|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4588.
ഡോ.കെ.ടി.ജലീൽ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റോഡപകടങ്ങള്‍
വര്‍ദ്ധിക്കുന്നതിനനുസരിച്ച്
ഡ്രെെവിംഗ് ലെെസന്‍സ്
ടെസ്റ്റുകളുടെ നിലവാരം കൂടുതല്‍
ഉറപ്പുവരുത്തുന്നതിനുപകരം
ടെസ്റ്റു തന്നെ ഇല്ലാതാക്കുന്ന
തരത്തില്‍ ലെെസന്‍സ് നല്‍കാനുളള
കേന്ദ്ര നിയമം വന്‍കിട
അക്രെഡിറ്റഡ് ഏജന്‍സികളെ
സഹായിക്കുന്നതിന് വേണ്ടിയാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സര്‍ക്കാര്‍
മേഖലയിലെ റെഗുലേറ്ററി ഫംഗ്ഷന്‍
സര്‍വ്വീസായ ഡ്രെെവിംഗ്
ടെസ്റ്റും വാഹന ടെസ്റ്റും
സ്വകാര്യ മേഖലയിലേയ്ക്ക്
മാറ്റുന്നതുവഴി നോണ്‍
റെഗുലേറ്ററി ഫംഗ്ഷന്‍
സര്‍വ്വീസായി മാറുമോയെന്ന്
വെളിപ്പെടുത്താമോ;
(
സി )
പൊതുജന
സുരക്ഷയ്ക്ക് പ്രാധാന്യം
നല്‍കിയിരുന്ന സര്‍ക്കാര്‍
സംവിധാനത്തിന്റെ സ്ഥാനത്ത്
സ്വകാര്യമേഖല കടന്നുവരുമ്പോള്‍
സേവനം പണസമ്പാദനത്തിനുളള
മാര്‍ഗ്ഗമായി മാറുമെന്നതും
ഉപഭോക്താക്കളില്‍
സാമ്പത്തികബാധ്യത
അടിച്ചേല്‍പ്പിക്കുന്ന സാഹചര്യം
ഉണ്ടാകാനിടവരുമെന്ന ജനങ്ങളുടെ
ആശങ്കയും കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
4589.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
വ്യാപനം മൂലം പ്രതിസന്ധിയിലായ
ടൂറിസ്റ്റ് വാഹന മേഖലയെ
സംരക്ഷിക്കുന്നതിന് എന്തു
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(
ബി )
ടൂറിസ്റ്റ്
വാഹനങ്ങള്‍ക്ക് നികുതി ഇളവ്
നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഇല്ലെങ്കില്‍
ഉടന്‍ നടപടി സ്വീകരിക്കുമോ?
4590.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിസ്
പ്രതിസന്ധിയിൽ ഓടാന്‍ കഴിയാത്ത
ടുറിസ്റ്റ് വാഹനങ്ങളുടെ നികുതി
ഒഴിവാക്കുന്ന കാര്യം
പരിഗണിക്കുമോ;
(
ബി )
കോവിഡ്
പ്രതിസന്ധിയിൽ സർവ്വീസ്
നിർത്തിവച്ച ടൂറിസ്റ്റ്
വാഹനങ്ങളുടെ പെർമിറ്റ്
പുതുക്കുന്നതിനും, ഇൻഷ്വറൻസ്,
വാഹനനികുതി എന്നിവ
അടയ്ക്കുന്നതിനും സാവകാശം
അനുവദിക്കുമോ;
(
സി )
വാഹന
ഉടമകളുടെ ബാങ്ക് വായ്പയുടെ
തിരിച്ചടവിന് സാവകാശം
അനുവദിക്കുന്നതിന്, സംസ്ഥാന
ബാങ്കേഴ്സ് സമിതിയുടെ യോഗം
വിളിച്ചു ചേർത്ത് അടിയന്തര
പരിഹാരം ഉണ്ടാക്കുവാൻ സർക്കാർ
തയ്യാറാകുമോ; വിശദമാക്കാമോ?
4591.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
ആന്റണി ജോൺ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുഗതാഗത മേഖലയില്‍
വിപ്ലവകരമായ മാറ്റം
സൃഷ്ടിക്കാന്‍ കഴിയുന്ന കൊച്ചി
മെട്രോപോളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റിയുടെ പ്രാരംഭ
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിവരിക്കാമോ;
(
ബി )
പൊതുഗതാഗതം,
ഏകോപനം, നടത്തിപ്പ്,
നിയന്ത്രണം, ആസൂത്രണം എന്നീ
കാര്യങ്ങളില്‍ പ്രസ്തുത
അതോറിറ്റിക്ക് എന്തെല്ലാം
അധികാരങ്ങളും ചുമതലകളുമാണ്
ഉളളതെന്ന് വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തെ
വലിയ നഗരങ്ങളില്‍ ഇത്തരം
അതോറിറ്റികള്‍ രൂപീകരിക്കുന്ന
കാര്യം പരിഗണിക്കുമോയെന്ന്
അറിയിക്കാമോ?
4592.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
19 നിയന്ത്രണങ്ങള്‍ കാരണം,
യാത്രക്കാര്‍ കുറയുകയും
ലാഭകരമല്ലാതാവുകയും ചെയ്ത
റൂട്ടുകളില്‍
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകള്‍
വെട്ടിക്കുറച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇത് പുന:സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ;
(
സി )
കോഴിക്കോട്
ജില്ലയിലെ കക്കയം- കൂരാച്ചുണ്ട്
ഭാഗങ്ങളിലേക്ക് പോകേണ്ട
യാത്രാക്കാര്‍ക്ക് ഏക
ആശ്രയമായിരുന്ന
കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ്
പുനരാരംഭിക്കാന്‍ തയ്യാറാകുമോ?
4593.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇന്ധനവില
അനിയന്ത്രിതമായി
വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍
പൊതുഗതാഗതരംഗത്ത് ഇലക്ട്രിക്
വാഹനങ്ങളുടെ ഉപയോഗം
വർദ്ധിപ്പിക്കുന്നതിനായി
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
പൊതുഗതാഗതരംഗത്ത് ഇലക്ട്രിക്
വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
4594.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍സര്‍ക്കാരിന്റെ
കാലഘട്ടത്തിൽ
കെ.എസ്.ആര്‍.ടി.സി. ബസ്
ഉൾപ്പെട്ട അപകടങ്ങളില്‍
മരണപ്പെട്ടവരുടെ എണ്ണം
എത്രയെന്നാണ് ഗതാഗതവകുപ്പ്
കണക്കാക്കിയിട്ടുള്ളത്;
വെളിപ്പെടുത്തുമോ?
4595.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈക്കം
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
നിലവിലുള്ള സുപ്പര്‍ഫാസ്റ്റ്,
ഫാസ്റ്റ്, ഓര്‍ഡിനറി ബസ്സ്
സര്‍വീസുകളുടെ വിശദ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(
ബി )
രണ്ട്
ക്ഷേത്ര നഗരങ്ങളെ തമ്മില്‍
ബന്ധിപ്പിക്കുന്ന വൈക്കം -
ഗുരുവായൂര്‍ ബസ്സ് സര്‍വീസ്
നിര്‍ത്തലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
കോട്ടയം,
എറണാകുളം
ഡിപ്പോകള്‍ക്കിടയിലുള്ള പ്രധാന
സബ്ഡിപ്പോയായ വൈക്കത്ത്
പ്രവേശിക്കാതെ കാഞ്ഞിരമറ്റം വഴി
ബസുകള്‍ സര്‍വീസ് നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഇതുമൂലം
യാത്രക്കാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
4596.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഹന
എന്‍ജിനുകള്‍ സി.എന്‍.ജി.
യിലേക്ക് മാറ്റുന്നതിന്
സാമ്പത്തിക സഹായം നല്‍കുന്ന
കാര്യം പരിഗണനയിലുണ്ടാേ;
വിശദാംശം നല്‍കാമാേ?
4597.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോവിഡ്
-19 ന്റെ സാഹചര്യത്തില്‍
കെ.എസ്.ആര്‍.ടി.സി. ബസ്സുകളും
സ്വകാര്യ ബസ്സുകളും
കുറവായതിനാല്‍ സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ യാത്രാ
പ്രശ്നം പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
4598.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുഗതാഗതം ശക്തിപ്പെടുത്താന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
പൊതുഗതാഗതം
ശക്തിപ്പെടുത്താന്‍ ആവശ്യമായ
സഹായങ്ങള്‍
അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര
സര്‍ക്കാരിന് നിവേദനം നല്‍കുന്ന
കാര്യം പരിഗണിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
4599.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
യുവാക്കള്‍ അത്യാധുനിക
ബെെക്കുകള്‍ ഉപയോഗിച്ച്
മത്സരയോട്ടം നടത്തുന്നതുകാരണം
അപകടമരണം സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത് തടയുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
4600.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍സര്‍ക്കാരിന്റെ
കാലത്ത് വാഹനങ്ങളുടെ അമിതവേഗം
ഉള്‍പ്പെടെയുള്ള വിവിധ
കാരണങ്ങളാല്‍ പിടിക്കപ്പെട്ട
എത്ര പേരുടെ ഡ്രൈവിംഗ് ലൈസന്‍സ്
റദ്ദാക്കി; ഇവരില്‍
കെ.എസ്.ആര്‍.ടി.സി.
ഡ്രൈവര്‍മാര്‍ എത്ര
പേരുണ്ടെന്ന് അറിയിക്കുമോ;
വിശദാംശങ്ങൾ വർഷം തിരിച്ച്
ലഭ്യമാക്കാമോ?
4601.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍സര്‍ക്കാരിന്റെ
കാലത്ത് (2016 - 21) റോഡ്
സുരക്ഷാഫണ്ട് ഉപയോഗിച്ച്
പാലക്കാട് ജില്ലയില്‍ എത്ര
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ട്; അവ
ഏതെല്ലാമെന്നും എത്ര തുക
വിനിയോഗിച്ചു എന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍ നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
സി )
മണ്ഡലത്തില്‍
പുതുതായി പരിഗണനയിലുള്ള
പദ്ധതികളുടെ വിശദാംശങ്ങള്‍
അറിയിക്കാമോ?
4602.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ദേശീയ-സംസ്ഥാന
പാതകളില്‍ കൂടുതല്‍ അപകടങ്ങള്‍
ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ഗതാഗത
നിയമ ലംഘനം
കണ്ടുപിടിക്കുന്നതിന് എന്തൊക്കെ
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
4603.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കല്ലമ്പലം
ജംഗ്ഷനില്‍ ട്രാഫിക്ക് സിഗ്നല്‍
ലെെറ്റ് സ്ഥാപിക്കുന്നതിന്
പോലീസ് വകുപ്പ് മുഖേന ലഭിച്ച
1,38,450 രൂപയുടെ ശിപാര്‍ശക്ക്
08.11.2017-ല്‍ ചേര്‍ന്ന
മുപ്പത്തിമൂന്നാമത് കേരള റോഡ്
സുരക്ഷാ അതോറിറ്റി യോഗം
അംഗീകാരം നല്കിയിട്ടുണ്ടോ;
എങ്കില്‍ പദ്ധതി
നടപ്പിലാക്കുന്നതിന് എന്താണ്
നിലവിലെ തടസ്സമെന്ന്
വ്യക്തമാക്കാമോ?
4604.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍സർക്കാരിന്റെ
കാലഘട്ടത്തിൽ, ഇരുചക്ര
വാഹനമോടിക്കുന്ന വ്യക്തി
ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ
ഈടാക്കിയ ഇനത്തിൽ എത്ര രൂപ
ലഭ്യമായിട്ടുണ്ട്; വര്‍ഷം
തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കാമോ?
4605.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
മോട്ടോർ വെഹിക്കിൾ ആക്ട് 2019
സെക്ഷന്‍ 129 പ്രകാരം ടൂവീലര്‍
യാത്രികരില്‍
പിന്‍സീറ്റിലിരിക്കുന്നയാൾ
ഹെല്‍മറ്റ് ധരിക്കുന്നത്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(
ബി )
മുന്‍
യു.ഡി.എഫ്. സർക്കാർ യാത്രികരുടെ
പ്രായോഗിക ബുദ്ധിമുട്ട്
കണക്കിലെടുത്ത് ഇതിന് ഇളവ്
അനുവദിച്ചിരുന്നോ;
(
സി )
നിയമലംഘകരില്‍
നിന്ന് പിഴ പിരിച്ച് റവന്യൂ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി,
കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം
ധൃതിപിടിച്ച് സര്‍വ്വ
മാര്‍ഗ്ഗങ്ങളും അവലംബിച്ച്
നടപ്പിലാക്കുവാൻ
തീരുമാനമെടുത്തിട്ടുണ്ടോ;
(
ഡി )
നിയമം
ലംഘിക്കുന്ന വൃദ്ധരുടെയും
കുട്ടികളുടെയും ശാരീരിക
ബുദ്ധിമുട്ട് കണക്കിലെടുത്ത്,
അവർക്ക് പിഴ ചുമത്തുന്നതില്‍
മൃദു സമീപനം ഉണ്ടാകുമോ ;
വ്യക്തമാക്കാമോ?
4606.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം അമിതവേഗം
ഉള്‍പ്പെടെ വിവിധ
കാരണങ്ങള്‍ക്ക് പിടിക്കപ്പെട്ട
എത്ര പേരുടെ ലൈസന്‍സ്
റദ്ദാക്കി; ഇവരില്‍
കെ.എസ്.ആര്‍.ടി.സി.
ഡ്രൈവര്‍മാര്‍ എത്ര
പേരുണ്ടെന്ന് അറിയിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
4607.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലോക്ഡൗണിന്
ശേഷം ബാംഗ്ലൂരില്‍ നിന്നും
കേരളത്തിലേക്ക് സര്‍വ്വീസ്
പുനരാരംഭിച്ച ദീര്‍ഘദൂര
സ്വകാര്യ ബസ്സുകളെ
തമിഴ്‍നാടിന്റെ റോഡ് ടാക്സിന്റെ
പേരില്‍ അതിര്‍ത്തിയില്‍
തടഞ്ഞുവയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ആള്‍
ഇന്‍ഡ്യാ പെര്‍മിറ്റ് എടുത്ത
വാഹനങ്ങള്‍ക്ക് ഇന്‍ഡ്യയില്‍
ഏതു സംസ്ഥാനത്തും
ഓടാമെന്നിരിക്കെ
തമിഴ്‍നാട്ടില്‍ ബസ്സുകള്‍
തടയുന്നതിന്റെ കാരണം എന്തെന്ന്
വിശദമാക്കുമോ; ഇത് സംബന്ധിച്ച്
തമിഴ്‍നാട് സര്‍ക്കാരുമായി
ബന്ധപ്പെട്ടിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
4608.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്വകാര്യ
ബസ് തൊഴിലാളികൾക്ക് ക്ഷേമനിധി
ഏർപ്പെടുത്തിയിട്ടുണ്ടോ;
(
ബി )
എങ്കിൽ
എപ്പോഴാണ് ഏർപ്പെടുത്തിയതെന്നും
ഈ ക്ഷേമനിധിയിൽ
അംഗങ്ങളായിട്ടുള്ളവർ ഇപ്പോൾ
എത്രയാണെന്നും വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ക്ഷേമനിധിയിൽ ഇപ്പോൾ എത്ര രൂപ
നിക്ഷേപമായിട്ടുണ്ടെന്നും
നാളിതുവരെ തൊഴിലാളികൾക്ക് എത്ര
തുക നൽകിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ഡി )
ലോക്‌ഡൗൺ
കാലത്ത് ക്ഷേമനിധിയിൽ നിന്ന്
തൊഴിലാളികൾക്ക് നൽകിയ
ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
4609.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാർ പുനരുദ്ധാരണ പാക്കേജായി
കെ.എസ്.ആര്‍.ടി.സി. ക്ക് ഓരോ
വര്‍ഷവും എത്ര തുകവീതമാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
4610.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലഘട്ടത്തിൽ
കെ.എസ്.ആര്‍.ടി.സി. യുടെ
ലാഭം/നഷ്ടം ഓരോ വര്‍ഷവും
എത്രയായിരുന്നു എന്ന്
വ്യക്തമാക്കുമോ; വർഷം തിരിച്ച്
കണക്കുകൾ ലഭ്യമാക്കാമോ?
4611.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2013-14
സാമ്പത്തിക വർഷം മുതൽ നാളിതുവരെ
കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ
പരസ്യം ചെയ്യുന്നതിന് കരാർ
എടുത്ത കമ്പനികള്‍, കരാർ തിയതി,
കരാർ തുക എന്നിവയുടെ വിശദവിവരം
പട്ടികയായി നൽകാമോ;
(
ബി )
പ്രസ്തുത
കമ്പനികള്‍ കരാർ പ്രകാരമുള്ള
തുക നൽകാതെ
കുടിശ്ശികയാക്കിയിട്ടുണ്ടോ;
എങ്കിൽ കുടിശ്ശിക എത്രയാണെന്നും
കുടിശ്ശിക ലഭ്യമാക്കുവാൻ എന്ത്
നടപടിയാണ് സ്വീകരിച്ചതെന്നും
വെളിപ്പെടുത്താമോ;
(
സി )
കുടിശ്ശികയുള്ള
കമ്പനികൾക്ക് പുതിയ പരസ്യ കരാർ
നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
പ്രസ്തുത കമ്പനികള്‍ ബാങ്ക്
ഗ്യാരണ്ടിയായി എത്ര തുക
നൽകണമെന്നാണ് ബോർഡ്
നിർദ്ദേശിച്ചതെന്നും ലഭിച്ച
തുകയെത്രയാണെന്നും
വിശദമാക്കാമോ;
(
ഡി )
പിഴവുകൾ
പരിഹരിച്ച് പുതിയ പരസ്യ കരാർ
നൽകി കെ.എസ്.ആർ.ടി.സി. യുടെ
വരുമാനം വർദ്ധിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
4612.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം
കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
4613.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
പി. ടി. തോമസ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യുടെ കീഴിൽ സബ്സിഡിയറി
കോർപ്പറേഷൻ രൂപീകരിക്കാന്‍
നിയമം അനുവദിക്കുന്നുണ്ടോ;
ഇപ്രകാരം ഏതെങ്കിലും കോർപ്പറേഷൻ
രൂപീകരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കോർപ്പറേഷനിലെ ആസ്തി-ബാധ്യതകൾ
കൈകാര്യം ചെയ്യാനുള്ള സംവിധാനം
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി )
മോട്ടോര്‍
വെഹിക്കിള്‍ ആഗ്രഗേറ്റര്‍ ഗൈഡ്
ലൈന്‍സ് 2020 പ്രകാരം
രൂപീകരിച്ച കെ-സിഫ്റ്റ്
കമ്പനിയുടെ ആസ്തി-ബാധ്യതകൾ
സംബന്ധിച്ച വ്യവസ്ഥകൾ
എന്താണെന്ന് വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
കമ്പനിയെ സംബന്ധിച്ച എല്ലാ
തീരുമാനങ്ങളും ഡയറക്ടർ ബോർഡിൽ
നിക്ഷിപ്തമാണോ എന്നും
കമ്പനിയുടെ ലാഭം
കെ.എസ്.ആര്‍.ടി.സി. ക്ക്
കൈമാറുന്നതിന് സാധ്യമാണോ എന്നും
വ്യക്തമാക്കാമോ;
(
ഇ )
പൊതു
ഗതാഗത സംവിധാനമായ
കെ.എസ്.ആര്‍.ടി.സി. യെ
ഇല്ലാതാക്കുന്ന രീതിയിൽ
സ്വകാര്യ മേഖലയിൽ കമ്പനി
രൂപീകരിക്കുന്നതിന്റെ കാരണങ്ങൾ
വ്യക്തമാക്കുമോ?
4614.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.
സി.യുടെ കീഴിൽ കെ-സ്വിഫ്റ്റ്
എന്ന സമാന്തര കമ്പനി
രൂപീകരിച്ചത് ഏത് നിയമം,
മാർഗ്ഗനിർദ്ദേശ പ്രകാരമാണ്
എന്ന് അറിയിക്കുമോ; വിശദാംശങ്ങൾ
നൽകുമോ;
(
ബി )
ഇന്ത്യയിൽ
മറ്റേതെങ്കിലും സംസ്ഥാനത്ത്
ഇപ്രകാരം കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
(
സി )
കിഫ്ബിയിൽ
നിന്നും ലോണെടുത്ത്
കെ.എസ്.ആര്‍.ടി.സി. ബസ്സുകൾ
വാങ്ങി പ്രസ്തുത കമ്പനിക്ക്
വാടകയ്ക്ക് നൽകാൻ പദ്ധതിയുണ്ടോ;
വിശദാംശം നൽകുമോ;
(
ഡി )
കെ.എസ്.ആര്‍.ടി.സി.
യുടെ റൂട്ടുകളും വർക്ക്
ഷോപ്പുകളും ഈ കമ്പനിക്ക്
യഥേഷ്ടം ഉപയോഗിക്കാൻ വിട്ട്
നൽകുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
4615.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
നാളിതുവരെ എത്ര എല്‍.എന്‍.ജി.
ബസ്സുകള്‍ വാങ്ങി എന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
ബസ്സുകള്‍ വാങ്ങിയതിന്
പെട്രാേനെറ്റ് എല്‍.എന്‍.ജി.
സാമ്പത്തിക സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കുമാേ?
4616.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യുടെ ദീർഘദൂര സർവ്വീസുകൾ
കെ-സ്വിഫ്റ്റ് കമ്പനിയിലേക്ക്
മാറ്റുമ്പോൾ പ്രധാന വരുമാന
സ്രോതസ്സ് ഇല്ലാതാകുമെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തിൽ എന്ത്
പരിഹാര നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
കമ്പനിയിലേക്ക് നിയമനങ്ങൾ
നടത്തുന്നതിന്റെ മാനദണ്ഡം
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി )
ഈ
കമ്പനിയിൽ കെ.എസ്.ആര്‍.ടി.സി.
യിലെ സ്ഥിരം ജീവനക്കാരുടെ സേവനം
പ്രയോജനപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
കെ-സ്വിഫ്റ്റ്
കമ്പനിയുടെ രൂപീകരണവുമായി
ബന്ധപ്പെട്ട് വരുമാന സ്രോതസ്സ്
നഷ്ടപ്പെടും എന്നത്
കെ.എസ്.ആര്‍.ടി.സി. യെ കൂടുതൽ
പ്രതിസന്ധിയിലാക്കുമോ എന്ന്
വ്യക്തമാക്കുമോ?
4617.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അന്തരീക്ഷ
മലിനീകരണവും ഇന്ധനച്ചെലവും
കുറയ്ക്കുന്നതിനായി
കെ.എസ്.ആര്‍.ടി.സി.
വാഹനങ്ങളില്‍
ഉപയോഗിക്കുന്നതിനായി
സംസ്ഥാനത്ത് സി.എന്‍.ജി.,
എല്‍.എന്‍.ജി. വിതരണ
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ
നൽകാമോ?
4618.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ബസ് സര്‍വ്വീസ്
ലാഭത്തിലാക്കുന്നതിനും ഗ്രാമീണ
മേഖലകളിലടക്കം ബസുകള്‍
ഓടിക്കുന്നതിനും പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
4619.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
എം വിൻസെൻറ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത്
കെ.എസ്.ആര്‍.ടി.സി. യെ
ലാഭത്തിലാക്കിയിരുന്നുവെന്നത്
വസ്തുതയാണോ; എങ്കില്‍ വിശദാംശം
നല്‍കുമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ ജീവനക്കാരുടെ
ശമ്പളവും ആനുകൂല്യങ്ങളും
കൃത്യമായി നല്‍കിയിരുന്നോ;
ഇല്ലെങ്കില്‍ ഈ തുകയും
ലാഭക്കണക്കില്‍
ഉള്‍പ്പെട്ടിരുന്നോ; വിശദാംശം
നല്‍കുമോ?
4620.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അത്യാധുനിക
സൗകര്യങ്ങളുള്ള എത്ര എ.സി. ലോ
ഫ്ലോര്‍ ബസ്സുകളാണ്
കെ.യു.ആര്‍.ടി.സി. യുടെ
കീഴിലുള്ളതെന്ന് വിശദമാക്കാമോ;
(
ബി )
കോവിഡ്
നിയന്ത്രണങ്ങള്‍ക്ക് മുമ്പ്
കോഴിക്കോട്, മലപ്പുറം, വയനാട്
ജില്ലകള്‍ ഉള്‍പ്പെടുന്ന
ക്ലസ്റ്റര്‍ I-ല്‍ എത്ര ലോ
ഫ്ലോര്‍ ബസ്സുകള്‍ സര്‍വ്വീസ്
നടത്തിയിരുന്നെന്നും ഏതെല്ലാം
ഡിപ്പോകള്‍
കേന്ദ്രീകരിച്ചായിരുന്നു
സര്‍വീസുകളെന്നും അറിയിക്കാമോ;
(
സി )
ഐ.ആര്‍.സി.ടി.സി.
മാതൃകയില്‍ സംസ്ഥാനത്തെ
ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക്
കെ.യു.ആര്‍.ടി.സി. ലോ ഫ്ലോര്‍
ബസ്സുകളില്‍ പ്രീ
ബുക്കിംഗ്/ചാര്‍ട്ടേഡ്
സര്‍വ്വീസുകള്‍ നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം പദ്ധതികള്‍
ആവിഷ്കരിക്കുമോ; ഇതിനായി നടപടി
സ്വീകരിക്കുമോ;
(
ഡി )
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ വിവിധ ടൂറിസം
കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി
കെ.യു.ആര്‍.ടി.സി. യുടെ
കണക്റ്റഡ് ടൂര്‍ സര്‍വ്വീസ്
ആരംഭിക്കുന്നതിന് സര്‍ക്കാര്‍
സന്നദ്ധമാകുമോ; വിശദമായ പദ്ധതി
രേഖ തയ്യാറാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
4621.
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ചുവർഷ കാലയളവിൽ
കെ.എസ്.ആർ.ടി.സി. യിൽ നിന്നും
എം പാനൽ ഉൾപ്പെടെയുള്ള എത്ര
ജീവനക്കാരെ
പിരിച്ചുവിട്ടിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
കഴിഞ്ഞ
അഞ്ചു വർഷക്കാലയളവിൽ
കെ.എസ്.ആർ.ടി.സി. യില്‍
പി.എസ്.സി. മുഖേന എത്ര
നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
കെ.എസ്.ആർ.ടി.സി.
ഡ്രൈവർ/കണ്ടക്ടർ മാർക്ക് ഒരു
ദിവസം പന്ത്രണ്ട് മണിക്കൂർ ജോലി
ചെയ്യേണ്ട സാഹചര്യം നിലവിലുണ്ടോ
വിശദാംശം നൽകുമോ;
(
ഡി )
ജീവനക്കാരെ
വിശ്വാസത്തിലെടുത്ത് കൊണ്ടും
തൊഴിൽ അവകാശങ്ങൾ
ഉറപ്പുവരുത്തിയും
കെ.എസ്.ആർ.ടി.സി. യുടെ
പുനരുജ്ജീവനത്തിന് വേണ്ട
നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
4622.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
ജീവനക്കാര്‍ക്ക് ശമ്പളവും
പെന്‍ഷനും നല്‍കാന്‍, കഴിഞ്ഞ
സര്‍ക്കാര്‍ എത്ര കോടി രൂപയാണ്
അനുവദിച്ചിട്ടുള്ളത്; വര്‍ഷം
തിരിച്ച് കണക്കുകൾ നൽകാമോ;
(
ബി )
ഇപ്പോള്‍
കെ.എസ്.ആർ.ടി.സി. യിലെ എത്ര
ശതമാനം ബസ്സുകളാണ് സര്‍വ്വീസ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ?
4623.
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഡീസൽ
എഞ്ചിൻ ബസ്സുകൾക്ക് പകരം
സി.എൻ.ജി. എഞ്ചിൻ
ബസ്സുകളിലേക്ക് മാറുവാൻ
കെ.എസ്.ആർ.ടി.സി.
ഉദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇതിന്റെ പ്രായോഗിക
ഗുണങ്ങളും ദോഷങ്ങളും
വിശദമാക്കാമോ;
(
ബി )
സി.എൻ.ജി.,
ഡീസൽ, ഇലക്ട്രിക് ബസ്സുകൾ
തമ്മിലുള്ള ഇന്ധനക്ഷമത,
മെയിന്റനൻസ് കോസ്റ്റ്, അനുബന്ധ
അടിസ്ഥാനസൗകര്യ നിക്ഷേപം,
സ്പെയർ പാർട്സ് ലഭ്യത എന്നിവ
സംബന്ധിച്ചുള്ള താരതമ്യ പഠനം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
പട്ടിക രൂപത്തില്‍
വിശദമാക്കാമോ;
(
സി )
ദീർഘകാലാടിസ്ഥാനത്തിൽ
വൻ നിക്ഷേപം നടത്തേണ്ടി വരുന്ന
സി.എൻ.ജി. ബസ്സുകൾ മലയോര
മേഖലകളിൽ ഗതാഗതത്തിന്
അനുയോജ്യമാണോയെന്ന്
വെളിപ്പെടുത്താമോ;
(
ഡി )
സി.എൻ.ജി.
ഇന്ധനം സംഭരിക്കാനും വിതരണം
ചെയ്യാനുമുള്ള സംഭരണ-വിതരണ
സ്റ്റേഷനുകൾ
പ്രവർത്തനക്ഷമമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
4624.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശ്ശാല
നിയോജകമണ്ഡലത്തിലെ ഗ്രാമീണ
മേഖലകളിലെ യാത്രാക്ലേശം
പരിഹരിക്കുന്നതിനായി, പാറശ്ശാല,
വെള്ളറട, കാട്ടാക്കട,
നെയ്യാറ്റിന്‍കര, പൂവാര്‍ എന്നീ
ഡിപ്പോകളില്‍ നിന്നും
മുടങ്ങിക്കിടന്നിരുന്ന
കെ.എസ്.ആർ.ടി.സി. ബസ്
ഷെഡ്യൂളുകള്‍
പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ അറിയിക്കാമോ;
(
ബി )
പാറശ്ശാല,
വെള്ളറട, കാട്ടാക്കട,
നെയ്യാറ്റിന്‍കര ഡിപ്പോകളില്‍
നിന്നും പാറശ്ശാല മണ്ഡലത്തിലെ
മറ്റു സ്ഥലങ്ങളുമായി
ബന്ധപ്പെടുത്തി നടത്തുന്ന
ഷെഡ്യൂളുകള്‍ ഏതൊക്കെയാണ്;
ഇവയുടെ റൂട്ട് അടക്കമുള്ള
വിവരങ്ങള്‍ ഡിപ്പോ തിരിച്ച്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ഡിപ്പോകളില്‍ ബസിന്റെ
കുറവുകാരണം ഏതെങ്കിലും
ഷെഡ്യൂളുകള്‍
റദ്ദാക്കിയിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ;
(
ഡി )
12.07.2021-ന്
കെ.എസ്.ആർ.ടി.സി. പാറശ്ശാല
ഡിപ്പോയിലെ ഒരു വിഭാഗം
ജീവനക്കാര്‍ നടത്തിയ മിന്നല്‍
പണിമുടക്കിനെത്തുടര്‍ന്ന്
എട്ടിലധികം പേര്‍ ജോലിക്ക്
ഹാജരാകാതിരിക്കുകയും,
മൂന്നിലധികം ഷെഡ്യൂളുകള്‍
മുടങ്ങുകയും ചെയ്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത വിഷയത്തില്‍
കെ.എസ്.ആർ.ടി.സി. എന്ത് നടപടി
സ്വീകരിച്ചു എന്ന വിവരം
അറിയിക്കാമോ?
4625.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
കായംകുളം, ഹരിപ്പാട്,
മാവേലിക്കര ഡിപ്പോകളില്‍
നിന്നും എത്ര ഷെഡ്യൂളുകളാണ്
ദിനംപ്രതി ഓപ്പറേറ്റ്
ചെയ്യുന്നതെന്ന് അറിയിക്കാമോ;
(
ബി )
എത്ര
അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍
ഈ ഡിപ്പോകളില്‍ നിന്നും
ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന്
വിശദമാക്കാമോ; ഓരോ
ഡിപ്പോയിലുമുള്ള ബസ്സുകളുടെ
എണ്ണം എത്രയെന്ന് വിശദമാക്കാമോ?
4626.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഷൊര്‍ണ്ണൂര്‍,
ചെര്‍പ്പുളശ്ശേരി ടൗണുകളിലൂടെ
മാത്രമാണ് കെ.എസ്.ആര്‍.ടി.സി.
ബസ് സര്‍വ്വീസ്
നിലവിലുള്ളതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ നഗരസഭകളുടെയും
പഞ്ചായത്തുകളുടെയും പ്രാന്ത
പ്രദേശങ്ങളിലൂടെ സുഗമമായ റോഡ്
സൗകര്യം ഉണ്ടായിട്ടും ബസ്
സര്‍വ്വീസ് നടത്താത്തതിന്റെ
കാരണം വിശദമാക്കാമോ;
(
സി )
ബസ്
സര്‍വ്വീസ് ഇല്ലാത്ത
റൂട്ടുകളില്‍ പുതുതായി
സര്‍വ്വീസ് തുടങ്ങുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ?
4627.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാര്‍
നിയോജകമണ്ഡലത്തിലെ
മുണ്ടക്കയത്ത്
കെ.എസ്.ആര്‍.ടി.സി. യുടെ
അധീനതയിലുള്ള സ്ഥലവും
കെട്ടിടവും നിലവില്‍
ഉപയോഗിക്കാതെ കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്ഥലം കെ.എസ്.ആര്‍.ടി.സി. യുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഉപയോഗിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
മുണ്ടക്കയത്ത്
കെ.എസ്.ആര്‍.ടി.സി. ഡിപ്പോ
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4628.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍
ഒരേക്കറോളം വരുന്ന പാറപ്രദേശം
ഉപയോഗ യോഗ്യമല്ലാതെ
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
നിലവില്‍
കോമ്പൗണ്ട് വാളുകള്‍ ഇല്ലാത്ത ഈ
ഡിപ്പോയില്‍ പ്രസ്തുത പാറകള്‍
പൊട്ടിച്ചെടുത്തുപയോഗിച്ച്
കോമ്പൗണ്ട് വാളുകള്‍ പണിയുന്നത്
പരിഗണനയിലുണ്ടോ;
(
സി )
നിര്‍ദ്ദിഷ്ട
ന്യൂബൈപാസ് കടന്ന് വരുന്നത് ഈ
പ്രദേശത്തുകൂടിയാണെന്നത്
പരിഗണിച്ച് പ്രസ്തുത ഡിപ്പോ
കോമ്പൗണ്ടില്‍ ഷോപ്പിങ്
കോപ്ലക്സ് ആരംഭിക്കുന്ന കാര്യം
പരിഗണിക്കാമോ; വിശദമാക്കാമോ;
(
ഡി )
കെ.എസ്.ആർ.ടി.സി.
ആരംഭിക്കുവാനുദ്ദേശിച്ചിട്ടുള്ള
ഫ്യുവല്‍ പമ്പുകളുടെ
പ്രോജക്ടില്‍ ഉള്‍പ്പെടുത്തി
പ്രസ്തുത ഡിപ്പോയില്‍ ഒരു
ഫ്യുവല്‍ പമ്പ് സ്ഥാപിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിശോധിക്കുമോ; വിശദമാക്കാമോ?
4629.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ വടക്കഞ്ചേരി
കെ.എസ്.ആര്‍.ടി.സി.
ഓപ്പറേറ്റിംഗ് സെന്ററിനെ സബ്
ഡിപ്പോ ആയി ഉയര്‍ത്തുവാനും
ജില്ലാതല വര്‍ക്ക് ഷോപ്പ്
ആരംഭിക്കുവാനും വേണ്ട
നടപടിക്രമങ്ങള്‍ ഏതുവരെയായി;
(
ബി )
പദ്ധതി
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുവാനും എന്ന്
പൂര്‍ത്തീകരിക്കാനും
കഴിയുമെന്ന് അറിയിക്കാമോ?
4630.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവാണിയൂര്‍
സിറ്റി വഴി സര്‍വ്വീസ്
നടത്തുന്ന കെ.എസ്.ആര്‍.ടി.സി
ബസ്സുകള്‍ പരിമിതമായതിനാല്‍
ജനങ്ങള്‍ ബുദ്ധിമുട്ട്
നേരിടുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
തിരക്കുള്ള
സമയങ്ങളില്‍
മൂവാറ്റുപുഴ-എറണാകുളം റൂട്ടില്‍
സര്‍വ്വീസ് നടത്തുന്ന മൂന്നോ
നാലോ കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍ തിരുവാണിയൂര്‍ സിറ്റി
വഴി കടന്നുപോകുന്ന വിധത്തില്‍
റൂട്ട് ക്രമീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
4631.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തിലെ അരൂക്കുറ്റിയില്‍
നിന്ന് രാവിലെ 5 മണിക്ക്
തിരുവനന്തപുരത്തേയ്ക്ക്
പുറപ്പെടുന്ന
കെ.എസ്.ആര്‍.ടി.സി. ബസ്സ്
സര്‍വ്വീസ്
നിര്‍ത്തലാക്കിയിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
ക്ക് വരുമാനം കൂടുതല്‍
ലഭിക്കുന്ന എത്ര
സര്‍വ്വീസുകളാണ് സംസ്ഥാനത്ത്
ഇപ്പോള്‍
നിര്‍ത്തലാക്കിയിരിക്കുന്നത്;
വിശദമാക്കാമോ;
(
സി )
അരൂക്കുറ്റി-തിരുവനന്തപുരം
ഫാസ്റ്റ് സർവീസ്
പുനരാരംഭിക്കാമോ; ആയതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ?
4632.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
ഒന്നര വര്‍ഷക്കാലമായി
നിര്‍ത്തിവച്ചിരിക്കുന്ന
നെയ്യാറ്റിന്‍കര-
നാഗര്‍കോവില്‍-കന്യാകുമാരി
റൂട്ടിലെ കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സര്‍വ്വീസുകള്‍ എന്ന്
പുനരാരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
4633.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ തൊട്ടിൽപ്പാലം
ഡിപ്പോയിൽ നിന്നും നിലവിലുള്ള
ബസ്സ് സർവ്വീസുകളുടെ ഷെഡ്യൂൾ
അറിയിക്കാമോ;
(
ബി )
നിലവിൽ
എത്ര സർവ്വീസുകൾ
വെട്ടിച്ചുരുക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഡിപ്പോയിൽ കൂടുതൽ ബസ്സ്
സർവ്വീസുകൾ ലഭ്യമാക്കാൻ നടപടി
സ്വീകരിക്കുമോ?
4634.
ശ്രീ
. മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-ന്
ശേഷം പട്ടാമ്പി മണ്ഡലത്തിൽ
സർവീസ് നടത്തിയിരുന്നതും
നിലവില്‍ സര്‍വ്വീസ്
നിര്‍ത്തലാക്കിയിട്ടുള്ളതുമായ
ട്രാന്‍സ്പോര്‍ട്ട് ബസ്സുകളുടെ
വിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സര്‍വ്വീസുകള്‍
പുനരാരംഭിക്കുവാന്‍ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
4635.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
നിന്നും ഓപ്പറേറ്റ് ചെയ്യുന്ന
സര്‍വ്വീസുകളുടെ വിശദവിവരം
ലഭ്യമാക്കുമോ; ഇവിടെ നിന്നും
പുതുതായി സര്‍വ്വീസ്
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഡിപ്പോയില്‍ പുതിയ പമ്പ്
ആരംഭിക്കുവാന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ; ഇത്
എന്ന് ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
ഡിപ്പോയിലെ
വര്‍ക്ക്ഷോപ്പ് ഗ്യാരേജ്
മാറ്റുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ; എങ്കിൽ
മാറ്റുവാനുള്ള കാരണം
വ്യക്തമാക്കുമോ?
4636.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
കെ.എസ്.ആർ.ടി.സി. ഡിപ്പോ
സ്ഥിതിചെയ്യുന്ന സ്ഥലത്തുതന്നെ
ഇന്ധനപ്പമ്പ് സ്ഥാപിക്കുന്നതിന്
നിലവിലെ ബുദ്ധിമുട്ട്
എന്താണെന്ന് അറിയിക്കാമോ;
(
ബി )
ഡീസല്‍
നിറയ്ക്കുന്നതിനായി മാത്രം
ബസുകള്‍ മറ്റാെരു
സ്ഥലത്തേയ്ക്ക് ഓടുന്നത്
വകുപ്പിന് നഷ്ടം വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
മാനന്തവാടിയിലെ പഴയ
കെ.എസ്.ആർ.ടി.സി.
ഡിപ്പോയുണ്ടായിരുന്ന സ്ഥലത്ത്
ഏതെങ്കിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
4637.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിനില്‍
നിന്നും കൊച്ചി നഗരത്തിലേക്ക്
ബസ്സുകള്‍ പ്രവേശിക്കുന്നതിലെ
തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ദേശീയ
ഗതാഗത ആസൂത്രണ ഗവേഷണ
കേന്ദ്രത്തെ പ്രസ്തുത വിഷയം
സംബന്ധിച്ച് പഠനം
നടത്തുന്നതിനായി
ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
സ്ഥാപനം ആയത് സംബന്ധിച്ച
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
ഡി )
ഇല്ലെങ്കില്‍
പ്രസ്തുത റിപ്പോര്‍ട്ട്
എന്നത്തേക്ക് സമര്‍പ്പിക്കാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ?
4638.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ യാത്രയ്ക്കായി
ജനങ്ങള്‍ ഏറ്റവും കൂടുതൽ
ആശ്രയിക്കുന്നത് സ്വകാര്യ
ബസ്സുകളെയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കോവിഡ്
പ്രതിസന്ധിമൂലം സ്വകാര്യ ബസ്
സർവ്വീസ് പാടെ
നിര്‍ത്തലാക്കിയതിനാല്‍
ജനങ്ങള്‍ അനുഭവിക്കുന്ന
യാത്രാക്ലേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
അതിരൂക്ഷമായ
യാത്രാക്ലേശം അനുഭവിക്കുന്ന
പ്രദേശങ്ങളിലേക്ക് ബസ്
സര്‍വ്വീസ് അനുവദിക്കുന്നതിനായി
എം.എൽ.എ. മാര്‍ പ്രത്യേകം കത്ത്
നല്‍കിയിരുന്നോ;
(
ഡി )
ഇത്തരത്തില്‍
എം.എൽ.എ. മാർ ആവശ്യപ്പെട്ട
പ്രകാരം കെ.എസ്.ആർ.ടി.സി.
അനുവദിച്ച ബസ്സുകള്‍ ഇപ്പോള്‍
സര്‍വ്വീസ് നടത്തുന്നുണ്ടോ; ഇതു
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
4639.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭാരം
കയറ്റിയ ബഹുചക്രവാഹനങ്ങളും
കണ്ടൈനര്‍/ടാങ്കര്‍ ലോറികളും
നാലുവരിപ്പാതയിലൂടെ വലതുവശം
ചേര്‍ന്ന് മറ്റു വാഹനങ്ങള്‍ക്ക്
തടസ്സം സൃഷ്ടിച്ച്
സഞ്ചരിക്കുന്നതുമൂലം അപകടങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
മോട്ടോര്‍ വാഹന നിയമങ്ങള്‍
ലംഘിച്ചും മറ്റു വാഹനങ്ങള്‍ക്ക്
മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചും
അപകടമുണ്ടാക്കുന്ന വിധവും
സര്‍വ്വീസ് നടത്തുന്ന ഇത്തരം
വാഹനങ്ങളുടെ
ഡ്രൈവര്‍മാര്‍ക്കെതിരെ എന്ത്
നടപടിയാണ് സ്വീകരിക്കാറുള്ളത്;
(
സി )
കഴിഞ്ഞ
മൂന്ന് മാസത്തിനിടയില്‍
ഇത്തരത്തിലുള്ള എത്ര
വാഹനങ്ങള്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
മറ്റു
വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗതടസ്സം
സൃഷ്ടിച്ചും അപകടകരമായും
വാഹനമോടിക്കുന്ന ഇത്തരം ലോറി
ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന
നടപടി സ്വീകരിക്കുമോ?
4640.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ട്രാഫിക്
നിയമലംഘനങ്ങള്‍ തടയുവാനും
അപകടങ്ങള്‍ ഒഴിവാക്കുവാനുമായി
എന്തെല്ലാം പുതിയ സംവിധാനങ്ങള്‍
ഒരുക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
4641.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മോട്ടോർ
വാഹനവകുപ്പിലെ എൻഫോഴ്സ്മെന്റ്
സ്ക്വാഡുകൾക്ക് ഓഫീസുകൾ
ഇല്ലെന്ന വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇക്കാര്യത്തിൽ എന്തു നടപടിയാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ആർ.ടി.ഒ.-എസ്.ആർ.ടി.ഒ.
ഓഫീസുകളിലെ ഉദ്യോഗസ്‌ഥർ
കേസെഴുതിയാൽ കേസിനെ സംബന്ധിച്ച
പ്രിന്റഡ് റസീപ്റ്റ് പലപ്പോഴും
നൽകാറില്ലെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇ-പോസ് മെഷീൻ പ്രിന്റർ
ഇല്ലാത്തതാണ് കാരണമെങ്കിൽ ഇത്
പരിഹരിക്കാൻ നടപടികൾ
സ്വീകരിക്കുമോ;
(
ഡി )
മോട്ടോർ
വാഹന വകുപ്പിൽ എത്ര കോടി
രൂപയുടെ
നികുതിക്കുടിശ്ശികയുണ്ടെന്ന്
ജില്ല തിരിച്ച് വ്യക്തമാക്കാമോ;
ആയത് പിരിച്ചെടുക്കാനുള്ള
നടപടികൾ സ്വീകരിക്കുമോ?
4642.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ക്ക് പൊതുജന സഞ്ചാരത്തിനല്ലാതെ
എത്ര വാഹനങ്ങള്‍ ഉണ്ടെന്ന് ഇനം
തിരിച്ചും ജില്ല തിരിച്ചും
വെളിപ്പെടുത്തുമോ;
(
ബി )
ഈ
വാഹനങ്ങള്‍ക്കായി ഓരോ വര്‍ഷവും
കെ.എസ്.ആര്‍.ടി.സി.
ചെലവഴിക്കുന്ന തുക എത്രയാണ്;
വിശദാംശം നല്‍കുമോ;
(
സി )
ഇത്തരം
വാഹനങ്ങളില്‍ എത്രയെണ്ണം
ഉപയോഗയോഗ്യമല്ലാത്തതായുണ്ടെന്നും
അവയുടെ നിലവിലെ അവസ്ഥ
എന്തെന്നും വിശദമാക്കുമോ;
(
ഡി )
കെ.എസ്.ആര്‍.ടി.സി.യില്‍
നിലവില്‍ പൊതുജന സഞ്ചാരത്തിനായി
എത്ര ബസ്സുകള്‍ സര്‍വ്വീസ്
നടത്തുന്നുണ്ട്;
(
ഇ )
ആയത്
ആകെ ബസ്സുകളുടെ എത്ര
ശതമാനമാണെന്നും അവയില്‍
എത്രയെണ്ണം ഓര്‍ഡിനറി
സര്‍വ്വീസുകളായി സര്‍വീസ്
നടത്തുന്നുണ്ടെന്നും
വ്യക്തമാക്കുമോ?
4643.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജില്ലാ
ആസ്ഥാനങ്ങളില്‍
പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്സ്
ജനസേവന കേന്ദ്രങ്ങള്‍ മുഖേന
വാഹന സംബന്ധമായ വിവിധതരം
നികുതികള്‍ അടയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ബി )
മുന്‍കാലങ്ങളില്‍
ഫ്രണ്ട്സ് ജനസേവന കേന്ദ്രം
മുഖേന മോട്ടോര്‍ വാഹന വകുപ്പിലെ
സേവനങ്ങള്‍ ലഭ്യമായിരുന്നത്
നിര്‍ത്തലാക്കിയത്
എന്തുകൊണ്ടെന്ന് വിശദമാക്കാമോ?
4644.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവില്‍
വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ
നമ്പർ നൽകുന്ന രീതി
വിശദമാക്കാമോ;
(
ബി )
പുതിയ
വാഹനങ്ങൾ അസിസ്റ്റന്റ് മോട്ടോർ
വെഹിക്കിൾ ഇൻസ്‌പെക്ടർമാർ നേരിൽ
കണ്ട് പരിശോധിച്ച് രജിസ്‌ട്രേഷൻ
നമ്പർ നൽകുന്ന രീതി മാറ്റി,
വാഹൻ സൈറ്റിൽ വാഹനത്തിന്റെയും
ഉടമയുടെയും വിവരങ്ങള്‍
സംബന്ധിച്ച് അപ്‌ലോഡ് ചെയ്ത
വിവരങ്ങള്‍ മാത്രം കണ്ട്
രജിസ്‌ട്രേഷൻ നമ്പർ
നൽകുന്നുണ്ടോ;
(
സി )
എങ്കിൽ
വാഹന ഡീലർമാർ എന്തെങ്കിലും
തരത്തിലുള്ള തെറ്റായ വിവരണങ്ങൾ
അപ്‌ലോഡ് ചെയ്താൽ പോലും
കണ്ടുപിടിക്കാൻ പ്രയാസമാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
വാഹൻ
സൈറ്റിൽ രജിസ്‌ട്രേഷൻ നമ്പർ
നൽകുന്നതിന് മുമ്പായി വാഹനം
കാണാതെ ഇൻസ്പെക്ടഡ് എന്ന്
എ.എം.വി.ഐ. മാർ രേഖപെടുത്തുന്ന
രീതി തെറ്റാണെന്ന് പരാതി
ഉയർന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഇ )
നിർത്തലാക്കിയ
ബി.എസ്. 4 വാഹനങ്ങൾപോലും
ഡീലർമാർക്ക് ഇപ്രകാരം
വിറ്റഴിക്കാൻ സാധിക്കുമെന്നത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
അറിയിക്കുമോ?
4645.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗതാഗത
വകുപ്പിന് കീഴില്‍ 2014 നു ശേഷം
അസിസ്റ്റന്റ് മോട്ടോര്‍
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍
തസ്തികയില്‍ എത്ര ഒഴിവുകള്‍
ഉണ്ടെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട് ചെയ്യാന്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
കേന്ദ്ര
സര്‍ക്കാര്‍ ഉത്തരവനുസരിച്ച്
അസിസ്റ്റന്റ് മോട്ടോര്‍
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍
തസ്തികയുടെ യോഗ്യതയില്‍ മാറ്റം
വരുത്തിക്കൊണ്ട് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാേക്കാമോ;
(
ഡി )
പ്രസ്തുത
തസ്തികയിലേക്ക് വിജ്ഞാപനം
നല്‍കുന്നതിനായി അടിയന്തിര
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശങ്ങള്‍ നല്‍കുമോ?
ടൂറിസ്റ്റ്
വാഹനമേഖലയിലെ പ്രതിസന്ധി
4646.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധിയില്‍ തകര്‍ന്ന
ടൂറിസ്റ്റ് വാഹന മേഖലയെ
സംരക്ഷിക്കാന്‍ എന്തെല്ലാം
പദ്ധതികളാണ് നടപ്പിലാക്കിയത്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വാഹനങ്ങളെ സംരക്ഷിക്കുന്നതിനായി
ട്രയല്‍ റണ്‍ അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കാലയളവില്‍ വാഹനങ്ങള്‍ക്ക്
മേലുള്ള നികുതി
ഒഴിവാക്കുന്നതിനും
വായ്പകള്‍ക്ക് മൊറട്ടോറിയം
നല്‍കുന്നതിനുമായി ബന്ധപ്പെട്ട
വകുപ്പുകളുമായി ചേര്‍ന്ന് പുതിയ
പദ്ധതികള്‍ നടപ്പിലാക്കുമോ;
വിശദാംശങ്ങള്‍ നല്‍കുമോ?
4647.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റോഡ്
സുരക്ഷ അതോറിറ്റി രൂപീകൃതമായത്
എന്നാണെന്ന് വ്യക്തമാക്കാമോ;
(
ബി )
രൂപീകൃതമായത്
മുതല്‍ ഇതുവരെ ഓരോ വർഷവും
ഒറ്റത്തവണ സെസ്സ് ഇനത്തിൽ എത്ര
തുക ലഭിച്ചിട്ടുണ്ടെന്നും
ട്രാഫിക് നിയമലംഘനത്തിന്
ഈടാക്കിയിട്ടുള്ള തുക
എത്രയെന്നും വ്യക്തമാക്കാമോ;
(
സി )
സർക്കാരിൽ
നിന്നും ഗ്രാന്റ് ഇനത്തില്‍
പ്രതിവര്‍ഷം അതോറിറ്റിക്ക്
ലഭിക്കുന്ന തുക എത്രയെന്ന്
അറിയിക്കുമോ; റോഡ്
സുരക്ഷയ്ക്കായി അതോറിറ്റി
ചെലവാക്കിയ തുകയുടെ വിശദാംശങ്ങൾ
നൽകാമോ?
4648.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര ആര്‍.ടി.ഒ. ചെക്ക്
പോസ്റ്റുകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ആര്‍.ടി.ഒ.
ചെക്ക് പോസ്റ്റുകളില്‍ നിന്നും
പ്രതിവര്‍ഷം ലഭിക്കുന്ന ശരാശരി
വരുമാനം എത്രയെന്ന്
വിശദമാക്കുമോ?
4649.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലഘട്ടത്തിൽ
ഇരുചക്ര വാഹന യാത്രികരില്‍
പിന്നിലിരുന്ന വ്യക്തി
ഹെല്‍മറ്റ് ധരിക്കാത്ത
കാരണത്താല്‍ പിഴ ഈടാക്കിയ
ഇനത്തില്‍ എത്ര കോടി രൂപ
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; വര്‍ഷം
തിരിച്ച് കണക്കുകൾ നൽകാമോ?
4650.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി
കെ.കെ.രമ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
വ്യാപനത്തെ തുടര്‍ന്ന്
സര്‍വ്വീസ് നിര്‍ത്തിവച്ച
സ്വകാര്യ ടൂറിസ്റ്റ് ബസ്
ഉടമകള്‍ നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന് എന്തെല്ലാം
ആനുകൂല്യങ്ങളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ഈ
മേഖലയുടെ അതിജീവനത്തിനുവേണ്ടി
സാമ്പത്തിക പാക്കേജ്
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
സ്വകാര്യ
ടൂറിസ്റ്റ് ബസ്സുകൾക്ക്
മോട്ടര്‍ വാഹന നികുതിയില്‍ ഇളവ്
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
4651.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാളയാറിലെ
മോട്ടോര്‍ വാഹന ചെക്ക്
പോസ്റ്റും ഓഫീസ് സമുച്ചയവും
നവീകരിച്ച് ആധുനിക സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
അറിയിക്കാമോ?
4652.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പരപ്പയിലെ
ഓട്ടോമേറ്റഡ് വെഹിക്കിൾ
ടെസ്റ്റിംഗ് സ്റ്റേഷന്റെ
നിർമ്മാണം ഏത് ഘട്ടത്തിലാണെന്ന്
വിശദികരിക്കാമോ;
(
ബി )
പദ്ധതി
യാഥാർത്ഥ്യമാകാൻ കാലതാമസം
നേരിടുന്നത് എന്തുകൊണ്ടെന്ന്
അറിയിക്കാമോ?
4653.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗത
വകുപ്പില്‍
ഉപയോഗശൂന്യമായ/കാലപ്പഴക്കം
ചെന്ന എത്ര ബോട്ടുകളുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ബോട്ട്
സ്റ്റേഷനുകളില്‍
കെട്ടിയിട്ടിരിക്കുന്ന പ്രസ്തുത
ബോട്ടുകള്‍ നീക്കം ചെയ്യാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന് വിശദമാക്കാമോ;
(
സി )
പഴകിയ
ബോട്ടുകള്‍ ലേലം ചെയ്ത്
വില്‍ക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
4654.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലഗതാഗതം
സുഗമമാക്കുന്നതിനും ടൂറിസം
മേഖലയ്ക്ക് കുതിപ്പേകുന്നതിനും
വേഗ-2 എന്ന പേരില്‍ ബോട്ട്
സര്‍വ്വീസുകള്‍
നടത്തുന്നുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഇത് കൂടുതല്‍
കേന്ദ്രങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
വാട്ടര്‍
ടാക്സി, വാട്ടര്‍ ആംബുലന്‍സ്
എന്നിവ കൂടുതല്‍
കേന്ദ്രങ്ങളിലേയ്ക്ക്
എത്തിക്കുവാന്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുന്നത്;
വിശദമാക്കാമോ?
4655.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദ്രവീകൃത
പ്രകൃതി വാതകം
പ്രയോജനപ്പെടുത്തി കുറഞ്ഞ
ചെലവില്‍ യാത്ര ബോട്ടുകള്‍
സര്‍വീസ് നടത്തുവാന്‍ ജലഗതാഗത
വകുപ്പ് സ്വീകരിച്ചു വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിന്റെ
ഭാഗമായി എറണാകുളം
ജില്ലയിലുള്‍പ്പെടെ എത്ര
സര്‍വ്വീസുകള്‍
ആരംഭിക്കാനുദ്ദേശിക്കുന്നു
എന്ന് വ്യക്തമാക്കുമോ;
ദ്രവീകൃത പ്രകൃതി വാതകം
നിറയ്ക്കാന്‍ എറണാകുളം ബോട്ട്
ജെട്ടിയോട് ചേര്‍ന്ന്
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
ഡിസ്പെന്‍സിംഗ് യൂണിറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(
സി )
സൗരോര്‍ജ്ജ
ബോട്ടുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ഏത്
ഘട്ടത്തിലാണ്; വ്യക്തമാക്കുമോ?
4656.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലഗതാഗതത്തിനായി നിലവില്‍ എത്ര
ജങ്കാറുകള്‍ ഉപയോഗിച്ചു വരുന്നു
എന്നറിയിക്കാമോ;
(
ബി )
അഴീക്കല്‍-മാട്ടൂല്‍
പ്രദേശങ്ങളിലേക്ക് റോഡ്
മാര്‍ഗ്ഗമുള്ള യാത്ര വളരെ
ദൂരമേറിയതിനാല്‍ പ്രസ്തുത
പ്രദേശങ്ങളിലേക്ക് യാത്ര
സുഗമമാക്കുന്നതിന് ജങ്കാര്‍
സര്‍വ്വീസ് അനുവദിക്കുമോ;
(
സി )
ജങ്കാര്‍
സര്‍വ്വീസ് അനുവദിക്കുന്നതിന്
പ്രത്യേക മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
4657.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗത
വകുപ്പിന്റെ റീജിയണല്‍ ഓഫീസ്
സ്ഥിതി ചെയ്യുന്ന ആയിറ്റി
ഉള്‍പ്പെടുന്ന തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ കൊറ്റി-കോട്ടപ്പുറം
ജലഗതാഗത പാതയില്‍ ജലഗതാഗത
വകുപ്പിനു കീഴില്‍ നിലവില്‍
എത്ര ബോട്ട്
സര്‍വ്വീസുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
നേരത്തെ
മികച്ചരീതിയില്‍
പ്രവര്‍ത്തിച്ചിരുന്ന പ്രസ്തുത
റൂട്ടില്‍ എന്തൊക്കെ നവീകരണ
പ്രവര്‍ത്തനങ്ങളാണ് നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇവിടെ,
ബോട്ട് റിപ്പയറിങ് യാര്‍ഡ്
പ്രവര്‍ത്തന സജ്ജമാക്കി
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും
ബോട്ട് റിപ്പയറിങ് നടത്താന്‍
കഴിയാത്ത സാഹചര്യം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
4658.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കനോലി
കനാലിലൂടെ നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന ജലഗതാഗത
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
കനോലി
കനാലില്‍ ഏത് സ്ഥലം മുതല്‍ ഏത്
സ്ഥലം വരെ നിലവില്‍
ജലഗതാഗതത്തിന് അനുയോജ്യമായ
രീതിയില്‍ പ്രവൃത്തികള്‍
നടപ്പിലാക്കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
4659.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലഗതാഗത
വകുപ്പിലെ ബോട്ട് മാസ്റ്റര്‍
തസ്തികയിൽ നിലവിലുള്ള ഒഴിവുകള്‍
സംബന്ധിച്ച് ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയിലെ ഒഴിവുകള്‍
നികത്തുന്നതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
ബോട്ട്
മാസ്റ്റര്‍ തസ്തികയുടെ
പി.എസ്.സി. റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ഡി )
തസ്തികയിലെ
മുഴുവന്‍ ഒഴിവുകളും
അടിയന്തരമായി നികത്തുന്നതിനുള്ള
സത്വര നടപടി സ്വീകരിക്കുമോ?
|
|
|
|
|
|
|
|