ഭൂമി
കയ്യേറ്റം തടയുന്നതിന് നടപടി
4530.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
സി.കെ. ആശ
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂമി കയ്യേറ്റം
തടയുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഭൂമികയ്യേറ്റം
ഒഴിപ്പിച്ചെടുത്തതിന്റെ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
അവധി
ദിവസങ്ങളിലാണ് കൂടുതല്‍
ഭൂമികയ്യേറ്റം എന്നത്
കണക്കിലെടുത്ത് ആയത്
തടയുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
കയ്യേറ്റങ്ങള്‍
തടയുന്നതിന് ജാഗ്രത
സ്ക്വാഡുകള്‍
രൂപീകരിച്ചിട്ടുണ്ടോ; ഈ
സ്ക്വാഡുകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
ഭൂമി
കയ്യേറ്റത്തിനെതിരെ
സ്വീകരിക്കുന്ന
നടപടികള്‍ കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
നിലവിലുള്ള ഭൂസംരക്ഷണ
നിയമം
ശാക്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ബേസിക്
ടാക്സ് റജിസ്റ്റര്‍
തിരുത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
4531.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
അടിസ്ഥാന രേഖയായി
കണക്കാക്കുന്ന ബേസിക്
ടാക്സ് രജിസ്റ്റര്‍
തിരുത്തുന്നതിനുള്ള
വ്യവസ്ഥയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
2008ന്
മുന്നേ നികത്തിയതും
എന്നാല്‍ ഡേറ്റാ
ബാങ്കില്‍
ഉള്‍പ്പെടാത്തതും
രേഖകളില്‍ നിലം എന്നു
കാണിച്ചിരിക്കുന്നതുമായ
ഭൂമി വീട്
വയ്ക്കുന്നതിന്
ഉള്‍പ്പടെയുള്ള
മറ്റാവശ്യങ്ങള്‍ക്ക്
ഏതു രീതിയില്‍
ഉപയോഗിക്കാം എന്ന്
വ്യക്തമാക്കാമോ;
(സി)
കേരളാ
ഭൂവിനിയോഗ
നിയമത്തിന്‍െറ ചട്ടം
രൂപീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
റവന്യൂ
ലാന്റ് ഇന്‍ഫര്‍മേഷന്‍
സിസ്റ്റം
4532.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന
ReLIS ( റവന്യൂ ലാന്റ്
ഇന്‍ഫര്‍മേഷന്‍
സിസ്റ്റം) കേരളത്തിലെ
എല്ലാ വില്ലേജ്,
താലൂക്ക് ഓഫീസുകളിലും
നടപ്പാക്കിയിട്ടുണ്ടോയെന്നറിയിക്കുമോ;
(ബി)
ഇതിനുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
വില്ലേജ് / താലൂക്ക്
തലങ്ങളില്‍
എര്പ്പെടുത്തിയിട്ടുണ്ടോ
വ്യക്തമാക്കുമോ;
(സി)
ഇതുസംബന്ധിച്ച്
ജനങ്ങളില്‍ അവബോധം
വളര്‍ത്തുന്നതിന്
വില്ലേജ്/ താലൂക്ക്
തലങ്ങളില്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
ഉദ്ദേശിക്കുന്ന
തരത്തില്‍ സേവനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
നല്കാന് ഇതുവഴി
സാധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;?
ഫ്ലഡ്
വര്‍ക്കുകള്‍
നടപ്പിലാക്കുന്നതിലെ കാലതാമസം
4533.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫ്ലഡ് വര്‍ക്കുകള്‍
നടപ്പിലാക്കുന്ന
കാര്യത്തില്‍
ഉണ്ടാകുന്ന കാലതാമസം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
നിലവിലുള്ള
സംവിധാനത്തിന്റെ
അപര്യാപ്തതകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഫ്ലഡ്
വര്‍ക്കുകള്‍ റവന്യു
വകുപ്പ് നേരിട്ട്
ഏറ്റെടുക്കുന്നതിനായി
റവന്യു എഞ്ചിനീയറിംഗ്
വിംഗ് രൂപീകരിക്കുന്ന
കാര്യം പരിശോധിക്കുമോ;
വിശദമാക്കാമോ?
ലാന്റ്
ട്രൈബ്യൂണലുകളില്‍ നിലവിലുള്ള
കേസുകള്‍
4534.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാന്റ്
ട്രൈബ്യൂണലുകളില്‍
നിലവിലുള്ള കേസുകള്‍
തീര്‍പ്പാക്കുന്നതിനുളള
നടപടിക്രമങ്ങള്‍
ലളിതമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സര്‍വീസ്
ഇനാം ഭൂമി സംബന്ധിച്ച
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
ഭേദഗതികളാണ്
വരുത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ലാന്റ്
ട്രൈബ്യൂണലുകളിലെ
കേസുകളെ സംബന്ധിച്ച്
അന്വേഷണം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
വില്ലേജ് ഓഫീസര്‍മാരെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വില്ലേജ്
ഓഫീസറുടെ ചുമതലകള്‍
4535.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസറുടെ പദവിയില്‍
നിക്ഷിപ്തമായ ചുമതലകള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
(ബി)
എതൊക്കെ
സര്‍ട്ടിഫിക്കറ്റുകളാണ്
ഒരു വില്ലേജ് ഓഫീസര്‍
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വില്ലേജ്
ഓഫീസറില്‍
നിക്ഷിപ്തമായിട്ടുള്ള
ചുമതലകള്‍
നിര്‍വഹിക്കുന്നതിന്
പര്യാപ്തമായ
സൗകര്യങ്ങള്‍
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വില്ലേജ്
ഓഫീസുകളില്‍ ആവശ്യമായ
അടിസ്ഥാന സൗകര്യങ്ങളും
അവിടങ്ങളിലെ
ജോലിഭാരത്തിനനുസരിച്ച്
ആവശ്യമായ സ്റ്റാഫും
ലഭ്യമാണോ;
(ഇ)
ജനങ്ങള്‍
ഏറ്റവും കൂടുതല്‍
ആശ്രയിക്കുന്ന വില്ലേജ്
ഓഫീസുകളില്‍ നിന്ന്
നല്കുന്ന സേവനങ്ങള്‍
മെച്ചപ്പെട്ടതാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ;
(എഫ്)
വില്ലേജ്
ഓഫീസര്‍മാരുടെ പദവിയും
ആനുകൂല്യങ്ങളും
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വില്ലേജ്
ഓഫീസുകളില്‍ സ്ഥിരം
സര്‍വ്വേയര്‍ തസ്തിക
4536.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്ലേജ് തലത്തില്‍
ഭൂമി സംബന്ധമായ
പരാതികള്‍ കൂടി വരുന്ന
സാഹചര്യത്തില്‍
വില്ലേജ് ഓഫീസുകളില്‍
സ്ഥിരം സര്‍വ്വേയര്‍
തസ്തികകള്‍
സൃഷ്ടിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
ടോറന്‍സ് സമ്പ്രദായം
നടപ്പാക്കിയപ്പോള്‍
ഉണ്ടായ നേട്ടങ്ങളും
കോട്ടങ്ങളും
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഏതെല്ലാം
വില്ലേജുകളിലാണ്
ടോറന്‍സ് സമ്പ്രദായം
നിലവിലുള്ളത്;
(ഡി)
ഭാവിയില്‍
ഉണ്ടാകാവുന്ന
അതിര്‍ത്തിത്തര്‍ക്കം,കയ്യേറ്റം
എന്നിവ ഒഴിവാക്കുവാനും
സര്‍വ്വേ
റിക്കാര്‍ഡുകളുടെ
കൃത്യതയ്ക്കും,സംസ്ഥാന
സര്‍ക്കാരിന്
സാമ്പത്തിക നേട്ടവും
ഉണ്ടാകുന്നതിനാല്‍
സംസ്ഥാനത്തെ എല്ലാ
ജില്ലകളിലും ടോറന്‍സ്
സമ്പ്രദായം
നടപ്പിലാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
തണ്ണീര്‍തട
നിയമമനുസരിച്ചുള്ള ഡേറ്റാ
ബാങ്ക് വിജ്ഞാപനം
4537.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പഞ്ചായത്തുകളില്‍
ഡേറ്റാബാങ്ക്
വിജ്ഞാപനം
ചെയ്തിട്ടില്ല എന്ന്
വ്യക്തമാക്കാമോ; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
പ്രാദേശിക
നിരീക്ഷണ സമിതികളുടെ
അധികാരം തണ്ണീര്‍ത്തട
നിയമമനുസരിച്ച്
വ്യക്തമാക്കാമോ; ഇവ
വെറും റിപ്പോര്‍ട്ടിംഗ്
ഏജന്‍സികള്‍
മാത്രമാണോയെന്ന്
വ്യക്തമാക്കാമോ;
(സി)
തണ്ണീര്‍ത്തട
നിയമമനുസരിച്ച്
സ്വകാര്യ സംരംഭകരും
പൊതുഗണത്തില്‍ വരുമോ
എന്നറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലാ കലക്ടറേറ്റിലെ
ഫയലുകളുടെ നിജസ്ഥിതി
4538.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ല എന്നാണ് നിലവില്‍
വന്നതെന്നും ഇതുവരെ
കാസര്‍കോട് ജില്ലയിൽ
സേവനമനുഷ്ടിച്ച
കളക്ടര്‍മാര്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
കളക്ടറേറ്റില്‍ എത്ര
സെക്ഷനുകളുണ്ടെന്നും,ഓരോ
സെക്ഷനിലും എത്ര
ഫയലുകള്‍
തീര്‍പ്പാക്കാതെ
കിടക്കുന്നുണ്ടെന്നും,എത്രകാലമായി
പ്രസ്തുത ഫയലുകൾ
തീർപ്പാകാതെയിരിക്കുന്നുവെന്നും
അവ ഏത് വിഷയവുമായി
ബന്ധപ്പെട്ട
ഫയലുകളാണെന്നും
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയില്‍ പ്രളയകാല ധനസഹായം
4539.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ലെ പ്രളയം ബാധിച്ച്
ദുരിതാശ്വാസ
ക്യാമ്പുകളില്‍
താമസിക്കേണ്ടി വന്ന
കോഴിക്കോട്
ജില്ലയില്‍ നിന്നുള്ള
എത്ര പേര്‍ക്കാണ്
10,000 രൂപ വീതം
ധനസഹായം
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഒന്നാം
ഗഡു ലഭിച്ച എത്ര
പേര്‍ക്ക് രണ്ടാം
ഘട്ടത്തില്‍ നല്‍കേണ്ട
6,200 രൂപ നല്കാന്
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
തുക
നല്കാന്
ബാക്കിയുള്ളവര്‍ക്ക്
ആയത് എപ്പോള്‍
നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
വില്ലേജുകളുടെ
പുന:സംഘടന/രൂപീകരണം
4540.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്ലേജുകളുടെ
പുന:സംഘടന, പുതിയ
വില്ലേജുകളുടെ രൂപീകരണം
എന്നിവ നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
വില്ലേജുകളുടെ
പുന:സംഘടനക്ക്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
വില്ലേജുകളിലെ ശരാശരി
ജനസംഖ്യ എത്രയെന്ന്
അറിയിക്കാമോ;
(ഡി)
വില്ലേജുകളുടെ
പുന:സംഘടനക്ക് വേണ്ടി
ഏതെങ്കിലും
കമ്മിറ്റിയെയോ
കമ്മീഷനേയോ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
മുന്നയ്ക്കല്
വീട്ടിൽ ദേവസ്യായുടെ അപേക്ഷ
4541.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ലാന്റ് ട്രൈബ്യൂണല്‍
സ്പ്യെഷ്യല്‍
തഹസീല്‍ദാര്‍ ഓഫീസില്‍
പട്ടയം ലഭിക്കുവാനായി
അപേക്ഷ സമര്‍പ്പിച്ച
ദേവസ്യ, മുന്നയ്ക്കല്
വീട്, മീനച്ചല്‍
താലൂക്ക്, കുറവിലങ്ങാട്
വില്ലേജ്,
മണ്ണയ്ക്കനാട്
എന്നയാള്‍ക്ക് പട്ടയം
നല്കുവാനുള്ള
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
കോട്ടയം
ലാന്റ് ട്രെബ്യൂണല്‍
സ്പെഷ്യല്‍
തഹസീല്‍ദാര്‍ ഓഫീസ്
നിര്‍ത്തലാക്കിയതുമൂലം
ഇപ്പോള്‍ ഈ അപേക്ഷ ഏത്
ഓഫീസിലേയ്ക്കാണ്
നല്‍കിയിരിക്കുന്നത്;
(സി)
ടിയാന്
എന്നേക്കും പട്ടയം
നല്കുവാന് കഴിയും
എന്ന് വ്യക്തമാക്കാമോ;
(ഡി)
നിര്‍ത്തലാക്കിയ
കോട്ടയം ലാന്റ്
ട്രെബ്യൂണല്‍
സ്പെഷ്യല്‍
തഹസീല്‍ദാര്‍
ആഫീസിനുപകരം എന്ത്
സംവിധാനമാണ് പ്രസ്തുത
ഓഫീസില്‍
നല്‍കിയിരിക്കുന്ന
അപേക്ഷകളില്‍
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കാമോ?
വില്ലേജുകളിലെ
റീസര്‍വ്വെ നടപടികള്‍
4542.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനനത്തെ
എത്ര വില്ലേജുകളില്‍
റീസര്‍വ്വെ നടപടികള്‍
പൂര്‍ത്തിയായെന്നത്
സംബന്ധിച്ച വിശദാംശങ്ങൾ
ജില്ല,താലൂക്ക്
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
പ്രവാസികള്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
തങ്ങളുടെ പേരിലും
മാതാപിതാക്കളുടെ
പേരിലുമുള്ള ഭൂമിയെ
സംബന്ധിച്ച വിവരങ്ങൾ
അറിയുന്നതിന് ഓണ്‍ലൈന്‍
സംവിധാനം
ഏര്‍പ്പെടുത്തിയാല്‍
സഹായകമാകുമെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കിൽ
വിശദമാക്കാമോ;
(സി)
റീസര്‍വ്വേ
പ്രകാരമുള്ള വിവരങ്ങള്‍
പൊതുജനങ്ങള്‍ക്ക്
അറിയുന്നതിന് ഓണ്‍ലൈന്‍
സംവിധാനം
നിലവിലുണ്ടോ;ഇല്ലെങ്കിൽ
ഓണ്‍ലൈന്‍ സംവിധാനം
നടപ്പിലാക്കുന്നത്
പരിഗണിക്കുമോ?
പാട്ടക്കുടിശ്ശിക
4543.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടത്തുക
അടക്കാത്ത
സ്ഥാപനങ്ങളുടെയും
സംഘടനകളുടെയും പാട്ടം
റദ്ദ് ചെയ്ത് ഭൂമി
തിരിച്ചുപിടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍
പാട്ടക്കുടിശ്ശിക
ലഭിക്കാനുണ്ടോ;
ഉണ്ടെങ്കില്‍ എത്ര രൂപ
എന്ന് അറിയിക്കാമോ?
വില്ലേജോഫീസുകളിൽ
ഔദ്യോഗിക വാഹനം
4544.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജോഫീസുകളില്‍
ഫീല്‍ഡ് പരിശോധന
നടത്തുന്നതിന് ഔദ്യോഗിക
വാഹനം
ലഭ്യമാണോ;ഇല്ലെങ്കില്‍
ഏത് രീതിയിലാണ്
ഓഫീസര്‍മാര്‍
വില്ലേജിന്റെ
അതിര്‍ത്തിയിലെ
മുഴുവന്‍ സ്ഥലങ്ങളിലും
നേരിട്ട് അന്വേഷണം
നടത്തുന്നത്;ഇതിനുണ്ടാകുന്ന
ചെലവുകള്‍ ഏതെങ്കിലും
രീതിയില്‍
നല്കുന്നുണ്ടോ;
(ബി)
മതിയായ
ഔദ്യോഗികവാഹനങ്ങള്‍
ലഭ്യമല്ലാത്തതിനാൽ
സമയബന്ധിതമായി അന്വേഷണം
പൂര്‍ത്തിയാക്കേണ്ടി
വരുന്ന സാഹചര്യത്തിൽ
അപേക്ഷകര്‍
ഉദ്യോഗസ്ഥരുടെ
യാത്രാസൗകര്യം ഒരുക്കി
നല്‍കേണ്ടി
വരുന്നുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഔദ്യോഗിക
കൃത്യനിര്‍വ്വഹണത്തിന്
സഹായിക്കുന്ന സാഹചര്യം
സര്‍ക്കാര്‍ ഒരുക്കി
നല്‍കാത്തത്
ഉദ്യോഗസ്ഥരെ
അഴിമതിക്കാരാക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാലവര്‍ഷക്കെടുതി
കാരണം മരിച്ചവരുടെ എണ്ണം
4545.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷത്തെ പ്രളയകാലത്ത്
കാലവര്‍ഷക്കെടുതി കാരണം
എത്രപേര്‍ക്കാണ് ജീവന്
നഷ്ടമായതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
വീട് തകര്‍ന്ന്
മരിച്ചവര്‍ എത്രപേരാണ്;
ഉരുള്‍പൊട്ടലില്‍ വീണ്
മരിച്ചവര്‍ എത്രപേരാണ്;
ഡാം തുറന്നതുകാരണം
വെള്ളത്തില്‍
ഒലിച്ചുപോയി
മരണപ്പെട്ടവര്‍
എത്രയാണ്; വെെദ്യുതി
ഷോക്കേറ്റ്
മരിച്ചവരുടെ എണ്ണം
എത്രയാണ്
വ്യക്തമാക്കാമോ?
നവകേരള
നിര്‍മ്മാണവുമായി (റീബില്‍ഡ്
കേരള) ബന്ധപ്പെട്ട്
നടപ്പിലാക്കുന്ന പദ്ധതികള്‍
4546.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മാണവുമായി
(റീബില്‍ഡ് കേരള)
ബന്ധപ്പെട്ട് റവന്യൂ
വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികളും സ്വീകരിച്ച
നടപടികളും ജില്ലാ
അടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ബി)
നവകേരള
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് റവന്യൂ
വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികളും സ്വീകരിച്ച
നടപടികളും ആലപ്പുഴ
ജില്ലയിലെ വിവിധ
താലൂക്കുകളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കുമോ?
കരിഞ്ചാേല മലയിലെ അനധികൃത
നിര്‍മ്മാണങ്ങളെ സംബന്ധിച്ച
അന്വേഷണം
4547.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേഴിക്കാേട്
ജില്ലയിലെ കരിഞ്ചാേല
മലയില്‍ കഴിഞ്ഞവര്‍ഷം
ഉരുള്‍ പാെട്ടി 14
പേര് മരിച്ച സംഭവത്തെ
തുടര്‍ന്ന് അവിടുത്തെ
അനധികൃത
നിര്‍മ്മാണങ്ങളെ
സംബന്ധിച്ച് അന്വേഷണം
നടത്തുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നാേ;
എങ്കില്‍ വിശദാംശം
നല്കുമാേ;
(ബി)
ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തി റിപ്പാേര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടാേ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്കുമാേ;
(സി)
പ്രസ്തുത
റിപ്പാേര്‍ട്ടിന്മേല്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നതിന്റെ വിശദവിവരം
നല്കുമാേ?
ഭൂമി
കയ്യേറ്റ കേസുകള്‍
4548.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഭൂമി
കയ്യേറ്റവുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ ;
ഇതിന്റെ ജില്ലകള്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ?
കയ്യേറ്റ
ഭൂമി ഒഴിപ്പിക്കുന്നതിന്
നടപടി
4549.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
ദൗത്യ സമയത്ത്
ചിന്നക്കനാലില്‍
സര്‍ക്കാര്‍ ഏറ്റെടുത്ത
70 ഏക്കര്‍ സ്ഥലത്ത്
നിന്നും 11.5 ഏക്കര്‍
ഭൂമി റിയല്‍
എസ്റ്റേറ്റ്
കമ്പനിയുടെ കെെവശം
എത്തിയെന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച്
അന്വേഷണം നടത്തിയോ;
എങ്കില്‍ പ്രസ്തുത
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ഉടുമ്പന്‍ചോല,
ദേവികുളം
താലൂക്കുകളില്‍ സമാന
രീതിയിലുള്ള ഭൂമി
കയ്യേറ്റം നടന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം ഭൂമി
ഒഴിപ്പിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഭൂമി കയ്യേറ്റ കേസുകള്‍
4550.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതുവരെയായി വിവിധ
സര്‍ക്കാര്‍ ഭൂമി
കയ്യേറ്റ കേസുകളിലായി
തീര്‍പ്പ് കല്‍പ്പിച്ച്
എത്ര അളവ് ഭൂമി തിരികെ
പിടിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
കയ്യേറ്റ
ഭൂമികള്‍ തിരികെ
പിടിക്കുന്നതിന്
കോടതികളില്‍ നടന്നു
വരുന്ന കേസുകള്‍
ഫലപ്രദമായി കൈകാര്യം
ചെയ്യാന്‍ എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുള്ളത് എന്ന്
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
ഭൂമി കയ്യേറ്റം
സംബന്ധിച്ച് ഏറ്റവും
കൂടുതല്‍ കേസുകള്‍
നടന്നു വരുന്ന ജില്ല
ഏതെന്ന്
വ്യക്തമാക്കാമോ?
നാദാപുരം
ചെക്ക്യാട് അരീക്കരകുന്നിലെ
പട്ടയ വിതരണം
4551.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ ചെക്യാട്
അരീക്കരകുന്നിലെ
160-ഓളം വരുന്ന
താമസക്കാരുടെ പട്ടയ
വിതരണത്തിന് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇനി
എന്തൊക്കെ
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കേണ്ടതുണ്ട്;
(സി)
പ്രസ്തുത
ഭൂമിയില്‍ ഇപ്പോള്‍
എന്തെങ്കിലും സ്റ്റേ
ഉത്തരവ് നില
നില്ക്കുന്നുണ്ടോ;
(ഡി)
പട്ടയ
വിതരണം എന്ന്
സാധ്യമാകുമെന്ന്
വിശദമാക്കാമോ?
തൃശ്ശൂര്‍
ജില്ലയിലെ വനഭൂമി
പട്ടയപ്രശ്നം
4552.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ വനഭൂമി
പട്ടയപ്രശ്നം
പരിഹരിക്കുന്നതിനായി
16.1.2019 ന് റവന്യൂ
വകുപ്പ് മന്ത്രിയുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗതീരുമാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(ബി)
1977
ന് മുമ്പ് വനഭൂമി കൈവശം
വച്ചിരിക്കുന്നവര്‍ക്ക്,
സംയുക്ത പരിശോധനാ
റിപ്പോര്‍ട്ട്
ലഭ്യമല്ലാത്ത
കേസുകളില്‍, 1993 ലെ
പ്രത്യേക ഭൂമിപതിവ്
ചട്ടം 6,7 എന്നിവ
പ്രകാരമുളള
നടപടിക്രമങ്ങള്‍
പാലിച്ച് പട്ടയം
അനുവദിക്കുന്നതിന്
നടപടി എടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;തീരുമാനിച്ചിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
വനഭൂമി
പട്ടയവിതരണത്തിന്
തടസ്സമായി
നിലനില്‍ക്കുന്ന
ഏതെങ്കിലും സര്‍ക്കാര്‍
ഉത്തരവുണ്ടെങ്കില്‍ അത്
ഭേദഗതി ചെയ്ത് പുതിയ
സര്‍ക്കാര്‍ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
നെയ്യാര്‍
റിസര്‍വോയറിന് സമീപം
അഞ്ചുചങ്ങല പ്രദേശത്ത്
താമസിക്കുന്നവര്‍ക്ക് പട്ടയം
4553.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
നെയ്യാര്‍
റിസര്‍വോയറിന് സമീപം
അഞ്ചുചങ്ങല പ്രദേശത്ത്
താമസിക്കുന്നവര്‍ക്ക്
പട്ടയം
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ചുവന്ന
നടപടികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(ബി)
അഞ്ചുചങ്ങല
പ്രദേശത്ത്
താമസിക്കുന്ന
ആള്‍ക്കാര്‍ക്ക് പട്ടയം
ലഭിക്കാത്തതിനാല്‍
വസ്തു ക്രയവിക്രയം
നടത്താനോ ലോണെടുക്കാനോ
കഴിയാത്ത സ്ഥിതി
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
(സി)
തടസ്സങ്ങള്‍
മാറ്റി അഞ്ചുചങ്ങല
പ്രദേശവാസികള്‍ക്ക്
സ്ഥിര പട്ടയം
ലഭ്യമാക്കി
നല്‍കുന്നതിനുള്ള
നടപടികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കാമോ?
പൊന്തന്‍പുഴ
കെെവശഭൂമിക്ക് പട്ടയം
T 4554.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പേര്‍ക്ക്
കെെവശഭൂമിക്ക് പട്ടയം
നല്‍കിയിട്ടുണ്ടെന്ന്
ജില്ലതിരിച്ച്
വിശദമാക്കാമോ;
പത്തനംതിട്ട, കോട്ടയം
ജില്ലകളിലായി
വ്യാപിച്ചുകിടക്കുന്ന
പൊന്തന്‍പുഴ വനത്തോട്
ചേര്‍ന്നുകിടക്കുന്ന
കെെവശക്കാരുടെ ഭൂമിക്ക്
പട്ടയം നല്‍കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
വനാതിര്‍ത്തി
നിശ്ചയിച്ച ജണ്ടയ്ക്ക്
പുറത്ത്
താമസിക്കുന്നവര്‍ക്ക്
മൂന്ന് തലമുറ
കഴിഞ്ഞിട്ടും പട്ടയം
നല്കാന് കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റവന്യൂ
മന്ത്രിയുടെ
സാന്നിധ്യത്തില്‍
ചേര്‍ന്ന യോഗം പട്ടയം
നല്കാന്
തീരുമാനമെടുത്തിട്ടും
ഇതേവരെ അത്
നടപ്പാക്കാതിരിക്കാന്‍
കാരണം വ്യക്തമാക്കാമോ;
വനമേഖലയോട് ചേര്‍ന്ന്
ജണ്ടയ്ക്ക് പുറത്ത്
താമസിക്കുന്നവര്‍ക്ക്
പട്ടയം നല്കാന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആലുവ
മണ്ഡലത്തിലെ കര്‍ഷകര്‍ക്കും
കച്ചവടക്കാര്‍ക്കും
നഷ്ടപരിഹാരം
4555.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലുവ
മണ്ഡലത്തില്‍ പ്രളയം
മൂലം ജീവനോപാധി തന്നെ
നഷ്ടപ്പെട്ട
കര്‍ഷകര്‍ക്കും
കച്ചവടക്കാര്‍ക്കും
നഷ്ടപരിഹാരം
നല്കുവാന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ റോഡ്
പുറമ്പോക്കിലും മറ്റ്
പുറമ്പോക്കു
സ്ഥലങ്ങളിലും
താമസിക്കുന്ന
പ്രളയബാധിതര്‍ക്ക്
പുതിയ ഭവനം
നിര്‍മ്മിച്ച്
നല്കുവാന്
പ്രളയാനന്തര
പദ്ധതിയില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
ഫ്ലഡ്
ഫണ്ടില്‍ ഉള്‍പ്പെടുത്തിയ
റോഡുകള്‍
4556.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തില്‍
ഫ്ലഡ് ഫണ്ടില്‍
ഉള്‍പ്പെടുത്തിയ റോഡ്
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ എന്തെന്ന്
വ്യക്തമാക്കുമോ;
മലപ്പുറം
ജില്ലാകളക്ടര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
മണ്ഡലത്തില്‍
2016-2017, 2017-2018,
2018-2019 എന്നീ
വര്‍ഷങ്ങളില്‍
അനുവദിച്ച റോഡുകളില്‍
എത്രയെണ്ണം
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
വ്യക്തമാക്കുമോ; ഈ
റോഡുകളുടെ
നിര്‍മ്മാണങ്ങള്‍
പൂര്‍ത്തിയാക്കുന്നതിന്
കളക്ടര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ?
പ്രളയ
ദുരിതത്തില്‍ പ്രാഥമിക ആശ്വാസ
തുക ലഭിക്കാത്തവര്‍
4557.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയ
ദുരിതത്തില്‍ പ്രാഥമിക
ആശ്വാസ തുകയായ
പതിനായിരം തൂപ
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ ചിലര്‍ക്ക്
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ചികിത്സയില്‍
ആയിരുന്നവരും ജാേലി
സംബന്ധമായി
സ്ഥലത്തില്ലാത്തവരും
എന്നാല്‍ അപ്പീല്‍
അപേക്ഷ
സമര്പ്പിച്ചിട്ടുള്ളവരുമായ
ഇവര്‍ക്കു കൂടി ഈ തുക
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമാേ;
വിശദമാക്കുമോ?
ആലപ്പുഴ
ജില്ലയിലെ പ്രളയനാശനഷ്ടങ്ങള്
4558.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റ്
മാസത്തിലുണ്ടായ
പ്രളയവുമായി
ബന്ധപ്പെട്ട്
റവന്യൂവകുപ്പ് ആലപ്പുഴ
ജില്ലയില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
താലൂക്ക് തിരിച്ച്
വിശദമാക്കാമോ;
(ബി)
പ്രളയ
നാശനഷ്ടങ്ങള്‍
കണക്കാക്കിയ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രളയ
നാശനഷ്ടങ്ങള്‍
കണക്കാക്കുന്നതിന്
താലൂക്ക്, വില്ലേജ്
അടിസ്ഥാനത്തില്‍ സമിതി
രൂപീകരിച്ചിരുന്നോ;എങ്കില്‍
സമിതിയില്‍
ഉള്‍പ്പെട്ടവര്‍
ആരെല്ലാമാണ്;ആലപ്പുഴ
ജില്ലയിലെ ഇതിന്റെ
ചുമതലക്കാര്‍
ആരൊക്കെയെന്ന്
താലൂക്ക്, വില്ലേജ്
അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
പ്രളയദുരിതാശ്വാസം
ലഭിക്കാത്തവര്‍ക്കും
ലിസ്റ്റില്‍
ഉള്‍പ്പെടാന്‍
അര്‍ഹരായവര്‍ക്കും
സഹായം ലഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പ്രളയബാധിത
പ്രദേശങ്ങളിലെ പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍
4559.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയം ഉണ്ടായിട്ട്
പത്തുമാസം
പിന്നിട്ടിട്ടും
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍
എങ്ങുമെത്തിയിട്ടില്ല
എന്നത് വസ്തതയാണോ ;
(ബി)
പ്രളയത്തില്‍
വീട് നഷ്ടപ്പെട്ട
കുടുംബങ്ങള്‍ ഇപ്പോഴും
ക്യാമ്പുകളില്‍
കഴിയുന്നു എന്നത്
വസ്തുതയാണോ ;
തൃശ്ശൂര്‍, ഇടുക്കി,
വയനാട് ജില്ലകളില്‍
ക്യാമ്പുകളില്‍
കഴിഞ്ഞവരെ
മാറ്റിപ്പാര്‍പ്പിക്കാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
പ്രളയബാധിതര്‍ക്കുള്ള
പതിനായിരം രൂപയുടെ
ധനസഹായം
ലഭ്യമാക്കുന്നതിനു
രണ്ട് ദിവസം വീട്
വെള്ളത്തിലായിരിക്കണം
എന്ന മാനദണ്ഡം
കുന്നിന്ചെരുവില്
വീടുകളുള്ള ഇടുക്കി,
വയനാട് പോലുള്ള മലയോര
ജില്ലകളിലെ
ജനങ്ങളോടുള്ള കടുത്ത
അനീതിയാണ് എന്ന ആക്ഷേപം
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്റെ
കാരണം
വെളിപ്പെടുത്താമോ?
ദുരന്തനിവാരണ
പ്രവര്‍ത്തനങ്ങള്‍
4560.
ശ്രീ.ആന്റണി
ജോണ്‍
,,
കാരാട്ട് റസാഖ്
,,
കെ.ഡി. പ്രസേനന്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടായ പ്രളയം കനത്ത
നാശനഷ്ടവും ദുരിതവും
വരുത്തിയ
സാഹചര്യത്തില്‍
ദുരന്തനിവാരണ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ദുരന്ത
പ്രതിരോധത്തിനുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ദുരന്ത
പ്രതിരോധ
പ്രവര്‍ത്തനങ്ങളില്‍
കാര്യക്ഷമത
കൈവരിക്കുന്നതിനായി
അതാത് പ്രദേശങ്ങളിലെ
ആളുകള്‍ക്ക് ആവശ്യമായ
പരിശീലനം നല്‍കുന്നതിന്
ആപതാ മിത്ര എന്ന
കേന്ദ്രാവിഷ്കൃത പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(ഡി)
ദുരന്ത
സാധ്യതകള്‍ സംബന്ധിച്ച്
മുന്നറിയിപ്പുകള്‍
നല്‍കുന്നതിനുള്ള
സംവിധാനം കൂടുതല്‍
ഫലപ്രദമാക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൈപ്പമംഗലത്തെ
കടലേറ്റം തടയാൻ നടപടി
4561.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഏറ്റവും വലിയ തീരദേശ
മണ്ഡലങ്ങളിലൊന്നായ
കൈപ്പമംഗലം മണ്ഡലത്തിലെ
എറിയാട്, എടവിലങ്ങ്
എന്നീ
ഗ്രാമപഞ്ചായത്തുകളിലെ
തീരപ്രദേശങ്ങളില്‍
നിരന്തരമായുണ്ടാകുന്ന
കടല്‍ ക്ഷോഭവും
കടലേറ്റവും
മൂലമുണ്ടാകുന്ന
പ്രശ്നങ്ങൾ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കടല്‍ക്ഷോഭം
മൂലം വീടുകൾ തകരുകയും
ഇത്തരത്തിലുള്ള
പ്രകൃതിദുരതത്തിനു
വിധേയമാവുകയും ചെയ്ത
എടവിലങ്ങ്,എറിയാട്
എന്നീ പഞ്ചായത്തുകളില്‍
,കഴിഞ്ഞ മൂന്ന്
വര്‍ഷക്കാലം എന്തെല്ലാം
സഹായങ്ങളാണ്
ലഭ്യമാക്കിയിട്ടുള്ളത്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇപ്രകാരം
നഷ്ടപ്പെട്ട എത്ര
വീടുകള്‍ക്ക്
നഷ്ടപരിഹാരം നല്കി
;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;ഭാഗികവും
പൂര്ണ്ണവുമായി വീട്
നഷ്ടപ്പെട്ടവര്‍ക്ക്
വീട് ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഈ
ഭാഗത്ത്
പ്രത്യേകമായുണ്ടാകുന്ന
കടലേറ്റത്തെക്കുറിച്ച്
ശാസ്ത്രീയമായ പഠനം
നടത്തുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയില്‍ റിവര്‍
മാനേജ്മെന്റ്
ഫണ്ടുപയോഗിച്ചുള്ള
പ്രവൃത്തികള്‍
4562.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ഇപ്പോള്‍
റിവര്‍ മാനേജ്മെന്റ്
ഫണ്ട് എത്ര
രൂപയാണുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ജില്ലയില്‍ 2018-19
വര്‍ഷത്തില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ച് ചെലവഴിച്ച
തുക, പ്രവൃത്തികള്‍
എന്നിവ മണ്ഡലം തിരിച്ച്
അറിയിക്കാമോ;
(സി)
വാഴക്കാട്,
ചീക്കോട്, വാഴയൂര്‍
ഗ്രാമപഞ്ചായത്തുകളില്‍
ചാലിയാറിന്റെ കര
ഇടിഞ്ഞ് ഭീഷണിയായിട്ടും
അവ കെട്ടി
സംരക്ഷിക്കുന്നതിന്
വേണ്ടി
റിവര്‍മാനേജ്മെന്റ്
ഫണ്ട്
ലഭ്യമല്ലാത്തതിന്റെ
കാരണം അറിയിക്കാമോ;
(ഡി)
വാഴക്കാട്,
ചീക്കോട്, വാഴയൂര്‍
പഞ്ചായത്തുകളില്‍
ചാലിയാറിന്റെ തീരം
കെട്ടി
സംരക്ഷിക്കുന്നതിന്
മറ്റേതെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കോതമംഗലം
മണ്ഡലത്തില്‍ റിവര്‍ മാനേജ്
മെന്റ് ഫണ്ട്
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍
4563.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ നിന്നും
2016-17, 17-18, 18-19
എന്നീ
സാമ്പത്തികവര്‍ഷങ്ങളിലായി
റിവര്‍ മാനേജ് മെന്റ്
ഫണ്ടില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം പ്രവൃത്തികള്‍
അംഗീകരിച്ചിട്ടുണ്ടെന്നും
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടുള്ള
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ റിവര്‍
മാനേജ്മെന്റ് ഫണ്ട്
പ്രവൃത്തികള്‍
4564.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
റിവര്‍ മാനേജ്മെന്റ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്; ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ റിവർ
മാനേജ്മന്റ് ഫണ്ട്
4565.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തില്‍
2017-18, 2018-19
വര്‍ഷങ്ങളില്‍ റിവർ
മാനേജ്മന്റ് ഫണ്ടിൽ
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍ ഏതെല്ലാം
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്രയെണ്ണത്തിന്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ആര്.എം.എഫ്.
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍ പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
എന്തെല്ലാം
പ്രവൃത്തികളാണ്
ആര്.എം.എഫ്.
ഉള്‍പ്പെടുത്തുന്നത്;
വ്യക്തമാക്കുമോ?
മുണ്ടൂര്‍ - പുറ്റേക്കര റോഡ്
വികസനത്തിനുള്ള സ്ഥലം
ഏറ്റെടുപ്പ്
4566.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
- കുറ്റിപ്പുറം സംസ്ഥാന
പാതയുടെ ഭാഗമായ
മുണ്ടൂര്‍ - പുറ്റേക്കര
റോഡ് വികസനത്തിനുള്ള
സ്ഥലം ഏറ്റെടുപ്പുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ബി)
സ്ഥലം
ഏറ്റെടുക്കുന്നതിന്
ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള തുക
സര്‍ക്കാര്‍
അനുവദിച്ചിട്ടുണ്ടോ;
(സി)
നിലവിലുള്ള
സാഹചര്യത്തില്‍ ഭൂമി
ഏറ്റെടുക്കുന്ന
നടപടികള്‍ എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
തൃപ്പൂണിത്തുറ എസ്.എന്‍
ജംഗ്ഷന്-പൂത്തോട്ട റോഡിന്റെ
വികസനം
4567.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതി പ്രകാരമുള്ള
തൃപ്പൂണിത്തുറ നിയോജക
മണ്ഡലത്തിലെ എസ്.എന്‍
ജംഗ്ഷന്-പൂത്തോട്ട
റോഡിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
ഭൂമി
ഏറ്റെടുക്കുന്നതിലേക്കായി
റവന്യൂ വകുപ്പിന്
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇതിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഭൂമി ഏറ്റെടുക്കല്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
പ്രത്യേക ഉദ്യോഗസ്ഥരുടെ
ഒരു സംഘത്തെ
നിയോഗിക്കുമോ ;
(ഡി)
എന്നത്തേക്ക്
ഭൂമി ഏറ്റെടുക്കല്‍
പൂര്ത്തിയാക്കുമെന്ന്അറിയിക്കുമോ?
കക്കാട്
മിനി സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന് നടപടി
4568.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എയുടെ
ആസ്തി വികസന
ഫണ്ടുപയോഗിച്ച്
കണ്ണൂര്‍ താലൂക്കില്‍,
റീ.സ.2015ല്‍പ്പെട്ട 74
സെന്റ് പുറമ്പോക്ക്
ഭൂമിയില്‍ കക്കാട് മിനി
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
ഉപയോഗാനുമതി റവന്യൂ
വകുപ്പില്‍ നിന്ന്
ലഭിക്കുന്നതിനായി
26/10/2018 ല്‍ നല്കിയ
അപേക്ഷയില്‍ നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കാമോ;
(ബി)
റവന്യൂ
അഡീഷണല്‍ ചീഫ്
സെക്രട്ടറി 10.12.2018
ലെ 366/യു3/2018 റവന്യൂ
നമ്പര്‍ കത്തിലൂടെ
കണ്ണൂര്‍ ജില്ലാ
കളക്ടറോട്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
ആവശ്യപ്പെട്ടിരുന്നത്
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഈ
വിഷയത്തില്‍ കണ്ണൂര്‍
ജില്ലാ
കളക്ടറേറ്റിലുള്ള DC
KNR/292/19/L4 നമ്പര്‍
ഫയലില്‍ അഞ്ച്
മാസങ്ങള്‍ക്ക് ശേഷവും
സര്‍ക്കാരിലേയ്ക്ക്
റിപ്പോര്‍ട്ട്
സമര്പ്പിക്കാത്തതിനുള്ള
കാലതാമസത്തിന് കാരണം
വ്യക്തമാക്കുമോ;
(ഡി)
കണ്ണൂര്‍
താലൂക്കില്‍ ഈ
വിഷയത്തില്‍ നിലവിലുള്ള
ഫയലില്‍ പൂഴാതി
വില്ലേജ് ഓഫീസര്‍ ഈ
ഭൂമി കക്കാട്
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായുള്ള
ഉപയോഗാനുമതി
റിപ്പോര്‍ട്ട്
നല്കിയിട്ടുണ്ടെങ്കില്
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
കുമ്പളം-തേവര
പാലം സ്ഥലം ഏറ്റെടുപ്പ്
4569.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തില്‍
കിഫ്ബി പദ്ധതി മുഖേന
നടപ്പിലാക്കുന്ന
കുമ്പളം-തേവര
പാലത്തിന്റെ
നിര്‍മ്മാണത്തിനാവശ്യമായ
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
അപേക്ഷ റവന്യൂ
വകുപ്പില്‍
ലഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സമയബന്ധിതമായി
ഈ ഭൂമി ഏറ്റെടുക്കല്‍
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം അറിയിക്കുമോ?
സര്‍ക്കാര്‍
ഭൂമിയുടെ കയ്യേറ്റങ്ങള്‍
4570.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമിയുടെ
കയ്യേറ്റങ്ങള്‍
തടയുന്നതിന് കേരള
ഭൂസംരക്ഷണ നിയമപ്രകാരം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; വിവരം
ലഭ്യമാക്കുമോ;
(ബി)
ഭൂമി
കയ്യേറ്റം കണ്ടെത്തി
തടയുന്നതിന് റവന്യു
കമ്മീഷണറേറ്റില്‍
രൂപീകരിച്ച
മോണിറ്ററിംഗ്
സെല്ലിന്റെ
പ്രവ്രത്തനം
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത സെല്ലിന്റെ
ഇടപെടല്‍ കാരണം എത്ര
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുവാന്‍
സാധിച്ചു
എന്നറിയിക്കുമോ;
(സി)
കൊല്ലം,
പത്തനംതിട്ട, കോട്ടയം,
ഇടുക്കി ജില്ലകളിലായി
ഹാരിസണ്‍ മലയാളം
പ്ലാന്റേഷന് കമ്പനിയും
അവരില്‍ നിന്നും
അനധികൃതമായി ഭൂമി
വാങ്ങിയവരും കൈവശം
വച്ചിരിക്കുന്ന
38000ത്തില്‍ പരം
ഏക്കര്‍ ഭൂമി തിരിച്ച്
പിടിക്കുന്നതിന്
സര്‍ക്കാര്‍ സിവില്‍
കേസ് ഫയല്‍
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഹൈക്കോടതി
വിധി വന്നിട്ട് ഒരു
വര്‍ഷം കഴിഞ്ഞിട്ടും
ഇക്കാര്യത്തില്‍
അമാന്തമുണ്ടാകുന്നത്
എന്തുകൊണ്ട്;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഭൂമിയുടെ കരം
സ്വീകരിക്കുവാന്‍
തീരുമാനിച്ചതിന്റെ
സാഹചര്യമെന്താണെന്ന്
വിശദമാക്കുമോ?
ഗുരുവായൂര്‍
പോലീസ് സ്റ്റേഷന് ഭൂമി
4571.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുരുവായൂര്‍
പോലീസ് സ്റ്റേഷന് ഭൂമി
ലഭ്യമാക്കുന്നതിന്
തൃശ്ശൂര്‍ ജില്ലാ
കളക്ടര്‍ക്ക് പോലീസ്
അധികാരികളില്‍ നിന്നും
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ബാലുശ്ശേരി മണ്ഡലത്തില്‍
തകര്‍ന്ന ഗ്രാമീണ റോഡുകള്‍
4572.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തില്‍
വെളളപ്പൊക്കത്തില്‍
തകര്‍ന്ന ഏതെല്ലാം
ഗ്രാമീണ
റോഡുകള്‍ക്കാണ്
2018-19 വര്‍ഷത്തില്‍
ഫണ്ട്
അനുവദിച്ചിട്ടുളളത്;
(ബി)
ഇൗ
പ്രവര്‍ത്തികള്‍
ഓരോന്നും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
പ്രളയം
മൂലം ഉണ്ടായ നാശനഷ്ടങ്ങള്‍
4573.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലുവ
മണ്ഡലത്തില്‍ കഴിഞ്ഞ
പ്രളയം മൂലം ഉണ്ടായ
നാശനഷ്ടങ്ങള്‍ക്ക്
സഹായധനം
ലഭിക്കുന്നതിനായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് എന്ന്
പറയാമോ;
(ബി)
ഇതില്‍
എത്രപേർക്ക് സഹായധനം
അനുവദിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
വീടുകള്‍
പൂര്‍ണ്ണമായോ ഭാഗികമായോ
നശിച്ചതു സംബന്ധിച്ച
അപേക്ഷകള്‍ എത്ര എണ്ണം
ലഭിച്ചു;
(ഡി)
ഇതില്‍
എത്ര എണ്ണത്തിന് സഹായം
നല്കി എന്ന്
വ്യക്തമാക്കാമോ?
മാനന്തവാടി
മണ്ഡലത്തില്‍ വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി
4574.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മാനന്തവാടി
മണ്ഡലത്തില്‍ അനുവദിച്ച
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതികളുടെ മുഴുവന്‍
ഗവണ്മെന്റ്
ഉത്തരവുകളുടെയും
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
അനുവദിച്ച ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
അറിയിക്കാമോ?
പ്രളയാനന്തരം
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
4575.
ശ്രീ.ഷാഫി
പറമ്പില്‍
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷത്തെ പ്രളയവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ സുതാര്യവും
എല്ലാ വിഭാഗം
ജനങ്ങള്‍ക്കും
പ്രയോജനപ്രദവുമായിരുന്നുവെന്ന്
വിലയിരുത്തുന്നുണ്ടോ;
(ബി)
പ്രളയവുമായി
ബന്ധപ്പെട്ട് നാശം
സംഭവിച്ച വീടുകളുടെ
ഡിജിറ്റല്‍ അടിസ്ഥാന
വിവരശേഖരണം
നടത്തിയതില്‍ വന്ന
പാകപ്പിഴ മൂലം വ്യാപക
പരാതി വന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
അത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ;
(സി)
അടിയന്തര
ധനസഹായമായ പതിനായിരം
രൂപ പോലും ലഭിക്കാത്ത
ആയിരങ്ങള്‍ ഇപ്പോഴും
പരാതിയുമായി
ഓഫീസുകളില്‍ കയറി
ഇറങ്ങുന്ന സ്ഥിതിവിശേഷം
എപ്രകാരമാണ്
ഉണ്ടായതെന്ന്
അന്വേഷിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ഡി)
പ്രതിപക്ഷ
നേതാവ് വഴി
സമര്‍പ്പിക്കപ്പെട്ട
പരാതികളില്‍
സമയബന്ധിതമായി തീരുമാനം
എടുക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കര്ഷകർക്ക്അര്ഹതപ്പെട്ട
ആനുകൂല്യം നല്‍കുന്നതിന്
നടപടി
4576.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
നാശനഷ്ടം സംഭവിച്ച
നിലമ്പൂര്‍ താലൂക്കില്‍
കരുവാരക്കുണ്ട്
ഗ്രാമപഞ്ചായത്തിലെ പല
കര്‍ഷകര്‍ക്കും
അര്‍ഹമായ നഷ്ടപരിഹാരം
ലഭിച്ചില്ല എന്നത്
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
(ബി)
മണ്ണിടിച്ചില്‍
കാരണം വീട്ടുകാരെ
വില്ലേജ് അധികൃതര്‍
ഒഴിപ്പിച്ചതിനാല്‍
വീട്ടില്‍ ആള്‍താമസം
ഉണ്ടായിരുന്നില്ല എന്ന്
പറഞ്ഞ് ഗ്രേസി മാത്യു
എന്ന കര്‍ഷകയ്ക്കും
വീടിനെ കൃഷി
ആവശ്യത്തിനുള്ള
ഉപകരണങ്ങള്‍
ശേഖരിക്കുന്ന സ്റ്റോര്‍
ആണെന്ന കാരണം പറഞ്ഞ്
കെ.ജി.ജോസഫ് എന്ന
കര്‍ഷകനും ആനുകൂല്യങ്ങൾ
നിഷേധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
പരാതികള്‍ പ്രത്യേകം
പരിശോധിച്ച്
അര്‍ഹതപ്പെട്ട
ആനുകൂല്യം പ്രസ്തുത
കര്‍ഷകര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഇടുക്കി
താലൂക്കിന് സ്വന്തമായി ഒാഫീസ്
കെട്ടിടം
4577.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതായി
ആരംഭിച്ച ഇടുക്കി
താലൂക്കിന് സ്വന്തമായി
ഓഫീസ് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇടുക്കി
താലൂക്ക് ഓഫീസ്
കെട്ടിടനിര്‍മ്മാണത്തിന്,ജില്ലാ
പഞ്ചായത്തില്‍ നിന്നും
സ്ഥലം
അനുവദിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
വാഴത്തോപ്പില്‍
പ്രവര്‍ത്തിക്കുന്ന
താലൂക്ക് ഓഫീസ്
കെട്ടിടത്തിന്‍െറ
ഉടമസ്ഥാവകാശം ആരുടെ
പേരിലാണ്;വിശദാംശങ്ങള്‍
നല്‍കുമോ?
ഗ്രൂപ്പ്
വില്ലേജുകളുടെ വിഭജനം
4578.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രൂപ്പ്
വില്ലേജുകൾ
വിഭജിക്കുന്നതുമൂലം
പൊതുജങ്ങൾക്ക് മികച്ച
സേവനം വേഗത്തിലും
കൃത്യമായും
ലഭ്യമാകുമെന്ന കാര്യം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
സർക്കാരിന്റെ
മൂന്നാം വാർഷികവുമായി
ബന്ധപ്പെട്ട് ഗ്രൂപ്പ്
വില്ലേജുകൾ
വിഭജിക്കുന്ന കാര്യം
സർക്കാർ പരിഗണിക്കുമോ;
(സി)
ഗ്രൂപ്പ്
വില്ലേജുകൾ
വിഭജിക്കുന്നതുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് എത്ര പുതിയ
വില്ലേജ് കെട്ടിടങ്ങൾ
നിർമ്മിച്ചിട്ടുണ്ട്;
ഉണ്ടെങ്കിൽ അവ
ഉപയോഗ്യശൂന്യമായി
നശിക്കുന്ന കാര്യം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
കെട്ടിടം
ലഭ്യമായ ഗ്രൂപ്പ്
വില്ലേജുകളിൽ
അടിയന്തരമായി
ജീവനക്കാരെ
നിയമിക്കുന്ന കാര്യം
നാളിതുവരെ
പരിഗണിക്കാത്തതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ?
വില്ലേജ്
ഓഫീസുകള്‍ക്ക് കെട്ടിടം
4579.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെട്ടിടമില്ലാത്ത
എല്ലാ വില്ലേജ്
ഓഫീസുകള്‍ക്കും കെട്ടിട
സൗകര്യം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
മുണ്ടക്കയം
വില്ലേജ് ഓഫീസ് കെട്ടിട
നിര്‍മ്മാണം
4580.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുണ്ടക്കയം
വില്ലേജ് ഓഫീസിനായുള്ള
കെട്ടിടനിര്‍മ്മാണത്തിന്റെ
പുരോഗതി
വിശദീകരിക്കാമോ;
(ബി)
നിര്‍മ്മാണം
ആരംഭിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടെങ്കിൽ
അതിനുള്ള കാരണം
വ്യക്തമാക്കാമോ?
പയ്യന്നൂര്‍
താലൂക്ക് ഓഫീസിനു വാഹനം
4581.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ച പയ്യന്നൂര്‍
താലൂക്കില്‍ ഓഫീസ്
പ്രവര്‍ത്തനങ്ങള്‍ക്കായി
വാഹനം
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ നടപടികള്‍ ഏത്
വരെ ആയെന്ന്
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
പയ്യന്നൂര്‍
താലൂക്കില്‍ പുതിയ
വാഹനം അനുവദിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കോട്ടക്ക്ല
കേന്ദ്രീകരിച്ച് മിനി
സിവില്സ്റ്റേഷന്
4582.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്ക്ല
കേന്ദ്രീകരിച്ച്
മിനിസിവില്‍ സ്റ്റേഷന്
ആരംഭിക്കണമെന്നത്
സംബന്ധിച്ച് നിലവിലുള്ള
ഫയലിന്റെ അവസ്ഥ
അറിയിക്കുമോ;
(ബി)
മിനി
സിവില്‍
സ്റ്റേഷനുവേണ്ടി
ഏതെങ്കിലും ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;കോട്ടക്ക്ല
നഗരസഭ ഇതു സംബന്ധിച്ച്
എന്തെങ്കിലും
പ്രൊപ്പോസല്‍
നല്‍കിയിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
പ്രൊപ്പോസല്‍
സര്‍ക്കാരിലേയ്ക്ക്
അയച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തൃപ്പൂണിത്തുറ
മിനി സിവില്‍ സ്റ്റേഷന്
4583.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മിനി സിവില്‍
സ്റ്റേഷനിലെ അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവ പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഇവിടെ
ലിഫ്റ്റ്
സ്ഥാപിക്കാത്തതുമൂലമുള്ള
ബുദ്ധിമുട്ട്
പരിഗണിച്ച് ലിഫ്റ്റ്
സ്ഥാപിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കണമെന്ന്
ഏതെങ്കിലും നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ലിഫ്റ്റ്
സ്ഥാപിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ഇ)
പ്രസ്തുത
മിനി സിവില്‍
സ്റ്റേഷനില്‍ വരുന്ന
പൊതുജനങ്ങള്‍ക്കും
ജീവനക്കാര്‍ക്കും
കൂടുതല്‍ അടിസ്ഥാന
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
വില്ലേജ്
ഓഫീസുകളിലെ ഡാറ്റാ എന്‍ട്രി
ഓപ്പറേറ്റര്‍മാരുടെ വേതനം
4584.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളില്‍ ഡാറ്റാ
എന്‍ട്രി
ഓപ്പറേറ്റര്‍മാരായി
ദിവസവേതനാടിസ്ഥാനത്തില്‍
ജോലി
ചെയ്തുവന്നിരുന്നവര്ക്ക്
വേതനം ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തിരുവല്ല
താലൂക്കിലെ വിവിധ
വില്ലേജ് ഓഫീസുകളില്‍
പ്രസ്തുത
ജീവനക്കാര്‍ക്ക്
കുടിശ്ശികയായിരിക്കുന്ന
വേതനം ലഭ്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
വില്ലേജ്
ഓഫീസുകളിലെ ജാേലിഭാരം
4585.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജാേലിഭാരം
പതിന്മടങ്ങ്
വര്‍ദ്ധിച്ചിട്ടും
പതിറ്റാണ്ടുകള്‍ക്ക്
മുമ്പുള്ള സ്റ്റാഫ്
പാറ്റേണും അടിസ്ഥാന
സൗകര്യങ്ങളുമായി
തുടരേണ്ടി വരുന്നത്
വില്ലേജ് ഓഫീസുകളുടെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടാേ;
വ്യക്തമാക്കുമോ;
(ബി)
കാര്യക്ഷമമായ
ഓണ്‍ലെെന്‍
സേവനത്തിനുള്ള
സാങ്കേതിക സൗകര്യങ്ങള്‍
ഇതിനകം എല്ലായിടത്തും
നടപ്പാക്കിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍ ഇതുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പാേള്‍
ഏതു ഘട്ടത്തിലാണ്
;വ്യക്തമാക്കുമോ;
(സി)
വില്ലേജ്
ഓഫീസുകളിലെ
ജാേലിഭാരത്തെ കുറിച്ച്
എതെങ്കിലും
കമ്മീഷനുകള്‍ ഇതിനകം
പഠനം
നടത്തിയിട്ടുണ്ടാേ;
എങ്കില്‍ ഏതാെക്കെ
കമ്മീഷനുകള്‍;
എന്താെക്കെയാണ്
പ്രസ്തുത കമ്മീഷനുകളുടെ
പ്രധാന ശിപാര്‍ശകള്‍
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇതില്‍
നടപ്പാക്കിയ
ശിപാര്‍ശകള്‍
ഏതാെക്കെയെന്ന്
വിശദമാക്കുമോ?
വില്ലേജ്
ഓഫീസർമാരുടെ ശമ്പള സ്കെയിൽ
4586.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
20.01.2016 -ലെ
ജി.ഒ.(പി) നം.
07/2016/ഫിൻ.നമ്പർ
സർക്കാർ ഉത്തരവ്
പ്രകാരമുള്ള ശമ്പള
പരിഷ്കരണത്തിൽ
സംസ്ഥാനത്തെ വില്ലേജ്
ഓഫീസർമാരുടെ ശമ്പളം
01.07.2014
പ്രാബല്യത്തിൽ
29200-62400 എന്ന
നിരക്കാക്കി
പുനർനിർണ്ണയിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
നിലവിൽ വില്ലേജ്
ഓഫീസർമാർക്ക് പ്രസ്തുത
നിരക്കിലാണോ ശമ്പളം
അനുവദിക്കുന്നത്;അല്ലെങ്കിൽ
ആയതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
വില്ലേജ്
ഓഫിസർ തസ്തികയിലേക്ക്
നിലവിൽ സ്ഥാനക്കയറ്റം
നല്കുന്നുണ്ടോ;ഉണ്ടെങ്കിൽ
അവർക്ക് 29200-62400
എന്ന നിരക്കിലാണോ
ശമ്പളം
അനുവദിക്കുന്നത്;ഇല്ലെങ്കിൽ
ആയതിന്റെ കാരണം
വിശദമാക്കാമോ?
സര്‍വ്വേയര്‍
ഗ്രേഡ് 2 തസ്തികയിലെ
ഒഴിവുകള്‍
4587.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേയും
ഭൂരേഖയും വകുപ്പില്‍
സര്‍വ്വേയര്‍ ഗ്രേഡ് 2
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
തൃപ്പൂണിത്തുറ
അന്ധകാരത്തോടിന്റെ
നവീകരണപദ്ധതി
4588.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തില്‍ കിഫ്ബി
പദ്ധതി പ്രകാരം
നടക്കുന്ന
അന്ധകാരത്തോടിന്റെ
നവീകരണപദ്ധതിയുടെ
ഭാഗമായി തോടിന്റെ
അതിര്‍ത്തി
അളന്നുതിരിച്ച്
നല്‍കണമെന്ന അപേക്ഷ
റവന്യൂ വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്നെന്ന്
അറിയിക്കുമോ;
നാളിതുവരെ ഇതിന്മേല്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
ഇൗ
പ്രവര്‍ത്തനം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;എങ്കില്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കുമെന്ന്
അറിയിക്കുമോ?
ചെറിയ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്‍.ഒ.സി.
4589.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെളളത്തൂവല്‍,
ആനവരട്ടി, ബെെസണ്‍വാലി
തുടങ്ങിയ
വില്ലേജുകളില്‍ പട്ടയം
കിട്ടിയിട്ടുളള
കര്‍ഷകരുടെ ഭൂമിയില്‍
നിര്‍മ്മാണ
പ്രവര്‍ത്തനം
നടത്തുന്നതിന് ജില്ലാ
കളക്ടര്‍ എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ചെറിയ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
റവന്യൂ വകുപ്പിന്റെ
എന്‍.ഒ.സി. വേണമെന്ന
നിബന്ധന കൊണ്ടുവന്നത്
കര്‍ഷകര്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കിയിട്ടുളള
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍
പുന:പരിശോധന
നടത്തുമോയെന്ന്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയിലെ വില്ലേജുകളില്‍
റീസര്‍വ്വേ നടപടികള്‍
4590.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ ഏതെല്ലാം
വില്ലേജുകളില്‍
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
(ബി)
റീസര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാകാത്ത
വില്ലേജുകളില്‍ അത്
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഉദ്ദേശിക്കുന്നത്;
(സി)
വില്ലേജ്
ഓഫീസുകള്‍ സ്മാര്‍ട്ട്
റവന്യൂ ഓഫീസ്
ആക്കുന്നതുമായി
ബന്ധപ്പെട്ട് വയനാട്
ജില്ലയിലെ ഏതെല്ലാം
വില്ലേജുകള്‍ക്ക്
നവീകരണത്തിന്/കെട്ടിടനിര്‍മ്മാണത്തിനുമായി
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
ഇതിന്റെ പുരോഗതി
വിശദമാക്കാമോ?
കരമണ്ണ്
നീക്കം ചെയ്യുന്നതിനുള്ള
നടപടി
4591.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്കിലെ കുടവൂര്‍
വില്ലേജില്‍ ബ്ലാേക്ക്
23-ല്‍ ഉള്‍പ്പെട്ട
ഡേറ്റ ബാങ്കില്‍
ഉള്‍പ്പെട്ട സ്ഥലത്ത്
കരമണ്ണ്
നിക്ഷേപിക്കുകയും
ആയതിനെ തുടര്‍ന്ന്
പ്രസ്തുത സ്ഥലത്തിന്
സമീപത്ത് കൃഷി ചെയ്തു
കാെണ്ടിരിക്കുന്നിടത്തേക്കുള്ള
ജല നിര്‍ഗ്ഗമന
മാര്‍ഗ്ഗങ്ങള്‍
തടസ്സപ്പെട്ടിട്ടുള്ളതായി
നാവായിക്കുളം കൃഷി
ഓഫീസര്‍ വര്‍ക്കല
തഹസില്‍ദാരെ രേഖാമൂലം
അറിയിച്ചിട്ടുണ്ടാേ;
(ബി)
അറിയിച്ചുവെങ്കില്‍
ആയതിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമാേ;
(സി)
ഡേറ്റാബാങ്കില്‍
ഉള്‍പ്പെട്ടിട്ടുള്ള
പ്രദേശത്ത്
നിക്ഷേപിച്ചിട്ടുള്ള കര
മണ്ണ് നീക്കം
ചെയ്യുന്നതിനുള്ള നടപടി
ത്വരിതപ്പെടുത്തുമാേ?
ഇടുക്കി
ഭൂപ്രശ്നം സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
4592.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇടുക്കിയിലെ
ഭൂപ്രശ്നം സംബന്ധിച്ച
നിവേദിതാ പി. ഹരന്
ഐ.എ.എസ്. തയ്യാറാക്കിയ
റിപ്പോര്‍ട്ട്, ശ്രീ.
ബിജു പ്രഭാകര്‍
ഐ.എ.എസ്. ഭൂമി മലയാളം
ഡയറക്ടറായിരിക്കെ
തയ്യാറാക്കിയ
റിപ്പോര്‍ട്ട്, ശ്രീ.
രാജമാണിക്യം ഐ.എ.എസ്.
തയ്യാറാക്കിയ
റിപ്പോര്‍ട്ട്
എന്നിവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
ഭൂമിയുടെ
ഉടമസ്ഥര്‍
4593.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
താലൂക്കിലെ ചുങ്കത്തറ
വില്ലേജില്‍ ബ്ലോക്ക്
95, റീസര്‍വ്വെ നമ്പര്‍
342/1 ഭൂമിയുടെ
ഉടമസ്ഥര്‍ ആരാണ്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ഭൂമിക്ക് ഭൂനികുതി
അടക്കുന്ന ആളുടെ പേരും
വിലാസവും
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ഭൂമിയുടെ വിസ്തീര്‍ണ്ണം
എത്രയാണെന്നും കഴിഞ്ഞ
ഇരുപത്
വര്‍ഷത്തിനിടയില്‍
പ്രസ്തുത ഭൂമി
കെെമാറ്റം
ചെയ്തിട്ടുണ്ടെങ്കില്‍
വിശദാംശം
ലഭ്യമാക്കാമോ?
മാനന്തവാടി
താലൂക്കിലെ സ്റ്റാഫ്
ക്വാര്‍ട്ടേഴ്സുകൾ
4594.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
താലൂക്കിലെ എത്ര
വില്ലേജ് ഓഫീസുകളില്‍
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സുകൾ
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മാനന്തവാടി
താലൂക്കിലെ വില്ലേജ്
ഓഫീസുകളിലെ
ജീവനക്കാർക്കായി പണി
പൂര്‍ത്തിയാക്കിയ
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സുകളിൽ
വൈദ്യുതി, വെള്ളം
തുടങ്ങിയ സൗകര്യങ്ങൾ
ലഭ്യമാണോ; അല്ലെങ്കിൽ
ആയവ അടിയന്തരമായി
ലഭ്യമാക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ ?
കരുനാഗപ്പള്ളിയില്‍
റവന്യൂ വകുപ്പ്
പിടിച്ചെടുക്കുന്ന വാഹനങ്ങള്‍
സൂക്ഷിക്കുന്നതിന് നടപടി
4595.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്കില്‍ റവന്യൂ
വകുപ്പ്
പിടിച്ചെടുക്കുന്ന
വാഹനങ്ങളും ജെ.സി.ബിയും
മിനി സിവില്സ്റ്റേഷന്
പരിസരത്ത്
സൂക്ഷിക്കുന്നതുമൂലം
പാെതുജനങ്ങള്ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
വിശദീകരിക്കുമാേ;
(ബി)
ഇവിടെ
സൂക്ഷിച്ചിരിക്കുന്ന
വാഹനങ്ങള്‍ സംബന്ധിച്ച
കേസുകള്‍ വേഗത്തില്‍
തീര്‍പ്പാക്കി
വിട്ടുകാെടുക്കുകയാേ,
ദിവസേന ആയിരക്കണക്കിന്
പാെതുജനങ്ങളെത്തുന്ന
ഇവിടെ നിന്നും മാറ്റി
മറ്റേതെങ്കിലും
പാെതുസ്ഥലത്ത്
സൂക്ഷിക്കുകയോ
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
കിഴക്കേക്കോട്ടയിലെ
അനധികൃത കയ്യേറ്റം
4596.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഴക്കേക്കോട്ടയിലെ
ബസ് കാത്തിരിപ്പ്
കേന്ദ്രത്തിന്
പരിസരത്തുളള
കച്ചവടക്കാരെ
ഒഴിപ്പിക്കുമ്പോള്‍ 80
ച. അടി
വിസ്തീര്‍ണ്ണമുളള
ബങ്കുകള്‍ വാടകക്കരാര്‍
പ്രകാരം നല്കാന്
തീരുമാനിച്ച 16
കച്ചവടക്കാര്‍ ആരൊക്കെ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇവരെ
മാത്രമാണോ
പുനരധിവസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്;ഇവരുടെ
പുനരധിവാസപ്രവൃത്തി
എപ്പോള്‍
നടക്കുമെന്നറിയിക്കുമോ;
(സി)
പുനരധിവാസം
നടത്തിയിട്ട് മാത്രമേ
കോട്ടമതിലിന്
ചുറ്റുമുളള അനധികൃത
കെട്ടിടങ്ങള്‍ പൊളിച്ച്
മാറ്റൂ എന്ന
ഗവണ്മെന്റ് നിലപാട്
നിലനില്‍ക്കുന്നതിനാല്‍
കോട്ടമതില്‍ അനധികൃത
കയ്യേറ്റക്കാരില്‍
നിന്ന് എപ്പോള്‍
ഒഴിപ്പിക്കാനാകുമെന്ന്
അറിയിക്കുമോ;
(ഡി)
അനധികൃതക്കാരെ
ഒഴിപ്പിക്കുന്നതില്‍
മാനുഷിക പരിഗണന
നല്‍കേണ്ട എത്ര
കേസ്സുകളുണ്ടെന്നാണ്
കണ്ടെത്തിയിരിക്കുന്നത്;ഇവര്‍ക്ക്
പ്രത്യേക പരിഗണന
നല്‍കുന്നതിന് ഉപദേശം
ലഭിച്ചത് എവിടെ
നിന്നാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഗവണ്മെന്റ്
സ്ഥലം കൈയ്യേറി
കച്ചവടസ്ഥാപനങ്ങളും
താമസസൗകര്യവും
ഒരുക്കുന്നവര്‍ക്ക്
ഗവണ്മെന്റ് ചിലവില്‍
മാനുഷിക പരിഗണന നല്കി
പുനരധിവാസ നടപടികള്‍
കൈക്കൊളളുന്നതുപോലെ
ഭവനരഹിതരും
ജീവിതമാര്‍ഗ്ഗമില്ലാതെ
കഷ്ടപ്പെടുന്നവര്‍ക്കു
കൂടി ടി സഹായം
വ്യാപിപ്പിച്ച്
നല്കാന്
ഉദ്ദേശമുണ്ടോ;എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ?
സ്വയം
തൊഴില്‍ നഷ്ടപരിഹാരം
4597.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
തൊഴിലില്‍
ഏര്‍പ്പെടുവാനുള്ള
അപേക്ഷ സമര്‍പ്പിച്ച്
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും അനുമതി
നല്കാത്തതിനാല്,
ശ്രീ.സദാനന്ദന്, ലെനി
ലെയം വീട്, ചേപ്പാട്,
ആലപ്പുഴ എന്ന
വ്യക്തിക്ക് 2.5 ലക്ഷം
രൂപ നഷ്ടപരിഹാരം
നല്‍കണമെന്ന് 2017
ആഗസ്റ്റ് മൂന്നാം തീയതി
ദേശിയ മനുഷ്യാവകാശ
കമ്മീഷന്
ഉത്തരവിട്ടതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇതു
സംബന്ധിച്ച് ആലപ്പുഴ
ജില്ലാ കളക്ടറേറ്റിലെ
കെ2/28042/18 ഫയലില്‍
തീരുമാനം വൈകുന്ന
സാഹചര്യമെന്താണ്;
(സി)
സദാനന്ദന്
മനുഷ്യാവകാശ കമ്മീഷന്
വിധിച്ച പ്രകാരമുള്ള
നഷ്ടപരിഹാരം
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
അങ്കമാലി
വില്ലേജില്‍ ഫെയര്‍ വാല്യൂ
നിരക്ക്
4598.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ അങ്കമാലി
വില്ലേജില്‍ ഫെയര്‍
വാല്യൂ നിരക്ക് സമീപ
വില്ലേജുകളെ
അപേക്ഷിച്ച്
ഇരട്ടിയിലധികമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
അങ്കമാലി, കാലടി,
മുക്കന്നൂര്‍
പാറക്കടവ്, കറുകുറ്റി,
ആലുവ, നെടുമ്പാശ്ശേരി
എന്നീ വില്ലേജുകളിലെ
നിരക്കുകള്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
അങ്കമാലി
വില്ലേജിന്റെ
പരിധിയില്‍ നിന്നും
01.01.2010 മുതല്‍
ഫെയര്‍ വാല്യൂ
സംബന്ധിച്ച എത്ര
പരാതികളാണ് എറണാകുളം
ജില്ലാ കളക്ടര്‍ക്ക്
ലഭ്യമായിട്ടുള്ളത്
ഇതില്‍ എത്ര പരാതികളാണ്
തീര്‍പ്പാക്കാന്‍
ബാക്കിയുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
അങ്കമാലി
വില്ലേജില്‍ നിന്നും
ഫെയര്‍ വാല്യൂ
സംബന്ധിച്ച പരാതികളുടെ
എണ്ണം കൂടുന്നതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
അങ്കമാലി
വില്ലേജില്‍ ഫെയര്‍
വാല്യു നിശ്ചയിച്ചതിലെ
അപാകത പരിശോധിച്ച്
ശാശ്വത പരിഹാരം
കാണുന്നതിന് ലാന്റ്
റവന്യൂ കമ്മീഷണറെ
ചുമതലപ്പെടുത്താന്‍
തയ്യാറാകുമോ; വിശദാംശം
ലഭ്യമാക്കാമോ;
(ഇ)
ഐ.എ.വൈ,
ലൈഫ്, പ്രളയ പുനരധിവാസം
തുടങ്ങിയ പദ്ധതിയില്‍
ഗുണഭോക്താക്കള്‍ക്ക്
ഒരു സെന്റ് ഭൂമി
വാങ്ങുന്നതിനോ
വില്‍ക്കുന്നതിനോ
അങ്കമാലിയിലെ
സാധാരണക്കാര്‍ക്ക്
കഴിയാത്ത
അവസ്ഥയുള്ളതിനാൽ ഇതിന്
പരിഹാരം കാണുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കാമോ?
ഈരാറ്റുപേട്ടയില്‍
മിനി സിവില്‍ സ്റ്റേഷന്
4599.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈരാറ്റുപേട്ടയില്‍
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നിലവിലെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
സ്ഥലം
ഏറ്റെടുക്കുന്നത്
സംബന്ധിച്ച് റവന്യൂ
വകുപ്പ് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ഫ്ലെെ
ഓവര്‍ നിര്‍മ്മിക്കുന്നതിനായി
സ്ഥലം ഏറ്റെടുപ്പ്
4600.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
ജസീല ജംഗ്ഷനില്‍ ഫ്ലെെ
ഓവര്‍
നിര്‍മ്മിക്കുന്നതിനായി
മഞ്ചേരി വില്ലേജിലെ
520.8 ചതുരശ്രമീറ്റര്‍
സ്ഥലം ഏറ്റെടുക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കാമാേ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട് റിവിഷന്‍
സര്‍വ്വെ
നടത്തിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള
കാരണങ്ങള്‍
വിശദമാക്കാമാേ;
(സി)
റീ
സര്‍വ്വെ
റിക്കാേര്ഡില്
വന്നിട്ടുള്ള വ്യത്യാസം
നാളതീകരിച്ച്
റിക്കാര്‍ഡില്‍
ആവശ്യമായ ഭേദഗതി
വരുത്തി റിപ്പാേര്‍ട്ട്
ലഭ്യമാക്കാന്‍ മലപ്പുറം
സര്‍വ്വെ ഡെപ്യൂട്ടി
ഡയറക്ടര്‍ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ വിശദാംശം
നല്കുമാേ;
(ഡി)
പ്രസ്തുത
റിപ്പാേര്‍ട്ട്
സര്‍വ്വെ ഡെപ്യൂട്ടി
ഡയറക്ടര്‍
ലഭ്യമാക്കിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമാേ;
(ഇ)
പ്രസ്തുത
റിപ്പാേര്‍ട്ട്
തയ്യാറാക്കാന്‍ ഏത്
ഉദ്യാേഗസ്ഥനെയാണ്
ചുമതലപ്പെടുത്തിയിരുന്നത്;
വിശദാംശങ്ങള്‍
നല്കുമാേ ?
സർവ്വേ
ഭൂരേഖാ വകുപ്പിലെ സർവ്വേയര്‍
തസ്തികകളുടെ എണ്ണം
4601.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സർവ്വേ
ഭൂരേഖാ വകുപ്പിൽ ആകെ
സർവ്വേയറുടെ എത്ര
തസ്തികകളാണ്
അനുവദിച്ചിട്ടുള്ളത്;
ഏത് വര്‍ഷം മുതലാണ്
നിലവിലെ സർവ്വേയര്‍
തസ്തികകള്‍ നിലവിൽ
വന്നത്; അതിനു മുൻപ്
സർവ്വേയര്‍ തസ്തികകളുടെ
എണ്ണം എത്രയായിരുന്നു;
(ബി)
തുടർച്ചാനുമതി
ആവശ്യമായ
സർവ്വേയര്‍മാരുടെ
തസ്തികകളുടെ എണ്ണം
എത്ര; അതിൽ എത്ര
പേർക്ക് തുടർച്ചാനുമതി
നല്‍കിയിട്ടുണ്ട്;
(സി)
സംസ്ഥാനത്ത്
ആവശ്യമായ സർവ്വേയർമാർ
നിലവിലുണ്ടെന്ന്
സർക്കാരിന് ബോധ്യമുണ്ടോ
; സർവ്വേയർമാർ
ചെയ്യേണ്ട ജോലികളായ
ഭൂമി അതിരിടൽ, ഭൂമി
ഏറ്റെടുക്കൽ
ജോലികൾ,പട്ടയ സംബന്ധമായ
(തീരദേശ പട്ടയങ്ങൾ
ഉൾപ്പെടെ)അളവുകൾ,അണ്
സർവ്വേഡ് ലാന്റ് അളവ്
എന്നിവ സമയത്തു
നടക്കാതെ
തടസപ്പെടുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
പുതിയ സർവ്വേയർമാരുടെ
തസ്തികകൾ
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഒാരോ
വില്ലേജിലേക്കും ഒാരോ
സർവ്വേയർമാരെ വീതം
നിയമിച്ചു ടോറൻസ്
സംവിധാനം
നടപ്പാക്കുന്നതിനെപ്പറ്റി
ആലോചിച്ചിട്ടുണ്ടോ;
ടോറൻസ് സംവിധാനം
നടപ്പാക്കുന്നതോടുകൂടി
വര്‍ഷം 1000 കോടിയോളം
റവന്യു വരുമാനം
ലഭിക്കുന്നതിനെപ്പറ്റി
പഠനം നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ഈ പഠനം
നടത്തുവാൻ സർക്കാർ
നടപടി സ്വീകരിക്കുമോ;
(ഇ)
ടോറന്‍സ്
സംവിധാനം
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
തരത്തിലുള്ള തടസം
ഉള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതു
നടപ്പിലാക്കുവാൻ നടപടി
സ്വീകരിക്കുമോ?
സര്‍വ്വേ
ഭൂരേഖ വകുപ്പിലെ സര്‍വ്വേയര്‍
തസ്തികകള്‍
4602.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വേ ഭൂരേഖ
വകുപ്പില്‍
സര്‍വെയര്‍മാരുടെ എത്ര
തസ്തികകളാണ്
നിലവിലുള്ളത്;സര്‍വ്വേയര്‍
തസ്തികകള്‍
വെട്ടിക്കുറച്ചിട്ടുണ്ടെങ്കില്‍
ഇതിനുള്ള കാരണം
വ്യക്തമാക്കാമോ;
(ബി)
സര്‍വ്വേ
ഭൂരേഖ വകുപ്പില്‍
ആവശ്യത്തിന്
സര്‍വേയര്‍മാര്‍ ഇല്ല
എന്നുള്ള കാരണത്താല്‍
സര്‍വ്വേ നടപടികള്‍
മുടങ്ങുന്ന സാഹചര്യം
തുടര്‍ച്ചയായി
ഉണ്ടാകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;ഭൂസര്‍വ്വേ
വകുപ്പില്‍
സര്‍വ്വേയര്‍മാരുടെ
തസ്തികകള്‍ക്ക് തുടര്‍
അനുമതി നല്‍കാത്ത
സാഹചര്യം
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
ഇത് വകുപ്പ് തലത്തിലെ
പഠനങ്ങള്‍ക്ക്
വിധേയമായിട്ടാണോ കുറവ്
വരുത്തിയിട്ടുള്ളത്;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ വിവിധ
വികസന
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായും വ്യക്തിപരമായ
വസ്തുവകകളുടെ
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിനും
കോടതി ഉള്‍പ്പെടെ
സര്‍വ്വേ വകുപ്പിനെ
ആശ്രയിക്കുന്നതിനാല്‍
സര്‍വ്വേയര്‍മാരുടെ
തസ്തികകള്‍
വെട്ടിക്കുറയ്ക്കുന്നത്
മൂലം ഇക്കാര്യത്തില്‍
കൂടുതല്‍ സങ്കീര്‍ണത
ഉണ്ടാകുമെന്ന കാര്യം
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിക്കുമോ;
(ഡി)
സര്‍വ്വേ
ഭൂരേഖ വകുപ്പിലെ 942
തസ്തികകളുടെ
തുടര്‍ച്ചാനുമതിയുടെ
നിര്‍ദ്ദേശം
പരിശോധിച്ചതിനു ശേഷം
ഇവയില്‍ 635 തസ്തികകള്‍
അധിക തസ്തികകളായി
കണക്കാക്കിയതിനു
ധനകാര്യ വകുപ്പിന്റെ
അംഗീകാരമുണ്ടോ;
(ഇ)
സര്‍വ്വേ
ഭൂരേഖ വകുപ്പില്‍
നിലവില്‍ താത്ക്കാലിക
അടിസ്ഥാനത്തിലോ
വര്‍ക്കിംഗ്
അറേഞ്ച്മെന്റിലോ
സര്‍വ്വയര്‍മാര്‍ ജോലി
ചെയ്യുന്നുണ്ടോ;ഉണ്ടെങ്കില്‍
ഇതിനുള്ള സാഹചര്യം
എന്താണ് ?
കാസര്‍ഗോഡ്
ജില്ലയില്‍ റീസര്‍വ്വെ
നടപടികള്‍
4603.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ റീസര്‍വ്വെ
നടപടികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്നും
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(ബി)
റീസര്‍വ്വെയിലെ
അപാകത
ചൂണ്ടിക്കാണിച്ചത്
പരിഹരിക്കാന്‍
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
ഇത്തരത്തില്‍ എത്ര
അപേക്ഷകളാണ് തീര്‍പ്പ്
കല്പിക്കാനുള്ളതെന്ന്
അറിയിക്കാമോ?
വസ്തു
പോക്കുവരവ് അപേക്ഷയിലെ
കാലതാമസം
4604.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണയന്നൂര്‍
താലൂക്ക് മണക്കുന്നം
വില്ലേജ് ഉദയംപേരൂര്‍
കരയില്‍ തരാതരം
വീട്ടില്‍ ശ്രീ.സെയിം.
വി.എസ്. വാങ്ങിയ വസ്തു
പോക്കുവരവ്
ചെയ്തുകിട്ടുന്നതിനായി
ചെമ്പ്
വില്ലേജാഫീസര്‍ക്ക്
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അപേക്ഷ
നല്കിയ തീയതി
വ്യക്തമാക്കുമോ;
(ബി)
ടിയാന്
വസ്തു പോക്കുവരവ്
ചെയ്തു കിട്ടുന്നതിനായി
21/01/19-ല്‍ വൈക്കം
തഹസീല്‍ദാര്‍ക്ക്
അപേക്ഷ നല്‍കിയിരുന്നോ;
(സി)
എങ്കില്‍
ഈ അപേക്ഷയില്‍ 5
മാസമായിട്ടും നടപടി
പൂര്‍ത്തിയാക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(ഡി)
വസ്തു
പോക്കുവരവ് ചെയ്തു
നല്കുന്ന കാര്യത്തില്‍
ചില ഉദ്യോഗസ്ഥര്‍
അലംഭാവം കാണിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
പ്രധാനമന്ത്രി
ആവാസ് യോജനയുടെ
മാനദണ്ഡങ്ങളിലുള്ള മാറ്റം
4605.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ആവാസ് യോജനയുടെ
മാനദണ്ഡങ്ങളില്‍
കേന്ദ്രസര്‍ക്കാര്‍
എന്തെല്ലാം പ്രധാന
മാറ്റങ്ങളാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
ഇതുമൂലം സംസ്ഥാനത്ത്
ഏകദേശം എത്ര പേരാണ്
ഭവനപദ്ധതികളില്‍ നിന്ന്
പുറത്താകുമെന്ന്
കരുതപ്പെടുന്നത്;
(ബി)
ഇത്തരത്തില്‍
ഈ പദ്ധതിയില്‍ നിന്നും
പുറത്താകുന്ന ഭവനരഹിതരെ
സഹായിയ്ക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം പരിഹാര
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിയ്ക്കാന്‍
പേകുന്നത്; വിശദാംശം
ലഭ്യമാക്കുമോ?
ഭവനനിര്‍മ്മാണ
വകുപ്പിന്റെ പുതിയ
പ്രോജക്ടുകള്‍
4606.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭവനനിര്‍മ്മാണ വകുപ്പ്
ഏതെങ്കിലും പുതിയ
പ്രോജക്ടുകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ; ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഭവന നിര്‍മ്മാണ ബോര്‍ഡ്
എന്തെല്ലാം
പ്രോജക്ടുകളാണ്
നടപ്പിലാക്കിവരുന്നത്;
വിശദവിവരം നല്‍കുമോ?
ഭവനനിര്‍മ്മാണ
വകുപ്പിന്‍െറ ഗസ്റ്റ്
ഹൗസുകള്‍
4607.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനനിര്‍മ്മാണ
വകുപ്പിന്റെ ആസ്ഥാന
ഒാഫീസിനു സമീപമുളള
ഗസ്റ്റ് ഹൗസില്‍ സാധാരണ
ജനങ്ങള്‍ക്കും,
ജനപ്രതിനിധികള്‍ക്കും,
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കും
മുറികള്‍
ലഭിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
ഭവനനിര്‍മ്മാണ
വകുപ്പിന് സംസ്ഥാനത്ത്
ഏതൊക്കെ ജില്ലകളില്‍
ഗസ്റ്റ് ഹൗസുകള്‍
ഉണ്ട്; വിശദമാക്കാമോ;
(സി)
നിലവില്‍
ഭവനനിര്‍മ്മാണ
വകുപ്പിന്റെ
ചെയര്‍മാനും ബോര്‍ഡ്
മെമ്പര്‍മാരും
ആരെല്ലാമാണ്
;വ്യക്തമാക്കാമോ?
ഭവന
നിര്‍മ്മാണ ബോര്‍ഡ് പുന:സംഘടന
4608.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചീഫ്
സെക്രട്ടറിയുടെ
അദ്ധ്യക്ഷതയില്‍
29-03-2019- ല്‍ കൂടിയ
വകുപ്പ്
സെക്രട്ടറിമാരുടെ
യോഗത്തില്‍ ഭവന
നിര്‍മ്മാണ
ബോര്‍ഡിന്റെയും ഭവന
വകുപ്പിന്റെയും
പ്രസക്തി
ഇല്ലാതായതിനാല്‍ അവ
നിര്‍ത്തലാക്കുന്നത്
സംബന്ധിച്ച്
റിപ്പോര്‍ട്ട്
നല്കാന് പി.&
എ.ആര്.ഡി.
പ്രിന്‍സിപ്പല്‍
സെക്രട്ടറിയെയും ഭവന
വകുപ്പ് അഡീഷണല്‍ ചീഫ്
സെക്രട്ടറിയെയും
ചുമതലപ്പെടുത്തിയിരുന്നോ;
ഇവ നിര്‍ത്തലാക്കാന്‍
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
വായ്പ
പദ്ധതികളോ തനത്
നിര്‍മ്മാണ പദ്ധതികളോ
ഇല്ലാതെ
നിര്ജ്ജീവാവസ്ഥയില്
തുടരുന്ന ബോര്‍ഡിനെ
പുന:സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഭവന നിര്‍മ്മാണ
ബോര്‍ഡിനെ ഏതൊക്കെ
പുതിയ ചുമതലകള്‍ ആണ്
ഏല്‍പ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഭവന
നിര്‍മ്മാണ ബോര്‍ഡ്
ജീവനക്കാര്‍ക്ക് സമഗ്ര ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
4609.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ആവിഷ്കരിച്ച്
നടപ്പിലാക്കിയ സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി ഭവന നിര്‍മ്മാണ
ബോര്‍ഡ്
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
കൂടി ബാധകമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
എറണാകുളം മറൈന്‍ ഡ്രൈവിലെ
ബ്യഹത് പദ്ധതി
4610.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
കൈവശമുള്ള എറണാകുളം
മറൈന്‍ ഡ്രൈവിലെ 18
ഏക്കര്‍ ഭൂമിയില്‍ 3500
കോടി രൂപ മുടക്കി
ബ്യഹത് പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുമെന്ന
2019-20 -ലെ ബഡ്ജറ്റ്
നിര്ദ്ദേശത്തിന്മേല്
ഇതുവരെ എന്ത് നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
ലൈഫ്
മിഷന് പദ്ധതികളുടെ
നടത്തിപ്പില്‍ ഹൗസിംഗ്
ബോര്‍ഡിന്റെ പങ്ക്
4611.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതികളുടെ
നടത്തിപ്പില്‍ ഹൗസിംഗ്
ബോര്‍ഡിന്റെ പങ്ക്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എന്തൊക്കെ നിര്‍മ്മാണ
പദ്ധതികളാണ് ബോര്‍ഡിനെ
ഏല്‍പ്പിച്ചിട്ടുള്ളതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ലൈഫ്
മിഷന് പദ്ധതികളിലെ
ഫ്ലാറ്റ്
സമുച്ചയങ്ങളുടെ
നിര്‍മ്മാണ ജോലികൾ
ഹൗസിംഗ് ബോര്‍ഡിനെ
ഏല്‍പ്പിക്കാന്‍
തയ്യാറാകുമോ;വ്യക്തമാക്കാമോ?
ഗൃഹശ്രീ
പദ്ധതി
4612.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
യുഡിഎഫ് സര്‍ക്കാരിന്റെ
കാലത്ത് ആരംഭിച്ചു ഭവന
നിര്‍മ്മാണ ബോര്‍ഡ്
മുഖേന വിജയകരമായി
നടപ്പിലാക്കി വന്ന
ഗൃഹശ്രീ പദ്ധതി പ്രകാരം
ഇതുവരെ എത്ര വീടുകള്‍
നിര്‍മ്മിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയില്‍ ഇനി എത്ര
അപേക്ഷകള്‍ ഉണ്ട്;
2019-20 കാലയളവില്‍
സബ്സിഡിക്കായി എത്ര തുക
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
ഈ
പദ്ധതിയിലെ സബ്സിഡി തുക
2 ലക്ഷത്തില്‍ നിന്നും
ഉയര്‍ത്തി 4 ലക്ഷം
രൂപയാക്കാനും ആകെ തുക 6
ലക്ഷം രൂപയായി
ഉയര്‍ത്തുന്നതിനും
ഉദ്ദേശമുണ്ടോ?
ഹൗസിംഗ്
ബോര്‍ഡിന്റെ ബഡ്ജറ്റ്
വിഹിതങ്ങള്‍
4613.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷമുള്ള
ബഡ്ജറ്റുകളിൽ ഹൗസിംഗ്
ബോര്‍ഡിന് ഏതെല്ലാം
ഇനങ്ങളിൽ എത്ര തുകവീതം
പ്ലാന്‍/നോണ്‍പ്ലാന്‍
ഫണ്ട് ശീര്‍ഷകങ്ങളിലായി
ഓരോ വർഷവും
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ബഡ്ജറ്റ് വിഹിതങ്ങളിൽ
എത്ര തുക സര്‍ക്കാര്‍
അനുവദിച്ചിട്ടുണ്ടെന്നും
,അതിൽ എത്ര തുക ബോര്‍ഡ്
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഹൗസിംഗ്
ബോര്‍ഡ് ബഡ്ജറ്റ്
വിഹിതങ്ങള്‍ വാങ്ങാതെ
ലാപ്സാക്കിയിട്ടുണ്ടെങ്കില്
ആയതിനുള്ള കാരണങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
ബോര്‍ഡിന്റെ
പദ്ധതിചെലവുകള്‍
ശരാശരിയ്ക്ക്
താഴെയാണെന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
വകുപ്പുതലത്തില്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
ദുര്‍ബല
വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി
ഭവന നിര്‍മ്മാണ പദ്ധതികള്‍
4614.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന ദുര്‍ബല
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ഭവന നിര്‍മ്മാണ
വായ്പകള്‍
ലഭിക്കുന്നതിന്
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഗണിച്ച്
അത്തരക്കാര്‍ക്ക്
വീടുനിര്‍മ്മിച്ചു
നല്‍കുന്നതിന് സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ്
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സ്വന്തമായി
ഭൂമിയുള്ള, ദുര്‍ബല
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
കുറഞ്ഞ ചെലവില്‍ വീട്
നിര്‍മ്മിച്ചുനല്‍കുന്ന
എന്തെങ്കിലും
പദ്ധതികള്‍ ഭവന
നിര്‍മ്മാണ ബോര്‍ഡ്
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ചാലക്കുടി
ഹൗസിംഗ് ബാേര്‍ഡിന്റെ
സ്ഥലത്ത് ഷാേപ്പിംഗ്
കാേംപ്ലക്സ്
4615.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
ഹൗസിംഗ് ബാേര്ഡുവക
സ്ഥലത്ത് ഷാേപ്പിംഗ്
കാേംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കാമാേ;
(സി)
പ്രസ്തുത
സ്ഥലത്ത് ഹൗസിംഗ്
ബാേര്‍ഡ്
മറ്റെന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ആലാേചിക്കുന്നുണ്ടാേ
എന്ന് വ്യക്തമാക്കുമോ?
പത്തനംതിട്ട
ജില്ലയിലെ
പ്രളയദുരിതബാധിതരുടെ
വീടുകളുടെ നിര്‍മ്മാണം
4616.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ
പ്രളയദുരിതബാധിതരുടെ
പൂര്‍ണമായി തകര്‍ന്ന
വീടുകള്‍ക്ക് പകരം
പുതിയ വീടുകള്‍
നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
എങ്കിൽ
ആറന്മുള മണ്ഡലത്തിലെ
താലൂക്ക്
അടിസ്ഥാനത്തില്‍ കണക്ക്
ലഭ്യമാക്കാമോ;
(സി)
പുതിയ
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തിയായവ എത്ര;
ഇനി
പൂര്‍ത്തീകരിക്കാന്‍
എത്ര വീടുകള്‍
ബാക്കിയുണ്ട്; അവയുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തില്‍;
വിശദമാക്കാമോ?
ഭവനനിര്‍മ്മാണ
ബോര്‍ഡിന്റെ വായ്പാ
ബാധ്യതകള്‍
4617.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനനിര്‍മ്മാണ
ബോര്‍ഡിന് വായ്പ
എടുത്തിട്ടുള്ള വകയില്‍
കൊടുത്തുതീര്‍ക്കുവാനുള്ള
ബാധ്യതകളുടെ വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
ബാധ്യതകളില്‍ നിന്ന്
ഒഴിവാകുന്നതിനായി
ബോര്‍ഡ്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദവിവരം
നല്‍കുമോ?