STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*241.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ഒ എസ് അംബിക
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇൻഡസ്ട്രിയൽ ട്രെയിനിംഗ് മേഖലയില്‍ പശ്ചാത്തലസൗകര്യ രംഗത്ത് ഉണ്ടായിട്ടുള്ള പുരോഗതി വിശദമാക്കാമോ;
( ബി )
ഐ.ടി.ഐ.കളിൽ പ്രൊഡക്ഷൻ സെന്ററുകളും നൈപുണ്യ കർമ്മസേനയും രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
കാലാനുസൃതമായി ട്രേഡുകൾ പരിഷ്കരിക്കാനും പുതിയ അവസരങ്ങള്‍ക്കനുസൃതമായി ട്രേഡുകളും കോഴ്സുകളും ആരംഭിക്കാനും കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*242.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രജിസ്ട്രേഷന്‍ വകുപ്പില്‍ നടന്നുവരുന്ന വിവിധ പരിഷ്ക്കാരങ്ങളുടെ ഫലമായി ഉണ്ടായിട്ടുള്ള പ്രവര്‍ത്തന മികവും റവന്യൂ വരുമാനത്തില്‍ വന്നിട്ടുള്ള വര്‍ദ്ധനവും പ്രത്യേകം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
രജിസ്ട്രേഷന്‍ വകുപ്പിന്റെ ആധുനികവല്ക്കരണം, കമ്പ്യൂട്ടര്‍വല്‍ക്കരണം, മുന്‍ ആധാരങ്ങളുടെ ഡിജിറ്റൈസേഷന്‍ എന്നിവയില്‍ ഉണ്ടായിട്ടുള്ള പുരോഗതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വകുപ്പുവഴി പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഏതെല്ലാം സേവനങ്ങൾക്കാണ് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ളത്; ഏതെല്ലാം സേവനങ്ങള്‍ക്കാണ് ഇ-പേയ്മെന്റ്, ഇ-പോസ് സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്;
( ഡി )
ഇ-സ്റ്റാമ്പിങ്ങ് സംവിധാനത്തിന്റെ പ്രത്യേകതകള്‍ അറിയിക്കാമോ; എത്ര തുകവരെ മുദ്രവില വരുന്ന ആധാരങ്ങള്‍ക്കാണ് ഇ-സ്റ്റാമ്പിങ്ങ് സൗകര്യമുള്ളതെന്ന് വ്യക്തമാക്കാമോ?
*243.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ മേഖലയിലെ ടൂറിസം വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ബേപ്പൂർ ടൂറിസം പദ്ധതിയുടേയും മലനാട്-മലബാർ റിവർ ​ക്രൂയിസ് പദ്ധതിയുടേയും പ്രവർത്തന പുരോഗതി വ്യക്തമാക്കുമോ;
( സി )
മലബാർ മേഖലയിൽ പുതുതായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ടൂറിസം പദ്ധതികൾ ഏതെല്ലാമാണ്; വിശദമാക്കുമോ?
*244.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എ. പ്രഭാകരൻ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ ഭവന നയം രൂപപ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തിരുവനന്തപുരത്ത് നാഷണൽ ഹൗസിംഗ് പാർക്ക് നിർമ്മിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ആയതിന്റെ ആസൂത്രണവും ഉദ്ദേശ്യലക്ഷ്യങ്ങളും വ്യക്തമാക്കുമോ;
( സി )
ഏകീകൃതമായ നിർമ്മാണ രീതികൾ ഉപയോഗപ്പെടുത്തി കുറഞ്ഞ സമയത്തിലും കുറഞ്ഞ ചെലവിലും ഭവന നിർമ്മാണ രീതികൾ പ്രചരിപ്പിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുമോ;
( ഡി )
ആഡംബര ഭവനങ്ങൾക്ക് പകരം ആവശ്യങ്ങൾക്കനുസരിച്ചുള്ള കാലാവസ്ഥ സൗഹൃദമായ പുതിയൊരു ഭവന സംസ്ക്കാരം വളർത്തിയെടുക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*245.
ശ്രീമതി കെ. കെ. രമ
ശ്രീമതി ഉമ തോമസ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു സമൂഹത്തിൽ ശരിയായ തൊഴില്‍ സംസ്കാരം വളർത്തിയെടുക്കുന്നതിനും ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിരവധി നിയമങ്ങൾ ഉണ്ടായിട്ടും സ്ത്രീകൾ ചൂഷണങ്ങൾക്ക് ഇരയാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
എങ്കിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ചൂഷണങ്ങൾ തടയുന്നതിന് എന്തൊക്കെ കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
*246.
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം മുകേഷ്
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരത്തെ ഫെസ്റ്റിവലുകളുടെ ഹബ്ബാക്കി മാറ്റുന്നതിന് വിനോദസഞ്ചാര വകുപ്പ് മുന്‍കയ്യെടുത്ത് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഓണാഘോഷം, കേരളീയം, ക്രിസ്തുമസ്-പുതുവത്സര ആഘോഷം എന്നീ പരിപാടികള്‍ വിനോദസഞ്ചാര മേഖലയ്ക്ക് എത്രത്തോളം ഗുണകരമായി മാറിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
നെെറ്റ് ലെെഫ് ടൂറിസത്തിനായി നിലവിൽ തെരഞ്ഞെടുത്ത പ്രദേശങ്ങൾക്ക് പുറമെ സംസ്ഥാനത്ത് മറ്റേതൊക്കെ പ്രദേശങ്ങളെയും സ്ട്രീറ്റുകളെയുമാണ് ഇതിനായി തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
( ഡി )
നെെറ്റ് ലെെഫ് ടൂറിസം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
*247.
ശ്രീമതി യു പ്രതിഭ
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ എം നൗഷാദ്
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡ് വികസനത്തില്‍ വന്നിട്ടുള്ള ഗുണപരമായ മാറ്റത്തിന്റെ കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( ബി )
2016-ല്‍ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി (കെ.ഐ.ഐ.എഫ്.ബി.) നിയമം ഭേദഗതി ചെയ്തത് പൊതുമരാമത്ത് രംഗത്ത് എത്ര മാത്രം പ്രയോജനപ്രദമായിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും സേവനങ്ങളും വിശദമാക്കാമോ;
( ഡി )
ഗുണപരിശോധനാ മേഖലയില്‍ പുതുതായി രൂപം നല്‍കിയ സംവിധാനങ്ങള്‍ റോഡ് നവീകരണത്തിന് എത്ര മാത്രം പ്രയോജനപ്രദമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
*248.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.എം. ആന്റ് ബി.സി. ടാറിങ്ങിനായി നാച്ചുറല്‍ റബ്ബർ മിക്സ്ഡ് ബിറ്റുമിന്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
വി.ജി.30 ബിറ്റുമിനും എന്‍.ആര്‍.എം.ബി.യും ഉപയോഗിക്കുമ്പോള്‍ ഈടുനിൽപ്പ് വ്യത്യാസം വരുന്നത് സംബന്ധിച്ച് പ്രായോഗിക അനുഭവത്തെ മാത്രം ആശ്രയിക്കാതെ ഐ.ഐ.റ്റി. പോലുള്ള വിദഗ്ദ്ധ സ്ഥാപനങ്ങളെക്കൊണ്ട് ശാസ്ത്രീയ പഠനം നടത്തുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
വി.ജി.30 ബിറ്റുമിനും എന്‍.ആര്‍.എം.ബി.യും ഉപയോഗിക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ ടാര്‍ ചെയ്യാന്‍ നിലവിലെ നിരക്കിൽ എത്ര റേറ്റ് വ്യത്യാസം ഉണ്ടാകുമെന്ന് അറിയിക്കാമോ;
( ഡി )
വലിയ റേറ്റ് വ്യത്യാസത്തിൽ എന്‍.ആര്‍.എം.ബി. ഉപയോഗിക്കുമ്പോള്‍ അതില്‍ ചേര്‍ക്കുന്ന റബ്ബർ സംസ്ഥാനത്തിന്റെ പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്നില്ലെന്നതും അതുവഴി സംസ്ഥാനത്തെ റബ്ബർ കര്‍ഷകര്‍ക്ക് പ്രയോജനകരമാകുന്നില്ലെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
റബ്ബർ കര്‍ഷകര്‍ക്ക് സഹായം കിട്ടുന്നില്ലെങ്കില്‍ വലിയ തുക ചെലവഴിച്ച് എന്‍.ആര്‍.എം.ബി. ഉപയോഗിക്കാതെ റേറ്റ് കുറഞ്ഞ വി.ജി.30 ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
*249.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ, ക്യാരി ബാഗുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് മാലിന്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, ബയോഗ്യാസ് പ്ലാന്റുകൾ, ഇൻസിനറേറ്ററുകൾ എന്നിവ സ്ഥാപിക്കുന്നതിനായി പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി മാലിന്യ സംസ്ക്കരണവും ശുചിത്വവും ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
*250.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ കൈവശ ഭൂമിയില്‍ ഉടമസ്ഥത, പാട്ടം തുടങ്ങിയ രേഖകള്‍ ഇല്ലാത്ത കൈവശക്കാര്‍ക്ക് പട്ടയം നല്‍കരുത് എന്ന ഹൈക്കോടതി നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ നിര്‍ദ്ദേശം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാമോ; നിലവില്‍ പട്ടയം ലഭിച്ചവരെ ഈ നിര്‍ദ്ദേശം ബാധിക്കുമോ;
( ബി )
പ്രസ്തുത സാഹചര്യത്തില്‍ അവശേഷിക്കുന്ന നാല്പത്തി രണ്ടായിരത്തിലധികം വരുന്ന പട്ടയത്തിനായുള്ള അപേക്ഷകളിന്മേൽ എന്ത് തുടര്‍നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
കൈവശ ഭൂമിയുടെ അവകാശം സ്ഥിരീകരിക്കാന്‍ വ്യക്തവും അനുഭാവപൂര്‍ണ്ണവുമായ നിലപാട് സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*251.
ശ്രീ. എം. വിൻസെന്റ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1959-ലെ കംപൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസിസ് ആക്റ്റ് പ്രകാരം സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ ഒഴിവുകൾ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചില്‍ അറിയിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എല്ലാ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചില്‍ അറിയിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പ്രസ്തുത ആക്റ്റ് പ്രകാരാമുള്ള വ്യവസ്ഥകൾ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നടപടികൾ സ്വീകരിക്കാറുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*252.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ ഉച്ചഭക്ഷണം തയ്യാറാക്കുന്നവർ ലൈസൻസ് എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന വിഷയം വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
ലൈസൻസ് എടുക്കാത്തതിന്റെ പേരിൽ പാചകത്തൊഴിലാളികൾ പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ടോ;
( സി )
ഉച്ചഭക്ഷണ പദ്ധതി തടസ്സമില്ലാതെ തുടരുന്നതിന് വിദ്യാഭ്യാസ വകുപ്പ് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*253.
ശ്രീ മാത്യു ടി. തോമസ്
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യതൊഴിലാളികള്‍, ആദിവാസികള്‍, കര്‍ഷകതൊഴിലാളികള്‍ തുടങ്ങി ദുര്‍ബല ജനവിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ അംഗീകാരം ഇല്ലാതെ ദീര്‍ഘ നാളുകളായി പ്രവര്‍ത്തിക്കുന്ന അര്‍ഹതയുള്ള സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് അപേക്ഷകള്‍ എല്ലാ വര്‍ഷവും സ്വീകരിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എല്ലാ വര്‍ഷവും നിശ്ചിത തീയതിയില്‍ അപേക്ഷകള്‍ സ്വീകരിച്ച് ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
കേന്ദ്ര വിദ്യാഭ്യാസ ചട്ടങ്ങളില്‍ നിഷ്ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്കൂളുകള്‍ക്ക് അടിയന്തരമായി അംഗീകാരം നല്‍കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
*254.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ വിദ്യാഭ്യാസം പരിഷ്ക്കരിക്കുന്നത് സംബന്ധിച്ച് ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നോ; അറിയിക്കുമോ;
( ബി )
പ്രസ്തുത സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കിൽ പ്രസ്തുത റിപ്പോർട്ടിൽ പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപക നിയമനത്തിനുളള യോഗ്യതയിൽ മാറ്റം വരുത്താൻ നിർദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
*255.
ശ്രീ എം രാജഗോപാലൻ
ശ്രീ ഒ . ആർ. കേളു
ശ്രീ. എ. രാജ
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലയിലെ മാനവ വിഭവശേഷി വികസനത്തിന്റെ പ്രാധാന്യം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ഈ രംഗത്ത് ഗവേഷണവും പ്രാദേശിക പദ്ധതികളും ആവിഷ്കരിക്കുന്നതിന് പ്രത്യേക ഏജന്‍സികളെയോ സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ; എങ്കില്‍ പ്രസ്തുത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
ടൂറിസം സംരംഭകര്‍ക്ക് പരിസ്ഥിതിലോല മേഖലയിലെ സംരംഭങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതിനും നയിക്കുന്നതിനും പദ്ധതികള്‍ നിലവിലുണ്ടോ; അറിയിക്കുമോ;
( ഡി )
വിനോദസഞ്ചാര മേഖലയില്‍ തനതു വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പരിശീലനവും സഹായവും നല്‍കുന്നതിന് ചുമതലപ്പെടുത്തിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*256.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ആന്റണി ജോൺ
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരവാന്‍ ടൂറിസം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ആദ്യത്തെ കാരവാന്‍ ടൂറിസം പദ്ധതി എവിടെയാണെന്നും പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങളും അറിയിക്കാമോ;
( സി )
നിലവില്‍ എത്ര കാരവാന്‍ ടൂറിസം പ്രോജക്ടുകള്‍ ടൂറിസം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
കാരവാന്‍ പ്രോജക്ടുകള്‍ ആരംഭിക്കുന്നതിന് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; പ്രോജക്ട് ആരംഭിക്കുന്നതിന് എന്തെല്ലാം സഹായങ്ങളാണ് വകുപ്പ് ലഭ്യമാക്കുന്നത്; വിശദാംശം അറിയിക്കാമോ?
*257.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.വി.സുമേഷ്
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസംഘടിത മേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠന വിധേയമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അസംഘടിത മേഖലയിലെ ദിവസവേതന തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കുമോ;
( സി )
മരംകയറ്റ തൊഴിലാളികൾക്ക് എന്തെല്ലാം ക്ഷേമ പദ്ധതികളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ;
( ഡി )
അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രസവാനുകൂല്യ സഹായനിധി ഏകീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
2022-23-ൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് നൽകിയ സഹായം സംബന്ധിച്ച വിശദാംശം വെളിപ്പെടുത്താമോ?
*258.
ശ്രീ ഒ . ആർ. കേളു
ശ്രീ. എം. എം. മണി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയുടെ ഉടമസ്ഥാവകാശം അര്‍ഹതയുള്ള എല്ലാവര്‍ക്കും ലഭ്യമാവുകയെന്ന ലക്ഷ്യം കൈവരിക്കാനായി നടപ്പിലാക്കിവരുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിതരണം ചെയ്ത പട്ടയങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
നിലവില്‍ പട്ടയ വിതരണം ചെയ്യുന്നതിലെ തടസ്സങ്ങള്‍ മറികടക്കുന്നതിന് റവന്യൂ വകുപ്പ് രൂപം നല്‍കിയ പ്രത്യേക ഡാഷ്‍ബോര്‍ഡ് എത്രത്തോളം സഹായകരമായിരുന്നു; വിശദമാക്കാമോ;
( ഡി )
കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് വകുപ്പ് ആവിഷ്ക്കരിച്ച സ്റ്റാന്റേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജിയറിനെക്കുറിച്ച് വ്യക്തമാക്കാമോ?
*259.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങി ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കും സംരക്ഷണത്തിനുമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
സംയോജിത വിദ്യാഭ്യാസ പദ്ധതിയിൽ ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കേണ്ടത് എപ്രകാരമാണെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് സർക്കാർ നൽകുന്നത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനായി കമ്മീഷനെ നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*260.
ശ്രീ വി ശശി
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് ഗതാഗതത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരേണ്ട സാഹചര്യം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
എങ്കില്‍ ഇതിന്റെ ആദ്യപടി എന്ന നിലയിൽ ദേശീയപാത 66-ന്റെ തലപ്പാടി മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗം സിഗ്നൽ രഹിത റോഡായി നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ദേശീയപാത 66-ന്റെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം അപകടരഹിതമാക്കുന്നതിന് ഉപയോഗിച്ചിട്ടുള്ള ന്യൂ ജേഴ്‌സി ബാരിയറിന്റെ സവിശേഷതകൾ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;
( ഡി )
സർവ്വീസ് റോഡിൽനിന്ന് ദേശീയപാത 66-ലേക്കും തിരിച്ചും വാഹനങ്ങൾക്ക്‌ കടക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( ഇ )
ദേശീയപാതയുടെ വികസനത്തോടൊപ്പം നിർമ്മിക്കുന്ന സർവ്വീസ് റോഡുകൾ മികച്ച നിലവാരത്തിൽ പരിപാലിക്കുന്നതിന് ദേശീയപാത അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
*261.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എ‍ഡ്യൂക്കേഷന്‍ (കൈറ്റ്) ന്റെ പ്രവര്‍ത്തന മേഖലകള്‍ വിശദമാക്കാമോ;
( ബി )
അദ്ധ്യാപകരുടെ പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിന് കൈറ്റ്-ന്റെ സംഭാവനകള്‍ വിശദമാക്കാമോ;
( സി )
കൈറ്റ് വികസിപ്പിച്ച ഓപ്പണ്‍ ലേണിംഗ് പ്ലാറ്റ്ഫോം അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നൈപുണ്യശേഷി വികസനത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് വികസിപ്പിച്ച സാങ്കേതികവിദ്യയെക്കുറിച്ചും പ്രസ്തുത സാങ്കേതികവിദ്യ എത്രമാത്രം ഫലപ്രദമാണെന്നതിനെക്കുറിച്ചും വിശദമാക്കാമോ;
( ഇ )
ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
*262.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ടൂറിസം മേഖലയുടെ ഗുണനിലവാരവും സൗകര്യങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്; ഏതാെക്കെ സ്ഥാപനങ്ങളാണ് പ്രസ്തുത പദ്ധതികളുടെ ചുമതല നിർവ്വഹിക്കുന്നത്; അറിയിക്കാമോ;
( സി )
നിലവിലുള്ള ഹോട്ടലുകളുടെ നിലവാരവും ശേഷിയും വർദ്ധിപ്പിക്കൽ, പ്രാദേശിക ഉത്പന്നങ്ങളും അവയുടെ പരിപാലനവും, അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ നവീകരണം എന്നിവ നിർവ്വഹിക്കുന്നതിന് ഏതെങ്കിലും ഏജൻസികൾക്കോ സ്ഥാപനങ്ങൾക്കോ ചുമതല നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ?
*263.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1996-ലെ ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് നിയമവും 1998-ലെ ചട്ടങ്ങളും അനുസരിച്ച് 10 ലക്ഷം രൂപയിൽ താഴെ നിർമ്മാണ ചെലവ് വരുന്ന വീടുകൾ ഒഴികെയുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും ചെലവിന്റെ ഒരു ശതമാനം വരുന്ന തുക സെസ് ഇനത്തിൽ ബോർഡിലേക്ക് കൊടുക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടോ;
( ബി )
ഇപ്രകാരമുള്ള സെസ് നിർണ്ണയിക്കുന്നതിനും പിരിക്കുന്നതിനും ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സെസ് പിരിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ സെസ് പിരിവ് കാര്യക്ഷമമാക്കി മുടങ്ങിയ കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകാൻ നടപടി സ്വീകരിക്കുമോ?
*264.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ ഹൈവേയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;
( ബി )
തീരദേശ ഹൈവേയ്ക്കായി ഏതൊക്കെ സ്ഥലങ്ങളിലാണ് ഭൂമി ഏറ്റെടുക്കലിന് സാമ്പത്തികാനുമതി ലഭ്യമായിട്ടുള്ളത്; ഏതൊക്കെ ഭാഗങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു; വിശദമാക്കുമോ;
( സി )
പ്രസ്തുത ഹൈവേയ്ക്കായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്കുള്ള പ്രത്യേക പുനരധിവാസ പാക്കേജിന്റെ വിശദാംശം ലഭ്യമാക്കുമോ?
*265.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്റർനാഷണല്‍ ലേബർ ഓർഗനെെസേഷന്‍ തയ്യാറാക്കിയ ഇന്ത്യ വേജ് റിപ്പോർട്ട് അനുസരിച്ച് ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ഥിരമായി ഉയര്‍ന്ന കാഷ്വല്‍ വേതനമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് തൊഴിലാളികളുടെയും ജീവനക്കാരുടെയും ഉയര്‍ന്ന വേതനത്തിന് സാധ്യമാക്കിയ ഘടകങ്ങളെ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് മിനിമം വേതനം ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഏതെല്ലാം മേഖലകളില്‍ മിനിമം വേതനം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
*266.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ ടൂറിസം, സുസ്ഥിര വിനോദസഞ്ചാരം, ഗ്രാമീണ ഹോംസ്റ്റേകള്‍ എന്നിവ വികസിപ്പിക്കുന്നതിനായി പ്രത്യേക മിഷന്‍ രൂപവത്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത മിഷന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
വിനോദസഞ്ചാര സംരംഭങ്ങള്‍ വനിതാ സൗഹൃദമായി വികസിപ്പിക്കുന്നതിന് പ്രത്യേക ആസൂത്രണ പദ്ധതികള്‍ പ്രസ്തുത മിഷന്‍ നടപ്പില്‍ വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കരകൗശല വസ്തുക്കള്‍, സുവനീറുകള്‍, പ്രാദേശിക ഉല്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനക്കായി ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം നിലവിലുണ്ടോ; വിശദാംശം നല്‍കാമോ?
*267.
ശ്രീ. റോജി എം. ജോൺ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്ക് കാലോചിതമായ പരിശീലന പരിപാടികൾ വിഭാവനം ചെയ്തു നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്ക് ശിശു കേന്ദ്രീകൃതമായ രീതിയില്‍ പഠിപ്പിക്കാനുള്ള പരിശീലനം നൽകുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം പരിശോധിക്കുന്നതിന് വിവിധ തലങ്ങളിലുള്ള വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ അക്കാദമിക മോണിറ്ററിംഗ് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*268.
ശ്രീ വി ജോയി
ശ്രീ. എം.വിജിന്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ടൂറിസം പരിശീലനം ലക്ഷ്യമിട്ട് ഏതെല്ലാം അക്കാദമികളാണ് ആരംഭിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഹൈക്കിംഗ്, ട്രക്കിംഗ് എന്നിവ പരിശീലിപ്പിക്കുന്നതിന് നിലവില്‍ ഏതെങ്കിലും അക്കാദമി രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
*269.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. പി. വി. അൻവർ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകള്‍ ടാര്‍ ചെയ്യുന്നതിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുന്ന പദ്ധതി നടപ്പില്‍ വരുത്തിയതിന്റെ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിച്ചത് ഏത് വര്‍ഷത്തിലാണെന്നും പദ്ധതിയുടെ പുരോഗതി സംബന്ധിച്ചും വിശദമാക്കാമോ;
( സി )
പ്രസ്തുത സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത് എത്ര റോഡുകള്‍ ടാര്‍ ചെയ്തിട്ടുണ്ട്; അത്തരം റോഡുകളുടെ ഗുണമേന്മ വിലയിരുത്തിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
*270.
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി നഗരത്തിലെ മറൈൻ ഡ്രൈവിൽ കേരള ഹൗസിംഗ് ബോർഡും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനും ചേർന്ന് കൊമേഴ്സ്യല്‍ കം റസിഡൻഷ്യൽ കോംപ്ലക്സ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ധാരണപത്രം ഒപ്പുവച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് ഏതെല്ലാം തരത്തിലുള്ള വിഷയങ്ങളിലാണ് ധാരണപത്രം ഒപ്പുവച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതിയുടെ പൂർത്തീകരണം ഹൗസിംഗ് ബോർഡിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമോ; വിശദമാക്കുമോ;
( ഡി )
ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുളള ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളില്‍ ഇത്തരം സംയുക്ത സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.