STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*151.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുരാവസ്തുക്കൾ സൂക്ഷിക്കുന്നതിനും ക്രയവിക്രയം നടത്തുന്നതിനും ബാധകമായ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം രജിസ്ട്രേഷൻ ലഭിക്കാത്ത വ്യാജ വസ്തുക്കൾ പുരാവസ്തു എന്ന പേരിൽ പ്രദർശനവും വിൽപനയും നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് അധികാരികൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
ചേർത്തല സ്വദേശിയായ വ്യക്തിയുടെ നേതൃത്വത്തിൽ പുരാവസ്തു തട്ടിപ്പ് നടക്കുന്നതായി മുൻ പോലീസ് മേധാവിക്ക് ബോധ്യപെട്ടിട്ടും ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാത്തതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത വ്യക്തിയുടെ വീടിനും വ്യാജ വസ്തുശേഖരത്തിനും പോലീസ് സംരക്ഷണം നൽകിയതിയതായി പറയപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഡി )
ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ദുരുപയോഗം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയതിന് എന്തെങ്കിലും തെളിവുകൾ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ സംസ്ഥാന പോലീസിലെ ഇത്തരം ബന്ധങ്ങൾ അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?
*152.
ശ്രീമതി കെ.കെ.രമ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യം തടയുന്നത് സംബന്ധിച്ച് നിയമ നി‍ർമ്മാണം നടത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത നിയമത്തിന്റെ കരട് നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിന്റെ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
സംഘടിത കുറ്റവാളികളെ വിചാരണ കൂടാതെ 180 ദിവസം വരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത് സംബന്ധിച്ച വ്യവസ്ഥ പ്രസ്തുത നിയമത്തിൽ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
പോലീസിന് നൽകുന്ന മൊഴി തെളിവായി സ്വീകരിക്കാൻ കരട് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട് എന്ന ആരോപണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*153.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം മുകേഷ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉറവിട മാലിന്യസംസ്കരണം ഫലപ്രദമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
മാലിന്യരഹിത കേരളം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം എല്ലാ പ്രദേശത്തേക്കും വ്യാപിപ്പിക്കാനായിട്ടുണ്ടോ; അതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്;
( സി )
സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഖരമാലിന്യ സംസ്കരണത്തിന് ലോകബാങ്ക് സഹായം ലഭ്യമായിട്ടുണ്ടോ; പ്രസ്തുത പദ്ധതി പരിസ്ഥിതി സൗഹൃദപരമായി നടപ്പിലാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ?
*154.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തുടർച്ചയായി റേഷൻ സാധനങ്ങൾ വാങ്ങാതിരുന്ന ഗുണഭോക്താക്കളെ മുൻഗണന വിഭാഗത്തിൽനിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നുവോ; വിശദമാക്കാമോ;
( ബി )
മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള കുടുംബാംഗങ്ങളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് മാനദണ്ഡങ്ങളിൽ ഇളവ് നല്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
റേഷൻ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
മുൻഗണന വിഭാഗത്തിലുള്ള അനർഹരെ ഒഴിവാക്കുമ്പോൾ സംസ്ഥാനം സബ്സിഡി നൽകിവരുന്ന നീല കാർഡുകാരെ ആനുപാതികമായി ഉൾപ്പെടുത്തുവാൻ കഴിയുമോ; വിശദമാക്കാമോ?
*155.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരാവസ്തുക്കൾ എന്ന പേരിൽ വ്യാജ സാധനങ്ങൾ പ്രദർശിപ്പിച്ച് തട്ടിപ്പ് നടത്തിയ വ്യക്തിയുമായി സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് ബന്ധമുള്ളതായും തട്ടിപ്പ് നടത്തുന്നതിന് സഹായം നൽകിയതായുമുള്ള റിപ്പോർട്ടുകൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എങ്കിൽ ഇതിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുമോ;
( സി )
പുരാവസ്തു തട്ടിപ്പ് കേസില്‍ പോലീസ് പിടിയിലായ വ്യക്തിയുടെ ഇടപാട് ഗുരുതരമാണെന്നും നിരീക്ഷിക്കണമെന്നും മുൻ പോലീസ് മേധാവി ജില്ലാ പോലീസ് അധികാരികൾക്ക് നിർദ്ദേശം നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ;
( ഡി )
എങ്കിൽ പ്രസ്തുത കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ വ്യക്തി കേരള പോലീസിന്റെ സൈബർ സെക്യൂരിറ്റി കോൺഫറൻസ് ആയ കൊക്കൂണിൽ പങ്കെടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് ഇടയായ സാഹചര്യവും ആരുടെ ക്ഷണപ്രകാരമാണ് പങ്കെടുത്തതെന്നും വ്യക്തമാക്കാമോ?
*156.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സച്ചാര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ മുസ്ലീം സമുദായത്തിന് പൂര്‍ണ്ണമായും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലീം സമുദായ സംഘടന നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചിരുന്നോ;
( ബി )
എങ്കില്‍ പ്രസ്തുത നിവേദനത്തിലെ ആവശ്യങ്ങള്‍ നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ എന്തെങ്കിലും നടപടികള്‍ നാളിതുവരെ സ്വീകരിച്ചിരുന്നോ; വ്യക്തമാക്കുമോ;
( സി )
കമ്മീഷന്‍ ശിപാര്‍ശയിലെ എന്തെല്ലാം കാര്യങ്ങളാണ് സമയബന്ധിതമായി നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്നും അതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ സംബന്ധിച്ചും വിശദവിവരം ലഭ്യമാക്കുമോ?
*157.
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വളര്‍ത്തു മൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ ഇതിനകം സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
ലൈസന്‍സ് ഫീ നിശ്ചയിക്കുന്നതിനുള്ള അധികാരം ആര്‍ക്കാണ് നല്‍കിയിരിക്കുന്നത്; ഇക്കാര്യത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*158.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ പി സി വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിനായി സീറോ സർവൈലൻസ് പഠനം നടത്തിയിട്ടുണ്ടോ;
( ബി )
ഏതൊക്കെ ജില്ലകളിലാണ് ഇപ്രകാരം സീറോ സർവൈലൻസ് പഠനം നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പഠനത്തിനായി ആകെ എത്ര സാമ്പിളുകള്‍ ശേഖരിച്ചെന്നും സര്‍വേ പ്രകാരം ലഭിച്ച പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത സർവേയുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*159.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഇതുവരെയുളള പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായ സുഭിക്ഷ ഹോട്ടലുകള്‍ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ആരംഭിച്ചിട്ടുണ്ടോ; ഇത് കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം അറിയിക്കുമോ?
*160.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ അവയവങ്ങളും ഡോക്ടമാരെയും മറ്റ് ജീവനക്കാരെയും വേഗത്തില്‍ ആശുപത്രികളില്‍ എത്തിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സാഹചര്യങ്ങളില്‍ റോഡ് മാര്‍ഗ്ഗം യാത്രയ്ക്ക് എടുക്കുന്ന സമയ ദൈര്‍ഘ്യം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ എയര്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികളാണ് ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*161.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അധികാര വികേന്ദ്രീകരണത്തെയും പ്രാദേശിക സര്‍ക്കാരുകളെയും ശക്തിപ്പെടുത്തി പതിനാലാം പ‍ഞ്ചവത്സര പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
നവകേരള സൃഷ്ടിക്കായുള്ള നയവും സമീപനവും ജനകീയാസൂത്രണ പ്രക്രിയയില്‍ അധിഷ്ഠിതമായി നിര്‍വ്വഹിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
അധികാരം, ഉദ്യോഗസ്ഥശേഷി, ദൈനംദിന ഭരണ മികവ്, സാമ്പത്തിക ഭദ്രത തുടങ്ങിയ ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും ശക്തമായ പ്രാദേശിക ഭരണ സംവിധാനം കേരളത്തിലാണെന്നത് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രകൃതി ക്ഷോഭങ്ങളെയും കോവിഡ് മഹാമാരിയെയും പ്രതിരോധിക്കുന്നതില്‍ സംസ്ഥാനത്തിന്റെ പ്രാദേശിക സര്‍ക്കാരുകള്‍ എത്രത്തോളം സഹായകരമായി എന്ന് വെളിപ്പെടുത്താമോ;
( ഇ )
പ്രാദേശിക സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്തരവാദിത്തങ്ങളും ഇടപെടലുകളും മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
*162.
ശ്രീ. എ. രാജ
ശ്രീ ഐ ബി സതീഷ്
ശ്രീ. എ. പ്രഭാകരൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കഞ്ചാവ് കടത്ത് വര്‍ദ്ധിക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തി പരിശോധന കര്‍ശനമാക്കുന്നതിന് നടപടി എടുത്തിട്ടുണ്ടോ;
( ബി )
മയക്കുമരുന്ന് ഉപയോഗത്തോടുള്ള പ്രതിരോധം ഫലപ്രദമാകുന്നതിന് ജനപങ്കാളിത്തത്തിന്റെ അനിവാര്യത കണക്കിലെടുത്ത് അതിന് വേണ്ട മാര്‍ഗ്ഗം ആലോചിക്കുമോ;
( സി )
ലഹരി വിരുദ്ധ ആശയ പ്രചരണത്തിന്റെ വര്‍ദ്ധിത തോതിലുള്ള ആവശ്യകത കണക്കിലെടുത്ത് വിമുക്തി മിഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ?
*163.
ശ്രീ. പി. ടി. എ. റഹീം
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി ദെലീമ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സുസ്ഥിര വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കോവിഡ് വെല്ലുവിളികള്‍ക്കിടയിലും ക്ഷയരോഗികളെ കണ്ടെത്താനായി സര്‍ക്കാര്‍ ആരംഭിച്ച അക്ഷയകേരളം പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലും കോവിഡാനന്തര ക്ലിനിക്കുകളിലുമെത്തുന്ന ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ക്ക് പ്രത്യേകമായ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?
*164.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്‌ കാലത്ത് ജോലി നഷ്ടപ്പെട്ടും അവധിയിലും നാട്ടിലെത്തിയ ശേഷം കോവിഡ്‌ ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ സഹായിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
വിദേശ രാജ്യങ്ങളില്‍ വച്ച് കോവിഡ്‌ ബാധിച്ച് മരണപ്പെടുകയും ബന്ധുക്കള്‍ക്ക് മൃതദേഹം കാണാന്‍ അവസരം ഇല്ലാതാവുകയും ചെയ്ത പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക ധനസഹായം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
*165.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ സ്ത്രീ സുരക്ഷാ നയത്തിനെതിരായി കേരളാ പോലീസ് ബോധപൂര്‍വ്വമായി ഇടപെടുന്നുവെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
സ്ത്രീകൾക്ക് നീതി നടപ്പിലാക്കേണ്ട പോലീസിന്റെ അനാസ്ഥ കാരണം ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഗാർഹിക പീഡനത്തിനെ തുടർന്ന് പയ്യന്നൂരിലെ സുനീഷ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
സുനീഷയുടെ ഭർത്താവും കുടുംബവും സുനീഷയെ കടുത്ത ഗാർഹിക പീഡനത്തിന് ഇടയാക്കുന്നുവെന്ന് സുനീഷയുടെ അമ്മ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നോ;
( ഇ )
പ്രസ്തുത പരാതിയെ തുടർന്ന് പോലീസ് സ്വീകരിച്ച നടപടികൾ എന്തൊക്കെയായിരുന്ന് എന്ന് വിശദമാക്കാമോ?
*166.
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ദ്ധനരായവര്‍ക്ക് കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം, കരള്‍ മാറ്റിവയ്ക്കല്‍ തുടങ്ങിയ ചെലവേറിയ ശസ്ത്രക്രിയകള്‍ക്ക് ധനസഹായം നല്‍കുന്നതിന് ആരോഗ്യവകുപ്പിന് നിലവില്‍ എന്തൊക്കെ ചികിത്സാ ധനസഹായ പദ്ധതികളാണുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമുള്ള രോഗികള്‍ക്ക് മുന്‍ഗണന നല്‍കുവാന്‍ പ്രസ്തുത പദ്ധതികളില്‍ എന്തെങ്കിലും വ്യവസ്ഥകളുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ;
( സി )
മേല്‍പ്പറഞ്ഞ ശസ്ത്രക്രിയകള്‍ക്ക് ആവശ്യമായിവരുന്ന മുഴുവന്‍ തുകയും പ്രസ്തുത പദ്ധതികളിലൂടെ നല്‍കുവാന്‍ കഴിയുന്നുണ്ടോ; തുക അനുവദിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
*167.
ശ്രീമതി ദെലീമ
ഡോ.കെ.ടി.ജലീൽ
ശ്രീ എം നൗഷാദ്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് സുരക്ഷിതമായി നാട്ടിലെത്താന്‍ വഴിയൊരുക്കിയതുപോലെ വിദേശത്തുള്ള തൊഴിലിടങ്ങളിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇക്കാര്യത്തില്‍ നോര്‍ക്ക കോവിഡ് റെസ്‍പോണ്‍സ് സെല്ലിനൊപ്പം ലോക കേരളസഭയ്ക്കും ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞിരുന്നോയെന്ന് അറിയിക്കാമോ?
*168.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം എന്ന ഇ-ഗവേണിംഗ് സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് സേവനം ലഭ്യമാകുന്ന കാര്യത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; എന്തൊക്കെ സേവനങ്ങളാണ് ഇത് വഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
നിലവില്‍ പ്രസ്തുത പദ്ധതി ഏതുഘട്ടത്തിലാണ്; എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*169.
ശ്രീ. എം.വിജിന്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ, സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുള്ള മേഖലകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ശുചിമുറികളോടനുബന്ധിച്ച് കോഫി ഷോപ്പുകളോട് കൂടിയ വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതിയുണ്ടോ; മറ്റെന്തെല്ലാം സംവിധാനങ്ങളാണ് ഇതോടനുബന്ധിച്ച് നല്‍കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
ആഭ്യന്തര വിദേശ ടൂറിസ്റ്റുകള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് പ്രയോജനം ചെയ്യുന്ന പ്രസ്തുത പദ്ധതി പൂര്‍ണമായി പ്രാവര്‍ത്തികമാകുന്നതിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ?
*170.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എ കെ എം അഷ്റഫ്
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ കാര്യത്തിൽ പോലീസിൽ നിന്നും ബോധപൂർവ്വമായ വീഴ്ചകൾ ഉണ്ടാകുന്നുവെന്ന ആക്ഷേപം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവമായി കാണുന്നുണ്ടോ;
( ബി )
അടുത്ത കാലത്ത് പോലീസിലെ പിങ്ക് വിഭാഗം ഉൾപ്പെടെയുള്ളവരുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലുയർന്ന പരാതി പരിശോധിച്ചിട്ടുണ്ടോ;
( സി )
സ്ത്രീകളുടെ പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് പോലീസ് സേനയ്ക്കാകെ പരിശീലനം ആവശ്യമാണെന്ന് കരുതുന്നുണ്ടോ;
( ഡി )
പോലീസിലെ വനിതാ വിഭാഗത്തിലുൾപ്പെടെയുള്ളവരിൽ നിന്നുണ്ടാകുന്നതായി പറയപ്പെടുന്ന നിയമലംഘനത്തിനെതിരെ പഴുതടച്ച നിയമനടപടിക്ക് തയ്യാറാകുമോ; വ്യക്തമാക്കുമോ?
*171.
ശ്രീ. കെ.വി.സുമേഷ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അഭ്യസ്തവിദ്യരായ യുവാക്കളുടെ സംരംഭകശേഷി യാഥാർത്ഥ്യമാക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തുന്ന ഇടപെടലുകൾ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മിഷന് കീഴിൽ കളമശ്ശേരിയിൽ സ്ഥാപിതമായ രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ ഉല്പന്ന വ്യവസായ കേന്ദ്രം വഴി എന്തെല്ലാം നേട്ടങ്ങൾ പ്രതീക്ഷിക്കുന്നു; വിശദാംശം ലഭ്യമാക്കുമോ;
( സി )
നൂതന സംരംഭങ്ങളുടെ സുസ്ഥിര വളർച്ചയ്ക്കും സംരംഭകരുടെ ആശയങ്ങൾ സാക്ഷാല്‍ക്കരിച്ച് വിപണിവല്‍ക്കരിക്കുന്നതിനുമുള്ള ഏകോപനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള സംവിധാനത്തെക്കുറിച്ച് അറിയിക്കാമോ?
*172.
ശ്രീ എം നൗഷാദ്
ശ്രീ വി കെ പ്രശാന്ത്
ഡോ സുജിത് വിജയൻപിള്ള
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹോം നേഴ്സിംഗ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതിന് ലെെസന്‍സ് അനുവദിച്ച് നല്‍കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് ആകെ എത്ര ഹോം നേഴ്സിംഗ് ഏജന്‍സികള്‍ നിലവിലുണ്ടെന്നും ഇതില്‍ ലെെസന്‍സുളള എത്ര ഏജന്‍സികള്‍ ഉണ്ടെന്നുമുള്ള കണക്ക് ലഭ്യമാണോ; എങ്കില്‍ വിശദമാക്കാമോ;
( സി )
ഈ രംഗത്തെ ഏജന്‍സികള്‍ പരിശീലനം ലഭിച്ചവരെയാണോ ഹോം നേഴ്സുകളായി നിയമിക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഹോം നേഴ്സുന്മാര്‍ക്ക് പരിശീലനം നല്‍കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനങ്ങളുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യം പരിശോധിക്കുമോ; ഹോം നേഴ്സുകള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടാേ; ഉണ്ടെങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ?
*173.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യയിലെ ആദ്യ ടെക്നോപാര്‍ക്ക് സ്ഥാപിക്കപ്പെട്ട കേരളത്തിൽ അതിനനുസൃതമായ വികസനം പ്രസ്തുത രംഗത്ത് ഉണ്ടാകേണ്ടതുണ്ട് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഐ.ടി. വികസന രംഗത്ത് നിലനിന്നിരുന്ന മുരടിപ്പ് മാറ്റിയെടുക്കുന്നതിന് കഴിഞ്ഞ അഞ്ച് വര്‍ഷം സ്വീകരിച്ച നടപടികള്‍ സഹായകരമായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വൻകിട ഐ.ടി. നിക്ഷേപം സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനായി അതിവിദഗ്ദ്ധരായ ഒരു തൊഴിൽസേനയെ സൃഷ്ടിക്കുന്നതിനുള്ള നയസമീപനവും കർമ്മപദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഐ.ടി. വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും പശ്ചാത്തലസൗകര്യം വിപുലീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
സംസ്ഥാനത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് ഹബ് ആയി തിരുവനന്തപുരത്തെ ഉയർത്തുന്നതിനുളള നടപടി പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*174.
ശ്രീ. പി.പി. സുമോദ്
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന നടപ്പാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതികളിലൂടെ സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ എന്തെല്ലാമാണ്; ഈ സേവനങ്ങള്‍ ലഭ്യമാകുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണ്;
( സി )
ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് കേന്ദ്ര സഹായം ലഭ്യമാണോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;
( ഡി )
പ്രസ്തുത പദ്ധതികളിലൂടെ സൗജന്യ ചികില്‍സയും ചികില്‍സ സഹായവും ഈ വർഷം എത്ര പേര്‍ക്ക് ലഭ്യമാക്കിയെന്നും എത്ര തുക ഇതിനായി ചെലവഴിച്ചുവെന്നുമുള്ള കണക്ക് ലഭ്യമാണെങ്കില്‍ നല്‍കുമോ?
*175.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പദ്ധതികളിലെ ഗുണഭോക്താക്കളെ കണ്ടെത്താനും തെരഞ്ഞെടുക്കാനും കേന്ദ്രീകൃതമായ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഓരോ വകുപ്പിലേയും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനായി വകുപ്പുകള്‍ വെവ്വേറെ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം കേന്ദ്രീകൃത സംവിധാനം തിരിച്ചറിയുന്നതിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ഒരു പദ്ധതിയിലും ഉള്‍പ്പെടാത്തവരെ കണ്ടെത്തുന്നതിനും അര്‍ഹതയില്ലാത്തവര്‍ ആനുകൂല്യങ്ങള്‍ നേടുന്നത് തടയുന്നതിനും വേണ്ടി വിവര ശേഖരണം നടത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
*176.
ശ്രീ. അൻവർ സാദത്ത്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി കെ.കെ.രമ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ചെറിയ തോതിലെങ്കിലും കുറഞ്ഞു വരുമ്പോഴും മരണ നിരക്ക് കുറയാതെ നിൽക്കുന്നത് ആശങ്കയോടെ കാണുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
കോവിഡ് മരണനിരക്ക് കുറയാത്തതിന്റെ കാരണം പഠന വിധേയമാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പോസ്റ്റ് കോവിഡ് മരണങ്ങൾ കൂടിവരുന്നത് സംബന്ധിച്ച പഠനങ്ങൾ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിന്റെ വിശദാംശങ്ങൾ നൽകാമോ;
( ഡി )
പോസ്റ്റ് കോവിഡ് രോഗികളുടെ മരണങ്ങൾ കുറയ്ക്കാനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*177.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സിൽവർലൈൻ പദ്ധതി സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങൾ വസ്തുതാവിരുദ്ധമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പരിസ്ഥിതിസൗഹൃദ യാത്രാ സംവിധാനം എന്ന നിലയിൽ സിൽവർലൈൻ പദ്ധതിയുടെ പ്രാധാന്യം വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക കാര്യക്ഷമത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സിൽവർലൈൻ പദ്ധതി സംബന്ധിച്ച് നിതി ആയോഗ് ആവശ്യപ്പെട്ട വിവരങ്ങൾ സംസ്ഥാനം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിക്കായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ നിതി ആയോഗ് സംസ്ഥാനത്തിന് അനുമതി നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
*178.
ശ്രീ. എം. എം. മണി
ശ്രീ എം മുകേഷ്
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അശരണര്‍ക്കും ആലംബഹീനര്‍ക്കുമായി സര്‍ക്കാര്‍ ആരംഭിക്കുന്ന വാതില്‍പ്പടി സേവന പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്; പ്രസ്തുത മേഖലയില്‍ ഈ സേവനം എത്ര പേര്‍ക്കാണ് ലഭിക്കുന്നതെന്നറിയുമോ;
( സി )
പ്രസ്തുത പദ്ധതിയുമായി സഹകരിക്കുവാന്‍ തത്പരരായ എത്ര സന്നദ്ധ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ; ഇവരുടെ തെരെഞ്ഞെടുപ്പിന് സ്വീകരിക്കുന്ന മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
തെരഞ്ഞടുക്കപ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളെ സംബന്ധിച്ച് പരിശീലനം നല്‍കുമോ; ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും പക്ഷപാത രഹിതവുമാണെന്ന് ഉറപ്പുവരുത്തുവാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോയെന്ന് അറിയിക്കാമോ?
*179.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. പി. ടി. തോമസ്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതുഫണ്ട് ട്രഷറിയിലേക്ക് മാറ്റുന്നത് അധികാര വികേന്ദ്രീകരണത്തെ ഇല്ലാതാക്കാനുള്ള നടപടികളുടെ ഭാഗമാണെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ധനവകുപ്പിന്റെ ഈ നിലപാട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ബാധിക്കും എന്ന് വകുപ്പ് കരുതുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പ്രാദേശിക സർക്കാരുകൾ സമാഹരിക്കുന്ന പണം അവർക്ക് സ്വതന്ത്ര വിനിയോഗത്തിന് ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
*180.
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി യു പ്രതിഭ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ഏറ്റവും മികച്ചനിലയില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതിലൂടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് ഈ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത നേട്ടം കൈവരിക്കുന്നതിനായി വൈവിധ്യമാര്‍ന്ന എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്ന് അറിയിക്കാമോ;
( സി )
പ്രളയാനന്തരം തൊഴിലുറപ്പ് പദ്ധതി മുഖേന കാര്‍ഷിക മേഖലയെ പുനര്‍നിര്‍മ്മിക്കുന്നതിനും കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും എന്തെല്ലാം പുതിയ തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്ന് വിശദമാക്കുമോ;
( ഡി )
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളിലും സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനും പ്രസ്തുത പദ്ധതി വ്യാപിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.