ഗുരുപുരം
പെട്രോള്‍പമ്പിന് നല്കിയ
എന്‍.ഒ.സി.
1391.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കാഞ്ഞങ്ങാട്
പാണത്തൂര്‍ സ്റ്റേറ്റ്
ഹെെവേയില്‍
ഗുരുപുരത്തിനടുത്ത്
പുതിയ പെട്രോള്‍പമ്പ്
സ്ഥാപിക്കുന്നതിന്
എന്‍.ഒ.സി
നല്‍കിയിട്ടുണ്ടോ;ഇൗ
എന്‍.ഒ.സി ഉത്തരവില്‍
ഏതെങ്കിലും നിബന്ധന
വച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതെന്താണെന്ന്
വിശദമാക്കാമോ ;
(ബി)
ഇത്തരത്തില്‍
സംസ്ഥാനത്ത്
പെട്രോള്‍പമ്പ്
സ്ഥാപിക്കാന്‍
കണ്ടീഷണല്‍ എന്‍.ഒ.സി
എന്ന അനുമതി
നല്‍കാറുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇൗ
നല്കിയ
എന്‍.ഒ.സിക്കെതിരെ ഒരു
സ്വകാര്യ വ്യക്തി
നല്കിയ പരാതിയുടെ
അടിസ്ഥാനത്തില്‍ റവന്യൂ
വിജിലന്‍സ് അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
അന്വേഷണത്തില്‍
ചട്ടവിരുദ്ധമായ
എന്താെക്കെ നടപടികളാണ്
വിജിലന്‍സ്
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
റവന്യൂ
വിജിലന്‍സിന്റെ
അന്വേഷണത്തിന്റെ
ഭാഗമായി
ക്രമവിരുദ്ധമായി
നല്കിയ എന്‍.ഒ.സി
ക്യാന്‍സല്‍ ചെയ്യാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
ഇല്ലെങ്കില്‍
നല്കാതിരിക്കാനുള്ള
കാരണം വിശദമാക്കാമോ;
(എഫ്)
റവന്യൂ
വിജിലന്‍സിന്റെ
കണ്ടെത്തല്‍ മറികടന്ന്
ചട്ടവിരുദ്ധമായി
നല്കിയ എന്‍.ഒ.സി ക്ക്
സാധൂകരണം
വരുത്തുന്നതിന് കുറഞ്ഞ
കാലവളവിലേക്ക് റോഡ്
ആക്സസ് ആയി വരുന്ന
റവന്യൂ ഭൂമി ലീസിന്
വാങ്ങുന്നതിനുള്ള
ഗൂഢപദ്ധതിയുമായി
ബന്ധപ്പെട്ടവര്‍
നീങ്ങുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ജി)
ചട്ടവിരുദ്ധമായി
നല്കിയ ഇൗ എന്‍.ഒ.സി
ക്യാന്‍സല്‍ ചെയ്ത് ഇത്
നല്കിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി എടുക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;ഇല്ലെങ്കില്‍
എന്‍.ഒ.സി ക്യാന്‍സല്‍
ചെയ്യാനും നടപടി
എടുക്കാതിരിക്കാനുമുള്ള
കാരണം വിശദമാക്കാമോ?
അനധികൃത
മണല്‍ വാരല്‍
1392.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃത
മണല്‍ വാരല്‍ തടയാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
റവന്യൂ
വകുപ്പ് ഉദ്യോഗസ്ഥരുടെ
സഹായത്താേടെ അനധികൃത
മണല്‍ കടത്ത്
നടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച വിശദവിവരം
നല്‍കുമോ?
പ്രകൃതി
സംരക്ഷണം
1393.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലം
നികത്തുന്നവര്‍ക്കും
സര്‍ക്കാര്‍ ഭൂമി
കൈയ്യേറി അനധികൃത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നവര്‍ക്കും
സഹായകരമായ നിശബ്ദ
നിലപാട് കലാകാലങ്ങളായീ
അധികൃതർ
എടുക്കുന്നുവെന്ന
ആക്ഷേപം സംസ്ഥാനത്ത്
അടുത്തിടെ ഉണ്ടായ
വെള്ളപ്പൊക്കത്തേക്കാള്‍
രൂക്ഷമായവ ഭാവിയില്‍
ഉണ്ടാകാനുള്ള സാധ്യതാ
മുന്നറിയിപ്പായി
കരുതുന്നുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
ഭാവിയും നിലനില്പും
കണക്കിലെടുത്ത്
പ്രകൃതിയെ തകര്‍ക്കുന്ന
പ്രവര്‍ത്തികള്‍ക്കെതിരെ
മുഖംനോക്കാതെ നടപടി
സ്വീകരിക്കുമോ?
വില്ലേജ്
ഓഫീസര്‍ തസ്തികയുടെ
അപ്ഗ്രഡേഷന്
1394.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍വന്നശേഷം
റവന്യൂ വകുപ്പിന്
കീഴിലുള്ള (സ്പെഷ്യല്‍
പര്‍പ്പസ്) ഓഫീസുകള്‍
നിര്ത്തിലാക്കിയതുമൂലം
എത്ര തസ്തികകള്‍ പുനര്‍
വിന്യസിക്കപ്പെട്ടുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാരിന്
സാമ്പത്തിക
നഷ്ടമില്ലാതിരുന്നിട്ടും
വില്ലേജ് ഓഫീസര്‍
തസ്തിക ജൂനിയര്‍
സൂപ്രണ്ട് തസ്തികയായി
അപ്ഗ്രേഡ് ചെയ്യണമെന്ന
ശമ്പളകമ്മീഷന്
ശിപാര്‍ശ
നടപ്പിലാക്കാത്തതിന്
കാരണമെന്താണെന്ന്
അറിയിക്കുമോ?
ഭൂമിയുടെ
ന്യായവില
പുനര്‍നിര്‍ണ്ണയിക്കുന്നതിന്
നടപടി
1395.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില പുതുക്കി
നിശ്ചയിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഒരേ
സര്‍വ്വേ നമ്പരിലുള്ള
പാതയോരത്തെ സ്ഥലത്തിനും
വഴിയില്ലാത്ത
സ്ഥലത്തിനും ഒരേ
ന്യായവില
നിശ്ചയിക്കുന്ന അവസ്ഥ
ഒഴിവാക്കുന്നതിന് എന്ത്
നിര്‍ദ്ദേശമാണ്
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കിയിട്ടുള്ളത്;
(സി)
വിവിധ
ഉദ്യോഗസ്ഥരെയും
ജനപ്രതിനിധികളെയും
ഉള്‍പ്പെടുത്തി പരാതി
പരമാവധി ഒഴിവാക്കി
ഭൂമിയുടെ ന്യായവില
പുനര്‍നിര്‍ണ്ണയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കുറ്റാലം
കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം
1396.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റാലം
കൊട്ടാരം നിലവില്‍ കേരള
സംസ്ഥാനത്തിന്റെ
ഉടമസ്ഥാവകാശത്തിലാണോ;
അല്ലെങ്കില്‍ ആരുടെ
ഉടമസ്ഥതയിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തിരുവിതാംകൂര്‍
രാജകുടുംബത്തിന്
കുറ്റാലം
കൊട്ടാരത്തിന്മേല്
ഇപ്പോഴുള്ള അവകാശം
എന്താണ്; വിശദമാക്കുമോ;
(സി)
മേല്‍
കൊട്ടാരത്തിന്റെയും
വസ്തുവിന്റെയും പട്ടയം
ഇപ്പോൾ ആരുടെ പേരിലാണ്;
കവനന്റ് പ്രകാരം മേല്‍
കൊട്ടാരം കേരള
സര്‍ക്കാരിന് വിട്ട്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കുറ്റാലം
കൊട്ടാരം സംബന്ധിച്ച്
ഏതെങ്കിലും കേസുകള്‍
ഏതെങ്കിലും കോടതിയില്‍
നിലവിലുണ്ടോ; എങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ?
ഭൂരഹിതരായ
കുടുംബങ്ങളുടെ ജില്ല
തിരിച്ചുള്ള കണക്ക്
1397.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
കുടുംബങ്ങളുടെ ജില്ല
തിരിച്ചുള്ള കണക്ക്
ശേഖരിച്ചിട്ടുണ്ടോ;എങ്കില്‍
അവയുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഭൂരഹിത
കുടുംബങ്ങള്‍ക്ക് ഭൂമി
നല്കുന്ന പദ്ധതി
അനുസരിച്ച് ഇതുവരെ എത്ര
കുടുംബങ്ങള്‍ക്ക് ഭൂമി
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
ഇനിയും
ഭൂമി ലഭിക്കുവാനുള്ള
കുടുംബങ്ങള്‍ക്ക്
അടിയന്തരമായി ഭൂമി
ലഭ്യമാക്കുവാനുള്ള
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
മുന്‍ കളക്ടറിനെതിരെ ചുമത്തിയ
പിഴ
1398.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മുന്‍ കളക്ടര്‍ക്കെതിരെ
ധനകാര്യ പരിശോധന വിഭാഗം
1900000/- രൂപ പിഴ
ചുമത്തി റവന്യു
വകുപ്പിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
റിപ്പോര്ട്ടിന്മേൽ
റവന്യു വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കാമോ;
(സി)
ധനകാര്യ
വകുപ്പ് നല്കുന്ന
റിപ്പോര്‍ട്ട് പതിനാല്
ദിവസങ്ങള്‍ക്കകം
നടപ്പിലാക്കണം എന്ന
സര്‍ക്കാര്‍ ഉത്തരവ്
നിലനില്‍ക്കെ മേല്‍
റിപ്പോര്‍ട്ട്
നടപ്പിലാക്കാതിരിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചു;
വ്യക്തമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ നിലമ്പൂര്‍-കരുളായി
റോഡ്
1399.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
നിലമ്പൂര്‍-കരുളായി
റോഡിന്റെ റവന്യൂ
രേഖകളില്‍ വീതി
എത്രയാണ്; അറിയിക്കുമോ;
(ബി)
ഇൗ
റോഡ് മുക്കട്ട മുതല്‍
കരുളായി വരെ റീസര്‍വ്വേ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
വര്‍ഷത്തിലാണ്
റീസര്‍വ്വേ
ചെയ്തിട്ടുളളത്;
വ്യക്തമാക്കുമോ;
(സി)
പഴയ
ബ്രിട്ടീഷ് രേഖകളില്‍
തടി ഡിപ്പോകളിലേക്കുളള
കൂപ്പ് റോഡായി
ഉപയോഗിച്ചിരുന്ന
നിലമ്പൂര്‍-കരുളായി-നെടുങ്കയം
റോഡിന് എഴുപത് അടി
റോഡ് എന്ന് രേഖകളില്‍
പരാമര്‍ശിച്ചിട്ടുണ്ടോ;
ഇൗ റോഡിന്റെ BTR
രേഖകള്‍ ലഭ്യമാക്കാമോ?
പാട്ട
വ്യവസ്ഥ ലംഘിച്ച് കൈവശം
വെച്ചിരിക്കുന്ന സര്‍ക്കാര്‍
ഭൂമി
1400.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എന്‍.എ ഖാദര്‍
,,
ടി. വി. ഇബ്രാഹിം
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ട
വ്യവസ്ഥ ലംഘിച്ച്
സര്‍ക്കാര്‍ ഭൂമി കൈവശം
വെച്ചിരിക്കുന്ന വിവിധ
സ്ഥാപനങ്ങളില്‍ നിന്നും
വ്യക്തികളില്‍ നിന്നും
പിരിഞ്ഞു കിട്ടാനുള്ള
പാട്ടക്കുടിശ്ശിക
പിരിച്ചെടുക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
പാട്ട
വ്യവസ്ഥ ലംഘിച്ച് കൈവശം
വെച്ചിരിക്കുന്ന
സര്‍ക്കാര്‍ ഭൂമി
തിരിച്ചെടുക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
സ്ഥലം
കയ്യേറിയതിനെതിരെ നടപടി
1401.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
നഗരത്തിലെ കനോലി
കനാലിന്റെ തീരത്ത്
സ്വകാര്യ വ്യക്തികള്‍
കയ്യേറിയ സ്ഥലങ്ങള്‍
ഏറ്റെടുത്ത്
സംരക്ഷിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഭൂമി കയ്യേറ്റം തടയുന്നതിന്
നടപടി
1402.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
വി. കെ. സി. മമ്മത് കോയ
,,
പി. ഉണ്ണി
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമി കയ്യേറ്റം
കണ്ടെത്തുന്നതിനും
തടയുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരമുള്ള
കയ്യേറ്റങ്ങള്‍
സമയബന്ധിതമായി
ഒഴിപ്പിക്കുന്നതിന്
ഉദ്യോഗസ്ഥര്‍ക്കാവശ്യമായ
നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനായി
മോണിറ്ററിംഗ് സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം
അധികാരങ്ങളും
ചുമതലകളുമാണ് ഇത്
സംബന്ധിച്ച് പ്രസ്തുത
മോണിറ്ററിംഗ് സെല്ലിന്
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
ഭൂമി കയ്യേറ്റങ്ങള്‍
സംബന്ധിച്ച് ഉണ്ടാകുന്ന
പരാതികളും ആക്ഷേപങ്ങളും
കാലതാമസം കൂടാതെ
പരിഹരിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണുള്ളതെന്ന്
അറിയിയ്ക്കാമോ?
പാട്ടക്കാലാവധി
കഴിഞ്ഞ പാട്ടഭൂമിയിലെ അനധികൃത
നിര്‍മ്മാണം
1403.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈയേറിയ
തോട്ടഭൂമി തിരികെ
പിടിക്കാനും അനധികൃത
കൈയേറ്റം തടയാനും
റവന്യൂ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് നിലവിലെ
നിയമത്തിനുപരിയായി
പുതിയ നിയമനിര്‍മ്മാണം
നടത്തുവാന്‍
തിരുമാനിച്ചിട്ടുണ്ടോ;
(സി)
പാട്ടക്കാലാവധി
കഴിഞ്ഞതായ
പാട്ടഭൂമിയില്‍ അനധികൃത
നിര്‍മ്മാണം
നടക്കുന്നതായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത്
പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഭൂരഹിതര്‍ക്ക് ഭൂമി
നല്‍കുന്നതിനുള്ള നടപടി
1404.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര
ഭൂരഹിതരുണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ എത്ര
പട്ടയങ്ങള്‍ വിതരണം
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
നിയമാനുസരണം
കൈവശം വയ്ക്കാവുന്ന
പരിധിയില്‍ കൂടുതല്‍
ഭൂമി കൈവശം
വച്ചിരിക്കുന്നവരില്‍
നിന്നും ഭൂമി
ഏറ്റെടുത്ത്
ഭൂരഹിതര്‍ക്ക്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
ഇപ്രകാരം
കൂടുതല്‍ ഭൂമി
കൈവശമുളളവരില് നിന്നും
എത്ര ഏക്കര്‍ ഭൂമി ഈ
സര്‍ക്കാര്‍
ഏറ്റെടുത്തു;
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ഇപ്രകാരം
ഏറ്റെടുത്ത ഭൂമി
ഭൂരഹിതര്‍ക്ക് വിതരണം
ചെയ്തിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എത്രപേര്‍ക്ക് വിതരണം
ചെയ്തിട്ടുണ്ട്;
ജില്ലതിരിച്ച്
വ്യക്തമാക്കുമോ?
പാട്ടവ്യവസ്ഥകള്‍
പാലിക്കാത്തവർക്കെതിരെയുള്ള
നടപടി
1405.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടക്കാലാവധി
കഴിഞ്ഞ സര്‍ക്കാര്‍
ഭൂമി എത്രയാണെന്നും അത്
ആരുടെയെല്ലാം
കൈവശമാണുള്ളതെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
പാട്ടവ്യവസ്ഥകള്‍
പാലിക്കാത്തത്തിന്റെ
പേരിൽ പാട്ടഭൂമി
തിരിച്ചെടുത്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
നിലവില്‍
പാട്ടക്കുടിശ്ശിക
വരുത്തിയവരുടെ ഗണത്തിൽ
വന്‍കിട കമ്പനികളുണ്ടോ;
ഉണ്ടെങ്കിൽ അവ
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പാട്ടക്കുടിശ്ശിക
വരുത്തിയ വൻകിട
കമ്പനികളുമായി
ബന്ധപ്പെട്ട ഓരോ
കേസിലും ഈ സര്‍ക്കാര്‍
നാളിതു വരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ;
(ഇ)
പ്രളയത്തിൽ
ഭൂമിയും വീടും
നഷ്ടപ്പെട്ട
ആയിരക്കണക്കിന്
കുടുംബങ്ങള്‍
സംസ്ഥാനത്തു്
നിലവിലുള്ള
സാഹചര്യത്തിൽ ,
പാട്ടക്കാലാവധി കഴിഞ്ഞ
ഭൂമിയും
പാട്ടക്കുടിശ്ശിക
വരുത്തിയ ഭൂമിയും
തിരിച്ചുപിടിച്ച്
അത്തരത്തില്‍
ഭൂരഹിതരായവര്‍ക്ക് വീട്
നിര്‍മ്മിച്ചു
നല്കുവാന് നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
പട്ടയ
വിതരണം
1406.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പ് വര്‍ഷം പുതുതായി
എത്ര പട്ടയങ്ങളാണ്
വിതരണം ചെയ്തത്/ വിതരണം
ചെയ്യുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
നിലവില്‍
വിതരണം ചെയ്തതും
പുതുതായി വിതരണത്തിന്
തയ്യാറാക്കിയതുമായ
പട്ടയങ്ങള്‍ ഏതൊക്കെ
വില്ലേജുകളില്‍
ഉള്‍പ്പെടുന്നതാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
കോട്ടയം,
പത്തനംതിട്ട, മലപ്പുറം
ജില്ലകളില്‍ ഏതെല്ലാം
വില്ലേജുകളിലെ
പട്ടയവിതരണമാണ് കേസില്‍
ഉള്പ്പെട്ടതുമൂലവും
കേന്ദ്ര അനുമതി
ലഭിക്കാത്തത് മൂലവും
തടസ്സപ്പെട്ടിരിക്കുന്നത്;
(ഡി)
ഇക്കാര്യത്തില്‍
കോടതിയുടെ നിലപാട്,
സര്‍ക്കാര്‍ കോടതിയില്‍
സ്വീകരിച്ച നിലപാട്,
കേന്ദ്രത്തിന്റെ
ഇക്കാര്യത്തിലുള്ള
തീരുമാനം ഇവ
വെളിപ്പെടുത്തുമോ;
എങ്കില്‍ പ്രസ്തുത
തടസ്സം നീക്കി പട്ടയം
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടയം
നല്‍കുന്നതിന് നടപടി
1407.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നത്തുനാട്
താലൂക്കില്‍ ഐക്കരനാട്
നോര്‍ത്ത് വില്ലേജില്‍
ശ്രീമതി ചിന്നമ്മ
ജോര്‍ജ്,
നോട്ടപ്പിള്ളിര്,
പെരിങ്ങോള്‍ നല്കിയ
ഭൂമി പതിവ് അപേക്ഷയില്‍
( File No. A3
135/2018) സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ;
(ബി)
ടിയാള്‍ക്ക്
പട്ടയം ലഭിക്കുന്നതിന്
എന്തെല്ലാം തടസ്സങ്ങള്‍
ആണ് നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ പട്ടയം
1408.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ എത്ര
പേര് പട്ടയം
ലഭിക്കുന്നതിനായി
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അപേക്ഷകര്‍ക്ക്
പട്ടയം
നല്‍കുന്നതിനുള്ള
നടപടിക്രമം
ത്വരിതപ്പെടുത്താമോ?
വെെപ്പിന്‍
നിയോജക മണ്ഡലത്തിലെ പട്ടയം
വിതരണം
1409.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തികവര്‍ഷത്തില്‍
വെെപ്പിന്‍ നിയോജക
മണ്ഡലത്തിലെ
എത്രപേര്‍ക്ക്
സര്‍ക്കാര്‍
തീരുമാനപ്രകാരം പട്ടയം
വിതരണം
ചെയ്തിട്ടുണ്ടെന്നുളള
വിവരം പഞ്ചായത്ത്
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വെെപ്പിന്‍
നിയോജക മണ്ഡലത്തില്‍
നിന്നും ലഭിച്ച
അപേക്ഷകരില്‍ ഇനി
എത്രപേര്‍ക്ക് കൂടി
പട്ടയം വിതരണം
ചെയ്യാനുണ്ടെന്ന്
വിശദമാക്കാമോ?
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തിലെ പട്ടയ വിതരണം
1410.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍,
തലപ്പിള്ളി താലൂക്കിലെ
വടക്കാഞ്ചേരി നഗരസഭ,
തെക്കുംകര,
മുളങ്കുന്നത്തുകാവ്,
അവണൂര്‍, കൈപ്പറമ്പ്,
തോളൂര്‍, അടാട്ട്,
കോലഴി എന്നീ
ഗ്രാമപഞ്ചായത്തുകളിലെ
പട്ടയത്തിന്
അര്‍ഹരായവരുടെ
പേരുവിവരം
വിശദമാക്കുമോ;
(ബി)
അടാട്ട്
ഗ്രാമപഞ്ചായത്തിലെ
ചിറ്റിലപ്പിള്ളി
വില്ലേജില്‍ പട്ടയം
അനുവദിക്കുന്നതിന്
ലാന്റ് അസൈന്മെന്റ്
കമ്മിറ്റി ശിപാര്‍ശ
ചെയ്ത ഗുണഭോക്താക്കളുടെ
പേരു വിവരം
വെളിപ്പെടുത്തുമോ;
(സി)
ചിറ്റിലപ്പിള്ളി
വില്ലേജില്‍ പട്ടയം
അനുവദിച്ച
ഗുണഭോക്താക്കള്‍ക്ക്
പട്ടയം വിതരണം
ചെയ്യുന്നതിനുള്ള
തടസ്സം വ്യക്തമാക്കാമോ;
ഇവര്‍ക്ക് എന്ന് പട്ടയം
അനുവദിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
നെടുമ്പ്രത്ത്
കോളനിയിലെ മിച്ചഭൂമിയില്‍
താമസിക്കുന്നവര്‍ക്ക് പട്ടയം
1411.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്കില്‍
നെടുമ്പ്രത്ത്
കോളനിയിലെ
മിച്ചഭൂമിയില്‍
താമസിക്കുന്ന എത്ര
കുടുംബങ്ങള്‍ക്ക് അവര്‍
താമസിക്കുന്ന ഭൂമിക്ക്
പട്ടയം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പട്ടയത്തിനായി
അപേക്ഷിച്ച എത്ര
കുടുംബങ്ങള്‍ക്ക്
പട്ടയം
ലഭിക്കാനുണ്ടെന്ന്
വിശദീകരിക്കുമോ;
(സി)
ഇവിടെയുള്ള
ഇനിയും പട്ടയം
ലഭിച്ചിട്ടില്ലാത്ത
മുഴുവന്‍
താമസക്കാര്‍ക്കും
പട്ടയം ലഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
അണ്‍സര്‍വേയ്ഡ്
ഭൂമി സര്‍വ്വേ ചെയ്യുന്നതിന്
നടപടി
1412.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോവളം
നിയോജകമണ്ഡലത്തില്‍
തീരദേശ
പട്ടയങ്ങള്‍ക്കായി എത്ര
പേര് അപേക്ഷ
സമര്‍പ്പിച്ചു;
വില്ലേജ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഇതില്‍
സര്‍വ്വേ
റിപ്പോര്‍ട്ട്
ആയിട്ടുളള അപേക്ഷകള്‍
എത്ര ;വില്ലേജ്
ഓഫീസുകളില്‍ നിന്നും
റിപ്പോര്‍ട്ട്
കിട്ടാനുള്ള അപേക്ഷകള്‍
എത്ര ; താലൂക്കില്‍
നിന്നും കളക്ടറേറ്റില്‍
അയയ്ക്കുവാന് ഉള്ള
അപേക്ഷകള്‍ എത്ര;
കളക്ടറേറ്റില്‍ നിന്നും
സര്‍ക്കാരിലേയ്ക്ക്
ശിപാര്‍ശ ചെയ്ത
അപേക്ഷകള്‍ എത്ര;
(സി)
കളക്ടറേറ്റില്‍
നിന്നും
സര്‍ക്കാരിലേയ്ക്ക്
ശിപാര്‍ശ നല്‍കിയിട്ട്
എത്ര കാലമായി;തീയതി
വ്യക്തമാക്കാമോ;പ്രസ്തുത
ഫയലുകളിന്മേല്
എന്നേയ്ക്ക് അനുമതി
നല്‍കാനാകും;
(ഡി)
കടലില്‍
നിന്നും 50 മീറ്ററില്‍
കൂടുതല്‍ അകലത്തില്‍
അണ്‍സര്‍വേയ്ഡ്
ഭൂമിയില്‍ വര്‍ഷങ്ങളായി
വീട് വച്ച്
താമസിക്കുന്നതായ
അപേക്ഷകര്‍ക്ക് പട്ടയം
നല്‍കുന്നതിന് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ഇ)
അണ്‍സര്‍വേയ്ഡ്
ഭൂമി സര്‍വ്വേ
ചെയ്യുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ പട്ടയം
ലഭിക്കാനുളള കോളനികള്‍
1413.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ
നെയ്യാറ്റിന്‍കര നഗരസഭ,
അതിയന്നൂര്‍, തിരുപുറം,
ചെങ്കല്‍, കാരോട്,
കുളത്തൂര്‍ എന്നീ
ഗ്രാമപഞ്ചായത്തുകളിലും
പട്ടയം ലഭിക്കാനുളള
കോളനികളുടെ പേരും ഓരോ
കോളനിയിലും
എത്രപേര്‍ക്കാണ് പട്ടയം
ലഭിക്കാനുളളതെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ തീരദേശം
ഉള്‍പ്പെടെയുള്ള
പ്രദേശങ്ങളില്‍ പട്ടയ
വിതരണത്തിന് അനുമതി
നല്കിയ കോളനികളുടെ
പേരും ഇവിടെ എത്ര
പേര്‍ക്കാണ് പട്ടയം
നല്‍കിയതെന്നുമുളള
വിവരം പഞ്ചായത്ത്,നഗരസഭ
എന്നിവ തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പട്ടയ വിതരണം
പൂര്‍ത്തീകരിക്കുന്നതുമായി
ബന്ധപ്പെട്ട്
പഞ്ചായത്ത്,നഗരസഭ
എന്നിവിടങ്ങളില്‍
നിന്നും ലഭിക്കേണ്ട
രേഖകള്‍ ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ?
ഓഖി ദുരന്തത്തില്‍
മരണപ്പെട്ടവര്‍
1414.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
ഓഖി ദുരന്തത്തില്‍ എത്ര
പേര് മരണപ്പെട്ടെന്നും
എത്ര പേരെ കാണാതായി
എന്നും വ്യക്തമാക്കുമോ;
(ബി)
ഓഖിയുമായി
ബന്ധപ്പെട്ട് ദേശീയ
ദുരന്ത പ്രതികരണ
ഫണ്ടില്‍ നിന്നും
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും യഥാക്രമം എത്ര
കോടി രൂപ വീതം
സഹായധനമായി ലഭിച്ചു
എന്ന് വ്യക്തമാക്കുമോ;
(സി)
ഈ
തുകയില്‍ നിന്ന്
ഏതൊക്കെ ഇനത്തില്‍ എത്ര
കോടി രൂപ ധനസഹായമായി
അനുവദിച്ചു;
(ഡി)
ദുരന്തത്തില്‍
മരണപ്പെട്ടവരില്‍ എത്ര
അവിവാഹിതരുണ്ട്;
ഇവര്‍ക്കുള്ള ധനസഹായം
രക്ഷിതാക്കള്‍ക്ക്
ലഭിക്കാനുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
പ്രളയം മൂലം വീട്
നഷ്ടപ്പെട്ടവരുടെ പുനരധിവാസം
1415.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയം മൂലം എത്ര
വീടുകള്‍ പൂര്‍ണ്ണമായും
ഭാഗികമായും
നശിച്ചുവെന്നാണ്
ഡിജിറ്റല്‍
സര്‍വ്വേയിലൂടെ
കണ്ടെത്തിയിട്ടുള്ളത്;
(ബി)
ഇപ്രകാരം
വീട് നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
എത്ര
പേര്‍ക്ക് പുതുതായി
വീട് നിര്‍മ്മിച്ചു
നല്കുവാനാണ്
ഉദ്ദേശിക്കുന്നത്; ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയാണോ
ഇവര്‍ക്ക് വീടുകള്‍
നല്‍കുന്നത്;
(ഡി)
വീടുകള്‍ക്ക്
ഭാഗികമായി നാശം
സംഭവിച്ചവര്‍ക്ക്
ഇതിനകം എന്തൊക്കെ
സഹായങ്ങളാണ് നല്‍കിയത്;
വിശദാംശം നല്‍കുമോ;
(ഇ)
വീട്
പൂര്‍ണ്ണമായും
നഷ്ടപ്പെട്ടവര്‍ക്ക്
പുതുതായി വീട്
നല്‍കുന്നതുവരെ
വാടകയിനത്തില്‍
എന്തെങ്കിലും സഹായം
നല്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ദുരന്തനിവാരണ നിയമപ്രകാരമുള്ള
മുന്‍കരുതല്‍
1416.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
തെക്ക് പടിഞ്ഞാറന്‍
കാലവര്‍ഷത്തിന്
മുന്നോടിയായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
മണ്‍സൂണ്‍
ആരംഭിച്ചത് മുതല്‍
2005-ലെ ദുരന്തനിവാരണ
നിയമ പ്രകാരമുള്ള
മുന്‍കരുതലുകള്‍
സ്വീകരിച്ചിരുന്നോ;
(സി)
ദുരന്ത
നിവാരണ പ്ലാനില്‍
ഉള്‍പ്പെട്ട ദുരന്ത
സാധ്യതാ മേഖലകളില്‍
സര്‍ക്കാര്‍ കൈകൊണ്ട
നടപടികള്‍ അറിയിക്കുമോ;
(ഡി)
തെക്ക്-പടിഞ്ഞാറന്‍
മണ്‍സൂണിന്റെ
ആദ്യഘട്ടങ്ങളില്‍
2018ആഗസ്റ്റ് മാസത്തിലെ
മഹാപ്രളയത്തിന് മുന്‍പ്
തന്നെ സംസ്ഥാനത്ത്
കനത്ത മഴയും വ്യാപക
നാശനഷ്ടങ്ങളും
ഉണ്ടായിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
സാഹചര്യം തരണം
ചെയ്തതെങ്ങനെയെന്ന്
വ്യക്തമാക്കുമോ?
റീ
ബില്‍ഡ് കേരള ആപ്ലിക്കേഷനിലെ
പിഴവുകൾ
1417.
ശ്രീ.കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള എന്ന
ആപ്ലിക്കേഷന്‍ വഴി
തിട്ടപ്പെടുത്തിയ
പ്രളയത്തിന്റെ നാശനഷ്ട
കണക്കുകളില്‍ വ്യാപകമായ
പിഴവ്
സംഭവിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആപ്ലിക്കേഷന്‍ വഴി
തിട്ടപ്പെടുത്തിയ
നാശനഷ്ട കണക്കുകൾ
റവന്യൂ വകുപ്പ്
തിട്ടപ്പെടുത്തിയ
നാശനഷ്ട കണക്കുകളുമായി
താരതമ്യം ചെയ്യുമ്പോൾ
അവ തമ്മിൽ വലിയ
വ്യത്യാസമുണ്ടോ;
(സി)
നാശനഷ്ട
കണക്കുകള്‍
തിട്ടപ്പെടുത്തുക എന്ന
സുപ്രധാനമായ പ്രവൃത്തി
അക്കാര്യത്തിൽ യാതൊരു
മുൻപരിചയവുമില്ലാത്ത
കോളേജ്
വിദ്യാര്‍ത്ഥികളെ
ഏല്പിച്ചത്
എന്തടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത തീരുമാനം മൂലം
പ്രളയത്തിന് ശേഷമുള്ള
മൂന്ന് മാസങ്ങൾ പാഴായി
എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
ദേശിയ
ദുരന്ത നിവാരണ ഫണ്ട്
T 1418.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ദേശിയ ദുരന്ത
നിവാരണ ഫണ്ടില്‍
നിന്നും എന്ത് തുക
ലഭ്യമായിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തുക ഏത് ഹെഡ് ഓഫ്
അക്കൗണ്ടിലാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തിന്റെ
എസ്.ഡി. ആര്. എഫ്- ല്‍
നിന്ന് ഈ
സ്രക്കാരിന്റെ
കാലയളവില്‍ എന്ത് തുക
ചെലവഴിച്ചെന്നും
ഇനിയെത്ര
മിച്ചമുണ്ടെന്നും
വിശദീകരിക്കുമോ?
പ്രളയം
T 1419.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയവുമായി
ബന്ധപ്പെട്ട് തെറ്റായ
വിവരങ്ങള്‍ നല്കി
ആനുകൂല്യം കൈപ്പറ്റിയ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന് ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ദുരന്ത
നിവാരണ അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
1420.
ശ്രീ.രാജു
എബ്രഹാം
,,
ജോര്‍ജ് എം. തോമസ്
,,
കാരാട്ട് റസാഖ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനം അതിതീവ്രവും
വ്യാപകവുമായ പ്രകൃതി
ദുരന്തങ്ങള്ക്കിടയാക്കാന്
സാധ്യതയുണ്ടെന്നതിനാല്‍
കാലാവസ്ഥ പ്രവചനത്തിന്
കൃത്യതയേറിയ ആധുനിക
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
സംസ്ഥാനം സ്വന്തം
നിലയില്‍
കൃത്യതയാര്‍ന്ന ആധുനിക
കാലാവസ്ഥ പ്രവചന
സംവിധാനം
ഏര്‍പ്പെടുത്തുന്നത്
പരിഗണിക്കുമോ;
(ബി)
പ്രകൃതി
ദുരന്തമുണ്ടാകുമ്പോള്‍
എങ്ങനെ സ്വയരക്ഷ
സാധ്യമാക്കണമെന്നും
അടിയന്തര ഘട്ടത്തില്‍
പ്രതികരിക്കേണ്ടതെങ്ങനെയെന്നുമുള്ള
ജനങ്ങളുടെ അജ്ഞത
പരിഹരിക്കാന്‍ ദുരന്ത
നിവാരണ അതോറിറ്റി
ബോധവല്‍ക്കരണ
പ്രവര്‍ത്തനം
വ്യാപകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെയും സന്നദ്ധ
സേവകരെയും ഉപയോഗിച്ച്
ദുരന്ത സാധ്യത ലഘൂകരണ,
ദുരന്ത അതിജീവന
പ്രവര്‍ത്തനങ്ങള്‍
വ്യാപകമാക്കാന്‍ ദുരന്ത
നിവാരണ അതോറിറ്റി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
പ്രകൃതി
ക്ഷോഭത്താല്‍ ഇടുക്കി
മണ്ഡലത്തിലുണ്ടായിട്ടുള്ള
നാശനഷ്ടങ്ങള്‍
1421.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
നിയോജകമണ്ഡലത്തില്‍
കഴിഞ്ഞ പ്രകൃതി
ക്ഷോഭത്തില്‍
ഉണ്ടായിട്ടുള്ള
നാശനഷ്ടങ്ങളുടെ കണക്ക്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വിവരം ലഭ്യമാക്കുമോ;
(ബി)
നാശനഷ്ടങ്ങളുടെ
കണക്ക് പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കാമോ?
പോസ്റ്റ്
ഡിസാസ്റ്റര്‍ നീഡ് അനാലിസിസ്
റിപ്പോര്‍ട്ട്
1422.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തെക്കുറിച്ചും
പുനര്‍നിര്‍മ്മാണത്തെക്കുറിച്ചും
ഐക്യരാഷ്ട്ര സംഘടന
തയ്യാറാക്കിയ പോസ്റ്റ്
ഡിസാസ്റ്റര്‍ നീഡ്
അനാലിസിസ്
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാന
പുനര്‍നിര്‍മ്മാണത്തിനായി
എത്ര കോടി രൂപ
വേണമെന്നാണ് പ്രസ്തുത
റിപ്പോര്‍ട്ടില്‍
ചൂണ്ടിക്കാണിക്കുന്നത്;
(സി)
ഇന്ത്യയിലെ
ആദ്യ ഹരിത സംസ്ഥാനമായി
കേരളത്തെ മാറ്റുന്നതിന്
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
പ്രസ്തുത
റിപ്പോര്‍ട്ടിലുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
തലശ്ശേരി
നിയോജകമണ്ഡലത്തിലെ ഫ്ലഡ്
വര്‍ക്ക്
1423.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17, 2017-18
വര്‍ഷങ്ങളിലെ
കാലവര്‍ഷക്കെടുതിയുടെ
ഭാഗമായി തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ഫ്ലഡ് വര്‍ക്കില്‍
(ദുരന്ത നിവാരണ വകുപ്പ്
- പ്രകൃതിക്ഷോഭം)
ഉള്‍പ്പെട്ട മുഴുവന്‍
റോഡുകളും
ഏതെല്ലാമാമെണന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
പ്രവൃത്തികളിൽ
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും ആയത്
എന്ന്
പൂര്‍ത്തീകരിക്കാാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
പ്രളയസാധ്യത
സംബന്ധിച്ച മുന്നറിയിപ്പ്
1424.
ശ്രീ.അനില്‍
അക്കര
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയം ദുരന്തം വിതച്ച
ആദ്യ ദിനമായ 2018
ഓഗസറ്റ്-8 ന്
മുന്‍പേതന്നെ റവന്യൂ
അധികൃതര്‍ക്ക്
ഏതെങ്കിലും സംഘടനകള്‍
പ്രളയസാധ്യത സംബന്ധിച്ച
മുന്നറിയിപ്പ്
നല്‍കിയിരുന്നോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ സംഘടനകളാണ്
മുന്നറിയിപ്പുകള്‍
നല്‍കിയത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ചാലക്കുടി
പുഴയിലെ പ്രളയ സാധ്യത
സംബന്ധിച്ച് ചാലക്കുടി
സംരക്ഷണ സമിതി റവന്യൂ
മന്ത്രിക്ക് കത്ത്
നല്‍കിയിരുന്നോ;
പ്രസ്തുത കത്തിലെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഈ
മുന്നറിയിപ്പ്
അവഗണിക്കാനുണ്ടായ
കാരണമെന്തായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(ഇ)
സര്‍ക്കാരിന്
ലഭിക്കുന്ന
മുന്നറിയിപ്പുകളുടെയും
പഠനങ്ങളുടെയും
അടിസ്ഥാനത്തില്‍
മുന്‍കരുതലുകള്‍
സ്വീകരിച്ചിരുന്നുവെങ്കില്‍
നാശനഷ്ടങ്ങളുടെ തോത്
കുറയ്ക്കാന്‍
സാധിക്കുമായിരുന്നോ;
വിശദമാക്കുമോ?
പ്രളയത്തില്‍
റവന്യൂ വകുപ്പിനുണ്ടായ
നാശനഷ്ടങ്ങള്‍
1425.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയത്തില്‍പ്പെട്ട്
റവന്യൂ വകുപ്പ്
ആഫീസുകള്‍ക്കും
രേഖകള്‍ക്കും സംഭവിച്ച
നാശനഷ്ടങ്ങള്‍
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
പ്രളയത്തില്‍
സംഭവിച്ച നഷ്ടം
പരിഹരിക്കുന്നതിനുളള
പദ്ധതികള്‍
T 1426.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
വ്യാപാര
സ്ഥാപനങ്ങള്‍ക്കും
ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍ക്കും
സംഭവിച്ച നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ഉണ്ടായ നഷ്ടം
പരിഹരിക്കുന്നതിന്
സഹായകരമായ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആവിഷ്ക്കരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന വീടുകള്‍
T 1427.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത് പ്രളയത്തെ
തുടര്‍ന്ന്
പൂര്‍ണ്ണമായി തകര്‍ന്ന
വീടുകളും ഭാഗികമായി
തകര്‍ന്ന വീടുകളും
എത്രയെന്ന്
അറിയിക്കാമോ;
(ബി)
എത്ര
വീടുകള്‍ക്ക്
ഒന്നാംഘട്ട ധനസഹായം
വിതരണം ചെയ്തു ;
വ്യക്തമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ പ്രളയത്തില്‍
തകര്‍ന്ന വീടുകള്‍
1428.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
പ്രളയത്തിലും കനത്ത
മഴയിലും തകര്‍ന്ന
വീടുകളുടെ എണ്ണം
വില്ലേജ് തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്ര വീടുകള്‍ക്ക്
ഇതിനകം നഷ്ടപരിഹാര തുക
നല്‍കിയിട്ടുണ്ട്
എന്നതിന്റെ വില്ലേജ്
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ;
(സി)
ആകെ
എത്ര തുകയാണ് ഇതിനകം
വിതരണം ചെയ്തത് എന്നും
ഇനിയും വിതരണം
ചെയ്യാനുള്ള
കുടിശ്ശികയുടേയും
വില്ലേജ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
മഹാപ്രളയത്തില്‍
വാസയോഗ്യമല്ലാതായിത്തീര്‍ന്ന
വീടുകള്‍
T 1429.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാപ്രളയത്തില്‍
പൂര്‍ണ്ണമായും
വാസയോഗ്യമല്ലാതായിത്തീര്‍ന്ന
വീടുകളുടെ കണക്കുകള്‍
ലഭ്യമാണോ;എങ്കില്‍ എത്ര
വീടുകള്‍ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
കോഴിക്കോട് ജില്ലയില്‍
വാസയോഗ്യമല്ലാതായിത്തീര്‍ന്ന
വീടുകളുടെ എണ്ണം
വില്ലേജ് തിരിച്ച്
ലഭ്യമാക്കാമോ?
ഉരുള്‍പൊട്ടലില്‍
ജീവഹാനി സംഭവിച്ചവരുടെ
ആശ്രിതര്‍ക്ക് ധനസഹായം
T 1430.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
കാലവര്‍ഷ സമയത്ത്
ഉണ്ടായ
ഉരുള്‍പൊട്ടലിലും
മണ്ണിടിച്ചിലിലും
എത്രപേര്‍ക്ക് ജീവഹാനി
സംഭവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
വീടുകള്‍
ഉരുള്‍പൊട്ടലില്‍
തകര്‍ന്നിട്ടുണ്ട് ;ഇത്
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഉരുള്‍പൊട്ടലിലും
മണ്ണിടിച്ചിലിലും
ജീവഹാനി സംഭവിച്ചവരുടെ
ആശ്രിതര്‍ക്കുള്ള
ആശ്വാസ ധനസഹായം എത്ര
പേര്‍ക്ക്
ലഭ്യമാക്കിയിട്ടുണ്ട്;ഇതിനായി
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
പ്രളയത്തിലുണ്ടായ
നാശനഷ്ടങ്ങളും ദുരന്തനിവാരണ
പ്രവര്‍ത്തനങ്ങളും
1431.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
സംസ്ഥാനത്തുണ്ടായ
നാശനഷ്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാന
ദുരന്തനിവാരണ അതോറിറ്റി
തയ്യാറാക്കിയ
കേരളത്തിലെ പ്രധാന
നഗരങ്ങളിലെ
വെള്ളപ്പൊക്ക സാധ്യതാ
ഭൂപടത്തെ
മുന്‍നിര്‍ത്തി
മുന്‍കരുതല്‍ നടപടി
സ്വീകരിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
വ്യക്തമായ
ആസൂത്രണത്തിന്റേയും
ഏകോപനത്തിന്റേയും
അഭാവമാണ് ഓരോ
മഴക്കെടുതിക്കാലത്തും
സംസ്ഥാനം നേരിടുന്ന
ഏറ്റവും വലിയ ദുരന്തം
എന്ന വസ്തുത
മനസ്സിലാക്കി നടപടി
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
പുഴകളും
നീര്‍ത്തടങ്ങളും
വ്യാപകമായി കയ്യേറ്റം
ചെയ്യപ്പെടുന്ന
സാഹചര്യത്തില്‍
അതിശക്തമായ മഴ
പെയ്താലുള്ള ദുരന്തം
ഭീകരമായിരിക്കുമെന്ന
ദുരന്ത നിവാരണ
വിദഗ്ദ്ധരുടെ
മുന്നറിയിപ്പിന്
അനുസൃതമായി നടപടി
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ
എന്ന് വ്യക്തമാക്കുമോ?
പ്രളയബാധിതര്‍ക്ക്
നല്കിയ ധനസഹായം
1432.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018 ആഗസ്റ്റ്
മാസത്തില്‍ ഉണ്ടായ
പ്രളയത്തില്‍
കഷ്ടതയനുഭവിച്ച
എത്രപേര്‍ക്ക് റവന്യു
വകുപ്പ് മുഖേന 10000/-
രൂപയുടെ ധനസഹായം
അനുവദിച്ച്
നല്‍കിയിട്ടുണ്ട്;
ഇനിയും എത്രപേര്‍ക്ക്
ധസഹായം അനുവദിച്ച്
നല്‍കാനുണ്ട്: വിശദാംശം
വ്യക്തമാക്കാമോ?
കാലവര്‍ഷക്കെടുതിയില്‍
മരണം സംഭവിച്ചവരുടെ എണ്ണം
T 1433.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയം,
ഉരുള്‍പ്പൊട്ടല്‍,മണ്ണിടിച്ചില്‍,
കാലവര്‍ഷം,
എന്നീകെടുതികളിൽപ്പെട്ട്
എത്രപേര്‍ക്ക് ജീവഹാനി
ഉണ്ടായിട്ടുണ്ട്;
(ബി)
ഇതില്‍
ഉരുള്‍പ്പൊട്ടലിലും
മണ്ണിടിച്ചിലിലും
എത്രപേര്‍
മരണപ്പെട്ടിട്ടുണ്ട്;
(സി)
വീടുകള്‍
തകര്‍ന്നുവീണ് എത്ര
പേര്
മരണപ്പെട്ടിട്ടുണ്ട്;
(ഡി)
കനത്തമഴയില്‍
നിറഞ്ഞുകവിഞ്ഞ
തോട്ടിലെയും,
പുഴയിലെയും
ഒഴുക്കില്‍പ്പെട്ട്
എത്രപേര്‍
മരണപ്പെട്ടിട്ടുണ്ട്;
(ഇ)
മഹാപ്രളയത്തില്‍
വീടുകളില്‍ വെളളം
കയറിയതുകാരണം
അതില്‍പ്പെട്ട്
എത്രപേര്‍
മരണപ്പെട്ടിട്ടുണ്ട്;വിശദാംശം
വ്യക്തമാക്കുമോ?
നദികളുടെ
കരകള്‍ സംരക്ഷിക്കുന്നതിന്
നടപടി
1434.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയക്കെടുതി
മൂലം തകര്‍ന്ന നദികളുടെ
കരകള്‍
സംരക്ഷിക്കുന്നതിന്
റിവര്‍ മാനേജ്മെന്റ്
ഫണ്ടില്‍ നിന്നും തുക
വിനിയോഗിക്കുന്നതിനുള്ള
പ്രപ്പോസല്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
എം.എല്‍.എ.മാരോട്
ശിപാര്‍ശ തേടിയിരുന്നോ;
(സി)
ഇല്ലെങ്കില്‍
മണ്ഡലം തലത്തില്‍
ഉണ്ടായിട്ടുള്ള
നാശനഷ്ടങ്ങള്‍ക്ക്
എം.എല്‍.എ.മാരുടെ
ശിപാര്‍ശ സഹിതമുള്ള
പ്രൊപ്പോസലുകള്‍ വാങ്ങി
ആര്.എം.എഫില്‍ നിന്നും
തുക അനുവദിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയ്ക്കായുള്ള റിവര്‍ മാനേജ്
മെന്റ് ഫണ്ട്
1435.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ് മെന്റ്ഫണ്ടില്
മലപ്പുറം ജില്ലയ്ക്കായി
എത്ര രൂപയാണ് നിലവില്‍
നീക്കിയിരിപ്പ് ഉള്ളത്;
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാര്‍ പ്രസ്തുത
ഫണ്ട് മലപ്പുറം
ജില്ലയില്‍
ഉപയോഗിക്കാതെ മറ്റ്
ജില്ലകളില്‍
ചെലവഴിച്ചിരുന്നോ;
വ്യക്തമാക്കാമോ;
(സി)
പ്രളയത്തില്‍
ഒലിച്ചുപോയ
മൂര്‍ക്കനാട് സ്കൂള്‍
കടവ് നടപ്പാലത്തിന്
പകരം മലപ്പുറം
ജില്ലയിലെ റിവര്‍
മാനേജ് മെന്റ് ഫണ്ട്
ഉപയോഗിച്ച്
ഗതാഗതയോഗ്യമായ
കോണ്‍ക്രീറ്റ് പാലം
വേണമെന്നഭ്യര്‍ത്ഥിച്ച്
2230 വിദ്യാര്‍ത്ഥികളും
മൂര്‍ക്കനാട് ആക്ഷന്‍
കമ്മിറ്റിയും നല്കിയ
നിവേദനത്തിന്മേല്
എടുത്ത നടപടിയുടെ
വിശദാംശം
വ്യക്തമാക്കാമോ; തുടര്‍
നടപടി സ്വീകരിക്കുമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട നിയമത്തിലെ ഭേദഗതി
1436.
ശ്രീ.ഷാഫി
പറമ്പില്‍
,,
എം. വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കിയ
പരിസ്ഥിതി വിരുദ്ധമായ
നെല്‍വയല്‍
തണ്ണീര്‍ത്തട
നിയമത്തിലെ ഭേദഗതി,
ക്വാറിയില്‍
നിന്നുമുള്ള ദൂരപരിധി
കുറച്ച നടപടി മുതലായവ
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
പിന്‍വലിക്കാന്‍
ആലോചിച്ചിട്ടുണ്ടോ;
(ബി)
ഭാവിയില്‍
പ്രകൃതി ദുരന്തങ്ങള്‍
തടയുന്നതിനായി പുതിയ
നിയമനിര്‍മ്മാണങ്ങള്‍
ആലോചനയിലുണ്ടോ;
(സി)
വ്യാപകമായ
വയല്‍ നികത്തലും
അനധികൃത ക്വാറി
പ്രവര്‍ത്തനങ്ങളും
അനധികൃത കെട്ടിടങ്ങളും
പ്രളയത്തിന്റെ ആക്കം
കൂട്ടി എന്നത്
വസ്തുതയായിരിക്കെ ആയതു
തടയാൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
തണ്ണീര്‍ത്തട
നിയമത്തെ മറികടന്ന്
നിര്‍മ്മിച്ച കെട്ടിടങ്ങളുടെ
റഗുലറൈസേഷൻ
1437.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008
-ലെ തണ്ണീര്‍ത്തട
നിയമപ്രകാരമുള്ള
അനുവാദം ലഭിക്കാതെ
നിര്‍മ്മിച്ച
കെട്ടിടങ്ങള്‍ക്ക്
ഫൈന്‍ ഈടാക്കി അവ
റഗുലറൈസ് ചെയ്ത്
നൽകുന്നതിന് ഏതെങ്കിലും
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വര്‍ഷങ്ങള്‍ക്ക്
മുമ്പ്
നികത്തപ്പെട്ടതും
എന്നാല്‍ ഡേറ്റാ
ബാങ്കില്‍ നിലം എന്ന്
രേഖപ്പെടുത്തുിയതുമായ
സ്ഥലത്ത് 2008 -ന് ശേഷം
നിര്‍മ്മിച്ച
കെട്ടിടങ്ങള്‍ക്ക് ഓരോ
കേസിന്റെ പ്രത്യേക
സാഹചര്യവും പരിശോധിച്ച്
പ്രത്യേക അനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
മുണ്ടൂര്‍ മുതല്‍ മഴുവഞ്ചേരി
വരെയുള്ള സ്ഥലമേറ്റെടുപ്പ്
1438.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
- കുറ്റിപ്പുറം പാതയിലെ
മുണ്ടൂര്‍ മുതല്‍
മഴുവഞ്ചേരി വരെയുള്ള
ഭാഗം നാല്
വരിയാക്കുന്നതിന്റെ
ഭാഗമായുള്ള
സ്ഥലമേറ്റെടുപ്പ്
നടപടികളുടെ
നാളിതുവരെയുള്ള പുരോഗതി
വിശദീകരിക്കുമോ;
(ബി)
സ്ഥലമേറ്റെടുപ്പ്
നടപടികള്‍ എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വെളിപ്പെടുത്തുമോ?
ഭൂമി
ഏറ്റെടുക്കലുമായി ബന്ധപ്പെട്ട
കേസുകള്‍
1439.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമി
ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട കേസുകളുടെ
നടത്തിപ്പിലുണ്ടാകുന്ന
പാകപ്പിഴകള്‍ മൂലം
സര്‍ക്കാര്‍ ഭാഗം
കോടതികളില്‍
പരാജയപ്പെടുകയും
സര്‍ക്കാരിന് ഇതുമൂലം
കോടികളുടെ നഷ്ടം
സംഭവിക്കുകയും
ചെയ്യുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കേസുകളുടെ കാര്യക്ഷമമായ
നടത്തിപ്പിന്
എന്തെങ്കിലും പുതിയ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എല്‍.ആര്.
കേസുകള്‍ കൈകാര്യം
ചെയ്യുന്നതിന്
കാര്യപ്രാപ്തിയും
പ്രാവീണ്യവുമുള്ള
ഉദ്യോഗസ്ഥരെ
നിയമിക്കുന്ന
കാര്യത്തില്‍ പ്രത്യേകം
ശ്രദ്ധ പതിപ്പിക്കുമോ?
കൂളിമാട്
പാലം ഉള്‍പ്പെട്ട ഭാഗത്തെ
സ്ഥലമെടുപ്പ്
1440.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്-മലപ്പുറം
ജില്ലകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
കൂളിമാട് പാലത്തിന്
കോഴക്കോട് ജില്ലയില്‍
ഉള്‍പ്പെട്ട ഭാഗത്തെ
സ്ഥലമെടുപ്പ്
പൂര്‍ത്തിയായത്
എന്നാണ്;വിവരം
ലഭ്യമാക്കുമോ;
(ബി)
സ്ഥലം
നല്കിയ ഭൂഉടമകള്‍ക്ക്
നഷ്ടപരിഹാരം
ലഭ്യമാക്കിയിട്ടുണ്ടോ;എത്ര
പേര്‍ക്കാണ് ഇനി
നഷ്ടപരിഹാരത്തുക
നല്കുവാനുള്ളത്;
ഓരോരുത്തര്‍ക്കും
നല്‍കാനുള്ള തുക എത്ര
വീതമാണ്;വ്യക്തമാക്കുമോ;
(സി)
നഷ്ടപരിഹാരം
ലഭ്യമാക്കുന്നതില്‍
കാലതാമസം
വരുന്നതിനിടയാക്കിയ
കാരണങ്ങള്‍
വിശദമാക്കാമോ;
(ഡി)
തുക
എപ്പോള്‍ ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
താലൂക്ക്
ഓഫീസ് നിര്‍മ്മാണത്തിന് സ്ഥലം
1441.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിട്ടി
താലൂക്ക് ഓഫീസ്
നിര്‍മ്മാണത്തിന് സ്ഥലം
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
താലൂക്ക്
ഓഫീസിന് സ്വന്തമായി
കെട്ടിടം
പണിയുന്നതിനുള്ള
നടപടികളുടെ വിശദാംശം
നല്‍കാമോ?
കൂളിമാട്
കടവില്‍ പാലം
നിര്‍മ്മിക്കുന്നതിന്
സ്ഥലമെടുപ്പ് നടപടികള്‍
1442.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്,
മലപ്പുറം ജില്ലകളെ
തമ്മില്‍
ബന്ധിപ്പിക്കുന്ന
കൂളിമാട് കടവില്‍ പാലം
നിര്‍മ്മിക്കുന്നതിന്
മലപ്പുറം ജില്ലയില്‍
ഉള്‍പ്പെട്ട ഭാഗത്തെ
സ്ഥലമെടുപ്പ്
നടപടികളുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നടപടിക്രമങ്ങളില്‍
അനാവശ്യമായ കാലതാമസം
വരുന്നുവെന്ന ആക്ഷേപം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സ്ഥലമെടുപ്പ്
നടപടികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
മുളന്തുരുത്തി
റെയില്‍വേ
മേല്‍പ്പാലത്തിനായുള്ള
സ്ഥലമേറ്റെടുപ്പ്
1443.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തിലെ
മുളന്തുരുത്തി
റെയില്‍വേ
മേല്‍പ്പാലത്തിനായുള്ള
സ്ഥലമേറ്റെടുപ്പ്
സംബന്ധിച്ച് 11/1-ല്‍
വിജ്ഞാപനം
പുറപ്പെടുവിച്ചതിനുശേഷം
സ്വീകരിച്ച
തുടര്‍നടപടികള്‍
അറിയിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച നടപടി
ക്രമങ്ങള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
പേരാമ്പ്രയില്‍
റഗുലര്‍ മാര്‍ക്കറ്റിംഗ്
സൊസൈറ്റിക്ക് വേണ്ടി അക്വയര്‍
ചെയ്തിരിക്കുന്ന ഭൂമി
1444.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റഗുലര്‍
മാര്‍ക്കറ്റിംഗ്
സൊസൈറ്റിക്ക് വേണ്ടി
പേരാമ്പ്രയില്‍
അക്വയര്‍ ചെയ്തിരുന്ന
ഭൂമി, പ്രസ്തുത
സൊസൈറ്റി പ്രവര്‍ത്തനം
ആവസാനിപ്പിച്ചതിനെ
തുടര്‍ന്ന് മുന്‍ ഭൂ
ഉടമ കുട്ടമ്പത്ത്
കല്യാണി അമ്മക്ക്
തിരികെ നല്‍കുന്നതിന്
റവന്യൂ വകുപ്പ് ഉത്തരവ്
നല്കിയിരുന്നുവോ;
(ബി)
ഇങ്ങനെ
ഉത്തരവ് ഉണ്ടെങ്കില്‍
പ്രസ്തുത ഉത്തരവ് റദ്ദ്
ചെയ്യുന്നതിന്
പേരാമ്പ്ര പഞ്ചായത്ത്
പ്രസിഡന്റ് ബഹു. റവന്യൂ
വകുപ്പുമന്ത്രിക്ക്
നിവേദനം
നല്കിയിരുന്നുവോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളത്;
(സി)
പ്രസ്തുത
ഭൂമി ഇപ്പോള്‍ ആരുടെ
കൈവശമാണ് ഉള്ളത് എന്ന്
വെളിപ്പെടുത്തുമോ?
പാട്ടക്കാലാവധി
കഴിഞ്ഞതും കോടതി
വ്യവഹാരങ്ങളില്പ്പെട്ടതുമായ
സര്‍ക്കാര്‍ ഭൂമി
1445.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാട്ടക്കാലാവധി
കഴിഞ്ഞതും എന്നാല്‍
കോടതി
വ്യവഹാരങ്ങളില്‍പ്പെട്ട്
സര്‍ക്കാര്‍
ഏറ്റെടുത്തതുമായ
ഭൂമികള്‍ ഏതെല്ലാം
കമ്പനികളുടെ
അല്ലെങ്കില്‍
വ്യക്തികളുടെ
പേരിലുള്ളതാണ്;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പാട്ടക്കാലാവധി
കഴിഞ്ഞ ഏതെല്ലാം
ഭൂമികള്‍ തിരികെ
സര്‍ക്കാരിലേക്ക് വന്നു
ചേര്‍ന്നിട്ടുണ്ട്;വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പാട്ടക്കാലാവധി
കഴിഞ്ഞ ഭൂമി
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
പാട്ടഭൂമി സംബന്ധമായ
ഏതെങ്കിലും കേസില്‍
സര്‍ക്കാരിന്
പ്രതികൂലമായി സുപ്രീം
കോടതിയുടേയോ
ഹൈക്കോടതിയുടേയോ വിധി
ഉണ്ടായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
പാട്ടഭൂമി
കൈവശം വച്ച് വരുന്നവര്‍
പാട്ടഭൂമി വില്പന
നടത്തിയിട്ടുണ്ടെങ്കില്‍
അവ തിരിച്ച്
പിടിക്കുന്നതിനും
പാട്ടക്കാലാവധി കഴിഞ്ഞ
ഭൂമി തിരികെ
സര്‍ക്കാരിലേയ്ക്ക്
മുതല്‍ കൂട്ടുന്നതിനും
അടിയന്തരമായി നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഗവ.
പ്രസ്സ് വക സ്ഥലം
വികസനാവശ്യങ്ങള്‍ക്കായി
ലഭ്യമാക്കുന്നതിന് നടപടി
1446.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊരട്ടിയിലെ
ഗവണ്മെന്റ് ഒാഫ്
ഇന്ത്യാ പ്രസ്സ്
പ്രവര്‍ത്തന രഹിതമായി
അടച്ചുപൂട്ടല്‍ ഭീഷണി
നേരിടുന്ന
സാഹചര്യത്തില്‍
കേന്ദ്രഗവണ്മെന്റിന്റെ
ഉടമസ്ഥതയിലുള്ള ഗവ.
പ്രസ്സ് വക സ്ഥലം
കിന്‍ഫ്ര വ്യവസായ
പാര്‍ക്കിന്റെ വികസനം
അടക്കമുള്ള വിവിധ
വികസനാവശ്യങ്ങള്‍ക്കായി
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കുറ്റിയാര്‍വാലിയില്‍
തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി
വിതരണം
1447.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
മണ്ഡലത്തിലെ
കുറ്റിയാര്‍വാലിയില്‍
തോട്ടം
തൊഴിലാളികള്‍ക്ക് ഭൂമി
വിതരണം ചെയ്യുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നടപടി
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
ഇതുമായി ബന്ധപ്പെട്ട
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്നും ഇനി
അവശേഷിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുന്നതിനുള്ള
നിര്‍ദ്ദേശം നല്‍കുമോ?
പാട്ടക്കുടിശ്ശിക
1448.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
കെ.എന്‍.എ ഖാദര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കും
പാട്ടത്തിന് നല്കിയ
സര്‍ക്കാര്‍ ഭൂമിയുടെ
പാട്ടക്കുടിശ്ശിക
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ദീര്‍ഘകാലമായി
സര്‍ക്കാര്‍ഭൂമി കൈവശം
വെച്ചിട്ടുളള
സ്ഥാപനങ്ങളും
വ്യക്തികളും വിവിധ
സംരംഭങ്ങളിലൂടെ ലാഭം
ഉണ്ടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പാട്ടക്കുടിശ്ശിക
അടയ്ക്കാത്തവരുടെ
പാട്ടക്കരാര്‍
റദ്ദാക്കാനും ഭൂമിയും
അതിലെ നിര്‍മ്മിതികളും
എത്രയും വേഗം
സര്‍ക്കാരിലേക്ക്
തിരിച്ചെടുക്കാനും
നടപടി സ്വീകരിക്കുമോ?
പാട്ടക്കുടിശ്ശിക
പിരിച്ചെടുക്കാന്‍ നടപടി
1449.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കും
പാട്ടത്തിന് നല്കിയ
സര്‍ക്കാര്‍ ഭൂമിയുടെ
പാട്ടക്കുടിശ്ശികയായി
സര്‍ക്കാരിന് 495 കോടി
ലഭിക്കാനുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
നവകേരള
സൃഷ്ടിക്കായി ഭീമമായ
തുക ആവശ്യമായിവരുന്ന
സാഹചര്യത്തില്‍ ഇത്തരം
കുടിശ്ശിക
പിരിച്ചെടുക്കാന്‍
സമയബന്ധിതമായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
പാട്ടക്കരാര്‍
റദ്ദാക്കി ഭൂമിയും
നിര്‍മ്മിതികളും
സര്‍ക്കാരിലേക്ക്
കണ്ടുകെട്ടുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
അല്ലെങ്കില്‍
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
അടക്കമുള്ള നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ദൃശ്യ
അച്ചടി മാധ്യമങ്ങള്‍ക്ക്
ദുരന്ത നിവാരണ വകുപ്പിൽ
നിന്ന് ഫണ്ട്
അനുവദിക്കുന്നതിനുളള മാനദണ്ഡം
1450.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയക്കെടുതി
റിപ്പോര്‍ട്ട്
ചെയ്തതുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് ദൃശ്യ
അച്ചടി
മാധ്യമങ്ങള്‍ക്ക്
ദുരന്ത നിവാരണ
വകുപ്പില്‍ നിന്ന്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
തുക ഏതൊക്കെ ദൃശ്യ
അച്ചടി
മാധ്യമങ്ങള്‍ക്കാണ്
നല്‍കിയിട്ടുള്ളത്;
ഇനംതിരിച്ച്
വിശദമാക്കുമോ;
(സി)
ദൃശ്യ
അച്ചടി
മാധ്യമങ്ങള്‍ക്ക്
ദുരന്ത നിവാരണ ഫണ്ടിൽ
നിന്ന് തുക
കൊടുക്കുവാനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(ഡി)
എന്തുകൊണ്ടാണ്
എല്ലാ ദൃശ്യ -അച്ചടി
മാധ്യമങ്ങളെയും ഫണ്ട്
നൽകുന്ന ലിസ്റ്റിൽ
ഉൾപ്പെടുത്താതിരുന്നത്;
വിശദമാക്കുമോ?
ദുരന്ത
പ്രതികരണ നിധി
1451.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരന്ത
പ്രതികരണ നിധിയില്‍
ഉള്‍പ്പെടുത്തി 2017-18
വര്‍ഷം തൃശ്ശൂര്‍
ജില്ലയിലെ ഏതെല്ലാം
റോഡുകള്‍
അഭിവൃദ്ധിപ്പെടുത്തുന്നതിന്
എത്ര തുക വീതം
അനുവദിച്ചു എന്ന്
അറിയിക്കാമോ;
(ബി)
ഇവയില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
റോഡുകള്‍ ഏതെല്ലാമാണ്;
(സി)
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ളവയുടെ
നിര്‍മ്മാണം
വേഗത്തിലാക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചു
എന്നറിയിക്കാമോ?
പ്രളയം
മൂലമുള്ള നാശനഷ്ടങ്ങളുടെ
യഥാര്‍ത്ഥ കണക്ക്
1452.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
- ലെ പ്രളയത്തില്‍
സംസ്ഥാനത്തിന് ഉണ്ടായ
നഷ്ടത്തിന്റെ കണക്ക്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രളയം
മൂലമുണ്ടായ നാശനഷ്ടം
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ച
നിവേദനത്തിലെ കണക്കും
ഇത് സംബന്ധിച്ച് ലോക
ബാങ്ക്, എ.ഡി.ബി
തുടങ്ങിയ അന്താരാഷ്ട്ര
ഏജന്‍സികള്‍ നടത്തിയ
പഠനങ്ങളിലെ കണക്കും
തമ്മില്‍ വലിയ
വ്യത്യാസം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിനുളള കാരണം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്രളയം
കഴിഞ്ഞ് മൂന്നുമാസം
പിന്നിട്ടിട്ടും
നാശനഷ്ടങ്ങളുടെ
യഥാര്‍ത്ഥ കണക്ക്
തിട്ടപ്പെടുത്താന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
നാശനഷ്ടങ്ങളുടെ
യഥാര്‍ത്ഥ കണക്ക്
തിട്ടപ്പെടുത്താന്‍
സാധിക്കാത്തത്
പുനരധിവാസ
പ്രവര്‍ത്തനങ്ങളെ
സാരമായി
ബാധിച്ചിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വെളിപ്പെടുത്തുമോ ?
ഇരിട്ടി
താലൂക്കില്‍
പ്രകൃതിക്ഷോഭത്തില്‍
തകര്‍ന്ന വീടുകള്‍
1453.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിട്ടി
താലൂക്കില്‍ ഈ വര്‍ഷം
പ്രകൃതിക്ഷോഭത്തില്‍
തകര്‍ന്ന വീടുകള്‍
എത്രയെന്നും അവയില്‍
പൂര്‍ണ്ണമായും തകര്‍ന്ന
വീടുകള്‍ എത്രയെന്നും
വേര്‍തിരിച്ച്
വ്യക്തമാക്കുമോ;
ഇവര്‍ക്ക്
നഷ്ടപരിഹാരമായി എത്ര
തുകയാണ് നാളിതുവരെ
നല്‍കിയിട്ടുള്ളത്; ഇനി
എത്ര തുക നല്‍കാനുണ്ട്;
(ബി)
ഇരിട്ടി
താലൂക്കില്‍ ഈ വര്‍ഷം
പ്രകൃതിക്ഷോഭത്തില്‍
വീടും സ്ഥലവും
നഷ്ടപ്പെട്ടവരുടെ എണ്ണം
എത്രയാണെന്ന്
അറിയിക്കുമോ;
ഇവര്‍ക്കായി
പ്രഖ്യാപിച്ച
ആനുകൂല്യങ്ങള്‍
ഏതൊക്കെയാണ്; നാളിതുവരെ
എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ട്;
(സി)
വീടും
സ്ഥലവും നഷ്ടപ്പെട്ട
പായം പഞ്ചായത്തിലെ
പുഴയോരത്ത്
താമസിച്ചിരുന്നവര്‍ക്ക്
വീടും സ്ഥലവും
നല്‍കുന്നതിന്
തടസ്സങ്ങളുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
നീക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
വാമനപുരം
മണ്ഡലത്തിലെ പുനരുദ്ധാരണ
പ്രവൃത്തികള്‍
1454.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡിസാസ്റ്റര്‍
മാനേജ് മെന്റ് (റവന്യൂ
-കെ) വകുപ്പ്, സ.ഉ
(സാധാ) നം.
4369/2016/ഡി.എം.ഡി
തീയതി 18.11.2016
ഉത്തരവ് പ്രകാരം
2016-17 സാമ്പത്തിക
വര്‍ഷത്തില്‍
കാലവര്‍ഷക്കെടുതികള്‍
പരിഹരിക്കുന്നതിന്
അനുവദിച്ച പുനരുദ്ധാരണ
പ്രവൃത്തികളില്‍
വാമനപുരം നിയോജകമണ്ഡല
പരിധിയില്‍ വരുന്ന
പഞ്ചായത്തുകളിലെ
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തിയായെന്ന്
അറിയിക്കാമോ;
(ബി)
ഇനിയും
ഏതെങ്കിലും
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍
കാരണം വിശദമാക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ റോഡുകളുടെ നവീകരണം
1455.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വെള്ളപ്പൊക്ക ദുരന്ത
നിവാരണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി റവന്യുവകുപ്പ്
ബാലുശ്ശേരി മണ്ഡലത്തിലെ
എത്ര റോഡുകള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
ഇതില്‍ എത്ര റോഡുകളുടെ
പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടെന്നും
പൂര്‍ത്തീകരിക്കാത്ത
റോഡുകളുടെ
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്നും
അറിയിക്കാമോ;
(ബി)
മണ്
റോഡുകള്‍
നവീകരിക്കുന്നതിനായി
വെള്ളപ്പൊക്ക ദുരന്ത
നിവാരണ ഫണ്ടുകള്‍
ഉപയോഗിക്കുന്നതിനുള്ള
നിബന്ധനകളില്‍ മാറ്റം
വരുത്താന്‍ നിര്‍ദ്ദേശം
നല്‍കാമോ?
ആറ്റിങ്ങല്‍
മണ്ഡലത്തിലെ വെള്ളപ്പൊക്ക
ദുരന്ത പദ്ധതി പ്രകാരമുള്ള
റോഡുകള്‍
1456.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017
-ല്‍ ആറ്റിങ്ങല്‍
മണ്ഡലത്തിലെ ഏതെല്ലാം
റോഡുകള്‍ക്കാണ്
വെള്ളപ്പൊക്ക ദുരന്ത
പദ്ധതിയില്‍
(ഫ്ലഡ്സ്കീം)
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്‍കിയത്;
വിശദമാക്കുമോ?
പ്രളയത്തില്‍
നാദാപുരം മണ്ഡലത്തിലുണ്ടായ
നാശ നഷ്ടങ്ങള്‍
1457.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍ പ്രളയം
മൂലം എടച്ചേരി, തൂണേരി,
നാദാപുരം,
വളയം,ചെക്കിയാട്,വാണിമേല്‍,നരിപ്പറ്റ,കായക്കൊടി,മരുതോങ്കര,കാവിലുംപാറ
തുടങ്ങിയ
പഞ്ചായത്തുകളില്‍
ഉണ്ടായ നാശ നഷ്ടങ്ങളുടെ
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഓരോ
പഞ്ചായത്തിനും എത്ര രൂപ
നഷ്ട പരിഹാരമായി
നല്‍കിയിട്ടുണ്ടെന്ന്
പേര് സഹിതം
വിശദമാക്കാമോ;
(സി)
പ്രളയത്തില്‍
തകര്‍ന്ന വീടുകളുടെ
എണ്ണം പഞ്ചായത്ത് തരം
തിരിച്ച്
പൂര്‍ണ്ണം/ഭാഗികം എന്നീ
ക്രമത്തില്‍ ആളുകളുടെ
പേര് മേല്‍വിലാസം
എന്നിവ സഹിതം
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
വീടുകളുടെ
പുനര്‍നിര്‍മ്മാണ
പദ്ധതി ഏത്
ഏജന്‍സിയിലൂടെ ആണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ ഫ്ലഡ് പ്രവൃത്തികള്‍
1458.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
2016-17,2017-18,2018-19
എന്നീ വര്‍ഷങ്ങളില്‍
ഫ്ലഡ് പ്രവൃത്തിയില്‍
ഉള്‍പ്പെടുത്തി പണം
അനുവദിച്ച റോഡുകളുടെ
പട്ടിക, വര്‍ഷം,
നിയോജകമണ്ഡലം,
റോഡിന്റെ പേര് എന്നീ
ക്രമത്തില്‍
വിശദമാക്കാമോ;
(ബി)
ഫ്ലഡ്
പ്രവൃത്തിയില്‍ ഒരു
റോഡിന് അനുവദിക്കുന്ന
തുകയ്ക്ക് പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
വ്യക്തമാക്കാമോ ?
കാലവര്‍ഷത്തെ
തുടര്‍ന്ന്
മാറ്റിപ്പാര്‍പ്പിച്ചവരുടെ
വിവരങ്ങള്‍
1459.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ആഗസ്റ്റുമാസം ഉണ്ടായ
ശക്തമായ കാലവര്‍ഷത്തെ
തുടര്‍ന്ന്
മാറ്റിപ്പാര്പ്പിച്ചവരുടെയും
ബന്ധുവീടുകളിലും മറ്റും
അഭയം പ്രാപിച്ചവരുടെയും
വ്യക്തമായ വിവരങ്ങള്‍
ലഭ്യമാണോ; ആകെ എത്ര
പേര് സ്വഭവനത്തില്‍
നിന്നും
മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു;
വ്യക്തമാക്കുമോ;
(ബി)
ഇടുക്കി
നിയോജകമണ്ഡലത്തില്‍
ഇത്തരം എത്ര
ക്യാമ്പുകള്‍
പ്രവര്‍ത്തിച്ചിരുന്നു;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഇപ്രകാരം
ക്യാമ്പുകളിലും മറ്റും
കഴിഞ്ഞിരുന്നവര്‍ക്ക്
ഇതിനോടകം എത്ര തുക വീതം
ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കരുനാഗപ്പള്ളി
താലൂക്കില്‍ വീട്
നശിച്ചവര്‍ക്ക് നഷ്ടപരിഹാരം
1460.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ
കരുനാഗപ്പള്ളി
താലൂക്കില്‍ 2018
ജൂണിലുണ്ടായ
കാലവര്‍ഷക്കെടുതി മൂലം
വീട് നശിച്ചവര്‍ക്ക്
ഇതുവരെ നഷ്ടപരിഹാരം
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
എത്രയും പെട്ടെന്ന്
ധനസഹായം
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ തകര്‍ന്ന
വീടുകള്‍ക്കുള്ള ധനസഹായം
1461.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍ ആകെ
എത്ര വീടുകള്‍
തകര്‍ന്നിട്ടുണ്ട്;
പൂര്‍ണ്ണമായും
ഭാഗികമായും തകര്‍ന്ന
വീടുകള്‍ എത്ര;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
ദുരന്തത്തില്‍
നാശനഷ്ടങ്ങള്‍ സംഭവിച്ച
പ്രസ്തുത മണ്ഡലത്തിലെ
എത്ര പേര്‍ക്ക്
നഷ്ടപരിഹാരം വിതരണം
ചെയ്തിട്ടുണ്ട്; ഇനി
എത്ര പേര്‍ക്ക് ധനസഹായം
നല്‍കാനുണ്ട് ;
ഓരോരുത്തര്‍ക്കും എത്ര
രൂപ വീതം ധനസഹായം
നല്‍കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
നാശനഷ്ടങ്ങള്‍
സംഭവിച്ച എല്ലാവർക്കും
ധനസഹായം അടിയന്തിരമായി
വിതരണം ചെയ്യുന്നതിന്
കഴിയാത്തത്
എന്തുകൊണ്ട്; ആയത്
നല്‍കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
വെള്ളപൊക്കത്തില്‍
തകര്‍ന്ന റോഡുകള്പാട്ടക്കുടിശ്ശിക
പിരിച്ചെടുക്കാന്‍ നടപടി
1462.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫ്ലഡ്
സ്കീമില്‍
അനുവദിക്കപ്പെട്ട മണ്
റോഡുകള്‍ ഫ്ലഡ്
സ്കീമില്‍ ടാര്‍
ചെയ്യുന്നതിന്
സാങ്കേതിക തടസ്സങ്ങള്‍
ഉണ്ടോ; വിശദമാക്കുമോ;
(ബി)
ഫ്ലഡ്
സ്കീമില്‍ മണ്
റോഡുകള്‍ ടാര്‍
ചെയ്യാന്‍ ആവശ്യമായ
നിയമനിര്‍മ്മാണം
കൊണ്ടുവരുമോ;
വ്യക്തമാക്കുമോ?
കാലവര്‍ഷക്കെടുതിയിലെ
നാശനഷ്ടങ്ങള്‍
1463.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018 ജൂലൈയില്‍ ഉണ്ടായ
കാലവര്‍ഷക്കെടുതിയില്‍
കൃഷിനശിച്ചതിന്റെയും
വസ്തുവകകള്‍
നശിച്ചതിന്റെയും കണക്ക്
എടുത്തിട്ടുണ്ടോ;
(ബി)
എത്ര
കോടി രൂപയുടെ
നാശനഷ്ടമുണ്ടായി
എന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
പ്രസ്തുത
കാലവര്‍ഷക്കെടുതിയില്‍
ജീവന്
നഷ്ടപ്പെട്ടവരുടെ
ആശ്രിതര്‍ക്കും കൃഷിയും
വീടും നശിച്ചവര്‍ക്കും
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പുതിയ
താലൂക്കുകള്‍
രൂപീകരിക്കേണ്ടതിന്റെ ആവശ്യകത
1464.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ താലൂക്കുകള്‍
രൂപീകരിക്കേണ്ടതിന്റെ
ആവശ്യകത
പരിശോധിച്ചിട്ടുണ്ടോ
; എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്തെ
വലിയ
താലൂക്കുകളിലൊന്നായ
കൊല്ലം താലൂക്ക്
വിഭജിച്ച് ചാത്തന്നൂര്‍
ആസ്ഥാനമായി പുതിയ
താലൂക്ക്
രൂപീകരിക്കണമെന്ന
ജനങ്ങളുടെയും
ജനപ്രതിനിധികളുടെയും
ദശാബ്ദങ്ങളായുള്ള
ആവശ്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ?
വെളിയം
വില്ലേജ് ആഫീസ് .
1465.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ വെളിയം
വില്ലേജ് ആഫീസിനെ
സ്മാര്‍ട് വില്ലേജ്
ആഫിസ് ആക്കി
മാറ്റുന്നതിന് എത്ര തുക
അനുവദിച്ചിട്ടുണ്ട്;
ഭരണാനുമതി നല്കിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
നിര്‍മ്മാണ
ചുമതല
നിക്ഷിപ്തമാക്കിയിരിക്കുന്നത്
ആരിലാണ്;
വ്യക്തമാക്കുമോ?
വാമനപുരം
മണ്ഡലത്തിലെ പാങ്ങോട് വില്ലേജ്
ആഫീസ്
1466.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
മണ്ഡലത്തിലെ പാങ്ങോട്
വില്ലേജ് ആഫീസ്
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
വിളപ്പില്‍
വില്ലേജ് ഓഫീസ് സ്മാര്‍ട്ട്
വില്ലേജ്
1467.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ വിളപ്പില്‍
വില്ലേജ് ഓഫീസിനെ
2018-19 വര്‍ഷത്തെ
പ്ലാന്‍ സ്കീമില്‍
ഉള്‍പ്പെടുത്തി
സ്മാര്‍ട്ട് വില്ലേജ്
ഓഫീസാക്കി
നവീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വില്ലേജ് ഓഫീസിന്റെ
ശോചനീയാവസ്ഥ
കണക്കിലെടുത്ത്
അടിയന്തിരമായി
നവീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുന്ദമംഗലം
മിനി സിവില്‍ സ്റ്റേഷനിലേക്ക്
വിവിധ ഓഫീസുകള്‍ മാറ്റുന്നതു
സംബന്ധിച്ച്
1468.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
മിനി സിവില്‍
സ്റ്റേഷന്റെ ഒന്നാം
ഘട്ട പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ചത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലാ കലക്ടറുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍
ഏതെല്ലാം
ഓഫീസുകള്‍ക്കാണ്
പൂര്‍ത്തീകരിച്ച
കുന്ദമംഗലം മിനി
സിവില്‍ സ്റ്റേഷന്
കെട്ടിടത്തിലേക്ക്
മാറുന്നതിനു സ്ഥലം
അനുവദിച്ചിട്ടുള്ളത്;
(സി)
വൈദ്യുതി
കണക്ഷന് ലഭിച്ച
സാഹചര്യത്തില്‍
ഓഫീസുകള്‍
മാറ്റുന്നതിന്
എന്തെങ്കിലും തടസം
നിലവിലുണ്ടോ;
(ഡി)
സ്വന്തമായി
ഓഫീസ് നിലവിലില്ലാത്ത
ഫുഡ് സേഫ്റ്റി ഓഫീസും,
കാലവര്‍ഷത്തില്‍
വാടകക്കെട്ടിടം
മുങ്ങിപ്പോയതിനാല്‍
പ്രവര്‍ത്തനം
പ്രതിസന്ധിയിലായ
എക്സൈസ് റേഞ്ച് ഓഫീസും
കുന്ദമംഗലം മിനി
സിവില്‍ സ്റ്റേഷനില്‍
പ്രവര്‍ത്തനമാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്മാര്‍ട്ട്
വില്ലേജുകള്‍
1469.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതൊക്കെ
വില്ലേജുകളാണ്
സ്മാര്‍ട്ട് വില്ലേജായി
ഉയര്‍ത്തിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
വില്ലേജുകളാണ്
സ്മാര്ട്ടാക്കിയിട്ടുളളത്;വ്യക്തമാക്കാമോ?
അനങ്ങനടി,
ഷൊര്‍ണ്ണൂര്‍ I & II എന്നീ
വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ
കെട്ടിടം
1470.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ അനങ്ങനടി,
ഷൊര്‍ണ്ണൂര്‍ I &
II എന്നീ വില്ലേജ്
ഓഫീസുകള്‍ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച ഫയലുകളുടെ
നിലവിലെ അവസ്ഥ
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ ഉടന്‍
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പിറവം
മണ്ഡലത്തിലെ ആമ്പല്ലൂര്‍
ഗ്രൂപ്പ് വില്ലേജ് വിഭജനം
1471.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തിലെ
ആമ്പല്ലൂര്‍ ഗ്രൂപ്പ്
വില്ലേജ് വിഭജിച്ച്
കുലയറ്റിക്കര, കീച്ചേരി
വില്ലേജുകളാക്കി
മാറ്റിയ നടപടിക്കുശേഷം
പ്രസ്തുത
വില്ലേജുകളില്‍
ആവശ്യമായ തസ്തികകള്‍
സൃഷ്ടിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് ധനകാര്യ
വകുപ്പിന്റെ അഭിപ്രായം
ലഭ്യമായിട്ടുണ്ടോ
എന്നറിയിക്കുമോ?
റവന്യൂ
വകുപ്പിലെ തസ്തികകള്‍
1472.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റവന്യൂ
വകുപ്പില്‍ എത്ര
തസ്തികകള്‍ പുതിയതായി
അനുവദിച്ചിട്ടുണ്ട്;എത്ര
തസ്തികകള്‍
വെട്ടിക്കുറിച്ചിട്ടുണ്ട്;പകര്‍പ്പ്
സഹിതം എണ്ണം നല്‍കാമോ;
(ബി)
വെട്ടിക്കുറയ്ക്കുന്ന
തസ്തികകള്‍ ജോലി ഭാരം
കൂടിയ (റവന്യൂ
ആഫീസുകളിലെ റവന്യൂ
ഡിവിഷണല്‍
ഓഫീസ്,വില്ലേജ്
ഓഫീസുകള്‍)ഓഫീസുകളില്‍
പുനര്‍വിന്യസിച്ച്
ജോലിഭാരം
ലഘൂകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ;
(സി)
അഞ്ച്
വര്‍ഷത്തില്‍ കൂടുതല്‍
പഴക്കമുള്ള
താല്‍ക്കാലിക
തസ്തികകള്‍ സ്ഥിരം
തസ്തികയായി
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇ-ഡിസ്ട്രിക്ട്
പദ്ധതി നടപ്പിലാക്കിയ
സാഹചര്യത്തില്‍
വില്ലേജ് ഫീല്‍ഡ്
അസിസ്റ്റന്റ്
തസ്തികയില്‍ നിന്നും
50% വില്ലേജ്
അസിസ്റ്റന്റ്
തസ്തികയായി
പുനക്രമീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
കഴിഞ്ഞ
ശമ്പള പരിഷ്കരണത്തില്‍
വില്ലേജ് ഓഫീസര്‍മാരുടെ
ശമ്പളം 29200-62400 രൂപ
സ്കെയിലും റവന്യൂ
ഇന്‍സ്പെക്ടര്‍/ ഹെഡ്
ക്ലാര്‍ക്ക് മാരുടെ
ശമ്പളം 27800-59400 രൂപ
സ്കെയിലും
ആക്കിയിരുന്നെങ്കിലും
ചില ജില്ലയില്‍
വില്ലേജ് ഓഫീസര്‍മാരുടെ
ശമ്പളം വ്യത്യസ്തമായ
തരത്തിലാണ്
നല്‍കുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഈ
അപാകത
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
അമ്പായത്തോട് മിച്ച ഭൂമിയിലെ
താമസക്കാര്‍ക്ക് കൈവശാവകാശ
സര്‍ട്ടിഫിക്കറ്റ്
1473.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പായത്തോട്
മിച്ച ഭൂമിയിലെ
താമസക്കാര്‍ക്ക്
കൈവശാവകാശ
സര്‍ട്ടിഫിക്കറ്റ്
ലഭ്യമല്ലാത്തതിനാല്‍
ലൈഫ് ഭവന പദ്ധതിയില്‍
നിന്നും ആനുകൂല്യം
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൈവശാവകാശ
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
ഈ
വിഷയം
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പുതുപ്പാടി
വില്ലേജിലെ ഭൂമിയുടെ
ക്രയവിക്രയം
1474.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വ്യക്തിയുടെ
പരാതിയെതുടര്‍ന്ന് വന്ന
കോടതി ഇഞ്ചക്ഷന്
ഉത്തരവ് കാരണം
പുതുപ്പാടി വില്ലേജിലെ
ചില സര്‍വ്വേ
നമ്പരുകളിലുള്ള
ഭൂമിയുടെ ക്രയവിക്രയം
തടസ്സപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്ത് നടപടികളാണ്
കൈക്കൊണ്ടതെന്നും ഇനി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്നും
വിശദമാക്കുമോ?
പരശുവയ്ക്കല്‍
വില്ലേജാഫീസിനെ സ്മാര്‍ട്ട്
വില്ലേജാക്കുന്നതിന്റെ
നടപടിക്രമങ്ങള്‍
1475.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
പരശുവയ്ക്കല്‍,
കുന്നത്തുകാല്‍,
വെള്ളറട എന്നീ
വില്ലേജാഫീസുകളുടെ
ശോചനീയാവസ്ഥ പരിഹരിച്ച്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലുകളുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ
വില്ലേജാഫീസുകളെയാണ്
സ്മാര്‍ട്ട്
വില്ലേജാഫീസുകളായി
ഉയര്‍ത്തുന്നത് ;
ആയതിലേക്കായുള്ള
നടപടിക്രമങ്ങളുടെ
നിലവിലെ സ്ഥിതി എന്താണ്
; വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പരശുവയ്ക്കല്‍
വില്ലേജാഫീസിനെ
സ്മാര്‍ട്ട്
വില്ലേജാക്കി
ഉയര്‍ത്തുന്നതിന്റെ
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ?
കിഴക്കേകോട്ടയിലെ
അനധികൃത കൈയ്യേറ്റം
1476.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിൽ
കിഴക്കേകോട്ടയിലെ
സംരക്ഷണ മതിലിന്
ചുറ്റും പാട്ടക്കാലാവധി
കഴിഞ്ഞതിനാല്‍ പാട്ടം
റദ്ദാക്കിയ
സ്ഥലത്തിന്റെ അളവ്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലത്ത് ആരുടെയൊക്കെ
പേരില്‍ എത്ര കച്ചവട /
ഇതര സ്ഥാപനങ്ങള്‍
പ്രവര്‍ത്തിച്ച്
വരുന്നവെന്ന്
വ്യക്തമാക്കുമോ;
അനധികൃത കൈയ്യേറ്റ
ഉടമകളില്‍ നിന്ന് സബ്
ലെറ്റ് ചെയ്ത
സ്ഥാപനങ്ങളുടെ എണ്ണവും
നിയമ വിധേയമാണോ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം എന്നും
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ പ്രസ്തുത
സ്ഥാപനങ്ങളെ എന്ത്
മാനദണ്ഡത്തിലാണ്
പ്രവര്‍ത്തിക്കുന്നതിന്
അനുവദിച്ച്
വരുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇവിടെയുള്ള
കെ.എസ്.ആര്.ടി.സി വക
72.250 സെന്റ്
ഭൂമിയില്‍
പ്രവര്‍ത്തിച്ച് വരുന്ന
അനധികൃത കൈയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
എന്ത് ക്രിയാത്മക
നടപടിയാണ് ഈ
ഗവണ്മെന്റ് വന്ന നാള്
മുതല്‍
സ്വീകരിച്ചതെന്ന് തീയതി
സഹിതം വ്യക്തമാക്കുമോ;
(ഡി)
വളരെയക്കാലമായി
കൈയ്യേറ്റം
ഒഴിപ്പിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടും
ഇത്തരക്കാരെ കൈയ്യേറിയ
ഇടങ്ങളില്‍ തുടരാന്‍
അനുവദിക്കുന്നത് മറ്റ്
ഇടങ്ങളിലും ഗവണ്മെന്റ്
ഭൂമി കൈയ്യേറുന്നതിന്
സഹായകരമാകുമെന്നതിനാല്‍
സത്വരം ഒഴിപ്പിക്കല്‍
നടപടി
പ്രാവര്‍ത്തികമാക്കാന്‍
നടപടി സ്വീകരിക്കുമോ?
ഹാരിസണ്‍
മലയാളം കമ്പനി ലിമിറ്റഡ്
1477.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
മലയാളം കമ്പനി
ലിമിറ്റഡിന്റെ
കെെവശത്തിലുള്ള
സര്‍ക്കാരിന്റെ
മുപ്പത്തി എട്ടായിരം
ഏക്കര്‍ ഭൂമി തിരിച്ചു
പിടിക്കുന്നതുമായി
ബന്ധപ്പെട്ട് നടപടികള്‍
ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
(ബി)
ഇത്
സംബന്ധിച്ച് കോടതിയിലെ
രണ്ടംഗ ബഞ്ചിന്റെ
വിധിയും സര്‍ക്കാരിന്
എതിരായി വന്നശേഷം
കെെകൊണ്ട നടപടികള്‍
എന്തൊക്കെ;വ്യക്തമാക്കാമോ
(സി)
ഹെെക്കോടതിയിലും
സുപ്രീംകോടതിയിലും
സര്‍ക്കാരും അഭിഭാഷകരും
വേണ്ടത്ര ജാഗ്രത കേസ്
നടത്തിപ്പില്‍
കാണിച്ചില്ലെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ
; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ ?
മലപ്പുറം
ജില്ലയിലെ പ്രളയ പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍
1478.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയക്കെടുതിയില്‍
മലപ്പുറം
ജില്ലയിലുണ്ടായ
നാശനഷ്ടങ്ങള്‍ റവന്യൂ
വകുപ്പ്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ ഒാരോ
താലൂക്കിലും പ്രളയ
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍ക്കായി
അനുവദിച്ച തുകയും
ചെലവഴിച്ച കണക്കുകളും
വെളിപ്പെടുത്തുമോ;
(സി)
പ്രളയക്കെടുതി
മൂലം വീടുകളില്‍
മലിനജലം
കയറിയവര്‍ക്കുള്ള
10000/-രൂപ നഷ്ടപരിഹാര
തുക ഇതുവരെ എത്ര
കുടുംബങ്ങള്‍ക്ക്
വിതരണം ചെയ്തു;
താലൂക്ക് തിരിച്ച്
വെളിപ്പെടുത്തുമോ;
(ഡി)
ഇനിയും
തുക
ലഭിക്കാത്തവരുണ്ടെന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പരാതി
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
"പുറമ്പോക്ക്
മദ്യഷാപ്പ്"ഭൂമി
1479.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
"പുറമ്പോക്ക്
മദ്യഷാപ്പ്" എന്ന്
രേഖപ്പെടുത്തിയിട്ടുള്ള
എത്ര ഭൂമിയുണ്ടെന്ന്
താലൂക്കു തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
ടി
ഭൂമിയില്‍ വീടുകളുണ്ടോ
എന്നും പ്രസ്തുത
വീടുകള്‍ക്കു
നമ്പറുകളുണ്ടോ എന്നും
ആരുടെ അധീനതയില്‍ ഏത്
സര്‍വ്വേ നമ്പറില്‍
എത്രകാലമായിട്ടാണ്
ഭൂമിയുള്ളതെന്നും
താലൂക്ക് തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഭൂമി എത്രപേര്‍ക്കു
പതിച്ചു
നല്‍കിയിട്ടുണ്ടെന്ന്
താലൂക്കടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ഡി)
ഭൂമി
പതിച്ചു
നല്കണമെന്നാവശ്യപ്പെട്ട്കൊണ്ടുള്ള
അപേക്ഷകരുടെ എണ്ണം,
അപേക്ഷ ലഭ്യമായ
കാലയളവ്,
കാലവിളംബത്തിനുള്ള
കാരണം എന്നിവ താലൂക്ക്
തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
സമൂഹത്തിന്റെ
പൊതു ആവശ്യത്തിനായി
മാറ്റിവച്ചിട്ടുള്ള
സര്‍ക്കാര്‍ ഭൂമിയുടെ
നിയന്ത്രണാധികാരം
പഞ്ചായത്തുകള്‍ക്കു
നല്‍കിയിട്ടുണ്ടോ;
ഏതെല്ലാം ഭൂമിയാണ്
ഇതില്‍ പെടുന്നതെന്നും
"പുറമ്പോക്കു
മദ്യഷാപ്പു" ഭൂമിയുടെ
നിയന്ത്രണാധികാരം
ആര്‍ക്കെങ്കിലും
നല്‍കിയിട്ടുണ്ടോ
എന്നും ഇല്ലെങ്കില്‍
ഇനി ആര്‍ക്കെങ്കിലും
നല്കാന് നടപടി
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ?
കേരള
ഭൂനികുതി നിയമ ഭേദഗതി
1480.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വെ
നടത്തിയിട്ടില്ലാത്ത
ഭൂമിക്ക് കരം
സ്വീകരിക്കുവാന്‍
നേരിടുന്ന തടസ്സം
ഒഴിവാക്കുവാന്‍ 1961-ലെ
കേരള ഭൂനികുതി
നിയമത്തില്‍ ഭേദഗതി
കൊണ്ടുവരാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
അനധികൃത
റോഡ് കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കാന്‍ നടപടി
1481.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ പുതുതായി
നാഷണല്‍ ഹൈവേകള്‍
നിര്‍മ്മിച്ചപ്പോള്‍
ഉപേക്ഷിക്കപ്പെട്ട
റോഡുകളെ സംബന്ധിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഉപേക്ഷിക്കപ്പെട്ട
റോഡുകളുടെ ഭൂമി
സ്വകാര്യ വ്യക്തികള്‍
കയ്യേറിയതായിട്ടുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഭൂമി സര്‍വ്വെ
നടത്തി
തിരിച്ചുപിടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മനക്കടവ്
- പട്ടിമറ്റം - പത്താംമൈല്‍
നെല്ലാട് റോഡിലെ പുറമ്പോക്ക്
ഭൂമി
1482.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുമരാമത്ത്
റോഡായ മനയ്ക്കകടവ് -
പട്ടിമറ്റം -
പത്താംമൈല്‍ നെല്ലാട്
റോഡിലെ പുറമ്പോക്ക്
ഭൂമി അളന്ന്
തിട്ടപ്പെടുത്തുന്നതില്‍
ഉണ്ടായിട്ടുള്ള
കാലതാമസം എന്തെന്ന്
വിശദമാക്കാമോ ?
ഹാരിസണ്‍
മലയാളം ലിമിറ്റഡിന്റെ കീഴിലുളള
ഭൂമി
1483.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
മലയാളം ലിമിറ്റഡിന്റെ
കീഴിലുള്ള 3800 ഏക്കര്‍
ഭൂമി ഏറ്റെടുക്കാനുള്ള
സ്പെഷ്യല്‍ ഓഫീസറുടെ
നടപടി ഹൈക്കോടതിയും
സുപ്രീം കോടതിയും
റദ്ദാക്കിക്കൊണ്ട് വിധി
പ്രസ്താവിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
സ്പെഷ്യല്‍
ഓഫീസറുടെ നടപടി
റദ്ദാക്കിയതിന്
പ്രസ്തുത കോടതികള്‍
ചൂണ്ടിക്കാട്ടിയ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
വിധിയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തിന്റെ
താല്പര്യം
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1484.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാപ്രളയത്തെ
തുടര്‍ന്ന്
വെള്ളപ്പൊക്കം,
മണ്ണിടിച്ചില്‍ എന്നിവ
ഉണ്ടായ സ്ഥലങ്ങളെ
അടയാളപ്പെടുത്തുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുയോജ്യമായതും
അല്ലാത്തതുമായി
സ്ഥലങ്ങള്‍ പ്രത്യേകം
കണ്ടെത്തി
റിപ്പോര്‍ട്ട്
നല്കുവാന് റവന്യൂ
വകുപ്പ് ജില്ല
കളക്ടര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ഇപ്രകാരമുള്ള
പ്രദേശങ്ങളെ
അടയാളപ്പെടുത്തുമ്പോള്‍
കസ്തൂരി രംഗന്
റിപ്പോര്‍ട്ടിനെ
ആശ്രയിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ജില്ല
കളക്ടര്‍മാര്‍
തയ്യാറാക്കുന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ റവന്യൂ
വകുപ്പ് മാര്‍ഗ്ഗരേഖ
തയ്യാറാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
മാര്‍ഗ്ഗരേഖ
തയ്യാറാക്കുമ്പോള്‍ ഹാരിസണ്‍
മലയാളം
ലിമിറ്റഡിന്റെ
കീഴിലുളള ഭൂമി
നികത്തപ്പെട്ട
നെല്‍വയലുകള്‍,തോടുകള്‍,നീര്‍തടങ്ങള്‍
തുടങ്ങി
പ്രകൃതിദത്തമായ ആവാസ
വ്യവസ്ഥയെ തിരിച്ച്
പിടിക്കുവാന്‍ ഉതകുന്ന
വിധത്തില്‍ മാര്‍ഗ്ഗരേഖ
തയ്യാറാക്കുന്നതിനും ഈ
സ്ഥലങ്ങളില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിയന്ത്രണം
കൊണ്ടുവരുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കാമോ?
നെച്ചിക്കാട്
പറമ്പ് കമ്പിവളപ്പ്
നിവാസികള്‍ക്ക് പട്ടയം
1485.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
താലൂക്കിലെ കോടൂര്
വില്ലേജില്‍ സര്‍വ്വേ
നമ്പര്‍ 95/1ല്‍
ഉള്‍പ്പെട്ട
നെച്ചിക്കാട്
പറമ്പ്കമ്പിവളപ്പ്
നിവാസികള്‍ തങ്ങളുടെ
കെെവശഭൂമിക്ക്
പട്ടയമില്ലാതെ
ബുദ്ധിമുട്ട്
അനുഭവിക്കുന്നത്
ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് റവന്യൂ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
ഭൂമിക്ക് പട്ടയം
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പ്രകൃതിക്ഷോഭത്തില്പ്പെട്ടവര്ക്ക്
നല്കിയ ആശ്വാസ ധനസഹായം
1486.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭത്തില്‍
ഇടുക്കി
നിയോജകമണ്ഡലത്തില്‍
ജീവഹാനി
സംഭവിച്ചവരുടെയും
കാണാതായവരുടെയും പേരും
മേല്‍വിലാസവും
പഞ്ചായത്തുതിരിച്ച്
ലഭ്യമാക്കുമോ;
(ബി)
മരണപ്പെട്ടവരുടെയും
കാണാതായവരുടെയും
ആശ്രിതര്‍ക്ക് ഇതുവരെ
നല്കിയ ആശ്വാസ
ധനസഹായത്തിന്‍െറ
വിവരങ്ങള്‍
ലഭ്യമാക്കുമോ?
സ്വകാര്യ മേഖലക്ക് റീസര്‍വ്വേ
നടപടികളുടെ ചുമതല
1487.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റീസര്‍വ്വേ നടപടികളുടെ
ചുമതല സ്വകാര്യ
മേഖലയ്ക്ക്
കെെമാറുന്നതിനുള്ള
തീരുമാനം
കെെക്കൊണ്ടിട്ടുണ്ടോ;
(ബി)
റീസര്‍വ്വേ
വിഭാഗത്തിൽ
ജോലിചെയ്തിരുന്ന
സര്വ്വേയര്ന്മാരെ
സര്‍വ്വേ
വിഭാഗത്തിലേക്ക് മാറ്റി
നിയമിച്ചിട്ടുണ്ടോ;
(സി)
റീസര്‍വ്വേ
നടത്തുന്നതിന്
സൗകര്യമുള്ള സ്വകാര്യ
സ്ഥാപനങ്ങളെ
കണ്ടെത്തുന്നതിന്
ടെന്‍ഡര്‍ നടപടികള്‍
ആരംഭിച്ചോ; എങ്കില്‍
അവര്‍ക്ക്
ഇക്കാര്യത്തില്‍ വേണ്ട
യോഗ്യതകള്‍
എന്തൊക്കെയാണ്;
(ഡി)
മൂന്നാറില്‍
നടത്തിയ സ്വകാര്യ
സര്‍വ്വേ
വിജയപ്രദമായിരുന്നോ;
(ഇ)
ഭൂമിയുടെ
അടിസ്ഥാന രേഖകള്‍
സ്വകാര്യ മേഖലയ്ക്ക്
കെെമാറുന്നത്
സുരക്ഷിതമാകില്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
ദൂരീകരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
1488.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ റീസര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കുമോ;
(ബി)
റീസര്‍വ്വേ
സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍
സ്വകാര്യ ഏജന്‍സിക്കോ
സ്വകാര്യ
വ്യക്തികള്‍ക്കോ
നല്കുവാന് തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
സര്‍ക്കാര്‍ തലത്തിലോ
മറ്റ് തലത്തിലോ
ഏതെങ്കിലും
വിധത്തിലുള്ള പഠന
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കൊല്ലം
തുറമുഖത്തിനടുത്തുള്ള
സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി
1489.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
തുറമുഖത്തോട്
ചേര്‍ന്നുള്ള 13
ഏക്കര്‍ സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമി
തുറമുഖത്തിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
വിട്ട് നല്‍കണമെന്ന്
അഭ്യര്‍ത്ഥിച്ച്
സമര്‍പ്പിച്ച
പ്രൊപ്പോസലിന്മേല്
തീരുമാനം
കെെെക്കൊണ്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച
റവന്യൂ/യു-2/112/2017
നമ്പര്‍ ഫയലില്‍
ലഭ്യമായിട്ടുള്ള
ധനകാര്യവകുപ്പിന്റെ
അനുകൂല
അഭിപ്രായത്തിന്മേല്
തുടര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
ഡെപ്യൂട്ടി
ഡയറക്ടറായി തരംതാഴ്ത്തപ്പെട്ട
അഡീഷണല്‍ ഡയറക്ടര്‍
1490.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേയും
ഭൂരേഖയും വകുപ്പില്‍
അഡീഷണല്‍ ഡയറക്ടറായി
താല്‍ക്കാലിക
സ്ഥാനക്കയറ്റം നല്കിയ
നടപടി
നിയമവിരുദ്ധമായിക്കണ്ട്
ഡെപ്യൂട്ടി ഡയറക്ടറായി
തരംതാഴ്ത്തി 2015-ല്‍
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഡെപ്യൂട്ടി
ഡയറക്ടറായി
തരംതാഴ്ത്തപ്പെട്ടയാള്
അഡീഷണല്‍ ഡയറക്ടറുടെ
പദവിയില്‍
തുടരുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
സാഹചര്യം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
നിയമതടസ്സം
നിലനില്‍ക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ തലത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
അറിയിക്കുമോ?
ഭൂഘടനയില്‍
സംഭവിച്ച മാറ്റം
1491.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
മൂലം സംസ്ഥാനത്തിന്റെ
പല ഭാഗങ്ങളിലും
ഭൂഘടനയില്‍ മാറ്റം
സംഭവിച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂമിയില്‍
വിള്ളലുകള്‍ ഉണ്ടായി
മണ്ണിടിഞ്ഞു നീങ്ങുക,
ഭൂമി പിളര്‍ന്നു പോകുക
എന്നീ പ്രതിഭാസം മൂലം
ജനങ്ങള്‍
ആശങ്കയിലാണെന്ന
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
ജനങ്ങളുടെ
ആശങ്കകള്‍ അകറ്റാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
ജലാശയങ്ങളോട്
ചേര്‍ന്ന സ്ഥലം കയ്യേറി
നിര്‍മ്മിച്ച വീടുകള്‍
T 1492.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയശേഷം
സംസ്ഥാനത്ത് പുഴകളും
കനാലുകളും തോടുകളും
കയ്യേറുന്ന പ്രവണത
വര്‍ദ്ധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പുഴകളുടെയും
കനാലുകളുടെയും
തോടുകളുടെയും
അതിര്‍ത്തി
സംരക്ഷിക്കുന്നതിനും
കയ്യേറ്റം തടയുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
ജലാശയങ്ങളോട്
ചേര്‍ന്നുള്ള സ്ഥലം
കയ്യേറി നിര്‍മ്മിച്ച
വീടുകള്‍ പ്രളയത്തില്‍
തകര്‍ന്ന
സാഹചര്യത്തില്‍ അവിടെ
വീടുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
അനുമതി നല്‍കുമോ?
ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
പദ്ധതികൾ
1493.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിലും
പേമാരിയിലും തകര്‍ന്ന
വീടുകളും കെട്ടിടങ്ങളും
പരിസ്ഥിതി സൗഹൃദമായി
പുനര്‍നിര്‍മ്മിക്കുന്നതിന്
സംസ്ഥാന ഭവനനിര്‍മ്മാണ
ബോര്‍ഡ് എന്തെങ്കിലും
പദ്ധതികൾ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്
പ്രകാരം പുതുതായി
വീടുകള്‍
നിര്‍മ്മിക്കുന്നതിന്
അടിസ്ഥാനമാക്കിയിട്ടുള്ള
മാനദണ്ഡങ്ങൾ
വ്യക്തമാക്കുമോ;
(സി)
തുടര്‍ച്ചയായ
മണ്ണിടിച്ചിലും
ഉരുള്‍പൊട്ടലും
ഉണ്ടാകുന്ന
സ്ഥലങ്ങളില്‍
താമസിച്ചിരുന്നവര്‍ക്ക്
അതേ സ്ഥലത്ത് തന്നെ
വീടുകള്‍
പുനര്നിര്മ്മിക്കുന്നതിനാണോ
തീരുമാനിച്ചിരിക്കുന്നത്;
ഇത്തരക്കാര്‍ക്ക് വീട്
നിര്‍മ്മാണത്തിന്
അനുയോജ്യമായ മറ്റു
സ്ഥലങ്ങള്‍ കണ്ടെത്താൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന വീടുകളുടെ
പുനര്‍നിര്‍മ്മാണം
1494.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന വീടുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
നിര്‍മ്മിതി കേന്ദ്രം
അടക്കമുള്ള സര്‍ക്കാര്‍
സ്ഥാപനങ്ങളെ
ചുമതലപ്പെടുത്താന്‍
ആലോചിച്ചിട്ടുണ്ടോ;
(ബി)
നിര്‍മ്മാണ
സാമഗ്രികളുടെ വില
ക്രമാതീതമായി
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍ ചെലവ്
കുറഞ്ഞ വീട് എന്ന ആശയം
നടപ്പിലാക്കാനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(സി)
പ്രളയത്തെ
അതിജീവിക്കുന്ന
വീടുകള്‍
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ നിലവില്‍
നല്കുന്ന സഹായമായ 4
ലക്ഷം രൂപ
പര്യാപ്തമാകുമോ;
ഇതിനെകുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
പ്രളയത്തില്‍
കേടുപാടുകള്‍ സംഭവിച്ച
വീടുകളുടെ
പുനരുദ്ധാരണത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഭവന
നിര്‍മ്മാണ ബോര്‍ഡ്
നടപ്പിലാക്കുന്ന പദ്ധതികള്‍
1495.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണ ബോര്‍ഡ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്ന രീതി
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ നാളിതുവരെ
വിവിധ ഭവന നിര്‍മ്മാണ
പദ്ധതികളിലൂടെ എത്ര
പേര്‍ക്ക് വീട് നല്കി
എന്ന് വിശദമാക്കാമോ?
നെടുമങ്ങാട്
സ്ഥാപിക്കുന്ന റവന്യൂ ടവര്‍
1496.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
നെടുമങ്ങാട് റവന്യൂ
ടവര്‍ അനുവദിച്ചിരുന്ന
പ്രകാരം പൊതുമരാമത്ത്
സ്പെഷ്യല്‍
ബില്‍ഡിംഗ്സ്
ഡി.പി.ആര്.
തയ്യാറാക്കി ലാന്റ്
റവന്യൂ
കമ്മീഷണറേറ്റില്‍
സമര്‍പ്പിച്ച ഫയലില്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
നെടുമങ്ങാട്
സ്ഥാപിക്കാനുദ്ദേശിക്കുന്ന
റവന്യൂ ടവര്‍,
'സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിള്‍ ആയി
നിശ്ചയിച്ചിരിക്കുന്ന
ഭവന നിര്‍മ്മാണ
ബോര്‍ഡിന്റെ'
ചുമതലയില്‍ നിന്ന്
ഒഴിവാക്കി
പൊതുമരാമത്ത് വകുപ്പ്
സ്പെഷ്യല്‍ വിഭാഗത്തെ
ഏല്പിക്കണമെന്ന്
ആവശ്യപ്പെട്ട് നല്കിയ
കത്തില്‍ സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന വീടുകളുടെ
പുനര്‍നിര്‍മ്മാണം
1497.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന വീടുകളുടെ
പുനര്‍നിര്‍മ്മാണം
ഇതിനോടകം ആരംഭിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
തകര്‍ന്ന വീടുകളുടെ
വിവരശേഖരണം നടത്തിയത്
എപ്രകാരമായിരുന്നു;
ഇതിനായി രൂപം കൊടുത്ത
സംവിധാനം
ഫലപ്രപദമായിരുന്നോ;
വ്യക്തമാക്കുമോ;
(സി)
പൂര്‍ണ്ണമായി
തകര്‍ന്ന വീടുകളുടെ
പുനര്‍നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന വീടുകള്‍ക്ക്
നഷ്ടപരിഹാരം
1498.
ശ്രീ.വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
,,
വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന വീടുകള്‍ക്ക്
നഷ്ടപരിഹാരം
തിട്ടപ്പെടുത്തുന്നത്
എന്ത് മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്;
(ബി)
പ്രളയ
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളിലെ
സുതാര്യത ഇല്ലായ്മ കേരള
ഹൈക്കോടതിയില്‍ ചോദ്യം
ചെയ്യപ്പെട്ടിട്ടുണ്ടോ;
(സി)
റവന്യു
ഉദ്യോഗസ്ഥരുടെ
ഔദാര്യത്തിലല്ല പ്രളയ
ദുരിതാശ്വാസം
നല്‍കേണ്ടത് എന്ന
കോടതിയുടെ പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
കോടതി ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ?