കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ ബാധ്യത
5447.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ
നിലവിലുള്ള ബാധ്യത
എത്രയാണ്;
(ബി)
ചെലവിന്
ആനുപാതികമായി വൈദ്യുതി
ചാര്‍ജ്ജ് വര്‍ദ്ധന
നടപ്പിലാക്കാത്തതാണ്
വൈദ്യുതി ബോര്‍ഡിന്റെ
ബാധ്യതകൂടുന്നതിന്
പ്രധാനകാരണം എന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ വൈദ്യുതിയുടെ
വിലവര്‍ദ്ധനവിനായി
റെഗുലേറ്ററി കമ്മീഷനെ
ബോര്‍ഡ്
സമീപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കേരള
വാട്ടര്‍ അതോറിറ്റി
എന്ത് തുകയാണ് നിലവില്‍
വൈദ്യുതി കുടിശ്ശികയായി
നല്കുവാനുള്ളത്; ഇത്
നല്‍കുന്നതിന്
സര്‍ക്കാര്‍
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ ഈ വര്‍ഷം
എന്ത് തുക ലഭിച്ചു?
ഉൗര്‍ജ്ജ
കേരള മിഷന്
5448.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉൗര്‍ജ്ജ
കേരള മിഷന്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്താെക്കെയാണ്;
വിശദമാക്കുമോ;
(ബി)
കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
ലെെസന്‍സിംഗ്
ബോര്‍ഡിനായി
ഓണ്‍ലെെന്‍ സോഫ്റ്റ്
വെയര്‍
നടപ്പിലാക്കുവാന്‍
പദ്ധതിയുണ്ടോ; ഇതിനുളള
നടപടിക്രമം ഏത്
ഘട്ടത്തിലാണ്?
വൈദ്യുതി
ലൈന്‍ പൊട്ടിവീണ് ഉണ്ടായ
അപകടങ്ങൾ
5449.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടെ
സംസ്ഥാനത്ത് വൈദ്യുതി
ലൈന്‍ പൊട്ടിവീണ്
ഷോക്കേറ്റതിനെ
തുടര്‍ന്ന് എത്രപേര്‍
മരണമടയുകയും
എത്രപേര്‍ക്ക്
പരുക്കേല്‍ക്കുകയും
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ലൈന്‍
പൊട്ടിവീഴുന്നതടക്കം
വൈദ്യുതി അനുബന്ധ
അപകടങ്ങള്‍ ഇല്ലാതാക്കി
ജനങ്ങളുടെ ജീവനും
സ്വത്തിനും
സംരക്ഷണമൊരുക്കണമെന്ന്
ഹൈക്കോടതി നേരത്തെ
ഉത്തരവ്
പുറപ്പെടുവിക്കുകയുണ്ടായോ;
(സി)
ഇന്ത്യന്‍
വൈദ്യുതി നിയമം (1956)
അനുശാസിക്കുന്ന
മുഴുവന്‍
സുരക്ഷാനടപടികളും 6
മാസത്തിനകം
സ്വീകരിക്കുമെന്ന് ഈ
കോടതി ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
കെ.എസ്.ഇ.ബി. ഉറപ്പ്
നല്കുകയുണ്ടായോ;
(ഡി)
പ്രസ്തുത
ഉറപ്പിന്റെ
അടിസ്ഥാനത്തിൽ
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെ;
വിശദാംശങ്ങള്‍
നല്‍കുമോ?
വൈദ്യുതി
ലൈന്‍ പൊട്ടിയാല്‍ തനിയെ
ഓഫാകുന്ന സംവിധാനം
5450.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ലൈന്‍ പൊട്ടിയാല്‍
തനിയെ ഓഫാകുന്ന
സാങ്കേതിക സംവിധാനം 11
കെ.വി.മുതല്‍
മുകളിലേക്കുള്ള
ലൈനുകളില്‍ മാത്രമാണോ
ഇപ്പോഴുള്ളത്;
(ബി)
ലോടെന്‍ഷന്‍
വിതരണ ലൈനുകളില്‍
ഇത്തരം സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
സാങ്കേതികവിദ്യ
സംസ്ഥാനത്ത്
ഇപ്പോഴുണ്ടോ;
(സി)
ഇല്ലെങ്കില്‍
ലൈനുകളില്‍
ഇന്‍സുലേഷനുള്ള
കമ്പികള്‍ ഉപയോഗിക്കുക,
ഭൂഗര്‍ഭ കേബിളിലേക്ക്
മാറുക എന്നിവയാണോ
ഇതിനുള്ള പരിഹാരം;
വിശദമാക്കാമോ;
(ഡി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏതുഘട്ടത്തിലാണ്; ഇതിന്
എത്ര ചിലവ് വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
വൈദ്യുതി
ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍
നടപടി
5451.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
വൈദ്യുതി ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മാലിന്യത്തില്‍
നിന്ന് വൈദ്യുതി
ഉല്പാദിപ്പിക്കുന്ന പദ്ധതി
5452.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യത്തില്‍
നിന്നുള്ള വൈദ്യുതി
ഉല്പാദനം ലക്ഷ്യമിട്ട്
ബ്രഹ്മപുരത്ത്
ആരംഭിക്കുന്ന
പദ്ധതിയുമായി സഹകരിച്ചു
അവിടെനിന്നും വൈദ്യുതി
വാങ്ങുവാൻ
കെ.എസ്.ഇ.ബി.യും
സ്വകാര്യ കമ്പനിയും
തമ്മില്‍
ധാരണാപത്രത്തിൽ
ഒപ്പിട്ടുവോ എന്ന്
വ്യക്തമാക്കുമോ;എങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കരാര്‍ പ്രകാരം
കെ.എസ്.ഇ.ബി.യ്ക്ക്
എന്ന് മുതല്‍ വൈദ്യുതി
വാങ്ങുവാൻ
സാധിക്കുമെന്നാണ്
കണക്കാക്കുന്നത്;
(സി)
സംസ്ഥാനത്തെ
മാലിന്യമുക്തമാക്കുന്നതിന്
സഹായകരമാകുന്ന ഇത്തരം
പദ്ധതികളെ
പ്രോത്സാഹിപ്പിക്കുവാനും
അത്തരം പദ്ധതികളില്‍
നിന്നും
ഉല്പാദിപ്പിക്കുന്ന
മുഴുവന്‍ വൈദ്യുതിയും
വാങ്ങുന്നതിനും
കെ.എസ്.ഇ.ബി.
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
കെ.
എസ്. ഇ. ബി. യുടെ സാമ്പത്തിക
ഭദ്രത
5453.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. മുകേഷ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭാേക്തൃ
സംതൃപ്തി
മുന്‍നിര്‍ത്തി
വെെദ്യുതിവകുപ്പ്ഏര്പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങളും
നടപടിക്രമങ്ങളിലെ
ലഘൂകരണവും
എന്തെല്ലാമാണ്;
തടസ്സരഹിതമായി നിശ്ചിത
പ്രവാഹ ശേഷിയില്‍
വെെദ്യുതി
ലഭ്യമാകുന്നുവെന്ന്
ഉറപ്പാക്കാന്‍
ഉദ്ദേശമുണ്ടോ;
(ബി)
വെെദ്യുതി
ലെെനില്‍ നിന്നും
ഉപകരണങ്ങളില്‍ നിന്നും
ഉള്ള ഷാേക്കുമൂലം അപകടം
കുറയ്ക്കാനായി
വെെദ്യുതി ബാേര്‍ഡ്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍ ഫലം
കണ്ടിട്ടുണ്ടാേ; സമീപ
കാലത്തുണ്ടായ
അപകടങ്ങളുടെ
പശ്ചാത്തലത്തില്‍
അപായങ്ങളാെഴിവാക്കാനുള്ള
പ്രവര്‍ത്തനം കൂടുതല്‍
ഫലപ്രദവും
ഉൗര്ജ്ജിതവുമാക്കാന്
നടപടിയുണ്ടാകുമാേ;
(സി)
കാര്യക്ഷമമായ
സേവനം നല്‍കുന്നതിന്
ആവശ്യമായതിലധികം
ജീവനക്കാര്‍
നിലവിലുണ്ടാേ; എങ്കില്‍
ഇവരുടെ സേവനം
ഫലപ്രദമായി
വിനിയാേഗിക്കാവുന്ന
രീതിയില്‍
പുനക്രമീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
കെ. എസ്. ഇ. ബി.
എല്‍-ന്റെ സാമ്പത്തിക
ഭദ്രത
ഉറപ്പാക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
യ്ക്ക് പിരിഞ്ഞ് കിട്ടാനുള്ള
കുടിശ്ശിക
5454.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബി. -യ്ക്ക്
പിരിഞ്ഞ് കിട്ടാനുള്ള
കുടിശ്ശിക തുക
ഈടാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ ?
സൗര
പദ്ധതി
5455.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
വൈദ്യുതി വകുപ്പ്
ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന സൗര
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
വ്യക്തമാക്കുമോ?
വൈദ്യുതി
സുരക്ഷ
5456.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രിക്
ലൈനുകള്‍ പൊട്ടി വീണ്
അപകടങ്ങള്‍
ഉണ്ടാകുന്നത് തടയാന്‍
ഇന്ത്യന്‍ വൈദ്യുതി
നിയമം 1956 ല്‍
നിര്ഷ്കര്ഷിച്ചിരിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
വ്യവസ്ഥകള്‍
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
(സി)
ഇവ
നടപ്പാക്കുമെന്ന്
കാണിച്ച് സര്‍ക്കാര്‍
ഹൈക്കോടതിയില്‍
ഉറപ്പുനല്‍കിയത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സുരക്ഷാ പ്രവൃത്തികള്‍
സംസ്ഥാനത്ത്
നടപ്പാക്കുന്നതില്‍
നിലവില്‍
കെ.എസ്.ഇ.ബി.യ്ക്ക്
എന്താണ് തടസ്സമെന്ന്
വിശദീകരിക്കുമോ;
ജനങ്ങളുടെ ജീവനും
സ്വത്തിനും സുരക്ഷ
ഉറപ്പാക്കുന്നതിനായി ഇവ
അടിയന്തരമായി
നടപ്പിലാക്കുമോ?
വൈദ്യുതി
വിതരണ മേഖലയിലെ നേട്ടങ്ങള്‍
5457.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ലോഡ്ഷെഡ്ഡിങ്ങോ
പവര്‍കട്ടോ ഇല്ലാതെ
ഗുണമേന്മയുള്ള വൈദ്യുതി
സംസ്ഥാനത്തെ
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
മുന്‍കാലങ്ങളില്‍
കേരളത്തിലെ സ്ഥിരം
കാഴ്ചയായിരുന്ന
ലോഡ്ഷെഡ്ഡിംഗും
പവര്‍കട്ടും
ഒഴിവാക്കിയതിന്
പിന്നിലെ മാനേജ് മെന്റ്
വൈഭവം സംബന്ധിച്ച
വിവരങ്ങള്‍
അറിയിക്കുമോ;
(സി)
2017ലും
2018ലും ദേശീയ ഊര്‍ജ്ജ
സംരക്ഷണ അവാര്‍ഡിന്
കേരളത്തെ
തെരഞ്ഞെടുത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ആഗോള
നിലവാരത്തില്‍
ഗുണമേന്മയുള്ള വൈദ്യുതി
കുറഞ്ഞ ചെലവില്‍
തടസ്സരഹിതമായും
സുരക്ഷിതമായും
ലഭ്യമാക്കുകയെന്ന
ലക്ഷ്യത്തിലേക്ക്
എന്തൊക്കെ ചുവട്
വയ്പുകളാണ് സര്‍ക്കാര്‍
നടപ്പാക്കുന്നതെന്ന്
അറിയിക്കുമോ;
(ഇ)
പ്രളയത്തെത്തുടര്‍ന്ന്
വൈദ്യുതി തടസ്സം
നേരിട്ട മുഴുവന്‍
ഉപഭോക്താക്കള്‍ക്കും
പത്തുദിവസത്തിനകം
വൈദ്യുതി
പുന:സ്ഥാപിച്ചു
നല്‍കിയത് എങ്ങനെയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
വനമേഖലയിലെ
പഞ്ചായത്തായ
ഇടമലക്കുടിയില്‍
വൈദ്യുതി
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
പുരപ്പുറ
സൗരവൈദ്യുത പദ്ധതി
5458.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുരപ്പുറ വൈദ്യുതി
പദ്ധതിയുടെ പുരോഗതി
വിശദീകരിക്കാമോ;
(ബി)
നിലവില്‍
എത്ര പേരാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(സി)
പ്രാഥമിക
പരിശോധനയില്‍ എത്ര
പേരെയാണ് ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
പറ്റാവുന്നതായി
കണ്ടെത്തിയത്;
(ഡി)
കെ.എസ്.ഇ.ബി.
നേരിട്ടാണോ തന്നെയാണോ
എല്ലായിടത്തും
ചെയ്യുന്നത്;
(ഇ)
അനര്‍ട്ട്
മുഖാന്തരമാണോ പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നത്
എന്നറിയിക്കാമോ ?
വൈദ്യുതി
ലൈനുകളിലേക്ക് നീണ്ടു
നില്ക്കുന്ന മരച്ചില്ലകള്‍
സുരക്ഷിതമായി
മുറിച്ചുനീക്കുന്നതിന് നടപടി
5459.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യുടെ വൈദ്യുതി
ലൈനുകളിലേക്ക് നീണ്ടു
നില്ക്കുന്ന
മരച്ചില്ലകള്‍
മുറിക്കുന്ന സമയത്ത്
മരച്ചില്ലകള്‍ സുരക്ഷിത
സ്ഥാനത്തേക്ക് മാറ്റാതെ
ഉപേക്ഷിച്ച് പോകുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ഉപേക്ഷിച്ചുപോകുന്ന
മരച്ചില്ലകള്‍ കാല്‍നട
യാത്രക്കാര്‍ക്കും വാഹന
ഗതാഗതത്തിനും
തടസ്സമുണ്ടാക്കുമെന്നതിനാല്‍
മരക്കൊമ്പുകള്‍
മുറിച്ചാലുടന് നീക്കം
ചെയ്യുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
വൈദ്യുതി
ലൈനുകള്‍ക്ക് മീതെയുള്ള
ശിഖരങ്ങള്‍ മുറിക്കുന്ന
പ്രവൃത്തി ആരെയാണ് കെ.
എസ്. ഇ. ബി.
ഏല്‍പ്പിച്ചിരിക്കുന്നത്;
ഇതിന് കരാര്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
അങ്കമാലി
നിയോജകമണ്ഡലത്തിലെ എളവൂര്‍
ചന്തയിലെ ട്രാൻസ്ഫോർമർ
മാറ്റാൻ നടപടി
5460.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അങ്കമാലി
നിയോജകമണ്ഡലത്തിലെ
പാറക്കടവ് പഞ്ചായത്തിലെ
എളവൂര്‍ ചന്തയില്‍
ട്രാന്‍സ്ഫോര്‍മര്‍
മാറ്റി വയ്ക്കുന്നതിന്
21.12.2018-ല്‍ നല്കിയ
നിവേദനത്തില്‍
കെ.എസ്.ഇ.ബി.
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
ബോര്‍ഡിന്റെ വരുമാന
വര്‍ദ്ധനവ്
5461.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വെെദ്യുതി ബോര്‍ഡിന്റെ
വരുമാനത്തില്‍ എത്ര
ശതമാനത്തിന്റെ
വര്‍ദ്ധനവ്
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മഴക്കാലങ്ങളില്‍
അധിക വെെദ്യുതി
ഉല്പാദിപ്പിക്കുക വഴി
വരുമാനം എത്ര ശതമാനം
വര്‍ദ്ധിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
ഡൊമസ്റ്റിക്
എഫിഷ്യന്റ് ലൈറ്റിഗ്
പ്രോഗ്രാം
5462.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡൊമസ്റ്റിക്
എഫിഷ്യന്റ് ലൈറ്റിംഗ്
പ്രോഗ്രാമില്‍ (DELP)
ഉള്‍പ്പെടുത്തി ഇതിനകം
എത്ര എല്‍. ഇ. ഡി.
ബള്‍ബുകള്‍ വിതരണം
ചെയ്തു;
(ബി)
ഇതിലൂടെ
ഇതിനകം എത്ര യൂണിറ്റ്
വൈദ്യുതി ലാഭിക്കുവാന്‍
സാധിച്ചു ;
(സി)
ഈ
പദ്ധതിയ്ക്ക് കേന്ദ്ര
സഹായം ലഭ്യമാണോ;
വിശദാംശം നല്‍കുമോ?
പിലാത്തറയില്‍
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
5463.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലവിലുളള
കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസുകള്‍
പുനക്രമീകരിച്ച്
കല്ല്യാശ്ശേരി
നിയോജകമണ്ഡലത്തിലെ
പിലാത്തറ കേന്ദ്രമാക്കി
സെക്ഷന്‍ ഓഫീസ്
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദാംശം
ലഭ്യമാക്കുമോ?
ഓക്സിജന്‍ സിലിണ്ടറിന്റെ
സഹായത്തോടെ ജീവിക്കുന്ന
രോഗികള്‍ക്കു വൈദ്യുതി ഇളവ്
5464.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രിക്
ഓക്സിജന്‍
സിലിണ്ടറിന്റെ
സഹായത്തോടെ ജീവിക്കുന്ന
രോഗികള്‍ക്ക് പ്രതിമാസം
ഭീമമായ തുക വൈദ്യുതി
ചാര്ജ്ജിനത്തില്
അടയ്ക്കേണ്ടതായി
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അത്തരം
രോഗികള്‍ക്ക് അവരുടെ
വരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
വൈദ്യുതി തുകയില്‍
ഇളവുവരുത്തുന്നതിന്
നടപടി
സ്വീകരിക്കാമോയെന്ന്
വ്യക്തമാക്കാമോ?
അനെര്‍ട്ടിന്റെ പ്രവര്‍ത്തനം
5465.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
സി. കെ. ശശീന്ദ്രന്
,,
എ. എന്‍. ഷംസീര്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതോത്പാദനത്തിലും
ഊര്‍ജ്ജസംരക്ഷണ
മേഖലയിലും
അനെര്‍ട്ടിന്റെ
പ്രവര്‍ത്തനം
മൂലമുണ്ടായിട്ടുളള
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അനെര്‍ട്ട് വഴി
നടപ്പാക്കുന്ന എത്ര
പുതിയ പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടെന്നും
അവയുടെ
പുരോഗതിയെന്താണെന്നും
അറിയിക്കുമോ;
(സി)
ഇപ്പോള്‍
ആരംഭിച്ചിട്ടുളള
പുരപ്പുറ സൗരോര്‍ജ്ജ
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(ഡി)
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി പോലെ
പുരയിട വൈദ്യുതോത്പാദന
പദ്ധതിയെക്കുറിച്ച്
ആലോചിക്കുമോ?
മഞ്ചേരി
മണ്ഡലത്തില്‍ വൈദ്യുതി
വകുപ്പിന്റെ പദ്ധതികള്‍
5466.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വകുപ്പ് 2019-20
സാമ്പത്തിക
വര്‍ഷത്തില്‍ മഞ്ചേരി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുവാൻ
തീരുമാനിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ആരംഭിച്ചതും നാളിതുവരെ
പൂര്‍ത്തീകരിക്കുവാൻ
കഴിയാത്തതുമായ
പ്രവൃത്തികളുടെ വിവരം
തരംതിരിച്ച്
ലഭ്യമാക്കാമോ?
ഗാര്‍ഹിക
കണക്ഷനുകള്‍
5467.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതിയുടെ
ഭാഗമായി പാറശ്ശാല
നിയോജകമണ്ഡലത്തിലെ
വിവിധ
പഞ്ചായത്തുകളിലായി
വൈദ്യുതിവല്‍ക്കരിച്ച
വീടുകളുടെ എണ്ണവും
അതിനായി ചെലവഴിച്ച
തുകയും സംബന്ധിച്ച
വിവരങ്ങള്‍
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
ഭിന്നശേഷിക്കാര്‍,
പട്ടികജാതി,
പട്ടികവര്‍ഗ്ഗം,
ബി.പി.എൽ. തുടങ്ങിയ
വിഭാഗങ്ങള്‍ക്ക്
ഗാര്‍ഹിക കണക്ഷനുകള്‍
ലഭ്യമാക്കുന്നതിന്
എന്തൊക്കെ പ്രത്യേക
പദ്ധതികളാണ്
നിലവിലുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വീട്ടുനമ്പര്‍
ലഭിക്കാത്ത
വീടുകള്‍ക്ക് വൈദ്യുതി
കണക്ഷന്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കാന്‍
കഴിയുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അനെർട്ടിലെ
ലേലം
5468.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനെർട്ടിൽ
കഴിഞ്ഞ
രണ്ടുവര്‍ഷത്തിനുള്ളിൽ
എത്ര
മേശ,കസേര,അലമാര,(തടിയിലുള്ളത്,ഇരുമ്പ്,പ്ലാസ്റ്റിക്
)മറ്റു ഉപയോഗമില്ലാത്ത
സാധങ്ങൾ എന്നിവ ലേലം
നടത്തിയിട്ടുണ്ട്;എന്ത്
തുകയ്ക്കാണ് ലേലം
നടത്തിയത്;ഇവയുടെ
ലിസ്റ്റ് ലഭ്യമാക്കാമോ
;
(ബി)
ഈ
ലേലത്തിന് മുന്‍പ് ലേല
സാധങ്ങളുടെ അപ്സെറ്റ്
വാല്യൂ
നിശ്ചയിച്ചിട്ടുണ്ടോ;എങ്കില്‍
ആയതിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(സി)
അപ്സെറ്റ്
വാല്യൂ
നിശ്ചയിക്കുന്നതിനുള്ള
കമ്മറ്റി അംഗങ്ങൾ
ആരൊക്കെയാണ്;കമ്മറ്റിയെ
നിശ്ചയിച്ച ഉത്തരവിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(ഡി)
അനെർട്ടിന്റെ
ഈ ലേല സാധനങ്ങളുടെ
കണക്കുകൾ സൂക്ഷിക്കുന്ന
സ്റ്റോർ കീപ്പർ ആരാണ്;
ടിയാന്റെ പേരും
തസ്തികയും
ലഭ്യമാക്കാമോ;
(ഇ)
സർക്കാർ
നിയമങ്ങൾ കൃത്യമായി
പാലിച്ചാണോ ടി ലേലം
നടത്തിയിട്ടുള്ളത്
എന്ന് വിശദീകരിക്കാമോ?
വയനാട്ടിലെ
സൗരോര്‍ജ പാനല്‍ പദ്ധതി
5469.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടിനുമുകളില്‍
സൗരോര്‍ജ പാനല്‍
സ്ഥാപിക്കുന്നതിന്
വയനാട് ജില്ലയില്‍
നിന്നും ആകെ എത്ര
അപേക്ഷയാണ്
ലഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
വയനാട്
ജില്ലയില്‍ ഇൗ പദ്ധതി
നടപ്പാക്കുന്നതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പദ്ധതിയുടെ
വയനാട് ജില്ലയിലെ
നിലവിലെ സ്ഥിതി
അറിയിക്കാമോ?
വൈദ്യുതി
നിയന്ത്രണങ്ങൾ
5470.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വേനല്‍ മഴയുടെ കുറവും
കാലവര്‍ഷം എത്തുന്നതിന്
താമസവും നേരിട്ട
സാഹചര്യത്തില്‍
വൈദ്യുതി
ഉത്പാദനത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
2019 ജൂണ്‍ 19 ലെ
പ്രധാന ജലവൈദ്യുത
അണക്കെട്ടുകളിലെ
ജലനിരപ്പ്
വ്യക്തമാക്കുമോ;
വിശദീകരിക്കുമോ;
(ബി)
ഈ
നില തുടര്‍ന്നാല്‍ ലോഡ്
ഷെഡിംഗ്
ഉള്‍പ്പെടെയുള്ള
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തുമോ;
വിശദീകരിക്കുമോ;
(സി)
വേനല്‍കാലത്ത്
വൈദ്യുതി ഉപഭോഗത്തിന്
നിയന്ത്രണമേര്‍പ്പെടുത്തി
പവര്‍ക്കട്ട് പോലുള്ള
കടുത്ത നടപടികളില്‍
നിന്ന് ഒഴിവാക്കുമോ;
വിശദീകരിക്കുമോ?
വൈദ്യുതി നയം
5471.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യ മേഖലയെ
ശക്തിപ്പെടുത്തി,സമസ്ത
മേഖലകളെയും
വികസിപ്പിക്കുവാനാവശ്യമായ
ഗുണമേന്മയുള്ള വൈദ്യുതി
ഉറപ്പ് വരുത്തുക എന്ന
ലക്ഷ്യം മുന്‍നിര്‍ത്തി
വൈദ്യുതി നയം
രൂപീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഏര്‍പ്പെട്ട ദീര്‍ഘകാല
കരാര്‍ വഴി നിരക്ക്
കുറഞ്ഞ വൈദ്യുതി
ഇപ്പോള്‍
ലഭ്യമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
ഉപഭോക്താക്കള്‍ക്ക്
താങ്ങാവുന്ന നിരക്കില്‍
ചെലവ് കുറഞ്ഞതും
ഗുണമേന്മയുള്ളതുമായ
വൈദ്യുതി ഉറപ്പ്
വരുത്തുന്നതിന്
ആവശ്യമായ നടപടി
കെ.എസ്.ഇ.ബി
സ്വീകരിക്കുമോ?
മഞ്ചേരി
- നിലമ്പൂര്‍ വെെദ്യുത ലെെന്‍
ശേഷി വര്‍ദ്ധന
5472.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
-നിലമ്പൂര്‍ വെെദ്യുത
ലെെന്‍ 110 കെ. വി. ആയി
ശേഷി
വര്‍ദ്ധിപ്പിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ വിശദമാക്കാമാേ;
(ബി)
നിര്‍ദ്ദിഷ്ട
നിലമ്പൂര്‍ ബെെപാസ്
റാേഡ്
അലെെന്മെന്റുമായി
ബന്ധപ്പെട്ട് 110 കെ.
വി. ലെെന്‍ എങ്ങനെ
സ്ഥാപിക്കാനാണ്
ഉദ്ദേശിക്കുന്നത്;
ഇതിനുള്ള
ചെലവെത്രയെന്നും തുക
വഹിക്കേണ്ടതാരെന്നും
വ്യക്തമാക്കാമാേ;
(സി)
നിലമ്പൂർ
ബെെപാസിലൂടെയുള്ള 110
കെ. വി. ലെെന്‍
മോണോപോള്‍ ആയിട്ടാണാേ
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇതിന്റെ റൈറ്റ് ഓഫ് വേ
ഇരു ഭാഗത്തേക്കും
എത്രയാണെന്ന്
വിശദമാക്കാമാേ;
(ഡി)
നിര്‍ദ്ദിഷ്ട
നിലമ്പൂര്‍ ബെെപാസ്
റാേഡിലൂടെയുള്ള ലെെന്‍
ശേഷി
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട
തടസ്സങ്ങള്‍
നീക്കുന്നതിന്
പാെതുമരാമത്ത്,
വെെദ്യുതി വകുപ്പ്
തലത്തിലുള്ള സംയുക്ത
യാേഗം
ചേര്ന്നിട്ടുണ്ടാേ;
വിശദമാക്കാമാേ?
വൈദ്യുത
വിതരണ ശൃംഖല സ്മാര്‍ട്ട്
ആക്കാന്‍ നടപടി
5473.
ശ്രീ.കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
പാറക്കല്‍ അബ്ദുല്ല
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
11
കെ.വി.വൈദ്യുതലൈനുകളിലെ
തകരാര്‍ കണ്ടെത്തി
പരിഹരിക്കുന്നതിന്
നിലവിലെ സംവിധാനം
എത്രമാത്രം
പര്യാപ്തമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഈ
സംവിധാനം
മെച്ചപ്പെടുത്തി
വൈദ്യുത വിതരണ ശൃംഖല
സ്മാര്‍ട്ട് ആക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ഗാര്‍ഹിക
ഊര്‍ജ്ജ നഷ്ടം
5474.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഗാര്‍ഹിക
ഊര്‍ജ്ജ നഷ്ടം
കുറച്ചുകൊണ്ടുവരുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
;വിശദവിവരം നല്‍കുമോ?
കെ.എസ്.ഇ.ബി.
യുടെ ഗാര്‍ഹിക വെെദ്യുതി
നിരക്ക്
5475.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര
കുടുംബങ്ങള്‍ക്കാണ്
നിലവില്‍ കെ.എസ്.ഇ.ബി.
സൗജന്യനിരക്കില്‍
വെെദ്യുതി നല്കി
വരുന്നത്; ഉപഭോഗം എത്ര
യൂണിറ്റില്‍ താഴെ
ഉള്ളവര്‍ക്കാണ് ഈ
ആനുകൂല്യം
ലഭ്യമാകുന്നത്;
(ബി)
ഇതുവഴി
കെ.എസ്.ഇ.ബി.യ്ക്ക്
പ്രതിവര്‍ഷം ശരാശരി
എത്ര കോടി രൂപയുടെ
നഷ്ടം വരുന്നു;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത് നിലവില്‍
വെെദ്യുതി
ലഭ്യമായിട്ടില്ലാത്ത
എത്ര കുടുംബങ്ങള്‍
ഉണ്ടെന്നാണ്
കെ.എസ്.ഇ.ബി.
വിലയിരുത്തിയിട്ടുള്ളത്;
(ഡി)
ഇത്തരം
കുടുംബങ്ങള്‍ക്ക്
വെെദ്യുതി
ലഭ്യമാക്കാന്‍ എന്തു
നടപടിയാണ് സര്‍ക്കാര്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
ഗാര്‍ഹിക
ഉപഭോക്താക്കളില്‍
നിന്നും ഇപ്പോള്‍
ഈടാക്കുന്ന വെെദ്യുതി
നിരക്കിന്റെ വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
പ്രസ്തുത
വെെദ്യുതി നിരക്ക്
പരിഷ്കരിക്കുവാന്‍
കെ.എസ്.ഇ.ബി.
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
താരിഫ്
റെഗുലേഷന്
5476.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
താരിഫ് റെഗുലേഷന്
അനുസരിച്ച് 2018-19,
2020-21 എന്നീ
വര്‍ഷങ്ങളില്‍ വൈദ്യൂതി
താരിഫ്
പരിഷ്ക്കരിക്കുന്നതിന്
വൈദ്യൂതി റെഗുലേറ്ററി
കമ്മീഷന് മുമ്പാകെ
കെ.എസ്.ഇ.ബി. അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഏത് തരത്തിലുള്ള താരിഫ്
പരിഷ്ക്കരണമാണ് ബോര്‍ഡ്
ആവശ്യപ്പെട്ടിട്ടുള്ളത്
;
(സി)
ഇതിന്മേല്
റെഗുലേറ്ററി കമ്മീഷന്റെ
തീരുമാനം അറിയിക്കുമോ ?
വൈദ്യുതി
ചാര്‍ജ് കുടിശ്ശിക
5477.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധ ഉപഭോക്താക്കളില്‍
നിന്നും ലഭിക്കേണ്ട
വൈദ്യുതി ചാര്‍ജ്
കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
എത്ര
തുക
പിരിച്ചെടുത്തുവെന്ന്
അറിയിക്കാമോ;
(സി)
കുടിശ്ശിക
പിരിച്ചെടുക്കാന്‍
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
വെെദ്യുതി
അപകടരഹിത കേരളം
5478.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഒ.
ആര്. കേളു
,,
ജോര്‍ജ് എം. തോമസ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗാര്‍ഹിക മേഖലകളില്‍
വെെദ്യുത അപകടങ്ങള്‍
കുറയ്ക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ;
(ബി)
വെെദ്യുതി
സുരക്ഷ ഉറപ്പ്
വരുത്തുന്നതിനായി
എന്തെല്ലാം
കാമ്പയിനുകളാണ്
സര്‍ക്കാര്‍ നടത്തി
വരുന്നത്;
(സി)
വെെദ്യുതി
അപകടരഹിത കേരളം എന്ന
ലക്ഷ്യം നേടുന്നതിനായി
ഇ-സേഫ് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടാേ;
എങ്കില്‍
വിശദമാക്കുമാേ;
(ഡി)
ദാരിദ്ര്യ
രേഖയ്ക്ക്
താഴെയുള്ളവരുടെയും
പട്ടികജാതി,
പട്ടികവര്ഗ്ഗത്തില്പ്പെട്ടവരുടെയും
വീടുകള്‍ക്ക്
സുരക്ഷിതമായ പുനര്‍
വെെദ്യുതീകരണം
സൗജന്യമായി
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്കുമാേ?
വൈദ്യുതി
ബില്‍ കുടിശ്ശിക
5479.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019ല്‍
ഗാര്‍ഹിക വൈദ്യുതി
നിരക്ക്
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
വൈദ്യുതി
റഗുലേറ്ററി കമ്മീഷന്
2019ല്‍ സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
ഉള്ളടക്കം അറിയിക്കാമോ;
(സി)
മതിയായ
പഠനങ്ങള്‍ നടത്താതെ
ഗാര്‍ഹിക വൈദ്യുതി
നിരക്ക്
വര്‍ദ്ധിപ്പിച്ചാല്‍
അത് കുടുംബ ബജറ്റ് താളം
തെറ്റിക്കുമെന്നതിനാല്‍
നിരക്ക് വര്‍ദ്ധനവില്‍
നിന്ന് സര്‍ക്കാര്‍
പിന്തിരിയുമോ;
വിശദമാക്കാമോ;
(ഡി)
വൈദ്യുതിബില്‍
കുടിശ്ശിക ഇനത്തില്‍
നാളിതുവരെയായി
പിരിഞ്ഞുകിട്ടാനുള്ള
തുക എത്രയെന്ന്
അറിയിക്കാമോ; 10
ലക്ഷത്തിന് മുകളില്‍
കുടിശ്ശികയുള്ള
വ്യക്തികള്‍/സ്ഥാപനങ്ങള്‍
എന്നിവയുടെ പട്ടിക
നല്‍കാമോ ?
കെ.എസ്.ഇ.ബി.യുടെ
സ്ട്രീറ്റ് ലൈറ്റുകള്‍
5480.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
സ്ട്രീറ്റ് ലൈറ്റുകള്‍
നിശ്ചിത സമയം
പ്രകാശിപ്പിക്കുന്നതിന്
സ്ഥാപിച്ചിരിക്കുന്ന
ടൈമറുകള്
പ്രവര്‍ത്തിക്കാത്തതുമൂലം
24 മണിക്കൂറും
ലൈറ്റുകള്‍
കത്തുന്നതിന്റെ ഭാഗമായി
കെ.എസ്.ഇ.ബി.യ്ക്ക്
പ്രതിവര്‍ഷം ഉണ്ടാകുന്ന
ശരാശരി വൈദ്യുതി നഷ്ടം
എത്ര മെഗാവാട്ടാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതുമൂലം
ശരാശരി എത്ര കോടി
രൂപയുടെ നഷ്ടം
കെ.എസ്.ഇ.ബി.യ്ക്ക്
വരുന്നുവെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
ഇത് പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വിശദമാക്കാമോ;
(സി)
വൈദ്യുതി
വിതരണരംഗത്ത് ഇപ്പോള്‍
ഉല്‍പ്പാദിപ്പിക്കുന്ന
വൈദ്യുതിയുടെ എത്ര
ശതമാനം പ്രസരണത്തിലൂടെ
നഷ്ടമാകുന്നു; ആയത്
എത്ര മെഗാവാട്ട്;
ഇതുമൂലം
കെ.എസ്.ഇ.ബി.യ്ക്ക്
പ്രതിവര്‍ഷം ശരാശരി
എത്ര കോടി രൂപയുടെ
നഷ്ടം സംഭവിക്കുന്നു;
വിശദമാക്കുമോ;
(ഡി)
ഇത്
തടയുന്നതിന് പ്രധാന
നഗരങ്ങളിലെങ്കിലും
ഭൂഗര്‍ഭ കേബിള്‍
സമ്പ്രദായം
നടപ്പിലാക്കാന്‍
ഉദ്ദേശമുണ്ടോ ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
സാേളാര്‍
വെെദ്യുതി
5481.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
കെട്ടിട സൗകര്യമുള്ള
എല്ലാ സര്‍ക്കാര്‍
സ്ഥാപനങ്ങളിലും സോളാര്‍
വൈദ്യുതി പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കാന്‍
സ്വകാര്യ
വ്യക്തികള്‍ക്കും
സംരംഭങ്ങള്‍ക്കും
സര്‍ക്കാരിന്റെ ഭാഗത്തു
നിന്ന് എന്തെങ്കിലും
സഹായം നല്‍കുന്നുണ്ടാേ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമാേ ?
വീടുകളില്‍
സോളാര്‍ പാനല്‍
സ്ഥാപിക്കുന്നതിന്റെ പുരോഗതി
5482.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താവിന്റെ
വീടുകളില്‍ സോളാര്‍
പാനല്‍ സ്ഥാപിക്കല്‍
നടപടിയുടെ പ്രവര്‍ത്തന
പുരോഗതി
വിശദമാക്കാമോ;പദ്ധതി
നടപ്പിലാക്കാന്‍
ഉദേശിക്കുന്നത് എങ്ങനെ
എന്ന് വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് എത്ര
അപേക്ഷകള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ ?
വൈദ്യുതി
ലൈന്‍ പൊട്ടിവീണ് അപകടങ്ങള്‍
5483.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ലൈന്‍ പൊട്ടിവീണ്
അപകടങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
2016-19
കാലയളവില്‍ എത്ര
ആളുകള്‍ ലൈന്‍
പൊട്ടിവീണ് കിടന്നതില്‍
നിന്നും ഷോക്കേറ്റ്
മരണപ്പെട്ടു;
ജില്ലതിരിച്ച് വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
ഓരോരുത്തര്‍ക്കും എത്ര
രൂപ ധനസഹായം
നല്‍കിയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
വര്‍ഷകാലത്ത് ശക്തമായ
കാറ്റിലും മറ്റും ലൈന്‍
പൊട്ടിവീണ്
ഇത്തരത്തില്‍
ഉണ്ടാകുന്ന അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
ഇക്കാര്യത്തില്‍
ഹൈക്കോടതി എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
വൈദ്യുതി
സെക്ഷന്‍ ഓഫീസുകളുടെ പുന
:ക്രമീകരണം
5484.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണഭോക്താക്കളുടെ
എണ്ണം അടിസ്ഥാനമാക്കി
വൈദ്യുതി സെക്ഷനുകള്‍
പുനക്രമീകരണം നടത്തുന്ന
കാര്യം
ആലോചിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരത്തിൽ
പുനക്രമീകരണം നടത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
പുതിയകാവ്
കെ.എസ്.ഇ.ബി. ഓഫീസിന്റെ സ്ഥലം
വിട്ടുനല്‍കാന്‍ നടപടി
5485.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
പുതിയകാവ്-തകരപ്പറമ്പ്
റോഡിന്റെ
നവീകരണത്തിനായി
പുതിയകാവ് കെ.എസ്.ഇ.ബി.
ഓഫീസിന്റെ സ്ഥലം
വിട്ടുകിട്ടണമെന്ന
അപേക്ഷ വകുപ്പിന്
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
കാസര്‍കോട്
ജില്ലയിലെ കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകള്‍
5486.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകളുടെ
എണ്ണം വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സെക്ഷന്‍ ഓഫീസുകൾക്ക്
കീഴിലുള്ള
ഉപഭോക്താക്കളുടെ എണ്ണം
സെക്ഷന്‍ ഓഫീസുകള്‍
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സെക്ഷന്‍ ഓഫീസുകളിലെ
തസ്തികകള്‍
ഏതെല്ലാമാണെന്നും
ഏതെല്ലാം തസ്തികകളില്‍
എത്ര ഒഴിവുകളുണ്ടെന്നും
സെക്ഷന്‍ ഓഫീസുകള്‍
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
എത്രകാലമായി
പ്രസ്തുത തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുവെന്നും
അവ എന്നത്തേയ്ക്ക്
നികത്തപ്പെടുമെന്നും
വ്യക്തമാക്കാമോ;
(ഇ)
ഓരോ
സെക്ഷന്‍ ഓഫീസുകളിലും
ആവശ്യമായ വാഹനങ്ങള്‍
എത്രയാണെന്നും നിലവില്‍
എത്ര വാഹനങ്ങൾ
വീതമാണുള്ളതെന്നും
സെക്ഷന്‍ ഓഫീസുകള്‍
തിരിച്ച്
വ്യക്തമാക്കുമോ?
വള്ളിത്തോട്
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
നിര്‍മ്മാണം
5487.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വള്ളിത്തോട്
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ്
നിര്‍മ്മാണത്തിനാവശ്യമായ
സ്ഥലം ലഭ്യമായിട്ടുണ്ടോ
;ഉണ്ടെങ്കില്‍ എന്നാണ്
ലഭ്യമായതെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്ഥലം
ലഭിച്ചിട്ട് ഒരു
വര്‍ഷത്തിലധികമായിട്ടും
സെക്ഷന്‍ ഓഫീസ്
നിര്‍മ്മാണത്തിലുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ ;
സെക്ഷന്‍ ഓഫീസ്
നിര്‍മ്മാണത്തിന്
ഇതുവരെ
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
കാലതാമസം
ഒഴിവാക്കി സെക്ഷന്‍
ഓഫീസ്
നിര്‍മ്മാണത്തിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ ?
ഇരിട്ടിയിലെ
മിനി വൈദ്യുതി ഭവന്
നിർമ്മാണം
5488.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിട്ടി
ആസ്ഥാനമായി മിനി
വൈദ്യുതി ഭവന്
നിര്‍മ്മിക്കുന്നതിന്
വകുപ്പിന്റെ കൈവശം
സ്ഥലം ലഭ്യമാണോ എന്ന്
അറിയിക്കാമോ;
(ബി)
വൈദ്യുതി
ഭവന്
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണം എന്ന്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
കുഴുമതിക്കാട്
ആസ്ഥാനമാക്കി വെെദ്യുതി
സെക്ഷന്‍
5489.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
ഏതെല്ലാം കെ.എസ്.ഇ.ബി.
ഓഫീസുകളുടെ അതിര്‍ത്തി
പുനര്‍നിര്‍ണയിച്ച്
ഉത്തരവായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
അതിര്‍ത്തി
പുനര്‍നിര്‍ണയം
നടത്തിയതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
നിയോജകമണ്ഡലത്തിലെ
കുഴുമതിക്കാട്
ആസ്ഥാനമാക്കി വെെദ്യുതി
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
വിളയൂരില്‍
സബ് സ്റ്റേഷന്
5490.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിളയൂരില്‍
ഒരു ഇലക്ട്രിക്കല്‍ സബ്
സ്റ്റേഷന്
ആരംഭിക്കുന്നത്
പരിഗണനയില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
നടപടി ക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
കെ.എസ്.ഇ.ബി.
യിലെ അസിസ്റ്റന്റ്
എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍)തസ്തിക
5491.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അസിസ്റ്റന്റ്
എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയില്‍ 16/6/2009
മുതല്‍ 15/12/2013 വരെ
എത്ര ഒഴിവുകള്‍
ഉണ്ടായിട്ടുണ്ട്;
അതില്‍ എത്ര എണ്ണം
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
റിപ്പോര്‍ട്ട്
ചെയ്യാത്ത ഒഴിവുകള്‍
എത്ര എണ്ണം; ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തതിനുള്ള കാരണം
വിശദമാക്കാമോ; പ്രസ്തുത
ഒഴിവുകള്‍
സംബന്ധിച്ചുള്ള
ഫയലുകളുടെ കറന്റ്
ഫയലിന്െറയും നോട്ട്
ഫയലിന്െറയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി.
യിലെ 15/12/2013 ലെ
അസിസ്റ്റന്റ്
എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയുടെ കേഡര്‍
സ്ട്രെങ്ങ്തിന്റെ
(അപ്രൂവ്ഡ്)
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; പ്രസ്തുത
തീയതിയിലെ (സ്പെഷ്യല്‍
റൂള്‍ പ്രകാരം) ഓരോ
വിഭാഗത്തില്‍ നിന്നുള്ള
ഉദ്യോഗസ്ഥരുടെയും
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
16/6/20൦9
മുതല്‍ 15/12/2013 വരെ
6 മാസത്തില്‍ കൂടുതല്‍
ലീവ് എടുത്ത
ഉദ്യോഗസ്ഥരുടെ എണ്ണം
എത്ര; പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിരുന്നോ;
ഇല്ലെങ്കില്‍ എന്ത്
കൊണ്ട്;
വ്യക്തമാക്കാമോ;
(ഡി)
16/6/2009
മുതല്‍ 15/12/2013 വരെ
പ്രസ്തുത തസ്തികകയില്‍
എത്ര ഒഴിവുകള്‍
പുതുതായി
സൃഷ്ടിച്ചിട്ടുണ്ട്;
എത്ര പേര്
ഡെപ്യുട്ടേഷനില്‍
പോയിട്ടുണ്ട്; പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ടി ഫയലുകളുടെ
പകർപ്പ് ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
തസ്തികയുടെ നിയമനവുമായി
ബന്ധപ്പെട്ട് സംസ്ഥാന
വിവരാവകാശ കമ്മീഷന്
എന്തൊക്കെ വിവരങ്ങള്‍
കെ.എസ്.ഇ.ബി. യോട്
ചോദിച്ചിട്ടുണ്ട്;
പ്രസ്തുത
ചോദ്യങ്ങള്‍ക്ക് മറുപടി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഫയലിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
കെ.എസ്.ഇ.ബി
ലൈന്മാന്മാരുടെ സ്ഥലംമാറ്റം
5492.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യുടെ 01/06/2019-ലെ
ഇ.ബി4(എ)/എല്‍.എം/ജി.റ്റി/2019
നമ്പര്‍ പ്രകാരമുള്ള
ലൈന്മാന്മാരുടെ
സ്ഥലംമാറ്റ
ഉത്തരവനുസരിച്ച്
പ്രസ്തുത ജീവനക്കാര്‍
നിലവില്‍ ജോലിചെയ്യുന്ന
സ്ഥലങ്ങളില്‍ നിന്ന്
വിടുതല്‍ നേടി പുതിയ
സ്ഥലങ്ങളില്‍ ജോലിയില്‍
പ്രവേശിക്കുന്ന നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
കാലതാമസം നേരിടുന്നതിന്
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ നിന്ന്
വിടുതല്‍ നേടി പുതിയ
സ്ഥലങ്ങളില്‍ ജോലിയില്‍
പ്രവേശിക്കുന്നതിന്
കെ.എസ്.ഇ.ബി.
ചെയര്മാന്
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
സ്ഥലംമാറ്റ
ഉത്തരവ് സംബന്ധിച്ച്
തല്ക്കാലം
തുടര്‍നടപടികള്‍
സ്വീകരിക്കേണ്ടതില്ലെന്ന്
കെ.എസ്.ഇ.ബി.
ചെയര്മാന് മഞ്ചേരി
ഡെപ്യൂട്ടി ചീഫ്
എഞ്ചിനീയര്‍ക്ക്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
മഞ്ചേരി
ഡെപ്യൂട്ടി ചീഫ്
എഞ്ചിനീയര്‍
ബോധപൂര്‍വ്വം
സ്ഥലംമാറ്റ ഉത്തരവ്
നടപ്പിലാക്കുന്നതിന്
തടസ്സം
സൃഷ്ടിക്കുന്നുണ്ട്
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ആയത് പരിശോധിച്ച്
എത്രയും വേഗം
ലൈന്മാന് തസ്തികയിലെ
ജീവനക്കാരെ വിടുതല്‍
ചെയ്ത് പുതിയ
ഓഫീസുകളില്‍ ജോലിയില്‍
പ്രവേശിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബിയിലെ
അസിഃഎഞ്ചിനീയര് ഒഴിവുകള്‍
5493.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബിയില്‍
അസിഃഎഞ്ചിനീയര്മാര്ക്ക്
അസിഃഎക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാരായി
പ്രമോഷന്
നല്‍കുന്നതിന് വലിയ
കാലതാമസം വരുന്നതായുളള
ആക്ഷേപം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എ.ഇ.മാരെ
എ.എക്സ്.ഇ.മാരായി
യഥാസമയം പ്രമോട്ടു
ചെയ്യുന്നതിനും അതുവഴി
ഒഴിവു വരുന്ന
അസിഃഎഞ്ചിനീയര്മാരുടെ
ഒഴിവുകള്‍ പി.എസ്.സി യെ
അറിയിക്കുന്നതിനും,
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
താല്‍ക്കാലികമായി
നല്കിയിട്ടുളള
പ്രമോഷനുകള്‍
റെഗുലറെെസ്
ചെയ്യുന്നതിനും,
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി യെ അറിയിച്ച്
അസിഃഎഞ്ചിനീയര്
തസ്തികയില്‍ നിയമനം
നടത്തുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
അനെർട്ടിലെ
താൽക്കാലിക നിയമനങ്ങൾ
5494.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊർജ്ജവകുപ്പിന്റെ
കീഴിൽ പ്രവർത്തിക്കുന്ന
സ്ഥാപനമായ അനെർട്ടിൽ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
സംവിധാനത്തെ മറികടന്ന്
സെന്റര്‍ ഫോർ
മാനേജ്മെന്റ്
ഡെവലപ്മെന്റ് എന്ന
സ്ഥാപനം വഴി
താൽക്കാലികനിയമനങ്ങൾ
നടത്തിയിട്ടുണ്ടോ;
എങ്കിൽ ഇപ്രകാരം നിയമനം
നേടിയവരുടെ പേര്,
തസ്തിക, ശമ്പളം എന്നിവ
സംബന്ധിച്ച വിശദംശങ്ങൾ
നൽകാമോ;
(ബി)
ഇപ്രകാരം
താൽക്കാലികനിയമനം നേടിയ
എത്രപേർക്ക് വാർഷിക
ശമ്പളവർദ്ധനവോടുകൂടി
സേവനകാലാവധി നീട്ടി
നൽകിയിട്ടുണ്ട് എന്ന്
പേര്, ശമ്പളവർദ്ധനവ്
എന്നിവ സഹിതം
വിശദമാക്കാമോ;
(സി)
ഇത്തരം
നിയമനനടപടികൾ സർക്കാർ
നയത്തിനും
നിയമങ്ങൾക്കും
അനുസൃതമാണോ എന്ന്
വെളിപ്പെടുത്താമോ;
(ഡി)
അല്ലെങ്കിൽ
ഇത്തരം ക്രമക്കേടുകൾ
തിരുത്തുവാനും
അനെർട്ടിലെ എല്ലാ
താൽക്കാലിക നിയമനങ്ങളും
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുവഴി മാത്രം
നടക്കുന്നു എന്ന്
ഉറപ്പുവരുത്തുവാനും
സത്വരനടപടി
സ്വീകരിക്കുമോ?
ഹെെഡല്‍
ടൂറിസത്തിലെ ജീവനക്കാര്‍
5495.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഹെെഡല്‍ ടൂറിസത്തില്‍
എത്ര ജീവനക്കാര്‍
ഇപ്പോള്‍ ഉണ്ടെന്നും
ഇവരില്‍ എത്രപേര്‍
സ്ഥിരം ജീവനക്കാരെന്നും
എത്രപേര്‍ താല്‍ക്കാലിക
ജീവനക്കാരെന്നും
വിശദമാക്കാമോ;
(ബി)
ഇവരുടെ
പേരുവിവരവും തസ്തികയും
വിശദമാക്കാമോ;
ഇവര്‍ക്ക് എത്ര രൂപയാണ്
ശമ്പളം നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ജീവനക്കാരില്‍
കഴിഞ്ഞ സര്‍ക്കാറിന്റെ
കാലത്ത്
നിയമിക്കപ്പെട്ടവര്‍
ആരെല്ലാമെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇവരില്‍
ഇൗ സര്‍ക്കാരിന്റെ
കാലത്ത്
നിയമിക്കപ്പെട്ടവര്‍
ആരെല്ലാമെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.യുടെ
ഉടമസ്ഥതയിലുള്ള
ഇന്സ്പെക്ഷന് ബംഗ്ലാവുകള്‍
5496.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മലപ്പുറം,
പാലക്കാട്, തൃശ്ശൂര്‍
ജില്ലകളില്‍
കെ.എസ്.ഇ.ബി.യുടെ
ഉടമസ്ഥതയിലുള്ള
ഇന്സ്പെക്ഷന്
ബംഗ്ലാവുകളില്‍
താമസിക്കാനുള്ള
അനുവാദമുള്ളത്
ആര്‍ക്കൊക്കെയാണെന്ന്
വിശദമാക്കുമോ?