ദേവികുളത്തു്
ഐസക് കൈയ്യേറിയഭൂമി
ഒഴിപ്പിക്കുന്നതിന് നടപടി
5060.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
താലൂക്കില്‍
കെ.ടി.എച്ച്
വില്ലേജില്‍ സര്‍വ്വേ
നമ്പര്‍ 20/1 ല്‍
ഉള്‍പ്പെട്ട
സര്‍ക്കാര്‍ ഭൂമി ഐസക്
എന്നയാള്‍
കൈയ്യേറിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഈ
സ്ഥലം
ഒഴിപ്പിക്കുന്നതിന്
ഹൈക്കോടതി ഉത്തരവ്
നൽകിയിട്ടുണ്ടോ ;
എങ്കിൽ ഇക്കാര്യത്തില്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ ?
കാക്കത്തുരുത്ത് പാലത്തിന്റെ
സ്ഥലമെടുപ്പ്
5061.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അരൂര്‍
മണ്ഡലത്തിലെ
''കാക്കത്തുരുത്ത്''
പാലത്തിന്റെ
സ്ഥലമെടുപ്പ്
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
പാപ്പാത്തിചോലയില്‍ ടോം
സക്കറിയയും സഹോദരന്മാരും
തട്ടിയെടുത്ത പട്ടയഭൂമി
5062.
ശ്രീ.പി.ടി.
തോമസ്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാപ്പാത്തിചോലയില്‍
റവന്യു വകുപ്പ് കുരിശ്
പൊളിച്ച് നീക്കിയ
സ്ഥലത്ത് നിന്നും
നീക്കിയ ഷെഡ്ഡുകള്‍
പട്ടികജാതിക്കാരുടെ
കുടിലുകളായിരുന്നു
എന്നത് വസ്തുതയാണോ;
(ബി)
ഈ
ഷെഡ്ഡുകള്‍ക്ക്
ചിന്നക്കനാല്‍
വില്ലേജില്‍ നിന്നും
കെെവശ
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിട്ടുണ്ടോ;
(സി)
ടോം
സക്കറിയയും
സഹോദരന്മാരും നിരവധി
ആദിവാസികളുടെയും
പട്ടികജാതിക്കാരുടെയും
പട്ടയഭൂമി
തട്ടിയെടുത്ത് അതിനോട്
ചേര്‍ന്നുളള ഏക്കര്‍
കണക്കിന് സര്‍ക്കാര്‍
ഭൂമി കെെയ്യേറിയതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് എന്ത് നടപടി
സ്വീകരിച്ചു?
ഇരിട്ടി താലൂക്കില്‍ പടിയൂര്‍
വില്ലേജില്‍ കൈവശ ഭൂമിക്ക്
പട്ടയം
5063.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ഇരിട്ടി
താലൂക്കില്‍ പടിയൂര്‍
വില്ലേജില്‍
ആര്യങ്കോട് പ്രദേശത്ത്
കൈവശഭൂമിക്ക് പട്ടയം
നല്‍കുന്നവര്‍ക്ക് ഒരു
റോഡിന്റെ ഇരുവശവും
കൈവശഭൂമി ഉണ്ടെങ്കില്‍
ഏതെങ്കിലും ഒരു
പ്ലോട്ടിനു മാത്രം
പട്ടയം നല്കിയാല്
മതിയെന്നു
വ്യക്തമാക്കുന്ന
സര്‍ക്കാര്‍
ഉത്തരവുകളോ
നിര്‍ദ്ദേശങ്ങളോ
നിലവിലുണ്ടോ; എങ്കിൽ
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പു
ലഭ്യമാക്കുമോ;
(ബി)
വി.കെ.ഗോപാലന്
(വലിയകുന്നത്ത് വീട്),
സാനു(കയ്യാന്നിപ്പുറത്ത്),
ഗോപി (പാറപ്പുറത്ത്),
കരുണന് (ഒാലേടത്ത്),
ഗോപി
(പളളത്തുകാലായില്)
എന്നിവരുടെ മുഴുവന്‍
കൈവശഭൂമിയ്ക്കും പട്ടയം
നല്‍കുന്നതിന് എന്തു
നിയമ തടസ്സമാണുളളതെന്നു
വ്യക്കമാക്കുമോ;
(സി)
ഇവരുടെ
കൈവശഭൂമി എത്രയെന്നും
കൈവശഭൂമിക്കു മുഴുവന്‍
പട്ടയം
ലഭ്യമാക്കുവാനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ?
മാവേലിക്കര പാലമേല്‍
ആനന്ദമന്ദിരത്തില്‍ കെ.
രവീന്ദ്രന്റെ പരാതിയിന്മേൽ
നടപടി
5064.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
പാലമേല്‍ വില്ലേജില്‍
മുന്‍ സര്‍വ്വെ നമ്പര്‍
220/2-15-ല്‍
കല്ല്യാണിയമ്മയുടെയും
മകന് ആനന്ദിന്റെയും
പേരില്‍ 7694-ാം
നമ്പര്‍
തണ്ടപ്പേരില്പ്പെട്ട
45.5 സെന്റ് വസ്തുവില്‍
നിന്നും കല്ലട ജലസേചന
പദ്ധതിയ്ക്കായി 14.75
സെന്റ് വസ്തു
ഏറ്റെടുത്തിട്ടുണ്ടോ;
(ബി)
ബാക്കിയുള്ള
സ്ഥലത്തിന്
റീസര്വ്വേയ്ക്കുശേഷം
പുതിയ തണ്ടപ്പേര്
നല്കിയിട്ടില്ലായെന്നും
റീസര്‍വ്വെയില്‍ വന്ന
പ്രസ്തുത തെറ്റ്
തിരുത്തണമെന്നും
ആവശ്യപ്പെട്ട്
മാവേലിക്കര
താലൂക്കില്‍, പാലമേല്‍
വില്ലേജില്‍
ആനന്ദമന്ദിരത്തില്‍ കെ.
രവീന്ദ്രന്
26-12-2012-ല്‍ നല്കിയ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആലപ്പുഴ
ജില്ലാ കളക്ടറേറ്റിലെ
ഇതു സംബന്ധിച്ച
c1/5617/2013- ഫയലിന്റെ
തുടർനടപടികൾ
വിശദമാക്കുമോ ;
(ഡി)
ഇതു
സംബന്ധിച്ച തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍,
ഇതിനാവശ്യമായ നിർദ്ദേശം
നൽകുമോ ?
ചെറുവണ്ണൂര്‍ നല്ലളത്തെ
മാതൃകാ വില്ലേജ് ആക്കി
മാറ്റുവാന്‍ നടപടി
5065.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജക മണ്ഡലത്തിലെ
ചെറുവണ്ണൂര്‍ നല്ലളം
വില്ലേജിനെ ആധുനിക വിവര
സാങ്കേതിക സൗകര്യങ്ങള്‍
പ്രയോജനപ്പെടുത്തി
സ്മാര്‍ട്ട് വില്ലേജ്
ആക്കി മാറ്റിയ കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ജനപങ്കാളിത്തത്തോടെ
നവീകരിച്ച വില്ലേജ്
ഓഫീസില്‍ നിന്നും
ജനങ്ങള്‍ക്ക് ഏറ്റവും
നല്ല സേവനം ലഭ്യമാകുന്ന
കാര്യം ഉറപ്പു
വരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഈ
വില്ലേജിനെ മാതൃകാ
വില്ലേജ് ഓഫീസ് ആക്കി
മാറ്റുവാന്‍ നടപടി
ഉണ്ടാകുമോ?
വെളളരിക്കുണ്ട് താലൂക്ക് സബ്
ഡിവിഷന് അനുവദിക്കണമെന്ന
ആവശ്യം
5066.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
വെളളരിക്കുണ്ട്
താലൂക്ക്
കേന്ദ്രീകരിച്ച് സബ്ബ്
ഡിവിഷന് ഓഫീസുകള്‍
അനുവദിക്കണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
സബ് ഡിവിഷന് ഓഫീസുകള്‍
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
എം.എം. ലംബോധരന് വസ്തു
സംബന്ധമായി നോട്ടീസ്
5067.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി ജില്ലയില്‍
മൂന്നാര്‍ പ്രദേശത്ത്
എം.എം. ലംബോധരന് എന്ന
ആള്‍ക്ക് 300 -ല്‍പരം
ഏക്കര്‍ ഭൂമിയുണ്ടെന്ന്
ദൃശ്യമാധ്യമങ്ങളില്‍
വന്ന വാര്‍ത്ത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ ടിയാനും
കുടുംബാംഗങ്ങള്‍ക്കും ഈ
പ്രദേശത്ത് എത്ര
എക്കര്‍ ഭൂമി വീതം
ഏതൊക്കെ സ്ഥലങ്ങളില്‍
ആരുടെയാെക്കെ പേരില്‍
ഉണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇതിനെക്കുറിച്ച്
അന്വേഷിയ്ക്കാന്‍
നടപടികള്‍ സ്വീകരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
റവന്യു
വകുപ്പ് ടിയാന് ഈ
പ്രദേശത്തെ വസ്തു
സംബന്ധമായി
എന്തെങ്കിലും നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മരം മുറിക്കുവാനുള്ള
അനുമതിക്കെതിരെ അപ്പീല്‍
നല്കാന് നടപടി
5068.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.വി.റ്റി.
കമ്പനിക്ക് 1100
ഏക്കറിലെ 25000 റബ്ബര്‍
മരങ്ങള്‍ മുറിക്കുവാന്‍
ഹൈക്കോടതി അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഈ
വിധി നിലവിലുള്ള തോട്ടം
കേസുകളെ എപ്രകാരം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ വിധിക്കെതിരെ
അപ്പീല്‍ നല്കാന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
കാണം/ വെറുംപാട്ടം
കുടുംബങ്ങള്‍ക്ക്
കൈവശാവകാശരേഖകള്‍
5069.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നികുതി
സര്‍ട്ടിഫിക്കറ്റും
കൈവശാവകാശ
രേഖകളുമില്ലാതെ വീടും
പുരയിടവും
കുടുംബങ്ങളുമായി
താമസിക്കുന്ന കാണം/
വെറുംപാട്ടം
കുടുംബക്കാര്
പാലക്കാട്, തൃശ്ശൂര്‍
തുടങ്ങി ഏതെല്ലാം
ജില്ലകളിലുണ്ട്; എത്ര
കുടുംബങ്ങളുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ഏതെല്ലാം
വില്ലേജ്/താലൂക്ക്/ജില്ലാ
കളക്ടറേറ്റ്
ഓഫീസുകളില്‍ എത്ര
അപേക്ഷകള്‍
തീര്‍പ്പാകാതെ
കിടപ്പുണ്ട് എന്നും ഇവ
തീര്പ്പാക്കാത്തതിനുള്ള
കാരണം എന്തെന്നും
വ്യക്തമാക്കുമോ;
(സി)
2016
ല്‍ മുൻ സര്‍ക്കാര്‍
ഇവര്‍ക്ക് രേഖകള്‍
നല്‍കേണ്ടതില്ല എന്ന
ഉത്തരവു
പുറപ്പെടുവിച്ചിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത ഉത്തരവ്
നിയമസഭയുടെ
മേശപ്പുറത്തു
വച്ചുവോ;വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇല്ലെങ്കിൽ
പ്രസ്തുത ഉത്തരവു
പുന:പരിശോധിക്കാനും
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
കൈവശാവകാശരേഖകളും
നികുതിയടയ്ക്കാനുള്ള
അവകാശവും
ഉറപ്പുവരുത്തുവാനും
എന്തു നടപടി ഈ
സര്‍ക്കാര്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
പട്ടയം നല്‍കുന്നതിനുള്ള നയം
5070.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കേരളത്തില്‍ എത്ര
ആളുകള്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം
വിഭാഗത്തിലുള്ള
പട്ടയങ്ങളെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ പട്ടയം
നല്‍കുന്നതിനുള്ള നയം
എന്തെന്ന്
വ്യക്തമാക്കുമോ?
സര്‍വ്വേ- റവന്യൂ
വകുപ്പുകളിലെ വാഹനങ്ങൾ
5071.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വേ വകുപ്പിലും
റവന്യൂ വകുപ്പിലും
കഴിഞ്ഞ പത്തു
വര്‍ഷത്തിനുള്ളില്‍
ലേലം ചെയത് വില്‍പ്പന
നടത്തിയ വാഹനങ്ങളുടെ
വിവരം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വകുപ്പുകളില്‍ കഴിഞ്ഞ
10 വര്‍ഷത്തിനുള്ളില്‍
വാങ്ങിയ പുതിയ
വാഹനങ്ങളുടെ വിവരം
അറിയിക്കാമോ;
(സി)
ലേലം
ചെയ്ത് വില്‍പ്പന
നടത്തിയ വാഹനങ്ങള്‍ക്ക്
പകരം വാഹനം
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ?
ബാലുശ്ശേരി കോവിലകം താഴെ
പാലത്തിന്റെ അപ്രോച്ച് റോഡ്
നിര്‍മ്മിക്കാനുള്ള ഭൂമി
5072.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ഡലത്തിലെ കോവിലകം
താഴെ പാലത്തിന്റെ
അപ്രോച്ച് റോഡ്
നിര്‍മ്മിക്കാനുള്ള
ഭൂമി
ഏറ്റെടുക്കുന്നതിന്
റവന്യു വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറിയുടെ
18-4-2017-ലെ
ബി2/165/2017/റവ.
നമ്പര്‍ നിര്‍ദ്ദേശ
പ്രകാരം
തടസ്സങ്ങളുണ്ടോ;
എങ്കില്‍ അത്
എന്താണെന്നു
അറിയിക്കാമോ;
(ബി)
കോഴിക്കോട്
ജില്ലാ കളക്ടര്‍
6-5-2017 ന്
DCKKD/2576/2017-B2
നമ്പര്‍ കത്ത് റവന്യു
പ്രിന്‍സിപ്പല്‍
സെക്രട്ടറിക്കയച്ചതു
പ്രകാരം സ്വീകരിച്ച
നടപടി
എന്തെല്ലാമാണെന്നറിയിക്കാമോ;
(സി)
കോവിലകം
താഴെപാലം അപ്രോച്ച്
റോഡ്
നിര്‍മ്മിക്കാനുള്ള
നിര്‍ബന്ധിത ഭൂമി
ഏറ്റെടുക്കുന്നതിനായി
1-1-2014 മുതല്‍
നിലവില്‍ വന്ന
എല്‍.എ.ആര്. ആക്ട്
2013 എല്‍.എ.ആര്.
റൂള്‍സ് 2015 പ്രകാരം
ഉത്തരവാകുന്നതിന്
എന്താണ്
തടസ്സമെന്നറിയിക്കാമോ;
(ഡി)
ഭൂമി
ഏറ്റെടുക്കാനുള്ള
സര്‍ക്കാര്‍ ഉത്തരവ്
ത്വരിതഗതിയിലാക്കാമോ?
നഷ്ടപ്പെട്ട പട്ടയങ്ങൾക്കു
പകരം പുതിയവ ലഭിക്കാനുള്ള
നടപടി
5073.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചെങ്ങന്നൂര്‍
ബ്ലോക്ക് പഞ്ചായത്തില്‍
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍
ഭവന നിര്‍മ്മാണത്തിന്
1980ല്‍ സമര്‍പ്പിച്ച
പട്ടയങ്ങള്‍
നഷ്ടപ്പെട്ടുപോയതിന്റെ
അടിസ്ഥാനത്തില്‍ ഈ
കുടുംബങ്ങള്‍ക്ക് പുതിയ
പട്ടയങ്ങള്‍
ലഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കേണ്ടത്
എന്ന് വിശദീകരിക്കുമോ?
തൃക്കണ്ണാട് ഫിഷറീസ്
വകുപ്പിന്റെ സ്ഥലം കൈയ്യേറി
കെട്ടിടം
നിര്‍മ്മിച്ചതിനെതിരെ നടപടി
5074.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഹോസ്ദുര്‍ഗ്
താലൂക്കില്‍ ഉദുമ
പഞ്ചായത്തില്‍
തൃക്കണ്ണാട്
ക്ഷേത്രത്തിന് മുന്‍വശം
RS:No.237/11ല്‍
ഫിഷറീസ് വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലം
സ്വകാര്യ വ്യക്തി
കൈയ്യേറി കെട്ടിടം
നിര്‍മ്മിച്ച വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫിഷറീസ്
വകുപ്പ് പ്രസ്തുത സ്ഥലം
ഒഴിപ്പിച്ച്
തരണമെന്നാവശ്യപ്പെട്ട്
ജില്ലാ ഭരണകൂടത്തിന്
കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
വിഷയത്തില്‍ റവന്യൂ
വകുപ്പ് എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇതുസംബന്ധിച്ച വിശദാംശം
അറിയിക്കാമോ?
റിസോര്‍ട്ട് നിര്‍മ്മാണത്തിന്
ഉപയോഗിക്കുന്ന തോട്ടഭൂമി
ഏറ്റെടുക്കുവാന്‍ തീരുമാനം
5075.
ശ്രീ.വി.ടി.ബല്‍റാം
,,
എം. വിന്‍സെന്റ്
,,
പി.ടി. തോമസ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോട്ടഭൂമി
മുറിച്ചുവില്‍ക്കുന്നതും
അത് റിസോര്‍ട്ട്
നിര്‍മ്മാണത്തിന്
ഉപയോഗിക്കുന്നതുമായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
തോട്ടഭൂമി
മുറിച്ച് വില്‍ക്കുകയും
മറ്റ്
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍
തോട്ടഭൂമി
ഏറ്റെടുക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ ?
ഇക്കാനഗറില്‍ ബിനു
പാപ്പച്ചന് കയ്യേറിയ സ്ഥലം
ഒഴിപ്പിക്കാൻ നടപടി
5076.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.ഡി.എച്ച്
വില്ലേജില്‍ മൂന്നാര്‍
ഇക്കാ നഗറില്‍ സര്‍വ്വേ
നമ്പര്‍ 62/9 ല്‍
വരുന്ന സര്‍ക്കാര്‍
സ്ഥലം ബിനു പാപ്പച്ചന്
എന്നയാള്‍ കയ്യേറിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഈ
സ്ഥലം
ഒഴിപ്പിക്കണമെന്ന്
ഹൈക്കോടതി
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു?
അഴിമതിക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടിയും മാഫിയാ ഭീഷണി
നേരിടുന്നവർക്ക് സംരക്ഷണവും
5077.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
റവന്യൂവകുപ്പിലെ
അഴിമതിക്കാരായ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
സര്‍ക്കാര്‍ഭൂമി
കയ്യേറ്റം
റിപ്പോര്‍ട്ട്
ചെയ്യുകയോ
ഒഴിപ്പിക്കാന്‍
തയ്യാറാവുകയോ ചെയ്യാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
ശിക്ഷാനടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാകുമോ;
(സി)
ഭൂനിയമങ്ങള്‍
കര്‍ശനമായി
നടപ്പാക്കാന്‍
ശ്രമിക്കുന്ന റവന്യൂ
ഉദ്യോഗസ്ഥര്‍ മാഫിയാ
ഭീഷണി നേരിടുന്നത്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉദ്യോഗസ്ഥരെ
ഭീഷണിപ്പെടുത്തുന്ന
ക്രിമിനലുകളില്‍ നിന്ന്
അവര്‍ക്ക് സംരക്ഷണം
നല്കാന് സർക്കാർ
നടപടി സ്വീകരിക്കുമോ ?
പെരുവന്താനത്ത് ടി.ആര്.ആന്റ്
റ്റീ കമ്പനി അനധികൃതമായി
കൈവശം വച്ചിരിക്കുന്ന ഭൂമി
5078.
ശ്രീ.പി.ടി.
തോമസ്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കിയിലെ
പെരുവന്താനം
ഗ്രാമപഞ്ചായത്തില്‍
6000 ഏക്കര്‍
സര്‍ക്കാര്‍ ഭൂമി
ടി.ആര്.ആന്റ് റ്റീ
കമ്പനി അനധികൃതമായി
കൈവശം
വച്ചിരിക്കുന്നുവെന്ന
പരാതിയില്‍ അന്വേഷണം
പൂര്‍ത്തിയായോ;
എങ്കില്‍ എന്താണ്
കണ്ടെത്തല്‍
എന്നറിയിക്കുമോ;
(ബി)
അനധികൃതമായി
കൈയേറിയ ഭൂമി
ഏറ്റെടുക്കുന്നതിന്
തിരുവനന്തപുരം ലാന്റ്
റിസംപ്ഷന് സ്റ്റേറ്റ്
സ്പെഷ്യല്‍ ഓഫീസറുടെ
നടപടി ഏത്
ഘട്ടത്തിലാണ്?
വിദേശത്തുള്ളവർക്കു വരുമാന
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിനുള്ള മാനദണ്ഡം
5079.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പ് നല്കുന്ന ജാതി
സര്‍ട്ടിഫിക്കറ്റ്,
നേറ്റിവിറ്റി
സര്‍ട്ടിഫിക്കറ്റ്,
വരുമാന
സര്‍ട്ടിഫിക്കറ്റ്
എന്നിവയുടെ കാലാവധി
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
ക്രീമിലെയര്‍
സര്‍ട്ടിഫിക്കറ്റിനുമായി
ഓഫീസുകള്‍
കയറിയിറങ്ങേണ്ടി വരുന്ന
സ്ഥിതി ഒഴിവാക്കാന്‍
സ്രക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
വിദേശ
രാജ്യങ്ങളില്‍
ജോലിചെയ്യുന്നവരുടെ
വരുമാന
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിനുള്ള
മാനദണ്ഡം
എന്താണെന്നറിയിക്കുമോ?
ലക്ഷം
വീടുകളില്‍
താമസിക്കുന്നവര്‍ക്ക് പട്ടയം
നൽകിയത് സംബന്ധിച്ച ഉത്തരവുകൾ
5080.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലക്ഷം
വീട് പദ്ധതിയില്‍
ഉള്‍പ്പെട്ടും
അല്ലാതെയും
വര്‍ഷങ്ങളായി ലക്ഷം
വീടുകളില്‍
താമസിച്ചുവരുന്ന
ആളുകള്‍ക്ക് പട്ടയം
നല്‍കാറുണ്ടോ;
(ബി)
ഇത്തരത്തില്‍
ലക്ഷം വീടുകളില്‍
താമസിക്കുന്നവര്‍ക്ക്
പട്ടയം നല്‍കുന്നതിന്
കഴിഞ്ഞ സര്‍ക്കാര്‍
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ് മേശപ്പുറത്തു
വയ്ക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ലക്ഷം വീടുകളില്‍
താമസിക്കുന്ന എത്ര
പേര്ക്ക്പട്ടയങ്ങള്
നല്‍കിയെന്ന വിവരം
ജില്ല തിരിച്ച്
വെളിപ്പെടുത്തുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ലക്ഷം വീടുകളില്‍
താമസിക്കുന്ന എത്ര
പേര്‍ക്ക് പട്ടയം
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ഇ)
കഴിഞ്ഞ
സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും
കാലഘട്ടത്തില്‍ ലക്ഷം
വീടുകള്‍ക്ക് പട്ടയം
നല്‍കിയതിന്റെ എല്ലാ
ഉത്തരവുകളുടെയും
പകര്‍പ്പ്
മേശപ്പുറത്തുവയ്ക്കുമോ?
റവന്യു
റിക്കവറി കുടിശ്ശിക-
ഗുണഭോക്താക്കള്‍ക്ക് പ്രയോജനം
ലഭിക്കുന്നില്ല എന്ന പരാതി
5081.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
റിക്കവറി
കുടിശ്ശികകളിന്മേല്
തവണകളായി തിരിച്ചടവ്
അനുവദിക്കുന്നതിനുള്ള
ജില്ലാ കളക്ടര്‍മാരുടെ
അധികാരപരിധി ഉയര്‍ത്തി
നല്‍കിയെങ്കിലും
ഗുണഭോക്താക്കള്‍ക്ക്
അതിന്റെ പ്രയോജനം
ലഭിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലാ
കളക്ടര്‍ നേരിട്ടാണോ ഈ
അധികാരം
കയ്യാളുന്നതെന്ന്
വ്യക്തമാക്കുമോ;
കീഴുദ്യോഗസ്ഥര്‍ക്ക്
പ്രസ്തുത അധികാരം
കൈമാറി
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
റവന്യൂ
വകുപ്പിലെ താല്‍ക്കാലിക
തസ്തികകള്‍
5082.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ എത്ര
താല്‍ക്കാലിക തസ്തികകള്‍
നിലവിലുണ്ട്;
(ബി)
5
വര്‍ഷത്തില്‍ കൂടുതല്‍
പഴക്കമുളള താല്‍ക്കാലിക
തസ്തികകള്‍ സ്ഥിരം
തസ്തികയാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഭൂപരിഷ്ക്കരണവുമായി
ബന്ധപ്പെട്ട
ഓഫീസുകളില്‍ നിന്നും
ജീവനക്കാരെ പുനര്‍
വിന്യസിയ്ക്കാന്‍
നടപടികള്‍
സ്വീകരിയ്ക്കുന്നത്
ഭൂപരിഷ്ക്കരണനിയമത്തെ
ദുര്‍ബലപ്പെടു
ത്തുമെന്നത്
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ?
അരൂര്‍
മണ്ഡലത്തിലെ ഭൂരഹിതര്‍
5083.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അരൂര്‍
മണ്ഡലത്തില്‍ ഭൂരഹിതരായ
എത്ര കുടുംബങ്ങള്‍
ഉണ്ടെന്ന് വില്ലേജ്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ?
ആലപ്പുഴ
ജില്ലയിൽ
തീര്‍പ്പാക്കാതെയുള്ള
ദുരിതാശ്വാസ സഹായ അപേക്ഷകൾ
5084.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
മേയ് മുതല്‍ 2017
ഏപ്രില്‍ 30 വരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
സഹായത്തിനായി
ലഭിച്ചിട്ടുള്ള
അപേക്ഷയിന്മേല് അനന്തര
നടപടികള്‍ ആലപ്പുഴ
ജില്ലയിലെ വില്ലജ്
ആഫീസുകള്‍, താലൂക്ക്
ആഫീസുകള്‍, കളക്ടറേറ്റ്
എന്നിവിടങ്ങളില്‍
തീര്പ്പാക്കാതെയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ചെങ്ങന്നൂര്‍
താലൂക്കില്‍ ഈ
കാലയളവില്‍ ലഭിച്ച
അപേക്ഷകളുടെ അനന്തര
നടപടികള്‍ ഇപ്പോഴും
തീര്‍പ്പാക്കാതെ
പെന്ഡിംഗിലുണ്ടോ
എന്ന് വിശദമാക്കുമോ;
(സി)
ഇങ്ങനെ
പെന്‍ഡിംഗിലുള്ള
അപേക്ഷകരുടെ പേരു
വിവരങ്ങള്‍ സഹിതം
വിശദാംശം നല്‍കുമോ;
(ഡി)
ഈ
അപേക്ഷകള്‍
പെന്ഡിംഗിലായതിന്റെ
കാരണം വ്യക്തമാക്കുമോ?
കെട്ടിട
നിര്‍മ്മാണത്തിനുള്ള അസംസ്കൃത
വസ്തുക്കൾ കലവറ മുഖേന സബ്സിഡി
നിരക്കില്‍ ലഭ്യമാക്കുവാന്‍
പദ്ധതി
5085.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണത്തിനുള്ള
അസംസ്കൃത വസ്തുക്കളായ
സിമന്റ്, മണല്‍, കമ്പി
തുടങ്ങിയവയുടെ വില
അനുദിനം വര്‍ദ്ധിച്ച്
വരുന്നത് മൂലം
സാധാരണക്കാരന്റെ വീട്
എന്ന സ്വപ്നം
സ്വപ്നമായിത്തന്നെ
അവശേഷിക്കുന്ന വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ലെെഫ് പദ്ധതിയില്‍
ഉള്‍പ്പെടാത്ത
ഇടത്തരക്കാരായ
ആളുകള്‍ക്കും നിശ്ചിത
വാര്‍ഷിക വരുമാനമുള്ള
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും ഒരു
വീട്
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ അസംസ്കൃത
വസ്തുക്കള്‍
സര്‍ക്കാര്‍ ഏജന്‍സിയായ
കലവറ മുഖേന നിശ്ചിത
ശതമാനം സബ്സിഡി
നിരക്കില്‍
ലഭ്യമാക്കുവാന്‍
എന്തെങ്കിലും
പദ്ധതിയുണ്ടോ;
(സി)
ഇല്ലെങ്കില്‍
അത്തരത്തിലൊരു പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ എന്ന്
വിശദമാക്കുമോ?
കാര്‍ഡമം
ഹില്‍ റിസര്‍വ്
സംരക്ഷിക്കുന്നതിനു വേണ്ടി
സ്വീകരിച്ച നടപടികള്‍
5086.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കിയിലെ
കാര്‍ഡമം ഹില്‍
റിസര്‍വ് (സി. എച്ച്.
ആര്) എത്ര ഏക്കര്‍
ഭൂപ്രദേശത്താണ് സ്ഥിതി
ചെയ്യുന്നത്;
(ബി)
പ്രസ്തുത
ഭൂപ്രദേശം
വനഭൂമിയായിട്ടോ റവന്യു
ഭൂമിയായിട്ടോ
നോട്ടിഫിക്കേഷന്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഈ
ഭൂമി
കാര്‍ഷികാവശ്യങ്ങള്‍ക്ക്
ആര്‍ക്കെങ്കിലും
പാട്ടത്തിന്
കൊടുത്തിട്ടുണ്ടോ;
എങ്കില്‍
ആര്‍ക്കെല്ലാം; എത്ര
ഏക്കര്‍/ഹെക്ടര്‍
വീതമെന്നും
വെളിപ്പെടുത്തുമോ;
(ഡി)
സി.
എച്ച്. ആര് അതീവ
പാരിസ്ഥിതിക
പ്രാധാന്യമുള്ള
ഭൂപ്രദേശമാണോ; എങ്കില്‍
പ്രസ്തുത മേഖല
സംരക്ഷിക്കുന്നതിനു
വേണ്ടി സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
തിരുരിലെ
മലയാളം
സര്‍വ്വകലാശാലയ്ക്കുവേണ്ടി
നിര്‍ദ്ദേശിച്ച ഭൂമിയുടെ
സര്‍വ്വെ നമ്പര്‍
5087.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുരിലെ
മലയാളം
സര്‍വ്വകലാശാലയ്ക്കുവേണ്ടി
ജില്ലാഭരണകൂടം
കണ്ടെത്തി
നിര്‍ദ്ദേശിച്ച
ഭൂമിയുടെ സര്‍വ്വെ
നമ്പരുകളും,
ബി.റ്റി.ആര് പ്രകാരം
അതില്‍ ഓരോന്നിന്റെയും
ഇനവും തരവും
വിശദമാക്കുമോ;
(ബി)
ഈ
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
മതിപ്പുവില
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ നിയമ
വ്യവസ്ഥ പ്രകാരമാണ് വില
നിശ്ചയിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍വ്വെ നമ്പരിലെ
ഭൂമിക്ക്
പ്രാബല്യത്തിലുള്ള
മര്യാദ വില ആര്-ന്
എത്രയാണ് ; കണക്കാക്കിയ
മതിപ്പു വില പ്രകാരം
ആര്-ന് എന്തു വില
വരും;
(ഡി)
ഈ
ഭൂമി
നിര്ദ്ദേശിക്കാനിടയാക്കിയ
സാഹചര്യം
വ്യക്തമാക്കുമോ?
വില്ലേജ്
മാനുവല്‍ പ്രകാരം സര്‍ക്കാര്‍
ഭൂമിയുടെ അതിര്‍ത്തി പരിശോധന
5088.
ശ്രീ.അനില്‍
അക്കര
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
മാനുവല്‍ അധ്യായം
ഒന്‍പതിലെ 134-ാം
നിര്‍ദ്ദേശം അനുസരിച്ച്
വില്ലേജ്
അസിസ്റ്റന്റുമാര്‍
മൂന്നു
മാസത്തിലൊരിക്കല്‍
സര്‍ക്കാര്‍ ഭൂമിയുടെ
അതിര്‍ത്തി
പരിശോധിക്കുകയും
അളന്ന്
തിട്ടപ്പെടുത്തുകയും
ചെയ്യണമെന്ന്
നിബന്ധനയുണ്ടോ;
(ബി)
ഈ
നിബന്ധനപ്രകാരം മൊത്തം
ഭുമിയുടെ 10% റവന്യു
ഇന്‍സ്പെക്ടറും 5%
തഹസീല്‍ദാരും, മൂന്നു
മാസത്തിലൊരിക്കല്‍
നേരിട്ട് പരിശോധന
നടത്തേണ്ടതുണ്ടോ;
(സി)
അധികാരികള്‍
കേരളത്തിലെ ഏതെങ്കിലും
സ്ഥലത്ത് മേല്‍പ്പറഞ്ഞ
പരിശോധന നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
പരിശോധന കൃത്യമായ
രീതിയില്‍
നടത്തുന്നതിനും
സര്‍ക്കാര്‍ ഭൂമി
സംരക്ഷിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഭൂമിയുടെ
അടിസ്ഥാന നികുതിയും കരം
നിര്‍ണ്ണയിക്കാൻ അവകാശമുള്ള
ഉദ്ദ്യോഗസ്ഥനും
5089.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ അടിസ്ഥാന
നികുതി ചുമത്തുന്നതിന്
വ്യവസ്ഥ
ചെയ്തുകൊണ്ടുളള 1961
-ലെ കേരളാ ഭൂനികുതി
ആക്റ്റ് നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ആക്റ്റിലെ പ്രസക്തമായ
വ്യവസ്ഥകള്‍
വിശദീകരിക്കാമോ;
(ബി)
1895
ലെ മലബാര്‍ ലാന്‍ഡ്
രജിസ്ട്രേഷന് ആക്റ്റ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഈ ആക്റ്റ്
പ്രകാരം ഒരു
വസ്തുവിന്റെ
ഉടമസ്ഥനാണെന്ന്
അവകാശമുന്നയിക്കുന്ന
ആള്‍ക്ക് ഏത്
ഉദ്യോഗസ്ഥനാണ് അവകാശം
നിര്‍ണ്ണയിച്ച് കരം
ഒടുക്കി നല്‍കുന്നത്;
(സി)
ഇത്തരത്തില്‍
കരം ഒടുക്കി
നല്‍കുന്നതിന്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥനെ
ചുമതലപ്പെടുത്തിക്കൊണ്ടുളള
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ പ്രസ്തുത
വിഷയത്തിനു മേല്‍
സ്പഷ്ടീകരണം നല്‍കാമോ?
പടിയൂര്‍
വില്ലേജിലെ ആര്യങ്കാട്
പ്രദേശത്ത് പട്ടയത്തിന്
ലഭിച്ച അപേക്ഷ
5090.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ഇരിട്ടി
താലൂക്കില്‍ പടിയൂര്‍
വില്ലേജിലെ ആര്യങ്കാട്
പ്രദേശത്ത് എത്ര
കുടുംബങ്ങളാണ് ഭൂമി
പതിച്ച് ചട്ടപ്രകാരം
പട്ടയത്തിന് അപേക്ഷ
നല്‍കിയത്; അപേക്ഷകരുടെ
പേരു വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
എത്ര അപേക്ഷകര്‍
പട്ടയത്തിനു
യോഗ്യരാണെന്നു
കണ്ടെത്തിയിട്ടുണ്ട്;
അവരുടെ പേരുവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഏതെങ്കിലും
അപേക്ഷകള്‍
നിരസിയ്ക്കുകയുണ്ടായിട്ടുണ്ടോ;എങ്കിൽ
ആരുടെയൊക്കെ
അപേക്ഷകളാണ്
നിരസിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
ഓരോരുത്തരുടെയും
അപേക്ഷകള്‍
നിരസിക്കാനിടയായ
കാരണമെന്തെന്നു
വ്യക്തമാക്കുമോ?
വരള്‍ച്ച
സംബന്ധിച്ച് പഠനം നടത്താന്‍
കേന്ദ്രസംഘം
T 5091.
ശ്രീ.പാറക്കല്‍
അബ്ദുല്ല
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വരള്‍ച്ചയെക്കുറിച്ച്
പഠിക്കാന്‍ കേന്ദ്രം
നിയോഗിച്ച വിദഗ്ധ സംഘം
ഏതൊക്കെ ജില്ലകള്‍
സന്ദര്‍ശിച്ചു;
കൂടുതല്‍ കൃഷിനാശം
ഏതൊക്കെ
ജില്ലയിലാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
സര്‍വ്വെ
വകുപ്പിന്റെ ഉടമസ്ഥതയിലുളള
ഭൂമിയും കെട്ടിടങ്ങളും
5092.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വെ
വകുപ്പിന്റെ
ഉടമസ്ഥതയിലുളള
ഭൂമിയുടെയും
കെട്ടിടങ്ങളുടെയും
വിവരം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
ഓഫീസുകളുടെ വിവരവും
വാടക കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
ഓഫീസുകളുടെ വിവരവും
അറിയിക്കാമോ;
(സി)
വാടക
ഇനത്തില്‍ ഓരോ
കെട്ടിടത്തിനും
പ്രതിവര്‍ഷം നല്കുന്ന
തുകയുടെ വിവരം
വ്യക്തമാക്കാമോ;
(ഡി)
വാടക
ഇനത്തില്‍
സര്‍ക്കാരിനുണ്ടാകുന്ന
സാമ്പത്തിക ബാധ്യത
ഒഴിവാക്കുന്നതിനായി
സര്‍ക്കാര്‍
കെട്ടിടങ്ങള്‍
കണ്ടെത്തി
ഉപയോഗിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ചാലക്കുടി
ഒ.എല്‍. ജോസിന് പട്ടയം
കിട്ടുന്നതിന് നടപടി
5093.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്കില്‍പ്പെട്ട
കിഴക്കും മുറി
വില്ലേജ്, കൊരട്ടി
ദേശത്ത് ഒ.എല്‍. ജോസ്,
ഒലിയപുറം വീട്,
കൊരട്ടിയുടെ "ഇടവഴി
പുറമ്പോക്ക്"
ഭൂമിയ്ക്ക് പട്ടയം
കിട്ടുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ (File
No.29045/L3/14/RD)
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(സി)
കാലവിളംബം
കൂടാതെ പ്രസ്തുത
അപേക്ഷയില്‍ തീര്‍പ്പു
കല്‍പ്പിക്കുന്നതിനും
പട്ടയം
അനുവദിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
പൂഞ്ഞാര്‍
താലൂക്ക് രൂപീകരിക്കാൻ നടപടി
5094.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടുതല്‍
ജനസാന്ദ്രതയുള്ള
ഈരാറ്റുപേട്ട
കേന്ദ്രമാക്കി
പൂഞ്ഞാര്‍ താലൂക്ക്
രൂപീകരിക്കാനുള്ള
നടപടികള്‍ ഏതു ഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തിൽ
No.B1-8061/06/dt.17.12.2016
പ്രകാരം പാലാ
മീനച്ചില്‍
തഹസീല്‍ദാറുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റവന്യൂ
(എഫ്) വകുപ്പ്
F1/51/2017/RD
(e-1305076) നമ്പര്‍
31.03.2017 തീയതിയിലെ
കത്ത് പ്രകാരം ലാന്റ്
റവന്യൂ കമ്മീഷണറോട്
പൂഞ്ഞാര്‍ താലൂക്ക്
രൂപീകരണം സംബന്ധിച്ച്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടതിന്മേല്
എന്തു നടപടി നാളിതുവരെ
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ; ഇതിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(ഡി)
റവന്യൂ
വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറിയുടെ ഇത്
സംബന്ധിച്ച
30.11.2016-ലെ
879731/F1/2016/RD
നമ്പര്‍ കത്തിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(ഇ)
പത്ത്
പഞ്ചായത്തുകള്‍
ഉള്‍പ്പെട്ട്
കിടക്കുന്ന ജനസാന്ദ്രത
കൂടിയ പൂഞ്ഞാര്‍ നിയോജക
മണ്ഡലത്തിന്റെ പ്രധാന
ഭാഗമായ
ഈരാറ്റുപേട്ടയില്‍
പൂഞ്ഞാര്‍ താലൂക്ക്
ഓഫീസ്
തുടങ്ങുന്നതിനാവശ്യമായ
അനുകൂല നടപടികള്‍
സ്വീകരിക്കുമോ;എങ്കിൽ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
ഹരിപ്പാട്
താലൂക്ക് ഓഫീസ്
കെട്ടിടത്തിന്റെ വാടക
5095.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
താലൂക്ക് ഓഫീസ്
കെട്ടിടത്തിന്റെ വാടക
പുനര്‍നിര്‍ണ്ണയിക്കുന്നതുമായി
ബന്ധപ്പെട്ട ഫയലിന്റെ
നിലവിലുളള അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഫയല്‍ തീര്‍പ്പാക്കാന്‍
വെെകുന്നതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ ?
പാലക്കാട്
ജില്ലയിലെ കാണം-വെറുംപാട്ടം
അവകാശികള്‍
5096.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാണം-വെറുംപാട്ടം
അവകാശികളായി നാളിതുവരെ
നികുതി
സര്‍ട്ടിഫിക്കറ്റും
കൈവശരേഖകളും ലഭിക്കാതെ,
വീടുകളും കൃഷിയുമായി
കഴിയുന്ന കുടുംബങ്ങള്‍
പാലക്കാട് ജില്ലയില്‍
എത്ര പേരുണ്ട്;
(ബി)
ഇവര്‍
വില്ലേജ്-താലൂക്ക്-ജില്ലാഓഫീസുകളില്‍
അപേക്ഷ നല്‍കിയിട്ടും
അധികാരികള്‍
തീരുമാനമെടുക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തിലെ
വെളളിനേഴി
ഗ്രാമപഞ്ചായത്തിലെ 6
കുടുംബങ്ങള്‍
ഇതുസംബന്ധിച്ച പരാതി
നല്‍കിയത് എന്നാണെന്നും
എന്തൊക്കെ
തുടര്‍നടപടികള്‍
നാളിതുവരെ സ്വീകരിച്ചു
എന്നും
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
വിഭാഗങ്ങള്‍ക്ക്
ഏതുകാലഘട്ടംവരെയുള്ള
രേഖകള്‍
നല്‍കിയിരുന്നു; 2016 -
ൽ മുന്‍സര്‍ക്കാര്‍
ഇവര്‍ക്ക് രേഖകള്‍
നല്‍കേണ്ടതില്ലെന്ന്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ് സഹിതം
വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
ഇവര്‍ക്ക്
രേഖകള്‍ നല്കുന്ന
കാര്യം
പരിഗണിയ്ക്കുവാനും
മുന്‍സര്‍ക്കാര്‍
അവസാനനാളില്‍
പുറപ്പെടുവിച്ച ഉത്തരവ്
റദ്ദാക്കുവാനും എന്തു
നടപടികള്‍
സ്വീകരിയ്ക്കും എന്ന്
വ്യക്തമാക്കുമോ?
ഒറ്റപ്പാലം
മണ്ഡലത്തിൽ വേനല്‍ മഴയിലും
കാറ്റിലും പെട്ട് കിടപ്പാടം
നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം
5097.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍മഴയിലും
കാറ്റിലും സംഭവിക്കുന്ന
നാശനഷ്ടങ്ങൾക്ക്
അടിയന്തിര ധനസഹായം
അനുവദിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കനത്ത
വേനല്‍ മഴയിലും
കാറ്റിലും പെട്ട്
കിടപ്പാടം
നഷ്ടപ്പെട്ടവര്‍ക്ക്
വീട്
പുനര്‍നിര്‍മ്മിച്ച്
നല്കുന്ന പദ്ധതി
പ്രകാരം ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം ഗ്രാമ
പഞ്ചായത്തുകളിലെ
ഏതൊക്കെ അപേക്ഷകര്‍ക്ക്
ധനസഹായം അനുവദിച്ചു
എന്ന് വിശദമാക്കാമോ;
(സി)
കൃഷിനാശവുമായി
ബന്ധപ്പെട്ട
ധനസഹായത്തിനായി
പാലക്കാട് ജില്ലയില്‍
നിന്ന് എത്ര അപേക്ഷകള്‍
ലഭിച്ചു; ഇതിന്റെ
വിശദാംശങ്ങള്‍
താലൂക്കടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ ?
ഓച്ചിറയിലെ
പഴയ ദേശിയപാതയിലെ അനധികൃത
കയ്യേറ്റങ്ങള്‍
5098.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓച്ചിറ
ഭാഗത്ത് പഴയ ദേശിയപാത
കടന്നുപോകുന്ന
ഭാഗങ്ങളില്‍ അനധികൃത
കയ്യേറ്റങ്ങള്‍
നടന്നിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഈ
ഭാഗത്തെ പഴയ ദേശിയപാത
കടന്നുപോകുന്ന
ഭാഗങ്ങള്‍ അളന്ന്
തിട്ടപ്പെടുത്തി
അതിരടയാളങ്ങള്‍
സ്ഥാപിക്കുന്നതിന്
പി.ഡബ്ല്യു.ഡി. യുടെ
കത്ത് ലഭിച്ചിട്ടുണ്ടോ;
ആയതിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രദേശം അളന്ന്
തിട്ടപ്പെടുത്തി
അതിരടയാളങ്ങള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
സര്‍വ്വീസ്
ഇനാം ഭൂമി പതിച്ചു ലഭിക്കാൻ
അപേക്ഷ
5099.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വീസ്
ഇനാം ഭൂമി പതിച്ചു
ലഭിക്കുന്നതിനായി
അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
സമയപരിധി 31.12.2018
വരെ ദീര്‍ഘിപ്പിച്ചു
നല്കി വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്നത്തേക്ക് വിജ്ഞാപനം
പുറപ്പെടുവിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ?
കൊയിലാണ്ടി
മിനി സിവില്‍ സ്റ്റേഷന്
5100.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മിനി സിവില്‍
സ്റ്റേഷന് നിലവില്‍
വന്നത് എപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മിനി
സിവില്‍ സ്റ്റേഷനില്‍
നിലവില്‍ എത്ര
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നത്
വ്യക്തമാക്കാമോ;
(സി)
ഇവിടെ
പ്രവര്‍ത്തിക്കുന്ന
ഓഫീസുകളില്‍ സ്ഥല
പരിമിതി മൂലം
അനുഭവപ്പെടുന്ന
ബുദ്ധിമുട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കാന്‍ എന്ത്
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കാമോ;
(ഡി)
കൊയിലാണ്ടി
മിനി സിവില്‍
സ്റ്റേഷന്
വികസിപ്പിക്കുന്നതിന്റെ
സാധ്യതകള്‍ പരിശോധിച്ച്
സമഗ്രമായ മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ഡിജിറ്റല്‍
ഇന്‍ഡ്യ ലാന്‍ഡ് റെക്കോര്‍ഡ്
മോഡേണൈസേഷന് പദ്ധതി
5101.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ഡിജിറ്റല്‍
ഇന്‍ഡ്യ ലാന്‍ഡ്
റെക്കോര്‍ഡ്
മോഡേണൈസേഷന്
പദ്ധതിപ്രകാരം
സംസ്ഥാനത്ത് നാളിതുവരെ
നടത്തിയ പ്രവർത്തനങ്ങൾ,
ലഭിച്ച തുക,
വിനിയോഗിച്ച തുക എന്നിവ
ജില്ലാടിസ്ഥാനത്തിൽ
വിശദീകരിക്കാമോ;
(ബി)
ഈ
വർഷം സംസ്ഥാനത്ത്
നടപ്പിലാക്കാനുദ്ദേശിയ്ക്കുന്ന
പദ്ധതികള്‍
എന്തൊക്കയാണ്; ഈ
വർഷത്തെ
കേന്ദ്ര-സംസ്ഥാന വിഹിതം
എത്രവീതമാണ് എന്ന്
വെളിപ്പെടുത്താമോ?
മാവേലിക്കര
താലൂക്ക് ആഫീസിന്റെ
ശോചനീയാവസ്ഥ
5102.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
താലൂക്ക് ആഫീസിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഓഫീസ് നില്ക്കുന്ന
സ്ഥലത്ത് പുതിയ ഓഫീസ്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
ആവശ്യമായ തുക
അനുവദിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കര
താലൂക്കില്‍
സര്‍വ്വേയര്‍മാരുടെ
കുറവ് കാരണം റീ
സര്‍വ്വേ നടപടികള്‍
വേഗത്തിലാകുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന് പരിഹാരം
കാണുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ റീ സര്‍വ്വെ
പ്രവര്‍ത്തനങ്ങള്‍
5103.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ റീ സര്‍വ്വെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിനായി
എത്ര ജീവനക്കാരെയാണ്
പ്രത്യേകമായി
നിയോഗിച്ചിട്ടുള്ളത്;
(സി)
മറ്റു
ജില്ലകളില്‍ നിന്നും
സ്ത്രീ ജീവനക്കാരെയും
രോഗികളായ ജീവനക്കാരെയും
റീസര്‍വ്വെ ജോലിക്കായി
കാസര്‍ഗോഡ്
നിയോഗിച്ചിട്ടുണ്ടെന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
മനുഷ്യത്വപരമായ സമീപനം
സ്വീകരിച്ച് അനുഭാവ
പൂര്‍വ്വമായ നടപടി
സ്വീകരിക്കുമോ?
പാങ്ങപ്പാറ
വില്ലേജിലെ വസ്തുകരം
കുടിശ്ശിക
5104.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
താലൂക്കില്‍ പാങ്ങപ്പാറ
വില്ലേജില്‍
വര്‍ഷങ്ങളായി കരം
ഒടുക്കാത്ത എത്ര
ഭൂമിയുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
ഭൂ ഉടമകളില്‍ കുടിശ്ശിക
കരം ഒടുക്കുവാന്‍
അനുമതി നല്കുണമെന്ന്
അപേക്ഷിച്ചിട്ടുള്ളവര്‍
എത്ര പേരുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
2013
ന് ശേഷം ഇത്തരത്തില്‍
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
ആരുടെയെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
അപേക്ഷകളിന്മേല്
അനുമതി നല്‍കുന്നതിന്
കാലതാമസമെന്തെന്ന്
വിശദമാക്കാമോ?
തോപ്പുംപടി,
പള്ളുരുത്തി, ഇടക്കൊച്ചി
വില്ലേജുകളില്‍
ബോട്ട്-ഇന്‍-ലാന്‍ഡ്
വസ്തുക്കള്‍
5105.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബോട്ട്-ഇന്‍-ലാന്‍ഡ്
ആക്കിയിട്ടുള്ള
വസ്തുക്കള്‍
ഏറ്റെടുക്കുന്നത്
സംബന്ധിച്ചുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
തോപ്പുംപടി,
പള്ളുരുത്തി,
ഇടക്കൊച്ചി
വില്ലേജുകളില്‍
ബോട്ട്-ഇന്‍-ലാന്‍ഡ്
ആക്കിയിട്ടുള്ള
വസ്തുവകകള്‍
ഏതെല്ലാമെന്നും ഇത്
എന്നാണ്
ബോട്ട്-ഇന്‍-ലാന്‍ഡ്
ആക്കിയിട്ടുള്ളതുമെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഭൂമികള്‍ സര്‍ക്കാര്‍
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്നതിലെ
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ചടയമംഗലത്തെ
ഭൂപ്രശ്നം പരിഹരിക്കുന്നത്
നടപടി
5106.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചടയമംഗലം
മണ്ഡലത്തിലെ വയലിക്കോയാ
തങ്ങള്‍ ഭൂപ്രശ്നം
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
പാട്ട
ഭൂമിയിൽ നിന്നുള്ള വരുമാനം
5107.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
അധീനതയിലുളള പാട്ട
ഭൂമിയിൽ നിന്നും
സര്‍ക്കാരിന് 2016-17
വര്‍ഷം എത്ര വരുമാനം
ഉണ്ടായി എന്നും
വ്യക്തമാക്കുമോ;
(ബി)
2016-17
വര്‍ഷം എത്ര തുകയാണ്
പാട്ട കുടിശ്ശികയായി
സര്‍ക്കാരിന്
ലഭിക്കാനുളളതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
വിതരണം ചെയ്തിട്ടുള്ള
പട്ടയങ്ങളുടെ വിവരങ്ങള്‍
5108.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തൊട്ടാകെ
ഏതെല്ലാം തരത്തിലുള്ള
പട്ടയങ്ങളാണ്
പ്രധാനമായും വിതരണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
വിതരണം
ചെയ്യപ്പെട്ടിട്ടുള്ള
പട്ടയങ്ങളില്‍ 1950 -ലെ
ട്രാവന്‍കൂര്‍-കൊച്ചിന്
ലാന്റ് അസൈന്മെന്റ്
ആക്ടും 1960-ലെ കേരള
ലാന്റ് അസൈന്മെന്റ്
ആക്ടും ഈ നിയമത്തിന്
കീഴിലുള്ള ചട്ടങ്ങളും
ബാധകമായിട്ടുള്ളവ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ?
മൂന്നാറില്‍
വൈദ്യുതി ബോര്‍ഡിന്റെ സ്ഥലം
കൈയ്യേറിയത്
ഒഴിപ്പിക്കുന്നതിനുള്ള നടപടി
5109.
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
വൈദ്യുതി ബോര്‍ഡിന്റെ
ഉടമസ്ഥതയിലുള്ള സ്ഥലം
കൈയ്യേറിയതായി കാണിച്ച്
വൈദ്യുതി ബോര്‍ഡ്
റവന്യു വകുപ്പിനു
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍ എത്ര
ഏക്കര്‍ സ്ഥലം
കൈയ്യേറിയെന്നും, എത്ര
ആളുകളാണ് കൈയ്യേറ്റം
നടത്തിയതെന്നും റവന്യു
വകുപ്പു
കണ്ടെത്തിയിട്ടുണ്ടോ;
(സി)
കൈയ്യേറിയ
സ്ഥലത്തിന്റെ സര്‍വ്വെ
നമ്പരും വിശദാംശങ്ങളും
നല്‍കുമോ;
(ഡി)
വൈദ്യുതി
ബോര്‍ഡ് നല്കിയ
കത്തിന്റെ
അടിസ്ഥാനത്തില്‍
കൈയ്യേറ്റം
ഒഴിപ്പിക്കാനായി റവന്യു
വകുപ്പ് ഇതിനകം
സ്വീകിരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഇ)
ലാന്റ്
കണ്‍സര്‍വന്‍സി ആക്ട്
അനുസരിച്ച്
കൈയ്യേറ്റക്കാര്‍ക്ക്
നോട്ടീസ്
നല്‍കിയിട്ടുണ്ടോ?
മൂന്നാറില്‍
സര്‍ക്കാര്‍ ഭൂമി
ഒഴിപ്പിച്ചെടുക്കാന്‍
നടപടികള്‍
5110.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
ടൂറിസം
മേഖലയിലുള്‍പ്പടെ
സംസ്ഥാനത്ത് നടന്ന
സര്‍ക്കാര്‍ ഭൂമി
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
രാഷ്ട്രീയ ഭേദമില്ലാതെ
എന്തെല്ലാം
അടിയന്തരനടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
മൂന്നാര്‍
മേഖലയില്‍ കൈയേറ്റം
ഒഴിപ്പിക്കലിലൂടെ
തിരിച്ചുപിടിച്ച റവന്യു
ഭൂമി എത്രയെന്ന്
കൈയേറിയവരുടെ വിവരം
സഹിതം
വെളിപ്പെടുത്തുമോ?
കാസര്‍ഗോഡ്
കളക്ടറേറ്റില്‍ തീര്‍പ്പാകാതെ
കിടക്കുന്ന ഫയലുകള്‍
5111.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
കളക്ടറേറ്റില്‍
തീര്‍പ്പാകാതെ
കിടക്കുന്ന എത്ര
ഫയലുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഫയലുകള്‍ തീരുമാനമാകാതെ
അനന്തമായി കിടക്കാന്‍
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(സി)
തീര്‍പ്പാകാതെ
കിടക്കുന്ന ഫയലുകൾ ഏതു
വിഷയവുമായി
ബന്ധപ്പെട്ടവയാണെന്നും
പെട്ടെന്ന്
തീര്‍പ്പാക്കാവുന്നതും
എന്നാല്‍ ബന്ധപ്പെട്ട
ഉദ്ദ്യോഗസ്ഥന്മാരുടെ
കൃത്യവിലോപവും അലസതയും
കാരണം
തീരുമാനമാകാത്തതുമായ
ഫയലുകള്ഏതാണെന്നും
വ്യക്തമാക്കാമോ;
(ഡി)
ഒരു
മാസമായി കാസര്‍ഗോഡ്
കള്ക്ടറേറ്റില്‍
കിട്ടിയ അപേക്ഷകള്‍
എത്രയാണെന്ന് സെക്ഷന്‍
തിരിച്ചു
വ്യക്തമാക്കാമോ;
(ഇ)
ഈ
അപേക്ഷകളില്‍
തീരുമാനമാകാന്‍ എത്ര
ദിവസം വേണ്ടിവരുമെന്ന്
വ്യക്തമാക്കാമോ;
(എഫ്)
കാസര്‍ഗോഡ്
താലുക്ക് ഓഫീസിലെ
തീരുമാനമാകാത്ത
ഫയലുകളുടെ എണ്ണം
സംബന്ധിച്ച വിശദാംശവും
അവ എന്നത്തേക്ക്
തീർപ്പാക്കാനാകും എന്ന
വിവരവും
വെളിപ്പെടുത്തുമോ ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച്
റോഡുകളുടെ പുനരുദ്ധാരണം
5112.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ ഫണ്ട്
ഉപയോഗിച്ച് റോഡുകളുടെ
പുനരുദ്ധാരണം
ചെയ്യുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ബി)
റീ-ടാറിങ്ങ്
പ്രവൃത്തികള്‍
മാത്രമാണോ ഈ ഫണ്ട്
ഉപയോഗിച്ച് ചെയ്യാന്‍
കഴിയുന്നത് ;
(സി)
റോഡുകളുടെ
കോണ്‍ക്രീറ്റ്/ഡ്രൈയിനേജ്/വൈഡനിങ്ങ്
തുടങ്ങിയ
പ്രവൃത്തികള്‍ക്ക് ഈ
ഫണ്ട് ഉപയോഗിക്കാന്‍
സാധിക്കുമോ; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി
പ്രകാരം റോഡുകളുടെ
പുനരുദ്ധാരണത്തിന് ഗൈഡ്
ലൈൻ
പുറത്തിറക്കിയിട്ടുണ്ടോ
; എങ്കിൽ പകര്‍പ്പ്
ലഭ്യമാക്കാമോ?
ഡിസാസ്റ്റര്‍
മാനേജ്മെന്റ് അതോറിറ്റിയുടെ
വാര്‍ഷിക റിപ്പോര്‍ട്ട്
5113.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2005ലെ
ഡിസാസ്റ്റര്‍
മാനേജ്മെന്റ് ആക്ടിന്റെ
സെക്ഷന്‍ 70 (2)
പ്രകാരം ഡിസാസ്റ്റര്‍
മാനേജ്മെന്റ്
സ്റ്റേറ്റ് അതോറിറ്റി
അതിന്റെ ഓരോ
വര്‍ഷത്തെയും
പ്രവര്‍ത്തനം
സംബന്ധിച്ച വാര്‍ഷിക
റിപ്പോര്‍ട്ട്
തയ്യാറാക്കി
സര്‍ക്കാരിന് അയച്ചു
കൊടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട് സഭയുടെ
മേശപ്പുറത്ത്
വെയ്ക്കേണ്ട ഒന്നാണോ;
എങ്കില്‍ 2005 ന് ശേഷം
സ്റ്റേറ്റ് അതോറിറ്റി
വാര്‍ഷിക റിപ്പോര്‍ട്ട്
നിയമസഭയുടെ
മേശപ്പുറത്ത്
വയ്ക്കുന്നതിന് വേണ്ടി
തയ്യാറാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
കാരണമെന്താണെന്ന്
വെളിപ്പെടുത്തുമോ ?
ശക്തികുളങ്ങര
ഹാര്‍ബറിനായി ഭൂമി
ഏറ്റെടുക്കല്‍
T 5114.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശക്തികുളങ്ങര
ഹാര്‍ബറിന്റെ
വികസനത്തിനായി ഭൂമി
ഏറ്റെടുക്കുന്ന
നടപടിയുടെ പുരോഗതി
അറിയിയ്ക്കാമോ;
(ബി)
ഭൂമി
ഏറ്റെടുക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ ഭൂരഹിതർക്കു
വിതരണം ചെയ്യാന്‍ പര്യാപ്തമായ
ഭൂമി
5115.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
ഭൂരഹിതരായ എത്രപേര്‍
ഭൂമി
ലഭിക്കുന്നതിനുവേണ്ടി
അപേക്ഷിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
വില്ലേജ്
അടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
കരുനാഗപ്പള്ളി
താലൂക്കില്‍ 2016 ജൂണ്‍
1-നു ശേഷം എത്ര
പേര്‍ക്ക് ഭൂമി വിതരണം
ചെയ്തുവെന്ന് വില്ലേജ്
അടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
ഭൂരഹിതര്‍ക്ക്
വിതരണം ചെയ്യാന്‍
പര്യാപ്തമായ ഭൂമി
റവന്യൂ വകുപ്പിന്റെ
അധീനതയിലുണ്ടോ; ലഭ്യമായ
ഭൂമിയുടെ അളവ്
സംബന്ധിച്ച വിശദാംശം
വില്ലേജ്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
ചാലക്കുടിയില്‍
റവന്യൂ ടവര്‍ നിര്‍മ്മാണം
5116.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
"ചാലക്കുടിയില്‍ റവന്യൂ
ടവര്‍"
നിര്‍മ്മാണത്തിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
റവന്യൂ
ടവര്‍ നിര്‍മ്മാണം
ഉടന്‍
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പാട്ടക്കാലാവധി
കഴിഞ്ഞ തോട്ടങ്ങള്‍
5117.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
പാട്ടക്കാലാവധി
കഴിഞ്ഞതായ എത്ര
തോട്ടങ്ങളാണുള്ളത്; ഓരോ
തോട്ടത്തിന്റെയും
വിസ്തൃതി സഹിതം
വ്യക്തമാക്കാമോ; ഈ
സ്ഥലങ്ങള്‍ ഏതൊക്കെ
വകുപ്പുകളുടെ
ഉടമസ്ഥതയിലുള്ളതാണ്;
(ബി)
കഴിഞ്ഞ
5 വര്‍ഷത്തിനുള്ളില്‍
സംസ്ഥാനത്ത്
പാട്ടക്കാലാവധി കഴിഞ്ഞ
ഏതെങ്കിലും
തോട്ടങ്ങളുടെ കാലവധി
പുതുക്കി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ;
ഓരോ തോട്ടത്തിന്റെയും
വിസ്തൃതി എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
പാട്ടക്കാലാവധി
കഴിഞ്ഞ തോട്ടങ്ങളുടെ
കാലാവധി ഇനിയും
ദീര്‍ഘിപ്പിച്ചു
നല്കാന് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ദീര്‍ഘിപ്പിക്കുന്നില്ലെങ്കില്‍
ഈ ഭൂമി എന്തു
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കാമോ?
കോട്ടയ്ക്കല്‍
മണ്ഡലത്തില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ട്
5118.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തില്‍
റിവര്‍ മാനേജ്മെന്റ്
ഫണ്ട്
അനുവദിക്കുവാനുള്ള
പ്രൊപ്പോസലുകളില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
റിവര്‍
മാനേജ്മെന്റ് ഫണ്ടിനു
വേണ്ടിയുള്ള
ദീര്‍ഘകാലമായ
പ്രൊപ്പോസലുകളില്‍
ഫണ്ട്
അനുവദിച്ച്കൊണ്ടുള്ള
ഉത്തരവ് ഉടന്‍
പുറപ്പെടുവിക്കാന്‍
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍ഭൂമി
കെെയ്യേറ്റം, കുടിയേറ്റം
എന്നിവ സംബന്ധിച്ച് വ്യത്യസ്ത
സമീപനം
5119.
ശ്രീ.പി.കെ.ബഷീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ഭൂമി
കയ്യേറ്റം ഏറ്റവും
കൂടുതലായി കണ്ടെത്തിയ
മേഖലകളെ വേര്‍തിരിച്ച്
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
സര്‍ക്കാര്‍ഭൂമിയിലെ
അനധികൃത കെെയ്യേറ്റം,
കുടിയേറ്റം എന്നിവ
വേര്‍തിരിച്ചു കണ്ട്
സർക്കാർ സമീപനത്തില്‍
വ്യത്യസ്തത
പുലര്‍ത്തുന്ന നയം
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(സി)
അനധികൃത
കെെയ്യേറ്റ-കുടിയേറ്റങ്ങളുടെ
ഒഴിപ്പിക്കലുമായി
ബന്ധപ്പെട്ട്
ഉദ്യോഗസ്ഥരും
സര്‍ക്കാരും തമ്മിലോ
ഉദ്യോഗസ്ഥരും
സംസ്ഥാനത്തെ രാഷ്ട്രീയ
പ്രസ്ഥാനങ്ങളും
തമ്മിലോ
അഭിപ്രായവ്യത്യാസങ്ങള്‍
ഉടലെടു ത്തിട്ടുണ്ടോ;
ഒഴിപ്പിക്കലുമായി
ബന്ധപ്പെട്ട്
ഉദ്യോഗസ്ഥരെ തടഞ്ഞ
സംഭവങ്ങളുണ്ടായിട്ടുണ്ടോ?
മാമ്പഴത്തറക്കാര്ക്ക്
കൈവശാവകാശരേഖ
ലഭ്യമാക്കുന്നതിന് നടപടി
5120.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
താലൂക്കിലെ തെന്മല
വില്ലേജില്‍ മാമ്പഴത്തറ
പ്രദേശത്തെ ജനങ്ങളുടെ
കൈവശമുള്ള ഭൂമിക്ക്
കൊല്ലം സ്പെഷ്യല്‍
ലാന്റ് ട്രൈബൂണല്‍
1976ല്‍
കുടികിടപ്പവകാശം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഭൂമിയില്‍
താമസിക്കുന്നവര്‍ക്ക്
തെന്മല വില്ലേജ്
ഓഫീസര്‍ കൈവശാവകാശ
സര്‍ട്ടിഫിക്കറ്റ്
നല്‍കാത്തതിന്റെ
കാരണമെന്താണ്;
(സി)
ഇവർക്ക് കാര്‍ഷിക ലോണ്‍
എടുക്കുന്നതിനുപോലും
കഴിയാത്ത സാഹചര്യം
പരിഗണിച്ച് കൈവശാവകാശ
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിന്
സർക്കാർ അടിയന്തര നടപടി
സ്വീകരിക്കുമോ?
വീടുനിര്‍മ്മിക്കുന്നതിന്
വയല്‍ നികത്താനനുവാദം നൽകുന്ന
ഉത്തരവ്
5121.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താമസത്തിനായി
വീടുകള്‍
നിര്‍മ്മിക്കുന്നതിന്
പഞ്ചായത്തുകളില്‍ 10
സെന്റ്, നഗരങ്ങളില്‍ 5
സെന്റ് എന്നീ രീതിയില്‍
വയല്‍ നികത്തുന്നതിന്
അനുവാദം നല്കുന്ന
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍
ഏതുതരത്തിലുള്ള
ഉത്തരവാണ്
നിലവിലുള്ളത്; ഇതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഈ
ഉത്തരവിറങ്ങിയിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
എന്തൊക്കെയാണ്;
(സി)
കൃത്യമായ
മാനദണ്ഡങ്ങളും
നിര്‍ദ്ദേശങ്ങളും
ഉത്തരവില്‍
ഉൾപ്പെടുത്തിയിട്ടുണ്ടോ
;ഇതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
1964 -ലെ കേരള ഭൂമിപതിവ്
ചട്ടങ്ങള്‍ പ്രകാരം വിതരണം
ചെയ്ത പട്ടയങ്ങള്‍
5122.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള ഭൂമിപതിവ്
ചട്ടങ്ങള്‍ 1964
പ്രകാരം ഏതെല്ലാം
ജില്ലകളില്‍ പട്ടയം
വിതരണം ചെയ്തിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
ഇപ്രകാരം
വിതരണം ചെയ്ത
പട്ടയങ്ങളുടെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
പയ്യന്നൂര്‍ കാങ്കോല്‍
വില്ലേജില്‍ ആലക്കാടുള്ള 250
കുടുംബങ്ങള്‍
5123.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പയ്യന്നൂര്‍
മണ്ഡലത്തില്‍പ്പെട്ട
കാങ്കോല്‍ വില്ലേജില്‍
ആലക്കാടുള്ള
പാറപ്രദേശത്ത് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതി പ്രകാരം 3
സെന്റ് വീതം 250
കുടുംബങ്ങള്‍ക്ക്
പതിച്ച് നല്കിയ
ഭൂമിയില്‍ വീട് വച്ച്
താമസിക്കുന്നതിനുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിനായി
കണ്ണൂര്‍ ജില്ലാ
കളക്ടര്‍ക്ക്
ജനസമ്പര്‍ക്കപരിപാടിയില്‍
30.01.17 ന്
ഗുണഭോക്താക്കള്‍ നല്കിയ
പരാതിയിന്മേല്
(രജിസ്റ്റര്‍ നം.
15141914, അപേക്ഷാ നം.
10227) തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തിൽ നടപടി
സ്വീകരിക്കുമോ?
ഡാറ്റാ
ബാങ്ക് പരിഷ്കരിക്കാൻ നടപടി
5124.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാല്പത്
വര്‍ഷം പഴക്കമുള്ള
വീടുകള്‍ സ്ഥിതി
ചെയ്യുന്ന സ്ഥലം പോലും
ഡാറ്റാ ബാങ്കില്‍
ഉള്‍പ്പെട്ടതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
(ബി)
എങ്കിൽ ഇത്തരം
ഭൂമിയില്‍ വീട്
വെക്കാന്‍ പറ്റാത്ത
സാഹചര്യത്തില്‍ ഡാറ്റാ
ബാങ്ക് ഉടന്‍
പരിഷ്കരിക്കാൻ സർക്കാർ
നടപടി സ്വീകരിക്കുമോ ?
കോട്ടയം
റീ സര്‍വ്വെ അസിസ്റ്റന്റ്
ഡയറക്ടര്‍ ഓഫീസ്
5125.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
റീ സര്‍വ്വെ
അസിസ്റ്റന്റ് ഡയറക്ടര്‍
ഓഫീസ്
പ്രവര്‍ത്തിക്കുന്ന
കെട്ടിടത്തിന്റെ
സ്ഥലപരിമിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടത്തിന് എത്ര
വിസ്തീര്‍ണ്ണം
ഉണ്ടെന്നും അതില്‍
പ്രവര്‍ത്തിക്കുന്ന
ഓഫീസുകൾക്ക് എത്ര
വിസ്തീര്‍ണ്ണം
ആവശ്യമുണ്ടെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
കെട്ടിടത്തില്‍ അധിക
നിലകൂടി പണിയുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശവും നിലവിലെ
സ്ഥിതിയും അറിയിക്കാമോ?
ഇടുക്കി
ജില്ലയിലെ റീ- സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
മുടങ്ങിക്കിടക്കുന്നു
5126.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ റീ- സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
ദീര്‍ഘകാലമായി
മുടങ്ങിക്കിടക്കുന്നത്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇടുക്കിയില്‍
റീ -സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനുള്ള
തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
ഇടുക്കിയിലെ
റീ- സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
അടുത്ത വര്‍ഷമെങ്കിലും
തുടങ്ങുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സര്‍വ്വെ
വകുപ്പില്‍ നിലവിലുള്ള
സര്‍വ്വെ സൂപ്രണ്ട് തസ്തിക
5127.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വെ
വകുപ്പില്‍ നിലവിലുള്ള
സര്‍വ്വെ സൂപ്രണ്ട്
തസ്തികയുടെ എണ്ണവും ,
സര്‍വ്വെ
സൂപ്രണ്ട്മാരുടെ
എണ്ണവും അറിയിക്കാമോ;
(ബി)
സര്‍വ്വെ
സൂപ്രണ്ട്
തസ്തികയിലുള്ള
ഏതെങ്കിലും ജീവനക്കാര്‍
വിദേശത്തോ, മറ്റ്
സ്ഥലങ്ങളില്‍
ജോലിക്രമീകരണ
വ്യവസ്ഥയിലോ
ജോലിചെയ്യുന്നുണ്ടോ;എങ്കില്‍
ആയതിന്റെ വിശദാംശങ്ങളും
അതിനുള്ള കാരണവും
അറിയിക്കാമോ;
(സി)
പ്രസ്തുത
സ്ഥലങ്ങളില്‍ സര്‍വ്വെ
സൂപ്രണ്ട്മാര്ക്കു
പകരം ഫീല്ഡ്ജീവനക്കാരെ
നിയോഗിച്ച്
സൂപ്രണ്ട്മാരുടെ സേവനം
വകുപ്പില്‍
ഉപയോഗിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
തോട്ട ഭൂമി വ്യവസ്ഥകള്‍
ദുരുപയോഗം ചെയ്യുന്നത് തടയാൻ
ഭൂപരിഷ്ക്കരണ നിയമത്തില്‍
മാറ്റം
5128.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടഭൂമി
മുറിച്ച് വില്പന
നടത്തുന്നതു തടയാന്‍
ഭൂപരിഷ്ക്കരണ
നിയമത്തില്‍ മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എങ്കില്‍
അതിനായി ഏതൊക്കെ
വ്യവസ്ഥകള്‍
നിയമത്തില്‍
ഉള്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
തോട്ടഭൂമി
സംബന്ധിച്ച നിയമ
വ്യവസ്ഥകള്‍ ദുരുപയോഗം
ചെയ്ത് എത്രത്തോളം ഭൂമി
മറിച്ചു
വിറ്റിട്ടുണ്ടെന്നും,
സര്‍ക്കാര്‍ ഭൂമി കൈവശം
വച്ചിട്ടുണ്ട് എന്നതും
സംബന്ധിച്ച വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിവരം
വെളിപ്പെടുത്തുമോ?
ഭവന
നിര്‍മ്മാണ മേഖലയില്‍
പ്രീഫാബ് സാങ്കേതികവിദ്യ
5129.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-ലെ
കേരള സംസ്ഥാന
പാര്‍പ്പിട നയം
പുനരവലോകനം
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളെ
അപേക്ഷിച്ച് ഭൂമിയുടെ
ലഭ്യത കുറവായ
കേരളത്തില്‍,
ഭൂലഭ്യതയ്ക്കനുസരിച്ചുള്ള
ഒരു ഭവന നിര്‍മ്മാണ നയം
രൂപീകരിക്കുമോ;
(സി)
നിര്‍മ്മാണ
സാമഗ്രികളുടെ
വിലക്കയറ്റം പരിഗണിച്ച്
ഭവന നിര്‍മ്മാണ
മേഖലയില്‍ ദുര്‍ബല
ജനവിഭാഗങ്ങളുടെ ആശങ്ക
പരിഹരിക്കുന്നതിന്
എന്തൊക്കെ ഇടപെടലുകളാണ്
നടത്തുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രീഫാബ്
സാങ്കേതികവിദ്യ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
ദേവികുളം
ടൗണില്‍ ഭവനനിര്‍മ്മാണ
വകുപ്പിന്റെ കെട്ടിടം
ഉദ്ഘാടനം ചെയ്യാൻ നടപടി
5130.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
ദേവികുളം ടൗണില്‍
ഭവനനിര്‍മ്മാണ
വകുപ്പിന്റെ ഒരു
കെട്ടിടം ഉദ്ഘാടനം
ചെയ്യാതെ കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഈ കെട്ടിടം ഉദ്ഘാടനം
ചെയ്യാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഉദ്ഘാടനം
ചെയ്യുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ചാലക്കുടി
മുനിസിപ്പാലിറ്റിയിലെ ഹൗസിംഗ്
ബോര്‍ഡ് വനിതാ ഹോസ്റ്റല്‍
5131.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മുനിസിപ്പാലിറ്റിയില്‍
ഹൗസിംഗ് ബോര്‍ഡ്
പണികഴിപ്പിച്ച വനിതാ
ഹോസ്റ്റല്‍ ഉദ്ഘാടനം
കഴിഞ്ഞ് മാസങ്ങള്‍
പിന്നിട്ടിട്ടും
പ്രവര്‍ത്തനം
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആവശ്യമായ
ജീവനക്കാരെ നിയമിച്ച്
വനിതാഹോസ്റ്റലിന്റെ
പ്രവര്‍ത്തനം ഉടന്‍
ആരംഭിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?