You are here: Business >14th
KLA >15th Session>unstarred
Questions and Answers
Answer Provided
Answer Not
Yet Provided
FOURTEENTH
KLA - 15th SESSION
UNSTARRED QUESTIONS
AND ANSWERS (To
read Questions please
enable Unicode-Malayalam in
your system) (To
read answers Please CLICKon the Title of the
Questions)
ശ്രീ.പി.സി.
ജോര്‍ജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ഉദ്യോഗസ്ഥരെ
പ്രോസിക്യൂട്ട്
ചെയ്യാന്‍ അനുമതി
നല്‍കിയിട്ടുണ്ട്;
ഇവരുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇവരില്‍
എത്രപേര്‍ ഇപ്പോള്‍
സര്‍വ്വീസില്‍
തുടരുന്നുണ്ടെന്നും
ഏതെല്ലാം തസ്തികകളിലാണ്
തുടരുന്നതെന്നും
വ്യക്തമാക്കുമോ; ഇതില്‍
സാമ്പത്തിക
ക്രമക്കേടിന്
പ്രോസിക്യൂഷന് നടപടി
നേരിടുന്ന എത്ര
ഉദ്യോഗസ്ഥരുണ്ടെന്ന്
വിശദമാക്കുമോ;
പ്രോസിക്യൂഷന്
നടപടി നേരിടുന്ന
ഉദ്യോഗസ്ഥര്‍ക്ക്
സ്വകാര്യ / ഔദ്യോഗിക
ആവശ്യങ്ങള്‍ക്കായി
യാത്രാനുമതി
നല്‍കാറുണ്ടോ; എങ്കില്‍
സ്വകാര്യ / ഔദ്യോഗിക
ആവശ്യങ്ങള്‍ക്കായി
യാത്രാനുമതി ലഭിച്ച /
നിഷേധിക്കപ്പെട്ട
ഉദ്യോഗസ്ഥരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ശ്രീ.ഹൈബി
ഈഡന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്ന ശേഷം
നാളിതുവരെ
സെക്രട്ടേറിയറ്റിലെ
വിവിധ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്ത് തുക
ചെലവഴിച്ചുവെന്ന്
സാമ്പത്തിക വര്‍ഷം
തിരിച്ച് വിശദമാക്കുമോ;
(ബി)
ഏതൊക്കെ
ഇനങ്ങളിലാണ് ഈ തുക
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയതായി
എന്തെങ്കിലും നവീകരണ
പ്രവര്‍ത്തനങ്ങള്‍
സെക്രട്ടേറിയറ്റില്‍
നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നവീകരണ
പ്രവര്‍ത്തനങ്ങളാണെന്നും
അതിനായി എന്ത് തുക
ചെലവാകുമെന്നും
വിശദമാക്കുമോ?
സേവനാവകാശനിയമം
25.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍
സേവനാവകാശനിയമം
പ്രാബല്യത്തിലുണ്ടോ
;എങ്കില്‍ ഈ നിയമം
എപ്പോള്‍ നിലവില്‍
വന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
നിയമം വരുന്നതിനു
മുമ്പും നിലവില്‍
വന്നതിനുശേഷവും
ജനങ്ങള്‍ക്ക്
ലഭ്യമാകുന്ന സേവനത്തിലെ
വ്യത്യാസം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
സേവനാവകാശനിയമം
നിലവില്‍വരുന്നതിനു
മുമ്പ്
സെക്രട്ടേറിയറ്റില്‍
ഓരോ വര്‍ഷവും
തീര്‍പ്പാകാതെ
കിടന്നിരുന്ന ഫയലുകളുടെ
എണ്ണം
എത്രയായിരുന്നുവെന്നും
നിയമം പ്രാബല്യത്തില്‍
വന്നതിനു ശേഷം ഓരോ
വര്‍ഷവും ഇത്തരം
ഫയലുകളുടെ എണ്ണം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
സേവനാവകാശനിയമം
നിലവില്‍വന്നതിനുശേഷം
യഥാസമയം സേവനം
ലഭ്യമാക്കാത്തതിന്റെ
പേരില്‍ ഏതെല്ലാം
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
പരാതി ലഭിച്ചു എന്നും
അവര്‍ക്കെതിരെ
കൈക്കൊണ്ട
ശിക്ഷണനടപടികള്‍
എന്തായിരുന്നുവെന്നും
വിശദമാക്കാമോ;
(ഇ)
ഇല്ലെങ്കില്‍
സേവനാവകാശനിയമത്തിന്റെ
കൃത്യമായ പാലനം
കൊണ്ടാണോ ഇത്തരത്തില്‍
പരാതികളും
ശിക്ഷണനടപടികളും
ഉണ്ടാകാത്തതെന്ന്
വ്യക്തമാക്കാമോ?
ശ്രീ.കെ.എസ്.ശബരീനാഥന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ ഉൗരാലുങ്കല്
ലേബര്‍ കോണ്‍ട്രാക്ട്
സൊസൈറ്റിക്ക് എത്ര കോടി
രൂപയുടെ
കോണ്‍ട്രാക്ടുകളാണ്
നല്‍കിയത്; വിശദാംശം
നല്‍കുമോ;
(ബി)
സെക്രട്ടേറിയറ്റിലെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍ /
മറ്റ്
പ്രവര്‍ത്തനങ്ങള്‍
ഉൗരാലുങ്കല് ലേബര്‍
കോണ്‍ട്രാക്ട്
സൊസൈറ്റിക്ക് കരാര്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
തുകയ്ക്ക്; വിശദാംശം
ലഭ്യമാക്കുമോ?
ശ്രീ.പി.സി.
ജോര്‍ജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
01-01-2004
നു ശേഷം സംസ്ഥാനത്ത്
ജോലിയില്‍ പ്രവേശിച്ച
ഐ.എ.എസ്./ ഐ.പി.എസ് /
ഐ.എഫ്.എസ്.ഉദ്യോഗസ്ഥര്‍
എത്ര; പ്രസ്തുത
ഉദ്യോഗസ്ഥര്‍ നിലവില്‍
ജോലി ചെയ്യുന്ന
ഔദ്യോഗിക മേല്‍വിലാസം
ലഭ്യമാക്കുമോ; :
(ബി)
01-01-2004
നു ശേഷം സംസ്ഥാനത്ത്
ജോലിയില്‍ പ്രവേശിച്ച
ഓള് ഇന്ത്യ സര്‍വ്വീസ്
ഉദ്യോഗസ്ഥരില്‍ എത്ര
പേര് ദേശീയ പെന്ഷന്
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
രജിസ്റ്റര്‍ ചെയ്യാത്ത
ഉദ്യോഗസ്ഥര്‍
എത്രയെന്ന്
വിശദമാക്കാമോ?
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീർത്തട സംരക്ഷണ
നിയമപ്രകാരമുള്ള
സംസ്ഥാനത്തെ ഭൂമി
ഡേറ്റാ ബാങ്ക്
തയ്യാറാക്കേണ്ട കേരളാ
സ്റ്റേറ്റ് റിമോട്ട്
സെന്സിംഗ്ആന്റ്
എന്‍വയോണ്‍മെന്റ്
സെന്റര്‍ പ്രോജക്ട്
വിഭാഗം ഓഫീസ് നിലവില്‍
പ്രവര്ത്തനക്ഷമമാണോയെന്നറിയിക്കുമോ;
(ബി)
പ്രസ്തുത
ഓഫീസ്
പ്രവര്‍ത്തിക്കാത്തതിനാല്‍
പ്രളയത്തിന്റെ ഭാഗമായി
തകര്‍ന്ന വീടുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
അനുമതിക്കായി ഉപഗ്രഹ
മാപ്പ് ആവശ്യപ്പെട്ട്
അയച്ച
അപേക്ഷകളിന്മേല്
തീര്‍പ്പ്
കല്‍പ്പിക്കാതെ
കെട്ടികിടക്കുന്നു എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വകുപ്പിലെ ജീവനക്കാരുടെ
കരാര്‍ കാലാവധി
ദീര്‍ഘിപ്പിക്കുന്നത്
സംബന്ധിച്ച നടപടികള്‍
പൂര്‍ത്തീകരിച്ചോ;
വിശദമാക്കാമോ?
ശ്രീ.എം.
സ്വരാജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാലാവസ്ഥാ
വ്യതിയാനത്തെക്കുറിച്ച്
എന്തെങ്കിലും പഠനം
സര്‍ക്കാര്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
കാലാവസ്ഥ
വ്യതിയാനത്തെ
തുടര്‍ന്ന് ഉണ്ടാകുന്ന
പാരിസ്ഥിതിക ആഘാതങ്ങള്‍
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ശ്രീ.റ്റി.വി.രാജേഷ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമത്തില്‍
ഭേദഗതി വരുത്തി കേന്ദ്ര
വനം-പരിസ്ഥിതി
മന്ത്രാലയം അന്തിമ
വിജ്ഞാപനം
പുറപ്പെടുവിച്ച
സാഹചര്യത്തില്‍ പുതിയ
വിജ്ഞാപനപ്രകാരമുള്ള
നടപടികള്‍ സംസ്ഥാന
സര്‍ക്കാരും
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
തീരദേശ
പരിപാലന നിയമവുമായി
ബന്ധപ്പെട്ട അപേക്ഷകള്‍
വേഗത്തില്‍
തീര്‍പ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിലേക്കുള്ള
(കെ.എ.എസ്)
നിയമനത്തില്‍ എല്ലാ
സ്ട്രീമുകളിലും സംവരണം
ഏ്രപ്പെടുത്തുവാന്
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത തീരുമാനത്തിന്
ആധാരമായ മന്ത്രിസഭാ
യോഗത്തിന്റെ
കുറിപ്പിന്റെയും
തീരുമാനത്തിന്റെയും
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
തീരുമാനത്തിന്റെ
വെളിച്ചത്തില്‍
കെ.എ.എസ്ന് -ന്റെ
റൂളില്‍ ഭേദഗതി
വരുത്തുന്നതിനുള്ള
നടപടികള്‍ ആരംഭിച്ചോ;
വിശദമാക്കാമോ?
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഭരണ പരിഷ്ക്കാര
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഇക്കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനുള്ളില്‍
ചെലവഴിച്ച തുകയുടെ ഇനം
തിരിച്ചുള്ള
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
കമ്മീഷന്റെ
പ്രവര്‍ത്തന കാലാവധി
എത്ര കാലത്തേക്കാണ്
നിശ്ചയിച്ചിട്ടുള്ളത്;
(സി)
എത്ര
ഇടക്കാല
റിപ്പോര്‍ട്ടുകളാണ്
കമ്മീഷന് സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ളത്;
ഈ
റിപ്പോര്ട്ടുകളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദവിവരങ്ങള്‍
നല്‍കാമോ?
ശ്രീ.പി.ഉബൈദുള്ള:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ നിലവിലുള്ള
വിവിധ വകുപ്പുകളിലെ
എല്‍.ഡി. ക്ലാര്‍ക്ക്,
ലാസ്റ്റ്ഗ്രേഡ്,
എല്‍.പി.എസ്.എ,
യു.പി.എസ്.എ തസ്തികളിലെ
റാങ്ക് ലിസ്റ്റുകളില്‍
നിന്നും ഇതുവരെ നടത്തിയ
നിയമനങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഓരോ തസ്തികയിലും
എത്ര നിയമനങ്ങള്‍
നടത്തിയെന്നും എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
നിയമനത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്നും
വിശദീകരിക്കാമോ;
(സി)
അധ്യയന
വ്രഷാരംഭമായതിനാല്
ഒഴിവുള്ള
എ്ല.പി.എസ്.എ,
യു.പി.എസ്.എ
തസ്തികകളില്‍ ഉടന്‍
നിയമനം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ?
ശ്രീ.ആര്.
രാജേഷ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വിവിധവകുപ്പുകളില്‍
ഒഴിവ് വന്ന തസ്തികകള്‍,
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടവ, നിയമനം
നടത്തിയവ എന്നിവയുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പി.എസ്.സി. മുഖാന്തിരം
സര്‍ക്കാര്‍,
അര്‍ദ്ധസര്‍ക്കാര്‍,
പൊതുമേഖലാ സ്ഥാപനങ്ങള്‍
എന്നിവയില്‍ നടത്തിയ
നിയമനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ശ്രീ.എം.ഉമ്മര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവനക്കാരുടെ
പ്രമോഷന് യോഗ്യത
നിര്‍ണ്ണയത്തിനായുള്ള
വകുപ്പുതല പരീക്ഷകള്‍
ഓണ്‍ലൈന്‍ പരീക്ഷാ
രീതിയില്‍ നടത്തുവാന്‍
തീരുമാനിച്ചപ്പോള്‍,
സര്‍ക്കാര്‍ ഇത്
സംബന്ധിച്ച്
പി.എസ്.സി.യുമായി
ആശയവിനിമയം
നടത്തിയിരുന്നോ;
വിശദമാക്കാമോ;
(ബി)
മുന്‍
രീതിയില്‍ നിന്നും
വ്യത്യസ്തമായി
വകുപ്പുതല പരീക്ഷകളുടെ
സമയക്രമത്തില്‍ മാറ്റം
വരുത്തിയതു മൂലം
ഉദ്യോഗസ്ഥരുടെ സേവനം
സാധാരണക്കാര്‍ക്ക്
ലഭ്യമാകാത്ത സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
സമയക്രമത്തിലും
പരീക്ഷാകേന്ദ്രങ്ങളിലും
ഉണ്ടായ അശാസ്ത്രീയമായ
പരിഷ്ക്കരണം പരീക്ഷ
എഴുതുന്ന
ഉദ്യോഗസ്ഥര്‍ക്ക്
സൃഷ്ടിക്കുന്ന
ബുദ്ധിമുട്ട്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനായി
മുന്‍കാലത്ത്
നിലവിലുണ്ടായിരുന്ന
രീതി പുനഃസ്ഥാപിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ശ്രീ.കെ.ഡി.
പ്രസേനന്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാലക്കാട് ജില്ലയില്‍
എത്ര
ഭിന്നശേഷിക്കാര്‍ക്ക്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയും
പി.എസ്.സി. മുഖേനയും
നിയമനം
ലഭിച്ചിട്ടുണ്ട്;
ശ്രീ.ആര്.
രാമചന്ദ്രന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍
ആരോഗ്യവകുപ്പില്‍
ഫാര്‍മസിസ്റ്റ്
തസ്തികയിലേക്ക് നിയമനം
നടത്തുന്നതിനുവേണ്ടി
പി.എസ്.സി. ലിസ്റ്റ്
നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഇതില്‍ നിന്നും
എത്രപേരെ
നിയമിച്ചുവെന്ന്
വിശദീകരിക്കുമോ;
കാറ്റഗറി തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലേക്ക്
നിലവില്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍ എത്രയെന്നും
എല്ലാ ഒഴിവുകളിലേക്കും
അഡ്വെെസ്
ചെയ്തിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
ശ്രീ.കെ.
ആന്‍സലന്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളില്‍ ഒഴിവുള്ള
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലേക്ക്
കാറ്റഗറി
No.071/2017-Tvm
നോട്ടിഫിക്കേഷന്‍ വഴി
ഉള്ള എഴുത്തുപരീക്ഷയുടെ
അടിസ്ഥാനത്തില്‍ നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എത്ര പേർക്കാണ്
ആദ്യപടിയായി നിയമനം
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നോട്ടിഫിക്കേഷന്‍
പ്രകാരം ലാസ്റ്റ്
ഗ്രേഡ് തസ്തികയില്‍
എത്ര ഒഴിവുകള്‍ ഉണ്ട്
എന്ന് അറിയിക്കുമോ;
(സി)
കാറ്റഗറി
No.071/2017-Tvm
അനുസരിച്ച് ലാസ്റ്റ്
ഗ്രേഡില്‍
ഹിന്ദു-നാടാര്‍
പട്ടികയില്‍ എത്ര
റാങ്കില്‍ ഉള്ളവരെ ആണ്
ആദ്യഘട്ടത്തില്‍
നിയമിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ശ്രീ.വി.
കെ. സി. മമ്മത് കോയ:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമന വ്യവസ്ഥയില്‍
ഉദ്യോഗത്തിന്
അപേക്ഷിക്കുന്നവരുടെ
വിദ്യാഭ്യാസ
യോഗ്യതക്കനുസരിച്ച്
ജോലി നല്കാന്
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഏതെങ്കിലും
പ്രൊഫഷണല്‍ വിദ്യാഭ്യാസ
യോഗ്യത നേടിയ
ഉദ്യോഗാര്‍ത്ഥിക്ക്
ഇത്തരത്തില്‍ ആശ്രിത
നിയമന വ്യവസ്ഥ പ്രകാരം
ഉന്നത ജോലി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത് ,,
എ.പി. അനില്‍ കുമാര്‍ ,,
റോജി എം. ജോണ്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക്
സഭ തിരഞ്ഞെടുപ്പില്‍
പോസ്റ്റല്‍ ബാലറ്റ്
വിതരണം സംബന്ധിച്ച്
ഡി.ജി.പി എന്തെങ്കിലും
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിരുന്നോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
പാലിക്കുവാന്‍ പോലീസിലെ
ജില്ലാ നോഡല്‍
ഓഫീസര്‍മാര്‍ വീഴ്ച
വരുത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത്
തരത്തിലുള്ള വീഴ്ചയാണ്
കണ്ടെത്തിയതെന്നും
അതിന്റെ
അടിസ്ഥാനത്തില്‍
അവര്‍ക്ക് എതിരെ എന്ത്
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
പോലീസുകാരുടെ
പോസ്റ്റല്‍ ബാലറ്റിംഗ്
പോലീസ് അസോസിയേഷന്
നേതാക്കളും പോലീസ്
ഓഫീസേഴ്സ് അസോസിയേഷന്
നേതാക്കളും ഇടപെട്ട്
വ്യാപകമായ ക്രമക്കേട്
നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;ഇതു
സംബന്ധിച്ച്
പ്രതിപക്ഷനേതാവ്
നല്കിയ പരാതിയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
ശ്രീ.സണ്ണി
ജോസഫ് ,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ,,
വി.എസ്.ശിവകുമാര്‍ ,,
ഷാഫി പറമ്പില്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല മണ്ഡലങ്ങളിലും
ഒട്ടേറെ പേരെ
ഒഴിവാക്കിയാണ്
ഇപ്രാവശ്യത്തെ ലോകസഭ
തെരഞ്ഞെടുപ്പിനുള്ള
അവസാന വോട്ടര്‍പ്പട്ടിക
തയ്യാറാക്കിയതെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
നിയമസഭാ
തെരഞ്ഞെടുപ്പില്‍
വോട്ടുചെയ്തവരെയും കരട്
വോട്ടര്‍പട്ടികയില്‍
പേരുണ്ടായിരുന്നവരെയും
ഒഴിവാക്കിയ സാഹചര്യം
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിന് ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
മാതൃകാപരമായ നടപടി
സ്വീകരിക്കുമോ?
ഡോ.എം.
കെ. മുനീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക്
സഭയിലേയ്ക്ക് നടന്ന
പൊതുതെരഞ്ഞെടുപ്പില്‍
സംസ്ഥാനത്ത് ഉപയോഗിച്ച
വോട്ടിംഗ് മെഷീനുകളില്‍
തിരുവനന്തപുരം
മണ്ഡലത്തിലെ
കോവളത്തുള്ള ഒരു
ബൂത്തില്‍ ഉള്‍പ്പെടെ
ചില ഇടങ്ങളില്‍
വോട്ടര്‍മാര്‍
ഉദ്ദേശിച്ച ആള്‍ക്ക്
വോട്ട് ചെയ്തുവെങ്കിലും
മറ്റൊരു ചിഹ്നത്തില്‍
അത് വോട്ടായി
മാറിയതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വോട്ടിംഗ്
മെഷീനുകളില്‍ കൃത്രിമം
നടന്നതായി തെളിഞ്ഞാല്‍
നിലവിലെ തെരഞ്ഞെടുപ്പ്
രീതിയില്‍ മാറ്റം
വരുത്താന്‍
ആവശ്യപ്പെടുമെന്ന
സര്‍ക്കാരിന്റെ
മുന്‍നിലപാട് പ്രകാരം ഈ
കാര്യത്തില്‍ എന്തല്ലാം
നടപടികള്‍ ഇതിനോടകം
സ്വീകരിച്ചിട്ടുണ്ട്;
വിശദീകരിക്കുമോ;
(സി)
ഇക്കാര്യത്തില്‍
സംസ്ഥാനത്തെ
പ്രതിപക്ഷകക്ഷികള്‍
ഉള്‍പ്പെടെയുള്ളവരുമായി
എന്തെങ്കിലും
കൂടിയാലോചന
നടത്തിയിരുന്നോ;
എങ്കില്‍ അത്
സംബന്ധിച്ച് നടന്ന
തുടര്‍നടപടികളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
ശ്രീ.പി.കെ.അബ്ദു
റബ്ബ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വോട്ടിംഗ്
യന്ത്രങ്ങൾ
കുറ്റമറ്റതാണെന്ന്
കേന്ദ്ര - സംസ്ഥാന
തിരഞ്ഞെടുപ്പ്
കമ്മീഷനുകള്‍
അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും
ഒരാൾ രേഖപ്പെത്തിയ
വോട്ട് ഉദ്ദേശിച്ച
സ്ഥാനാര്ത്ഥിക്കുതന്നെ
ലഭിച്ചു എന്ന്
ഉറപ്പുവരുത്താൻ നിലവിലെ
സംവിധാനം
പര്യാപ്തമല്ലെന്ന്
സർക്കാരിന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ബി)
രേഖപ്പെടുത്തിയ
വോട്ട് ഉദ്ദേശിച്ച
സ്ഥാനാർഥിക്ക്
ലഭിക്കാതെ മറ്റൊരു
സ്ഥാനാർഥിക്ക്
പോകുന്നതായുള്ള അപാകത
പരിഹരിച്ച് ഇതിനെതിരെ
സർക്കാരിന് എന്ത് നടപടി
സ്വീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
സാങ്കേതിക
പരിജ്ഞാനത്തില്‍
മുന്‍പന്തിയിലുള്ള
അമേരിക്ക പോലും ഇന്ന്
പേപ്പര്‍ ബാലറ്റ്
സംവിധാനത്തിലേക്ക്
മാറിപ്പോയത് വോട്ടിംഗ്
യന്ത്രങ്ങളിലെ
വിശ്വാസ്യതക്കുറവ്
മൂലമാണെന്ന് സർക്കാരിന്
അറിവുണ്ടോ;
(ഡി)
തിരഞ്ഞെടുപ്പിൽ
പേപ്പര്‍ ബാലറ്റ്
സംവിധാനം
നടപ്പിലാക്കുന്നതിന്
അഭിപ്രായ ഐക്യം
സ്വരൂപിക്കാൻ സർക്കാർ
മുന്‍കൈയെടുത്ത് ശ്രമം
നടത്തുമോ?
ശ്രീ.കെ.എസ്.ശബരീനാഥന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ലോക് സഭാ മണ്ഡലത്തില്‍
ആയിരക്കണക്കിന്
വോട്ടര്‍മാര്‍ക്ക്
ഒന്നിലധികം
തിരിച്ചറിയല്‍ കാര്‍ഡും
വോട്ടും നിലവിലുണ്ടെന്ന
ആരോപണം
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍
പരിശോധനയില്‍
കണ്ടെത്തിയ വസ്തുതകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇരട്ട
വോട്ടുള്ള വോട്ടര്‍മാരെ
കണ്ടെത്തി
വോട്ടര്‍പ്പട്ടികയില്‍
നിന്നും
ഒഴിവാക്കുന്നതിന് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
ശ്രീ.സി.മമ്മൂട്ടി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
പാര്‍ലമെന്റ്
മണ്ഡലത്തിലെ 83-ാം
നമ്പര്‍ ബൂത്തില്‍
പോളിംഗ് നടന്നിരുന്നോ;
എങ്കില്‍ അവിടെ പ്രധാന
രാഷ്ടീയ കക്ഷികള്‍
ആവശ്യപ്പെട്ട്
റീപോളിംഗ്
നടത്തേണ്ടിവന്ന
സാഹചര്യത്തിന്
ഉത്തരവാദിയായവര്‍
ആരെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
സംസ്ഥാനത്തെ ഏതെല്ലാം
പോളിംഗ് ബൂത്തുകളില്‍
റീപോളിംഗ് ആവശ്യമായി
വന്നുവെന്ന്
വ്യക്തമാക്കുമോ;റീപോളിംഗ്
നടത്തുമ്പോള്‍ ഇത്
സംബന്ധമായി
എന്തെങ്കിലും ആവർത്തന
ചെലവ്
ഉണ്ടാകുന്നുണ്ടോ/ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വിശദമാക്കുമോ ;
(സി)
റീപോളിംഗ്
നടത്തേണ്ടി വന്നതിന്റെ
പേരില്‍ സ്ഥലത്തെ
വോട്ടര്‍മാര്‍ക്ക്
എന്തെങ്കിലും രീതിയില്‍
ബുദ്ധിമുട്ട്
നേരിട്ടിട്ടുണ്ടോ;
എങ്കില്‍ ഏത്
വിധത്തിലെന്ന്
വ്യക്തമാക്കാമോ;
(ഡി)
റീപോളിംഗ്
നടത്തേണ്ടിവന്നതിന്റെ
യഥാര്‍ത്ഥ
ഉത്തരവാദികള്‍
ആരാണെന്നും
അവര്‍ക്കെതിരെ
അധികാരപ്പെട്ട
തിരഞ്ഞെടുപ്പ്
കമ്മീഷന് എന്തെങ്കിലും
നടപടികള്‍
എടുത്തിട്ടുണ്ടോയെന്നുമുള്ള
വിശദമായ വിവരം
ലഭ്യമാക്കുമോ; ഇത്തരം
റീപോളിംങ് സാഹചര്യം
ഉദ്യോഗസ്ഥര്‍
കാരണമായിട്ടാണെങ്കില്
അതാവര്‍ത്തിക്കാതിരിക്കാന്‍
മാതൃകാപരമായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
മുന്‍കരുതല്‍
സ്വീകരിക്കുമോ?
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫ്രണ്ട്സ്
ജനസേവനകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
ഫ്രണ്ട്സ്
ജനസേവനകേന്ദ്രങ്ങളില്‍
സിസ്റ്റം ഡൗണ്‍
ആകുന്നത് മൂലം
പ്രവര്‍ത്തനം പലപ്പോഴും
തടസ്സപ്പെടുന്നത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഫ്രണ്ട്സ്
ജനസേവനകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച് ജനങ്ങളിലെ
അറിവില്ലായ്മ
പരിഹരിക്കുന്നതിനും,
ജനസേവനകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം കൂടുതല്‍
ജനങ്ങള്‍ക്ക്
ഉപകാരപ്പെടുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
(ഡി)
കൊല്ലം
ജില്ലയിലെ ഫ്രണ്ട്സ്
ജനസേവനകേന്ദ്രത്തില്‍
നവീകരണ പ്രവൃത്തികൾ
നടന്നിരുന്നോ; എങ്കില്‍
എന്തൊക്കെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടന്നുവെന്ന്
അറിയിക്കുമോ;
ഇതിലേയ്ക്കായി ചെലവായ
തുകയുടെ വിശദവിവരങ്ങള്‍
അറിയിക്കുമോ; ഏത്
ഏജന്‍സിയെയാണ് ഇതിനായി
ചുമതലപ്പെടുത്തിയതെന്നും,
ആയതിന്റെ പുരോഗതിയും
അറിയിക്കുമോ;
(ഇ)
പ്രസ്തുത
പ്രവൃത്തികളുടെ
ഗുണമേന്മയും
കാര്യക്ഷമതയും
വിലയിരുത്തിയിട്ടുണ്ടോ;
കേരള
സര്‍ക്കാരിന്റെ
കീഴിലുള്ള
സ്വയംഭരണസ്ഥാപനമായ
സി-ഡിറ്റ് നിലവില്‍
കൈകാര്യം ചെയ്തിരുന്ന
ഏതെല്ലാം
പ്രവൃത്തികളാണ് അവരില്‍
നിന്നും മാറ്റിയത്;
മാറ്റുവാനുള്ള കാരണം
അറിയിക്കുമോ ;
(സി)
കേരള
ടാക്സി ഓണ്‍ ലൈന്‍,
കെ.എസ്.ആര്.ടി.സി.
ഓണ്‍ ലൈന്‍, കേരള
സര്‍ക്കാരിന്റെ തപാല്‍
മാനേജ്മെന്റ് സംവിധാനം
എന്നിവയില്‍ നിന്നും
സി-ഡിറ്റിനെ
ഒഴിവാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇ-ഓഫീസ്
സംവിധാനം ഏതെല്ലാം
വകുപ്പുകളിലാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
ഇ-ഓഫീസിനെക്കുറിച്
എന്തെങ്കിലും പരാതികള്‍
സർക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെന്റര്‍
ഫോര്‍ ഡെവലപ്പ്മെന്റ്
ഓഫ് ഇമേജിങ് ടെക്നോളജി
എപ്പോഴാണ്
ആരംഭിച്ചതെന്നും
ഇതിന്റെ കേന്ദ്രം
എവിടെയാണെന്നും ഇത്
കേരള സര്‍ക്കാരിന്
കീഴിലുള്ള സ്ഥാപനമാണോ
എന്നും വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാരിനും
സര്‍ക്കാരിതര
സ്ഥാപനങ്ങള്‍ക്കും ഈ
സ്ഥാപനം നല്‍കിവരുന്ന
സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
സി-ഡിറ്റ്
(സെന്റര്‍ ഫോര്‍
ഡെവലപ്പ്മെന്റ് ഓഫ്
ഇമേജിങ് ടെക്നോളജി)
പൊതുമേഖല
സ്ഥാപനമാണെങ്കില്‍
ഇതിനെ ഒഴിവാക്കി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയുടെ
(സി.എം.ഡി.ആര്.എഫ്)
പോര്‍ട്ടല്‍
നടത്തിപ്പുള്‍പ്പെടെ
സ്വകാര്യ കമ്പനിക്ക്
പുറം കരാര്‍ കൊടുത്തത്
ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സി-ഡിറ്റിനെ
ഒഴിവാക്കി ഏത്
കമ്പനിക്കാണ് പുറം
കരാര്‍ നല്‍കിയതെന്നും
ടെണ്ടര്‍
ക്ഷണിച്ചിട്ടാണോ കരാര്‍
നല്‍കിയതെന്നും എത്ര
തുകയ്ക്കാണ്
നല്‍കിയതെന്നും
വ്യക്തമാക്കാമോ;ഏതെല്ലാം
സംവിധാനങ്ങളില്‍
നിന്നാണ് സി-ഡിറ്റിനെ
ഒഴിവാക്കിയതെന്നും ഈ
സംവിധാനങ്ങളത്രയും
ഏതെല്ലാം
കമ്പനികള്‍ക്കാണ്
നല്‍കിയതെന്നും
വ്യക്തമാക്കാമോ;
(ഇ)
സി-ഡിറ്റിനെ
മികവിന്റെ
കേന്ദ്രമാക്കുമെന്ന്
മുഖ്യമന്ത്രി
നിയമസഭയില്‍ ഉറപ്പ്
നല്‍കിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ എപ്പോള്‍ ഏത്
സമ്മേളനത്തിലായിരുന്നെന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച രേഖ
ലഭ്യമാക്കാമോ?
ശ്രീ.മുല്ലക്കര
രത്നാകരന് ശ്രീമതി
ഇ.എസ്.ബിജിമോള്‍ ശ്രീ.എല്‍ദോ
എബ്രഹാം ,,
വി.ആര്. സുനില്‍ കുമാര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയശേഷമുള്ള
സംസ്ഥാന
പുനര്‍നിര്‍മ്മാണത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
പുനര്‍നിര്‍മ്മാണത്തിന്
ഏതൊക്കെ
സ്രോതസ്സുകളില്‍ നിന്ന്
സഹായം ലഭ്യമായെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്
ആവശ്യമായ
സാങ്കേതികസഹായം ഏതൊക്കെ
മേഖലകളില്‍ നിന്ന്
ലഭ്യമായെന്ന്
അറിയിക്കുമോ;
ശ്രീ.മാത്യു
റ്റി.തോമസ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റ് മാസം
കേരളത്തില്‍ ഉണ്ടായ
പ്രളയത്തിന്റെ
കാരണങ്ങള്‍ സംബന്ധിച്ച്
കേന്ദ്ര ജലകമ്മീഷന്
നടത്തിയ
സാങ്കേതികപഠനത്തിന്റെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭ്യമായിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകളും
നിര്‍ദ്ദേശങ്ങളും
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
മറ്റേതെങ്കിലും
പഠനറിപ്പോര്‍ട്ടുകള്‍
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ അവയേതെന്നും
കണ്ടെത്തലുകള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ;
(സി)
സാങ്കേതിക
റിപ്പോര്‍ട്ടുകളില്‍
നിന്നും വിഭിന്നമായി
ഹൈക്കോടതിയില്‍
അമിക്കസ് ക്യൂറി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചതിനെത്തുടർന്ന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
പ്രകൃതി
ദുരന്തം - പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍
65.
ശ്രീ.റോജി
എം. ജോണ്‍ ,,
വി.ഡി.സതീശന് ,,
ഐ.സി.ബാലകൃഷ്ണന് ,,
അനൂപ് ജേക്കബ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
കണ്ട ഏറ്റവും വലിയ
പ്രകൃതി ദുരന്തത്തില്‍
വീട് നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കുവാന്‍
സര്‍ക്കാരിന് ഇതുവരെ
സാധിച്ചില്ല എന്ന
ആക്ഷേപത്തിന്
കാരണമെന്താണ്;
(ബി)
പരിസ്ഥിതിലോല
പ്രദേശങ്ങളില്‍
വസിക്കുന്നവരെയും
പുറമ്പോക്കില്‍
താമസിക്കുന്നവരെയും
പുനരധിവസിപ്പിക്കുന്നതില്‍
വളരെയധികം കാലതാമസം
ഉണ്ടാകുന്നു എന്നത്
വസ്തുതയാണോ; എങ്കില്‍
ഇതിന്റെ
കാരണമെന്താണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പുനരധിവാസപ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതില്‍
സര്‍ക്കാര്‍
പരാജയപ്പെട്ടു എന്ന
ആക്ഷേപം
വസ്തുതാപരമല്ലേ;
(ഡി)
പുനരധിവാസത്തിനായി
സന്നദ്ധസംഘടനകളും
വ്യക്തികളും
സ്ഥാപനങ്ങളും ഭൂമി
സംഭാവന
നല്‍കിയിട്ടുണ്ടോ ;
ഇപ്രകാരം സംഭാവനയായി
എത്ര ഏക്കര്‍ സ്ഥലം
ലഭിച്ചുവെന്നും അതില്‍
എത്ര സ്ഥലം
വിനിയോഗിച്ചുവെന്നും
വ്യക്തമാക്കുമോ?
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തില്‍ തകര്‍ന്ന
വീടുകളുടെ
പുനര്‍നിര്‍മ്മാണം,
അറ്റകുറ്റപ്പണി എന്നിവ
സംബന്ധിച്ച് ലഭിച്ച
അപേക്ഷകളില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
അപേക്ഷകള്‍
സമയബന്ധിതമായി
പരിശോധിച്ച് തീര്‍പ്പ്
കല്‍പ്പിക്കുന്നതിന്
കാലതാമസം
നേരിട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
ശ്രീ.വി.പി.സജീന്ദ്രന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന കേരളത്തിന്റെ
പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
യുദ്ധകാലാടിസ്ഥാനത്തില്‍
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രതിബന്ധമായി
നില്ക്കുന്ന ഘടകങ്ങള്‍
എന്തൊക്കെയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പുനര്‍നിര്‍മ്മാണത്തിനായി
കേന്ദ്രസര്‍ക്കാരില്‍
നിന്നും വിദേശ
ഏജന്‍സികളില്‍ നിന്നും
എന്തൊക്കെ സഹായങ്ങളാണ്
ഇതിനകം
ലഭ്യമായിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
ഏതെങ്കിലും മേഖലയ്ക്ക്
മുന്‍ഗണന
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
മേഖലയില്‍ ഇതിനകം
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ശ്രീ.പാറക്കല്‍
അബ്ദുല്ല:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയദുരന്തത്തിലേക്ക്
കേരളത്തെ തള്ളിവിട്ടത്
സര്‍ക്കാര്‍
സംവിധാനത്തിന്റെ
ഏകോപനത്തിലെ
പിടിപ്പുകേടുകളും
തീരുമാനമെടുക്കുന്നതില്‍
വന്ന അമാന്തവുമാണെന്ന്
സർക്കാർ കരുതുന്നുണ്ടോ;
(ബി)
പ്രളയകാരണങ്ങള്‍
കണ്ടെത്തുന്നതിന്
ഹൈക്കോടതി നിയോഗിച്ച
അമിക്കസ് ക്യൂറിയുടെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
433
പേരുടെ മരണത്തിനും
26,720 കോടി രൂപയുടെ
നാശനഷ്ടത്തിനും ഏതാണ്ട്
70 ലക്ഷം ജനങ്ങളെ
തീരാദുഃഖത്തിനും
കാരണമായ പ്രളയത്തെ
തുടര്‍ന്നുള്ള
പുനര്‍നിര്‍മ്മാണ
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
(ഡി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണവും
പുനരധിവാസവും
സംബന്ധിച്ച എത്ര
അപ്പീലുകളാണ് ഇപ്പോള്‍
സര്‍ക്കാരിന്റെ
മുന്നിലുള്ളത്; ഇവ
എപ്പോള്‍
തീര്‍പ്പാക്കാനാകും
എന്നാണ് കരുതുന്നത്?
ശ്രീ.ഹൈബി
ഈഡന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിപക്ഷനേതാവ്
പ്രളയബാധിതമേഖലകള്‍
സന്ദര്‍ശിച്ച വേളയില്‍
അദ്ദേഹത്തിന് ലഭിച്ച
പരാതികള്‍
പരിഹരിക്കുന്നതിനായി
ജില്ലാ
കളക്ടര്‍മാര്‍ക്ക്
നല്കിയിരുന്നതിന്മേല്
ഇതിനകം എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
അറിയിക്കുമോ;
(ബി)
ഓരാേ
ജില്ലാ
കളക്ടര്‍മാര്‍ക്കും
ഇപ്രകാരം ലഭിച്ച
പരാതികളില്‍
സമയബന്ധിതമായി നടപടി
സ്വീകരിക്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
ഇത്തരം
പരാതിയില്‍
അടിയന്തരമായി അന്വേഷണം
നടത്തി
അര്‍ഹതപ്പെട്ടവര്‍ക്ക്
അനുവദനീയമായ ആനുകൂല്യം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമാേ;
ശ്രീ.വി.
ജോയി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തെ
തുടര്‍ന്ന് വീട്
നഷ്ടപ്പെട്ടവര്‍ക്ക്
വീട് നിര്‍മ്മിച്ച്
നല്‍കുമെന്ന്
പ്രഖ്യാപിച്ചുകൊണ്ട്
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടി ജനങ്ങളില്‍
നിന്ന് ഫണ്ട്
ശേഖരിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രളയബാധിതര്‍ക്ക്
പ്രസ്തുത രാഷ്ട്രീയ
പാര്‍ട്ടി വീടുകള്‍
നിര്‍മ്മിച്ചു
നല്കിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ശ്രീ.എം.
സ്വരാജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിന്റെ
ഭാഗമായി പരിസ്ഥിതി
സൗഹാര്‍ദ്ദമായി നവകേരളം
നിര്‍മ്മിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇതിലേക്കായി
ഏതെല്ലാം രാജ്യങ്ങളുടെ
സഹായം സംസ്ഥാനത്തിന്
ലഭ്യമായിട്ടുണ്ട് എന്ന്
അറിയിക്കുമോ;
(സി)
നിലവില്‍
നടത്തിവരുന്നതിനേക്കാള്
കൂടുതലായി എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കാന്‍
ആലോചിക്കുന്നു എന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
ഇന്നത്തെ
സാഹചര്യത്തില്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
ശ്രീമതി
ഗീതാ ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നാട്ടിക
മണ്ഡലത്തില്‍ എത്ര
പേര്‍ക്ക്
സി.എം.ഡി.ആര്.എഫ്.
പ്രകാരം ധനസഹായം
അനുവദിച്ചിട്ടുണ്ട്;
അവരുടെ പേര് വിവരവും
അനുവദിച്ച തുകയും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഈ
ഇനത്തില്‍ ധനസഹായം
അനുവദിക്കുന്നതിന് എത്ര
അപേക്ഷകള്‍
ബാക്കിയുണ്ട് എന്ന
വിവരവും ലഭ്യമാക്കാമോ?
ശ്രീ.കെ.ജെ.
മാക്സി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്നിര്മ്മാണങ്ങള്ക്കായി
സര്‍ക്കാര്‍ രൂപീകരിച്ച
പ്രളയദുരിതാശ്വാസനിധി
മുഖേന നാളിതുവരെ എത്ര
തുക സമാഹരിച്ചു;
(ബി)
ആയതില്‍
നാളിതുവരെ എത്ര തുക
ചെലവഴിച്ചു;എത്ര
പേര്‍ക്ക് ഇതിന്റെ
പ്രയാേജനം ലഭിച്ചു;
വിശദാംശം
ലഭ്യമാക്കുമാേ;
(സി)
പ്രളയ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
സര്‍ക്കാര്‍
ലാേകബാങ്കില് നിന്നു്
എത്ര രൂപ വായ്പ
എടുക്കാന്‍
ഉദ്ദേശിക്കുന്നുവെന്നും
പ്രസ്തുത വായ്പ
എപ്പോള്‍
ലഭ്യമാകുമെന്നുമാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കുമാേ;
(ഡി)
നടപ്പുസാമ്പത്തികവര്‍ഷം
പുനര്‍നിര്‍മ്മാണ
പ്രവൃത്തികള്‍ക്കായി
എത്ര രൂപ
വിനിയാേഗിക്കുവാനാണ്
സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്;
വ്യക്തമാക്കാമാേ;
(ഇ)
പ്രളയത്തില്‍
തകര്‍ന്ന വീടുകളുടെ
പുനര്‍നിര്‍മ്മാണം.
അറ്റകുറ്റപ്പണി എന്നിവ
സംബന്ധിച്ച് വിവിധ
കളക്ട്രേറ്റുകളില്‍
ലഭിച്ച അപ്പീലുകളുടെ
എണ്ണം എത്ര; പ്രസ്തുത
അപ്പീലുകളിന്മേല്
നാളിതുവരെ എത്രയെണ്ണം
തീര്‍പ്പാക്കി.
അവശേഷിക്കുന്നവ എത്ര
ദിവസത്തിനകം
തീര്‍പ്പുകൽപ്പിക്കണമെന്നാണ്
ബന്ധപ്പെട്ട
ഉദ്യാേഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമാേ?
ശ്രീ.കെ.സി.ജോസഫ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ഓഗസ്റ്റ് മാസത്തില്‍
ഉണ്ടായ
പ്രളയക്കെടുതികള്ക്കുള്ള
ദുരിതാശ്വാസ സഹായമായി
2019 മാര്‍ച്ച് 31 വരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
എത്ര കോടി രൂപ
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രളയ
ദുരിതാശ്വാസത്തിനായി
കേന്ദ്രസര്‍ക്കാരില്‍
നിന്നും അന്തര്‍-
ദേശീയ/ദേശീയ
ഏജന്‍സികളില്‍ നിന്നും
എത്ര കോടി രൂപ സഹായമായി
ലഭിച്ചു;
(സി)
ഇതില്‍
2019 മാര്‍ച്ച് 31 വരെ
എത്ര കോടി രൂപ
ചെലവഴിച്ചുവെന്നും
ഏതെല്ലാം
ആവശ്യത്തിനായിട്ടാണ്
ചെലവഴിച്ചതെന്നും
നീക്കിയിരിപ്പ് എത്ര
കോടി രൂപയാണെന്നും
വെളിപ്പെടുത്തുമോ;
(ഡി)
പ്രളയത്തില്‍
പൂര്‍ണ്ണമായും
ഭാഗികമായും നാശനഷ്ടം
സംഭവിച്ച എത്ര വീടുകള്‍
കണ്ടെത്തിയെന്നും
പൂര്‍ണ്ണമായി നശിച്ച
എത്ര വീടുകള്‍ക്ക് എത്ര
രൂപ വീതം
സാമ്പത്തികസഹായം
നല്‍കിയെന്നും ഈ
വിഭാഗത്തില്‍ ഓരോ
ജില്ലയിലും എത്ര
അപ്പീലുകള്‍
തീര്‍പ്പാകാതെ
കിടപ്പുണ്ടെന്നും
വ്യക്തമാക്കുമോ?
ശ്രീ.കെ.
ദാസന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലയളവില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും പണം വിതരണം
ചെയ്യാനായി
ജനസമ്പര്‍ക്കപരിപാടി
സംഘടിപ്പിച്ചതിന്
ചെലവഴിച്ച ആകെ തുക
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും വിതരണം ചെയ്ത
ആകെ തുക എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
നിലവിലെ
സര്‍ക്കാരിന്റെ 1000
ദിനങ്ങള്‍
പൂര്‍ത്തിയാവുന്ന
വേളയില്‍ ഇതുവരെ
ദുരിതാശ്വാസനിധിയില്‍
നിന്നും വിതരണം ചെയ്ത
ആകെ തുക എത്രയാണ്;
പ്രസ്തുത തുക വിതരണം
ചെയ്യാന്‍
മറ്റെന്തെങ്കിലും
ചെലവുകള്‍
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ?
ശ്രീ.വി.എസ്.ശിവകുമാര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
അന്താരാഷ്ട്ര
വിമാനത്താവളത്തില്‍
നിന്നുള്ള
വിദേശ/ആഭ്യന്തര
വിമാനസര്‍വ്വീസുകളുടെ
എണ്ണം കുറയുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ശ്രീ.കെ.മുരളീധരന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അദാനി
ഗ്രൂപ്പ് തിരുവനന്തപുരം
വിമാനത്താവള നടത്തിപ്പ്
സംബന്ധിച്ച
ലേലനടപടികളില്‍ വിജയം
കൈവരിച്ചത്,സംസ്ഥാന
സര്‍ക്കാരിനെ
ശത്രുപക്ഷത്താക്കിയാണെന്ന്
കരുതുന്നുണ്ടോ;
(ബി)
ഇപ്രകാരം
വിമാനത്താവള നടത്തിപ്പ്
അദാനി ഗ്രൂപ്പ്
കൈക്കലാക്കിയത് മൂലം
സംസ്ഥാനസര്‍ക്കാര്‍
ഏതൊക്കെ തരത്തിലുള്ള
പ്രതിബന്ധമാണ് അദാനി
ഗ്രൂപ്പിന്
ഉണ്ടാക്കുന്നത്;
(സി)
വിമാനത്താവള
വികസനത്തിനായി എത്ര
ഏക്കര്‍ ഭൂമിയാണ്
നിലവില്‍
ആവശ്യമായിട്ടുള്ളത്.
അദാനി ഗ്രൂപ്പ്
വിമാനത്താവള നടത്തിപ്പ്
ഏറ്റെടുക്കുന്ന
സാഹചര്യത്തില്‍
പ്രസ്തുത ഭൂമി
ഏറ്റെടുത്ത്
നല്കുന്നതില് നിന്നും
പുറകോട്ട് പോകുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
തിരുവനന്തപുരം
വിമാനത്താവള ലേലത്തില്‍
സർക്കാർ ഏതൊക്കെ
സ്ഥാപനങ്ങളില്‍
നിന്നാണ് ഉപദേശം
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശം നല്‍കുമോ?
ശ്രീ.എം.
വിന്‍സെന്റ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ
നടത്തിപ്പ്
സ്വകാര്യവല്‍ക്കരിക്കുവാനുള്ള
കേന്ദ്ര നീക്കത്തെ
പ്രതിരോധിക്കുവാന്‍
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയായിരുന്നു;
അവ
ഫലപ്രദമായിരുന്നുവെന്ന്
വിലയിരുത്തുന്നുണ്ടോ;
(ബി)
വിമാനത്താവള
നടത്തിപ്പിനുള്ള
ലേലത്തില്‍ അദാനി
ഗ്രൂപ്പ് ഉയര്‍ന്ന തുക
ക്വാട്ട് ചെയ്ത്
വിമാനത്താവള നടത്തിപ്പ്
കൈക്കലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിമാനത്താവള
നടത്തിപ്പിനുള്ള
ലേലത്തില്‍ കെ. എസ്. ഐ.
ഡി. സി. എന്ത് തുകയാണ്
ക്വാട്ട്
ചെയ്തിരുന്നത്;
(ഡി)
വിഴിഞ്ഞം
തുറമുഖത്തിന്റെ
നിര്‍മ്മാണം നടത്തുന്ന
അദാനി ഗ്രൂപ്പ്
വിമാനത്താവള
നടത്തിപ്പിന്റെ അവകാശം
കൂടി കൈക്കലാക്കിയത്
അവര്‍ക്ക് കൂടുതല്‍
ഗുണപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
സ്വകാര്യമേഖലയ്ക്ക്
വിമാനത്താവള നടത്തിപ്പ്
അവകാശം കൈമാറുന്നതിനെ
എതിര്‍ത്ത സര്‍ക്കാര്‍
സ്ഥാപനം തന്നെ
സ്വകാര്യവല്‍ക്കരണത്തിനായുള്ള
ലേലനടപടികളില്‍
പങ്കെടുത്തത്
സ്വകാര്യവല്‍ക്കരണത്തിന്
എതിരായുള്ള നീക്കത്തെ
ദോഷകരമായി ബാധിച്ചതായി
കരുതുന്നുണ്ടോ;വ്യക്തമാക്കാമോ?
ശ്രീ.സി.
ദിവാകരന് ,,
ഇ.കെ.വിജയന് ,,
ജി.എസ്.ജയലാല്‍ ശ്രീമതി
സി.കെ. ആശ:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
വിമാനത്താവള
സ്വകാര്യവത്ക്കരണ
നടപടികളുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
അറിയിക്കുമോ;
(ബി)
KSIDC
യുടെ നേതൃത്വത്തില്‍
രൂപവത്കരിച്ച പ്രത്യേക
കമ്പനിക്ക് വിമാനത്താവള
നടത്തിപ്പിന്റെ ചുമതല
നല്‍കുന്നതിനുള്ള
അടിയന്തര ഇടപെടല്‍
നടത്തണമെന്നാവശ്യപ്പെട്ട്
പ്രധാനമന്ത്രിക്ക്
കത്തയച്ചിരുന്നോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
വിമാനത്താവളത്തിന്റെ
സ്വകാര്യവത്കരണത്തിന്
ബദലായി എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
മുന്നോട്ട് വച്ചതെന്ന്
അറിയിക്കുമോ;
(ഡി)
വിമാനത്താവള
നടത്തിപ്പില്‍
മുന്‍കാലപരിചയം എന്ന
വ്യവസ്ഥ ഒഴിവാക്കി
പശ്ചാത്തലസൗകര്യ
വികസനത്തില്‍
മുന്‍കാലപരിചയം എന്ന്
ടെന്‍ഡര്‍ രേഖകളില്‍
മാറ്റം വരുത്തിയത്
കേന്ദ്രത്തിന്
ആഭിമുഖ്യമുള്ള ചില
കുത്തകകളെ സഹായിക്കാന്‍
ആണെന്ന്
അഭിപ്രായമുണ്ടോ?
ശ്രീ.അടൂര്‍
പ്രകാശ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്ര
ബന്ധമുള്ള
മയക്കുമരുന്ന്
കള്ളകടത്തുകാരുടെ
പ്രവര്‍ത്തനം
സംസ്ഥാനത്തെ
വിമാനത്താവളങ്ങള്‍
കേന്ദ്രീകരിച്ച്
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ വര്‍ഷം ഇത്തരം
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
ഇത്തരം
മയക്കുമരുന്ന് കടത്ത്
കര്‍ശനമായി തടയാന്‍
എന്തൊക്കെ നടപടി
സ്വീകരിച്ചു
വരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
അന്താരാഷ്ട്ര
ബന്ധമുള്ള
കള്ളക്കടത്തുകാർ
ഉൾപ്പെട്ട എത്ര കേസുകൾ
ഈ വർഷം
കണ്ടെത്തിയിട്ടുണ്ട്;
വിമാനത്താവളങ്ങളിലെ
മയക്കുമരുന്ന്
കള്ളകടത്ത്
നിയന്ത്രിക്കുന്നതിന്
കേന്ദ്ര സര്‍ക്കാരിന്റെ
ഏതൊക്കെ ഏജന്‍സികളുടെ
സഹായം
നേടിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ശ്രീ.കെ.മുരളീധരന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്,
തിരുവനന്തപുരം ലൈറ്റ്
മെട്രോ പദ്ധതിയുടെ
ഭാഗമായുള്ള വിശദമായ
പദ്ധതി റിപ്പോര്‍ട്ട്
ഡി.എം.ആര്.സി
നല്‍കിയിട്ടുണ്ടോ;
എങ്കിൽ ഇതിന്മേലുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
ലൈറ്റ്
മെട്രോയുടെ ഭാഗമായി
നിര്‍മ്മിക്കുന്ന
മേല്പാലങ്ങളുടെ
നിര്‍മ്മാണ കരാര്‍ 2018
മേയ് അവസാനത്തോടുകൂടി
ഒപ്പിടാനാകുമെന്ന്
ലൈറ്റ് മെട്രോ
പദ്ധതിയുടെ ചുമതലയുള്ള
കേരള റാപ്പിഡ്
ട്രാന്‍സിറ്റ്
കോര്പ്പറേഷന്
ലിമിറ്റഡ്,
ഡി.എം.ആര്.സി യെ
രേഖാമൂലം
അറിയിച്ചിരുന്നോ;
പ്രസ്തുത കരാര്‍ ഇതിനകം
ഒപ്പുവയ്ക്കാത്തത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(സി)
കോഴിക്കോട്,
തിരുവനന്തപുരം ലൈറ്റ്
മെട്രോ പദ്ധതിയില്‍
നിന്നും
പിന്മാറുകയാണെന്ന്
ഡി.എം.ആര്.സി രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;
എങ്കിൽ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
തിരുവനന്തപുരം,
കോഴിക്കോട് ലെെറ്റ്
മെട്രോ പദ്ധതികളുടെ
രൂപരേഖ
തയ്യാറാക്കിയിരുന്നുവോ;
(ബി)
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
യു.ഡി.എഫ് സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയായിരുന്നു;
(സി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ലെെറ്റ്
മെട്രോപദ്ധതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
എന്തെങ്കിലും തടസ്സം
ഉണ്ടോ; എങ്കിൽ അത്
മറികടക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ?
ശ്രീ.മോന്‍സ്
ജോസഫ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
നാം മുന്നോട്ട് എന്ന
പരിപാടി ഏത് ഏജന്‍സി
വഴിയാണ്
നടപ്പിലാക്കുന്നത്;
ഇപ്പോള്‍ ഈ പരിപാടിയുടെ
ചുമതല ആരെയാണ്
ഏല്‍പ്പിച്ചിരിക്കുന്നത്;
ഇത് ഓപ്പണ്‍ ടെണ്ടര്‍
വ്യവസ്ഥയിലൂടെയാണോ
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്റ്റേറ്റ്
ഡാറ്റാ സെന്ററിന്റെ
ചുമതലയും നടത്തിപ്പും
ഇപ്പോള്‍ ഏത്
കമ്പനിക്കാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കുമോ; ഈ
കമ്പനിയെ
ചുമതലപ്പെടുത്തുവാനുണ്ടായ
സാഹചര്യം അറിയിക്കാമോ?
ശ്രീ.കെ.സി.ജോസഫ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉമ്മന്‍ചാണ്ടി
സർക്കാർ പ്രഖ്യാപിച്ച്
നടപ്പിലാക്കിയ
എൻ.ഡി.പി.ആർ.ഇ.എം.(നോര്‍ക്ക
ഡിപ്പാര്‍ട്ട്മെന്റ്
പ്രോജക്ട് ഫോര്‍
റിട്ടേണ്‍
എമിഗ്രന്റ്സ് )
പദ്ധതിയുടെ
വ്യവസ്ഥകളില്‍ നിലവിൽ
എന്തെല്ലാം മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം 2016
ഏപ്രില്‍ ഒന്നിന്
മുന്‍പ് എത്ര പേര്‍ക്ക്
വായ്പാ സഹായം
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
2016-17,
2017-18, 2018-19 എന്നീ
സാമ്പത്തികവര്‍ഷങ്ങളില്‍
ഓരോ വര്‍ഷവും പ്രസ്തുത
പദ്ധതി പ്രകാരം എത്ര
പേര്‍ക്ക് സഹായം
ലഭ്യമാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
2018-19
സാമ്പത്തികവര്‍ഷത്തിൽ
പ്രസ്തുത പദ്ധതിയുടെ
ബഡ്ജറ്റ് വിഹിതം എത്ര
കോടി രൂപയായിരുന്നു
എന്നും ഏതെല്ലാം
പദ്ധതികള്‍ക്കാണ് സഹായം
നല്‍കിയതെന്നും
അറിയിക്കുമോ?
ശ്രീ.കെ.സി.ജോസഫ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കയുടെ
സാന്ത്വന പദ്ധതി
എന്നാണ്
ആരംഭിച്ചതെന്നും 2016
മെയ് മാസത്തിനുശേഷം
ഇതിന്റെ ഘടനയിലും
ചട്ടങ്ങളിലും
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്തിയതെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നും
2016-17, 2017-18,
2018-19 എന്നീ
സാമ്പത്തികവര്‍ഷങ്ങളില്‍
ഇൗ പദ്ധതിയില്‍ എത്ര
രൂപ വീതം
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത പദ്ധതിക്ക്
പുറമേ മടങ്ങിവന്ന
പ്രവാസികളെ
സഹായിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നിലവില്‍ ഉളളതെന്ന്
വെളിപ്പെടുത്തുമോ?
ശ്രീ.ടി.
വി. ഇബ്രാഹിം:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
വഴി നടപ്പിലാക്കുന്ന
കാരുണ്യ, സാന്ത്വന
പദ്ധതികളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്ന് സഹായം ലഭിച്ച
ഒരാള്‍ക്ക് പ്രസ്തുത
പദ്ധതികളില്‍ നിന്ന്
ആനുകൂല്യം
ലഭിക്കുന്നതിന്
തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും സഹായം
കൈപ്പറ്റുകയും ശേഷം
പ്രസ്തുത പദ്ധതികളില്‍
നിന്ന് ആനുകൂല്യം
ലഭിക്കുന്നതിന് അപേക്ഷ
സമര്‍പ്പിക്കുകയും
ചെയ്തവരില്‍ അപേക്ഷ
നിരസിക്കപ്പെട്ടവരുടെ
വിശദാംശങ്ങള്‍
ജില്ലതിരിച്ച്
വ്യക്തമാക്കാമോ?
ശ്രീ.കെ.സി.ജോസഫ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കയുടെ
ആഭിമുഖ്യത്തില്‍ 2016
മെയ് മാസത്തിനുശേഷം
ജോലിക്കായി
നേഴ്സുമാര്‍,
വീട്ടുജോലിക്കാര്‍,
പാരാമെഡിക്കല്‍
സ്റ്റാഫ് എന്നീ
വിഭാഗങ്ങളില്‍
എത്രയാളുകളെ
വിദേശത്തേയ്ക്ക്
അയച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ:
ഏതെല്ലാം
രാജ്യങ്ങളിലേയ്ക്ക്
എത്ര പേരെ വീതം
അയച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
നേഴ്സുമാരുടെ
റിക്രൂട്ട്മെന്റ്
സംബന്ധിച്ച് നോര്‍ക്ക
ഏതെല്ലാം ഗള്‍ഫ്
രാജ്യങ്ങളുമായി
ധാരണാപത്രത്തില്‍
ഒപ്പിട്ടിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഇക്കാര്യത്തില്‍
സ്വീകരിച്ച തുടര്‍
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ശ്രീ.കെ.സി.ജോസഫ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
നടന്ന ഒന്നാം ലോക കേരള
സഭയുടെ ശിപാര്‍ശകള്‍
എന്തെല്ലാമായിരുന്നുവെന്നും
ഇവ നടപ്പിലാക്കാന്‍
എന്തു നടപടി
സ്വീകരിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
ദുബായില്‍
നടന്ന മേഖലാ ലോക കേരള
സഭയുടെ ശിപാര്‍ശകള്‍
എന്തെല്ലാമായിരുന്നുവെന്നും
ഇവ നടപ്പിലാക്കാന്‍
എന്തു നടപടി
സ്വീകരിച്ചുവെന്നും
അറിയിക്കുമോ;
(സി)
ദുബായ്
സമ്മേളനത്തിന് സംസ്ഥാന
സർക്കാരോ നോര്‍ക്കയോ
ആകെ എത്ര രൂപ
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
ശ്രീ.വി.ഡി.സതീശന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരളസഭയുടെ ഒന്നാം
സമ്മേളനത്തിലെ
ചര്‍ച്ചയിലൂടെ
ഉരുത്തിരിഞ്ഞ് വന്ന
ആശയങ്ങളും
നിര്‍ദ്ദേശങ്ങളും
എന്തൊക്കെ
ആയിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതില്‍
ഏതൊക്കെ ആശയങ്ങളും
നിര്‍ദ്ദേശങ്ങളും
ഇതിനകം നടപ്പില്‍
വരുത്തിയെന്ന്
വ്യക്തമാക്കുമോ ;
(സി)
ആഗോളതലത്തില്‍
മലയാളികളുടെ വ്യാവസായിക
വാണിജ്യ സംരംഭ
കൂട്ടുകെട്ട്
ഉറപ്പാക്കുന്നതിനും
പ്രവാസി
വ്യവസായ-വാണിജ്യസംരംഭകരുമായി
സജീവ ബന്ധം
പുലര്‍ത്തുന്നതിനും ഓരോ
വിദേശ മേഖലയിലും
പ്രത്യേക വാണിജ്യ
ചേമ്പറുകള്‍ക്ക് രൂപം
നല്‍കണമെന്ന
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ
;
(ഡി)
എല്ലാ
രാജ്യങ്ങളിലും പ്രവാസി
പ്രൊഫഷണല്‍ സമിതികള്‍
രൂപീകരിച്ച് അക്കാദമിക
ഗവേഷണ വികസന രംഗത്ത്
സഹകരണം ഉറപ്പാക്കണമെന്ന
നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ ;
(ഇ)
സിയാല്‍
മാതൃകയിലുള്ള നിക്ഷേപ
മേഖലകള്‍
രൂപീകരിക്കണമെന്ന
നിര്‍ദ്ദേശം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(എഫ്)
വിദേശ
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുവാന്‍ സമഗ്ര
പദ്ധതി
ആവിഷ്ക്കരിക്കണമെന്ന
നിര്‍ദ്ദേശം
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ ?
ശ്രീ.പി.സി.
ജോര്‍ജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡില്‍
വെച്ചു മൊബൈലില്‍
ഫോട്ടോ എടുക്കുകയും
ഭീഷണിപ്പെടുത്തുകയും
ചെയ്തതിന്റെ പേരില്‍
കൊല്ലം ജില്ലയിലെ
കരിപ്ര വില്ലേജിൽ
നെടുമണ്‍കാവ് വാര്‍ഡിൽ
കരുമ്പേലില് വീട്ടിൽ
ഗോവിന്ദന്റെ മകൻ
സുന്ദരേശന്
(ജയകുമാര്‍)(63 വയസ്സ്)
എന്ന വ്യക്തിക്കെതിരെ
ശ്രീമതി അന്നമ്മ തോമസ്
എന്നയാളും ഭര്‍ത്താവും
ചേര്‍ന്ന് 15.12.2018ന്
തിരുവനന്തപുരം പേട്ട
പോലീസ് സ്റ്റേഷന്
എസ്.എച്ച്.ഒ.യ്ക്ക്
shoptthtvm.pol@kerala.gov.in.
എന്ന മെയിൽ
അഡ്രസ്സിലേക്ക് അയച്ച
പരാതിയിന്മേൽ നാളിതുവരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ; നടപടി
സ്വീകരിച്ചിട്ടില്ലെങ്കില്‍
പരാതി നല്കി 40 ദിവസം
കഴിഞ്ഞിട്ടും നടപടി
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പരാതിയുടെ
ഉള്ളടക്കം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പരാതിയിന്മേൽ
നിയമാനുസരണം നടപടി
സ്വീകരിക്കാത്ത
എസ്.എച്ച്.ഒ.യുടെ പേരും
വിലാസവും
ലഭ്യമാക്കുമോ;എതിര്‍കക്ഷി
ഉപദ്രവിച്ചതിനെ
തുടര്‍ന്ന് സര്‍ക്കാര്‍
ആശുപത്രിയില്‍ ചികിത്സ
തേടിയതിന്റെ ഒ.പി.
ടിക്കറ്റിന്റെ
പകര്‍പ്പ് പ്രസ്തുത
പരാതിക്കൊപ്പം
ലഭ്യമാക്കിയിരുന്നോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പരാതിയില്‍
എതിര്‍കക്ഷിയുടെ പേര്
സുന്ദരേശന് എന്നത്
ജയകുമാര്‍ എന്ന്
തെറ്റായി
രേഖപ്പെടുത്തിയിരുന്നതും
എന്നാല്‍ പിന്നീട്
ഐ.ജി.പി.യ്ക്ക് കൊടുത്ത
പരാതിയില്‍ ആയത്
തിരുത്തി
നല്കിയിട്ടുള്ളതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പേട്ട
പോലീസ് സ്റ്റേഷന്
എസ്.എച്ച്.ഒ.യില്‍
നിന്നും നീതി
ലഭിക്കാത്തതിനാല്‍
മേല്‍പരാമര്‍ശിച്ച
പരാതിക്കാര്‍
18.12.2018-ന്
തിരുവനന്തപുരം
ഐ.ജി.പി.യ്ക്ക് നല്കിയ
പരാതിയില്‍ ഉടന്‍ തന്നെ
അന്വേഷണം നടത്തി
നടപടിയെടുക്കണമെന്ന്
പേട്ട
എസ്.എച്ച്.ഒ.യ്ക്ക്
ഉത്തരവ് നല്‍കിയിട്ടും
നാളിതുവരെ അന്വേഷിച്ച്
എതിര്‍കക്ഷികള്‍ക്ക്
എതിരെ യാതൊരു നടപടിയും
സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
അടിയന്തര നടപടി
സ്വീകരിച്ച്
പരാതിക്കാര്‍ക്ക് നീതി
ലഭ്യമാക്കുമോ;
വിശദമാക്കുമോ;
(ഇ)
മേല്‍
പരാതിയിലെ ഒന്നാം
എതിര്‍കക്ഷി ആയിരുന്ന
സുന്ദരേശന്
15.12.2018-ന് പേട്ട
പോലീസ് സ്റ്റേഷനില്‍
പരാതിക്കാര്‍ക്കെതിരെ
മറ്റൊരു പരാതി
നല്‍കിയതുപ്രകാരം
യാതൊരു അന്വേഷണവും
കൂടാതെ അന്നേ ദിവസം
തന്നെ എതിര്‍കക്ഷികളുടെ
പേരില്‍ എഫ്.ഐ.ആര്.
(No.1726/18/dt.
15.12.2018)
രജിസ്റ്റര്‍ ചെയ്തത്
എന്ത് മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ; ഈ
പരാതിയുടെ പകര്‍പ്പും
ഇവര്‍ക്കുവേണ്ടി സാക്ഷി
മൊഴി നല്കിയ
ആള്‍ക്കാരുടെ മൊഴി
പകര്‍പ്പും
ലഭ്യമാക്കുമോ;
(എഫ്)
പ്രസ്തുത
കേസ്സില്‍ വിവേചനപരമായി
പെരുമാറുന്ന പേട്ട
എസ്.എച്ച്.ഒ.യ്ക്കെതിരെ
നിയമപരമായ നടപടി
സ്വീകരിക്കുമോ; ഇൗ
ഉദ്യോഗസ്ഥനെ ടി
കേസിന്റെ അന്വേഷണ
ചുമതലയില്‍ നിന്നും
മാറ്റി സത്യസന്ധരായ
മേലുദ്യോഗസ്ഥര്‍ക്ക്
ചുമതല നല്‍കുമോ;
വിശദമാക്കുമോ?
ശ്രീ.ഷാഫി
പറമ്പില്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതുവരെ എത്ര ക്രിമിനല്‍
കേസുകള്‍ പിന്‍വലിച്ചു
എന്ന് അറിയിക്കുമോ;
(ബി)
ഇവയില്‍
ഓരോ കേസിലും എത്ര
പ്രതികളുണ്ടായിരുന്നുവെന്നും
പ്രസ്തുത പ്രതികളില്‍
എത്ര പേര് ഏതെല്ലാം
രാഷ്ട്രീയ കക്ഷികളുടെ
പ്രവര്‍ത്തകരോ
അനുഭാവികളോ
ആയിരുന്നെന്നും
വെളിപ്പെടുത്തുമോ;
(സി)
പിന്‍വലിച്ച
കേസുകളില്‍ കൊലക്കേസ്,
സ്ഫോടനക്കേസ്,
ദേഹോപദ്രവം സംബന്ധിച്ച
കേസുകള്‍, അക്രമം
,തീവെയ്പ്പ്,വസ്തുവകകള്‍ക്ക്
നാശനഷ്ടം വരുത്തിയത്,
പോലീസ് സ്റ്റേഷന്
ആക്രമിച്ചത് എന്നിവ
സംബന്ധിച്ച കേസുകള്‍
എത്ര വീതം എന്ന്
വ്യക്തമാക്കുമോ?
ശ്രീ.സി.മമ്മൂട്ടി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ആസ്ഥാനം, പത്മനാഭസ്വാമി
ക്ഷേത്രം,
വി.എസ്.എസ്.സി. തുടങ്ങി
സുരക്ഷിത മേഖലകള്‍ക്ക്
മുകളിലൂടെ അജ്ഞാത
ഡ്രോണുകള്‍ പറന്നത്
സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
രാജ്യത്തെ
തന്ത്രപ്രധാന
മേഖലകളില്‍ റിമോട്ട്
നിയന്ത്രിത ചെറുവിമാനം
ഉപയോഗിച്ച് ആക്രമണം
നടത്താന്‍
സാധ്യതയുണ്ടെന്ന്
സംസ്ഥാനങ്ങള്‍ക്ക്
കേന്ദ്ര സുരക്ഷ
ഏജന്‍സികള്‍
മുന്നറിയിപ്പ്
നല്‍കിയിരുന്നോ;
(സി)
എങ്കില്‍
അനധികൃതമായി ഡ്രോണ്‍
പറത്തുന്നത്
കണ്ടുപിടിക്കുന്നതിനായി
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
ഡോ.എം.
കെ. മുനീര്‍ ശ്രീ.പി.കെ.അബ്ദു
റബ്ബ് ,,
പി.കെ.ബഷീര്‍ ,,
പാറക്കല്‍ അബ്ദുല്ല:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരഞ്ഞെടുപ്പ്
ജോലികള്‍ക്കായി
നിയോഗിക്കപ്പെട്ട
പോലീസുകാരില്‍
ഭൂരിപക്ഷം പേരുടെയും
തപാല്‍ വോട്ടുകള്‍
പോലീസ് അസോസിയേഷന്
ദൂരുപയോഗം ചെയ്തതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ആഭ്യന്തര
വകുപ്പ് എന്തെങ്കിലും
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
അന്വേഷണ
റിപ്പോര്ട്ടിന്മേല്
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
ശ്രീ.അബ്ദുല്‍
ഹമീദ് പി.:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
തിരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട് പോലീസിലെ
തപാല്‍ വോട്ടുകളില്‍
ക്രമക്കേട് നടന്നത്
സംബന്ധിച്ച്
ഇന്റലിജന്‍സ് വിഭാഗം
അന്വേഷണ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഈ
റിപ്പോര്ട്ടിന്മേല്
ആഭ്യന്തരവകുപ്പ്
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പോലീസ്
ഉദ്യോഗസ്ഥരുടെ ഭാഗത്ത്
നിന്ന് ഈ വിഷയത്തില്‍
വീഴ്ച ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പുതല നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ശ്രീ.മുരളി
പെരുനെല്ലി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
കേസുകളിലായി പോലീസ്
പിടിച്ചെടുത്തിട്ടുളള
വാഹനങ്ങള്‍
കാല്‍നടയാത്രക്കാര്‍ക്കും
വാഹന ഗതാഗതത്തിനും
തടസ്സമുണ്ടാക്കുന്ന
വിധവും പാരിസ്ഥിതിക,
സാമൂഹ്യ പ്രശ്നങ്ങള്‍
സൃഷ്ടിച്ചുകൊണ്ടും
റോഡരികിലും മറ്റ്
പൊതുസ്ഥലങ്ങളിലും
സൂക്ഷിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വാഹനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
അസൗകര്യം ഉണ്ടാകാത്ത
വിധത്തില്‍
സൂക്ഷിക്കാന്‍ വേണ്ട
നടപടി
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
നല്‍കാമോ?
പിൻവലിച്ച
ക്രിമിനല്‍ കേസുകള്‍
111.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഇതുവരെ
സംസ്ഥാനത്ത് എത്ര
ക്രിമിനല്‍ കേസുകള്‍
പിന്വലിച്ചിട്ടുണ്ട്എന്നറിയിക്കാമോ;
(ബി)
ഏതെല്ലാം
ഘട്ടത്തിലുള്ള
കേസുകളാണ്
പിന്‍വലിച്ചത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
മന്ത്രിമാര്‍,
എം.എല്‍.എ.മാര്‍,
രാഷ്ട്രീയ കക്ഷികളുടെ
ജില്ലാതലം വരെയുള്ള
നേതാക്കള്‍ എന്നിവരുടെ
കേസുകള്‍ ഈ വിധം
പിന്‍വലിക്കുകയുണ്ടായി
എന്നും ഭരണ
കക്ഷിയില്‍പ്പെട്ട എത്ര
പേരുടെ കേസുകള്‍ ഈ
കാലയളവില്‍
പിന്വലിക്കുകയുണ്ടായെന്നും
വ്യക്തമാക്കുമോ?
ശ്രീ.പി.സി.
ജോര്‍ജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീലങ്കയില്‍
ഉണ്ടായ തീവ്രവാദി
ആക്രമണങ്ങളുടെ
പശ്ചാത്തലത്തില്‍
കേരളത്തിലെ
ആരാധനാലയങ്ങളുടെ
സുരക്ഷക്കായി എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
യുവാക്കള്‍
തീവ്രവാദ
ഗ്രൂപ്പുകളില്‍
ചേരുന്നത് തടയുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
എങ്കില്‍
ഇതിന്റെ പേരില്‍ കഴിഞ്ഞ
പത്ത്
വര്‍ഷത്തിനുള്ളില്‍
സംസ്ഥാനത്ത് എത്ര
കൊലപാതകങ്ങളും
തട്ടിപ്പും
നടന്നുവെന്നാണ്
ആഭ്യന്തര വകുപ്പ്
കണക്കാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
ഇക്കാലയളവിനുള്ളില്‍
എത്ര മന്ത്രവാദ-ആഭിചാര
പ്രവര്‍ത്തനം നടത്തുന്ന
തട്ടിപ്പുകാര്‍ക്കെതിരെ
കേസ്സെടുത്തു; ആയതില്‍
എത്ര പേരെ ജയിലിലാക്കി;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
മന്ത്രവാദ-ആഭിചാര
പ്രവര്‍ത്തനങ്ങള്‍
നടത്തുന്ന
തട്ടിപ്പുകാര്‍ക്കെതിരെ
നിലവില്‍ ഏതെല്ലാം
വകുപ്പുകള്‍
ചേര്‍ത്താണ് പോലീസ്
കുറ്റപത്രം
തയ്യാറാക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
ഇത്തരക്കാര്‍ക്കെതിരെ
വിശ്വാസ വഞ്ചന പോലുള്ള
വകുപ്പുകള്‍ ചേര്‍ത്ത്
കുറ്റപത്രം
തയ്യാറാക്കുന്ന രീതിയും
ഇതുമൂലം നിയമത്തിന്റെ
പഴുതിലൂടെ പ്രതികള്‍
രക്ഷപ്പെടുന്നതും
ഒഴിവാക്കാന്‍ സത്വര
നിയമ നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(എഫ്)
എങ്കില്‍
മന്ത്രവാദ-ആഭിചാര
പ്രവര്‍ത്തനങ്ങളുടെ
പേരില്‍ നടക്കുന്ന
ചൂഷണങ്ങള്‍
തടയുന്നതിനും ഇത്തരം
തട്ടിപ്പുകാര്‍ക്ക്
കഠിനശിക്ഷ
ഉറപ്പുവരുത്തുന്നതിനുമായി
സമഗ്രമായ ഒരു
നിയമനിര്‍മ്മാണം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
ശ്രീ.കെ.ജെ.
മാക്സി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രിമിനല്‍
നടപടി ചട്ടങ്ങള്‍
ഭേദഗതി ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
നിലവില്‍
എന്തിന്റെയൊക്കെ
അടിസ്ഥാനത്തിലാണ്
പോലീസ് എഫ്.ഐ.ആര്
എടുത്ത് കേസ്
രജിസ്റ്റര്‍ ചെയ്തു
വരുന്നത്;
വ്യക്തമാക്കുമോ;
(സി)
ആധുനിക
സാങ്കേതിക വിദ്യ
വളര്‍ന്ന
സാഹചര്യത്തില്‍
ഇ-മെയില്‍ ആയി പരാതി
അയച്ചാല്‍ അതിനെ
അടിസ്ഥാനമാക്കി
എഫ്.ഐ.ആര് എടുക്കാന്‍
പോലീസ് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ശ്രീ.സി.മമ്മൂട്ടി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
തണ്ടറിന്റെ ഭാഗമായി
സംസ്ഥാനത്തെ ഏതൊക്കെ
പോലീസ് സ്റ്റേഷനുകളില്‍
മിന്നല്‍ പരിശോധന
നടത്തി ; പരിശോധന
നടന്നിട്ടുള്ള
സ്ഥലങ്ങളില്‍ നിന്ന്
ക്രമരഹിതമായി
എന്തെല്ലാം കാര്യങ്ങള്‍
കണ്ടെത്താനായി ;
അതുപ്രകാരം
കുറ്റക്കാരായ ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം രീതിയിലുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
ഓപ്പറേഷനില്‍
സംസ്ഥാനത്തെ പ്രധാന
കോസ്റ്റല്‍ പോലീസ്
സ്റ്റേഷനായ വിഴിഞ്ഞത്തെ
ഒഴിവാക്കി എന്ന ആരോപണം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
പ്രസ്തുത
ആരോപണം ശരിവയ്ക്കും
വിധം ഈ സ്റ്റേഷനെ
അന്വേഷണ പരിധിയില്‍
നിന്നൊഴിവാക്കിയിരുന്നോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ?
ശ്രീ.എന്‍.
ഷംസുദ്ദീന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
പാർലമെന്റ്
തെരഞ്ഞെടുപ്പില്‍
പോലീസുകാരുടെ തപാല്‍
വോട്ടില്‍ ക്രമക്കേട്
സ്ഥിരീകരിച്ച് സംസ്ഥാന
പോലീസ് മേധാവി മുഖ്യ
തിരഞ്ഞെടുപ്പ്
ഓഫീസര്‍ക്ക്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(ബി)
തപാല്‍
ബാലറ്റ് വിതരണം
സംബന്ധിച്ച് ഡി.ജി.പി.
നല്കിയ സര്‍ക്കുലറിലെ
നിര്‍ദ്ദേശം
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ; പ്രസ്തുത
സര്‍ക്കുലര്‍
അനുസരിച്ചാണോ ബാലറ്റ്
വിതരണം
നടത്തിയിട്ടുള്ളത്
;വിശദാംശം നല്‍കുമോ;
(സി)
തപാല്‍
ബാലറ്റ് വിതരണത്തില്‍
നടന്ന ക്രമക്കേടുകളില്‍
ഉള്‍പ്പെട്ടവര്‍ക്കെതിരെ
ആഭ്യന്തര വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്നതിന്റെ
വിശദവിവരം നല്‍കുമോ?
ശ്രീ.വി.പി.സജീന്ദ്രന് ,,
ഹൈബി ഈഡന് ,,
അടൂര്‍ പ്രകാശ് ,,
അനില്‍ അക്കര:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക്
സഭ തിരഞ്ഞെടുപ്പില്‍
പോലീസുകാരുടെ തപാല്‍
ബാലറ്റുകള്‍
കൈക്കലാക്കി പോലീസ്
അസോസിയേഷന് നേതാക്കള്‍
ദുരുപയോഗം ചെയ്തുവെന്ന
ആക്ഷേപം
വസ്തുതാപരമാണോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പോലീസുകാരുടെ
തപാല്‍ വോട്ട്
സംബന്ധിച്ച് പോലീസ്
മേധാവി എന്തെങ്കിലും
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിരുന്നോ;
വിശദാംശം നല്‍കുമോ;
(സി)
പോലീസ്
മേധാവിയുടെ
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായി പോലീസ്
അസോസിയേഷന് നേതാക്കള്‍
ബാലറ്റുകള്‍
ശേഖരിച്ചതായുള്ള
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തില്‍
ഇന്റലിജന്‍സ് മേധാവി
അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
അന്വേഷണത്തിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
ഇതിന്റെ
അടിസ്ഥാനത്തില്‍ എത്ര
പേര്‍ക്കെതിരെ നടപടി
സ്വീകരിച്ചു; വിശദാംശം
നല്‍കുമോ?
ശ്രീ.കെ.മുരളീധരന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ നിലവില്‍
വന്നശേഷം സംസ്ഥാനത്ത്
നിന്നും എത്ര
അന്താരാഷ്ട്ര
കുറ്റവാളികളെ
പിടികൂടിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
തീവ്രവാദത്തിന്റെ
പേരില്‍ അന്താരാഷ്ട്ര
കുറ്റവാളികളായി
പ്രഖ്യാപിച്ച ഇവര്‍ക്ക്
സംസ്ഥാനത്ത്
എത്തിച്ചേരുന്നതിനും
താമസിക്കുന്നതിനും
സൗകര്യമൊരുക്കിയതിന്റെ
പേരില്‍ എത്ര
പേര്‍ക്കെതിരെ
കേസ്സെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ശ്രീ.പാറക്കല്‍
അബ്ദുല്ല:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പാർലമെന്റ്
തിരഞ്ഞെടുപ്പില്‍
പോലീസുകാരുടെ തപാല്‍
ബാലറ്റില്‍ കൃത്രിമം
നടത്തിയതില്‍ കേരള
പോലീസ് അസോസിയേഷന്
പങ്കുണ്ടെന്ന് പ്രാഥമിക
അന്വേഷണത്തില്‍
കണ്ടെത്തുകയുണ്ടായോ;
(ബി)
എങ്കില്‍
ഇക്കാര്യം
സ്ഥിരീകരിച്ച് സംസ്ഥാന
പോലീസ് മേധാവി നല്കിയ
പ്രാഥമിക
റിപ്പോര്‍ട്ട് മുഖ്യ
തിരഞ്ഞെടുപ്പ്
കമ്മീഷണര്‍
അംഗീകരിക്കുകയുണ്ടായോ;
(സി)
പോലീസ്
ഓഫീസേഴ്സ് അസോസിയേഷന്
കൂടി ആരോപണ വിധേയമായ
ഇൗ കേസില്‍ അതില്‍
അംഗമായ ഒരു
ഡി.വെെ.എസ്.പി
യെത്തന്നെ
കേസന്വേഷണത്തിന്
ചുമതലപ്പെടുത്തിയത്
ന്യായീകരിക്കാവുന്നതാണോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
തപാല്‍
വോട്ടുകള്‍
ആവശ്യപ്പെട്ട്
പോലീസുകാരന്
ശബ്ദസന്ദേശമയച്ച
ശ്രീപത്മനാഭ
വാട്സ്ആപ്പ് ഗ്രൂപ്പ്
ഇൗയിടെ ഡിലീറ്റ്
ചെയ്തതില്‍ പോലീസ്
അസോസിയേഷന്റെ പങ്ക്
അന്വേഷിക്കുമോ;
(ഇ)
തപാല്‍ വോട്ടുകള്‍
മുഴുവനും റദ്ദാക്കി
എല്ലാ
പോലീസുകാര്‍ക്കും
ഫെസിലിറ്റേഷൻ സെന്റര്‍
വഴി വോട്ട്
ചെയ്യുന്നതിന്
സൗകര്യമൊരുക്കാന്‍
തിരഞ്ഞെടുപ്പ്
കമ്മീഷനോട് ശുപാര്‍ശ
ചെയ്യുമോ;
വ്യക്തമാക്കുമോ?
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
അസോസിയേഷന്റെ
നേതൃത്വത്തില്‍ സംസ്ഥാന
വ്യാപകമായി
നടന്നുവെന്ന്
പറയപ്പെടുന്ന
തപാല്‍വോട്ട്
ക്രമക്കേട്
സ്ഥിരീകരിച്ചുളള
ഇന്റലിജന്‍സ്
മേധാവിയുടെ അന്വേഷണ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അന്വേഷണ റിപ്പോര്‍ട്ട്
ഡിജിപിക്ക് ലഭിച്ചത്
എന്നാണെന്നും എത്രദിവസം
കെെവശം വച്ചതിനു
ശേഷമാണു് ചീഫ്
ഇലക്ടറല്‍ ഓഫീസര്‍ക്ക്
കെെമാറിയതെന്നും
അറിയിക്കാമോ;
(സി)
അന്വേഷണ
റിപ്പോര്‍ട്ട് ചീഫ്
ഇലക്ടറല്‍ ഓഫീസര്‍ക്ക്
കെെമാറുന്നതില്‍
കാലവിളംബം
ഉണ്ടായിട്ടുണ്ടെങ്കില്‍
അതിനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
ഡി.ജി.പി. ചീഫ്
ഇലക്ടറല്‍ ഓഫീസര്‍ക്ക്
കെെമാറിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
തപാല്‍
ബാലറ്റുകള്‍
എത്തിക്കണമെന്നാവശ്യപ്പെട്ട്
പോലീസുകാരുടെ വാട്സാപ്
ഗ്രൂപ്പില്‍ ആരെങ്കിലും
ശബ്ദസന്ദേശം അയച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ആരാണ് ശബ്ദസന്ദേശം
അയച്ചതെന്നും ഇവരുടെ
വിലാസത്തിലേക്ക് എത്ര
തപാല്‍ ബാലറ്റുകള്‍
വരുത്തിച്ചിട്ടുണ്ടെന്നും
ഇവര്‍ക്കെതിരെ എന്ത്
ശിക്ഷാനടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കാമോ?
ശ്രീ.അനൂപ്
ജേക്കബ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ഏപ്രില്‍ മാസത്തില്‍
നടന്ന ലോക് സഭാ
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്
സംസ്ഥാനത്തെ ഓരോ
പോലീസ് ഉദ്യോഗസ്ഥനും
ഹോം ഗാര്‍ഡും ഏത്
മണ്ഡലത്തിലാണ് വോട്ടു
ചെയ്യുന്നതെന്ന്
അറിയിക്കണമെന്ന് ജില്ലാ
പോലീസ് മേധാവികള്‍
ആവശ്യപ്പെട്ടിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇപ്രകാരം അറിയിപ്പ്
നല്‍കിയതിന്റെ
സാഹചര്യവും ആവശ്യവും
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പോലീസുകാരുടെ
പോസ്റ്റല്‍ ബാലറ്റ്
പോലീസ് സേനയിലെ ചിലര്‍
ഭീഷണിപ്പെടുത്തി
കെെവശപ്പെടുത്തിയതായി
സര്‍ക്കാരിനോ സംസ്ഥാന
ചീഫ് ഇലക്ടറല്‍
ഓഫീസര്‍ക്കോ പരാതി
ലഭിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഈ പരാതിയിന്മേല്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
ശ്രീ.സി.
കെ. ശശീന്ദ്രന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുര്‍മന്ത്രവാദവും
ആഭിചാരക്രിയകളും
വര്‍ദ്ധിച്ചുവരികയും
അതിന്റെ ഫലമായി
കൊലപാതകങ്ങളും
ആത്മഹത്യയും പെരുകുകയും
ചെയ്യുന്ന
സാഹചര്യത്തില്‍
ദുര്‍മന്ത്രവാദവും
ആഭിചാരക്രിയകളും നിയമം
മൂലം
നിരോധിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
അന്ധവിശ്വാസങ്ങള്‍ക്കെതിരെ
നവോത്ഥാനമൂല്യങ്ങള്‍
ശക്തിപ്പെടേണ്ട
സാഹചര്യം
കണക്കിലെടുത്ത്
ഇതിനെതിരെ
ബോധവല്‍ക്കരണവും
കൂട്ടായ്മയും
സംഘടിപ്പിക്കുന്നതിന്
സർക്കാർ
മുന്കയ്യെടുക്കുമോയെന്ന്
വ്യക്തമാക്കുമോ?
ശ്രീ.സി.മമ്മൂട്ടി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മതസ്പര്‍ദ്ധ ഇളക്കി
വിടുന്നവര്‍ക്കും
അത്തരം
പ്രവണതകള്‍ക്കുമെതിരെ
സംസ്ഥാന പോലീസിന്റെ
ജനമൈത്രി,
സ്റ്റുഡന്റ്സ് കേഡറ്റ്
വിഭാഗങ്ങളുടെയും,
സമൂഹമാധ്യമ
വിഭാഗങ്ങളുടെയും സഹകരണം
ഉറപ്പാക്കി ഗവണ്മെന്റ്
ഉദ്ബോധനം നടത്താന്‍
മുന്‍കയ്യെടുക്കുമോ;
(ബി)
ഇത്തരം
കൂട്ടായ്മ സ്കൂളുകളിലും
മറ്റ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
നടത്തുന്നത് രാജ്യത്ത്
നിലനിന്നിരുന്ന വൈവിധ്യ
മതമൂല്യങ്ങള്‍
സംരക്ഷിക്കുന്നതിന്
ഉതകുമെന്ന്
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
കേന്ദ്രാധികാരത്തിന്റെ
മറവില്‍ സംസ്ഥാനത്തെ
മതസാഹോദര്യം
തകര്‍ക്കാന്‍
ശ്രമിക്കുന്ന
വിഭാഗങ്ങള്‍ക്കെതിരെ
വിട്ടുവീഴ്ചയില്ലാത്ത
നടപടിക്ക് തയ്യാറാകുമോ
എന്ന് വ്യക്തമാക്കാമോ?
ശ്രീമതി
ഇ.എസ്.ബിജിമോള്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒന്നിലധികം
പോലീസ് സ്റ്റേഷനുകളുടെ
മേൽനോട്ട
ചുമതലയുണ്ടായിരുന്ന
ഇൻസ്പെക്ടർമാരെ പോലീസ്
സ്റ്റേഷൻ എസ് എച്ച് ഒ
മാരായി നിയമിച്ച
സാഹചര്യത്തിൽ പോലീസ്
സബ് ഡിവിഷൻ ഓഫീസുകളുടെ
പ്രവർത്തനം
കാര്യക്ഷമമാക്കുവാൻ
സ്വീകരിച്ചു വരുന്ന
നടപടികൾ വിശദമാക്കുമോ;
(ബി)
നിലവിൽ സബ് ഡിവിഷൻ
ഓഫീസുകളുടെ
പരിധിയിലുള്ള പോലീസ്
സ്റ്റേഷനുകളുടെ എണ്ണം
കുറച്ച്, പുതിയ സബ്
ഡിവിഷൻ ഓഫീസുകൾ
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ എന്ന്
അറിയിക്കാമോ?
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പിങ്ക് പോലീസ്
ഉള്‍പ്പെടെയുള്ള
എന്‍ഫോഴ്സ്മെന്റ്
വാഹനങ്ങള്‍ക്ക്
ബീക്കണ്‍
ഉള്‍പ്പെടെയുള്ള
വിവിധതരം ലെെറ്റുകള്‍
ഉപയോഗിക്കുന്നത്
സംബന്ധിച്ച് കേന്ദ്ര
ഗവണ്മെന്റ്
പുറപ്പെടുവിച്ചിട്ടുള്ള
01.05.2017-ലെ എസ് ഓ
1374(ബി ) നമ്പര്‍
വിജ്ഞാപനം സംബന്ധിച്ച
വിശദവിവരം നല്‍കുമോ;
പ്രസ്തുത
വിജ്ഞാപനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വർണാഭമായ
ഇത്തരം ലെെറ്റുകള്‍
പ്രകാശിപ്പിക്കുന്നതിനുള്ള
അടിയന്തര സാഹചര്യങ്ങള്‍
നിഷ്കര്‍ഷിച്ചുകൊണ്ട്
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
വെെകുന്നേരമായിക്കഴിഞ്ഞാല്
അടിയന്തര സാഹചര്യങ്ങള്‍
ഇല്ലാതെ പിങ്ക്പോലീസ്
വാഹനങ്ങള്‍
നഗരപ്രദേശത്ത്
ഇത്തരത്തിലുള്ള വിവിധ
വര്‍ണ്ണത്തിലുള്ള
ലെെറ്റ്
പ്രകാശിപ്പിച്ച്
അധികാരിത
നിലനിര്‍ത്തുന്നത്
വൃദ്ധരും
സാധാരണക്കാരുമായ
കാല്‍നടയാത്രക്കാര്‍ക്ക്
ഉണ്ടാക്കുന്ന
ബുദ്ധിമുട്ട് ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ?
ശ്രീ.എ.
എന്‍. ഷംസീര്‍:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ ഏതെല്ലാം
സ്കൂളുകളില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് യൂണിറ്റുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ?
ശ്രീമതി
യു. പ്രതിഭ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്റ്
പോലീസ് കേഡറ്റുകള്‍ക്ക്
അവര്‍ കേഡറ്റുകളായി
പ്രവര്‍ത്തിക്കുന്ന
കാലഘട്ടത്തില്‍ പോലീസ്
ക്യാന്റീനുകളുടെ സേവനം
ലഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഏറ്റവും
നല്ല എസ്.പി.സി.
യൂണിറ്റുകളുടെ
പ്രവര്‍ത്തനമികവിന്
പ്രോത്സാഹനമായി ഏറ്റവും
നല്ല യൂണിറ്റിനെ
കണ്ടെത്തി എല്ലാ
വര്‍ഷവും സംസ്ഥാന
സര്‍ക്കാരിന്റെ വക
പുരസ്കാരം
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
ആലപ്പുഴ
ജില്ലയില്‍ ഏതെല്ലാം
സ്കൂളുകളിലാണ്
എസ്.പി.സി.
പ്രവര്‍ത്തിക്കുന്നത്
എന്ന് വിശദമാക്കാമോ?
ശ്രീ.കെ.
ദാസന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകള്‍ക്ക്
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് യൂണിറ്റ്
അനുവദിക്കുന്നതിന്
ഏതെങ്കിലും തരത്തിലുളള
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ;എങ്കില്‍
ആയത് വ്യക്തമാക്കുന്ന
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പുതിയ
അപേക്ഷകളിന്മേല്
യൂണിറ്റ്
അനുവദിക്കാനുളള
നടപടികള്‍ കൈക്കൊണ്ടു
വരുന്നുണ്ടോ;എങ്കില്‍
വിശദമാക്കാമോ?
ശ്രീ.സണ്ണി
ജോസഫ് ,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ,,
കെ.മുരളീധരന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോഡ്
പെരിയ കല്ല്യോട്ട്
കൃപേഷ്, ശരത് ലാല്‍
എന്നിവരുടെ ഇരട്ട
കൊലപാതക കേസന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സി.പി.എം.
ഉദുമ ഏര്യാസെക്രട്ടറി
പ്രതികളെ ഒളിവില്‍
പാര്‍പ്പിക്കുവാന്‍
സഹായിച്ചുവെന്ന്
അന്വേഷണ സംഘം
ഹൈക്കോടതിയില്‍ നല്കിയ
റിപ്പോര്‍ട്ടില്‍
സൂചിപ്പിച്ചിരുന്നുവോ;
എങ്കില്‍ അദ്ദേഹത്തെ
പ്രസ്തുത കേസില്‍
പ്രതിയാക്കാതിരുന്നത്
ഏത്
സാഹചര്യത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
ഇരട്ടക്കൊലപാതകത്തില്‍
ഉദുമ എം.എല്‍.എ.യെയും
മുന്‍ എം.എല്‍.എ.യെയും
ക്രൈംബ്രാഞ്ച് ചോദ്യം
ചെയിതിരുന്നുവോ;
എങ്കില്‍ അവര്‍ക്ക് ഈ
കേസില്‍ പങ്കുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
കേസ്
ആദ്യം അന്വേഷിച്ച
ലോക്കല്‍ പോലീസ് ചോദ്യം
ചെയ്ത് വിട്ടയച്ച
ഏതെങ്കിലും വ്യക്തി
വിദേശത്തേക്ക്
കടന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
ഈ
കേസില്‍
ഭരണകക്ഷിയില്‍പ്പെട്ട
ഉന്നതര്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന
ആക്ഷേപമുള്ളതിനാല്‍
കേസ് സി.ബി.ഐ.ക്ക്
വിടുന്ന കാര്യം
ഗൗരവപൂര്‍വ്വം
പരിഗണിക്കുമോ?
ശ്രീ.ഷാഫി
പറമ്പില്‍ ,,
ഹൈബി ഈഡന് ,,
വി.ടി.ബല്‍റാം ,,
റോജി എം. ജോണ്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജില്‍ നടക്കുന്ന
പീഢനങ്ങളും
ജനാധിപത്യവിരുദ്ധ
പ്രവര്‍ത്തനങ്ങളും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കോളേജില്‍ പ്രവേശനം
നേടുന്ന
വിദ്യാര്‍ത്ഥികളില്‍
നിന്നും എസ്.എഫ്.ഐ.
സംഘടന നിര്‍ബന്ധിത
പിരിവ്
നടത്തുന്നുവെന്നത്
വസ്തുതയാണോ;
(സി)
തലസ്ഥാനത്ത്
രാഷ്ട്രീയ
പാര്‍ട്ടികളുടെ
ആഭിമുഖ്യത്തില്‍
നടത്തുന്ന
പ്രകടനങ്ങളില്‍
വിദ്യാര്‍ത്ഥികളെ
നിര്‍ബന്ധപൂര്‍വ്വം
പങ്കെടുപ്പിക്കുന്നുവെന്ന
ആക്ഷേപത്തിന്മേല്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കണ്ടെത്തിയ വസ്തുതകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കോളേജിലെ
എസ്.എഫ്.ഐ. നേതാക്കളുടെ
മാനസിക പീഢനത്തെ
തുടര്‍ന്ന് ഒരു
വിദ്യാര്‍ത്ഥിനി
ആത്മഹത്യയ്ക്ക്
ശ്രമിച്ച സംഭവത്തില്‍
അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
കോളേജില്‍
വിദ്യാര്‍ത്ഥി
രാഷ്ട്രീയത്തിന്റെ
പേരില്‍ നടക്കുന്ന
ഗുണ്ടായിസത്തിന് അറുതി
വരുത്തുന്നതിനും
വിദ്യാര്‍ത്ഥികള്‍ക്ക്
നിര്‍ഭയമായി
കലാലയത്തില്‍
പഠിക്കുന്നതിനുമുള്ള
സാഹചര്യം സൃഷ്ടിക്കുമോ?
ഡോ.എം.
കെ. മുനീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2019
ജനുവരിയില്‍
സംസ്ഥാനത്ത് ഉണ്ടായ
ഹര്‍ത്താലില്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
ഉണ്ടായ
നാശനഷ്ടങ്ങള്‍ക്കുള്ള
നഷ്ടപരിഹാരം അക്രമം
നടത്തിയവരില്‍ നിന്ന്
ഈടാക്കുന്നതുമായി
ബന്ധപ്പെട്ട് പോലീസ്
മേധാവിക്ക്
കെ.എസ്.ആര്.ടി.സി.
നല്കിയ 10/1/19 ലെ
LAI/34544/18wp(c) എന്ന
നമ്പര്‍ കത്തിന്മേല്
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചു; തീയതി
സഹിതം വിശദവിവരം
ലഭ്യമാക്കുമോ?
ശ്രീ.അടൂര്‍
പ്രകാശ് ,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍ ,,
എ.പി. അനില്‍ കുമാര്‍ ,,
വി.എസ്.ശിവകുമാര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിയ
ഇരട്ടക്കൊലപാതക കേസില്‍
ശരത് ലാലിനെയും
കൃപേഷിനെയും ഇടിച്ചിട്ട
വാഹനം ഓടിച്ചിരുന്നത്
ആരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
വ്യക്തി സി.പി.എം.
എച്ചിലടുക്കം ബ്രാഞ്ച്
കമ്മിറ്റി
അംഗമായിരുന്നോ എന്ന്
വ്യക്തമാക്കുമോ ;
(സി)
20.2.2019
ന് പ്രസ്തുത പ്രതിയെ
കസ്റ്റഡിയിലെടുക്കുന്നതിന്
പോലീസ് ശ്രമിച്ചപ്പോള്‍
സി.പി.എം. നേതാക്കള്‍
തടയുകയും പ്രതിയെ
കടത്തിക്കൊണ്ടുപോകുകയും
ചെയ്ത സംഭവം
ഉണ്ടായിട്ടുണ്ടോ;
(ഡി)
എങ്കില്‍
അപ്രകാരം ചെയ്ത
സി.പി.എം.
നേതാക്കള്‍ക്കെതിരെ
പോലീസ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
ശ്രീ.കെ.മുരളീധരന് ,,
അനില്‍ അക്കര ,,
വി.പി.സജീന്ദ്രന് ,,
വി.എസ്.ശിവകുമാര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിയ
ഇരട്ടക്കൊലപാതകം
കണ്ണൂരില്‍ പരിശീലനം
നേടിയ പ്രൊഫഷണല്‍
കൊലയാളികള്‍ ആണ്
നടത്തിയത് എന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടി.പി.ചന്ദ്രശേഖരന്
വധം നടപ്പാക്കിയ
മാതൃകയില്‍ ബൈക്കില്‍
വാഹനം ഇടിച്ച് വീഴ്ത്തി
മാരകായുധം ഉപയോഗിച്ച്
വെട്ടി ക്രൂരമായി
കൊല്ലുന്ന രീതിയാണ്
പെരിയ
ഇരട്ടക്കൊലപാതകത്തില്‍
കൊലയാളി സംഘം നടത്തിയത്
എന്ന വസ്തുത
അന്വേഷണസംഘം
പരിഗണിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്
എന്നറിയിക്കാമോ;
(സി)
കൊലപാതകത്തിന്
തൊട്ടുമുമ്പ് കൃപേഷും
ശരത്ലാലും
പെരുങ്കളിയാട്ടം
സംഘാടകസമിതി യോഗത്തില്‍
പങ്കെടുക്കുമ്പോള്‍
സമീപത്ത് കണ്ണൂര്‍
രജിസ്ട്രേഷന്
വാഹനത്തിന്റെ സംശയകരമായ
സാന്നിധ്യം ഉണ്ടായത്
സംബന്ധിച്ച് പോലീസ്
അന്വേഷിച്ചിട്ടുണ്ടോ;
എങ്കില്‍ കണ്ടെത്തിയ
വസ്തുത എന്താണ് എന്ന്
വ്യക്തമാക്കുമോ?
ശ്രീ.എ.പി.
അനില്‍ കുമാര്‍ ,,
കെ.മുരളീധരന് ,,
പി.ടി. തോമസ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിയ
കല്ല്യാട്ടെ യൂത്ത്
കോണ്‍ഗ്രസ്സ്
പ്രവര്‍ത്തകരായ
ശരത്ലാലിന്റെയും
കൃപേഷിന്റെയും ക്രൂരമായ
കൊലപാതകം സംബന്ധിച്ച
അന്വേഷണം ഏത്
ഘട്ടത്തിലാണ്;
(ബി)
സി.പി.എം.
നേതൃത്വത്തിന്റെ
ഒത്താശയോടുകൂടിയുള്ള
കൊലപാതകമാണ് ഇതെന്ന
കൊല്ലപ്പെട്ട
യുവാക്കളുടെ
മാതാപിതാക്കളുടെ
ആരോപണത്തിന്റെ
അടിസ്ഥാനത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
കണ്ടെത്തലുകള്‍ എന്താണ്
എന്നറിയിക്കാമോ;
ശ്രീ.കെ.കുഞ്ഞിരാമന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ലോകസഭാ
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട് ഉദുമ
നിയോജകമണ്ഡലത്തിലെ
27-ാം നമ്പര്‍
ബൂത്തില്‍ കള്ളവോട്ട്
ചെയ്യാനുള്ള ലീഗ്
പ്രവര്‍ത്തകന്റെ
ശ്രമത്തിനിടെ ഉണ്ടായ
അക്രമ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പോളിങ്ങ്
സ്റ്റേഷനില്‍ നടന്ന
അക്രമ സംഭവത്തില്‍
പ്രിസൈഡിങ്ങ്
ഓഫീസറുടേയും പോളിങ്ങ്
ഉദ്യോഗസ്ഥരുടേയും
വിശദമായ മൊഴി പോലീസ്
എടുത്തിട്ടുണ്ടോ;
(സി)
ഈ
മൊഴികളില്‍
പരാമര്‍ശിച്ചിട്ടുള്ള
എല്ലാവരുടേയും പേരില്‍
പോലീസ് കേസ്
എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
മൊഴി
പ്രകാരമുള്ള
ലിസ്റ്റില്‍ നിന്ന്
കേസ്സില്‍
ഉള്‍പ്പെടുത്താതെ
ആരെയെങ്കിലും
ഒഴിവാക്കിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
ആരെയൊക്കെയാണ്
ഒഴിവാക്കിയിട്ടുള്ളതെന്നും
അങ്ങനെ
ഒഴിവാക്കാനുണ്ടായ കാരണം
എന്താണെന്നും
വിശദമാക്കാമോ?
ശ്രീ.കെ.കുഞ്ഞിരാമന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
കല്യോട്ട്
ഇരട്ടകൊലപാതകത്തിന്റെ
മറവില്‍ സി പി എം
ഓഫീസുകളും, സി പി എം
അനുഭാവികളുടെ വീടുകളും
കൃഷിസ്ഥലങ്ങളും
വാഹനങ്ങളും വ്യാപകമായി
നശിപ്പിച്ച വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കേസ്സിലെ
പ്രതികളെ എല്ലാം
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
അക്രമസംഭവങ്ങളില്‍
എത്ര ലക്ഷം രൂപയുടെ
നഷ്ടമാണ്
ഉണ്ടായിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ശ്രീ.സണ്ണി
ജോസഫ് ,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ,,
എം. വിന്‍സെന്റ് ,,
പി.ടി. തോമസ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആക്രമണങ്ങള്‍ക്ക്
പകരം നടത്തുന്ന
പ്രത്യാക്രമണങ്ങള്‍ക്ക്
പാര്‍ട്ടി
പിന്തുണയില്ലെന്ന
രീതിയില്‍ സി.പി.എം.
സംസ്ഥാന സെക്രട്ടറി
പ്രസ്താവന നടത്തിയതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സംഘര്‍ഷമോ
അക്രമമോ നടത്തരുതെന്നും
അത്തരം അക്രമങ്ങള്‍ വഴി
ഉണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക്
പരിഹാരം അക്രമം
നടത്തുന്നവര്‍ തന്നെ
കണ്ടെത്തണമെന്നുമുള്ള
അദ്ദേഹത്തിന്റെ
പ്രസ്താവന സംസ്ഥാനത്തെ
ക്രമസമാധാന തകര്‍ച്ച
പരിഹരിക്കുന്നതിന്
സഹായകമായിട്ടുണ്ടോ;
(സി)
മുമ്പ്
നടന്ന കൊലപാതകങ്ങളില്‍
പ്രതികളായവര്‍ക്ക്
പാര്‍ട്ടി തലത്തില്‍
നല്‍കിയെന്ന്
പറയപ്പെടുന്ന പിന്തുണ
ഇത്തരം കൊലപാതകങ്ങള്‍
നടത്തുന്നവര്‍ക്ക്
പ്രോത്സാഹനമായതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
രാഷ്ട്രീയ കൊലപാതക
കേസില്‍
ശിക്ഷിക്കപ്പെട്ട്
ജയിലുകളില്‍ കഴിയുന്ന
പ്രതികള്‍ക്ക് പ്രത്യേക
പരിഗണന നല്കി പരോള്‍
അനുവദിക്കുന്നതായി
പറയപ്പെടുന്ന
നടപടിയില്‍ നിന്നും
പിന്തിരിയുന്നതിനും
മറ്റ് തടവുകാര്‍ക്ക്
ലഭിക്കുന്ന പരിഗണന
മാത്രമേ രാഷ്ട്രീയ
കൊലപാതക കേസിലെ
പ്രതികള്‍ക്കും
ലഭിക്കുന്നുള്ളു എന്ന്
ഉറപ്പ് വരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
ശ്രീ.പി.ടി.
തോമസ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴയിലെ
കൃഷ്ണപിള്ള സ്മാരകം
തീയിട്ട സംഭവത്തില്‍
നടത്തിയ പോലീസ്
അന്വേഷണത്തിന്റെ
ഇപ്പോഴത്തെ സ്ഥിതി
വിശദമാക്കുമോ;
(ബി)
ഈ
കേസിലെ പ്രതികള്‍
ആരെല്ലാമെന്ന്
വ്യക്തമാക്കാമോ;
പ്രതികള്‍ ഏതെങ്കിലും
രാഷ്ട്രീയ
പാര്‍ട്ടിയുമായി
ബന്ധപ്പെട്ടവരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(സി)
ഈ
സ്മാരകം തീയിടാനുണ്ടായ
കാരണം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട കേസിന്റെ
നമ്പറും വിശദാംശവും
ലഭ്യമാക്കുമോ?
ശ്രീ.എം.
രാജഗോപാലന്‍:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സ്ത്രീ
സുരക്ഷ
ഉറപ്പാക്കുന്നതിന്റെ
ഭാഗമായി എല്ലാ
പഞ്ചായത്തുകളിലും
പാേലീസിനെ
സഹായിക്കുന്നതിനായി
നിര്‍ഭയ വളന്റിയര്‍മാരെ
നിയമിക്കുന്ന നടപടി
വ്യാപിപ്പിച്ചിട്ടുണ്ടാേ;
വ്യക്തമാക്കാമാേ?
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിലെ ഒരു അഡീഷണല്‍
സെക്രട്ടറി ഔദ്യോഗിക
കൃത്യനിര്‍വ്വഹണത്തിന്റെ
ഭാഗമായി വകുപ്പ്
മന്ത്രിയുടെ ഓഫീസില്‍
ചെന്നപ്പോള്‍ ഒരു
പേഴ്സണൽ സ്റ്റാഫ്
അംഗം അപമാനിച്ചുവെന്ന
പരാതിയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
ശ്രീ.പി.ടി.
തോമസ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളത്ത്
നടി
ആക്രമിക്കപ്പെട്ടതുമായി
ബന്ധപ്പെട്ട്
സുപ്രീംകോടതിയില്‍
ഏതെങ്കിലും കേസ്
നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത കേസ്സുകളുടെ
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
കേസ്സുകളില്‍ സംസ്ഥാന
സര്‍ക്കാര്‍ സുപ്രീം
കോടതിയില്‍ സ്വീകരിച്ച
നിലപാട് വിശദമാക്കുമോ?
ശ്രീ.വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍ ,,
എം. വിന്‍സെന്റ് ,,
അനൂപ് ജേക്കബ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടിയെ
വളാഞ്ചേരിയിലെ
കൗണ്‍സിലര്‍
ശംസുദ്ദീന്‍
പീഡിപ്പിച്ചുവെന്ന
കേസിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണ് ;
(ബി)
പ്രതിയെ
സംരക്ഷിക്കുവാന്‍
ഉന്നതവിദ്യാഭ്യാസ
വകുപ്പ് മന്ത്രി
ശ്രമിച്ചുവെന്നുള്ള
പെണ്‍കുട്ടിയുടെ
ബന്ധുക്കളുടെ ആരോപണം
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രതിക്ക്
വിദേശത്തേക്ക്
കടക്കുന്നതിന്
മന്ത്രിയുമായുള്ള ബന്ധം
സഹായകമായി എന്ന
ആക്ഷേപത്തെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
(ഡി)
പെണ്‍കുട്ടിയെ
ശംസുദ്ദീന്‍
പീഡിപ്പിച്ച വിവരം
അറിഞ്ഞിട്ടും പ്രതിയെ
നിയമത്തിന് മുന്നില്‍
കൊണ്ടുവരുന്നതിന്
മന്ത്രി സഹായകമായ
നിലപാട്
എടുത്തില്ലായെന്ന
ആരോപണം ഗൗരവമായി
അന്വേഷിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ശിശു
പീഡനവുമായി
ബന്ധപ്പെട്ട് 2018
ജനുവരി മുതല്‍ 2019
മാര്‍ച്ച് 31 വരെ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കുട്ടികള്‍ക്ക്
നേരെ ഉണ്ടായ
അതിക്രമങ്ങളുടെ പേരില്‍
എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്തു;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
(ബി)
കുട്ടികള്‍ക്ക്
നേരെ ഉണ്ടായ അതിക്രമം
മൂലം കൊല്ലപ്പെടുകയോ,
ഗുരുതരമായി പരിക്ക്
പറ്റുകയോ ചെയ്ത എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഓരോ
കേസിന്റെയും വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
തൊടുപുഴയില്‍
ഈയടുത്ത കാലത്ത്
മാതാവിന്റെ കാമുകനാല്‍
കുട്ടി കൊലചെയ്യപ്പെട്ട
കേസില്‍ എന്തെല്ലാം
വകുപ്പുകള്‍ പ്രകാരമാണ്
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്നും
ആര്‍ക്കെല്ലാമെതിരെയാണ്
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
കേസില്‍
കുറ്റകൃത്യത്തിന് എല്ലാ
അര്‍ത്ഥത്തിലും
കൂട്ടുനിന്ന
മാതാവിനെതിരെ
സ്റ്റേഷന് ജാമ്യം
ലഭിക്കുന്ന നിസാര
വകുപ്പുകള്‍
ചേര്‍ത്താണ് കേസ്
രജിസ്റ്റര്‍ ചെയ്തതെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
സംസ്ഥാനത്ത്
കുട്ടികള്‍ക്ക്
നേരെയുള്ള എല്ലാ
തരത്തിലുമുള്ള
അതിക്രമങ്ങളും
തടയുന്നതിന് നിയമം
കര്‍ശനമാക്കുന്നതിന്
പുതുതായി എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
ശ്രീ.പി.കെ.
ശശി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികള്‍
ഉള്‍പ്പെട്ടിട്ടുള്ള
കുറ്റകൃത്യങ്ങള്‍ കൂടി
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ക്രിമിനല്‍ പശ്ചാത്തലം
കണ്ടെത്തുന്നതിനും
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നത്
എന്ന് വിശദമാക്കാമോ?
ശ്രീ.ബി.സത്യന്:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആറ്റിങ്ങല്‍
ആലംകോട് സ്വദേശി ലാം
അബ്ദുള്‍ വാഹീദിന്റെ
മരണവുമായി ബന്ധപ്പെട്ട്
ഭാര്യ ദീന ഷാഹുല്‍
സമര്‍പ്പിച്ച
6403/2019/PHQ നമ്പര്‍
പരാതിയിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
ശ്രീ.അനില്‍
അക്കര:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിതറയിലെ
ബഷീറെന്ന ആളെ
കുത്തിക്കൊലപ്പെടുത്തിയ
കേസിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ബഷീറിന്റെ
കൊലയ്ക്ക് പിന്നില്‍
രാഷ്ട്രീയ വൈരാഗ്യമല്ല,
മറിച്ച് കപ്പ
വില്പനയുമായി
ബന്ധപ്പെട്ട
തര്‍ക്കമാണെന്ന
ബഷീറിന്റെ സഹോദരിയുടെ
വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
വ്യക്തി
വൈരാഗ്യത്തിന്റെ
പേരില്‍ നടന്ന
കൊലപാതകത്തെ രാഷ്ട്രീയ
കൊലപാതകമാക്കി
മാറ്റുന്നതിനും അതിലൂടെ
രാഷ്ട്രീയ
മുതലെടുപ്പിനും
ഭരണകക്ഷിയുടെ
ഉന്നതനേതാവ് തന്നെ
ശ്രമിച്ചുവെന്ന ആക്ഷേപം
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;എങ്കിൽ
ഇക്കാര്യം
അന്വേഷിച്ചിട്ടുണ്ടോ;
(ഡി)
ഇത്തരം
പ്രസ്താവനകള്‍
സംസ്ഥാനത്തെ ക്രമസമാധാന
നില വഷളാക്കുമെന്നത്
കണക്കിലെടുത്ത്
ഇതിനെതിരെ ജാഗ്രത
പുലര്ത്തുമോയെന്ന്
അറിയിക്കുമോ?
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ടൗണ്‍ പോലീസ്
സ്റ്റേഷനില്‍ നിന്ന്
എത്ര ദൂരമാണ്
കാസര്‍ഗോഡ്
നെല്ലിക്കുന്ന്
മുഹ്യിദ്ദീന്
ജുമാമസ്ജിദ്
റോഡിലേക്കുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡില്‍ അടുത്ത
കാലത്തായി ഏതെങ്കിലും
പള്ളി ഇമാം
ആക്രമിക്കപ്പെട്ട സംഭവം
ഉണ്ടായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
എങ്കില്‍
ആര്, എപ്പോള്‍, എങ്ങനെ
ആക്രമിക്കപ്പെട്ടു
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഈ
സംഭവവുമായി
ബന്ധപ്പെട്ട് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ എന്നും
എങ്കില്‍ ക്രെെം
നമ്പര്‍ എത്രയാണെന്നും
സെക്ഷന്‍
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ഇ)
ഈ
കേസ്സില്‍ എത്രപേരെ
ഇതുവരെ ചോദ്യം
ചെയ്തുവെന്നും
പ്രതികള്‍
എത്രപേരാണെന്നും
വ്യക്തമാക്കാമോ;
അവരുടെ വിശദാംശം
നല്‍കാമോ;
(എഫ്)
കേസ്സിന്റെ
അന്വേഷണചുമതല ഏത്
ഉദ്യോഗസ്ഥനാണെന്നും,
പ്രസ്തുത
ഉദ്യോഗസ്ഥന്റെ
കീഴിലുള്ള അന്വേഷണ
സംഘത്തില്‍
ആരൊക്കെയാണുള്ളതെന്നും
വ്യക്തമാക്കാമോ;
(ജി)
ഈ
കേസ്സില്‍ പ്രതികളെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്നും
കേസ്സിന്റെ അന്വേഷണം
സ്പെഷ്യൽ ടീമിനെ
ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട്
മുഖ്യമന്ത്രിക്കോ
ഡി.ജി.പി.ക്കോ
ജനപ്രതിനിധികളോ
സംഘടനകളോ വ്യക്തികളോ
അപേക്ഷ
നല്‍കിയിട്ടുണ്ടോയെന്നും
എങ്കില്‍ പ്രസ്തുത
അപേക്ഷയിന്മേല് എടുത്ത
നടപടികള്‍ എന്താണെന്നും
വ്യക്തമാക്കാമോ?
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍ ശ്രീ.ടി.
വി. ഇബ്രാഹിം ,,
എന്‍. ഷംസുദ്ദീന് ,,
എന്‍ .എ.നെല്ലിക്കുന്ന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജിലെ ഒന്നാം വര്‍ഷ
ബിരുദ വിദ്യാര്‍ത്ഥിനി
കോളേജിലെ
പെണ്‍കുട്ടികളുടെ
വിശ്രമ മുറിയില്‍
കൈയുടെ ഞരമ്പ് മുറിച്ച്
ആത്മഹത്യ ചെയ്യാന്‍
ശ്രമിച്ചതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(ബി)
പെണ്‍കുട്ടിയുടെ
വസതിയില്‍ നിന്നും
പോലീസ് ആത്മഹത്യാ
കുറിപ്പ്
കണ്ടെത്തിയിട്ടുണ്ടോ ;
(സി)
ഈ
കുറിപ്പില്‍ ഏതെങ്കിലും
വിദ്യാര്‍ത്ഥി
സംഘടനയെക്കുറിച്ചും
നേതാക്കളെക്കുറിച്ചും
സൂചിപ്പിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
കുറിപ്പില്‍
സൂചിപ്പിച്ചിരിക്കുന്നവരുടെ
മേല്‍ കേസ്സ്
എടുത്തിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ?
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കസ്റ്റഡി മരണങ്ങളെ
സംബന്ധിച്ചുള്ള
ജുഡീഷ്യല്‍ അന്വേഷണ
കമ്മീഷന്റെ
റിപ്പോര്‍ട്ടില്‍
കസ്റ്റഡിമരണം
അവസാനിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കണമെന്നാണ്
ശിപാര്‍ശ
ചെയ്തിരുന്നത്;
(ബി)
ഇവയില്‍
ഇതുവരെ എന്തൊക്കെ
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
കസ്റ്റഡി മരണങ്ങള്
ആവര്‍ത്തിക്കുന്ന
സാഹചര്യത്തില്‍
കമ്മീഷന് ശിപാര്‍ശകള്‍
കര്‍ശനമായി
നടപ്പാക്കുന്നു എന്ന്
ഉറപ്പ് വരുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
ശ്രീ.അബ്ദുല്‍
ഹമീദ് പി.:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസ്
കാലയളവില്‍ ഗുരുതരമായ
കുറ്റകൃത്യങ്ങള്‍ ചെയ്ത
പോലീസുകാര്‍ക്കെതിരെ
ശിക്ഷാ നടപടികള്‍
സ്വീകരിക്കുന്നതിനും
ശിക്ഷാ നടപടികള്‍
പുന:പരിശോധിക്കുന്നതിനും
കേരള പോലീസ്
ഡിപ്പാര്‍ട്ട്മെന്റല്‍
എന്‍ക്വയറീസ്,
പണിഷ്മെന്റ് &
അപ്പീല്‍ ചട്ടങ്ങള്‍
പ്രകാരം നടപടി
സ്വീകരിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
യു.എ.പി.എ
ചുമത്തിയ കേസുകള്‍
166.
ശ്രീ.പി.ടി.എ.
റഹീം:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കേസുകളില്‍
യു.എ.പി.എ
ചുമത്തിയിട്ടുണ്ടെന്നും
മുന്‍പ് ചുമത്തിയ എത്ര
കേസുകളില്‍ യു.എ.പി.എ
വേണ്ടെന്നുവെച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി)
കുറ്റപത്രം
സമര്‍പ്പിച്ചുകഴിഞ്ഞ
കേസുകളില്‍ യു.എ.പി.എ
പുന:പരിശോധിക്കുന്നതിന്
ഏതെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
ശ്രീ.ബി.സത്യന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയിലെ
തിരക്കേറിയ കല്ലമ്പലം
ജംഗ്ഷനില്‍ ട്രാഫിക്
സിഗ്നല്‍ ലൈറ്റ്
സ്ഥാപിക്കുന്ന കാര്യം
ആഭ്യന്തരവകുപ്പിന്റെ
പരിഗണനയില്‍
ഉണ്ടോ;എങ്കില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
വര്‍ക്കല
ബീച്ച്, ശിവഗിരി മഠം
എന്നിവിടങ്ങളിലേക്കെത്തുന്ന
സന്ദര്‍ശകര്‍ക്ക്
കല്ലമ്പലം ജംഗ്ഷനിലെ
ഗതാഗതതിരക്ക് മൂലം
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
വിലയിരുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ?
ശ്രീ.മോന്‍സ്
ജോസഫ് ,,
പി.ജെ.ജോസഫ് ,,
റോഷി അഗസ്റ്റിന് ,,
സി.എഫ്.തോമസ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ചെറുതും വലുതുമായ
ടൗണുകളില്‍
അനുഭവപ്പെട്ടുവരുന്ന
രൂക്ഷമായ
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ടൗണുകളില്‍
അനുഭവപ്പെട്ടുവരുന്ന
ഗതാഗതക്കുരുക്കിനെപ്പറ്റി
പഠനം നടത്തുവാന്‍
റെയില്‍ ഇന്ത്യാ
ടെക്നിക്കല്‍ ആന്റ്
ഇക്കണോമിക് സര്‍വ്വീസ്
പോലെയുള്ള ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(സി)
ഗതാഗതക്കുരുക്ക്
രൂക്ഷമായ സ്ഥലങ്ങളില്‍
ആയത് പരിഹരിക്കുന്നതിന്
അടിയന്തര നടപടി
കൈക്കൊള്ളുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
സംസ്ഥാനത്ത്
ഗതാഗതക്കുരുക്ക്
നേരിടുന്ന എല്ലാ
ടൗണുകളെപ്പറ്റിയും
ഘട്ടം ഘട്ടമായി പഠനം
നടത്തുവാനും ഇതിന്
പരിഹാരം കാണുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഇ)
ഗതാഗതക്കുരുക്ക്
രൂക്ഷമായിരിക്കുന്ന
ചെങ്ങന്നൂര്‍,
മൂവാറ്റുപുഴ,
ഏറ്റുമാനൂര്‍ തുടങ്ങിയ
സ്ഥലങ്ങളിലും നാഷണല്‍
ഹൈവേയിലെ മറ്റ്
സ്ഥലങ്ങളിലും ആവശ്യമായ
പഠനം നടത്തി
മുന്‍ഗണനാക്രമം
നിശ്ചയിച്ച് പരിഹാര
മാര്‍ഗ്ഗങ്ങള്‍
കാണുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ശ്രീ.ബി.സത്യന്:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആറ്റിങ്ങല്‍
പട്ടണത്തിൽ
ഗതാഗതത്തിരക്കും
വാഹനാപകടങ്ങളും
ക്രമാതീതമായി
വര്‍ദ്ധിക്കുന്ന
സാഹചര്യം പരിഗണിച്ച്
ട്രാഫിക് പോലീസ്
സ്റ്റേഷന്
അനുവദിക്കുന്ന കാര്യം
വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ എല്ലാ
പോലീസ് സ്റ്റേഷനുകളിലും
സൈബര്‍ കേസുകള്‍
രജിസ്റ്റര്‍ ചെയ്ത്
അന്വേഷിക്കുന്നതിനുള്ള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
സൈബര്‍
കേസുകള്‍
അന്വേഷിക്കുന്നതിന്
പോലീസുകാര്‍ക്ക്
പ്രത്യേക പരിശീലനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ശ്രീ.കെ.സുരേഷ്
കുറുപ്പ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോഷ്യല്‍
മീഡിയയിലൂടെ പോലീസിന്റെ
നിര്‍ദ്ദേശങ്ങള്‍ എന്ന്
പറഞ്ഞ്
പ്രചരിപ്പിക്കുന്ന
സന്ദേശങ്ങളുടെ
ആധികാരികത
പരിശോധിക്കാന്‍
ജനങ്ങള്‍ക്ക്
ഉപകാരപ്രദമായ ഒരു വെബ്
സൈറ്റ് രൂപീകരിക്കുമോ;
(ബി)
വ്യാജ
സന്ദേശങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടാല്‍
പ്രസ്തുത വിഷയം
വിവരിച്ചുള്ള ഔദ്യോഗിക
സന്ദേശം നല്കുന്ന
കാര്യം പരിഗണിക്കുമോ?
ശ്രീ.എന്‍.
ഷംസുദ്ദീന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16,
2016-17, 2017-18,
2018-19 സാമ്പത്തിക
വര്‍ഷങ്ങളില്‍
സംസ്ഥാനത്തെ ഓരോ പോലീസ്
സ്റ്റേഷനുകളിലും
ചുമത്തിയ പിഴ തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ; ഇവയുടെ
പോലീസ് സ്റ്റേഷന്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഇപ്രകാരം
ഈടാക്കിയ പിഴ തുക
ഏതെല്ലാം വകുപ്പുകള്‍
അനുസരിച്ചാണ്
ചുമത്തിയിട്ടുള്ളതെന്നും,
ഓരോ വകുപ്പിനും
ഈടാക്കിയ പിഴ തുകയുടെ
കണക്കുകള്‍ കൂടി പോലീസ്
സ്റ്റേഷന്
അടിസ്ഥാനത്തില്‍
വിശദമാക്കുമോ?
ശ്രീ.കെ.എന്‍.എ
ഖാദര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങര
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
വേണ്ട സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
സ്ഥലം കൈമാറി
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇവിടെ
പുതിയ കെട്ടിടം
പണിയുവാന്‍ വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
പ്രസ്തുത പോലീസ്
സ്റ്റേഷന്റെ
പ്രവര്‍ത്തനം എത്ര
നാള് കൊണ്ട് സ്വന്തം
കെട്ടിടത്തിലേക്ക്
മാറ്റുവാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ;
(സി)
ഹൈക്കോടതി
വിധി പ്രകാരം
വാടകക്കെട്ടിടം ഒഴിഞ്ഞു
കൊടുക്കേണ്ടി വന്ന
സാഹചര്യം മനസ്സിലാക്കി
കെട്ടിടനിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ശ്രീ.റ്റി.വി.രാജേഷ്:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ പരിയാരം
മെഡിക്കല്‍ കോളേജ്
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടവും
ക്വാര്‍ട്ടേഴ്സും
നിര്‍മ്മിക്കുന്നതിന്
ആഭ്യന്തരവകുപ്പിന്
ലഭ്യമാക്കിയ 50 സെന്റ്
സ്ഥലത്ത് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ?
പ്രസ്തുത
ആക്രമണങ്ങള്‍ക്കുള്ള
കാരണങ്ങള്‍
എന്തായിരുന്നു എന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ആക്രമണങ്ങള്‍ക്കിടെ
എത്ര പോലീസുകാര്‍
ആക്രമിക്കപ്പെട്ടു
എന്ന് വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
ആക്രമണങ്ങള്‍
സംബന്ധിച്ച എത്ര
കേസുകള്‍
പിന്‍വലിക്കപ്പെട്ടു;
പ്രസ്തുത കാലയളവില്‍
പോലീസ് സ്റ്റേഷനുകള്‍
ആക്രമിച്ച ഏതൊക്കെ
രാഷ്ട്രീയ
പാര്‍ട്ടികളില്‍പ്പെട്ട
എത്രപേരെ മോചിപ്പിച്ചു
എന്ന് വിശദമാക്കുമോ?
ശ്രീ.ആന്റണി
ജോണ്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം പോലീസ്
സ്റ്റേഷന് 1978ല്‍
നിര്‍മ്മിച്ച പഴയ
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നാല്
പഞ്ചായത്തും,
മുന്‍സിപ്പാലിറ്റിയും
പരിധിയില്‍ വരുന്ന ഈ
പോലീസ് സ്റ്റേഷനില്‍
തന്നെയാണ് ട്രാഫിക്ക്
യൂണിറ്റും
പ്രവര്‍ത്തിച്ചുവരുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വളരെ
കാലപ്പഴക്കം ചെന്ന
പ്രസ്തുത പോലീസ്
സ്റ്റേഷന്
കെട്ടിടത്തിന് ബലക്ഷയം
സംഭവിക്കുകയും,
ചോര്‍ച്ച അടക്കമുള്ള
പ്രശ്നങ്ങള്‍
നേരിടുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
സാഹചര്യത്തില്‍
കോതമംഗലത്ത് പോലീസ്
സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ ?
ശ്രീ.വി.
ജോയി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്ക്
കേന്ദ്രീകരിച്ച് ഒരു
ഡി.വൈ.എസ്.പി. ഓഫീസ്
രൂപീകരിക്കുന്നതിന്
സംസ്ഥാന പോലീസ് മേധാവി
തലത്തില്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ടൂറിസം
മേഖലയായ വര്‍ക്കലയില്‍
ഡി.വൈ.എസ്.പി ഓഫീസ്
ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ശ്രീ.ആന്റണി
ജോണ്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ ഏതെല്ലാം
പോലീസ് സ്റ്റേഷനുകളാണ്
സ്മാര്‍ട്ട് പോലീസ്
സ്റ്റേഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
കോതമംഗലം
പോലീസ് സ്റ്റേഷന്
സ്മാര്‍ട്ട് പോലീസ്
സ്റ്റേഷന് പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്മാര്‍ട്ട്
പോലീസ് സ്റ്റേഷന്
പദ്ധതിയുടെ ഭാഗമായി
കോതമംഗലം പോലീസ്
സ്റ്റേഷനില്‍
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
സ്മാര്‍ട്ട്
പോലീസ് സ്റ്റേഷന്
പദ്ധതിയുടെ ഭാഗമായി
കോതമംഗലം പോലീസ്
സ്റ്റേഷനില്‍ പുതുതായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഇ)
കോതമംഗലം
പോലീസ് സ്റ്റേഷൻ
പൂര്‍ണ്ണമായും
സ്മാര്‍ട്ട് പോലീസ്
സ്റ്റേഷന് ആക്കുന്ന
പദ്ധതിയുടെ പ്രവൃത്തികൾ
വേഗത്തില്‍
പൂര്‍ത്തീകരിക്കുമോ;
വിശദമാക്കാമോ?
ശ്രീ.ആര്.
രാമചന്ദ്രന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
മണപ്പള്ളി പോലീസ് ഔട്ട്
പോസ്റ്റില്‍ പരാതികള്‍
സ്വീകരിക്കുന്നതിനും
ആയത്
അന്വേഷിക്കുന്നതിനും
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇവിടെ
വാഹനം
അനുവദിച്ചിട്ടുണ്ടോ;
എത്ര ജീവനക്കാര്‍ക്ക്
ഇവിടെ ദിവസവും ചുമതല
നല്‍കുന്നുണ്ടെന്ന്
വിശദീകരിക്കുമോ;
(സി)
മണപ്പള്ളി,
പാവുമ്പ, കുതിരപ്പന്തി
പ്രദേശങ്ങളില്‍
ക്രമസമാധാന
പ്രശ്നങ്ങളുണ്ടാകുമ്പോള്‍
പോലീസിന് സ്ഥലത്ത്
എത്തിച്ചേരുന്നതിനുള്ള
കാലതാമസവും പ്രദേശത്ത്
അടിക്കടിയുണ്ടാകുന്ന
ക്രമസാധാനപ്രശ്നങ്ങളും
കണക്കിലെടുത്ത് ഇവിടെ
ഒരു പോലീസ് സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ശ്രീ.എസ്.ശർമ്മ:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏഷ്യയിലെ
ഏറ്റവും
ജനസാന്ദ്രതയേറിയ
വൈപ്പിനില്‍ ക്രമസമാധാന
പരിപാലനത്തിനായി ആകെ
രണ്ട് പോലീസ്
സ്റ്റേഷനുകളാണ്
ഉള്ളതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നിലവിലുള്ള ഞാറക്കല്‍,
മുനമ്പം എസ്.എച്ച്.ഒ
മാരുടെ അധികാര പരിധി
പുനര്‍നിശ്ചയിക്കുന്നതിനും
എടവനക്കാട്
കേന്ദ്രീകരിച്ച് പുതിയ
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഡോ.എന്‍.
ജയരാജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊന്‍കുന്നം
പോലീസ് സ്റ്റേഷന്
സ്ഥിതി ചെയ്യുന്ന 150
സെന്റ് സ്ഥലത്തില്‍
എത്രഭാഗം നിലവില്‍
ഉപയോഗിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ശോചനീയാവസ്ഥയിലുള്ള
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
പുതുക്കി
പണിയുന്നതിനായി പദ്ധതി
തയാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പദ്ധതി
തയാറാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥലത്ത്
ക്വാര്‍ട്ടേഴ്സ്
കോംപ്ലക്സ്, പരേഡ്
ഗ്രൗണ്ട് എന്നിവ
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പൊന്‍കുന്നത്ത്
ഒരു ഫയര്‍ സ്റ്റേഷന്
സ്ഥാപിക്കുന്നതിനാവശ്യമായ
15 സെന്റ് സ്ഥലം ഫയർ
ആന്റ് റെസ്ക്യൂ സർവീസസ്
വകുപ്പിന്
വിട്ടുനല്കുവാൻ അനുമതി
നല്‍കുമോ എന്ന്
വ്യക്തമാക്കുമോ?
ഡോ.എന്‍.
ജയരാജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കറുകച്ചാല്‍
പോലീസ് സ്റ്റേഷന്
സ്ഥിതി ചെയ്യുന്ന 132.5
സെന്റ് സ്ഥലത്തിന്റെ
എത്രഭാഗം നിലവില്‍
ഉപയോഗിക്കുന്നുണ്ട്;
(ബി)
കാടുകയറി
നശിച്ച സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
പുതുക്കി പണിയുന്നതിന്
പദ്ധതി
തയാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
തയാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഈ
സ്ഥലത്ത് ചെറു
ക്വാര്‍ട്ടേഴ്സുകള്‍
പണിയുന്നതിന് പകരം
ക്വാര്‍ട്ടേഴ്സ്
കോംപ്ലക്സ്
പണിയുന്നതിനും
ബാക്കിയുള്ള സ്ഥലത്ത്
പരേഡ് ഗ്രൗണ്ട്
സ്ഥാപിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
സ്ഥലത്ത് ഒരു ഫയര്‍
സ്റ്റേഷന്
സ്ഥാപിക്കുന്നതിനായി 15
സെന്റ് സ്ഥലം ഫയർ ആന്റ്
റെസ്ക്യൂ സർവീസസ്
വകുപ്പിന്
വിട്ടുനല്കുമോയെന്നറിയിക്കാമോ?
ഡോ.എന്‍.
ജയരാജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കറുകച്ചാല്‍
പോലീസ് സ്റ്റേഷനില്‍
2011 മുതല്‍ 2018
വരെയുള്ള കാലയളവില്‍
പ്രതിവര്‍ഷം
രജിസ്റ്റര്‍
ചെയ്യപ്പെട്ട കേസുകളുടെ
ഇനം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പോലീസ് സ്റ്റേഷനില്‍
രജിസ്റ്റര്‍ ചെയ്യുന്ന
കേസുകള്‍ വര്‍ധിക്കുന്ന
സാഹചര്യം നിലവിലുണ്ടോ;
(സി)
എങ്കിൽ
അത് കൈകാര്യം
ചെയ്യുന്നതിനാവശ്യമായ
പോലീസ് ഉദ്യോഗസ്ഥർ
നിലവിൽ
അവിടെയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കിൽ
പ്രസ്തുത പോലീസ്
സ്റ്റേഷനിലേക്ക് പുതിയ
തസ്തികകൾ അനുവദിച്ചു്
കൂടുതല്‍ പോലീസുകാരെ
നിയമിക്കുവാൻ അനുമതി
നല്കുമോയെന്നറിയിക്കാമോ?
ശ്രീ.മുരളി
പെരുനെല്ലി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാടാനപ്പള്ളി
പോലീസ് സ്റ്റേഷന്
കെട്ടിട
നിര്‍മ്മാണത്തിനായി
തൃശ്ശൂര്‍-വാടാനപ്പള്ളി
സംസ്ഥാന പാതയുടെ
സമീപത്തായി
വിട്ടുകിട്ടിയ
സ്ഥലത്തിന്റെ
വിസ്തീര്‍ണ്ണം
എത്രയാണ്എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
സ്ഥലത്ത് കെട്ടിട
നിര്‍മ്മാണത്തിനായി
എടുത്ത നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
വാടാനപ്പള്ളി
പോലീസ് സ്റ്റേഷന്
നിലവില്‍
ജീര്‍ണ്ണാവസ്ഥയിലുള്ള
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍
പുതിയ കെട്ടിടം
നിര്‍മ്മിച്ച്
അതിലേക്ക് മാറുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
ശ്രീ.ബി.ഡി.
ദേവസ്സി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയിലെ
വിവിധ പോലീസ്
ഓഫീസുകള്‍ ഒരു
കുടക്കീഴിലാക്കി
പ്രവര്‍ത്തിക്കുന്നതിനായി
ഒരു കെട്ടിട സമുച്ചയം
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുളള
പ്രൊപ്പോസല്‍
പരിഗണിച്ച് അനുമതിയും
ഫണ്ടും
അനുവദിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്നറിയിക്കുമോ?
ശ്രീമതി
യു. പ്രതിഭ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കരീലക്കുളങ്ങര
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിട
നിര്‍മ്മാണത്തിനായി
ആലപ്പുഴ സഹകരണ
സ്പിന്നിംഗ് മില്‍
വിട്ടുനല്‍കിയ 25
സെന്റ് സ്ഥലത്ത് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനു
വേണ്ടിയുള്ള നടപടികളുടെ
പുരോഗതി വിശദമാക്കാമോ?
ശ്രീ.അബ്ദുല്‍
ഹമീദ് പി.:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വള്ളിക്കുന്ന്
മണ്ഡലത്തിലെ
തേഞ്ഞിപ്പലം പോലീസ്
സ്റ്റേഷന് സ്വന്തമായി
സ്ഥലം ഇല്ലാത്തതിനാല്‍
ഉടമസ്ഥാവകാശം
സര്‍വകലാശാലക്കുതന്നെ
നിലനിര്‍ത്തിക്കൊണ്ട്
സര്‍വകലാശാലയുടെ
സ്ഥലത്ത് പോലീസ്
സ്റ്റേഷന് കെട്ടിടം
നിര്‍മ്മിക്കാന്‍
അനുമതി നല്‍കുന്നതിന്
കാലിക്കറ്റ്
സര്‍വകലാശാല
സന്നദ്ധമാണെന്ന്
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
കെട്ടിടം പണിയുന്നതിന്
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
വള്ളിക്കുന്ന്
മണ്ഡലത്തിലെ
തേഞ്ഞിപ്പലം
കേന്ദ്രീകരിച്ച് ഫയര്‍
സ്റ്റേഷന്
ആരംഭിക്കുന്നതിന്
കാലിക്കറ്റ്
സര്‍വകലാശാല സ്ഥലം
നല്‍കാമെന്ന്
സമ്മതിച്ചുനല്കിയ
കത്തിന്റെ പകര്‍പ്പ്
സഹിതം ഈ ആവശ്യത്തിനായി
നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഇതിന്മേല് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് അറിയിക്കാമോ?
ശ്രീ.കെ.
ആന്‍സലന്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
സ്ഥാപിച്ചിരിക്കുന്ന
പാേലീസ് എയ്ഡ്
പാേസ്റ്റില്‍ സ്ഥിരമായി
പാേലീസിനെ
ഡ്യൂട്ടിയ്ക്ക്
നിയാേഗിക്കാന്
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമാേ; ഓരാേ
മാസവും എത്ര ദിവസമാണ്
പാേലീസിന്റെ സേവനം
ലഭിക്കുന്നതെന്ന്
വിശദീകരിക്കാമാേ;
(ബി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
മൊബൈൽ മാേഷണവുമായി
ബന്ധപ്പെട്ട് 2019
ജനുവരി 25-ന് സൂപ്രണ്ട്
നല്കിയ പരാതിയിൻമേല്
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമാേ;
(സി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയിലെ
മാെബൈല്‍ മാേഷണവുമായി
ബന്ധപ്പെട്ട്
ആശുപത്രിയിലെ
സി.സി.ടി.വി.
ദൃശ്യങ്ങളില്‍ ലഭിച്ച
പ്രതിയുടെ വിവരം
നെയ്യാറ്റിന്‍കര
പാേലീസിന്
ലഭിച്ചിട്ടുണ്ടാേ;
ഇതിന്മേല് എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമാേ ?
ശ്രീമതി.പി.
അയിഷാ പോറ്റി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ്
ആസ്ഥാനമന്ദിരത്തിന്റെ
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിനായി
കരാര്‍
നല്കിയിരിക്കുന്നവരുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കരാറില്‍
ഏര്‍പ്പെട്ടത്
എന്നാണെന്നും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
കരാറില്‍ വ്യവസ്ഥ
ചെയ്തിട്ടുളളതെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്നറിയിക്കാമോ?
കൊടി സുനിക്ക് അനുവദിച്ച
പരോള്‍
201.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.പി.ചന്ദ്രശേഖരന്
വധക്കേസ്സില്‍
ശിക്ഷിക്കപ്പെട്ട പ്രതി
കൊടി സുനി പരോളില്‍
ഇറങ്ങിയ കാലത്ത് ഒരു
യുവാവിനെ
തട്ടിക്കൊണ്ടുപോയി
മര്‍ദ്ദിച്ച് പണം
കവര്‍ന്നുവെന്ന
കേസിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
കൊടി സുനിക്ക് ഈ
സര്‍ക്കാര്‍ എത്ര
പ്രാവശ്യം പരോളും
പ്രത്യേക പരോളും
അനുവദിച്ചു; വിശദാംശം
ലഭ്യമാക്കുമോ?
ശ്രീ.വി.
അബ്ദുറഹിമാന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
തീരദേശ മേഖലയില്‍
വര്‍ഷങ്ങളായി
ഉണ്ടാകുന്ന
ആക്രമണങ്ങളില്‍
പ്രതിയായവര്‍ക്ക് എതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്എന്ന്
വ്യക്തമാക്കുമോ;
(ബി)
തുടര്‍ച്ചയായി
ഉണ്ടാകുന്ന
ആക്രമണങ്ങള്‍ അമര്‍ച്ച
ചെയ്യുന്നതിന് അന്വേഷണം
ലോക്കല്‍ പോലീസില്‍
നിന്ന് മാറ്റി
മറ്റേതെങ്കിലും
ഏജൻസികളെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ആക്രമണങ്ങള്‍
അമര്‍ച്ച ചെയ്യുന്നതിന്
വീഴ്ച വരുത്തുന്ന
പോലീസുകാര്‍ക്ക് എതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ശ്രീ.കെ.എന്‍.എ
ഖാദര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജില്‍ ഓരോ വര്‍ഷവും
അഡ്മിഷന് നേടുന്ന
വിദ്യാര്‍ത്ഥികളില്‍
എട്ടിലൊന്ന് എന്ന
കണക്കില്‍
പഠനാന്തരീക്ഷം
അനുയോജ്യമല്ല എന്ന്
കണ്ട് മറ്റ്
കോളേജുകളിലേക്ക്
മാറിപ്പോകുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ വിഷയത്തില്‍ അന്വേഷണം
നടത്തി എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
അടുത്ത കാലത്ത്
സഹപാഠികളുടെ ഭീഷണി മൂലം
വിദ്യാര്‍ത്ഥിനി
ആത്മഹത്യക്ക് ശ്രമിച്ച
സംഭവത്തില്‍ പോലീസിന്റെ
നിഷ്പക്ഷമായ അന്വേഷണം
നടക്കുന്നില്ലെന്ന
പരാതി ഉണ്ടായിട്ടുണ്ടോ;
ഇതില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളുന്നതെന്ന്
വ്യക്തമാക്കുമോ?
ശ്രീ.ടി.
വി. ഇബ്രാഹിം:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ലാേകസഭാ
തിരഞ്ഞെടുപ്പില്‍
പ്രചരണ
കാെട്ടിക്കലാശവുമായി
ബന്ധപ്പെട്ട് ഏപ്രില്‍
21-ന്
കാെണ്ടാേട്ടിയില്
പാേലീസിന്റെ ഭാഗത്ത്
നിന്ന്
വീഴ്ചയുണ്ടായതായി പരാതി
ലഭിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമാേ;
(ബി)
പരാതി
ലഭിച്ചിട്ടുണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
അറിയിക്കാമാേ;
(സി)
തെരഞ്ഞെടുപ്പ്
വിജ്ഞാപനത്തിന് ശേഷവും
കാെണ്ടാേട്ടി പാേലീസ്
സ്റ്റേഷന് പരിധിയില്‍
താമസക്കാരനായ ഒരാള്‍
കാെണ്ടാേട്ടിയില്
ട്രാഫിക് സബ്
ഇന്‍സ്പെക്ടര്‍ ആയി
തുടരാനിടയായ സാഹചര്യം
വിശദമാക്കാമാേ;
(ഡി)
കാെണ്ടാേട്ടിയില്
ഇലക്ഷന്
സമയത്തുണ്ടായിരുന്ന
ട്രാഫിക്
എസ്.എെ.ക്കെതിരെ
സര്‍വ്വീസ് കാലയളവില്‍
ഏതെങ്കിലും തരത്തിലുള്ള
അച്ചടക്ക നടപടികള്‍
ഉണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമാേ?
ഡോ.എം.
കെ. മുനീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
പാര്‍ലമെന്റ്
മണ്ഡലത്തില്‍ മത്സരിച്ച
ബി.ജെ.പി
സ്ഥാനാര്‍ത്ഥിയുടെ
വസതിക്ക് മുന്നില്‍
വച്ചു നടന്ന സ്വകാര്യ
ചടങ്ങില്‍ പയ്യന്നൂര്‍
മഠത്തിലെ കൃഷ്ണാനന്ദ
സ്വാമിയ്ക്ക്
എത്തിച്ചേരുന്നതിന്
സർക്കാരിന്റെ ഔദ്യോഗിക
വാഹനം
ഉപയോഗിക്കുന്നതിനായി
സ്വാമിയോ ഏതെങ്കിലും
പോലീസ് ഓഫീസര്‍മാരോ
സര്‍ക്കാരിന് അപേക്ഷ
നല്‍കിയിരുന്നോ;
(ബി)
സ്വാമി ഐ.ജി. യുടെ
വാഹനത്തില്‍
പരിപാടിയില്‍
പങ്കെടുക്കാനെത്തിയത്
സംബന്ധിച്ച് സർക്കാരിന്
അറിവുണ്ടോ;
ഇല്ലെങ്കില്‍
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
ഇതേക്കുറിച്ച്
അന്വേഷിച്ചിരുന്നോ;
(സി)
പ്രസ്തുത
പരിപാടിയ്ക്ക് ടിയാന്റെ
ഔദ്യോഗിക വാഹനത്തില്‍
തന്നെ സ്വാമിയെ
എത്തിക്കണമെന്ന്
കേന്ദ്ര ഗവണ്മെന്റില്
നിന്ന് എന്തെങ്കിലും
ഫോണ്‍സന്ദേശം
ഉണ്ടായിരുന്നതായ
റിപ്പോര്‍ട്ടുകള്‍
അന്വേഷിച്ചിരുന്നോ;
ഇല്ലെങ്കില്‍ ഇക്കാര്യം
അന്വേഷണപരിധിയില്‍
നിന്നൊഴിവാക്കിയതെന്തുകൊണ്ട്
എന്നറിയിക്കാമോ ;
(ഡി)
ഈ
ഉദ്യോഗസ്ഥൻ മുമ്പും ഇതേ
രീതിയില്‍ വാഹനം
ഉൾപ്പടെയുള്ള പദവി
പ്രസ്തുത
രാഷ്ട്രീയകക്ഷിയ്ക്കായി
ദുരുപയോഗം
നടത്തിയിട്ടുണ്ടോയെന്ന്
പരിശോധിക്കുമോ;
(ഇ)
സ്വാമിയ്ക്ക്
പ്രായാധിക്യമുളളതുകൊണ്ടാണ്
ഔദ്യോഗിക വാഹനം
ഉപയോഗിച്ചതെന്ന മറുപടി
പ്രസ്തുത
ഉദ്യോഗസ്ഥനില്‍ നിന്ന്
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍
തന്നെക്കാണാന്‍ വരുന്ന
പ്രായാധിക്യമുളള
മറ്റുളളവരെയും അവരവരുടെ
സ്ഥലത്ത്
കൊണ്ടുചെന്നാക്കുന്നതിന്
ടിയാന് ഔദ്യോഗിക വാഹനം
വിട്ട്
നല്കാറുണ്ടായിരുന്നോ;
എങ്കില്‍ അത്
സംബന്ധിച്ച് വ്യക്തമായ
തെളിവുകള്‍
ലഭ്യമായിരുന്നോ;
(എഫ്)
പോലീസ്
വകുപ്പിലെ ഉന്നതരായവര്‍
അവരവരുടെ രാഷ്ട്രീയ
ഇച്ഛയ്ക്ക് ഇത്തരം
ഔദ്യോഗിക വാഹനവും
പദവികളും ദുരുപയോഗം
ചെയ്യുന്നത് ശരിയായ
നടപടിയാണോയെന്ന്
വ്യക്തമാക്കുമോ;
ഇക്കാര്യത്തിൽ
നാളിതുവരെ എല്ലാ
രീതിയിലും സ്വീകരിച്ച
നടപടികള്‍ തീയതി സഹിതം
അറിയിക്കുമോ;
(ജി)
ഇക്കഴിഞ്ഞ
പാർലമെന്റ്
തെരഞ്ഞടുപ്പിൽ ടി
വാഹനവും ഔദ്യോഗിക
പദവിയും ബി.ജെ.പി
സ്ഥാനാർഥിക്കു വേണ്ടി
ദുർവിനിയോഗം നടത്തിയത്
അന്വേഷണ പരിധിയിൽ
പെടുത്തുമോ ;അന്വേഷണ
റിപ്പോര്‍ട്ടിന്റെ
സമയപരിധി
നിഷ്ക്കർഷിച്ച്
നിര്‍ദ്ദേശം നല്‍കുമോ?
ശ്രീ.ഹൈബി
ഈഡന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
എ.ഡി.എമ്മിന്റെ ഫോണ്‍
നമ്പര്‍ ഉപയോഗിച്ച്
സി.പി.എം. കാക്കനാട്
ബ്രാഞ്ച് സെക്രട്ടറി
ശ്യാംകുമാര്‍
കൊപ്പറമ്പില്‍
തട്ടിപ്പ് നടത്തിയതായി
പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആരാണ് പരാതി നല്‍കിയത്
എന്നും ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രതി സമാന രീതിയില്‍
കൂടുതൽ തട്ടിപ്പുകള്‍
നടത്തിയിട്ടുണ്ടോ എന്ന
കാര്യം വിശദമായി
പരിശോധിക്കുമോ?
ശ്രീ.എസ്.ശർമ്മ:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുസിരിസ്
പൈതൃക പദ്ധതിയുടെ
ഭാഗമായി വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
പള്ളിപ്പുറം കോട്ടക്ക്
സമീപം പോലീസ് മ്യൂസിയം
സ്ഥാപിക്കുന്നതിനുള്ള
അനുമതിക്കായി
ആഭ്യന്തരവകുപ്പ്
മുമ്പാകെ സമര്‍പ്പിച്ച
അപേക്ഷ
പരിഗണിക്കപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷ
നിരസിച്ചിട്ടുണ്ടെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ?
ശ്രീ.പി.കെ.അബ്ദു
റബ്ബ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍-
കൊച്ചി ശാസ്ത്രീയ
ധര്‍മ്മ സംഘങ്ങള്‍
ആക്ട് പ്രകാരം
ചന്ദ്രശേഖരന് നായര്‍
സ്റ്റേഡിയം രജിസ്റ്റര്‍
ചെയ്തിരിയ്ക്കുന്ന കേരള
പോലീസ് സ്പോര്‍ട്സ്
ആന്റ് യൂത്ത്
വെല്‍ഫയര്‍
സൊസൈറ്റിയുടെ ഗവേണിംഗ്
ബോഡിയില്‍
ഉദ്യോഗത്തില്‍
മുതിര്‍ന്നവരായ
പോലീസുകാരെ മാത്രം
ഉള്‍പ്പെടുത്തിയത്
എന്തുകൊണ്ടാണ്;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ ദൈനംദിന
പ്രവര്‍ത്തനത്തിന്
ഉള്‍പ്പെടെ ആവശ്യമായ
തീരുമാനങ്ങളെടുക്കുന്നതിനുളള
ഗവേണിംഗ് ബോഡിയില്‍
നിലവിലുള്ളവര്‍ക്ക്
പുറമെ
വകുപ്പുമന്ത്രിയെയും
ഭരണ പ്രതിപക്ഷ
വ്യത്യാസമില്ലാതെ രണ്ട്
നിയമസഭാംഗങ്ങളെയും കൂടി
ഉള്‍പ്പെടുത്താന്‍
തയ്യാറാകുമോ;എങ്കില്‍
ഇതിനായി നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇല്ലെങ്കില്‍
പൊതുജനപങ്കാളിത്തം
നിര്‍ബന്ധമായി
ആവശ്യമുള്ള
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
ശ്രീ.യു.
ആര്. പ്രദീപ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരത്തില്‍ തീരദേശ
പരിപാലന നിയമം
ലംഘിച്ചുകൊണ്ട്
ഫ്ലാറ്റുകള്‍
നിര്‍മ്മിച്ചു എന്ന
മാധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എത്ര ഫ്ലാറ്റുകള്‍
നിര്‍മ്മിച്ചതായിട്ടാണ്
കണ്ടെത്തിയിട്ടുള്ളത്;
അവയുടെ പേരുവിവരം
വ്യക്തമാക്കുമോ;
(ഡി)
നിയമം
ലംഘിച്ചുകൊണ്ട്
ഫ്ലാറ്റ്
നിര്‍മ്മിച്ചതില്‍
കൊച്ചി നഗരസഭ
ഉദ്യോഗസ്ഥര്‍ക്ക്
വീഴ്ച് പറ്റിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
നിയമം
ലംഘിച്ചുകൊണ്ട്
ഫ്ലാറ്റ്
നിര്‍മ്മിക്കുന്നതിന്
ആരെല്ലാം കൂട്ടുനിന്നു
എന്ന് കണ്ടെത്തുന്നതിന്
ഇക്കാര്യത്തില്‍
വിജിലന്‍സ് അന്വേഷണം
നടത്തുന്നതിന് നടപടി
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ?
ശ്രീ.യു.
ആര്. പ്രദീപ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ചൂര്‍ണ്ണിക്കരയില്‍
നിലംനികത്തി
പുരയിടമാക്കാന്‍ ലാന്റ്
റവന്യൂ കമ്മീഷണറുടെ
പേരില്‍ വ്യാജരേഖ
ഉണ്ടാക്കിയതുമായി
ബന്ധപ്പെട്ട്
ഉദ്യോഗസ്ഥരടക്കം എത്ര
പേര്‍ക്കെതിരെ പോലീസ്
കേസ്സ്
എടുത്തിട്ടുണ്ട്;
ഇവരുടെ പേര് വിവരം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേസ്സില്‍ വിജിലന്‍സ്
അന്വേഷണം നടത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
സംസ്ഥാനത്ത് സമാനമായ
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ എന്ന്
കണ്ടെത്തുന്നതിന്
വിജിലന്‍സ് അന്വേഷണം
വിപുലപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം നല്ക്കുമോ?
അഴിമതിക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
സസ്പെന്ഷന് നടപടി
212.
ശ്രീ.അനില്‍
അക്കര:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബി.എസ്.
മുഹമ്മദ് യാസിന്
വിജിലന്‍സ്
ഡയറക്ടറായിരുന്ന
കാലയളവില്‍ അഴിമതി
കണ്ടെത്തിയ എത്ര
കേസുകളില്‍
കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
സസ്പെന്ഷന് നടപടിക്ക്
ശിപാര്‍ശ ചെയ്തിരുന്നു;
(ബി)
ഇതു പ്രകാരം എത്ര
പേര്‍ക്കെതിരെ
സസ്പെന്ഷന് നടപടി
സ്വീകരിച്ചു;
(സി)
സസ്പെൻഷൻ
നടപടിക്ക് ശുപാർശ ചെയ്ത
എല്ലാവര്‍ക്കുമെതിരെ
നടപടി
സ്വീകരിക്കാതിരുന്നത്
എന്തുകൊണ്ടാണ്
എന്നറിയിക്കാമോ;
(ഡി)
മുഹമ്മദ് യാസിന്റെ
കാലയളവില്‍
വിജിലന്‍സിന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
അദ്ദേഹം എന്തെങ്കിലും
പ്രത്യേക നടപടികള്‍
സ്വീകരിച്ചിരുന്നോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
ശ്രീ.കെ.
ദാസന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
കോടതി കോംപ്ലക്സില്‍
എം.എ.സി.ടി. കോടതി
ആരംഭിക്കുന്നതിനായുള്ള
ഏതെങ്കിലും ഫയല്‍
ഇപ്പോള്‍
ആഭ്യന്തരവകുപ്പില്‍
ഉണ്ടോ; ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കേരള
ഹൈക്കോടതിയില്‍ ഇത്
സംബന്ധിച്ച ഫയല്‍
നടപ്പുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഫയലിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
എം.എ.സി.ടി.
കോടതികള്‍ക്ക് അംഗീകാരം
നല്‍കാനുള്ള ഏതെങ്കിലും
പ്രാഥമിക പട്ടികയില്‍
കൊയിലാണ്ടിയിലെ
എം.എ.സി.ടി. കോടതി
ഉള്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
വിഷയം സംബന്ധിച്ച
ഏതെങ്കിലും സര്‍ക്കാര്‍
ഉത്തരവില്‍ കൊയിലാണ്ടി
എം.എ.സി.ടി.
കോടതിയപ്പറ്റി
പരാമര്‍ശമുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം 2019
ഏപ്രില്‍ 30 വരെ
നീതിപീഠത്തില്‍ നിന്നും
സംസ്ഥാന സര്‍ക്കാരിന്
ശകാരങ്ങളും
രൂക്ഷവിമര്‍ശങ്ങളും
നേരിടേണ്ടി
വന്നിട്ടുണ്ടോ;
(ബി)
സ്രക്കാരിനെതിരെ
ഹൈക്കോടതിയില്‍ നിന്നും
ഇത്തരത്തില്‍ എത്ര
കുറ്റപ്പെടുത്തലുകള്‍
ഉണ്ടായിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
സര്‍ക്കാരിനെ
കോടതി
വിമര്‍ശിക്കാനുണ്ടായ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ?
ശ്രീ.എ.
എന്‍. ഷംസീര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
കേരള ഫയര്‍ ആന്റ്
റസ്ക്യൂ സര്‍വ്വീസില്‍
ഫയര്മാന് തസ്തികയില്‍
പി.എസ്.സി. മുഖാന്തരം
എത്ര പേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഫയര്മാന്
തസ്തിക സൃഷ്ടിക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ; ഉണ്ടെങ്കില്‍
അത് എത്രയാണെന്നും ആയത്
എന്ന്
നടപ്പിലാക്കുമെന്നും
വ്യക്തമാക്കാമോ ?
ശ്രീ.എ.പി.
അനില്‍ കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സുരക്ഷാ മാനദണ്ഡങ്ങള്‍
ലംഘിച്ച് കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നത്
വന്‍ ദുരന്തങ്ങള്‍ക്ക്
ഇടയാക്കുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എറണാകുളം,
മലപ്പുറം എന്നീ
ജില്ലകളിൽ 2019
ഫെബ്രുവരി മാസത്തിൽ
ഉണ്ടായ വൻ അഗ്നിബാധയെ
തുടര്‍ന്ന് അഗ്നി
ശമനസേന കെട്ടിടങ്ങളുടെ
സുരക്ഷാ പരിശോധന
നടത്തിയിരുന്നോ
;എങ്കില്‍ അതിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
(സി)
ചട്ടവിരുദ്ധമായി
കെട്ടിടം നിർമിച്ച
ഉടമകള്‍ക്കെതിരെ നടപടി
സ്വീകരിക്കുവാന്‍
തദ്ദേശസ്വയംഭരണ
വകുപ്പിനോട്
ആവശ്യപ്പെട്ടിരുന്നോ;എങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടി സംബന്ധിച്ച
വിശദാംശം
ലഭിച്ചിട്ടുണ്ടോ.
വ്യക്തമാക്കുമോ?
ഇതിനായി
കണ്ടെത്തിയ സ്ഥലത്ത്
ഫയര്സ്റ്റേഷന്
താല്‍ക്കാലികമായി
പ്രവര്‍ത്തനം
തുടങ്ങാന്‍
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
(സി)
ഇത്
സംബന്ധിച്ച് ആഭ്യന്തര
വകുപ്പില്‍ നിലവിലുളള
(F2 348/2017) ഫയലില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
ജനനിബിഡമായ
തീരദേശമേഖലയിലെ
അപകടസാധ്യതകളും മറ്റ്
അടിയന്തരസാഹചര്യങ്ങളും
കണക്കിലെടുത്ത്
താനൂരിന് അനുവദിച്ച
ഫയര്സ്റ്റേഷന്
അതിവേഗം
പ്രവര്‍ത്തനമാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഡോ.എന്‍.
ജയരാജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞിരപ്പള്ളി
നിയോജകമണ്ഡലത്തില്‍
മല്ലപ്പള്ളി,
നെടുങ്കുന്നം,
കറുകച്ചാല്‍, കങ്ങഴ,
മണിമല, വെള്ളാവൂര്‍
മേഖലയില്‍ അത്യാഹിതം
സംഭവിച്ചാല്‍ പാമ്പാടി,
ചങ്ങനാശേരി,
കാഞ്ഞിരപ്പള്ളി
എന്നിവിടങ്ങളിലെ
ഫയര്‍സ്റ്റേഷനില്‍
നിന്ന് സഹായം
ലഭിക്കുന്നതിന്
ദൂരക്കൂടുതല്‍
കൊണ്ടുള്ള കാലതാമസം
ഉള്ളതിനാല്‍
കറുകച്ചാല്‍
നെടുങ്കുന്നം മേഖല
കേന്ദ്രീകരിച്ച് പുതിയ
ഫയര്സ്റ്റേഷന്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിനാവശ്യമായ
സ്ഥലം ലഭ്യമാക്കിയാല്‍
അനുമതി നല്കുന്നതില്
ഉള്ള മറ്റു
തടസങ്ങളെന്തൊക്കെയെന്ന്
വിശദമാക്കാമോ?
ശ്രീ.ജി.എസ്.ജയലാല്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20ലെ
ബഡ്ജറ്റ് വിഹിതത്തില്‍
ഉള്‍പ്പെടുത്തി പരവൂര്‍
അഗ്നിരക്ഷാനിലയത്തിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഫണ്ട്
അനുവദിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
പ്ലാന്‍ പ്രൊപ്പോസൽ
സംബന്ധിച്ച പുരോഗതി
വിശദമാക്കുമോ ;
(ബി)
പരവൂര്‍
അഗ്നിരക്ഷാനിലയത്തിന്റെ
ആവശ്യത്തിനായി പുതിയ
ഉപകരണങ്ങളും യന്ത്ര
സംവിധാനങ്ങളും
വാഹനങ്ങളും
അനുവദിക്കുന്നതിന്
ഫയര്‍ ആന്റ് റെസ്ക്യൂ
വകുപ്പ് ഇതിനകം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പരവൂര്‍
അഗ്നിരക്ഷാനിലയത്തിന്
പുതിയ ഉപകരണങ്ങളും
വാഹനങ്ങളും
അനുവദിക്കുവാൻ ഇതിനകം
നടപടികള്‍
ഉണ്ടായിട്ടില്ലെങ്കില്‍
ആയതിന്റെ കാരണങ്ങള്‍
വിശദമാക്കാമോ?
ടി
ഫയര്സ്റ്റേഷന്
നിര്‍മ്മാണത്തിന്
ഡി.പി.ആര്. ഉം മറ്റ്
അനുബന്ധ രേഖകളും
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ചിട്ടും
നിർമ്മാണം
തുടങ്ങിയിട്ടില്ലാത്ത
സാഹചര്യത്തില്‍ ആയത്
എത്രയും വേഗം
ആരംഭിക്കുന്നതിന്
ഉത്തരവ് നല്‍കുമോ?
ശ്രീ.പി.
ഉണ്ണി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിനായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമാേ;
(ബി)
ഫയര്‍
ആന്റ് റെസ്ക്യൂ
സ്റ്റേഷനുകള്‍
ആരംഭിയ്ക്കുന്നതിന്
മുന്‍ഗണന പട്ടിക
നിലവിലുണ്ടാേ;
ഉണ്ടെങ്കില്‍ പ്രസ്തുത
പട്ടികയില്‍ ഒറ്റപ്പാലം
ഉള്പ്പെട്ടിട്ടുണ്ടാേ;
ഇല്ലെങ്കില്‍
ഉള്ക്കാെള്ളിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമാേ;
വ്യക്തമാക്കാമാേ?
ശ്രീ.അനൂപ്
ജേക്കബ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
സൗത്ത് റെയില്‍വെ
സ്റ്റേഷന് സമീപം
പാരഗണ്‍ ചെരിപ്പ്
ഗോഡൗണില്‍ ഉണ്ടായ
തീപിടുത്തവുമായി
ബന്ധപ്പെട്ട് ഫയര്‍
ഓഡിറ്റിംഗ്
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ ഫയര്‍
ഓഡിറ്റിംഗിലെ
കണ്ടെത്തലുകള്‍/ശുപാര്‍ശകള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
എറണാകുളം
ജില്ലയിലെ ബഹുനില
കെട്ടിടങ്ങളില്‍
ആവശ്യമായ
സുരക്ഷാസംവിധാനങ്ങള്‍
ഇല്ലാതെ എത്രയെണ്ണം
പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ
കണക്ക്
ബഹുനിലകെട്ടിടങ്ങളുടെ
ഇനം തിരിച്ച്,
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ; ഈ
ബഹുനിലക്കെട്ടിടങ്ങളുടെ
നിര്‍മ്മാതാക്കള്‍/ഉടമകള്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ശ്രീ.ജി.എസ്.ജയലാല്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി ആരംഭിക്കേണ്ട
ഫയര്‍ സ്റ്റേഷനുകളുടെ
മുന്‍ഗണനാടിസ്ഥാനത്തിലുള്ള
ലിസ്റ്റ്, ഫയര്‍ &
റസ്ക്യൂ സര്‍വ്വീസസ്
ഡയറക്ടര്‍
സമര്‍പ്പിച്ചിട്ടുണ്ടാേ
; എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമാേ;
(ബി)
ചാത്തന്നൂര്‍
ആസ്ഥാനമായി ഒരു പുതിയ
ഫയര്‍ സ്റ്റേഷന്
ആരംഭിക്കേണ്ടതിന്റെ
ആവശ്യകത സംബന്ധിച്ച്
ജനപ്രതിനിധി നല്കിയ
നിവേദനം അങ്ങയുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍ ആയതിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമാേ;
(സി)
ചാത്തന്നൂര്‍
പാേലീസ് സ്റ്റേഷന്
കാേമ്പൗണ്ടിലെ 20
സെന്റ് സ്ഥലം
ചാത്തന്നൂര്‍ ഫയര്‍
സ്റ്റേഷന് വേണ്ടി
വിട്ടുനല്‍കാന്‍
കഴിയില്ല എന്ന കാെല്ലം
ജില്ലാ പാേലീസ്
മേധാവിയുടെ തീരുമാനം
പുന:പരിശാേധിച്ച് ടി
സ്ഥലം ഫയര്‍
&റെസ്ക്യൂ
വകുപ്പിന്
കെെമാറുന്നതിന്
സഹായകമായ നടപടികള്‍
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
25.01.2019-ല്‍
ജനപ്രതിനിധി നല്കിയ
നിവേദനത്തിലെ ആവശ്യം
സംബന്ധിച്ച്
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമാേ ?
ജയിലിലെ
അന്തേവാസികൾക്ക് അവരുടെ
ശിക്ഷാ കാലാവധിയ്ക്ക്
ശേഷം ഒരു
ഉപജീവനമാര്‍ഗ്ഗമായി
മാറുന്ന തരത്തില്‍
വിവിധ തൊഴിലുകളില്‍
പരിശീലനം
നല്‍കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ശ്രീ.ടി.
വി. ഇബ്രാഹിം:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കേരളത്തിലെ
ജയിലുകളിലെ ഏതെങ്കിലും
തടവുകാര്‍ക്ക് ശിക്ഷാ
ഇളവ് നല്കി
വിട്ടയച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ പേര്
വിവരം സഹിതം
അറിയിക്കാമാേ;
(ബി)
ഇത്തരത്തില്‍
തടവുകാരെ
വിട്ടയച്ചിട്ടുണ്ടെങ്കില്‍
അത് ഏതെങ്കിലും
റിപ്പാേര്‍ട്ടിന്റെ
അടിസ്ഥാനത്തിലാണാേ;
വ്യക്തമാക്കാമാേ;
(സി)
ജയിലുകളില്‍
സൗകര്യങ്ങള്‍
മെച്ചപ്പെടുത്താന്‍ ഇൗ
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമാേ?
ശ്രീ.മോന്‍സ്
ജോസഫ് ,,
പി.ജെ.ജോസഫ് ,,
റോഷി അഗസ്റ്റിന് ,,
സി.എഫ്.തോമസ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-ഗസറ്റ് സംവിധാനം
അവസാനിച്ചിരിക്കുന്നതിനാല്‍
ഗസറ്റ്
വിജ്ഞാപനത്തിന്റെ
പകര്‍പ്പ്
ലഭിക്കുന്നതിനുവേണ്ടി
സാധാരണക്കാര്‍
ബുദ്ധിമുട്ടുന്ന
ഗുരുതരമായ സ്ഥിതിവിശേഷം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കഴിഞ്ഞ
കാലഘട്ടങ്ങളില്‍
സര്‍ക്കാരിന്റെ ഏത്
ഏജന്‍സി വഴിയാണ്
ഇ-ഗസറ്റ് സംവിധാനം
നടപ്പിലാക്കിക്കൊണ്ടിരുന്നത്;
ഇപ്പോള്‍
ഇത്ആര്ക്കെങ്കിലും
ചുമതലപ്പെടുത്തി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഗസറ്റ്
വിജ്ഞാപനങ്ങള്‍ യഥാസമയം
പ്രസിദ്ധീകരിക്കാത്തതു
മൂലം സാധാരണക്കാര്‍
അനുഭവിക്കുന്ന
ദുരിതത്തിനും
ഗവണ്മെന്റ്
പ്രസ്സില്‍
ഇന്നുണ്ടായിട്ടുള്ള
കാലതാമസത്തിനും പരിഹാരം
കാണുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
പ്രിന്റിംഗ്
പ്രസ്സുകളില്‍
ആധുനികവല്‍ക്കരണം
നടപ്പിലാക്കുന്നതിനും
പഴക്കംചെന്ന
സാങ്കേതികവിദ്യകള്‍
ഉപയോഗിക്കുന്നത്
നിര്‍ത്തലാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഇ)
ഗസറ്റുകളുടെ
പകര്‍പ്പ് സമയത്തിന്
ലഭ്യമാക്കുന്നതിനും
കാലതാമസം
ഒഴിവാക്കുന്നതിനും
പുതിയ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ആയത്
എന്നുമുതല്‍
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുമെന്ന്
അറിയിക്കുമോ?
ഡോ.എന്‍.
ജയരാജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഴൂര്‍
സര്‍ക്കാര്‍ പ്രസ്സില്‍
അടിസ്ഥാന
സൗകര്യവികസനത്തിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അവിടെ
പ്രവര്‍ത്തിച്ച് വരുന്ന
ജില്ലാ ഫോം സ്റ്റോര്‍
പൊതുജനങ്ങള്‍ക്ക്
സൗകര്യപ്രദമാകുന്ന
തരത്തില്‍
റോഡരികിലേക്ക് മാറ്റി
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
(ഡി)
ഏതൊക്കെ
തസ്തികകളിലാണ് സ്ഥിരം
ജീവനക്കാരുടെ കുറവ്
അനുഭവപ്പെടുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
ആധുനിക
ഓഫ് സെറ്റ് മെഷീന്
പ്രവര്‍ത്തിപ്പിക്കാന്‍
ജീവനക്കാര്‍ ലഭ്യമാണോ;
പ്രസ്തുത തസ്തികയില്‍
ജോലിചെയ്തിരുന്ന
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
എന്തെങ്കിലും നടപടികള്‍
പുരോഗമിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
നിയമസഭാ
സമ്മേളനവുമായി ബന്ധപ്പെട്ട
കടലാസുകളുടെ അച്ചടി
242.
ശ്രീ.മുഹമ്മദ്
മുഹസിന് പി.:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭാനടപടികളുമായി
ബന്ധപ്പെട്ട
കടലാസുകളുടെ
അച്ചടികൾക്കായി സർക്കാർ
ഒരു വർഷം എത്ര രൂപ
ചെലവഴിക്കുന്നുണ്ടെന്നു
വ്യക്തമാക്കാമോ?
(ബി)
നിയമസഭയുമായി
ബന്ധപ്പെട്ട അച്ചടിച്ച
കടലാസുകൾ ഒഴിവാക്കി
ഡിജിറ്റൈസ് ചെയ്യാനുള്ള
സുപ്രധാന നടപടികൾ
സ്വീകരിക്കുവാൻ സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ?
ഉണ്ടെങ്കിൽ അതിന്റെ
നടപടിക്രമങ്ങൾ
ഏതുവരെയായി എന്നു
വിശദീകരിക്കാമോ?
(സി)
പരിസ്ഥിതി
പരിപാലനത്തിന് ഏറെ
ഗുണകരമാവുന്ന ഈ
പരിഷ്കാരം എന്നു മുതൽ
നടപ്പിലാക്കാൻ
സാധിക്കുമെന്നു
വ്യക്തമാക്കാമോ?
ശ്രീ.എസ്.ശർമ്മ:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കൊച്ചി
വാട്ടര്‍ മെട്രോ
പദ്ധതിയുടെ ഭാഗമായി
വിഭാവനം
ചെയ്തിരിക്കുന്ന
ബോട്ടുജെട്ടികളുടെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ; പദ്ധതി
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ശ്രീ.ഇ.കെ.വിജയന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
നിയോജക മണ്ഡലത്തില്‍
കിഫ്ബി മുഖേന 41 കോടി
രൂപ ചെലവഴിച്ച് 13
മീറ്റര്‍ വീതിയില്‍ പണി
പുരോഗമിക്കുന്ന
നാദാപുരം-മുട്ടുങ്ങള്‍
റോഡിലെ ഇടുങ്ങിയ
കളിയാമ്പള്ളി പാലം
പുതുക്കി പണിയുവാൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
ആയതിന്റെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കുവാൻ
നിലവില്‍ നേരിടുന്ന
പ്രശ്നങ്ങള്‍
വിശദമാക്കുമോ ?
ശ്രീ.പുരുഷന്
കടലുണ്ടി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി-മംഗളൂരു
പാചകവാതക പൈപ്പ് ലൈന്‍
(ഗെയില്‍) പൂര്‍ത്തീകരണ
പ്രവൃത്തി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
മലബാര്‍
ഭാഗത്ത് സിറ്റി ഗ്യാസ്
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതില്‍
കാലതാമസം നേരിടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഗെയില്‍
പൈപ്പ് ലൈന്‍ പദ്ധതി
പൂര്‍ത്തീകരിക്കുന്നതോടെ
വീടുകളിലേക്ക് കുറഞ്ഞ
ചെലവില്‍ ഗ്യാസ്
കണക്ഷന്
ലഭ്യമാക്കാനുള്ള
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം നല്‍കാമോ?
ശ്രീ.കെ.സി.ജോസഫ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമാക്കാന്‍ 2016
മെയ് 31 ന് ശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
2016
ന് മുൻപ് സി-ഡിറ്റ്
പ്രവൃത്തി ചെയ്തിരുന്ന
മുഖ്യമന്ത്രിയുടെ
സി.എം.ഒ. പോര്‍ട്ടല്‍,
സി.എം.ഡി.ആര്.എഫ്,
മുഖ്യമന്ത്രിയുടെ നാം
മുന്നോട്ട് എന്നീ
പദ്ധതികളില്‍ നിന്നും
സി-ഡിറ്റിനെ
ഒഴിവാക്കിയിട്ടുണ്ടോ;
(സി)
നാം
മുന്നോട്ട് പരിപാടിയുടെ
നിര്‍വ്വഹണ ചുമതല
ആര്‍ക്കാണ്
കൈമാറിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
ശ്രീ.കെ.സുരേഷ്
കുറുപ്പ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.എന്‍.ജി
-യുടെ ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രസ്തുത ഇന്ധനത്തിന്റെ
ലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സമീപ
ഭാവിയില്‍ സി.എന്‍.ജി
യുടെ ഉപയോഗവും ലഭ്യതയും
വര്‍ദ്ധിപ്പിക്കുന്നതിന്
അനുകൂലമായ നടപടി
സ്വീകരിക്കുമോ?
ശ്രീ.എസ്.രാജേന്ദ്രന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭാഷ
ന്യൂനപക്ഷങ്ങള്‍ക്കായി
ഏതെങ്കിലും
വിധത്തിലുള്ള കമ്മീഷന്
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തന
മേഖല/പരിഗണന വിഷയങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
Website
maintained by Information System Section, Kerala Legislative
Assembly, Thiruvananthapuram.