|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
സര്‍ക്കാര്‍
സ്കൂളുകളില്‍ ബസുകള്‍
വാങ്ങുന്നതിനുള്ള നടപടിക്രമം
4272.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സര്‍ക്കാര്‍ സ്കൂളുകളില്‍
ആസ്തി വികസന ഫണ്ട്, പ്രത്യേക
വികസന ഫണ്ട് എന്നിവ
ഉപയോഗിച്ച് വാഹനം
വാങ്ങുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(
ബി )
ആസ്തി
വികസനഫണ്ട്, പ്രത്യേക വികസന
ഫണ്ട് എന്നിവ ഉപയോഗിച്ച് 2021
മുതല്‍ നാളിതുവരെയായി എത്ര
ബസുകള്‍ വാങ്ങുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന വിവരം
മണ്ഡലം തിരിച്ചുള്ള പട്ടിക
സഹിതം നല്‍കാമോ;
(
സി )
ഏറനാട്
മണ്ഡലത്തില്‍ നിന്ന് ഏതെല്ലാം
സ്കൂളുകള്‍ക്കാണ് സ്കൂള്‍
ബസുകള്‍ വാങ്ങുന്നതിന്
പ്രൊപ്പോസല്‍
നല്‍കിയിരുന്നതെന്നും അവയില്‍
ഏതെല്ലാം സ്കൂളുകള്‍ക്ക്
അനുമതി നല്‍കിയിട്ടുണ്ടെന്നും
ഇനിയും ഏതെല്ലാം
സ്കൂളുകള്‍ക്ക് അനുമതി
നല്‍കാനുണ്ടെന്നും, അനുമതി
നല്‍കുന്നതിനുള്ള തടസ്സം
എന്താണെന്നും ഉള്ള വിശദാംശം
നല്‍കുമോ;
(
ഡി )
ബസുകള്‍
വാങ്ങുന്നതിന് കുടിശ്ശിക
ഉണ്ടെങ്കിൽ പ്രസ്തുത
കുടിശ്ശിക അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടി
അറിയിക്കുമോ?
4273.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വാടക കെട്ടിടത്തിൽ
പ്രവര്‍ത്തിക്കുന്ന സർക്കാർ
ഓഫീസുകൾ ഏതൊക്കെ ആണെന്ന്
ജില്ലയും വകുപ്പും തിരിച്ച്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടങ്ങൾക്ക് വാടകയിനത്തിൽ
പ്രതിമാസം എത്ര രൂപ
നൽകുന്നുണ്ടെന്ന് അറിയിക്കാമോ
;
(
സി )
സംസ്ഥാനത്ത്
ഒഴിഞ്ഞു കിടക്കുന്ന സർക്കാർ
കെട്ടിടങ്ങളുടെ വിവരം
ശേഖരിച്ചിട്ടുണ്ടോ; എങ്കിൽ
അവയുടെ എണ്ണം വ്യക്തമാക്കുമോ;
വാടക കെട്ടിടത്തിൽ
പ്രവർത്തിക്കുന്ന ഓഫീസുകൾക്ക്
പ്രസ്തുത കെട്ടിടങ്ങള്‍
ഉപയോഗിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
4274.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ട്രഷറി
അക്കൗണ്ടുകളിൽ നിന്നും പണം
പിൻവലിച്ചാൽ അക്കൗണ്ട്
ഉടമയ്ക്ക് സന്ദേശം
ലഭിക്കുന്നില്ല എന്ന വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
എങ്കിൽ
ട്രഷറി അക്കൗണ്ടുകൾ ഫോൺ
നമ്പറുമായി ബന്ധപ്പെടുത്തി
ട്രഷറിയുടെ പ്രവർത്തനം
കുറ്റമറ്റതാക്കാൻ നടപടികൾ
സ്വീകരിക്കുമോ;
(
സി )
ചെക്ക്
ബുക്ക് അച്ചടിയിൽ കേന്ദ്രീകൃത
സ്വഭാവമില്ല എന്ന വസ്തുത
ഗൗരവമായി കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ചെക്ക്
ബുക്ക് കേന്ദ്രീകൃതമായി
അച്ചടിച്ച് ക്രമനമ്പർ
രേഖപ്പെടുത്തി അക്കൗണ്ട്
ഉടമയ്ക്ക് അയച്ചുകൊടുക്കുന്ന
സംവിധാനം ട്രഷറിയിൽ
നടപ്പാക്കുമോയെന്ന്
വ്യക്തമാക്കുമോ?
4275.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22,
2022-23, 2023-24 വർഷങ്ങളില്‍
ധനകാര്യവകുപ്പ് ഇൻസ്പെക്ഷൻ
വിഭാഗം വിവിധ ഓഫീസുകളിൽ
നടത്തിയ പരിശോധനയിൽ ഏതെല്ലാം
ഓഫീസുകളിലാണ് ക്രമക്കേടുകൾ
കണ്ടെത്തിയതെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഓഫീസുകളിൽ കണ്ടെത്തിയ
ക്രമക്കേടുകൾ സംബന്ധിച്ച
വിശദാംശം നൽകുമോ;
(
സി )
ക്രമക്കേട്
നടത്തിയവർക്കെതിരെ
ബന്ധപ്പെട്ട വകുപ്പുകൾ
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്
എന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
4276.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
അൻവർ സാദത്ത്
ശ്രീമതി
കെ. കെ. രമ
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കഴക്കൂട്ടം
സബ്ട്രഷറിയിലെ ജീവനക്കാർ
വ്യാജ ചെക്കുണ്ടാക്കി
മരണപ്പെട്ടവരുടെ അക്കൗണ്ടിൽ
നിന്നും പണം അപഹരിച്ചു എന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
സമാനമായ
തട്ടിപ്പ് മറ്റു
സബ്ട്രഷറികളിലും നടക്കാനുള്ള
സാധ്യത മുൻനിർത്തി സമഗ്രമായ
അന്വേഷണം നടത്തി
കുറ്റക്കാർക്കെതിരെ കർശന
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ട്രഷറി
സംവിധാനത്തിലെ പഴുതുകൾ
അടയ്ക്കാനുള്ള അടിയന്തര
നടപടികൾ സ്വീകരിക്കാൻ
തയ്യാറാകുമോ; വിശദമാക്കുമോ?
4277.
ശ്രീ
ഡി കെ മുരളി
ശ്രീ
എം രാജഗോപാലൻ
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്‍കിട
അടിസ്ഥാന സൗകര്യ വികസന
പദ്ധതികളുടെ ധനസഹായത്തിനും
നടത്തിപ്പിനുമാവശ്യമായ
വിശ്വാസ്യതയും പരിചയസമ്പത്തും
വൈദഗ്ദ്ധ്യവുമുള്ള
കൺസള്‍ട്ടന്‍സി കമ്പനി
സർക്കാർ രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
നിലവില്‍
പ്രസ്തുത കമ്പനി ഏതൊക്കെ
വന്‍കിട പദ്ധതികള്‍ക്ക്
കൺസള്‍ട്ടൻസി സേവനങ്ങള്‍
നല്‍കുന്നുണ്ട്;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
കമ്പനി നിലവില്‍ വന്നതിന്ശഷം
ഈ മേഖലയിലുണ്ടായിട്ടുള്ള
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
4278.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൊതുവിപണിയിൽ
നിന്നും കടമെടുത്തതിന്
2022-23, 2023-24 സാമ്പത്തിക
വർഷങ്ങളിൽ പലിശയിനത്തിൽ
മാത്രം അടച്ച തുകയുടെ
വിശദാംശങ്ങൾ നൽകുമോ;
(
ബി )
പ്രസ്തുത
കാലയളവുകളിൽ എടുത്ത തുകയ്ക്ക്
എത്രയാണ് പലിശനിരക്കെന്നും
തിരിച്ചടവ് കാലാവധി
എത്രയാണെന്നും അറിയിക്കുമോ;
(
സി )
പൊതുവിപണിയിൽ
നിന്നും 2016 മുതൽ ഇതുവരെ
എടുത്തിട്ടുള്ള കടത്തിൽ എത്ര
തുക
തിരിച്ചടച്ചിട്ടുണ്ടെന്നും
ഇനി എത്ര
തിരിച്ചടക്കാനുണ്ടെന്നും
വിശദമാക്കാമോ;
(
ഡി )
2024-25,
2025-26, 2026-27 എന്നീ
മൂന്ന് സാമ്പത്തിക വർഷങ്ങളിൽ
ഇപ്രകാരമുള്ള തിരിച്ചടവിന്റെ
ബാധ്യത എത്രയെന്ന്
വെളിപ്പെടുത്തുമോ?
4279.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2023-24
സാമ്പത്തിക വര്‍ഷത്തില്‍ മദ്യ
വില്‍പ്പനയിലൂടെ എത്ര രൂപയാണ്
വരുമാനമായി ലഭിച്ചതെന്ന
കണക്ക് ലഭ്യമാക്കാമോ;
(
ബി )
2023-24
സാമ്പത്തിക വര്‍ഷത്തില്‍
ലോട്ടറി വില്‍പ്പനയിലൂടെ എത്ര
രൂപയാണ് വരുമാനമായി
ലഭിച്ചതെന്ന കണക്ക്
ലഭ്യമാക്കാമോ;
(
സി )
2023-24
സാമ്പത്തിക വര്‍ഷത്തില്‍
സ്വര്‍ണ്ണ വില്പനയില്‍
നിന്നുള്ള നികുതി ഇനത്തില്‍
സര്‍ക്കാരിന് ലഭിച്ച വരുമാനം
ഇനം തിരിച്ച് ലഭ്യമാക്കാമോ?
4280.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം വിവിധ
വകുപ്പുകളിലെ ഏതെല്ലാം
പദ്ധതികള്‍ക്ക് വിദേശ വായ്പ
ലഭ്യമായിട്ടുണ്ട്; ഓരോ
പദ്ധതിയുടെയും വിശദാംശവും
ലഭ്യമായ തുകയും ഫണ്ടിംഗ്
ഏജന്‍സികളുടെ പേരും
വ്യക്തമാക്കുമോ;
(
ബി )
പുതിയ
ഏതെല്ലാം പദ്ധതികള്‍ക്ക്
വിദേശ ഫണ്ടിംഗ്
ഏജന്‍സികളുമായി ധനസഹായത്തിന്
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ട്;
പദ്ധതികളുടെ വിശദാംശവും
ആവശ്യമായ തുകയും ഫണ്ടിംഗ്
ഏജന്‍സികളുടെ പേരും
വ്യക്തമാക്കുമോ;
(
സി )
പുതിയ
ഏതെല്ലാം പദ്ധതികള്‍ക്ക്
വിദേശ സഹായം വാങ്ങാന്‍
ഉദ്ദേശിക്കുന്നുവെന്നും
ആയതിന് എന്ത് തുടര്‍നടപടിയാണ്
സ്വീകരിച്ചുവരുന്നതെന്നും
വിശദമാക്കുമോ;
(
ഡി )
ഏതെല്ലാം
വിദേശ വായ്പകളാണ് ഇപ്പോള്‍
തിരിച്ചടച്ചുകൊണ്ടിരിക്കുന്നത്;
പദ്ധതിയുടെ പേരു്,
വായ്പാത്തുക, ഫണ്ടിംഗ്
ഏജന്‍സി എന്നിവ
വ്യക്തമാക്കുമോ?
4281.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നിലവില്‍
സംസ്ഥാനത്തിന്റെ ആഭ്യന്തര
ഉത്പാദനത്തിന്റെ എത്ര
ശതമാനമാണ് കടമെടുക്കുന്നതിന്
അനുവദനീയമായ പരിധിയെന്നത്
അറിയിക്കാമോ;
(
ബി )
ഇത്
മുൻ വര്‍ഷം അനുവദിക്കപ്പെട്ട
പരിധിയില്‍ നിന്നും
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
4282.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കിഫ്ബില്‍
നിന്നും 36 കോടി രൂപ
അനുവദിക്കുകയും ഭരണാനുമതി
ലഭിക്കുകയും ലാന്റ്
അക്വിസിഷന്‍ നടപടികള്‍
പുരോഗമിക്കുകയും ചെയ്യുന്ന
കൊല്ലം-മേപ്പയൂര്‍ റോഡിന്റെ
നവീകരണ പ്രവൃത്തി
താല്‍ക്കാലികമായി
നിര്‍ത്തിവെച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ നിലവിലുള്ള തടസ്സം
നീക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
4283.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ എത്ര റെയില്‍വേ
മേല്‍പ്പാലങ്ങള്‍
നിര്‍മ്മിക്കുവാനാണ് കിഫ്ബി
ഫണ്ട് അനുവദിച്ചതെന്നും
ആയതില്‍ ഏതൊക്കെ
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
ലഭിച്ചുവെന്നും വിശദമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെയും നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ?
4284.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ചെറുകിട
നഗരങ്ങളിലെ ട്രാഫിക് ബ്ലോക്ക്
കുറയ്ക്കുന്നതിനായി കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ബജറ്റില്‍ പ്രഖ്യാപിച്ച
ജംഗ്ഷന്‍ ഇംപ്രൂവ്മെന്റ്
പദ്ധതിയുടെ നിലവിലെ സ്ഥിതി
എന്താണെന്ന് അറിയിക്കാമോ;
(
ബി )
പദ്ധതിയില്‍
ഉള്‍പ്പെട്ട പയ്യന്നൂർ
സെന്‍ട്രല്‍ ബസാർ പ്രോജക്ടിന്
കിഫ്ബിയുടെ സാമ്പത്തികാനുമതി
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ തുക എത്രയാണ്
എന്ന് വിശദമാക്കാമോ;
(
സി )
നടപടികള്‍
പൂർത്തീകരിച്ച് പദ്ധതി
വേഗത്തില്‍ ആരംഭിക്കുമോ;
വ്യക്തമാക്കാമോ?
4285.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
കഴനി-പഴമ്പാലക്കോട് റോഡ്
(പി.ഡബ്ല്യൂ.ഡി. 004-124)
പ്രവൃത്തി നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
4286.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ നിന്നും
നിലവില്‍ ഏതൊക്കെ
പ്രവൃത്തികളുടെ
പ്രൊപ്പോസലുകള്‍ കിഫ്ബി
മുമ്പാകെ ഉണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ഗുരുവായൂര്‍
മണ്ഡലത്തില്‍ നിന്നും
നിലവില്‍ കിഫ്ബി മുഖേനയുള്ള
എത്ര പദ്ധതികള്‍ പുതുക്കിയ
ഭരണാനുമതിയ്ക്കായി
ലഭിച്ചിട്ടുണ്ടെന്നും
പ്രസ്തുത പദ്ധതികളുടെ നിലവിലെ
അവസ്ഥയും വിശദീകരിക്കാമോ?
4287.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പട്ടാമ്പി
മണ്ഡലത്തിലെ കിഫ്ബി
മുഖാന്തിരം നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ
ഓരോന്നിന്റേയും നിലവിലെ
സ്ഥിതി വിശദമാക്കാമോ?
4288.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കൊടുങ്ങല്ലൂർ
മണ്ഡലത്തിൽ കിഫ്‌ബി മുഖേന
അനുമതി ലഭിച്ച പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും അവയുടെ
നിലവിലെ സ്ഥിതിയും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളിൽ ഇനിയും
പൂർത്തിയാകാത്തവ
ഏതൊക്കെയാണെന്നും അവ
പൂർത്തിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
അറിയിക്കാമോ?
4289.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭ്യമായിട്ടുള്ള
കോട്ടക്കല്‍ മണ്ഡലത്തിലെ
കോട്ടക്കല്‍ നഗരസഭ
മാര്‍ക്കറ്റ്
ആധുനികവല്‍ക്കരണം എന്ന
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയ്ക്ക്
സാങ്കേതികാനുമതി
ലഭ്യമായിട്ടുണ്ടോ; പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയുമെന്ന്
അറിയിക്കുമോ?
4290.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
കല്ലിങ്കല്‍പാടം ഗവണ്മെന്റ്
ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ
(ജി.ഇ.ഡി. 003-11) കെട്ടിട
നിര്‍മ്മാണ പ്രവൃത്തി
നിലവില്‍ ഏത് ഘട്ടത്തിലാണ്;
പ്രസ്തുത പ്രവൃത്തി എന്ന്
ആരംഭിക്കാന്‍ കഴിയും;
വ്യക്തമാക്കുമോ?
4291.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച
കിഫ്ബി പദ്ധതിയിന്‍കീഴിലുള്ള
പ്രവൃത്തികള്‍ ഏതൊക്കെ എന്ന്
വിശദമാക്കുമോ;
(
ബി )
ഓരോ
പ്രവൃത്തിയും
പൂര്‍ത്തീകരിക്കുന്നതിന് എത്ര
തുകയാണ് വിനിയോഗിച്ചത് എന്ന്
വിശദമാക്കുമോ?
4292.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വഴിമുക്ക്
- കളിയിക്കാവിള റോഡ്
വികസനത്തിന് കിഫ്ബിയില്‍
നിന്നും തുക
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
4293.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബിയുടെ
ഫണ്ടില്‍ ഉള്‍പ്പെടുത്തിയ
കണ്ണമ്പ്ര വ്യവസായ പാര്‍ക്ക്
കിന്‍ഫ്ര (ഐ.എന്‍.ഡി. 001-01)
പദ്ധതി നിലവില്‍ ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ?
4294.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ കിഫ്ബി
പ്രവൃത്തികളില്‍ ഭരണാനുമതി
നല്‍കിയത് ഏതൊക്കെ
പ്രവൃത്തികള്‍ക്ക് ആണെന്നും
ഓരോ പ്രവൃത്തിക്കും അനുവദിച്ച
തുക എത്രയാണെന്നും
വിശദമാക്കുമോ?
4295.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ കിഫ്‌ബിയുടെ
ധനകാര്യ അംഗീകാരത്തിനായി
സമർപ്പിച്ച പടന്നക്കാട്
മേൽപ്പാലം -വെള്ളരിക്കുണ്ട്
റോഡിന് അംഗീകാരം നൽകാൻ
കാലതാമസം നേരിടുന്നതിനുള്ള
കാരണമെന്തെന്ന് അറിയിക്കാമോ;
(
ബി )
കാഞ്ഞങ്ങാട്
നിന്നും മലയോര താലൂക്ക്
ആസ്ഥാനമായ
വെള്ളരിക്കുണ്ടിലേയ്ക്കും
മലയോര പഞ്ചായത്തുകളിലേക്കും
അതിവേഗം എത്താവുന്ന മാർഗ്ഗം
എന്ന നിലയ്ക്ക് പ്രസ്തുത
പദ്ധതിക്ക് എപ്പോള്‍ അംഗീകാരം
ലഭിക്കുമെന്ന് വിശദമാക്കാമോ?
4296.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
പദ്ധതി ആരംഭിച്ചതു മുതല്‍
നാളിതുവരെ വാമനപുരം
മണ്ഡലത്തില്‍ കിഫ്ബി
ഫണ്ടുപയോഗിച്ച് നിർമ്മാണ
അനുമതി ലഭിച്ചിട്ടുള്ളതും
നിർമ്മാണം പൂർത്തീകരിച്ചതും
നടപ്പാക്കി വരുന്നതുമായ
ഏതെല്ലാം പദ്ധതികളാണുള്ളത്;
അവയ്ക്ക് ചെലവായ തുകയും
നിർവഹണ ഏജന്‍സിയുടെ വിവരവും
നിർമ്മാണ പുരോഗതിയും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളില്‍ അനുമതി
ലഭിച്ചിട്ടും നാളിതുവരെ
നിർമ്മാണം ആരംഭിക്കാന്‍
കഴിയാത്തവ ഏതെല്ലാമാണ്; അവ
ആരംഭിക്കാന്‍ കഴിയാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
4297.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ കിഫ്ബി മുഖേന
ഏതെല്ലാം പദ്ധതികളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ?
4298.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നാളിതുവരെ എത്ര
പദ്ധതികള്‍ക്കാണ് കിഫ്ബി തുക
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
എത്ര തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
കിഫ്ബിയ്ക്ക്
ഏതൊക്കെ സ്രോതസ്സുകളിലൂടെയാണ്
പണം സ്വരൂപിച്ചു
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ; നാളിതുവരെ എത്ര
തുകയാണ് ലഭിച്ചിട്ടുള്ളതെന്ന്
വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
സാമ്പത്തിക
പ്രതിസന്ധിമൂലം കിഫ്ബി
പ്രവൃത്തികള്‍ സമയബന്ധിതമായി
നടപ്പിലാക്കാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
മാര്‍ഗ്ഗങ്ങള്‍ വിശദമാക്കാമോ?
4299.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെട്ട
പയ്യന്നൂർ മണ്ഡലത്തിലെ ഷേണായി
സ്മാരക ഗവണ്മെന്റ് ഹയർ
സെക്കന്‍ഡറി സ്കൂള്‍
കണ്ടങ്കാളി,
എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ്.
പയ്യന്നൂർ,
ജി.എച്ച്.എസ്.എസ്.വെള്ളൂർ
എന്നീ സ്കൂളുകളുടെ കെട്ടിട
നിർമ്മാണ പ്രവൃത്തിയുടെ
നിലവിലെ അവസ്ഥ എന്താണെന്ന്
വിശദമാക്കാമോ;
(
ബി )
സാങ്കേതിക
നടപടികള്‍ പൂർത്തിയാക്കി
നിർമ്മാണ പ്രവൃത്തികള്‍
വേഗത്തില്‍ ആരംഭിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
4300.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എടച്ചേരി
ഗ്രാമപഞ്ചായത്ത് കെട്ടിട
നിർമ്മാണത്തിന് 2017-2023 ലെ
എം.എൽ.എ. ആസ്തി വികസന ഫണ്ടിലെ
ടെൻഡർ സേവിങ്ങ്സ്
വിനിയോഗിക്കുന്നതിന് പ്രത്യേക
അനുമതി എന്ന്
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
അനുമതി ലഭ്യമാക്കുന്നതിന്
നിലവില്‍ തടസ്സങ്ങള്‍ ഉണ്ടോ;
വിശദമാക്കാമോ?
4301.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
എം.എല്‍.എ.
ആസ്തി വികസന ഫണ്ട് പ്രകാരം
ഭരണാനുമതി ലഭിച്ചിട്ടും
നാളിതുവരെ കരാറില്‍
ഏര്‍പ്പെട്ടിട്ടില്ലാത്ത
ആലപ്പുഴ മണ്ഡലത്തിലെ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും പ്രസ്തുത
പ്രവൃത്തികള്‍ എത്ര തവണ
ടെന്‍ഡര്‍ ചെയ്തുവെന്നും
വ്യക്തമാക്കാമോ;
(
ബി )
ആലപ്പുഴ
പോലുള്ള തീരദേശ മണ്ഡലങ്ങളിലെ
പ്രവൃത്തികള്‍ കരാറില്‍
ഏര്‍പ്പെടാത്തതുമൂലം തുക
നഷ്ടമാകുവാനുള്ള സാധ്യതകളും
ജനങ്ങളുടെ ക്ലേശങ്ങളും
കണക്കിലെടുത്ത് കോസ്റ്റ്
ഇന്‍ഡെക്സ് പോലുള്ള ബദല്‍
മാര്‍ഗ്ഗങ്ങള്‍ അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
4302.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
വനിതാ ആർട്സ് & സയൻസ്
കോളേജ് കെട്ടിട
നിർമ്മാണത്തിന് എം.എൽ.എ. യുടെ
മണ്ഡലം ആസ്തി വികസന ഫണ്ടിൽ
നിന്നും അനുവദിച്ച 230.50
ലക്ഷം രൂപയുടെ പ്രവൃത്തികൾ
പൂർത്തീകരിച്ചിട്ടും നിർവഹണ
ഏജൻസിക്കും കരാറുകാരനും
ലഭിക്കേണ്ട ആദ്യ ഗഡു
എന്‍പത്തിയൊന്‍പത് ലക്ഷത്തി
എന്‍പത്തി അയ്യായിരത്തി
തൊണ്ണൂറ്റിയൊന്‍പത് രൂപ
ഇപ്പോഴും
അനുവദിച്ചിട്ടില്ലെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്
സംബന്ധിച്ച് ധനകാര്യ നോഡൽ
സെന്റർ -സി വകുപ്പിലെ
23.03.2024 ലെ സ.ഉ.(സാധാ) നം.
2935/2024/ധന നമ്പർ റീ
വാലിഡേറ്റ് ചെയ്ത ഉത്തരവിൽ
സംഭവിച്ച സാങ്കേതിക പിഴവുകൾ
തിരുത്തുവാൻ വീണ്ടും ഉന്നത
വിദ്യാഭ്യാസ വകുപ്പിൽ നിന്നും
ശിപാർശ ലഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ;
(
സി )
2024-2025
സാമ്പത്തിക വർഷത്തില്‍ ആദ്യ
ഘട്ട ബിൽ ഉൾപ്പെടെ മുഴുവൻ
തുകയും നിർവഹണ ഏജൻസിക്കും
കരാറുകാരനും മാറി നൽകുവാൻ
ധനകാര്യ വകുപ്പിന്റെ അനുമതി
അടിയന്തരമായി നല്‍കുമോ?
കുന്നത്തുനാട്
മണ്ഡലത്തിലെ ആസ്തി വികസന പദ്ധതി
പ്രകാരമുള്ള പ്രവൃത്തികള്‍
4303.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
എം.എല്‍.എ.
ആസ്തി വികസന പദ്ധതി പ്രകാരം
കുന്നത്തുനാട് മണ്ഡലത്തില്‍
2022-23, 2023-24 സാമ്പത്തിക
വര്‍ഷങ്ങളില്‍ ശിപാര്‍ശ ചെയ്ത
പ്രവൃത്തികളില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്ക് ഇതുവരെ
ഭരണാനുമതി നല്‍കിയെന്ന്
വര്‍ഷം തിരിച്ച്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവിലെ ഏതെല്ലാം
പ്രവൃത്തികള്‍ക്ക് ഇനി
ഭരണാനുമതി ലഭിക്കാനുണ്ടെന്ന്
വര്‍ഷം തിരിച്ച്
വിശദമാക്കാമോ;
(
സി )
ഭരണാനുമതി
നല്‍കിയ ഓരോ
പ്രവൃത്തിയുടെയും നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ; ഭരണാനുമതി
നല്‍കാനുള്ള
പ്രവൃത്തികള്‍ക്ക് ആയത്
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
4304.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ 2022-23,
2023-24 സാമ്പത്തിക വർഷങ്ങളിൽ
എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ
ഉള്‍പ്പെട്ട പ്രവൃത്തികളില്‍
ഇനിയും ഭരണാനുമതി
ലഭിക്കാത്തവയുണ്ടോ; എങ്കിൽ അവ
ഏതെല്ലാമാണെന്നും തുക
എത്രയാണെന്നും വർഷം തിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ എസ്റ്റിമേറ്റ്
സമർപ്പിച്ചിരിക്കുന്ന തീയതി
എന്നാണ് എന്ന് വ്യക്തമാക്കുമോ
?
4305.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തിൽ 2021-22, 2022-23,
2023-24 സാമ്പത്തിക വർഷങ്ങളിൽ
ആസ്തി വികസനപദ്ധതി, പ്രത്യേക
വികസന നിധി എന്നിവ മുഖേന
നടപ്പിലാക്കിയ വിവിധ
പദ്ധതികളുടെ ടെൻഡർ സേവിംഗ്സ്
തുക എത്രയാണെന്ന് വർഷം
തിരിച്ച് വ്യക്തമാക്കുമോ?
4306.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-17
മുതല്‍ 2023-24 വരെയുള്ള
കാലയളവില്‍ അഴീക്കോട്
എം.എല്‍.എ. ആസ്തി വികസന
ഫണ്ടില്‍ ടെണ്ടര്‍ സേവിംഗ്
തുക എത്രയുണ്ടെന്ന്
വര്‍ഷാടിസ്ഥാനത്തില്‍
വിശദമാക്കാമോ?
4307.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തിലെ എം.എല്‍.എ. ആസ്തി
വികസന പദ്ധതി പ്രകാരമുള്ള
2021-22 സാമ്പത്തിക വർഷത്തെ
ടെണ്ടർ സേവിംഗ്സ് തുക
എത്രയാണെന്ന് വിശദമാക്കുമോ?
4308.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22,
2022-23, 2023-24 എന്നീ
സാമ്പത്തിക വര്‍ഷങ്ങളില്‍
മലമ്പുഴ മണ്ഡലത്തില്‍
എം.എല്‍.എ. പ്രത്യേക വികസന
നിധി വിനിയോഗിച്ച്
നടപ്പിലാക്കുന്നതിനായി
ശിപാര്‍ശ ചെയ്ത
പ്രവൃത്തികളില്‍ ഏതിനെല്ലാം
ഇനിയും ഭരണാനുമതി നല്‍കുവാന്‍
ബാക്കിയുണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് ഇനിയും
ഭരണാനുമതി നല്‍കുവാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ?
4309.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍ 2018-19
വര്‍ഷത്തെ ആസ്തി വികസന
ഫണ്ടിലുള്‍പ്പെടുത്തി അനുമതി
ലഭിച്ച എന്‍പത്തിയൊന്ന് ലക്ഷം
രൂപയുടെ ചെമ്പൂച്ചിറ
ജി.എച്ച്.എസ്.എസ്.
കെട്ടിടനിര്‍മ്മാണത്തിന്റെ
രണ്ടാഘട്ട പ്രവൃത്തിയ്ക്ക്
പുതുക്കിയ അനുമതി
ലഭ്യമാക്കുന്നതിന്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേൽ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
അനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
4310.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലമ്പുഴ
മണ്ഡലത്തില്‍ 2021-22,
2022-23, 2023-24 എന്നീ
സാമ്പത്തിക വര്‍ഷങ്ങളില്‍
എം.എല്‍.എ ആസ്തി വികസന ഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കുന്നതിനായി
ശിപാര്‍ശ ചെയ്യപ്പെട്ട
പ്രവൃത്തികളില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്ക് ഇനിയും
ഭരണാനുമതി നല്‍കാനുണ്ടെന്ന
വിവരം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് ഇനിയും
ഭരണാനുമതി നല്‍കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ?
4311.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
എം.എൽ.എ.
ആസ്തി വികസന നിധി അനുവദിച്ച്
തുടങ്ങിയത് ഏതു വർഷം
മുതലാണെന്ന് വ്യക്തമാക്കാമോ;
(
ബി )
2023-2024
സാമ്പത്തിക വർഷം വരെ
കാസർഗോഡ് ജില്ലയിൽ ആസ്തി
വികസന നിധിയിൽ നിന്ന് എത്ര
തുക വിനിയോഗിച്ചുവെന്ന്
വർഷവും മണ്ഡലവും തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
തുക വിനിയോഗിക്കാതെ തുക
ഇപ്പോഴും ബാക്കിയുണ്ടെങ്കിൽ
ഏതെങ്കിലും അത്യാവശ്യ
പദ്ധതികൾക്ക് വേണ്ടി പ്രസ്തുത
തുക ചെലവഴിക്കാൻ അനുമതി
നൽകുമോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
എം.എൽ.എ.
ആസ്തി വികസന നിധിയിൽ ടെണ്ടര്‍
സേവിംഗ്സ് ഫണ്ട്
നിശ്ചയിക്കുന്നതിന്റെ
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
2023-2024
സാമ്പത്തിക വർഷം വരെ എം.എൽ.എ.
ആസ്തി വികസന നിധിയിൽ
കാസർഗോഡ് ജില്ലയിൽ
കണ്ടെത്തിയ ടെണ്ടര്‍
സേവിംഗ്സ് ഫണ്ട് എത്രയാണെന്ന്
മണ്ഡലവും വർഷവും തിരിച്ച്
വ്യക്തമാക്കാമോ;
(
എഫ് )
കാസർഗോഡ് ജില്ലയിൽ
2023-2024 സാമ്പത്തിക വർഷം
വരെ ടെണ്ടര്‍ സേവിംഗ്സ്
ഫണ്ടിൽ നിന്ന് തുക
ഉപയോഗിച്ച് ചെയ്ത
പ്രവൃത്തികൾ ഏതൊക്കെയാണെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കുമോ?
4312.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
എം.എൽ.എ.
ആസ്തി വികസന ഫണ്ട്, പ്രാദേശിക
വികസന ഫണ്ട് എന്നിവയിൽ
ഉൾപ്പെടുത്തി അനുമതി ലഭിച്ച
പ്രവൃത്തികളുടെ ടെണ്ടർ
സേവിങ്സ് ഉപയോഗിച്ച് പുതിയ
പ്രവൃത്തികൾ ശിപാർശ
ചെയ്യുന്നതിന് അനുമതിയുണ്ടോ;
എങ്കിൽ എന്നു മുതലുളള
പ്രവൃത്തികൾക്കാണ് അനുമതി
ഉള്ളതെന്ന് അറിയിക്കാമോ;
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
കൊടുങ്ങല്ലൂർ
മണ്ഡലത്തിൽ പ്രസ്തുത ഇനത്തിൽ
എത്ര തുകയാണ് ബാക്കി
ഉള്ളതെന്ന് വർഷം തിരിച്ചുള്ള
കണക്ക് അറിയിക്കാമോ;
(
സി )
പ്രസ്തുത
തുകയ്ക്ക് പുതിയ പ്രവൃത്തികൾ
ശിപാർശ ചെയ്യുന്നതിനുള്ള
കാലാവധി എന്നുവരെ ആണെന്ന്
അറിയിക്കാമോ?
4313.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ എം.എല്‍.എ. യുടെ
ആസ്തി വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന ഏതൊക്കെ
പദ്ധതികളുടെ ബില്ലുകള്‍
നിലവില്‍ തീർപ്പാക്കാന്‍
ബാക്കിയുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്, പ്രത്യേക
വികസന ഫണ്ട്
എന്നിവയിലുള്‍പ്പെട്ട
പ്രവൃത്തികളുടെ ബില്ലുകള്‍
ട്രഷറിയില്‍ നിന്നും
മാറുന്നതിനുള്ള തടസ്സങ്ങള്‍
വിശദമാക്കാമോ?
സൊസൈറ്റികളുടെ
കെട്ടിടം നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ. ഫണ്ട് വിനിയോഗിക്കാന്‍
നടപടി
4314.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആസ്തി
വികസന ഫണ്ട്, പ്രദേശിക വികസന
ഫണ്ട് എന്നിവയില്‍
ഉള്‍പ്പെടുത്തി വ്യവസായ
വകുപ്പിലും സഹകരണ വകുപ്പിലും
രജിസ്റ്റര്‍ ചെയ്തിട്ടുളള
സൊസൈറ്റികള്‍ക്കും മത്സ്യ
സഹകരണ സംഘങ്ങള്‍ക്കും
കെട്ടിടം
നിര്‍മ്മിക്കുന്നതിന് വേണ്ടി
ഫണ്ട് വിനിയോഗിക്കുന്നതിന്
പ്രത്യേക ഉത്തരവുകള്‍
നിലവിലുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
4315.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തില്‍ എം.എല്‍.എ.
പ്രത്യേക വികസന ഫണ്ട്
ഉപയോഗിച്ച് 2021-22, 2022-23,
2023-24 വർഷങ്ങളില്‍ അനുമതി
നല്‍കിയ പ്രവൃത്തികളും അവയുടെ
നിർമ്മാണ പുരോഗതിയും വർഷം
തിരിച്ച് വ്യക്തമാക്കുമോ?
4316.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2022-23,
2023-24 സാമ്പത്തിക വർഷങ്ങളിൽ
ഒറ്റപ്പാലം മണ്ഡലത്തിലെ
എം.എൽ.എ. പ്രത്യേക വികസന
ഫണ്ടിൽ ഉൾപ്പെടുത്തിയ
ഏതെങ്കിലും പ്രവൃത്തികൾക്ക്
ഭരണാനുമതി ലഭിക്കാത്തതായി
ഉണ്ടോ; എങ്കിൽ അവയുടെ വിവരം
തുകയും വർഷവും തിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
ഭരണാനുമതി
ലഭിക്കാത്ത പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
സമർപ്പിച്ചിരിക്കുന്ന തീയതി
എന്നാണ് എന്ന്
വ്യക്തമാക്കുമോ?
ദേവികുളം
മണ്ഡലത്തിലെ പ്രവൃത്തികള്‍
4317.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22
സാമ്പത്തിക വര്‍ഷം മുതല്‍
മണ്ഡല ആസ്തി വികസന ഫണ്ട്
മുഖേനയും സ്പെഷ്യല്‍
ഡെലവപ്പ്മെന്റ് ഫണ്ട്
(എസ്.ഡി.എഫ്.) മുഖേനയും
ദേവികുളം മണ്ഡലത്തില്‍
ശിപാര്‍ശ ചെയ്ത പ്രവൃത്തികള്‍
ഏതൊക്കെയെന്നും ഇവയുടെ
നിലവിലെ സ്ഥിതിയും
വിശദമാക്കുമോ?
4318.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
എയ്ഡഡ്
സ്ഥാപനങ്ങളുടെ ആസ്തിയില്‍
ഉള്‍പ്പെട്ട സ്ഥലങ്ങളില്‍
കളിസ്ഥലങ്ങള്‍,
പാര്‍ക്കുകള്‍, ലാബുകള്‍
എന്നിവ നിര്‍മ്മിക്കുന്നത്
എം.എല്‍.എ.മാരുടെ ആസ്തി വികസന
ഫണ്ടിന്റെ അനുവദനീയമായ
പ്രവൃത്തികളുടെ പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
4319.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എം.എല്‍.എ.മാരുടെ
ആസ്തി വികസന പദ്ധതിയും
പ്രത്യേക വികസന നിധിയും
ചെലവഴിക്കുന്നതിലെ
മാര്‍ഗനിര്‍ദേശങ്ങള്‍
കാലോചിതമായി
പരിഷ്കരിക്കുന്നതിന് നിയമസഭാ
സാമാജികരില്‍നിന്നും
നിര്‍ദേശങ്ങള്‍
സ്വീകരിച്ചതിനുശേഷമുള്ള
നടപടികള്‍ വിശദമാക്കാമോ;
എത്ര നിയമസഭാ സാമാജികരാണ്
അഭിപ്രായങ്ങളറിയിച്ചതെന്നും
അറിയിക്കുമോ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ നിലമ്പൂര്‍
എം.എല്‍.എ. നല്‍കിയ
നിര്‍ദേശങ്ങള്‍ ഏതെങ്കിലും
പരിഗണിച്ചിട്ടുണ്ടോ;
പരിഗണനാര്‍ഹമാണോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(
സി )
ആസ്തി
വികസന പദ്ധതിയും പ്രത്യേക
വികസന നിധിയും
ചെലവഴിക്കുന്നതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്നത്തേക്ക്
പരിഷ്കരിക്കുമെന്ന്
അറിയിക്കുമോ?
4320.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ പിന്തുടരുന്ന
സാമ്പത്തിക നയങ്ങള്‍ സംസ്ഥാന
സര്‍ക്കാരിനെ സാമ്പത്തികമായി
പ്രതിസന്ധിയിലാക്കുന്ന
സാഹചര്യം നിലവിലുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിക്കേണ്ട നികുതി വിഹിതം
യഥാസമയം സംസ്ഥാന സര്‍ക്കാരിന്
ലഭിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
4321.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നബാര്‍ഡ് മുഖേന
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍ ഏതൊക്കെയെന്നും
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും
വകുപ്പടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(
ബി )
2024-2025
സാമ്പത്തികവര്‍ഷം നബാര്‍ഡ്
ധനസഹായത്തിനായി
സമര്‍പ്പിക്കപ്പെട്ട
പദ്ധതികള്‍ ഏതൊക്കെയെന്ന്
വിശദമാക്കാമോ; പ്രസ്തുത
പദ്ധതികള്‍ക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്നത്തേയ്ക്ക്
ലഭ്യമാക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
13.03.2015-ലെ
305/2015-ാം നമ്പര്‍ ഉത്തരവ്
പ്രകാരം നബാര്‍ഡ്
ആര്‍.ഐ.ഡി.എഫ്. XX-ല്‍
ഉള്‍പ്പെടുത്തി കൃഷി വകുപ്പ്
36 കോടി രൂപയ്ക്ക് ഭരണാനുമതി
നല്‍കിയിരുന്നതും എന്നാല്‍
പ്രളയത്തിനും കോവിഡ്
മഹാമാരിക്കും ശേഷം
സി.ആര്‍.സെഡ്. ക്ലിയറന്‍സ്
ലഭിച്ചപ്പോഴേയ്ക്കും കാലാവധി
അവസാനിച്ചതുമായ, വെെപ്പിന്‍
നിയോജകമണ്ഡലത്തിലെ വീരന്‍പുഴ
ഡ്രെഡ്ജിംഗുമായി ബന്ധപ്പെട്ട
ജെെവ വെെപ്പിന്‍ പദ്ധതി,
ദ്വീപിലെ ജനങ്ങള്‍
വേലിയേറ്റത്താല്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത്
നബാര്‍ഡിന്റെയോ
മറ്റേതെങ്കിലും പദ്ധതികളിലോ
ഉള്‍പ്പെടുത്തി
നടപ്പിലാക്കുവാന്‍ നടപടി
സ്വീകരിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ഡി )
ഇതുസംബന്ധിച്ച്
സ്ഥലം എം.എല്‍.എ.
17.10.2022-ന് സമര്‍പ്പിച്ച
കത്തിന്മേല്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ?
4322.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
പൊതുസര്‍വ്വീസ് രൂപീകരിച്ച
സാഹചര്യത്തില്‍ പൊതു
സര്‍വ്വീസില്‍ ഉള്‍പ്പെട്ട
പഴയ വകുപ്പുകളുടെ
(പഞ്ചായത്ത്, നഗരകാര്യം,
ഗ്രാമവികസനം തുടങ്ങിയവ) പേര്
തന്നെ സ്പാര്‍ക്കില്‍
തുടരുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(
ബി )
സ്പാര്‍ക്കില്‍
തദ്ദേശസ്വയംഭരണ പൊതു
സര്‍വ്വീസ് എന്ന വകുപ്പ്
ഉള്‍പ്പെടുത്തുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
സി )
പൊതുസര്‍വ്വീസില്‍
ഉള്‍പ്പെട്ടിട്ടുള്ള ഏത്
വകുപ്പിലെ ജീവനക്കാര്‍ക്കാണ്
പെന്‍ അനുവദിക്കാത്തതെന്നും
പ്രസ്തുത ജീവനക്കാര്‍ക്ക്
പെന്‍ അനുവദിക്കുന്നതിന് നിയമ
തടസ്സമുണ്ടോയെന്നും
വ്യക്തമാക്കാമോ?
4323.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മെഡിസെപ്പ്
പദ്ധതിയില്‍ ഉള്‍പ്പെടുന്ന
വ്യക്തികളുടെ ആകെ എണ്ണം
എത്രയാണ്;
(
ബി )
2023-24
സാമ്പത്തിക വര്‍ഷത്തില്‍ എത്ര
പേര്‍ക്ക് മെഡിസെപ്പ്
ആനുകൂല്യം ലഭിച്ചു; ഇവര്‍ക്ക്
നല്‍കിയ ആകെ തുക എത്രയാണ്;
വ്യക്തമാക്കുമോ?
4324.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് സര്‍ക്കാര്‍
നിയന്ത്രണത്തില്‍ ഭവന
നിര്‍മ്മാണ വായ്പ
അനുവദിക്കുന്നുണ്ടോ; എങ്കില്‍
അതിന്റെ നടപടിക്രമങ്ങളും
മാനദണ്ഡങ്ങളും വിശദമാക്കുമോ;
(
ബി )
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് ഭവന
നിര്‍മ്മാണത്തിന് സര്‍ക്കാര്‍
മുഖേന നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്; അതിന്റെ
നടപടിക്രമങ്ങളും
മാനദണ്ഡങ്ങളും വിശദമാക്കുമോ?
4325.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സർക്കാർ ജീവനക്കാരുടെ
യാത്രാബത്തയുടെ
പ്രതിമാസ/മൂന്നുമാസ പരിധി
നിശ്ചയിച്ചു കൊണ്ട് അവസാനമായി
ഉത്തരവ് പുറത്തിറക്കിയത്
എന്നാണ് എന്ന് അറിയിക്കാമോ;
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
2021-ലെ
ശമ്പള പരിഷ്കരണത്തിനു ശേഷവും
ജീവനക്കാർ 2016-ലെ യാത്രാബത്ത
പരിധിയിൽ തന്നെ യാത്ര
ചെയ്യേണ്ടി വരുന്നത് എന്ത്
കൊണ്ടെന്ന് അറിയിക്കാമോ;
(
സി )
എങ്കിൽ
ജീവനക്കാരുടെ യാത്രാബത്ത
പരിധി കാലികമാക്കി പുതുക്കി
ഉത്തരവ് പുറപ്പെടുവിക്കാൻ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
4326.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മെഡിസെപ്പ്
പദ്ധതിയുമായി ബന്ധപ്പെട്ട്
സർക്കാരും ഓറിയന്റൽ ഇൻഷുറൻസ്
കമ്പനിയുമായി ഉണ്ടാക്കിയ
കരാറിന്റെ രജിസ്ട്രേഷൻ
നടപടികൾ
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പദ്ധതി
ആരംഭിച്ച് രണ്ടുവർഷം
കഴിഞ്ഞിട്ടും
പൂർത്തീകരിക്കാത്തത്
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
രജിസ്ട്രേഷൻ
നടപടികൾ
പൂർത്തീകരിക്കാത്തപക്ഷം
ഇൻഷുറൻസ് കമ്പനിയുമായി
ഉണ്ടാക്കിയ എം.ഒ.യു.വിന്
നിയമസാധുതയുണ്ടോ എന്ന്
വ്യക്തമാക്കുമോ?
4327.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിൽ
വിവിധ ഇൻഷുറന്‍സ് പരിരക്ഷകൾ
ജീവനക്കാർക്കുള്ളപ്പോൾ
വീണ്ടും ഒരു ഇൻഷുറന്‍സ്
പരിരക്ഷ പദ്ധതിയായ ജീവാനന്ദം
പദ്ധതി കൂടി
നടപ്പിലാക്കുന്നന്നതിന്റെ
ആവശ്യകത വ്യക്തമാക്കാമോ;
(
ബി )
ജീവനക്കാർക്ക്
ഇൻഷുറന്‍സ് പരിരക്ഷയോടെ ഒരു
പെൻഷൻ പദ്ധതി
നടപ്പിലാക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
ഏതെങ്കിലും സംഘടനകൾ നിവേദനം
നൽകിയിരുന്നോ; എങ്കിൽ അവയുടെ
പകർപ്പ് ലഭ്യമാക്കാമോ;
(
സി )
ജീവനക്കാർക്ക്
ലഭിച്ചുകൊണ്ടിരുന്ന
ആനുകൂല്യങ്ങൾ ഒന്നും നൽകാതെ
പുതിയ ആനുകൂല്യങ്ങൾ
നൽകുമെന്ന് വാഗ്ദാനം
നൽകുന്നത് എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ;
(
ഡി )
ജീവനക്കാർക്ക്
നിലവിൽ കുടിശികയായ മുഴുവൻ
ആനുകൂല്യങ്ങളും
അനുവദിക്കുന്നതിന്
തയ്യാറാകുമോയെന്ന്
വ്യക്തമാക്കാമോ?
4328.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ
പരിരക്ഷ ഉറപ്പാക്കുന്നതിന്
ആവിഷ്കരിച്ച മെഡിസെപ്പ്
പദ്ധതി ഫലപ്രദമല്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പദ്ധതി
കൂടുതല്‍ മെച്ചപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
4329.
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മെഡിസെപ്പിൽ
ഇടയ്ക്കുവച്ച് ചേരുന്നവരും
മുൻവർഷങ്ങളിലെ പ്രീമിയവും
അടയ്ക്കണമെന്ന്
നിർദേശിച്ചിട്ടുണ്ടോ;
(
ബി )
പുതുതായി
സർവീസിൽ പ്രവേശിക്കുന്നവരും
മുൻവർഷങ്ങളിലെ പ്രീമിയം
അടയ്ക്കണമെന്ന്
ആവശ്യപ്പെടാനുള്ള കാരണം
വ്യക്തമാക്കുമോ;
(
സി )
മെഡിസെപ്പ്
പദ്ധതി ആകർഷകമാക്കാൻ
എന്തെല്ലാം നടപടികൾ
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
4330.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സർക്കാർ
ജീവനക്കാർക്ക് മെഡിസെപ്പ്
പദ്ധതി നടപ്പിലാക്കിയതിന്
ശേഷം മെഡിക്കൽ റീ
ഇംബേഴ്സ്‍മെന്റ് സംവിധാനം പഴയ
രീതിയിൽ തുടരേണ്ടതില്ലെന്ന
നിർദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
മെഡിസെപ്പ്
പദ്ധതി, കിടത്തി ചികിത്സ
നടത്തുന്ന രോഗികൾക്ക്
മാത്രമായതിനാൽ ഒ.പി. രീതിയിൽ
ചികിത്സ തേടുന്ന സർക്കാർ
ജീവനക്കാർക്കും അവരുടെ
ആശ്രിതർക്കും ചികിത്സാ
ചെലവുകൾ തിരികെ നൽകുന്നതിന്
എന്തെല്ലാം സംവിധാനങ്ങളാണ്
നിലവിലുള്ളതെന്നും ഇതിനായി
വകുപ്പുകൾക്ക് ആവശ്യമായ തുക
അനുവദിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
സി )
ഇപ്രകാരമുള്ള
മെഡിക്കൽ റീ ഇംബേഴ്സ്മെന്റ്
സംവിധാനത്തിന് വകുപ്പുകൾക്ക്
പഴയ രീതിയിൽ തുക
അലോട്ട്മെന്റ് നൽകുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഡി )
2023-24
സാമ്പത്തിക വർഷത്തിൽ വിവിധ
വകുപ്പുകളിൽ നിന്ന് മെഡിക്കൽ
റീ ഇംബേഴ്സ്മെന്റിനായി
ആവശ്യപ്പെട്ടതും
അനുവദിച്ചതുമായ അലോട്ട്മെന്റ്
തുകയുടെ വിവരങ്ങൾ
അറിയിക്കാമോ; 2024-25
സാമ്പത്തിക വർഷത്തിൽ
ഈയിനത്തിൽ വിവിധ വകുപ്പുകൾ
ആവശ്യപ്പെട്ട എത്ര തുക ഇനി
അനുവദിക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ?
4331.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിൽ മെഡിസെപ്പ്
പദ്ധതിയിൽ ഉൾപ്പെട്ട
ആശുപത്രികൾ ഏതൊക്കെ എന്ന്
അറിയിക്കുമോ;
(
ബി )
ഏതൊക്കെ
ആശുപത്രികളാണ് ഈ പദ്ധതിയിൽ
ഉൾപ്പെടുത്താനായി പുതുതായി
മുന്നോട്ടുവന്നതെന്നും അവയെ
ഉൾപ്പെടുത്തുന്നതിനുള്ള
നടപടികൾ ഏത് ഘട്ടത്തിൽ
ആണെന്നും വ്യക്തമാക്കുമോ?
4332.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തദ്ദേശ
പൊതു സര്‍വ്വീസിന്റെ ഭാഗമായി
നിലവില്‍ വരേണ്ട
ഇന്റര്‍-ട്രാന്‍സ്ഫര്‍
പോളിസിയ്ക്ക് മുന്നോടിയായി
നടപ്പിലാക്കേണ്ട സ്പാര്‍ക്ക്
അധിഷ്ഠിത സര്‍വ്വീസ് തദ്ദേശ
പൊതു സര്‍വ്വീസില്‍
ഉള്‍പ്പെട്ട മുഴുവന്‍
ജീവനക്കാര്‍ക്കും
നടപ്പിലാക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇന്റര്‍
ട്രാന്‍സ്ഫര്‍ പോളിസി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി പൊതു സര്‍വ്വീസില്‍
ഉള്‍പ്പെട്ട മുഴുവന്‍
ജീവനക്കാരെയും സ്പാര്‍ക്ക്
അധിഷ്ഠിത സര്‍വ്വീസിലേക്ക്
കൊണ്ട് വരുന്നതിന് നിലവില്‍
ധനകാര്യ വകുപ്പിലുള്ള
ഫയലിന്മേൽ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
സി )
നിലവില്‍
തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ്
വിഭാഗത്തിലെ ജീവനക്കാര്‍ക്ക്
സ്പാര്‍ക്ക് നടപ്പിലാക്കിയ
മാതൃകയില്‍ പൊതു
സര്‍വ്വീസില്‍ ഉള്‍പ്പെട്ട
മുഴുവന്‍ വകുപ്പിലെയും
ജീവനക്കാര്‍ക്ക് സ്പാര്‍ക്ക്
നടപ്പിലാക്കുവാന്‍ അനുമതി
നല്‍കാമോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
വിഷയം സംബന്ധിച്ച് തദ്ദേശ
പൊതു സര്‍വ്വീസ്
പ്രിന്‍സിപ്പല്‍ ഡയറക്ടര്‍
പ്രായോഗിക ശിപാര്‍ശ
നല്കിയിട്ടുണ്ടോ; എങ്കിൽ ആയത്
അംഗീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
ശിപാര്‍ശ നാളിതുവരെ
നടപ്പാക്കത്തിന്റെ കാരണം
വ്യക്തമാക്കാമോ?
4333.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തിലെ ഏതൊക്കെ
പദ്ധതികളാണ് 2023-24
സാമ്പത്തിക വർഷത്തെ സംസ്ഥാന
ബഡ്ജറ്റിൽ
ഉൾപ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികൾക്ക് ഓരോന്നിനും
എത്ര തുക വീതം
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
മണ്ഡലത്തിൽ
കഴിഞ്ഞ 3 വർഷത്തിൽ ബജറ്റിൽ 20
ശതമാനം തുക നീക്കി വച്ച
പ്രവൃത്തികൾ ഏതൊക്കെ
എന്നറിയിക്കാമോ; അതിൽ
ഏതൊക്കെ പ്രവൃത്തികൾ
പൂർത്തീകരിച്ചുവെന്നും
ബാക്കിയുള്ള പ്രവൃത്തികളുടെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ ;
(
ഡി )
അവയിൽ
ഭരണാനുമതി ലഭിക്കാത്ത
പ്രവൃത്തികൾ ഏതെല്ലാമെന്നും
ഭരണാനുമതി നൽകാന്‍
വെെകുന്നതിന്റെ
കാരണമെന്തെന്നും
വിശദമാക്കാമോ?
4334.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ബഡ്ജറ്റില്‍ 20
ശതമാനം തുക അനുവദിച്ച ഏതൊക്കെ
വകുപ്പുകളിലെ എത്ര
പ്രവൃത്തികളാണ് ബാലുശ്ശേരി
മണ്ഡലത്തില്‍ നിലവിലുളളത്;
വിശദമാക്കാമോ;
(
ബി )
അവയിൽ
എത്ര പ്രവര്‍ത്തികള്‍ക്കാണ്
ഇനിയും ഭരണാനുമതി
ലഭിക്കാനുള്ളത്;
വിശദമാക്കാമോ?
4335.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം നികുതികള്‍
പുതുതായി ഏര്‍പ്പെടുത്തിയും
നിലവിലുളള നിരക്കില്‍ മാറ്റം
വരുത്തിയും ഓരോ വര്‍ഷവും
ബഡ്ജറ്റില്‍ അധികവിഭവ
സമാഹരണത്തിലൂടെ എത്ര തുക വീതം
സമാഹരിക്കുമെന്നായിരുന്നു
പ്രഖ്യാപിച്ചിരുന്നത്;
വര്‍ഷവും അധിക വിഭവ സമാഹരണ
ലക്ഷ്യവും
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ ഓരോ ഇനത്തിലും
യഥാര്‍ത്ഥത്തില്‍ എത്ര തുക
സമാഹരിക്കപ്പെട്ടുവെന്ന്
വിശദമാക്കാമോ;
(
സി )
2023-24
സാമ്പത്തിക വര്‍ഷം എത്ര
തുകയുടെ വരുമാനവും
ചെലവുകളുമാണ്
ലക്ഷ്യമിട്ടിരുന്നത്;
(
ഡി )
ഇതില്‍
നാളിതുവരെ എത്ര തുക
ചെലവാക്കിയെന്നും എത്ര തുക
വരുമാനം ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(
ഇ )
വരുമാനം
കുറഞ്ഞത് കാരണം സര്‍ക്കാര്‍
പ്രവര്‍ത്തനങ്ങള്‍ക്കായി
2023-24 ല്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍, ബാങ്കുകള്‍,
രാജ്യാന്തര സ്ഥാപനങ്ങള്‍
തുടങ്ങിയവകളില്‍ നിന്നും
എന്തു തുക കടം
വാങ്ങിയിട്ടുണ്ട്;
വിശദമാക്കുമോ?
4336.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാന
ബജറ്റിൽ 2018-19 മുതല്‍
2024-25 വരെയുള്ള സാമ്പത്തിക
വർഷങ്ങളിൽ മഞ്ചേശ്വരം
മണ്ഡലത്തിൽ അനുവദിച്ച
പദ്ധതികളുടെ വിശദവിവരങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിർവ്വഹണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതികളിൽ നാളിതുവരെ
ഭരണാനുമതി ലഭ്യമാകാത്ത
പ്രവൃത്തികൾ ഏതെല്ലാം; വിശദ
വിവരങ്ങൾ ലഭ്യമാക്കുമോ?
4337.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഓരോ ബജറ്റിലും
മൂലധന ചെലവ് ഇനത്തിൽ
വകയിരുത്തിയിട്ടുള്ള ആകെ തുക
എത്രയായിരുന്നു; ഓരോ വർഷവും
അനുവദിച്ച തുക എത്രയാണ്;
ചെലവഴിച്ച തുക എത്രയാണ്;
വിശദാംശം വ്യക്തമാക്കുമോ?
4338.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പാലാ
മണ്ഡലത്തില്‍ 2021-22
ബജറ്റില്‍ മൂന്നിലവ് ഗ്രാമ
പഞ്ചായത്തിലെ ചില്ലച്ചി
തോടിനു കുറുകെ പാലം
നിര്‍മ്മിക്കുന്നതിന് 3.5
കോടി രൂപ അനുവദിക്കുകയും
എന്നാല്‍ സാങ്കേതിക
കാരണങ്ങളാല്‍ പദ്ധതി
പ്രാവര്‍ത്തികമാക്കാന്‍
സാധിക്കാത്ത സാഹചര്യത്തില്‍
അനുവദിച്ച തുക 2021 ലെ
കാലവര്‍ഷക്കെടുതിയില്‍
തകര്‍ന്നുപോയ പ്രസ്തുത
ഗ്രാമപഞ്ചായത്തിലെ കടവ് പുഴ
പാലത്തിന് മാറ്റി
അനുവദിക്കുന്നതിന് എം. എൽ. എ.
രേഖാമൂലം ആവശ്യപ്പെട്ടതിന്റെ
നിലവിലെ അവസ്ഥയും ആയതിന്മേല്‍
സ്വീകരിച്ച നടപടിയും
വിശദീകരിക്കാമോ?
4339.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22
മുതല്‍ 2024-25 വരെയുള്ള
സംസ്ഥാന ബഡ്ജറ്റുകളില്‍ 20
ശതമാനം തുക
നീക്കിവച്ചിട്ടുള്ള
അഴീക്കോട് മണ്ഡലത്തിലെ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന് വര്‍ഷം
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളില്‍ ഭരണാനുമതി
ലഭിച്ചവ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ഭരണാനുമതി
ലഭിക്കാത്ത പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും അതിനുള്ള
കാരണങ്ങളും വ്യക്തമാക്കാമോ?
4340.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തില്‍ 2016 മുതല്‍
ബഡ്ജറ്റില്‍ 20 ശതമാനം തുക
അനുവദിച്ച പദ്ധതികള്‍
ഏതെല്ലാമെന്നും ഓരോ
പ്രവൃത്തിയുടെയും നിലവിലെ
സ്ഥിതിയും വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളില്‍ ഭരണാനുമതി
ലഭിക്കാത്തവ ഏതെല്ലാമെന്ന്
അറിയിക്കാമോ; ഭരണാനുമതി
ലഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
4341.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മസ്റ്ററിംഗ്
ചെയ്യാത്ത മാസങ്ങളിൽ
ക്ഷേമപെൻഷനുകൾ ലഭിക്കുന്നില്ല
എന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
മസ്റ്ററിംഗ്
ചെയ്യാത്ത മാസങ്ങളിലെ ക്ഷേമ
പെൻഷനുകൾ ലഭിക്കുന്നതിനുള്ള
മാർഗ്ഗങ്ങൾ എന്തെല്ലാമെന്ന്
വിശദമാക്കുമോ?
4342.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം എത്ര പേര്‍ക്ക്
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍
വിതരണം ചെയ്തിട്ടുണ്ടെന്നും
പ്രസ്തുത ഇനത്തില്‍ എത്ര തുക
വിതരണം ചെയ്തിട്ടുണ്ടെന്നും
വിശദമാക്കുമോ;
(
ബി )
2011-16
കാലഘട്ടത്തില്‍ സാമൂഹ്യ
സുരക്ഷാ പെന്‍ഷന്‍ വിതരണം
ചെയ്ത തുക എത്രയെന്ന്
അറിയിക്കുമോ;
(
സി )
സാമൂഹ്യ
സുരക്ഷ പെന്‍ഷന്‍ തുക
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശമുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
4343.
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നികുതി ഇനത്തിൽ പിരിഞ്ഞു
കിട്ടാനുളള തുക എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
സംസ്ഥാനം
ലക്ഷ്യമിട്ട രീതിയിൽ നികുതി
പിരിച്ചെടുക്കാത്തതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(
സി )
നികുതി
പിരിച്ചെടുത്ത് തനതു നികുതി
വരുമാനം വർദ്ധിപ്പിക്കാൻ
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാശം നൽകുമോ?
4344.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ജി.എസ്.ടി.
നടപ്പാക്കിയതിനുശേഷം
വ്യാപകമായി നികുതി വെട്ടിപ്പ്
നടക്കുന്നതായ ആക്ഷേപം
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ബിസിനസ് ടു
ബിസിനസ്, ബിസിനസ് ടു കസ്റ്റമർ
എന്നീ ഇനങ്ങളിൽ എത്ര രൂപയുടെ
നികുതി വെട്ടിപ്പാണ്
കണ്ടെത്തിയിട്ടുള്ളതെന്ന
വിശദാംശം സാമ്പത്തിക
വർഷാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ഇനങ്ങളിൽ വൻതോതിൽ
നികുതിവെട്ടിപ്പ് നടന്നിട്ടും
ആയത് കണ്ടെത്തുന്നതിനും
പ്രതിരോധിക്കുന്നതിനും നികുതി
വകുപ്പിന് കാര്യക്ഷമമായ
ഇടപെടൽ നടത്തുവാൻ
കഴിയുന്നില്ല എന്ന ആക്ഷേപം
ഗൗരവമായി കാണുന്നുണ്ടോ;
എങ്കിൽ ഇക്കാര്യത്തില്‍
അടിയന്തര പരിഹാര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4345.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ഓരോ സാമ്പത്തിക
വർഷവും ഏതെല്ലാം മേഖലകളില്‍
നികുതി ഇളവ്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
നികുതി
ഇളവ് നല്‍കാനുണ്ടായ കാരണം
എന്താണെന്ന് വിശദമാക്കുമോ?
4346.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
5
ലക്ഷം രൂപയ്ക്ക് മുകളിലുള്ള
ബില്ലുകൾക്ക് സംസ്ഥാനത്ത്
ട്രഷറി നിയന്ത്രണം
ഏർപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ അത് സാമ്പത്തിക
പ്രതിസന്ധി കാരണമാണോയെന്ന്
വിശദമാക്കാമോ;
(
ബി )
ട്രഷറി
നിയന്ത്രണം ഏർപ്പെടുത്താനുള്ള
സാഹചര്യം വിശദമാക്കാമോ?
4347.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എം. വിൻസെന്റ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ സാമ്പത്തിക
പ്രതിസന്ധി സംബന്ധിച്ച്
എന്തൊക്കെ പഠനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
പഠനങ്ങൾ സംബന്ധിച്ച വിശദാംശം
നൽകുമോ;?
4348.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
പഞ്ചായത്തില്‍ പെരിയാർ
നദിയ്ക്ക് കുറുകെ പുതിയ പാലം
(ബ്ലാവന പാലം)
നിർമ്മിക്കുന്നതിനായുള്ള
മണ്ണ് പരിശോധന നടത്തുന്നതിന്
കോംപെന്‍സേറ്ററി ലെവീസ്
പേയ്മെന്റ്
ലഭ്യമാക്കുന്നതിനായുള്ള
പൊതുമരാമത്ത് വകുപ്പിന്റെ
അപേക്ഷയിന്മേല്‍ ധനകാര്യ
വകുപ്പ് സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
4349.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വള്ളിക്കുന്ന്
മണ്ഡലത്തിലെ മുനമ്പത്ത് കടവ്
പാലം, ഇരുമ്പോത്തിങ്കല്‍
പാലം, കടലുണ്ടിക്കടവ് പാലം
എന്നിവയുടെ
നിര്‍മ്മാണത്തിനായി
പൊതുമരാമത്ത് വകുപ്പില്‍
നിന്നും ധനകാര്യ വകുപ്പില്‍
അയച്ചതും ധനകാര്യ
ഇന്‍ഡസ്ട്രീസ് ആന്റ്
പി.ഡബ്യൂ.ഡി. വിഭാഗത്തില്‍
പരിശോധിക്കുന്നതുമായ
ഫയലുകളുടെ നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പാലം നിര്‍മ്മാണത്തിന്റെ
ഭാഗമായി ധനകാര്യ വകുപ്പിലെ
സി.ടി.ഇ. നല്‍കിയ പരിശോധനാ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പാലം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ധനകാര്യ
വകുപ്പിലെ ഫയലുകള്‍
പരിശോധിച്ച് ആവശ്യമായ ഫണ്ട്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
4350.
ശ്രീ.
യു. എ. ലത്തീഫ്
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ധനകാര്യ
സ്ഥാപനങ്ങൾ ജനങ്ങളിൽ നിന്നും
ആകർഷകമായ വ്യവസ്ഥകളിൽ പണം
സ്വീകരിച്ച് തട്ടിപ്പ്
നടത്തുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
സ്ഥാപനങ്ങളുടെ
പ്രവർത്തനാരംഭത്തിൽ തന്നെ
ഇവയെ നിരീക്ഷിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും നിലവിൽ
നിയമ സംവിധാനമുണ്ടോ;
വിശദമാക്കുമോ;
(
സി )
അനധികൃതമായി
നിക്ഷേപം സ്വീകരിക്കുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്നു
വ്യക്തമാക്കുമോ?
4351.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെട്ടിട
നിർമ്മാണ മേഖലയിലെ നൂതന
നിർമ്മാണ രീതികള്‍
നടപ്പിലാക്കുന്ന
ഏജന്‍സികള്‍ക്ക്
അക്രഡിറ്റേഷന്‍
നല്‍കിയിട്ടുണ്ടോ; എങ്കില്‍
വിശദവിവരം നല്‍കാമോ?
4352.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍
ഇഞ്ചത്തൊട്ടിയില്‍ പുതിയ പാലം
നിർമ്മാണവുമായി ബന്ധപ്പെട്ട്
ധനകാര്യ വകുപ്പില്‍ നിന്നും
നാളിതുവരെ സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പാലം നിർമ്മാണത്തിന് പ്രത്യേക
ഭരണാനുമതി
നല്‍കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
4353.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുമരാമത്ത് വകുപ്പ്
കരാറുകാർക്ക് മാത്രം എത്ര രൂപ
കുടിശ്ശികയുണ്ട് എന്ന്
വ്യക്തമാക്കുമോ;
(
ബി )
കരാറുകാര്‍ക്ക്
നല്‍കാനുളള കുടിശികമൂലം
പദ്ധതികൾ തുടർന്നുപോകുന്നതിന്
തടസ്സമുണ്ടാകാതിരിക്കാൻ
കുടിശിക സമയബന്ധിതമായി നൽകാൻ
നടപടി സ്വീകരിക്കുമോ?
4354.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോവിഡ്
ഫസ്റ്റ് ലെെന്‍ ചികിത്സാ
കേന്ദ്രമായിരുന്ന മുക്കം
കെ.എം.സി.റ്റി. മെഡിക്കല്‍
കോളേജില്‍ രോഗികള്‍ക്ക്
ഭക്ഷണം വിതരണം ചെയ്ത വകയില്‍
മുക്കം നഗരസഭ സി.ഡി.എസ്.-ന്
ഇനി എത്ര തുക
നല്‍കാനുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
പണം
അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
കോഴിക്കോട് ജില്ലാ ഭരണകൂടം
നൽകിയ അപേക്ഷ ധനകാര്യ
വകുപ്പില്‍
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
എങ്കില്‍
ഫയലിന്റെ നിലവിലുള്ള അവസ്ഥ
വ്യക്തമാക്കുമോ;
(
ഡി )
പണം
അനുവദിക്കുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
ധനകാര്യ
വകുപ്പിന്റെ ആഭ്യന്തര പരിശോധനാ
വിഭാഗത്തെ ശക്തിപ്പെടുത്താന്‍
നടപടി
4355.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2023-2024
കാലയളവിൽ ഏതൊക്കെ
വകുപ്പുകളാണ് ആഭ്യന്തര
പരിശോധനാ റിപ്പോർട്ട് ധനകാര്യ
വകുപ്പിന്
ലഭ്യമാക്കാത്തതെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
കാലയളവിൽ ധനകാര്യ ആഭ്യന്തര
പരിശോധനാ വിഭാഗം നടത്തിയ
പരിശോധനകള്‍ വ്യക്തമാക്കാമോ;
(
ബി )
ചില
സർക്കാർ വകുപ്പുകളിലെ
ആഭ്യന്തര പരിശോധനാ വിഭാഗം
കാര്യക്ഷമമായി
പ്രവർത്തിക്കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ആഭ്യന്തര
പരിശോധനാ വിഭാഗത്തിന്റെയും
അക്കൗണ്ടന്റ് ജനറലിന്റെയും
ഓഡിറ്റ് പരാമർശങ്ങൾ കൂടുതലായി
തീർപ്പാക്കാൻ അവശേഷിക്കുന്നത്
ഏതൊക്കെ വകുപ്പുകളിലാണെന്നും
പ്രസ്തുത ഓഡിറ്റ്
പരാമര്‍ശത്തിന്റെ
എണ്ണമെത്രയെന്നും
വ്യക്തമാക്കാമോ;
(
ഡി )
സർക്കാർ
വകുപ്പുകളിലെ നടപടിക്രമങ്ങൾ
ചട്ട പ്രകാരം കാര്യക്ഷമമായി
പ്രവർത്തിക്കുന്നുവെന്ന്
ഉറപ്പു വരുത്തുവാൻ
രൂപീകരിച്ചിട്ടുള്ള ആഭ്യന്തര
പരിശോധനാ വിഭാഗങ്ങൾക്ക്
കാലാനുസൃതമായ പരിശീലനം നൽകി
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ; അതിനായി
ധനകാര്യ ആഭ്യന്തര പരിശോധനാ
വിഭാഗത്തെ ശക്തിപ്പെടുത്തുമോ
എന്ന് അറിയിക്കാമോ;
(
ഇ )
ആഭ്യന്തര
പരിശോധന കുറ്റമറ്റ രീതിയിൽ
നടത്തി റിപ്പോർട്ട് യഥാസമയം
ധനകാര്യ വകുപ്പിന്
ലഭ്യമാക്കുവാൻ സർക്കാർ
വകുപ്പുകൾക്ക് നിർദേശം
നൽകുമോ?
4356.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശാസ്ത്ര
സാങ്കേതിക മേഖലകളിലെ വിവിധ
പ്രവർത്തനങ്ങള്‍
നടപ്പിലാക്കുന്നതിനായി
അക്രഡിറ്റഡ് ഏജന്‍സികള്‍
ഉണ്ടോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ബഹിരാകാശ
പഠനവുമായി ബന്ധപ്പെട്ട്
ടെലിസ്കോപ്പുകളും മറ്റ്
അനുബന്ധ ഉപകരണങ്ങളും
സ്ഥാപിക്കുന്നതിനായി
നിയോഗിക്കപ്പെട്ട അക്രഡിറ്റഡ്
ഏജന്‍സികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
സി )
ബഡ്ജറ്റില്‍
ടോക്കൺ തുക വകയിരുത്തിയ
ടെലിസ്കോപ്പ് സ്ഥാപിക്കുന്ന
പ്രവൃത്തികള്‍ക്കുള്ള
എസ്റ്റിമേറ്റ് ഏത് ഏജന്‍സി
വഴിയാണ് തയ്യാറാക്കി
അംഗീകാരത്തിനായി
നല്‍കേണ്ടതെന്ന് അറിയിക്കാമോ?
4357.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലം മുതല്‍
നാളിതുവരെ സംസ്ഥാനത്തെ വിവിധ
പൊതുമേഖലാ സ്ഥാപനങ്ങള്‍,
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,
സര്‍വ്വകലാശാലകള്‍ മറ്റ്
സ്ഥാപനങ്ങള്‍ എന്നിവയുടെ
വിവിധ അക്കൗണ്ടുകളില്‍
സൂക്ഷിച്ചിരുന്ന തുകകള്‍
സംസ്ഥാന ട്രഷറിയിലേയ്ക്ക്
ഒടുക്കണമെന്നാവശ്യപ്പെട്ട്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത നിര്‍ദ്ദേശം
നല്‍കിയതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കാലയളവിലെ ഓരോ സാമ്പത്തിക
വര്‍ഷവും എത്ര തുക വീതം
ഏതെല്ലാം സ്ഥാപനങ്ങള്‍
സംസ്ഥാന ട്രഷറിയിലേയ്ക്ക്
അടച്ചിട്ടുണ്ട്; അതില്‍ എത്ര
തുക വീതം ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക് തിരികെ
നല്‍കിയിട്ടുണ്ടെന്നും എത്ര
തുക വീതം ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക് തിരികെ
നല്‍കാന്‍ ബാക്കിയുണ്ടെന്നും
വര്‍ഷം തിരിച്ചുള്ള
കണക്കുകള്‍ ലഭ്യമാക്കുമോ;
(
സി )
സര്‍ക്കാരിന്റെ
ഈ നടപടി കാരണം ഇത്തരം
സ്ഥാപനങ്ങള്‍ക്ക് അവയുടെ തനത്
പ്രവര്‍ത്തനങ്ങള്‍ നടത്താന്‍
കഴിയാത്ത
സ്ഥിതിയുണ്ടാകാറുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം നടപടികള്‍ ഈ
സാമ്പത്തിക വര്‍ഷം
ആവര്‍ത്തിയ്ക്കാതിരിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
4358.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍ 2023-24 ല്‍
ആസ്തി വികസന
ഫണ്ടിലുള്‍പ്പെടുത്തിയ
പാലപ്പിള്ളി - ചീനിക്കുന്ന്
റോഡ് ഇന്റര്‍ലോക്ക്
കട്ടവിരിയ്ക്കല്‍
പ്രവൃത്തിക്ക് പ്രത്യേക
അനുമതി ലഭ്യമാക്കുന്നതിന്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേല്‍ സ്വീകരിച്ച
നടപടികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയ്ക്ക് അനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
4359.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞവുമായി
ബന്ധപ്പെട്ട് കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
വര്‍ക്കല മണ്ഡലത്തിലെ സ്കൂള്‍
കെട്ടിടങ്ങളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തികള്‍
ത്വരിതപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
4360.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികളുടെ പുരോഗതി,
പദ്ധതികളുടെ അടങ്കല്‍ തുക,
പൂർത്തീകരണ കാലാവധി എന്നിവ
വിശദമാക്കുമോ?
4361.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ കിഫ്ബി ഫണ്ട്
വിനിയോഗിച്ചുള്ള
പ്രവൃത്തിയില്‍പ്പെട്ട
എരിമയൂര്‍ പഞ്ചായത്തിലെ
ചുള്ളിമടപാലം
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ?
4362.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയിൽ ഉൾപ്പെടുത്തിയ
പയ്യന്നൂർ- കല്ല്യാശ്ശേരി
മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന
മൂലക്കിൽ കടവ് പാലം
നിര്‍മ്മാണത്തിന്
സാമ്പത്തികാനുമതി നൽകുന്ന
നടപടിയുടെ നിലവിലെ അവസ്ഥ
അറിയിക്കാമോ?
4363.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആദായ
നികുതി സെക്ഷന്‍ 43 ബി
(എച്ച്) പ്രകാരം
നികുതിയിലുണ്ടാകുന്ന
പുതിയമാറ്റം സംസ്ഥാനത്തെ
ചെറുകിട വ്യവസായികളെ ഏതെല്ലാം
രീതിയില്‍ ബാധിക്കുമെന്ന്
വിശദാംശം നല്‍കാമോ?
4364.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നിലവിലുള്ള
നാഷണൽ സേവിങ്സ് വകുപ്പ്
സ്പെഷ്യൽ റൂൾ 31.05.2008 ലെ
ഗസറ്റ് നമ്പർ 1115 പ്രകാരം
ഏതൊക്കെ വകുപ്പിലെ ഏതൊക്കെ
തസ്തികയിൽ ഉള്ളവർക്കാണ്
അസിസ്റ്റന്റ് ഡയറക്ടർ ഓഫ്
നാഷണൽ സേവിങ്സ് ബൈട്രാൻസ്ഫർ
തസ്തികയിൽ നിയ നേടാൻ
അർഹതയുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ബൈട്രാൻസ്ഫർ നിയമന കാറ്റഗറി
നമ്പർ 133/2020 ല്‍ ഫീഡർ
തസ്തികയായ എക്സ്റ്റൻഷൻ ഓഫീസർ
(ഹൗസിങ്/ഐ.ആർ.ഡി) യ്ക്ക് പകരം
സമാന തസ്തിക അല്ലാത്ത
എക്സ്റ്റൻഷൻ ഓഫീസർ (ഹൗസിങ്)
ഗ്രേഡ്2, എക്സ്റ്റൻഷൻ ഓഫീസർ
(വിമൺ വെൽഫെയർ) എന്നീ
തസ്തികകൾ സമാന തസ്തികയായി
കണക്കാക്കി റാങ്ക് ലിസ്റ്റിൽ
ഉൾപ്പെടുത്തുന്നതിന് ധനകാര്യ
വകുപ്പോ നാഷണൽ സേവിങ്സ്
വകുപ്പോ കേരള പി.എസ്.സി.
യ്ക്ക് നിർദ്ദേശം
നൽകിയിട്ടുണ്ടോ; എങ്കിൽ ഏത്
ഉത്തരവ് പ്രകാരമാണെന്ന്
അറിയിക്കാമോ; പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
മുൻ
ഗ്രാമവികസന വകുപ്പിന്റെ
02.08.2008 ലെ സ്പെഷ്യൽ റൂൾ
ഗസറ്റ് നമ്പർ 1668 പ്രകാരം
എക്സ്റ്റൻഷൻ ഓഫീസർ (ഹൗസിങ്)
ഗ്രേഡ്2, എക്സ്റ്റൻഷൻ ഓഫീസർ
(വിമൺ വെൽഫെയർ) എന്നീ
തസ്തികൾക്ക്
സ്ഥാനക്കയറ്റത്തിലൂടെ
ലഭിക്കുന്ന ജോയിൻറ് ബ്ലോക്ക്
ഡെവലപ്മെന്റ്
ഓഫീസർ/എക്സ്റ്റൻഷൻ ഓഫീസർ
(ഹൗസിങ്/ഐ.ആർ.ഡി.) ഇവ സമാന
തസ്തിക അല്ലെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
മുൻ
ഗ്രാമവികസന വകുപ്പിൽ ജൂനിയർ
സുപ്രണ്ടന്റ്, ജോയിന്റ്
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ/
എക്സ്റ്റൻഷൻ ഓഫീസർ
(ഹൗസിങ്/ഐ.ആർ.ഡി.) എന്നിവ
സമാന തസ്തികകൾ ആണെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഇ )
മുൻ
ഗ്രാമവികസന വകുപ്പിൽ ഹെഡ്
ക്ലാർക്ക്, എക്സ്റ്റൻഷൻ ഓഫീസർ
(ഹൗസിങ്) ഗ്രേഡ്2,
എക്സ്റ്റൻഷൻ ഓഫീസർ (വിമൺ
വെൽഫെയർ), ജനറൽ എക്സ്റ്റൻഷൻ
ഓഫീസർ എന്നിവ സമാന തസ്തികകൾ
ആണെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
എഫ് )
കേരള
പി.എസ്.സി. യുടെ കാറ്റഗറി
നമ്പർ 133/2020 ലെ വിജ്ഞാപനം
പ്രകാരം ധനകാര്യ
വകുപ്പ്/നാഷണൽ സേവിങ്സ്
വകുപ്പ് സ്പെഷ്യൽ റൂൾ
എന്നിവയിൽ ഫീഡർ തസ്തികയായി
പറയാത്ത ഏതെങ്കിലും തസ്തികയെ
പ്രസ്തുത കാറ്റഗറി നമ്പറിലെ
റാങ്ക് ലിസ്റ്റിൽ
ഉൾപ്പെടുത്താൻ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കന്നതിന് മുൻപ്
ധനകാര്യ വകുപ്പ്/നാഷണൽ
സേവിങ്സ് വകുപ്പ് നിർദ്ദേശം
നൽകിയിട്ടുണ്ടോ; എങ്കിൽ ഏത്
ഉത്തരവ് പ്രകാരമാണെന്ന്
അറിയിക്കാമോ; പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ജി )
പ്രസ്തുത
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കന്നതിന് മുൻപ്
നിർദ്ദേശം
നൽകിയിട്ടില്ലെങ്കിൽ പ്രസ്തുത
കാറ്റഗറി വിജ്ഞാപനത്തില്‍
ഫീഡർ തസ്തികകളായി
ഉൾപ്പെടുത്താത്ത തസ്തികയിൽ
ഉള്ളവർ പ്രസ്തുത റാങ്ക്
ലിസ്റ്റിൽ
ഉൾപ്പെട്ടിട്ടുണ്ടങ്കിൽ അവരെ
റാങ്ക് ലിസ്റ്റിൽ നിന്നും
ഒഴിവാക്കുന്നതിന് നിയമന
വകുപ്പ് എന്ന നിലയിൽ ധനകാര്യ
വകുപ്പ് പി.എസ്.സി.യ്ക്ക്
നിർദ്ദേശം നൽകുമോ?
4365.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ദേശീയ
സമ്പാദ്യ പദ്ധതി വകുപ്പ്
ആരംഭിച്ച സ്റ്റുഡന്റ്സ്
സേവിംഗ്സ് സ്കീം സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
വ്യക്തമാക്കാമോ;
(
സി )
വെെപ്പിന്‍
മണ്ഡലത്തില്‍ ഏതെല്ലാം
വിദ്യാലയങ്ങളില്‍ പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
മണ്ഡലത്തിലെ
മറ്റുള്ള വിദ്യാലയങ്ങളില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കാനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
4366.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജി.എസ്.ടി. നടപ്പിലാക്കിയതിനെ
തുടർന്ന് നികുതി
വരുമാനത്തിലുണ്ടായിട്ടുള്ള
കുറവ് സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ജി.എസ്.ടി.
നടപ്പിലാക്കിയതിന് ശേഷം
ഏതൊക്കെ മേഖലകളിൽ നിന്നുള്ള
നികുതി വരുമാനത്തിലാണ് കുറവ്
വന്നിട്ടുള്ളതായി
കണ്ടെത്തിയിട്ടുള്ളതെന്ന്
സാമ്പത്തിക വർഷാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ; ഓരോ
മേഖലയിലും ഇപ്രകാരം കുറവ്
സംഭവിക്കാനുള്ള കാരണം
എന്താണെന്ന് വ്യക്തമാക്കുമോ?
4367.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആളോഹരി
സ്വർണ്ണ ഉപഭോഗത്തിൽ രാജ്യത്ത്
ഒന്നാം സ്ഥാനത്ത് നിൽക്കുന്ന
സംസ്ഥാനത്ത് ആകെ സ്വർണ്ണ
വില്പനയുടെ ഇരുപത്
ശതമാനത്തിനുപോലും നികുതി
ഈടാക്കുവാൻ സർക്കാർ സംവിധാനം
പരാജയപ്പെട്ടതായ ആക്ഷേപം
ഗൗരവത്തോടെ കാണുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഓരോ സാമ്പത്തിക
വർഷവും സ്വർണ്ണ വില്പനയിലൂടെ
ലഭിച്ച നികുതി വരുമാനം
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തെ
സ്വർണ്ണ കച്ചവടത്തിന്
ആനുപാതികമായി നികുതി
ഈടാക്കുവാൻ സാധിക്കാത്തതിന്റെ
കാരണത്തെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ; ധനകാര്യ
പ്രതിസന്ധിയുടെ സാഹചര്യത്തിൽ
ഈ വിഷയത്തിൽ എന്തൊക്കെ
തുടർനടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
4368.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ടൂറിസം മേഖലയിൽ
മദ്യവിതരണവുമായി ബന്ധപ്പെട്ട്
നിലവിൽ ചുമത്തുന്ന നികുതി
നിരക്കുകളുടെ വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
മേഖലയിൽ നിന്നും ഈ
സർക്കാരിന്റെ കാലയളവിൽ ഓരോ
സാമ്പത്തിക വർഷവും
പ്രതീക്ഷിച്ച നികുതി
വരുമാനവും ലഭിച്ച നികുതി
വരുമാനവും എത്രയാണെന്ന്
വ്യക്തമാക്കുമോ?
4369.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
തനത് നികുതി വരുമാനത്തില്‍
2021, 2022, 2023
വര്‍ഷങ്ങളിലെ സ്ഥിതി
വിശദമാക്കാമോ; തുടര്‍ച്ചയായ
വര്‍ഷങ്ങളില്‍ തനത് നികുതി
വരുമാനത്തില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തിന്റെ
തനത് നികുതിയേതര
വരുമാനത്തില്‍ 2021, 2022,
2023 വര്‍ഷങ്ങളില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
4370.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാന
ചരക്ക് സേവന നികുതി വകുപ്പിലെ
ടാക്സ്പേയർ സർവ്വീസിലെ
ഉദ്യോഗസ്ഥർക്ക് ഫയലുകൾ
സ്വമേധയാ പരിശോധിച്ച് നികുതി
നിർണ്ണയം നടത്തുവാന്‍
അധികാരമുണ്ടോ;
(
ബി )
നിലവിൽ
കേന്ദ്രികൃതമായി നൽകുന്ന
ഫയലുകളിലുള്ള
പൊരുത്തക്കേടുകൾക്ക് മാത്രം
നോട്ടീസ് നൽകി നികുതി
നിർണ്ണയം യാന്ത്രികമായി
ചെയ്തു തീർക്കുന്ന പ്രവണത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത രീതിക്ക് മാറ്റം
വരുത്തി കേന്ദ്രീകൃതമായി
നൽകുന്ന ഫയലുകൾക്ക് പുറമേ
സ്വമേധയാ ക്രമക്കേടുകൾ
കണ്ടെത്തി നികുതി നിർണ്ണയം
നടത്തി നഷ്ടപ്പെട്ട നികുതി
തിരികെ പിടിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(
സി )
പുതുതായി
നിലവിൽ വന്ന ഇന്റലിജന്‍സ്
വിഭാഗം 20 ലക്ഷം രൂപക്ക്
മുകളിൽ നികുതി വെട്ടിപ്പ്
നടത്തുന്ന സ്ഥാപനങ്ങളെ
മാത്രമേ പരിശോധനക്ക്
പരിഗണിക്കാവൂ എന്ന തീരുമാനം
കെെക്കൊണ്ടിട്ടുണ്ടോ;
(
ഡി )
നികുതി
വെട്ടിപ്പ് പെരുകിയ
സാഹചര്യത്തിൽ സംസ്ഥാന
വ്യാപകമായി ഒരു സമഗ്ര പരിശോധന
നടത്തി നിലവിൽ രജിസ്ട്രേഷന്‍
എടുക്കേണ്ടവയായിട്ടും
എടുക്കാത്ത സ്ഥാപനങ്ങളേയും
വ്യക്തികളേയും കൂടി നികുതി
വലയത്തിനുള്ളിൽ ആക്കുവാൻ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ഇ )
നിലവിൽ
കോമ്പോസിഷൻ സ്കീമിൽ നികുതി
ഒടുക്കുന്ന വിഭാഗത്തിൽ
ഭൂരിഭാഗവും പ്രസ്തുത
സ്കീമിന്റെ പരിധിയായ 1.5 കോടി
രൂപാ
അധികരിച്ചിട്ടുണ്ടോയെന്ന്
പരിശോധിക്കുവാൻ നടപടി
സ്വീകരിക്കുമോ;
(
എഫ് )
പഴയ
നികുതി നിയമങ്ങളില്‍ പിരിഞ്ഞ്
കിട്ടാനുള്ള 13,000 കോടി രൂപ
പിരിച്ചെടുക്കാൻ സ്വീകരിച്ച
നടപടി വിശദമാക്കുമോ?
4371.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ആഭ്യന്തര, സംസ്ഥാനാന്തര
ചരക്ക് നീക്കങ്ങൾക്ക്
പ്രതിമാസം എത്ര ഇ-വേ ബില്ലുകൾ
ജനറേറ്റ് ചെയ്യുന്നു എന്ന
കണക്ക് ലഭ്യമാക്കാമോ; ഇതിൽ
എത്ര രൂപയുടെ ക്രയവിക്രയം ആണ്
നടക്കുന്നത്; 2023 ഏപ്രില്‍ 1
മുതല്‍ 2024 മെയ് 31 വരെയുള്ള
കാലയളവിലെ പ്രതിമാസം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഏറ്റവും കൂടുതൽ ചരക്ക് നീക്കം
നടക്കുന്ന മെയ് മാസത്തിൽ
എൻഫോഴ്സ്മെന്റ് വിഭാഗത്തിന്
പഞ്ചനക്ഷത്ര ഹോട്ടലില്‍
പരിശീലന പരിപാടി നടന്ന വേളയിൽ
2024 മെയ് 20 മുതൽ 25 വരെ ആറ്
ദിവസത്തേക്ക് സംസ്ഥാനത്തെ
റോഡുകളിലൂടെയുള്ള ചരക്ക്
നീക്കങ്ങൾ പരിശോധിക്കുവാൻ
സ്വീകരിച്ച ബദൽ മാർഗ്ഗങ്ങൾ
എന്തെല്ലാമാണ്; അതിനായി
ഇറക്കിയ ഉത്തരവിന്റെ
പകര്‍പ്പ് നൽകാമോ; പ്രസ്തുത
ദിവസങ്ങളിൽ ബില്ലില്ലാതെ
സാധനങ്ങൾ കടത്താൻ
കച്ചവടക്കാർക്ക് അവസരം
ഉണ്ടാക്കികൊടുത്തതാണെന്ന
ആക്ഷേപത്തില്‍ വസ്തുതയുണ്ടോ;
(
സി )
പ്രസ്തുത
ദിവസങ്ങളിൽ സംസ്ഥാനത്ത് ഇ-വേ
ബില്ലുകൾ ജനറേറ്റ്
ചെയ്യപ്പെട്ടത് ശരാശരിയിലും
താഴെ ആണെന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
പഞ്ചനക്ഷത്ര ഹോട്ടലിലെ
പരിശീലനം സംബന്ധിച്ചുള്ള
മാധ്യമ വാർത്തകളിൽ നിന്ന്
ശ്രദ്ധതിരിക്കാനാണോ ഓപ്പറേഷൻ
പാം ട്രീ എന്ന പേരിൽ ആക്രി
കച്ചവടത്തിന്റെ മറവിലുള്ള
തട്ടിപ്പ് കണ്ടെത്താൻ പരിശോധന
നടത്തിയത് എന്ന് അറിയിക്കാമോ?
4372.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വർണ്ണാഭരണ വില്പനയിലൂടെ
നികുതി ഇനത്തിൽ പ്രതിവർഷം
എത്ര രൂപ ലഭിക്കുന്നുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
2016 മുതൽ ലഭിച്ച നികുതി
വരുമാനം എത്ര രൂപയാണെന്ന്
സാമ്പത്തികവർഷം തിരിച്ച് 2016
ഏപ്രിൽ മുതൽ 2024 മാർച്ച്
വരെയുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
വേൾഡ്
ഗോൾഡ് കൗൺസിലിന്റെ കണക്ക്
പ്രകാരം സ്വർണ്ണത്തിന്റെ
ഉപഭോഗം ഏറ്റവും കൂടുതലുള്ള
സംസ്ഥാനം കേരളം ആണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സംസ്ഥാനത്ത് നടക്കുന്ന
സ്വര്‍ണ്ണ വില്പനയുടെ 20%
പോലും നികുതി
വിധേയമാകുന്നില്ലെന്നും
രാജ്യത്ത്
സ്വർണ്ണക്കള്ളക്കടത്ത്
നടക്കുന്ന സംസ്ഥാനങ്ങളിൽ
കേരളം
മുൻപന്തിയിലാണെന്നുമുള്ള
കേന്ദ്ര സംസ്ഥാന
സർക്കാരുകളുടെ
ഇന്റലിജന്‍സിന്റെ റിപ്പോർട്ട്
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
അത് സർക്കാരോ നികുതി വകുപ്പോ
പരിശോധിച്ചിട്ടുണ്ടോ;
(
സി )
സംസ്ഥാനത്ത്
ഏറ്റവും കൂടുതൽ സ്വർണ്ണാഭരണ
നിർമ്മാണശാലകളുള്ളതും നികുതി
വിധേയമല്ലാത്ത കച്ചവടങ്ങള്‍
വ്യാപകമാണെന്ന
ആക്ഷേപമുള്ളതുമായ തൃശൂർ ജില്ല
കേന്ദ്രീകരിച്ച് സംസ്ഥാന
ജി.എസ്.ടി. വകുപ്പ്
എന്തെങ്കിലും പരിശോധനകൾ
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
എത്ര രൂപയുടെ നികുതി
വെട്ടിപ്പ്
കണ്ടെത്തിയിട്ടുണ്ട്
എന്നറിയിക്കാമോ;
(
ഡി )
സംസ്ഥാനത്തേക്ക്
കോയമ്പത്തുർ വിമാനത്താവളം വഴി
വൻതോതിൽ
സ്വർണ്ണക്കള്ളക്കടത്ത്
നടക്കുന്നുവെന്നും അത് റോഡ്,
റെയിൽ മാർഗം തൃശൂർ
എത്തുന്നതായും അവിടെനിന്നും ഈ
സ്വർണ്ണം ആഭരണമാക്കി
സംസ്ഥാനത്തിന്റെ വടക്കൻ
ജില്ലകളിലോട്ടും തെക്കൻ
ജില്ലകളിലോട്ടും വ്യാപകമായി
വിപണനം നടത്തുന്നുവെന്നുമുള്ള
ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
(
ഇ )
സ്വർണ്ണ
മേഖലയിലെ നികുതി വെട്ടിപ്പ്
തടയാൻ ഇ-വെയ് ബില്ല്
പര്യാപ്തമാണെന്ന അഭിപ്രായം
സർക്കാരിനുണ്ടോ; രണ്ട് ലക്ഷം
രൂപയ്ക്ക് മുകളിലുള്ള ബിസിനസ്
ആവശ്യത്തിനുള്ള
സ്വർണ്ണാഭരണങ്ങളുടെ
സംസ്ഥാനാന്തര നീക്കത്തിന്
ജി.എസ്.ടി. കൗൺസിൽ അനുമതി
നൽകിയിരുന്നോ; എങ്കിൽ എന്ന്;
പ്രസ്തുത തീരുമാനത്തിലേക്ക്
ജി.എസ്.ടി. കൗൺസിലിനെ
നയിച്ചത് സംസ്ഥാന
ധനമന്ത്രിയുടെ
നേതൃത്വത്തിലുള്ള ഗ്രൂപ്പ്
ഓഫ് മിനിസ്റ്റേഴ്സിന്റെ
ശിപാർശ പ്രകാരമായിരുന്നോ;
വ്യക്തമാക്കാമോ;
(
എഫ് )
ജി.എസ്.ടി.
കൗൺസിലിന്റെ അനുമതി
അനുസരിച്ചുള്ള ഇ-വെയ് ബിൽ
സംവിധാനം സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിനുള്ള
തടസ്സം എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
4373.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നികുതിവെട്ടിപ്പ്
തടയുന്നതിനും റിട്ടേൺ
സമർപ്പിക്കുന്നതിലെ
ക്രമക്കേടുകൾ കണ്ടെത്തുവാനും
ജി.എസ്.ടി. വകുപ്പ്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം ഓരോ സാമ്പത്തിക
വർഷവും കണ്ടെത്തിയ നികുതി
വെട്ടിപ്പ് തുക എത്രയാണെന്നും
ഇതിൽ എത്ര തുക
പിരിച്ചെടുത്തിട്ടുണ്ട്
എന്നും ബാക്കിയുള്ള തുക
പിരിച്ചെടുക്കുവാൻ സ്വീകരിച്ച
നടപടികൾ
എന്തെല്ലാമാണെന്നുമുളള
വിശദാംശം നൽകുമോ?
4374.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നികുതി
ചോർച്ച തടയുന്നതിനായി
ജി.എസ്.ടി. ബില്‍ ചോദിച്ച്
വാങ്ങുന്നത്
പ്രോത്സാഹിപ്പിക്കുന്നതിനായി
ആവിഷ്കരിച്ച് നടപ്പിലാക്കിയ
ലക്കി ബില്‍ പദ്ധതിയുടെ
നിലവിലെ അവസ്ഥ എന്താണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പരിഷ്കരിച്ച് കൂടുതൽ
ഗുണഭോക്താക്കളിലേക്ക്
എത്തിക്കുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
4375.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
ജി.എസ്.ടി.വകുപ്പിലെ
എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ
ഉദ്യോഗസ്ഥരുടെ എണ്ണം
വർദ്ധിപ്പിക്കുവാൻ
ആലോചിക്കുന്നുണ്ടോ;
എൻഫോഴ്സ്മെന്റ് പരിശോധന
കുറഞ്ഞത് സംസ്ഥാനത്തിന്റെ
നികുതി വരുമാന വർദ്ധനവിനെ
സാരമായി ബാധിച്ചിട്ടുണ്ടോ;
(
ബി )
എൻഫോഴ്സ്മെന്റ്
വിഭാഗത്തിലെ ഉദ്യോഗസ്ഥർ
അനാവശ്യ സാങ്കേതിക പ്രശ്നങ്ങൾ
ചൂണ്ടിക്കാട്ടി വാഹനങ്ങൾ
തടഞ്ഞ് പരിശോധന നടത്തി വ്യാപക
പണപ്പിരിവ് നടത്തുന്നു എന്ന
പരാതിയുടെ അടിസ്ഥാനത്തിലാണോ
വാഹന പരിശോധനകൾ കുറക്കുവാൻ
തീരുമാനിച്ചത്;
എൻഫോഴ്സ്മെന്റ് വിഭാഗം
പരിശോധനയിലൂടെ വ്യാപകമായ
സ്വർണ്ണകള്ളക്കടത്ത്
പിടികൂടിയിരുന്നത്
ഇല്ലാതാക്കി കള്ളക്കടത്തുകാരെ
സഹായിക്കുവാൻ വേണ്ടിയാണ് ഈ
വിഭാഗത്തിന്റെ എണ്ണം കുറച്ചത്
എന്ന ആക്ഷേപം ശരിയാണോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തിന്റെ
അതിർത്തി ജില്ലകളിൽ
പ്രത്യേകിച്ച് പാലക്കാട്
കേന്ദ്രീകരിച്ച് അനധികൃതമായി
കമ്പി, സിമന്റ്, മറ്റ്
നിർമ്മാണ സാമഗ്രികൾ എന്നിവ
ബില്‍ ഇല്ലാതെ
കടത്തുന്നുണ്ടെന്ന ആക്ഷേപം
പരിശോധിക്കാൻ സർക്കാർ
തയ്യാറാകുമോ; വ്യക്തമാക്കാമോ?
4376.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാന
ചരക്ക് സേവന നികുതി വകുപ്പിന്
കീഴിൽ കാലഹരണപ്പെട്ട നികുതി
നിയമങ്ങളിലേതടക്കമുള്ളവയിൽ
നിന്നും എത്ര കോടി രൂപ
പിരിഞ്ഞ് കിട്ടാനുണ്ട്; ജില്ല
തിരിച്ച് വിവരം ലഭ്യമാക്കാമോ;
(
ബി )
ഇക്കാര്യത്തിലുള്ള
കേസുകളുടെ എണ്ണം എത്ര; ഇവ
ഏതൊക്കെ നികുതി
നിയമപ്രകാരമുള്ളവയാണെന്നു
അറിയിക്കാമോ; ഈയിനത്തിൽ എത്ര
കോടി രൂപ
പിരിഞ്ഞുകിട്ടാനുണ്ടെന്ന്
അറിയിക്കാമോ;
(
സി )
റവന്യൂ
റിക്കവറി നടപടികളിൽ
കിടക്കുന്ന കേസുകൾ എത്ര;
ഈയിനത്തിൽ എത്ര കോടി രൂപ
പിരിഞ്ഞുകിട്ടാനുണ്ടെന്ന്
അറിയിക്കാമോ; ജില്ല തിരിച്ച്
കേസുകളുടെ എണ്ണം നൽകാമോ; ഏത്
നികുതി നിയമപ്രകാരം ഉള്ളവയാണവ
എന്നറിയിക്കാമോ;
(
ഡി )
റവന്യു
റിക്കവറി കേസുകളിൽ എത്രയെണ്ണം
തുക ഈടാക്കുന്നതിനായി
റവന്യുവകുപ്പിന്
കൈമാറിയിട്ടുണ്ട്; ജില്ല
തിരിച്ചുള്ള വിവരം നൽകാമോ; ഈ
ഇനത്തിലുള്ള കേസുകളുടെ എണ്ണം
എത്ര; ഏത് നികുതി നിയമപ്രകാരം
ഉള്ളവയാണവ; ഈ ഇനത്തിൽ എത്ര
കോടി രൂപ
പിരിഞ്ഞുകിട്ടാനുണ്ടെന്ന്
അറിയിക്കാമോ; ഇതിൽ
സ്റ്റേയിലുള്ളതും അല്ലാത്തതും
വേർതിരിച്ച് ലഭ്യമാക്കാമോ?
4377.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ബാംഗളൂർ
ആസ്ഥാനമായി പ്രവർത്തിക്കുന്ന
എക്സാലോജിക് സൊലുഷൻസ്
ഇല്ലാത്ത സേവനങ്ങളുടെ പേരിൽ
കൊച്ചിയിലുള്ള സി.എം.ആർ.എൽ.
കമ്പനിയിൽ നിന്നും പണം
കൈപ്പറുകയും പ്രസ്തുത
പണത്തിന് ആനുപാതികമായി
എക്സാലോജിക് ഈടാക്കിയ
ഐ.ജി.എസ്.ടി. നികുതിക്ക്
സി.എം.ആർ.എൽ. എടുത്ത ഇൻപുട്ട്
ടാക്സ് ക്രെഡിറ്റ്
നിയമവിരുദ്ധമാണെന്നും അത്
പലിശ സഹിതം തിരികെ
പിടിക്കണ്ടതാണെന്നും
ചൂണ്ടിക്കാട്ടി സംസ്ഥാനനികുതി
വകുപ്പിൽ പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പരാതിയിന്മേൽ നികുതി
വകുപ്പ് സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
4378.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എൻ.എസ്.എസ്.ഒ.
സാമ്പിൾ സർവ്വേ പ്രകാരം
രാജ്യത്ത് ഏറ്റവും കൂടുതൽ
ചരക്ക് സേവനം ഉപയോഗിക്കുന്ന
സംസ്ഥാനം കേരളമാണോയെന്ന്
വ്യക്തമാക്കുമോ; ജി.എസ്.ടി.
നടപ്പാക്കിയതിന് ശേഷം
നാളിതുവരെയുള്ള ഓരോ
സാമ്പത്തിക വർഷവും
സംസ്ഥാനത്തിന് ഐ.ജി.എസ്.ടി.
ഇനത്തിൽ ലഭിച്ച വരുമാനം
എത്രയാണെന്ന് വ്യക്തമാക്കുമോ;
ഐ.ജി.എസ്.ടി. വരുമാനത്തിൽ
മേൽപ്പറഞ്ഞ ഓരോ സാമ്പത്തിക
വർഷവും രാജ്യത്ത്
കേരളത്തിന്റെ സ്ഥാനം
വ്യക്തമാക്കുമോ;
(
ബി )
എണ്‍പത്
ശതമാനത്തോളം ഉല്പന്നങ്ങളും
അന്യസംസ്ഥാനത്ത് നിന്നോ
വിദേശത്തുനിന്നോ എത്തുന്ന
ഉപഭോക്തൃ സംസ്ഥാനമായ
കേരളത്തിന് ആയതിന്
ആനുപാതികമായി ഐ.ജി.എസ്.ടി.
വരുമാനം ലഭിക്കാത്തതിന്റെ
കാരണം പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
4379.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ബാറ്ററി വിൽപനയുടെ ജി.എസ്.ടി.
നിരക്ക് ഏറ്റവും ഉയർന്ന
ഇരുപത്തിയെട്ട് ശതമാനം
ആണെന്നിരിക്കെ ബാറ്ററി
നിർമ്മാതാക്കളും ഇടനില
കച്ചവടക്കാരും ഉപഭോക്താക്കളെ
ചൂഷണം ചെയ്ത് ഉയർന്ന
ജി.എസ്.ടി. നിരക്ക്
വാങ്ങുന്നത് സംസ്ഥാന നികുതി
വകുപ്പ് പരിശോധനക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(
ബി )
ബാറ്ററിയുടെ
എം.ആര്‍.പി.-യില്‍ ഉയർന്ന വില
കാണിക്കുകയും പഴയ സ്ക്രാപ്പ്
ബാറ്ററി തിരികെ വാങ്ങുമ്പോൾ
ബില്ല് നൽകുന്നത് പഴയ
ബാറ്ററിയുടെ വില കുറച്ച്
ആയതിന് നികുതി ഈടാക്കുകയും
ചെയ്യുന്ന രീതി
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തെ ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എം.ആര്‍.പി. നിരക്ക്
അനിയന്ത്രിതമായി
രേഖപ്പെടുത്തുന്ന /
ഈടാക്കുന്ന കമ്പനികൾക്കും
കച്ചവടക്കാർക്കെതിരെയും ആന്റി
പ്രോഫിറ്ററി ആക്ട്
അനുസരിച്ചുള്ള നടപടി
സ്വീകരിക്കുവാൻ സർക്കാർ
തയ്യാറാകുമോ?
4380.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാന
ചരക്ക് സേവന നികുതി വകുപ്പിൽ
പുതുതായി തുടങ്ങിയ ആഡിറ്റ്
വിങ്ങിന് ആഡിറ്റ് നടത്താനായി
സംസ്ഥാനം ഏതെങ്കിലും മാനുവൽ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
നിലവിൽ
സംസ്ഥാന ജി.എസ്.റ്റി. ആഡിറ്റ്
വിങ്ങ് ഏത് മാനുവൽ
അനുസരിച്ചാണ് ആഡിറ്റ്
നടത്തുന്നത്; ആഡിറ്റ്
വിങ്ങിലെ ഉദ്യോഗസ്ഥർക്ക്
ജി.എസ്.റ്റി. ആക്ട് 70-ാം
വകുപ്പ് അനുസരിച്ച്
വിവരശേഖരണത്തിന്
അധികാരമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
4381.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പെട്രോളിനും
ഡീസലിനും സംസ്ഥാന സര്‍ക്കാര്‍
അധിക സെസ്സ്
ഏര്‍പ്പെടുത്തിയതിലൂടെ
നാളിതുവരെ സര്‍ക്കാരിന് എത്ര
രൂപ വരുമാനമായി
ലഭിച്ചിട്ടുണ്ട്; വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
അധിക സെസ്സ്
ഏര്‍പ്പെടുത്തിയതിലൂടെ
സർക്കാര്‍ എന്താണ് ലക്ഷ്യം
വച്ചിരുന്നതെന്നും പ്രസ്തുത
ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍
സാധിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
അധിക സെസ്സ്
പിന്‍വലിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ?
4382.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ബാർ ഹോട്ടലുകളില്‍ കേരള
പൊതുവില്പന നികുതി നിയമം
വകപ്പ് 10 പ്രകാരം നികുതി
അടയ്ക്കുന്നവ
എത്രയെണ്ണമുണ്ടെന്നും, ബാർ
ഹോട്ടലുകളിലെ വില്പന
പരിശോധിക്കുവാൻ നികുതി
വകുപ്പ് ഉദ്യോഗസ്ഥരെ
ചുമതലപ്പെടുത്താൻ
തയ്യാറാകുമോയെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
വകുപ്പ് പ്രകാരം നികുതി
ഒടുക്കാത്ത ബാറുകളിൽ
നിർബന്ധിത പരിശോധന നടത്തി
യഥാർഥ ലാഭ ശതമാനം ടേണ്‍ ഓവര്‍
ടാക്സിന് വിധേയമാക്കുന്ന നയം
സർക്കാർ ഉപേക്ഷിച്ചിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ?
4383.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ട്രഷറികളുടെ നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടിയിൽ
പ്രവർത്തിക്കുന്ന ട്രഷറിയിൽ
കൂടുതൽ തസ്തികകൾ
അനുവദിക്കുമോ; പ്രസ്തുത
ട്രഷറി നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
4384.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2016-മുതൽ
സംസ്ഥാനത്തെ വിവിധ ട്രഷറികളിൽ
നടന്ന തട്ടിപ്പുകളുടെയും
ക്രമക്കേടുകളുടെയും വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
വിവിധ ട്രഷറികളിൽ
നടന്നിട്ടുള്ള ക്രമക്കേടുകളും
തട്ടിപ്പുകളുമായി
ബന്ധപ്പെട്ട് വകുപ്പുതല
നടപടിക്ക് വിധേയരായ
ജീവനക്കാരുടെ വിശദാംശവും
അവർക്കെതിരെ
സ്വീകരിച്ചിട്ടുള്ള നടപടികളും
വിശദമാക്കാമോ;
(
സി )
ട്രഷറികളിൽ
നടന്ന തട്ടിപ്പുകളും
സാമ്പത്തിക ക്രമക്കേടുകളും
മൂലം സർക്കാരിന് ധനനഷ്ടം
ഉണ്ടായിട്ടുണ്ടെങ്കിൽ ആയത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
തട്ടിപ്പുകളും സാമ്പത്തിക
ക്രമക്കേടുകളും കാരണം
നിക്ഷേപകർക്കോ മറ്റ്
വ്യക്തികൾക്കോ ധനനഷ്ടം
ഉണ്ടായിട്ടുണ്ടെങ്കിൽ ആയത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ഇ )
ട്രഷറി
ജീവനക്കാർ നടത്തിയതായ പണാപഹരണ
കേസുകളിൽ അപഹരിപ്പെട്ടതായ തുക
പ്രസ്തുത ജീവനക്കാരില്‍
നിന്നും
തിരിച്ചുപിടിച്ചിട്ടുണ്ടോ;
വിശദവിവരം ലഭ്യമാക്കാമോ;
(
എഫ് )
സംസ്ഥാനത്തെ
ട്രഷറികളിൽ ഓൺലൈൻ ബാങ്കിംഗ്
സംവിധാനം ഏർപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദവിവരം
ലഭ്യമാക്കാമോ?
4385.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2024
മാർച്ച് 31-ന് സംസ്ഥാന
ട്രഷറിയുടെ വെയ്സ് ആൻഡ്
മീൻസ്-ന്റെ അവസ്ഥ
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
കഴിഞ്ഞ
സർക്കാരിന്റെയും ഈ
സർക്കാരിന്റെയും കാലത്ത് ഓരോ
സാമ്പത്തിക വർഷവും സംസ്ഥാന
ട്രഷറി എത്ര ദിവസം വെയ്സ്
ആൻഡ് മീൻസ്
അഡ്വാൻസിലായിരുന്നുവെന്നും
എത്ര ദിവസം ഓവർ
ഡ്രാഫ്റ്റിലായിരുന്നുവെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(
സി )
വിവിധ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചതിന്റെ
ഭാഗമായി കരാറുകാര്‍ക്ക് 2024
ജൂൺ 30 വരെ കൊടുത്ത്
തീർക്കാനുള്ള തുക എത്രയാണെന്ന
കണക്ക് ലഭ്യമാക്കുമോ?
4386.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കഴക്കൂട്ടം
സബ് ട്രഷറിയിൽ ജീവനക്കാർ
വ്യാജ ചെക്കുകൾ ഉപയോഗിച്ച്
പതിനെട്ട് ലക്ഷത്തോളം രൂപ
തട്ടിയെടുത്ത സംഭവത്തിന്റെ
അടിസ്ഥാനത്തിൽ സംസ്ഥാനത്തെ
മറ്റു ട്രഷറികളിൽ സമാനമായ
ക്രമക്കേടുകൾ
നടന്നിട്ടുണ്ടോയെന്ന്
അന്വേഷണം നടത്തുമോ;
(
ബി )
ട്രഷറി
സംവിധാനത്തിന്റെ വിശ്വാസ്യത
ഇല്ലാതാക്കുന്ന ഇത്തരം
സംഭവങ്ങൾ തടയാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
സി )
പ്രസ്തുത
സംഭവത്തിന്റെ അടിസ്ഥാനത്തിൽ
ട്രഷറി സംവിധാനത്തിന്റെ
കാര്യക്ഷമത വർധിപ്പിക്കാൻ
നടപ്പിലാക്കിയ പദ്ധതികൾ
ഫലപ്രദമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
4387.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പാലാ
നിയോജകമണ്ഡലത്തില്‍ കേരള
ലോട്ടറിയുടെ സബ് ഓഫീസ്
തുടങ്ങുവാന്‍ തീരുമാനം
എടുത്തിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത ഓഫീസ് സമയബന്ധിതമായി
തുടങ്ങുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
4388.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യാപകമായി വ്യാജലോട്ടറി
ടിക്കറ്റ് വിറ്റഴിക്കുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
എങ്കിൽ ഇത് തടയുന്നതിന്
എന്തൊക്കെ നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
കഴിഞ്ഞ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ വ്യാജലോട്ടറി
വിൽപ്പന സംബന്ധിച്ച്
സംസ്ഥാനത്ത് എത്ര കേസുകൾ
രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്നും
സമ്മാനാർഹമായ ടിക്കറ്റുകൾക്ക്
പകരം വ്യാജ ടിക്കറ്റ്
ഹാജരാക്കിയത് സംബന്ധിച്ച്
എത്ര കേസുകൾ റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നുമുളള
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ടിക്കറ്റുകൾ
പരിശോധിച്ച് വ്യാജമല്ല എന്ന്
ഉറപ്പാക്കുന്നതിന് കാലതാമസം
നേരിടുന്നതിനാൽ
സമ്മാനത്തുകയുടെ വിതരണം
നീണ്ടുപോവുകയും ലോട്ടറി
കച്ചവടത്തെ ഇത് സാരമായി
ബാധിക്കുകയും ചെയ്യുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
ഇക്കാര്യത്തിൽ അടിയന്തര
പരിഹാര നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4389.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
സംസ്ഥാനത്ത് കാരുണ്യ
ലോട്ടറിയിലൂടെ എത്ര തുക
ലഭിച്ചിട്ടുണ്ടെന്ന് വർഷം
തിരിച്ച് അറിയിക്കാമോ;
(
ബി )
പ്രസ്തുത
തുക എന്താവശ്യത്തിനാണ്
വിനിയോഗിക്കുന്നതെന്നും
വിനിയോഗിച്ച തുക എത്രയെന്നും
വർഷം തിരിച്ച് വിശദമാക്കാമോ?
4390.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
20.02.2009-ലെ
സർക്കാർ ഉത്തരവ് (എം.എസ്.)
67/2009/ഉന്നത വിദ്യാഭ്യാസം
പ്രകാരം സെൻറർ ഫോർ
കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ
കേരളയുടെ (സി.സി.ഇ.കെ.)
ഓഡിറ്റിന്
ചുമതലപ്പെടുത്തിയിരുന്ന
സംസ്ഥാന ഓഡിറ്റ് വകുപ്പ്
സി.സി.ഇ.കെ.യുടെ ഏത്
സാമ്പത്തിക വർഷം വരെയുള്ള
ഓഡിറ്റാണ് പൂർത്തിയാക്കിയത്;
വ്യക്തമാക്കാമോ;
(
ബി )
ഏത്
സാമ്പത്തിക വർഷം വരെയുള്ള
കണക്കുകളാണ് സി.സി.ഇ.കെ.
ഓഡിറ്റ് വകുപ്പിന്
ലഭ്യമാക്കിയിട്ടുള്ളത്;
അറിയിക്കാമോ;
(
സി )
സി.സി.ഇ.കെ.യുടെ
വാർഷിക കണക്കുകൾ
ലഭ്യമാക്കുന്നതിനും ഓഡിറ്റ്
നിർവ്വഹിക്കുന്നതിനും സംസ്ഥാന
ഓഡിറ്റ് വകുപ്പ് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
4391.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സമൂഹത്തിലെ
വിവിധ
വിഭാഗങ്ങളില്‍പ്പെട്ടവരുടെ
നിക്ഷേപങ്ങള്‍ക്ക്
കെ.എസ്.എഫ്.ഇ. നല്‍കുന്ന
പ്രത്യേക ആനുകൂല്യങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കാമോ;
(
ബി )
മുതിർന്ന
പൗരന്മാർ, സ്ത്രീകള്‍
എന്നിവരുടെ സ്ഥിര
നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന
പ്രത്യേക ആനുകൂല്യങ്ങള്‍
എന്തൊക്കെയെന്ന് അറിയിക്കാമോ;
(
സി )
കുട്ടികളില്‍
സമ്പാദ്യശീലം
വളർത്തിയെടുക്കുന്നതിന്
കെ.എസ്.എഫ്.ഇ. എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കാമോ?
4392.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ധനകാര്യവകുപ്പിന്
കീഴിലുള്ള സ്റ്റേറ്റ് ലൈഫ്
ഇൻഷുറൻസ് എന്നാണ്
സ്ഥാപിതമായത്; ഇത്
സംബന്ധിച്ചുള്ള സർക്കാർ
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
എസ്.എൽ.ഐ.
അംഗത്വമെടുക്കുന്നതുകൊണ്ട്
ഒരു സർക്കാർ ജീവനക്കാരന്
ലഭിക്കുന്ന ആനുകൂല്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; പ്രസ്തുത
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
സി )
സംസ്ഥാന
ലൈഫ് ഇൻഷുറൻസ് വകുപ്പിൽ
പൂർണമായും
കമ്പ്യൂട്ടർവൽക്കരണം
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
ജീവനക്കാരൻ
റിട്ടയർ ചെയ്യുന്ന സമയത്ത്
തന്റെ എസ്.എൽ.ഐ.
പാസ്ബുക്ക്/പോളിസി
സർട്ടിഫിക്കറ്റ്
നഷ്ടപ്പെടുകയാണെങ്കിൽ
ജീവനക്കാരൻ അടച്ച തുക തിരികെ
ലഭിക്കാൻ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കേണ്ടത്;
വ്യക്തമാക്കാമോ?
4393.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ധനകാര്യ
വകുപ്പിന് കീഴിലുള്ള ഗ്രൂപ്പ്
ഇൻഷുറൻസ് സ്കീം നിലവിൽ വന്നത്
എന്നാണ് ; ആയത്
സംബന്ധിച്ചുള്ള സർക്കാർ
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
ഗ്രൂപ്പ്
ഇൻഷുറൻസ് സ്കീം
അംഗത്വമെടുക്കുന്നതുകൊണ്ട്
ഒരു സർക്കാർ ജീവനക്കാരന്
ലഭിക്കുന്ന ആനുകൂല്യങ്ങൾ
എന്തെല്ലാമാണ്; വിശദമാക്കാമോ;
(
സി )
ജി.ഐ.എസ്.
പൂർണമായും
കമ്പ്യൂട്ടർവൽക്കരിച്ചിട്ടുണ്ടോ;
എങ്കിൽ ജീവനക്കാർ അടച്ച
തുകയുടെ വിവരങ്ങൾ പ്രിന്റ്
ഔട്ട് രൂപത്തിൽ ലഭിക്കുമോ;
വ്യക്തമാക്കാമോ;
(
ഡി )
ജീവനക്കാരൻ
റിട്ടയർ ചെയ്യുന്ന സമയത്തു
തന്റെ ഗ്രൂപ്പ് ഇൻഷുറൻസ്
സ്കീം
പാസ്ബുക്ക്/സർട്ടിഫിക്കറ്റ്
നഷ്ടപ്പെടുകയാണെങ്കിൽ
ജീവനക്കാരൻ അടച്ച തുക തിരികെ
ലഭിക്കാൻ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കേണ്ടത്;
വ്യക്തമാക്കാമോ;
(
ഇ )
സംസ്ഥാന
ഇൻഷുറൻസ് വകുപ്പ്
പൊതുജനങ്ങൾക്ക് സേവനങ്ങൾ
എന്തെങ്കിലും നൽകുന്നുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(
എഫ് )
സംസ്ഥാന
ഇൻഷുറൻസ് വകുപ്പിൽ നിന്നും
സർക്കാർ ജീവനക്കാർക്ക്
ഏതൊക്കെ തരത്തിലുള്ള ഇൻഷുറൻസ്
പരിരക്ഷയാണ് ലഭ്യമാക്കുന്നത്;
സർക്കാർ ജീവനക്കാർക്ക്
നൽകുന്ന ഇൻഷുറൻസിന് പുറമേ
സർക്കാർ കെട്ടിടങ്ങൾക്കും
വാഹനങ്ങൾക്കും ഇൻഷുറൻസ്
പരിരക്ഷ നൽകുന്നുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
4394.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മെഡിസെപ്
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി
ബന്ധപ്പെട്ട പരാതികൾ
നൽകുന്നതിനും അവ
പരിഹരിക്കുന്നതിനും ജില്ലകളിൽ
ഓഫീസ് സംവിധാനം നിലവിലുണ്ടോ;
എങ്കിൽ അവ ഏതൊക്കെയാണെന്ന്
വിലാസവും ഫോൺ നമ്പറും സഹിതം
അറിയിക്കാമോ;
(
ബി )
മെഡിസെപിൽ
കൂടുതൽ ആശുപത്രികളെയും
സേവനങ്ങളെയും ഉൾപ്പെടുത്തുന്ന
കാര്യം സർക്കാർ പരിഗണിക്കുമോ;
(
സി )
സർക്കാർ
ജീവനക്കാരിൽ നിന്നും
പെന്‍ഷന്‍കാരിൽ നിന്നും 500
രൂപ പ്രതിമാസം ഈടാക്കുന്നത്
സംബന്ധിച്ച പരാതികൾ
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിനു പരിഹാരം
ഉണ്ടാക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
4395.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി
യു പ്രതിഭ
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മെഡിസെപ്
പദ്ധതിയുടെ നിലവിലെ പുരോഗതി
വിശദമാക്കാമോ;
(
ബി )
ഇതുവരെ
മെഡിസെപുമായി ബന്ധപ്പെട്ട്
എത്ര ക്ലെയിമുകള്‍
ലഭിച്ചിട്ടുണ്ടെന്നും അതില്‍
എത്ര ക്ലെയിമുകള്‍
അംഗീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയില്‍ നിന്നും
സര്‍ക്കാര്‍ പണം
എടുക്കുന്നുവെന്ന
വസ്തുതാവിരുദ്ധമായ
പ്രസ്താവനകള്‍ നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ഡി )
മെഡിസെപ്
പദ്ധതിയെ കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനും
കാര്യക്ഷമമായി മുന്നോട്ടു
കൊണ്ടുപോകുന്നതിനും
കാലാനുസൃതമായ പരിഷ്കാരങ്ങള്‍
വരുത്തുന്നതിനും നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
4396.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മെഡിസെപ്
പദ്ധതിയില്‍ കൂടുതല്‍
സ്പെഷ്യാലിറ്റി, സൂപ്പര്‍
സ്പെഷ്യാലിറ്റി, സ്വകാര്യ
ആശുപത്രികളെ എംപാനല്‍
ചെയ്യുന്നതിനും പദ്ധതിയുടെ
പരിധിയില്‍ കൊണ്ടുവരുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കാമോ?
4397.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മെഡിസെപ്
പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍
ജില്ലയില്‍ പുതുതായി സ്വകാര്യ
ആശുപത്രികള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത ആശുപത്രികളുടെ
വിശദാംശം നല്‍കാമോ?
കേരള
ഫിനാൻഷ്യൽ കോർപ്പറേഷന്‍
4398.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
എം. വിൻസെന്റ്
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വ്യാവസായിക വളർച്ച
ത്വരിതപ്പെടുത്തുക എന്ന
ഉദ്ദേശത്തോടെ രൂപീകരിച്ച കേരള
ഫിനാൻഷ്യൽ കോര്‍പ്പറേഷന്റെ
പ്രവർത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്ഥാപനം അനിൽ അംബാനിയുടെ
കമ്പനിയിൽ പണം
നിക്ഷേപിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
എങ്കിൽ
പ്രസ്തുത തുക
നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
4399.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വ്യവസായവല്‍ക്കരണത്തിന്
സംയോജിത വികസന പിന്തുണ
സൃഷ്ടിക്കുന്നതിനായി കേരള
ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍
നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
പ്രസ്തുത സ്ഥാപനത്തിന്
അഭൂതപൂർവ്വമായ വളര്‍ച്ച
കൈവരിക്കുവാന്‍
സാധിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
സി )
സംരംഭകര്‍ക്കാവശ്യമായ
മാർഗ്ഗനിര്‍ദേശങ്ങള്‍
നല്‍കുന്നതിനായി കേരള
ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍
കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
കേരള
ഫിനാൻഷ്യൽ കോർപ്പറേഷൻ
4400.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാനത്തിന്റെ വ്യാവസായിക
വളർച്ച ത്വരിതപ്പെടുത്തുക
എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
അനിൽ അംബാനിയുടെ സ്ഥാപനത്തിൽ
നിക്ഷേപം നടത്തിയിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത സ്ഥാപനം അംബാനി
കമ്പനിയിൽ എത്ര രൂപ, എത്ര
പലിശ നിരക്കിൽ
നിക്ഷേപിച്ചുവെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
സ്ഥാപനം അംബാനി കമ്പനിയിൽ
നിക്ഷേപിച്ചതിൽ എത്ര തുക
തിരികെ ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|