റോഡുകളുടെ
പുനരുദ്ധാരണത്തില്‍ പൊടിച്ച
പ്ലാസ്റ്റിക്കിന്റെ ഉപയോഗം
*241.
ശ്രീ.കെ.
രാജന്
,,
ആര്. രാമചന്ദ്രന്
,,
ചിറ്റയം ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളുടെ
പുനരുദ്ധാരണത്തില്‍
പൊടിച്ച പ്ലാസ്റ്റിക്
ഉപയോഗിക്കുന്നതില്‍
പി.ഡബ്ള്യു.ഡി.
എത്രമാത്രം മുന്നേറ്റം
നേടിയിട്ടുണ്ടെന്ന്
വിലയിരുത്തുമോ;
(ബി)
പ്ലാസ്റ്റിക്
ചേര്‍ത്ത്
നിര്‍മ്മിക്കപ്പെടുന്ന
റോഡുകള്‍ കൂടുതല്‍
കാലം
നിലനില്‍ക്കുന്നവയാണെങ്കിലും
കരാറുകാര്‍ അത്തരം
റോഡുകള്‍
നിര്‍മ്മിക്കുന്നതിന്
തയ്യാറാകുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിനുള്ള കാരണം
വിലയിരുത്തുമോ;
(സി)
ആകെ
ടാര്‍ ചെയ്യുന്ന
റോഡിന്റെ എത്ര
ശതമാനമാണ് പ്ലാസ്റ്റിക്
ചേര്‍ത്ത് ടാര്‍
ചെയ്യണമെന്ന്
നിഷ്കര്‍ഷിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
റോഡ്
നിര്‍മ്മാണത്തില്‍
ഏതളവ് വരെ പ്ലാസ്റ്റിക്
ചേര്‍ക്കാമെന്നാണ്
ശാസ്ത്രീയ പഠനങ്ങള്‍
വ്യക്തമാക്കുന്നതെന്ന്
അറിയിക്കുമോ;
ഇതുസംബന്ധിച്ച
പഠനഫലങ്ങള്‍
വിശദമാക്കുമോ?
സമ്പാദ്യ
സമാശ്വാസ ധനസഹായ പദ്ധതി
*242.
ശ്രീ.കെ.
ആന്‍സലന്‍
,,
എന്‍. വിജയന് പിള്ള
,,
എം. രാജഗോപാലന്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാേളിംഗ്
നിരാേധന കാലയളവില്‍
താെഴിലില്ലാതാകുന്ന
മത്സ്യത്താെഴിലാളികള്ക്ക്
സമ്പാദ്യ സമാശ്വാസ
ധനസഹായ പദ്ധതി പ്രകാരം
നൽകിവരുന്ന തുക
വര്ദ്ധിപ്പിച്ചിട്ടുണ്ടാേ;
ഇൗ പദ്ധതിക്കുള്ള
കേന്ദ്ര വിഹിതം
കൃത്യമായി
ലഭിക്കുന്നുണ്ടാേ; എത്ര
തുക
കുടിശ്ശികയായിട്ടുണ്ട്;
(ബി)
മത്സ്യത്താെഴിലാളികളുടെ
സാമൂഹ്യസുരക്ഷ
ഉറപ്പാക്കാനായി
ആവിഷ്കരിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
തീരദേശ
മത്സ്യത്താെഴിലാളികളുടെ
കുട്ടികളുടെ
വിദ്യാഭ്യാസരംഗത്തെ
പിന്നാക്കാവസ്ഥ
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
എസ്.സി /എസ്.റ്റി
വിദ്യാര്‍ത്ഥികളുടേതിന്
സമാനമായ താേതില്‍
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
നല്കുന്നുണ്ടാേയെന്ന്
അറിയിക്കാമോ?
ഖാദര്‍
കമ്മീഷന് റിപ്പാേര്‍ട്ട്
വിദ്യാഭ്യാസമേഖലയില്‍
ഉണ്ടാക്കുന്ന മാറ്റങ്ങള്‍
*243.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദര്‍
കമ്മീഷന്
റിപ്പാേര്‍ട്ട്
നടപ്പിലാക്കുമ്പാേള്
വിദ്യാഭ്യാസ മേഖലയില്‍
ഉണ്ടാകുന്ന മാറ്റങ്ങള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
2019 ലെ
ദേശീയവിദ്യാഭ്യാസ
നയത്തിലൂടെയും സംസ്ഥാന
സര്‍ക്കാര്‍ മറ്റ്
മാര്‍ഗങ്ങളിലൂടെയും
സംസ്ഥാനത്തെ
വിദ്യാഭ്യാസരംഗം
അഴിച്ചുപണിയുമ്പാേള്
ഉണ്ടാകുന്ന
ആശയക്കുഴപ്പം എങ്ങനെ
മറികടക്കുവാനാണ്
ആലാേചിക്കുന്നത്;
(സി)
നിലവിലെ
ഹയര്‍സെക്കന്ററി
അദ്ധ്യാപകരുടെ
യാേഗ്യതയില് ഇളവ്
നല്‍കണമെന്ന
നിര്‍ദ്ദേശം ആ മേഖലയിലെ
നിലവാരത്തകര്‍ച്ചയ്ക്ക്
കാരണമാകുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
എന്‍.സി.ഇ.ആര്.ടി.
സിലബസ്
ലഘൂകരിക്കുന്നതും
പാഠപുസ്തകങ്ങള്‍
മലയാളത്തിലാക്കുന്നതും
ദേശീയ തലത്തില്‍
മത്സരപരീക്ഷകള്‍ക്ക്
തയ്യാറെടുക്കുന്ന
നമ്മുടെ
വിദ്യാര്‍ത്ഥികള്‍ക്ക്
വലിയ
തിരിച്ചടിയാകുമെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
മത്സ്യത്തൊഴിലാളി
സ്ത്രീകളുടെ ശാക്തീകരണം
*244.
ശ്രീ.വി.
കെ. സി. മമ്മത് കോയ
ശ്രീമതി
യു. പ്രതിഭ
ശ്രീ.വി.
ജോയി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരമെെത്രി
പദ്ധതി ഗുണഭോക്താക്കളായ
മത്സ്യത്തൊഴിലാളി
സ്ത്രീകളെ
സാമ്പത്തികമായി
ശാക്തീകരിക്കുന്നതിന്
പ്രസ്തുത പദ്ധതി
എത്രമാത്രം
പ്രയോജനപ്രദമാകുന്നുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
അഭ്യസ്തവിദ്യരായ
മത്സ്യത്തൊഴിലാളി
സ്ത്രീകൾക്ക് തൊഴില്‍
പ്രാവീണ്യം നേടുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
സംരംഭങ്ങള്‍ക്ക്
വേണ്ട മൂലധനത്തിനും
സാങ്കേതികവിദ്യകളുടെ
ഉപയോഗത്തിനും
വിജയപ്രദമായ
വിപണനത്തിനും സാഫ് വഴി
സര്‍ക്കാര്‍
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണ്;
മത്സ്യാധിഷ്ഠിതമായ
മൂല്യവര്ദ്ധിതോല്പന്ന
സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കുവാൻ
പദ്ധതിയുണ്ടോ എന്ന്
അറിയിക്കാമോ?
സംസ്ഥാന
റോഡ് വികസന പദ്ധതി
*245.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളുടെ
സമഗ്രവികസനത്തിനായി
ആവിഷ്ക്കരിച്ച സംസ്ഥാന
റോഡ് വികസന പദ്ധതി
(എസ്.ആർ.ഐ.പി)യുടെ
പ്രവര്‍ത്തനപുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
രൂപീകരിച്ച റോഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍
കമ്പനി കേരള
ലിമിറ്റഡിന്റെ
പ്രവര്‍ത്തനം കൂടുതല്‍
മെച്ചപ്പെടുത്താന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടുകൂടി
റീഹാബിലിറ്റേഷന്‍
പദ്ധതികള്‍
നടപ്പിലാക്കുമ്പോള്‍
കൂടുതല്‍ റോഡുകള്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
ഖാദര്‍
കമ്മിറ്റി റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
*246.
ശ്രീ.അനില്‍
അക്കര
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ടിലെ ചില
ശിപാര്‍ശകള്‍
നടപ്പിലാക്കുക വഴി
കേരളത്തിന്റെ
വിദ്യാഭ്യാസ മേഖലയെ
വലിയ ഒരു
അനിശ്ചിതത്വത്തിലേക്കും
സംഘര്‍ഷത്തിലേക്കും
തള്ളിവിട്ട സാഹചര്യം
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
സ്കൂള്‍
വിദ്യാഭ്യാസരംഗത്തെ
അടിമുടി
അഴിച്ചുപണിയുന്നതിന്
ശിപാര്‍ശ നല്കുവാന്
നിയോഗിച്ച കമ്മിറ്റി
പൂര്‍ണ്ണ റിപ്പോര്‍ട്ട്
നല്‍കുന്നതിനുമുമ്പ്
ഘടനാപരമായ മാറ്റം
നിര്‍ദ്ദേശിക്കുന്ന
ആദ്യഭാഗത്തിന്റെ
അടിസ്ഥാനത്തില്‍
ഉത്തരവ് ഇറക്കിയതിനുള്ള
അടിയന്തരസാഹചര്യം
എന്തായിരുന്നു;
(സി)
പ്രീപ്രൈമറി
മുതല്‍ പ്ലസ് ടു വരെ
ഒരു കുടക്കീഴില്
കൊണ്ടുവരുവാന്‍
ലക്ഷ്യമിട്ട് നടത്തുന്ന
ഈ പരിഷ്ക്കരണത്തിന്
മുന്നോടിയായി
സംസ്ഥാനത്തെ രാഷ്ട്രീയ
പാര്‍ട്ടികളുടെയോ
സംഘടനകളുടെയോ അഭിപ്രായം
തേടിയിട്ടുണ്ടോ;
(ഡി)
അക്കാഡമിക്
ഗുണമേന്മയോടും
ഭരണകാര്യക്ഷമതയോടും
കൂടി പ്രവര്‍ത്തിച്ച്
പൊതുവിദ്യാഭ്യാസ
മേഖലയ്ക്ക് അഭിമാനമായ
ഹയര്‍സെക്കന്ററി
വിഭാഗത്തെ സ്കൂള്‍
വിദ്യാഭ്യാസ
വകുപ്പുമായി
ലയിപ്പിച്ച് ഡയറക്ടര്‍
ഓഫ് ജനറല്‍
എഡ്യൂക്കേഷന്റെ
ഭാഗമാക്കുന്നത് ഹയര്‍
സെക്കന്ററിയുടെ
ഗുണനിലവാര
തകര്‍ച്ചയ്ക്ക്
കാരണമാകില്ലേയെന്ന്
പരിശോധിച്ചിട്ടുണ്ടോ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ ഗുണനിലവാരവും
സുതാര്യതയും
*247.
ശ്രീ.കെ.ജെ.
മാക്സി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ആന്റണി ജോണ്‍
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
മൂവാറ്റുപുഴ- ഇടപ്പള്ളി
റോഡില്‍ ചെയ്യാത്ത
ജോലിക്കും അനാവശ്യ
ജോലിക്കും പണം നല്കി
ഉദ്യോഗസ്ഥരും
കരാറുകാരും ഒത്തു
ചേര്‍ന്ന് അഴിമതി
നടത്തിയെന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇതു സംബന്ധിച്ച്
കൂടുതല്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
പൊതുമരാമത്ത് വകുപ്പ്
നടത്തുന്ന
പ്രവൃത്തികളുടെ
ഗുണനിലവാരവും
സുതാര്യതയും
ഉറപ്പാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം അറിയിക്കാമോ;
(സി)
ഗുണനിലവാരം
ഉറപ്പാക്കാന്‍ പരിശോധന
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
പ്രവൃത്തികളുടെ പണം
നല്‍കുന്നതിന്
ക്വാളിറ്റി കണ്ട്രോള്
ലാബുകളില്‍ നിന്നുള്ള
സാക്ഷ്യപത്രം
നിര്‍ബന്ധമാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
വകുപ്പുതല
വിജിലന്‍സ് സംവിധാനം
ശക്തിപ്പെടുത്താന്‍
നടപടിയെടുത്തിട്ടുണ്ടോ;
സോഷ്യല്‍ ഓഡിറ്റ്
ഫലപ്രദമായി
നടക്കുന്നുണ്ടോ;
വിശദമാക്കുമോ ?
ഉള്‍നാടന്‍
മത്സ്യസമ്പത്ത്
*248.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
ജലാശയങ്ങളിലെ
മത്സ്യസമ്പത്ത്
കുറഞ്ഞതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉള്‍നാടന്‍
മത്സ്യസമ്പത്ത്
സംരക്ഷിക്കുന്നതിനും
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വയനാട്
ചുരം റോഡിന് സമാന്തരമായി
തുരങ്കപാത
*249.
ശ്രീ.കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍സംസ്ഥാന
പാതയായ വയനാട് ചുരം
റോഡില്‍
മണ്ണിടിച്ചില്‍മൂലം
സ്ഥിരമായി ഗതാഗത തടസ്സം
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡിന് സമാന്തരമായി
തുരങ്കപാത
നിര്‍മ്മിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
ഇതിനോടകം
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പട്ടയവിതരണ
നടപടിക്രമങ്ങള്‍
സുതാര്യമാക്കാന്‍ നടപടി
*250.
ശ്രീ.എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ഹരായ
എല്ലാവര്ക്കും പട്ടയം
നല്‍കുകയെന്ന
ലക്ഷ്യത്തോടെ നടത്തിയ
ഊര്‍ജ്ജിത
പ്രവര്‍ത്തനത്തിന്റെ
ഭാഗമായി എത്ര പേര്‍ക്ക്
ഈ സര്‍ക്കാര്‍ പട്ടയം
നല്കി എന്ന കണക്ക്
ലഭ്യമാണോ; എങ്കിൽ
അറിയിക്കാമോ;
(ബി)
പട്ടയവിതരണത്തില്‍
ഉണ്ടാകുന്ന കാലതാമസം
ഒഴിവാക്കുന്നതിനായി
നടപടിക്രമങ്ങള്‍
സുതാര്യമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ലാന്റ്
ട്രിബ്യൂണലുകളിലെ
കേസുകള്‍ വേഗത്തില്‍
തീര്‍പ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംയുക്ത
പരിശോധന
പൂര്‍ത്തിയാക്കി വനഭൂമി
കൈവശക്കാരില്‍
അര്‍ഹരായവര്‍ക്ക്
പട്ടയം നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ഇടുക്കി
പദ്ധതി പ്രദേശത്തെ
പത്തുചങ്ങല പ്രദേശത്ത്
താമസിച്ചുവന്നവര്ക്കെല്ലാം
പട്ടയം നല്‍കണമെന്ന
അഞ്ചുപതിറ്റാണ്ടായ
ആവശ്യം
പരിഹരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കശുവണ്ടി
വ്യവസായമേഖല നേരിടുന്ന
പ്രതിസന്ധി
*251.
ശ്രീ.എന്‍.
വിജയന് പിള്ള
,,
സജി ചെറിയാന്
ശ്രീമതി.പി.
അയിഷാ പോറ്റി
,,
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കശുവണ്ടി വ്യവസായമേഖല
നേരിടുന്ന പ്രധാന
പ്രതിസന്ധികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കശുവണ്ടിയുടെ
ദൗര്‍ലഭ്യം
പരിഹരിക്കുന്നതിനായി
ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതിന്റെ
ഭാഗമായി സംസ്ഥാനത്ത്
കശുമാവ് കൃഷി
വ്യാപകമാക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
തോട്ടണ്ടി
ക്ഷാമം
പരിഹരിക്കുന്നതിനായി
സംസ്ഥാനത്തിന് പുറത്ത്
കശുമാവ് കൃഷി
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
അസംസ്കൃത
കശുവണ്ടിക്ക്
കേന്ദ്രസര്‍ക്കാര്‍
ഇറക്കുമതി ചുങ്കം
ചുമത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്
സംസ്ഥാനത്തെ കശുവണ്ടി
വ്യവസായ മേഖലയെ
എത്രമാത്രം
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ദേശീയ
വിദ്യാഭ്യാസ നയത്തിന്റെ കരട്
*252.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.റ്റി.വി.രാജേഷ്
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
ദേശീയവിദ്യാഭ്യാസനയത്തിന്റെ
കരട് പരിശോധനയ്ക്ക്
വിധേയമാക്കിയിരുന്നോ;
കണ്‍കറന്റ്
ലിസ്റ്റില്‍പ്പെട്ട
വിഷയമായിട്ടും
സംസ്ഥാനങ്ങളുമായി
യാതൊരുവിധ ചര്‍ച്ചയും
നടത്താതെ ഏകപക്ഷീയമായി
തയ്യാറാക്കിയ കരട്
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാരിന്റെ
അഭിപ്രായം അറിയിക്കാന്‍
അനുവദിച്ചിട്ടുള്ള
പരിമിതമായ സമയ
പരിധിക്കുള്ളില്‍
നയത്തിന്റെ ഗുണദോഷ
വശങ്ങള് പഠിച്ച്
അഭിപ്രായം
രൂപീകരിക്കാന്‍
വിദഗ്ദ്ധ സമിതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
സംസ്കൃത
പഠനത്തിനും ഹിന്ദി
പഠനത്തിനും
നല്‍കിയിട്ടുള്ള അമിത
ഊന്നലിനുപകരം
മാതൃഭാഷകള്‍ക്ക്
പ്രാമുഖ്യം നല്കാന്
നിര്‍ദ്ദേശിക്കുന്ന
കാര്യം പഠന
വിധേയമാക്കുമോ;
(സി)
സ്വകാര്യ-പൊതു
വിദ്യാലയങ്ങളെ
തുല്യമായി
പരിഗണിക്കണമെന്നും
പാഠ്യക്രമം
(കരിക്കുലം),
അധ്യാപനരീതി
എന്നിവയില്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
സമൂല പരിഷ്കരണം,
പാഠ്യപദ്ധതി ലഘൂകരണം
തുടങ്ങിയ
നിർദ്ദേശങ്ങളും
പ്രത്യേകിച്ച്
ഉള്ളടക്കം
ലഘൂകരിക്കാനെന്ന
വ്യാജേന നിലവില്‍
നവോത്ഥാന
വിപ്ലവങ്ങളെക്കുറിച്ചുള്ള
പാഠഭാഗങ്ങള്‍
ഒഴിവാക്കിയതിന്റെ
പശ്ചാത്തലത്തില്‍
ഗൗരവമായ പരിശോധനയ്ക്ക്
വിധേയമാക്കാന്‍ വേണ്ട
സത്വര നടപടിയെടുക്കുമോ?
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി
ഏറ്റെടുക്കുന്നതിലുള്ള
പുരോഗതി
*253.
ശ്രീ.ഇ.കെ.വിജയന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയപാത ഉൾപ്പെടെയുള്ള
അടിസ്ഥാന സൗകര്യ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ; ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
ഭൂമി
ഏറ്റെടുക്കുമ്പോള്‍
ഭൂമിയും വീടും
നഷ്ടപ്പെടുന്നവര്‍ക്ക്
വീട് നല്‍കുന്നതിനും
പ്രസ്തുത പദ്ധതി
മൂലമുണ്ടാകുന്ന
തൊഴിലവസരങ്ങളില്‍
മുന്‍ഗണന നല്‍കുന്നതിനും
ബന്ധപ്പെട്ട
ചട്ടത്തില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
(ഡി)
പുനരധിവാസ
പാക്കേജില്‍
മാറ്റങ്ങള്‍ വരുത്തി
പുനരധിവാസ നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(ഇ)
ഭൂമി
ഏറ്റെടുക്കല്‍
നിയമത്തിന്റെ
ചട്ടങ്ങളില്‍
മറ്റെന്തൊക്കെ
ഭേദഗതികള്‍
വരുത്തിയെന്ന്
അറിയിക്കുമോ?
മലയോര,
തീരദേശ ഹൈവേകളുടെ നിര്‍മ്മാണ
പുരോഗതി
*254.
ശ്രീ.സജി
ചെറിയാന്
,,
രാജു എബ്രഹാം
,,
ഡി.കെ. മുരളി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഡി.എഫ്.ഐ.പി. യില്‍
ഉള്‍പ്പെടുത്തിയിരുന്ന
മലയോര ഹൈവേയുടെ പണി
ഫണ്ടില്ലാതെ ഇഴഞ്ഞു
നീങ്ങിയിരുന്ന
സ്ഥാനത്ത് ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പ്രവൃത്തികള്‍ക്ക് വേഗത
കൈവരിക്കാനായിട്ടുണ്ടോ;
പദ്ധതിക്കായി
കിഫ്ബിയില്‍ നിന്ന്
എത്ര തുകയാണ്
നീക്കിവച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിക്ക്
വിവിധ ജില്ലകളിൽ
ആവശ്യമായി വരുന്ന
വനഭൂമി
ഏറ്റെടുക്കുന്നതിനായി
നടത്തി വരുന്ന
ഇടപെടലുകള്‍
അറിയിക്കുമോ;
(സി)
അറുനൂറ്റിഅമ്പത്
കിലോമീറ്ററിലധികം
വരുന്ന തീരദേശ
ഹൈവേയില്‍
ഇരുനൂറ്റിയമ്പത്
കിലോമീറ്റര്‍ ഈ വര്‍ഷം
തന്നെ
പൂര്‍ത്തിയാക്കണമെന്ന
ലക്ഷ്യത്തോടെയുള്ള
നിര്‍മ്മാണ
പ്രവർത്തനങ്ങളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഇതിനായി
ഭൂമി
ഏറ്റെടുക്കുന്നതിന്റെ
പുരോഗതി അറിയിക്കാമോ;
ഭൂമിയുടെ ലഭ്യത തീരെ
അസാധ്യമായിടത്ത്
എലിവേറ്റഡ് പാത
നിർമ്മിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
ദുരന്ത
നിവാരണ അതോറിറ്റിയുടെ
പ്രവര്‍ത്തനം
*255.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ദുരന്ത നിവാരണ
നിയമത്തിന്റെയും
സംസ്ഥാന ദുരന്തനിവാരണ
ചട്ടങ്ങളുടെയും
അടിസ്ഥാനത്തില്‍
ദുരന്തനിവാരണ
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങളില്‍
കാലോചിതമായ മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അതോറിറ്റി പ്രാപ്തരായ
കൂടുതല്‍ വിദഗ്ദ്ധരെ
ഉള്‍പ്പെടുത്തി
പുനസംഘടിപ്പിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ലോകബാങ്ക്,
എെക്യരാഷ്ട്രസഭാ സംഘം
എന്നിവര്‍ അതോറിറ്റിയെ
എപ്രകാരം
ശാക്തീകരിക്കണമെന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
അതിന്റെ
അടിസ്ഥാനത്തില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ഇതിനകം
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കുമോ?
കേരള
ഭൂരേഖ നവീകരണ മിഷന്
*256.
ശ്രീ.ജെയിംസ്
മാത്യു
,,
സി. കെ. ശശീന്ദ്രന്
,,
യു. ആര്. പ്രദീപ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പകുതിയോളം
വില്ലേജുകളില്‍
റീസര്‍വ്വേ ഇനിയും
നടത്തിയിട്ടില്ലെന്നതിനാല്‍
അതിനായി സത്വരനടപടികള്‍
സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്തെ
മുഴുവന്‍ ഭൂവിവരങ്ങള്‍
ഡിജിറ്റല്‍ സര്‍വ്വേ
നടത്തി റവന്യൂ,
സര്‍വ്വേ,
രജിസ്ട്രേഷന്
വകുപ്പുകള്‍ കൈകാര്യം
ചെയ്യുന്ന രേഖകള്‍
ഏകോപിപ്പിച്ച്
വെബ്അധിഷ്ഠിത സേവനം
ലഭ്യമാക്കാനുള്ള പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഭൂമിസംബന്ധമായ
ഇടപാടുകളെല്ലാം
ഓണ്‍ലൈനായി നടപ്പില്‍
വരുത്താനായി രൂപീകരിച്ച
കേരള ഭൂരേഖ നവീകരണ
മിഷന്
പ്രാവര്‍ത്തികമായിട്ടുണ്ടോ;
(ഡി)
ഡിജിറ്റല്‍
ഇന്ത്യ ലാന്‍ഡ്
റെക്കോര്‍ഡ്സ്
മോഡേണൈസേഷന്
പ്രോഗ്രാമിന്റെ
സംസ്ഥാനത്തെ പുരോഗതി
അറിയിക്കാമോ?
പ്രതീക്ഷാ
ബസ് ഷെല്‍ട്ടേഴ്സ് കേരള
ലിമിറ്റഡ്-ന്റെ പ്രവർത്തനം
*257.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
രാജു എബ്രഹാം
,,
റ്റി.വി.രാജേഷ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുഗതാഗതത്തിനുള്ള
സൗകര്യങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്റെ
ഭാഗമായി ആധുനിക
സൗകര്യങ്ങളോടു കൂടിയ
ബസ് ഷെല്‍ട്ടറുകള്‍
നിര്‍മ്മിക്കുന്നതിനായി
പ്രതീക്ഷാ ബസ്
ഷെല്‍ട്ടേഴ്സ് കേരള
ലിമിറ്റഡ് എന്ന പേരില്‍
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
അംഗീകൃത
ബസ് സ്റ്റോപ്പുകളില്‍
ആധുനിക രീതിയിലുള്ള ബസ്
ഷെല്‍ട്ടറുകള്‍
നിര്‍മ്മിക്കുന്നതിനും
വിപുലീകരിക്കുന്നതിനും
പരിപാലിക്കുന്നതിനും
പൊതുജനപങ്കാളിത്തം
ഉറപ്പുവരുത്തുന്നതിന്
പ്രസ്തുത കമ്പനി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ പ്രധാന
ലക്ഷ്യങ്ങളില്പ്പെട്ട
റോഡ് അപകടങ്ങള്‍
കുറയ്ക്കുക, റോഡ്
സുരക്ഷ ഉറപ്പാക്കുക
എന്നിവ
നിറവേറ്റുന്നതിനായി
പ്രസ്തുത കമ്പനി മറ്റ്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കാമോ?
വില്ലേജ്
ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസ്
ആക്കുന്നതിന് നടപടി
*258.
ശ്രീ.വി.
അബ്ദുറഹിമാന്
,,
കെ.സുരേഷ് കുറുപ്പ്
,,
എസ്.രാജേന്ദ്രന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളെ
ജനസൗഹൃദമാക്കുന്നതിനും
അവയുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
ഇൗ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമാേ;
(ബി)
ഇതിന്റെ
ഭാഗമായി വില്ലേജ്
ഓഫീസുകളെ സ്മാര്‍ട്ട്
ഓഫീസ് ആക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
നിലവില്‍
ഏതെല്ലാം
സര്‍ട്ടിഫിക്കറ്റുകളാണ്
വില്ലേജ് ഓഫീസുകളില്‍
നിന്ന് ഓണ്‍ലെെനായി
ലഭിക്കുന്നതെന്ന്
അറിയിക്കാമാേ;
(ഡി)
സേവനങ്ങള്‍
കാലതാമസം കൂടാതെ
ലഭ്യമാക്കുന്നതിനായി
വില്ലേജ് ഓഫീസുകളില്‍
ഇ-ഡിസ്ട്രിക്ട് പദ്ധതി
കൂടുതല്‍ കാര്യക്ഷമമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമാേ?
റോഡിലെ
സുരക്ഷാവരകള്
*259.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡിലെ
സുരക്ഷാവരകളില്
പരിവര്‍ത്തനമോ
കൂട്ടിച്ചേര്‍ക്കലോ
വരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
അപകട
മേഖലകളില്‍
മുന്നറിയിപ്പ്
നല്‍കുന്നതിന്
വളഞ്ഞുപുളഞ്ഞ്(zig zag)
പോകുന്ന സുരക്ഷാവരകള്
റോഡുകളില്‍
അടയാളപ്പെടുത്തിയിട്ടുണ്ടോ;
ഇതിന്റെ
അര്‍ത്ഥതലങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഏറ്റവും
അപകടസാധ്യതയുള്ള
മേഖലകളില്‍ റോഡില്‍
ഏതൊക്കെ തരത്തിലുള്ള
സുരക്ഷാവരകളാണ്
ഉള്ളതെന്നും അവയുടെ
സൂചനകളും അറിയിക്കുമോ;
(ഡി)
സുരക്ഷാവരയുള്ള
സ്ഥലങ്ങളില്‍
സുരക്ഷാനിര്‍ദ്ദേശങ്ങള്‍
പാലിക്കുന്നുണ്ടോയെന്ന്
പരിശോധിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
റോഡുകളിലെ
സുരക്ഷ സംബന്ധിച്ച്
ഇന്‍ഡ്യന്‍ റോഡ്
കോണ്‍ഗ്രസ് മുന്നോട്ടു
വച്ച നിര്‍ദ്ദേശങ്ങള്‍
വ്യക്തമാക്കുമോ?
പരീക്ഷയിലെ
ആള്‍മാറാട്ടം
*260.
ശ്രീ.പി.സി.
ജോര്‍ജ്
,,
ഒ. രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നീലേശ്വരം സര്‍ക്കാര്‍
ഹയര്‍ സെക്കന്ററി
സ്കൂളില്‍ അദ്ധ്യാപകര്‍
ചില
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി
ഓഫീസ് മുറിയില്‍
ഇരുന്ന് പരീക്ഷ
എഴുതിക്കൊടുത്തു എന്ന
ഗുരുതരമായ
കുറ്റകൃത്യത്തെക്കുറിച്ച്
എന്തുതരം അന്വേഷണമാണ്
നടത്തിവരുന്നത്;
(ബി)
സ്കൂള്‍
പ്രിന്‍സിപ്പാളും ഈ
ആള്‍മാറാട്ടത്തിന്
സഹായം ചെയ്തുകൊടുത്തു
എന്ന കാര്യം അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ;
(സി)
മുന്‍
വര്‍ഷങ്ങളിലും ഇപ്രകാരം
ആള്‍മാറാട്ടം
നടത്തിയിട്ടുണ്ടോ എന്ന
കാര്യം
അന്വേഷിക്കുമോയെന്നറിയിക്കാമോ;
(ഡി)
ഇതിന്റെ
പിന്നിലെ ഗൂഡാലോചന
അന്വേഷണ വിധേയമാക്കുമോ;
(ഇ)
ഇത്തരം
ആള്‍മാറാട്ടങ്ങളും
ക്രമക്കേടുകളും മറ്റ്
സ്കൂളുകളിലും
നടത്തുവാന്‍ സാധ്യത
ഉള്ള സ്ഥിതിക്ക് ഇത്
തടയാന്‍ ശക്തമായ നടപടി
സ്വീകരിക്കുമോ;
(എഫ്)
ആള്‍മാറാട്ടത്തില്‍
പങ്കെടുത്തവരേയും അതിന്
സഹായം
ചെയ്തുകൊടുത്തവരേയും
കണ്ടെത്തി മാതൃകാപരമായ
ശിക്ഷ നല്കുവാന്
തയ്യാറാകുമോ;
വ്യക്തമാക്കാമോ?
ഹൈടെക്
സ്കൂള്‍ പദ്ധതി
*261.
ശ്രീ.ഒ.
ആര്. കേളു
,,
ജോര്‍ജ് എം. തോമസ്
,,
എ. എന്‍. ഷംസീര്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍, എയ്ഡഡ്
മേഖലയില്‍ എട്ടുമുതല്‍
പന്ത്രണ്ടുവരെയുള്ള
ക്ലാസ്സുകളില്‍
സാങ്കേതിക വിദ്യാഭ്യാസം
സാധ്യമാക്കുന്നതിന്
ഹൈടെക് സ്കൂള്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തെല്ലാം
ഉപകരണങ്ങളാണ്
സജ്ജീകരിച്ചിട്ടുള്ളത്;
(സി)
പ്രൈമറി,
അപ്പര്‍ പ്രൈമറി
സ്കൂളുകളില്‍
കമ്പ്യൂട്ടര്‍ ലാബ്
സ്ഥാപിക്കുന്നതിന് എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(ഡി)
ഹൈടെക്
ക്ലാസ്സ് മുറികളില്‍
ആശയ വിനിമയം
സുഗമമാക്കുന്നതിനായി
'സമഗ്ര' വിഭവ
പോര്‍ട്ടല്‍
സജ്ജമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പഠനനിലവാരം
ഉയര്‍ത്തുന്നതിനായി ശ്രദ്ധ
പദ്ധതി
*262.
ശ്രീ.കാരാട്ട്
റസാഖ്
,,
സി. കെ. ശശീന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
കാരണങ്ങളാല്‍
പഠനത്തില്‍ മികവ്
പുലർത്താന്‍ കഴിയാത്ത
വിദ്യാര്‍ത്ഥികളുടെ
പഠനനിലവാരം
ഉയര്‍ത്തുന്നതിനായി
ശ്രദ്ധ എന്ന പേരില്‍
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഈ
പദ്ധതിയിലേയ്ക്ക്
കുട്ടികളെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ക്ലാസ്സുകള്‍
നല്‍കുന്നതിനായി
അദ്ധ്യാപകരുടെ റിസോഴ്സ്
ഗ്രൂപ്പ്
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ശ്രദ്ധയുടെ
ഭാഗമായി
ഗണിതശാസ്ത്രത്തിന്
പ്രത്യേക ഊന്നല്‍
നല്കുന്നുണ്ടോ എന്നും
ഇതിനായി പ്രത്യേക
പ്രവര്‍ത്തന
പുസ്തകങ്ങളും
മോഡ്യൂളുകളും സ്വയംപഠന
പാക്കേജുകളും
തയ്യാറാക്കിയിട്ടുണ്ടോ
എന്നും വിശദമാക്കാമോ?
ദുരന്തനിവാരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
മാര്‍ഗരേഖ
*263.
ശ്രീ.പി.വി.
അന്‍വര്‍
,,
എസ്.ശർമ്മ
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാവ്യതിയാനം
സംസ്ഥാനത്ത്
ആവര്‍ത്തിച്ച്
ദുരന്തങ്ങള്‍
സൃഷ്ടിച്ചതിന്റെ
പശ്ചാത്തലത്തില്‍
ദൂരന്തങ്ങളെ നേരിടാന്‍
മുന്നൊരുക്കങ്ങള്‍
സാധ്യമാകുംവിധം
കൃത്യതയുള്ള
കാലാവസ്ഥാപ്രവചനം
സാധ്യമാക്കുന്നതിന്,
വിശേഷിച്ച് ഫോനി
ചുഴലിക്കാറ്റിന്റെ
കാര്യത്തിലെന്ന പോലെ
ആവര്‍ത്തിച്ചുണ്ടാകുന്ന
തെറ്റായ പ്രവചനത്തിന്റെ
പശ്ചാത്തലത്തില്‍,
ആവശ്യത്തിന്
നിരീക്ഷണകേന്ദ്രങ്ങള്‍
സ്ഥാപിക്കുവാൻ കേന്ദ്ര
കാലാവസ്ഥാവകുപ്പിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ദുരന്തനിവാരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
സംസ്ഥാനം പുതിയ
മാര്‍ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
(സി)
അടിയന്തരഘട്ട
കാര്യനിർവ്വഹണത്തിന്
ആധുനിക
സാങ്കേതികവിദ്യാധിഷ്ഠിതമായ
സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
(ഡി)
ദുരന്ത
അതിജീവനത്തിനും
ലഘൂകരണത്തിനും ജനകീയ
ഇടപെടല്‍
അനിവാര്യമായതിനാല്‍
അതിനായി ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പട്ടയം
ലഭ്യമാക്കുന്നതിന് നടപടികള്‍
*264.
ശ്രീ.ഡി.കെ.
മുരളി
,,
കെ. ബാബു
,,
ബി.ഡി. ദേവസ്സി
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടയം
ഇല്ലാത്തവര്‍ക്ക്
പട്ടയം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിപ്രകാരം ഈ
വര്‍ഷം എത്ര പേര്‍ക്ക്
പട്ടയം നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
കൈവശരേഖയ്ക്ക് പകരം
പട്ടയം നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഭൂമി
സംബന്ധിച്ച് ലാന്റ്
ട്രിബ്യൂണലുകളില്‍
ഉണ്ടായിരുന്ന
കേസ്സുകള്‍
തീര്‍പ്പാക്കി അവയ്ക്ക്
പട്ടയം നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
കാണം
പട്ടയങ്ങളില്‍
കുടിയാന്മാര്ക്ക് ജന്മ
ഉടമസ്ഥാവകാശം നല്കാന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കടല്‍
മത്സ്യസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
*265.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എസ്.ശർമ്മ
,,
കെ. ദാസന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍
മത്സ്യബന്ധന മേഖലയില്‍
മത്സ്യോല്പാദന-മത്സ്യസംരക്ഷണത്തിനായി
സംസ്ഥാനം നടപ്പാക്കി
വരുന്ന കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
കടല്‍
മത്സ്യശോഷണത്തിന്റെ
കാരണങ്ങളും അത്
പരിഹരിക്കാനായുള്ള
പ്രവര്‍ത്തനങ്ങളും
അറിയിക്കാമോ; കടല്‍
മത്സ്യബന്ധനത്തിന്റെ
വാണിജ്യവല്‍ക്കരണം
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
പ്രതികൂലമായി
ബാധിക്കാതിരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(സി)
മത്സ്യബന്ധനത്തിനുപയോഗിക്കുന്ന
ഇന്ധനത്തിന്റെ വിലയില്‍
ഇളവ് നല്‍കുന്നതിനും
ഫിഷിംഗ് ലൈസന്‍സ്
നല്‍കുന്നതിന് സംസ്ഥാന
സര്‍ക്കാരുകളുടെ അധികാര
മേഖല
വിപുലപ്പെടുത്തുന്നതിനും
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വയനാട്
ചുരം സമാന്തരപാത സംബന്ധിച്ച
പഠനം
*266.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ചുരം റോഡിന്
സമാന്തരമായി തുരങ്കപാത
നിര്‍മ്മിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
ഇതുസംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
പാതയ്ക്ക്
ആവശ്യമായ തുക എപ്രകാരം
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഓട്ടിസം
ബാധിതരായ കുട്ടികളുടെ
വിദ്യാഭ്യാസം
*267.
ശ്രീ.കെ.കുഞ്ഞിരാമന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.വി.
അന്‍വര്‍
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓട്ടിസം
ബാധിതരായ കുട്ടികളുടെ
വിദ്യാഭ്യാസം
കാര്യക്ഷമമാക്കുന്നതിനും
അവരെ സമൂഹത്തിന്റെ
മുഖ്യധാരയിലേയ്ക്ക്
കൊണ്ടുവരുന്നതിനുമായി
ഓട്ടിസം പാര്‍ക്ക്
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
കുട്ടികളുടെ സാമൂഹിക
പങ്കാളിത്തം
പ്രോത്സാഹിപ്പിക്കുന്നതിനും
അവരുടെ ആശയവിനിമയം
സുഗമമാക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് ഓട്ടിസം
പാര്‍ക്കില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
പഠന
പ്രക്രിയയില്‍ ഈ
കുട്ടികളെ
നല്ലരീതിയില്‍
പങ്കെടുപ്പിക്കുന്നതിന്
അധ്യാപകര്‍ക്ക് വേണ്ട
പരിശീലനം നല്‍കാനും
മാതാപിതാക്കള്‍ക്ക്
ആവശ്യമായ
ബോധവല്‍ക്കരണം
ലഭ്യമാക്കാനും
എന്തെല്ലാം നടപടികളാണ്
പ്രസ്തുത പദ്ധതി
പ്രകാരം
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വിദ്യാഭ്യാസ
അവകാശ നിയമം
*268.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
പുരുഷന് കടലുണ്ടി
,,
പി.കെ. ശശി
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമപ്രകാരം
സ്കൂളുകള്‍ക്ക്
അംഗീകാരം ലഭിക്കാനോ
സി.ബി.എസ്.ഇ.,
എെ.സി.എസ്.ഇ.,
എെ.എസ്.സി. തുടങ്ങിയ
ബോര്‍ഡുകളില്‍ നിന്ന്
അഫിലിയേഷന് നേടാനായി
നോ ഒബ്ജക്ഷന്
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാനോ
പാലിച്ചിരിക്കേണ്ട
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ പൂട്ടണമെന്ന
കോടതിയുത്തരവിന്റെയും
വിദ്യാഭ്യാസ അവകാശ
നിയമത്തിലെ
വ്യവസ്ഥയുടെയും
അടിസ്ഥാനത്തില്‍
സ്വീകരിച്ചുവരുന്ന
നടപടി അറിയിക്കാമോ;
എത്ര സ്കൂളുകള്‍
അംഗീകാരമില്ലാത്തതായുണ്ടെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
(സി)
വിദ്യാഭ്യാസ
അവകാശ നിയമപ്രകാരം അണ്
എയ്ഡഡ് സ്കൂളുകളിലെയും
അധ്യാപകരുടെ ശമ്പളം
നിശ്ചയിക്കാന്‍ സംസ്ഥാന
സര്‍ക്കാരിനുള്ള
അധികാരത്തിന്റെ
അടിസ്ഥാനത്തില്‍ നടപടി
സ്വീകരിക്കാന്‍
സാധ്യമാകുമോ എന്ന്
പരിശോധിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ബംഗളുരുവിലേക്ക്
കൂടുതല്‍ ട്രെയിനുകളും
കോച്ചുകളും
*269.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബംഗളുരുവിലേക്കുള്ള
യാത്രക്കാരുടെ തിരക്ക്
കുറയ്ക്കുന്നതിന്
കൂടുതല്‍ ട്രെയിനുകളും
കോച്ചുകളും വേണമെന്ന
നിര്‍ദ്ദേശം
ഉയര്‍ന്നുവന്നിട്ടുണ്ടോ;
(ബി)
സ്വകാര്യ
ബസ്സുകളുടെ ചൂഷണം
ഒഴിവാക്കുന്നതിനും ഈ
മേഖലയിലെ യാത്രാക്ലേശം
ഒഴിവാക്കുന്നതിനും
റെയില്‍വേ സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
റെയില്‍
മന്ത്രാലയത്തോട്
സംസ്ഥാന സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അടിയന്തരമായി ഇക്കാര്യം
റെയില്‍
മന്ത്രാലയത്തോട്
ആവശ്യപ്പെടുമോയെന്ന്
വ്യക്തമാക്കാമോ?
താലൂക്കുകളുടെയും
വില്ലേജുകളുടെയും പുനഃസംഘടന
*270.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള
താലൂക്കുകളുടെ
വിസ്തൃതിയും
താലൂക്കില്‍
ഉള്‍പ്പെടുന്ന
വില്ലേജുകളുടെ എണ്ണവും
സംബന്ധിച്ച് വലിയ
അന്തരം
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൃശൂര്‍
താലൂക്കില്‍
എഴുപത്തിനാല്
വില്ലേജുകളും
കുന്നത്തൂര്‍
താലൂക്കില്‍ ഏഴ്
വില്ലേജുകളും എന്നത്
പോലുള്ള നിലവിലെ അവസ്ഥ
പരിഹരിക്കുന്നത്
പരിഗണിക്കുമോ;
വ്യക്തമാക്കുമോ;
(സി)
താലൂക്കുകള്‍
പുന:സംഘടിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
ഇതിനായി സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ;
(ഡി)
വില്ലേജുകള്‍
പുന:സംഘടിപ്പിക്കുന്നത്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ?