കാര്ഷികോല്പന്നങ്ങളുടെ
സംസ്ക്കരണത്തിനും
മൂല്യവര്‍ദ്ധനവിനുമായി പദ്ധതി
*421.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്ഷികോല്പന്നങ്ങളുടെ
സംസ്ക്കരണത്തിനും
മൂല്യവര്‍ദ്ധനവിനുമായി
ആസൂത്രണം ചെയ്തിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
കര്‍ഷകര്‍ക്ക്
പരമാവധി വരുമാനം
നേടിക്കൊടുക്കുന്നതിനായി
ഇത്തരം മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്ക്ക്
സാധിക്കുമോയെന്ന്
അറിയിക്കാമോ;
(സി)
അഗ്രോപാര്‍ക്കുകള്‍
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
പ്രോത്സാഹനത്തിന്
ഏതൊക്കെ രീതിയില്‍
സഹായകരമാകുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേരളത്തിന്റെ
കാര്‍ഷിക
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള് ഏകീകൃത
ബ്രാന്‍ഡ് നെയിമില്‍
ഇറക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഏതാെക്കെ
ഏജന്‍സികളെയാണ്
അഗ്രോപാര്‍ക്കുകളുടെ
ചുമതല
ഏല്പിച്ചിരിക്കുന്നതെന്നും
അവ എവിടെയൊക്കെയാണ്
സ്ഥാപിക്കുന്നതെന്നും
വ്യക്തമാക്കുമോ?
സ്വാശ്രയ
വിദ്യാഭ്യാസ മേഖല നേരിടുന്ന
പ്രശ്നങ്ങള്‍
*422.
ശ്രീ.സണ്ണി
ജോസഫ്
,,
എം. വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകള്‍ നിശ്ചിത
സൗകര്യങ്ങള്‍
ഉള്ളതാണെന്നും
അക്കാഡമിക് നിലവാരം
പുലര്‍ത്തുന്നവയാണെന്നും
ഉറപ്പ് വരുത്തുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണ്;
(ബി)
സാങ്കേതിക
സര്‍വ്വകലാശാലയില്‍
വിദ്യാര്‍ത്ഥി
കൗണ്‍സില്‍, അക്കാഡമിക്
കൗണ്‍സില്‍, ബോര്‍ഡ്
ഓഫ് സ്റ്റഡീസ് മുതലായവ
രൂപീകരിക്കുകയും ഭരണ
സമിതികളെ
ജനാധിപത്യവത്കരിക്കുകയും
ചെയ്തതിലൂടെ പ്രസ്തുത
സര്‍വ്വകലാശാലയുടെ
നിലവാരം
ഉയര്‍ത്തുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സ്വാശ്രയ
വിദ്യാഭ്യാസ മേഖല
നേരിടുന്ന ഗുരുതരമായ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
അമൃത്,
സ്മാര്‍ട്ട് സിറ്റി
പദ്ധതികളുടെ പുരോഗതി
*423.
ശ്രീ.പി.
ഉണ്ണി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ. ആന്‍സലന്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
നഗരങ്ങളില്‍
ശാസ്ത്രീയമായ
രീതിയിലുള്ള സ്വീവേജ്
സംസ്കരണ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഒമ്പതു
പ്രധാന നഗരങ്ങളിലെ ദ്രവ
മാലിന്യ സംസ്കരണം,
കുടിവെള്ള വിതരണം,
ഗതാഗത സംവിധാനം മുതലായവ
കാര്യക്ഷമമാക്കുന്നതിനുള്ള
അമൃത് പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
(സി)
തലസ്ഥാന
നഗരിയിലെയും
കൊച്ചിയിലെയും
സ്മാര്‍ട്ട് സിറ്റി
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ഉന്നതവിദ്യാഭ്യാസ
രംഗത്തെ ഗുണനിലവാരം
മെച്ചപ്പെടുത്താന്‍ നടപടി
*424.
ശ്രീ.വി.
ജോയി
,,
എസ്.ശർമ്മ
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
രംഗത്തെ ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
ജില്ലാതല ക്വാളിറ്റി
അഷ്വറന്‍സ്
സര്‍ക്കിളുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവയുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
നിലവാരം
കൈവരിക്കുന്നതിന്
മുഖ്യഘടകം
അധ്യാപകരാണെന്നതിനാല്
അവരുടെ അധ്യാപന
നിലവാരമുയര്‍ത്തുന്നതിനും
തുടര്‍വിദ്യാഭ്യാസവും
പരിശീലനവും
പ്രോത്സാഹിപ്പിക്കുന്നതിനും
പരിപാടിയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
യോഗ്യതയുളളവരുടെ
അധ്യാപന ശേഷി
വിനിയോഗിക്കുന്നതിന്,
എയ്ഡഡ്, സര്‍ക്കാര്‍
കോളേജുകളില്‍
വ്യാപകമായുളള ഗസ്റ്റ്
അധ്യാപക
സമ്പ്രദായത്തിന് പകരം
സ്ഥിരം അധ്യാപകരെ
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
പഠന,ബോധന,ഗവേഷണ
രംഗങ്ങളില്‍ അക്കാദമിക
മികവ് ഉറപ്പു
വരുത്തുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
കോളേജ്
അധ്യാപകരുടെ
ഗവേഷണ-അധ്യാപന കഴിവുകളെ
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
ഫ്ളെയര്‍ പദ്ധതിയുടെ
പ്രയോജനം വിശകലനം
ചെയ്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കാര്‍ഷികവൃത്തിയെ
ആകര്‍ഷകമാക്കാന്‍ നടപടി
*425.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിശ്ചിതദിവസം
തൊഴില്‍ ഉറപ്പും
വരുമാനവും സമൂഹത്തില്‍
അന്തസ്സുമുള്ള ആകര്‍ഷക
മേഖലയാക്കി
കാര്‍ഷികവൃത്തിയെയും
കര്‍ഷകത്തൊഴിലാളി
മേഖലയെയും
മാറ്റുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
കര്‍ഷകരുടെയും
കര്‍ഷകത്തൊഴിലാളികളുടെയും
ആരോഗ്യസംരക്ഷണം, അവരുടെ
കുട്ടികളുടെ
വിദ്യാഭ്യാസം എന്നീ
മേഖലകളില്‍ ഏതൊക്കെ
തരത്തിലുള്ള
ഇടപെടലുകളാണ് നടത്താന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കുമോ;
(സി)
കര്‍ഷകക്ഷേമ
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
കര്‍ഷകത്തൊഴിലാളിക്ഷാമം
പരിഹരിക്കുന്നതിനും
കര്‍ഷകത്തൊഴിലാളിക്ക്
നിശ്ചിത വേതനം
ഉറപ്പാക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
ഉന്നതവിദ്യാഭ്യാസ
കൗണ്‍സിലിന്റെ പ്രവർത്തനങ്ങൾ
*426.
ശ്രീ.അനൂപ്
ജേക്കബ്
,,
വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
കൗണ്‍സിലിന്റെ ഗവേണിംഗ്
ബോഡി യോഗം പി.ജി.
വിദ്യാഭ്യാസത്തിന്റെ
പുനഃസംഘടന സംബന്ധിച്ച്
പഠിക്കുവാനായി
കമ്മിറ്റിയെ
നിയോഗിച്ചിരുന്നോ;
(ബി)
പ്രസ്തുത
കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
റിപ്പോർട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഉന്നതവിദ്യാഭ്യാസത്തിന്റെ
ഗുണമേന്മ ലക്ഷ്യമാക്കി
ഉന്നതവിദ്യാഭ്യാസ
കൗണ്‍സില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതൊക്കെ;
വിശദമാക്കുമോ;
(ഡി)
അദ്ധ്യാപന
രംഗത്തെ
നിലവാരമില്ലായ്മയും
അമിതമായ
രാഷ്ട്രീയവല്‍ക്കരണവും
മൂലം ഉന്നതവിദ്യാഭ്യാസ
രംഗത്ത്
സംജാതമായിട്ടുള്ള
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
കൗണ്‍സില്‍ എന്തെല്ലാം
ഇടപെടലുകളാണ്
നടത്തുന്നതെന്ന്
അറിയിക്കുമോ ?
ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
പരിഷ്ക്കാരങ്ങള്‍
*427.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജോര്‍ജ് എം. തോമസ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
നയരൂപീകരണത്തിനുപകരിക്കുന്ന
കൃത്യതയാര്‍ന്ന
വിവരശേഖരണത്തിനായുള്ള
ഉന്നതവിദ്യാഭ്യാസ
സര്‍വ്വേ
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഉന്നത
വിദ്യാഭ്യാസമേഖലയില്‍
കേരള ഉന്നത വിദ്യാഭ്യാസ
കൗണ്‍സില്‍
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണ്;
(സി)
ഉന്നതവിദ്യാഭ്യാസ
രംഗത്ത് പൊതു
സൗകര്യങ്ങള്‍
ലഭ്യമാക്കാന്‍
കൗണ്‍സിലിന്
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
സമീപസ്ഥമായ
കോളേജുകള്‍ തമ്മില്‍
ഭൗതിക, അക്കാദമിക
വിഭവങ്ങളുടെ
പങ്കുവയ്ക്കലിലൂടെ
മികവ്
വര്ദ്ധിപ്പിക്കാനുദ്ദേശിച്ചുകൊണ്ടുള്ള
കോളേജ് ക്ലസ്റ്റര്‍
സംവിധാനം
പ്രായോഗികമായിട്ടുണ്ടോ;
(ഇ)
ഡിഗ്രി
വിദ്യാഭ്യാസം
പൂര്‍ത്തിയാക്കുന്ന ഓരോ
വിദ്യാര്‍ത്ഥിയും
ആര്ജ്ജിച്ചിരിക്കേണ്ട
കഴിവുകള്‍
നിര്‍ണ്ണയിച്ചിട്ടുണ്ടോ;
അവരെ അതിന്
പ്രാപ്തരാക്കുന്ന
വിധത്തില്‍
വിജ്ഞാനോത്സുകത
വളര്‍ത്തുന്നതിന്
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കുടുംബശ്രീ
ഉല്പന്നങ്ങളുടെ വിപണന
സാധ്യതകള്‍
*428.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
ഉല്പന്നങ്ങള്ക്ക്
മെച്ചപ്പെട്ട വിപണി
കണ്ടെത്തുന്നതിന്റെ
ഭാഗമായി ആഗോള ഓണ്‍ലൈന്‍
വ്യാപാര ശൃംഖലയായ
ആമസോണുമായി കരാര്‍
ഒപ്പിട്ടിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സിവില്‍
സപ്ലൈസ്,
കണ്‍സ്യൂമര്‍ഫെഡ്
സ്ഥാപനങ്ങളിലൂടെയും
സഹകരണ മേഖലയിലൂടെയും
വിപണന സാധ്യതകള്‍
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പച്ചക്കറികളിലെ
വിഷാംശപരിശോധന
*429.
ശ്രീ.എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ
നേതൃത്വത്തില്‍
നടത്തിവരുന്ന ഗ്യാപ്പ്
പദ്ധതി (ഗുഡ്
അഗ്രിക്കൾച്ചർ
പ്രാക്ടീസ്)യുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പച്ചക്കറികളിലെ
വിഷാംശം ശാസ്ത്രീയമായി
പരിശോധിക്കുന്നതിന്
അക്രഡിറ്റേഷനുള്ള
ലബോറട്ടറികളുടെ
അപര്യാപ്തത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഉണ്ടെങ്കില്‍
പച്ചക്കറികളിലെ വിഷാംശം
ശാസ്ത്രീയമായി
പരിശോധിക്കുന്നതിനായി
എന്തെല്ലാം ബദല്‍
മാര്‍ഗ്ഗങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
അന്തര്‍സംസ്ഥാന
ബസ്
സര്‍വ്വീസുകളെക്കുറിച്ചുള്ള
പരാതികൾ
*430.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍സംസ്ഥാന
ബസ് സര്‍വ്വീസ്
നടത്തിവരുന്ന
ഏജന്‍സികള്‍
ഉപഭോക്താക്കള്‍ക്ക്
മതിയായ അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുന്നില്ല എന്ന
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍പ്പോലും
അത്തരം പ്രാഥമിക
സൗകര്യങ്ങള്‍ ഉറപ്പ്
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
എല്‍.എ.പി.ടി.
അംഗീകാരമുള്ള എത്ര
പേരാണ് സംസ്ഥാനത്ത്
ഇത്തരത്തില്‍
സര്‍വ്വീസുകള്‍
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ലൈസന്‍സ്
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
അറിയിക്കാമോ;
(ഡി)
ഇത്തരം
വാഹനങ്ങളില്‍
യാത്രക്കാരുടെ
ലഗേജുകളല്ലാതെ മറ്റ്
ചരക്കുകള്‍
സംസ്ഥാനത്തേക്ക്
കടത്തിക്കൊണ്ട്
വരുന്നതിന്
അനുമതിയുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
ബസ്സുകള്‍ ഈടാക്കി
വരുന്ന യാത്രാനിരക്ക്
സര്‍ക്കാരിന്
തീരുമാനിക്കുന്നതിന്
സാധ്യമാണോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ ജലസംരക്ഷണ
പദ്ധതി
*431.
ശ്രീ.ബി.സത്യന്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖരമാലിന്യ
സംസ്കരണം പാേലെ
സംസ്ഥാനം
അഭിമുഖീകരിക്കുന്ന
മുഖ്യപ്രശ്നമായ
ജലമലിനീകരണം
തടയുന്നതിനായി തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
നടത്തിവരുന്ന
പ്രവര്‍ത്തനം
അറിയിക്കാമാേ;
(ബി)
ഹരിതകേരളം
മിഷന്റെ ഉപമിഷനായ
ജലസംരക്ഷണ പദ്ധതി
പ്രകാരം നടപ്പാക്കിയ
പ്രവര്‍ത്തനത്തിന്റെ
പുരാേഗതി വിശദമാക്കാമോ;
(സി)
ഗ്രാമപ്രദേശങ്ങളിലെ
മുഖ്യ കുടിവെള്ള
സ്രാേതസ്സെന്ന നിലയില്‍
കിണറുകള്‍ പുതുതായി
കുഴിക്കുന്നതിനും
നിലവിലുള്ളവയിലെ
ജലനിരപ്പുയര്ത്തുന്നതിനും
കുളങ്ങളും താേടുകളും
അരുവികളും
ജലസമൃദ്ധമാക്കുന്നതിനും
കെെക്കൊണ്ടുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ വിഭജനം
*432.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.ഉബൈദുള്ള
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അധികാര
വികേന്ദ്രീകരണം
കാര്യക്ഷമമായി
നടപ്പാക്കുന്നതിനും
പ്രാദേശിക ഭരണ
സംവിധാനങ്ങള്‍
ശാസ്ത്രീയമായി
നിര്‍വ്വഹിക്കുന്നതിനും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
വിഭജിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഓരോ ജില്ലയിലും
ജനസംഖ്യാനുപാതികമായി
പഞ്ചായത്തുകളും
നഗരസഭകളും
വിഭജിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഇക്കാര്യത്തില്‍
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
പ്രധാനമന്ത്രി
കൃഷി സിഞ്ചായി യോജന
*433.
ശ്രീ.എസ്.ശർമ്മ
,,
പി.കെ. ശശി
,,
സി.കെ. ഹരീന്ദ്രന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി ഭൂമിയിലെ
നീര്‍ത്തടങ്ങളുടെ
പരിപാലനത്തിനായി
പ്രധാനമന്ത്രി കൃഷി
സിഞ്ചായി യാേജന-നീർത്തട
ഘടകം എന്ന
കേന്ദ്രാവിഷ്കൃത പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടാേ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നീർത്തട
ഘടകത്തില്‍ എന്തെല്ലാം
പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമാേ;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക്
അനുസൃതമായി ഇൗ പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
നിര്‍വ്വഹണ ഏജന്‍സിയായി
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കുമാേ;
(ഡി)
പി.എം.കെ.എസ്.വെെ.
യുടെ പ്രകൃതി വിഭവ
പരിപാലനവുമായി
ബന്ധപ്പെട്ട ജാേലികളുടെ
ഒരു ഭാഗം മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
താെഴിലുറപ്പ്
പദ്ധതിയുമായി
സംയാേജിപ്പിച്ച്
നടപ്പിലാക്കി
വരുന്നുണ്ടാേ; വിശദാംശം
നല്കുമാേ?
സ്വാശ്രയ
വിദ്യാഭ്യാസ മേഖലയുടെ
നിലവാരമുയര്‍ത്താന്‍ നടപടി
*434.
ശ്രീ.വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
വിദ്യാഭ്യാസ മേഖലയില്‍
മികവും സാമൂഹ്യനീതിയും
തുല്യതയും
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
സ്വാശ്രയ
എഞ്ചിനീയറിംഗ്
മേഖലയില്‍ അക്കാദമിക
അടിസ്ഥാന സൗകര്യം
കോളേജുകള്‍
ഒരുക്കുന്നുണ്ടെന്നും
യോഗ്യതയുളള
അദ്ധ്യാപകര്‍ പ്രസ്തുത
സ്ഥാപനത്തിലുണ്ടെന്നും
ഏത് വിധത്തിലാണ് ഉറപ്പ്
വരുത്തുന്നതെന്ന്
അറിയിക്കുമോ;
(സി)
ആകെ
അനുവദിച്ച
എഞ്ചിനീയറിംഗ്
സീറ്റുകളില്‍ നാല്പത്
ശതമാനം
ഒഴിഞ്ഞുകിടക്കുന്ന
സാഹചര്യവും
നിലവാരമില്ലാത്ത
എഞ്ചിനീയറിംഗ്
കോളേജുകളുടെ എണ്ണം
വര്‍ഷംതോറും കൂടി
വരുന്നതും ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസ മേഖലയിലെ
നിലവാരം സംബന്ധിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
ചെയ്ത ജസ്റ്റിസ്
ദിനേശന് കമ്മിറ്റിയുടെ
ശിപാര്‍ശകള്‍ ഇതിനകം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏതൊക്കെ
ശിപാര്‍ശകളാണ്
നടപ്പിലാക്കുവാനുളളതെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
കോളേജുകള്‍ക്ക് നാക്
അക്രഡിറ്റേഷന്
*435.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
ഐ.ബി. സതീഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെയുള്ള കോളേജുകളില്‍
പതിനഞ്ച് ശതമാനത്തില്‍
താഴെ എണ്ണത്തിനു
മാത്രമേ നാക്
അക്രഡിറ്റേഷന് നേടാന്‍
സാധ്യമായിട്ടുള്ളൂ
എന്നത് പരിഗണിച്ച് നാക്
അക്രഡിറ്റേഷന് നേടാന്‍
പ്രാപ്തമാകും വിധം
സര്‍ക്കാര്‍
കോളേജുകളുടെ
അടിസ്ഥാനസൗകര്യ
വികസനത്തിനും അക്കാദമിക
മികവിനും നടത്തിവരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;
(ബി)
കോളേജുകളെ
പടിപടിയായി നാക്
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി സാക്
അക്രഡിറ്റേഷന്
ആരംഭിക്കാന്‍
തീരുമാനമായിട്ടുണ്ടോ;
ഇതിനുള്ള മാര്‍ഗ്ഗരേഖ
തയ്യാറായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
അഫിലിയേറ്റഡ്
കോളേജുകളുടെ ഗുണനിലവാരം
ഉയര്‍ത്തുന്നതിന്
അക്കാദമിക് ഓഡിറ്റ്
നടത്തിവരുന്നുണ്ടോ;
അതിന്റെ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
ഓപ്പണ്‍
സര്‍വ്വകലാശാല
*436.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
രാജഗോപാലന്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പണ്‍ സര്‍വ്വകലാശാല
ആരംഭിക്കുന്നതിന്
വേണ്ടിയുള്ള
സാധ്യതാപഠനത്തിന്
നിയോഗിച്ച സ്പെഷ്യല്‍
ഓഫീസര്‍
ഡോ.ജെ.പ്രഭാഷിന്റെ പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിശോധിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഏതെല്ലാം
ബിരുദ ബിരുദാനന്തര
കോഴ്സുകളും
സര്‍ട്ടിഫിക്കറ്റ്
കോഴ്സുകളുമാണ് ഓപ്പണ്‍
സര്‍വ്വകലാശാലയില്‍
ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സര്‍വ്വകലാശാലയ്ക്ക്
യു.ജി.സി അംഗീകാരം
നേടുന്നതിനുള്ള
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
പ്രസ്തുത സര്‍വ്വകലാശാല
ആരംഭിക്കുന്നതിന്
ആവശ്യമായ
നിയമനിര്‍മ്മാണത്തിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
റോഡപകടങ്ങള്‍
കുറയ്ക്കാന്‍ നടപടി
*437.
ശ്രീ.പി.വി.
അന്‍വര്‍
,,
സി.കൃഷ്ണന്
,,
മുരളി പെരുനെല്ലി
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങള്‍
കുറയ്ക്കാനുള്ള
കാര്യക്ഷമമായ
നടപടികളുടെ ഭാഗമായി
ദേശീയ, സംസ്ഥാന
പാതകളിലുള്ള അപകടസാധ്യത
മേഖലകളില്‍ നിരീക്ഷണ
ക്യാമറകള്‍ സ്ഥാപിച്ച്
ഗതാഗത ലംഘനം
കണ്ടുപിടിക്കുന്നതിനുള്ള
സംവിധാനം
ശക്തിപ്പെടുത്തിയിട്ടുണ്ടോ;
(ബി)
പൊതുഗതാഗത
സംവിധാനം ജി.പി.എസ്.
അധിഷ്ഠിതമാക്കി
അപകടങ്ങള്‍
കുറയ്ക്കാന്‍ വിഭാവനം
ചെയ്യുന്ന പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
ഗതാഗത
നിയമം ലംഘിക്കുന്നവരെ
പൊതുജനപങ്കാളിത്തത്തോടെ
കണ്ടുപിടിക്കാനും
അതുവഴി റോഡപകടങ്ങള്‍
കുറയ്ക്കാനും തേര്‍ഡ് ഐ
എന്‍ഫോഴ്സ്മെന്റ് എന്ന
പേരില്‍ തയ്യാറാക്കിയ
പ്രോജക്ടിന്റെ വിശദാംശം
നല്‍കുമോ;
(ഡി)
അപകടസാധ്യത
അധികമുള്ള ഗ്യാസ്
ടാങ്കറുകള്‍, പെട്രോള്‍
ടാങ്കറുകള്‍, ഭാരം
കൂടിയ ചരക്ക്
വാഹനങ്ങള്‍ തുടങ്ങിയവ
അപകടത്തില്‍പ്പെട്ടാല്‍
നടത്തേണ്ട അടിയന്തര
ഇടപെടലുകള്‍
സംബന്ധിച്ച്
ബന്ധപ്പെട്ട
ജീവനക്കാര്‍ക്ക്
പരിശീലനം നല്കാന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഇ)
റോഡപകടങ്ങളില്‍
കാല്‍നടയാത്രക്കാര്‍
കൂടുതലായി
ഉള്‍പ്പെടുന്നതിനാല്‍
ഇവരുടെ സുരക്ഷയ്ക്കായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
വെജിറ്റബിള്‍
ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്
കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങൾ
*438.
ശ്രീ.കെ.
ബാബു
,,
രാജു എബ്രഹാം
,,
യു. ആര്. പ്രദീപ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴവര്‍ഗ്ഗങ്ങളുടെയും
പച്ചക്കറികളുടെയും
കൃഷിക്കും വിപണനത്തിനും
വെജിറ്റബിള്‍ ആന്‍ഡ്
ഫ്രൂട്ട് പ്രൊമോഷന്
കൗണ്‍സില്‍
നടത്തിവരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;
(ബി)
വാണിജ്യാടിസ്ഥാനത്തിലുള്ള
കൃഷി നേരിടുന്ന
മുഖ്യപ്രശ്നം വിപണിയിലെ
അസ്ഥിരതയും
ചൂഷണവുമാണെന്നത്
കണക്കിലെടുത്ത്
വി.എഫ്.പി.സി.കെ വിപണന
മേഖല വിപുലീകരിക്കാന്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; കര്‍ഷക
കൂട്ടായ്മകളില്‍
നിന്നുള്ള പച്ചക്കറി
സംഭരണം
കാര്യക്ഷമമാക്കിയിട്ടുണ്ടോ;
(സി)
ഗുണമേന്മയുള്ള
വിത്തുകളും നടീല്‍
വസ്തുക്കളും വായ്പ
സഹായവും ഇന്‍ഷുറന്‍സ്
സഹായവും
ലഭ്യമാക്കുന്നതിനുള്ള
പ്രവര്‍ത്തനം
വി.എഫ്.പി.സി.കെ
നടത്തുന്നുണ്ടോ;
വിശദമാക്കുമോ?
ഇ-വാഹനങ്ങള്‍
*439.
ശ്രീ.അന്‍വര്‍
സാദത്ത്
,,
റോജി എം. ജോണ്‍
,,
അനില്‍ അക്കര
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
വാഹനപ്പെരുപ്പം
മൂലമുള്ള അന്തരീക്ഷ
മലിനീകരണത്തോത്
കുറയ്ക്കുന്നതിന്
ഇ-വാഹനങ്ങള്‍ കൂടുതലായി
നിരത്തിലിറക്കുന്ന
കാര്യം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
കൊച്ചിയില്‍
നടന്ന ഇ-വെഹിക്കിള്‍
കോണ്‍ക്ലേവ്
ഇതുസംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
കെ.എസ്.ആര്.ടി.സി.
കൂടുതല്‍ ഇ-ബസ്സുകള്‍
നിരത്തിലിറക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇ-വാഹനങ്ങള്‍
ചാര്‍ജ്
ചെയ്യുന്നതിനുള്ള
സംവിധാനം ഹൈവേകളില്‍
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
പെട്രോളിയം
കമ്പനികളുമായി
ഇതുസംബന്ധിച്ച്
എന്തെങ്കിലും ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്മേലുള്ള
പ്രതികരണം
എന്തായിരുന്നുവെന്ന്
അറിയിക്കാമോ?
റോഡ്
സുരക്ഷാ അതോറിറ്റി
നടപ്പിലാക്കുന്ന പദ്ധതികള്‍
*440.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എ. പ്രദീപ്കുമാര്‍
,,
റ്റി.വി.രാജേഷ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിരത്തുകളിലുണ്ടാകുന്ന
അപകടങ്ങളും മരണനിരക്കും
കുറയ്ക്കുന്നതിനായി
കേരള റോഡ് സുരക്ഷാ
അതോറിറ്റി നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
നിരത്തിലുണ്ടാകുന്ന
മരണനിരക്ക്
കുറയ്ക്കുവാന്‍ ആരോഗ്യ
വകുപ്പിന്റെ
സഹകരണത്തോടെ
സുരക്ഷാവീഥി എന്ന
പദ്ധതി
നടപ്പിലാക്കിവരുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
അപകടങ്ങള്‍
കുറച്ചുകൊണ്ടുവരുന്നതിന്റെ
ഭാഗമായി റോഡ് സുരക്ഷ
സംബന്ധിച്ച് എന്തെല്ലാം
ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
കഴക്കൂട്ടം മുതല്‍
അടൂര്‍ വരെയുള്ള മോഡല്‍
സേഫ് കോറിഡോര്‍ പദ്ധതി
സംസ്ഥാന വ്യാപകമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഗവേഷണഫലങ്ങള്‍
കര്‍ഷകരിലെത്തിക്കാന്‍ നടപടി
*441.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികരംഗത്തെ
ഗവേഷണഫലങ്ങള്‍
കര്‍ഷകരിലേക്ക്
നേരിട്ട് എത്തിക്കാന്‍
കഴിയുന്നില്ല എന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കാര്‍ഷിക
ഗവേഷണഫലങ്ങള്‍ സാധാരണ
കര്‍ഷകരിലെത്തിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വിശദമാക്കുമോ?
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
നൂതന പദ്ധതികള്‍
*442.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.വി.വിജയദാസ്
,,
എം. മുകേഷ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവകൃഷിയുടെ
വ്യാപനത്തിനും
പ്രോത്സാഹനത്തിനുമായി ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
ജൈവ
പച്ചക്കറികളും പഴങ്ങളും
വിപണിയില്‍
വ്യാപകമാക്കുന്നതിനായി
സെയ്ഫ് ടു ഈറ്റ് എന്ന
പേരില്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
കേരള
ഓര്‍ഗാനിക് ബ്രാന്‍ഡ്
എന്ന പേരില്‍ വിഷരഹിത
പച്ചക്കറികളും പഴങ്ങളും
വിപണനം നടത്തുന്നുണ്ടോ;
വെളിപ്പെടുത്തുമോ;
(ഡി)
സംസ്ഥാനത്ത്
ജൈവോല്പന്നങ്ങളുടെ
നേരിട്ടുള്ള
വിപണനത്തിനായി
ക്ലസ്റ്റര്‍
മാര്‍ക്കറ്റുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
ജൈവ
കാര്‍ഷിക ഇനങ്ങളുടെ
വിപണനം
സുഗമമാക്കുന്നതിനായി
കൂടുതല്‍ ഇക്കോ
ഷോപ്പുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(എഫ്)
ജൈവ
ഉല്പന്നമെന്ന പേരില്‍
വിഷം കലര്‍ന്ന പഴങ്ങളും
പച്ചക്കറികളും
വില്‍ക്കുന്നത്
തടയുന്നതിനായി കൃഷി
വകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
നാളികേരത്തിൽ
നിന്നുള്ള മൂല്യവര്‍ദ്ധിത
ഉല്പന്നനിർമ്മാണം
*443.
ശ്രീ.അനില്‍
അക്കര
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നാളികേരത്തിനും അനുബന്ധ
ഉല്പന്നങ്ങള്ക്കും
ആഗോള തലത്തില്‍ പ്രിയം
വര്‍ദ്ധിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സാഹചര്യത്തില്‍
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
നാളികേരത്തിന്റെ
നാല്പത് ശതമാനം
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളാക്കി
മാറ്റുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കേരഫെഡ്
പുതിയ നാളികേര
കോംപ്ലക്സ്
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അത് എവിടെ
സ്ഥാപിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേരഫെഡ്
പുതിയ മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
നിർമ്മിക്കുവാൻ
ആലോചിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
തൊഴിലുറപ്പ്
പദ്ധതിയുടെ പുതിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
*444.
ശ്രീ.പുരുഷന്
കടലുണ്ടി
,,
സി.കൃഷ്ണന്
,,
പി.വി. അന്‍വര്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച പുതിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പദ്ധതി
പ്രകാരം കൂടുതല്‍
തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിക്കുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രളയത്തിന്
ശേഷമുള്ള സംസ്ഥാന
പുനര്‍നിര്‍മ്മാണത്തിനായി
തൊഴിലുറപ്പ് പദ്ധതിയെ
എപ്രകാരമാണ്
ഉപയോഗപ്പെടുത്താന്‍
സാധിക്കുന്നതെന്ന്
അറിയിക്കുമോ ;
(ഡി)
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടന്നുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
തൊഴിലുറപ്പ് പദ്ധതി
പ്രകാരം ഏറ്റെടുത്ത്
നടത്താവുന്ന ജോലികളില്‍
കൂടുതല്‍ പ്രവൃത്തികള്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
കേരള
കാര്‍ഷിക സര്‍വ്വകലാശാലയുടെ
അക്രഡിറ്റേഷൻ
*445.
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യന്‍
കാര്‍ഷിക ഗവേഷണ
കൗണ്‍സിലിന്റെ
അക്രഡിറ്റേഷൻ
പുതുക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുന്നതില്‍
കേരള കാര്‍ഷിക
സര്‍വ്വകലാശാല വീഴ്ച
വരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതേത്തുടര്‍ന്ന്
സര്‍വ്വകലാശാലയുടെ
അക്രഡിറ്റേഷന്
നഷ്ടപ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഇത്
അക്കാദമിക രംഗത്തും
സാമ്പത്തിക സഹായങ്ങള്‍
ലഭിക്കുന്നതിനും
പ്രതികൂലമായി
ബാധിക്കുമോ എന്ന്
അറിയിക്കുമോ;
(ഡി)
എങ്കില്‍
പ്രസ്തുത പ്രശ്നം
പരിഹരിക്കുന്നതിനായി
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വ്യക്തമാക്കുമോ?
സര്‍വകലാശാലകളെ
ഉല്‍കൃഷ്ട സ്ഥാപനങ്ങളാക്കാന്‍
നടപടി
*446.
ശ്രീ.പി.ടി.എ.
റഹീം
,,
എം. സ്വരാജ്
,,
ആര്. രാജേഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്പിത
സര്‍വകലാശാലകളും
സ്വകാര്യ
സര്‍വകലാശാലകളും
അനുവദിച്ച് കേന്ദ്ര
സര്‍ക്കാര്‍
വിദ്യാഭ്യാസം
സാധാരണക്കാര്‍ക്ക്
അപ്രാപ്യമാക്കുന്ന
നടപടികള്‍
സ്വീകരിക്കുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത്
സര്‍വകലാശാലകളെ
ഉല്‍കൃഷ്ട
സ്ഥാപനങ്ങളാക്കിത്തീര്ക്കുന്നതിന്
ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പരീക്ഷകള്‍
കൃത്യമായി നടത്തി
യഥാസമയം പരീക്ഷാഫലം
പ്രസിദ്ധീകരിക്കാന്‍
വേണ്ട ഇടപെടല്‍
നടത്തിയിട്ടുണ്ടോ;
ചോദ്യപേപ്പറുകള്‍
ഓണ്‍ലൈന്‍
സമ്പ്രദായത്തിലേക്കു
മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കോളേജുകളില്‍
സ്മാര്‍ട്ട് ക്ലാസ് റൂം
സജ്ജീകരിക്കുന്നതിനും
ലൈബ്രറികള്‍
മികവുറ്റതാക്കുന്നതിനും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
റിയല്‍
എസ്റ്റേറ്റ് റെഗുലേറ്ററി
അതോറിറ്റി
*447.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിയല്‍
എസ്റ്റേറ്റ്
റെഗുലേറ്ററി
അതോറിറ്റിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഈ
അതോറിറ്റിയില്‍
രജിസ്ട്രേഷന്
നടത്തുന്നത്
സംബന്ധിച്ചും ആയതിന്
സമര്‍പ്പിക്കേണ്ട
രേഖകള്‍
സംബന്ധിച്ചുമുള്ള
വിവരങ്ങള്‍
അറിയിക്കുമോ;
(സി)
ഇത്തരത്തിലൊരു
അതോറിറ്റി നിലവില്‍
വരുന്നത് മൂലം ഭൂമി വില
നിയന്ത്രണത്തില്‍
ഏതൊക്കെ തരത്തിലുളള
ഇടപെടല്‍
സാധ്യമാകുമെന്ന്
അറിയിക്കുമോ;
(ഡി)
നിര്‍മ്മാണം
ആരംഭിക്കാനിരിക്കുന്ന
ഫ്ലാറ്റുകളുടെയും
ആരംഭിച്ചുകഴിഞ്ഞ
ഫ്ലാറ്റുകളുടെയും
രജിസ്ട്രേഷന് സമയത്ത്
ഇൗടാക്കുന്ന തുക
സംബന്ധിച്ചുളള
വിവരങ്ങള്‍
വ്യക്തമാക്കുമോ;
(ഇ)
ഭൂമി
വാങ്ങി
പ്ലാേട്ടുകളാക്കി
മറിച്ചുവില്‍ക്കുന്ന
ഏജന്റുമാര്‍
രജിസ്ട്രേഷന്
എടുക്കേണ്ടതുണ്ടോ;
വ്യക്തമാക്കുമോ;
കോടതി നടപടികള്‍
മുഖേനയോ മറ്റോ
ശിക്ഷാനടപടികള്‍
നേരിടുന്ന മോശം
ട്രാക്ക്റെക്കോര്‍ഡ്
ഉള്ള ഈ മേഖലയിലെ
കമ്പനികളുടെ വിവരങ്ങള്‍
പ്രസിദ്ധപ്പെടുത്തുമോ?
മേല്‍മണ്ണ്
സംരക്ഷണത്തിന് നടപടി
*448.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
തീവ്രമായ
പ്രളയത്തെത്തുടര്‍ന്നുണ്ടായ
മേല്‍മണ്ണ്
ശോഷണത്തിന്റെ വ്യാപ്തി
എത്രയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇന്ത്യന്‍
കാര്‍ഷിക ഗവേഷണ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഇതു സംബന്ധിച്ച്
ഏതെങ്കിലും പഠനമോ
അവലോകനമോ
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശം നല്‍കുമോ;
(സി)
നിലവില്‍
സംസ്ഥാനത്ത്
നടന്നുവരുന്ന വിവിധ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
അമിതമായി
പ്രകൃതിവിഭവങ്ങള്‍
ഉപയോഗിക്കുന്നതും
കൃഷിരീതിയിലെ
അശാസ്ത്രീയതകൊണ്ട്
അനിയന്ത്രിതമായ
തോതില്‍ ഫലഭൂയിഷ്ഠമായ
മേല്‍മണ്ണ്
ഒഴുകിപ്പോകുന്നതും
കാര്‍ഷികവൃത്തിയെയും
ഉത്പാദനത്തെയും
ബാധിച്ചിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ശാസ്ത്രീയവും
സന്തുലിതവുമായി
മേല്‍മണ്ണ് സംരക്ഷണം
ഉറപ്പുവരുത്തിക്കൊണ്ട്
മണ്ണിന്റെ ആരോഗ്യം
വീണ്ടെടുക്കാന്‍
കഴിയുന്നതിനാവശ്യമായ
നിയമനിര്‍മ്മാണവും
ബോധവല്‍ക്കരണവും
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കുടുംബശ്രീയുടെ
പ്രവര്‍ത്തന വിപുലീകരണം
*449.
ശ്രീ.എം.
നൗഷാദ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ദാസന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീക്ക്
ആയിരം കോടിയോളം രൂപ
നീക്കിവച്ചത്
പ്രസ്ഥാനത്തിന്റെ
പ്രവര്‍ത്തന
വിപുലീകരണത്തിനും
ശാക്തീകരണത്തിനും
എത്രമാത്രം പ്രയോജനം
ചെയ്തിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അര്‍ഹരായ
മുഴുവന്‍ പേരെയും
കുടുംബശ്രീ
അംഗങ്ങളാക്കാന്‍ ശ്രമം
നടത്തുന്നുണ്ടോ;
(സി)
കൃഷി,
മൃഗപരിപാലനം, ചെറുകിട
വ്യവസായം, സേവനമേഖല
തുടങ്ങി കുടുംബശ്രീയുടെ
പ്രവര്‍ത്തനമേഖല
വിപുലീകരിക്കുന്നതിനും
കുടുംബശ്രീ
ഉല്പന്നങ്ങളുടെ വിപണി
ശാക്തീകരിക്കുന്നതിനും
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ?
നാളികേരകൃഷിയുടെ
നഷ്ടപ്രതാപം വീണ്ടെടുക്കാന്‍
നടപടി
*450.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
മുഖമുദ്രയായ
നാളികേരത്തിന്റെയും
നാളികേരകൃഷിയുടെയും
നഷ്ടപ്രതാപം
വീണ്ടെടുക്കുന്നതിനായി
തെങ്ങിന്റെ
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
പ്രത്യേക പദ്ധതി
ആസൂത്രണം ചെയ്യുമോ;
വ്യക്തമാക്കുമോ;
(ബി)
നാളികേരത്തിന്റെ
മൂല്യവര്‍ദ്ധന,
വൈവിദ്ധ്യവല്‍ക്കരണ
സംരംഭങ്ങള്‍ എന്നിവ
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ?