|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3597.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ബസ്
യാത്രാനിരക്ക്
വർദ്ധനവിനെക്കുറിച്ച്
പഠിക്കുന്നതിനായി നിയോഗിച്ച
ജസ്റ്റിസ് രാമചന്ദ്രൻ നായർ
കമ്മീഷൻ റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ; ബസ്
ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
3598.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഏതൊക്കെ
വാഹനങ്ങള്‍ക്കാണ് സ്പീഡ്
ഗവര്‍ണര്‍
നിര്‍ബന്ധമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഗതാഗത
സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും
ബൈപ്പാസുകളുടെ എണ്ണം കൂടുകയും
ചെയ്ത പശ്ചാത്തലത്തില്‍ ഓരോ
റോഡിലും അനുവദിച്ചിട്ടുള്ള
വേഗതയുടെ പരിധി
വര്‍ദ്ധിപ്പിക്കേണ്ടതിന്റെ
ആവശ്യകത സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
ആവശ്യമായ
മുന്നറിയിപ്പ് ബോര്‍ഡുകള്‍
സ്ഥാപിക്കാത്ത റോഡുകളില്‍
സ്പീഡ് വര്‍ദ്ധിച്ചു എന്നതിന്റെ
പേരില്‍ പിഴ ഈടാക്കുന്നത്
സംബന്ധിച്ചുള്ള പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമോ?
3599.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഓണ്‍ലൈന്‍
സംവിധാനത്തിലെ പോരായ്മ കാരണം
വാഹന രജിസ്ട്രേഷന്‍
പുതുക്കുന്നതിനും അപേക്ഷ
നല്‍കുന്നതിനും വാഹന
ഉടമകള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടിന് പരിഹാരം
കണ്ടെത്തുമോ;
(
ബി )
ഉടമസ്ഥാവകാശ
കൈമാറ്റത്തിനും രജിസ്ട്രേഷന്‍
പുതുക്കലിനും ഒരുമിച്ച് അപേക്ഷ
നല്‍കാന്‍ കഴിയുന്നില്ലെന്ന
പരാതി പരിഹരിക്കുമോ;
(
സി )
ഉടസ്ഥാവകാശം
മാറ്റാന്‍ ഓണ്‍ലൈനില്‍ അപേക്ഷ
നല്‍കിയാല്‍ ആര്‍.സി. ബുക്ക്
ആര്‍.ടി. ഓഫീസില്‍
എത്തിക്കണമെന്ന തീരുമാനം
മാറ്റിയിട്ടുണ്ടോ; എങ്കില്‍
എന്ന് മുതലാണ്
മാറ്റിയിരിക്കുന്നത്; ആയതിന്റെ
ഉത്തരവ് ലഭ്യമാക്കാമോ;
(
ഡി )
ഒരേ
ഓഫീസില്‍ തന്നെ ഉടമസ്ഥാവകാശം
മാറ്റാനും രജിസ്ട്രേഷന്‍
പുതുക്കാനും എന്താണ്
തടസ്സമെന്ന് വ്യക്തമാക്കാമോ;
ഇക്കാര്യം ഉപഭോക്താക്കള്‍ക്ക്
പ്രയോജനകരമായ രീതിയില്‍ മാറ്റം
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ഇ )
ഉടമസ്ഥാവകാശം
മാറ്റുന്ന സന്ദര്‍ഭത്തില്‍
തന്നെ പ്രസ്തുത വാഹനത്തിന്റെ
മുന്‍ ആര്‍.സി. ഉടമസ്ഥനുള്ള
പിഴകൂടി ഈടാക്കുവാന്‍ നടപടി
സ്വീകരിക്കുമോ; മുന്‍
ഉടമസ്ഥനുള്ള പിഴകാരണം
ഉടമസ്ഥാവകാശം മാറ്റാന്‍ പുതിയ
ഉടമസ്ഥന് കഴിയാത്ത അവസ്ഥയ്ക്ക്
എന്ത് പരിഹാരമാണ് മോട്ടോര്‍
വാഹന വകുപ്പ്
നിര്‍ദ്ദേശിക്കുന്നത്;
(
എഫ് )
മോട്ടോര്‍
വാഹന പിഴകള്‍ വാഹന്‍ സോഫ്റ്റ്
വെയര്‍ വഴി ഓണ്‍ലൈനായി
അടയ്ക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദീകരിക്കാമോ;
കോടതിവഴിയുള്ള പിഴകളും വാഹന്‍
സോഫ്റ്റ് വെയറിലൂടെ അടയ്ക്കാന്‍
നടപടി സ്വീകരിക്കുമോ?
3600.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡ്രൈവിംഗ്
ലൈസന്‍സുകള്‍ പി.വി.സി.
രൂപത്തില്‍ നിര്‍മ്മിച്ച്
നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
(
ബി )
നിലവില്‍
ഡ്രൈവിംഗ് ലൈസന്‍സുകള്‍
നിര്‍മ്മിച്ചുനല്‍കുന്നത് ഏത്
ഏജന്‍സിയാണെന്ന് അറിയിക്കാമോ;
(
സി )
നിലവില്‍
ഒരു ലൈസന്‍സ് കാര്‍ഡ്
നിര്‍മ്മിക്കുന്നതിന് എത്ര
രൂപയാണ് ചെലവാകുന്നത്;
അറിയിക്കുമോ?
3601.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നഗരങ്ങളില്‍
വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങളുടെ
തിരക്ക് നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
നഗരങ്ങളില്‍
തിരക്കുളള സമയങ്ങളില്‍
റാേഡിന്റെ വശങ്ങളില്‍ വാഹനം
പാര്‍ക്ക് ചെയ്യുന്നതിന് മറ്റ്
രാജ്യങ്ങളിലേതുപോലെ
"പാര്‍ക്കിംഗ് പോളിസി"
നിലവിലുണ്ടോ; ഇല്ലെങ്കില്‍
ഇതിനായി നിയമ നിര്‍മ്മാണം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
നഗരങ്ങളില്‍
മള്‍ട്ടിലെവല്‍
പാര്‍ക്കിംഗിനായി സര്‍ക്കാര്‍
മുന്‍കൈയെടുത്ത് നടത്തുന്ന
പദ്ധതികള്‍ നിലവിലുണ്ടോ;
ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന്
വിശദമാക്കുമോ?
3602.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
19-ന്റെ പശ്ചാത്തലത്തില്‍
പ്രതിസന്ധിയിലായ
കെ.എസ്.ആര്‍.ടി.സി. യിലെ
ജീവനക്കാരുടെ ശമ്പളവും
പെന്‍ഷനും നല്‍കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
ബി )
പ്രൊഫസര്‍
സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ എന്തൊക്കെ
നടപടികളാണ് കെ.എസ്.ആര്‍.ടി.സി.
യില്‍ സ്വീകരിച്ചിട്ടുള്ളത്;
അറിയിക്കുമോ?
3603.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇതുവരെ രജിസ്റ്റര്‍
ചെയ്തിട്ടുള്ള ഹരിത വാഹനങ്ങള്‍
(ഇലക്ട്രിക്) എത്രയെന്ന്
അറിയിക്കാമോ;
(
ബി )
ഹരിത
വാഹനങ്ങള്‍
പ്രോത്സാഹിപ്പിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(
സി )
ഇവ
ചാര്‍ജ് ചെയ്യാനുള്ള ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ എവിടെയെല്ലാം
സജ്ജീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
3604.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് പ്രതിസന്ധിയും ഇന്ധന
ചെലവും കാരണം നിരവധി സ്വകാര്യ
ബസ്സുകൾ സർവീസ്
അവസാനിപ്പിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
സാധാരണക്കാരായ
ജനവിഭാഗങ്ങളെ ദോഷകരമായി
ബാധിക്കുന്ന ഈ പ്രവണത
ഒഴിവാക്കുന്നതിനും ബസ് സർവീസ്
മേഖലയിൽ പ്രവർത്തിക്കുന്നവരുടെ
താൽപര്യങ്ങൾ
സംരക്ഷിക്കുന്നതിനുമായി
എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
3605.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
കാലത്ത് സ്കൂൾ തുറക്കുമ്പോൾ
കുട്ടികൾക്ക് യാത്രാ കൺസഷൻ
നൽകാൻ കഴിയില്ലെന്ന് സ്വകാര്യ
ബസ്സുടമകൾ സർക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇക്കാര്യത്തില്‍ സ്വീകരിച്ച
പരിഹാര നടപടികൾ വ്യക്തമാക്കുമോ?
3606.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ദ്ധിച്ച
ഇന്‍ഷ്വറന്‍സ് തുകയും ഉയർന്ന
ഇന്ധനച്ചെലവും കാരണം നിരവധി
സ്വകാര്യ ബസ്സുകൾ സർവ്വീസ്
നിർത്തുന്ന സാഹചര്യത്തിൽ ഈ
മേഖലയ്ക്കായി എന്തെങ്കിലും
പ്രത്യേക പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ?
3607.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പശ്ചാത്തലത്തിൽ സംസ്ഥാനത്തെ
ടൂറിസ്റ്റ് ബസ്, ടാക്സി
ജീവനക്കാർ ദുരിതം നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ജീവനക്കാര്‍ക്ക് എന്തെങ്കിലും
ഇളവുകളോ ആശ്വാസ പദ്ധതികളോ
നൽകിയിട്ടുണ്ടോ; വിശദവിവരങ്ങൾ
ലഭ്യമാക്കുമോ;
(
സി )
സംസ്ഥാനത്തെ
ടൂറിസ്റ്റ് ബസ്, ടാക്സി
തുടങ്ങിയവയുടെ നികുതി
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
3608.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
ട്രാൻസ്പോർട്ട് ഡെവലപ്മെൻറ്
ഫിനാൻസ് കോർപ്പറേഷൻ മാവൂർ റോഡിൽ
പണിതുയർത്തിയ ടവറിന്
ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇക്കാര്യത്തില്‍
എന്തു നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
3609.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം
ചാര്‍ജ്ജായ 14 രൂപയുടെ
ടിക്കറ്റ്
നല്‍കാതിരിക്കുന്നതിന് കാരണം
വ്യക്തമാക്കുമോ; ഇത്
നല്‍കുന്നുണ്ടെങ്കില്‍
ഏവിടെയെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
മിനിമം
ചാര്‍ജ്ജായ 14 രൂപയ്ക്ക് പകരം
18 രൂപ ഈടാക്കുന്നുണ്ടെെങ്കില്‍
കാരണം വ്യക്തമാക്കുമോ; ഇപ്രകാരം
തെറ്റായി
ഈടാക്കുന്നുണ്ടെെങ്കില്‍ അത്
തിരുത്തി 14 രൂപ ടിക്കറ്റ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
3610.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
വര്‍ക്ക്ഷോപ്പുകള്‍
നിര്‍ത്തലാക്കി പ്രസ്തുത
ജോലികള്‍ പുറംകരാര്‍
ഏജന്‍സികള്‍ക്ക് നല്‍കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(
ബി )
പുറംകരാര്‍
നല്‍കുന്നതിലൂടെ ഏതെങ്കിലും
വിഭാഗത്തിലെ ജീവനക്കാര്‍ക്ക്
തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം
ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
(
സി )
പുറംകരാര്‍
നല്‍കുന്നതിലൂടെ എത്രത്തോളം
തുകയാണ് കെ.എസ്.ആര്‍.ടി.സി.ക്ക്
ലാഭിക്കാന്‍ കഴിയുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
കെ.എസ്.ആര്‍.ടി.സി.
യില്‍ സുശീല്‍ ഖന്ന
റിപ്പോര്‍ട്ട്
നടപ്പാക്കുന്നതിന്റെ പുരോഗതി
ഏത് വരെയായെന്ന് വിശദമാക്കാമോ?
3611.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഡീസൽ വില 100 കടന്ന
സാഹചര്യത്തിൽ ബസ് യാത്രാനിരക്ക്
വര്‍ദ്ധിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ?
3612.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വനിതകള്‍ക്ക് മാത്രമായി
കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ്
നടത്തുന്നുണ്ടോ;
(
ബി )
പ്രസ്തുത
സര്‍വ്വീസ് ആദായകരമാണോ;
വിശദാംശം നല്‍കുമോ; എല്ലാ
ജില്ലകളിലും ഇത്തരം
സര്‍വ്വീസുകള്‍ ആരംഭിക്കുമോ;
(
സി )
കോവിഡ്
നിയന്ത്രണങ്ങളില്‍ ഇളവ്
നല്കിയിട്ടും
കെ.എസ്.ആര്‍.ടി.സി.
ഗ്രാമപ്രദേശങ്ങളില്‍ രാത്രി 7
മണിക്ക് ശേഷം സര്‍വ്വീസുകള്‍
നടത്തുന്നില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
രാത്രി
വെെകി വീട്ടിലെത്തുന്ന
തൊഴിലാളികള്‍ക്ക്
ഗുണപ്രദമാകുന്നവിധം എട്ടര
മണിവരെയെങ്കിലും ഗ്രാമ
പ്രദേശങ്ങളിലേക്ക് സര്‍വ്വീസ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
3613.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020
മാര്‍ച്ച് മുതല്‍ ഫിറ്റ്നസ്
ടെസ്റ്റ്
നീട്ടിക്കൊടുത്തുകൊണ്ടിരിക്കുമ്പോള്‍
ഏറെ പഴക്കമുള്ളതും സര്‍ക്കാര്‍
നിശ്ചയിച്ച പ്രകാരം എഴ് വര്‍ഷം
കാലാവധി കഴിഞ്ഞതുമായ എത്ര
ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളാണ്
സര്‍വ്വീസ് നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ജനങ്ങളുടെ
ജീവനും സുരക്ഷയ്ക്കും ഭീഷണി
ഉയര്‍ത്തുന്ന കാലാവധി കഴിഞ്ഞ
ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍
ഓര്‍ഡിനറി ആക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
3614.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡിപ്പോകളും
സ്റ്റാൻഡുകളും ഇല്ലാതെ
ഒഴിഞ്ഞുകിടക്കുന്ന
കെ.എസ്.ആര്‍.ടി.സി. യുടെ
സ്ഥലങ്ങളിൽ ബെവ്കോ
ഔട്ട്‌ലെറ്റുകൾ തുടങ്ങുവാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
ഇപ്രകാരം കണ്ടെത്തിയിട്ടുള്ള
സ്ഥലങ്ങൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
3615.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലോക്ക്
ഡൗണ്‍ ഇളവുകള്‍
പ്രഖ്യാപിച്ചിട്ടും
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കാത്തതുമൂലം
യാത്രക്കാര്‍ നേരിടുന്ന
ബുദ്ധമുട്ട് സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഡ്രൈവര്‍-കണ്ടക്ടര്‍
അനുപാതം ക്രമീകരിക്കുന്നതില്‍
വന്ന കാലതാമസമാണ്
സര്‍വ്വീസുകള്‍ മുടങ്ങാന്‍
കാരണമെന്ന് കരുതുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.
യില്‍ നിലവില്‍ പുറപ്പെടുവിച്ച
സ്ഥലംമാറ്റ പട്ടിക കോടതി
ഇടപെട്ട് റദ്ദാക്കിയതിന്റെ
കാരണങ്ങള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ഡി )
പൊതുജനങ്ങള്‍ക്ക്
ആവശ്യമായ രീതിയില്‍ ബസ്
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തുമോ;
വിശദമാക്കാമോ?
3616.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവരസാങ്കേതിക
വിദ്യയിലൂടെ കെ.എസ്.ആര്‍.ടി.സി.
ബസ് ഷെഡ്യൂളുകളുടെയും
സര്‍വ്വീസുകളുടെയും യഥാര്‍ത്ഥ
സമയക്രമം നല്‍കുന്നതിനായി
എന്തെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോ; വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
ഈ പദ്ധതി തയ്യാറാക്കുന്നതിനായി
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുളളതെന്ന്
അറിയിക്കുമോ; ഇത് സംബന്ധിച്ച
റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഈ
പദ്ധതിയില്‍ വരുന്ന പ്രധാന
ഘടകങ്ങള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
3617.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യില്‍ അവസാനമായി ശമ്പള
പരിഷ്കരണം നടത്തിയത് എന്നാണ്;
വ്യക്തമാക്കുമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
യില്‍ ശമ്പള പരിഷ്ക്കരണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
കോവിഡ്
കാലത്ത് കെ.എസ്.ആര്‍.ടി.സി.
യില്‍ ഏര്‍പ്പെടുത്തിയ
പന്ത്രണ്ട് മണിക്കൂര്‍ സിംഗിള്‍
ഡ്യൂട്ടി നിലവിലുള്ള തൊഴില്‍
നിയമങ്ങള്‍ക്ക്
വിരുദ്ധമാണോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കോവിഡ്
പ്രതിസന്ധി മാറി ബസ് ഗതാഗതം
പൂര്‍ണ്ണമായി പുനഃസ്ഥാപിച്ച
സാഹചര്യത്തില്‍ പന്ത്രണ്ട്
മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി
ഒഴിവാക്കി ഡബിള്‍ ഡ്യൂട്ടി
സമ്പ്രദായം നടപ്പിലാക്കുമോ;
അറിയിക്കുമോ;
(
ഇ )
നിലവില്‍
കെ.എസ്.ആര്‍.ടി.സി. യില്‍ അധിക
ജീവനക്കാരുണ്ടോ; ഉണ്ടെങ്കില്‍
അവരുടെ എണ്ണം ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(
എഫ് )
കെ.എസ്.ആര്‍.ടി.സി.
യില്‍ പുതിയ ബസ്സുകള്‍
വാങ്ങാത്തത് മൂലം
സര്‍വ്വീസുകളുടെ എണ്ണം
വെട്ടിച്ചുരുക്കുകയും അതുമൂലം
ജീവനക്കാര്‍ അധികമാണെന്നുമുള്ള
പ്രചരണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ജി )
കെ.എസ്.ആര്‍.ടി.സി.
കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനുള്ളില്‍
നിര്‍മ്മിച്ച ഷോപ്പിംഗ്
കോംപ്ലക്സുകള്‍ ഏതൊക്കെയാണ്;
അവയുടെ ഇപ്പോഴത്തെ അവസ്ഥ
വിശദീകരിക്കുമോ?
3618.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും ജീവനക്കാര്‍
യാത്രക്കാരോട് മാന്യമായി
പെരുമാറുന്നുവെന്ന് ഉറപ്പ്
വരുത്തുന്നതിനും പ്രവര്‍ത്തന
വീഴ്ച വരുത്തുന്നവരുടെ പേരില്‍
കര്‍ശന നടപടിയെടുക്കുന്നതിനും
സ്വീകരിച്ചുവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം;
വിശദമാക്കുമോ;
(
ബി )
കോര്‍പ്പറേഷന്‍
വക ഭൂമിയില്‍ പെട്രോള്‍
പമ്പുകളും ഇതര വ്യവസായങ്ങളും
തുടങ്ങുവാനും ആയതുവഴി വരുമാന
വര്‍ദ്ധന ഉറപ്പുവരുത്താനും
സ്വീകരിച്ചുവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം;
(
സി )
നിലവില്‍
കെ.എസ്.ആര്‍.ടി.സി. കെട്ടിട
സമുച്ചയങ്ങളില്‍
ഒഴിഞ്ഞുകിടക്കുന്ന ഭാഗങ്ങള്‍
എവിടെല്ലാമെന്നും ആയത്
വൃത്തിയാക്കി കുറഞ്ഞ വാടകയ്ക്ക്
നല്‍കുന്നതുവഴി വരുമാന
വര്‍ദ്ധനവുണ്ടാക്കുവാനും
അവിടുളള അന്യാധീനങ്ങളും ഒപ്പം
മറ്റു സാമൂഹ്യവിരുദ്ധ
ശല്യങ്ങളും ഒഴിവാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
3619.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തദ്ദേശ
സ്ഥാപനങ്ങളിലെ മാലിന്യം നീക്കം
ചെയ്യുന്ന ചുമതല
ഏറ്റെടുക്കാന്‍
തയ്യാറാണെന്ന്
കെ.എസ്.ആര്‍.ടി.സി.
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ; എങ്കില്‍
സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം
എന്താണെന്ന് വെളിപ്പെടുത്താമോ;
(
ബി )
ഈ
വിഷയത്തില്‍ കെ.എസ്.ആര്‍.ടി.സി.
ജീവനക്കാര്‍ എതിര്‍പ്പ്
അറിയിച്ചിട്ടുളള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്താണ് എതിര്‍പ്പിന്
കാരണമായി ഉന്നയിച്ചിട്ടുളളത്;
ജീവനക്കാരുടെ ആശങ്ക
പരിഹരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ടിക്കറ്റിതര
വരുമാന വര്‍ദ്ധനയുമായി
ബന്ധപ്പെട്ട്
കെ.എസ്.ആര്‍.ടി.സി. നല്‍കുന്ന
നിര്‍ദ്ദേശങ്ങളുടെ പ്രായോഗികത
പരിശോധിക്കുന്നതിന് സര്‍ക്കാര്‍
ഏതെങ്കിലും സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏത് രീതിയിലാണ്
ഇത്തരം നിര്‍ദ്ദേശങ്ങളുടെ
പ്രായോഗികത പരിശോധിക്കുന്നത്;
വ്യക്തമാക്കുമോ?
3620.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യിലെ സമ്പൂര്‍ണ്ണ
കമ്പ്യൂട്ടറെെസേഷന്‍ പദ്ധതിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
കമ്പ്യൂട്ടറെെസേഷന്റെ
ഭാഗമായി പാസഞ്ചര്‍
ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
പുരോഗതി വിശദമാക്കുമോ?
3621.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ആരംഭിക്കുന്ന ഗ്രാമവണ്ടി
സർവ്വീസ് നടപ്പാക്കുന്നതിന്
താല്പര്യമുള്ള തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങൾ പാലിക്കേണ്ട
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
3622.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബസ്
സ്റ്റേഷനുകളിലെ വ്യാപാരസമുച്ചയ
പദ്ധതി വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
3623.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡിനെ
തുടർന്ന് പൊതുഗതാഗതത്തിന്
ഏർപ്പെടുത്തിയിരുന്ന
നിബന്ധനകളില്‍ ഇളവ് നല്കിയ
സാഹചര്യത്തില്‍ മുവാറ്റുപുഴയിലെ
കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ
നിന്നും നിർത്തിവെച്ച
സർവ്വീസുകൾ
പുനരാരംഭിക്കുന്നതിന് നടപടികൾ
സ്വീകരിക്കാമോ;
(
ബി )
നിലവിൽ
സർവ്വീസ് ഇല്ലാത്തതിനാൽ ജനങ്ങൾ
ഏറെ ബുദ്ധിമുട്ടുന്നതും
യാത്രക്കാർ ഏറെയുള്ളതുമായ
സൂപ്പർ ക്ലാസ് സർവ്വീസുകളായ
തൃശൂർ (7.05), പാലക്കാട്
(7.30), കോട്ടയം സേനാപതി
(10.45), തിരുവനന്തപുരം (23.00)
എന്നീ സർവ്വീസുകൾക്ക് പ്രഥമ
പരിഗണന നൽകി അടിയന്തരമായി
പുനരാരംഭിക്കുന്നതിന് നടപടികൾ
സ്വീകരിക്കാമോ?
3624.
ശ്രീ
. ടി. വി. ഇബ്രാഹിം
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ബസ്സുകളില്‍ ഡീസലിന് പകരം
സി.എന്‍.ജി., എല്‍.എന്‍.ജി.
എന്നിവ ഉപയോഗിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
ഇതിലൂടെ
ഇന്ധന ചെലവിനത്തില്‍ എന്ത് തുക
ലാഭിക്കാന്‍ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(
സി )
ഇന്ധനച്ചെലവ്
കുറയ്ക്കുന്നതിന്റെ ഭാഗമായി
ഇലക്ട്രിക്കല്‍ ബസ്സുകള്‍
വാങ്ങിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
3625.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
1.3.2016
മുതൽ പ്രാബല്യത്തില്‍ വരേണ്ട
ശമ്പളപരിഷ്കരണം
നടപ്പിലാക്കാത്തത്
എന്തുകൊണ്ടാണ്; അറിയിക്കുമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
റൂട്ടുകൾ നിർണയിക്കുന്നത്
ജീവനക്കാരുടെ അഭിപ്രായം
തേടിയാണോ; ദൈനംദിന
പ്രവർത്തനങ്ങളില്‍ ജീവനക്കാരുടെ
അഭിപ്രായങ്ങൾ തേടാറുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഗതാഗതക്കുരുക്ക്
കൂടി പരിഗണിച്ചിട്ടാണോ പുതിയ
സർവ്വീസ്
തുടങ്ങുന്നതിനുമുന്‍പുള്ള
റണ്ണിംഗ് ടൈം
തീരുമാനിക്കുന്നത്;
(
ഡി )
കെ.എസ്.ആര്‍.ടി.സി.
വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന
ക്യാമറ ഫൈൻ, അപകടം ഉണ്ടാകുമ്പോൾ
സ്വന്തമായി കേസ് നടത്തുന്നത്
തുടങ്ങിയ കാര്യങ്ങളില്‍
ജീവനക്കാര്‍ക്ക്
കെ.എസ്.ആര്‍.ടി.സി. നേരിട്ട്
നിയമ സംരക്ഷണം നൽകുവാൻ നടപടി
സ്വീകരിക്കുമോ;
(
ഇ )
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാർക്ക് ബസ്‍
സ്റ്റേഷനുകളിൽ വൃത്തിയുള്ള
വിശ്രമമുറികൾ ഒരുക്കുമോ?
3626.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യില്‍ നിന്നും നാളിതുവരെ
വിരമിച്ച ജീവനക്കാര്‍ക്ക്
ലഭിക്കേണ്ട പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും
കൊടുത്തുതീര്‍ക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത് സമയബന്ധിതമായി
കൊടുത്തുതീര്‍ക്കാന്‍വേണ്ട
നടപടി സ്വീകരിക്കുമോ?
3627.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യിൽ
എന്നു മുതലാണ് ദേശീയ പെൻഷൻ
പദ്ധതി നടപ്പിലാക്കി
തുടങ്ങിയത്; ഇത് സംബന്ധിച്ചുള്ള
സർക്കാർ ഉത്തരവിന്റെയും
കെ.എസ്.ആര്‍.ടി.സി. യുടെ
നടപടിക്രമത്തിന്റെയും
പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(
ബി )
നാളിതുവരെ
കെ.എസ്.ആര്‍.ടി.സി. യിലെ എത്ര
ജീവനക്കാര്‍ എന്‍.പി.എസില്‍
ചേര്‍ന്നിട്ടുണ്ട്; കണക്കുകൾ
ലഭ്യമാക്കുമോ;
(
സി )
എന്‍.പി.എസ്.-ല്‍
ചേർന്നവർക്കുള്ള
കെ.എസ്.ആര്‍.ടി.സി.യുടെ വിഹിതം
കൃത്യമായി അടയ്ക്കാറുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
ഡി )
സംസ്ഥാന
സർക്കാർ നല്കുന്ന സാമ്പത്തിക
സഹായത്തിൽ നിന്നും എന്‍.പി.എസ്.
വിഹിതം അടയ്ക്കുവാൻ നിർദ്ദേശം
നൽകിയിട്ടുണ്ടോ; എങ്കിൽ സർക്കാർ
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ഇ )
എന്‍.പി.എസ്.-ൽ
ചേർന്ന ജീവനക്കാർക്ക് സ്കീം
സംബന്ധിച്ച് ബോധവത്കരണ
ക്ലാസ്സുകൾ നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
3628.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമ്പത്തിക
പ്രതിസന്ധിയെത്തുടർന്ന്
അധികജീവനക്കാരെ ഒഴിവാക്കുന്ന
കാര്യം കെ.എസ്. ആർ.ടി.സി. യുടെ
പരിഗണനയില്‍ ഉണ്ടെങ്കില്‍
ഇതിനായി ഏതെല്ലാം മാര്‍ഗങ്ങളാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ജീവനക്കാരെ
ഒഴിവാക്കണമെന്നാവശ്യപ്പെട്ട്
സർക്കാരിനെ സമീപിക്കാൻ
കെ.എസ്.ആർ.ടി.സി.
തീരുമാനിച്ചിട്ടുണ്ടെങ്കില്‍
ഒഴിവാക്കാനാവശ്യപ്പെടുന്ന
ജീവനക്കാരുടെ എണ്ണം
വ്യക്തമാക്കാമോ;
(
സി )
ഒഴിവാക്കാനോ
പുനർവിന്യസിക്കാനോ
കഴിയുന്നില്ലെങ്കിൽ സർക്കാർ
ആലോചിക്കുന്ന മറ്റു
മാര്‍ഗങ്ങള്‍ വ്യക്തമാക്കാമോ?
3629.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജീവനക്കാരെ
വിശ്വാസത്തിലെടുത്തും
സ്ഥലമാറ്റങ്ങളില്‍ ഉള്‍പ്പെടെ
ജീവനക്കാര്‍ക്ക്
ബുദ്ധിമുട്ടുണ്ടാകാത്ത
രീതിയിലും കെ.എസ്.ആര്‍.ടി.സി.
യില്‍ പരിഷ്കരണങ്ങൾ
നടപ്പാക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകളുടെ കൈവശം ഉള്ള
സ്ഥലങ്ങളില്‍ വരുമാന വര്‍ധന
പദ്ധതികള്‍ നടപ്പാക്കി കെ.
എസ്.ആര്‍.ടി.സി. യെ
ലാഭകരമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
3630.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ചീഫ് എഞ്ചിനീയറെ സസ്പെൻഡ്
ചെയ്ത് അന്വേഷണം നടത്തണമെന്ന്
ധനകാര്യ പരിശോധനാ വിഭാഗം
റിപ്പോർട്ട് നൽകിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
3631.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
നിലവിലുള്ള സൂപ്പര്‍ഫാസ്റ്റ്,
ഫാസ്റ്റ് പാസഞ്ചര്‍, ഓര്‍ഡിനറി
ബസ് സര്‍വ്വീസുകളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ഡിപ്പോയില്‍ മുന്‍പ്
നാല്‍പ്പത്തി രണ്ട് ബസ്
സര്‍വ്വീസുകള്‍ ഉണ്ടായിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സര്‍വ്വീസുകള്‍
വെട്ടിക്കുറക്കുകയും ബസ്സുകള്‍
മറ്റ് ഡിപ്പോകളിലേക്ക്
മാറ്റുകയും
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഡിപ്പോയില്‍ പൂര്‍ണ്ണതോതില്‍
ബസ് സര്‍വ്വീസ് ആരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
3632.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര,
സംസ്ഥാന സര്‍ക്കാരുകളുടെ
കോവിഡ് പ്രോട്ടോകോള്‍
പ്രകാരം സാമൂഹ്യ അകലം
പാലിച്ചുകാെണ്ട് ബസ് സര്‍വ്വീസ്
നടത്തണമെന്ന്
കെ.എസ്.ആര്‍.ടി.സി. നിര്‍ദ്ദേശം
നല്‍കിയിരുന്നോ; എങ്കില്‍
പ്രസ്തുത നിര്‍ദ്ദേശത്തിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
ബി )
നിര്‍ദ്ദേശം
കൃത്യമായി പാലിക്കണമെന്ന്
വ്യവസ്ഥയുണ്ടായിരുന്നോ;
ബസ്സിനുള്ളില്‍ സാമൂഹ്യ അകലം
എപ്രകാരം പാലിക്കണമെന്നാണ്
നിര്‍ദ്ദേശമുണ്ടായിരുന്നത്;
സര്‍ക്കാരിന്റെ
പ്രോട്ടോകോള്‍ പ്രകാരമുള്ള
നിര്‍ദ്ദേശമല്ലായിരുന്നെങ്കില്‍
സാമൂഹ്യ അകലം പാലിക്കുന്നത്
സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി.
നല്‍കിയ നിര്‍ദ്ദേശത്തിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
സി )
ബസ്സിനുള്ളില്‍
സാമൂഹ്യ അകലം പാലിക്കുന്നത്
സംബന്ധിച്ച് സര്‍ക്കാര്‍
തീരുമാനമുണ്ടെങ്കില്‍ ആയത്
ലംഘിക്കുന്നതിന്
ഡ്യൂട്ടിക്കിടയില്‍ കണ്ടക്ടറുടെ
വേ ബില്ലില്‍ രേഖപ്പെടുത്തി
നല്‍കിയ കെ.എസ്.ആര്‍.ടി.സി.
ഉദ്യാേഗസ്ഥനെതിരെ
കോര്‍പ്പറേഷന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ: എങ്കില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(
ഡി )
സര്‍ക്കാര്‍
തീരുമാനം പരസ്യമായി ലംഘിക്കാന്‍
ജീവനക്കാരോട് രേഖാമൂലം
ആവശ്യപ്പെട്ടത് വകുപ്പുമേധാവിയെ
കോര്‍പ്പറേഷന്‍ രേഖാമൂലം
അറിയിച്ചിരുന്നോ;
ഇക്കാര്യത്തില്‍
കോര്‍പ്പറേഷന്‍ സ്വീകരിച്ച
തുടര്‍നടപടികള്‍ തീയതി സഹിതം
അറിയിക്കുമോ;
(
ഇ )
സര്‍ക്കാര്‍
തീരുമാനത്തിനെതിരെ
പ്രവര്‍ത്തിച്ച
ഉദ്യോഗസ്ഥനെതിരെ വകുപ്പ് നടപടി
സ്വീകരിച്ചിരുന്നോ; എങ്കില്‍
എന്തെല്ലാം എന്നറിയിക്കുമോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കുമോ;
(
എഫ് )
സര്‍ക്കാര്‍
തീരുമാനങ്ങള്‍ പരസ്യമായി
ലംഘിക്കാന്‍ തയ്യാറായ
ഉദ്യാേഗസ്ഥന്റെ വിവരം ഗതാഗത
വകുപ്പ് പൊതുഭരണ വകുപ്പിന്
കെെമാറിയിരുന്നോ; എങ്കില്‍
എന്നാണെന്ന് അറിയിക്കുമോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കുമോ;
(
ജി )
ഇതുമായി
ബന്ധപ്പെട്ടല്ലാതെ
നെയ്യാറ്റിന്‍കര ഡിപ്പോയിലെ
പ്രസ്തുത ഉദ്യാേഗസ്ഥനെതിരെ
2021-ല്‍ എന്തെങ്കിലും
വകുപ്പുതല നടപടി
സ്വീകരിച്ചിരുന്നോ;
വിശദമാക്കാമോ?
3633.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗ്രാമീണ
മേഖലയില്‍ കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍ സര്‍വ്വീസ് റദ്ദ്
ചെയ്യുന്ന ദിവസങ്ങളില്‍
യാത്രക്കാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ഒഴിവാക്കുന്നതിനായി പ്രസ്തുത
വിവരം ഓണ്‍ലൈനായി
അറിയുന്നതിനുള്ള സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
ബി )
ബസ്സുകൾ
ഡിപ്പോയിൽ നിന്നും സര്‍വ്വീസ്
ആരംഭിക്കുന്ന വിവരം കൂടെ
ഓണ്‍ലൈനായി അറിയുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
3634.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബോണ്ട്
സർവീസുകള്‍ക്കായി
കെ.എസ്.ആര്‍.ടി.സി. ബസ്സുകൾ
അനുവദിക്കുമ്പോള്‍ ഗ്രാമീണ
മേഖലകളിലേക്കുള്ള സർവ്വീസുകൾ
മുടങ്ങുന്നതായുള്ള പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
സ്കൂളുകൾക്കായി
പ്രത്യേക ബസ്സുകൾ
അനുവദിക്കുമെന്ന്
പ്രഖ്യാപിച്ചിരിക്കുന്ന
സാഹചര്യത്തിൽ ദീർഘദൂര
സർവ്വീസുകൾ ഉൾപ്പെടെ
തടസ്സമില്ലാതെ നടത്തുന്നതിന്
പൂർണ്ണസജ്ജമായ ബസുകള്‍
ഉണ്ടെന്ന് ഉറപ്പാക്കാൻ
സാധിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ?
3635.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍
യാത്രാ സൗകര്യം
ഒരുക്കുന്നതിനായി ഏതെങ്കിലും
പുതിയ സംവിധാനം
രൂപീകരിക്കുന്നതിന്
ഉദ്ദേശമുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
ബി )
പുതിയ
സംവിധാനം ഏതെങ്കിലും
ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
3636.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡിന്
മുന്‍പ് കാസർഗോഡ്
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിൽ
നിന്ന് എത്ര ബസ് സർവ്വീസുകളാണ്
നടത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ബി )
നിലവിൽ
ഈ ഡിപ്പോയിൽ നിന്ന് എത്ര
സർവ്വീസുകൾ നടത്തുന്നുണ്ടെന്ന്
അറിയിക്കുമോ;
(
സി )
സംസ്ഥാനത്തെ
മറ്റ് ഡിപ്പോകളിൽ നിന്നും
കോവിഡിന് മുന്‍പുളള ബസ്
സർവ്വീസ് പുന:സ്ഥാപിച്ചപ്പോൾ
കാസർഗോഡ് ഡിപ്പോയിലെ മാത്രം
പുന:സ്ഥാപിക്കാതിരിക്കാനുള്ള
കാരണം എന്താണെന്ന്
വിശദമാക്കാമോ;
(
ഡി )
കെ.എസ്.ആര്‍.ടി.സി.
ക്ക് നല്ല വരുമാനം
ഉണ്ടാക്കിതരുന്ന
കാസർഗോഡ്-കണ്ണൂര്‍ റ്റി. റ്റി.
സര്‍വ്വീസ്, മംഗലാപുരം-കാസർഗോഡ് റൂട്ട്,
കാസർഗോഡ്-സുളള്യ, കാസർഗോഡ്-പുത്തൂർ എന്നീ
സർവ്വീസുകള്‍ പ്രസ്തുത
ഡിപ്പോയിൽ
നിന്നും പുന:സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങൾ അറിയിക്കാമോ?
3637.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
കെ.എസ്.ആർ.ടി.സി. ബസ്
ടെർമിനലിന് ബലക്ഷയമുണ്ടെന്ന്
ചെന്നൈ ഐ.ഐ.ടി. യുടെ പഠനത്തിൽ
കണ്ടെത്തിയിട്ടുണ്ടോ; പ്രസ്തുത
പഠന റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
3638.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
വ്യാപനം രൂക്ഷമായതിനെ
തുടര്‍ന്ന് നിലമ്പൂര്‍
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയില്‍ നിന്നുളള എത്ര ബസ്
സർവ്വീസുകളാണ്
നിര്‍ത്തലാക്കിയിരിക്കുന്നതെന്ന്
അറിയിക്കാമോ; പ്രസ്തുത ബസ്
സർവ്വീസുകൾ നിര്‍ത്തലാക്കിയ
റൂട്ടുകളും സമയക്രമങ്ങളും
വിശദമാക്കാമോ;
(
ബി )
കോവിഡ്
നിയന്ത്രണങ്ങളില്‍ ഇളവ്
അനുവദിച്ച ശേഷം പ്രസ്തുത
ഡിപ്പോയില്‍ നിന്നും
നിര്‍ത്തലാക്കിയ ഏതെങ്കിലും ബസ്
സർവ്വീസ്
പുനരാരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
നിലമ്പൂര്‍
ഡിപ്പോയില്‍ നിന്നും നിലവില്‍
എത്ര ഷെഡ്യൂളുകളാണ് ഓപ്പറേറ്റ്
ചെയ്യുന്നതെന്നും ഇവയില്‍
അന്തര്‍ സംസ്ഥാന
റൂട്ടുകളുണ്ടോയെന്നും
അറിയിക്കാമോ; പ്രസ്തുത ഡിപ്പോ
വഴി തമിഴ്നാട്-കര്‍ണാടക
സംസ്ഥാനങ്ങളിലേക്കുളള അന്തര്‍
സംസ്ഥാന ബസ് സർവ്വീസുകൾ
പുനരാരംഭിക്കാനാവാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ഡിപ്പോയില്‍ നിന്നും വെെകിട്ട്
5.40ന് ശേഷം കോഴിക്കോട്
ഭാഗത്തേക്ക് നേരിട്ടുളള ബസ്
സർവ്വീസുകൾ ഉണ്ടോയെന്ന്
അറിയിക്കാമോ; ഇല്ലെങ്കില്‍
രാത്രി 9 മണിക്ക് കോഴിക്കോട്
എത്തുന്ന തരത്തില്‍ ഈ
ഡിപ്പോയില്‍ നിന്നും ബസ്
സർവ്വീസ് ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
3639.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തമ്പാനൂർ
കെ.എസ്.ആര്‍.ടി.സി. ടെർമിനലില്‍
നിലവിലുള്ള കടമുറികൾ, ലേലത്തിൽ
പോയവ, ശേഷിക്കുന്നവ എന്നിവ
എത്രയെന്ന് വിശദമാക്കാമോ;
(
ബി )
ലേലത്തിൽ
പോകാത്ത കടമുറികൾ പിന്നാക്ക
വിഭാഗത്തിലുള്ള
വ്യക്തികൾ/സ്ഥാപനങ്ങൾക്ക്
മുൻഗണന നൽകി വാടകയ്ക്ക്
കൊടുക്കുവാന്‍
കെ.എസ്.ആര്‍.ടി.സി. തയ്യാറാണോ;
വിശദമാക്കാമോ;
(
സി )
കടമുറികളുടെ
ലേല തുകയിൽ ഇളവ് വരുത്തി
പിന്നാക്ക
വിഭാഗങ്ങൾ/സ്ഥാപനങ്ങൾക്ക്
വാടകയ്ക്ക് നൽകാൻ
കെ.എസ്.ആര്‍.ടി.സി.
തയ്യാറാണോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കടമുറികൾ
വാടകയ്ക്ക് കൊടുക്കുന്നതിലെ
മാനദണ്ഡങ്ങൾ വ്യക്തമാക്കാമോ;
(
ഇ )
കടമുറികൾ
വാടകയ്ക്ക് കൊടുക്കുന്നതിൽ
പിന്നാക്ക
വിഭാഗത്തിലുള്ളവര്‍ക്ക്
മുന്‍ഗണന നല്കുവാന്‍ നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ?
3640.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മൂലം അരൂര്‍ നിയോജക
മണ്ഡലത്തില്‍ നിര്‍ത്തലാക്കിയ
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
3641.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
എടത്വ ഡിപ്പോ നവീകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഡിപ്പോയില്‍ നിന്നും ദീര്‍ഘദൂര
സര്‍വ്വീസുകള്‍ ആരംഭിക്കാന്‍
നടപടികള്‍ സ്വീകരിക്കുമോ?
3642.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
തൊട്ടില്‍പാലം ഡിപ്പോയില്‍
നിന്നും ഇപ്പോള്‍ എത്ര
ഷെഡ്യൂള്‍ ആണ് ഓപ്പറേറ്റ്
ചെയ്യുന്നതെന്ന് അറിയിക്കാമോ;
(
ബി )
കോഴിക്കോട്
ഡിപ്പോയില്‍ നിന്നും കുറ്റ്യാടി
ഭാഗത്തേക്ക് എത്ര
കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍
സര്‍വ്വീസ് നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
കോവിഡ്
മഹാമാരിയുടെ സന്ദര്‍ഭത്തില്‍
പ്രസ്തുത ഡിപ്പോകളിലെ എത്ര
റൂട്ടുകളാണ്
നിര്‍ത്തലാക്കിയതെന്ന്
അറിയിക്കാമോ;
(
ഡി )
സ്കൂളുകളും
കോളേജുകളും തുറക്കുന്ന
സാഹചര്യത്തില്‍ കോഴിക്കോട്
-കുറ്റ്യാടി റൂട്ടില്‍
യാത്രാക്ലേശം പരിഹരിക്കുന്നതിന്
കൂടുതല്‍ ബസ്സുകള്‍
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
3643.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബസ്
പാര്‍ക്കിംഗ് എന്ന പേരില്‍
പാറശ്ശാല മണ്ഡലത്തില്‍
വിവിധയിടങ്ങളിലായി
ഒതുക്കിയിട്ടിരിക്കുന്ന
കെ.എസ്.ആര്‍.ടി.സി. ബസുകള്‍
എത്രയെന്ന് ഇനം തിരിച്ച്
അറിയിക്കാമോ;
(
ബി )
ഇതില്‍
ഉപയോഗിക്കാന്‍ കഴിയുന്നവ എത്ര,
ഫിറ്റ്നസ് നഷ്ടപ്പെട്ടവ എത്ര,
എന്നിവ ഇനം തിരിച്ച്
അറിയിക്കാമോ;
(
സി )
പ്രസ്തുത
ബസ്സുകളില്‍ നിന്നും പാറശ്ശാല
മണ്ഡലത്തിലെ
ഗ്രാമീണമേഖലകളിലേക്ക്
സര്‍വ്വീസ് നടത്തുന്നതിന്
വെള്ളറട,പാറശ്ശാല
ഡിപ്പോകളിലേക്ക് 10 ഓര്‍ഡിനറി
ബസ്സുകള്‍ വീതം ലഭ്യമാക്കി
നല്‍കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കാമോ;
(
ഡി )
പാറശ്ശാല
മണ്ഡലത്തിലെ ഗ്രാമീണമേഖലകളിലെ
യാത്രാക്ലേശം
പരിഹരിക്കുന്നതിനായി സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ?
3644.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂര്‍
നിയോജകമണ്ഡലത്തിലെ യാത്രാ
സൗകര്യമില്ലാത്ത റൂട്ടുകളില്‍
പുതിയ ബസ്സുകള്‍
അനുവദിക്കുന്നതുള്‍പ്പെടെ,
പുതുതായി എന്തെങ്കിലും
പ്രവര്‍ത്തനങ്ങള്‍ നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
നിലവില്‍
തെക്കന്‍ ജില്ലകളിലേയ്ക്ക്
തിരൂരില്‍ നിന്ന് നേരിട്ട്
ദീര്‍ഘദൂര ബസ്സ് സര്‍വ്വീസ്
ഇല്ലാത്തതിനാല്‍ ദീര്‍ഘദൂര
സര്‍വ്വീസ് ആരംഭിക്കുന്നതിനോ,
ദീര്‍ഘദൂര സര്‍വ്വീസുകള്‍
തിരൂര്‍ വഴിയാക്കുന്നതിനോ ഉള്ള
നടപടികള്‍ സ്വീകരിക്കുമോ?
3645.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ബസ് ടെർമിനൽ നടത്തിപ്പ്
സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയെ
ഏൽപ്പിക്കാൻ
തീരുമാനിച്ചിരുന്നോ; എങ്കിൽ
കമ്പനി ഏതെന്ന് വ്യക്തമാക്കാമോ;
പ്രസ്തുത കമ്പനിയുമായി
കെ.എസ്.ആർ.ടി.സി. കരാറിൽ
ഏർപ്പെട്ടിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
ബസ്
ടെർമിനലിന് ബലക്ഷയമുണ്ടെന്ന
റിപ്പോർട്ട് പുറത്തുവന്ന
സാഹചര്യത്തിൽ മേൽപ്പറഞ്ഞ കമ്പനി
ടെർമിനൽ ഏറ്റെടുക്കുന്നതിന്
പുതിയ നിബന്ധനകൾ
വെച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
3646.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
നിയോജമണ്ഡലത്തിലെ വളയം-കണ്ണൂര്‍
കെ.എസ്.ആര്‍.ടി.സി. ബസ്
സർവ്വിസ് ആരംഭിക്കുന്നത്
സംബന്ധിച്ച് സ്ഥലം എം.എല്‍.എ.
നല്‍കിയ കത്ത് സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ?
3647.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂര്‍
കെ.എസ്.ആര്‍.ടി.സി. ബസ്
സ്റ്റാന്‍ഡ് നവീകരിക്കുന്ന
പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ബസ് സ്റ്റാന്‍ഡില്‍ കൂടുതല്‍
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി
ജനസൗഹൃദമാക്കുമോ;
(
സി )
ബസ്
സ്റ്റാന്‍ഡിന്റെ നവീകരണ
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തിയാക്കും;
വിശദമാക്കാമോ?
3648.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയിൽ
നിന്നും നിലവിൽ എത്ര
ഷെഡ്യൂളുകളാണ് ഓപ്പറേറ്റ്
ചെയ്യുന്നത്;
(
ബി )
കഴിഞ്ഞ
വർഷത്തെ ഏതെങ്കിലും
ഷെഡ്യൂള്‍ നിലവിൽ
നിർത്തലാക്കിയിട്ടുണ്ടോ;
(
സി )
ഉണ്ടെങ്കിൽ
കാരണം വ്യക്തമാക്കാമോ;
(
ഡി )
നിലവിൽ
എല്ലാ ഷെഡ്യൂളുകളും സര്‍വ്വീസ്
നടത്തുന്നില്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ?
3649.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
എറണാകുളം ഡിപ്പോയിലെ
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്കിന്റെയും
ഗ്യാരേജിന്റെയും അടിത്തറ
നിർമ്മാണത്തിൽ അപാകത
കണ്ടെത്തിയിട്ടും കരാറുകാരന്
തുക അനുവദിച്ച് നൽകിയിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ബി )
ക്രമക്കേട്
നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ
എന്തു നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
3650.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈരാറ്റുപേട്ട
കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ
നിർത്തലാക്കിയ സർവ്വീസുകൾ
പുനരാരംഭിക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇല്ലെങ്കില്‍
കെ.എസ്.ആർ.ടി.സി. മാത്രം
സർവ്വീസ് നടത്തിയിരുന്ന
പ്രസ്തുത റൂട്ടുകളിലെ ജനങ്ങളുടെ
യാത്രാക്ലേശം പരിഹരിക്കാനായി,
നിർത്തലാക്കിയ സർവ്വീസുകൾ
അടിയന്തരമായി പുനരാരംഭിക്കാൻ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3651.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
കാരണം കോഴിക്കോട് ജില്ലയില്‍
നിലവില്‍ കെ.എസ്.ആര്‍.ടി.സി.
യുടെ സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ജില്ലയിലെ
മലയോര മേഖലകളിലേക്കുള്ള
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകളിലെ ചില സമയത്തുള്ള
ട്രിപ്പുകള്‍ യാതൊരു
മുന്നറിയിപ്പുമില്ലാതെ
റദ്ദാക്കുന്നതു മൂലം
യാത്രക്കാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ജില്ലയിലെ
എല്ലാ വിഭാഗം യാത്രക്കാരും ഒരു
പോലെ ആശ്രയിച്ചിരുന്ന രാവിലെ
ആറ് മണിക്കുള്ള
ബാലുശ്ശേരി-കൊയിലാണ്ടി
റെയില്‍വേസ്റ്റേഷന്‍, രാവിലെ
നാലേമുക്കാലിനുള്ള
ബാലുശ്ശേരി-കോഴിക്കോട്
റെയില്‍വേസ്റ്റേഷന്‍, രാത്രി
പതിനൊന്നിനുള്ള കോഴിക്കോട്
റെയില്‍വേസ്റ്റേഷന്‍-ബാലുശ്ശേരി
എന്നീ സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
3652.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
പശ്ചാത്തലത്തില്‍ ഒഴിവാക്കിയ
വെള്ളിക്കുളങ്ങര, പാലപ്പിള്ളി,
കാലടി പ്ലാന്റേഷന്‍ തുടങ്ങിയ
മലയോര പ്രദേശങ്ങളിലേയ്ക്കുള്ള
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നതിനും
തൃശ്ശൂര്‍ മെഡിക്കല്‍
കോളേജിലേയ്ക്ക് കൂടുതല്‍
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനും നടപടികള്‍
സ്വീകരിക്കുമോ?
3653.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
കെ.എസ്.ആര്‍.ടി.സി. ബസ്
ടെർമിനലിന് ബലക്ഷയമുണ്ടെന്ന്
ചെന്നൈ ഐ.ഐ.ടി. പഠനത്തിൽ
കണ്ടെത്തിയിരിക്കുന്ന
സാഹചര്യത്തിൽ യാത്രക്കാരുടെ
സുരക്ഷ ഉറപ്പാക്കുന്നതിന്
എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
3654.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
മാവൂര്‍ റോഡില്‍
കെ.എസ്.ആര്‍.ടി.സി. യുടെ
സ്ഥലത്ത് രണ്ടു ടവറുകളിലെ 14
നിലകളിലായി 3,28,460 ചതുരശ്ര
അടി കെട്ടിടം പണിതീർത്തത്
കോർപ്പറേഷന്റെ അനുമതിയോടെയാണോ
എന്ന് വ്യക്തമാക്കുമോ;
(
ബി )
നിയമലംഘനങ്ങൾക്കെതിരെ
പിഴ നല്കണമെന്ന് ആവശ്യപ്പെട്ട്
കോർപ്പറേഷൻ നോട്ടീസ്
നൽകിയിരുന്നോ; എങ്കിൽ പിഴയായി
ആവശ്യപ്പെട്ട തുക എത്രയെന്ന്
വെളിപ്പെടുത്തുമോ?
3655.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മൊബിറ്റിലി ഹബ്ബിന്റെ
ഇപ്പോഴത്തെ നിര്‍മ്മാണ
പുരോഗതി വ്യക്തമാക്കാമോ;
(
ബി )
ഗതാഗതവകുപ്പുമന്ത്രി
നേരിട്ട് സ്ഥലം സന്ദര്‍ശിച്ച്
യോഗം ചേര്‍ന്ന് എടുത്ത
തീരുമാനങ്ങള്‍ അനുസരിച്ച്
പ്രവൃത്തി
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
മൊബിലിറ്റി
ഹബ്ബിന്റെ നിര്‍മ്മാണം
സംബന്ധിച്ച് യോഗത്തില്‍
ഉയര്‍ന്ന ആശങ്കകള്‍
പരിഹരിക്കാന്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ഡി )
സമയബന്ധിതമായി
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വ്യക്തമാക്കാമോ?
3656.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിലെ പറളി,പത്തിരിപ്പാല,
കോങ്ങാട് എന്നീ പ്രദേശങ്ങളിലെ
പൊതുജനങ്ങള്‍ക്ക് പാലക്കാട്
ജില്ലാ ആശുപത്രി, മെഡിക്കല്‍
കോളേജ്
എന്നിവിടങ്ങളിലേയ്ക്കുളള
യാത്രാക്ലേശം പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കാമോ; ഇതിനായി
ഈ റൂട്ടില്‍ പുതിയ ബസ്
സര്‍വ്വീസ് ആരംഭിക്കാമോ?
3657.
ഡോ.കെ.ടി.ജലീൽ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവര സാങ്കേതിക വിദ്യയുടെ
സാധ്യതകള്‍ ഉപയോഗിച്ച് വാഹന
പരിശോധനയുടെ പിഴ അടയ്ക്കുവാന്‍
ഏതൊക്കെ സംവിധാനങ്ങളാണ്
നിലവിലുളളതെന്ന് അറിയിക്കുമോ;
(
ബി )
സംസ്ഥാനത്തെ
നിരത്തുകള്‍ സുരക്ഷിതമാക്കുക
എന്ന ലക്ഷ്യത്തോട് കൂടി
രൂപീകരിച്ച സേഫ് കേരള
എന്‍ഫോഴ്സ്മെന്റിന്റെ
പ്രവര്‍ത്തനം വിശദമാക്കുമോ;
(
സി )
സേഫ്
കേരള പദ്ധതി നിലവില്‍ വന്നതു
മുതല്‍ കുറ്റക്കാരായവരില്‍
നിന്നും എത്ര കേസുകളിലായി എത്ര
തുക പിഴയായി
ഈടാക്കിയിട്ടുണ്ടെന്ന കണക്ക്
ലഭ്യമാണെങ്കില്‍ നല്‍കുമോ?
3658.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സേഫ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ജി.പി.എസ്.
അധിഷ്ഠിതമായ വാഹനനിരീക്ഷണ
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
3659.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അടച്ചുപൂട്ടിയ
സ്വകാര്യ ബാങ്കുകളിലെ
വാഹനവായ്പകള്‍ തീര്‍പ്പാക്കാന്‍
കഴിയാത്തതിനാല്‍ വാഹനങ്ങളുടെ
ആര്‍.സി. ബുക്ക്
ലഭിക്കുന്നില്ലെന്ന
പരാതികള്‍ക്ക് പരിഹാരം
കണ്ടെത്താന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
ഇത്തരത്തിലുള്ള
വാഹനങ്ങളുടെ ആര്‍.സി.ബുക്ക്
ലഭ്യമാകാന്‍ സ്വീകരിക്കേണ്ട
നടപടി എന്താണെന്ന്
വിശദമാക്കാമോ?
3660.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാരഥി
പോര്‍ട്ടല്‍ വഴി മോട്ടോര്‍ വാഹന
വകുപ്പ് സ്വീകരിക്കുന്ന
അപേക്ഷകള്‍ കൃത്യസമയത്ത്
തീര്‍പ്പുകല്‍പ്പിക്കാന്‍
സാധിക്കുന്നില്ല എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
പ്രസ്തുത അപാകത പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
പോര്‍ട്ടല്‍ വഴി കൃത്രിമം
നടത്തുന്നത് തടയാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
3661.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭാരത്
സീരീസ് എന്ന പേരിൽ കേന്ദ്ര
ഗതാഗത മന്ത്രാലയം ആരംഭിച്ച
ഏകീകൃത വാഹന രജിസ്ട്രേഷൻ
സംവിധാനം കേരളത്തിൽ
ആരംഭിച്ചിട്ടില്ലെങ്കിൽ എന്ന്
മുതൽ ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നത്; ഇതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
3662.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021
സെപ്റ്റംബര്‍ 30 വരെ
സംസ്ഥാനത്ത് ആകെ എത്ര
വാഹനങ്ങള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
എത്ര
ഇരുചക്രവാഹനങ്ങളും
മുചക്രവാഹനങ്ങളും രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
സി )
പതിനഞ്ച്
വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍
റീ-രജിസ്റ്റര്‍ ചെയ്യുമ്പോള്‍
ഈടാക്കുന്ന പുതുക്കിയ
രജിസ്ട്രേഷന്‍ ഫീസ്
എത്രയാണെന്ന് അറിയിക്കാമോ?
3663.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഡ്രൈവിംഗ്
സ്കൂള്‍ മേഖലയെ
സംരക്ഷിക്കുന്നതുമായി
ബന്ധപ്പെട്ട് ഗതാഗത കമ്മീഷണര്‍
തയ്യാറാക്കിയ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3664.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭാരത്
രജിസ്ട്രേഷന്‍ നിലവില്‍
വരുമ്പോള്‍ നികുതി വെട്ടിപ്പ്
തടയാന്‍ സംസ്ഥാനം എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
വാഹനങ്ങളുടെ
കൈമാറ്റത്തിനും
ഹൈപ്പൊതിക്കേഷന്‍ മാറുവാനും
ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാലും
ആര്‍.സി.ബുക്കും രേഖകളും
ആര്‍.ടി.ഓഫീസില്‍
എത്തിക്കണമെന്ന നിബന്ധന
നിലവിലുണ്ടോ; ആയത്
പിന്‍വലിക്കാന്‍ നടപടി
സ്വീകരിക്കുമോ; എന്നുമുതലാണ്
ഉത്തരവ് നിലവില്‍ വന്നതെന്ന്
വിശദീകരിക്കാമോ; ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
സി )
ചെക്ക്പോസ്റ്റുകള്‍
നിര്‍ത്തലാക്കാന്‍ കേന്ദ്ര
നിര്‍ദ്ദേശമുണ്ടോ; സംസ്ഥാനം
ഇക്കാര്യം നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കാമോ?
3665.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വകാര്യ
വാഹന ഉടമകളുടെ നഷ്ടപ്പെട്ട
ആര്‍.സി. ബുക്കുകള്‍ക്ക്
പകരമായി ഡ്യൂപ്ലിക്കേറ്റ്
ആര്‍.സി. ബുക്കുകള്‍
എടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
(
ബി )
ആയതിനുള്ള
അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന
സ്വീകരിക്കാറുണ്ടോയെന്ന്
വ്യക്തമാക്കാമോ?
3666.
ശ്രീ
എം മുകേഷ്
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീമതി
ദെലീമ
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ജലഗതാഗതവകുപ്പില്‍
നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ ജലഗതാഗത വകുപ്പില്‍
പൂര്‍ത്തീകരിച്ചതും
പൂര്‍ത്തീകരിച്ചു
കൊണ്ടിരിക്കുന്നതുമായ
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
സി )
എല്ലാവിധ
ആധുനിക സൗകര്യങ്ങളോടും കൂടിയ
യാത്രാമാര്‍ഗ്ഗം
പൊതുജനങ്ങള്‍ക്ക് നല്‍കുക എന്ന
ആശയം മുന്‍നിർത്തി ജലഗതാഗത
വകുപ്പ് ആവിഷ്കരിച്ച്
നടപ്പാക്കുന്ന പദ്ധതികളെ
സംബന്ധിച്ചുളള വിശദാംശം
നല്‍കാമോ?
3667.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ കൊറ്റി-കോട്ടപ്പുറം
ജലഗതാഗത പാതയില്‍ നിലവില്‍ എത്ര
യാത്രാബോട്ടുകളാണ്
പ്രവര്‍ത്തിക്കുന്നതെന്നും എത്ര
ബോട്ടുകള്‍
അറ്റകുറ്റപ്പണികള്‍ക്കായി
മാറ്റിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ജലഗതാഗതപാതയിലെ ബോട്ട്
സര്‍വ്വീസ് കാര്യക്ഷമമാക്കാന്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|