ചെങ്ങന്നൂര്‍
പ്രത്യേക വികസന പദ്ധതി
3695.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തില്‍
2016-17 വര്‍ഷത്തിലെ
പ്രത്യേക വികസന പദ്ധതി
പ്രകാരം
നിര്‍ദ്ദേശിച്ചിട്ടുള്ള
പ്രവൃത്തികള്‍ ഇനിയും
പൂര്‍ത്തീകരിക്കുവാനുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2016-17
വര്‍ഷത്തില്‍ പ്രത്യേക
വികസന പദ്ധതി പ്രകാരം
പൂര്‍ത്തീകരിക്കുവാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
സി.ആന്റ്
എ.ജി.റിപ്പോര്ട്ടുകളിന്മേലുള്ള
പരിഹാര നടപടികൾ
3696.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സി.
ആന്റ് എ.ജി.
റിപ്പോര്‍ട്ടുകള്‍
നിയമസഭയില്‍
സമര്‍പ്പിച്ച്
കഴിഞ്ഞാല്‍ രണ്ട്
മാസത്തിനുള്ളില്‍
പരിഹാര നടപടികള്‍
എടുത്ത് അത് സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
പബ്ലിക് അക്കൗണ്ട്സ്
കമ്മിറ്റിക്ക്
സമര്‍പ്പിക്കണമെന്ന
നിര്‍ദ്ദേശം പല
വകുപ്പുകളും
പാലിക്കുന്നില്ലയെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നടപടി
റിപ്പോര്‍ട്ടുകള്‍
സമയബന്ധിതമായി
നല്‍കാത്തത് മൂലം സി.
ആന്റ്. എ.ജി. യുടെ
കണ്ടെത്തലുകള്‍
പരിശോധിക്കുന്നതിനും
കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനും
വളരെയധികം കാലതാമസം
ഉണ്ടാകുകയും അതിനാല്‍
തന്നെ
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാന്‍
കഴിയാത്ത അവസ്ഥ
സംജാതമായിട്ടുള്ളതും
ഗൗരവമായി പരിഗണിക്കുമോ;
(സി)
എങ്കില്‍
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ച് കഴിഞ്ഞ്
രണ്ട് മാസത്തിനകം തന്നെ
പരിഹാര നടപടി
സ്വീകരിച്ച്
റിപ്പോര്‍ട്ട് പി.എ.സി.
ക്ക്
സമര്‍പ്പിക്കുന്നതിന്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ; ഇപ്രകാരം
നടപടി സ്വീകരിക്കാത്ത
വകുപ്പ് മേധാവികളുടെ
പേരില്‍ അച്ചടക്ക നടപടി
കൈക്കൊള്ളുമോ?
ഭരണ-സാങ്കേതിക
അനുമതികള്‍ക്കുള്ള സാമ്പത്തിക
പരിധി
3697.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്ത്, ജല
വിഭവം, ഹാര്‍ബര്‍
എന്എഞ്ചിനീയറിംഗ്,
തദ്ദേശ സ്വയം ഭരണം
എന്നീ വകുപ്പുകളിലെ
ചീഫ് എന്ഞ്ചിനീയര്,
സൂപ്രണ്ടിംഗ്
എന്ഞ്ചിനീയര്,
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍,
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍
എന്നിവര്‍ക്ക് വിവിധ
പ്രവര്‍ത്തികളുടെ
എസ്റ്റിമേറ്റുകള്‍ക്ക്
ഭരണാനുമതിയും സാങ്കേതിക
അനുമതിയും
നല്‍കുന്നതിന്
നിലവിലുള്ള സാമ്പത്തിക
പരിധി വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
മേല്‍
വകുപ്പുകളിലെ സമാന
തസ്തികയിലുള്ളവര്‍ക്ക്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്‍കുന്നതിനുള്ള
സാമ്പത്തിക പരിധി
വ്യത്യസ്തമായി
നിലനില്‍ക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
ഏകീകരിക്കുന്നതിനും
പരിധി
ഉയര്‍ത്തുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ; ഇത്
സംബന്ധിച്ച
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭ്യമായാല്‍
പ്രസ്തുത
എസ്റ്റിമേറ്റിന്
സാങ്കേതികാനുമതി
നല്‍കുന്നതിന്
വലിയതോതില്‍ കാലതാമസം
നേരിടുന്നത് മൂലം വികസന
പ്രവര്‍ത്തനങ്ങള്‍
യഥാസമയം
ആരംഭിക്കുന്നതിന്
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കാലതാമസം
ഒഴിവാക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
സാങ്കേതികാനുമതി
നല്‍കുന്നതിന് സമയ
പരിധി
നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
നികുതി
വകുപ്പ് ഉദ്യോഗസ്ഥരുടെ
നിയമപരമായ പ്രവര്‍ത്തനങ്ങള്‍
3698.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.നിലവില്‍
വന്നതിനുശേഷം സംസ്ഥാന
നികുതി വകുപ്പ്
ഉദ്യോഗസ്ഥരുടെയും
പ്രത്യേകിച്ച്
അതിര്‍ത്തി ചെക്
പോസ്റ്റ്
ഉദ്യാേഗസ്ഥരുടെയും
നിയമപരമായ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
അതിര്‍ത്തി
പ്രദേശങ്ങള്‍ വഴി
സംസ്ഥാനത്തിനകത്തും
പുറത്തും
ഉല്പന്നക്കടത്ത്
നടക്കുന്നത് തടയുവാനും
പിഴ ഇൗടാക്കാനും
ഇവര്‍ക്ക് എന്ത്
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്
എന്നും ഇതുവഴി
ഇക്കാലയളവില്‍ ലഭിച്ച
നികുതി/ഫെെന്‍ തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
ജി.എസ്.ടി.നിലവില്‍
വന്നശേഷം ചില
വ്യാപാരികള്‍ വില
കൂട്ടി വില്‍ക്കുന്നതും
ഉല്പന്നങ്ങളുടെ വില
പ്രദര്‍ശിപ്പിക്കാത്തതും
വഴി അമിത ലാഭം
ഇൗടാക്കുകയും നികുതി
സര്‍ക്കാരിന്
നല്കാതിരിക്കുന്നതും
നികുതി വകുപ്പ്
പരിശോധിച്ചുവോ; എങ്കിൽ
എന്ത് നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കുമോ?
ബജറ്റ്
രേഖകളുടെ
കൃത്യതയില്ലായ്മയെക്കുറിച്ച്
സി.ആന്റ്.എ.ജി. റിപ്പോര്‍ട്ട്
3699.
ശ്രീ.അനൂപ്
ജേക്കബ്
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബജറ്റ് രേഖകളുടെ
കൃത്യതയില്ലായ്മയെക്കുറിച്ച്
സി.ആന്റ്.എ.ജി.
റിപ്പോര്‍ട്ടില്‍
അതൃപ്തി
രേഖപ്പെടുത്തിയിട്ടുണ്ടോ;
(ബി)
മുന്‍
കാലങ്ങളെ അപേക്ഷിച്ച്
ബഡ്ജറ്റ്
എസ്റ്റിമേറ്റും
യഥാര്‍ത്ഥ വരവ്
ചെലവുകളും തമ്മിലുളള
അന്തരം കൂടിവരുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബജറ്റ്
പ്രസംഗത്തില്‍
അവതരിപ്പിച്ച പുതിയ
പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പിലാക്കാന്‍
സാധിക്കാത്തതിനെ
സി.ആന്റ്.എ.ജി. .
റിപ്പോര്‍ട്ടില്‍
വിമര്‍ശിക്കുന്നില്ലേ;
(ഡി)
ബഡ്ജറ്റിന്
പുറമെ മറ്റൊരു കിഫ്ബി
ബഡ്ജറ്റ്
അവതരിപ്പിക്കുന്ന
സ്ഥിതിവിശേഷത്തോടുളള
സി.ആന്റ്.എ.ജി. യുടെ
വിമര്ശനമായല്ലേ ഇതിനെ
കണക്കാക്കേണ്ടത് എന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
ജി.എസ്.ടി.വകുപ്പ്
ജീവനക്കാര്‍
3700.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജി.എസ്.ടി.വകുപ്പില്‍
എത്ര ജീവനക്കാര്‍
ഉണ്ട്; ഗസറ്റഡ്
ജീവനക്കാര്‍ എത്ര,
നോണ്‍ ഗസറ്റഡ്
ജീവനക്കാര്‍ എത്ര,
ജില്ല തിരിച്ചുളള
കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
ജി.എസ്.ടി.നടപ്പിലാക്കിയ
ശേഷം സംസ്ഥാനത്ത്
നിലവില്‍ ഇപ്പോള്‍ എത്ര
ചെക്ക് പോസ്റ്റുകള്‍
ഉണ്ട്; അവ ഏതൊക്കെ
എന്ന് വിശദമാക്കാമോ;
(സി)
ജി.എസ്.ടി.വകുപ്പില്‍
നിലവില്‍ ജീവനക്കാര്‍
അധികം ഉണ്ടോ; എങ്കില്‍
അവരെ
പുനര്‍വിന്യസിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച മതിലകം റവന്യൂ
ടവര്‍
3701.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയ്പമംഗലം
നിയോജകമണ്ഡലത്തിലെ
മതിലകം ബ്ലോക്ക്
പഞ്ചായത്ത് പരിസരത്ത്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നതും
2016-2017 ബഡ്ജറ്റില്‍
പ്രഖ്യാപിച്ചതുമായ
മതിലകം റവന്യൂ ടവറിന്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
റവന്യൂ
ടവറിന്റെ നിര്‍മ്മാണം
ദ്രുതഗതിയില്‍
ആക്കുന്നതിനു
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
3702.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തില്‍
2017-18 വര്‍ഷത്തില്‍
ആസ്തി വികസന പദ്ധതി
പ്രകാരം
നിര്‍ദ്ദേശിച്ചിട്ടുള്ള
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കുന്ന
കാര്യം വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2017-18
വര്‍ഷത്തില്‍ ആസ്തി
വികസന പദ്ധതി പ്രകാരം
നിര്‍ദ്ദേശിച്ചിട്ടുള്ള
പ്രവൃത്തികളിൽ
ഭരണാനുമതി ലഭിക്കാത്തത്
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിക്കാത്തതിന്റെ കാരണം
വിശദീകരിക്കുമോ?
സ്പാര്‍ക്കിലെ
ജീവനക്കാരുടെ നിയമനം
3703.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പിന് കീഴിലെ
സ്പാര്‍ക്കില്‍
താല്കാലികാടിസ്ഥാനത്തില്
എത്ര ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
മുഴുവന്‍
വകുപ്പുകളിലേയും
ജീവനക്കാരുടെ ഹാജര്‍നില
സ്പാര്‍ക്കുമായി
ബന്ധിപ്പിക്കാന്‍
സ്വീകരിച്ചിരിക്കുന്ന
സാഹചര്യത്തില്‍
സ്പാര്‍ക്കിലെ
ജീവനക്കാരുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
താല്കാലികാടിസ്ഥാനത്തില്
ജോലി ചെയ്തു വരുന്ന
സ്പാര്‍ക്കിലെ
ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
സ്പാര്‍ക്കിലെ
ജീവനക്കാരുടെ നിയമനം
പി.എസ്.സി മുഖേനയുള്ള
മത്സരപരീക്ഷകളുടെ
അടിസ്ഥാനത്തിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ജീവനക്കാര്‍ക്ക്
ഭവന നിര്‍മ്മാണ വായ്പ
T 3704.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ലഭിക്കുന്ന ഭവന
നിര്‍മ്മാണ വായ്പ
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
സീനിയോറിറ്റിയുടെ
വിശദാംശങ്ങള്‍ വകുപ്പ്
തരം തിരിച്ച്
ലഭ്യമാക്കാമോ?
ധനസ്ഥിതി
സംബന്ധിച്ച് സി.ആന്റ്.എ.ജി.
യുടെ റിപ്പോര്‍ട്ട്
3705.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ധനസ്ഥിതി സംബന്ധിച്ച്
സി.ആന്റ്.എ.ജി. യുടെ
റിപ്പോര്‍ട്ട്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തൊക്കെ
കാരണങ്ങളാലാണ്
സര്‍ക്കാരിന്റെ
സാമ്പത്തികസ്ഥിതി
മുന്‍വര്‍ഷത്തേക്കാള്‍
മോശമായതെന്ന്
സി.ആന്റ്.എ.ജി. .യുടെ
റിപ്പോര്‍ട്ടില്‍
വിലയിരുത്തിയിരിക്കുന്നത്;
(സി)
സംസ്ഥാനത്തിന്റെ
തനതുവരുമാനം കുറയുന്നത്
ആശങ്കാജനകമായ തോതിലാണോ;
വിശദമാക്കുമോ;
(ഡി)
കേന്ദ്രപദ്ധതികളുടെ
വിഹിതം ഗണ്യമായി
വെട്ടിക്കുറച്ചത്
സംസ്ഥാനത്തെ ദോഷകരമായി
ബാധിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
(ഇ)
ശമ്പളം-പെന്ഷന്
ചെലവുകള്‍
സംസ്ഥാനത്തിന്റെ
വരുമാനത്തേക്കാള്‍
അധികരിക്കുന്നത് ആശങ്ക
ഉണ്ടാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ജി.എസ്.ടി.നെറ്റ്
വര്‍ക്ക്
3706.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യക്തികളുടെ
വാഹനങ്ങള്‍ ഉപയോഗിച്ച്
നടത്തുന്ന ചരക്ക്
ഇടപാടുകള്‍, ഒന്നിലേറെ
ഉല്പന്നങ്ങള്
ഒരുമിച്ച് വില്‍ക്കുന്ന
മിക്സഡ് സപ്ലെെ അഥവാ
കോംബോ സപ്ലെെ,
ജീവനക്കാരെ
കാെണ്ടുവരുന്നതിനും
മറ്റുമായി
ഉപയോഗിയ്ക്കുന്ന
വാഹനങ്ങള്‍, ലോഡിംഗ്
അണ്‍ലോഡിംഗ്
ചാര്‍ജുകള്‍,
അഡ്വാന്‍സ് പേയ്മെന്റ്
നടത്തുന്ന
സാഹചര്യങ്ങള്‍
തുടങ്ങിയവയ്ക്ക്
ജി.എസ്.ടി.ബാധകമാണോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
രാജ്യത്ത്
പൂര്‍ണ്ണമായി
ജി.എസ്.ടി.നെറ്റ്
വര്‍ക്ക്
നടപ്പാക്കിയിട്ടുണ്ടോ;
ഇപ്പോള്‍ എത്ര ശതമാനം
പൂര്‍ത്തിയായി;
സംസ്ഥാനത്തിന്റെ അവസ്ഥ
എന്താണ് എന്നും
കേന്ദ്രസര്‍ക്കാര്‍
ജി.എസ്.ടി.നടപ്പാക്കാനായി
17 ല്‍ കൂടുതല്‍
വിജ്ഞാപനങ്ങളിറക്കിയെങ്കിലും
നികുതിദായകര്‍ക്കും
ഉപഭോക്താക്കള്‍ക്കും
വ്യക്തത വരുത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ ഇവ സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കുമോ?
നികുതി
വരുമാനത്തിലുണ്ടായ ഇടിവ്
3707.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലഘട്ടത്തിലെ നികുതി
പിരിവിലെ കാര്യക്ഷമതയെ
വിമര്‍ശിച്ചുകൊണ്ട്
അധികാരത്തിലേറിയ ഈ
സര്‍ക്കാരിന്റെ
ആദ്യവര്‍ഷം (2016-17)
നികുതി വളര്‍ച്ച
ഗണ്യമായി
കുറഞ്ഞുവെന്നത്
വസ്തുതാപരമാണോ;
(ബി)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍ 10.68
ശതമാനത്തില്‍ വളര്‍ന്ന
തനതു വരുമാനം 2016-17
സാമ്പത്തിക
വര്‍ഷത്തില്‍ 8.16
ശതമാനമായി കുറഞ്ഞത്
ധനവകുപ്പിന്റെ
പരാജയത്തെ
സൂചിപ്പിക്കുന്നതായി
വിലയിരുത്തുന്നുണ്ടോ;
(സി)
2015-16
സാമ്പത്തിക വര്‍ഷത്തെ
അപേക്ഷിച്ചു 2016-17
വര്‍ഷത്തെ വില്പന
വ്യാപാര നികുതി
വളര്‍ച്ച നിരക്ക്
കുറഞ്ഞത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ കാരണങ്ങള്‍
വിശദമാക്കാമോ?
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
3708.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
അനൂപ് ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി
ചോര്‍ച്ച തടഞ്ഞും
നികുതി പിരിവ്
ഊര്‍ജ്ജിതപ്പെടുത്തിയും
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിജയപ്രദമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(ബി)
യാതൊരു
നിയന്ത്രണവുമില്ലാതെ
ആര്ഭാടത്തിനും
ഉദ്ഘാടനചടങ്ങുകള്‍ക്കും
വൻ തുക പല വകുപ്പുകളും
ചെലവാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതിനെന്തെങ്കിലും
നിയന്ത്രണം
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കേരള
മൂല്യവര്‍ദ്ധിത നികുതി
കുടിശ്ശിക
തീര്‍പ്പാക്കുന്നതിന്
2017-18 ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
ആംനെസ്റ്റി സ്കീമിന്റെ
കാലാവധി നീട്ടിയതിലൂടെ
അധികവരുമാനം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
അന്യസംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത
കേരളത്തില്‍
ഉപയോഗിക്കുന്ന
വാഹനങ്ങള്‍ക്ക്
പ്രഖ്യാപിച്ച
ആംനെസ്റ്റി സ്കീം
ലക്ഷ്യമിട്ട തുക
സമാഹരിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
സേവനങ്ങള്‍ക്കുളള ഫീസ്
വര്‍ദ്ധനവ്
3709.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ സര്‍ക്കാര്‍
സേവനങ്ങള്‍ക്കുളള ഫീസ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
സേവനങ്ങള്‍ക്കുളള ഫീസ്
വര്‍ദ്ധിപ്പിച്ചതിലൂടെ
സര്‍ക്കാരിന്റെ വരുമാന
വര്‍ദ്ധനവ് എത്രയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
മൊത്ത
ആഭ്യന്തര ഉത്പാദന വളര്‍ച്ചാ
നിരക്ക്
3710.
ശ്രീ.ഹൈബി
ഈഡന്
,,
വി.ടി.ബല്‍റാം
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
മൊത്ത ആഭ്യന്തര
ഉത്പാദന വളര്‍ച്ചാ
നിരക്ക്
(ജി.എസ്.ഡി.പി.) മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച്
2016-17 സാമ്പത്തിക
വര്‍ഷത്തില്‍
കുറഞ്ഞതായി സി. ആന്റ്
എ.ജി. റിപ്പോര്‍ട്ട്
സാക്ഷ്യപ്പെടുത്തുന്നുണ്ടോ;
(ബി)
സമ്പദ്
വ്യവസ്ഥയുടെ പ്രധാന
സൂചികയായ വളര്‍ച്ചാ
നിരക്ക് കുറയുന്നത്
ആശങ്കാജനകമായ
കാര്യമല്ലേ; ഇത്
സര്‍ക്കാരിന്റെ
നയങ്ങളിലുള്ള വീഴ്ചയായി
വിലയിരുത്താമോ;
(സി)
ജനങ്ങളുടെ
ജീവിത നിലവാരത്തെ
സൂചിപ്പിക്കുന്ന
ജി.എസ്.ഡി.പി. കുറഞ്ഞത്
സര്‍ക്കാരിന്റെ
പരാജയമാണോയെന്ന്
വ്യക്തമാക്കുമോ?
നികുതി
ഭരണത്തിലെ അനാവശ്യ ഇടപെടലും
അഴിമതിയും ഒഴിവാക്കുവാന്‍
സ്വീകരിച്ച നടപടി
3711.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
നിലവിലെ സാമ്പത്തിക
സ്ഥിതി സുസ്ഥിരമാണോ;
അല്ലെങ്കില്‍
സാമ്പത്തിക സ്ഥിതിയില്‍
സുസ്ഥിരത
ഉറപ്പുവരുത്തുന്നതിന്
ഇനി എത്ര കാലം കൂടി
വേണ്ടിവരുമെന്നാണ്
കണക്കാക്കുന്നത്;
(ബി)
പ്രതിവര്‍ഷം
18 ശതമാനം വരെ വളര്‍ച്ച
കാണിച്ച നികുതി വരുമാനം
കഴിഞ്ഞ രണ്ട് വര്‍ഷമായി
10 ശതമാനത്തിലേക്ക്
താഴ്ന്നത് ഏത്
സാഹചര്യത്തിലാണ്;
വിശദമാക്കുമോ;
(സി)
നികുതി
ഭരണത്തിലെ അനാവശ്യ
ഇടപെടലും അഴിമതിയും
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതുമൂലമുണ്ടായ
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
നിലവിലെ
റവന്യൂ കമ്മി എത്രയാണ്;
2015-16ല്‍ 1.4 ശതമാനം
ആയിരുന്ന റവന്യൂ കമ്മി
കുത്തനെ
ഉയര്‍ന്നതിനുള്ള
സാഹചര്യം
വ്യക്തമാക്കുമോ?
ജീവനക്കാരുടെ
ഇൻഷുറൻസ് പോളിസി
3712.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ എസ്.
എല്‍. എെ., ജി. എെ.
എസ്. എന്നിവ പൂർണമായും
ഡിജിറ്റെെസ്
ചെയ്യുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ജീവനക്കാര്‍ക്ക്
എസ്. എല്‍. എെ., ജി.
എെ. എസ്. പോളിസി
പ്രീമിയം തുകകള്‍
അടച്ചതിന്റെ
വിശദാംശങ്ങള്‍
ലഭിക്കുന്നതിന്
സാധിക്കുമോ;
വ്യക്തമാക്കാമോ;
(സി)
ഗ്രാമ
പഞ്ചായത്തുകളില്‍ ജോലി
ചെയ്യുന്ന പഞ്ചായത്ത്
വകുപ്പിലെ
ജീവനക്കാര്‍ക്കും
പ്രസ്തുത സേവനമാണോ
ലഭിക്കുന്നത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സംസ്ഥാനത്തിന്റെ
ധനക്കമ്മിയും റവന്യൂ കമ്മിയും
3713.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തികസ്ഥിതി
തൃപ്തികരമല്ലെന്ന്
കംട്രോളര്‍ ആന്‍ഡ്
ആഡിറ്റര്‍ ജനറല്‍
റിപ്പോര്‍ട്ട്
ചെയ്യുകയുണ്ടായോ;
(ബി)
സംസ്ഥാനത്തിന്റെ
കഴിഞ്ഞവര്‍ഷത്തെ
ധനക്കമ്മി, റവന്യൂ
കമ്മി എന്നിവ
എത്രയാണെന്ന്
വ്യക്തമാക്കുമാേ;
(സി)
ഇത്
ആഭ്യന്തര
വരുമാനത്തിന്റെ മൂന്നു
ശതമാനത്തില്‍ താഴെ
എന്നുളള അംഗീകൃത
നിരക്കില്‍ കൂടുതലാണോ;
എങ്കില്‍ എത്ര;
(ഡി)
എങ്കില്‍
ഇത് സംസ്ഥാനത്തിന്റെ
കടമെടുപ്പ് പരിധി,
കടമെടുപ്പ് ശേഷി, പലിശ
കുറഞ്ഞ വായ്പകള്‍
കിട്ടാനുളള സാധ്യത
തുടങ്ങിയവയെ
പ്രതികൂലമായി
ബാധിക്കുമോ;
(ഇ)
എങ്കില്‍
ധനക്കമ്മിയും റവന്യൂ
കമ്മിയും കുറയ്ക്കാനുളള
നടപടികള്‍
സ്വീകരിക്കുമോ?
കിഫ്ബി
ബോര്‍ഡ് അംഗീകാരം നല്കിയ
പദ്ധതികള്‍
3714.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ബോര്‍ഡ് ഈ വര്‍ഷം എത്ര
പദ്ധതികള്‍ക്കാണ്
അംഗീകാരം നല്‍കിയത്;
വിശദാംശം നല്‍കുമോ;
എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
അംഗീകാരം നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പ്രധാന റോഡുകളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിന്
എന്തെങ്കിലും പദ്ധതി
കിഫ്ബി വഴി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിനായുളള വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
ബന്ധപ്പെട്ട
എസ്.പി.വി.ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
കിഫ്ബി
പദ്ധതികളുടെ
ഗുണനിലവാരവും സാങ്കേതിക
മികവും എപ്രകാരമാണ്
പരിശോധിക്കുന്നത്;
അതിനായി
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനം
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സഞ്ചിത
നിധിയിലേയ്ക്ക്
മുതല്‍കൂട്ടുന്നതിന് കിഫ്ബി
തുക
3715.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
സ്വരൂപിക്കുന്ന
ഏതെങ്കിലും തുക
സംസ്ഥാനത്തിന്റെ സഞ്ചിത
നിധിയിലേയ്ക്ക്
മുതല്‍കൂട്ടുന്നതിന്
കിഫ്ബി നിയമത്തില്‍
വ്യവസ്ഥയുണ്ടോ;
എങ്കില്‍ നിയമത്തില്‍
ഏതെല്ലാം വകുപ്പിലാണ്
ഇത് സംബന്ധിച്ച്
വ്യവസ്ഥ
ചെയ്തിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കിഫ്ബിയുടെ
അക്കൗണ്ടിലുണ്ടായിരുന്ന
തുക 14.12.17 ലെ
ജി.ഒ(പി)
നം:156/2017/ധന.
ഉത്തരവ് പ്രകാരം സഞ്ചിത
നിധിയിലേയ്ക്ക്
തിരിച്ച് പിടിച്ചത്
കിഫ്ബി നിയമത്തിലെ
വ്യവസ്ഥകള്‍
അനുശാസിക്കും
പ്രകാരമാണോ;
അല്ലെങ്കില്‍ ഈ
വ്യവസ്ഥകള്‍
ലംഘിക്കാനിടയായ
സാഹചര്യം
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
തിരിച്ചുപിടിച്ച തുക
തിരികെ കിഫ്ബിയ്ക്ക്
നല്‍കിയത് ഏത്
സാഹചര്യത്തിലാണ്;
വിശദാംശം ലഭ്യമാക്കുമോ?
മോട്ടോര്‍
വാഹന നികുതിയില്‍ നിന്നും
കിഫ്ബിയ്ക്ക് നല്കിയ തുക
3716.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ സമാഹരിച്ച
മോട്ടോര്‍ വാഹന
നികുതിയില്‍ നാളിതുവരെ
എത്ര രൂപ കിഫ്ബിയ്ക്ക്
നല്കി;
(ബി)
കിഫ്ബി
ഈ തുക എവിടെയാണ്
നിക്ഷേപിച്ചിരിക്കുന്നത്;
ഇതിന് എത്ര രൂപ പലിശ
കിഫ്ബിയ്ക്ക്
ലഭിയ്ക്കും;പലിശ എത്ര
ശതമാനം;പട്ടിക തിരിച്ച്
വിവരം ലഭ്യമാക്കാമോ;
(സി)
കിഫ്ബിയിലെ
ജീവനക്കാര്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും
അംഗങ്ങളുടെയും
ശമ്പളയിനത്തില്‍ നാളിത്
വരെ എത്ര രൂപ നല്കി;
(ഡി)
കിഫ്ബിയിലെ
ബോര്‍ഡംഗങ്ങള്‍ക്ക്
വേണ്ടി നാളിതുവരെ
കിഫ്ബി എത്ര വാഹനങ്ങള്‍
വാങ്ങിയെന്നും എത്ര രൂപ
ചെലവായിയെന്നും
അറിയിയ്ക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ പദ്ധതികള്‍
3717.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷങ്ങളില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ എത്ര
പദ്ധതികള്‍ക്ക്
സാങ്കേതികാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
അനുമതി ലഭിച്ച
പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായി വരുന്ന തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
അനുമതി
ലഭിച്ച പദ്ധതികളില്‍
എത്ര പദ്ധതികളുടെ
ടെന്‍ഡര്‍ നടപടി
പൂര്‍ത്തിയാക്കി
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണ
പ്രവര്‍ത്തനം ആരംഭിച്ച
എത്ര പദ്ധതികള്‍
പൂര്‍ത്തിയാക്കിയെന്ന്
അറിയിക്കുമോ?
മലപ്പുറം മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
3718.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കിഫ്ബി വഴി
മലപ്പുറം മണ്ഡലത്തില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും
അനുവദിച്ച തുകയെത്ര
എന്നും
വെളിപ്പെടുത്തുമോ;
(ബി)
ഓരോന്നിന്റെയും
ഇപ്പോഴത്തെ പുരോഗതി
വിശദീകരിക്കാമോ?
സാമ്പത്തികാനുമതി
നൽകിയ കിഫ്ബി പ്രവൃത്തികൾ
3719.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കിഫ്ബി എത്ര
പ്രവൃത്തികൾക്ക്
സാമ്പത്തികാനുമതി
(എഫ്.എസ്)
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ പേരും
തുകയും വേർതിരിച്ചു
വിശദമാക്കാമോ?
ആസ്തിവികസന ഫണ്ടിന്റേയും
പ്രത്യേക വികസന നിധിയുടേയും
വിനിയോഗം
3720.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
ആസ്തിവികസന
ഫണ്ടുപയോഗപ്പെടുത്തി
ചെയ്യാവുന്ന
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ; ആയതിന്
ആധാരമായ ഉത്തരവുകളുടെ
പകര്‍പ്പുകള്‍
നല്‍കാമോ;
(ബി)
കഴിഞ്ഞ
അഞ്ചു വർഷത്തിനുള്ളിൽ
പ്രത്യേകാനുമതി
തേടിയശേഷം ആസ്തിവികസന
ഫണ്ടു മുഖേന ചെയ്ത
പ്രവൃത്തികളുടെ
ലിസ്റ്റും ആധാരമായ
ഉത്തരവുകളുടെ
പകര്‍പ്പും നല്‍കാമോ;
(സി)
എം.എല്‍.എ.മാരുടെ
പ്രത്യേക വികസന നിധി
ഉപയോഗിച്ച് ചെയ്യാവുന്ന
പ്രവൃത്തികളും കഴിഞ്ഞ
അഞ്ചു വർഷം മുതൽ
നാളിതുവരെ
പ്രത്യേകാനുമതി തേടി
ചെയ്ത പ്രവൃത്തികളും
ഏതൊക്കെ; അവയുടെ
സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
നല്‍കാമോ?
ആസ്തി
വികസന ഫണ്ടില്‍ സ്കൂള്‍ ബസ്സ്
വാങ്ങാന്‍ കാലതാമസം
3721.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
യുടെ മണ്ഡലം ആസ്തി
വികസന ഫണ്ടുപയോഗിച്ച്
സ്കൂള്‍ ബസ്സുകള്‍
വാങ്ങി നല്‍കുന്നതിന്
ഭരണാനുമതി ലഭിച്ചതിന്
ശേഷം കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ഫണ്ടില്‍ നിന്ന്
സ്കൂള്‍ ബസ്സ് വാങ്ങി
നല്‍കുന്നതിനുള്ള
കാലതാമസം
കുറയ്ക്കുന്നതിന്
വേണ്ടി ഇതുമായി
ബന്ധപ്പെട്ട നടപടി
ക്രമം
ലഘൂകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നീണ്ട
കാലതാമസം മൂലം
വാഹനങ്ങള്‍ക്ക് വില
വ്യത്യാസം വരുകയും
തന്മൂലം
സ്കൂളുകള്‍ക്ക്
അവരുദ്ദേശിച്ച വാഹനം
ലഭിക്കാതിരിക്കുകയും
ചെയ്യുന്നതുമൂലമുണ്ടായ
പ്രയാസങ്ങള്‍
പരിഹരിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ:
വിശദാംശം അറിയിക്കാമോ?
ആസ്തി
വികസന സ്കീമിലെ പദ്ധതികള്‍
3722.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന സ്കീമില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കുന്നതിനായി
എം.എല്‍.എ - മാര്‍
സമര്‍പ്പിക്കുന്ന
പ്രാേജക്ടുകളില്
കാലതാമസം കൂടാതെ അനുമതി
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ ;
(ബി)
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക് വാഹനം
അനുവദിക്കുന്നതിനായി
സമര്‍പ്പിക്കുന്ന
അപേക്ഷകളില്‍
അനുമതിയ്ക്കും ലെറ്റര്‍
ഓഫ് ക്രഡിറ്റ് ഇഷ്യൂ
ചെയ്യുന്നതടക്കമുള്ള
നടപടികളും
പാെതുമരാമത്ത് വകുപ്പ്
ചീഫ് എഞ്ചിനീയറുടെ
ഓഫീസ് വഴി
ചെയ്യേണ്ടിവരുന്നതുമൂലമുള്ള
കാലതാമസം
ഒഴിവാക്കുന്നതിനായി
ഇത്തരം പര്‍ച്ചേയ്സ്
അടക്കമുള്ള
പദ്ധതികള്‍ക്ക് തുക
അനുവദിക്കുന്നതിന്
എ.ഡി.സി (ജനറല്‍)
യെയാേ, ബന്ധപ്പെട്ട
വകുപ്പുകളെയാേ
അനുവദിക്കുന്നതിനും
ഇതിനായി അക്കൗണ്ട് ഹെഡ്
അനുവദിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമാേ ?
എറിയാട്
കേരളവര്‍മ്മ ഹയര്‍സെക്കന്‍ഡറി
സ്കൂളിന് ലാബ് കെട്ടിടം
3723.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറിയാട്
കേരളവര്‍മ്മ
സര്‍ക്കാര്‍
ഹയര്‍സെക്കന്‍ഡറി
സ്കൂളിന് ആധുനിക ലാബ്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
2016 - 2017-ലെ ആസ്തി
വികസന ഫണ്ടില്‍ നിന്ന്
ഫണ്ട് വകയിരുത്തി
കയ്പമംഗലം എം.എല്‍.എ.
,ഇ.ടി.ടൈസണ്‍
മാസ്റ്റര്‍
ധനകാര്യവകുപ്പ്
അഡീഷണല്‍ ചീഫ്
സെക്രട്ടറിയ്ക് കത്ത്
നല്‍കിയത് എന്നാണ് ;
(ബി)
ഈ
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
എം.എല്‍.എ യുടെ കത്ത്
ലഭിച്ചാല്‍ ഭരണാനുമതി
നല്‍കുന്നതിന് എത്ര
സമയമാണ് എടുക്കുന്നത്;
(സി)
ഭരണാനുമതി
നല്‍കുന്നതിന് ഏതെല്ലാം
രേഖകളാണ്
പരിശോധിക്കപ്പെടുന്നത്;
നിര്‍ദ്ദിഷ്ട
പദ്ധതിക്ക് ഭരണാനുമതി
ലഭിക്കുന്നതിന്
കാലതാമസം
നേരിടുവാനുണ്ടായ
കാരണങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
ലഭിക്കുന്നതിന്
കാലതാമസം ഉണ്ടാക്കിയത്
ഏതെല്ലാം
ഉദ്യോഗസ്ഥരാണ്; എങ്കിൽ
ഇവര്‍ക്കെതിരെ
നടപടിയെടുക്കേണ്ടത് ഏത്
ഉദ്യോഗസ്ഥനാണ്?
തലശ്ശേരി
മണ്ഡലത്തിലെ ആസ്തി വികസന
പദ്ധതികള്‍
3724.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലം
എം.എല്‍.എ.യുടെ 2016-17
വര്‍ഷത്തെ ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
നടത്തുന്ന പദ്ധതികളില്‍
ഇനി ഏതൊക്കെ പദ്ധതികള്‍
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കാനുണ്ടന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിയും
ഏതാണെന്നും ഇതുവരെയും
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കാത്തതിന്റെ
കാരണങ്ങള്‍
എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതികളുടെ നിര്‍മ്മാണ
പ്രവൃത്തി എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ഹരിപ്പാട്
മണ്ഡലത്തില്‍ ആസ്തി വികസന
പദ്ധതി
3725.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജകമണ്ഡലത്തില്‍
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ ആസ്തി
വികസന പദ്ധതി പ്രകാരം
ഭരണാനുമതി
നല്കിയിട്ടുളള
പ്രവൃത്തികളുടെ
വിശദാംശം നല്‍കുമോ;
(ബി)
ഈ
പ്രവൃത്തികളില്‍
ഏതെല്ലാം വര്‍ക്കുകള്‍
ഇതിനകം ടെന്‍ഡര്‍
ചെയ്തിട്ടുണ്ട്; ഇതില്‍
ഏതെല്ലാം
പ്രവൃത്തികളുടെ
നിര്‍വ്വഹണം
ആരംഭിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
സ്പെഷ്യല്‍
സ്ക്കൂളുകള്‍ക്കുള്ള
വാഹനംവാങ്ങല്‍
3726.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്ഥിവികസന
ഫണ്ടില്‍ നിന്നും
മാനസിക വെല്ലുവിളി
നേരിടുന്നവര്‍ക്കുളള
സ്പെഷ്യല്‍
സ്ക്കൂളുകള്‍ക്ക് വാഹനം
വാങ്ങുന്നതിന് ഫണ്ട്
അനുവദിക്കുവാന്‍
എന്തെങ്കിലും സാങ്കേതിക
തടസ്സമുണ്ടോ;
(ബി)
ഇപ്രകാരം
ഏതെങ്കിലും
സ്ക്കൂളുകള്‍ക്ക്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തി വാഹനം
വാങ്ങുന്നതിന് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;എങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍
ഈ ഘടകം കൂടി
ഉള്‍പ്പെടുത്തുന്ന
കാര്യം സർക്കാർ
പരിഗണിക്കുമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ടില്‍ ഉള്‍പ്പെടുത്തിയ
പ്രവര്‍ത്തികള്‍
3727.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയാേജകമണ്ഡലത്തില്‍
2016-17 വര്‍ഷത്തെ
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
നിര്‍ദ്ദേശിച്ചിട്ടുള്ള
പ്രവൃത്തികള്‍ ഇനിയും
പൂര്‍ത്തീകരിക്കുവാനുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
2016-17
വര്‍ഷത്തില്‍ ആസ്തി
വികസന ഫണ്ട് പ്രകാരം
നിര്‍ദ്ദേശിച്ചിട്ടുള്ള
ഏതെല്ലാം
പ്രവൃത്തികളാണ് ഇനിയും
പൂര്‍ത്തീകരിക്കാനുള്ളത്
എന്ന് വ്യക്തമാക്കുമാേ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം വിശദീകരിക്കുമാേ?
ആസ്തി
വികസന ഫണ്ടുപയോഗിച്ച് അരോളി
ഹയര്‍ സെക്കന്ററി സ്കൂള്‍
കെട്ടിട നിര്‍മ്മാണം
3728.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-2015
ആസ്തി വികസന
ഫണ്ടുപയോഗിച്ച്
അഴീക്കോട് നേഴ്സിംഗ്
ഹോസ്റ്റല്‍
നിര്‍മ്മിക്കുന്നതിന്
നല്കിയ ശിപാര്‍ശയ്ക്ക്
പകരമായി അരോളി
സര്‍ക്കാര്‍ ഹയര്‍
സെക്കന്ററി സ്കൂള്‍
കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി
നല്‍കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ. നല്കിയ
കത്തിന് 28.02.2018 ന്
01/KM/2018 നമ്പറായി
ധനകാര്യ (നോഡല്‍)
വകുപ്പ്, അഡീഷണല്‍ ചീഫ്
സെക്രട്ടറിയ്ക്ക്
നല്കിയ കത്തില്‍
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
വിഷയത്തില്‍ നാളിതുവരെ
യാതൊരു വിധ മറുപടിയും
ലഭ്യമാക്കാത്തതിനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
ഈ
കത്തിന്മേല്
സെക്രട്ടേറിയറ്റില്‍
ആരംഭിച്ചിട്ടുള്ള
ഫയലിന്റെ നമ്പറും
മറുപടി
നല്കിയിട്ടുണ്ടെങ്കില്
ആയതിന്റെ പകര്‍പ്പും
ലഭ്യമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ എം. എല്‍. എ.
സ്പെഷ്യല്‍ ഡെവലപ്മെന്റ്
ഫണ്ട്
3729.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.
എല്‍. എ. സ്പെഷ്യല്‍
ഡെവലപ്മെന്റ് ഫണ്ട്
(എസ്.ഡി.എഫ്.) പ്രകാരം
2016-17, 2017-18
വര്‍ഷങ്ങളില്‍ കോതമംഗലം
മണ്ഡലത്തില്‍ നിന്ന്
ശിപാര്‍ശ ചെയ്തിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ശിപാര്‍ശ
ചെയ്തിട്ടുള്ള എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളില്‍ എത്ര
എണ്ണം പൂര്‍ത്തീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(സി)
ഇനിയും
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍ ഏതെന്നും
അവയുടെ നിലവിലെ
അവസ്ഥയും
വ്യക്തമാക്കാമോ;
(ഡി)
ഇനിയും
ഭരണാനുമതി ലഭ്യമാകാത്ത
പ്രവൃത്തികള്‍
ഉണ്ടെങ്കില്‍ എന്താണ്
കാരണമെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഭരണാനുമതി
ലഭ്യമാകാത്ത
പ്രവൃത്തികള്‍ക്ക്
എത്രയുംവേഗം ഭരണാനുമതി
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ചീക്കാേട്
മിനിസ്റ്റേഡിയം നവീകരണം
3730.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാെണ്ടാേട്ടി
നിയാേജകമണ്ഡലത്തില്‍
മുന്‍ എം.എല്‍.എ.മണ്ഡലം
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
ചീക്കാേട്
മിനിസ്റ്റേഡിയം
നവീകരണത്തിന് തുക
വകയിരുത്തിയിട്ടും
ഇതുവരെയായി മേല്‍
പ്രവൃത്തി
നടന്നിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
(ബി)
മേല്‍
പ്രവൃത്തി
തടസ്സപ്പെട്ട്
കിടക്കാനുണ്ടായ കാരണം
വ്യക്തമാക്കാമാേ ;
(സി)
ചീക്കാേട്
മിനി സ്റ്റേഡിയം
പ്രവൃത്തി മേല്‍
ഫണ്ടുപയാേഗിച്ച്
പൂര്‍ത്തിയാക്കുന്നതിന്
ഇനി സ്വീകരിക്കേണ്ട
നടപടിക്രമം
വിശദമാക്കാമാേ;
(ഡി)
അനന്തമായി
ഇത്തരം പ്രവൃത്തികള്‍
നീണ്ടുപാേകുന്നത്
ഒഴിവാക്കുന്നതിന്
സർക്കാർ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കാമാേ?
ഹൈമാസ്റ്റ്
ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍
ഭരണാനുമതി
3731.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തിലെ
എം.എൽ.എ.ആസ്തി വികസന
ഫണ്ടുപയോഗിച്ച്
ഹൈമാസ്റ്റ് ലൈറ്റുകള്‍
സ്ഥാപിക്കുവാനുളള
പ്രൊപ്പോസലുകള്‍
ഭരണാനുമതി ലഭിക്കാതെ
ജില്ല
കളക്ടറേറ്റുകളില്‍
മുടങ്ങിക്കിടക്കുന്നതു
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇതിന്റെ കാരണം
പരിശോധിച്ച് എത്രയും
പെട്ടെന്ന് ഭരണാനുമതി
ലഭ്യമാക്കുവാനുളള
നിര്‍ദ്ദേശം
ബന്ധപ്പെട്ടവര്‍ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ;വിശദവിവരം
നല്‍കുമോ?
ലൈബ്രറികള്‍ക്ക്
കെട്ടിടം നിര്‍മ്മിക്കാന്‍
അനുമതി
3732.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലൈബ്രറി
കൗണ്‍സില്‍ അംഗീകാരമുളള
ലൈബ്രറികള്‍ക്ക്
എം.എല്‍.എ.മാരുടെ
നിയോജകമണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
നിന്നും കെട്ടിടം
നിര്‍മ്മിക്കാന്‍ തുക
അനുവദിക്കുന്നതിന്
അനുമതിയുണ്ടായിരുന്നത്
2017-18 വര്‍ഷം മുതല്‍
അവസാനിപ്പിക്കാന്‍
തീരുമാനിക്കാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ നിന്നും
ലൈബ്രറികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കാന്‍
അനുമതി നല്കുന്ന
കാര്യം പരിഗണിക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
3733.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ നടപ്പാക്കി
വരുന്ന കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെല്ലാമാണെന്ന് ;
വെളിപ്പെടുത്തുമോ;
(ബി)
2016-17,
2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ പ്രസ്തുത
പദ്ധതികളില്‍
ഓരോന്നിനുമുളള കേന്ദ്ര
വിഹിതം എത്ര എന്നും
എത്ര ലഭിച്ചു എന്നും
എത്ര ചിലവഴിച്ചു എന്നും
ഓരോ പദ്ധതിയുടെയും
നിലവിലെ സ്ഥിതി എന്ത്
എന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ
പ്രവര്‍ത്തനം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാനായി
ഇൗ സര്‍ക്കാര്‍ എന്ത്
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും
വ്യക്തമാക്കുമോ?
ഫിനാന്‍സ്
കമ്മീഷന്റെ ടേംസ് ഓഫ്
റഫറന്‍സ്
3734.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനഞ്ചാമത്
യൂണിയന് ഫിനാന്‍സ്
കമ്മീഷന്റെ ടേംസ് ഓഫ്
റഫറന്‍സ് സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കുളള
ഫണ്ടില്‍ കാര്യമായ
കുറവ് ഉണ്ടാക്കുമെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പതിനാലാം
ധനകാര്യ കമ്മീഷന്
2011-ലെ സെന്‍സസ്
അവലംബിച്ചത് പോലെ
പതിനഞ്ചാം ധനകാര്യ
കമ്മീഷനും 2011 ലെ
സെന്‍സസ് അവലംബിച്ചാല്‍
സംസ്ഥാനത്തെ സേവന
മേഖലകളില്‍ കാര്യമായ
കുറവ് വരുമെന്ന കാര്യം
കേന്ദ്ര സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ കാര്യമായി
ബാധിക്കുന്ന ഈ കാര്യം
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
കോളേജുകളില്‍ തസ്തികകള്‍
സൃഷ്ടിക്കുന്നതിനുളള
നിര്‍ദ്ദേശം
3735.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഉന്നതവിദ്യാഭ്യാസ
വകുപ്പിന് കീഴിലെ
സര്‍ക്കാര്‍
കോളേജുകളില്‍
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുളള
നിര്‍ദ്ദേശം ധനകാര്യ
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ കോളേജുകളും
പ്രൊപ്പോസല്‍ ലഭിച്ച
തസ്തികകളും
വെളിപ്പെടുത്തുമോ;
(ബി)
പുതുതായി
അനുവദിച്ച
കോളേജുകളില്‍ പഠനം
ആരംഭിക്കുന്നതിന്
മുമ്പ് തന്നെ
തസ്തികകള്‍ സൃഷ്ടിച്ച്
ഉത്തരവിറങ്ങിയിട്ടുണ്ടോ;എങ്കില്‍
ഏതെല്ലാം കേളേജുകളില്‍
എത്ര തസ്തികകള്‍ വീതം
സൃഷ്ടിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ധനകാര്യ
വകുപ്പില്‍
പരിഗണനയിലുളള മലപ്പുറം
സര്‍ക്കാര്‍ വനിത
കോളേജില്‍
പ്രിന്‍സിപ്പല്‍ തസ്തിക
ഉള്‍പ്പടെയുള്ള
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുളള
ഫയലില്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ഡി)
2015-16
വര്‍ഷം പഠനം
ആരംഭിച്ചിട്ടും
ആവശ്യമായ തസ്തികകള്‍
സൃഷ്ടിക്കാത്തതുമൂലം
പ്രയാസപ്പെടുന്ന
സാഹചര്യത്തില്‍ എത്രയും
വേഗം ആവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കുവാൻ നടപടി
സ്വീകരിക്കുമോ?
എയ്ഡഡ്
സ്കൂള്‍ ക്ലാര്‍ക്കുമാരുടെ
ശമ്പള സ്കെയില്‍
3736.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ടെസ്റ്റ്
യോഗ്യത നേടിയ എയ്ഡഡ്
സ്കൂള്‍
ക്ലാര്‍ക്കുമാര്‍ക്ക്
സമയ ബന്ധിത ഗ്രേഡിന്
സര്‍ക്കാര്‍ സ്കൂള്‍
ക്ലാര്ക്കുമാരുടേതിന്
സമാനമായ ശമ്പള
സ്കെയില്‍
നല്‍കിയിരുന്നോ;
(ബി)
ഇത്
സംബന്ധിച്ച് ധനകാര്യ
വകുപ്പ് എന്തെങ്കിലും
തടസ്സവാദം
ഉന്നയിച്ചിട്ടുണ്ടോ;
എങ്കില്‍ കാരണം
എന്താണ്;
(സി)
ഇത്
പുനഃസ്ഥാപിക്കുന്ന
കാര്യം അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ?
മലപ്പുറം
മണ്ഡലത്തിലെ നബാര്‍ഡ്
പദ്ധതികള്‍
3737.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മലപ്പുറം
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഓരോന്നിനും
അനുവദിച്ച തുകയും
ഇപ്പോഴത്തെ പുരോഗതിയും
വെളിപ്പെടുത്തുമോ?
ഹൗസ്
ബില്‍ഡിംഗ് അഡ്വാന്‍സ്
3738.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
അനുവദിക്കുന്ന ഹൗസ്
ബില്‍ഡിംഗ്
അഡ്വാന്‍സിന്റെ പലിശ
എത്രയാണ്;
(ബി)
പ്രസ്തുത
പലിശ സര്‍ക്കാരിന്
ലാഭകരമാണോ; 2018-19
സാമ്പത്തിക
വര്‍ഷത്തില്‍ ഹൗസ്
ബില്‍ഡിംഗ് അഡ്വാന്‍സ്
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(സി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ ഹൗസ്
ബില്‍ഡിംഗ് അഡ്വാന്‍സ്
ഇനത്തില്‍ എത്ര കോടി
രൂപ സംസ്ഥാന
ബഡ്ജറ്റില്‍
അനുവദിച്ചിരുന്നു;
അതില്‍ എത്രകോടി രൂപ
ചെലവഴിച്ചു ; ശേഷിച്ച
തുക എത്രയാണ് ;
പ്രസ്തുത തുക
എന്ത്കൊണ്ടാണ്
വിനിയോഗിക്കാതിരുന്നത്;
(ഡി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
സര്‍ക്കാര്‍
ജീവനക്കാരുടെ ഹൗസ്
ബില്‍ഡിംഗ്
അഡ്വാന്‍സിനായി
തയാറാക്കിയ മുന്‍ഗണന
പട്ടികയില്‍ എത്ര പേര്
ഉള്‍പ്പെട്ടിരുന്നു;
അതില്‍ എത്രപേര്‍ക്ക്
തുക അനുവദിച്ചു; ഇനി
എത്രപേര്‍ക്ക് തുക
അനുവദിക്കാനുണ്ട്;
(ഇ)
മുന്‍ഗണന
പട്ടികയില്‍
ഉള്‍പ്പെട്ട
ബഹുഭൂരിപക്ഷം
ജീവനക്കാരും പണം
ലഭിക്കാതെ ഒരു
വര്‍ഷക്കാലമായി
ബുദ്ധിമുട്ട്
അനുഭവിക്കുന്നതും
ഇവരുടെ വസ്തുസംബന്ധമായ
ആധാരം ഉള്‍പ്പെടെ
പതിനൊന്നോളം അസല്‍
പ്രമാണം സര്‍ക്കാര്‍/
വകുപ്പ് മേധാവികളുടെ
കൈവശമാണെന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
പാചക
തൊഴിലാളികളുടെ അവധിക്കാല
വേതനം
3739.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വേനലവധികാലത്ത് കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
സര്‍ക്കാര്‍
പാചകതൊഴിലാളികള്‍ക്ക്
നല്കിയ അവധിക്കാല
വേതനം (ഏപ്രില്‍, മെയ്
മാസങ്ങളില്‍) ഈവര്‍ഷം
ഇതുവരെ
നല്കിയിട്ടില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വേതനം നല്‍കാനുള്ള
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
നല്‍കുന്നകാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സ്കൂള്‍
പാചകത്തൊഴിലാളികളുടെ
വേതനത്തിന്റെ
കാര്യത്തില്‍ ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നടപ്പില്‍ വരുത്തിയ
കാര്യങ്ങള്‍
വിശദമാക്കുമോ?
ശമ്പള
പരിഷ്കരണ കമ്മീഷനെ
നിയമിക്കാന്‍ നടപടി
3740.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും 2019
ജൂലായ് 1 മുതല്‍
പ്രാബല്യത്തില്‍ വരേണ്ട
11 -ാം ശമ്പള
പരിഷ്കരണത്തിനായി
ശിപാര്‍ശകള്‍
സമര്‍പ്പിക്കാന്‍ ശമ്പള
പരിഷ്കരണ കമ്മീഷനെ
നിയമിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
സംസ്ഥാന
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
നല്കാന് എത്ര ഗഡു
ക്ഷാമ ബത്തകള്‍
കുടിശ്ശികയായിട്ടുണ്ട്;
(സി)
കുടിശ്ശികയായ
ക്ഷാമബത്തകള്‍
നല്കാന്
തീരുമാനമായിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ ?
ഗ്രാന്റ്
ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലെ
ഗ്രാറ്റുവിറ്റി പരിധി
3741.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രാന്റ്
ഇന്‍ എയ്ഡ്
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
വിരമിക്കുമ്പോള്‍
നല്കുന്ന
ഗ്രാറ്റുവിറ്റിയുടെ
പരിധി സംബന്ധിച്ച
നിബന്ധനയും പരിധിയും
വ്യക്തമാക്കാമോ;
(ബി)
പരിധി
നിശ്ചയിക്കാത്ത
ഗ്രാന്റ് ഇന്‍ എയ്ഡ്
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇല്ലായെങ്കില്‍ പരിശോധന
നടത്താന്‍ തയാറാകുമോ;
(സി)
പരിധിയില്ലാതെ
ഗ്രാറ്റുവിറ്റി
നല്‍കുന്നത്
കേന്ദ്രസര്‍ക്കാരിന്റെ
ചട്ടങ്ങള്‍ക്ക്
വിരുദ്ധമാണോയെന്ന്
പരിശോധിക്കുമോ;
(ഡി)
ചട്ടങ്ങള്‍ക്ക്
വിരുദ്ധമെങ്കില്‍
ഖജനാവിന് നഷ്ടം
വരുത്തുന്ന ഈ പ്രവണത
ഇല്ലാതാക്കാന്‍ നടപടി
സ്വീകരിക്കുമോ;
സര്‍ക്കാര്‍ ഗ്രാന്റ്
നല്കുന്ന എല്ലാ
സ്ഥാപനങ്ങളും ഇ.പി.എഫ്
നിയമത്തിന്റെ
പരിധിയില്‍
കൊണ്ടുവരാന്‍
നിയമനിര്‍മാണം
നടത്തുമോ;
വ്യക്തമാക്കാമോ?
ഗ്രാന്റ്
ഇന്‍ എയ്ഡ് സ്ഥാപനങ്ങളുടെ
പ്രൊവിഡണ്ട് ഫണ്ട് പരിധി
3742.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാര്‍ ഗ്രാന്റ്
ഇന്‍ എയ്ഡ്
സ്ഥാപനങ്ങളായി
പ്രവര്‍ത്തിക്കുന്നവയുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ ഇ.പി.എഫ്
വിഹിതമായി അടയ്ക്കുന്ന
തുക നിശ്ചയിക്കുന്നത്
ഏതു
മാനദണ്ഡമനുസരിച്ചാണ്;
പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
കുറഞ്ഞത് എത്ര
ശതമാനമാണ്
നിക്ഷേപിക്കാവുന്നതെന്ന്
വിശദമാക്കാമോ;
(സി)
ജീവനക്കാരുടെ
പി.എഫ് നിക്ഷേപത്തിന്
ആനുപാതികമായി
സര്‍ക്കാര്‍ നിക്ഷേപം
നടത്തുന്നുണ്ടോ;എങ്കില്‍
അതിന്റെ തോത്
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
ഏതെങ്കിലും ജീവനക്കാര്‍
പരിധിയില്ലാതെ
ഇ.പി.എഫ്. വിഹിതം
അടയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതിന്
ധനകാര്യവകുപ്പിന്റെ
അനുമതിയുണ്ടോ;
അനുമതിയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
പരിധിയില്ലാതെ
അടയ്ക്കുന്ന തുകയ്ക്ക്
ആനുപാതികമായി
സര്‍ക്കാര്‍ വിഹിതം
അടയ്ക്കേണ്ടിവരുന്നത്
ഖജനാവിന്
നഷ്ടമുണ്ടാക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതുസംബന്ധിച്ചു പരിശോധന
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
ക്ഷാമബത്ത
കുടിശ്ശിക
3743.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
ക്ഷാമബത്ത ഈ
സര്‍ക്കാര്‍ വന്നശേഷം
എത്ര തവണ കുടിശ്ശിക
ആയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
കുടിശ്ശിക നല്കുവാന്
എത്ര തുക ആവശ്യമാണ്;
കുടിശ്ശിക
എന്നത്തേയ്ക്ക്
നല്കുവാന്
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
കാലാകാലങ്ങളില്‍
കേന്ദ്രസര്‍ക്കാര്‍
നല്കുന്ന രീതിയിലും
തോതിലുമാണോ ഇപ്പോള്‍
ക്ഷാമബത്ത നല്‍കുന്നത്;
അല്ലെങ്കില്‍ ഏത്
രീതിയിലാണ്
ക്ഷാമബത്തനല്കുവാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
3744.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
സര്‍ക്കാര്‍
സര്‍വ്വീസില്‍
എന്നുമുതല്‍ ജോലിയില്‍
പ്രവേശിച്ചവരാണ്
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ഡി. എ.
കുടിശ്ശിക
3745.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് എത്ര
തവണ ഡി. എ. അനുവദിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നല്‍കാനുള്ള ഡി. എ.
കുടിശ്ശിക എത്രയെന്നും
ഡി. എ. കുടിശ്ശിക
നല്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ എന്നും
വ്യക്തമാക്കുമോ?
ധനകാര്യ
വകുപ്പ് വിവിധ വകുപ്പുകളില്‍
കണ്ടെത്തിയ ക്രമക്കേടുകള്‍
3746.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം ധനകാര്യ വകുപ്പ്
പരിശോധന നടത്തിയതില്‍
എത്ര ഓഫീസുകളിലെ
ക്രമക്കേടുകള്‍
കണ്ടെത്തി നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍
കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഭരണ വകുപ്പുകള്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
ധനകാര്യ പരിശോധനാ
വകുപ്പിനെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
വാഹനങ്ങളുടെ പരിശോധന
സംബന്ധിച്ച് ധനകാര്യ
വകുപ്പ് ഏറ്റവും
പുതിയതായി
പുറപ്പെടുവിച്ച ഉത്തരവ്
ഏതാണ്; പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് പദ്ധതി
3747.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്‍.ഡി.എഫ്.സര്‍ക്കാര്‍
നടപ്പിലാക്കിയ
വിദ്യാഭ്യാസ വായ്പ
തിരിച്ചടവ് പദ്ധതിയില്‍
അപേക്ഷ നല്കിയവരില്
നിന്നും യോഗ്യരായവരുടെ
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസിദ്ധീകരിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
ബാങ്കുകളില്‍
ഇപ്പോഴും അവ്യക്തത
തുടരുന്ന
സാഹചര്യത്തില്‍
യോഗ്യരായ
വിദ്യാര്‍ത്ഥികളുടെ
ലിസ്റ്റും ഓരോ
വര്‍ഷവും സര്‍ക്കാരും
വിദ്യാര്‍ത്ഥിയും
അടക്കേണ്ട തുകയും
അടക്കം അതാത്
ബാങ്കുകള്‍ക്ക്
നല്കാന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
എജുക്കേഷന്‍
ലോണ്‍ റീപെയ്മെന്റ് സിസ്റ്റം
3748.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എജുക്കേഷന്‍
ലോണ്‍ റീപെയ്മെന്റ്
സിസ്റ്റം പ്രകാരം എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും ഇതില്‍
അര്‍ഹമായത് എത്ര
പരിഗണിച്ചുവെന്നും
വ്യക്തമാക്കുമോ;
അര്‍ഹരായ
അപേക്ഷകര്‍ക്ക്
സര്‍ക്കാര്‍ സഹായം
ലഭിക്കുന്നതിന്
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ബാങ്കധികൃതര്‍
ഗുണഭോക്താക്കളെ
ബുദ്ധിമുട്ടിക്കുന്നതായ പരാതി
3749.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
വിദ്യാഭ്യാസവായ്പ
തിരിച്ചടവ് സഹായ
പദ്ധതിയുടെ ആനുകൂല്യം
നല്കുന്നതില് വിവിധ
ബാങ്കധികൃതര്‍
ഗുണഭോക്താക്കളെ
ബുദ്ധിമുട്ടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോതമംഗലം
സ്റ്റേറ്റ് ബാങ്ക് ഓഫ്
ഇന്‍ഡ്യ ബ്രാഞ്ചില്‍
നിന്നും വായ്പ
എടുത്തിട്ടുളള
ഇരമല്ലൂര്‍
ചിറപ്പുറത്ത് വീട്ടില്‍
അശ്വതി.സി.യു
എന്നയാളുടെ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പരാതിയിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
നേമം
മണ്ഡലത്തിലെ ഭരണാനുമതിയുള്ള
പദ്ധതികൾ
3750.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നേമം
മണ്ഡലത്തില്‍ 2017-18
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍
ഭരണാനുമതിയുള്ള
പദ്ധതികളില്‍പ്പെട്ട
പ്രവൃത്തികള്‍
തുടങ്ങാനുള്ള തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
നിര്‍ദ്ദേശങ്ങള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തലശ്ശേരി
മണ്ഡലത്തിൽ അനുവദിച്ച
പ്രവൃത്തികള്‍
3751.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16,
2016-17 സാമ്പത്തിക
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റ് പ്രകാരം
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
അനുവദിച്ച
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും ഇൗ
മുഴുവന്‍
പ്രവൃത്തികളുടെയും
നിലവിലുളള അവസ്ഥ
എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
ഇതിൽ
പൂര്‍ത്തിയാകാത്ത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം
നടപടിക്രമങ്ങളാണ്
ശേഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഒൗട്ട്കം
ബഡ്ജറ്റിംഗ് സമ്പ്രദായം
3752.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
ഒൗട്ട്കം ബഡ്ജറ്റിംഗ്
സമ്പ്രദായത്തിലേക്ക്
മാറുമെന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഓരോ
പദ്ധതിയിലും പണം
ചെലവഴിച്ചതിന്റെ
ഭാഗമായി ഉണ്ടായ ഭൗതിക
നേട്ടങ്ങള്‍ എന്തെന്നും
അവയുടെ
പ്രത്യാഘാതങ്ങള്‍
എന്തെന്നും
തുടര്‍ച്ചയായി
പരിശോധിക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തുമോ?
ക്ഷേമ
പെന്‍ഷനുകള്‍ വാങ്ങുന്ന
അനര്‍ഹര്‍
3753.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷേമ പെന്‍ഷനുകള്‍
വാങ്ങുന്നവരില്‍
അനര്‍ഹരായവരെ
കണ്ടെത്തുവാനുളള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
അനര്‍ഹര്‍
ക്ഷേമപെന്ഷന്
വാങ്ങുന്നത് മൂലം
ഖജനാവിന് എന്ത് നഷ്ടം
വരുന്നുവെന്നാണ്
കണക്കാക്കിയിട്ടുളളത്;
(സി)
2011
ലെ സെന്‍സസ് പ്രകാരം
സംസ്ഥാനത്ത് 60
വയസ്സിന് മുകളിലുളളവര്‍
എത്രയാണെന്നും നിലവില്‍
ക്ഷേമപെന്ഷന്
വാങ്ങുന്നവര്‍
എത്രയാണെന്നും
അറിയിക്കുമോ;
(ഡി)
പുതുതായി
ക്ഷേമപെന്ഷന് അപേക്ഷ
നല്കിയവരില്
എത്രപേരുടെ അപേക്ഷ
തീരുമാനമാകാതെ
ശേഷിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
പട്ടികയില്‍
നിന്നും അനര്‍ഹരെ
ഒഴിവാക്കി അര്‍ഹരായ
പുതിയ അപേക്ഷകര്‍ക്ക്
പെന്ഷന്
അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സാമൂഹ്യ
സുരക്ഷ പെന്ഷന്
3754.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
പേര്‍ക്കാണ് സാമൂഹ്യ
സുരക്ഷാ പെന്ഷന്
നല്‍കുന്നത്; അതിനായി
പ്രതിമാസം എത്ര തുകയാണ്
സര്‍ക്കാര്‍
ചെലവഴിക്കുന്നത്; ഓരോ
വിഭാഗത്തിലും
പെന്‍ഷനായി എത്ര തുക
വീതമാണ് നല്കി
വരുന്നത്;
(ബി)
സാമൂഹ്യ
സുരക്ഷാ പെന്ഷന്
കൈപ്പറ്റുന്നവരില്‍
അനര്‍ഹര്‍ കടന്നു
കൂടിയിട്ടുണ്ടോ;
എങ്കില്‍ അവരെ
ഒഴിവാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; അവരില്‍
നിന്നും അനര്‍ഹമായി
വാങ്ങിയ പെന്ഷന് തുക
തിരിച്ചു
പിടിച്ചിട്ടുണ്ടോ.
വിശദമാക്കുമോ;
(സി)
നിലവില്‍
സാമൂഹ്യ സുരക്ഷാ
പെന്‍ഷനില്‍
എത്രമാസത്തെ
കുടിശ്ശികയുണ്ട്; ആയത്
എപ്പോള്‍ നല്‍കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഒന്നില്‍
കൂടുതല്‍ പെന്ഷന്
കൈപ്പറ്റുന്നവരെ
ഒഴിവാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്; എത്ര
പേരെ ഇപ്രകാരം
ഒഴിവാക്കിയെന്ന്
അറിയിക്കാമോ?
എ.റ്റി.എം.
കൗണ്ടറുകളിലെ പണക്ഷാമം
3755.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എ.റ്റി.എം.
കൗണ്ടറുകളില്‍ പണക്ഷാമം
ഉണ്ടാകുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രവര്‍ത്തനരഹിതമായ
എ.റ്റി.എം.കളെ
സംബന്ധിച്ച്
ഉപഭോക്താക്കള്‍ക്ക്
അറിവ് നല്‍കാത്ത
ബാങ്കുകള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇത്തരം എത്ര നടപടികള്‍
നാളിതുവരെ
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
നിക്ഷേപകര്‍ക്ക്
കൃത്യവും തൃപ്തികരവുമായ
എ.റ്റി.എം സേവനം
നല്‍കാത്ത
ബാങ്കുകള്‍ക്കെതിരെ
നടപടി കെെക്കൊളളാന്‍
ധനവകുപ്പില്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ലീഗല്‍
മെട്രോളജി റൂള്‍സില്‍
ഉള്‍പ്പെടുത്താത്ത
ജീവനക്കാര്‍
3756.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി റൂള്‍സില്‍
ഉള്‍പ്പെടുത്താത്ത
ജീവനക്കാരെ ലീഗല്‍
മെട്രോളജി
ഇന്‍സ്പെക്ടറായി
പ്രൊമോഷന്
നല്‍കിയതുവഴി
സര്‍ക്കാരിന്
സാമ്പത്തിക നഷ്ടം
ഉണ്ടായിട്ടുണ്ടോ എന്ന
കാര്യം ധനകാര്യ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
പ്രൊമോഷന്
നല്‍കിയവര്‍ക്ക്
റാഞ്ചിയില്‍
ട്രെയിനിംഗ്
നല്കുന്നതിനുവേണ്ടി
ലക്ഷക്കണക്കിന് രൂപ
ചെലവിട്ടത് സംബന്ധിച്ച
വിവരങ്ങള്‍ ധനകാര്യ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
ലീഗല്‍
മെട്രോളജി വകുപ്പില്‍
നടക്കുന്ന
ഇത്തരത്തിലുള്ള
വീഴ്ചകള്‍
അന്വേഷിക്കുവാന്‍
ധനകാര്യ പരിശോധനാ
വിഭാഗത്തിന്
നിര്‍ദ്ദേശം നല്‍കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
റബ്ബര്‍
പാല് ശേഖരിക്കുന്ന
പ്ലാസ്റ്റിക്ക് ചിരട്ടക്ക്
നികുതി
3757.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റബ്ബര്‍പാല്‍
ശേഖരിക്കുന്ന
പ്ലാസ്റ്റിക്ക്
ചിരട്ടയ്ക്കു
കേരളത്തില്‍
നികുതിയുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ജി.എസ്.ടി.
നിലവില്‍ വന്നതിനു ശേഷം
ഉണ്ടായ മാറ്റം
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്ലാസ്റ്റിക്ക്
ചിരട്ടയ്ക്കു 18%
ജി.എസ്.ടി. ചുമത്താന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
സ്വാഭാവിക
ചിരട്ടകള്‍ക്കു
വിലകൂടുകയും
ആവശ്യത്തിനു
കിട്ടാതാവുകയും
ചെയ്തപ്പോള്‍
പ്ലാസ്റ്റിക്കു
ചിരട്ടകള്‍
ഉപയോഗിക്കാന്‍
തുടങ്ങിയ റബ്ബര്‍
കര്‍ഷകര്‍ക്കു ഇൗ
തീരുമാനം
തിരിച്ചടിയാണെന്ന
കാര്യം
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
ജി.എസ്.ടി.
നിബന്ധനകളില്‍
പ്ലാസ്റ്റിക്ക്കപ്പുകളുടെ
നികുതി
സൂചിപ്പിച്ചിരുന്നില്ലെന്നതും
കാര്‍ഷികോപകരണങ്ങളായ
തൂമ്പ,മണ്‍വെട്ടി,കട്ടപ്പാര,കെെക്കോട്ട്,കരണ്ടി
തുടങ്ങിയ വിവിധ
സാധനങ്ങളെ നികുതിയില്‍
നിന്ന് ഒഴിവാക്കിയതും
ശരിയാണോ എന്ന്
വ്യക്തമാക്കാമോ;
(എഫ്)
റബ്ബര്‍പാല്‍
ശേഖരിക്കുന്ന
പ്ലാസ്റ്റിക്കുചിരട്ടകള്
ഇതില്‍ ഉള്‍പ്പെടാത്തത്
എന്ത്കൊണ്ടാണെന്നും
ഇനി ഉള്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ?
ലോട്ടറി
വകുപ്പില്‍ ജീവനക്കാര്യം
ജില്ലാ ഓഫീസുകളിലേയ്ക്ക്
മാറ്റിയ നടപടി
3758.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
വകുപ്പില്‍ താലൂക്ക്
തലത്തിലുളള ഏതെല്ലാം
ലോട്ടറി സബ്ഓഫീസുകളില്
കൈകാര്യം ചെയ്തിരുന്ന
ജീവനക്കാര്യം
(എസ്റ്റാബ്ലിഷ്മെന്റ്)
ജില്ലാ
ഓഫീസുകളിലേയ്ക്ക്
മാറ്റിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
എസ്റ്റാബ്ലിഷ്മെന്റ്
ജില്ലാ
ഓഫീസുകളിലേയ്ക്ക്
മാറ്റിയത് മൂലം
സ്പാര്‍ക്ക് വഴിയുളള
സേവനങ്ങള്‍ക്ക്
ജീവനക്കാര്‍ക്കുണ്ടായ
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
ആരുടെയെല്ലാം പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇവിടുത്തെ
ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണ
കുടിശ്ശിക സ്പാര്‍ക്ക്
മുഖേന പി.എഫില്‍
നിക്ഷേപിക്കുന്നതിന്
തടസ്സം നേരിട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത് പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഇ)
ഇക്കാലയളവില്‍
പെന്ഷന്
പറ്റിയവര്‍ക്ക്
ശമ്പളപരിഷ്ക്കരണ
കുടിശ്ശിക പി.എഫ് വഴി
ലഭിക്കാത്ത
സാഹചര്യത്തില്‍
ഇതിന്മേല് അടിയന്തര
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
പണമിടപാടുകാരെ
നിയന്ത്രിക്കാന്‍ നടപടി
3759.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ പണമിടപാടുകാരെ
നിയന്ത്രിക്കുന്നതിന്
കുറ്റമറ്റതും,
കര്‍ശനവുമായ
രജിസ്ട്രേഷന്
സമ്പ്രദായം
സ്വീകരിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(ബി)
ബാങ്ക്
പലിശക്ക് മുകളില്‍
പരമാവധി മൂന്ന് ശതമാനം
അധികം മാത്രമെ സ്വകാര്യ
പണമിടപാടുകാര്‍
സ്വീകരിക്കാവൂ എന്നും
അപ്രകാരം പലിശ നിരക്ക്
നിജപ്പെടുത്തുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ ;
(സി)
കൊള്ളപലിശക്കാര്‍ക്കെതിരെ
ഓരോ ജില്ലയിലും ഒരു
ജുഡീഷ്യല്‍ ഓഫീസറുടെ
നേതൃത്വത്തില്‍ ഒരു
പരാതി പരിഹാര ഫോറം
ഉണ്ടാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ടവര്‍ക്ക്
ഡി.സി.ആര്.ജി
3760.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാത്രം പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍ക്ക്
ഡി.സി.ആര്.ജി
അനുവദിക്കേണ്ടതില്ല
എന്ന് കേരള സര്‍ക്കാര്‍
തീരുമാനിച്ചത് എന്ത്
കൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
മാത്രമായി
നിഷേധിച്ചിരിക്കുന്ന
ആനുകൂല്യങ്ങള്‍
പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
ഏതെങ്കിലും സര്‍വ്വീസ്
സംഘടനകളില്‍ നിന്നും
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(സി)
പങ്കാളിത്ത
പെന്ഷന് പദ്ധതിയിലെ
വിവിധ അപാകതകള്‍
പരിഹരിക്കണമെന്നാവശ്യപ്പെട്ട്
സെക്രട്ടേറിയറ്റിലെ
സര്‍വ്വീസ് സംഘടനകൾ
നല്കിയ നിവേദനങ്ങള്‍
സര്‍ക്കാര്‍
പരിശോധിച്ച്
വരുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത ഫയല്‍
തീര്പ്പാക്കാനാകാത്തത്
എന്തു കൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ഫയല്‍
നീക്കത്തിന്റെ
വിശദാംശങ്ങള്‍
സംബന്ധിച്ച് ഫയല്‍
മൂവ്മെന്റ് ഹിസ്റ്ററി
ലഭ്യമാക്കാമോ?
സ്റ്റാമ്പ്
വെണ്ടര്‍മാര്‍
3761.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
താലൂക്കില്‍ എത്ര
സ്റ്റാമ്പു
വെണ്ടര്മാരുണ്ടെന്ന്
വ്യക്തമാക്കുമോ;
ഇവരുടെ സേവനം
ജനങ്ങള്‍ക്ക് ഇപ്പോള്‍
ലഭ്യമാണോ എന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ അതിനുളള
കാരണം എന്താണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കാസര്‍ഗോഡ്
താലൂക്കില്‍ സ്റ്റാമ്പു
വെണ്ടര്ക്കായി പുതിയ
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
അപേക്ഷകള്‍ ഉണ്ടെന്നും
അനുകൂല തീരുമാനം
എപ്പോള്‍
ഉണ്ടാകുമെന്നും
വ്യക്തമാക്കുമോ?
പെട്രോള്‍,
ഡീസല്‍ വിലയിലെ അധിക വരുമാന
നികുതി
3762.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജൂണ്‍
ഒന്ന് മുതല്‍
സംസ്ഥാനത്തിന്
പെട്രോള്‍,ഡീസല്‍
എന്നിവയുടെ
വില്പനയിലൂടെ
ലഭിക്കുന്ന അധിക വരുമാന
നികുതിയുടെ ഒരു ഭാഗം
ഉപേക്ഷിക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ഇതിലൂടെ
സംസ്ഥാന സര്‍ക്കാരിന്
പ്രതിവര്‍ഷം എത്ര കോടി
രൂപയുടെ വരുമാന നഷ്ടം
ഉണ്ടാകുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഏപ്രില്‍
ഒന്ന് മുതല്‍
പെട്രോള്‍,ഡീസല്‍
എന്നിവയുടെ വില
വര്‍ദ്ധിപ്പിച്ചതിലൂടെ
അധിക വില്പന
നികുതിയിനത്തില്‍
ലഭിച്ച വരുമാനം
എത്രയാണ്;
(ഡി)
ഇൗ
അധിക വില്പന നികുതി
വരുമാനം പൂര്‍ണ്ണമായും
ഉപേക്ഷിക്കാതെ ഒരു
നിശ്ചിത ശതമാനം മാത്രം
കുറയ്ക്കാനുണ്ടായ
സാഹചര്യം എന്താണ്;
മുന്‍ യു. ഡി. എഫ്.
സര്‍ക്കാര്‍ ഇപ്രകാരം
ലഭിച്ച അധിക വരുമാനം
പൂര്‍ണ്ണമായും
വേണ്ടെന്ന്
വച്ചിരുന്നുവോയെന്ന്
വ്യക്തമാക്കുമോ?
സമ്പത്തിന്റെ
സന്തുലിതമായ വിതരണം ഉറപ്പ്
വരുത്തുന്ന സമഗ്രവികസനം
3763.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പത്തിന്റെ
സന്തുലിതമായ വിതരണം
ഉറപ്പ് വരുത്തുന്ന
സമഗ്ര വികസനത്തിലൂടെ
ഒരു നവ കേരളം
സൃഷ്ടിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ഉല്പാദനപരമായ
മേഖലകളായ കൃഷി
,മൃഗസംരക്ഷണം,
മത്സ്യബന്ധനം
തുടങ്ങിയവയ്ക്ക്
ആവശ്യമായ തുക വാര്‍ഷിക
പദ്ധതികളില്‍
ഉള്‍പ്പെടുത്തുന്നതിന്
സാധിച്ചിട്ടുണ്ടോ;
കഴിഞ്ഞ രണ്ട് വര്‍ഷം ഈ
മേഖലകളില്‍ എന്തൊക്കെ
ഇടപെടലുകള്‍
നടത്തുവാന്‍
കഴിഞ്ഞുവെന്ന്
അറിയിക്കുമോ;
(സി)
ആഗോള
സമ്പത്ത് ഘടനയില്‍
ഉണ്ടാകുന്ന വില
വ്യതിയാനങ്ങള്‍
നാണ്യവിളകളെ ദോഷകരമായി
ബാധിച്ച സാഹചര്യത്തില്‍
നാണ്യവിള കര്‍ഷകരെ
സഹായിക്കുന്നതിനായി
എന്തെങ്കിലും പ്രത്യേക
പാക്കേജുകള്‍
ആവിഷ്കരിക്കുവാന്‍
സാധിച്ചിട്ടുണ്ടോ?
ഇ-വേ
ബില്‍ സമ്പ്രദായം
3764.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-വേ ബില്‍
നടപ്പിലാക്കിയതിന് ശേഷം
നികുതി വരുമാനം
വര്‍ദ്ധിച്ചിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇ-വേ
ബില്‍ സംവിധാനം
ഏര്‍പ്പെടുത്തിയ ശേഷവും
നികുതി വെട്ടിപ്പ്
നടത്തുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഇ-വേ
ബില്‍ സമ്പ്രദായം
3765.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിനകത്ത്
ഇ-വേ ബില്‍ സമ്പ്രദായം
നടപ്പാക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നിബന്ധനകളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ജി.എസ്.ടി
. പരിധിയില്‍ വരാത്ത
ഉല്പന്നങ്ങൾ
3766.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വിറ്റഴിയ്ക്കപ്പെടുന്ന
എല്ലാ ഉല്പന്നങ്ങളെയും
ജി.എസ്.ടി.-യുടെ
പരിധിയില്‍
കൊണ്ടുവന്നിട്ടുണ്ടോ;
(ബി)
ജി.എസ്.ടി.യുടെ
പരിധിയില്‍ വരാത്ത
ഉല്പന്നങ്ങൾ ഉള്ളതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ജി.എസ്.ടി.
യില്‍ ഉള്‍പ്പെടാത്ത
ഉല്‍പ്പന്നങ്ങള്‍
3767.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
യില്‍ ഉള്‍പ്പെടാത്ത
ഏതൊക്കെ
ഉല്‍പ്പന്നങ്ങള്‍ക്കാണ്
സംസ്ഥാന സര്‍ക്കാരിന്
സ്വന്തം നിലയ്ക്ക്
നികുതി
ചുമത്തുന്നതിനുള്ള
അവകാശമുള്ളത്;
(ബി)
നിലവില്‍
പെട്രോള്‍
ഉല്‍പ്പന്നങ്ങള്‍ക്കും
മദ്യ
ഉല്‍പ്പന്നങ്ങള്‍ക്കും
സംസ്ഥാനം ചുമത്തി
വരുന്ന നികുതി എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ?
ആന്റി
പ്രോഫിറ്റീറിംഗ് കമ്മിറ്റി
3768.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നിലവില്‍ വന്നശേഷം
നികുതി നിരക്കിലെ
കുറവിനനുസരിച്ച്
സാധനങ്ങളുടെ
വിലകുറയ്ക്കാന്‍
തയ്യാറാകാത്ത
കമ്പനികള്‍ക്കും
വ്യാപാരികള്‍ക്കുമെതിരെ
നടപടി
സ്വീകരിക്കുന്നതിന്
ആന്റി പ്രോഫിറ്റീറിംഗ്
കമ്മിറ്റി
തൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍ കഴിഞ്ഞ
വര്‍ഷം എത്ര കേസുകളില്‍
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ബി)
സര്‍ക്കാര്‍
നടപടി ആരംഭിച്ച ശേഷം
ഇത്തരത്തിലുള്ള
പരാതികളില്‍ കാര്യമായ
മാറ്റമുണ്ടായിട്ടുണ്ടോ;
എങ്കില്‍ ജി.എസ്.ടി.
നടപ്പിലാക്കിയതുവഴി
ഉപഭോക്താക്കള്‍ക്ക്
ലഭിക്കേണ്ട എല്ലാ
ആനുകൂല്യങ്ങളും
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
നടപടികള്‍
ശക്തമാക്കുമോ?
അന്തര്‍
സംസ്ഥാന ജി.എസ്.ടി. വിഹിതം
3769.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അന്തര്‍
സംസ്ഥാന ജി.എസ്.ടി.
ഇനത്തില്‍ കേന്ദ്രം
കേരളത്തിന് നല്‍കാനുള്ള
വിഹിതം എത്രയെന്ന്
അറിയിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ?
വ്യാപാരമേഖലയെ
നിയന്ത്രിയ്ക്കാനായി
സ്വീകരിച്ച നടപടികള്‍
3770.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.നടപ്പാക്കിയ
സാഹചര്യത്തില്‍
വ്യാപാരികളുടെ
രജിസ്ട്രേഷന്,
റിട്ടേണ്‍ ഫയലിംഗ്,
ഇ-പേയ്മെന്റ് തുടങ്ങിയവ
സമയബന്ധിതമായി
നടപ്പാക്കാനും
വ്യാപാരികള്‍
ന്യായവിലയ്ക്ക് വിപണം
നടത്തുന്നു എന്നും
ഉറപ്പുവരുത്താനും വിപണന
ഉല്പന്നങ്ങളുടെ
വിലവിവരം കടകളില്‍
പ്രദര്ശിപ്പിക്കുവാനും
അമിത വിലക്കയറ്റം
സൃഷ്ടിക്കുന്ന
വ്യാപാരമേഖലയെ
നിയന്ത്രിക്കാനുമായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ;
(ബി)
ചെറുകിട
വ്യവസായ മേഖല,
കെെതൊഴില്
ഉല്പന്നമേഖല, കാര്‍ഷിക
മേഖലയിലെ ഡെയറി
ഫാമിംഗ്, പൗള്‍ട്രി
ഫാമിംഗ്, സ്റ്റോക്ക്
ബ്രീഡിംഗ്,
പഴവര്ഗ്ഗശേഖരണം,
ചെടികളുടെ വില്പന,
മത്സ്യകൃഷിയും
മത്സ്യക്കുഞ്ഞുങ്ങളും
വിപണനം,
ആര്‍ട്ടിസാന്‍സ് /
ഹാന്റിക്രാഫ്റ്റ്സ്
ഉല്പന്നങ്ങള് എന്നിവയെ
ജി.എസ്.ടി.യില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ചെറുകിട
കാര്‍ഷിക
ആര്‍ട്ടിസാന്‍സ് മേഖലയെ
സംരക്ഷിക്കാന്‍
ജി.എസ്.ടി. യില്‍
നിന്ന് ഇവയെ
ഒഴിവാക്കാനോ കുറഞ്ഞ
നികുതി നിരക്ക്
ഏര്‍പ്പെടുത്താനോ
വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
നികുതി
വകുപ്പിലെ ഡ്രെെവര്‍ തസ്തിക
3771.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
നികുതി വകുപ്പിന്
സ്വന്തമായി എത്ര ലൈറ്റ്
വാഹനങ്ങള്‍ ഉണ്ടെന്നും
എത്ര ലൈറ്റ്
വെഹിക്കിള്‍ ഡ്രെെവര്‍
തസ്തിക ഉണ്ടെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഈ
വകുപ്പിന്റെ കീഴില്‍
എത്ര സ്ഥിരം ലൈറ്റ്
വെഹിക്കിള്‍
ഡ്രെെവര്‍മാരും
താല്‍ക്കാലിക ലൈറ്റ്
വെഹിക്കിള്‍
ഡ്രെെവര്‍മാരും ജാേലി
ചെയ്തുവരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഒരു
വാഹനം
അനുവദിക്കുമ്പാേള്
ഡ്രെെവര്‍ തസ്തിക
അനുവദിക്കാത്തത്
എന്തുകാെണ്ട്;
വ്യക്തമാക്കുമോ;
(ഡി)
ഒരു
വാഹനം
അനുവദിക്കുമ്പാേള് ഒരു
ഡ്രെെവര്‍ തസ്തിക
അനുവദിക്കണമെന്ന
സര്‍ക്കാര്‍ ഉത്തരവ്
G.O. (MS)
No/42/88/P&ARD
നിലവിലുള്ള
സാഹചര്യത്തില്‍
ദിവസവേതനാടിസ്ഥാനത്തില്‍
ജാേലി ചെയ്യുന്നവരെ
ഒഴിവാക്കി നിലവിലുള്ള
പി.എസ്.സി ലിസ്റ്റില്‍
നിന്ന് നിയമനം
നടത്താന്‍
തയ്യാറാകുമാേ?
ലോട്ടറി
ടിക്കറ്റുകളുടെ സുരക്ഷ
മാനദണ്ഡങ്ങളെക്കുറിച്ച്
റിപ്പോർട്ട്
3772.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഐ.ബി.
സതീഷ്
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
ടിക്കറ്റുകളുടെ സുരക്ഷ
മാനദണ്ഡങ്ങളെക്കുറിച്ചും
സാങ്കേതിക
നവീകരണത്തെക്കുറിച്ചും
പഠിക്കുന്നതിനായി
നിയോഗിച്ച കമ്മിറ്റി
സര്‍ക്കാരിന്
സമര്‍പ്പിച്ച ഇടക്കാല
റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ടിക്കറ്റുകളുടെ
വില കുറച്ചും
സമ്മാനങ്ങള്‍
വര്‍ദ്ധിപ്പിച്ചും
കൂടുതല്‍
ആകര്ഷകമാക്കിയതിന്റെ
ഫലമായി ലോട്ടറി
വിറ്റുവരവില്‍ ഗണ്യമായ
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കാരുണ്യ
പദ്ധതിയുടെ സുതാര്യവും
കാര്യക്ഷമവുമായ നടത്തിപ്പിന്
നടപടി
3773.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
സി. കെ. ശശീന്ദ്രന്
,,
സജി ചെറിയാന്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
പദ്ധതിയുടെ സുതാര്യവും
കാര്യക്ഷമവുമായ
നടത്തിപ്പിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഇതിനായി
നടപ്പിലാക്കിയ പുതിയ
സോഫ്റ്റ് വെയര്‍
സംവിധാനത്തിന്റെ
വിശദാംശം നല്‍കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാരുണ്യ ചികിത്സാ
പദ്ധതിയ്ക്കായി എത്ര
കോടി രൂപ ചെലവഴിച്ചു;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം വൃക്ക
സംബന്ധമായ
രോഗങ്ങള്‍ക്കുളള
ചികിത്സാ സഹായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(ഇ)
കാരുണ്യ
പദ്ധതിയുടെ ഗുണഫലം
കൂടുതല്‍ പേര്‍ക്ക്
ലഭ്യമാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
ബെനവലന്റ്
ഫണ്ടിന്റെ പ്രവര്‍ത്തനം
3774.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സാധാരണക്കാരുടെ
അത്താണിയായിരുന്ന
കാരുണ്യ ബെനവലന്റ്
ഫണ്ടിന്റെ പ്രവര്‍ത്തനം
കാര്യക്ഷമമല്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാരുണ്യ പദ്ധതിയില്‍
എത്ര തുക അനുവദിച്ചു;
(സി)
സ്വകാര്യ
ആശുപത്രികള്‍ക്ക് ഇൗ
പദ്ധതിയിന്‍കീഴില്‍
കുടിശ്ശികയുണ്ടോ;
കാരുണ്യ ലോട്ടറിയില്‍
നിന്നും
കോടിക്കണക്കിന് രൂപ
ലാഭം ലഭിക്കുന്ന
സാഹചര്യത്തില്‍
സ്വകാര്യ
ആശുപത്രികള്‍ക്കുളള
കുടിശ്ശിക
നല്കുന്നതില്
കാലവിളംബം ഉണ്ടാകുന്നത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ആശുപത്രിക്ക്
നല്‍കാനുള്ള തുക
3775.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യബെനവലണ്ട്
സ്കീമില്‍ ഉള്‍പ്പെട്ട
കാസര്‍ഗോഡ് ജില്ലയിലെ
ആശുപത്രികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഏതെല്ലാം
രോഗങ്ങള്‍ക്ക് കാരുണ്യ
പദ്ധതി പ്രകാരം ഈ
ആശുപത്രികളില്‍ നിന്ന്
ചികിത്സ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
അതുവഴി
സര്‍ക്കാര്‍ ഈ
ആശുപത്രിക്ക്
നല്‍കാനുള്ള തുക
എത്രയാണെന്നും മുഴുവന്‍
തുകയും നല്കി കഴിഞ്ഞോ
എന്നും വ്യക്തമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
എത്ര തുക
ബാക്കിയുണ്ടെന്നും
എപ്പോള്‍ നല്‍കുമെന്നും
വ്യക്തമാക്കാമോ?
ലോട്ടറി
3776.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ ഇതരസംസ്ഥാന
ലോട്ടറികള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;ഇവയെ
നിയന്ത്രിക്കുന്നതിനായി
ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കേരള സംസ്ഥാന
ലോട്ടറി വ്യാപാരത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;കണക്കുകള്‍
സഹിതം വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി
3777.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ
പ്രവാസി ചിട്ടിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിവരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
സമാഹരിക്കുന്ന തുക
എന്ത് ആവശ്യങ്ങള്‍ക്ക്
വിനിയോഗിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
ആരംഭിക്കാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ
യുടെ പ്രവാസി ചിട്ടി
3778.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടി തുടങ്ങാന്‍
കെ.എസ്.എഫ്.ഇ
പ്രവാസികള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
പ്രഖ്യാപിച്ചിട്ടുള്ളത്;
ഇത് സംബന്ധിച്ച്
കെ.എസ്.എഫ് .ഇ
പുറപ്പെടുവിച്ചിട്ടുള്ള
വരിയോലയുടെയും മറ്റ്
പ്രഖ്യാപനങ്ങളുടെയും
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രവാസി
ചിട്ടി തുടങ്ങുമ്പോള്‍
കെ.എസ്.എഫ്.ഇ.
രജിസ്ട്രാറുടെ പേരില്‍
അടയ്ക്കേണ്ട
സെക്യൂരിറ്റി തുക
പ്രവാസികളില്‍ നിന്ന്
ശേഖരിച്ച ശേഷമാണോ
സെക്യൂരിറ്റി
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ചിട്ടി
തുക ഡെപ്പോസിറ്റായി
സ്വീകരിക്കുവാന്‍
കെ.എസ്.എഫ്. ഇ.ക്ക്
ആര്.ബി.ഐ. അനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി)
കെ.എസ്.എഫ്.ഇ.യില്‍
നിന്നുള്ള ചിട്ടി തുക
കിഫ്ബിയിലേക്ക്
നല്കുവാന് ആര്.ബി.ഐ.
അനുമതി
നല്‍കിയിട്ടുണ്ടോ?
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടി
3779.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടിയുമായി
ബന്ധപ്പെട്ട്
കെ.എസ്.എഫ്.ഇ.
ചെയര്മാന്
ഉള്‍പ്പെടെയുള്ള സംഘം
ഗള്‍ഫ് രാജ്യങ്ങളില്‍
പര്യടനം
നടത്തിയിരുന്നോ;
ഏതൊക്കെ
രാജ്യങ്ങളിലാണ് പര്യടനം
നടത്തിയത്;
(ബി)
പ്രസ്തുത
സംഘത്തില്‍
ആരൊക്കെയാണ്
ഉണ്ടായിരുന്നത് ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
സംഘത്തിന്റെ യാത്രക്കും
ഗള്‍ഫിലെ താമസത്തിനും
മറ്റുമായി എത്ര ലക്ഷം
രൂപ ചെലവഴിച്ചു;
(ഡി)
പ്രവാസി
ചിട്ടിയുടെ പരസ്യം
ഗള്‍ഫ് രാജ്യങ്ങളിലെ
എഫ്. എം. റേഡിയോയില്‍
നല്‍കിയിരുന്നോ;
എങ്കില്‍ ഇതിനായി എത്ര
തുക ചെലവഴിച്ചു;
(ഇ)
ഇൗ
ചിട്ടിയിലൂടെ എത്ര
കോടി കിഫ്ബിയിലേക്ക്
സമാഹരിക്കാമെന്നാണ്
പ്രതീക്ഷിക്കുന്നത്?
കാട്ടാക്കടയില്‍
കെ.എസ്.എഫ്.ഇ ഇൗവനിംഗ് ശാഖ
3780.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ
പുതിയ ഇൗവനിംഗ് ശാഖകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കാട്ടാക്കടയില്‍
ഒരു ഇൗവനിംഗ് ശാഖ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ?
എസ്.എല്‍.ഐ
പോളിസി വിവരങ്ങള്‍ അപ്ഡേറ്റ്
ചെയ്യുന്ന നടപടി
3781.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷുറന്‍സ്
വകുപ്പിന്റെ
കമ്പ്യൂട്ടര്‍ വത്കരണ
നടപടികളുടെ ഭാഗമായി
എസ്.എല്‍.ഐ പോളിസികളുടെ
വിവരങ്ങള്‍ ഡ്രായിങ്ങ്
ആന്റ് ഡിസ്ബേഴ്സിങ്ങ്
ഓഫീസര്‍മാര്‍ മുഖേന
സോഫ്റ്റ് വെയറിലേക്ക്
അപ്ഡേറ്റ് ചെയ്യുന്ന
നടപടികളുടെ നിലവിലെ
സ്ഥിതി എന്തെന്ന്
അറിയിക്കുമോ;
(ബി)
എത്ര
പോളിസികളുടെ വിവരങ്ങള്‍
ഇങ്ങനെ ലഭ്യമായി എന്ന്
അറിയിക്കുമോ;
(സി)
ഇനി
എത്ര പോളിസികളുടെ
വിവരങ്ങളാണ്
ലഭ്യമാകാനുള്ളത് എന്ന്
അറിയിക്കുമോ;
(ഡി)
ഇതിലേക്കായി
സമയം അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം അറിയിക്കുമോ?
തീര്‍പ്പാക്കാതെ
കെട്ടിക്കിടക്കുന്ന
എസ്.എല്‍.ഐ ക്ലെയിമുകള്‍
3782.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
സ്റ്റേറ്റ് ലൈഫ്
ഇന്‍ഷുറന്‍സ് പദ്ധതി
പ്രകാരം കാലാവധി
പൂര്‍ത്തിയാക്കിയ
നിരവധി അപേക്ഷകള്‍
ജില്ല ഇന്‍ഷുറന്‍സ്
ഓഫീസുകളില്‍
കെട്ടിക്കിടക്കുന്നകാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഓരോ ജില്ലയിലും 2018
മെയ് 31 വരെ എത്ര
എസ്.എല്‍.ഐ
ക്ലെയിമുകള്‍
തീര്‍പ്പാക്കാതെ
കെട്ടിക്കിടക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(സി)
ഇപ്പോള്‍
ലഭിച്ച ക്ലെയിമുകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
മുദ്ര
പത്രങ്ങള്‍ക്ക് ക്ഷാമം
3783.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുദ്ര പത്രത്തിന്
ക്ഷാമം നേരിടുന്നുണ്ടാേ
;
(ബി)
ഇത്
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടാേ;
വിശദാംശം
വെളിപ്പെടുത്തുമോ?
കയര്‍
പിരി സംഘങ്ങളുടെ വായ്പ
എഴുതിത്തളളുമെന്ന പ്രഖ്യാപനം
3784.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം കയര്‍ പിരി
സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങളില്‍
സമൂലമായ എന്തെങ്കിലും
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ദുര്‍ബലമായ
സംഘങ്ങളെ
സംയോജിപ്പിക്കുന്നതിനും
പുനരുജ്ജീവിപ്പിക്കുവാന്‍
കഴിയാത്തവയെ
നിര്‍ത്തല്‍
ചെയ്യുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
സംഘങ്ങളുടെ വായ്പ
എഴുതിത്തളളുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി
രൂപയാണ് ഇപ്രകാരം
എഴുതിത്തളളിയത്;
(ഡി)
കയര്‍മേഖലയില്‍
മിനിമം കൂലിയും വിലയും
ഉറപ്പാക്കി സംഭരണം
നടത്തുവാന്‍
പര്‍ച്ചേഴ്സ് പ്രെെസ്
എന്‍ഫോഴ്സ്മെന്റ്
സ്കീം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതുമൂലമുണ്ടായ നേട്ടം
എന്താണ്;
(ഇ)
കയര്‍
കയറ്റുമതിക്കാര്‍ക്കും
ആഭ്യന്തര
വില്പനക്കാര്ക്കും
കയര്‍ ഉല്പന്നങ്ങള്
വില്ക്കുമ്പോള്
ഉണ്ടാകുന്ന നഷ്ടം
സര്‍ക്കാര്‍ വഹിക്കുന്ന
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ?
കയര്‍
പ്രോജക്റ്റിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന പരമ്പരാഗത
സഹകരണ സംഘങ്ങൾ
3785.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
പ്രോജക്റ്റിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
പരമ്പരാഗത സഹകരണ
സംഘങ്ങളിലെ
തൊഴിലാളികള്‍ക്ക്
ലഭിച്ച് കൊണ്ടിരുന്ന
എെ.എസ്.എസ്.(interest
subvention scheme)
ആനുകൂല്യങ്ങള്‍
നിര്‍ത്തല്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എപ്പോള്‍
നിര്‍ത്തലാക്കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
മൂലം സംഘങ്ങള്‍
തകര്‍ച്ചയിലാവുകയും 100
രൂപ പോലും ദിവസവേതനം
തൊഴിലാളിക്ക്
ലഭ്യമാകാതെ വന്നതുമായ
പ്രതിസന്ധി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കയര്‍
ഉല്പന്നങ്ങളുടെ വിലസ്ഥിരത
ഉറപ്പാക്കുന്നതിന് ഫണ്ട്
3786.
ശ്രീ.ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
ഉല്പന്നങ്ങളുടെ
പ്രചരണത്തിനും കയര്‍
മേഖലയിലെ വിപണന
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിനും
ഇൗ സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
കയര്‍,
ചകിരിനാര്, കയര്‍
ഉല്പന്നങ്ങള്
എന്നിവയുടെ വിലസ്ഥിരത
ഉറപ്പാക്കുന്നതിന്
ഫണ്ട് നിലവിലുണ്ടോ;
വിശദമാക്കുമോ;
(സി)
കയര്‍
ഭൂവസ്ത്ര
വികസനത്തിനായും കയര്‍
ഭൂവസ്ത്രത്തെ ഒരു
സ്റ്റാന്‍ഡേര്‍ഡ്
നിര്‍മ്മാണ
ഉല്പന്നമായും
മാറ്റുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
കയര്‍,
കയറുല്പന്നങ്ങള്
എന്നിവയുടെ കയറ്റുമതി
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ചകിരിയുടെ
ഉറപ്പുവരുത്തുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
3787.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ലഭ്യമാകുന്ന
താെണ്ടിന്റെ എത്ര
ശതമാനം
ശേഖരിക്കുന്നതിനും
സംസ്കരിച്ച്
ചകിരിയാക്കുന്നതിനും
സാധിക്കുന്നുണ്ടെന്ന
പരിശാേധന
നടത്തിയിട്ടുണ്ടാേ ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമാേ ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
താെണ്ടു സംഭരണത്തിലും
സംസ്കരണത്തിലും നടത്തിയ
ഇടപെടല്‍ മൂലം
മുന്‍കാലങ്ങളെക്കാള്‍
എത്ര മാത്രം പുരാേഗതി
കെെവരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കുമാേ ;
(സി)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
ചകിരി പൂര്‍ണ്ണമായും
കയറും
കയറുല്പന്നങ്ങളുമാക്കി
മാറ്റുന്നതിനു്
സാധിക്കുന്നുണ്ടാേ ;
(ഡി)
കയര്‍
വ്യവസായ മേഖലയുടെ
അടിസ്ഥാന
പ്രശ്നങ്ങളില്‍ ഒന്നായ
ചകിരിയുടെയും
കയറിന്റെയും ലഭ്യത
ഉറപ്പുവരുത്തുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്നും
അതിന്റെ നിലവിലെ
അവസ്ഥയെന്താണെന്നും
വെളിപ്പെടുത്തുമാേ ;
(ഇ)
പ്രസ്തുത
മേഖലയിലേയ്ക്ക് വരുന്ന
നവസംരംഭകരെ
ആകര്‍ഷിക്കുന്നതിനും
സഹായിക്കുന്നതിനും
പദ്ധതി ആസൂത്രണം ചെയ്ത്
നടപ്പിലാക്കുമാേ;
വിശദമാക്കുമോ?
കയര്‍
മേഖലയിലെ പ്രതിസന്ധി
3788.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പച്ചത്തൊണ്ടിന്റെ
ലഭ്യതക്കുറവ് മൂലം
കയര്‍ നിര്‍മ്മാണമേഖല
പ്രതിസന്ധിയിലാണെന്ന
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടിട്ടുണ്ടോ;
(ബി)
കേരളത്തില്‍
ലഭ്യമായ പച്ചതൊണ്ട്
കൂടിയ വിലയ്ക്ക്
ശേഖരിച്ച് തമിഴ്
നാട്ടിലേക്ക് കടത്തി
കാെണ്ടുപോകുന്ന
സാഹചര്യം
പരിശോധിക്കുമോ;
(സി)
മൂല്യവര്‍ദ്ധിത
കയര്‍ ഉല്പന്നങ്ങളുടെ
നിര്‍മ്മാണ പരിശീലനവും
അവയുടെ വിപണനവും
ഉള്‍പ്പടെ ഇൗ മേഖലയിലെ
തൊഴിലാളികള്‍ക്ക്
വരുമാന
വര്‍ദ്ധനവുണ്ടാകുന്ന
തരത്തിലുളള പദ്ധതികള്‍
ആവിഷ്കരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കയര്‍
തൊഴിലാളികളുടെ കൂലി പരിഷ്കരണം
3789.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
കയര്‍ തൊഴിലാളികളുടെ
കൂലി പരിഷ്കരിയ്ക്കാന്‍
നടപടി
സ്വീകരിയ്ക്കാമോ;വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
യന്ത്രവത്കരണം
വഴി ഉല്പാദനം
വര്‍ദ്ധിയ്ക്കുമ്പോള്‍
ഉയര്‍ന്ന കൂലി
നടപ്പാക്കുന്നതിന്
തയ്യാറാകുമോ; വിശദവിവരം
നല്‍കാമോ?
ചകിരിക്ഷാമം
പരിഹരിയ്ക്കുന്നതിന് നടപടി
3790.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചകിരിക്ഷാമം
പരിഹരിയ്ക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ;
(ബി)
കയര്‍ഫെഡ്
വഴി സംസ്ഥാനത്തിനുളളിലെ
സംഘങ്ങളില്‍നിന്നും
കയര്‍ സംഭരിയ്ക്കുമോ;
(സി)
ചകിരി
വാങ്ങലുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തെ കയര്‍
സഹകരണ സംഘങ്ങളുടെ
നടപടികള്‍
സുതാര്യമാക്കുമോ?