ജി.ഡി.പി.വളര്‍ച്ച
കുറയാനുണ്ടായ കാരണങ്ങള്‍
2213.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്രിസില്‍
(CRISIL ) എന്ന ഏജന്‍സി
2019 ജനുവരിയില്‍
പുറത്തിറക്കിയ
സ്റ്റേറ്റ്സ് ഓഫ്
ഗ്രോത്ത് 2.0 എന്ന
റിപ്പോര്‍ട്ടില്‍
ജി.ഡി.പി. വളര്‍ച്ച,
പണപ്പെരുപ്പം,
സാമ്പത്തിക ആരോഗ്യം
എന്നിവയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തിന്റെ സ്ഥാനം
പതിനേഴാമതാണ് എന്ന്
രേഖപ്പെടുത്തിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2017-
ല്‍ പന്ത്രണ്ടാം
സ്ഥാനത്ത് നിന്ന കേരളം
2018-ല്‍ പതിനേഴാം
സ്ഥാനത്ത്ആയതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
2017-ല്‍
ജി.ഡി.പി.യുടെ വളര്‍ച്ച
7.4 ആയിരുന്നത്
2018-ല്‍ 5.9 ആയി
കുറഞ്ഞതിനുള്ള കാരണം
വ്യക്തമാക്കുമോ?
മസാല
ബോണ്ടുവഴി വഴി തുക
സമാഹരിക്കുന്നതിന്
ആര്.ബി.എെ. അനുമതി
2214.
ശ്രീ.ഷാഫി
പറമ്പില്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസമാഹരണത്തിന്റെ
ഭാഗമായി മസാല
ബോണ്ടുവഴി വിദേശത്ത്
നിന്നും എത്ര കോടി രൂപ
സമാഹരിക്കുവാനാണ്
ആര്.ബി.എെ. യില്‍
നിന്നും അനുമതി
ലഭിച്ചത്;
(ബി)
ലണ്ടന്‍
സ്റ്റോക്ക്
എക്സ്ചേഞ്ചില്‍
ലിസ്റ്റ് ചെയ്ത്
അതുവഴിയാണോ മസാല
ബോണ്ടുകളുടെ വില്പന
നടത്തിയതെന്നറിയിക്കുമോ;
(സി)
ഇതിന്റെ
ഭാഗമായി മേയ്
മാസത്തില്‍ ലണ്ടന്‍
സ്റ്റോക്ക്
എക്സ്ചേഞ്ചില്‍ നടന്ന
പരിപാടിയില്‍
മുഖ്യമന്ത്രി
പങ്കെടുത്തത്
കിഫ്ബിയുടെ
ചെയര്‍പേഴ്സണ്‍ എന്ന
നിലയിലാണോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;?
പ്രളയ
സെസ്
2215.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിന്
പണം കണ്ടെത്താന്‍ പ്രളയ
സെസ് പിരിക്കുന്നകാര്യം
പരിഗണനയിലുണ്ടോ ;
(ബി)
എങ്കില്‍
എന്നു മുതല്‍ ഇത്
പിരിച്ചു തുടങ്ങും ;
എത്ര രൂപയാണ് ഇതിലൂടെ
കണ്ടെത്താന്‍
ഉദ്ദേശിക്കുന്നത് ;
(സി)
അഞ്ച്
ശതമാനത്തിനു മുകളില്‍
നികുതി ബാധകമായ എല്ലാ
ഇനങ്ങള്‍ക്കും സെസ്
ചുമത്തുമോ ; ഇതിന്
ജി.എസ്.ടി.
കൗണ്‍സിലിന്റെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ ;
(ഡി)
ഇത്
വിലക്കയറ്റത്തിന്
കാരണമാകുമെന്ന ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇല്ലെങ്കില്‍
വിശദാംശം നല്‍കുമോ ?
ധനകാര്യ
പരിശോധന വിഭാഗം കണ്ടെത്തിയ
സാമ്പത്തിക ക്രമക്കേടുകള്‍
2216.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2016-17, 2017-18,
2018-19 എന്നീ
വര്‍ഷങ്ങളില്‍ ധനകാര്യ
വകുപ്പിന്റെ പരിശോധന
വിഭാഗം നടത്തിയ
പരിശോധനയില്‍ എത്ര
ഓഫീസുകളില്‍ സാമ്പത്തിക
ക്രമക്കേട്
കണ്ടെത്തിയിട്ടുണ്ട്;
ആയത് എത്ര കോടി
രൂപയുടേതെന്നുളള
വിശദവിവരം നല്‍കുമോ;
(ബി)
അതിന്മേല്
എന്ത് നടപടി നാളിതുവരെ
സ്വീകരിച്ചു;
വിശദമാക്കുമോ;
(സി)
ക്രമക്കേട്
കണ്ടെത്തിയ വകയില്‍
എത്ര തുക നാളിതുവരെ
സര്‍ക്കാരിലേയ്ക്ക്
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട
ക്രമക്കേടുകള്‍ക്ക്
ഉത്തരവാദികളായിട്ടുള്ള
എത്ര പേര്‍ക്ക് എതിരെ
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ധനകാര്യ
ഇന്സ്പെക്ഷന് വിഭാഗം
2217.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
ഇന്സ്പെക്ഷന് വിഭാഗം
അഡീഷണല്‍ സെക്രട്ടറി
2019 ഫെബ്രുവരി ,
മാര്‍ച്ച്, ഏപ്രില്‍
മാസങ്ങളില്‍ ഏതെങ്കിലും
ഓഫീസുകളില്‍ നേരിട്ട്
പരിശോധന
നടത്തിയിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ തീയതികളില്‍ ,
ഏതെല്ലാം ഓഫീസുകളിലാണ്
പരിശോധന നടത്തിയതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥന് മേല്‍
സൂചിപ്പിച്ച
മാസങ്ങളില്‍ എത്ര
ബോര്‍ഡ്
മീറ്റിംഗുകളില്‍
ഏതൊക്കെ തീയതികളില്‍
പങ്കെടുത്തിട്ടുണ്ട്
എന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
2218.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം മണ്ഡലത്തില്‍
വിവിധ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ സര്‍ക്കാര്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
തുക ചെലവഴിച്ചതെന്നും
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
2016-17,
2017-18, 2018-19
വാര്‍ഷിക
ബഡ്ജറ്റുകളില്
അനുവദിച്ചിട്ടുള്ള
പ്രവൃത്തികളുടെ
വിശദാംശവും
അനുവദിക്കപ്പെട്ടിട്ടുളള
തുകയും എത്രയെന്ന്
വ്യക്തമാക്കാമോ?
ഹീമോഫീലിയ
രോഗബാധിതര്‍ക്ക് ജീവന്‍രക്ഷാ
മരുന്നുകള്‍
2219.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രോഗബാധിതര്‍ക്ക്
വരുമാനപരിധിയില്ലാതെ
ജീവന്‍രക്ഷാ
മരുന്നുകള്‍ കാരുണ്യ
ബനവലന്റ് ഫണ്ട് മുഖേന
സൗജന്യമായി
നല്‍കിവരുന്ന പദ്ധതി
നിലവിലുണ്ടോ;
ഉണ്ടെങ്കിൽ എത്ര
രോഗികള്‍ക്ക് ഈ ധനഹായം
അനുവദിക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇവര്‍ക്ക്
ഫോട്ടോ പതിപ്പിച്ച
ഐഡന്റിറ്റി കാര്‍ഡ്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
അനുവദിക്കുന്നതിന്
ഡോക്ടര്‍
സര്‍ട്ടിഫിക്കറ്റ്,
സ്വന്തം വീടിന്റെ
പശ്ചാത്തലത്തിലുള്ള
കുടുംബഫോട്ടോ, ഫോട്ടോ
പതിപ്പിച്ച അപേക്ഷാഫോറം
തുടങ്ങിയ രേഖകള്‍
ഗുണഭോക്താക്കള്‍
സമർപ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഗുണഭോക്താക്കള്‍
സമർപ്പിക്കുന്ന
പ്രസ്തുത രേഖകള്‍
കാരുണ്യ നോഡല്‍
ഓഫീസർമാർ
സൂക്ഷിക്കാതിരിക്കുകയും
നശിപ്പിക്കുകയും
ചെയ്തതായുള്ള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നിരന്തരമായ
രക്തസ്രാവവും വേദനയും
അനുഭവിക്കുന്ന
ഹീമോഫീലിയ രോഗബാധിതര്‍
ഒരിക്കൽ സമര്‍പ്പിച്ച
രേഖകള്‍ വീണ്ടും
സമർപ്പിക്കാൻ
ആവശ്യപ്പെടുന്ന
ഉദ്യോഗസ്ഥരുടെ നടപടി
പരിശോധിക്കുമോ;
(ഇ)
ഈ
സാഹചര്യത്തില്‍
14.05.2019 -ല്‍
കാരുണ്യ നോഡല്‍ ഓഫീസര്‍
ഇത്തരം രോഗികള്‍ക്ക്
അയച്ച കത്തിൽ
ഐഡിന്റിറ്റി കാര്‍ഡുള്ള
രോഗികൾക്ക് സൗജന്യ
മരുന്നുവിതരണം
അനുവദിക്കുന്നതല്ലായെന്ന
പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇപ്രകാരം മനുഷത്വ
രഹിതമായ നിലപാട്
സ്വീകരിച്ച
ഉദ്യോഗസ്ഥരുടെ നടപടി
അന്വേഷിക്കുമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ
വികസനപ്രവര്‍ത്തനങ്ങള്‍
2220.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
വികസനപ്രവര്‍ത്തനങ്ങള്‍ക്കായി
1.7.2016 മുതല്‍
31.3.2019 വരെ
അനുവദിച്ച തുകയുടെയും
പദ്ധതികളുടെയും
വിശദാംശം
വർഷാടിസ്ഥാനത്തില്‍
നല്‍കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
എന്തെന്ന്
വ്യക്തമാക്കാമോ?
ലണ്ടന്‍
സ്റ്റോക്ക് എക്സ്ചേഞ്ചില്‍
ഓഹരി ലിസ്റ്റ് ചെയ്ത നടപടി
2221.
ശ്രീ.അനൂപ്
ജേക്കബ്
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലണ്ടന്‍
സ്റ്റോക്ക്
എക്സ്ചേഞ്ചില്‍ കിഫ്ബി
ഓഹരി ലിസ്റ്റ് ചെയ്തത്
അഭിമാനാര്‍ഹമായ
കാര്യമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കിഫ്ബിയുടെ
ധനസമാഹരണത്തിനായി
ലണ്ടന്‍ സ്റ്റോക്ക്
എക്സ്ചേഞ്ചില്‍ ഓഹരി
ലിസ്റ്റ് ചെയ്ത നടപടി ഈ
സര്‍ക്കാരിന്റെ
നയങ്ങളിൽ വന്ന
മാറ്റത്തിന്റെ ഭാഗമാണോ
എന്നറിയിക്കാമോ?
അക്രഡിറ്റഡ്
ഏജന്‍സികള്‍
2222.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യവകുപ്പിന്റെ
അംഗീകാരമുള്ള
അക്രഡിറ്റഡ്
ഏജന്‍സികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അക്രഡിറ്റഡ്
ഏജന്‍സികള്‍ക്ക്
ഏതൊക്കെ പ്രവൃത്തികള്‍
നിര്‍വ്വഹിക്കുന്നതിനുള്ള
അംഗീകാരമാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
സര്‍ക്കാര്‍
ലോട്ടറികള്‍ക്ക് ജി.എസ്.ടി
2223.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ലോട്ടറികള്‍ക്കും
സ്വകാര്യ
ലോട്ടറികള്‍ക്കും
ഒരേപോലെ പതിനെട്ട്
ശതമാനം ജി.എസ്.ടി
നിരക്ക് മതിയെന്ന ജി.
എസ്.ടി. കൗണ്‍സില്‍
ഉപസമിതി റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
റിപ്പോര്‍ട്ട്
ജി.എസ്.ടി കൗണ്‍സിലില്‍
പാസ്സാക്കിയിട്ടുണ്ടോ;
അത് സ്വകാര്യ
ലോട്ടറികള്‍ക്ക് ഏറെ
സഹായകരവും സംസ്ഥാന
ലോട്ടറികള്‍ക്ക്
പ്രതിബന്ധവും
ഉണ്ടാക്കുമെന്നത്
വസ്തുതയല്ലേ;
(സി)
എങ്കില്‍
ഈ നീക്കത്തിനെതിരെ
ശക്തമായ നിലപാട്
ജി.എസ്.ടി കൗണ്‍സിലില്‍
സ്വീകരിച്ച് സംസ്ഥാന
ലോട്ടറിയെ
രക്ഷിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
ശാർങ്ങക്കാവ് പാലം
നിര്‍മ്മാണത്തിന് അനുമതി
2224.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
ശാർങ്ങക്കാവ് പാലം
നിര്‍മ്മാണത്തിന്
അനുമതി ലഭിക്കുന്നതിന്
ധനകാര്യ വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറിക്ക്
അയച്ചിരുന്ന 6/11/18-ലെ
2970223/18 നമ്പര്‍
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ
ആളോഹരി കടം
2225.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
31.03.2016-ല്‍
സംസ്ഥാനത്തിന്റെ ആളോഹരി
കടം എത്രയായിരുന്നു;
നിലവില്‍ ആളോഹരി കടം
എത്രയാണ്;
(ബി)
ആളോഹരി
കടത്തിന്റെ ക്രമാതീതമായ
വര്‍ദ്ധനവിന്റെ കാരണം
വ്യക്തമാക്കുമോ?
സെക്രട്ടറിയേറ്റ്
ഓഫീസ് മാന്വല്‍ ബാധകമല്ലാത്ത
ധനകാര്യ നോഡല്‍ സി സെക്ഷന്‍
2226.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സെക്രട്ടറിയേറ്റ്
ഓഫീസ് മാന്വല്‍ ഖണ്ഡിക
151,152,218,10 എന്നീ
വ്യവസ്ഥകളും,
24.02.2003 ലെ
സ.ഉ.(എം.എസ്) നം
3/2003/ഉ.ഭ.പ.വ,
03.06.2017 ലെ സ.ഉ.
(എം.എസ്.)നം.14/2017/ഉ.ഭ.പ.വ.,
24.07.2018-ലെ
റൂള്‍സ്2/94/2018/ഉ.ഭ.പ.വ
നമ്പര്‍ സര്‍ക്കുലര്‍
ഉള്‍പ്പെടെയുള്ളവ
ധനകാര്യ നോഡല്‍ സി
സെക്ഷന്‍
ബാധകമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
(ബി)
ഉണ്ടെങ്കില്‍
ധനകാര്യ നോഡല്‍ സി
സെക്ഷനില്‍ ലഭിച്ച ഒരു
ഫയല്‍ (കംമ്പ്യൂട്ടര്‍
നമ്പര്‍ 379064 എെ.ഡി.
നമ്പര്‍ 550)
ദീര്‍ഘകാലം നടപടി
സ്വീകരിക്കാതെ കൈവശം
വച്ചതിന്റെ കാരണങ്ങള്‍
വിശദമാക്കാമോ?
(സി)
പ്രസ്തുത
ഫയല്‍ തീര്‍പ്പാക്കുന്ന
കാര്യത്തില്‍ മേല്‍
സൂചിപ്പിച്ച മാന്വലിലെ
വകുപ്പുകളും
കാലാകാലങ്ങളില്‍
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഉത്തരവുകളും
ബാധകമല്ലായെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഏത് വ്യവസ്ഥ
പ്രകാരമാണ് പ്രസ്തുത
സെക്ഷന്‍
പ്രവര്ത്തിക്കുന്നതെന്നറിയിക്കാമോ?
(ഡി)
പ്രസ്തുത
ഫയലിന്മേല് കാലതാമസം
വരുത്തിയ ജീവനക്കാരില്‍
നിന്നും വിശദീകരണം
തേടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
മേലില്‍
ഇത്തരം വീഴ്ചകള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
വകുപ്പുതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(എഫ്)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത ഫയല്‍
എന്നത്തേക്ക്
ഭരണവകുപ്പിന്
നല്കുവാന്
സാധിക്കുമെന്നറിയിക്കാമോ;
വിശദമാക്കാമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിന് പണം
കണ്ടെത്തല്‍
2227.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിന്
പണം കണ്ടെത്താന്‍
എന്തെല്ലാം വഴികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിലൂടെ
എത്ര രൂപയാണ്
കണ്ടെത്തുവാനുദ്ദേശിക്കുന്നതെന്നും
ഇതിനകം കണ്ടെത്തിയ തുക
എത്രയാണെന്നും
വ്യക്തമാക്കാമോ ;
(സി)
ഈയാവശ്യത്തിനായി
കഴിഞ്ഞ ബജറ്റില്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ഉണ്ടായിരുന്നതെന്നും
അതുപ്രകാരം പണം
കണ്ടെത്താന്‍
തുടങ്ങിയോയെന്നും
വ്യക്തമാക്കാമോ ;
(ഡി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിന്
എത്ര തുക
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
മൊത്തം വേണ്ടിവരുന്ന
തുക എത്രയാണ്; ഈ തുക
എപ്രകാരം
കണ്ടെത്തുവാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
അയ്യായിരം
കോടി രൂപയുടെ പാക്കേജ്
2228.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയ്ക്കായി
അയ്യായിരം കോടി രൂപയുടെ
പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ മേഖലകള്‍ക്കാണ്
തുക വിനിയോഗിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാരുണ്യ ചികിത്സ ധനസഹായ
പദ്ധതി
2229.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ ചികിത്സ ധനസഹായ
പദ്ധതിയുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അനുവദിച്ച
ചികിത്സാധനസഹായം എത്ര
ഗുണഭോക്താക്കള്‍ക്ക്
എതെല്ലാം ഇനത്തില്‍
അനുവദിച്ചു എന്നതിന്റെ
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മങ്കട
നിയോജകമണ്ഡലത്തില്‍
നിന്നും
ചികിത്സാസഹായത്തിനായി
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പദ്ധതി
ചെലവ്
2230.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
ഫെബ്രുവരി 28 വരെ
ആകെയുളള പദ്ധതി ചെലവ്
എത്ര
ശതമാനമായിരുന്നുവെന്ന്
വ്യക്തമാക്കുമോ; ഇത്
2018,2017,2016,2015
എന്നീ വര്‍ഷങ്ങളില്‍
എത്ര
ശതമാനമായിരുന്നുവെന്ന്
അറിയിക്കാമോ;
(ബി)
2019
മാര്‍ച്ച് 31 വരെ
ആകെയുളള പദ്ധതി ചെലവ്
എത്ര
ശതമാനമായിരുന്നുവെന്ന്
വ്യക്തമാക്കുമോ; ഇത്
2018,2017,2016,2015
എന്നീ വര്‍ഷങ്ങളില്‍
എത്ര
ശതമാനമായിരുന്നുവെന്ന്
അറിയിക്കാമോ;
(സി)
സാമ്പത്തികവര്‍ഷത്തിന്റെ
അവസാന മാസത്തില്‍ ചെലവ്
നിയന്ത്രിക്കുന്നതിനായി
പദ്ധതിവിഹിതം നേരത്തെ
വിനിയോഗിക്കാന്‍
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കിയിരുന്നോ;
എങ്കില്‍ വിശദമാക്കുമോ;
ആയത്
നടപ്പിലായില്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ?
വാര്‍ഷിക
പദ്ധതിയില്‍ വെട്ടിക്കുറവ്
2231.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക് കേന്ദ്ര
വിഹിതമായി നേരിട്ടും
സംസ്ഥാനത്തിന്‍െറ
കണ്‍സോളിഡേറ്റഡ് ഫണ്ട്
വഴിയും 2017-18,
2018-19 സാമ്പത്തിക
വര്‍ഷം എന്ത് തുക
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
2018-19
വാര്‍ഷിക പദ്ധതിയില്‍
നാളിതുവരെ എത്ര കോടി
രൂപ ഓരോ വകുപ്പും
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
ഏറ്റവും കൂടുതലും
കുറവും തുക ചെലവാക്കിയ
വകുപ്പുകളേതെന്നറിയിക്കാമോ;
വകുപ്പുകളുടെ
പെര്‍ഫോമന്‍സ്
വ്യക്തമാക്കാമോ;
(സി)
പ്രളയാനന്തര
കേരളം
കെട്ടിപ്പടുക്കുന്നതിന്
ഈ വര്‍ഷത്തെ പദ്ധതി
ചെലവില്‍ വെട്ടിക്കുറവ്
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര
ശതമാനമാണ് കുറവ്
വരുത്തിയത്;
(ഡി)
സംസ്ഥാനത്തിന്റെ
ഇപ്പോഴത്തെ സാമ്പത്തിക
സ്ഥിതി
വെളിപ്പെടുത്താമോ;
(ഇ)
ഈ
സാമ്പത്തിക വര്‍ഷത്തെ
നികുതി പിരിവിന്റെ
ഇതുവരെയുള്ള പുരോഗതി
അറിയിക്കാമോ?
അട്ടപ്പാടി
മില്ലറ്റ് വില്ലേജ് പദ്ധതി
2232.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടി
മില്ലറ്റ് വില്ലേജ്
പദ്ധതിയുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പരാതി
ധനകാര്യ ഇന്സ്പെക്ഷന്
വിംഗിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ പരാതി സംബന്ധിച്ച്
പരിശോധിക്കുവാന്‍
ധനകാര്യ വകുപ്പിന്
എന്നാണ് നിര്‍ദ്ദേശം
ലഭിച്ചത്; ഇതിന്മേലുള്ള
അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;പരാതിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
വിശപ്പുരഹിത
കേരളം പദ്ധതി
2233.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍
വിശപ്പുരഹിത കേരളം
പദ്ധതിയ്ക്കായി എത്ര
തുകയായിരുന്നു
വകയിരുത്തിയിരുന്നത്;
വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര തുകയാണ് 2018-19
സാമ്പത്തിക വര്‍ഷം
വിനിയോഗിച്ചത്;
മുഴുവന്‍ തുകയും
വിനിയോഗിക്കാന്‍
കഴിഞ്ഞില്ലായെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കാമോ?
സാമൂഹ്യസുരക്ഷാ
പെന്ഷന് മാനദണ്ഡങ്ങള്‍
2234.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
അധികാരം ഒഴിയുമ്പോള്‍
എത്ര രൂപയുടെ
സാമൂഹ്യസുരക്ഷാപെന്‍ഷന്‍
കുടിശ്ശിക
നല്‍കാനുണ്ടായിരുന്നു;
എത്ര പേര്‍ക്ക്
നല്‍കിയിരുന്നു ;
(ബി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം എത്ര രൂപ
സാമൂഹ്യസുരക്ഷാ
പെന്ഷന്
നല്‍കിയിട്ടുണ്ട് ;
എത്ര പേര്‍ക്ക് നല്കി
വരുന്നുണ്ട് ;
(സി)
സാമൂഹ്യസുരക്ഷാ
പെന്ഷന്
നല്‍കുന്നതിനുള്ള
പൊതുമാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ?
കാരുണ്യചികിത്സ
ധനസഹായപദ്ധതി
2235.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികള്‍ ഒഴികെ
കാരുണ്യചികിത്സ
ധനസഹായപദ്ധതിയില്‍
ഇപ്പോഴും
ഉള്‍പ്പെട്ടിട്ടുള്ള
ആശുപത്രികളുടെ
ജില്ലതിരിച്ചുള്ള
ലിസ്റ്റ് ലഭ്യമാക്കാമോ;
(ബി)
അത്യാധുനിക
ചികിത്സാസൗകര്യങ്ങളുള്ള
സ്വകാര്യ
ആശുപത്രികളില്‍ പലതും
കാരുണ്യ സ്കീമില്‍
ഉള്‍പ്പെടാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അത്യാധുനിക
ചികിത്സാസൗകര്യങ്ങളുള്ള
സ്വകാര്യ ആശുപത്രികളെ
നിര്‍ബന്ധമായും
കാരുണ്യചികിത്സാ
സഹായപദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
കാരുണ്യ
സ്കീമില്‍ ഉള്‍പ്പെട്ട
ചില സ്വകാര്യ
ആശുപത്രികള്‍ രോഗികളുടെ
യഥാര്‍ത്ഥ
ചികിത്സാച്ചെലവിന്റെ
പലമടങ്ങ് കുറവ് മാത്രം
തുക
എഴുതിക്കൊടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
2018-19 സാമ്പത്തിക വര്‍ഷത്തെ
പദ്ധതി
2236.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളുടെ 2018-19
സാമ്പത്തിക വര്‍ഷത്തെ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ഓരോ
വകുപ്പും 2018-19 ല്‍
എത്ര ശതമാനം പ്ലാന്‍
ഫണ്ട് ചെലവഴിച്ചു;
(സി)
ഓരോ
വകുപ്പിന്റെയും ഏതൊക്കെ
നോണ്‍ പ്ലാന്‍/പ്ലാന്‍
ഇനങ്ങളാണ് ഇ
-ലാംസിലേക്ക്
മാറ്റിയത്; തുക
അടക്കമുളള
വിശദവിവരങ്ങള്‍
നല്‍കുമോ?
ധന
ദൃഡീകരണം
2237.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എ. എന്‍. ഷംസീര്‍
,,
മുരളി പെരുനെല്ലി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ റവന്യൂ
കമ്മി
ഇല്ലാതാക്കുമെന്ന്
പ്രഖ്യാപിക്കുകയും
അതിനു വിപരീതമായി
സംസ്ഥാന തനതു നികുതി
വരുമാനത്തിന്റെ
വളര്‍ച്ചാതോത് വളരെ താണ
നിലയിലെത്തിക്കുകയും
ചെയ്ത സ്ഥിതിയില്‍
നിന്ന് കടുത്ത
പ്രതിബന്ധങ്ങള്‍
അതിജീവിച്ചുകൊണ്ട്
സാമ്പത്തിക ദൃഡീകരണം
സാധ്യമാക്കുന്നതിന്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാന
പദ്ധതികള്‍ക്കുള്ള
കേന്ദ്ര വിഹിതം
നിര്‍ത്തലാക്കിയതും
മുഖ്യ കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുള്ള
വിഹിതത്തില്‍ കുറവു
വരുത്തിയതും ധനദൃഡീകരണ
പ്രക്രിയയെ എങ്ങനെ
ബാധിച്ചുവെന്ന്
അറിയിക്കാമോ;
(സി)
സാമൂഹ്യസേവന
മേഖലയിലും
സാമ്പത്തികസേവന
മേഖലയിലും ചെലവില്‍
കുറവ് വരുത്താതെ റവന്യൂ
കമ്മി കുറയ്ക്കാനായി
ചെയ്തു വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
നികുതി
നികുതിയേതര വരുമാനം
2238.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2016 ഏപ്രില്‍ 1 മുതല്‍
2019 മാര്‍ച്ച് 31 വരെ
ലഭിച്ച നികുതി
നികുതിയേതര വരുമാനം
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
നോട്ടുനിരോധനവും
ജി.എസ്.ടി.യും
വന്നതിനുശേഷം നികുതി
നികുതിയേതര
വരുമാനത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ ;
(സി)
ജി.എസ്.ടി.
നടപ്പില്‍ വന്നതിനുശേഷം
കേന്ദ്രത്തില്‍ നിന്നും
സംസ്ഥാനത്തിന് ലഭിച്ച
നികുതി വിഹിതം
എത്രയാണ്;
വിശദമാക്കുമോ;
(ഡി)
നികുതിയേതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
നികുതി-നികുതിയേതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
2239.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
പ്രതീക്ഷിച്ച വിധം
നികുതി വരുമാനവും
നികുതിയേതര വരുമാനവും
സമാഹരിക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
നികുതി-നികുതിയേതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
സെസുകള്‍
മുഖേന ലഭിച്ച തുക
2240.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര തരം
സെസുകള്‍ ഉണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സെസുകള്‍ മുഖേന
സര്‍ക്കാരിന് ലഭിച്ച
തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ലൈബ്രറി
സെസ് മുഖേന ലഭിച്ച തുക
ലൈബ്രറികളുടെ
വികസനത്തിനായി
അനുവദിച്ച്
നല്‍കാറുണ്ടോ;
വ്യക്തമാക്കുമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2241.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരള പുനര്‍നിര്‍മ്മാണ
പ്രവർത്തനങ്ങൾക്കായി
01.09.2018 മുതല്‍
31.03.2019 വരെ വിവിധ
വകുപ്പുകള്‍ക്ക്
അനുവദിച്ച തുകയുടെ
വിശദാംശങ്ങൾ പ്രോജക്ട്
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
കേന്ദ്രം എത്ര തുകയാണ്
ഇതുവരെ
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
നാളിതുവരെ ചെലവഴിച്ച
തുകയുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
പ്രളയാനന്തരം
സെസ്സ് പിരിവ്
2242.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
പ്രളയം മൂലം ഉണ്ടായ
നഷ്ടം നികത്തുന്നതിന്
സെസ്സ് പിരിക്കുന്നത്
എന്നുമുതലാണ്
പ്രാബല്യത്തില്‍
വരുന്നതെന്ന്
വ്യക്തമാക്കുമോ?
2016-17
മുതല്‍ 2018-19 വരെയുള്ള
റവന്യൂ വരുമാനം
2243.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
മുതല്‍ 2018-19
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളില്‍
പ്രതീക്ഷിച്ച റവന്യൂ
വരുമാനം
എത്രയായിരുന്നു;
(ബി)
മേല്പറഞ്ഞ
കാലയളവില്‍ ഓരോ
വര്‍ഷവും ലഭിച്ച റവന്യൂ
വരുമാനം എത്രയാണ്;
റവന്യൂ വരുമാനത്തില്‍
പ്രതീക്ഷിച്ചതിനെക്കാള്‍
കുറവുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണ്?
പൊതുകടം
കുറച്ച് റവന്യൂ വരുമാനം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
2244.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ധന
ഉത്തരവാദിത്ത നിയമം
അനുസരിച്ചുള്ള ലക്ഷ്യം
കൈവരിക്കാന്‍
സംസ്ഥാനത്തിന്റെ
ഇപ്പോഴുള്ള പൊതുകടം
തടസ്സമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ പൊതുകടം
കുറച്ച് റവന്യൂ വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
ഗുലാത്തി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ടാക്സേഷന്‍ സ്റ്റഡീസിന്റെ
പ്രവർത്തനം
2245.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഗുലാത്തി
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടാക്സേഷന്‍
സ്റ്റഡീസിന്റെ
പ്രവർത്തനം കൂടുതല്‍
വിപുലീകരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
പൊതുകടത്തിലുണ്ടാകുന്ന
വര്‍ദ്ധനവ്
2246.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
31.03.2016-ല്‍
സംസ്ഥാനത്തിന്റെ
പൊതുകടം
എത്രയായിരുന്നു;
അറിയിക്കുമോ;
(ബി)
പൊതുകടത്തിലുണ്ടാകുന്ന
വര്‍ദ്ധനവ്
സമ്പദ്ഘടനയുടെ ശക്തിയെ
ആണ് കാണിക്കുന്നത് എന്ന
നിലപാട്
സര്‍ക്കാരിനുണ്ടോ;
വ്യക്തമാക്കുമോ?
മസാല ബോണ്ട് വഴി
സമാഹരിയ്ക്കുാന്
ഉദ്ദേശിക്കുന്ന തുക
2247.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
മസാല
ബോണ്ട് വഴി എത്ര കോടി
രൂപ സമാഹരിയ്ക്കുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്; ഇത്
എന്നു മുതല്‍
കേരളത്തിന് ലഭിച്ചു
തുടങ്ങും; ഈ
ഫണ്ടുപയോഗിച്ച്
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്?
കിഫ്ബി
ബാേര്‍ഡിന്റെ അംഗീകാരം
2248.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
07.11.2016
ല്‍ ചേര്‍ന്ന കിഫ്ബി
ബാേര്‍ഡിന്റെ അംഗീകാരം
ലഭിച്ച 48 പദ്ധതികളില്‍
എത്ര എണ്ണം ടെന്‍ഡര്‍
നടപടികള്‍
പൂർത്തീകരിച്ച്
നിര്‍മ്മാണം
ആരംഭിച്ചിടുണ്ട്;
ഇവയുടെ വിശദാംശം
നല്കുമാേ;
(ബി)
ഇതില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
പദ്ധതികള്‍
ഏതെല്ലാമാണെന്നും
പൂര്‍ത്തീകരിച്ച
പദ്ധതികളുടെയെല്ലാം തുക
മാറി
നല്കിയിട്ടുണ്ടാേയെന്നും
വിശദമാക്കുമാേ; എത്ര
തുകയുടെ ബില്‍ മാറി
നല്‍കിയിട്ടുണ്ട് ?
കിഫ്ബി
മസാല ബോണ്ട്
2249.
ശ്രീ.കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മസാല ബോണ്ടുകള്‍
വാങ്ങിയിട്ടുള്ള
പതിനാറ് കമ്പനികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ; ഇതില്‍ ഓരോ
കമ്പനിയും എത്ര
ബോണ്ടുകളാണ്
വാങ്ങിയതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ലണ്ടന്‍
സ്റ്റോക്ക്
എക്സ്ചേഞ്ചില്‍ കിഫ്ബി
മസാല ബോണ്ടുകള്‍
ലിസ്റ്റ്
ചെയ്യപ്പെട്ടത്
സെക്കന്ററി
സെല്ലിങ്ങിന്
വേണ്ടിയാണോ എന്ന്
വെളിപ്പെടുത്താമോ;
(സി)
കിഫ്ബി
മസാല ബോണ്ടുകളുടെ
കാലാവധി ഏതു ദിവസം
മുതല്‍
ആരംഭിക്കുന്നുവെന്നും
ഏതു ദിവസം
അവസാനിക്കുമെന്നും
വെളിപ്പെടുത്താമോ?
കിഫ്ബി
മസാല ബോണ്ടുകള്‍ വാങ്ങിയ
ആങ്കര്‍ ഇന്‍വെസ്റ്റര്‍
2250.
ശ്രീ.സണ്ണി
ജോസഫ്
,,
റോജി എം. ജോണ്‍
,,
കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മസാല ബോണ്ടുകള്‍
വാങ്ങിയ ആങ്കര്‍
ഇന്‍വെസ്റ്ററായി
ആരെയാണ്
തെരഞ്ഞെടുത്തിട്ടുള്ളത്;
(ബി)
കിഫ്ബി
മസാല ബോണ്ടുകളില്‍
ഇന്‍വെസ്റ്റ് ചെയ്യാന്‍
തയ്യാറായ ആങ്കര്‍
ഇന്‍വെസ്റ്റര്‍ക്ക്
നന്ദി
പ്രകാശിപ്പിച്ചുകൊണ്ടുള്ള
കിഫ്ബി ന്യൂസ് ലെറ്റര്‍
പുറത്തിറക്കിയിരുന്നോ;
(സി)
ലണ്ടനില്‍
സന്ദര്‍ശനം നടത്തിയ
കിഫ്ബി
ഉദ്യോഗസ്ഥര്‍ക്ക്
പരിശീലനം നല്കാന്
നിര്‍ദ്ദേശിച്ചത്
ആങ്കര്‍
ഇന്വെസ്റ്ററാണോ;
വിശദാംശങ്ങള്‍
നല്‍കാമോ?
കിഫ്ബി
ഓഫീസ് വാടക
2251.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ഓഫീസ് നിലവില്‍ വാടക
കെട്ടിടത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;
(ബി)
പ്രതിമാസം
വാടകയിനത്തില്‍ എന്ത്
തുകയാണ് നല്‍കേണ്ടത്;
നാളിതുവരെ ഈയിനത്തില്‍
എന്ത് തുക
ചെലവഴിച്ചുവെന്നറിയിക്കാമോ?
കിഫ്ബി
പദ്ധതികൾ
2252.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18, 2018-19 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളിലായി കിഫ്ബി
പദ്ധതിയില്‍ എത്ര
പ്രവൃത്തികള്‍
ഏറ്റെടുത്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കി ടെണ്ടര്‍
വിളിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
കിഫ്ബി
കൈവരിച്ച നേട്ടം
2253.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലണ്ടന്‍
ഓഹരി വിപണിയില്‍
ലിസ്റ്റ് ചെയ്യുന്ന
ഇന്ത്യയിലെ ആദ്യ
സംസ്ഥാനതല സ്ഥാപനം എന്ന
പദവി കിഫ്ബിക്ക്
ലഭ്യമായിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തിന്
വിഭവ സമാഹരണത്തിനുള്ള
പുതിയ അവസരം ഇതിലൂടെ
ലഭിക്കുമെന്ന്
വിലയിരുത്തുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
കോര്‍പ്പറേറ്റ്
ഭരണത്തിന്റെയും ഫണ്ട്
പരിപാലനത്തിന്റെയും
ലോകോത്തര സമ്പ്രദായം
സംസ്ഥാനത്ത്
പകര്‍ത്തുവാനുള്ള അവസരം
ഇതിലൂടെ കിഫ്ബിക്ക്
ലഭിച്ചു എന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
കിഫ്ബി
പദ്ധതികള്‍
നടപ്പിലാക്കുന്നതിനുള്ള
ധനസമാഹരണം
2254.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മസാല
ബോണ്ടിനുശേഷം കിഫ്ബിയിൽ
ഏതെല്ലാം
മാര്‍ഗങ്ങളിലൂടെയും
ബോണ്ടിലൂടെയും എത്ര
കോടി സമാഹരിക്കുവാനാണ്
സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്;
(ബി)
പ്രസ്തുത
സമാഹരണം എപ്പോള്‍
പ്രാവര്‍ത്തികമാക്കാനാണ്
ധനവകുപ്പ്
ഉദ്ദേശിക്കുന്നത്;
വിശദാംശം നൽകാമോ ;
(സി)
കിഫ്ബി
പദ്ധതികള്‍
നടപ്പിലാക്കുന്നതിനുള്ള
ധനസമാഹരണത്തിന് മസാല
ബോണ്ടിന് പുറമെ ഡോളര്‍
ബോണ്ടുകള്‍, ഡയസ്പോറ
ബോണ്ടുകള്‍ എന്നിവ കൂടി
ഇറക്കാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
നബാര്‍ഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്മെന്റ് അസിസ്റ്റന്‍സ്
2255.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ നബാര്‍ഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്മെന്റ്
അസിസ്റ്റന്‍സ്
(എൻ.ഐ.ഡി.എ) ല്‍ നിന്ന്
കിഫ്ബിക്ക് വായ്പ
ലഭിച്ചിട്ടുണ്ടോ;
(ബി)
എന്ത്
തുകയാണ് വായ്പയായി
ലഭിച്ചതെന്നും അതിന്റെ
പലിശ നിരക്ക്
എത്രയാണെന്നും പ്രസ്തുത
വായ്പയുടെ തിരിച്ചടവ്
കാലാവധി എത്ര
വര്‍ഷമാണെന്നും
അറിയിക്കാമോ ;
(സി)
കാലാവധി
പൂര്‍ത്തിയാകുമ്പോള്‍
മുതലും പലിശയുമായി എത്ര
കോടി രൂപ മടക്കി
നല്‍കേണ്ടി വരുമെന്ന്
വ്യക്തമാക്കാമോ?
കിഫ്ബിയിലെ
നിയമനം
2256.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
നിലവില്‍ എത്ര
ജീവനക്കാരുണ്ട്;
(ബി)
അദര്‍
ഡ്യൂട്ടി /
ഡെപ്യൂട്ടേഷന് വഴി
നിയമനം ലഭിച്ചവര്‍
എത്ര; ദിവസ
വേതനാടിസ്ഥാനത്തില്‍
നിയമനം ലഭിച്ചവര്‍
എത്ര;
(സി)
പെന്ഷന്
പറ്റിയവരെ പുനര്‍നിയമന
വ്യവസ്ഥയില്‍ /
കോണ്‍ട്രാക്ട്
വ്യവസ്ഥയില്‍
കിഫ്ബിയില്‍
നിയമിച്ചിട്ടുണ്ടോ;
അവര്‍ ആരൊക്കെയാണ്;
അവരുടെ സേവന വേതന
വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
കിഫ്ബിയുടെ
വരുമാനം
2257.
ശ്രീ.വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇലക്ട്രിക്ക്
വെഹിക്കിള്‍ പോളിസി
നടപ്പാക്കുന്നതിലൂടെ
പെട്രോളിന്റെയും
ഡീസലിന്റെയും ഉപഭോഗം
ഗണ്യമായി കുറയുമ്പോള്‍
കിഫ്ബിയുടെ
വരുമാനത്തില്‍ ഇടിവ്
സംഭവിക്കാന്‍
സാധ്യതയില്ലേ;
(ബി)
ഇന്ധന
ഉപഭോഗം കുറയുന്ന
സാഹചര്യത്തില്‍ ഇതിന്
ബദലായി വേറെ വരുമാന
മാര്‍ഗ്ഗങ്ങള്‍ കിഫ്ബി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
സാഹചര്യത്തില്‍
മോട്ടോര്‍ വെഹിക്കിള്‍
ടാക്സ് വന്‍ തോതില്‍
ഉയര്‍ത്താന്‍
നിര്‍ബന്ധിതമാകില്ലേ;
(ഡി)
കിഫ്ബി
നടപ്പിലാക്കുന്ന
പദ്ധതികളില്‍ നിന്നും
വരുമാനം ലഭ്യമാക്കാന്‍
യൂസര്‍ ഫീ, ടോള്‍
എന്നിവ പിരിക്കുന്ന
കാര്യം ആലോചനയിലുണ്ടോ;
വെളിപ്പെടുത്താമോ?
കിഫ്ബിയുടെ
ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍
2258.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസമാഹരണത്തിനായി
കൂടുതല്‍ ആഭ്യന്തര,
ഡോളര്‍ ബോണ്ടുകള്‍
ഇറക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എത്ര
കോടി രൂപപയുടെ
ധനസമാഹരണമാണ് കിഫ്ബി
ഇതിലൂടെ
ലക്ഷ്യമിടുന്നത്;
(സി)
ന്യൂയോര്‍ക്ക്
സ്റ്റോക്ക്
എക്സ്ചേഞ്ചിലാണോ ഡോളര്‍
ബോണ്ട് ലിസ്റ്റ്
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
അതിലൂടെ
എത്ര കോടി രൂപ
സമാഹരിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
കിഫ്ബിയില്‍
വാടകയ്ക്കെടുക്കുന്ന
വാഹനങ്ങള്‍
2259.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
വാഹനങ്ങള്‍ കരാര്‍
അടിസ്ഥാനത്തില്‍ /
വാടകയ്ക്ക്
എടുക്കുന്നുണ്ടോ;
(ബി)
ഏതൊക്കെ
ആവശ്യങ്ങള്‍ക്കാണ്
പ്രസ്തുത വാഹനങ്ങള്‍
ഉപയോഗിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
കരാര്‍
അടിസ്ഥാനത്തില്‍ /
വാടകയ്ക്ക് വാഹനങ്ങള്‍
എടുത്ത വകയില്‍ ഇതുവരെ
എന്ത് തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്താമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍
2260.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയെന്നറിയിക്കുമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
പട്ടാമ്പി മണ്ഡലത്തില്‍
കിഫ്ബി മുഖേന നടപ്പിലാക്കുന്ന
പദ്ധതികള്‍
2261.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍ കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കാമോ?
കൊല്ലം
ജില്ലയിലെ കിഫ്ബി പദ്ധതികള്‍
2262.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തി അനുമതി
നല്കിയ പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന്
എസ്.പി.വി. യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഓരോ
പ്രവൃത്തിക്കും
ചുമതലപ്പെടുത്തിയിട്ടുള്ള
എസ്.പി.വി. ഏതാണെന്ന്
വ്യക്തമാക്കാമോ; ഓരോ
പ്രവൃത്തിയുടെയും
നിലവിലെ അവസ്ഥ
വിശദമാക്കാമോ?
ചാലക്കുടി
മണ്ഡലത്തിലെ കിഫ്ബി
റോഡുകളുടെ നവീകരണം
2263.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തിലെ
മുരിങ്ങൂര്‍-ഏഴാറ്റുമുഖം
റോഡ്
ചാലക്കുടി-ആനമലറോട്
മലയോര ഹെെവേ,
പൂവ്വത്തിങ്കല്‍-
കുറ്റിക്കാട്-മോതിരക്കണ്ണി-വേളൂക്കര
റോഡ്,
ചാലക്കുടി-വെള്ളിക്കുളങ്ങര-മാരാംകോട്-കുറ്റിച്ചിറ-മോതിരക്കണ്ണി
റോഡ് എന്നീ റോഡുകളുടെ
നവീകരണത്തിനായി കിഫ്ബി
അനുമതി
നല്‍കിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച നടപടികള്‍
ഏത് ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ
2264.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
പ്രഖ്യാപിച്ചതും
പ്രവൃത്തികള്‍
ആരംഭിച്ചതുമായ വിവിധ
പദ്ധതികളും
പ്രവൃത്തികളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം പ്രവൃത്തികള്‍
ആരംഭിച്ചുവെന്നും ഇനി
ഏതെല്ലാം പ്രവൃത്തികള്‍
/പദ്ധതികള്‍
ആരംഭിക്കാനുണ്ടെന്നും
അറിയിക്കാമോ ;
(സി)
ഓരോ
പ്രവൃത്തിക്കും
/പദ്ധതിക്കും അനുവദിച്ച
തുക എത്രയാണെന്ന്
പട്ടിക തിരിച്ച്
ലഭ്യമാക്കാമോ?
മങ്കടയില്‍
മോദിക്കയത്ത് ആര്.സി.ബി.
നിര്‍മ്മാണം
2265.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
ബഡ്ജറ്റ്
പ്രഖ്യാപനവുമായി
ബന്ധപ്പെട്ട്
മങ്കടയില്‍
മോദിക്കയത്ത് 65 കോടി
രൂപയുടെ ആര്.സി.ബി.
നിര്‍മ്മാണത്തിനു
തത്വത്തില്‍ ഭരണാനുമതി
ലഭിച്ചിട്ടും നാളിതുവരെ
കിഫ്ബിയില്‍ നിന്നും
തുടര്‍നടപടികള്‍
സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് കിഫ്ബിയുടെ
സാങ്കേതിക വിദഗ്ദ്ധ
ടീമും
കെ.എെ.എെ.ഡി.സി.യും
23.11.18-ന്
സംയുക്തമായി
സ്ഥലപരിശോധന
നടത്തിയിട്ടും ആറ്
മാസമായി യാതൊരു
നേട്ടവും കൈവരിക്കാന്‍
സാധിക്കാതെ പോയത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
2266.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
കിഫ്ബിയിലുള്‍പ്പെടുത്തി
ഏറ്റെടുക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ; പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ബി)
കിഫ്ബിയിലുള്‍പ്പെടുത്തി
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
നിര്‍വ്വഹണം
നടന്നുവരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ; പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(സി)
കിഫ്ബിയിലുള്‍പ്പെടുത്തി
പ്രഖ്യാപിച്ച
പദ്ധതികളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇനിയെങ്കിലും കാലതാമസം
കൂടാതെ
ആരംഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
മങ്കട നിയോജക മണ്ഡലം ആസ്തി
വികസന പദ്ധതിയുടെ പുരോഗതി
2267.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
മങ്കട നിയോജക മണ്ഡലം
ആസ്തി വികസന പദ്ധതിയുടെ
ഭാഗമായി
(എല്‍.എ.സി/എ.ഡി.എസ്)
നല്കിയ അഞ്ച്കോടി
രൂപയുടെ വികസന
പദ്ധതികളുടെ നിലവിലെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പദ്ധതികളുടെ
പുരോഗതി നിര്‍വ്വഹണ
ഏജന്‍സി / വകുപ്പ്
തിരിച്ച് ലഭ്യമാക്കാമോ;
(സി)
ഭരണാനുമതി
നല്കിയ
പദ്ധതികള്‍ക്കായി എത്ര
രൂപ ചെലവഴിച്ചു;
വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണം
പൂർത്തീകരിച്ച
പദ്ധതികള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതിയുടെ ബില്ലൂകള്
മാറി നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
വാഹനങ്ങള്‍
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
2268.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസനപദ്ധതിയില്‍
നിന്നും സ്കൂളുകള്‍ക്ക്
വാഹനങ്ങള്‍
കൊടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
(ബി)
2017-18
വര്‍ഷത്തില്‍ ആസ്തി
വികസനപദ്ധതിയില്‍
നിന്നും എത്ര
സ്കൂളുകള്‍ക്കാണ്
വാഹനങ്ങള്‍
അനുവദിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
ബാലുശ്ശേരി
മണ്ഡലത്തിലെ ശിവപുരം
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിന്
2017-18 വര്‍ഷത്തിലെ
ആസ്തി വികസനപദ്ധതിയില്‍
അനുവദിച്ച സ്കൂള്‍
വാഹനത്തിന് ബില്‍ മാറി
പണം അനുവദിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
എം.എല്‍.എ.
ആസ്തി വികസന പദ്ധതി
T 2269.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന പദ്ധതിയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശരേഖ
പരിഷ്ക്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
എയ്ഡഡ്
വിദ്യാലയങ്ങളില്‍
എം.എല്‍.എ. ഫണ്ട്,
ആസ്തി വികസന ഫണ്ട്
എന്നിവ ഉപയോഗിച്ച്
സ്കൂള്‍ ബസ്സുകള്‍
വാങ്ങുന്നതിനുള്ള
നിരോധനം നീക്കണമെന്ന
നിര്‍ദ്ദേശം
സര്‍ക്കാര്‍
മുമ്പാകെയുണ്ടോ;
എങ്കില്‍ അതിന്മേല്
കെെക്കൊള്ളാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്താെക്കെയെന്ന്
വിശദീകരിക്കാമോ;
(സി)
എയ്ഡഡ്
വിദ്യാലയങ്ങളില്‍
പ്രതിവര്‍ഷം പത്ത്
ലക്ഷം രൂപയില്‍
കൂടുതല്‍ ചെലവഴിക്കാൻ
പാടില്ലെന്ന നിബന്ധന
പരിഷ്ക്കരിക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
എയ്ഡഡ്
വിദ്യാലയങ്ങളില്‍
എം.എല്‍.എ. ഫണ്ട്,
ആസ്തി വികസന ഫണ്ട്
എന്നിവ ഉപയോഗിച്ച്
ക്ലാസ് മുറികള്‍
നിര്‍മ്മിക്കാന്‍
അനുവാദം നല്കാന്
ആലോചിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വളയം
ഹയർ സെക്കൻഡറി സ്കൂൾ വികസനം
2270.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എൽ.എ.യുടെ
ആസ്തി വികസന ഫണ്ടിൽ
നിന്നും 2016-2017
സാമ്പത്തിക വർഷത്തിൽ
വളയം ഹയര്‍സെക്കന്‍ഡറി
സ്കൂളിന്റെ വികസനത്തിന്
അനുവദിച്ച തുകയുടെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
എം.എൽ.എ.യുടെ
ആസ്തി വികസന ഫണ്ടുമായി
ബന്ധപ്പെട്ട
പോര്‍ട്ടല്‍ 1-ല്‍ ഐഡി
388-ല്‍ (പ്രൊജക്റ്റ്
നം.1133) എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
പ്രസ്തുത ഫയല്‍
എവിടെയാണെന്ന്
അറിയിക്കാമോ ?
(ഡി)
ഈ
ഫയലില്‍ സ്കൂള്‍
വികസനത്തിന് അനുകൂലമായ
തീരുമാനം എടുക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
ആസ്തി
വികസന ഫണ്ടിലെ ടെണ്ടര്‍
സേവിംഗ്സ്
2271.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
2016-17,2017-18,2018-19
എന്നീ സാമ്പത്തിക
വർഷങ്ങളിൽ ആസ്തി വികസന
ഫണ്ട് മുഖേന
നടപ്പിലാക്കിയ
പദ്ധതികളില്‍ ഒാരോ
വര്‍ഷവും എത്ര രൂപയുടെ
ടെണ്ടര്‍ സേവിംഗ്സ്
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയവയില്‍
MLA-SDF,MLA-ADS
എന്നിവയിലെ ടെണ്ടര്‍
സേവിംഗ്സ് തുക എത്ര
വീതമാണെന്ന്
വിശദമാക്കാമോ?
ആസ്തി
വികസനപദ്ധതി
2272.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18,
2018-19 എന്നീ
വര്‍ഷങ്ങളില്‍ ആസ്തി
വികസനപദ്ധതിയിലേക്ക്
മണലൂര്‍ എം.എല്‍.എ
ശിപാര്‍ശ ചെയ്ത
പ്രവൃത്തികള്‍, ഓരോ
പ്രവൃത്തിയ്ക്കും
ഭരണാനുമതി നല്കിയ
തീയതി, ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി എന്നിവ
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ?
ആസ്തി
വികസന പദ്ധതി പ്രവൃത്തികള്‍
2273.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തിവികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മാവേലിക്കര
മണ്ഡലത്തില്‍ 2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍
നിര്‍ദ്ദേശിച്ച
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
പ്രത്യേക
വികസന നിധി പദ്ധതി
2274.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18,
2018-19 എന്നീ
വര്‍ഷങ്ങളിലെ പ്രത്യേക
വികസന നിധി
(എസ്.ഡി.എഫ്)
പദ്ധതിയിലേക്ക് മണലൂര്‍
എം.എല്‍.എ
നിര്‍ദ്ദേശിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
എന്താണെന്നും
വിശദമാക്കാമോ?
ടെണ്ടര്‍
സേവിംഗ്സ് മാനദണ്ഡങ്ങള്‍
2275.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തിലെ എം.എല്‍.എ
ആസ്തി വികസനഫണ്ടില്‍
2016-17, 2017-18
വര്‍ഷങ്ങളിലായി എത്ര
തുകയുടെ ടെണ്ടര്‍
സേവിംഗ്സ് ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ടെണ്ടര്‍
സേവിംഗ്സ് വീണ്ടും
ഉപയോഗപ്പെടുത്തുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ടെണ്ടര്‍
സേവിംഗ്സ്
2276.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തില്‍
ആസ്തി വികസന
പദ്ധതിയില്‍ 2016-17,
2017-18 വര്‍ഷങ്ങളില്‍
എത്ര തുക ടെണ്ടര്‍
സേവിംഗ്സ് ഇനത്തില്‍
ബാക്കിയുണ്ട്; കണക്ക്
ലഭ്യമാക്കുമോ?
തലശ്ശേരി
നിയോജകമണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട്
2277.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ ആസ്തി വികസന
ഫണ്ടില്‍
നിർവഹിക്കപ്പെടുന്ന
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
മുഴുവന്‍
പ്രവൃത്തിയുടെയും
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തികളില്‍ ഇനി
ഏതൊക്കെയാണ്
പൂര്‍ത്തിയാക്കാനുള്ളതെന്നും
പൂര്‍ത്തിയായില്ലെങ്കില്‍
അതിന്റെ കാരണം
എന്താണെന്നും ഇത്
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
വൈപ്പിന്‍
മണ്ഡലത്തിലെ ആസ്തി വികസന
പദ്ധതി
2278.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡല
ആസ്തി വികസന
പദ്ധതിയിലുള്‍പ്പെടുത്തി
ടെണ്ടര്‍ ചെയ്ത
വൈപ്പിന്‍ മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികളാണ്
ടെണ്ടര്‍ തുകയ്ക്ക്
താഴെ ക്വാട്ട്
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തുക ഇതര
പ്രവൃത്തികള്‍ക്കായി
വിനിയോഗിക്കാമോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ ഇതിന്റെ
നടപടിക്രമം
വിശദമാക്കാമോ?
ആസ്തിവികസന
ഫണ്ടിൽ നിന്നും സ്കൂള്‍
ബസ്സുകൾ വാങ്ങുന്നത്
2279.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എൽ.എ
ആസ്തിവികസന ഫണ്ടിൽ
നിന്നും സർക്കാർ
സ്കൂളുകളില്‍ ബസ്സുകൾ
വാങ്ങുന്നതിനുള്ള തുക
അനുവദിക്കുന്ന
നടപടിക്രമങ്ങൾ
ലഘൂകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വ്യക്തമാക്കാമോ ;
(ബി)
പട്ടാമ്പി
മണ്ഡലത്തിലെ വിവിധ
സർക്കാർ സ്കൂളുകള്‍ക്ക്
ബസ്സ് നൽകുന്നതിനുള്ള
നടപടിക്രമങ്ങളുടെ
നിലവിലുള്ള സ്ഥിതി
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്കൂളുകള്‍ക്ക്
എപ്പോള്‍ ബസ്സ്
അനുവദിക്കാൻ
സാധിക്കുമെന്ന്
അറിയിക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ ആസ്തി വികസന
പദ്ധതിയിലെ ടെണ്ടര്‍
സേവിംഗ്സ്
2280.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
നിയോജകമണ്ഡലത്തിലെ
ആസ്തി വികസന പദ്ധതിയിലെ
2015-16, 2016-17,
2017-18 എന്നീ
വര്‍ഷങ്ങളിലെ ടെണ്ടര്‍
സേവിംഗ്സ്
എത്രയുണ്ടെന്ന്
അറിയിക്കാമോ;
(ബി)
എത്
വര്‍ഷം മുതലുള്ള
ടെണ്ടര്‍ സേവിംഗ്സ് ആണ്
പുതിയ
പ്രവൃത്തികള്‍ക്ക്
വിനിയോഗിക്കാന്‍
സാധിക്കുക; ഇക്കാര്യം
സംബന്ധിച്ച ഉത്തരവിന്റെ
കോപ്പി ലഭ്യമാക്കാമോ;
(സി)
ആസ്തി
വികസന പദ്ധതിയില്‍
ഇപ്പോള്‍
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിനായി
ടെണ്ടര്‍ സേവിംഗ്സ്
ഉപയോഗിക്കുമ്പോള്‍
മിനിമം പത്തുലക്ഷം
മാത്രമേ നല്കാന്
പാടുള്ളൂ എന്ന നിബന്ധന
ഉണ്ടോ; എങ്കില്‍ അത്
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
കാസര്‍ഗോഡ്
നിയോജകമണ്ഡലത്തിലെ എം.എല്‍.എ.
ആസ്തി വികസന പദ്ധതി
2281.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തിവികസന പദ്ധതിയില്‍
ഉൾപ്പെടുത്തി 2011-12
മുതല്‍ 2017-18
വരെയുള്ള കാലയളവില്‍
ഭരണാനുമതി ലഭിച്ച
കാസര്‍ഗോഡ് അസംബ്ലി
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
ഏതൊക്കെയാണ് ;
(ബി)
ഈ
പ്രവൃത്തികളില്‍ ഇനിയും
പൂര്‍ത്തീകരിക്കാനുള്ളത്
ഏതൊക്കെയാണ്;
എഗ്രിമെന്റ് കാലാവധി
കഴിഞ്ഞ
പ്രവൃത്തികളുണ്ടോ;
എങ്കില്‍ പ്രവൃത്തികള്‍
ഏറ്റെടുത്തിരിക്കുന്ന
കരാറുകാര്‍ ആരൊക്കെയാണ്
;
(സി)
കരാര്‍
കാലാവധി കഴിഞ്ഞിട്ടും
കരാറുകാരന്
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാത്തത്
എന്തുകൊണ്ടാണെന്ന്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അന്വേഷണം
നടത്തി നടപടി
സ്വീകരിക്കുമോ ;
(ഡി)
മുടങ്ങിക്കിടക്കുന്ന
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
നിയോജകമണ്ഡല
ആസ്തി വികസന പദ്ധതി
2282.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിയോജകമണ്ഡല
ആസ്തി വികസന
പദ്ധതിയിലുള്‍പ്പെടുത്തി
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ബന്ധപ്പെട്ട തദ്ദേശ
സ്ഥാപനത്തിന്റെ അനുമതി
ആവശ്യമുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കാസര്കാേഡ്
നിയാേജക മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട്
2283.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2012-2013
മുതല്‍ 2016-2017 വരെ
സാമ്പത്തിക
വര്‍ഷങ്ങളില്‍
കാസര്കാേഡ് അസംബ്ലി
നിയാേജക മണ്ഡലത്തില്‍
ആസ്തി വികസന
ഫണ്ടുപയാേഗിച്ച്
നടത്താന്‍ എത്ര
പ്രാെപ്പാേസലുകള്
ഉണ്ടായിരുന്നു എന്ന്
വര്‍ഷം തിരിച്ചും
പ്രവൃത്തികളുടെ
പേരുകളും അനുവദിച്ച
തുകയും സഹിതം
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
പ്രാെപ്പാേസലുകള്ക്കെല്ലാം
ഭരണാനുമതി
നല്കിയിരുന്നാേ എന്ന്
വ്യക്തമാക്കാമാേ;
(സി)
ഇല്ലെങ്കില്‍
ഭരണാനുമതി ലഭിക്കാത്ത
പ്രാെപ്പാേസലുകള്
ഏതാെക്കെയാണെന്ന്
വ്യക്തമാക്കാമാേ;
(ഡി)
പ്രാെപ്പാേസലുകള്ക്ക്
ഭരണാനുമതി ലഭിക്കാതെ
പാേയത്
എന്തുകാെണ്ടാണെന്നും
ഇനി ഭരണാനുമതി
നല്കുമാേ എന്നും
വ്യക്തമാക്കാമാേ?
കടുത്തുരുത്തി
നിയോജകമണ്ഡലത്തില്‍ ആസ്തി
വികസന ഫണ്ട് വിനിയോഗം
2284.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-2018
സാമ്പത്തിക വര്‍ഷത്തെ
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
കടുത്തുരുത്തി
നിയോജകമണ്ഡലത്തില്‍
ഹൈമാസ്റ്റ് /
മിനിമാസ്റ്റ്
ലൈറ്റുകള്‍
സ്ഥാപിക്കുന്നതിന്
ധനകാര്യ വകുപ്പില്‍
നിന്നും
ഉണ്ടായിരിക്കുന്ന
തടസ്സങ്ങള്‍ക്ക്
പരിഹാരം കണ്ടെത്തി
പദ്ധതിക്ക് ആവശ്യമായ
ഫണ്ട് റിലീസ്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ജെം
(ഗവണ്മെന്റ്
ഇ-മാര്‍ക്കറ്റ്)
ക്ലാസ്സിഫിക്കേഷന്
പ്രകാരം പത്ത്
ദിവസത്തിനകം ലൈറ്റ്
വാങ്ങുന്നതിന് കെല്
(KEL )- ന് ഫണ്ട്
അനുവദിക്കുവാന്‍
തീരുമാനമായെങ്കിലും
ഇതുവരെയും ഫണ്ട്
നല്കിയിട്ടില്ലെന്നത്
പരിശോധിച്ച് ആവശ്യമായ
തിരുത്തല്‍ വരുത്തുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ധനകാര്യ
വകുപ്പില്‍ നിന്നും ഒരു
നിര്‍ദ്ദേശവും
എല്‍.എസ്. ജി. ഡി.
ചീഫ് എഞ്ചീനീയര്‍ക്ക്
നല്‍കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ചെങ്ങന്നൂര്‍
എെ.എച്ച്.ആര്.ഡി.
എന്‍ജിനീയറിംഗ് കോളേജിന്
എം.എല്‍.എ ഫണ്ട്
2285.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചെങ്ങന്നൂര്‍
എെ.എച്ച്.ആര്.ഡി.
എന്‍ജിനീയറിംഗ് കോളേജ്,
പി.എസ്.സി.
ഉള്‍പ്പെടെയുള്ള മത്സര
പരീക്ഷകളുടെ ഒാണ്
ലൈന്‍ പരീക്ഷാ സെന്റര്‍
ആക്കുന്നതിനും കൂടുതല്‍
കുട്ടികളെ പരീക്ഷയില്‍
പങ്കെടുപ്പിക്കുന്നതിനുള്ള
സൗകര്യങ്ങള്‍
ഒരുക്കുന്നതിനും
എം.എല്‍.എ ഫണ്ട്
വിനിയോഗിക്കുന്നതിനായി
സര്‍ക്കാരിലേക്ക്
അയച്ചിരുന്ന
അപേക്ഷയിന്മേലുള്ള
നടപടികള്‍
വേഗത്തിലാക്കുമോ?
റോഡുകളുടെ
പുനരുദ്ധാരണത്തിന്
പ്രത്യേകാനുമതി
2286.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണത്തിന്
പൊതുമരാമത്ത് വകുപ്പിന്
പ്രത്യേകാനുമതിയും
നടപടിക്രമങ്ങളില്‍
ഇളവും നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദവിവരം
വെളിപ്പെടുത്തുമോ?
വളാഞ്ചേരി
ഫയര്‍ സ്റ്റേഷനുമായി
ബന്ധപ്പെട്ട പ്രൊപ്പോസലുകള്‍
2287.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വളാഞ്ചേരി
ഫയര്‍ സ്റ്റേഷന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
ഭരണാനുമതിക്കായുള്ള
പ്രൊപ്പോസലില്‍
ധനകാര്യവകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിനും
തസ്തിക
സൃഷ്ടിക്കുന്നതിനും
വേണ്ടിയുള്ള
പ്രൊപ്പോസല്‍
അംഗീകരിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച്
ധനകാര്യവകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഓഡിറ്റഡ്
ആന്വല്‍ സ്റ്റേറ്റ്മെന്റ്
2288.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഓഡിറ്റഡ്
ആന്വല്‍
സ്റ്റേറ്റ്മെന്റിനെക്കുറിച്ച്
അതത് സ്ഥാപനങ്ങളുടെ
വാര്‍ഷിക ജനറല്‍
ബോഡിയില്‍
സമര്‍പ്പിക്കുന്നതിന്
വേണ്ടി ധനവകുപ്പ്
നല്കിക്കൊണ്ടിരിക്കുന്ന
കമന്റ്സ്
നിര്‍ത്തലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവ് ധനകാര്യ
വകുപ്പ്
പുറപ്പെടുവിക്കാന്‍
തീരുമാനിച്ചതിന്റെ
കാരണം വ്യക്തമാക്കാമോ?
വൈപ്പിന്‍
ആര്‍ട്സ് & സയന്‍സ്
കോളേജില്‍ പുതിയ തസ്തിക
2289.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
സര്‍ക്കാര്‍ ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജില്‍
പ്രിന്‍സിപ്പല്‍ തസ്തിക
ഉൾപ്പെടെയുള്ള വിവിധ
അധ്യാപക തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
സർക്കാരിന്
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
തസ്തികകളാണ് പുതുതായി
വേണ്ടതെന്നു ഉന്നത
വിദ്യാഭ്യാസ വകുപ്പ്
നൽകിയ പ്രൊപ്പോസലിൽ
ആവശ്യപ്പെട്ടിരിക്കുന്നത്
; കോളേജിന്റെ സുഗമമായ
പ്രവര്‍ത്തനം
സാധ്യമാക്കുന്നതിന്
പ്രസ്തുത തസ്തികകള്‍
അനുവദിക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ?
ആര്.എെ.ഡി.എഫ്.
പദ്ധതി
2290.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
ആര്.എെ.ഡി.എഫ്.
പദ്ധതിക്കായി
നബാര്‍ഡില്‍ നിന്ന്
സ്വീകരിക്കുന്ന
വായ്പയുടെ പലിശനിരക്ക്
എത്രയാണ്;
(ബി)
2018-19
വര്‍ഷം കേന്ദ്ര
സര്‍ക്കാര്‍ അംഗീകരിച്ച
ആര്.എെ.ഡി.എഫ്. വായ്പ
പരിധി എത്രയായിരുന്നു;
വ്യക്തമാക്കുമോ;
(സി)
ഇതില്‍
നിന്നും സംസ്ഥാന
സര്‍ക്കാര്‍ പ്രസ്തുത
കാലയളവില്‍
പദ്ധതികള്‍ക്കായി
എടുത്ത വായ്പ തുക
എത്രയാണ്; അറിയിക്കുമോ?
മെഡിസെപ്
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
2291.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
നടപ്പിലാക്കിവരുന്ന
മെഡിസെപ് പദ്ധതിയില്‍
പങ്കാളിത്തമുളള
ആശുപത്രികള്‍
സംബന്ധിച്ച് റിലയന്‍സ്
ഇന്‍ഷ്വറന്‍സ്
കമ്പനിയുമായി
എന്തെങ്കിലും ധാരണയില്‍
എത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മെഡിസെപ്
വഴി ഓരോ കുടുംബത്തിനും
എത്ര ലക്ഷം രൂപയുടെ
പരിരക്ഷയാണ്
ഉറപ്പാക്കിയിട്ടുളളത്;
(സി)
ക്യാന്‍സര്‍
പോലുളള ഗുരുതരമായ
രോഗങ്ങള്‍ക്കും അവയവ
മാറ്റ
ശസ്ത്രക്രിയകള്‍ക്കും
മെഡിസെപ് ഇന്‍ഷ്വറന്‍സ്
പ്രകാരം എന്ത് തുകയാണ്
പരമാവധി
അനുവദിക്കുകയെന്ന്
അറിയിക്കുമോ;
(ഡി)
ഇൗ
പദ്ധതി നടപ്പിലാക്കുന്ന
സ്വകാര്യ ഇന്‍ഷ്വറന്‍സ്
കമ്പനിക്ക് പ്രീമിയം
ഇനത്തില്‍ ഒരു വര്‍ഷം
എന്ത് തുകയാണ്
നല്‍കേണ്ടതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
സര്‍ക്കാര്‍
ജീവനക്കാരുടെ
മെഡിക്കല്‍ റീ
ഇംപേഴ്സ്മെന്റ്
ഇനത്തില്‍ 2018-19
വര്‍ഷം എന്ത് തുകയാണ്
ബഡ്ജറ്റില്‍
വകയിരുത്തിയിരുന്നത്;
അതില്‍ എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
മെഡിസെപ്
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
T 2292.
ശ്രീ.വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി റിലയന്‍സിനെ
ഏല്പിക്കുവാനുള്ള
തീരുമാനം കെെക്കൊണ്ടത്
ഏത്
സാഹചര്യത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
കമ്പനിക്ക് ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
നടത്തിപ്പ് ചുമതല
നല്‍കുന്നതിന് മുമ്പ്
സര്‍വ്വീസ്
സംഘടനകളുടെയും
പെന്‍ഷന്‍കാരുടെ
സംഘടനകളുടെയും
പ്രതിനിധികളുമായി
എന്തെങ്കിലും ചര്‍ച്ച
നടത്തിയിരുന്നുവോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
മെഡിസെപ്
പദ്ധതിയുടെ ഭാഗമായുള്ള
ഇ-ടെന്‍ഡർ
2293.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിസെപ്
പദ്ധതിയുടെ ഭാഗമായുള്ള
ഇ-ടെന്‍ഡറില്‍ ഏതൊക്കെ
കമ്പനികളാണ്
പങ്കെടുത്തത്;
(ബി)
പ്രസ്തുത ഇ-ടെന്‍ഡറില്‍
പങ്കെടുത്ത ഓരോ
കമ്പനിയും എന്തെല്ലാം
വാഗ്ദാനങ്ങളാണ്
അവരവരുടെ
പ്രൊപ്പോസലില്‍
ഉള്‍പ്പെടുത്തിയിരുന്നതെന്ന്
വിശദമാക്കാമോ?
പെന്ഷന്
ആനുകൂല്യങ്ങള്‍
2294.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
സേവനത്തില്‍ നിന്നും
വിരമിക്കുന്ന
ഉദ്യോഗസ്ഥര്‍ക്ക്
വിരമിക്കുന്ന ദിവസം
തന്നെ പെന്ഷന്
ആനുകൂല്യങ്ങള്‍
ലഭ്യമാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
പ്രസ്തുത
തീരുമാനം
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍
വിശദീകരിക്കുമോ?
മെഡിസെപ്
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
2295.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മെഡിസെപ്
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ; ഏത്
കമ്പനിക്കാണ് ഇത്
നടപ്പിലാക്കുവാന്‍
അനുവാദം നല്‍കിയത്;
അവര്‍ ക്വാട്ട് ചെയ്ത
തുക എത്രയാണ്?
പങ്കാളിത്ത
പെന്ഷന് പുന:പരിശോധന
2296.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടെ
പങ്കാളിത്ത പെന്ഷന്
പദ്ധതി പുന:പരിശോധന
സംബന്ധിച്ച സമിതിയുടെ
കാലാവധി വീണ്ടും
ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടുള്ള
സാഹചര്യത്തില്‍ പരിഗണനാ
വിഷയങ്ങളില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
സമിതിയുടെ
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
കാലയളവ്
നിശ്ചയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
2297.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജിവനക്കാരുടെ
പങ്കാളിത്ത പെന്ഷന്
പദ്ധതി
പുനഃപരിശാേധിക്കുന്നതിന്
സമിതി /കമ്മീഷനെ
നിയമിച്ചിട്ടുണ്ടാേയെന്ന്
വ്യക്തമാക്കുമാേ;
(ബി)
പ്രസ്തുത
സമിതി / കമ്മീഷന്
ഇക്കാര്യത്തില്‍
എന്തെങ്കിലും
ശിപാര്‍ശകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമാേ;
(സി)
ഇല്ലെങ്കില്‍
ശിപാര്‍ശ
സമര്‍പ്പിക്കുന്നതിന്
സമയപരിധി നീട്ടി
നല്‍കിയിട്ടുണ്ടാേ;
എങ്കില്‍ എന്നു വരെയാണ്
സമയം
അനുവദിച്ചിട്ടുള്ളത്
എന്നു്
വ്യക്തമാക്കുമാേ?
പങ്കാളിത്ത
പെന്ഷന്
പദ്ധതിയിലുള്‍പ്പെട്ട
ജീവനക്കാര്‍
2298.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍ എത്ര
ജീവനക്കാരാണുള്ളതെന്ന്
നോണ്‍ ഗസറ്റഡ്,ഗസറ്റഡ്
വിഭാഗങ്ങള്‍ തിരിച്ച്
വിശദവിവരം നല്‍കുമോ;
(ബി)
നാളിതുവരെ
എത്ര കോടി രൂപ
എന്‍.പി.എസ്.
ജീവനക്കാരില്‍ നിന്നും
ശേഖരിച്ചിട്ടുണ്ട്;
സര്‍ക്കാര്‍
ഇതിലേക്കായി എത്ര രൂപ
മാച്ചിംഗ് ഗ്രാന്റായി
നിക്ഷേപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
ഫണ്ട് മാനേജര്മാരിലാണ്
ഈ തുക
നിക്ഷേപിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
സര്‍വ്വീസ്
പെന്‍ഷന്‍കാരുടെ ആരോഗ്യ
ഇൻഷ്വറൻസ് പദ്ധതി
2299.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസ്
പെന്‍ഷന്‍കാരുടെ ആരോഗ്യ
ഇൻഷ്വറൻസ് പദ്ധതി
സംസ്ഥാനത്ത്
നടപ്പിലാക്കി
തുടങ്ങിയോയെന്നറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്പ്പെടുന്നവര്ക്ക്
നിലിവില്‍
നിശ്ചയിച്ചിട്ടുളള
പ്രീമിയം എത്രയാണ്;
പ്രീമിയം
ഈടാക്കുന്നതിന്
ട്രഷറികള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
പെന്‍ഷന്‍കാരുടെ
ആരോഗ്യ ഇൻഷ്വറൻസ്
പദ്ധതിയില്‍ ഒ.പി.
ചികില്‍സക്ക് കൂടി
പരിരക്ഷ നല്കാന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ഡി.എ. കുടിശ്ശിക
2300.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ലഭിക്കേണ്ട രണ്ട് ഗഡു
ഡി.എ. കുടിശ്ശിക
ഏപ്രില്‍ മാസത്തെ
ശമ്പളത്തോടൊപ്പം
നല്‍കുന്നതിന് ഇലക്ഷന്
മുമ്പ്
ഉത്തരവിറക്കിയിരുന്നോ;
(ബി)
പ്രസ്തുത
ഉത്തരവ് പ്രകാരം
കുടിശ്ശിക തുക ഏപ്രില്‍
മാസത്തില്‍ തന്നെ
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ഭവനനിര്‍മ്മാണ
വായ്പ
2301.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഭവനനിര്‍മ്മാണവായ്പ
നല്കുമ്പോള് ആധാരം
ഉള്‍പ്പെടെയുള്ള
രേഖകള്‍
ഡിപ്പാര്‍ട്ട്മെന്റില്‍
സൂക്ഷിക്കുന്നതിനാല്‍
വായ്പ ടേക്ക് ഓവര്‍
ചെയ്യാനോ, സെക്കന്റ്
മോര്‍ട്ട്ഗേജ്
ചെയ്യാനോ ബാങ്കുകള്‍
അനുവദിക്കാത്ത സാഹചര്യം
മറികടക്കാന്‍ എന്ത്
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു;വ്യക്തമാക്കുമോ?
സ്പാര്‍ക്ക്
സംവിധാനത്തിലെ പോരായ്മകള്‍
2302.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനസര്‍ക്കാര്‍
ജീവനക്കാരുടെയും
അധ്യാപകരുടെയും
ശമ്പളവും
മറ്റാനുകൂല്യങ്ങളുടെയും
ബില്ലുകള്‍
തയ്യാറാക്കുന്നതിനായി
കൊണ്ടുവന്ന സ്പാര്‍ക്ക്
സംവിധാനത്തില്‍
നിലവില്‍ എന്തെങ്കിലും
പോരായ്മകള്‍
കണ്ടെത്തിയിട്ടുണ്ടോ;
വെളിപ്പെടുത്താമോ;
(ബി)
ക്ലെയിമുകള്‍
തയ്യാറാക്കുന്നതിനായി
ബില്ലുകള്‍ പ്രോസസ്
ചെയ്യാന്‍ ദിവസങ്ങളോളം
നീണ്ട ക്യൂ വരുന്നതായ
പരാതികള്‍
പരിഹരിക്കാന്‍ എന്ത്
നടപടിയാണ് കൈക്കൊണ്ടത്;
വിശദമാക്കാമോ;
(സി)
ഈ
അടുത്ത കാലത്തു
ക്യാഷായി വിതരണം
ചെയ്യുന്ന ക്ഷാമബത്ത
കുടിശ്ശികയുടെ
ബില്ലുകള്‍
തയ്യാറാക്കുന്നതിനുളള
സംവിധാനം എന്നുമുതലാണ്
സ്പാര്‍ക്കില്‍
ഏര്‍പ്പെടുത്തിയത്;
(ഡി)
ഇത്
എല്ലാ വകുപ്പുകളും
മാറിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ബില്‍
തയ്യാറാക്കുന്നതിലെ
സാങ്കേതികതടസ്സം
പരാതിയായി
അറിയിച്ചിട്ടുണ്ടോ;
ഇതിന്മേല് എന്ത്
നടപടി സ്വീകരിച്ചു;
വിവരിക്കുമോ;?
പങ്കാളിത്തപെന്‍ഷന്‍
ആനുകൂല്യങ്ങള്‍
2303.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്തപെന്‍ഷന്‍
പദ്ധതിയിലുളള എത്ര
ജീവനക്കാര്‍
നാളിതുവരെയായി
സര്‍വീസില്‍ നിന്നും
വിരമിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
ഇവര്‍ക്ക്
നാമമാത്രമായ തുകയാണ്
പെന്‍ഷനായി
ലഭിക്കുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആരോഗ്യ ഇൻഷ്വറൻസ്
ഉള്ളവര്‍ക്ക്
ഇതുപ്രകാരമുളള
ആനുകൂല്യങ്ങള്‍
ലഭിച്ചിട്ടില്ലെന്ന
കാര്യം
പരിശോധിക്കുമോ;
(സി)
പങ്കാളിത്തപെന്‍ഷന്‍
സംബന്ധിച്ച വ്യക്തമായ
വിവരം ട്രഷറികളില്‍
ഇല്ലെന്ന കാര്യം
പരിശോധിക്കുമോ; ഇത്
സംബന്ധിച്ച് ട്രഷറി
ഡയറക്ടര്‍ സ്വീകരിച്ച
നടപടികളും ഫയലുകളുടെ
കോപ്പികളും
ലഭ്യമാക്കുമോ;
(ഡി)
കുറഞ്ഞ
സര്‍വ്വീസ് ഉള്ള
ജീവനക്കാര്‍ക്ക് മിനിമം
പെന്ഷന്
ലഭ്യമാക്കുന്ന കാര്യം
പരിശോധിക്കുമോ;
വ്യക്തമാക്കാമോ;
(ഇ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പ്രകാരം വിരമിച്ച
ജീവനക്കാര്‍ക്ക് പഴയ
രീതിയിലുള്ള പെന്ഷന്
ലഭ്യമാക്കുമോ;
സ്റ്റാറ്റ്യുട്ടറി
പെന്ഷന് പദ്ധതി
തിരിച്ചുകൊണ്ടുവരുവാന്‍
നടപടി സ്വീകരിക്കുമോ?
എജ്യൂക്കേഷണല്‍
ലോണ്‍ റീപേയ്മെന്റ്
സപ്പോര്‍ട്ട് സ്കീം
2304.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എജ്യൂക്കേഷണല്‍
ലോണ്‍
റീപേയ്മെന്റ്സപ്പോര്ട്ട്
സ്കീം അനുസരിച്ച് എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും
എത്രപേര്‍ക്ക്
ആനുകൂല്യങ്ങള്‍ നല്കി
എന്നും വിശദമാക്കാമോ;
(ബി)
പദ്ധതിയില്‍
നിന്നും എത്ര രൂപയുടെ
ആനുകൂല്യങ്ങള്‍ ഇതുവരെ
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
തുടരുന്ന കാര്യം
പരിഗണനയില്‍
ഉണ്ടോ;വിശദമാക്കുമോ?
വിദ്യാഭ്യാസവായ്പ
തിരിച്ചടവിന് സഹായപദ്ധതി
T 2305.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാഭ്യാസവായ്പയെടുത്ത്
കടക്കെണിയിലായവരെ
സഹായിക്കാന്‍ ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയ
പദ്ധതിയില്‍
ഉള്‍പ്പെടാതെ പോയതും
വിദ്യാഭ്യാസ ലോണെടുത്ത്
തിരിച്ചടവ് സാധ്യമാകാതെ
പ്രയാസപ്പെടുന്നവരെക്കൂടി
ഉള്‍പ്പെടുത്തിക്കൊണ്ട്
പുതിയ വിദ്യാഭ്യാസവായ്പ
തിരിച്ചടവിനുള്ള
സഹായപദ്ധതി
നടപ്പിലാക്കുമോ
എന്നറിയിക്കാമോ?
വന്‍കിട
വികസന പദ്ധതികള്‍
2306.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വന്‍കിട
അടിസ്ഥാന സൗകര്യ വികസന
പദ്ധതികള്‍ക്കായി
2018-19 ബഡ്ജറ്റില്‍
എത്ര തുകയാണ്
വകയിരുത്തിയിരുന്നത്;
(ബി)
ഏതൊക്കെ
പദ്ധതികള്‍ക്കാണ് തുക
വകയിരുത്തിയിരുന്നത്;
(സി)
ഇതില്‍
എത്ര തുക വിവിധ
പദ്ധതികള്‍ക്കായി
ചെലവഴിച്ചു;
(ഡി)
തുക
ചെലവഴിക്കാത്ത
സാഹചര്യമുണ്ടെങ്കില്‍
അതിനുള്ള കാരണമെന്താണ്
എന്ന് അറിയിക്കുമോ?
നടപ്പിലാക്കാന്‍
സാധിക്കാത്ത പദ്ധതികള്‍
2307.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റ്
നിര്‍ദ്ദേശങ്ങളില്‍
2019 മാര്‍ച്ച് 31 വരെ
നടപ്പിലാക്കാന്‍
സാധിക്കാത്ത പദ്ധതികള്‍
വകുപ്പ് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ?
ക്ഷേമ
പെന്‍ഷനുകള്‍
2308.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ക്ഷേമ
പെന്‍ഷനുകള്‍ എത്ര
പേരാണ്
കെെപ്പറ്റുന്നതെന്ന്
ഇനം തിരിച്ചു
വ്യക്തമാക്കുമാേ;
(ബി)
ക്ഷേമ
പെന്‍ഷനുകള്‍
കെെപ്പറ്റുന്നതില്
അനര്‍ഹരെ
കണ്ടെത്തിയിട്ടുണ്ടാേ;
എങ്കില്‍ എത്ര
അനർഹരെയാണ്
ഒഴിവാക്കിയത്;
(സി)
എന്തു
അടിസ്ഥാനത്തിലാണ് ഇവരെ
കണ്ടെത്തിയതെന്നും
ആരാണ്
കണ്ടെത്തിയതെന്നും
വ്യക്തമാക്കുമാേ;
(ഡി)
നിലവില്‍
ഒരാള്‍ക്ക് എത്ര
ക്ഷേമപെന്‍ഷനുകള്‍
വാങ്ങാന്‍ അനുമതി
നല്‍കിയിട്ടുണ്ട്;
അത്തരത്തില്‍
സ്വീകരിക്കാവുന്ന
പരമാവധി തുക ഒരു മാസം
എത്രയാണെന്ന്
വ്യക്തമാക്കുമാേ ?
സാമൂഹ്യസുരക്ഷാ
പെന്ഷന്
2309.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
ഉണ്ടായിരുന്ന
സാമൂഹ്യസുരക്ഷാ
പെന്ഷന് കുടിശ്ശിക ഈ
സര്‍ക്കാര്‍ വിതരണം
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
കേരളത്തില്‍ നല്കി
വരുന്ന സാമൂഹ്യസുരക്ഷാ
പെന്ഷന്
എതെല്ലാമെന്നും
ഇവയിലോരോന്നിനും എത്ര
രൂപ വീതമാണ് പ്രതിമാസം
നല്‍കിവരുന്നതെന്നും
വ്യക്തമാക്കുമോ?
സര്‍ഫാസി
ആക്ട്
2310.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
ബാങ്കുകളില്‍ നിന്നും
ലോണെടുത്ത്
തിരിച്ചടക്കാനാവാതെ
സര്‍ഫാസി ആക്ട് പ്രകാരം
നടപടികള്‍ നേരിടുന്ന
നിരവധി കുടുംബങ്ങള്‍
സംസ്ഥാനത്ത് ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കേസുകളില്‍ ബാങ്കുകള്‍
സാവകാശം നല്‍കാതെ
അടിയന്തര നടപടികള്‍
സ്വീകരിക്കുന്നതിനാല്‍
വായ്പയെടുത്തവര്‍ക്ക്
വീട്
നഷ്ടപ്പെട്ടുപോകുമ്പോള്‍
സഹായിക്കാന്‍
എന്തെങ്കിലും സഹായ
പദ്ധതി
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിശോധിക്കുമോ;
(സി)
നിലവില്‍
ഏതൊക്കെ കടങ്ങള്‍ക്ക്
മോറട്ടോറിയം
പ്രഖ്യാപിച്ചിട്ടുണ്ടെന്നും
ഏതു മാസം വരെയാണെന്നും
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് പദ്ധതി
2311.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
പദ്ധതിപ്രകാരം
തൃശ്ശൂര്‍ ജില്ലയില്‍
നിന്നും ഇതുവരെ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ ;
(ബി)
ലഭിച്ച
അപേക്ഷകളുടെ നിലവിലുള്ള
അവസ്ഥ എന്താണെന്ന്
ബാങ്കുകള്‍ തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
ജി.
എസ്. ടി. വരുമാനത്തിന്റെ
വിശദാംശങ്ങള്‍
2312.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജി.
എസ്. ടി നിലവില്‍
വന്നതിനുശേഷം
സംസ്ഥാനത്തിന് ലഭിച്ച
നികുതി വരുമാനത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ജി.എസ്.ടി
റിട്ടേണിന് പ്രതിദിന പിഴ
2313.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
റിട്ടേണ്‍ സമര്‍പ്പണം
വൈകുന്നതിന് പ്രതിദിന
പിഴ ഈടാക്കുന്നതിന്
പുറമേ വൈകിയ
ദിനങ്ങള്‍ക്ക് 18
ശതമാനം പലിശയും
ഈടാക്കുന്നുണ്ടോ;
(ബി)
ഇപ്പോഴത്തെ
സാഹചര്യത്തില്‍ ഒരു
ലക്ഷം രൂപയ്ക്ക് 18
ശതമാനം പലിശ നല്‍കേണ്ട
സാഹചര്യം ഉണ്ടോ;
(സി)
ജി.എസ്.ടി.
ആരംഭിച്ചതുമുതലുള്ള
കണക്കെടുത്താണോ
ഇപ്പോള്‍ നോട്ടീസ്
അയച്ചിരിക്കുന്നത്;
(ഡി)
സാങ്കേതിക
പ്രശ്നം കാരണം
റിട്ടേണ്‍
വൈകുന്നതിനാല്‍ പിഴ
ഒഴിവാക്കാന്‍ മുമ്പ്
നടന്ന ജി.എ.സ്.ടി
കൗണ്‍സിലില്‍
തീരുമാനമുണ്ടായിരുന്നോ;
(ഇ)
എന്നാല്‍
ഇത് നടപ്പാക്കാത്ത
സാഹചര്യം ഉണ്ടോ;
എങ്കില്‍
ഇക്കാര്യങ്ങളൊക്കെ
ജി.എസ്.ടി കൗണ്‍സിലില്‍
ഉന്നയിക്കുമോ; വിശദാംശം
നല്‍കുമോ?
ജി.എസ്.ടി.യില്‍
വെട്ടിപ്പ്
2314.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തികവര്‍ഷം
ജി.എസ്.ടി.യില്‍
കോടികളുടെ വെട്ടിപ്പ്
നടന്നതായ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
കോടി രൂപയുടെ
വെട്ടിപ്പാണ്
നടന്നിട്ടുള്ളത്
എന്നതിനെ
സംബന്ധിച്ചുള്ള കണക്ക്
ലഭ്യമാണോ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(സി)
നികുതി
വെട്ടിപ്പ് തടയുന്നതിന്
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
ഇതിനകം
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
റിട്ടേണുകളുടെ
ഡേറ്റാ അനാലിസിസ്
നടത്തുവാന്‍ പ്രൊഫഷണല്‍
കണ്‍സള്‍ട്ടന്റുമാരെ
കരാറടിസ്ഥാനത്തില്‍
നിയമിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
ജി.എസ്.ടി.യില്‍
വെട്ടിപ്പ്
നടത്തിയവരില്‍നിന്നും
അത് ഈടാക്കുവാന്‍ എന്ത്
നടപടിയാണ് ഇതിനകം
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്താമോ?
സംസ്ഥാനത്തിന്
ലഭിക്കേണ്ട എെ.ജി.എസ്.ടി.
2315.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന
വ്യാപാരങ്ങളില്‍
സംസ്ഥാനത്തിന്
ലഭിക്കേണ്ട
എെ.ജി.എസ്.ടി.-യില്‍
എത്ര കോടി രൂപയുടെ
കുറവാണ്
ഉണ്ടായിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
2018-19
വര്‍ഷത്തില്‍
എെ.ജി.എസ്.ടി.
ഇനത്തില്‍ വര്‍ദ്ധനവ്
ലഭിച്ചിട്ടുണ്ടോ;
(സി)
കേരളത്തില്‍
ഇ-വേ ബില്‍ നിലവില്‍
വന്നിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ട്രഷറി
നവീകരണവും അടിസ്ഥാന സൗകര്യ
വികസന നടപടികളും
2316.
ശ്രീ.ഡി.കെ.
മുരളി
,,
ഐ.ബി. സതീഷ്
,,
മുരളി പെരുനെല്ലി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ട്രഷറികളുടെ
നവീകരണത്തിനും
ആധുനികവത്കരണത്തിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ട്രഷറി
അടിസ്ഥാന സൗകര്യ വികസന
പരിപാടിയില്‍
ഉള്‍പ്പെടുത്തി പുതിയ
ട്രഷറി കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ട്രഷറി
ഇടപാടുകള്‍ ഡിജിറ്റല്‍
പ്ലാറ്റ്ഫോമില്‍
ആക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
എല്ലാ ട്രഷറികളിലും
കോര്‍ബാങ്കിംഗ് സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
തിരുവല്ല
സബ്ട്രഷറി
2317.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവല്ല
സബ്ട്രഷറി
പ്രവര്‍ത്തിക്കുന്ന
കെട്ടിടം
ജീര്‍ണ്ണാവസ്ഥയില്‍
ആണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
സൗകര്യപ്രദമായ
സ്ഥലത്തേയ്ക്ക് ട്രഷറി
മാറ്റി സ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമാേ ?
ട്രഷറി
സ്ഥിരനിക്ഷേപങ്ങള്‍
2318.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി
സ്ഥിരനിക്ഷേപങ്ങളുടെ
വിശ്വാസ്യത
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
വ്യാജ
സ്ഥിരനിക്ഷേപ
സര്‍ട്ടിഫിക്കറ്റുകള്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
പണയപ്പെടുത്തുക വഴി
സര്‍ക്കാരിന്
സാമ്പത്തിക നഷ്ടം
വന്നിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഉണ്ടെങ്കില്‍
ട്രഷറി
സ്ഥിരനിക്ഷേപങ്ങളുടെ
വ്യാജസര്‍ട്ടിഫിക്കറ്റുകള്‍
തടയാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
സഹകരണ
സ്ഥാപനങ്ങള്‍ക്ക്
അനുവദിക്കുന്ന ലോട്ടറി
ടിക്കറ്റുകള്‍
2319.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
ഏജന്സിയുള്ള
സഹകരണസ്ഥാപനങ്ങള്‍ക്ക്
കൂടുതല്‍ ടിക്കറ്റുകള്‍
അനുവദിക്കുന്നതിന്
മുന്‍ഗണന നല്‍കുന്നത്
സംബന്ധിച്ച ഉത്തരവ്
ഉണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
ഇപ്രകാരം
ടിക്കറ്റുകള്‍
അനുവദിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ഈ
സഹകരണ സ്ഥാപനങ്ങള്‍
അവര്‍ക്ക് ലഭിക്കുന്ന
ടിക്കറ്റുകള്‍
മൊത്തമായി വന്‍കിട
ലോട്ടറി
കച്ചവടക്കാര്‍ക്ക്
മറിച്ചു
വില്‍ക്കുന്നതായുള്ള
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ; ഇത്തരം
സംഘങ്ങള്‍ക്കെതിരെ
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ഡി)
ഇങ്ങനെയുള്ള
ഓരോ സഹകരണ സ്ഥാപനവും
ലോട്ടറി ഏജന്റ് എന്ന
നിലയ്ക്ക് എത്ര
ലോട്ടറിതൊഴിലാളികളെ
വീതം ലോട്ടറിതൊഴിലാളി
ക്ഷേമനിധിയില്‍
അംഗങ്ങളായി
ചേര്‍ത്തിട്ടുണ്ടെന്നുള്ള
വിശദവിവരം നല്‍കുമോ;
(ഇ)
ഈ
സംഘങ്ങള്‍ വാങ്ങുന്ന
ലോട്ടറി
ടിക്കറ്റുകളില്‍
ലോട്ടറിനിയമം
അനുശാസിക്കുന്ന
തരത്തില്‍ ഇവരുടെ സീല്‍
ലോട്ടറിയുടെ
പിന്‍ഭാഗത്ത്
പതിക്കുന്നുണ്ടോ എന്ന്
സര്‍ക്കാര്‍ പരിശോധന
നടത്താറുണ്ടോ;
വിശദവിവരം നല്‍കുമോ?
ലോട്ടറി
നികുതി ഏകീകരണം
2320.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018-19 വര്‍ഷം ലഭ്യമായ
ലോട്ടറി വരുമാനം എത്ര
എന്നും
വിവിധയിനങ്ങളിലായി
വകുപ്പിന് ചെലവ്
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ലോട്ടറി നികുതി എത്ര;
മറ്റ് സംസ്ഥാനങ്ങളില്‍
എത്രയെന്ന് അറിയാമോ;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ ലോട്ടറി
നികുതി ഏകീകരിക്കല്‍
നയം സംസ്ഥാനത്തെ എങ്ങനെ
ബാധിക്കും; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
നികുതി വ്യവസ്ഥകള്‍
നടപ്പാക്കുന്നതില്‍
ജി.എസ്.ടി. കൗണ്‍സില്‍
എന്തു തീരുമാനം
കൈക്കൊണ്ടു;
വിശദമാക്കുമോ?
ലോട്ടറി
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
പ്രവര്‍ത്തനങ്ങള്‍
2321.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കേരള
ലോട്ടറി തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
ലോട്ടറി
തൊഴിലാളികള്‍ക്കായി
നടപ്പിലാക്കിയ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
കേരള
ലോട്ടറി തൊഴിലാളി ക്ഷേമ
നിധി ബോര്‍ഡ് മുഖേന
വയനാട് ജില്ലയിലെ
ലോട്ടറി
തൊഴിലാളികള്‍ക്ക്
ഇരുചക്രവാഹനങ്ങള്‍
വിതരണം ചെയ്യാനുള്ള
പദ്ധതിയുണ്ടോയെന്ന്
അറിയിക്കാമോ?
ലോട്ടറി
ടിക്കറ്റിന്മേല് ഒരു ശതമാനം
സെസ്സ്
2322.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറി
ടിക്കറ്റിന്മേല് ഒരു
ശതമാനം സെസ്സ്
ഏര്‍പ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
ലോട്ടറിക്ക് എത്ര
ശതമാനം ജി.എസ്.ടിയാണ്
ഈടാക്കുന്നത്;
(സി)
ജി.എസ്.ടി
നിലവില്‍ വന്നശേഷം
ലോട്ടറി വില്പനക്കാരുടെ
വില്പന കമ്മീഷനില്‍
കുറവ്
വരുത്തിയിട്ടുണ്ടോ;
എന്ത് കുറവാണ്
വരുത്തിയത്;
വ്യക്തമാക്കുമോ;
(ഡി)
ലോട്ടറി
ടിക്കറ്റിന്മേല്
സെസ്സ്
ഏര്‍പ്പെടുത്തുന്നത്
ടിക്കറ്റ് വില്പനയെ
ബാധിക്കുമെന്നിനാല്
ഇക്കാര്യം
പുന:പരിശോധിക്കുമോ
എന്ന് അറിയിക്കുമോ?
ലോട്ടറി
വകുപ്പിന്റെ പ്രവര്‍ത്തനം
2323.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ലോട്ടറി
വകുപ്പിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിലേക്കായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
കാരുണ്യ
ചികിത്സാസഹായ പദ്ധതി
2324.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാലക്കാട് ജില്ലയില്‍
കാരുണ്യപദ്ധതിയിലൂടെ
എത്ര രൂപ വിതരണം
ചെയ്തുവെന്ന്
അറിയിക്കാമോ;
(ബി)
കാരുണ്യ
പദ്ധതി പ്രകാരം
ചികിത്സാസഹായം
ലഭ്യമാകുന്ന തൃശ്ശൂര്‍,
പാലക്കാട്, മലപ്പുറം
ജില്ലകളിലെ
ആശുപത്രികളുടെ വിശദാംശം
ലഭ്യമാക്കാമോ?
കാരുണ്യ
ചികിത്സാധനസഹായ പദ്ധതി
2325.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ചികിത്സാധനസഹായ പദ്ധതി
പ്രകാരം നല്കുന്ന
പരമാവധി ധനസഹായം
ഇപ്പോള്‍ എത്ര രൂപയാണ്;
തുക അനുവദിക്കുന്നതിന്
വരുമാന പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഏതൊക്കെ
ചികിത്സകള്‍ക്കാണ്
ഇത്തരത്തില്‍ സഹായം
ലഭ്യമാക്കുന്നത്;
കിഡ്നി
ട്രാന്സ്പ്ലാന്റേഷന്
ഉള്‍പ്പെടെയുള്ള
ചെലവേറിയ
ചികിത്സകള്‍ക്ക് തുക
പരമാവധി
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
കിഡ്നി
ട്രാന്സ്പ്ലാന്റേഷന്
ഉള്‍പ്പെടെയുള്ള
ചികിത്സകള്‍ക്ക്
പരമാവധി പത്ത് ലക്ഷം
രൂപയും മറ്റു ചെലവേറിയ
ചികിത്സകള്‍ക്ക്
പരമാവധി എഴുലക്ഷം
രൂപയും നല്കാന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
2326.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
പുതിയ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടി
2327.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടി ആദ്യഘട്ടത്തില്‍
ആരംഭിച്ച യു.എ.ഇ.യില്‍
അതിന് ലഭിച്ച പ്രതികരണം
ആശാവഹമായിരുന്നോ;
ഇതിന്റെ
അടിസ്ഥാനത്തില്‍ മറ്റ്
ഗള്‍ഫ്
രാജ്യങ്ങളിലേക്ക് കൂടി
ഇത്
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രവാസി
ചിട്ടി യൂറോപ്യന്‍
രാജ്യങ്ങളില്‍
വ്യാപിപ്പിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഇതുവരെ
പ്രവാസി ചിട്ടിയില്‍
ചേരുന്നതിന് എത്ര പേര്
രജിസ്റ്റര്‍ ചെയ്തു;
അതില്‍ എത്രപേര്‍
ഇതിനകം ചിട്ടി വരിസംഖ്യ
അടക്കുകയുണ്ടായി
എന്നറിയിക്കാമോ;
(ഡി)
എത്ര
നമ്പര്‍ ചിട്ടികളാണ്
ഇതിനകം ആരംഭിച്ചത്;
(ഇ)
പ്രസ്തുത
പ്രവാസി ചിട്ടിയില്‍
ചേരുന്ന
പ്രവാസികള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ.
യുടെ പ്രവര്‍ത്തനങ്ങള്‍
2328.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.എഫ്.ഇ.യുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിലേക്കായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി എന്ന്
അറിയിക്കുമോ;
(ബി)
ഇവയുടെ
വിശദാംശം അറിയിക്കുമോ?
കെ.എസ്.എഫ്.ഇ.യുടെ
പുതിയ ശാഖകള്‍
2329.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.എഫ്.ഇ.യുടെ എത്ര
ശാഖകള്‍ പുതിയതായി
ആരംഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയിലെ അംഗത്വം
T 2330.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കും
പെൻഷൻകാർക്കും വേണ്ടി
നടപ്പിലാക്കുന്ന ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
എം.എല്‍.എ.മാരുടെ
അഡീഷണല്‍
സ്റ്റാഫിനെക്കൂടി
ഉൾപ്പെടുത്തുന്നത്
പരിഗണിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
2331.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനസര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ഏര്‍പ്പെടുത്തുന്ന
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഇന്‍ഷ്വറന്‍സ് പദ്ധതി
പ്രകാരം ഏതൊക്കെ
രോഗങ്ങള്‍ക്കുളള
ചികിത്സയ്ക്കാണ്
ആനുകൂല്യം
ലഭിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
ചികിത്സാ
ആനുകൂല്യത്തിന് പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ?
സ്റ്റേറ്റ്
ലൈഫ് ഇന്‍ഷ്വറന്‍സ് രേഖകളുടെ
കമ്പ്യൂട്ടറൈസേഷന്
2332.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
സ്റ്റേറ്റ് ലൈഫ്
ഇന്‍ഷ്വറന്‍സ് രേഖകളുടെ
കമ്പ്യൂട്ടറൈസേഷന്
പൂര്‍ണ്ണമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അത്
പൂര്‍ത്തീകരിക്കുവാന്‍
അടിയന്തരനടപടി
സ്വീകരിക്കുമോ;
(ബി)
സ്റ്റേറ്റ്
ലൈഫ് ഇന്‍ഷ്വറന്‍സ്
എടുത്തിട്ടുള്ള
ജീവനക്കാര്‍ക്ക് പോളിസി
സര്‍ട്ടിഫിക്കറ്റ്
കൃത്യമായി
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പോളിസി
സര്‍ട്ടിഫിക്കറ്റിന്റെ
ഡ്യൂപ്ലിക്കേറ്റ്
എടുക്കുന്നതിന്
മുദ്രപ്പത്രത്തില്‍
സത്യവാങ്മൂലം
നല്‍കണമെന്ന്
നിഷ്ക്കര്ഷിക്കുന്നതുമൂലം
പെന്ഷന് പറ്റി
പിരിയുന്ന ജീവനക്കാര്‍
നേരിടുന്ന വിഷമങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അത് പരിഹരിക്കുന്നതിന്
ഡ്യൂപ്ലിക്കേറ്റ്
പോളിസി വേണമെന്നുള്ള
നിബന്ധന ഒഴിവാക്കി,
പോളിസി
സര്‍ട്ടിഫിക്കറ്റിന്റെ
ഡ്യൂപ്ലിക്കേറ്റ്
ഇല്ലാതെ തന്നെ വരിസംഖ്യ
രേഖകളുടെ
അടിസ്ഥാനത്തില്‍ പോളിസി
തുക നല്കുവാന് നടപടി
സ്വീകരിക്കുമോ?
വിവിധ
സര്‍ക്കാര്‍സേവനങ്ങള്‍ക്കുള്ള
ഫീസ് വര്‍ദ്ധന
2333.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധ
സര്‍ക്കാര്‍സേവനങ്ങള്‍ക്കുള്ള
ഫീസ്
വര്‍ദ്ധിപ്പിച്ചതിന്റെ
അടിസ്ഥാനത്തില്‍
പൊതുജനങ്ങള്ക്ക്സേവനങ്ങള്
കൂടുതല്‍ മെച്ചപ്പെട്ട
നിലയില്‍ നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
അടിക്കടി
ജനസേവനങ്ങള്‍ക്ക് ഫീസ്
വര്‍ദ്ധിപ്പിക്കുകയും
സര്‍ക്കാര്‍
സംവിധാനങ്ങള്‍
സേവനദാതാക്കള്‍ എന്ന
നിലയില്‍ കാര്യക്ഷമമായി
പ്രവര്‍ത്തിക്കാതിരിക്കുകയും
ചെയ്യുന്ന സാഹചര്യം
പൊതുജനങ്ങളില്‍ നിന്നും
വളരെയേറെ
എതിര്പ്പുകള്ക്കിടയാക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
പൊതുജനങ്ങളില്‍നിന്ന്
ഈടാക്കുന്ന ഫീസിന്റെ
വര്‍ദ്ധനവിനനുസരിച്ച്
നല്കുന്ന സേവനങ്ങളുടെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കയര്‍
വ്യവസായം
2334.
ശ്രീ.വി.
ജോയി
,,
ബി.സത്യന്
,,
എം. മുകേഷ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ മേഖലയില്‍ വിവിധ
പദ്ധതികളും
പ്രവര്‍ത്തനങ്ങളും
ഏകോപിപ്പിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കയര്‍
വ്യവസായത്തിന്റെ
വികസനത്തിനും
പ്രോത്സാഹനത്തിനുമായി
എന്തെല്ലാം ധനസഹായമാണ്
കേന്ദ്രസര്‍ക്കാരില്‍നിന്ന്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കയര്‍മേഖലയുടെ
വികസനവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്നും
അവയുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
വിശദമാക്കാമോ?
കയര്‍
വ്യവസായത്തിന്റെ
വൈവിധ്യവല്‍ക്കരണം
2335.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായത്തിന്റെ
വൈവിധ്യവല്‍ക്കരണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ളത്;
വിശദവിവരം നല്‍കുമോ
(ബി)
ഇതിന്റെ
ഭാഗമായി
കയര്‍തൊഴിലാളികള്‍ക്ക്
കൈവരിക്കാന്‍
കഴിഞ്ഞിട്ടുള്ള
നേട്ടങ്ങള്‍
എന്തെല്ലാമാണ്?
വള്ളിക്കുന്ന്
പഞ്ചായത്തിലെ കയര്‍ ഭൂവസ്ത്രം
പദ്ധതി
2336.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വള്ളിക്കുന്ന്
പഞ്ചായത്തിലെ
തീരപ്രദേശങ്ങളില്‍
കയര്‍ ഭൂവസ്ത്രം പദ്ധതി
നടപ്പിലാക്കുന്നതിന്
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇതിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കയര്‍
ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍
വിപണി
2337.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
ഉത്പന്നങ്ങള്‍
കൂടുതലായി
വിറ്റഴിക്കുന്നതിനും
ആഗോളവിപണിയില്‍
കേരളത്തിലെ കയര്‍
ഉല്പന്നങ്ങള്ക്ക്
കൂടുതല്‍ ഉപഭോക്താക്കളെ
കണ്ടെത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ;
(ബി)
കയര്‍
ഉത്പന്നങ്ങള്‍ക്ക്
ഓണ്‍ലൈന്‍ വിപണി
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കയര്‍ഫെഡിന്റെ
പ്രവര്‍ത്തനം
വൈവിധ്യവത്കരിക്കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
വിശദീകരിക്കുമോ?
കയര്‍മേഖലയുടെ
സുസ്ഥിര വികസനം
2338.
ശ്രീ.കെ.
ആന്‍സലന്‍
,,
എന്‍. വിജയന് പിള്ള
,,
കെ. ദാസന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കയര്‍മേഖലയുടെ സുസ്ഥിര
വികസനം ലക്ഷ്യമാക്കി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
(ബി)
കയറിന്റെയും
കയര്‍
ഉല്പന്നങ്ങളുടെയും
സംഭരണത്തില്‍ എത്ര
ശതമാനം വര്‍ദ്ധനയാണ് ഇൗ
കാലയളവില്‍
ഉണ്ടായിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
കാര്ഷികാടിസ്ഥാനത്തിലുളള
ഗ്രാമീണ വ്യവസായം
ധാരാളം
കുടുംബങ്ങള്‍ക്ക്
ഉപജീവനമാര്‍ഗ്ഗം
നല്കുന്ന വിധത്തില്‍
കൂടുതല്‍
വിപുലമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കയര്‍
മേഖലയിലെ പ്രതിസന്ധി
2339.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കോര്‍പ്പറേഷനും
കയര്‍ഫെഡും സഹകരണ
സംഘങ്ങളില്‍ നിന്ന്
സംഭരിക്കുന്ന
കയറുല്പന്നങ്ങള്
വില്‍ക്കാതെ
കെട്ടിക്കിടക്കുന്നുവെന്നത്
വസ്തുതയാണോ; എങ്കില്‍
എത്ര കോടി രൂപയുടെ
കയറുല്പന്നങ്ങളാണ്
ഇപ്രകാരം
കെട്ടിക്കിടക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതിനുള്ള
കാരണമെന്താണെന്നും
വിദേശ, ആഭ്യന്തര
വിപണികള്‍ നേരിട്ട്
കണ്ടെത്തുവാന്‍ കയര്‍
കോര്പ്പറേഷന്
പരാജയപ്പെട്ടത് ഏത്
സാഹചര്യത്തിലാണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രളയത്തിന്
ശേഷം കയര്‍
കോര്പ്പറേഷന് വിദേശ
ഓര്‍ഡര്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര കോടി
രൂപയുടെ എന്ന്
അറിയിക്കാമോ;
(ഡി)
കോടിക്കണക്കിന്
രൂപയുടെ കയര്‍
ഭൂവസ്ത്രം സര്‍ക്കാര്‍
പദ്ധതികളില്‍
ഉപയോഗിക്കാത്തതിനാല്‍
കെട്ടിക്കിടക്കുന്ന
അവസ്ഥ
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
കയര്‍
മേഖല നേരിടുന്ന
ഗുരുതരമായ സ്ഥിതിവിശേഷം
മറികടക്കുവാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ?
കയര്‍
ഉത്പന്നങ്ങളുടെ വിപണനം
2340.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കോര്‍പ്പറേഷനില്‍ വിപണി
കണ്ടെത്താനാവാതെ
മുപ്പത് കോടിയുടെ
ഉത്പന്നങ്ങള്‍
കെട്ടിക്കിടക്കുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കയര്‍
ഉത്പന്നങ്ങളുടെ
വിപണനത്തിനായി ഒരു
പ്രത്യേക കമ്പനിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
എന്നിട്ടും വിപണി
കണ്ടെത്താനാവാതെ വന്ന
സാഹചര്യം
പരിശോധിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
ഉത്പന്നങ്ങള്‍ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
വഴി വിറ്റഴിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ ഇതിനായി
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്നറിയിക്കുമോ?
കയര്‍
ഉല്പന്നമേഖലയുടെ
ഉന്നമനത്തിനായി നടപടി
2341.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കയറിന്റെയും കയര്‍
ഉല്പന്ന മേഖലയുടെയും
ഉന്നമനത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
കയര്‍ത്തൊഴിലാളികളുടെ
ക്ഷേമത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ?
കൊച്ചി
താലൂക്കിലെ കയര്‍ വ്യവസായ
സഹകരണ സംഘങ്ങള്‍
2342.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
താലൂക്കിലെ ചെല്ലാനം,
ഇടക്കൊച്ചി, കുമ്പളങ്ങി
, പള്ളുരുത്തി
വില്ലേജുകളിലെ
പ്രവര്ത്തനരഹിതമായിട്ടുള്ളതും
ലിക്വിഡേഷനിലുള്ളതുമായ
കയര്‍ വ്യവസായ സഹകരണ
സംഘങ്ങളുടെ
അധീനതയിലുള്ള ഏക്കര്‍
കണക്കിന് വസ്തുവകകള്‍
ഉപയോഗയോഗ്യമാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കയര്‍ വ്യവസായ സഹകരണ
സംഘങ്ങളുടെ മേലുള്ള
ലിക്വിഡേഷന്
ഉള്‍പ്പെടെയുള്ള
നടപടിക്രമങ്ങളുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
വസ്തുവകകള്‍
അന്യാധീനപ്പെടാതിരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
കയര്‍
ഉല്പന്നങ്ങളുടെ വിപണന
പ്രവര്‍ത്തനങ്ങള്‍
2343.
ശ്രീ.ബി.സത്യന്
,,
വി. ജോയി
ശ്രീമതി
യു. പ്രതിഭ
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയറിന്റെയും കയര്‍
ഉല്പന്നങ്ങളുടെയും
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വിവിധ
വിപണന
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
പുതിയ
മാര്‍ക്കറ്റിംഗ്
തന്ത്രങ്ങള്‍
ആവിഷ്ക്കരിക്കുന്നതിനും
പരസ്യ, പ്രചരണ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
ഇതിന്റെ
ഭാഗമായി
എക്സിബിഷനുകള്‍,
കാര്‍ണിവല്‍ മുതലായവ
സംഘടിപ്പിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കയര്‍ഫെഡില്‍
അഫിലിയേഷന് ഉള്ള സഹകരണ
സംഘങ്ങള്‍
2344.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍ഫെഡില്‍
അഫിലിയേഷന് ഉള്ള
തൃശ്ശൂര്‍ ജില്ലയിലെ
കയര്‍ സഹകരണ സംഘങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
കയര്‍
സഹകരണ സംഘങ്ങളുടെ
പേരില്‍ വാങ്ങിയ
വസ്തുവകകള്‍ ഇപ്പോള്‍
ആരുടെ കൈവശമാണെന്ന്
വ്യക്തമാക്കാമോ?