STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2887.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗതാഗത സംവിധാനം പ്രകൃതിസൗഹൃദമാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2888.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തില്‍ സാമൂഹ്യ അകലം നിഷ്കര്‍ഷിച്ചിരുന്നത് എത്രയാണ്;
( ബി )
കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ യാത്രക്കാരില്‍ ഏറിയ പങ്കും സാധാരണക്കാരായതിനാല്‍ ബസ്സുകളില്‍ കോവിഡിനോടനുബന്ധിച്ച് നിര്‍ബന്ധമായും പാലിക്കേണ്ട സാമൂഹിക അകലം പരിപൂര്‍ണ്ണമായും ലംഘിച്ച് സര്‍വ്വീസ് നടത്തിയിരുന്നോ;
( സി )
യാത്രക്കാരില്‍ അധികവും സാധാരണക്കാരാണെന്ന സമീപനത്തില്‍ മാറ്റം വരുത്തി പ്രതീക്ഷിക്കുന്ന കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ തീവ്രത ലഘൂകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെങ്കിലും യാത്രക്കാര്‍ അധികവും സാധാരണക്കാരായതിനാലാണോ ഇത് ലംഘിച്ച് സര്‍വ്വീസ് നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സി. യെ അനുവദിച്ചത്?
2889.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ടൗണില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മൊബിലിറ്റി ഹബ്ബിന് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ടോ; എത്ര രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്; പദ്ധതിയുടെ നിര്‍വ്വഹണ ചുമതല, നിര്‍മ്മാണ ചുമതല എന്നിവ ആര്‍ക്കാണെന്ന് വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ; നിര്‍മ്മാണം ആരംഭിക്കുന്നതില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
തടസ്സങ്ങളുണ്ടെങ്കില്‍ ആയത് പരിഹരിച്ച് നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2890.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാഹന പരിശോധനയില്ലാതെ തന്നെ വാഹന രജിസ്ട്രേഷന്‍ എന്ന നയം നടപ്പാക്കിയിട്ടുണ്ടോ;
( ബി )
ഇതുപ്രകാരം ഉപഭോക്താക്കള്‍ ഉദ്ദേശിച്ച വാഹനം തന്നെയാണ് അവര്‍ക്ക് ലഭിക്കുന്നത് എന്ന് ഉറപ്പാക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം വിശദമാക്കുമോ;
( സി )
വാഹനങ്ങള്‍ കാണാതെ ഫിറ്റ്നസ് നല്‍കുമ്പോള്‍ വാഹനത്തിന്റെ ന്യൂനതയുടെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് അറിയിക്കുമോ;
( ഡി )
പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് നല്‍കുന്ന നിലവിലെ രീതിയുടെ വിശദാംശം നല്‍കുമോ;
( ഇ )
സംസ്ഥാനത്ത് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ പ്രത്യേക സംവിധാനങ്ങള്‍ എന്തെങ്കിലും പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ അവ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുമോ?
2891.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഗരങ്ങളും പട്ടണങ്ങളും നേരിടുന്ന ഗതാഗത പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ട പ്രശ്നങ്ങള്‍ സംബന്ധിച്ച വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
സിവില്‍ നിര്‍മ്മിതികള്‍ക്ക് പകരം ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് ആണ് പല രാജ്യങ്ങളും നടപ്പാക്കി വരുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2892.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എന്ന് മുതലാണ് നിലവില്‍ വന്നത് എന്നും നാളിതുവരെ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അതോറിറ്റിക്ക് നാളിതുവരെ ലഭ്യമായ ഫണ്ടും പിഴയിനത്തില്‍ ഈടാക്കിയ തുകയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2893.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടത്വയില്‍ നിന്നും അന്തർ സംസ്ഥാന ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
എടത്വ, ചക്കുളത്തുകാവ്‌ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2894.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു യാത്രാവാഹനങ്ങളെ കൂടുതലായി ആശ്രയിക്കുകയും അപ്രകാരം ഇന്ധനത്തിന്റെ ഉപയോഗവും വാഹനാപകടങ്ങളും കുറയ്ക്കുകയും ചെയ്യുന്നതിനുവേണ്ടി എന്തൊക്കെ പരിപാടികള്‍ സർക്കാർ നടത്തിവരുന്നുണ്ട്; വിശദീകരിക്കുമോ?
2895.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയായി നിഷ്കര്‍ഷിക്കുന്നുണ്ടോ;
( ബി )
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ഇപ്പോള്‍ വാഹന ഷോറൂമുകളില്‍ നിന്നുതന്നെ പൂര്‍ത്തികരിക്കപ്പെടുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് താല്‍ക്കാലിക രജിസ്ട്രേഷന്‍ രീതി ഇപ്പോള്‍ നിലവിലുണ്ടോ; വിശദമാക്കാമോ?
2896.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സേഫ് കേരള പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി നാളിതുവരെ ലഭ്യമാക്കിയ ഉപകരണങ്ങളുടേയും വാഹനങ്ങളുടേയും മറ്റുള്ളവയുടേയും വിശദവിവരം അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയനുസരിച്ച് എട്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ ഒരു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആണ് ഡ്യൂട്ടി നോക്കുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഇരുപത്തിനാല് മണിക്കൂര്‍ എന്‍ഫോഴ്സ്മെന്റ് പ്രാബല്യത്തിലാക്കുന്നതിനായി ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
സംസ്ഥാനത്ത് 2020-21 വര്‍ഷത്തില്‍ എത്ര വാഹന അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇവയില്‍ പരിക്കേറ്റവര്‍ എത്രയെന്നും മരണപ്പെട്ടവര്‍ എത്രയെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ?
2897.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാഹന അപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
2898.
ശ്രീ. എം. എം. മണി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അതിന്റെ ഫലമായി വാഹനാപകടങ്ങളും മരണങ്ങളും എത്രമാത്രം കുറച്ചുകൊണ്ടുവരുന്നതിന് സാധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; സംസ്ഥാനത്തെ നിലവിലെ വാഹനാപകടങ്ങളുടേയും അവമൂലമുള്ള മരണങ്ങളുടേയും നിരക്ക് ദേശീയ ശരാശരിയുമായി താരതമ്യം ചെയ്തിട്ടുണ്ടോ;
( സി )
കേന്ദ്ര സര്‍ക്കാര്‍ ഡ്രെെവിംഗ് ലെെസന്‍സ് ടെസ്റ്റ് നടത്തുന്നതിനുള്ള ഉത്തരവാദിത്തം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് വഴി നിലവിലുള്ള നിലവാരം പുലര്‍ത്താന്‍ കഴിയില്ലെന്ന ആശങ്ക പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ;
( ഡി )
മോട്ടോര്‍ വാഹന വകുപ്പിന്റെ നിലവിലുള്ള പ്രവര്‍ത്തനം വന്‍ മുതല്‍ മുടക്കും മത്സരബുദ്ധിയുമുള്ള സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ ഗുണമേന്മ കുറയുകയും അഴിമതി വര്‍ദ്ധിക്കുകയും സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുകയും ചെയ്യുമെന്നുള്ള ആശങ്ക പരിഹരിക്കാന്‍ വേണ്ട നടപടിയുണ്ടാകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോയെന്ന് അറിയിക്കാമോ?
2899.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ 2011 ഏപ്രില്‍ മുതല്‍ 2016 മെയ്‍ വരെയും 2016 ജൂണ്‍ മുതല്‍ 2021 മെയ്‍ വരെയും എത്ര വാഹനാപകടക്കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എത്രപേര്‍ പ്രസ്തുത അപകടങ്ങളില്‍ മരിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
2900.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡപകടങ്ങള്‍ കുറയ്ക്കാനും റോഡ് സുരക്ഷാ പരിശോധന കര്‍ശനമാക്കുന്നതിനും മുൻ സര്‍ക്കാരിന്റെ കാലയളവില്‍ നടപ്പിലാക്കിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ സംസ്ഥാനത്തെ റോഡപകടങ്ങളുടെ കണക്ക് വര്‍ഷം തിരിച്ച് വെളിപ്പെടുത്താമോ?
2901.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോര്‍ വാഹന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിഴ ഇനത്തിൽ ഈടാക്കുന്ന തുക വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ അപകട നിരക്ക് കുറഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
2902.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ബസും സ്കൂട്ടറുമായി ഇടിച്ച് കോഴിക്കോട് കരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പയിമ്പ്ര, പണ്ടാരപ്പറമ്പ്, പുറായില്‍ മുഹമ്മദ് മരിച്ചതിനെത്തുടർന്ന് നഷ്ടപരിഹാരമായി 8,38,500/- രൂപ നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
എന്നാണ് ഇതു സംബന്ധിച്ച വിധിയുണ്ടായതെന്ന് വ്യക്തമാക്കാമോ;
( സി )
നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മരിച്ചയാളുടെ ഭാര്യ ശ്രീമതി ടി.സി. ബുഷ്റ അപേക്ഷ നല്‍കിയിട്ടുണ്ടോ; പ്രസ്തുത തുക നല്‍കുന്നതില്‍ കാലതാമസം വരുന്നതിനിടയാക്കിയ കാരണം വിശദമാക്കാമോ; മറ്റു വരുമാന മാര്‍ഗ്ഗമൊന്നുമില്ലാത്ത ഈ കുടുംബത്തിന് തുക എപ്പോള്‍ ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?
2903.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യുടെ കടം എത്രയാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
2016-ൽ കടം എത്രയായിരുന്നു എന്നും വ്യക്തമാക്കാമോ ?
2904.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ. ടോമിന്‍ തച്ചങ്കരി സി.എം.ഡി ആയിരുന്ന കാലത്ത് കെ.എസ്.ആര്‍.ടി.സി.-യെ ലാഭത്തിലാക്കിയിരുന്നുവെന്ന അവകാശവാദത്തിന്റെ യാഥാര്‍ത്ഥ്യമെന്താണ്; ആയതുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ;
( ബി )
പ്രസ്തുത വ്യക്തി സി.എം.ഡി. ആയിരുന്ന കാലഘട്ടത്തിൽ ജീവനക്കാരുടെ ശമ്പള ആനുകൂല്യങ്ങള്‍ കൃത്യമായി നല്കിയിരുന്നുവോ; ഇല്ലെങ്കിൽ അക്കാലത്തെ ലാഭക്കണക്കിൽ ഇപ്രകാരം നല്കാനുണ്ടായിരുന്ന ആനുകൂല്യങ്ങൾക്കുള്ള തുകകൂടി ഉൾപ്പെട്ടിരുന്നുവോ എന്ന് വ്യക്തമാക്കാമോ; വിശദാംശം നല്‍കുമോ?
2905.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ നടത്തുന്നത് മൂലം കെ.എസ്.ആര്‍.ടി.സി.-ക്ക് ലാഭം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഇത്തരം സര്‍വ്വീസുകള്‍ വിപുലീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
2906.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ യാത്ര ചെയ്യാൻ സൗജന്യ പാസ്സ് അനുവദിക്കാറുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ഏതെല്ലാം വിഭാഗങ്ങൾക്കാണ് സൗജന്യ പാസ്സ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കൺസഷൻ നിരക്കിൽ യാത്ര ചെയ്യാൻ വിദ്യാർത്ഥികള്‍ക്കോ മറ്റേതെങ്കിലും വിഭാഗങ്ങൾക്കോ സംവിധാനം ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
കാസർകോട് പോലെ മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലെ മംഗലാപുരം പോലെയുള്ള സ്ഥലങ്ങളിലേക്ക് ദിവസേന യാത്ര ചെയ്തു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാറുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ഇ )
ഇല്ലെങ്കിൽ മറ്റു സംസ്ഥാന സർക്കാരുകളുടെ ബസ്സുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുമ്പോൾ കെ.എസ്.ആർ.ടി.സി. യിൽ എന്തു കൊണ്ട് നൽകുന്നില്ലെന്ന് വിശദമാക്കാമോ; ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് കൺസഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമോ?
2907.
ശ്രീ കെ ആൻസലൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ദെലീമ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ പെര്‍മിറ്റില്ലാതെ ഏതു റൂട്ടിലും ബസ്സോടിക്കാന്‍ വന്‍കിട സ്വകാര്യ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് കെ.എസ്.ആര്‍.ടി.സി. യെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനിടയുണ്ടോ എന്ന് വ്യക്തമാക്കാമോ ;
( ബി )
കെ.എസ്.ആര്‍.ടി.സി. യുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വരുമാനനഷ്ടം കുറയ്ക്കുന്നതിനും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( സി )
ഹരിത ഇന്ധനാധിഷ്ഠിതമായ വാഹനങ്ങള്‍ വാങ്ങുന്നതിന് കെ.എസ്.ആര്‍.ടി.സി. പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഇതിനായി പ്രത്യേകോദ്ദേശ്യ കമ്പനി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ കമ്പനിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ വിശദമാക്കാമോ?
2908.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന റേഷന്‍കട വ്യാപാരികള്‍ക്ക് ഗവണ്‍മെന്റ് കോവിഡ് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയ മാതൃകയില്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന കെ.എസ്.ആർ.ടി.സി.യിലെ കണ്ടക്ടര്‍, ഡ്രൈവര്‍ എന്നീ വിഭാഗക്കാര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തേണ്ടതാണെന്ന് കരുതുന്നുണ്ടോ;
( ബി )
എങ്കില്‍ കോവിഡിന്റെ രണ്ടാം തരംഗം അവസാനിക്കാറായ ഈ കാലയളവിലെങ്കിലും കോവിഡില്‍ നിന്നും കോവിഡ് അനുബന്ധ രോഗങ്ങളില്‍ നിന്നും പരിരക്ഷ നല്‍കിക്കൊണ്ട് പ്രസ്തുത ജീവനക്കാർക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കാമോ?
2909.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. കൈവശം വച്ചിട്ടുള്ളതും പട്ടയം ലഭിച്ചിട്ടില്ലാത്തതുമായ ഭൂമിക്ക് ആയതു ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഏതുവരെയായി എന്നറിയിക്കുമോ;
( ബി )
ആയതുമായി ബന്ധപ്പെട്ട് നടപടികള്‍ നടത്തുന്നതിനായി നിയോഗിച്ച റിട്ടയേര്‍ഡ് ആയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കായി നാളിതുവരെ ആകെ എന്ത് തുക ചെലവഴിച്ചു; എന്ന് മുതല്‍; ഇക്കാര്യത്തിന് തുക കൈപ്പറ്റിയ രസീതിന്റെ പകര്‍പ്പുകള്‍ സഹിതം മേശപ്പുറത്തു വയ്ക്കുമോ;
( സി )
റിട്ടയേര്‍ഡ് ആയ ഇവര്‍ക്ക് നിയമനം നല്‍കിയ ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കുമോ;
( ഡി )
തലസ്ഥാനത്തെ സിറ്റി ബസ് സ്റ്റാന്റിന് പുറകിലുള്ള കെ.എസ്.ആര്‍.ടി.സി. യുടെ ഏറെ വിലമതിക്കുന്ന ഭൂമി കൈയ്യേറി കടകള്‍ സ്ഥാപിച്ചത് ഒഴിപ്പിക്കുവാന്‍ ഇവര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
2910.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. പൊതുജനങ്ങൾക്കായി പെട്രോൾ-ഡീസൽ പമ്പുകൾ സംസ്ഥാനത്ത് ഏതെല്ലാം സ്ഥലങ്ങളിലാണ് തുടങ്ങുവാൻ തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇപ്രകാരം പെട്രോൾ-ഡീസൽ പമ്പുകൾ ആരംഭിക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സി. എന്തെല്ലാം നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ?
2911.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.-യുടെ പ്രവര്‍ത്തനം കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് പരിഗണനയിലുള്ളതെന്ന് വെളിപ്പെടുത്താമോ;
( ബി )
പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നല്‍കുവാനായി പമ്പുകള്‍ തുടങ്ങുന്നതിലൂടെ കെ.എസ്.ആര്‍.ടി.സി.യ്ക്ക് വരുമാന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പമ്പുകള്‍ സ്ഥാപിക്കുമ്പോൾ കെ.എസ്.ആര്‍.ടി.സി.യ്ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുമോ; വിശദമാക്കാമോ;
( ഡി )
പെ ​ട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിച്ചുവരുന്നതിനാല്‍ സി.എൻ.ജി.-യിലേക്കും ഇലക്ട്രിക്ക് വാഹനങ്ങളിലേക്കും മാറുന്നതായി കെ. എസ്. ആർ. ടി. സി. പ്ര​ഖ്യാപിച്ച സാഹചര്യത്തിൽ പ്രസ്തുത പമ്പുകള്‍ വഴി സി. എൻ. ജി. ഇന്ധനം കൂടി നൽകുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
2912.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിക്ക് എത്ര ബസ് സ്റ്റേഷനുകൾ ഉണ്ടെന്ന് ജില്ല തിരിച്ചു വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ബസ് സ്റ്റേഷനുകൾ എപ്പോൾ നിർമ്മിച്ചതാണെന്നും അതിനായി എത്ര തുക വിനിയോഗിച്ചുവെന്നും ഫണ്ടിന്റെ സ്രോതസ്സ് എങ്ങനെയായിരുന്നുവെന്നും ജില്ല തിരിച്ചു വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ബസ് സ്റ്റേഷനുകളിൽ ഉള്ള സൗകര്യങ്ങളും സംവിധാനങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
എല്ലാ ബസ് സ്റ്റേഷനുകളിലും ശൗചാലയങ്ങൾ ഉണ്ടോയെന്നും അവ ഉപയോഗപ്രദമാണോയെന്നും വ്യക്തമാക്കാമോ;
( ഇ )
കാസർകോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലെ സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്കൊഴുകി ശൗചാലയം ശോചനീയാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്ത് പരിഹാര നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
2913.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ക്ക് സമാന്തരമായി കെ-സ്വിഫ്റ്റ് എന്ന സ്വകാര്യ കമ്പനി രൂപീകരിക്കാനുള്ള മാനേജ്മെന്റ് നീക്കം കെ.എസ്.ആര്‍.ടി.സി. യുടെ സ്വകാര്യവൽക്കരണത്തിനുള്ള ശ്രമമാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വസ്തുതകൾ വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. ജീവനക്കാർക്ക് 2021 ജൂൺ മാസം മുതൽ പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതാണെന്നുള്ള പ്രഖ്യാപനം നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2914.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്‍.ആര്‍.ടി.സി. യുടെ ടിക്കറ്റ് ഇതര വരുമാന മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;
( ബി )
ഇപ്രകാരമുള്ള വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;
( സി )
ടിക്കറ്റിതര വരുമാനമാര്‍ഗ്ഗങ്ങള്‍ വഴി എത്ര തുക സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ?
2915.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യിലെ ശമ്പള പരിഷ്കരണ ചര്‍ച്ചാവേളയിൽ കഠിനജോലികളിലേർപ്പെടുന്ന ലൈന്‍ ഡ്യൂട്ടിക്കാർക്ക് ലഘുവായ ഓഫീസ് ജോലികളിലേര്‍പ്പെടുന്നവരേക്കാൾ കൂടുതൽ അടിസ്ഥാനശമ്പളം നടപ്പാക്കണമെന്ന് തൊഴിലാളി യൂണിയനുകൾ ആവശ്യം ഉന്നയിച്ചിരുന്നോ;
( ബി )
എങ്കില്‍ ഏതെല്ലാം യൂണിയനുകള്‍; വിശദാംശം ലഭ്യമാക്കുമോ;
( സി )
മറ്റു പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഓപ്പറേറ്റിംഗ് വിഭാഗങ്ങള്‍ക്ക് മിനിസ്റ്റീരിയല്‍ വിഭാഗത്തേക്കാള്‍ കൂടുതൽ ശമ്പളം നല്‍കുന്ന രീതി അവലംബിക്കുമ്പോൾ കെ.എസ്.ആര്‍.ടി.സി. യില്‍ മാത്രം ഇക്കാര്യത്തില്‍ വിരുദ്ധ മാനദണ്ഡം അവലംബിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
അവശ്യസാധന വിലവർദ്ധനയും രൂക്ഷമായ പണപ്പെരുപ്പവും പരിഗണിച്ച് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെ മാതൃകയാക്കി കെ.എസ്.ആര്‍.ടി.സി. യില്‍ ശമ്പളപരിഷ്കരണചര്‍ച്ചാകളിൽ ഉചിതമായ തീരുമാനമെടുക്കുമോ; ഇല്ലെങ്കില്‍ കാരണം അറിയിക്കുമോ?
2916.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലേയ്ക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി നവീന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
യാത്രക്കാരില്‍ നിന്നുള്ള വരുമാനം കൂടാതെ മറ്റു പദ്ധതികളില്‍ നിന്നും കൂടുതല്‍ വരുമാനം ലഭിക്കുവാന്‍ കെ.എസ്.ആര്‍.ടി.സി. സ്വീകരിച്ചിട്ടുള്ള നടപടികളെന്തെല്ലാം; വിശദ വിവരം നല്‍കുമോ?
2917.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.-യിൽ ശമ്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യം ഉണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ എത്ര മാസത്തെ ശമ്പളവും പെൻഷനുമാണ് മുടങ്ങിയിരിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
കെ.എസ്.ആര്‍.ടി.സി.-യിലെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏറ്റവും ഒടുവിൽ പരിഷ്കരിച്ചത് ഏത് വർഷമാണെന്ന് പറയാമോ;
( സി )
മറ്റു മേഖലകളിലെല്ലാം കൃത്യമായ ഇടവേളകളിൽ ശമ്പളവും പെന്‍ഷനും പരിഷ്കരിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി.-യിലെ ജീവനക്കാരെ മാത്രം ശമ്പളപരിഷ്കരണ പരിധിയിൽ ഉൾപ്പെടുത്താത്തതിന് കാരണമെന്താണെന്ന് അറിയിക്കുമോ;
( ഡി )
കെ.എസ്.ആര്‍.ടി.സി.-യിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2918.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.-യുടെ കൈവശമുള്ള ഭൂമിയില്‍ ബസ്സ് സ്റ്റേഷന് ആവശ്യമുള്ളത് ഒഴികെയുള്ളവയില്‍ വ്യാപാരത്തിന് ആവശ്യമായ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചു വരുമാനമുണ്ടാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ അത്തരം പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമോ?
2919.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ ഒരു കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ഇല്ലെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഒറ്റപ്പാലം നഗരത്തില്‍ നിന്നും രാത്രി 9.00 മണിയ്ക്ക് ശേഷം ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, കോങ്ങാട് തുടങ്ങി പാലക്കാട് ജില്ലയുടെ മിക്ക ഭാഗങ്ങളിലേക്കും ബസ്സ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ ഒറ്റപ്പാലം മുനിസിപ്പാലിറ്റിയുടെ ബസ് സ്റ്റാന്‍ഡിന്റെ ഒരു ഭാഗം ഉപയോഗപ്പെടുത്തികൊണ്ട് അവിടെ കെ.എസ്.ആര്‍.ടി.സി. യ്ക്കായി ഒരു ഡിപ്പോ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ കഴിയുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2920.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലൂടെ സര്‍വ്വീസ് നടത്തിയിരുന്ന എത്ര കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകളാണ് നിര്‍ത്തലാക്കിയത്; പ്രസ്തുത സര്‍വ്വീസുകള്‍ പുന:സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
എരുമേലിയില്‍ നിന്നം ചന്ദനക്കാംപാറയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് നിര്‍ത്തലാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സര്‍വ്വീസ് പുന:സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2921.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം നിയോജകമണ്ഡലത്തിൽ കഴിഞ്ഞ 5 വർഷ കാലയളവിൽ എത്ര കെ.എസ്.ആർ.ടി.സി. സർവ്വീസുകൾ നിർത്തലാക്കിയെന്നും എത്ര പുതിയ സർവ്വീസുകൾ തുടങ്ങിയെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ നിലവിൽ എത്ര സ്റ്റേ സർവ്വീസുകളുണ്ടെന്നും എത്രയെണ്ണം പ്രസ്തുത കാലയളവില്‍ നിർത്തലാക്കിയെന്നും വിശദമാക്കാമോ;
( സി )
കെ.എസ്.ആർ.ടി.സി. 2016-ൽ തിരുവനന്തപുരം ജില്ലയിൽ ആകെ ഓപ്പറേറ്റ് ചെയ്തിരുന്ന ഷെഡ്യൂളുകൾ എത്രയായിരുന്നെന്നും നിലവില്‍ എത്രയെണ്ണം ഓപ്പറേറ്റ് ചെയ്യുന്നുവെന്നും വിശദമാക്കാമോ?
2922.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ഏക സര്‍ക്കാര്‍ എഞ്ചിനീയറിംങ് കോളേജ് ആയ ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണപുരം എഞ്ചിനീയറിംങ് കോളേജ് വഴി മുന്‍പ് സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നില്ല എന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോളേജില്‍ എത്തിച്ചേരാനും തിരികെ പോകാനും ആവശ്യമായ സമയങ്ങളില്‍ പാലക്കാട് ഡിപ്പോയില്‍ നിന്നും പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നും ശ്രീകൃഷ്ണപുരം കോളേജ് വഴി ബസ്സ് സര്‍വ്വീസുകള്‍ അനുവദിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2923.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോയിലെ പുതിയ ബ്ലോക്കിന്റെയും യാർഡിന്റേയും നിർമ്മാണം ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവ‍ൃത്തി എന്ന് പൂർത്തിയാകുമെന്നറിയിക്കാമോ?
2924.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റേഷന്‍ തികച്ചും ജീര്‍ണ്ണാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്ജറ്റില്‍ കായംകുളം ബസ്സ് സ്റ്റേഷന്‍ നവീകരിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിഷയത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
2925.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലത്ത് എം.എല്‍.എ. ആസ്തിവികസന ഫണ്ടില്‍ നിന്ന് 1.87 കോടി രൂപ അനുവദിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി.-യുടെ പുതിയ ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുവേണ്ടി മൂന്ന് പ്രാവശ്യം ടെണ്ടര്‍ ചെയ്തിട്ടും ആരും എടുക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
പഴയ കെട്ടിടം പൊളിച്ചു മാറ്റിയാല്‍ മാത്രമേ പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ കഴിയൂ എന്നതിനാല്‍ മൂന്ന് പ്രാവശ്യം ടെണ്ടര്‍ ചെയ്തിട്ടും ആരും എടുക്കാത്ത സാഹചര്യത്തില്‍ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് എന്ത് നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( ഡി )
പഴയ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2926.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബംഗലൂരു, കോഴിക്കോട്, വയനാട് തുടങ്ങി ഒട്ടനവധി ദീര്‍ഘദൂര യാത്രകളെ ഒന്നിപ്പിക്കുന്ന പ്രധാന ഡിപ്പോകളില്‍ ഒന്നായ വടകര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ അസൗകര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ദൂരയാത്ര ചെയ്തു വരുന്ന വനിതകളുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കോ യാത്രക്കാര്‍ക്കോ വിശ്രമിക്കുന്നതിനോ ഉറങ്ങുന്നതിനോ ഉള്ള ഒരു വിശ്രമ മുറിയോ സ്റ്റേ റൂം സംവിധാനമോ ഇവിടെയില്ലാത്തതിനാല്‍ ജീവനക്കാര്‍ ബസ്സുകളിലാണ് ഉറങ്ങുന്നത് എന്നത് പരിശോധിച്ചിട്ടുണ്ടോ;
( സി )
ഇവിടെ ബസ്സുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഭൗതിക സംവിധാനങ്ങളോ അടച്ചുറപ്പുള്ള ക്യാഷ് ആന്റ് ടിക്കറ്റ് കൗണ്ടറോ ലഭ്യമല്ല എന്നതും ഡിപ്പോയുടെ കോണ്‍ക്രീറ്റിംഗ് നടത്താത്ത ഭാഗങ്ങളിലെ ചെളിയും കുഴികളും കാരണം യാത്രക്കാര്‍ ദുരിതത്തിലായതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഈ ഡിപ്പോയുടെ പുനരുദ്ധാരണത്തിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2927.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ കെ.എസ്.ആര്‍.ടി.സി. സബ്-ഡിപ്പോ തുടങ്ങാന്‍ കഴിയുമോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
2928.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടത്വ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ നവീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ;
( ബി )
എടത്വയില്‍ നിന്നും ദീര്‍ഘദൂര ബസ്സ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
കുട്ടനാട്ടില്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് നടപടി ഉണ്ടാകുമോ; എങ്കില്‍ വിശദ വിവരം ലഭ്യമാക്കുമോ?
2929.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താത്ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിംഗ് സെന്റര്‍ നിര്‍മ്മാണത്തിന് നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും 3 കോടി രൂപ അനുവദിച്ചിട്ടും പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്ത കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ കാരണം വിശദമാക്കുമോ;
( സി )
ടി പ്രവൃത്തിക്ക് പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
തടസ്സം ഒഴിവാക്കി പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
2930.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടിയില്‍ നിന്ന് തീക്കുനി, ആയഞ്ചേരി, മേമുണ്ട വഴി വടകരയില്‍ എത്തിച്ചേരുന്നതിനും കുറ്റ്യാടി, വലകെട്ട്, പെരുവയല്‍, കാട്ടിയങ്ങാട്, പേരാമ്പ്ര വഴി കോഴിക്കോട് പോകുന്നതിനും പൊതുഗതാഗതമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കുറ്റ്യാടിയില്‍ നിന്ന് വ്യാപാരത്തിനും, ജോലിക്കും, ചികിത്സയ്ക്കുമായി വടകരയിലും കോഴിക്കോടും എത്തിച്ചേരുന്നതിനുള്ള പ്രധാന ഗതാഗത മാര്‍ഗ്ഗമായ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ പ്രസ്തുത റൂട്ടുകള്‍ വഴി സര്‍വ്വീസ് നടത്തുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്നത് അറിയിക്കാമോ;
( സി )
പ്രസ്തുത റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നടത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാമോ?
2931.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍കോട്-മംഗലാപുരം ദേശസാല്‍കൃത റൂട്ടില്‍ മംഗലാപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് ലഭിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റൂട്ടില്‍ കര്‍ണാടക ആര്‍.ടി.സി. യുടെ ബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ടോ; ഈ ബസ്സുകളില്‍ ഭാഷാന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത റൂട്ടിലെ കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; യാത്രാ ഇളവ് എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കുമോ?
2932.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ ഡാമിനോട് ചേര്‍ന്നുകിടക്കുന്ന ഇറിഗേഷന്‍ സ്ഥലത്ത് ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിനാവശ്യമായ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ?
2933.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം നഗരത്തില്‍ നിര്‍മ്മാണം നിലച്ചിരിക്കുന്ന ആകാശപാത പുനര്‍നിര്‍മ്മിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
എത്ര മാസത്തിനുള്ളില്‍ പ്രസ്തുത ആകാശപാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
2934.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ട്രാഫിക് ചട്ടങ്ങളുടെ ലംഘനത്തിന് ഈടാക്കിവരുന്ന പിഴ സംബന്ധിച്ച വിശദാംശം ഇനം തിരിച്ച് നല്‍കാമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന നിയമം കേരളത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത നിയമപ്രകാരം ഓരോ ചട്ടത്തിന്റേയും ലംഘനത്തിന് ഈടാക്കാനാവുന്ന പിഴ സംബന്ധിച്ച വിശദാംശം ഇനം തിരിച്ച് നല്‍കാമോ?
2935.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രാഫിക് സിഗ്നലുകള്‍ രാത്രികാലങ്ങളില്‍ അണയ്ക്കുന്നതുമൂലം റോഡപകടങ്ങള്‍ വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് അറിയിക്കാമോ?
2936.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ഡൗണ്‍ കാരണം ഡ്രൈവിംഗ് ടെസ്റ്റ് നടക്കാത്തതിനാല്‍ ലേണേഴ്സ് ലൈസന്‍സിന്റെ കാലാവധി നീട്ടി നല്‍കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2937.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മോട്ടോര്‍ വാഹന വകുപ്പിനു കീഴില്‍ എത്ര പുതിയ ഓഫീസുകള്‍ ആരംഭിച്ചുവെന്നും അത് ഏതൊക്കെയെന്നും ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകള്‍ ആരംഭിക്കുന്നതിന് മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ അത് എന്താണെന്ന് വിശദമാക്കാമോ?
2938.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ബസ്സ്, ടാക്സി, ഓട്ടോറിക്ഷ മേഖലകളില്‍ മുതല്‍ മുടക്കിയവരും തൊഴിലാളികളും കോവിഡ് മഹാമാരിയും ഇന്ധന വിലവര്‍ദ്ധനവും നിമിത്തം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വകുപ്പു തലത്തില്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഇവയ്ക്ക് പരിഹാരം കാണുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2939.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജോയിന്റ് ആർ.ടി.ഒ. മുതൽ മുകളിലേക്കുള്ള തസ്തികകൾ ടെക്നിക്കൽ തസ്തികകൾ ആണെന്നും ആയതിന് സാങ്കേതിക യോഗ്യത ആവശ്യമാണെന്നും വ്യവസ്ഥ ചെയ്ത് ഉത്തരവിറക്കിയിട്ടുണ്ടോ ;
( ബി )
ഇപ്രകാരം ഉത്തരവിറക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ; സംസ്ഥാനങ്ങൾ നിയമിക്കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ സാങ്കേതിക യോഗ്യതകൾ നിർണയിക്കാൻ മോട്ടോർ വാഹന നിയമപ്രകാരം ആർക്കാണ് അധികാരം ഉള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
മേൽ പരാമർശിച്ച ഉത്തരവ് മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണോ; ആണെങ്കിൽ പ്രസ്തുത ഉത്തരവ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമോ?
2940.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന നിലമ്പൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്ന നടപടികളുടെ പുരോഗതിയും എന്നത്തേക്ക് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാകുമെന്നുള്ളതും അറിയിക്കാമോ;
( ബി )
മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുന്നതിന് സ്ഥല സൗകര്യം ലഭ്യമാണോ; ഇല്ലെങ്കില്‍ ടെസ്റ്റുകള്‍ എവിടെയാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ലേണേഴ്സ് ടെസ്റ്റിനോടനുബന്ധിച്ച് റോഡ‍് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസുകള്‍ നിലമ്പൂര്‍ സബ് ആര്‍.ടി. ഓഫീസില്‍ മുന്‍പ് നടത്തിയിരുന്നോ; ഇപ്പോള്‍ ഇത്തരത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടക്കാത്തതിന്റെ കാരണം വിശദമാക്കാമോ; ക്ലാസ് പുനരാരംഭിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ;
( ഡി )
റോഡ് ടെസ്റ്റുകള്‍ നടക്കാത്തതിനാല്‍ നിലമ്പൂര്‍ സബ് ആര്‍.ടി. ഓഫീസില്‍ പുതിയ ലൈസന്‍സ് എടുക്കുന്നതിനുള്ള നിരവധി അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിണ്ടോ; ഇതുമൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് പുതിയ എം.വി.ഐ തസ്തിക കൂടി അനുവദിക്കുമോ?
2941.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏക സബ് താലൂക്ക് ആസ്ഥാനമായ കുന്ദമംഗലത്ത് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ആരംഭിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസല്‍ നിലവിലുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
2942.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല ആര്‍.ടി.ഓ. ടെസ്റ്റിങ് ഗ്രൗണ്ടിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സമര്‍പ്പിച്ചിരുന്ന പ്രൊപ്പോസലിന്‍മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പാറശാല ആര്‍.ടി.ഓ. ടെസ്റ്റിങ് ഗ്രൗണ്ടിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി. യുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിലൂടെ കടന്നുപോകുന്ന മണ്‍റോഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ റോഡ് നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
2943.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോര്‍വാഹന വകുപ്പുമായി ബന്ധപ്പെട്ട് ഒരു വ്യക്തിക്ക് ഓഫീസ് സന്ദര്‍ശിക്കാതെ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി പൂര്‍ത്തീകരിക്കാവുന്ന സേവനങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
2944.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗതാഗത സംവിധാനം പ്രകൃതി സൗഹൃദമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ;
( ബി )
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
2945.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ആര്‍ 394(ഇ) നമ്പര്‍ ഉത്തരവ് പ്രകാരം 01.07.21-ല്‍ ഭേദഗതി ചെയ്ത് പ്രാബല്യത്തില്‍ വന്ന മോട്ടോര്‍ വാഹന നിയമം ഡ്രെെവിംഗ് സ്കൂളുകളെയും റോഡ് ട്രാന്‍സ്പോര്‍ട്ട് മേഖലയെയും എങ്ങനെയെല്ലാം ബാധിക്കും എന്ന് സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ ;
( ബി )
ഈ നിയമം മൂലം സാധാരണ ജനങ്ങള്‍ക്ക് ലെെസന്‍സ് ലഭിക്കുവാന്‍ ഉണ്ടാക്കുന്ന അമിത സാമ്പത്തിക ബാധ്യത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കുത്തക കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റത്തെ തടഞ്ഞ് , ഡ്രെെവിംഗ് സ്കൂള്‍ മേഖലയെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ കെെക്കൊണ്ട നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഇടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രെെവര്‍ ട്രെയിനിംഗ് &റിസര്‍ച്ച് (ഐ.ഡി.റ്റി.ആര്‍.) പോലെ എല്ലാ ജില്ലകളിലും അക്രഡിറ്റേഷന്‍ സെന്റര്‍ ആരംഭിച്ച് ഡ്രെെവിംഗ് സ്കൂള്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാമോ?
2946.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജനുവരി മുതല്‍ വയനാട് ജില്ലയില്‍ എത്ര പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു എന്ന കണക്ക് ലഭ്യമാക്കാമോ;
( ബി )
ഈ കാലയളവില്‍ പ്രസ്തുത ജില്ലയിലെ ഏത് ഓഫീസിലാണ് കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് എന്നും കുറവ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് എന്നുമുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
2020-ല്‍ പ്രസ്തുത ജില്ലയില്‍ ആകെ എത്ര പുതിയ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ?
2947.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവർക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കി വരുന്നതെന്ന് വിശദീകരിക്കുമോ; പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുമോ; വ്യക്തമാക്കുമോ?
2948.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെദ്യുത വാഹനങ്ങളുടെ ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിനായി കെ.എസ്.ഇ.ബി. -യുമായി സഹകരിച്ച് കൂടുതല്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; നിലവിൽ എത്ര ചാർജിംഗ് പോയിന്റുകള്‍ ഉണ്ടെന്നും അവ എവിടെയൊക്കെ ആണെന്നും വിശദമാക്കാമോ ?
2949.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ലോക് ഡൗണ്‍ മൂലം സംസ്ഥാനത്തുള്ള കോണ്‍ട്രാക്ട് കാര്യേജു വാഹനങ്ങള്‍ ഓടാന്‍ കഴിയാതെ നശിച്ചുകൊണ്ടിരിക്കുന്നതു കാരണം ഉടമകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ആയത് പരിഹരിക്കുന്നതിന് പ്രസ്തുത വാഹനങ്ങള്‍ക്ക് ഈ കാലയളവില്‍ നികുതി കുറയ്ക്കുന്നതിനോ ഒഴിവാക്കുന്നതിനോ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2950.
ശ്രീമതി യു പ്രതിഭ
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജലഗതാഗത വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍ ഈ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും എന്തെല്ലാം പ്രവൃത്തികളാണ് നടന്നുവരുന്നതെന്ന് അറിയിക്കാമോ;
( സി )
പരിസ്ഥിതി സൗഹൃദവും അപകടരഹിതവും ചെലവുകുറഞ്ഞതും സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതുമായ ജലഗതാഗതത്തിന്റെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും ജലഗതാഗതം വ്യാപകമാക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് അറിയിക്കാമോ?
2951.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലഗതാഗതത്തെ വലിയ തോതില്‍ ആശ്രയിക്കുന്ന കുട്ടനാട്ടില്‍ കൂടുതല്‍ ബോട്ട് സര്‍വീസുകള്‍ ആരംഭിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിലുള്ള മുഴുവന്‍ ബോട്ടുകളും ഫിറ്റ്നെസ് ഉറപ്പു വരുത്തി ജലഗതാഗതത്തിനു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ;
( സി )
ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദ വിവരം ലഭ്യമാക്കുമോ?
2952.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലഗതാഗത വകുപ്പില്‍ പുതുതായി അനുവദിച്ച ബോട്ടുകള്‍ക്കായി പുതിയ തസ്തികകള്‍ അനുവദിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തസ്തികകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാങ്കേതിക തടസ്സമുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത തസ്തികകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.