|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
5154.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡാനന്തരം
കോളേജുകള്‍ തുറന്ന്
പ്രവര്‍ത്തിപ്പിച്ചതിന്റെ
പശ്ചാത്തലത്തില്‍ സയന്‍സ്
വിഷയങ്ങളിലെ പ്രാക്ടിക്കല്‍
ക്ലാസുകളില്‍ കോവിഡ്
പ്രോട്ടോക്കോള്‍
പാലിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതലുകള്‍
വെളിപ്പെടുത്തുമോ;
(
ബി )
കോളേജ്
ലൈബ്രറി, ലബോറട്ടറികള്‍
എന്നിവയില്‍ കോവിഡ്
പ്രോട്ടോക്കോള്‍
പാലിക്കുന്നതിന് ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദ
വിവരം നല്‍കാമോ;
(
സി )
കോവിഡ്
പ്രോട്ടോക്കോള്‍ പാലനത്തിനായി
ഓരോ കോളേജിനും പ്രത്യേക ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ സാനിറ്റൈസറും
മുഖാവരണങ്ങളും
ഉറപ്പാക്കുന്നതിന് എന്ത്
സംവിധാനമാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(
ഡി )
ജീവനക്കാരുടെയും
വിദ്യാര്‍ത്ഥികളുടെയും
വാക്സിനേഷനായി
സ്വീകരിച്ചിട്ടുള്ള
സജ്ജീകരണങ്ങള്‍ എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
5155.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ മേഖലയില്‍
നിലവാര തകര്‍ച്ചയുണ്ടെന്ന
ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
5156.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
കെ ആൻസലൻ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ രംഗത്ത് സമൂലമായ
മാറ്റങ്ങള്‍
കൊണ്ടുവരുന്നതിനുള്ള വിദഗ്ധ
സമിതി നിര്‍ദ്ദേശങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഏതൊക്കെ
നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാരിന്റെ പരിഗണനയില്‍
ഉള്ളതെന്ന് അറിയിക്കുമോ;
(
സി )
സംസ്ഥാനത്ത്
എത്ര ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജുകള്‍ നിലവിലുണ്ട്; ഇതില്‍
സ്വകാര്യ, എയ്ഡഡ് കോളേജുകള്‍
എത്രയെന്നും സര്‍ക്കാര്‍
കോളേജുകള്‍ എത്രയെന്നും
വ്യക്തമാക്കാമോ;
(
ഡി )
സര്‍വ്വകലാശാലകളുടെ
അംഗീകാരമുള്ള എത്ര അണ്‍-എയ്ഡഡ്,
സെല്‍ഫ് ഫിനാന്‍സ് കോളേജുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കാമോ?
5157.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2010-11
മുതല്‍ നാളിതുവരെ ഓരോ
സാമ്പത്തിക വർഷവും സംസ്ഥാനത്തെ
സർവകലാശാലകൾ പദ്ധതിയിന,
പദ്ധതിയേതര ഗ്രാന്റില്‍
വകയിരുത്താൻ ആവശ്യപ്പെട്ട്
സർക്കാരിലേക്ക് സമർപ്പിച്ച
പ്രൊപ്പോസൽ പ്രകാരം അതത്
വർഷങ്ങളിലെ സംസ്ഥാന ബജറ്റിൽ ഓരോ
സർവകലാശാലയ്ക്കും വകയിരുത്തിയ
തുക, ഓരോ സർവകലാശാലയ്ക്കും
അനുവദിച്ച തുക എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഈ
കാലയളവിൽ പദ്ധതിയിനത്തിലും
പദ്ധതിയേതര ഇനത്തിലും അതത്
വർഷങ്ങളിൽ ഓരോ സർവകലാശാലയും
ചെലവഴിച്ച ആകെ തുക, പ്രസ്തുത
തുകയില്‍ സർവകലാശാല കണ്ടിജൻസി
ഫണ്ടില്‍ (തനത് ഫണ്ട്) നിന്ന്
ചെലവഴിക്കേണ്ടി വന്ന തുക എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
5158.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ
അക്കാദമിക മികവിന്റെ
അടിസ്ഥാനത്തിൽ റാങ്ക്
ചെയ്യുന്നതിനായി റാങ്കിംഗ്
ഫ്രെയിംവർക്ക് സംവിധാനം
ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; ദേശീയ
ഏജൻസികളുടെ റാങ്കിംഗിൽ ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
വേണ്ടത്ര മികവ് പുലർത്താത്ത
സാഹചര്യത്തിൽ പ്രസ്തുത ഉദ്യമം
ഫലപ്രദമാകുമെന്ന്
വിലയിരുത്തുന്നുണ്ടോ;
(
ബി )
സംസ്ഥാന
ഏജൻസികളുടെ വിലയിരുത്തലിൽ
അർഹതയില്ലാത്ത സ്ഥാപനങ്ങൾ
ഉള്‍പ്പെടാനുളള സാധ്യത
ഒഴിവാക്കുന്നതിന് എന്തൊക്കെ
മുൻകരുതലുകൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
റാങ്കിംഗ്
ഫ്രെയിംവർക്ക് സംവിധാനം
സുതാര്യമായി നടപ്പാക്കി മികച്ച
അക്കാദമിക നിലവാരമുള്ള
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തെരഞ്ഞെടുക്കുന്നതിന്
കുട്ടികൾക്ക് അവസരം
സൃഷ്ടിക്കുമോ; വിശദാംശം നൽകുമോ?
5159.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികള്‍ക്ക്
ഗുണനിലവാരത്തിന്റെ
അടിസ്ഥാനത്തില്‍ ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
സ്ഥാപനങ്ങളെ
തെരഞ്ഞെടുക്കുന്നതിന്
സഹായകരമായി പ്രസ്തുത
സ്ഥാപനങ്ങളെ റാങ്ക്
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കാമോ;
(
ബി )
പ്രസ്തുത
റാങ്കിംഗ്
പ്രാവര്‍ത്തികമാക്കുന്നതിന്
അടിസ്ഥാനപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്ന മാനദണ്ഡങ്ങളും
സൂചകങ്ങളും എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ ദേശീയവും
അന്തര്‍ദേശീയവുമായ റാങ്കിംഗ്
മെച്ചപ്പെടുത്തുന്നതിന് ഇത്
എങ്ങനെയെല്ലാം സഹായകരമാകും;
വിശദമാക്കാമോ?
5160.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
ഐ ബി സതീഷ്
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
സവിശേഷ സാമൂഹിക, അക്കാദമിക,
പ്രാദേശിക സാഹചര്യങ്ങള്‍
പരിഗണിച്ച് സര്‍വ്വകലാശാലകളെയും
കോളേജുകളെയും
വിലയിരുത്തുന്നതിന് പ്രത്യേക
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
അസ്സസ്‍മെന്റും അക്രഡിറ്റേഷനും
പൂര്‍ത്തിയാക്കുന്നതിനായി
എന്തെല്ലാം മാനദണ്ഡങ്ങളാണ്
അടിസ്ഥാനമാക്കുന്നത്;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
മാനദണ്ഡങ്ങള്‍ നാഷണല്‍
അസ്സസ്‍മെന്റ് ആന്റ്
അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ
മാനദണ്ഡങ്ങളെ
അടിസ്ഥാമാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ഡി )
മേല്‍
പ്രവര്‍ത്തനങ്ങള്‍ മുഖേന ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
എന്തെല്ലാം മാറ്റങ്ങള്‍
പ്രതീക്ഷിക്കുന്നുവെന്ന്
വിശദമാക്കാമോ?
5161.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
ആന്റണി ജോൺ
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍വ്വകലാശാലകള്‍ക്ക്
യു.ജി.സി. സൗജന്യമായി
നല്‍കിയിരുന്ന ഇ-ജേണല്‍ പദ്ധതി
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിനായി പ്രത്യേക
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
സംസ്ഥാനത്തെ
സര്‍വ്വകലാശാല ലൈബ്രറികളെ
കൂട്ടിയിണക്കി സംസ്ഥാനതലത്തില്‍
ആരംഭിച്ച കേരള അക്കാദമിക്
ലൈബ്രറി നെറ്റ്‍വര്‍ക്ക് (കാല്‍
നെറ്റ്) പദ്ധതിയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
നെറ്റ്‍വര്‍ക്കില്‍ കോളേജ്
ലൈബ്രറികളുടെ ശൃംഖല
ഉള്‍പ്പെടുത്തുന്നതിനുള്ള
പദ്ധതി പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
5162.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
അസാപ്-ന്റെ
ഭാഗമായി ഗുരുവായൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
5163.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടകര
മേഖലയിലെ ഏക സർക്കാർ കോളേജായ
മടപ്പള്ളി കോളേജിൽ മലയാളം
ഐശ്ചിക വിഷയമായി ഡിഗ്രി, പി.ജി.
കോഴ്സുകൾ ഇല്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇക്കാരണത്താല്‍
മാതൃഭാഷയിലെ ഉന്നത പഠനത്തിനും
മാതൃഭാഷയുടെ ഉന്നമനത്തിനായി
പ്രവർത്തിക്കുന്നതിനുമുള്ള
അവസരം പ്രദേശത്തെ
വിദ്യാർത്ഥികൾക്ക്
നഷ്ടമാകുമെന്ന് കരുതുന്നുണ്ടോ;
(
സി )
എങ്കിൽ
വടകര മേഖലയിലെ സാമ്പത്തികമായും
വിദ്യാഭ്യാസപരമായും
പിന്നോക്കാവസ്ഥയിലുള്ള
വിദ്യാര്‍ഥികള്‍ക്ക് കൂടി
മാതൃഭാഷയില്‍ ഉന്നത പഠനം
നടത്തുന്നതിനായി മടപ്പള്ളി
ഗവൺമെന്റ് കോളേജിൽ മലയാളം
ബിരുദ, ബിരുദാനന്തര കോഴ്സുകൾ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5164.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വണ്ടൂര്‍
നിയോജക മണ്ഡലത്തിലെ കാളികാവില്‍
സര്‍ക്കാര്‍ കോളേജ്
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(
ബി )
കോളേജ്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് കോളേജ്
വിദ്യാഭ്യാസ ഡയറക്ടര്‍
സര്‍ക്കാരിലേക്ക് നല്‍കിയ
ശിപാര്‍യിന്മേല്‍ അനുകൂലനടപടി
സ്വീകരിക്കുമോ; വിശദവിവരം
ലഭ്യമാക്കാമോ?
5165.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാനന്തവാടി
നിയോജക മണ്ഡലത്തിലെ
ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള
പി.കെ. കാളന്‍ മെമ്മോറിയൽ
കോളേജ് ഓഫ് അപ്പ്ലൈഡ് സയൻസിൽ
എത്ര കോഴ്സുകളാണ് നിലവില്‍
ഉള്ളത് എന്ന് അറിയിക്കുമോ;
(
ബി )
ഈ
ക്യാംപസില്‍ നിലവില്‍ എത്ര
കുട്ടികളാണ് പഠിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(
സി )
ഇതില്‍
പട്ടികജാതി - പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ എത്ര എന്ന്
അറിയിക്കുമോ?
5166.
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തില്‍
ഏതെല്ലാം സര്‍ക്കാര്‍
സ്ഥാപനങ്ങളിലാണ് മാധ്യമ
പഠനത്തില്‍ ബിരുദ -ബിരുദാനന്തര
കോഴ്സുകള്‍ ഉളളതെന്ന്
വിശദമാക്കാമോ;
(
ബി )
കേരളത്തില്‍
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍
ബിരുദ- ബിരുദാനന്തര മാധ്യമ പഠന
കോഴ്സുകളില്‍ ഒരു വര്‍ഷം എത്ര
സീറ്റുകളാണ് ഉളളതെന്ന്
വിശദമാക്കാമോ?
5167.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇന്റര്‍
കൊളീജിയേറ്റ് സ്പോര്‍ട്സ്
മത്സരങ്ങളില്‍ പങ്കെടുക്കുന്ന
കുട്ടികള്‍ക്ക് ഭക്ഷണം, താമസം
എന്നിവയ്ക്കായി നല്‍കുന്ന തുക
(ഡെയ് ലി അലവന്‍സ്, ഹോസ്റ്റല്‍
അലവന്‍സ്) നിലവിലെ
ജീവിതസാഹചര്യവുമായി താരതമ്യം
ചെയ്യുമ്പോള്‍
അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇത് കാലാനുസൃതമായി
പരിഷ്കരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
5168.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദ്യാഭ്യാസ
മേഖലയിൽ ഗവേഷണം
പ്രോത്സാഹിപ്പിക്കുന്നതിനായി
പോസ്റ്റ് ഡോക്ടറല്‍
ഫെലോഷിപ്പുകൾ നൽകുവാൻ
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
ഏതൊക്കെ ഗവേഷണ മേഖലകളിലാണ്
ഫെലോഷിപ്പുകൾ
അനുവദിക്കുന്നതെന്നും ആയതിനുള്ള
മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നും
വ്യക്തമാക്കുമോ?
5169.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവില്‍
സംസ്ഥാനത്തെ വിവിധ
സര്‍വ്വകലാശാലകള്‍ക്ക് കീഴില്‍
വരുന്ന കോളേജുകളില്‍ ഡിഗ്രി,
പി.ജി കോഴ്സുകള്‍ക്ക് എത്ര
സീറ്റുകള്‍ വീതം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
5170.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ കുമ്പള
ഐ.എച്ച്.ആര്‍.ഡി. കോളേജിലെ
ക്ലാസ്സ് റൂം, ലാബ്, ലൈബ്രറി,
സെമിനാർ ഹാൾ എന്നിവയുടെ
നിര്‍മ്മാണ പ്രവൃത്തി ബജറ്റിൽ
ഉൾപ്പെട്ടതാണോ; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ ഭരണാനുമതി
വൈകുന്നതിനുള്ള കാരണം
വിശദമാക്കുമോ;
(
സി )
ഭരണാനുമതി
ലഭ്യമാക്കാനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
ലഭിക്കുന്നതിന് ഏതൊക്കെ
നടപടിക്രമങ്ങളാണ്
ശേഷിക്കുന്നതെന്നും എപ്പോൾ
ഭരണാനുമതി നൽകാൻ കഴിയുമെന്നും
വ്യക്തമാക്കുമോ?
5171.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോളേജുകൾ
കോവിഡ് കാലത്ത് തുറന്ന്
പ്രവർത്തിപ്പിക്കുന്നതിന്റെ
ഭാഗമായി ഏർപ്പെടുത്തിയ ബയോ ബബിൾ
മാതൃക വിജയകരമാണോ;
വിശദമാക്കാമോ;
(
ബി )
അധ്യാപകർക്ക്
വിവിധ ക്ലാസുകളിൽ അധ്യാപനം
നടത്തേണ്ട സാഹചര്യത്തിൽ ബയോ
ബബിൾ മാതൃക ഫലപ്രദമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
വ്യക്തമാക്കുമോ?
5172.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കോളേജുകളിൽ ഡിഗ്രി, പി.ജി.
കോഴ്സുകൾ
വർദ്ധിപ്പിച്ചുകൊണ്ടുള്ള
5.8.2021-ലെ സർക്കാർ
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഉത്തരവ് പ്രകാരം കാസർഗോഡ്
ജില്ലയിലെ ഏതൊക്കെ
കോളേജുകളിലാണ് സീറ്റ്
വർദ്ധിപ്പിച്ചിട്ടുള്ളത് എന്ന്
വിശദമാക്കാമോ; കോഴ്സുകൾ,
സീറ്റുകളുടെ എണ്ണം എന്നിവ
കോളേജ് തിരിച്ച് ലഭ്യമാക്കാമോ?
5173.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓരോ
ജില്ലയിൽ നിന്നും ഉപരിപഠനത്തിന്
അർഹരായ ഹയർസെക്കൻഡറി
വിദ്യാർത്ഥികളുടെ എണ്ണം
എത്രയാണെന്ന് വ്യക്‌തമാക്കാമോ;
(
ബി )
ഓരോ
ജില്ലയിലും സർക്കാർ, എയ്ഡഡ്
ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ
ലഭ്യമായ കോഴ്സുകളുടെ എണ്ണം
എത്രയാണെന്ന് വ്യക്‌തമാക്കാമോ;
(
സി )
ഓരോ
ജില്ലയിലും സർക്കാർ, എയ്ഡഡ്
ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ
സ്റ്റാറ്റ്യൂട്ടറി ലിമിറ്റ്
അനുസരിച്ച് പ്രവേശനം
ലഭ്യമാകുന്ന യു.ജി. സീറ്റുകളുടെ
എണ്ണം എത്രയാണ്; വിവരം
ലഭ്യമാക്കുമോ?
5174.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍
വിവിധ വിഷയങ്ങളിലെ
ഗവേഷണങ്ങള്‍ക്കായി വിവിധ
സര്‍വകലാശാലകള്‍, മറ്റ് ഗവേഷണ
സ്ഥാപനങ്ങള്‍ എന്നിവ മുഖേനയും
വിവിധ പ്രോജക്ടുകളിലായും ചെലവായ
തുക സംബന്ധിച്ച് വര്‍ഷം
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(
ബി )
ഈ
കാലയളവിൽ അവാർഡ് ചെയ്തിട്ടുള്ള
ഡോക്ടറേറ്റ് ബിരുദങ്ങളുടെ എണ്ണം
എത്രയാണെന്ന് വർഷവും വിഷയവും
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
സി )
ഗവേഷണ
വിഷയങ്ങൾ ഡോക്ടറേറ്റ് ബിരുദം
അവാർഡ് ചെയ്യപ്പെടുന്നതിനുള്ള
ഉപാധികൾ മാത്രമായി
ചുരുങ്ങുന്നതായി ഈ രംഗത്തെ
വിദഗ്ധർ അഭിപ്രായപ്പെട്ടത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കിൽ
ജനോപകാരപ്രദവും
ശാസ്ത്രസാങ്കേതിക മാനവിക
മുന്നേറ്റത്തിനുതകുന്നതുമായ
വിഷയങ്ങളിൽ കൂടുതൽ ഗവേഷണങ്ങൾ
നടത്തുന്നതിനും ഗവേഷണഫലങ്ങൾ
ജനോപകാരപ്രദമായി
ഉപയോഗപ്പെടുത്തുന്നതിനും വേണ്ടി
എന്തൊക്കെ നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
5175.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ മേഖലയെ
അന്തര്‍ദേശീയ നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്റെ ഭാഗമായി
മലപ്പുറം ജില്ലയിലെ ഏതെല്ലാം
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
എന്തെല്ലാം പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചതെന്നും
നടന്നുവരുന്ന പ്രവൃത്തികള്‍
എന്തെല്ലാമെന്നുമുള്ള വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
കിഫ്ബി
ഫണ്ട്, പദ്ധതി വിഹിതം എന്നിവ
ഉപയോഗിച്ച് ജില്ലയിലെ ഓരോ
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും
എത്ര തുക വീതമാണ് അനുവദിച്ചത്
എന്ന് വ്യക്തമാക്കാമോ;
(
സി )
ഓരോ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും
നിലവില്‍ ഏത് ഘട്ടത്തിലാണെന്നും
എപ്പോള്‍
പൂര്‍ത്തിയാക്കാനാകുമെന്നും
അറിയിക്കാമോ ?
5176.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍ നിലവില്‍
എത്ര സര്‍വ്വകലാശാലകളാണ്
പ്രവര്‍ത്തിച്ചു വരുന്നത്; അവ
ഏതൊക്കെയാണ്; ഓരോ
സര്‍വ്വകലാശാലയ്ക്കു കീഴിലും
എത്ര കോളേജുകള്‍ ആണുള്ളത്;
അവയില്‍ സര്‍ക്കാര്‍, എയിഡഡ്,
അണ്‍ എയിഡഡ്, സെല്‍ഫ്
ഫിനാന്‍സിങ് എന്നിവ ഇനം
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കോളേജുകളുടെ അക്കാദമിക നിലവാരം
വിലയിരുത്തുന്നതിനായി ഓരോ
സര്‍വ്വകലാശാലയും സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണ് ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5177.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ നിലവിലുള്ള ബിരുദ തല
സീറ്റുകൾ എത്ര; സർക്കാർ,
എയ്ഡഡ്, സ്വാശ്രയം എന്നിവ
തരംതിരിച്ച് വ്യക്തമാക്കുമോ;
(
ബി )
ഒന്നും
രണ്ടും ഘട്ട അലോട്ട്മെന്റുകൾ
കഴിഞ്ഞപ്പോൾ എത്ര സീറ്റുകളിൽ
പ്രവേശനം പൂർത്തിയായി എന്നും
ബാക്കിയുള്ള സീറ്റുകൾ
എത്രയെന്നും വ്യക്തമാക്കുമോ;
അപേക്ഷകരിൽ എത്രപേർക്കാണ്
ഇതുവരെ പ്രവേശനം ലഭിച്ചത്;
അറിയിക്കുമോ;
(
സി )
ജില്ലയിലെ
ഉയർന്ന വിജയ ശതമാനം
കണക്കിലെടുത്ത് എല്ലാ
കോളേജുകളിലും സീറ്റ്
വർദ്ധിപ്പിക്കുവാനും കൂടുതൽ
കോഴ്‌സുകൾ അനുവദിക്കുവാനും
നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
5178.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
നിയോജക മണ്ഡലത്തില്‍
കുറ്റിപ്പുറം ഗവണ്‍മെന്റ്
ടെക്നിക്കല്‍ ഹൈസ്കൂളില്‍
ഇന്‍സ്ട്രക്ടര്‍ ഇന്‍
ഹ്യുമാനിറ്റീസ് ആന്റ് ലാംഗ്വേജ്
തസ്തികയിലേക്ക് ഇംഗ്ലീഷ് വിഷയം
പഠിപ്പിക്കുന്നതിനായി ഒരു
അധ്യാപകനെ അനുവദിക്കണമെന്ന
വിഷയത്തിന്മേല്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(
ബി )
പൊതു
വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍
നിന്ന് ഇത് സംബന്ധിച്ച്
എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
5179.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എ.പി.ജെ.
അബ്ദുള്‍ കലാം സാങ്കേതിക
സര്‍വ്വകലാശാലയുടെ കീഴിലെ
ബിടെക് വിദ്യാര്‍ത്ഥികളുടെ
(2015 സ്കീം) 3, 5
സെമസ്റ്ററുകളിലെ സപ്ലിമെന്ററി
പരീക്ഷാ തീയതി
പ്രഖ്യാപിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
പരീക്ഷാ തീയതി
പ്രഖ്യാപിക്കാത്തതിന്റെ കാരണം
വിശദീകരിക്കുമോ;
(
സി )
പരീക്ഷാ
തീയതി പ്രഖ്യാപിച്ച്
വിദ്യാര്‍ത്ഥികളുടെ ആശങ്ക
ദൂരീകരിക്കുന്നതിനുള്ള അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
5180.
ശ്രീ
കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021
സെപ്തംബറിലെ വിജ്ഞാപന പ്രകാരം
നടന്ന കെ.ജി.റ്റി.ഇ. (കോമേഴ്സ്
) ടൈപ്പ് റൈറ്റിംഗ്
പരീക്ഷാര്‍ത്ഥികള്‍ക്ക്
പരീക്ഷയ്ക്ക് ശേഷം
ചോദ്യപേപ്പര്‍
കൊണ്ടുപോകുന്നതിന്
അനുവാദമുണ്ടായിരുന്നോ; എങ്കില്‍
ഏതെല്ലാം പരീക്ഷാ
സെന്ററുകളിലാണ് ചോദ്യപേപ്പര്‍
കൊടുത്തുവിട്ടതെന്നും ഏതെല്ലാം
പരീക്ഷാ സെന്ററുകളില്‍ ഇതില്‍
വീഴ്ച ഉണ്ടായിട്ടുണ്ടെന്നും
പറയാമോ;
(
ബി )
പ്രസ്തുത
വിജ്ഞാപനത്തിലെ പരീക്ഷയെ
സംബന്ധിക്കുന്ന പതിനാലാമത്തെ
നിര്‍ദ്ദേശത്തില്‍
പരീക്ഷയ്ക്കുശേഷം ചോദ്യപേപ്പര്‍
പരീക്ഷാര്‍ത്ഥികള്‍ക്ക്
കൊണ്ടുപോകാവുന്നതാണെന്ന്
രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും
ഒരു പരീക്ഷാ സെന്ററിലും ഇത്
പാലിക്കപ്പെടുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം
അടുത്ത പരീക്ഷ മുതല്‍
കര്‍ശനമായി പാലിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
ചില
പരീക്ഷാ സെന്ററുകളില്‍ ടൈപ്പ്
റൈറ്റിംഗ് അസോസിയേഷന്‍
ഭാരവാഹികള്‍ എന്ന നിലയില്‍
ചോദ്യപേപ്പറുകള്‍ മുഴുവനായി ചില
വ്യക്തികള്‍ക്ക് കൈമാറിയെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സെന്ററുകളിലാണ് ഇപ്രകാരം
ചോദ്യപേപ്പര്‍ കൈമാറിയതെന്ന്
പരിശോധിക്കുമോ; തെറ്റായ
പ്രസ്തുത പ്രവണത
അവസാനിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
പരീക്ഷ
കഴിഞ്ഞാല്‍ ചോദ്യപേപ്പര്‍
പരീക്ഷാര്‍ത്ഥികള്‍ക്ക്
കൊണ്ടുപോകാവുന്നതാണെന്ന
പ്രസ്തുത പരീക്ഷാ
വിജ്ഞാപനത്തിലെ നിര്‍ദ്ദേശം
കര്‍ശനമായി പാലിക്കുന്നതിന്
ഇന്‍വിജിലേറ്റര്‍മാര്‍ക്കും
പരീക്ഷാ സെന്ററുകളിലെ ചീഫ്
സൂപ്രണ്ടുമാര്‍ക്കും
മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമോ;
വിശദമാക്കുമോ?
5181.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
വിവിധ എഞ്ചിനീയറിംഗ്
കോളേജുകളിലായി 2020-21 അധ്യയന
വര്‍ഷം എത്ര സീറ്റുകൾ
പ്രവേശനമില്ലാതെ
ഒഴിഞ്ഞുകിടന്നുവെന്ന്
അറിയിക്കാമോ;
(
ബി )
1998
ന് ശേഷം ഇതുവരെ എത്ര പുതിയ
എഞ്ചിനീയറിംഗ് കോളേജുകൾ നിലവിൽ
വന്നുവെന്ന് അറിയിക്കാമോ;
(
സി )
പുതിയ
എഞ്ചിനീയറിംഗ് കോളേജുകളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന നടപടികൾ
എന്തൊക്കെയെന്ന് അറിയിക്കാമോ?
5182.
ശ്രീ
.പി. കെ. ബഷീർ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ് കോളേജുകളിൽ
ഇരുപത്തി അഞ്ചു ശതമാനം വിജയം
നേടാത്ത കോളേജുകള്‍ ഉണ്ടെന്ന
കാര്യം പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
5183.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാങ്കേതിക
സര്‍വ്വകലാശാലകളില്‍
അഫിലിയേറ്റ് ചെയ്ത
എഞ്ചിനീയറിംഗ് കോളേജുകളിലെ
അധ്യാപകരുടെ യോഗ്യതയുമായി
ബന്ധപ്പെട്ട സി.എ.ജി
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരത്തില്‍
യോഗ്യതയില്ലാത്ത അധ്യാപകരുടെ
നിയമനം നടത്തിയതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
5184.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ഗവണ്‍മെന്റ് എഞ്ചിനീയറിംഗ്
കോളേജ് സ്ഥലപരിമിതി കാരണം
മറ്റൊരിടത്തേക്ക് മാറ്റുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
ഇതിനുവേണ്ടി
കോഴിക്കോട് നഗര പരിധിയിൽ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
കോഴിക്കോട്
താലൂക്ക് കുന്ദമംഗലം വില്ലേജിൽ
റി.സ 401/1 A2 ൽപ്പെട്ട സ്ഥലം
പരിശോധിച്ച് അനുയോജ്യമാണെന്ന്
ബന്ധപ്പെട്ടവർ റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
നിലവിലുള്ള
കോളേജിൽ നിന്ന് ഏറ്റവും
അടുത്തുള്ളതും നാഷണൽ ഹൈവേ 766
ന് സമീപത്തുള്ളതുമായ പ്രസ്തുത
ഭൂമി ഏറ്റെടുക്കുന്നതിന്
സർക്കാർ നടപടി സ്വീകരിക്കുമോ
എന്നറിയിക്കുമോ?ഇതിനുവേണ്ടി
കോഴിക്കോട് സിറ്റി പരിധിയിൽ
സ്ഥലം കണ്ടെത്തിയിട്ടുണ്ടോ?
5185.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂര്‍
വനിതാ പോളിടെക്നിക്കിനെ
എഞ്ചിനിയറിംഗ് കോളേജാക്കി
ഉയര്‍ത്തി മികവിന്റെ
കേന്ദ്രമാക്കി
മാറ്റുന്നതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
5186.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയിലെ കൊരട്ടി ഗവ.
പോളിടെക്‌നിക് കോളേജില്‍
നിലവിലുള്ള കോഴ്സുകള്‍
ഏതൊക്കെയെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്‌തുത
പോളിടെക്‌നിക്കിൽ
മെക്കാനിക്കല്‍, സിവില്‍
കോഴ്സുകള്‍ ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്‌തുത
കോഴ്സുകള്‍ ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
5187.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാലറി
ചലഞ്ചിലൂടെ സി-ആപ്റ്റിലെ
ജീവനക്കാരുടെ ശമ്പളത്തിൽ
നിന്നും എത്ര ദിവസത്തെ ശമ്പളം
ഓരോ ജീവനക്കാരിൽ നിന്നും
പിടിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
ജീവനക്കാർ
നൽകിയ മുഴുവൻ തുകയും ട്രഷറിയിൽ
അടച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
ബാക്കി തുക എവിടെയാണ്
നിക്ഷേപിച്ചിരിക്കുന്നത്;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
തുക എന്ന് തിരികെ നൽകുമെന്ന്
വ്യക്തമാക്കാമോ?
5188.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
ശാസ്ത്ര സാങ്കേതിക മ്യൂസിയം
2013 മുതല്‍ 2021 ജൂണ്‍ മാസം
വരെയുള്ള കാലയളവില്‍
എച്ച്.ഡി.എഫ്.സി. ബാങ്കില്‍
ഗഡുക്കളായി എത്ര കോടി രൂപ
നിക്ഷേപിച്ചിട്ടുണ്ട്;
ആയതിനുള്ള സര്‍ക്കാരിന്റെയും
മ്യൂസിയം ഗവേണിംഗ് ബോഡിയുടെയും
തീരുമാനത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ബി )
കേരള
ശാസ്ത്ര സാങ്കേതിക മ്യൂസിയം
എച്ച്.ഡി.എഫ്.സി. ബാങ്കില്‍
നിന്നും പിന്‍വലിച്ച തുകയുടെയും
നീക്കിയിരിപ്പ് നിക്ഷേപ
തുകയുടെയും ഇനം തിരിച്ചുള്ള
കണക്കുകളോ രേഖകളോ
സൂക്ഷിച്ചിട്ടില്ലെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ബന്ധപ്പെട്ട
ജീവനക്കാരുടെ പേരില്‍ നിയമ
നടപടി സ്വീകരിക്കുമോ;
(
സി )
എച്ച്.ഡി.എഫ്.സി.
ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള
അന്‍പത്തിയഞ്ച് കോടിയോളം
രൂപയില്‍ നിന്നും മൂന്ന് കോടി
രൂപ ജീവനക്കാര്‍ തിരിമറി
നടത്തിയതുകൊണ്ടാണ് കൃത്യമായ
കണക്കുകള്‍ സൂക്ഷിക്കാത്തതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഓരോ പ്രാവശ്യവും
പിന്‍വലിച്ച തുക,
പലിശയിനത്തില്‍ ലഭിച്ച തുക,
നീക്കിയിരിപ്പ് നിക്ഷേപം
എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍ ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
അക്കൗണ്ടില്‍ തിരിമറി
നടത്തിയിട്ടുണ്ടെങ്കില്‍
കുറ്റക്കാരായ ജീവനക്കാരുടെ
പേരില്‍ നിയമ നടപടി
സ്വീകരിക്കുവാനും നഷ്ടപ്പെട്ട
തുക ഈടാക്കുവാനുമുള്ള നടപടി
സ്വീകരിക്കാമോ?
5189.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദി
യൂണിവേഴ്സിറ്റി നിയമങ്ങൾ
(രണ്ടാം ഭേദഗതി) ആക്ട് 2014-ലെ
വ്യവസ്ഥകൾ ഏതെല്ലാം
സർവ്വകലാശാലകൾക്കാണ്
ബാധകമായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ആക്റ്റിൽ നിലവിലുള്ള എന്‍.സി.എ.
ഒഴിവുകൾ നികത്തേണ്ടതില്ല എന്ന്
വ്യവസ്ഥയുണ്ടോ;
(
സി )
പ്രസ്തുത
ആക്ട് നിലവിൽ വന്നശേഷം
ഏതെങ്കിലും സർവ്വകലാശാലകൾ
അധ്യാപക നിയമനത്തിനായി
എന്‍.സി.എ. വിജ്ഞാപനം
ഇറക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ ?
5190.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
സർവ്വകലാശാലകളുടെ അക്കാദമിക
ഉന്നമനത്തിനും അടിസ്ഥാന
സൗകര്യവികസനത്തിനുമായി സർക്കാർ
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമെന്ന് വിശദമാക്കുമോ;
(
ബി )
വിദേശസര്‍വ്വകലാശാലകളുമായി
ചേര്‍ന്ന് ഉന്നതപഠനം
സാധ്യമാക്കുന്നതിന് സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
സ്വീകരിച്ചിട്ടുളള നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
5191.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർവകലാശാലകളിലെ
ബിരുദ, ബിരുദാനന്തര
കോഴ്സുകളിലേക്കുള്ള അഡ്മിഷൻ,
പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ,
ഫലപ്രസിദ്ധീകരണം എന്നീ
പ്രവർത്തനങ്ങൾക്കായി നിലവിൽ
ഉപയോഗിക്കുന്ന
സോഫ്റ്റ്‌വെയറുകളുടെ ഗുണമേന്മ,
കാര്യക്ഷമത, കൃത്യത, യഥാസമയമുളള
അപ്‌ഡേഷൻ എന്നിവ
പരിശോധിക്കുന്നതിന് നിലവിലുളള
സംവിധാനങ്ങൾ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സോഫ്റ്റ്‌വെയറുകളുടെ
ഓഡിറ്റിംഗിന് ബാഹ്യ ഏജൻസികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
പ്രസ്തുത ഏജൻസികളെ
നിയമിക്കാനുണ്ടായ സാഹചര്യം,
ആവശ്യകത എന്നിവ വിശദമാക്കുമോ;
(
സി )
പ്രസ്തുത
സോഫ്റ്റ്‌വെയറുകളുടെ ഗുണമേന്മ,
കാര്യക്ഷമത, കൃത്യത, യഥാസമയമുളള
അപ്‌ഡേഷൻ എന്നിവ
ഉറപ്പുവരുത്തുന്നതിൽ സോഫ്റ്റ്
വെയർ ഡെവലപ്മെന്റ്, മെയിന്റനൻസ്
തസ്തികകളിലെ ജീവനക്കാരില്‍
നിന്ന് വീഴ്ച സംഭവിച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
സോഫ്റ്റ്‌വെയറുകളുടെ
ഉപയോഗക്ഷമത, കൃത്യത, വേഗത
എന്നിവയിൽ വിദ്യാർത്ഥികൾ
ഉൾപ്പെടെയുള്ള ഗുണഭോക്താക്കളിൽ
നിന്ന് അഭിപ്രായങ്ങൾ
സ്വീകരിച്ച് ആവശ്യമായ
മാറ്റങ്ങൾ വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5192.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സിൻഡിക്കേറ്റ്
അംഗത്വം വഹിക്കുന്ന സര്‍വകലാശാല
അധ്യാപകര്‍ക്ക് തങ്ങളുടെ
അധ്യാപന/ഗവേഷണ പ്രവൃത്തി
നിര്‍വ്വഹിക്കുന്നതില്‍ നിന്നും
ഇളവ് അനുവദിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
5193.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഹാത്മാ
ഗാന്ധി സർവ്വകലാശാല 13.08.2020
ൽ പ്രസിദ്ധീകരിച്ചിട്ടുള്ള
ബി.എ. ബിരുദ കോഴ്സിന്റെ
സർട്ടിഫിക്കറ്റ് നാളിതു വരെ
ലഭ്യമായില്ല എന്ന വിവരം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(
ബി )
എങ്കിൽ
കാലതാമസത്തിനുള്ള കാരണം
വിശദമാക്കാമോ; സർട്ടിഫിക്കറ്റ്
അടിയന്തരമായി ലഭ്യമാക്കാൻ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
5194.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നതവിദ്യാഭ്യാസ
വകുപ്പിനു കീഴിലുള്ള
കോളേജുകള്‍, സര്‍വകലാശാലകള്‍
മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍
സ്ഥിര നിയമനത്തിനും പ്രസ്തുത
തസ്തികകളിലേക്കുള്ള
ഡപ്യൂട്ടേഷന്‍, കരാര്‍
നിയമനങ്ങള്‍ക്കും ഒരേ
യോഗ്യതകള്‍ തന്നെയാണോ
നിഷ്കര്‍ഷിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥിരം തസ്തികകളില്‍
കരാര്‍/ഡപ്യൂട്ടേഷന്‍
നിയമനങ്ങള്‍ക്കുള്ള യോഗ്യതയില്‍
ഇളവു വരുത്തുകയോ മാറ്റം
വരുത്തുകയോ ചെയ്യുന്നത്
അനുവദനീയമാണോ; വ്യക്തമാക്കാമോ?
5195.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
നജീബ് കാന്തപുരം
ഡോ.
എം.കെ . മുനീർ
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഡല്‍ഹി
സര്‍വ്വകലാശാലയില്‍ കേരളത്തില്‍
നിന്നുള്ള കുട്ടികള്‍ പ്രവേശനം
നേടുന്നതിന് പിന്നില്‍
മാര്‍ക്ക് ജിഹാദാണെന്ന പ്രചരണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇതിനെതിരെ എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചതെന്ന് വിശദമാക്കുമോ?
5196.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശ്രീനാരായണ
ഓപ്പൺ സർവകലാശാലക്ക് യു.ജി.സി.
അംഗീകാരം ലഭിച്ചിട്ടുണ്ടോ;
സംസ്ഥാന ബഡ്ജറ്റിൽ പ്രസ്തുത
സർവകലാശാലയ്ക്കായി എത്ര രൂപയാണ്
നീക്കിവച്ചിട്ടുള്ളതെന്നും
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്നും
അറിയിക്കാമോ;
(
ബി )
ഏതെല്ലാം
ബിരുദ, ബിരുദാനന്തര കോഴ്സുകളാണ്
സർവകലാശാലയില്‍ ആരംഭിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
സി )
സർവകലാശാലയുടെ
കോഴ്സുകൾക്ക് പ്രത്യേക യു.ജി.സി
അംഗീകാരം ആവശ്യമുണ്ടോ; എങ്കില്‍
ആയത് ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ; ഈ അക്കാദമിക്
വർഷം യു.ജി.സി അംഗീകാരം
ലഭിക്കുമോ; വിശദമാക്കാമോ;
(
ഡി )
ശ്രീനാരായണ
ഓപ്പൺ സർവകലാശാലയ്ക്ക് ഓഫ്
ക്യാമ്പസ് സെന്ററുകൾ
അനുവദിക്കുമോ;
(
ഇ )
സ്റ്റഡി
സെന്റർ, പ്രോഗ്രാം സെന്റർ,
വർക്ക് സെന്റർ, ലാബ് സെന്റർ
എന്നിവ എന്താണെന്ന്
വ്യക്തമാക്കാമോ; ഇതിനായി
അപേക്ഷകൾ ക്ഷണിച്ചുവോയെന്നും
ഇനിയും അപേക്ഷകൾ ക്ഷണിക്കുമോ
എന്നും അറിയിക്കാമോ; ലഭിച്ച
അപേക്ഷകളിന്മേല്‍ സ്വീകരിച്ച
നടപടികൾ വ്യക്തമാക്കാമോ;
(
എഫ് )
യു.ജി.സി
നിഷ്കർഷിക്കുന്ന "സർക്കാർ
അംഗീകൃത സ്ഥാപനങ്ങൾ' എന്ന
നിർവചനത്തിൽ ഉൾപ്പെടുന്ന ഓഫ്
ക്യാമ്പസ് സെന്ററുകൾ
ഏതെല്ലാമാണ്; സംസ്ഥാനത്തെ സഹകരണ
കോളേജുകൾ ഈ വിഭാഗത്തിൽ
ഉൾപ്പെടുമോ; വ്യക്തമാക്കാമോ?
5197.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർവകലാശാലകളിൽ
ഇ-ഗവേണൻസുമായി ബന്ധപ്പെട്ട്
കഴിഞ്ഞ പത്ത് വർഷങ്ങളില്‍
നടപ്പിലാക്കിയ വിവിധ
പദ്ധതികളുടെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
വിവിധ
ഇ-ഗവേണൻസ് പദ്ധതികൾ പ്രകാരം
ലക്ഷ്യമിട്ട നേട്ടങ്ങൾ,
നാളിതുവരെ കൈവരിച്ച ലക്ഷ്യങ്ങൾ
എന്നിവ വിശദമാക്കുമോ;
(
സി )
ഇ-ഗവേണൻസ്
പദ്ധതികളിൽ ഓരോ ഘടകത്തിനും
നാളിതുവരെ ചെലവഴിച്ച തുക,
പദ്ധതികൾ പ്രകാരം ഇനിയും
ആവശ്യമായിവരുന്ന തുക എന്നിവയുടെ
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(
ഡി )
ഇ-ഗവേണൻസ്
പദ്ധതികളുടെ അപാകതകളും
പദ്ധതികളുമായി ബന്ധപ്പെട്ട
ആക്ഷേപങ്ങളും ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുളള നടപടികളും
വിശദമാക്കുമോ;
(
ഇ )
ഇ-ഗവേണൻസുമായി
ബന്ധപ്പെട്ട് കഴിഞ്ഞ പത്ത്
വർഷങ്ങളിലായി നടപ്പിലാക്കിയ
വിവിധ പദ്ധതികളുടെ ചുമതല വഹിച്ച
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക
സ്ഥാനപ്പേര്,ഓരോ പദ്ധതിയിലും
ചുമതല വഹിച്ച ഘടകങ്ങളുടെ
വിശദാംശങ്ങൾ എന്നിവ
ലഭ്യമാക്കുമോ?
5198.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയിൽ നിലവിലുള്ള
പഠന വകുപ്പുകൾ ഏതൊക്കെയെന്നും
ഓരോ പഠന വകുപ്പിലും നിലവിലുള്ള
പി.ജി. കോഴ്സുകൾ
എത്രയെണ്ണമെന്നും
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പി.ജി. കോഴ്സിനും
എം.ഫിൽ.കോഴ്സിനും പഠിക്കുന്ന
വിദ്യാർഥികളുടെ എണ്ണം
ലഭ്യമാക്കുമോ;
(
സി )
ഓരോ
പഠന വകുപ്പിലും ജോലി ചെയ്യുന്ന
അസിസ്റ്റൻറ് പ്രൊഫസർ,
അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ
എന്നിവരുടെ എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ?
5199.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അസാപ്പിന്റെ
ഇന്റേൺഷിപ്പ്/പ്ലേസ്‍മെന്റ്
പോർട്ടൽ മുഖേനയുള്ള സേവനങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പോർട്ടലിന്റെ സേവനത്തിലൂടെ
നാളിതുവരെ എത്ര പേർക്ക് തൊഴിൽ
ലഭിച്ചിട്ടുണ്ട് എന്ന്
അറിയിക്കാമോ; ഈ പോർട്ടലിന്റെ
പ്രവർത്തനം കാര്യക്ഷമമാക്കാൻ
നടപടി സ്വീകരിക്കാമോ?
5200.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഡീഷണൽ
സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ
ഭാഗമായി പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ എന്തെല്ലാം
പ്രവർത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ കമ്മ്യൂണിറ്റി
സ്കിൽ പാർക്ക്
ആരംഭിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
5201.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദ്യാഭ്യാസത്തോടൊപ്പം
തൊഴില്‍ നൈപുണ്യം
ആര്‍ജ്ജിക്കുന്നതിനും ബഹുഭാഷാ
പഠനത്തിന്
അവസരമൊരുക്കുന്നതിലേക്കുമായി
സര്‍ക്കാരിന് കീഴില്‍ എന്തൊക്കെ
പദ്ധതികളാണ് നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്കായി സംസ്ഥാനത്ത്
പരിശീലന കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
5202.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2011-16
കാലഘട്ടത്തിലെ സർക്കാരിന്റെ
കാലത്ത് നിർമ്മാണം ആരംഭിച്ച
തിരൂരങ്ങാടി അസാപ് സ്കിൽ
പാർക്കിന്റെ നിർമ്മാണം
പൂർത്തീകരിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
പ്രവൃത്തിയുടെ നിർമ്മാണം
ആരംഭിച്ച സ്ഥലത്ത്
നിർമ്മാണത്തിന് തടസ്സം
നേരിട്ടതിനാൽ പ്രസ്തുത
പ്രവൃത്തി പുതുപ്പറമ്പിലെ
ഗവണ്‍മെന്റ് വനിത പോളിടെക്നിക്
കോളേജിലേക്ക് മാറ്റുന്നതിന്
സ്ഥലം എം.എല്‍.എ. കത്ത്
നൽകിയിരുന്നോ;
(
സി )
എം.എല്‍.എ.യുടെ
ശിപാർശ പ്രകാരം പുതുപ്പറമ്പ്
വനിതാ പോളിടെക്നിക് കോളേജിൽ ഈ
പ്രവൃത്തി ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ?
5203.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അസാപിന്
ലഭ്യമായിരുന്ന എ.ഡി.ബി. ധനസഹായം
നിലച്ച സാഹചര്യത്തില്‍, അസാപ്
മുഖാന്തിരം നടത്തിവരുന്ന
തൊഴില്‍ പരീശീലന കേന്ദ്രങ്ങള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
ആവശ്യമായ ഫണ്ട് നിലവിലുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(
ബി )
ഇല്ലെങ്കില്‍
ആയത് ലഭ്യമാക്കി തൊഴില്‍
പരിശീലന കേന്ദ്രങ്ങള്‍ സുഗമമായി
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
സാഹചര്യമൊരുക്കാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
5204.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ട്രാൻസ്ജെൻഡർ
സമൂഹം നേരിടുന്ന പ്രശ്നങ്ങൾ
മനസ്സിലാക്കുന്നതിനും അവയ്ക്ക്
പരിഹാരം കണ്ടെത്തുന്നതിനുമായി
സർക്കാർ സംസ്ഥാനതല ട്രാൻസ്ജെൻഡർ
അദാലത്ത് നടത്തുകയുണ്ടായോ;
വിശദമാക്കുമോ;
(
ബി )
എന്തൊക്കെയായിരുന്നു
അദാലത്തിൽ മുന്നോട്ട്
വയ്ക്കപ്പെട്ട
പ്രധാനപ്രശ്നങ്ങൾ; വിശദാംശം
വെളിപ്പെടുത്തുമോ;
(
സി )
പ്രസ്തുത
പ്രശ്നങ്ങളുടെ ശാശ്വത
പരിഹാരത്തിനായി എന്തൊക്കെ
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
5205.
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍,
യാചക പുനരധിവാസ ഭവനങ്ങള്‍,
ഭിന്നശേഷിക്കാർക്കായുള്ള
സദനങ്ങള്‍ എന്നിവയ്ക്ക്
നല്‍കാനുള്ള സര്‍ക്കാര്‍
ഗ്രാന്റിലുളള കുടിശ്ശിക എന്ന്
നല്‍കുമെന്ന് അറിയിക്കുമോ?
5206.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഏതെല്ലാം അനാഥാലയങ്ങള്‍ക്ക് ഏത്
വര്‍ഷം മുതല്‍ എത്ര തുക വീതമാണ്
സര്‍ക്കാര്‍ ഗ്രാന്റ് കുടിശ്ശിക
നല്‍കാനുള്ളതെന്ന വിവരം
ലഭ്യമാക്കുമോ; വിശദമാക്കുമോ?
5207.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
5 വർഷ കാലയളവില്‍
ഭിന്നശേഷിക്കാർക്ക് സർക്കാർ
സർവ്വീസിൽ സംവരണം ചെയ്തിട്ടുള്ള
തസ്തികകൾ പൂർണമായും
നികത്തിയിട്ടുണ്ടോ;
ഇക്കാര്യത്തിൽ കുടിശ്ശികയുണ്ടോ
എന്നറിയിക്കാമോ; കാറ്റഗറി
തിരിച്ചുള്ള വിശദാംശങ്ങൾ
നൽകാമോ;
(
ബി )
ഭിന്നശേഷിക്കാർക്കായി
സംവരണം ചെയ്തിട്ടുള്ളതിൽ
സെറിബ്രൽ പാൾസി ബാധിച്ചവർക്കായി
എത്ര ശതമാനം ആണ് നീക്കി
വച്ചിട്ടുള്ളത്; ആയത് പൂർണമായും
നികത്തിയിട്ടുണ്ടോ എന്ന്
വിശദാംശങ്ങൾ സഹിതം അറിയിക്കാമോ?
5208.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യ
സുരക്ഷ മിഷന്‍ നടപ്പിലാക്കുന്ന
വിവിധ സാമൂഹ്യ ക്ഷേമ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
മിഷൻ മുഖേന മാവേലിക്കര
മണ്ഡലത്തില്‍ 2016-17 മുതല്‍
നാളിതുവരെ നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
5209.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്നതായി
പറയപ്പെടുന്ന സാമൂഹിക
അസമത്വങ്ങള്‍ക്കെതിരെ കൂടുതല്‍
ജാഗ്രതയോടെയുള്ള
പ്രവര്‍ത്തനങ്ങള്‍ക്കായി
വകുപ്പിന് കീഴില്‍ പുതിയ
പദ്ധതികള്‍ ആരംഭിക്കുമോ;
വിശദമാക്കുമോ;
(
ബി )
സാമൂഹ്യ
സുരക്ഷാ മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്താന്‍
നടപ്പാക്കുന്ന പുതിയ പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
5210.
ശ്രീ.
പി.വി.അൻവർ
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യ നീതി വകുപ്പിന്റെ കാഴ്ച
പദ്ധതിയുടെ ഭാഗമായി കാഴ്ച
പരിമിതര്‍ക്കുവേണ്ടി എന്തൊക്കെ
കർമ്മപരിപാടികൾ
നടപ്പാക്കിവരുന്നു എന്ന്
വിശദമാക്കാമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാര്‍ ആരംഭിച്ച കാഴ്ച
പദ്ധതി ഈ സർക്കാരും
തുടരുന്നുണ്ടോ; ഈ സർക്കാരിന്റെ
ആദ്യ നൂറ് ദിന പരിപാടിയുടെ
ഭാഗമായി എന്തൊക്കെ കർമ്മപരിപാടി
ഇതിനായി നടപ്പിലാക്കി എന്ന്
വ്യക്തമാക്കാമോ;
(
സി )
കാഴ്ച
പദ്ധതിയുടെ ഭാഗമായി നല്‍കുന്ന
സ്മാര്‍ട്ട് ഫോണുകള്‍ വഴി
എന്തെല്ലാം സേവനങ്ങളാണ് കാഴ്ച
പരിമിതര്‍ക്ക് ലഭ്യമാകുക;
വിശദാംശങ്ങള്‍ നല്‍കാമോ?
5211.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യ
സുരക്ഷാ മിഷന്‍ മുഖേന
വയോജനങ്ങള്‍ക്ക് എന്തെല്ലാം
പദ്ധതികളാണ് ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
വയോജനങ്ങള്‍ക്കായുള്ള
'സായം പ്രഭ' ഹോമുകളില്‍
എന്തെല്ലാം സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
വയോമിത്രം
പദ്ധതി എറണാകുളം ജില്ലയില്‍
ഏതെല്ലാം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
5212.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആശ്വാസ
കിരണം പദ്ധതിയുടെ അപേക്ഷകള്‍
സ്വീകരിക്കുന്ന നടപടികള്‍
'ഓണ്‍ലെെന്‍' സംവിധാനത്തിലേക്ക്
മാറ്റുന്നതിനുളള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം നിലവില്‍ എത്ര
പേര്‍ക്കാണ് സര്‍ക്കാര്‍
ധനസഹായം
നല്‍കികൊണ്ടിരിക്കുന്നത്?
5213.
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓര്‍ഫനേജ് കണ്‍ട്രോള്‍
ബോര്‍ഡിന്റെ കീഴില്‍ നിലവില്‍
ഏതൊക്കെ വിഭാഗത്തില്‍പ്പെടുന്ന
സ്ഥാപനങ്ങളാണുളളത്;
വ്യക്തമാക്കാമോ;
(
ബി )
ബോര്‍ഡിന്
കീഴില്‍ അഗതികള്‍, മാനസിക
വെല്ലുവിളി നേരിടുന്നവര്‍,
കാന്‍സര്‍ രോഗികള്‍,
എച്ച്.ഐ.വി. ബാധിതരുടെ മക്കള്‍
എന്നിവര്‍ക്കായി പ്രത്യേക
ഹോമുകളുണ്ടോ; വിശദാംശം
അറിയിക്കുമോ;
(
സി )
ബോര്‍ഡിന്
കീഴിലുളള സ്ഥാപനങ്ങളിലെ
അന്തേവാസികളുടെ ക്ഷേമം
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്; വിശദാംശം
നല്‍കാമോ?
5214.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യ സുരക്ഷാ മിഷന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
മിഷന്‍
വഴി നടപ്പാക്കുന്ന പദ്ധതികള്‍
ഏതൊക്കെയാണ്; പ്രസ്തുത
പദ്ധതികള്‍ക്ക് 2020-21
വര്‍ഷത്തില്‍ നീക്കിവച്ചിരുന്ന
തുക കൃത്യമായി നല്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ് പ്രസ്തുത തുക
നല്‍കാത്തത്; വിവരം നല്‍കാമോ;
(
സി )
സാമ്പത്തിക
പ്രതിസന്ധി മൂലം പല
പദ്ധതികളുടെയും നടത്തിപ്പ്
തടസ്സപ്പെടുന്നുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
5215.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭാരതീയ
ചികിത്സാവകുപ്പും സാമൂഹ്യ
നീതിവകുപ്പും സംയുക്തമായി
വയോജനങ്ങളുടെ ക്ഷേമത്തിനായി
ആരംഭിച്ച വയോ അമൃതം പദ്ധതിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി തുടരുന്നതിനായി ഉത്തരവ്
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
സി )
വെെപ്പിന്‍
മണ്ഡലത്തിലെ എടവനക്കാട്
പ്രവര്‍ത്തിക്കുന്ന ഡിമെന്‍ഷ്യ
കം ഓള്‍ഡേജ് ഹോമിലെ ഡിമെന്‍ഷ്യ
രോഗികള്‍ക്കും
വയോജനങ്ങള്‍ക്കും
ലഭ്യമായിക്കൊണ്ടിരുന്ന ഈ
പദ്ധതിയുടെ പ്രയോജനം ഇപ്പോള്‍
ലഭിക്കാത്തതിനാല്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ പ്രയോജനം
തുടര്‍ന്നും ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ?
5216.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ഇരിക്കൂര്‍
മണ്ഡലത്തില്‍ സാമൂഹ്യനീതി
വകുപ്പ് മുഖേന നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാമാണ്;
ഇതിനായി ചെലവഴിച്ച തുക
എത്രയാണ്; വിശദമാക്കാമോ;
(
ബി )
വിവിധ
ധനസഹായ പദ്ധതികളിലൂടെ
വിനിയോഗിച്ച തുക എത്രയാണ് ;
ഗുണഭോക്താക്കളുടെ എണ്ണം,
പദ്ധതി തിരിച്ച്
ഗ്രാമപഞ്ചായത്ത്
അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
5217.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
16.8.1999
മുതൽ 2003 വരെയുള്ള കാലയളവിൽ
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്
മുഖേന താൽക്കാലിക നിയമനം ലഭിച്ച
ഭിന്നശേഷിക്കാര്‍ക്ക് സ.ഉ (പി)
നം.40/13 സാ.നീ.വ. തീയതി
18.05.2013-ലെ ഉത്തരവ് പ്രകാരം
പുനർനിയമനം ലഭിച്ചതുമായി
ബന്ധപ്പെട്ട് നിലവിൽ
എന്തെങ്കിലും കേസ്
നിലനിൽക്കുന്നുണ്ടോ; എങ്കിൽ
ആയതിന്റെ വിശദാംശങ്ങൾ
അറിയിക്കാമോ;
(
ബി )
പ്രസ്തുത
കേസുമായി ബന്ധപ്പെട്ട്
പുനർനിയമനം ലഭിച്ച ഭിന്നശേഷി
ജീവനക്കാരെ ആരെയെങ്കിലും
ജോലിയിൽ നിന്ന്
ഒഴിവാക്കിയിട്ടുണ്ടോയെന്നും
പുനര്‍നിയമനത്തിന് അർഹരായ
മുഴുവൻ ഭിന്നശേഷി
ജീവനക്കാരുടെയും തൊഴിൽ
സംരക്ഷിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
5218.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
16.08.99
മുതല്‍ 2003 വരെ കാലയളവില്‍
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
മുഖേന താത്ക്കാലിക നിയമനം
ലഭിച്ച്, സ.ഉ.(പി) നം. 40/13
സാ.നീ.വ. തീയതി 18.05.2013
പ്രകാരം പുനര്‍നിയമനം ലഭിച്ചതും
ആര്‍.പി.ഡബ്ല്യു.ഡി ആക്ട്
2016, 14-ാം നിയമസഭയിലെ
സബ്ജക്ട് കമ്മിറ്റിയുടെ
ശിപാര്‍ശ എന്നിവ നിലനില്‍ക്കെ
പിരിച്ചു വിടപ്പെട്ടതുമായ
ഭിന്നശേഷിക്കാര്‍ക്ക് പുനര്‍
നിയമനം നല്‍കുന്നതിന് നടപടി
സ്വീകരിക്കാമോ?
5219.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
16.08.1999
മുതല്‍ 2003 വരെ
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച്
വഴി നിയമനം ലഭിച്ചതും
GO(P)No.40/13/SJD/Dtd
18.05.2013ലെ ഉത്തരവ് പ്രകാരം
പുനര്‍നിയമനം ലഭിച്ചതുമായ
ജീവനക്കാരുടെ റഗുലറൈസേഷനുമായി
ബന്ധപ്പെട്ട് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(
ബി )
മേല്‍വിഷയം
സംബന്ധിച്ച് സാമൂഹ്യനീതി
വകുപ്പ് ഡയറക്ടര്‍ ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
5220.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭിന്നശേഷി
വിഭാഗത്തില്‍പ്പെട്ടവരുടെ
ക്ഷേമത്തിനായി എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള
മുച്ചക്രവാഹന വിതരണ പദ്ധതി
ഇപ്പോള്‍ നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയത്
പുനഃസ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കാമോ;
(
സി )
മാനസിക
വെല്ലുവിളി നേരിടുന്നവര്‍ക്ക്
എന്തെല്ലാം ക്ഷേമ
പ്രവര്‍ത്തനങ്ങളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ഡി )
കോവിഡിന്റെ
പശ്ചാത്തലത്തില്‍ ഓട്ടിസം
ബാധിതര്‍ക്കുവേണ്ടി
എന്തെങ്കിലും പ്രത്യേക പാക്കേജ്
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കാമോ?
5221.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആർ.എസ്.ബി.വെെ
ആരോഗ്യ ഇൻഷുറൻസ് പദ്ധതി
ഉൾപ്പെടെയുള്ള സംസ്ഥാന/കേന്ദ്ര
സർക്കാർ ഇൻഷുറൻസ് പദ്ധതികളിൽ
നിലവിൽ അംഗങ്ങളല്ലാത്ത
ഭിന്നശേഷിക്കാരെയും അവരുടെ
കുടുംബാംഗങ്ങളെയും പ്രസ്തുത
പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
ആയതിനുള്ള നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
(
ബി )
ഭിന്നശേഷിക്കാരുടെ
ആരോഗ്യസംരക്ഷണത്തിനായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
5222.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അനുയാത്ര
പദ്ധതിയിൽ പുനരധിവാസ
പ്രവർത്തനങ്ങൾ ഏറ്റെടുത്ത്
നടപ്പാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയിലൂടെ കഴിഞ്ഞ
സര്‍ക്കാരും നിലവിലെ
സര്‍ക്കാരും നടപ്പാക്കിയ
പുനരധിവാസ പ്രവർത്തനങ്ങളുടെ
വിശദാംശങ്ങൾ നൽകുമോ?
5223.
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
1999
മുതല്‍ 2003 വരെയുള്ള
കാലയളവില്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
താല്കാലികാടിസ്ഥാനത്തില്‍ ജോലി
ചെയ്തതിനുശേഷം 2013-ല്‍ പുനര്‍
നിയമനം ലഭിച്ച് നിലവില്‍ ജോലി
ചെയ്തുവരുന്ന ഭിന്നശേഷിക്കാരെ
സ്ഥിരപ്പെടുത്തുന്നത്
സംബന്ധിച്ച വിഷയം
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ?
5224.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ സര്‍വ്വീസിലെ
ഭിന്നശേഷി
വിഭാഗത്തില്‍പ്പട്ടവരുടെ സംവരണം
ഈ സർക്കാർ കാലയളവിൽ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത് സംബന്ധിച്ച്
ബന്ധപ്പെട്ട ചട്ടങ്ങളില്‍
ഭേദഗതി വരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5225.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ സര്‍വ്വീസില്‍
ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം
വര്‍ദ്ധിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
5226.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സാമൂഹ്യക്ഷേമ ബോര്‍ഡ് പിരിച്ചു
വിട്ടത് സംസ്ഥാന സാമൂഹ്യക്ഷേമ
ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ
ബാധിച്ചിട്ടുണ്ടോ;
(
ബി )
സാമൂഹ്യക്ഷേമ
ബോര്‍ഡിന്റെ പ്രവര്‍ത്തനം
സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന
ആവശ്യം പരിഗണനയിലുണ്ടോ ;
ഇല്ലെങ്കില്‍ ആയതിനുള്ള നടപടി
സ്വീകരിക്കാമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
5227.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അനാഥാലയങ്ങൾക്കുള്ള
സർക്കാർ ഗ്രാന്റ് വിതരണത്തിൽ
നിലവിൽ കുടിശ്ശികയുണ്ടോ; എങ്കിൽ
ആയത് എപ്പോൾ കൊടുത്തുതീർക്കാൻ
സാധിക്കുമെന്ന് വ്യക്തമാക്കാമോ;
(
ബി )
കഴിഞ്ഞ
അഞ്ച് വർഷക്കാലയളവിൽ അനാഥശാലാ
ഗ്രാന്റ് ഇനത്തിൽ വിതരണം ചെയ്ത
തുക എത്ര വീതമാണെന്ന്
വിശദമാക്കാമോ ?
|
|
|
|
|
|
|
|