നവകേരള
സൃഷ്ടി
372.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരള പുന:സൃഷ്ടിക്കായി
ധന സമാഹരണം
നടത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണെന്നറിയിക്കാമോ;
(ബി)
നവകേരള
സൃഷ്ടിക്കായി സംസ്ഥാന
ജി.എസ്.ടി.യില്‍ ഒരു
ശതമാനം സെസ് ചുമത്താന്‍
അനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി രൂപ
സമാഹരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ;
(സി)
നവ
കേരള സൃഷ്ടിക്കായുള്ള
ധന സമാഹരണം തടയുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
ഏതൊക്കെ രീതിയിലുള്ള
നിയന്ത്രണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ?
നികുതി
വരുമാനത്തിലുണ്ടായ കുറവ്
373.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയം
വ്യാപാര-വ്യവസായ
മേഖലയ്ക്ക് ആഘാതം
സൃഷ്ടിച്ചിട്ടുണ്ടോ;
ഇതുകാരണം നികുതി
വരുമാനത്തില്‍ കുറവു
വന്നിട്ടുണ്ടോ;
(ബി)
ഈ
വരുമാനനഷ്ടം എങ്ങനെ
പരിഹരിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
ധനകാര്യ
പരിശോധനയിന്മേലുളള തുടര്‍നടപടി
374.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
പരിശോധനാ വിഭാഗം മറ്റ്
വകുപ്പുകളിന്‍
കീഴിലുള്ള ഓഫീസുകളില്‍
പരിശോധന നടത്തി
തെളിവുസഹിതം
കണ്ടെത്തുന്ന
ക്രമക്കേടുകള്‍ക്ക്
മേല്‍നടപടി ശിപാര്‍ശ
ചെയ്ത് അയക്കുന്ന
റിപ്പോര്ട്ടുകളിന്മേല്
അതതു വകുപ്പുകള്‍
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
നിലവില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
മറ്റ്
വകുപ്പുകള്‍
തുടര്‍നടപടി
സ്വീകരിക്കാന്‍
കാലതാമസമുണ്ടാക്കിയാല്‍
ഇതിന് പരിഹാരമായി എന്ത്
സംവിധാനമാണ്
നിലവിലുള്ളത്;
(സി)
കഴിഞ്ഞ
വര്‍ഷം ഇത്തരത്തില്‍
എത്ര റിപ്പോര്‍ട്ടുകള്‍
തുടര്‍നടപടി ശിപാര്‍ശ
ചെയ്ത്
വകുപ്പുകളിലേക്ക്
അയച്ചിട്ടുണ്ടെന്നും
അവയില്‍ നടപടി
സ്വീകരിച്ചതായി
റിപ്പോര്‍ട്ട് ലഭിച്ചവ
എത്രയെന്നും
അറിയിക്കുമോ?
ദുരിതാശ്വാസ
നിധിയിലേക്ക് ലഭിച്ച ചെക്കുകള്‍
മടങ്ങിയ സാഹചര്യം
375.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതികള്‍ക്ക്
ശേഷം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് ലഭിച്ച
ചെക്കുകള്‍ മടങ്ങിയ
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്ര
ചെക്കുകളാണ്
മടങ്ങിയതെന്നും ഇതിന്റെ
ആകെ തുക എത്രയെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരത്തില്‍
മടങ്ങിയ ചെക്കുകള്‍
നല്കിയവരില് നിന്ന്,
വാഗ്ദാനം ചെയ്ത തുക
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഈ
ചെക്കുകളില്‍ ഒരു
ലക്ഷത്തിലധികം തുകയുടെ
ചെക്കുകള്‍
നല്‍കിയവരുടെ പേരുവിവരം
വെളിപ്പെടുത്തുമോ?
മുദ്രപത്രങ്ങളുടെ
ക്ഷാമം
376.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ മറ്റ്
സ്ഥലങ്ങളെ അപേക്ഷിച്ച്
രജിസ്ട്രേഷന്
നടപടികള്‍
കൂടുതലുള്ളതും രണ്ട്
രജിസ്ട്രാര്‍മാര്‍
ഉള്ളതുമായ കാേതമംഗലത്ത്
ചെറിയ വിലകള്‍ക്കുള്ള
മുദ്രപത്രങ്ങള്‍ക്ക്
ട്രഷറിയില്‍ ക്ഷാമം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ബി)
ആദിവാസികളടക്കം
നിരവധിയായ
സാധാരണക്കാര്‍ക്ക്
വിവിധ എഗ്രിമെന്റുകള്‍,
ജനന മരണ
സര്‍ട്ടിഫിക്കറ്റുകള്‍,
സ്കൂള്‍
സര്‍ട്ടിഫിക്കറ്റുകള്‍
അടക്കമുളള
ആവശ്യങ്ങള്‍ക്ക് വലിയ
തുകയ്ക്കുള്ള
മുദ്രപത്രങ്ങള്‍
വാങ്ങേണ്ടി വരുന്ന
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
ഇത്തരം
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
കാേതമംഗലം ട്രഷറിയില്‍
എല്ലാ വിലകള്‍ക്കുമുള്ള
മുദ്രപത്രങ്ങള്‍
യഥേഷ്ടം
ലഭ്യമാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമാേ;
വിശദമാക്കാമാേ?
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
377.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയം
മൂലം
സംസ്ഥാനത്തിനുണ്ടായ
നഷ്ടം ഐക്യരാഷ്ടസഭയുടെ
കണക്കുപ്രകാരം
എത്രയെന്നും ലോക ബാങ്ക്
കണക്കുപ്രകാരം
എത്രയെന്നും ധനകാര്യ
വകുപ്പിന്റെ
കണക്കുപ്രകാരം
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രളയദുരിതാശ്വാസത്തിനും
പുന:സൃഷ്ടിയ്ക്കുമായി
ലോക ബാങ്കില്‍ നിന്നോ
ഐക്യരാഷ്ട്രസഭയില്‍
നിന്നോ കേന്ദ്ര
സര്‍ക്കാരില്‍ നിന്നോ
ലഭിച്ച സഹായങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ധനകാര്യ
വകുപ്പിന്റെ കണക്കുകള്‍
പ്രകാരം
പുന:സൃഷ്ടിക്കായി എത്ര
തുക വേണ്ടി വരുമെന്നാണ്
കണക്കാക്കിയിട്ടുളളത്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
കേരള
സംസ്ഥാന
പുന:സൃഷ്ടിക്കായി
കേന്ദ്ര സഹായം,വിദേശ
വായ്പ, സാലറി ചലഞ്ച്,
ക്രൗഡ് ഫണ്ടിംഗ് എന്നിവ
ഉപയോഗിച്ച്
ലഭിക്കാവുന്നതായി
കണക്കാക്കപ്പെട്ട തുക
എത്രയെന്നതിന്റയും
ലഭ്യമായ തുക
എത്രയെന്നതിന്റയും
വിശദാംശം ലഭ്യമാക്കുമോ?
അനാവശ്യചെലവുകള്‍
നിയന്ത്രിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
378.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനാവശ്യചെലവുകള്‍
നിയന്ത്രിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രളയാനന്തരം
അനാവശ്യ ചെലവുകള്‍ക്ക്
കര്‍ശന നിയന്ത്രണം
ഏര്‍പ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കാമോ;
(സി)
G.O.(Rt)
No. 8190/2018/GAD,
GO(Rt) No.
8331/2018/GAD
പ്രകാരമുള്ള എയര്‍
കണ്ടീഷന്‍ സിസ്റ്റം
വാങ്ങാന്‍ ധനകാര്യ
വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രളയാനന്തരം
എത്ര കോടി രൂപയുടെ
പ്രവൃത്തികള്‍ക്കാണ്
അനുമതി നല്‍കിയത്;
പ്രവൃത്തി അനുവദിച്ച
തീയതി, തുക, അനുമതി
നല്‍കിയതാര്‍ക്ക്
തുടങ്ങിയവ പട്ടിക
തിരിച്ച് വിശദമാക്കാമോ?
വിവിധ
വകുപ്പുകളുടെ പദ്ധതിച്ചെലവ്
379.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
31.12.2018 വരെ വിവിധ
വകുപ്പുകളുടെ
പദ്ധതിച്ചെലവ് എത്ര
ശതമാനമാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
മുന്‍വര്‍ഷത്തെ
പദ്ധതിച്ചെലവുമായി
താരതമ്യപ്പെടുത്തിയുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
പദ്ധതിച്ചെലവില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
(സി)
പദ്ധതി
ചെലവ് ഏറ്റവും കുറവ്
രേഖപ്പെടുത്തിയ വകുപ്പ്
ഏതാണ്; മറ്റ്
വകുപ്പുകളെ അപേക്ഷിച്ച്
പ്രസ്തുത വകുപ്പിലെ
പദ്ധതി ചെലവ് കുറവ്
രേഖപ്പെടുത്തിയതിന്
എന്താണ് കാരണമായി
വിലയിരുത്തുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
അനാവശ്യ
ചെലവുകള്‍ക്ക് നിയന്ത്രണം
380.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അനാവശ്യചെലവുകള്‍
നിയന്ത്രിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രളയാനന്തരം
അനാവശ്യചെലവുകള്ക്ക്
കര്‍ശന നിയന്ത്രണം
ഏര്‍പ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
G.O.(Rt)
No.8190/2018/GAD,
G.O(Rt)
No.8331/2018/GAD
എന്നിവ പ്രകാരമുളള
എയര്‍ കണ്ടീഷന്‍
സിസ്റ്റം വാങ്ങാന്‍
ധനകാര്യ വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രളയാനന്തരം
എത്ര കോടിരൂപയുടെ
പ്രവൃത്തികളാണ്
സെക്രട്ടറിയേറ്റ് ഓഫീസ്
നവീകരണത്തിനായി
ചെലവഴിച്ചതെന്നറിയിക്കാമോ?
നികുതിയേതര
വരുമാനം
381.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാനത്തെ നികുതിയേതര
വരുമാനം സംബന്ധിച്ച
2018 നവംബര്‍ വരെയുള്ള
കണക്കുകള്‍
അക്കൗണ്ടന്റ് ജനറലില്‍
നിന്നും
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇത്
പ്രകാരം ഓരോ മേഖലയിലും
പിരിച്ചെടുക്കുവാന്‍
ഉദ്ദേശിച്ചിരുന്ന തുക
എത്രയെന്നും പിരിഞ്ഞ്
കിട്ടിയ തുക
എത്രയെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
കാലയളവില്‍ നികുതിയേതര
വരുമാനത്തില്‍ കുറവ്
വന്ന മേഖലകള്‍
ഏതൊക്കെയാണ്; കുറവ്
വരാനുള്ള കാരണം
വിശദമാക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
382.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ബി)
01.04.2017
മുതല്‍ 31.03.2018 വരെ
ഉണ്ടായ സര്‍ക്കാരിന്റെ
വരവ് ചെലവുകളുടെ
വിശദാംശം
ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്തെ
വിഭവ സമാഹരണത്തിനായി
വിഭാവനം ചെയ്യപ്പെട്ട
പൊതു-സ്വകാര്യ
പങ്കാളിത്ത പദ്ധതികളുടെ
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
പ്രളയദുരന്തവുമായി
ബന്ധപ്പെട്ട് അധിക
വിഭവസമാഹരണത്തിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശം
ലഭ്യമാക്കാമോ?
സംസ്ഥാനത്തിന്റെ
മൂലധനച്ചെലവ്
383.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക വര്‍ഷത്തെ
മൂലധനച്ചെലവ്
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് എത്ര
ശതമാനം
കൂടുതലായിരിക്കണമെന്നാണ്
ബഡ്ജറ്റില്‍
പ്രതീക്ഷിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
ഏഴ് സാമ്പത്തിക
വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും
സംസ്ഥാനത്തിന്റെ ആകെ
ചെലവില്‍ എത്ര ശതമാനം
മൂലധനത്തില്‍
നിന്നായിരുന്നുവെന്ന്
വിശദമാക്കുമോ?
വായ്പ
എടുത്ത തുക
384.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2016 ജൂണ്‍ ഒന്ന്
മുതല്‍ കടപ്പത്രങ്ങള്‍
വഴിയും മറ്റും എന്ത്
തുക വായ്പയായി
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
കടം വാങ്ങിയ തുക
ഏതാെക്കെ
കാര്യങ്ങള്‍ക്കാണ്
ചെലവഴിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(സി)
വായ്പ
എടുത്ത തുക കടബാധ്യത
തീര്‍ക്കുന്നതിനും
മൂലധനചെലവുകള്ക്കുമല്ലാതെ
ചെലവഴിക്കേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടാേ;
വിശദമാക്കുമാേ?
സംസ്ഥാനത്തിന്റെ
പൊതുകടം
385.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
മാര്‍ച്ച് 31ലെ
സംസ്ഥാനത്തിന്റെ
പൊതുകടം (തനി)
എത്രയായിരുന്നു;
(ബി)
2018
ഡിസംബര്‍ 31ലെ
സംസ്ഥാനത്തിന്റെ
പൊതുകടം (തനി)
എത്രയാണ്?
ജി.എസ്.ടി.ഇനത്തില്‍
ലഭ്യമായ തുക
386.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നടപ്പിലാക്കിയപ്പോള്‍
സംസ്ഥാനത്ത്
പ്രതീക്ഷിച്ച
രീതിയിലുളള നികുതി
പിരിവ് വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ജി.എസ്.ടി
നിയമപ്രകാരമുളള
റിട്ടേണുകള്‍
പൂര്‍ണ്ണമായും ഫയല്‍
ചെയ്തിട്ടുണ്ടോ;
പ്രസ്തുത റിട്ടേണുകള്‍
പരിശോധന നടത്തി
വ്യാപാരികള്‍
ഉപഭോക്താക്കളില്‍
നിന്നും നികുതിയായി
ഈടാക്കുന്ന മുഴുവന്‍
തുകയും സര്‍ക്കാരില്‍
എത്തുന്നുവെന്ന്
ഉറപ്പാക്കിയിട്ടുണ്ടോ;
(സി)
ജി.എസ്.ടി
നിലവില്‍ വന്ന ശേഷം
കേന്ദ്രസര്‍ക്കാരില്‍
നിന്നും ലഭിക്കേണ്ട
കോമ്പന്‍സേഷന്‍
കൃത്യമായി
ലഭിക്കുന്നുണ്ടോ;
(ഡി)
ഈ
ഇനത്തില്‍ ഇതിനകം എന്ത്
തുകയാണ് ലഭിച്ചത്
എന്നറിയിക്കാമോ?
നികുതി
പിരിവ്
കാര്യക്ഷമമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
387.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവര
സാങ്കേതികവിദ്യയുടെ
സാധ്യതകള്‍
ഉപയോഗപ്പെടുത്തി
നികുതി പിരിവ്
കാര്യക്ഷമമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഭൂമി
രജിസ്ട്രേഷനുമായി
ബന്ധപ്പെട്ട് അണ്ടര്‍
വാല്യൂവേഷന്‍ കേസുകള്‍
തീര്‍പ്പാക്കുന്നതിനായുള്ള
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
വഴി എത്ര തുക
ലഭിച്ചിട്ടുണ്ട്;
01.04.2016 മുതല്‍
31.03.2018 വരെയുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
2018-19
സാമ്പത്തികവര്‍ഷത്തെ
പ്രതീക്ഷിച്ച റവന്യൂ
വരുമാനം എത്ര;
നാളിതുവരെ എത്ര തുക
പിരിച്ചെടുത്തു;
വിശദാംശം
ലഭ്യമാക്കാമോ?
നികുതി-നികുതിയേതര
വരുമാനം
388.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍
നികുതി-നികുതീയേതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമായിരുന്നു;
ആയതിന്റെ
അടിസ്ഥാനത്തില്‍
നികുതി-നികുതിയേതര
വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്തിന്റെ
നികുതി-നികുതിയേതര
വരുമാനം
എത്രയായിരുന്നു;
പ്രസ്തുത കാലയളവില്‍
നികുതി-നികുതിയേതര
വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
നോട്ട്
നിരോധനം, ജി.എസ്.ടി,
പ്രകൃതി ദുരന്തങ്ങള്‍
ഇവ മൂലം ഗുരുതര
പ്രതിസന്ധിയിലായ
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്താന്‍
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഏവിയേഷന്‍
ഫ്യൂവലിനുളള ഇന്ധന നികുതി
389.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
എയര്‍പോര്‍ട്ടില്‍
നിന്നുള്ള ആഭ്യന്തര
വിമാന
സര്‍വ്വീസുകള്‍ക്ക്
ഏവിയേഷന്‍ ഫ്യൂവലിനുളള
ഇന്ധന നികുതി ഒരു
ശതമാനമാക്കി കുറച്ചത്
വഴി ഈ ഇനത്തില്‍
സംസ്ഥാനത്തിന്
പ്രതിവര്‍ഷം എത്ര കോടി
രൂപയുടെ നഷ്ടം ഉണ്ടാകും
എന്നറിയിക്കാമോ;
(ബി)
എത്ര
വര്‍ഷത്തേക്കാണ് ഇങ്ങനെ
നികുതി കുറച്ച്
നല്‍കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
ഇപ്രകാരം നികുതി
കുറച്ച്
നല്കുവാനുണ്ടായ
സാഹചര്യം എന്താണ് എന്ന്
വിശദമാക്കുമോ;
(സി)
പൂര്‍ണമായും
സര്‍ക്കാര്‍ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
കോഴിക്കോട്,
തിരുവനന്തപുരം
എയര്‍പോര്‍ട്ടുകളുടെ
വളര്‍ച്ചയ്ക്ക്
ഇപ്രകാരം നികുതി ഇളവ്
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(ഡി)
സര്‍ക്കാര്‍
പൊതുമേഖല സ്ഥാപനമായ
കെ.എസ്.ആര്.ടി.സി.ക്ക്
കൂടി ഇപ്രകാരം ഇന്ധന
ടാക്സില്‍ ഇളവ്
നല്കിയാല്
നഷ്ടത്തിലായ
കെ.എസ്.ആര്.ടി.സി.-യെ
ഒരു പരിധി വരെ
രക്ഷിക്കാന്‍ സാധിക്കും
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
പ്രളയം
മൂലം ഉണ്ടായ സാമ്പത്തിക
പ്രതിസന്ധി
390.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയം
മൂലം ഉണ്ടായ സാമ്പത്തിക
പ്രതിസന്ധി
മറികടക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ബി)
അടിയന്തര
ധനസമാഹരണം
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
പൊതുകടം
391.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പൊതുകടം നിലവില്‍
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍
കടപ്പത്രങ്ങള്‍
മുഖാന്തരവും
മറ്റിനത്തിലും എത്ര തുക
വായ്പ
എടുത്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
മുന്‍
യു.ഡി.എഫ്.
സര്‍ക്കാരിന്റെ
കാലയളവില്‍ 2016
മാര്‍ച്ച് 31ന്
പൊതുകടം
എത്രയായിരുന്നു;
(ഡി)
മുന്‍
സര്‍ക്കാര്‍ 2011ജൂണ്‍
ഒന്നുമുതല്‍
2013ഡിസംബര്‍ 31വരെ
കടപ്പത്രത്തിലൂടെയും
മറ്റിനത്തിലും എത്ര
തുകയാണ് വായ്പ
എടുത്തതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
392.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
നടപ്പിലാക്കിയ നാേട്ട്
നിരാേധനം, ജി.എസ്.ടി.
എന്നിവയും ഒപ്പം
വന്നുചേര്‍ന്ന
പ്രളയക്കെടുതിയും
സംസ്ഥാന സമ്പദ്
വ്യവസ്ഥയെ എപ്രകാരം
ബാധിച്ചുവെന്നതിന്റെ
വിശദാംശം
ലഭ്യമാക്കുമാേ;
(ബി)
ഇതില്‍
നിന്നും കരകയറുവാന്‍
എന്തെല്ലാം
കേന്ദ്രസഹായം
ലഭിച്ചുവെന്ന്
വ്യക്തമാക്കുമാേ;
(സി)
2017-18
ല്‍ സംസ്ഥാനത്തിന്റെ
റവന്യൂ വരുമാനം,
റവന്യൂചെലവ് എന്നിവ
എത്രയെന്നും ആയത്
2018-19 ല്‍
എത്രയാകുമെന്നാണ്
പ്രതീക്ഷിയ്ക്കുന്നതെന്നും
വ്യക്തമാക്കുമാേ;
(ഡി)
സംസ്ഥാനത്തിന്റെ
പാെതുകടം ഇൗ
സര്‍ക്കാര്‍
അധികാരത്തിലേറുമ്പാേള്
എത്രയായിരുന്നു എന്നും
നിലവിലെ കണക്കുകള്‍
പ്രകാരം എത്ര എന്നും
വ്യക്തമാക്കുമാേ?
കിഫ്ബി
393.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന നാളിതുവരെ എത്ര
കോടി രൂപയുടെ
പ്രോജക്ടുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
പുതിയ
പദ്ധതികള്‍ക്ക്
പ്രൊപോസലുകള്
സമര്‍പ്പിക്കുന്നതിന്
അനുമതി നല്‍കുമോ;
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ;
(സി)
പുതിയ
സാമ്പത്തിക വര്‍ഷം
മിനിമം ഒരു
പദ്ധതിയ്ക്കെങ്കിലും
പുതിയതായി നിശ്ചിത
തുകയ്ക്കുള്ള
പ്രോജക്ടിന് അംഗീകാരം
നല്കുന്ന കാര്യം
പരിഗണിക്കുമോ?
കിഫ്ബി
394.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഇതുവരെ ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതികളില്‍ ഭരണാനുമതി
ലഭിച്ച പദ്ധതികള്‍
ഏതൊക്കെയാണെന്നും എത്ര
രൂപയ്ക്കുള്ള
ഭരണാനുമതിയാണ്
ലഭിച്ചതെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതികളില്‍ പ്രവൃത്തി
തുടങ്ങിയതും
പൂര്‍ത്തീകരിച്ചതുമായ
പദ്ധതികള്‍
ഏതൊക്കെയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
കിഫ്ബി
പദ്ധതികള്‍ ഏറ്റെടുത്ത
കരാറുകാര്‍
ആരൊക്കെയാണെന്നും
ഇതുവരെ അവര്‍ക്ക്
നല്കിയ ബില്‍ തുക
എത്രയെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
കിഫ്ബിയില്‍
ഉള്‍പ്പെട്ട പ്രവൃത്തി,
ഇതിനകം
പൂര്‍ത്തിയാക്കിയ എത്ര
കരാറുകാരുണ്ടെന്നും
അവരുടെ തുക മുഴുവന്‍
കൊടുത്തു
തീര്‍ത്തിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ?
കിഫ്ബി
പദ്ധതികളുടെ കാലതാമസം
395.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
നിന്നുള്ള ധനസഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികളുടെ
ഡി.പി.ആര്.
പരിശോധനയ്ക്ക് കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
കിഫ്ബിയുടെ
കൗണ്‍സില്‍ അംഗീകാരം
ലഭിച്ച ശേഷം സാങ്കേതിക
പരിശോധന നടത്തുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുള്ള
സ്ഥാപനങ്ങള്‍ കാലതാമസം
വരുത്തുന്നതുമൂലമുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
കിഫ്ബിയുടെ
സഹായത്തോടെ
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന
ചിറ്റുമൂല റെയില്‍
ഓവര്‍ ബ്രിഡ്ജ്,
കരുനാഗപ്പള്ളി
ബൈപ്പാസ്, കാട്ടില്‍
കടവ് പാലം,
കരുനാഗപ്പള്ളി താലൂക്ക്
ആശുപത്രികെട്ടിടത്തിന്റെ
നിര്‍മ്മാണം എന്നീ
പദ്ധതികളുടെ
പുരോഗതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കിഫ്ബി
ഉദ്യോഗസ്ഥരുടെ സേവന-വേതന
വ്യവസ്ഥകള്‍
396.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ചീഫ് എക്സിക്യൂട്ടീവ്
ഓഫീസറുടെ സേവന-വേതന
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ശമ്പളം,
മറ്റ് ആനുകൂല്യങ്ങള്‍
എന്നീ ഇനങ്ങളില്‍ ചീഫ്
എക്സിക്യൂട്ടീവ്
ഓഫീസര്‍ നാളിതുവരെ
എന്ത് തുക
കൈപ്പറ്റിയിട്ടുണ്ട്;
(സി)
കിഫ്ബി
ചീഫ് പ്രോജക്ട്
എക്സാമിനറുടെ ചുമതലകള്‍
വ്യക്തമാക്കുമോ;
(ഡി)
അദ്ദേഹത്തിന്റെ
സേവന വേതന വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഇ)
ചീഫ്
പ്രോജക്ട് എക്സാമിനര്‍
ശമ്പളം, മറ്റ്
ആനുകൂല്യങ്ങള്‍ എന്നീ
ഇനങ്ങളില്‍ നാളിതുവരെ
എന്ത് തുക
കൈപ്പറ്റിയെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
പുറപ്പെടുവിച്ച ബോണ്ടുകൾ
397.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
നാളിതുവരെ ഏതെല്ലാം
ബോണ്ടുകള്‍
പുറപ്പെടുവിച്ചിട്ടുണ്ട്;
എത്ര കോടി രൂപയുടെ
ബോണ്ടാണ് ഇഷ്യൂ
ചെയ്തത്;
വ്യക്തമാക്കാമോ;
(ബി)
ഇതിലേക്ക്
സെക്യൂരിറ്റീസ് ആൻഡ്
എക്സ്ചേഞ്ച് ബോർഡ് ഓഫ്
ഇന്ത്യ (SEBI)യുടെ
അനുവാദം
വാങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
അറിയിക്കാമോ;
(സി)
കിഫ്ബി
പുറപ്പെടുവിച്ച
ബോണ്ടുകള്‍ക്ക്
സര്‍ക്കാര്‍ ഗ്യാരണ്ടി
നിന്നിട്ടുണ്ടോ; ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍ നല്കിയ
ഗ്യാരണ്ടിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
സര്‍ക്കാര്‍
നല്കിയ
ഗ്യാരണ്ടിയ്ക്ക് എത്ര
രൂപയാണ് ഗ്യാരണ്ടി
കമ്മീഷന്
ലഭിക്കുകയെന്ന് പറയാമോ;
(ഇ)
കിഫ്ബി
പ്രവാസി ചിട്ടിയ്ക്കായി
ബോണ്ട് ഇഷ്യൂ ചെയ്ത്
പിരിച്ച തുക ഏതെല്ലാം
കാര്യങ്ങള്‍ക്ക്
വിനിയോഗിച്ചുവെന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
സ്വീകരിക്കുന്ന സേവനങ്ങള്‍ക്ക്
നല്കുന്ന തുക
398.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
അതിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഏതൊക്കെ സര്‍ക്കാര്‍,
അര്‍ദ്ധ സര്‍ക്കാര്‍
സ്ഥാപനങ്ങളുടെ സേവനം
സ്വീകരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍
ലഭ്യമാക്കുന്ന
സേവനങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഈ
സേവനങ്ങള്‍ക്ക് കിഫ്ബി
ഇതുവരെ ഓരോ
സ്ഥാപനത്തിനും നല്കിയ
തുകയുടെ വിവരം ഇനം
തിരിച്ച് ലഭ്യമാക്കുമോ;
(ഡി)
കിഫ്ബി
നേരിട്ടും സെന്റര്‍
ഫോര്‍ മാനേജ്മെന്റ്
ഡെവലപ്മെന്റ് വഴിയും
കിഫ്ബി പദ്ധതികളുടെ
പ്രോജക്ട് അപ്രൈസല്‍
പ്രവര്‍ത്തികള്‍ക്ക്
ടെറനസ് എന്ന
സ്ഥാപനത്തിന് ഇതുവരെ
എന്ത് തുക
നല്‍കിയിട്ടുണ്ട് എന്ന്
വെളിപ്പെടുത്തുമോ?
കിഫ്ബി
മാനദണ്ഡങ്ങളില്‍ ഭേദഗതി
399.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ കിഫ്ബി
മുഖാന്തിരം
നടപ്പിലാക്കുന്ന
പദ്ധതികളില്‍
സ്ഥലമേറ്റെടുക്കുന്നതിന്
എവിടെയെങ്കിലും
നഷ്ടപരിഹാരം
നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
റോഡ്
വികസന
പ്രവൃത്തികള്‍ക്ക്
സൗജന്യമായി ഭൂമി
ലഭിക്കാത്തയിടങ്ങളില്‍
റോഡിന്‍െറ വീതി
സംബന്ധിച്ച കിഫ്ബി
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
ആയതിന് നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
സഹായത്തോടെയുള്ള
പ്രവൃത്തികള്‍
400.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കിഫ്ബി
സഹായത്തോടെ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
അംഗീകാരം
നല്കിയിട്ടുള്ളതെന്നറിയിക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രായോഗികമാവാത്ത
ഏതെങ്കിലും
പദ്ധതികളുണ്ടോ;
ഏതെല്ലാം പദ്ധതികളാണ്
ടെണ്ടര്‍
ചെയ്തിട്ടുള്ളതെന്നറിയിക്കാമോ;
(ഡി)
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണ്;
പദ്ധതികളുടെ
നടത്തിപ്പിനായി
ജില്ലാതല മോണിറ്ററിംഗ്
കമ്മിറ്റികള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
പ്രവൃത്തികള്‍
അവലോകനം ചെയ്യാന്‍
എന്ത് സംവിധാനമാണ്
നിലവിലുള്ളതെന്നറിയിക്കാമോ;
(എഫ്)
പ്രവൃത്തികള്‍ക്ക്
സൗജന്യമായി സ്ഥലം
വിട്ട്
നല്‍കുന്നവര്‍ക്ക്
പൊളിക്കേണ്ടി വരുന്ന
കോമ്പൗണ്ട് വാളുകള്‍
പുന:സ്ഥാപിച്ച്
നല്‍കുന്നതിന്
പദ്ധതിയുണ്ടോ; എങ്കില്‍
ആയതിന്റെ
വ്യവസ്ഥയെന്താണെന്ന്
വ്യക്തമാക്കാമോ;
(ജി)
യൂട്ടിലിറ്റികള്‍
മാറ്റുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
റോഡുകള്‍ക്ക് കുറഞ്ഞ
വീതി
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
തലശ്ശേരി
മണ്ഡലത്തില്‍ കിഫ്ബി
മുഖാന്തിരം ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
401.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കിഫ്ബി മുഖാന്തിരം
തലശ്ശേരി മണ്ഡലത്തില്‍
എത്ര കോടി രൂപയുടെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ കിഫ്ബി
മുഖാന്തിരം ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
ഏതൊക്കെയെന്നും ആയതിന്
അനുവദിച്ച തുക
എത്രവീതമെന്നും
വ്യക്തമാക്കാമോ?
കിഫ്ബിയിലെ
ഒാഡിറ്റ് പരിശോധന
402.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
അക്കൗണ്ടന്റ് ജനറല്‍
(എ. ജി.) ഓഡിറ്റ്
പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
കിഫ്ബിയില്‍
പരിശോധന നടത്തുന്നതില്‍
നിന്നും അക്കൗണ്ടന്റ്
ജനറലിനെ
തടസ്സപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ടെന്നറിയിക്കാമോ?
കിഫ്ബിക്ക്
മോട്ടോര്‍ വാഹന നികുതിയില്‍
നിന്ന് നല്കിയ വിഹിതം
403.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന നികുതിയില്‍
നിന്ന് കിഫ്ബിയ്ക്ക്
നാളിതുവരെ നല്കിയ
വിഹിതം എത്ര കോടി
രൂപയാണെന്ന് പറയാമോ;
(ബി)
പ്രസ്തുത
തുക ഏതെല്ലാം
ന്യൂജനറേഷന്
ബാങ്കുകളിലാണ് കിഫ്ബി
നിക്ഷേപിച്ചിരിക്കുന്നത്;
(സി)
കിഫ്ബിയ്ക്ക്
ഇതില്‍ നിന്നും
നാളിതുവരെ എത്ര കോടി
രൂപ പലിശ ലഭിച്ചു എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരം
നിക്ഷേപം നടത്താന്‍
കിഫ്ബിയ്ക്ക് അനുവാദം
നല്‍കിയിട്ടുണ്ടോ?
കിഫ്ബിയുടെ
പ്രോജക്ട് അപ്രൈസല്‍ ഡിവിഷന്
404.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
പ്രോജക്ട് അപ്രൈസല്‍
ഡിവിഷന്റെ ചുമതലകള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
അപ്രൈസല്‍ ഡിവിഷനിലെ
ജീവനക്കാരുടെ ശമ്പളം,
മറ്റ് ആനുകൂല്യങ്ങള്‍
എന്നീ ഇനങ്ങളില്‍ എത്ര
തുക നാളിതുവരെ
ചെലവഴിച്ചു
എന്നറിയിക്കാമോ?
കിഫ്ബിയിലെ
ജീവനക്കാര്‍ക്കായി പ്രത്യേക
പരിശീലന നയം
405.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലെ
ജീവനക്കാര്‍ക്കായി
പ്രത്യേക പരിശീലന നയം
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കിഫ്ബിയില്‍
കരാര്‍ വ്യവസ്ഥയില്‍
ജോലിചെയ്യുന്നവരെ
പ്രസ്തുത പരിശീലന
പരിപാടിയില്‍
പങ്കെടുപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അവര്‍ക്ക്
എവിടെവച്ചാണ് പരിശീലനം
നല്‍കിയതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പരിശീലന
പരിപാടികളിലോരോന്നിലും
പങ്കെടുത്തവര്‍ക്കായി
കിഫ്ബി എത്ര തുക
ചെലവഴിച്ചു എന്ന്
അറിയിക്കുമോ?
കിഫ്ബിക്ക്
വായ്പയെടുക്കുന്നതിനുള്ള
നടപടികള്‍
406.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിക്ക്
വായ്പ എടുക്കുന്നതിന്
ജനറല്‍ ഒബ്ലിഗേഷന്‍
ബോണ്ടും റവന്യൂ
ഒബ്ലിഗേഷന്‍ ബോണ്ടും
പുറപ്പെടുവിക്കുന്നതിനുള്ള
തീരുമാനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബോണ്ട്
പുറപ്പെടുവിക്കുന്നതിന്
കേന്ദ്ര
സര്‍ക്കാരിന്റെയും
റിസര്‍വ് ബാങ്കിന്റേയും
സെബിയുടെയും അനുവാദം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
കിഫ്ബി
അംഗീകാരം നല്കിയ
പദ്ധതികളില്‍ ഇതിനകം
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണ്; പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
തുകയാണ് ചെലവഴിച്ചത്;
(ഡി)
കിഫ്ബിക്ക്
നബാര്‍ഡില്‍ നിന്നും
വായ്പ
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
പലിശ നിരക്കിലാണ് വായ്പ
ലഭ്യമാക്കിയതെന്നും
പ്രസ്തുത വായ്പ എത്ര
കാലം കൊണ്ട്
തിരിച്ചടയ്ക്കണമെന്നും
വ്യക്തമാക്കുമോ?
കിഫ്ബിയില്‍
നിന്നും ഭരണാനുമതി ലഭിച്ച
പദ്ധതികള്‍
407.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്ക്
കിഫ്ബിയില്‍ നിന്നും
ഇതിനകം ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
2016-17,
2017-18, 2018-19
വര്‍ഷങ്ങളിലെ
കണക്കുകള്‍ പ്രത്യേകം
ലഭ്യമാക്കാമോ?
കിഫ്ബിയിലൂടെ
സമാഹരിച്ച തുക
408.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഫണ്ടിലേക്ക് മോട്ടോര്‍
വാഹന നികുതി, പെട്രോള്‍
സെസ്സ് എന്നീ ഇനത്തില്‍
ഇതുവരെ എന്ത് തുക
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ബാങ്കുകള്‍,
മറ്റ് ധനകാര്യ
സ്ഥാപനങ്ങള്‍
എന്നിവയില്‍ നിന്നും
ഫണ്ട്
സമാഹരിക്കുന്നതിന്
കിഫ്ബി ബോര്‍ഡ് അനുമതി
നല്‍കിയിരുന്നോ;
എങ്കില്‍ ഈയിനത്തില്‍
ഇതിനകം എന്ത് തുക
സമാഹരിച്ചുവെന്ന്
വ്യക്തമാക്കുമോ?
വിവിധ
പദ്ധതികള്‍ക്കായുള്ള സാമ്പത്തിക
സഹായം.
409.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീരുമേട്
നിയോജകമണ്ഡലത്തില്‍
എത്ര കോടി രൂപയുടെ
സാമ്പത്തിക സഹായമാണ്
വിവിധ പദ്ധതികള്‍ക്കായി
അനുവദിച്ചിട്ടുള്ളത്; ഈ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കിഫ്ബി
ധനസഹായം ആവശ്യപ്പെട്ട്
പീരുമേട്
നിയോജകമണ്ഡലത്തില്‍
നിന്നും
സമര്‍പ്പിക്കപ്പെട്ടിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ?
കിഫ്ബി
വഴി നടപ്പിലാക്കുന്ന പദ്ധതികള്‍
410.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തില്‍ കിഫ്ബി
വഴി നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
പുരോഗതി
വ്യക്തമാക്കാമോ?
നെന്മാറ
നിയോജകമണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
411.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
ലഭിക്കാനുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍ക്ക്
ഭരണാനുമതി നല്കി എന്ന്
പ്രവര്‍ത്തനം
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കുമോ;
(സി)
ഈ
പദ്ധതികള്‍ ഏറ്റെടുത്ത്
നടപ്പിലാക്കേണ്ടത്
ഏതെല്ലാം വകുപ്പുകളാണ്;
വിശദമാക്കുമോ?
ഇരവിപുരം
നിയോജകമണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
412.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇരവിപുരം
നിയോജകമണ്ഡലത്തിലെ എത്ര
പ്രവൃത്തികള്‍ക്കാണ്
കിഫ്ബി അംഗീകാരം
നല്‍കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
കിഫ്ബി
പദ്ധതികളുടെ
നിര്‍വ്വഹണവുമായി
ബന്ധപ്പെട്ട് ഭൂമി
ഏറ്റെടുക്കുന്നതിന്
കിഫ്ബിയുടെ കീഴില്‍
താല്‍ക്കാലിക എല്‍.എ.
യൂണിറ്റ്
ആരംഭിക്കുന്നതിന്
കിഫ്ബി എക്സിക്യൂട്ടീവ്
കമ്മിറ്റി
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ച
ശിപാര്ശയിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശം
വ്യക്തമാക്കാമോ?
പാറശ്ശാല
നിയോജകമണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
413.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
കിഫ്ബി മുഖേന
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്നും അവ
ഓരോന്നും ഏത്
ഘട്ടത്തിലാണെന്നും
ആയതിലേക്കായി എത്ര രൂപ
വീതം
വകയിരുത്തിയിട്ടുണ്ട്
എന്നുമുള്ള
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
കിഫ്ബിയുടെ
ധനസഹായത്തോടെ
നിര്‍മ്മിക്കുന്ന
ഗ്രാമീണ റോഡുകളുടെ
നിര്‍മ്മാണത്തിനായി
തയ്യാറാക്കിയിരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
പൂഞ്ഞാര്‍
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
414.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൂഞ്ഞാര്‍
മണ്ഡലത്തിനായി
കിഫ്ബിയില്‍
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
415.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
കിഫ്ബി മുഖേനയുള്ള
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയുടെ ഡി. പി.
ആര്
416.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
മാവേലിക്കര ജില്ലാ
ആശുപത്രിക്ക് കിഫ്ബി
മുഖാന്തരം തുക
അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക്
കിഫ്ബിയുടെ
അംഗീകാരത്തിന് ഡി. പി.
ആര്. സമര്‍പ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഡി. പി. ആര്
അംഗീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കല്യാശ്ശേരി
മണ്ഡലത്തില്‍ കിഫ്ബി വഴിയുളള
പദ്ധതികള്‍
417.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കല്യാശ്ശേരി
മണ്ഡലത്തില്‍ കിഫ്ബി
വഴി എത്ര കോടി രൂപയുടെ
എത്ര പദ്ധതികള്‍ക്കാണ്
ഇതുവരെ അംഗീകാരം
നല്‍കിയിട്ടുളളത്;
വകുപ്പു തിരിച്ചുളള
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഇതുവരെയായി
കിഫ്ബി വഴി എത്ര
പ്രവൃത്തികളുടെ എത്ര
കോടി രൂപയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
അതില്‍ എത്ര കോടി
രൂപയുടെ എത്ര
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ കിഫ്ബി
വര്‍ക്കുകളുടെ അംഗീകാരം.
418.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-2019
സാമ്പത്തിക വര്‍ഷം
കടുത്തുരുത്തി നിയോജക
മണ്ഡലത്തില്‍ എത്ര
കിഫ്ബി
വര്‍ക്കുകള്‍ക്ക്
കിഫ്ബി ബോര്‍ഡ് അനുമതി
നല്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
തത്വത്തില്‍ അംഗീകാരം
നല്കിയ, കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
പദ്ധതികളായ
കടുത്തുരുത്തി
റെയില്‍വെ മേല്‍പ്പാലം,
കുറവിലങ്ങാട് താലൂക്ക്
ആശുപത്രി എന്നിവയുടെ
ഡി.പി.ആര്കള്ക്ക്
കിഫ്ബി ബോര്‍ഡ്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇവയ്ക്ക്
അഡ്മിനിസ്ട്രേറ്റീവ്
സാംഗ്ഷന്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ ഡി.പി.ആര്
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; ഇവ
തയ്യാറാക്കുന്നതിനും
അംഗീകരിക്കുന്നതിനും
നേരിടേണ്ടിവന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കുമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
419.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
കിഫ്ബിവഴി നടപ്പില്‍
വരുത്തുന്ന
ആയയില്‍-മുള്ളറവിള
പാലം,
കന്നിപുറം-നെയ്യാറ്റിന്‍കര
പാലം, പൊഴിയൂര്‍-കാരോട്
കുടിവെള്ള പദ്ധതി,
അതിയന്നൂര്‍ കുടിവെള്ള
പദ്ധതി എന്നിവയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികളില്‍ കാലതാമസം
വരുന്നവ ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
കാലതാമസത്തിന്റെ കാരണം
വിശദീകരിക്കാമോ?
ആസ്തി
വികസന ഫണ്ടിലെ പ്രവൃത്തികളുടെ
പുരോഗതി
420.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
മങ്കട നിയോജക
മണ്ഡലത്തിനായി ശിപാര്‍ശ
ചെയ്ത ആസ്തി വികസന
ഫണ്ടിലെ പ്രവൃത്തികളുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍ എത്ര
എണ്ണത്തിന് ഡി.പി.ആര്.
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ട്;
വകുപ്പ് തിരിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി വേഗത്തില്‍
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മാനന്തവാടി
നിയോജക മണ്ഡലം ആസ്തി വികസന
ഫണ്ട്
421.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
നിയോജക മണ്ഡലത്തില്‍
2016-17 സാമ്പത്തിക
വര്‍ഷത്തെ ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
നടപ്പാക്കുന്ന ഓരോ
പദ്ധതികളുടെയും നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(ബി)
മാനന്തവാടി
നിയോജക മണ്ഡലത്തില്‍
2016-17 സാമ്പത്തിക
വര്‍ഷത്തെ ആസ്തി വികസന
ഫണ്ട് ഉപയോഗിച്ചുളള
നിരവില്‍പുഴ ബസ്
സ്റ്റാന്റ് നിര്‍മ്മാണം
എന്ന പദ്ധതിയുടെ
ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
422.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന ഫണ്ടിന്റെ
വിനിയോഗത്തിലും
നിര്‍വ്വഹണത്തിലും
നിലനില്‍ക്കുന്ന
കാലതാമസം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സമയബന്ധിതമായി
നിര്‍വ്വഹണം
സാധ്യമാക്കുന്നതിനും
പൂര്‍ത്തിയാക്കുന്നതിനും
കര്‍ശന നടപടി
സ്വീകരിക്കാനാകുമോ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
എം.എല്‍.എ.യുടെ
ആസ്തി വികസന ഫണ്ട്
423.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.യുടെ
മണ്ഡലം ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
സ്വന്തമായി സ്ഥലമോ
കെട്ടിടമോ ഇല്ലാത്ത
സ്കൂള്‍, ആശുപത്രി
എന്നിവയ്ക്ക് പഴയതോ
പുതിയതോ ആയ കെട്ടിടം
വാങ്ങുന്നതിന്
വ്യവസ്ഥയുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇത്തരത്തില്‍
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
സ്കൂള്‍, ആശുപത്രി,
മറ്റേതെങ്കിലും
സര്‍ക്കാര്‍ സ്ഥാപനം
തുടങ്ങിയവയ്ക്ക് പഴയതോ
പുതിയതോ ആയ കെട്ടിടം
വാങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
ആസ്തി
വികസന ഫണ്ട്
424.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
മാരുടെ പ്രാദേശിക ആസ്തി
വികസന നിധികളില്‍
നിന്നും അനുവദിക്കുന്ന
സ്കൂള്‍ ബസ്സുകള്‍,
ആംബുലന്‍സുകള്‍ എന്നിവ
വാങ്ങുന്നതിന്
നിര്‍വ്വഹണ
ഉദ്യോഗസ്ഥര്‍
പിന്തുടരേണ്ട
പരിഷ്ക്കരിച്ച മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടൊ;
ഉണ്ടെങ്കില്‍ ആയത്
ലഭ്യമാക്കുമോ;
(ബി)
വാഹനം
വാങ്ങുന്ന കാര്യത്തില്‍
പല നിര്‍വ്വഹണ
ഉദ്യോഗസ്ഥരും
വരുത്തുന്ന കാലതാമസം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ ആയതിന്
പരിഹാരമായി വ്യക്തമായ
പുതുക്കിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ എം.എല്‍.എ ആസ്തി
വികസന പദ്ധതി നടപ്പാക്കുന്നത്
425.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
ആസ്തി വികസന പദ്ധതി
ആരംഭിച്ചത് ഏത്
വര്‍ഷമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ ഓരോ
വര്‍ഷവും ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എം.എല്‍.എമാര്‍ നല്കിയ
പ്രൊപ്പോസലുകള്‍
ഏതൊക്കെയാണെന്നും
(2017-2018 വരെ) മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഈ
പ്രൊപ്പോസലുകള്‍
അംഗീകരിച്ച് ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഭരണാനുമതി
നല്കിയ
പ്രവൃത്തികളില്‍
പൂര്‍ത്തീകരിച്ചതും
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ളതുമായ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
ഭരണാനുമതി
ലഭിക്കാത്ത
പ്രവൃത്തികളുടെ ഫണ്ട്
എന്ത് ചെയ്യുമെന്നും
ഭരണാനുമതി
ലഭ്യമാകാത്തതെന്ത്
കൊണ്ടാണെന്നും
വ്യക്തമാക്കാമോ?
കേന്ദ്ര
ഗവണ്മെന്റ് സാമ്പത്തിക സഹായം
അനുവദിച്ച പദ്ധതികള്‍
426.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
പ്രത്യേക സാമ്പത്തിക
സഹായം അനുവദിച്ച്
കിട്ടുന്നതിനായി
കേന്ദ്ര സര്‍ക്കാരില്‍
സമര്‍പ്പിച്ച
പദ്ധതികളുടെ വകുപ്പ്
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കാമാേ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രാെപ്പാേസലുകള്
കേന്ദ്ര സര്‍ക്കാര്‍
പരിഗണിക്കുകയും സഹായം
അനുവദിക്കുകയും
ചെയ്യുകയുണ്ടായി;
വകുപ്പ് തിരിച്ച്
പദ്ധതികള്‍ക്ക് ലഭ്യമായ
തുകയുടെ വിശദാംശങ്ങള്‍
നല്കുമാേ?
കടമെടുപ്പ്
അവകാശം
427.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കടമെടുപ്പ്
അവകാശങ്ങളില്‍ കേന്ദ്രം
കയ്യേറ്റം
നടത്തുന്നതായി
കരുതുന്നുണ്ടാേ;
(ബി)
ഉണ്ടെങ്കില്‍
ഏതാെക്കെ
കാര്യങ്ങളിലാണ്
കേന്ദ്രം
സംസ്ഥാനത്തിന്റെ
ആവശ്യങ്ങള്‍
പരിഗണിക്കാതിരുന്നത്
എന്നറിയിക്കാമോ;
(സി)
പ്രളായാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
സെസ്സ്
ഏര്‍പ്പെടുത്തുവാനുള്ള
സംസ്ഥാന നിര്‍ദ്ദേശം
ജി.എസ്.ടി. കൗണ്‍സില്‍
അംഗീകരിച്ചിട്ടുണ്ടാേ;
(ഡി)
ഇത്
സംബന്ധിച്ച
നിയമനിര്‍മ്മാണം
എന്നത്തേക്ക്
കാെണ്ടുവരുവാനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
ധന
ഉത്തരവാദിത്ത
നിയമത്തിലെ
വ്യവസ്ഥകളുടെ
നടത്തിപ്പ്
കര്ശനമാക്കിയതാേടുകൂടി
അടുത്ത വര്‍ഷം
സംസ്ഥാനത്തിന്റെ
കടമെടുക്കല്‍ തുകയില്‍
കുറവുണ്ടാകുമാേ;
വിശദമാക്കുമാേ?
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള
പ്രാെപ്പാേസലുകള്
428.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സിവില്‍
സര്‍വ്വീസില്‍ പുതുതായി
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള
എത്ര പ്രാെപ്പാേസലുകള്
ധനവകുപ്പിന്റെ മുമ്പാകെ
വന്നിട്ടുണ്ട്; വകുപ്പ്
തിരിച്ച് വിവരങ്ങള്‍
നല്‍കാമാേ;
(ബി)
ഇതില്‍
എത്ര
പ്രാെപ്പാേസലുകള്ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട്;
(സി)
ഇനി
എത്ര
പ്രാെപ്പാേസലുകള്ക്ക്
അംഗീകാരം നല്കാന്
ബാക്കിയുണ്ട്; അവയ്ക്ക്
എന്ന് അംഗീകാരം
നല്‍കാനാകുമെന്ന്
വ്യക്തമാക്കാമോ?
ആസ്തി
വികസന ഫണ്ട് കെെകാര്യം
ചെയ്യുന്ന അസിസ്റ്റന്റ്
തസ്തിക
T 429.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ല ഉള്‍പ്പെടെ
മൂന്ന് ജില്ലകളുടെ
എം.എല്‍.എ മാരുടെ ആസ്തി
വികസന ഫണ്ട് കെെകാര്യം
ചെയ്യുന്ന ധനകാര്യ
വകുപ്പിലെ നോഡല്‍-സി
യിലെ അസിസ്റ്റന്റ്
തസ്തിക കഴിഞ്ഞ മൂന്ന്
മാസമായി ഒഴിഞ്ഞ്
കിടക്കുന്നത് മൂലം
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സീറ്റിലെ
ഫയലുകള്‍ കൈകാര്യം
ചെയ്യുന്നതിന്
അസിസ്റ്റന്റിനെ
ചുമതലപ്പെടുത്താന്‍
സത്വര നിര്‍ദ്ദേശം
നല്‍കുമോ?
സാലറി
ചലഞ്ച് മുഖേന ലഭിച്ച തുക
430.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരം
നവകേരള
നിര്‍മ്മിതിക്കായി
ജീവനക്കാരില്‍ നിന്നും
സാലറി ചലഞ്ച് മുഖേന
എത്ര തുക ഇതുവരെ
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ജീവനക്കാര്‍
വാഗ്ദാനം നല്കിയ
പ്രകാരം ഇനി എത്ര തുക
കൂടി ലഭിക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ?
ശമ്പള
പരിഷ്കരണ കമ്മീഷന്
431.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പള
പരിഷ്കരണം സംബന്ധിച്ച
കമ്മീഷന്
രൂപീകരിക്കുന്ന
കാര്യത്തില്‍
എന്തെങ്കിലും തീരുമാനം
ആയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ജീവനക്കാരുടെ
ശമ്പളം അഞ്ചു
വര്‍ഷത്തിലൊരിക്കല്‍
പരിഷ്കരിക്കണമെന്നുള്ള
സര്‍ക്കാര്‍
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ പുതിയ
ശമ്പള പരിഷ്കരണം
എന്നുമുതലാണ്
നടപ്പിലാക്കേണ്ടതെന്ന്
വിശദമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ശമ്പള പരിഷ്കരണം
നടപ്പിലാക്കേണ്ട
തീയതിയ്ക്ക് എത്രമാസം
മുമ്പേ കമ്മീഷനെ
നിയമിച്ചുവെന്ന്
വ്യക്തമാക്കുമോ?
സാലറി
ചാലഞ്ചില്‍ പ്രതീക്ഷിച്ച തുക
432.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാലറി
ചാലഞ്ച് വഴി സര്‍ക്കര്‍
രണ്ടായിരത്തി
ഇരുന്നൂറ്റി പതിനൊന്ന്
കോടി രൂപ
ലക്ഷ്യമിട്ടെങ്കിലും
ലഭിച്ചത് 488 കോടി രൂപ
മാത്രമാണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
ഇത് പ്രതീക്ഷിച്ച
തുകയുടെ 25% മാത്രമാണോ;
മൊത്തം ജീവനക്കാരില്‍
നിന്നും എത്ര ശതമാനം
പേരാണ് സാലറി
ചാലഞ്ചില്‍
പങ്കെടുത്തത്;
(സി)
സാലറി
ചാലഞ്ച്
നിര്‍ബന്ധമാക്കരുതെന്ന
ഹൈക്കോടതി നിര്‍ദ്ദശവും
ഉയര്‍ന്ന
ശമ്പളക്കാരില്‍
ഭൂരിഭാഗവും സാലറി
ചാലഞ്ചില്‍ നിന്നും
വിട്ടുനിന്നതും
പ്രതീക്ഷിച്ച തുക
ലഭിക്കാത്തതിന്
കാരണമാണോ;
(ഡി)
അല്ലെങ്കില്‍
പ്രതീക്ഷിച്ച തുക
ലഭിക്കാത്തതിന്റെ
കാരണങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ക്ഷാമബത്ത
കുടിശ്ശിക
433.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ക്ഷാമബത്ത
കുടിശ്ശികയുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ഗഡുക്കളാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കുടിശ്ശിക
നല്കുവാന് എന്ത് തുക
വേണ്ടിവരുമെന്ന്
അറിയിക്കുമോ;
(സി)
ക്ഷാമബത്ത
കുടിശ്ശിക
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
പെന്ഷന്
പരിഷ്ക്കരണം
434.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെന്‍ഷന്‍കാരായ
കോളേജ് അധ്യാപകര്‍ക്ക്
കഴിഞ്ഞ 13 വര്‍ഷമായി
പെന്ഷന് പരിഷ്ക്കരണ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
പെന്ഷന് പരിഷ്ക്കരണം
അനുവദിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഇവരില്‍
പലരും 70 വയസ്സിന്
മുകളില്‍
പ്രായമുള്ളവരായതിനാല്‍
ഇക്കാര്യത്തില്‍
മാനുഷിക പരിഗണന നല്കി
പെന്ഷന് പരിഷ്ക്കരണം
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
435.
ശ്രീ.സി.മമ്മൂട്ടി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുന:പരിശോധിക്കുന്നതിന്
സമിതിയെ നിയമിച്ച്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ സമിതിയില്‍
ആരെയെല്ലാമാണ്
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;
(ബി)
സമിതി
സര്‍വ്വീസ്
സംഘടനകളുമായി
ഏതെങ്കിലും തരത്തിലുള്ള
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
സമയബന്ധിതമായി
റിപ്പോര്‍ട്ട്
സമര്പ്പിയ്ക്കത്തക്കതരത്തില്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
സമിതിയെ
നിയോഗിച്ചതിനുശേഷമോ
സമിതിയുടെ
റിപ്പോര്‍ട്ട്
കാലാവധിയ്ക്കുള്ളിലോ
ഏതെങ്കിലും
സ്ഥാപനങ്ങളില്‍
പങ്കാളിത്തപെന്‍ഷന്‍
പദ്ധതി
ഏര്പ്പെടുത്തുകയുണ്ടായോ
എന്നും ഇനി ഏതെങ്കിലും
സ്ഥാപനങ്ങളില്‍ പദ്ധതി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിയ്ക്കുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ഡി)
പങ്കാളിത്ത
പെന്ഷന്
പിന്‍വലിയ്ക്കാന്‍
ഉദ്ദേശിച്ചുകൊണ്ട്
നയപരമായ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും ഭവന
നിര്‍മ്മാണ വായ്പ
436.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും ഭവന
നിര്‍മ്മാണ വായ്പ
ബാങ്കുകള്‍ മുഖേന
അനുവദിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
പുതുതായി വായ്പ
അനുവദിക്കുന്നതിന്
ഏതൊക്കെ ബാങ്കുകളെയാണ്
തെരഞ്ഞെടുത്തിട്ടുളളത്;
(സി)
ഭവനനിര്‍മ്മാണ
വായ്പ ബാങ്കുകള്‍
മുഖേനയാകുമ്പോള്‍
പാലിക്കേണ്ട
നടപടിക്രമങ്ങള്‍,
അപേക്ഷ സ്വീകരിച്ച്
തുടങ്ങുന്ന തീയതി
എന്നിവ സംബന്ധിച്ച്
വ്യക്തത വരുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
പുതിയ
വാഹനങ്ങള്‍ വാങ്ങുന്നതിനുളള
അനുമതി
437.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തിനുശേഷം വിവിധ
വകുപ്പുകള്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും
മന്ത്രിമാര്‍ക്കുമായി
പുതിയ വാഹനങ്ങള്‍
വാങ്ങിയിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
ധനവകുപ്പ് എത്ര രൂപയുടെ
അനുമതി
നല്‍കിയിട്ടുണ്ട്;
(ബി)
പ്രളയാനന്തരം,
വാഹനങ്ങള്‍
വാങ്ങുന്നതില്‍
ഏതെങ്കിലും തരത്തിലുളള
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിക്കൊണ്ട്
ധനകാര്യ വകുപ്പ്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
വിവിധ
വകുപ്പുകളുടെ പദ്ധതി ചെലവ്
438.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
01.04.2018
മുതല്‍ 31.12.2018 വരെ
വിവിധ വകുപ്പുകളുടെ
പദ്ധതി ചെലവ് എത്ര
ശതമാനമാണെന്ന്
അറിയിക്കുമോ;
(ബി)
ഈ
കാലയളവിലെ തൃതല
പഞ്ചായത്തുകളുടെ പദ്ധതി
ചെലവ് എത്ര
ശതമാനമാണെന്ന്
അറിയിക്കുമോ;
(സി)
പ്രളയാനന്തര
കേരളം
കെട്ടിപ്പടുക്കുന്നതിന്
പദ്ധതി ചെലവില്‍
വെട്ടിക്കുറവ്
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
കുറവാണ് വരുത്തിയത്;
(ഡി)
ഇതിലൂടെ
എത്ര കോടി രൂപ
പ്രളയാനന്തര
കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനായി
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ?
ഇരവിപുരം
നിയോജകമണ്ഡലത്തില്‍ അനുവദിച്ച
പ്രവ്യത്തികള്‍
439.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018-19
വര്‍ഷത്തെ ബജറ്റില്‍
ഇരവിപുരം
നിയോജകമണ്ഡലത്തില്‍
അനുവദിച്ച
പ്രവ്യത്തികളും ആയത്
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം
നടപടിക്രമങ്ങളാണ്
സ്വീകരിച്ചിരിക്കുന്നതെന്നും
വ്യക്തമാക്കാമോ?
പ്പ്ലാന്
ഫണ്ടില്‍ നിന്ന് തുക
440.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരളം
കെട്ടിപ്പടുക്കുന്നതിനായി
2018-19 സാമ്പത്തിക
വര്‍ഷത്തെ പ്ലാന്‍
ഫണ്ടില്‍ 20 ശതമാനം
കുറവ്
വരുത്തിയിട്ടുണ്ടോ;
(ബി)
ഈ
ഇനത്തില്‍ എന്ത്
തുകയാണ് ലഭിച്ചത്;
(സി)
പ്രസ്തുത
തുക ഉപയോഗപ്പെടുത്തി
പ്രളയാനന്തര കേരളം
കെട്ടിപ്പടുക്കുവാന്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ഇതുവരെ നടത്തിയത്;
വ്യക്തമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ടെണ്ടര്‍ സേവിംഗ്സ്
തുക
441.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലം ആസ്തി
വികസന ഫണ്ടില്‍
2016-17, 2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര തുക
ടെണ്ടര്‍ സേവിംഗ്സ്
ഉണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ടെണ്ടര്‍
സേവിംഗ്സ് തുക മറ്റ്
പ്രവ്യത്തികള്‍ക്കായി
ഉപയോഗിക്കാന്‍
അനുവദിച്ചുകൊണ്ടുള്ള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തിലെ പദ്ധതികള്‍
442.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018-19
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍ പട്ടാമ്പി
മണ്ഡലത്തില്‍
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്നും
അവയില്‍ ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ?
പി.എഫ്.
പെന്ഷന്
443.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
പി.എഫ്. പെന്ഷന്
കൈപ്പറ്റുന്നവര്‍ക്ക്
മറ്റു ക്ഷേമ
പെന്‍ഷനുകള്‍
ലഭ്യമല്ലാത്ത സാഹചര്യം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
വളരെ
കുറഞ്ഞ തുക പി.എഫ്.
പെന്‍ഷനായി
കൈപ്പറ്റുന്നവരെക്കൂടി
ക്ഷേമ പെന്‍ഷനുകളുടെ
പരിധിയില്‍
ഉള്‍പ്പെടുത്താനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കേരള
ക്ഷീരകര്‍ഷക ക്ഷേമനിധി
പെന്ഷന്
444.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
ക്ഷേമനിധി പെന്ഷന്
ലഭിക്കുന്ന വ്യക്തിക്ക്
ഏതെങ്കിലും സാമൂഹ്യ
സുരക്ഷ പെന്ഷന്
അര്‍ഹതയുണ്ടോ;
(ബി)
മറ്റ്
ക്ഷേമ നിധി
പെന്‍ഷനുകളുടെ കൂടെ
ക്ഷീര
ക്ഷേമനിധിയിലേക്ക്
അംശദായം
ഒടുക്കിയവര്‍ക്ക് ക്ഷീര
ക്ഷേമനിധിയില്‍ നിന്നും
പെന്ഷന് നല്കി
വരുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
ക്ഷീര
ക്ഷേമനിധിയിലേക്ക്
ഒടുക്കിയ പണം തിരികെ
നല്‍കുമോ; ആയത്
ലഭിക്കാന്‍
അവലംബിക്കേണ്ട
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
കൊച്ചിന്
ക്ലബിന്റെ കൈവശം
വച്ചിരിക്കുന്ന ഭൂമി
445.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാട്ടകാലാവധി
31.3.2006 ല്‍
അവസാനിച്ചതും
പാട്ടവ്യവസ്ഥകള്‍
ലംഘിച്ചുകൊണ്ട്
ഫോര്‍ട്ട് കൊച്ചിയിലെ
കൊച്ചിന് ക്ലബിന്റെ
കൈവശം
വച്ചിരിക്കുന്നതുമായ
4,44,220 ഏക്കര്‍ ഭൂമി
തിരിച്ചെടുക്കുന്ന
വിഷയം സംബന്ധിച്ച
മന്ത്രിസഭാ യോഗത്തിന്റെ
പരിഗണനയ്ക്ക്
സമര്‍പ്പിക്കേണ്ട
ഫയലിന്മേല്
ധനകാര്യവകുപ്പിന്റെ
അഭിപ്രായം
ലഭ്യമാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിനുള്ള കാരണം
വിശദമാക്കാമോ;
(ബി)
ധനകാര്യവകുപ്പില്‍
എന്നാണ് പ്രസ്തുത ഫയല്‍
ലഭ്യമായതെന്ന് ഫയല്‍
നമ്പര്‍ സഹിതം
വ്യക്തമാക്കാമോ;
(സി)
ധനകാര്യ
വകുപ്പിന്റെ അഭിപ്രായം
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
446.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുന:പരിശോധിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച നയം
വ്യക്തമാക്കുമോ;
(ബി)
2013-ന്
മുമ്പ് സര്‍വ്വീസില്‍
പ്രവേശിക്കുകയും
പിന്നീട് ഫുള്‍ടൈം
ബെനിഫിറ്റ് ലഭിക്കുകയും
ചെയ്ത പാര്‍ട്ട്ടൈം
അധ്യാപകരെ പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തികൊണ്ടുള്ള
വിദ്യാഭ്യാസ
ഉപഡയറക്ടര്‍മാരുടെ
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
G.O.
(Rt) 173/18 നമ്പര്‍
ഉത്തരവ് പ്രകാരം
പ്രസ്തുത അധ്യാപകര്‍
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് പദ്ധതിയുടെ
പരിധിയില്‍ വരുമോ;
വിശദാംശം നല്‍കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുളള ഭവനവായ്പ
447.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ലഭിക്കുന്ന ഭവനവായ്പ
ബാങ്കുകളിലേക്ക്
മാറ്റുന്നതിനുള്ള
ഉത്തരവുകള്‍ എന്നാണ്
പുറപ്പെടുവിച്ചതെന്നും
ഏതെല്ലാം ബാങ്കുകള്‍
വഴിയാണെന്നും എത്രപേര്‍
നാളിതുവരെ അപേക്ഷ
നല്‍കിയെന്നും
എത്രപേര്‍ക്ക് വായ്പ
ലഭ്യമാക്കിയെന്നും
വ്യക്തമാക്കുമോ;
(ബി)
2018-19
സാമ്പത്തികവര്‍ഷം
ജീവനക്കാരുടെ ഭവനവായ്പ
നല്‍കുന്നതിനായി എത്ര
തുക നീക്കിവച്ചുവെന്നും
എത്രപേര്‍ക്ക് എത്ര തുക
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(സി)
വായ്പകള്‍
ബാങ്കുകളിലേക്ക് മാറ്റി
ജീവനക്കാര്‍ക്ക്
ലഭ്യമാക്കുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച്
പൂര്‍ത്തീകരിച്ച
നടപടിക്രമങ്ങളുടെ
രേഖകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
കിറ്റ്കോയുടെ
ഓഹരിവില്കാനുളള തീരുമാനം
448.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിരവധി
വന്‍കിട
നിര്‍മ്മാണപദ്ധതികളുടെ
രൂപരേഖ
തയ്യാറാക്കുന്നതു
മുതല്‍ നിര്‍മ്മാണ
പ്രക്രിയകള്‍ വരെയുളള
പ്രവൃത്തികളുടെ
നിര്‍വ്വഹണ ഏജന്‍സിയായ
കിറ്റ്കോയില്‍ സംസ്ഥാന
സര്‍ക്കാരിന് എത്ര
ശതമാനമാണ് ഓഹരി
പങ്കാളിത്തമുളളതെന്ന്
അറിയിക്കുമോ;
(ബി)
കിറ്റ്കോയുടെ
ഓഹരികള്‍ വില്പന
നടത്താന്‍ കേന്ദ്ര
തീരുമാനമുണ്ടായിട്ടുളളതിനാല്
സംസ്ഥാന സര്‍ക്കാരിന്റെ
ഓഹരിപങ്കാളിത്തം
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കേന്ദ്രസര്‍ക്കാരിന്റെ
ഓഹരിവില്പനയില്
പങ്കെടുക്കുന്ന
സ്വകാര്യ കമ്പനികള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
കിറ്റ്കോയുടെ ഓഹരികള്‍
ഉയര്‍ന്ന തുക ക്വോട്ട്
ചെയ്ത്
കൈവശപ്പെടുത്തിയാല്‍
സംസ്ഥാന സര്‍ക്കാര്‍
കിഫ്ബി മുഖേനയും
അല്ലാതെയും കിറ്റ്കോയെ
നിര്‍വഹണ ഏജന്‍സിയായി
നിശ്ചയിച്ച് ഭരണാനുമതി
നല്കിയ പ്രവൃത്തികളുടെ
നിര്‍വഹണത്തില്‍
എന്തെങ്കിലും
തടസ്സമുണ്ടാകുമോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
പ്രളയക്കെടുതി
449.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാര്‍ഷിക,
വ്യാപാര,
വിനോദസഞ്ചാരമേഖലയ്ക്ക്
കനത്ത നാശനഷ്ടം
വരുത്തിയ
പ്രളയക്കെടുതിയുടെ
പശ്ചാത്തലത്തില്‍
പീരുമേട് നിയോജക
മണ്ഡലത്തിലെ വിവിധ
മേഖലകളിലെ സംരംഭകര്‍
വിവിധങ്ങളായ
ആവശ്യങ്ങള്‍ക്ക്
ധനകാര്യസ്ഥാപനങ്ങളില്‍
നിന്നും എടുത്തിട്ടുള്ള
വായ്പകളുടെ പലിശയും
പിഴപ്പലിശയും ഇളവ്
ചെയ്യുന്നതിനും വായ്പ
തിരിച്ചടവിന് പരമാവധി
കാലാവധി
അനുവദിക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പൊഴിയൂര്‍
യു.പി സ്കൂളില്‍ ഫര്‍ണിച്ചര്‍
വാങ്ങിയതിലെ ക്രമക്കേട്
450.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പൊഴിയൂര്‍ യു.പി
സ്കൂളില്‍
കുട്ടികള്‍ക്കു്
ആവശ്യമായ ഫര്‍ണിച്ചര്‍
വാങ്ങാന്‍ കോസ്റ്റല്‍
ഏര്യ ഡവലപ്പ്മെന്റ്
കോര്പ്പറേഷന്
നല്കിയ ഫണ്ട്
സര്‍ക്കാര്‍
പര്‍ച്ചേയ്സ്
മാനദണ്ഡങ്ങള്‍ക്കു്
വിരുദ്ധമായി ചെലവഴിച്ച
വിഷയം ധനകാര്യ വകുപ്പ്
ഇന്സ്പെക്ഷന്
വിഭാഗത്തിന്റെ
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
തരത്തില്‍ ഉളള
ക്രമക്കേടുകള്‍ ആണ്
നടത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊഴിയൂര്‍
യു.പി സ്കൂളില്‍
ഫര്‍ണിച്ചര്‍ വാങ്ങാന്‍
സ്കൂള്‍ എച്ച്.എം
ടെന്‍ഡര്‍ നടപടി
സ്വീകരിച്ചിരുന്നുവോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഫര്‍ണിച്ചര്‍
വാങ്ങിയതില്‍
ക്രമക്കേട്
കണ്ടെത്തിയിട്ടുണ്ടെങ്കില്‍
സ്കൂള്‍ എച്ച്.എം-ന്റെ
പേരില്‍ നടപടി
സ്വീകരിക്കാന്‍ ധനകാര്യ
വകുപ്പ് വിദ്യാഭ്യാസ
വകുപ്പിനു നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
ഇ-വേ
ബില്‍
451.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ-വേ
ബില്‍
നടപ്പിലാക്കിയതുമൂലം
ചരക്ക് സേവന
നികുതിയില്‍ ഉണ്ടാകുന്ന
വെട്ടിപ്പ് തടയുവാന്‍
സാധിച്ചുവെന്ന്
കരുതുന്നുണ്ടാേ;
(ബി)
ഒരു
ഇ-വേ ബില്‍ ഉപയാേഗിച്ച്
വാഹനങ്ങള്‍ ഒന്നിലധികം
തവണ ട്രിപ്പുകള്‍
നടത്തുന്നതായും അതിലൂടെ
നികുതി
വെട്ടിക്കുന്നതായും
കണ്ടെത്തിയിട്ടുണ്ടാേ;
(സി)
ഇതു
തടയുന്നതിന് എന്ത്
സംവിധാനമാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
ചരക്ക്
നീക്കത്തിനുള്ള ഇ-വേ
ബില്ലിന് ടാേള്
പ്ലാസകളുമായി
ബന്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടാേ;
എങ്കില്‍ എന്നുമുതല്‍
ഇൗ സംവിധാനം
പ്രാവര്‍ത്തികമാക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമാേ ?
ജി.എസ്.ടി
452.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
മുതല്‍ 2018 വരെയുള്ള
ജി.എസ്.ടി.യില്‍
ഗുഡ്സിനും
സര്‍വ്വീസസിനും ടാക്സ്
ഇനത്തില്‍ എത്ര തുക
കിട്ടിയെന്ന്പരിശോധിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
കാലയളവിലെ ഗുഡ്സ്
ടാക്സും സര്‍വ്വീസ്
ടാക്സും എത്ര തുകയെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി
യിലെ നികുതിയിളവ്
453.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ടി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പിലാക്കിയ ശേഷം
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍
വന്നിട്ടുള്ള വ്യത്യാസം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നികുതി
നടപ്പിലാക്കിയതിനെ
തുടര്‍ന്ന് നികുതി
നിരക്കുകളില്‍ വന്ന
കുറവ് ജനങ്ങള്‍ക്ക്
കൈമാറാതെ വ്യാപാരികള്‍
അമിത ലാഭം കൊയ്യുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരം
അമിത വില
ഈടാക്കിയതിന്റെ പേരില്‍
വ്യാപാരികള്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
അമിതലാഭമെടുപ്പ്
തടയുന്നതിനായി
കൊണ്ടുവന്ന ആന്റി
പ്രോഫിറ്റിയറിംഗ്
സംവിധാനം സംസ്ഥാനത്ത്
വിജയപ്രദമാണോ;
(ഇ)
നികുതിയിളവ്
പൊതുവിപണിയില്‍
പ്രതിഫലിക്കുന്നുണ്ടെന്ന്
പരിശോധിക്കവാന്
നിലവില്‍ എന്ത്
സംവിധാനമാണ് ഉള്ളതെന്ന്
അറിയിക്കുമോ;
(എഫ്)
കോഴിയിറച്ചിക്കുണ്ടായിരുന്ന
നികുതി പൂര്‍ണ്ണമായി
ഒഴിവാക്കിയിട്ടും
ഭക്ഷ്യ എണ്ണകളുടെ
നികുതി അഞ്ച് ശതമാനമായി
നിജപ്പെടുത്തിയിട്ടും
ഇപ്പോഴും അവയുടെ വില
വര്‍ദ്ധിക്കുന്നതിനുള്ള
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി
യില്‍ പ്രളയ സെസ്സ്
454.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നിലവില്‍ വന്നശേഷം
നാളിതുവരെ ജി.എസ്.ടി.
ഇനത്തില്‍
സംസ്ഥാനത്തുനിന്ന്
പിരിച്ചെടുത്ത തുകയും
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിന് വേണ്ടി
പിരിച്ചെടുത്ത് നല്കിയ
തുകയും എത്രയെന്ന്
മാസാടിസ്ഥാനത്തില്‍
പട്ടിക തിരിച്ച്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം
ഉല്പന്നങ്ങള്ക്കാണ്
ജി.എസ്.ടി യില്‍ പ്രളയ
സെസ്സ്
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(സി)
ഏതെല്ലാം
ഉല്പന്നങ്ങള്ക്ക്
പ്രളയ സെസ്സ്
ഈടാക്കണമെന്നാണ്
ജി.എസ്.ടി കൗണ്‍സിലില്‍
സംസ്ഥാന സര്‍ക്കാര്‍
ആവശ്യപ്പെട്ടതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സെസ്സ്ഏര്പ്പെടുത്തുമ്പോള്
ഏതെല്ലാം
ഉല്പന്നങ്ങള്ക്ക്
വിലവര്‍ദ്ധന വരുമെന്ന്
അറിയിക്കാമോ?
ജി.എസ്.ടി
നടപ്പിലാക്കിയതിന്റെ
നഷ്ടപരിഹാരം
455.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജി.എസ്.ടി
നടപ്പിലാക്കിയതിനെ
തുടര്‍ന്നുണ്ടായ
നഷ്ടപരിഹാരമായി കേന്ദ്ര
ഗവണ്മെന്റില് നിന്നും
സംസ്ഥാനത്തിന് എത്ര തുക
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ജി.എസ്.ടി.
456.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയശേഷം
കേരളത്തിന്
ലഭിക്കേണ്ടിയിരുന്ന
കോംപന്‍സേഷന്‍ ഇന്‍കം
പൂര്‍ണ്ണമായി
ലഭിച്ചിട്ടുണ്ടോ; ഓരോ
മാസവും ലഭിച്ച
കോംപന്‍സേഷന്‍
ഇന്‍കത്തിന്റെ വിശദാംശം
നല്‍കുമോ;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കിയ ശേഷം
നികുതി ഇനത്തില്‍
സംസ്ഥാനത്തിന് നഷ്ടം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ജി.എസ്.ടി.
നടപ്പിലാക്കിയതിന് ശേഷം
സംസ്ഥാനത്തിന്റെ
സമ്പദ്വ്യവസ്ഥയിലും
അന്തര്‍ സംസ്ഥാന ചരക്കു
നീക്കത്തിലും വന്ന
മാറ്റങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
അന്തര്‍സംസ്ഥാന
ചരക്കു നീക്കം
വീക്ഷിക്കുന്നതിനുള്ള
ഇ-വേ ബില്‍ സമ്പ്രദായം
പൂര്‍ണ്ണമായും
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ; പ്രസ്തുത
സമ്പ്രദായം
പ്രാവര്ത്തികമാക്കിയതോടുകൂടി
നികുതി വെട്ടിപ്പ്
ഗണ്യമായി
കുറയ്ക്കുന്നതിന്
സാധിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(ഇ)
ഇ-വേ
ബില്‍ സമ്പ്രദായം
നടപ്പിലാക്കിയതിന് ശേഷം
ജി.എസ്.ടി.
വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(എഫ്)
ജി.എസ്.ടി.
വകുപ്പിന്റെ
ഇന്റലിജന്‍സ്
വിഭാഗത്തിന്റെയും ആന്റി
പ്രോഫിറ്റീയറിംഗ്
വിഭാഗത്തിന്റെയും
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അവര്‍
നടത്തുന്ന പരിശോധന
നികുതി വെട്ടിപ്പ്
തടയുന്നതിന് എത്രമാത്രം
സഹായകമായി എന്ന്
വ്യക്തമാക്കുമോ;
(ജി)
രജിസ്ട്രേഷന്
നിര്‍ബന്ധമല്ലാത്ത
ഇരുപത് ലക്ഷം രൂപയില്‍
താഴെ വിറ്റുവരവ് ഉള്ള
വ്യാപാരികളും നികുതി
കോമ്പൗണ്ടിംഗ് പദ്ധതി
പ്രയോജനപ്പെടുത്തിയിട്ടുള്ള
വ്യാപാരികളും
ഉപഭോക്താക്കളില്‍
നിന്നും നികുതി
പിരിക്കുന്നില്ലായെന്ന്
ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
ഇതിനുള്ള
സംവിധാനമെന്താണെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി.
സെസ് മുഖേനയുള്ള വരുമാനം
457.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.യില്‍
പുതുതായി
ഏര്‍പ്പെടുത്തിയ സെസ്
മുഖേന എത്ര അധികവരുമാനം
പ്രതീക്ഷിക്കുന്നുവെന്ന്
വ്യക്തമാക്കുമാേ;
(ബി)
ഇൗ
സെസ് തുക വ്യാപാരികള്‍
ഒടുക്കാതെ
നഷ്ടപ്പെടുന്നത്
തടയുന്നതിലേക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമാേ?
ജി.എസ്.ടി.
വരുമാനം
458.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷം
സംസ്ഥാനത്തിന്റെ
വരുമാനത്തില്‍ വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍
എത്രയെന്നറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
വരുമാനത്തിലുണ്ടായ
കുറവ് എത്രയെന്ന്
അറിയിക്കുമോ;
(സി)
ഇത്
മൂലമുണ്ടായ നഷ്ടം
നികത്തുന്നതിനായി
കേന്ദ്രസര്‍ക്കാര്‍
ധനസഹായം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ജി.എസ്.ടി.
റിട്ടേണ്‍
459.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡീലര്‍മാരില്‍
നിന്ന് ലഭിയ്ക്കേണ്ട
ജി.എസ്.ടി. റിട്ടേണ്‍
ഏതെല്ലാം രീതിയിലാണ്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിയ്ക്കുന്നത്
എന്നറിയിക്കാമോ;
(ബി)
റിട്ടേണ്‍
നല്‍കിയില്ലെങ്കില്‍
സര്‍ക്കാര്‍
സ്വീകരിക്കേണ്ട
നടപടികള്‍
എന്തെല്ലാമാണ്; ഇത്
സംബന്ധിച്ച് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ലഭ്യമായ
റിട്ടേണുകള്‍
ജി.എസ്.ടി.
ഉദ്യോഗസ്ഥര്‍
പരിശോധിച്ചിട്ടുണ്ടോ;
അതിന്മേല് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പരിശോധിയ്ക്കാത്ത
എത്ര റിട്ടേണുകള്‍
ജി.എസ്.ടി. ഓഫീസില്‍
നിലവിലുണ്ട്; ഇത്
ദ്രുതഗതിയില്‍
തീര്‍പ്പാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ജി.എസ്.ടി.
രജിസ്ട്രേഷന്
460.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാല്പത്
ലക്ഷം രൂപയില്‍ താഴെ
വിറ്റുവരവുള്ള
വ്യാപാരികളെ ജി.എസ്.ടി.
രജിസ്ട്രേഷനില്‍
നിന്നും ഒഴിവാക്കുവാന്‍
ജി.എസ്.ടി. കൗണ്‍സില്‍
തീരുമാനിച്ചിട്ടുണ്ടാേ;
(ബി)
സംസ്ഥാനത്ത്
എത്ര
വ്യാപാരികള്‍ക്കാണ്
പ്രസ്തുത
തീരുമാനത്തിന്റെ
ആനുകൂല്യം
ലഭിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇതുമൂലം
സംസ്ഥാനത്തിന്റേ നികുതി
വരുമാനത്തില്‍
എന്തെങ്കിലും കുറവ്
ഉണ്ടാകുമാേ;
വിശദമാക്കുമാേ?
ചരക്ക്
സേവന നികുതി
461.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതിയില്‍
നിന്നും സംസ്ഥാന
സര്‍ക്കാര്‍
പ്രതീക്ഷിച്ച വരുമാന
വളര്‍ച്ച നേടാനാവാത്ത
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രതീക്ഷിച്ച
റവന്യു വരുമാന
വര്‍ദ്ധനവ്
നേടിയെടുക്കുന്നതിന്
സാധിക്കാതെ വന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
നിര്‍ബന്ധിതമല്ലാത്ത
ചെലവുകള്‍
മാറ്റിവച്ചുകൊണ്ടും
അനാവശ്യ ചെലവുകള്‍
നിയന്ത്രിച്ചുകൊണ്ടും
ധൂര്‍ത്ത്
ഒഴിവാക്കിക്കൊണ്ടുമുള്ള
ഒരു ധനകാര്യ
മാനേജ്മെന്റാണോ
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
എങ്കില്‍
പ്രളയാനന്തരമുള്ള
സാമ്പത്തിക
ബുദ്ധിമുട്ടിനിടയിലും
ആഘോഷ പരിപാടികള്‍ക്കും
അനാവശ്യ
കാര്യങ്ങള്‍ക്കും
നിര്‍ലോഭം പണം
ചെലവഴിക്കുന്നത് എന്ത്
അടിസ്ഥാനത്തിലാണെന്നറിയിക്കാമോ;
(ഇ)
ഇത്തരം
കാര്യങ്ങള്‍
സംസ്ഥാനത്തെ
കടക്കെണിയിലാക്കുമെന്നതിനാല്
ഇതില്‍ നിയന്ത്രണം
ഏര്പ്പെടുത്തുനതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഇന്‍പുട്ട്
നികുതി
462.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്‍പുട്ട്
നികുതി
അവകാശപ്പെടുന്നതിനും
നികുതിവിധേയമായി ചരക്ക്
നീക്കം നടത്തുന്നതിനും
ജി.എസ്.ടി.
രജിസ്ട്രേഷന്
ആവശ്യമാണോ;
വിശദമാക്കുമോ;
(ബി)
നാല്പത്
ലക്ഷം രൂപയില്‍ താഴെ
വിറ്റുവരവുളള
വ്യാപാരികളെ ജി.എസ്.ടി.
രജിസ്ട്രേഷനില്‍
നിന്നും
ഒഴിവാക്കുമ്പോള്‍
മേല്പറഞ്ഞ ആനുകൂല്യം
പ്രസ്തുത
വ്യാപാരികള്‍ക്ക്
ലഭ്യമാകുമോ;
വ്യക്തമാക്കുമോ?
സെന്‍ട്രല്‍
ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട്
ടാക്സസ് ആന്‍ഡ് കസ്റ്റംസിന്റെ
ഉത്തരവ്
463.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇരുപത്തഞ്ച്
ഇനങ്ങളിലധികം
സാധനങ്ങള്‍
കൊണ്ടുപോകുന്നത്
ജി.എസ്.ടി.
ഉദ്യോഗസ്ഥര്‍
തടയരുതെന്ന്
വ്യക്തമാക്കി
സെന്‍ട്രല്‍ ബോര്‍ഡ്
ഓഫ് ഇന്‍ഡയറക്ട്
ടാക്സസ് ആന്‍ഡ്
കസ്റ്റംസ് ഉത്തരവ്
പുറപ്പെടുവിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
ഇതുപ്രകാരം ഏതെല്ലാം
സാധനങ്ങള്‍
കൊണ്ടുപോകുമ്പോള്‍
തടഞ്ഞ്
വയ്ക്കരുതെന്നാണ്
ഉത്തരവിറക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
ഉത്തരവ് മൂലം നികുതി
അടയ്ക്കാതെ സാധനങ്ങള്‍
കൊണ്ടുപോകുന്നത്
വര്‍ദ്ധിക്കുമെന്ന
കാര്യം ഗൗരവമായി
കാണുമോ?
പ്രളയാനന്തര
കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനായി
സെസ്സ്
464.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനായി
പണം സമാഹരിക്കുന്നതിന്
ജി.എസ്.ടി.ക്ക് പുറമെ
ഒരു ശതമാനം സെസ്സ്
ചുമത്തുവാന്‍
ജി.എസ്.ടി. കൗണ്‍സില്‍
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
എത്ര
വര്‍ഷത്തേക്ക് സെസ്സ്
ചുമത്തുവാനാണ് അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സെസ്സ്
ചുമത്തുന്നതിലൂടെ
പ്രതിവര്‍ഷം എത്ര കോടി
രൂപ സമാഹരിക്കുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്തെ
ഭൂരിപക്ഷം ജനങ്ങളും
പ്രളയദുരന്തത്തിനിരയായവര്
ആണെന്നിരിക്കെ അവരുടെ
മേല്‍ വീണ്ടും സെസ്സ്
ചുമത്തുന്നത്
ദുരന്തത്തില്‍പ്പെട്ടവര്‍ക്ക്
കൂടുതല്‍ ബുദ്ധിമുട്ട്
ഉണ്ടാക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
അവശ്യ
വസ്തുക്കളെ സെസ്സിന്റെ
പരിധിയില്‍ നിന്നും
ഒഴിവാക്കുന്ന കാര്യം
അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണം
465.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ജി.എസ്.ടി കൗണ്‍സില്‍,
സംസ്ഥാനത്തുണ്ടായ
പ്രളയം കണക്കാക്കി
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
എന്തെല്ലാം
തീരുമാനങ്ങള്‍
കൈക്കൊണ്ടുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്
ലഭ്യമാകുന്ന ജി.എസ്.ടി.
നഷ്ടപരിഹാരം
എന്തെല്ലാമെന്നും
രാജ്യാന്തര
വായ്പയെടുക്കാന്‍
ജി.എസ്.ടി കൗണ്‍സിലും
കേന്ദ്ര സര്‍ക്കാരും
എന്തെല്ലാം അനുമതികള്‍
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അനുമതികളോടെ,
പ്രളയാനന്തര പുനര്‍
നിര്‍മ്മാണത്തിനായി
രാജ്യാന്തര വായ്പ
ഉള്‍പ്പെടെ മറ്റു
വായ്പകള്‍ എത്ര തുക
വേണ്ടി വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
എത്ര തുകയുടെ വായ്പ
ഏതെല്ലാം മേഖലകളില്‍
നിന്നും എടുക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മൂല്യവര്‍ദ്ധിത
നികുതി കുടിശ്ശിക
466.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂല്യവര്‍ദ്ധിത
നികുതി
പ്രാബല്യത്തിലുള്ള
കാലയളവിലെ കുടിശ്ശികയും
പിഴയും വ്യാപാരികളില്‍
നിന്നും
പിടിച്ചെടുക്കാന്‍
സംസ്ഥാന സര്‍ക്കാരിന്
അധികാരം നല്കി
ഹൈക്കോടതി വിധി
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
വിധി പുറപ്പെടുവിച്ചത്;
വിധി പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ജി.എസ്.ടി.
നിലവില്‍ വന്ന് ഒരു
കൊല്ലം കഴിഞ്ഞതോടെ പഴയ
മൂല്യവര്‍ദ്ധിത നികുതി
ഈടാക്കാന്‍
സര്‍ക്കാരിന്
അധികാരമില്ല എന്ന
കേസ്സുമായി ഹൈക്കോടതിയെ
സമീപിച്ചവര്‍
എത്രയാണെന്നും ഇവര്‍
മാത്രം അടയ്ക്കാനുള്ള
മൂല്യവര്‍ദ്ധിത നികുതി
എത്രയാണെന്നും
വെളിപ്പെടുത്തുമോ;
(സി)
മൂല്യവര്‍ദ്ധിത
നികുതി
കുടിശ്ശികയുള്ളതും
എന്നാല്‍
ഹൈക്കോടതിയില്‍ ഹര്‍ജി
സമര്പ്പിച്ചിട്ടില്ലാത്തവരുമായവരില്
നിന്നും പ്രസ്തുത
നികുതിയായി
പിരിഞ്ഞുകിട്ടേണ്ട തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
2011-12 വര്‍ഷം മുതല്‍
സംസ്ഥാനത്തിന്
ലഭ്യമാകേണ്ട
കുടിശ്ശികയും പിഴയും
എത്ര തുക എന്നും ഇവ
പിരിച്ചെടുക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നും
വ്യക്തമാക്കുമോ?
ചരക്ക്
സേവന നികുതി വകുപ്പ്
പുന:സംഘടന
467.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ചരക്ക് സേവന നികുതി
വകുപ്പ് പുന:സംഘടന
സംബന്ധിച്ച് നാളിതുവരെ
കൈക്കൊണ്ട നടപടികള്‍
വ്യക്തമാക്കുമോ;
ഇതിന്റെ നിലവിലെ അവസ്ഥ
എന്താണെന്നും
നടപടിക്രമങ്ങള്‍ എത്ര
സമയത്തിനുള്ളില്‍
പൂര്‍ത്തിയാകുമെന്നും
അറിയിക്കുമോ;
(ബി)
വകുപ്പിലെ
എന്‍ട്രി കേഡര്‍
തസ്തികയായ എല്‍.ഡി.
ക്ലാര്‍ക്ക്
തസ്തികയില്‍ നിയമന
നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത് എപ്പോള്‍
പിന്‍വലിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
ചരക്ക് സേവന നികുതി
വകുപ്പില്‍ 2018
വര്‍ഷത്തില്‍
സര്‍ക്കാര്‍
പുറപ്പെടുവിച്ച
മാനദണ്ഡങ്ങള്‍ പാലിച്ച്
ജീവനക്കാരുടെ പൊതുസ്ഥലം
മാറ്റം ഏതെല്ലാം
തസ്തികയില്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സ്ഥലംമാറ്റവുമായി
ബന്ധപ്പെട്ട്
എ.എസ്.റ്റി.ഒ. കേഡറില്‍
മുന്‍ഗണനാലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
2018-ല്‍
എ.എസ്.റ്റി.ഒ.മാരുടെ
പൊതുസ്ഥലംമാറ്റം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അത്
സര്‍ക്കാര്‍
ഉത്തരവിന്റെ
ലംഘനമാണെന്ന്
കരുതുന്നുണ്ടോ;
(ഇ)
ചരക്ക്
സേവന നികുതി വകുപ്പില്‍
പുതുതായി രൂപീകരിച്ച
സര്‍വെയ്ലന്‍സ്
സ്ക്വാഡുകളില്‍ ജോലി
നോക്കുന്ന
ജീവനക്കാര്‍ക്ക്
നിലവില്‍ എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
പ്രാഥമിക ആവശ്യം
നിറവേറ്റുന്നതിന്
ഉള്‍പ്പെടെയുള്ള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ ;
(എഫ്)
പ്രസ്തുത
സ്ക്വാഡിലെ
ജീവനക്കാര്‍ക്ക്
ക്യാമ്പ് ഓഫീസ്
ഉള്‍പ്പെടെ
ഏര്‍പ്പെടുത്തുമെന്ന
പ്രഖ്യാപനം ഏതെല്ലാം
സ്ഥലങ്ങളില്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കാെമേഴ്സ്യല്
ടാക്സ് ഓഫീസര്‍ തസ്തികയിലെ
നിയമനം
468.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ചരക്കു സേവന നികുതി
വകുപ്പിലെ
കാെമേഴ്സ്യല് ടാക്സ്
ഓഫീസര്‍ (സ്റ്റേറ്റ്
ടാക്സ് ഓഫീസര്‍)
തസ്തികയിലെ നേരിട്ടുള്ള
നിയമനത്തിനായി
നിശ്ചയിച്ചിട്ടുള്ള
ഒഴിവുകളിലേക്ക്
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് മുഖേന
നിയമനം ലഭിച്ചവരെ
പരിഗണിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
3/4/18-ലെ
ഡി3/4/18- ടാക്സസ്
നമ്പര്‍ കത്ത് മുഖേന
നേരിട്ടുള്ള
നിയമനത്തിനുള്ള
ക്വാേട്ടയില്‍
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
നടത്താന്‍ പാടില്ലെന്ന
നികുതി വകുപ്പ്
സെക്രട്ടറിയുടെ
നിര്‍ദ്ദേശം ജി.എസ്.ടി.
കമ്മീഷണര്‍
പാലിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമാേ;
(സി)
ഇതുമായി
ബന്ധപ്പെട്ട് കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രെെബ്യൂണലിന്റെ
പരിഗണനയിലുണ്ടായിരുന്ന
ഒ.എ. (ഇ.കെ.എം.)
2453/17 നമ്പര്‍ കേസിലെ
28.11.18-ലെ
അന്തിമവിധിയില്‍
പ്രസ്തുത
തസ്തികയിലേക്കുള്ള
ഒഴിവുകള്‍
റിപ്പാേര്‍ട്ട്
ചെയ്യാന്‍
നിര്‍ദ്ദേശിച്ചിരുന്നതിന്റെ
അടിസ്ഥാനത്തില്‍
ജി.എസ്.ടി. കമ്മീഷണര്‍
ആയതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേയെന്ന്
അറിയിക്കുമാേ?
പഴയങ്ങാടി
സബ്ട്രഷറി കെട്ടിട നിര്‍മ്മാണം
469.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി
അടിസ്ഥാന സൗകര്യവികസന
പദ്ധതിയുടെ ഒന്നാം
ഘട്ടത്തില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പഴയങ്ങാടി
സബ്ട്രഷറിയുടെ കെട്ടിട
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
സാങ്കേതികാനുമതി
ലഭ്യമായിട്ടുണ്ടോ;
(ബി)
എങ്കില്‍
കെട്ടിടം നിര്‍മ്മാണം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയും; വിശദാംശം
നല്‍കാമോ?
ട്രഷറികളുടെ
നവീകരണം
470.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറികള്‍
ആധുനികവല്‍ക്കരിക്കുന്നതിനും
പ്രവര്‍ത്തനം കൂടുതല്‍
സുതാര്യമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ട്രഷറികള്‍
കറന്‍സി രഹിതവും കടലാസ്
രഹിതവുമാക്കുന്ന പദ്ധതി
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
ട്രഷറി
സേവിംഗ്സ് ബാങ്ക്
അക്കൗണ്ടുകള്‍ക്ക്
എസ്.എം.എസ്. അലര്‍ട്ട്
സൗകര്യം
ഉറപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
മാന്നാര്‍
സബ് ട്രഷറി നിര്‍മ്മാണം
471.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
മാന്നാര്‍ സബ് ട്രഷറി
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കുള്ള
സാങ്കേതികാനുമതി
ലഭിക്കുന്നതിന്
ഉണ്ടാകുന്ന കാലതാമസം
വിശദമാക്കാമോ?
ട്രഷറികളുടെ
ആധുനികവത്കരണം
472.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എസ്.ശർമ്മ
,,
എ. എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
ഇടപാടുകളുടെ
ആധുനികവത്കരണം
ലക്ഷ്യമാക്കി
എന്തെല്ലാം നവീകരണ
പദ്ധതികളാണ്
ട്രഷറികളില്‍
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ട്രഷറികളിലെ
സേവനം സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിനായി
സംയോജിത ധനകാര്യ
മാനേജ്മെന്റ്
സംവിധാനം(IFMS)
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
വിവരസാങ്കേതിക
വിദ്യയുടെ എന്തെല്ലാം
സാധ്യതകളാണ് ഈ
സംവിധാനത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
ട്രഷറികളില്‍
നിന്ന് കൂടുതല്‍
മെച്ചപ്പെട്ട
സേവനങ്ങള്‍
ഇടപാടുകാര്‍ക്ക്
ലഭ്യമാക്കുവാന്‍
സാധിക്കുന്ന തരത്തില്‍
ജീവനക്കാര്‍ക്കായി
പരിശീലന പരിപാടികള്‍
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
ട്രഷറി
സ്ഥിര നിക്ഷേപ പലിശനിരക്ക്
473.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ട്രഷറി സ്ഥിര
നിക്ഷേപത്തിന്റെ പലിശ
നിരക്കില്‍ കുറവ്
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
കുറവാണ് പലിശ
നിരക്കില്‍ ആകെ
ഉണ്ടായിട്ടുള്ളത്;
(ബി)
പലിശ
നിരക്കില്‍
വരുത്തിയിട്ടുള്ള ഈ
കുറവ് ട്രഷറി
നിക്ഷേപങ്ങളെ
അനാകര്ഷകമാക്കിയിട്ടുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
ഏത്
സാഹചര്യത്തിലാണ് പലിശ
നിരക്കില്‍ കുറവ്
വരുത്തിയതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ട്രഷറി
നിക്ഷേപങ്ങളെ
ആകര്‍ഷകമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ട്രഷറി
നിക്ഷേപം
474.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രഷറി നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഏതെല്ലാം
ബില്ലുകള്‍ക്കാണ്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
(ബി)
ട്രഷറികളില്‍
ഫണ്ട് മൊബിലൈസ്
ചെയ്യുവാന്‍ ഏതെല്ലാം
മാര്‍ഗ്ഗങ്ങളാണ്
ഇപ്പോള്‍
സ്വീകരിക്കുന്നത്;
ഫണ്ട് മൊബിലൈസ്
ചെയ്യുന്ന
മാര്‍ഗ്ഗങ്ങളില്‍ പിഴവ്
സംഭവിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ട്രഷറി
നിക്ഷേപം കുറഞ്ഞുവരുന്ന
കാര്യം പരിശോധിക്കുമോ;
ട്രഷറി നിക്ഷേപം
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
2016, 2017, 2018
വര്‍ഷങ്ങളിലെ ട്രഷറി
നിക്ഷേപം എത്രയെന്ന്
വ്യക്തമാക്കുമോ?
ട്രഷറി
വകുപ്പിലെ പരിഷ്കരണ നടപടികള്‍
475.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ട്രഷറി
വകുപ്പില്‍ ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ പരിഷ്കരണ
നടപടികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ട്രഷറി
നിക്ഷേപങ്ങളുടെ പലിശ നിരക്ക്
476.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറികളിലെ
സ്ഥിര
നിക്ഷേപങ്ങള്‍ക്ക്
2018-ല്‍ പലിശ നിരക്ക്
കുറച്ചിട്ടുണ്ടാേ;
എങ്കില്‍ എത്ര ശതമാനം
പലിശയാണ് കുറച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
റിസര്‍വ്
ബാങ്ക് പലിശ നിരക്ക്
കുറയ്ക്കാത്ത
സാഹചര്യത്തില്‍ ട്രഷറി
നിക്ഷേപത്തിന്റെ പലിശ
കുറച്ചത് ഏത്
സാഹചര്യത്തിലാണെന്ന്
അറിയിക്കുമോ;
(സി)
ട്രഷറിയില്‍
സ്ഥിരനിക്ഷേപം
നടത്തിയവരില്‍
ഭൂരിഭാഗവും
പെന്ഷന്കാരാണെന്നിരിക്കെ
ട്രഷറി നിക്ഷേപങ്ങളുടെ
പലിശ കുറയ്ക്കുന്നത്
അവരെ
ബുദ്ധിമുട്ടിലാക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
അര്‍ബന്‍
സഹകരണ ബാങ്കുകള്‍
സ്ഥിരനിക്ഷേപത്തിന്
നല്കുന്ന
പലിശയെങ്കിലും ട്രഷറി
നിക്ഷേപങ്ങള്‍ക്ക്
ഉറപ്പാക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ?
ട്രഷറികളിലെ
നിക്ഷേപങ്ങള്‍
477.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളിലെ
നിക്ഷേപങ്ങള്‍ക്ക്
നല്‍കിവരുന്ന പലിശ ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
സീനീയര്‍
സിറ്റിസണ്‍സിന് മുന്‍പ്
നല്‍കിയിരുന്ന
പലിശനിരക്കില്‍
വ്യത്യാസം
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നുമുതല്‍; ഏത്ര
ശതമാനത്തിന്റെ
വ്യത്യാസമാണ്
വരുത്തിയിരിക്കുന്നത്;
ഇതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ട്രഷറികള്‍
ബാങ്കുകളുടെ
നിലവാരത്തിലേക്ക് സേവനം
ഉയര്‍ത്തി കോര്‍
ബാങ്കിംഗ് സംവിധാനം
ഏര്‍പ്പെടുത്തുമ്പോള്‍
ഇടപാടുകാര്‍ക്ക്
എ.ടി.എം. കാര്‍ഡ്
സൗകര്യം ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ട്രഷറികള്‍
കേന്ദ്രീകരിച്ച്
എ.ടി.എം. കൗണ്ടറുകള്‍
ആരംഭിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ലോട്ടറിയില്‍
നിന്ന് ലഭിച്ച വരുമാനം
478.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും
ലോട്ടറിയില്‍ നിന്ന്
ലഭിച്ച വരുമാനം എത്ര;
(ബി)
ഈ
കാലയളവില്‍ ഏജന്റ്
കമ്മീഷന് എത്ര ശതമാനം
വര്‍ദ്ധിപ്പിച്ചു;
ഇതിനായി എത്ര രൂപ
കൂടുതല്‍ നല്‍കേണ്ടി
വന്നു;
(സി)
നവകേരള
നിര്‍മ്മിതിയ്ക്കായി
കൊണ്ടുവന്ന
ലോട്ടറിയില്‍ നിന്ന്
എത്ര കോടി രൂപ വരുമാനം
ലഭിച്ചു;
(ഡി)
ജി.എസ്.ടി
ഏര്‍പ്പെടുത്തിയതിന്
ശേഷം സര്‍ക്കാരിന്
ഇതരസംസ്ഥാന
ലോട്ടറിയില്‍ നിന്ന്
എത്ര നികുതി വിഹിതം
ലഭിച്ചു;
(ഇ)
പ്രളയ
സെസ് ലോട്ടറിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
ഇതര
സംസ്ഥാന ലോട്ടറി നിയന്ത്രണം
479.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
ഏകീകരണത്തിലൂടെ ഇതര
സംസ്ഥാന ലോട്ടറി ലോബി
വീണ്ടും
കേരളത്തിലേയ്ക്ക്
കടന്നുവരാന്‍
ശ്രമിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് സംസ്ഥാനത്തിന്റെ
ഔദ്യോഗിക ലോട്ടറിയെ
തകര്‍ക്കുന്നതിനും
അതുവഴി കോടിക്കണക്കിന്
രൂപയുടെ നികുതി
നഷ്ടത്തിനും ഒട്ടേറെ
പേരുടെ തൊഴില്‍
നഷ്ടത്തിനും
കാരണമാകുമെന്ന്
വിലയിരുത്തുന്നുണ്ടോ;
(സി)
എങ്കില്‍
ഇതിനെ പ്രതിരോധിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്
480.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ട് വഴി ഈ
സര്‍ക്കാര്‍ എത്ര
രൂപയുടെ ധനസഹായം വിതരണം
ചെയ്തു; വിശദമാക്കുമോ;
(ബി)
എത്ര
രോഗികള്‍ക്കാണ്
പദ്ധതിയുടെ ഗുണഫലം
ലഭ്യമായത്;
വിശദമാക്കുമോ?
ലോട്ടറി
ടിക്കറ്റ് ഏജന്റുമാര്‍
481.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലോട്ടറി ടിക്കറ്റ്
ഏജന്‍സിക്കായി എത്ര
പേര്
അപേക്ഷിച്ചിട്ടുണ്ടെന്നും
എത്ര പേര്‍ക്ക്
ഇതുവരെയായി ഏജന്‍സി
നല്‍കിയിട്ടുണ്ടെന്നും
അറിയിക്കാമോ;
(ബി)
ലോട്ടറി
ടിക്കറ്റ്
വരുമാനത്തില്‍ നിന്നും
എത്ര ശതമാനം രൂപ
കമ്മീഷനും
ക്ഷേമത്തിനുമായി
ലോട്ടറി
ഏജന്റുമാര്‍ക്ക്
നല്‍കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
കേരള
ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്
482.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ വളര്‍ച്ചയില്‍
കേരള ഫിനാന്‍ഷ്യല്‍
കോര്പ്പറേഷന്
നല്കുന്ന സംഭാവനകള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കെ.എഫ്.സി.യില്‍
പേയ്മെന്റുകള്‍
പൂര്‍ണ്ണമായും
ഡിജിറ്റല്‍
രൂപത്തിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഡിജിറ്റല്‍
പണമിടപാട്
ലളിതമാക്കുന്നതിന്
കെ.എഫ്.സി.
ബാങ്കുകളില്‍
വെര്‍ച്ച്വല്‍
അക്കൗണ്ട്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഈ
സംവിധാനത്തിന്റെ
പ്രയോജനം
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ. യുടെ
നിക്ഷേപങ്ങള്‍
483.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
സ്ഥാപനമായ
കെ.എസ്.എഫ്.ഇ. യുടെ
നിക്ഷേപങ്ങള്‍ ലോണ്‍
സ്കീമുകള്‍ക്ക്
നല്‍കുന്നതിന് പകരം
സര്‍ക്കാരിന്റെ
സാമ്പത്തികാവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നത്
നിയമാനുസൃതമാണോ;
(ബി)
ഈ
സ്ഥാപനത്തില്‍ നിന്നും
കെ.റ്റി.ഡി.എഫ്.സി.യ്ക്ക്
ഈ സര്‍ക്കാര്‍
കാലയളവില്‍ ലോണ്‍
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയാണ്
നല്‍കിയിട്ടുളളത്;
മറ്റ് സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്ക് ലോണ്‍
നല്കാന്
കെ.എസ്.എഫ്.ഇ.യ്ക്ക്
അനുമതി ഉണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച് ഉത്തരവ്
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;.
(സി)
കെ.എസ്.എഫ്.ഇ.യുടെ
തന്നെ തിരുവനന്തപുരത്തെ
സ്റ്റാഫ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റിക്ക്
സര്‍ക്കാര്‍
നിര്‍ദ്ദേശപ്രകാരം
ലോണ്‍
അനുവദിച്ചിട്ടുണ്ടോ;
എത്ര വര്‍ഷത്തേയ്ക്കാണ്
അനുവദിച്ചിട്ടുള്ളത്;
ഇതിന്റെ വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
തിരുവനന്തപുരം
കെ.എസ്.എഫ്.ഇ. സ്റ്റാഫ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റിയില്‍ തിരിമറി
നടത്തിയ
ഡയറക്ടര്‍മാര്‍ക്ക്
എതിരെ സര്‍ക്കാര്‍
എന്തെല്ലാം നിയമ
നടപടികളാണ്
എടുത്തിട്ടുള്ളത്;
എടുത്തിട്ടില്ലെങ്കില്‍
ഇതിന്റെ കാരണം
വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടി
484.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
ആരംഭിച്ച പ്രവാസി
ചിട്ടിയില്‍ എത്ര
പ്രവാസികള്‍
വരിക്കാരായി
ചേര്‍ന്നിട്ടുണ്ട്;
(ബി)
ഈ
ചിട്ടി ആരംഭിച്ച ശേഷം
നാളിതുവരെയുള്ള ലാഭം
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
ചിട്ടി
വഴി കിഫ്ബിയിലേയ്ക്ക്
നാളിതുവരെ എത്ര തുക
സമാഹരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്; ഈ
ചിട്ടി വഴി
സമാഹരിക്കാന്‍
ലക്ഷ്യമിട്ട തുകയുടെ
എത്ര ശതമാനമാണ്
ഇപ്രകാരം
സ്വരൂപിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
വികസന
പദ്ധതികളില്‍ തങ്ങളുടെ
വിഹിതം
ഉപയോഗിക്കുന്നതിന്
ചിട്ടിയില്‍
ചേര്‍ന്നിട്ടുള്ള എല്ലാ
വരിക്കാരും സമ്മതം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏറ്റവും
കൂടുതല്‍ പേര് സമ്മതം
നല്‍കിയിട്ടുള്ളത് ഏത്
വികസന പദ്ധതിയില്‍
നിക്ഷേപിക്കുന്നതിനാണെന്ന്
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടി
485.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
പ്രധാന വരുമാന
സ്രോതസ്സായ
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
ആദ്യ
വര്‍ഷം ഒരു ലക്ഷം
പ്രവാസികളെ ചിട്ടിയില്‍
ചേര്‍ക്കണമെന്ന ലക്ഷ്യം
പ്രാവര്‍ത്തികമാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
പ്രവാസി
ചിട്ടിയുടെ
പ്രചരണത്തിന് ഗള്‍ഫ്
രാജ്യങ്ങള്‍
സന്ദര്‍ശിച്ച വകയിലും
പരസ്യം നല്കിയ വകയിലും
കോടികള്‍ ചെലവായി
എന്നത് വസ്തുതയാണോ;
(ഡി)
പ്രവാസി
ചിട്ടിയിലേക്ക്
കൂടുതല്‍ പേരെ
ആകര്‍ഷിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്?
പ്രവാസി
ചിട്ടിയുടെ പ്രചരണം
486.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടിയുടെ
പ്രചരണവുമായി
ബന്ധപ്പെട്ട് വിദേശ
യാത്ര, താമസം,
പബ്ലിസിറ്റി തുടങ്ങിയ
എല്ലാ
പ്രവൃത്തികള്‍ക്കും
കിഫ്ബിയില്‍ നിന്നും
ഇതുവരെ ചെലവാക്കിയ തുക
ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
പ്രവാസി
ചിട്ടിയുടെ
പ്രചരണത്തിന്റെ ചുമതല
ഏത്
ഏജന്സിക്കായിരുന്നുവെന്നും
പ്രസ്തുത
ഏജന്‍സികള്‍ക്ക് ഫീസ്
ഇനത്തില്‍ ആകെ എന്ത്
തുകയാണ്
നല്‍കേണ്ടതെന്നും
ഇതുവരെ എത്ര തുക
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ചിട്ടിയുടെ
പ്രചരണത്തിന്റെ ഭാഗമായി
ഉദ്യോഗസ്ഥര്‍ വിദേശ
യാത്രകള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരൊക്കെയാണ് ഇപ്രകാരം
വിദേശ യാത്ര
നടത്തിയതെന്നും
ഓരോരുത്തര്‍ക്കും
യാത്ര, താമസം, ഭക്ഷണം
എന്നീ ഇനങ്ങളില്‍
ശരാശരി ചെലവായ തുക
എത്രയെന്നും
അറിയിക്കുമോ;
(ഡി)
പ്രവാസി
ചിട്ടിയുടെ
പ്രചരണവുമായി
ബന്ധപ്പെട്ട വിദേശ
യാത്രകളില്‍ സ്വകാര്യ
വ്യക്തികള്‍
പങ്കെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുളള
കാരണം വിശദമാക്കുമോ?
കുലശേഖരപുരം
ഗ്രാമപഞ്ചായത്തില്‍
കെ.എസ്.എഫ്.ഇ. ശാഖ
487.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
പുതിയ ശാഖകള്‍
തുടങ്ങുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയത്
സംബന്ധിച്ച സാദ്ധ്യതാ
ലിസ്റ്റ് ലഭ്യമാക്കുമോ;
(ബി)
പുതിയ
ശാഖകള്‍ ഏതെല്ലാം
വിഭാഗത്തിലുള്ള
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദീകരിക്കുമോ;
(സി)
ഒരു
കെ.എസ്.എഫ്.ഇ.
ശാഖയ്ക്ക് ആവശ്യമായ
സ്ഥലസൗകര്യം
എത്രയാണെന്നും ഇതിന്
പരമാവധി എത്ര രൂപ
വാടകയിനത്തില്‍
നല്‍കുമെന്നും
വ്യക്തമാക്കുമോ;
(ഡി)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ
കുലശേഖരപുരം
ഗ്രാമപഞ്ചായത്തില്‍
കെ.എസ്.എഫ്.ഇ. ശാഖ
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
വിശദമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
488.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി എന്നു മുതല്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
ഏതെല്ലാം ഇന്‍ഷ്വറന്‍സ്
കമ്പനികളാണ്
തയ്യാറായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
കയര്‍
വ്യവസായ മേഖലയില്‍
യന്ത്രവത്കരണം
489.
ശ്രീമതി
യു. പ്രതിഭ
ശ്രീ.എന്‍.
വിജയന് പിള്ള
,,
കെ.ജെ. മാക്സി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായത്തെ ആധുനിക
സാങ്കേതിക വിദ്യയുടെ
സഹായത്തോടെ
നവീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കയര്‍
വ്യവസായ മേഖലയില്‍
യന്ത്രവത്കരണം
നടപ്പിലാക്കുമ്പോള്‍
പരമ്പരാഗത മേഖലയില്‍
തുടരുന്ന കയര്‍
തൊഴിലാളികള്‍ക്ക്
തൊഴിലും കൂലിയും
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ചകിരിയുടെ
ക്ഷാമം
പരിഹരിക്കുന്നതിനായി
തദ്ദേശീയമായി തൊണ്ട്
സംഭരണം
ഊര്‍ജ്ജിതമാക്കാനും
കുടുംബശ്രീ, നാളീകേര
ഉല്പാദക കമ്പനികള്‍
എന്നിവ മുഖേന ചകിരി
ഉല്പാദനം നടത്താനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കയര്‍
മേഖലയുടെ ശാക്തീകരണം
490.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊണ്ട്
സംഭരണം
ശക്തിപ്പെടുത്തിയും
പൂര്‍ണ്ണമായും
യന്ത്രവല്‍ക്കരണം
നടപ്പിലാക്കിയും
പരമാവധി ചകിരി
ഉല്പാദിപ്പിച്ച് കയര്‍
മേഖലയെ
ശക്തിപ്പെടുത്തുവാനുള്ള
രണ്ടാം പുന:സംഘടന
വിജയപ്രദമാണോ;
വിശദമാക്കുമോ;
(ബി)
പരമ്പരാഗത
കയര്‍ തൊഴിലാളികള്‍ക്ക്
200 ദിവസത്തെ തൊഴിലും
മിനിമം കൂലിയും ഉറപ്പ്
വരുത്തുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇതിനായി നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
കയര്‍
സഹകരണ സംഘങ്ങളുടെ
പുനരുദ്ധാരണത്തിന്
സ്വീകരിച്ച നടപടികള്‍
വിജയപ്രദമാണോ; ഇതിനായി
എന്‍.സി.ഡി.സി.യുടെ
സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
കയര്‍
വ്യവസായ മേഖലയെ
ആധുനികവല്‍ക്കരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
പ്രസ്തുത മേഖലയിലെ
മുരടിപ്പ്
മാറ്റുന്നതിന്
സഹായകമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കയര്‍
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
491.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രതിവര്‍ഷം
എത്ര ക്വിന്റല്‍ വരെ
കയര്‍
ഉത്പാദിപ്പിക്കുന്ന
പ്രാഥമിക കയര്‍ സഹകരണ
സംഘങ്ങള്‍ക്കാണ്
സര്‍ക്കാര്‍ സഹായം
നല്‍കുന്നത്; ഇത്
സംബന്ധിച്ച പുതുക്കിയ
ഉത്തരവ് നിലവില്‍
വന്നതെന്നാണ്;
(ബി)
സര്‍ക്കാര്‍
ഉത്തരവ് പ്രകാരമുള്ള
കയര്‍
ഉത്പാദിപ്പിക്കുന്നതിന്
ആവശ്യമായ ചകിരി
ലഭിയ്ക്കാത്തതും
തൊഴിലാളികളെ
ലഭിയ്ക്കാത്തതും ഇത്തരം
സംഘങ്ങളുടെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിയ്ക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
സംഘങ്ങള്‍ക്കുണ്ടായിട്ടുള്ള
ആശങ്ക
പരിഹരിയ്ക്കുന്നതിനാവശ്യമായ
നടപടി സ്വീകരിയ്ക്കുമോ?
കയര്‍
വ്യവസായ സഹകരണ സംഘങ്ങളിലെ
ജീവനക്കാര്‍
492.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായ മേഖലയില്‍
തൊഴിലെടുക്കുന്നവരുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കയര്‍
വ്യവസായ സഹകരണ
സംഘങ്ങളിലെ
ജീവനക്കാര്‍ക്ക്
സേവനത്തില്‍ നിന്നും
വിരമിച്ചതിനുശേഷം
ലഭിക്കുന്ന മിനിമം
പെന്ഷന് എത്രയെന്ന്
വ്യക്തമാക്കാമോ?
കയര്‍
ബോര്‍ഡിന്റെ സാമ്പത്തികനേട്ടം
493.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി കയര്‍
ഭൂവസ്ത്രം ഉപയോഗിച്ച്
മണ്ണൊലിപ്പ്
തടയുന്നതിനും മറ്റ്
പ്രവൃത്തികള്‍ക്കുമായി
ആകെ എത്ര രൂപയുടെ കയര്‍
നല്കാന്
കഴിഞ്ഞിട്ടുണ്ട്;
ഇതുവഴി എത്ര ശതമാനം തുക
കയര്‍ ബോര്‍ഡിന് അധികം
സമാഹരിയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളോ സര്‍ക്കാരോ
വഴിയുളള പദ്ധതി
പ്രകാരമല്ലാതെ എത്ര തുക
ഈ സര്‍ക്കാരിന്റെ
കാലത്ത് കയര്‍ബോര്‍ഡിന്
സമാഹരിയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ട്; ഈ
ഇനത്തില്‍
ലാഭമുണ്ടാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കാെച്ചി
താലൂക്കിലെ കയര്‍ സഹകരണ
സംഘങ്ങള്‍.
494.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാെച്ചി
താലൂക്കിലെ
ഇടക്കാെച്ചി,
പെരുമ്പടപ്പ്,
കുമ്പളങ്ങി, ചെല്ലാനം
എന്നിവിടങ്ങളിലെ കയര്‍
സഹകരണ സംഘങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമാേ;
(ബി)
ഇതില്‍
പ്രവര്‍ത്തനക്ഷമമായ
സഹകരണ സംഘങ്ങള്‍
ഏതെല്ലാം;
(സി)
പ്രസ്തുത
സഹകരണ സംഘങ്ങളുടെ
കെെവശം താെണ്ട്
മൂടുന്നതടക്കമുള്ള
ഭൂമിയുടെ അളവ്, ഇത്
സ്ഥിതി ചെയ്യുന്ന
ഭൂമിയുടെ സര്‍വ്വെ
നമ്പര്‍, വില്ലേജ്
എന്നിവ വിശദമാക്കാമാേ?
കയര്‍ത്തൊഴിലാളികളുടെ
ക്ഷേമത്തിനായി നടപടി
495.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍ത്തൊഴിലാളികളുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍ എന്തൊക്കെ
പദ്ധതികള്‍
നടപ്പിലാക്കിയെന്ന്
വിശദമാക്കുമോ;
(ബി)
പ്രളയദുരന്തത്തില്‍പ്പെട്ട്
കയര്‍ തൊഴിലാളികള്‍
തൊഴില്‍ നഷ്ടത്താല്‍
വരുമാനമില്ലാതെ
കടക്കെണിയില്‍ ആയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
കയര്‍മേഖലയുടെ
വികസനത്തിനും
പുരോഗതിക്കുമായി
ഏതൊക്കെ സര്‍ക്കാര്‍
ഏജന്‍സികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
പ്രസ്തുത ഏജന്‍സികളുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ?