡിറ്റ് വൈകുന്നതിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടോ;
( സി )
ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ ഓഡിറ്റ് യഥാസമയം പൂർത്തീകരിക്കുന്നതിനുള്ള ചുമതല ആർക്കാണെന്ന് വ്യക്തമാക്കുമോ; ഓഡിറ്റ് വൈകുന്നതിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കുന്ന നടപടി അവസാനിപ്പിക്കുന്നതിനും യഥാസമയം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഓഡിറ്റ് നടക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
855.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ദേവസ്വം ബോർഡുകളുടെ കൈവശമുള്ള ഭൂമിയിലൂടെ നിലവിൽ പൊതുജനങ്ങൾ സഞ്ചാരത്തിനായി ഉപയോഗിച്ചു വരുന്ന വഴികൾ ദേവസ്വം ബോർഡിന്റെ അനുവാദത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നും തുക മുടക്കി ടാറിംഗ് നടത്തിയോ, ടൈൽ വിരിച്ചോ സഞ്ചാരയോഗ്യമാക്കുന്നതിന് സർക്കാർ അനുമതിയുണ്ടോ; എങ്കിൽ ടി സർക്കാർ ഉത്തരവിന്റെ പകർപ്പ് നൽകാമോ;
( ബി )
തൃശൂർ തേക്കിൻകാട് മൈതാനത്തിൽ കൊച്ചി ദേവസ്വം ബോർഡ് വക ഭൂമിയിലൂടെ റോഡുകൾ നിർമ്മിക്കുന്നതിനും, ടാർ ചെയ്തും, ടൈൽ വിരിച്ചും സഞ്ചാരയോഗ്യമാക്കുന്നതിനുമുള്ള ഫണ്ട് എവിടെ നിന്നാണ് അനുവദിക്കുന്നതെന്നും ടി ജോലികളുടെ നടത്തിപ്പും, മേൽനോട്ടവും ഏത് വകുപ്പാണ് നടത്തി വരുന്നതെന്നും വ്യക്തമാക്കാമോ?
 





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.