പുഴയില്‍
ഇടുന്ന മണ്ണ് നീക്കം
ചെയ്യുന്നതിന് നടപടി
2847.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വലിയ
പാലങ്ങള്‍
നിര്‍മ്മിക്കുമ്പോള്‍
പുഴനികത്തുന്നതിന്
ഉപയോഗിക്കുന്ന മണ്ണ്
പ്രവൃത്തി
പൂര്‍ത്തിയായാലും
നീക്കം
ചെയ്യാത്തതിനാല്‍
മത്സ്യ സമ്പത്ത്
കുറയുന്നതിന്
കാരണമാവുന്നതും
മത്സ്യത്തൊഴിലാളികള്‍ക്ക്
ബുദ്ധിമുട്ടുണ്ടാകുന്നതും
കണക്കിലെടുത്ത്
നിക്ഷേപിച്ച മണ്ണ്
യഥാസമയം നീക്കം
ചെയ്യുന്നതിന്
പൊതുമരാമത്ത് വകുപ്പ്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
റോഡുകള്‍ പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുക്കുന്നതിന്
നടപടി
2848.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
അധീനതയിലുള്ള റോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കുന്നതിന് ഈ
സർക്കാർ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
റോഡുകള്‍
ഏറ്റെടുത്തിട്ടുണ്ട്
എന്നറിയിക്കാമോ;
പ്രസ്തുത റോഡുകളുടെ
വിവരം ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
ഏറ്റെടുത്തിട്ടില്ലെങ്കിൽ
റോഡ്
ഏറ്റെടുക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പാലങ്ങളുടെ നിര്‍മ്മാണ
പ്രവര്‍ത്തനത്തിലെ പുരോഗതി
2849.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖേന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുവാന്‍
നിര്‍ദ്ദേശിച്ചിരിക്കുന്ന
പാലങ്ങള്‍
എത്രയാണെന്നും അവ
ഏതൊക്കെയാണെന്നും
പ്രസ്തുത നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ പുരോഗതി
എന്തെന്നും
വിശദമാക്കാമോ?
പി.ഡബ്ള്യു.ഡി.
റോഡുകള്‍ വെട്ടിപ്പൊളിച്ച്
ചെയ്യുന്ന പ്രവൃത്തികള്‍
2850.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉയര്‍ന്ന നിലവാരത്തില്‍
രൂപപ്പെടുത്തിയ
പി.ഡബ്ളിയു.ഡി.
റോഡുകള്‍ മിക്ക
സ്ഥലങ്ങളിലും ജല
അതോറിറ്റിയുടെ
കുടിവെള്ളപദ്ധതിയുടെ
പൈപ്പ് ലൈനുകള്‍
പോകുന്നതിനായും മറ്റും
വെട്ടിപ്പൊളിച്ച്
പ്രവൃത്തികള്‍
ചെയ്യുന്നത്
കുറ്റമറ്റതാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ;
(ബി)
ഇങ്ങനെ
റോഡുകള്‍
വെട്ടിപ്പൊളിയ്ക്കുന്നതിന്
പി.ഡബ്ളിയു.ഡി.
മുന്‍കൂര്‍ അനുവാദം
നല്കിയാണോ
പ്രവൃത്തികള്‍
ചെയ്യുന്നത്; എങ്കില്‍
വിശദാംശംങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇപ്രകാരം
വെട്ടിപ്പൊളിയ്ക്കുന്ന
റോഡുകള്‍ പിന്നീട്
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്റെ
ഉത്തരവാദിത്വം
ആരുടെതാണെന്ന്
വെളിപ്പെടുത്താമോ?
റോഡ്
നവീകരണം
2851.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്-കാരപ്പറമ്പ്-ബാലുശ്ശേരി
റോഡിന്റെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഈ റോഡിന്റെ നവീകരണ
പ്രവൃത്തിയുടെ
ഡി.പി.ആര്.
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
നവീകരണ പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കാന്‍
നടപടി സ്വീകരിക്കാമോ?
കരമന-വെള്ളറട
റോഡ് നവീകരണം
2852.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന-വെള്ളറട
റോഡിന്റെ
നവീകരണത്തിനായി റോഡ്
ഇൻഫ്രാസ്ട്രക്ചർ കമ്പനി
(റിക്) വഴി
നടപ്പിലാക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ
വികസനത്തിനായുള്ള
അലൈന്മെന്റ് പ്രകാരം
പാറശ്ശാല നിയോജക
മണ്ഡലത്തില്‍ എത്ര
സ്ഥലം ഏറ്റെടുക്കേണ്ടി
വരുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അലൈന്മെന്റ് പ്രകാരം
ഏറ്റെടുക്കേണ്ട
സ്ഥലത്തിന്റെ
മൂല്യനിര്‍ണ്ണയം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
കരമന-കളിയിക്കാവിള
എന്‍.എച്ച്.വികസനം
2853.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന-കളിയിക്കാവിള
എന്‍.എച്ച്. പാതയിലെ
വഴിമുക്ക് മുതല്‍
കളിയിക്കാവിള വരെ റോഡ്
വീതികൂട്ടുന്നതിന്
നിലവില്‍ എടുത്ത
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
പ്രാവച്ചമ്പലം-വഴിമുക്ക്
ടെണ്ടര്‍ നടപടി
സ്വീകരിച്ചോ; അതിന്റെ
നടപടിക്രമങ്ങള്‍
എന്തായെന്ന്
വിശദീകരിക്കാമോ;
(സി)
വഴിമുക്ക്
മുതല്‍ കളിയിക്കാവിള
വരെയുള്ള പുതിയ പാതയുടെ
അലൈന്മെന്റ്
പൂര്‍ത്തീകരിച്ചോ; ഈ
പാതയ്ക്ക് എത്ര
ഹെക്ടര്‍ സ്ഥലമാണ്
ഏറ്റെടുക്കുന്നത്;
(ഡി)
വഴിമുക്ക്-കളിയിക്കാവിള
എന്‍.എച്ച്. പാതയുടെ
വികസനത്തിന് എത്ര കോടി
രൂപയാണ് സര്‍ക്കാര്‍
അനുവദിക്കുന്നതെന്ന്
വിശദമാക്കാമോ; ഇതിന്റെ
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
(ഇ)
വഴിമുക്ക്-കളിയിക്കാവിള
പാത വികസനം 2018-19-
ല്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമോ; വിശദാംശം
നല്‍കുമോ?
ഒരോടം
പാലം പുനരുദ്ധാരണം
2854.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ ഒരോടം പാലം
വീതി കൂട്ടി
പുനരുദ്ധാരണം
നടത്തുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ചു വരുന്ന
നടപടികളെന്തെന്ന്
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ഇന്‍വെസ്റ്റിഗേഷന്‍
നടത്തുന്നതിനായി സി.ഇ
(എന്‍.എച്ച്.) മുഖേന
തുക
അനുവദിച്ചിട്ടുണ്ടോ;
ഇതിന്മേല് തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട്
ഡി.പി.ആര്. ഉള്‍പ്പെടെ
തയ്യാറാക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
പിറവം
മണ്ഡലത്തിലെ റോഡുകളുടെ
അറ്റകുറ്റപ്പണി
2855.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തില്‍,
മൂവാറ്റുപുഴ
പി.ഡബ്ല്യൂ.ഡി. ഡിവിഷന്
കീഴില്‍ വരുന്ന
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍ക്കായി
നിലവില്‍ എത്ര തുക
നീക്കി
വെച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
റോഡുകളുടെ
അറ്റകുറ്റപ്പണി
എന്നത്തേക്ക്
പൂര്‍ത്തിയാക്കണമെന്നായിരുന്നു
നിര്‍ദ്ദേശിച്ചിരുന്നത്;
പ്രസ്തുത നിര്‍ദ്ദേശ
പ്രകാരം പണി
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
അറിയിക്കുമോ; ഇതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
റോഡു
പ്രവൃത്തികളുടെ ഗുണനിലവാരം
2856.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
മരാമത്ത് വകുപ്പിൻ
കീഴിലെ റോഡ്
പ്രവൃത്തികളുടെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുവാൻ
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
റോഡ്
പ്രവൃത്തി
പൂര്‍ത്തീകരിച്ച് ഒരു
നിശ്ചിത സമയ
പരിധിക്കുള്ളില്‍
വരുന്ന അപാകതകളുടെ
ഉത്തരവാദിത്തം പ്രസ്തുത
കരാറുകാരന്റെ ബാധ്യത
ആക്കുവാനും അത് അവരെ
കൊണ്ട് തന്നെ
പരിഹരിപ്പിക്കുവാനും
ഉതകുന്ന തരത്തിലേക്ക്
നിയമ നിര്‍മ്മാണം
നടത്തുമോയെന്ന്
വെളിപ്പെടുത്തുമോ?
തീരദേശ
ഹൈവേയുടെ നിര്‍മ്മാണം
2857.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
ഹൈവേയുടെ നിര്‍മ്മാണം
സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്; ഇതു
സംബന്ധിച്ച നാറ്റ്
പാക്കിന്റെ
റിപ്പോര്‍ട്ട്
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഹൈവേ നിര്‍മ്മാണത്തിന്
ഇതിനകം കിഫ്ബിയില്‍
നിന്നും ലഭിച്ച തുക
എത്രയെന്നും അതില്‍
എന്ത് തുക
വിനിയോഗിച്ചുവെന്നും
വ്യക്തമാക്കുമോ?
വയനാട്
ചുരത്തിലെ ഗതാഗത കുരുക്ക്
2858.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വയനാട്
ചുരത്തില്‍ ഉണ്ടാകുന്ന
ഗതാഗതക്കുരുക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുവാന്‍
നാഷണല്‍ ഹൈവേ
അതോറിറ്റിയോട്
അടിയന്തരമായി
ആവശ്യപ്പെടുമോ?
കിഫ്ബി
പദ്ധതികള്‍
2859.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിഫ്ബി പദ്ധതിയിന്‍
കീഴില്‍ പൊതുമരാമത്ത്
വകുപ്പ് എന്തെല്ലാം
പ്രവര്‍ത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
പദ്ധതികളാണ്
പൊതുമരാമത്ത് വകുപ്പ്
കിഫ്ബി പദ്ധതിയിന്‍
കീഴില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
മണ്ഡലത്തിലെ
നിലമ്പൂര്‍ -
നായാടുംപൊയില്‍-വള്ളംതോട്
റോഡ് കിഫ്ബി
അപ്രൈസലില്‍
എത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത് അപ്രൂവ്
ചെയ്ത് ടെണ്ടര്‍
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
ഇല്ലെങ്കില്‍ ആയത്
ടെണ്ടര്‍ ചെയ്യുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മാതൃകാ
നടപ്പാതകള്‍
2860.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തിരക്കേറിയ റോഡുകളുടെ
വശങ്ങളില്
കാല്‍നടയാത്രക്കാര്‍ക്കുളള
പാതയില്‍ വാഹനങ്ങള്‍
പാര്‍ക്ക് ചെയ്തും
വഴിയോരക്കച്ചവടം
നടത്തിയും തടസ്സങ്ങള്‍
സൃഷ്ടിക്കുന്നത്
പൊതുമരാമത്ത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാഹനങ്ങളുടെ
അനധികൃത പാർക്കിങ്ങും
മറ്റു തടസ്സങ്ങളും
ഒഴിവാക്കി കാല്‍നടയാത്ര
സുഗമമാക്കുന്നതിന്
നിലവില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
വാഹനം,
തടി, മറ്റ് നിര്‍മ്മാണ
സാമഗ്രികള്‍ എന്നിവ
റോഡ് സൈഡില്‍
കൂട്ടിയിട്ട് തടസ്സം
സൃഷ്ടിക്കുന്നത്
ഒഴിവാക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
സംസ്ഥാനത്തെ
തിരക്കേറിയ
റോഡുകള്‍ക്ക് ഇരുവശവും
മാതൃകാ നടപ്പാതകള്‍
നിര്‍മ്മിക്കുന്നതിന്
പ്രത്യേകം പദ്ധതി
തയ്യാറാക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
കേന്ദ്ര
- സംസ്ഥാന സര്‍ക്കാരുകള്‍
സംയുക്തമായി നിര്‍മ്മിക്കുന്ന
റോഡുകളും പാലങ്ങളും
2861.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
- സംസ്ഥാന
സര്‍ക്കാരുകള്‍
സംയുക്തമായി
നിര്‍മ്മിക്കുന്ന
റോഡുകളുടെയും
പാലങ്ങളുടെയും പ്ലാനും
സ്കെച്ചും
തയ്യാറാക്കുന്നത്
കേന്ദ്ര സര്‍ക്കാര്‍
ഏജന്‍സികള്‍
ഏകപക്ഷീയമായിട്ടാണോ;
വ്യക്തമാക്കാമോ;
(ബി)
ഭൂമിശാസ്ത്രപരമായും
പാരിസ്ഥിതികമായും ജനവാസ
കേന്ദ്രങ്ങളുടെ
നിലനില്പിനും
ദോഷകരമായ നിലയില്‍
ഇത്തരം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടക്കുമ്പോള്‍ സംസ്ഥാന
സർക്കാർ ഇടപെട്ട്
ശാസ്ത്രീയമായ നിലയില്‍
മാറ്റം വരുത്താൻ
കഴിയുമോ ;
(സി)
വികസന
പ്രവർത്തനങ്ങള്‍
ത്വരിതപ്പെടുത്തുമ്പോള്‍
തന്നെ ജനവാസ
കേന്ദ്രങ്ങളില്‍
നിന്നും ഉയര്‍ന്നു
വരുന്ന പരാതികള്‍ കൂടി
പരിഹരിക്കേണ്ടതല്ലേ;വ്യക്തമാക്കുമോ;
(ഡി)
ആലപ്പുഴ
എന്‍. എച്ച്. ബെെപ്പാസ്
റോഡിന്റെ സര്‍വ്വീസ്
റോഡിന്റെയും ഓടയുടെയും
നിര്‍മ്മാണത്തെ
സംബന്ധിച്ച് ഉയര്‍ന്നു
വന്നിട്ടുള്ള പരാതി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തു നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തലസ്ഥാന
നഗരിയിലെ എം. എല്‍. എ.
റോഡിന്റെ വീതി കൂട്ടല്‍
2862.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ മണക്കാട്
ജംഗ്ഷനില്‍ നിന്നും
എന്‍. എച്ച്. ലേക്ക്
പോകുന്ന എം.എല്‍.എ.
റോഡ് വീതി
കൂട്ടുന്നതിനുള്ള
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
ഇതിനുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ട് നാളിതുവരെ
എന്തെല്ലാം തുടര്‍
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമായി തീയതി സഹിതം
അറിയിക്കാമോ;
(ബി)
പ്രസ്തുത
റോഡ് അടിയന്തരമായി വീതി
കൂട്ടുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
ബലക്ഷയം
സംഭവിച്ച പാലങ്ങള്‍
2863.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൊത്തം എത്ര പാലങ്ങള്‍
(ഗ്രേഡ് തിരിച്ച്)
നിലവിലുണ്ട് എന്നും
ഇവയുടെ ബലവും/ബലക്ഷയവും
പരിശോധിച്ചിട്ടുണ്ടോ
എന്നും
വ്യക്തമാക്കുമോ;
(ബി)
ഇവ
പരിശോധിക്കാന്‍
നിയോഗിപ്പെടുന്നവര്
ആരൊക്കെയാണ്; ഇവരുടെ
പ്രവര്‍ത്തനം ഇൗ
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ അത്
ഫലപ്രദമാണോ;
ഇല്ലെങ്കില്‍ യോഗ്യരായ
അന്വേഷകരേയും അന്വേഷണ
സംവിധാനത്തെയും
ഉള്പ്പെടുത്തുി ഒരു
വിദഗ്ദ പരിശോധന
നടത്തുമോ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തെ
പാലങ്ങളില്‍ ബലക്ഷയം
സംഭവിച്ചവയും അവയില്‍
ഗതാഗതത്തിന്
ഉപയോഗിക്കുന്നതുമായ
പാലങ്ങള്‍ എത്രയെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(ഡി)
ഉദ്യോഗസ്ഥ
അലംഭാവവും അഴിമതിയും
മൂലം ബലക്ഷയം സംഭവിച്ച
പാലങ്ങള്‍ ഏതെല്ലാം
എന്നും ഇതിന്
കാരണക്കാരായ
ഉദ്യോഗസ്ഥര്‍,
നിര്‍മ്മാതാക്കള്‍,
കരാറുകാര്‍
എന്നിവര്‍ക്കെതിരെ
സ്വീകരിച്ചനടപടികള്‍
എന്തെന്നും
വ്യക്തമാക്കുമോ?
ഗ്രാമീണ
റോഡുകളുടെ ഒറ്റത്തവണ
പുനരുദ്ധാരണ പദ്ധതി
2864.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകളുടെ ഒറ്റത്തവണ
പുനരുദ്ധാരണ പദ്ധതിയുടെ
ഭാഗമായി 03.07.2015 ലെ
സര്‍ക്കാര്‍ ഉത്തരവ്
(എം. എസ്.)നമ്പര്‍.
59/2015 പ്രകാരം
ഹരിപ്പാട് നിയോജക
മണ്ഡലത്തില്‍
അനുവദിച്ചിരുന്ന
റോഡുകളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
റോഡുകളില്‍ എത്ര
റോഡുകളുടെ
പുനരുദ്ധാരണം
പൂര്‍ത്തിയായി; ഇനി
എത്ര റോഡുകള്‍
പൂര്‍ത്തീകരിക്കുവാനുണ്ട്;
ഇതിന്റെ നിര്‍വ്വഹണം
തടസ്സപ്പെടുവാനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
നിര്വ്വഹണതടസ്സം
നേരിടുന്ന
റോഡുകള്‍ക്ക് പകരമായി,
അതേ പഞ്ചായത്തില്‍
മറ്റ് റോഡുകളുടെ
പ്രവൃത്തികള്‍
നിര്‍വ്വഹിക്കുന്നത്
സംബന്ധിച്ച്
പൊതുമരാമത്ത് വകുപ്പ്
സെക്രട്ടറി
എന്തെങ്കിലും മാര്‍ഗ്ഗ
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍ക്ക്
അനുസൃതമായി ഹരിപ്പാട്
മണ്ഡലത്തില്‍
നിര്‍ദ്ദേശിച്ചിരുന്ന
ആറാട്ടുപുഴ
പഞ്ചായത്തിലെ
നല്ലാണിക്കല്‍ കാവില്‍
- ഒടുപ്പത്ത് കായല്‍
വാരം റോഡ് (വാര്‍ഡ്
നമ്പര്‍ 12), ചിങ്ങോലി
പഞ്ചായത്തിലെ വായന ശാല
- ചൂരവിള റോഡ്
എന്നിവയ്ക്ക് ഭരണാനുമതി
നല്കുവാന്
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
ഇക്കാര്യത്തില്‍
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
നിയോജക
മണ്ഡലത്തിലെ റോഡുകള്‍ ഒരു
അസിസ്റ്റന്റ് എഞ്ചിനീയറുടെ
പരിധിയില്‍ കൊണ്ടുവരാന്‍
നടപടി
2865.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണപരമായ
സൗകര്യം കൂടുതല്‍
ലഭ്യമാക്കുന്നതിന്റെ
ഭാഗമായി ഒരു നിയോജക
മണ്ഡലത്തിലെ റോഡുകള്‍
മുഴുവന്‍ ഒരു
അസിസ്റ്റന്റ്
എഞ്ചിനീയറുടെ
പരിധിയില്‍
കൊണ്ടുവരുന്നതിന്
നടപടി സ്വീകരിയ്ക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇത് എന്നത്തേയ്ക്ക്
പ്രാവര്‍ത്തികമാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
വ്യക്തമാക്കാമോ?
കല്ലട്ക-
ചെര്‍ക്കള റോഡ്
T 2866.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലയെ
കര്‍ണ്ണാടകയുമായി
ബന്ധിപ്പിക്കുന്ന
ഇന്റര്‍ സ്റ്റേറ്റ്
റോഡായ കല്ലട്ക്ക -
ചെര്‍ക്കള റോഡ്
പൊട്ടിപ്പൊളിഞ്ഞ്
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡ് പ്രവൃത്തി ഏത്
ഘട്ടത്തിലായെന്നും,
എപ്പോള്‍ പ്രവൃത്തി
ആരംഭിക്കുമെന്നും
വ്യക്തമാക്കാമോ?
എകതൂര്-കാപ്പിയില്‍
പൂവ്വബായ് റോഡിന്റെ നവീകരണം
2867.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ
എകതൂര്-കാപ്പിയില്‍
പൂവ്വബായ് റോഡിന്റെ
നവീകരണ പ്രവര്‍ത്തി
ആരംഭിക്കുന്നതിന്
റ്റി.എസ് ലഭിക്കുന്നതിൽ
കാലതാമസം
നേരിട്ടിട്ടുണ്ടോ;
(ബി)
ഈ
റോഡിന്റെ പ്രവര്‍ത്തി
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ?
റോഡരിക്
ഉയര്‍ന്നു
നില്ക്കുന്നതിനാല്
വാഹനങ്ങള്‍
അപകടത്തില്‍പെടുന്നത്
ഒഴിവാക്കാന്‍ നടപടികള്‍
2868.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയില്‍
കോഴിക്കോട്-കണ്ണൂര്‍
റോഡില്‍ കോരപ്പുഴ
പാലത്തിനും മൂരാട്
പാലത്തിനും ഇടയില്‍
പലഭാഗത്തും റീ ടാര്‍
ചെയ്ത റോഡിന്റെ അരിക്
വളരെ ഉയര്‍ന്ന്
നില്ക്കുന്നതിനാല്
വാഹനങ്ങള്‍ റോഡരികില്‍
നിന്ന് സ്ക്വിഡ്
ചെയ്യന്നതിന്
ഇടയാകുന്നുണ്ട് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡരികില്‍
മണ്ണിട്ട് നികത്താത്തത്
മൂലം ഇരുചക്ര
വാഹനങ്ങള്‍
ഉള്‍പ്പെടെയുളളവ
അപകടത്തില്‍പെടുന്ന
സ്ഥിതി ഒഴിവാക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കണ്ണൂര്‍
വിമാനത്താവള അനുബന്ധ റോഡ്
വികസനം
2869.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
വിമാനത്താവള അനുബന്ധ
റോഡുകള്‍ ഏതെല്ലാം;
ആയതിന്റെ നിർമാണ
പുരോഗതി
വ്യക്തമാക്കാമോ;
റോഡിന്റെ വീതി
എത്രയാണെന്ന്
തീരുമാനിച്ചിട്ടുണ്ടോ?
തലശ്ശേരി
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
2870.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
നടപ്പാക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഇവയില്‍
ഓരോ പ്രവൃത്തിയുടെയും
നിലവിലെ അവസ്ഥ
എന്താണെന്ന്
വിശദീകരിക്കാമോ?
ചുള്ളിമട
പാലത്തിന്റെ
നിര്‍മ്മാണപ്രവൃത്തി
2871.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ലെ ബജറ്റില്‍ കിഫ്ബി
മുഖേന
ചെയ്തുതീര്ക്കുവാന്
പ്രഖ്യാപിച്ച ആലത്തൂര്‍
മണ്ഡലത്തിലെ ചുള്ളിമട
പാലത്തിന്റെ
നിര്‍മ്മാണപ്രവൃത്തിയുടെ
നടപടിക്രമങ്ങൾ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇന്‍വെസ്റ്റിഗേഷന്‍
സമയബന്ധിതമായി
പൂര്‍ത്തീകരിച്ച്
ഡി.പി.ആര്.
തയ്യാറാക്കി ഭരണാനുമതി
ലഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുന്നതിനും,
പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനും
ഊര്ജ്ജിതനടപടി
സ്വീകരിക്കുമോ?
വര്‍ക്കല
നിയോജകമണ്ഡലത്തിലെ റോഡുകളുടെ
അറ്റകുറ്റപണികള്‍
2872.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വര്‍ക്കല
നിയോജകമണ്ഡലത്തില്‍
റോഡുകളുടെ
അറ്റകുറ്റപണികള്‍
നിര്‍വഹിക്കുന്നതിലേക്ക്
എത്ര രൂപയൂടെ ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്നും
ഏതെല്ലാം റോഡുകളുടെ
അറ്റകുറ്റപണിക്കാണ് തുക
അനുവദിച്ചതെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തികള്‍
വര്‍ക്കല
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം റോഡുകളിലാണ്
നിര്‍വഹിച്ചിട്ടുള്ളതെന്നും
ഓരോന്നിനും എത്ര രൂപ
വീതമാണ്
അനുവദിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ച എത്ര റോഡുകളുടെ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കോരപ്പുഴ,മുരാട്
പാലങ്ങളുടെ പുനര്‍നിര്‍മ്മാണം
2873.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കൊയിലാണ്ടി
ഏലത്തൂര്‍
മണ്ഡലങ്ങളുമായി
ബന്ധപ്പെട്ട കോരപ്പുഴ
പാലത്തിന്റെയും
കൊയിലാണ്ടി വടകര
മണ്ഡലങ്ങളുമായി
ബന്ധപ്പെട്ട മുരാട്
പാലത്തിന്റെയും
പുനര്‍നിര്‍മ്മാണ
നടപടികള്‍
എവിടെവരെയായിയെന്ന്
വിശദമാക്കാമോ?
കുരുവാറ്റ
ജീപ്പബിള്‍ ബ്രിഡ്ജിന്
ഭരണാനുമതി
2874.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ
ഉണ്ണിക്കുളം
പഞ്ചായത്തിലെ പൂനൂര്
പുഴയ്ക്ക് കുറുകെ
നിര്‍മ്മിക്കുന്ന
കുരുവാറ്റ ജീപ്പബിള്‍
ബ്രിഡ്ജിന് ഭരണാനുമതി
നല്കാന് കാലതാമസം
നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നേരത്തെ
ഒരു കോടി രൂപയുടെ
ഭരണാനുമതി ഉണ്ടായിരുന്ന
കരുവാറ്റ
പാലനിര്‍മ്മാണത്തിന്
പുതുക്കിയ ഭരണാനുമതി
നല്‍കുന്നതിന് എന്താണ്
തടസ്സമെന്ന്
വെളിപ്പെടുത്താമോ?
പാലങ്ങള്‍
പുതുക്കി പണിയുന്നതിനുള്ള
നടപടികള്‍
2875.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ വെസ്റ്റ്
എളേരി പി.ഡബ്ല്യു.ഡി
സെക്ഷനിലെ ഏണിച്ചാല്‍
പാലം,
പോത്താംകണ്ടം-പാടിച്ചാല്‍
റോഡിലെ പോത്താംകണ്ടം
പാലം, നാഷണല്‍
ഹൈവേയില്‍ മയ്യിച്ച
പാലം, മുണ്ടേമ്മാട്
പാലം എന്നിവ
അപകടാവസ്ഥയിലായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ പാലങ്ങള്‍ പുതുക്കി
പണിയുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
റോഡുകളുടെ
വളവുകള്‍
നിവര്‍ത്തിയെടുക്കാന്‍ പദ്ധതി
2876.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടസാധ്യത
കുറയ്ക്കുവാനായി
സംസ്ഥാനത്തെ ചെറുതും
വലുതുമായ
പി.ഡബ്ള്യു.ഡി.
റോഡുകളുടെ കൊടും
വളവുകള്‍
നിവര്‍ത്തിയെടുക്കാന്‍
ഒരു പുതിയ പദ്ധതി
ആസൂത്രണം ചെയ്യുമോ;
(ബി)
പദ്ധതിക്കാവശ്യമുള്ള
ഭൂമി അതതു പ്രദേശത്തെ
ഭൂമി ഉടമകളുമായി
ചര്‍ച്ച നടത്തി
വാങ്ങുകയും പകരമായി
ഭൂഉടമകള്‍ക്ക് വളവ്
നിവര്‍ക്കുമ്പോള്‍
ഉണ്ടാകുന്ന പഴയ ഭൂമി
(മുമ്പ് വളവായി കിടന്ന
സ്ഥലം) വിട്ടു
കൊടുക്കണമെന്ന
വ്യവസ്ഥയില്‍
കരാറുണ്ടാക്കുവാന്‍
തയ്യാറാകുമോ;
(സി)
ഇതിനായി
പി.ഡബ്ള്യു.ഡി.
ഡിവിഷനുകള്‍ തോറും
ജനപ്രതിനിധികളെക്കൂടി
ഉള്‍പ്പെടുത്തി
കമ്മറ്റി
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
റോഡുകളുടെ
ഗുണനിലവാരം
2877.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്തു
വകുപ്പിന് കീഴില്‍
(എന്‍.എച്ച്.ഉള്‍പ്പെടെ)
നിര്‍മ്മിയ്ക്കപ്പെടുന്ന
റോഡുകളുടെ ഗുണനിലവാരം
നിശ്ചയിക്കുന്നതിനായി
നിലവില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
നിര്‍മ്മിക്കപ്പെടുന്ന
റോഡുകളുടെ ആയുസ്സ്,ബലം
എന്നിവ പരിശോധിക്കുകയും
റിപ്പോര്‍ട്ടു
നല്‍കുകയും ചെയ്യുന്ന
ഉദ്യോഗസ്ഥര്‍
വരുത്തുന്ന വീഴ്ചകളും
അഴിമതിയും കാരണം
റോഡുകളുടെ ആയുസ്സ്
കുറഞ്ഞുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഇതിനു കാരണക്കാരായ
കരാറുകാരേയും
ഉദ്യോഗസ്ഥരെയും
കണ്ടെത്തി ശിക്ഷണ നടപടി
ഉറപ്പുവരുത്താനും
ഉണ്ടായ നഷ്ടം
കണക്കാക്കി അവരില്‍
നിന്നും ഈടാക്കാനും
ആയതു വഴി വകുപ്പില്‍
കാലാകാലങ്ങളായി
നിലനില്‍ക്കുന്ന
അഴിമതികള്‍
ഇല്ലാതാക്കാനും,
സര്‍ക്കാര്‍
ഖജനാവിനുണ്ടാകുന്ന
നഷ്ടം ഒഴിവാക്കാനും
അതുവഴി ഗുണനിലവാരമുള്ള
റോഡും യാത്രികരുടെ
ആയുസ്സും
ഉറപ്പുവരുത്താനുമായി
സ്വീകരിച്ചു വരുന്ന
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ?
ചിറ്റൂര്‍
മണ്ഡലത്തിലെ റോഡുകളുടെ വികസനം
2878.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജക മണ്ഡലത്തില്‍
കിഫ്ബി
പദ്ധതിയില്‍പെടുത്തി
ഏതൊക്കെ റോഡുകളാണ്
വികസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്; ഈ
റോഡുകളുടെ പേരും അവയുടെ
നിര്‍മമാണ ഘട്ടവും
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ സംസ്ഥാന
സര്‍ക്കാരിന്റെ പ്ലാന്‍
പദ്ധതിയില്‍പെടുത്തി
ഏതൊക്കെ റോഡുകളാണ്
വികസിപ്പിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തിലെ റോഡുകളുടെ
അറ്റകുറ്റപ്പണി
2879.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി മണ്ഡലത്തില്‍
, പൊതുമരാമത്ത്
വകുപ്പിന്റെ കീഴിൽ
ഏതെല്ലാം റോഡുകളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ; ഈ
റോഡുകളുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണ്;
അടിയന്തരമായി
അറ്റകുറ്റപണികൾ
ചെയ്യേണ്ട റോഡുകള്‍
ഉണ്ടെങ്കില്‍ അവ
ഏതെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനിടയില്‍
പട്ടാമ്പി മണ്ഡലത്തില്‍
റോഡുകളുമായി
ബന്ധപ്പെട്ട് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഏതെല്ലാം
റോഡുകളാണ് റിപ്പയര്‍
ചെയ്തത്; ടി
പ്രവൃത്തികൾ എപ്പോഴാണ്
നടത്തിയത്; അതിന്
ചെലവായ തുക സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
കിഫ്ബിയിൽ
ഉൾപ്പെടുത്തി നടപ്പിലാക്കുന്ന
പൊതുമരാമത്ത് പദ്ധതികൾ
2880.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിൽ
ഉൾപ്പെടുത്തി
നടപ്പിലാക്കുന്ന
പൊതുമരാമത്ത്
പദ്ധതികളുടെ വിവരങ്ങൾ
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതു
വരെ എത്ര പദ്ധതികൾക്ക്
കിഫ്ബിയിൽ നിന്നും
അംഗീകാരം ലഭിച്ചു എന്ന്
വ്യക്തമാക്കാമോ ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത് റോഡുകള്‍
2881.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം പൊതുമരാമത്ത്
റോഡുകളുടെ
പ്രവൃത്തികളാണ്
നിലവില്‍
നടന്നുവരുന്നത് എന്ന്
വിശദമാക്കാമോ?
വൈപ്പിന്‍-പള്ളിപ്പുറം
സംസ്ഥാന പാതയുടെ റീ ടാറിംഗ്
പ്രവൃത്തികള്‍
2882.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍-പള്ളിപ്പുറം
സംസ്ഥാന പാതയുടെ റീ
ടാറിംഗ്
പ്രവര്‍ത്തികള്‍ക്ക്
അനുവദിച്ച തുക
എത്രയെന്നും കരാര്‍
നല്കിയ തീയതി
എന്നെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തി
തീര്‍പ്പാക്കുന്നതിനുള്ള
സമയപരിധി
എന്നുവരെയാണെന്ന്
വ്യക്തമാക്കാമോ?
കഴക്കുട്ടം
- അടൂര്‍ റോഡ് പുനർ
നിർമ്മാണം
2883.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കെ.എസ്.ടി.പി.യുടെ
കീഴില്‍ കഴക്കുട്ടം-
അടൂര്‍ റോഡ്
പുനര്‍നിര്‍മ്മിക്കുന്നതിന്
പദ്ധതി നിലവിലുണ്ടോ
;എങ്കിൽ പ്രസ്തുത
പദ്ധതിയുടെ
വിശദവിവരങ്ങള്‍
നല്‍കുമോ?
2884
ചോദ്യം ഒഴിവാക്കി
കാസര്‍ഗോഡ്
ജില്ലയില്‍ മലയോര ഹൈവേ വികസനം
2885.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മലയോര ഹൈവേ വികസനവുമായി
ബന്ധപ്പെട്ട്
കാസര്‍ഗോഡ് ജില്ലയില്‍
എത്ര കി. മീ. റോഡാണ്
അഭിവൃദ്ധിപ്പെടുത്തുന്നത്;
(ബി)
നിലവില്‍
എത്ര കി. മീ.
അഭിവൃദ്ധിപ്പെടുത്തിയിട്ടുണ്ടെന്നും
എത്ര കി. മീ.
അഭിവൃദ്ധിപ്പെടുത്തുന്നതിന്
അനുമതി
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
ഇനി
അനുമതി ലഭിക്കാനുള്ള
ഭാഗങ്ങള്‍ ഏതാണെന്നും
ആയത് ലഭിക്കുന്നതിനുള്ള
നടപടി ഏതുവരെയായെന്നും
വിശദമാക്കാമോ;
(ഡി)
ഹൈവേ
വികസനവുമായി
ബന്ധപ്പെട്ട് ടെണ്ടര്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കാസര്‍ഗോഡ്
തിരുവനന്തപുരം ദേശീയപാത
നാലുവരിയാക്കാനുളള
പ്രവൃത്തിയുടെ പുരോഗതി
2886.
ശ്രീ.കെ.കുഞ്ഞിരാമന്
,,
മുരളി പെരുനെല്ലി
,,
പുരുഷന് കടലുണ്ടി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
തിരുവനന്തപുരം ദേശീയപാത
നാലുവരിയാക്കാനുളള
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ;സ്ഥലം
ഏറ്റെടുക്കുന്നത്
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഹൈവേകളുടെയും
മറ്റു റോഡുകളുടെയും
സംരക്ഷണവും
അറ്റകുറ്റപ്പണിയും
കാര്യക്ഷമമായി
നടത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;പരാതി
പരിഹാരസെല്ലിലൂടെ
നടത്തുന്ന ഇടപെടല്‍
വിശദമാക്കാമോ;
(സി)
പൊതുമരാമത്തുവകുപ്പിനു
കീഴിലുളള പാലങ്ങളില്‍
73 ശതമാനം
പുനര്‍നിര്‍മ്മാണമോ
അറ്റകുറ്റപ്പണികളോ
ബലപ്പെടുത്തലോ
ആവശ്യമായുളളതാണെന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കൈക്കൊണ്ടിട്ടുളള
നടപടികള്‍ അറിയിക്കാമോ?
നിര്‍മ്മാണ
പ്രവര്‍ത്തനത്തിലെ
സ്തംഭനാവസ്ഥ
2887.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടിശ്ശിക
ലഭിക്കാത്തത് മൂലം
കോണ്‍ട്രാക്ടര്‍മാര്‍
പുതിയ ജോലികളൊന്നും
ഏറ്റെടുക്കാത്ത
സാഹചര്യം നിലവിലുണ്ടോ;
കുടിശ്ശിക ലഭിക്കാത്തത്
മൂലം പൊതുമരാമത്ത്
വകുപ്പിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സ്തംഭനാവസ്ഥയിലാണെന്നുള്ളത്
വസ്തുതയാണോ;
(ബി)
കുടിശ്ശികയായി
എന്ത് തുകയാണ്
കോണ്ട്രാക്ടര്
മാര്‍ക്ക് വിതരണം
ചെയ്യുവാനുള്ളത്;
(സി)
നിരത്ത്
വിഭാഗത്തിലെയും കെട്ടിട
വിഭാഗത്തിലെയും
ദേശീയപാത
വിഭാഗത്തിലെയും
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
നിലവില്‍ എത്ര മാസത്തെ
കുടിശ്ശികയാണ്
നല്കുവാനുള്ളത് ;
(ഡി)
പൊതുമരാമത്ത്
വകുപ്പില്‍ ബില്‍
ഡിസ്കൗണ്ട് സമ്പ്രദായം
നിലവിലുണ്ടോ;
(ഇ)
കുടിശ്ശിക
അടിയന്തിരമായി നല്കി
നിര്‍മ്മാണ
പ്രവര്‍ത്തനത്തിലെ
സ്തംഭനാവസ്ഥ
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്ത്
പുതിയ പാലം നിര്‍മ്മാണം
2888.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം
സംസ്ഥാനത്ത് പുതിയ പാലം
നിര്‍മ്മാണത്തിന്
ഭരണാനുമതി
നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
ജില്ലയിലും
എവിടെയെല്ലാമാണ്
പ്രസ്തുത പാലങ്ങളെന്നും
അവയ്ക്കോരോന്നിനും എത്ര
തുകയാണ് എസ്റ്റിമേറ്റ്
എന്നും വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഏറനാട്
മണ്ഡലത്തിലെ ആര്യൻതൊടിക
എന്ന സ്ഥലത്ത്
ചാലിയാറിന് കുറുകെ ഒരു
പാലം
നിര്‍മ്മിക്കുന്നതിന്
04.03.2016-ന് G.O.
(Rt.) No.571/2016/PWD
നമ്പരായി ഭരണാനുമതി
നൽകിയതിന്മേൽ
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാമാണെന്നും,
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ച്
എപ്പോള്‍ പ്രവൃത്തി
ആരംഭിക്കാൻ
കഴിയുമെന്നും,
വ്യക്തമാക്കുമോ?
സെന്‍ട്രല്‍
റോഡ് ഫണ്ടില്‍
ഉള്‍പ്പെടുത്തി റോഡ് നവീകരണം
2889.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തിലെ
കുടശ്ശനാട്- പടനിലം
തെരുവില്‍മുക്ക്-ഭരണിക്കാവ്
റോഡ് സെന്‍ട്രല്‍
റോഡ് ഫണ്ടില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
റോഡ് നിര്‍മ്മാണം
സെന്‍ട്രല്‍ റോഡ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി തുക
അനുവദിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
റബ്ബറെെസ്ഡ്
ടാറിംഗ്
2890.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
റോഡുകളില്‍
റബ്ബറെെസ്ഡ് ടാറിംഗ്
നടത്തുന്നതിന്
കേരളത്തില്‍
ഉല്പാദിപ്പിക്കുന്ന
സ്വഭാവിക റബ്ബര്‍
ഉപയോഗിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
കേരളത്തിലെ
റബ്ബര്‍ കര്‍ഷകര്‍ക്ക്
സഹായകരവും റബ്ബര്‍
വ്യവസായം
പ്രോത്സാഹിപ്പിക്കപ്പെടുന്ന
വിധത്തിലും റബ്ബര്‍
ഉപയോഗം
ഫലപ്രദമാക്കുന്നതിന്
പി.ഡബ്ല്യ.ഡി നടപടി
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കുമോ;
(സി)
വിവിധ
വകുപ്പുകളുമായി
ചേര്‍ന്ന് റബ്ബറെെസ്ഡ്
ടാറിംഗ് നടത്തുന്നതിന്
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്നു
വിശദമാക്കാമോ?
കാസര്‍ഗോഡ്
നിയോജക മണ്ഡലത്തിലെ
പൊതുമരാമത്ത് റോഡുകള്‍
2891.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നിയോജക മണ്ഡലത്തിലെ
പൊതുമരാമത്ത് വകുപ്പ്
റോഡുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
റോഡുകളുടെ ദൈര്‍ഘ്യവും
നിര്‍മ്മിച്ച വര്‍ഷവും
വ്യക്തമാക്കാമോ;
(സി)
ഇപ്പോള്‍
തിരെ
ഗതാഗതയോഗ്യമല്ലാത്തതും
ജനങ്ങള്‍ക്കും
വാഹനങ്ങള്‍ക്കും
സഞ്ചരിക്കാന്‍ ഏറെ
പ്രയാസമുള്ളതുമായ
റോഡുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
റോഡുകള്‍
ഗതാഗതയോഗ്യമാക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ഇ)
പുനര്‍നിര്‍മ്മാണത്തിനും
അറ്റകുറ്റപ്പണികള്‍ക്കും
ഭരണാനുമതി
നല്‍കിയിട്ടും
പ്രവൃത്തി ആരംഭിക്കാന്‍
കഴിയാത്ത
റോഡുകളുണ്ടോ;എങ്കില്‍
പ്രസ്തുത റോഡുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ബൈപ്പാസ് റോഡ് നിര്‍മ്മാണം
2892.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കാസര്‍ഗോഡ്
ബൈപ്പാസ് റോഡ്
നിര്‍മ്മിക്കുന്നതിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
പ്രാഥമികാനുമതി
നല്‍കിയിട്ടുണ്ടോ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതിന്
ബന്ധപ്പെട്ട ഏജന്‍സി
നാളിതുവരെ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കോട്ടക്കല്‍
ബൈപ്പാസ് റോഡിനായി സ്ഥലം
ഏറ്റെടുക്കുന്നതിന് നടപടി
2893.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
ബൈപ്പാസ് റോഡിനായി
സ്ഥലം ഏറ്റെടുക്കുന്നത്
സംബന്ധിച്ച്
പൊതുമരാമത്ത്
വകുപ്പിലുള്ള ഫയലിന്റെ
നിലവിലെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
എത്ര ഹെക്ടര്‍ സ്ഥലം
ഏറ്റെടുക്കുവാന്‍
ഉത്തരവ്
നല്‍കിയിട്ടുണ്ട്;ഇനി
എത്ര ഹെക്ടര്‍ സ്ഥലം
ആവശ്യമുണ്ടെന്നറിയിക്കാമോ;അതിന്റെ
പ്രൊപ്പോസല്‍
നിലവിലുണ്ടോ;വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ഉത്തരവായിട്ടുള്ള,സ്ഥലം
ഏറ്റെടുക്കുന്ന
നടപടികള്‍ ഏതു വരെയായി
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഫണ്ട്
സംബന്ധിച്ച്
സര്‍ക്കാരില്‍ നിന്നും
നാളിതുവരെയായി ലഭിച്ച
ഉത്തരവിന്റെ വ്യക്തമായ
വിവരം
ലഭ്യമാക്കുമോ;ഫണ്ട്
ലഭ്യമാക്കുന്നതിനുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരിലേക്ക്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഞാറയ്ക്കല്‍
വലിയവട്ടം ദ്വീപിലെ റോഡ് -
പാലം നിര്‍മ്മാണം
2894.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഞാറയ്ക്കല്‍
വലിയവട്ടം ദ്വീപിലെ
റോഡ് - പാലം
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക് ജിഡ
(GIDA) ഫണ്ട്
ഉപയോഗിച്ച് നിര്‍മ്മാണ
പ്രവര്‍ത്തനം
നടത്തുന്നതിന് സർക്കാർ
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
ഇല്ലെങ്കില്‍ പ്രവൃത്തി
നടപ്പാക്കുന്നതിന്റെ
കാലതാമസം എന്തെന്ന്
വ്യക്തമാക്കാമോ?
പ്ലാസ്ററിക്
ഉപയോഗിച്ച് റോഡ് ടാറിങ്
2895.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര റോഡുകൾ
പ്ലാസ്റ്റിക്
ഉപയോഗിച്ച് ടാർ
ചെയ്തിട്ടുണ്ട്; മറ്റ്
ടാറിംഗ് രീതിയുമായി
താരതമ്യം ചെയ്യുമ്പോൾ
പ്ലാസ്റ്റിക്
ഉപയോഗിച്ച് ടാർ
ചെയ്യുന്നതിന്റെ ചെലവ്
എത്രയാണ്; എത്ര നാൾ ഈട്
നില്ക്കും; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര കമ്പനികൾ
പ്ലാസ്റ്റിക്
ഉപയോഗിച്ച് ടാർ
നിർമ്മിക്കുന്നുണ്ട്
എന്നറിയിക്കാമോ ?
വെങ്കിടങ്ങ്
പഞ്ചായത്തിലെ റോഡ്
നിര്‍മ്മാണം
2896.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ വെങ്കിടങ്ങ്
പഞ്ചായത്തിലെ ഏനാമാവ്
റോഡില്‍ ക്രിസ്ത്യന്‍
പള്ളിക്ക് സമീപത്തെ
ഇടുങ്ങിയ ഭാഗം ഭൂമി
ഏറ്റെടുത്ത്
വികസിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
വെങ്കിടങ്ങ്-കണ്ണോത്ത്-പുല്ല
റോഡില്‍ വെങ്കിടങ്ങ്
പഞ്ചായത്ത് അതിര്‍ത്തി
കഴിഞ്ഞ്
പൂര്‍ത്തിയാക്കാന്‍
അവശേഷിക്കുന്ന മൂന്ന്
കിലോമീറ്റര്‍ റോഡിന്റെ
നിര്‍മ്മാണത്തിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ചങ്ങനാശ്ശേരി
-കവിയൂര്‍ റോഡിന്റെ
നിര്‍മ്മാണം
2897.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സംസ്ഥാന ബജറ്റില്‍
കിഫ്ബിയുടെ
ധനസഹായത്തോടെ
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച
ചങ്ങനാശ്ശേരി കവിയൂര്‍
റോഡിന്റെ നിര്‍മ്മാണ
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
തുകയാണ് പ്രസ്തുത
പ്രവൃത്തിക്കുവേണ്ടി
വകയിരുത്തിയിരിക്കുന്നത്;
എന്നത്തേക്ക് ഇതിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
(സി)
പ്രസ്തുത
റോഡിന് ആവശ്യമായ
നിര്‍ദ്ദിഷ്ട വീതി
റോഡിന്റെ എല്ലാ
ഭാഗത്തും ഉണ്ടോ;
ഇല്ലെങ്കില്‍ ഭൂമി
ഏറ്റെടുത്ത് പണി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ തുക
അനുവദിക്കുമോ?
കുറ്റിപ്പുറം
പഴയ ദേശീയ പാത നവീകരണം
2898.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റിപ്പുറം
പഞ്ചായത്തിലെ, താലൂക്ക്
ആശുപത്രിക്ക് സമീപം
ആരംഭിച്ച് മിനി സിവില്‍
സ്റ്റേഷന് സമീപം
അവസാനിക്കുന്ന, പഴയ
ദേശീയ പാത നവീകരണം
സംബന്ധിച്ച് ജനകീയ
കൂട്ടായ്മ നല്കിയ
നിവേദനം പൊതുമരാമത്ത്
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡ് പഞ്ചായത്ത് ആസ്തി
രജിസ്റ്ററില്‍
ഉള്‍പ്പെട്ടിട്ടില്ലെന്ന
കാര്യം പഞ്ചായത്ത്
അധികൃതര്‍
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
നിലവില്‍
പഞ്ചായത്തിന്റെ ആസ്തി
രജിസ്റ്ററില്‍
ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍
ഇൗ റോഡിന്റെ നവീകരണം
സംബന്ധിച്ച
കാര്യങ്ങളില്‍ പൊതു
മരാമത്ത് വകുപ്പ് നടപടി
സ്വീകരിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ;
വ്യക്തമാക്കുമോ?
നിര്‍ദ്ദിഷ്ട
തീരദേശ പാത
T 2899.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
തീരദേശ പാതയുടെ അന്തിമ
രൂപരേഖ തയ്യാറായി
കഴിഞ്ഞിട്ടുണ്ടോ;
(ബി)
ടൂറിസം
മേഖലയില്‍ ഈ
പാതകൊണ്ടുണ്ടാകുന്ന
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
എത്ര
വര്‍ഷം കൊണ്ടാണ് പദ്ധതി
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
ബേപ്പൂര്‍
ഉള്‍പ്പെടെയുള്ള
തുറമുഖങ്ങളെ
ബന്ധപ്പെടുത്തിയാണോ പാത
കടന്നുപോകുന്നത്;
വ്യക്തമാക്കാമോ?
വിനോദസഞ്ചാര
മേഖലയിലെ റോഡുകളുടെ
പുനരുദ്ധാരണം
T 2900.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര
മേഖലകളിലേക്കുള്ള
റോഡുകളുടെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
റോഡുകളുടെ
വികസനത്തിനായി
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കോട്ടിക്കുളം
സ്റ്റേഷനു സമീപം റെയില്ഓവര്
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
സാമ്പത്തികാനുമതി
2901.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കോട്ടിക്കുളം സ്റ്റേഷനു
സമീപം റെയില്‍ ഓവര്‍
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
സാമ്പത്തികാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ആർ.ബി.ഡി.സി.കെ.
ഈ പ്രവൃത്തി ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
അനുമതി
നല്കി മാസങ്ങള്‍
കഴിഞ്ഞിട്ടും പ്രസ്തുത
പ്രവൃത്തി ടെന്‍ണ്ടര്‍
ചെയ്യാതിരിക്കാനുള്ള
കാരണം വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ അച്ചടക്ക നടപടികള്‍
2902.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമരാമത്ത്
വകുപ്പില്‍ എത്ര
ജീവനക്കാര്‍ക്കെതിരെ
അച്ചടക്ക നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
വിജിലന്‍സ് കേസുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
ചങ്ങനാശ്ശേരി
റെയില്‍വെ ജംഗ്ഷന്
ഫ്ലൈഓവറിന്റെ നിര്‍മ്മാണ
നടപടികള്‍
2903.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
ബജറ്റില്‍ കിഫ്ബിയുടെ
ധനസഹായത്തില്‍
നിര്‍മ്മിക്കുമെന്ന്
പ്രഖ്യാപിച്ച
ചങ്ങനാശ്ശേരി റെയില്‍വെ
ജംഗ്ഷന് ഫ്ലൈഓവറിന്റെ
നിര്‍മ്മാണ പ്രവൃത്തികൾ
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തികൾ
ഏത് ഏജന്‍സിയെയാണ്
ഏര്‍പ്പിച്ചിരിക്കുന്നത്
;
(സി)
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏത്രനാള്‍ കൊണ്ട്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
പൊതുമരാമത്ത്
റോഡുകളുടെ അറ്റകുറ്റപ്പണികള്‍
2904.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം, പൊതുമരാമത്ത്
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍ക്കായി
പ്രത്യേക വിഭാഗം
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
അറ്റകുറ്റപ്പണികള്‍
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
സജ്ജമാക്കിയത്
എന്നതിന്റെ വിശദാംശം
നല്‍കുമോ?
അശാസ്ത്രീയമായ
റോഡ് റീ ടാറിംഗ്
2905.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാതയിൽ
കോഴിക്കോട്-കണ്ണൂര്‍
റൂട്ടിൽ വിയ്യൂര്‍
വില്ലേജ് ഓഫീസ്
പരിസരത്ത്
അശാസ്ത്രീയമായി റോഡ് റീ
ടാര്‍ ചെയ്തതിന്റെ
ഫലമായി അവിടെ
സ്ഥാപിച്ചിരുന്ന
ഡിവൈഡര്‍ പകുതിയിലേറെ
റോഡിൽ അമര്‍ന്ന്
പോയതിനാല്‍ അപകടങ്ങള്‍
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പകുതി
മാത്രമുള്ള ഡിവൈഡര്‍
തിരിച്ചറിയാതെ,
വാഹനങ്ങള്‍ ഡിവൈഡറിൽ
കയറിപോവുന്നതും
അപകടത്തില്‍പ്പെടുന്നതും
നിത്യസംഭവമായി
മാറിയിരിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത അപാകത
പരിഹരിക്കുവാന്‍ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പള്ളിക്കമണ്ണടി
പാലവും അപ്രോച്ച് റോഡും
2906.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
പള്ളിക്കമണ്ണടി പാലവും
അപ്രോച്ച് റോഡും
നിര്‍മ്മിക്കുന്നതിനാവശ്യമായ
സ്ഥലമെടുപ്പ്
നടപടികളുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
എല്‍.എ.ആര്.ആര്.
ആക്ട് 2013
നെഗോഷിയേറ്റഡ്
പര്‍ച്ചേസ് പ്രകാരം
ഭൂമി
ഏറ്റെടുക്കന്നതിനുള്ള
ഭരണാനുമതി, പുതിയ
അര്‍ത്ഥനാപത്രം,
അലൈന്മെന്റ് സ്കെച്ച്
എന്നിവ
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
സ്ഥലമേറ്റെടുപ്പ്
പൂര്‍ത്തിയാക്കുന്നതിനും
പാലം പണി
ആരംഭിയ്ക്കുന്നതിനും
അവശേഷിക്കുന്ന
തടസ്സങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
അപകടാവസ്ഥയിലായ
പാലങ്ങള്‍ ബലപ്പെടുത്താന്‍
നടപടി
2907.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അപകടാവസ്ഥയിലായ
പാലങ്ങളെ സംബന്ധിച്ച്
പൊതുമരാമത്ത് വകുപ്പ്
പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര പാലങ്ങള്‍
അപകടാവസ്ഥയിലാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
കണ്ണൂര്‍
ജില്ലയില്‍ എത്ര
പാലങ്ങള്‍
അപകടാവസ്ഥയിലാണ്; അവ
ഏതെല്ലാം;
അപകടാവസ്ഥയിലായ പാലങ്ങൾ
ബലപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പിലാത്തറ -
പാപ്പിനിശ്ശേരി റോഡിലെ
പഴയങ്ങാടിപ്പാലം
ബലപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
അപകടാവസ്ഥയിലുള്ള
പാലങ്ങൾ
2908.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അപകടാവസ്ഥയില്‍
നിലനില്‍ക്കുന്ന
പാലങ്ങളുടെ കണക്കുകൾ
ശേഖരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
2017
ല്‍ സംസ്ഥാനത്താകെ
പുതുക്കിപ്പണിഞ്ഞ
പാലങ്ങള്‍ ആകെ
എത്രയാണ്; ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
അപകടാവസ്ഥയിലുള്ള
മുഴുവന്‍ പാലങ്ങളും
കാലതാമസം കൂടാതെ
പുതുക്കിപ്പണിയുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.റ്റി.പി
പദ്ധതികള്‍
മെച്ചപ്പെടുത്തുന്നത്തിന്
ലോകബാങ്ക് നിര്‍ദ്ദേശങ്ങള്‍
2909.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.റ്റി.പി.
രണ്ടാം ഘട്ട
പദ്ധതികളുടെ
ധനവിനിയോഗം,
ഗുണനിലവാരം, തൊഴിലാളി
ക്ഷേമം, സ്ഥലമെടുപ്പ്
എന്നീ കാര്യങ്ങള്‍
മെച്ചപ്പെടുത്തുന്നത്
സംബന്ധിച്ച് ഫണ്ടിംഗ്
ഏജന്‍സിയായ ലോകബാങ്ക്
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
പ്രാവര്‍ത്തികമാക്കുന്നതില്‍
പരാജയം
സംഭവിച്ചിട്ടുണ്ടോ;
എങ്കിൽ ഇത് പദ്ധതികളുടെ
ഭാഗമായ പാക്കേജ് I, II,
IVA എന്നിവയുടെ
പുരോഗതിയെ
ബാധിച്ചിട്ടുണ്ടോ;
(ഡി)
അടൂര്‍-കഴക്കൂട്ടം
മോഡല്‍ സുരക്ഷാ പദ്ധതി,
പൂര്‍ത്തീകരണ
കാലാവധിയായ 27.04.2018
ന് മുമ്പ്
പൂര്‍ത്തീകരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
കെ.എസ്.റ്റി.പി.
പദ്ധതികള്‍
ത്വരിതപ്പെടുത്തുന്നതിന്
സർക്കാർ തലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ?
തലശ്ശേരി-വളവുപാറ
റോഡിന്റെ നവീകരണം
2910.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കെ.എസ്.റ്റി.പി
രണ്ടാം ഘട്ട
പദ്ധതിയില്‍പ്പെടുത്തി
പ്രവൃത്തി നടക്കുന്ന
തലശ്ശേരി-വളവുപാറ
റോഡിന്റെ നവീകരണം എത്ര
റീച്ചുകളായിട്ടാണെന്ന്
വ്യക്തമാക്കുമോ; ഓരോ
റീച്ചിലെയും
പ്രവൃത്തികള്‍
എത്രത്തോളം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; കാലതാമസം
ഒഴിവാക്കി നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ?
റസ്റ്റ് ഹൗസുകളുടെ നവീകരണം
2911.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
പൊതുമരാമത്ത് റസ്റ്റ്
ഹൗസുകള്‍
നവീകരിക്കുന്നതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര തുക ചെലവഴിച്ചു
എന്ന് വ്യക്തമാക്കുമോ?
ശബരിമല
പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ്
2912.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
പി.ഡബ്ല്യു.ഡി. റസ്റ്റ്
ഹൗസ് സംബന്ധിച്ച്
എന്തെങ്കിലും കേസ്
ഹൈക്കോടതിയില്‍
നിലനില്‍ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ
ഉടമസ്ഥതയിലുള്ള
കെട്ടിടം എങ്ങിനെയാണ്
സ്വകാര്യ വ്യക്തികളുടെ
നിയന്ത്രണത്തില്‍
ആയതെന്ന്
വ്യക്തമാക്കാമോ;
എന്നുമുതലാണ് ഈ
കെട്ടിടം സ്വകാര്യ
വ്യക്തികളുടെ
നിയന്ത്രണത്തില്‍
പ്രവര്‍ത്തിച്ചുവരുന്നത്;
ഇവര്‍ക്ക് കെട്ടിടം
നല്‍കിയത് സംബന്ധിച്ച്
എന്തെങ്കിലും
സര്‍ക്കാര്‍ രേഖയുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കെട്ടിടം സ്വകാര്യ
വ്യക്തിയില്‍ നിന്നും
ഒഴിപ്പിച്ച്
സര്‍ക്കാര്‍
അധീനതയിലാക്കിയിരുന്നോ;
എങ്കില്‍
എപ്പോഴായിരുന്നുവെന്ന്
വ്യക്തമാക്കുമോ; ഇത്
വീണ്ടും സ്വകാര്യ
വ്യക്തികളുടെ
നിയന്ത്രണത്തിലാകാനുണ്ടായ
സാഹചര്യം
എന്തായിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഹൈക്കോടതിയില്‍
ഇതുസംബന്ധിച്ച കേസില്‍
ഹാജരായിരുന്നത് ഏത്
സര്‍ക്കാര്‍
അഭിഭാഷകനാണ്; കേസ്
നടത്തിപ്പില്‍
എന്തെങ്കിലും
തരത്തിലുള്ള വീഴ്ച
സംഭവിച്ചതായി
കരുതുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്
കാരണക്കാരായ
ഉദ്യോഗസ്ഥരുടെ മേല്‍
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
(ഇ)
സര്‍ക്കാര്‍
കെട്ടിടം അനധികൃതമായി
കൈയടക്കുകയും വാടക
പിരിക്കുകയും ചെയ്തതു
സംബന്ധിച്ച് ഏതൊക്കെ
അന്വേഷണങ്ങളാണ്
നടത്തിയിട്ടുള്ളത്;
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുള്ള
വിവരങ്ങള്‍
എന്തൊക്കെയാണ്;
അനധികൃതമായി
പിരിച്ചെടുത്ത തുക
സര്‍ക്കാരിലേക്ക്
കണ്ടുകെട്ടുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
കാട്ടാക്കട
റസ്റ്റ് ഹൗസ് നിർമ്മാണം
2913.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാട്ടാക്കടയിൽ
പൊതുമരാമത്ത് റസ്റ്റ്
ഹൗസ്
നിര്‍മ്മിയ്ക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
പ്രസ്തുത
നിർമ്മാണത്തിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ക്വാര്‍ട്ടേഴ്സ്
2914.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം, സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ക്വാര്‍ട്ടേഴ്സ്
അനുവദിക്കുന്ന
ചട്ടത്തില്‍
എന്തെങ്കിലും ഭേദഗതി
വരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫിന്
ക്വാര്‍ട്ടേഴ്സ്
അനുവദിക്കുന്നതിന്
മുന്‍ഗണന ഉണ്ടോ; അതു
പ്രകാരം ഈ സര്‍ക്കാര്‍
നിലവില്‍ വന്ന ശേഷം
മുഖ്യമന്ത്രിയുടെയും
വിവിധ
മന്ത്രിമാരുടെയും,
സ്പീക്കര്‍, ഡെപ്യൂട്ടി
സ്പീക്കര്‍
എന്നിവരുടെയും
പേഴ്സണല്‍ സ്റ്റാഫ്
അംഗങ്ങളില്‍ എത്ര
പേര്‍ക്ക് വീതം
പുതുതായി
ക്വാര്‍ട്ടേഴ്സ്
അനുവദിച്ചു;
(സി)
ഭരണപരിഷ്കാര
കമ്മീഷന് ചെയര്‍മാന്റെ
പേഴ്സണല്‍
സ്റ്റാഫില്‍പ്പെട്ട
എത്ര പേര്‍ക്ക്
ക്വാര്‍ട്ടേഴ്സ്
അനുവദിച്ചു എന്ന്
വ്യക്തമാക്കാമോ ;
(ഡി)
പ്രതിപക്ഷ നേതാവിന്റെ
പേഴ്സണല്‍ സ്റ്റാഫ്
അംഗങ്ങളില്‍ എത്ര
പേര്‍ക്ക് പുതുതായി
ക്വാര്‍ട്ടേഴ്സ്
അനുവദിച്ചു
എന്നറിയിക്കാമോ ?
കോട്ടക്കല്‍,
കുറ്റിപ്പുറം റസ്റ്റ്
ഹൗസുകളുടെ പുനരുദ്ധാരണം
2915.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
റസ്റ്റ് ഹൗസ്,
കുറ്റിപ്പുറം റസ്റ്റ്
ഹൗസ് എന്നിവയുടെ
പുനരുദ്ധാരണം
സംബന്ധിച്ച്
പൊതുമരാമത്ത് വകുപ്പ്
കെട്ടിട വിഭാഗം
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കുകയോ, നടപടി
സ്വീകരിയ്ക്കുുകയോ
ചെയ്തിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ഡി.പി.ആര്
തയ്യാറാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
മന്ത്രിമാരും
ജനപ്രതിനിധികളും ഉന്നത
ഉദ്യോഗസ്ഥരും
തങ്ങുവാന്‍
ഉപയോഗിക്കുന്ന ദേശീയ
പാതയിലെ പ്രധാനസ്ഥലമായ
കോട്ടക്കല്‍ റസ്റ്റ്
ഹൗസ് കെട്ടിടം പൊളിച്ച്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
മലപ്പുറം
ജില്ലയില്‍ തീരദേശ പാത
നിര്‍മ്മാണം
2916.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
പാത നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് മലപ്പുറം
ജില്ലയിലെ
പ്രവൃത്തികള്‍ ഏത്
ഘട്ടം വരെയായെന്ന്
വിശദീകരിക്കാമോ;
(ബി)
വള്ളിക്കുന്ന്
മണ്ഡലത്തിലെ തീരദേശ പാത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നടപടികളുടെ
പുരോഗതിയെന്തെന്ന്
വ്യക്തമാക്കാമോ;
(സി)
മലപ്പുറം
ജില്ലയില്‍ ദേശീയപാത
വികസനവുമായി
ബന്ധപ്പെട്ട
സ്ഥലമേറ്റെടുപ്പ്
സര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ഡി)
നിലവിലെ
ദേശീയപാതയില്‍ നിന്ന്
മലപ്പുറം ജില്ലയില്‍
അലൈന്മെന്റ് മാറ്റം
വരുത്തുന്നുണ്ടോ;
ഉണ്ടെങ്കില്‍ മാറ്റം
വരുന്ന ഭാഗങ്ങളുടെ
മാപ്പ് സഹിതം
വ്യക്തമാക്കാമോ?
തിരുവനന്തപുരം
കാസര്‍ഗോഡ് തീരദേശ ഹൈവേ
2917.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മുതല്‍ കാസര്‍ഗോഡ്
വരെയുള്ള തീരദേശേ
ഹൈവേക്ക് എന്തെങ്കിലും
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത ഹൈവേ
ആകെ എത്ര കിലോമീറ്റര്‍
ആണെന്നും
മറ്റേതെങ്കിലും
അയല്‍സംസ്ഥാനത്തിലെ
തീരദേശഹൈവേയുമായി
ബന്ധിപ്പിക്കുമോ എന്നും
എങ്കില്‍ ഏതെല്ലാം
സംസ്ഥാനങ്ങളുമായി
എന്നും വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഹൈവേയ്ക്ക് എത്ര
വീതിയാണ്
ഉദ്ദേശിക്കുന്നത്;
ഇതിന്
ഏറ്റക്കുറച്ചിലിന്
സാധ്യത കാണുന്നുണ്ടോ;
പ്രസ്തുത ഹൈവേ
നിർമാണത്തിനുള്ള ഫണ്ട്
എപ്രകാരം
സ്വരൂപിക്കാനാണ്
ഉദ്ദേശിക്കുന്നത്;
എന്ത് തുക ചെലവ്
പ്രതീക്ഷിക്കുന്നു;
എത്രകാലം കൊണ്ട്
ഇതിന്റെ പണി ആരംഭിച്ച്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;വിശദമാക്കുമോ;
(സി)
ഇതിന്റെ
നിര്‍മ്മാണച്ചുമതല
ആര്‍ക്കാണ് നല്കാന്
ഉദ്ദേശിക്കുന്നത്;
ഇതിന് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
മാനദണ്ഡം
എന്തൊക്കെയാണ്; ഇതിന്റെ
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; പ്രസ്തുത
ഹൈവേ
യാഥാര്‍ത്ഥ്യമാകുമ്പോള്‍
നിലവിലുള്ള തീരദേശ
റോഡുകളുമായി
ബന്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുമ്പോള്‍
ഉദ്ദേശം എത്ര
കുടുംബങ്ങളെ
കുടിയൊഴിപ്പിക്കേണ്ടതായി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ അവരുടെ
പുനരധിവാസം സംബന്ധിച്ച്
വിശദവിവരം നല്‍കുമോ?
റോഡുകളുടെ വശങ്ങളിലെ
ഹൈമാസ്റ്റ് ലൈറ്റുകള്‍
2918.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ളിയു.ഡി.
റോഡുകളുടെ അരികിലായി,
യാത്രക്ക് തടസ്സവും
അപകടവും സൃഷ്ടിക്കുന്ന
തരത്തില്‍, ഹൈമാസ്റ്റ്
ലൈറ്റുകള്‍
സ്ഥാപിക്കുന്നത്
യാത്രക്കാര്‍ക്കും
വാഹനങ്ങള്‍ക്കും
ബുദ്ധിമുട്ട്
ഉണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പി.ഡബ്ളിയു.ഡി.
റോഡുകളുടെ വശങ്ങളില്
ഹൈമാസ്റ്റ് ലൈറ്റുകള്‍
സ്ഥാപിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
വ്യവസ്ഥകള്‍
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഹൈവേ
പ്രൊട്ടക്ഷന്‍
ആക്ടുപ്രകാരം
ഹൈമാസ്റ്റ് ലൈറ്റ്
സ്ഥാപിക്കുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(ഡി)
ഹൈമാസ്റ്റ്
ലൈറ്റ്, ഇലക്ട്രിക്
പോസ്റ്റ്
തുടങ്ങിയവയെല്ലാം ഗതാഗത
തടസ്സവും അപകടവും
ഒഴിവാക്കി
സ്ഥാപിക്കുന്നതിന്
കൂടുതല്‍ ശക്തവും
വ്യക്തവുമായ
വ്യവസ്ഥകള്‍
രൂപീകരിച്ച്
നടപ്പിലാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കേപ്
എഞ്ചിനീയറിംഗ് കോളേജിന്
ആഡിറ്റോറിയം
T 2919.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
എം.എല്‍.എയുടെ 2016-17
വര്‍ഷത്തെ ആസ്തിവികസന
ഫണ്ടിൽ നിന്നും ഒരു
കോടി രൂപ അനുവദിച്ചതും
ഭരണാനുമതി ലഭിച്ചതുമായ
തലശ്ശേരി കേപ്
എഞ്ചിനീയറിംഗ് കോളേജ്
ആഡിറ്റോറിയം നിർമ്മാണ
പ്രവൃത്തിയ്ക്ക്
സാങ്കേതിക അനുമതി
നൽകിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം എന്ന്
ആരംഭിക്കാനാവും എന്ന്
വ്യക്തമാക്കുമോ ?
റാന്നി
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത് പ്രവൃത്തികള്‍
2920.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ ഏതൊക്കെ
പ്രവൃത്തികളാണ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
അംഗീകരിച്ചിട്ടുള്ളത്;
ഓരോ പ്രവൃത്തിക്കും
എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
സംബന്ധിച്ച
തുടര്‍നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ചുള്ള ഓരോ
ഫയലും ആരുടെ
പക്കലാണെന്ന്
അറിയിക്കുമോ;
(സി)
എന്തൊക്കെ
നടപടികളാണ് ഇനി
പൂര്‍ത്തിയാക്കാനുള്ളതെന്ന്
വിശദമാക്കാമോ; ഓരോ
പ്രവൃത്തിയും എന്ന്
ആരംഭിക്കാനാവുമെന്ന്
വ്യക്തമാക്കുമോ?
ടെണ്ടര്‍
നടപടി വേഗത്തിലാക്കാന്‍
സംവിധാനം
2921.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
സാമഗ്രികളുടെ
വിലക്കയറ്റവും
ജി.എസ്.ടി. മൂലമുള്ള
അധിക നികുതി ബാധ്യതയും
മൂലം സംസ്ഥാനത്ത്
കരാറുകാര്‍ ടെണ്ടര്‍
നടപടികളില്‍ നിന്ന്
മാറി നില്ക്കുന്ന
സാഹചര്യമുണ്ടോ;
(ബി)
മണല്‍,
മെറ്റല്‍, കരിങ്കല്ല്
എന്നിവയുടെ നികുതി
വാറ്റില്‍ നിന്ന്
ജി.എസ്.ടി.യിലേയ്ക്ക്
വന്നപ്പോള്‍ ഒമ്പത്
ശതമാനം കുറഞ്ഞെങ്കിലും
ഇവയുടെ വിലയില്‍
നാല്‍പ്പത്
ശതമാനത്തിന്റെ
വര്ധനവുണ്ടായതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(സി)
എങ്കില്‍
ഇൗ പ്രതിസന്ധി
മറികടന്ന് ടെണ്ടര്‍
നടപടി വേഗത്തിലാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
സോഷ്യല്‍
ഓഡിറ്റിംഗ്
2922.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പിൽ സോഷ്യല്‍
ഓഡിറ്റിംഗ്
നടപ്പിലാക്കുവാന്‍
തീരുമാനിച്ചതിന്റെ
അടിസ്ഥാനത്തിൽ ലഭിച്ച
പരാതികളിന്മേല് എന്തു
നടപടി സ്വീകരിച്ചു;
വിശദാംശം നല്‍കുമോ?
2923
ചോദ്യം ഒഴിവാക്കി
ചെര്‍ക്കള
ടൗണ്‍ വികസനത്തിന്റെ
ഭാഗമായുളള സര്‍ക്കിള്‍
നിര്‍മ്മാണം
2924.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ചെര്‍ക്കള ടൗണില്‍
എം.എല്‍.എ. യുടെ
ആസ്തിവികസന ഫണ്ട്
ഉപയോഗിച്ച് ടൗണ്‍
വികസനത്തിന്റെ ഭാഗമായി
നിര്‍മ്മിച്ച
സര്‍ക്കിള്‍
പൊളിച്ചുമാറ്റാന്‍
ചെലവായ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സര്‍ക്കിള്‍
നിര്‍മ്മിക്കാന്‍
ചെലവായ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
അശാസ്ത്രീയമായും
ജനങ്ങള്‍ക്ക്
ഉപകാരമില്ലാത്തതുമായ
രീതിയില്‍
നിര്‍മ്മിച്ചതാണ്
സര്‍ക്കിള്‍
പൊളിക്കാനുള്ള
കാരണമെങ്കില്‍ ആയത്
നിര്‍മ്മിക്കാനും
പൊളിച്ചുമാറ്റാനും
ചെലവായ തുക
ഉത്തരവാദപ്പെട്ടവരില്‍
നിന്ന് ഈടാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
പുതിയ
സര്‍ക്കിള്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വ്യക്തമാക്കാമോ;ഉണ്ടെങ്കില്‍
ഇതിന്റെ ഡിസൈനും
എസ്റ്റിമേറ്റും
തയ്യാറാക്കിയിട്ടുണ്ടോ
എന്നും ആരാണ് ഡിസൈന്‍
ചെയ്തതെന്നും
എസ്റ്റിമേറ്റ് തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
ഡിസൈന്റെ കോപ്പി
ലഭ്യമാക്കുമോ;
(ഇ)
സര്‍ക്കിള്‍
നിര്‍മ്മാണം എപ്പോള്‍
തുടങ്ങുമെന്നും എത്ര
സമയത്തിനകം
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കാമോ?
കുടിവെള്ള
വിതരണ ലൈനുകള്‍ക്കായി
റോഡുകളില്‍ ട്രഞ്ച്
സ്ഥാപിക്കുന്നതിന് നടപടി
T 2925.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെള്ള വിതരണ
ലൈനുകള്‍
സ്ഥാപിക്കുന്നതിനായി
പുതുതായി
നിര്‍മ്മിക്കുന്ന
റോഡുകളിലെങ്കിലും
ട്രഞ്ച്
സ്ഥാപിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
എങ്കിൽ
അതിന്റെ വിശദാംശം
അറിയിക്കുമോ?
പട്ടാമ്പി
റസ്റ്റ് ഹൗസില്‍
ജീവനക്കാരുടെ കുറവു നികത്താൻ
നടപടി
2926.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പിയില്‍
പൊതുമരാമത്ത് വകുപ്പിനു
കീഴിലുള്ള റസ്റ്റ്
ഹൗസില്‍ ഇപ്പോള്‍ എത്ര
ജീവനക്കാരുണ്ട്;
അവരില്‍ സ്ഥിരം
ജീവനക്കാര്‍, താത്കാലിക
ജീവനക്കാര്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
ജീവനക്കാരുടെ കുറവു
നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
പട്ടാമ്പി
റസ്റ്റ് ഹൗസില്‍
കുടിവെള്ള പദ്ധതികള്‍
നടപ്പിലാക്കുന്ന
സ്ഥലത്തിനു
ചുറ്റുമതില്‍
ഇല്ലാത്തതിനാല്‍ അവിടം
സാമൂഹ്യവിരുദ്ധരുടെ
താവളമാകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കിൽ അവിടം
ചുറ്റുമതില്‍ കെട്ടി
സംരക്ഷിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കുട്ടനാട്
മണ്ഡലത്തിൽ നിർമ്മാണ
പ്രവർത്തനങ്ങൾ നടത്തുന്നത്
സംബന്ധിച്ച്
T 2927.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കുട്ടനാട്
മണ്ഡലം 1.5 മീറ്റര്‍
മുതല്‍ 3 മീറ്റര്‍ വരെ
സമുദ്രനിരപ്പില്‍
നിന്നും താഴെ
ആയതുകൊണ്ട്
നിര്‍മ്മാണങ്ങള്‍
നടക്കേണ്ടത് രണ്ടും
മൂന്നും മീറ്റര്‍
ഉയരത്തിലായതിനാലും,
ഇതിനുള്ള നിര്‍മ്മാണ
സാമഗ്രികള്‍
പത്തനംതിട്ട, കോട്ടയം
ജില്ലകളില്‍ നിന്ന്
ലഭ്യമാക്കേണ്ടതിനാലും
നിര്‍മ്മാണ സാമഗ്രികള്‍
സുഗമമായി
ലഭിക്കുന്നതിന്
പ്രത്യേക പരിഗണന
നല്കാന് കഴിയുമോ;
വ്യക്തമാക്കാമോ ?
നെടുങ്കാട്
യു.പി സ്കൂളിലെ ടോയ് ലറ്റ്
നിർമ്മാണം
2928.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
30.06.2017
തീയതിയിലെ സ.ഉ (സാധാ)
നം.2128/2017/പൊ.വി.വ
നമ്പർ സർക്കാർ ഉത്തരവ്
പ്രകാരം ഭരണാനുമതി
ലഭിച്ച നേമം നിയോജക
മണ്ഡലത്തിലെ നെടുങ്കാട്
യു.പി സ്കൂളിലെ ടോയ്
ലറ്റ് നിർമ്മാണത്തിന്
പൊതുമരാമത്ത്
(ബില്‍ഡിങ്) വകുപ്പില്‍
നിന്ന് സാങ്കേതികാനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ;
(ബി)
സാങ്കേതികാനുമതി
ലഭിച്ചിട്ടുണ്ടെങ്കില്‍
പ്രസ്തുത പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ ?
കാട്ടാക്കട
സബ് ഡിവിഷന് ഒാഫീസ്
2929.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
കേന്ദ്രമായി
പൊതുമരാമത്ത്
വകുപ്പിന്റെ സബ്
ഡിവിഷന് ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
താലൂക്കാസ്ഥാനമായ
കാട്ടാക്കടയില്‍
പ്രസ്തുത ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിയ്ക്കാമോ?
കൊടുവള്ളി
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂൾ കെട്ടിട
നിർമ്മാണം
T 2930.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലം മുൻ എം.
എല്‍. എ. യുടെ 2015 -
16 വർഷത്തെ ആസ്തി വികസന
ഫണ്ടില്‍ നിന്നും ഒരു
കോടി രൂപ അനുവദിച്ചതും
ഭരണാനുമതി ലഭിച്ചതുമായ
കൊടുവള്ളി
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂൾ
കെട്ടിട നിർമ്മാണത്തിന്
സാങ്കേതിക അനുമതി
നൽകിയിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
ആയതിനുള്ള കാരണം
വ്യക്തമാക്കുമോ;
പ്രസ്തുത നിര്‍മ്മാണ
പ്രവൃത്തി എന്ന്
ആരംഭിക്കാന്‍ സാധിക്കും
എന്ന് വ്യക്തമാക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തില്‍ ബസ്സ്
കാത്തിരിപ്പ് കേന്ദ്രം
സ്ഥാപിക്കുന്ന പദ്ധതി
2931.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതിയില്‍
നിര്‍ദ്ദേശിക്കപ്പെട്ടതും
ധനകാര്യ വകുപ്പില്‍
നിന്ന് റഫര്‍
ചെയ്തതുമായ കൊയിലാണ്ടി
മണ്ഡലത്തിലെ
പാതയോരങ്ങളില്‍ പ്രധാന
സ്ഥലങ്ങളില്‍ ബസ്സ്
കാത്തിരിപ്പ് കേന്ദ്രം
സ്ഥാപിക്കുന്ന
പദ്ധതിയിന്മേല്
നാളിതുവരെ യാതൊരു
നടപടിയും
സ്വീകരിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2016-2017
വര്‍ഷത്തെ പ്രസ്തുത
പദ്ധതിയ്ക്ക് ഭരണാനുമതി
ലഭിക്കുന്നതിനുള്ള
കാലപരിധി 31/12/2017
ആയി നിശ്ചയിച്ചിരുന്ന
സാഹചര്യത്തില്‍, പദ്ധതി
നടപ്പിലാവാതെ
പെന്ഡിംഗിലായത്
പി.ഡബ്ല്യു.ഡി. യിലെ
ഏത് സെക്ഷനിലാണ് എന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് ഇത് വരെ
നടന്ന നടപടികള്‍,
കുത്തിടപാടുകള് എന്നിവ
കലണ്ടര്‍ ഓഫ്
കറസ്പോണ്ടന്സിലൂടെ
വിശദമാക്കാമോ;
(ഡി)
പദ്ധതിയ്ക്ക്
ഭരണാനുമതി ലഭിക്കാനുള്ള
എസ്റ്റിമേറ്റ് എത്ര
ദിവസത്തിനകം ധനകാര്യ
വകുപ്പില്‍
സമര്‍പ്പിക്കുമെന്നും
ഇതിന്റെ ഭരണാനുമതി
എപ്പോള്‍
ലഭ്യമാക്കുമെന്നും
വിശദമാക്കാമോ?
പൊതുമരാമത്ത്
വകുപ്പ് അഴിമതിമുക്തമാക്കാൻ
നടപടി
2932.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്തു
വകുപ്പിൻ കീഴിൽ
നടത്തുന്ന
പ്രവൃത്തികള്‍
കരാറുകാര്‍
കുറ്റമറ്റരീതിയിലും
യഥാസമയവും
പൂര്‍ത്തീകരിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നത്തിനായി
വകുപ്പു്
സ്വീകരിച്ചുവരുന്ന
നടപടികൾ എന്തെല്ലാം
എന്ന് വ്യക്തമാക്കുമോ;
(ബി)
പൊതുമരാമത്തു
കരാറുകാരന്റെ കേസ്സ്
വിജയിപ്പിയ്ക്കുന്നതുള്പ്പെടെയുള്ള
അഴിമതിക്കേസ്സുകള്‍ ഈ
സര്‍ക്കാരിന്റെ
കാലയളവിൽ എത്ര എണ്ണം
കണ്ടെത്തി; ഇതിൽ മറ്റു
വകുപ്പുകളിലെ
ഉദ്യോഗസ്ഥരടക്കം എത്ര
ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നിശ്ചിത
സമയപരിധിക്കുള്ളിൽ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്ത
നാളിതുവരെയുള്ള
പ്രവൃത്തികള്‍ എത്ര;
ഇവയുടെ കാരണങ്ങള്‍
എന്ത്; ഇതിൽ
ഉദ്യോഗസ്ഥ-കരാറുകാര്‍
തമ്മിലുള്ള അവിശുദ്ധ
ബന്ധം ഉണ്ടോ; എന്നിവ
വ്യക്തമാക്കുമോ;
(ഡി)
വകുപ്പിലെ
അഴിമതി നിർമ്മാർജ്ജനം
ചെയ്യാനും അതു വഴി
നിര്‍മ്മാണ
പ്രവൃത്തികള്‍ യഥാസമയം
പൂര്ത്തീകരിക്കുവാനുമായി
വകുപ്പു് എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിനു കീഴില്‍
ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി
2933.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിനു കീഴില്‍
പട്ടാമ്പി മണ്ഡലത്തില്‍
ഉപയോഗിക്കാതെ
കിടക്കുന്ന സ്ഥലങ്ങള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
കൊപ്പം,
വല്ലപ്പുഴ
പഞ്ചായത്തുകളിലായി
ഉപയോഗിക്കാതെ
കിടക്കുന്ന വകുപ്പിനു
കീഴിലുള്ള സ്ഥലങ്ങളില്‍
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പട്ടാമ്പി
മണ്ഡലത്തില്‍ പുതുതായി
അനുവദിച്ചിട്ടുള്ള
ഫയര്‍ സ്റ്റേഷന്,
പോലിസ് സ്റ്റേഷന്
തുടങ്ങിയവയ്ക്ക്
പ്രസ്തുത ഭൂമി വിട്ടു
നല്കാന്
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പില്‍ നടന്നിട്ടുളള
അഴിമതികള്‍
2934.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പൊതുമരാമത്ത്
വകുപ്പില്‍
നടന്നിട്ടുളള ചില
അഴിമതികളെക്കുറിച്ച്
അന്നത്തെ വിജിലന്‍സ്
ഡയറക്ടറായിരുന്ന ശ്രീ.
വിന്‍സന്റ്.എം. പോള്‍,
എെ.പി.എസ് തയ്യാറാക്കിയ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികളുടെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
റിപ്പോര്ട്ടിന്മേലുളള
കേസ്സുകളുടെ
വിശദവിവരങ്ങളും
അന്വേഷണപുരോഗതിയുടെ
വിവരങ്ങളും നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
കണ്ടെത്തിയിട്ടുളള
അഴിമതികളുടേയും
ബന്ധപ്പെട്ട
ആളുകളുടെയും
വിശദാംശങ്ങള്‍
നല്‍കുമോ;
പൊതുമരാമത്ത്
പ്രവൃത്തികള്‍
2935.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ബഡ്ജറ്റിൽ
ഉള്‍പ്പെടുത്തുന്ന
പൊതുമരാമത്ത്
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ്
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ?
കരുനാഗപ്പള്ളി
മിനി സിവില്‍ സ്റ്റേഷന്
2936.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മിനി സിവില്‍
സ്റ്റേഷന്
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദീകരിക്കുമോ;
(ബി)
ഈ
കെട്ടിടത്തിന്റെ
അറ്റകുറ്റപ്പണികള്‍
സംബന്ധിച്ച്
സർക്കാരിന്റെ
പരിഗണനയിലുള്ള
പദ്ധതികള്‍
ഏതെല്ലാമെന്നും ആയത്
സംബന്ധിച്ച
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
എന്നും വിശദീകരിക്കുമോ;
(സി)
കെട്ടിടത്തിന്റെ
അറ്റകുറ്റപ്പണികള്‍
അടിയന്തരമായി
പൂര്‍ത്തീകരിച്ച്
അപകടരഹിതമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
റോഡുനിര്‍മ്മാണത്തിന്റെ
ഭാഗമായുള്ള ഓട നിര്‍മ്മാണം
2937.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളുടെ
നിര്‍മ്മാണത്തോടനുബന്ധിച്ചുള്ള
ഓടകളില്‍. മഴവെള്ളം
മണ്ണിലേക്ക്
ആഴ്ന്നിറങ്ങുന്നതിന്
സഹായകരമാകുന്നതും
ഗ്രില്ല്
മൂടിയുള്ളതുമായ
മഴക്കുഴികള്‍
അനുയോജ്യമായ
സ്ഥലങ്ങളില്‍
നിര്‍മ്മിക്കുന്നത്
ഭൂഗര്ഭജലനിരപ്പുയര്ത്തുന്നതിന്
സഹായകരമാണെന്ന
നിരീക്ഷണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭാവിയില്‍
റോഡുനിര്‍മ്മാണത്തിന്റെ
ഭാഗമായുള്ള ഓട
നിര്‍മ്മാണം
അത്തരത്തിലാക്കുന്നതിനുള്ള
നിര്‍ദ്ദേശം നല്‍കാമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തിക
സൃഷ്ടിക്കുന്നതിന് നടപടി
2938.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തിക
സൃഷ്ടിക്കുന്നതുമായി
ബന്ധപ്പെട്ട
EA2/13813/2017 നമ്പര്‍
ഫയലിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
തസ്തിക
സൃഷ്ടിച്ചാല്‍
അതിലേക്ക്
ബൈട്രാന്‍സ്ഫര്‍ വഴി
നിയമനം നല്‍കുന്നതിന്
വ്യവസ്ഥയുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഫയലില്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
ഒഴിവുകള്‍ എന്നത്തേക്ക്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ സാധിക്കും
എന്നറിയിക്കാമോ?
ഇ-ചെലാന്‍
2939.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂമിയിടപാടുകളുമായി
ബന്ധപ്പെട്ട
രജിസ്ട്രേഷന്
നടപടികള്‍ ഓണ്‍ലൈന്‍
സംവിധാനത്തിലാക്കിയിട്ടുണ്ടോ;
ഇതുമൂലമുള്ള
നേട്ടങ്ങള്‍
വിശദമാക്കുമോ;
(ബി)
സബ്
രജിസ്ട്രാര്‍
ഓഫീസുകളില്‍
അടച്ചിരുന്ന
രജിസ്ട്രേഷന് ഫീസുകള്‍
ഇ-ചെലാന്‍ വഴി
ട്രഷറിയില്‍
അടയ്ക്കേണ്ടത് മൂലം
ഇടപാടുകാര്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പണമിടപാടുകള്‍ക്ക്
ഡബിറ്റ്/ക്രെഡിറ്റ്
കാര്‍ഡുകള്‍
ഉപയോഗിക്കുന്നതിനുള്ള
സൗകര്യം
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിഗണിക്കുമോ?
ഭൂമിയുടെ
ന്യായവിലയിലെ അപാകതകള്‍
പരിഹരിക്കുന്നതിന് നടപടി
2940.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഭൂമിയുടെ
ന്യായവിലയിലുള്ള
അപാകതകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ന്യായവിലയിലെ
അപാകതകള്‍ മൂലം പുതിയ
ആധാരങ്ങള്‍ രജിസ്റ്റര്‍
ചെയ്യുന്നതിന്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെ ഭൂമിയുടെ
രജിസ്ട്രേഷന് ചാര്‍ജ്ജ്
2941.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ഭൂമി, സര്‍ക്കാര്‍
സ്ഥാപനങ്ങളുടെ പേരിലോ
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളുടെ പേരിലോ
രജിസ്റ്റര്‍
ചെയ്യുമ്പോള്‍
രജിസ്ട്രേഷന്
ചാര്‍ജ്ജ് ഒഴിവാക്കി
കൊടുക്കുന്നതിന്
നിലവില്‍ ഉത്തരവുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
അതിനാവശ്യമായ ഉത്തരവ്
പുറപ്പെടുവിക്കാന്‍
നടപടി സ്വീകരിക്കുമോ?
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
രജിസ്ട്രാര്‍ ഓഫീസുകള്‍
2942.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര രജിസ്ട്രാര്‍
ഓഫീസുകള്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നു
എന്ന്
അറിയിക്കുമോ;ഇവയുടെ
വിശദാംശം ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
രജിസ്ട്രേഷന്
ഓഫീസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
വിശദാംശം അറിയിക്കുമോ?
മുക്കം
സബ് രജിസ്ട്രാര്‍ ഓഫീസ്
മാറ്റം
2943.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുക്കം
സബ് രജിസ്ട്രാര്‍
ഓഫീസ്,മുക്കം മിനി
സിവില്‍
സ്റ്റേഷനിലേക്ക്
പ്രവര്‍ത്തനം
മാറ്റുന്നതിന്
നേരിടുന്ന കാലതാമസം
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അടിയന്തരമായി
ഈ ഓഫീസ് മുക്കം മിനി
സിവില്‍
സ്റ്റേഷനിലേക്ക്
മാറ്റുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
റയില്‍വേ
വികസനം
2944.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റെയില്‍വേ
വികസനത്തിനായി സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
എറണാകുളം
ടെര്‍മിനലിന്റെ വികസനം
സംബന്ധിച്ച് ഏതെങ്കിലും
പദ്ധതി പരിഗണനയിലുണ്ടോ;
ഇതിന്മേല് ഇതുവരെ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളെന്തെന്ന്
വിശദമാക്കാമോ?
അറ്റ് ലാന്റീസ് റെയില്‍വെ
മേല്‍പാലത്തിന്റെ നിര്‍മ്മാണം
2945.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് 27.9.2016 ല്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി 50 കോടി
രൂപയ്ക്ക് ഭരണാനുമതി
നല്‍കിയിട്ടുള്ള
എറണാകുളത്തെ അറ്റ്
ലാന്റീസ് റെയില്‍വെ
മേല്‍പാലത്തിന്റെ
നിര്‍മ്മാണത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
റെയില്‍വെ
മേല്‍പാലത്തിന്റെ
നിര്‍മ്മാണത്തിനായുളള
സ്ഥലമെടുപ്പ്
നടപടികളുടെ നിജസ്ഥിതി
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പാലത്തിന്റെ
അലൈന്‍മെന്റിന്
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഈ
പാലം ഫോര്‍ ലൈനായാണോ ടു
ലൈനായാണോ
നിര്‍മ്മിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന്
കാരണമെന്തെന്ന്
വിശദമാക്കാമോ?
ചന്തേര
റെയില്‍ അണ്ടര്‍പാസില്‍
ഗതാഗതം നടത്താന്‍ സൗകര്യം
2946.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
എം.എല്‍.എ.യുടെ
ആസ്തി വികസന
ഫണ്ടുപയോഗിച്ച് 1 1/2
കോടി രൂപ റെയില്ചെക്ക്
ഡെപ്പോസിറ്റ് ചെയ്തു
പണി തീര്‍ത്ത ചന്തേര
റെയില്‍ അണ്ടര്‍പാസില്‍
ഗതാഗതം നടത്താന്‍
കഴിയാതെ വന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പി,ഡബ്ള്യു.ഡി.
അധികൃതരും റെയില്‍വേ
ഉദ്യോഗസ്ഥരും
പരിശോധിച്ച്
സമയബന്ധിതമായി പണി
തീര്‍ത്ത ഈ റെയില്‍
അണ്ടര്‍ പാസിലൂടെ
ഗതാഗതം നടത്താന്‍ വേണ്ട
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍
വ്യക്തമാക്കാമോ?
മാവേലിക്കര
ബുദ്ധ ജംഗ്ഷൻ - കല്ലുമല റോഡിൽ
റെയിൽവെ മേൽപ്പാലം
2947.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
റെയിൽവെ സ്റ്റേഷനു
സമീപം ബുദ്ധ ജംഗ്ഷൻ -
കല്ലുമല റോഡിൽ റെയിൽവെ
മേൽപ്പാലം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
റെയിൽവെ
ഓവര്‍ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിനാവശ്യമായ
സര്‍വ്വെ നടപടികള്‍
സ്വീകരിക്കുന്നതിനും
ആവശ്യമായ സ്ഥലം
ഏറ്റെടുക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
റെയിൽവെ
മേൽപ്പാലത്തിന്റെ
നിര്‍മ്മാണത്തിനാവശ്യമായ
തുക കേന്ദ്ര - സംസ്ഥാന
സര്‍ക്കാരുകളിൽ നിന്നും
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ;