ഇ-ഓഫീസ്
സംവിധാനം
*451.
ശ്രീ.കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-ഓഫീസ് സംവിധാനം
ഏതൊക്കെ തലങ്ങളിലാണ്
ഇതിനകം
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
കേന്ദ്ര
സര്‍ക്കാരിന് കീഴിലുള്ള
എന്‍.എെ.സി.
വികസിപ്പിച്ചെടുത്ത
ഇ-ഓഫീസിന് പകരം പുതിയ
സോഫ്റ്റ് വെയറിന് രൂപം
നല്‍കുന്നതിനായി കേരള
ഐ.റ്റി മിഷന് എന്നാണ്
ടെന്‍ഡര്‍ ക്ഷണിച്ചത്;
(സി)
ഇതുപ്രകാരം
എത്ര സ്ഥാപനങ്ങള്‍
ടെണ്ടര്‍
സമര്‍പ്പിച്ചു;
വിശദാംശം നല്‍കുമോ;
(ഡി)
പുതിയ
സംവിധാനത്തിന് എത്ര തുക
മുടക്കേണ്ടി വന്നു;
(ഇ)
നിലവിലുള്ള
ഇ-ഓഫീസ് സംവിധാനം
പിന്‍വലിക്കുന്നതിന്
തീരുമാനിച്ചത് എന്ത്
അടിസ്ഥാനത്തിലാണ്;
(എഫ്)
ഇ-ഓഫീസ്
പരിഷ്കരിക്കണമെന്ന്
എന്‍.ഐ.സിയോട് രേഖാമൂലം
ആവശ്യപ്പെട്ടിരുന്നോ;
എങ്കില്‍ അവരുടെ
പ്രതികരണം
എന്തായിരുന്നു;
വ്യക്തമാക്കുമോ?
പൊതുവിതരണരംഗം
ശാക്തീകരിക്കുന്നതിന് നടപടി
*452.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിതരണരംഗം
ശാക്തീകരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഭക്ഷ്യഭദ്രതാ
നിയമത്തിന്റെ ഭാഗമായി
എന്‍ഡ് ടു എന്‍ഡ്
കമ്പ്യൂട്ടറൈസേഷന്
നടപ്പാക്കിയിട്ടുണ്ടോ;
ആയതിന്റെ പുരോഗതി
വ്യക്തമാക്കുമോ;
(സി)
ഇ-പോസ്
മെഷീനുകള്‍
ഇലക്ട്രോണിക് വെയിംഗ്
ബാലന്‍സുമായി
ബന്ധിപ്പിക്കുന്നതിനുള്ള
പദ്ധതി
നടപ്പുസാമ്പത്തിക
വര്‍ഷത്തില്‍
പൂര്‍ത്തീകരിക്കുമോ;
ആയതിന്റെ ഗുണഫലങ്ങള്‍
അറിയിക്കുമോ;
(ഡി)
നവീകരണ
പ്രവൃത്തികള്‍ എല്ലാ
റേഷന്‍കടകളിലും
നടപ്പാക്കിയിട്ടുണ്ടോ;
ആയതിന്റെ വിവരങ്ങള്‍
അറിയിക്കുമോ;
(ഇ)
റേഷന്‍
വ്യാപാരികള്‍ക്ക്
നല്കുന്ന അടിസ്ഥാന
കമ്മീഷനും വില്പനയ്ക്ക്
ആനുപാതികമായി നല്കുന്ന
അധിക കമ്മീഷനും
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(എഫ്)
പൊതുവിതരണ
ശൃംഖലയുടെ പ്രവര്‍ത്തനം
സുതാര്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
എം.പി.മാരുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കാന്‍ സംവിധാനം
*453.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ് കബീര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികസനാവശ്യങ്ങള്‍ക്കായി
സംസ്ഥാനത്തുനിന്നുള്ള
രാജ്യസഭ, ലോകസഭ
അംഗങ്ങളുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
പ്രവര്‍ത്തിച്ചുവരുന്നത്;
വിശദമാക്കാമോ;
(ബി)
കേന്ദ്രത്തില്‍
പുതിയ സര്‍ക്കാര്‍
നിലവില്‍ വന്ന
സാഹചര്യത്തില്‍
സംസ്ഥാനത്തിന്റെ
ആവശ്യങ്ങള്‍
നേടിയെടുക്കുന്നതിനായി
എം.പി.മാരുടെ യോഗം
വിളിച്ചു
ചേര്‍ത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എം.പി.സെല്ലിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ജീവിതശെെലി
രോഗങ്ങളുടെ നിയന്ത്രണം
*454.
ശ്രീ.കാരാട്ട്
റസാഖ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഒ.
ആര്. കേളു
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
മേഖലയില്‍
ഭീഷണിയായിത്തീര്‍ന്നിട്ടുള്ള
ജീവിതശെെലി രോഗങ്ങളെ
നിയന്ത്രിക്കാന്‍
കുടുംബാരോഗ്യ
സംവിധാനത്തിന്റെ
രൂപീകരണം എത്രമാത്രം
ഫലപ്രദമായിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
മരുന്നുകള്‍
വഴി അസുഖം
നിയന്ത്രിക്കുന്നതോടൊപ്പം
ജീവിതശെെലി രോഗം
വരാതിരിക്കാന്‍
നിത്യജീവിതത്തില്‍
വരുത്തേണ്ട
മാറ്റങ്ങളെക്കുറിച്ച്
വ്യാപകമായ
ബോധവല്‍ക്കരണ
പ്രവര്‍ത്തനം നടത്താന്‍
പദ്ധതിയുണ്ടോ;
(സി)
കാന്‍സര്‍
ചികിത്സാ സൗകര്യം
ഇരട്ടിയാക്കുകയെന്ന
ലക്ഷ്യം നേടാനായി
നടത്തി വരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;
(ഡി)
സാന്ത്വന
ചികിത്സ രംഗത്ത്
നിലവില്‍ സന്നദ്ധ
സംഘടനകള്‍ നടത്തുന്ന
വിപുലമായ ഇടപെടല്‍ കൂടി
പരിഗണിച്ച് അത്തരം
സംഘടനകള്‍ക്ക് വേണ്ട
പിന്തുണ നല്‍കുന്നതിനും
സാന്ത്വന പരിചരണ
സംവിധാനം കൂടുതല്‍
വ്യാപിപ്പിക്കുന്നതിനും
നടപടിയെടുക്കുമോ?
സ്വാശ്രയ
മെഡിക്കല്‍ കാേളേജുകളില് ഇതര
സംസ്ഥാനക്കാര്‍ക്ക് പ്രവേശനം
*455.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സ്വാശ്രയ മെഡിക്കല്‍
കാേളേജുകളില് ഇതര
സംസ്ഥാനക്കാര്‍ക്ക്
അഡ്മിഷന് നല്‍കണമെന്ന
നിര്‍ദ്ദേശം
സംസ്ഥാനത്തുള്ളവരെ
പ്രതികൂലമായി
ബാധിക്കുമാേ എന്ന്
പരിശാേധിച്ചിട്ടുണ്ടാേ;
(ബി)
എങ്കില്‍
പ്രതികൂലമായി
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമാേ?
ഭരണനിര്‍വ്വഹണം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
*456.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ആന്‍സലന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സിവില്‍
സര്‍വ്വീസില്‍
വ്യാപകമായി
ഉണ്ടായിരുന്ന അഴിമതി
ഇല്ലാതാക്കുന്നതിനും
ഭരണനിര്‍വ്വഹണം
കാര്യക്ഷമമാക്കുന്നതിനും
സ്വീകരിച്ച നടപടികളുടെ
ഫലമായി ഏറ്റവും അഴിമതി
കുറഞ്ഞ
സംസ്ഥാനമാക്കിത്തീര്ക്കാന്
സാധിച്ചിട്ടുണ്ടോ;
(ബി)
വിവിധ
വകുപ്പുകളില്‍
നിന്നുമുള്ള സേവനങ്ങള്‍
സമയബന്ധിതമായും അഴിമതി
രഹിതമായും
ലഭ്യമാകുന്നതിന്
ഇ-ഗവേണന്‍സ്
ശക്തിപ്പെടുത്താന്‍
സ്വീകരിച്ച നടപടി
അറിയിക്കാമോ; വിവിധ
സേവനങ്ങള്‍ക്കായി
സമീപിക്കുന്നവര്‍
സര്‍ക്കാര്‍
ഓഫീസുകളില്‍ നിരന്തരം
കയറിയിറങ്ങേണ്ടിയിരുന്ന
സ്ഥിതിക്ക് അറുതി
വരുത്താനായിട്ടുണ്ടോ;
(സി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള സഹായം,
ആധുനീകരണ
പ്രവര്‍ത്തനത്തിന്റെ
ഫലമായി അപേക്ഷ നല്കി
നൂറുമണിക്കൂറിനകം
ലഭ്യമാകുന്നതിനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ഡി)
ജീവനക്കാരുടെ
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശം അറിയിക്കാമോ?
മരുന്നുവില
നിരീക്ഷിക്കാന്‍ സംവിധാനം
*457.
ശ്രീ.എം.
മുകേഷ്
,,
ജോര്‍ജ് എം. തോമസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയുര്‍ദെെര്‍ഘ്യം
കൊണ്ടും ജീവിതശെെലി
രോഗങ്ങള്‍ വ്യാപകമായത്
കൊണ്ടും എണ്ണായിരം
കോടിയോളം രൂപയുടെ
ഒൗഷധങ്ങള്‍
വിറ്റഴിക്കുന്ന
സംസ്ഥാനത്ത് മരുന്നുവില
നിരീക്ഷിക്കാന്‍
പുതുതായി
ഏര്‍പ്പെടുത്തിയിരിക്കുന്ന
സംവിധാനം അറിയിക്കാമോ;
(ബി)
മരുന്നുവില
നിയന്ത്രണാധികാരം
കേന്ദ്ര സര്‍ക്കാരിന്
മാത്രമായതിനാല്‍
ഇക്കാര്യത്തില്‍
ചെയ്യാന്‍ സാധിക്കുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
കാരുണ്യ
കമ്മ്യൂണിറ്റി വിലവിവര
പട്ടികയില്‍ നിന്ന്
മനസ്സിലാക്കാവുന്നത്
പോലെ വിലയേറിയ നിരവധി
മരുന്നുകള്‍ക്ക്
കാരുണ്യ ഫാര്‍മസി
വില്പന വിലയേക്കാള്‍
പലമടങ്ങ് (ചില
മരുന്നുകള്‍ക്ക് 6-7
ഇരട്ടി വരെ) എം.ആര്.പി
രേഖപ്പെടുത്തിയിരിക്കുന്നത്
മരുന്നുകടകള്‍ക്ക്
രോഗികളെ ചൂഷണം
ചെയ്യാനുളള
വഴിയൊരുക്കിയിരിക്കുന്നതിനാല്
കൂടുതല്‍ കാരുണ്യ
ഫാര്‍മസികള്‍
സ്ഥാപിച്ച് വില
നിയന്ത്രിക്കാന്‍
പദ്ധതിയുണ്ടോ;
(ഡി)
സ്വകാര്യ-സര്‍ക്കാര്‍
ആശുപത്രികളില്‍
ഡോക്ടര്‍മാര്‍
മരുന്നുകളുടെ രാസനാമം
കുറിക്കുന്നത്
നിര്‍ബന്ധമാക്കിയും
കാരുണ്യ കമ്മ്യൂണിറ്റി
ഫാര്‍മസിയിലൂടെ ജനറിക്
മരുന്നുകള്‍ കൂടി
വിതരണം ചെയ്തും വില
നിയന്ത്രണം
ലക്ഷ്യമിടുന്നുണ്ടോ?
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ
സാമൂഹ്യ സുരക്ഷിതത്വം
*458.
ശ്രീ.പുരുഷന്
കടലുണ്ടി
,,
പി. ഉണ്ണി
,,
വി. അബ്ദുറഹിമാന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ
സാമൂഹ്യ സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനും
സാമ്പത്തിക സഹായം
നല്‍കുന്നതിനും
സാമൂഹ്യനീതി വകുപ്പ്
നടത്തി വരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;
(ബി)
അംഗപരിമിതര്‍,
മാനസിക വെല്ലുവിളി
നേരിടുന്നവര്‍
തുടങ്ങിയവര്‍ക്കായുള്ള
ക്ഷേമ, ശാക്തീകരണ
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
സാമൂഹ്യ
നീതി വകുപ്പിന്
കീഴിലുള്ള ക്ഷേമ
സ്ഥാപനങ്ങളില്‍
അന്തേവാസികളുടെ
എണ്ണത്തിനനുസൃതമായി
ജീവനക്കാരെ
നിയമിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(ഡി)
പ്രാരംഭ
ഇടപെടലിലൂടെ വൈകല്യം
തടയുന്നതിനും വൈകല്യം
ബാധിച്ചവരെ
പുനരധിവസിപ്പിക്കാനും
വിദ്യാഭ്യാസത്തിനും
തൊഴിലിനും അവസരങ്ങള്‍
ഒരുക്കുന്നതിനുമുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്?
കുട്ടികളുടെ
ആരോഗ്യ സംരക്ഷണത്തിനുള്ള
സംവിധാനങ്ങള്‍
*459.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടികളുടെ
ആരോഗ്യ സംരക്ഷണത്തിനും
അസുഖങ്ങള്‍ക്ക് ചികിത്സ
നല്കുന്നതിനുമുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ജനനം
മുതല്‍ പതിനെട്ട്
വയസ്സ്
ആകുന്നതുവരെയുള്ള
കാലത്ത് കുട്ടികള്‍
നേരിടുന്ന തീവ്ര
അസുഖങ്ങള്‍ക്ക്
രോഗങ്ങളുടെ തോത്
അനുസരിച്ച്
ചികിത്സിക്കുന്നതിനുള്ള
പദ്ധതികള്‍
നിലവിലുണ്ടോ;
വിശദമാക്കുമോ;
(സി)
ഹൃദ്യം
പദ്ധതി വഴി സൗജന്യ
ഹൃദയശസ്ത്രക്രിയ
നടപ്പാക്കുന്നുണ്ടോ;
എങ്കില്‍ പദ്ധതി
സംബന്ധിച്ച കൂടുതല്‍
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ടൈപ്പ്
വണ്‍ പ്രമേഹം ബാധിച്ച
കുട്ടികള്‍ക്കുള്ള
ചികിത്സാ പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഇ)
ഓട്ടിസം,
സെറിബ്രല്‍ പാള്‍സി
എന്നിവ ബാധിച്ച
കുട്ടികളുടെ
ചികിത്സക്കുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ശ്രവണശേഷി
ഇല്ലാത്ത
കുട്ടികള്‍ക്ക്
ശ്രവണശേഷി
ലഭ്യമാക്കുന്നതിനുള്ള
ചികിത്സാ പദ്ധതികള്‍
സംബന്ധിച്ചുള്ള
വിവരങ്ങള്‍
അറിയിക്കുമോ?
പോലീസ്
സേനയുടെ പരിശീലനം നവീകരിക്കാൻ
നടപടി
*460.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയുടെ
പരിശീലനത്തിലുള്ള
പോരായ്മകള്‍
പരിഹരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പോലീസ്
അക്കാദമിയിലും പോലീസ്
ട്രെയിനിംഗ് കോളേജിലും
മികച്ച അദ്ധ്യാപകരുടെ
സേവനം ലഭ്യമാക്കി
പോലീസ് സേനയ്ക്ക്
പരിശീലനം
നല്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
(സി)
ആധുനിക
രീതിയിലുള്ള പരിശീലനവും
പരേഡും സേനയില്‍
നടപ്പിലാക്കാൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
ആര്‍മി
സെലക്ഷന് രീതിയിലുള്ള
ഫിസിക്കല്‍ ടെസ്റ്റ്
സമ്പ്രദായം പോലീസ്
സെലക്ഷനിലും
നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
പോലീസിലെ
കാലപ്പഴക്കം ചെന്ന
ഫിസിക്കല്‍ ടെസ്റ്റ്
രീതി മാറ്റി ആധുനിക
രീതിയിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കാൻസർ
ചികിത്സയ്ക്ക് മാര്‍ഗ്ഗരേഖ
*461.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാൻസർ
രോഗചികിത്സയ്ക്ക്
മാര്‍ഗ്ഗരേഖ
നിലവിലുണ്ടോ;
വിശദമാക്കുമോ;
(ബി)
അര്ബുദരോഗമില്ലാത്ത
രജനി എന്ന വീട്ടമ്മയെ
കോട്ടയം മെഡിക്കല്‍
കോളേജില്‍ അര്‍ബുദ
ചികിത്സയ്ക്ക്
വിധേയയാക്കിയിട്ടുണ്ടോ;
ഇക്കാര്യത്തെക്കുറിച്ച്
ലഭിച്ച പരാതിയുടെ
അടിസ്ഥാനത്തില്‍
അന്വേഷണം നടത്തിയോ;
(സി)
ഏത്
സാഹചര്യത്തിലാണ്
കോട്ടയം മെഡിക്കല്‍
കോളേജില്‍ പ്രസ്തുത
യുവതിയ്ക്ക് അര്‍ബുദ
ചികിത്സ നടത്തേണ്ടി
വന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കാൻസർ
ചികിത്സ സംബന്ധിച്ച
മാര്‍ഗ്ഗരേഖ
പാലിക്കുന്നതില്‍
ഡോക്ടര്‍മാരുടെ ഭാഗത്ത്
നിന്നും എന്തെങ്കിലും
പാകപ്പിഴ സംഭവിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
റേഷന്‍ കടകളുടെ നവീകരണം
*462.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
യു. ആര്. പ്രദീപ്
,,
എസ്.ശർമ്മ
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിതരണ സംവിധാനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്റെ
ഭാഗമായി റേഷന്‍ കടകള്‍
നവീകരിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
കടകളുടെ
നവീകരണത്തിനായുള്ള തുക
മുന്‍കൂറായി നല്കാന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
റേഷന്‍
കടകള്‍ വഴി കൂടുതല്‍
ഭക്ഷ്യധാന്യങ്ങള്‍
വിതരണം ചെയ്ത് അവയുടെ
പ്രവര്‍ത്തനം
വൈവിദ്ധ്യവല്‍ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ചില്ലറ റേഷന്‍
വ്യാപാരികള്‍ക്ക്
ലഭിക്കുന്ന അടിസ്ഥാന
കമ്മീഷന് എത്രയെന്നും
ഭക്ഷ്യധാന്യങ്ങളുടെ
വില്‍പ്പനയ്ക്ക്
ആനുപാതികമായി അധിക
കമ്മീഷന്
ലഭിക്കുന്നതിന് ഇതില്‍
വ്യവസ്ഥയുണ്ടോയെന്നും
അറിയിക്കാമോ?
അന്തര്‍സംസ്ഥാന
നദീജലകരാറുകള്‍
*463.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
സി. കെ. ശശീന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍സംസ്ഥാന
നദീജലകരാറുകളായ
മുല്ലപ്പെരിയാര്‍,
ശിരുവാണി,
പറമ്പിക്കുളം-ആളിയാര്‍
എന്നിവയുടെ
മുഖ്യവ്യവസ്ഥകള്‍
വ്യക്തമാക്കുമോ;
(ബി)
തമിഴ്നാട്
നിരന്തരമായി
പറമ്പിക്കുളം-ആളിയാര്‍
കരാര്‍ ലംഘിക്കുന്ന
പ്രശ്നം പരിഹരിക്കുവാൻ
നടത്തുന്ന ഇടപെടലുകള്‍
അറിയിക്കാമോ; കാലാവധി
കഴിഞ്ഞ പ്രസ്തുത കരാര്‍
പുതുക്കുവാൻ ശ്രമം
നടക്കുന്നുണ്ടോ;
(സി)
മുല്ലപ്പെരിയാർ
അണക്കെട്ടുമായി
ബന്ധപ്പെട്ട്
കേരളത്തിലെ ജനങ്ങളുടെ
ജീവനും സ്വത്തിനും ഉള്ള
ഭീഷണി കണക്കിലെടുത്ത്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ; പുതിയ
ഡാമിനായുള്ള
സാധ്യതാപഠനത്തിന്
പാരിസ്ഥിതികാനുമതി
ലഭ്യമായിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
കേരള
സ്റ്റാര്‍ട്ടപ് മിഷന്
*464.
ശ്രീ.പി.വി.
അന്‍വര്‍
,,
ആര്. രാജേഷ്
,,
വി. ജോയി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെെഭവമുളള
യുവാക്കളെ
സംരംഭകരാക്കുക എന്ന
ലക്ഷ്യത്തോടെ കേരള
സ്റ്റാര്‍ട്ടപ് മിഷന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
വിദ്യാര്‍ത്ഥികളുടെ
വിജ്ഞാനവും
വൈദഗ്ദ്ധ്യവും
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ;
കേരളത്തില്‍ മികച്ച
സ്റ്റാര്‍ട്ടപ്
അന്തരീക്ഷം
സൃഷ്ടിക്കുകയെന്ന
ഉദ്ദേശ്യത്തോടെ
നടത്തുന്ന
സ്റ്റാര്‍ട്ടപ്
ഉച്ചകോടിയുടെ
പ്രയോജനം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
നിലവില്‍
എത്ര സ്റ്റാര്‍ട്ടപ്
സംരംഭങ്ങള്‍
ഉണ്ടെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
സംസ്ഥാനത്തെ എെ.ടി.
രംഗത്ത് കുതിപ്പ്
നല്കാന്
സ്റ്റാര്‍ട്ടപ്
സംരംഭങ്ങള്‍ക്ക്
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
എെ.ടി.
നയത്തിന് ഈ മേഖലയില്‍
ചലനാത്മകത
സൃഷ്ടിക്കാന്‍
സാധ്യമായിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ?
ഇ-ഹെല്‍ത്ത്
പദ്ധതി
*465.
ശ്രീ.സി.കൃഷ്ണന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആന്റണി ജോണ്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രോഗീ പരിശോധനയും
ചികിത്സാക്രമങ്ങളും
ഭരണനിര്‍വ്വഹണവും
സംയോജിതമായ സോഫ്റ്റ്
വെയര്‍ സിസ്റ്റം മുഖേന
ക്രോഡീകരിച്ച്
ആയാസരഹിതമായ ചികിത്സ
ഉറപ്പാക്കുന്ന ഇ-
ഹെല്‍ത്ത് പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഇ-ഹെല്‍ത്ത്
പദ്ധതി നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
പ്രവര്‍ത്തന
സജ്ജമായിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
ആശുപത്രികളില്‍
രോഗികളുടെ നീണ്ട ക്യൂ
ഒഴിവാക്കുന്നതിന് രോഗീ
സൗഹൃദ ഒ.പി.
കൗണ്ടറുകള്‍
സ്ഥാപിക്കുന്ന നടപടി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
സമ്പൂര്‍ണ്ണ
ട്രോമ കെയര്‍ പദ്ധതി
*466.
ശ്രീ.ഡി.കെ.
മുരളി
,,
ബി.ഡി. ദേവസ്സി
,,
ആര്. രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ്
അപകടങ്ങളില്‍പ്പെട്ട്
മരണമടയുന്നവരുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
പ്രധാനപ്പെട്ട
ആശുപത്രികളില്‍ ട്രോമ
കെയര്‍ സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
സമ്പൂര്‍ണ്ണ ട്രോമ
കെയര്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
അപകടങ്ങള്‍
കൊണ്ടുണ്ടാകുന്ന
അംഗവൈകല്യം
കുറയ്ക്കുന്നതിന്
പ്രസ്തുത പദ്ധതിയുടെ
ഭാഗമായി, ഡോക്ടര്‍മാരും
നേഴ്സുമാരും
ഉള്‍പ്പെട്ട ടീമിന്
ഡല്‍ഹിയിലെ ഓള്
ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
സയന്‍സസ് മുഖേന
പരിശീലനം നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
റോഡപകടങ്ങളില്‍പ്പെടുന്നവരെ
എത്രയും വേഗം
ആശുപത്രികളില്‍
എത്തിക്കുന്നതിന്
വിപുലമായ രീതിയില്‍
ആധുനിക ആംബുലന്‍സ്
സംവിധാനം
ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ച്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നഗരങ്ങളിലെ
അന്തരീക്ഷ മലിനീകരണം
*467.
ശ്രീ.റോജി
എം. ജോണ്‍
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല നഗരങ്ങളിലെയും
അന്തരീക്ഷ മലിനീകരണ
തോത് അപകടകരമാം
വിധത്തില്‍
വര്‍ദ്ധിക്കുന്നതും
ശ്വസിക്കുവാനുള്ള
വായുവിന്റെ ഗുണനിലവാരം
മോശമാകുന്നതുമായ
സാഹചര്യം നിലവിലുണ്ടോ;
(ബി)
നാഷണല്‍
ക്ലീന്‍ എയര്‍
പ്രോഗ്രാം പ്രകാരം 2024
ഓടെ അന്തരീക്ഷ മലിനീകരണ
തോത് ഇരുപതു മുതല്‍
മുപ്പത് ശതമാനം വരെ
കുറയ്ക്കുവാന്‍ നടപടി
സ്വീകരിക്കേണ്ട
നഗരങ്ങളുടെ
കൂട്ടത്തില്‍
സംസ്ഥാനത്തെ ഏതെങ്കിലും
നഗരമുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതിനായി
വര്‍ഷംതോറും
കുറയ്ക്കേണ്ട
മലിനീകരണത്തിന്റെ
ടാര്‍ഗറ്റ്
കേന്ദ്രപരിസ്ഥിതി
മന്ത്രാലയം
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതനുസരിച്ച് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
നിഷിനെ
സര്വ്വകലാശാലയാക്കുന്നതിന്
നടപടി
*468.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിഷിനെ
സര്‍വ്വകലാശാലയാക്കി
മാറ്റുന്ന കാര്യത്തില്‍
ഈ സര്‍ക്കാര്‍
സ്വീകരിച്ച
നയപരിപാടികള്‍
വിശദമാക്കാമോ;
(ബി)
നിഷിനെ
സര്‍വ്വകലാശാലയായി
ഉയര്‍ത്തുന്നതില്‍
നിന്ന്
കേന്ദ്രസര്‍ക്കാര്‍
പിന്മാറിയ
സാഹചര്യത്തില്‍ ഇതിനായി
സംസ്ഥാന സർക്കാർ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
നിലവില്‍
കേരള
സർവ്വകലാശാലയ്ക്കും
ആരോഗ്യ
സർവ്വകലാശാലയ്ക്കും
കീഴില്‍
പ്രവര്‍ത്തിക്കുന്ന
നിഷിന്റെ സാങ്കേതികമായ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി ഈ
സ്ഥാപനത്തെ
സർവ്വകലാശാലയാക്കുന്ന
കാര്യത്തില്‍ നടപടികള്‍
സ്വീകരിക്കുമോ?
അഗ്നിശമന
സേനയുടെ ഫയര്‍ ആഡിറ്റിംഗ്
*469.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍ അടിക്കടി
ഉണ്ടാകുന്ന അഗ്നിബാധ
ഗൗരവമായി
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരത്തെ
അഗ്നിശമന സേനാവിഭാഗം
അടുത്തിടെ ഫയര്‍
ആഡിറ്റിംഗ്
നടത്തിയിരുന്നോ;
പ്രസ്തുത ആഡിറ്റിംഗില്‍
കണ്ടെത്തിയ വസ്തുതകള്‍
എന്തൊക്കെയാണെന്നറിയിക്കാമോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സുരക്ഷാമാനദണ്ഡങ്ങള്‍
ഒരുക്കണമെന്ന
നിര്‍ദ്ദേശം സ്ഥാപന
ഉടമകള്‍ക്ക്
നല്‍കിയിട്ടും അവ
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അവര്‍ക്കെതിരെ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ഡി)
ഫയര്‍
ആഡിറ്റിംഗില്‍
കണ്ടെത്തിയ വീഴ്ചകള്‍
പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ക്രമസമാധാനപാലനത്തിൽ
പോലീസ് കൈവരിച്ച പുരോഗതി
*470.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രമസമാധാനപാലനവും
കുറ്റാന്വേഷണവും
വേര്‍തിരിക്കുന്നതിനുള്ള
പ്രവൃത്തിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
വര്‍ഗീയ
പ്രചരണങ്ങള്‍
തടയുന്നതിനും വര്‍ഗീയ
കലാപങ്ങള്‍
ഉണ്ടാകാതിരിക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ഹര്‍ത്താലിന്റെ
മറവില്‍ പൊതു സ്വകാര്യ
സ്വത്തുക്കള്‍
തകര്‍ക്കുന്ന പ്രവണത
ഇല്ലാതാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളുന്നതെന്നും
ഇത്തരം പ്രവർത്തനങ്ങളിൽ
ഏർപ്പെടുന്നവർക്ക്
എതിരെ എന്തൊക്കെ
ശിക്ഷാനടപടികളാണ്
സ്വീകരിക്കുന്നതെന്നും
അറിയിക്കുമോ;
(ഡി)
ജനങ്ങളുടെ
ജീവനും സ്വത്തിനും
സംരക്ഷണം നല്കി
ജനങ്ങള്‍ക്ക്
സ്വൈര്യജീവിതം
ഉറപ്പാക്കുക എന്ന
പ്രാഥമിക ഉത്തരവാദിത്തം
നിറവേറ്റുന്നതിൽ കേരളാ
പോലീസ് കൈവരിച്ച
പുരോഗതി
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
ക്രമസമാധാന നില
മെച്ചപ്പെടുത്തുന്നതിനും
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും
കുറ്റാന്വേഷണത്തിനും
സഹായകമായ സംവിധാനം എന്ന
നിലയില്‍
സി.സി.ടി.വി.സംവിധാനം
എല്ലാ റോഡുകളിലും
പൊതുസ്ഥലങ്ങളിലും
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാരുണ്യ
കമ്മ്യൂണിറ്റി ഫാര്‍മസിയുടെ
പ്രവർത്തനം
*471.
ശ്രീ.എം.
സ്വരാജ്
,,
പി.വി. അന്‍വര്‍
,,
യു. ആര്. പ്രദീപ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുടനീളം
ഗുണമേന്മയുള്ള
മരുന്നുകള്‍
ലാഭേച്ഛയില്ലാതെ
പൊതുജനങ്ങള്‍ക്ക്
വിതരണം ചെയ്യുക എന്ന
ലക്ഷ്യത്തോടെ ആരംഭിച്ച
കാരുണ്യ കമ്മ്യൂണിറ്റി
ഫാര്‍മസിയുടെ
പ്രവർത്തനം ഈ
സര്‍ക്കാര്‍ കൂടുതല്‍
പ്രദേശങ്ങളിലേക്ക്
വ്യാപിപ്പിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
(ബി)
എല്ലാ
മരുന്നുകളും വിപണി
വിലയില്‍ നിന്നും എത്ര
ശതമാനം വിലക്കുറവിലാണ്
കാരുണ്യ ഫാര്‍മസി വഴി
നല്‍കുന്നത്;
(സി)
കാൻസർ,
ഹീമോഫീലിയ, വൃക്കരോഗം
തുടങ്ങിയവ
ബാധിച്ചവര്‍ക്ക്
കാരുണ്യ കമ്മ്യൂണിറ്റി
ഫാര്‍മസി മുഖേന
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ഡി)
മുതിര്‍ന്ന
പൗരന്മാര്ക്കും
ശയ്യാവലംബരായ
രോഗികള്‍ക്കും ആവശ്യമായ
മരുന്നുകള്‍ കാരുണ്യ
കമ്മ്യൂണിറ്റി ഫാര്‍മസി
വഴി സൗജന്യമായി
വീട്ടില്‍ എത്തിച്ച്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വെന്റിലേറ്ററില്‍
കിടത്തി സാമ്പത്തിക ചൂഷണം
*472.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളില്‍
ചികിത്സയില്‍
കഴിയുന്നവര്‍ക്ക്
മസ്തിഷ്ക മരണം
സംഭവിച്ചാലും
വെന്റിലേറ്ററില്‍
കിടത്തി സാമ്പത്തിക
ചൂഷണം നടത്തുന്നുവെന്ന
പരാതികള്‍
ഉണ്ടായിട്ടുണ്ടോ;
(ബി)
മസ്തിഷ്ക
മരണം സംഭവിച്ചാലുടന്‍
ബന്ധുക്കളെ വിവരം
അറിയിക്കണമെന്ന വ്യവസ്ഥ
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ?
പോലീസ്
കമ്മീഷണറേറ്റുകള്‍
*473.
ശ്രീ.ടി.
വി. ഇബ്രാഹിം
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കളക്ടര്‍മാര്‍ക്കുള്ള
മജിസ്റ്റീരിയല്‍
അധികാരം
നിലനിര്‍ത്തിക്കൊണ്ടുതന്നെ
തിരുവനന്തപുരത്തും
കൊച്ചിയിലും
ഐ.ജി.റാങ്കിലുള്ള
ഉദ്യോഗസ്ഥരുടെ
നേതൃത്വത്തില്‍ പോലീസ്
കമ്മീഷണറേറ്റുകള്‍
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
അധികാരങ്ങളാണ്
കമ്മീഷണറേറ്റുകള്‍ക്ക്
നല്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
മാറ്റം
വരുത്തേണ്ടതിന്റെ
ആവശ്യകത എന്തെന്ന്
വെളിപ്പെടുത്തുമോ?
തിരുവനന്തപുരം,
കോഴിക്കോട് ലെെറ്റ് മെട്രോ
പദ്ധതികള്‍
T *474.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,കോഴിക്കോട്
ലെെറ്റ് മെട്രോ
പദ്ധതികള്‍ സംബന്ധിച്ച
പുതുക്കിയ പദ്ധതി രേഖ
കേന്ദ്രസര്‍ക്കാരിന്റെ
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
പദ്ധതി
നടത്തിപ്പിലെ കാലതാമസം
മൂലം പദ്ധതി ചെലവ്
ഭീമമായി
വര്‍ദ്ധിക്കുമെന്നത്
വസ്തുതയല്ലേ; എങ്കില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതില്‍
നിന്നും
പിന്നോട്ടുപോകാനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ?
മരുന്നുകളുടെ
ഗുണനിലവാരം ഉറപ്പാക്കുന്നതിന്
നടപടി
*475.
ശ്രീ.എന്‍.
വിജയന് പിള്ള
,,
ബി.ഡി. ദേവസ്സി
,,
കെ.ഡി. പ്രസേനന്‍
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
വില്‍ക്കുന്ന
മരുന്നുകളില്‍
ഇരുപതുശതമാനത്തോളം
ഗുണനിലവാരമില്ലാത്തവയാണെന്ന
വാര്‍ത്തകളുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് ഗുണനിലവാര
പരിശോധന
കാര്യക്ഷമമാക്കാന്‍
ഡ്രഗ്സ് കണ്ട്രോള്
വകുപ്പ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളിലൂടെ വിതരണം
ചെയ്യുന്ന മരുന്നുകള്‍
വാങ്ങുമ്പോള്‍ അവയുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
സംസ്ഥാനത്ത് മരുന്നു
പരിശോധനയ്ക്കുള്ള
ലബോറട്ടറി സൗകര്യങ്ങള്‍
അറിയിക്കാമോ;
(സി)
പൊതുമാര്‍ക്കറ്റില്‍
വില്‍ക്കപ്പെടുന്ന
മരുന്നുകളുടെ ഗുണനിലവാര
പരിശോധനയ്ക്ക്, അവ വില
കൊടുത്തു
വാങ്ങേണ്ടതിനാല്‍,
ആവശ്യമായ ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
(ഡി)
സ്വകാര്യ
ആശുപത്രികളുടെ ഫാര്‍മസി
വഴി വില്‍ക്കുന്ന
മരുന്നുകളുടെ ഗുണനിലവാര
പരിശോധന നടത്താറുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
സര്‍ക്കാര്‍
ആശുപത്രികളിലേക്കുള്ള
മെഡിക്കല്‍
ഉപകരണങ്ങള്‍,
ലബോറട്ടറികളില്‍
പരിശോധനകള്ക്കുപയോഗിക്കുന്ന
റീ ഏജന്റ് എന്നിവയുടെ
നിലവാര നിര്‍ണയത്തിന്
സ്വീകരിച്ചു വരുന്ന
നടപടി അറിയിക്കാമോ?
കേരള
പുനര്‍നിര്‍മ്മാണ പരിപാടി
*476.
ശ്രീ.കെ.ജെ.
മാക്സി
,,
വി. കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പുനര്‍നിര്‍മ്മാണ
പരിപാടിയുമായി
ബന്ധപ്പെട്ട്
മുഖ്യമന്ത്രി നടത്തിയ
വിദേശയാത്ര
തല്പരകക്ഷികള്
പൊതുജനങ്ങളെ
തെറ്റിദ്ധരിപ്പിക്കുന്ന
തരത്തില്‍
വിവാദമാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ബി)
വിദേശ
രാജ്യത്തിന്റെ സഹായം
കേന്ദ്ര സര്‍ക്കാരിന്റെ
അനുമതി കൂടാതെ
വാങ്ങാന്‍ സാധിക്കുമോ
എന്ന്
വെളിപ്പെടുത്താമോ;
(സി)
ദുരിതാശ്വാസ
പ്രവര്‍ത്തനത്തിന്
വിദേശസഹായം അങ്ങോട്ട്
ആവശ്യപ്പെടാതെ തന്നെ
വാഗ്ദാനം ചെയ്തിട്ടും
അത് വാങ്ങാന്‍ കേന്ദ്ര
സര്‍ക്കാര്‍ അനുമതി
നല്‍കിയിരുന്നോ;
(ഡി)
വിവിധ
രാജ്യങ്ങളിലെ പ്രവാസി
കേരളീയരില്‍ നിന്നും
ലോകബാങ്ക്
ഉള്‍പ്പെടെയുള്ള
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്നും സഹായം തേടാന്‍
മന്ത്രിമാരെ
അയയ്ക്കാന്‍ കേരളം
അനുമതി
ആവശ്യപ്പെട്ടപ്പോള്‍
കേന്ദ്ര സര്‍ക്കാരിന്റെ
നിലപാട് എന്തായിരുന്നു
എന്നറിയിക്കാമോ;
(ഇ)
ലോക
ബാങ്കില്‍ നിന്ന് എത്ര
ധനസഹായം വാഗ്ദാനം
ചെയ്തിട്ടുണ്ട്;
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള
ഭാവനാപൂര്‍ണ്ണമായ
പുനര്‍നിര്‍മ്മാണ
പ്രക്രിയയെ ബോധപൂര്‍വം
വഴിമുടക്കുന്നവരുടെ
നിലപാട്
അതിജീവിച്ചുകൊണ്ട്
പുനര്‍നിര്‍മ്മാണത്തിന്റെ
കരടുരേഖ അംഗീകരിച്ച്
നിര്‍വ്വഹണ
ഘട്ടത്തിലേക്ക്
നീങ്ങാന്‍
സാധ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പുരാവസ്തു
വകുപ്പിന്റെ
പ്രവര്ത്തനവിപുലീകരണം
*477.
ശ്രീ.ഐ.ബി.
സതീഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന്റെ സമഗ്ര
വികസനത്തിനും
വകുപ്പിന്റെ
പ്രവര്‍ത്തന നിലവാരം
അന്താരാഷ്ട്ര
തലത്തിലേക്ക്
ഉയര്‍ത്തുന്നതിനുമായി
മാര്‍ഗ്ഗരേഖകള്‍
സമര്‍പ്പിക്കുന്നതിന്
പഠനം നടത്താന്‍
സര്‍ക്കാര്‍/സര്‍ക്കാരിതര
ഏജന്‍സികളെ ചുമതല
ഏല്പ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പുരാവസ്തു
വകുപ്പിന്റെ സര്‍വ്വ
മേഖലകളിലും
കാര്യക്ഷമതയും അറിവും
വര്‍ദ്ധിപ്പിക്കുന്നതിനായി
കാര്യശേഷി വികസന
പരിപാടികളും അതിനുവേണ്ട
പരിശീലന പരിപാടികളും
ദേശീയ, അന്തര്‍ദേശീയ
തലങ്ങളില്‍
ആവിഷ്കരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതിനായി
ആര്‍ക്കിയോളജിക്കല്‍
സര്‍വ്വേ ഓഫ് ഇന്ത്യ
എന്തെല്ലാം സഹായങ്ങളാണ്
നല്‍കിവരുന്നത്
എന്നറിയിക്കാമോ;
(ഡി)
നിലവിലുള്ള
സംരക്ഷിത
സ്മാരകങ്ങള്‍ക്ക് പുറമേ
സംരക്ഷിത സ്മാരക
പട്ടികയില്‍ പുതുതായി
ഇടം പിടിക്കുന്ന പൈതൃക
നിര്‍മ്മിതികള്‍
വിലയ്ക്കുവാങ്ങി
വകുപ്പിന്റെ
കീഴിലാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഗ്യാസ്
സിലിണ്ടറുകളുടെ
സുരക്ഷാപരിശാേധന
*478.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതക
വിതരണം സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമാേ;
(ബി)
ഗാര്‍ഹിക
ആവശ്യത്തിനായി
ലഭിക്കുന്ന ഗ്യാസ്
സിലിണ്ടറുകള്‍ സുരക്ഷാ
പരിശാേധനയ്ക്ക്
വിധേയമാക്കാറുണ്ടാേ;
വ്യക്തമാക്കാമാേ;
(സി)
പഴക്കമേറിയ
സിലിണ്ടര്‍
ഉപയാേഗിക്കുന്നത് കാരണം
ഗ്യാസ് ലീക്ക് ചെയ്ത്
അപകടം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
ഇത്തരം
സിലിണ്ടറുകള്‍
ഉപയാേഗിക്കുന്നില്ല
എന്ന് ഉറപ്പു
വരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമാേ;
(ഇ)
ഗ്യാസ്
സിലിണ്ടര്‍ വിതരണത്തിന്
കൊണ്ടുവരുന്ന
ജീവനക്കാര്‍ അധികതുക
ആവശ്യപ്പെടുന്നത്
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഇത് സംബന്ധിച്ച
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളും
വ്യവസ്ഥകളും
അറിയിക്കുമാേ;
(എഫ്)
പാചക
വാതക വിതരണം
സംബന്ധിച്ച്
ജനങ്ങള്‍ക്കുള്ള
ആക്ഷേപങ്ങളും പരാതികളും
നല്‍കുന്നതിനും ആയത്
പരിഹരിക്കുന്നതിനുമുള്ള
സംവിധാനങ്ങള്‍
എന്താെക്കെയെന്ന്
വ്യക്തമാക്കുമാേ?
മരുന്ന്
വിതരണത്തിലെ പ്രതിസന്ധി
*479.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ മെഡിക്കല്‍
കോളേജുകളിലേക്കുള്ള
മരുന്ന് വിതരണം
പ്രതിസന്ധിയിലായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണമെന്താണ്;
(ബി)
സ്റ്റെന്റ്
വിതരണ കമ്പനികള്‍ക്ക്
കുടിശ്ശിക തുക
നല്കുവാനുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ
(സി)
അടിയന്തരമായി
കുടിശ്ശിക തുക നല്കി
പാവപ്പെട്ട
രോഗികള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്കൂളുകളിലെ
ഉച്ചഭക്ഷണത്തിനായുള്ള
ഭക്ഷ്യധാന്യ വിതരണം
*480.
ശ്രീ.പി.
ഉണ്ണി
,,
മുരളി പെരുനെല്ലി
,,
എ. എന്‍. ഷംസീര്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
സഹകരണത്തോടെ
സ്കൂളുകളില്‍ ഉച്ചഭക്ഷണ
പരിപാടി നടപ്പിലാക്കി
വരുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി
കേന്ദ്രസര്‍ക്കാര്‍
എന്തെല്ലാം ധനസഹായമാണ്
നല്കി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയ്ക്കായി
ഭക്ഷ്യധാന്യങ്ങള്‍
എത്തിക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും
ഇതിനായി എന്തെല്ലാം
ഭക്ഷ്യധാന്യങ്ങളാണ്
നല്കി വരുന്നതെന്നും
അറിയിക്കാമോ?
*
അടിയന്തര ചോദ്യം
ഉത്തരം