കെ.എസ്.ആര്.ടി.സി.
യുടേതല്ലാത്ത ബസ്
സ്റ്റാന്‍ഡുകള്‍
1850.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍
കെ.എസ്.ആര്.ടി.സി.യുടേതല്ലാത്ത
എത്ര ബസ്
സ്റ്റാന്‍ഡുകളുണ്ട്;
എവിടെയെല്ലാം; ഇവ
ഏതൊക്കെ സര്‍ക്കാര്‍
ഇതര ഏജന്‍സികള്‍ ആണ്
നിര്‍മ്മിച്ച്
പരിപാലിച്ച്
പോരുന്നത്;
(ബി)
ഇത്തരം
ബസ് സ്റ്റാന്‍ഡുകളില്‍
കെ.എസ്.ആര്.ടി.സി.ബസ്സുകള്‍ക്ക്
പുറമേ സ്വകാര്യ
ബസ്സുകള്‍ക്കും കയറാനും
യാത്രക്കാരെ
എടുക്കുന്നതിനും അനുമതി
ഉണ്ടോ; എങ്കില്‍
സര്‍ക്കാര്‍
ഏജന്‍സികള്‍
നിര്‍മ്മിച്ച്
നല്കിയിട്ടുളള ഇത്തരം
സ്റ്റാന്‍ഡുകളില്‍
സ്വകാര്യ ബസ്സുകള്‍ക്ക്
ഒാരോ തവണയും കയറി
ഇറങ്ങുന്നതിന് നിരക്ക്
നിശ്ചയിച്ചിട്ടുണ്ടോ;
നിശ്ചയിച്ച പ്രകാരം
നിരക്ക്
ഇൗടാക്കുന്നുണ്ടോ;
എങ്കില്‍ ഓരോ
ബസ്സുകള്‍ക്കും എത്ര
വീതം; ഓരോ തവണയ്ക്കാണോ
ഫീസ് ചുമത്തുന്നത്;
(സി)
ഇത്തരത്തില്‍
ഫീസ് നല്കി കയറുന്ന
സ്വകാര്യ ബസ്സുകള്‍ക്ക്
എത്ര നേരം വീതമാണ്
പാര്‍ക്കിംഗ്
അനുവദിച്ചിട്ടുളളത്;
വിശദവിവരം നല്‍കുമോ;
(ഡി)
സര്‍ക്കാരോ
സര്‍ക്കാര്‍
ഏജന്‍സികളോ
നിര്‍മ്മിച്ച്
പരിപാലിച്ച് വരുന്ന
ഇത്തരം ബസ്സ്
സ്റ്റാന്‍ഡുകളില്‍
സ്വകാര്യ ബസ്സുകള്‍ക്ക്
എന്‍ട്രി ഫീസ് ഓരോ
തവണയും
ഇൗടാക്കുന്നില്ലെങ്കില്
അതിനുളള കാരണം എന്താണ്;
ഒഴിവാക്കി
നൽകിയിട്ടുണ്ടെങ്കിൽ
അതിനാധാരമായ രേഖയുടെ
പകർപ്പ് ലഭ്യമാക്കുമോ;
(ഇ)
എൻട്രി
ഫീസ് നിലവിലുണ്ടെങ്കിൽ
അടുത്തകാലത്തെങ്ങാനും
ഇത് പുനർ നിർണയം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കിൽ
ഉദ്ദേശിയ്ക്കുന്നുണ്ടോ?
കെ.എസ്.ആര്.ടി.സി.
യുടെ അടിസ്ഥാന സൗകര്യ വികസനം
1851.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്അധികാരമേറ്റശേഷം
കെ.എസ്.ആര്.ടി.സി.
യുടെ അടിസ്ഥാന സൗകര്യ
വികസനത്തിന് കേന്ദ്ര
ഗവണ്മെന്റില് നിന്ന്
ഏന്തെങ്കിലും
സാമ്പത്തിക സഹായം
ലഭിച്ചിരുന്നോ;
ഇപ്പോള്‍ ലഭിച്ച്
വരുന്നുണ്ടോ; ഇതിനായി
കേന്ദ്ര
ഗവണ്മെന്റിനോട്
എന്തെങ്കിലും
അഭ്യര്‍ത്ഥന
നടത്തിയിരുന്നോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും നിവേദനം
കേന്ദ്രത്തിന്
നല്‍കിയിരുന്നോ;
(സി)
ഇതിനനുകൂലമായി
എന്തെങ്കിലും മറുപടി
കേന്ദ്രത്തില്‍ നിന്ന്
നാളിതുവരെയായി
ലഭിച്ചിരുന്നോ;വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
പ്രവര്‍ത്തനം
1852.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
സഞ്ചിത നഷ്ടം എത്ര
കോടി
രൂപയാണ്;ഇപ്പോള്‍
കെ.എസ്.ആര്.ടി.സി.
പ്രതിദിന നഷ്ടത്തിലാണോ
ഓടുന്നത്;ആണെങ്കില്‍
പ്രതിദിന നഷ്ടം എത്ര
രൂപയാണ്;
(ബി)
ഏതൊക്കെ
കാരണങ്ങളാലാണ്
കെ.എസ്.ആര്.ടി.സി.യ്ക്ക്
നഷ്ടം
സംഭവിക്കുന്നത്;പ്രതിദിന
നഷ്ടം കുറയ്ക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഷെഡ്യൂളുകള്‍
പുന:ക്രമീകരിക്കുന്നതു
വഴി നഷ്ടത്തിന്റെ തോത്
കുറയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
കെ.എസ്.ആര്.ടി.സി.യെ
ലാഭത്തിലാക്കാന്‍
എന്തെങ്കിലും കര്‍മ്മ
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
സംസ്ഥാനത്തെ
പ്രധാനപ്പെട്ട
റോഡുകള്‍ക്ക് സമീപമുളള
കെ.എസ്.ആര്.ടി.സി.യുടെ
സ്ഥലങ്ങളില്‍ വാണിജ്യ
സമുച്ചയങ്ങള്‍
നിര്‍മ്മിച്ച് അതില്‍
നിന്നുളള വരുമാനം കൂടി
കെ
എസ്.ആര്.ടി.സി.യ്ക്ക്
മുതല്‍ കൂട്ടാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റോഡ്
സുരക്ഷാ പദ്ധതികള്‍
T 1853.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
സുരക്ഷയ്ക്കായി
പൂര്‍ണ്ണ ചുമതലയുള്ള
കമ്മീഷണറെ
നിയമിച്ചിട്ടുണ്ടോ;
ഇതുമൂലം റോഡ് സുരക്ഷാ
പദ്ധതികള്ക്കുണ്ടായിട്ടുള്ള
നേട്ടം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിന് റോഡ്
സുരക്ഷയ്ക്കായി
പദ്ധതി-പദ്ധതിയേതര
ഇനത്തില്‍ ഫണ്ട്
ലഭിക്കുന്നുണ്ടോ;
(സി)
റോഡ്
സുരക്ഷാ ഫണ്ടിലേക്ക്
നിലവില്‍ എത്ര തുക
നീക്കിവെച്ചിട്ടുണ്ട്;
പ്രസ്തുത ഫണ്ട് ഏതൊക്കെ
കാര്യങ്ങള്‍ക്കാണ്
വിനിയോഗിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
റോഡ്
സുരക്ഷ സംബന്ധിച്ച്
അംഗീകൃത പഠനമോ ഗവേഷണമോ
നടക്കുന്നുണ്ടോ;
ഇതിനായി പ്രസ്തുത ഫണ്ട്
വിനിയോഗിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
2017-ല്‍
ട്രോമാ കെയര്‍
പരിപാടിക്കായി റോഡ്
സുരക്ഷാ ഫണ്ട്
വിനിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
റോഡ്
സുരക്ഷ അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
1854.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
കെ. ദാസന്
,,
പി.വി. അന്‍വര്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡപകടങ്ങളും
അതുമൂലമുണ്ടാകുന്ന
മരണനിരക്കും ഗണ്യമായി
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
രംഗത്ത് കേരള റോഡ്
സുരക്ഷ അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
അതോറിറ്റി നിരത്തിലെ
മരണനിരക്ക്
കുറയ്ക്കുന്നതിനായി
ആരോഗ്യവകുപ്പിന്റെ
സഹകരണത്തോടെ സുരക്ഷ
വീഥി പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ഡി)
റോഡ്
സുരക്ഷയുടെ ഭാഗമായി
നടപ്പാക്കി വരുന്ന
മോഡല്‍ സേഫ്
കോറിഡോര്‍ പദ്ധതി
സംസ്ഥാനമാകെ
വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സർവീസ്
ബസുകളുടെ റണ്ണിംഗ് ടെെം
1855.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒരേ
റൂട്ടില്‍ സര്‍വ്വീസ്
നടത്തുന്ന സ്വകാര്യ
ബസ്സുകള്‍ക്കും
കെ.എസ്.ആർ.ടി.സി.
ബസുകൾക്കും രണ്ട്
രീതിയില്‍ റണ്ണിംഗ്
ടെെം അനുവദിക്കുന്നത്
തുടരുന്നുണ്ടോ;
എങ്കില്‍ അതിനുളള കാരണം
വ്യക്തമാക്കാമോ;
(ബി)
റണ്ണിംഗ്
ടെെം കുറവുളള സ്വകാര്യ
ബസ്സുകളെയാണോ അതോ
കെ.എസ്.ആർ.ടി.സി.
ബസ്സുകളെയാണോ
യാത്രക്കാര്‍ക്ക്
അധികവും ആശ്രയിക്കാന്‍
താല്‍പ്പര്യം
ഉണ്ടാകുന്നത് എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഗവണ്മെന്റിന്റെ
ഇൗ നയം സ്വകാര്യ ബസ്
മുതലാളിമാര്‍ക്ക്
മാത്രമേ
ഗുണകരമാകുന്നുളളുവെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പൊതുഗതാഗതമേഖലയ്ക്ക്
ഗവണ്മെന്റിന്റെ ഇൗ
നടപടി
ഹാനികരമാകുമെങ്കിൽ ആയത്
പുനഃപരിശോധനയ്ക്ക്
വിധേയമാക്കുമോ;
വിശദമാക്കുമോ?
ആലുവയില്‍
നടപ്പിലാക്കിയിട്ടുളള ഗതാഗത
പരിഷ്ക്കരണം
1856.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലുവയില്‍
നടപ്പിലാക്കിയിട്ടുളള
പുതിയ ഗതാഗത
പരിഷ്ക്കരണം മൂലം
കോതമംഗലം, മൂന്നാര്‍
ഭാഗത്തേക്കുളള
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ , രണ്ട്
പ്രാവശ്യം ആലുവ ടൗണ്‍
കറങ്ങേണ്ടി
വരുന്നതിനാല്‍
അരമണിക്കൂറോളം സമയം
നഷ്ടപ്പെടുന്നതും
ഇന്ധനചെലവ്
വര്‍ദ്ധിക്കുന്നതുമായ
സ്ഥിതി വിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ഈ വിഷയം സംബന്ധിച്ച്
ജില്ലാകളക്ടറോട്
ആവശ്യപ്പെട്ടിരുന്ന
റിപ്പോര്‍ട്ടിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(സി)
എറണാകുളത്ത്
നിന്നും കോതമംഗലം,
മൂന്നാര്‍ ഇടുക്കി
എന്നീ
സ്ഥലങ്ങളിലേക്കുളള
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകളെയെങ്കിലും
പുതിയ ട്രാഫിക്
പരിഷ്കരണത്തില്‍
നിന്നും ഒഴിവാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഇ-ബസ്സുകള്‍
1857.
ശ്രീ.കെ.മുരളീധരന്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡീസല്‍
വില ദിനം പ്രതി കൂടുന്ന
സാഹചര്യത്തില്‍
ഇ-ബസ്സുകള്‍
നിരത്തിലിറക്കുന്ന
കാര്യം
കെ.എസ്.ആര്.ടി.സി.
യുടെ പരിഗണനയിലുണ്ടോ
;വിശദമാക്കുമോ ;
(ബി)
ബസ്സുകള്‍
വിലയ്ക്ക്
വാങ്ങുവാനുള്ള
സാമ്പത്തിക ശേഷി
കോര്പ്പറേഷനില്ലാത്തതിനാല്
ഇ-ബസ്സുകള്‍ വാടകയ്ക്ക്
എടുത്ത് ഓടിക്കാമെന്ന
കാര്യം
കെ.എസ്.ആര്.ടി.സി.
പരിഗണിക്കുന്നുണ്ടോ;
എങ്കില്‍ ഏത്
കമ്പനിയുമായാണ് ചര്‍ച്ച
നടത്തിയതെന്നും അവര്‍
മുന്നോട്ട്
വച്ചിട്ടുള്ള
നിർദ്ദേശങ്ങൾ
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ ;
(സി)
ഇ-ബസ്സിന്
ആവശ്യമായി വരുന്ന
വെെദ്യുതിക്ക് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
സബ്സിഡി ലഭിക്കുവാന്‍
സാധ്യതയുണ്ടോ;വിശദമാക്കുമോ
;
(ഡി)
ഇ-ബസ്സുകള്‍
എന്നത്തേക്ക്
നിരത്തിലിറക്കുവാന്‍
കഴിയുമെന്നാണ്
കരുതുന്നത്;വിശദാംശം
വെളിപ്പെടുത്തുമോ ?
കെ.
എസ്. ആര്. ടി. സി.
പ്രതിസന്ധി പരിഹരിക്കാന്‍
പ്രത്യേക പാക്കേജ്
1858.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ. എസ്. ആര്. ടി. സി.
പ്രതിസന്ധി
പരിഹരിക്കാനുള്ള
പ്രത്യേക പാക്കേജ്
നടപ്പിലാക്കിയതിനെത്തുടര്ന്നുള്ള
ഗുണഫലങ്ങള്‍
വിശദമാക്കാമോ;
(ബി)
ഗ്രാമീണ
മേഖലയില്‍ കൂടുതല്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കാമോ;
(സി)
ജില്ലാ
ആസ്ഥാനമായ
കല്‍പ്പറ്റയില്‍,സൂപ്പര്‍
ഡീലക്സ്, സ്കാനിയ,
മിന്നല്‍ ബസ്സുകള്‍ക്ക്
ഫെയര്‍ സ്റ്റേജ്
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്നു
വെളിപ്പെടുത്താമോ;
(ഡി)
കെ.
എസ്. ആര്. ടി. സി.
ഓണ്‍ലെെന്‍
റിസര്‍വേഷന്‍ കൂടുതല്‍
ആകര്‍ഷകമാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യെ പുനരുദ്ധരിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
1859.
ശ്രീ.എം.
സ്വരാജ്
,,
എസ്.രാജേന്ദ്രന്
,,
പി.ടി.എ. റഹീം
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യെ സമഗ്രമായി
പുനരുദ്ധരിച്ച് സ്വയം
പര്യാപ്തമാക്കുക എന്ന
ലക്ഷ്യത്തോടെ നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും
ചെലവു
നിയന്ത്രണത്തോടൊപ്പം
വരുമാന വര്‍ദ്ധനവിനും
പദ്ധതിയുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി)
കാലാവധി
പൂര്‍ത്തിയാക്കിയ പഴയ
ബസുകള്‍ക്കു പകരം പുതിയ
ബസുകള്‍
നിരത്തിലിറക്കുന്നതിന്
900 ബസുകള്‍ വാങ്ങാന്‍
ഭരണാനുമതി ലഭിച്ചതു
പ്രകാരം സ്വീകരിച്ച
തുടര്‍ നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
വര്‍ക്ക്ഷോപ്പുകളില്‍
ആധുനിക ഉപകരണങ്ങളും
മറ്റു സംവിധാനങ്ങളും
ഏര്‍പ്പെടുത്തി വാഹന
വിനിയോഗം
വര്‍ദ്ധിപ്പിക്കുന്നതിനും
കെ.എസ്.ആര്.ടി.സി.
ബസുകളുടെ ബാേഡി
നിര്‍മ്മാണം സ്വകാര്യ
സ്ഥാപനത്തിന്
നല്‍കേണ്ടി വന്ന സ്ഥിതി
ഒഴിവാക്കുന്നതിനും
നടപടിയെടുത്തിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യിലെ
ചെലവ് ചുരുക്കല്‍
1860.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
ചെലവ് ചുരുക്കലിന്റെ
ഭാഗമായി എത്ര ഉന്നത
ഉദ്യോഗസ്ഥര്‍ സ്വമേധയാ
അവര്‍ക്ക്
അനുവദിച്ചിട്ടുളള
ഔദ്യോഗിക വാഹനം
ഒഴിവാക്കി
അനുവദിച്ചിട്ടുളള യാത്ര
പാസ് ഉപയോഗപ്പെടുത്തി
വീട്ടില്‍ നിന്ന്
ഓഫീസിലേക്കും തിരിച്ചു
പോകുന്നതിനും
ഉപയോഗിച്ചുവരുന്നു;
(ബി)
കെ.എസ്.ആര്.ടി.സി.യിലെ
ഉന്നത
ഉദ്യോഗസ്ഥര്‍ക്ക്
മറ്റ് സര്‍ക്കാര്‍
ഓഫീസിലുളളവരില്
നിന്നും വ്യത്യസ്തമായ
രീതിയില്‍ സൗജന്യ യാത്ര
പാസ്
അനുവദിച്ചിട്ടുളളതിനാല്‍
അവര്‍ക്ക് ചെലവ്
ചുരുക്കലിന്റെ ഭാഗമായി
ഔദ്യോഗിക വാഹനം
ഒഴിവാക്കാതിരിക്കാനുളള
കാരണം അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
നവീകരണം
1861.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പുതിയ മാനേജിംഗ്
ഡയറക്ടര്‍ ചുമതല
ഏറ്റെടുത്തശേഷം
കെ.എസ്.ആര്.ടി.സി.യെ
നവീകരിക്കുന്നതിനായി
എത്ര ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ട്;
അതിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവുകള്‍
പുറപ്പെടുവിച്ചതുമൂലം
ജീവനക്കാര്‍ക്കുണ്ടായ
ബുദ്ധിമുട്ടുകള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ജീവനക്കാരുടെ
സര്‍വ്വീസ് സംബന്ധമായ
വിഷയത്തിൽ ഉണ്ടായ
പോരായ്മകള്‍ ഏതു
രീതിയിൽ പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
സുശീല്‍ഖന്നയുടെ
പ്രാഥമിക റിപ്പോര്‍ട്ട്
1862.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
G.O.RT
No.367/2016/Transport,
തീയതി 24-9-16ലെ
ഉത്തരവ് പ്രകാരം
നിയോഗിച്ച
സുശീല്‍ഖന്നയുടെ
പ്രാഥമിക
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ?
കെ.എസ്.ആര്.ടി.സി.
കാര്യക്ഷമമാക്കുന്നതിന്
സി.സി.ടി.വി.ക്യാമറകള്‍
1863.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ട്രാന്‍സ്പോര്‍ട്ട്
ഭവനിലുള്പ്പെടെയുള്ള
ഓഫീസുകളില്‍ ജോലി
നടക്കുന്നുണ്ടോന്നുറപ്പാകുന്നതിനും
അഡ്മിനിസ്ട്രേഷന്
കാര്യക്ഷമമാക്കുന്നതിനും
സി.സി.ടി.വി.ക്യാമറകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശ്യവുണ്ടോ;
എങ്കില്‍ എവിടെയെല്ലാം;
എന്തെല്ലാം
ഓഫീസുകളില്‍; എത്ര
വീതം;വിശദമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍
മിനിട്ടുകള്‍ ഇടവിട്ട്
സ്ക്വാഡ് പരിശോധന
നടത്തുന്നതുപോലെ
ഓഫീസുകളിലെ
പ്രവര്‍ത്തനം
നിരീക്ഷിക്കുന്നതിന്
സി.സി.ടി.വി.
ക്യാമറകള്‍
സ്ഥാപിക്കുന്നതിന്
ഗവണ്മെന്റ് നടപടി
സ്വീകരിക്കുമോ;
(സി)
ഇതിന്റെ
മാതൃകയെന്നോളം
തലസ്ഥാനനഗരിയുടെ സിറ്റി
ഡിപ്പോ ഓഫീസില്‍
നിരീക്ഷണ ക്യാമറ
സ്ഥാപിച്ചിട്ടുണ്ടായിരുന്നോ;
എങ്കില്‍ എവിടെയെല്ലാം;
എന്നായിരുന്നു
സ്ഥാപിച്ചത്; എന്ത് തുക
ഇതിനായി ചെലവഴിച്ചു ;
(ഡി)
സി.സി.ടി.വി.ക്യാമറ
സ്ഥാപിച്ചതിന് ശേഷം
നീക്കം
ചെയ്യുകയുണ്ടായോ;
എങ്കില്‍ അതിനുള്ള
കാരണം എന്തായിരുന്നു;
(ഇ)
സെക്രട്ടേറിയറ്റില്‍
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
ഓഫീസുകളില്‍ നിരീക്ഷണ
ക്യാമറ വ്യാപകമായി
സ്ഥപിച്ചുകൊണ്ടിരിക്കുമ്പോള്
കെ.എസ്.ആര്.ടി.സി.
ഓഫീസില്‍ മാത്രം ഇവ
സ്ഥാപിക്കാന്‍
അനുവദിക്കാതിരിക്കുകയോ
അല്ലെങ്കില്‍
സ്ഥാപിച്ചതിനെ എടുത്തു
മാറ്റുകയോ ചെയ്ത
നടപടിയെ അതീവ ഗൗരമായി
കാണുമോ;
(എഫ്)
ഇത്തരത്തില്‍
നീക്കം ചെയ്ത
സി.സി.ടി.വി.ക്യാമറ
ഉടനടി
പുനഃസ്ഥാപിക്കാന്‍
ബന്ധപ്പെട്ട
അധികാരികള്‍ക്ക് സത്വരം
നിര്‍ദ്ദേശം നല്‍കുമോ?
കെ എസ് ആര് ടി സി പെൻഷൻ
1864.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവൺമെന്റ് അധികാരത്തിൽ
വന്നശേഷം കെ എസ് ആര്
ടി സി-യിൽ
തുടര്‍ച്ചയായി
കൃത്യമായി പെൻഷൻ
നൽകാനാവാത്ത
സാഹചര്യത്തിൽ
പെൻഷൻകാര്‍ കടുത്ത
സാമ്പത്തിക
ബുദ്ധിമുട്ടിനാൽ
ആത്മഹത്യയിലേയ്ക്ക്
എത്തിയ സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇല്ലെങ്കിൽ
തുടര്‍ച്ചയായി ഈ
കാലയളവിൽ കെ എസ് ആര്
ടി സി-യിൽനിന്ന് പെൻഷൻ
പറ്റിയവരായ 15 ഓളം
പേര് അടുത്തടുത്ത്
മരണപ്പെടാനിടയായ
സാഹചര്യം
എന്തായിരുന്നുയെന്ന്
വ്യക്തമാക്കുമോ;
(സി)
രോഗികളായ
പെൻഷൻകാര്‍ക്ക് ഇത്തരം
അവസ്ഥാവിശേഷം
ഉണ്ടാകാതിരിക്കാൻ
കൃത്യമായി പെൻഷൻ നൽകാൻ
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
പെന്ഷന് പദ്ധതികള്‍
1865.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ എത്ര തരം
പെന്ഷന് പദ്ധതികള്‍
നിലവില്‍ ഉണ്ട്;
വിശദമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി
യില്‍ കെ.എസ്.ആര്.
പാര്‍ട്ട് III
പെന്ഷന് സ്കീമില്‍
ഉളള എത്ര ജീവനക്കാര്‍
ഉണ്ട്;
വ്യക്തമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി
യില്‍ ദേശീയ പെന്ഷന്
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുളള എത്ര
ജീവനക്കാര്‍ ഉണ്ട്;
വ്യക്തമാക്കാമോ;
(ഡി)
ദേശീയ
പെന്ഷന് പദ്ധതിയില്‍
നാളിതുവരെ
ജീവനക്കാരുടെയും
കെ.എസ്.ആര്.ടി.സി
യുടെയും വിഹിതം ദേശീയ
പെന്ഷന് പദ്ധതിയില്‍
നിക്ഷേപിച്ചിട്ടുണ്ടോ;
ഇനി എത്ര മാസത്തെ
വിഹിതം
നിക്ഷേപിക്കുവാന്‍
ഉണ്ട്;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
ജീവനക്കാരുടെ വിരമിയ്ക്കല്‍
പ്രായം
1866.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
.ജീവനക്കാരുടെ
വിരമിയ്ക്കല്‍ പ്രായം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വിരമിച്ച
ജീവനക്കാരുടെ പെന്ഷന്
ബാദ്ധ്യത
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍,
കെ.എസ്.ആര്.ടി.സി.
യുടെ നഷ്ടം നികത്താന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.
പെന്ഷന്
1867.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്ക് കണ്‍സോര്‍ഷ്യം
മുഖേന
കെ.എസ്.ആര്.ടി.സി.
പെന്ഷന് വിതരണം
നടത്തുന്നതിലൂടെ
സര്‍ക്കാരിനോ
കെ.എസ്.ആര്.ടി.സി.യ്ക്കോ
നേരത്തേ
ഉണ്ടായിരുന്നതില്‍
നിന്നും വ്യത്യസ്തമായി
എന്തെങ്കിലും അധിക
സാമ്പത്തിക ബാധ്യത
ഉണ്ടാകുന്നുണ്ടോ;
(ബി)
എങ്കില്‍
എന്ത് തുകയ്ക്ക്;
ആര്‍ക്കൊക്കെ;
ഏതെല്ലാം വിധത്തില്‍;
ഇതിന്റെ പൂര്‍ണ്ണവിവരം
വിശദമാക്കുമോ;
(സി)
കൂടിയ
പലിശ ബാധ്യതയില്‍
നിന്ന്
കെ.എസ്.ആര്.ടി.സി.യെ
രക്ഷിക്കാനെന്ന പേരില്‍
ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ പുതിയ
പെന്ഷന് പദ്ധതി
ആത്യന്തികമായി
സ്ഥാപനത്തിന് പ്രതിമാസം
എന്ത് തുകയുടെ ലാഭം
നേടിത്തരുന്നുണ്ട്
എന്ന് വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിൽ
പെൻഷൻ പ്രായം
1868.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിൽ
പെൻഷൻ പ്രായം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം തത്വത്തിൽ
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
പെൻഷൻ
പ്രായ വര്‍ദ്ധനവ്
ഭാവിയിൽ
കെ.എസ്.ആര്.ടി.സി.ക്ക്
കടുത്ത സാമ്പത്തിക
ബാധ്യത ഉണ്ടാക്കുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ
അടിസ്ഥാനത്തിൽ പെൻഷൻ
പ്രായം
വര്‍ദ്ധിപ്പിക്കുവാനുള്ള
തീരുമാനം
ഉപേക്ഷിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ?
കെ.എസ്.ആര്.ടി.സി.യിലെ
പെന്ഷന് പ്രായം
1869.
ശ്രീ.വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
01.04.2017-ല്‍
ചേര്‍ന്ന യോഗത്തില്‍
കെ.എസ്.ആര്.ടി.സി.യില്‍
പെന്ഷന് പ്രായം 58
ആയി ഉയര്‍ത്തുന്ന
കാര്യം
ചര്‍ച്ചചെയ്തിരുന്നോ;
(ബി)
ഇൗ
ശിപാര്‍ശ നടപ്പില്‍
വരുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യില്‍
പെന്ഷന് ഫണ്ട്
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് ?
കെ.
എസ്.ആര്.ടി.സി. നേരിടുന്ന
സാമ്പത്തിക പ്രതിസന്ധി
1870.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നേരിടുന്ന ഗുരുതരമായ
സാമ്പത്തിക പ്രതിസന്ധി
രൂക്ഷമാക്കുന്നതിന്
ഇന്ധനവിലയിലുണ്ടായിട്ടുള്ള
വന്‍വര്‍ദ്ധനവ് എത്ര
മാത്രം
കാരണമായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യത്തില്‍
നിന്നും 3100 കോടി രൂപ
കെ.എസ്.ആര്.ടി.സിക്ക്
ലഭിച്ചിട്ടുണ്ടോ;
ഏതൊക്കെ ബാങ്കുുകളുടെ
കണ്‍സോര്‍ഷ്യമാണ്
പ്രസ്തുത തുക
അനുവദിച്ചതെന്ന്
അറിയിക്കാമോ;
(സി)
കണ്‍സോര്‍ഷ്യത്തില്‍
നിന്ന് ലഭിച്ച തുക
എപ്രകാരമാണ്
വിനിയോഗിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
അടുത്ത
രണ്ട് വര്‍ഷത്തേക്ക്
കടമെടുക്കുന്നതിന്
ബാങ്കുളുടെ
കണ്‍സോര്‍ഷ്യം കര്‍ശന
വായ്പ നിബന്ധനകള്‍
വച്ചിട്ടുണ്ടോ;
എങ്കില്‍ ശമ്പളവും
പെന്‍ഷനും
നല്‍കുന്നതിന്
കെ.എസ്.ആര്.ടി.സി.
നിലവില്‍ എന്ത്
മാര്‍ഗ്ഗമാണ്
അവലംബിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
വരുമാനം വര്‍ദ്ധിപ്പിക്കാൻ
നടപടി
1871.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018
ജനുവരി മുതൽ മെയ് മാസം
വരെ
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിമാസ വരവും ചെലവും
എത്രയെന്നും പ്രതിമാസ
നഷ്ടം എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
കെ.എസ്.ആര്.ടി.സി.യുടെ
വരുമാനം
വര്‍ദ്ധിപ്പിക്കാൻ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിമാസ നഷ്ടം
1872.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിമാസ നഷ്ടം എത്ര
രൂപയാണ്;
(ബി)
കെ.എസ്.ആര്.ടി.സി.യിൽ
ഒരു ബസിന് ശരാശരി എത്ര
ജീവനക്കാരാണ്
നിലവിലുള്ളത് ;
(സി)
ഇത്
സംസ്ഥാനത്തെ മറ്റ്
ട്രാൻസ്പോര്‍ട്ട്
സംവിധാനങ്ങളുടേതുമായി
താരതമ്യം ചെയ്യുമ്പോള്‍
കൂടുതലാണ്എന്ന്
കരുതുന്നുണ്ടോ;
(ഡി)
കെ.എസ്.ആര്.ടി.സി.യിലെ
ചില വിഭാഗം
ജീവനക്കാരുടെ
കാര്യക്ഷമത കുറവാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(ഇ)
എങ്കിൽ
ഇതു പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
വരുമാന വര്‍ദ്ധനവിന് നടപടി
1873.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മതിയായ
രേഖകളില്ലാതെയും
നിയമാനുസൃതമല്ലാതെയും
സമാന്തര സര്‍വ്വീസ്
നടത്തുന്ന വാഹനങ്ങളെ
നിയന്ത്രിക്കുന്നതിന്
മാേട്ടാേര്‍ വാഹന
വകുപ്പിന്റെ പരിശാേധന
കര്‍ശനമാക്കുന്നതിലൂടെ
കെ.എസ്.ആര്.ടി.സി.യുടെ
വരുമാനം ഗണ്യമായി
വര്‍ദ്ധിപ്പിക്കാമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
എങ്കില്‍,
പരിശാേധന
നടത്തുന്നതിന്ആവശ്യത്തിന്
ഉദ്യാേഗസ്ഥരെ നിയമിച്ച്
മാേട്ടാേര്‍ വാഹന
വകുപ്പിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിനും
പരിശാേധന കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
നടപടി സ്വീകരിക്കുമാേ
എന്ന് അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യിലെ
ഓഡിറ്റ് സംവിധാനം
1874.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇന്റ്റേണല്‍
ഓഡിറ്റ് സംവിധാനത്തിന്
പുറമേ
കെ.എസ്.ആര്.ടി.സി.യില്‍
ഏത് തരത്തിലുളള ഓഡിറ്റ്
സംവിധാനമാണ്
നിലവിലുളളത്;
വ്യക്തമാക്കുമോ;
(ബി)
ഏത്
വര്‍ഷം വരെയുളള
കണക്കുകള്‍ പുറമെയുളള
ഏജന്‍സികള്‍ മുഖേന
ഓഡിറ്റ്
നടത്തിയിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
എത്ര
വര്‍ഷത്തെ ഓഡിറ്റ്
നടപടികള്‍ ഇനിയും
പൂര്ത്തിയാക്കുവാനുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
ഓഡിറ്റുകള്‍
സമയ ബന്ധിതമായി
തീര്‍പ്പാക്കുന്നതിനുളള
തടസ്സമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഇ)
കെ.എസ്.ആര്.ടി.സി.യെ
ലാഭത്തിലെത്തിക്കുന്നതിനുളള
അനിവാര്യമായ ഓഡിറ്റ്
നടപടികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കി അപ് ടു
ഡേറ്റ് ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
ചിറ്റൂര്‍ ഡിപ്പോയില്‍നിന്നും
പുതിയ സര്‍വ്വീസുകള്‍
1875.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചിറ്റൂര്‍
എം.എല്‍.എ യുടെ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
കെ.എസ്.ആര്.ടി.സി
ചിറ്റൂര്‍ ഡിപ്പോയില്‍
നിന്നും ഏതൊക്കെ പുതിയ
സര്‍വ്വീസുകള്‍
ആരംഭിക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
ഇതില്‍ ഏതൊക്കെ
സര്‍വ്വീസുകള്‍
ആരംഭിച്ചു;
(ബി)
ഇത്
സംബന്ധിച്ച ഉത്തരവുകളും
മറ്റു വിശദാംശങ്ങളും
ലഭ്യമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ദീര്‍ഘ ദൂര സര്‍വ്വീസുകള്‍
1876.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
ടി. വി. ഇബ്രാഹിം
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍ ഡ്രൈവര്‍
കം കണ്ടക്ടര്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ആവശ്യമായ
ജീവനക്കാരില്ലാത്തത്
ദീര്‍ഘദൂര
സര്‍വ്വീസുകളെ
ബാധിക്കുന്നതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കൃത്യമായി
സര്‍വ്വീസ്
നടത്താത്തതിനാല്‍
കെ.എസ്.ആര്.ടി.സി.
ദീര്‍ഘദൂര ബസ്സുകളില്‍
യാത്രക്കാര്‍
കുറയുന്നതായി
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
ദീര്‍ഘദൂര
ട്രിപ്പുകള്‍
മുടക്കമില്ലാതെ
നടത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ബസുകള്‍
1877.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.-
ക്ക് നിലവില്‍ എത്ര
ബസുകള്‍ ഉണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ബസുകളില്‍
കട്ടപ്പുറത്തുളളവയുടെ
വിവരം നല്‍കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പുതിയ ബസുകള്‍
നിരത്തിലിറക്കിയെന്ന്
അറിയിക്കുമോ;
(ഡി)
ഡ്രെെവര്‍മാരും
കണ്ടക്ടര്‍മാരും ഇല്ല
എന്ന കാരണത്താല്‍
കെ.എസ്.ആര്.ടി.സി.-
ക്ക് എത്ര പുതിയ
ബസുകള്‍
നിരത്തിലിറക്കാനാകുന്നില്ല
എന്ന് വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
നഷ്ടം
1878.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദിവസേന
ഡീസൽ, പെട്രോള്‍ വില
വര്‍ദ്ധിച്ചുവരുന്നത്
കണക്കിലെടുത്ത്
കെ.എസ്.ആര്.ടി.സി.യുടെ
നഷ്ടം കൂടിവരുന്ന
സാഹചര്യത്തിൽ ഇത്
മറികടക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സിയുടെ
നഷ്ടം നികത്തുന്നതിന്
പുതിയ പദ്ധതികള്‍
എന്തെങ്കിലും
നടപ്പിലാക്കാൻ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ?
പഴയ
ബസ്സുകളില്‍ ക്യാന്റീന്
സ്ഥാപിക്കുന്നതിന്
നിര്‍ദ്ദേശം
1879.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ ഉളള പഴയ
ബസ്സുകളില്‍
ക്യാന്റീന്
സ്ഥാപിക്കുന്നതിനുളള
നിര്‍ദ്ദേശം കുടുംബശ്രീ
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തിനായി
കുടുംബശ്രീ
സമര്‍പ്പിച്ചതിൽ
എന്തൊക്കെ
നിര്‍ദ്ദേശങ്ങൾ
കെ.എസ്.ആര്.ടി.സി
അംഗീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
ബസ്സ്
സര്‍വ്വീസ് നിര്‍ത്തലാക്കിയ
നടപടി
1880.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളത്തുനിന്നും
ഗോശ്രീപ്പാലം വഴി
കോഴിക്കോട് വരെ
പുതുതായി ആരംഭിച്ച ബസ്
സര്‍വ്വീസ്
ലാഭകരമല്ലായെന്ന
കാരണത്താലാണോ
നിര്‍ത്തലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
ലാഭകരമായി
പ്രസ്തുത സര്‍വ്വീസ്
നടത്തുന്നതിന്
പ്രതീക്ഷിക്കുന്ന
ശരാശരി പ്രതിദിന
കളക്ഷന്‍ എത്രയെന്ന്
വ്യക്തമാക്കാമോ?
അന്തര്‍
സംസ്ഥാന ബസ്സ് സര്‍വ്വീസ്
1881.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന ബസ്സ്
സര്‍വ്വീസ്
നടത്തുന്നതിനു വേണ്ടി
തമിഴ് നാട്
സര്‍ക്കാരുമായി കരാര്‍
ഒപ്പുവച്ചിട്ടുണ്ടോ;
ആയതിന് പ്രകാരം
ഏതെല്ലാം റൂട്ടുകളില്‍
സര്‍വ്വീസ്
നടത്തുന്നതിന്
കരാറായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കരുനാഗപ്പള്ളിയില്‍
നിന്നും പാലക്കാട് വഴി
പഴനിക്ക്
സൂപ്പര്‍ഫാസ്റ്റ് ബസ്
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കൊച്ചി
നഗരത്തിലെ ദേശസാല്‍കൃത
റൂട്ടുകള്‍
1882.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരത്തിലെ ദേശസാല്‍കൃത
റൂട്ടുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത റൂട്ടുകളിലൂടെ
സ്വകാര്യ ബസ്സുകള്‍
നിലവില്‍ സര്‍വീസ്
നടത്തുന്നുണ്ടോയെന്നും
എങ്കില്‍ ഏതെല്ലാം
റൂട്ടുകളില്‍ എത്ര വീതം
സര്‍വീസ്
നടത്തുന്നുണ്ടെന്നും
വ്യക്തമാക്കാമോ?
മിന്നല്‍
സര്‍വ്വീസ് ബസ്സുകള്‍
1883.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മിന്നല്‍
സര്‍വ്വീസ്
ബസ്സുകള്‍ക്ക് ഒരു
ജില്ലയില്‍ ഒരു
സ്റ്റോപ്പ് എന്ന ആശയം
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
മലപ്പുറം,
പാലക്കാട്, വയനാട്
ജില്ലകളിലെ
യാത്രക്കാര്‍ക്ക്
പ്രയോജനപ്പെടുന്ന
തരത്തിൽ കോട്ടക്കലിൽ
(ചങ്കുവെട്ടി)
സ്റ്റോപ്പ്
അനുവദിക്കുന്ന കാര്യം
പരിശോധിക്കുമോ;
(സി)
ദീര്‍ഘദൂര
യാത്രക്കാര്‍ക്ക്
സഹായകരമായ രീതിയില്‍
കോട്ടക്കലില്‍
സ്റ്റോപ്പ്
അനുവദിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
കെ.എസ്.ആര്.ടി.സി.
മാനേജിംഗ്
ഡയറക്ടര്‍ക്ക്
നല്‍കുമോ;
വ്യക്തമാക്കുമോ?
കോഴിക്കോട്
നിന്നുള്ള രാത്രികാല
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
1884.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നിന്നും തിരൂര്‍
ചമ്രവട്ടം വഴി
എറണാകുളത്തേക്കോ
ഗുരുവായൂര്‍ക്കോ
കെ.എസ്.ആര്.ടി.സി.യുടെ
രാത്രികാല
സര്‍വ്വീസുകളില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
വളരെയേറെ
യാത്രക്കാരുള്ള
പ്രസ്തുത റൂട്ടിൽ
ആവശ്യമായ രാത്രികാല
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പയ്യന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ ബസ്സുകള്‍
1885.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്ന്
സര്‍വ്വീസ് നടത്താന്‍
പയ്യന്നൂര്‍
ഡിപ്പോയ്ക്ക്
ഇപ്പോള്‍ എത്ര
ബസ്സുകളാണ് ഉള്ളതെന്നും
അതില്‍ എത്ര ബസ്സുകള്‍
സര്‍വ്വീസ്
നടത്തുന്നുണ്ട് എന്നും
വെളിപ്പെടുത്തുമോ;
(ബി)
അടുത്ത
കാലത്തായി പയ്യന്നൂര്‍
ഡിപ്പോയില്‍ നിന്ന്
എത്ര ബസ്സുകളാണ്
സ്ക്രാപ്പ്
ചെയ്യപ്പെട്ടതെന്നും
അതിന് പകരമായി എത്ര
ബസ്സ് അനുവദിച്ചു
കിട്ടിയെന്നും
വിശദമാക്കുമോ;
(സി)
ടയര്‍,
സ്പെയര്‍ പാര്‍ട്സ്
എന്നിവ ഇല്ലാത്തതു
കാരണം ബസ്സുകള്‍
സര്‍വ്വീസ്
നടത്താതിരിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
എത്ര ബസ്സ്;അതിന്റെ
ഭാഗമായി ഏതെല്ലാം
സര്‍വ്വീസുകളാണ്
ഒഴിവാക്കിയതെന്ന്
വെളിപ്പെടുത്തുമോ?
കോതമംഗലത്തു
നിന്നും പുതിയ സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനു നടപടി
1886.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
- തെങ്കാശി, കോതമംഗലം -
കളിയിക്കവിള, കോതമംഗലം
- വെള്ളരിക്കുണ്ട്,
കോതമംഗലം - കോഴിക്കോട്
തോട്ടുമുക്കം എന്നീ 4
സര്‍വ്വീസുകള്‍
പുതുതായി
ആരംഭിക്കണമെന്ന
ആവശ്യത്തിന്മേലുള്ള
നിലവിലെ നടപടികളുടെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
ഏറെ
കാലമായുള്ള കോതംഗലം
നിവാസികളുടെ ആവശ്യവും
കോര്‍പ്പറേഷനു
ലാഭകരവുമായ ഈ
സര്‍വ്വീസുകള്‍ എത്രയും
വേഗം
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പി.എസ്.സി
മുഖേന കണ്ടക്ടര്‍മാര്‍ക്ക്
അഡ്വെെസ് മെമ്മോ
1887.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
മുഖേന എത്ര
കണ്ടക്ടര്‍മാര്‍ക്ക്
അഡ്വെെസ് മെമ്മോ
നല്‍കിയിട്ടുണ്ട്;
(ബി)
അഡ്വെെസ്
മെമ്മോയുടെ കാലാവധി
കഴിഞ്ഞിട്ടും ഇവര്‍ക്ക്
നിയമനം
നല്‍കുന്നതിനുള്ള
തടസ്സമെന്ത്;വിശദമാക്കുമോ;
(സി)
ഇവരെ
ഉടന്‍
നിയമിയ്ക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
അദര്‍ ഡ്യൂട്ടി
1888.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കെ.എസ്.ആര്.ടി.സി.യില്‍
എത്ര സി.എം.ഡി.മാര്‍
ചുമതലയേറ്റിട്ടുണ്ട്;
കാലയളവ് സഹിതം
വെളിപ്പെടുത്തുമോ;
(ബി)
താഴേത്തട്ടിലുള്ള
കണ്ടക്ടറെയും
ഡ്രൈവറെയും മാത്രം
തൊഴില്‍പരമായും
മാനസികപരമായും
പീഡിപ്പിക്കുന്ന
നിലവിലെ രീതിയ്ക്ക്
മാറ്റമുണ്ടാക്കി മറ്റ്
മിനിസ്റ്റീരിയല്‍
സ്റ്റാഫിലുള്ളവര്‍ക്കും
യഥാര്‍ത്ഥ സര്‍വ്വീസ്
ചട്ടം ജോലിയില്‍
ബാധകമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പുതിയ
സി.എം.ഡി. ചാര്‍ജ്ജ്
എടുത്ത ശേഷം
ട്രാന്‍സ്പോര്‍ട്ട്
ഭവനിലുള്പ്പെടെയുള്ള
ഓഫീസുകളില്‍ നിന്ന്
എത്ര അദര്‍
ഡ്യൂട്ടിക്കാരെ തിരികെ
ഡ്യൂട്ടിയ്ക്ക്
നിയോഗിച്ചിട്ടുണ്ട്;
(ഡി)
ക്ലറിക്കല്‍
മുതലുള്ള എല്ലാ അദര്‍
ഡ്യൂട്ടിക്കാരെയും
അവരവരുടെ യഥാര്‍ത്ഥ
ജോലിയ്ക്ക്
നിയോഗിക്കാന്‍
ഉദ്ദേശമുണ്ടോയെന്നറിയിക്കുമൊ?
കെ.എസ്.ആര്.ടി.സി.യില്‍
ആശ്രിത നിയമനം
1889.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ആശ്രിതനിയമനം
നിലവിലുണ്ടോ; എങ്കില്‍
ഏതൊക്കെ
വിഭാഗങ്ങളിലേക്കാണ്
ആശ്രിത നിയമനം
നല്‍കുന്നത്;
(ബി)
ആശ്രിതനിയമന
കാര്യത്തില്‍ സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
വ്യവസ്ഥകള്‍
കെ.എസ്.ആര്.ടി.സി.ക്ക്
ബാധകമാണോ;
(സി)
കെ.എസ്.ആര്.ടി.സി.യില്‍
ഉന്നത
തസ്തികകളിലിരിക്കുന്ന
90 ശതമാനത്തില്‍ അധികം
പേരും ആശ്രിത നിയമനം
കിട്ടിയവരാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു സംബന്ധിച്ച്
കെ.എസ്.ആര്.ടി.സി.
എം.ഡി. വ്യക്തത തേടി
സര്‍ക്കാരിന് കത്ത്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അദ്ദേഹം
ഉന്നയിച്ച
കാര്യങ്ങളില്‍ എന്ത്
മറുപടിയാണ്
നല്‍കിയതെന്ന്
വ്യക്തമാക്കുമോ?
കോന്നി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1890.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടോ;എങ്കില്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ;
(ബി)
നാളിതുവരെ
ഏതെല്ലാം പണികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;ഇനി
എന്തെല്ലാം
പൂര്‍ത്തീകരിക്കാനുണ്ട്
എന്ന് ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഡിപ്പോയുടെ
നിര്‍മ്മാണപ്രവര്‍ത്തനത്തിന്
നല്കിയ മുഴുവന്‍
തുകയും
വിനിയോഗിച്ചുവോ;ഇല്ലെങ്കില്‍
ആയത് സംബന്ധിച്ചുളള
വിശദാംശം നല്‍കുമോ;
(ഡി)
നിര്‍മ്മാണം
അടിയന്തിരമായി
പൂര്‍ത്തീകരിച്ച്
എന്നത്തേയ്ക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുവാന്‍
നാളിതുവരെ എന്തെല്ലാം
തുടര്‍നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
ഇനം തിരിച്ചു
വ്യക്തമാക്കുമോ?
കണ്ടക്ടര്‍മാരുടെയും
ഡ്രൈവര്‍മാരുടെയും എസ്.ബി.ഐ.
ഇന്‍ഷ്വറന്‍സ്
1891.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി.
യിലെ
കണ്ടക്ടര്‍മാരുടെയും
ഡ്രൈവര്‍മാരുടെയും
ശമ്പളത്തില്‍ നിന്ന്
വര്‍ഷത്തിലൊരിക്കല്‍
എസ് ബി ഐ ഇന്‍ഷ്വറന്‍സ്
എന്ന ഇനത്തില്‍ അഞ്ഞൂറ്
രൂപ വീതം പിടിക്കുന്ന
സംവിധാനം
നിലനില്‍ക്കുന്നുണ്ടോ;
(ബി)
ശമ്പളത്തിൽ
നിന്ന് തുക
പിടിക്കുന്നതിന് കെ എസ്
ആർ ടി സി ഇറക്കിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
ശമ്പളത്തില്‍
നിന്ന്ജീവനക്കാരുടെ
സമ്മതം ഇല്ലാതെ തുക
പിടിക്കുന്നതിന്
ഗവൺമെൻറ് കെ എസ് ആർ ടി
സി യ്ക്ക് അധികാരം
നല്‍കിയിരുന്നോ;
എങ്കില്‍ പ്രസ്തുത
അനുമതിപത്രത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
എസ്
ബി ഐ ഇന്‍ഷ്വറന്‍സ്
എന്നത് എസ് ബി ഐ യുടെ
കമ്പനിയോ എസ് ബി ഐ യുടെ
സബ്സിഡീയറിയായ
സ്വകാര്യ കമ്പനിയോ ആണോ
എന്ന വിവരം
അറിയുമോ;എങ്കിൽ ഏതാണ്;
(ഡി)
ഇത്തരത്തിൽ
ജീവനക്കാരുടെ
സമ്മതമില്ലാതെ
ശമ്പളത്തിൽ നിന്നും പണം
പിടിച്ചെടുക്കുന്നതിന്
മറ്റേതെല്ലാം സ്വകാര്യ
ഇന്‍ഷ്വറന്‍സ്
കമ്പനികളുമായാണ്
കരാറുണ്ടാക്കിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഇ)
രാവിലെ
മുതല്‍ രാത്രി വരെ
പണിയെടുക്കുന്ന ഇത്തരം
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്ന്
അവരുടെ അനുമതി ഇല്ലാതെ
പണം പിടിച്ചെടുക്കുന്ന
രീതി നിയമവിധേയമാണോ;
അടുത്ത വര്‍ഷം മുതല്‍
ജീവനക്കാരുടെ
സമ്മതമില്ലാതെ അവരുടെ
ശമ്പളത്തില്‍ നിന്നും ഈ
ഇനത്തില്‍ പണം
പിടിച്ചെടുക്കുന്ന
രീതിയ്ക്ക്
വിരാമമാകുമോ;
വ്യക്തമാക്കാമോ?
കെ.
എസ്. ആര്. ടി. സി. യില്‍
ജീവനക്കാരുടെ ക്ഷാമം
1892.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
യില്‍
ഡ്രെെവര്മാരുടേയും
കണ്ടക്ടര്‍മാരുടേയും
ക്ഷാമം മൂലം എത്ര ബസ്
സർവീസുകൾ ദിനംപ്രതി
മുടങ്ങുന്നുണ്ട്; ഇതു
മൂലം കോര്പ്പറേഷന്
ദിനംപ്രതി ഉണ്ടാകുന്ന
നഷ്ടം എത്രയാണ്;
ദീര്‍ഘകാല അവധി
അനുവദിച്ചിരിക്കുന്ന
ജീവനക്കാരുടെ അവധി
റദ്ദാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഒരിക്കല്‍
ദീര്‍ഘകാല അവധി
അനുവദിക്കപ്പെട്ടതിനു
ശേഷം വിദേശത്ത്
കോണ്‍ട്രാക്ട്/എഗ്രിമെന്റില്‍
ഏര്‍പ്പെട്ട് ജോലിക്ക്
പോയവരെ തിരിച്ചു
വിളിക്കുന്നത് നിയമ
നടപടികള്‍ക്ക്
വഴിയൊരുക്കില്ലേ;
ഇത്തരത്തിലുള്ള അവധി
റദ്ദാക്കലിന് കേരള
സര്‍വ്വീസ്
ചട്ടങ്ങളില്‍
അംഗീകാരമുണ്ടോ;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യിലെ സുപ്രധാന തസ്തികകൾ
1893.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി
യിലെ സുപ്രധാന
തസ്തികയിലുളള ഉന്നത
ഉദ്യോഗസ്ഥന്മാര്
എന്ന്
പരിഗണിക്കുന്നവരുടെ
ഉദ്യോഗപ്പേരുകള്‍
വെളിപ്പെടുത്തുമോ?
(ബി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
ജോലി ചെയ്യുന്നവരില്‍
എത്ര പേര് പി.എസ്.സി.
വഴി നിയമനം ലഭിച്ച്
സ്ഥാനക്കയറ്റം
നേടിയവര്‍ ആണെന്നും
അവര്‍ നിലവില്‍
ഏതെല്ലാം തസ്തികകളില്‍
ജോലി
ചെയ്യുന്നുവെന്നും
വെളിപ്പെടുത്താമോ;
(സി)
കെ.എസ്.ആര്.ടി.സി.
യില്‍ ആകെ എത്ര
മിനിസ്റ്റീരിയല്‍
ജീവനക്കാരുണ്ടെന്നും
അതില്‍ പി.എസ്.സി.
നിയമനം വഴി ജോലി
ലഭിച്ചവര്‍ എത്രയെന്നും
വെളിപ്പെടുത്താമോ?
കെ.എസ്.ആര്.ടി.സി.
മരാമത്ത് വിഭാഗം ജീവനക്കാരുടെ
പുനര്‍വിന്യാസം
1894.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
ചെലവ് ചുരുക്കലിന്റെ
ഭാഗമായി മരാമത്ത്
പണികള്‍
പി.ഡബ്ല്യു.ഡി.യെ
എല്‍പ്പിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി.യില്‍
മരാമത്ത് വിഭാഗത്തില്‍
മാത്രമായി എത്ര
ജീവനക്കാര്‍ ജോലി
നോക്കി വരുന്നു; ഈ
വിഭാഗം
പ്രവര്‍ത്തിപ്പിക്കുന്നതിന്
ശമ്പള ഇനത്തില്‍
ഉള്‍പ്പെടെ പ്രതിമാസം
എന്ത് തുക
കോര്‍പ്പറേഷനില്‍
നിന്ന് ചെലവാക്കി
വരുന്നു;
(സി)
പ്രസ്തുത
ഇനത്തിലുള്ള ചെലവ്
ഒഴിവാക്കുന്നതിനും
മരാമത്ത്
പ്രവൃത്തികളില്‍ നൂതന
സാങ്കേതികവിദ്യയുടെ
സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിനും
സുതാര്യത
ഉറപ്പാക്കുന്നതിനുമായി
മരാമത്ത് വിഭാഗം
ജീവനക്കാരെ
പുനര്‍വിന്യസിച്ച്
പ്രവൃത്തികള്‍
പി.ഡബ്ല്യു.ഡി.യെ
ഏല്‍പ്പിക്കുമോ?
കെ.എസ്.ആര്.ടി.സി.
പിരിച്ചുവിട്ട സ്ഥിരം
ജീവനക്കാര്‍
1895.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം
കെ.എസ്.ആര്.ടി.സി
യില്‍ ഏതെങ്കിലും
സ്ഥിരജീവനക്കാരെ
പിരിച്ചുവിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഓരോ
വിഭാഗത്തിലും എത്ര
ജീവനക്കാരെ
പിരിച്ചുവിട്ടു;
വിശദമാക്കാമോ;
(ബി)
സ്ഥിരനിയമനം
ലഭിച്ചവരെ
പിരിച്ചുവിടുവാനുളള
കാരണമെന്തായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി.യിലെ
ടയര്‍ ക്ഷാമം
1896.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടയര്‍
ക്ഷാമം കാരണം
കെ.എസ്.ആര്.ടി.സി.
ബസുകള്‍
നിരത്തിലിറക്കുവാന്‍
കഴിയാത്ത സാഹചര്യം
നിലവിലുണ്ടോ;
(ബി)
ടയര്‍
ക്ഷാമം പരിഹരിക്കുവാന്‍
റീ-ട്രെഡിംഗ്
കൂട്ടുന്നതിന്
മാനേജുമെന്റ്തീരുമാനമെടുത്തിട്ടുണ്ടോ;
ഉല്പാദന ക്ഷമത
കൂട്ടാത്തതിനാല്‍ ആലുവ
യൂണിറ്റിലെ
താല്‍ക്കാലിക
ജീവനക്കാരെ പിരിച്ച്
വിട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര
ജീവനക്കാരെ ഇപ്രകാരം
പിരിച്ചുവിട്ടുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
നിലവില്‍
സ്ഥിരം
ജീവനക്കാര്‍ക്കും
താല്‍ക്കാലിക
ജീവനക്കാര്‍ക്കും
ദിനംപ്രതി എത്ര
ടയറുകളാണ് റീ-ട്രെഡ്
ചെയ്യേണ്ടതെന്നും
നേരത്തെയിത്
എത്രയായിരുന്നുവെന്നും
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
പാസഞ്ചര്‍ ഇതര ഒൗദ്യാേഗിക
വാഹനങ്ങള്‍
1897.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
യില്‍ നിന്നാേ
അല്ലാതെയാേ നിയമനം
ലഭിച്ച
കെ.എസ്.ആര്.ടി.സി.
ഡ്രെെവര്‍മാര്‍ക്ക്
അതിലെ പാസഞ്ചര്‍ ഇതര
ഒൗദ്യാേഗിക വാഹനങ്ങള്‍
ഓടിക്കുന്നതിന് അവസരം
നല്കിവരുന്നുണ്ടാേ ;
(ബി)
കെ.എസ്.ആര്.ടി.സി.
യിലെ ആകെയുള്ള
ഡ്രെെവര്‍മാരില്‍
നിന്ന് ഇൗ ആവശ്യത്തിന്
മാത്രമായി
ഡ്രെെവര്‍മാരെ
തെരഞ്ഞെടുക്കുന്നതിന്
നിലവില്‍
സ്വീകരിക്കുന്ന രീതി
എന്താണ് ;
(സി)
ഇത്തരം
നിയമനത്തിന്
മാനദണ്ഡങ്ങള്‍
നിലവിലില്ലാത്തതിനാല്‍
ഇൗ ഡ്യൂട്ടിയ്ക്ക്
വര്‍ഷങ്ങളായി ചിലര്‍
മാത്രമാണ്
തെരഞ്ഞെടുക്കപ്പെടുന്നതെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ഡി)
ഇത്തരം
നിയമനത്തിന്
അടിയന്തരമായി
മാനദണ്ഡമുണ്ടാക്കി
മറ്റുള്ളവര്‍ക്കും
അവസരം ലഭ്യമാക്കാന്‍
നിര്‍ദ്ദേശം നല്കുമാേ
?
കെ.എസ്.ആര്.ടി.സി.യിലെ
നിയമനങ്ങള്‍
1898.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡ്രൈവര്‍മാരുടെയും
കണ്ടക്ടര്‍മാരുടെയും
അഭാവം മൂലം
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
മുടങ്ങുന്നതായ ആക്ഷേപം
വസ്തുതാപരമാണോ;
(ബി)
നിലവില്‍
കെ.എസ്.ആര്.ടി.സി.യില്‍
എത്ര ഡ്രൈവര്‍മാരുടെയും
കണ്ടക്ടര്‍മാരുടെയും
ഒഴിവുകളുണ്ട്; ആയത്
നികത്തുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കെ.എസ്.ആര്.ടി.സി.യില്‍
പി.എസ്.സി. അഡ്വൈസ്
മെമ്മോ നല്കിയ
ഏതെങ്കിലും
തസ്തികകളിലേക്ക്
നിലവില്‍ നിയമന ഉത്തരവ്
നല്കാതെയുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ഡി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
കെ.എസ്.ആര്.ടി.സി.യില്‍
ജീവനക്കാരുടെ കൂട്ട
സ്ഥലംമാറ്റ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
കൂട്ട സ്ഥലംമാറ്റം
നടത്തിയതിന്റെ
കാരണമെന്താണ്?
ദീര്‍ഘകാല
അവധിയിലുള്ള
കെ.എസ്.ആര്.ടി.സി
ജീവനക്കാര്‍
1899.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദീര്‍ഘകാല
അവധിയില്‍
പ്രവേശിച്ചിട്ടുള്ള
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ തിരികെ
ജോലിക്ക് ഹാജരാകണമെന്ന്
മാനേജ്മെന്റ്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കോര്‍പ്പറേഷന്റെ
ചട്ടമനുസരിച്ച്
അഞ്ചുവര്‍ഷം വരെ
ജീവനക്കാര്‍ക്ക്
ദീര്‍ഘകാല അവധി
അനുവദിക്കാമെന്നിരിക്കെ,
അഞ്ചു വര്‍ഷത്തെ ലീവ്
അനുവദിക്കപ്പെട്ട
ജീവനക്കാര്‍ തിരികെ
ജോലിക്ക്
പ്രവേശിക്കണമെന്ന്
ആവശ്യപ്പെടുവാനുള്ള
പ്രത്യേക
സാഹചര്യമെന്താണ് എന്ന്
വ്യക്തമാക്കുമോ?
കെ.
എസ്. ആര്. ടി. സി. യിലെ
കൂട്ട വിരമിക്കല്‍
1900.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
യില്‍ നിന്നും 2018
മേയ് മാസത്തില്‍
ജീവനക്കാര്‍
കൂട്ടത്തോടെ
വിരമിക്കുന്നത്
നിലവിലുള്ള ബസ്
സര്‍വ്വീസുകളെ
പ്രതിസന്ധിയിലാക്കിയിട്ടുണ്ടോ;
(ബി)
വിരമിക്കുന്ന
ഡ്രെെവര്മാര്ക്കു
പകരം പെന്ഷന് പറ്റിയ
ജീവനക്കാരുടെ സേവനം
ഉപയോഗപ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എപ്രകാരമാണ്
പ്രസ്തുത ജീവനക്കാരെ
തെരഞ്ഞെടുക്കുന്നത്;
(സി)
പ്രതിദിന
വരുമാനം 8000 രൂപയില്‍
കുറവായ എല്ലാ
സര്‍വ്വീസുകളും
സിംഗിള്‍ ഡ്യൂട്ടി
സമ്പ്രദായത്തിലേക്ക്
മാറ്റുന്നതിനുള്ള
തീരുമാനം
എടുത്തിട്ടുണ്ടോ;
ഇതിലൂടെ ഉണ്ടാകുന്ന
നേട്ടം എന്താണെന്നു
വെളിപ്പെടുത്തുമോ?
ഡീസല്‍
വില വര്‍ദ്ധനവ് മൂലമുള്ള
കെ.എസ്.ആര്.ടി.സി.യുടെ അധിക
ബാധ്യത
1901.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡീസല്‍
വില വര്‍ദ്ധനവ് മൂലം
കെ.എസ്.ആര്.ടി.സി.യ്ക്ക്
ഇപ്പോള്‍
ഉണ്ടായിട്ടുളള അധിക
ബാധ്യത എത്ര രൂപയാണ്
എന്നതിന്റെ വിശദവിവരം
നല്‍കുമോ;
(ബി)
ഇങ്ങനെ
അധിക ബാധ്യത വരുന്നത്
കെ.എസ്.ആര്.ടി.സി.യുടെ
ദെെനംദിന
പ്രവര്‍ത്തനങ്ങളെ
എപ്രകാരം ബാധിക്കും
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
1902.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പുതിയതായി അന്തര്‍
സംസ്ഥാന റൂട്ടുകളില്‍
സര്‍വ്വീസ് നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
പുതിയ അന്തര്‍സംസ്ഥാന
റൂട്ടൂകള്‍
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
അറിയിക്കാമോ;
(സി)
കോഴിക്കോട്
നിന്ന് മെഡിക്കല്‍
കോളേജ്, എടവണ്ണപ്പാറ,
അരീക്കോട്, എടവണ്ണ,
നിലമ്പൂര്‍ വഴി
ഗൂഡല്ലൂരിലേക്ക് ഒരു
പുതിയ സര്‍വ്വീസ്
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
മൂന്നാറിനേയും
തിരുവനന്തപുരത്തേയും
ബന്ധിപ്പിച്ചുകൊണ്ട്
സര്‍വ്വീസുകള്‍
1903.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
പുതിയ അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
ഏതെങ്കിലും മൂന്നാര്‍
വഴി ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
നിലവില്‍
കെ.എസ്.ആര്.ടി.സി.
മൂന്നാര്‍ ഡിപ്പോയുടെ
പ്രതിദിന വരുമാനം
എത്രയാണ്;
വരുമാനത്തില്‍
സംസ്ഥാനത്തെ
ഡിപ്പോകളില്‍ എത്രാമത്
സ്ഥാനത്താണ് മൂന്നാര്‍
ഡിപ്പോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
മൂന്നാറിനേയും
തിരുവനന്തപുരത്തേയും
ബന്ധിപ്പിച്ചുകൊണ്ടുളള
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
അപര്യാപ്തമാണെന്ന വിഷയം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
മലപ്പുറം
ബസ്സ് ടെര്‍മിനല്‍ ഷോപ്പിംഗ്
കോംപ്ലക്സ് നിര്‍മ്മാണം
1904.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
കെ. എസ്. ആര്. ടി. സി.
ബസ് ടെര്‍മിനല്‍
ഷോപ്പിംഗ് കോംപ്ലക്സ്
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(ബി)
നിര്‍മ്മാണ
നടപടികള്‍
നിര്‍ത്തിവയ്ക്കേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
കരാറുകാരന്
നല്‍കാനുള്ള ആദ്യ ഗഡു
തുക മുഴുവന്‍
നല്‍കിയിട്ടുണ്ടോയെന്നറിയിക്കാമോ;
(ഡി)
നിര്‍മ്മാണ
നടപടികള്‍ എത്രയും വേഗം
പൂര്‍ത്തീകരിക്കുമോ;
വിശദാംശം
വെളിപ്പെടുത്തുമോ?
നിലമ്പൂര്‍
കെ.എസ്.ആര്.ടി.സി. സബ്
ഡിവിഷനിലെ ഷോപ്പിംഗ്
കോംപ്ലക്സ് നിര്‍മ്മാണം
1905.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
കെ.എസ്.ആര്.ടി.സി. സബ്
ഡിവിഷനിലെ ഷോപ്പിംഗ്
കോംപ്ലക്സ് നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
ഇനിയും എത്ര തുക
ആവശ്യമായിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;ഈ തുക
കോര്പ്പറേഷന്
വഹിക്കുവാന്‍ കഴിയുന്ന
സാഹചര്യമുണ്ടോ;
ഇല്ലെങ്കില്‍ കെട്ടിട
നിര്‍മ്മാണ
പൂര്‍ത്തീകരണത്തിന്
എന്ത് മാര്‍ഗ്ഗമാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പാതി
വഴിയില്‍ നിലച്ച
നിര്‍മ്മാണ പ്രവൃത്തി
സ്വകാര്യ
പങ്കാളിത്തത്തോടെ
പൂർത്തിയാക്കാൻ
കഴിയുമോ;ഇക്കാര്യത്തില്‍
നിലപാട് വിശദമാക്കാമോ;
(സി)
കഠിനമായതും
അപ്രായോഗികമായ
വ്യവസ്ഥകള്‍ കാരണം
സംരംഭകര്‍ നിര്‍മ്മാണം
പൂര്‍ത്തീകരിക്കാനുദ്ദേശിച്ച
ടെണ്ടറുകളില്‍
പങ്കെടുക്കാത്ത
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
കെട്ടിടം
ഏറ്റെടുത്ത്
പൂര്‍ത്തീകരിക്കുന്നതിന്
സ്വകാര്യ സംരംഭകര്‍ക്ക്
കൂടി സഹായകരമാകുന്ന
തരത്തില്‍ കരാര്‍
വ്യവസ്ഥകള്‍
ലഘൂകരിക്കുന്നതിന്
സാധിക്കുമോ;
ഇക്കാര്യത്തില്‍
തീരുമാനമെടുക്കേണ്ടത്
ആരാണെന്ന്
വിശദമാക്കാമോ?
കൊല്ലം
കെ.എസ്.ആര്.ടി.സി ഡിപ്പോ
കെട്ടിടം
1906.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കൊല്ലം
കെ.എസ്.ആര്.ടി.സി
ഡിപ്പോ കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ പരിഗണിച്ച്
എം.എല്‍.എ ആസ്തി വികസന
ഫണ്ടില്‍ നിന്നും ഒരു
കോടി രൂപ ചെലവഴിച്ച്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തയ്യാറാക്കിയ
പ്രൊപ്പോസല്‍
ഭരണാനുമതിക്കായി ജില്ലാ
കളക്ടര്‍ക്ക് നല്‍കാതെ
തടഞ്ഞുവച്ചിരിക്കുന്നതിന്റെ
കാരണം അറിയിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
തൊടുപുഴ
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1907.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പോ മന്ദിരത്തില്‍
എന്തൊക്കെ നിര്‍മ്മാണ
പ്രവൃത്തികളാണ്
പൂര്‍ത്തിയാകാനുള്ളതെന്ന്
അറിയിക്കുമോ;
(ബി)
എത്ര
ദിവസങ്ങള്‍ക്കുള്ളില്‍
ഡിപ്പോ
പ്രവര്‍ത്തനക്ഷമമാകുമെന്ന്
വ്യക്തമാക്കാമോ?
മാനന്തവാടി
കെ. എസ്. ആര്. ടി. സി.
ഡിപ്പോയിലെ ടയര്‍ ലഭ്യത
1908.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
കെ. എസ്. ആര്. ടി. സി.
ഡിപ്പോയില്‍ യഥാസമയം
ടയറുകള്‍
ലഭ്യമല്ലാത്തതിനാല്‍
സര്‍വ്വീസ് മുടങ്ങുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടയര്‍
ക്ഷാമം മൂലം 2018
ഏപ്രില്‍ - മേയ്
മാസങ്ങളില്‍ മുടങ്ങിയ
സര്‍വ്വീസുകളുടെ എണ്ണം
വ്യക്തമാക്കുമോ;
(സി)
മാനന്തവാടി
ഡിപ്പോയില്‍ യഥാസമയം
ടയര്‍
ലഭ്യമല്ലാത്തതിനാല്‍
വരുമാനത്തില്‍ കുറവ്
വന്നിട്ടുണ്ടോ;
(ഡി)
യഥാസമയം
ടയറും സ്പെയര്‍
പാര്‍ട്സും
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
മൂവാറ്റുപുഴ
കെ.എസ്.ആര്.ടി.സി. ഡിപ്പാേ
1909.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പാേയില്
നടന്നുവരുന്നതും അനുമതി
ലഭിച്ചിട്ടുള്ളതുമായ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്താെക്കയാെണന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
അറിയിക്കാമാേ;
(ബി)
പ്രസ്തുത
ഡിപ്പാേ
പ്രവര്‍ത്തിക്കാത്തത്
കാരണം യാത്രക്കാര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വേഗത്തില്‍
പൂര്‍ത്തിയാക്കി
പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമാേ?
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയ്ക്ക് കൂടുതല്‍
ബസുകള്‍
1910.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി. ബസ്
ഡിപ്പോയില്‍ ബസിന്റെ
കുറവുമൂലം പ്രതിദിനം
ഷെഡ്യൂളുകള്‍
വെട്ടികുറയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഈ
ഡിപ്പോയില്‍
പെര്‍മിറ്റ് കാലാവധി
കഴിഞ്ഞ എത്ര ഫാസ്റ്റ്
പാസഞ്ചര്‍ ബസുകള്‍
സര്‍വ്വീസ് നടത്തുന്നു
എന്ന് വിശദീകരിക്കുമോ;
(സി)
ഗതാഗത
സൗകര്യങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
പ്രസ്തുത ഡിപ്പോയ്ക്ക്
കൂടുതല്‍ ഫാസ്റ്റ്
പാസഞ്ചര്‍ ബസുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി. ഡിപ്പോ
വികസനം
1911.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ 2017-18
വര്‍ഷത്തില്‍ പുതുതായി
എത്ര ബസുകളാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ ഏറ്റവും
കൂടുതല്‍ വരുമാനം
ലഭിക്കുന്ന പ്രധാന
കെ.എസ്.ആര്.ടി.സി.
ഡിപ്പോകള്‍
ഏതൊക്കെയാണെന്നും
അവയില്‍
ഓരോന്നിന്റെയും
പ്രതിമാസ വരുമാനം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
നെയ്യാറ്റിന്‍കര
ഡിപ്പോയില്‍ പുതുതായി
ആരംഭിക്കുന്ന
സര്‍വ്വീസുകള്‍
ഏതൊക്കെ
റൂട്ടിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
2018-19
വര്‍ഷത്തില്‍ പ്രസ്തുത
ഡിപ്പോയെ
ശക്തിപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കെ എസ് ആർ ടി സി പിങ്ക് ബസ്
സര്‍വ്വീസുകള്‍
1912.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ
എസ് ആർ ടി സി പിങ്ക്
ബസ് സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡം എന്താണെന്ന്
വിശദമാക്കാമാേ;
(ബി)
കാട്ടാക്കടയിൽ
നിന്നും
തിരുവനന്തപുരത്തേക്ക്
പിങ്ക് ബസ് സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിയ്ക്കാമാേ ?
വാടകയ്ക്ക് എടുത്ത സ്കാനിയ
ബസ്സുകള്‍
1913.
ശ്രീ.അനൂപ്
ജേക്കബ്
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന പാതകളില്‍
സ്കാനിയ ബസ്സുകള്‍
വാടകയ്ക്ക് എടുത്ത്
ഓടിക്കുന്നതിന്
കെ.എസ്.ആര്.ടി.സി.
എടുത്ത തീരുമാനം
ലാഭകരമായിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏത്
കമ്പനിയുമായാണ്
കെ.എസ്.ആര്.ടി.സി.
കരാറില്‍
ഏര്‍പ്പെട്ടിരുന്നതെന്നും
ഇതിനകം കമ്പനിക്ക്
കെ.എസ്.ആര്.ടി.സി.
എത്ര തുക നല്‍കിയെന്നും
2017 നവംബര്‍ മുതല്‍
2018 മേയ് വരെ എത്ര തുക
സര്‍വ്വീസ്
നടത്തിയതിലൂടെ
ലഭ്യമായെന്നും
വ്യക്തമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.
വിളിച്ച ടെന്‍ഡറില്‍
എത്ര കമ്പനികളാണ്
പങ്കെടുത്തതെന്നും
ടെന്‍ഡര്‍ നല്കിയ
കമ്പനിക്ക്
കിലോമീറ്ററിന് എത്ര
രൂപയാണ്
നല്‍കേണ്ടതെന്നും
വ്യക്തമാക്കാമോ;
(ഡി)
കെ.എസ്.ആര്.ടി.സി.
സ്കാനിയ ബസ്സ്
വാടകയ്ക്ക്
എടുക്കുവാന്‍
ഏര്‍പ്പെട്ട കരാര്‍
പുനപരിശോധിക്കുവാന്‍
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
എ.സി.
ബസ്സുകളുടെ
അറ്റകുറ്റപ്പണികള്‍
1914.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
എത്ര എ.സി. ബസ്സുകള്‍
അറ്റകുറ്റപ്പണികള്‍ക്കായി
വര്‍ക്ക്
ഷോപ്പുകളിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ബസ്സുകളുടെ
അറ്റകുറ്റപ്പണികളുടെ
കരാര്‍ ആര്‍ക്കാണ്
നല്‍കിയിരിക്കുന്നത്
എന്നറിയിക്കാമോ;
(സി)
ഇവര്‍ക്ക്
കുടിശ്ശിക
നല്കാനുണ്ടോ; എങ്കില്‍
എത്ര തുകയാണെന്നും ഇത്
എന്നത്തേക്ക് കൊടുത്തു
തീര്‍ക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ;
(ഡി)
എ.സി.
ബസ്സുകളുടെ
അറ്റകുറ്റപ്പണികള്‍
സമയബന്ധിതമായി ചെയ്തു
തീര്‍ക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സ്കാനിയ
ബസുകള്‍
1915.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ ദീര്‍ഘദൂര
സര്‍വ്വീസുകള്‍ക്കായി
സ്കാനിയ ബസുകള്‍
വാടകക്കെടുത്ത്
സര്‍വ്വീസ്
നടത്തുന്നുണ്ടോ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബസുകള്‍ ഓരോന്നിനും
അടയ്ക്കേണ്ട വാടക
എത്രയാണ്;
(സി)
ഈ
ബസുകള്‍ സര്‍വ്വീസ്
ആരംഭിച്ചത്
എന്നുമുതലാണ്;
അന്നുമുതല്‍
സര്‍വ്വീസുകള്‍
ലാഭത്തിലാണോ അതോ
നഷ്ടത്തിലാണോ;വ്യക്തമാക്കുമോ;
(ഡി)
സ്കാനിയ
ബസുകളുടെ ഓരോ
മാസത്തേയും വരുമാനവും
അതിനായി ഓരോ മാസവും
ചിലവഴിക്കേണ്ടുന്ന
തുകയും എത്രയാണ്
വിശദമാക്കുമോ;
(ഇ)
വാടക
സ്കാനിയ ബസുകള്‍
ഉപയോഗിച്ചുള്ള
സര്‍വ്വീസുകള്‍
കെ.എസ്.ആര്.ടി.സി യുടെ
നഷ്ടകണക്കില്‍ കൂടുതല്‍
നഷ്ടം
ഉണ്ടാക്കുന്നുവെങ്കില്‍
പ്രസ്തുത
സര്‍വ്വീസുകള്‍
തുടരുന്ന കാര്യം
പുന:പരിശോധിക്കുമോ?
കെ.എസ്.ആര്.ടി.സി. ട്രാവല്‍
പാസുകള്‍
1916.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ഒരു വര്‍ഷക്കാലമായി
കെ.എസ്.ആര്.ടി.സി.
നടപ്പിലാക്കി വരുന്ന
സീസണ് ടിക്കറ്റ്
കാര്‍ഡുകള്‍ (Monthly
Travel Pass) പദ്ധതി
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
ടിക്കറ്റ്
നിരക്ക് വര്‍ദ്ധനയ്ക്ക്
ആനുപാതികമായ
വര്‍ദ്ധനവോടുകൂടി
കാര്‍ഡ് സംവിധാനം
പുനഃസ്ഥാപിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ
കെ.എസ്.ആര്.ടി.സി.
യ്ക്ക് നാളിതുവരെ എത്ര
രൂപ മുന്‍കൂറായി
ലഭിച്ചു; വിശദമാക്കുമോ;
ട്രാവല്‍ പാസുകളുടെ
അപ്രഖ്യാപിത നിയന്ത്രണം
സ്വകാര്യ ബസ് ലോബിയെ
സഹായിക്കാന്‍
വേണ്ടിയാണെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
നിരവധി
സ്ഥിരം
യാത്രക്കാര്‍ക്ക്
ഉപകാരപ്രദമായിരുന്ന
പ്രസ്തുത പദ്ധതി
പെട്ടെന്ന്
നിര്‍ത്തലാക്കിയത് മൂലം
അവര്‍ക്കുണ്ടായ പ്രശ്നം
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
2018
ജനുവരി ഒന്ന് മുതല്‍
മാര്‍ച്ച് 13 വരെ എത്ര
ട്രാവല്‍ പാസുകള്‍
വിതരണം ചെയ്തിട്ടുണ്ട്;
ആയതില്‍ എത്ര രൂപ
കെ.എസ്.ആര്.ടി.സി.
യ്ക്ക് വരുമാനമായി
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
ട്രാവല്‍
കാര്‍ഡ്
1917.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഏര്‍പ്പെടുത്തിയ
ട്രാവല്‍ കാര്‍ഡ്
സംവിധാനം
കോര്പ്പറേഷന്
ഗുണകരമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ട്രാവല്‍
കാര്‍ഡിന്റെ
മൂല്യത്തേക്കാള്‍ കൂടിയ
തുകയ്ക്ക് പലരും യാത്ര
ചെയുന്നുണ്ടെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ കാലോചിതമായി ഇവ
പരിഷ്ക്കരിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ട്രാവല്‍
കാര്‍ഡ് സംവിധാനം
1918.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.
എസ്.ആർ .ടി .സി
യാത്രക്കാര്‍ക്ക്
ലഭ്യമാക്കിയിരുന്ന
ട്രാവല്‍ കാര്‍ഡ്
സംവിധാനം ഇപ്പോഴും
നിലവിലുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സംവിധാനം
നടപ്പിലാക്കുന്നതിലൂടെ
കെ .എസ്.ആർ .ടി .സി-
യുടെ വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പ്രസ്തുത
സംവിധാനം പരിഷ്കരിച്ച്
കൂടുതല്‍
യാത്രക്കാര്‍ക്ക്
പ്രയോജനപ്രദമാകുന്ന
രീതിയില്‍
ലഭ്യമാക്കുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിക്കാമോ?
ടിക്കറ്റിന്
പകരം സ്മാര്‍ട്ട് കാര്‍ഡ്
1919.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയില്‍
ടിക്കറ്റിന് പകരം
സ്മാര്‍ട്ട് കാര്‍ഡ്
പുറത്തിറക്കുന്നതിന്
ആലോചനയുണ്ടോ;
വിശദമാക്കുമോ; ഇതിനായി
ടെന്‍ഡര്‍
വിളിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഏത്
സ്ഥാപനമാണ് ഇതിനുള്ള
സാങ്കേതിക സഹായം
നല്‍കുന്നത്?
അന്തര്‍
സംസ്ഥാന പാതകളില്‍ വാടകയ്ക്ക്
ഉപയോഗിക്കുന്ന ബസുകള്‍
1920.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന പാതകളില്‍
നിലവില്‍ എത്ര ബസുകള്‍
കെ.എസ്.ആര്.ടി.സി.
വാടകയ്ക്ക്
ഉപയോഗിക്കുന്നുണ്ട്;
പ്രസ്തുത വാടക ബസുകള്‍
കോര്പ്പറേഷന് നഷ്ടം
വരുത്തുന്നു എന്നുള്ളത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
2017നവംബര്‍
1 മുതല്‍ നാളിതുവരെ
പ്രസ്തുത ബസുകള്‍ക്ക്
വാടകയായി നല്കിയ തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
കമ്പനികളാണ്
ടെന്‍ഡറില്‍
പങ്കെടുത്തത്; ഒരു
കമ്പനി മാത്രമാണ്
ടെന്‍ഡറില്‍
പങ്കെടുത്തത് എങ്കില്‍
ഏക ടെണ്ടര്‍
സ്വീകരിക്കാനിടയായ
സാഹചര്യം
വ്യക്തമാക്കുമോ;
(ഡി)
ഭീമമായ
നഷ്ടം ഉണ്ടാവുന്ന
സാഹചര്യത്തില്‍
കരാറില്‍ നിന്നും
പിന്മാറുവാനോ
റൂട്ടുകള്‍
പുനക്രമീകരിക്കുവാനോ
കോര്പ്പറേഷന് നടപടി
സ്വീകരിക്കുമോ?
പട്ടാമ്പി
ടൗണിലുള്ള ബസ്
സ്റ്റോപ്പുകളിലെ യാത്രാ
നിരക്ക്
1921.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏകദേശം
800 മീറ്റര്‍ മാത്രം
ദൂരവ്യത്യാസമുള്ള
പട്ടാമ്പി ബസ്
സ്റ്റാന്‍ഡും മേലെ
പട്ടാമ്പി ബസ്
സ്റ്റോപ്പും തമ്മില്‍
ദീര്‍ഘദൂരബസുകളില്‍
വളരെ വ്യത്യാസമുള്ള
നിരക്കുകള്‍ നിലവില്‍
ഉണ്ടെന്നുള്ളത്
ശ്രദ്ധിച്ചിട്ടുണ്ടോ;
(ബി)
നിരക്കുകള്‍
ഏകീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മിന്നല്‍
സര്‍വ്വീസിന് മുക്കത്ത്
സ്റ്റോപ്പ്
1922.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്ടില്‍
നിന്നും
തിരുവനന്തപുരത്തേക്ക്
സര്‍വ്വീസ് നടത്തുന്ന
മിന്നല്‍
കെ.എസ്.ആര്.ടി.സി.
ബസ്സിന് മുക്കത്ത്
സ്റ്റോപ്പ്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോഴിക്കോട്
ജില്ലയിലെ പ്രധാന
കേന്ദ്രമായ മുക്കത്ത്
മിന്നല്‍ സര്‍വ്വീസിന്
സ്റ്റോപ്പ്
അനുവദിക്കാന്‍
അടിയന്തിര നടപടികള്‍
സ്വീകരിക്കാമോ?
തിരുവമ്പാടിയില്‍
നിന്നും തിരുവനന്തപുരം,
മൂന്നാര്‍ സര്‍വ്വീസ്
1923.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
ഡിപ്പോയില്‍ നിന്നും
തിരുവനന്തപുരം,
മൂന്നാര്‍
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
പ്രൊപ്പോസലുകള്‍
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രൊപ്പോസലുകള്‍
ലഭിച്ചിട്ടുണ്ടെങ്കില്‍
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(സി)
സര്‍വ്വീസുകള്‍
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യിലെ
ഡ്യൂട്ടി സമ്പ്രദായം
1924.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
ഗവണ്മെന്റ്
അധികാരത്തില്‍ വന്ന
ശേഷം
കെ.എസ്.ആര്.ടി.സി.യില്‍
കണ്ടക്ടര്‍ക്കും
ഡ്രെെവര്‍ക്കും
നിലനിന്നിരുന്ന
ഡ്യൂട്ടി
സമ്പ്രദായത്തിൽ
പുനഃക്രമീകരണത്തിന്
എതിരെ ഏതെങ്കിലും
തൊഴിലാളി സംഘടനകള്‍
കോടതിയെ
സമീപിച്ചിരുന്നോ;
എങ്കില്‍ ഏതൊക്കെ
സംഘടനകള്‍;
(ബി)
ഇത്
സംബന്ധിച്ച്
ഹെെക്കോടതി
എന്തെങ്കിലും വിധി
പുറപ്പെടുവിച്ചിരുന്നോ;
എങ്കില്‍ എന്ന്;
പ്രസ്തുത വിധിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
വിധിയുടെ
അടിസ്ഥാനത്തില്‍
നിലവിലെ ഡ്യൂട്ടികള്‍
സിംഗിള്‍ ആക്കി
മാറ്റുന്നതിന്
നിഷ്കര്‍ഷിച്ചിരുന്നോ;
എങ്കില്‍ അത് ഇൗ
ഗവണ്മെന്റ്
അധികാരമേല്‍ക്കുന്നത്
വരെ നിലനിന്നിരുന്ന
സിംഗിള്‍
ഡ്യൂട്ടിയെയാണോ;
(ഡി)
എന്നാല്‍
അപ്രകാരമുള്ള സിംഗിള്‍
ഡ്യൂട്ടി
സമ്പ്രദായത്തിന് പകരം
നിലവിലെ ഗവണ്മെന്റ്
നടപ്പാക്കിയ 1, 1 1/2,
1 1/4, 1 3/4 എന്നീ
തോതിലുള്ള ഡ്യൂട്ടി
സമ്പ്രദായം
ഏര്‍പ്പെടുത്തുന്നത്
അവസാനിപ്പിച്ച് മുന്‍
കാലങ്ങളില്‍
നിലവിലുണ്ടായിരുന്ന
ലെെന്‍ ഡ്യൂട്ടി
സംവിധാനമേര്പ്പെടുത്തുമോ;
(ഇ)
നിലവിലെ
ഗവണ്മെന്റ്
ഏര്‍പ്പെടുത്തിയ
ഡ്യൂട്ടി
പരിഷ്ക്കരണത്തിലൂടെ
ലെെന്‍ ഡ്യൂട്ടിക്കാരായ
കണ്ടക്ടര്‍ക്കും
ഡ്രെെവര്‍ക്കും നേരത്തെ
നല്കിക്കൊണ്ടിരുന്ന
സാമ്പത്തിക ഗുണത്തില്‍
നിന്നും എത്ര തുകയുടെ
ആകെ ലാഭം
കെ.എസ്.ആര്.ടി.സി.ക്ക്
ഉണ്ടാക്കാനായി; ഇതിന്റെ
കണക്ക് ലഭ്യമാക്കുമോ?
ആഭ്യന്തര
ഓഡിറ്റ് സംവിധാനം
1925.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയിൽ
ചെലവ് ചുരുക്കലിന്റെ
ഭാഗമായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ചീഫ്
ഓഫീസിലെയും യൂണിറ്റ്
ഓഫീസുകളിലെയും ചെലവ്
ചുരുക്കുവാൻ കര്‍ശന
നിര്‍ദ്ദേശങ്ങള്‍
നൽകിയിട്ടുണ്ടോ;
(സി)
കെ.എസ്.ആര്.ടി.സിയിൽ
ആഭ്യന്തര ഓഡിറ്റ്
സംവിധാനം നിലവിലുണ്ടോ;
എങ്കിൽ പ്രസ്തുത
സ്ഥാപനത്തിൽ ഉണ്ടാകുന്ന
അനാവശ്യ ചെലവുകള്‍
കണ്ടെത്തുവാൻ ഓഡിറ്റ്
സംവിധാനത്തിന് കഴിയാതെ
പോയത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കുന്നതിനുള്ള
നടപടികള്‍
1926.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
നിലവില്‍
എത്ര കോടി രൂപയുടെ
കെ.റ്റി.ഡി.എഫ്.സി.
വായ്പയാണുള്ളത്; ഒരു
വര്‍ഷം ഈയിനത്തില്‍
നല്കേണ്ടിവരുന്ന പലിശ
എത്രയെന്ന്
വിശദമാക്കുമോ; ഈ തുക
അടച്ച് തീര്‍ത്തശേഷം
വായ്പ എടുക്കുന്നപക്ഷം
നേരിയ നിരക്കില്‍
പലിശയുള്ള ധനകാര്യ
സ്ഥാപനങ്ങളെ
സമീപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
ഇക്കാര്യത്തിൽ
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ ;
വിശദവിവരം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളുടെ ഉയര്‍ന്ന നിരക്ക്
1927.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ബസ്സുകളെക്കാള്‍
ഉയര്‍ന്ന നിരക്ക്
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍
ഇൗടാക്കുന്നത്
യാത്രക്കാര്‍
കുറയുന്നതിന്
കാരണമാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി.
ഓര്‍ഡിനറി ബസ്സുകളില്‍
ഇൗടാക്കുന്ന പെന്ഷന്
സെസ്സ് ഒഴിവാക്കണമെന്ന്
ഇത് സംബന്ധിച്ച്
പഠിക്കുവാന്‍
നിയോഗിച്ച ഉപസമിതി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
എന്ത് തീരുമാനം
എടുത്തു;
(സി)
ഇൗ തീരുമാനം
നടപ്പിലാക്കിയാല്‍,
നിലവില്‍
നഷ്ടത്തിലോടുന്ന
കെ.എസ്.ആര്.ടി.സി.
ക്ക് ഇപ്പോള്‍
ലഭിച്ചുകൊണ്ടിരിക്കുന്ന
വരുമാനത്തില്‍ എന്ത്
കുറവ് ഉണ്ടാകും;
(ഡി)
നിലവില്‍
ഇൗടാക്കുന്ന സെസ്സ്
നിര്‍ത്തലാക്കിയാല്‍
പെന്ഷന് ഫണ്ടിലേക്ക്
തുക കണ്ടെത്തുന്നതിന്
എന്ത് ബദല്‍ നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
(ഇ)
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന്
നല്‍കുന്നതിലൂടെ
കെ.എസ്.ആര്.ടി.സി
ക്കുണ്ടാകുന്ന നഷ്ടം
നികത്തണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേലുള്ള
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ ?
കെ.എസ്.ആര്.ടി.സി.
യാത്രക്കാര്‍ വഴി കള്ളനോട്ട്
1928.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കള്ളനോട്ട്
ലോബികള്‍
കെ.എസ്.ആര്.ടി.സി.
യാത്രക്കാര്‍വഴി
കള്ളനോട്ട് മാറുന്നത്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ബാങ്കുകളില്‍
പോലും ഇവ കൃത്യമായി
കണ്ടുപിടിക്കാനുളള
സാങ്കേതിക വിദ്യ
നിലവിലില്ലാത്ത
സാഹചര്യത്തില്‍
യാത്രാവേളകളിൽ
ലഭിക്കുന്ന ഇത്തരം
നോട്ടുകളുടെ
ഉത്തരവാദിത്തത്തില്‍
നിന്ന് കണ്ടക്ടര്‍മാരെ
ഒഴിവാക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ ;
(സി)
ഇല്ലെങ്കില്‍
ഇത്തരം കള്ളനോട്ടുകളുടെ
ബാധ്യതയില്‍ നിന്ന്
കണ്ടക്ടര്‍മാരെ
ഒഴിവാക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുമോ;വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി
യില്‍ ചായ സല്‍ക്കാര ചെലവ്
1929.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
കെ.എസ്.ആര്.ടി.സി
യില്‍ ബോര്‍ഡ്
മീറ്റിംഗിനൊഴികെയുള്ള
ചായ സല്‍ക്കാര ചെലവില്‍
ക്രമരഹിതമായ വര്‍ദ്ധനവ്
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ബോര്‍ഡ്
മീറ്റിംഗിനൊഴികെ മറ്റ്
എന്തെല്ലാം
കാര്യങ്ങള്‍ക്കാണ് ചായ
സല്‍ക്കാര ചെലവ്
അനിവാര്യമായി വരുന്നത്;
വ്യക്തമായ വിവരം
വെളിപ്പെടുത്താമോ;
(സി)
കെ.എസ്.ആര്.ടി.സി
വക ഫണ്ടില്‍ നിന്ന് ചായ
സല്‍ക്കാര ഇനത്തില്‍
എത്ര തുക വരെ ഏതൊക്കെ
ഉദ്ദ്യോഗസ്ഥര്‍ക്ക്
പ്രതിമാസം /വര്‍ഷം
ചെലവഴിക്കുന്നതിന്
അധികാരമുണ്ട്; ഇത്
സംബന്ധിച്ച്
എന്തെങ്കിലും ഉത്തരവ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ഇത് സംബന്ധിച്ചുള്ള
അനധികൃത ചെലവ്
ഒഴിവാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
ഓഡിറ്റിംഗ് സംവിധാനം
T 1930.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
നാളിതുവരെയായി നടത്തി
വന്നിരുന്ന ഓഡിറ്റിംഗ്
സംവിധാനത്തില്‍
എന്തെങ്കിലും മാറ്റം
വരുത്തുന്നതിന്
ഉദ്ദേശ്യമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യില്‍
വരുമാനം ദിനംപ്രതി
വര്‍ദ്ധിച്ച്
വരുന്നുണ്ടെങ്കിലും
വരുമാന ചോര്‍ച്ച കണ്ട്
പിടിക്കുന്നതിനോ അത്
തടയുന്നതിനോ
കഴിയാത്തതിനാല്‍
ഓഡിറ്റിംഗില്‍ മാറ്റം
വരുത്തുന്നതിനും അത്
പൂര്‍ണ്ണമായും
സര്‍ക്കാരിന്റെ
വിദഗ്ദ്ധ ടീമിനെ
ഏല്‍പ്പിച്ച് വര്‍ഷം
തോറും കൃത്യമായി
ഓഡിറ്റിംഗ്
നടത്തുന്നതിന്
സംവിധാനമൊരുക്കുമോയെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1931.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
കെ.എസ്.ആര്.ടി.സി.
ഡിപ്പോ
കെട്ടിടത്തിന്റെ മിക്ക
ഭാഗങ്ങളും
കാലപ്പഴക്കത്താല്‍
പൊട്ടിപ്പൊളിഞ്ഞ്
അടര്‍ന്ന് വീഴുന്ന
സാഹചര്യവും സ്ത്രീകളുടെ
വിശ്രമമുറിയും
ടോയിലറ്റുകളും
അപകടാവസ്ഥ മൂലം
പൂട്ടിയിട്ടിരിക്കുന്ന
കാര്യവും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഡിപ്പോ
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ മൂലം
യാത്രക്കാരും
ജീവനക്കാരും
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
കെട്ടിടം
നവീകരിക്കുന്നതിനോ
പൊളിച്ചുമാറ്റി പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനോ
ഉള്ള നിര്‍ദ്ദേശം
സര്‍ക്കാരിന്‍െറ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
സ്വകാര്യ
ബസുകളുടെ നിറംമാറ്റം
1932.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ബസുകളുടെ
നിറംമാറ്റാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
സ്വകാര്യ
ബസ്സുകളുടെ നിറം മാറ്റം
എന്നുമുതല്‍
പ്രാബല്യത്തില്‍
വരുത്താനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
ബസുകളില്‍ നല്‍കിവരുന്ന
യാത്രാ സൗജന്യങ്ങള്‍
1933.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍,കോളജ്
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവില്‍ സ്വകാര്യ
ബസുകളില്‍ നല്‍കിവരുന്ന
യാത്രാ സൗജന്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കുന്ന യാത്രാ
നിരക്കില്‍ വര്‍ദ്ധനവ്
വരുത്തണം എന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ചില
സ്വകാര്യ ബസ് ഉടമ
സംഘടനകളുടെ ആവശ്യ
പ്രകാരം നിലവില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിവരുന്ന യാത്രാ
കണ്സഷന് നിരക്കില്‍
വര്‍ദ്ധനവ് വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പുതുച്ചേരിയില്‍
രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍
1934.
ശ്രീ.പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പുതുച്ചേരിയില്‍
വാഹനങ്ങള്‍ രജിസ്റ്റര്‍
ചെയ്ത് കേരളത്തില്‍
സ്ഥിരമായി
ഉപയോഗിക്കുന്ന വാഹന
ഉടമകളെ ഇതുമായി
ബന്ധപ്പെട്ട നിയമ
നടപടികളില്‍ നിന്നും
വിമുക്തരാക്കാനുള്ള
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
പ്രകാരം പ്രതീക്ഷിച്ച
തുക ലഭിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രതീക്ഷിച്ച തുകയുടെ
എത്ര ശതമാനമാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സ്കീം പ്രകാരം
പ്രതികരിക്കാത്ത വാഹന
ഉടമകളുടെ പേരില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതിയുടെ കാലാവധി
ദീര്‍ഘിപ്പിച്ചു
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ?
സേഫ്
കേരള പ്രോജക്ട്
1935.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സേഫ്
കേരള പ്രോജക്ട്
നടപ്പിലാക്കി
തുടങ്ങിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രോജക്ടിന്റെ കീഴില്‍
ചെയ്യുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
ഇതിനുവേണ്ടി
നിയോഗിക്കപ്പെട്ട
ഉദ്യോഗസ്ഥന്മാര്
ആരൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രോജക്ടിന്റെ
വിജയകരമായ നടത്തിപ്പിനു
ഏര്‍പ്പെടുത്തിയ മറ്റ്
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
വാഹനാപകടങ്ങളില്പ്പെടുന്നവര്ക്കു
പ്രോജക്ട് പ്രകാരം
ലഭ്യമാകുന്ന സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ഗതാഗത
നിയമലംഘനങ്ങള്‍
1936.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍ ഗതാഗത
നിയമം ലംഘിച്ചവരില്‍
നിന്നും പിഴയിനത്തില്‍
ലഭിച്ച തുകകളുടെയും
ഇതിനായി പ്രവര്‍ത്തിച്ച
സ്ക്വാഡുകളുടെ
എണ്ണത്തിന്റെയും
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
സ്ക്വാഡുകളുടെ
എണ്ണത്തില്‍
വര്‍ദ്ധനവുണ്ടായിട്ടും
പിഴവരുമാനത്തില്
കുറവുണ്ടായ
സാഹചര്യമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
സ്ക്വാഡുകളുടെ
എണ്ണം വീണ്ടും
കൂട്ടുന്നതിന് അനുമതി
നല്കുകയുണ്ടായോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
സ്ക്വാഡുകളുടെ
എണ്ണം
വര്‍ദ്ധിച്ചിട്ടും
പിഴവരുമാനം
വര്‍ദ്ധിക്കാത്ത
സാഹചര്യം നിലനിൽക്കെ
വീണ്ടും പുതിയ
സ്ക്വാഡുകള്‍ക്ക്
അനുമതി
നല്കിയിട്ടുണ്ടെങ്കില്
ആയത് ലാഭകരമാകില്ലെന്ന്
കരുതുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വാഹനങ്ങളുടെ
മത്സരയോട്ടവും അപകടങ്ങളും
1937.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
വെള്ളയമ്പലം-കവടിയാര്‍
റോഡില്‍ മത്സരഓട്ടവും
അപകടങ്ങളും
കുറയ്ക്കുവാന്‍
മോട്ടോര്‍ വാഹന വകുപ്പ്
സ്ഥാപിച്ച ക്യാമറയുടെ
പ്രവര്‍ത്തനം ആരംഭിച്ച
ശേഷം പ്രസ്തുത ഭാഗത്ത്
അപകടങ്ങള്‍ കുറഞ്ഞതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ക്യാമറ
പ്രവര്ത്തനക്ഷമമായശേഷം
അമിത വേഗത്തിന് എത്ര
വാഹന ഉടമകള്‍ക്കെതിരെ
നടപടി
സ്വീകരിച്ചുവെന്നും
എത്ര തുക ഈയിനത്തില്‍
ലഭ്യമായിയെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ക്യാമറ
സ്ഥാപിക്കുന്നതിന് എത്ര
തുകയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍
വാഹനങ്ങളുടെ കാലപ്പഴക്കവും
മത്സരയോട്ടവും അശ്രദ്ധയും
മൂലം ഉണ്ടാകുന്ന അപകടങ്ങള്‍
1938.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വാഹനങ്ങളുടെ
കാലപ്പഴക്കവും
മത്സരയോട്ടവും
അശ്രദ്ധയും മൂലം നിരവധി
അപകടങ്ങള്‍ നിത്യേന
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്കൂള്‍
വാഹനങ്ങളുടെ
മത്സരയാേട്ടം
നിയന്ത്രിക്കുന്നതിനും
അപകടങ്ങള്‍
കുറയ്ക്കുന്നതിനും
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
സ്കൂള്‍
വാഹനങ്ങളുടെ
മത്സരയോട്ടം
മോട്ടോര്‍ വാഹന
വകുപ്പ് ഉദ്യോഗസ്ഥര്‍
നിരീക്ഷണവിധേയമാക്കി
അപകടം
വരുത്തുന്നവര്‍ക്കും
കുറ്റക്കാര്‍ക്കുമെതിരെ
കര്‍ശന ശിക്ഷാ നടപടി
സ്വീകരിക്കുമോ;
(ഡി)
സ്കൂള്‍
വാഹനങ്ങളുടെ ഫിറ്റ്നസ്
പരിശോധന കൂടുതല്‍
കര്‍ശനമാക്കുമോ;
(ഇ)
സ്കൂള്‍
വാഹനങ്ങളുടെ അപകടം
കുറയ്ക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
ആഡംബര
കാറുകള്‍ക്ക് പുതുച്ചേരി
രജിസ്ട്രേഷന്
1939.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിന്നുള്ള ആഡംബര
കാറുകള്‍
പുതുച്ചേരിയില്‍ വ്യാജ
വിലാസത്തില്‍
രജിസ്റ്റര്‍ ചെയ്ത്
നികുതി
വെട്ടിക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഇതിന്റ
ഫലമായി എത്ര തുക
നികുതിയിനത്തില്‍
അധികമായി
ലഭിച്ചിട്ടുണ്ട്;
(സി)
ഇത്തരത്തിലുളള
നികുതി വെട്ടിപ്പുകള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
തേര്‍ഡ്
പാര്‍ട്ടി ഇന്‍ഷ്വറന്‍സ്
നിര്‍ബന്ധമാക്കണമെന്ന
നിര്‍ദ്ദേശം
1940.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തേര്‍ഡ്
പാര്‍ട്ടി
ഇന്‍ഷ്വറന്‍സ് ഇല്ലാത്ത
വാഹനങ്ങള്‍
പിടിച്ചെടുക്കണമെന്ന്
റാേഡ്
സുരക്ഷയ്ക്കായുള്ള
സുപ്രീംകാേടതി സമിതി
2017 ജനുവരിയില്‍
നിര്ദ്ദശിച്ചിരുന്നാേ;
ഇതിന്റെ
അടിസ്ഥാനത്തില്‍ എത്ര
വാഹനങ്ങള്‍
പിടിച്ചെടുത്തു എന്നു
അറിയിക്കാമോ ;
(ബി)
രജിസ്ട്രേഷന്
നടത്തുമ്പാേള് തന്നെ
ഇരുചക്രവാഹനങ്ങള്‍ക്ക്
അഞ്ച് വര്‍ഷത്തേയും
കാറുകള്‍ക്ക് മൂന്ന്
വര്‍ഷത്തേയും തേര്‍ഡ്
പാര്‍ട്ടി
ഇന്‍ഷ്വറന്‍സ്
നിര്‍ബന്ധമാക്കണമെന്ന
സമിതിയുടെ നിര്‍ദ്ദേശം
പ്രാവര്ത്തികമാക്കിയിട്ടുണ്ടാേ
; എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ?
കോന്നി
താലൂക്കില്‍ ആര്.ടി.ഓഫീസു്
1941.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി രൂപീകരിച്ച
കോന്നി താലൂക്കില്‍
ആര്.ടി.. ഓഫീസ്
ആരംഭിക്കുന്നതിന്
നാളിതുവരെ എന്തെല്ലാം
തുടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചുവെന്ന്
വിശദീകരിക്കുമോ;
(ബി)
കോന്നിയില്‍
ആര്.ടി. ഓഫീസ്
ആരംഭിക്കുന്നതിലേക്കായി
എം.എല്‍.എ.നല്കിയ
കത്തിന്മേല് നാളിതുവരെ
എന്തെങ്കിലും നടപടി
കൈക്കൊണ്ടിട്ടുണ്ടോ;എങ്കില്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
കോന്നിയില്‍
എന്നത്തേയ്ക്ക്
ആര്.ടി.ഓഫീസ്
ആരംഭിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
സ്വകാര്യ
സ്കൂള്‍ വാഹനങ്ങളുടെ പരിശോധന
1942.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അദ്ധ്യയന
വര്‍ഷം
ആരംഭിക്കുന്നതിന്റെ
മുന്നോടിയായി സ്കൂള്‍
വിദ്യാര്‍ത്ഥികളെ
കൊണ്ടുപോകുന്ന
വാഹനങ്ങള്‍ പരിശോധിച്ച്
സുരക്ഷ
ഉറപ്പുവരുത്തുന്നതിനും
മറ്റുമായി എന്തെല്ലാം
മുന്‍കരുതല്‍ നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒറ്റപ്പാലം
മണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന
പഞ്ചായത്തുകളില്‍
പ്രവര്‍ത്തിക്കുന്ന
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലേക്ക്
കുട്ടികളെ എത്തിക്കുന്ന
സ്വകാര്യ വാഹനങ്ങളുടെ
വിശദാംശം ശേഖരിച്ച്
കുട്ടികളുടെ സുരക്ഷ
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ് ഗതാഗത
വകുപ്പ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വിദ്യാര്‍ത്ഥികളെ
കുത്തി നിറച്ച് പോകുന്ന
വാഹനങ്ങള്‍
1943.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വാഹനങ്ങളിലും സ്വകാര്യ
ടാക്സികളിലും അമിതമായി
വിദ്യാര്‍ത്ഥികളെ
കുത്തി നിറച്ച്
പോകുന്നത് തടയിടാനുളള
കര്‍ശന പരിശോധന ഗതാഗത
വകുപ്പ്
നടത്തുന്നുണ്ടോ;
(ബി)
ഈ
അധ്യയന
വര്‍ഷാരംഭത്തില്‍
അത്തരം പരിശോധനയ്ക്ക്
വേണ്ടിയുളള
മുന്നൊരുക്കങ്ങൾ ,
ബോധവല്‍ക്കരണങ്ങള്‍
എന്നിവ വകുപ്പ്
നടത്തിയിട്ടുണ്ടോ;
(സി)
ഇത്തരം
പരിശോധനകള്‍ക്കായി
പ്രത്യേകം സ്ക്വാഡിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;വ്യക്തമാക്കാമോ?
കമ്പ്യൂട്ടര്‍വത്കൃത
വാഹന പരിശോധന
1944.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ആര്. രാജേഷ്
,,
എം. മുകേഷ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സുതാര്യവും ഏകീകൃതവുമായ
വാഹന പരിശോധനയ്ക്കായി
എല്ലാ താലൂക്ക്
കേന്ദ്രങ്ങളിലും
കമ്പ്യൂട്ടര്‍വത്കൃത
വാഹന പരിശോധന
കേന്ദ്രവും ടെസ്റ്റിംഗ്
ട്രാക്കും
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
വകുപ്പിന്
സ്വന്തമായി സ്ഥലം
ലഭ്യമല്ലാത്ത
സ്ഥലങ്ങളില്‍ പ്രസ്തുത
പദ്ധതി സ്വകാര്യ
പങ്കാളിത്തത്തോടെ
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
മോട്ടോര്‍
വാഹന ചെക്ക്
പോസ്റ്റുകളില്‍ റവന്യൂ
വരുമാനം
വര്‍ദ്ധിപ്പിക്കുവാനും
റോഡ് സുരക്ഷ
ഉറപ്പാക്കാനും വെയിങ്
ബ്രിഡ്ജ് സ്ഥാപിക്കാനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ബോട്ട്
ലസ്കര്‍ തസ്തികയിലെ നിയമനം
1945.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
22.02.2017-ല്‍
നിലവില്‍ വന്ന കാറ്റഗറി
നം.468/2012 ബോട്ട്
ലസ്കര്‍ തസ്തികയുടെ
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെ
എത്രപേരെ
നിയമിച്ചുവെന്ന് ഓരോ
വിഭാഗത്തിന്റെയും
റാങ്ക് നമ്പര്‍ അടക്കം
വ്യക്തമാക്കാമോ;
(ബി)
നിയമന
ഉത്തരവ് അയച്ചതില്‍
ജോലിയില്‍
പ്രവേശിക്കാത്ത എത്ര
പേരുണ്ട് ;
(സി)
എന്‍.ജെ.ഡി.
അടക്കം ഈ തസ്തികയില്‍
നിലവിലുളള ഒഴിവുകള്‍
എത്രയാണ് ;
(ഡി)
ഒഴിവുകള്‍
നികത്തുന്നതിന്
കാലതാമസം ഉണ്ടാകുന്നത്
എന്തുകൊണ്ടാണ് ; ഈ
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സൗരോര്‍ജ്ജ
ബോട്ട് സര്‍വ്വീസ്
1946.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിയ
രാജ്യത്തെ ആദ്യ
സൗരോര്‍ജ്ജ ബോട്ട്
നിലവില്‍ ഏത്
റൂട്ടിലാണ് സര്‍വ്വീസ്
നടത്തുന്നതെന്ന്
അറിയിക്കുമോ;
(ബി)
പരിസ്ഥിതി
മലിനീകരണം, യാത്രാ
ചെലവ് എന്നിവ കുറവായ
ഇത്തരം ബോട്ടുകള്‍
കൂടുതല്‍ മേഖലകളില്‍
സര്‍വ്വീസ്
നടത്തുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?