റീ
ബില്‍ഡ് കേരള പദ്ധതിയിൽ
ജര്‍മന്‍ സഹായം
T 4942.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള
പദ്ധതിയില്‍ ജര്‍മന്‍
സര്‍ക്കാരിന്റെ
സഹായത്തോടെ റോഡ്
അഭിവൃദ്ധിപ്പെടുത്തുന്ന
പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ ഏതെങ്കിലും
റോഡ് ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വിവിധ
വകുപ്പുകള്‍ വാങ്ങിയ
വാഹനങ്ങളുടെ കണക്ക്
4943.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റ് 15 മുതല്‍
2019 മാര്‍ച്ച് 31
വരെയുള്ള കാലയളവില്‍
വിവിധ വകുപ്പുകള്‍ എത്ര
വാഹനങ്ങള്‍
വാങ്ങിയിട്ടുണ്ട്;
(ബി)
അതില്‍
15 ലക്ഷം രൂപയിലധികം
വില വരുന്ന കാറുകള്‍
എത്രയെണ്ണമുണ്ട്
എന്നറിയിക്കാമോ?
അഴിമതി
ഇല്ലാതാക്കുന്നതിന് നടപടി
4944.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭരണതലത്തിലും ഉദ്യോഗസ്ഥ
തലത്തിലുമുള്ള അഴിമതി
ഇല്ലാതാക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പൊതുപ്രവര്‍ത്തകരുടെയും
ഉദ്യോഗസ്ഥരുടെയും
സ്വത്ത് വിവരങ്ങള്‍
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിനും
പൊതുപ്രവര്‍ത്തകരും
ഉദ്യോഗസ്ഥരും
അനധികൃതമായി സ്വത്ത്
സമ്പാദിച്ചിട്ടുണ്ടെങ്കില്‍
അതിനെതിരെ
സ്വീകരിക്കുന്ന
നടപടികളും
വ്യക്തമാക്കുമോ;
(സി)
പൊതുപ്രവര്‍ത്തകര്‍ക്കും
മുതിര്‍ന്ന
ഉദ്യോഗസ്ഥര്‍ക്കും
വിദേശരാജ്യങ്ങളിലും ഇതര
സംസ്ഥാനങ്ങളിലുമുള്ള
സ്വത്തുക്കളും മറ്റ്
ആസ്തികളും സംബന്ധിച്ച
വിവരങ്ങള്‍
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
അത്
സംബന്ധിച്ച വിവരങ്ങള്‍
പൊതുജനമദ്ധ്യത്തില്‍
എത്തിക്കുന്നവര്‍ക്ക്
ആവശ്യമായ സംരക്ഷണം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
വിജിലന്‍സിനെ
പൂര്‍ണ്ണമായും
ഫലപ്രദവും
കാര്യക്ഷമവുമായ
സ്വതന്ത്ര അന്വേഷണ
ഏജന്‍സിയാക്കി
മാറ്റുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
ഭരണരംഗം
സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിന്
നടപടി
4945.
ശ്രീ.ജെയിംസ്
മാത്യു
,,
പുരുഷന് കടലുണ്ടി
,,
രാജു എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണരംഗം
കൂടുതല്‍ സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന
സിവില്‍ സര്‍വ്വീസ്
അഴിമതി
രഹിതമാക്കുന്നതിനും
സര്‍ക്കാര്‍
ഓഫീസുകളിലുണ്ടാകുന്ന
കാലതാമസം
ഒഴിവാക്കുന്നതിനും
എന്തെല്ലാം കര്‍ശന
നിര്‍ദ്ദേശങ്ങളാണ്
നല്കിയിട്ടുളളതെന്ന്
അറിയിക്കാമോ;
(സി)
ഭരണനിര്‍വ്വഹണം
ലളിതവും
സുതാര്യവുമാക്കുന്നതിന്
വിവരസാങ്കേതിക വിദ്യ
പരമാവധി
പ്രയോജനപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
എല്ലാ
വകുപ്പുകളിലും
ഇ-ഗവേണന്‍സ്,
എം-ഗവേണന്‍സ് എന്നിവ
ഏര്‍പ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
സര്‍ക്കാര്‍
സേവനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
അനായാസമായി
ലഭ്യമാക്കുന്നതിന്
കൂടുതല്‍
ജനസേവനകേന്ദ്രങ്ങള്‍
ആരംഭിക്കുമോ;
(എഫ്)
സംസ്ഥാനത്ത്
സീറോ ടോളറന്‍സ്
കറപ്ഷന്‍ എന്നത്
പൂര്‍ണ്ണമായി
പ്രാവര്‍ത്തികമാക്കുന്നതിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പിലാക്കാന്‍
സാധിക്കുന്നതെന്ന്
പരിശോധിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
വകുപ്പുകളിലെ
രേഖകളുടെ പകര്‍പ്പിന്
ഈടാക്കുന്ന ഫീസ്
4946.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകള്‍ നിശ്ചിത
ഫീസ് ഇൗടാക്കിക്കൊണ്ട്
വിവരാവകാശ
നിയമപ്രകാരമല്ലാതെ
നല്‍കേണ്ട രേഖകളുടെ
പകര്‍പ്പ്
നല്‍കുന്നതിന്
നിശ്ചയിച്ചിട്ടുളളത്
പലപ്പോഴും ഉയര്‍ന്ന
നിരക്കിലുളള ഫീസാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
രേഖകള്‍
ലഭിയ്ക്കുന്നതിനേക്കാള്‍
കുറഞ്ഞ നിരക്കില്‍
വിവരാവകാശ നിയമപ്രകാരം
അപേക്ഷ
സമര്‍പ്പിച്ചാല്‍
രേഖകള്‍ ലഭിയ്ക്കുന്ന
സ്ഥിതിവിശേഷം
നിലവിലുളളതുകാരണം
അപേക്ഷകര്‍ പലപ്പോഴും
ഇത്തരം രേഖകള്‍
ലഭിയ്ക്കുന്നതിന്
വിവരാവകാശ നിയമത്തെ
ആശ്രയിക്കേണ്ടി
വരാറുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിവരാവകാശ
നിയമപ്രകാരമുളള ഇത്തരം
അപേക്ഷകള്‍
വര്‍ദ്ധിക്കുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന് വിവിധ
വകുപ്പുകള്‍ നിശ്ചിത
ഫീസ് നിര്‍ണ്ണയിച്ച്
നല്കുന്ന രേഖകളുടെ
പകര്‍പ്പിന്
ഇൗടാക്കുന്ന ഫീസ്,
വിവരാവകാശ നിയമത്തില്‍
നിശ്ചയിച്ചിട്ടുളള
നിരക്കിന്
ആനുപാതികമാക്കുന്ന
കാര്യം
പരിഗണിയ്ക്കുമോ?
സര്‍ക്കാര്‍
വാഹനങ്ങളിൽ മലയാളത്തിലുള്ള
ബോര്‍ഡുകൾ
4947.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
വാഹനങ്ങളിലെ ബോര്‍ഡുകൾ
മലയാളത്തില്‍
ആക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
വകുപ്പുകളിൽ വാഹന
ബോര്‍ഡുകൾ മലയാളത്തില്‍
ആക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ബോര്‍ഡുകളിലെ
എഴുത്ത് മലയാളത്തില്‍
ആക്കുന്നതിന് കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കുമോ?
സർക്കാരിന്റെ
ആയിരം ദിവസങ്ങള്‍
4948.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ ആയിരം
ദിവസങ്ങള്‍
പൂര്‍ത്തിയാക്കിയപ്പോള്‍
അത് ആയിരം നല്ല
ദിവസങ്ങളായിരുന്നുവെന്ന
സര്‍ക്കാര്‍
വിലയിരുത്തലിന് ആധാരമായ
വസ്തുതകള്‍
എന്തൊക്കെയാണ് എന്ന്
അറിയിക്കാമോ;
(ബി)
കൊച്ചി-മംഗലാപുരം
ഗെയില്‍ പെെപ്പ്
ലെെന്‍, കണ്ണൂര്‍
വിമാനത്താവളം,
കോവളം-ബേക്കല്‍ ദേശീയ
ജലപാത, വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖം,
കൊല്ലം, ആലപ്പുഴ
ബെെപാസുകളുടെ
നിര്‍മ്മാണം
എന്നിവയില്‍ ഏതൊക്കെ
പദ്ധതികളാണ് ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍
ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ക്രമസമാധാന നില
മികച്ചതാണെന്ന
വിലയിരുത്തലിന്‍െറ
അടിസ്ഥാനം എന്തെന്ന്
വിശദമാക്കുമോ;
(ഡി)
പ്രളയക്കെടുതിയുടെ
സാഹചര്യത്തിൽ ഇൗ
സര്‍ക്കാര്‍ ആയിരം
ദിവസം
പൂര്‍ത്തിയാക്കിയതിന്റെ
പേരിൽ കോടികള്‍
മുടക്കി ഉദ്ഘാടന
പരിപാടികൾ നടത്തിയ
നടപടി
നീതീകരിക്കത്തക്കതാണോ;
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഓഫീസുകളിലെ സൗകര്യങ്ങള്‍
4949.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങള്‍
കൂടുതലായി എത്തുന്ന
സര്‍ക്കാര്‍
ഓഫീസുകളില്‍
അവര്‍ക്കുള്ള
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിനായി
എന്ത് തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പൊതുജനങ്ങള്‍
എത്തുന്ന ഓഫീസുകളില്‍
ശൗചാലയം
ശുചിയാക്കുന്നതിന്
ജീവനക്കാരില്ലാത്ത
സ്ഥലങ്ങളില്‍
ഇക്കാര്യത്തിനായി
കുടുംബശ്രീയെ
ചുമതലപ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
അറിയിക്കുമോ?
നവകേരള
സൃഷ്ടിക്കായി ആവിഷ്ക്കരിച്ച
പദ്ധതികള്‍
4950.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തിന്
മുമ്പ് ഉണ്ടായിരുന്ന
കേരളമല്ല ഒരു പുതിയ
കേരളമാണ് സൃഷ്ടിക്കുക
എന്നതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
സംസ്ഥാനത്ത്
ഉണ്ടായ പ്രളയത്തില്‍
ജനങ്ങളുടെ
സ്വത്തിനുണ്ടായ നഷ്ടം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കൂടുതല്‍
കേന്ദ്ര വിഹിതം
അനുവദിപ്പിക്കുന്നതിന്
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്തുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ഡി)
ഹൈക്കോടതി
നിയോഗിച്ച അമിക്കസ്
ക്യൂറി പ്രളയം മനുഷ്യ
നിര്‍മ്മിതമാണെന്ന്
കണ്ടെത്തി
ഹൈക്കോടതിയില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; ഇത്
പ്രളയത്തിന്
അടിസ്ഥാനമായ കാരണം
സംബന്ധിച്ച
സര്‍ക്കാരിന്റെ
കണ്ടെത്തലുകള്‍ക്ക്
ഘടകവിരുദ്ധമായത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ ?
നിയമങ്ങള്ക്ക്അനുസൃതമായി
ചട്ടങ്ങള്‍ രൂപീകരിക്കാത്ത
വകുപ്പുകള്‍
4951.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭ
പാസ്സാക്കിയ
നിയമങ്ങള്‍ക്ക് ഇനിയും
ചട്ടങ്ങള്‍
രൂപീകരിക്കാത്ത
വകുപ്പുകള്‍ ഉണ്ടെന്ന
കാര്യം പരിശോധിക്കുമോ;
(ബി)
ചട്ടങ്ങള്‍
രൂപീകരിക്കാത്ത
വകുപ്പുകള്‍ക്ക് ആയതു
സംബന്ധിച്ച് അടിയന്തര
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ചട്ടങ്ങള്‍
രൂപീകരിക്കുവാനും
അതിനനുസരിച്ച
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറാക്കുവാനും നടപടി
സ്വീകരിക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച് പൊതുഭരണ
വകുപ്പ് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
വ്യക്തമാക്കുമോ?
ജനസാന്ത്വനം
പദ്ധതി
4952.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസാന്ത്വനം
പദ്ധതി പ്രകാരം എത്ര
അപേക്ഷകള്‍ നാളിതുവരെ
ലഭിച്ചിട്ടുണ്ട്;
(ബി)
പദ്ധതിപ്രകാരം
അപേക്ഷ
സമര്പ്പിയ്ക്കുന്നതിനിടയില്
തിക്കിലും തിരക്കിലും
പെട്ട് തിരുവനന്തപുരം
ജില്ലയിലെ കാട്ടാക്കട
താലൂക്കില്‍ മരണമടഞ്ഞ
വയോധികയുടെ
ആശ്രിതര്‍ക്ക്
എന്തെല്ലാം സഹായം
നല്‍കിയിട്ടുണ്ട്;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
നാളിതുവരെ എത്ര
അപേക്ഷകര്‍ക്ക് ആകെ
എത്ര രൂപയുടെ സഹായം
നല്‍കിയിട്ടുണ്ട്;
ജില്ലതിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെയും
മറ്റു മന്ത്രിമാരുടെയും
വിദേശയാത്രകള്‍
4953.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാരിന്റെ
ഭരണകാലത്ത്
മുഖ്യമന്ത്രിയുടെയും
മറ്റു മന്ത്രിമാരുടെയും
അവരെ അനുഗമിച്ച
ഉദ്യോഗസ്ഥരുടെയും
വിദേശയാത്രകള്‍ക്ക്
എന്തു തുക
ചെലവായിയെന്നും ഏതു
ഫണ്ടില്‍ നിന്ന്
ചെലവഴിച്ചുവെന്നും
അറിയിക്കുമോ?
പൊതുഭരണ
വകുപ്പില്‍ നിന്നും
ഡെപ്യൂട്ടേഷന്
4954.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുഭരണ
വകുപ്പില്‍ നിന്നും
അഡീഷണല്‍ സെക്രട്ടറി,
ജോയിന്റ് സെക്രട്ടറി,
ഡെപ്യൂട്ടി സെക്രട്ടറി,
അണ്ടര്‍ സെക്രട്ടറി,
സെക്ഷന്‍ ഓഫീസര്‍ എന്നീ
തസ്തികകളില്‍ ഉള്ളവർ
സെക്രട്ടറിയേറ്റിന്
പുറത്തു ജോലി ചെയ്യുന്ന
ഡെപ്യൂട്ടേഷന്/കേഡര്‍
സ്ട്രെങ്ങ്ത്
ഓഫീസുകളുടെ വിവരം
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര അഡീഷണല്‍
സെക്രട്ടറി, ജോയിന്റ്
സെക്രട്ടറി, ഡെപ്യൂട്ടി
സെക്രട്ടറി, അണ്ടര്‍
സെക്രട്ടറി
തസ്തികകളുടെയും
ഏതെല്ലാം ഓഫീസുകളിലെയും
ഡെപ്യൂട്ടേഷന് നിയമനം
/കേഡര്‍ സ്ട്രെങ്ങ്താണ്
അവസാനിപ്പിച്ചതെന്ന്
വിശദമാക്കുമോ?
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യാന്‍
നടപടി
4955.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളില്‍
നിലവിലുള്ള ഒഴിവുകള്‍/
പ്രതീക്ഷിത ഒഴിവുകള്‍
എന്നിവ യഥാസമയം പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
റിപ്പോര്‍ട്ട്
ചെയ്യാന്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ വിവിധ
വകുപ്പുകള്‍ 2019
വര്‍ഷത്തില്‍
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍/ പ്രതീക്ഷിത
ഒഴിവുകള്‍ വകുപ്പും
തസ്തികയും തിരിച്ച്
അറിയിക്കാമോ;
(സി)
മലപ്പുറം
ജില്ലയില്‍ റവന്യൂ
വകുപ്പില്‍ എല്‍.ഡി.
ടൈപ്പിസ്റ്റ്
തസ്തികയില്‍ 2019
വര്‍ഷത്തില്‍ എത്ര
പ്രതീക്ഷിത
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത ഒഴിവുകള്‍
യഥാസമയം പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
ചെയ്യാത്തതിനുള്ള കാരണം
അറിയിക്കാമോ;
(ഡി)
ഒഴിവുകള്‍
യഥാസമയം റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍ വീഴ്ച
വരുത്തുന്ന വകുപ്പ്
മേധാവികള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യുവാന്‍
നടപടി
4956.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാന
സര്‍ക്കാരിന് കീഴിലുള്ള
വിവിധ വകുപ്പുകളില്‍
വരുന്ന ഒഴിവുകള്‍
സമയബന്ധിതമായി
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നുണ്ട് എന്ന്
ഉറപ്പുവരുത്താന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ ആണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
പാെതുമേഖലാ
സ്ഥാപനങ്ങളിലെ മാനേജിംഗ്
ഡയറക്ടര്‍ നിയമനം
T 4957.
ശ്രീ.റോജി
എം. ജോണ്‍
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാെതുമേഖലാ
സ്ഥാപനങ്ങളിലെ
മാനേജിംഗ്
ഡയറക്ടര്‍മാരുടെ
നിയമനത്തിന് റിയാബിനെ
ഒഴിവാക്കി പ്രൊഫഷണല്‍
സെലക്ഷന് ബാേര്‍ഡ്
രൂപീകരിച്ചിട്ടുണ്ടാേ;
(ബി)
പ്രസ്തുത
സെലക്ഷന് ബാേര്‍ഡിലെ
അംഗങ്ങള്‍
ആരാെക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ഏതാെക്കെ
സ്ഥാപനങ്ങളിലെ
നിയമനമാണ് ഈ ബാേര്‍ഡ്
രൂപീകരിച്ചശേഷം
നടത്തിയതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്രാെഫഷണല്‍
സെലക്ഷന് ബാേര്‍ഡ്
രൂപീകരിച്ചശേഷം
ഏതെങ്കിലും പാെതുമേഖലാ
സ്ഥാപനത്തിലെ എം.ഡി.
ഉള്‍പ്പെടെയുള്ള ഉന്നത
നിയമനങ്ങള്‍ പ്രസ്തുത
ബാേര്ഡുവഴി അല്ലാതെ
നടത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ ഏതാെക്കെ
സ്ഥാപനങ്ങളില്‍ എന്നും
അതിനുള്ള
കാരണമെന്തെന്നും
വ്യക്തമാക്കുമാേ?
കേരള
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ് സര്‍വീസ്
4958.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ്
സര്‍വീസ് റൂള്‍സ്
ഭേദഗതി ചെയ്ത് പുതുതായി
ഉള്‍പ്പെടുത്തിയ
തസ്തികകള്‍ക്ക്
പി.എസ്.സി.
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ലാസ്റ്റ്
ഗ്രേഡ് സബോര്‍ഡിനേറ്റ്
സര്‍വീസ് പ്രകാരം എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
സബോര്‍ഡിനേറ്റ്
സര്‍വീസിലുള്‍പ്പെട്ട
ഡ്യൂപ്ലിക്കേറ്റ്
മെഷീന് ഓപ്പറേറ്റര്‍
പോലുള്ള തസ്തികകളില്‍
സബോര്‍ഡിനേറ്റ്
സര്‍വീസില്‍
ഉള്‍പ്പെട്ട ഓഫീസ്
അറ്റന്‍ഡന്റുമാര്‍ക്ക്
കാറ്റഗറി ചെയ്ഞ്ച്
(പ്രമോഷന്)
ചെയ്യുവാന്‍
എന്തെങ്കിലും
നിയമതടസ്സം നിലവില്‍
ഉണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
മത്സരപരീക്ഷകള്‍
നടത്താന്‍
പി.എസ്.സി.ക്ക്
സാമ്പത്തിക
ബുദ്ധിമുട്ട് ഉണ്ട്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഫെയര്‍
കോപ്പി സൂപ്രണ്ട് തസ്തിക
ഗസറ്റഡ് ആക്കുവാൻ നടപടി
4959.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളിലെ ഫെയര്‍
കോപ്പി സൂപ്രണ്ട്
തസ്തിക ഗസറ്റഡ്
തസ്തികയാക്കുവാന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
വിവിധ
വകുപ്പുകളിലെ
ടൈപ്പിസ്റ്റ്
തസ്തികയുടെ പേര്
കംപ്യൂട്ടര്‍
അസിസ്റ്റന്റ് എന്നാക്കി
മാറ്റാനുള്ള പത്താം
ശമ്പള കമ്മീഷന്
ശിപാര്‍ശയുടെ
തുടര്‍നടപടികള്‍
എന്തായി എന്ന്
വ്യക്തമാക്കാമോ;
(സി)
ടൈപ്പിസ്റ്റുമാര്‍ക്ക്
പ്രൊമോഷന് വഴി ഗസറ്റഡ്
തസ്തിക അനുവദിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ടൈപ്പിസ്റ്റ്
തസ്തിക
നിര്‍ത്തലാക്കുവാന്‍
തീരുമാനമുണ്ടോ;
വ്യക്തമാക്കാമോ?
സാമൂഹ്യ
മാധ്യമങ്ങളിലൂടെ അധിക്ഷേപം
നടത്തിയ ജീവനക്കാര്‍
4960.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രി,
മന്ത്രിമാര്‍
എന്നിവര്‍ക്കെതിരെ
സാമൂഹ്യ
മാധ്യമങ്ങളിലൂടെ
അധിക്ഷേപവും
അപകീര്‍ത്തിപ്പെടുത്തലും
നടത്തിയതിന് പന്ത്രണ്ട്
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍
ജീവനക്കാര്‍ക്കെതിരെ
കേസ് രജിസ്റ്റര്‍
ചെയ്തിരിക്കുന്നത്
ഏതൊക്കെ വകുപ്പുകള്‍
ചുമത്തിയാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തിന്മേൽ
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍
ജീവനക്കാരായ
ഇരുപത്തിയൊമ്പത്
പേർക്കെതിരെ എന്തൊക്കെ
വകുപ്പുതല നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നാല്പത്തിയൊന്ന്
ജീവനക്കാരുടെ പേരു
വിവരങ്ങള്‍, തസ്തിക,
ജോലി ചെയ്യുന്ന ഓഫീസ്
ഉള്‍പ്പെടെയുളള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഓണ്‍ലൈന്‍
മുഖേന പൊതുസ്ഥലംമാറ്റം
4961.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉദ്യോഗസ്ഥ
ഭരണ പരിഷ്കരണ
വകുപ്പിൽനിന്നുള്ള
25.02.2017-ലെ
സ.ഉ.(പി)നം.
3/2017.ഉ.ഭ.പ.വ.നമ്പര്‍
സർക്കാർ ഉത്തരവ്
പ്രകാരം ഏതെല്ലാം
വകുപ്പുകളിലെ
പൊതുസ്ഥലംമാറ്റമാണ്
ഓൺലൈൻ
മുഖേനയാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഓൺലൈൻ
മുഖേന പൊതുസ്ഥലംമാറ്റം
നടപ്പാക്കുന്നതിൽ
എന്തെങ്കിലും സാങ്കേതിക
ബുദ്ധിമുട്ടുകള്‍
ഉണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
അച്ചടി
വകുപ്പില്‍ ഓണ്‍ലൈന്‍
മുഖേനയാണോ
പൊതുസ്ഥലംമാറ്റം
നടത്തുന്നത്;
അല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വനിതാ
ജീവനക്കാര്‍ക്കുള്ള
സൗകര്യങ്ങൾ
4962.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
(പൊതുഭരണ,നിയമ,ധന
വകുപ്പുകളിലെ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ വനിതാ
ജീവനക്കാര്‍ക്കുവേണ്ടി
അവരുടെ പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
ഏതെങ്കിലും
മോണിറ്ററിംഗ്
സെല്ലുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
സെല്‍ രൂപീകരിച്ച
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ
സെല്‍ മുമ്പാകെ
പ്രസ്തുത ജീവനക്കാരുടെ
പരാതികള്‍
വന്നിട്ടുണ്ടോ;
എങ്കില്‍ ഇവയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
സെക്രട്ടേറിയറ്റിലെ
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ജീവനക്കാര്‍ക്ക് വേണ്ടി
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
അവര്‍ക്ക്
പ്രത്യേകം ട്രെയിനിംഗ്
നല്കുന്ന പദ്ധതി
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
സര്‍വ്വീസിലെ ജീവനക്കാരുടെ
എണ്ണം
4963.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാന
സര്‍ക്കാര്‍
സര്‍വ്വീസില്‍ ഓരോ
വകുപ്പിലും ജോലി
ചെയ്തുവരുന്ന സ്ഥിരം
ജീവനക്കാരുടെയും
താല്‍ക്കാലിക
ജിവനക്കാരുടെയും എണ്ണം
വകുപ്പുതിരിച്ച്
ലഭ്യമാക്കാമോ?
ഗവണ്മെന്റ്
സെക്രട്ടേറിയറ്റ്
സര്‍വ്വീസിലെ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാര്‍
4964.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റ്
സര്‍വ്വീസില്‍ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാരെ
ഉള്‍പ്പെടുത്തിയിട്ടും
ഗ്രേഡില്‍ വ്യത്യാസം
വരാത്ത സാഹചര്യത്തില്‍
അവരുടെ പ്രമോഷന്
തസ്തികയായ
ഡ്യൂപ്ലിക്കേറ്റ്
മെഷീന് ഓപ്പറേറ്ററില്‍
(റോണിയോ ഓപ്പറേറ്റര്‍)
മറ്റ് വിഭാഗത്തിലെ
ജീവനക്കാരെ
ഉള്‍പ്പെടുത്തിയത് ഏത്
ഉത്തരവ് പ്രകാരമെന്ന്
അറിയിക്കുമോ; പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
ഓഫീസ് അറ്റന്‍ഡന്റിന്
നിലവില്‍
ബൈട്രാന്സ്ഫറിലൂടെയുള്ള
അസിസ്റ്റന്റ് നിയമനം
നല്‍കുന്നത് എത്ര
ശതമാനമാണെന്നും നിലവിലെ
നിയമപ്രകാരം അവര്‍ക്ക്
അവകാശപ്പെട്ടത്
എത്രയാണെന്നും
അറിയിക്കുമോ;
(സി)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
ഓഫീസ് അറ്റന്‍ഡന്റ്
ഒഴിവുകള്‍ പി.എസ്.സി.
നിയമനത്തിനായി
റിപ്പോര്‍ട്ട്
ചെയ്തിട്ടും കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് സെക്രട്ടറി
നാളിതുവരെ വിജ്ഞാപനം
നടത്താത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
തുടർച്ചാനുമതി
നൽകിയിട്ടുള്ള തസ്തികകള്‍
T 4965.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സർക്കാരിന്റെ കീഴിൽ
പ്രവർത്തിക്കുന്ന വിവിധ
വകുപ്പുകൾ, ബോർഡ്,
കമ്പനി, കോർപ്പറേഷൻ,
പ്രൊജക്റ്റുകൾ
എന്നിവയിലെ ഏതെല്ലാം
തസ്തികകള്‍ക്കാണ്
തുടർച്ചാനുമതി
നൽകിയിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
ഇപ്രകാരം
2017-2018, 2018-2019
എന്നീ സാമ്പത്തിക
വർഷങ്ങളിൽ
തസ്തികകള്‍ക്ക് ധനകാര്യ
വകുപ്പിൽ നിന്നും
തുടർച്ചാനുമതി
ലഭ്യമായിട്ടുള്ള വിവിധ
വകുപ്പുകൾ, ബോർഡ്,
കമ്പനി, കോർപ്പറേഷൻ,
പ്രൊജക്റ്റുകൾ എന്നിവ
ഏതെല്ലാം; പ്രസ്തുത
കാലയളവിൽ ഇതിലെ
ഏതെല്ലാം
തസ്തികകൾക്കാണ്
തുടർച്ചാനുമതി
ലഭിച്ചിട്ടുള്ളത്;
(സി)
2018-2019
സാമ്പത്തിക വർഷത്തിൽ
ധനകാര്യ വകുപ്പ്
തുടർച്ചാനുമതി
നിഷേധിച്ച വകുപ്പ്,
കമ്പനി, കോർപറേഷൻ,
ബോർഡ്, പ്രൊജക്റ്റ്
എന്നിവ
ഏതെല്ലാമാണെന്നും ഇവയിൽ
തുടർച്ചാനുമതി
നിഷേധിച്ച തസ്തികകൾ
ഏതെല്ലാമാണെന്നും ഈ
സർക്കാരിന്റെ കാലത്ത്
വെട്ടിക്കുറച്ച
തസ്തികകൾ
ഏതെല്ലാമെന്നും
വിശദമാക്കാമോ ?
സെക്രട്ടറിയേറ്റ്
ജീവനക്കാരുടെ സ്പോര്‍ട്സ്
സംഘടന
T 4966.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടറിയേറ്റ്
ജീവനക്കാരുടെ
സ്പോര്‍ട്സ് സംഘടനയായ
സെക്രട്ടേറിയറ്റ്
സ്പോര്‍ട്സ്
അസോസിയേഷന്
പിരിച്ചുവിടുവാന്‍
ഉണ്ടായ സാഹചര്യം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അസോസിയേഷന് പകരം
പുതിയതായി രൂപീകരിച്ച
സംഘടന ഏതാണ്; പ്രസ്തുത
സംഘടനയുടെ ബൈലോയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സംഘടനയിലേക്ക് എത്ര
പേരെ ഭാരവാഹികളായി
തെരഞ്ഞെടുത്തു;
ആരെല്ലാം;ആരെല്ലാമാണ്
മെമ്പര്‍മാര്‍ എന്നും
ഇവരെല്ലാം സിവില്‍
സര്‍വ്വീസ്
കായികമേളയില്‍
പങ്കെടുക്കുന്നവര്‍ ആണോ
എന്നും വിശദമാക്കാമോ?
കെട്ടിക്കിടക്കുന്ന
ഫയലുകള്‍
4967.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍
2019 മാര്‍ച്ച് 31-ന്
തീര്‍പ്പാക്കാതെ
കെട്ടിക്കിടക്കുന്ന
ഫയലുകള്‍
എത്രയെണ്ണമെന്ന്
വകുപ്പ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഫയലുകളില്‍
സമയബന്ധിതമായി തീരുമാനം
എടുക്കുന്നതിന്
എന്തെങ്കിലും പുതിയ
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ബി.എസ്.എന്‍.എൽ.
കരാര്‍ തൊഴിലാളികളുടെ
ശമ്പളം
4968.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബി.എസ്.എന്‍.എല്ലില്‍
പണി ചെയ്യുന്ന കരാര്‍
തൊഴിലാളികളുടെ ശമ്പളം
മുടങ്ങിയത് സംബന്ധിച്ച്
സംസ്ഥാന സര്‍ക്കാരിന്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പരാതിയുടെ
അടിസ്ഥാനത്തില്‍
ഇവര്‍ക്ക് ശമ്പളം
നല്‍കുന്നതിന്
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പുതിയ
കമ്മീഷനുകള്‍
4969.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം പുതിയ
കമ്മീഷനുകള്‍
രൂപീകരിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
നിയമിച്ച കമ്മീഷനുകള്‍
യഥാസമയം റിപ്പോര്‍ട്ട്
ലഭ്യമാക്കാത്ത സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
നിലവില്‍
ഏതെല്ലാം
കമ്മീഷനുകള്‍ക്കാണ്
കാലാവധി
ദീര്‍ഘിപ്പിച്ചു
നല്‍കിയത്;
വിശദമാക്കാമോ;
(ഡി)
കമ്മീഷനുകൾ
സമര്‍പ്പിച്ച
റിപ്പോര്ട്ടുകളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ലൈറ്റ്
ആന്റ് സൗണ്ട്
തൊഴിലാളികള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
T 4970.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാണിജ്യ
വ്യവസായ രംഗത്തെ
പരസ്യത്തിന് മൈക്ക്
സെറ്റ്
പ്രവര്‍ത്തിപ്പിക്കുന്നതിന്
അനുവാദം
ലഭിക്കുന്നതിനുവേണ്ടി
ലൈറ്റ് ആന്റ് സൗണ്ട്
വെല്‍ഫെയര്‍
അസോസിയേഷന് ഓഫ്
കേരളയുടെ സംസ്ഥാന
ജനറല്‍ സെക്രട്ടറി
നല്കിയ നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(സി)
ലൈറ്റ്
ആന്റ് സൗണ്ട് പന്തല്‍
മേഖല വളരെ അപകടം
പിടിച്ച ഒന്നായതിനാല്‍
ഈ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
തൊഴിലാളികള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭ്യമാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഐ.എ.എസ്
ഉദ്യോഗസ്ഥരുടെ മേല്‍ നടപടി
സ്വീകരിക്കുന്നതിനുള്ള
അധികാരം
4971.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എ.എസ്
ഉദ്യോഗസ്ഥരുടെ മേല്‍
നടപടിയെടുക്കുവാനോ പിഴ
ചുമത്തുവാനോ ഉള്ള
അധികാരം ആള് ഇന്ത്യ
സര്‍വ്വീസ് റൂള്‍സ്
പ്രകാരം
ആര്ക്കാണെന്നറിയിക്കുമോ;
(ബി)
മുന്‍
കോഴിക്കോട് കളക്ടറുടെ
മേല്‍ ധനകാര്യ വകുപ്പ്
പിഴ ചുമത്തിയതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഉത്തരവിലെ
പിഴവ് ചൂണ്ടിക്കാട്ടി
മുന്‍ കോഴിക്കോട്
കളക്ടറുടെ കത്ത്
ലഭിച്ചിരുന്നുവോ;
എങ്കില്‍ അതിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്നറിയിക്കാമോ?
വാര്‍ഷിക
പദ്ധതികള്‍ വേഗത്തില്‍
നടപ്പിലാക്കുന്നതിന് നടപടി
4972.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറ്റെടുക്കുന്ന
പദ്ധതികള്‍ സമൂഹത്തിന്
ഏറ്റവും പ്രയോജനകരമായും
വേഗത്തിലും
നടപ്പിലാക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങളിലൂടെ
കഴിയുന്നുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
തെരഞ്ഞെടുപ്പ്
പെരുമാറ്റച്ചട്ടം കാരണം
സംസ്ഥാനത്തെ പദ്ധതികള്‍
മന്ദഗതിയിലായ
സാഹചര്യമുണ്ടായിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അത് മറികടക്കുന്നതിന്
പെരുമാറ്റച്ചട്ടം
അവസാനിക്കുന്ന വേളയില്‍
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ഡി)
2019-20
ലെ പദ്ധതികളുടെ
ഭരണാനുമതി എന്നത്തേക്ക്
നല്കുവാന്
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
വാര്‍ഷിക
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
പ്രളയ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
4973.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍,
ദേശീയപാത വികസനം
അടക്കമുള്ള
കാര്യങ്ങളില്‍
സഹായമഭ്യര്‍ത്ഥിച്ച്
മുഖ്യമന്ത്രി
പ്രധാനമന്ത്രിയെ
കണ്ടിരുന്നോ;
(ബി)
പ്രസ്തുത
കൂടിക്കാഴ്ചയില്‍
എന്തൊക്കെ ആവശ്യങ്ങളാണ്
സംസ്ഥാനം
മുന്നോട്ടുവച്ചത്;
(സി)
സംസ്ഥാനത്തിന്റെ
ഏതൊക്കെ ആവശ്യങ്ങള്‍
പരിഗണിക്കാമെന്ന്
ഉറപ്പ്
ലഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കാമോ?
ലെെഫ്
മിഷന്, ഹരിത കേരളം മിഷന്
പ്രവര്‍ത്തനങ്ങള്‍ക്കു
വേണ്ടി ചെലവഴിച്ച തുക
4974.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലേറിയ ശേഷം
ആരംഭിച്ച ലെെഫ് മിഷന്,
ഹരിത കേരളം മിഷന്
തുടങ്ങിയവയുടെ
പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി
കഴിഞ്ഞ മൂന്നുവര്‍ഷം
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
മിഷന്
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി
പൊതുജനങ്ങള്‍ക്ക്
ലഭിച്ചുവരുന്ന
സേവനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
കൊല്ലം
ജില്ലയില്‍ ഹരിതകേരളം
മിഷന്
4975.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
മിഷന് വഴി കൊല്ലം
ജില്ലയില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിരുന്നു;
(ബി)
പ്രവൃത്തികളുടെ
അടങ്കല്‍ തുകയും
പുരോഗതിയും
വിശദമാക്കുമോ?
സി.ഡബ്ല്യൂ.ആര്.ഡി.എം.നായി
ഭൂമി നല്‍കിയവര്‍ക്ക് ജോലി
4976.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്ര
സാങ്കേതിക വകുപ്പിന്
കീഴിലുള്ള
സി.ഡബ്ല്യൂ.ആര്.ഡി.എം.
സ്ഥാപിക്കുന്നതിന് ഭൂമി
നല്‍കിയവരുടെ
ആശ്രിതര്‍ക്ക് ജോലി
നല്കുന്ന പദ്ധതി
പ്രകാരം ഇതുവരെ എത്ര
പേര്‍ക്ക് ജോലി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഇവരുടെ
വിശദാംശങ്ങൾ നല്‍കാമോ;
(ബി)
അത്തരത്തിൽ
സ്ഥലം നഷ്ടപ്പെട്ട
ആലിക്കുട്ടിയുടെ മകള്‍
ജമീല, മോതിയുടെ മകന്
സാദിഫലി പി.എം.
എന്നിവര്‍ക്ക്
നാളിതുവരെ ജോലി
ലഭ്യമാക്കിയിട്ടില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അവർക്ക്
എന്നത്തേയ്ക്ക് ജോലി
നല്കുവാൻ
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വ്യക്തികൾക്ക് ജോലി
നല്‍കുന്നത് സംബന്ധിച്ച
ഫയലിന്മേല് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
വൈറോളജി
ഗവേഷണ
നിര്‍മ്മാണ പുരോഗതികേന്ദ്രത്തിന്റെ
4977.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈറോളജി ഗവേഷണ
കേന്ദ്രത്തിന്റെ
നിര്‍മ്മാണ പുരോഗതി
വിശദീകരിക്കാമോ;
(ബി)
വിവിധയിനം
വൈറസുകളുടെ പരിശോധന,
ഗവേഷണം എന്നിവ
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
വൈറസ്
രോഗ പരിശോധനയ്ക്കായി
മറ്റുസംസ്ഥാനങ്ങളിലെ
സ്ഥാപനങ്ങളെ
ആശ്രയിക്കുന്ന രീതിക്ക്
മാറ്റം വരുത്തുന്നതിന്
കേന്ദ്ര സഹായവും
സംസ്ഥാന വിഹിതവും
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
വിശദീകരിക്കാമോ; ഈ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഏതു വകുപ്പിന്റെ
കീഴിലാണ്
പ്രവർത്തിക്കുന്നത്
എന്നറിയിക്കാമോ?
സി-ഡിറ്റിന്റെ
സാമ്പത്തിക പ്രതിസന്ധി
4978.
ശ്രീ.ഷാഫി
പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റ്
നിലവില്‍ സാമ്പത്തിക
പ്രതിസന്ധി
നേരിടുന്നുണ്ടോ;എങ്കില്‍
അതിനുള്ള
കാരണമെന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രൊഫഷണല്‍
/ മാനേജ്മെന്റ്
യോഗ്യതകള്‍ സിദ്ധിച്ച
ജീവനക്കാര്‍
സി-ഡിറ്റില്‍
ഉള്ളപ്പോള്‍
സര്‍വ്വീസില്‍ നിന്നും
വിരമിച്ചവരെ
നിയമിക്കുന്നത്
വമ്പിച്ച
ബാധ്യതയുണ്ടാക്കുന്നതിനാല്‍
ഇക്കാര്യം
പുന:പരിശോധിക്കുമോ;
(സി)
നിലവില്‍
സി-ഡിറ്റില്‍
സര്‍വ്വീസില്‍ നിന്നും
വിരമിച്ച എത്ര
പേര്‍ക്ക് പുനര്‍നിയമനം
നല്‍കിയിട്ടുണ്ട്;
ഏതൊക്കെ തസ്തികയിലെന്ന്
വ്യക്തമാക്കുമോ?
സി-ഡിറ്റില്‍
ധനകാര്യ വിജിലന്‍സ്
സംവിധാനം
4979.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടിക്കണക്കിന്
രൂപയുടെ അക്കൗണ്ട്സ്
കൈകാര്യം ചെയ്യുന്ന
സി-ഡിറ്റില്‍ ഫൈനാന്‍സ്
ആന്റ് അക്കൗണ്ട്സ്
മേധാവിയായി ആരെയാണ്
നിയമിച്ചിട്ടുള്ളതെന്നും
പ്രസ്തുത ഉദ്യോഗസ്ഥന്റെ
യോഗ്യത
എന്തൊക്കെയാണെന്നും
വെളിപ്പെടുത്തുമോ;
(ബി)
മലയാള
ഭാഷ വിദഗ്ദ്ധനെ ഈ
തസ്തികയുടെ ചുമതല
നല്‍കിയത് ഏത്
സാഹചര്യത്തിലാണ്;
വ്യക്തമാക്കാമോ;
(സി)
സി-ഡിറ്റിന്
ലഭിച്ച പ്രോജക്ടുകള്‍
മറ്റ് സ്വകാര്യ
ഏജന്‍സികള്‍ക്ക്
പുറംകരാര്‍
നൽകുന്നതിനുള്ള
വ്യവസ്ഥകളും സാമ്പത്തിക
ഇടപാടുകളും പരിശോധിച്ച്
അംഗീകാരം
നല്‍കുന്നതിനായി ഒരു
ധനകാര്യ വിജിലന്‍സ്
സംവിധാനത്തിന്
സി-ഡിറ്റില്‍ രൂപം
നൽകുന്ന കാര്യം
പരിഗണിക്കുമോ?
പരിസ്ഥിതി
കോണ്‍ഗ്രസ്
4980.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
പരിസ്ഥിതി കോണ്‍ഗ്രസ്
എവിടെ വച്ചാണ്
സംഘടിപ്പിച്ചത്;
ഇതിനായി ചെലവഴിച്ച
തുകയുടെ ഇനം
തിരിച്ചുള്ള
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
പരിപാടി നടത്തിയതിന്റെ
കണക്കുകള്‍
ക്രമീകരിച്ചിട്ടുണ്ടോ;
ആയത് ഓഡിറ്റിന്
വിധേയമാക്കിയിട്ടുണ്ടോ;
ഇതു സംബന്ധിച്ച
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
പരിസ്ഥിതി
കോണ്‍ഗ്രസിനായി
അനുവദിയ്ക്കപ്പെട്ടതും
പരിസ്ഥിതി
കാലാവസ്ഥാവ്യതിയാന
വകുപ്പിലെ വിവിധ
പ്രോജക്ടുകള്‍ക്ക്
ലഭിച്ചതുമായ
സര്‍ക്കാര്‍ ഫണ്ട്
മാനദണ്ഡങ്ങള്‍ക്ക്
വിരുദ്ധമായി ഏതെങ്കിലും
ഉദ്യോഗസ്ഥന്റെ സ്വകാര്യ
അക്കൗണ്ടില്‍
നിക്ഷേപിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉദ്യോഗസ്ഥനെതിരെ
സ്വീകരിച്ച നടപടി
അറിയിക്കുമോ?
ക്വാറികളും
ക്രഷറുകളും മൂലമുള്ള
പരിസരമലിനീകരണം
4981.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിങ്ങാേം-വയക്കര
ഗ്രാമപഞ്ചായത്തിന്റെ
പരിധിയില്‍പെട്ട പെലേന,
മടക്കാംപെയിന്
പ്രദേശത്തെ ജനങ്ങളുടെ
ജീവനും സ്വത്തിനും
ഭീഷണിയായി കരിങ്കല്‍
ക്വാറികളും ക്രഷറുകളും
പ്രവര്ത്തിക്കുന്നുണ്ടാേ;
(ബി)
ഭീമമായ
അളവില്‍ ഭൂഗര്‍ഭജലം
ഉൗറ്റിയെടുത്തുകൊണ്ടുള്ള
ക്രഷറുകളുടെ
പ്രവര്‍ത്തനം മൂലം
ഉണ്ടായിട്ടുള്ള
ജലദൗര്‍ലഭ്യം,
പരിസരമലിനീകരണം എന്നിവ
സംബന്ധിച്ച പരാതി
ലഭിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
ജലസ്രാേതസ്സുകള്
മലിനമാക്കുന്നവര്‍ക്കെതിരെ
നടപടി
T 4982.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ജലസ്രാേതസ്സുകള്
മലിനമാക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിന്
നിലവില്‍ നിയമമുണ്ടാേ;
ഉണ്ടെങ്കിൽ ആയതിനെ
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമാേ?
കാലാവസ്ഥാ
വ്യതിയാനം അടിസ്ഥാനമാക്കി
കര്‍മ്മ പദ്ധതികള്‍
4983.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഗോള
കാലാവസ്ഥാ
വ്യതിയാനത്തിന്റെയും
സംസ്ഥാനത്തിന്റെ
മാറിവരുന്ന ഭൂപ്രകൃതി
സവിശേഷതകളുടെയും
പശ്ചാത്തലത്തില്‍ ഇവ
പരിഗണനയിലെടുത്തുകൊണ്ട്
കാലാവസ്ഥാ നിരീക്ഷണം,
ദുരന്തനിവാരണം എന്നീ
മേഖലകളില്‍
എന്തെങ്കിലും കര്‍മ്മ
പദ്ധതികള്‍ ഇൗ
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
കാലാവസ്ഥാ
ശാസ്ത്രജ്ഞരുടെയും
പരിസ്ഥിതി
വിദഗ്ദ്ധരുടെയും
അഭിപ്രായങ്ങള്‍
അപഗ്രഥിച്ച് സമഗ്രമായ
ഡാം മാനേജ്മെന്റ്,
ഫ്ലഡ് ഏരിയ മാപ്പിങ്,
ദുരന്തനിവാരണ
മോണിറ്ററിങ് എന്നിവ
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
പൊല്യൂഷന്‍
കണ്ട്രോള് ബോര്‍ഡ്
തൃശ്ശൂര്‍ ഡിവിഷന് ഓഫീസ്
4984.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ഡിവിഷന് പൊല്യൂഷന്‍
കണ്ട്രോള്
ബോര്‍ഡിന്റെ ഓഫീസ്
പറവട്ടാനിയിലേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
മലിനീകരണ
നിയന്ത്രണ ബോര്‍ഡിന്റെ
തിരുവനന്തപുരത്തെ
കാര്യാലയത്തില്‍
നിന്നും
ഇക്കാര്യത്തില്‍ അനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
വിഷയം സംബന്ധിച്ച്
മുഖ്യമന്ത്രിയുടെ
ഓഫീസിലെ 23.3.2019ലെ
ജി-190203245/19/സി.എം.ഒ
നമ്പര്‍ പ്രകാരം
പൊല്യൂഷന്‍ കണ്ട്രോള്
ബോര്‍ഡ് മെമ്പര്‍
സെക്രട്ടറിയ്ക്ക്
നല്കിയ
നിര്ദ്ദേശത്തിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ?
മാലിന്യ
നിര്‍മ്മാര്‍ജ്ജന
സംവിധാനങ്ങളുടെ പഠനം
4985.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
മറ്റ് രാജ്യങ്ങളിലെ
മാലിന്യ
നിര്‍മ്മാര്‍ജ്ജന
സംവിധാനങ്ങള്‍
പഠിക്കുന്നതിനുവേണ്ടി
ആരെല്ലാമാണ് വിദേശ
രാജ്യങ്ങള്‍
സന്ദര്‍ശിച്ചത്;
(ബി)
എങ്കില്‍
അവര്‍ സമര്‍പ്പിച്ച
റിപ്പോര്‍ട്ട്
എന്തായിരുന്നു;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ; ആയതിന്റെ
അടിസ്ഥാനത്തില്‍ എന്തു
നടപടികള്‍ സ്വീകരിച്ചു;
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്ത്
ശുചിത്വമിഷന്
ആരംഭിച്ചത് എന്ത്
ഉദ്ദേശ്യലക്ഷ്യങ്ങള്‍
സാക്ഷാത്കരിക്കുന്നതിനുവേണ്ടിയായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ഡി)
നാളിതുവരെയായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
മാലിന്യസംസ്ക്കരണത്തിനും
മാലിന്യനിര്മ്മാര്ജ്ജനത്തിനുമായി
ശുചിത്വ മിഷന്
കൈക്കൊണ്ടിട്ടുള്ളത്;
(ഇ)
സംസ്ഥാനം
മാലിന്യക്കൂമ്പാരമായി
മാറുകയും തന്മൂലം പലതരം
പകര്‍ച്ചവ്യാധികള്‍
പടര്‍ന്ന് പിടിക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍
പൂര്‍ണ്ണമായും എല്ലാ
മാലിന്യങ്ങളും
സംസ്ക്കരിക്കുന്നതിനു
വേണ്ടി എന്തെല്ലാം
പദ്ധതികളാണ് ശുചിത്വ
മിഷന് ആവിഷ്കരിച്ച്
നടപ്പിലാക്കി വരുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(എഫ്)
മാലിന്യ
പ്രശ്നം ശാശ്വതമായി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
കരിമ്പുഴയിലെ
കെ.എഫ്.ആർ.ഐ./തേക്ക്
മ്യൂസിയം എന്നിവിടങ്ങളിലെ
നിയമനങ്ങൾ
4986.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്ര
സാങ്കേതിക വകുപ്പിന്
കീഴിലെ കരിമ്പുഴയിലെ
കെ.എഫ്.ആർ.ഐ./തേക്ക്
മ്യൂസിയം
എന്നിവിടങ്ങളില്‍ എത്ര
താൽക്കാലിക
ജീവനക്കാരുണ്ട്; ഇവരുടെ
പേര്,തസ്തിക,നിയമനം
നൽകിയ
വർഷം,യോഗ്യത,മാനദണ്ഡങ്ങൾ,ശമ്പളം
തുടങ്ങിയ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇവിടെ പുതിയ
താല്‍ക്കാലിക
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടോ;
പ്രസ്തുത സ്ഥാപനങ്ങളിൽ
നിയമനം നടത്തുന്ന
അധികാരി ആരാണ്;
വ്യക്തമാക്കാമോ;
(സി)
കെ.എഫ്.ആർ.ഐ.-ന്റെ
കീഴില്‍ വരുന്ന
കരിമ്പുഴ തേക്ക്
മ്യൂസിയത്തിലെ 2016
മുതൽ 2019 ജൂണ്‍ 15
വരെയുള്ള വരുമാനം,
ചെലവ് എന്നിവ ഇനവും
മാസവും തിരിച്ച്
വ്യക്തമാക്കാമോ?
കെ.എ.എസ്.
വിജ്ഞാപനത്തിനുള്ള കാലതാമസം
4987.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ജനുവരി ഒന്നിന്
സംസ്ഥാനത്ത്
നടപ്പാക്കിയ
കെ.എ.എസിന്റെ അന്തിമ
വിജ്ഞാപനം ഇനിയും
പ്രസിദ്ധീകരിക്കാത്ത
സാഹചര്യമെന്താണെന്ന്
വെളിപ്പെടുത്താമോ;
(ബി)
കരട്
വിജ്ഞാപനത്തിന്റെ സംവരണ
വ്യവസ്ഥയില്‍
സര്‍ക്കാര്‍ പിന്നീട്
ഭേദഗതി
നിര്ദ്ദേശിക്കുകയുണ്ടായോ;
(സി)
എങ്കില്‍
കെ.എ.എസ്.
നിയമനത്തിന്റെ
മൂന്നുധാരകളിലും സംവരണം
ഏര്‍പ്പെടുത്തി
കൊണ്ടുള്ളതല്ലേ പുതിയ
ഭേദഗതി എന്ന്
വ്യക്തമാക്കാമോ;
(ഡി)
2018
ജനുവരിയില്‍ കെ.എ.എസ്
പ്രാബല്യത്തില്‍
വന്നെങ്കിലും ആ വര്‍ഷം
പി.എസ്.സി.യുടെ
വിജ്ഞാപനമുണ്ടാകാത്തതിനാല്
ഒട്ടേറെ പേര്‍ക്ക്
പ്രായത്തിന്റെ പേരില്‍
അവസരം നഷ്ടപ്പെട്ട
സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ഇ)
എങ്കില്‍
ഇതിനുള്ള പരിഹാരമായി
എന്തെങ്കിലും പുതിയ
നിര്‍ദ്ദേശം അന്തിമ
വിജ്ഞാപനത്തില്‍
സര്‍ക്കാര്‍
ഉള്‍ക്കൊള്ളിക്കുമോ
എന്നറിയിക്കാമോ?
എല്‍.പി.,യു.പി.അദ്ധ്യാപക
നിയമനം
4988.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്‍.പി.എസ്.ടി.,
യു.പി.എസ്.ടി
നിയമനത്തിന് പി. എസ്.സി
യില്‍ ഇതുവരെയായി എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒഴിവുകള്‍
യഥാസമയം റിപ്പോര്‍ട്ട്
ചെയ്യിക്കുന്നതിനും
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
വിവിധ
വകുപ്പുകളിലെ ക്ലര്‍ക്ക്
തസ്തിക
4989.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളില്‍
ക്ലര്‍ക്ക് തസ്തികയില്‍
ആശ്രിത നിയമനത്തിന്
അപേക്ഷ നല്‍കിയവര്‍ക്ക്
നിയമനം നല്കിയ ശേഷം
ബാക്കിവന്ന ഒഴിവുകള്‍
മാത്രം പി.എസ്.സി.ക്ക്
റിപ്പാേര്‍ട്ട്
ചെയ്താല്‍ മതിയെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടാേ;
വിശദാംശം നല്‍കാമോ;
(ബി)
ഇത്
പി.എസ്.സി.യുടെ
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം
പ്രതീക്ഷിക്കുന്ന
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
പ്രതിസന്ധി
സൃഷ്ടിച്ചിട്ടില്ലേ
എന്ന് വ്യക്തമാക്കാമോ;
(സി)
വിവിധ
വകുപ്പുകളില്‍ എല്‍.ഡി
ക്ലര്‍ക്ക്
തസ്തികയിലേയ്ക്ക്
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
നാമമാത്രമായ നിയമനം
മാത്രമേ
നടത്തിയിട്ടുള്ളു
എന്നതിനാല്‍ മേല്പറഞ്ഞ
തീരുമാനം
പിന്‍വലിക്കുവാന്‍
നടപടി കെെക്കാെള്ളുമാേ
എന്നറിയിക്കാമോ?
ബോര്‍ഡ്/
കോര്‍പ്പറേഷനുകളില്‍
സ്പെഷ്യല്‍ റൂള്‍സ്
4990.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്പെഷ്യല്‍
റൂള്‍സ് നിലവിലില്ലാത്ത
കമ്പനി/ ബോര്‍ഡ്/
കോര്‍പ്പറേഷനുകളില്‍
സ്പെഷ്യല്‍ റൂള്‍സ്
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇനി ഏതെല്ലാം
സ്ഥാപനങ്ങളില്‍ ആണ്
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറാക്കാന്‍
ബാക്കിയുള്ളത്;
വിശദമാക്കുമോ;
(ബി)
സ്പെഷ്യല്‍
റൂള്‍സ് രൂപീകരിക്കാത്ത
സ്ഥാപനങ്ങളില്‍
പ്രസ്തുത റൂള്‍സ്
തയ്യാറാക്കുന്നതിലെ
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
പി.എസ്.സി.
മുഖേന നിയമനങ്ങള്‍
നടത്തുന്ന
കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഒഴിവുകള്‍ യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
കാറ്റഗറി
113/2017
കമ്പനി/ബോര്‍ഡ്/കോര്പ്പറേഷന്
ലാസ്റ്റ് ഗ്രേഡ്
സര്‍വന്റ് തസ്തികയുടെ
പി.എസ്.സി. റാങ്ക്
പട്ടിക തയ്യാറാക്കുന്ന
പ്രക്രീയ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത
തസ്തികയിലേക്ക്
നിലവില്‍ എത്ര
ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത് എന്ന്
വെളിപ്പെടുത്താമോ;
(ഇ)
കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍
കരാര്‍/ദിവസവേതന
വ്യവസ്ഥയില്‍ താത്കാലിക
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
തസ്തികകളില്‍
പി.എസ്.സി.
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സ്ഥിര നിയമനം
ലഭിക്കാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നൂതനമായ
കോഴ്സുകള്‍ സ്പെഷ്യല്‍
റൂള്‍സില്‍
ഉള്‍പ്പെടുത്താന്‍ നടപടി
4991.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
നൂതനമായ
കോഴ്സുകള്‍
പഠിച്ചിറങ്ങുന്ന
കുട്ടികള്‍ക്ക്
പ്രസ്തുത കോഴ്സുകള്‍
സ്പെഷ്യല്‍ റൂള്‍സില്‍
ഉള്‍പ്പെടുത്താത്തതുകൊണ്ട്
പി.എസ്.സി. വഴിയുള്ള
അപേക്ഷ നല്കാന്
സാധിക്കാതെ വരുന്നത്
കണക്കിലെടുത്ത്
കോഴ്സുകള്‍ യഥാസമയം
തന്നെ സ്പെഷ്യല്‍
റൂള്‍സില്‍
ഉള്‍പ്പെടുത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
സ്പെഷ്യൽ
റൂൾസ് ഇല്ലാത്ത പൊതുമേഖലാ
സ്ഥാപനങ്ങള്‍
4992.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ നിയമനം
പി.എസ്.സി.യ്ക്ക്
നൽകിയശേഷം സ്പെഷ്യൽ
റൂൾസ്
നിർമ്മിക്കാത്തതിനാൽ
പ്രസ്തുത
സ്ഥാപനങ്ങളിലേക്ക്
പി.എസ്.സി.മുഖേന നിയമനം
നടത്തുവാന്‍
സാധിക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇനിയും
സ്പെഷ്യൽ റൂൾസ്
നിർമ്മിക്കാത്ത എത്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
സ്ഥാപനങ്ങളില്‍
അടിയന്തിരമായി സ്പെഷ്യൽ
റൂൾസ് നിർമ്മിച്ച്
ആയതിലെ നിയമനങ്ങള്‍
പി.എസ്.സി.മുഖേനയാക്കുന്നതിന്
ആവശ്യമായ നടപടികൾ
സ്വീകരിക്കുമോ?
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
അന്വേഷണ വിഭാഗത്തിലെ
ജീവനക്കാര്‍
4993.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന്റെ
ഹെഡ്ക്വാർട്ടേഴ്സിലെ
അന്വേഷണ വിഭാഗം
കമ്പ്യൂട്ടറൈസ്
ചെയ്യുവാനും വിവരങ്ങള്‍
കൃത്യമായി
ഉദ്യോഗാര്‍ത്ഥികൾക്ക്
നല്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പി.എസ്.സി.യിലെ
ഉദ്യോഗസ്ഥര്‍ക്ക്
പബ്ലിക് റിലേഷന്‍സ്
സംബന്ധിച്ച ട്രെയിനിംഗ്
എറണാകുളത്ത് വച്ച്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉദ്യോഗസ്ഥരെ അന്വേഷണ
വിഭാഗത്തില്‍
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
അന്വേഷണ വിഭാഗത്തില്‍
ജോലി ചെയ്യുന്ന
ഉദ്യോഗസ്ഥര്‍ കൃത്യമായി
വിവരം നല്‍കാത്തതും
ഉദ്യോഗാര്‍ത്ഥികളോട്
മോശമായി പെരുമാറുന്നതും
സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
പരാതികളില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വിശദമാക്കാമോ?
പോലിസില്‍
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്
4994.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
സമീപകാലത്ത് പോലിസില്‍
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
നടത്തിയിട്ടുണ്ടോ;
(ബി)
എത്ര
തസ്തികകളിലേക്കാണ്
ഇതുപ്രകാരം സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
നടത്തിയത്
എന്നറിയിക്കാമോ;
(സി)
ഇക്കാര്യത്തില്‍
കാബിനറ്റ് തീരുമാനം
എന്നാണ് ആദ്യമായി
എടുത്തത്;
(ഡി)
റിക്രൂട്ട്മെന്റ്
വിജ്ഞാപനം പി.എസ്.സി.
എന്നാണ്
പുറത്തിറക്കിയത്;
(ഇ)
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
കൂടുതല്‍ സ്പെഷ്യല്‍
റിക്രൂട്ട്മെന്റുകള്‍
നടത്തുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;വ്യക്തമാക്കാമോ?
സ്പെഷ്യല്‍
റൂള്‍സ് തയ്യാറാക്കാത്ത
വകുപ്പുകൾ
4995.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
വഴി നിയമനം നല്കാന്
തീരുമാനിച്ചിട്ടും പല
വകുപ്പുകളിലും
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറാക്കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറാക്കാനുള്ളത്
ഏതൊക്കെ വകുപ്പുകളിലാണ്
എന്ന് വ്യക്തമാക്കുമോ;
(സി)
അടിയന്തരമായി
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറാക്കി പി.എസ്.സി.
വഴി നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഡയറി
ഫാം ഇന്‍സ്പെക്ടര്‍
തസ്തികയിലെ റാങ്ക് ലിസ്റ്റ്
4996.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡയറി
ഫാം ഇന്‍സ്പെക്ടര്‍
(കാറ്റഗറി നം 442/16)
തസ്തികയിലെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; റാങ്ക്
ലിസ്റ്റ് അടിയന്തരമായി
പ്രസിദ്ധീകരിച്ച്
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
എല്‍.
ഡി. ടൈപ്പിസ്റ്റ് റാങ്ക്
ലിസ്റ്റ്
4997.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.
എസ്. സി എല്‍. ഡി.
ടൈപ്പിസ്റ്റ് (കാറ്റഗറി
280/2018)
തസ്തികയിലേക്കുള്ള
വിജ്ഞാപനത്തിന് അപേക്ഷ
സമര്‍പ്പിച്ചവരുടെ
എണ്ണം ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഈ
പരീക്ഷക്കായി
അപേക്ഷിച്ചിട്ടും
പരീക്ഷ ഏഴുതാന്‍
കണ്ഫര്മേഷന്
നല്കാത്തവരുടെ എണ്ണം
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(സി)
നിലവിലുള്ള
എല്‍. ഡി. ടൈപ്പിസ്റ്റ്
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്നത്തേക്കാണ്
അവസാനിക്കുന്നതെന്ന്
പറയാമോ; അടുത്ത റാങ്ക്
ലിസ്റ്റ് എന്നത്തേക്ക്
പ്രസിദ്ധീകരിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
എല്‍.ഡി.ടൈപ്പിസ്റ്റ്
റാങ്ക് ലിസ്റ്റിലെ നിയമനം
4998.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2019
ജനുവരി 31ന് മുമ്പ്
മുഴുവന്‍ ഒഴിവുകളും പി.
എസ്. സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യണമെന്ന
സര്‍ക്കാര്‍ ഉത്തരവ്
നിലനില്‍ക്കെ അത്
അവഗണിച്ച് വിവിധ
വകുപ്പുകള്‍
എല്‍.ഡി.ടൈപ്പിസ്റ്റ്
തസ്തികയിലെ ഒഴിവുകള്‍
പൂഴ്ത്തി വച്ചുവെന്ന
ആക്ഷേപം ഗൗരവമായി
പരിശോധിക്കുമോ?
കമ്പനി/കോര്പ്പറേഷന്/ബോര്‍ഡ്
ജൂനിയര്‍ അസിസ്റ്റന്റ്
റാങ്ക് ലിസ്റ്റ്
4999.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്പനി/കോര്പ്പറേഷന്/ബോര്‍ഡ്
ജൂനിയര്‍ അസിസ്റ്റന്റ്
(കാറ്റഗറി നമ്പര്‍
399/17) തസ്തികയുടെ
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്നത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്ന്
ഇതുവരെ എത്രപേര്‍ക്ക്
നിയമനം നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിലെ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്നുളള
നിയമനം
ത്വരിതപ്പെടുത്തുമോ;
വ്യക്തമാക്കുമോ?
എറണാകുളം
ജില്ലയിലെ എല്‍.പി.എസ്.എ.,
യു.പി.എസ്.എ. നിയമനം
5000.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
എല്‍.പി.എസ്.എ. (മലയാളം
മീഡിയം) തസ്തികയിലേക്ക്
07.03.2019ന് ശേഷം
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളിലേക്ക് നിയമന
ശുപാര്‍ശ നല്‍കരുത്
എന്ന് പി.എസ്.സി.
ഉത്തരവ് ഉണ്ടോ;
13.03.2019 ലെ
കമ്മിഷന് ഉത്തരവിന്റെ
പകര്‍പ്പ് നല്‍കാമോ;
(ബി)
പ്രസ്തുത
ഉത്തരവ് പ്രകാരം,
07.03.2019ന് മുമ്പ്
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളില്‍ ഉണ്ടാകുന്ന
എന്‍.ജെ.ഡി. ഒഴിവുകള്‍
07.03.2019 ന് ശേഷം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുകയാണെങ്കില്‍ ആ
ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നതിന് നിയമ
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
എറണാകുളം
ജില്ലയില്‍
യു.പി.എസ്.എ.(മലയാളം
മീഡിയം) (കാറ്റഗറി
നമ്പർ 276/17)
ബൈട്രാന്‍സ്ഫര്‍
വേക്കന്‍സിയില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
ഇതില്‍ എത്ര പേര്
അപേക്ഷിച്ചുവെന്നും
അപേക്ഷകരില്‍ എത്ര
പേര് ഇന്റര്‍വ്യൂവില്‍
പങ്കെടുത്തുവെന്നും
ഇന്റര്‍വ്യൂവിന്
പങ്കെടുക്കാതിരുന്നതുമൂലമുണ്ടായ
ഒഴിവുകള്‍ ഡയറക്ട്
റിക്രൂട്ട്മെന്റിലേക്ക്
മാറ്റി
നല്‍കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
ജൂനിയര്‍
സയന്റിഫിക് ഓഫീസര്‍ റാങ്ക്
ലിസ്റ്റ്
5001.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
29/12/2015
ഗസറ്റ് വിജ്ഞാപന
പ്രകാരം കാറ്റഗറി
നമ്പര്‍ 485/2015
ആയുള്ള ജൂനിയര്‍
സയന്റിഫിക് ഓഫീസര്‍
(കെമിക്കല്‍
എക്സാമിനേഷന് ലാബ്)
ന്റെ റാങ്ക് ലിസ്റ്റ്
നിലവില്‍ വന്ന തീയതിയും
റാങ്ക് ലിസ്റ്റിന്റെ
കാലാവധിയും
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
തസ്തികയുടെ പേര്
സയന്റിഫിക് ഓഫീസര്‍
എന്നായി പുനര്‍നാമകരണം
ചെയ്തിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ എന്ന്
മുതലാണെന്ന്
വ്യക്തമാക്കാമാേ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും പതിമൂന്ന്
പേര്‍ക്ക് നിയമനം
നല്‍കിയെങ്കിലും
൦9/04/2018-ന് ശേഷം
വന്ന ഒഴിവുകളിലേക്ക്
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്താന്‍
കഴിയാത്തതിന്റെ
സാഹചര്യം
വ്യക്തമാക്കാമാേ;
(ഡി)
റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നിട്ട് ഏദേശം ആറ്
മാസം മാത്രമാകുകയും
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
ചിലരുടെ പ്രായപരിധി
കഴിയാറായ സാഹചര്യവും
പരിഗണിച്ച് ലിസ്റ്റില്‍
നിന്നും നിലവിലുള്ള
ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമാേയെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ എല്‍.പി., യു.പി.
അദ്ധ്യാപക നിയമനം
5002.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പാലക്കാട്
ജില്ലയില്‍ ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
എത്ര എല്‍.പി.എസ്.എ.,
യു.പി.എസ്.എ.
അദ്ധ്യാപകരെ പി.എസ്.സി
മുഖാന്തിരം
നിയമിച്ചിട്ടുണ്ട്
എന്നതിന്റെ വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
ഓവര്‍സീയര്‍
തസ്തികയിലെ റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകള്‍
5003.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്,
തദ്ദേശസ്വയംഭരണം,
ജലസേചനം എന്നീ
വകുപ്പുകളില്‍ ഗ്രേഡ്
1, ഗ്രേഡ് 3
ഓവര്‍സീയര്‍
തസ്തികകളിലെ ഏത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക് പി.
എസ്. സി. തയ്യാറാക്കിയ
റാങ്ക് ലിസ്റ്റില്‍
നിന്നും നാളിതുവരെ എത്ര
നിയമനങ്ങള്‍
നടന്നിട്ടുണ്ട്,
എത്രപേര്‍ക്ക് നിയമനം
ലഭിക്കാനുളള
സാധ്യതയുണ്ട് എന്നീ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റ്
5004.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.
എസ്. സി. യുടെ
(277/2018 നമ്പര്‍
കാറ്റഗറി) വിജ്ഞാപന
പ്രകാരം
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയിലേക്ക് എത്ര
അപേക്ഷകരുണ്ടെന്ന്
ജില്ലതിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(ബി)
ഈ
തസ്തികയില്‍ നിലവിലുള്ള
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
കഴിഞ്ഞിട്ടുണ്ടോ;
എന്നത്തേക്ക് പുതിയ
ലിസ്റ്റ്
പ്രസിദ്ധീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഗ്രാമവികസന
വകുപ്പിലെ ലക്ചറര്‍
ഗ്രേഡ്-I തസ്തികയുടെ
നോട്ടിഫിക്കേഷന്‍
5005.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിലെ ലക്ചറര്‍
ഗ്രേഡ്-I തസ്തികകളുടെ
നിയമന അധികാരിയും
ഒഴിവുകള്‍ പി.എസ്.സി.
യില്‍ റിപ്പോര്‍ട്ട്
ചെയ്യേണ്ടതും ഏത്
വകുപ്പാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ലക്ചറര്‍ ഗ്രേഡ്-I
ഒഴിവുകള്‍
നികത്തുന്നതിന്
പി.എസ്.സി.
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിച്ചത് ഏത്
വകുപ്പ് ഒഴിവ്
റിപ്പോര്‍ട്ട്
ചെയ്തതിന്റെ
അടിസ്ഥാനത്തിലാണ് എന്ന്
വ്യക്തമാക്കാമോ; ഇത്
സ്പെഷ്യല്‍ റൂള്‍
പ്രകാരമാണോ എന്ന്
വ്യക്തമാക്കാമോ;
(സി)
സ്പെഷ്യല്‍
റൂളിന് വിരുദ്ധമായ
നടപടികളിലൂടെ
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിച്ച
പി.എസ്.സി.നടപടി
പുന:പരിശോധിക്കുമോ;
(ഡി)
നോട്ടിഫിക്കേഷനില്‍
പറയുന്ന ഒഴിവുകള്‍ക്ക്
ശേഷം ഉണ്ടാകുന്ന
ഒഴിവുകള്‍ നികത്തേണ്ടത്
ഏത് വിധത്തിലാണ്;
ലിസ്റ്റുകളുടെ കാലാവധി
എത്ര നാളാണ്;
വിശദാംശങ്ങള്‍
നല്‍കുമോ?
ഡ്രൈവര്‍
ഗ്രേഡ് II റാങ്ക്
ലിസ്റ്റില്‍ നിന്നും നിയമനം
5006.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.
എസ്. സി. യുടെ കാറ്റഗറി
നം.016/2014
എല്‍.ഡി.വി. ഡ്രൈവര്‍
ഗ്രേഡ് II റാങ്ക്
ലിസ്റ്റില്‍ നിന്നും
നിലവില്‍ നിയമനം എവിടെ
വരെ ആയി; വിശദമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക് എത്ര
ഒഴിവുകള്‍ ഇനി
പ്രതീക്ഷിക്കുന്നു
എന്നുള്ളത്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
വകുപ്പുകളുടെ
ഹെഡ്ക്വാര്ട്ടറുകളില്
ഉള്ള ഡ്രൈവര്‍ സ്ഥിരം
തസ്തികകളില്‍ എത്ര
എണ്ണം പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
ഇവിടങ്ങളിലെ
താല്‍ക്കാലിക
ഡ്രൈവര്‍മാരെ ഒഴിവാക്കി
പി.എസ്.സി. വഴി
സ്ഥിരനിയമനം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ബെെ
ട്രാന്‍സ്ഫര്‍ നിയമനത്തിലെ
വിവേചനം
5007.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ സിവില്‍
വിഭാഗത്തില്‍
(ബില്‍ഡിംഗ്, റോഡ്
)പ്പെട്ട തേര്‍ഡ്
ഗ്രേഡ്
ഓവര്‍സിയര്‍മാര്‍ക്ക്
ഉയര്‍ന്ന
തസ്തികകളിലേക്ക്
പി.എസ്.സി. നടത്തുന്ന
10% ബെെ ട്രാന്‍സ്ഫര്‍
നിയമനത്തിന്
അപേക്ഷിക്കാമെന്നിരിക്കേ
സമാനതസ്തികകളില്‍ ജോലി
ചെയ്യുന്ന പൊതുമരാമത്ത്
ഇലക്ട്രിക്കല്‍
വിഭാഗത്തിലെ
ഓവര്‍സിയര്‍ (തേഡ്
ഗ്രേഡ്)/ലെെന്‍മാന്‍
തസ്തികയിലുള്ളവര്‍ക്ക്
അപേക്ഷിക്കാൻ
കഴിയുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യം
പരിശോധിക്കുവാനും ബെെ
ട്രാന്‍സ്ഫര്‍ നിയമനം
ഇലക്ട്രിക്കല്‍
വിഭാഗത്തിലെ
ഓവര്‍സിയര്‍/
ലെെന്മാന്മാര്ക്കും
ബാധകമാക്കുവാനും നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ആശ്രിത
നിയമനത്തിലെ
നടപടിക്രമങ്ങളില്‍ കാലതാമസം
5008.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമനത്തിനുള്ള
അപേക്ഷയിന്മേൽ പ്രാഥമിക
തലത്തിലുള്ള
അന്വേഷണങ്ങൾക്കും
റിപ്പോർട്ട്
സമര്‍പ്പിക്കുന്നതിനും
ചില വകുപ്പുകൾ കാലതാമസം
വരുത്തുന്നതായി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ കാലതാമസം
വരുത്തുന്ന
ഉദ്യോഗസ്ഥർക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ബി)
ആശ്രിത
നിയമനത്തിനുള്ള
അപേക്ഷയിൽ
പ്രായക്കൂടുതലുള്ള
അപേക്ഷകർക്ക്
നിയമനത്തിന് മുൻഗണന
നൽകണമെന്ന്
നിർദ്ദേശിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ അതിനുള്ള
നിർദ്ദേശം നൽകുമോ
എന്നറിയിക്കാമോ?
ക്രമവിരുദ്ധമായി
ആശ്രിത നിയമനം
5009.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ വകുപ്പുകളില്‍
കണക്കില്‍ കവിഞ്ഞ
ആശ്രിത നിയമനം
നടക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
P&ARD
യുടെ G.O.No.12/99 ന്റെ
30-ാം ഇനം പ്രകാരം
മരണപ്പെടുന്ന
ഉദ്യോഗസ്ഥന്റെ
മാതൃവകുപ്പില്‍ എത്ര
വേണമെങ്കിലും നിയമനം
നല്‍കാം എന്ന ഉത്തരവ്
പ്രകാരം സംസ്ഥാനത്ത്
ക്രമവിരുദ്ധമായി ആശ്രിത
നിയമനം നടത്തുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
ക്രമവിരുദ്ധമായി
ആശ്രിത നിയമനങ്ങള്‍
നടന്നിട്ടുണ്ടെങ്കില്‍
അതിന് കാരണക്കാരായ
ഉദ്യോഗസ്ഥരുടെ മേല്‍
ശിക്ഷണനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
ആശ്രിതനിയമനത്തിലെ
കാലതാമസം
5010.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആശ്രിതനിയമന വ്യവസ്ഥ
പ്രകാരമുള്ള നിയമന
നടപടികളില്‍
തടസ്സമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സി.
ഇ. സെല്‍ തയ്യാറാക്കിയ
ലിസ്റ്റില്‍ നിരവധി
പേര് വര്‍ഷങ്ങളായി
ഉള്‍പ്പെട്ടിട്ടും
നിയമനം വൈകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കാലതാമസം പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കള്ളവോട്ട്
നടന്നുവെന്ന പരാതി സംബന്ധിച്ച
കേസ്
5011.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ലോകസഭ
തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു്
സംസ്ഥാനത്ത് പൊതുവേയും
പ്രത്യേകിച്ച്
കാസര്‍കോഡ്, കണ്ണൂര്‍
ലോകസഭ മണ്ഡലങ്ങളില്‍
കള്ളവോട്ട്
നടന്നുവെന്ന പരാതി
ഉണ്ടായിട്ടുണ്ടോ;
(ബി)
കാസര്‍കോഡ്
ലോകസഭ മണ്ഡലത്തിലെ
പിലാത്തറ എ.യു.പി.
സ്ക്കൂളിലെ 19-ാം
നമ്പര്‍ ബൂത്തില്‍
പഞ്ചായത്ത് അംഗവും
മുന്‍ പഞ്ചായത്ത്
അംഗവും
ഉള്‍പ്പെടെയുള്ളവര്‍
കള്ളവോട്ട് ചെയ്തതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
അവര്‍ക്കെതിരെ
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
വകുപ്പ് പ്രകാരം;
വ്യക്തമാക്കുമോ;
(ഡി)
കള്ളവോട്ട്
ചെയ്തവര്‍ക്കെതിരെ
നവമാധ്യമങ്ങള്‍ വഴി
പ്രചരണം നടത്തിയതിന്റെ
പേരില്‍ പോലീസ്
ആര്‍ക്കെങ്കിലും എതിരെ
കേസ് എടുത്തിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്കെതിരെ
കേസെടുത്തുവെന്ന്
വ്യക്തമാക്കുമോ?
ഇ-ഗവേണന്‍സ്
പദ്ധതിയുടെ പുരോഗതി
5012.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-ഗവേണന്‍സ് പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
അക്ഷയ
ഉൾപ്പെടെയുള്ള വിവിധ
സ്ഥാപനങ്ങൾ പദ്ധതിയുടെ
ഭാഗമായി നല്‍കിവരുന്ന
സേവനങ്ങള്‍ക്ക് അമിത
ഫീസ് ഈടാക്കുന്നതായുള്ള
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
നിയന്ത്രിക്കുന്നതിനും
സേവനങ്ങളുടെ ഫീസ്
നിരക്കുകൾ സംബന്ധിച്ച
വിശദാംശങ്ങൾ പ്രസ്തുത
സ്ഥാപങ്ങളില്‍
പ്രദര്‍ശിപ്പിക്കുന്നതിനും
ആവശ്യമായ നടപടികൾ
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(സി)
അക്ഷയ
കേന്ദ്രങ്ങൾ
വ്യാപകമാക്കുന്നതിനും
ഇ-സേവനങ്ങൾക്കായി
സ്വകാര്യ സ്ഥാപനങ്ങൾ
അമിത ഫീസ് ഈടാക്കുന്നത്
തടയുന്നതിനും ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഡി)
അക്ഷയ
എന്ന പേരില്‍ സ്വകാര്യ
ഇ-ജനസേവന കേന്ദ്രങ്ങള്‍
ആരംഭിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിനെതിരെ
നടപടി സ്വീകരിക്കുമോ?
കായംകുളം,
മാവേലിക്കര മണ്ഡലങ്ങളിലെ
അക്ഷയകേന്ദ്രങ്ങള്‍
5013.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം,
മാവേലിക്കര എന്നീ
നിയോജകമണ്ഡലങ്ങളില്‍
എത്ര വീതം
അക്ഷയകേന്ദ്രങ്ങള്‍
ഉണ്ടെന്നും അവ
ഏതെല്ലാമാണെന്നും
വിശദമാക്കാമോ?
സി-ഡിറ്റിനെ
ഏല്‍പ്പിച്ച സര്‍ക്കാര്‍
പദ്ധതികൾ
5014.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ സര്‍ക്കാര്‍
പദ്ധതികളുടെ നടത്തിപ്പ്
സി-ഡിറ്റിനെ
ഏല്പ്പിച്ചിരുന്നാേ;
(ബി)
എങ്കില്‍
ഏതെല്ലാം പദ്ധതികളുടെ
നടത്തിപ്പാണ്
ഇത്തരത്തില്‍
നല്‍കിയിട്ടുള്ളത്;
(സി)
പ്രസ്തുത
പദ്ധതികള്‍ സി-ഡിറ്റ്
പുറംകരാര്‍ നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
ഇത്തരത്തില്‍
സ്വകാര്യ
കമ്പനികള്‍ക്ക്
പുറംകരാര്‍
നല്കുന്നതുവഴി
സ്വകാര്യത
നഷ്ടപ്പെടുന്നതിനും
പ്രധാനപ്പെട്ട
സര്‍ക്കാര്‍ രേഖകള്‍
പരസ്യമാകുന്നതിനും
ഗുരുതരമായ
സുരക്ഷാവീഴ്ചയ്ക്കും
കാരണമാകുമെന്നതിനാല്‍
പുറംകരാര്‍
അവസാനിപ്പിച്ച്
പ്രസ്തുത പദ്ധതികള്‍
സര്‍ക്കാര്‍
ഏജന്‍സികള്‍ നേരിട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമാേ?
റീ
ബിൽഡ് കേരള ഇനീഷിയേറ്റീവിന്റെ
ഓഫീസ്
T 5015.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബിൽഡ് കേരള
ഇനീഷിയേറ്റീവിന്റെ
അടിസ്ഥാനസൗകര്യങ്ങള്‍ക്കായി
എന്ത് തുക
ചെലവഴിക്കാനാണ് അനുമതി
നല്‍കിയിട്ടുളളത്;വിശദാംശങ്ങൾ
വെളിപ്പെടുത്തുമോ;
(ബി)
ആര്.കെ.ഐ.
ഓഫീസിനായി വാടകയ്ക്ക്
കെട്ടിടം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരുടെ
ഉടമസ്ഥതയിലുളള
കെട്ടിടമാണ്
എടുത്തതെന്നും അതിന്റെ
പ്രതിമാസ വാടക എത്രയാണ്
എന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വാടകക്കെട്ടിടത്തിൽ
ആര്.കെ.ഐ.യുടെ ഓഫീസ്
പ്രവര്‍ത്തനത്തിന്
വേണ്ടി സൗകര്യം
ഒരുക്കുവാന്‍ എത്ര
തുകയുടെ അനുമതിയാണ്
നല്‍കിയത്;
(ഡി)
ടെന്‍ഡര്‍
നല്കിയാണോ പ്രസ്തുത
ഓഫീസ് സൗകര്യം
ഒരുക്കുന്നത്;
അല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ?
പ്രളയ
ദുരിതാശ്വാസ നിധി
5016.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രളയ
ദുരിതാശ്വാസ
നിധിയിലേക്ക് മറ്റ്
സംസ്ഥാനങ്ങളില്‍ നിന്ന്
എത്ര കോടി രൂപ സഹായമായി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പ്രളയ
ദുരിതാശ്വാസനിധിയില്‍
പ്രവാസികളുടെ സംഭാവന
5017.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
ദുരിതാശ്വാസനിധിയിലേക്ക്
2019 ജൂണ്‍ മാസം 5-ാം
തീയതി വരെ എത്ര രൂപ
പിരിഞ്ഞു കിട്ടിയെന്ന്
അറിയിക്കുമോ;
(ബി)
ഇതില്‍
പ്രവാസികളുടെ സംഭാവന
എത്രയെന്നും അവ ഏതൊക്കെ
രാഷ്ട്രങ്ങളില്‍
നിന്നാണ് ലഭിച്ചതെന്നും
അറിയിക്കുമോ;
(സി)
കേരളത്തില്‍
നിന്നും ലഭിച്ച ആകെ
തുകയെത്ര; ഇതില്‍ സാലറി
ചലഞ്ച് വഴി ലഭ്യമായ
തുകയെന്ത്;
(ഡി)
ഇതര
സംസ്ഥാനങ്ങളില്‍ നിന്നു
ലഭ്യമായതെത്ര;
(ഇ)
മന്ത്രിമാര്‍,
എം.എല്‍.എ മാര്‍, എം.പി
മാര്‍ എന്നിവരുടെ
വിഹിതം
വെളിപ്പെടുത്തുമോ;
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി എത്ര
തുക ലഭ്യമായി;
(എഫ്)
പ്രളയ
ദുരിതാശ്വാസനിധിയില്‍
നിന്നും ഇതുവരെ
ചെലവഴിച്ച തുക ഓരോന്നും
ഇനം തിരിച്ച്
അറിയിക്കുമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മിതി
5018.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയാനന്തര
പുനര്‍നിര്‍മ്മിതിക്കായി
വിദേശരാജ്യങ്ങളുടെ
സഹായം ലഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ബി)
പുനര്‍നിര്‍മ്മാണം
പരിസ്ഥിതി
സൗഹാര്ദ്ദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
പ്രളയാനന്തര
പുനര്നിര്മ്മിതിയ്ക്കായുള്ള
ഉപദേശകസമിതിയുടെ പ്രവർത്തനം
5019.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍നിര്‍മ്മിതിയ്ക്കായി
രൂപീകരിച്ച ഉപദേശകസമിതി
2018 ആഗസ്റ്റ്
മാസത്തിലുണ്ടായ
പ്രളയത്തിനുശേഷം എത്ര
യോഗങ്ങള്‍ എവിടെയെല്ലാം
വച്ച് ഏതെല്ലാം
തീയതികളില്‍
ചേര്‍ന്നിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
യോഗങ്ങളുടെ
യോഗനടപടിക്കുറിപ്പുകളുടെ
പകർപ്പുകൾ
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
യോഗങ്ങളില്‍ എന്തെല്ലാം
തീരുമാനങ്ങള്‍
എടുത്തിട്ടുണ്ടെന്നും
പ്രസ്തുത
തീരുമാനങ്ങളില്‍
ഏതെല്ലാം
നടപ്പിലാക്കിയിട്ടുണ്ടെന്നും
അറിയിക്കുമോ?
പ്രളയത്തില്‍
വീട് പൂര്‍ണ്ണമായോ ഭാഗീകമായോ
നഷ്ടപ്പെട്ടവര്‍
5020.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍ വീട്
പൂര്‍ണ്ണമായോ ഭാഗികമായോ
നഷ്ടപ്പെട്ട് ഇപ്പോള്‍
വാടകവീടുകളില്‍
കഴിയുന്ന എത്ര
കുടുംബങ്ങള്‍
ഉണ്ടെന്നുള്ള വിവരം
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഇപ്പോള്‍
വാടകവീടുകളില്‍
കഴിയുന്ന പ്രസ്തുത
കുടുംബങ്ങള്‍ക്ക്
സ്വന്തമായി സ്ഥിരം വീട്
നല്‍കുന്നതിന്
സര്‍ക്കാര്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;ഇവര്‍ക്ക്
സ്ഥിരം വീട്
നല്‍കുന്നതിനുള്ള
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന വിവരം
നൽകുമോ;
(സി)
പ്രളയബാധിതര്‍ക്ക്
അടിയന്തരസഹായമായി
പതിനായിരം രൂപ വീതം
നല്‍കുമെന്ന
സര്‍ക്കാര്‍
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഓരോ
ജില്ലയിലും എത്ര
അപേക്ഷകള്‍ ലഭിച്ചു
എന്ന്
വിശദമാക്കുമോ;ഇങ്ങനെ
ലഭിച്ച അപേക്ഷകളില്‍
ഓരോ ജില്ലയിലും എത്ര
അപേക്ഷകര്‍ക്ക് ധനസഹായം
നല്‍കിയെന്നും എത്ര
പേര്‍ക്ക് ഇനി ധനസഹായം
നല്കാനുണ്ടെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഇത്തരം
അപേക്ഷകളില്‍ ഇനിയും
അന്തിമതീരുമാനമാകാത്ത
എത്ര അപേക്ഷകള്‍ ഓരോ
ജില്ലയിലും
ഉണ്ടെന്നുള്ള വിശദവിവരം
ലഭ്യമാക്കുമോ?
പ്രളയത്തില്‍
വീടുകള്‍
നഷ്ടപ്പെട്ടതിനുള്ള
നഷ്ടപരിഹാരം
5021.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍ ആലത്തൂര്‍
മണ്ഡലത്തില്‍ എത്ര
വീടുകള്‍ക്ക്
നാശനഷ്ടമുണ്ടായതായാണ്
കണക്കാക്കിയിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രളയത്തില്‍
വീടുകള്‍
നഷ്ടപ്പെട്ടതിന്
നഷ്ടപരിഹാരം
ആവശ്യപ്പെട്ട് എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും ഇതില്‍
എത്രപേര്‍ക്ക്
നഷ്ടപരിഹാരം
നല്കിയെന്നുമുള്ള
വിവരം പ്രസ്തുത
നിയോജകമണ്ഡലത്തിലെ
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
മാവേലിക്കരയിലെ
നാശനഷ്ടവും നഷ്ടപരിഹാരവും
5022.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2018
ലെ പ്രളയത്തില്‍
മാവേലിക്കര
മണ്ഡലത്തില്‍ എത്ര
വീടുകള്‍ക്കും
കെട്ടിടങ്ങള്‍ക്കുമാണ്
നാശനഷ്ടം
കണക്കാക്കിയിട്ടുള്ളതെന്നും
നഷ്ടപരിഹാരത്തിന് എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും എത്ര
പേര്‍ക്ക് നഷ്ടപരിഹാരം
നല്കിയെന്നുമുള്ള
വിവരം നാശനഷ്ടത്തിന്റെ
തോത് അനുസരിച്ച്
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍
വിശദമാക്കുമോ ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
സംഭാവന ലഭിച്ച സ്വര്‍ണ്ണം
T 5023.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയദുരിതാശ്വാസമായി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
സ്വർണ്ണം സംഭാവനയായി
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
എത്ര
പവന്;വ്യക്തമാക്കുമോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
ഏറ്റവും കൂടുതല്‍
സ്വര്‍ണ്ണം സംഭാവന
നല്കിയ വ്യക്തി
ആരാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
സ്വര്‍ണ്ണം ലേലം
ചെയ്യാൻ
തീരുമാനിച്ചിട്ടുണ്ടോ;ഉണ്ടെങ്കിൽ
ആയതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
5024.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര
പേര്‍ക്കാണ് സഹായധനം
അനുവദിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്ന് ധനസഹായം
5025.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
അപേക്ഷ നല്കിയവരില്,
അപേക്ഷ
നിരസിക്കപ്പെടുന്നവരെ
അതിന്റെ കാരണം
വ്യക്തമാക്കി വിവരം
അറിയിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
(ബി)
ചില
ഉദ്യോഗസ്ഥര്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
ലഭിക്കുന്ന അപേക്ഷ
അനന്തമായി
നീട്ടിക്കൊണ്ടുപോകുന്നുണ്ടോ;
ഇവര്‍ക്കെതിരെ
വകുപ്പുതലനടപടികള്‍
സ്വീകരിക്കുമോ;
(സി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
ലഭിക്കുന്ന
അപേക്ഷകളിന്മേൽ അതിവേഗം
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ചികിത്സാസഹായം
5026.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും അനുവദിക്കുന്ന
ചികിത്സാസഹായം കാലതാമസം
കൂടാതെ
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമാേ;
(ബി)
ഏതെല്ലാം
അസുഖങ്ങള്‍ക്കാണ്
ധനസഹായം
അനുവദിക്കുന്നതെന്ന്
വിശദമാക്കുമാേ?
എന്‍ഡോസള്‍ഫാന്‍
ഇരകള്‍
5027.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ആനുകൂല്യങ്ങളും
സഹായങ്ങളും
കൈപ്പറ്റുന്ന എത്രപേര്‍
എന്‍ഡോസള്‍ഫാന്‍
ലിസ്റ്റില്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
സഹായങ്ങളും
ആനൂകൂല്യങ്ങളും
നല്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും ഓരോ
മാനദണ്ഡമനുസരിച്ച്
കിട്ടുന്ന സഹായങ്ങള്‍
എന്താണെന്നും
വിശദമാക്കാമോ;
(സി)
എന്‍ഡോസള്‍ഫാന്‍
ഇരകള്‍ക്ക് ഇതുവരെ എത്ര
തുക സഹായമായി
നല്‍കിയെന്നും ഇതിനുള്ള
ഫണ്ട് എവിടെ നിന്ന്
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(ഡി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നോ
പ്ലാന്റേഷന്
കോര്‍പ്പറേഷനില്‍
നിന്നോ എന്‍ഡോസള്‍ഫാന്‍
കമ്പനിയില്‍ നിന്നോ
നഷ്ടപരിഹാരം
കിട്ടിയിരുന്നോ എന്നും
എങ്കില്‍ എത്ര
തുകയാണെന്നും
വ്യക്തമാക്കാമോ;
(ഇ)
എന്‍ഡോസള്‍ഫാന്‍
കമ്പനിയെയും
പ്ലാന്റേഷന്
കോര്‍പ്പറേഷനെയും
സര്‍ക്കാര്‍
നഷ്ടപരിഹാരത്തിനായി
സമീപിച്ചിരുന്നുവോ;
എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട് നടത്തിയ
കത്തിടപാടുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
മുഖ്യമന്ത്രിയുടെ
കടാശ്വാസപദ്ധതി
5028.
ശ്രീ.കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
കീഴിലുളള വിവിധ
സ്ഥാപനങ്ങളില്‍
നിന്നെടുത്ത വായ്പകളുടെ
തിരിച്ചടവില്‍ വീഴ്ച
വരുത്തിയത് മൂലം ജപ്തി
ഭീഷണി
നേരിടുന്നവര്‍ക്ക്
പലിശയിളവും കടാശ്വാസവും
അനുവദിക്കുന്നതിന്
മുഖ്യമന്ത്രിയുടെ
കടാശ്വാസപദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഗുണഭോക്താക്കള്‍
ആരെല്ലാമാണെന്നും
ഏതെല്ലാം
സ്ഥാപനങ്ങളില്‍
നിന്നെടുത്ത വായ്പകളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ഗുണഭോക്തൃനിര്‍ണയം,
പദ്ധതി നടത്തിപ്പ്
തുടങ്ങിയവയുമായി
ബന്ധപ്പെട്ട്
ഉണ്ടായേക്കാവുന്ന
പരാതികള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി സഹായത്തിന്
ഓണ്‍ലൈന്‍ അപേക്ഷ
5029.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്ന് സഹായം
ലഭിക്കുന്നതിന്
ഓണ്‍ലൈനില്‍ അപേക്ഷ
സമര്‍പ്പിക്കുന്നതിന്
അടുത്ത കാലത്തായി
പൊതുജനങ്ങള്‍ക്ക്
ബുദ്ധിമുട്ട്
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
അപേക്ഷകളിന്മേല്
തീരുമാനമെടുക്കുന്നതിനും
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യുന്നതിനും
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഈ
പദ്ധതിക്കുവേണ്ടി പുതിയ
സോഫ്റ്റ്വെയര്
നിലവില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ ആയതില്‍
വന്നിട്ടുള്ള
മാറ്റങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
കണ്ണൂര്‍
വിമാനത്താവളത്തിൽ നിന്നുള്ള
സര്‍വ്വീസുകള്‍
5030.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളത്തില്‍
നിന്നും ദിവസേനയുള്ള
സര്‍വ്വീസുകളുടെ എണ്ണം
വ്യക്തമാക്കുമോ;ആയതില്‍
ആഭ്യന്തര
സര്‍വ്വീസുകള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കൂടുതല്‍
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനായി
കിയാല്‍ മുഖേന
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
കൂടുതല്‍
സര്‍വ്വീസുകൾ
ആരംഭിക്കുന്നതിന്
ഏതെങ്കിലും തരത്തിലുളള
പ്രതിബന്ധങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
അവ വിശദമാക്കാമോ?
ഉഡാന്‍
പദ്ധതി
5031.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
വ്യോമയാന
മന്ത്രാലയത്തിന്റെ
ഉഡാന്‍ പദ്ധതിയില്‍
കോഴിക്കോട്
വിമാനത്താവളത്തെയും
ഉള്‍പ്പെടുത്തണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉഡാന്‍
പദ്ധതിയില്‍
ഉള്‍പ്പെടുന്നതോടെ
കുറഞ്ഞ ചെലവില്‍
യാത്രക്കാര്‍ക്ക്
ആഭ്യന്തര
വിമാനയാത്രകള്‍
നടത്താനാകുമെന്ന
നേട്ടമുണ്ടോ;
(സി)
എങ്കില്‍
ഒരു മണിക്കൂറിന് 2500
രൂപ എന്ന നിരക്കില്‍
രാജ്യത്തെ വിവിധ
നഗരങ്ങളിലേക്ക്
സഞ്ചരിക്കാനാകുമെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിനായി സര്‍ക്കാര്‍
കേന്ദ്ര വ്യോമയാന
മന്ത്രാലയത്തില്‍
ഇതിനകം സമ്മര്‍ദ്ദം
ചെലുത്തുക ഉണ്ടായോ;
(ഇ)
ഇല്ലെങ്കില്‍
ഭാവിയില്‍ ഇതിനായി
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ;
വ്യക്തമാക്കുമോ?
ഫ്ളോട്ടിംഗ്
പാനല്‍ ഉപയോഗിച്ച്
സൗരോര്‍ജ്ജ പദ്ധതി
5032.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫ്ളോട്ടിംഗ്
പാനല്‍ ഉപയോഗിച്ച്
സൗരോര്‍ജ്ജ പദ്ധതി
നടപ്പിലാക്കുവാന്‍
സിയാല്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
സാങ്കേതികവിദ്യ എവിടെ
നിന്നുമാണ്
ലഭ്യമാക്കിയത്;
(സി)
നിലവില്‍
സിയാലിന്റെ മൊത്തം
സൗരോര്‍ജ്ജ ശേഷി എത്ര
മെഗാവാട്ടാണ്; പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതോടെ
അത് എത്രയായി
വര്‍ദ്ധിപ്പിക്കുവാന്‍
സാധിക്കും;വെളിപ്പെടുത്തുമാേ?
തിരുവനന്തപുരം
വിമാനത്താവളത്തിന്റെ
വരുമാനത്തില്‍ ഇടിവ്
5033.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
വിമാനത്താവളത്തെ
വിമാനക്കമ്പനികള്‍
ഉപേക്ഷിക്കുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
പ്രസ്തുത
വിമാനത്താവളത്തിന്റെ
വരുമാനത്തില്‍ എന്ത്
ഇടിവാണ്
ഉണ്ടായിട്ടുള്ളതായി
അറിയാമോ; എങ്കില്‍
വിശദമാക്കുമോ?
കൊച്ചി
മെട്രോ യാത്രക്കാര്‍
5034.
ശ്രീ.എസ്.ശർമ്മ
,,
എം. സ്വരാജ്
,,
ബി.സത്യന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കൊച്ചി
നഗരത്തിലേ
ഗതാഗതക്കുരുക്ക്
ഒഴിവാക്കാനായി
നിര്‍മ്മിച്ച കൊച്ചി
മെട്രോയില്‍ നിലവിലുള്ള
ശരാശരി പ്രതിദിന
യാത്രക്കാര്‍
എത്രയാണെന്ന്
അറിയിക്കാമോ; ഇതിന്റെ
പ്രവര്‍ത്തനനഷ്ടം
കുറയ്ക്കുന്നതിന്
നടപ്പാക്കാനുദ്ദേശിക്കുന്ന
ടിക്കറ്റിതര
വരുമാനമാർഗ്ഗങ്ങൾ
എന്തെല്ലാമാണ്;
വിശദമാക്കാമോ?
നാം
മുന്നോട്ട് പ്രോഗ്രാം
5035.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
സംവാദ ടെലിവിഷന്‍
പരിപാടിയായ നാം
മുന്നോട്ട് എന്ന
പ്രോഗ്രാമിനായി
നാളിതുവരെ എത്ര തുക
ചെലവഴിച്ചു;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പരിപാടിയുടെ
നിര്‍മ്മാണച്ചുമതല
സി-ഡിറ്റിന്
ആയിരുന്നുവോ;
(സി)
സര്‍ക്കാര്‍
സ്ഥാപനമായ സി-ഡിറ്റിനെ
മാറ്റി കൈരളി ചാനലിനെ
നിര്‍മ്മാണം
ഏല്പിക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണമെന്താണ്; ഒരു
എപ്പിസോഡ്
നിര്‍മ്മിക്കുന്നതിന്
കൈരളി ചാനലിന് എന്ത്
തുകയാണ് നല്‍കേണ്ടത്?
ഇന്‍ഫര്‍മേഷന്‍
ആന്റ് പബ്ലിക് റിലേഷന്‍സ്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
5036.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഫര്‍മേഷന്‍
ആന്റ് പബ്ലിക്
റിലേഷന്‍സ് വകുപ്പ്
നടത്തിവരുന്ന
മുഖ്യസേവനങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാരിന്റെ
വികസന
പ്രവര്‍ത്തനങ്ങളും
സാംസ്കാരിക
പ്രവര്‍ത്തനങ്ങളും
ഫലപ്രദമായി
ജനങ്ങളിലേക്ക്
എത്തിക്കുന്നതിനായി
വകുപ്പ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
നോര്‍ക്ക
പുനരധിവാസ പദ്ധതി
5037.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസ
ജീവിതം അവസാനിപ്പിച്ച്
നാട്ടില്‍
തിരിച്ചെത്തുന്ന
പ്രവാസികള്‍ക്ക്
നോര്‍ക്ക പുനരധിവാസ
പദ്ധതിയുടെ ഭാഗമായി
എന്തൊക്കെ സഹായങ്ങളാണ്
നല്‍കുന്നത്;
(ബി)
ചെറുകിട
വ്യവസായങ്ങള്‍
ആരംഭിക്കുവാന്‍ ലോണ്‍
അനുവദിക്കാറുണ്ടോ;
എങ്കില്‍ 2018-ല്‍
എത്രപേര്‍ക്ക് ഇതിന്റെ
ആനുകൂല്യം
ലഭിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇക്കാര്യത്തില്‍
ബാങ്കുകള്‍ വേണ്ടത്ര
സഹകരണം
നല്കുന്നില്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
ഇടപെട്ട് പ്രവാസികളുടെ
പുനരധിവാസത്തിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പ്രവാസികളുടെ
മൃതദേഹം സൗജന്യമായി
നാട്ടിലെത്തിക്കുന്ന പദ്ധതി
5038.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശത്ത്
വച്ച് മരണമടയുന്ന
പ്രവാസികളുടെ മൃതദേഹം
സൗജന്യമായി
നാട്ടിലെത്തിക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ
ആനുകൂല്യങ്ങള്‍
ലഭ്യമാകാന്‍
അടിയന്തരമായി
ബന്ധപ്പെടേണ്ട
കേന്ദ്രങ്ങള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
നോര്‍ക്ക
പ്രോജക്ട് ഫോര്‍
റിട്ടേണ്‍ഡ് എമിഗ്രന്‍സ്
പദ്ധതി
5039.
ശ്രീ.കെ.സി.ജോസഫ്
,,
എം. വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍ക്ക്
സ്വയംതൊഴില്‍
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
നോര്‍ക്ക റൂട്ട്സ്
നല്കുന്ന സഹായങ്ങള്‍
എന്തൊക്കെയാണ്;
(ബി)
നോര്‍ക്ക
പ്രോജക്ട് ഫോര്‍
റിട്ടേണ്‍ഡ്
എമിഗ്രന്‍സ് പദ്ധതി
പ്രകാരം എന്ത് തുകയാണ്
മൂലധന സബ്സിഡിയായി
നല്‍കുന്നത്;
(സി)
വായ്പ
കൃത്യമായി
അടയ്ക്കുന്നവര്‍ക്ക്
പലിശ സബ്സിഡി
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
എെ.ജി.
റാങ്കിലുള്ള
ഉദ്യോഗസ്ഥര്‍ക്ക്
മജിസ്റ്റീരിയല്‍ അധികാരം
5040.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
മഞ്ഞളാംകുഴി അലി
,,
കെ.എം.ഷാജി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസിലെ
എെ.ജി.റാങ്കിലുള്ള
ഉദ്യോഗസ്ഥര്‍ക്ക്
മജിസ്റ്റീരിയല്‍
അധികാരം നൽകുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
നിലവില്‍
മജിസ്റ്റീരിയല്‍
അധികാരം ഉപയോഗിക്കുന്ന
ഉദ്യോഗസ്ഥരുടെ
കാര്യത്തില്‍ എന്ത്
തീരുമാനമാണ്
കെെക്കൊള്ളുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ജൂഡീഷ്യല്‍
സ്വഭാവമുള്ള ഇത്തരം
അധികാരങ്ങള്‍
കെെമാറുന്നത് വ്യാപകമായ
അധികാരദുര്‍വിനിയോഗത്തിന്
കാരണമാകും എന്ന ആക്ഷേപം
സര്‍ക്കാര്‍
പരിശോധിക്കുമോ;
വ്യക്തമാക്കാമോ?
പുതിയ
കെമിക്കല്‍ എക്സാമിനേഴ്സ്
ലാബുകള്‍
5041.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കോട്ടയം,
കണ്ണൂര്‍
ജില്ലകളിലേക്ക്
അനുവദിക്കപ്പെട്ടിരിക്കുന്ന
കെമിക്കല്‍
എക്സാമിനേഴ്സ് ലാബുകള്‍
എപ്പോള്‍ പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ?
തീരദേശത്ത്
പോലീസ് സ്റ്റേഷനുകള്‍
5042.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരസുരക്ഷയുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തീരദേശത്ത് പുതുതായി
പോലീസ് സ്റ്റേഷനുകള്‍
അനുവദിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
പോലീസ്
സേനയുടെ നിലവാരം ഉയർത്താൻ
നടപടി
5043.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാംസ്കാരിക
പ്രബുദ്ധതക്ക്
കീര്‍ത്തികേട്ട
കേരളത്തിലെ പോലീസ്
സേനയിലെ ചിലരില്‍
നിന്നെങ്കിലും
പൊതുജനത്തിന് സംസ്കാര
ശൂന്യമായ
പ്രവൃത്തികള്‍ക്ക്
ഇരയാകേണ്ടി വരുന്ന
സാഹചര്യങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനമൈത്രി
പോലീസ് സംവിധാനം വളരെ
വിജയകരമായി
നടപ്പിലാക്കുമ്പോഴും
അതിന് അപവാദമായി
ഒറ്റപ്പെട്ടതെങ്കിലും
മോശമായ പ്രവൃത്തികള്‍
തുടരുന്ന പോലീസ്
സേനാംഗങ്ങള്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പോലീസ്
സേനയെ പൊതുജന
സംരക്ഷകര്‍ എന്ന
നിലയില്‍ കൂടുതല്‍
ജനകീയവും നിലവാരം
സൂക്ഷിക്കുന്നവരുമാക്കി
മാറ്റുന്നതിന് പരിശീലനം
ഉള്‍പ്പെടെയുള്ള
പദ്ധതികള്‍
നടപ്പിലാക്കുമോ
എന്നറിയിക്കാമോ?
പോലീസിൽ
നിന്നും മെച്ചപ്പെട്ട സേവനം
ലഭ്യമാക്കാൻ നടപടി
5044.
ശ്രീ.റ്റി.വി.രാജേഷ്
,,
പി.ടി.എ. റഹീം
,,
എം. രാജഗോപാലന്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സംവിധാനം
അന്താരാഷ്ട്രനിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; ആധുനിക
പോലീസ് സംവിധാനം
വാര്‍ത്തെടുക്കാന്‍
പര്യാപ്തമാകും വിധം
പരിശീലന പരിപാടിയില്‍
സമഗ്രമാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍,
സ്ത്രീകള്‍,
വയോജനങ്ങള്‍ തുടങ്ങി
സമൂഹത്തിലെ ദുര്‍ബല
വിഭാഗങ്ങള്‍ക്ക്
പോലീസിന്റെ സേവനം
കൂടുതല്‍ മെച്ചപ്പെട്ട
രീതിയില്‍
ലഭ്യമാക്കുന്നതിന്
നടപടിയെടുത്തിട്ടുണ്ടോ;
(സി)
പിങ്ക്
പട്രോള്‍ പോലെയുള്ള
പ്രത്യേക പദ്ധതികള്‍
ഫലപ്രദമായി
നടക്കുന്നുണ്ടോ;
പോലീസില്‍ വനിതകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ച നടപടി
അറിയിക്കാമോ;
(ഡി)
പരാതി
നല്കുന്നതിനുള്പ്പെടെ
പോലീസില്‍
നിന്നുലഭിക്കുന്ന വിവിധ
സേവനങ്ങള്‍ക്കായി
ഓണ്‍ലൈന്‍ സംവിധാനം
ഏര്‍പ്പെടുത്തി
സുതാര്യത ഉറപ്പാക്കാന്‍
സാധിച്ചിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(ഇ)
പൊലീസിലെ
അഴിമതി
തുടച്ചുമാറ്റാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ?
സുരക്ഷാക്രമീകരണങ്ങള്‍
ശക്തിപ്പെടുത്തുവാന്‍
സ്വീകരിച്ച നടപടികള്‍
5045.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചാവേര്‍ ആക്രമണം
നടത്തുന്നതിന്
ഐ.എസ്.പദ്ധതി
ഇട്ടിരുന്നതായിട്ടുളള
റിപ്പോര്‍ട്ടുകള്‍
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
ശ്രീലങ്കയില്‍
ഈസ്റ്റര്‍ ദിനത്തില്‍
ചാവേര്‍ ആക്രമണം
നടത്തിയവര്‍ കേരളം
ഉള്‍പ്പെടെയുളള
സ്ഥലങ്ങളില്‍
പരിശീലനത്തിനായി
സന്ദര്‍ശിച്ചിരുന്നുവെന്ന
ശ്രീലങ്കന്‍ ആര്‍മി
ചീഫിന്റെ
വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ
സുരക്ഷാക്രമീകരണങ്ങള്‍
ശക്തിപ്പെടുത്തുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
വിധ്വംസക
പ്രവര്‍ത്തകര്‍
സംസ്ഥാനത്ത് പല
ഭാഗത്തും
പ്രവര്‍ത്തിക്കുന്നതായും
വിദേശ ഭീകരസംഘടനകളുമായി
സംസ്ഥാനത്തുളള ഈ
പ്രസ്ഥാനങ്ങള്‍ക്ക്
ബന്ധമുളളതായുമുളള
റിപ്പോര്‍ട്ടുകളുടെ
വെളിച്ചത്തില്‍
സംസ്ഥാനത്തെ ജനങ്ങളുടെ
സുരക്ഷിതത്വം ഉറപ്പ്
വരുത്തുന്നതിന്
പഴുതടച്ച സംവിധാനം
ഒരുക്കുന്നതിനെക്കുറിച്ച്
ഗൗരവമായി
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മെട്രോപൊളിറ്റന്‍
കമ്മീഷണറേറ്റ്
5046.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മെട്രോപൊളിറ്റന്‍
കമ്മീഷണറേറ്റ്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
തിരുവനന്തപുരം,
കൊച്ചി
എന്നിവിടങ്ങളില്‍
ജില്ലാ
മജിസ്ട്രേറ്റിന്റെ
അധികാരത്തോടെ
മെട്രോപൊളിറ്റന്‍
കമ്മീഷണറേറ്റുകള്‍
സ്ഥാപിക്കുന്നത്
ഏതെങ്കിലും
പഠനത്തിന്റെയോ
റിപ്പോര്‍ട്ടിന്റെയോ
അടിസ്ഥാനത്തിലാണോ;
വിശദമാക്കാമോ;
(സി)
ഇതിന്
വേണ്ടി പ്രത്യേക കേഡര്‍
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അത്
മറികടക്കാന്‍ ചെയ്ത
കാര്യങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
മെട്രോപൊളിറ്റന്‍
കമ്മീഷണറേറ്റ് നിലവില്‍
വരുമ്പോള്‍ ജില്ലാ
കലക്ടര്‍മാരില്‍
നിക്ഷിപ്തമായ
മജിസ്ട്രേറ്റിന്റെ
അധികാരങ്ങള്‍ കൈമാറ്റം
ചെയ്യുന്നത് ഏത്
രീതിയിലെന്ന്
വ്യക്തമാക്കാമോ?
രാത്രികാലങ്ങളിലെ
ശബ്ദമലിനീകരണം
5047.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാത്രി
പത്തുമണിക്ക് ശേഷം
മൈക്ക്
ഉപയോഗിക്കുന്നതിന്
ആര്‍ക്കൊക്കെയാണ് /
ഏതെല്ലാം വിഭാഗത്തിലാണ്
പോലീസ് വകുപ്പ് മൈക്ക്
പെര്മിഷന്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
രാത്രി
പത്തുമണിക്ക് ശേഷം
മൈക്ക് പെര്മിഷന്
നല്കുന്നതിനാല്
ഉണ്ടാകുന്ന
ശബ്ദമലിനീകരണം
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
അനുവാദമില്ലാതെ
രാത്രി പത്തുമണിക്ക്
ശേഷം മൈക്ക് സെറ്റ്
വച്ച് ശബ്ദമലിനീകരണം
ഉണ്ടാക്കുന്നവര്‍ക്കെതിരെ
നിയമ നടപടി
സ്വീകരിക്കുന്നതിന്
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
രാത്രികാലങ്ങളിലെ
ശബ്ദമലിനീകരണം
ഒഴിവാക്കുന്നതിന്
ജില്ലാ
കളക്ടര്‍മാര്‍ക്കും
പോലീസ് വകുപ്പിനും
വ്യക്തമായ മാര്‍ഗ്ഗ
നിര്‍ദ്ദേശം
നല്‍കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
ശബരിമലയില്‍
പ്രവേശിച്ച വനിതകൾക്ക് പോലീസ്
സംരക്ഷണം
5048.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
മണ്ഡലകാലത്ത് പത്തിനും
അമ്പതിനും ഇടയില്‍
പ്രായമുള്ള എത്ര
വനിതകളെയാണ് പോലീസ്
സംരക്ഷണയില്‍
ശബരിമലയില്‍
പ്രവേശിപ്പിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇങ്ങനെ
പ്രവേശിപ്പിച്ചവരില്‍
എത്ര പേര്‍ക്ക്
ഇപ്പോഴും പോലീസ്
സംരക്ഷണം
നല്‍കിവരുന്നുണ്ട്;
അവര്‍ ആരെല്ലാമാണെന്നും
സംരക്ഷണം
നല്‍കുന്നതിനുള്ള കാരണം
എന്തെന്നും
വിശദമാക്കുമോ;
(സി)
ഇവര്‍ക്ക്
ഏതു വിധത്തിലുള്ള
സംരക്ഷണമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും
ഏതൊക്കെ റാങ്കിലുള്ള
എത്ര ഉദ്യോഗസ്ഥരെയാണ്
ഇതിനായി
നിയോഗിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
പാേലീസ്
വകുപ്പിലെ പരിശീലന കാലയളവ്
5049.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാേലീസ്
വകുപ്പില്‍ ഏതെല്ലാം
തസ്തികകളിലെ പരിശീലന
കാലയളവാണ്
ഇന്‍-സര്‍വ്വീസ്
കാലയളവായി
പരിഗണിക്കുന്നതെന്ന്
അറിയിക്കുമാേ;
ഇത്തരത്തിലുള്ള
കാലയളവിന് മുന്‍കാല
പ്രാബല്യം
അനുവദിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച ഉത്തരവ്
ലഭ്യമാക്കുമാേ;
(ബി)
ഇപ്രകാരമുള്ള
പരിശീലന കാലയളവ്
വിജയകരമായി
പൂര്‍ത്തീകരിച്ചതിനുശേഷം
പി.എസ്.സി. വഴി വകുപ്പ്
മാറി നിയമനം
ലഭിച്ചവര്‍ക്ക് പുതിയ
വകുപ്പില്‍ പ്രസ്തുത
പരിശീലന കാലയളവ്
ഇന്‍-സര്‍വ്വീസ്
കാലയളവായി
പരിഗണിക്കുമാേ;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമാേ?
പോലീസ്
നവീകരണത്തിനായി വാങ്ങിയ
സാധനസാമഗ്രികള്‍
5050.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
ഡി.ജി.പി. ചുമതല
ഏറ്റെടുത്തശേഷം പോലീസ്
നവീകരണത്തിനായി എത്ര
കോടി രൂപയുടെ സാധന
സാമഗ്രികള്‍
വാങ്ങുകയുണ്ടായി;
ആയതിന്റെ
സാമ്പത്തികവര്‍ഷം
തിരിച്ചുളള വിശദാംശം
നല്‍കുമോ;
(ബി)
സ്റ്റോര്‍
പര്‍ച്ചേസ് മാനുവല്‍
പ്രകാരമാണോ പ്രസ്തുത
സാധനസാമഗ്രികള്‍
വാങ്ങിയിട്ടുളളത്;
ഇല്ലെങ്കില്‍ ആയതിനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
സായുധസേനയിലെ
അസി. കമാണ്ടന്റ്
തസ്തികയിലേക്കുള്ള
സ്ഥാനക്കയറ്റം
5051.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
(എ) വകുപ്പിൽനിന്നുള്ള
10.12.2010 -ലെ ജി.ഒ.
(പി) നം.
268/2010/ഹോം.നമ്പർ
സ.ഉ. പ്രകാരം കേരള
സിവില്‍ പോലീസ്
രൂപീകരിച്ചതുമൂലം
ജില്ലാ സായുധ സേനയിലെ
ഉദ്യോഗസ്ഥര്‍ക്ക്
അസിസ്റ്റന്റ്
കമാണ്ടന്റ്
തസ്തികയിലേയ്ക്ക്
അര്‍ഹതപ്പെട്ട
സ്ഥാനക്കയറ്റം
ലഭിക്കാത്തത്
സംബന്ധിച്ച പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ഥാനക്കയറ്റത്തിന്
പ്രതീക്ഷിക്കുന്ന തീയതി
(ഇ.ഡി.പി.) കണക്കാക്കിയ
സംസ്ഥാന പോലീസ്
മേധാവിയുടെ ഉത്തരവിലെ
അപാകതകള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(സി)
ഇ.ഡി.പി.
പ്രകാരം സ്ഥാനക്കയറ്റം
ലഭിക്കേണ്ട
ഉദ്യോഗസ്ഥരുടെ
ഡി.പി.സി. ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;ഉണ്ടെങ്കിൽ
ആയതിനെ സംബന്ധിച്ച
വിശദാംശങ്ങൾ
വെളിപ്പെടുത്തുമോ?
ആംഡ്
റിസര്‍വ് ക്യാമ്പിലെ
ഒഴിവുകള്‍
5052.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
റേഞ്ചിലെ ആംഡ് റിസര്‍വ്
ക്യാമ്പുകളില്‍
കമാന്‍ഡന്റ് മുതല്‍
എസ്.എെ. വരെയുള്ള
തസ്തികകളില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ക്യാമ്പുകളില്‍ നിന്ന്
2010 മുതല്‍ നാളിതുവരെ
എത്രപേര്‍ വിരമിച്ചു
എന്നും എത്രപേരെ
പ്രൊമോട്ട് ചെയ്തു
എന്നും തസ്തിക, ജില്ല
തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
റേഞ്ചില്‍ തുടരാന്‍
എത്ര പോലീസുകാര്‍
സമ്മതം
നല്‍കിയിട്ടുണ്ട് എന്ന്
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ?
ടി.പി.ചന്ദ്രശേഖരന്
വധക്കേസിലെ പ്രതികളുടെ പരോള്‍
5053.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ടി.പി.ചന്ദ്രശേഖരന്
വധക്കേസിലെ പ്രതികളില്‍
ഓരോരുത്തര്‍ക്കും
നാളിതുവരെ
പരോള്‍/സ്പെഷ്യല്‍
അവധി ഇനത്തില്‍ എത്ര
ദിവസം പരോള്‍
അനുവദിച്ചുവെന്ന്
പ്രതികളുടെ പേര് സഹിതം
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പ്രസ്തുത
വധക്കേസിലെ പ്രതിയായ
കുഞ്ഞനന്തന് ആയുര്‍വേദ
ചികിത്സക്കായി എത്ര
ദിവസം ആശുപത്രികളില്‍
കഴിഞ്ഞുവെന്ന്
അറിയിക്കാമോ?
തിരഞ്ഞെടുപ്പ്
വിജയ സ്വീകരണ പരിപാടിക്ക്
നേരെ നടന്ന ആക്രമണം
5054.
ശ്രീ.വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
പാര്‍ലമെന്റ് അംഗം
എന്‍.കെ.
പ്രേമചന്ദ്രന്‍െറ
സ്വീകരണ പരിപാടിക്ക്
നേരെ പരവൂര്‍
ഭൂതക്കുളത്ത്
മൂന്നിടത്ത് വച്ച്
ആക്രമണം
ഉണ്ടായിട്ടുണ്ടോ;
ഇതിന്റെ പേരില്‍ എത്ര
പേര്‍ക്കെതിരെ
കേസെടുത്തു; ഏത്
രാഷ്ട്രീയ
പാര്‍ട്ടിയില്‍പെട്ടവരാണ്
പ്രതികള്‍; വിശദവിവരം
നല്‍കുമോ;
(ബി)
രാഷ്ടീയപ്രേരിതമായ
ഇത്തരം അക്രമങ്ങള്‍ക്ക്
ഉത്തരവാദികളായവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ജസ്ന
മരിയയുടെ തിരോധാനം
5055.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുമാരി
ജസ്ന മരിയയുടെ
തിരോധാനത്തിന്റെ
അന്വേഷണത്തെ
സംബന്ധിച്ചുള്ള നിലവിലെ
സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേസ് ഇപ്പോള്‍
അന്വേഷിക്കുന്നത് ഏത്
ഏജന്‍സിയാണ്;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
ടെക്നോപാര്‍ക്കിലെ
വനിതാ ജീവനക്കാർ നേരിടുന്ന
സുരക്ഷാ പ്രശ്നങ്ങള്‍
5056.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴക്കൂട്ടം
ഭാഗത്തും തിരുവനന്തപുരം
ടെക്നോപാര്‍ക്കിന്റെ
സമീപപ്രദേശങ്ങളിലും
വനിതാ ജീവനക്കാര്‍
ഉള്‍പ്പെടെയുള്ളവരുടെ
സുരക്ഷിതത്വത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ടെക്നോപാര്‍ക്കിലെ
വനിതാ ജീവനക്കാർ
നേരിടുന്ന സുരക്ഷാ
പ്രശ്നങ്ങള്‍
സംബന്ധിച്ച് അവരില്‍
നിന്നുതന്നെ പോലീസ്
നിര്‍ദ്ദേശം
സ്വീകരിക്കുന്നുണ്ടോ;
(സി)
കൂടുതല്‍
സ്ഥലങ്ങളില്‍
സി.സി.ടി.വി. സൗകര്യം
ഒരുക്കിയും രാത്രി
കാലങ്ങളില്‍ കൂടുതല്‍
മഫ്തി പോലീസിന്റെയും
പിങ്ക് പോലീസിന്റെയും
സേവനം ലഭ്യമാക്കിയും ഈ
പ്രദേശത്തെ
സാമൂഹ്യവിരുദ്ധ ശല്യം
ഒഴിവാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍ തടയുന്നതിന്
നൂതനപദ്ധതികള്‍
5057.
ശ്രീമതി
യു. പ്രതിഭ
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
സി.കെ. ഹരീന്ദ്രന്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
തടയുന്നതിന്
നടപ്പിലാക്കിയിട്ടുള്ള
നൂതനപദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി
ആരംഭിച്ചിട്ടുള്ള
പിങ്ക് പട്രോള്‍ എല്ലാ
ജില്ലകളിലേയ്ക്കും
വ്യാപിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
പിങ്ക് പട്രോള്‍
ആരംഭിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ഡി)
പോലീസ്
സേനയിലെ
വനിതാപ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഇ)
ഏതെല്ലാം
ജില്ലകളിലാണ് നിലവില്‍
വനിതാ പോലീസ്
സ്റ്റേഷനുകള്‍
പ്രവര്‍ത്തിച്ചുവരുന്നതെന്ന്
വ്യക്താക്കാമോ?
കുട്ടികള്‍ക്ക്
നേരെയുള്ള ആക്രമണം
തടയുന്നതിന് നടപടി
5058.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികള്‍ക്ക് നേരെ
ആക്രമണം
വ്യാപകമാകുന്നത്
പരിശോധിക്കുമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും
മാതാപിതാക്കളോടൊത്ത്
തെരുവുകളില്‍
താമസിക്കുന്ന
കുട്ടികള്‍ പലപ്പോഴും
ലെെംഗിക
അതിക്രമങ്ങള്‍ക്ക്
ഇരയാകുന്ന കാര്യം
പരിശോധിക്കുമോ;
(സി)
ഇത്തരം
അക്രമണങ്ങള്‍ തടയുവാനും
ആവര്‍ത്തിക്കാതിരിക്കുവാനും
ആവശ്യമായ നടപടി
സ്വീകരിക്കുവാന്‍
പോലീസിന്
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ; ഇത്തരം
കേസുകള്‍ കെെകാര്യം
ചെയ്യുന്നതില്‍ പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
പലപ്പോഴും ഗുരുതരമായ
വീഴ്ചയുണ്ടാകുന്ന
കാര്യം
പരിശോധിക്കുമോ;
(ഡി)
മലപ്പുറം
ജില്ലയിലെ എടപ്പാളില്‍
ആക്രി പെറുക്കുവാന്‍
വന്ന ബാലികയെ
ആക്രമിച്ചതുപോലുള്ള
സംഭവങ്ങൾ
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
2019
ജനുവരി മുതല്‍
ഇത്തരത്തില്‍
കേരളത്തിലെ പോലീസ്
സ്റ്റേഷനുകളിൽ
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ വിവരം
ലഭ്യമാക്കുമോ;
നിലവില്‍ കേസിന്റെ
സ്ഥിതി വിവരം
ലഭ്യമാക്കുമോ;
(എഫ്)
എത്ര
കേസുകളില്‍ പ്രതികളെ
അറസ്റ്റ്
ചെയ്തിട്ടുണ്ട്; എത്ര
കേസുകളില്‍ പ്രതികളെ
കിട്ടാനുണ്ട്;
വ്യക്തമാക്കുമോ;
(ജി)
ഇത്തരം
ആക്രമണങ്ങൾ
തടയുന്നതിനായി നിലവിൽ
പ്രവര്‍ത്തിക്കുന്ന
വിവിധ ഏജന്‍സികളുടെ
കൂട്ടായ്മ ഈ
വിഷയത്തില്‍
ഉണ്ടാക്കുവാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കുട്ടികള്‍ക്കെതിരെയുള്ള
അക്രമം
5059.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുടനീളം
കുട്ടികള്‍ക്ക് സ്വന്തം
വീടുകളില്‍ നിന്ന്
ഉള്‍പ്പെടെ വ്യാപകമായ
തോതില്‍ അക്രമം
നേരിടേണ്ടി വരുന്നത്
തടയാന്‍ കര്‍ശനമായ
നടപടികള്‍ ഉണ്ടാകുമോ;
(ബി)
അന്യസംസ്ഥാനങ്ങളിലെ
കുട്ടികളെ വീടുകളില്‍
ജോലിക്ക് നിര്‍ത്തി
ചൂഷണം ചെയ്യുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ആത്മഹത്യാ
ശ്രമം നടത്തിയ
വിദ്യാര്‍ത്ഥിനിക്കെതിരെ കേസ്
5060.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഠനം
തടസ്സപ്പെടുന്നതില്‍
മനംനാെന്ത്
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കാേളേജിലെ
വിദ്യാര്‍ത്ഥിനി
ആത്മഹത്യക്ക് ശ്രമിച്ച
കേസില്‍ പ്രസ്തുത
വിദ്യാര്‍ത്ഥിനിക്കെതിരെ
പാേലീസ് കേസ്
രജിസ്റ്റര്‍
ചെയതിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ ഏതാെക്കെ
വകുപ്പുകള്‍ പ്രകാരം
എന്ന് അറിയിക്കാമോ:
(ബി)
2017
ലെ മാനസികാരാേഗ്യ
നിയമപ്രകാരം
ആത്മഹത്യാശ്രമം
കുറ്റകരമല്ലെന്നിരിക്കെ
വിദ്യാര്‍ത്ഥിനിക്കെതിരെ
കേസെടുത്തത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമാേ?
വീട്ടില്‍
അതിക്രമിച്ചു കടന്നുവെന്ന
പ്രവാസിയുടെ പരാതി
5061.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍
കൊടുങ്ങല്ലൂര്‍
താലൂക്കില്‍ കായ്പമംഗലം
പോലീസ് സ്റ്റേഷന്
അതിര്‍ത്തിയില്‍
താമസിക്കുന്ന
പ്രവാസിയായ ബെന്നി എസ്
മലയാറ്റിലിന്റെ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രവാസിയായ
ഇദ്ദേഹത്തിന്റെ
വീട്ടില്‍ അതിക്രമിച്ചു
കടന്ന്
ഭീഷണിപ്പെടുത്തുകയും
നാശനഷ്ടങ്ങള്‍
വരുത്തുകയും
ചെയ്തവര്‍ക്കെതിരെ
കയ്പമംഗലം പോലീസ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കയ്പമംഗലം
പോലീസില്‍ നിന്നും നീതി
ലഭിക്കാതെ വന്നപ്പോള്‍
ഇത് സംബന്ധിച്ച്
മുഖ്യമന്ത്രിക്കും
ഡി.ജി.പി. ക്കും
എന്‍.ആര്.ഐ. സെല്ലിനും
പരാതി നല്‍കിയതിന്റെ
അടിസ്ഥാനത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
ലക്ഷ്വറി ടാക്സ്
നല്കുന്ന പ്രവാസിയായ
ഇദ്ദേഹത്തിന്റെ
പരാതിയില്‍ നടപടി
സ്വീകരിക്കാത്ത
കയ്പമംഗലം
എസ്.എെ.യ്ക്ക് എതിരെ
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രവാസിയായ
ഇദ്ദേഹത്തിന്റെ
കുടുംബത്തിന്റെ ജീവനും
സ്വത്തിനും സംരക്ഷണം
നല്കാന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
എറണാകുളത്ത്
സ്വകാര്യ ആശുപത്രിയില്‍
ചികിത്സാ പിഴവ് മൂലം
സംഭവിച്ച മരണം
5062.
ശ്രീ.വി.പി.സജീന്ദ്രന്
,,
അനൂപ് ജേക്കബ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളത്ത്
സ്വകാര്യ ആശുപത്രിയില്‍
സര്‍ജറിക്ക് വിധേയയായ
റിന്‍സി വിനു എന്ന
യുവതി മരിച്ചത്
ചികിത്സാ പിഴവ്
മൂലമാണെന്ന് പരാതി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പരേതയുടെ
പോസ്റ്റ്മാര്‍ട്ടം
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ മരണ കാരണം
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ആശുപത്രി
അധികൃതരുടെ ഭാഗത്ത്
നിന്നുളള വീഴ്ചയാണ് മരണ
കാരണമെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്നറിയിക്കുമോ?
പ്രകൃതിവിരുദ്ധ
പീഡന കേസിലെ പുനരന്വേഷണം
5063.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെഞ്ഞാറമൂട്
ആലിയാട് എ.പി.ആര്.
നഗറില്‍
പ്രവര്‍ത്തിച്ചുവരുന്ന,
മാനസിക വെല്ലുവിളികള്‍
നേരിടുന്നവര്‍ക്കുവേണ്ടിയുള്ള
ആശ്രയ എന്ന ആജീവനാന്ത
പുനരധിവാസ
കേന്ദ്രത്തിലെ
കുട്ടികളെ
പ്രകൃതിവിരുദ്ധ
പീഡനങ്ങള്‍ക്ക്
ഇരയാക്കിയ നിസ്സാര്‍
എന്നയാള്‍ക്കെതിരെ 2018
ജൂലൈ മാസം വെഞ്ഞാറമൂട്
പോലീസ് സ്റ്റേഷനില്‍
പരാതി ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അന്വേഷണം
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കേസിലെ പ്രതിയെ
പിടികൂടിയിട്ടുണ്ടോ;എങ്കില്‍
കേസിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കേസ് അന്വേഷണം
സംബന്ധിച്ച്
എന്തെങ്കിലും പരാതി
ഉണ്ടായിട്ടുണ്ടോ;
(ഡി)
പ്രസ്തുത
കേസിൽ ഉന്നതതല
പുനരന്വേഷണം നടത്തി
കുറ്റക്കാര്‍ക്ക്
തക്കതായ ശിക്ഷ
ഉറപ്പാക്കുവാൻ നടപടി
സ്വീകരിക്കുമോ;
(ഇ)
ഈ
സ്ഥാപനത്തില്‍ മേലില്‍
ഇത്തരം
കുറ്റകൃത്യങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുവാൻ
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന
മുന്‍കരുതൽ നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
കസ്റ്റഡി
മരണങ്ങള്
5064.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം
സ്റ്റേഷനുകളിലാണ്
കസ്റ്റഡി മരണങ്ങള്
ഉണ്ടായിട്ടുള്ളത്;
ആരൊക്കെയാണ്
ഇത്തരത്തില്‍
മരണപ്പെട്ടത്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കസ്റ്റഡിയില്‍
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ട്;
(സി)
കസ്റ്റഡി
മരണത്തിന്
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിയ്ക്കാതിരിക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കുമോ?
സ്ത്രീകളെ
ചുട്ടുകരിക്കുന്ന സംഭവങ്ങള്‍
5065.
ശ്രീ.വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകളെ
നടുറോഡിലിട്ട്
ചുട്ടുകരിക്കുന്ന
സംഭവങ്ങള്‍
ആവർത്തിക്കുന്നത്
ഗുരുതരമായ സാഹചര്യം
ഉളവാക്കിയതായി
കരുതുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
ക്രമസമാധാനം
പരിപാലിക്കേണ്ട പോലീസ്
ഉദ്യോഗസ്ഥര്‍ തന്നെ
ഇത്തരം
കുറ്റകൃത്യങ്ങള്‍
ചെയ്യുന്നത്
സംസ്ഥാനത്തെ ക്രമസമാധാന
നില
തകര്‍ന്നിരിക്കുന്നു
എന്നതിന്റെ തെളിവാണെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
മദ്യവും മയക്കുമരുന്നും
വ്യാപകമാവുന്നത് ഇത്തരം
ഹീനമായ
കുറ്റകൃത്യങ്ങള്‍
വളരുന്നതിന്റെ
കാരണമാകുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
യു.എ.പി.എ.
ചുമത്തുന്നതിലെ നയപരമായ
തീരുമാനം
5066.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമങ്ങള്‍
ദുരുപയോഗം
ചെയ്യപ്പെടുന്ന
സാഹചര്യത്തില്‍ യു. എ.
പി. എ.
ചുമത്തുന്നതുമായി
ബന്ധപ്പെട്ട് മുൻ
സര്‍ക്കാരില്‍ നിന്ന്
വ്യത്യസ്ഥമായി ഈ
സര്‍ക്കാര്‍ നയപരമായ
എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പഴയ
സര്‍ക്കാര്‍ ചുമത്തിയ
യു. എ. പി. എ.
കേസുകളില്‍ ഏതെങ്കിലും
കേസ്സുകള്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
വേണ്ടെന്ന്
വെച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വാഹന
അപകടങ്ങള്‍
T 5067.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു മാസം ശരാശരി എത്ര
വാഹന അപകടങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരം
അപടകങ്ങളില്‍പ്പെട്ട്
മരണപ്പെടുന്നവരുടെ ഒരു
മാസത്തെ ശരാശരി കണക്ക്
എത്രയെന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
റോഡപകടങ്ങൾ
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
വാഹന
പരിശോധനയ്ക്കിടയിലെ
അപകടങ്ങള്‍
5068.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വഴിയോരങ്ങളിലെ
വാഹന പരിശോധനയില്‍
പോലീസിന്റെ അശ്രദ്ധമൂലം
യാത്രക്കാര്‍
അപകടത്തില്‍പ്പെടുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
അപകടത്തിനിടയാക്കുന്ന
പരിശോധകരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കാറുണ്ടോ
എന്നറിയിക്കാമോ;
(ബി)
വാഹനപരിശോധനകള്ക്കിടയിലെ
അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ട്;
(സി)
ഇത്
പാലിക്കാത്ത പരിശോധകരെ
സംബന്ധിച്ച്
പൊതുജനങ്ങള്‍ നല്കുന്ന
പരാതികളിന്മേല് ഉന്നത
ഉദ്യോഗസ്ഥര്‍ നടപടികള്‍
സ്വീകരിക്കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
പരാതികളിന്മേല് കര്‍ശന
നടപടി സ്വീകരിക്കുമോ;
(ഡി)
വാഹന
പരിശോധനകള്‍ക്കിടയില്‍
അപകടത്തില്‍പ്പെടുന്ന
യാത്രക്കാര്‍ക്ക്
യഥാസമയം അടിയന്തര
ചികിത്സ ലഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ഗതാഗതം
നിരീക്ഷിക്കാന്‍ സ്ഥാപിച്ച
ക്യാമറകള്‍
T 5069.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡിലെ
നിയമം തെറ്റിച്ചുള്ള
ഗതാഗതം നിരീക്ഷിക്കാന്‍
സ്ഥാപിച്ച ക്യാമറകള്‍
പലയിടത്തും നിര്‍ജീവ
സ്ഥിതിയിലുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ക്യാമറകള്‍
പ്രവർത്തനക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
മൂന്നാംകണ്ണ്
നിരീക്ഷണ സംവിധാനം
എവിടെയെല്ലാം നിലവില്‍
വന്നിട്ടുണ്ടെന്നും
പ്രസ്തുത നിരീക്ഷണ
സംവിധാനത്തിലൂടെ
എപ്രകാരമാണ് ഗതാഗത
നിയമലംഘനങ്ങളില്‍ നടപടി
എടുക്കുന്നതെന്നും
വ്യക്തമാക്കുമോ?
ട്രാഫിക്
കേസുകള്‍ ലോക്കല്‍
സ്റ്റേഷനിലേക്ക് മാറ്റിയ
നടപടി
5070.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എച്ച്.
ക്യു. സര്‍ക്കുലര്‍
21/2018 പ്രകാരം
ട്രാഫിക് പോലീസ്
സ്റ്റേഷനുകളില്‍
കൈകാര്യം ചെയ്തിരുന്ന
കേസുകള്‍ അടുത്തുള്ള
ലോക്കല്‍ പോലീസ്
സ്റ്റേഷനിലേക്ക്
മാറ്റിയത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
മൂലം നഗര
പ്രദേശങ്ങളിലും
ഹൈവേയ്ക്ക്
അടുത്തുമുള്ള
സ്റ്റേഷനുകള്‍
കേസുകളുടെ ബാഹുല്യം
മൂലം ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ഡി)
ട്രാഫിക്
പോലീസ് സ്റ്റേഷനുകളില്‍
കൈകാര്യം ചെയ്തിരുന്ന
കേസുകള്‍
പരിശോധിക്കുന്നതിനും
നടപടി
സ്വീകരിക്കുന്നതിനും
പ്രസ്തുത ലോക്കല്‍
സ്റ്റേഷനുകളിലെ അംഗബലം
കൂട്ടുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
അപകടത്തിൽപ്പെടുന്ന
ഇന്‍ഷുറന്‍സ് ചെയ്യാത്ത
വാഹനങ്ങളുടെ ലേലം
T 5071.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അപകടങ്ങളില്‍പ്പെടുന്ന
ഇന്‍ഷുറന്‍സ് ചെയ്യാത്ത
വാഹനങ്ങള്‍ ഉടമയ്ക്ക്
വിട്ടുനല്‍കാതെ ലേലം
ചെയ്തുവില്‍ക്കുന്നതിന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;ഉണ്ടെങ്കിൽ
വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വ്യവസ്ഥ പ്രാബല്യത്തിൽ
വന്നിട്ടുണ്ടെങ്കില്‍
ആയതിനുശേഷം ഇപ്രകാരം
എത്ര വാഹനങ്ങള്‍ ലേലം
ചെയ്തിട്ടുണ്ടെന്നും,എത്ര
രൂപ ഈ ഇനത്തില്‍
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
നവ
മാധ്യമങ്ങള്‍ വഴിയുള്ള
വിമര്‍ശനം
5072.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍
നവമാധ്യമങ്ങളിലൂടെ
സര്‍ക്കാര്‍ നയങ്ങളെ
വിമര്‍ശിക്കുന്നത്
ചട്ടലംഘനമാണെന്ന്
വ്യക്തമാക്കി
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
മുഖ്യമന്ത്രിക്ക്
എതിരെ നവമാധ്യമങ്ങള്‍
വഴി അധിക്ഷേപം /
വിമര്‍ശനം
നടത്തിയതിന്റെ പേരില്‍
ഇതിനകം എത്ര
പേര്‍ക്കെതിരെ കേസ്
രജിസ്റ്റര്‍ ചെയ്തു;
(സി)
ഇതില്‍
എത്ര സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
അവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
ആരെയെങ്കിലും
ഇതിന്റെ പേരില്‍
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നിയമസഭാ
സാമാജികര്‍ക്കെതിരെ
അധിക്ഷേപങ്ങള്‍
5073.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭാ
സാമാജികര്‍ക്കെതിരെ
സാമൂഹ്യ
മാധ്യമങ്ങളിലൂടെ
വ്യക്തിപരമായി
അധിക്ഷേപങ്ങള്‍
നടത്തിയവര്‍ക്കെതിരെ
എന്തൊക്കെ
നിയമനടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഒാരോ സാമാജികരുടെയും
വിശദവിവരങ്ങള്‍
പ്രത്യേകമായി
ലഭ്യമാക്കുമോ;
(ബി)
സാമൂഹ്യ
മാധ്യമങ്ങളിലെ
അധിക്ഷേപത്തിനെതിരെ
കോഴിക്കോട് സൗത്ത്
നിയോജകമണ്ഡലം
സാമാജികന് എത്ര
പരാതികള്‍
നല്‍കിയിട്ടുണ്ട്;
(സി)
പ്രസ്തുത
പരാതികളിന്മേല്
ആര്‍ക്കെതിരെ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
നിയമസഭാ
സാമാജികര്‍ നല്കിയ
പരാതികള്‍ക്ക് ആധാരമായ
പോസ്റ്റുകള്‍ ഇപ്പോഴും
നവമാധ്യമങ്ങളില്‍
തുടരുന്നത് തടയാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്എന്നറിയിക്കാമോ?
സമൂഹമാധ്യമങ്ങളിലൂടെയുള്ള
പരാമര്‍ശങ്ങള്‍
5074.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമൂഹമാധ്യമങ്ങളിലൂടെ
അപകീര്‍ത്തികരമായ
പരാമര്‍ശങ്ങള്‍
നടത്തുന്നവര്‍ക്കെതിരെ
സ്വമേധയാ കേസെടുത്ത്
അന്വേഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വിശദമാക്കുമോ;
(ബി)
ഇത്തരം
കുറ്റകൃത്യങ്ങള്‍
അന്വേഷിക്കുന്നതിനും
നടപടിയെടുക്കുന്നതിനും
എല്ലാ ജില്ലാ
ആസ്ഥാനങ്ങളിലും
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുമോ;
വ്യക്തമാക്കുമോ?
പുതിയ
പോലീസ് സ്റ്റേഷനുകളുടെ
മുന്‍ഗണനാ പട്ടിക
5075.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍ പുതിയതായി
ആരംഭിക്കാനുദ്ദേശിക്കുന്ന
പോലീസ് സ്റ്റേഷനുകളുടെ
മുന്‍ഗണനാ പട്ടിക
ലഭ്യമാക്കാമോ?
പോലീസ്
സ്റ്റേഷനുകളുടെ
ആധുനികവത്കരണം
5076.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്തെ എത്ര
പോലീസ് സ്റ്റേഷനുകള്‍
ആധുനികവത്കരിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
പോലീസ് സ്റ്റേഷനുകളാണ്
നവീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
പോലീസ്
സ്റ്റേഷനുകളുടെ അടിസ്ഥാന
സൗകര്യ വികസനം
5077.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി ഈ
സര്‍ക്കാര്‍ കാലയളവില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ് എന്ന്
അറിയിക്കാമോ;
(ബി)
സ്വന്തമായി
കെട്ടിടമില്ലാത്ത
പോലീസ്
സ്റ്റേഷനുകള്‍ക്ക്
കെട്ടിടം നിര്‍മ്മിച്ചു
നല്‍കുന്നതിനായി
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളത് എന്ന്
അറിയിക്കാമോ;
(സി)
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
മാരായമുട്ടം പോലീസ്
സ്റ്റേഷന് സ്വന്തമായി
കെട്ടിടമില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മാരായമുട്ടം പോലീസ്
സ്റ്റേഷന് കെട്ടിടം
നിര്‍മ്മിച്ചു
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ?
വര്‍ക്കല
പോലീസ് സ്റ്റേഷന് കെട്ടിടം
5078.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വര്‍ക്കല
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
പുളിക്കീഴ്
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
5079.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുളിക്കീഴ്
പോലീസ് സ്റ്റേഷന്
കെട്ടിടം
ജീര്‍ണാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോലീസ്
സ്റ്റേഷന് പുതിയ
കെട്ടിടം പണിയുവാന്‍
ട്രാവന്‍കൂര്‍ ഷുഗര്‍
ഫാക്ടറിയുടെ സ്ഥലം
ലഭ്യമായിട്ടുണ്ടോയെന്നറിയിക്കുമോ;
(സി)
പുതിയ
കെട്ടിടം
പണിയുന്നതിനായി എന്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
യൂണിവേഴ്സിറ്റി കോളേജിൽ
വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക്
ശ്രമിച്ച സംഭവം
5080.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി കോളേജ്
കാമ്പസില്‍
ആത്മഹത്യക്ക് ശ്രമിച്ച
വിദ്യാര്‍ത്ഥിനിയുടെ
ആത്മഹത്യാക്കുറിപ്പില്‍
സൂചിപ്പിച്ചിട്ടുള്ള
വിദ്യാർത്ഥി
നേതാക്കള്‍ക്കെതിരെ
ആത്മഹത്യാ
പ്രേരണക്കുറ്റം ചുമത്തി
എഫ്.ഐ.ആര്.
രജിസ്റ്റര്‍
ചെയ്തിട്ടില്ലെങ്കില്‍
അതിനുള്ള കാരണം എന്താണ്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
കേസില്‍
പെണ്‍കുട്ടിയുടെ
ബന്ധുക്കളെ
സ്വാധീനിച്ച് മൊഴി
മാറ്റിക്കുവാനുള്ള
ശ്രമങ്ങള്‍
നടന്നതായുള്ള
ആരോപണത്തെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;പ്രസ്തുത
അന്വേഷണത്തിലെ
കണ്ടെത്തലുകള്‍
എന്തെല്ലാമാണ്;
(സി)
യൂണിവേഴ്സിറ്റി
കോളേജില്‍
വിദ്യാര്‍ത്ഥി
സംഘടനയുടെ
നേതൃത്വത്തില്‍
നടക്കുന്ന
പീഡനങ്ങളെക്കുറിച്ച്
സമഗ്രമായി
അന്വേഷിക്കുന്നതിനും,കുറ്റക്കാര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
ബിനു
കുരുവിളയ്ക്ക് നേരെയുണ്ടായ
ആക്രമണം
5081.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവല്ല
പടിഞ്ഞാറ്റതറ
കല്ലേമണ്ണില്‍ ബിനു
കുരുവിള മാരകമായി
ആക്രമിക്കപ്പെട്ട സംഗതി
സംബന്ധിച്ച അന്വേഷണം
ഏതു ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഏത്
ഏജന്‍സിയാണ് ഇപ്പോള്‍
അന്വേഷണം
നടത്തുന്നതെന്ന്
അറിയിക്കാമോ;
(സി)
എന്നാണ്
അക്രമണമുണ്ടായിട്ടുള്ളതെന്നും
പ്രതികളെ ഇതിനകം
കണ്ടെത്താനായിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ഡി)
ഇത്
സംബന്ധിച്ച്
4-10-2018-ല്‍ നല്കിയ
കത്തിന്റെ മറുപടിയായി
13-11-18-ലെ നം.ജി
181000976/2018/സി.എം.ഒ
കത്തില്‍
സൂചിപ്പിച്ചിരിക്കുന്നതിന്
പ്രകാരം
മുഖ്യമന്ത്രിയുടെ
ഓഫീസില്‍ നിന്നും
നാളിതുവരെ സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ?
വയനാട്
ജില്ലയിലെ റിസാേര്ട്ടുകള്
5082.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ആകെ എത്ര
റിസാേര്ട്ടുകള്
പ്രവർത്തിക്കുന്നു എന്ന
കണക്ക് പാേലീസ്
വകുപ്പിൽ ലഭ്യമാണോ;
എങ്കിൽ എത്ര
റിസാേര്ട്ടുകളാണ്
പ്രവര്‍ത്തിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
വയനാട്
ജില്ലയിൽ
പ്രവര്‍ത്തിക്കുന്ന
ഹാേം സ്റ്റേകളുടെ
കണക്ക് ലഭ്യമാണെങ്കില്‍
അറിയിക്കാമാേ;
(സി)
വയനാട്
ജില്ലയില്‍ അനധികൃത
റിസാേര്ട്ടുകള്, ഹാേം
സ്റ്റേകള്‍ എന്നിവ
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ അത്
തടയാന്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമാേ?
മടിക്കൈ
പഞ്ചായത്തില്‍ പള്ളിക്ക്
തീ വെച്ച സംഭവം
5083.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ മടിക്കൈ
പഞ്ചായത്തില്‍
എരിക്കുളം എന്ന
സ്ഥലത്ത് ഈ വര്‍ഷമാദ്യം
പള്ളിക്ക് തീ വെച്ച
സംഭവം ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എപ്പോഴാണ് ഈ സംഭവം
ഉണ്ടായതെന്നും പോലീസ്
കേസ് എടുത്തിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(സി)
ഏത്
പോലീസ് സ്റ്റേഷനിലാണ്
ക്രൈം രജിസ്റ്റര്‍
ചെയ്യപ്പെട്ടതെന്നും
അതിന്റെ നമ്പര്‍
എത്രയാണെന്നും ഏത്
സെക്ഷന്‍ പ്രകാരമാണ്
കേസ്സ് രജിസ്റ്റര്‍
ചെയ്തത് എന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കേസ്സിലെ പരാതിക്കാരന്
ആരാണെന്നും പ്രതികള്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ഇ)
കേസ്സിന്റെ
അന്വേഷണ ചുമതല
ആര്‍ക്കാണെന്നും കേസ്സ്
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ?
ആത്മഹത്യ
ചെയ്ത പോലീസുകാരന്‍െറ
കുടുംബത്തിന് ആശ്രയം
5084.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
3.7.2001-ല്‍
തോപ്പുംപടി പോലീസ്
സ്റ്റേഷനില്‍
സ്പെഷ്യല്‍
ഡ്യൂട്ടിയിലായിരിക്കേ
ആത്മഹത്യ ചെയ്ത
കെ.എ.പി. -1-ാം
ബറ്റാലിയന്
കോണ്‍സ്റ്റബിള്‍
കെ.എസ്.നികേഷിന്റെ
മാതാവ് കൊച്ചി
പള്ളുരുത്തി, കണ്ണോത്ത്
വീട്ടില്‍ കെ.വി.
അമ്മിണി ബോസ് കുടുംബ
പെന്‍ഷനും മരിച്ച
നികേഷിന്റെ സഹോദരന്
നിജിഷ് ബോസ് ആശ്രിത
നിയമനവും
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫയലില്‍
തീരുമാനമെടുക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(സി)
ഇതു
സംബന്ധിച്ചുള്ള ഫയല്‍
നമ്പര്‍
വെളിപ്പെടുത്താമോ;
(ഡി)
ആശ്രിത
നിയമനവും
കുടുംബപെന്‍ഷനും
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പരുമലയിൽ
പോലീസ് പട്രോളിംഗ്
സംഘത്തിനുനേരെ ആക്രമണം
5085.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മേയ്
ഏഴാം തീയതി രാത്രി
തിരുവല്ല പരുമല
ആശുപത്രിക്ക് മുന്‍വശം
വച്ച് രാത്രി
പട്രോളിംഗ് ഡ്യൂട്ടി
ചെയ്യുകയായിരുന്ന
പോലീസ് സംഘത്തിന് നേരെ
ആക്രമണം
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍ എത്ര
പേര്‍ക്കെതിരെ
കേസെടുത്തു; ഇവര്‍
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടിയുടെ യുവജന
സംഘടനാ
പ്രവര്‍ത്തകരാണോ;
എങ്കില്‍ ഏത്
സംഘടനയില്‍പ്പെട്ടവരാണ്
പ്രതികളെന്ന്
വെളിപ്പെടുത്തുമോ?
വിരമിച്ച
പോലീസ് കോൺസ്റ്റബിളിന്
കംപാഷണേറ്റ് അലവന്‍സ്
5086.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
മുളക്കുഴ ഇരട്ടകുളങ്ങര
വീട്ടില്‍ ശ്രീ.
ചെറിയാന് മാത്യു (മുൻ
എ. ആർ. പോലീസ്
കോൺസ്റ്റബിൾ എ. 2220
ആലപ്പുഴ) കംപാഷണേറ്റ്
അലവന്‍സ്
ലഭിക്കുന്നതിന്
സമര്‍പ്പിച്ച
അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പോലീസ്
ഹെഡ് കോര്‍ട്ടേഴ്സ്
ഫയല്‍ നമ്പര്‍
A6(a)175473/17/PHQ
കത്തില്‍
സൂചിപ്പിച്ചിട്ടുള്ളതിന്
പ്രകാരം സേവന പുസ്തകം
തയ്യാറാക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(സി)
1975
ല്‍ സേവനകാലാവധി
അവസാനിച്ച പ്രസ്തുത
വ്യക്തിക്ക്
കംപാഷണേറ്റ് അലവന്‍സും
കമ്മ്യൂട്ടേഷനും
ലഭിക്കുന്നതില്‍ ഇനിയും
കാലതാമസം
ഉണ്ടാകാതിരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വിരമിച്ച
ഉദ്യോഗസ്ഥന് അനുവദിച്ച
പെന്ഷന് ആനുകൂല്യങ്ങള്‍
5087.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
31-05-2019-ല്‍
തിരുവനന്തപുരം റൂറല്‍
ജില്ലാ ക്രൈം ബ്രാഞ്ച്
ഡെപ്യൂട്ടി സൂപ്രണ്ടായി
വിരമിച്ച ഡി.അശോകന്
പെന്ഷന്,
ഗ്രാറ്റുവിറ്റി,
സറണ്ടര്‍ എന്നിവ
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
അനുവദിച്ച് ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥന്
എസ്.എച്ച്.ഒ.യായി ജോലി
ചെയ്ത കാലയളവില്‍ എ.ജി
നടത്തിയ ഓഡിറ്റില്‍
കണ്ടെത്തിയ വീഴ്ചകളും
സാമ്പത്തിക ക്രമക്കേടും
പരിശോധിച്ചിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(സി)
2010
മുതല്‍ വിരമിക്കുന്നതു
വരെ പ്രസ്തുത
ഉദ്യോഗസ്ഥന്
യാത്രാബത്തയായി എത്ര
രൂപയാണ്
കൈപ്പറ്റിയിട്ടുള്ളത്
എന്ന് വിശദാംശം സഹിതം
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
ഉദ്യോഗസ്ഥന്
വിരമിക്കുമ്പോള്‍
നല്കിയ ഔദ്യോഗിക
മേല്‍വിലാസം
വെളിപ്പെടുത്താമോ?
വിരമിച്ച
ജീവനക്കാരനെതിരായ അച്ചടക്ക
നടപടി
5088.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
റൂറല്‍ ക്രൈം ബ്രാഞ്ച്
ഡെപ്യൂട്ടി സൂപ്രണ്ടായി
31-05-2019ന് വിരമിച്ച
ഡി.അശോകന് എന്നാണ്
സ്രവ്വീസില്
പ്രവേശിച്ചതെന്നും
വിരമിക്കുന്ന തീയതിവരെ
എപ്പോഴെങ്കിലും
വകുപ്പിന്റെ
അച്ചടക്കനടപടിക്ക്
വിധേയനായിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ ഏതൊക്കെ
സംഭവങ്ങളിലാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരനെ
സര്‍വ്വീസില്‍ നിന്നും
എപ്പോഴെങ്കിലും
സസ്പെന്റ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയായിരുന്നു
എന്ന് വകുപ്പ് നല്കിയ
കുറ്റാരോപണ മൊമ്മോയുടെ
പകര്‍പ്പ് സഹിതം
വ്യക്തമാക്കാമോ?
പൊന്മുടി
വയര്‍ലസ് റിപ്പീറ്റര്‍
സ്റ്റേഷനിലെ
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
5089.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതീവ
സുരക്ഷ മേഖലയായ
പൊന്മുടിയിലെ വയര്‍ലസ്
റിപ്പീറ്റര്‍
സ്റ്റേഷനില്‍
പോലീസുകാര്‍
ഉള്‍പ്പെടെയുള്ളവര്‍
മദ്യസല്‍ക്കാരം
നടത്തിയതായി
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
പുഴയ്ക്കല്‍
പാടം ജംഗ്ഷനിലെ ട്രാഫിക്
സിഗ്നല്‍
T 5090.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
- കുറ്റിപ്പുറം റോഡില്‍
ദേശീയ പാതയില്‍
പുഴയ്ക്കല്‍ പാടം
ജംഗ്ഷനില്‍
സ്ഥാപിച്ചിരിക്കുന്ന
ട്രാഫിക് സിഗ്നല്‍
സംവിധാനം തകരാറിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
വാഹന ഗതാഗതത്തിന്
തടസ്സമുണ്ടാകുന്നതിനാല്‍
പ്രസ്തുത
സംവിധാനത്തിന്റെ
തകരാര്‍ പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കായംകുളത്തെ
റോഡ് അപകടങ്ങളുടെ വിവരങ്ങൾ
5091.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം,
കരീലകുളങ്ങര,
കനകകുന്ന്,
കുറത്തികാട്,
മാവേലിക്കര,
വള്ളികുന്നം എന്നീ
പോലീസ് സ്റ്റേഷനുകളുടെ
പരിധിയില്‍ 2015 വര്‍ഷം
മുതല്‍ നാളിതുവരെ
ഉണ്ടായ
റോഡപകടങ്ങളുടെയും, അതിൽ
പരിക്കേറ്റവരുടെയും
മരണപ്പെട്ടവരുടെയും
എണ്ണം സംബന്ധിച്ച
കണക്കുകള്‍ വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ?
അപകടത്തില്‍
പരിക്കേറ്റയാള്‍ക്ക്
തസ്തികമാറ്റം
5092.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
കോണ്‍സ്റ്റബിള്‍
ആയിരിക്കെ
അപകടത്തില്‍പ്പെട്ട്
ഗുരുതരമായി പരിക്ക്
പറ്റിയ അശോകന്
(സി.പി.ഒ.ജി. 811)
തസ്തികമാറ്റം
അനുവദിക്കണമെന്നാവശ്യപ്പെട്ട്
നല്കിയ അപേക്ഷയില്‍
അന്തിമ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ആഭ്യന്തര
വകുപ്പിന്റെ
പരിഗണനയിലുള്ള
എ4/13/2017/ഹോം നമ്പര്‍
ഫയലില്‍ എത്രയും വേഗം
നടപടി സ്വീകരിക്കുന്നത്
പരിഗണിക്കുമോ;
(സി)
സമാന
വിഷയത്തില്‍
മുന്‍കാലങ്ങളില്‍
ആഭ്യന്തരവകുപ്പ്
തസ്തികമാറ്റം
അനുവദിച്ചിട്ടുള്ള
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കരുനാഗപ്പള്ളി
നഗരത്തിലെ ട്രാഫിക്
പ്രശ്നങ്ങൾ
5093.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നഗരത്തില്‍
സ്ഥാപിച്ചിട്ടുള്ള
ട്രാഫിക് സിഗ്നല്‍
ലെെറ്റുകള്‍ പലപ്പാേഴും
ശരിയായ രീതിയില്‍
പ്രവര്‍ത്തിക്കാത്തതും
വെെകിട്ട് 6 മണിക്കു്
പ്രവര്‍ത്തനം
അവസാനിപ്പിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
വിശദീകരിക്കുമാേ;
(ബി)
ഇവിടെ
ദേശീയ പാതയുടെ
ഓരങ്ങളില്‍ അനധികൃതമായ
വാഹന പാര്‍ക്കിംഗ്
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ;
വിശദീകരിക്കുമാേ;
(സി)
ഇവിടെയുണ്ടാകുന്ന
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമാേ;
വിശദീകരിക്കുമാേ?
ജസ്റ്റിസ്
മുഹമ്മദ് കമ്മീഷന്
5094.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഹെെക്കോടതിക്ക്
മുന്നില്‍ അഭിഭാഷകരും
മാധ്യമപ്രവര്‍ത്തകരും
തമ്മില്‍ നടന്ന
സംഘര്‍ഷത്തെകുറിച്ച്
അന്വേഷിക്കുന്ന
ജസ്റ്റിസ് മുഹമ്മദ്
കമ്മീഷനെ എന്നാണ്
നിയമിച്ചത്; ഇതിനകം
എത്ര തവണ കമ്മീഷന്റെ
കാലാവധി നീട്ടി;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കമ്മീഷന്റെ
പ്രവര്‍ത്തനത്തിന്
ഇതിനകം എത്ര ലക്ഷം രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
ഫയര്‍
ആന്റ് റസ്ക്യൂ
സര്‍വ്വീസസിന്റെ അനുമതി
ഇല്ലാതെ പ്രവര്‍ത്തിക്കുന്ന
കെട്ടിടങ്ങള്‍
5095.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫയര്‍ ആന്റ് റസ്ക്യൂ
സര്‍വ്വീസസിന്റെ അനുമതി
ഇല്ലാതെ
പ്രവര്‍ത്തിക്കുന്ന
ധാരാളം കെട്ടിടങ്ങള്‍
ഉണ്ടെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
വകുപ്പിന്റെ എന്‍.ഒ.സി.
ഇല്ലാതെ
പ്രവര്‍ത്തിക്കുന്ന
കെട്ടിടങ്ങള്‍ക്ക്
നോട്ടീസ്
നല്‍കിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച്എന്തൊക്കെ
തുടര്‍നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
വലിയ കെട്ടിടങ്ങളില്‍
തീപിടുത്തം ഉണ്ടാകാനുളള
സാധ്യതയും ഉണ്ടായാല്‍
അത് കെടുത്തുന്നതിനുളള
ഫയര്‍ഫോഴ്സിന്റെ
ശേഷിയും
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
വാട്ടര്‍
ടെണ്ടറുകളും ഹൈഡ്രോളിക്
റെസ്ക്യൂ ടൂളും
ആവശ്യത്തിനുണ്ടോയെന്ന്
അറിയിക്കുമോ;
(ഇ)
ഇത്തരത്തില്‍
ഉയര്‍ന്ന
കെട്ടിടങ്ങളിലെയും
ഫ്ലാറ്റുകളിലെയും
അഞ്ചാം നിലക്ക്
മുകളില്‍ തീപിടുത്തം
നേരിടുന്നതിന് ആവശ്യമായ
യന്ത്രസാമഗ്രികള്‍
ഫയര്‍ഫോഴ്സിന്റെ
കൈവശമുണ്ടോ;
ഇല്ലെങ്കില്‍ അവ
വാങ്ങിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(എഫ്)
പല
കെട്ടിടങ്ങളിലും
ഫ്ലാറ്റുകളിലും
തീപിടുത്തമുണ്ടായാല്‍
ഫയര്‍ഫോഴ്സ്
വാഹനങ്ങള്‍ക്ക് അവിടെ
എത്തുന്നതിന് ആവശ്യമായ
വീതിയുളള റോഡ് ഇല്ലാത്ത
കാര്യം
പരിശോധിച്ചിട്ടുണ്ടോ; ഈ
സ്ഥിതി
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
സ്വന്തമായി
കെട്ടിടം ഇല്ലാത്ത ഫയര്‍
സ്റ്റേഷനുകള്‍
5096.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വന്തമായി കെട്ടിടം
ഇല്ലാത്ത ഫയര്‍
സ്റ്റേഷനുകള്‍
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
ഫയര്‍ സ്റ്റേഷന്
കെട്ടിട
നിര്‍മ്മാണത്തിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ഫയര്‍
ആന്റ് റെസ്ക്യൂ
ജീവനക്കാര്‍ക്ക്
ക്വാര്‍ട്ടേഴ്സ്
5097.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
ഫയര്‍ ആന്റ് റെസ്ക്യൂ
ജീവനക്കാര്‍ക്ക്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കോതമംഗലത്ത്
ഫയര്‍ ആന്റ് റെസ്ക്യൂ
ജീവനക്കാര്‍ക്കായി
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
ജയില്‍
വകുപ്പിലെ ഒഴിവുകള്‍
5098.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ജയില്‍
വകുപ്പില്‍ ആകെ എത്ര
നിയമനങ്ങള്‍ നടത്തി;
(ബി)
തസ്തിക
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
വകുപ്പില്‍ നിലവില്‍
എത്ര തസ്തികകള്‍
ഒഴിഞ്ഞു
കിടക്കുന്നുണ്ട്?
ജയിലുകളില്‍
നിര്‍മ്മിച്ച
ഫര്‍ണിച്ചറുകളുടെയും മറ്റു
സാധനങ്ങളുടെയും വില്പന
5099.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളിലുള്ള
അന്തേവാസികള്‍
നിര്‍മ്മിക്കുന്ന
ഫര്‍ണിച്ചറുകളും മറ്റു
സാധനങ്ങളും വില്പന
നടത്തുന്നത് ഏത്
വിധേനയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫര്‍ണിച്ചറുകളും
ഉപകരണങ്ങളും വില്പന
നടത്തുന്നത്
പൊതുജനങ്ങളുടെ
ശ്രദ്ധയില്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
ജയലുകളില്
നിര്‍മ്മിച്ച
ഫര്‍ണിച്ചറുകളും മറ്റ്
ഉപകരണങ്ങളും വില്പന
നടത്തിയ ഇനത്തില്‍
2016-17, 2017-18,
2018-19 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര രൂപ
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ?
കെ.ബി.പി.എസ്.ല്‍
പങ്കാളിത്ത പെന്ഷന്
5100.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബുക്സ് ആന്റ്
പബ്ളിക്കേഷന്‍സ്
സൊസൈറ്റി
(കെ.ബി.പി.എസ്.)ക്ക്
ഇപ്പോള്‍ സ്ഥിരമായി
മാനേജിംഗ് ഡയറക്ടര്‍
ഇല്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഒരു സ്ഥിരം
എം.ഡി.യെ
നിയമിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ;
(ബി)
കെ.ബി.പി.എസ്.
ല്‍ 2011 ല്‍ ആരംഭിച്ച
പങ്കാളിത്ത പെന്ഷന്
പദ്ധതിക്കുള്ള
പോരായ്മകള്‍ പഠിക്കാന്‍
ഏതെങ്കിലും കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം നല്‍കുമോ;
(സി)
ഈ
കമ്മിറ്റിക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
കാലാവധി
നിശ്ചയിച്ചിരുന്നോ;
(ഡി)
ഈ
കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
അതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ഇ)
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിലുള്ള
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ; ഇത്
അടിയന്തരമായി
ലഭ്യമാക്കുന്നതിനും
പെന്ഷന് പദ്ധതിയുടെ
പോരായ്മകള്‍
പരിഹരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്ന് വിശദമാക്കുമോ?
തിരുവനന്തപുരം
ഗവണ്മെന്റ് പ്രസ്സിലെ
മെഷീനുകളുടെ ഗുണനിലവാരം
5101.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ഗവണ്മെന്റ് പ്രസ്സില്‍
2017 -ൽ വാങ്ങിയ
മെഷീനുകൾ ഗുണനിലവാരം
കുറഞ്ഞവയാണെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
സര്‍ക്കാരിന് ലഭിച്ച
പരാതികളുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
പഞ്ചാബ്
ആസ്ഥാനമായുള്ള ACME
കമ്പനിയില്‍ നിന്നും
വാങ്ങിയ ഫുള്ളി
ഓട്ടോമാറ്റിക്
സ്റ്റിച്ചിംഗ്
മെഷീനുകളെല്ലാം
പൂര്‍ണ്ണമായും
ഓട്ടോമാറ്റിക്
സംവിധാനത്തിലാണോ
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ അത്
സംബന്ധിച്ച് പരിശോധന
നടത്തുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ ?
കനോലി
കനാല്‍ വീതികൂട്ടല്‍
T 5102.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കോഴിക്കോട്
നഗരത്തിലെ കനോലി കനാല്‍
വീതികൂട്ടി ഗതാഗത
യോഗ്യമാക്കുന്നതിന്
ആവശ്യമായ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
ഇന്റഗ്രേറ്റഡ്
അര്‍ബന്‍ റീജനറേഷന്‍ ആന്റ്
വാട്ടര്‍
ട്രാന്‍സ്പോര്‍ട്ട്
സിസ്റ്റം
T 5103.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
25.03.2017
ലെ
സ.ഉ.(കെെ)നം.01/2017/സി.എസ്.ഐ.എൻ.ഡി.
നമ്പര്‍ ഉത്തരവ്
പ്രകാരം കൊച്ചി
നഗരവുമായി ബന്ധപ്പെട്ട
കനാലുകളെ
ഉള്‍ക്കൊള്ളിച്ചുകൊണ്ട്
ഇന്റഗ്രേറ്റഡ് അര്‍ബന്‍
റീജനറേഷന്‍ ആന്റ്
വാട്ടര്‍
ട്രാന്‍സ്പോര്‍ട്ട്
സിസ്റ്റം എന്ന സമഗ്ര
ജലഗതാഗത പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
കനാലുകളെയാണ് ഈ
പദ്ധതിയില്‍
ഉള്ക്കാെള്ളിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
കനാലുകളിലും
അനുബന്ധകായലുകളിലും
അടിഞ്ഞുകൂടിയിട്ടുള്ള
എക്കലും ചെളിയും നീക്കം
ചെയ്യുന്നതിനുള്ള
നടപടികള്‍ ഈ
പദ്ധതിയില്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഗെയില്‍
പൈപ്പ് ലൈന്‍ പദ്ധതിക്ക്
ഭൂമി ഏറ്റെടുത്ത വസ്തു
ഉടമകൾക്കുള്ള നഷ്ടപരിഹാരം
5104.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗെയില്‍
പൈപ്പ് ലൈന്‍
പദ്ധതിക്ക് ഭൂമി
ഏറ്റെടുത്ത വസ്തു
ഉടമകള്‍ക്ക് 2013 ലെ
റൈറ്റ് റ്റു ഫെയര്‍
കോമ്പന്‍സേഷന്‍ ആന്റ്
ട്രാന്‍സ്പേരന്‍സി ഇന്‍
ലാന്റ് അക്വീസേഷന്
നിയമപ്രകാരമുള്ള
നഷ്ടപരിഹാരത്തിന്
അര്‍ഹതയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അപ്രകാരമുള്ള
നഷ്ടപരിഹാരം പ്രസ്തുത
ഭൂവുടമകള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
1962 ലെ ആക്ടിന്റെ
അടിസ്ഥാനത്തിലുള്ള
നഷ്ടപരിഹാരം പല
ഉടമകള്‍ക്കും നല്‍കിയത്
ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച് കേരള
ഹൈക്കോടതിയില്‍ കേസ്
നിലവിലുണ്ടോ;
വ്യക്തമാക്കുമോ?
രാത്രി
യാത്ര നിരോധനം
5105.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ദേശീയപാത
766ലെ (വയനാട് നിന്നും
മെെസൂരിലേക്കുളള)രാത്രി
യാത്ര നിരോധനം
നീക്കുന്നതിന് ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
റിയല്‍
എസ്റ്റേറ്റ് അതോറിറ്റി
T 5106.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിയല്‍
എസ്റ്റേറ്റ് അതോറിറ്റി
നിലവില്‍ വന്നിട്ടും
അതിന്റെ ചെയര്‍മാനേയും
അംഗങ്ങളേയും
നിയമിക്കാത്തത്
പ്രസ്തുത മേഖലയില്‍
ഉണ്ടാക്കിയിട്ടുളള
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫ്ലാറ്റുകള്‍
നിര്‍മ്മിച്ചുനല്‍കാമെന്ന്
വാഗ്ദാനം നല്കി
ഉപഭോക്താക്കളെ
വഞ്ചിക്കുന്നവര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്;
(സി)
നെസ്റ്റ്
ഇന്‍ഫോടെക് പ്രൈവറ്റ്
ലിമിറ്റഡ്, കൊച്ചി എന്ന
സ്ഥാപനം കോട്ടയത്ത്
2013ല്‍ നെസ്റ്റ്
ഓര്‍ക്കിഡ്
പാര്‍ക്കെന്ന ഫ്ലാറ്റ്
സമുച്ചയം നിര്‍മ്മിച്ച്
നല്‍കാമെന്ന് വാഗ്ദാനം
ചെയ്ത് ലക്ഷങ്ങള്‍
കൈപ്പറ്റിയിട്ടും
ഫ്ലാറ്റ്
കൈമാറിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉപഭോക്താക്കളുടെ
താല്പര്യം
സംരക്ഷിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?