റബ്ബര്‍
മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ നടപടി
*121.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആന്റണി
ജോണ്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
മേഖലയിലെ പ്രശ്നങ്ങള്‍
പഠിക്കാനും പരിഹാരം
നിര്‍ദ്ദേശിക്കാനുമായി
രൂപീകരിച്ച ടാസ്ക്
ഫോഴ്സ് ഓണ്‍ റബ്ബര്‍
ഇക്കാര്യത്തില്‍
നിര്‍ദ്ദേശം
സമര്‍പ്പിക്കുകയുണ്ടായോ;
വിശദാംശം നല്‍കാമോ;
(ബി)
സംസ്ഥാനത്തെ
പത്തുലക്ഷത്തിലധികം
വരുന്ന റബ്ബര്‍
കര്‍ഷകരുടെ
താല്പര്യങ്ങള്
അവഗണിച്ചുകൊണ്ട്
വന്‍കിട ടയര്‍
മുതലാളിമാരുടെ താല്പര്യ
സംരക്ഷണാര്‍ത്ഥം
കേന്ദ്ര സര്‍ക്കാര്‍
റബ്ബറിന്റെ ഇറക്കുമതി
നിയന്ത്രണം നീക്കിയത്
കര്‍ഷകരെ കൂടുതല്‍
പ്രതിസന്ധിയിലാക്കിയതിനാല്‍
ഈ നടപടി തിരുത്താന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
റബ്ബര്‍ വില സ്ഥിരതാ
പദ്ധതി പ്രകാരം ന്ലകി
വരുന്ന സഹായം
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
നാളികേര
വികസന കൗണ്‍സില്‍
*122.
ശ്രീ.എസ്.ശർമ്മ
,,
കെ. ദാസന്
,,
വി. അബ്ദുറഹിമാന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉല്പാദനക്ഷമതയിലുള്ള
കുറവും
വിലസ്ഥിരതയില്ലായ്മയും
കൊപ്ര, വെളിച്ചെണ്ണ
ഇറക്കുമതിയും നാളികേര
കൃഷി
ലാഭകരമല്ലാതാക്കിത്തീര്ത്തതിനാല്
ശാസ്ത്രീയ കൃഷിരീതിക്ക്
കര്‍ഷകര്‍ താല്പര്യം
കാണിക്കാതെ
ഉല്പാദനത്തില്
സംസ്ഥാനം പുറകോട്ടു
പോകാനിടയായത്
പരിഹരിക്കാന്‍ നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പുതുതായി
പ്രഖ്യാപിച്ച നാളികേര
വികസന കൗണ്‍സില്‍ മുഖേന
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
വിശദീകരിക്കാമോ;
(സി)
നാളികേരത്തില്‍
നിന്നും
മൂല്യവര്ദ്ധിതോല്പന്നങ്ങള്
നിര്‍മ്മിക്കാനുള്ള
സംരംഭങ്ങളും നീര
ഉല്പാദനവും
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതിയുണ്ടോ
എന്നറിയിക്കാമോ?
ഹയര്‍
എഡ്യുക്കേഷന്‍ കമ്മീഷന്
രൂപീകരിക്കാനുള്ള നീക്കം
*123.
ശ്രീ.എം.
സ്വരാജ്
,,
പി.ടി.എ. റഹീം
,,
വി. ജോയി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ രംഗത്തെ
നിലവാരം
ഉയര്‍ത്തുന്നതിനും
സര്‍വകലാശാലകള്‍ക്ക്
ധനസഹായം നല്‍കുന്നതിനും
നിലവിലുള്ള സ്വയംഭരണ
സ്വഭാവമുണ്ടായിരുന്ന
യുണിവേഴ്സിറ്റി
ഗ്രാന്റ്സ് കമ്മീഷനെ
ഇല്ലാതാക്കി പകരം
കേന്ദ്ര സര്‍ക്കാര്‍
നേരിട്ട്
നിയന്ത്രിക്കുന്ന ഹയര്‍
എഡ്യുക്കേഷന്‍
കമ്മീഷന്
രൂപീകരിക്കാനുള്ള
നീക്കം,
മറ്റുരംഗങ്ങളിലെന്ന
പോലെ വിദ്യാഭ്യാസ
രംഗത്തും വിവേചന
പൂര്‍ണ്ണമായ ഇടപെടലിന്
വഴിവെക്കുമെന്നതിനാല്‍
തീരുമാനത്തില്‍ നിന്നും
പിന്തിരിയാന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ബി)
ജെ.എന്‍.യു,
ഹൈദരാബാദ് കേന്ദ്ര
സര്‍വകലാശാല തുടങ്ങിയ
ഉല്‍കൃഷ്ട
സ്ഥാപനങ്ങളെയും
സംസ്ഥാനത്തെ കേന്ദ്ര
സര്‍വകലാശാലയേയും സംഘ
പ്രചാരകരെ തലപ്പത്തു
നിയമിച്ച് തകര്‍ക്കാന്‍
ശ്രമിക്കുന്നതായി
ആക്ഷേപമുയരുന്ന
സാഹചര്യത്തില്‍ കേന്ദ്ര
സര്‍ക്കാരിന്
സര്‍വകലാശാലകളുടെ മേല്‍
നേരിട്ടുള്ള നിയന്ത്രണം
ലഭിക്കുന്നത് അവയുടെ
സ്വയംഭരണാധികാരം
നഷ്ടപ്പെടുത്തുന്നതിനും
വര്‍ഗ്ഗീയ അജണ്ട
നടപ്പാക്കുന്നതിനും
സൗകര്യപ്രദമാകുമെന്നുള്ള
ആശങ്കയെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(സി)
രാജ്യത്തെമ്പാടുമുള്ള
സര്‍വകലാശാലകളില്‍
മിന്നലാക്രമണ വാര്‍ഷികം
ആഘോഷിക്കണമെന്നും
അധ്യാപകര്‍
രാഷ്ട്രീയാഭിപ്രായ
പ്രകടനം നടത്തരുതെന്നും
നിര്‍ദ്ദേശം നല്കിയ
പശ്ചാത്തലത്തില്‍,
സര്‍വകലാശാലകളുടെ
സ്വയംഭരണാധികാരം
സ്ഥാപിച്ചെടുക്കാന്‍
സാധ്യമായ
മാര്‍ഗ്ഗമെന്തെന്ന്
പരിശോധിക്കുമോ;
(ഡി)
സംസ്ഥാനത്തെ
വിവിധ സര്‍വകലാശാലകളെ
ഉല്‍കൃഷ്ട
സ്ഥാപനങ്ങളാക്കി
മാറ്റാന്‍ ഉള്ള
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ?
വോക്
വിത് എ സ്കോളര്‍ പ്രോഗ്രാം
*124.
ശ്രീ.ആര്.
രാജേഷ്
,,
എ. പ്രദീപ്കുമാര്‍
,,
കെ. ബാബു
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹിക
സമത്വത്തിന്റെതായ
അന്തരീക്ഷം
സൃഷ്ടിച്ചെടുക്കാന്‍
സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസ
രംഗത്തിന് വിജയകരമായി
സാധിച്ചപ്പോഴും ആ
നേട്ടം വികസനത്തിന്റെ
ചാലകശക്തിയാക്കി
മാറ്റുന്നതിന്
വെെജ്ഞാനിക ശ്രേഷ്ഠതയും
ഉല്പാദന, നിര്‍മ്മാണ
പ്രക്രിയകളില്‍
ചലനാത്മകതയും
സൃഷ്ടിക്കാന്‍ പ്രാപ്തി
നേടാനാകാതെ പോയത്
പരിഹരിക്കാന്‍ നടത്തി
വരുന്ന ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പഠന,
ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
നവീകരിക്കുന്നതിനും
രാജ്യത്തിനകത്തും
പുറത്തുമുള്ള ഗവേഷണ
സ്ഥാപനങ്ങളുമായി
ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്നതിനും
പദ്ധതിയുണ്ടോ; വോക്
വിത് എ സ്കോളര്‍
പരിപാടിയെക്കുറിച്ച്
അറിയിക്കാമോ;
(സി)
സര്‍വകലാശാലകളിലും
കോളേജുകളിലും ഉള്ള
അധ്യാപക ഒഴിവുകളില്‍
യോഗ്യതയുള്ളവരെ
നിയമിക്കുന്നതിന്
നടപടിയെടുത്തിട്ടുണ്ടോ?
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തിന്റെ നിലവാരം
*125.
ശ്രീ.ജെയിംസ്
മാത്യു
,,
എ.എം. ആരിഫ്
,,
എന്‍. വിജയന് പിള്ള
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
കോളേജുകളില്‍ നിന്ന്
പഠിച്ചിറങ്ങുന്നവരില്‍
വലിയൊരു വിഭാഗത്തിന്
വേണ്ടത്ര തൊഴില്‍
നൈപുണ്യമില്ലെന്ന
പ്രശ്നം പരിഹരിക്കാനായി
ഉന്നതവിദ്യാഭ്യാസ
വകുപ്പ്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
നല്‍കാമോ;
(ബി)
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തിന്റെ
നിലവാരം
ഉയര്‍ത്തുകയെന്ന
ലക്ഷ്യത്തോടെ ആ
മേഖലയില്‍
നടത്താനുദ്ദേശിക്കുന്ന
പരിഷ്കരണങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രവേശന
പരീക്ഷയില്‍ ഓരോ
പേപ്പറിനും
പത്തുമാര്‍ക്കെങ്കിലും
നേടിയാലേ
എഞ്ചിനീയറിംഗ്
പ്രവേശനം ലഭിക്കൂ എന്ന
വ്യവസ്ഥ,സീറ്റുകള്‍
ഒഴിഞ്ഞുകിടക്കുന്നുവെന്ന
കാരണത്താല്‍ മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
അടിസ്ഥാന
വിഷയങ്ങളില്‍
പ്രാവീണ്യമില്ലാത്തവര്‍
രക്ഷിതാക്കളുടെ
നിര്‍ബന്ധത്തിന്
വിധേയരായി
എഞ്ചിനീയറിംഗ്
പഠനത്തിന് ചേരുന്നതുവഴി
മാനവവിഭവ ശേഷിയില്‍
ഉണ്ടാകുന്ന നഷ്ടം
കണക്കിലെടുത്ത് പ്രവേശന
നടപടികളെക്കുറിച്ച്
സമഗ്രാവലോകനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
റബ്ബര്‍
വില തകര്‍ച്ച
*126.
ശ്രീ.വി.പി.സജീന്ദ്രന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില
തകര്‍ച്ച കാരണം
സംസ്ഥാനത്തെ റബ്ബര്‍
കര്‍ഷകര്‍ കടുത്ത
പ്രതിസന്ധിയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
2015-2016 മുതല്‍
2017-2018 വരെയുള്ള
കാലയളവില്‍ പ്രതിവര്‍ഷ
റബ്ബറുല്പാദനവും
ഉപഭോഗവും എത്രയെന്ന്
അറിയിക്കുമോ;
(സി)
റബ്ബറിന്റെ
വിലക്കുറവ് മൂലം
പ്രതിസന്ധി നേരിടുന്ന
ചെറുകിട നാമമാത്ര
കര്‍ഷകരെ
സഹായിക്കുന്നതിന്
എന്തെങ്കിലും പുതിയ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
റബ്ബര്‍
കിലോഗ്രാമിന് 200 രൂപ
എങ്കിലും
വിലസ്ഥിരതാഫണ്ട് വഴി
നല്കുന്ന കാര്യം
ആലോചിക്കുമോ?
ആർ.കെ.വി.വൈ-റഫ്താർ
സ്കീം
*127.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആർ.കെ.വി.വൈ-റഫ്താർ
സ്കീം പ്രകാരം
കേരളത്തിന് എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
ഏതെല്ലാം
തരം പ്രവൃത്തികൾക്കാണ്
ഈ തുക
ഉപയോഗപ്പെടുത്താവുന്നത്;
(സി)
പദ്ധതി
നടത്തിപ്പിന്റെ നിലവിലെ
സ്ഥിതി എന്താണ് എന്ന്
വ്യക്തമാക്കുമോ?
പ്രളയം
ബാധിച്ച കാര്‍ഷിക മേഖല
*128.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
സംസ്ഥാനത്തെ കാര്‍ഷിക
മേഖലയെ ഗുരുതരമായി
ബാധിച്ചുവോ;
വ്യക്തമാക്കുമോ;
(ബി)
പ്രളയത്തിന്റെ
ഭാഗമായി വ്യാപകമായി
നാശം നേരിട്ട കാര്‍ഷിക
വിളകള്‍ ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രളയം
സംസ്ഥാനത്തെ
നെല്‍കൃഷിയെ എപ്രകാരം
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
കൃഷിയാരംഭിച്ച
വയലുകളിലെ
നെല്ലിന്റെയും
ഞാറിന്റെയും നഷ്ടം
പ്രത്യേകം
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
'ഓണത്തിന്
ഒരുമുറം പച്ചക്കറി'
പദ്ധതിയെ പ്രളയം
എപ്രകാരം
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
ശീതകാല
പച്ചക്കറി കൃഷി നടത്തിയ
മേഖലകളിലെ നഷ്ടത്തിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ?
ഉന്നതവിദ്യാഭ്യാസ
മേഖലയുടെ നവീകരണം
*129.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
എന്‍. ഷംസീര്‍
,,
പി.കെ. ശശി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജ്ഞാനോല്പാദനത്തിലൂടെ
സാമൂഹ്യ പുരോഗതിയുടെ
ചാലകശക്തിയാകുകയെന്ന
ലക്ഷ്യം
നിറവേറ്റുന്നതിന്
ഉന്നതവിദ്യാഭ്യാസ
മേഖലയെ നവീകരിക്കാനായി
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
സംസ്ഥാനത്തെ
വിവിധ
സര്‍വ്വകലാശാലകളുടെ
ബിരുദ, ബിരുദാനന്തര
ബിരുദ കോഴ്സുകള്‍
അന്താരാഷ്ട്ര
നിലവാരമുളളതാക്കിത്തീര്ക്കുന്നതിനും
കാലിക പ്രസക്തിയുളള
പാഠ്യപദ്ധതി
രൂപപ്പെടുത്തുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
വിദ്യാഭ്യാസ
നിലവാരമുയര്‍ത്തുന്നതിന്റെ
മുന്നുപാധിയായ അടിസ്ഥാന
സൗകര്യ വികസനത്തിനും
അധ്യാപക നിലവാരം
ഉയര്‍ത്തുന്നതിനും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
സുശീല്‍
ഖന്ന റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിലുള്ള നടപടികൾ
*130.
ശ്രീ.ബി.സത്യന്
,,
വി. അബ്ദുറഹിമാന്
,,
കെ. ദാസന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
അഭിമുഖീകരിക്കുന്ന
പ്രതിസന്ധിയെക്കുറിച്ച്
പഠിക്കാനായി നിയോഗിച്ച
പ്രൊഫ. സുശീല്‍
ഖന്നയുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കോര്‍പ്പറേഷനെ മൂന്ന്
മേഖലകളാക്കി
വിഭജിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
കാര്യങ്ങളുടെ
അടിസ്ഥാനത്തിലാണ്
ഇപ്രകാരം മൂന്ന്
മേഖലകളായി
വിഭജിച്ചിരിക്കുന്നതെന്നും
ഒാരോ മേഖലയിലും വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
പ്രത്യേക നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.
യെ
ലാഭകരമാക്കുന്നതിനായി
ജീവനക്കാരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
റൂട്ടുകള്‍
പുന:ക്രമീകരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസ മേഖല
മെച്ചപ്പെടുത്താനുളള
പദ്ധതികള്‍
*131.
ശ്രീ.കെ.
രാജന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസ മേഖലയിലെ
പ്രശ്നങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എഞ്ചിനീയറിംഗ്
ബിരുദപഠനം സമഗ്രമായി
പരിഷ്ക്കരിക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കാമോ;
(സി)
അക്കാദമിക്
പ്രവര്‍ത്തനങ്ങളില്‍
വിദ്യാര്‍ത്ഥികളുടെ
നിലവാരം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
അക്കാദമികേതര
പ്രവര്‍ത്തനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വെളിപ്പെടുത്തുമോ;
(ഇ)
എഞ്ചിനീയറിംഗ്
പഠനകാലത്ത്
സ്റ്റാര്‍ട്ടപ്പുകള്‍
ആരംഭിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രോത്സാഹനം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
ഉന്നത
വിദ്യാഭ്യാസമേഖലയുടെ നവീകരണം
*132.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസമേഖലയ്ക്ക്
അക്കാദമിക നേതൃത്വം
നല്‍കേണ്ട
സര്‍വ്വകലാശാലകള്‍
ഫലത്തില്‍
നിഷ്ക്രിയമായിക്കൊണ്ടിരിക്കുന്ന
അവസ്ഥയ്ക്ക് പരിഹാരം
കാണാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
കേരളത്തിലെ
ഏതെങ്കിലും
സര്‍വ്വകലാശാലകളില്‍
നിലവില്‍
വി.സി.മാരില്ലാത്തതുമൂലം
ദൈനംദിന
പ്രവര്‍ത്തനങ്ങളില്‍
പോരായ്മകള്‍
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍ എന്ത്
നടപടി സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
പരീക്ഷകള്‍ യഥാസമയം
നടക്കാത്തതും അവയുടെ
റിസള്‍ട്ട്
സമയബന്ധിതമായി
പ്രസിദ്ധീകരിക്കാത്തതും
കാരണം
വിദ്യാര്‍ത്ഥികള്‍ക്ക്
ഉപരിപഠനത്തിനും മറ്റും
പ്രശ്നങ്ങളുണ്ടാകുന്നതിന്
എപ്രകാരം പരിഹാരം
കാണാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ബസ്
ചാര്‍ജ്ജ് വര്‍ദ്ധനവ്
*133.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡീസല്‍
വില വര്‍ദ്ധനയുടെ
പേരില്‍ സംസ്ഥാനത്തെ
ബസ് ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ചാര്‍ജ്ജ്
വര്‍ദ്ധന സംബന്ധിച്ച്
ശിപാര്‍ശ
സമര്‍പ്പിക്കുന്നതിന്
കമ്മീഷനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
കാര്യങ്ങള്‍
പരിഗണിക്കുവാനാണ്
കമ്മീഷനോട്
ആവശ്യപ്പെട്ടത്;
(സി)
ഈ
സര്‍ക്കാര്‍ എത്ര തവണ
ബസ് ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കുകയുണ്ടായി;
ആകെ എത്ര ശതമാനം
വര്‍ദ്ധനവാണ്
വരുത്തിയത്;
(ഡി)
ദക്ഷിണേന്ത്യയിലെ
ഏറ്റവും കൂടിയ ബസ്
ചാര്‍ജ്ജ് നിരക്ക്
സംസ്ഥാനത്താണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
അടിക്കടിയുണ്ടാകുന്ന
ബസ് ചാര്‍ജ്ജ്
വര്‍ദ്ധനവ്
സാധാരണക്കാരായ
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കുമെന്നതിനാല്‍
ബസ് ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കാനുള്ള
തീരുമാനം
പുന:പരിശോധിക്കുമോ
എന്ന് അറിയിക്കാമോ?
ശബരിമല
തീര്‍ത്ഥാടനത്തിനുള്ള യാത്രാ
സൗകര്യങ്ങള്‍
*134.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മണ്ഡല-മകര വിളക്ക്
തീര്‍ത്ഥാടനത്തോടനുബന്ധിച്ച്
എന്തെല്ലാം
മുന്നൊരുക്കങ്ങളും
യാത്രാ സൗകര്യങ്ങളുമാണ്
കെ.എസ്.ആര്.ടി.സി.
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
തീര്‍ത്ഥാടകര്‍ക്ക്
മുന്‍കൂട്ടി
യാത്രാസൗകര്യവും ദര്‍ശന
സൗകര്യവും
ഒരുക്കുന്നതിന്
കെ.എസ്.ആര്.ടി.സി.
നടപ്പിലാക്കിയിട്ടുള്ള
സേവനങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
നിലക്കല്‍-പമ്പ
സര്‍വ്വീസിന്
അമിതചാര്‍ജ്
ഈടാക്കുന്നു എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസരംഗം നേരിടുന്ന
നിലവാരത്തകര്‍ച്ച
*135.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസ രംഗം
നേരിടുന്ന
നിലവാരത്തകര്‍ച്ച
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തിന്
പ്രവേശനം നേടുന്ന
വിദ്യാര്‍ത്ഥികളില്‍
അൻപത് ശതമാനം പോലും
വിജയിക്കുന്നില്ലായെന്ന
വസ്തുത ഗൗരവമായെടുത്ത്
ഈ മേഖലയുടെ സമഗ്രമായ
ഉന്നമനത്തിന് ആവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഖരമാലിന്യ
സംസ്ക്കരണ നയം
*136.
ശ്രീ.കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖരമാലിന്യ സംസ്കരണ നയം
രൂപീകരിക്കാത്തതിന്
സുപ്രീംകോടതി പിഴ ശിക്ഷ
വിധിച്ചിരുന്നോ;
വിശദാംശം നല്‍കുമോ;
(ബി)
ഖരമാലിന്യ
സംസ്ക്കരണ നയം പിന്നീട്
സുപ്രീംകോടതിയെ
അറിയിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
നയത്തിലെ പ്രധാന
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പ്രളയം
കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ച
നാശനഷ്ടങ്ങള്‍
*137.
ശ്രീ.സി.
കെ. ശശീന്ദ്രന്
ശ്രീമതി
യു. പ്രതിഭ
ശ്രീ.ബി.ഡി.
ദേവസ്സി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
മഹാപ്രളയം കാര്‍ഷിക
മേഖലയില്‍ സൃഷ്ടിച്ച
നാശനഷ്ടങ്ങളുടെ
കണക്കെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
കര്‍ഷകര്‍ക്ക് നഷ്ട
പരിഹാരം നല്‍കുന്നത്
പൂര്‍ത്തിയായോ;
(ബി)
ഈ
സര്‍ക്കാര്‍ കാര്‍ഷിക
മേഖലയില്‍ ദീര്‍ഘ
വീക്ഷണത്തോടെയും
കാര്യക്ഷമതയോടെയും
നടത്തിയ ഇടപെടലിന്റെ
ഫലമായി സൃഷ്ടിച്ച
നേട്ടം പ്രളയത്തില്‍
തകര്‍ന്നടിഞ്ഞ
സാഹചര്യത്തില്‍ ആയത്
പുന:സ്ഥാപിക്കാനായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രളയം
മണ്ണിനുണ്ടാക്കിയ ശോഷണം
പുന:സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ; നടീല്‍
വസ്തുക്കളുടെയും
വളത്തിന്റെയും കാര്‍ഷിക
വായ്പയുടെയും ലഭ്യത
ഉറപ്പാക്കാനായി
നടത്തുന്ന ഇടപെടലുകള്‍
അറിയിക്കാമോ?
ഇലക്ട്രിക്
ബസ് സര്‍വ്വീസുകള്‍
*138.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇലക്ട്രിക്
ബസ് സര്‍വ്വീസുകള്‍
ലാഭകരമാണോ എന്ന്
കെ.എസ്.ആര്.ടി.സി.
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
കൂടുതല്‍ ഇലക്ട്രിക്
ബസ് സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
കെ.എസ്.ആര്.ടി.സി.
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
ഇതിനകം
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യെ
സ്വയംപര്യാപ്തമാക്കാന്‍
നടപടി
*139.
ശ്രീ.എസ്.രാജേന്ദ്രന്
,,
റ്റി.വി.രാജേഷ്
,,
എം. മുകേഷ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
കെ.എസ്.ആര്.ടി.സി.യെ
നിലനിര്‍ത്തുന്നതിനും
സ്വയം
പര്യാപ്തമാക്കുന്നതിനും
ആവിഷ്കരിച്ചു
നടപ്പിലാക്കിയ
പദ്ധതികള്‍
വ്യക്തമാക്കുമോ;
അതിനായി ചെലവഴിച്ച തുക
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
വാഹനങ്ങളുടെ
കാര്യക്ഷമമായ ഉപയോഗം
ദേശീയ ശരാശരിയിലേക്ക്
ഉയര്‍ത്തുന്നതിനും മാനവ
വിഭവശേഷിയുടെ ഫലപ്രദമായ
വിനിയോഗത്തിനും
നടപ്പാക്കിയ
കാര്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
സ്ഥാപനത്തെ
നിലനിര്‍ത്തുന്നതില്‍
തൊഴിലാളികളുടെ പങ്ക്
പരമ പ്രധാനമായതിനാല്‍
അവരുടെ സഹകരണം
ഉറപ്പാക്കുന്നതിന്
വേണ്ട സമീപനം
ഉണ്ടാകുമോ;
(ഡി)
കിഫ്ബി
ഫണ്ടുപയോഗിച്ച് പുതിയ
വാഹനങ്ങള്‍ വാങ്ങാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ഇ)
സ്വകാര്യ
ബസുകള്‍ വര്‍ദ്ധിച്ച
തോതില്‍ സേവനം
നിര്‍ത്തുന്ന
സാഹചര്യത്തില്‍
ഷെഡ്യൂള്‍
പരിഷ്കരണവുമായി
ബന്ധപ്പെട്ട്
ഷെഡ്യൂളുകള്‍
വെട്ടിക്കുറയ്ക്കുന്നത്
കെ.എസ്.ആര്.ടി.സി.യുടെ
ജനസേവന സ്ഥാപനമെന്ന
നിലയിലുള്ള
പ്രവര്ത്തനോദ്ദേശ്യത്തെ
ഹനിക്കുന്ന രീതിയില്‍
ആകാതിരിക്കാന്‍
ശ്രദ്ധിക്കുമോ?
കേന്ദ്ര
സര്‍ക്കാര്‍ നിലപാടുമൂലം
കാര്‍ഷിക മേഖലയില്‍
ഉണ്ടായിട്ടുള്ള പ്രതിസന്ധി
*140.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.എം.
ആരിഫ്
,,
കെ.കുഞ്ഞിരാമന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
ആര്.സി.ഇ.പി. പോലുള്ള
സ്വതന്ത്ര
വ്യാപാരക്കരാറുകളില്‍
ദീര്‍ഘവീക്ഷണമില്ലാതെ
ഒപ്പുവയ്ക്കുന്നത്
രാജ്യത്തെ കാര്‍ഷിക
സമ്പദ് വ്യവസ്ഥ
തകരുവാനും കര്‍ഷകരുടെ
താല്പര്യങ്ങള്
ഹനിക്കപ്പെടാനും
ഇടയാക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
വിവിധ കര്‍ഷക വിരുദ്ധ
നിലപാടുകളുടെ ഫലമായി
സംസ്ഥാനത്ത് കാര്‍ഷിക
മേഖലയില്‍
ഉണ്ടായിട്ടുള്ള
പ്രതിസന്ധികള്‍
എന്തെല്ലാമാണ്;
(സി)
വിവിധ
കാര്‍ഷിക വിളകള്‍ക്ക്
കേന്ദ്ര സര്‍ക്കാര്‍
പ്രഖ്യാപിച്ച മിനിമം
താങ്ങുവില
കര്‍ഷകര്‍ക്ക്
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉയര്‍ന്ന
ഉല്പാദനച്ചെലവ്
കണക്കിലെടുത്ത്
നെല്ലിന് താങ്ങുവിലയായി
സംസ്ഥാനം
ആവശ്യപ്പെട്ടതും
കേന്ദ്രം അനുവദിച്ചതും
എത്ര രൂപയാണെന്ന്
വിശദമാക്കുമോ;
(ഇ)
കൊപ്രയുടെ
താങ്ങുവില
വര്‍ദ്ധിപ്പിക്കണമെന്നും
പച്ചത്തേങ്ങയ്ക്ക്
താങ്ങുവില
പ്രഖ്യാപിക്കണമെന്നുമുള്ള
സംസ്ഥാനത്തിന്റെ
ആവശ്യത്തിന്മേല്
കേന്ദ്ര സര്‍ക്കാരിന്റെ
തീരുമാനം അറിയിക്കാമോ?
ഉന്നതവിദ്യാഭ്യാസ
മേഖലയിലെ പരിഷ്കരണങ്ങള്‍
*141.
ശ്രീ.വി.
ജോയി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജുകളിലെ പരീക്ഷാ
നടത്തിപ്പും
മൂല്യനിര്‍ണയവും
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പരീക്ഷാ
വിവരങ്ങള്‍
വിദ്യാര്‍ത്ഥികളുടെയും
രക്ഷിതാക്കളുടെയും
മൊബൈലിലേയ്ക്ക്
കൃത്യമായി നല്‍കാനുള്ള
നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(സി)
സിലബസ്
പരിഷ്കരണത്തോടനുബന്ധിച്ച്
ശില്പശാലകള്
സംഘടിപ്പിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
നാക്
അക്രഡിറ്റേഷന്
മാതൃകയില്‍ സംസ്ഥാനത്തെ
കോളേജുകള്‍ക്ക്
സ്റ്റേറ്റ് അസസ്മെന്റ്
ആന്റ് അക്രഡിറ്റേഷന്
(സാക്)
ഏര്‍പ്പെടുത്താന്‍
സംസ്ഥാന ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെ
ബിരുദ ബിരുദാനന്തര
കോഴ്സുകള്‍ രാജ്യാന്തര
നിലവാരത്തിലാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പ്രധാനമന്ത്രി
ആവാസ് യോജന
*142.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ആവാസ് യോജന എന്ന
പദ്ധതിയില്‍
സംസ്ഥാനത്തിന് 2017-18,
2018-19 വര്‍ഷങ്ങളില്‍
എത്ര വീടുകള്‍
നിര്‍മ്മിക്കാനാണ്
അനുമതി
ലഭിച്ചിട്ടുള്ളതെന്നും
ഇതിന്റെ നിര്‍മ്മാണ
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
വെളിപ്പെടുത്തുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
സഹായത്തിന് പുറമെ ഓരോ
വീടിനും നാല് ലക്ഷം രൂപ
അനുവദിക്കാന്‍ ആവശ്യമായ
ഫണ്ട് സംസ്ഥാന
സര്‍ക്കാരോ ത്രിതല
പഞ്ചായത്തോ നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ഇലക്ട്രിക്
വാഹനങ്ങള്‍ക്ക് അനുമതി
*143.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സുസ്ഥിര
പരിസ്ഥിതി സംരക്ഷണം
ഉറപ്പാക്കുന്നതിനുവേണ്ടി
പൊതുഗതാഗത രംഗത്ത്
ഇലക്ട്രിക്
വാഹനങ്ങള്‍ക്ക് അനുമതി
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇലക്ട്രിക്
വാഹനങ്ങള്‍ക്ക് അനുമതി
നല്‍കുന്നതിലൂടെ
സാങ്കേതിക രംഗത്തും
സാമ്പത്തിക രംഗത്തും
എന്തെല്ലാം ഗുണകരമായ
മാറ്റങ്ങള്‍
ഉണ്ടാക്കാനാവുമെന്നാണ്
കരുതുന്നത്;
(സി)
ഇലക്ട്രിക്
വാഹനങ്ങളുടെ ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഖരമാലിന്യം
സംസ്ക്കരിച്ച് വെെദ്യുതി
ഉല്പാദിപ്പിക്കുന്ന
പ്ലാന്റുകള്‍
*144.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
സ്വകാര്യ
പങ്കാളിത്തത്തോടെ ഏഴ്
ജില്ലകളില്‍ ഖരമാലിന്യം
സംസ്ക്കരിച്ച്
വെെദ്യുതി
ഉല്പാദിപ്പിക്കുന്ന
പ്ലാന്റുകള്‍
തുടങ്ങുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
എവിടെയാെക്കെയാണ് സ്ഥലം
കണ്ടെത്തിയിട്ടുള്ളത്;
(ബി)
എന്തൊക്കെ
സാങ്കേതിക വിദ്യയാണ് ഈ
പ്ലാന്റുകളില്‍
ഉപയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
കേന്ദ്രീകൃത
മാലിന്യ സംസ്ക്കരണ
പദ്ധതികള്‍ക്കെതിരെ
ജനങ്ങളില്‍ നിന്നും
പ്രതിഷേധമുണ്ടാകുന്നത്
ഇത്തരം മാലിന്യ
സംസ്ക്കരണ പ്ലാന്റുകള്‍
അവര്‍ക്ക് സമ്മാനിച്ച
അസുഖകരമായ
അനുഭവത്തിന്റെ
വെളിച്ചത്തില്‍ ആണെന്ന
വസ്തുത കണക്കിലെടുത്ത്
പുതിയ പ്ലാന്റുകള്‍
സ്ഥാപിക്കുമ്പോള്‍ അവ
ജനസൗഹൃദമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഈ
പദ്ധതി പ്രകാരം ഉള്ള
പ്ലാന്റുകളുടെ
ടെന്‍ഡര്‍ നടപടികള്‍
ഏത് ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ?
പ്രളയത്തില്‍
കാര്‍ഷിക മേഖലക്കുണ്ടായ
നഷ്ടങ്ങള്‍
*145.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
സംസ്ഥാനത്തെ കാര്‍ഷിക
മേഖലക്കുണ്ടാക്കിയ
നഷ്ടത്തിന്റെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഭൂവിസ്തൃതിയുടെ
അടിസ്ഥാനത്തില്‍
നെല്ല്, കപ്പ,
പച്ചക്കറി, വാഴ,
തെങ്ങ്, റബ്ബര്‍,
കുരുമുളക്, ജാതി, ഇഞ്ചി
തുടങ്ങിയ വിവിധ
മേഖലകളിലെ
കര്‍ഷകര്‍ക്കുണ്ടായ
നഷ്ടം
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
കാപ്പി,
കശുമാവ്, വെറ്റില,
ഗ്രാമ്പൂ, മഞ്ഞള്‍,
കൊക്കോ, നിലക്കടല,
എള്ള്, കരിമ്പ്,
പൈനാപ്പിള്‍ തുടങ്ങിയ
വിളകള്‍ക്ക് സംഭവിച്ച
നാശനഷ്ടങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
കൃഷിനാശത്തിന്
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
വിവിധ
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്ന് വായ്പയെടുത്ത്
കൃഷിയിറക്കിയ കര്‍ഷകരെ
സഹായിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മാലിന്യ
സംസ്കരണം
*146.
ശ്രീ.കാരാട്ട്
റസാഖ്
,,
സജി ചെറിയാന്
,,
കെ. ആന്‍സലന്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യങ്ങള്‍
സംസ്കരിക്കേണ്ടത് അത്
സൃഷ്ടിക്കുന്ന
വ്യക്തിയുടെയും
കുടുംബത്തിന്റേയും
ഉത്തരവാദിത്തമായി
കാണാതെ ജലസ്രോതസ്സുകള്‍
ഉള്‍പ്പെടെയുള്ള
പൊതുസ്ഥലങ്ങളില്‍ അവ
നിക്ഷേപിച്ച്
മലിനപ്പെടുത്തുന്നത്
കര്‍ശനമായി തടയാന്‍
വേണ്ട പ്രവര്‍ത്തനം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
നടത്തുന്നുണ്ടോ;
(ബി)
ജൈവ
മാലിന്യങ്ങള്‍
പാരിസ്ഥിതിക
പ്രശ്നങ്ങള്‍ക്കിടയാക്കാതെ
സംസ്ക്കരിക്കുന്നതിന്
വേണ്ട മാര്‍ഗ്ഗരേഖകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ അത്
പ്രാവര്‍ത്തികമാക്കുന്നുവെന്ന്
ഉറപ്പ് വരുത്താന്‍
വേണ്ട സംവിധാനം ഉണ്ടോ;
നഗരങ്ങളിലുള്ള
ഏറെപ്പേര്‍ക്കും
സ്ഥലപരിമിതി
ഉണ്ടെന്നതിനാല്‍
കേന്ദ്രീകൃത മാലിന്യ
സംസ്കരണ സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
അജൈവ
മാലിന്യ
സംസ്ക്കരണത്തിനായി
ക്ലീന്‍ കേരള കമ്പനി
നടത്തി വരുന്ന
ഇടപെടലുകള്‍
അറിയിക്കാമോ;
പ്ലാസ്റ്റിക്
ഉള്‍പ്പെടെയുള്ള അജൈവ
വസ്തുക്കളുടെ
ഉപയോഗനിയന്ത്രണത്തിന്
പദ്ധതിയുണ്ടോ; മാലിന്യ
സംസ്കരണമോ അല്ലെങ്കില്‍
അതിനുവേണ്ടി വരുന്ന
ചെലവോ ഉല്പാദകന്റെ
ബാധ്യതയാക്കാന്‍
സാധിക്കുമോ
എന്നറിയിക്കാമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പ്രളയാനന്തര പ്രവൃത്തികള്‍
*147.
ശ്രീ.എം.
നൗഷാദ്
,,
രാജു എബ്രഹാം
,,
ഒ. ആര്. കേളു
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
വര്‍ഷാരംഭത്തില്‍ തന്നെ
സമയബന്ധിതമായി
നടപ്പിലാക്കിയിരുന്ന
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
പദ്ധതിരേഖ
തയ്യാറാക്കല്‍,
നിര്‍വഹണം എന്നിവയെ
പ്രളയ ദുരന്തം എപ്രകാരം
ബാധിച്ചെന്ന്
അറിയിക്കാമോ;
(ബി)
പ്രളയ
ബാധിത പ്രദേശങ്ങളിലെ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
പുനഃസംഘടിപ്പിക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(സി)
നിലവില്‍
ലൈഫ് മിഷന് പ്രകാരവും
ഹരിത കേരളം മിഷന്റെ
ഭാഗമായും ആസൂത്രണം
ചെയ്തിരുന്ന
പ്രവൃത്തികള്‍
പ്രളയാനന്തര പുനഃസൃഷ്ടി
ആവശ്യമായ
സാഹചര്യത്തില്‍
വിപുലീകരിക്കേണ്ടി
വന്നതുമൂലമുളള ഭീമമായ
സാമ്പത്തിക ബാധ്യത
പദ്ധതി നിര്‍വഹണത്തെ
ബാധിക്കാനിടയുണ്ടോ;
(ഡി)
പ്രളയ
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
പരിസ്ഥിതി
സംരക്ഷണത്തിന് ഊന്നല്‍
നല്‍കിക്കൊണ്ടുള്ള
സ്ഥലപര ആസൂത്രണത്തിനും
വിഭവ വിനിയോഗത്തിനും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന് പദ്ധതി
*148.
ശ്രീ.ഐ.ബി.
സതീഷ്
,,
വി. കെ. സി. മമ്മത് കോയ
,,
റ്റി.വി.രാജേഷ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ച് വരുന്ന
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചുവരുന്നത്;
(ബി)
ഇതിന്റെ
ഭാഗമായി 24 മണിക്കൂറും
നിരീക്ഷണം നടത്തണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനായി
'സേഫ് കേരള' പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
അപകടസാധ്യത
കൂടിയ മേഖലകളില്‍
സി.സി.ടി.വി.
ക്യാമറകള്‍ സ്ഥാപിച്ച്
അവയുടെ നിയന്ത്രണം ഒരു
കേന്ദ്രത്തില്‍
നിന്നാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
അപകട
വിവരങ്ങള്‍ യഥാസമയം
അറിയിക്കുന്നതിനും
രക്ഷാപ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
ഗതാഗത വകുപ്പ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
കുട്ടനാട്ടിലെ
വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള
പരാമര്‍ശം
*149.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
വ്യാപിപ്പിച്ചതാണ്
കുട്ടനാട്ടിലെ
വെള്ളപ്പൊക്കത്തിന്റെ
വ്യാപ്തി
കൂട്ടിയതെന്നും ഈ കൃഷി
രീതി കുട്ടനാട്ടിന്
ഇണങ്ങാത്തതാണെന്നുമുള്ള
ഒരു ഐ.എ.എസ്.
ഉദ്യോഗസ്ഥന്റെ
പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ നയത്തില്‍
എന്തെങ്കിലും മാറ്റം
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഐ.എ.എസ് ഉദ്യോഗസ്ഥന്റെ
പാരമര്‍ശം സര്‍ക്കാര്‍
നയത്തിന്
എതിരാണെങ്കില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
ഇലക്ട്രിക് ബസ് സര്‍വ്വീസ്
*150.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നേരിടുന്ന സാമ്പത്തിക
പ്രതിസന്ധിയുടെ
മുഖ്യകാരണങ്ങളിലൊന്നായ
പലിശഭാരം
കുറയ്ക്കുന്നതിനായി
നടത്തിയ ഇടപെടലുകള്‍
എന്തെല്ലാമാണ്;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ നയങ്ങളുടെ
ഫലമായി അനുദിനം ഇന്ധന
വില വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍
സര്‍ക്കാര്‍ പുതുതായി
ആരംഭിച്ചതും സര്‍വ്വീസ്
നടത്തുന്നതിന് ഏറെ
ചെലവുകുറഞ്ഞതും
അന്തരീക്ഷ മലിനീകരണം
സൃഷ്ടിക്കാത്തതുമായ
ഇലക്ട്രിക് ബസ്
സര്‍വ്വീസ് സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(സി)
ഇത്തരം
വാഹനങ്ങളുടെ വിലയും
സര്‍വ്വീസ് ചെലവും
ഡീസല്‍
വാഹനങ്ങളുടേതുമായി
താരതമ്യം ചെയ്ത്
അറിയിക്കാമോ;
ഇത്തരത്തിലുള്ള എത്ര
വാഹനങ്ങള്‍ വാങ്ങാനാണ്
ഉദ്ദേശിക്കുന്നതെന്നും
ബാറ്ററി
റീചാര്‍ജിംഗിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍
എന്തെല്ലാമെന്നും
അറിയിക്കാമോ?