|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >1st Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH
KLA - 1st SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions)
|
Questions and Answers
|
750.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
തിരൂര്‍
നിയോജകമണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച് പ്രവൃത്തി
ആരംഭിക്കാത്തതും,
പൂര്‍ത്തീകരിക്കാത്തതുമായ
പ്രവൃത്തികളുടെ വിശദ വിവരം
ലഭ്യമാക്കുമോ;
( ബി )
ഭരണാനുമതിക്കായി
സമര്‍പ്പിച്ച പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും ഓരോ
പ്രവൃത്തിയുടെയും എസ്റ്റിമേറ്റ്
തുക എത്രയാണെന്നും
അറിയിക്കുമോ;
( സി )
എം.എല്‍.എ
യുടെ ആസ്തി വികസന ഫണ്ടിലെ
പ്രവൃത്തികളില്‍
പൂര്‍ത്തിയാവാത്തവയുടെ വിവരം
ലഭ്യമാക്കുമോ?
751.
ശ്രീ. എ.
പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവില്‍
മലമ്പുഴ മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖാന്തിരം എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയതെന്ന്
അറിയിക്കാമോ;
( ബി )
ഇതില്‍
ഓരോ പ്രവൃത്തിക്കും അനുവദിച്ച
തുകയും പ്രസ്തുത പ്രവൃത്തികളുടെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ?
752.
ശ്രീ. എ.
രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ഗവണ്‍മെന്റ്
സെക്രട്ടേറിയറ്റിലെ
ബി3/276/2019/പൊ.മ.വ. ഫയലില്‍
ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും
ഏതെങ്കിലും വിധത്തിലുള്ള
പരാതികള്‍
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍
പ്രസ്തുത പരാതികളിന്മേല്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
( ബി )
പൊതുമരാമത്ത്
വകുപ്പിലെ
പി.ഡബ്ല്യൂ.ഡി-ബി3/50/2021-പി.ഡബ്ല്യൂ.ഡി.
ഫയലില്‍ 03.05.2021-ന്
ഉദ്യോഗാര്‍ത്ഥികളുമായി നടത്തിയ
ഹിയറിംഗ് യോഗത്തിന്റെ
മിനുട്സിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
( സി )
പ്രസ്തുത
ഹിയറിംഗിനും ശേഷം ഈ ഫയലില്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്നും
ഉണ്ടായിട്ടുള്ള തീരുമാനങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
( ഡി )
ബി3/50/2021-പി.ഡബ്ല്യൂ.ഡി
ഫയലിന്റെ ഒരു പകര്‍പ്പ്
ലഭ്യമാക്കാമോ?
753.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകളുടെ കീഴിലുള്ള
നിര്‍മ്മാണപ്രവൃത്തികളുടെ
നിര്‍മ്മാണച്ചുമതലകള്‍
ടെന്ററില്ലാതെ
നല്‍കിയിട്ടുള്ളത് ഏതൊക്കെ
ഏജന്‍സികള്‍ക്കാണെന്ന്
വിശദമാക്കാമോ;
( ബി )
ഊരാളുങ്കല്‍
ലേബര്‍ കോ-ഓപ്പറേറ്റീവ്
സൊസൈറ്റിക്ക് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ടെന്ററില്ലാതെ എത്ര തുകയുടെ
ജോലികള്‍
ഏല്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
( സി )
ടെന്ററില്ലാതെ
സര്‍ക്കാര്‍
നിര്‍മ്മാണപ്രവൃത്തികള്‍ വിവിധ
ഏജന്‍സികള്‍ക്ക്
നല്‍കുന്നതിനെതിരെ ബഹു.
ഹൈക്കോടതിയില്‍ ഏതെങ്കിലും
കേസുകള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഈ വിഷയത്തില്‍
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കാമോ?
754.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
2019-20
സാമ്പത്തികവര്‍ഷത്തെ
ബഡ്ജറ്റില്‍ കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ കിടങ്ങൂര്‍
പഞ്ചായത്തില്‍ മീനച്ചലാറിനു
കുറുകെ കിടങ്ങൂര്‍-കാവാലിപ്പുഴ
തൂക്കു പാലത്തിന് 40 ലക്ഷം രൂപ
വകയിരുത്തിയിട്ടുള്ളതിന്
ആവശ്യമായ പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
( ബി )
ഈ
പദ്ധതിയ്ക്ക് പൊതുമേഖലാ
സ്ഥാപനമായ കേരള ഇലക്ട്രിക്കൽ
ആന്റ് അലൈഡ് എഞ്ചിനീയറിംഗ്
കമ്പനി ലിമിറ്റഡ് (കെല്‍)
പ്രോജക്ട് റിപ്പോര്‍ട്ട്
തയ്യാറാക്കി നല്‍കിയിട്ടുണ്ടോ;
ആയത് സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
( സി )
പ്രസ്തുത
പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ; ഇതു സംബന്ധിച്ച
ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണെന്ന് വ്യക്തമാക്കുമോ;
പൊതുമരാമത്ത് വകുപ്പില്‍ ഏത്
സെക്ഷനാണ് ഇത് കൈകാര്യം
ചെയ്യുന്നത്; ആയതിന്റെ ഫയല്‍
നമ്പരും കമ്പ്യൂട്ടര്‍ തപാല്‍
നമ്പരും അറിയിക്കാമോ?
755.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കേരള
പുനര്‍നിര്‍മ്മാണ പദ്ധതിപ്രകാരം
പൊതുമരാമത്ത് വകുപ്പിന് കീഴില്‍
നിലവില്‍ ഏതെല്ലാം
പ്രവര്‍ത്തികളാണ് നടക്കുന്നത്;
വിശദമാക്കുമോ;
( ബി )
ഈ
പദ്ധതികളുടെ ആകെ എസ്റ്റിമേറ്റ്
തുക എത്രയാണ്; ഈ
പ്രവര്‍ത്തികളില്‍ ഇതിനകം എത്ര
പണികള്‍ പൂര്‍ത്തിയാക്കിയെന്ന്
വ്യക്തമാക്കാമോ?
756.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
വടകര
സബ്ട്രഷറിക്കായി പുതിയ കെട്ടിടം
നിര്‍മ്മിക്കുന്ന പ്രവൃത്തി
ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;
( ബി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
നല്‍കിയത് എന്നാണ്; ഭരണാനുമതി
നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
( സി )
പദ്ധതിക്കായുള്ള
സ്ഥലമേറ്റെടുപ്പ്
പൂര്‍ത്തിയായോ;
( ഡി )
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ് കരുതുന്നതെന്ന്
വ്യക്തമാക്കുമോ?
757.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
വടകര
നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവില്‍
ഭരണാനുമതി ലഭിച്ചതും
പൂര്‍ത്തീകരിച്ചിട്ടില്ലാത്തതുമായ
പ്രവൃത്തികള്‍ ഏതൊക്കെയാണ്;
( ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവില്‍
ഭരണാനുമതി ലഭിച്ചതും ഈ
സര്‍ക്കാരിന്റെ കാലത്ത്
പൂര്‍ത്തീകരിച്ചതുമായ
പ്രവൃത്തികള്‍ ഏതൊക്കെയാണ്;
( സി )
മുന്‍കാലങ്ങളില്‍
തുടങ്ങിവച്ചതും
പൂര്‍ത്തിയാക്കാനാവാതെ
ഉപേക്ഷിക്കുകയോ
നിര്‍ത്തിവയ്ക്കുകയോ
ചെയ്തിട്ടുള്ള പ്രവൃത്തികള്‍
ഏതൊക്കെയാണ്;
( ഡി )
നിലവിലെ
ബഡ്ജറ്റില്‍ 20% തുക
വകയിരുത്തിയിട്ടുള്ളതും
ടോക്കണ്‍ പ്രൊവിഷന്‍
വച്ചിട്ടുള്ളതുമായ
പ്രവൃത്തികള്‍ ഏതെല്ലാം;
( ഇ )
നിലവില്‍
പദ്ധതി സമര്‍പ്പിച്ചിട്ടുള്ളതും
ഭരണാനുമതി ലഭിക്കാത്തതുമായ
പദ്ധതികള്‍ ഏതെല്ലാം;
( എഫ് )
മണ്ഡലത്തില്‍
പുതുതായി അടിയന്തര
പ്രാധാന്യത്തോടെ ചെയ്യേണ്ടതായ
പ്രവൃത്തികള്‍ ഏതൊക്കെയെന്ന്
വിശദമാക്കുമോ?
758.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
പി.ഡബ്ല്യു.ഡി
ഫിക്സിറ്റ് എന്ന മൊബൈല്‍ ആപ്പ്
നിര്‍മ്മിക്കാനുള്ള കരാര്‍ ഏതു
കമ്പനിക്കാണ്
നല്‍കിയിരുന്നതെന്ന്
അറിയിക്കുമോ;
( ബി )
പ്രസ്തുത
കരാര്‍ നല്‍കിയത് ഗ്ലോബല്‍
ടെണ്ടര്‍ വഴിയാണോ എന്ന്
വ്യക്തമാക്കാമോ; എങ്കില്‍
ടെണ്ടറില്‍ പങ്കെടുത്ത
കമ്പനികളുടെ വിശദാംശങ്ങള്‍
നല്‍കുമോ;
( സി )
പ്രസ്തുത
മൊബൈല്‍ ആപ്പ്
പ്രവര്‍ത്തനക്ഷമമല്ല എന്ന്
കണ്ടെത്തിയിരുന്നോ; ഇങ്ങനെ
സംഭവിച്ചാല്‍
ആയത്പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി
കരാര്‍ പ്രകാരം ഏതൊക്ക
വ്യവസ്ഥകളാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ; കരാറിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ; ഈ
കമ്പനി തുക സര്‍ക്കാരിനെ
തിരിച്ചേല്‍പ്പിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
759.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
വടകര
ജില്ലാ ആശുപത്രിക്കായി പുതിയ
കെട്ടിടം പണിയുന്ന പ്രവൃത്തി
ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;
( ബി )
പ്രസ്തുത
പ്രവൃത്തിക്കായി ബഡ്ജറ്റില്‍
തുക വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ;
( സി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
ഭരണാനുമതി ലഭിച്ച ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
പദ്ധതിക്കായി
എത്ര രൂപയുടെ എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദാംശങ്ങള്‍ നല്‍കുമോ?
760.
പ്രൊഫ .
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കുറ്റിപ്പുറം
ടി.എച്ച്.എസ്.എസ്.ന്റെ പുതിയ
ബ്ലോക്ക് നിര്‍മ്മാണത്തിനു
വേണ്ടി 3 കോടി രൂപ
അനുവദിച്ചതിന്റെ
അടിസ്ഥാനത്തില്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
( ബി )
ആയതിന്
സാങ്കേതിക അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
( സി )
ഇന്‍വെസ്റ്റിഗേഷന്‍,
ഭരണാനുമതി എന്നിവയുടെ
അടിസ്ഥാനത്തില്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
( ഡി )
പുതിയ
കെട്ടിടത്തിന്റെ പ്രവൃത്തി
പൂര്‍ത്തിയാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
761.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ പാവറട്ടി
സെന്റര്‍ വികസന പ്രവൃത്തിയുടെ
വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത
പ്രവൃത്തിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്നു
വെളിപ്പെടുത്തുമോ;
( സി )
വളരെയേറെ
ഗതാഗതക്കുരുക്കനുഭവപ്പെടുന്ന
സെന്ററിന്റെ വികസനം
അടിയന്തിരമായി
നടപ്പിലാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
762.
ശ്രീ കെ
ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര
ഗവ: ഗേള്‍സ് ഹയര്‍സെക്കന്‍ഡറി
സ്കൂളില്‍ നിര്‍മ്മിക്കുന്ന
കെട്ടിടത്തിന്റെ പ്രവൃത്തി
ആരംഭിക്കുന്നതിന്റെ കാലതാമസം
എന്തു എന്ന് വിശദമാക്കാമോ,
ഇതുമായി ബന്ധപ്പെട്ട്
കരാറുകാരന്റെ പേരില്‍ എന്ത്
നടപടി സ്വീകരിച്ചു വെന്ന്
വിശദമാക്കാമോ;
( ബി )
നെയ്യാറ്റിന്‍കര
പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസിന്റെ
നിര്‍മ്മാണ പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
( സി )
നെയ്യാറ്റിന്‍കര
ട്രാഫിക്ക് പോലീസ് സ്റ്റേഷന്റെ
പുനരുദ്ധാരണ പ്രവര്‍ത്തികള്‍
ആരംഭിക്കുന്നതിന്റെ കാലതാമസ്സം
എന്ത് എന്ന് വ്യക്തമാക്കാമോ;
( ഡി )
നെയ്യാറ്റിന്‍കര
കുടുംബകോടതിയുടെ നിര്‍മ്മാണ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
എന്ത് എന്ന് വിശദമാക്കാമോ?
763.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
നിരവധി
തവണ നിര്‍മ്മാണ കാലാവധി നീട്ടി
നല്‍കിയിട്ടും മതിയായ
കാരണങ്ങളില്ലാതെ കരാറുകാര്‍
പ്രവൃത്തി പൂര്‍ത്തിയാക്കാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍
ഇത്തരക്കാര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
764.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പിന്റെ നിരത്ത്, കെട്ടിടം,
ബ്രിഡ്ജസ് എന്നീ വിഭാഗങ്ങൾ
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നതെന്ന്
വ്യക്തമാക്കാമോ;
( ബി )
ഇതില്‍
ഓരോ പ്രവൃത്തിയുടേയും നിലവിലെ
സ്ഥിതി വിശദമാക്കാമോ;
( സി )
ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുവാന്‍
ഉണ്ടെന്നും ഏതെങ്കിലും
പ്രവൃത്തികൾ
പൂര്‍ത്തീകരിക്കുന്നതിന് തടസ്സം
എന്തെങ്കിലും ഉണ്ടോ എന്നും
വ്യക്തമാക്കാമോ;
( ഡി )
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍ കഴിയും
എന്ന് ഓരോ പ്രവൃത്തിയും
തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
എല്ലാ
പ്രവൃത്തികളും അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
765.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി
വലിയപാലത്തോടു ചേര്‍ന്നുളള
ബസ്ബേ/ബസ് ടെര്‍മിനല്‍
നിര്‍മ്മാണത്തിന്റെ പുരോഗതി
വ്യക്തമാക്കാമോ;
( ബി )
ഈ
പദ്ധതിക്ക് എത്ര തുകയുടെ
എസ്റ്റിമേറ്റും ഡി.പി.ആറുമാണ്
വകുപ്പ്
തയ്യാറാക്കിയിട്ടുള്ളതെന്നും
ഇതിന്റെ ചുമതല ആര്‍ക്കാണ്
നല്‍കിയിട്ടുള്ളതെന്നും
അറിയിക്കാമോ;
( സി )
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ; ഈ ഫയല്‍
ഇപ്പോള്‍ ഏത് ഉദ്യോഗസ്ഥന്റെ
പരിഗണനയിലാണുളളതെന്നും ആയതിന്റെ
ഫയല്‍ നമ്പരും തപാല്‍
കമ്പ്യൂട്ടര്‍ നമ്പരും
അറിയിക്കുമോ;
( ഡി )
ഈ
പദ്ധതിക്ക് പ്രൈസ് ഐ.ഡി നമ്പര്‍
2018/2238 പ്രകാരം
സാങ്കേതികാനുമതി
ലഭിച്ചിട്ടുണ്ടോ; ഇതു
സംബന്ധിച്ച് റോഡ് വിഭാഗം ചീഫ്
എഞ്ചിനീയര്‍ 3/8/2018 ലെ
2073/2018 പ്രകാരം
പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്
കത്ത് നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിനുശേഷം
പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ?
766.
ശ്രീ .
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് മങ്കട
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ് മുഖേന
ബജറ്റില്‍ ഉള്‍പ്പെടുത്തി
നടപ്പിലാക്കിയ പ്രവൃത്തികളുടെ
പേര്, തുക, ഭരണാനുമതി ഉത്തരവ്,
നിലവിലെ പുരോഗതി എന്നിവ വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത
നിയോജകമണ്ഡലത്തില്‍
അടിയന്തരമായി
നടപ്പിലാക്കണമെന്ന്
പൊതുമരാമത്ത് വകുപ്പ്
കണക്കാക്കിയിട്ടുള്ള
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കുമോ?
767.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
(2016-21)ഊരാളുങ്കല്‍ ലേബര്‍
കോണ്‍ട്രാക്ട് സൊസൈറ്റിക്ക്
പൊതുമരാമത്ത് വകുപ്പിന്റെ
ഏതെല്ലാം പ്രവര്‍ത്തികളാണ്
നല്‍കിയത്; ദേശീയപാത,
ബില്‍ഡിംഗ്സ്, റോഡുകളും
പാലങ്ങളും എന്നീ ഓരോ
വിഭാഗത്തിനും നല്‍കിയ
പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ്
തുക ഉള്‍പ്പെടെ വിശദമാക്കുമോ;
( ബി )
പ്രസ്തുത
പ്രവൃത്തികളില്‍ എത്ര
പ്രവൃത്തികള്‍ ഇതിനകം
പൂര്‍ത്തിയാക്കി;
പൂര്‍ത്തിയാക്കിയ
പ്രവര്‍ത്തികള്‍ക്കായി പ്രസ്തുത
സൊസൈറ്റിക്ക് കഴിഞ്ഞ അഞ്ചു
വര്‍ഷത്തിനുള്ളില്‍ എന്ത് തുക
നല്‍കി;
( സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ഊരാളുങ്കല്‍ ലേബര്‍
കോണ്‍ട്രാക്ട് സൊസൈറ്റിക്ക്
പുതുതായി എന്തെങ്കിലും
പ്രവര്‍ത്തികള്‍ ഏല്പിച്ച്
നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
ഏതെല്ലാം; ഓരോ
പ്രവര്‍ത്തിയുടെയും
എസ്റ്റിമേറ്റ് തുക എത്രയാണ്?
768.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
2016-17, 2017-18 ബജറ്റുകളില്‍
യഥാക്രമം 30 കോടിയും 37 കോടിയും
തുക അനുവദിച്ചിട്ടുള്ളതും
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയതുമായ
തങ്കളം-കാക്കനാട് നാലുവരിപ്പാത
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
( ബി )
255
കോടി രൂപയുടെ ഡി.പി.ആര്‍.
തയ്യാറാക്കി കിഫ്ബിയില്‍
സമര്‍പ്പിച്ചുവെങ്കിലും ആയതിന്
അംഗീകാരം ലഭ്യമാകാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത
പ്രവൃത്തിയുടെ ഭരണാനുമതി
പുതുക്കുന്നതിനുവേണ്ടി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
( ഡി )
ഭരണാനുമതി
പുതുക്കി നല്‍കി പ്രസ്തുത
പ്രവൃത്തി വേഗത്തില്‍
ആരംഭിക്കുന്നതിനുവേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
769.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തി യിട്ടുള്ള
ചന്നപ്പുര - പരിയാരം മെഡിക്കല്‍
കോളേജ് - ശ്രീസ്ത -
വെള്ളിക്കീല്‍ - ഒഴക്രോം -
കണ്ണപ്പുരം റോഡ്, തളിപ്പറമ്പ് -
പട്ടുവം - ചെറുകുന്ന് റോഡ്,
കുപ്പം - ചുടല - പാണപ്പുഴ -
ഏര്യം റോഡ്, ഏഴിലോട് - ഏഴിമല
റെയില്‍വെസ്റ്റേഷന്‍ -
പുതിയപുഴക്കര എന്നീ റോഡ്
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ; പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ?
770.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി-ചൊവ്വ
റോഡിലെ ഉള്ളിയേരി വരെയുള്ള
ആദ്യഘട്ട നവീകരണ പ്രവൃത്തി
ആരംഭിക്കുന്നതില്‍ കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ
റോഡിന്റെ നവീകരണ പ്രവൃത്തി
ആരംഭിക്കുന്നതിനായി
ആദ്യഘട്ടത്തില്‍ എത്ര കോടി
രൂപയാണ് കിഫ്ബി
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
( സി )
പ്രസ്തുത
റോഡിന്റെ പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള നടപടികള്‍
ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
771.
ഡോ. എൻ.
ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
പി ഡബ്ല്യൂ ഡി അല്ലാതുള്ള 8
മീറ്റര്‍ റോഡുകള്‍
പുനരുദ്ധരിക്കാന്‍ തദ്ദേശ
സ്ഥാപനങ്ങള്‍ക്ക് ഫണ്ട്
അപര്യാപ്തമായ സാഹചര്യത്തില്‍,
അത്തരം റോഡുകള്‍ പി ഡബ്ല്യൂ ഡി
ഏറ്റെടുക്കാനുള്ള നടപടികള്‍
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
772.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
മേപ്പയ്യൂര്‍-നെല്യാടി-കൊല്ലം
റോഡിന്റെ നിർമ്മാണ
പ്രവര്‍ത്തിയുടെ വിശദാംശം
ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത
റോഡിന്റെ നിലവിലെ
അലൈന്‍മെന്റില്‍ മാറ്റം
വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ
; ഉണ്ടെങ്കില്‍ എന്തൊക്കെ
മാറ്റങ്ങളാണെന്ന്
വ്യക്തമാക്കുമോ;
( സി )
ഈ
പ്രവര്‍ത്തിക്ക് അക്വിസിഷന്‍
ആവശ്യമുണ്ടോ; ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത റോഡിന്റെ പ്രവര്‍ത്തി
എപ്പോള്‍ ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ?
773.
ശ്രീ .
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
പല
സ്ഥലത്തും പൊതുമരാമത്ത്
റോഡുകള്‍ക്കിരുവശവും സാധന
സാമഗ്രികള്‍
കൂട്ടിയിട്ടിട്ടുള്ളതിനാൽ
ഗതാഗതത്തിന്
ബുദ്ധിമുട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം
സാധന സാമഗ്രികള്‍ നീക്കം
ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
( സി )
നോട്ടീസ്
നല്‍കിയിട്ടും ഇത്തരത്തില്‍
വീണ്ടും സാധന സാമഗ്രികള്‍
കൊണ്ടിടുന്നവര്‍ക്ക് എതിരെ പിഴ
ഉള്‍പ്പെടെയുള്ള ശിക്ഷാ
നടപടികള്‍ സ്വീകരിക്കാന്‍
വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ;
( ഡി )
പൊതുമരാമത്ത്
റോഡുകളുടെ കയ്യേറ്റം
ചെറുക്കാന്‍ സ്വീകരിച്ചു വരുന്ന
നടപടികള്‍ വ്യക്തമാക്കാമോ?
774.
ശ്രീ .
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
2017
ല്‍ പ്രഖ്യാപിച്ച കണ്ണൂര്‍
വിമാനത്താവളത്തിലേക്കുള്ള
പ്രധാന റോഡുകളുടെ നവീകരണ
പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
( ബി )
ഈ
റോഡുകളുടെ അലൈന്‍മെന്‍റ്
പൂര്‍ണ്ണമായും
നിശ്ചയിച്ചിട്ടുണ്ടോ; പ്രസ്തുത
റോഡുകള്‍ ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
( സി )
പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണ
പൂര്‍ത്തീകരണം
ത്വരിതഗതിയിലാക്കാനായി
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
775.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കിഫ്ബി
ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന
തരൂര്‍ മണ്ഡലത്തിലെ കഴനി -
പഴമ്പാലക്കോട് റോഡിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ;
( ബി )
ഇത്
വരെ പ്രസ്തുത പ്രവര്‍ത്തി
ആരംഭിക്കാന്‍ കഴിയാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
( സി )
ഈ പ്രവര്‍ത്തി ടെണ്ടര്‍ ചെയ്ത്
പണികള്‍ ആരംഭിക്കുവാന്‍
എന്തെല്ലാം നടപടിക്രമങ്ങളാണ്
ബാക്കിയുള്ളത് എന്ന്
അറിയിക്കാമോ?
776.
ശ്രീ ഐ
ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട
നിയോജക മണ്ഡലത്തില്‍
പോങ്ങുംമൂട് പുന്നാവൂര്‍ പാലം
നിര്‍മ്മാണത്തിനായുള്ള ടെണ്ടര്‍
നടപടികളുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
( ബി )
പാലം
നിര്‍മ്മാണം അടിയന്തരമായി
ആരംഭിക്കുന്നതിനുളള നടപടികള്‍
സ്വീകരിക്കാമോ?
777.
ശ്രീ കെ
യു ജനീഷ് കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കോന്നി
മണ്ഡലത്തിലെ നബാര്‍ഡ്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
മുറിഞ്ഞകല്‍ അതിരുങ്കല്‍
പുന്നമൂട് കൂടല്‍ രാജഗിരി റോഡ്
നിര്‍മ്മാണം എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയുമെന്ന്
അറിയിക്കാമോ ?
778.
ശ്രീ .
കെ .ഡി .പ്രസേനൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍ ടെണ്ടര്‍
നടപടി പൂര്‍ത്തീകരിച്ചിട്ടും,
പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത
റോഡുകള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
( ബി )
പ്രസ്തുത
റോഡുകളുടെ പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കും എന്ന്
വിശദമാക്കാമോ?
779.
ശ്രീ.
പി. ടി. തോമസ്
ശ്രീ സി
ആര്‍ മഹേഷ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ടൗട്ടെ
ചുഴലിക്കാറ്റിനെ
തുടര്‍ന്നുണ്ടായ മഴയും കാറ്റും
കടലേറ്റവും കാരണം തീരദേശ
റോഡുകളും അനുബന്ധ
നിര്‍മാണങ്ങളും തകര്‍ന്നത്
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
( ബി )
കോടിക്കണക്കിന്
രൂപ മുടക്കി പണിത തീരദേശ
റോഡുകളും നടപ്പാതകളും അനുബന്ധ
നിര്‍മ്മാണങ്ങളും കടല്‍ക്ഷോഭം
മൂലം തകരുന്നത് അശാസ്ത്രീയ
നിര്‍മാണങ്ങളുടെ ഫലമായാണെന്ന്
കരുതുന്നുണ്ടോ;
( സി )
ടൗട്ടെ
ചുഴലിക്കാറ്റിനെ തുടര്‍ന്ന്
തീരദേശത്തെ
നിര്‍മ്മാണങ്ങള്‍ക്കുണ്ടായ
കേടുപാടുകള്‍ പരിഹരിക്കുമ്പോള്‍
കൂടുതല്‍ പഠനങ്ങള്‍ നടത്തി
ശാസ്ത്രീയമായ നിര്‍മ്മാണരീതി
അവലംബിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
780.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
പേരാമ്പ്ര
ബൈപ്പാസിന്റെ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികള്‍ പൂര്‍ത്തിയാക്കി
എന്ന് വ്യക്തമാക്കുമോ;
( ബി )
ഭൂമി
ഏറ്റെടുക്കലിനും റോഡ്
നിര്‍മ്മാണത്തിനുമായി എത്ര തുക
വീതം വകയിരുത്തിയിട്ടുണ്ടെന്നും
സ്ഥല ഉടമകള്‍ക്ക് എത്ര തുക
നല്‍കിയിട്ടുണ്ടെന്നും ഇനി എത്ര
പേര്‍ക്ക് നല്‍കാനുണ്ടെന്നും
വ്യക്തമാക്കുമോ;
( സി )
ബൈപ്പാസ്
നിര്‍മ്മാണത്തിന് ഇനി എന്തൊക്കെ
നടപടി
പൂര്‍ത്തിയാക്കാനുണ്ടെന്നും
പ്രവൃത്തി എപ്പോള്‍
ആരംഭിക്കും എന്നും
വ്യക്തമാക്കുമോ?
781.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കോതമംഗലം-പെരുമ്പന്‍കുത്ത്
രാജപാതയുടെ (പഴയ മൂന്നാര്‍
റോഡ്) പുനര്‍നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
( ബി )
സഞ്ചാരയോഗ്യമല്ലാതായി
തീര്‍ന്ന പ്രസ്തുത റോഡിന്റെ
പുനര്‍നിര്‍മ്മാണത്തിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
( സി )
കോതമംഗലത്ത്
നിന്നും എളുപ്പത്തില്‍
മൂന്നാറില്‍
എത്തിച്ചേരുവാന്‍കഴിയുന്നതും,
ഏകദേശം 20 കിമീ ദൂരം
കുറവായതുമായ പ്രസ്തുത റോഡ്
പുനര്‍നിര്‍മ്മിക്കുന്നതിന്
വേണ്ട നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
782.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി
മണ്ഡലത്തിലെ മണിയൂര്‍
ഗ്രാമപഞ്ചായത്തിലേക്കുള്ള
ഏറ്റവും പ്രധാനപ്പെട്ട ഗതാഗത
മാര്‍ഗ്ഗമായ കുട്ടോത്ത്
അട്ടക്കുണ്ട് കടവ് റോഡ്
പ്രവൃത്തിക്ക് സര്‍ക്കാര്‍ എത്ര
തുക അനുവദിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത
തുക അനുവദിച്ചതിനുശേഷം റോഡ്
വിപുലീകരണത്തിനായി യാതൊരു
പ്രവൃത്തിയും നടക്കാത്തത്
ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ; ഉണ്ടെങ്കില്‍
എന്തെന്ന് വ്യക്തമാക്കുമോ;
( ഡി )
മേല്‍
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
( ഇ )
ദീഘകാലമായി
അറ്റകുറ്റപ്പണികള്‍ പോലും
നടത്താത്ത റോഡിന്റെ ശോച്യാവസ്ഥ
പരിഗണിച്ച് റോഡ്
ഗതാഗതയോഗ്യമാക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ?
783.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ആലപ്പുഴ
- ചങ്ങനാശ്ശേരി സെമി
എലിവേറ്റഡ് റോഡിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ
;
( ബി )
എത്ര
കോടി രൂപയുടെ ഭരണാനുമതിയാണ്
പ്രസ്തുത പ്രോജക്ടിന്
നല്‍കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത
പ്രോജക്ടിന്റെ ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ ഏത് ഏജന്‍സിയെ ആണ്
നിര്‍മ്മാണ പ്രവര്‍ത്തികള്‍
ഏല്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
( ഡി )
പ്രസ്തുത
നിര്‍മ്മാണ പ്രവര്‍ത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ നടപടി സ്വീകരിക്കുമോ?
784.
ശ്രീ എ
കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ടൗട്ടെ
ചുഴലിക്കാറ്റ് മൂലം മരാമത്ത്
റോഡുകള്‍ക്ക് ഉണ്ടായ നഷ്ടം
കണക്കാക്കിയിട്ടുണ്ടോ; ജില്ല
തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( ബി )
ഇങ്ങനെ
തകര്‍ന്ന റോഡുകളുടെ
പുന:നിര്‍മ്മാണത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
( സി )
പുന:നിര്‍മ്മാണം
വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ?
785.
ശ്രീ പി
സി വിഷ്ണുനാഥ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ . ഐ
.സി .ബാലകൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
റോഡുകളെപ്പറ്റി
പൊതുജനങ്ങള്‍ക്കുള്ള പരാതി
അറിയിക്കാന്‍ മൊബൈല്‍ ആപ്പ്
ലഭ്യമാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത
മൊബൈല്‍ ആപ്പ് ഏതുകമ്പനിയാണ്
നിര്‍മ്മിക്കുന്നതെന്നും എത്ര
തുകയ്ക്കാണ്
നിര്‍മ്മിക്കുന്നതെന്നും
അറിയിക്കാമോ;
( സി )
ടെന്‍ഡര്‍
നടപടികളിലൂടെയാണോ ഈ മൊബൈല്‍
ആപ്പ് നിര്‍മ്മിക്കുന്ന
കമ്പനിയെ തെരഞ്ഞെടുത്തതെന്ന്
വ്യക്തമാക്കാമോ;
( ഡി )
രണ്ട്
വര്‍ഷങ്ങള്‍ക്ക് മുന്‍പ്
സമാനമായ ആവശ്യത്തിന് മൊബൈല്‍
ആപ്പ് നിര്‍മ്മിച്ചിരുന്നോ;
ഉണ്ടെങ്കില്‍ അത്
നടപ്പിലാക്കാന്‍
സാധിക്കാത്തതിന്റെ കാരണങ്ങള്‍
വിശദമാക്കാമോ;
( ഇ )
പി.ഡബ്ല്യൂ.ഡി.
ഫിക്സിറ്റ് ആപ്പ്
നിര്‍മ്മിക്കാനായി
ഏതുകമ്പനിയെയാണ്
ചുമതലപ്പെടുത്തിയത്; എത്ര
തുകയ്ക്കാണ് ആപ്പ്
നിര്‍മ്മിച്ചതെന്ന്
വ്യക്തമാക്കാമോ?
786.
ശ്രീ .
പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ഭാരത്‍മാല
പദ്ധതി പ്രകാരം വിഭാവനം
ചെയ്തിരിക്കുന്ന
മലപ്പുറം-മെെസൂരു പാത
അലെെന്‍മെന്റ് മാറ്റുവാന്‍
ദേശീയപാത അതോറിറ്റിക്ക് പുതിയ
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
ട്രാഫിക്
സര്‍വ്വെ നടത്തിയ ഏജന്‍സി
സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍
മലപ്പുറത്തെ ഒഴിവാക്കുന്ന നടപടി
പുനഃപരിശോധിക്കുമോ;
( സി )
മലപ്പുറം
ജില്ലയുടെ വികസന കുതിപ്പിനു
അടിവരയിടുന്ന നിര്‍ദ്ദിഷ്ട
മലപ്പുറം - മെെസൂരു -
ബാംഗ്ലൂര്‍ ഗ്രീന്‍ഫീല്‍ഡ് പാത
അലെെന്‍മെന്റ് മാറ്റാതെ
നടപ്പിലാക്കികിട്ടാൻ സത്വര
നടപടികള്‍ സ്വീകരിക്കുമോ?
787.
ശ്രീ . ഐ
.സി .ബാലകൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ഈ
വര്‍ഷമുണ്ടായ കനത്ത മഴയിലും
കടല്‍ക്ഷോഭത്തിലും എത്ര
കിലോമീറ്റര്‍ പി.ഡബ്ല്യൂ.ഡി
റോഡുകള്‍ തകര്‍ന്നിട്ടുണ്ട്;
( ബി )
പ്രസ്തുത
റോഡുകള്‍ സമയബന്ധിതമായി
അറ്റകുറ്റപണി ചെയ്യുന്നതിന്
ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ?
788.
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ചവറ
മണ്ഡലത്തില്‍ ഫണ്ട്
അനുവദിച്ചിട്ടും നിര്‍മ്മാണം
ആരംഭിച്ചിട്ടില്ലാത്ത എത്ര
പി.ഡബ്ല്യു.ഡി. റോഡുകള്‍
ഉണ്ടെന്ന് അറിയിക്കുമോ; ഓരോ
റോഡിനും അനുവദിച്ചിരിക്കുന്ന
തുക എത്രയെന്ന്
വെളിപ്പെടുത്താമോ ?
789.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര
റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി
പ്രവര്‍ത്തി നടന്നു
കൊണ്ടിരിക്കുന്ന ഇരിക്കൂര്‍
മണ്ഡലത്തിലെ റോഡുകളുടെ പേര്
വിവരം അറിയിക്കാമോ;
( ബി )
ഇതില്‍ ഓരോ റോഡിന്റെയും
പ്രവര്‍ത്തി ഏതേത് ഘട്ടങ്ങളില്‍
എത്തിയെന്ന് വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത
റോഡുകളുടെ പ്രവര്‍ത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
790.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
2011-2016
കാലയളവില്‍ എത്ര കിലോമീറ്റര്‍
റോഡുകള്‍ പുതുതായി
നിര്‍മ്മിച്ചു എന്ന വിവരം
ലഭ്യമാക്കാമോ;
( ബി )
2016-2021
കാലയളവില്‍ എത്ര കിലോമീറ്റര്‍
റോഡുകള്‍ പുതുതായി
നിര്‍മ്മിച്ചു എന്ന വിവരം
ലഭ്യമാക്കാമോ?
791.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
വടകര
നിയോജകമണ്ഡലത്തിലെ
ഓര്‍ക്കാട്ടേരി-കാര്‍ത്തികപള്ളി
റോഡിന്റെ പ്രവൃത്തി ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
( ബി )
പ്രസ്തുത
പ്രവര്‍ത്തിക്കായി എത്ര രൂപയുടെ
എസ്റ്റിമേറ്റിനാണ് ഭരണാനുമതി
നല്‍കിയത്; ഭരണാനുമതി
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
( സി )
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിന്
പ്രതിബന്ധങ്ങളെന്തെങ്കിലും
നിലവിലുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
( ഡി )
പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
അറിയിക്കുമോ?
792.
ശ്രീ .
എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാരിന്റെ
ഭാരത് മാലാ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കോഴിക്കോട്-പാലക്കാട് നാലുവരി
ഗ്രീന്‍ഫീല്‍ഡ് പാതയുടെ
അലൈന്‍മെന്റ് തയ്യാറാക്കിയത്
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത അലൈന്‍മെന്റില്‍ പാത
കടന്നുപോകുന്ന പ്രദേശങ്ങളുടെ
വിശദവിവരം നല്‍കുമോ;
( ബി )
പ്രസ്തുത
പാത മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തില്‍ കൂടി എത്ര
കിലോമീറ്ററാണ്
കടന്നുപോകുന്നതെന്നും പാത
ഏതെല്ലാം പ്രദേശങ്ങളിലൂടെയാണ്
കടന്നുപോകുന്നതെന്നും ഇതിനായി
എത്ര ഹെക്ടര്‍ ഭൂമി
ഏറ്റെടുക്കേണ്ടി
വരുമെന്നതിന്റെയും വിശദാംശം
ലഭ്യമാക്കുമോ?
793.
ശ്രീ .
മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാന
ബജറ്റില്‍ പ്രഖ്യാപിച്ചതും
കിഫ്ബി വഴി നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതുമായ നിള
ഹോസ്പിറ്റല്‍ ഐ.പി.ടി. റോഡ്
പുനര്‍ നിര്‍മ്മാണത്തിന്റെ
ഇപ്പോഴത്തെ സ്ഥിതി എന്താണെന്നു
വ്യക്തമാക്കാമോ; പദ്ധതിയുടെ ഡി.
പി. ആര്‍ തയ്യാറാക്കുന്ന
നടപടികള്‍ പൂര്‍ത്തിയായോ;
ഇല്ലെങ്കില്‍ അതിനുള്ള കാരണം
അറിയിക്കാമോ;
( ബി )
പ്രസ്തുത
റോഡ് ഭാഗികമായി
തകര്‍ന്നിട്ടുള്ള അവസ്ഥയില്‍
എത്രയും പെട്ടെന്നു തന്നെ
പ്രവൃത്തി ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
794.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തെ
പി.ഡബ്ല്യൂ.ഡി. റോഡുകളുടെ
അടിസ്ഥാന വിവരങ്ങളുടെ
ഡിജിറ്റലൈസേഷന്റെ ഭാഗമായി റോഡ്
മെയിന്റനന്‍സ് ആന്റ്
മാനേജ്മെന്റ് സിസ്റ്റം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
( ബി )
ഏത്
ഏജന്‍സിക്കാണ് പ്രസ്തുത
പ്രവൃത്തികളുടെ കരാര്‍
നല്‍കിയിട്ടുള്ളത്; അതിനായി
പ്രസ്തുത ഏജന്‍സിക്ക് എന്ത് തുക
നല്‍കി; അറിയിക്കുമോ;
( സി )
സംസ്ഥാന
പാതകള്‍ അല്ലാതെയുള്ള
പ്രധാനപ്പെട്ട പി.ഡബ്ല്യൂ.ഡി.
റോഡുകളെ ഉള്‍പ്പെടുത്തി ഒരു
കോര്‍ റോഡ് നെറ്റ് വര്‍ക്ക്
സ്ഥാപിക്കുന്നതാണെന്ന മുന്‍
സര്‍ക്കാരിന്റെ പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എത്ര കിലോമീറ്റര്‍ റോഡുകളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
795.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത്
വകുപ്പ് കുട്ടനാട്ടില്‍
നടപ്പാക്കി വരുന്ന വിവിധ
റോഡുകളുടെയും പാലങ്ങളുടെയും
നിര്‍മ്മാണ പുരോഗതി
വെളിപ്പെടുത്താമോ;
( ബി )
ഭരണാനുമതി
ലഭിച്ചത്, ടെക്നിക്കല്‍ അനുമതി
ലഭിച്ചത്, ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചത്
നിര്‍മ്മാണത്തിന്റെ വിവിധ
ഘട്ടങ്ങളില്‍ നില്‍ക്കുന്നത്
തുടങ്ങിയ കുട്ടനാട്ടിലെ
വര്‍ക്കുകളുടെ നിലവിലെ സ്ഥിതി
ഓരോ വര്‍ക്കും ഇനം തിരിച്ച്
വ്യക്തമാക്കുമോ;
( സി )
കുട്ടനാട്ടിന്റെ
ഭൂമി ശാസ്ത്രപരമായ പരാധീനതകള്‍
കണക്കിലെടുത്ത് ഇവിടെ
അനുവദിക്കുന്ന വര്‍ക്കുകള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിക്കുമെന്ന്
വിശദീകരിക്കാമോ?
796.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ ഓറോടം പാലം -
മാനത്ത് മംഗലം നിര്‍ദ്ദിഷ്ട
ബൈപ്പാസ് റോഡുമായി ബന്ധപ്പെട്ട്
എന്തെല്ലാം പ്രവൃത്തികളാണ്
ഇതിനോടകം പൂര്‍ത്തീകരിച്ചത്;
( ബി )
ഈ
പദ്ധതിയുടെ നിലവിലെ സ്ഥിതി
എന്താണ്; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത
ബൈപ്പാസ് റോഡ് നിർമാണത്തിനുള്ള
തുക ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടോ;
( ഡി )
ഇല്ലെങ്കില്‍
ഈ പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന് ആവശ്യമായ
തുക ഏത് രീതിയില്‍
വകയിരുത്താനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ?
797.
ശ്രീ. എ
. പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
റോജി എം. ജോൺ
ശ്രീ .
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
റോഡ്
നിര്‍മ്മാണത്തിന് നൂതന
സാങ്കേതികവിദ്യകളും കാലാവസ്ഥ
പ്രതിരോധ സാങ്കേതികവിദ്യകളും
സ്വീകരിക്കുമെന്ന്
പ്രഖ്യാപിക്കുമ്പോഴും മഴയിലും
കടല്‍ക്ഷോഭത്തിലും സംസ്ഥാനത്തെ
റോഡുകള്‍ തകര്‍ന്ന്
ഉപയോഗശൂന്യമാകുന്ന സ്ഥിതിവിശേഷം
ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
( ബി )
എല്ലാ
വര്‍ഷവും അറ്റകുറ്റപണികള്‍
നടത്തിയശേഷവും കാലവര്‍ഷത്തില്‍
സാരമായ കേടുപാടുകള്‍
സംഭവിക്കുന്ന റോഡുകളുടെ
കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ;
ഇതിന്റെ കാരണം കണ്ടെത്തി
നടപടികള്‍ സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
( സി )
കാലവര്‍ഷത്തിനു
മുന്‍പേ റോഡുകളിലെ കുഴികള്‍
അടക്കുന്നതിന്
യുദ്ധകാലാടിസ്ഥാനത്തില്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
798.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി
ടൗണിലെ നിലമ്പൂര്‍ റോഡിലുളള
ഗതാഗതക്കുരുക്ക്
പരിഹരിക്കുവാനും ടൗണ്‍ മുതല്‍
നെല്ലിപ്പറമ്പ് വരെയുളള റോഡ്
വീതികൂട്ടി നവീകരിക്കുവാനും
അടിയന്തര നടപടി സ്വീകരിക്കുമോ?
799.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കുന്നത്ത്നാട്
- പിറവം മണ്ഡലങ്ങളെ തമ്മില്‍
ബന്ധിപ്പിക്കുന്ന കോരന്‍ കടവ്
പാലത്തിന് അപ്രോച്ച് റോഡ്
നിര്‍മ്മിക്കുന്ന
പ്രവര്‍ത്തിയുടെ നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
( ബി )
അപ്രോച്ച്
റോഡ് നിര്‍മ്മാണം
വെെകുന്നതിന്റെ കാരണം
അറിയിക്കുമോ;
( സി )
അപ്രോച്ച്
റോഡ് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് കുന്നത്ത്നാട്
മണ്ഡലത്തില്‍ ആവശ്യമായ സ്ഥലം
ഏറ്റെടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത
അപ്രോച്ച് റോഡ്
നിര്‍മ്മാണത്തിനായുള്ള
കുന്നത്ത് നാട് മണ്ഡലത്തിലെ
സ്ഥലമേറ്റെടുപ്പ് നടപടി
വേഗത്തിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
800.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കക്കയം
ഡാം സൈറ്റിലേക്ക്
എത്തിച്ചേരാനുള്ള പ്രധാന റോഡായ
എകരൂല്‍ കക്കയം ഡാം സൈറ്റ്
റോഡിന്റെ ശോചനീയവസ്ഥ
സര്‍ക്കാറിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കക്കയം
ഡാം സൈറ്റ് റോഡ്
നവീകരിക്കുന്നതിന് സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
റീബില്‍ഡ്
കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍
എകരൂല്‍ കക്കയം ഡാം സൈറ്റ് റോഡ്
പരിഗണിക്കുന്നതിനായി അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
801.
ശ്രീ. ഇ
കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
നാദാപുരം
മണ്ഡലത്തിലെ കിഫ്ബി മുഖേനെ
പ്രഖ്യപിക്കപ്പെട്ട
കായപ്പനച്ചി-കുന്നും ചിറ
-ചുണ്ടയില്‍ -പുതിയങ്ങാടി
റോഡിന്റെ പേരില്‍ ഉള്ള ഭേദഗതി
വരുത്തുവാന്‍ നാളിതുവരെ വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
( ബി )
മേല്‍
പ്രവര്‍ത്തിയുടെ തല്‍സ്ഥിതി
വിശദമാക്കാമോ;
( സി )
പ്രവര്‍ത്തിയുടെ
പേരില്‍ ചുണ്ടയില്‍ ഭാഗം
ഒഴിവാക്കി പുതിയങ്ങാടിയുടെ 150
മീറ്റര്‍ അകലെ ഉള്ളതായ ഏടച്ചേരി
എന്നാക്കിയുള്ള ഭേദഗതി
വരുത്തുവാന്‍ ഉടന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
802.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കൊച്ചി
നഗരത്തിലെ വൈറ്റില മൊബിലിറ്റി
ഹബ്ബിന് മുന്‍പിലൂടെ
തൃപ്പൂണിത്തുറ നഗരത്തിലെ
ഏരൂരുമായി ബന്ധിപ്പിക്കുന്ന
കണിയാമ്പുഴ റോഡ്, സീപോര്‍ട്ട്
എയര്‍പോര്‍ട്ട് റോഡില്‍
നിന്നും വളരെ എളുപ്പം
വൈറ്റിലയില്‍ എത്തിച്ചേരാവുന്ന
റോഡാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത
റോഡ് വീതി കൂട്ടി ഗതാഗത
കുരുക്ക് ഒഴിവാക്കുന്നതിന്
കിറ്റ്കോ, പ്രൊജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
( സി )
നഗരത്തിലെ
ഗതാഗത കുരുക്ക്
ഒഴിവാക്കുവാനുള്ള റോഡ് എന്ന
നിലയില്‍ ഭൂമി ഏറ്റെടുത്ത്
പ്രസ്തുത റോഡിന്റെ വീതി കൂട്ടി
നിര്‍മ്മിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
803.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ സി
കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
മരാമത്തു
പണികളില്‍ പരമ്പരാഗത നിര്‍മ്മാണ
രീതികളില്‍ നിന്ന് വ്യതിചലിച്ച്
പ്രകൃതി സൗഹൃദവും നവീന
സാങ്കേതികവിദ്യയും
ഉള്‍പ്പെടുത്തിയുള്ള നിര്‍മ്മാണ
രീതികള്‍ നടപ്പിലാക്കിയ കഴിഞ്ഞ
സര്‍ക്കാരിന്റെ വികസന
കാഴ്ചപ്പാട് പിന്തുടരുവാന്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊള്ളുന്നതെന്ന്
വ്യക്തമാക്കാമോ;
( ബി )
കനത്ത
മഴയിലും പ്രകൃതി ക്ഷോഭത്തിലും
തകരുന്ന റോഡുകളുടെ
അറ്റകുറ്റപ്പണികള്‍ യഥാസമയം
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്;
( സി )
നബാര്‍ഡ്
ധനസഹായത്തോടെയും കിഫ്ബി വഴിയും
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്
പദ്ധതിയിലുള്‍പ്പെടുത്തിയും
നടന്നുവരുന്ന റോഡ് പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ കാലതാമസം
കൂടാതെ പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിയ്ക്കാമോ?
804.
പ്രൊഫ .
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ പി.എച്ച്
സെന്റര്‍-മുക്കിലപീഠിക റോഡിന്
സാങ്കേതികാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
( ബി )
ഇതു
സംബന്ധിച്ച് പൊതുമരാമത്ത്
വകുപ്പ് സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
( സി )
പി.എച്ച്.
സെന്റര്‍ - മുക്കിലപീഠിക
റോഡിന്റെ രണ്ടാം റീച്ചിന്റെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
പ്രസ്തുത എസ്റ്റിമേറ്റ്
ഭരണാനുമതിയ്ക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ; സെക്കന്റ്
റീച്ച് പ്രവൃത്തി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
805.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി
ടൗണിലെ ഗതാഗത കുരുക്ക്
പരിഹരിക്കുന്നതിനായി
നിര്‍ദ്ദേശിക്കപ്പെട്ട
കുറ്റ്യാടി ബൈപാസ്
പ്രവൃത്തിക്ക് ഇതിനകം എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
( ബി )
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ അവസ്ഥ
എന്താണെന്ന് വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിന്
എന്തെങ്കിലും തടസ്സങ്ങള്‍
നിലവിലുണ്ടോ;
( ഡി )
പ്രവൃത്തി
എന്നത്തേക്ക് ആരംഭിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
806.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
മുളന്തുരുത്തി
റെയിൽവേ മേൽപ്പാലത്തിന്റെ
അപ്രോച്ച് റോഡ് നിർമ്മാണം ഏതു
ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
പുതുക്കിയ
ഭരണാനുമതി ലഭ്യമായ ശേഷം
പ്രസ്തുത നിർമ്മാണ പ്രവർത്തികൾ
ആരംഭിക്കുവാൻ
റോഡ്സ് ആൻഡ് ബ്രിഡ്ജസ്
ഡെവലപ്പ്മെന്റ് കേര്‍പ്പറേഷൻ
ഓഫ് കേരള (ആർ ബിഡിസികെ)
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ?
807.
ശ്രീ എം
നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കൊല്ലം
ജില്ലയിലെ ദേശീയ പാത
വികസനവുമായി ബന്ധപ്പെട്ട്
ഇപ്പോള്‍
നടപ്പാക്കികൊണ്ടിരിക്കുന്ന
പദ്ധതികള്‍ ഏതൊക്കെയെന്ന്
വിശദീകരിക്കാമോ;
( ബി )
ജില്ലയിലെ
ദേശീയപാത വികസനവുമായി
ബന്ധപ്പെട്ട് ഭരണാനുമതി
ലഭിച്ചതും
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടില്ലാത്തതുമായ
പദ്ധതികള്‍ ഏതൊക്കെയെന്ന്
വിശദീകരിയ്ക്കാമോ; പദ്ധതി
നിര്‍വ്വഹണം വൈകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
( സി )
ജില്ലയിലെ
ദേശീയപാത വികസനവുമായി
ബന്ധപ്പെട്ട് കേന്ദ്രാനുമതി
ലഭിയ്ക്കാനുള്ള പദ്ധതികള്‍
ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ഡി )
എന്‍.എച്ച്
744 കൊല്ലം-തിരുമംഗലം
ദേശീയപാതയുടെ ചിന്നക്കട-കുണ്ടറ
ഭാഗത്തിന്റെ വീതി കൂട്ടുന്ന
പദ്ധതിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
808.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
തിരൂരങ്ങാടി
നിയോജകമണ്ഡലത്തില്‍ സംസ്ഥാന
ബഡ്ജറ്റില്‍ നൂറ് കോടി രൂപ
അനുവദിച്ചിട്ടുളള പതിനാറുങ്ങല്‍
പൂക്കിപ്പറമ്പ് ബൈപ്പാസ്
പ്രവൃത്തിക്ക് ആവശ്യമായ സ്ഥലം
ഏറ്റെടുക്കുന്നതിനും ഭരണാനുമതി
ലഭ്യമാക്കുന്നതിനുമുള്ള നടപടി
സ്വീകരിക്കുമോ ;
( ബി )
പ്രസ്തുത
ബൈപ്പാസ് പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വിശദീകരിക്കുമോ?
809.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
2020-21
വര്‍ഷത്തെ ബഡ്ജറ്റില്‍ 20
ശതമാനം തുക വകയിരുത്തിയ വളക്കൈ
-കൊയ്യം റോഡ്, 2021-22
വര്‍ഷത്തെ ബഡ്ജറ്റില്‍ 20
ശതമാനം തുക വകയിരുത്തിയ
കരുവഞ്ചാല്‍ പാലം എന്നിവയുടെ
എസ്റ്റിമേറ്റുകള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതുള്‍പ്പെടെയുള്ള
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലെത്തിയെന്ന്
വെളിപ്പെടുത്താമോ;
( ബി )
ഭരണാനുമതിയും
സാങ്കേതികാനുമതിയും നല്‍കി
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയാക്കി ഇവയുടെ
പ്രവര്‍ത്തി എപ്പോള്‍
ആരംഭിക്കാന്‍ സാധിക്കുമെന്ന്
അറിയിക്കാമോ?
810.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ഡി.എഫ്.ഐ.(ഡിസ്ട്രിക്
ഫ്ലാഗ്ഷിപ്പ്
ഇന്‍ഫ്രാസ്ട്രക്ച്ചര്‍)
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഉദ്ഘാടനം നിര്‍വ്വഹിച്ച ചെറുപുഴ
മുതല്‍ വള്ളിത്തോട് വരെയുള്ള
മലയോര ഹൈവേയില്‍ എസ്റ്റിമേറ്റ്
പ്രകാരം ഇനി
പ്രവര്‍ത്തികളേതെങ്കിലും
അവശേഷിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
( ബി )
ഇതില്‍
അവശേഷിക്കുന്ന പുറഞ്ഞാണ്‍
മുതല്‍ പയ്യാവൂര്‍ ടൗണ്‍
വരെയുള്ള ഭാഗത്തിന്റെ
പ്രവര്‍ത്തി മലയോര ഹൈവേ
നിലവാരത്തില്‍ നവീകരിക്കാന്‍
നടപടി സ്വീകരിക്കുമോയെന്ന
അറിയിക്കാമോ;
( സി )
കഴിഞ്ഞ
പ്രളയകാലത്ത് മലയോര ഹൈവേയില്‍
മൂണ്ടാന്നൂര്‍ തോണിക്കടവ്
ഭാഗത്ത് മണ്ണിടിഞ്ഞ് റോഡ്
തകര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് നവീകരിക്കാന്‍
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
811.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
വടകര
- വില്യാപ്പള്ളി - ചേലക്കാട്
റോഡ് നിര്‍മ്മാണത്തിനായി എത്ര
തുക ഇതിനകം അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ റോഡിന്റെ പ്രവൃത്തി ഇതുവരെയും
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിലവില്‍
ഈ പ്രവൃത്തി ആരംഭിക്കുന്നതിന്
എന്തെങ്കിലും തടസ്സമുണ്ടോ
എന്നും എന്താണ് തടസ്സം എന്നും
വ്യക്തമാക്കുമോ;
( ഡി )
എന്നത്തേയ്ക്ക്
ഈ റോഡിന്റെ നിര്‍മ്മാണം
ആരംഭിക്കാന്‍ കഴിയും എന്ന്
വ്യക്തമാക്കുമോ?
812.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
വയനാട്
ജില്ലയിലെ റോഡുകളുടെ നവീകരണ
പ്രവർത്തനങ്ങൾ സംബന്ധിച്ച
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
ഇതിനായി മുന്‍ സർക്കാർ
വകയിരുത്തിയിട്ടുള്ള തുക
എത്രയാണെന്ന് വെളിപ്പെടുത്താമോ;
( ബി )
കൽപ്പറ്റ
ബൈപ്പാസ് റോഡ് നവീകരണത്തിനും
യാത്രാ ക്ലേശം
പരിഹരിക്കുന്നതിനുമായി
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
( സി )
നിലവിൽ
നവീകരണ പ്രവർത്തിയിലുള്ള വയനാട്
ജില്ലയിലെ മുഴുവൻ റോഡുകളുടെയും
പ്രവർത്തികൾ അടിയന്തരമായി
പൂർത്തിയാക്കുന്നതിനുവേണ്ട
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
813.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
റീബിൽഡ്
കേരള ഇനിഷ്യേറ്റീവ് (ആര്‍.കെ.ഐ)
ന്റെ ഭാഗമായി
പിറവം നിയോജകമണ്ഡലത്തിൽ
അനുവദിച്ച റോഡ് പുനർ നിർമ്മാണ
പ്രവൃത്തികൾ ഏതു
ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത
നിർമാണ പ്രവൃത്തികൾ
വേഗത്തിലാക്കാൻ നടപടികൾ
കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കുമോ?
814.
ശ്രീ.
ജോബ് മൈക്കിള്‍
ഡോ. എൻ.
ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത്
റോഡുകള്‍ തമ്മിലുള്ള
കണക്ടിവിറ്റി നടപ്പാക്കാന്‍
നടപടി സ്വികരിക്കുമോ;
( ബി )
ഇത്
സംബന്ധിച്ച് വിശദമായ രൂപരേഖ
തയ്യാറാക്കാന്‍ സര്‍ക്കാര്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
815.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
മരട്
നഗരസഭയിലെ പഴയ പി.ഡബ്ല്യു.ഡി.
റോഡിലുള്ള ചന്തപ്പാലം പഴയ
കാലത്തെ പരിമിതമായ ആവശ്യത്തിന്
വേണ്ടി നിര്‍മ്മിച്ച നാല്
മീറ്റര്‍ പാലമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വര്‍ദ്ധിച്ചുവരുന്ന
വാഹനപെരുപ്പം മൂലം പാലത്തില്‍
ഗതാഗതകുരുക്കുണ്ടാകുന്നതിനാല്‍
ഇവിടെ അടിയന്തരമായി ഏഴര
മീറ്റര്‍ വീതിയില്‍ പാലം
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം നല്‍കുമോ;
( സി )
നെട്ടൂര്‍
- പനങ്ങാട് റോഡില്‍ മാടവന
മുതല്‍ നെട്ടൂര്‍ വടക്കേ അറ്റം
വരെയുള്ള പി.ഡബ്ല്യു.ഡി. റോഡ്
പലഭാഗത്തും സ്വകാര്യ
വ്യക്തികള്‍ കയ്യേറി
നിര്‍മ്മാണങ്ങള്‍
നടത്തിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
( ഡി )
ഈ
സ്വകാര്യ കൈയ്യേറ്റങ്ങള്‍
ഒഴിവാക്കി റോഡിന് വീതി
കൂട്ടാന്‍ നടപടി
സ്വീകരിക്കുമോ;
( ഇ )
ഇത്തരത്തിലുള്ള
കൈയ്യേറ്റം സംബന്ധിച്ച്
ഏതെങ്കിലും കോടതി ഉത്തരവ്
നിലവിലുണ്ടോ; എങ്കില്‍ കോടതി
വിധിയുടെ അടിസ്ഥാനത്തില്‍
കയ്യേറ്റം ഒഴിപ്പിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
( എഫ് )
ഈ
റോഡ് കൈയ്യേറ്റം
ഒഴിപ്പിക്കുന്നതിന് ഇതുവരെ
സ്വീകരിച്ച നടപടികള്‍ക്ക് പുറമെ
ഇനി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
816.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍
നിയോജകമണ്ഡലത്തില്‍ ഭരണാനുമതി
നല്കി പ്രവൃത്തി
ആരംഭിച്ചിരിക്കുന്ന പാലങ്ങളുടെ
പേര് വിവരം വെളിപ്പെടുത്താമോ;
( ബി )
ഓരോ
പാലത്തിന്റെയും പ്രവൃത്തി ഏത്
ഘട്ടങ്ങളിലാണെന്നും അവ
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും അറിയിക്കാമോ;
( സി )
ഭരണാനുമതി
നല്കി പ്രവൃത്തി ആരംഭിക്കാത്ത
പാലങ്ങളുണ്ടെങ്കില്‍ അവയുടെ
പേര് വിവരം അറിയിക്കാമോ;
( ഡി )
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചതും എന്നാല്‍
നിലവില്‍ ഭരണാനുമതി
നല്‍കാത്തതുമായ
പാലങ്ങളേതെല്ലാമാണെന്നും
അവയ്ക്ക് അനുമതി നല്‍കാന്‍
നടപടി സ്വീകരിക്കുമോ എന്നും
വെളിപ്പെടുത്താമോ?
817.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ
ജില്ലയില്‍ കുട്ടനാട്
നിയോജകമണ്ഡലത്തില്‍
ചമ്പക്കുളം-നെടുമുടി
പഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന കോതറത്തോട്
പാലം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് പൊതുമരാമത്ത്
വകുപ്പ് ഉദ്യോഗസ്ഥ തലത്തില്‍
നാളിതുവരെ എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
( ബി )
ഈ
പാലം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഉദ്യോഗസ്ഥ
തലത്തില്‍ ഏതൊക്കെ തലങ്ങളിലാണ്
കാലതാമസം നേരിട്ടതെന്ന്
വ്യക്തമാക്കുമോ;
( സി )
ഇതിന്റെ
പ്രവര്‍ത്തികള്‍ എന്നത്തേയ്ക്ക്
തുടങ്ങാന്‍ കഴിയും;
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
818.
ശ്രീ കെ
ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച
കിഫ്ബി പ്രവൃത്തികള്‍ ആയ
മുള്ളറവിള-ആയയില്‍ പാലം,
കന്നിപ്പുറം പാലം എന്നിവയുടെ
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുന്നതിന് നിലവിലുള്ള
തടസ്സം എന്താണെന്ന്
വിശദമാക്കാമോ;
( ബി )
പ്രസ്തുത
പ്രവൃത്തി ആരംഭിക്കുവാന്‍ ഇനി
പൂര്‍ത്തികരിക്കേണ്ട നടപടികള്‍
ഏതൊക്കെയെന്ന് വിശദമാക്കാമോ;
( സി )
കുളത്തുര്‍
പഞ്ചായത്തിലെ പൊഴിയൂര്‍ പാലം
പുനര്‍നിര്‍മ്മിക്കുന്നതിനുളള
ഡി.പി.ആർ.
പൂര്‍ത്തികരിച്ചിട്ടുണ്ടോ; എത്ര
തുകയ്ക്കുളള ഡി.പി.ആർ. ആണ്
പൂര്‍ത്തീകിരിച്ചതെന്ന്
വിശദമാക്കാമോ?
819.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
പഞ്ചായത്തില്‍ ബ്ലാവനയില്‍ പാലം
പണിയുന്നത് സംബന്ധിച്ച നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ഇതു
സംബന്ധിച്ച ഹൈക്കോടതി വിധിയില്‍
സ്വീകരിച്ച തുടര്‍നടപടി
വിശദമാക്കാമോ;
( സി )
നിരവധി
ആദിവാസി കോളനികളും, കര്‍ഷകരും
വസിക്കുന്ന പ്രസ്തുത
സ്ഥലത്തേക്ക് നിലവില്‍ കടത്ത്
കടന്ന് മാത്രമേ പോകുവാന്‍ കഴിയൂ
എന്ന കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രദേശ
വാസികളുടെ ചിരകാല ആഗ്രഹവും
അവര്‍ക്ക് ആശ്രയവുമായി മാറുന്ന
പ്രസ്തുത പാലം നിര്‍മ്മാണം
സാങ്കേതിക തടസ്സങ്ങള്‍
ഒഴിവാക്കി
വേഗത്തിലാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
820.
ശ്രീ ജി
എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
പി
ഡബ്ല്യൂ ഡി റോഡ്‌സ്
&ബ്രിഡ്ജസ് വിഭാഗത്തിന്റെ
നിർമ്മാണച്ചുമതലയിൽപ്പെട്ടതും
കിഫ്‌ബി 15.70 കോടി രൂപയുടെ
പുതുക്കിയ തത്ത്വത്തിൽ
ഭരണാനുമതി നൽകി (നം:924 /2020
/പൊ.മ.വ (ഡി) 6.11.2020)
ഉത്തരവായിട്ടുള്ളതുമായ
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ
കുമ്മല്ലൂർ - പള്ളിക്കമണ്ണടി
പാലങ്ങളുടെ നിർമ്മാണ
പ്രവ്യത്തികൾ
ആരംഭിക്കുന്നതിനായുള്ള
നടപടികളുടെ നിലവിലെ പുരോഗതി
സംബന്ധിച്ച വിശദാംശങ്ങൾ
അറിയിക്കാമോ ?
821.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ചേര്‍പ്പുങ്കല്‍
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
മുടങ്ങിപ്പോകാന്‍ ഇടയായ
സാങ്കേതിക പ്രശ്നങ്ങള്‍
അടിയന്തരമായി പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
( ബി )
പൊതുമരാമത്ത്
വകുപ്പിന്റെ ഡിസൈന്‍ അംഗീകരിച്ച
ശേഷം സ്പാനിന്റെ ക്വാണ്ടിറ്റി
നിര്‍ണ്ണയിച്ചതിലെ അപാകത
പരിഹരിക്കുന്നതിന് പൊതുമരാമത്ത്
വകുപ്പ് എന്ത്
മാര്‍ഗ്ഗനിര്‍ദ്ദേശമാണ്
നല്‍കിയിരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
( സി )
ഇതിന്റെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
കോടതി ഉത്തരവുകള്‍
നിലവിലുണ്ടെങ്കില്‍ ഉത്തരവിന്‍
പ്രകാരമുള്ള നിര്‍ദ്ദേശങ്ങളും
പരിശോധനകളും സര്‍ക്കാര്‍
നടപ്പാക്കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
822.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
പയ്യനൂര്‍
മണ്ഡലത്തിലെ എരമം-കുറ്റുര്‍
ഗ്രാമപഞ്ചായത്തിലെ
കുഞ്ഞിതോട്ടം പാലം
പ്രവര്‍ത്തിയുടെ എസ്റ്റിമേറ്റ്
ഭരണാനുമതിക്കായി
ഗവണ്‍മെന്റില്‍
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
( ബി )
മേല്‍
പ്രവര്‍ത്തിക്ക് ഭരണാനുമതി
നല്‍കാന്‍ ആവശ്യമായ നടപടികളുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
823.
ശ്രീ ഡി
കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
വാമനപുരം
നിയോജകമണ്ഡലത്തിലെ വെഞ്ഞാറമൂട്
ജംഗ്ഷനിലെ ഗതാഗതം
സുഗമമാക്കുന്നതിനായി അനുവദിച്ച
'വെഞ്ഞാറമൂട് മേല്‍പ്പാലം'
പദ്ധതിയുടെ നിലവിലെ സ്ഥിതി
എന്താണ്; വിശദാംശങ്ങൾ
ലഭ്യമാക്കാമോ ?
824.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
പയ്യനൂര്‍
മണ്ഡലത്തിലെ പയ്യനൂര്‍ പുതിയ
ബസ്‍ സ്റ്റാന്റിനെയും നാഷണല്‍
ഹെെവേ- യേയും ബന്ധിപ്പിക്കുന്ന
പെരുമ്പ പുതിയ പാലത്തിന്റെ
എസ്റ്റിമേറ്റ് തയ്യാറാക്കി
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
നല്‍കുന്ന നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
( സി )
മേല്‍
പ്രവൃത്തിക്ക് അടിയന്തരമായി
ഭരണാനുമതി നല്‍കാന്‍ നടപടി
സ്വീകരിക്കുമോ?
825.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം
മണ്ഡലത്തിലെ മുക്കത്ത് കടവില്‍
നടപ്പാലം നിര്‍മ്മിക്കുന്നതിന്
ലഭ്യമാക്കിയ ഭരണാനുമതി തുക
എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പാലം
നിര്‍മ്മാണത്തിന്റെ
കാലതാമസത്തിനുള്ള കാരണം
എന്താണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലുളള സ്ഥിതി
വിശദമാക്കാമോ?
826.
ശ്രീ ഒ .
ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
നിര്‍മ്മിക്കുന്നതും ധനകാര്യ
വകുപ്പ് ബജറ്റില്‍ അനുമതി
നല്‍കിയിട്ടുള്ളതുമായ
പാലങ്ങളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
( ബി )
മാനന്തവാടി
വള്ളിയൂര്‍ക്കാവ് പാലം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ
നിലവിലെ സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ?
827.
ശ്രീ സി
ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍ സ്ഥിതി
ചെയ്യുന്ന
ആലപ്പാട്-വെള്ളനാതുരത്ത്-പദ്മനാഭന്‍
ജെട്ടി പാലത്തിന് ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
( ബി )
ടി
പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘ
കാലത്തെ ആവശ്യമായിരുന്ന പാലം
നിര്‍മ്മിക്കുന്നതിന് ഭരണാനുമതി
നല്‍കാൻ എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
828.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ
അംഗീകാരം ലഭിച്ച കണ്ണൂര്‍
ജില്ലയിലെ വെങ്ങര റെയില്‍വെ
ഓവര്‍ ബ്രിഡ്ജ് പ്രവൃത്തി
എപ്പോള്‍ ആരംഭിക്കാന്‍ കഴിയും;
വിശദമാക്കാമോ?
829.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
തൃപ്പൂണിത്തുറ
നഗരത്തെ കൊച്ചി നഗരസഭയുമായി
ബന്ധിപ്പിക്കുന്ന ഇരുമ്പുപാലം
അടച്ചിട്ട് രണ്ട് വര്‍ഷമായി
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ
പാലം അറ്റകുറ്റപണികള്‍ ചെയ്ത്
സഞ്ചാര യോഗ്യമാക്കുന്നതുമായി
ബന്ധപ്പെട്ട് എന്തെങ്കിലും
പരിശോധന നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ; ഈ പാലം
അറ്റകുറ്റപണികള്‍ ചെയ്ത് സഞ്ചാര
യോഗ്യമാക്കാന്‍ സാധിക്കുമോ
എന്ന് വെളിപ്പെടുത്തുമോ ;
( സി )
ഇല്ലെങ്കില്‍
ഇവിടെ പുതിയ പാലം
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
പുതിയ പാലത്തിന്റെ
നിര്‍മ്മാണത്തിന് ആവശ്യമായി
വരുന്ന ചെലവ് എത്രയെന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
830.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
തിരൂര്‍
നിയോജകമണ്ഡലത്തിലെ താഴെപ്പാലം
പാരലല്‍ ബ്രിഡ്ജിന്റെ പ്രവൃത്തി
2017 മാര്‍ച്ചില്‍
പൂര്‍ത്തീകരിച്ചുവെങ്കിലും
അപ്രോച്ച് റോഡിന്റെ പണി
പൂര്‍ത്തിയാവാത്തതുമൂലം പാലം
ഗതാഗതയോഗ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
പ്രസ്തുത
അപ്രോച്ച് റോഡിന്റെ പ്രവൃത്തി
പൂര്‍ത്തിയാക്കി ഉടനെ ഗതാഗത
യോഗ്യമാക്കുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്നും
എപ്പോള്‍ പണി
പൂര്‍ത്തിയാക്കാനാകുമെന്നും
വ്യക്തമാക്കാമോ;
( സി )
തിരൂര്‍
ടൗണില്‍ റെയിൽവേ ഓവർബ്രിഡ്ജ്
(ആര്‍.ഒ.ബി. )
നിര്‍മ്മിക്കുന്നതിന് ആവശ്യമായ
ഭൂമി ലഭ്യമായിരിക്കുന്ന
സാഹചര്യത്തില്‍ പ്രസ്തുത
ആര്‍.ഒ.ബി. ക്ക് അനുമതി നല്‍കി
പ്രവൃത്തി ഉടന്‍
ആരംഭിക്കുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
( ഡി )
തിരൂര്‍
പൊന്‍മുണ്ടം ആര്‍.ഒ.ബി.യുടെ
ഭരണാനുമതി നല്‍കുന്ന നടപടി ഏത്
ഘട്ടത്തിലാണെന്നും ആര്‍.ഒ.ബി
യുടെ പ്രവൃത്തി ഉടന്‍
ആരംഭിക്കുന്നതിന് ആവശ്യമായ
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്നും
അറിയിക്കുമോ ?
831.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
മലപ്പുറം
ജില്ലയിലെ മുളപ്പുറം കടവില്‍
ചാലിയാറിന് കുറുകെ പാലം
നിര്‍മ്മിക്കുന്നതിന്
ഇന്‍വെസ്റ്റിഗേഷന്‍
നടത്തിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ആയതിന്റെ
തുടര്‍നടപടികള്‍ സ്വീകരിച്ചത്
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
832.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
2011-16-ലെ
സര്‍ക്കാരിന്റെ കാലയളവില്‍ എത്ര
പാലങ്ങള്‍ പുതുതായി
നിര്‍മ്മിച്ചു എന്ന വിവരം
ലഭ്യമാക്കാമോ;
( ബി )
2016-21-ലെ
സര്‍ക്കാരിന്റെ കാലയളവില്‍ എത്ര
പാലങ്ങള്‍ പുതുതായി
നിര്‍മ്മിച്ചു എന്ന വിവരം
ലഭ്യമാക്കാമോ?
833.
ശ്രീ എം
രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍ തീരദേശ ഹൈവേയുടെ
ഭാഗമായ രാമന്തളി - രണ്ട്
തെങ്ങ്- പാണ്ഡ്യാലക്കടവ്,
അഴീത്തല പാലങ്ങളുടെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
നടപടി ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്നും പ്രസ്തുത
പ്രവൃത്തിയുടെ
നിര്‍മ്മാണോദ്ഘാടനം എന്ന്
നടത്താന്‍ കഴിയുമെന്നും
വ്യക്തമാക്കാമോ;
( ബി )
പി.ഡബ്ളിയു.ഡി–
നാഷണല്‍ ഹൈവേ വിഭാഗം നേരത്തേ
തന്നെ ഇന്‍വെസ്റ്റിഗേഷന്‍
ഉള്‍പ്പെടെ
പൂര്‍ത്തീകരിച്ചിട്ടും
പ്രവൃത്തിയുടെ ഡി.പി.ആര്‍
തയ്യാറാക്കുവാന്‍ കാലതാമസം
വരുന്നത് എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
834.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി
മണ്ഡലത്തിലെ എടപ്പറ്റയും
തുവ്വൂര്‍ പഞ്ചായത്തും തമ്മില്‍
ബന്ധിപ്പിക്കുന്ന ഓലിപ്പുഴക്ക്
കുറുകയുളള ചെറയക്കോട്
പാലത്തിന്റെ നിര്‍മ്മാണ
നടപടികള്‍ എന്തായി എന്ന്
അറിയിക്കാമോ?
835.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കായംകുളം
മണ്ഡലത്തിലെ കൃഷ്ണപുരം
മാമ്പ്രകുന്നേല്‍ റെയില്‍വേ
മേല്‍പ്പാലം,
കായംകുളം തിരുവല്ല റോഡിലെ
കാക്കനാട് റെയില്‍വേ
മേല്‍പ്പാലം എന്നിവയുടെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിശദമാക്കാമോ?
836.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ആലുവ
നിയോജക മണ്ഡലത്തിലെ പാറപ്പുറം
- വല്ലംകടവ് പാലത്തിന്റെ ഭൂമി
ഏറ്റെടുക്കല്‍ നടപടികളുമായി
ബന്ധപ്പെട്ട് നഷ്ടപരിഹാരം
കൊടുക്കുന്നത് സംബന്ധിച്ച്
പൊതുമരാമത്ത് വകുപ്പിലെ
സി2/138/2020 നമ്പര്‍ ഫയലില്‍
നാളിതുവരെ സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
( ബി )
എന്നത്തേയ്ക്ക്
നഷ്ടപരിഹാരം നല്‍കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
837.
ശ്രീ .
കെ .ഡി .പ്രസേനൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
2016
മുതല്‍ 2020 വരെ ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍ അനുവദിച്ച
എസ്.എല്‍.ടി.എഫ് (സ്റ്റേറ്റ്
ലെവല്‍ ടാസ്ക് ഫോഴ്സ് )
പ്രവൃത്തികളുടെ വിശദ വിവരങ്ങള്‍
നല്‍കാമോ;
( ബി )
പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
റിപ്പോര്‍ട്ട് ലഭ്യമാക്കാമോ?
838.
ശ്രീ .
പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
മലപ്പുറം
ഫ്ലെെഓവര്‍ പദ്ധതി ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
( ബി )
കേന്ദ്ര
ഉപരിതല ഗതാഗത വകുപ്പില്‍
നിന്നും എന്‍.ഒ.സി.
ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍
അതിനായി സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കുമോ;
( സി )
സാങ്കേതിക
നടപടികള്‍ പൂര്‍ത്തിയാക്കി
ഫ്ലെെഓവര്‍ പദ്ധതി ഉടന്‍
യാഥാര്‍ത്ഥ്യമാക്കുമോ?
839.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
മലയോര
ഹൈവേയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
( ബി )
ഹൈവേ
കടന്ന് പോകുന്ന വനമേഖലയില്‍ വനം
വകുപ്പുമായുള്ള പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍
ഇതിനായി മന്ത്രിതലത്തില്‍
ചര്‍ച്ചകള്‍ നടത്തി പരിഹാരം
കാണുമോ;
( സി )
പ്രസ്തുത
ഹൈവേയ്ക്ക് ആകെ എത്ര
റീച്ചുകളാണുള്ളത്; അതില്‍
എത്രയെണ്ണത്തിന് ഡി.പി.ആര്‍.
തയ്യാറാക്കി കിഫ്ബിയുടെ
അംഗീകാരം ലഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
( ഡി )
നിലവില്‍
എത്ര റീച്ചുകളുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ്
നടക്കുന്നതെന്നും, അതില്‍ എത്ര
കിലോ മീറ്റർ റോഡിന്റെ
നിര്‍മ്മാണം ഇതിനകം
പൂര്‍ത്തിയാക്കിയെന്നും
അറിയിക്കാമോ?
840.
ശ്രീ സി
എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ്
ജില്ലയില്‍ തീരദേശ ഹൈവേയുടെ
അലൈന്‍മെന്റ് ഏതു പ്രകാരമാണ്
നിശ്ചയിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
( ബി )
ഏതെല്ലാം
സ്ഥലങ്ങളില്‍ പാലം
വേണ്ടിവരുമെന്നും ഇതിന്റെ
ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ;
( സി )
എത്ര
ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടി
വരുമെന്നും ഇതിന്റെ നടപടികള്‍
ഏതുവരെയായിയെന്നുമുള്ള
വിശദാംശങ്ങള്‍ അറിയിക്കാമോ?
841.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
പൊതുമരാമത്ത്
വകുപ്പിന്റെ പ്രവര്‍ത്തികളില്‍
പ്രവര്‍ത്തന ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും,
കാലതാമസം ഇല്ലാതാക്കുന്നതിനും,
നിലവാരം ഉറപ്പ് വരുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
( ബി )
പി.ഡബ്ലു.ഡി.ക്ക്
കീഴിലുള്ള മരാമത്ത്
പ്രവര്‍ത്തികള്‍ ഒരു സ്വതന്ത്ര
ഏജന്‍സി മുഖേന ക്വാളിറ്റി
ആഡിറ്റിംഗ് നടത്തുന്നുണ്ടോ;
എങ്കില്‍ ഏത് ഏജന്‍സിയെയാണ്
ഇതിനായി
നിയോഗിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
( സി )
പി.ഡബ്ലു.ഡി.യുടെ
ഉടമസ്ഥതയിലുള്ള എല്ലാ
റോഡുകളുടെയും വിശദാംശം
കാണിക്കുന്ന ബോര്‍ഡുകള്‍
പ്രസ്തുത റോഡുകളില്‍
സ്ഥാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ;
( ഡി )
പി.ഡബ്ലു.ഡി
പ്രവര്‍ത്തികള്‍ക്ക്
ഏര്‍പ്പെടുത്തിയ സോഷ്യല്‍
ആഡിറ്റിംഗ് സംവിധാനം
ഫലപ്രദമാണോ; അത്
കാര്യക്ഷമമാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
842.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുക്കുന്ന
പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
( ബി )
പൊതുമരാമത്ത്
പ്രവൃത്തികളുടെ ഗുണമേന്മ,
കാര്യക്ഷമത, സുതാര്യത,
ആധുനികവല്‍ക്കരണം തുടങ്ങിയവ
ഉറപ്പ് വരുത്തുന്നതിന്
എന്തെല്ലാം സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
( സി )
പൊതുമരാമത്ത്
പ്രവൃത്തികളില്‍ കാലാനുസൃതമായ
എന്തെല്ലാം മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
843.
ശ്രീ കെ
ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര
കാരോട് പഞ്ചായത്തിലെ കുന്നിയോട്
വാര്‍ഡില്‍ പഴയ ഉച്ചക്കട -
ഊരമ്പ് റോഡില്‍ മുല്ലശ്ശേരി
കൈത്തറി സഹകരണ സംഘത്തിന് സമീപം
പി.ഡബ്‌ളിയൂ .ഡി റോഡിന്റെ
പുറമ്പോക്ക് ഭാഗം സ്വകാര്യ
വ്യക്തികള്‍ ഭൂമികയ്യേറ്റം
നടത്തി കെട്ടിട നിര്‍മ്മാണം
നടത്തുന്നത് ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; ഇതുമായി
ബന്ധപ്പെട്ട് പരാതി
ലഭിച്ചിട്ടുണ്ടോ;
( ബി )
പരാതിയിന്മേല്‍
നിര്‍മ്മാണ പ്രവര്‍ത്തനം
നിര്‍ത്തിവയ്ക്കുന്നതിന്
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( സി )
കയ്യേറിയ
ഭാഗത്ത്പി.ഡബ്‌ളിയു.ഡി റോഡ്
വിഭാഗത്തിന് എത്ര ഭൂമിയാണ്
ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പി.ഡബ്ളിയു.ഡി
റോഡ് വിഭാഗത്തിന്റെ ഭൂമി
കയ്യേറിയവരുടെ പേരില്‍
നിയമനടപടി സ്വീകരിക്കുവാന്‍
നടപടി എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ കാരണം
വിശദമാക്കാമോ?
844.
ശ്രീ .
മഞ്ഞളാംകുഴി അലി
ശ്രീ .
പി . ഉബൈദുള്ള
ശ്രീ എൻ
എ നെല്ലിക്കുന്ന്
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
ദേശീയപാതകളുടെ പുനരുദ്ധാരണവും
അറ്റകുറ്റപ്പണികള്‍ നടത്തുന്നതു
സംബന്ധിച്ചും
കേന്ദ്രസര്‍ക്കാരില്‍ നിന്നും
എന്തെങ്കിലും നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
( ബി )
ഈ
പണികള്‍ ദേശീയപാത അതോറിറ്റി
നേരിട്ടു നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
845.
ശ്രീ പി
സി വിഷ്ണുനാഥ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
ദേശീയ പാത നാലുവരിയായി
വികസിപ്പിക്കുന്ന പദ്ധതിയുടെ
പ്രവര്‍ത്തനം മന്ദഗതിയിലാണ്
മുന്നോട്ട് നീങ്ങുന്നത് എന്നത്
വസ്തുതയാണോ;
( ബി )
ഇതിനായുള്ള
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ; ഈ പദ്ധതിയില്‍ ആകെ
എത്ര റീച്ചുകളാണ് ഉള്ളതെന്ന്
വ്യക്തമാക്കുമോ; അതില്‍ ഓരോ
റീച്ചിലും എത്ര ശതമാനം ഭൂമി
ഇതിനകം ഏറ്റെടുത്തുവെന്ന്
വ്യക്തമാക്കുമോ;
( സി )
ദേശീയ
പാത വികസനത്തിന് ഭൂമി
ഏറ്റെടുക്കുന്നതിന് സംസ്ഥാന
വിഹിതമായി നല്‍കേണ്ട 25 ശതമാനം
തുക സമയബന്ധിതമായി
നല്‍കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
ഇക്കാര്യത്തിനായി ഇതിനകം എത്ര
കോടി രൂപ എന്‍. എച്ച്. എ. ഐ
(നാഷണല്‍ ഹെെവേ അതോറിറ്റി ഓഫ്
ഇന്ത്യ)-ക്കും, സി. എ. എല്‍. എ
(കോംപീറ്റന്റ് അതോറിറ്റി ഫോര്‍
ലാന്‍ഡ് അക്യൂസിഷന്‍) - ക്കും
നല്‍കിയോയെന്ന് അറിയിക്കുമോ;
( ഡി )
നേരത്തെ
പ്രഖ്യാപിച്ചിരുന്നത് പോലെ
2021-ല്‍ ദേശീയപാത വികസനം
പൂര്‍ത്തിയാക്കുവാന്‍
സാധ്യമല്ലാത്ത സാഹചര്യത്തില്‍ ഈ
സര്‍ക്കാരിന്റെ കാലയളവില്‍
തന്നെ അത്
പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
846.
ശ്രീ സി
എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
എന്‍.എച്ച്- 66 ന്റെ
വികസനവുമായി ബന്ധപ്പെട്ട്
കാസര്‍ഗോഡ് ജില്ലയില്‍ എത്ര
റീച്ചുകളുടെ ടെണ്ടര്‍
പൂര്‍ത്തിയായിട്ടുണ്ട്;വിശദാംശങ്ങള്‍
അറിയിക്കാമോ;
( ബി )
ഇതിന്റെ
എസ്റ്റിമേറ്റ് തുക
എത്രയാണെന്നും ഏതൊക്കെ
ഏജന്‍സികളാണ് പ്രവൃത്തി
ഏറ്റെടുത്തിട്ടുളളതെന്നും
വിശദമാക്കാമോ;
( സി )
പ്രസ്തുത
ഏജന്‍സികള്‍ പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
847.
ശ്രീ . ഐ
.സി .ബാലകൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കോഴിക്കോടിനെയും
വയനാടിനെയും തമ്മില്‍
ബന്ധിപ്പിക്കുന്ന
ആനക്കാംപൊയില്‍-കല്ലടി-മേപ്പാടി
തുരങ്കപാതയുടെ സര്‍വ്വേ
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
( ബി )
പ്രസ്തുത
പാതയ്ക്ക് ഏതൊക്കെ കേന്ദ്ര
ഏജന്‍സി/വകുപ്പുകളുടെ
അംഗീകാരമാണ് ആവശ്യമുള്ളത്;
അതില്‍ ഏതൊക്കെ
ഏജന്‍സി/വകുപ്പുകളുടെ അംഗീകാരം
ഇതിനകം ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത
പ്രൊജക്ടിന്റെ ആകെ
എസ്റ്റിമേറ്റ് തുക എത്രയാണ്;
കിഫ്ബിയില്‍ നിന്നും ഇതിനായി
തുക അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
848.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി അനുമതി
ലഭ്യമാക്കിയ മാവൂര്‍ എന്‍.ഐ.ടി
കൊടുവളളി റാേഡിന്റെ പ്രവൃത്തി
ആരംഭിക്കുന്നതിന് കാലതാമസം
നേരിടുന്നതിന്റെ കാരണങ്ങള്‍
വിശദമാക്കാമോ;
( ബി )
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് ആയതിന്റെ
പ്രവൃത്തി എപ്പോള്‍
ആരംഭിക്കുവാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
849.
ശ്രീ എൻ
എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കാസര്‍കോട്
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പിന്റെ
കീഴില്‍ എത്ര റോഡുകളുണ്ടെന്ന്
അവയുടെ പേര്, ദെെര്‍ഘ്യം, വീതി,
സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്
തുടങ്ങിയ വിവരങ്ങള്‍ സഹിതം
വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ
അഞ്ചുവര്‍ഷ കാലയളവില്‍ ഈ
റോഡുകളില്‍ നടത്തിയ
പ്രവൃത്തികള്‍
എന്തൊക്കെയാണെന്നും ആയതിനായി
ചെലവഴിച്ച തുക എത്രയാണെന്നും
വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തിലെ
ഏതെല്ലാം റോഡുകളും
പാലങ്ങളുമാണ് കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
ഏത് വര്‍ഷത്തിലാണ് കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഫണ്ട്
അനുവദിച്ചതെന്നും
വ്യക്തമാക്കാമോ;
( ഡി )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ ഈ
പ്രവൃത്തികളുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ;
( ഇ )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികളിലേതെങ്കിലും
ഫണ്ടിന്റെ കുറവ് കാരണം
മുടങ്ങികിടക്കുന്നുണ്ടോ എന്നും
ഏതെങ്കിലും പ്രവൃത്തിയുടെ
റിവെെസ്ഡ് എസ്റ്റിമേറ്റ്
കിട്ടിയിട്ടുണ്ടോ എന്നും
എങ്കില്‍ ആര്‍.ഇ. അനുവദിച്ച്
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കാമോ?
850.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഭരണാനുമതി
നല്‍കിയ ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ
ശ്രീകണ്ഠപുരം - ചെമ്പന്തൊട്ടി
- നടുവില്‍ റോഡിന്റെ ടെണ്ടര്‍
നടപടികള്‍ ഏത് ഘട്ടത്തില്‍
ആണെന്ന് വെളിപ്പെടുത്താമോ;
( ബി )
ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തിയാക്കി
റോഡിന്റെ പ്രവൃത്തി
എന്നത്തേക്ക് ആരംഭിക്കാന്‍
സാധിക്കുമെന്ന് അറിയിക്കുമോ?
851.
ശ്രീ ഒ .
ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കിഫ്ബി
ധനസഹായത്തോടെ മാനന്തവാടി
മണ്ഡലത്തില്‍ പൊതുമരാമത്ത്
വിഭാഗം നടപ്പാക്കുന്ന വിവിധ
പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
( ബി )
നിലവില്‍
ഓരോ പദ്ധതിയുടെയും സ്ഥിതി
എന്താണെന്നും വ്യക്തമാക്കുമോ?
852.
ശ്രീ എം
രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
2016-21
കാലഘട്ടത്തില്‍ തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍ അനുവദിച്ച കിഫ്ബി
വഴിയുള്ള റോഡ്, പാലം എന്നിവയുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിവരം ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍
അനുവദിച്ച റോഡ്/പാലം
പ്രവൃത്തികള്‍ ഇനിയും
ആരംഭിക്കാത്തത്
എന്തുകൊണ്ടെന്നും ഇവ
എന്നാരംഭിക്കാന്‍ കഴിയുമെന്നും
വ്യക്തമാക്കാമോ?
853.
ശ്രീ. ഇ
കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
നാദാപുരം
മണ്ഡലത്തില്‍ കിഫ്ബി മുഖേന
പ്രഖ്യാപിച്ച മൂന്നാം കൈ
കരിങ്ങാട് റോഡ് പ്രവൃത്തിയുടെ
നിലവിലെ അവസ്ഥ വിശദമാക്കാമോ ;
( ബി )
റോഡ്
ഉയര്‍ച്ച താഴ്ച കൂടുതല്‍
ഉള്ളതിനാല്‍ കിഫ്ബി വഴി
പ്രവൃത്തി നടത്താന്‍
ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍
പി.എം.ജി.എസ്.വെെ(പ്രധാന്‍
മന്ത്രി ഗ്രാം സഡക് യോജന) -ല്‍
ഉള്‍പ്പെടുത്താന്‍ കിഫ്ബി
അവലോകന യോഗത്തില്‍ എടുത്ത
തീരുമാനപ്രകാരം നാളിതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ?
854.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍
മണ്ഡലത്തില്‍ കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
പയ്യന്നൂര്‍-അമ്പലത്തറ-കാനായി-മണിയറ-മാതമംഗലം
എന്ന പ്രവൃത്തിയ്ക്ക് ടെണ്ടര്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ ടെണ്ടറിന് അംഗീകാരം
നല്‍കി കരാറുകാരനെ
തെരെഞ്ഞെടുക്കുന്നതില്‍
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
( ബി )
പ്രസ്തുത
പ്രവൃത്തിയ്ക്കാവശ്യമായ
തുടര്‍നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
855.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ്
ജില്ലയിലെ തലപ്പാടി മുതല്‍
കണ്ണൂര്‍ ജില്ലയിലെ
മുഴപ്പിലങ്ങാട് വരെയുള്ള
ദേശീയപാത നാല്
വരിയാക്കുന്നതിന്റെ ഭാഗമായി
എറ്റെടുത്ത സ്ഥലങ്ങളുടെ തുക
പൂര്‍ണ്ണമായും നല്‍കി കഴിഞ്ഞോ;
ഇതിനുവേണ്ടി എത്ര തുകയാണ്
ഇതുവരെ ചെലവഴിച്ചത്;
വിശദമാക്കാമോ;
( ബി )
പ്രസ്തുത
പ്രവൃത്തിയുടെ ടെണ്ടര്‍ നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
856.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കായംകുളം
മണ്ഡലത്തിലെ കൃഷ്ണപുരം
സാംസ്കാരിക വിനോദകേന്ദ്രത്തിലെ
അഡ്വഞ്ചര്‍ ആക്റ്റിവിറ്റീസ്
ഇന്‍ കായംകുളം (ഒന്നാം ഘട്ടം)
പദ്ധതി, 'വാവ്കോസ്' എന്ന
ഏജന്‍സി മുഖേന ജില്ലാ ടൂറിസം
പ്രമോഷന്‍ കൗണ്‍സിലിന്റെ
മേല്‍നോട്ടത്തില്‍
നടപ്പാക്കുന്നതിന് 93,93,000
രൂപയുടെ അനുമതി
ലഭിച്ചിരുന്നുവെങ്കിലും
നാളിതുവരെ ഈ പദ്ധതിയുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍
ഇതിനുള്ള കാരണമെന്താണ്;
പ്രസ്തുത പദ്ധതികളുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ഉടന്‍ ആരംഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
857.
ശ്രീ. എ.
പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
ഏറ്റവും പ്രധാനപ്പെട്ട ടൂറിസം
കേന്ദ്രങ്ങളിലൊന്നായ മലമ്പുഴ
ഉദ്യാനത്തിന്റെ നവീകരണത്തിന്
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലയളവില്‍ എന്തെല്ലാം
പദ്ധതികളാണ് ആവിഷ്കരിച്ച്
നടപ്പിലാക്കിയതെന്ന്
അറിയിക്കാമോ;
( ബി )
ഇതിന്
അനുവദിച്ച തുകയും പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതിയും വ്യക്തമാക്കാമോ?
858.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ സി
ആര്‍ മഹേഷ്
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കോവിഡ്
കാരണം തകര്‍ന്ന ടൂറിസം രംഗത്തെ
പുനരുജ്ജീവിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ; ഒരു പ്രത്യേക
പാക്കേജ് നടപ്പിലാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
കേരളത്തില്‍
വരുന്ന വിദേശ സഞ്ചാരികളുടെ
എണ്ണം ഇരട്ടിയാക്കുന്നതിനും
ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം
നാലിലൊന്നെങ്കിലും
വര്‍ദ്ധിപ്പിക്കുന്നതിനും
ആവശ്യമായ പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
( സി )
ടൂറിസം
മേഖലയില്‍ മുന്‍ സര്‍ക്കാരിന്റെ
കാലത്ത് കൂടുതല്‍ തൊഴില്‍
അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
( ഡി )
രാജ്യത്തെ പ്രധാന ടൂറിസം
ഡെസ്റ്റിനേഷനുകളില്‍ ഒന്നാക്കി
കേരളത്തെ മാറ്റാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികളെക്കുറിച്ച്
വിശദമാക്കാമോ?
859.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍
ജില്ലയിലെ മലനാട് മലബാര്‍
റിവര്‍ ക്രൂയിസ്‍ പദ്ധതിയുടെ
ഭാഗമായി നടന്നുവരുന്ന
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ; വിശദാംശം
ലഭ്യമാക്കാമോ?
860.
ശ്രീ.
എച്ച്. സലാം
ശ്രീ എം
മുകേഷ്
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കേരളത്തിലേയ്ക്ക്
വിനോദ സഞ്ചാരികളെ
ആകര്‍ഷിക്കുന്നതില്‍ വലിയ പങ്ക്
നിര്‍വ്വഹിക്കുന്ന
ആയിരത്തിലധികം വരുന്ന പുരവഞ്ചി
സംരംഭകർ കോവിഡ് സാഹചര്യത്തില്‍
വലിയ പ്രതിസന്ധികളെ
നേരിടേണ്ടിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ടൂറിസം
വ്യവസായമേഖലയിൽ
വന്‍മുതല്‍മുടക്കുള്ള പ്രസ്തുത
സംരംഭകര്‍ വലിയ സാമ്പത്തിക
പ്രതിസന്ധിയിൽ കുടി
കടന്നുപോകുന്ന ഈ സാഹചര്യത്തിൽ
പുരവഞ്ചികള്‍ക്ക് കേടുപാടുകള്‍
സംഭവിക്കുന്നതും മൂലം ഭാവിയില്‍
ഈ മേഖലയില്‍ ഉണ്ടാകുവാനിടയുള്ള
പ്രശ്നങ്ങള്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
( സി )
പുരവഞ്ചികള്‍,
ശിക്കാരബോട്ടുകള്‍, സ്പെഷ്യല്‍
ബോട്ടുകള്‍ തുടങ്ങിയവയുടെ
ഓപ്പറേറ്റേഴ്സിന്റേയും
ജീവനക്കാരുടേയും
ഉപജീവനമാര്‍ഗ്ഗത്തെ
നിശ്ചലമാക്കുന്ന നിലവിലെ
സാഹചര്യം കണക്കിലെടുത്ത്
ആശ്വാസനടപടികള്‍
സ്വീകരിക്കുവാന്‍ സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
861.
ഡോ. എൻ.
ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത
ടൂറിസം വ്യാപിപ്പിക്കുവാന്‍
എന്താെക്കെ നടപടികളാണ്
സര്‍ക്കാര്‍
കെെക്കൊണ്ടിട്ടുളളത്;
( ബി )
ടൂറിസത്തിലൂടെ
ഗ്രാമീണ മേഖലയില്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന് പുതിയ
പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
862.
ശ്രീ. എ
. പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തെ
ടൂറിസം മേഖല മഹാമാരിയും
തുടര്‍ച്ചയായി ഉണ്ടാകുന്ന
പ്രകൃതി ദുരന്തങ്ങളും കാരണം
കനത്ത പ്രതിസന്ധി നേരിടുന്ന
കാര്യം ഗൗരവമായി
എടുത്തിട്ടുണ്ടോ;
( ബി )
പ്രതിസന്ധിയിലായ
പ്രസ്തുത മേഖലയ്ക്ക് ഉത്തേജനം
നൽകുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
( സി )
സംസ്ഥാനത്തെത്തുന്ന
സഞ്ചാരികളുടെ എണ്ണത്തില്‍
ഉണ്ടാകുന്ന കുറവ് ഈ മേഖലയെ
എപ്രകാരമാണ് ബാധിച്ചത്;
വിശദീകരിക്കാമോ;
( ഡി )
ഈ
വര്‍ഷം അവസാനത്തോടുകൂടി
കോവിഡിന്റെ മൂന്നാം തരംഗം
ഉണ്ടാകുമെന്ന മുന്നറിയിപ്പ്
ഇതിനകം തന്നെ വന്ന
സാഹചര്യത്തില്‍, ആയിരക്കണക്കിന്
പേർക്ക് ഉപജീവനം നല്‍കുന്ന
ടൂറിസം മേഖലയ്ക്ക് പ്രത്യേക
പരിഗണന നല്‍കി
പരിരക്ഷിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
863.
ശ്രീ .
എൻ . ഷംസുദീൻ
ശ്രീ .
മഞ്ഞളാംകുഴി അലി
പ്രൊഫ .
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ .
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കോവിഡ്
വ്യാപനം മൂലം വിനോദസഞ്ചാര മേഖല
വന്‍ പ്രതിസന്ധിയിലൂടെ
കടന്നുപോകുന്നതു
സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ടൂറിസം
മേഖലയ്ക്കുവേണ്ടി പ്രത്യേക
പാക്കേജ് ആവഷ്കരിച്ചു
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
( സി )
പിന്നോക്കാവസ്ഥയിലുള്ള
മലബാര്‍ പ്രദേശത്തിന്റെ ടൂറിസം
വികസനത്തിനായി പ്രത്യേക
പദ്ധതികള്‍ ആവിഷ്ക്കരിച്ചു
നടപ്പിലാക്കുമോ?
864.
ശ്രീ ഡി
കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അഡ്വഞ്ചര്‍ ടൂറിസം മേഖലയില്‍
നടപ്പിലാക്കിയ പദ്ധതികള്‍
ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഈ
പദ്ധതികള്‍ക്കായി എത്ര തുക വീതം
ചെലവഴിച്ചു എന്ന് അറിയിക്കാമോ;
( സി )
ഈ
മേഖലയിൽ
നടപ്പിലാക്കാനിരിക്കുന്ന
പദ്ധതികള്‍ ഏതൊക്കെയെന്ന്
അറിയിക്കാമോ?
865.
ശ്രീ എം
രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ ചെറുവത്തൂര്‍
വീരമലക്കുന്ന് കേന്ദ്രീകരിച്ച്
ടൂറിസം പദ്ധതി
ആവിഷ്ക്കരിക്കുവാൻ നേരത്തേതന്നെ
മന്ത്രിതലത്തിലും ഉദ്യേഗസ്ഥ
തലത്തിലും സ്ഥലം സന്ദര്‍ശിച്ച്
പരിശോധന നടത്തി പ്രൊജക്റ്റുകള്‍
സമര്‍പ്പിച്ചിട്ടും പദ്ധതി
തുടങ്ങാന്‍ വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
പദ്ധതി എന്നാരംഭിക്കാന്‍
കഴിയുമെന്നും വ്യക്തമാക്കാമോ?
866.
ശ്രീ .
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
11 ലൈറ്റ് ഹൗസുകളെ ടൂറിസം
ആകര്‍ഷണകേന്ദ്രങ്ങളാക്കുന്നതിന്
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
( ബി )
ഇതുസംബന്ധിച്ച്
കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലപാത
മന്ത്രാലയത്തില്‍ നിന്ന്
എന്തെങ്കിലും നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
( സി )
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെയാണോ പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നത്;
ഇതിനായി താല്പര്യപത്രം
ക്ഷണിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
867.
ശ്രീ വി
ജോയി
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ഡോ
സുജിത് വിജയൻപിള്ള
ശ്രീ സി
എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
നാടിന്റെ
പാരിസ്ഥിതിക സൗഹൃദവും,
പരമ്പരാഗത ഉത്സവങ്ങളുടെ
സംരക്ഷണവും
പ്രോത്സാഹിപ്പിക്കുന്നതിലൂടെയും
കായലുകളെയും ജലമേളകളെയും ഒരു
ടൂറിസം ഉത്പന്നമായി വിപണം
ചെയ്യുക എന്ന ലക്ഷ്യത്തോടെയും
ആവിഷ്ക്കരിച്ച വിവിധ
പദ്ധതികളുടെ ഫലമായി രാജ്യത്ത്
തന്നെ ഏറ്റവും കൂടുതല്‍ വിദേശ
വിനോദസഞ്ചാരികളെ സംസ്ഥാനത്ത്
എത്തിക്കാൻ വിവിധ പദ്ധതികളിലൂടെ
മുന്‍സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നു;
( ബി )
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ ഫലമായി
വിനോദ സഞ്ചാരമേഖലയില്‍ കൈവരിച്ച
നേട്ടങ്ങളും പുരസ്കാരങ്ങളും
എന്തെല്ലാമായിരുന്നുവെന്ന്
അറിയിക്കാമോ;
( സി )
കോവിഡ്-19
മൂലം പ്രതിസന്ധിയിലായ
ഉത്സവങ്ങളും മറ്റും
കോവിഡാനന്തരം കൂടുതല്‍
കരുതലോടെയും ആകര്‍ഷകമായും
പുന:സംഘടിപ്പിക്കുന്നതിനായുള്ള
ആസൂത്രണം ഈ സര്‍ക്കാര്‍
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
വെളിപ്പെടുത്തുമോ?
868.
ശ്രീ .
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ
രണ്ടാം തരംഗം മൂര്‍ദ്ധന്യമായ
സാഹചര്യത്തില്‍ പല വിദേശ
രാജ്യങ്ങളും ഇന്ത്യയിലേക്ക്
സഞ്ചാര വിലക്ക്
ഏര്‍പ്പെടുത്തിയത് സംസ്ഥാനത്തെ
ടൂറിസം മേഖലയെ എപ്രകാരമാണ്
ബാധിച്ചതെന്ന് അറിയിക്കാമോ;
( ബി )
ഈ
സാഹചര്യത്തില്‍ ആഭ്യന്തര
ടൂറിസത്തിന് കൂടുതല്‍
പ്രാധാന്യം നല്‍കി പ്രസ്തുത
മേഖലയെ കൈപിടിച്ചുയര്‍ത്തുവാന്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
( സി )
രണ്ടാം
കോവിഡ് തരംഗം അവസാനിക്കുമ്പോള്‍
ടൂറിസം മേഖലയില്‍
നടപ്പിലാക്കേണ്ട കാര്യങ്ങള്‍
സംബന്ധിച്ച് വകുപ്പ് ഇതിനകം
തീരുമാനം എടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
( ഡി )
ടൂറിസം
വഴി പ്രദേശവാസികള്‍ക്ക് തൊഴിലും
വരുമാനവും
വര്‍ദ്ധിപ്പിക്കുന്നതിന്
പുതുതായി എന്തെങ്കിലും പദ്ധതി
ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
869.
ശ്രീ.
എം. എം. മണി
ശ്രീ.
ആന്റണി ജോൺ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ ഡി
കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള
ഇക്കോ ടൂറിസം പദ്ധതികള്‍
ശക്തിപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
( ബി )
ഇക്കോ ടുറിസം പദ്ധതികള്‍
ആവിഷ്കരിക്കുമ്പോള്‍ വനാശ്രിത
സമൂഹത്തിന്റെ ശാക്തീകരണത്തിനും
അവരുടെ ജീവിത നിലവാരം
ഉയര്‍ത്തുന്നതിനുമുള്ള
കാര്യങ്ങള്‍ അതില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
( സി )
ഇക്കോ
ടൂറിസം മേഖലയിലെ ഗൈഡുമാരായി
ആദിവാസി യുവാക്കള്‍ക്ക്
പരിശീലനം നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
870.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . ഐ
.സി .ബാലകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ .
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കോവിഡ്
മൂലം സംസ്ഥാനത്തെ ടൂറിസം
മേഖലയിലും അനുബന്ധ മേഖലയിലും
ഉണ്ടായ തളര്‍ച്ച ഈ മേഖലകളുമായി
ബന്ധപ്പെട്ട പതിനായിരങ്ങളുടെ
ജീവിതം വഴിമുട്ടിച്ചു എന്നതു
വസ്തുതയല്ലേ;
( ബി )
ടൂറിസം
അനുബന്ധ മേഖലയിലെ
ജീവനക്കാര്‍ക്കായി എന്തെങ്കിലും
പ്രത്യേക ആനുകൂല്യങ്ങൾ
അനുവദിച്ചിരുന്നോ; ഇല്ലെങ്കില്‍
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ടൂറിസം
മേഖലയിലെ നിക്ഷേപകര്‍ക്ക്
ലഭ്യമാക്കിയ വായ്പകളുടെ
തിരിച്ചടവിനു സാവകാശം
നേടിക്കൊടുക്കാനും അവരുടെ
സിബില്‍ റേറ്റിംഗിനെ
ബാധിക്കാതിരിക്കാനും
സര്‍ക്കാര്‍ മുന്‍കൈയെടുക്കുമോ;
( ഡി )
ടൂറിസം
മേഖലയിലെ പുതിയ സംരംഭങ്ങള്‍ക്ക്
കുറഞ്ഞ പലിശ നിരക്കില്‍ വായ്പ
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
871.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
മലനാട്
- മലബാര്‍ - റിവര്‍ക്രൂസ്
പദ്ധതി നിലവില്‍ കണ്ണൂര്‍ -
കാസര്‍ഗോഡ് ജില്ലകളിലെ പുഴകളെ
മാത്രം ബന്ധിപ്പിച്ചുകൊണ്ടാണ്
തയ്യാറാക്കിയിരിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
25 കിലോ മീറ്ററോളം നീണ്ടു
കിടക്കുന്ന ജൈവവൈവിധ്യവും
പ്രകൃതി രമണീയതയും കൊണ്ട്
അനുഗൃഹീതമായ കുറ്റ്യാടി പുഴയെ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
( ബി )
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ
വില്ല്യാപ്പള്ളി
ഗ്രാമപഞ്ചായത്തില്‍പ്പെട്ട
പയങ്കുറ്റി മലയില്‍ വിനോദസഞ്ചാര
വകുപ്പ് എന്തെല്ലാം
പ്രവൃത്തികളാണ്
നടത്തിക്കൊണ്ടിരിക്കുന്നതെന്ന്
അറിയിക്കുമോ ; നിലവില്‍
പയങ്കുറ്റിമല ടൂറിസം
ഡെസ്റ്റിനേഷനായി വകുപ്പ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
872.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കോവിഡ്
മഹാമാരി സംസ്ഥാനത്തെ
വിനോദസഞ്ചാരമേഖലയെ എത്രത്തോളം
ബാധിച്ചുവെന്നും ഇതിലൂടെ
പ്രസ്തുത മേഖലയില്‍ എത്ര കോടി
രൂപയുടെ നഷ്ടമാണ്
സംഭവിച്ചതെന്നും അറിയിക്കുമോ; ഈ
പ്രത്യേക സാഹചര്യത്തില്‍
പ്രത്യക്ഷമായും പരോക്ഷമായും
തൊഴില്‍ നഷ്ടപ്പെട്ട
തൊഴിലാളികള്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
( ബി )
ഇതില്‍
നിന്നും കരകയറുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന നടപടികള്‍
എന്തൊക്കെയെന്നും ആയത് പ്രകാരം
ടൂറിസ്റ്റുകളുടെ വരവില്‍
ഗണ്യമായ വര്‍ദ്ധനവ് വരുത്താന്‍
എന്ന് മുതല്‍ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
വ്യക്തമാക്കുമോ;
( സി )
മെഡിക്കല്‍
ടൂറിസത്തിന് സാധ്യതയുള്ള
സംസ്ഥാനത്ത് മെഡിക്കല്‍ ടൂറിസം
വികസനത്തിനായി എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
( ഡി )
ഹെറിറ്റേജ്
ടൂറിസവും ബിനാലെയും ഉള്‍പ്പെടെ
പ്രധാനപ്പെട്ട സംരംഭങ്ങള്‍
നടക്കുന്ന കൊച്ചിയുടെ ടൂറിസം
വികസനത്തിനായി ഇതര
വകുപ്പുകളുമായി ചേര്‍ന്ന്
നടത്തുവാന്‍ ഉദ്ദേശിക്കുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
873.
ശ്രീ.
ആന്റണി ജോൺ
ശ്രീ കെ
യു ജനീഷ് കുമാർ
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ഒരു
പ്രദേശത്തെ ജനങ്ങളുടെ
അഭിപ്രായവും പങ്കാളിത്തവും
സമന്വയിപ്പിച്ചുകൊണ്ട് ആ
പ്രദേശത്തെ ടൂറിസത്തിന്റെ
വികസനം സാധ്യമാക്കുന്ന പെപ്പര്‍
പദ്ധതി സംസ്ഥാനത്ത്
എവിടെയെല്ലാം
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ പുരോഗതി
അറിയിക്കാമോ;
( സി )
പെപ്പര്‍
പദ്ധതി കൂടുതല്‍ വിനോദസഞ്ചാര
കേന്ദ്രങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
874.
ശ്രീ സി
എച്ച് കുഞ്ഞമ്പു
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ ഐ
ബി സതീഷ്
ശ്രീ എം
മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
കൊവിഡ് മഹാമാരിയുടെ
പശ്ചാത്തലത്തില്‍ വിനോദസഞ്ചാര
മേഖലയില്‍
തൊഴിലെടുക്കുന്നവര്‍ക്കും
സംരംഭകര്‍ക്കുമായി പ്രത്യേക
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
അറിയിക്കുമോ;
( ബി )
ഇതിന്റെ
ഭാഗമായി നടപ്പാക്കി വരുന്ന
ടൂറിസം വര്‍ക്കിംഗ്
ക്യാപ്പിറ്റല്‍ സ്കീം, ടൂറിസം
എംപ്ലോയ്മെന്റ് സപ്പോര്‍ട്ട്
സ്കീം, ടൂറിസം ഗൈഡ്
സപ്പോര്‍ട്ട് സ്കീം, ടൂറിസം
ഹൗസ് ബോട്ട് സപ്പോര്‍ട്ട് സ്കീം
എന്നിവയുടെ വിശദാംശം നല്‍കുമോ;
( സി )
ജില്ലാ
ടൂറിസം പ്രൊമോഷന്‍
കൗണ്‍സിലുകളുടെ
ലൈസന്‍സികള്‍ക്ക് സ്ഥാപനങ്ങള്‍
അടഞ്ഞു കിടന്ന കാലത്തെ വാടക
ഇളവ് അനുവദിക്കുന്നതിനും ലീസ്
വ്യവസ്ഥയില്‍ നല്‍കിയ
സ്ഥാപനങ്ങള്‍ക്ക് അവ അടച്ചിട്ട
കാലം കണക്കാക്കി കരാര്‍ കാലാവധി
നീട്ടി നല്‍കുന്നതിനും ഉത്തരവ്
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
875.
ശ്രീ.
ആന്റണി ജോൺ
ശ്രീ കെ
യു ജനീഷ് കുമാർ
ശ്രീ.
എം.വിജിന്‍
ശ്രീ ഒ .
ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
വിനോദ
സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട്
മുന്‍സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയ ഉത്തരവാദിത്ത
ടൂറിസം പദ്ധതിയിലൂടെ
സംസ്ഥാനത്തിന് കൈവരിക്കാന്‍
കഴിഞ്ഞ നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത
പദ്ധതിയുടെ പ്രായോഗിക
നടപടികളിലൂടെ പ്രദേശിക
സമൂഹത്തിന് തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും 'ഗ്രാമീണ
ടൂറിസം'
പ്രോത്സാഹിപ്പിക്കുന്നതിനും
എത്രമാത്രം കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
( സി )
കൂടുതല്‍
സ്ഥലങ്ങളിലേക്ക് ഉത്തരവാദിത്ത
ടൂറിസം പദ്ധതി
വ്യാപിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
( ഡി )
ടൂറിസം
മേഖലയുമായി ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്ന അംഗീകൃത
ടൂറിസം സംഘങ്ങളേയും,
സ്ഥാപനങ്ങളേയും പ്രസ്തുത
ഉത്തരവാദിത്ത ടൂറിസം
പദ്ധതിയുമായി
സഹകരിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
876.
ശ്രീ കെ
ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന ഊരാളിന്‍പുറം
ടൂറിസം കേന്ദ്രത്തില്‍
പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍
ഏതെല്ലാം എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രവൃത്തികള്‍ക്കായി
ടൂറിസം വകുപ്പ് അനുവദിച്ച ഫണ്ട്
അനുസരിച്ച് ഇനി ഏതൊക്കെ
പ്രവൃത്തികളാണ് ഇറിഗേഷന്‍
വിഭാഗം
പൂര്‍ത്തീകരിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
( സി )
ബാക്കിവരുന്ന
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കും എന്ന്
വ്യക്തമാക്കാമോ?
877.
ശ്രീ .
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
ടൂറിസം രംഗത്ത്
പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ
ജി.എസ്.ടി സംബന്ധിച്ച പരാതികള്‍
സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;
വെളിപ്പെടുത്താമോ;
( ബി )
ഉണ്ടെങ്കില്‍
ധനവകുപ്പുമായി സഹകരിച്ചു ഈ
പരാതികള്‍ പരിഹരിക്കാന്‍
അടിയന്തര നടപടി സ്വീകരിക്കുമോ?
878.
ശ്രീ .
മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ഭാരതപ്പുഴ
കേന്ദ്രീകരിച്ചുകൊണ്ട് ഒരു
ടൂറിസം പദ്ധതി
നടപ്പിലാക്കുകയാണെങ്കില്‍
ഭാരതപ്പുഴയുടെ മലീനീകരണത്തെ ഒരു
പരിധി വരെ കുറയ്ക്കാന്‍
സാധിക്കുമെന്നതിനാലും, ഒരു
ടൂറിസം പദ്ധതി
ആരംഭിക്കുന്നതിനുള്ള എല്ലാ
സാധ്യതകളും പട്ടാമ്പിയില്‍
ഉള്ളതിനാലും അത്തരത്തില്‍ ഒരു
പദ്ധതി നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
879.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
മണലൂര്‍
മണ്ഡലത്തിൽ വെങ്കിടങ്ങ്
പഞ്ചായത്തിലെ നെഹ്രു
പാര്‍ക്കില്‍ എന്തെല്ലാം നവീകരണ
പ്രവൃത്തികളാണ്
നടപ്പാക്കുന്നതെന്നും പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
എന്താണെന്നും അറിയിക്കാമോ?
880.
ശ്രീ എൻ
എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്തും വിനോദസഞ്ചാരവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കാസര്‍ഗോഡ്
ജില്ലയില്‍ വിനോദസഞ്ചാരത്തിന്
സാധ്യതയുളള പ്രദേശങ്ങള്‍
ഏതൊക്കെയാണെന്ന് മണ്ഡലം
തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ
പ്രദേശങ്ങളില്‍ കഴിഞ്ഞ
അഞ്ചുവര്‍ഷം നടപ്പിലാക്കിയ
ടൂറിസം പദ്ധതികള്‍
എന്തൊക്കെയാണെന്നും ആയതിനായി
ചെലവഴിച്ച തുക എത്രയാണെന്നും
വ്യക്തമാക്കാമോ;
( സി )
ഫണ്ട്
തീരെ അനുവദിക്കാത്തതും എന്നാല്‍
വിനോദസഞ്ചാര സാധ്യത ഉളളതുമായ
ഏതെല്ലാം പ്രദേശങ്ങള്‍
ജില്ലയില്‍ ഉണ്ടെന്ന് മണ്ഡലം
തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
കാസര്‍ഗോഡ്
കസബ, ലെെറ്റ് ഹൗസ്, ബീച്ച്
എന്നിവ ടൂറിസ്റ്റുകളെ
ആകര്‍ഷിക്കാന്‍ സാധ്യതയുളള
പ്രദേശങ്ങളാണോ; എങ്കില്‍ ഇവിടെ
ടൂറിസം പദ്ധതികള്‍
നടപ്പാക്കുന്നത്
പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം നല്‍കാമോ;
ഇല്ലെങ്കില്‍ ആയതിനായി പഠനം
നടത്തി സാധ്യതകള്‍
കണ്ടെത്തുമോ?
881.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതുമരാമത്തും
വിനോദസഞ്ചാരവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍
നിയോജക മണ്ഡലത്തിലെ പ്രധാന
വിനോദസഞ്ചാര കേന്ദ്രങ്ങളായ
പൈതല്‍മല, ഏഴരക്കുണ്ട്
വെള്ളച്ചാട്ടം, പാലക്കയംതട്ട്,
ശശിപ്പാറ, കാഞ്ഞിരക്കൊല്ലി,
അളകാപുരി വെള്ളച്ചാട്ടം
എന്നിവയുടെ വികസനത്തിന്
എന്തെങ്കിലും പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
( ബി )
പ്രസ്തുത
കേന്ദ്രങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട്
വിനോദസഞ്ചാര വകുപ്പിന്റെയോ
ജില്ലാ ടൂറിസം പ്രമോഷന്‍
കൗണ്‍സിലിന്റെയോ
നേതൃത്വത്തില്‍ ഒരു ടൂറിസം
സര്‍ക്യൂട്ട് ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
|
|
|
|
|
|
|
|