സര്‍ചാര്‍ജജ്
നടപടിയുടെ ഭാഗമായി റവന്യൂ
റിക്കവറി
3892.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
സഹകരണ നിയമം വകുപ്പ് 86
അനുസരിച്ച് സഹകരണ സംഘം
ഭാരവാഹികളില്‍
സര്‍ചാര്‍ജ്ജ്
നടപടിയുടെ ഭാഗമായി എത്ര
പേര്‍ക്ക് എതിരെ റവന്യൂ
റിക്കവറി ആക്ട്
അനുസരിച്ച് നടപടികള്‍
സ്വീകരിച്ചു എന്നും
അവരുടെ പേരുവിവരവും
വ്യക്തമാക്കാമോ;
(ബി)
2016
മുതല്‍ 2018 ഏപ്രില്‍
മാസം വരെ മേല്‍പ്പറഞ്ഞ
പ്രകാരം എത്ര പേര്‍ക്ക്
എതിരെ റവന്യൂ റിക്കവറി
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(സി)
ജോയിന്റ്
രജിസ്ട്രാര്‍ക്ക്
സര്‍ക്കാര്‍ അനുമതി
ഇല്ലാതെ സര്‍ചാര്‍ജ്ജ്
നടപടിയുടെ ഭാഗമായി
റവന്യൂ റിക്കവറി
നടത്തുന്നതിന് കഴിയുമോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഓഡിറ്റ്
പൂര്‍ത്തീകരിച്ചതിനുശേഷം
ഏതെങ്കിലും
ക്രമക്കേടുകള്‍
കണ്ടെത്തി റീ- ഓഡിറ്റ്
നടത്തിയിട്ടുണ്ടോ;എങ്കില്‍
പൂര്‍ത്തീകരിച്ച
ഓഡിറ്റ്
സര്‍ട്ടിഫിക്കറ്റ്
റദ്ദ് ചെയ്യാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
എത്ര സ്ഥലങ്ങളില്‍ എത്ര
ഓഡിറ്റ് റിപ്പോര്‍ട്ട്
റദ്ദ് ചെയ്തിട്ടുണ്ട്;
(ഇ)
അതില്‍
തിരുവനന്തപുരം
ജില്ലയില്‍ അത്തരം
ഓഡിറ്റ്
സര്‍ട്ടിഫിക്കറ്റ്
റദ്ദ് ചെയ്ത സഹകരണ
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
നവ
കേരളീയം പദ്ധതി
3893.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളുടെ വായ്പ
കുടിശ്ശികകള്‍ തിരിച്ചു
പിടിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
നവ
കേരളീയം പദ്ധതിയിലൂടെ
എത്ര രൂപയുടെ വായ്പ
കുടിശ്ശിക തിരിച്ചു
പിടിച്ചു എന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതി
പുനരവതരിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സഹകരണ
മേഖലയില്‍ പുതിയ സംരഭം
3894.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സഹകരണ
മേഖലയില്‍ ഏതെങ്കിലും
പുതിയ സംരഭം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
സഹകരണ
വകുപ്പില്‍ പ്രൊഫഷണലിസം
3895.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ സഹകരണ
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
കാലത്തിനനുസൃതമായി
സഹകരണ വകുപ്പില്‍
പ്രൊഫഷണലിസം
നടപ്പിലാക്കുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സഹകരണ
സംഘങ്ങളിലൂടെ ജെെവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വികരിച്ചിട്ടുളളത്;
(ഡി)
കേരള
ബാങ്ക് രൂപീകരണത്തോടെ
സംസ്ഥാന സഹകരണ
ബാങ്കുകളെ/ജില്ലാ സഹകരണ
ബാങ്കുകളെ ന്യൂ
ജനറേഷന് ബാങ്കുകളുടെ
പ്രൊഫഷണല്‍
നിലവാരത്തിലേക്കാക്കുവാന്
സാധിക്കുമെന്ന്
കരുതുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
നോട്ട്
നിരോധനം സഹകരണ മേഖലയില്‍
വരുത്തിയ ആഘാതങ്ങള്‍
3896.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനം കേരളത്തിലെ
സഹകരണ മേഖലയ്ക്ക്
വരുത്തി വെച്ചിട്ടുളള
ആഘാതങ്ങള്‍
എന്തൊക്കെയാണ് ;
വിശദവിവരം നല്‍കുമോ;
(ബി)
ഇൗ
സാഹചര്യത്തില്‍
വന്നുചേര്‍ന്ന
പ്രതിസന്ധികള്‍ തരണം
ചെയ്യുന്നതിന് സഹകരണ
മേഖലയ്ക്ക്
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ?
സഹകരണവകുപ്പിനെ
പുന:സംഘടിപ്പിക്കുന്നതിന്
നടപടി
3897.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
1982നു ശേഷം
സഹകരണസംഘങ്ങളുടെ
എണ്ണത്തിലും നിക്ഷേപം,
വായ്പ
എന്നിവയിലുമുണ്ടായ
വര്‍ദ്ധനവ് എത്ര
മടങ്ങാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
സഹകരണ
സംഘങ്ങളുടെ പരിശോധന
നടത്തുന്നതിന് 1982
-ല്‍ സഹകരണ വകുപ്പില്‍
ഉണ്ടായിരുന്ന യൂണിറ്റ്
ഇന്‍സ്പെക്ടര്‍മാരുടെ
എണ്ണം
എത്രയായിരുന്നുവെന്നും
നിലവിലുള്ളത് എത്ര
പേരെന്നും
വ്യക്തമാക്കാമോ;
(സി)
സഹകരണ
മേഖലയുടെ
വളര്‍ച്ചയ്ക്കനുസൃതമായി
സഹകരണവകുപ്പ്
പുന:സംഘടിപ്പിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഭവന
നിര്‍മ്മാണത്തിനായി സഹകരണ
വകുപ്പ് ആവിഷ്കരിച്ച് വരുന്ന
പദ്ധതികള്‍
3898.
ശ്രീ.എസ്.ശർമ്മ
,,
എ. എന്‍. ഷംസീര്‍
,,
എം. നൗഷാദ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണത്തിനായി
സഹകരണ വകുപ്പ്
ആവിഷ്കരിച്ച് വരുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
സഹകരണ സ്ഥാപനങ്ങളുടെ
സഹായത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
രംഗത്ത് കേരള സംസ്ഥാന
സഹകരണ ഭവന നിര്‍മ്മാണ
ഫെഡറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്കായി നടപ്പു
സാമ്പത്തിക വര്‍ഷം എത്ര
തുക ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സഹകരണ
സ്ഥാപനങ്ങളുടെ
സഹായത്തോടെയുള്ള സ്മാര്‍ട്ട്
ക്ലാസ്സ് റൂമുകള്‍
3899.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
സ്ഥാപനങ്ങളുടെ
സഹായത്തോടെ
വിദ്യാലയങ്ങളില്‍
സ്മാര്‍ട്ട് ക്ലാസ്
റൂമുകള്‍
സ്ഥാപിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
നവകേരളീയം
പദ്ധതി
3900.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പ്
നടപ്പിലാക്കുന്ന
നവകേരളീയം പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ നവകേരളീയം
പദ്ധതിയിലൂടെ എത്രപേര്‍
വായ്പാ കുടിശ്ശിക
തീര്‍ത്തുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ
നാളിതുവരെയായി എത്ര
കോടി രൂപ വായ്പാ
കുടിശ്ശിക
പിരിച്ചെടുത്തുവെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
കേരളാ
ബാങ്ക് രൂപീകരണം-ടാസ്ക്
ഫോഴ്സ്
3901.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരളാ
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട്
രൂപീകരിച്ച ടാസ്ക്
ഫോഴ്സിന്റെ ഘടനയും
സൗകര്യങ്ങളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ജില്ലാ
സഹകരണ ബാങ്കുകളുടെ നിഷ്ക്രിയ
ആസ്തി
3902.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളുടെ
നിഷ്ക്രിയ ആസ്തി
വര്‍ദ്ധിച്ച കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നിഷ്ക്രിയ
ആസ്തി അഞ്ചു
ശതമാനത്തില്‍
താഴെയായിരിക്കണമെന്ന
നിര്‍ദ്ദേശം
നിലവിലുണ്ടോ;വ്യക്തമാക്കുമോ;
(സി)
നിലവില്‍
റിസര്‍വ് ബാങ്ക്
അനുശാസിക്കുന്ന
നിഷ്ക്രിയ ആസ്തിയുള്ള
ബാങ്കുകള്‍ ഏതെല്ലാം;
വ്യക്തമാക്കുമോ?
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്ക്
3903.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്കില്‍
01.01.2016 മുതല്‍
31.05.2018 വരെ ഓരോ
മാസവും എത്ര പേര്
വിരമിച്ചു;തസ്തിക
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
തിരുവനന്തപുരം
ഡി.സി.ബി.യില്‍ 2018
ജൂണില്‍ ജോലി നോക്കുന്ന
ഉദ്യാേഗസ്ഥരുടെ തസ്തിക
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(സി)
പ്യൂണ്‍/ഓഫീസ്
അറ്റന്‍ഡന്റുമാര്‍ക്ക്
പ്രമോഷന് നല്കി
ക്ലാര്‍ക്ക്/കാഷ്യര്‍
തസ്തികയില്‍ നിയമനം
നല്‍കിയത്
എന്നാണ്;പ്രസ്തുത
സ്ഥാനക്കയറ്റം
നല്‍കിയതിന് സഹകരണ സംഘം
രജിസ്ട്രാറുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്കില്‍
ക്ലാര്‍ക്ക്/കാഷ്യര്‍
തസ്തികയില്‍ നിലവില്‍
ജോലി ചെയ്യുന്നവര്‍
എത്ര;അതില്‍
പ്യൂണ്‍/ഓഫീസ്
അറ്റന്‍ഡന്റ്
തസ്തികയില്‍ നിന്നും
സ്ഥാനക്കയറ്റം
കിട്ടിയവര്‍ എത്ര;
(ഇ)
ജില്ലാ
സഹകരണ ബാങ്കിന്റെ
ക്ലാസിഫിക്കേഷന്‍
അവസാനമായി നടന്നത്
എന്നാണ്;
ക്ലാസിഫിക്കേഷന്‍
നടത്തുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോ;
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ അവ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
സഹകരണ
ബാങ്കുകളില്‍ സര്‍ക്കാര്‍
ജീവനക്കാരുടെ ജാമ്യവ്യവസ്ഥ
3904.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളില്‍
നിന്നും വായ്പ
നല്‍കുന്നതിനായി,
സര്‍ക്കാര്‍
ജീവനക്കാരുടെ
ജാമ്യവ്യവസ്ഥയില്‍
പരിഷ്കരണം
ഏര്‍പ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഒരു
മാസത്തെ അടിസ്ഥാന
ശമ്പളത്തിനു തുല്യമായ
വായ്പ പോലും നല്‍കാത്ത
സഹകരണ ബാങ്കുകളുടെ
നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതില്‍
പൊതുമാനദണ്ഡം
ഏര്‍പ്പെടുത്താന്‍
സാധിക്കുമോ; സാദ്ധ്യത
പരിശോധിക്കുമോ?
പൂവച്ചല്‍
സര്‍വ്വീസ് സഹകരണ ബാങ്ക്
ജീവനക്കാര്‍
3905.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ പൂവച്ചല്‍
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ 2005 മുതല്‍
2011 വരെ എത്ര
ജീവനക്കാര്‍ ഏതൊക്കെ
തസ്തികകളില്‍
ജോലിചെയ്തിരുന്നു;
അവരുടെ പേരും വിലാസവും
തെളിയിക്കുന്ന
ലിസ്റ്റിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഒരു
വര്‍ഷം തുടര്‍ച്ചയായി
ക്യാഷ് കൗണ്ടറില്‍
ജോലി ചെയ്തിരുന്നവരുടെ
പേരും എന്ന് മുതല്‍
എന്നുവരെ ജോലി ചെയ്തു
എന്ന് തെളിയിക്കുന്ന
രേഖകളും ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ തൊഴില്‍
പരിചയ
സര്‍ട്ടിഫിക്കറ്റ്
ഇഷ്യൂ ചെയ്തവരുടെ പേരും
മേല്‍വിലാസവും
വെളിപ്പെടുത്താമോ?
സഹകരണമേഖല
ശക്തിപ്പെടുത്താൻ നടപടികൾ
3906.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ടുനിരോധനത്തിനു
ശേഷം പ്രതിസന്ധിയിലായ
സഹകരണ മേഖലയെ
പ്രതിസന്ധിയില്‍
നിന്നും
രക്ഷിച്ചെടുക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്; വിശദാംശം
നല്‍കുമോ;
(ബി)
കേരളത്തിലെ
സാമ്പത്തിക മേഖലയിലെ
ഏറ്റവും നിര്‍ണ്ണായകമായ
സഹകരണ പ്രസ്ഥാനത്തെ
ശക്തിപ്പെടുത്തുന്നതിന്
ഭാവിയില്‍ എന്തൊക്കെ
നടപടികളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സഹകരണമേഖലയില്‍
നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കാമോ ?
പൊന്‍വിള
സര്‍വ്വീസ് സഹകരണബാങ്ക്
3907.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പൊന്‍വിള സര്‍വ്വീസ്
സഹകരണ ബാങ്കില്‍
നടന്നിട്ടുളള
ക്രമക്കേടുകള്‍
സംബന്ധിച്ച അന്വേഷണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
സഹകരണ
രജിസ്ട്രാര്‍ നടത്തിയ
അന്വേഷണത്തില്‍
ക്രമക്കേട്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പൊന്‍വിള
സര്‍വ്വീസ് സഹകരണ
ബാങ്കിലെ അഴിമതിയുമായി
ബന്ധപ്പെട്ട് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഡി)
പൊന്‍വിള
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ പണം
നിക്ഷേപിച്ചവര്‍ക്ക്
നിക്ഷേപിച്ച പണം മടക്കി
നല്‍കുന്നതിന് ബാങ്കിന്
നിലവില്‍ സാമ്പത്തിക
ബുദ്ധിമുട്ട് ഉണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഇതുമായി ബന്ധപ്പെട്ട്
നിക്ഷേപകരില്‍ നിന്നും
പരാതികള്‍ എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ?
പട്ടികജാതി
സഹകരണ സംഘങ്ങള്‍
3908.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര വിവിധോദ്ദേശ്യ
പട്ടികജാതി സഹകരണ
സംഘങ്ങളാണ് രജിസ്റ്റര്‍
ചെയ്തിട്ടുളളതെന്ന്
ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഇവയില്‍
ഇപ്പോഴും
പ്രവര്‍ത്തിക്കുന്നവ
എത്ര;പ്രവര്‍ത്തിക്കാത്തവ
എത്ര എന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
വരുമാനമില്ലാത്തതുമൂലം
പ്രതിസന്ധിയിലായ ഇത്തരം
സഹകരണ സംഘങ്ങളുടെ
സെക്രട്ടറിമാരായി
പ്രവര്‍ത്തിക്കുന്നവര്‍ക്ക്
നിലവില്‍ എന്തെങ്കിലും
സാമ്പത്തിക സഹായം
നല്കുവാന്
കഴിയുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
വായ്പ
നല്‍കിയത് തിരിച്ചു
പിടിക്കാന്‍
കഴിയാത്തതിനെത്തുടര്‍ന്ന്
പൂട്ടിപോവുകയോ
പ്രതിസന്ധിയിലാവുകയോ
ചെയ്തിട്ടുളള
സംഘങ്ങളുടെ
പുനരുദ്ധാരണത്തിന്
എന്തെങ്കിലും പ്രത്യേക
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ?
സെക്രട്ടേറിയറ്റ്
ഹൗസിംഗ് സഹകരണ സംഘം
3909.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
ഹൗസിംഗ് സഹകരണ
സംഘത്തിലെ മുന്‍
ഭരണസമിതി അംഗങ്ങളായ 10
പേരെ സസ്പെന്‍ഡ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
കുറ്റത്തിന്റെ
അടിസ്ഥാനത്തിലായിരുന്നു
സസ്പെന്‍ഡ് ചെയ്തതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സസ്പെന്‍ഡ്
ചെയ്യപ്പെട്ടവര്‍
വിവരാവകാശ നിയമപ്രകാരം
ബന്ധപ്പെട്ട ഫയലിന്റെ
പകര്‍പ്പുകള്‍
ആവശ്യപ്പെട്ടിരുന്നോ
എന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
വിവരാവകാശ
അപേക്ഷയിന്മേല് എന്ത്
നടപടി സ്വീകരിച്ചു
എന്ന് വെളിപ്പെടുത്തുമോ
?
അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ
ബാങ്കില്‍ നിന്നും
കണ്‍സ്യൂമര്‍ ഫെഡ് എടുത്ത
വായ്പ
3910.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
അടാട്ട് ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ നിന്ന് കേരള
സ്റ്റേറ്റ്
കണ്‍സ്യൂമര്‍ ഫെഡ്
നാളിതുവരെയായി എത്ര രൂപ
വായ്പ
എടുത്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വായ്പയുടെ
കാലാവധി
എന്നുവരെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
പലിശയിനത്തില്‍
ലഭിക്കാനുള്ള
കുടിശ്ശികയും മുതലും
കണ്‍സ്യൂമര്‍ ഫെഡില്‍
നിന്ന് തിരിച്ചു
പിടിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെ പ്രവര്‍ത്തനം
3911.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രാഥമിക
സംഘങ്ങളുടെ
നേതൃത്വത്തില്‍
ആരംഭിച്ച നീതി ഒൗട്ട്
ലെറ്റ്കളും, നീതി
മെഡിക്കല്‍
സ്റ്റോറുകളും എത്ര
വീതമെന്നും അവയുടെ
നിലവിലെ പ്രവര്‍ത്തന
പുരോഗതിയും
വെളിപ്പെടുത്തുമോ;
(ബി)
പ്രാഥമിക
സഹകരണ സംഘങ്ങള്‍ക്ക്
പ്രസ്തുത സ്ഥാപനങ്ങള്‍
അനുവദിക്കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
അറിയിക്കുമോ;
(സി)
നീതി
മെഡിക്കല്‍
സ്റ്റോറുകളും ഒൗട്ട്
ലെറ്റുകളും
ആരംഭിക്കുന്നതിനായി
മുന്നോട്ടുവരുന്ന
പലവക-സഹകരണ
സംഘങ്ങള്‍ക്ക് അവസരം
നല്കിയാല് പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
വ്യാപിപ്പിക്കുന്നതിനും
അതുവഴി ചെറുകിട
സംഘങ്ങളുടെ
വളര്‍ച്ചയ്ക്കും
സഹായകരമാകുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
നഷ്ടത്തിലായിരുന്ന
കണ്‍സ്യൂമര്‍ ഫെഡിനെ
ലാഭകരമാക്കുന്നതിനായി
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
കണ്‍സ്യൂമര്‍
ഫെഡിന്റെ
പ്രവര്‍ത്തനങ്ങള്‍
സുതാര്യവും
സുഗമവുമാക്കുന്നതിനായി
എന്തെല്ലാം പദ്ധതിയും
മുന്‍കരുതലുമാണ്
വകുപ്പ്
കെെക്കൊണ്ടുവരുന്നതെന്നും
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍ഫെഡിനെ
ലാഭത്തിലാക്കുവാന്‍ നടപടി
3912.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ഡി.കെ. മുരളി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അഴിമതിയും
കെടുകാര്യസ്ഥതയും മൂലം
വന്നഷ്ടത്തിലായിരുന്ന
കണ്‍സ്യൂമര്‍ഫെഡിനെ
ലാഭത്തിലാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍
കണ്‍സ്യൂമര്‍ഫെഡിന്റെ
സഞ്ചിത നഷ്ടം എത്ര കോടി
രൂപ ആയിരുന്നു;
(സി)
അഴിമതി
ഇല്ലാതാക്കി സുതാര്യത
ഉറപ്പാക്കുന്നതിന്റെ
ഭാഗമായി ഇ-ടെന്‍ഡര്‍
നടപ്പിലാക്കിയിട്ടുണ്ടോ
എന്നും പര്‍ച്ചേസ്
കമ്മിറ്റി പ്രാഥമിക
സഹകരണ സംഘങ്ങളിലെ
പ്രതിനിധികളെ
ഉള്‍പ്പെടുത്തി
വിപുലീകരിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ഡി)
കണ്‍സ്യൂമര്‍ഫെഡിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
വിപുലീകരിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സഹകരണ
ബാങ്കുകളുടെ സഹായത്തോടെ
ഹെെടെക്ക് ക്ലാസ് മുറികള്‍
3913.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളുടെ
സഹായത്തോടെ
സംസ്ഥാനത്ത് ക്ലാസ്
മുറികള്‍ ഹെെടെക്ക്
ആക്കുന്ന പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(ബി)
ഇതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
കാര്‍ഷിക വായ്പ
3914.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളില്‍
നിന്നും കാര്‍ഷിക വായ്പ
എടുക്കുന്ന
കര്‍ഷകര്‍ക്ക് നിലവില്‍
എത്ര രൂപ വരെയാണ്
നല്കി വരുന്നത്;
വായ്പയ്ക്ക് ഇൗടായി
മിനിമം എത്ര സെന്റ്
ഭൂമിയാണ് വായ്പക്കാരന്
ഉണ്ടാവേണ്ടത് ;
(ബി)
വായ്പാ
തിരിച്ചടവില്‍ വീഴ്ച
വരുത്തുന്ന
കര്‍ഷകര്‍ക്ക്
കെെത്താങ്ങ്
നല്‍കുന്നതിനായി ഇവരുടെ
വായ്പകള്‍ എഴുതി
തള്ളാറുണ്ടാേ ;
കാര്‍ഷിക വായ്പ
എഴുതിത്തള്ളുന്നതിന്റെ
മാനദണ്ഡവും നടപടി
ക്രമങ്ങളും
വിശദമാക്കാമാേ ;
(സി)
തിരിച്ചടവില്‍
വീഴ്ച
വരുത്തുന്നവര്‍ക്ക്
സഹായം നല്‍കുന്നത്
പാേലെ കൃത്യമായി വായ്പ
തിരിച്ചടയ്ക്കുന്നവര്‍ക്ക്
പലിശയിനത്തിലാേ സബ്സിഡി
ഇനത്തിലാേ ആനുകൂല്യം
നല്കാന് നടപടി
സ്വീകരിക്കുമാേ ;
വിശദാംശം ലഭ്യമാക്കാമാേ
?
സഹകരണ
സംഘങ്ങളിലെ നിയമനങ്ങള്‍
3915.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ സഹകരണ
സംഘങ്ങളിലായി ജൂനിയര്‍
ക്ലാര്‍ക്ക് മുതല്‍
മുകളിലോട്ടുള്ള
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
അതില്‍
എത്ര ഒഴിവുകളാണ് സഹകരണ
സര്‍വ്വീസ് ബോര്‍ഡില്‍
റിപ്പോര്‍ട്ട്
ചെയ്തിരിക്കുന്നത് ;
(സി)
റിപ്പോര്‍ട്ട്
ചെയ്യാതെ മാറ്റി വെച്ച
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍ അടിയന്തര
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
ഒരു
വര്‍ഷത്തിലധികമായി
റിപ്പോര്‍ട്ട്
ചെയ്യാത്ത തസ്തികകളുടെ
അംഗീകാരം റദ്ദ്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
സര്‍ട്ടിഫിക്കറ്റുകളുടെ
പരിശോധന
നടത്താത്തതിനാല്‍
അനര്‍ഹരായവര്‍
ബോര്‍ഡിന്റെ റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെടുന്നതായ പരാതി
ലഭിച്ചിട്ടുണ്ടോ;
(എഫ്)
റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
മുമ്പായി
സര്‍ട്ടിഫിക്കറ്റുകളുടെ
അസ്സല്
പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സഹകരണ
ആര്ബിട്രേഷന് കോടതികള്‍
3916.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സഹകരണ ആര്ബിട്രേഷന്
കോടതികള്‍
എത്രയെണ്ണമുണ്ടെന്നും
എവിടെയൊക്കെയെന്നും
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
കോടതികളില്‍
ദീര്‍ഘകാലമായി
കെട്ടിക്കിടക്കുന്ന
കേസുകളുടെ എണ്ണം
സംബന്ധിച്ച വിശദമായ
പട്ടിക ലഭ്യമാക്കാമോ;
(സി)
ഇങ്ങനെ
കെട്ടിക്കിടക്കുന്ന
കേസുകള്‍ സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
എന്തൊക്കെ നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആലപ്പുഴ
സഹകരണ സ്പിന്നിംഗ് മില്‍
3917.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
സഹകരണ സ്പിന്നിംഗ്
മില്ലിലെ തൊഴിലാളികളുടെ
സേവന വേതന കരാര്‍
എന്നാണ്
അവസാനിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കരാര്‍
പുതുക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
കരാര്‍
പുതുക്കുന്നതിന്
ടെക്സ്റ്റയില്‍
ഐ.ആര്.സി യില്‍
തീരുമാനം
എടുക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിച്ച്
തൊഴിലാളികളുടെ
ദയനീയാവസ്ഥക്ക് അറുതി
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേരള
ടൂറിസത്തെ അന്താരാഷ്ട്ര
തലത്തില്‍ പ്രൊമോട്ട്
ചെയ്യാനുള്ള നടപടികള്‍
3918.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ടൂറിസത്തെ അന്താരാഷ്ട്ര
തലത്തില്‍ പ്രൊമോട്ട്
ചെയ്യുവാനായി ടൂറിസം
വകുപ്പ്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്;
ഇതിനുവേണ്ടി 2016-17,
2017-18 എന്നീ
വര്‍ഷങ്ങളില്‍
ചെലവഴിച്ച തുകയുടെ
വിശദാംശം നല്‍കുമോ;
(ബി)
ടൂറിസം
വകുപ്പ്
സ്വീകരിച്ചിട്ടുളള
നടപടികള്‍ മൂലം കേരള
ടൂറിസം രംഗത്ത്
അന്താരാഷ്ട്ര തലത്തില്‍
നിന്നും ഉണ്ടായിട്ടുളള
പ്രതികരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
നിപ്പ
വൈറസ് മൂലം ടൂറിസം മേഖലയിലുളള
പ്രതിസന്ധി
3919.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിപ്പ വൈറസ് ബാധ
സംസ്ഥാനത്തെ മൊത്തം
വിനോദസഞ്ചാരികളുടെ
വരവില്‍ എത്ര ശതമാനം
ഇടിവുണ്ടാക്കിയെന്നാണ്
കണക്കാക്കുന്നത്;
(ബി)
നിപ്പ
വൈറസ് ബാധയുടെ
പശ്ചാത്തലത്തില്‍ വിദേശ
രാജ്യങ്ങളും മറ്റ്
സംസ്ഥാനങ്ങളും
കേരളത്തിലേക്കുള്ള
സഞ്ചാരികള്‍ക്ക് ജാഗ്രത
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ടൂറിസം
മേഖലയിലെ ഈ പ്രതിസന്ധി
മൂലമുണ്ടായ നഷ്ടം
എത്രയെന്നാണ്
കണക്കാക്കുന്നത്
എന്നറിയിക്കാമോ?
മണ്‍സൂണ്‍
ടൂറിസം
3920.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മണ്‍സൂണ്‍
ടൂറിസത്തിന്റെ ഭാഗമായി
എന്തൊക്കെ
മുന്നൊരുക്കങ്ങളാണ്
നടത്തിയത്;
(ബി)
കഴിഞ്ഞ
വര്‍ഷം മണ്‍സൂണ്‍
ടൂറിസം സീസണില്‍
സംസ്ഥാനത്തിന് എത്ര
കോടി രൂപയുടെ വിദേശ
നാണ്യം ലഭിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
മണ്‍സൂണ്‍
കാലയളവില്‍ ഏതൊക്കെ
വിദേശ രാജ്യങ്ങളില്‍
നിന്നാണ്
ടൂറിസ്റ്റുകള്‍
സംസ്ഥാനത്ത്
എത്തുന്നത്എന്ന്
അറിയിക്കുമോ;
(ഡി)
ഈ
വര്‍ഷത്തെ മണ്‍സൂണ്‍
ടൂറിസത്തെ നിപ ബാധ
പ്രതിസന്ധിയിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിദേശ
ടൂറിസ്റ്റുകളുടെ
ആശങ്കകള്‍ അകറ്റുവാന്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
ഭാഗത്തുനിന്നും
കൈക്കൊണ്ടിട്ടുള്ളത്
എന്നറിയിക്കാമോ?
വിനോദസഞ്ചാര
സാധ്യതകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
3921.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രത്യേക
സീസണില്‍ മാത്രം
ഒതുങ്ങിനില്കുന്ന കേരള
വിനോദസഞ്ചാരത്തെ വര്‍ഷം
മുഴുവനായും
വ്യാപിക്കുന്ന
ഒന്നാക്കി
മാറ്റുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
വിനോദസഞ്ചാര സാധ്യതകള്‍
വിപുലപ്പെടുത്തുന്നതിനും
വിനോദസഞ്ചാര
പ്രചരണത്തിനും
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
കടല്‍ത്തീരം,
ചരിത്രം, പൈതൃകം,
സാംസ്ക്കാരികം, വനം,
പരിസ്ഥിതി വിഭവങ്ങള്‍,
മെഡിക്കല്‍ തുടങ്ങി
കേരളത്തിലെ
വിനോദസഞ്ചാരസാധ്യതകള്‍
പൂര്‍ണ്ണമായും
ഉപയോഗപ്പെടുത്തുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പാരമ്പര്യവിനോദസഞ്ചാര
കേന്ദ്രങ്ങള്ക്കുപരി
പുത്തന്‍
വിനോദസഞ്ചാരമേഖലകള്‍
തുറന്നെടുക്കുന്നതിന്
ശ്രമം നടത്തുമോ;
വിശദമാക്കുമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ ഗ്രീന്‍
പ്രോട്ടോക്കോള്‍
3922.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ വിനോദസഞ്ചാര
കേന്ദ്രങ്ങളിലും
ഗ്രീന്‍
പ്രോട്ടോക്കോള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ
പ്ലാസ്റ്റിക് മാലിന്യം
ഒഴിവാക്കുന്നതിന്
ഗ്രീന്‍പ്രോട്ടോക്കോള്‍
ഏര്‍പ്പെടുത്തുന്നത്
അത്യന്താപേക്ഷിതമാണെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
ഗ്രീന്‍പ്രോട്ടോക്കോള്‍
ഏര്‍പ്പെടുത്തിയിട്ടില്ലാത്ത
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍
ഇത് അടിയന്തരമായി
നടപ്പിലാക്കുമോ;
(സി)
വിനോദസഞ്ചാര
മേഖലകളിലെ
മാലിന്യനിക്ഷേപവും
പ്ലാസ്റ്റിക്കിന്റെ
ഉപയോഗവും തടയുന്നതിന്
സ്ഥിരം നിരീക്ഷണ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമോ
എന്നറിയിക്കാമോ?
ടൂറിസം വകുപ്പിന് കീഴിലുള്ള
കേന്ദ്ര പദ്ധതികള്‍
3923.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ടൂറിസം വകുപ്പിന്
കീഴിലുള്ള കേന്ദ്ര
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
സ്വദേശി
ദര്ശന് പദ്ധതിയിലും
പ്രസാദ് പദ്ധതിയിലും
ഉൾപ്പെടുത്തി നടത്തുന്ന
പ്രവൃത്തികളും അതിനായി
സംസ്ഥാന സര്‍ക്കാര്‍
ചെലവഴിക്കുന്ന
തുകയുടെയും
വിശദാംശങ്ങള്‍
നല്‍കുമോ?
ഡ്രീം
സീസണ് പദ്ധതി
3924.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന്റെ ഡ്രീം
സീസണ് പദ്ധതിക്കായി
ഇത്തവണ ചെലവഴിച്ച തുക
എത്രയാണ്;വിശദമാക്കുമോ;
(ബി)
മഴക്കാല
സഞ്ചാരികളെ
കേരളത്തിലേക്ക്
ആകര്‍ഷിക്കാന്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്ന
പരിപാടികള്‍
വിശദമാക്കുമോ?
ടൂറിസം
വകുപ്പ് ആവിഷ്കരിച്ച
പദ്ധതികള്‍
3925.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
കാലത്തിന് അനുസൃതമായി
ടൂറിസം മേഖലയെ
പരിപോഷിപ്പിക്കുന്നതിനും
അതിന്റെ സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിനും,
ടൂറിസം വകുപ്പ്
ആവിഷ്കരിച്ച പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
വില്ലേജ്
ടൂറിസം പദ്ധതി,
വില്ലേജ് ലൈഫ്
എക്സ്പീരിയന്‍സ്
പാക്കേജുകള്‍
എന്നിവയ്ക്ക് വിദേശ
ടൂറിസ്റ്റുകളില്‍
നിന്നും ലഭിക്കുന്ന
പ്രതികരണം
പ്രോത്സാഹനജനകമാണോ;
വിശദീകരിക്കുമോ;
(സി)
ഉത്തരവാദിത്ത
ടൂറിസം മിഷന് മുഖേന
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
സഹകരണത്തോടെ
ആവിഷ്കരിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ഡി)
ഫാം
ടൂറിസം
പ്രോത്സാഹിപ്പിക്കുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഏതെങ്കിലും ഫാര്‍മേഴ്സ്
ഗ്രൂപ്പിന്റെ സഹകരണം
ഇക്കാര്യത്തില്‍
ഉറപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വിനോദസഞ്ചാര
വികസനം
3926.
ശ്രീ.എസ്.ശർമ്മ
,,
സജി ചെറിയാന്
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാര
കേന്ദ്രങ്ങളെ
ബന്ധിപ്പിക്കാന്‍ പുതിയ
റോഡുകള്‍
നിര്‍മ്മിക്കുകയും
നിലവിലുള്ളവ
പുതുക്കുകയും ചെയ്ത്
വിനോദസഞ്ചാര
വികസനത്തിന്
കുതിച്ചുചാട്ടമുണ്ടാക്കാനായുള്ള
പദ്ധതികളുടെ
മേല്‍നോട്ടത്തിന്
മന്ത്രിതലസമിതി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍
ഉദ്ദേശിക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഓരോ
25 കിലോമീറ്ററിലും
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
വികസിപ്പിച്ച്
വന്‍കുതിപ്പിന്
ലക്ഷ്യമിടുന്ന
സാഹചര്യത്തില്‍
നിലവിലുള്ള പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാകാത്ത
പ്രശ്നം പരിഹരിക്കാനായി
ശ്രദ്ധപതിപ്പിക്കുമോ;
(സി)
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഗ്രീന്‍ കാര്‍പ്പറ്റ്
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
വിനോദസഞ്ചാര
മേഖലയുടെ വികസനം
3927.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ. ആന്‍സലന്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖലയിലെ തൊഴില്‍
സാധ്യത കണക്കിലെടുത്ത്
ഈ മേഖലയിലെ പരിശീലന
പരിപാടികള്‍
വിപുലീകരിക്കാനും
പരിശീലനത്തിന്റെ
കരിക്കുലം
നിശ്ചയിക്കാനും
ഉദ്ദേശിക്കുന്നുണ്ടോ;
ടൂറിസം വ്യവസായ രംഗത്ത്
അനധികൃതമായി
ഗൈഡുകളുായും
സഹായികളായും
പ്രവര്‍ത്തിക്കുന്നവരെ
നിയന്ത്രിക്കാന്‍
നടപടിയെടുക്കുമോ;
(ബി)
ടൂറിസം
വികസന രംഗത്ത്
കെ.റ്റി.ഡി.സി.യുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാനും
വിപുലീകരിക്കാനും
പദ്ധതിയുണ്ടോ;
(സി)
വിനോദസഞ്ചാര
ഉല്പന്നങ്ങള്
വിപണനത്തിനായി
നടത്താന്‍
ഉദ്ദേശിക്കുന്ന
ട്രാവല്‍മാര്‍ട്ട് 2018
ന്റെ വിവരങ്ങള്‍
നല്‍കാമോ;
(ഡി)
അന്താരാഷ്ട്ര
ടൂറിസം മേഖലകളില്‍
സംസ്ഥാനത്തിന്റെ
ഉല്പന്നങ്ങള് വേണ്ടത്ര
മാര്‍ക്കറ്റ്
ചെയ്യാനായിട്ടുണ്ടോ;
മാര്‍ക്കറ്റിംഗ്
വിപുലീകരിക്കാന്‍
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ഇക്കോ
ടൂറിസം
T 3928.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇക്കോ
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍ നിലവില്‍
വന്നശേഷം നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഇക്കോ
ടൂറിസം മേഖലയിലെത്തുന്ന
സന്ദര്‍ശകര്‍
അപകടത്തില്പെടുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ എല്ലാ ഇക്കോ
ടൂറിസം കേന്ദ്രങ്ങളിലും
സേഫ്റ്റി ആഡിറ്റ്
നടത്തുന്നതിനും
തദനുസൃതമായ സുരക്ഷാ
നടപടികള്‍
ഏര്‍പ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
ഇത്തരം
കേന്ദ്രങ്ങളില്‍
സന്ദര്‍ശകരുടെ ബാഹുല്യം
കുറയ്ക്കുന്നതിനും
പരിസ്ഥിതി
സംരക്ഷണത്തിനുമായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
പ്രസ്തുത
ടൂറിസ്റ്റ്
സെന്ററുകളില്‍
പ്ലാസ്റ്റിക്ക്
പൂര്‍ണ്ണമായും
ഒഴിവാക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
കെ.ടി.ഡി.സി.യുടെ
പദ്ധതികള്‍
3929.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ബാബു
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാരമേഖലയുടെ
സമഗ്രവികസനം
ലക്ഷ്യമാക്കി
കെ.ടി.ഡി.സി.
ആവിഷ്ക്കരിച്ച്
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
കെ.ടി.ഡി.സി.
2018-19 വര്‍ഷത്തില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
വികസനപദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കെ.ടി.ഡി.സി.യുടെ
കീഴിലുള്ള ഹോട്ടലുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
മെച്ചപ്പെടുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ജി.എസ്.ടി.
നടപ്പിലാക്കിയത്
കെ.ടി.ഡി.സി.യുടെ
റസ്റ്റോറന്റ്
ബിസിനസ്സിനെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പെരിയാര്‍
ടൈഗര്‍ റിസര്‍വില്‍ ഗസ്റ്റ്
ഹൗസ്
3930.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരിയാര്‍
ടൈഗര്‍ റിസര്‍വില്‍
ഉള്‍പ്പെട്ട
ശബരിമലയില്‍ സംസ്ഥാന
ടൂറിസം വകുപ്പ് ഗസ്റ്റ്
ഹൗസ് പണിയുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഗസ്റ്റ്
ഹൗസ് പണിയുന്നതിന് വനം
വകുപ്പില്‍ നിന്നോ
മറ്റേതെങ്കിലും
വകുപ്പില്‍ നിന്നോ
അനുവാദം
ലഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഗസ്റ്റ്
ഹൗസ് പണിയാന്‍
ഉദ്ദേശിക്കുന്ന സ്ഥലം
വനം വകുപ്പ് ഏതെങ്കിലും
ഡിപ്പാര്‍ട്ട്മെന്റിന്
ലീസിനോ സബ് ലീസിനോ
നല്കിയതാണോ; വിശദാംശം
ലഭ്യമാക്കുമോ; ഇത്തരം
സ്ഥലത്ത് കെട്ടിടങ്ങള്‍
പണിയുന്നതിന്
അനുമതിയുണ്ടോ;
(ഡി)
പ്രസ്തുത
സ്ഥലത്ത് കെട്ടിടങ്ങള്‍
പണിയുന്നതിനായി കേന്ദ്ര
വനം പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി ആവശ്യമുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
വനഭൂമിയിലോ
കേന്ദ്ര വന
നിയമത്തിന്റെ
പരിധിയില്‍ വരുന്ന
സ്ഥലത്ത് വാടകയ്ക്കോ
മറ്റേതെങ്കിലും
സര്‍വ്വീസ് ചാര്‍ജ്ജ്
ഈടാക്കിയോ കോംപ്ലക്സ്
പണിയുന്നതിന് വന ഇതര
വകുപ്പിന് നിലവിലെ
ചട്ടങ്ങള്‍ പ്രകാരം
അനുവാദം ഉണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ടൂറിസം ആന്റ് ട്രാവല്‍
സ്റ്റഡീസിലെ ജീവനക്കാര്‍
3931.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടൂറിസം ആന്റ്
ട്രാവല്‍ സ്റ്റഡീസില്‍
(കിറ്റ്സ് ) നിലവില്‍
എത്ര ജീവനക്കാരാണ്
സേവനം
അനുഷ്ഠിച്ചുവരുന്നത്;
ഇതില്‍ സ്ഥിരം /കരാര്‍
/
ദിവസവേതനാടിസ്ഥാനത്തില്‍
ജോലി ചെയ്യുന്നവരുടെ
വിവരം തസ്തിക തിരിച്ച്
വിശദമാക്കാമോ;
(ബി)
2016
മാര്‍ച്ചില്‍ എത്ര
സ്ഥിരം /കരാര്‍ /
ദിവസവേതന ജീവനക്കാര്‍
സേവനം
അനുഷ്ഠിച്ചിരുന്നു;
(സി)
2018
ഏപ്രില്‍ മാസത്തില്‍
സ്ഥിരം /ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്കായി
ശമ്പളയിനത്തില്‍ എത്ര
തുകയാണ് ചെലവഴിച്ചത്;
(ഡി)
2018
ഏപ്രില്‍ മാസത്തില്‍
ദിവസവേതന /
കരാര്‍വ്യവസ്ഥയില്‍
ജോലിചെയ്തുവരുന്നവര്ക്കായി
ശമ്പളയിനത്തില്‍ എത്ര
തുകയാണ് ചെലവഴിച്ചത്;
(ഇ)
കിറ്റ്സില്‍
നിലവില്‍ സ്ഥിരം
ജീവനക്കാരുടെ
തസ്തികയില്‍ എത്ര
ഒഴിവുകളാണുള്ളത്
എന്നറിയിക്കാമോ?
വിനോദ
സഞ്ചാര വകുപ്പിലെ ഡ്രെെവര്‍
നിയമനം
3932.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിനോദ സഞ്ചാര വകുപ്പിന്
സ്വന്തമായി എത്ര
വാഹനങ്ങള്‍
(എല്‍.ഡി.വി) ഉണ്ട്;
എത്ര ഡ്രെെവര്‍
(എല്‍.ഡി.വി) തസ്തിക
ഉണ്ട്;
(ബി)
പ്രസ്തുത വകുപ്പിന്
കീഴില്‍ എത്ര സ്ഥിരം
ഡ്രെെവര്‍മാര്‍
(എല്‍.ഡി.വി) ജോലി
ചെയ്യുന്നു;
(സി)
എത്ര
താല്കാലിക
ഡ്രെെവര്‍മാര്‍
(എല്‍.ഡി.വി) ജോലി
ചെയ്യുന്നു;
(ഡി)
ഒരു
വാഹനം
അനുവദിക്കുമ്പോള്‍
ഡ്രെെവര്‍ തസ്തിക
അനുവദിക്കാത്തത്
എന്തുകൊണ്ട്
എന്നറിയിക്കാമോ;
(ഇ)
ഒരു
വാഹനം
അനുവദിക്കുമ്പോള്‍ ഒരു
ഡ്രെെവര്‍ തസ്തിക
അനുവദിക്കണമെന്ന്
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുള്ളപ്പോള്‍(ജി.ഒ
.(എം.എസ്) നം/42/88/പി
ആന്റ്എആര്ഡി) ദിവസവേതന
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്നവരെ ഒഴിവാക്കി
പി.എസ്.സി.
ലിസ്റ്റിലുള്ളവർക്ക്
ജോലി നല്കാന്
സര്‍ക്കാര്‍
തയ്യാറാകുമോ?
മംഗലം
ഡാം ടൂറിസം പദ്ധതി
3933.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
മംഗലം ഡാം ടൂറിസം
പദ്ധതിയുടെ
പ്രവൃത്തികള്‍ ഏതുഘട്ടം
വരെയായി എന്ന്
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വിനോദ
സഞ്ചാര കേന്ദ്രമായ ശംഖുമുഖം
ബീച്ച് സംരക്ഷിക്കുന്നതിന്
നടപടി
T 3934.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ പ്രധാന വിനോദ
സഞ്ചാര കേന്ദ്രമായ
ശംഖുമുഖം ബീച്ച്
ശക്തമായ
കടലാക്രമണത്തില്‍
തകര്‍ന്നടിയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശംഖുമുഖത്തെ
ശക്തമായ തിരമാലകള്‍
ചെറുക്കുന്നതിനും
ബീച്ച്
സംരക്ഷിക്കുന്നതിനും
എന്ത് സംവിധാനമാണ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇതിനായി
എത്ര കോടി രൂപയുടെ
ചെലവ്
പ്രതീക്ഷിക്കുന്നുവെന്നും
അടിയന്തരമായി ബീച്ച്
സംരക്ഷണത്തിന് നടപടി
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കുമോ?
മലനാട്-നോര്‍ത്ത്
മലബാര്‍ റിവര്‍ ക്രൂയിസ്
ടൂറിസം
3935.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പ്
മലനാട്-നോര്‍ത്ത്
മലബാര്‍ റിവര്‍
ക്രൂയിസ് ടൂറിസത്തിന്റെ
ഭാഗമായി തലശ്ശേരി
നിയോജക മണ്ഡലത്തിലെ
ബോട്ട് ജെട്ടി
നിര്‍മ്മാണത്തിന്
ഭരണാനുമതി ലഭിച്ച 3
പ്രവൃത്തികളായ
പന്തിക്കല്‍ ബോട്ട്
ജെട്ടി നിര്‍മ്മാണം
(1,750000, ചൊക്ലി
ഗ്രാമപഞ്ചായത്ത്),കക്കടവ്
ബോട്ട് ജെട്ടി
നിര്‍മ്മാണം (3,0300000
ചൊക്ലി
ഗ്രാമപഞ്ചായത്ത്),ന്യൂമാഹി
ബോട്ട് ജെട്ടി
(ന്യൂമാഹി
ഗ്രാമപഞ്ചായത്ത്) എന്നീ
പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തികൾക്ക്
ഇതുവരെയും
സാങ്കോതികാനുമതി
ലഭ്യമാകാത്തതിന്റെ
കാരണം എന്താണെന്നും ഈ
പ്രവൃത്തിക്ക് എപ്പോള്‍
സാങ്കേതികാനുമതി
ലഭിക്കും എന്നും
വ്യക്തമാക്കാമോ?
മലബാര്‍
ടൂറിസം ക്രൂയിസ്
3936.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ആയിറ്റിയിലും
ഇടയിലക്കാടും ടൂറിസം
വകുപ്പ് പണിത ഹൗസ്
ബോട്ട് ടെര്‍മിനലും
ഫെസിലിറ്റേഷന്‍
സെന്ററും നിസ്സാരമായ
വാടകയ്ക്ക്
ബി.ആര്.ഡി.സി.ക്ക്
നല്കിയ നടപടി
പുനഃപരിശോധിക്കുമോ;
(ബി)
മലബാര്‍
ടൂറിസം ക്രൂയിസിന്റെ
കേന്ദ്രബിന്ദുവായ ഇവിടെ
കവ്വായി കായലിലെ
ജലയാത്രയ്ക്ക് ഏറ്റവും
സൗകര്യപ്രദമായ ഇൗ
ടെര്‍മിനല്‍ ഹോട്ടല്‍
ആക്കി മാറ്റാതെ നിരവധി
ബോട്ടുകള്‍ക്ക് ലാന്റ്
ചെയ്യാവുന്ന തരത്തില്‍
വിഭാവനം ചെയ്യുമോ;
(സി)
തുച്ഛമായ
വാടകയ്ക്ക്
ബി.ആര്.ഡി.സി. യുടെ
അധീനതയിലുള്ളതും ടൂറിസം
വകുപ്പ് ഏല്പിച്ചതുമായ
കെട്ടിടങ്ങള്‍
വാടകയ്ക്ക് നല്കുന്ന
പ്രവണത അവസാനിപ്പിച്ച്
ഏറെ സൗകര്യങ്ങള്‍ ഉള്ള
ഇവിടെ ഹൗസ് ബോട്ട്
ടെര്‍മിനല്‍ ഉള്‍പ്പെടെ
വകുപ്പ്
അധീനതയില്‍ത്തന്നെ
നടത്താന്‍ നടപടികള്‍
ഉണ്ടാകുമോ?
മലബാര്‍
ക്രൂയിസ് ടൂറിസം പദ്ധതി
3937.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ക്രൂയിസ് ടൂറിസം
പദ്ധതിയുടെ ഭാഗമായി
കേന്ദ്രത്തില്‍
സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങളില്‍
എത്ര കോടി രൂപയുടെ
നിര്‍ദ്ദേശങ്ങള്‍ക്കാണ്
കേന്ദ്രസര്‍ക്കാരിന്റെ
അനുമതി ആയിട്ടുള്ളത്;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
അംഗീകരിച്ചുവന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
കേന്ദ്രത്തില്‍
നിന്ന് അംഗീകരിച്ച്
വന്ന
നിര്‍ദ്ദേശങ്ങളില്‍
പയ്യന്നൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പദ്ധതികള്‍
ഉണ്ട്;വിശദാംശം
ലഭ്യമാക്കുമോ?
കണ്ണൂര്‍
ജില്ലയിൽ പില്‍ഗ്രിം ടൂറിസം
പദ്ധതി
3938.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
പ്രധാനപ്പെട്ട
ആരാധനാലയങ്ങള്‍
ഉള്‍പ്പെടുത്തിക്കൊണ്ട്
പില്‍ഗ്രിം ടൂറിസം
പദ്ധതി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
എറണാകുളം
ജില്ലയിലെ ടൂറിസം പദ്ധതികള്‍
3939.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ ടൂറിസം
വകുപ്പ്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമാേ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും നിലവിലെ
സ്ഥിതി എന്തെന്നും,
വ്യക്തമാക്കാമാേ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയതിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമാേ?
മലപ്പുറം
ജില്ലയിലെ ടൂറിസം പദ്ധതികള്‍
3940.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം മലപ്പുറം
ജില്ലയില്‍ സര്‍ക്കാര്‍
ഏറ്റെടുത്ത ടൂറിസം
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ജില്ലയിലെ ടൂറിസം
പദ്ധതികള്‍ക്ക് വേണ്ടി
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് എത്ര രൂപ
,ഏതെല്ലാം
പദ്ധതികള്‍ക്ക്
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം മലപ്പുറം
ജില്ലയിലെ ടൂറിസം
പദ്ധതികള്‍ക്ക് വേണ്ടി
എത്ര രൂപ
നീക്കിവച്ചുവെന്ന്
അറിയിക്കാമോ;
(ഡി)
മലപ്പുറം
ജില്ലയിലെ മിനി ഊട്ടി
കേന്ദ്രീകരിച്ച് ടൂറിസം
പദ്ധതി ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
പദ്ധതി രൂപ രേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
വാമനപുരം
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
3941.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷമുള്ള രണ്ടു
വര്‍ഷക്കാലയളവില്‍
വാമനപുരം നിയോജക
മണ്ഡലത്തില്‍ ടൂറിസം
രംഗത്ത് നടപ്പിലാക്കിയ
പദ്ധതികള്‍ ഏതൊക്കെ;
വിശദവിവരങ്ങള്‍
വ്യക്തമാക്കാമോ?
പായിക്കട-വലിയകട
പൈതൃക വ്യാപാരകേന്ദ്രം
3942.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
'പൈതൃക
സംരക്ഷണത്തിലൂടെ ടൂറിസം
വികസനം' എന്ന ടൂറിസം
നയത്തിന്റെ ഭാഗമായി
കോഴിക്കോട്
മിഠായിതെരുവ്
മാതൃകയില്‍ കൊല്ലത്തെ
നൂറ്റാണ്ടുകളുടെ
പഴക്കമുള്ള
പുകയിലപണ്ടകശാലയും
അനുബന്ധ
പായിക്കട-വലിയകട
വ്യാപാര മേഖലയും
ഉള്‍പ്പെടുത്തി പൈതൃക
വ്യാപാര കേന്ദ്രമായി
വികസിപ്പിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മങ്കടയിലെ
ഫുഡ് ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
3943.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന,
ടൂറിസം വകുപ്പിന്
കീഴിലുള്ള ഫുഡ്
ക്രാഫ്റ്റ്
ഇൻസ്റ്റിറ്റ്യൂട്ടിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് വകുപ്പ്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
സ്ഥാപനം
പ്രവര്‍ത്തിക്കുന്ന
വാടകക്കെട്ടിടവുമായി
ബന്ധപ്പെട്ട് നേരിടുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
മീന്‍വല്ലം
ടൂറിസം പദ്ധതി
3944.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലൂടെ
എത്ര വന്‍കിട ടൂറിസം
പദ്ധതികളാണ്
സംസ്ഥാനത്ത്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
വനം
വകുപ്പിന്റെ
തടസ്സങ്ങള്‍ ഒഴിവാക്കി
കോങ്ങാട് മണ്ഡലത്തിലെ
മീന്‍വല്ലം ടൂറിസം
പദ്ധതി ഇൗ വര്‍ഷം തന്നെ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
വളന്തുകാട്
ദ്വീപില്‍ പരിസ്ഥിതി
സൗഹാര്‍ദ്ദ വിനോദസഞ്ചാര
പദ്ധതി
3945.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ വളന്തുകാട്
ദ്വീപിന്റെ വിനോദസഞ്ചാര
സാധ്യത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
പരിസ്ഥിതി സൗഹാര്‍ദ്ദ
വിനോദസഞ്ചാര പദ്ധതി
നടപ്പിലാക്കണമെന്ന്
അഭ്യർത്ഥിച്ച്
സർക്കാരിന് ആരെങ്കിലും
നിവേദനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(സി)
വളന്തുകാട്
ദ്വീപിന്റെ സാധ്യത
പ്രയോജനപ്പെടുത്തി ഒരു
പരിസ്ഥിതി സൗഹാർദ്ദ
വിനോദസഞ്ചാര പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
പനത്തുറക്കര
തീരം ടൂറിസ്റ്റ്
കേന്ദ്രമാക്കുന്നതിനുളള
നടപടികള്‍
3946.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നേമം
നിയോജക മണ്ഡലത്തിലെ
വെള്ളാര്‍ വാര്‍ഡില്‍
പനത്തുറക്കര തീരം ഒരു
ടൂറിസ്റ്റ് കേന്ദ്രമായി
വികസിപ്പിക്കുന്നതിന്
ഏതെങ്കിലും നടപടികൾ
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വാടാനപ്പള്ളി
ബീച്ചിലെ ടൂറിസം പദ്ധതി
3947.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തൃശൂര്‍
ടൗണിനോട്
ചേര്‍ന്നുകിടക്കുന്ന
വാടാനപ്പള്ളി ബീച്ചില്‍
ടൂറിസ്റ്റുകള്‍ക്ക്
സൗകര്യങ്ങള്‍
ഒരുക്കുന്നതിനും
ബീച്ചിന്റെ
സൗന്ദര്യവത്കരണത്തിനുമായി
2018-19ലെ ബജറ്റില്‍
ശിപാര്‍ശ ചെയ്ത പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
പാറന്നൂര്‍ചിറ
ടൂറിസം പദ്ധതി
3948.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ ചൂണ്ടല്‍
പഞ്ചായത്തില്‍
പാറന്നൂര്‍ചിറ ടൂറിസം
പദ്ധതിക്കായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
തൃപ്പൂണിത്തുറ
നഗരത്തെ
സൗന്ദര്യവത്കരിക്കുന്നതിനുള്ള
നടപടി
3949.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ സാംസ്കാരിക
കേന്ദ്രമായ
തൃപ്പൂണിത്തുറ
നഗരത്തിലെ
പ്രധാനപ്പെട്ട
കേന്ദ്രങ്ങളിലെ
സര്‍ക്കാരിന്റെയോ
മുനിസിപ്പാലിറ്റിയുടെയോ
ദേവസ്വത്തിന്റെയോ
ഉടമസ്ഥതയിലുളള
മതിലുകള്‍,
തിരുവനന്തപുരം
നഗരത്തില്‍
ചെയ്തിട്ടുളളതുപോലെ
അനുയോജ്യമായ
ചിത്രങ്ങള്‍ വരച്ച്
മനോഹരമാക്കി
സംരക്ഷിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
(ബി)
എങ്കില്‍
വിശദാംശം അറിയിക്കുമോ?
നെടുങ്കുന്നുമല
ടൂറിസം വികസനം
3950.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
നിയോജക മണ്ഡലത്തിലെ
ഏറത്ത് പഞ്ചായത്തിലുള്ള
നെടുങ്കുന്ന്മലയില്
ടൂറിസം പദ്ധതി
നടപ്പാക്കുന്നത്
സംബന്ധിച്ച് നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഏറെ
ടൂറിസം സാധ്യതയുള്ള ഇൗ
പദ്ധതി
നടപ്പിലാക്കുന്നതിന്
നിലനില്‍ക്കുന്ന
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
സമയബന്ധിതമായി
പ്രസ്തുത ടൂറിസം പദ്ധതി
നടപ്പിലാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഭാരതപ്പുഴയുമായി
ബന്ധപ്പെട്ട ടൂറിസം പദ്ധതി
3951.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഭാരതപ്പുഴയുമായി
ബന്ധപ്പെട്ട് എത്ര
പദ്ധതികള്‍ വിനോദ
സഞ്ചാരവകുപ്പ്
തയ്യാറാക്കിയിട്ടുണ്ട്;വ്യക്തമാക്കുമോ;
(ബി)
മലപ്പുറം
ജില്ലാ ടൂറിസം
പ്രൊമോഷന് കൗണ്‍സില്‍
ഭാരതപ്പുഴയുമായി
ബന്ധപ്പെട്ട്
തയ്യാറാക്കിയ പദ്ധതി
വിനോദ സഞ്ചാരവകുപ്പ്
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
വിദേശികളായ
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനുള്ള
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;വിദേശികളായ
വിനോദ സഞ്ചാരികളെ
ആകര്‍ഷിക്കുവാന്‍
നിളയുടെ തീരത്ത്
പ്രത്യേക പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ധാരാളം
പണം ചെലവഴിക്കുന്ന
വിനോദ സഞ്ചാരികള്‍
കേരളത്തിലേക്ക്
വരുന്നതില്‍ കുറവ് വന്ന
കാര്യം
പരിശോധിക്കുമോ;വ്യക്തമാക്കുമോ?
നിപ
വൈറസ് ബാധയെത്തുടർന്ന് ടൂറിസം
രംഗത്തെ സുരക്ഷ
3952.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിപ
വൈറസ് ബാധയുടെ
പശ്ചാത്തലത്തില്‍
കേരളത്തിലെ വടക്കന്‍
ജില്ലകളിലെ ടൂറിസ്റ്റ്
കേന്ദ്രങ്ങളിലെ
ജീവനക്കാര്‍ കടുത്ത
ഭീതിയിലാണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
വൈറസ്
ബാധയുടെ
പശ്ചാത്തലത്തില്‍
ടൂറിസ്റ്റ്
കേന്ദ്രങ്ങളിലെ
ജീവനക്കാര്‍ക്ക്
ഒരുക്കിയിട്ടുള്ള
സുരക്ഷാക്രമീകരണങ്ങളെപ്പറ്റി
വിശദീകരിക്കാമോ;
(സി)
ഇപ്പോള്‍
ഒരുക്കിയിട്ടുള്ള
ക്രമീകരണങ്ങള്‍ വൈറസ്
ബാധയെ
പ്രതിരോധിക്കുന്നതിന്
മതിയായവയാണെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ജീവനക്കാരുടെയും
സഞ്ചാരികളുടെയും സുരക്ഷ
ഉറപ്പു വരുത്തുന്നതിന്
സര്‍ക്കാര്‍ കൂടുതല്‍
സുരക്ഷാ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമോ;
എങ്കില്‍ വിശദമാക്കാമോ?
ദേവസ്വം
ബോര്‍ഡുകള്‍
3953.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ദേവസ്വം
ബോര്‍ഡുകള്‍ ഉണ്ട്;ഇവ
എന്നുമുതല്‍
പ്രവര്‍ത്തനം
ആരംഭിച്ചു;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ദേവസ്വം ബോര്‍ഡുകളുടെ
കീഴില്‍ എത്ര
സ്കൂളുകള്‍,കോളേജുകള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ട്;എന്നുമുതല്‍
എന്ന് വ്യക്തമാക്കാമോ;
(സി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
ആസ്ഥാനത്തും അതിന്
കീഴിലുള്ള ഓഫീസുകളിലും
കോളേജുകളിലും
സ്കൂളുകളിലും
ജീവനക്കാരായി എത്ര
മുന്നോക്കക്കാര്‍,
പിന്നോക്കക്കാര്‍,
പട്ടിക ജാതി, പട്ടിക
വര്‍ഗ്ഗക്കാര്‍ ഉണ്ട്
എന്ന് സ്ഥാപനങ്ങള്‍
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഗുരുവായൂര്‍
ദേവസ്വം ബോര്‍ഡ്
ആസ്ഥാനത്തും അതിന്
കീഴിലുള്ള ഓഫീസുകളിലും
കോളേജുകളിലും
സ്കൂളുകളിലും
ജീവനക്കാരായി എത്ര
മുന്നോക്കക്കാര്‍,
പിന്നോക്കക്കാര്‍,പട്ടിക
ജാതി,പട്ടിക
വര്‍ഗ്ഗക്കാര്‍ ഉണ്ട്
എന്ന് സ്ഥാപനങ്ങള്‍
തിരിച്ച് ഉള്ള എണ്ണം
വിശദമാക്കാമോ;
(ഇ)
കൊച്ചിന്
ദേവസ്വം ബോര്‍ഡ്
ആസ്ഥാനത്തും അതിന്
കീഴിലുള്ള ഒാഫീസുകളിലും
കോളേജുകളിലും
സ്കൂളുകളിലും
ജീവനക്കാരായി എത്ര
മുന്നോക്കക്കാര്‍,
പിന്നോക്കക്കാര്‍,പട്ടിക
ജാതി,പട്ടിക
വര്‍ഗ്ഗക്കാര്‍ ഉണ്ട്
എന്ന് സ്ഥാപനങ്ങള്‍
തിരിച്ച് ഉള്ള എണ്ണം
വിശദമാക്കാമോ?
ക്ഷേത്ര
സ്വത്തുക്കളുടെ സംരക്ഷണം
3954.
ശ്രീ.റ്റി.വി.രാജേഷ്
,,
എം. മുകേഷ്
,,
എം. സ്വരാജ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യാധീനപ്പെട്ട
ക്ഷേത്ര ഭൂമി തിരിച്ചു
പിടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
പ്രത്യേക ദേവസ്വം
ട്രിബ്യൂണല്‍
രൂപീകരിക്കുന്നതിനുളള
നടപടി
കെെക്കൊണ്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ക്ഷേത്രങ്ങളോടനുബന്ധിച്ചുളള
കാവുകളുടെയും
കുളങ്ങളുടെയും
ആല്ത്തറകളുടെയും
സംരക്ഷണത്തിനായി
പ്രത്യേക ധനസഹായ പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
പത്മനാഭസ്വാമി
ക്ഷേത്രത്തിലെ
നിധിശേഖരത്തിന്റെ
കണക്കെടുപ്പ്
മാതൃകയില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന് കീഴിലുളള
ക്ഷേത്രങ്ങളിലെ
സ്വര്‍ണ്ണം, വെളളി
തുടങ്ങിയ ഉരുപ്പടികളുടെ
ഇന്‍വെന്ററി
തയ്യാറാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ക്ഷേത്രങ്ങളുടെ
സമഗ്രവികസനം
3955.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ
പത്മനാഭസ്വാമി
ക്ഷേത്രം, ഗുരുവായൂര്‍
എന്നീ ക്ഷേത്രങ്ങളുടെ
സമഗ്രവികസനത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
സ്വദേശി
ദര്ശന്, പ്രസാദ്
എന്നീ കേന്ദ്ര
പദ്ധതികള്‍ മുഖേന
സംസ്ഥാനത്ത് ഏതെല്ലാം
ക്ഷേത്രങ്ങളിലാണ് വികസന
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍
ഉള്‍പ്പെടുത്തുന്നതിന്
സംസ്ഥാനം കേന്ദ്രത്തിന്
സമര്‍പ്പിച്ച പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
ദേവസ്വം
നിയമനങ്ങള്‍
സുതാര്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ശബരിമല
ഇടത്താവള നിര്‍മ്മാണം
3956.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയുടെ
ഇടത്താവളങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതി സംബന്ധിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ബി)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
കാടാമ്പുഴ ഭഗവതി
ക്ഷേത്രത്തിനോടനുബന്ധിച്ച്
ഇടത്താവളം
നിര്‍മ്മാണത്തിന്
തയ്യാറായ പൊതുമേഖല
സ്ഥാപനവുമായി കരാര്‍
ഒപ്പിട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനം
മുന്നോട്ടുവയ്ക്കുന്ന
നിര്‍ദ്ദേശങ്ങള്‍
സംബന്ധിച്ച് ദേവസ്വം
ബോര്‍ഡ്
സര്‍ക്കാരുമായി
ആശയവിനിമയം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇടത്താവളം
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
വിശദമായ വിവരം
ലഭ്യമാക്കുമോ?
ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
ഇടത്താവള സമുച്ചയങ്ങള്‍
3957.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ശബരിമല
തീര്‍ത്ഥാടനം സുഗമമായി
നടത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
തീര്‍ത്ഥാടകര്‍ക്ക്
വിശ്രമിക്കുന്നതിനും
വിരിവെയ്ക്കുന്നതിനുമായി
ആധുനിക സൗകര്യങ്ങളോടു
കൂടിയ ഇടത്താവളങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
എവിടെയെല്ലാമാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഇടത്താവള
സമുച്ചയങ്ങള്‍ ഏതെല്ലാം
ക്ഷേത്രങ്ങളിലാണ്
നിര്‍മ്മിക്കുന്നതിന്
പദ്ധതിയിട്ടിട്ടുള്ളത്;
അതിനായി എത്ര തുക ചെലവ്
പ്രതീക്ഷിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ?
മണലൂര്‍
മണ്ഡലത്തിലെ
ഇടത്താവളനിര്മ്മാണം
3958.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി
പഞ്ചായത്തിലെ
തൃത്തല്ലൂരില്‍ ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
ഇടത്താവളം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് ലീവ്
ആന്റ് ലെെസന്‍സ്
എഗ്രിമെന്റ്
നിലവിലുണ്ടാേ ;
(ബി)
പ്രസ്തുത
ഇടത്താവളം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവൃത്തികളുടെ
പുരാേഗതി സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമാേ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ
സ്ഥാനക്കയറ്റം
3959.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
അഡ്മിനിസ്ട്രേറ്റീവ്
ഓഫീസര്‍മാരുടെ
സ്ഥാനക്കയറ്റം
നടത്തിയിരുന്നോ;
എങ്കില്‍
എത്രപേര്‍ക്കാണ്
സ്ഥാനക്കയറ്റം
നല്‍കിയത്;
(ബി)
അതില്‍
പിന്നോക്കവിഭാഗത്തില്പെട്ട
എത്ര പേരുണ്ട്;
(സി)
പ്രസ്തുത
തസ്തികയില്‍
നിയമിക്കപ്പെട്ടവരുടെ
കൂട്ടത്തില്‍
വിജിലന്‍സ് അന്വേഷണം
നേരിടുന്നവരും പ്രധാന
തസ്തികകളില്‍ നിയമനം
നല്‍കരുതെന്ന്
വിജിലന്‍സ് വിഭാഗം
ശിപാര്‍ശ ചെയ്തവരും
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുളള കാരണം
എന്താണ് എന്ന്
വെളിപ്പെടുത്താമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ
അസിസ്റ്റന്റ് എഞ്ചിനീയര്‍
നിയമനം
3960.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയിലേക്ക് നിയമനം
നടത്തുന്നതിന് ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് എഴുത്ത്
പരീക്ഷ
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകളാണ്
നിലവിലുളളത്;
(സി)
നിയമനം
നടത്തുന്നതിന്
റിക്രൂട്ട്മെന്റ്
ബോര്‍ഡിന് റഫര്‍ ചെയ്ത
തസ്തികയിലേക്ക് ദേവസ്വം
ബോര്‍ഡ് ആരെയെങ്കിലും
പ്രമോഷന് നല്കി
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരെയാണെന്നും അതിനുളള
കാരണമെന്താണെന്നും
അറിയിക്കുമോ;
(ഡി)
ഇതുസംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അനധികൃതമായി നിയമനം
നല്‍കിയത്
പുന:പരിശോധിക്കുമോ
എന്നറിയിക്കാമോ?
നെയ്യാറ്റിന്‍കര
ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
3961.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തില്‍ ടൂറിസം
വകുപ്പില്‍
സമര്‍പ്പിക്കുന്നതിനായി
ക്ഷേത്രകടവിലും
അനുബന്ധസ്ഥലങ്ങളിലും
ഒരു കോടി രൂപയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ
ഡി.പി.ആര്.
തയ്യാറാക്കുന്നതിന്
വേണ്ടി നെയ്യാറ്റിന്‍കര
ദേവസ്വം എ.സി.യ്ക്ക്
എം.എല്‍.എ. നല്കിയ
കത്തിന്റെ
അടിസ്ഥാനത്തില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഡി.പി.ആര്
തയ്യാറാക്കാൻ കാലതാമസം
വരുത്തുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
2017 ഏപ്രില്‍ മാസം
മുതല്‍ 2018 മാര്‍ച്ച്
31 വരെ നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ ഓരോ
ക്ഷേത്രങ്ങളില്‍
നിന്നും തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്
ലഭിച്ച വരുമാനം
എത്രയെന്ന്
വ്യക്തമാക്കുമോ?
മലബാര്‍
ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ
വേതനാനുകൂല്യങ്ങള്‍
3962.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള ജീവനക്കാരുടെ
ശമ്പളം ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
തടസ്സപ്പെട്ട വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാനേജീരിയല്‍
ഫണ്ടുമായി ബന്ധപ്പെട്ട്
ശമ്പളം തടസ്സപ്പെട്ടത്
പരിഹരിക്കാനും ക്ഷേത്ര
ജീവനക്കാരുടെ
വേതനാനുകൂല്യങ്ങള്‍
സമയബന്ധിതമായി
ലഭിക്കാനും നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മലബാര്‍
ദേവസ്വം ബോര്‍ഡ്
ജീവനക്കാരുടെ സേവനവേതന
വ്യവസ്ഥകള്‍
3963.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിലെ
ജീവനക്കാരുടെ സേവനവേതന
വ്യവസ്ഥകള്‍
ട്രാവന്‍കൂര്‍/കൊച്ചിന്
ദേവസ്വം
ബോര്‍ഡുകളിലേതുപോലെ
ഏകീകൃതമാണോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക് വേതനം
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
ഇവര്‍ക്ക്
അര്‍ഹതപ്പെട്ട വേതനം
കുടിശ്ശികയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
പത്തു വര്‍ഷമായി വേതന
പരിഷ്കരണം
നടത്താതിരുന്നിട്ടും
മുഴുവന്‍ വേതനവും
ലഭിക്കാതെ
കുടിശ്ശികയായിട്ടും
അവധിദിനങ്ങള്‍ പോലും
ബാധകമാക്കാതെ ജോലി
ചെയ്യുന്ന മലബാര്‍
ദേവസ്വം ബോര്‍ഡിലെ
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
പരിഷ്കരിക്കാനും
ഏകീകരിക്കാനും സത്വര
നടപടി സ്വീകരിക്കുമോ?
ജീവനക്കാരന്റെ
തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍
3964.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള
ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍ക്ക്
സര്‍വ്വീസില്‍ നിന്നും
വിരമിക്കുമ്പോള്‍
നല്കുന്ന പരാമാവധി
ഗ്രാറ്റുവിറ്റി തുക
എത്രയാണ്;
(ബി)
ബോര്‍ഡിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഉളിക്കല്‍ ഗ്രാമ
പഞ്ചായത്തിലെ വയത്തൂര്
കാലിയാര്
ക്ഷേത്രത്തില്‍ നിന്നും
വിരമിച്ച
കെ.മോഹന്‍ദാസിന്റെ
ഗ്രാറ്റുവിറ്റിയും ലീവ്
സറണ്ടര്‍
ആനുകൂല്യങ്ങളും
നല്‍കാതെ തടഞ്ഞുവെച്ചത്
എന്ത് കാരണത്താലാണ്;
(സി)
തടഞ്ഞുവെച്ച
ആനുകൂല്യങ്ങള്‍ എത്രയും
പെട്ടെന്ന് വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
തിരുവല്ലം
ക്ഷേത്രത്തില്‍ ഭക്തര്‍ക്ക്
സൗകര്യങ്ങള്‍
3965.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവല്ലത്ത്
ശ്രീ പരശുരാമ
ക്ഷേത്രത്തില്‍ ബലി
തര്‍പ്പണത്തിന് വരുന്ന
ഭക്തര്‍ക്ക്
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എന്നത്തേക്ക്
പ്രസ്തുത പ്രവൃത്തികള്‍
ആരംഭിക്കുവാന്‍
സാധിക്കും എന്ന്
വിശദമാക്കാമോ?
കാസര്‍കാേട്
ജില്ലയില്‍ ദേവസ്വം
വകുപ്പിന്റെ
നിയന്ത്രണത്തിലുളള
ക്ഷേത്രങ്ങള്‍
3966.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കാേട്
ജില്ലയില്‍ ദേവസ്വം
വകുപ്പിന്റെ കീഴില്‍
എത്ര ക്ഷേത്രങ്ങള്‍
ഉണ്ടെന്നും കഴിഞ്ഞ ഏഴ്
വര്‍ഷം എന്തെല്ലാം
സഹായങ്ങളും
ആനുകൂല്യങ്ങളും ഇൗ
ക്ഷേത്രങ്ങള്‍ക്ക്
നല്‍കിയിട്ടുണ്ടെന്നും
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമാേ ;
(ബി)
ജില്ലയില്‍
ബാേര്‍ഡിന്റെ കീഴില്‍
വരാത്ത ക്ഷേത്രങ്ങള്‍
എത്ര ഉണ്ടെന്നും ഇത്തരം
ആരാധനാലയങ്ങള്‍ക്ക്
സഹായം നല്കാറുണ്ടാേ
എന്നും വ്യക്തമാക്കാമാേ
;
(സി)
ക്ഷേത്രം
സ്ഥാനികര്മാര്ക്ക്
ഇപ്പാേള്‍ നല്കുന്ന
വേതനം എത്രയാണെന്നും
ഇന്നത്തെ
സാഹചര്യത്തില്‍
ജീവിതച്ചെലവുമായി
പാെരുത്തപ്പെടാത്തതാണ്
ഇൗ വേതനമെന്നും
ബാേദ്ധ്യപ്പെട്ടിട്ടുണ്ടാേ;
വ്യക്തമാക്കാമാേ ;
(ഡി)
എങ്കില്‍
വേതനം
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍
സ്വീകരിക്കുമാേ എന്ന്
വ്യക്തമാക്കാമാേ?
തളി
തസ്തികയിലെ നിയമനങ്ങള്‍
3967.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് നടത്തിയ തളി
തസ്തികയിലെ
നിയമനത്തിനായിട്ടുള്ള
പരീക്ഷയിലെ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ നടത്തിയ
നിയമനങ്ങള്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
തളി
തസ്തികയില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
ഒഴിവുകളില്‍
കരാറടിസ്ഥാനത്തില്‍
ജോലി ചെയ്യുന്നവരുടെ
എണ്ണം എത്രയാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
റാങ്ക്
ലിസ്റ്റില്‍ നിന്നും
ഒഴിവുള്ള
തസ്തികയിലേക്ക് നിയമനം
നടത്തുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആറ്റുകാല്‍
ടൗണ്‍ഷിപ്പ്
3968.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആറ്റുകാല്‍
ദേവീ ക്ഷേത്രവും പരിസര
പ്രദേശങ്ങളും
ഉള്‍പ്പെടുത്തി
തുടങ്ങാന്‍
ഉദ്ദേശിക്കുന്ന
ആറ്റുകാല്‍
ടൗണ്‍ഷിപ്പിന്റെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സമീപകാലത്ത്
ഈ പദ്ധതി
നടപ്പിലാക്കുന്നതിന്
തീരുമാനം
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?