അമരവിള
- ഒറ്റശേഖരമംഗലം റോഡ്,
കുമ്പിച്ചല്‍ക്കടവ്,
കുടിവീട്ടുക്കടവ് പാലങ്ങള്‍
എന്നിവകളുടെ നിലവിലെ സ്ഥിതി
825.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-2017
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റ് പ്രസംഗത്തിൽ
പ്രഖ്യാപിച്ച, പാറശ്ശാല
മണ്ഡലത്തില്‍
ഉള്‍പ്പെട്ട അമരവിള -
ഒറ്റശേഖരമംഗലം റോഡ്,
കുമ്പിച്ചല്‍ക്കടവ്,
കുടിവീട്ടുക്കടവ്
പാലങ്ങള്‍ തുടങ്ങിയ
മരാമത്ത്
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക് എത്ര
രൂപ വീതമാണ്
നിര്‍മ്മാണച്ചെലവ്
പ്രതീക്ഷിക്കുന്നതെന്നും
ഈ പ്രവൃത്തികള്‍ എന്ന്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
തുടങ്ങി എപ്പോള്‍
അവസാനിപ്പിക്കാനാകുമെന്നും
തരംതിരിച്ച്
വ്യക്തമാക്കാമോ?
ഡി
പി ആർ സമര്‍പ്പിക്കുന്നതിലെ
വീഴ്ച
826.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആസ്തിവികസന
ഫണ്ടില്‍ നിന്നും എം എൽ
എ മാര്‍ നല്കുന്ന
പ്രൊപ്പോസലുകളില്‍ ഡി
പി ആർ - യഥാസമയം
സമര്‍പ്പിയ്ക്കുന്നതില്‍
ഉദ്യോഗസ്ഥര്‍ വീഴ്ച
വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയത് പരിഹരിച്ച്
ഭരണാനുമതി വേഗത്തില്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ
?
കെ.
എസ്. റ്റി. പി.മുഖേനയുള്ള
പൊതുമരാമത്ത് പ്രവൃത്തികള്‍
827.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.
എസ്. റ്റി. പി.
മുഖാന്തിരം
നടപ്പിലാക്കുന്ന
പൊതുമരാമത്ത്
പ്രവൃത്തികള്‍
മന്ദഗതിയിലാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
വിഷയം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ലോക
ബാങ്ക് കെ. എസ്. റ്റി.
പി.ക്ക് നല്കിയ
വായ്പയില്‍ ഏതെങ്കിലും
തരത്തിലുള്ള
വെട്ടിക്കുറവ്
വരുത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത സാഹചര്യം
ഉണ്ടായതിന്റെ കാരണം
വ്യക്തമാക്കാമോ; ഇതിനു
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കെ.എസ്.ടി.പി
രണ്ടാം ഘട്ട പ്രോജക്ട്
828.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി
രണ്ടാം ഘട്ട
പ്രോജക്ടുകളിലെ
നിലിവിലുളള
പ്രവ്യത്തികളുടെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ഗുണനിലവാരം സംബന്ധിച്ച്
ഉയര്‍ന്നു വന്നിട്ടുളള
പരാതികളുടെ
അടിസ്ഥാനത്തില്‍
അവയ്ക്ക് പരിഹാരം
കാണാന്‍ എന്തെല്ലാം
നടപടികള്‍
കെെക്കൊണ്ടിട്ടുണ്ട്;
(സി)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
പി.ഡബ്ല്യു.ഡി.
നിരത്തുകളിലെ വഴി വിളക്കുകള്‍
829.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ പ്രധാന
പി.ഡബ്ല്യു.ഡി.
നിരത്തുകളിലെയും
ജംഗ്ഷനുകളിലെയും വഴി
വിളക്കുകള്‍
കത്താത്തതിനാൽ
വഴിയാത്രക്കാര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ കെ.എസ്
.ഇ .ബി യുമായി
ചേര്‍ന്ന്
പി.ഡബ്ല്യു.ഡി.
നിരത്തുകളിലെ വഴി
വിളക്കുകള്‍ നിത്യേന
പ്രകാശിപ്പിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
വഴി
വിളക്കുകള്‍ രാത്രി
കാലങ്ങളില്‍ മേല്പറഞ്ഞ
റോഡുകളിലും
ജംഗ്ഷനുകളിലും വെളിച്ചം
പകര്‍ന്നാല്‍ ഒരു പരിധി
വരെ റോഡ് അപകടങ്ങളും,
പിടിച്ചുപറിയും
മോഷണങ്ങളും മറ്റും
തടയുവാന്‍
കഴിയുമെന്നതിനാല്‍ ഈ
സംയുക്ത സംരംഭം
നടപ്പാക്കാന്‍ പദ്ധതി
തയ്യാറാക്കുമോ ?
എരുവ
-ഏവൂര്‍ മുട്ടം റോഡ്
830.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
സെന്‍ട്രല്‍ റോഡ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി
പുനരുദ്ധരിച്ച എരുവ
-ഏവൂര്‍ മുട്ടം
റോഡിന്റെ വശങ്ങളിലുടെ
കേരള ഇലക്ട്രിസിറ്റി
ബോര്‍ഡ് ഭൂഗര്‍ഭ
കേബിളുകള്‍
വലിച്ചപ്പോള്‍ റോഡിനു
ഉണ്ടായിട്ടുള്ള
തകരാറുകള്‍
പരിഹരിക്കുന്നതിനുവേണ്ടി
കേരള ഇലക്ട്രിസിറ്റി
ബോര്‍ഡ് എത്ര രൂപ
പി.ഡബ്ല്യൂ .ഡി യില്‍
ഡിപ്പോസിറ്റ്
ചെയ്തിട്ടുണ്ട് എന്നും
ടി റോഡ്
പുനരുദ്ധരിക്കുന്നതിന്
പി.ഡബ്ല്യൂ .ഡി
ഇതിന്മേല് എന്തെല്ലാം
നടപടികള്‍
സ്വികരിച്ചിട്ടുണ്ട്
എന്നും വിശദമാക്കാമോ?
കേരള
ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട്
831.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പി.ഡബ്ള്യു.ഡി.
റോഡുകള്‍
സംരക്ഷിക്കുന്നതിനും
കാല്‍നടയാത്രക്കാര്‍ക്കും
വാഹനങ്ങള്‍ക്കും
സുരക്ഷിത യാത്ര
സാധ്യമാക്കുന്നതിനും
വേണ്ടി കേരള ഹൈവേ
പ്രൊട്ടക്ഷന്‍ ആക്ട്
പ്രകാരം ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ ഉള്ളടക്കം
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവനുസരിച്ചുള്ള
പരിശോധനകള്‍
പൊതുമരാമത്ത്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാര്‍
കാലാകാലങ്ങളില്‍
നടത്തുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
കര്‍ശന നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പോട്ട
- മൂന്നു പീടിക ഭാഗത്ത്
ഫുട്പാത്തും, ഡ്രെയിനേജ്
സൗകര്യവും ഏര്‍പ്പെടുത്താന്‍
നടപടി
832.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
പി ഡബ്ലിയു ഡി റോഡ്സ്
സെക്ഷന്റെ കീഴിലുള്ള
പോട്ട - മൂന്നു പീടിക
റോഡിന്റെ ആദ്യ
കിലോമീറ്റര്‍ ഭാഗത്ത്
ഫുട്പാത്തും,
ഡ്രെയിനേജ് സൗകര്യവും
ഏര്‍പ്പെടുത്തുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയ്ക്ക് അനുമതി
നല്കുവാൻ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
മലയോര
ഹൈവേ നിര്‍മ്മാണം
833.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എസ്.രാജേന്ദ്രന്
,,
കെ.വി.വിജയദാസ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്ശേഷം നടത്തിയ
മലയോര ഹൈവേ നിര്‍മ്മാണ
പ്രവൃത്തിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മലയോര
ഹൈവേ
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍
അവശേഷിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഹൈവേയുടെ
നിര്‍ദ്ദിഷ്ട
അലൈന്മെന്റില്
വനമേഖലയോ, പരിസ്ഥിതി
ദുര്‍ബല പ്രദേശമോ
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിര്‍ദ്ദിഷ്ട
അലൈന്മെന്റില് മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
മലയോര
ഹൈവേ സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ?
പുതിയ
ദേശീയ പാതകള്‍ക്ക് അംഗീകാരം
834.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ദേശീയ
പാതകള്‍ക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ടോ; ;
(ബി)
അംഗീകാരം
ലഭിച്ച ദേശീയ പാതകള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ ;
(ഡി)
പുതിയ
ദേശീയ പാതകള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സംസ്ഥാനം
കെെക്കൊള്ളേണ്ടതുണ്ടെന്നു
വിവരിക്കുമോ?
റോഡ്
സുരക്ഷാ ഫണ്ട്
835.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
സുരക്ഷാ ഫണ്ടിലേക്ക്
വകയിരുത്തുന്ന പ്രധാന
ഫണ്ടുകള്‍ ഏതൊക്കെയാണ്;
(ബി)
2008
മുതല്‍ 2016-17 വര്‍ഷം
വരെ റോഡ് സുരക്ഷാ
അതോറിറ്റിക്ക് ലഭ്യമായ
ഫണ്ട് എത്ര രൂപയാണ്;
ഇതില്‍ നിന്നും ഇതുവരെ
ചെലവഴിച്ച തുക എത്ര;
(സി)
ഏത്
തരത്തിലുള്ള
പ്രവൃത്തികള്‍ക്കാണ്
റോഡ് സുരക്ഷാ ഫണ്ട്
വിനിയോഗിക്കുന്നത്;
(ഡി)
റോഡ്
സുരക്ഷാ അതോറിറ്റിയുടെ
കീഴില്‍ ഇനി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന പ്രധാന
പദ്ധതികള്‍ ഏതൊക്കെ;
വിശദാംശങ്ങള്‍
നല്‍കുമോ?
റാന്നി
മിനി സിവില്‍ സ്റ്റേഷന്
നിര്‍മ്മാണം
836.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മാണത്തിന് എത്ര
തുകയാണ്
അനുവദിച്ചിരുന്നത്;
ഇതിന്റെ നിര്‍മ്മാണം
ആരംഭിച്ചത് എന്നാണ്;
കരാര്‍ പ്രകാരം
നിര്‍മ്മാണം എന്ന്
പൂര്‍ത്തിയാക്കേണ്ടതായിരുന്നു;
(ബി)
ഇപ്പോള്‍
എന്തൊക്കെ
നിര്‍മ്മാണങ്ങളാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളത്;
പൂര്‍ത്തീകരിച്ച
ബ്ലോക്ക് ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നതിനായി
വിട്ടുകൊടുക്കാന്‍
കഴിയും വിധം
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇനി എന്തൊക്കെ
നിര്‍മ്മാണങ്ങളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
എത്ര ദിവസം കൊണ്ട് ഇവ
പൂര്‍ത്തീകരിച്ച്
കെട്ടിടം തുറന്നു
കൊടുക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പൊതുമരാമത്ത് വകുപ്പിന്റെ
പദ്ധതികള്‍
837.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തില്‍ കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പൊതുമരാമത്ത്
വകുപ്പിന്റെ
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
കോങ്ങാട്
മണ്ഡലത്തിലേയ്ക്കായി
അനുവദിച്ചിട്ടുള്ള
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പി.ഡബ്ള്യൂ,ഡി.യുടെ
പദ്ധതികള്‍
ഏതൊക്കെയാണ്; വിശദവിവരം
നല്‍കുമോ; ഏതൊക്കെ
എസ്.പി.വി. കള്‍
വഴിയാണ് പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്; വിശദ
വിവരം നല്‍കുമോ?
കിഫ്ബി
പദ്ധതിയുടെ ഭാഗമായി
ഉദ്യോഗസ്ഥരുടെ പൂനര്വിന്യാസം
838.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയുടെ ഭാഗമായി
പൊതുമരാമത്ത് വകുപ്പിലെ
ഉദ്യോഗസ്ഥരെ
പുനര്വിന്യസിക്കുന്നുണ്ടോ;
;
(ബി)
പ്രസ്തുത
പുനര്‍വിന്യാസം മൂലം
പി.ഡബ്ള്യു.ഡി.
സെക്ഷന്‍ ഓഫീസുകള്‍
നിര്‍ത്തലാക്കുന്ന
സാഹചര്യം
ഉണ്ടോകാനിടയൂണ്ടോ;
(സി)
ദേശീയ
പാത പതിനേഴിന്റെ ചേളാരി
സെക്ഷന്‍ ഓഫീസ്
നിര്‍ത്തലാക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(ഡി)
ഇത്തരത്തില്‍
പൊതുമരാമത്ത് ഓഫീസുകള്‍
ഇല്ലാതാകുന്നത് മൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
പ്രസ്തുത
സെക്ഷന്‍ ഓഫീസ്
നിര്‍ത്തലാക്കുന്നത്
സംബന്ധിച്ച തീരുമാനം
പുന:പരിശോധിക്കുമോ?
അരൂര്‍
മണ്ഡലത്തില്‍
പാലങ്ങള്‍ക്കായുള്ള
ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍
839.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തില്‍ ഏതെല്ലാം
പാലങ്ങള്‍ക്കായുള്ള
ഇന്‍വെസ്റ്റിഗേഷന്‍
നടപടികളാണ്
പൂര്‍ത്തിയായിട്ടുള്ളത്;
(ബി)
അഞ്ചുതുരത്ത്,
പി.എസ്. ഫെറി, കുടപുറം
എന്നിവിടങ്ങളില്‍
പാലങ്ങള്‍ക്കായുള്ള
ഇന്‍വെസ്റ്റിഗേഷന്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
ഇവിടങ്ങളില്‍
പാലം
നിര്‍മ്മിക്കുന്നതിന്
ഡി.പി.ആര്.
തയ്യാറാക്കുവാന്‍
വകുപ്പ് അധികൃതര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
അഞ്ചുതുരത്തില്
പാലം
നിര്‍മ്മിക്കുന്നതിനായി
നേരത്തേ ഡി.പി.ആര്.
തയ്യാറാക്കിയിരുന്നോ;
ആയതില്‍ എത്ര രൂപയാണ്
എസ്റ്റിമേറ്റെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇത്തവണത്തെ
നബാര്‍ഡ്
സഹായത്തോടെയുള്ള
പദ്ധതികളില്‍
അഞ്ചുതുരത്ത്, പി.എസ്.
ഫെറി, കുടപുറം
പാലങ്ങള്‍
പരിഗണിക്കുമോ?
തഴക്കര
കൊച്ചാലുമ്മൂട് ജംഗ്ഷനില്‍
നിരന്തരമായി അപകടങ്ങള്‍
840.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
- തേനി ദേശീയപാതയിലെ
പ്രധാന ജംഗ്ഷനുകളില്‍
ഒന്നായ തഴക്കര
കൊച്ചാലുമ്മൂട്
ജംഗ്ഷനില്‍ നിരന്തരമായി
അപകടങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മേഖലയില്‍ സിഗ്നല്‍
ലെെറ്റുകളോ
മുന്നറിയിപ്പ്
ബോര്‍ഡുകളോ
ഡിവെെഡര്/ഹംപ്
എന്നിവയോ ഇല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇൗ
മേഖലയിലെ അപകടങ്ങള്‍
ഒഴിവാക്കാൻ ഇവ
സ്ഥാപിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ?
തലശ്ശരി
-വളവുപാറ റോഡ് നിര്‍മ്മാണം
841.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലൂടെ
കടന്നുപോകുന്നതും
കെ.എസ്.ടി.പി രണ്ടാം
ഘട്ടത്തില്‍
ഉള്‍പ്പെടുന്നതുമായ
തലശ്ശേരി- വളവുപാറ
റോഡ് നിര്‍മ്മാണം
ഇപ്പാേള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡ് നിര്‍മ്മാണ
പദ്ധതിയില്‍ ആകെ എത്ര
പാലങ്ങളുടെ നിര്‍മ്മാണം
ഉള്‍പ്പെട്ടിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(സി)
ഓരോ
പാലത്തിന്റെയും
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(ഡി)
തലശ്ശേരി
-വളവുപാറ റോഡ്
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
ആലപ്പുഴ
കളര്‍കോട് ജംഗ്ഷന് മുതല്‍
ഹൈവേക്ക് സമാന്തരമായി പുതിയ
പാത
842.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഹെെവേയില്‍ ആലപ്പുഴ
കളര്‍കോട് ജംഗ്ഷന്
മുതല്‍ തെക്കോട്ട്
വണ്ടാനം വരെ ഇപ്പോള്‍
ഗതാഗത കുരുക്ക് മൂലം
ദീര്‍ഘദൂര
യാത്രക്കാര്‍ക്കും
പ്രാദേശീയര്ക്കും
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബെെപ്പാസ്
റോഡ് പൂര്‍ത്തിയാകുന്ന
മുറയ്ക്ക് കൂടുതല്‍
വാഹനങ്ങള്‍ ഒരേ സമയം
എത്തിച്ചേരുന്നതിനാല്‍
നാലുവരിപ്പാത
നിര്‍മ്മിച്ചാലും
ഇവിടുത്തെ തിരക്കിന്
കുറവുണ്ടാകുമെന്ന്
കരുതുന്നുണ്ടോ;
(സി)
ഹൈവേക്ക്
സമാന്തരമായി നിലവിലുള്ള
ഉപയോഗശൂന്യമായ
സ്കൂട്ടര്‍ ഫാക്ടറി
റോഡ്, ഗുരുമന്ദിരം
ജംഗ്ഷന് എന്നിവ
വികസിപ്പിച്ച്
വാടപ്പൊഴി മുതല്‍
അരക്കിലോമീറ്റര്‍
റോഡിന് വീതികൂട്ടി
എന്‍. എച്ച്. ബെെപ്പാസ്
റോഡില്‍ എത്തിച്ചാല്‍
ഗതാഗത കുരുക്ക്
പരിഹരിക്കാന്‍
കഴിയുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സ്കൂട്ടര്‍
ഫാക്ടറി റോഡ്
പുനരുദ്ധരിച്ച് ദേശീയ
നിലവാരത്തിലുള്ള
രണ്ടുവരിപ്പാതയൊരുക്കുകയും
ഗുരുമന്ദിരം ജംഗ്ഷന്
വികസിപ്പിച്ച്
അവിടുന്ന് വാടപ്പൊഴി
പാലം വരെയുള്ള ഭാഗം
വീതി കൂട്ടുകയും
വാടപ്പൊഴിമുതല്
കുതിരപ്പന്തി എന്‍.
എച്ച്. വരെയുള്ള
അരക്കിലോമീറ്റര്‍
മാത്രം സ്ഥലം
ഏറ്റെടുത്ത് റോഡ്
വീതികൂട്ടി
നിര്‍മ്മിച്ചാല്‍
അമ്പലപ്പുഴ
മണ്ഡലത്തില്‍ വിശാലമായ
മറ്റൊരു പാത കൂടി
സാക്ഷാത്ക്കരിക്കുമെന്നതിനാല്
അതിന് ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ
എസ്.എല്‍.റ്റി.എഫ് പദ്ധതി
843.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മണലൂര്‍
നിയോജകമണ്ഡലത്തില്‍
2016-17 വര്‍ഷത്തില്‍
എസ്.എല്‍.റ്റി.എഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
എത്രതുക വീതം
അനുവദിക്കുകയുണ്ടായി
എന്ന് വിശദമാക്കാമോ?
പുനലൂര്‍
- മൂവാറ്റുപുഴ സംസ്ഥാന പാത
844.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുനലൂര്‍
- മൂവാറ്റുപുഴ സംസ്ഥാന
പാത കെ. എസ്. റ്റി. പി.
ഏറ്റെടുത്തത് എന്നാണ്;
റോഡിന്റെ ഏതൊക്കെ
ഭാഗമാണ് ഇപ്പോള്‍
പുനരുദ്ധരിച്ചത്;
ഇനിഏതു ഭാഗമാണ്
പുനരുദ്ധരിക്കാനുള്ളത്;
(ബി)
റോഡിന്റെ
പുനരുദ്ധരിക്കാനുള്ള
ഭാഗത്തെ സ്ഥലം
ഏറ്റെടുക്കല്‍
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എത്ര
സ്ഥലം ഏതൊക്കെ
വില്ലേജുകളില്‍ നിന്ന്
ഏറ്റെടുക്കാനുണ്ട്
എന്ന് സര്‍വ്വേ നമ്പര്‍
സഹിതം ലഭ്യമാക്കാമോ;
(സി)
പുനലൂര്‍
- മൂവാറ്റുപുഴ പാതയുടെ
ഇനി പുരുദ്ധരിക്കേണ്ട
ഭാഗത്തെ നിര്‍മ്മാണ
നടപടികള്‍ ഏതു ഘട്ടം
വരെയായി എന്നു
അറിയിക്കാമോ; ഇതിന്റെ
ടെണ്ടറിംഗ്
കഴിഞ്ഞിട്ടുണ്ടോ; ഇനി
എന്തൊക്കെ നടപടികളാണ്
റോഡ് നവീകരണത്തിനായി
പൂര്‍ത്തിയാക്കേണ്ടത്;
ഏതൊക്കെ കമ്പനികളാണ്
ടെണ്ടറില്‍
പങ്കെടുത്തിരിക്കുന്നത്;
(ഡി)
റോഡ്
നിര്‍മ്മാണം
ആരംഭിക്കാന്‍
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍ തടസ്സം
എന്താണന്ന്
അറിയിക്കാമോ?
(ഇ)
തടസ്സങ്ങള്‍
നീക്കി റോഡ്
നിര്‍മ്മാണം എന്ന്
ആരംഭിക്കാനാവും എന്ന്
വ്യക്തമാക്കുമോ?
കായംകുളം
വില്ലേജ് ഓഫീസ്
കെട്ടിടത്തിന്റെ പുനരുദ്ധാരണം
845.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍,
കാര്‍ത്തികപ്പള്ളി
താലൂക്കില്‍പ്പെട്ട
കായംകുളം വില്ലേജ്
ഓഫീസ് കെട്ടിടത്തിന്റെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങളില്‍
ഉണ്ടായിട്ടുള്ള
അപാകതകള്‍ മൂലം ഈ
കെട്ടിടം
ഉപയോഗശൂന്യമായി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അപാകതകള്‍ പരിഹരിച്ച്
വര്‍ഷങ്ങളായി
ഉപയാേഗശൂന്യമായി
കിടക്കുന്ന കെട്ടിടം
പ്രവര്ത്തനസജ്ജമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
മരാമത്ത്
റോഡുകളുടെ ഗ്യാരന്റി പീരിയഡ്
846.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ
നിര്‍മാണത്തിനും
പരിപാലനത്തിനുമായുള്ള
പ്രവൃത്തികള്‍ക്ക്
ഡിഫെക്ട് ലയബിലിറ്റി
പിരിയഡ്
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
വിവിധ
പ്രവൃത്തികള്‍ക്കായി
നിശ്ചയിച്ചിട്ടുള്ള
ഡിഫെക്ട് ലയബിലിറ്റി
പിരിയഡ് - ന്റെ
കാലപരിധി
വ്യക്തമാക്കുമോ;
(സി)
പൊതുമരാമത്ത്
റോഡുകളുടെ ഗ്യാരന്റി
പീരിയഡ് എത്ര
കാലമാണെന്ന്
വ്യക്തമാക്കുമോ;
ഹെവിമെയിന്റനന്സില്
ഉള്‍പ്പെടുത്തി
കൂടുതല്‍
ഗ്യാരന്റിയോടുകൂടി
സംസ്ഥാനത്ത് റോഡ്
പ്രവൃത്തികള്‍
നടക്കുന്നുണ്ടോ;
വിശദമാക്കുമോ?
ചുള്ളിമട
പാലത്തിന്റെ നിര്‍മ്മാണം
847.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബജറ്റ് പ്രസംഗത്തില്‍
നിര്‍ദ്ദേശിച്ചിരുന്ന
ആലത്തൂര്‍ നിയോജക
മണ്ഡലത്തിലെ ചുള്ളിമട
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനത്തിനോട്
ബന്ധപ്പെട്ട നിലവിലെ
അവസ്ഥയെക്കുറിച്ച്
വിശദീകരിക്കാമോ;
(ബി)
ഭരണാനുമതി,
ധനാനുമതി എന്നിവ
പ്രസ്തുത പാല
നിര്‍മ്മാണത്തിന്
ലഭ്യമായിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ചുള്ളിമടപാലത്തിന്റെ
നിര്‍മ്മാണം എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന്
വിശദമാക്കാമോ?
ചടയമംഗലം
മണ്ഡലത്തില്‍ പി.ഡബ്ല്യൂ.ഡി
റോഡുകള്‍ക്ക് വകയിരുത്തിയതുക
848.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2017-18ലെ
ബഡ്ജറ്റ് പ്രകാരം
ചടയമംഗലം മണ്ഡലത്തില്‍
എത്ര പി.ഡബ്ല്യൂ.ഡി.
റോഡുകള്‍ക്ക് തുക
വകയിരുത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ?
തുരുത്തി-
കരിയാട് പാലത്തിന്റെ നിർമ്മാണ
പുരോഗതി
849.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിൽ 2016-- 17
ബജറ്റില്‍ അനുവദിച്ച
കണ്ണൂര്‍ കോഴിക്കോട്
ജില്ലകളെ
ബന്ധിപ്പിക്കുന്ന
തുരുത്തി- കരിയാട്
പാലത്തിന്റെ നിർമ്മാണ
പുരോഗതി വിശദമാക്കാമോ ;
(ബി)
ഇതോടനുംബന്ധിച്ചു
അനുവദിച്ച് ബജറ്റില്‍
ഉള്പെടുത്തിയ
കരിയാട്--
തുരുത്തിമുക്ക്
പാലത്തിന്‍െറ നിര്‍മാണ
പുരോഗതി വിശദമാക്കാമോ ;
(സി)
ഏത്
ജില്ലയുടെഎക്സിക്യൂട്ടീവ്
എഞ്ചിനീയർക്കാണ് ഇവ
രണ്ടിന്േറയും ചുമതല
നല്‍കിയത്
എന്നറിയിക്കാമോ?
പിലാത്തറ-പാപ്പിനിശ്ശേരി
കെ.എസ്.ടി. പി. റോഡ്
850.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിലാത്തറ-പാപ്പിനിശ്ശേരി
കെ.എസ്.ടി. പി.
റോഡിന്റെ നിര്‍മ്മാണ
പുരോഗതി അറിയിക്കുമോ;
പ്രസ്തുത നിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡിലെ ബലക്ഷയം
സംഭവിച്ചുകൊണ്ടിരിക്കുന്ന
പഴയങ്ങാടിപ്പാലം
ബലപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
റോഡിലെ കണ്ണപുരം പാലം
വീതി കൂട്ടുന്നതിന്
പുതിയ പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തെെക്കാട്
- അടൂര്‍ മാതൃകാ സുരക്ഷാ
കോറിഡോര്‍
851.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെെക്കാട്
(വെഞ്ഞാറമൂട്) - അടൂര്‍
റോഡ്, മാതൃകാ റോഡ്
സുരക്ഷാ കോറിഡോറായി
മാറ്റുന്നതിന്റെ
ഭാഗമായി വെഞ്ഞാറമൂട്
ജംഗ്ഷനില്‍ നിലവിലുള്ള
കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ച് റോഡ് വീതി
കൂട്ടാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
റോഡ് മാതൃകാ സുരക്ഷാ
കോറിഡോറായി
മാറ്റുന്നതിന്റെ
ഭാഗമായുള്ള
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്താണ്;
വിശദമാക്കുമോ?
വഴിമുക്ക്
- കളിയിക്കാവിള റോഡിനു വീതി
കൂട്ടാന്‍ സ്ഥലം
ഏറ്റെടുക്കുന്ന നടപടി
852.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വഴിമുക്ക്
മുതല്‍ കളിയിക്കാവിള
വരെ വീതികൂട്ടാന്‍
ഉദ്ദേശിക്കുന്ന നാഷണൽ
ഹൈവേയ്ക്ക് സ്ഥലം
ഏറ്റെടുക്കുന്ന നടപടി
എന്തായി
എന്നറിയിക്കാമോ;
(ബി)
വഴിമുക്ക്
മുതല്‍ കളിയിക്കാവിള
വരെയുളള എൻ എച്ഛ് -ന്റെ
പുതിയ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ
;
(സി)
വഴിമുക്ക്
മുതല്‍ കളിയിക്കാവിള
വരെ ഉളള എൻ എച്ഛ് -ന്റെ
നിര്‍മ്മാണം
2017-18-ല്‍
ആരംഭിക്കാന്‍ കഴിയുമോ;
(ഡി)
മേല്‍പ്പറഞ്ഞ
പദ്ധതി എതു വര്‍ഷം
പൂര്‍ത്തികരിക്കാന്‍
കഴിയും എന്ന്
വിശദീകരിക്കാമോ?
ചാലക്കുടി
കോടതി ജംഗ്ഷനില്‍ മുരിങ്ങൂര്‍
ഡിവൈന്‍ മോഡല്‍ സൗകര്യം
853.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മുനിസിപ്പല്‍
ജംഗ്ഷനില്‍
അടിയ്ക്കടിയുണ്ടാകുന്ന
വാഹനാപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
ചാലക്കുടി കോടതി
ജംഗ്ഷനില്‍ മുരിങ്ങൂര്‍
ഡിവൈന്‍ മോഡല്‍
സൗകര്യമൊരുക്കന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ?
ഭരണാനുമതി
ലഭിച്ച മണലൂര്‍ മണ്ഡലത്തിലെ
റോഡുകള്‍
854.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണാനുമതി
ലഭിച്ച ഏതെല്ലാം
പ്രവൃത്തികളാണ് മണലൂര്‍
നിയോജക മണ്ഡലത്തില്‍
പി.ഡബ്ല്യു.ഡി. റോഡ്സ്
വിഭാഗത്തിന് കീഴില്‍
പുരോഗമിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
2016-17
ലെ ബഡ്ജറ്റില്‍
ഉള്‍പ്പെട്ട തൃശൂര്‍
ജില്ലയിലെ കരുവന്തല -
ചക്കംകണ്ടം റോഡിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
കാപ്പില്‍
റെയില്‍വേ അടിപ്പാത
നിര്‍മ്മാണം
855.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
നിയോജക മണ്ഡലത്തിലെ
കാപ്പില്‍ റെയില്‍വേ
അടിപ്പാത
നിര്‍മ്മിക്കുന്നതിന്
അടിയന്തരമായി ഭരണാനുമതി
നല്‍കുമോ എന്ന്
വ്യക്തമാക്കുമോ;
(ബി)
കാപ്പില്‍
റെയില്‍വേ അടിപ്പാത
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍,
അടിയന്തരമായി ആയതിനുള്ള
നടപടി സ്വീകരിക്കുമോ?
വൈപ്പിന്‍
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
856.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വൈപ്പിന്‍
മണ്ഡലത്തില്‍
നടന്നുവരുന്ന വിവിധ
പൊതുമരാമത്ത്
പ്രവൃത്തികളായ
റോഡുകളുടെയും
പാലങ്ങളുടെയും
കെട്ടിടങ്ങളുടേയും
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ?
ചെല്ലഞ്ചി
പാലത്തിന്റെ നിര്‍മ്മാണം
857.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
ചെല്ലഞ്ചി പാലത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ഏറ്റെടുത്ത ഭൂമിയുടെ
ഉടമകളില്‍ എത്ര
പേര്‍ക്ക്
നഷ്ടപരിഹാരത്തുക വിതരണം
ചെയ്തു എന്നറിയിക്കാമോ;
(ബി)
ഇനിയും
എത്ര പേര്‍ക്ക് തുക
വിതരണം ചെയ്യാനുണ്ട് ;
കാലതാമസത്തിനുള്ള കാരണം
എന്താണ് എന്ന്
വ്യക്തമാക്കാമോ?
പാലപ്പുറം
നെല്ലിക്കുര്‍ശ്ശി-കുതിരവഴി
പാലത്തിന്റേയും റോഡിന്റേയും
നിര്‍മാണം
858.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലപ്പുറം
-നെല്ലിക്കുര്‍ശ്ശി-കുതിരവഴി
പാലത്തിന്റേയും
റോഡിന്റേയും
നിര്‍മാണത്തിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
നടപടി
പൂര്‍ത്തീകരിക്കാമോ;
(ബി)
ഏത്
ഏജന്‍സിക്കാണ്
ഇന്‍വെസ്റ്റിഗേഷന്‍
ചുമതല എന്നറിയിക്കാമോ;
(സി)
പ്രസ്തുത
പാലത്തിന്റെ വിശദമായ
എസ്റ്റിമേറ്റ്
തയ്യാറാക്കിയോ;
വിശദാംശം
വ്യക്തമാക്കാമോ?
റോഡുകളുടെ
നിര്‍മ്മാണത്തെത്തുടര്‍ന്ന്
വീടുകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
കേടുപാടുകള്‍
859.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡുനിര്‍മ്മാണത്തിനായി
ശക്തിയേറിയ ഹൈഡ്രോളിക്
റോളറും മറ്റും
ഉപയോഗിക്കുന്നതിന്റെ
ഫലമായി നിര്‍മ്മാണ
സ്ഥലത്തോടു ചേര്‍ന്നുളള
വീടുകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
കേടുപാടുകള്‍
സംഭവിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
റോഡുകളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുമ്പോള്‍
ഇത്തരത്തില്‍പ്പെടുന്ന
വീടുകള്‍ തകരാനും
വീടിന്റെ സുരക്ഷ
നഷ്ടപ്പെടാനും
ഇടയാകുന്നതുമൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പ്രത്യേകമായി അവലോകനം
ചെയ്യുമോ;
(സി)
ഇതു
സംബന്ധിച്ച് സര്‍വ്വേ
നടത്തി നിജസ്ഥിതി
ബോധ്യമായതിന് ശേഷം
നഷ്ടപരിഹാരം
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പെെങ്കുളം-തൊഴുപ്പാടം
കനാല്‍ ബണ്ട് റോഡ് പ്രവൃത്തി
860.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13
-ലെ നിയോജക മണ്ഡലം
ആസ്തി വികസന ഫണ്ടില്‍
നിന്നും 1 കോടി രൂപ
അനുവദിച്ച് ഭരണാനുമതി
നല്കിയ ചേലക്കര
പെെങ്കുളം -
തൊഴുപ്പാടം കനാല്‍
ബണ്ട് റോഡ് പ്രവൃത്തി
മുടങ്ങിക്കിടക്കുന്നത്
പുനരാരംഭിക്കാന്‍ പൊതു
മരാമത്ത് വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇപ്പോള്‍
ഇൗ പ്രവൃത്തിക്ക്
തടസ്സം എന്താെക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
തടസ്സങ്ങള്‍
നീക്കി പ്രവൃത്തി
എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയും;
വിശദാംശം
വ്യക്തമാക്കുമോ?
പളളുരുത്തി
മിനി സിവില്‍ സ്റ്റേഷന്
നിര്‍മ്മാണം
861.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജകമണ്ഡലത്തില്‍
ആസ്തി വികസനനിര്‍മ്മാണ
പദ്ധതിയില്‍ നിന്നും
നാനൂറ്റി അമ്പത് ലക്ഷം
രൂപ അനുവദിച്ചിച്ചുളള
പളളുരുത്തി മിനി
സിവില്‍ സ്റ്റേഷന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
മിനി
സിവില്‍ സ്റ്റേഷന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കാര്യാട്ട്
കടവ് പാലത്തിനായി ഏറ്റെടുത്ത
സ്ഥലത്തിന്റെ വില
ഭൂവുടമകൾക്ക് നല്കാന് നടപടി
862.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
കാര്യാട്ട്കടവ്
പാലത്തിനായി ഏറ്റെടുത്ത
സ്ഥലത്തിന്റെ വില
ഭൂവുടമകൾക്ക്
നാളിതുവരെയായും
ലഭിച്ചിട്ടില്ല ഏന്ന
വിവമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂമി
വില വിതരണം
ചെയ്യുന്നതിനുള്ള
കാലതാമസത്തിന്
കാരണമെന്താണ്;
(സി)
പ്രസ്തുത
തുക എത്രയുംപെട്ടെന്ന്
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
കാളിക്കടവ്
പാലം നിര്‍മ്മാണത്തിനായി ഭൂമി
ഏറ്റെടുക്കല്‍
863.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തില്‍
നബാർഡ് ആർ.ഐ .ഡി .എഫ്
XXII-ല്‍
ഉള്‍പ്പെടുത്തി
തത്വത്തില്‍ അംഗീകാരം
നല്‍കിയിട്ടുള്ള
കാളിക്കടവ് പാലം
നിര്‍മ്മാണത്തിനായി
ഭൂമി ഏറ്റെടുക്കല്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ
പദ്ധതിയ്ക്കായി എത്ര
ഭൂമി ഏറ്റെടുക്കേണ്ടി
വരുമെന്നാണ്
കണക്കാക്കുന്നത്;
(ബി)
ഈ
പദ്ധതിയുടെ വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണം;
(സി)
ഈ
പദ്ധതിയുടെ
ഭൂമിയേറ്റെടുക്കല്‍
ഉള്‍പ്പെടെ
പൂര്‍ത്തീകരിച്ച്
പദ്ധതി
നടപ്പിലാക്കുന്നതിന്
എത്ര തുക വേണ്ടി
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ഡി)
2017-18
ല്‍ നബാർഡ് ആർ.ഐ .ഡി
.എഫ് - ല്‍
ഉള്‍പ്പെടുത്തി പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
അന്ധകാരനഴി
മുതല്‍ ചാപ്പക്കടവ് വരെയുള്ള
തീരദേശ പാത
864.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
ഹൈവേയുടെ നിര്‍മ്മാണം
എവിടെ മുതല്‍ എവിടം
വരെയാണ്
ഉദ്ദേശിക്കുന്നത്;
(ബി)
നിലവിലുള്ള
തീരദേശ പാതയിലെ
അന്ധകാരനഴി മുതല്‍
ചാപ്പക്കടവ് വരെയുള്ള
സ്ഥലത്ത് പുനരുദ്ധാരണം
നടത്തിയിട്ട് 9 വര്‍ഷം
കഴിഞ്ഞിരിക്കുന്നു എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പ്രദേശത്തെ പാത നേരത്തെ
ബി .എം & ബി .സി
യില്‍ പുനരുദ്ധരിച്ചത്
പോലെ
പുനരുദ്ധരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഈ
പാതയുടെ ഇരുവശങ്ങളിലും
കാന നിര്‍മ്മിച്ച്
കടലേറ്റ സമയത്തെ
ദുരിതത്തില്‍ നിന്നും
ജനങ്ങളെ
രക്ഷിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
റോഡുകള്‍
865.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17വര്‍ഷത്തെ
ബഡ്ജറ്റില്‍
ഉള്‍പ്പെട്ട ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
റോഡുകള്‍ക്കാണ്
14.02.2017ലെ
സ.ഉ.(സാധാ)
നം.179/2017പൊ.മ.വ.
പ്രകാരം ഭരണാനുമതി
നല്‍കിയത്; വിശദാംശം
നൽകാമോ ;
(ബി)
മേല്‍
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം ഭരണാനുമതി
നല്കപ്പെട്ട
റോഡുകളുടെ
പ്രവൃത്തികളുടെ
കാലികസ്ഥിതി
വിശദീകരിക്കാമോ ;
(സി)
പ്രസ്തുത
റോഡുകള്‍ക്ക് എന്ന്
സാങ്കേതികാനുമതി
നല്കുവാന് കഴിയും;
വിശദാംശം
ലഭ്യമാക്കാമോ?
റോഡുകളുടെ
സുരക്ഷാപ്രശ്നങ്ങള്‍
സംബന്ധിച്ച ശാസ്ത്രീയ പഠനം
866.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡുകളുടെ
സുരക്ഷാപ്രശ്നങ്ങള്‍
സംബന്ധിച്ച ശാസ്ത്രീയ
പഠനത്തിന്
ഏര്‍പ്പെടുത്തിയിരിക്കുന്ന
സംവിധാനത്തെക്കുറിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ബി)
ദേശീയപാതകളില്‍
ഇത്തരത്തില്‍ പഠനം
നടത്തിയ സ്ഥലങ്ങളില്‍
വീണ്ടും അപകടം
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ദേശീയപാതകളോടൊപ്പം
സംസ്ഥാന പാതകളിലും
ശാസ്ത്രീയപഠനം നടത്തി
അപകടം ഒഴിവാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വാഹനമോടിക്കുന്നവര്‍ക്കും,
യാത്രികര്‍ക്കും
ആവശ്യമായ ബോധവത്കരണം
നല്കാൻ നടപടി
സ്വീകരിക്കുമോ;
(ഡി)
മലപ്പുറം
ജില്ലയില്‍
ഇത്തരത്തില്‍
അപകടമേേഖലകളെന്നു
കണ്ടെത്തിയ സ്ഥലങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഇ)
കോട്ടക്കല്‍
മണ്ഡലത്തില്‍ സ്ഥിരമായി
അപകടം ഉണ്ടാകുന്ന
സ്ഥലങ്ങളില്‍ ഇത്
സംബന്ധിച്ച പഠനം
നടത്തിയ റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(എഫ്)
ദേശീയപാതയിലെ
പ്രധാന ടൗണായ
വളാഞ്ചേരിയിലെ
ഗതാഗതക്കുരുക്ക്
ഒഴിവാക്കുവാനും
,വട്ടപ്പാറ വളവിലെ അപകട
സാഹചര്യം
ഒഴിവാക്കുവാനും
പൊതുമരാമത്ത് വകുപ്പ്
ദേശീയപാത വിഭാഗം
പഠനത്തിനു ശേഷം
കണ്ടെത്തിയ പുതിയ
പാതയുടെ നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മാവേലിക്കര-
കണ്ടിയൂര്‍ ബൈപ്പാസ്
867.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
- കണ്ടിയൂര്‍
ബൈപ്പാസിന് തുക
അനുവദിച്ചിട്ടും
നാളിതുവരെയായി
നിര്‍മ്മാണം
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
ബൈപ്പാസ് നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര-കല്ലുമല
റോഡില്‍ റെയില്‍വെ
മേല്‍പ്പാലം
T 868.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര-കല്ലുമല
റോഡില്‍ റെയില്‍വെ
മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
മേല്‍പ്പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
മേല്‍പ്പാലത്തിന്
വകയിരുത്തിയ തുക
എത്രയെന്ന്
വ്യക്തമാക്കുമോ?
കൊയിലാണ്ടി
റെയില്‍വേ മേല്‍പ്പാലം
869.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
റെയില്‍വേ മേല്‍പ്പാലം
നിര്‍മ്മാണഘട്ടത്തില്‍
സ്ഥലം ഒഴിയേണ്ടിവന്ന
വ്യാപാരികളുടെ
പുനരധിവാസം സംബന്ധിച്ച
പൊതുമരാമത്ത്
വകുപ്പിലെ ഫയലിലെ നടപടി
പുരോഗതി
വിശദമാക്കാമോ;
(ബി)
ഈ
വിഷയത്തില്‍
പൊതുമരാമത്ത്
വകുപ്പില്‍
സമര്‍പ്പിക്കപ്പെട്ട
നിവേദനത്തില്‍ (No ഇ
1282660/എം(പി.ഡബ്ല്യൂ.ഡി&ആർ)
/2017) പൊതുമരാമത്ത്
സെക്രട്ടറി
സമര്‍പ്പിച്ച
റിപ്പോര്‍ട്ട്
വിശദമാക്കാമോ; അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കണ്ണിയംപുറം
, ഈസ്റ്റ് ഒറ്റപ്പാലം
എന്നീ പാലങ്ങളുടെ
നിർമ്മാണം
870.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്-കുളപ്പുള്ളി
കെ. എസ്. ടി. പി.
റോഡിലെ കണ്ണിയംപുറം
പാലം , ഈസ്റ്റ്
ഒറ്റപ്പാലം പാലം എന്നിവ
നിര്‍മ്മിക്കുന്നതിനായി
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പാലം
നിര്‍മ്മിക്കുന്നതിനായി
ഇന്‍വെസ്റ്റിഗേഷന്‍
നടത്തിയോ; ഇല്ലെങ്കില്‍
എന്തുകൊണ്ട് ;വിശദാംശം
നല്‍കാമോ;
(സി)
പ്രസ്തുത
പാലങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
സാങ്കേതികതടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പാലം
പണി എന്ന്
ആരംഭിക്കുവാന്‍ കഴിയും;
വിശദാംശം ലഭ്യമാക്കാമോ?
കോട്ടക്കല്‍
,കുറ്റിപ്പുറം റസ്റ്റ്
ഹൗസുകൾ പുതുക്കി
നിര്‍മ്മിക്കുവാന്‍ നടപടി
871.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
മണ്ഡലത്തിലുള്പ്പെടുന്നതും
ദേശീയ പാതയോട്
ചേര്‍ന്നു
നില്ക്കുന്നതുമായ
കോട്ടക്കല്‍ റസ്റ്റ്
ഹൗസും കുറ്റിപ്പുറം
റസ്റ്റ് ഹൗസും പുതുക്കി
നിര്‍മ്മിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
ഇതിനായി
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കുവാനായി
പൊതുമരാമത്ത് വകുപ്പ്
(കെട്ടിടം)
അധികാരികള്‍ക്ക്
നിര്ദ്ദേശംനല്കുമോ;
വിശദമായ വിവരം
ലഭ്യമാക്കുമോ?
സെന്‍ട്രല്‍
റോഡ് ഫണ്ടില്‍
ഉള്‍പ്പെട്ട
പ്രവൃത്തികള്‍
872.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സെന്‍ട്രല്‍
റോഡ് ഫണ്ടില്‍
ഉള്‍പ്പെടുത്തി 2016-17
വര്‍ഷത്തില്‍ ഭരണാനുമതി
നല്കിയ റോഡ്
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയും;
ഇത് സംബന്ധിച്ച്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
റോഡുകളുടെ അറ്റകുറ്റ
പണികള്‍
873.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം പൊതുമരാമത്ത്
റോഡുകളുടെ
അറ്റകുറ്റപണികള്‍ക്ക്
2016-17 സാമ്പത്തിക
വര്‍ഷം ഭരണാനുമതി
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിക്കും
അനുവദിച്ച തുക എത്ര;
(സി)
ഓരോ
പ്രവൃത്തിയും ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
എസ്റ്റേറ്റ്
വാര്‍ഡില്‍ പുതിയ പാലം
നി൪മ്മാണം
874.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തില്‍
എസ്റ്റേറ്റ് വാര്‍ഡിനെ
മുടവന്മുകളുമായി
ബന്ധിപ്പിക്കുന്ന പാലം
നിര്‍മ്മാണത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ ഏതു
വരെയായി;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പാലം
നിര്‍മ്മാണത്തിനായി
എത്ര രൂപയാണ്
സര്‍ക്കാര്‍
വകയിരുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ?
പേരൂച്ചാല്‍
പാലത്തിന്റെ നിര്‍മ്മാണം
875.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരൂച്ചാല്‍
പാലത്തിന്റെ
നിര്‍മ്മാണം ആരംഭിച്ചത്
എന്നാണ്; നിര്‍മ്മാണം
മുടങ്ങാനുണ്ടായ കാരണം
വ്യക്തമാക്കാമോ;
(ബി)
പാലത്തിന്റെ
നിര്‍മ്മാണം
പുനരാരംഭിച്ചത്
എന്നാണ്; എത്ര രൂപയാണ്
നിര്‍മ്മാണ ചെലവ്;
എന്തൊക്കെ നിര്‍മ്മാണ
പ്രവൃത്തികളായിരുന്നു
ഇതില്‍
ഉള്‍പ്പെടുത്തിയിരുന്നത്;
(സി)
ഇപ്പോള്‍
പാലത്തിന്റെ ഏതൊക്കെ
തൂണുകളുടെ
അടിത്തറയ്ക്കാണ്
ബലക്ഷയം
കണ്ടെത്തിയിരിക്കുന്നത്;
ശ്രദ്ധയില്‍പ്പെട്ടിരിക്കുന്ന
പ്രധാന പാകപ്പിഴകള്‍
എന്തൊക്കെയാണ്; ഇത്
പരിഹരിക്കാന്‍
വിദഗ്ദ്ധ പരിശോധന
നടത്തിയോ;
പരിശോധനയ്ക്ക് ശേഷം
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(ഡി)
തകരാറിലായ
തൂണുകളുടെ
ബലപ്പെടുത്തല്‍
എന്നാരംഭിക്കാനാകും;
ഇതിനായി പ്രത്യേകം
എസ്റ്റിമേറ്റ്
തയ്യാറാക്കിയോ;
(ഇ)
അപാകതകള്‍
പരിഹരിച്ച് പാലം
നിര്‍മ്മാണം
പൂര്‍ത്തിയാക്കി എന്ന്
പൊതുജനങ്ങള്‍ക്ക്
തുറന്നുകൊടുക്കാനാകും
എന്ന് അറിയിക്കുമോ?
ചെറുതുരുത്തി
- പൊന്നാനി റോഡിലെ
ടാറിങ്ങ് പ്രവൃത്തി
876.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
2016-17
സാമ്പത്തികവര്‍ഷം 5.54
കോടി രൂപയുടെ
പ്രവൃത്തിക്ക്
ഭരണാനുമതി നല്കിയ
ചെറുതുരുത്തി-പൊന്നാനി
റോഡിലെ കി.മി. 5/300
മുത്ല കി.മി. 9/300
വരെ ബി.എം. &ബി.സി
ടാറിങ്ങ് പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
പ്രവൃത്തി
ആരംഭിക്കുന്നതിന് എന്തു
നടപടികളാണ് ഇതേവരെ
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
പത്തടിപ്പാലം
- അടിച്ചില്‍ത്തൊട്ടി
കോളനി റോഡ് നിര്‍മ്മാണം
877.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
പഞ്ചായത്തിലെ
പത്തടിപ്പാലം -
അടിച്ചില്‍ത്തൊട്ടി
കോളനി റോഡ് നിര്‍മ്മാണം
ഇനിയും ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡ് നിര്‍മ്മാണം
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
തടസ്സങ്ങള്‍ നീക്കി,
പ്രസ്തുത റോഡിന്റെ
നിര്‍മ്മാണം ഉടന്‍
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
പൊതുമരാമത്ത്
എ.ഇ.മാരുടെയും
ഓവര്‍സിയര്‍മാരുടെയും
കുറവ്
878.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പില്‍
എ.ഇ,ഓവര്‍സിയര്‍മാരുടെ
കുറവുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏങ്കില്‍
ഇത് പരിഹരിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചത്;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടികള്‍
ഉടന്‍ സ്വീകരിക്കുമോ?
കുറ്റിപ്പുറം
സി. എച്ച്. സി.
ക്കുവേണ്ടി പുതിയ
കെട്ടിടം
879.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റിപ്പുറം
സി. എച്ച്.
സി.ക്കുവേണ്ടി പുതിയ
കെട്ടിടം
നിര്‍മ്മിക്കുവാനുള്ള
നടപടികളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട ടെന്‍ഡര്‍
നടപടികളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
(സി)
ഇതിനായി
സാങ്കേതികാനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
പൊതുമരാമത്ത്
റോഡ് നിര്‍മ്മാണ
പ്രവൃത്തികളുടെ
ഗുണനിലവാരം
880.
ശ്രീ.അനില്‍
അക്കര
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
റോഡ് നിര്‍മ്മാണ
പ്രവൃത്തികളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെല്ലാം സംവിധാനമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിര്‍മ്മാണത്തിലെ
അപാകതകള്‍ മൂലം നിശ്ചിത
കാലയളവിനുള്ളില്‍
റോഡുകള്‍ക്ക്
നാശനഷ്ടമുണ്ടായാല്‍
കരാറുകാര്‍,
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍
എന്നിവര്‍ക്കെതിരെ
കര്‍ശനമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
പി.ഡബ്ല്യു.ഡി.
നടത്തുന്ന റോഡ് വികസന
പദ്ധതികള്‍ സുതാര്യവും
അഴിമതിരഹിതവുമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ?
കോതമംഗലത്ത്
മലയോര ഹെെവേയുടെ
നിര്‍മ്മാണം
881.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
മലയോര ഹെെവേയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് കോതമംഗലം
മണ്ഡലത്തില്‍ കൂടി
കടന്നു പോകുന്ന, വനം
വകുപ്പുമായി
തര്‍ക്കത്തിലിരുന്ന
ഭാഗത്തെ
പ്രവര്‍ത്തനങ്ങളുടെ
തര്‍ക്കം
പരിഹരിച്ചശേഷമുള്ള
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
സെക്രട്ടേറിയറ്റിലെ
67/H2/PWD എന്ന
ഫയലിന്റെ നിലവിലെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഫയലില്‍ എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടോ;
(ഡി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
ഏറ്റുമാനൂര്‍
എറണാകുളം റോഡിലെ വളവ്
നികത്തല്‍
882.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറ്റുമാനൂര്‍
എറണാകുളം റോഡിലെ വളവ്
നികത്തല്‍ സംബന്ധിച്ച്
ഡയറക്ട്
പര്ച്ചേസിനുവേണ്ടി
സ്ഥലമുടമകളുടെ
സമ്മതപത്രം
പൊതുമരാമത്ത് വകുപ്പ്
സമര്‍പ്പിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(ബി)
ഈ
സമ്മതപത്രം
വാങ്ങുന്നതിന്
പൊതുമരാമത്ത് വകുപ്പ്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ; ഈ
സമ്മതപത്രം എന്ന്
സമര്‍പ്പിക്കും
എന്നറിയിക്കാമോ; ഇതില്‍
ഭരണപരമോ സാങ്കേതികമോ
ആയിട്ടുള്ള തടസ്സങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ആയത്
വ്യക്തമാക്കാമോ;
(സി)
പൊതുമരാമത്ത്
വകുപ്പിന്റെ കാലതാമസം
കാരണം പദ്ധതി
പ്രവര്‍ത്തനങ്ങള്‍
മുന്നോട്ട്
കൊണ്ടുപോകാന്‍ കഴിയാത്ത
സ്ഥിതിവിശേഷം
ഒഴിവാക്കുവാന്‍
വകുപ്പുതലത്തില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഉള്ളൂര്‍കടവ്
പാലത്തിന് ഭരണാനുമതി
883.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
- ബാലുശ്ശേരി
മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
ഉള്ളൂര്‍കടവ് പാലത്തിന്
പുതുക്കിയ ഭരണാനുമതി
ലഭ്യമാക്കുന്നതിന്
സമര്‍പ്പിച്ച E -
1299553/M (PWD &
R) 2017 നമ്പര്‍
നിവേദനത്തില്‍
പൊതുമരാമത്ത് റോഡ്സ്
& ബ്രിഡ്ജസ് ചീഫ്
എഞ്ചിനീയര്‍
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(ബി)
ചീഫ്
എഞ്ചിനീയര്‍
സര്‍ക്കാരിലേയ്ക്ക്
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
പൊതുമരാമത്ത്
വകുപ്പില്‍ ജന്‍ഡര്‍
ബഡ്ജറ്റിംഗ്
884.
ശ്രീ.സി.കൃഷ്ണന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ ജന്‍ഡര്‍
ബഡ്ജറ്റിംഗ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി പബ്ലിക്
ഓഫീസുകള്‍ സ്ത്രീ
സൗഹൃദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വകുപ്പിലെ
എഞ്ചിനീയര്‍മാര്‍ക്കും
ആര്‍ക്കിടെക്റ്റുകള്‍ക്കും
സ്ത്രീ സൗഹൃദപരമായ
നിര്‍മ്മാണം
സംബന്ധിച്ച് പരിശീലനം
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
നിലവില്‍ ഭരണാനുമതി
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
വകുപ്പിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളിലെ
ഗുണമേന്മ
885.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍
ഗുണമേന്മ ഉറപ്പു
വരുത്താനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
ചെറുവത്തൂര്‍
കോട്ടപ്പുറം-അച്ചാംതുരുത്തി
പാലം പണി
886.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചെറുവത്തൂര്‍
കോട്ടപ്പുറം
-അച്ചാംതുരുത്തി പാലം
പണി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തി 60 മാസങ്ങള്‍
കഴിഞ്ഞിട്ടും
പൂര്‍ത്തീകരിക്കാന്‍
കഴിയാതെ വന്നതിന്റെ
ഉത്തരവാദിത്തം
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
ജോലികള്‍ക്ക് സോഷ്യല്‍
ഓഡിറ്റിംഗ്
887.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
ജോലികള്‍ക്ക് സോഷ്യല്‍
ഓഡിറ്റിംഗ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ആരെയാണ്
സോഷ്യല്‍ ഓഡിറ്റിംഗിന്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സോഷ്യല്‍
ഓഡിറ്റിംഗിനായി
ഭരണതലത്തില്‍
എന്തെല്ലാം
ക്രമീകരണങ്ങള്‍
നടത്തിയിരുന്നു;
വ്യക്തമാക്കുമോ?
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ
ഒഴിവുകളുള്ള സെക്ഷനുകൾ
888.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത്
സെക്ഷനുകളില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ എത്ര
തസ്തികകള്‍ നിലവില്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
മരാമത്തുപണികള്‍
വേഗതയിലും,
സമയബന്ധിതമായും
പൂർത്തീകരിക്കുന്നതിനും
മരാമത്ത് വകുപ്പിലെ
ഒഴിവുള്ള തസ്തികകള്‍
അടിയന്തരമായി
നികത്തുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
കണ്ണങ്ങാട്ട്-വെല്ലിംഗ്ടണ്‍
ഐലന്റ് പാലം അപ്രോച്ച്
റോഡിന്റെ സ്ഥലവില
889.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരത്തെ പശ്ചിമ
കൊച്ചിയുമായി
ബന്ധിപ്പിക്കുന്ന
കണ്ണങ്ങാട്ട്-വെല്ലിംഗ്ടണ്‍
ഐലന്റ് പാലത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുള്ളത്
കണക്കിലെടുത്ത്,
അപ്രോച്ച് റോഡിന്റെ
സ്ഥലമെടുപ്പിനായി
നിശ്ചയിച്ചിട്ടുള്ള
സ്ഥലവിലയായ 2.83 കോടി
രൂപ ലഭ്യമാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തുക
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തുളള
ദേശീയ - സംസ്ഥാനപാതകള്‍
890.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മദ്യ
വില്പന കേന്ദ്രങ്ങള്‍
മാറ്റി
സ്ഥാപിയ്ക്കുന്നത്
സംബന്ധിച്ച് സുപ്രീം
കോടതി വിധി
മറികടക്കാന്‍
സംസ്ഥാനത്തുളള ദേശീയ -
സംസ്ഥാനപാതകളുടെ പദവി
റദ്ദാക്കാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര സംസ്ഥാനപാതകള്‍
ഉണ്ട്; ഇവ
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
എത്ര ദേശീയ പാതകള്‍
ഉണ്ട്; ഇവ
ഏതൊക്കെയെന്ന്
വിശദമാക്കുമോ?
കോട്ടയ്ക്കല്‍
ടൗണ്‍ പ്രദേശത്തിന്റെ
സൗന്ദര്യവത്കരണത്തിനാവശ്യമായ
പദ്ധതി
891.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിരവധി
വിദേശികളും മറ്റും
ചികിത്സയ്ക്കായി
എത്തുന്ന കോട്ടയ്ക്കല്‍
ടൗണ്‍ പ്രദേശത്തിന്റെ
സൗന്ദര്യവത്കരണത്തിനാവശ്യമായ
പദ്ധതി
തയ്യാറാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പട്ടണത്തിലെ
ഫുട്ട്പാത്തുകളില്‍
ടൈല്‍ പിടിപ്പിച്ചു
സുരക്ഷിത നടപ്പാതകള്‍
ഒരുക്കുന്നതിനു്
ആവശ്യമായ ഫണ്ട്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ; വിശദ
വിവരം നൽകുമോ?
തിരുവനന്തപുരം
ജില്ലയില്‍ റോഡ് വീതി
കൂട്ടാന്‍ നടപടി
892.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ റോഡ് വീതി
കൂട്ടുന്നതിനായി സ്ഥലം
ഏറ്റെടുത്തിട്ടും
പ്രവൃത്തികള്‍
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
തിരുമല - തൃക്കണ്ണാപുരം
റോഡിന്റെ പ്രവര്‍ത്തനം
നിര്‍ത്തിവയ്ക്കാനിടയായ
സാഹചര്യം
വിശദീകരിക്കാമോ;
(സി)
ഗതാഗതത്തിരക്ക്
ഏറ്റവും കൂടുതലുള്ള
ജഗതി, പൂജപ്പുര,
ഇടപ്പഴിഞ്ഞി, തിരുമല
ഭാഗങ്ങളില്‍ റോഡ്
വികസനത്തിനും ജംഗ്ഷന്
വികസനത്തിനും നിലവില്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
893.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
2016-17 ലെ ബഡ്ജറ്റ്
നിര്‍ദ്ദേശപ്രകാരം
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ;
ഇവയ്ക്ക്
സാങ്കേതികാനുമതി
നല്കികഴിഞ്ഞിട്ടുണ്ടോ
എന്ന് വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ടെണ്ടര്‍ നടപടികള്‍ ഏതു
നിലയിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ബഡ്ജറ്റ്
നിര്‍ദ്ദേശപ്രകാരം
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന്
സാങ്കേതിക തടസ്സം
നിലനില്‍ക്കുന്ന
പ്രവൃത്തികളുണ്ടോ എന്ന്
വിശദമാക്കുമോ?
പുത്തന്‍തെരുവ്-തുറയില്‍
കടവ് റോഡിന്റെ
പുനരുദ്ധാരണം
894.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
പുത്തന്‍തെരുവ്-തുറയില്‍
കടവ് റോഡിന്റെ
പുനരുദ്ധാരണത്തിനുള്ള
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുള്ളത്എന്നുവരെയാണ്
; പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കുമോ;
(സി)
റോഡിന്റെ
പുനര്നിര്മ്മാണപ്രവൃത്തികള്
എത്രയുംവേഗം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
സ്റ്റാമ്പ്
ഡ്യൂട്ടി വരുമാനത്തില്‍
വന്ന കുറവ്
895.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
അസാധുവാക്കലിന്റെ
പശ്ചാത്തലത്തില്‍
സ്റ്റാമ്പ് ഡ്യൂട്ടി
വരുമാനത്തില്‍ കുറവ്
സംഭവിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍
സ്റ്റാമ്പ് ഡ്യൂട്ടി
വരുമാനത്തില്‍ എത്ര
രൂപയുടെ കുറവുണ്ടായി
എന്ന് ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
സ്റ്റാമ്പ്
വെണ്ടര്‍മാരുടെ തൊഴില്‍
നഷ്ടപ്പെടുമെന്ന ആശങ്ക
896.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
മേഖലയില്‍
ഇ-സ്റ്റാമ്പിങ്
സമ്പ്രദായം
പൂര്‍ണ്ണമായി
നടപ്പിലായിട്ടുണ്ടോ;
(ബി)
ഇതുമൂലം
മുദ്രപ്പത്രങ്ങളും
കോര്‍ട്ട് ഫീ
സ്റ്റാമ്പുകളും
വില്‍പ്പന നടത്തിവരുന്ന
സ്റ്റാമ്പ്
വെണ്ടര്‍മാരുടെ തൊഴില്‍
നഷ്ടപ്പെടുമെന്ന ആശങ്ക
പരിശോധിക്കുമോ;
(സി)
ജോലി
നഷ്ടപ്പെടുമെന്ന ആധാരം
എഴുത്തുകാരുടെ
സംഘടനകളുടെ നിവേദനം
പരിശോധിക്കുമോ;
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ?
കുറ്റിപ്പുറം
സബ് രജിസ്ട്രാര്‍ ഓഫീസ്
897.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റിപ്പുറം
സബ് രജിസ്ട്രാര്‍
ഓഫീസിന്റെ പുതിയ
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
രജിസ്ട്രേഷന് വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സമയബന്ധിതമായി
നിര്‍മ്മാണം
പൂര്‍ത്തിയാക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച വിശദമായ
വിവരം ലഭ്യമാക്കുമോ?
രജിസ്ട്രേഷന്
വകുപ്പിന്റെ നവീകരണം
898.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പിന്റെ
നവീകരണത്തിനായി ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഇ-സ്റ്റാമ്പിങ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
രജിസ്ട്രേഷന്
നടപടികളില്‍ മാന്ദ്യം
899.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
രജിസ്ട്രേഷന്
നടപടികളില്‍
നോട്ടുനിരോധനംമൂലം
മാന്ദ്യം
ഉണ്ടായിട്ടുള്ള
സാഹചര്യം അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
നോട്ടുനിരോധനത്തിന്
ശേഷമുള്ള കാലയളവില്‍
സംസ്ഥാനത്തെ
രജിസ്ട്രേഷന്,
സ്റ്റാമ്പ് ഡ്യൂട്ടി
എന്നിവയില്‍ ഉണ്ടായ
കുറവ്
എത്രയായിരുന്നുവെന്നും
ആയത് പരിഹരിക്കുന്നതിന്
ഇപ്പോള്‍
കഴിഞ്ഞിട്ടുണ്ടോ എന്നും
വ്യക്തമാക്കുമോ?
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ ചെറുവത്തൂര്‍
കേന്ദ്രീകരിച്ച് സബ്
രജിസ്ട്രാര്‍ ഓഫീസ്
900.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
ചെറുവത്തൂര്‍
കേന്ദ്രീകരിച്ച് സബ്
രജിസ്ട്രാര്‍ ഓഫീസ്
അനുവദിക്കാനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
തൃക്കരിപ്പൂര്‍ സബ്
രജിസ്ട്രാര്‍ ഓഫീസ്
വിഭജിച്ച് പ്രസ്തുത
ഓഫീസ് എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മുദ്രപ്പത്രങ്ങള്‍ക്ക്
പകരം ഇ-സ്റ്റാമ്പ്
901.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
ലക്ഷം രൂപയില്‍
കൂടുതല്‍ വരുന്ന
മുദ്രപ്പത്രങ്ങള്‍ക്ക്
പകരം ഇ-സ്റ്റാമ്പ്
നിര്‍ബന്ധമാക്കി
വിജ്ഞാപനം
പുറപ്പെടുവിക്കുകയുണ്ടായോ;
(ബി)
ഇതിനായി
1960-ലെ സ്റ്റാമ്പ്
നിയമത്തില്‍ ഭേദഗതി
വരുത്തുകയുണ്ടായോ;
(സി)
ഇതുവഴി
വ്യാജമുദ്രപ്പത്രങ്ങള്‍
തടയുന്നതിന്
സാധ്യമാവുമോ; കൂടാതെ
മറ്റെന്തൊക്കെ
നേട്ടങ്ങളാണ് ഈ
നടപടിയിലൂടെ
ലക്ഷ്യമിടുന്നതെന്ന്
വിശദമാക്കുമോ?
നിലമ്പൂര്‍-
നഞ്ചന്‍കോട് റെയില്‍പ്പാത
നിര്‍മ്മാണം
902.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
മേഖലയിലെ നിലമ്പൂര്‍-
നഞ്ചന്‍കോട്
റെയില്‍പ്പാത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പാക്കണമെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
ആയതിന്മേല്
കേന്ദ്ര സര്‍ക്കാരിന്റെ
നിലപാട് എന്തായിരുന്നു;
വിശദമാക്കുമോ?
നിലമ്പൂരിലെ
റെയില്‍വേ മേല്‍പ്പാലം
903.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റെയില്‍വേ
മേല്‍പ്പാലങ്ങള്‍ക്ക്
സാധ്യതയുള്ള
സ്ഥലങ്ങളുടെ ലിസ്റ്റ്,
ദക്ഷിണറെയില്‍വേ
പ്രസിദ്ധീകരിച്ചതില്‍,
നിലമ്പൂരിലെ റെയില്‍വേ
മേല്‍പ്പാലവും
ഉള്‍പ്പെട്ടിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ലിസ്റ്റിന്റെ
അടിസ്ഥാനത്തില്‍
നിലമ്പൂര്‍
പെരിമ്പിലാവ് സംസ്ഥാന
പാതയിലെ നിലമ്പൂര്‍
റോഡ് റെയില്‍വേ
സ്റ്റേഷനിൽ ഒരു
റെയില്‍വേ മേല്‍പ്പാലം
അനുവദിക്കുന്നതിന്
റെയില്‍വേയ്ക്ക് അപേക്ഷ
സമര്‍പ്പിച്ച്,
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഈ
റെയില്‍വേ
മേല്‍പ്പാലത്തിന്റെ
സാധ്യത സംബന്ധിച്ച
പ്രായോഗികതാ പഠനത്തിന്
എന്തൊക്കെ ചെയ്യാന്‍
കഴിയുമെന്നും
ഇതിനാവശ്യമായ അടിയന്തര
നടപടികള്‍
സ്വികരിക്കുമോ എന്നും
വ്യക്തമാക്കാമോ?