STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2357.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ബീച്ചില്‍ അന്താരാഷ്ട്ര നിലവാരമുള്ള ടോയ്‍ലറ്റ് കോംപ്ലക്സ് സ്ഥാപിക്കുന്ന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2358.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജക മണ്ഡലത്തില്‍ അനുവദിച്ച പന്ന്യന്നൂര്‍ ഐ.ടി.ഐ. യുടെ കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് (ഐ.ടി.ഐ.ബി.എല്‍./2020/7055) പി.ഡബ്ല്യൂ.ഡി. ചീഫ് എഞ്ചിനീയര്‍ (ബില്‍ഡിംഗ്) വിഭാഗത്തിന് സമര്‍പ്പിച്ചിരുന്നുവോ; ആയതിന് അംഗീകാരം ലഭ്യമായോ എന്ന് അറിയിക്കുമോ;
( ബി )
പന്ന്യന്നൂര്‍ ഐ.ടി.ഐ. യുടെ കെട്ടിടനിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണത്തിന് ഇനി എന്തൊക്കെ നടപടിക്രമങ്ങള്‍ ആണ് ഉള്ളതെന്നും ആയത് അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്നും അറിയിക്കുമോ?
2359.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലപരിധിയില്‍ പൊതുമരാമത്ത് വകുപ്പിലെ നിരത്തുവിഭാഗം മുഖേന നടപ്പിലാക്കുന്നതിനായി 2019 - 20 മുതല്‍ ഭരണാനുമതി ലഭിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം വിശദവിവരം ലഭ്യമാക്കുമോ?
2360.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ചുമതലയിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എം.എൽ.എ. യുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് ഏതെല്ലാം പ്രവൃത്തികളാണ് നിലവിൽ നടന്നുവരുന്നത്;
( ബി )
പ്രസ്തുത പ്രവൃത്തികളോരോന്നിന്റെയും ചുമതലപ്പെട്ട അസിസ്റ്റന്റ് എൻജിനീയർമാർ ആരെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളോരോന്നിന്റെയും നിലവിലെ അവസ്ഥ വിശദമാക്കാമോ?
2361.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
20.6.2018-ന് ഭരണാനുമതി ലഭിക്കുകയും പദ്ധതി നിർവ്വഹണ ഏജൻസിയായി പൊതുമരാമത്ത് വകുപ്പിനെ നിശ്ചയിച്ചയിക്കുകയും ചെയ്ത നാട്ടിക മണ്ഡലത്തിലെ തൃപ്രയാറിൽ പ്രവർത്തിച്ചുവരുന്ന ശ്രീരാമ പോളിടെക്നിക്ക് കോളേജില്‍ ലബോറട്ടറിയും ലൈബ്രറിയും നിർമ്മിക്കുന്ന പ്രവൃത്തിക്ക് മൂന്ന് വർഷം കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് സങ്കേതികാനുമതി നൽകിയിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സ്ട്രക്ച്ചറൽ ഡിസൈൻ ലഭിക്കുന്നതിന് കാലതാമസം നേരിട്ടതിന്റെ കാരണം വ്യക്തമാക്കാമോ; ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുന്നതിനും ഇത്തരത്തിൽ സാങ്കേതികാനുമതി നൽകുന്നതിന് കാലതാമസം വരാതെ ശ്രദ്ധിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
2362.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം ടി.എച്ച്.എസ്.എസിന്റെ കെട്ടിട നിര്‍മ്മാണത്തിനുള്ള സാങ്കേതിക അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ടെക്നിക്കല്‍ ഹൈസ്കൂളിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാങ്കേതിക അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രൊപ്പോസല്‍ പരിശോധിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
2363.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നിലവിലെ നിരക്ക് മാറ്റി നല്‍കാത്തത് കാരണം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
2364.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പാറശ്ശാല നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ക്ക് കീഴില്‍ നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതൊക്കെ; ഇതില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയെത്ര; എഗ്രിമെന്റ് വച്ച തീയതിയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച പ്രവൃത്തികളില്‍ ഇനിയും ആരംഭിക്കാനുളളവയും പൂര്‍ത്തീകരിക്കാനുളളവയും ഏതൊക്കെയാണെന്നും അവയുടെ കാലതാമസത്തിനുളള കാരണം എന്താണെന്നുംഅറിയിക്കാമോ;
( സി )
നിലവില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടപ്പാക്കുന്നതിനായി ബഡ്ജറ്റില്‍ തുക വകയിരുത്തിയ ശേഷം നടപ്പാക്കാനാകാത്ത പദ്ധതികളുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
( ഇ )
മണ്ഡലത്തില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മാണം നടത്തുന്നതിന് അനുമതി ലഭിച്ച അമരവിള-ശൂരവക്കാണി റോഡ്, പശുവണ്ണറ-അരുവിക്കര റിങ് റോഡ്, കൂടുവീട്ടുകടവ്, കുമ്പിച്ചല്‍കടവ് പാലങ്ങള്‍, മലയോര ഹെെവേ കടപ്പനമൂട്-വാഴിച്ചല്‍ റീച്ച് എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?
2365.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഭരണാനുമതി ലഭിച്ചവയില്‍ ആരംഭിക്കാത്തതും പൂര്‍ത്തീകരിക്കാത്തതുമായ പ്രവൃത്തികളുടെ വിശദമായ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഭരണാനുമതിക്കായി സമര്‍പ്പിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഓരോ പ്രവൃത്തിയുടെയും അടങ്കല്‍ തുക എത്രയാണെന്നും അറിയിക്കാമോ;
( സി )
മുന്‍ എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടിലെ പ്രവൃത്തികളില്‍ പണി പൂര്‍ത്തിയാകാത്തവയുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ?
2366.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി, കക്കട്ടില്‍ ടൗണുകളുടെ നവീകരണ പ്രവൃത്തികള്‍ക്ക് കരാര്‍ വച്ചെങ്കിലും ഇതുവരെ നടപ്പിലാക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മതിയായ കാരണമില്ലാതെ നിശ്ചിത സമയത്തിനുളളില്‍ പ്രവൃത്തി നടപ്പിലാക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് എത്രയും വേഗം പരിഹരിക്കുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്നറിയിക്കാമോ;
( സി )
കരാറിന് വിരുദ്ധമായി പ്രവൃത്തി വെെകിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്നും ഇത്തരം കരാറുകാരുടെ ലെെസന്‍സ് പുതുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ഉള്‍പ്പെടുത്തുന്നതെന്നും അറിയിക്കാമോ;
( ഡി )
കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യുന്ന പക്ഷം റിസ്ക് ആന്‍ഡ് കോസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിനുളള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ റിസ്ക് ആന്‍ഡ് കോസ്റ്റ് നടപടിക്രമങ്ങളുടെ കാലതാമസം കുറയ്ക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ സാധിക്കുന്നത് എന്നറിയിക്കാമോ;
( ഇ )
പ്രസ്തുത ടൗണ്‍ നവീകരണപ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാന്‍ എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിച്ചിട്ടുളളത് എന്നറിയിക്കാമോ?
2367.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ 2018-19 വര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പ് എഫ്.ഡി.ആര്‍. ഫണ്ട് വകയിരുത്തിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ആയതില്‍ ഓരോ പ്രവൃത്തിക്കും വകയിരുത്തിയ തുക, ഭരണാനുമതി നല്‍കിയ തീയതി, സാങ്കേതികാനുമതി നല്‍കിയ തീയതി എന്നീ വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഇതിനകം സാങ്കേതികാനുമതി ലഭിക്കാത്ത പദ്ധതികള്‍ ഉണ്ടെങ്കില്‍ ആയതിന്റെ കാരണം അറിയിക്കാമോ?
2368.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപ്പണി, റീടാറിംഗ്, സൈഡ് പ്രൊട്ടക്ഷന്‍, അഴുക്ക്ചാല്‍ നിര്‍മ്മാണം തുടങ്ങിയവ സംബന്ധിച്ച് നിലവില്‍ ഏതെല്ലാം പ്രൊപ്പോസലുകളാണ് ഉളളതെന്നും പ്രസ്‌തുത പ്രൊപ്പോസലുകളിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ?
2369.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-മൂന്നാര്‍ ദേശീയ പാത എന്‍.എച്ച്. 85-ല്‍ മാതിരപ്പിള്ളി മുതല്‍ കോഴിപ്പിള്ളി വരെയുള്ള 3.5 കി.മി. ദൂരം വരുന്ന മാതിരപ്പിള്ളി-കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
മൂന്നാര്‍ മുതല്‍ കൊച്ചിവരെ 120 കി.മി. ദൂരത്തിലുള്ള റോഡുനിര്‍മ്മാണത്തിനുള്ള ഡി.പി.ആര്‍. ആയതിനാല്‍ കാലതാമസം ഒഴിവാക്കുന്നതിനായി മാതിരപ്പിള്ളി-കോഴിപ്പിള്ളി ബൈപ്പാസ്, സ്റ്റാന്റ് എലോണ്‍ പ്രോജക്ടായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എച്ച്. വിങ്ങ് റിക്വസ്റ്റ് ലെറ്റര്‍ നല്‍കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
മേല്‍ സാഹചര്യത്തില്‍ പ്രസ്തുത മാതിരപ്പിള്ളി-കോഴിപ്പിള്ളി ബൈപ്പാസ്, സ്റ്റാന്റ് എലോണ്‍ പ്രോജക്ടായി നടപ്പിലാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
2370.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊബൈൽ സേവന ദാതാക്കൾക്ക് റോഡിന്റെ വശങ്ങളിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഇടുന്നതിനും പോളുകൾ സ്ഥാപിക്കുന്നതിനും മൺസൂൺ കാലത്ത് അനുമതി നൽകുന്നതിന് തടസ്സങ്ങൾ ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ, വിദ്യാഭ്യാസരംഗത്ത് ഡിജിറ്റൽ ഡിവൈഡ് ഒരു വലിയ വെല്ലുവിളിയായി നിലനിൽക്കുമ്പോള്‍ ദ്രുതഗതിയിലുള്ള നെറ്റ് വർക്ക് കവറേജ് സൗകര്യമൊരുക്കുന്നതിന് ഈ മൺസൂൺ കാലത്ത് ഇളവുകൾ അനുവദിക്കാമോ;
( സി )
ആയതിന് മൊബൈൽ സേവന ദാതാക്കൾക്ക് പൊതുമരാമത്ത് വകുപ്പിൽ നിന്നുള്ള അനുമതിപത്രങ്ങൾ സത്വരം നൽകുന്നതിന് നടപടികൾ സ്വീകരിക്കാമോ?
2371.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ തിരുവെങ്കിടം റെയില്‍വേ അടിപ്പാതയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ വിശദീകരിക്കാമോ?
2372.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ പുതിയ പി.ഡബ്ല്യു.ഡി. ഓഫീസുകൾ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെന്ന് വിശദീകരിക്കാമോ;
( ബി )
ഇത് സംബന്ധിച്ച് നിയമസഭാ സാമാജികർ ഉള്‍പ്പെടെയുള്ളവരുടെ നിവേദനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ അടിസ്ഥാനത്തിൽ പ്രൊപ്പോസൽ സര്‍ക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
പ്രൊപ്പോസലിൽ ഉൾപ്പെട്ട ഓഫീസുകളും തസ്തികകളും ഏതെല്ലാമാണ്; പ്രൊപ്പോസലുകളുടെ പകർപ്പുകള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രൊപ്പോസലുകള്‍ക്ക് അംഗീകാരം നല്‍കി എത്രയും വേഗം പുതിയ ഓഫീസുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?
2373.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരുമ്പിളിയം ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കി ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുവാൻ സത്വര നടപടി സ്വീകരിക്കുമോ?
2374.
ശ്രീ. എം. എം. മണി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥതലത്തില്‍ നിരീക്ഷണം കാര്യക്ഷമമാക്കാന്‍ ശ്രദ്ധിക്കുമോ; ഭരണതലത്തില്‍ ഉചിതമായ ഇടവേളകളില്‍ പ്രധാന പ്രവൃത്തികളുടെ അവലോകനം നടത്താന്‍ സാധിക്കുമോ;
( ബി )
പാറ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് പ്രവൃത്തികളുടെ പുരോഗതിയെ ബാധിക്കുന്നതിനാല്‍ ബദല്‍ രീതികളുടെ പ്രയോഗസാധ്യത പരിശോധനാവിധേയമാക്കുന്നുണ്ടോ;
( സി )
റോഡുകള്‍ ധാരണയില്ലാതെ വെട്ടിപ്പൊളിക്കുന്നതിന്റെ ഫലമായി വന്‍നഷ്ടം വരുമെന്ന് കണക്കാക്കുന്നതിനാല്‍ ഇതൊഴിവാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ അറിയിക്കാമോ?
2375.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ നങ്ങ്യാര്‍കുളങ്ങര സർക്കാർ എല്‍.പി.എസ്., തൃക്കുന്നപ്പുഴ സർക്കാർ യു.പി.എസ്., പാനൂര്‍ക്കര സർക്കാർ യു.പി.എസ്. എന്നീ സ്‌കൂളുകളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്നും ആയത് വൈകുന്നത് എന്തുകൊണ്ടെന്നും വ്യക്തമാക്കാമോ?
2376.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പുവഴി വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലംമുതല്‍ നാളിതുവരെ എത്ര രൂപയുടെ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ആലപ്പുഴ ജില്ലയില്‍ പൊതുമരാമത്ത് വകുപ്പുവഴി എത്ര രൂപയാണ് വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുള്ളതെന്ന് മണ്ഡലാടിസ്ഥാനത്തില്‍ വിശദമാക്കാമോ?
2377.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജക മണ്ഡലത്തില്‍ 2018-19, 2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ പൊതുമരാമത്ത് റോഡ്സ്, ബില്‍ഡിംഗ്സ് വിഭാഗം ഭരണാനുമതി ലഭ്യമാക്കിയ ഓരോ പ്രവൃത്തിയുടെയും നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ആയത് അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
2378.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പണി പൂര്‍ത്തിയായ റോഡുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് എന്തൊക്കെ അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തില്‍ പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവര്‍ഷം എത്ര കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കിഫ്ബി പദ്ധതികളിലൂടെ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന റോഡുകള്‍ അടക്കമുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും മാറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ആയതിന്റെ കാരണമെന്താണെന്നാണ് പൊതുമരാമത്ത് വകുപ്പ് കരുതുന്നത്; വ്യക്തമാക്കുമോ?
2379.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാത വികസനത്തിന്റെ ഭാഗമായി ചേര്‍ത്തല-കഴക്കൂട്ടം റോഡ് വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ എന്നാണാരംഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് നടത്തേണ്ടതുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ആകെ എത്ര വില്ലേജുകളിലായി എത്ര ഭൂമിയാണ് ഏറ്റെടുക്കേണ്ടതെന്നും സ്ഥലമെടുപ്പ് നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ;
( ഡി )
ഇതിനോടകം എത്ര ഭൂമി ഏറ്റെടുത്തുവെന്നും ഇനിയും എത്ര ഭൂമിയാണ് ഏറ്റെടുക്കാനുള്ളതെന്നും വ്യക്തമാക്കാമോ;
( ഇ )
ഏതൊക്കെ വില്ലേജുകളിലെ എത്ര ഭൂമിയാണ് ഏറ്റെടുക്കാനുള്ളതെന്ന് വിശദമാക്കാമോ;
( എഫ് )
സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി എന്നത്തേക്ക് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ;
( ജി )
സമയബന്ധിതമായി ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
2380.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ എടപ്പറമ്പ-കോളിച്ചാല്‍ ഹില്‍ ഹെെവേ റീച്ചില്‍ എത്ര കിലോ മീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്;
( ബി )
ഇതില്‍ എത്ര കിലോമീറ്റര്‍ വനത്തില്‍ കൂടി പോകുന്നു; ഇതിന് വനം വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
വനം വകുപ്പിന്റെ ഓണ്‍ലെെന്‍ അപേക്ഷയില്‍ വനം വകുപ്പിന് നഷ്ടപ്പെടുന്ന ഭൂമിക്ക് പകരം ഭൂമി കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി. ഓഫീസര്‍ക്ക് സാധിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
വകുപ്പുതലത്തില്‍ ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണുന്നതിനും വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
2381.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിൽ ഉൾപ്പെടുന്ന മക്കരപ്പറമ്പ് ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ അംഗീകരിച്ച അലൈൻമെന്റ് എന്നാണ് കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചത്; ആയതിന് അംഗീകാരം നേടിയെടുക്കുന്നതിന് എന്തെല്ലാം ഇടപെടൽ നടത്തിയിട്ടുണ്ട്;
( സി )
ദീർഘകാലമായി പുരോഗതി കൈവരിക്കാത്ത ഈ പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്രസർക്കാരുമായി ഇടപെട്ട് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമോ?
2382.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടിയില്‍ കൂടി കടന്നു പോകുന്ന സ്റ്റേറ്റ് ഹൈവേയെയും കുറ്റ്യാടി വലകെട്ട് കൈപ്രം കടവ് റോഡിനെയും ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട റോഡായ കുറ്റ്യാടി പള്ളി-ഊരത്ത് റോഡിന് നിലവില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന മൂന്ന് കിലോമീറ്ററില്‍ അധികം ദെെര്‍ഘ്യം വരുന്നതും ജനവാസമേഖലകളിലൂടെ കടന്നുപോകുന്നതുമായ പ്രസ്തുത റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ എന്നറിയിക്കാമോ;
( സി )
ബി.എം.ബി.സി. ല്‍ ഉള്‍പ്പെടുത്തിയാണോ പ്രസ്തുത റോഡിന്റെ നിര്‍മ്മാണം വിഭാവനം ചെയ്തിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത റോഡിന്റെ മഴുവന്‍ ദൂരവും യാത്രയോഗ്യമാക്കുന്നതിനുള്ള പദ്ധതിയുണ്ടോ എന്നറിയിക്കാമോ?
2383.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ ബജറ്റില്‍ തുക വകയിരുത്തിയ കടുവയില്‍ പള്ളി-തോട്ടക്കാട്-ശ്രീകൃഷ്ണപുരം-വട്ടക്കൈത, തട്ടത്തുമല-ചാറയം എന്നീ പ്രവൃത്തികളിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് തടസ്സമുണ്ടോ എന്നും അറിയിക്കാമോ?
2384.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍-കൂളിമാട് റോഡ് വികസിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കൂളിമാട് കടവ്, എളമരം കടവ് ഭാഗങ്ങളില്‍ പാലങ്ങളുടെ നിര്‍മ്മാണം ത്വരിതഗതിയില്‍ നടക്കുന്നതിനാല്‍ റോഡ് വികസനത്തിന് മുന്‍ഗണന നല്‍കുമോ;
( സി )
സൗജന്യമായി സ്ഥലം ലഭ്യമല്ലാത്ത ഇടങ്ങളില്‍ അക്വിസിഷന്‍ നടപടികള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ?
2385.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ നിലവില്‍ പൂവാര്‍ വരെ ഡി.പി.ആര്‍ പൂര്‍ത്തീകരിച്ചിട്ടുള്ള പൊഴിയൂര്‍ തീരദേശത്തേയ്ക്കുള്ള സംസ്ഥാന തീരദേശപാത, പൂവാര്‍ മുതല്‍ തമിഴ്നാട് അതിര്‍ത്തി പ്രദേശമായ പൊഴിയൂര്‍ കൊല്ലങ്കോട് വരെ നീട്ടുന്നതിന് എന്തു നടപടിയാണ് പൂര്‍ത്തീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
ഈ തീരദേശപാത പൂവാര്‍ മുതല്‍ തമിഴ്നാട് അതിര്‍ത്തി പ്രദേശമായ കൊല്ലങ്കോട് വരെ നീട്ടുന്നതിന് ഡി.പി.ആര്‍. പൂര്‍ത്തീകരിച്ചോ; എത്ര കോടി രൂപയാണ് ചെലവ് വരുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
ഡി.പി.ആര്‍. പൂര്‍ത്തീകരിച്ചില്ലെങ്കില്‍ എപ്പോള്‍ പൂര്‍ത്തീകരിക്കും; ആരെയാണ് ഡി.പി.ആര്‍. പൂര്‍ത്തീകരിക്കാന്‍ ചുമതലപ്പെടുത്തിയത് എന്ന് വ്യക്തമാക്കാമോ?
2386.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ ചെര്‍പ്പുങ്കല്‍-ഭരണങ്ങാനം പാരലല്‍ റോഡിനുവേണ്ടി കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റോഡ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2387.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍-കുറ്റിപ്പുറം റോഡില്‍ തൃശ്ശൂര്‍ ജില്ലയില്‍പ്പെട്ട 33 കിലോമീറ്റര്‍ ദൂരം റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 218.45 കോടി രൂപ അനുവദിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത റോഡില്‍ മുണ്ടൂര്‍ മുതല്‍ പുറ്റേക്കര വരെയുളള പ്രദേശത്തെ അനധികൃത കെെയ്യേറ്റം ഒഴിവാക്കി നിലവിലുളള റോഡിന്റെ വീതി കൂട്ടി നാലുവരിപ്പാതയാക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
1961-ലെ ലാന്റ് അക്വസിഷന്‍ നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത മുണ്ടൂര്‍ സെന്റര്‍ മുതല്‍ പുറ്റേക്കര വരെയുളള റോഡിന്റെ പുറമ്പോക്ക് കെെയ്യേറ്റം കണ്ടെത്തുന്നതിനും ഒഴിപ്പിക്കുന്നതിനും അതുവഴി റോഡ് വീതി കൂട്ടി നാലുവരിപ്പാതയാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിയമപ്രകാരം അളന്ന് തിട്ടപ്പെടുത്തി മുണ്ടൂര്‍-പുറ്റേക്കര പ്രദേശത്തെ കയ്യേറ്റഭൂമികള്‍ കണ്ടെത്തണമെന്നുകാണിച്ച് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സര്‍ക്കാരിന് ഇ5-2191/2019 നമ്പറായി 23.09.2019 തീയതിയില്‍ അയച്ച കത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് എടുത്തിട്ടുളളത് എന്ന് വ്യക്തമാക്കാമോ?
2388.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് പണം അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് അറിയിക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് എത്ര പണം അനുവദിച്ചിട്ടുണ്ടെന്നും ഏതെല്ലാം റോഡുകൾക്ക് എത്ര രൂപ വീതമാണ് അനുവദിച്ചതെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
മഴക്കെടുതി മൂലം ഗതാഗതയോഗ്യമല്ലാതായിത്തീർന്ന പൊതുമരാമത്ത് റോഡുകളെക്കുറിച്ചുള്ള വിശദവിവരം ശേഖരിച്ചിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം റോഡുകളാണവയെന്ന് ജില്ലതിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഇത്തരത്തിൽ ഗതാഗതയോഗ്യമല്ലാതായിത്തീർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് എത്ര ചെലവുണ്ടെന്നും പ്രസ്തുത തുക സർക്കാർ അനുവദിക്കുമോ എന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ?
2389.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ പള്ളിപ്പാട് - ഇരട്ടകുളങ്ങര - കുരീക്കാട് ജംഗ്ഷന്‍ റോഡ്, മണ്ണാറശ്ശാല ബ്ലോക്ക് ജംഗ്ഷന്‍ - ഗണപതിയാകുളങ്ങര റോഡ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാളിതുവരെ ആരംഭിക്കാത്തതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍വ്വഹണ തടസ്സമെന്തെന്നും ആയത് ഒഴിവാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്നും അറിയിക്കാമോ?
2390.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ടതും കരാറുകാരന്‍ ഉപേക്ഷിച്ചുപോയതുമായ കോഴിക്കോട് ജില്ലയിലെ കളന്‍തോട് -കൂഴിമാട് റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
മുന്‍ കരാറുകാരന്‍ റോഡ് പൊളിച്ചിട്ട സാഹചര്യത്തില്‍ നിര്‍മ്മാണം പുനരാരംഭിക്കാന്‍ സത്വര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
2391.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിൽ പാണ്ടിക്കാട് മുതല്‍ ഒലിപ്പുഴ വരെയുള്ള റോഡ് ബി.എം. &ബി.സി. നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
2392.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടം വരെയായി എന്ന് വിശദമാക്കുമോ;
( ബി )
മലയോര ഹൈവേയുമായി ബന്ധപ്പെട്ട് നാളിതുവരെ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
2393.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഇന്ത്യൻ റോഡ് കോൺഗ്രസ്സ് അംഗീകരിച്ച നിലവാരത്തിലേക്ക് സംസ്ഥാന പാതകള്‍ ഉയര്‍ത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?
2394.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ നിയോജകമണ്ഡലത്തിൽ മലയോര ഹൈവേയുടെ ബൈപ്പാസ്സായി ഉൾപ്പെടുത്തിയിരുന്ന താവുകുണ്ട് പോത്തുംകുന്നു നടുവിൽ റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് നടത്തുവാനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;
( ബി )
മലയോര ഹൈവേ പദ്ധതിയിൽ ഇതുകൂടി ഉൾപ്പെടുത്താനുള്ള നിർദ്ദേശം പരിഗണിക്കുമോ?
2395.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടാറിംഗിനും കോണ്‍ക്രീറ്റിംഗിനും ആവശ്യമായ മെറ്റല്‍ സ്റ്റാക്ക് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നിലവിലെ നടപടിക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിവിധ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഇത്തരത്തില്‍ മെറ്റല്‍ സ്റ്റാക്ക് ചെയ്യുന്നതിനുള്ള സ്ഥല സൗകര്യക്കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കേരളത്തിലെ ജനസാന്ദ്രത ഇത്തരത്തില്‍ മെറ്റല്‍ സ്റ്റാക്ക് ചെയ്യുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ടോ;
( സി )
കോണ്‍ക്രീറ്റ് ക്യൂബുകള്‍ ടെസ്റ്റ് ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് വഴിയും റോഡിലെ വിവിധ ഘട്ടങ്ങളിലെ ലെവെല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത് വഴിയും സ്ഥല പരിശോധന സമയത്ത് കോര്‍കട്ടിങ് വഴിയും പ്രവ‍ൃത്തിയുടെ ഗുണനിലവാരം വിലയിരുത്താന്‍ സാധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ സ്റ്റാക്ക് ചെയ്യേണ്ട മെറ്റലിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കുമോ;
( ഡി )
ഒരു റോഡ് പ്രവൃത്തിയിലെ ജി.എസ്.ബി. യുടെയും വെറ്റ് മിക്സ് മെക്കാഡത്തിന്റെയും അളവ് ഒന്നിച്ച് 100 ക്യൂബിക് മീറ്ററില്‍ കൂടുതല്‍ ഉള്ളപ്പോള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടോ എന്നത് വ്യക്തമാക്കാമോ?
2396.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തിലെ കോവളം കെ.എസ്. റോഡ്- പടിഞ്ഞാറേ പൂങ്കുളം റോഡ്, കാക്കാമൂല-കാരിക്കുഴി - അമരിവിള റോഡ്, പാലപ്പൂര് ബണ്ട്-കിരീടം പാലം -വെള്ളായണി ക്ഷേത്രം റോഡ്, ഊക്കോട്-വേവിള-ശാസ്താക്ഷേത്രം റോഡ്, പനയറക്കുന്ന്-ഇടുവ-പെരിങ്ങമ്മല- മംഗലത്ത് ‌കോണം റോഡ്, ചൊവ്വര ക്ഷേത്ര റോഡ്, അവണാകുഴി-ആട്ടറമൂല- കട്ടച്ചൽകുഴി റോഡ്, പയറുംമൂട് -ശാന്തിപുരം-മുള്ളുമുക്ക്-നീലകേശി ക്ഷേത്രം-വെങ്ങാനൂർ റോഡ്, ചാണി-മുഴക്കോൽകുന്ന്-നെല്ലിക്കാക്കുഴി റോഡ്, കാഞ്ഞിരംകുളം-മൂന്ന് മുക്ക്-നെല്ലിമൂട് റോഡ്, കല്ലമ്പലം-ആലുവിള-വില്ലിക്കുളം-കാറ്റാടിമുക്ക് റോഡ് എന്നീ ഗ്രാമീണ റോഡുകളെ പി.ഡബ്ല്യൂ.ഡി. റോഡുകളാക്കാന്‍ നടപടി സ്വീകരിക്കുമോ?
2397.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജക മണ്ഡലത്തിലെ ഒരോടം പാലം-വൈലോങ്ങര ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആർ.ബി.ഡി.സി.കെ. നാളിതുവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; ഇനി എന്തെല്ലാം നടപടികളാണ് പൂർത്തിയാക്കാനുള്ളത്; ആയത് അടിയന്തരമായി പൂർത്തിയാക്കുമോ ;
( സി )
പ്രവൃത്തിയുടെ പുരോഗതിക്കായി ആർ.ബി.ഡി.സി.കെ. ക്ക് എന്തെല്ലാം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്; ദീർഘകാലമായി പുരോഗതി കൈവരിക്കാത്ത പ്രവൃത്തി എന്ന നിലയ്ക്ക് പ്രസ്തുത പ്രവൃത്തി സമയപരിധി നിശ്ചയിച്ച് പൂർത്തിയാക്കുന്നതിന് പ്രത്യേക നടപടികൾ സ്വീകരിക്കുമോ?
2398.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ; റോഡുകളുടെ ദെെര്‍ഘ്യം ഉള്‍പ്പെടെയുളള വിശദാംശം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളില്‍ എത്ര കിലോമീറ്റര്‍ റോഡ് ബി.എം. & ബി.സി. നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് ബാക്കിയുണ്ടെന്ന് അറിയിക്കുമോ; പ്രസ്തുത റോഡുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത റോഡുകള്‍ കൂടി ബി.എം. & ബി.സി. നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?
2399.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ ഏതെല്ലാം റോഡുകളാണ് ബി.എം. & ബി.സി. നിലവാരത്തില്‍ നിര്‍മ്മാണം നടത്താനുളളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡുകളുടെ പ്രവൃത്തികള്‍ അടിയന്തരമായി തുടങ്ങാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
2400.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ മാങ്ങാട്ടിടം-മാലൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വട്ടോളി പുഴ പാലം പണി പൂര്‍ത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡ് പൂര്‍ത്തീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അപ്രോച്ച് റോഡ് പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2401.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തില്‍ എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പായത്താം വയല്‍-കോയിപ്ര-ചെക്കിത്തോട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഏത് വര്‍ഷമാണ് ഏറ്റെടുത്തതെന്നും ഏറ്റെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായോ എന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റോഡ് ആസ്തി രജിസ്റ്ററില്‍ കൂട്ടിച്ചേര്‍ത്തോ എന്ന് അറിയിക്കാമോ?
2402.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ റിവര്‍വ്യൂ റോഡിന്റെ പണി പൂര്‍ത്തീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2403.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18-ലെ ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെട്ടതും ഖണ്ഡിക 156, 157 പ്രകാരം ഉള്ള 182 പദ്ധതികളില്‍ 102-ാം പദ്ധതിയുമായ വടക്കാഞ്ചേരി ബൈപ്പാസ് നിര്‍മ്മാണത്തിന് കിഫ്ബി പദ്ധതി പ്രകാരം നീക്കിവച്ചിട്ടുള്ള തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
പദ്ധതി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
2404.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മാവൂര്‍ റോഡ് നിര്‍മ്മാണത്തിന് മണ്ണ് എടുക്കുന്നതിന് സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയ എത്ര പ്ലോട്ടുകള്‍ സംരക്ഷിക്കപ്പെടാതെയും ഉപയോഗപ്പെടുത്താതെയും ഇട്ടിരിക്കുന്നു എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇതില്‍ എത്ര സ്ഥലം കയ്യേറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
റോഡ് വികസനത്തിന് ആവശ്യമില്ലാത്ത ഇത്തരം സ്ഥലങ്ങള്‍ മറ്റ് വകുപ്പുകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വിട്ടു കൊടുക്കുന്നതില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ;
( ഡി )
ഇല്ലെങ്കില്‍ സ്വന്തമായി വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ ഇല്ലാത്ത പെരുവയല്‍, കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസുകള്‍ക്ക് സ്ഥലം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
2405.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ടി.പി. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണന്തല മുതല്‍ തെെക്കാട് (വെഞ്ഞാറമൂട്) വരെയുള്ള റോഡ് ആധുനികരീതിയില്‍ വീതികൂട്ടി നിര്‍മ്മിച്ചപ്പോള്‍ പിരപ്പന്‍കോട് ജംഗ്ഷനില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എതിര്‍വശത്തുള്ള മതില്‍ കെട്ടിയ ഭൂമി സര്‍ക്കാര്‍ ധനസഹായം നല്‍കി വാങ്ങിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അതിന്റെ വിശദ വിവരങ്ങള്‍ നല്‍കാമോ;
( സി )
അപ്രകാരം വാങ്ങിയ ഭൂമി മതില്‍ പൊളിച്ച് റോഡ് വികസനത്തിന് ഉപയോഗിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2406.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി നടന്നു വരുന്ന താമരശ്ശേരി- വരിട്ട്യാക്കില്‍-സി.ഡബ്ല്യു.ആര്‍. ഡി.എം. റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോയെന്നറിയിക്കാമോ;
( ബി )
റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തികള്‍ തുടങ്ങുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇതിന്റെ നിലവിലുള്ള സ്ഥിതി വിശദമാക്കാമോ?
2407.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍-പള്ളിപ്പുറം പാരലല്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയതെന്നാണ്; അനുവദിച്ച തുക എത്ര; കരാർ പ്രകാരം നിര്‍മ്മാണ പ്രവ‍ൃത്തിയുടെ കാലയളവ് എത്രയെന്നും വ്യക്തമാക്കാമോ;
( സി )
വൈപ്പിന്‍-പള്ളിപ്പുറം പാരലല്‍ റോഡിന്റെ നിര്‍മ്മാണ പ്രവ‍ൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിയുടെ പകർപ്പ് ലഭ്യമാക്കാമോ?
2408.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി ചുരത്തിന് ബദലായി ഉപയോഗിക്കാവുന്ന വെസ്റ്റ് കൈതപ്പൊയില്‍-വള്ള്യാട്-ചുരം 7ാം വളവ് റോഡ് സംബന്ധിച്ച സാധ്യതാപഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ബദല്‍പാത യാഥാര്‍ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2409.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വളക്കൈ-കൊയ്യം റോഡ് നവീകരണ പദ്ധതി പരിഗണയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടും പ്രസ്തുത റോഡ് പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡ് നവീകരണത്തിനായുള്ള പൊതുജനങ്ങളുടെ പരാതികള്‍, സമരങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
റോഡിന് അടിയന്തരമായി ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ഇതിനായി ഇനി സ്വീകരിക്കേണ്ട നടപടികള്‍ എന്തെല്ലാമെന്നും പ്രസ്തുത നടപടികള്‍ എപ്പോൾ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കുമോ?
2410.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത-744 കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുടെ അലൈന്‍മെന്റ് നിര്‍ണ്ണയം പൂര്‍ത്തിയായിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണത്തിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ?
2411.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് വകുപ്പ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
ഇതു സംബന്ധിച്ച് പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രൊപ്പോസല്‍ റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ടോ എന്നറിയിക്കാമോ?
2412.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ കേരളത്തിൽ എവിടെയൊക്കെ ഉപയോഗിച്ചിട്ടുണ്ട്; പ്രസ്തുത സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോയെന്ന് വ്യക്തമാക്കുമോ?
2413.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി ബൈപ്പാസിനെ മംഗലശ്ശേരി റോഡുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തിക്ക് മൂന്ന് കോടി രൂപ അനുവദിച്ചിരുന്നോയെന്ന് അറിയിക്കുമോ ;
( ബി )
ഈ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണ്; പ്രവ‍ൃത്തി ഉടന്‍ ആരംഭിക്കാൻ കഴിയുമോ എന്ന് വിശദമാക്കാമോ?
2414.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച ന്യൂക്കട്ട് പാലം നിര്‍മ്മാണ പ്രവൃത്തി അടിയന്തരമായി തുടങ്ങുന്നതിനും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ?
2415.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം, മടവൂര്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പടനിലം പാലത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുളള കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ ടെണ്ടര്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2416.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളിയിൽ പത്മനാഭൻ ജെട്ടി പാലം നിർമ്മിക്കാൻ ബഡ്ജറ്റിലോ മറ്റേതെങ്കിലും തരത്തിലോ പണം അനുവദിച്ചിട്ടുണ്ടോ; എങ്കിൽ എത്ര തുകയാണ് അനുവദിച്ചതെന്ന് അറിയിക്കുമോ; തുക അനുവദിച്ചില്ലെങ്കിൽ ഈ പാലം നിർമ്മിക്കുന്നതിന് പത്ത് കോടി രൂപ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?
2417.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് നിയോജകമണ്ഡലത്തിലെ എടവണ്ണ-ആര്യന്‍ തൊടിക പാലത്തിന്റെ പ്രവൃത്തിക്ക് നിര്‍മ്മാണാനുമതി ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടോയെന്നറിയിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുമോ;
( ഡി )
പാലം നിര്‍മ്മാണത്തിന്റെ അടിയന്തര പ്രാധാന്യം പരിഗണിച്ച് പ്രവൃത്തി ഉടന്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
2418.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച, കിടങ്ങൂര്‍ പഞ്ചായത്തിലെ കാവാലിപ്പുഴ തൂക്കുപാലത്തിന്റെ പ്രൊപ്പോസല്‍ തയ്യാറായിട്ടുണ്ടോ എന്നറിയിക്കാമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
ബഡ്ജറ്റില്‍ പ്രഖ്യാപിച്ച് രണ്ടുവര്‍ഷമായിട്ടും പദ്ധതിയുടെ പ്രൊപ്പോസലോ രൂപരേഖയോ തയ്യാറാക്കാതെ വകുപ്പ് സ്വീകരിച്ച മറ്റുനടപടികള്‍ എന്തൊക്കെ എന്നറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് ആരാണ് എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത്; സംസ്ഥാനത്തെ മറ്റ് തൂക്കുപാലങ്ങള്‍ക്ക് ആരാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ; ആയതിന് ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
കേരളാ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ലിമിറ്റഡ് തയ്യാറാക്കി നല്‍കിയ റഫ് കോസ്റ്റ് എസ്റ്റിമേറ്റിന്റെ അവസ്ഥ എന്തെന്ന് വ്യക്തമാക്കാമോ?
2419.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം നഗരത്തോട് ചേര്‍ന്നുള്ള കോടിമത രണ്ടാം പാലത്തിന്റെ നിര്‍മ്മാണം നിലച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണം പുനരാരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും തടസ്സങ്ങള്‍ നീക്കി നിര്‍മ്മാണം എന്നത്തേയ്ക്ക് പുനരാരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
2420.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം നഗരത്തില്‍ കഞ്ഞിക്കുഴിയിലെ ഫ്ലൈ ഓവര്‍ പദ്ധതി നടപ്പിലാക്കുന്നതിന് 40 ലക്ഷം രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടും പ്രസ്തുത പ്രവൃത്തിയില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രോജക്ടിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ?
2421.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ ചുളളിമട പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2422.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ കരുവാറ്റ-ചെറുത റോഡിലെ മണച്ചിറക്കല്‍ പാലം അപകടാവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടണ്ടോ ;
( ബി )
പ്രസ്തുത പാലം പുനരുദ്ധരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2423.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ മുണ്ടക്കല്‍ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ ;
( ബി )
പ്രസ്തുത പാലത്തിന്റെ അപ്പ്രോച്ച് റോഡ്‌ ഉള്‍പ്പെടെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ ?
2424.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ തട്ടാശ്ശേരി പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
തട്ടാശ്ശേരി പാലത്തിന്റെ നിര്‍മ്മാണത്തില്‍ എന്തൊക്കെ തടസ്സങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ?
2425.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ പടഹാരം പാലം നിര്‍മ്മാണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇതിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( സി )
നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ തടസ്സങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ?
2426.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ മാക്കേകടവ് -നേരെകടവ് പാലം നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിനും അപ്രോച്ച് റോഡിനും വേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാര തുക നല്‍കിയോ; വിശദമാക്കാമോ?
2427.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ തീരദേശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന അഴീക്കോട്-മുനമ്പം പാലത്തിന്റെ തറക്കല്ലിട്ട് 11 വര്‍ഷം കഴിഞ്ഞുവെങ്കിലും പ്രസ്തുത പ്രവൃത്തിയുടെ നടപടിക്രമങ്ങള്‍ അനന്തമായി നീളുകയാണെന്നത് കണക്കിലെടുത്ത് പ്രസ്തുത പ്രവൃത്തിയുടെ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പാലം യാഥാർത്ഥ്യമാക്കുന്നതിന് ഇനി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന തുടർ നടപടികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;
( സി )
പ്രവൃത്തി അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമോ?
2428.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി എടത്തുരുത്തിക്കടവ് പാലം നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണത്തിന് ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നറിയിക്കുമോ;
( സി )
പ്രസ്തുത പണി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
2429.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടുവണ്ണൂര്‍, ഉള്ളിയേരി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയനിക്കാട്-കൊയമ്പ്രത്ത് കണ്ടി പാലം നിര്‍മ്മാണത്തിന് എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചിട്ടുണ്ടോ;
( സി )
പാലം നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് അറിയിക്കുമോ?
2430.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ മലമ്പുഴ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വാരണി പാലം പുനര്‍നിര്‍മ്മിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?
2431.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഇടനാഴിയുടെ ഭാഗമായി പൊന്നാനി അഴിമുഖത്തിന് കുറുകെ നിര്‍മ്മിക്കുന്ന കേബിള്‍ സ്റ്റെയ്ഡ് സസ്പെന്‍ഷന്‍ ബ്രിഡ്ജ് നിര്‍മ്മാണ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( ബി )
ആയതിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുളള സത്വര നടപടി സ്വീകരിക്കുമോ?
2432.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്ജറ്റില്‍ ഫണ്ട് വകയിരുത്തിയ മഞ്ചേരി ജസില ജംഗ്ഷനിലെ ഫ്ലൈ ഓവര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഫ്ലൈ ഓവര്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2433.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ പുരോഗമിക്കുന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ വിവരം പൊതുമരാമത്ത് കെട്ടിടം, റോഡ്, പാലങ്ങള്‍ എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കാമോ?
2434.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ വെന്നിയുര്‍ വൈഡനിംഗ് എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് പൂര്‍ത്തീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ഇനിയും പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?
2435.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദീര്‍ഘകാലമായി വിവിധ കാരണങ്ങളാല്‍ തടസ്സപ്പെട്ടുകിടന്നിരുന്ന മലയോര ഹൈവേ യാഥാര്‍ത്ഥ്യമാക്കുന്നതിനായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ക്രിയാത്മകമായ ഇടപെടലുകള്‍ മൂലമുണ്ടായിട്ടുള്ള പ്രവര്‍ത്തന പുരോഗതി സര്‍ക്കാര്‍ വിശദമായി പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ഏതെല്ലാം റീച്ചുകളിലെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുകിട്ടുന്നതിന് എവിടെയെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇപ്പോള്‍ പ്രവൃത്തി പുരോഗമിക്കുന്ന റീച്ചുകളിലെ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കാമോ?
2436.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടച്ചേരി പി.എച്ച്.സി. കെട്ടിടത്തിന്റെ വയറിംഗ് അനുബന്ധ പ്രവൃത്തികൾ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂർത്തീകരിക്കുമെന്ന് അറിയിക്കുമോ ?
2437.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് ആരംഭിച്ച കോട്ടയം താലൂക്ക് ഓഫീസ് പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം നിലച്ചിരിക്കുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പ്രവൃത്തി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
2438.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നിയോജകമണ്ഡല പരിധിയില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം മുഖേന നടപ്പിലാക്കുന്നതിനായി 2019-20 മുതല്‍ ഭരണാനുമതി ലഭിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം വിശദവിവരം ലഭ്യമാക്കുമോ?
2439.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് നിര്‍മ്മിക്കുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്ത് ഏറെനാള്‍ കഴിയും മുന്‍പ് റോഡുകള്‍ക്ക് തകരാര്‍ സംഭവിക്കുന്നതൊഴിവാക്കാന്‍ ഡിഫക്ട് ലയബിലിറ്റി കാലാവധി ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് റോഡുകളുടെ നിര്‍മ്മാണത്തിലെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ;
( സി )
സോഷ്യല്‍ ഓഡിറ്റിംഗ് ഏര്‍പ്പെടുത്തുന്നതിനും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ റോഡുകളുടെ നിര്‍മ്മാണം തത്സമയം നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുമുള്ള സാധ്യതകള്‍ പരിശോധിക്കുമോ; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം ഏല്‍ക്കേണ്ടിവരുന്ന സ്ഥിതി സംജാതമാക്കുവാന്‍ കഴിയുമോ?
2440.
ഡോ. എം.കെ . മുനീർ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പൊതുമരാമത്ത് പദ്ധതികളുടെ നടത്തിപ്പ് കിഫ്ബി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് മുഖേന ആക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് വഴി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതികളില്‍ മരാമത്ത് വകുപ്പിന് എന്തെങ്കിലും നിയന്ത്രണം ഉണ്ടോയെന്ന് വ്യക്തമാക്കാമോ?
2441.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയപാതകള്‍ ആറ് വരിയാക്കുന്നതിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഭൂമി ഏറ്റെടുക്കുന്നതിന് എത്ര തുകയാണ് കണക്കാക്കിയിട്ടുള്ളതെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ട തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നിലവില്‍ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്നും വിശദമാക്കുമോ?
2442.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാണ്ടിക്കാട് റസ്റ്റ് ഹൗസ് പുതുതായി നിര്‍മ്മിക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ?
2443.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ-പെരുമ്പാവൂര്‍, ആലുവ- മൂന്നാര്‍ റോഡുകള്‍ കിഫ്ബി മുഖേന നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പ്രവൃത്തിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ വികസനത്തിനായി എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ റോഡുകള്‍ നാലുവരിപ്പാത ആക്കുന്നതിനുള്ള പ്രവൃത്തികള്‍ എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( ഡി )
ഈ വിഷയത്തില്‍ കിഫ്ബിയില്‍ നിന്നും പൊതുമരാമത്ത് വകുപ്പില്‍ നിന്നും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
2444.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹെെവേയുടെ പാറശാല-കുടപ്പനമൂട് റീച്ചിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പാതയോരത്തുളള എത്ര മരങ്ങളാണ് മുറിച്ച് മാറ്റുന്നതെന്ന് ഇനം തിരിച്ചുളള വിശദാംശം അറിയിക്കാമോ;
( ബി )
ഇത്തരത്തിൽ മുറിച്ച് മാറ്റുന്ന മരങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തിയിട്ടുണ്ടോ; എങ്കില്‍ ബന്ധപ്പെട്ട രേഖയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മരങ്ങളുടെ ലേലവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുഖേന സ്വീകരിച്ചിട്ടുളള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ് എന്നതിന്റെ വിവരം അറിയിക്കാമോ?
2445.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം നിയോജകമണ്ഡലത്തിൽ പൂവാർ മുതൽ സ്ഥലം ഏറ്റെടുപ്പ് വേണ്ടാത്ത ഭാഗങ്ങളിൽ തീരദേശ ഹൈവേ നിർമ്മാണം ആരംഭിക്കാൻ നടപടി സ്വീകരിക്കുമോ?
2446.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2447.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. എം.വിജിന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ആഭ്യന്തര-വിദേശ വിനോദസഞ്ചാരികൾ പൊതുവേ എത്താത്ത മലബാര്‍ മേഖലയിലേയ്ക്ക് അവരെ എത്തിക്കുന്നതിതിന് വേണ്ടി നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന വിപണി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( ബി )
മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളുടെ ആകര്‍ഷണീയതയും പ്രത്യേകതയും സഞ്ചാരികളിലേക്കെത്തിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ മാപ്പ് പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; അറിയിക്കാമോ?
2448.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടൂറിസം രംഗത്ത് എന്തൊക്കെ പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
പൊതു/സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് അനുമതി നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
2449.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വയനാട്, അതിരപ്പിള്ളി, മൂന്നാർ, തേക്കടി, വാഗമൺ, തെന്മല തുടങ്ങിയ പ്ലാന്റേഷൻ മേഖലകള്‍ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതിക്ക് രൂപം നൽകുവാൻ നടപടി സ്വീകരിക്കുമോ;
( ബി )
ചരിത്ര പ്രാധാന്യമുള്ള കുട്ടിക്കാനം സമ്മർപാലസ് , പീർമുഹമ്മദ് സ്മാരകം, പള്ളിക്കുന്ന്, മേമല, അണ്ണൻ തമ്പിമല, ഏന്തയാർ, ഉറുമ്പിക്കര, ചക്കിമാലി, മദാമ്മക്കുളം , കോലാഹലമേട്, തങ്ങൾ പാറ, ചെല്ലാർകോവിൽ മെട്ട്, അരുവിക്കുഴി വെള്ളച്ചാട്ടം, തേക്കടി, ഗവി, സത്രം, പാണ്ഡവർമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഒരു ടൂറിസം സർക്യൂട്ടിന് രൂപം നൽകുവാൻ നടപടി സ്വീകരിക്കുമോ?
2450.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാട്ടിക മണ്ഡലത്തിലെ ചാഴൂർ ഗ്രാമപഞ്ചായത്തിലെ പുള്ള് ഗ്രാമത്തിൽ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ആയതുസംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ തുക നീക്കിവച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2451.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ കണ്‍സ്ട്രക്ഷന്‍ ഓഫ് വേള്‍ഡ് ക്ലാസ് ടോയ്‍ലറ്റ് ബ്ലോക്ക് എന്ന പേരില്‍ ടോയ്‍ലറ്റ് സൗകര്യം ഒരുക്കുന്ന പദ്ധതി നടപ്പിലാക്കുന്നുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
ഏതെല്ലാം ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നും ഓരോ കേന്ദ്രത്തിനും അനുവദിച്ച തുകയും അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണ ചുമതലയുള്ള ഏജന്‍സി ഏതാണെന്നും ഓരോ ടൂറിസം കേന്ദ്രത്തിലെയും പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
2452.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബേക്കല്‍ ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ പള്ളിക്കര ബീച്ചിലും സമീപ പ്രദേശങ്ങളിലും നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങളില്‍ എത്രയെണ്ണം പൂര്‍ത്തീകരിക്കുവാനുണ്ട്; നിര്‍മ്മാണം ആരംഭിച്ച പ്രസ്തുത കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കാത്തതെന്തെന്ന് വ്യക്തമാക്കാമോ?
2453.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വികസനവുമായി ബന്ധപ്പെടുത്തി പ്രഖ്യാപിച്ച മലബാര്‍ ലിറ്റററി സര്‍ക്യൂട്ടില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ജന്മനാടായ കൊണ്ടോട്ടിയെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സാംസ്കാരിക വകുപ്പിന്റെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാഡമി, കൊണ്ടോട്ടി ചരിത്ര പ്രസിദ്ധമായ ഖുബ്ബ, നെടിയിരുപ്പ് സ്വരൂപം തുടങ്ങിയ സാംസ്കാരിക ടൂറിസം കേന്ദ്രങ്ങളെ കൂടി ലിറ്റററി സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?
2454.
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എച്ച്. സലാം
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി വരുമാനവും തൊഴിലും ഉറപ്പാക്കുന്നതിന് ഉതകുന്ന എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് അറിയിക്കുമോ;
( ബി )
പഞ്ചായത്തുകള്‍ തോറും ഡസ്റ്റിനേഷന്‍ എന്നതിലൂടെ എന്താണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കുമോ;
( സി )
വിനോദസഞ്ചാര സാധ്യതയുള്ള സ്ഥലങ്ങള്‍ പുതുതായി കണ്ടെത്തി അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിന് ആലോചിക്കുന്നുണ്ടോ;
( ഡി )
പദ്ധതിയുടെ നടത്തിപ്പ് പ്രസ്തുത മേഖലയില്‍ പരിചയമുള്ള സ്ഥാപനങ്ങള്‍, ടൂറിസം സഹകരണ സംഘങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയായിരിക്കുമോ എന്ന് വ്യക്തമാക്കുമോ?
2455.
ശ്രീ എം മുകേഷ്
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ദെലീമ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലെ ഏറ്റവും ആകര്‍ഷകമായ ഹൗസ് ബോട്ട് ടൂറിസം പദ്ധതി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിലച്ചുപോകാനിടയായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ആയതു മൂലമുണ്ടായിട്ടുള്ള വരുമാന-തൊഴില്‍ നഷ്ടവും ബോട്ടുകള്‍ക്കുണ്ടായിട്ടുള്ള നാശനഷ്ടങ്ങളും നികത്താന്‍ എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ടോ; അറിയിക്കുമോ;
( സി )
കോവി‍ഡാനന്തരം കായല്‍ ടൂറിസം ശക്തമായി തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹൗസ് ബോട്ട് മേഖല സജീവമായി നിലനിര്‍ത്താനാവശ്യമായ നടപടിയുണ്ടാകുമോ; വിശദമാക്കുമോ?
2456.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ശിരുവാണിയിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമോ;
( ബി )
ശിരുവാണിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ ഹോട്ടലുകളോ റിസോര്‍ട്ടുകളോ ഇല്ലാത്ത സാഹചര്യത്തില്‍ കെ.റ്റി.ഡി.സി. യുടെ ഹോട്ടല്‍/റിസോര്‍ട്ട്/റസ്റ്റോറന്റ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2457.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദ സഞ്ചാര വകുപ്പ് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് എന്ന പദ്ധതി നടപ്പാക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പദ്ധതിക്കായി വകയിരുത്തിയിട്ടുള്ള തുക എത്രയെന്ന് അറിയിക്കുമോ; ഇതില്‍ എന്ത് തുക ചെലവഴിച്ചുവെന്ന് അറിയിക്കുമോ;
( സി )
മലബാര്‍ പ്രദേശത്തെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഉള്‍പ്പെടുത്തുന്നതിന് സ്വീകരിച്ച മാനദണ്ഡം വെളിപ്പെടുത്തുമോ;
( ഡി )
പ്രകൃതി രമണീയവും ചരിത്ര പ്രാധാന്യവുമുള്ള മലബാറിലെ കൂടുതല്‍ പ്രദേശങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
2458.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചങ്ങനാശ്ശേരി മണ്ഡലത്തില്‍ വകുപ്പ് മുഖേന ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി എന്താണെന്ന് ഉത്തരവുകളുടെ പകര്‍പ്പ് സഹിതം വ്യക്തമാക്കുമോ?
2459.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( ബി )
ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഉത്തരവാദിത്ത ടൂറിസം മിഷൻ മുഖേന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ലഭ്യമാക്കുന്നുണ്ടോ; എങ്കില്‍ അത് യഥാസമയം ലഭ്യമാക്കുന്നതിന് വേണ്ട ഇടപെടല്‍ നടത്തുമോ?
2460.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വ്യാപനം മൂലം സ്തംഭനാവസ്ഥയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
കോവിഡ് ഇളവുകളില്‍ ടൂറിസം മേഖലയെ ഉള്‍പ്പെടുത്തി ആഭ്യന്തര ടൂറിസം പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ക്വാറന്റൈന്‍ സൗകര്യമൊരുക്കുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ടൂറിസം റിസോര്‍ട്ടുകള്‍ക്ക് അര്‍ഹമായ വാടക നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
2461.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം നിയോജകമണ്ഡലത്തിലെ പൂവാർ പൊഴിക്കരയിൽ വേളി മാതൃകയിൽ ടൂറിസം വില്ലേജ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോ?
2462.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുഷാരഗിരിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യവ്യക്തി സൗജന്യമായി ഡി.റ്റി.പി.സി. ക്ക് വിട്ടുനല്‍കിയ 35 സെന്റ് സ്ഥലം ഉപയോഗിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലം അനുയോജ്യമായ പദ്ധതികള്‍ തയ്യാറാക്കി ഉപയോഗപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2463.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ വിനോദസഞ്ചാര വകുപ്പിന് കീഴില്‍ നിലവില്‍ ഏതൊക്കെ പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഭരണാനുമതി ലഭിച്ചിട്ടും തുടങ്ങിയിട്ടില്ലാത്തവ, ടെന്‍ഡര്‍ ചെയ്തിട്ടുളളവ, എഗ്രിമെന്റ് ചെയ്തിട്ടുളളവ എന്നിങ്ങനെ തരം തിരിച്ച് നല്‍കാമോ?
2464.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റില്‍ [2021-22] വൈക്കം മുനിസിപ്പല്‍ ബീച്ചില്‍ സ്പോര്‍ട്സ്, കള്‍ച്ചറല്‍, ടൂറിസം സെന്റര്‍ എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നോ;
( ബി )
എങ്കില്‍ പദ്ധതിക്കായി അനുവദിക്കപ്പെട്ട തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പദ്ധതി നിര്‍വ്വഹണത്തിനുവേണ്ടി ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി ഇപ്പോള്‍‌ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
2465.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ ടൂറിസം വകുപ്പിന് കീഴില്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ കണക്കിലെടുത്ത് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ ഭരണാനുമതിയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
2466.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ആലപ്പുഴയിലെ ഹൗസ് ബോട്ട് സഞ്ചാരത്തിനും കായല്‍ ടൂറിസത്തിനും ആവശ്യമായ ഇളവുകള്‍ നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഹൗസ് ബോട്ട് സഞ്ചാരം നിലയ്ക്കുന്നത് മൂലം പ്രസ്തുത മേഖലയില്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത മേഖലയില്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ നേരിട്ടും അല്ലാതെയും തൊഴില്‍ ചെയ്ത് ജീവിത മാര്‍ഗ്ഗം തേടുന്നതിനാല്‍ ഈ മേഖലയില്‍ ആവശ്യമായ ഇളവുകള്‍ നല്‍കുന്നത് പരിഗണിക്കുമോ; വിശദമാക്കാമോ?
2467.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തില്‍ ആശ്രാമത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിവരുന്ന മഹാകവി കുമാരനാശാന്‍ സ്മാരക പുനര്‍ജനി എക്കോ പാര്‍ക്ക് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുണ്ടായതായി പറയപ്പെടുന്ന കാലതാമസം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2468.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 20 ശതമാനം തുക വകയിരുത്തി ഉള്‍പ്പെടുത്തിയിരുന്ന തുങ്ങാംപാറ എക്കോടൂറിസം പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിക്കായുള്ള ഭൂമി ടൂറിസം വകുപ്പിന് കെെമാറിയിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2469.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി കാരണം വിനോദ സഞ്ചാര മേഖലയില്‍ നഷ്ടപ്പെട്ട തൊഴിലവസരങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?
2470.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ പ്രദേശത്തെ ടൂറിസം വികസനത്തിനായുള്ള മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയില്‍ ഉൾപ്പെട്ട എത്ര പദ്ധതികള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഇവയില്‍ പൂര്‍ത്തിയാക്കുവാനുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതികള്‍ക്ക് കേന്ദ്ര സഹായം ലഭ്യമാണോ; വിശദാംശം നല്‍കുമോ?
2471.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടൂറിസം അനുബന്ധ മേഖലയിലെ ജീവനക്കാർക്ക് വായ്‌പ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഇതിന്റെ വിശദാംശങ്ങൾ നൽകാമോ;
( ബി )
ടൂറിസം ഗൈഡുമാർക്ക് കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി എന്തെങ്കിലും ധനസഹായ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
( സി )
ടൂറിസം മേഖലയിലെ ചെറുകിട നിക്ഷേപകർ കടുത്ത പ്രതിസന്ധി നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവർക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ ;
( ഡി )
സംരംഭകർക്കായി സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച കെ.എഫ്.സി. വായ്പ ടൂറിസം അനുബന്ധ മേഖലയിലെ സംരംഭകർക്ക് ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ ?
2472.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ വി ജോയി
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ദീര്‍ഘനാളായി അടച്ചിട്ടത് കാരണം ഈ മേഖലയില്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വിലയിരുത്തിയിരുന്നോ;
( ബി )
സംസ്ഥാനത്ത് അടച്ചിടല്‍ കാലയളവില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ടൂറിസം മേഖലയില്‍ ഉത്തേജന പാക്കേജ് നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോയെന്നറിയിക്കാമോ;
( ഡി )
പ്രസ്തുത പാക്കേജ് നടപ്പാക്കുന്നത് എന്തെല്ലാം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അറിയിക്കാമോ?
2473.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായക സംരംഭക പ്രോത്സാഹന പദ്ധതിയായ അസന്‍ഡില്‍ ധാരണാപത്രം ഒപ്പുവെച്ച അടിവാരം-ലക്കിടി കേബിള്‍ കാര്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
2474.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ ടൂറിസം പദ്ധതി വികസിപ്പിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാം എന്ന് വിശദമാക്കാമോ;
( ബി )
വടക്കേ മലബാറിലെ വാഴമല, കനകമല, കണ്ണവം, മയ്യഴിപ്പുഴ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയൊരു ടൂറിസം പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2475.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ നദീതീരത്ത് തമ്മാനിമറ്റം ഭാഗത്ത് ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആംഫി തീയേറ്റര്‍ വിത്ത് വോളിബോള്‍ കോര്‍ട്ട് എന്നിവ നിര്‍മ്മിക്കുന്നതിനും നദീതീര സൗന്ദര്യവല്‍ക്കരണത്തിനും വാട്ടര്‍ സ്പോര്‍ട്സ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും എറണാകുളം ജില്ലാ ടൂറിസം കൗണ്‍സില്‍ തയ്യാറാക്കിയ പദ്ധതി റിപ്പോ‍ര്‍ട്ട് പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തുത പ്രോജക്ടിനായി അഞ്ച് ഏക്കര്‍ സ്ഥലം കൈമാറാമെന്ന് പൂതൃക്ക പഞ്ചായത്ത് രേഖാമൂലം അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ തമ്മാനിമറ്റം നദീതീര സൗന്ദര്യവല്‍ക്കരണ പ്രോജക്ട് നടപ്പിലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2476.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ തലശ്ശേരി നിയോജകമണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച ഓരോ പ്രവൃത്തിയുടെയും നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ; പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടിക്രമങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ തലശ്ശേരി നിയോജകമണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഇനി ഭരണാനുമതി ലഭ്യമാക്കാനുള്ളതെന്നും ആയതിന് വേണ്ടി എന്തെല്ലാം നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
2477.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജകമണ്ഡലത്തിലെ താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ വികസനത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി, സമീപമുള്ള ഇരപ്പന്‍പാറ പദ്ധതിയുമായി ബന്ധപ്പെടുത്തി വികസിപ്പിക്കുന്നതിനും ജില്ലാടൂറിസം പ്രോജക്ടില്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
2478.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന് ആലപ്പുഴ ടൗണിലുള്ള ഇടക്കായലുകള്‍ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കായല്‍ യാത്രയ്ക്ക് ഭീഷണിയായി മാറുന്ന ആഫ്രിക്കന്‍ പായല്‍ ഉള്‍പ്പെടെയുള്ളവ നീക്കുന്നതിനും വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്തുന്നതിനുമായി ഈ മേഖലയില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കാന്‍ കഴിയുമോ എന്ന് അറിയിക്കുമോ; ഇതിനായി എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2479.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള കക്കയം പഞ്ചവടി ഇല്ലി പാര്‍ക്കില്‍ ആഭ്യന്തര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഇല്ലി പാര്‍ക്കിനോട് ചേര്‍ന്നുള്ള അമ്പലക്കുന്ന് ആദിവാസി കോളനിയിലെ ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി പഞ്ചവടി ഇല്ലി പാര്‍ക്ക് ടൂറിസം വികസനം സാധ്യമാക്കുവാന്‍ തയ്യാറാവുമോ;
( സി )
പ്രസ്തുത പാര്‍ക്കില്‍ ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കുന്നതിനായി ഇറിഗേഷന്‍, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് തുടങ്ങിയ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
2480.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ പൊസടിഗുംപെ ടൂറിസം പദ്ധതി പരിഗണനയില്‍ ഉണ്ടോ; ഇതിന്റെ ഡി.പി.ആര്‍. തയ്യാറാക്കിയത് ഏത് ഏജന്‍സിയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുടെ പ്രോജക്ട് അടങ്കല്‍ തുക എത്രയാണ്; ഇതില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; പദ്ധതിയുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
( ഡി )
ഉത്തര കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വേകുന്നതും ടൂറിസം വികസനത്തിന് വന്‍ സാധ്യതയുള്ളതുമായ പൊസഡിഗുംപെ ടൂറിസം പ്രോജക്ട് എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
2481.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ചെങ്കല്‍ ശിവപാര്‍വ്വതി ക്ഷേത്രം, വ്ളാത്താങ്കര പള്ളി എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കാലതാമസം വരുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
2482.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തീര്‍ത്ഥാടന ടൂറിസവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് നിര്‍മ്മാണ പ്രവൃത്തികളുടെ ഡി.പി.ആര്‍. തയ്യാറാക്കാന്‍ ആരെയാണ് ചുമതലപ്പെടുത്തിയത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഡി.പി.ആര്‍. എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ?
2483.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
2484.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ കടമ്പഴിപ്പുറം പഞ്ചായത്തില്‍ പറയിപെറ്റ പന്തിരുകുലം പേറുന്ന വായില്യം കുന്നിലപ്പൻ ക്ഷേത്രം, പ്രകൃതി സൗന്ദര്യം പേറുന്ന പാട്ടിമല എന്നിവ ഉള്‍ക്കൊള്ളുന്ന പ്രദേശം പൈതൃക ഗ്രാമമാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2485.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ടൂറിസം പദ്ധതിക്കായി നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത സ്ഥാപനങ്ങള്‍ ടൂറിസം വകുപ്പില്‍ സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരം നിര്‍ദ്ദേശങ്ങളിന്മേല്‍ ടൂറിസം വകുപ്പ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെന്തെന്ന് അറിയിക്കാമോ?
2486.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ കീരനല്ലൂര്‍ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പുരോഗതിയുടെ വിശദവിവരം ലഭ്യമാക്കുമോ?
2487.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ ഉദ്ഘാടനം ചെയ്ത മണലൂര്‍ പഞ്ചായത്തിലെ കണ്ടശ്ശാംകടവ് ബോട്ട് ജെട്ടിയില്‍ വിനോദസഞ്ചാര വകുപ്പ് നിര്‍മ്മിച്ച പവലിയന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പവലിയന്റെയും ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെയും നിര്‍മ്മാണ ചെലവ് എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിന്റെ ഭാഗമായി നിര്‍മ്മിച്ച കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതിന് എന്തെങ്കിലും നടപടികള്‍ എടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
2488.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയിലെ പ്രതിസന്ധി അനുഭവിക്കുന്ന തൊഴിലാളികൾക്കുവേണ്ടി രൂപീകരിച്ച ടൂറിസം എംപ്ലോയ്മെന്റ് സപ്പോർട്ട് സ്കീമിന്റെ സഹായം എത്ര പേർക്ക് അനുവദിച്ചിട്ടുണ്ട്; ജില്ലതിരിച്ച് വിശദാംശം ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.