ഊര്ജ്ജസേവന
കേന്ദ്രം
3853.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അക്ഷയ
ഊര്ജ്ജസേവന
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ;
മഴക്കാലത്തെ
വൈദ്യുതി തടസ്സം
3854.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാറ്റും
മഴയും
ഉണ്ടായതിനെത്തുടര്‍ന്ന്
മേയ്, ജൂണ്‍
മാസങ്ങളില്‍ ഒന്നില്‍
കൂടുതല്‍ മണിക്കൂര്‍
വൈദ്യൂതി തടസ്സമുണ്ടായ
പ്രദേശങ്ങള്‍
ഏതെല്ലാമാണെന്ന്
സെക്ഷന്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കാറ്റിലും
മഴയിലും വൈദ്യുതി
തൂണുകള്‍ കടപുഴകി വീണും
മരം വീണും കമ്പികള്‍
പൊട്ടിയുമാണ് വൈദ്യുതി
തടസ്സമുണ്ടാകുന്നത്
എന്നതിനാല്‍ കാലങ്ങളായി
അനുഭവപ്പെടുന്ന ഈ
പ്രശ്നത്തിന്
ശാശ്വതപരിഹാരമായി എന്ത്
നടപടികളാണ് മുന്നില്‍
കാണുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
അണ്ടര്‍
ഗ്രൗണ്ട് കേബ്ളിംഗ്
ഉള്ള പ്രദേശങ്ങളിലും
മഴക്കാലത്ത് വൈദ്യുതി
തടസ്സമുണ്ടാകാറുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
കാസര്‍ഗോഡ്
നഗരത്തില്‍
എവിടെയെല്ലാമാണ്
അണ്ടര്‍ ഗ്രൗണ്ട്
കേബ്ളിംഗ് ഉള്ളതെന്നും
അവിടങ്ങളില്‍ ഇത്തവണ
വൈദ്യുതി തടസ്സം
ഉണ്ടായിരുന്നോ എന്നും
വ്യക്തമാക്കാമോ?
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി അതോറിറ്റി
സേഫ്റ്റി റെഗുലേഷന്
നല്കുന്ന യോഗ്യതാ
സര്‍ട്ടിഫിക്കറ്റ്
3855.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
BO(CMD)
No.1387/2018(CSC/Safety/2018-19)
തിരുവനന്തപുരം, തീയതി
30-05-2018 എന്ന
ബോര്‍ഡ് ഉത്തരവ്
പ്രകാരം സെന്‍ട്രല്‍
ഇലക്ട്രിസിറ്റി
അതോറിറ്റി സേഫ്റ്റി
റെഗുലേഷന് 2010ലെ
റെഗുലേഷന് 6 ആന്റ് 7
അനുസരിച്ചുളള യോഗ്യതാ
മാനദണ്ഡമായ ഡിഗ്രിയോ
ഡിപ്ലോമയോ ഇല്ലാത്ത
153 അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)മാര്‍ക്കും
353 സബ് എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)മാര്‍ക്കും
സി.ഇ.എ. അംഗീകൃത
ട്രെയിനിംഗ്
സെന്ററുകളില്‍ പ്രസ്തുത
റെഗുലേഷനില്‍
പറഞ്ഞിരിക്കുന്ന സിലബസ്
പ്രകാരമുളള
ട്രെയിനിംഗുകള്‍ നല്കി
അതു വഴി അവര്‍ക്ക്
പ്രസ്തുത റെഗുലേഷന്
അനുശാസിക്കുന്ന
യോഗ്യതാ
സര്‍ട്ടിഫിക്കറ്റ്
നല്കുവാന്
സര്‍ക്കാരിനോട്
അനുവാദം
ചോദിച്ചിട്ടുണ്ടോ;സര്‍ക്കാര്‍
ഇതിന് അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
നല്കുന്ന യോഗ്യതാ
സര്‍ട്ടിഫിക്കറ്റ്
പ്രസ്തുത റെഗുലേഷന്
അനുസരിച്ചുളള
യോഗ്യതയ്ക്ക്
തുല്യമാണെന്ന്
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി
അതോറിറ്റിയുടെ അനുമതി
കിട്ടിയിട്ടുണ്ടോ;
(സി)
പ്രസ്തുത
റെഗുലേഷന്
അനുശാസിക്കുന്ന
യോഗ്യതാ
മാനദണ്ഡങ്ങളില്‍ ഇളവ്
വരുത്തുവാനുളള അധികാരം
സംസ്ഥാന
സര്‍ക്കാരിനുണ്ടോ;
(ഡി)
പ്രസ്തുത
ബോര്‍ഡ്
ഉത്തരവ്,റെഗുലേഷന്
അനുസരിച്ചുളള യോഗ്യത
ഇല്ലാത്ത 153
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)മാര്‍ക്കും
353 സബ് എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)മാര്‍ക്കും
മാത്രമായിട്ട്
പരിമിതപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ബോര്‍ഡ്
ഉത്തരവില്‍ ആവശ്യമായ
തിരുത്തലുകള്‍
വരുത്തുമോ;
(ഇ)
ഇപ്രകാരം
അടിസ്ഥാന
ഡിഗ്രിയോ,ഡിപ്ലോമയോ
ഇല്ലാതെ യോഗ്യതാ
സര്‍ട്ടിഫിക്കറ്റ്
നേടുന്ന അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)മാരെയും
സബ് എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)മാരെയും
ഉയര്‍ന്ന
തസ്തികകളിലേയ്ക്കുളള
പ്രൊമോഷന്
പരിഗണിക്കുമോ;
പ്രസ്തുത റെഗുലേഷന്
അനുശാസിക്കുന്ന
യോഗ്യതാ മാനദണ്ഡങ്ങള്‍
ഇല്ലാത്ത അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാര്‍ക്കും സബ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)മാര്‍ക്കും
പ്രസ്തുത യോഗ്യതാ
സര്‍ട്ടിഫിക്കറ്റ്
നേടുന്നതുവരെ ഫീല്‍ഡിലെ
ജോലികള്‍ ചെയ്യുവാന്‍
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ?
സംസ്ഥാനത്തിന്റെ
വികസനത്തില്‍
കെ.എസ്.ഇ.ബി.യുടെ പങ്ക്
3856.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസനത്തില്‍ വെെദ്യുതി
ബാേര്‍ഡിന്റെ പങ്ക്
വിലയിരുത്തിയിട്ടുണ്ടാേ
; വിശദമാക്കുമാേ ;
(ബി)
സംസ്ഥാനത്തിന്റെ
ഉൗര്‍ജ്ജ ആവശ്യം
നിറവേറ്റുന്നതിന്
എന്താെക്കെ
സജ്ജീകരണങ്ങളും
സംവിധാനങ്ങളുമാണ്
കെ.എസ്.ഇ.ബി.യില്‍
നിലവിലുള്ളത് എന്ന്
അറിയിക്കുമാേ ;
(സി)
സംസ്ഥാനത്തിന്റെ
അടുത്ത 10
വര്‍ഷത്തേയ്ക്ക്
പ്രതീക്ഷിക്കാവുന്ന
വെെദ്യുത ഉപയാേഗം
സംബന്ധിച്ച
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടാേ;
എങ്കില്‍ ആയത്
നേരിടുന്നതിന്
സ്വീകരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമാേ;
(ഡി)
നിര്‍മ്മാണം
പുരാേഗമിക്കുന്ന
സംസ്ഥാനത്തെ ജലവെെദ്യുത
പദ്ധതികളുടെ വിവരങ്ങള്‍
അറിയിക്കുമാേ?
കെ.എസ്.ഇ.ബി.
ജീവനക്കാരുടെ പുനര്‍വിന്യാസം
3857.
ശ്രീ.കെ.മുരളീധരന്
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധിയിലാണെന്നത്
വസ്തുതയാണോ; എങ്കില്‍
അതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണ്;
(ബി)
കെ.എസ്.ഇ.ബി.യില്‍
പെന്ഷന്
നല്‍കുന്നതിനായി
മാസ്റ്റര്‍
ട്രസ്റ്റിന്റെ രൂപീകരണം
പൂര്‍ത്തിയാക്കണമെന്നും
പ്രസ്തുത
ട്രസ്റ്റിലേക്കുള്ള
പലിശ വരുമാനം മാസം
തോറും ക്രെഡിറ്റ്
ചെയ്യണമെന്നും
വെെദ്യുതി റെഗുലേറ്ററി
കമ്മീഷന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതനുസരിച്ചുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(സി)
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജ്മെന്റ്,
കോഴിക്കോട്
സമര്‍പ്പിച്ച പഠന
റിപ്പോര്‍ട്ടില്‍
എന്തൊക്കെ
പരിഷ്ക്കാരങ്ങള്‍
കെ.എസ്.ഇ.ബി.
ഏര്‍പ്പെടുത്തണമെന്നാണ്
നിര്‍ദ്ദേശിച്ചത്;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ വിവിധ
കാറ്റഗറിയിലുള്ള
ജീവനക്കാരുടെ എണ്ണവും
ജോലി ഭാരവും അവലോകനം
ചെയ്ത് പുനര്‍വിന്യാസം
നടത്തുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഇ)
വെെദ്യുതി
ചാര്‍ജ്ജ് കുടിശ്ശിക
പരമാവധി പിരിച്ചെടുത്ത്
ബോര്‍ഡിന്റെ സാമ്പത്തിക
നില
മെച്ചപ്പെടുത്തുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
2017-18 സാമ്പത്തിക
വര്‍ഷം എത്ര കുടിശ്ശിക
പിരിച്ചെടുക്കുവാന്‍
കഴിഞ്ഞു?
കെ.എസ്.ഇ.ബി.യിലെ
പൊതു സ്ഥലംമാറ്റം
3858.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
പൊതു
സ്ഥലംമാറ്റത്തിനായി
നിശ്ചയിച്ചിട്ടുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
2018
- ലെ പൊതു
സ്ഥലംമാറ്റവുമായി
ബന്ധപ്പെട്ട്
പുറത്തിറക്കിയ
ഉത്തരവില്‍
ക്രമക്കേടുകള്‍
നടന്നിട്ടുണ്ടെന്നുളള
ആരോപണത്തെത്തുടര്‍ന്ന്
ഉത്തരവ്
മരവിപ്പിക്കുകയുണ്ടായോ;
(സി)
മഴക്കാലം
ആരംഭിച്ചിരിക്കുന്ന
സാഹചര്യത്തില്‍
മാനദണ്ഡങ്ങള്‍
പാലിക്കാതെ നടത്തുന്ന
സ്ഥലംമാറ്റങ്ങള്‍
ബോര്‍ഡിന്റെ മഴക്കാല
പ്രവര്‍ത്തനങ്ങളെ
ദോഷകരമായി
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
മാനദണ്ഡങ്ങള്‍
പൂര്‍ണ്ണമായും
പാലിച്ചുകൊണ്ട് പൊതു
സ്ഥലമാറ്റം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.യ്ക്ക്
വൈദ്യുതി കുടിശ്ശിക ഇനത്തില്‍
പിരിഞ്ഞുകിട്ടുവാനുള്ള തുക
3859.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യ്ക്ക്
വൈദ്യുതി കുടിശ്ശിക
ഇനത്തില്‍ 2016-17,
2017-18 എന്നീ
വര്‍ഷങ്ങളില്‍
പിരിഞ്ഞുകിട്ടുവാനുണ്ടായിരുന്ന
തുകയുടെ കണക്ക്
വര്‍ഷംതിരിച്ച്
വിശദീകരിക്കുമോ;
(ബി)
ഇങ്ങനെ
കുടിശ്ശിക
വരുത്തിയിട്ടുള്ള
തുകയില്‍ നിന്നും
നാളിതുവരെ
പിരിച്ചെടുത്ത തുകയുടെ
വിശദാംശം നല്‍കുമോ;
(സി)
സ്ഥിരമായി
കുടിശ്ശിക വരുത്തുന്ന
വന്‍കിട
ഉപഭോക്താക്കള്‍ക്കെതിരെ
കെ.എസ്.ഇ.ബി.
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്നതിന്റെ
വിശദാംശം നല്‍കുമോ;
വൈദ്യുതി
ബോര്‍ഡിന്റെ വരുമാനം
3860.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ 2017-18
സാമ്പത്തിക വര്‍ഷത്തെ
വരുമാനം എത്ര കോടി
രൂപയാണെന്ന്
അറിയിക്കാമോ;
(ബി)
ജലവൈദ്യുതി
പദ്ധതികളില്‍
മഴക്കാലത്ത് അധികമായി
ഉല്പാദിപ്പിക്കപ്പെടുന്ന
വൈദ്യുതി വില്‍പ്പന
നടത്താറുണ്ടോ ;
(സി)
ഈ
ഇനത്തില്‍ പ്രതിദിനം
എത്ര രൂപയാണ്
സംസ്ഥാനത്തിന്
ലഭിക്കുന്നത്; 2018
മേയ് 31 വരെയുളള കണക്ക്
ലഭ്യമാക്കാമോ;
(ഡി)
ബോര്‍ഡിന്റെ
വരവും ചെലവും തമ്മിലുളള
അന്തരം എത്ര തുകയാണ്
;വിശദമാക്കാമോ;
(ഇ)
അധിക
ഉല്‍പ്പാദന വൈദ്യുതി
വില്‍ക്കുന്നത് വഴി
ലഭിക്കുന്ന
വരുമാനത്തിന്റെ വിഹിതം
ഉപഭോക്താക്കൾക്ക്
വൈദ്യുതി ബില്ലില്‍
കുറവ് വരുത്തി
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ ?
ശമ്പളവും
ആനുകൂല്യങ്ങളും ലഭിക്കാത്ത
കെ.എസ്.ഇ.ബി. ജീവനക്കാര്‍
3861.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ
മുപ്പത്തിമൂവായിരത്തോളം
ജീവനക്കാരില്‍ 27,175
ജീവനക്കാരുടെ ശമ്പളവും
ആനുകൂല്യങ്ങളും
നല്‍കാനുളള സാമ്പത്തിക
അനുമതി മാത്രമാണോ
ഇലക്ട്രിസിറ്റി
റെഗുലേറ്ററി കമ്മീഷന്
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍,
ശമ്പളവും
ആനുകൂല്യങ്ങളും
നല്കാന്
സാമ്പത്തികാനുമതി
ലഭ്യമായിട്ടില്ലാത്ത
5825 ജീവനക്കാരില്‍
എത്ര പേര്
ടെക്നിക്കല്‍ സ്റ്റാഫും
എത്ര പേര് നോണ്‍
ടെക്നിക്കല്‍-മിനിസ്റ്റീരിയല്‍-എസ്റ്റാബ്ലിഷ്മെന്റ്
സ്റ്റാഫുമാണ് എന്ന്
തരംതിരിച്ച് നല്‍കുമോ;
ഈ ജീവനക്കാര്‍ ജോലി
ചെയ്യുന്ന തസ്തികകളുടെ
പേരും തസ്തികകളില്‍
ഓരോന്നിലും എത്ര വീതം
ജീവനക്കാര്‍ ജോലി
ചെയ്യുന്നു എന്നും
തരംതിരിച്ച് നല്‍കുമോ;
(സി)
സാമ്പത്തിക
നഷ്ടത്തിന്റെ പേരില്‍,
പി.എസ്.സി. റാങ്ക്
ലിസ്റ്റ്
നിലനില്‍ക്കുന്ന
തസ്തികകളായ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍), സബ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍) എന്നീ
തസ്തികകളിലേയ്ക്കുള്ള
നിയമനങ്ങള്‍
നിര്‍ത്തിവെയ്ക്കുവാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
(ഡി)
2017-2018
സാമ്പത്തിക വര്‍ഷത്തെ
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ
സാമ്പത്തിക നഷ്ടം എത്ര
ആണെന്നു
വെളിപ്പെടുത്തുമോ;
വെെദ്യുത ചാര്‍ജ്
അടയ്ക്കേണ്ട ഇനത്തില്‍
ഏറ്റവും കൂടുതല്‍
കുടിശ്ശിക വരുത്തിയ
സര്‍ക്കാര്‍-പൊതുമേഖല
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
വെെദ്യുതി
നിരക്ക് കുടിശ്ശിക
3862.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വിഭാഗങ്ങളിലായി
വെെദ്യുതി നിരക്ക്
കുടിശ്ശിക ഇനത്തില്‍
വെെദ്യുതി ബോര്‍ഡിന്
എത്ര തുക പിരിഞ്ഞു
കിട്ടാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതാെക്കെ
വിഭാഗങ്ങളില്‍ നിന്ന്
എത്ര രൂപ വീതമാണ്
പിരിഞ്ഞു കിട്ടാനുളളത്;
ഇത്
പിരിച്ചെടുക്കുന്നതിന്
ബോര്‍ഡ് ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
കുടിശ്ശിക
സംബന്ധിച്ച് എത്ര തുക
കോടതി
വ്യവഹാരങ്ങളില്‍പ്പെട്ട്
മുടങ്ങിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
അണ്ടര്‍ ഗ്രൗണ്ട് കേബിള്‍
3863.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യുടെ 11 കെ.വി. ഹൈ
ടെന്‍ഷന്‍ ലൈനുകള്‍
അണ്ടര്‍ ഗ്രൗണ്ട്
കേബിള്‍
(യു.ജി.സി.)ആക്കുന്നത്
ഏതെല്ലാം ഭാഗങ്ങളിലാണ്
പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും ഭാഗങ്ങളില്‍
അണ്ടര്‍ ഗ്രൗണ്ട്
കേബിള്‍ (യു.ജി.സി.)
ആക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
അരൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കിയ
വികസന പ്രവര്‍ത്തനങ്ങള്‍
3864.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
വെെദ്യുതി വകുപ്പ്
അരൂര്‍ മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമാേ?
വാമനപുരം
നിയോജകമണ്ഡലത്തിലെ വൈദ്യുത
പദ്ധതികള്‍
3865.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വാമനപുരം
നിയോജകമണ്ഡലത്തില്‍
അനുവദിച്ച വൈദ്യുത
പദ്ധതികള്‍ ഏതൊക്കെ;
വിശദീകരിക്കുമോ;
(ബി)
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പുതിയ പദ്ധതികള്‍
ഏതൊക്കെ;
വിശദവിവരങ്ങള്‍
നല്‍കുമോ?
ജ്യോതിസ്സ്
പദ്ധതി
3866.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനര്‍ട്ടിന്റെ
ജ്യോതിസ്സ്
പദ്ധതിയെക്കുറിച്ച്
വിശദവിവരം നല്‍കാമോ;
ഇൗ പദ്ധതിയ്ക്കു വേണ്ടി
പരസ്യം ചെയ്ത
പത്രത്തിന്റെ
പകര്‍പ്പും ചെലവായ
തുകയുടെ ബില്ലിന്റെ
പകര്‍പ്പും
ലഭ്യമാക്കാമോ;
(ബി)
ജ്യോതിസ്സ്
പദ്ധതിയെ സംസ്ഥാന
സര്‍ക്കാരോ കേന്ദ്ര
സര്‍ക്കാരോ അംഗീകരിച്ച
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
മേല്‍
പദ്ധതിയുമായി
ബന്ധപ്പെട്ട
കറസ്പോണ്ടന്‍സ്
ഫയലിന്റെയും
നോട്ട്ഫയലിന്റെയും
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ഇൗ
പദ്ധതിയുമായി
ബന്ധപ്പെട്ട്
അപേക്ഷകള്‍ നല്കിയ
സ്ഥാപനങ്ങളുടെ
ലിസ്റ്റും ഓരോ
സ്ഥാപനവും ക്വാട്ട്
ചെയ്ത കിലോ വാട്ടും
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
പദ്ധതിയുടെ സോളാര്‍
യൂണിറ്റ് നിരക്ക്
എത്രയാണ്;ഇൗ നിരക്ക്
കേന്ദ്ര സര്‍ക്കാരാണോ
സംസ്ഥാന സര്‍ക്കാരാണോ
നിശ്ചയിച്ചത്; നിരക്ക്
നിശ്ചയിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
തിരുവമ്പാടി
മണ്ഡലത്തിലെ ജലവൈദ്യുത
പദ്ധതികള്‍
3867.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തില്‍
നിലവിലുള്ളതും വിഭാവനം
ചെയ്യുന്നതുമായ ചെറുകിട
ജല വൈദ്യുത പദ്ധതികളുടെ
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍ കമ്മീഷന്
ചെയ്യാന്‍ കഴിയുന്ന
വര്‍ഷം വ്യക്തമാക്കുമോ?
ട്രാന്‍സ്
ഗ്രിഡ് 2.0 പദ്ധതി
3868.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
പ്രസരണ മേഖല
മെച്ചപ്പെടുത്തുന്നതിന്
ആവിഷ്ക്കരിച്ച
ട്രാന്‍സ് ഗ്രിഡ് 2.0
പദ്ധതിയുടെ ഒന്നാം ഘട്ട
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
എന്തൊക്കെ കാര്യങ്ങളാണ്
ഇതിലൂടെ
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഈ
പദ്ധതിക്കായി
കിഫ്ബിയില്‍ നിന്നും
സാമ്പത്തിക സഹായം
പ്രതീക്ഷിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
2020ന്
ശേഷം
പൂര്‍ത്തിയാക്കുവാന്‍
ഉദ്ദേശിക്കുന്ന
ജലവൈദ്യുത പദ്ധതികള്‍
ഏതൊക്കെയാണ്; അവയുടെ
സ്ഥലമെടുപ്പ്,
ടെന്‍ഡര്‍ നടപടികള്‍,
ഇന്‍വെസ്റ്റിഗേഷന്‍
എന്നിവ ഏത്
ഘട്ടങ്ങളിലാണ്;
(ഡി)
ഊര്‍ജ്ജസംരക്ഷണത്തിനായി
ഉപഭോക്താക്കളെ
ബോധവല്‍ക്കരിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.ഇ.ബി.
സ്വകാര്യ മേഖലയില്‍ നിന്നും
വാങ്ങുന്ന വൈദ്യുതി
3869.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
സ്വകാര്യ മേഖലയില്‍
നിന്നും വൈദ്യുതി
വാങ്ങുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
പ്രതിവര്‍ഷം
വാങ്ങിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മേഖലയില്‍ നിന്നും
വാങ്ങുന്ന വൈദ്യുതിയുടെ
യൂണിറ്റ് പര്‍ച്ചേസിങ്
തുക എത്രയെന്നും ഈ
സ്ഥാപനങ്ങളുമായി
സര്‍ക്കാര്‍ ഉടമ്പടി
നിലവിലുണ്ടോ എന്നും
വ്യക്തമാക്കാമോ ?
ഊര്‍ജ്ജ
സംരക്ഷണം
3870.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണത്തിനുള്ള വിവിധ
ആശയങ്ങള്‍ കൂടുതലായി
ജനങ്ങളില്‍
എത്തിക്കുന്നതിനും
പ്രയോഗിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
എല്ലാ
ഭവനങ്ങളിലും
പാരമ്പര്യേതര ഊര്‍ജ്ജ
സ്രോതസ്സുകള്‍
(ബയോ-മാസ്, ചെലവ്
കുറഞ്ഞ സോളാര്‍ ലാമ്പ്
എന്നിവ)സജ്ജമാക്കുന്നതിന്
എന്തൊക്കെ നടപടി
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കാമോ
?
വൈദ്യുതിയുടെ
ദുര്‍വ്യയം
3871.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിയുടെ
ദുര്‍വ്യയം
കുറയ്ക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിനാവശ്യമായ
പദ്ധതികള്‍
തയ്യാറാക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
വിശദാംശം
വ്യക്തമാക്കാമോ?
സൗരവൈദ്യുതി
ഉല്‍പ്പാദനം
3872.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സൗരവൈദ്യുതി
ഉല്‍പ്പാദനം
വര്ദ്ധിപ്പിക്കുന്നതിന്ഊര്ജ്ജകേരള
മിഷന് വഴി
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സൗരോര്‍ജ്ജപ്ലാന്റ്
സ്ഥാപിക്കാന്‍
തയ്യാറാകുന്നവരെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
3873.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വ്യക്തികളുടെ
കെട്ടിടങ്ങളുടെയും
വീടുകളുടെയും മേൽക്കൂര
വാടകയ്ക്കെടുത്ത്
സൗരോര്‍ജ്ജത്തില്‍
നിന്നും വൈദ്യുതി
ഉത്പാദിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
പ്ലാന്റ്
സ്ഥാപിച്ചിട്ടുള്ളവരില്
നിന്നും,ഗ്രിഡിലേക്ക്
വൈദ്യുതി
സ്വീകരിക്കുന്നതിന്
വൈദ്യുതി ബോര്‍ഡിന്
താല്പര്യക്കുറവുണ്ടെന്നും,ബോര്‍ഡ്
ഇത്തരക്കാരെ
നിരുത്സാഹപ്പെടുത്തുകയുമാണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(സി)
എങ്കില്‍
പ്ലാന്റ് സ്ഥാപിക്കാന്‍
തയ്യാറാകുന്നവരെ
പരമാവധി
പ്രോത്സാഹിപ്പിക്കുന്നതിനും,പദ്ധതി
സുതാര്യമായി
നടത്തുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
പാരമ്പര്യേതര
ഊര്‍ജ്ജോത്പാദനം
3874.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
പാരമ്പര്യേതര
ഊര്‍ജ്ജോത്പാദനം
എത്രയായിരുന്നുവെന്നും
രണ്ട് വര്‍ഷത്തിനു ശേഷം
കൈവരിച്ച
പുരോഗതിയെന്തെല്ലാമാണെന്നും
വിവരിക്കുമോ;
(ബി)
സര്‍ക്കാര്‍
കെട്ടിടങ്ങളെ
സൗരോര്‍ജ്ജ
നിലയങ്ങളാക്കുക വഴി
വൈദ്യുതി ദൗര്‍ലഭ്യം
പരിഹരിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(സി)
സൗരോര്‍ജ്ജ
ഉത്പാദന സാദ്ധ്യമായ
സര്‍ക്കാര്‍ സ്കൂള്‍ -
കോളേജ് കെട്ടിടങ്ങളെ
പരമാവധി
ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച്
ആലോചന നടത്തുമോ?
ഖരമാലിന്യങ്ങള്‍
സംസ്കരിച്ച് വെെദ്യുതി
3875.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങളുടെ
സഹകരണത്തോടെ
ഖരമാലിന്യങ്ങള്‍
സംസ്കരിച്ച് വെെദ്യുതി
ഉത്പാദിപ്പിക്കുന്നതിനായി
ആധുനിക സംസ്കരണ
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
സ്ഥാപനങ്ങളുമായി
സഹകരിച്ചാണ് പ്രസ്തുത
പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നത്;എവിടെയെല്ലാം
ഇതിനാവശ്യമായ ഭൂമി
കണ്ടെത്തിയിട്ടുണ്ട് ;
വിശദമാക്കാമോ;
(സി)
വെെദ്യുതി
ഉത്പാദനത്തോടൊപ്പം
സംസ്കരിച്ച മാലിന്യം
ഉപയോഗിച്ച്
ഉപോത്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
പദ്ധതി വിഭാവനം
ചെയ്യുന്നുണ്ടോ;എങ്കില്‍
എന്തെല്ലാമാണ് ;
(ഡി)
പദ്ധതി
കൂടുതല്‍
നഗരങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കുന്നതിന്
ആലോചിക്കുമോ?
സ്ട്രീറ്റ്
ലെെറ്റുകള്‍
3876.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ട്രീറ്റ്
ലെെറ്റുകള്‍ യഥാസമയം
പ്രവര്‍ത്തിപ്പിക്കുന്നതിനായി
സ്ഥാപിച്ചിരിക്കുന്ന
ടെെമറുകള് കേടാവുന്നത്
മൂലം സംസ്ഥാനത്തിന്റെ
വിവിധ സ്ഥലങ്ങളില്‍
സ്ട്രീറ്റ് ലെെറ്റുകള്‍
24 മണിക്കുറും
പ്രവര്‍ത്തിച്ച്
വെെദ്യുതി നഷ്ടം
ഇരട്ടിയാേളമാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
വിശദമാക്കുമോ;
(ബി)
കേടായ
ടെെമറുകളുടെ തകരാര്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;
വിശദമാക്കുമോ;
(സി)
വാറണ്ടി
പിരീഡിന് ശേഷം
ടെെമറുകള് കേടായാല്‍
അവ മാറ്റി
സ്ഥാപിക്കുവാനും,
രാത്രി കാലങ്ങളില്‍
മാത്രമാണ് സ്ട്രീറ്റ്
ലെെറ്റുകള്‍
പ്രവര്‍ത്തിക്കുന്നത്
എന്ന് ഉറപ്പാക്കാനും
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്കുമാേ;
വിശദാംശങ്ങള്‍
അറിയിക്കാമാേ ?
കെ.എസ്.ഇ.ബി.സെക്ഷന്‍
ഓഫീസുകളുടെ പുന:ക്രമീകരണം
3877.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരുപതിനായിരത്തില്‍
കൂടുതല്‍
ഉപഭോക്താക്കള്‍ ഉളള
കെ.എസ്.ഇ.ബി.സെക്ഷന്‍
ഓഫീസുകള്‍ വിഭജിച്ച്
പുതിയ സെക്ഷന്‍
ഓഫീസുകള്‍
രൂപീകരിക്കുന്ന നയം
പരിഗണനയില്‍ ഉണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഉപഭോക്താക്കള്‍
കൂടുതല്‍ ഉളള
സെക്ഷനുകളില്‍ നിന്ന്
ഉപഭോക്താക്കള്‍
കുറവുളള
സെക്ഷനുകളിലേക്ക്
മാറ്റി
പുന:ക്രമീകരിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പുതിയ
കെ.എസ്.ഇ.ബി. യൂണിറ്റ്
ആരംഭിക്കുന്നത് സംബന്ധിച്ച്
3878.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നേമം
മണ്ഡലത്തിലെ പൂജപ്പുര
കെ.എസ്.ഇ.ബി.
ഡിവിഷനില്‍ നിന്നും
15000 ത്തോളം
ഉപഭോക്താക്കളെ
ഉള്‍പ്പെടുത്തി പുതിയ
ഒരു കെ.എസ്.ഇ.ബി.
യൂണിറ്റ് പാപ്പനംകോട്
തുടങ്ങുന്നതിന്
തീരുമാനമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ തീരുമാനത്തിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ?
പിലാത്തറയില്‍
വെെദ്യുതി സെക്ഷന്‍ ഓഫീസ്
3879.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ എത്ര
വെെദ്യുതി സെക്ഷന്‍
ഓഫീസുകള്‍ നിലവിലുണ്ട്;
ഓരോ സെക്ഷന്‍ ഓഫീസിലും
എത്ര
ഉപഭോക്താക്കളുണ്ട്;
(ബി)
കണ്ണൂര്‍
ജില്ലയിലെ
പിലാത്തറയില്‍ ഒരു
വെെദ്യുതി സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പുഴുക്കാട്ടിരി
കെ. എസ്. ഇ. ബി. സെക്ഷന്‍
ഓഫിസ്
3880.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തില്‍
പുതുതായി ആരംഭിച്ച
പുഴുക്കാട്ടിരി
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസില്‍ ആവശ്യത്തിന്
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
നല്കിയ കത്തിന്റെ
അടിസ്ഥാനത്തില്‍
കെ.എസ്.ഇ.ബി.ലിമിറ്റഡ്
ഡയറക്ടര്‍ (ജി .സി.
& എച്.ആർ. എം.)
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
ഇരിമ്പിളിയത്ത്
വൈദ്യുതി ബോര്‍ഡിന്‍െറ
സെക്ഷന്‍ ഓഫീസ്
3881.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിമ്പിളിയം
കേന്ദ്രമാക്കി വൈദ്യുതി
ബോര്‍ഡിന്‍െറ ഒരു
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നത്
സംബന്ധിച്ച് വൈദ്യുതി
ബോര്‍ഡ് സ്വീകരിച്ച
നടപടികള്‍
ലഭ്യമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് വിവിധ
ഓഫീസുകളിലെ ഫയലുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കുമോ;വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.യുടെ
കീഴിലെ സബ് സ്റ്റേഷനുകള്‍
3882.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.ലിമിറ്റഡിലെ
തിരുവനന്തപുരം,
കണ്ണൂര്‍
ട്രാന്സ്മിഷന്
സര്‍ക്കിളുകളുടെ
കീഴില്‍ നിലവില്‍
കമ്മീഷന് ചെയ്തതും
വെെദ്യുതി വിതരണം
ചെയ്യുന്നതുമായ സബ്
സ്റ്റേഷനുകള്‍ തരം
തിരിച്ച് പേരു
വിവരങ്ങള്‍ സഹിതം
വ്യക്തമാക്കുമോ;ഇവ
കമ്മീഷന് ചെയ്ത്
പ്രവര്‍ത്തനം ആരംഭിച്ച
തീയതിയും
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
400 കെ. വി, 220 കെ.
വി., 110 കെ. വി, 66
കെ. വി. സബ്
സ്റ്റേഷനുകളിലാണ്
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
നിര്‍വ്വഹിക്കുന്ന
ഷിഫ്റ്റ് ഓപ്പറേറ്റര്‍
എന്ന ജോലി വര്‍ക്ക്
കോണ്‍ട്രാക്ട്
വ്യവസ്ഥയില്‍
ഇലക്ട്രിക്കല്‍
എഞ്ചിനീയറിംഗ്
ബിരുദധാരികളെ
ഉപയോഗിച്ച്
നിര്‍വ്വഹിക്കുന്നതെന്ന്
ട്രാന്സ്മിഷന്
സര്‍ക്കിള്‍ തലത്തില്‍
തരം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഓരോ
സബ് സ്റ്റേഷനിലെയും
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
നിര്‍വ്വഹിക്കുന്ന
ഷിഫ്റ്റ് ഓപ്പറേറ്റര്‍
എന്ന ജോലി വര്‍ക്ക്
കോണ്‍ട്രാക്ട്
വ്യവസ്ഥയില്‍ കരാര്‍
എടുത്ത കരാറുകാരന്,
കരാറുകാരുടെ
പേര്,കരാറടിസ്ഥാനത്തില്‍
എത്ര ഡ്യൂട്ടികളാണ്
ചെയ്തത്,എത്ര തുകയാണ്
കരാര്‍ തുക ഇനത്തില്‍
ചെലവാക്കിയത്
തുടങ്ങിയവയുടെ 2017
ജനുവരി മുതല്‍
നാളിതുവരെയുള്ള
കണക്കുകളും വിവരങ്ങളും
വിശദമാക്കാമോ?
വര്‍ക്ക്
കോണ്ട്രാക്റ്റിന് പകരം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
വഴി നിയമനം
3883.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
220
കെ.വി.വോള്‍ട്ടതയില്‍
ഉളള കാട്ടാക്കട,
അമ്പലത്തറ,കുണ്ടറ,ഇടമണ്‍,
ഇടപ്പോണ്‍ സബ്
സ്റ്റേഷനുകള്‍ ,110
കെ.വി.വോള്‍ട്ടതയില്‍
ഉളള ജി.എെ.എസ്.
കൊല്ലം, മുട്ടം,
മറയടി, നോര്‍ത്ത്
പറവൂര്‍,
ചെര്‍പ്പുളശ്ശേരി,
പത്തിരിപ്പാല,
കൊല്ലംങ്കോട് ,
ജി.എെ.എസ്. ഗാന്ധി
റോഡ്, കിനാലൂര്‍ സബ്
സ്റ്റേഷനുകള്‍, 66
കെ.വി. വോള്‍ട്ടതയില്‍
ഉളള ബാലരാമപുരം,
ഓടക്കാലി, പാലക്കാട്
മെഡിക്കല്‍ കോളേജ്,
പുതിയറ, സെെബര്‍
പാര്‍ക്ക്, മുളവുകാട്
സബ് സ്റ്റേഷനുകള്‍
എന്നിവിടങ്ങളില്‍
ഷിഫ്റ്റ്,
മെയിന്റനന്‍സ്,
സ്റ്റേഷന് ചാര്‍ജ്
എന്നീ വിഭാഗങ്ങളില്‍
നിലവില്‍ ജോലി
ചെയ്യുന്ന പെര്മനെന്റ്
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)മാരുടെ
എണ്ണം ഓരോ സബ്
സ്റ്റേഷനുകള്‍
തരംതിരിച്ച് നല്‍കുമോ;
(ബി)
പ്രസ്തുത
സബ് സ്റ്റേഷനുകളില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)നിര്‍വ്വഹിക്കുന്ന
ഷിഫ്റ്റ് ഓപ്പറേറ്റര്‍
എന്ന ജോലി വര്‍ക്ക്
കോണ്ട്രാക്റ്റ്
നല്‍കാറുണ്ടോ;
ഉണ്ടെങ്കില്‍
അനുവദിക്കപ്പെട്ടിട്ടുളള
എത്ര അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)മാരുടെ
ജോലികളാണ്
ഇത്തരത്തില്‍ ബി.ടെക്
ബിരുദധാരികളെ കൊണ്ട്
ചെയ്യിപ്പിച്ച്
വരുന്നതെന്ന് ഓരോ സബ്
സ്റ്റേഷനുകള്‍
തരംതിരിച്ച് നല്‍കുമോ;
(സി)
വര്‍ക്ക്
കോണ്ട്രാക്റ്റിന്
പകരം എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി ഇൗ
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ; അതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
ഇടക്കൊച്ചിയിലെ
രൂക്ഷമായ വെെദ്യുതി പ്രശ്നം
3884.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പശ്ചിമ
കൊച്ചിയിലെ ഇടക്കൊച്ചി
പ്രദേശത്ത്
അനുഭവപ്പെടുന്ന
രൂക്ഷമായ വെെദ്യുതി
പ്രശ്നം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയം
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളെന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഇടക്കൊച്ചിയില്‍
ഒരു സബ് സ്റ്റേഷന്
സ്ഥാപിക്കണമെന്ന
ആവശ്യത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികളെന്തെല്ലാമെന്ന്
വിശദമാക്കുമോ?
കേളകത്ത്
അനുവദിച്ച 66കെ.വി.സബ്
സ്റ്റേഷന്
3885.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേളകത്ത്
അനുവദിച്ചിട്ടുള്ള 66
കെ.വി. സബ് സ്റ്റേഷന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കുമോ;
സബ് സ്റ്റേഷന്റെ
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
കെ.എസ്.ഇ.ബി
യിലെ ജീവനക്കാര്യം
3886.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
ലിമിറ്റഡിലെ വിവിധ
തസ്തികകളിലേക്കുള്ള
നിയമനരീതികള്‍,
യോഗ്യതകള്‍, പ്രൊമോഷന്
വേണ്ട മാനദണ്ഡങ്ങള്‍
എന്നിവ
തയ്യാറാക്കുന്നത്
കെ.എസ്.ഇ.ബി ലിമിറ്റഡും
അംഗീകൃത ട്രേഡ്
യൂണിയനുകളും
ഓഫീസര്‍മാരുടെ
സംഘടനകളും തമ്മില്‍
ഏര്‍പ്പെട്ടിട്ടുള്ള
ദീര്‍ഘകാല ഉടമ്പടി
പ്രകാരമാണോ; അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഇപ്രകാരം
കെ.എസ്.ഇ.ബി ലിമിറ്റഡും
അംഗീകൃത ട്രേഡ്
യൂണിയനുകളും
ഓഫീസര്‍മാരുടെ
സംഘടനകളും തമ്മില്‍
ഏറ്റവും അവസാനമായി
ദീര്‍ഘകാല ഉടമ്പടിയില്‍
ഏര്‍പ്പെട്ട തീയതിയും
പ്രസ്തുത ഉടമ്പടി
നിലവില്‍ വന്ന തീയതിയും
പ്രസ്തുത ഉടമ്പടിയുടെ
കാലാവധിയും
വെളിപ്പെടുത്തുമോ;
(സി)
ഇപ്രകാരം
കെ.എസ്.ഇ.ബി ലിമിറ്റഡും
അംഗീകൃത ട്രേഡ്
യൂണിയനുകളും
ഓഫീസര്‍മാരുടെ
സംഘടനകളും തമ്മില്‍
ഏറ്റവും അവസാനമായി
ഏര്‍പ്പെട്ട ദീര്‍ഘകാല
ഉടമ്പടിയുടെ കാലാവധി
അവസാനിക്കുന്ന തീയതി
നല്‍കുമോ;അതിനുശേഷം
പുതിയ ഉടമ്പടി
എന്നത്തേക്ക് നിലവില്‍
വരുമെന്നും അതില്‍
എന്തെല്ലാം
പരിഷ്കാരങ്ങളാണ്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നത്
എന്നും
വെളിപ്പെടുത്തുമോ;
(ഡി)
ഇപ്രകാരം
കെ.എസ്.ഇ.ബി
ലിമിറ്റഡിലെ എന്‍ട്രി
കേഡര്‍ തസ്തികയായ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയുടെ ഇപ്പോള്‍
നിലനില്‍ക്കുന്ന
ദീര്‍ഘകാല ഉടമ്പടി
നിലവില്‍ വന്ന തീയതിയും
പ്രസ്തുത ഉടമ്പടി
അവസാനിക്കുന്ന തീയതിയും
നല്‍കുമോ;
(ഇ)
ഇപ്പോള്‍
നിലനില്‍ക്കുന്ന
ദീര്‍ഘകാല ഉടമ്പടി
അവസാനിച്ച ശേഷം കൊണ്ടു
വരാന്‍ പോകുന്ന പുതിയ
ഉടമ്പടിയില്‍ സി.ഇ.എ
സേഫ്റ്റി റെഗുലേഷന്
(2010) ലെ റെഗുലേഷന് 6
& 7 അനുസരിച്ച്
എന്തെല്ലാം
മാറ്റങ്ങളാണ്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നത്;
അതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)തസ്തിക
3887.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
ലിമിറ്റഡിലെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയിലെ 20%
എെ.റ്റി.എെ
പ്രൊമാേഷന്
ക്വോട്ടയില്‍ നിലവില്‍
ജോലി ചെയ്യുന്നവരില്‍
എത്രപേര്‍ക്കാണ്
എെ.റ്റി.എെ വിദ്യാഭ്യാസ
യോഗ്യത മാത്രം
ഉളളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)മാരില്‍
എത്ര പേര് റെഗുലര്‍
എെ.റ്റി.എെ , എത്ര
പേര് പ്രൈവറ്റ്
എെ.റ്റി.എെ യോഗ്യത
ഉളളവര്‍ ആണെന്ന്
തരംതിരിച്ച് നല്‍കുമോ;
(സി)
കെ.എസ്.ഇ.ബി
ലിമിറ്റഡിലെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയിലെ 20%
എെ.റ്റി.എെ പ്രൊമാേഷന്
ക്വോട്ടയില്‍ നിലവില്‍
ഉളള ഒഴിവുകള്‍
എത്രയാണെന്നും അവയില്‍
എത്രയെണ്ണമാണ്,
എെ.റ്റി.എെ വിദ്യാഭ്യാസ
യോഗ്യത മാത്രം ഉളളവര്‍
സര്‍വ്വീസില്‍ നിന്നും
റിട്ടയര്‍ ആയതുമൂലമോ
സര്‍വ്വീസില്‍ ഇരിക്കെ
മരണപ്പെട്ടത് മൂലമോ
ഉണ്ടായവ എന്നുമുള്ള
വിവരം തരംതിരിച്ച്
നല്‍കുമോ;
(ഡി)
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി
അതോറിറ്റി സേഫ്റ്റി
റെഗുലേഷന് 2010 ലെ
റെഗുലേഷന് 6 ആന്റ് 7
ല്‍
നിഷ്കര്‍ഷിച്ചിട്ടുളള
യോഗ്യതാ മാനദണ്ഡമായ
ഡിഗ്രിയോ ഡിപ്ലോമയോ
ഇല്ലാത്ത എത്ര പേരാണ്
കെ.എസ്.ഇ.ബി
ലിമിറ്റഡിലെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയില്‍
ഇരുന്നുകൊണ്ട്
ജെനറേഷന്,
ട്രാന്സ്മിഷന്,ഡിസ്ട്രിബ്യൂഷന്‍
എന്നീ വിഭാഗങ്ങളിലെ
ഓപ്പറേഷന് ജോലികള്‍
ചെയ്യുന്നതെന്നും
മെയിന്റനന്‍സ്
ജോലികള്‍ സൂപ്പര്‍വൈസ്
ചെയ്യുന്നതെന്നും
വെളിപ്പെടുത്തുമോ;പ്രസ്തുത
കണക്കുകള്‍ ഏത് തീയതി
പ്രകാരം ഉളളതാണെന്നും
വെളിപ്പെടുത്തുമോ;?
കെ.എസ്.ഇ.ബി.യില്‍
നിയമനം നിര്‍ത്തിവെച്ച നടപടി
3888.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
നിലവില്‍ ജീവനക്കാരുടെ
എണ്ണം
ആവശ്യത്തിലധികമാണെന്ന്
കരുതുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
കരാര്‍,ദിവസ
വേതന അടിസ്ഥാനത്തിലും
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
താത്കാലിക
അടിസ്ഥാനത്തിലും ജോലി
ചെയ്യുന്നവര്‍
എത്രപേര്‍
കെ.എസ്.ഇ.ബി.യില്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കെ.എസ്.ഇ.ബി.യിലെ
തസ്തികകളില്‍
നിയമനത്തിനായി
വിജ്ഞാപനം
പുറപ്പെടുവിക്കുന്നത്
വിലക്കിക്കൊണ്ട്
പി.എസ്.സി.ക്ക് കത്ത്
നല്‍കിയിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കാമോ;അത്തരമൊരു
കത്ത് അയക്കാനുണ്ടായ
സാഹചര്യം എന്തെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഒഴിവുള്ള
തസ്തികകളിലേക്ക് സ്ഥിരം
നിയമനം പി.എസ്.സി.വഴി
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.ജീവനക്കാരുടെ
പെന്ഷന് പ്രായം
3889.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ
ഓഫീസർമാരുടെയും
ജീവനക്കാരുടെയും
പെന്ഷന് പ്രായം 56ല്‍
നിന്ന് 58 ആക്കി
ഉയര്‍ത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ബഹു.ഹെെക്കോടതി
ഉത്തരവുകളോ
നിര്‍ദ്ദേശങ്ങളോ
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍ മുതല്‍
ഡയറക്ടര്‍ വരെ
ഇലക്ട്രിക്കല്‍
വിഭാഗത്തില്‍ എത്ര
തസ്തികകള്‍
അനുവദിച്ചിട്ടുണ്ട്
എന്ന് തരം തിരിച്ച്
നല്‍കുമോ; ഇൗ
തസ്തികകളില്‍ 2018
മുതല്‍ 2021 വരെ ഓരോ
മാസവും എത്ര
റിട്ടയര്‍മെന്റ്
ഒഴിവുകള്‍ ഉണ്ടാകുന്നു
എന്ന് തരംതിരിച്ച വിവരം
ലഭ്യമാക്കുമോ?
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ
(ഇലക്ട്രിക്കല്‍) ഇന്‍ഡക്ഷന്‍
ട്രെയിനിംഗ്
3890.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍ 2017
മാര്‍ച്ച് മാസത്തിനു
ശേഷം പി.എസ്.സി. വഴി
പുതുതായി നിയമനം
നല്കുന്ന അസിസ്റ്റന്റ്
എഞ്ചിനീയര്‍
മാര്‍ക്ക്(ഇലക്ട്രിക്കല്‍),
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി
അതോറിറ്റി സേഫ്റ്റി
റെഗുലേഷനില്‍ (2010)
നിഷ്കര്‍ഷിച്ചിട്ടുള്ള
സിലബസ് പ്രകാരമുള്ള
ഇന്‍ഡക്ഷന്‍
ട്രെയിനിംഗാണോ
നല്‍കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ട്രെയിനിംഗിന്റെ
വിശദാംശങ്ങളും
കാലാവധിയും
വ്യക്തമാക്കുമോ;
(സി)
ഒരേ
സമയം എത്ര പേര്‍ക്കാണ്
ഈ ട്രെയിനിംഗ്
നല്കിവരുന്നതെന്ന്
വെളിപ്പെടുത്തുമോ?
മീന്മുട്ടി
ഹൈഡല്‍ ടൂറിസം
3891.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തിലെ
നന്ദിയോട് മീന്മുട്ടി
ഹൈഡല്‍ ടൂറിസം
വിപുലീകരിക്കുന്നതിനായി
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ?