ഒരു
മണ്ഡലത്തിന്റെ ചുമതല ഒരു എ.ഇ.
യ്ക്ക് ആക്കാൻ നടപടി
4324.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികളുടെ ചുമതല
വൈപ്പിന്‍, എറണാകുളം,
മട്ടാഞ്ചേരി
അസ്സിസ്റ്റൻറ്
എഞ്ചിനീയര്മാര്ക്കാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഭരണപരമായ സൗകര്യത്തിനും
മികച്ച സേവനം
ഉറപ്പുവരുത്തുന്നതിനുമായി
ഒരു നിയോജക മണ്ഡലത്തിലെ
പ്രവര്‍ത്തനങ്ങള്‍ ഒരു
അസ്സിസ്റ്റൻറ്
എഞ്ചിനീയറുടെ
പരിധിയില്‍ കൊണ്ടു
വരുന്നതിനുള്ള നടപടി
സ്വീകരിക്കാമോ?
രണ്ടാം
കേരള സംസ്ഥാന ഗതാഗത പദ്ധതി
4325.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
പി. ഉണ്ണി
,,
ബി.സത്യന്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രണ്ടാം കേരള സംസ്ഥാന
ഗതാഗത പദ്ധതി പ്രകാരം
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പദ്ധതിയുടെ
മൊത്തം അടങ്കല്‍ തുക
എത്രയാണെന്നും ഇതില്‍
ലോകബാങ്കിന്റെ ധനസഹായം
എത്രയാണെന്നും
അറിയിക്കാമോ;
(സി)
പദ്ധതിയ്ക്കായി
എത്ര കോടി രൂപയുടെ
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
പദ്ധതിയുടെ കാലാവധി
എന്നത്തേയ്ക്ക്
അവസാനിക്കുമെന്നും
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
പ്രവൃത്തികള്‍ സമയബന്ധിതമായി
തീര്‍ക്കാന്‍ നടപടി
4326.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ ചില
എഞ്ചിനീയര്‍മാരുടെ
അനാസ്ഥമൂലം പല
റോഡുകളുടേയും
കെട്ടിടങ്ങളുടേയും
നിർമ്മാണ പ്രവൃത്തികൾ
അനന്തമായി
നീണ്ടുപോകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
നിർമ്മാണ പ്രവൃത്തികൾ
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നു
എന്ന് ഉറപ്പുവരുത്താൻ
എന്തെല്ലാം നടപടികളാണ്
വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
പരത്തിക്കാട്-കരിങ്കോലി-മൊട്ടകുന്ന്
ഭഗവതി ക്ഷേത്രം റോഡ്
പുനരുദ്ധാരണം
4327.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏഴിമല
നാവിക അക്കാഡമിക്കായി
കുടിയൊഴിപ്പിച്ച
മത്സ്യത്തൊഴിലാളി
കുടുംബങ്ങളുടെ നിലവിലെ
താമസ സ്ഥലത്തിന്
സമീപമുള്ള
പരത്തിക്കാട്-കരിങ്കോലി-മൊട്ടക്കുന്ന്
ഭഗവതി ക്ഷേത്രം
റോഡിന്റെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡ് ടാര്‍ ചെയ്ത്
ഗതാഗതയോഗ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രവൃത്തികള്‍ക്ക്
കാലപരിധി നിശ്ചയിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
4328.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതുമരാമത്ത്
പ്രവൃത്തികള്‍ക്ക്
കാലപരിധി
നിശ്ചയിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്ത്
നടപടി
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമാേ;
(ബി)
നിശ്ചിത
കാലപരിധിക്കുള്ളില്‍
തകരാറിലായാല്‍,
ബന്ധപ്പെട്ട പ്രവൃത്തി
നടത്തിയവരെയും നേതൃത്വം
നല്കിയ
ഉദ്യാേഗസ്ഥരെയും
കണ്ടെത്തി ശിക്ഷാ
നടപടികള്‍
കൈക്കൊള്ളുന്നതിനും
അവയുടെ
പുനര്‍നിര്‍മ്മാണത്തിനും
എന്ത് നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമാേ;
(സി)
പ്രവൃത്തി
നടത്തിപ്പില്‍ ഗുരുതര
ക്രമക്കേട് നടത്തിയ
എത്ര
കാേണ്ട്രാക്ടര്മാര്ക്കെതിരെ
ഈ സര്‍ക്കാരിന്‍െറ
കാലത്ത് നടപടി
സ്വീകരിച്ചു;
എപ്രകാരമുള്ള നടപടിയാണ്
സ്വീകരിച്ചത്; അവര്‍
ആരെല്ലാം; വിശദാംശം
വ്യക്തമാക്കുമാേ;
(ഡി)
ക്രമക്കേടിന്
കൂട്ടുനിന്ന എത്ര
ഉദ്യാേഗസ്ഥര്‍ക്കെതിരെ
ഈ സര്‍ക്കാരിന്‍െറ
കാലത്ത് നടപടി
സ്വീകരിച്ചു;
എപ്രകാരമുള്ള നടപടിയാണ്
സ്വീകരിച്ചത്; അവര്‍
ആരെല്ലാം; വിശദാംശം
നല്ക്കുമാേ?
പൂര്‍ത്തീകരിക്കാത്ത
മരാമത്ത് പ്രവൃത്തികള്‍
4329.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
കാലങ്ങളിൽ മരാമത്ത്
വകുപ്പുമായി
ബന്ധപ്പെട്ട്
പ്രവൃത്തികള്‍
ചെയ്യുന്നതിന്
കരാറിലേര്‍പ്പെടുകയും
ജോലികള്‍ യഥാസമയം
പൂര്‍ത്തിയാക്കാതെ
ഉപേക്ഷിച്ചു
പോയിട്ടുള്ളതുമായ
പ്രവൃത്തികള്‍
സംബന്ധിച്ച് വിവരം
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ലഭ്യമാക്കാമോ;
(ബി)
ഇത്തരം
ജോലികള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദീകരിക്കാമോ;
(സി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
പൂര്‍ത്തീകരിക്കാത്ത
ഇത്തരം പ്രവൃത്തികള്‍
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
വകുപ്പിന്റെ
പരിഗണനയിലുള്ള
അഴിമതിക്കേസുകള്‍
4330.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-16
ലെ സര്‍ക്കാരിന്റെ
കാലയളവില്‍
പി.ഡബ്ള്യു.ഡി. യുമായി
ബന്ധപ്പെട്ട്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതും
ഇപ്പോള്‍ വകുപ്പിന്റെ
പരിഗണനയിലുള്ളതുമായ
അഴിമതിക്കേസുകളുടെ
വിശദവിവരം നല്കുമാേ;
(ബി)
പ്രസ്തുത
കേസുകളില്‍ എത്ര എണ്ണം
വിജിലന്‍സ് അന്വേഷണം
നേരിടുന്നവയാണെന്ന്
അറിയിക്കാമോ; വിശദവിവരം
നല്കുമാേ?
പൊതുമരാമത്ത്
വകുപ്പിലെ അഴിമതി സംബന്ധിച്ച
പഠനം
4331.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ അഴിമതി
സംബന്ധിച്ച്
വിജിലന്‍സ്, സിസ്റ്റം
സ്റ്റഡി ഓണ്‍ പബ്ലിക്ക്
വര്‍ക്ക്സ്
ഡിപ്പാര്‍ട്ട്മെന്റ്
എന്ന പേരില്‍ പഠനം
നടത്തിയിരുന്നോ;
(ബി)
പ്രസ്തുത
പഠനത്തിന്റെ ഭാഗമായി
എന്തൊക്കെ
തുടര്‍നടപടികളാണ്
സ്വീകരിച്ചത്
എന്നറിയിക്കാമോ;
(സി)
പൊതുമരാമത്ത്
വകുപ്പിന്റെ ഇന്റേണല്‍
വിജിലന്‍സ് സംവിധാനം
എന്താണ് എന്ന്
വിശദമാക്കാമോ?
പൊതുമരാമത്ത്
വകുപ്പിലെ അഴിമതി സംബന്ധിച്ച
നടപടി
4332.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമരാമത്ത്
വകുപ്പില്‍ അഴിമതി
സംബന്ധിച്ച് എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
പൊതുമരാമത്ത്
വകുപ്പിന്‍െറ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
4333.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിനെ
കാര്യക്ഷമതയുളളതാക്കി
മാറ്റുന്നതിന്
സ്വീകരിച്ച നടപടികള്‍
എത്രത്തോളം ഫലം
കണ്ടുവെന്ന്
അറിയിക്കുമോ;
(ബി)
മരാമത്ത്
പണികളില്‍ സോഷ്യല്‍
ഓഡിറ്റ്
നടത്തുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പൊതുമരാമത്ത്
വകുപ്പിലെ ക്വാളിറ്റി
കണ്ട്രോള് വിംഗിനെ
ശക്തിപ്പെടുത്തി
പാലാരിവട്ടം പാലം
നിര്‍മ്മാണത്തില്‍ വന്ന
പാകപ്പിഴകള്‍ പോലെയുള്ള
സംഭവങ്ങള്‍ തടയുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പരിസ്ഥിതിക്ക്
കൂടുതല്‍
ആഘാതമുണ്ടാക്കാത്തതും
പ്രളയവും മഴയും തരണം
ചെയ്യുന്നതുമായ
റോഡുകള്‍
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഇ)
സൈന്‍
ബോര്‍ഡ്, സിഗ്നല്‍
ലെെറ്റുകള്‍, ക്രാഷ്
ബാരിയറുകള്‍,
റിഫ്ലക്ടറുകള്‍ എന്നിവ
സംസ്ഥാനത്തെ എല്ലാ
റോഡുകളിലേക്കും
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ ഗുണനിലവാര
പരിശോധന
4334.
ശ്രീ.ജെയിംസ്
മാത്യു
,,
വി. അബ്ദുറഹിമാന്
,,
കെ.സുരേഷ് കുറുപ്പ്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
കാലതാമസം
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണങ്ങളുടെ
ഗുണനിലവാര
പരിശോധനയ്ക്കായി
റീജ്യണല്‍ ഡിസൈന്‍
ഓഫീസുകളും ക്വാളിറ്റി
കണ്ട്രോള് ലാബുകളും
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് കേരളാ
ഹൈവേ റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
പൊതുമരാമത്ത്
വകുപ്പിലെ സാങ്കേതിക,
സാങ്കേതികേതര
ജീവനക്കാര്‍ക്ക് ഇത്
സംബന്ധിച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
നല്കി വരുന്ന
പരിശീലനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
റോഡ്
പണിക്ക് ഷ്രെഡഡ് പ്ലാസ്റ്റിക്
4335.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
പണിക്ക് ഷ്രെഡഡ്
പ്ലാസ്റ്റിക്
ഉപയോഗിക്കണമെന്ന്
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
റോഡുകള്‍
ടാര്‍ ചെയ്യുമ്പോള്‍
ഷ്രെഡഡ് പ്ലാസ്റ്റിക്
ഉപയോഗിക്കുന്നുണ്ടോ
എന്ന്
നിരീക്ഷിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
(സി)
റോഡ്
നിര്‍മ്മാണത്തിന്
ഷ്രെഡഡ് പ്ലാസ്റ്റിക്
എത്തിച്ചു
കൊടുക്കുന്നതിനുള്ള
ചുമതല
നല്‍കിയിട്ടുള്ളത്
ആര്‍ക്കാണ് എന്ന്
വ്യക്തമാക്കുമോ?
ടോള്‍
പിരിക്കുന്ന റോഡുകളും
പാലങ്ങളും
4336.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടോള്‍ പിരിക്കുന്ന
റോഡുകളും പാലങ്ങളും
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
സ്ഥലങ്ങളിലെയും ടോള്‍
പിരിവ് എന്നത്തേയ്ക്ക്
അവസാനിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
സ്ഥലത്തും വിവിധ
വാഹനങ്ങളില്‍ നിന്നും
ഈടാക്കുന്ന ടോള്‍ തുക
എത്ര വീതമാണെന്ന്
വിശദമാക്കാമോ;
(ഡി)
ഓരോ
സ്ഥലത്തുനിന്നും
ദൈനംദിനം ലഭിക്കുന്ന
ടോള്‍ തുക എത്രയാണെന്ന്
അറിയുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സംവിധാനമുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
ഗ്രാമീണ
റോഡുകളുടെ ഒറ്റത്തവണ നവീകരണം
4337.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമീണ റോഡുകള്‍
ഒറ്റത്തവണയെങ്കിലും
നവീകരിക്കാന്‍ ആവശ്യമായ
ഫണ്ട് അനുവദിക്കുമോ?
(ബി)
പി.ഡബ്ല്യു.ഡി.
റോഡുകള്‍
നവീകരിക്കുമ്പോള്‍
ഇതിന്റെ
സമാന്തരമായുള്ളതും
ദൈര്‍ഘ്യമുള്ളതുമായ
വില്ലേജ് റോഡുകള്‍
നവീകരിക്കാന്‍ നടപടി
കൈക്കൊള്ളുമോ
എന്നറിയിക്കാമോ?
റബ്ബര്‍,
പ്ലാസ്റ്റിക് വേസ്റ്റ് എന്നിവ
ഉപയോഗിച്ചുള്ള റോഡ്
നിര്‍മ്മാണം
4338.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാച്ചുറൽ റബ്ബര്‍
മോഡിഫൈഡ് ബിറ്റുമെന്‍
(Natural Rubber
Modified Bitumen),
പ്ലാസ്റ്റിക് വേസ്റ്റ്
എന്നിവ ഉപയോഗിച്ച്
ഏതെല്ലാം റോഡുകളാണ്
നിര്‍മ്മിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
നിര്‍മ്മിക്കുന്ന
റോഡുകളുടെ ഗുണനിലവാരം
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ?
റോഡുകളുടെ
അറ്റകുറ്റപ്പണിക്ക് അനുവദിച്ച
തുക
4339.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം 2016-17, 2017-18,
2018-19 എന്നീ
വര്‍ഷങ്ങളില്‍
പൊതുമരാമത്ത്
വകുപ്പിന്റെ റോഡുകള്‍
അറ്റകുറ്റപ്പണി
ചെയ്യുന്നതിനും
കുഴികള്‍
അടയ്ക്കുന്നതിനുമായി
ഓരോ വര്‍ഷവും എത്ര കോടി
രൂപ വീതം
അനുവദിച്ചിട്ടുണ്ട്;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(ബി)
ഭരണ-പ്രതിപക്ഷ
ഭേദമില്ലാതെ
സംസ്ഥാനത്തെ എല്ലാ
നിയോജകമണ്ഡലങ്ങളിലെയും
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍
യഥാസമയം
നടത്തുന്നതുകൊണ്ട്
മുന്‍കാലങ്ങളിലെ പോലെ
റോഡുകള്‍ തകര്‍ന്ന്
ജനങ്ങളുടെ പരാതി
ഉണ്ടാകുന്നില്ല എന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ?
പഞ്ചായത്ത്
റോഡുകള്‍ ഏറ്റെടുക്കല്‍
4340.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
റോഡുകള്‍
ഏറ്റെടുക്കാന്‍
പൊതുമരാമത്ത് വകുപ്പ്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഏറ്റെടുക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ബസ്സ്ബേകള്
നിര്‍മ്മിക്കാന്‍ നടപടി
4341.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
റോഡുകളില്‍ ബസ്സുകള്‍
നിര്‍ത്തുന്നതിനായി
ബസ്സ്ബേകള്
ഇല്ലാത്തതിനാല്‍
ബസ്സുകള്‍
റോഡരികില്‍ത്തന്നെ
നിര്‍ത്തേണ്ടി
വരുന്നതുകൊണ്ട് ഗതാഗത
തടസ്സം ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതേക്കുറിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
പ്രധാനപ്പെട്ട
പൊതുമരാമത്ത്
റോഡുകളില്‍ ഗതാഗത
തടസ്സം
ഒഴിവാക്കുന്നതിനായി
ബസ്ബേകള്‍
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
റാേഡുനിര്മ്മാണത്തിന്
പുതിയ സാങ്കേതികവിദ്യകള്‍
4342.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
റാേഡുകളുടെ
നിര്‍മ്മാണത്തിന് പുതിയ
സാങ്കേതികവിദ്യകള്‍
പ്രാവര്ത്തികമാക്കുന്നുണ്ടാേ;
വിശദമാക്കുമാേ;
(ബി)
തകര്‍ന്ന
റാേഡുകളിലെ ടാര്‍,
കല്ല് തുടങ്ങിയ
അവശിഷ്ടങ്ങള്‍
റീസെെക്കിള്‍ ചെയ്ത്
റാേഡുകള്‍
പുനര്‍നിര്‍മ്മിക്കുവാനുള്ള
സാങ്കേതികവിദ്യ
പ്രാവര്ത്തികമാക്കിയിട്ടുണ്ടാേ;
എങ്കില്‍ അത്
വിജയപ്രദമാണാേയെന്ന്
വെളിപ്പെടുത്താമോ?
ഉപയോഗയോഗ്യമല്ലാതാകുന്ന
റോഡുകളുടെ സംരക്ഷണം
4343.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റോഡുകള്‍
നിര്‍മ്മിക്കുമ്പോള്‍
ഉപയോഗയോഗ്യമല്ലാതായി
മാറുന്നതും വെറുതേ
കിടക്കുന്നതുമായ പഴയ
റോഡുകള്‍ ഏതെങ്കിലും
രീതിയില്‍
ഉപയുക്തമാക്കി
സംരക്ഷിക്കുന്നതിന്
പി.ഡബ്ല്യു.ഡി.യ്ക്ക്
പദ്ധതിയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
ഇത്തരത്തില്‍
ഉപയോഗയോഗ്യമല്ലാതാകുന്ന
പഴയ റോഡുകളിലെ
സ്ഥലങ്ങളില്‍
പാര്‍ക്ക്, പൂന്തോട്ടം
തുടങ്ങിയവ
സ്ഥാപിക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും
പദ്ധതികളുണ്ടോ;
വിശദമാക്കാമോ?
നാദാപുരം
മണ്ഡലത്തിലെ പാലങ്ങളുടെ
നിര്‍മ്മാണം
4344.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-2017
ബജറ്റ് പ്രസംഗത്തില്‍
ഉള്‍പ്പെട്ട നാദാപുരം
മണ്ഡലത്തില്‍ എടച്ചേരി
ഗ്രാമപഞ്ചായത്തിലെ
തുരുത്തിയേയും
കൂത്തുപറമ്പ്
മണ്ഡലത്തിലെ
കരിയാടിനേയും
ബന്ധിപ്പിക്കുന്ന
പാലത്തിന്റെ
നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വര്‍ഷത്തെ ബജറ്റ്
പ്രസംഗത്തില്‍
ഉള്‍പ്പെട്ടതും കിഫ്ബി
വഴി
നിര്‍ദ്ദേശിച്ചതുമായ
കൂത്തുപറമ്പ്
മണ്ഡലത്തിലെ
കരിയാടിനേയും വടകര
മണ്ഡലത്തിനെയും
ബന്ധിപ്പിക്കുന്ന
കരിയാട് തുരുത്തിമുക്ക്
പാലം
നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(സി)
പ്രസ്തുത
പാലങ്ങളുടെ ഡിസൈന്‍
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ ആയത്
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
പാലങ്ങളുടെ
നിര്‍മ്മാണത്തിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
അവയുടെ നിര്‍മ്മാണം
എന്ന് ആരംഭിക്കാന്‍
കഴിയും എന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകളുടെ വാടക
4345.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സർവ്വീസിൽനിന്ന്
വിരമിച്ചശേഷവും
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകളില്‍
താമസിക്കുന്നവരുടെ
പ്രസ്തുത കാലയളവിലെ
വാടക എപ്രകാരമാണ്
ഈടാക്കി വരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ജീവനക്കാര്‍ക്ക്
ക്വാര്‍ട്ടേഴ്സ്
അനുവദിച്ചുനല്‍കുന്ന
അവസരത്തിൽ അവരില്‍
നിന്നും മുൻകൂറായി
ഈടാക്കുന്ന വാടക,
ക്വാര്‍ട്ടേഴ്സ്
ഒഴിയുന്ന സമയത്ത്
തിരിച്ച് നല്‍കാറുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഈ സര്‍ക്കാരിന്റെ
കാലയളവില്‍ വിരമിച്ച്
ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞ
എത്ര പേര്‍ക്ക് മുൻകൂർ
വാടക
തിരികെനല്കിയിട്ടുണ്ടെന്നും
ഇനി എത്ര പേര്‍ക്ക്
നല്‍കാനുണ്ടെന്നും
വിശദമാക്കുമോ?
പെരിയയിൽ
റസ്റ്റ് ഹൗസ്
നിർമ്മിക്കുന്നതിനുള്ള
നടപടികൾ
4346.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പെരിയ
വില്ലേജില്‍
പൊതുമരാമത്ത്
വകുപ്പിന്റെ ഉടമസ്ഥതയിൽ
എത്ര ഏക്കര്‍
സ്ഥലമാണുള്ളത്;
വിശദാംശം നൽകുമോ;
(ബി)
പ്രസ്തുത
സ്ഥലം
പ്രയോജനപ്പെടുത്തി
അവിടെ ഒരു റസ്റ്റ് ഹൗസ്
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
തിരുവമ്പാടി മണ്ഡലത്തിലെ
മലയോര ഹൈവേ പ്രവൃത്തി
4347.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹൈവേയുടെ ഭാഗമായി
ഭരണാനുമതി ലഭിച്ച
തിരുവമ്പാടി
മണ്ഡലത്തിലെ
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥയും പദ്ധതിയുടെ
വിശദാംശവും
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
എം.ജി.
റോഡ്-സീ പോര്‍ട്ട്
എയര്‍പോര്‍ട്ട് റോഡിന്റെ
വികസനം
4348.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
പുല്ലേപ്പടി-തമ്മനം
ബൈപ്പാസ് വഴി സീ
പോര്‍ട്ട് എയര്‍
പോര്‍ട്ടില്‍
എത്തിച്ചേരുന്ന എം.ജി.
റോഡ്-സീ പോര്‍ട്ട്
എയര്‍പോര്‍ട്ട്
റോഡിന്റെ വികസനത്തിനായി
സ്ഥലം
ഏറ്റെടുക്കുന്നതിന്റെ
ഇപ്പോഴത്തെ സ്ഥിതി
വിശദമാക്കാമോ;
(ബി)
സ്ഥലം
ഏറ്റെടുത്ത് പ്രസ്തുത
റോഡ് അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
നിള
ഹോസ്പിറ്റല്‍ ഐ.പി.ടി. റോഡ്
നവീകരണം
4349.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ പ്രധാന
പാതയായ നിള
ഹോസ്പിറ്റല്‍ ഐ.പി.ടി.
റോഡ്
നവീകരിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ?
(ബി)
പ്രസ്തുത
പാത നാലുവരിയാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വടുതല
മേല്‍പ്പാലം
4350.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
27.9.2016
ന് ഭരണാനുമതിയും
27.2.2017 ന് കിഫ്ബി 35
കോടി രൂപക്ക്
അംഗീകാരവും നല്കിയ
വടുതല
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
ഇതിനായി
എത്ര സെന്റ് സ്ഥലമാണ്
ഏറ്റെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
സ്ഥലമെടുപ്പ്
നടപടികള്‍
പൂര്‍ത്തിയാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ഡി)
സ്ഥലമെടുപ്പ്
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
റാന്നി
മണ്ഡലത്തില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ റോഡുകള്‍
4351.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
കുമ്പളന്താനം-മണിയാര്‍,
തെള്ളിയൂര്‍-വലിയകാവ്
എന്നീ റോഡ് നിര്‍മ്മാണ
പദ്ധതികള്‍ക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രോജക്ടുകള്‍
കിഫ്ബിക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കുാമോ; ഇതുമായി
ബന്ധപ്പെട്ട ഫയല്‍
ഇപ്പോള്‍ ആരുടെ
പക്കലാണ് ഉള്ളതെന്ന്
അറിയിക്കാമോ?
പേരോട്-പാറക്കടവ്
റോഡിന് ഭൂമി ഏറ്റെടുക്കല്‍
4352.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പേരോട്-പാറക്കടവ്
റോഡിന് ഭൂമി
ഏറ്റെടുക്കുന്നത്
സംബന്ധിച്ച്
പൊതുമരാമത്ത്
വകുപ്പിലുള്ള
പിഎസ്2/213/18 നമ്പർ
ഫയലില്‍ നാളിതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വിശദമാക്കാമോ ?
ഠാണാവ്-ചന്തക്കുന്ന്
റോഡ് വികസനം
4353.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
നിയോജക മണ്ഡലത്തിലെ
ഠാണാവ്-ചന്തക്കുന്ന്
റോഡ് വികസനം
നടപ്പിലാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡ് വികസനം
അടിയന്തരമായി
നടപ്പിലാക്കുമോ
എന്നറിയിക്കാമോ?
അമരവിള-ഒറ്റശേഖരമംഗലം
റോഡിന്റെ നിര്‍മ്മാണം
4354.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തിലൂടെ
കടന്നുപോകുന്ന
അമരവിള-ഒറ്റശേഖരമംഗലം
റോഡിന്റെ നിര്‍മ്മാണം
കരാറുകാരന്റെയും
ഉദ്യോഗസ്ഥരുടെയും
മെല്ലെപ്പോക്ക് കാരണം
പാതിവഴിയില്‍
ഉപേക്ഷിക്കപ്പെട്ട
നിലയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രശ്നം
പരിഹരിച്ച് റോഡ്
നിര്‍മ്മാണം
പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കാമോ;
(ബി)
പ്രസ്തുത
റോഡിന്റെ എസ്റ്റിമേറ്റ്
പ്രകാരമുള്ള ഏതെല്ലാം
പ്രവൃത്തികള്‍ നിലവിൽ
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
ശേഷിക്കുന്നവ
ഏതെല്ലാമാണെന്നുമുള്ളത്
സംബന്ധിച്ച വിശദാംശം
ഇനം തിരിച്ച്
ലഭ്യമാക്കാമോ;
ശേഷിക്കുന്ന
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
തിരൂര്‍
ചമ്രവട്ടം ഫ്ലെെഓവര്‍
നിര്‍മ്മാണം
4355.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18-ല്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ആര്.ബി.ഡി.സി.കെ. യെ
ചുമതലപ്പെടുത്തിയ
തിരൂര്‍ ചമ്രവട്ടം
ഫ്ലെെഓവര്‍
നിര്‍മ്മാണത്തിന്റെ
ഡി.പി.ആര്.
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇല്ലെങ്കില്‍
എന്നത്തേക്ക്
സമര്‍പ്പിക്കുമെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി ഈ സാമ്പത്തിക
വര്‍ഷം തന്നെ
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ?
കോട്ടയം
നഗരത്തിലെ റോഡിന്റെയും
പാലത്തിന്റെയും നിര്‍മ്മാണം
4356.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
നഗരത്തിന്റെ
ഹൃദയഭാഗത്തുകൂടി
കടന്നുപോകുന്ന
എല്‍.ബി.എസ്.റോഡിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തിക്ക്
രണ്ട്കോടി രൂപ 2019-20
ലെ ബജറ്റില്‍
അനുവദിച്ചിരുന്നുവോ;
എങ്കില്‍ പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള സത്വര
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കോട്ടയം
എം.സി. റോഡിലൂടെയുള്ള
സുഗമമായ യാത്രയ്ക്ക്
അനിവാര്യമായ കോടിമതയിലെ
പുതിയ പാലത്തിന്റെ
നിർമ്മാണം
വൈകുന്നതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പാലത്തിനോട്
ചേര്‍ന്നുള്ള
പുറമ്പോക്കിലെ
താമസക്കാര്‍ക്ക് പകരം
ഭൂമി നല്കി പദ്ധതി
എത്രയും പെട്ടെന്ന്
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ
കരുവന്തല-ചക്കംകണ്ടം റോഡ്
നിർമ്മാണം
4357.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തിലെ
കരുവന്തല-ചക്കംകണ്ടം
റോഡ് നിർമ്മാണവുമായി
ബന്ധപ്പെട്ട ടെണ്ടര്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
നിർമ്മാണം എന്ന്
ആരംഭിക്കാനാകുമെന്ന്
അറിയിക്കാമോ; അതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
ചേലക്കര
മണ്ഡലത്തിലെ
വാഴക്കാേട്-പ്ലാഴി റാേഡിന്റെ
പുനരുദ്ധാരണ പ്രവൃത്തി
4358.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയാേജകമണ്ഡലത്തിലെ
പാെതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
വാഴക്കാേട്-പ്ലാഴി
റാേഡ് പുനരുദ്ധാരണ
പ്രവൃത്തി നടത്തിയിട്ട്
എത്രവര്‍ഷമായെന്ന്
അറിയിക്കുമോ;
(ബി)
തൃശൂര്‍,
പാലക്കാട് ജില്ലകളെ
ബന്ധിപ്പിക്കുന്നതും
വലിയ താേതില്‍ ഗതാഗത
പ്രാധാന്യം ഉള്ളതുമായ
22കിലാേമീറ്റര്‍ നീളം
വരുന്ന
വാഴക്കാേട്-പ്ലാഴി
റാേഡ്, റീബില്‍ഡ് കേരള
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പുനരുദ്ധരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമാേ;
വിശദാംശം
വ്യക്തമാക്കുമാേ?
തിരൂര്‍-മലപ്പുറം
റോഡിലെ ആര്.ഒ.ബി.
അപ്രോച്ച് റോഡ് നിര്‍മ്മാണം
4359.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂര്‍-മലപ്പുറം
റോഡിലെ ആര്.ഒ.ബി.
വീതികൂട്ടുന്നതിന്റെ
ഭാഗമായുള്ള അപ്രോച്ച്
റോഡിന്റെ നിര്‍മ്മാണം
നിലവില്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പൊതുമരാമത്ത്
വകുപ്പ് നിരത്തുകളും
പാലങ്ങളും വിഭാഗം ചീഫ്
എഞ്ചിനീയര്‍ നല്കിയ
12.12.2018 ലെ
സി.ഇ./ആർ&ബി
/എം.എൻ.ജെ./2018/10765/ട്രൈസ്എന്ന
നമ്പരിലുള്ള
കത്തിനോടൊപ്പം
സമര്‍പ്പിച്ച 299 ലക്ഷം
രൂപയുടെ
എസ്റ്റിമേറ്റിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
നല്‍കുമെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി ഈ സാമ്പത്തിക
വര്‍ഷം തന്നെ
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
തിരുവല്ല
ബൈപ്പാസിന്റെ നിര്‍മ്മാണം
4360.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവല്ല
ബൈപ്പാസിന്റെ
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ബൈപ്പാസ്
നിര്‍മ്മാണത്തിനായുള്ള
സ്ഥലം പൂര്‍ണ്ണമായി
കൈവശം വന്നത്
എന്നാണെന്ന്
വിശദമാക്കാമോ;
(സി)
ബൈപ്പാസില്‍
രാമഞ്ചിറ ഭാഗത്തുള്ള
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണത്തിനായുള്ള
രൂപകല്പന സംബന്ധിച്ച്
ആശയക്കുഴപ്പം ഉണ്ടെന്ന
വാർത്ത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വാസ്തവം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഭാഗത്തെ നിര്‍മ്മാണ
പ്രവൃത്തികള്‍
വൈകുവാനുള്ള കാരണം
എന്താണെന്ന്
വിശദമാക്കാമോ?
മണ്ണൂര്‍-പോഞ്ഞാശ്ശേരി
റോഡ്
4361.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
മണ്ണൂര്‍-പോഞ്ഞാശ്ശേരി
റോഡ് പ്രവൃത്തി
തടസ്സപ്പെട്ടിരിക്കുന്നതിന്
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതി
പോസ്റ്റുകള്‍,
പൈപ്പുകള്‍ എന്നിവ
മാറ്റുന്നതിനുള്ള ഫണ്ട്
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
കാരണം എന്തെന്ന്
അറിയിക്കാമോ?
കരുവന്തല-ചക്കുക്കണ്ടം
റോഡ്
4362.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശുർ
ജില്ലയിലെ
കരുവന്തല-ചക്കുക്കണ്ടം
റോഡ്, പൊതുമരാമത്ത്
വകുപ്പ് എന്നാണ്
ഏറ്റെടുത്തതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
റോഡിനായി എത്ര മീറ്റർ
വീതിയിൽ ഭൂമി
ഏറ്റെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
2016-17
ബജറ്റിൽ ഈ റോഡിനായി
ഏത്ര തുക
വകയിരുത്തിയെന്നും
അതില്‍ എത്ര തുക
ചെലവഴിച്ചുവെന്നും
വിശദീകരിക്കുമോ;
(ഡി)
റോഡിനായി
ബജറ്റിൽ വകയിരുത്തിയ
തുക മറ്റ് ഏതെങ്കിലും
പ്രവൃത്തികൾക്കായി വക
മാറ്റിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്താമോ?
ആലത്തൂര്‍
മണ്ഡലത്തിലെ റോഡുകളുടെ
നവീകരണം
4363.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
ആലത്തൂര്‍ മണ്ഡലത്തില്‍
വിവിധ പദ്ധതികളിലൂടെ
അനുവദിച്ച പൊതുമരാമത്ത്
റോഡ് പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രളയത്തിന്റെ
ഭാഗമായി കേടുപാടുകള്‍
സംഭവിച്ച ആലത്തൂര്‍
മണ്ഡലത്തിലെ റോഡുകളുടെ
നവീകരണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇതിനായി എത്ര രൂപ
ചെലവഴിച്ചു;
പ്രവൃത്തികളുടെ
വിശദാംശം
ലഭ്യമാക്കാമോ?
പട്ടാമ്പി
പുലാമന്തോള്‍ പാത നവീകരണം
4364.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
പുലാമന്തോള്‍ പാത
അവസാനമായി നവീകരിച്ചത്
എന്നാണെന്ന്
വ്യക്തമാക്കാമോ; നവീകരണ
പ്രവൃത്തി ഏതു
കമ്പനിയാണ് നടത്തിയത്
എന്നും ഏതെല്ലാം
പ്രവൃത്തികള്‍ ഇതില്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
അതിനായി അനുവദിച്ച
തുകയും കരാറുകാരന്
കൈപറ്റിയ തുകയും
അടക്കമുള്ള
വിശദാംശങ്ങളും തീയതി
സഹിതം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡിന്‍െറ
പുനര്‍നിര്‍മ്മാണവുമായി
ബന്ധപ്പെട്ടുള്ള
വിജിലന്‍സ് കേസിന്‍െറ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
കേസുമായി ബന്ധപ്പെട്ട്
എന്തെല്ലാം ശിക്ഷാ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മാനാഞ്ചിറ-പാവങ്ങാട്
റോഡ് വീതി കൂട്ടാന്‍ നടപടി
4365.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോഴിക്കോട്
ജില്ലയിലെ
മാനാഞ്ചിറ-പാവങ്ങാട്
റോഡ് വീതി
കൂട്ടുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
മാനാഞ്ചിറ-വെള്ളിമാട്
കുന്ന് റോഡ്
4366.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗരപാത വികസന
പദ്ധതിയില്‍
ഉള്‍പ്പെട്ട
മാനാഞ്ചിറ-വെള്ളിമാട്കുന്ന്
റോഡ് വീതി കൂട്ടി
വികസിപ്പിക്കുന്ന
പ്രവൃത്തി ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ:
(സി)
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ:
എങ്കില്‍ ആയത്
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ?
കായപനച്ചി-കുന്നുംചിറ-ചുണ്ടയില്‍-എടച്ചേരി
റോഡ് പദ്ധതി
4367.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
പ്രഖ്യാപിച്ച
കായപനച്ചി-കുന്നുംചിറ-ചുണ്ടയില്‍-എടച്ചേരി
റോഡിന്റെ ഡി.പി.ആര്.
(ഡീറ്റെയ്ൽഡ്
പ്രൊജക്റ്റ്
റിപ്പോർട്ട്)
തയ്യാറാക്കാൻ വൈകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഡി.പി.ആര്.
തയ്യാറാക്കാൻ വേണ്ടി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്നും ആയത്
തയ്യാറാക്കുന്നതിന്
നിലവില്‍ തടസ്സങ്ങൾ
ഉണ്ടെങ്കില്‍ ആയത്
എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
ഡി.പി.ആര്.തയ്യാറാക്കി
ആയതിന് കിഫ്ബിയുടെ
അംഗീകാരം
ലഭ്യമാക്കുന്നതിനുവേണ്ട
അടിയന്തര നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മാനന്തവാടി
മണ്ഡലത്തിൽ ബി.എം.&ബി.സി.
റോഡ്
4368.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മാനന്തവാടി മണ്ഡലത്തിലെ
എത്ര കിലോമീറ്റര്‍
റോഡാണ് ബിറ്റുമിനസ്
മെക്കാഡം &
ബിറ്റുമിനസ്
കോൺക്രീറ്റ്
(ബി.എം.&ബി.സി.)
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നത്;
ഇതിനായി എന്ത് തുകയാണ്
അനുവദിച്ചത്
എന്നറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുന്നതിന് മുമ്പ്
പ്രസ്തുത മണ്ഡലത്തിലെ
എത്ര കിലോമീറ്റര്‍
റോഡാണ്
ബി.എം.&ബി.സി.
നിലവാരത്തില്‍
ഉണ്ടായിരുന്നത് എന്ന്
വ്യക്തമാക്കാമോ ?
ബാലുശ്ശേരി
മണ്ഡലത്തിലെ പൊതുമരാമത്ത്
റോഡുപ്രവൃത്തികള്
4369.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെടുത്തി
ബാലുശ്ശേരി
മണ്ഡലത്തില്‍
ആരംഭിച്ചിട്ടുള്ള
പൊതുമരാമത്ത്
റോഡുപ്രവൃത്തികള്
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ ടെണ്ടര്‍
ചെയ്ത് കരാറുകാരനുമായി
എഗ്രിമെന്റ് വെച്ച
തീയതിയും ഓരോ വര്‍ക്കും
പൂര്‍ത്തീകരിക്കുന്നതിന്
കരാറുകാരന്
അനുവദിച്ചിട്ടുള്ള
കാലപരിധിയും
അറിയിക്കുമോ; പ്രസ്തുത
പ്രവൃത്തികള്‍ ഓരോന്നും
ഇപ്പോള്‍ എത്ര ശതമാനം
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
കാലവര്‍ഷം
ആരംഭിക്കുന്നതിന്
മുന്‍പേ
പൂര്‍ത്തിയാക്കേണ്ട
പ്രസ്തുത പ്രവൃത്തികള്‍
ആരംഭിക്കുന്നതില്‍
കാലതാമസം നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ടെണ്ടര്‍
ചെയ്ത വര്‍ക്ക്
എഗ്രിമെന്റ്
ചെയ്തിട്ടും
മനഃപൂര്‍വ്വം പ്രവൃത്തി
ആരംഭിക്കാതിരിക്കുന്ന
കരാറുകാര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്നറിയിക്കാമോ?
കോഴിക്കോട്
നഗരപാതാവികസന പദ്ധതി
4370.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗരപാതാവികസന
പദ്ധതിയുടെ രണ്ടാംഘട്ട
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ട റോഡുകളുടെ
പേരും നീളവും
ചെലവുവരുന്ന തുകയും
എത്രയെന്ന്
വിശദമാക്കുമോ?
പത്തനംതിട്ട
റിംഗ് റോഡിലെ അനധികൃത
കയ്യേറ്റങ്ങൾ
4371.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
രേഖകൾ പ്രകാരം
പത്തനംതിട്ട ടൗണിലെ
റിംഗ് റോഡിന്റെ വീതി
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
റിംഗ്
റോഡില്‍ സര്‍വ്വേ
നടത്തി കല്ലുകള്‍
ഇടുന്ന പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
റിംഗ്
റോഡില്‍ പൊതുമരാമത്ത്
വക സ്ഥലത്ത് എത്രത്തോളം
അനധികൃത കയ്യേറ്റങ്ങൾ
ഉണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
അനധികൃത
കയ്യേറ്റങ്ങൾ
ഒഴിപ്പിക്കുവാൻ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പയ്യന്നൂര്‍
മണ്ഡലത്തില്‍ തീരദേശ ഹൈവേ
4372.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തില്‍ തീരദേശ
ഹൈവേയുടെ എത്ര
കിലോമീറ്റര്‍ റോഡാണ്
കടന്നുപോകുന്നത്;
ഇതില്‍ പാലം
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
എന്നറിയിക്കാമോ;
(ബി)
പാലങ്ങളുടെ
ഇന്‍വെസ്റ്റിഗേഷന്‍
നടപടികള്‍
പൂര്‍ത്തീകരിച്ചോ;
ഇല്ലെങ്കില്‍ എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയും;
(സി)
തീരദേശ
ഹൈവേയുടെ പയ്യന്നൂര്‍
മണ്ഡലത്തിലൂടെ
കടന്നുപോകുന്ന റീച്ച്
പണി ആരംഭിക്കാന്‍
ഇതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ് എന്ന്
വിശദമാക്കാമോ;
(ഡി)
തീരദേശ
ഹൈവേക്ക് ഭൂമി
ഏറ്റെടുക്കുന്നതിന്
റവന്യു വകുപ്പിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ?
നടുവണ്ണൂര്‍-മന്ദന്‍
കാവ്-ഊരളളൂര്‍-മുത്താമ്പി
റോഡ് നവീകരണം
4373.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടുവണ്ണൂര്‍-മന്ദന്‍
കാവ്-ഊരളളൂര്‍-മുത്താമ്പി
റോഡ്
നവീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്
എന്നറിയിക്കാമോ;
(ബി)
നടുവണ്ണൂര്‍
മന്ദന്‍ കാവിലെ
കീഴ്ക്കോട്ട് കടവിലെ
ഗതാഗതയോഗ്യമല്ലാതായി
തീര്‍ന്ന രണ്ട്
പാലങ്ങള്‍
പുതുക്കിപ്പണിയുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ആറാട്ടുകുഴി-അമ്പൂരി-നെയ്യാര്‍ഡാം
റാേഡിനെ പുതിയ പാലവുമായി
ബന്ധിപ്പിച്ച് റാേഡ്
4374.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കള്ളിക്കാട്
ഗ്രാമപഞ്ചായത്തില്‍
നെയ്യാര്‍ഡാമിന് സമീപം
പത്ത് കാേടി രൂപ
ചെലവില്‍ നിര്‍മ്മാണം
പൂര്‍ത്തിയായി വരുന്ന
പാലത്തിന്റെ ഗുണം
പാെതുജനങ്ങള്‍ക്ക്
പൂര്‍ണ്ണമായ താേതില്‍
ലഭിക്കണമെങ്കില്‍
ആറാട്ടുകുഴി-അമ്പൂരി-നെയ്യാര്‍ഡാം
റാേഡിനെ ദെെവപ്പുരയില്
നിന്നും നെയ്യാര്‍ഡാം
പാലവുമായി
ബന്ധിപ്പിച്ച്
അപ്രാേച്ച് റാേഡ്
നിര്‍മ്മിക്കേണ്ടതുണ്ട്
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
പ്രസ്തുത
അപ്രാേച്ച് റാേഡ്
നിര്‍മ്മാണത്തിനായി
സമര്‍പ്പിച്ചിരിക്കുന്ന
പ്രാെപ്പാേസല്
പരിഗണനയിലുണ്ടാേ;
ഉണ്ടെങ്കില്‍ ആയത്
പരിഗണിച്ച് റാേഡ്
നിര്‍മ്മാണത്തിനായുള്ള
തുടര്‍ നടപടികള്‍
സ്വീകരിക്കാമാേ?
കാഞ്ഞങ്ങാട്-കാസര്‍കോട്
റോഡിലെ ബ്ലാക്ക് സ്പോട്ടുകള്‍
4375.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്-കാസര്‍കോട്
കെ.എസ്.ടി.പി. റോഡില്‍
അപകട സാധ്യത
വളരെയേറെയുള്ള ബ്ലാക്ക്
സ്പോട്ടുകള്‍
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എത്ര ബ്ലാക്ക്
സ്പോട്ടുകളാണ്
കണ്ടെത്തിയതെന്നും
ഏതെല്ലാം
സ്ഥലങ്ങളിലാണവയെന്നും
വ്യക്തമാക്കാമോ;
(സി)
ബ്ലാക്ക്
സ്പോട്ടുകളില്‍
നിരീക്ഷണ ക്യാമറ
സ്ഥാപിച്ച് വാഹനങ്ങളുടെ
അമിതവേഗം
നിയന്ത്രിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
അപകടങ്ങള്‍
ഏറെ നടക്കുന്ന
റോഡുകളില്‍
ആവശ്യത്തിന് സുരക്ഷാ
സൗകര്യമൊരുക്കണമെന്ന്
ബന്ധപ്പെട്ട
ഉദ്യാഗസ്ഥന്മാര്ക്ക്
നിര്‍ദ്ദേശം
നല്‍കുമോയെന്നും ഏതു
തരത്തിലുള്ള
സുരക്ഷാക്രമീകരണങ്ങളാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
വല്ലാര്‍പാടം
റിംഗ് ബൗണ്ട് റോഡ്
4376.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വല്ലാര്‍പാടം
റിംഗ് ബൗണ്ട് റോഡ്
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
വിശദമാക്കാമോ; എത്ര
തുകയാണ് പ്രസ്തുത
റോഡിനായി
നീക്കിവെച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
നടപ്പാക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ചെങ്ങന്നൂര്‍
ബൈപ്പാസ് നിർമ്മാണം
4377.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
ലെ ബജറ്റില്‍ തുക
വകയിരുത്തിയിട്ടുള്ള
ചെങ്ങന്നൂര്‍ ബൈപ്പാസ്
നിര്‍മ്മാണപദ്ധതിയുടെ
പ്രാഥമിക
നടപടികള്എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
രൂക്ഷമായ
ഗതാഗതക്കുരുക്ക് മൂലം
യാത്രാദുരിതം
അനുഭവിക്കുന്ന
ചെങ്ങന്നൂര്‍
പട്ടണനിവാസികൾക്ക്
ആശ്വാസകരമാകുന്ന
പ്രസ്തുത പദ്ധതി
വേഗത്തില്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ഒരു പ്രത്യേക ടീമിനെ
ചുമതലപ്പെടുത്തി
നടപടികള്‍
ത്വരിതപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
തിരുവനന്തപുരം
ജില്ലയില്‍ സി.ആര്.എഫ്.
ഉപയോഗിച്ച് നടപ്പിലാക്കിയ
പ്രവൃത്തികള്‍
4378.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തിരുവനന്തപുരം
ജില്ലയില്‍
സി.ആര്.എഫ്.
ഉപയോഗിച്ച്
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശം നല്‍കുമോ;
(ബി)
സി.ആര്.എഫ്
ഉപയോഗിച്ച്
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കല്ല്യാശ്ശേരി
നിയോജകമണ്ഡലത്തിലെ റോഡ്
പ്രവൃത്തികള്‍
4379.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പിന്
കീഴില്‍ പുരോഗമിക്കുന്ന
റോഡ് പ്രവൃത്തികള്‍
ഏതെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
എപ്പോഴേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും; വിശദാംശം
ലഭ്യമാക്കാമോ?
അരൂര്‍
പാലത്തിന്റെ പുനരുദ്ധാരണം
4380.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം,ആലപ്പുഴ
എന്നീ ജില്ലകളെ
ബന്ധിപ്പിക്കുന്ന
അരൂര്‍ പാലം, അപ്രോച്ച്
റോഡിന്റെ
കല്‍ക്കെട്ടുകള്‍
തകര്‍ന്നും
മേല്‍ത്തട്ടിലെ
സ്പാനുകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
പട്ടകള് നശിച്ചും
പാലത്തിന്റെ വശങ്ങളില്
ആല്മരങ്ങള്
വളര്ന്നുനില്ക്കുന്നതും
കാരണം
ശോചനീയാവസ്ഥയിലാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
അത് പരിഹരിക്കുവാൻ
നടപടി
സ്വീകരിക്കാത്തതിനുള്ള
കാരണം വിശദമാക്കാമോ;
(ബി)
അറുപത്
വര്‍ഷം പിന്നിടുന്ന
പ്രസ്തുത പാലം
പുനരുദ്ധരിക്കുവാൻ
നടപടി
സ്വീകരിക്കുമോ;എങ്കില്‍
അതിനായി
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
ഇറപ്പുര
കല്ലിശ്ശേരി പാലം
പൈതൃകപാലമായി സംരക്ഷിക്കുവാൻ
നടപടി
4381.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
ഇറപ്പുര കല്ലിശ്ശേരി
പാലം പൈതൃകപാലമായി
സംരക്ഷിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കണമെന്ന
ശിപാര്‍ശ അടിയന്തര
പരിശോധനയ്ക്കും
റിപ്പോര്‍ട്ടിനുമായി
പൊതുമരാമത്ത് ചീഫ്
എഞ്ചിനീയര്‍
(പാലങ്ങള്‍)ക്ക്
11.2.19 തീയതിയിലെ
3242659/M/PWD&R
നമ്പര്‍ കത്തിലൂടെ
നല്കിയിരുന്നുോ;
കത്തുപ്രകാരം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ചേലക്കര
മണ്ഡലത്തിലെ കൊണ്ടയൂര്‍ പാലം
4382.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ കിഫ്ബി
പദ്ധതിയായി
ഉള്‍പ്പെടുത്തിയ
ചേലക്കര
നിയോജകമണ്ഡലത്തിലെ
കൊണ്ടയൂര്‍ പാലം
പ്രവൃത്തിയുടെ
നടപടിക്രമങ്ങള്‍
നിലവില്‍ ഏത്
ഘട്ടത്തിലാണ്;
വിശദീകരിക്കുമോ;
(ബി)
ഇന്‍വെസ്റ്റിഗേഷന്‍
റിപ്പോര്‍ട്ടിനുശേഷം
പാലത്തിന്റെ ഡിസൈന്‍
പൊതുമരാമത്ത്
തയ്യാറാക്കിയോ
എന്നറിയിക്കാമോ;
(സി)
ഡിസൈന്‍
പ്രകാരം ഡി.പി.ആര്.
തയ്യാറാക്കുന്നതിന്
പൊതുമരാമത്ത് പാലം
വിഭാഗം നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ആയത് ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
വ്യക്തമാക്കുമോ?
നെന്മാറ
നിയാേജകമണ്ഡലത്തിലെ
പാലങ്ങളുടെ പ്രവൃത്തികള്‍
4383.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയാേജകമണ്ഡലത്തിലെ
ഉൗട്ടറ പാലത്തിന്റെയും
ഉൗട്ടറ റെയില്‍വെ
മേല്‍പ്പാലത്തിന്റെയും
പ്രവൃത്തികള്‍ എന്ന്
തുടങ്ങുവാന്‍
കഴിയുമെന്ന്
വിശദമാക്കുമാേ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നിലവില്‍
നടത്തിയിട്ടുള്ളത്
എന്ന് വിശദമാക്കുമാേ?
തിരുവല്ല
മണ്ഡലത്തിലെ അട്ടക്കുളം പാലം
4384.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവല്ല
മണ്ഡലത്തിലെ ആനിക്കാട്
പഞ്ചായത്തില്‍
അട്ടക്കുളം പാലം
പണിയുന്നതിനായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയുടെ എസ്റ്റിമേറ്റ്
ആണ്
തയ്യാറാക്കിയിട്ടുള്ളത്
എന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പാലം പണി ഏതെങ്കിലും
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കൊണ്ടാഴി-കുത്താമ്പുള്ളി
പാലം
4385.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം
ബജറ്റ് പ്രസംഗത്തില്‍
കിഫ്ബി പദ്ധതിയായി
പ്രഖ്യാപിച്ചതും 19
കോടി രൂപയുടെ
പ്രവൃത്തിക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചതുമായ ചേലക്കര
നിയോജകമണ്ഡലത്തിലെ
കൊണ്ടാഴി-കുത്താമ്പുള്ളി
പാലം
നിര്‍മ്മാണപ്രവൃത്തിയുടെ
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
നിര്‍ദ്ദിഷ്ട
പാലം നിര്‍മ്മാണ
പ്രവൃത്തിയുടെ
അപ്രോച്ച് റോഡിനായുള്ള
സ്ഥലം ഏറ്റെടുക്കല്‍
നടപടികള്‍ ആരംഭിച്ചുവോ;
ഇല്ലെങ്കില്‍ ഇതിന്
എന്താണ്
തടസ്സമെന്നറിയിക്കാമോ;
(സി)
സ്ഥലം
ഏറ്റെടുക്കല്‍
നടപടികളുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത്
(പാലങ്ങള്‍ വിഭാഗം)
ഇതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കാമോ?
പറമ്പില്‍
ബസാര്‍-പൂളക്കടവ് പ്രദേശങ്ങളെ
ബന്ധിപ്പിച്ച് പാലം
4386.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോഴിക്കോട്
പറമ്പില്‍
ബസാര്‍-പൂളക്കടവ്
പ്രദേശങ്ങളെ തമ്മില്‍
ബന്ധിപ്പിച്ച് പാലം
നിര്‍മ്മിക്കുന്നതിന്
ഇതുവരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
പാലക്കാട്
ജില്ലയിലെ പാലങ്ങളുടെ നവീകരണം
4387.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
പാലങ്ങളാണ്
പുതുക്കിപ്പണിയുന്നതിനും
ബലപ്പെടുത്തുന്നതിനും
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
(ബി)
ആലത്തുര്
മണ്ഡലത്തിലെ ചുള്ളിമട
പാലം, പറക്കുന്നം പാലം,
പുന്നപ്പാടം മമ്പാട്
പാലം എന്നിവ
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
കോരങ്കടവ്
പാലത്തിന്റെ നിര്‍മ്മാണം
4388.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജക മണ്ഡലത്തിലെ
കോരങ്കടവ് പാലത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നത്
സംബന്ധിച്ച് 2018
ഡിസംബറില്‍
വകുപ്പുമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തിലെ
തീരുമാനങ്ങള്‍
എന്തൊക്കെയായിരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
യോഗതീരുമാനപ്രകാരം
മന്ത്രി നിര്‍ദ്ദേശിച്ച
സമയപരിധിയ്ക്കുള്ളില്‍
പാലം
നിര്‍മ്മാണത്തിനുള്ള
റീ-ടെന്‍ഡര്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
പൂര്‍ത്തീകരിക്കാത്തത്
എന്ന് അറിയിക്കാമോ;
(സി)
അടിയന്തരമായി
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിയ്ക്കുമോ
എന്ന് വ്യക്തമാക്കാമോ?
കണ്ണങ്ങാട്
വെല്ലിങ്ടണ്‍ ഐലന്റ് പാലം
4389.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
74
കോടി രൂപ ചെലവഴിച്ച്
നിര്‍മ്മിച്ച
കണ്ണങ്ങാട്
വെല്ലിങ്ടണ്‍ ഐലന്റ്
പാലത്തിന്റെ കണ്ണങ്ങാട്
ഭാഗത്തെ ജനങ്ങള്‍ക്ക്
പാലം
പ്രയോജനപ്രദമാകുന്ന
രീതിയില്‍ റോഡിനായി
സ്ഥലം ഏറ്റെടുക്കാനും
അലൈന്മെന്റ്
ക്രമീകരിക്കാനും നടപടി
സ്വീകരിക്കാതിരുന്നതിന്
കാരണം വ്യക്തമാക്കാമോ;
(ബി)
പാലത്തിന്
സമീപത്തായുള്ള
ഇന്ദിരാഗാന്ധി റോഡ് വരെ
അപ്രോച്ച് റോഡിനായി
സ്ഥലം
ഏറ്റെടുക്കാതിരുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
അലൈന്മെന്റ്
മാറ്റിയത് സംബന്ധിച്ച്
ഉദ്യോഗസ്ഥര്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍
നാളിതുവരെ നടപടി
സ്വീകരിക്കാത്തതിന്
കാരണം വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പാലത്തിന്റെ രണ്ടാമത്തെ
അലൈന്മെന്റില് നിന്ന്
മൂന്നാമത്തെ
അലൈന്മെന്റിലേക്ക്
മാറുവാനുണ്ടായ സാഹചര്യം
വ്യക്തമാക്കുന്ന
രേഖകള്‍ ഇല്ലാത്തതിന്
കാരണം അറിയിക്കാമോ;
രേഖകള്‍ ഉണ്ടെങ്കില്‍
ആയത് ലഭ്യമാക്കാമോ?
അഴീക്കാേട്-മുനമ്പം
പാലത്തിന്റെ നടപടിക്രങ്ങള്‍
4390.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍,എറണാകുളം
തീരദേശങ്ങളെ തമ്മില്‍
ബന്ധിപ്പിക്കുന്നതും
തീരദേശഹരിതപാതയുടെ
ഭാഗവുമായ
അഴീക്കാേട്-മുനമ്പം
പാലത്തിന്റെ
നടപടിക്രങ്ങള്‍
അനന്തമായി നിളുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
രണ്ടു പ്രാവശ്യം
തറക്കല്ലിട്ടിട്ടുള്ള
പ്രസ്തുത പാലം
നിര്‍മ്മാണത്തിന്റെ
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ട്
എത്രവര്‍ഷമായി
എന്നറിയിക്കാമോ;
(ബി)
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(സി)
എത്രനാളുകള്‍ക്കുള്ളില്‍
ഇതിന്റെ ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിക്കുമെന്നാണ്
കരുതുന്നത്;
(ഡി)
നടപടിക്രമങ്ങള്‍
അതിവേഗം
പൂര്‍ത്തീകരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശം
ലഭ്യമാക്കാമാേ?
കല്ലാച്ചേരി
കടവ് പാലം നിര്‍മ്മാണം
4391.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-2017ലെ
ബജറ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളതും
കിഫ്ബി വഴി
നടപ്പിലാക്കാന്‍
ഉദേശിച്ചിട്ടുള്ളതുമായ
കല്ലാച്ചേരി കടവ് പാലം
നിര്‍മ്മാണത്തിന്‍െറ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
പാലം
നിര്‍മ്മാണം
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പാലം
നിര്‍മ്മാണത്തിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വിശദമാക്കാമോ;
(ഡി)
പാലം
നിര്‍മ്മാണം എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
തിരുവമ്പാടി
മണ്ഡലത്തിലെ ചെമ്പുകടവ് പാലം
4392.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ ചെമ്പുകടവ്
പാലം നിര്‍മ്മാണത്തിന്
ഭരണാനുമതി നല്‍കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആവശ്യം സംബന്ധിച്ച്
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(സി)
നിര്‍മ്മാണപ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പയ്യന്നൂര്‍,
കല്ല്യാശ്ശേരി മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
മൂലക്കില്കടവ് പാലം
4393.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍,
കല്ല്യാശ്ശേരി
മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
മൂലക്കില്കടവ്
പാലത്തിന് ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
2019-20
സാമ്പത്തിക വര്‍ഷം
പ്രസ്തുത പാലത്തിന്
ഭരണാനുമതി നല്കാന്
സാധിക്കുമോ
എന്നറിയിക്കാമോ?
കാതുര്കടവ്,പണിക്കര്‍കടവ്
പാലങ്ങളുടെ ബലക്ഷയം
4394.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
കാതുര്കടവ്
പാലത്തിന്റെ ഉറപ്പ്
പരിശോധനാവിധേയമാക്കിയിട്ടുണ്ടോ;
ഇതിന് ബലക്ഷയം
സംഭവിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ബലക്ഷയം
സംഭവിച്ച പാലം
പുതുക്കിപ്പണിയുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
പണിക്കര്‍കടവ്
പാലത്തിന്റെ ബലക്ഷയം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
വെണ്ടുരുത്തി
പാലം പൈതൃക പട്ടികയില്‍
ഉൾപ്പെടുത്താൻ നടപടി
4395.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരത്തെയും
പശ്ചിമകൊച്ചിയെയും
തമ്മില്‍
ബന്ധിപ്പിക്കുന്ന
1936-ല്‍ നിർമ്മിച്ച
വെണ്ടുരുത്തി
പാലത്തിന്റെ ഘടനാശേഷി
(structural stability)
സംബന്ധിച്ച്
വിദഗ്ദ്ധവും വിശദവുമായ
പഠനവും പരിശോധനയും
നടത്തി, പാലത്തെ പൈതൃക
സംരക്ഷണ പട്ടികയില്‍
ഉൾപ്പെടുത്തണമെന്നുള്ള
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും കാലതാമസം
ഉണ്ടെങ്കിൽ ആയതിന്റെ
കാരണം വിശദമാക്കാമോ?
വടക്കീന്മാട്
പാലത്തിന്റെ ബലക്ഷയം
4396.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലിക്കറ്റ്
യൂണിവേഴ്സിറ്റി -
പറമ്പില്‍ പീടിക റോഡിലെ
വടക്കീന്മാട്
പാലത്തിന്റെ ബലക്ഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡിലെ കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്റെ
ഭാഗമായി നടത്തിയ
സര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
സര്‍വ്വേ
നടത്തിയ സ്ഥലങ്ങളില്‍
അതിര്‍ത്തി
നിര്‍ണ്ണയിച്ച്
കല്ലുകള്‍
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇത്തരം
സന്ദര്‍ഭങ്ങളില്‍
അതിര്‍ത്തി
നിര്‍ണ്ണയിച്ച് കല്ല്
സ്ഥാപിക്കുന്നതിന്
പ്രത്യേക ഫണ്ട്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പട്ടം
ജംഗ്ഷനിലെ
മേല്‍പ്പാലനിർമ്മാണം
4397.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടം
ജംഗ്ഷനില്‍
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്ന
മേല്‍പ്പാലത്തിന്റെ
നിർമ്മാണം സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
മേല്‍പ്പാലത്തിനായുള്ള
സോഷ്യൽ ഇംപാക്ട് പഠനം
ആരംഭിച്ചോയെന്നും ഏത്
ഏജന്‍സിയെയാണ് ഇതിനായി
ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണച്ചുമതല ഏത്
ഏജന്‍സിയ്ക്കാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണത്തിനായി
സ്ഥലമേറ്റെടുക്കേണ്ടതായിട്ടുണ്ടോ;
എങ്കില്‍ അതിനായുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ഉളളൂര്‍
മേല്‍പ്പാലം
4398.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ലെെറ്റ് മെട്രോ
നിര്‍മ്മാണത്തിന്റെ
ഭാഗമായി ഉളളൂര്‍
ജംഗ്ഷനില്‍
നിര്‍മ്മിക്കുവാന്‍
നിശ്ചയിച്ചിരിക്കുന്ന
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനം
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
ഇതിന്റെ
സോഷ്യല്‍ ഇംപാക്ട്
സ്റ്റഡി
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
എത്ര കോടി രൂപയാണ്
മേല്‍പ്പാലം
നിര്‍മ്മാണത്തിനായി
അനുവദിച്ചിട്ടുളളത്;
(സി)
ഉളളൂര്‍
ജംഗ്ഷനില്‍
അനുഭവപ്പെടുന്ന
രൂക്ഷമായ
ഗതാഗതക്കുരുക്ക്
പരിഹരിക്കുവാന്‍
ഇതിന്റെ നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തിയാക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
ഉള്ളൂര്‍
ജംഗ്ഷനിൽ മേല്‍പ്പാല
നിര്‍മ്മാണം
4399.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ലൈറ്റ് മെട്രോ
നിര്‍മ്മാണത്തിന്റെ
ഭാഗമായി ഉള്ളൂര്‍
ജംഗ്ഷനില്‍
നിര്‍മ്മിക്കുവാന്‍
നിശ്ചയിച്ചിരിക്കുന്ന
മേല്‍പ്പാലനിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
സോഷ്യല്‍ ഇംപാക്ട്
സ്റ്റഡി
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
എത്ര കോടി രൂപയാണ്
മേല്‍പ്പാല
നിര്‍മ്മാണത്തിനായി
അനുവദിച്ചിട്ടുളളത്;
വിശദമാക്കാമോ;
(സി)
ഉള്ളൂര്‍
ജംഗ്ഷനില്‍
അനുഭവപ്പെടുന്ന
രൂക്ഷമായ
ഗതാഗതക്കുരുക്ക്
പരിഹരിക്കുവാന്‍
ഇതിന്റെ നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തിയാക്കുമോ
എന്നറിയിക്കാമോ ?
കുണ്ടന്നൂര്‍-
അങ്കമാലി ബൈപ്പാസിന്റെ
അലൈന്മെന്റ്
4400.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
കുണ്ടന്നൂരില്‍ നിന്നും
ആരംഭിക്കുന്ന
എന്‍.എച്ച്. ന്റെ
കുണ്ടന്നൂര്‍- അങ്കമാലി
ബൈപ്പാസിന്റെ
അലൈന്മെന്റ് അപ്രൂവ്
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ;
(ബി)
ഇതിന്റെ
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
തേഞ്ഞിപ്പലം-പാണാമ്പ്ര
ദേശീയപാത
4401.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തേഞ്ഞിപ്പലം-പാണാമ്പ്ര
ദേശീയപാതയില്‍
നിലവിലുള്ള ഇലക്ട്രിക്
പോസ്റ്റുകള്‍ ഉയരം
കൂട്ടി മാറ്റി
സ്ഥാപിക്കുന്നതിനായി
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
ഇതുസംബന്ധിച്ച്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ദേശീയപാതയില്‍
വര്‍ദ്ധിച്ചുവരുന്ന
അപകടങ്ങള്‍ പരിഗണിച്ച്
അപകടങ്ങള്‍
ഒഴിവാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
പാണമ്പ്രവളവില്‍
കഴിഞ്ഞ വര്‍ഷം സംഭവിച്ച
ടാങ്കര്‍ ലോറി
അപകടത്തില്‍ റോഡിനും
അനുബന്ധ ഭാഗങ്ങള്‍ക്കും
ഉണ്ടായ നാശനഷ്ടങ്ങള്‍
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇതുസംബന്ധിച്ച്
ലഭിച്ച
പ്രൊപ്പോസലുകള്‍ക്ക്
ഭരണാനുമതി നല്കാന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
റാന്നി
ഐ.ടി.ഐ. കെട്ടിടത്തിന്റെ
ടെന്‍ഡര്‍ നടപടികള്‍
4402.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
സര്‍ക്കാര്‍ ഐ.ടി.ഐ.
യ്ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
ഡ്രോയിംഗ്, ഡിസൈന്‍
എന്നിവ
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇവയുടെ
പൂര്‍ത്തീകരണം
വൈകുന്നതിന്റെ കാരണം
വിശദമാക്കുമോ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിന് ഫണ്ട്
അനുവദിക്കാന്‍
സര്‍ക്കാര്‍ തയ്യാറായ
സാഹചര്യത്തില്‍ ഇതിന്റെ
ഡ്രോയിംഗ്
ഉള്‍പ്പെടെയുള്ള എല്ലാ
നടപടികളും
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണം ടെന്‍ഡര്‍
ചെയ്യാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
എന്നത്തേയ്ക്ക്
ഇത് സാധ്യമാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
തലപ്പുഴ
സര്‍ക്കാര്‍ എഞ്ചിനീയറിംഗ്
കോളേജിലെ ക്വാര്‍ട്ടേഴ്സ്
നിർമ്മാണം
4403.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലപ്പുഴ
സര്‍ക്കാര്‍
എഞ്ചിനീയറിംഗ് കോളേജിലെ
ജീവനക്കാര്‍ക്കുള്ള
ക്വാര്‍ട്ടേഴ്സിന്റെ
നിര്‍മ്മാണം എന്ന്
ആരംഭിച്ചുവെന്നും
ഇതിനായി എത്ര തുകയാണ്
അനുവദിച്ചതെന്നും
അറിയിക്കുമോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കി
എന്നത്തേക്ക്താമസയോഗ്യമാക്കാന്
കഴിയുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമോ?
വൈപ്പിന്‍
കോളേജ് കെട്ടിടനിർമ്മാണം
4404.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡല
ആസ്തിവികസന പദ്ധതി
പ്രകാരം നിര്‍മ്മാണം
നടന്നുവരുന്ന വൈപ്പിന്‍
ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജ്
കെട്ടിടത്തിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(ബി)
നിർമ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
വെെക്കം
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
4405.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വെെക്കം
നിയാേജകമണ്ഡലത്തില്‍
കിഫ്ബി വഴി
പാെതുമരാമത്ത്
വകുപ്പിന് കീഴില്‍
അനുവദിക്കപ്പെട്ട
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്കുമാേ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
എത്രയെണ്ണം ടെന്‍ഡര്‍
ചെയ്തിട്ടുണ്ട്;
(സി)
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിന്
നേരിടുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
പദ്ധതികളുടെ
നടത്തിപ്പിന് കാലതാമസം
നേരിടുന്ന മേഖലകളില്‍
പദ്ധതി നടത്തിപ്പ്
വേഗത്തിലാക്കുവാന്‍
പരിചയ സമ്പന്നരായ
ഉദ്യാേഗസ്ഥരെ
മേല്നാേട്ടച്ചുമതല
നല്കി നിയമിക്കുന്ന
കാര്യം പരിഗണിക്കുമാേ?
കാസര്‍ഗോഡ്
ജില്ലയിലെ കിഫ്ബി
പ്രവൃത്തികള്‍
4406.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കിഫ്ബി
സാമ്പത്തികാനുമതി
നല്‍കിയിട്ടും
ടെന്‍ഡര്‍ നടപടി
പൂര്‍ത്തിയാക്കാത്ത
റോഡ് പ്രവൃത്തികളുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
റോഡ് പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി നല്കി
എന്നത്തേക്ക് ടെന്‍ഡര്‍
ചെയ്യാനാകുമെന്ന്
വിശദമാക്കാമോ?
റിസ്ക്
ആന്റ് കോസ്റ്റ്
ഉള്‍പ്പെടുത്തി ഒഴിവാക്കിയ
കരാറുകാർ
4407.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികൾ
പൂര്‍ത്തീകരിക്കുന്നതിൽ
മതിയായ കാരണമില്ലാതെ
കാലതാമസം വരുത്തുന്ന
കരാറുകാരെ റിസ്ക് ആന്റ്
കോസ്റ്റ്
ഉള്‍പ്പെടുത്തി
ടെര്‍മിനേറ്റ്
ചെയ്യാറുണ്ടോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ 2018-ല്‍
പ്രസ്തുത വ്യവസ്ഥ
പ്രകാരം എത്ര കരാറുകാരെ
ടെര്‍മിനേറ്റ്
ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കരാറുകാരോ അവരുടെ
അടുത്ത ബന്ധുക്കളോ
പൊതുമരാമത്ത്
വകുപ്പിന്റെ
ടെന്‍ഡറുകളിൽ വീണ്ടും
പങ്കെടുക്കുന്നില്ലെന്ന്
ഉറപ്പ് വരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വൈക്കം
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
4408.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിനുകീഴില്‍
കിഫ്ബി ധനസഹായത്തോടെ
വൈക്കം നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ് പ്രസ്തുത
മണ്ഡലത്തില്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍ ഓരോന്നും
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
ഏറനാട്
മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
4409.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏറനാട് മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ന്ലകിയിട്ടുള്ളത്;
വിശദാംശം നല്‍കാമോ;
(ബി)
ഓരോ
പ്രവൃത്തിക്കും
അനുവദിച്ച തുക
എത്രയാണ്; ഭരണ
സാങ്കേതിക
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി അവ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
സെന്‍ട്രല്‍
റോഡ് ഫണ്ടില്‍
ഉള്‍പ്പെടുത്തി
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
നടപ്പുവര്‍ഷം ഭരണാനുമതി
ലഭിച്ചിട്ടുള്ളതെന്നും
അവ ഓരോന്നും ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്നും
അറിയിക്കുമോ;
(ഡി)
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മണ്ഡലത്തില്‍ നിന്നും
ഏതെല്ലാം
റോഡുകള്‍ക്കാണ്
ഭരണാനുമതി
നല്‍കിയതെന്നും
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി പണി
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ഇ)
മണ്ഡലത്തിലെ
എടവണ്ണ പഞ്ചായത്തില്‍
4/3/16ന് ഭരണാനുമതി
നല്കിയ ആര്യന് തൊടിക
പാലത്തിന്റെ
നിര്‍മ്മാണപ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണമെന്നും എപ്പോള്‍
പ്രവൃത്തി ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി
സെന്ററിലെ നവീകരണ
പ്രവൃത്തികള്‍
4410.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2019-20
ബജറ്റ്
എസ്റ്റിമേറ്റുകളുടെ
അനുബന്ധം IIല്‍ വാല്യം
IIല്‍ ക്രമനമ്പര്‍ 524
ല്‍
ഉള്‍പ്പെടുത്തിയിട്ടുളള,
മണലൂര്‍ മണ്ഡലത്തിലെ
പാവറട്ടി സെന്ററില്‍
കാന നിര്‍മ്മാണവും
സിഗ്നല്‍ സംവിധാനവും
ഉള്‍പ്പെടെയുളള നവീകരണ
പ്രവൃത്തികള്‍
നിര്‍വ്വഹിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
ദേവികുളം
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത് പ്രവൃത്തികള്‍
4411.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ദേവികുളം
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത്
പ്രവൃത്തികള്‍ക്കായി
അനുവദിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ?
(ബി)
ആയത്
സംബന്ധിച്ച്
സബ്ഡിവിഷന്
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ?
നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍
പി.ഡബ്ല്യു.ഡി.
ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍
4412.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍
കരിമ്പുഴ പാലത്തിന്
സമീപം പി.ഡബ്ല്യു.ഡി.
ഉടമസ്ഥതയില്‍ എത്ര
സ്ഥലമാണുളളത്; ആയതിന്റെ
സ്കെച്ച്
ലഭ്യമാക്കാമോ;
(ബി)
ഈ
നിയോജകമണ്ഡലത്തില്‍
റോഡുകള്‍ അല്ലാതെ
പി.ഡബ്ല്യു.ഡി.ക്ക്
ഉടമസ്ഥാവകാശമുളള മറ്റ്
സ്ഥലങ്ങളുണ്ടെങ്കില്‍
വിസ്തീര്‍ണ്ണമടക്കമുളള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
നിയോജകമണ്ഡലത്തില്‍
പി.ഡബ്ല്യു.ഡി.
ഉടമസ്ഥതയിലുളള
സ്ഥലങ്ങള്‍
മറ്റേതെങ്കിലും
വകുപ്പുകള്‍ക്ക്
മുന്‍പ്
വിട്ടുനല്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
പത്തനംതിട്ട
ജില്ലയിലെ സി.ആര്.എഫ്.
പദ്ധതി
4413.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ആര്.എഫ്.
പദ്ധതിയില്‍ 2018-19ല്‍
പത്തനംതിട്ട ജില്ലയില്‍
അനുവദിച്ച റോഡുകള്‍
എതൊക്കെയാണ്; എത്ര
തുകയാണ് ഓരോ റോഡിനും
അനുവദിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(സി)
ഇവയുടെ
നിര്‍മ്മാണം
എന്നത്തേയ്ക്ക്
ടെന്‍ഡര്‍ ചെയ്യാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
തിരുവമ്പാടി
മണ്ഡലത്തിലെ ബജറ്റ്
പ്രവൃത്തികള്‍
4414.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ ബജറ്റില്‍
ഭരണാനുമതിയുള്ള
തിരുവമ്പാടി
മണ്ഡലത്തിലെ
പൊതുമരാമത്ത്
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവ
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
വടക്കാഞ്ചേരി
മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
4415.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
ഭരണാനുമതി ലഭിച്ചതും
നിലവില്‍
പൂര്‍ത്തീകരിച്ചിട്ടില്ലാത്തതുമായ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
വിശദീകരിക്കുമോ;
(ബി)
എഗ്രിമെന്റ്
കാലാവധി തീര്‍ന്ന
പ്രവൃത്തികളുണ്ടോയെന്നും
അവ ഏതൊക്കെയാണെന്നും
ആയതിന്റെ
തടസ്സങ്ങളെന്തൊക്കെയാണെന്നും
വിശദീകരിക്കുമോ;
(സി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികളില്‍
ടെണ്ടര്‍ നടപടികള്‍
പൂര്ത്തീകരിക്കാത്തവയുണ്ടോയെന്നും
അവ ഏതൊക്കെയാണെന്നും
ആയതിന്റെ
തടസ്സങ്ങളെന്തൊക്കെയാണെന്നും
വിശദീകരിക്കുമോ?
രജിസ്ട്രേഷന്
വകുപ്പിന്റെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന് നടപടി
4416.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബിനാമി
പേരില്‍ ആധാരങ്ങള്‍
രജിസ്റ്റര്‍
ചെയ്യുന്നത്
അവസാനിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
രജിസ്ട്രേഷന്
വകുപ്പിന്റെ
പ്രവര്‍ത്തനം കാലികവും
കാര്യക്ഷമവുമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഉദുമ
സബ് രജിസ്ട്രാര്‍ ഓഫീസിന്
കെട്ടിടം
4417.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ സബ്
രജിസ്ട്രാര്‍ ഓഫീസിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
കിഫ്ബി മുഖേന എത്ര തുക
അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രദേശത്തെ
സ്വകാര്യ വ്യക്തി
സൗജന്യമായി
വിട്ടുനല്‍കിയ സ്ഥലത്ത്
കെട്ടിട നിര്‍മ്മാണം
തുടങ്ങുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കാമോ;
(സി)
തടസ്സങ്ങള്‍
നീക്കി കെട്ടിടം പണി
ആരംഭിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
വൈപ്പിനിലെ
കുഴുപ്പിള്ളി സബ്
രജിസ്ട്രാര്‍ ഓഫീസ്
കെട്ടിടനിർമ്മാണം
4418.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ധനസഹായത്തോടെ
നിര്‍മ്മാണം
നടന്നുവരുന്ന
വൈപ്പിനിലെ
കുഴുപ്പിള്ളി സബ്
രജിസ്ട്രാര്‍ ഓഫീസ്
കെട്ടിടത്തിന്റെ
നിർമ്മാണപുരോഗതി
വിശദമാക്കാമോ;
(ബി)
കരാര്‍
പ്രകാരമുള്ള നിര്‍മ്മാണ
കാലാവധി
എന്നുവരെയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ ?
കാസര്‍കോട്
സബ്രജിസ്ട്രാര്‍ ഓഫീസ്
കെട്ടിടം
4419.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
സബ് രജിസ്ട്രാര്‍
ഓഫീസ് കെട്ടിടം
നിര്‍മ്മിച്ചത് ഏത്
വര്‍ഷത്തിലാണെന്നും
നിര്‍മ്മാണച്ചെലവ്
എത്രയായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടം നിലവില്‍
വന്നതിന് ശേഷം
നാളിതുവരെ നടത്തിയ
അറ്റകുറ്റപ്പണികളും
അതിന് ചെലവായ തുകയും
വിശദമാക്കാമോ;
(സി)
എത്ര
അടി വിസ്തീര്‍ണ്ണമാണ്
കെട്ടിടത്തിനുള്ളതെന്നും
ഓഫീസിനെ ആശ്രയിക്കുന്ന
പൊതുജനങ്ങളുടെ പ്രതിദിന
ശരാശരി എണ്ണം
എത്രയാണെന്നും
അതിനനുസരിച്ചുള്ള
സൗകര്യങ്ങളും
സംവിധാനങ്ങളും ഇവിടെ
ഉണ്ടോയെന്നും
വ്യക്തമാക്കാമോ;
(ഡി)
കാസര്‍കോട്
സബ്രജിസ്ട്രാര്‍
ഓഫീസിന് പുതിയ കെട്ടിടം
പണിയാന്‍ ആലോചനയുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
സെമി
സ്പീഡ് റെയില്‍പാത നിർമ്മാണം
4420.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
റെയില്‍പാതയ്ക്കൊപ്പം
സെമി സ്പീഡ് റെയില്‍പാത
നിര്‍മ്മിക്കുന്നതിനുള്ള
സാധ്യതാപഠന
റിപ്പോര്‍ട്ടിന്റെ കരട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
പരിശോധിച്ച്
അംഗീകരിച്ചിട്ടുണ്ടോ;
പദ്ധതിയുടെ പ്രതീക്ഷിത
ചെലവ് വ്യക്തമാക്കുമോ;
(സി)
നിർമ്മാണ
പ്രവൃത്തികൾ
എന്നത്തേയ്ക്ക്
ആരംഭിക്കുവാൻ
കഴിയുമെന്ന്
അറിയിക്കുമോ?
പൊന്മുണ്ടം
ബൈപാസിലെ ആര്.ഒ.ബി.
4421.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂര്‍
മണ്ഡലത്തിലെ
പൊന്മുണ്ടം ബൈപാസിലെ
ആര്.ഒ.ബി. ക്കുവേണ്ടി
സ്ഥലം
ഏറ്റെടുത്തിട്ടുണ്ടോ;
(ബി)
ഈ
പ്രവൃത്തിക്കാവശ്യമായ
എസ്റ്റിമേറ്റ് ചീഫ്
എന്‍ജിനീയര്‍ (റോഡുകളും
പാലങ്ങളും) 07.11.18-ലെ
സി.ഇ./ആര്&ബി/എം.എന്‍.ജെ./10355/2015
പ്രകാരം സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇതിന് ഭരണാനുമതി
ന്ലകിയിട്ടുണ്ടോ;
(സി)
തിരൂര്‍
നഗരത്തിലെ ഗതാഗത
കുരുക്ക്
കുറയ്ക്കുന്നതിനായി
വിഭാവനം ചെയ്തിട്ടുള്ള
ഈ പ്രവൃത്തി
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കോട്ടിക്കുളം
റെയില്‍വെ മേല്‍പ്പാലം
4422.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കോട്ടിക്കുളം
റെയില്‍വെ
മേല്‍പ്പാലത്തിന്
കിഫ്ബി
സാമ്പത്തികാനുമതി
നല്‍കിയിട്ട് എത്ര
മാസമായി; വിശദാംശം
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി ടെണ്ടര്‍
ചെയ്യാന്‍ നിലവിലുള്ള
തടസ്സം എന്താണെന്ന്
വിശദമാക്കാമോ ;
(സി)
തടസ്സങ്ങള്‍
നീക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വാത്തുരുത്തി
റെയില്‍വേ മേല്‍പ്പാലം
4423.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
ബജറ്റില്‍ മുപ്പത് കോടി
രൂപ
വകയിരുത്തിയിട്ടുള്ള
എറണാകുളം ജില്ലയിലെ
വാത്തുരുത്തി റെയില്‍വേ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തികളുടെ
നിജസ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി നല്‍കിയത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
പ്രവൃത്തിക്ക് കിഫ്ബി
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
കാരണം വിശദമാക്കാമോ;
(ഡി)
കൊച്ചിന്
പോര്‍ട്ട് ട്രസ്റ്റ്
അംഗീകാരം നല്കിയ രണ്ട്
അലൈന്മെന്റുകള്
നടപ്പിലാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ഇ)
മേല്‍പ്പാലത്തിന്
പകരമായി
അണ്ടര്‍പാസിന്റെ
പ്രൊപ്പോസല്‍
പരിഗണനിയിലുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശം ലഭ്യമാക്കാമോ?
രാജ്യറാണി
എക്സ്പ്രസ്സ് തിരുവനന്തപുരം
സെന്‍ട്രല്‍ വരെ നീട്ടണമെന്ന
ആവശ്യം
4424.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍-കൊച്ചുവേളി
രാജ്യറാണി എക്സ്പ്രസ്സ്
ട്രെയിന്‍
കൊച്ചുവേളിയില്‍
നിന്നും തിരുവനന്തപുരം
സെന്‍ട്രല്‍ റെയില്‍വേ
സ്റ്റേഷന് വരെ
നീട്ടണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച ശിപാര്‍ശ
റെയില്‍വേക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ട്രെയിനുകള്‍ക്ക്
പുതുതായി സ്റ്റോപ്പുകള്‍
4425.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓടുന്ന
ട്രെയിനുകള്‍ക്ക്
ഏതെങ്കിലും
സ്റ്റേഷനുകളില്‍
പുതുതായി
സ്റ്റോപ്പുകള്‍
അനുവദിക്കണമെന്ന്
റെയില്‍വേയോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
സ്റ്റേഷനുകളില്‍
ഏതെല്ലാം ട്രെയിനുകളുടെ
സ്റ്റോപ്പുകളാണ്
പുതുതായി
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?