ഒടുവളളിത്തട്ട്-നടുവില്‍-കുടിയാന്മല
റോഡ്
1197.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
ഒടുവളളിത്തട്ട്-നടുവില്‍-കുടിയാന്മല
റോഡ് സെന്‍ട്രല്‍ റോഡ്
ഫണ്ട്
സ്കീമില്‍പ്പെടുത്തി
അനുവദിച്ച തുകയില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത റോഡിലെ
പുലികുരുമ്പ മുതല്‍
കുടിയാന്മല വരെ വീതി
കൂട്ടി ടാര്‍ ചെയ്യാനും
പുലികുരുമ്പ-പുറഞ്ഞാല്‍
റോഡ് നവീകരിക്കുവാനും
എം.എല്‍.എ നല്കിയ
നിവേദനത്തില്‍
എന്തുനടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
സെന്‍ട്രല്‍
റോഡ് ഫണ്ട് സ്കീമില്‍ ഈ
റോഡിന് അനുവദിച്ചത്
എത്രരൂപയാണെന്നും
ടെന്‍ഡര്‍ ചെയ്ത്
വര്‍ക്ക് അവാര്‍ഡ്
ചെയ്തത് എത്ര
രൂപയാണെന്നും
ഈയിനത്തില്‍ സേവിംഗ്സ്
എത്ര രൂപയാണെന്നും
വെളിപ്പെടുത്തുമോ;
(സി)
ഈ
സേവിംഗ്സ് തുക
വിനിയോഗിക്കാത്ത പക്ഷം
സംസ്ഥാനത്തിന്
നഷ്ടപ്പെടുമെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
എസ്
എൽ ടി എഫ്- ല്‍ അനുവദിച്ച
പ്രവൃത്തികള്‍
1198.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
2016-17,2017-18
വര്‍ഷങ്ങളില്‍
സ്റ്റേറ്റ് ലെവല്‍
ടാസ്ക് ഫോഴ്സ്- ല്‍(
എസ് എൽ ടി എഫ്)
അനുവദിച്ചിട്ടുള്ള
എസ്ആർ ,ഒ ആർ ആർ പി
വര്‍ക്കുകള്‍
ഏതെല്ലാമെന്നും , ഓരോ
വര്‍ക്കിനും
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും
വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികൾ
ആരംഭിച്ചിട്ടുണ്ടെന്നും
എത്ര പ്രവൃത്തികൾ
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
വിശദമാക്കാമോ;
(സി)
ഇനിയും
തുടങ്ങിയിട്ടില്ലാത്ത
പ്രവൃത്തികൾക്ക്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
മുഴുവന്‍
പ്രവൃത്തികളും സമയ
ബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
മലയോര
ഹെെവേയുടെ നിര്‍മ്മാണ
പുരോഗതി
1199.
ശ്രീ.കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹെെവേയുടെ നിര്‍മ്മാണ
പുരോഗതി
വിശദമാക്കുമോ;
പ്രസ്തുത ഹൈവേക്ക് 2017
ജൂലൈയില്‍ തത്വത്തില്‍
ഭരണാനുമതി നല്‍കിയശേഷം
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ആദ്യഘട്ടത്തില്‍
മലയോര ഹൈവേയുടെ
ഏതൊക്കെ
പദ്ധതികള്‍ക്കാണ്
അംഗീകാരം നല്‍കിയത് ;
പ്രസ്തുത
പദ്ധതികള്‍ക്ക്
സാങ്കേതികാനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
സാങ്കേതികാനുമതി
നല്കിയ
പ്രവര്‍ത്തികളുടെ
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ ഏത്
സ്ഥാപനത്തിനാണ്
ടെന്‍ഡര്‍ നല്‍കിയത് ;
(ഡി)
മലയോര
ഹൈവേയുടെ അലൈന്മെന്റ്
തീരുമാനിച്ചോ;എങ്കിൽ
വിശദാംശം നല്‍കുമോ?
ജന്റര്‍
ബഡ്ജറ്റ്
1200.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പില്‍ ജന്റര്‍
ബജറ്റിന്റെ ഭാഗമായി
2017-18 ല്‍ ഭരണാനുമതി
നല്കിയ പദ്ധതികള്‍
ഏതൊക്കെയാണ്; വിശദാംശം
നല്‍കുമോ?
അടിസ്ഥാന
സൗകര്യ വികസന
പ്രവര്‍ത്തനങ്ങള്‍
1201.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.സി.കൃഷ്ണന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാവിയില്‍
ഇരുപത് വര്‍ഷം കൊണ്ട്
നടക്കേണ്ട അടിസ്ഥാന
സൗകര്യ വികസന
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ നടത്തുക എന്ന
വികസന തന്ത്രത്തിന്റെ
അടിസ്ഥാനത്തില്‍ കിഫ്ബി
വഴി നടപ്പാക്കുന്ന
പദ്ധതികള്‍
കാര്യക്ഷമമായും
സമയബന്ധിതമായും
നിര്‍വഹിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; അവയില്‍
പ്രധാന പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
കിഫ്ബിയുടെ
അംഗീകാരം ലഭിച്ച മലയോര
ഹെെവേയുടെ പ്രവര്‍ത്തന
പുരോഗതി അറിയിക്കാമോ;
(സി)
നിശ്ചിത കാലാവധിക്കു
മുമ്പേ പൂര്‍ത്തീകരിച്ച
പന്തളം പാലം, ഏനാത്തു
പാലം എന്നിവ കൂടാതെ ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പൂര്‍ത്തീകരിച്ച പ്രധാന
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ?
ദേശീയപാത
വികസനത്തിനായി കുമാരനാശാന്
സ്മാരകത്തിന്റെ സ്ഥലം
ഏറ്റെടുക്കല്‍
1202.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
മുതല്‍ കഴക്കൂട്ടം
വരെയുളള ദേശീയപാത
വികസനവുമായി
ബന്ധപ്പെട്ട്
തോന്നക്കല്‍
കുമാരനാശാന്
സ്മാരകത്തിന്റെ സ്ഥലം
ഏറ്റെടുക്കുന്നുണ്ടോ;
എങ്കില്‍ എത്ര സെന്റ്
സ്ഥലമാണ് റോഡ്
വികസനത്തിനായി
ഏറ്റെടുക്കുന്നത്;
(ബി)
ഇൗ
സ്ഥലം ഏറ്റെടുക്കുന്നത്
മൂലം കാനായി
കുഞ്ഞിരാമന്
നിര്‍മ്മിച്ച
ശില്പങ്ങളും
സ്മാരകത്തിന്റെ ഓഫീസ്
മന്ദിരവും പൊളിക്കേണ്ട
അവസ്ഥയുണ്ടാകുമെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
സ്ഥലം
ഏറ്റെടുക്കുന്നതിനെതിരെയുളള
ജനകീയ പ്രക്ഷോഭം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നിലപാടാണ്
സ്വീകരിക്കുന്നത്
എന്നറിയിക്കാമോ?
കോതമംഗലം
പോത്താനിക്കാട് സെക്ഷനുകളുടെ
ബഡ്ജറ്റ് പ്രവൃത്തികള്‍
1203.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
പോത്താനിക്കാട്
സെക്ഷനുകള്‍ക്ക്
കീഴില്‍ വരുന്ന
2016-17, 2017-18
ബഡ്ജറ്റ്
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
പ്രവര്‍ത്തിക്കും
അനുവദിച്ചിട്ടുളള തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
എത്ര പ്രവര്‍ത്തികള്‍
പൂര്‍ത്തിയാക്കുവാന്‍
സാധിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
ഓരോ
പ്രവര്‍ത്തിയുടെയും
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ഇ)
ഓരോ
പ്രവര്‍ത്തിയും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
കോങ്ങാട്
മണ്ഡലത്തിലെ പൊതുമരാമത്ത്
വകുപ്പിന്റെ പ്രവര്‍ത്തികള്‍
1204.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കോങ്ങാട്
മണ്ഡലത്തില്‍ കിഫ്ബി
ഉള്‍പ്പെടെ
പൊതുമരാമത്ത്
വകുപ്പിന്റെ
നിയന്ത്രണത്തില്‍
അനുവദിച്ചിട്ടുളള
പ്രവര്‍ത്തികളുടെ
വിശദവിവരം നല്‍കുമോ;
(ബി)
ഓരോ
പ്രവൃത്തിയുടേയും
നിര്‍മ്മാണ - നിര്‍വഹണ
പുരോഗതിയുടെ വിവരം
ലഭ്യമാക്കുമോ?
പട്ടാമ്പി
മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള പദ്ധതികള്‍
1205.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2016-17,
2017-18 എന്നീ
വർഷങ്ങളിലെ സംസ്ഥാന
ബജറ്റില്‍ പട്ടാമ്പി
മണ്ഡലത്തിനായി
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണ്; ഈ
പദ്ധതികളില്‍
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ആസ്തിവികസന
നിധിയില്‍ നിന്നും പണം
അനുവദിച്ച പദ്ധതി
1206.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്രഡിറ്റഡ്
ഏജന്‍സികളെ പ്രവൃത്തി
ഏല്‍പ്പിച്ചുകൊണ്ടുള്ള
ഭരണാനുമതി ഉത്തരവ്
ലഭ്യമായ ,കൊയിലാണ്ടി
മണ്ഡലത്തിലെ ആസ്തിവികസന
നിധിയില്‍ നിന്നും തുക
അനുവദിച്ച എത്ര
പദ്ധതികള്‍
സാങ്കേതികാനുമതിക്കായി
പൊതുമരാമത്ത്
(കെട്ടിടവിഭാഗം )
വകുപ്പില്‍ ഉണ്ട്;
ഓരോന്നിന്റെയും പേര്
സഹിതം വ്യക്തമാക്കുമോ;
(ബി)
അക്രഡിറ്റഡ്
ഏജന്‍സികളെ പ്രവൃത്തി
ഏല്‍പ്പിച്ചുകൊണ്ടുള്ള
ഉത്തരവ് ഇറങ്ങിയ
പദ്ധതികള്‍ക്ക്
സാങ്കേതികാനുമതി
നല്‍കുന്നതിന്
കാലതാമസമുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
നിര്‍മ്മാണ
രീതികളിലെ മാറ്റങ്ങള്‍
1207.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എ. പ്രദീപ്കുമാര്‍
,,
പി. ഉണ്ണി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് മുഖേന
നടത്തുന്ന
പ്രവൃത്തികളില്‍
ഏതെല്ലാം പുതിയ
സാങ്കേതികവിദ്യകളും
നിര്‍മ്മാണ രീതികളുമാണ്
അവലംബിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണത്തിലെ
പുത്തന്‍ ആശയങ്ങളും
പരീക്ഷണാത്മകവും
നവീനവുമായ രൂപകല്പനയും
സംബന്ധിച്ച്
ഉദ്യോഗസ്ഥര്‍ക്ക്
പരിശീലന പരിപാടികളും
ശില്പശാലയും
സംഘടിപ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പരിസ്ഥിതി
സൗഹൃദ നിര്‍മ്മാണ
രീതികള്‍
കൊണ്ടുവരുന്നതിനുളള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
നിര്‍മ്മാണ
രീതികളിലെ
മാറ്റങ്ങള്‍ക്കനുസൃതമായി
മരാമത്ത് ഡിസെെന്‍
വിഭാഗത്തെ
ശക്തിപ്പെടുത്തുന്നതിനും
ആര്‍ക്കിടെക്ട്
വിഭാഗത്തെ
പുന:സംഘടിപ്പിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഇ)
സംസ്ഥാനപാതകളും
ജില്ലാ പാതകളും ബി.എം.
& ബി.സി.
നിലവാരത്തില്‍
നവീകരിക്കുന്നതിനുളള
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
പദ്ധതികളുടെ
നിര്‍മ്മാണ പ്രവര്‍ത്തനം
1208.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
അഞ്ചുവര്‍ഷത്തിനുള്ളില്‍
എത്ര കോടിരൂപയുടെ
പദ്ധതികള്‍
നടപ്പിലാക്കുവാനാണ്
വകുപ്പ് പദ്ധതി
തയ്യാറാക്കിയിട്ടുള്ളത്;വിശദമാക്കുമോ;
(ബി)
ഇതിൽ
കിഫ്ബിയില്‍ നിന്നും
ഇതിനോടകം എത്ര കോടി
രൂപയുടെ പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട്;വിശദമാക്കുമോ;
(സി)
കിഫ്ബിയില്‍
നിന്നും അംഗീകാരം
ലഭിച്ച എത്ര
പദ്ധതികളുടെ നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പ് നടപ്പിലാക്കിയ
അടിസ്ഥാന സൗകര്യ വികസന
പദ്ധതികള്‍
1209.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ രണ്ടാം
വാര്‍ഷികാഘോഷത്തിന്റെ
ഭാഗമായി, പൊതുമരാമത്ത്
വകുപ്പ് നടപ്പിലാക്കിയ
ഏതൊക്കെ അടിസ്ഥാന
സൗകര്യ വികസന
പദ്ധതികളാണ് ഉദ്ഘാടനം
നടത്തുന്നത്; വിശദാംശം
നല്‍കുമോ;
(ബി)
ഇതില്‍
ഈ സര്‍ക്കാരിന്റെ
കാലത്ത്
ആവിഷ്ക്കരിച്ചതും പണി
തുടങ്ങിയതുമായ എത്ര
പദ്ധതികളുണ്ടെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്റെ വലിയ
പ്രോജക്ടുകള്‍
1210.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് ഇൗ വര്‍ഷം
ഏറ്റെടുക്കുന്നതും
പ്രവൃത്തി
പൂര്ത്തീകരിയ്ക്കാനുദ്ദേശിയ്ക്കുന്നതുമായ
വലിയ പ്രോജക്ടുകള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(ബി)
തീരദേശ
ഹെെവേയും മലയോര
ഹെെവേയും ഇൗ വര്‍ഷം
ആരംഭിയ്ക്കുവാന്‍
കഴിയുമോ; എങ്കില്‍
വിശദവിവരം നല്‍കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ?
പൊതുമരാമത്ത്
പ്രവൃത്തികള്‍ പരിസ്ഥിതി
സൗഹൃദമാക്കുന്നതിന് നടപടി
1211.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ റോഡ്
നിര്‍മ്മാണവും കെട്ടിട
നിര്‍മ്മാണവും
പരിസ്ഥിതി
സൗഹൃദമാക്കുന്നതിന്
കെെക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പതിനഞ്ച്
കോടി രൂപയിൽ കൂടുതല്‍
അടങ്കല്‍ വരുന്ന
പ്രവൃത്തികള്‍
വകുപ്പിലെ പരിസ്ഥിതി
വിഭാഗത്തിന്റെ
അനുമതിയോടുകൂടി
മാത്രമേ നടപ്പിലാക്കാവൂ
എന്ന നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
പരിസ്ഥിതി
വിഭാഗത്തിന്റെ
പരിഗണനയ്ക്കായി
നല്കുന്ന
പ്രവൃത്തികള്‍
സമയബന്ധിതമായി
പരിശോധിക്കുന്നതിനും
അംഗീകാരം
നല്‍കുന്നതിനും എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
പൊതുമരാമത്ത്
വകുപ്പ് നിര്‍മ്മിച്ച
ഏതെങ്കിലും
കെട്ടിടങ്ങള്‍ക്ക്
കേന്ദ്രഹരിത നിര്‍മ്മാണ
റേറ്റിംഗ് ഏജന്‍സിയായ
ഗൃഹയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ഇ)
പൊതുമരാമത്ത്
വകുപ്പില്‍
നടപ്പിലാക്കിയ
സോഷ്യല്‍ ആഡിറ്റിംഗ്
വിജയപ്രദമാണോ; ഇതിലൂടെ
വകുപ്പിനെ അഴിമതി
മുക്തമാക്കുന്നതിന്
സാധിച്ചുവെന്ന്
കരുതുന്നുണ്ടോ
എന്നറിയിക്കുമോ?
പശ്ചിമകൊച്ചിയിലെ
വെയിറ്റിംഗ് ഷെഡുകളുടെ ടെണ്ടർ
1212.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡലം
ആസ്തി വികസന പദ്ധതി
പ്രകാരം പൊതുമരാമത്ത്
റോഡ് വിഭാഗം പ്രൈസ്
സോഫ്റ്റ് വെയറില്‍
തയ്യാറാക്കിയ
എസ്റ്റിമേറ്റിന്റെ
അടിസ്ഥാനത്തില്‍
പശ്ചിമകൊച്ചിയുടെ വിവിധ
സ്ഥലങ്ങളില്‍ ആറ്
വെയിറ്റിംഗ്
ഷെഡുകള്ക്കായി 45ലക്ഷം
രൂപയ്ക്ക് ഭരണാനുമതി
നല്കിയ പ്രവൃത്തി
26,06,082/- രൂപയ്ക്ക്
ടെണ്ടര്‍
വിളിക്കാനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(ബി)
കളക്ടറുടെ
21.4.2018 ലെ കത്ത്
മുഖേനയും അല്ലാതെ
നിരവധി തവണയും
ആവശ്യപ്പെട്ടിട്ടും,
ഇതു സംബന്ധിച്ച
റിപ്പോർട്ട്
സമര്‍പ്പിക്കുന്നതില്‍
കാലതാമസം
വരുത്തിയതിന്റെ കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട്
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്നും
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്നും
വിശദമാക്കാമോ?
'പുതിയകാലം
പുതിയ നിര്‍മ്മാണം' എന്ന
മുദ്രാവാക്യം
1213.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
'പുതിയകാലം പുതിയ
നിര്‍മ്മാണം' എന്ന
മുദ്രാവാക്യം
അടിസ്ഥാനമാക്കി
പൊതുമരാമത്ത്
വകുപ്പില്‍ വരുത്തിയ
മാറ്റങ്ങളും അപ്രകാരം
പ്രവൃത്തികളിലുണ്ടായ
ഗുണനിലവാരവും മൂലം
വകുപ്പ്
പ്രവര്‍ത്തനങ്ങളില്‍
ഉണ്ടായ മാറ്റങ്ങളും
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ബി)
ഭാരത്
മാല പ്രോജക്ട്,
ഇക്കണോമിക് കോറിഡോര്‍,
കാസര്‍ഗോഡ്- കഴക്കൂട്ടം
ദേശീയപാത ,കോഴിക്കോട്
ബൈപ്പാസ് തുടങ്ങി
ബൈപ്പാസുകള്‍,
റെയില്‍വേ
മേല്‍പ്പാലങ്ങള്‍,
വടക്കഞ്ചേരി -തൃശ്ശൂര്‍
നാലുവരിപ്പാത, ദേശീയപാത
സംസ്ഥാന ഫണ്ട്
ഉപയോഗിച്ച്
നിർമ്മിക്കുന്ന
കരമന-കളിയിക്കാവിള
രണ്ടാം റീച്ച് തുടങ്ങി
മറ്റു പ്രവൃത്തികള്‍
എന്നിവയുടെ പ്രവര്‍ത്തന
പുരോഗതി എന്തെന്ന് ഇനം
തിരിച്ച് വിശദാംശം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
വകുപ്പ്
ഉദ്ദേശിക്കുന്നത് എന്ന്
ഇനം തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ?
പുതിയകാലം
പുതിയ നിര്‍മ്മാണം
1214.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേരള
പൊതുമരാമത്ത് വകുപ്പ്
പുതിയകാലം പുതിയ
നിര്‍മ്മാണം എന്ന
ആശയവുമായി മുന്നോട്ട്
പോകുുമ്പോള്
നിലവിലുളള നിയമങ്ങളില്‍
ഭേദഗതി വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ആയതിന്റെ തല്‍സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ?
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
ഗുണനിലവാര പരിശോധനാ
സമ്പ്രദായം
1215.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
ഗുണനിലവാര പരിശോധനാ
സമ്പ്രദായം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
പ്രവൃത്തികളുടെ
ഗുണനിലവാരം ഏതൊക്കെ
വിധത്തിലാണ്
ഉറപ്പാക്കുന്നത്;
(സി)
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്,
ഒരു നിശ്ചിത തുകയ്ക്ക്
മുകളിലുളള പ്രവൃത്തികൾ
പുറത്ത് നിന്നുളള
അംഗീകൃത
ഏജന്‍സിയെകൊണ്ട് കൂടി
പരിശോധിപ്പിക്കാനുള്ള
നടപടി
സ്വീകരിക്കാറുണ്ടോ;
(ഡി)
പ്രവൃത്തി
ഇടയ്ക്ക് വച്ച്
ഉപേക്ഷിച്ച്
പോകുമ്പോഴും, നിശ്ചിത
സമയത്ത്
പൂര്‍ത്തീകരിക്കാത്ത
സാഹചര്യത്തിലും
കരാറുകാര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത് ;
(ഇ)
പിഴ
ഇൗടാക്കുന്നതിന് പുറമേ
ലിക്വിഡേറ്റഡ് ഡാമേജ്
കൂടി കരാറുകാരില്‍
നിന്ന്
ഇൗടാക്കുന്നതിനുളള
വ്യവസ്ഥ
പാലിക്കപ്പെടുന്നുണ്ടോ
എന്നറിയിക്കാമോ ?
റോഡുകളുടെയും
പാലങ്ങളുടെയും
ഗുണമേന്മയ്ക്കു് നടപടി
1216.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന റോഡുകളുടെയും
പാലങ്ങളുടെയും മറ്റു
നിര്‍മ്മാണങ്ങളുടെയും
അവസ്ഥ ഈ സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
എന്തായിരുന്നുവെന്നും
ആയത് പഠന
വിധേയമാക്കിയപ്പോള്‍
കണ്ടെത്തിയ ന്യൂനതകള്‍
എന്തെല്ലാമായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
റോഡുകളുടെയും
പാലങ്ങളുടെയും മറ്റ്
നിര്‍മ്മാണങ്ങളുടെയും
ന്യൂനതകള്‍ പരിഹരിച്ച്
ഗുണമേന്മ
കൈവരിക്കുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്ന്
വ്യക്തമാക്കാമോ;
(സി)
കാലാവധി
പൂര്‍ത്തീകരിയ്ക്കുന്നതിന്
മുമ്പ് തകരുന്ന
റോഡുകള്‍ക്ക്
കാരണമാകുന്ന
നിര്‍മ്മാണത്തിലെ
അശാസ്ത്രീയതകള്‍,
അപാകതകള്‍ ,
എസ്റ്റിമേറ്റിലെ
ന്യൂനതകള്‍,
ഉദ്യോഗസ്ഥമേല്നോട്ടപാളിച്ചകള്,
ഒരു വിഭാഗത്തിന്റെ
അഴിമതി, ഉദ്യോഗസ്ഥരുടെ
ഒത്താശയോടെ പാരമ്പര്യ
രീതികള്‍ നടപ്പാക്കി
പ്രവൃത്തികള്‍
നടത്തുന്നത്, സാങ്കേതിക
വിഭാഗത്തിന്റെ
കാര്യക്ഷമതയില്ലായ്മ
എന്നിവ
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഇത്തരം
വീഴ്ചകള്‍
പരിശോധിക്കാനും
തുടര്‍നടപടികള്‍
കാര്യക്ഷമമാക്കാനും
സർക്കാർ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
റോഡുനിര്‍മ്മാണ
പ്രവൃത്തികളുടെ ഗുണനിലവാരം
1217.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
റോഡുനിര്‍മ്മാണ
പ്രവൃത്തികളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെല്ലാം സംവിധാനമാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിര്‍മ്മാണത്തിലെ
അപാകതകള്‍ മൂലം നിശ്ചിത
കാലയളവിനുളളില്‍
റോഡുകള്‍ക്ക്
നാശനഷ്ടമുണ്ടായാല്‍
കരാറുകാര്‍,
ബന്ധപ്പെട്ട
ഉദ്യോഗസ്ഥന്മാര്
എന്നിവര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ;
(സി)
പൊതുമരാമത്ത്
റോഡ് വികസന പദ്ധതികള്‍
സുതാര്യവും
അഴിമതിരഹിതവുമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കെെക്കാളളാനുദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ?
റോഡ് നിര്‍മ്മാണ
വസ്തുക്കളുടെ ദൗര്‍ലഭ്യം
1218.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
നിര്‍മ്മാണ വസ്തുക്കളായ
ടാര്‍,മെറ്റല്‍,മണല്‍
എന്നിവയുടെ രൂക്ഷമായ
ദൗര്‍ലഭ്യം
പൊതുമരാമത്ത്
വകുപ്പിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
മെറ്റല്‍, മണല്‍
എന്നിവയുടെ
ലഭ്യതക്കുറവ്
പരിഹരിക്കുന്നതിന്
ബന്ധപ്പെട്ട
വകുപ്പുകളുടെ യോഗം
ചേര്‍ന്ന് അടിയന്തര
പരിഹാരം കാണുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
മഴക്കാലത്തിന്
മുമ്പ് ടാറിംഗ് മുതലായ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
റോഡുകളുടേയും പാലങ്ങളുടെയും
സംരക്ഷണം
1219.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളുടേയും
പാലങ്ങളുടെയും
സംരക്ഷണത്തിന്
സ്വീകരിക്കുന്ന
മഴക്കാലപൂര്‍വ്വ
കരുതല്‍ നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
റോഡുകളിലെ
കുഴികള്‍ അടക്കുന്നതു
പോലുളള
അറ്റകുറ്റപ്പണികള്‍
മഴക്കാലത്തിന് മുന്‍പ്
പൂര്‍ത്തിയാക്കുമോ;
(സി)
പൊതുമരാമത്തു
വകുപ്പിന്റെ റോഡുകളില്‍
നിലവിലുളള കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടകള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
പാലങ്ങളുടെ
പുതുക്കിപ്പണിയലും
മറ്റ്
അറ്റകുറ്റപ്പണികളും
പൂര്ത്തിയാക്കുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
എം.
സി. റോഡ്
നവീകരണപ്രവര്‍ത്തനങ്ങള്‍
1220.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകബാങ്ക്
സഹായത്തോടെയുള്ള എം.
സി. റോഡ്
നവീകരണപ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടത്തിലാണ് ;
(ബി)
കെ.
എസ്. ടി. പി.
അധികൃതരുടെ ഭാഗത്ത്
നിന്നുള്ള അലംഭാവം
കാരണം നിര്‍മ്മാണം
വൈകുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റോഡിന്റെ
അപാകത മൂലം നിലമേല്‍
മുതല്‍ ഏനാത്ത്
വരെയുള്ള ഭാഗത്ത്
നിര്‍മ്മാണം
വൈകുന്നതായും അപകട
മരണങ്ങള് കൂടുന്നതായും
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എം.സി.
റോഡ് നവീകരണം
വൈകുന്നതിനെതിരെ
ഹൈക്കോടതിയെ
സമീപിക്കുവാന്‍ കൊല്ലം
റൂറല്‍ ജില്ലാ പോലീസ്
മേധാവി
തീരുമാനിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എം.സി.
റോഡിന്റെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
കെ.എസ്.ടി.പി യ്ക്ക്
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
കെ.എസ്.ടി.പി.
റോഡ് വികസന പദ്ധതി
1221.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
റോഡ് വികസന പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ടി.പി.
പദ്ധതിയുടെ സമയപരിധി
നീട്ടുന്നതിന്
കേന്ദ്രസര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടെങ്കില്‍
ഇക്കാര്യത്തിലെ കേന്ദ്ര
നിലപാട്
വ്യക്തമാക്കാമോ;
(സി)
പുനലൂര്‍-പൊന്‍കുന്നം
റോഡ് വികസന പദ്ധതി ഏത്
മാതൃകയില്‍
നടത്തുന്നതിനാണ്
തീരുമാനിച്ചതെന്നും
ആയത്
ആരംഭിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
കെ.എസ്.റ്റി.പി.
രണ്ടാംഘട്ട പദ്ധതി
1222.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.റ്റി.പി.
രണ്ടാംഘട്ട പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
റോഡുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2018ല്‍ തന്നെ
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
രണ്ടാംഘട്ട
പദ്ധതിയില്‍
ഉള്‍പ്പെട്ട കളറോഡ് -
വളവുപാറ, തലശ്ശേരി -
കളറോഡ് എന്നിവയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
പുരോഗതി
കൈവരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പുനലൂര്‍
- പൊന്‍കുന്നം റോഡ്
പി.പി.പി.യില്‍
നിന്നുമാറ്റി ഇ.പി.സി.
മാതൃകയില്‍
നിര്‍മ്മിക്കുവാന്‍
തീരുമാനിച്ചതിന്റെ
കാരണമെന്താണ്;
(ഡി)
കെ.എസ്.റ്റി.പി.
പദ്ധതികളുടെ ഗുണനിലവാരം
ഉറപ്പ്
വരുത്തുന്നതിനുള്ള
സംവിധാനം എന്താണെന്ന്
വ്യക്തമാക്കുമോ;
(ഇ)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
തീര്‍ക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
മന്ത്രിയുടെ
നേതൃത്വത്തില്‍ അവലോകന
യോഗം ചേരാറുണ്ടോ;
എങ്കില്‍ ഈ വര്‍ഷം എത്ര
യോഗം ചേര്‍ന്നുവെന്ന്
അറിയിക്കുമോ?
കേരള
ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട്
1223.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള റോഡുകൾ
കയ്യേറുന്നത്
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
പ്രസ്തുത റോഡുകൾക്ക്
കേരള ഹൈവേ
പ്രൊട്ടക്ഷന്‍ ആക്ട്
ബാധകമാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ആക്ട് പ്രകാരം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
സ്റ്റേറ്റ്
ഹൈവേ പ്രൊട്ടക്ഷന്‍
ആക്ട് കര്‍ശനമായി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി പൊതുമരാമത്ത്
വകുപ്പ് റോഡുകളിലെ
കയ്യേറ്റങ്ങള്‍
സമയാസമയങ്ങളില്‍
കണ്ടെത്തി
ഒഴിപ്പിക്കുന്നതിന്
നിലവിലുളള
സംവിധാനമെന്താണ്;
(സി)
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള റോഡ്
കയ്യേറ്റങ്ങള്‍,
കാഴ്ചയെ മറച്ചുളള വലിയ
പരസ്യ ബോര്‍ഡുകള്‍,
റോഡിനിരുവശത്തും
അപകടകരമായ രീതിയില്‍
സിഗ്നലുകള്‍ പോലും
കാണാന്‍ കഴിയാത്ത
തരത്തില്‍
ഉയര്‍ത്തിക്കെട്ടിയിരിക്കുന്ന
ഫ്ലക്സ് ബോര്‍ഡുകള്‍,
ഹോർഡിങ്ങുകള്‍ ഇവ
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
റോഡ്
വികസനം
1224.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
വികസനത്തിന്റെ ഭാഗമായി
ദേശീയപാത
നാലുവരിയാക്കുന്നതിന്റെ
പ്രവര്‍ത്തനപുരോഗതി
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
സംസ്ഥാന ദേശീയ പാതകളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
ഇവയില്‍ നാലുവരി
പാതയാക്കുന്ന
പ്രവര്‍ത്തനം ഏതെല്ലാം
ദേശീയപാതകളില്‍
പൂര്‍ത്തിയായിയെന്നും
ഏതെല്ലാം പാതകളില്‍
പ്രവൃത്തികള്‍
നടന്നുവരുന്നുവെന്നും
ഇനി തുടങ്ങാനുളള
പ്രവൃത്തികള്‍
ഏതെല്ലാമെന്നും
ദേശീയപാതകള്‍ തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാരും
പൊതുമരാമത്തു വകുപ്പും
നടത്തിയ
നിര്മ്മാണപ്രവൃത്തികളിലെ
പുത്തന്‍ ആശയങ്ങളും,
പരീക്ഷണാത്മകവും
നവീനവുമായ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളും
ഒപ്പം സുതാര്യവും
അഴിമതിരഹിതമായ
നിര്‍വ്വഹണരീതികളും
അതുവഴി ഉദ്ദേശിക്കുന്ന
അഭിമാനാര്‍ഹമായ
പ്രവൃത്തികളും എന്ത്
എന്ന് വ്യക്തമാക്കുമോ?
റോഡ്
സുരക്ഷ അതോറിറ്റിയുടെ
പ്രവൃത്തികള്‍
1225.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
സുരക്ഷാ അതോറിറ്റിയുടെ
കീഴില്‍ ഏതൊക്കെ
പ്രവൃത്തികളാണ്
ഏറ്റെടുത്ത്
നടപ്പിലാക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
2018-19
വര്‍ഷത്തില്‍ പ്രസ്തുത
പ്രവൃത്തികള്‍ക്കായി
എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
റോഡ്
നിര്‍മ്മാണത്തിനായി
ഉപയോഗിക്കുന്ന അസംസ്കൃത
വസ്തുക്കള്‍
1226.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
നിര്‍മ്മാണത്തിനായി
ഉപയോഗിക്കുന്ന അസംസ്കൃത
വസ്തുക്കളില്‍
എന്തെല്ലാം ആധുനിക
ഉത്പന്നങ്ങളാണ്
പൊതുമരാമത്ത് വകുപ്പ്
ഉപയോഗിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ചെലവ്
കുറഞ്ഞതും റെഡിമെയ്ഡ്
രൂപത്തിലുള്ളതുമായ
അസംസ്കൃതവസ്തുക്കള്‍
ഉപയോഗിച്ചു
വരുന്നുണ്ടോ; എങ്കില്‍
ഇതിന് പരമ്പരാഗത
നിര്‍മ്മാണ
സാമഗ്രികളെക്കാള്
എന്തെല്ലാം ഗുണങ്ങളാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
റോഡ്
വെട്ടിപ്പൊളിക്കുന്നതിന്
നിയന്ത്രണം
1227.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാലം
ആരംഭിക്കാനിരിക്കെ
റോഡുകളില്‍ കുഴികളും
അപകടങ്ങളും
ഉണ്ടാകുന്നത്
തടയുന്നതിനായി
സര്‍ക്കാര്‍
സ്ഥാപനങ്ങളും സ്വകാര്യ
സ്ഥാപനങ്ങളും റോഡിലെ
ടാര്‍
വെട്ടിപ്പൊളിക്കുന്നതിന്
നിയന്ത്രണമേര്പ്പെടുത്തുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
റോഡ്
വെട്ടിപ്പൊളിക്കുന്നതിന്
നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി
ഉത്തരവോ നിര്‍ദ്ദേശമോ
പുറപ്പെടുവിക്കുമോ;
(സി)
അടിയന്തര
സാഹചര്യങ്ങളില്‍ റോഡ്
വെട്ടിപ്പൊളിക്കുകയാണെങ്കില്
യുദ്ധകാലാടിസ്ഥാനത്തില്‍
അത് നന്നാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
സൗഹൃദ
കെട്ടിട നിര്‍മ്മാണം
1228.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ച സൗഹൃദ
കെട്ടിട നിര്‍മ്മാണം
നടപ്പാക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
മരാമത്ത്
ഡിസൈൻ വിഭാഗത്തെ
ശക്തിപ്പെടുത്തി,
ആധുനിക സംവിധാനങ്ങള്‍
ഒരുക്കി പുതുമയുള്ള
ശില്പ മാതൃകകളിലൂടെ
ആര്‍ക്കിടെക്റ്റ്
വിഭാഗത്തെ
പുനഃസംഘടിപ്പിക്കാനുള്ള
നടപടി ഏത് ഘട്ടത്തിലാണ്
; വിശദാംശം
ലഭ്യമാക്കുമോ?
റോഡ്
നിര്‍മ്മാണത്തിലെ ഗുണ നിലവാരം
1229.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനുവാദമില്ലാതെ
റോഡ് വെട്ടിപ്പൊളിക്കൽ
റോഡിൽ കരാറുകാരന്റെ വക
ഹമ്പ് നിര്‍മ്മിക്കൽ,
മെക്കാഡം ടാറിങിനായി
പൊളിച്ചെടുത്ത ടാര്‍
അടങ്ങിയ റോഡ്
വേസ്റ്റുകള്‍
ചരൽമണ്ണിന് പകരം
പാര്‍ശ്വങ്ങളിൽ
നിക്ഷേപിക്കുക തുടങ്ങിയ
നടപടികള്‍ തടയാൻ
കര്‍ശനനിര്‍ദ്ദേശം
നൽകുമോ;
(ബി)
മെക്കാഡം
ടാറിങ്ങിനായുള്ള
മിക്സിങ്ങ് പ്ലാന്റ്
പൂര്‍ണ്ണ സമയം
പരിശോധിക്കാനും ഗുണ
നിലവാരം ഉറപ്പ്
വരുത്തുവാനും
ഉദ്യോഗസ്ഥരെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ശബരിമല
അനുബന്ധപ്പാതകളുടെ
പുനരുദ്ധാരണം
1230.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
അനുബന്ധപ്പാതകളുടെ
വര്‍ഷാവര്‍ഷമുളള
അറ്റകുറ്റപ്പണി
ഒഴിവാക്കുന്നതിന്
ബി.എം.ബി.സി.
നിലവാരത്തില്‍ പാതകള്‍
പുനരുദ്ധരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
ഏതൊക്കെ റോഡുകളാണ്
ഉന്നത നിലവാരത്തില്‍
പുനരുദ്ധരിച്ചതെന്നും
വിശദമാക്കാമോ;
(ബി)
അവശേഷിക്കുന്ന
അനുബന്ധപ്പാതകള്
എന്നത്തേയ്ക്
ഉന്നതനിലവാരത്തില്‍
പുനരുദ്ധരിക്കാനാവുമെന്ന്
വ്യക്തമാക്കാമോ?
റോഡുകൾ
വെട്ടിപ്പൊളിക്കുന്നത്
ഒഴിവാക്കാൻ നടപടി
1231.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
ടാര്‍ ചെയ്ത്
ഗതാഗതയോഗ്യമാക്കി
കഴിയുന്നതോടെ കുടിവെളള
പൈപ്പുകള്‍, ടെലിഫോണ്‍
കേബിള്‍ മുതലായവ
സ്ഥാപിക്കുന്നതിനും
അറ്റകുറ്റപ്പണിക്കുമായി
വെട്ടിപ്പൊളിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
ഒഴിവാക്കുന്നതിനായി
ബന്ധപ്പെട്ടവര്‍
പാലിക്കേണ്ട
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
കര്‍ശനമായി
പാലിക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്ത് സംവിധാനമാണ്
ഒരുക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
ആഗസ്റ്റുവരെ
റോഡുകള്‍
വെട്ടിപ്പൊളിക്കരുതെന്ന
വകുപ്പ് മന്ത്രിയുടെ
നിര്‍ദ്ദേശം
പാലിക്കപ്പെടുന്നുണ്ടോ;
(ഡി)
സംസ്ഥാനത്ത്
പുതുതായി
വികസിപ്പിക്കുന്ന
റോഡുകളില്‍ ഡക്ടുകള്‍
പണിയുന്നതിനുംഅതിലൂടെ
പൈപ്പുലൈനും,കേബിള്‍
ലൈനും
സ്ഥാപിക്കുന്നതിനും
പ്രത്യേക നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
ഗ്രാമീണ
റോഡുകള്‍ പി.ഡബ്ല്യു.ഡി.
ഏറ്റെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
1232.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകള്‍
പി.ഡബ്ല്യു.ഡി.
ഏറ്റെടുക്കുന്നതിനായി
എന്തൊക്കെ
മാനദണ്ഡങ്ങളാണുള്ളത്
;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വെള്ളറട
ഗ്രാമപഞ്ചായത്തിലെ
ഒഴുകുപാറ-നാട്ടുപാറ
റോഡ് പി.ഡബ്ല്യു.ഡി.
ഏറ്റെടുക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
അഭ്യര്‍ത്ഥന
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചെറുപുഴ-ആലക്കോട്-പയ്യാവൂര്‍-ഉളിക്കല്‍
മലയോര ഹെെവേ
1233.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറുപുഴ-ആലക്കോട്-പയ്യാവൂര്‍-ഉളിക്കല്‍
മലയോര ഹെെവേയുടെ
പ്രവൃത്തി ഏതു
ഘട്ടത്തിലാണെന്നും
എന്നത്തേക്ക് പ്രവൃത്തി
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഇൗ
പ്രവൃത്തിയിൽ
ഉള്‍പ്പെടുത്തി എ.എസ്.
നല്കിയ നുച്യാട്
പാലത്തിന്റെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
കാരണം എന്താണ്;
വ്യക്തമാക്കുമോ?
റോഡുകളുടെ
അറ്റകുറ്റപണികള്‍
1234.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍ക്ക്
വേണ്ടി
ചെലവഴിക്കപ്പെടുന്ന
തുകയിൽ കുറവു
വരുത്തുവാൻ എന്തെല്ലാം
നടപടികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
എന്തെല്ലാം പുതിയ
നിര്മ്മാണരീതികളാണ്
പരീക്ഷിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ഉളിക്കല്‍-അറബി-കോളിത്തട്ട്-പേരട്ട-തൊട്ടില്‍പാലം
റോഡ് നവീകരണം
1235.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
പ്രധാനപ്പെട്ട റോഡായ
ഉളിക്കല്‍-അറബി-കോളിത്തട്ട്-പേരട്ട-തൊട്ടില്‍പാലം
റോഡ് നവീകരിക്കാന്‍
ഉള്ള നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
തൃശ്ശൂര്‍-കാഞ്ഞാണി-വാടാനപ്പള്ളി
പാത വികസനം
1236.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍-കാഞ്ഞാണി-വാടാനപ്പള്ളി
സംസ്ഥാനപാത വികസനവുമായി
ബന്ധപ്പെട്ട്
2017-18ല്‍ സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച പ്രകാരം
നിരത്തുകളും പാലങ്ങളും
വിഭാഗം ചീഫ്
എഞ്ചിനീയര്‍ പുതിയ
പ്രൊപ്പോസല്‍
തയ്യാറാക്കി
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
തൃശ്ശൂര്‍-വാടാനപ്പള്ളി
സംസ്ഥാനപാതയുടെ
വികസനത്തിനായി 2018-19
വര്‍ഷത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
മാനന്തവാടി
മണ്ഡലത്തിലെ പൊതുമരാമത്ത്
റോഡുകളുടെ അറ്റകുറ്റപണികള്‍
1237.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
മാനന്തവാടി
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത്
റോഡുകളുടെ
അറ്റകുറ്റപണികള്‍ക്കായി
എത്ര തുകയാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
അറ്റകുറ്റപണിക്ക്
പണം അനുവദിച്ചിട്ടും
പണി പൂര്‍ത്തിയാകാത്ത
റോഡുകള്‍ ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
റോഡുകളിലാണ്
അറ്റകുറ്റപണികള്‍
നടത്താനുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
മഴക്കാലം
തുടങ്ങുന്നതിനു
മുന്നോടിയായി
റോഡുകളുടെ
അറ്റകുറ്റപണികള്‍
പൂര്‍ത്തീകരിക്കുന്നതിന്
മാനന്തവാടി
നിയോജകമണ്ഡലത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
വകുപ്പിന്‍െറ പരിധിയില്‍
വരുന്ന റോഡുകള്‍
1238.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍
എത്ര
ദേശീയ,സംസ്ഥാന,ജില്ല
റോഡുകള്‍ നിലവിലുണ്ട്
അവയുടെ നീളം എത്ര എന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്താകമാനം
എത്ര ബൈപ്പാസുകളുണ്ട്
അവയുടെ നീളം എത്ര എന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ദേശീയ,സംസ്ഥാന,ജില്ല
റോഡുകളുടേയും
ബൈപ്പാസുകളുടേയും
ലിസ്റ്റ് ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
റോഡുകളില്‍
അറ്റകുറ്റപ്പണികള്‍
തുടങ്ങി നിര്‍മ്മാണ
പ്രവൃത്തികള്‍
വേണ്ടുന്ന റോഡുകള്‍
ഏതെല്ലാം എന്നും ഇവ
എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
വകുപ്പ് നടപടികള്‍
സ്വീകരിച്ചുവരുന്നത്
എന്നും വ്യക്തമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പുതുതായി
തുടങ്ങാനുദ്ദേശിക്കുന്നതും
നടപടികള്‍
സ്വീകരിക്കുന്നതുമായ
ബൈപാസ്സുകള്‍ ഏതെല്ലാം;
വിശദാംശം ലഭ്യമാക്കുമോ?
റോഡുനിർമ്മാണവും
അറ്റകുറ്റപ്പണികളും
1239.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ബാബു
,,
ബി.സത്യന്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പൊതുമരാമത്ത്
വകുപ്പ് ഏതെല്ലാം
ബൈപ്പാസുകുളുടെ
നിര്‍മ്മാണമാണ്
ഏറ്റെടുത്തിട്ടുള്ളതെന്ന്
അറിയിക്കാമോ; അവയുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(ബി)
ഇതില്‍
കിഫ്ബിയുടെ
ധനസഹായത്തോടെ
ഏറ്റെടുത്തിട്ടുള്ള
ബൈപ്പാസുകള്‍
ഏതൊക്കെയാണ്;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഹൈവേകളുടെയും
റോഡുകളുടെയും
സംരക്ഷണവും
അറ്റകുറ്റപ്പണികളും
കാര്യക്ഷമമായി
നടത്തുന്നതിന്
മെയിന്റനന്‍സ് വിഭാഗം
രൂപീകരിച്ചിട്ടുണ്ടോ;
(ഡി)
പൊതുമരാമത്ത്
വകുപ്പില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
ഇ-ടെണ്ടര്‍ മുഖേന
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
കോവളം
ബൈപ്പാസ് - ബീമാപള്ളി റോഡിലെ
പാലം പണി
1240.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോവളം
ബൈപ്പാസ്സില്‍ നിന്ന്
ബീമാപള്ളിയിലേക്ക്
പോകുന്നതിന് പാര്‍വ്വതീ
പുത്തനാറിന് കുറുകെ
സ്വീവേജ്
ഫാമിനുള്ളിലൂടെയുള്ള
റോഡുമായി
ബന്ധിപ്പിക്കുന്ന
പാലത്തിന്റെ പണി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രവൃത്തി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; പണി
ആരംഭിച്ചിട്ടില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ഈ
പാലം പണി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
പാലങ്ങളുടെ
ബലക്ഷയം
1241.
ശ്രീ.പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല പാലങ്ങളും ബലക്ഷയം
സംഭവിച്ച്
അപകടാവസ്ഥയിലാണെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(സി)
പുനര്‍
നിര്‍മ്മിക്കേണ്ട
പാലങ്ങളുടെ നിർമാണ
പ്രവർത്തനം
അടിയന്തിരമായി
ആരംഭിക്കുന്നതിന്
സർക്കാർ നടപടി
സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
മുള്ളറവിള-ആയയില്‍ പാലം
നിര്‍മ്മാണം
1242.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ
മുള്ളറവിള-ആയയില്‍
പാലത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികളാണ് ഇതുവരെ
പൂര്‍ത്തീകരിച്ചതെന്ന്
വിശദീകരിക്കാമോ;
(ബി)
2016-ലെ
ബഡ്ജറ്റില്‍ തുക
പ്രഖ്യാപിച്ച ഈ
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
കാലതാമസം വരുന്നതിന്റെ
കാരണങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പാലത്തിന്റെ പുതിയ
ഡി.പി.ആര്.
കിഫ്ബിയില്‍
സമര്‍പ്പിക്കാന്‍
എത്രസമയം എടുക്കുമെന്ന്
വ്യക്തമാക്കാമോ?
അപകടാവസ്ഥയിലുള്ള
പാലങ്ങളുടെ പുനരുദ്ധാരണം
1243.
ശ്രീ.വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അപകടാവസ്ഥയിലുള്ള
പാലങ്ങള്‍ സംബന്ധിച്ച
പരിശാേധന
പൂര്‍ത്തിയായിട്ടുണ്ടാേ;
എങ്കില്‍ വിശദാശം
നല്കുമാേ;
(ബി)
വിദഗ്ദ്ധ
പരിശാേധന ആവശ്യമാണെന്ന്
കണ്ടെത്തിയ പാലങ്ങള്‍
കൂടുതല്‍ വിദഗ്ദ്ധരെ
ഉള്‍പ്പെടുത്തി
പരിശാേധന
നടത്തിയിരുന്നുവാേ;
(സി)
നിലവില്‍
എത്ര പാലങ്ങള്‍ ഉടന്‍
പുനര്‍
നിര്‍മ്മിക്കണമെന്നും
എത്ര പാലങ്ങള്‍ക്ക്
പുനരുദ്ധാരണം
ആവശ്യമാണെന്നുമാണ്
വിദഗ്ദ്ധ പരിശാേധനയില്‍
തെളിഞ്ഞതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പുനര്‍നിര്‍മ്മിക്കേണ്ട
പാലങ്ങളുടെ ഡിസെെന്‍
പൂര്‍ത്തിയാക്കി
ഡി.പി.ആര്.
തയ്യാറാക്കുന്ന നടപടി
പൂര്‍ത്തിയായിട്ടുണ്ടാേ;
(ഇ)
കിഫ്ബിയില്‍
നിന്നും ഇതിനായി എന്ത്
ധനസഹായമാണ്
അനുവദിച്ചിട്ടുള്ളത്;
പാലങ്ങളുടെ
പുനര്‍നിര്‍മ്മാണത്തിനായി
പ്രത്യേക സംവിധാനം
ഒരുക്കുമാേ എന്ന്
അറിയിക്കാമോ?
പുനര്‍നിര്‍മ്മിക്കേണ്ട
പാലങ്ങളുടെ പട്ടിക
1244.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടിയന്തിരമായി
പുനര്നിര്മ്മിക്കേണ്ടതിനായി
തയ്യാറാക്കിയ
പാലങ്ങളുടെ പട്ടികയില്‍
ആകെ എത്ര പാലങ്ങള്‍
ഉണ്ടെന്ന് അറിയിക്കുമോ;
(ബി)
പയ്യന്നൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
പാലങ്ങളാണ് പ്രസ്തുത
ലിസ്റ്റില്‍ ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പയ്യന്നൂര്‍
മണ്ഡലത്തിലെ മണിയറ പാലം
പുനര്‍നിര്‍മ്മിക്കാന്‍
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ദേശീയ പാത വികസനത്തിനായി ഭൂമി
ഏറ്റെടുക്കുന്നതിനെതിരെ ബഹുജന
പ്രക്ഷോഭം
1245.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാത വികസനത്തിനായി ഭൂമി
ഏറ്റെടുക്കുന്നതിനെതിരെ
സംസ്ഥാനത്തെ പല
ഭാഗത്തും ബഹുജന
പ്രക്ഷോഭം
നടക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ദേശീയ
പാത വികസനത്തിന്
ഏറ്റെടുക്കുന്ന
ഭൂമിക്ക് കൂടുതല്‍ വില
നല്‍കാമെന്ന് കേന്ദ്രം
സമ്മതിച്ചിട്ടുണ്ടോ;
(സി)
കര്‍ണ്ണാടകയില്‍
ഏറ്റെടുക്കുന്ന
ഭൂമിക്ക്
കേരളത്തെക്കാള്‍
അധികവില നിശ്ചയിച്ചതായി
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍
കൊണ്ടുവന്നിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
ഭൂമിക്ക് കൂടിയ വില
അനുവദിക്കുന്നതിന്
പകരമായി ലോജിസ്റ്റിക്
പാര്‍ക്ക്
സ്ഥാപിക്കുവാന്‍
കാസര്‍ഗോഡ് ജില്ലയില്‍
കേന്ദ്ര സര്‍ക്കാരിന്
സൗജന്യമായി സ്ഥലം
വിട്ടുകൊടുക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര ഏക്കര്‍
സ്ഥലമാണ് ഇപ്രകാരം
വിട്ട് കൊടുക്കേണ്ടത്
എന്നറിയിക്കാമോ?
ദേശീയ
പാതകളുടെ പുനര്‍നാമകരണം
1246.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയ പാതകളുടെ
പുനര്‍നാമകരണ നടപടികള്‍
പൂര്‍ത്തിയായോ; എങ്കിൽ
ആയെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്ത്
പുതിയതായി പ്രഖ്യാപിച്ച
ദേശീയ പാതകള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
പുതിയതായി
പ്രഖ്യാപിച്ച ദേശീയ
പാതകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
തുടങ്ങാനാണ്
സര്‍ക്കാര്‍
അലോചിക്കുന്നത്;
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
നിലവിലുളള
സംസ്ഥാനപാതകള്‍
ഏതെല്ലാമാണെന്നും
ദൈര്‍ഘ്യം
എത്രയാണെന്നും
ബന്ധിപ്പിക്കുന്ന
സ്ഥലങ്ങളേതാണെന്നും
വെളിപ്പെടുത്താമോ;
പുതിയതായി ഏതെങ്കിലും
പാതകള്‍ സംസ്ഥാന
പാതയായി ഉയര്‍ത്താന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
ദേശീയപാത
വികസനം
1247.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനത്തിനായി
സ്ഥലമേറ്റെടുക്കുമ്പോള്‍
ചില പ്രദേശങ്ങളില്‍ ഒരു
ഭാഗത്തുനിന്ന് മാത്രം
സ്ഥലമേറ്റെടുക്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
?
(ബി)
ഇപ്രകാരം
ആക്ഷേപം വന്നിട്ടുളള
അലൈന്മെന്റുകളില്
മാറ്റം വരുത്തുവാന്‍
സര്‍ക്കാര്‍
എന്‍.എച്ച്.എ.ഐ.
പ്രോജക്ട്
ഡയറക്ടര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ദേശീയപാത
വികസനത്തിന് കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച ഫണ്ട്
1248.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2016
മേയ് മുതല്‍ ദേശീയപാത
വികസനവുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച
ഫണ്ടിന്റെ വിശദാംശം
വെളിപ്പെടുത്താമോ?
ദേശീയപാതാ
വികസനം
1249.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാലുവരി
ദേശീയപാത വികസനത്തിന്
റോഡിന്
ഇരുവശത്തുനിന്നും
ഒരേപോലെ ഭൂമി
ഏറ്റെടുക്കണമെന്ന്
ദേശീയപാതാ
അതോറിറ്റിക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ദേശീയപാതാ
വികസനവുമായി
ബന്ധപ്പെട്ട് സ്ഥലം
ഏറ്റെടുക്കലില്‍
ആരാധനാലയങ്ങളുടെ
കാര്യത്തില്‍
സര്‍ക്കാര്‍ എന്ത്
നടപടി സ്വീകരിച്ചു
എന്നറിയിക്കാമോ;
(സി)
ദേശീയപാതാ
വികസനവുമായി
ബന്ധപ്പെട്ട്
അലൈന്മെന്റില് മാറ്റം
വരുത്തുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
വര്‍ഷങ്ങളായി
മുടങ്ങിക്കിടക്കുന്ന
ദേശീയ പാതാ
വികസനത്തിന്റെ
സ്ഥലമേറ്റെടുക്കല്‍
എന്നത്തേക്ക്
പൂര്‍ത്തിയാകും
എന്നറിയിക്കാമോ;
(ഇ)
പണി
എന്നത്തേക്ക്ആരംഭിക്കുവാന്
കഴിയുമെന്നറിയിക്കാമോ?
ദേശീയപാതാ
വികസനം
1250.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ ദേശീയപാതാ
വികസനത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ദേശീയപാതാ
വികസനത്തിന്റെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(സി)
ദേശീയ
പാതയുടെ വികസനം എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ?
ദേശീയപാതകളുടെ
അറ്റകുറ്റപ്പണികള്‍
1251.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാതകളുടെ
അറ്റകുറ്റപ്പണികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
കാലവര്‍ഷം
തുടങ്ങുന്നതിനുമുമ്പായി
ഇവ പൂര്‍ത്തിയാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
മഴക്കാലപൂര്‍വ്വ
അറ്റകുറ്റപ്പണികള്‍ക്കായി
കേന്ദ്രഫണ്ട്
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
കേന്ദ്രഫണ്ട്
ലഭിച്ചിട്ടില്ലെങ്കില്‍
ഇതിനുള്ള ചെലവ്
എപ്രകാരമാണ്
വഹിക്കുന്നത്;
വിശദമാക്കാമോ?
കിഫ്ബി
മുഖാന്തിരം നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
1252.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖാന്തിരം
നടപ്പിലാക്കുന്ന
പാെതുമരാമത്ത്
പ്രവൃത്തികളുടെ
ഡി.പി.ആര്.
തയ്യാറാക്കി കിഫ്ബിക്ക്
സമര്‍പ്പിക്കാന്‍
കാലതാമസം
നേരിടുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍ കാലതാമസം
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമാേ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
പ്രവൃത്തികളാണ് കിഫ്ബി
മുഖാന്തരം
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമാേ; ഓരാേ
പ്രവൃത്തിയും ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമാേ?
നെന്മാറ
മണ്ഡലത്തിലെ കിഫ്ബി മുഖേന
പൊതുമരാമത്ത് പ്രവൃത്തികള്‍
1253.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
ഏതെല്ലാം പൊതുമരാമത്ത്
പ്രവൃത്തികളാണ്
നെന്മാറ
നിയോജകമണ്ഡലത്തിലുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
തുടങ്ങുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്നും
എത്ര
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടുള്ള
പദ്ധതികള്‍ എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
തൊടുപുഴ
മിനി സിവില്‍ സ്റ്റേഷന്
അനക്സ് നിര്‍മ്മാണം
1254.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
മിനി സിവില്‍
സ്റ്റേഷന് അനക്സ്
നിര്‍മ്മാണത്തിന്
04.03.2016-ല്‍ 23
കോടി രൂപയുടെ
ഭരണാനുമതി
ലഭിച്ചതാണെങ്കിലും
സാങ്കേതികാനുമതി
നാളിതുവരെ നല്‍കാത്തതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സാങ്കേതികാനുമതി
ലഭ്യമാക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
തോപ്പുംപടിയില്‍
മിനി സിവില്‍ സ്റ്റേഷന്
1255.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജകമണ്ഡലത്തിലെ
തോപ്പുംപടിയില്‍ മിനി
സിവില്‍ സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനാവശ്യമായ
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടെങ്കില്‍
പ്രസ്തുത പ്രവൃത്തി
അടിയന്തരമായി ആരംഭിച്ച്
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
ഒറ്റപ്പാലം
റസ്റ്റ്ഹൗസിന്റെ നവീകരണം
1256.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ടൗണിൽ സ്ഥിതിചെയ്യുന്ന
പൊതുമരാമത്ത് വകുപ്പ്
വക റസ്റ്റ്ഹൗസിന്റെ
നവീകരണത്തിനും
സൗന്ദര്യവല്‍ക്കരണത്തിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
01/06/2016
മുതല്‍ 31/03/2018 വരെ
ഒറ്റപ്പാലം റസ്റ്റ്ഹൗസ്
നവീകരണത്തിനായി എത്ര
തുക ചെലവഴിച്ചുവെന്നും
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്നും
വിശദമാക്കാമോ?
കാസര്‍ഗോഡ്
പൊതുമരാമത്ത് വകുപ്പ് വിശ്രമ
മന്ദിരത്തിലെ അഡീഷണല്‍
ബ്ലോക്ക്
1257.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
പൊതുമരാമത്ത് വകുപ്പ്
വിശ്രമ മന്ദിരത്തില്‍
നിര്‍മ്മിച്ച അഡീഷണല്‍
ബ്ലോക്കില്‍ എത്ര
മുറികള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
മുറികളില്‍ എയര്‍
കണ്ടീഷണര്‍
ഘടിപ്പിച്ചിട്ടുണ്ടാേ;
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
മുറികളില്‍ എയര്‍
കണ്ടീഷണര്‍
ഘടിപ്പിക്കാന്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
എല്ലാ
മുറികളിലും
എയര്‍കണ്ടീഷണര്‍
ഘടിപ്പിക്കാന്‍ വേണ്ട
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
വിശ്രമ മന്ദിരത്തിലെ
അഡീഷണല്‍ ബ്ലോക്കിലെ
മുറികളില്‍
ഫര്‍ണിച്ചര്‍
സ്ഥാപിക്കാന്‍
ചെലവഴിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
വകുപ്പ് റെസ്റ്റ് ഹൗസുകളിലെ
വാടക നിരക്ക്
1258.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് റെസ്റ്റ്
ഹൗസുകളില്‍
എം.എല്‍.എ.മാര്‍,
കമ്പാനിയന്,
കുടുംബാംഗങ്ങള്‍
എന്നിവര്‍ക്ക് എത്ര
രൂപയാണ് വാടക നിരക്ക്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
നിരക്ക്
നിശ്ചയിച്ചതില്‍
കമ്പാനിയന്,
കുടുംബാംഗങ്ങള്‍
എന്നിവര്‍ക്കുള്ള
നിര്‍ദ്ദേശത്തിലും
നിരക്കിലും
അവ്യക്തതയുള്ളതായി
കാണുന്നുവെന്നതിനാല്‍
പല റെസ്റ്റ് ഹൗസുകളിലും
തര്‍ക്കം നില
നില്‍ക്കുന്നത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇതിനായി സ്പഷ്ടീകരണം
പുറപ്പെടുവിക്കുമോ;
(സി)
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
ഇപ്പോഴത്തെ നിരക്ക്
എത്രയെന്ന്
വ്യക്തമാക്കാമോ;
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ പ്രൈവറ്റ്
ആയി ബുക്ക് ചെയ്താലുള്ള
നിരക്കിലും അവ്യക്തത
നിലനില്‍ക്കുന്നത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ പുതുക്കിയ
നിരക്ക് സംബന്ധിച്ച
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
പി.ഡബ്ലൂ.ഡി.
അസിസ്റ്റന്റ് എഞ്ചിനീയര്‍,
ഓവര്‍സീയര്‍ തസ്തികകള്‍
1259.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ലൂ.ഡി.
അസിസ്റ്റന്റ്
എഞ്ചിനീയര്‍,
ഓവര്‍സീയര്‍ ഗ്രേഡ്
I,II,III എന്നിവയ്ക്ക്
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിനുളള
ഫയലിന്മേല്
(PWD-A1/395/2017)സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
മേല്‍പ്പറഞ്ഞ
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള
നടപടികള്‍
1260.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പൊതുമരാമത്ത്
വകുപ്പിലെ എത്ര
സാങ്കേതിക
ഉദ്യോഗസ്ഥരെയും
ക്ലറിക്കല്‍
ജീവനക്കാരെയും
സസ്പെന്റ്
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ പേര്
വിവരങ്ങള്‍
ലഭ്യമാക്കാമോ?
സി.ആര്.എഫ്
ഫണ്ട്
1261.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം റോഡുകളാണ്
2018-19 സാമ്പത്തിക
വര്‍ഷത്തെ
സി.ആര്.എഫില്‍ നിന്ന്
തുക ലഭ്യമാക്കാന്‍
വേണ്ടിയുള്ള
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
2018-19
സാമ്പത്തിക വര്‍ഷത്തെ
പ്രസ്തുത ഫണ്ട്
ലഭിക്കാന്‍ വേണ്ടിയുള്ള
സംസ്ഥാനത്തെ റോഡുകളുടെ
പട്ടിക
തയ്യാറായിട്ടുണ്ടോ;
(സി)
ഏതെല്ലാം
റോഡുകള്‍ക്കാണ്
പ്രസ്തുത ഫണ്ട്
അനുവദിക്കപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഉദുമ
മണ്ഡലത്തിലെ പൊതുമരാമത്ത്
റോഡുകളുടെ അറ്റകുറ്റ പണികള്‍
1262.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ ഉദുമ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പൊതുമരാമത്ത്
റോഡുകളുടെ അറ്റകുറ്റ
പണികള്‍ക്കാണ്
ഭരണാനുമതി ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഓരോ പ്രവൃത്തിക്കും
അനുവദിച്ച തുക
പ്രത്യേകം പ്രത്യേകം
വിശദമാക്കുമോ; ഈ
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
മങ്കട
നിയോജക മണ്ഡലത്തിലെ
റോഡുകള്‍
1263.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ മങ്കട
നിയോജക മണ്ഡലത്തില്‍
അനുവദിച്ച റോഡുകളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച റോഡുകളുടെ
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍
മണ്ഡലത്തില്‍ നിന്നും
ശിപാര്‍ശ നല്കിയ
റോഡുകളുടെ പട്ടികയില്‍
ഉള്‍പ്പെട്ട റോഡുകളുടെ
നവീകരണത്തിന് ഫണ്ട്
അനുവദിക്കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;'വിശദമാക്കാമോ?
ഡിവൈന്‍
മോഡല്‍ അണ്ടര്‍ പാസ്സേജ്
1264.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയില്‍
ചാലക്കുടി കോടതി
ജംഗ്ഷനില്‍ നിര്‍മ്മാണം
ആരംഭിച്ച ഡിവൈന്‍
മോഡല്‍ അണ്ടര്‍
പാസ്സേജിന്റെ
നിര്‍മ്മാണത്തില്‍
കാര്യമായ
പുരോഗതിയില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍വ്വീസ്
റോഡിന്റെ ഒരു ഭാഗം
അടച്ച് ഗതാഗതം
നിയന്ത്രിച്ച് ആരംഭിച്ച
നിര്‍മ്മാണം
ത്വരിതഗതിയിലാക്കി
സമയപരിധിക്കുളളില്‍
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടികളും
ഇടപെടലുകളും
സര്‍ക്കാരിന്റെ
ഭാഗത്തുനിന്ന്
സ്വീകരിക്കുമോ?
മണലൂര്‍
പൂവത്തൂര്‍-കടാന്തോട് റോഡ്
1265.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
പൂവത്തൂര്‍-കടാന്തോട്
റോഡിന്റെ എന്തെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചത്;
(ബി)
ഇനി
എന്തെല്ലാം
പ്രവൃത്തികള്‍
അവശേഷിക്കുന്നു;
വിശദമാക്കാമോ;
(സി)
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ള,
ഓടനിര്‍മ്മാണം
ഉള്‍പ്പെടെയുള്ള
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ?
വെെലോങര-ഓരാടംപാലം
ബെെപ്പാസ് നിര്‍മ്മാണം
1266.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
വെെലോങര-ഓരാടംപാലം
ബെെപ്പാസ്
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
ആയതു
സംബന്ധിച്ച്
ആര്.ബി.ഡി.സി.കെ
തയ്യാറാക്കിയ
ഡി.പി.ആര്-പ്രകാരം
കിഫ്ബി ബോര്‍ഡ്
ധനാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
മങ്കടയിലെ
ഒാരാടംപാലം-മാനത്ത്
മംഗലം ബെെപ്പാസ്
രൂപീകരണം സംബന്ധിച്ച
പുരോഗതി വിശദമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി.
പദ്ധതികള്‍
1267.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലേക്കായി ഇൗ
സര്‍ക്കാര്‍
വകയിരുത്തിയിട്ടുളള
പി.ഡബ്ല്യൂ.ഡി.
പദ്ധതികളുടെ തുക
ഉള്‍പ്പെടെയുളള
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
വര്‍ക്കല
മണ്ഡലത്തില്‍ പുതിയ
എത്ര പാലങ്ങള്‍
നിര്‍മ്മിക്കുവാനാണ്
പദ്ധതിയുളളത് എന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയ
പാലങ്ങള്‍
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
ഒല്ലൂര്‍
മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍
ഏറ്റെടുക്കൽ
1268.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും ഗ്രാമീണ
റോഡുകള്‍ പൊതുമരാമത്ത്
വകുപ്പ്
ഏറ്റെടുക്കണമെന്ന്
ആവശ്യപ്പെട്ട്
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെങ്കില്‍
ആയതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
മലപ്പുറം
കോട്ടപ്പടി ബെെപാസ്
നിര്‍മ്മാണം
1269.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
കോട്ടപ്പടി ബെെപാസ്
നിര്‍മ്മാണ ജോലികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദീകരിക്കാമോ;
(ബി)
സ്ഥലം
കെെമാറ്റ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടും
റോഡ് നിര്‍മ്മാണ
പ്രവർത്തനങ്ങൾ
വെെകുന്നതിനുളള
കാരണമെന്താണ്; .
(സി)
ബെെപാസ്
റോഡ് നിര്‍മ്മാണത്തിന്
സര്‍ക്കാര്‍ ഇൗ വര്‍ഷം
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ജോലികള്‍
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
ഫണ്ട് അനുവദിക്കുമോ?
ഒല്ലൂര്‍
മണ്ഡലത്തിലെ റോഡുകളുടെ
അറ്റകുറ്റ പണികള്‍
1270.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
2016-17, 2017-18 എന്നീ
കാലയളവുകളിൽ ഏതെല്ലാം
റോഡുകളുടെ അറ്റകുറ്റ
പണികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ ;
(ബി)
ഓരോ റോഡിലും ഇതിനായി
എത്ര തുക വീതം
ചെലവഴിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ?
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ അനുബന്ധ
റോഡുകൾ
1271.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ
അനുബന്ധ റോഡുകളെന്ന
നിലയില്‍ എത്ര
റോഡുകള്‍ക്ക്
ഭരണാനുമതി ലഭിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡുകള്‍
ഏതെല്ലാമെന്നും ഓരോ
റോഡുകളുടെയും
ദെെര്‍ഘ്യം എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
ഓരോ
റോഡുകള്‍ക്കും എത്ര
തുകയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
അതില്‍ ഏതെല്ലാം
റോഡുകളുടെ
ഡി.പി.ആർ.തയ്യാറാക്കി
സമര്‍പ്പിച്ചെന്നും
ഏതെല്ലാം റോഡുകള്‍ക്ക്
സാങ്കേതികാനുമതി
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ഡി)
സാങ്കേതികാനുമതി
നല്കി ടെണ്ടര്‍ ചെയ്ത
റോഡുകളുടെ
ഓരോന്നിന്റെയും
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കുമോ?
പുനലൂര്‍-മൂവാറ്റുപുഴ
സംസ്ഥാനപാതയുടെ പുനരുദ്ധാരണം
1272.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുനലൂര്‍-മൂവാറ്റുപുഴ
സംസ്ഥാനപാതയുടെ
അവശേഷിക്കുന്ന
പൊന്‍കുന്നം മുതല്‍
പുനലൂര്‍ വരെയുള്ള ഭാഗം
പുനരുദ്ധരിക്കുന്നതിന്
ഇനി എന്തൊക്കെ
നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
(ബി)
എസ്റ്റിമേറ്റ്
റിവൈസ് ചെയ്യാന്‍ ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
ഇവര്‍ എസ്റ്റിമേറ്റ്
റിവൈസ് ചെയ്തിട്ടുണ്ടോ;
പുതുക്കിയ
എസ്റ്റിമേറ്റ് പ്രകാരം
റോഡ് പുനരുദ്ധാരണത്തിന്
എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
(സി)
വായ്പാകാലാവധിയ്ക്കുള്ളില്
തന്നെ നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നത്
സംബന്ധിച്ച്
ലോകബാങ്കിന്റെ അനുമതി
ലഭ്യമായിട്ടുണ്ടോ;
(ഡി)
എന്നത്തേക്ക്
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
നിര്‍മ്മാണം എങ്ങനെ
നടത്തുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മയ്യില്‍-ശ്രീകണ്ഠപുരം
റോഡിന്റെ നവീകരണ
പ്രവൃത്തികള്‍
1273.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മയ്യില്‍-ശ്രീകണ്ഠപുരം
റോഡിലെ പെരുവളളപറമ്പ്
മുതല്‍ പാവന്നൂര്‍
മൊട്ട വരെയുളള റോഡിന്റെ
നവീകരണ പ്രവൃത്തികള്‍
ടെന്‍ഡര്‍ ചെയ്യാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഈ
പ്രവൃത്തിക്ക് എത്ര
കോടി രൂപയുടെ
ഭരണാനുമതിയാണ്
നല്കിയിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ?
ആലത്തൂര്‍
ബൈപ്പാസ് റോഡ്
1274.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ആലത്തൂര്‍ ബൈപ്പാസ്
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ?
റോഡുകളുടെ
നിര്‍മ്മാണം
1275.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍
ഏതെല്ലാം റോഡുകളാണ്
ഉളളതെന്നും അവയ്ക്കു
എത്ര കി.മി.
നീളമുണ്ടെന്നും അവയുടെ
നിലവിലെ അവസ്ഥ
എന്താണെന്നും
അറ്റകുറ്റപ്പണികള്‍
ചെയ്യേണ്ട റോഡുകള്‍
ഉണ്ടെങ്കില്‍ അവ
ഏതെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
റോഡുകള്‍
നിര്‍മ്മിക്കുന്നതിനായി
ഏതെങ്കിലും പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത് റോഡ് ഏത്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ചിറ്റൂര്‍
നിയോജകമണ്ഡലത്തിലെ റോഡുകളുടെ
നിര്‍മ്മാണ പുരോഗതി
1276.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജക മണ്ഡലത്തില്‍
കിഫ്ബി
പദ്ധതിയില്‍പ്പെടുത്തി
ഏതൊക്കെ റോഡുകളാണ്
വികസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്; ഈ
റോഡുകളുടെ പേരും അവയുടെ
നിര്‍മ്മാണ ഘട്ടവും
വിശദമാക്കാമോ;
(ബി)
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
പദ്ധതി
ഇനത്തില്‍പ്പെടുത്തി
ഏതൊക്കെ റോഡുകളാണ്
വികസിപ്പിക്കുന്നത്;
ഇതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
നിയോജകമണ്ഡലത്തിലെ റോഡുകള്‍
1277.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എസ്റ്റിമേറ്റ്
തയ്യാറാക്കുകയും ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ടെണ്ടര്‍
ചെയ്യുകയും ചെയ്ത
കാസര്‍ഗോഡ്
നിയോജകമണ്ഡലത്തിലെ
റോഡുകളും പാലങ്ങളും
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ടെണ്ടര്‍
ചെയ്ത ഈ റോഡുകളുടെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ടെണ്ടര്‍ ചെയ്യുകയും ഈ
സര്‍ക്കാരിന്റെ കാലത്ത്
പണി ആരംഭിക്കുകയോ
പ്രവര്‍ത്തി
പൂര്‍ത്തീകരിച്ചതോ
ചെയ്ത കാസര്‍ഗോഡ്
നിയോജകമണ്ഡലത്തിലെ
റോഡുകളും പാലങ്ങളും
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എസ്റ്റിമേറ്റ്
തയ്യാറാക്കുകയും
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമാക്കുകയും ചെയ്ത
കാസര്‍ഗോഡ് നിയോജക
മണ്ഡലത്തിലെ റോഡുകളും
പാലങ്ങളും
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
റോഡുകളുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
കാസര്‍ഗോഡ്
നിയോജകമണ്ഡലത്തില്‍
ബി.എം,ബി.സി ഉപയോഗിച്ച്
പുനര്‍നിര്‍മ്മിക്കാന്‍
ബാക്കിയുള്ള റോഡുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ജി)
ഈ
റോഡുകളുടെ ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിച്ചിട്ടുണ്ടോ എന്നും
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
ദേവികുളത്തെ
നിർമ്മാണ പ്രവൃത്തികൾ
1278.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയിൽ
ഉള്‍പെടുത്തിയിട്ടുള്ള
മൂന്നാര്‍ ഫ്ലൈ ഓവര്‍
നിര്‍മ്മാണം നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഫ്ലൈ ഓവറിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനായി
എന്തൊക്കെ
പ്രവൃത്തികളാണ്
അവശേഷിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
ദേവികുളം
മണ്ഡലത്തിലെ അടിമാലി,
മറയൂര്‍ എന്നിവിടങ്ങളിൽ
പി.ഡബ്ല്യു.ഡി.റസ്റ്റു
ഹൗസ്
നിര്‍മ്മിക്കുന്നതിന്
വകുപ്പിന് എന്തെങ്കിലും
പദ്ധതിയുണ്ടോ
എന്നറിയിക്കാമോ?
വെറ്റമുക്ക്-താമരക്കുളം
റോഡ് നിര്‍മ്മാണം
1279.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
നിന്നുള്ള തുക
വിനിയോഗിച്ച്
പുനര്‍നിര്‍മ്മാണത്തിന്
നിര്‍ദ്ദേശിച്ചിട്ടുള്ള
വെറ്റമുക്ക്-താമരക്കുളം
റോഡ് നിര്‍മ്മാണത്തിന്
ഏതെങ്കിലും നിര്‍മ്മാണ
കമ്പനി
കരാറെടുത്തിട്ടുണ്ടോ;
ആയത് സംബന്ധിച്ച്
എഗ്രിമെന്റ്
വച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണം
വൈകുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ;
(സി)
ഈ
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വേഗത്തില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
തിരുവാങ്കുളം
ബെെപാസ് നിര്‍മ്മാണം
1280.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തില്‍,
ചിത്രപ്പുഴ-മാമല
(തിരുവാങ്കുളം ബെെപാസ്)
റോഡിനായി
പൊതുമരാമത്ത് വകുപ്പ്
അംഗീകരിച്ച
അലെെന്‍മെന്റ്
പ്രകാരമുളള സ്ഥലത്ത്
കൂടി ഇന്‍ഡ്യന്‍ ഓയില്‍
കോര്‍പ്പറേഷന്റെ
ഗ്യാസ് പെെപ്പ് ലെെന്‍
സ്ഥാപിച്ച
സാഹചര്യത്തില്‍,
ബെെപാസ്
നിര്‍മ്മാണത്തിനായി
എന്ത് നടപടി
സ്വീകരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ബെെപാസ്
നിര്‍മ്മാണത്തിനുളള
സ്ഥലം റവന്യൂ വകുപ്പ്
ഏറ്റെടുത്ത്
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
റോഡുകളിലെ കയ്യേറ്റം
1281.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വക റോഡും നടപ്പാതയും
ഓടയും സ്വകാര്യ
തടിമില്‍ ഉടമകളും
കടക്കാരും
കൈയ്യേറുന്നത്
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇത്തരം
കയ്യേറ്റക്കാരെ
ഒഴിപ്പിച്ച് വാഹന
ഗതാഗതവും
കാല്‍നടയാത്രയും ഓടയിലെ
ഒഴുക്കും
സുഗമമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
നിലവില്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇത്തരം
കയ്യേറ്റം
ശ്രദ്ധയില്‍പ്പെടുകയും
പരാതികള്‍ ലഭിക്കുകയും
ചെയ്തശേഷം,
ഒഴിപ്പിക്കേണ്ട
ഉദ്യോഗസ്ഥര്‍
വരുത്തുന്ന
വീഴ്ചകള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
കാേഴിക്കാേട്
നാേര്‍ത്ത് മണ്ഡലത്തിലെ
പാെതുമരാമത്ത് പ്രവൃത്തികള്‍
1282.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാേഴിക്കാേട്
നാേര്‍ത്ത് നിയാേജക
മണ്ഡലത്തില്‍
പാെതുമരാമത്ത് വകുപ്പ്
ഏറ്റെടുത്തു നടത്തുന്ന
പ്രവൃത്തികളുടെ
വിശദാശങ്ങള്‍ (പേര്,
തുക, നിലവിലുള്ള അവസ്ഥ
) വ്യക്തമാക്കാമാേ ?
ഏറ്റുമാനൂര്‍-എറണാകുളം
റോഡിലെ അപകടകരമായ വളവ്
1283.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറ്റുമാനൂര്‍-എറണാകുളം
റോഡിലെ അപകടകരമായ വളവ്
ഒഴിവാക്കുന്നതുമായി
ബന്ധപ്പെട്ട് ഭൂമി
ഏറ്റെടുക്കല്‍ കൂടി
ഉള്‍പ്പെട്ടിരുന്നോ
എന്ന വിഷയം സര്‍ക്കാരിൽ
നിന്ന് ചീഫ്
എഞ്ചിനീയര്‍ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സര്‍ക്കാര്‍ ഉത്തരവില്‍
ഭൂമി ഏറ്റെടുക്കല്‍
ഉള്‍പ്പെട്ടിരുന്നില്ലെങ്കില്‍
ആയതിനുള്ള
എസ്റ്റിമേറ്റും ബജറ്റ്
വിവരവും കോട്ടയം
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍
സമര്‍പ്പിക്കാനുണ്ടായ
കാലതാമസം
വ്യക്തമാക്കാമോ;
(സി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട് 16/3/2018
ല്‍ ഫയല്‍ നമ്പര്‍ പി.
ഡബ്ള്യു.ഡി
/G1/131/2018 പ്രകാരം
പൊതുമരാമത്ത് വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറി നല്കിയ
കത്തിന് ചീഫ്
എഞ്ചിനീയര്‍ മറുപടി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഇതുസംബന്ധിച്ച്
പൊതുമരാമത്ത് വകുപ്പ്
മനപ്പൂര്‍വ്വം കാലതാമസം
വരുത്തിയിട്ടുണ്ടോ;
എത്രയും വേഗം പദ്ധതി
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൊടുവായൂര്‍-പല്ലാവൂര്‍-വിത്തനശ്ശേരി
റോഡ്
1284.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നെന്മാറ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം പൊതുമരാമത്ത്
റോഡുകളുടെ
പ്രവൃത്തിയാണ്
പൂര്‍ത്തീകരിച്ചത്
എന്ന് വിശദമാക്കുമോ;
(ബി)
കൊടുവായൂര്‍-പല്ലാവൂര്‍-വിത്തനശ്ശേരി
റോഡിന്റെ പണി
നാളിതുവരെ തുടങ്ങാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കുമോ;
(സി)
ഇൗ
റോഡിന്റെ പണി
തുടങ്ങുന്നതിനുളള
തടസ്സം എന്താണെന്നും
നിലവിലുളള തടസ്സങ്ങള്‍
നീക്കി റോഡ് പണി എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
പൂക്കിപ്പറമ്പ്-പതിനാറുങ്ങൽ
ബൈപ്പാസ്
1285.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
പൂക്കിപ്പറമ്പ്-പതിനാറുങ്ങൽ
ബൈപ്പാസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
പൂര്‍ത്തികരിച്ച
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
കല്യാശ്ശേരിയിലെ
റോഡ് നിര്‍മ്മാണം
1286.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കല്യാശ്ശേരി
മണ്ഡലത്തിലൂടെ കടന്നു
പോകുന്ന
പിലാത്തറ-പാപ്പിനിശ്ശേരി
കെ.എസ്.ടി.പി. റോഡ്,
താവം മേല്‍പ്പാലം
എന്നിവയുടെ നിര്‍മ്മാണം
എപ്പോഴേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
മങ്കട
മണ്ഡലത്തിലെ ഒരോടം പാലം
പുനരുദ്ധാരണം
1287.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ ഒരോടം പാലം
പുനരുദ്ധാരണം
നടത്തുന്നതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
കേന്ദ്രഗതാഗത
മന്ത്രാലയത്തിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് കേന്ദ്ര
ഉപരിതല ഗതാഗത
മന്ത്രാലയത്തിന്റെ
ബ്രിഡ്ജ്
ഇന്സ്പെക്ഷന്
യൂണിറ്റ് തയ്യാറാക്കിയ
റിപ്പോര്‍ട്ടിന്റെ
പ്രധാന ശുപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ചുളളിമട
പാലം നിര്‍മ്മാണം
1288.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
2016-17 വര്‍ഷത്തെ
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തിയായ ചുളളിമട
പാലം
നിര്‍മ്മാണത്തിന്റെ
നിലവിലുളള അവസ്ഥ
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന് ഇനി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
ഉളളതെന്ന്
വ്യക്തമാക്കാമോ?
കരുവാറ്റ
പാലം
1289.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി,
കൊടുവളളി മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
കരുവാറ്റ ജീപ്പബിള്‍
ബ്രിഡ്ജിന് ഭരണാനുമതി
ലഭിക്കാന്‍ കാലതാമസം
നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
പാലത്തിന്റെ റിവെെസ്ഡ്
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
മണക്കായി
പാലം നിര്‍മ്മാണം
1290.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
മണക്കായി പാലം
നിര്‍മ്മാണം ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മണക്കായി
പാലം നിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ചിറമംഗലം
റെയിൽവേ ഓവര്‍ ബ്രിഡ്ജിന്റെ
നിര്‍മ്മാണം
1291.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
പരപ്പനങ്ങാടി ചിറമംഗലം
റെയിൽവേ ഓവര്‍
ബ്രിഡ്ജിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നടപടിക്രമങ്ങള്‍
നാളിതുവരെ
പൂര്‍ത്തിയായി;
ഇതുസംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പണി
യാഥാര്‍ത്ഥ്യമാക്കുന്നതുമായി
ബന്ധപ്പെട്ട് ഇനി
സ്വീകരിക്കാനുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
കണ്ണൂര്‍
ജില്ലയിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
1292.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ശ്രീകണ്ഠപുരം
ടൗണ്‍ നവീകരണത്തിന്
തത്വത്തില്‍ ഭരണാനുമതി
നല്കിയ സാഹചര്യത്തില്‍
വിശദമായ എസ്റ്റിമേറ്റ്
തയ്യാറാക്കി പ്രവൃത്തി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
മലയോര
ഹൈവേയിലുള്ള ആലക്കോട്,
കരുപഞ്ചാല്,
നുച്ച്യാട് പാലങ്ങളുടെ
നിര്‍മ്മാണ പ്രവൃത്തി
ഏതു ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(സി)
മലയോര
ഹൈവേയുടെ
എസ്റ്റിമേറ്റില്‍
ഉള്‍പ്പെടുത്തി ഈ
പാലങ്ങള്‍
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പേരണൂര്-വടുതല
പാലത്തിന്റെ നിര്‍മ്മാണം
1293.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
മാര്‍ച്ച് മാസത്തില്‍
29.50 കാേടി രൂപയ്ക്ക്
ഭരണാനുമതി
നല്‍കിയിട്ടുള്ള
പേരണൂര്-വടുതല
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമാേ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമാേ;
(സി)
എന്നത്തേക്ക്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമാേ?
തുരുത്തി-കരിയാട്,കരിയാട്-തുരുത്തി
മുക്ക് പാലം നിര്‍മ്മാണം
1294.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിനേയും
കൂത്തുപറമ്പ്
മണ്ഡലത്തിനേയും വടകര
മണ്ഡലത്തിനേയും
ബന്ധിപ്പിക്കുന്ന
തുരുത്തി-കരിയാട്
പാലം,കരിയാട്-തുരുത്തി
മുക്ക് പാലം
തുടങ്ങിയവയുടെ
നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണം
ആരംഭിക്കാന്‍
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണം
എന്ന്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
പാലപ്പുറം
കുതിരവഴി പാലം നിര്‍മ്മാണം
1295.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
പാലപ്പുറം കുതിരവഴി
പാലത്തിന്റെ നിര്‍മ്മാണ
പ്രവർത്തനങ്ങളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പാലവും
അപ്രോച്ച് റോഡും
നിര്‍മ്മിക്കുന്നതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ ;
(സി)
നിര്‍മ്മാണ
പ്രവൃത്തി എന്ന്
ആരംഭിക്കുവാൻ
കഴിയുമെന്ന്
വിശദമാക്കാമോ ;
(ഡി)
പാലവും
അപ്രോച്ച് റോഡും
നിര്‍മ്മിക്കുന്നതിനായി
നിലവിൽ എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
(ഇ)
ഉണ്ടെങ്കിൽ
എന്തെല്ലാമെന്നും അവ
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നും
വെളിപ്പടുത്തുമോ?
കന്നിപുറം
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
1296.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കന്നിപുറം പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്എന്തൊക്കെ
നടപടികളാണ്
പൂര്‍ത്തീകരിച്ചതെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പാലത്തിന്റെ വസ്തു
ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട് ലാന്‍ഡ്
അക്വിസിഷന്‍ വിഭാഗം
പൂര്‍ത്തീകരിക്കേണ്ട
ജോലികള്‍ എന്തൊക്കെ
എന്ന് വ്യക്തമാക്കാമോ;
(സി)
ഈ
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം 2018
ഡിസംബര്‍ മാസത്തിന്
മുന്‍പ് ആരംഭിക്കാന്‍
സാധിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പാലത്തിനും അനുബന്ധ
റോഡ് നിർമ്മാണ
പ്രവൃത്തികൾക്കും കൂടി
ആകെ എത്ര തുക ചെലവ്
വരുമെന്ന്
വ്യക്തമാക്കുമോ?
കുറുകോട്ട
പാലത്തിന്റെ നിര്‍മ്മാണം
1297.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എൺപത്തിരണ്ടോളം
പട്ടികജാതി
കുടുംബങ്ങള്‍
താമസിക്കുന്ന എറണാകുളം
ജില്ലയിലെ കുറുകോട്ട
ദ്വീപില്‍ നിന്നും
വടുതലഭാഗത്ത്
നിലവിലുള്ള സെന്റ്
പിറ്റേഴ്സ് റോഡുമായി
ബന്ധിപ്പിക്കുന്നതും
2016-2017 ബജറ്റില്‍ 10
കോടി രൂപ
വകയിരുത്തിയിട്ടുള്ളതുമായ
കുറുകോട്ട പാലത്തിന്റെ
നിര്‍മ്മാണത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
പൂര്‍ത്തീകരിച്ച്
അലൈന്‍മെന്റിന്റെയും
ഡിസൈനിന്റെയും
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനായി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്ത്തീകരിക്കേണ്ടതായിട്ടുള്ളത്;
(ഡി)
സ്ഥലമെടുപ്പ്
ആവശ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികളാണ്
ഇതിനായി
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പേരൂച്ചാൽ
പാലത്തിന്റെ നിര്‍മ്മാണം
1298.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരൂച്ചാൽ
പാലത്തിന്റെ
നിര്‍മ്മാണം ആരംഭിച്ചത്
എന്നാണ്; എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തിയായത് ; എത്ര
രൂപയാണ് എസ്റ്റിമേറ്റ്
തുക; ഇപ്പോള്‍
എന്തൊക്കെ
പ്രവൃത്തികളാണ്
നടന്നുകൊണ്ടിരിക്കുന്നത്;വ്യക്തമാക്കാമോ;
(ബി)
പേരുച്ചാൽ
പാലത്തിന്റെ അപ്രോച്ചു
റോഡുകളുടെ
നിര്‍മ്മാണത്തിനും
തൂണുകള്‍
ബലപ്പെടുത്തുന്നതിനുമായി
എത്ര രൂപയാണ്
മാറ്റിവച്ചിരിക്കുന്നത്;
ഇവയുടെ പ്രവൃത്തികള്‍
ഏതു ഘട്ടം വരെയായി;
നിര്‍മ്മാണം എന്ന്
പൂര്‍ത്തീകരിക്കാനാവും;
(സി)
പേരുച്ചാൽ
പാലം പൊതുജനത്തിന്
എന്ന്
തുറന്നുകൊടുക്കാനാവും
എന്ന് അറിയിയ്ക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ അപകടാവസ്ഥയിലായ
പാലങ്ങള്‍
1299.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
അപകടാവസ്ഥയിലായ എത്ര
പാലങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പാലങ്ങള്‍
പുനര്‍നിര്‍മ്മിക്കാന്‍
വകുപ്പിന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
വെെപ്പിന്‍
മണ്ഡലത്തിലെ കോണ്‍വെന്റ്
ബീച്ച് പാലം
1300.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെെപ്പിന്‍
നിയോജകമണ്ഡലത്തിലെ
കോണ്‍വെന്റ് ബീച്ച്
പാലത്തിന്റെ
നിര്‍മ്മാണത്തിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങളുണ്ടോ;
വിശദമാക്കാമോ;
(സി)
നിർമാണപ്രവർത്തനങ്ങൾ
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
കരിംപുഴയാറിന് കുറുകെയുള്ള
പാലത്തിന്റെ അറ്റകുറ്റപ്പണി
1301.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
മണ്ഡലത്തിലെ
കരിംപുഴയാറിന്
കുറുകെയുള്ള
പാലത്തിന്റെ കെെവരികള്‍
തകര്‍ന്ന്
അപകടാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലത്തിന്റെ
അറ്റകുറ്റപ്പണി നടത്തി
നവീകരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?
പുന്നാവൂര്‍
പാലത്തിന്റെ അപകട സ്ഥിതി
1302.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
പുന്നാവൂര്‍
പാലത്തിന്റെ അപകട
സ്ഥിതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഈ പാലത്തിലൂടെയുള്ള
സ്കൂള്കുട്ടികളുള്പെടെയുള്ളവരുടെ
യാത്രാ സുരക്ഷയ്ക്ക്
അടിയന്തര പരിഹാരം
കാണാനാകുമോ;
(ബി)
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണത്തിനായുള്ള
പുതിയ എല്‍.എ ആക്ട്
പ്രകാരമുള്ള
സ്ഥലമേറ്റെടുക്കല്‍
നടപടികള്‍ എന്തായെന്ന്
വിശദമാക്കാമോ;
ഇതിനായുള്ള നടപടികള്‍
വേഗത്തിലാക്കാമോ?
തിരുവമ്പാടി
മണ്ഡലത്തില്‍
അപകടാവസ്ഥയിലുള്ള പാലങ്ങള്‍
1303.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തില്‍ അത്യന്തം
അപകടാവസ്ഥയിലായ
കുപ്പായക്കോട്,
വഴിക്കട്, ചെമ്പുകടവ്
എന്നീ പാലങ്ങള്‍
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ പ്രവൃത്തികള്‍ക്ക്
അടിയന്തരമായി ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വട്ടോളിപ്പാലം
നിര്‍മ്മാണം
1304.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
വട്ടോളിപ്പാലം
നിര്‍മ്മാണത്തിന് എത്ര
തുകയ്ക്കാണ് ഭരണാനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
വട്ടോളിപ്പാലം
നിര്‍മ്മാണത്തിന്
കിഫ്ബിയില്‍ നിന്നും
ധനകാര്യാനുമതി
ലഭിക്കുകയുണ്ടായോ;
(സി)
വട്ടോളിപ്പാലം
നിര്‍മ്മാണത്തിന്റെ
ടെണ്ടര്‍ നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ചാലക്കുടിപ്പുഴയിലെ
എടത്രക്കാവ് കടവ് പാലം
നിര്‍മ്മാണം
1305.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ബഡ്ജറ്റില്‍ അനുവദിച്ച
പരിയാരം, മേലൂര്‍
പഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിച്ചുകൊണ്ടുളള
ചാലക്കുടിപ്പുഴയിലെ
എടത്രക്കാവ് കടവില്‍
പാലം ഇനിയും
നിര്‍മ്മാണം
ആരംഭിക്കാത്തത്
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
തടസ്സങ്ങള്‍ നീക്കി
എടത്രക്കാവ് പാലം
നിര്‍മ്മാണം ഉടന്‍
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കരമന-കളിയിക്കാവിള
പാത വികസനം
1306.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന-കളിയിക്കാവിള
പാത നാലുവരിയായി
വികസിപ്പിക്കുന്ന
പദ്ധതിയുടെ രണ്ടാം
ഘട്ടം മുതല്‍ റോഡിന്
വീതി
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ആയതിനായി എന്തെങ്കിലും
നിര്‍ദ്ദേശം
സര്‍ക്കാരിന്
മുന്നിലുണ്ടോ; അത്
നടപ്പാക്കാന്‍
ആലോചനയുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
റോഡിന്റെ വീതി 45
മീറ്ററാക്കി
വര്‍ദ്ധിപ്പിക്കുന്നതുമൂലം
പ്രസ്തുത റോഡ്
വാഹനഗതാഗതത്തിന്
പൂര്‍ണ്ണമായും
സജ്ജമാകുമെന്നതിന്
പുറമേ പ്രസ്തുത റോഡിന്
കേന്ദ്രഗവണ്മെന്റില്
നിന്ന് ഏതെങ്കിലും
വിധത്തിലുള്ള സഹായം
ലഭ്യമാകാനുമിടയുണ്ടെന്ന്
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇതു സംബന്ധമായ നിലപാട്
അറിയിക്കുമോ?
കരമന-കളിയിക്കാവിള
ദേശീയപാത വികസനം
1307.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന-കളിയിക്കാവിള
ദേശീയപാത വികസനത്തിന്റെ
രണ്ടാം ഘട്ടമായ
പ്രാവച്ചമ്പലം മുതൽ
ബാലരാമപുരം വരെയുള്ള
പ്രവര്‍ത്തികള്‍
ടെൻഡര്‍
ചെയ്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ഏറ്റെടുക്കുവാൻ ഒരു
കമ്പനി മാത്രമാണോ
ടെൻഡര്‍
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
മേല്‍
സാഹചര്യത്തിൽ, റീ-
ടെൻഡര്‍ വിളിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍, ആയതിന്റെ
നടപടി ക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രാവച്ചമ്പലം
മുതൽ കൊടിനട വരെയുള്ള
റോഡ് വികസനത്തിനുള്ള
അടങ്കൽ തുകയെത്രയാണ് ;
അതിനായി കിഫ്ബിയിൽ
നിന്നും എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
പഴയ
രാജപാതയിലെ 22
കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്ന
പ്രശ്നം
പരിഹരിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(എഫ്)
രണ്ടാം
ഘട്ട പ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ആലപ്പുഴ
- ചങ്ങനാശ്ശേരി റോഡ്
1308.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആലപ്പുഴ
- ചങ്ങനാശ്ശേരി റോഡ്
നാഷണല്‍ ഹൈവേ
ഏറ്റെടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
നടപടിക്രമങ്ങള്‍
ഏതുവരെയായി എന്ന്
വ്യക്തമാക്കാമോ ?
കോന്നി
ബെെപാസ് നിര്‍മ്മാണം
1309.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
ബെെപാസിന്റെ
ഡി.പി.ആര്.
തയ്യാറാക്കി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
നല്‍കിയത്;
നല്കിയിട്ടില്ലെങ്കില്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ബെെപാസ്
നിര്‍മ്മാണത്തിന്റെ
ലാന്റ് അക്വിസിഷന്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ;
(സി)
അലെെന്‍മെന്റ്
സ്റ്റോണ്‍
ഇടുന്നതിനുളള നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സാമൂഹിക
ആഘാത അനുമാന പഠനം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
നടപടികള്‍
അടിയന്തരമായി
പൂര്‍ത്തീകരിച്ച്
ഡി.പി.ആര്.
സമര്‍പ്പിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
വടക്കഞ്ചേരി
-പാെള്ളാച്ചി പാതയെ ദേശീയ
പാതയായി ഉയര്‍ത്തുന്നതിനുള്ള
നടപടി
1310.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വടക്കഞ്ചേരി
-പാെള്ളാച്ചി സംസ്ഥാന
പാതയെ ദേശിയ പാതയായി
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമാേ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് പ്രാഥമിക
സര്‍വ്വെ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ എത്ര
കിലാേമീറ്റര്‍ ദൂരമാണ്
കേരളത്തിലൂടെ
കടന്നുപാേകുന്നത്;
(സി)
നിലവില്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്ന
റാേഡിന്റെ വീതി
സംബന്ധിച്ചുള്ള
വിശദാംശം നല്കുമാേ;
വ്യക്തമാക്കുമോ;
(ഡി)
ദേശീയ
പാതയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കുമാേ?
കിഫ്ബി
വഴി നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
1311.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കിഫ്ബി
വഴി പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന്
പൊതുമരാമത്ത്
വകുപ്പിന്റെ അനുമതി
ലഭ്യമായ പുളിയറക്കോണം
- കുഴക്കോട്
ക്ഷേത്രംറോഡ്, കിളളി -
ഇ. എം. എസ്. അക്കാദമി
റോഡ്,
പാെട്ടന്കാവ്-മുണ്ടുകോണം
റോഡ് എന്നിവയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
തുടര്‍നടപടികള്‍
എന്താണെന്ന്
വിശദമാക്കാമോ?
കിഫ്ബി
മുഖേന നടപ്പിലാക്കുവാന്‍
പ്രഖ്യാപിച്ചിട്ടുളള
പൊതുമരാമത്ത് പദ്ധതികള്‍
1312.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ കിഫ്ബി
മുഖേന
നടപ്പിലാക്കുവാന്‍
പ്രഖ്യാപിച്ചിട്ടുളള
പൊതുമരാമത്ത്
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര പദ്ധതികള്‍ക്ക്
കിഫ്ബി അംഗീകാരം
നല്‍കിയിട്ടുണ്ട് എന്ന്
വിശദമാക്കാമോ?
കണ്ണൂര്‍
ജില്ലയിലെ കിഫ്ബി പ്രവൃത്തി
1313.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കിഫ്ബി
അംഗീകാരം നല്കി
ടെണ്ടര്‍ നടപടി
സ്വീകരിച്ച കണ്ണൂര്‍
ജില്ലയിലെ
ചന്തപ്പുര-പരിയാരം
മെഡിക്കല്കാേളേജ്-ശ്രീസ്ഥ-നെരുവമ്പ്രം-ഏഴാേം-കാേട്ടക്കല്-ഒഴക്രാേം-കണ്ണുപുരം
റാേഡിന്റെ നിര്‍മ്മാണ
പ്രവൃത്തി എപ്പാേള്‍
ആരംഭിക്കാന്‍ കഴിയും;
വിശദമാക്കാമാേ?
കോതമംഗലം
മണ്ഡലത്തിലെ കിഫ്ബി പദ്ധതി
1314.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ കോതമംഗലം
മണ്ഡലത്തിലെ
പൊതുമരാമത്ത് വകുപ്പ്
(നിരത്തും
കെട്ടിടങ്ങളും,
പാലങ്ങളും)
വിഭാഗത്തില്‍ നിന്നും
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏതെല്ലാം പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ട്;
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(സി)
മുഴുവന്‍
പ്രവൃത്തികളും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ പൊതുമരാമത്ത്
പ്രവൃത്തികള്‍
1315.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പൊതുമരാമത്ത്
പ്രവൃത്തികള്‍
നടപ്പിലാക്കാന്‍
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കുമൊ;
(ബി)
ഇന്‍വെസ്റ്റിഗേഷന്‍,
സ്റ്റഡി, ഡി.പി.ആര്.
തയ്യാറാക്കല്‍,
ഭരണാനുമതി,
സാങ്കേതികാനുമതി,
ടെണ്ടര്‍ നടപടി,
പ്രവൃത്തി
പൂര്‍ത്തീകരിക്കല്‍;
എന്നീ കിഫ്ബി
വര്‍ക്കുകള്‍ക്ക്
സമയക്രമം
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
അറിയിക്കാമോ;
(സി)
കിഫ്ബി
പദ്ധതികള്‍
നടപടിക്രമങ്ങളും
മാനദണ്ഡങ്ങളും
ലഘൂകരിച്ച്
എളുപ്പത്തില്‍
നടപ്പിലാക്കാന്‍
സര്‍ക്കാര്‍ ചെയ്യുന്ന
കാര്യങ്ങള്‍
വിശദമാക്കുമോ?
കായംകുളം
മണ്ഡലത്തിലെ കെട്ടിട നിർമ്മാണ
പ്രവൃത്തികൾ
1316.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
കെട്ടിടവിഭാഗം വഴി
നടപ്പാക്കുന്നതിനുവേണ്ടി
ഭരണാനുമതി
ലഭിച്ചിട്ടുളള കായംകുളം
നിയോജക മണ്ഡലത്തിലെ
ഓരോ പ്രവൃത്തികളുടേയും
പുരോഗതി എന്തെന്നും ഇവ
നാടിനായി
എന്നത്തേയ്ക്ക്
സമര്‍പ്പിക്കാന്‍
കഴിയുമെന്നും
വിശദമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
1317.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് കെട്ടിട
വിഭാഗത്തിന്റെ
ചുമതലയില്‍ വര്‍ക്കല
മണ്ഡലത്തില്‍ എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്നും
അവയുടെ പുരോഗതിയും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
മേല്‍നോട്ടം
വഹിക്കുന്നതിന് എത്ര
അസിസ്റ്റന്റ്
എഞ്ചിനിയര്‍മാരെ
ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും
ഏതെല്ലാം പ്രവൃത്തികള്‍
ഏതെല്ലാം ഓഫീസിലെ
എ.ഇ.മാര്‍ കൈകാര്യം
ചെയ്യുന്നുവെന്നും
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
1318.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ ഏതെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
ഫണ്ട് അനുവദിച്ച്
ഭരണാനുമതി നല്‍കിയത് ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
വിശദാംശം, നിലവിലെ
സ്ഥിതി എന്നിവ റോഡ്സ്
ആന്റ് ബ്രിഡ്ജസ്
വിഭാഗം, കെട്ടിട വിഭാഗം
എന്ന ക്രമത്തില്‍
വ്യക്തമാക്കാമോ;
(സി)
പ്രവൃത്തി
മുഴുവനായും
പൂര്‍ത്തീകരിച്ചവയുടെ
ലിസ്റ്റ് പ്രത്യേകം
നല്‍കാമോ?
പൊതുമരാമത്ത്
വകുപ്പിലെ വിജിലൻസ് വിഭാഗം
ശക്തിപ്പെടുത്താൻ നടപടി
1319.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
വിവിധ ഓഫീസുകളിലെ
ക്ലാര്‍ക്ക്, ഓഫീസ്
അറ്റന്റന്റ് തുടങ്ങിയ
മിനിസ്റ്റീരിയല്‍
ജീവനക്കാരെ
പ്രവൃത്തികളുടെ
മേല്‍നോട്ടത്തിന്
നിയോഗിക്കാറുണ്ടോ;
(ബി)
ഡിവിഷന്,
സബ്ഡിവിഷന് ഓഫീസുകളിലെ
മിനിസ്റ്റീരിയല്‍
ജീവനക്കാരെ സാങ്കേതിക
സ്വഭാവമുളള ജോലികള്‍
ഏല്പിക്കാറുണ്ടോ;
(സി)
പൊതുമരാമത്ത്
മാന്വലിന്
വിരുദ്ധമായി,സാങ്കേതിക
സ്വഭാവമുളള ജോലികള്‍
ചെയ്യുന്നതിന്
മിനിസ്റ്റീരിയല്‍
ജീവനക്കാരെ
ചുമതലപ്പെടുത്തുന്ന
ഓഫീസ്
മേധാവികള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
പൊതുമരാമത്ത്
വകുപ്പിലെ വിജിലന്‍സ്
വിഭാഗം
ശക്തിപ്പെടുത്തുന്നതിന്
ജില്ലാ ക്വാളിറ്റി
ലാബുകളെ വിജിലന്‍സിന്റെ
ഓഫീസുകളായി മാറ്റുകയും
പ്രസ്തുത ഓഫീസിലെ
തസ്തിക എക്ലിക്യൂട്ടീവ്
എന്‍ജിനീയര്‍
തസ്തികയായി
ഉയര്‍ത്തുകയും
ചെയ്യുന്നതിനുളള നടപടി
സ്വീകരിക്കുമോ?
ഇലക്ട്രിക്കല്‍
വിഭാഗത്തില്‍ പുതിയ തസ്തിക
1320.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പില്‍
ഇലക്ട്രിക്കല്‍
വിഭാഗത്തില്‍ ചീഫ്
എഞ്ചിനീയര്‍ തസ്തിക
സൃഷ്ടിക്കുന്നതിനും
കണ്ണൂര്‍ ജില്ലയില്‍
ഇലക്ട്രിക്കല്‍
വിഭാഗത്തില്‍
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ തസ്തികയും
ഓഫീസും
അനുവദിക്കുന്നതിനും
ലഭിച്ച ശിപാർശയിൽ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഓവര്‍സിയര്‍മാരായി
ജോലി ചെയ്യുന്ന വിരമിച്ച
ജീവനക്കാര്‍
1321.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ ഏതെങ്കിലും
ഓഫീസില്‍ വിരമിച്ച
ജീവനക്കാര്‍
ഓവര്‍സിയര്‍മാരായി
താല്കാലികമായി ജോലി
ചെയ്യുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്നതിനുശേഷം
ജോലി ചെയ്യുന്ന
താല്കാലിക
ഓവര്‍സിയര്‍മാര്‍ക്ക് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
എത്ര രൂപ വേതനമായി
നല്‍കിയിട്ടുണ്ട്;
ഇത്തരത്തില്‍ വേതനം
നല്‍കുന്നതിന് പ്രത്യേക
ഉത്തരവ് നിലവിലുണ്ടോ;
(സി)
പി.എസ്.സി.റാങ്ക്
ലിസ്റ്റ്
നിലവിലുള്ളപ്പോള്‍
താല്കാലികമായി
ഓവര്‍സിയര്‍മാരെ
നിയമിക്കുന്നതിനെതിരെ
സർക്കാർ നടപടി
സ്വീകരിക്കുമോ ?
കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന് ലിമിറ്റഡിന്റെ
പ്രോജക്ടുകള്‍
1322.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെയും,കേന്ദ്ര
റെയില്‍വേ
മന്ത്രാലയത്തിന്റെയും
സംയുക്ത സംരംഭമായ കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന്
ലിമിറ്റഡ് ഒന്നാം
ഘട്ടമായി ഏറ്റെടുത്ത്
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
പ്രോജക്ടുകളില്‍
ഏതൊക്കെ പ്രോജക്ടുകള്‍
ഇതിനകം
പ്രാവര്‍ത്തികമാക്കുന്നതിന്
കഴിഞ്ഞുവെന്ന്
വിശദമാക്കുമോ;
(ബി)
റാപ്പിഡ്
റെയില്‍ ട്രാന്‍സിറ്റ്
സിസ്റ്റം (സബര്‍ബന്‍
റെയില്‍ പ്രോജക്ട്)
പദ്ധതി
ഉപേക്ഷിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
അതിനുള്ള കാരണമെന്താണ്;
(സി)
എരുമേലി-പുനലൂര്‍,ഏറ്റുമാനൂര്‍-ശബരി
ലൈന്‍ പദ്ധതി
എന്നിവയ്ക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ഡി)
വിഴിഞ്ഞം
പദ്ധതി പ്രദേശത്തുള്ള
റെയില്‍ ലൈന്‍
ഏറ്റെടുക്കുവാനുള്ള
പദ്ധതി ആര്‍ക്കാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മരാമത്ത്
പ്രവൃത്തി ഏറ്റെടുത്ത
കരാറുകാര്‍ക്ക് കുടിശ്ശിക
1323.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
സാമ്പത്തിക പ്രതിസന്ധി
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളെ
ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
മരാമത്ത്
പ്രവൃത്തി ഏറ്റെടുത്ത
കരാറുകാര്‍ക്ക് എത്ര
തുക കുടിശ്ശിക
നല്കുവാനുണ്ട്;
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ
കുടിശ്ശിക
ലഭിക്കാത്തതിനാല്‍
പുതിയ പ്രവൃത്തികള്‍
ഏറ്റെടുക്കുന്നതില്‍
നിന്ന് കരാറുകാര്‍
പിന്നോട്ട് പോകുന്ന
അവസ്ഥ നിലവിലുണ്ടോ;
വിശദമാക്കാമോ;
(സി)
ഭൂമി
ഏറ്റെടുക്കുന്നതിലെ
കാലതാമസം, നിര്‍മ്മാണ
സാമഗ്രികളുടെ ലഭ്യത
കുറവ് തുടങ്ങിയവ
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
തടസ്സമായിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
ഇടപെടലുകളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
2016-17-ലെ
ഒറ്റപ്പാലം മണ്ഡലത്തിലെ
ബജറ്റ് വര്‍ക്കുകള്‍
1324.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
2016-17-ലെ ബജറ്റ്
വര്‍ക്കുകള്‍ ഏതെല്ലാം;
ഓരോ പ്രവൃത്തിയുടെയും
വിശദാംശം നല്‍കാമോ;
(ബി)
അതില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു; ഒരോ
പ്രവൃത്തിക്കും
അനുവദിച്ച തുക എത്ര;
വിശദാംശം ലഭ്യമാക്കുമോ?
മുന്നാട്-കുറ്റിക്കോലില്‍
സബ്-രജിസ്ട്രാര്‍ ഓഫീസ്
അനുവദിക്കാന്‍ നടപടി
1325.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ സബ്-രജിസ്ട്രാര്‍
ഓഫീസ് അനുവദിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
(ബി)
കാസര്‍കോട്
ജില്ലയിലെ മലയോര
പഞ്ചായത്തുകളായ
ബേഡഡുക്ക,കുറ്റിക്കോല്‍
എന്നിവ പ്രവര്‍ത്തന
പരിധിയായി
കണക്കിലെടുത്ത്
മുന്നാട്-കുറ്റിക്കോലില്‍
സബ്-രജിസ്ട്രാര്‍ ഓഫീസ്
അനുവദിക്കുന്നതിനുളള
നടപടി വര്‍ഷങ്ങള്‍ക്ക്
മുന്‍പ് തന്നെ വകുപ്പ്
പൂര്‍ത്തിയാക്കിവെച്ച
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
എങ്കില്‍
കാസര്‍കോട് ജില്ലയിലെ
മലയോര മേഖലയിലെ
മുന്നാട്-കുറ്റിക്കോല്‍
കേന്ദ്രമാക്കി
സബ്-രജിസ്ട്രാര്‍ ഓഫീസ്
അനുവദിക്കുന്ന വിഷയം
സർക്കാർ പരിഗണിക്കുമോ?
രജിസ്ട്രേഷന്
വകുപ്പിനെ
കാര്യക്ഷമമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
1326.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധുനിക
സാങ്കേതിക വിദ്യകള്‍
കൈകാര്യം ചെയ്യത്തക്ക
വിധത്തില്‍
രജിസ്ട്രേഷന്
വകുപ്പിനെ
കാര്യക്ഷമമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
രജിസ്ട്രേഷന്
വകുപ്പില്‍
നടപ്പിലാക്കിയ
പരിഷ്ക്കാരങ്ങള്‍
പ്രസ്തുത വകുപ്പിനെ
അഴിമതി
രഹിതമാക്കുന്നതിന്
എത്രമാത്രം
സഹായകമായെന്ന്
വിശദമാക്കുമോ;
(സി)
വകുപ്പിലെ
ജീവനക്കാരെ
കാലത്തിനനുസൃതമായ
മാറ്റങ്ങള്‍
ഉള്‍ക്കൊള്ളുവാന്‍
പ്രാപ്തരാക്കുന്നതരത്തില്
പ്രത്യേക പരിശീലനം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
രജിസ്ട്രേഷന്
വകുപ്പില്‍ നടപ്പിലാക്കിയ
പരിഷ്കാരങ്ങള്‍
1327.
ശ്രീ.മുരളി
പെരുനെല്ലി
,,
ഒ. ആര്. കേളു
,,
ഐ.ബി. സതീഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം രജിസ്ട്രേഷന്
വകുപ്പില്‍
നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വകുപ്പിന്റെ
കീഴിലുള്ള ഓഫീസുകള്‍
അഴിമതിരഹിതമാക്കുന്നതിന്റെ
ഭാഗമായി ഫീസുകള്‍
ഇ-പേമെന്റായി
സ്വീകരിക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
രജിസ്ട്രേഷന്
വകുപ്പില്‍ നിലവില്‍
ഏതെല്ലാം സേവനങ്ങളാണ്
ഓണ്‍ലൈനില്‍
ലഭ്യമാകുന്നത്;
(ഡി)
കാലപ്പഴക്കം
മൂലം നശിക്കുന്ന മുന്‍
പ്രമാണങ്ങള്‍
സംരക്ഷിക്കുന്നതിന്റെ
ഭാഗമായി ആധാര
വിവരങ്ങള്‍ ഡിജിറ്റല്‍
രൂപത്തിലാക്കി
സൂക്ഷിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഇ-സ്റ്റാമ്പിംഗ്
സംവിധാനം
1328.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-സ്റ്റാമ്പിംഗ്
സംവിധാനം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇത് സമ്പൂര്‍ണ്ണമായി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇത് എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(ബി)
ഇ-സ്റ്റാമ്പിംഗ്
ആരംഭിച്ചതോടെ
വ്യാജമുദ്രപത്രങ്ങളുടെ
നിര്‍മ്മാണം
പൂര്‍ണ്ണമായും തടയാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇപ്പോഴും
ഇത്തരം തട്ടിപ്പുകള്‍
തുടരുന്നതിന്
കാരണമെന്താണെന്ന്
അറിയിക്കുമോ;
(സി)
രജിസ്ട്രേഷന്
വകുപ്പിനെ
ആധുനികവത്കരിക്കുന്നതിന്
മറ്റെന്തെല്ലാം
നടപടികള്‍
ആരംഭിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
സബ്
രജിസ്ട്രാര്‍ ഓഫീസുകളില്‍
ഇന്റര്‍നെറ്റ് തകരാര്‍
1329.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സബ് രജിസ്ട്രാര്‍
ഓഫീസുകളില്‍
ഇന്റര്‍നെറ്റ്
സംവിധാനത്തിൽ പലപ്പോഴും
തകരാര്‍ സംഭവിക്കുന്നത്
മൂലം ജനങ്ങള്‍ക്ക്
കൃത്യസമയത്ത്
സേവനങ്ങള്‍
ലഭ്യമല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഷയം
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
സബ്-രജിസ്ട്രാര്‍
ഓഫീസുകളിലെ അടിസ്ഥാന
സൗകര്യങ്ങളുടെ അപര്യാപ്തത
1330.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സബ്-രജിസ്ട്രാര്‍
ഓഫീസുകളിലെ അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തതയും
ശോചനീയാവസ്ഥയും കാരണം
പൊതുജനങ്ങള്‍
പ്രത്യേകിച്ചും
വൃദ്ധജനങ്ങള്‍
അനുഭവിക്കുന്ന
കഷ്ടതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രജിസ്ട്രേഷന്
നടപടികള്‍
ആധുനികവത്കരിക്കുന്നതോടൊപ്പം
ഓഫീസുകളിലെ അടിസ്ഥാന
സൗകര്യ വികസനത്തിനും
കൂടി മുന്‍തൂക്കം
കൊടുത്തുകൊണ്ടുള്ള
വികസനപരിപാടികള്‍
ആസൂത്രണം ചെയ്യാമോ?
കൊല്ലം
സബ് രജിസ്ട്രാര്‍ ഓഫീസ്
കെട്ടിടം
1331.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
സബ് രജിസ്ട്രാര്‍ ഓഫീസ്
പ്രവര്‍ത്തിച്ചുവരുന്ന
കെട്ടിടം പൊളിച്ചു
മാറ്റി പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
തിരുവിതാംകൂര്‍
രാജഭരണ കാലയളവിലെ
ചരിത്ര
പാരമ്പര്യമുള്ളതും
വാസ്തുശില്പ
ഭംഗിയുള്ളതുമായ
പ്രസ്തുത കെട്ടിടം
പൊളിച്ചുമാറ്റുന്നതിനുള്ള
നീക്കം ഉപേക്ഷിച്ച്
സംരക്ഷിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
പരപ്പനങ്ങാടി
രജിസ്ട്രാർ ഓഫീസിന്റെ നവീകരണ
പ്രവൃത്തി
1332.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
പരപ്പനങ്ങാടി
രജിസ്ട്രാർ ഓഫീസിന്റെ
നവീകരണ പ്രവൃത്തി ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നവീകരണ പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
കുഴുപ്പിള്ളി
രജിസ്റ്റര്‍ ഓഫീസ്
നിര്‍മ്മാണം
1333.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെെപ്പിന്‍
നിയോജക മണ്ഡലത്തിലെ
കുഴുപ്പിള്ളി
രജിസ്റ്റര്‍ ഓഫീസ്
നിര്‍മ്മാണത്തിന്
അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തികൾ
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
നിലമ്പൂര്‍-നഞ്ചന്‍ഗോഡ്
റയില്‍പ്പാത
1334.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍-നഞ്ചന്‍ഗോഡ്
റയില്‍പ്പാത
പരിഗണനയിലുണ്ടോ;
2016-2017 - ലെ കേന്ദ്ര
റയില്‍വേ ബഡ്ജറ്റില്‍
എക്സ്ട്രാ ബജറ്ററി
റിസോഴ്സ് ഉപയോഗിച്ച്
നിര്‍മ്മിക്കേണ്ട
പാതകളുടെ പട്ടികയില്‍
നിലമ്പൂര്‍-നഞ്ചന്‍ഗോഡ്
പാതയും
ഉള്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പാതയുടെ
നിര്‍മ്മാണത്തിന്
പ്രതീക്ഷിക്കുന്ന തുക
എത്രയാണ്; ഈ തുകയില്‍
കേന്ദ്രവും കേരളവും
കര്‍ണ്ണാടകയും
വഹിക്കേണ്ട ചെലവുകള്‍
എത്ര വീതമാണ്;
(സി)
നിലമ്പൂര്‍-
നഞ്ചന്‍ഗോഡ് പാതക്ക്
പൊതു കടമെടുപ്പിലൂടെ
എത്രയെങ്കിലും തുക
സമാഹരിക്കേണ്ടതുണ്ടോ; ഈ
തുക ആരാണ്
സമാഹരിക്കേണ്ടത്;
ഇങ്ങനെ സമാഹരിക്കുന്ന
തുക തിരിച്ചടക്കേണ്ടത്
ആരാണ്; വിശദമാക്കാമോ;
(ഡി)
നിലമ്പൂര്‍-നഞ്ചന്‍ഗോഡ്
റയില്‍വേ പാതയുടെ
ഫൈനല്‍ ലൊക്കേഷന്‍
സര്‍വ്വേ നടത്തേണ്ടത്
ആരുടെ
ഉത്തരവാദിത്തമാണ്;
സംയുക്ത സംരംഭമെന്ന
നിലയ്ക്ക് സംസ്ഥാന
സര്‍ക്കാര്‍ മാത്രമാണോ
ഈ പാതയുടെ
സര്‍വ്വേക്കായി പണം
മുടക്കേണ്ടത്;
(ഇ)
മറ്റൊരു
സംസ്ഥാനത്തില്‍ കൂടെ
കടന്ന് പോകുന്ന
റയില്‍വേ പദ്ധതിയെന്ന
നിലയ്ക്ക് സര്‍വ്വേ
നടത്തുന്നതിന്
കര്‍ണ്ണാടക സംസ്ഥാനവും
കേന്ദ്രവും അനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കായംകുളം
കൃഷ്ണപുരം- മാമ്പ്രകന്നേല്‍
റയില്‍വേ ഓവര്‍ ബ്രിഡ്ജ്
1335.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
കൃഷ്ണപുരം-
മാമ്പ്രകന്നേല്‍
റയില്‍വേ ഓവര്‍
ബ്രിഡ്ജിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട പദ്ധതിയുടെ
നിലവിലുള്ള പുരോഗതി
വിശദമാക്കാമോ?
പരപ്പനങ്ങാടി
ചെട്ടിപ്പടി റെയില്‍വേ
ഓവര്‍ബ്രിഡ്ജിന്റെ
നിര്‍മ്മാണം
1336.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
പരപ്പനങ്ങാടി
ചെട്ടിപ്പടി റെയില്‍വേ
ഓവര്‍ബ്രിഡ്ജിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
നടപടിക്രമങ്ങള്‍
ബാക്കിയുണ്ടോയെന്ന്
വിശദമാക്കാമോ?