|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1934.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ അഞ്ച് വർഷക്കാലം
ജലവൈദ്യുത പദ്ധതികളില്‍
നിന്നായി എത്ര മെഗാവാട്ട്
വൈദ്യുതി അധികമായി
ഉല്പാദിപ്പിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്തിന്റെ
പ്രതിദിന വൈദ്യുതി ഉപഭോഗം
എത്രയാണെന്നും ഇതില്‍ ജലവൈദ്യുത
പദ്ധതിയില്‍ നിന്നും
ലഭിക്കുന്നത് എത്ര
ശതമാനമാണെന്നും വ്യക്തമാക്കാമോ?
1935.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തില്‍ കെ.എസ്.ഇ.ബി
പുതിയ വൈദ്യുതി സബ് സ്റ്റേഷന്‍
സ്ഥാപിക്കുന്നതിന് പദ്ധതി
ഉണ്ടോ; ഉണ്ടെങ്കിൽ പദ്ധതിയുടെ
വിവരങ്ങളും നിലവിൽ ഇത് ഏതു
ഘട്ടത്തിലാണെന്നും അറിയിക്കുമോ;
(
ബി )
ഏതൊക്കെ
പ്രദേശങ്ങളിലാണ് ഇത്
സ്ഥാപിക്കുന്നത്; ഇതിനായി ഭൂമി
കണ്ടെത്തിയിട്ടുണ്ടോ; എത്ര
ഭൂമിയാണ് ആവശ്യമായി വരുന്നത്;
ഏത് രീതിയിലാണ് ഭൂമി
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(
സി )
പുതിയ
സബ് സ്റ്റേഷന്‍ നിലവില്‍
വരുമ്പോള്‍ പൊതുജനങ്ങള്‍ക്കും
കെ.എസ്.ഇ.ബി. യ്ക്കും
എന്തൊക്കെ ഗുണങ്ങളാണ്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കുമോ?
1936.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി യുടെ സെക്ഷൻ
ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള
ഓഫീസുകളില്‍ എത്ര ഓഫീസുകള്‍
ഇപ്പോഴും വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും,
വാടക ഇനത്തില്‍ ഓരോ വര്‍ഷവും
ഇതിനായി എത്ര കോടി രൂപ
ചെലവഴിക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ?
1937.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴീക്കോട്
മണ്ഡലത്തിലെ വളപട്ടണം 110
കെ.വി. സബ് സ്റ്റേഷന്‍ 220
കെ.വി. സബ് സ്റ്റേഷനായി
ഉയര്‍ത്തുന്നതിനു നടപടി
കെെക്കൊള്ളുമോ ;ഇല്ലെങ്കില്‍
വിശദാംശം അറിയിക്കുമോ?
1938.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍
വൈദ്യുതി വകുപ്പ് മുഖാന്തരം
ചങ്ങനാശ്ശേരി മണ്ഡലത്തില്‍
നടപ്പിലാക്കിയ വിവിധ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതിയെന്തെന്നും അവയ്ക്ക്
അനുവദിച്ച തുക എത്രയെന്നും
വ്യക്തമാക്കുമോ; ഉത്തരവുകളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
സി )
ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ
വൈദ്യുതികരണം
നടപ്പിലാക്കുന്നതിനായി
കെ.എസ്.ഇ.ബി. ചെലവഴിച്ച തുക
എത്രയെന്നും തദ്ദേശസ്വയം ഭരണ
സ്ഥാപനങ്ങള്‍ ചെലവഴിച്ച തുക
എത്രയെന്നും വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
1939.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
ലൈനില്‍ അറ്റകുറ്റപ്പണി
ചെയ്യുമ്പോള്‍ ലൈന്‍
ഓഫാക്കിയാലും ജനറേറ്റര്‍,
ഇന്‍വര്‍ട്ടര്‍ എന്നിവ ശരിയായ
രീതിയില്‍
ഉപയോഗിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താറുണ്ടോ;
(
ബി )
അപകട
മരണങ്ങള്‍ സംഭവിക്കുന്നത്
കണക്കിലെടുത്ത് വൈദ്യുതി
വകുപ്പ് ഇക്കാര്യത്തിൽ
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
1940.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യുടെ മക്കരപ്പറമ്പ്,ആനക്കയം
എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളിൽ
എത്ര വൈദ്യുത ഉപഭോക്താക്കൾ
നിലവിലുണ്ടെന്നും
ഉപഭോക്താക്കളുടെ ബാഹുല്യം
സെക്ഷന്റെ കാര്യക്ഷമമായ
പ്രവർത്തനത്തെ പ്രതികൂലമായി
ബാധിക്കുന്നതാണെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും
അറിയിക്കാമോ ;
(
ബി )
നിലവിൽ
ഈ സെക്ഷനുകളുടെ കീഴിലുള്ള
കൂട്ടിലങ്ങാടി പഞ്ചായത്തിലെ
വൈദ്യുത പ്രശ്നങ്ങൾ
പരിഹരിക്കുന്നതിനും വൈദ്യുത
പദ്ധതികൾ നടപ്പിലാക്കുന്നതിനും
ഈ ഉപഭോക്തൃ ബാഹുല്യം തടസ്സം
സൃഷ്ടിക്കുന്നുണ്ടെന്നത്
ജനപ്രതിനിധികൾ ഉൾപ്പെടെ
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളത്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
കൂട്ടിലങ്ങാടി
ആസ്ഥാനമാക്കി ഒരു ഇലക്ട്രിക്കൽ
സെക്ഷൻ ആരംഭിക്കണമെന്നത് ഈ
പ്രദേശത്തെ ജനങ്ങളുടെ
ദീർഘകാലത്തെ ആവശ്യമാണെന്നത്
പരിഗണിച്ച് ആയതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
1941.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലക്കോട്
പഞ്ചായത്തിലെ 110 കെ.വി
സബ്‍സ്റ്റേഷന്‍
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(
ബി )
പ്രസ്തുത
സബ്‌സ്റ്റേഷൻ നിർമ്മാണ
പദ്ധതിക്കായി സ്‌ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
സബ്‌സ്റ്റേഷൻ
നിർമ്മാണം അടിയന്തരമായി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
1942.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മീറ്റര്‍
റീഡിംഗ് ദ്വെെമാസം
നടത്തുന്നതിനാല്‍ സ്ലാബുകളില്‍
വരുന്ന മാറ്റം കൊണ്ട്
വെെദ്യുതി ചാര്‍ജ്
വര്‍ദ്ധിക്കുന്നു എന്ന ആക്ഷേപം
ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
റീഡിംഗ് മാസംതോറുമാക്കി ഈ
അപാകത പരിഹരിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
1943.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗ്രാമ
പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ
നിര്‍മ്മിച്ച വീടുകള്‍ക്ക്
കെ.എസ്.ഇ.ബി. വൈദ്യുതി കണക്ഷന്‍
നല്‍കാറുണ്ടോ ;
(
ബി )
ഉണ്ടെങ്കില്‍
അതിന്റെ നടപടി ക്രമങ്ങള്‍
വിശദമാക്കാമോ ;
(
സി )
ഓണ്‍-ലൈന്‍
പഠന സൗകര്യത്തിനായി
കെ.എസ്.ഇ.ബി. എന്തൊക്കെ കര്‍മ്മ
പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട് ;
(
ഡി )
കെട്ടിട
നമ്പര്‍ ലഭിക്കാത്തതിനാല്‍
വൈദ്യുതി കണക്ഷന്‍ ഇല്ലാതെ
ഓണ്‍ലൈന്‍ പഠനം സാധ്യമാകാത്ത
എത്ര വീടുകള്‍ക്ക് നാദാപുരം
മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ്
കണക്ഷന്‍ നല്‍കിയിട്ടുണ്ട്
എന്ന് പഞ്ചായത്ത്
അടിസ്ഥാനത്തില്‍ വിവരങ്ങള്‍
ലഭ്യമാക്കാമോ ?
1944.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവില്‍
വൈദ്യുതി ബോര്‍ഡ് എത്ര കോടി
രൂപയുടെ നഷ്ടത്തിലാണ്
പ്രവർത്തിക്കുന്നതെന്നറിയിക്കാമോ;
(
ബി )
2018,
2019 വര്‍ഷങ്ങളില്‍
സംസ്ഥാനത്തുണ്ടായ മഹാപ്രളയം,
ഉരുള്‍പൊട്ടൽ, മഹാമാരിയായ
കോവിഡിന്റെ ഭാഗമായുണ്ടായ
ഇളവുകള്‍ എന്നിവ മൂലം വൈദ്യുതി
ബോര്‍ഡിന് എത്ര രൂപയുടെ
നഷ്ടമാണ് നാളിതുവരെ
ഉണ്ടായിട്ടുള്ളത്; വിശദാംശം
വ്യക്തമാക്കുമോ;
(
സി )
നിലവില്‍
വൈദ്യുതി ബോര്‍ഡിന് എത്ര കോടി
രൂപ കുടിശ്ശിക ഇനത്തില്‍
പിരിഞ്ഞു കിട്ടാനുണ്ട്;
(
ഡി )
ഇതില്‍
ഏറ്റവും കൂടുതല്‍ കുടിശ്ശിക
വരുത്തിയ കേന്ദ്ര സര്‍ക്കാര്‍
സ്ഥാപനം, കേന്ദ്ര പൊതുമേഖലാ
സ്ഥാപനം, സ്വകാര്യ സ്ഥാപനം
എന്നിവ ഏതെല്ലാമാണെന്നും എത്ര
തുകയുടെ കുടിശ്ശികയാണ്
ഇത്തരത്തില്‍ ഓരോ സ്ഥാപനവും
വരുത്തയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
1945.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ മൈലാട്ടി പവര്‍
പ്ലാന്റ് പൂട്ടിയിട്ട് എത്ര
വര്‍ഷമായി;
(
ബി )
കമ്പനിയുമായുള്ള
കെ.എസ്.ഇ.ബി യുടെ കരാര്‍
കാലാവധി അവസാനിച്ചുവോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
പ്രസ്തുത
പവര്‍ പ്ലാന്റ് എത്ര ഏക്കര്‍
സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്;
(
ഡി )
പവര്‍
പ്ലാന്റ് പൂട്ടിയ സ്ഥിതിയ്ക്ക്
എന്‍.എച്ച് 66 നോട്
ചേര്‍ന്നുള്ള ഈ സ്ഥലം
പ്രയോജനപ്പെടുത്താന്‍
കെ.എസ്.ഇ.ബി എന്തെങ്കിലും
പ്രോജക്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
1946.
ഡോ.
എം.കെ . മുനീർ
ശ്രീ.
കുറുക്കോളി മൊയ്തീൻ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
വിതരണത്തിലെ പ്രസരണ നഷ്ടം
ഒഴിവാക്കുന്നതിനും പ്രസരണ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തെല്ലാമാണ്;
(
ബി )
വൈദ്യുത
മേഖലയുടെ സ്വകാര്യവല്‍ക്കരണം
സംബന്ധിച്ച് കേന്ദ്ര
നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ; ഇതിന്മേല്‍
എന്തു നടപടി സ്വീകരിച്ചെന്ന്
വ്യക്തമാക്കാമോ?
1947.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദ്വൈമാസ
മീറ്റർ റീഡിങ് സ്ലാബുകളിൽ
വരുത്തുന്ന മാറ്റം വൈദ്യുതി
ചാർജിൽ വർദ്ധനവ് ഉണ്ടാക്കുന്നത്
സാധാരണക്കാരുടെ സാമ്പത്തിക ഭാരം
വർദ്ധിപ്പിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ആയത് ലഘൂകരിക്കുന്നതിനായി
മാസത്തിലൊരിക്കൽ മീറ്റർ റീഡിങ്
എടുക്കുന്ന കാര്യം
പരിഗണിക്കുമോയെന്നും അത്
എപ്രകാരം നടപ്പിലാക്കുമെന്നും
വ്യക്തമാക്കാമോ?
1948.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പഴശ്ശി
അണക്കെട്ടിന്റെ ഭാഗമായ പഴശ്ശി
സാഗര്‍ ജലവൈദ്യുത പദ്ധതി
പ്രോജക്ട് ആരംഭിച്ചത് ഏത്
വര്‍ഷത്തിലാണ്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ജലവൈദ്യുത പദ്ധതിയുടെ ഇന്നത്തെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ?
1949.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ പ്രധാന
ക്ഷേത്രങ്ങളായ നൂറനാട് പടനിലം
ക്ഷേത്രം, ചുനക്കര ക്ഷേത്രം
എന്നിവയുടെ പരിസര
പ്രദേശങ്ങളില്‍ എ. ബി. സി.
ലെെനുകളും അണ്ടര്‍ ഗ്രൗണ്ട്
ലെെനുകളും സ്ഥാപിക്കുന്നതിന്
കെ. എസ്. ഇ. ബി.
എസ്റ്റിമേറ്റുകള്‍
തയ്യാറാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്കാവശ്യമായ തുക
അനുവദിക്കുമോ; വിശദമാക്കുമോ?
1950.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ മൂന്ന് ജലവൈദ്യുത
പ്രോജക്ടുകളിൽ
വിലങ്ങാട്,ചാത്തങ്ങോട്ട്നട
എന്നീ പ്രോജക്ടുകളിൽ
പ്രാദേശികമായി വൈദ്യുതി വിതരണം
ലഭ്യമാണെങ്കിലും, പഴയ പദ്ധതിയായ
പൂഴിത്തോട് പദ്ധതിയില്‍ നിന്നും
വൈദ്യുതി പ്രാദേശികമായി
നേരിട്ട് ലഭിക്കുക എന്ന
പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ
ആവശ്യം സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
(
ബി )
വൈദ്യുതി
നേരിട്ട് വിതരണം ചെയ്യുന്നതില്‍
നിലവില്‍ എന്താണ് തടസ്സമെന്ന്
വ്യക്തമാക്കാമോ?
1951.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിൽ വൈദ്യുതി വകുപ്പ്
നടപ്പാക്കി വരുന്ന
പ്രധാനപ്പെട്ട പ്രവൃത്തികളുടെ
വിശദാംശം അറിയിക്കുമോ;
(
ബി )
ദ്യുതി
2021 പദ്ധതി പ്രകാരം മണ്ഡലത്തിൽ
നടപ്പിലാക്കുന്ന
പ്രവർത്തനങ്ങളുടെ വിശദാംശം
വ്യക്തമാക്കുമോ?
1952.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്,
തദ്ദേശ സ്വയം ഭരണ വകുപ്പുമായി
ചേര്‍ന്ന് നടപ്പിലാക്കുന്ന
നിലാവ് പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി എത്ര തദ്ദേശ
സ്ഥാപനങ്ങള്‍ കെ. എസ്. ഇ. ബി.
യുമായി എഗ്രിമെന്റ്
വച്ചിട്ടുണ്ട് എന്ന വിവരം
ലഭ്യമാക്കാമോ?
1953.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍
പിറവം മണ്ഡലത്തില്‍ വൈദ്യുതി
വകുപ്പ് നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാമെന്ന്
വിശദീകരിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വിശദമാക്കാമോ;
(
സി )
അനുമതി
ലഭിച്ചിട്ടും നടപ്പിലാക്കാന്‍
കഴിയാത്ത പദ്ധതികളുടെ
തടസ്സമെന്താണെന്ന് അറിയിക്കാമോ;
(
ഡി )
പുതിയ
ഏതെല്ലാം പദ്ധതികളാണ് വൈദ്യുതി
വകുപ്പ് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
1954.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥനത്തുള്ള
വിവിധ വൈദ്യുത നിലയങ്ങളില്‍
നിന്നും ലഭ്യമായ വൈദ്യുതിയില്‍
ഏറ്റവും ലാഭകരമായത് ഏതാണ്;
(
ബി )
ചെറുകിട
ജലവൈദ്യുത പദ്ധതികളുടെ ശരാശരി
മൂലധന ചെലവ് എത്ര രൂപയാണെന്നും
ചെറുകിട ജലവൈദ്യുത പദ്ധതികളില്‍
നിന്നും എത്ര മെഗാവാട്ട്
വരെയുള്ള വൈദ്യുതോല്‍പ്പാദനമാണ്
നടത്തുന്നതെന്നും അറിയിക്കാമോ;
(
സി )
നിര്‍ദ്ദിഷ്ട
ആനക്കയം ജലവൈദ്യുത പദ്ധതിയില്‍
നിന്ന് എത്ര മെഗാവാട്ട്
ഊര്‍ജ്ജത്തിന്റെ വൈദ്യുതി
ഉത്പാദനമാണ്
പ്രതീക്ഷിക്കുന്നത്;
(
ഡി )
പ്രസ്തുത
പദ്ധതിക്കായി എത്ര രൂപയാണ്
മൂലധനചെലവ്
പ്രതീക്ഷിക്കുന്നതെന്നും പദ്ധതി
സാമ്പത്തികമായി
ലാഭകരമായിരിക്കുമെന്ന്
സര്‍ക്കാര്‍ കരുതുന്നുണ്ടോ
എന്നും അറിയിക്കാമോ?
1955.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തെ
വൈദ്യുതി മിച്ച സംസ്ഥാനമാക്കി
മാറ്റുന്നതിന് എന്തെല്ലാം
പദ്ധതികളാണ് ആവിഷ്കരിച്ച്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ;
(
ബി )
ഏതെല്ലാം
പുതിയ ജലവൈദ്യുത പദ്ധതികളാണ്
സര്‍ക്കാരിന്റെ സജീവ
പരിഗണനയിലുള്ളത്;
(
സി )
നിലവിലുള്ള
സോളാര്‍ പദ്ധതികള്‍
ശാസ്ത്രീയമായി പുനസംഘടിപ്പിച്ച്
വ്യാപകമാക്കുന്നതിന് എന്തെല്ലാം
പദ്ധതികളാണ് സര്‍ക്കാരിന്റെ
പരിഗണനയിലുള്ളത്; വിശദ വിവരം
നല്‍കുമോ?
1956.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ്
നിലവിൽ നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കാമോ?
1957.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആതിരപ്പിള്ളി
ജലവൈദ്യുത പദ്ധതി
ആരംഭിക്കുവാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വെളിപ്പെടുത്തുമോ;
(
ബി )
ഇത്
സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ
നയം വിശദീകരിക്കുമോ?
1958.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഊര്‍ജ്ജ
മേഖലയില്‍ സംസ്ഥാനത്ത് ഏതൊക്കെ
കേന്ദ്രാവിഷ്കൃത പദ്ധതികളാണ്
നടപ്പിലാക്കി വരുന്നതെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ;
(
സി )
കാര്‍ഷിക
മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം
കൂട്ടുന്നതിനായി വൈദ്യുതി
വകുപ്പ് എന്തെങ്കിലും പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
1959.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വെെപ്പിന്‍
മണ്ഡലത്തിലെ ചെറായി മുതല്‍
ഞാറക്കല്‍ വരെ 110 കെ.വി
ലെെനിന്റെ നിര്‍മ്മാണത്തിനും 66
കെ.വി ഞാറക്കല്‍ സബ്സ്റ്റേഷന്‍
അപ്ഗ്രേഡ് ചെയ്യുന്ന
പ്രവൃത്തിയെയും സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് എന്നാണ്
ഭരണാനുമതി ലഭ്യമായതെന്നും
ഇതിനായി അനുവദിച്ച തുക
എത്രയെന്നും പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി എന്തെന്നും
വ്യക്തമാക്കാമോ?
1960.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മുതല്‍ സംസ്ഥാനം വൈദ്യുതി
വാങ്ങല്‍ കരാറില്‍ ഏതെല്ലാം
സ്ഥാപനങ്ങളുമായി എത്ര രൂപ
നിരക്കില്‍ എത്ര വര്‍ഷത്തേക്ക്
ഒപ്പ് വെച്ചു എന്ന്
വ്യക്തമാക്കാമോ;
(
ബി )
പുറമേ
നിന്നും വൈദ്യുതി വാങ്ങുന്നതിന്
പകരം സംസ്ഥാനം സ്വയം പര്യാപ്തത
കൈവരിക്കാനും പുനരുപയോഗ ഊര്‍ജ്ജ
സ്രോതസ്സുകള്‍, പ്രകൃതി വാതകം
എന്നിവ വഴി വൈദ്യുതി
ഉല്‍പ്പാദനം
ത്വരിതപ്പെടുത്താനും പദ്ധതികള്‍
ആവിഷ്കരിക്കുമോ?
1961.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര യൂണിറ്റ് വൈദ്യുതിയാണ്
ശരാശരി പ്രതിദിന ഉപഭോഗത്തിന്
വേണ്ടിവരുന്നത്;
(
ബി )
എത്ര
യൂണിറ്റ് വൈദ്യുതിയാണ്
സംസ്ഥാനത്ത് പ്രതിദിനം
ഉല്പാദിപ്പിക്കുന്നത്;
(
സി )
എത്ര
യൂണിറ്റ് വൈദ്യുതിയാണ്
പ്രതിദിനം കേന്ദ്ര പൂളില്‍
നിന്നും ലഭിക്കേണ്ടതെന്നും
എന്നാല്‍ നിലവില്‍ എത്ര
യൂണിറ്റ് വൈദ്യുതിയാണ്
ലഭ്യമാകുന്നതെന്നും
അറിയിക്കുമോ;
(
ഡി )
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
വൈദ്യുതിയുടെ എത്ര ശതമാനം
വീതമാണ് ഓരോ സ്രോതസ്സുകളില്‍
നിന്നും പ്രതിദിനം
ലഭ്യമാകുന്നത്;
(
ഇ )
ഓരോ
സ്രോതസ്സിൽ നിന്നും
ഉല്പാദിപ്പിക്കുന്ന
വൈദ്യുതിയുടെ ശരാശരി പ്രതിദിന
ഉല്പാദന ചെലവ് യൂണിറ്റ്
അടിസ്ഥാനത്തില്‍ വിശദമാക്കുമോ?
1962.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പശ്ചാത്തലത്തില്‍ വ്യാപാര
പ്രവര്‍ത്തനങ്ങള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുള്ളതു മൂലം
വരുമാനം നഷ്ടപ്പെട്ട്
കടക്കെണിയിലായിരിക്കുന്ന
വ്യാപാരികള്‍ക്ക് വൈദ്യുതി
ചാര്‍ജ് അടയ്ക്കേണ്ടി വരുന്നത്
സാമ്പത്തിക
പ്രതിസന്ധിയുണ്ടാക്കുമെന്ന്
സര്‍ക്കാര്‍ കരുതുന്നുണ്ടോ;
(
ബി )
കെട്ടിട
വാടക,ലോണ്‍ തിരിച്ചടവ്, മൂലധന
വായ്പ തിരിച്ചടവ്
തുടങ്ങിയവക്കൊന്നും ഇളവ്
ലഭിക്കാത്ത സാഹചര്യത്തില്‍
സാമ്പത്തിക
പ്രതിസന്ധിയിലായിരിക്കുന്ന
വ്യാപാരികള്‍ക്ക് വൈദ്യുതി
ഫിക്സഡ് ചാര്‍ജ്, മീറ്റര്‍ വാടക
തുടങ്ങിയ ഇനങ്ങളില്‍ ഇളവ്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
1963.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പറമ്പിക്കുളം
ആദിവാസി ഊരുകളില്‍ വെെദ്യുതി
ലഭിച്ചിട്ടില്ല എന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
മേഖലയില്‍ ഭൂഗര്‍ഭ വെെദ്യുത
ലെെന്‍ സ്ഥാപിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ; വിശദാംശം
നല്‍കുമോ?
1964.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സമ്പൂര്‍ണ്ണ
വെെദ്യുതീകരണം പദ്ധതിയുടെ
ഭാഗമായി കുന്നത്തുനാട്
മണ്ഡലത്തില്‍ എത്ര പുതിയ
കണക്ഷനുകള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
മണ്ഡലത്തിലെ എത്ര
കുടുംബങ്ങള്‍ക്ക് സമ്പൂര്‍ണ്ണ
വെെദ്യുതീകരണത്തിന്റെ ഭാഗമായി
ഇനി കണക്ഷന്‍ നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
മണ്ഡലത്തിലെ
വെെദ്യുതി പ്രസരണ രംഗം
ശക്തിപ്പെടുത്തുന്നതിനും ലെെന്‍
നീട്ടുന്നതിനും
ട്രാന്‍സ്ഫോമറുകളുടെ ശേഷി
കൂട്ടുന്നതിനും അനുവദിച്ച
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ?
1965.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവില്‍ വൈദ്യുതിയുടെ പ്രസരണ
വിതരണ നഷ്ടം എത്ര ശതമാനമാണ്;
(
ബി )
മുൻ
വര്‍ഷത്തെ അപേക്ഷിച്ച് എത്ര
ശതമാനത്തിന്റെ കുറവാണ്
വരുത്തിയിട്ടുള്ളതെന്നും ഇതുവഴി
സര്‍ക്കാരിന് പ്രതിവര്‍ഷം എത്ര
യൂണിറ്റ് വൈദ്യുതി
ലാഭിക്കാനായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
1966.
ശ്രീ
. മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വീടുകളിൽ
സൗരോർജ്ജ പാനൽ സ്ഥാപിച്ചു
കൊണ്ട് അധികമായി
ഉത്പാദിപ്പിക്കുന്ന വൈദ്യുതി
ബോർഡിനു തന്നെ തിരിച്ചു നൽകാൻ
കഴിയുന്ന പദ്ധതി നിലവിലുണ്ടോ;
(
ബി )
ഈ
പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്
അപേക്ഷ നൽകുന്നതിന്റെ
വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
(
സി )
ഈ
പദ്ധതിയ്ക്ക് സർക്കാർ സബ്സിഡി
നൽകി വരുന്നുണ്ടോ; അറിയിക്കാമോ?
1967.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാലിന്യത്തില്‍
നിന്ന് വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്ന
സംസ്ഥാനത്തെ ആദ്യ പദ്ധതിയുടെ
നിലവിലെ അവസ്ഥ
എന്താണെന്നറിയിക്കാമോ;
(
ബി )
വൈദ്യുതി
നിരക്ക് സംബന്ധിച്ച്
കെ.എസ്.ഇ.ബി.യുമായി കരാറിൽ
ഏർപ്പെട്ട കമ്പനി ധാരണയില്‍
എത്തിയിട്ടുണ്ടോ എന്ന്
വിശദീകരിക്കാമോ; വൈദ്യുതി
റെഗുലേറ്ററി കമ്മീഷന്‍
നിർദ്ദേശിച്ച നിരക്കില്‍
വൈദ്യുതി വാങ്ങാന്‍
കെ.എസ്.ഇ.ബി. കരാറില്‍
ഒപ്പുവെച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
കെ.എസ്.ഐ.ഡി.സി.യുടെ
മേല്‍നോട്ടത്തിലാണോ പ്ലാന്റ്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും എങ്കില്‍
എവിടെയൊക്കെണെന്നും എത്ര
മെഗാവാട്ടിന്റെ പദ്ധതികളാണ്
ഇവയെന്നും വിശദമാക്കാമോ?
1968.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തെരുവു
വിളക്കുകള്‍ സ്ഥാപിക്കുന്നതിനും
പരിപാലിക്കുന്നതിനുമായി
കെ.എസ്.ഇ.ബി. ആവിഷ്ക്കരിച്ച
നിലാവ് പദ്ധതി നിലമ്പൂര്‍
മണ്ഡലത്തിലെ ഏതെല്ലാം തദ്ദേശ
സ്ഥാപനങ്ങളിലാണ്
നടപ്പാക്കുന്നതെന്ന്
അറിയിക്കാമോ; എത്ര സ്ട്രീറ്റ്
ലൈറ്റുകളാണ് വിവിധ
ഗ്രാമപഞ്ചായത്തുകളിലും
നഗരസഭയിലും സ്ഥാപിച്ചതെന്നും
വിശദമാക്കാമോ;
(
ബി )
ഏറ്റവും
ചുരുങ്ങിയത് എത്ര തെരുവ്
വിളക്കുകളാണ് നിലാവ്
പദ്ധതിയില്‍
സ്ഥാപിക്കാനാവുകയെന്നും ഇതിനായി
എത്ര തുകയാണ് തദ്ദേശ സ്ഥാപനം
അടവാക്കേണ്ടതെന്നും
അറിയിക്കാമോ; സ്വകാര്യ
കമ്പനികളുടെ വില നിലവാരവുമായി
താരതമ്യപ്പെടുത്തുമ്പോള്‍
നിലാവ് പദ്ധതിയുടെ തുക
കുടുതലാകുമോ എന്നറിയിക്കാമോ;
(
സി )
ഇത്
പ്രകാരം കേടായ സ്ട്രീറ്റ്
ലൈറ്റുകളെക്കുറിച്ച് പരാതി
ലഭിച്ചാല്‍ എത്ര
സമയത്തിനകത്താണ്
പുന:സ്ഥാപിക്കാനാകുക
എന്നറിയിക്കാമോ; കെ.എസ്.ഇ.ബി.
യ്ക് എത്ര വര്‍ഷത്തേക്കാണ്
പരിപാലന കരാര്‍ ഉള്ളതെന്നും
അറിയിക്കാമോ;
(
ഡി )
കൂടുതല്‍
തദ്ദേശ സ്ഥാപനങ്ങളെ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന് നിലാവ്
പദ്ധതിയുടെ സ്ലാബുകളില്‍
ആകര്‍ഷകമായ കുറവ്
വരുത്തുന്നതിന് കെ.എസ്.ഇ.ബി.
തയ്യാറാകുമോ; ഇതിനായി തെരുവ്
വിളക്ക് സ്ഥാപിക്കുന്നതിന്റെ
സര്‍ക്കാര്‍ - സ്വകാര്യ
ചെലവുകളുടെ താരതമ്യ പഠന
റിപ്പോര്‍ട്ട് തദ്ദേശ
സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(
ഇ )
നിലാവ്
പദ്ധതിയില്‍ സ്ട്രീറ്റ്
ലൈറ്റുകള്‍ സ്ഥാപിക്കുമ്പോള്‍
ഗ്രാമങ്ങള്‍ക്കാണോ
നഗരപ്രദേശങ്ങള്‍ക്കാണോ ഊന്നല്‍
നല്‍കുക എന്ന് അറിയിക്കാമോ;
തദ്ദേശ സ്ഥാപനങ്ങള്‍ക്ക്
ഇക്കാര്യത്തില്‍
നിര്‍ദ്ദേശങ്ങള്‍ നല്‍കാമോ?
1969.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ കുറ്റിക്കോണ്‍ 110
കെ.വി. സബ്സ്റ്റേഷന് റവന്യൂ
വകുപ്പ് 1.5 ഏക്കര്‍ സ്ഥലം
അനുവദിച്ചിട്ട് എത്ര
മാസമായെന്ന് വിശദമാക്കാമോ;
(
ബി )
റവന്യൂ
വകുപ്പ് സ്ഥലം കെെമാറിയിട്ടും
ഇതിന്റെ അനുബന്ധ രേഖകള്‍ റവന്യൂ
വകുപ്പില്‍ നിന്ന് കെ.എസ്.ഇ.ബി.
കെെമാറി വാങ്ങി കെ.എസ്.ഇ.ബി.
യുടെ ആസ്ഥിയാക്കി
മാറ്റിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
തറക്കല്ലിടല്‍
കഴിഞ്ഞ് ഒരു വര്‍ഷം
കഴിഞ്ഞിട്ടും മേല്‍ വിഷയത്തില്‍
അടിയന്തര നടപടികള്‍
സ്വീകരിക്കാന്‍ കഴിയാത്തതിന്റെ
കാരണം എന്താണെന്ന്
വിശദമാക്കാമോ;
(
ഡി )
നടപടികള്‍
പൂര്‍ത്തീകരിച്ച് മേല്‍ 110
കെ.വി. സബ്സ്റ്റേഷന്റെ പണി
എന്ന് തുടങ്ങാനാവും എന്ന്
അറിയിക്കാമോ?
1970.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
മണ്ഡലത്തിലെ നഗരസഭാ പരിധിയില്‍
ഭരണാനുമതി ലഭിച്ച 11 കെ.വി.
സബ്സ്റ്റേഷന്‍ നിര്‍മ്മാണത്തിന്
ആകെ എത്ര കോടി രൂപയാണ്
സര്‍ക്കാര്‍ അനുവദിച്ചത്;
(
ബി )
ഇതിന്റെ
പ്രവൃത്തി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് വകുപ്പിന്റെ
ഭാഗത്ത് നിന്നുണ്ടായ നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
പ്രവൃത്തി
ഏത് തീയതിക്കകം ടെണ്ടര്‍ ചെയ്ത്
ആരംഭിക്കാമെന്നാണ് കരുതുന്നത്
എന്ന് വിശദമാക്കാമോ?
1971.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ പുളിക്കല്‍, കാരാട്,
മുണ്ടക്കുളം, കൊണ്ടോട്ടി
വൈദ്യുതി സെക്ഷനുകളിലായി കഴിഞ്ഞ
ഒരു വര്‍ഷത്തിനിടെ ഗാര്‍ഹികം,
വ്യവസായികം, വാണിജ്യം, കൃഷി
എന്നീ ആവശ്യങ്ങള്‍ക്കായി
പ്രതിമാസം ശരാശരി എത്ര കെ.വി.എ.
ലോഡ് കെ.എസ്.ഇ.ബി.യുടെ നെറ്റ്
വര്‍ക്കിലേയ്ക്ക്
കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(
ബി )
വേനല്‍
കാലങ്ങളില്‍ വൈദ്യുതി ഉപയോഗം
കൂടിയ സന്ദര്‍ഭങ്ങളില്‍
പ്രസ്തുത സെക്ഷനുകളില്‍ ഉള്ള
ഭൂരിഭാഗം 11 കെ.വി. ഫീഡറുകളും
ഓവര്‍ ലോഡ് ആയി ട്രിപ്പാകുകയും
ലോഡ് കുറയ്ക്കാതെ ഫീഡര്‍
ചാര്‍ജ്ജ് ചെയ്യാന്‍ പറ്റാത്ത
അവസ്ഥ വരികയും ചെയ്തിട്ടുണ്ടോ;
(
സി )
പ്രസ്തുത
സെക്ഷനുകളില്‍ നിന്നും
പ്രതിമാസം ബോര്‍ഡിന് ശരാശരി
എത്ര രൂപ വരുമാനം ലഭിക്കുന്നു
എന്ന് വിശദമാക്കാമോ;
(
ഡി )
ബോര്‍ഡിന്
ലാഭകരമായ വരുമാനം നല്‍കുന്ന
പ്രസ്തുത സെക്ഷനുകളില്‍ മതിയായ
അളവില്‍ വൈദ്യുതി
ലഭിക്കുന്നതിന് ശാശ്വത പരിഹാരം
ലഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
1972.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തൃശ്ശൂര്‍
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്,
പെരിങ്ങണ്ടൂരില്‍ ഉള്ള
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്
എന്നിവിടങ്ങളിലെ വൈദ്യുതി
സംബന്ധമായ പ്രശ്നങ്ങള്‍
കൈകാര്യം ചെയ്യുവാന്‍
ഉദ്ദേശിച്ചുകൊണ്ട് തുടങ്ങിയ
പെരിങ്ങണ്ടൂര്‍ മെഡിക്കല്‍
കോളേജ് ഇലക്ട്രിക്കൽ
സെക്ഷനോഫീസ്, മെഡിക്കല്‍
കോളേജില്‍ നിന്ന് അകലെ വാടക
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
മെഡിക്കല്‍കോളേജിന്റെയും
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിന്റെയും സമീപത്ത്
പുതിയകെട്ടിടം നിര്‍മ്മിച്ച്
സെക്ഷനോഫീസിന്റെ പ്രവര്‍ത്തനം
മാറ്റുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
ഇ.എസ്.ഐ
ആശുപത്രി കോമ്പൗണ്ടിലോ,
മെഡിക്കല്‍ കോളേജ്
കോമ്പൗണ്ടിലോ, ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റ് കോമ്പൗണ്ടിലോ,
നിലവിലെ 110 കെ.വി
സബ്സ്റ്റേഷന്‍ കോമ്പൗണ്ടിലോ
ഇതിനു വേണ്ടി സ്ഥലം കണ്ടെത്തി
ഉപയോഗപ്പെടുത്തുവാനുള്ള നടപടി
സ്വീകരിക്കാമോ?
1973.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ
എസ് ഇ ബി യുടെ സേവനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
മസ്ദൂര്‍ ഉള്‍പ്പെടെ ഉള്ള
തസ്തികകളില്‍ നിയമനം
നടത്തുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പി.
എസ്. സി. വഴി മസ്ദൂര്‍ നിയമനം
ഇപ്പോള്‍ നടത്താത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പി.
എസ്. സി. വഴി മസ്ദൂര്‍ നിയമനം
നടത്താന്‍ എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
1974.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കക്കയം
ഹൈഡല്‍ ടൂറിസം പദ്ധതിയുടെ
വികസനത്തിനായി മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പ്രഖ്യാപിച്ച ഹൈഡല്‍ ടൂറിസം
പദ്ധതിയുടെ ഡി.പി.ആര്‍
തയ്യാറാക്കുന്നതില്‍ കാലതാമസം
നേരിടുന്നുണ്ടോ;
(
സി )
കക്കയം
ഹൈഡല്‍ ടൂറിസം പദ്ധതിയുടെ
ഡി.പി.ആര്‍ തയ്യാറാക്കി അനുമതി
നല്‍കുന്നതില്‍ എന്താണ്
തടസ്സമെന്ന് അറിയിക്കാമോ?
1975.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വെള്ളത്താല്‍
ചുറ്റപ്പെട്ട കുട്ടനാടിന്റെ
പ്രത്യേകതകള്‍ പരിഗണിച്ചു
കുട്ടനാട്ടില്‍ വൈദ്യുതി വിതരണം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തൊക്കെ എന്ന് വ്യക്തമാക്കുമോ
;
(
ബി )
കുട്ടനാട്ടില്‍
വൈദ്യുതി കണക്ഷന് അപേക്ഷിച്ച്
കാത്തിരിക്കുന്ന
ഉപഭോക്താക്കളുടെ എണ്ണം
എത്രയാണെന്നും ഇവര്‍ക്ക്
എന്നത്തേക്ക് കണക്ഷന്‍ നല്കാന്‍
കഴിയുമെന്നും വ്യക്തമാക്കാമോ ;
(
സി )
ടൂറിസം
ഉള്‍പ്പെടെ ഉള്ള മേഖലകള്‍ക്ക്
വൈദ്യുതി
അത്യന്താപേക്ഷിതമായിരിക്കെ
പവര്‍ കട്ട് ഉണ്ടാകാതിരിക്കാന്‍
കുട്ടനാട്ടില്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
1976.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിര്‍മ്മാണ
പ്രവൃത്തികൾ തടഞ്ഞുകൊണ്ട്
ഹൈക്കോടതിയുടെ സ്റ്റേയോ,
ഉത്തരവോ, ബന്ധപ്പെട്ട തദ്ദേശ
സ്വയം ഭരണ സ്ഥാപനത്തിന്റെ
സ്റ്റോപ്പ് മെമ്മോയോ
നിലനില്‍ക്കുന്ന കെട്ടിടത്തിന്
വൈദ്യുതി കണക്ഷന്‍ നല്‍കുവാന്‍
കഴിയുമോ എന്ന് വ്യക്തമാക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട ചട്ടങ്ങള്‍ /
ഉത്തരവുകള്‍ എന്തെങ്കിലും
ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്
നല്‍കാമോ?
1977.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
കണക്ഷൻ ഇല്ലാത്തതു കാരണം ഓൺലൈൻ
പഠനം മുടങ്ങുന്ന വിദ്യാർഥികളുടെ
വീടുകളിൽ വൈദ്യുതി കണക്ഷൻ
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
സർക്കാരിന് ലഭിച്ച
അപേക്ഷകളിന്മേല്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്നറിയിക്കാമോ;
(
ബി )
വീട്ടുനമ്പർ
ലഭിക്കാത്തതു കാരണം വൈദ്യുതി
കണക്ഷൻ ലഭിക്കാത്ത വീടുകളിൽ
പഠനം മുടങ്ങിയ വിദ്യാർഥികൾക്ക്
വൈദ്യുതി സൗകര്യം
ഒരുക്കുന്നതിന് എന്തെല്ലാം
നടപടികൾ സർക്കാർ
സ്വീകരിച്ചിട്ടുണ്ട്;
(
സി )
ഓൺലൈൻ
പഠനം ആരംഭിച്ച സാഹചര്യം
വിലയിരുത്തി വൈദ്യുതീകരിക്കാത്ത
വീടുകളിൽ വിദ്യാർത്ഥികളുടെ
പഠനത്തിന്
സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട്
എന്തെങ്കിലും നിർദ്ദേശം സർക്കാർ
കെഎസ്ഇബിക്ക് നൽകിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ ?
1978.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ ചെറുകിട ജലവൈദ്യുത
പദ്ധതികള്‍ കൂടുതലായി
ആരംഭിക്കുന്നതിന് സര്‍ക്കാര്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഇതിനായി
എവിടെയൊക്കെയാണ് സ്ഥല
പരിശോധനകള്‍
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
1979.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോര്‍ഡ് കമ്പനിക്ക് വിവിധ
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍
നിന്നും ഇതുവരെ കുടിശ്ശിക
ഇനത്തില്‍ പിരിഞ്ഞുകിട്ടാനുള്ള
തുക എത്രയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഏതെല്ലാം
സ്ഥാപനങ്ങള്‍ എത്രവീതം
കുടിശ്ശിക വരുത്തിയിട്ടുണ്ട്
എന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
സ്വകാര്യ
വ്യക്തികള്‍, സ്ഥാപനങ്ങള്‍,
വന്‍കിട/ചെറുകിട കെട്ടിട
സ്ഥാപനങ്ങള്‍, വന്‍കിട കെട്ടിട
സമുച്ചയങ്ങള്‍ എന്നിവയില്‍
നിന്നും പിരിഞ്ഞുകിട്ടുവാനുള്ള
കുടിശ്ശിക തുക എത്രയെന്ന്
വിശദമാക്കുമോ;
(
ഡി )
സ്വകാര്യ
സ്ഥാപനങ്ങള്‍ / വ്യക്തികള്‍
എന്നിവരില്‍ നിന്നും കുടിശ്ശിക
തുക പിരിച്ചെടുക്കുവാന്‍
ബോര്‍ഡ് സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
|
|
|
|
|
|
|
|