|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
6070.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നദികളിലെ
ജലനിരപ്പ് അറിയുന്നതിനും മഴയുടെ
തോത് അറിയുന്നതിനും പ്രളയ
മുന്നറിയിപ്പ് നൽകുന്നതിനുള്ള
പ്രവർത്തനങ്ങൾ
ഏകോപിപ്പിക്കുന്നതിനും നിലവിൽ
വകുപ്പിനു കീഴില്‍ സംവിധാനങ്ങൾ
ഉണ്ടോ; വിശദാംശങ്ങൾ
വ്യക്തമാക്കുമോ?
6071.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
വി ശശി
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലസേചന
ക്ഷമത
വർദ്ധിപ്പിക്കുന്നതിനുവേണ്ടി
ആരംഭിച്ച കമ്മ്യൂണിറ്റി മൈക്രോ
ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദീകരിക്കാമോ;
(
ബി )
ജലസേചിത
പ്രദേശങ്ങളുടെ അളവിൽ കുറവ്
വന്നതായുളള റിപ്പോർട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ചെറുകിട ജലസേചന പദ്ധതികളുടെ
ലക്ഷ്യം പൂർണതോതില്‍
കൈവരിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോയെന്ന്
വിശദീകരിക്കാമോ;
(
സി )
2018
-ലെയും 2019 -ലെയും
പ്രളയത്തില്‍ ചെറുകിട ജലസേചന
പദ്ധതികളുടെ
നിർമ്മിതികൾക്കുണ്ടായ നാശം
പൂർണമായും പരിഹരിച്ച് ജലസേചിത
വിസ്തൃതി
നിലനിർത്തുന്നതിനുവേണ്ടി
നടപ്പിലാക്കിയ പദ്ധതികൾ
വിശദീകരിക്കാമോ;
(
ഡി )
ഭൂഗർഭ
ജലവിതാനത്തിന്റെ അളവ് കുറവുള്ള
പ്രദേശങ്ങളിൽ പ്രാദേശിക
ജലസ്രോതസ്സുകളെ കൃഷിക്കായി
പരമാവധി പ്രയോജനപ്പെടുത്താനുള്ള
പദ്ധതികൾ വിശദീകരിക്കുമോ?
6072.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇറിഗേഷന്‍
വകുപ്പ് മുഖേന ആലപ്പുഴ
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
പദ്ധതികളുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്ക് അനുവദിച്ച തുക
എത്രയാണെന്ന വിവരം
പഞ്ചായത്ത്/മുൻസിപ്പാലിറ്റി
തിരിച്ച് ലഭ്യമാക്കാമോ?
6073.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിൽപെട്ട നന്നമ്പ്ര
പഞ്ചായത്തിലെ മോര്യകാപ്പ്
നവീകരണ പ്രവൃത്തിയുടെ നിർമ്മാണം
സംബന്ധിച്ച നടപടികൾ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
6074.
ശ്രീ
.പി. കെ. ബഷീർ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ഷം
മുഴുവന്‍ കര്‍ഷകര്‍ക്ക് ജല
ലഭ്യത ഉറപ്പ് വരുത്തുന്നതിനായി
മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍
എവിടെയെങ്കിലും
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(
ബി )
തുള്ളി
നന പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടി വ്യക്തമാക്കുമോ?
6075.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലയളവില്‍
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍
മേജര്‍, മൈനര്‍, അഡീഷണൽ
ഇറിഗേഷന്‍ വിഭാഗങ്ങൾ
നടപ്പാക്കിയതും
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ളതുമായ
പ്രവൃത്തികളുടെ വിശദാംശങ്ങള്‍
വിഭാഗം തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള നദികള്‍,
തോടുകള്‍, കനാലുകള്‍
തുടങ്ങിയവയുടെ വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
6076.
ശ്രീമതി
യു പ്രതിഭ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
എച്ച്. സലാം
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുട്ടനാട്
പാക്കേജിന്റെ ഭാഗമായി നടത്തിയ
പ്രളയ നിവാരണ പ്രവൃത്തികളുടെ
ഫലമായി ഈ കഴിഞ്ഞ പ്രളയത്തില്‍
കുട്ടനാടു പ്രദേശത്തെ ദുരിതം
പരിമിതപ്പെടുത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
(
ബി )
തോട്ടപ്പള്ളി
സ്പില്‍വേയുടെ ആഴവും വീതിയും
കൂട്ടുന്ന പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(
സി )
പാടശേഖരങ്ങളുടെ
പുറംബണ്ട് സംരക്ഷണത്തിനും എ.സി.
കനാലിന്റെ നവീകരണത്തിനുമുള്ള
പ്രവൃത്തികളെക്കുറിച്ച്
അറിയിക്കാമോ;
(
ഡി )
തണ്ണീര്‍മുക്കം
ബണ്ടിന്റെ നവീകരണം
നടക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ?
6077.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടയ്ക്കല്‍
മണ്ഡലത്തില്‍ മൈനര്‍ ഇറിഗേഷന്‍
വകുപ്പ് 2021, 2022 എന്നീ
വര്‍ഷങ്ങളില്‍ നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(
ബി )
ഇതില്‍
എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി
ലഭിക്കാനുണ്ടെന്ന് അറിയിക്കുമോ;
(
സി )
മുഴുവന്‍
പദ്ധതികള്‍ക്കും ഭരണാനുമതി
ലഭ്യമാക്കുവാനും അനുമതി ലഭിച്ച
പദ്ധതികള്‍ അടിയന്തരമായി
പൂര്‍ത്തിയാക്കുവാനും നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
6078.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
നിയോജകമണ്ഡലത്തില്‍ നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന മേജര്‍,
മൈനര്‍ ഇറിഗേഷന്‍ പദ്ധതികള്‍
ഏതൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തിയാക്കിയവ,
നടന്നുകൊണ്ടിരിക്കുന്നവ,
ഭരണാനുമതി ലഭിച്ചിട്ടും
നാളിതുവരെ പ്രവൃത്തികള്‍
ആരംഭിക്കാത്തവ എന്നിങ്ങനെ തരം
തിരിച്ച് നല്‍കാമോ;
(
സി )
2021-22
സാമ്പത്തിക വർഷത്തിൽ പ്രസ്തുത
മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട
പ്രവൃത്തികള്‍ക്കായി
പ്രൊപ്പോസലുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കമോ?
6079.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ നിലവില്‍
പുരോഗമിക്കുന്ന മേജര്‍/മൈനര്‍
ഇറിഗേഷന്‍ പദ്ധതികള്‍
ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ പ്രവര്‍ത്തന
പുരോഗതി അറിയിക്കാമോ?
6080.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റൂം ഫോർ റിവർ എന്ന പേരിൽ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പദ്ധതിയുടെ ഭാഗമായി
എന്തൊക്കെ പ്രവർത്തനങ്ങളാണ്
നടപ്പാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
6081.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22ലെ
ബഡ്ജറ്റ് എസ്റ്റിമേറ്റുകളുടെ
അനുബന്ധം II, വാല്യം II-ല്‍
ക്രമ നമ്പര്‍ 1698 പ്രകാരം
ഉള്‍പ്പെടുത്തിയിട്ടുള്ള
മണലൂര്‍ മണ്ഡലത്തിലെ എളവള്ളി
പഞ്ചായത്തിലെ മണിച്ചാല്‍
ആഴംകൂട്ടി ജലസംഭരണശേഷി
കൂട്ടുന്ന പ്രവൃത്തിക്ക്
ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കില്‍
പ്രസ്തുത പ്രവൃത്തിക്ക്
ആവശ്യമായ ഫണ്ടും ഭരണാനുമതിയും
ലഭ്യമാക്കുന്നതിനും പ്രവൃത്തി
നടപ്പാക്കുന്നതിനും അടിയന്തര
നടപടി സ്വീകരിക്കുമോ?
6082.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2018ലെ
പ്രളയത്തിനുശേഷം ലോക ബാങ്കിന്റെ
സഹായത്തോടെ നദീതീരങ്ങളിലെ
പുനർനിർമ്മാണത്തിനായുള്ള
പ്രവൃത്തികളുടെ ഭാഗമായി
സംസ്ഥാനത്ത് ഏതൊക്കെ
പ്രവൃത്തികളാണ്
ഏറ്റെടുത്തിട്ടുള്ളതെന്നറിയിക്കുമോ;
(
ബി )
ലോക
ബാങ്കിൽ നിന്നും ഈ ഇനത്തിൽ
എന്ത് തുക ലഭിച്ചിട്ടുണ്ടെന്നും
ഇതിൽ എന്ത് തുക
ചെലവഴിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ;
(
സി )
പ്രസ്തുത
ഇനത്തിൽ ലഭിച്ച തുക വകമാറ്റി
ചെലവഴിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
6083.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
ആറ്റില്‍ മഴക്കാലത്ത് ജലനിരപ്പ്
ഉയരുന്നതിനെ തുടർന്ന് ജനവാസ
പ്രദേശങ്ങളിലേയ്ക്ക് വെളളം
കയറുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍ ആറ്റുബണ്ട്
കെട്ടി ബലപ്പെടുത്തുന്നതിനുളള
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
6084.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാലങ്ങളായി ആറുകളിലെയും
തോടുകളിലെയും മണല്‍ നീക്കം
ചെയ്യാത്തതിനാല്‍ ചെറിയ മഴയില്‍
പോലും ജനവാസ കേന്ദ്രങ്ങള്‍
വെള്ളത്തിലാകുന്നതും വലിയ
നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ആറ്റുമണല്‍
നീക്കം ചെയ്യാന്‍ ഗ്രാമ
പഞ്ചായത്തുകളെ
ഏല്‍പ്പിക്കുകയാണെങ്കില്‍ തനതു
ഫണ്ടിനും നിര്‍മ്മാണ മേഖലയില്‍
വലിയ മാറ്റത്തിനും
കാരണമാകുമെന്നതിനാല്‍ ഇവ നീക്കം
ചെയ്യാന്‍ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് അനുവാദം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദമാക്കാമോ?
6085.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തിലെ കുളങ്ങള്‍
നവീകരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ സ്ഥിതി,
ചെലവാക്കുന്ന തുക എന്നിവ
തരംതിരിച്ച് വിവരം
ലഭ്യമാക്കാമോ?
6086.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വേമ്പനാട്ടു
കായലിലെ പോള ശല്യം
മത്സ്യത്തൊഴിലാളികളേയും
ജലഗതാഗതത്തേയും സാരമായി
ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ആയത്
പരിഹരിക്കാന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
പോള,
പായല്‍ എന്നിവ ഉത്ഭവ
സ്ഥാനത്തുതന്നെ നിര്‍മ്മാര്‍ജനം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
ഡി )
അവ
ശാസ്ത്രീയമായി നിര്‍മ്മാര്‍ജനം
ചെയ്യുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
6087.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വട്ടോളി
വില്ല്യാപ്പള്ളി കനാല്‍
റോഡിന്റെ നിലവിലെ അവസ്ഥ
അറിയിക്കാമോ;
(
ബി )
പ്രസ്തുത
റോഡ് പ്രവൃത്തി
നടപ്പിലാക്കുന്നതിന് ഏതെങ്കിലും
ഏജന്‍സിയെ ഏല്‍പ്പിക്കുന്നതിന്
പദ്ധതിയുണ്ടോ എന്നറിയിക്കാമോ;
(
സി )
ടി
റോഡ് പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
6088.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടാമ്പി
മണ്ഡലത്തില്‍ ഇറിഗേഷന്‍
വകുപ്പിന് കീഴിലുള്ള നിരവധി
തോടുകളുടെ പാര്‍ശ്വഭിത്തികള്‍
പ്രളയത്തില്‍ തകര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരത്തില്‍
തോടുകളുടെ പാര്‍ശ്വഭിത്തികള്‍
തകര്‍ന്നത് സമീപത്തുള്ള
വീടുകളില്‍ വെള്ളം കയറാന്‍
ഇടയാകുമെന്നുള്ളതിനാല്‍
പ്രസ്തുത പാര്‍ശ്വഭിത്തികള്‍
പുനഃസ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
6089.
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
അണക്കെട്ടുകളില്‍ ചെളിയും മണലും
അടിഞ്ഞുകൂടി സംഭരണശേഷി
കുറഞ്ഞിരിക്കുന്നതിനാല്‍
തുടര്‍ച്ചയായി മഴ പെയ്താല്‍
ജലനിരപ്പ് ഉയരുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പുതിയ
ഡാമുകള്‍ പണിയുന്നതിനുപകരം
നിലവിലുള്ളവയുടെ സംഭരണശേഷി
വര്‍ദ്ധിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
ഡാമുകളിലെ
മണല്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍
സംവിധാനം
പര്യാപ്തമല്ലായെങ്കില്‍ മണല്‍
ശേഖരിക്കുന്നതിന് സുതാര്യ
നടപടിക്രമങ്ങളിലൂടെ കരാര്‍
നല്‍കി പ്രളയ സാഹചര്യം
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
6090.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുല്ലപ്പെരിയാര്‍
ഡാമിന്റെ അപകടാവസ്ഥ സംബന്ധിച്ച്
യു.എന്‍. സംഘടനയ്ക്ക് കീഴിലുള്ള
ഏജന്‍സി ആയ യു.എന്‍. യു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍
വാട്ടര്‍,എന്‍വയോണ്‍മെന്റ്
ആന്റ് ഹെല്‍ത്ത് എന്ന സ്ഥാപനം
തയ്യാറാക്കിയ റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
ലോകത്തെ
അപകടവാസ്ഥയില്‍ ഉള്ള ആറ്
ഡാമുകളില്‍ ഒന്നാണ്
മുല്ലപ്പെരിയാര്‍ എന്ന്
റിപ്പോര്‍ട്ടില്‍
സൂചിപ്പിച്ചിട്ടുണ്ട് എന്ന
കാര്യം പരിശോധിച്ചിട്ടുണ്ടോ;
പ്രസ്തുത വിഷയം
സുപ്രീംകോടതിയുടെയും കേന്ദ്ര
സര്‍ക്കാരിന്റെയും പരിഗണനയില്‍
കൊണ്ടുവരാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
6091.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2017-ൽ
ശിരുവാണി അണക്കെട്ടിൽ നിന്നും
തമിഴ്‍നാട്ടിലേക്ക് അനധികൃതമായി
വെള്ളം കൊണ്ടുപോകുന്ന ടണൽ
മൗത്ത് അടച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ
പ്രവൃത്തി നടപ്പാക്കിയ
വകുപ്പിലെ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ ആരെല്ലാമെന്ന്
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
നദീജല ചൂഷണം തടയുവാൻ ധീരമായ
നടപടികൾ സ്വീകരിച്ച
ഉദ്യോഗസ്ഥർക്ക് പ്രോത്സാഹനം
നൽകുന്നതിനായി വകുപ്പുതല
പ്രമോഷൻ നൽകാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ?
6092.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുല്ലപ്പെരിയാർ
അണക്കെട്ടിന്റെ സുരക്ഷ
സംബന്ധിച്ച് ആശങ്കാജനകമായ
ചർച്ചകൾ ഉയർന്നു വരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കേരളം
തയ്യാറാക്കിയിട്ടുള്ള റൂൾ കർവ്
അനുസരിച്ച് ജലനിരപ്പ്
ക്രമീകരിക്കാൻ സാധിക്കാത്തത്
അണക്കെട്ടിന്റെ സുരക്ഷയെ
ബാധിക്കുമോ; വിശദാംശം
വ്യക്തമാക്കുമോ?
6093.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
പി. ടി. തോമസ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മുല്ലപ്പെരിയാര്‍
അണക്കെട്ടിലെ പരമാവധി ജലനിരപ്പ്
139.50 അടിയാക്കണമെന്ന്
28-10-2021 -ന് സുപ്രീം കോടതി
നിർദ്ദേശിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
കേസിൽ സംസ്ഥാന സർക്കാരിന്റെ
വാദങ്ങൾ എന്തെല്ലാമായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(
സി )
126
വര്‍ഷം പഴക്കമുള്ള അണക്കെട്ട്
അപകടസാധ്യതയുള്ളതാണെന്ന ആശങ്ക
സംസ്ഥാന സർക്കാർ സുപ്രീം
കോടതിയെ അറിയിച്ചിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ആശങ്കയിന്മേൽ സുപ്രീം കോടതിയുടെ
നിലപാട് എന്തായിരുന്നു എന്ന്
വ്യക്തമാക്കാമോ?
6094.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാര്‍ഡാമില്‍
അടിഞ്ഞുകൂടിയിട്ടുള്ള മണലും
എക്കലും നീക്കം ചെയ്യുന്നതിന്
പദ്ധതിയുണ്ടോയെന്നും ഇത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍
പഠന റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
ബി )
നെയ്യാര്‍ഡാമിന്
സമീപമുള്ള റോഡ് പാര്‍ശ്വഭിത്തി
തകര്‍ന്ന് അപകടാവസ്ഥയിലായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് വശങ്ങള്‍ കെട്ടി
സംരക്ഷിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ?
6095.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റിലയബിലിറ്റി
സിദ്ധാന്തം അനുസരിച്ച് മികച്ച
രീതിയിൽ നിർമ്മിക്കുകയും
പരിപാലിക്കുകയും ചെയ്യുന്ന
അണക്കെട്ടുകൾക്ക് പോലും 30 മുതൽ
പരമാവധി 100 വർഷം വരെ മാത്രമേ
നിലനില്പ് ഉള്ളൂ എന്നതിനാൽ 125
വർഷത്തിലധികം പഴക്കമുള്ള
മുല്ലപ്പെരിയാർ അണക്കെട്ട്
ഇപ്പോഴും നിലനിർത്തുകയും
പരിപാലിക്കുകയും ചെയ്യുന്നത്
സംബന്ധിച്ച് സംസ്ഥാന
സർക്കാരിന്റെ നിലപാടുകളും
വിലയിരുത്തലുകളും
അഭിപ്രായങ്ങളും അറിയിക്കാമോ;
(
ബി )
ഗാഡ്ഗിൽ
കമ്മിറ്റി റിപ്പോർട്ടിൽ 30 മുതൽ
50 വർഷം വരെ പഴക്കമുള്ള എല്ലാ
അണക്കെട്ടുകളും ഡീക്കമ്മീഷൻ
ചെയ്യണമെന്ന്
നിർദേശിച്ചിരുന്നത്
കണക്കിലെടുത്ത് മുല്ലപ്പെരിയാർ
അണക്കെട്ട് വിഷയം സംബന്ധിച്ച
സർക്കാര്‍ നിലപാട് അറിയിക്കാമോ;
(
സി )
സംസ്ഥാനം
ഒട്ടാകെ ഭൂകമ്പ അപകട സാധ്യത സോൺ
-3 ൽ ഉൾപ്പെട്ടിട്ടുള്ള
സാഹചര്യത്തിൽ ഇത്രയേറെ
പഴക്കമുള്ള മുല്ലപ്പെരിയാർ
അണക്കെട്ട് നിലനിർത്തുന്ന നടപടി
പുന:പരിശോധിക്കുമോ
എന്നറിയിക്കാമോ?
6096.
ഡോ.
എം.കെ . മുനീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുല്ലപ്പെരിയാര്‍
ഡാമിന്റെ ജലനിരപ്പ് എത്ര
അടിയായി നിജപ്പെടുത്തണമെന്നത്
സംബന്ധിച്ച് സംസ്ഥാനത്തിന്റെ
നിലപാട് അറിയിക്കാമോ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ മേല്‍നോട്ട
സമിതിയുടെ അഭിപ്രായം സംസ്ഥാനം
അംഗീകരിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(
സി )
ജനങ്ങളുടെ
ആശങ്ക അകറ്റുന്നതിന് പുതിയ ഡാം
വേണമെന്ന നിര്‍ദ്ദേശം
നടപ്പാക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
6097.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലനിരപ്പ്
നിയന്ത്രിക്കുന്നതിന്റെ ഭാഗമായി
29.10.2021 -ന് രാവിലെ മുതല്‍
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ
സ്പില്‍വേ ഷട്ടറുകള്‍ വഴി
വെള്ളം തുറന്നുവിടാന്‍ തമിഴ്
നാട് സമ്മതിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് സർക്കാർ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
സി )
പരമാവധി
വെള്ളം ഉപയോഗിച്ച ശേഷം
കേരളത്തിലേക്ക് വെള്ളം
ക്രമേണയായി വിട്ടുനല്‍കണമെന്ന്
തമിഴ് നാടിനോട് കേരളം
അഭ്യര്‍ത്ഥിച്ചിരുന്നോ;
അറിയിക്കാമോ;
(
ഡി )
ഇതുമായി
ബന്ധപ്പെട്ട് 35 കിലോമീറ്റര്‍
അകലെയുള്ള ഇടുക്കി റിസര്‍വോയര്‍
വരെ താഴെ ഇരു കരകളിലും
താമസിക്കുന്ന കുടുംബങ്ങളെ
ഒഴിപ്പിക്കാന്‍ നടപടികൾ
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
6098.
ശ്രീ.
എം. എം. മണി
ശ്രീ.
ആന്റണി ജോൺ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുല്ലപ്പെരിയാര്‍
അണക്കെട്ടിന് ഘടനാപരമായ
ബലക്ഷയമുണ്ടെന്ന ഐക്യരാഷ്ട്ര
സംഘടനയുടെ പഠന റിപ്പോര്‍ട്ട്
കേരളത്തിലെ ജനങ്ങളില്‍
സൃഷ്ടിച്ചിട്ടുള്ള ആശങ്ക
കണക്കിലെടുത്ത് സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
മുല്ലപ്പെരിയാര്‍
വിഷയവുമായി ബന്ധപ്പെട്ട ഉന്നതതല
സമിതിയുടെ പ്രവര്‍ത്തനം
സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും
സ്വത്തിനും വേണ്ട പരിഗണന
നല്‍കുന്ന വിധത്തിലല്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
പ്രശ്നം രമ്യമായി പരിഹരിക്കാന്‍
സര്‍ക്കാര്‍ നടത്തുന്ന
ശ്രമത്തെക്കുറിച്ച്
അറിയിക്കാമോ; പുതിയ അണക്കെട്ട്
നിര്‍മ്മിക്കാന്‍ അനുമതി
നല്‍കണമെന്ന സംസ്ഥാനത്തിന്റെ
ആവശ്യത്തോടുള്ള കേന്ദ്ര
സര്‍ക്കാരിന്റെ പ്രതികരണം
എന്താണെന്ന് അറിയിക്കാമോ;
(
ഡി )
ആവര്‍ത്തിച്ചുണ്ടാകുന്ന
അതിതീവ്ര മഴക്കെടുതിയുടെ
പശ്ചാത്തലത്തില്‍ ഇന്റഗ്രേറ്റഡ്
കമാന്റ് ആന്റ് കണ്‍ട്രോള്‍
സെന്റര്‍ രൂപീകരിക്കാനുള്ള
നടപടിയുടെ പുരോഗതി അറിയിക്കാമോ?
6099.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മുല്ലപ്പെരിയാറില്‍
പുതിയ അണക്കെട്ട് പണിയുന്നത്
സംബന്ധിച്ച തീരുമാനം
എന്താണെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
സി )
സുപ്രീം
കോടതിയുടെ ഇടക്കാല വിധി പ്രകാരം
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ
ജലനിരപ്പ് എത്രയായിട്ടാണ്
ക്ലിപ്തപ്പെടുത്തിയിരിക്കുന്നത്;
ഇത് കേരളത്തെ എങ്ങനെ
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
വിഷയത്തിന്മേല്‍ സര്‍ക്കാര്‍
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ഇ )
മുല്ലപ്പെരിയാര്‍
അണക്കെട്ടുമായി ബന്ധപ്പെട്ട
പ്രശ്നപരിഹാരത്തിനായി തമിഴ്
നാട് സര്‍ക്കാരുമായി
മന്ത്രിതലത്തിലോ ഉദ്യോഗസ്ഥ
തലത്തിലോ ചര്‍ച്ചകള്‍
നടന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദവിവരം ലഭ്യമാക്കാമോ?
6100.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുല്ലപ്പെരിയാർ
അണക്കെട്ടിന്റെ സുരക്ഷ
സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ
ക്യാമ്പയിൻ ആരംഭിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
സമാനമായ ക്യാമ്പയിനുകൾ
സമൂഹത്തിൽ ആശങ്ക പടർത്തുന്നത്
തടയാൻ വകുപ്പ് സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
സി )
ഇടുക്കി
റിസര്‍വ്വോയറിന്റെ താഴെയുള്ള
ഇരു കരകളിലും താമസിക്കുന്ന
കുടുംബങ്ങള്‍ക്ക് പ്രസ്തുത
അണക്കെട്ടിന്റെ സുരക്ഷ
സംബന്ധിച്ചുള്ള ആശങ്കകൾ
പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
ഡി )
2018
-ലെ പ്രളയത്തിന്റെ
പശ്ചാത്തലത്തിൽ അണക്കെട്ടിലെ
പരമാവധി ജലനിരപ്പ്
കുറയ്ക്കണമെന്ന അപേക്ഷ സർക്കാർ
സുപ്രീം കോടതിയിൽ
സമർപ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
6101.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
ജനങ്ങളുടെ സുരക്ഷയും
തമിഴ്‍നാടിന് ജലവും
ഉറപ്പാക്കുന്നതിനായി
മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ
ചെയ്ത് പുതിയ ഡാം
നിർമ്മിക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കുമോ?
6102.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
126
വർഷം പഴക്കമുള്ളതും സുർക്കി
ഉപയോഗിച്ച് നിർമ്മിച്ചതുമായ
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ
സംബന്ധിച്ച ആശങ്ക
കേന്ദ്രസർക്കാരിനെയും
സുപ്രീംകോടതിയെയും
ബോധ്യപ്പെടുത്തി മുല്ലപ്പെരിയാർ
ഡാം ഡീകമ്മീഷൻ ചെയ്യുന്നതിനും
പുതിയ ഡാം നിർമ്മിച്ച് തമിഴ്
നാടിന് ജലം നൽകുന്നതിനുമുള്ള
നടപടികൾ സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
6103.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലവിഭവ
വകുപ്പിന് കീഴിൽ റൂൾ കർവ്
തയ്യാറാക്കാനുള്ള ഡാമുകൾ
ഏതെങ്കിലുമുണ്ടോ; റൂൾ കർവ്
തയ്യാറാക്കിയിട്ടുള്ള ഡാമുകളിൽ
അതിനനുസൃതമായി ജലനിരപ്പ്
ക്രമീകരിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(
ബി )
2021
ഒക്ടോബർ മാസത്തിലുണ്ടായ ശക്തമായ
മഴയെ തുടർന്ന് ഇപ്രകാരം റൂൾ
കർവ് ക്രമീകരണത്തിനായി
നടപ്പാക്കിയ കാര്യങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
6104.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
മഴക്കാലത്ത് സംസ്ഥാനത്തെ
ഏതെല്ലാം ഡാമുകള്‍
തുറന്നിട്ടുണ്ട്; തുറന്നപ്പോള്‍
ഓരോന്നിന്റെയും ജലനിരപ്പ്
എത്രയായിരുന്നു;
വ്യക്തമാക്കാമോ;
(
ബി )
2018-ലെ
പ്രളയകാലത്ത് ഈ ഡാമുകള്‍
തുറക്കുമ്പോള്‍ ഇവയുടെ
ജലനിരപ്പ് എത്രയായിരുന്നു;
ഇവയുടെ പരമാവധി സംഭരണശേഷി
എത്രയാണ്; വിശദമാക്കുമോ?
6105.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
മണ്ഡലത്തിലെ പുഴങ്കാവ് തടയണയുടെ
നിർമ്മാണ പുരോഗതി വിശദമാക്കാമോ;
പ്രസ്തുത പദ്ധതി എന്നത്തേക്ക്
കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
പൂർത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
6106.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലാ അതിര്‍ത്തിയ്ക്കകത്ത്
ഭാരതപ്പുഴയ്ക്ക് കുറുകെ എത്ര
തടയണകള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്നും അവ
ഏതെല്ലാമെന്നും വിശദമാക്കാമോ;
(
ബി )
ഒറ്റപ്പാലം
റയില്‍വേ സ്റ്റേഷന്‍ പരിസരത്ത്
ഭാരതപ്പുഴയ്ക്ക് കുറുകെ ഒരു
തടയണ നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
6107.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തിലെ പള്ളിക്കല്‍ -
ചെമ്മരുത്ത് - പാണയത്തു
വാതുക്കല്‍ തോടിന്റെ സംരക്ഷണ
ഭിത്തി, റാമ്പ് എന്നിവ
നിര്‍മ്മിക്കുന്നതിന് ഭരണാനുമതി
നല്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
ആയത് നല്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
6108.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ പന്തീരങ്കാവ്
ബൈപ്പാസില്‍ ചാലിയാറില്‍
നിന്നുള്ള വെള്ളം കയറി
നാശനഷ്ടവും ഗതാഗത തടസ്സവും
ഉണ്ടായതിനെത്തുടര്‍ന്ന്
ചാലിയാറില്‍ ഒരു ഫ്ലഡ് ലോക്ക്
സ്ഥാപിക്കുന്നതിന് വകുപ്പ്
തയ്യാറാക്കിയ പദ്ധതിയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ എസ്റ്റിമേറ്റ് തുക
എത്രയെന്ന് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയ്ക്ക് ഭരണാനുമതി
ലഭ്യമാക്കാന്‍ സത്വരനടപടികള്‍
സ്വീകരിക്കുമോ?
6109.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടല്‍ത്തീരങ്ങള്‍
ഇല്ലാതാകുന്നതും പ്ലാസ്റ്റിക്
ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍
നിക്ഷേപിച്ച് മലിനമാക്കുന്നതും
തടയാന്‍ നിലവിലുള്ള പദ്ധതികള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
ബി )
തീര
സംരക്ഷണത്തിലെ പോരായ്മകള്‍
കടലിന്റെ ആവാസ വ്യവസ്ഥയെ
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
കടല്‍ത്തീരങ്ങള്‍
സംരക്ഷിക്കുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
6110.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടലുണ്ടിപുഴയുടെയും
വിവിധ തോടുകളുടെയും
സംരക്ഷണഭിത്തി നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് മലപ്പുറം
മണ്ഡലത്തില്‍ നിന്ന് 2020, 2021
എന്നീ വര്‍ഷങ്ങളില്‍ എത്ര
പ്രോപ്പോസലുകള്‍
ലഭിച്ചിട്ടുണ്ട്;
(
ബി )
ഓരോ
പ്രോപ്പോസലിനും തയ്യാറാക്കിയ
എസ്റ്റിമേറ്റുകളില്‍ എത്ര
എണ്ണത്തിന് ഭരണാനുമതി
നല്കിയിട്ടുണ്ട്; അവ
ഏതെല്ലാമെന്നും അനുവദിച്ച തുക
എത്രയെന്നും വിശദമാക്കാമോ;
ഓരോന്നിന്റെയും
പ്രവര്‍ത്തനപുരോഗതി
വിശദീകരിക്കാമോ;
(
സി )
പാണക്കാട്
ആറുവെട്ടി കടവ്, മലപ്പുറം
താമരക്കുഴി, ആനക്കയം
പുത്തന്‍തോട്, പൂക്കോട്ടൂര്‍
പാലക്കച്ചിറ എന്നിവിടങ്ങളിലെ
അപകടാവസ്ഥയിലുള്ള കരകളില്‍
സംരക്ഷണഭിത്തി
നിര്‍മ്മിക്കുവാനുള്ള
പ്രൊപ്പോസലുകള്‍ക്ക് ഭരണാനുമതി
നല്‍കുമോയെന്ന് വ്യക്തമാക്കുമോ?
6111.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പിറവം
മണ്ഡലത്തിലെ പുഴ സംരക്ഷണ ഭിത്തി
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
2021 വര്‍ഷത്തില്‍ തയ്യാറാക്കിയ
എസ്റ്റിമേറ്റുകളില്‍
എത്രയെണ്ണത്തിന് ഭരണാനുമതി
നല്കിയിട്ടുണ്ട്; അവ
ഏതെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
ഭരണാനുമതിക്കായി
നിലവില്‍ എത്ര പ്രൊപ്പോസലുകള്‍
പെന്‍ഡിംഗ് ഉണ്ടെന്ന്
അറിയിക്കാമോ; പ്രസ്തുത
പ്രവൃത്തികള്‍ക്ക്
അടിയന്തിരമായി ഭരണാനുമതി
ലഭ്യമാക്കുവാന്‍ നടപടികള്‍
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
നല്‍കാമോ?
6112.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മഴക്കെടുതിയില്‍
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ
പുഴകളുടെയും തോടുകളുടെയും
തീരങ്ങള്‍ ഇടിഞ്ഞുണ്ടായ
നഷ്ടങ്ങളുടെ കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
തീരങ്ങള്‍
ഇടിഞ്ഞ ഭാഗങ്ങള്‍
പുനര്‍നിര്‍മ്മിക്കുന്നതിനും
തീരസംരക്ഷണത്തിനായും എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
6113.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഏഴോം, പട്ടുവം,
മാടായി, കണിമംഗലം,
കല്ല്യാശ്ശേരി, ചെറുകുന്ന്,
കണ്ണപുരം, മാട്ടൂല്‍ എന്നീ
പഞ്ചായത്തുകളില്‍ ഉപ്പുവെള്ളം
കയറി കുടിവെള്ളത്തെയും
കൃഷിയെയും ബാധിക്കുന്നതുമായി
ബന്ധപ്പെട്ട് പ്രസ്തുത
പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്
വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായ
പ്രോജക്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രോജക്ടുമായി ബന്ധപ്പെട്ട
പ്രവൃത്തികള്‍ക്ക് വേണ്ട
വിശദമായ എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ; ഫണ്ട്
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
6114.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടല്‍ക്ഷോഭം
തടയുന്നതിന് കിഫ്ബിയില്‍
ഉള്‍പ്പെടുത്തി പദ്ധതിക്ക്
അനുമതി നല്‍കുന്നതിനുള്ള
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
കാസര്‍ഗോഡ്
ജില്ലയില്‍ രൂക്ഷമായ
കടല്‍ക്ഷോഭം അനുഭവപ്പെടുന്ന
ഉദുമ പഞ്ചായത്തിലെ കൊവ്വല്‍,
കൊപ്പല്‍, കാപ്പില്‍ പ്രദേശവും
ചെമ്മനാട് പഞ്ചായത്തിലെ
ചെമ്പരിക്ക പ്രദേശവും പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
അനുമതി നല്‍കുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
6115.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ എളവള്ളി
ഗ്രാമപഞ്ചായത്തിലെ മുക്കോല,
മുക്കത്ര, കണ്ടപ്പന്‍ സ്ലൂയിസ്
നിര്‍മ്മാണത്തിന് എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കില്‍
പ്രസ്തുത പ്രവൃത്തിക്കാവശ്യമായ
നടപടി സ്വീകരിക്കുമോ?
6116.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വാഴാനി
ഇറിഗേഷന്‍ കോമ്പൗണ്ടില്‍
കണ്‍വെന്‍ഷന്‍ സെന്ററിന്റെ
കെട്ടിട നിര്‍മ്മാണത്തിന് ആസ്തി
വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി
2015-16 വര്‍ഷത്തില്‍ ഒരു കോടി
രൂപ അനുവദിച്ച് ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തിയാക്കി
എഗ്രിമെന്റ് വച്ചിട്ടുള്ളതായ
സ്ഥലം ജലസേചന വകുപ്പ് വിട്ടു
നല്‍കാത്തതിന്റെ കാരണം
വിശദീകരിക്കാമോ;
(
ബി )
ടൂറിസം
കേന്ദ്രങ്ങളായി
പ്രഖ്യാപിച്ചിട്ടുള്ള ജലസേചന
വകുപ്പിന്റെ കീഴിലുള്ള
പ്രദേശങ്ങളില്‍
എം.പി/എം.എല്‍.എ./തദ്ദേശ
സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ
ഉപയോഗിച്ച് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടക്കുമ്പോള്‍ ജലസേചന വകുപ്പിന്
വരുമാനം പങ്കിടുന്നത്
സംബന്ധിച്ച മാര്‍ഗ്ഗരേഖ ഇല്ല
എന്ന കാരണത്താല്‍ നിര്‍മ്മാണ
പ്രവര്‍ത്തനം
തടസ്സപ്പെട്ടിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത തടസ്സം നീക്കാന്‍
നടപടി സ്വീകരിക്കാമോ;
(
സി )
വാഴാനി
ഡാമില്‍ മ്യൂസിക്കല്‍ ഫൗണ്ടന്‍
നിര്‍മ്മാണത്തിനായി 2016-ല്‍
2.19 കോടി രൂപ
അനുവദിച്ചിരുന്നെങ്കിലും
ആയതിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം ഇതുവരെ
ആരംഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഡി )
ഡാം
റീഹാബിലിയേഷന്‍ ഇംപ്രൂവ്മെന്റ്
പ്രോജക്ട് പ്രകാരം വാഴാനി ഡാം
നവീകരണത്തിന് എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
പ്രോജക്ടുമായി ബന്ധപ്പെട്ട്
എന്തെല്ലാം പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
അവയില്‍ ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തിയായി എന്നും
വിശദമാക്കാമോ;
(
എഫ് )
എഗ്രിമെന്റ്
വച്ചിട്ടും പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍, പൂര്‍ണതോതില്‍
പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍
എന്നിവ തരം തിരിച്ച്
വ്യക്തമാക്കാമോ?
6117.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിര്‍ദ്ദിഷ്ട
തൊണ്ടിമ്മല്‍ക്കടവ്
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പദ്ധതിയുടെ
നിലവിലെ സ്ഥിതി വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയ്ക്ക് എപ്പോള്‍
ഭരണാനുമതി നല്‍കാനാകുമെന്ന്
വ്യക്തമാക്കുമോ?
6118.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണിയൂര്‍
ഗ്രാമപഞ്ചായത്തിലെ കട്ടിലമുഴി
എസ്.ഡബ്ല്യു.ഇ./വി.സി.ബി.
യുടെയും പൂവാമ്പുഴ
എസ്.ഡബ്ല്യു.ഇ./വി.സി.ബി.
യുടെയും പ്രവൃത്തി
നടപ്പിലാക്കാന്‍ സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവ നിര്‍മ്മിക്കാത്തത് കാരണം
കൃഷിചെയ്യാന്‍ സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
നിരക്ക്
വര്‍ദ്ധനവ് കാരണം പ്രസ്തുത
പ്രവൃത്തികളുടെ അടങ്കല്‍
തുകയില്‍ മാറ്റം വന്നതിനാല്‍
ഭരണാനുമതി പുതുക്കി നല്‍കുന്നത്
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ;
(
സി )
പ്രവൃത്തികൾ
അടിയന്തിരമായി
നടപ്പിലാക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കാമോ?
6119.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ മാവുള്ള പൊയില്‍
വി.സി.ബി. യുടെ എസ്റ്റിമേറ്റ്
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉണ്ടെങ്കില്‍
ഏത് വര്‍ഷമാണ്
സമര്‍പ്പിച്ചതെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
എസ്റ്റിമേറ്റ് സമര്‍പ്പിച്ച
ശേഷം എസ്റ്റിമേറ്റ്
തയ്യാറാക്കിയ എത്ര
പ്രവൃത്തികള്‍ക്കാണ് കണ്ണൂര്‍
ജില്ലയില്‍ ഭരണാനുമതി
നല്‍കിയതെന്ന് പേരും തുകയും
ഉള്‍പ്പെടെ വിശദമാക്കാമോ;
(
ഡി )
എത്ര
തുക വരെയുള്ള
പ്രവൃത്തികള്‍ക്കാണ് ചീഫ്
എഞ്ചിനീയര്‍ തലത്തില്‍
ഭരണാനുമതി നല്‍കാന്‍
കഴിയുന്നതെന്ന് അറിയിക്കാമോ;
(
ഇ )
2021-22
സാമ്പത്തിക വര്‍ഷം എത്ര കോടി
രൂപയുടെ പ്രവൃത്തികള്‍ക്കാണ്
ചീഫ് എഞ്ചിനീയര്‍ ഭരണാനുമതി
നല്‍കിയത് എന്ന് അറിയിക്കാമോ?
6120.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍
കുറുമാലിപ്പുഴയ്ക്ക് കുറുകെ
പറപ്പൂക്കര-പുതുക്കാട്
പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന
കാനത്തോട്-കുണ്ടുകടവ്
പാലത്തിന്റെ നിര്‍മ്മാണം
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പാലത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
കേരള
ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍
ഡവലപ്മെന്റ് കോര്‍പ്പറേഷന്‍
മുഖേന നടപ്പാക്കുന്ന പ്രസ്തുത
പ്രോജക്ടിന്റെ ടെണ്ടര്‍
നടപടികളുടെ
പൂര്‍ത്തീകരണത്തിനായി ബോര്‍ഡ്
മീറ്റിംഗ് ചേരുന്നതിനും
നിര്‍മ്മാണം ആരംഭിക്കുന്നതിനും
ആവശ്യമായ സത്വരനടപടികള്‍
സ്വീകരിക്കുമോ?
6121.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ ബ്രഹ്മക്കുളത്തേയും
കണ്ടാണശ്ശേരിയേയും
ബന്ധിപ്പിക്കുന്ന വലിയതോടിന്
കുറുകെ മേല്‍പ്പാലവും ലിങ്ക്
റോഡും നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തി 2021-22 ലെ
ബഡ്ജറ്റില്‍ അനുബന്ധം II,വാല്യം
II-ല്‍ ക്രമനമ്പര്‍ 1958-ആയി
ഉള്‍പ്പെടുത്തുകയും ടോക്കണ്‍
തുക വകയിരുത്തുകയും
ചെയ്തിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
പ്രവൃത്തിക്ക് ഫണ്ടും
ഭരണാനുമതിയും ലഭ്യമാക്കി
നടപ്പാക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
6122.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടയ്ക്കല്‍
മണ്ഡലത്തില്‍ ഇരിമ്പിളിയം
പഞ്ചായത്തിലെ മങ്കേരി പാടശേഖര
സമിതിയിക്ക് ഭരതപ്പുഴയില്‍
നിന്നും ജലം എത്തിച്ചു
കൊണ്ടിരുന്ന തോട് തകർന്ന്
കിടക്കുന്നതിനാല്‍ ജലത്തിന്റെ
ഒഴുക്ക് തടസ്സപ്പെട്ട്
പാടത്തിലേക്ക് ജലം എത്തുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ജലത്തിന്റെ
ദൗര്‍ലഭ്യം മൂലം കര്‍ഷകര്‍ ഏറെ
ബുദ്ധിമുട്ട് നേരിടുന്നതിനാല്‍
തോട് നവീകരിച്ച് ജലസേചനം
സാധ്യമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
സി )
പ്രസ്തുത
തോട് പുനരുദ്ധരിക്കുന്നതിന്
എസ്റ്റിമേറ്റും പ്രൊപ്പോസലും
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
6123.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രകൃതി
ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍
വകുപ്പിന്റെ മേജർ, മൈനർ ഇറിഗേഷൻ
പദ്ധതികള്‍ നടപ്പാക്കുന്നതില്‍
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രകൃതി
ദുരന്ത സാദ്ധ്യത ഉള്ള
പ്രദേശങ്ങള്‍ കണ്ടെത്തി
ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍
എന്തെല്ലാം പുതിയ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
6124.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈയടുത്തകാലത്തുണ്ടായ
ചക്രവാത ചുഴി മൂലമുണ്ടായ കടുത്ത
മഴയിലും വെള്ളപ്പൊക്കത്തിലുമായി
വകുപ്പിന്റെ ഏതെല്ലാം ഡാമുകള്‍
തുറന്നുവിടേണ്ടിവന്നു; അതുമായി
ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍
സംബന്ധിച്ച് വകുപ്പിന്റെ
കണക്കുകൂട്ടലുകള്‍
എന്തെല്ലാമെന്ന് വ്യക്തമാക്കുമോ
;
(
ബി )
പ്രസ്തുത
നാശനഷ്ടങ്ങള്‍ക്ക് വിധേയരായവര്‍
എത്രയെന്നും വിവിധ മേഖലകളിലായി
കര്‍ഷകരടക്കം നാശനഷ്ടങ്ങള്‍ക്കു
വിധേയരായവര്‍ക്ക് എന്തെല്ലാം
സഹായങ്ങളാണ്
നല്കുവാനുദ്ദേശിക്കുന്നത്
എന്നും ഇതിനായി എത്ര തുക
വേണ്ടിവരുമെന്നും കണക്കാക്കിയോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ഇതിനായി
എന്തെല്ലാം കേന്ദ്രസഹായം
സര്‍ക്കാർ ആവശ്യപ്പെട്ടു;
എന്തെല്ലാം സഹായങ്ങള്‍
നാളിതുവരെ ലഭ്യമാക്കി; ഇതുമായി
ബന്ധപ്പെട്ട്
സ്വീകരിക്കാനുദ്ദേശിക്കുന്ന
തുടര്‍ നടപടികള്‍ എന്തെല്ലാം
എന്നിവ സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
6125.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
ഐ ബി സതീഷ്
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ചെക്ക്ഡാമുകളും റഗുലേറ്ററുകളും
പണിത് പുഴകളെ ജല സംഭരണികളാക്കി
മാറ്റുന്നതുമായി ബന്ധപ്പെട്ട്
ശാസ്ത്രീയമായ പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നൽകാമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച ജലസേചന പദ്ധതികള്‍
നിലവില്‍ ഏത് ഘട്ടത്തിലാണെന്നും
ഭൂജല പരിപോഷണ പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(
സി )
ഭൂജല
വകുപ്പ് നടപ്പാക്കി വരുന്ന
കൃത്രിമ ഭൂജല സംപോഷണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
6126.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചെറുകിട
കുടിവെള്ള പദ്ധതികൾ
സുസ്ഥിരമാക്കുന്നതിനായി കൃത്രിമ
ഭൂജല സംപോഷണ മാർഗങ്ങൾ
നടപ്പിലാക്കാൻ എന്തൊക്കെ നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
6127.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ കാര്‍ഷിക
ജലസേചനത്തിന് കുഴല്‍കിണര്‍
നിര്‍മ്മാണത്തിന് അനുമതി
നല്‍കുന്നുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി )
അനുമതി
നല്‍കുന്നില്ലെങ്കില്‍ അതിനുള്ള
കാരണം വിശദമാക്കാമോ;
(
സി )
കാര്‍ഷിക
ജലസേചനത്തിന് കര്‍ഷകര്‍ എന്ത്
മാര്‍ഗ്ഗമാണ്
സ്വീകരിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
വാട്ടര്‍
റീചാര്‍ജ്ജ് വ്യവസ്ഥയോടെ
ജില്ലയിലെ കര്‍ഷകര്‍ക്ക് കുഴല്‍
കിണര്‍ നിര്‍മ്മാണത്തിന് അനുമതി
നല്‍കുന്ന വിഷയം പരിഗണിക്കുമോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
6128.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനും അവയുടെ
ഉപയോഗം, പരിപാലനം എന്നിവ ഉറപ്പ്
വരുത്തുന്നതിനും ആവിഷ്കരിച്ച
പദ്ധതി വിജയപ്രദമാണോ;
വിശദീകരിക്കുമോ;
(
ബി )
പുനരുദ്ധരിച്ച
ജലസ്രോതസ്സുകള്‍
പരിപാലനമില്ലാതെ വീണ്ടും
മലിനമാകുന്നതും നശിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
എങ്കില്‍
ഇവയുടെ സുസ്ഥിര പരിപാലനത്തിന്
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
6129.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കുടിവെള്ള ക്ഷാമം നേരിടുന്ന
പ്രദേശങ്ങളില്‍ കുഴല്‍ കിണര്‍
കുഴിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
കൂത്തുപറമ്പ്
മണ്ഡലത്തില്‍
പൊതുവാവശ്യങ്ങള്‍ക്കും സ്വകാര്യ
വ്യക്തികള്‍ക്കും കുഴല്‍ കിണര്‍
കുഴിക്കുന്നതിന് അനുമതിയുള്ളതും
ഇല്ലാത്തതുമായ തദ്ദേശ
സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(
സി )
ഭൂഗര്‍ഭ
ജല വകുപ്പ് മുഖേന കുഴല്‍ കിണര്‍
കുഴിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ; കിണറിന്റെ
വ്യാപ്തിയും നിരക്കും
പൈപ്പിന്റെ വിലയും എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(
ഡി )
ഭൂഗര്‍ഭ
ജല വകുപ്പ് സര്‍ക്കാര്‍
നിരക്കില്‍ സ്വകാര്യ
വ്യക്തികള്‍ക്ക് 6 ഇഞ്ച്
വ്യാസത്തിലുള്ള കുഴല്‍ കിണര്‍
കുഴിച്ച് കൊടുക്കുമോ;
ഇല്ലെങ്കില്‍ ആയതിന്റെ കാരണം
വിശദമാക്കുമോ; ഇത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കാമോ?
6130.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
ഭൂജല അതോറിറ്റി നിലവില്‍ വന്നത്
എന്നാണെന്നറിയിക്കുമോ;
(
ബി )
ഇതിന്റെ
സുഗമമായ
പ്രവര്‍ത്തനങ്ങള്‍ക്കായി
തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ;
(
സി )
ഭൂജല
വകുപ്പിന്റെ ആധുനികവത്കരണവുമായി
ബന്ധപ്പെട്ട് നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ഡി )
കേരള
ഭൂജലം (നിയന്ത്രണവും
ക്രമീകരണവും) ആക്ട് 2002 ഭേദഗതി
ചെയ്യുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
ആക്ടുമായി ബന്ധപ്പെട്ട് 2016-19
ലെ കമ്മിറ്റി ഓണ്‍ സബോഡിനേറ്റ്
ലെജിസ്ലേഷന്‍ 7.11.2016 ല്‍
സമര്‍പ്പിച്ച ശിപാര്‍ശകള്‍
നടപ്പിലാക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ?
6131.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിൽ ഭൂഗർഭ ജലനിരപ്പ്
അപകടകരമായ രീതിയില്‍
താഴുന്നതായി
റിപ്പോർട്ടുകളുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
എങ്കിൽ
ഏതൊക്കെ പ്രദേശങ്ങളിലാണെന്നും
ആയത് പരിഹരിക്കാന്‍ സ്വീകരിച്ച
നടപടി എന്തൊക്കെയാണെന്നും
വിശദീകരിക്കാമോ?
6132.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാര്‍
മണ്ഡലത്തില്‍ മഴക്കെടുതി മൂലം
മേജര്‍, മൈനര്‍ ഇറിഗേഷൻ, ഭൂജല
വകുപ്പുകളിലായി ജലവിഭവ
വകുപ്പിനുണ്ടായ നാശനഷ്ടങ്ങളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
ഇവ
പരിഹരിക്കുന്നതിനും പുനരുദ്ധാരണ
പ്രവൃത്തികള്‍ക്കുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
6133.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതു
മരാമത്ത് വകുപ്പിന്റെ
അധീനതയില്‍ ഉള്ള റോഡുകളില്‍
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതില്‍ വാട്ടര്‍
അതോറിറ്റിയുടെയും പൊതുമരാമത്ത്
വകുപ്പിന്റെയും ഏകോപനമില്ലായ്മ
കാരണം പുനര്‍നിര്‍മ്മിച്ച
റോഡുകള്‍
വെട്ടിപ്പൊളിക്കുന്നതും
റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
കാലതാമസം ഉണ്ടാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
ഒഴിവാക്കുന്നതിനായി ഇരു
വകുപ്പുകളും കൂടിയാലോചിച്ച്
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
6134.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ മണ്ഡപത്തിന്‍കടവ്
സ്ഥിതി ചെയ്യുന്ന സ്ഥലം ജലവിഭവ
വകുപ്പിന്റെ ഉടമസ്ഥതയില്‍
ഉള്ളതാണോയെന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രദേശങ്ങളില്‍ കയ്യേറ്റങ്ങള്‍
ഉണ്ടായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
എങ്കില്‍
പ്രസ്തുത കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6135.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലജീവൻ
മിഷൻ പ്രാവർത്തികമാകുന്നതോടെ
പൊതു കുടിവെള്ള ടാപ്പുകള്‍
നിർത്തലാക്കുമെന്ന വാർത്ത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇപ്രകാരം
പൊതു ടാപ്പുകൾ
നിർത്തലാക്കുകയാണെങ്കിൽ
വകുപ്പിനുണ്ടാകുന്ന ലാഭ,
നഷ്ടങ്ങളെക്കുറിച്ച്
വെളിപ്പെടുത്തുമോ;
(
സി )
ജലജീവൻ
മിഷന്‍ വഴി കുടിവെള്ളം
ലഭിക്കുന്നതിന് ഉപഭോക്താക്കൾ
പ്രത്യേകമായി അപേക്ഷ
സമർപ്പിക്കേണ്ടതുണ്ടോ; ഇതിനുള്ള
മാനദണ്ഡം വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിക്കായി സംസ്ഥാന സർക്കാർ
എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളതെന്നും
കേന്ദ്ര വിഹിതം എത്രയെന്നും
അറിയിക്കുമോ?
6136.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിൽ ന്യൂനപക്ഷ ക്ഷേമ
ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ
കുടിവെള്ള പദ്ധതികളുടെ
വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ഫണ്ട് ഉപയോഗിച്ച് പുതുതായി
ഏതെങ്കിലും പദ്ധതിക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ന്യൂനപക്ഷ
ക്ഷേമ ഫണ്ട് ഉപയോഗിച്ച്
ഏതെങ്കിലും കുടിവെള്ള
പദ്ധതിയുടെ പ്രൊപ്പോസൽ
ഭരണാനുമതി ലഭിക്കുന്നതിനായി
സമർപ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
6137.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ എടച്ചേരി ഗ്രാമ
പഞ്ചായത്തിലെ
കൊമ്മള്ളി-മുല്ലപ്പള്ളി ജലനിധി
പദ്ധതിയുടെ പ്രവർത്തനപുരോഗതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി ഫിൽട്ടർ ട്രീറ്റ്മെന്റ്
സ്ഥാപിച്ച് കമ്മീഷൻ ചെയ്യാൻ
എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
6138.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലജീവൻ മിഷൻ, വാട്ടർ അതോറിറ്റി
എന്നിവ മുഖേന നടപ്പിലാക്കുന്ന
പദ്ധതികളെക്കുറിച്ച്
ജില്ലാതലത്തിൽ മന്ത്രിതല
അവലോകനം നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇവയുടെ
പ്രവൃത്തി പല സ്ഥലത്തും
നിർത്തിവച്ചിരിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ഇത്തരം
പ്രവൃത്തികൾക്ക് വേണ്ടി
കുഴിയ്ക്കുന്ന ഗ്രാമീണ
റോഡുകളുടെ അറ്റകുറ്റപ്പണിയ്ക്ക്
ആവശ്യമായ ഫണ്ടുകൾ
വകയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കിൽ
വകയിരുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
6139.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തലശ്ശേരി
നിയോജകമണ്ഡലത്തില്‍ ജലജീവന്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നടത്തിവരുന്ന പ്രവൃത്തികള്‍
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
എത്ര
ഉപഭോക്താക്കള്‍ക്ക് ഈ
പദ്ധതിയുടെ പ്രയോജനം
ലഭ്യമാക്കാനാകുമെന്ന്
അറിയിക്കുമോ?
6140.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭൂജലവകുപ്പ്
മുഖേന കാസര്‍ഗോഡ് ജില്ലയില്‍
ത്രിതല പഞ്ചായത്ത് ഫണ്ട്,
എം.എല്‍.എ. ഫണ്ട് തുടങ്ങിയവ
ഉപയോഗിച്ച് കുടിവെള്ള
പദ്ധതികള്‍ നടപ്പിലാക്കുന്നതിന്
യീല്‍ഡ് ടെസ്റ്റ്
നടത്തുന്നതിനുള്ള എത്ര
അപേക്ഷകള്‍ നിലവിലുണ്ട്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
സമയബന്ധിതമായി
പൂര്‍ത്തിയാക്കേണ്ട കുടിവെള്ള
പദ്ധതികളുടെ യീല്‍ഡ് ടെസ്റ്റ്
നടത്താന്‍ വെെകുന്നതിനുള്ള
കാരണം വിശദമാക്കാമോ;
(
സി )
ആയത്
പരിഹരിക്കുന്നതിനായി ജില്ലയില്‍
പുതിയ യീല്‍ഡ് ടെസ്റ്റ്
യൂണിറ്റ് വാങ്ങുകയോ മറ്റ്
ജില്ലയില്‍ ആവശ്യമില്ലാത്ത
ടെസ്റ്റ് യൂണിറ്റ്
ജില്ലയിലേക്ക് താല്‍ക്കാലികമായി
മാറ്റുന്നതിനോ ഉള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
ഡി )
കാസര്‍ഗോഡ്
ജില്ലയില്‍ ഭൂജലവകുപ്പിന്
സ്വന്തമായി ഡ്രില്ലിംഗ്
യൂണിറ്റ് അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍
നല്‍കാമോ?
6141.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലജീവൻ
പദ്ധതിയിൽ ഗാർഹിക കുടിവെള്ള
കണക്ഷൻ കൂടാതെ ഏതൊക്കെ
പദ്ധതികളാണ് നിലവിൽ
ഏറ്റെടുത്തിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
അവയുടെ
നിർവഹണ കലണ്ടർ എപ്രകാരമാണെന്നും
നിലവിലെ നിർവഹണ പുരോഗതിയും
തടസ്സങ്ങൾ ഉണ്ടെങ്കിൽ ആയതും
അറിയിക്കാമോ;
(
സി )
മേല്പറഞ്ഞ
പദ്ധതികളുടെ ടെൻഡർ നടപടികൾ
പൂർത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ടെൻഡർ നടപടികളിൽ
തടസ്സങ്ങൾ അറിയിക്കാമോ;
(
ഡി )
ജലജീവൻ
പദ്ധതിയിൽ ഗാർഹിക കുടിവെള്ള
കണക്ഷൻ, മറ്റ് പദ്ധതികൾ എന്നിവ
എന്നത്തേക്ക്
പൂർത്തീകരിക്കുന്നതിനാണ്
സർക്കാർ
ലക്ഷ്യമിട്ടിട്ടിരിക്കുന്നതെന്ന്
അറിയിക്കാമോ?
6142.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ച് വര്‍ഷ കാലയളവിൽ കാസർഗോഡ്
ഡെവലപ്മെന്റ് പാക്കേജില്‍
ഉള്‍പ്പെടുത്തി
ജലസംരക്ഷണത്തിനായി എത്ര
പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍
സാധിച്ചിട്ടുണ്ടെന്നതിന്റെ
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ എത്രത്തോളം
ഗുണകരമായിരുന്നുവെന്നത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
6143.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊടുവള്ളി
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍
നടപ്പിലാക്കിവരുന്ന പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ജലവിഭവ വകുപ്പ്
മുഖേന നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
6144.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലജീവന്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
കോട്ടയ്ക്കല്‍ നഗരസഭയിലും
കുറ്റിപ്പുറം പഞ്ചായത്തിലും
നടപ്പിലാക്കാനുദ്ദേശിക്കുന്ന
കുടിവെള്ള പദ്ധതികള്‍
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
പദ്ധതികള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
6145.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ ജലജീവന്‍ മിഷന്റെ
ഭാഗമായി നടപ്പിലാക്കുന്ന
വന്‍കിട പദ്ധതികള്‍
ഏതെല്ലാമെന്ന് അറിയിക്കാമോ;
പദ്ധതിക്കാവശ്യമായ
ജലസ്രോതസ്സുകള്‍
അപര്യാപ്തമാണോയെന്നും ഇത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ഗ്രാമീണ
മേഖലയില്‍ ഒരു കണക്ഷന്‍
നല്‍കുന്നതിന് എത്ര രൂപയാണ്
ചെലവ് പ്രതീക്ഷിക്കുന്നത്;
(
സി )
ഒരു
കണക്ഷന്‍ നല്‍കുന്നതിനായി
കേന്ദ്ര, സംസ്ഥാന, ഗുണഭോക്തൃ
വിഹിതമായി നിശ്ചയിച്ചിട്ടുള്ള
തുക എത്രയെന്ന് വിശദമാക്കാമോ?
6146.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലജീവന്‍
മിഷന്‍ വഴി കാസര്‍ഗോഡ്
ജില്ലയില്‍ എത്ര കുടിവെള്ള
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്നും ഏതൊക്കെ
പഞ്ചായത്തുകളാണ് പദ്ധതിയുടെ
ഗുണഭോക്താക്കളെന്നും എത്ര കോടി
രൂപയുടെ അനുമതി ഇതിനായി
ലഭിച്ചിട്ടുണ്ടെന്നും പദ്ധതി
തിരിച്ച് വ്യക്തമാക്കാമോ?
6147.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
കുടിവെള്ളത്തിന്റെ ഗുണനിലവാരം
പരിശോധിക്കാന്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ?
6148.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ കുറ്റിപ്പുറം
പഞ്ചായത്തിനും സമീപ
പഞ്ചായത്തുകള്‍ക്കുമായി
തയ്യാറാക്കുന്ന സമഗ്ര കുടിവെള്ള
പദ്ധതിയുടെ ഉല്പാദന ഘടകങ്ങളുടെ
ഡിസൈനും കോട്ടയക്കല്‍
നഗരസഭയ്ക്ക് വേണ്ടിയുള്ള ഉപരിതല
ജലസംഭരണി, പ്രധാന വിതരണ പൈപ്പ്
ലൈനുകള്‍, വിതരണ ശൃംഖല
എന്നിവയുടെ സര്‍വ്വേ നടപടികളും
പൂര്‍ത്തിയായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് കേരള വാട്ടര്‍
അതോറിറ്റി മലപ്പുറം ഡിവിഷന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി നടപ്പ് വര്‍ഷം തന്നെ
പൂര്‍ത്തിയാക്കാനാവശ്യമായ നടപടി
സ്വീകരിക്കുമോ?
6149.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കുളങ്ങള്‍, നീരുറവകള്‍
ഉള്‍പ്പെടെയുള്ള
ജലസ്രോതസ്സുകള്‍ സംബന്ധിച്ച്
ജില്ല തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ജല
സ്രോതസ്സുകള്‍ സംരക്ഷിച്ച്
എല്ലായിടങ്ങളിലും ജല ലഭ്യത
ഉറപ്പുവരുത്താനായി നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
സി )
കുളങ്ങളും
മറ്റ് ജലസ്രോതസ്സുകളും
നികത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
കുളങ്ങളും
മറ്റ് ജലസ്രോതസ്സുകളും
നികത്തുന്നത് തടയുവാനും അവ
സംരക്ഷിക്കുവാനും നടപ്പാക്കി
വരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;;
(
ഇ )
കഴിഞ്ഞ
പത്ത് വര്‍ഷക്കാലയളവില്‍
നികത്തപ്പെട്ടതും
ഉപയോഗയോഗ്യമല്ലാതാക്കിത്തീര്‍ത്തതുമായ
ജലസ്രോതസ്സുകള്‍ സംബന്ധിച്ച്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍ ജില്ല തിരിച്ച്
വിശദമാക്കുമോ?
6150.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിര്‍ദ്ദിഷ്ട
മലയോര ഹൈവേയുമായി ബന്ധപ്പെട്ട്
നിലവിലുള്ള റോഡ് വീതി
കൂട്ടുന്നതിന്റെ ഭാഗമായി
നിലമ്പൂര്‍ മണ്ഡലത്തില്‍
പൂക്കോട്ടുംപാടം മുതല്‍
കരുളായി, മുത്തേടം, പോത്തുകല്ല്
പഞ്ചായത്തുകളില്‍ കുടിവെള്ള
പൈപ്പ്‍ലൈന്‍ മാറ്റി
സ്ഥാപിക്കുന്നതിന് പൊതുമരാമത്ത്
വകുപ്പില്‍ നിന്ന് കേരള ജല
അതോറിറ്റിക്ക് നോട്ടീസ്
ലഭിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡുകളിലെ കുടിവെള്ള
പൈപ്പ്‍ലൈന്‍ മാറ്റി
സ്ഥാപിക്കുന്നതിന് പൊതുമരാമത്ത്
വകുപ്പ് എത്ര രൂപയാണ് വാട്ടര്‍
അതോറിറ്റി പി.എച്ച്. ഡിവിഷന്‍
ചീഫ് എഞ്ചിനീയറുടെ പേരില്‍
ഒടുക്കിയതെന്നും എന്നാണ്
ഒടുക്കിയതെന്നും അറിയിക്കാമോ;
പ്രസ്തുത തുക കേരള ജല
അതോറിറ്റിക്ക്
ലഭ്യമായിട്ടുണ്ടോ;
(
സി )
പ്രസ്തുത
പൈപ്പ്‍ലൈന്‍ മാറ്റി
സ്ഥാപിക്കുന്നതിന് കേരള ജല
അതോറിറ്റി എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എസ്റ്റിമേറ്റ് തയ്യാറാക്കിയത്
ആരാണെന്നും എത്ര രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയതെന്നും
അറിയിക്കാമോ;
(
ഡി )
മലയോര
ഹൈവേയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന് കേരള
ജല അതോറിറ്റിയുടെ കുടിവെള്ള
പൈപ്പ്‍ലൈനുകള്‍ അടിയന്തരമായി
മാറ്റി സ്ഥാപിക്കേണ്ടതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
മേല്‍
പ്രവൃത്തി എപ്പോള്‍ ടെണ്ടര്‍
ചെയ്ത്
പൂര്‍ത്തീകരിക്കാനാവുമെന്ന്
അറിയിക്കാമോ; ഇതിനായി
സ്വീകരിച്ച നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
6151.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അമ്പലപ്പുഴ
മണ്ഡലത്തിലെ പല പൊതുമരാമത്ത്
റോഡുകളിലെയും വാട്ടര്‍
അതോറിറ്റി പൈപ്പുകള്‍
ഇടയ്ക്കിടെ പൊട്ടുന്നതുമൂലം
പ്രസ്തുത മേഖലകളില്‍ മാസങ്ങളോളം
കുടിവെള്ളം ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പൊട്ടുന്ന
പൈപ്പുകള്‍ യഥാസമയം റിപ്പയര്‍
ചെയ്യുന്നതില്‍ വാട്ടര്‍
അതോറിറ്റി ഉദ്യോഗസ്ഥര്‍ വീഴ്ച
വരുത്തുന്നത് മൂലം ജനങ്ങള്‍
അനുഭവിക്കുന്ന ബുദ്ധിമുട്ടിന്
പരിഹാരം കാണാന്‍ എന്ത്
നടപടിയാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(
സി )
അമ്പലപ്പുഴ
ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗം
അമ്പലപ്പുഴ-തിരുവല്ല റോഡില്‍
മാസങ്ങളായി തുടരുന്ന
ലീക്കേജിനെത്തുടര്‍ന്ന് ഈ
റോഡിലുണ്ടായ ഗര്‍ത്തത്തില്‍
വീണ് സ്കൂട്ടര്‍ യാത്രികന്‍
തലയ്ക്ക് ഗുരുതര പരിക്കേറ്റ്
ആലപ്പുഴ മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ അഡ്മിറ്റായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
വകുപ്പ്
മന്ത്രി നടത്തിയ അവലോകന
യോഗത്തിൽ തീരുമാനമായിട്ടും
എം.എല്‍.എ. യും തദ്ദേശസ്വയംഭരണ
പ്രതിനിധികളും
ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും
ഈ പൈപ്പിന്റെ അറ്റകുറ്റപ്പണി
നടത്താന്‍ തയ്യാറാകാതിരുന്ന,
പ്രസ്തുത അപകടത്തിന്
കാരണക്കാരായ ഉദ്യേഗസ്ഥരുടെ
മേല്‍ വകുപ്പുതല അച്ചടക്ക നടപടി
സ്വീകരിക്കാന്‍ തയ്യാറാകുമോ?
6152.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഴക്കമ്പലം,
വാഴക്കുളം, മഴുവന്നൂര്‍,
കുന്നത്തുനാട് എന്നീ
പഞ്ചായത്തുകളിലേക്കുള്ള
കുടിവെള്ള വിതരണം, പമ്പ്
ഹൗസുകളുടെ അറ്റകുറ്റപ്പണികള്‍,
കുടിവെള്ള കണക്ഷന്‍
സ്ഥാപിക്കല്‍ എന്നീ ചുമതലകള്‍
നിര്‍വ്വഹിക്കേണ്ട
കുന്നത്തുനാട് പി.എച്ച്.
സെക്ഷന്‍ ഓഫീസില്‍ മതിയായ
ജീവനക്കാരില്ലാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കുന്നത്തുനാട്
പി.എച്ച്.സെക്ഷന്‍ ഓഫീസില്‍
ഏതെല്ലാം തസ്തികകളിലാണ്
ഒഴിവുള്ളതെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
ഒഴിവുകള്‍ നികത്തുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
6153.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാര്‍
മണ്ഡലത്തില്‍ മഴക്കെടുതിയില്‍
തകര്‍ന്ന കുടിവെള്ള വിതരണ
സംവിധാനങ്ങളുടെ വിശദാംശം
അറിയിക്കാമോ;
(
ബി )
പ്രസ്തുത
സംവിധാനങ്ങള്‍
പൂര്‍വ്വസ്ഥിതിയിലാക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികൾ
വ്യക്തമാക്കുമോ?
6154.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിരന്തരം പൈപ്പ്
പൊട്ടുന്നതുമൂലം കുടിവെള്ള
വിതരണം മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ കാലയളവില്‍ പൊട്ടിയ
പൈപ്പുകള്‍ ശരിയാക്കുന്നതിനായി
ചെലവാക്കിയ തുക എത്ര; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
കാലപ്പഴക്കവും
ഒപ്പം ഉപയോഗയുക്തമല്ലാത്ത
പൈപ്പുകള്‍ സ്ഥാപിക്കുന്ന
കോണ്‍ട്രാക്ടര്‍മാരുടെ
പ്രവര്‍ത്തനങ്ങളുമാണ് ഇതിന്
കാരണമാകുന്നതെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
എങ്കില്‍
കാലപ്പഴക്കമുള്ള പൈപ്പുകള്‍
മാറ്റി സ്ഥാപിക്കുന്നതിനും
നിര്‍മ്മാണ മേഖലയിലെ
കള്ളനാണയങ്ങള്‍ക്കെതിരെയും
അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന
ഉദ്യോഗസ്ഥർക്കെതിരെയും കര്‍ശന
നടപടി സ്വീകരിക്കുന്നതിനും
തയ്യാറാകുമോ; വ്യക്തമാക്കാമോ;
(
ഇ )
ഇതുമായി
ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍
കാലയളവില്‍ എത്ര പേര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
6155.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ ചെരണ്ടത്തൂര്‍
ചിറയില്‍ വെള്ളം പമ്പ്
ചെയ്യുന്നതിനായി പുതിയ 60
എച്ച്.പി. മോട്ടോര്‍
പര്‍ച്ചെയ്സ് ഓര്‍ഡര്‍
കൊടുത്ത് സ്ഥാപിക്കുന്നതിന്
എത്ര ദിവസമെടുക്കുമെന്നും ഏത്
ഏജന്‍സിയാണ്
സ്ഥാപിക്കുന്നതെന്നും
അറിയിക്കാമോ; വിശദമാക്കാമോ?
6156.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുതാഴം,
കുഞ്ഞിമംഗലം
ഗ്രാമപഞ്ചായത്തുകളില്‍
കുടിവെള്ളമെത്തിക്കുന്നതിന്
കിഫ്ബിയില്‍ നിന്നും ഭരണാനുമതി
ലഭിച്ച പ്രവൃത്തിയുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
6157.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലവിഭവ
വകുപ്പിന് കീഴിലുള്ള ഡാമുകളുടെ
നിയന്ത്രണം ആര്‍ക്കാണെന്നും
ഇവയുടെ നിലവിലെ അവസ്ഥ
എന്താണെന്നും വ്യക്തമാക്കുമോ;
(
ബി )
പല
ഡാമുകളിലും മണലും ചെളിയും
മറ്റവശിഷ്ടങ്ങളും നിറഞ്ഞ്
ജലസംഭരണ ശേഷി കുറഞ്ഞു വരുന്നത്
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
ഡാമുകള്‍ തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
ഡാമുകളിലെ ചെളിയും മണലും
മറ്റവശിഷ്ടങ്ങളും മാറ്റി
കൃത്യമായ ജലസംഭരണം ഉറപ്പു
വരുത്തുന്നതിന് സമയബന്ധിതമായി
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
അഴിമതിരഹിതവും കാര്യക്ഷമവും
സമയബന്ധിതവുമാക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
6158.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തിലെ വാമനപുരം നദി
സംരക്ഷിക്കുന്നതിനായി
എന്തെങ്കിലും പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ നല്‍കാമോ?
6159.
ശ്രീ.
പി. ടി. തോമസ്
ശ്രീ
. സണ്ണി ജോസഫ്
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായ സ്ഥാപനങ്ങള്‍,
ആശുപത്രികള്‍, വന്‍കിട
റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍
എന്നിവയില്‍ നിന്നും
പുറന്തള്ളപ്പെടുന്ന സ്വീവേജ്
ഉള്‍പ്പെടെയുളള മാലിന്യങ്ങള്‍
നദികളെയും പുഴകളെയും
മലിനപ്പെടുത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഇടങ്ങളില്‍ ശാസ്ത്രീയമായ മലിനജല
ശുദ്ധീകരണ സംവിധാനം
ഏര്‍പ്പെടുത്തുന്നതിനും അവ
നിരന്തരം നിരീക്ഷിക്കുന്നതിനും
നിലവിലുള്ള സംവിധാനം
എന്താണെന്ന് അറിയിക്കാമോ;
(
സി )
ഇതുസംബന്ധിച്ച്
നിലവിലുള്ള നിയമങ്ങള്‍
പാലിക്കപ്പെടുന്നുണ്ടോയെന്ന്
പരിശോധിക്കുവാനുളള സംവിധാനം
ദുര്‍ബലമായതാണ് നിയമ ലംഘനത്തിന്
കാരണമാകുന്നതെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
6160.
ശ്രീ
.പി. കെ. ബഷീർ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാട്ടര്‍
അതോറിറ്റിയിലെ മീറ്റര്‍
റീഡര്‍മാരുടെ പിഴവ് കാരണം
ഉപഭോക്താക്കള്‍ക്ക് അമിതമായ
ബില്ലുകള്‍ നല്‍കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
തെറ്റായ
വാട്ടര്‍ ബില്ലുകള്‍
തയ്യാറാക്കിയവര്‍ക്കെതിരെ
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
സി )
ബില്‍
കുടിശ്ശിക ഉള്ളവര്‍ക്ക് അവ
തീർക്കാന്‍ സാവകാശം നല്‍കുമോ;
വിശദമാക്കുമോ?
6161.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുജനങ്ങള്‍ക്ക്
ജലവിഭവ വകുപ്പിന്റെ സേവനങ്ങള്‍
സമയബന്ധിതമായി ലഭ്യമാക്കാനും
പരാതികള്‍ ഒഴിവാക്കാനുമായി ഈ
സര്‍ക്കാര്‍ ആരംഭിച്ച്
നടപ്പാക്കിവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ബി )
ജനങ്ങളോട്
മാന്യമായി പെരുമാറുന്ന
ഉദ്യോഗസ്ഥരെ മാനിക്കാനും
ജനഹിതത്തിന് വിരുദ്ധമായി
പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ
കണ്ടെത്തി നടപടികള്‍
സ്വീകരിക്കാനും അവരെ
ജനങ്ങളുമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളില്‍ നിന്നും
മാറ്റിനിർത്താനുമായി
സ്വീകരിച്ചു വരുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
സി )
ഇതിന്റെ
ഭാഗമായി ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍
ഓണ്‍ലൈനാക്കിയെന്ന്
വ്യക്തമാക്കുമോ?
6162.
ഡോ.കെ.ടി.ജലീൽ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാ ഭാഗങ്ങളിലും വെള്ളം
എത്തിക്കുക എന്ന ലക്ഷ്യത്തിനായി
കേരള വാട്ടര്‍ അതോറിറ്റി
പ്രത്യേക സര്‍വ്വേകള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
ഗ്രാമ
പ്രദേശങ്ങളില്‍ നബാര്‍ഡിന്റെ
സഹായത്തോടെ കെ.ഡബ്ല്യൂ.എ. എത്ര
ജലവിതരണ പദ്ധതികള്‍
നടപ്പിലാക്കി വരുന്നു എന്ന്
അറിയിക്കാമോ; എങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ;
ഗ്രാമങ്ങളിലെ കുടിവെള്ള ക്ഷാമം
പരിഹരിക്കാന്‍ പ്രസ്തുത
പദ്ധതികള്‍ എത്രത്തോളം
സഹായകരമാണെന്ന് വിശദമാക്കാമോ;
(
സി )
ഗുണനിലവാരമുള്ള
കുടിവെള്ളം പായ്ക്ക് ചെയ്ത്
പൊതുജനങ്ങള്‍ക്ക് ന്യായമായ
വിലയ്ക്ക് നല്‍കുന്നതിന്
കെ.ഡബ്ല്യൂ.എ. പ്രത്യേക പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
6163.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലാ
മൂന്നിലവ് പഞ്ചായത്തില്‍
കുടിവെള്ള ക്ഷാമം രൂക്ഷമായി
തുടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് പരിഹരിക്കാന്‍
അടിയന്തര നടപടി സ്വീകരിക്കുമോ;
(
ബി )
ഇതിനായി
പുതിയ പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
6164.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവാണിയൂര്‍
ഗ്രാമപഞ്ചായത്തിലെ
ശാസ്താംമുഗള്‍ മുതല്‍
പാലച്ചുവട് കോളനി വരെ ജലവിതരണ
ലൈന്‍ സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
ജലവിതരണ
ലൈന്‍ സ്ഥാപിക്കുന്നതിന്
ഭരണാനുമതി ലഭ്യമായിട്ടും
പ്രവൃത്തി ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(
സി )
തടസ്സങ്ങള്‍
നീക്കി പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
6165.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടാമ്പി
മണ്ഡലത്തില്‍ ജലജീവന്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നടപ്പിലാക്കിവരുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; പദ്ധതിയുടെ
നിലവിലെ സ്ഥിതിയും ഫണ്ടിന്റെ
വിശദ വിവരങ്ങളും ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാന
ബജറ്റില്‍ പ്രഖ്യാപിച്ച
പട്ടാമ്പി മുനിസിപ്പാലിറ്റി
സമഗ്ര കുടിവെള്ള പദ്ധതിയുടെ
പ്രാരംഭ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ
പദ്ധതിയുടെ നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(
സി )
ഇല്ലെങ്കിൽ
ആയത് ആരംഭിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
6166.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍ ജലജീവന്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എത്ര ഗാര്‍ഹിക കുടിവെള്ള
കണക്ഷന്‍ നല്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കണക്ഷനുകളുടെ എണ്ണം തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കണക്ഷനുകള്‍ നല്‍കാനായി ഓരോ
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും
ചെലവായ തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
മണ്ഡലത്തില്‍ കുടിവെള്ള
കണക്ഷന്‍ ലഭിക്കുന്നതിനുള്ള
എത്ര അപേക്ഷകള്‍
അവശേഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|